|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
673.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം ജലവൈദ്യുത പദ്ധതി വഴി
എത്ര മെഗാ വാട്ടിന്റെ അധിക
ഉല്പാദനം നടത്താന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസുകളുടെ എണ്ണം എത്രയെന്നും
ഈ ഇനത്തില്‍ എത്ര കോടി രൂപ
അധിക ബാധ്യത ആയെന്നും
അറിയിക്കാമോ?
674.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതിലൈൻ
പൊട്ടിവീണും സർവീസ്
വയറിലുണ്ടാകുന്ന ചോർച്ചയും
കാരണം വൈദ്യുതാഘാതം ഏൽക്കുന്ന
സാഹചര്യം തടയാൻ സ്വീകരിച്ച
മുൻകരുതലുകൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയിലെ കുറ്റിക്കാട്ടൂര്‍
പ്രദേശത്ത് കടവരാന്തയിൽ നിന്ന
വിദ്യാർത്ഥി
വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട
സംഭവത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
സംസ്ഥാനത്തിന്റെ ;
(
സി )
ഇത്തരത്തിലുള്ള
സംഭവങ്ങൾ
ആവര്‍ത്തിക്കാതിരിക്കാന്‍
യുദ്ധകാല അടിസ്ഥാനത്തിൽ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
675.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തിലെ നാദാപുരം,
തൂണേരി, എടച്ചേരി
ഗ്രാമപഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കുന്നതിനായി
ഡി.ബി./ഇ.എസ്.ഡി.-എന്‍.ഡി.പി.എം./8/ന്യൂ
പ്രൊപ്പോസല്‍/2024-25 എന്ന
ഫയലില്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഷയത്തിന്റെ അടിയന്തര
പ്രാധാന്യം കണക്കിലെടുത്ത്
ആയത് പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
676.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
ഗവൺമെന്റ് പോളിടെക്നിക്
കോളേജിൽ ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
മഞ്ചേരി,
കിടങ്ങഴി-നിറഞ്ഞപറമ്പ്-റഹ്മത്ത്
സ്കൂൾ പരിസരത്ത് പുതിയ
ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
677.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യുടെ
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തി 2023-24
സാമ്പത്തിക വര്‍ഷം
പൂര്‍ത്തീകരിച്ചതും ഇനി
പൂര്‍ത്തീകരിക്കാനുള്ളതുമായ
ആലത്തൂര്‍ മണ്ഡലത്തിലെ വിവിധ
പദ്ധതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
678.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറ്റ്യാടി
ടൗണിലും പരിസര പ്രദേശത്തും,
വേളം ഗ്രാമ പഞ്ചായത്തിലെ
മാമ്പ്രമല എന്ന പ്രദേശത്തും,
മണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ
കുറുന്തോടിയിലും ആയഞ്ചേരിയിലെ
കീരി അങ്ങാടിയിലും
അനുഭവപ്പെടുന്ന വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
679.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേനൽക്കാലത്ത്
അധിക വൈദ്യുതി ഉപഭോഗം
ഉണ്ടാകുമെന്ന് മുൻകൂട്ടി
കാണാത്തതിനാല്‍ വൈദ്യുതി
നിയന്ത്രണം ഒഴിവാക്കാൻ
അടിയന്തര വിപണിയിൽ നിന്ന്
വൈദ്യുതി വാങ്ങുവാൻ കെ.എസ്
.ഇ.ബി. കരാർ
ഉണ്ടാക്കിയിട്ടുണ്ടോ; എങ്കിൽ
യൂണിറ്റിന് എത്ര രൂപ നിരക്കിൽ
എത്ര യൂണിറ്റ് വൈദ്യുതി
വാങ്ങാനാണ് കരാർ ഉണ്ടാക്കിയത്
; കേന്ദ്ര നിലയങ്ങളിൽ നിന്നും
വാങ്ങുന്ന ഒരു യൂണിറ്റ്
വൈദ്യുതിയുടെ ശരാശരി നിരക്ക്
എത്രയാണ്; വിശദാംശങ്ങൾ
വ്യക്തമാക്കുമോ;
(
ബി )
ഏത്
കാലയളവിലേക്കാണ് അടിയന്തര
വിപണിയിൽ നിന്നും വൈദ്യുതി
വാങ്ങുന്നതിന് കെ.എസ് .ഇ.ബി.
കരാർ ഉണ്ടാക്കിയത് ;
പ്രസ്‌തുത കരാറിന്
റെഗുലേറ്ററി കമ്മീഷന്റെ
അനുമതി ലഭിച്ചിരുന്നോ ; ജൂൺ
മാസത്തിലേക്ക് കൂടി വൈദ്യുതി
വാങ്ങാൻ കരാർ
ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
വേനൽ
മഴ ശക്തമായതിനെ തുടർന്ന്
സംസ്ഥാനത്ത് വൈദ്യുതി മിച്ചം
ആയതിനാൽ കേന്ദ്ര നിലയങ്ങളിൽ
നിന്ന് ലഭിക്കുന്ന വൈദ്യുതി
നിലവിൽ സറണ്ടർ ചെയ്യുന്ന
സാഹചര്യമുണ്ടോ; ഇത്തരം
വൈദ്യുതിക്ക് ഫിക്സഡ് ചാർജ്
നൽകേണ്ടതിനാൽ ദിവസം എത്ര കോടി
രൂപയുടെ നഷ്ടമാണ് കെ.എസ്
.ഇ.ബി. ക്ക് ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ; അടിയന്തര
വിപണിയിൽ നിന്നുള്ള വൈദ്യുതി
കരാർ അവസാനിക്കുന്നതുവരെ ഈ
നില തുടരേണ്ടതിനാൽ ഈ ഇനത്തിൽ
ആകെ എത്ര കോടി രൂപയുടെ നഷ്ടം
വരുമെന്ന് വ്യക്തമാക്കുമോ ;
(
ഡി )
റെഗുലേറ്ററി
കമ്മീഷന്റെ അനുമതി കൂടാതെയും
ശരിയായ ആസൂത്രണം ഇല്ലാതെയും
അടിയന്തര വിപണിയിൽ നിന്നും
വൈദ്യുതി വാങ്ങിയതിലൂടെ
കെ.എസ് .ഇ.ബി. ക്ക്
കോടിക്കണക്കിന് രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നഷ്ടമുണ്ടാക്കിയവര്‍ക്കെതിരെ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചു; വ്യക്തമാക്കുമോ?
680.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തിലെ മുത്താന -
കൊടുവേലിക്കോണം പളളിറോഡ്
നിവാസികളായ വൈദ്യുതി
ഉപഭോക്താക്കള്‍ നേരിടുന്ന
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
681.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ
മാസങ്ങളിൽ വൈദ്യുതി വാങ്ങാൻ
കെ.എസ്.ഇ.ബി. കരാറിൽ
ഏർപ്പെട്ടിരുന്നോ;
വ്യക്തമാക്കാമോ; കരാറിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
682.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യിൽ
നിലവിലുള്ള തസ്തികകൾ
വെട്ടിക്കുറക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ,
വെട്ടിക്കുറക്കാൻ
ഉദ്ദേശിക്കുന്ന തസ്തികകൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
കെ.എസ്.ഇ.ബി.
യിൽ വിവിധ തസ്തികകളിലായി
നിലവിൽ എത്ര ഒഴിവുകളുണ്ട്;
(
ഡി )
നിലവിലുള്ള
ഒഴിവുകളെല്ലാം പി.എസ്.സി.
യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ;
(
ഇ )
പി.എസ്.സി.
യ്ക്ക് റിപ്പോർട്ട് ചെയ്ത
ഒഴിവുകളിൽ എത്ര എണ്ണം അഡ്വൈസ്
ചെയ്യപ്പെട്ടിട്ടുണ്ട്?
683.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ 2022-23,
2023-24 വര്‍ഷങ്ങളില്‍ വിവിധ
പ്രവൃത്തികള്‍ക്കായി
കെ.എസ്.ഇ.ബി. എത്ര തുകയാണ്
വിനിയോഗിച്ചതെന്ന്
വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയ്ക്കും വിനിയോഗിച്ച
തുക എത്രയാണെന്ന്
വിശദീകരിക്കുമോ?
684.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ആലപ്പുഴ നിയോജകമണ്ഡലത്തില്‍
കെ.എസ്.ഇ.ബി. മുഖേന
നടപ്പിലാക്കിയ പദ്ധതികളുടെ
നിലവിലെ സ്ഥിതി അതിന് വേണ്ടി
ചെലവഴിച്ച തുക എന്നിവ
സംബന്ധിച്ചുള്ള വിശദ വിവരം
ഉൾപ്പെടെ ലഭ്യമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.യുടെ
കീഴില്‍ മണ്ഡലത്തില്‍ എത്ര
സ്ഥലമാണുള്ളതെന്നും ഈ
സ്ഥലങ്ങളില്‍ ഏതൊക്കെ
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്നുമുള്ള
വിവരം വ്യക്തമാക്കാമോ?
