|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1837.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷത്തെ ബജറ്റിൽ
ഗതാഗത വകുപ്പിന്റെ കീഴിലുള്ള
വിവിധ പ്രവൃത്തികൾക്കായി
പദ്ധതി ഇനത്തിൽ
നീക്കിവച്ചിട്ടുള്ള തുക
എത്രയാണ്; എത്ര തുക
അനുവദിച്ച് നൽകിയിട്ടുണ്ട്;
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ഇനം തിരിച്ച്
ലഭ്യമാക്കുമോ?
1838.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓടിക്കൊണ്ടിരിക്കുന്ന
വാഹനങ്ങള്‍ക്ക് തീ
പിടിയ്ക്കുന്ന സംഭവങ്ങള്‍
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം അപകടങ്ങള്‍
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1839.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗതാഗത
നിയമലംഘനങ്ങള്‍
കണ്ടുപിടിക്കുന്നതിനായി
സ്ഥാപിച്ചിട്ടുള്ള എ.ഐ.
ക്യാമറകൾ നാളിതുവരെയായി എത്ര
നിയമലംഘനങ്ങൾ
കണ്ടെത്തിയെന്നും അവയിൽ പിഴ
ഈടാക്കുന്നതിനായി നോട്ടീസ്
നൽകിയവ എത്രയാണെന്നും
മാസാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
ബി )
എ.ഐ.
ക്യാമറകൾ കണ്ടെത്തിയ
നിയമലംഘനങ്ങൾക്കുള്ള പിഴ
ഈടാക്കലിനായി നാളിതുവരെ എത്ര
തുകയുടെ നോട്ടീസ് ആണ്
നൽകിയിട്ടുള്ളതെന്നും
പ്രസ്തുത ഇനത്തിൽ എത്ര തുക
ലഭിച്ചുവെന്നും
മാസാടിസ്ഥാനത്തിൽ
വ്യക്തമാക്കാമോ?
1840.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ഒറ്റപ്പാലം
മണ്ഡലത്തില്‍ റോഡ് സേഫ്റ്റി
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ പ്രവൃത്തികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിക്കും എത്ര തുക
അനുവദിച്ചുവെന്നും അവയുടെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ?
1841.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതൽ നാളിതുവരെയുള്ള കണക്ക്
പ്രകാരം ഓടിക്കൊണ്ടിരുന്ന
വാഹനങ്ങൾക്ക് തീപിടിച്ച്
എത്രപേര്‍
മരണപ്പെട്ടിട്ടുണ്ട്;
എത്രപേർക്ക്
പരിക്കേറ്റിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
ഇത്തരം
സംഭവങ്ങള്‍
ആവർത്തിക്കപ്പെടുന്നതിന്റെ
കാരണം എന്താണെന്ന് പഠനം
നടത്തിയിട്ടുണ്ടോ; എന്തൊക്കെ
മുൻകരുതൽ നടപടികളാണ്
ഇക്കാര്യത്തിൽ
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
1842.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈവേകളില്‍
സൗകര്യങ്ങള്‍
വര്‍ദ്ധിക്കുകയും റോഡുകളുടെ
നവീകരണം നടക്കുകയും ചെയ്ത
സാഹചര്യത്തില്‍ അനുവദനീയമായ
വേഗപരിധി കുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍ വിശദമാക്കാമോ?
1843.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റോഡ്
സുരക്ഷാ ഫണ്ട് എന്തൊക്കെ
ആവശ്യങ്ങൾക്കാണ്
വിനിയോഗിക്കുന്നത്; പ്രസ്തുത
ഫണ്ട് വിനിയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ വ്യക്തമാക്കുമോ;
(
ബി )
നിലവിലെ
സർക്കാർ അധികാരമേറ്റതിനുശേഷം
നാളിതുവരെ പ്രസ്തുത ഫണ്ടിൽ
നിന്ന് എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ആവശ്യങ്ങൾക്കാണ്
ചെലവഴിച്ചതെന്നും ഓരോ
ഇനത്തിലും ചെലവഴിച്ച തുക
എത്രയാണെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
സി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ പ്രസ്തുത ഫണ്ടിൽ
നിന്ന് എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ആവശ്യങ്ങൾക്കാണ്
ചെലവഴിച്ചതെന്നും ഓരോ
ഇനത്തിലും ചെലവഴിച്ച തുക
എത്രയാണെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
1844.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
കെ.എസ്.ആര്‍.ടി.സി.യെ
ലാഭകരമാക്കാന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
നടപ്പാക്കിയതിലൂടെ ഉണ്ടായ
നേട്ടങ്ങള്‍ എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
സി )
കെ.എസ്.ആര്‍.ടി.സി.യെ
കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
എന്തെല്ലാം പുതിയ നടപടികള്‍
സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
1845.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
മേയറെ കെ.എസ്.ആര്‍.ടി.സി. ബസ്
ഡ്രൈവർ അധിക്ഷേപിച്ചു എന്ന
പരാതി ഉയർത്തി മേയറും
കുടുംബവും കെ.എസ്.ആര്‍.ടി.സി.
ബസ് തടഞ്ഞു പ്രതിഷേധിച്ച
സംഭവത്തിൽ കെ.എസ്.ആര്‍.ടി.സി.
അന്വേഷണം നടത്തിയിട്ടുണ്ടോ;
എങ്കില്‍ അന്വേഷണ റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;
അന്വേഷണത്തിലെ കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; അന്വേഷണ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ; പ്രസ്തുത
റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ എന്തൊക്കെ
തുടർനടപടി സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
1846.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര കെ.എസ്.ആര്‍.ടി.സി.
ബസ്സുകളിൽ സി.സി.ടി.വി.
ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്;
സി.സി.ടി.വി. ക്യാമറകൾ
സ്ഥാപിക്കുന്നത് എന്ത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്; ക്യാമറകൾ
സ്ഥാപിച്ചത് ഏത് ഏജൻസിയാണ്;
ക്യാമറകള്‍ സ്ഥാപിച്ചത്
എന്നാണ്; ക്യാമറ സ്ഥാപിച്ച
ഇനത്തില്‍ ആകെ ചെലവഴിച്ച തുക
എത്രയാണ്; ക്യാമറ
സ്ഥാപിച്ചതുമായി ബന്ധപ്പെട്ട്
ഓരോ ഘട്ടത്തിലും ചെലവഴിച്ച
തുക ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ക്യാമറകളിൽ നിലവിൽ എത്രയെണ്ണം
പ്രവർത്തനക്ഷമമാണെന്നും
ക്യാമറകളുടെ പരിപാലന ചുമതല
ആർക്കാണെന്നും അറിയിക്കാമോ;
ക്യാമറ സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട കരാറിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
1847.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
2024-ൽ ആരംഭിച്ച
അന്തര്‍സംസ്ഥാന സര്‍വീസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഗുരുവായൂരില്‍നിന്നും
കോയമ്പത്തൂരിലേക്കുള്ള നാല്
സര്‍വീസുകളും ആരംഭിച്ചോയെന്ന്
വ്യക്തമാക്കുമോ; അവയുടെ
സമയക്രമം സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഇതരസംസ്ഥാനങ്ങളില്‍നിന്നുമുള്ള
ഗുരുവായൂർ തീര്‍ത്ഥാടകരുടെ
ബാഹുല്യം കണക്കിലെടുത്ത്
ഗുരുവായൂരിൽനിന്നും മറ്റ്
സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍
സര്‍വീസുകൾ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
1848.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ഡ്രൈവര്‍ തസ്തികയിലേക്കുളള
(കാറ്റഗറി നം.136/10 എം.
