STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >2nd Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 2nd SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers


*91.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരഞ്ഞെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുന്നതിനും ഉത്സവകാലങ്ങളില്‍ പച്ചക്കറികള്‍ സംഭരിക്കുന്നതിനുമായി വിപണി ഇടപെടല്‍ നടത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംഭരണ ശാലകളുടെ കുറവ് ഒരു കാരണമായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
*92.
ശ്രീ. യു.എ.ലത്തീഫ്
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ കോഴ്സുകള്‍ക്ക് യു.ജി.സി. യുടെ അംഗീകാരം ലഭിക്കാത്തതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
വിദൂര വിദ്യാഭ്യാസ പദ്ധതി തടസ്സപ്പെടാതിരിക്കാന്‍ സംസ്ഥാനത്തെ മറ്റ് സര്‍വ്വകലാശാലകളില്‍ നിലവിലുണ്ടായിരുന്ന വിദൂര വിദ്യാഭ്യാസം തുടരുന്നതിന് അനുമതി നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
*93.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ മിഷന്‍ മുഖേന രോഗികള്‍ക്ക് ചികിത്സ ധനസഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
പദ്ധതി പ്രകാരം ലഭ്യമാകുന്ന അപേക്ഷകളില്‍ ധനസഹായം നല്‍കുവാന്‍ സ്വീകരിക്കുന്ന മുന്‍ഗണന മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുമോ?
*94.
ശ്രീമതി യു പ്രതിഭ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെല്‍കൃഷി വര്‍ദ്ധിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അറിയിക്കുമോ; കോള്‍നിലങ്ങളില്‍ ഉള്‍പ്പെടെ ഒരുപ്പൂ കൃഷി ഇരുപ്പൂ കൃഷിയാക്കാന്‍ ആവശ്യമായ സഹായം നല്‍കിവരുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നെല്‍വയല്‍ സംരക്ഷണത്തിന് കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് പ്രാവര്‍ത്തികമായിട്ടുണ്ടോ;
( സി )
മൂവായിരം ഹെക്ടറില്‍ അധികം വരുന്ന പൊന്നാനി കോള്‍പാടങ്ങള്‍ സംരക്ഷിക്കുന്നതിന് ഭാരതപ്പുഴയും ബിയ്യം കായലുമായി ബന്ധിപ്പിക്കുന്ന തോടുകള്‍ ആഴം കൂട്ടി നീരൊഴുക്ക് വര്‍ദ്ധിപ്പിക്കണമെന്നും താല്കാലിക ബണ്ടിനു പകരം സ്ഥിരം ബണ്ട് നിര്‍മ്മിക്കണമെന്നുമുള്ള ആവശ്യം പരിഗണിക്കുമോ?
*95.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ
ശ്രീമതി ദെലീമ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത നേടുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമാണ്;
( ബി )
പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കുന്നതിനടുത്തെത്തുകയും മലബാര്‍ മില്‍മ യൂണിയനില്‍ ഉല്പാദനം വില്പനയെ അധികരിക്കുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വഴി ഉല്പന്ന വൈവിധ്യവത്ക്കരണത്തിന് പദ്ധതിയുണ്ടോ;
( സി )
ക്ഷീര സഹകരണ മേഖലയിലെ അധിക പാല്‍ സംഭരണം കണക്കിലെടുത്ത് സംസ്ഥാനത്ത് പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?
*96.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന വിള ഇന്‍ഷുറന്‍സ് പദ്ധതിയിലെ കര്‍ഷകരുടെ പങ്കാളിത്തം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നഷ്ടപരിഹാര തുക അപര്യാപ്തമായതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാകുവാന്‍ വിമുഖത കാണിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;
( സി )
പ്രളയം മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടായ കനത്ത നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിളകളെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
കൂടുതല്‍ വിളകളെ ഉള്‍പ്പെടുത്തിയും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിച്ചും വിള ഇന്‍ഷുറന്‍സ് പദ്ധതി ആകര്‍ഷകമായി നടപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*97.