685.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ കരിമ്പ
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ടിട്ടുള്ള
എടക്കുറിശ്ശി, കപ്പടം,
നെല്ലിക്കുന്ന്, വെട്ടം
പ്രദേശങ്ങളില്‍ അതിരൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
686.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പഞ്ചാബ്
സ്റ്റേറ്റ് പവർ കോർപ്പറേഷൻ
എന്ന സ്ഥാപനവുമായി കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോർഡ് ഏതെങ്കിലും കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
എത്ര
വർഷത്തേക്കാണ് കരാറിൽ
ഏർപ്പെട്ടിരിക്കുന്നതെന്നതുൾപ്പെടെ
പ്രസ്തുത കരാറിലെ വ്യവസ്ഥകൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
പ്രതിവർഷം
എത്ര യൂണിറ്റ് വൈദ്യുതിയാണ്
പ്രസ്തുത സ്ഥാപനത്തിന് നൽകാൻ
വ്യവസ്ഥ
ചെയ്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
687.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ദീർഘകാല
വൈദ്യുതി കരാറുകൾ
റദ്ദാക്കിയതിനെ തുടർന്ന്
പുതിയ കരാർ
നടപ്പാക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്; പുതിയ കരാർ
നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
ബി )
ദീർഘകാല
വൈദ്യുതി കരാറുകൾ
റദ്ദാക്കുന്നതിന് കാരണമായി
ചൂണ്ടിക്കാട്ടിയത്
എന്തായിരുന്നു; പ്രസ്തുത
കരാറുകൾ
പുനരുജ്ജീവിപ്പിക്കേണ്ട
സാഹചര്യം ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാരണം
വ്യക്തമാക്കുമോ; ഇപ്രകാരം
കരാറുകൾ
പുനരുജ്ജീവിപ്പിച്ചപ്പോള്‍
കമ്പനികൾ പഴയ നിരക്കിൽ
വൈദ്യുതി നൽകുവാൻ
തയ്യാറായിരുന്നോ; ഇല്ലെങ്കിൽ
നിരക്കിൽ ഉണ്ടായ വ്യത്യാസം
എന്താണെന്ന് വ്യക്തമാക്കുമോ;
(
സി )
ദീർഘകാല
വൈദ്യുതി കരാറുകൾ
റദ്ദാക്കുകയും പിന്നീട്
പുനരുജ്ജീവിപ്പിക്കുകയും
ചെയ്തതിലൂടെ
കെ.എസ്.ഇ.ബി.യ്ക്ക് എത്ര കോടി
രൂപയുടെ
നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശം വ്യക്തമാക്കുമോ?
688.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
മുതൽ സംസ്ഥാനത്തെ വൈദ്യുതി
ഉല്പാദനം എത്രയാണെന്ന് വർഷം
തിരിച്ചു നൽകാമോ;
(
ബി )
2011
മുതൽ കെ.എസ്.ഇ.ബി. യുടെ ലാഭം,
നഷ്ടം എന്നിവ എത്രയാണ് എന്ന്
വർഷം തിരിച്ച് നൽകാമോ;
(
സി )
2011
മുതൽ കെ.എസ്.ഇ.ബി. യുടെ
സഞ്ചിത ലാഭം, നഷ്ടം എത്രയാണ്
എന്ന് വർഷം തിരിച്ചു നൽകാമോ?
689.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജല
വൈദ്യുതി, തെര്‍മല്‍ പവര്‍,
സോളാര്‍ വൈദ്യുതി, കൂടംകുളം
വഴി ലഭിക്കുന്ന വൈദ്യുതി
എന്നിവ ഉള്‍പ്പെടെ
കെ.എസ്.ഇ.ബി. വഴി വിതരണം
ചെയ്യുന്ന വൈദ്യുതിയില്‍
ഓരോന്നിന്റെയും വിഹിതം എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ?
690.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാപകമായുണ്ടായ മഴയും
കാറ്റും മൂലം 2024 മെയ് 15 ന്
ശേഷം കെ.എസ്.ഇ.ബി. യ്ക്ക്
എത്ര കോടി രൂപയുടെ നാശനഷ്ടം
സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
വകുപ്പുകളില്‍ നിന്ന്
വൈദ്യുതി ബോര്‍ഡിന് എത്ര കോടി
രൂപ കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുണ്ട്;
വകുപ്പ് തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(
സി )
വൈദ്യുതി
ബോര്‍ഡിന്റെ നിലവിലെ
സാമ്പത്തിക സ്ഥിതി
വ്യക്തമാക്കുമോ?
691.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ വൈദ്യുതി മേഖലയിലെ
പ്രധാനപ്പെട്ട പ്രശ്നങ്ങളും
ന്യൂനതകളും എന്താണെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ഈ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍
ജീവനക്കാരുടെയും
വാഹനങ്ങളുടെയും
സാമഗ്രികളുടെയും കുറവുണ്ടോ
എന്ന് സെക്ഷൻ തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
പുതിയ
ട്രാൻസ്ഫോർമറുകൾ
അത്യാവശ്യമായി അനുവദിക്കേണ്ട
പ്രദേശങ്ങൾ ഏതൊക്കെയാണെന്ന്
സെക്ഷൻ തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
അത്യാവശ്യമുളളിടത്ത്
ട്രാൻസ്ഫോർമറുകൾ
അനുവദിക്കാത്തത്
എന്തുകൊണ്ടൊണെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
പുതിയ
കണക്ഷനു വേണ്ടി അപേക്ഷ നൽകി
കാത്തിരിക്കുന്നവർ
എത്രയുണ്ടെന്ന് സെക്ഷൻ
തിരിച്ചു വ്യക്തമാക്കാമോ;
കണക്ഷൻ നൽകാൻ
കാലതാമസമുണ്ടെങ്കിൽ കാരണം
വ്യക്തമാക്കാമോ?
692.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറഞ്ഞ
നിരക്കിൽ ലഭിക്കുമായിരുന്ന
കേന്ദ്ര വൈദ്യുതി വിഹിതം
വേണ്ടെന്നുവച്ചുകൊണ്ട് 2024
മെയ്, ജൂൺ മാസങ്ങളിൽ സ്വകാര്യ
സ്ഥാപനങ്ങളിൽ നിന്നും
വൈദ്യുതി വാങ്ങാൻ കെ. എസ്. ഇ.
ബി. തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന
വൈദ്യുതി സറണ്ടർ ചെയ്ത്
ഉയര്‍ന്ന നിരക്കിൽ സ്വകാര്യ
സ്ഥാപനങ്ങളിൽ നിന്നും
വൈദ്യുതി വാങ്ങാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
സി )
കെ.
എസ്. ഇ. ബി.യുടെ പ്രസ്തുത
തീരുമാനം മൂലം ബോർഡിന്
കോടികളുടെ നഷ്ടം
സംഭവിക്കുമെന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ?
693.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വേനലിൽ
വൈദ്യുതി ഉപയോഗം കുറയ്ക്കാൻ
ലക്ഷ്യമിട്ടുള്ള പ്രചാരണ
വീഡിയോ തയ്യാറാക്കാൻ വൈദ്യൂതി
ബോർഡ് എത്ര ലക്ഷം രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഡിജിറ്റൽ
മാഗസിൻ ഉൾപ്പെടെ തയ്യാറാക്കാൻ
റെഗുലേറ്ററി കമ്മീഷന്റെ
മുൻകൂർ അനുമതി
ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ; വേനലിലെ ഊർജ
സംരക്ഷണത്തിന് മഴക്കാലത്ത്
പ്രചാരണം നടത്തുന്ന സാഹചര്യം
എന്താണെന്നു
വെളിപ്പെടുത്തുമോ?
694.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതിക്ക് ജനറേഷൻ ഡ്യൂട്ടി
ടാക്സ് ഇടാക്കുന്നത് കേന്ദ്ര
സർക്കാരിന്റെ സർക്കുലർ
പ്രകാരം നിയമവിരുദ്ധവും
ഭരണഘടനാ വിരുദ്ധവുമാണോ;
എങ്കില്‍ സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന സോളാർ
വൈദ്യുതിക്ക് പ്രസ്തുത നികുതി
ഈടാക്കുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
രാജ്യത്തെ
വൈദ്യുതി നിയമം അനുസരിച്ച്
കേന്ദ്ര വൈദ്യുതി
അതോറിറ്റിയുടെ ചട്ട പ്രകാരം
സ്ഥാപിച്ച വൈദ്യുത മീറ്ററിലെ
വിവരങ്ങൾ വച്ചു മാത്രമേ
വൈദ്യുതി കൈമാറാനും ബില്ല്
ചെയ്യാനും പാടുള്ളൂവെന്നും
പ്രസ്തുത മീറ്റർ സിസ്റ്റത്തിൽ
ആയിരിക്കുവോളം ലൈസൻസിയുടെ
നിയന്ത്രണത്തിലും
ഉടമസ്ഥതയിലും ആയിരിക്കുകയും
ചെയ്യണമെന്നിരിക്കെ
സംസ്ഥാനത്ത് ഉപഭോക്താവിന്റെ
ഉടമസ്ഥതയിലുള്ള സോളാർ ജനറേഷൻ
മീറ്ററിലെ വിവരങ്ങൾ, സോളാർ
ഉല്പാദനം ബില്ല് ചെയ്യാനും
നികുതി ചുമത്താനും
ഉപയോഗിക്കുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
കേന്ദ്ര
സർക്കാരിന്റെ എം.എന്‍.ആര്‍.ഇ.
