UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1406.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്.എസ്.എൽ.സി. പരീക്ഷ വിജയിക്കുവാൻ ഈ വർഷം മുതൽ എഴുത്ത് പരീക്ഷയ്ക്ക് 30% മാർക്ക് നിർബന്ധമാക്കുമെന്ന് വകുപ്പ് മന്ത്രി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണോ പ്രസ്തുത പ്രസ്താവന നടത്തിയത്; എങ്കിൽ പഠനത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്;
( സി )
പ്രസ്തുത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2024-25 അധ്യയന വർഷം നാളിതുവരെ എന്തൊക്കെ ഒരുക്കങ്ങളും പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1407.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വര്‍ഷത്തില്‍ കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ നിര്‍മ്മിത ബുദ്ധി (എ.ഐ.) പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
നിര്‍മ്മിത ബുദ്ധി (എ.ഐ.) പ്രയോജനപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
നിര്‍മ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതിയുടെ വിശദാംശം നല്‍കാമോ?
1408.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അരൂര്‍ മണ്ഡലത്തില്‍ അനുവദിച്ച സ്കൂളുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അനുവദിച്ച സ്കൂളുകളുടെ നിര്‍മ്മാണ ചുമതല ഏത് ഏജന്‍സിക്കാണെന്നും പ്രസ്തുത സ്കൂളുകളുടെ നിര്‍മ്മാണ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
1409.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാഭ്യാസം സാങ്കേതികാധിഷ്ഠിതമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഐ.ടി. അധിഷ്ഠിത സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള അധ്യയന രീതി എല്ലാ വിഷയങ്ങളിലും പിന്തുടരുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള പുതിയ പദ്ധതികൾ വിശദമാക്കുമോ;
( സി )
ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി ക്ലാസ്സ്‌ മുറികള്‍ സാങ്കേതിക സൗഹൃദമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
സര്‍ക്കാര്‍, എയ്‍ഡഡ് മേഖലയില്‍ ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദമാക്കാമോ?
1410.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ എസ്.എസ്.എൽ.സി. പരീക്ഷ വിജയിച്ചവർക്ക് ഉപരിപഠനത്തിന് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ലഭ്യമല്ല എന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ;
( ബി )
മലബാർ മേഖലയിലെ ഹയർ സെക്കണ്ടറി പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് കൊണ്ടുമാത്രം സാധിക്കില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
ബാച്ചുകൾ വര്‍ദ്ധിപ്പിക്കാതെ എല്ലാ വർഷവും സീറ്റുകളുടെ എണ്ണം മാത്രം വർദ്ധിപ്പിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിക്കുന്നു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ?
1411.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം സ്റ്റേറ്റ് യൂണിറ്റ് അടിസ്ഥാനത്തിൽ കണക്കാക്കുന്നതിന് പകരം താലൂക്കടിസ്ഥാനത്തിൽ കണക്കാക്കാൻ തയ്യാറാകുമോ;
( ബി )
മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച് പ്രൊഫസർ കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
പ്രസ്തുത മേഖലയിൽ കൂടുതൽ ഹയർ സെക്കണ്ടറി ബാച്ചുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1412.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 കാലയളവിലെ സര്‍ക്കാര്‍ ഉച്ചഭക്ഷണ ഫണ്ടായി നിശ്ചയിച്ച് നൽകിയ നിരക്ക് തന്നെയാണ് നിലവിലും തുടരുന്നതെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രധാന അധ്യാപകർക്ക് ഉച്ച ഭക്ഷണ വിതരണത്തിന്റെ ബാധ്യതയേല്‍പ്പിക്കുന്ന സമീപനം മാറ്റി നിരക്ക് പുതുക്കി നിശ്ചയിച്ച് കുടിശിക ഇല്ലാതെ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കുമോ?
1413.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. പ്രേംകുമാര്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൗമാരക്കാരായ വിദ്യാര്‍ത്ഥികളിലെ ആത്മഹത്യാ പ്രവണത തടയുന്നതിന് നടത്തുന്ന പ്രത്യേക പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സ്കുളുകളില്‍ ഏതെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം അറിയിക്കാമോ;
( ബി )
കുട്ടികളിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും സ്കൂളുകളില്‍ പരിശീലനം നല്‍കുന്നതിന് വിദ്യാഭ്യാസവകുപ്പ് പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
1414.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മൂന്നിയൂര്‍ വെളിമുക്ക് ജി.എം.എല്‍.പി. സ്കൂളിന്റെ കെട്ടിടവും സ്ഥലവും ദേശീയ പാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്വന്തമായി സ്ഥല പരിമിതിയുള്ള സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിന് ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ പ്രഖ്യാപനമനുസരിച്ച്, മേല്‍ പരാമര്‍ശിച്ച സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം അനുവദിച്ച് നല്‍കുന്ന വിഷയം പരിഗണിക്കുമോ; വിശദമാക്കാമോ?
1415.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ ചിറ്റാര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കന്നിട ഗവ.യു.പി.സ്കൂള്‍, മാരൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍-എച്ച്.എസ്.എസ്. ബ്ലോക്ക്, കലഞ്ഞൂര്‍ ഗവ.എല്‍.പി. സ്കൂള്‍, പ്രമാടം ഗവ.എല്‍.പി.സ്കൂള്‍, മാങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ സ്കില്‍ ഡെവലപ്പ്മെന്റ് സെന്റര്‍ എന്നത്തേക്ക് പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുവിദ്യാഭ്യാസ വകുപ്പ് തുക അനുവദിച്ച ചിറ്റാര്‍, കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1416.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷ പാസായ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി പ്ലസ് വൺ കോഴ്സുകൾക്ക് സീറ്റുകളില്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
താൽക്കാലിക സീറ്റ് വർദ്ധനവിലൂടെ പ്രസ്തുത പ്രശ്നം എത്രമാത്രം പരിഹരിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നു വ്യക്തമാക്കുമോ;
( സി )
2011-16 കാലഘട്ടത്തിൽ അനുവദിച്ചതുപോലെ അധിക ബാച്ചുകൾ അനുവദിച്ച് പ്രസ്തുത പ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ തയ്യാറാകുമോയെന്നു വ്യക്തമാക്കാമോ?
1417.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാഭവനില്‍ എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും അതില്‍ നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പരീക്ഷാഭവനില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എത്രപേര്‍ ഏതെല്ലാം തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് അറിയിക്കുമോ;
( സി )
2016 മുതല്‍ നാളിതുവരെ എത്ര ജീവനക്കാരെ പരീക്ഷാഭവനില്‍നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും അതിനുള്ള കാരണവും വിശദമാക്കുമോ; ഇപ്രകാരം സസ്പെന്‍ഷനില്‍ ആയവരെ തിരികെ പരീക്ഷാഭവനില്‍ നിയമിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പരീക്ഷാഭവന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ശ്രദ്ധക്കുറവ് കാരണം എസ്‌.എസ്‌.എല്‍‌.സി. സര്‍ട്ടിഫിക്കറ്റുകളില്‍ ധാരാളമായി പിശകുകള്‍ സംഭവിക്കുന്ന കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി തലത്തില്‍ പരിശോധിക്കുമോ;
( ഇ )
2020-21 മുതല്‍ നാളിതുവരെ നല്‍കിയിട്ടുള്ള എസ്‌.എസ്‌.എല്‍‌.സി. സര്‍ട്ടിഫിക്കറ്റുകളില്‍ പ്രിന്റിംഗ് പിഴവ് കാരണവും ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് കാരണവും നിരവധി പിശകുകള്‍ ഉണ്ടായിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
ഇപ്രകാരം പിശകുകള്‍ സംഭവിച്ചത് കാരണം പ്രസ്തുത കാലയളവില്‍ എത്ര സര്‍ട്ടിഫിക്കറ്റുകള്‍ റീപ്രിന്‍റ് ചെയ്ത് നല്‍കേണ്ടിവന്നിട്ടുണ്ടെന്ന് വിശദമാക്കുമോ; പിശകുകള്‍ കുറയ്ക്കാന്‍ പരീക്ഷാഭവന്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ജി )
പരീക്ഷാഭവന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പിഴവുകള്‍ കാരണം സംഭവിക്കുന്ന തെറ്റുകള്‍ തിരുത്തിക്കിട്ടുവാന്‍ അപേക്ഷകന്‍ ഫീസ് ഒടുക്കണമെന്ന വ്യവസ്ഥ പുന:പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1418.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് മതിയായ അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി പരിശോധിച്ചിട്ടുണ്ടോ;
( ബി )
മാർജിനൽ സീറ്റ് വർദ്ധനവ് കൊണ്ടുമാത്രം പരിഹാരമുണ്ടാകില്ലെന്നും പ്രശ്നപരിഹാരത്തിനായി പ്ലസ് വണ്ണിന് അധിക ബാച്ചുകളും ഡിവിഷനുകളും വർദ്ധിപ്പിക്കണം എന്നുമുള്ള ആവശ്യം ഗൗരവമായി കാണുന്നുണ്ടോ;
( സി )
എങ്കിൽ പ്ലസ് വണ്ണിന് അധിക ബാച്ചുകളും ഡിവിഷനുകളും വർദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നു വിശദമാക്കാമോ?
1419.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദർ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടാവുന്ന സ്കൂൾ ഏകീകരണത്തിന്റെ ഭാഗമായി സ്കൂൾ ഘടനാ സംവിധാനം മാറ്റാനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ഘടനാ സംവിധാനത്തിൽ നിശ്ചയിച്ച മാറ്റങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുള്ള എല്‍.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങൾക്ക് ബദലായി സർക്കാരിന്റെ പരിഗണയിലുള്ള വിഭാഗങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
ഏകീകരണത്തിന്റെ ഭാഗമായി സർക്കാരിന്റെ പരിഗണനയിലുള്ള സ്കൂൾ ഘടനയ്ക്കാവശ്യമായ ഓഫീസ് സംവിധാനങ്ങൾ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഘടനാപരമായ മാറ്റത്തിന് നിശ്ചയിച്ച ഏകീകരണ കോർ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1420.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം ഉന്നത നിലവാരത്തിലേക്കെത്തിക്കാൻ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പൊതുവിദ്യാലയങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ പ്രത്യേക നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1421.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി മറ്റ് സംസ്ഥാനങ്ങളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഏതെങ്കിലും ദേശീയതല ഏജൻസി പഠനം നടത്തിയിരുന്നോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പുതിയ വിദ്യാഭ്യാസ പദ്ധതിയിൽ മാതൃഭാഷാ പഠന നിലവാരം ഉയർത്തുന്നതിനും ഗണിതശേഷി ഉയർത്തുന്നതിനും കൂടുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
പുതിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
1422.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ പൂർണമായും വിതരണത്തിനായി വിദ്യാലയങ്ങളിൽ എത്തിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ബി )
2024-25 അധ്യയന വർഷം 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പൂർണ്ണമായും മാറിയതിനാൽ പ്രസ്തുത ക്ലാസുകളിൽ കഴിഞ്ഞ അധ്യയന വർഷത്തെ പുസ്തകങ്ങൾ ലഭ്യമാവില്ല എന്ന സാഹചര്യം മുന്നിൽ കണ്ട് ഉണർന്ന് പ്രവർത്തിക്കാൻ സാധിക്കാതിരുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ?