)റാങ്ക് ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍ നിന്നുളള
നിയമനത്തിനായി എത്ര
ഒഴിവുകളാണ് പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
റാങ്ക് ലിസ്റ്റിന്റെ
കാലയളവില്‍ റിപ്പോര്‍ട്ട്
ചെയ്തിരുന്ന ഒഴിവുകളില്‍
നിയമന ശിപാര്‍ശ നൽകേണ്ടെന്ന്
വകുപ്പ് പി.എസ്.സി.യ്ക്ക്
കത്ത് നല്‍കിയിരുന്നോ;
എങ്കില്‍ കാരണം വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളെ എംപാനലായി
പരിഗണിച്ച് നിയമനം
നല്‍കിയിരുന്നോയെന്ന്
അറിയിക്കാമോ; വിശദമാക്കാമോ;
(
ഇ )
എംപാനലായി
നിയമിച്ചിട്ടുണ്ടെങ്കില്‍
അത്തരത്തില്‍ ജോലി
ചെയ്തുവരുന്ന
ഉദ്യോഗാര്‍ത്ഥികളെ
സ്ഥിരപ്പെടുത്താന്‍
കെ.എസ്.ആര്‍.ടി.സി.യുടെ
ഭാഗത്ത് നിന്നോ
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നോ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
ഡ്രൈവര്‍ തസ്തികയിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുളള
ഒഴിവുകളിൽ ഈ റാങ്ക് ലിസ്റ്റിൽ
നിന്ന് നിയമനം
നടത്തണമെന്നുള്ള കോടതി വിധി
പാലിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1849.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
മേയറും കെ.എസ്.ആര്‍.ടി.സി.
ബസ് ഡ്രൈവറുമായുള്ള തർക്കത്തെ
തുടർന്ന് ബസ്സിലെ
സി.സി.ടി.വി.യുടെ മെമ്മറി
കാര്‍ഡ് കാണാതായ സംഭവത്തിൽ
കെ.എസ്.ആര്‍.ടി.സി. അന്വേഷണം
നടത്തിയിട്ടുണ്ടോ; മെമ്മറി
കാര്‍ഡ് കണ്ടെത്തുവാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ വീഴ്ച
വരുത്തിയവർക്കെതിരെ എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
ബസ്സുകളിൽ
സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ
ഉൾപ്പെടെയുള്ളവയുടെ പരിപാലന
ചുമതലയുള്ള ഉദ്യോഗസ്ഥർ ആരാണ്;
മെമ്മറി കാര്‍ഡ്
നഷ്ടപ്പെട്ടത് സംബന്ധിച്ച്
ചുമതലപ്പെട്ട ഏതെങ്കിലും
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ; ബസ്സിലെ
ദൃശ്യങ്ങൾ വീണ്ടെടുക്കുവാൻ
സാധ്യതയുണ്ടോ;
വ്യക്തമാക്കുമോ?
1850.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കെ.എസ്.ആർ.ടി.സി.യുടെ ആകെ
വരുമാനം, ചെലവ് എന്നിവ
എത്രയെന്ന് ഇനം തിരിച്ച്
മാസാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
കെ.എസ്.ആർ.ടി.സി.
സ്വിഫ്റ്റിന്റെ ആകെ വരുമാനം,
ചെലവ് എന്നിവ എത്രയെന്ന് ഇനം
തിരിച്ച് മാസാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
1851.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ആവശ്യത്തിലേക്കായി ബ്രീത്ത്
അനലൈസര്‍ വാങ്ങിയിട്ടുണ്ടോ;
എങ്കില്‍ എത്രയെണ്ണമാണ്
വാങ്ങിയിട്ടുള്ളതെന്ന വിവരം
ലഭ്യമാക്കാമോ; ഇതിനായി എത്ര
രൂപ ചെലവഴിച്ചുവെന്നും
ഓരോന്നിനും എത്ര
രൂപയെന്നുമുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
വാങ്ങിയ ബ്രീത്ത് അനലൈസര്‍
കൃത്യമായി
ഉപയോഗിക്കുന്നുണ്ടോയെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ;
(
സി )
എത്ര
ജീവനക്കാര്‍ ജോലിക്കിടെ
മദ്യപിച്ചിട്ടുള്ളതായി
ബ്രീത്ത് അനലൈസര്‍ വഴി
കണ്ടെത്തിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
1852.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യാത്രക്കാരുടെ ആവശ്യങ്ങള്‍
മുന്‍നിര്‍ത്തി രാത്രികാല
സര്‍വ്വീസുകളില്‍ പ്രത്യേക
നിബന്ധനകള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സര്‍വ്വീസുകളില്‍ വനിതാ
യാത്രക്കാരുടെ സുരക്ഷയും
സൗകര്യവും ഉറപ്പാക്കാൻ
എന്തെല്ലാം നിര്‍ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
ബസ്സില്‍
കയറുന്നതിന് ബുദ്ധിമുട്ടുകള്‍
നേരിടുന്ന വയോജനങ്ങള്‍ക്കും
കുട്ടികള്‍ക്കും
ഭിന്നശേഷിക്കാര്‍ക്കും
സുഗമമായ യാത്ര ഉറപ്പാക്കുവാൻ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കാമോ;
(
ഡി )
ഇക്കാര്യത്തിലുള്ള
നിര്‍ദ്ദേശങ്ങളെല്ലാം
നടപ്പാക്കുന്നുണ്ടെന്ന്
ഉറപ്പാക്കാനായി
ഏർപ്പെടുത്താനുദ്ദേശിക്കുന്ന
സംവിധാനങ്ങൾ സംബന്ധിച്ച്
വിശദമാക്കുമോ?
1853.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2021
കാലയളവിലെ സർക്കാർ
അധികാരമേല്‍ക്കുമ്പോള്‍
കെ.എസ്.ആര്‍.ടി.സി.യുടെ
ശരാശരി പ്രതിദിന വരുമാനം
എത്രയായിരുന്നു; പ്രസ്തുത
സമയത്ത് കെ.എസ്.ആര്‍.
ടി.സി.യ്ക്ക് കടബാദ്ധ്യത
ഉണ്ടായിരുന്നോ; എങ്കില്‍
എത്രയായിരുന്നു എന്നതിന്റെ
വിശദവിവരം ലഭ്യമാക്കാമോ;
പ്രസ്തുത സമയത്ത്
കെ.എസ്.ആര്‍.ടി.സി.യിലെ സ്ഥിര
ജീവനക്കാരുടെ എണ്ണം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സിയുടെ
നിലവിലെ ശരാശരി പ്രതിദിന
വരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ; നിലവില്‍
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
കടബാദ്ധ്യതയുണ്ടോ; എങ്കില്‍
എത്രയാണെന്നുള്ള വിശദവിവരം
ലഭ്യമാക്കാമോ; നിലവില്‍
കെ.എസ്.ആര്‍.ടി.സി.യിലെ സ്ഥിര
ജീവനക്കാരുടെ എണ്ണം
എത്രയെന്ന് വ്യക്തമാക്കാമോ?
1854.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
കെ.എസ്.ആർ.ടി.സി
ലാഭത്തിലാക്കുന്നതിനുമായി
വിവിധ മേഖലകളില്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(
ബി )
കെ.എസ്.ആർ.ടി.സി.
യുടെ ഉടമസ്ഥതയിലുള്ള വിവിധ
സ്ഥലങ്ങളില്‍ പരസ്യങ്ങള്‍
ചെയ്യുന്നതിനും അതിലൂടെ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമായി
പ്രത്യേകം പദ്ധതി
തയ്യാറാക്കുമോ;
(
സി )
കെ.എസ്.ആർ.ടി.സി.
ബസുകളിലും
കെ.എസ്.ആർ.റ്റി.സി.യുടെ
ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും
പരസ്യം ചെയ്യുന്നതിനുള്ള
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
1855.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി ആരംഭിച്ച ഗ്രാമവണ്ടി
പദ്ധതി ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ആരംഭിച്ചിട്ടുണ്ടെന്നും ഓരോ
സ്ഥലങ്ങളില്‍ നിന്നും
ലഭിച്ചിട്ടുളള ശരാശരി വരുമാനം
എത്രയെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ നിക്ഷേപമായി
എത്ര തുക
കെ.എസ്.ആര്‍.ടി.സി.ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
എവിടെയെങ്കിലും
പദ്ധതി
മുടങ്ങിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ഡി )
പദ്ധതി
കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കുവാന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1856.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
കെ.എസ്.ആർ.ടി.സി. ഡിപ്പോ
നവീകരണവുമായി ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ പൊതുഗതാഗത
സംവിധാനമില്ലാത്ത
ഗ്രാമപ്രദേശങ്ങളില്‍ ചെറിയ
ബസ്സുകള്‍ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1857.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കലയില്‍
നിന്നും ആരംഭിക്കുന്നതും
വര്‍ക്കലയില്‍
എത്തിച്ചേരുന്നതുമായ എത്ര
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍ കോവിഡ് 19
കാലയളവിനു ശേഷം
നിര്‍ത്തലാക്കിയെന്ന്
വിശദമാക്കാമോ;
(
ബി )
വര്‍ക്കലയില്‍
കോവിഡിനുശേഷം നിര്‍ത്തലാക്കിയ
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍
പുനരാരംഭിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
1858.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരിയില്‍
നിന്ന് അമൃത
ആശുപത്രിയിലേയ്ക്ക് ദിവസേന
ഉണ്ടായിരുന്ന
കെ.എസ്.ആര്‍.ടി.സി.