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരുടെ പട്ടയ ഭൂമിയിൽ നിന്നും ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാൻ അനുമതി ആവശ്യപ്പെട്ട് കൃഷി വകുപ്പിന് ഏതെങ്കിലും കർഷക സംഘടനയോ കർഷകരോ നിവേദനം നൽകിയിരുന്നോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഇതുസംബന്ധിച്ച് 2020 ഒക്ടോബർ 24-ന് റവന്യു വകുപ്പ് ഉത്തരവ് പുറത്തിറക്കുന്നതിനു മുൻപ് കൃഷി വകുപ്പുമായി റവന്യൂ വകുപ്പ് ആശയവിനിമയം നടത്തിയിരുന്നോ; വിശദാംശങ്ങൾ നൽകാമോ;
( സി )
പ്രസ്തുത ഉത്തരവ് പ്രകാരം മരം മുറിച്ച ഭൂമിയുടെ ഉടമസ്ഥരായ കർഷകർക്കെതിരെ കേസ് എടുക്കാൻ വനം വകുപ്പ് നിർദ്ദേശിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇപ്രകാരമുള്ള കർഷകരുടെ താല്പര്യം സംരക്ഷിക്കാൻ കൃഷി വകുപ്പ് എന്തൊക്കെ ഇടപെടലാണ് നടത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ?
*98.
ഡോ.കെ.ടി.ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായികക്ഷമതയുള്ള യുവതയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കായിക രംഗത്തേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും അവയുടെ പുരോഗതിയും അറിയിക്കാമോ;
( സി )
പ്രത്യേക മികവ് പ്രദര്‍ശിപ്പിക്കുന്ന കായിക താരങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സ്പോര്‍ട്സ് കേരള ലിമിറ്റഡിന്റെ ഉദ്ദേശ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
*99.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ ആവര്‍ത്തന കൃഷിക്ക് റബ്ബര്‍ ബോര്‍ഡ് നല്‍കി വന്നിരുന്ന സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് സബ്സിഡി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
റബ്ബറിനെ കാര്‍ഷിക വിളയായി പരിഗണിച്ച് താങ്ങുവില നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( സി )
റബ്ബറിന്റെ ഉല്പാദന ചെലവ് വര്‍ദ്ധിച്ചിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന താങ്ങുവില ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
*100.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ഒ എസ് അംബിക
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് ആഘാതം ഏല്പിക്കും മുമ്പ് കെ.എസ്.ആര്‍.ടി.സി.ക്ക് ടിക്കറ്റ് വരുമാനത്തില്‍ നിന്ന് ദൈനംദിന പ്രവര്‍ത്തന ചെലവ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നോ;
( ബി )
പ്രവര്‍ത്തന ചെലവെങ്കിലും കണ്ടെത്താന്‍ കഴിയുംവിധം കെ.എസ്.ആര്‍.ടി.സി. പുന:സംഘടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് പരസ്യത്തെ ആശ്രയിക്കുന്നതുള്‍പ്പെടെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;
( ഡി )
വാഹന വിനിയോഗ നിരക്കും പ്രതിവാഹന ജീവനക്കാരുടെ എണ്ണവും ഇന്ധനക്ഷമതയും ദേശീയ നിലവാരവുമായി താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് വ‌ര്‍ദ്ധിപ്പിക്കാന്‍ പരിപാടിയുണ്ടോ?
*101.
ശ്രീ. റോജി എം. ജോൺ
ശ്രീ എം വിൻസെൻറ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിച്ചുകൊണ്ട് 2021-ല്‍ ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം പെന്‍ഷന്‍ ബാധ്യത സര്‍വ്വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്നും നിറവേറ്റണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത വ്യവസ്ഥ സര്‍വ്വകലാശാലകളുടെ സാമ്പത്തിക ഭദ്രതയേയും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കുന്നതിനേയും ദോഷകരമായി ബാധിക്കുമോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സര്‍വ്വകലാശാലകളുടെ അക്കാദമിക നിലവാരവും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുന്നതിനായി പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*102.