1423.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളില്‍ കുട്ടികളുടെ ആധാര്‍ അപ്ഡേഷന്‍ നടത്തുന്നതിലെ അപാകത കാരണം കുട്ടികളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുട്ടികളുടെ എണ്ണം കൃത്യമായി കണക്കാക്കാന്‍ സാധിക്കാത്തത് കാരണം സ്കൂളുകളില്‍ ക്ലാസ് ഡിവിഷനുകള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ?
1424.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന അംഗീകാരം ഇല്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദേശീയ വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസൃതമായി പിന്നോക്ക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുമായി ബന്ധപ്പെട്ട് ഇറക്കിയിട്ടുള്ള ഉത്തരവുകളുടെ കോപ്പികള്‍ ലഭ്യമാക്കുമോ;
( ഡി )
വര്‍ഷാവര്‍ഷം ഇതിനാവശ്യമായ അപേക്ഷകള്‍ എപ്പോഴാണ് സ്വീകരിക്കുന്നത്; ഈ വര്‍ഷം അപേക്ഷകള്‍ എന്നത്തേക്ക് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1425.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി ഭൂമിയില്ലാത്ത, വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഭൂമി വാങ്ങുന്നതിനുള്ള പ്രത്യേക പദ്ധതി രൂപീകരിക്കാൻ തയ്യാറാവുമോ; വ്യക്തമാക്കാമോ;
( ബി )
ഭൂമിയില്ലാതെ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കുളുകൾക്ക് ഭൂമി വാങ്ങുന്നതിനായി കിഫ്ബിയില്‍ നിലവില്‍ പദ്ധതി അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച പ്രൊപ്പോസല്‍ കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1426.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിലവിലുള്ള സാഹചര്യമുണ്ടോ; എങ്കിൽ എത്ര ശതമാനമാണ് 2022-23, 2023-24 അധ്യയന വർഷങ്ങളിലെ കൊഴിഞ്ഞുപോക്ക് നിരക്ക്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ പത്ത് വർഷക്കാലയളവിലെ വിദ്യാർത്ഥികളുടെ ശരാശരി കൊഴിഞ്ഞുപോക്ക് നിരക്ക് എത്രയാണ്; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ഏതൊക്കെ മേഖലകളിലാണ് കൊഴിഞ്ഞുപോക്ക് കൂടുതലായി കാണപ്പെടുന്നത്; ഗ്രാമീണ മേഖല, ആദിവാസി/പിന്നാക്ക മേഖല, സർക്കാർ മേഖല, എയ്ഡഡ് മേഖല എന്നിങ്ങനെ തരംതിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത വിഷയം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്?
1427.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ ക്ലാസുകളിലാണ് ഈ വർഷം പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നത്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്കൂളുകളില്‍ അവസാനമായി പാഠ്യപദ്ധതി പരിഷ്കരണം നടപ്പിലാക്കിയത് ഏതു വർഷമായിരുന്നു; വിശദമാക്കാമോ;
( സി )
പുതിയ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത് എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1428.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ മാവേലിക്കര ഗവ. വൊക്കേഷണൽ & പോസ്റ്റ് ഹയർസെക്കന്‍ഡറി സ്കൂള്‍, കുടശ്ശനാട് ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ എന്നിവയുടെ കെട്ടിട നിര്‍മ്മാണത്തിനായി 2018-2019 മുതൽ പ്ലാൻ ഫണ്ടും കിഫ്ബി പദ്ധതിയും മുഖേന അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തികൾ ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1429.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയുടെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കിഫ്ബി, മറ്റ് ഫണ്ടുകള്‍ എന്നിവ ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികൾക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഏതെല്ലാം സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തീകരിച്ചിട്ടില്ലാത്ത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
അവശേഷിക്കുന്ന പ്രവൃത്തികളുണ്ടെങ്കില്‍ ആയത് എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
1430.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടത്തുന്ന സ്കൂള്‍ കെട്ടിട നിര്‍മ്മാണപ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ കിഫ്ബിയുടെ ഭാഗത്തുനിന്നും എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ആയത് വ്യക്തമാക്കുമോ?
1431.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ ചലഞ്ച് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി പൂര്‍ത്തിയാക്കിയ ഏതൊക്കെ സ്കൂളുകള്‍ക്കാണ് സര്‍ക്കാര്‍ ഫണ്ട് നല്‍കാന്‍ ബാക്കിയുളളത്; പ്രസ്തുത സ്കൂളുകള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1432.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചലഞ്ച് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവമ്പാടി മണ്ഡലത്തിലെ ചേന്ദമംഗല്ലൂർ ഹയർ സെക്കന്‍ഡറി സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന്റെ ഭരണാനുമതിക്കായുള്ള പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്കൂൾ കെട്ടിടനി‍ർമ്മാണത്തിന് ചലഞ്ച് ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
1433.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാദാപുരം മണ്ഡലത്തിലെ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച ഫണ്ടുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണ പുരോഗതി അറിയിക്കാമോ?
1434.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കൂടല്‍ ഗവ. എല്‍.പി. സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിര്‍വഹണ ഏജന്‍സി ഏതാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിര്‍മ്മാണത്തിന് വകുപ്പ് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ കെട്ടിട നിര്‍മ്മാണത്തിന് നേരിടുന്ന തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്തുമോ;
( ഡി )
കെട്ടിട നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1435.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ച സ്കൂളുകൾ ഏതൊക്കെയാണെന്നും പ്രസ്തുത കാലയളവിൽ നിർമ്മാണം പൂർത്തിയാക്കിയവ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങൾ ഓരോന്നിനും അനുവദിച്ച തുക എത്രയാണെന്നും നിർമ്മാണം പൂർത്തിയാക്കാത്തവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
1436.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതിയുടെ വിശദാംശം നല്കാമോ;
( ബി )
സ്കൂളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ സ്കൂളിന്റെയും നിര്‍മ്മാണം ഏതെല്ലാം തീയതികളില്‍ പൂര്‍ത്തിയാക്കണമെന്നാണ് വകുപ്പ് നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1437.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ കിഫ്ബി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികള്‍ മുഖേന ഏതെല്ലാം സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും പുതിയ ക്ലാസ് മുറികളുടെ നിര്‍മ്മാണത്തിനും ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍വ്വഹണത്തില്‍ വളരെ കാലതാമസം നേരിടുന്നവ ഏതെല്ലാമാണെന്നും അതിനുള്ള കാരണം എന്താണെന്നും അറിയിക്കാമോ;
( ഡി )
ഇവ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1438.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലാസ് മുറികളെ സാങ്കേതിക സൗഹൃദമാക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴി കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഭൗതിക സാഹചര്യങ്ങളുടെ വികസനങ്ങള്‍ക്കൊപ്പം പാഠ്യ പദ്ധതി പരിഷ്കരണവും പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
നിര്‍മ്മിത ബുദ്ധിയില്‍ അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1439.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പള്ളി മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി ഏതെല്ലാം സ്കൂളുകള്‍ക്ക് എത്ര തുകയ്ക്കുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന വികസന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചവയും പൂര്‍ത്തീകരിക്കാത്തവയും ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; പുതിയ പ്രൊപ്പോസലുകൾ പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ;
( സി )
വാകത്താനം പഞ്ചായത്തിലെ നാലുന്നാക്കൽ സെന്റ് ആദായീസ് ഗവ. എൽ.പി.സ്കൂളിന് പുതിയ കെട്ടിടനിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1440.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ പ്ലാൻ ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ വിനിയോഗിച്ച് നവീകരിക്കുന്ന സ്ക്കൂൾ കെട്ടിടങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ നിലവിൽ എത്ര ശതമാനം പൂർത്തീകരിച്ചു; പ്രവർത്തന പുരോഗതി വിശദമാക്കാമോ?
1441.
ശ്രീ എം നൗഷാദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ആന്റണി ജോൺ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2024 മുതല്‍ വിദ്യാകിരണം മിഷന്റെ നേതൃത്വത്തില്‍, അഞ്ച് കോടി രൂപ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിർമ്മാണം നടത്താന്‍ ലക്ഷ്യമിട്ട പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടില്‍ എത്ര സ്കൂളുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നിര്‍മ്മാണം പൂർത്തിയായതും പുരോഗമിക്കുന്നതുമായ സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഒരു കോടി രൂപ കിഫ്ബി ഫണ്ടില്‍ എത്ര സ്കൂളുകള്‍ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത പദ്ധതിയുടെ പുരോഗതിയും വിശദമാക്കാമോ?
1442.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്ത് ഈ വർഷം മുതൽ നടപ്പിലാക്കാനാണോ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്; പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ നയത്തോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുവാൻ തെരഞ്ഞെടുക്കുന്ന സ്കൂളുകളുടെ സമീപമുളള ചെറിയ സ്കൂളുകളെ സംരക്ഷിക്കാൻ എന്തെങ്കിലും പാക്കേജുകൾ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
1443.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ. രാജ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ മേഖലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റെെസേഷന്‍ നടപ്പാക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2021-22 ലെ യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ (യുഡൈസ് പ്ലസ്) റിപ്പോര്‍ട്ട് പ്രകാരം ഡിജിറ്റല്‍ കേരള പദ്ധതിയ്ക്ക് ഒന്നാം സ്ഥാനം ലഭ്യമായിട്ടുണ്ടോ;
( സി )
ക്ലാസ് മുറികളിലെ പ്രൊജക്ടറുകളുടെ എണ്ണത്തിലും ഐ.സി.ടി. ലാബുകളുടെ എണ്ണത്തിലും സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ മുന്‍പിലാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
1444.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി കെട്ടിടനിര്‍മ്മാണത്തിനായി ഭരണാനുമതി നല്‍കിയിട്ടുള്ള സ്കൂളുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; കെട്ടിട നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂള്‍ കെട്ടിടനിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1445.
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ സർവതോന്മുഖമായ വളർച്ചയ്ക്ക് വേണ്ടി എന്തെല്ലാം പുതിയ പദ്ധതികളാണ് ഈ അധ്യയന വർഷം ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പുതിയ കാലത്തിന്റെ പ്രതീക്ഷകളും വെല്ലുവിളികളും ധൈര്യപൂർവം നേരിടുന്ന പുത്തൻ തലമുറയെ സൃഷ്ടിക്കുന്നതിന് വേണ്ടി പാഠ്യപദ്ധതിയിൽ എന്തെല്ലാം നൂതനാശയങ്ങളാണ് കൊണ്ടുവന്നിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പുതുക്കിയ പാഠ്യ പദ്ധതിക്കനുസൃതമായി അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും സഹായം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിദ്യാർത്ഥികളെ ലഹരിയുടെ അപകടങ്ങളില്‍ നിന്ന് അകറ്റുന്നതിന് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കുമോ?