സര്‍വീസുകള്‍
നിര്‍ത്തിവച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത സര്‍വീസുകള്‍
പുനരാരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1859.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
വിവിധ ഡിപ്പോകളിൽ നിന്ന്
ഇരിക്കൂർ മണ്ഡലത്തിലൂടെ
സർവ്വീസ് നടത്തിയിരുന്ന എത്ര
കെ.എസ്.ആർ.ടി.സി.ബസ്സുകളാണ്
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ
നിർത്തലാക്കിയതെന്ന്
അറിയിക്കാമോ; അവ ഏതെല്ലാമാണ്;
നിർത്തലാക്കിയതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബസ്സുകൾ നിർത്തലാക്കിയത് മൂലം
യാത്രക്കാർ നേരിടുന്ന
ബുദ്ധിമുട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1860.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡിനു
മുമ്പ് സർവ്വീസ്
നടത്തിയിരുന്നതും എന്നാല്‍
കോവിഡ് കാലഘട്ടത്തില്‍
നിർത്തല്‍ ചെയ്തതുമായ KSRTC
സർവ്വീസുകള്‍
പുനരാരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
കൊടിയത്തൂർ-കോഴിക്കോട്
സർവ്വീസ്
പുനരാരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
1861.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
വൈറ്റിലയിൽ നിർമ്മിക്കുവാൻ
ഉദ്ദേശിക്കുന്ന എറണാകുളം
ഡിപ്പോയുടെ നിർമ്മാണ
നടപടികളുടെ പുരോഗതി
അറിയിക്കുമോ; ഏത് ഏജൻസിയെയാണ്
നിർമ്മാണചുമതല
ഏല്പിച്ചിരിക്കുന്നതെന്നും
പൂർത്തീകരണ കാലാവധി
എത്രയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
കാരിക്കമുറിയില്‍
കെ.എസ്.ആർ.ടി.സി.യുടെ
ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ
നിർമ്മാണം ആരംഭിക്കുന്ന
കൊച്ചി മൊബിലിറ്റി ഹബ്ബ് ഫേസ്
2-ൽ കെ.എസ്.ആർ.ടി.സി.ക്ക്
ഓഫീസുകൾ ഉണ്ടായിരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
1862.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
മാവേലിക്കര ഡിപ്പോയില്‍
കെട്ടിട നിര്‍മ്മാണത്തിന്
എം.എല്‍.എ.യുടെ മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
മുന്‍
സര്‍ക്കാരിന്റെ കാലയളവിൽ
അനുവദിച്ച തുക വിനിയോഗിച്ച്
കെട്ടിടം നിർമ്മിക്കുവാൻ
ആവശ്യമായ നടപടികള്‍
അടിയന്തരമായി സ്വീകരിക്കുമോ;
(
സി )
ഭരണാനുമതി
ലഭിച്ച പ്രസ്തുത കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
1863.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ
നിന്ന് ഫാസ്റ്റ് പാസഞ്ചർ
ഒഴികെ എത്ര സർവീസുകളാണ്
ദിവസവും നിലവിൽ ഓപ്പറേറ്റ്
ചെയ്യുന്നത്; പ്രസ്തുത
സർവീസുകൾ നടത്തുന്നതിന് ആകെ
എത്ര ബസുകൾ ആവശ്യമാണ്; മുഴുവൻ
സർവീസുകളും നടത്താൻ ആവശ്യമായ
ബസുകൾ ഡിപ്പോയിൽ ലഭ്യമാണോ;
എന്നിവ അറിയിക്കാമോ;
(
ബി )
ചാത്തന്നൂർ
ഡിപ്പോയിൽ നിന്ന് നിലവിൽ
നടത്തിവരുന്ന ഫാസ്റ്റ്
പാസഞ്ചർ സർവീസുകൾ എത്രയെണ്ണം;
ഏതെല്ലാം സ്ഥലങ്ങളെ
ബന്ധിപ്പിച്ചാണ് പ്രസ്തുത
സർവീസുകൾ നടത്തുന്നത്; അതിനു
പര്യാപ്തമായ നിലയിൽ ബസ്സുകൾ
ഡിപ്പോയിൽ
അനുവദിച്ചിട്ടുണ്ടോ; എന്നിവ
വ്യക്തമാക്കാമോ;
(
സി )
ചാത്തന്നൂർ
ഡിപ്പോയിൽ
അനുവദിക്കപ്പെട്ടിട്ടുള്ള
മുഴുവൻ സർവീസുകളും ഓപ്പറേറ്റ്
ചെയ്യുന്നതിന് എത്ര
കണ്ടക്ടർമാരുടെയും
ഡ്രൈവർമാരുടെയും സേവനമാണ്
ദിവസവും ആവശ്യമുള്ളത്; നിലവിൽ
അനുവദിക്കപ്പെട്ടിട്ടുള്ള
അംഗീകൃത കണ്ടക്ടർമാരുടെയും
ഡ്രൈവർമാരുടെയും എണ്ണം
എത്രയാണ്; വ്യക്തമാക്കാമോ?
1864.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍
നിന്നും വർഷങ്ങളായി രാവിലെ
6.30-ന് തിരുവനന്തപുരത്തേക്ക്
സർവ്വീസ് നടത്തിക്കൊണ്ടിരുന്ന
എക്സ്പ്രസ് സർവീസ്
നിർത്തലാക്കി പകരം
സൂപ്പർഫാസ്റ്റ് സർവീസ് ആക്കിയ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഏങ്കിൽ ഇങ്ങനെ ചെയ്യാനുണ്ടായ
സാഹചര്യം വ്യക്തമാക്കുമോ;
(
ബി )
നിർത്തലാക്കിയ
എക്സ്പ്രസ് സർവീസ്
പുനരാരംഭിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1865.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം കായംകുളം
കെ.എസ്.ആര്‍.ടി.സി
ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ
സര്‍വീസുകള്‍ ഏതൊക്കെയെന്നും
അവയുടെ സമയക്രമവും
വിശദമാക്കാമോ?
1866.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
കെ.എസ്.ആർ.ടി.സി. ബസ്
ഡിപ്പോയുടെ പുതിയ
കെട്ടിടങ്ങളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വിശദമാക്കാമോ?
1867.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചവറ-പത്തനംതിട്ട
റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന കെ.എസ്.ആര്‍.ടി.സി.
ബസുകള്‍ക്ക് മുന്നില്‍
സ്വകാര്യ ബസുകള്‍ നടത്തുന്ന
മത്സര ഓട്ടം കാരണം
യാത്രക്കാർക്കും
നാട്ടുകാർക്കും ഉണ്ടാവുന്ന
ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം
കാണുന്നതിന് നടപടികള്‍
സ്വീകരിയ്ക്കുമോ; ഈ റൂട്ടിലെ
സ്വകാര്യ ബസുകളും
കെ.എസ്.ആര്‍.ടി.സി. ബസുകളും
സമയക്രമം പാലിക്കുന്നതിന്
നിർദേശം നല്‍കുമോ?