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. എം.വിജിന്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെയും സര്‍ക്കാര്‍ കോളേജുകളുടെയും അടിസ്ഥാനസൗകര്യം നവീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍വ്വകലാശാല, കോളേജ് തലങ്ങളില്‍ ഓണ്‍ലൈന്‍ പഠന സംവിധാനം ഒരുക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( സി )
ദേശീയ-അന്തര്‍ദ്ദേശീയ ജേർണലുകള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന തരത്തില്‍ ഡിജിറ്റല്‍ ലൈബ്രറി സംവിധാനം സര്‍വ്വകലാശാലകളിലും കോളേജുകളിലും ഏര്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പരിഗണിച്ച് ആയതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
*103.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. ടി. തോമസ്
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമായി മലയാളം ലെക്സിക്കൻ മേധാവിയായി സംസ്കൃതാദ്ധ്യാപികയെ നിയമിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മലയാളം ലെക്സിക്കൻ മേധാവിക്കായി യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ ഇറക്കിയപ്പോൾ അതിൽ മലയാളത്തില്‍ പ്രാവീണ്യമുള്ളവര്‍ വേണമെന്ന നിബന്ധനയ്ക്കൊപ്പം മലയാളത്തിലോ സംസ്കൃതത്തിലോ എന്ന് ചേർത്തത് കേരള സർവ്വകലാശാല ഓർഡിനൻസിന്റെ ലംഘനമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
സർവ്വകലാശാല ഓർഡിനൻസിൽ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിൽ മാറ്റം വരുത്തുവാൻ വെെസ് ചാന്‍സലര്‍ക്കോ രജിസ്ട്രാർക്കോ അധികാരമുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
2021 ജനുവരി 28-ന് പുറപ്പെടുവിച്ച പ്രസ്തുത നിയമന വിജ്ഞാപനം പത്രങ്ങളിലോ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റുകളിലോ പ്രസിദ്ധീകരിച്ചിരുന്നോ; വിശദാംശങ്ങൾ നൽകാമോ?
*104.
ശ്രീമതി ദെലീമ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കായികമേഖലയെ ദേശീയ-അന്തര്‍ദേശീയ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
കായികമേഖലയുടെ വികസനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനമായ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ആരംഭിച്ച സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമോ;
( സി )
ഏറ്റെടുത്ത എല്ലാ സ്റ്റേഡിയങ്ങളുടെയും അനുബന്ധ നിര്‍മ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*105.
ശ്രീ എം നൗഷാദ്
ഡോ.കെ.ടി.ജലീൽ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഭക്ഷ്യ സുരക്ഷിതത്വ പ്രോജക്ടിന്റെ ഭാഗമായി പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി സമീകൃത കാലിത്തീറ്റയുടെയും ഉപോല്‍പ്പന്നങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഏന്തെല്ലാം സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വിലവര്‍ദ്ധനവിലും കേരള ഫീഡ്സ് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കാതെ വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ടോ;
( സി )
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ക്ഷീരവികസന മേഖലയിലേയ്ക്ക് ധാരാളം പേര്‍ കടന്നുവരുന്നതിനാല്‍ കാലിത്തീറ്റയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കേണ്ടതാണെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ടോ;
( ഡി )
പുതുതായി കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
*106.
ശ്രീ ജി എസ് ജയലാൽ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളര്‍ത്തുമൃഗങ്ങളിലെ രോഗബാധമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ ശ്രദ്ധയില്‍‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കന്നുകാലികളുടെ ആരോഗ്യപരിപാലനത്തിനായി ടെലി മെഡിസിന്‍ സംവിധാനം പ്രയോജനപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ടെലി മെഡിസിന്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മൃഗഡോക്ടര്‍മാര്‍ക്കായി പരിശീലന പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പൊതുജനാരോഗ്യ മേഖലയില്‍ നടപ്പിലാക്കിവരുന്ന ഇ-സഞ്ജീവനി പദ്ധതിയുടെ മാതൃകയില്‍ മൃഗസംരക്ഷണ മേഖലയില്‍ ടെലി മെഡിസിന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതി സംബന്ധിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രചരണ, ബോധവല്‍ക്കരണ പരിപാടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*107.