1446.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്‍പത്, പത്ത് ക്ലാസുകളിലെ അധ്യാപക വിദ്യാർത്ഥി അനുപാതത്തിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി അനുവദിച്ചിരുന്ന 1:40 എന്ന അനുപാതം എടുത്തുകളയുക വഴി തൊഴിൽ നഷ്ടപ്പെട്ട ആയിരക്കണക്കിന് അധ്യാപകരെ സംരക്ഷിക്കുവാനായി എന്തെങ്കിലും നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1447.
ഡോ. എം. കെ. മുനീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിനിമം വേണ്ട 25 കുട്ടികളില്ലാത്ത ഹയർ സെക്കണ്ടറി ബാച്ചുകൾ സംസ്ഥാനത്തുളളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്ലസ് വൺ സീറ്റുകളിലെ അപര്യാപ്തത പരിഹരിക്കുന്നതിനായി മറ്റ് പ്രദേശങ്ങളിലെ കുട്ടികൾ കുറഞ്ഞ ബാച്ചുകൾ മലബാർ മേഖലയിലേയ്ക്ക് മാറ്റണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( സി )
ഇക്കാര്യത്തിൽ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമോ; വിശദമാക്കുമോ?
1448.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോളജുകളിൽ നിന്നും പ്രീഡിഗ്രി വേർപ്പെടുത്തി ഹയർ സെക്കൻഡറി മേഖലയിൽ പ്ലസ് വൺ, പ്ലസ് ടു കോഴ്സുകൾ അനുവദിച്ചത് ഏത് വർഷമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ നാളിതുവരെ എത്ര ഹയർ സെക്കൻഡറി സ്കൂളുകളും ബാച്ചുകളും അനുവദിച്ചിട്ടുണ്ട് എന്ന് വർഷം, ജില്ല, ഹയർ സെക്കൻഡറി ബാച്ചുകളുടെ എണ്ണം, വിഷയം എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രീഡിഗ്രി നിർത്തലാക്കിയത് മുതൽ നാളിതുവരെ സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ ഹയർ സെക്കൻഡറി സ്കൂളുകൾ അനുവദിച്ച് കൊണ്ട് പുറത്തിറങ്ങിയ സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
1449.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ച് ഉപരി പഠനത്തിന് അർഹത നേടിയ കുട്ടികളുടെ എണ്ണം എത്രയാണെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികളില്‍ പ്ലസ് വണിന് അപേക്ഷിച്ചവരുടെ എണ്ണം എത്രയാണെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചു വ്യക്തമാക്കാമോ;
( സി )
അപേക്ഷിച്ച കുട്ടികളിൽ എത്ര പേർക്ക് ഇതിനകം പ്ലസ് വണിന് സീറ്റുകൾ കിട്ടിയെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
കാസർകോട് ജില്ലയിൽ പ്ലസ് വണിന് എത്ര സീറ്റുകളാണുളളതെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
എസ്.എസ്.എൽ.സി. പരീക്ഷ ജയിച്ച ജില്ലയിലെ മുഴുവൻ കുട്ടികൾക്കും ഉപരി പഠനത്തിന് അവസരമുണ്ടാകുമോ; ഇല്ലെങ്കിൽ ഇതിനായി സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( എഫ് )
കഴിഞ്ഞ വർഷം കാസർകോട് ജില്ലയിൽ പ്ലസ് വണിനു അഡീഷണൽ ബാച്ചും അഡീഷണൽ സീറ്റും അനുവദിച്ചിരുന്നോ; എങ്കിൽ അപ്രകാരം അനുവദിച്ച സ്കൂളുകളടക്കമുളള വിശദാംശം നൽകാമോ;
( ജി )
ഈ വർഷം അഡീഷണൽ ബാച്ചും അഡീഷണൽ സീറ്റും അനുവദിക്കുമോ?
1450.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
ഒരോ ജില്ലയിലും എത്ര അപേക്ഷകൾ പ്ലസ് വൺ പ്രവേശനത്തിന് വേണ്ടി ലഭിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്ത് പ്ലസ് വൺ കോഴ്സുകൾക്ക് നിലവിൽ സ്ഥിരം ബാച്ചുകളിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ എത്ര സീറ്റുകൾ വീതം ഓരോ വിഷയങ്ങൾക്കും ഉണ്ടെന്ന് ജില്ല, വിഷയം എന്നിവ തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ഡി )
മാർജിനൽ ഇൻക്രീസ്, താൽക്കാലിക ബാച്ച് എന്നിവ മൂലം ഈ വർഷം ഇതേ മേഖലകളിൽ എത്ര കുട്ടികൾക്ക് അധികമായി പ്രവേശനം നൽകാൻ സാധിക്കും എന്നത് സംബന്ധിച്ചുളള കണക്കുകൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
2023-24 അധ്യയനവർഷം സ്കോൾ കേരള മുഖേന പ്ലസ് വൺ പഠനത്തിന് രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( എഫ് )
50 കുട്ടികൾക്ക് പകരം മാർജിനിൽ ഇന്‍ക്രീസിലൂടെ 65 കുട്ടികൾ ഒരു ക്ലാസ് റൂമിൽ ഇരുന്ന് പഠനം നടത്തുന്നതുമൂലം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കാൻ സാധിക്കാത്ത സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആവശ്യമുള്ള ഇടങ്ങളിൽ പുതിയ ബാച്ചുകളും പുതിയ ഹയർ സെക്കൻഡറി സ്കൂളുകളും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1451.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയശതമാനം ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ വർഷം എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികൾക്കും തുടർപഠനം ഉറപ്പാക്കുന്ന വിധത്തിൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കോഴ്സുകൾക്കുള്ള സീറ്റുകൾ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മലബാർ മേഖലയിൽ ഉന്നത പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്ക് ആവശ്യമാകുന്നത്ര പ്ലസ് വൺ, ഹയർസെക്കൻഡറി, വോക്കേഷണൽ ഹയർസെക്കൻഡറി സീറ്റുകൾ വർധിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്താകമാനമുളള സ്കൂളുകളില്‍ പ്ലസ് വൺ പഠനത്തിന് സയൻസ് വിഷയത്തിൽ കൂടുതൽ സീറ്റുകൾ ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
1452.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ അരൂര്‍ ഗവണ്‍മെന്റ് ഹെെസ്കൂളില്‍ നിലവില്‍ എത്ര ക്ലാസ്സ് മുറികള്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ക്ലാസ്സ് മുറികളില്‍ എത്രയെണ്ണം പഠനത്തിനും ലാബിനും മറ്റുമായി ഉപയോഗിക്കുന്നുണ്ട് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്സിറ്റിയുടെ സ്റ്റഡി സെന്ററിന് എത്ര ക്ലാസ്സ് മുറികള്‍ വിട്ടുനല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ഡി )
യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിന് (യു.ഐ.റ്റി.) ക്ലാസ്സ് മുറികള്‍ വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ഇ )
യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിന് കെട്ടിടം വിട്ടുനല്‍കുന്നതിന് സാങ്കേതികമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വിശദമാക്കാമോ;
( എഫ് )
കെട്ടിടം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1453.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് ഹയർ സെക്കണ്ടറി സ്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 3 കോടി രൂപയുടെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് കാലതാമസം നേരിട്ടതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കാന്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന് സംവിധാനം ഏർപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിനായി ചുമതലപ്പെടുത്തിയ എസ്.പി.വി. ഏതാണെന്ന് വ്യക്തമാക്കാമോ ?
1454.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മ്മാണ ഫണ്ട് അനുവദിച്ച പയ്യന്നൂർ മണ്ഡലത്തിലെ ജി.എൽ.പി.എസ്. നരമ്പില്‍, എ.കെ.എ.എസ്.ജി.വി.എച്.എസ്.എസ്. പയ്യന്നൂര്‍ എന്നീ സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി തുടങ്ങാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1455.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-ലെ എസ്.എസ്.എല്‍.സി. പൊതു പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ എത്ര വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്; ഇതില്‍ എത്ര വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ പ്ലസ് വണ്‍ കോഴ്സിന് അ‍ഡ്മിഷന്‍ ലഭിക്കുന്നതിന് എത്ര അപേക്ഷകളാണ് ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ കോഴ്സിന് ആകെ എത്ര സീറ്റുകളാണുള്ളതെന്നും അവ എതൊക്കെ വിഷയങ്ങളിലാണെന്നും തരംതിരിച്ച് വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ കോഴ്സിന് സീറ്റുകളുടെ എണ്ണം അപര്യാപ്തമാണെന്ന വിഷയം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എങ്കില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ കോഴ്സുകളോ അധിക ബാച്ചുകളോ പുതിയ ഹയര്‍സെക്കൻഡറി സ്കൂളുകളോ അനുവദിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( എഫ് )
2024-ലെ എസ്.എസ്.എല്‍.സി. പൊതു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന വിഷയങ്ങളില്‍ ആവശ്യപ്പെടുന്ന സ്കൂളുകളില്‍ പ്ലസ് വണ്‍ കോഴ്സിന് അഡ്മിഷന്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
1456.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തിലെ ചെറുവാടി ഗവ. ഹെെസ്ക്കൂൾ, കക്കാട് ഗവ. എൽ.പി.സ്ക്കൂൾ എന്നിവയുടെ കെട്ടിട നിർമ്മാണത്തിന് പ്ലാൻ ഫണ്ട് അനുവദിക്കുന്നതിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുന്നതിനും ഭരണാനുമതി ലഭിക്കുന്നതിനുമുള്ള തുടര്‍ നടപടി സ്വീകരിക്കുമോ?
1457.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്താം ക്ലാസ്സില്‍ മികച്ച മാര്‍ക്ക് ഉള്ളവര്‍ക്കുപോലും പ്ലസ് വൺ സയന്‍സ് വിഷയങ്ങളില്‍ അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അധിക ബാച്ച് അനുവദിച്ച് വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പാലാ മണ്ഡലത്തില്‍ വിജയശതമാനം കൂടിയതിനാൽ സയന്‍സ് വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ കിട്ടാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മണ്ഡലത്തിലെ സയൻസ് സ്ട്രീം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്ലസ് വൺ അധിക ബാച്ച് ലഭ്യമാക്കി അഡ്മിഷന്‍ സുഗമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1458.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ആവശ്യമായ കുട്ടികളില്ലാത്ത ബാച്ചുകള്‍, മതിയായ സീറ്റുകളില്ലാത്ത മറ്റു ജില്ലകളിലേയ്ക്ക് മാറ്റി നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സീറ്റുകളുടെ എണ്ണം കുറവുള്ള ജില്ലകളില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കുന്ന വിഷയം പരിഗണനയിലുണ്ടോ?
1459.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യായന വർഷത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;
( ബി )
2024-25 അധ്യായന വർഷത്തിൽ രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മറ്റ് സ്ട്രീമുകളിൽ (സി.ബി.എസ്.സി./ഐ.സി.എസ്.സി.) നിന്ന് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാക്കാമോ;
( സി )
2023-24 അധ്യയനവർഷത്തിൽ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നിന്ന് 2024-25 അധ്യയനവർഷം എത്ര കുറവ് വന്നിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
പൊതുവിദ്യാലയങ്ങളിൽ അല്ലാതെ മറ്റ് സ്ട്രീമുകളിൽ ഒന്നാം ക്ലാസിലും മറ്റു ക്ലാസുകളിലും പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരം ശേഖരിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
എങ്കിൽ കഴിഞ്ഞ അധ്യയനവർഷവും ഈ അധ്യയനവർഷവും പൊതുവിദ്യാലയങ്ങളിൽ അല്ലാത്ത മറ്റു സ്ട്രീമുകളിലെ വിദ്യാലയങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ കണക്ക് ലഭ്യമാക്കാമോ?