വകുപ്പിന്റെ മാനദണ്ഡങ്ങൾ
പ്രകാരം സോളാർ ഉല്പാദകർക്ക്
സോളാർ മീറ്റർ വയ്ക്കുക എന്നത്
നിർബന്ധമല്ലാതിരിക്കെ
സംസ്ഥാനത്ത് സോളാർ കണക്ഷന്
നിർബന്ധമായും സോളാർ ജനറേഷൻ
മീറ്റർ വയ്ക്കാൻ കെ.എസ്.ഇ.ബി.
ആവശ്യപ്പെടുന്നത് ഏത് ചട്ട
പ്രകാരമാണെന്ന് വിശദമാക്കാമോ;
(
ഡി )
2.04.2002-ലെ
3112/1990 -ാം നമ്പർ എ.പി Vs
എന്‍.ടി.പി.സി. കേസിൽ സുപ്രീം
കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ
വിധിപ്രകാരം ഇലക്ടിസിറ്റി ഒരു
ഗുഡ്സാണെന്നും ഇതിൽ പ്രകാരം
വൈദ്യുതി സ്വന്തം ആവശ്യത്തിന്
ഉല്പാദിപ്പിച്ച് ഉപയോഗിച്ചാൽ
അതിന് നികുതി
ഏർപ്പെടുത്തുന്നത് നിയമ
വിരുദ്ധമാണെന്നുമുള്ള കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
695.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുറഞ്ഞ നിരക്കിൽ
ലഭിക്കുമായിരുന്ന കേന്ദ്ര
വൈദ്യുതി വിഹിതം ഈ വർഷം മെയ്,
ജൂൺ മാസങ്ങളിൽ സറണ്ടർ ചെയ്യാൻ
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന
വൈദ്യുതി സറണ്ടർ
ചെയ്യാനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.
യുടെ ഈ തീരുമാനം മൂലം ബോർഡിന്
കോടിക്കണക്കിന് രൂപയുടെ നഷ്ടം
സംഭവിക്കും എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
696.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
മണ്ഡലത്തില്‍ കായംകുളം ടൗണ്‍,
എരുവ, കൃഷ്ണപുരം, പത്തിയൂര്‍
എന്നീ ഭാഗങ്ങളില്‍
ഉണ്ടാകാറുള്ള വൈദ്യുതി
തടസ്സവും വോള്‍ട്ടേജ്
ക്ഷാമവും പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
697.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011-2016
സർക്കാർ കാലയളവിലെ കുറഞ്ഞ
നിരക്കിൽ ലഭ്യമായിരുന്ന
ദീർഘകാല വൈദ്യുതി കരാറുകൾ
റദ്ദാക്കി ഉയർന്ന നിരക്കുള്ള
ഹൃസ്വകാല കരാറുകളിൽ
ഏർപ്പെടാനുണ്ടായ സാഹചര്യം
വിശദമാക്കാമോ;
(
ബി )
മാർച്ച്,
ഏപ്രിൽ മാസങ്ങളിലെപ്പോലെ
മെയ്, ജൂൺ മാസങ്ങളിലും കൂടി
ഉയർന്ന നിരക്കിൽ വൈദ്യുതി
വാങ്ങാൻ ഈ വർഷം കെ.എസ്.ഇ.ബി.
കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
നൽകാമോ;
(
സി )
2011-2016
സർക്കാർ കാലത്തെ കുറഞ്ഞ
നിരക്കിൽ വൈദ്യുതി
ലഭ്യമായിരുന്ന ദീർഘകാല
വൈദ്യുതി കരാറുകൾ ആദ്യം
റദ്ദാക്കുകയും പിന്നീട്
പുന:സ്ഥാപിക്കുകയും
ചെയ്തപ്പോൾ മുൻ കരാറിലെ
ഭൂരിഭാഗം കമ്പനികളും
പിന്മാറിയെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നടപടികൾ മൂലം കെ.എസ്.ഇ.ബി.
ക്ക് ഭീമമായ തുകയുടെ
നഷ്ടമുണ്ടായിയെന്നത്
വസ്തുതയാണോ; വിശദമാക്കാമോ?
698.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി മേഖലയുടെ സമഗ്ര
വികസനവുമായി ബന്ധപ്പെട്ട
എന്തൊക്കെ പദ്ധതികളാണ്
ഊര്‍ജ്ജ കേരള മിഷന്‍ വഴി
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ; ഇതുവഴി എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
ഫിലമെന്റ്
രഹിത കേരളം പദ്ധതി വഴി
ഗാര്‍ഹിക ഉപഭോക്താക്കള്‍
മുൻപ് ഉപയോഗിച്ചിരുന്ന
വൈദ്യുതിയില്‍ എത്ര ശതമാനം
ഉപയോഗം കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
699.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
എ. പ്രഭാകരൻ
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതികളുമായി
ബന്ധപ്പെട്ട അണക്കെട്ടുകളിലെ
നിലവിലെ ജലസംഭരണശേഷി
സംബന്ധിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ; എങ്കില്‍
വെളിപ്പെടുത്താമോ;
(
ബി )
അണക്കെട്ടുകളുടെ
അടിത്തട്ടില്‍
അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും
എക്കലും നീക്കം ചെയ്ത്
ജലസംഭരണശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
സി )
ആധുനിക
സാങ്കേതികവിദ്യയുടെ
സഹായത്തോടെ എല്ലാ ജലവൈദ്യുത
അണക്കെട്ടുകളിലെയും മണല്‍
നീക്കം ചെയ്യുന്നതിനും
അണക്കെട്ടുകളെ
നവീകരിക്കുന്നതിനും നടപടികള്‍
സ്വീകരിക്കുമോ?
700.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ഉപയോഗത്തിലുണ്ടായ
വര്‍ദ്ധനവ് സംബന്ധിച്ച്
പ്രത്യേക അവലോകനം
നടത്തിയിട്ടുണ്ടോയെന്നും
വൈദ്യുതി ഉപയോഗത്തിനനുസരിച്ച്
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(
ബി )
ജലവൈദ്യുത
പദ്ധതികളുടെ ഉല്പാദനശേഷി
വര്‍ദ്ധിപ്പിക്കുന്നതിനും
കാലാനുസൃതമായി
നവീകരിക്കുന്നതിനും നിലവില്‍
എന്തെങ്കിലും പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
സി )
ജലവൈദ്യുത
ഉല്പാദനകേന്ദ്രവുമായി
ബന്ധപ്പെട്ട എല്ലാ
അണക്കെട്ടുകളുടെയും
സംഭരണശേഷിയും
വൈദ്യുതോല്പാദനശേഷിയും
വര്‍ദ്ധിപ്പിക്കുന്നതിനും
പുതിയ സാധ്യതകള്‍
കണ്ടെത്തുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
701.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദാരിദ്ര്യരേഖക്ക് താഴെയുളള
വൈദ്യുത ഉപഭോക്താക്കള്‍ക്ക്
സൗജന്യമായി വൈദ്യുതി
നല്കുന്നുണ്ടോ; വിശദമാക്കുമോ;
(
ബി )
ഇപ്രകാരം
സൗജന്യ വൈദ്യുതി
നല്‍കുന്നതിന് നിലവിലുളള
മാനദണ്ഡങ്ങള്‍ എന്തൊക്കയാണ്;
(
സി )
ഈയിനത്തില്‍
ബോര്‍ഡിന് പ്രതിമാസം വരുന്ന
ചെലവ് എത്രയാണ്;
ദാരിദ്ര്യരേഖക്ക്
താഴെയുളളവര്‍ക്ക് സൗജന്യ
വൈദ്യുതി നല്‍കുന്നതുമായി
ബന്ധപ്പെട്ട് തര്‍ക്കങ്ങളോ
കേസ്സുകളോ നിലവിലുണ്ടോ;
വിശദമാക്കുമോ?
702.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രകൃതിക്ഷോഭം മൂലം വൈദ്യുതി
വകുപ്പിന് ഉണ്ടായ നഷ്ടം
എത്രയാണ്; വിശദമാക്കാമോ;
(
ബി )
പ്രകൃതിക്ഷോഭം
മൂലം ഉണ്ടാകുന്ന നഷ്ടം
പരിഹരിക്കുന്നതിനായി വൈദ്യുതി
വകുപ്പിന്റെ ആസ്തികള്‍
ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് പൊതുമേഖല
/സര്‍ക്കാര്‍ ഇന്‍ഷ്വറൻസ്
പദ്ധതി മുഖേനയാണ് ഇന്‍ഷ്വര്‍
ചെയ്തിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് എത്ര
ക്ലെയിമുകള്‍
നിലവിലുണ്ടെന്നും എത്ര
ക്ലെയിമുകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
ജില്ല തിരിച്ച് വിശദമാക്കാമോ?