ശ്രീ. കെ.വി.സുമേഷ്
ശ്രീ ഐ ബി സതീഷ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിനെ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിനനുസൃതമായി സജ്ജമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ജന്തുജന്യ രോഗങ്ങള്‍ സൃഷ്ടിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാനത്ത് ഒരു വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം തുടങ്ങേണ്ടതിന്റെ അനിവാര്യത പരിശോധിച്ചിട്ടുണ്ടോ;
( സി )
ഇതു സംബന്ധിച്ച് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ സാരാംശം വ്യക്തമാക്കുമോ;
( ഡി )
മൃഗപരിപാലനം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചിട്ടുള്ളവരെ ജന്തുജന്യരോഗം സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ?
*108.
ശ്രീ ഒ . ആർ. കേളു
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്താമെന്ന് അറിയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ചർച്ചയില്‍ സംസ്ഥാനം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന മുഖ്യ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനം പകുതി ചെലവ് വഹിക്കണമെന്ന് കേന്ദ്ര സര്‍ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( സി )
തലശ്ശേരി-മെെസൂര്‍ പാതയ്ക്ക് വനഭൂമി ഒഴിവാക്കി പുതിയ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*109.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാളം ലെക്സിക്കൻ മേധാവിയായി സംസ്കൃതാദ്ധ്യാപികയെ നിയമിച്ചത് നിയമാനുസൃതമാണോ എന്നത് പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ ;
( ബി )
കേരള സർവ്വകലാശാല ഓർഡിനൻസ് ചട്ടങ്ങൾ പ്രകാരം ലെക്സിക്കൻ എഡിറ്ററുടെ യോഗ്യതകള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
മലയാള ഭാഷയില്‍ ഉന്നത പ്രാവീണ്യം, ഗവേഷണ ബിരുദം, യൂണിവേഴ്സിറ്റി കോളേജുകളിൽ പത്തു വര്‍ഷത്തെ അദ്ധ്യാപന പരിചയം അല്ലെങ്കിൽ പതിനഞ്ച് വർഷം ലെക്സിക്കൻ വർക്കിൽ പരിചയം എന്നീ മാനദണ്ഡങ്ങൾ നിലവിലെ മലയാളം ലെക്സിക്കൻ മേധാവിക്ക് ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ കേരള സർവ്വകലാശാല ഓർഡിനൻസിന് വിരുദ്ധമായി നടത്തിയ ഈ നിയമനം പുനഃപരിശോധിക്കാൻ തയ്യാറാകുമോ?
*110.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രതികൂലമായ സാഹചര്യത്തിലും സംസ്ഥാനത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും അവർക്ക് സമൂഹത്തില്‍ നന്നായി ജീവിക്കുന്നതിനും ഉതകുന്ന പദ്ധതികളിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രകൃതി ദുരന്തങ്ങള്‍ മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്ന അവസ്ഥയില്‍ വിള ഇന്‍ഷുറന്‍സ് പോലുള്ള പദ്ധതികളിലൂടെ കര്‍ഷകര്‍ക്ക് കെെത്താങ്ങായ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
തിരുവാതിര ഞാറ്റുവേല കാര്‍ഷിക സര്‍വ്വകലാശാലക്കൊപ്പം എന്ന വിജ്ഞാന വ്യാപന പരിപാടിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ?