1460.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിങ്ങാനം ഗവ. എല്‍.പി.എസ്, കാഞ്ഞിലേരി ഗവ. എല്‍.പി.എസ്, ശിവപുരം ഗവ. എല്‍.പി.എസ്, പൂവംപൊയില്‍ ഗവ. എല്‍.പി.എസ് എന്നിവയുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എടയന്നൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ?
1461.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം ഒറ്റപ്പാലം മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി എത്ര രൂപ വീതം അനുവദിച്ചു എന്നത് സ്ക്കൂളുകൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നിന്റേയും നിലവിലെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ ?
1462.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ വികസനത്തിനായി ആശുപത്രിയുടെ സമീപത്തുള്ള ഗവണ്‍മെന്റ് മോഡല്‍ യു.പി. സ്കൂളിന്റെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത ആവശ്യത്തിനായി വിദ്യാഭ്യാസ വകുപ്പില്‍ രേഖാമൂലം നിവേദനങ്ങൾ സമർപ്പിച്ചിട്ടുള്ളവരുടെ പേരുവിവരവും നിവേദനങ്ങൾ ലഭിച്ച തീയതിയും വിശദാംശവും ലഭ്യമാക്കുമോ;
( ബി )
മേല്‍നിവേദനങ്ങളും നിര്‍ദ്ദേശങ്ങളും വകുപ്പ് പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
സ്കൂളിന്റെ ഭൂമി പൂര്‍ണ്ണമായോ ഭാഗികമായോ കൈമാറുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിലേക്ക് കത്തുകളോ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പുകളും വിശദാംശവും ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
മേല്‍കാര്യം ആവശ്യപ്പെട്ട് നിലമ്പൂര്‍ എം.എല്‍.എ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; പ്രസ്തുത വിഷയം സംബന്ധിച്ച ഫയല്‍ നിലവിൽ ഏത് കാര്യാലയത്തിലാണ് കൈകാര്യം ചെയ്യുന്നതെന്ന് ഫയല്‍ നമ്പര്‍/ഇ-ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കുമോ?
1463.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെട്ട പരവൂർ നഗരസഭയിലെ പരവൂർ തെക്കുംഭാഗം ജി.എച്ച്.എസ്.എസ്സിന് 2017-18 ബഡ്ജറ്റിൽ അനുവദിച്ച തുക വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി കിലയുടെ നിർവ്വഹണ ചുമതലയിൽ നടന്നുവരുന്ന നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങളിൽ ഇനി എന്തെല്ലാം പൂർത്തിയാക്കാനുണ്ടെന്നും അവ എന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കൂൾ കെട്ടിട നിർമ്മാണത്തിനായി ബഡ്ജറ്റിൽ തുക അനുവദിച്ച് ഏഴുവർഷമായിട്ടും പ്രവൃത്തി ആരംഭിക്കാൻ കഴിഞ്ഞില്ലെന്നുള്ള കാര്യവും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദീർഘമായ കാലതാമസം നേരിടുന്നുവെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം കാലതാമസം ഒഴിവാക്കി പ്രസ്തുത കെട്ടിട നിർമ്മാണം ഉടനടി ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
1464.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാമ്പാടിയിലെ പൊൻകുന്നം വർക്കി സ്മാരക ജി.എച്ച്.എസ്.എസ്.-ൽ നിലവിലുണ്ടായിരുന്ന സയൻസ് ബാച്ച് താല്ക്കാലികമായി മറ്റേതെങ്കിലും സ്കൂളിലേക്ക് ഷിഫ്റ്റ് ചെയ്ത് നൽകിയിരുന്നോ; എങ്കിൽ ഇത് എന്നാണ് ചെയ്തതെന്നും ഇതിലേക്ക് നയിച്ച സാഹചര്യമെന്തെന്നുമുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താമോ; ഇതുസംബന്ധിച്ച സർക്കാർ ഉത്തരവിന്റെ വിവരങ്ങൾ നൽകുമോ;
( ബി )
ഏത് അധ്യയന വർഷത്തിലെ അലോട്ട്മെന്റുകളുടെ കണക്കുകൾ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു ഉത്തരവ് നൽകിയത്; തുടർന്നുള്ള അധ്യയന വർഷങ്ങളിലെ അലോട്ട്മെന്റുകളുടെയും അപേക്ഷകളുടെയും അടിസ്ഥാനത്തിൽ, താല്കാലികമായി നടത്തിയ ഷിഫ്റ്റിംഗ് റദ്ദാക്കി പ്രസ്തുത സയൻസ് ബാച്ച് പുന:സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്താമോ;
( സി )
മുൻകാലങ്ങളിൽ പ്രസ്തുത സ്കൂളില്‍ മൂന്ന് ബാച്ച് സയൻസ് വിഭാഗങ്ങളിലായി 182 വിദ്യാർത്ഥികൾ പഠിച്ചിരുന്നിട്ടും നിലവിൽ അപേക്ഷകരുണ്ടെങ്കിലും 122 പേർക്ക് മാത്രമായി അഡ്മിഷൻ നിജപ്പെടുത്തുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഇതുകാരണം വിദ്യാർത്ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രയാസങ്ങൾ ഒഴിവാക്കുന്നതിനായി പാമ്പാടി പൊൻകുന്നം വർക്കി സ്മാരക ജി.എച്ച്.എസ്.എസ്.-ൽ നിന്ന് താല്ക്കാലികമായി ഷിഫ്റ്റ് ചെയ്ത സയൻസ് ബാച്ച് എത്രയും വേഗം പുന:സ്ഥാപിച്ച് നൽകുമോ; വ്യക്തമാക്കാമോ?
1465.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി സ്ഥലമില്ലാത്ത സർക്കാർ സ്കൂളുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി സർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്വന്തമായി സ്ഥലമില്ലാത്ത വൈപ്പിന്‍ മണ്ഡലത്തിലെ പനമ്പുകാട് ഗവ. ഫിഷറീസ് എല്‍.പി. സ്കൂളിന് സ്ഥലം വാങ്ങുന്നതിനായി 15.10.2023-ന് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് സ്കൂള്‍ പി.റ്റി.എ. മുഖാന്തിരം വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതും ഇ/7725970/2023/എം.ഐ.എൻ/ഇ.ഡി.എൻ നമ്പർ കത്ത് പ്രകാരം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുകയും ചെയ്ത നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1466.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി അഞ്ച് കോടി രൂപ അനുവദിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്.എസ്. -ന്റെ യു.പി. ബ്ലോക്കിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കിറ്റ്കോ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാകാത്തത് കാരണം ക്ലാസ്സുകള്‍ നടത്താനുളള പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1467.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി മുഖേന അഞ്ചു കോടി രൂപ അനുവദിച്ച വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്.എസ്. യു.പി. ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍വ്വഹണ ഏജന്‍സിയായ കിറ്റ്കോ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കെട്ടിടം പൂര്‍ത്തിയാകാത്തത് കാരണം ക്ലാസ്സുകള്‍ നടത്താനുളള പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ആയത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1468.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ കാളംതിരുത്തി എം.ജി.എല്‍.സി. സ്കൂൾ വീണ്ടും പ്രവർത്തിക്കുന്നതിനുള്ള അനുമതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എന്നത്തേക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അറിയിക്കാമോ; ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കൂൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി നൽകിയ മറുപടിയിൽ എം.ജി.എല്‍.സി. സ്കൂളും തൊട്ടടുത്തുള്ള പ്രൈമറി സ്കൂളും തമ്മിലുള്ള ദൂരം എത്രയാണെന്നതും അവിടെ പൊതുഗതാഗത സൗകര്യം ഇല്ലായെന്നതും പരാമർശിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നോ; എങ്കിൽ ഈ തീരുമാനം നടപ്പിലാക്കാത്തതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
കാളം തിരുത്തി എം.ജി.എല്‍.സി. സ്കൂളിലുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ചുള്ള വിദ്യാര്‍ത്ഥികൾ ഉള്ളതും സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളതും സ്കൂൾ കെട്ടിടം നിർമ്മിക്കുന്നതിനും ചുറ്റുമതിൽ നിർമ്മിക്കുന്നതിനും സർക്കാർ ഫണ്ടുകൾ അനുവദിക്കുകയും ചെയ്ത മറ്റേതെങ്കിലും സ്‌കൂൾ എം.ജി.എല്‍.സി. സ്കൂളുകൾ അടച്ചു പൂട്ടുന്ന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
എം.ജി.എല്‍.സി. സ്കൂളുകൾ അടച്ച് പൂട്ടുന്നതിനുള്ള ഉത്തരവിൽ കാളം തിരുത്തി എം.ജി.എല്‍.സി. സ്കൂൾ ഉൾപ്പെട്ടതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( എഫ് )
തെരഞ്ഞെടുത്ത എം.ജി.എല്‍.സി. സ്കൂളുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതിൽ സ്വീകരിച്ച മാനദണ്ഡങ്ങൾ എന്തെല്ലാമാണ് വിശദമാക്കാമോ?
1469.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൂരുവായൂര്‍ മണ്ഡലത്തിലെ മണത്തല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പുതിയ ഡിവിഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച് സ്ഥലം എം.എല്‍.എ. നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1470.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ പത്തിരിപ്പാല ഗവണ്‍മെന്റ് സ്കൂളില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1471.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കൻഡറിയിലേക്ക് തസ്തികമാറ്റം വഴി ജൂനിയർ തസ്തികയിൽ നിയമിതരായ എത്ര ഹൈസ്കൂള്‍ അധ്യാപകർക്കാണ് ഹൈസ്കൂൾ പ്രധാനാധ്യാപക തസ്തികയിലേക്ക് അപേക്ഷ അയയ്ക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പന്ത്രണ്ടോ അതിലേറെയോ വർഷം ഹൈസ്കൂള്‍ അധ്യാപക സേവനമുണ്ടായിട്ടും തസ്തികമാറ്റം വഴി സമാനമായ സാലറി വാങ്ങുന്ന ജൂനിയർ തസ്തികയിലേക്ക് മാറിയതിനാല്‍ എച്ച്.എം./എ.ഇ.ഒ. പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുന്ന പ്രസ്തുത അധ്യാപകര്‍ക്ക് ഹയർ സെക്കൻഡറിയിലേക്ക് അർഹമായ സീനിയോറിറ്റി പരിഗണിച്ച് പ്രൊമോഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ?