1868.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഉള്‍നാടന്‍ പ്രദേശങ്ങളിലെ
ജനങ്ങള്‍ ആശ്രയിച്ചിരുന്ന
കെ.എസ്.ആര്‍.ടി.സി. ബസുകള്‍
പലതും സര്‍വീസ്
നിര്‍ത്തിയതോടെ
വിദ്യാര്‍ത്ഥികള്‍
ഉള്‍പ്പെടെയുള്ളവര്‍
അനുഭവിക്കുന്ന യാത്രാക്ലേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കൂത്തുപറമ്പ്
മണ്ഡലത്തിലെ പാനൂര്‍
നഗരസഭയില്‍ ഉള്‍പ്പെട്ട
കരിയാട് പടന്നക്കരയില്‍
നിന്നും തലശ്ശേരി മണ്ഡലത്തിലെ
ഒളവിലം-മാഹി പാലം വഴി
തലശ്ശേരിയിലേക്ക്
നടത്തിയിരുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്സ്
സര്‍വീസ് പുനരാരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
സി )
നിരവധി
ബസ്സ് സര്‍വ്വീസുകള്‍
വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന്
സര്‍വീസ് നിര്‍ത്തിയതും
തലശ്ശേരി-കോപ്പാലം-പാനൂര്‍-നിള്ളങ്ങല്‍-ചെറുവാഞ്ചേരി
റൂട്ടില്‍ വര്‍ഷങ്ങളായി
ഓടിയിരുന്നതുമായ
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വീസ് പുനരാരംഭിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
1869.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്-മലപ്പുറം
ജില്ലകളെ ബന്ധിപ്പിക്കുന്ന
കൂളിമാട്, എളമരം കടവ് എന്നീ
പാലങ്ങളിലൂടെ
കെ.എസ്.ആര്‍.ടി.സി ബസ്
സര്‍വ്വീസ് ആരംഭിക്കണമെന്ന
ആവശ്യത്തിന്‍മേല്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ?
1870.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടിലെ
രൂക്ഷമായ യാത്രാ ക്ലേശം
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കോട്ടയം-കാവാലം
സ്റ്റേ സര്‍വീസ് ഉള്‍പ്പെടെ
നിര്‍ത്തലാക്കിയ മുഴുവന്‍
സ്റ്റേ സര്‍വീസുകളും
പുനരാരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1871.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാണത്തൂർ-കല്ലപ്പള്ളി-സുള്ള്യ,
പാണത്തൂർ-വാഗമണ്ഡലം-മടിക്കേരി-മൈസൂർ
എന്നീ അന്തർസംസ്ഥാന
റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി.
ബസ്സുകൾ സർവീസ്
നടത്തുന്നുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
എങ്കിൽ
വിശദാംശം നൽകാമോ;
(
സി )
പ്രസ്തുത
റൂട്ടിൽ കെ.എസ്.ആര്‍.ടി.സി
നടത്തിയിരുന്ന ഏതെങ്കിലും
സർവീസ്
നിർത്തലാക്കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
ഡി )
പ്രസ്തുത
റൂട്ടില്‍ നിർത്തലാക്കിയ
സർവീസുകള്‍
പുനസ്ഥാപിക്കുന്നതിനും പുതിയ
സർവീസുകള്‍ ആരംഭിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
1872.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മാവൂര്‍ റോഡിലെ
കെ.എസ്.ആര്‍.ടി.സി. ബസ്
സ്റ്റേഷനിലെ കടമുറികള്‍
പൂര്‍ണ്ണമായും ലേലം ചെയ്ത്
നല്‍കിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അവ തുറന്നു
പ്രവര്‍ത്തിക്കുന്നതിന്
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ബസ് സ്റ്റാന്‍ഡ്
കെട്ടിടത്തിന്റെ ബലക്ഷയം
പരിഹരിക്കുന്നതിനു സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
1873.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മംഗലാപുരത്ത്
പഠിക്കുന്ന കാസർകോട്
ജില്ലയിൽ നിന്നുളള
വിദ്യാർത്ഥികൾക്ക്
കെ.എസ്.ആർ.ടി.സി. ബസുകളിൽ
കൺസെഷൻ യാത്ര
അനുവദിക്കാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
എന്നുമുതലാണ് കൺസെഷൻ
അനുവദിച്ചതെന്നും ഇതു
സംബന്ധിച്ച സർക്കാർ ഉത്തരവ്
ഉണ്ടോ എന്നും
വ്യക്തമാക്കാമോ;
ഉത്തരവുണ്ടെങ്കിൽ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
കൺസെഷൻ
അനുവദിച്ചിട്ടില്ലെങ്കിൽ
അക്കാര്യം പരിഗണിക്കുമോ?
1874.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിനില്‍
നിന്നുള്ള സ്വകാര്യ ബസുകളുടെ
നഗര പ്രവേശനത്തിനായി
27.11.2023ല്‍ ഗതാഗത വകുപ്പ്
പുറപ്പെടുവിച്ച ജി.ഒ.(പി) നം.
27/2023 ഉത്തരവ് പ്രകാരം
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിജ്ഞാപന പ്രകാരം
പെർമിറ്റിനായി എത്ര
അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്;
ഏതൊക്കെ റൂട്ടിലേക്കാണ്
അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
സി )
ബസുകളുടെ
നഗര പ്രവേശനത്തിനായി ആർ.ടി.എ.
മീറ്റിംഗ് എന്നാണ്
കൂടുന്നതെന്നും തുടര്‍ന്ന്
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളതെന്നും
ബസ്സുകളുടെ നഗരപ്രവേശനം
എന്നത്തേക്ക്
പ്രാവര്‍ത്തികമാക്കാന്‍
സാധിക്കുമെന്നും
വിശദമാക്കാമോ?
1875.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൈപ്പമംഗലം
മണ്ഡലത്തിലെ തീരപ്രദേശത്ത്
സ്ഥിതിചെയ്യുന്ന ഹയര്‍
സെക്കണ്ടറി സ്കൂളുകളിലേക്ക്
എത്തിച്ചേരുന്നതിനും തിരികെ
വീടുകളിലേക്ക് പോകുന്നതിനും
വിദ്യാർത്ഥികൾ അനുഭവിക്കുന്ന
യാത്രാ ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
വകുപ്പ്
ഏർപ്പെടുത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(
ബി )
ആറ്
ഹയര്‍ സെക്കണ്ടറി
വിദ്യാലയങ്ങളുള്ള പ്രസ്തുത
പ്രദേശത്ത് രാവിലെയും
വൈകിട്ടും കെ.എസ്.ആര്‍.ടി.സി.
ബസ് സൗകര്യം ഏർപ്പെടുത്താൻ
സാധിക്കുമോ; വ്യക്തമാക്കാമോ?
1876.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍ സ്പെഷ്യല്‍ റൂള്‍
(സബോര്‍ഡിനേറ്റ്)
രൂപീകരിക്കാതിരിക്കുന്നതിനുള്ള
കാരണം വിശദമാക്കാമോ;
(
ബി )
പ്രസ്‌തുത
സ്പെഷ്യല്‍ റൂള്‍ സംബന്ധിച്ച
ഫയല്‍ നിലവില്‍ എവിടെയാണെന്ന്
വിശദമാക്കാമോ;
(
സി )
കെ.ഐ.വി.
റൂളിന് പകരം ഐ.വി റൂള്‍
രൂപീകരിക്കുമ്പോൾ നിലവിലെ
സ്പെഷ്യല്‍ റൂളില്‍
ഏതെങ്കിലും മാറ്റം വരുമോ
എന്ന് വിശദമാക്കാമോ;
(
ഡി )
സ്പെഷ്യല്‍
റൂള്‍ രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
ഏതെങ്കിലും തരത്തിലുള്ള
തടസ്സമുണ്ടോ എന്ന്
വിശദമക്കാമോ?
1877.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അഴിക്കോട്
മണ്ഡലത്തിലെ ബോട്ട് പാലം,
പാറക്കല്‍ തുടങ്ങിയ ബോട്ട്
ജെട്ടികളില്‍ തെങ്ങ്
കുറ്റികള്‍
ആവശ്യത്തിനില്ലാത്തതിനാല്‍
വേലിയേറ്റം, വേലിയിറക്കം
സമയങ്ങളില്‍ ജെട്ടിയുടെ
മുകളിലേയ്ക്കും
അടിയിലേയ്ക്കും ബോട്ട് കയറി
അപകടം സംഭവിക്കാനുള്ള സാധ്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ബോട്ട് ജെട്ടികളില്‍ തെങ്ങ്
കുറ്റികള്‍ അടിയന്തരമായി
ഘടിപ്പിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
ഈട്
നില്‍ക്കുന്നതിനായി ഇരുമ്പ്
റെയില്‍ കോണ്‍ക്രീറ്റ് ചെയ്ത
കുറ്റികള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1878.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴയുടെ
ടൂറിസം സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തികൊണ്ട്
ആധുനിക സൗകര്യങ്ങളോടുകൂടിയ
ബോട്ടു സര്‍വീസുകൾ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
വിനോദസഞ്ചാരത്തിന്
ഉതകുന്ന രീതിയില്‍ വാട്ടര്‍
മെട്രോ മാതൃകയില്‍
ബജറ്റുബോട്ടുകളുടെ
പ്രവര്‍ത്തനം ആരംഭിക്കുവാന്‍
മുന്‍കൈ എടുക്കുമോ;
വിശദമാക്കാമോ?