703.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ അവ ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ പൂര്‍ത്തീകരിച്ചവ
എത്രയെന്നും ഇതില്‍ നിന്ന്
ലഭിക്കുന്ന വൈദ്യുതി
എത്രയെന്നും വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതികളിൽ
പൂര്‍ത്തീകരിക്കാനുള്ള
പദ്ധതികള്‍ ഏതെല്ലാമെന്നും അവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കുമോ?
704.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂർ
നിയോജക മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കി വരുന്ന
പദ്ധതിയുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പദ്ധതിയുടെ
നിലവിലെ പ്രവർത്തന പുരോഗതി
വിശദമാക്കാമോ?
705.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സർക്കാർ അധികാരത്തിൽ വന്നശേഷം
കാഞ്ഞങ്ങാട് മണ്ഡലത്തിൽ
വൈദ്യുതി വകുപ്പ്
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ
പദ്ധതികളുടെ വിശദാംശം നൽകാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ പ്രവർത്തന
പുരോഗതി വിശദമാക്കാമോ?
706.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ രൂക്ഷമായ
വൈദ്യുതിക്ഷാമം
പരിഹരിക്കുന്നതിന് പ്രത്യേക
പാക്കേജ് കൊണ്ടുവരാൻ
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദീകരിക്കാമോ;
(
ബി )
ജില്ലയിൽ
രണ്ടു വർഷത്തിനിടെ വൈദ്യുതി
ഉപഭോഗം വർദ്ധിച്ചതനുസരിച്ച്
വിതരണ ശൃംഖല
ശക്തിപ്പെടുത്തിയിട്ടില്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വൈദ്യുത വിതരണ ശൃംഖല
വിപുലീകരിക്കുവാൻ സത്വര
നടപടികൾ സ്വീകരിക്കുമോ;
(
സി )
ജില്ലയിലെ
വൈദ്യുത മേഖലയിലെ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനുള്ള പുതിയ
പദ്ധതികൾ എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
പദ്ധതികൾ സമയബന്ധിതമായി
നടപ്പിലാക്കുവാൻ നിർദേശം
നൽകുമോ?
707.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021-22
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ കുണ്ടറ
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട ഇലക്ട്രിക്കല്‍
സെക്ഷന്റെ പരിധിയില്‍
നടപ്പിലാക്കിയിട്ടുളള
പദ്ധതികള്‍ ഏതൊക്കെയെന്നും
അതിനായി അനുവദിച്ചിട്ടുളള തുക
എത്രയാണെന്നും വിശദമാക്കാമോ?
708.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
ആന്റണി ജോൺ
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുത വിതരണ ശൃംഖലയുടെ
ആധുനികവല്‍കരണത്തിലൂടെ സഞ്ചിത
സാങ്കേതിക വാണിജ്യ നഷ്ടം
കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വൈദ്യുത
വിതരണ മേഖലയുടെ നവീകരണം
ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതും നടപ്പാക്കി
വരുന്നതുമായ പദ്ധതികളുടെ
വിശദാംശം വ്യക്തമാക്കാമോ;
(
സി )
ദ്യുതി,
ട്രാന്‍സ്ഗ്രിഡ്
പദ്ധതികളിലൂടെ പ്രസ്തുത
മേഖലയില്‍ എന്തെല്ലാം
നേട്ടങ്ങള്‍ കൈവരിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ഡി )
റിവാമ്പ്ഡ്
ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍
സ്‌കീമിന്റെ (ആർ.ഡി.എസ്.എസ്.
) പ്രവർത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദീകരിക്കാമോ?
709.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ മാർമല ചെറുകിട
ജലവൈദ്യുത പദ്ധതിക്കാവശ്യമായ
7.4726 ഹെക്ടര്‍ ഭൂമിയില്‍
പട്ടയ ഭൂമിയായ 5.9099
ഹെക്ടര്‍ സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ഭൂമിയുടെ വില
വസ്തു ഉടമകൾക്ക്
നൽകുന്നതിനായി 7 കോടി 34
ലക്ഷം രൂപ അനുവദിക്കണമെന്ന്
അഭ്യർത്ഥിച്ച് വിശദാംശങ്ങൾ
സഹിതം സ്പെഷ്യൽ തഹസിൽദാർ
(ലാൻറ് ആക്വസിഷൻ - ജനറൽ ,
പാല) 16.11.2023 തീയതി
പ്രോജക്ട് മാനേജർക്ക് നൽകിയ
കത്തിന്റെ അടിസ്ഥാനത്തിൽ
ഫണ്ട് അനുവദിക്കുന്നതിനുള്ള
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
710.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വേനൽകാലയളവിൽ
വൈദ്യുതി ഉപയോഗത്തിലുണ്ടായ
വർദ്ധനവ് മുന്നിൽക്കണ്ട്
വൈദ്യുതി വിതരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിൽ
കെ.എസ്.ഇ.ബി.
പരാജയപ്പെട്ടുവെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ട്രാൻസ്ഫോർമറുകൾ,
ഫീഡറുകൾ എന്നിവയുടെ ശേഷി
കൂട്ടുന്നതിന് ആവശ്യമായ
നിർദ്ദേശം നൽകിയിട്ടുണ്ടോ;
(
സി )
വൈദ്യുതി
മേഖല നേരിടുന്ന പ്രതിസന്ധി
പരിഹരിക്കാൻ
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന
ഹ്രസ്വകാല-ദീർഘകാല
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ?
711.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂതത്താന്‍കെട്ട്
മിനി ജലവൈദ്യുത പദ്ധതി
നിര്‍മ്മാണ പൂര്‍ത്തീകരണം
അനന്തമായി നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ അവശേഷിക്കുന്ന
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍ പൂര്‍ത്തീകരിച്ച്
പദ്ധതി കമ്മീഷന്‍
ചെയ്യുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
712.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
ജില്ലയിലെ രൂക്ഷമായ
വോള്‍ട്ടേജ് ക്ഷാമവും
വൈദ്യുതി ക്ഷാമവും
പരിഹരിക്കുന്നതിന് പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ; ആയത്
സംബന്ധിച്ച് ഏതെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജില്ലയിലെ
വോള്‍ട്ടേജ് ക്ഷാമവും
വൈദ്യുതി ക്ഷാമവും
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന നടപടികള്‍
വിശദമാക്കുമോ;
(
സി )
ജില്ലയിലെ
വൈദ്യുതി ആവശ്യം
പൂര്‍ണ്ണമായും നിറവേറ്റാന്‍
കഴിയും വിധത്തില്‍ പദ്ധതികള്‍
ആവിഷ്കരിച്ച് നടപ്പിലാക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
713.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വണ്ടൂര്‍
നിയോജക മണ്ഡലത്തില്‍ 2016
മുതല്‍ നാളിതുവരെ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് വൈദ്യുതി
വകുപ്പ് തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
പ്രവൃത്തികളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
714.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മറിപ്പുഴ
ചെറുകിട ജലവൈദ്യുത പദ്ധതി
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
715.
ശ്രീ
വി ശശി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി മേഖലയില്‍ കേന്ദ്ര
സര്‍ക്കാര്‍ നടപ്പാക്കുന്ന
പദ്ധതികള്‍ ഏതൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ വഴി സംസ്ഥാന
സര്‍ക്കാരിന് 2021 മുതല്‍
നാളിതുവരെ ലഭിച്ച സാമ്പത്തിക
സഹായം സ്കീം തിരിച്ച്
വ്യക്തമാക്കാമോ?
716.
ഡോ.