*111.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ കെ ആൻസലൻ
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സൃഷ്ടിച്ച ഗതാഗത സ്തംഭനാവസ്ഥ മൂലം കെ.എസ്.ആര്‍.ടി.സി.ക്കുണ്ടായ ആഘാതത്തിന്റെ വ്യാപ്തി വിലയിരുത്തിയിട്ടുണ്ടോ; ഇക്കാലയളവില്‍ ജീവനക്കാർക്ക് ശമ്പളവും പെന്‍ഷനും മുടങ്ങാതെ വിതരണം ചെയ്യുവാന്‍ സാധിച്ചിരുന്നോ;
( ബി )
ദൈനംദിന പ്രവര്‍ത്തന ചെലവിലെ പ്രധാന ഇനങ്ങളിലൊന്നായ ഇന്ധന ചെലവ് ദിനംപ്രതി വര്‍ദ്ധിക്കുന്നതുകൊണ്ടുള്ള പ്രതിസന്ധി മറികടക്കുന്നതിന് എല്‍.എന്‍.ജി, സി.എന്‍.ജി. എന്നിവയിലേക്കു മാറാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ധന മാറ്റം ആരംഭിച്ചിട്ടുണ്ടോ;
( സി )
ഇന്ധനത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം അറിയിക്കാമോ; ഇന്ധന മാറ്റം മൂലം ഓരോ കിലോമീറ്ററിനും ഇന്ധന ചെലവില്‍ പ്രതീക്ഷിക്കുന്ന വ്യത്യാസം കണക്കാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*112.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കായികം, വഖഫ്‌, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി റെയില്‍പാതയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
റെയില്‍പാത നിര്‍മ്മാണത്തിന്റെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ഈ ആവശ്യത്തിനുള്ള തുക കിഫ്ബിയില്‍ നിന്നും കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?
*113.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പക്ഷിമൃഗാദികളുടെ ആരോഗ്യ പരിപാലനത്തിന് ആവശ്യമായ വാക്സിനുകള്‍ ക്ഷാമം കൂടാതെ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മൃഗസംരക്ഷണ മേഖലയില്‍ ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദന കേന്ദ്രം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പക്ഷിമൃഗാദികളുടെ പേവിഷബാധ തടയുന്നതിനുള്ള വാക്സിന്‍, ജന്തുജന്യരോഗങ്ങള്‍ക്കുള്ള വാക്സിന്‍ എന്നിവയുടെ ഉത്പാദനത്തിനുള്ള നടപടി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത്‌ ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സ് കേന്ദ്രത്തില്‍ ആരംഭിച്ച മനുഷ്യര്‍ക്കും ഉപയോഗിക്കാവുന്ന വാക്സിന്‍ നിര്‍മ്മാണ പരിപാടിയുടെ പുരോഗതി വെളിപ്പെടുത്താമോ?
*114.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോൽപ്പന്നങ്ങള്‍ക്ക് തറവില പ്രഖ്യാപിച്ചിട്ടും സംഭരിക്കാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടെത്തുമോ; തറവില പ്രഖ്യാപനം വന്ന് പത്തു മാസമായ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ തുട‍ർന്ന് ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്ന ഗൗരവമായ പ്രശ്നത്തില്‍ കൃഷിക്കാരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഏതെല്ലാം ഇനം പച്ചക്കറികള്‍ക്കാണ് സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചത്; ആയത് പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ;
( ഡി )
വിളയിറക്കിയ കര്‍ഷകര്‍ വലിയ നഷ്ടത്തില്‍ ഈ ലോക്ഡൗണ്‍ കാലത്ത് ഉൽപ്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
*115.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ കൈവരിക്കാനായ നേട്ടം അറിയിക്കാമോ;
( ബി )
വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നവര്‍ വിലയിലെ അസ്ഥിരതയും അനിശ്ചിതാവസ്ഥയും നേരിടുന്നത് പരിഹരിക്കുന്നതിനു നടപ്പാക്കിയ കേരളം ഫാം ഫ്രഷ് പഴം പച്ചക്കറി പദ്ധതിയെകുറിച്ച് അറിയിക്കാമോ;
( സി )
ഉല്പന്നങ്ങള്‍ക്ക് അടിസ്ഥാന വില നിശ്ചയിക്കുന്നതിനും അവയുടെ സംഭരണത്തിനും ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണങ്ങള്‍ അറിയിക്കാമോ; കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യം ഇതു അപ്രായോഗികമാക്കിയിരുന്നോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടോ എന്നറിയിക്കാമോ?
*116.