എ.ഐ.
ക്യാമറകളുടെ പ്രവർത്തനം
1879.
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള
എ.ഐ. ക്യാമറകളുടെ പ്രവർത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
എ.ഐ.
ക്യാമറ കണ്ടെത്തുന്ന
നിയമലംഘനങ്ങൾക്ക് നോട്ടീസ്
അയക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
നിരവധി
എ.ഐ. ക്യാമറകളുടെ പ്രവർത്തനം
നിലച്ചിരിക്കുകയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
1880.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നിരത്തുകളില്‍ മോട്ടോര്‍ വാഹന
വകുപ്പ് എ.ഐ. ക്യാമറകള്‍
സ്ഥാപിച്ചതിനുശേഷം എത്ര
നിയമലംഘനങ്ങളാണ് ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്;
വിശദമാക്കാമോ;
(
ബി )
കണ്ടെത്തിയ
നിയമലംഘനങ്ങള്‍ക്കെല്ലാം
പിഴയീടാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
സി )
ഈ
ഇനത്തില്‍ എത്ര രൂപയാണ്
പിഴയായി സംസ്ഥാനത്തിന്
ലഭിച്ചിട്ടുളളത്;
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
ക്യാമറകള്‍ സ്ഥാപിച്ചതിന്
ശേഷം റോഡപകടങ്ങളില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1881.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
മൂന്ന് വര്‍ഷങ്ങളില്‍
സംസ്ഥാനത്തുണ്ടായ
റോഡപകടങ്ങളുടെ എണ്ണം,
അപകടങ്ങളില്‍ മരണപ്പെട്ടവരുടെ
എണ്ണം എന്നിവ ജില്ല, വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
സുരക്ഷയെ
മുന്‍നിര്‍ത്തി വാഹന
രജിസ്ട്രേഷന്‍, ഡ്രെെവിംഗ്
ലെെസന്‍സ്, വാഹന പരിശോധന
എന്നിവയില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
പുതിയ നിബന്ധനകള്‍
വിശദമാക്കാമോ?
1882.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങളുടെ
അമിതവേഗത തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പല
നിറത്തിലുളള ആഡംബര ലൈറ്റുകളും
ഡ്രൈവര്‍മാരുടെ കാഴ്ചയെ
ബാധിക്കുന്ന തരത്തിലുള്ള ഹൈ
ബീം ലൈറ്റുകളും ഉപയോഗിച്ച്
സർവ്വീസ് നടത്തുന്ന
വാഹനങ്ങൾക്കെതിരെ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നത്;
(
സി )
ഇത്തരം
ലൈറ്റുകള്‍ ഘടിപ്പിച്ച്
ഓടുന്ന വാഹനങ്ങളുടെ
നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക്
മോട്ടോര്‍ വാഹന വകുപ്പിന്
കൈമാറുന്നതിന് നിലവില്‍
എന്തെല്ലാം സൗകര്യങ്ങള്‍
ഉണ്ടെന്ന് വിശദമാക്കാമോ?
എ.ഐ.
ക്യാമറകളുടെ പ്രവർത്തനപുരോഗതി
1883.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ഡോ.
എം. കെ. മുനീർ
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എ.ഐ. ക്യാമറകൾ കണ്ടെത്തിയ
ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ
ഈടാക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ;
പ്രസ്തുത പിഴയിനത്തിൽ
നിന്നുമുള്ള വരുമാനത്തിൽ
ഇടിവുണ്ടാകുന്നത്
തടയുന്നതിനായി സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ
വ്യക്തമാക്കുമോ;
(
ബി )
ഏത്
കാലയളവ് വരെയുളള
നിയമലംഘനങ്ങൾക്കുളള
നോട്ടീസുകളാണ് ഇതുവരെ
അയച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(
സി )
എ.ഐ.ക്യാമറകൾ,
കൺട്രോൾ റൂമുകൾ എന്നിവയുടെ
സ്ഥാപനം, തപാൽ, മെയിന്റനൻസ്,
വൈദ്യുതി, ഇന്റർനെറ്റ്
തുടങ്ങിയവയുമായി ബന്ധപ്പെട്ട
ചെലവുകൾക്കായി കെൽട്രോണിന്
തുക നൽകുവാനുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
ഡ്രൈവിംഗ്
ടെസ്റ്റിനുള്ള ഗ്രൗണ്ടുകൾ
1884.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
ജനുവരി 1 മുതല്‍ മെയ് 31
വരെയുള്ള കാലയളവില്‍
ഡ്രൈവിംഗ് ടെസ്റ്റ് പാസായ
എത്ര പേര്‍ക്ക് ഡ്രൈവിംഗ്
ലൈസന്‍സ് നൽകാൻ
ബാക്കിയുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
ലേർണേഴ്‌സ്
ലൈസന്‍സ് ലഭിച്ച എത്ര
പേര്‍ക്ക് ഡ്രൈവിംഗ്
ടെസ്റ്റിനുള്ള സ്ലോട്ട്
അനുവദിക്കാന്‍
ബാക്കിയുണ്ടെന്ന്
അറിയിക്കാമോ; അതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ആകെ എത്ര ഡ്രൈവിംഗ് ടെസ്റ്റ്
ഗ്രൗണ്ടുകളുണ്ടെന്ന്
അറിയിക്കാമോ; അതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
അതില്‍
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍
എത്ര ഗ്രൗണ്ടുകളുണ്ടെന്ന്
വിശദമാക്കുമോ?
ഡ്രൈവിംഗ്
ടെസ്റ്റ് പരിഷ്കരണം
1885.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡ്രൈവിംഗ്
ലൈസൻസ് നൽകുന്നതിന് വേണ്ടി
കേന്ദ്ര ഗതാഗത മന്ത്രാലയം
പുറത്തിറക്കിയ പുതിയ ചട്ടങ്ങൾ
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവിലുള്ള
സംവിധാനങ്ങളെ തകർക്കുകയും
ലൈസൻസ് നൽകുന്നത് സ്വകാര്യ
കോർപ്പറേറ്റുകളെ
ഏൽപ്പിക്കുകയും ചെയ്യുന്ന
പുതിയ ചട്ടങ്ങൾ
പുനഃപരിശോധിക്കുവാന്‍
കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
ലൈസൻസ്
നൽകുന്നതിനുള്ള പരിശോധന
സ്വകാര്യ സംരംഭകരെ
ഏൽപ്പിക്കുന്നത് റോഡ്
സുരക്ഷയെയും ലൈസൻസ് നൽകുന്ന
പ്രക്രിയയുടെ സുതാര്യതയെയും
എപ്രകാരം ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ഡി )
ഇക്കാര്യത്തിലുള്ള
കേന്ദ്രസർക്കാരിന്റെ
നിബന്ധനകൾ ചെറുകിട ഡ്രൈവിംഗ്
സ്കൂളുകൾക്ക്
അപ്രായോഗികമായതിനാൽ അവരെ
സംരക്ഷിക്കുന്നതിനും അവരുടെ
ഉപജീവനമാർഗം
നിലനിർത്തുന്നതിനും വേണ്ടി
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
1886.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ആർ.സി., ഡ്രൈവിംഗ് ലൈസന്‍സ്
കാർഡുകളുടെ വിതരണം
കാര്യക്ഷമമായി നടത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
1887.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ വാഹനങ്ങൾ രജിസ്റ്റർ
ചെയ്യുന്ന ഉടമകൾ ഫാൻസി
നമ്പറിനായി ലേലത്തിൽ
പങ്കെടുക്കുമ്പോൾ അടയ്ക്കുന്ന
തുക ലേലത്തിൽ
വിജയികളായില്ലെങ്കില്‍
അവര്‍ക്ക്
മടക്കിക്കിട്ടുന്നതിന്
കാലതാമസം നേരിടുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ലേലത്തിൽ
പങ്കെടുക്കുമ്പോൾ ബാങ്ക്
അക്കൗണ്ട് നമ്പർ
ഉൾപ്പെടെയുള്ള വിശദാംശങ്ങൾ
വാഹന ഉടമകൾ നൽകുന്നതിനാൽ
ലേലത്തിൽ പരാജയപ്പെടുന്ന വാഹന
ഉടമകളുടെ ഫാൻസി നമ്പർ
ബുക്കിംഗ് തുക കാലതാമസം
കൂടാതെ മടക്കി നൽകാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ലേലത്തിൽ
പരാജിതരാകുന്ന വാഹന ഉടമകളുടെ
ബുക്കിംഗ് തുക മടക്കി നൽകാൻ
കാലതാമസം നേരിടുന്നപക്ഷം വാഹന
ഉടമകൾക്ക് പ്രസ്തുത തുകയ്ക്ക്
നിയമാനുസൃതം പലിശ നൽകുന്ന
കാര്യം പരിഗണിക്കുമോ;
(
ഡി )
ഫാൻസി
നമ്പർ ബുക്കിംഗിനായി വാഹന
ഉടമകൾ അടയ്ക്കുന്ന തുക തിരികെ
നൽകുന്നതിന് നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ബുക്കിംഗ്
തുക കാലതാമസം കൂടാതെ മടക്കി
നൽകുന്നതിന് എന്ത് നടപടിയാണ്
സ്വീകരിക്കുക എന്ന്
വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാനത്ത്
2021 ജനുവരി 1 മുതൽ 2024 മെയ്
31 വരെ ഫാൻസി നമ്പർ ബുക്ക്
ചെയ്തിട്ടുള്ള എത്ര വാഹന
ഉടമകൾക്ക് അത് ലഭിക്കാതെ
വന്നതിനെ തുടർന്ന് ബുക്കിംഗ്
തുക തിരികെ നൽകിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ;
(
എഫ് )
ഇനി
എത്രപേർക്ക് ബുക്കിംഗ് തുക
തിരികെ നൽകാനുണ്ടെന്ന്
ജില്ലതിരിച്ചുള്ള കണക്ക്
സഹിതം വിശദമാക്കാമോ?