എം. കെ. മുനീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വേനൽകാലത്ത് വൈദ്യുതി ഉപയോഗം
വർദ്ധിക്കുന്നതിനനുസൃതമായി
വൈദ്യുതി വിതരണ സംവിധാനം
നവീകരിക്കുന്നതിൽ വൈദ്യുതി
ബോർഡിന് വീഴ്ച ഉണ്ടായതായി
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
വേനൽകാലത്ത്
ഉണ്ടായേക്കാവുന്ന വർദ്ധിച്ച
വൈദ്യുതി ഉപയോഗം മുൻകൂട്ടി
മനസ്സിലാക്കി, വൈദ്യുതി
പ്രതിസന്ധി ഒഴിവാക്കാൻ
ബന്ധപ്പെട്ടവർക്ക് നിർദ്ദേശം
നൽകുമോ എന്ന് അറിയിക്കാമോ;
(
സി )
വൈദ്യുതി
വിതരണ ശൃംഖല ശക്തിപ്പെടുത്താൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
717.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ
വി ജോയി
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജലത്തിന്റെ
പുനരുപയോഗം
സാധ്യമാക്കിക്കൊണ്ട് വൈദ്യുത
ഉല്പാദനം നടത്തുന്നതിനായി
പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജലവൈദ്യുത
ഉല്പാദന മേഖലയില്‍ കൈവരിച്ച
നേട്ടങ്ങള്‍ വിശദമാക്കുമോ; ഈ
മേഖലയില്‍ പരിഗണനയിലുളള
പദ്ധതികള്‍ വിശദമാക്കുമോ;
(
സി )
ചെറുകിട
ജലവൈദ്യുത ഉല്പാദന നിലയങ്ങള്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട
നിര്‍മ്മാണച്ചെലവ്
കുറയ്ക്കുന്നതിനും അതിലൂടെ
വൈദ്യുത ഉല്പാദനച്ചെലവ്
ഗണ്യമായി കുറയ്ക്കുന്നതിനും
ലക്ഷ്യമിട്ട്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
718.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെെദ്യുതി
വിതരണത്തിനുള്ള ലെെന്‍
കേബിളാക്കുന്ന പദ്ധതി പ്രകാരം
തിരുവമ്പാടി മണ്ഡലത്തില്‍
നടക്കുന്ന പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
719.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ പിണ്ണാക്കനാട് 33
കെ.വി. സബ്സ്റ്റേഷനുവേണ്ടി
സ്ഥലം ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കുന്ന നടപടി
വേഗത്തിലാക്കി പ്രസ്തുത
സബ്‌സ്റ്റേഷന്റെ നിർമ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
720.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുത മേഖലയിലെ
പ്രസരണ-വിതരണ നഷ്ടം എത്ര
ശതമാനമായി
കുറച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസരണ
നഷ്ടം കുറക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(
സി )
ഇതുവഴി
സംസ്ഥാനത്ത് എത്ര യൂണിറ്റ്
വൈദ്യുതി ലാഭിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
721.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുത
പ്രസരണനഷ്ടം തടയുന്നതിനും
അപകടങ്ങള്‍ കുറയ്ക്കുന്നതിനും
വേണ്ടി വൈദ്യുത കമ്പികള്‍
മാറ്റി ഏരിയല്‍ ബഞ്ച് കേബിള്‍
സ്ഥാപിക്കുന്നതുമായ
ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.
മണലൂര്‍ മണ്ഡലത്തില്‍ ചെയ്ത
പ്രവൃത്തികളുടെ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും അവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്നുമുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
722.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
ലെ ബജറ്റിൽ 3 കോടി രൂപ
അനുവദിച്ചിരുന്ന, ചാത്തന്നൂർ
മണ്ഡലത്തിലെ സ്ട്രീറ്റ് ലൈൻ
വലിക്കൽ, തെരുവ് വിളക്ക്
സ്ഥാപിക്കൽ എന്നീ
പ്രവൃത്തികളുടെ
ഭരണാനുമതിക്കായി
എസ്റ്റിമേറ്റ് തയ്യാറാക്കി
സമർപ്പിക്കുന്നതിന്
ചാത്തന്നൂർ, കുണ്ടറ ഇ.ഇ.
ഓഫീസുകൾ നാളിതുവരെ സ്വീകരിച്ച
നടപടികളിലെ പുരോഗതി
വിശദമാക്കുമോ;
(
ബി )
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിൽ നേരിടുന്ന
കാലതാമസത്തിന് കാരണങ്ങൾ
എന്തെങ്കിലുമുണ്ടെങ്കിൽ അവ
പരിഹരിക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ; വിശദാംശം
നൽകുമോ;
(
സി )
പ്രസ്തുത
പ്രവൃത്തികൾക്ക് എത്രയും
വേഗത്തിൽ ഭരണാനുമതി
ലഭിക്കുന്നതിലേക്കായി
എന്നത്തേക്ക് എസ്റ്റിമേറ്റ്
സമർപ്പിക്കുവാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
723.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂർ
ടൗൺ നവീകരണവുമായി
ബന്ധപ്പെട്ട് നിലമ്പൂർ
നഗരത്തിൽ കെ.എസ്.ഇ.ബി.യുടെ
പോസ്റ്റുകളും
ട്രാൻസ്ഫോർമറുകളും മാറ്റി
സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ് ഫണ്ട്
അടച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്രയാണ് അടച്ചതെന്നും അടച്ച
തീയതിയും അടച്ച തുകയ്ക്ക്
ഏതെല്ലാം സ്ഥലങ്ങളിലുള്ള
ഇലക്ട്രിക് പോസ്റ്റുകളും
ട്രാൻസ്ഫോർമറുകളുമാണ് മാറ്റി
സ്ഥാപിക്കേണ്ടതെന്നും
അറിയിക്കാമോ;
(
ബി )
ഭക്തജനങ്ങൾക്കും
നാട്ടുകാർക്കും ജീവനു
ഭീഷണിയായ നിലമ്പൂർ
ചെട്ടിയങ്ങാടി മാരിയമ്മൻ
കോവിൽ ദേവീക്ഷേത്രത്തിനു
സമീപമുള്ള ട്രാൻസ്ഫോർമർ
മാറ്റി
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
നിവേദനങ്ങളോ കത്തോ
കെ.എസ്.ഇ.ബി.യിൽ
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഈ ട്രാൻസ്ഫോർമർ
കെ.എസ്.ഇ.ബി.യുടെ സ്വന്തം
ചെലവിൽ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
സി )
നിലമ്പൂർ
ടൗൺ നവീകരണവുമായി
ബന്ധപ്പെട്ട് സ്വകാര്യ
വ്യക്തികളുടെ ഭൂമിയിൽ
വാണിജ്യാവശ്യങ്ങൾക്ക്
സ്ഥാപിച്ചിട്ടുള്ള
ട്രാൻസ്ഫോർമറുകൾ മാറ്റി
സ്ഥാപിക്കുന്നതിന് ഏതെല്ലാം
വ്യക്തികളിൽ നിന്നാണ്
കെ.എസ്.ഇ.ബി.യിൽ അപേക്ഷകൾ
ലഭിച്ചിട്ടുള്ളതെന്നും
ഓരോന്നും മാറ്റി
സ്ഥാപിക്കുന്നതിന് അടക്കേണ്ട
തുക എത്രയെന്നും ഈ തുക
അടച്ചിട്ടുണ്ടോയെന്നും
അറിയിക്കാമോ;
(
ഡി )
നിലമ്പൂർ
ടൗണിലെ ട്രാൻസ്ഫോർമറുകളും
ഇലക്ട്രിക് പോസ്റ്റുകളും
മാറ്റി സ്ഥാപിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ് പണം
അടച്ചിട്ടും കെ.എസ്.ഇ.ബി.
ആയത് മാറ്റി സ്ഥാപിക്കാൻ
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ; ജീവനക്കാരുടെ
അലംഭാവം കാരണം മേൽ പ്രവൃത്തി
നീണ്ടുപോകുന്നുണ്ടോ;
വിശദമാക്കാമോ?
724.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇക്കഴിഞ്ഞ
വേനൽ കാലത്ത് കൊണ്ടോട്ടി
നഗരത്തിലടക്കം മണ്ഡലത്തിലെ
വിവിധ പ്രദേശങ്ങളിൽ വൈദ്യുതി
വിതരണം തടസ്സപ്പെടുകയും
വോൾട്ടേജ് ലഭ്യത കുറയുകയും
ചെയ്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന ഹ്രസ്വകാല,
ദീർഘകാല പദ്ധതികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
നടപ്പ്
സാമ്പത്തിക വർഷം വോൾട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതിയിൽ
ഉൾപ്പെടുത്തി മണ്ഡലത്തിൽ
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന പദ്ധതികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കൊട്ടുകര,
ചെറാട് ഉൾപ്പെടെയുള്ള
പ്രസ്തുത മണ്ഡലത്തിലെ വിവിധ
ഭാഗങ്ങളിൽ ട്രാൻസ്ഫോർമറുകൾ
സ്ഥാപിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള അടിയന്തര
നടപടികൾ എന്തെല്ലാമാണെന്നും
എവിടെയെല്ലാമാണ് അവ
സ്ഥാപിക്കുവാൻ
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
725.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെയായി എത്ര മെഗാവാട്ട്
സോളാർ വൈദ്യുത നിലയങ്ങൾ
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിലയങ്ങളിൽ നിന്നും പ്രതിവർഷം
എത്ര യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(
സി )
പുരപ്പുറ
സോളാർ പദ്ധതി പ്രകാരം
കെ.എസ്.ഇ.ബി. യൂണിറ്റിന് എത്ര
രൂപയാണ് ഉല്പാദകർക്ക്
നൽകുന്നതെന്ന് വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ഇനത്തിൽ കഴിഞ്ഞ സാമ്പത്തിക
വർഷം ആകെ എത്ര രൂപ
ഉല്പാദകർക്ക്
നൽകിയിട്ടുണ്ടെന്നും
എപ്പോഴാണ് തുക നൽകുന്നതെന്നും
വ്യക്തമാക്കുമോ?