1472.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ജനറൽ) കോഴ്സും ഭാഷ അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (അറബിക്) കോഴ്സും തമ്മിൽ എന്തൊക്കെ വ്യത്യാസങ്ങളാണുള്ളതെന്നും ജനറൽ കോഴ്സിലെ എല്ലാ വിഷയങ്ങളും പഠനപ്രവര്‍ത്തനങ്ങളും അറബിക് കോഴ്സിനുമുണ്ടോ എന്നും വ്യക്തമാക്കാമോ;
( ബി )
ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (അറബിക്) കോഴ്സ് പാസ്സായ ഒരദ്ധ്യാപകന് ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് തടസ്സമുണ്ടോ; എങ്കിൽ അതിനുള്ള കാരണം എന്തൊക്കെയാണ്; അവ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1473.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മാർച്ചിൽ നടന്ന ഹയർസെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം നടത്തിയ അധ്യാപകർക്കെല്ലാം പ്രതിഫലം ലഭ്യമാക്കിയോ എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരീക്ഷയുടെ മൂല്യനിർണയം നടത്തിയ അധ്യാപകരിൽ പ്രതിഫലം ലഭിക്കാത്തവരുടെ എണ്ണം എത്രയാണ് എന്ന വിവരം ലഭ്യമാക്കാമോ;
( സി )
2024 മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി., ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം നടത്തിയ അധ്യാപകർക്ക് പ്രതിഫലം ലഭ്യമാക്കിയോ എന്ന് അറിയിക്കുമോ; ഇല്ലെങ്കിൽ അതിനുള്ള തടസ്സം എന്തെന്ന് വിശദമാക്കാമോ?
1474.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23, 2023-24 എന്നീ വിദ്യാഭ്യാസ വർഷങ്ങളിൽ ഉത്തര കടലാസുകൾ മൂല്യനിർണയം നടത്തിയതിനുള്ള വേതനം എല്ലാ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി അധ്യാപകർക്കും പൂർണമായും നൽകിയിട്ടുണ്ടോ എന്നറിയിക്കാമോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം അറിയിക്കാമോ;
( ബി )
2022-23, 2023-24 എന്നീ വിദ്യാഭ്യാസ വർഷങ്ങളിൽ വെക്കേഷൻ ട്രെയിനിങ്ങിൽ പങ്കെടുത്ത അധ്യാപകർക്ക് ഇതിനുള്ള ഓണറേറിയം പൂർണമായും നൽകിയിട്ടുണ്ടോ എന്നറിയിക്കാമോ; ഇല്ലെങ്കിൽ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
1475.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പ്രഥമാധ്യാപകര്‍ ഇല്ലാത്ത സര്‍ക്കാര്‍ ഹെെസ്കൂളുകളുടെ എണ്ണം അറിയിക്കാമോ;
( ബി )
ഡി.ഇ.ഒ. യുടെ പി.എ. ഇല്ലാത്തതിനാല്‍ പ്രസ്തുത സ്കൂളുകളിലെ അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും യഥാസമയം ശമ്പളം മാറി നല്‍കാന്‍ കഴിയാത്ത സാഹചര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇത്തരം സാഹചര്യങ്ങളില്‍ യഥാസമയം ശമ്പളം മാറി നല്‍കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
1476.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 അധ്യയനവർഷം ജൂൺ മൂന്നിന് ആരംഭിച്ചിട്ടും കഴിഞ്ഞ അധ്യയന വർഷത്തെ സ്റ്റാഫ് ഫിക്സേഷൻ പ്രക്രിയ നാളിതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ അധ്യയന വർഷം ഇതുമൂലം കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ‌നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ അധ്യയന വർഷവും പ്രസ്തുത സ്ഥിതി തുടരാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള പരിഹാര നടപടികൾ വ്യക്തമാക്കാമോ?
1477.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂലായ് പതിനഞ്ചിനും 2016 ഡിസംബർ മൂന്നിനും ഇടയിൽ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ ദീർഘകാല അവധി ഒഴിവുകളിൽ നിയമിതരാവുകയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 06/02/2021 ലെ സ.ഉ.(പി).04/2021 നമ്പർ ഉത്തരവ് പ്രകാരം നോഷണൽ ആയി അപ്രൂവൽ ലഭിക്കുകയും ചെയ്ത അധ്യാപകരുടെ കാറ്റഗറി തിരിച്ചുള്ള എണ്ണം ലഭ്യമാക്കുമോ;
( ബി )
03/12/2016 ലെ സ.ഉ.(പി). 199/2016 (എസ്.ആര്‍.ഒ. നം.752/2016) പ്രകാരമുള്ള ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം കൊടുക്കുന്നത് സംബന്ധിച്ച് നിയമ വകുപ്പില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശത്തിന്മേല്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1478.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ സ്ഥിരം, അവധി, ദിവസവേതനം എന്നീ അടിസ്ഥാനത്തിൽ സ്കൂൾ മാനേജർമാർ സമന്വയ മുഖേന നടത്തുന്ന അധ്യാപക, അനധ്യാപക നിയമന പ്രൊപ്പോസലുകളുടെ കൂടെ എന്തെല്ലാം രേഖകളാണ് സമർപ്പിക്കേണ്ടത്; വിശദാംശം നൽകുമോ;
( ബി )
ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെയും ഡി.ജി.ഇ. സർക്കുലറുകളുടെയും പകർപ്പുകൾ ലഭ്യമാക്കുമോ; ഓരോ വിദ്യാഭ്യാസ ഓഫീസുകളിലും നിയമനങ്ങൾ അംഗീകരിക്കുവാൻ വ്യത്യസ്ത രേഖകൾ ആവശ്യപ്പെടുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവ പരിശോധിക്കുവാനും പരിഹരിക്കുവാനും നടപടി സ്വീകരിക്കുമോ;
( സി )
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങളിൽ 2022-23, 2023-24 എന്നീ അധ്യയന വർഷങ്ങളിൽ സ്ഥിരം, അവധി, ദിവസ വേതനം വ്യവസ്ഥയിൽ സമന്വയ മുഖേന എത്ര നിയമന പ്രൊപ്പോസലുകൾ മാനേജർമാരിൽ നിന്നും ലഭിച്ചു; എൽ.പി., യു.പി., ഹൈസ്കൂൾ തിരിച്ചുള്ള കണക്കുകൾ വിദ്യാലയങ്ങളുടെ പേര് സഹിതം നൽകുമോ;
( ഡി )
പ്രസ്തുത നിയമനങ്ങളിൽ അംഗീകരിച്ചവ, നിരസിച്ചവ, പരിഗണയിലുള്ളത് എന്നിവയുടെ എണ്ണം വെളിപ്പെടുത്തുമോ; നിരസിച്ചതിന്റെ കാരണം അറിയിക്കാമോ;
( ഇ )
പ്രസ്തുത ഉപജില്ലയിൽ നിയമന അംഗീകാരം, തസ്തിക നിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിൽ രണ്ടു വർഷമായിട്ടും തീർപ്പു കൽപ്പിക്കാൻ കാലതാമസം നേരിടുന്നതായുള്ള സ്കൂൾ മാനേജർമാരുടെയും അധ്യാപകരുടെയും പരാതികളുടെ അടിസ്ഥാനത്തിൽ വകുപ്പ് തലത്തിൽ പ്രത്യേക അദാലത്ത് നടത്തി പരിഹാരം കാണുവാൻ നിർദേശം നൽകുമോ;
( എഫ് )
മലപ്പുറം ഉപജില്ലയിൽ മാത്രം 2022-23, 2023-24 വർഷങ്ങളിലും അതിനു മുമ്പും നടത്തിയ എത്ര നിയമനങ്ങൾക്ക് ഇനിയും അംഗീകാരം നൽകാനുണ്ടെന്നും അവ ഏതെല്ലാം വിദ്യാലയങ്ങളിലാണെന്നും വെളിപ്പെടുത്തുമോ; പ്രസ്തുത നിയമനങ്ങൾക്ക് എന്നത്തേക്ക് അംഗീകാരം നൽകുമെന്ന് വെളിപ്പെടുത്തുമോ?
1479.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് കൊടക്കാട് ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് പ്ലസ് ടു കോഴ്സ് ഈ വര്‍ഷം അനുവദിക്കുമോ;
( ബി )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്ലസ് ടു പഠനം നടത്താന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രസ്തുത സ്കൂളില്‍ ഈ വര്‍ഷം തന്നെ ഹയര്‍സെക്കണ്ടറി കോഴ്സുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?
1480.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അണ്‍ എയ്ഡഡ് മേഖലയില്‍ നോണ്‍ ടീച്ചിംഗ് സ്റ്റാഫിന് മിനിമം വേതനം പുതുക്കി നിശ്ചയിച്ച് 2021-ല്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
ബഹുമാനപ്പെട്ട കേരള ഹെെക്കോടതി ആയത് നടപ്പാക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തിട്ടുണ്ടോ;
( സി )
സര്‍ക്കാര്‍ അഭിഭാഷകര്‍ യഥാസമയം പ്രസ്തുത കേസില്‍ ഹാജരായിട്ടുണ്ടോ;
( ഡി )
താല്‍ക്കാലികമായ സ്റ്റേ ഉത്തരവ് ഒഴിവാക്കുന്നതിനും പ്രസ്തുത മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേജസ് നടപ്പാക്കുന്നതിനും ആവശ്യമായ ഇടപെടലുകളും നടപടികളും സ്വീകരിക്കുമോ?
1481.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ മൈതാനങ്ങളുടെ വിനിയോഗം സംബന്ധിച്ച് നിലവിലുളള നിബന്ധനകള്‍ വിശദമാക്കാമോ;
( ബി )
സ്കൂള്‍ മൈതാനങ്ങള്‍ സ്കൂള്‍ സമയത്തിന് ശേഷം പ്രദേശവാസികള്‍ക്ക് കായിക പരിശീലനത്തിനും വ്യായാമത്തിനുമായി നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാക്കുന്ന വിഷയം പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ?
1482.
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ എസ്.എസ്.എൽ.സി. വിജയിച്ച അരലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭ്യമല്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത മേഖലയിൽ ഉപരിപഠനത്തിനായി പുതിയ ബാച്ചുകൾ അനുവദിക്കുന്നതിനുളള തടസ്സങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കാതെ സീറ്റ് വർദ്ധിപ്പിക്കുന്നത് പഠന നിലവാര തകർച്ചയ്ക്കും അദ്ധ്യാപകരുടെ ജോലിഭാരം വർദ്ധിക്കുന്നതിനും കാരണമാകുമെന്നത് പരിഗണിച്ച് പ്രസ്തുത മേഖലയിൽ പുതിയ ബാച്ചുകൾ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ?
1483.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ദേശീയവും അന്തർദേശീയവുമായ എന്തെല്ലാം ബഹുമതികളും അവാർഡുകളുമാണ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കു ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1484.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി 2016 മെയ് മുതൽ 2024 മെയ് വരെ അനുവദിച്ച പദ്ധതികളും തുകയും സ്കൂൾ തിരിച്ച് വിശദമാക്കാമോ; പ്രസ്തുത കാലയളവിൽ അനുവദിച്ച സ്കൂൾ ബസുകൾ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ എത്ര ക്ലാസ് മുറികൾ ഹെെടെക് ആക്കിയെന്ന് സ്കൂൾ തിരിച്ച് വിശദമാക്കാമോ; ഇതിനായി എന്തൊക്കെ സൗകര്യങ്ങളാണ് ക്ലാസ് മുറികളിൽ ഒരുക്കിയതെന്നും ആകെ ചെലവായ തുക എത്രയെന്നുമുളള വിശദാംശം ലഭ്യമാക്കാമോ?