1888.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡ്രെെവിംഗ് ലെെസന്‍സിനായി
അപേക്ഷ നല്‍കി ഡ്രെെവിംഗ്
ടെസ്റ്റിന് കാത്തിരിക്കുന്ന
എത്ര അപേക്ഷകരുണ്ടെന്ന് ജില്ല
തിരിച്ച് വിവരം
ലഭ്യമാക്കാമോ; അപേക്ഷകള്‍
കാലതാമസമില്ലാതെ
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഡ്രെെവിംഗ് ലെെസന്‍സിനായി
ഏറ്റവും കൂടുതല്‍
അപേക്ഷകരുള്ള മലപ്പുറം
ജില്ലയ്ക്ക് പ്രത്യേക പരിഗണന
നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
കേന്ദ്ര
മോട്ടോര്‍ വാഹന
നിയമമനുസരിച്ച് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന ഡ്രെെവിംഗ്
അക്രഡിറ്റേഷന്‍ സെന്ററുകള്‍
മറ്റേതെങ്കിലും
സംസ്ഥാനങ്ങളില്‍
നടപ്പാക്കുന്നതായി അറിയുമോ ;
വിശദാംശങ്ങള്‍ അറിയിക്കാമോ;
(
ഡി )
ഗതാഗത
വകുപ്പ് പുറത്തിറക്കിയ 17/24
നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം, സ്വന്തമായി
ഡ്രെെവിംഗ് പരിശീലിച്ചവരെ
ഡ്രെെവിംഗ് ടെസ്റ്റിന്
ഹാജരാകാന്‍
അനുവദിക്കുമെന്നുള്ള
നിര്‍ദ്ദേശം പരിശീലനത്തിന്റെ
ഗുണമേന്മ ഇല്ലാതാക്കുന്നതിനും
അനധികൃത ഡ്രെെവിംഗ്
പരിശീലനത്തിനും റോഡ്
അപകടങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
ഇടയാക്കില്ലേ; വിശദമാക്കാമോ?
ഡ്രൈവിംഗ്
ലൈസന്‍സ്, വാഹനങ്ങളുടെ
രജിസ്ടേഷന്‍
സർട്ടിഫിക്കറ്റ് എന്നിവയുടെ
അച്ചടി
1889.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മോട്ടോർ വാഹനവകുപ്പ് നൽകി
വരുന്ന ഡ്രൈവിംഗ് ലൈസന്‍സ്,
വാഹനങ്ങളുടെ രജിസ്ടേഷന്‍
സർട്ടിഫിക്കറ്റ്
എന്നിവയുടെ അച്ചടി
മുടങ്ങിയതിന്റെ
വിശദാംശങ്ങള്‍ ഓഫീസ്
തിരിച്ച് ജില്ല അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ; നിലവിലുള്ള
കമ്പനിയുമായി കരാർ കാലാവധി
പൂർത്തിയാകുമ്പോൾ
അച്ചടി ജോലികള്‍
ഗവണ്‍മെന്റ് പ്രസ്സിന്
നൽകുന്നതിനായി
നടപടികൾ സ്വീകരിക്കുമോ;
(
ബി )
മോട്ടോർ
വാഹനവകുപ്പിൽ വിവിധ
സേവനങ്ങള്‍ക്കായി ഫീസിന്
പുറമെ
സർവീസ് ചാർജ് ഇനത്തിൽ
31.12.2023 വരെ
പിരിച്ചെടുത്ത
തുകയുടെ ഓഫീസ്
തിരിച്ചുള്ള വിശദാംശങ്ങള്‍
ജില്ല അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ; എതെല്ലാം
ആവശ്യങ്ങള്‍ക്കായി
ചെലവഴിക്കുന്നതിനാണ് പ്രസ്തുത
തുക പിരിച്ചെടുക്കുന്നത്;
വിശദമാക്കാമോ;
(
സി )
മോട്ടോർ
വാഹനവകുപ്പ് എതെല്ലാം
സേവനങ്ങളാണ് പൂർണ്ണമായും ഓണ്‍
ലൈനായി
നൽകിവരുന്നത്;
ഏതെല്ലാം സേവനങ്ങളാണ്
ഓഫീസിൽ നിന്നും നേരിട്ട്
നൽകിവരുന്നത്; വിശദമാക്കാമോ;
(
ഡി )
മോട്ടോർ
വാഹനവകുപ്പിൽ ഇ-ഓഫീസ്
സംവിധാനത്തിലെ
തിർപ്പാക്കാത്ത ഫയലുകള്‍,
അപേക്ഷകള്‍ എന്നിവയുടെ ഓഫീസ്
തിരിച്ചുള്ള എണ്ണം,
വിശദാംശങ്ങള്‍ ജില്ല
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
അവ തിർപ്പ്
കൽപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ?
ഡ്രെെവിംഗ്
ലെെസന്‍സ് അനുവദിച്ചത്
നല്‍കുന്നതിനുള്ള കാലതാമസം
1890.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആര്‍.റ്റി.ഓഫീസുകളില്‍
അനുവദിക്കപ്പെട്ട ഡ്രെെവിംഗ്
ലെെസന്‍സ്
ബന്ധപ്പെട്ടവര്‍ക്ക്
കൈമാറുന്നതിന് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ആയത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
സി )
കോഴിക്കോട്
ആര്‍.റ്റി.ഓഫീസില്‍
ഇത്തരത്തില്‍ എത്ര
ലെെസന്‍സുകള്‍
കെട്ടിക്കിടക്കുന്നുണ്ട്;
ആയത് ബന്ധപ്പെട്ടവര്‍ക്ക്
ഉടന്‍ നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
1891.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡ്രൈവിംഗ് ടെസ്റ്റുകള്‍
പരിഷ്‌ക്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിത്യേനയുള്ള
ടെസ്റ്റുകളുടെ എണ്ണം
കുറക്കുന്നത് അപേക്ഷകരുടെ
കാത്തിരിപ്പ് നീളുന്നതിന്
ഇടയാക്കുമെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പുതിയ
പരിഷ്‌ക്കാരം സംസ്ഥാനത്തെ
ഡ്രൈവിംഗ് സ്കൂളുകളുടെ
നിലനില്‍പ്പിനെ ദോഷകരമായി
ബാധിക്കുമോ;
(
ഡി )
പ്രസ്തുത
മേഖലയുടെ സംരക്ഷണത്തിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
കെ.ടി.ഡി.എഫ്.സി.