726.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അങ്കണജ്യോതി
പദ്ധതിയിലേയ്ക്ക് ആലപ്പുഴ
ജില്ലയിലെ ഏതെല്ലാം
അങ്കണവാടികളെയാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
727.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ സര്‍ക്കാര്‍
സ്ഥാപനങ്ങളിലും പൊതു
വിദ്യാലയങ്ങളിലും സോളാര്‍
പാനല്‍ സ്ഥാപിക്കുന്നതിനുള്ള
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
അനുമതി
ലഭ്യമായവ
പൂര്‍ത്തിയാക്കപ്പെട്ടിട്ടുണ്ടോ;
ബാക്കിയുള്ളതിന്റെ നിലവിലെ
സ്ഥിതി എന്താണ്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
728.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ ഏതെല്ലാം
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും
എത്ര വീടുകളിലുമാണ്
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സൗരോര്‍ജ്ജ
പ്ലാന്റിനായി എത്ര പുതിയ
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
അതിന്മേൽ സ്വീകരിച്ച
തുടര്‍നടപടികളും
വ്യക്തമാക്കാമോ?
729.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രകൃതിദത്ത വൈദ്യുതി
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനായി
സോളാർ പ്ലാന്റുകൾ
സ്ഥാപിക്കുന്നത്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
വീടുകളിൽ സോളാർ പ്ലാന്റുകൾ
സ്ഥാപിക്കുന്നതിന് നിലവിൽ
നൽകുന്ന സഹായങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
730.
ശ്രീ
ഒ . ആർ. കേളു
ശ്രീ
ഡി കെ മുരളി
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വൈദ്യുതി ആവശ്യകതയുടെ പരമാവധി
പുനരുപയോഗ ഊര്‍ജ്ജ
സ്ത്രോതസുകളില്‍ നിന്നും
കണ്ടെത്തുന്നത് ലക്ഷ്യമിട്ട്
ഈ മേഖലയില്‍ നടപ്പാക്കുന്ന
പ്രത്യേക പദ്ധതികള്‍
വിശദമാക്കാമോ;
(
ബി )
ഉപയോഗയോഗ്യമല്ലാത്ത
പ്രദേശങ്ങള്‍
പ്രയോജനപ്പെടുത്തി സൗരോര്‍ജ്ജ
പ്ലാന്റുകള്‍ സ്ഥാപിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിന്
പ്രത്യേക പദ്ധതി
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ:;
(
സി )
സൗര
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
731.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുരപ്പുറ
സോളാര്‍ പദ്ധതി
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പുരപ്പുറ
സോളാര്‍ പദ്ധതി മുഖേന
ഓണ്‍ഗ്രിഡ് ആയി കണക്ഷന്‍
എടുത്തവരുടെ നിലവിലെ
ബില്ലിംഗ് രീതി
എങ്ങനെയാണെന്ന്
വെളിപ്പെടുത്തുമോ; പ്രസ്തുത
പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക്
ഗ്രോസ്സ് ബില്ലിംഗ് സംവിധാനം
നടപ്പിലാക്കാന്‍
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള കാരണം
എന്തെന്ന് വ്യക്തമാക്കുമോ;
(
സി )
വൈദ്യുതി
ഉപഭോക്താക്കളുടെ പരാതികൾ
പരിഹരിക്കാൻ നിലവിലുള്ള
ഫോറങ്ങളിൽ സോളാർ
ഉപഭോക്താക്കളുടെ പ്രതിനിധികളെ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
(
ഡി )
സോളാര്‍
ഉപഭോക്താക്കള്‍ക്ക് ഗ്രോസ്സ്
ബില്ലിംഗ് രീതി
നടപ്പിലാക്കുന്നത് മൂലം
പുരപ്പുറ സോളാര്‍
പദ്ധതിപോലുള്ള പാരമ്പര്യേതര
ഊർജ സ്രോതസ്സുകളെ
ആശ്രയിക്കുന്നതിന് ജനങ്ങള്‍
മുന്നോട്ട് വരില്ല എന്നത്
പരിഗണിച്ച് ഇത്തരം
ശിപാര്‍ശകളും നടപടികളും
പിന്‍വലിക്കുന്ന കാര്യം
പരിഗണിക്കുമോ?
732.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓണ്‍ഗ്രിഡ് സോളാര്‍ പദ്ധതി
പ്രകാരം ഉപഭോക്താക്കള്‍
ലഭ്യമാക്കുന്ന വൈദ്യുതിക്ക്
മീറ്റര്‍ റീഡിംഗ് പ്രകാരം
യഥാര്‍ത്ഥ തുക
ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഉപഭോക്താക്കള്‍ക്ക്
യഥാര്‍ത്ഥ വില ലഭ്യമാക്കി
സോളാര്‍ പദ്ധതി സംസ്ഥാനത്ത്
മുഴുവന്‍ വ്യാപിപ്പിച്ച്
വൈദ്യുതി പ്രതിസന്ധി
നേരിടാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
ഓണ്‍ഗ്രിഡ്
കണക്ഷന്‍ ലഭ്യമാക്കുമ്പോള്‍
സമയബന്ധിതമായി മീറ്ററുകള്‍
സ്ഥാപിക്കാത്തത് കാരണം
കണക്ഷന്‍ ഓണ്‍ഗ്രിഡ് ആക്കാന്‍
പറ്റാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സമയബന്ധിതമായി
മീറ്ററുകള്‍ ലഭ്യമാക്കി
സോളാര്‍ പദ്ധതി തടസ്സം കൂടാതെ
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
733.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കർഷകരെ
സഹായിക്കുന്നതിനായി
കൃഷിയിടങ്ങളിൽ സൗജന്യ സോളാർ
പ്ലാന്റുകൾ
സ്ഥാപിക്കുന്നതിനും കർഷകർക്ക്
ഇലക്ട്രിക് വാഹനങ്ങൾ
വാങ്ങുന്നതിന് സബ്‌സിഡി
നൽകുന്നതിനും പദ്ധതികൾ
നിലവിലുണ്ടോ; ഇല്ലെങ്കിൽ
അതിനാവശ്യമായ നടപടികൾ
സ്വീകരിക്കുമോ?
734.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.യില്‍
സോളാര്‍ മീറ്റര്‍
ലഭ്യമല്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമൂലം സോളാര്‍ പാനല്‍
സ്ഥാപിച്ച
ഉപഭോക്താക്കള്‍ക്ക് വന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
735.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സോളാര്‍
വൈദ്യുതിക്ക് ലെവി
പിരിക്കുന്നത്
കേന്ദ്രനയത്തിന്
വിരുദ്ധമാണെന്നിരിക്കെ
സംസ്ഥാനത്ത് കെ. എസ്. ഇ. ബി.
സോളാര്‍ വൈദ്യുതിക്ക് ലെവി
പിരിക്കുന്നുണ്ടോ; മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
നിലവില്‍ ലെവി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(
ബി )
2030
ആകുമ്പോള്‍ രാജ്യത്തിന്
ആവശ്യമായ വൈദ്യുതിയുടെ 50
ശതമാനവും സോളാര്‍
ഉള്‍പ്പെടെയുള്ള പുനരുപയോഗ
ഊര്‍ജസ്രോതസിൽ നിന്നാകണമെന്ന
നയത്തോട് സംസ്ഥാന
സര്‍ക്കാരിന്റെ സമീപനം
എന്താണെന്ന് വ്യക്തമാക്കുമോ;
ഇതിനായി, ഗാര്‍ഹിക സോളാര്‍
ഉല്പാദകര്‍ക്ക് ആകര്‍ഷകമായ
പദ്ധതികള്‍ വിഭാവനം
ചെയ്യുന്നതിന് പകരം അത്തരം
ഗുണഭോക്താക്കളെ
പിന്തിരിപ്പിക്കുന്ന നയമാണ്
കെ. എസ്. ഇ. ബി. യുടേത് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സോളാര്‍
വൈദ്യുതി, ജലവൈദ്യുതി,
കാറ്റാടി ഊര്‍ജ്ജം, ആണവോര്‍ജം
തുടങ്ങിയവയുടെ ഉല്പാദനത്തിന്
തീരുവയോ നികുതിയോ
ഏര്‍പ്പെടുത്തരുത് എന്ന
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
സംസ്ഥാനത്ത് നടപ്പിലാക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ഗ്രോസ്സ്
മീറ്ററിംഗ് സംവിധാനം
സംസ്ഥാനത്തെ സോളാര്‍
ഉപഭോക്താക്കള്‍ക്കുമേല്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍ നിന്നും
പിന്തിരിയുമോ എന്ന്
വ്യക്തമാക്കാമോ?
736.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എം.