ശ്രീ. എച്ച്. സലാം
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആര്‍.ടി. ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും അഴിമതി വിമുക്തമാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
ഏജന്റുമാരെയും കൈക്കൂലിയും ഒഴിവാക്കാന്‍ സാധിക്കുന്ന സ്ഥിതി സംജാതമായിട്ടുണ്ടോ; പ്രസ്തുത ഓഫീസുകളുടെ ആധുനികീകരണത്തിനായി ചെയ്ത കാര്യങ്ങള്‍ വിശദമാക്കുമോ;
( സി )
പുതുതായി നടപ്പില്‍ വരുത്തിയ ഫയല്‍ ക്യു മാനേജ്മെന്റ് സിസ്റ്റത്തിന്റെ മേന്മ എന്താണെന്ന് അറിയിക്കുമോ;
( ഡി )
2018-ല്‍ രൂപീകരിച്ച ആര്‍.ടി. ഓഫീസ്(എന്‍ഫോഴ്സ്മെന്റ്)-ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയിക്കാമോ?
*117.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ . എൻ . ഷംസുദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മൃഗശാലകളില്‍ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യേണ്ടിവരുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷിതത്വം ഉറപ്പുവരുത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
തിരുവനന്തപുരം മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരന്‍ മരിക്കാന്‍ ഇടയായ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*118.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ ഉല്‍പ്പന്നം ലഭ്യമാക്കുന്നതിനും ഏതൊക്കെ രീതിയിലാണ് പച്ചക്കറി ഉല്പാദന വിതരണ മേഖലയില്‍ സര്‍ക്കാര്‍ ഇടപെടുന്നത്; വ്യക്തമാക്കാമോ;
( സി )
നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതിനും ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
പച്ചക്കറികള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുന്നതുമായി ബന്ധപെട്ട് കേന്ദ്രസഹായം ലഭ്യമാകുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ഈ വര്‍ഷത്തെ ഓണവിപണിയിലേക്കുള്ള വിഷരഹിത പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ?
*119.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്ഡൗണ്‍ കാലത്ത് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കഴിയാത്തതു മൂലം സംസ്ഥാനത്തെ മോട്ടോര്‍ തൊഴിലാളികള്‍ പ്രതിസന്ധിയിലായിരിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
വരുമാനം നിലച്ചിരിക്കുമ്പോഴും ഇന്‍ഷുറന്‍സ്, ടാക്സ്, ലോണ്‍ തിരിച്ചടവ് തുടങ്ങിയവയില്‍ ഇളവ് ലഭിക്കാത്തതിനാല്‍ പ്രസ്തുത തൊഴിലാളികള്‍ കടുത്ത സാമ്പത്തിക ബാധ്യതയില്‍പ്പെട്ടിരിക്കുകയാണെന്ന കാര്യം പരിശോധിക്കുകയുണ്ടായോ;
( സി )
ലോക്ക്ഡൗണ്‍ മൂലം വരുമാനം നിലച്ച പ്രസ്തുത തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്, ടാക്സ് തുടങ്ങിയവയില്‍ ഇളവും പ്രതിസന്ധി പരിഹരിക്കുന്നതിന് ധനസഹായ പാക്കേജും പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*120.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല നിയമത്തില്‍ മറ്റ് സര്‍വ്വകലാശാലകള്‍ പ്രെെവറ്റ് രജിസ്ട്രേഷനിലൂടെ പഠന കോഴ്സുകള്‍ നടത്തുന്നത് തടയുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( ബി )
ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല നടത്തുന്ന കോഴ്സുകള്‍ക്ക് യു.ജി.സി. യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം ലഭിക്കാന്‍ കാലതാമസം നേരിടുകയും മറ്റ് സര്‍വ്വകലാശാലകള്‍ക്ക് പ്രെെവറ്റ് രജിസ്ട്രേഷന്‍ നടത്തുവാന്‍ അനുമതി നിഷേധിക്കുകയും ചെയ്തതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
ഇതര സര്‍വ്വകലാശാലകള്‍ പ്രെെവറ്റ് രജിസ്ട്രേഷന്‍ നടത്തുന്നത് വിലക്കുന്ന വ്യവസ്ഥ വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഒഴിവാക്കി നിയമഭേദഗതി കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.