നിര്‍മ്മിച്ചിട്ടുള്ള ട്രാന്‍സ്
ടവേഴ്സ് കെട്ടിടം തിരികെ
ലഭിക്കുന്നതിന് നടപടി
1892.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024
മാര്‍ച്ച് വരെയുള്ള കണക്ക്
പ്രകാരം സംസ്ഥാന സര്‍ക്കാരിന്
വാഹനങ്ങളുടെ നികുതി, പിഴ
ഇനത്തില്‍ ലഭിക്കേണ്ട
കുടിശ്ശിക തുക എന്നിവ ഓഫീസ്
അടിസ്ഥാനത്തില്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(
ബി )
മോട്ടോര്‍
വാഹന വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലത്ത്
ബി.ഒ.ടി. വ്യവസ്ഥ പ്രകാരം
കെ.ടി.ഡി.എഫ്.സി.
നിര്‍മ്മിച്ചിട്ടുള്ള
ട്രാന്‍സ് ടവേഴ്സ് കെട്ടിടം
തിരികെ ലഭിക്കുന്നതിനും അവിടെ
ഗതാഗത നിയമം
ലംഘിക്കുന്നവര്‍ക്ക്
ബോധവല്‍ക്കരണ ക്ലാസ്
നല്‍കുന്നതിനും കേന്ദ്രീകൃത
കണ്‍ട്രോള്‍ റൂം, വെര്‍ച്വല്‍
കോടതി എന്നിവ
ആരംഭിക്കുന്നതിനും നടപടി
സ്വീകരിക്കാമോ?
മോട്ടോർ
വാഹനവകുപ്പിലെ ഡിജിറ്റലൈസഷന്‍
1893.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മോട്ടോർ വാഹനവകുപ്പിലെ പഴയ
ഫയലുകള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിനായി എന്തെങ്കിലും
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഡിജിറ്റൈസേഷന്‍
പൂർത്തിയാകാത്ത ഫയലുകളുടെ
എണ്ണം, ഓഫീസ് തിരിച്ചുള്ള
വിശദാംശങ്ങള്‍ എന്നിവ ജില്ലാ
അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
ഡിജിറ്റൈസേഷന്‍
പൂർത്തിയാക്കുന്നതിനായി
സ്വീകരിച്ച് വരുന്ന നടപടി
വിശദമാക്കാമോ;
(
സി )
മോട്ടോർവാഹനവകുപ്പിന്റെ
ഭൂമിയിൽ കെ.ടി.ഡി.എഫ്.സി
ലിമിറ്റഡ് 2006-ൽ നിർമ്മിച്ച
വഴുതക്കാടുള്ള ട്രാന്‍സ്
ടവേഴ്സ് കെട്ടിടം വകുപ്പിന്
കൈമാറുന്നതിനായി ബി.ഒ.ടി
വ്യവസ്ഥയിൽ കരാറിൽ
എർപ്പെട്ടിരുന്നോ; ഇല്ലെങ്കിൽ
അതിനായി നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1894.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മുഴുവന്‍ ആർ.ടി.ഒ.കളിലും
പുതുതായി രജിസ്റ്റര്‍
ചെയ്യുന്ന വാഹനങ്ങളുടെയും
നിലവിലുള്ളവയുടെ ഉടമസ്ഥവകാശം
മാറ്റുന്ന വാഹനങ്ങളുടെയും
ആർ.സി. ബുക്കുകളുടെ വിതരണം
തടസ്സപ്പെടുവാന്‍ ഉണ്ടായ
സാഹചര്യം വ്യക്തമാക്കാമോ;
(
ബി )
ആർ.ടി.ഒ.
സേവനം ആവശ്യമുള്ളവര്‍
ഓണ്‍ലൈന്‍ ആയും നേരിട്ടും
മുന്‍കൂര്‍ ഫീസ് അടച്ച്
മാസങ്ങള്‍ കാത്തിരിക്കേണ്ട
സാഹചര്യം ഒഴിവാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ; നിലവില്‍
അച്ചടിച്ച് നല്‍കേണ്ട ആർ.സി.
ബുക്കുകളുടെ എണ്ണം (പുതിയ
വാഹനങ്ങള്‍/ഓണർഷിപ് ചേഞ്ച്
നടത്തിയവ) ജില്ല തിരിച്ച്
നല്‍കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം വാഹനങ്ങളുമായും,
വാഹന ഉടമകളുമായും
ബന്ധപ്പെട്ട് മോട്ടോര്‍ വാഹന
വകുപ്പ് ചുമത്തിയ പിഴ
എത്രയാണ്; വിശദാംശങ്ങള്‍
ജില്ലാ അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
1895.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ പുറ്റുമാനൂരില്‍
അത്യാധുനിക സംവിധാനങ്ങളോടെ
ആരംഭിച്ച ഓട്ടോമേറ്റഡ്
ടെസ്റ്റിംഗ് സെന്ററില്‍
എന്തെല്ലാം സേവനങ്ങളാണ്
നല്‍കാന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സെന്ററില്‍ നിലവില്‍
വാഹനങ്ങളുടെ ടെസ്റ്റിംഗ്
മാത്രമേ നടത്തുന്നുള്ളൂ
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ആധുനിക
ഉപകരണങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കി
സെന്ററിന്റെ പ്രവര്‍ത്തനം
പൂര്‍ണതോതിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സർക്കാർ
വാഹനങ്ങളുടെ നിയമലംഘനങ്ങൾ
1896.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ അവരുടെ തസ്തിക
വ്യക്തമാക്കുന്ന ബോര്‍ഡുകള്‍
വാഹനത്തില്‍
പ്രദര്‍ശിപ്പിക്കുമ്പോള്‍
കേരള സര്‍ക്കാര്‍/ഗവൺമെന്റ്
ഓഫ് കേരള എന്ന പദവും
ചേര്‍ത്ത് ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
വിലക്കിയിട്ടും അത്തരം
ബോര്‍ഡുകള്‍ വച്ച വാഹനങ്ങള്‍
നിരത്തുകളില്‍ സഞ്ചരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരം
നിയമ ലംഘനങ്ങള്‍ക്ക് പിഴ
ഈടാക്കാന്‍ വ്യവസ്ഥ ഉണ്ടോ;
എങ്കില്‍ ഇത്തരം സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
ഇത്തരം നിയമ ലംഘനങ്ങള്‍
കണ്ടെത്തിയാല്‍ വിവരം
അറിയിക്കുന്നതിന് വാട്ട്സ്
അപ്പ് നമ്പറുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
സി )
സര്‍ക്കാര്‍/പോലീസ്/മോട്ടോര്‍
വാഹന വകുപ്പിന്റേത്
അടക്കമുള്ള നിരവധി
സര്‍ക്കാര്‍ വാഹനങ്ങളില്‍
ഗ്ലാസ്സുകളില്‍
നിയമാനുസൃതമല്ലാത്ത
തരത്തിലുള്ള കൂളിംഗ്
സ്റ്റിക്കറുകള്‍,
കര്‍ട്ടനുകള്‍, അശാസ്ത്രീയമായ
എല്‍.ഇ.ഡി ലൈറ്റുകള്‍,
ഹോണുകള്‍ തുടങ്ങിയവ സ്ഥിരമായി
ഉപയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വാഹനങ്ങള്‍ക്ക് പിഴ
ഈടാക്കാറുണ്ടോ; ഇത്തരം
നിയമലംഘനങ്ങള്‍
കണ്ടെത്തിയാല്‍ വിവരം
അറിയിക്കുന്നതിന് വാട്ട്സ്
അപ്പ് നമ്പറുകള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
പോലീസ്/മോട്ടോര്‍
വാഹന വകുപ്പ് അടക്കമുള്ള
മുഴുവന്‍ സര്‍ക്കാര്‍
വാഹനങ്ങള്‍ക്കും ഫിറ്റ്നസ്,
ഇന്‍ഷുറന്‍സ്, പുക പരിശോധന
സര്‍ട്ടിഫിക്കറ്റ് മുതലായ
സ്വകാര്യ വാഹനങ്ങള്‍ക്ക്
ബാധകമായ മുഴുവന്‍ രേഖകളും
ഉണ്ടെന്ന് ഉറപ്പുവരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
1897.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡ്രൈവിങ് ടെസ്റ്റ്
പരിഷ്ക്കരിക്കുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പരിഷ്ക്കരണത്തിന്റെ
ഭാഗമായി ഒരു ദിവസം നടത്തുന്ന
ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം
മുമ്പുണ്ടായിരുന്നതിനേക്കാള്‍
കുറച്ചിട്ടുണ്ടോ; വിശദാംശം
അറിയിക്കുമോ;
(
സി )
ഡ്രൈവിങ്
ടെസ്റ്റുകളുടെ എണ്ണം
കുറക്കുന്നത് മൂലം
അപേക്ഷകര്‍ക്ക് ഡ്രൈവിംഗ്
ടെസ്റ്റിനും ലൈസൻസ്
ലഭിക്കുന്നതിനും കാലതാമസം
നേരിന്നതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
കാലാനുസൃതമായി
ഡ്രൈവിങ് ടെസ്റ്റ്
പരിഷ്ക്കരിക്കുന്നതിനോടൊപ്പം,
കാലതാമസം കൂടാതെ ലൈസൻസ്
നല്‍കുന്നതിന് സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്
എന്നറിയിക്കാമോ?