1485.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും 2023 മാര്‍ച്ച് , 2024 മാര്‍ച്ച് എന്നീ വർഷങ്ങളിൽ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണവും വിജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണവും സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2024-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ?
1486.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ നൂറ്റിയെട്ട് വർഷം പഴക്കമുള്ള എളങ്കുന്നപ്പുഴ സര്‍ക്കാര്‍ ഹയർ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം പൈതൃക മന്ദിരം എന്ന നിലയില്‍ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് എം.എല്‍.എ. 12.07.2023-ന് വകുപ്പ് മന്ത്രിക്ക് സമർപ്പിച്ചതും ഇ/7480911/2023/എം.ഐ.എന്‍./ഇ.ഡി.എന്‍. നമ്പർ കത്ത് പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നല്‍കിയതുമായ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1487.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കൊടിഞ്ഞി ഇരുകുളം (ഏര്കുളം) നികത്തുന്നതിന് ഭൂമിയുടെ തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കാൻ കൊടിഞ്ഞി ജി.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്റർക്ക് മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രേഖാമൂലം നിർദ്ദേശം നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർദ്ദേശം നിയമപ്രകാരമാണോ നൽകിയതെന്നും ഇതിന് സർക്കാരിന്റെ അനുമതിയുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കൊടിഞ്ഞി ജി.എം.യു.പി. സ്കൂൾ ഹെഡ്മാസ്റ്ററോട് ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
നന്നമ്പ്ര പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകാൻ വിദ്യാഭ്യാസ വകുപ്പിലെ തന്നെ തന്റെ കീഴ് ജീവനക്കാരനായ ഹെഡ്‌മാസ്റ്റർക്ക് സർക്കാർ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് രേഖാമൂലം നിർദ്ദേശം നൽകിയതിൽ ഇദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഇ )
നിയമ നടപടികൾ സ്വീകരിച്ചിട്ടില്ലായെങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ആയതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ;
( എഫ് )
ഇത്തരത്തിൽ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് മറ്റ് വകുപ്പിന്റെ ഭൂമി നികത്തുന്നതിന് അപേക്ഷ നൽകാൻ രേഖാമൂലം തന്റെ കീഴ് ജീവനക്കാരന് നിർദ്ദേശം നൽകിയത് ആരുടെയെങ്കിലും നിർദ്ദേശപ്രകാരമാണോ; വ്യക്തമാക്കാമോ?
1488.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് കെെറ്റിന്റെ സേവനങ്ങള്‍ വിശദമാക്കാമോ;
( ബി )
വിദ്യാലയങ്ങളും രക്ഷിതാക്കളും തമ്മിലുള്ള ആശയവിനിമയവും ഇടപെടലും മെച്ചപ്പെടുത്തുന്നതിന് സമ്പൂര്‍ണ്ണ പ്ലസ് ആപ്പിന്റെ രൂപീകരണം സഹായകമായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പഠന പ്രക്രിയയ്ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ വികസിപ്പിക്കുന്നതിന് സഹായകമായ കെെറ്റ് ലെന്‍സ് സ്റ്റുഡിയോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
സ്റ്റാഫ് ഫിക്സേഷനും നിയമന അംഗീകാരവും സുതാര്യമാക്കുന്നതിന് സമന്വയ പോര്‍ട്ടലിന്റെ രൂപീകരണം വഴി കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ?
1489.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാഭവനിൽ ലഭിക്കുന്ന അപേക്ഷകൾ കെെകാര്യം ചെയ്യുന്നതിനായി എത്ര സീറ്റുകൾ ഉണ്ടെന്നും ഓരോ സീറ്റും കെെകാര്യം ചെയ്യുന്ന വിഷയങ്ങൾ/അപേക്ഷകൾ ഏതൊക്കെയാണെന്നും വിശദമായി തരംതിരിച്ച് നല്‍കാമോ;
( ബി )
ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ തീര്‍പ്പ് നല്കു‍വാനുള്ള സമയപരിധി അറിയിക്കാമോ?
1490.
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീപ്രൈമറി സ്കൂളുകള്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ; ഇതിലൂടെ എന്തൊക്കെ നേട്ടങ്ങളാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്കൂളുകള്‍ക്കെല്ലാം നിലവില്‍ അംഗീകാരം നൽകിയിട്ടുണ്ടോ; അവസാനമായി ഏത് വര്‍ഷമാണ് സ്കൂളുകള്‍ക്ക് അംഗീകാരം നല്കിയതെന്ന് അറിയിക്കാമോ; ഇനി അംഗീകാരം നല്‍കാനുള്ളവയ്ക്ക് കൂടി അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
ഒന്നാം ക്ലാസിലേക്ക് എത്തുന്നതിന് മുന്‍പ് കുട്ടികള്‍ ആർജിക്കേണ്ട വിവിധ ശേഷികള്‍ നേടിയെന്ന് ഉറപ്പിക്കാനുള്ള നടപടികള്‍ കാര്യക്ഷമമാണോ എന്ന് വിശദമാക്കുമോ;
( ഡി )
എല്ലാ കുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം എന്ന തത്വത്തിന് വിരുദ്ധമായി പ്രീപ്രൈമറി സ്കൂളുകളില്‍ ഏർപ്പെടുത്തിയിരിക്കുന്ന ഫീസ് സംവിധാനം നിർത്തലാക്കാന്‍ സർക്കാർ സഹായം ലഭ്യമാക്കുമോ?
1491.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളില്‍ സ്പെഷ്യല്‍ എജ്യൂക്കേറ്റർമാരായി സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം, അവരുടെ സേവന വേതനവ്യവസ്ഥകള്‍ എന്നിവ വിശദമാക്കാമോ;
( ബി )
അവർക്ക് മുമ്പ് ലഭിച്ചിരുന്ന പ്രതിമാസ വേതനനിരക്ക് കുറയ്ക്കുവാനുണ്ടായ കാരണം അറിയിക്കാമോ; വേതനം കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത തസ്തികകളിലേക്ക് സ്ഥിരനിയമനം നല്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിധി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ; പ്രസ്തുത നിയമനത്തിന് വേണ്ടി സ്പെഷ്യല്‍ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുള്ളതാണോയെന്നും യോഗ്യതാ മാനദണ്ഡങ്ങള്‍ എന്താണെന്നും അറിയിക്കാമോ;
( ഡി )
നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വർഷങ്ങളായി ജോലിചെയ്യുന്നവർക്ക് പ്രസ്തുത ജോലി സ്ഥിരപ്പെടുത്തുന്നതിന് അനുകൂല നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1492.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഒരു വര്‍ഷത്തിലധികം പഴക്കമുള്ള എത്ര ഫയലുകള്‍ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഒരു വര്‍ഷത്തിലധികം കാലപ്പഴക്കമുള്ള ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഈ സര്‍ക്കാര്‍ അദാലത്തുകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അദാലത്തുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കിയ ഫയലുകള്‍ എത്രയെന്ന് വിശദമാക്കാമോ?
1493.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 മാര്‍ച്ച് , 2024 മാര്‍ച്ച് വർഷങ്ങളിൽ മാനന്തവാടി മണ്ഡലത്തിലെ വിവിധ സ്കൂളുകളില്‍ നിന്നും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതിയവരുടെ എണ്ണവും വിജയിച്ചവരുടെ എണ്ണവും സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2024 മാര്‍ച്ചില്‍ പ്രസ്തുത മണ്ഡലത്തില്‍ നിന്നും പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ എഴുതുകയും പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തവരുടെ എണ്ണം, തോറ്റ വിഷയം, തോറ്റവരില്‍ എത്ര പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന കണക്ക് സ്കൂള്‍ തിരിച്ച് ലഭ്യമാക്കാമോ?
1494.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് സ്കൂളുകളില്‍ പാചകപ്പുരകളും സ്റ്റോര്‍ റൂമുകളും നിര്‍മ്മിക്കുന്ന പദ്ധതിയുടെ വിശദാംശം അറിയിക്കാമോ;
( ബി )
ഇപ്രകാരം പട്ടാമ്പി മണ്ഡലത്തിലെ എത്ര സ്കൂളുകള്‍ക്ക് പ്രസ്തുത പദ്ധതി അനുവദിച്ചിട്ടുണ്ടെന്നും ഒരു പാചകപ്പുരയ്ക്കും സ്റ്റോര്‍ റൂമിനും എത്ര രൂപയാണ് അനുവദിക്കുന്നതെന്നും അറിയിക്കാമോ; ആയത് പ്രകാരം പ്രസ്തുത പ്രവൃത്തി ആരംഭിച്ച സ്കൂളുകളിലെ നിലവിലെ പ്രവൃത്തി പുരോഗതി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിഹിതം എത്രയെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയെന്നുമുളള വിശദാംശം ലഭ്യമാക്കുമോ?
1495.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സൗജന്യ യൂണിഫോം വിതരണം പൂർത്തിയായോ എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
സൗജന്യ യൂണിഫോം വിതരണം പൂർത്തിയാകാത്ത ഇടങ്ങളിൽ ആയത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കഴി‍ഞ്ഞ വർഷത്തെ സൗജന്യയൂണിഫോം വിതരണം പൂർത്തീകരിക്കപ്പെട്ടോ എന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ ഈ വര്‍ഷം വിതരണം ചെയ്യാന്‍ സാധിക്കുമോയെന്ന് വിശദമാക്കാമോ?
1496.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലായി വാടക കെട്ടിടത്തിലേക്ക് മാറേണ്ടി വന്ന കൂത്തുപറമ്പ് എ.ഇ.ഒ. ഒഫീസ് പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള സ്ഥലത്ത് ആധുനിക സൗകര്യങ്ങോളോടുകൂടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം നിര്‍മ്മിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കി ഫണ്ട് അനുവദിക്കുമോ; എങ്കില്‍ പ്രസ്തുത വിഷയത്തില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ?
1497.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ അണ്‍ ഇക്കണോമിക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി) തലത്തില്‍ നല്‍കാമോ?
1498.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തികകളിൽ നിലവിൽ എത്ര തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ ഇപ്രകാരമുളള ഒഴിവുകള്‍ കാരണം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമേോ;
( ബി )
അധ്യാപക തസ്തികകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്ന നടപടി ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലത്ത് പി.എസ്.സി. റാങ്ക് പട്ടികയിൽ ഉള്ള എത്ര ഉദ്യോഗാർത്ഥികൾക്ക് അധ്യാപക തസ്തികയിൽ നിയമനം നൽകിയിട്ടുണ്ടെന്നും അതിൽ എത്രയെണ്ണം വിരമിക്കൽ മുഖേനയുണ്ടായ തസ്തികകളാണെന്നും എത്ര താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും അധ്യയന വർഷം തിരിച്ചുള്ള കണക്കുകൾ നൽകാമോ?
1499.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ വിവിധ വിഭാഗങ്ങളിലായി എത്ര അധ്യാപക തസ്തികകളാണ് നിലവിലുള്ളതെന്ന് പട്ടിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതിൽ ഓരോ വിഭാഗത്തിലും നിലവിൽ എത്ര പേർ വീതം അന്യത്രസേവനം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ വിഭാഗത്തിലും എത്ര തസ്തികകളില്‍ ഒഴിവുകൾ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ഓരോ വിഭാഗത്തിലും പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ച് വിശദീകരിക്കാമോ?