കുസും പദ്ധതിയുമായി
ബന്ധപ്പെട്ട് നാളിതുവരെ എത്ര
ഉപഭോക്താക്കള്‍ക്ക് വിവിധ
കപ്പാസിറ്റിയിലുള്ള സോളാര്‍
പവര്‍ പ്ലാന്റുകൾ
നല്‍കിയിട്ടുണ്ട്; ഇതിനായി
ആകെ എത്ര തുക ചെലവായി;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പവര്‍ പ്ലാന്റുകൾ ഏതെല്ലാം
കമ്പനികളാണ് സ്ഥാപിച്ചു
നല്‍കുന്നതെന്നും ഓരോ
കമ്പനിക്കും ഇതുവരെ എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കുമോ; ഇവയുടെ
പേയ്‍മെന്റ് റിലീസ്
ഓര്‍ഡറിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിക്ക് സംസ്ഥാന, കേന്ദ്ര
സര്‍ക്കാരുകളുടെ സബ്സിഡി
എത്രയാണെന്നും ഉപഭോക്താവിന്റെ
ചെലവ് എത്രയാണെന്നും
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതിയ്ക്കായി
ഉപഭോക്താവുമായി കരാര്‍ ഒപ്പ്
വയ്ക്കേണ്ടതുണ്ടോ; എങ്കില്‍
ഇത്തരത്തില്‍ ഒപ്പ് വച്ച
കരാറിന്റെ ഒരു പകര്‍പ്പ്
ലഭ്യമാക്കാമോ;
(
ഡി )
പാലക്കാട്
താഴെത്തുടുക്കി
മേലെത്തുടുക്കി ആദിവാസി
ഊരുകളില്‍ സ്ഥാപിച്ച സോളാര്‍
പവര്‍ പ്ലാന്റിന്റെ ടെണ്ടര്‍
ഫയലുകള്‍ കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്;
ഇവരുടെ പേര്, തസ്തിക,
സ്ഥിരമാണോ
താല്‍ക്കാലികാടിസ്ഥാനത്തിലാണോ
എന്നിവ സംബന്ധിച്ച വിവരം
വ്യക്തമാക്കുമോ?
737.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സൗരോർജ ഉല്പാദകരില്‍ നിന്നും
വർദ്ധിച്ച നിരക്കിൽ എനർജി
തീരുവ ഈടാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
എത്ര ശതമാനം തീരുവയാണ്
ഉൽപാദകര്‍ അധികമായി
നൽകേണ്ടിവരിക;
വ്യക്തമാക്കാമോ;
(
ബി )
ഇപ്രകാരം
ഉൽപാദകരില്‍ നിന്നും തീരുവ
ഈടാക്കുന്നത് കേന്ദ്ര
ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ
ആയത് അനുവദനീയമല്ലെന്ന്
കേന്ദ്രസര്‍ക്കാരില്‍ നിന്ന്
അറിയിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വർദ്ധനവ് നിലവിലുള്ള സോളാർ
എനർജി ഉല്പാദകരെ
നഷ്ടത്തിലാക്കുകയും പുതിയ
ഉല്പാദക സംരംഭകരെ ഇതിൽ
നിന്നും അകറ്റുകയും
ചെയ്യുമെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
എങ്കിൽ
പുരപ്പുറ സൗരോർജ ഉല്പാദകരെ
നിരുത്സാഹപ്പെടുത്തുന്ന
ഇത്തരം നടപടികളിൽ നിന്ന്
പിന്മാറുന്നതിന് എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
738.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വ്യക്തികൾക്കും
സ്ഥാപനങ്ങൾക്കും പുരപ്പുറ
സോളാർ പദ്ധതിയുടെ
ഗുണഭോക്താക്കളാകുന്നതിനുള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഗുണഭോക്താക്കളായ
വ്യക്തികൾക്ക് സർക്കാരിൽ
നിന്നും ലഭിക്കുന്ന
ആനുകൂല്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം വൈദ്യുതി
ഉല്പാദകർ കെ.എസ്.ഇ.ബി.ക്ക്
പണം നൽകേണ്ടതുണ്ടോ;
വിശദമാക്കുമോ?
739.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
എത്ര വൈദ്യുതി മോഷണ കേസുകൾ
കണ്ടുപിടിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കേസുകളിലായി ആകെ എത്ര
തൂപയ്ക്കുള്ള വൈദ്യുതിയാണ്
മോഷണം നടത്തിയത്;
(
സി )
പ്രസ്തുത
കേസുകളിലായി ആകെ എത്ര രൂപയാണ്
പിഴ ചുമത്തിയത്;
(
ഡി )
അതിൽ
എത്ര തുക ഈടാക്കി; ബാക്കി തുക
ഈടാക്കാതിരിക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കാമോ?
740.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജക മണ്ഡല
പരിധിയിലെ
കെ.എസ്.ഇ.ബി.സെക്ഷന്‍
ഓഫീസുകള്‍ ഗുണഭോക്താക്കളുടെ
എണ്ണത്തിന് അനുസരിച്ച്
പുനഃക്രമീകരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
741.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണിയൂരിനടുത്തുള്ള
കീഴല്‍ എന്ന സ്ഥലത്ത്
സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങള്‍
ഏതു
ഘട്ടത്തിലാണെന്നറിയിക്കാമോ;
(
ബി )
വിവിധ
പ്രദേശങ്ങളിലെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
പ്രസ്തുത സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനുള്ള അടിയന്തര
നടപടി സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കാമോ?
742.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ കക്കാട്
സബ്സ്റ്റേഷന്റെ നിർമ്മാണ
പ്രവൃത്തികൾ സംബന്ധിച്ച
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഇനി എന്തെല്ലാം
പ്രവൃത്തികളാണ്
പൂർത്തീകരിക്കാനുള്ളത്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ പൂർത്തീകരണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ
നിലവിൽ ഉണ്ടോ; വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി വിഭാവനം ചെയ്ത സമയത്ത്
സബ്സ്റ്റേഷന്റെ കപ്പാസിറ്റി
എത്രയായിരുന്നുവെന്നും നിലവിൽ
പ്രവൃത്തി
പൂർത്തീകരിക്കുന്നത് എത്ര
കെ.വി.യിൽ ആണെന്നും പദ്ധതി
വിഭാവനം ചെയ്ത രൂപത്തിൽ
എന്നത്തേക്ക്
പൂർണ്ണസജ്ജമാക്കാം എന്നും
വിശദമാക്കാമോ?
743.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തിലെ ചൂലുശ്ശേരിയില്‍
33 കെ. വി. സബ്സ്റ്റേഷന്‍
സ്ഥാപിക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത നടപടികള്‍
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
744.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
വൈദ്യുതി സെക്ഷനെ വിഭജിച്ച്
പൂക്കളത്തൂരിൽ പുതിയ വൈദ്യുതി
സെക്ഷൻ ഓഫീസ് ആരംഭിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
745.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിൽ പുതിയ വൈദ്യുതി
സബ്സ്റ്റേഷൻ തുടങ്ങുന്നത്
പരിഗണനയിൽ ഉണ്ടോ;
വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
746.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
താമരശ്ശേരി
അടിവാരത്ത്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
110 കെ.വി. സബ്സ്റ്റേഷന്റെ
നിര്‍മ്മാണ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
747.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
ആര്യന്‍കോട്, കള്ളിക്കാട്,
പെരുങ്കടവിള, വെള്ളറട,
ഒറ്റശേഖരമംഗലം, അമ്പൂരി എന്നീ
മലയോര പഞ്ചായത്തുകളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
ഒറ്റശേഖരമംഗലം കേന്ദ്രമാക്കി
ഒരു 110 കെ. വി.
സബ്സ്റ്റേഷന്‍ സ്ഥാപിക്കണം
എന്ന് ആവശ്യപ്പെട്ട്
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ചിട്ടുള്ള തുടര്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സബ്സ്റ്റേഷന്‍
ആരംഭിക്കുന്നതിനായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഒറ്റശേഖരമംഗലം ഗവണ്‍മെന്റ്
സ്കൂളിന് സമീപം കണ്ടെത്തിയ
ഭൂമി പ്രസ്തുത പദ്ധതിയ്ക്ക്
അനുയോജ്യമാണോ;
വിശദവിവരങ്ങള്‍ അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന്റെ
ഭാഗമായി സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്നും
നിര്‍മ്മാണം എന്നത്തേക്ക്
ആരംഭിക്കാനാകുമെന്നും എത്ര
തുക ചെലവ്
പ്രതീക്ഷിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ; വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
സബ്സ്റ്റേഷന്‍
നിര്‍മ്മാണം എത്രയും വേഗം
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
748.
ശ്രീ.