ആർ.സി.
ബുക്ക് വിതരണം
1898.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ രജിസ്റ്റർ
ചെയ്തിട്ടുള്ള വാഹനങ്ങളിൽ
ആർ.സി. ബുക്ക് നൽകാനുള്ളവയുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാഹനങ്ങൾ
രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ
ഉടമയ്ക്ക് ആർ.സി. ബുക്ക്
ലഭിക്കുന്നതിന് വേണ്ട
സമയപരിധി എത്രയാണെന്ന്
വിശദമാക്കാമോ;
(
സി )
നിലവിൽ
രജിസ്റ്റർ ചെയ്യപ്പെട്ട
വാഹനങ്ങളിൽ ഏത് തീയതി
വരെയുള്ളവയ്ക്ക് ആർ.സി.ബുക്ക്
നൽകിയിട്ടുണ്ടെന്ന വിവരം
ആർ.ടി.ഒ. തിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
ആർ.സി.
ബുക്ക് പ്രിന്റ്
ചെയ്യുന്നതിന് കരാർ
എടുത്തിട്ടുള്ള കമ്പനിക്ക്
കുടിശ്ശിക തുക നൽകാനുണ്ടോ;
എങ്കിൽ എത്രയാണെന്ന്
വ്യക്തമാക്കുമോ?
1899.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സ്വകാര്യ വാഹനങ്ങളിൽ നെയിം
ബോർഡ് സ്ഥാപിക്കാന്‍ അനുവാദം
നല്കിയിട്ടുണ്ടോ; എങ്കിൽ
ആർക്കെല്ലാമെന്ന്
അറിയിക്കാമോ;
(
ബി )
ഇല്ലെങ്കിൽ
നിയമവിരുദ്ധമായി സ്വകാര്യ
വാഹനങ്ങളിൽ നെയിം ബോർഡ്
സ്ഥാപിച്ചവർക്കെതിരെ നടപടി
സ്വീകരിക്കുമോ;
(
സി )
സ്വകാര്യ
വാഹനങ്ങളിൽ നെയിം ബോർഡ്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് നിലവിലുള്ള
ചട്ടങ്ങൾ എന്തൊക്കെയാണ്;
ലഭ്യമാക്കാമോ?
സംസ്ഥാനത്ത്
രജിസ്റ്റർ ചെയ്ത സ്കൂൾ വാഹനങ്ങൾ
1900.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ രജിസ്റ്റർ
ചെയ്തിട്ടുളള സ്കൂൾ
വാഹനങ്ങളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പൊതുവിദ്യാലയങ്ങളിലെയും
സ്വകാര്യ വിദ്യാലയങ്ങളിലെയും
രജിസ്റ്റർ ചെയ്ത സ്കൂൾ
വാഹനങ്ങളുടെ എണ്ണം പ്രത്യേകം
ലഭ്യമാക്കാമോ;
(
സി )
സ്കൂൾ
വാഹനങ്ങളെ രക്ഷിതാക്കള്‍ക്ക്
നിരീക്ഷിക്കാൻ സഹായകമാകുന്ന
വിദ്യാവാഹൻ ആപ്പ്
പ്രവർത്തനസജ്ജമായോ എന്ന വിവരം
ലഭ്യമാക്കാമോ;
(
ഡി )
വിദ്യാവാഹൻ
ആപ്പ് മുഖേന നിലവിൽ
നിരീക്ഷിക്കാൻ കഴിയുന്ന സ്കൂൾ
വാഹനങ്ങളുടെ എണ്ണം എത്രയാണ്
എന്ന വിവരം ലഭ്യമാക്കാമോ;
(
ഇ )
രജിസ്റ്റർ
ചെയ്തിട്ടുള്ള സ്കൂൾ
വാഹനങ്ങളിൽ ജി.പി.എസ്.
സംവിധാനം
പ്രവർത്തനക്ഷമമല്ലാത്തവയുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ?
1901.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യ
വാഹന്‍ ആപ്ലിക്കേഷനെ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
ഡ്രൈവിംഗ്
ടെസ്റ്റിന്റെ പുതിയ
പരിഷ്കരാങ്ങളിലെ ഇളവുകള്‍
1902.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കായി
ഏർപ്പെടുത്തിയ പുതിയ
പരിഷ്‌ക്കാരങ്ങളില്‍
എന്തെങ്കിലും ഇളവുകള്‍
നല്‍കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
1903.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ്
വിജയിച്ച എത്രപേര്‍ക്ക്
ലൈസന്‍സ് കൈമാറാനുണ്ട്;
ഡ്രൈവിംഗ് ലൈസൻസ്
പുതുക്കുന്നതിന് അപേക്ഷ
നൽകിയവരില്‍ എത്രപേര്‍ക്ക്
ലൈസൻസ് പുതുക്കി
നല്‍കാനുണ്ട്; പ്രസ്തുത വിവരം
ആർ.ടി. ഓഫീസ് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ഡ്രൈവിംഗ്
ടെസ്റ്റ് വിജയിച്ചവരിലും
ലൈസൻസ് പുതുക്കുന്നതിന്
അപേക്ഷ നൽകിയവരിലും ഏത് തീയതി
വരെയുള്ളവർക്ക് ലൈസൻസ്
നൽകിയിട്ടുണ്ട്; ആയതിന്റെ
ആർ.ടി.ഒ. തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
ഡ്രൈവിങ്
ടെസ്റ്റ് വിജയിച്ചാൽ പരമാവധി
എത്ര ദിവസത്തിനകം ലൈസൻസ്
ലഭ്യമാക്കണം എന്ന വിവരം
അറിയിക്കാമോ;
(
ഡി )
ലൈസൻസ്
പുതുക്കുന്നതിന് അപേക്ഷ
നൽകിയാൽ പരമാവധി എത്ര
ദിവസത്തിനകം ലൈസൻസ്
ലഭ്യമാക്കണം എന്ന വിവരം
അറിയിക്കാമോ?
1904.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനങ്ങളില്‍ നിയമ
വിരുദ്ധമായി മാറ്റം വരുത്തി
ഉപയോഗിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
മോട്ടോർ
വാഹന നിയമത്തിന്
വിരുദ്ധമായിട്ടുള്ള ഇത്തരം
നീക്കങ്ങൾ തടയുന്നതിന്
സംസ്ഥാന സർക്കാരിന് ഹൈക്കോടതി
നിർദേശങ്ങൾ നൽകിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
സി )
പൊതുസ്ഥലങ്ങളിലെ
ഡ്രിഫ്റ്റിങ്ങിന്റെയും മറ്റു
റോഡ് ഉപഭോക്താക്കളുടെ
സുരക്ഷക്കു ഭീഷണിയാകുന്ന
പ്രവർത്തനങ്ങളുടെയും വീഡിയോകൾ
ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ
പ്രചരിപ്പിക്കുന്നവർക്കെതിരെ
കർശന നടപടി സ്വീകരിക്കുമോ?
1905.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനങ്ങളിലെ പുക
പരിശോധനയ്ക്കായി പുതിയ
സോഫ്റ്റ്‍വെയര്‍
നടപ്പിലാക്കുന്ന അവസരത്തില്‍
പുക പരിശോധന രീതിക്ക് മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|