1500.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കണ്ടറി സ്കൂള്‍ ടീച്ചർ (കണക്ക്) തസ്തികയിൽ മലപ്പുറം ജില്ലയിൽ നിലവിൽ ആകെ എത്ര ഒഴിവുകളുണ്ട് എന്നറിയിക്കാമോ; ഇതിൽ പി.എസ്.സി. മുഖാന്തിരം നേരിട്ടുള്ള നിയമനത്തിനായുളള ഒഴിവുകളുടെ എണ്ണം എത്രയാണ് എന്നറിയിക്കാമോ;
( ബി )
പ്രസ്തുത തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനായുള്ള ഒഴിവുകളിൽ പി.എസ്.സി. യ്ക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകളും റിപ്പോർട്ട് ചെയ്യാത്ത ഒഴിവുകളും തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിൽ നിന്നും 2025, 2026 വർഷങ്ങളിൽ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചർ (കണക്ക്) തസ്തികയിൽ നിന്നും വിരമിക്കുന്ന അധ്യാപകരുടെ പേരും അവരുടെ ഇപ്പോഴത്തെ മാതൃസ്കൂളും വ്യക്തമാക്കാമോ?
1501.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-2025 അധ്യയന വർഷം കോട്ടയം ജില്ലയിലെ സർക്കാർ സ്കൂളുകളിലെ പ്രൈമറി പ്രഥമാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനായി മെയ്, ജൂൺ മാസങ്ങളിൽ പ്രസിദ്ധീകരിച്ച അർഹരായ അധ്യാപകരുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പട്ടികയിൽ എത്ര യു.പി.എസ്.റ്റി. അധ്യാപകർ (ഭാഷാ അധ്യാപകർ ഒഴികെ) ഉണ്ടെന്നും അവരുടെ പേരും മാതൃ സ്കൂളും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ലിസ്റ്റിലെ എല്ലാ അധ്യാപകരും സ്ഥാനക്കയറ്റം സ്വീകരിച്ചോ എന്നും സ്ഥാനക്കയറ്റം നിരസിച്ച അധ്യാപകരുടെ എണ്ണവും പേരും വ്യക്തമാക്കാമോ;
( ഡി )
പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റ പ്രക്രിയ പൂർത്തിയായോ എന്നും ഇനി എത്ര ഒഴിവുകളിലേക്ക്‌ പട്ടിക പ്രസിദ്ധീകരിക്കും എന്നും വ്യക്തമാക്കാമോ?
1502.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങളിലെ തസ്തികനിർണ്ണയം സമയബന്ധിതമായി പൂർത്തീകരിക്കാത്തത് കാരണം അധ്യാപക തസ്തികയിലേയ്ക്കുള്ള പി‌.എസ്‌.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നുവെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പൊതുവിദ്യാലയങ്ങളിലെ തസ്തികനിർണ്ണയം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ച് ലിസ്റ്റ് പോലും ആവശ്യപ്പെടാതെ നിരവധി അധ്യാപക തസ്തികകളിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് നടപടിയോ നിര്‍ദ്ദേശമോ ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഈ സർക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പി.എസ്.സി. റാങ്ക് പട്ടികയിൽ ഉള്‍പ്പെട്ട എത്ര ഉദ്യോഗാർത്ഥികൾക്ക് അധ്യാപക തസ്തികയിൽ നിയമനം നൽകിയിട്ടുണ്ട്; ഇതിൽ എത്രയെണ്ണം വിരമിക്കൽ വഴിയുണ്ടായ തസ്തികകളാണ്; ജില്ല തിരിച്ചുള്ള കണക്കുകൾ നൽകാമോ?
1503.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരായ കുട്ടികളുടെ പാഠ്യ, പാ​ഠ്യേതര പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിന് എത്ര സ്പെഷ്യൽ എജ്യുക്കേറ്റർമാരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവർ കരാര്‍ അടിസ്ഥാനത്തിലാണോ ജോലി ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ കാലാവധി എത്രയാണെന്നും കാലാവധി കഴിഞ്ഞാൽ ഇവരെ പുനർനിയമിക്കാറുണ്ടോ എന്നും വ്യക്തമാക്കാമോ;
( ഡി )
എത്ര വർഷം വരെ തുടർച്ചയായി ജോലി ചെയ്യുന്നവർ ഇവരിൽ ഉൾപ്പെടുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ഏതെങ്കിലും കോടതിയുടെ വിധിയുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഏത് കോടതിയുടേതാണ് പ്രസ്തുത വിധിയെന്നും ആയത് പുറപ്പെടുവിച്ചത് എന്നാണെന്നും വ്യക്തമാക്കാമോ;
( എഫ് )
സ്പെഷ്യൽ എജ്യുക്കേറ്റർമാരുടെ വേതനം എത്രയാണെന്നും അടുത്ത കാലത്ത് വേതനം വെട്ടിക്കുറച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
1504.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ക്കൂളുകളില്‍ എൽ.പി.എസ്.എ. തസ്തികയിൽ നിന്ന് 2024 മെയ് 31 ന് വിരമിച്ച അധ്യാപകരുടെ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
തൃശ്ശൂർ ജില്ലയിലെ സര്‍ക്കാര്‍ സ്ക്കൂളുകളില്‍ നിന്നും 2025 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളില്‍ വിരമിക്കുന്ന എൽ.പി.എസ്എ./യു.പി.എസ്.എ.മാരുടെയും എല്‍.പി./യു.പി. പ്രധാനാധ്യാപകരുടെയും പേരും സ്കൂളും അവർ വിരമിക്കുന്ന തീയതിയും പട്ടികതിരിച്ച് നൽകാമോ;
( സി )
സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തില്‍ ഉണ്ടായ എത്ര അധിക തസ്തികകളാണ് എഡ്യൂക്കേഷന്‍ ഡയറക്ടറുടെ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; അധിക തസ്തികകള്‍ ഉള്ള സ്കൂളുകളുടെ പേരും അധിക തസ്തികയുടെ എണ്ണവും ജില്ല തിരിച്ച് നൽകാമോ;
( ഡി )
2024-25 അധ്യയന വർഷത്തെ ആറാം പ്രവൃത്തി ദിവസത്തെ കണക്കനുസരിച്ച് സര്‍ക്കാര്‍ സ്കൂളുകളിൽ കുട്ടികൾ കുറയുകയോ കൂടുകയോ ചെയ്തതുമൂലം എൽ.പി.എസ്.എ./യു.പി.എസ്.എ. തസ്തിക യഥാക്രമം നഷ്ടപ്പെടുവാനും അധിക തസ്തിക ലഭിക്കുവാനും സാധ്യതയുള്ള സ്കൂളുകളുടെ പേരുകൾ ജില്ല തിരിച്ച് നൽകാമോ;
( ഇ )
2023-24 അധ്യയന വർഷത്തില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അധിക തസ്തിക നിർണയ നടപടികൾ പൂർത്തീകരിച്ച് അധിക തസ്തികകൾ എന്ന് പ്രാബല്യത്തിൽ വരുമെന്ന് അറിയിക്കാമോ;
( എഫ് )
2025 ഒക്ടോബർ പത്തിന് കാലാവധി അവസാനിക്കുന്ന യു.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നും 2025 മെയ് 31ന് അവസാനിക്കുന്ന എൽ.പി.എസ്.എ. റാങ്ക് ലിസ്റ്റില്‍ നിന്നുമുള്ള നിയമനങ്ങള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയത്തിലെ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1505.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ യു.പി.എസ്.എ. തസ്തികയില്‍ (ഭാഷ അധ്യാപക തസ്തിക ഒഴികെ) നിലവില്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവുകള്‍ എത്രയാണ്; വ്യക്തമാക്കാമോ;
( ബി )
നിലവിലുളള ഒഴിവുകളില്‍ ജനറല്‍, ബൈട്രാന്‍സ്ഫര്‍, ഇന്റർ ഡിപ്പാർട്മെന്റൽ ട്രാൻസ്ഫർ എന്നിവ തരംതിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലകളില്‍ സര്‍ക്കാര്‍ യു.പി.എസ്.എ. തസ്തികയില്‍ നിന്നും 2025 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ വിരമിക്കുന്ന അധ്യാപകരുടെ പേരും ഇപ്പോള്‍ ജോലി നോക്കുന്ന സ്കൂളും വ്യക്തമാക്കാമോ?