ടി. വി. ഇബ്രാഹിം
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യിൽ അയ്യായിരത്തി
അറുന്നൂറിൽപരം തസ്തികകൾ
വെട്ടിക്കുറയ്ക്കാനും നിയമന
നിരോധനം ഏർപ്പെടുത്താനും
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ജനങ്ങളുമായി
നേരിട്ട് ഇടപെടുന്ന
ജീവനക്കാരുടെ എണ്ണം
കുറയ്ക്കുന്നത് പ്രസരണം മുതൽ
വിതരണം വരെയുള്ള ശൃംഖലയെ
സാരമായി ബാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
ജീവനക്കാരുടെ
കുറവ് നേരിടുന്ന സെക്ഷൻ
ഓഫീസുകളിൽ ദിവസവേതന
അടിസ്ഥാനത്തിൽ നിയമനം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
കെ.എസ്.ഇ.ബി.യില്‍
നിയമന നിരോധനം നടത്താനുള്ള
നീക്കം ഉപേക്ഷിച്ച് ഒഴിവുള്ള
തസ്തികകളിൽ പി.എസ്.സി. വഴി
നിയമനം നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
749.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ജില്ലയില്‍ ഇ-വാഹനങ്ങള്‍
ചാർജ് ചെയ്യുന്നതിനായി
വൈദ്യുതി വകുപ്പിന്റെ കീഴില്‍
ഉള്ള ചാർജ്ജിംഗ്
സ്റ്റേഷനുകള്‍ ഏതെല്ലാം
സ്ഥലങ്ങളിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയിൽ ഏതെങ്കിലും ചാർജിംഗ്
സ്റ്റേഷനുകള്‍
പ്രവർത്തനരഹിതമായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കുമോ;
(
സി )
ജില്ലയില്‍
കൂടുതല്‍ ചാർജിംഗ്
സ്റ്റേഷനുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
750.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെട്ടാങ്ങല്‍
വൈദ്യുതി സെക്ഷന്‍ ഓഫീസ്
മറ്റൊരു
നിയോജകമണ്ഡലത്തിലേക്ക്
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന് ഇടയാക്കിയ
സാഹചര്യങ്ങള്‍ വിശദമാക്കാമോ;
(
ബി )
സെക്ഷന്‍
ഓഫീസ് മാറ്റി
സ്ഥാപിക്കുന്നതിന്
അനുയോജ്യമായ രണ്ട്
കെട്ടിടങ്ങള്‍
ജനപ്രതിനിധികളും നാട്ടുകാരും
നിര്‍ദേശിച്ചിട്ടും
ഗ്രാമപഞ്ചായത്ത് പരിധിയില്‍
നിന്ന് മുനിസിപ്പാലിറ്റി
പരിധിയിലേക്ക് സെക്ഷന്‍ ഓഫീസ്
മാറ്റുന്നതിന്
തീരുമാനിച്ചതിന്റെ കാരണം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(
സി )
പ്രദേശത്ത്
സര്‍വകക്ഷി
പ്രക്ഷോഭങ്ങള്‍ക്കും
പ്രതിഷേധങ്ങള്‍ക്കും
ഇടയാക്കിയ പ്രസ്തുത തീരുമാനം
പിന്‍വലിക്കുന്നതിനുള്ള
നിര്‍ദേശം നല്‍കാന്‍ നടപടി
സ്വീകരിക്കുമോ?
751.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ കിഫ്ബി മുഖേനെ
പ്രവൃത്തി നടക്കുന്ന
കുളങ്ങരത്ത് –നമ്പ്യാത്താന്‍
കുണ്ട് റോഡിലെ വൈദ്യുതി ലൈന്‍
മാറ്റാന്‍ അപേക്ഷ തന്നതില്‍
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
വൈദ്യുതി
ലൈന്‍ മാറ്റി നല്‍കാത്ത കാരണം
റോഡിലെ കലുങ്ക് നിര്‍മ്മാണം
തടസ്സപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വൈദ്യുതി
ലൈന്‍ മാറ്റുന്നതിനുളള
സാങ്കേതിക തടസ്സം എന്തെന്ന്
വിശദമാക്കാമോ?
752.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആര്‍.ഡി.എസ്.എസ്.
പദ്ധതിയുടെ ഭാഗമായി
കേന്ദ്രസര്‍ക്കാരി
ന്റെനിർദേശത്തിന്റെ
അടിസ്ഥാനത്തിൽ സംസ്ഥാനത്ത്
സ്മാർട്ട് മീറ്ററുകൾ
സ്ഥാപിക്കുവാൻ കൈക്കൊണ്ട
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്ന് പൂർത്തീകരിക്കാൻ
സാധിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
753.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അനെർട്ട്
വഴി സോളാർ പാനൽ സ്ഥാപിക്കുന്ന
പദ്ധതി വരും വർഷങ്ങളിൽ
കൈപ്പമംഗലം മണ്ഡലത്തിൽ
വ്യാപകമായി നടപ്പിലാക്കാനുള്ള
ആലോചനയുണ്ടോ; പ്രസ്തുത പദ്ധതി
നടപ്പിലാക്കാനാവശ്യമായ
മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
വിശദമാക്കാമോ;
(
ബി )
കൈപ്പമംഗലം
നിയോജകമണ്ഡലത്തിൽ അനെർട്ട്
വഴി എത്ര സ്ഥലത്ത്
കൃഷിയിടങ്ങളിൽ സോളാർ പാനലുകൾ
സ്ഥാപിച്ചിട്ടുണ്ട്; കണക്ക്
നൽകാമോ;
(
സി )
എല്ലാ
സമയത്തും വൈദ്യുതി ആവശ്യമുള്ള
നൂതന മത്സ്യവളർത്തൽ രീതിയായ
ബയോ ഫ്ലോക്ക്
മത്സ്യകൃഷിയിടങ്ങളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കാൻ സാധിക്കുമോ?
754.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങള്‍ക്കുള്ള
ഇലക്ട്രിക് ചാര്‍ജിംഗ്
സ്റ്റേഷനുകളില്‍ നിന്നും
പ്രതിമാസം ശരാശരി എത്ര രൂപ
സര്‍ക്കാരിന്
ലഭിക്കുന്നുണ്ട്; പുതുതായി
ഇലക്ട്രിക് ചാർജിംഗ്
സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
755.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കി വരുന്ന പുരപ്പുറ
സോളാർ പദ്ധതിക്കായി ഇതുവരെ
എത്രപേർ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്നും അതില്‍
എത്രപേർ സോളാർ നിലയം
സ്ഥാപിച്ചിട്ടുണ്ടെന്നും
ഉപയോഗം കഴിഞ്ഞ് എത്ര യൂണിറ്റ്
വൈദ്യുതി ഗ്രിഡിലേക്ക്
ലഭിച്ചിട്ടുണ്ടെന്നും ജില്ല
തിരിച്ച് വിശദമാക്കാമോ;
(
ബി )
ഗ്രിഡിലേക്ക്
നല്‍കുന്ന വൈദ്യുതിക്ക്
നിലവില്‍ കെ.എസ്.ഇ.ബി.
നിശ്ചയിച്ചിട്ടുള്ള നിരക്ക്
(ഫീഡ് ഇന്‍ താരിഫ്)
എത്രയാണെന്നും ഏത് വർഷം
മുതലാണ് ഈ നിരക്ക്
പ്രാബല്യത്തിലായതെന്നും
വിശദമാക്കാമോ;
(
സി )
പുരപ്പുറ
സോളാറില്‍ നിന്നുള്ള
റിന്യുവബിള്‍ എനർജിക്ക്
സംസ്ഥാന സർക്കാർ
ഇലക്ട്രിസിറ്റി ഡ്യൂട്ടി
ഈടാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
756.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജകമണ്ഡലത്തില്‍
അനെര്‍ട്ട് മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്കായി
മാറ്റിവെച്ചിട്ടുള്ള തുക
എത്രയാണെന്ന് വിശദമാക്കാമോ?
757.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ലൈഫ്
മിഷന്‍ വീടുകളില്‍ അനെര്‍ട്ട്
മുഖേന ഇതുവരെ എത്ര
പവര്‍പ്ലാന്റുകൾ സ്ഥാപിച്ചു
നല്‍കിയെന്നും ഇതിനായി ആകെ
എത്ര തുക ചെലവായെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പവര്‍പ്ലാന്റുകൾ സ്ഥാപിച്ചു
നല്‍കിയ കമ്പനികള്‍
ഏതൊക്കെയെന്ന വിവരം ഓരോ
കമ്പനിക്കും നല്‍കിയ തുകയുടെ
ഉത്തരവിന്റെ പകര്‍പ്പ് സഹിതം
ലഭ്യമാക്കാമോ;
(
സി )
പവർ
പ്ലാന്റുകൾ
സ്ഥാപിക്കുന്നതിനായി ഏതെല്ലാം
കമ്പനികളെ എംപാനല്‍
ചെയ്തിട്ടുണ്ട്; ഏതു
വ്യവസ്ഥയിലൂടെയാണ്
കമ്പനികളുടെ റേറ്റ്
നിശ്ചയിച്ചിട്ടുള്ളത്;
പവര്‍പ്ലാന്റ്
സ്ഥാപിക്കുന്നതിനായി ഓരോ
കമ്പനിയും ക്വാട്ട് ചെയ്ത തുക
ലഭ്യമാക്കാമോ;
(
ഡി )
അനെര്‍ട്ടിൽ
സ്മാര്‍ട്ട് സിറ്റിയുടെ
സോളാര്‍ പദ്ധതിയുമായി
ബന്ധപ്പെട്ട ടെണ്ടര്‍
ഫയലുകള്‍ കൈകാര്യം ചെയ്ത
ഉദ്യോഗസ്ഥര്‍ ആരൊക്കെ; അവരുടെ
പേര് ,തസ്തിക, സ്ഥിരമാണോ,
താല്‍ക്കാലികമാണോ എന്നിവ
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|