1506.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ യു.പി.എസ്.ടി. നിയമനവുമായി ബന്ധപ്പെട്ട് രഞ്ജീഷ് കുമാര്‍ (എ3/2320/2024/ഡി.ഡി.ഇ.കെ.റ്റി.എം.), സീമ ഷാമോന്‍ (എ3/6550/2023/ഡി.ഡി.ഇ.കെ.റ്റി.എം.) എന്നിവര്‍ക്ക് ലഭിച്ച വിവരാകാശ മറുപടിയിൽ ബൈ ട്രാൻസ്ഫർ നിയമനത്തിനായി നീക്കി വച്ചിരുന്നതായി പ്രതിപാദിക്കുന്ന രണ്ട് ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത തീയതി വ്യക്തമാക്കാമോ;
( ബി )
രഞ്ജീഷ് കുമാറിന് (എ3/2320/2024/ഡി.ഡി.ഇ.കെ.റ്റി.എം.) ലഭിച്ച വിവരാവകാശ മറുപടിയിൽ പ്രതിപാദിച്ച പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത 19 ഒഴിവുകളിൽ എത്ര ബൈ ട്രാൻസ്ഫർ ഒഴിവുകൾ ഉണ്ടെന്നും പ്രസ്തുത 19 ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത തീയതിയും വ്യക്തമാക്കാമോ;
( സി )
2023-24 വർഷത്തെ അന്തർ ജില്ലാ സ്ഥലം മാറ്റം പൂർത്തിയായതിന് ശേഷം 2024 ജനുവരി മുതൽ 2024 മെയ് മാസം വരെ യു.പി.എസ്.ടി. തസ്തികയിൽ ഉടലെടുത്ത വിരമിക്കൽ ഉൾപ്പെടെയുളള ആകെ ഒഴിവുകൾ 22 ആയിരിക്കവേ അന്തർ ജില്ലാ സ്ഥലം മാറ്റത്തിനായി 10% ഒഴിവുകൾ നീക്കി വെയ്ക്കണമെന്ന മുൻകാല നിബന്ധന നിലനിൽക്കെ 18.05.2024-ല്‍ ലഭിച്ച വിവരാവകാശ മറുപടിയിൽ (എ3/2320/2024/ഡി.ഡി.ഇ. കെ.റ്റി.എം.) അന്തർ ജില്ലാ സ്ഥലം മാറ്റത്തിനായി പരമാവധി മൂന്ന് ഒഴിവുകള്‍ക്ക് പകരം അഞ്ച് ഒഴിവുകൾ നീക്കി വെച്ചിരിക്കുന്നുവെന്ന് പ്രതിപാദിച്ചിരിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;
( ഡി )
മാനദണ്ഡപ്രകാരമുള്ള ഒഴിവുകൾ മാറ്റിനിർത്തി ശേഷിക്കുന്ന ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1507.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വെ പ്രകാരം ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പതിനഞ്ച് മുതൽ ഇരുപത്തിയൊന്‍പത് വയസ്സു വരെ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കണക്കുകൾ പ്രകാരം ഇതേ കാലയളവില്‍ സംസ്ഥാനത്തിലേയും ദേശീയതലത്തിലേയും തൊഴിലില്ലായ്മ നിരക്കുകൾ എത്ര വീതമാണെന്ന് അറിയിക്കാമോ;
( സി )
ഈ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളമാണോ; എങ്കിൽ സംസ്ഥാനത്തെ ഇത്രയും ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മയുടെ കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
1508.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ കേന്ദ്രീകരിച്ച് തുടങ്ങാന്‍ ഭരണാനുമതി ലഭിച്ച കരിയർ ഡെവലപ്മെന്റ് സെന്ററിന്റെ തുടർനടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
കരിയർ ഡെവലപ്മെന്റ് സെന്ററിനായുളള കെട്ടിടം നിർമ്മിക്കുന്നതിന് കണ്ടങ്കാളി വികസന സമിതി വിട്ടുനല്‍കിയ ഭൂമി വകുപ്പിന്റെ പേരില്‍ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
സെന്ററിന്റെ പ്രവർത്തനം എത്രയും വേഗത്തില്‍ തുടങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1509.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഒരു വർഷത്തിലേറെയായി കുടിശ്ശികയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; സെസ്സ് പിരിവിൽ വീഴ്ച ഉണ്ടാകാനുള്ള കാരണം വിശദമാക്കാമോ;
( സി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ അടിയന്തരമായി നൽകാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1510.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തോട്ടം തൊഴിലാളികളുടെ ലേബർ ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
തോട്ടം ഉടമകൾ ഉപേക്ഷിച്ചുപോയ തോട്ടങ്ങളിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക വിദ്യാഭ്യാസ ആനുകൂല്യം നൽകുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
തോട്ടം ഉടമകൾ ഉപേക്ഷിച്ചുപോയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1511.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ നവീകരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
തോട്ടം തൊഴിലാളികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1512.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുളള സേവന ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പെന്‍ഷന്‍ ലഭ്യമാക്കുന്നതിനുമായി പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത തൊഴിലാളികള്‍ക്ക് മാരകമായ രോഗം പിടിപെടുകയോ ജോലിയ്ക്കിടയില്‍ അപകടം സംഭവിക്കുകയോ ചെയ്താല്‍ ധനസഹായം നല്‍കി വരുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
മരം കയറ്റ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷേമ പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദവിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികള്‍ക്ക് പ്രസവാനുകൂല്യം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
1513.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശത്തേക്ക് റിക്രൂട്ട്മെന്റ് നടത്തുന്ന ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പ് വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
വിദേശത്തേക്ക് ജോലിക്കായും പഠനത്തിനായും പോകുന്നവർക്കുള്ള സേവനങ്ങള്‍ ചെയ്തുനല്‍കുന്ന ഏജന്‍സികളുടെ രജിസ്ട്രേഷനും ഇവരെ സംബന്ധിച്ചുള്ള വിവരങ്ങളും ഒഡെപെക് മുഖേന തൊഴില്‍ വകുപ്പില്‍ ലഭ്യമാണോ; അറിയിക്കാമോ;
( സി )
ഉദ്യോഗാർത്ഥികളും വിദ്യാർത്ഥികളും ഏജന്‍സികളുടെ വിശ്വാസ വഞ്ചനകളില്‍പ്പെടാതിരിക്കുന്നതിന് ജാഗ്രതാ നടപടികള്‍ സ്വീകരിക്കാമോ;
( ഡി )
നിയന്ത്രണങ്ങളോ ആധികാരികതയോ ഇല്ലാത്ത ഇത്തരം സ്വകാര്യ ഏജന്‍സികളെ തടയാന്‍ നടപടി സ്വീകരിക്കാമോ;
( ഇ )
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒഡെപെക് കുറ്റമറ്റതാക്കാനും കാലതാമസമില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാനും പ്രാപ്തമാക്കുമോ എന്ന് അറിയിക്കാമോ?
1514.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാന തൊഴിലാളികള്‍ കൊലപാതകം ഉള്‍പ്പെടെയുളള ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2021 മുതല്‍ നാളിതുവരെ നടന്ന ഇത്തരം കുറ്റകൃത്യങ്ങളില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന വിവരം വകുപ്പില്‍ ലഭ്യമാണോ; എങ്കില്‍ അറിയിക്കുമോ;
( ബി )
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാര്‍, കോണ്‍ട്രാക്ടര്‍മാര്‍ എന്നിവര്‍ തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ലേബര്‍ കമ്മീഷണര്‍ക്കും, പോലീസ് സ്റ്റേഷനിലും റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്ത് നിലവില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്ന് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ?
1515.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ദെലീമ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കിയ നിയമനങ്ങളുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് (2016 മുതല്‍ 2021 വരെ) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കിയ നിയമനങ്ങളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
2011 മുതല്‍ 2016 മാര്‍ച്ച് വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കിയ നിയമനങ്ങളുടെ എണ്ണം വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ?
1516.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.ഐ. ട്രെയിനികൾക്ക് രണ്ടുവർഷ കോഴ്സുകൾ പൂർത്തിയാക്കുന്നതോടുകൂടി ഐ.ടി.ഐ. സർട്ടിഫിക്കറ്റിനൊപ്പം പ്ലസ്‍ടു തുല്യതാ സർട്ടിഫിക്കറ്റും കരസ്ഥമാക്കുന്നതിന് ഉതകുന്ന വിധത്തിലുള്ള ഡി.ജി.റ്റി.യുടെ 20.06.2016 തീയതിയിലെ എം.എസ്.ഡി.ഇ. (ഡി.ജി.റ്റി.) 4/14/2014-16 സി.ഡി. (പി.റ്റി.-II) നിർദ്ദേശം, 01.09.2022 തീയതിയിലെ എം.എസ്.ഡി.ഇ. (ഡി.ജി.റ്റി.)-19/03(04)/2022-സി.ഡി. നമ്പർ ഉത്തരവ് എന്നിവ ഐ.ടി.ഐ.കളിൽ നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അവസരം എത്ര ട്രെയിനികൾ പ്രയോജനപ്പെടുത്തിയിട്ടുണ്ട്; ഇല്ലായെങ്കിൽ ഈ അദ്ധ്യയനവർഷം മുതൽ പ്രസ്തുത സൗകര്യം ട്രെയിനികൾക്ക് ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഐ.ടി.ഐ. പഠനത്തോടൊപ്പം പ്ലസ്‍ടു തുല്യതാ യോഗ്യത കൂടി ലഭിക്കുമെന്നും ആയതിന്റെ വിശദാംശങ്ങളും ഈ വർഷത്തെ ഐ.ടി.ഐ. പ്രവേശന വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുമോ;
( ഡി )
പത്താംതരം വിജയിച്ച വിദ്യാർത്ഥികൾക്കിടയിൽ ഇത് സംബന്ധിച്ച അവബോധം സൃഷ്ടിക്കാൻ മുൻ വർഷങ്ങളിൽ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ; 2023 അദ്ധ്യയനവർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട പ്രോസ്പെക്ടസിൽ പ്രസ്തുത വിഷയം ഉൾപ്പെടുത്തിയിരുന്നോ; വിശദമാക്കുമോ;
( ഇ )
ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഡി.ജി.ടി. നിർദ്ദേശിച്ച പ്ലസ്‍ടു തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയാൽ പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട പരിമിതികൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഉപകരിക്കും എന്നതിനാൽ ഈ വർഷം മുതൽ സംസ്ഥാനത്തെ ഐ.ടി.ഐ.കളിൽ പ്രസ്തുത ഡി.ജി.റ്റി ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമോ;
( എഫ് )
ഐ.ടി.ഐ. പഠനത്തോടൊപ്പം പ്ലസ്‍ടു യോഗ്യത കൂടി ലഭിക്കുന്നത് കൂടുതൽ മികവുറ്റ വിദ്യാർത്ഥികളെ ഐ.ടി.ഐ.കളിലേക്ക് ആകർഷിക്കുന്നതിനും അതിലൂടെ വിവിധ തൊഴിൽ മേഖലകളിൽ സാങ്കേതിക മികവുള്ളവരെ സൃഷ്ടിക്കുന്നതിനും ഉപകരിക്കും എന്നതിനാൽ പ്രസ്തുത വിഷയം ഗൗരവമായി പരിഗണിക്കുമോ?
1517.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഐ.ടി.ഐ. യില്‍ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ തുടങ്ങാന്‍ കഴിയുന്ന ട്രേഡുകള്‍ ഏതൊക്കെയാണ്; അതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1518.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ വളയം ഐ.ടി.ഐ. കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1519.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പടിയൂര്‍ ഐ.ടി.ഐ.യുടെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1520.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പിലിക്കോടില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ.യ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തി വര്‍ഷങ്ങള്‍ കഴി‍ഞ്ഞിട്ടും നിര്‍മ്മാണത്തിനുള്ള ഡി.പി.ആർ. ഭരണാനുമതിയ്ക്കായി പി.ഡബ്ല്യൂ.ഡി. അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ വൈകുന്നതിനുള്ള കാരണം അറിയിക്കാമോ?
1521.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ‌.ടി‌.ഐ. കളെ മികവിന്റെ കേന്ദ്രങ്ങള്‍ ആക്കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതിയില്‍ ഏതെല്ലാം ഐ‌.ടി‌.ഐ. കളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറനാട് മണ്ഡലത്തിലെ അരീക്കോട് ഗവണ്‍മെന്റ് ഐ.ടി.ഐ.യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്; പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അരീക്കോട് ഐ‌.ടി‌.ഐ.യില്‍ പുതിയതായി എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യുന്നതിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
മികവിന്റെ കേന്ദ്രം പദ്ധതിയില്‍ അരീക്കോട് ഐ‌.ടി‌.ഐ. യെ കൂടി ഉള്‍പ്പെടുത്തി ആയത് നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1522.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ. പി. ടി. /ജി. പി. ടി./ഡി-വോക് പ്രിന്റിംഗ് കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനണ്ഡങ്ങളുടെ വിശദാംശങ്ങൾ നല്‍കാമോ;
( ബി )
ഡി-വോക് പ്രിന്റിംഗ് കോഴ്സ് പഠിക്കുന്ന കുട്ടികൾ നവകേരള സദസിൽ നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ?
1523.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓവര്‍സീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രാെമോഷന്‍ കണ്‍സള്‍ട്ടന്റ്സ് (ഒ.ഡി.ഇ.പി.സി.) യുടെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ബി )
ഒഡേപെകിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2022-23, 2023- 24 വര്‍ഷങ്ങളില്‍ എത്ര താെഴിലാളികള്‍ക്ക് വിദേശരാജ്യങ്ങളില്‍ താെഴിലവസരം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഒഡേപെക് വഴി തൊഴില്‍ ലഭിക്കുന്നതിന് തൊഴിലാളികളുടെ പക്കല്‍ നിന്നും എത്ര രൂപ ഫീസായി വാങ്ങിവരുന്നുണ്ടെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.