|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4798.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂരഹിതരായ എത്ര പട്ടികവർഗ്ഗ
കുടുംബങ്ങൾ ഉണ്ട്; ഭവനരഹിതരായ
എത്ര കുടുംബങ്ങളുണ്ട്;
വിശദാംശങ്ങൾ ജില്ല തിരിച്ചു
വ്യക്തമാക്കുമോ ;
(
ബി )
ലൈഫ്
ഭവന പദ്ധതി പ്രകാരം കഴിഞ്ഞ
രണ്ട് സാമ്പത്തിക വർഷങ്ങളിൽ
എത്ര പട്ടികവർഗ്ഗ
കുടുംബങ്ങൾക്ക് പുതിയതായി
വീട് അനുവദിച്ചിട്ടുണ്ട്
;വിശദാംശങ്ങൾ ജില്ലതിരിച്ചു
വ്യക്തമാക്കുമോ ?
4799.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തില്‍ സ്വന്തമായി
ഭൂമിയും വീടും ഇല്ലാത്ത
പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ
എണ്ണം വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങള്‍ക്ക് ആയത്
അനുവദിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കുമോ?
4800.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
ഭവന പദ്ധതി തുടങ്ങിയതിനു ശേഷം
നാളിതുവരെ മങ്കട
നിയോജകമണ്ഡലത്തിലെ പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട വീടും
ഭൂമിയും ഇല്ലാത്ത എത്ര
പേർക്ക് വീടും ഭൂമിയും
നൽകിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി
പ്രകാരം അപേക്ഷ സമര്‍പ്പിച്ച
എത്ര പേര്‍ക്ക് ഭൂമിയും വീടും
ലഭ്യമാക്കാനുണ്ട്; കണക്ക്
ലഭ്യമാക്കുമോ?
4801.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം-പന്തപ്ര
ആദിവാസി നഗറിലെ പുനരധിവാസ
നടപടികളുടെ നിലവിലെ സാഹചര്യം
വ്യക്തമാക്കാമോ;
(
ബി )
സാങ്കേതിക
തടസ്സങ്ങള്‍ നീക്കി പുനരധിവാസ
പദ്ധതി പൂര്‍ണ്ണമായി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4802.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേഫ്
പദ്ധതിയുടെ ഭാഗമായി കോങ്ങാട്
മണ്ഡലത്തില്‍ നിന്നും എത്ര
അപേക്ഷകള്‍ നാളിതുവരെ
ലഭ്യമായിട്ടുണ്ടെന്നും എത്ര
വീടുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും
പഞ്ചായത്ത് അടിസ്ഥാനത്തില്‍
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നുമുളള
വിവരങ്ങൾ ലഭ്യമാക്കാമോ?
4803.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
പദ്ധതി നടപ്പിലാക്കിയ ശേഷം
പൂഞ്ഞാർ മണ്ഡലത്തിലെ എത്ര
പട്ടിക ജാതി, പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കാണ് വീട്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
ലിസ്റ്റില്‍ എത്ര പട്ടിക
ജാതി, പട്ടിക വര്‍ഗ്ഗ
കുടുംബങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
ഇനിയും എത്ര പേര്‍ക്ക് വീട്
അനുവദിക്കാനുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ?
4804.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
എത്രപേര്‍ക്ക് ഭൂമി
അനുവദിച്ചിട്ടുണ്ടെന്നും
അതിന്റെ മറ്റ് വിശദാംശങ്ങളും
ജില്ല തിരിച്ച്
നല്‍കാമോ;
(
ബി )
ഭൂരഹിതരായ
എല്ലാ പട്ടികജാതി
വിഭാഗക്കാര്‍ക്കും ഭൂമി
വിതരണം പൂര്‍ത്തിയാക്കുമെന്ന
സര്‍ക്കാര്‍ പ്രഖ്യാപനം
പാലിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(
സി )
ഇല്ലെങ്കില്‍
അതിനുള്ള കാരണം വിശദമാക്കാമോ?
4805.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തില്‍ ഭൂരഹിതരും
ഭവനരഹിതരുമായ എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
ഉണ്ടെന്ന് പഞ്ചായത്ത്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങൾക്ക് ഏതെല്ലാം
പദ്ധതികളില്‍ ഉള്‍പ്പെടുത്തി
വീട് നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4806.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടി
ഭൂതിവഴി നഗറിലെ ഏഴ് ആദിവാസി
കുടുംബങ്ങൾ ഭവന തട്ടിപ്പിന്
ഇരയായത് ഗൗരവത്തോടെ
കാണുന്നുണ്ടോ; ഈ കാര്യത്തിൽ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഭവന നിർമ്മാണത്തിന്റെ കരാർ
ഏൽപ്പിച്ചത് ആരെയാണെന്ന്
വ്യക്തമാക്കുമോ; ഭവനനിർമ്മാണം
സംബന്ധിച്ച് വകുപ്പ് ഈ
വ്യക്തിയുമായി കരാറിൽ
ഏർപ്പെട്ടിട്ടുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
(
സി )
ഗുണനിലവാരം
ഇല്ലാത്ത നിർമ്മാണ വസ്തുക്കൾ
ഉപയോഗിച്ച് വാസയോഗ്യമല്ലാത്ത
വീട് നിര്‍മ്മിച്ച് നൽകി
ലക്ഷക്കണക്കിന് രൂപ
തട്ടിയെടുത്ത കരാറുകാരനെതിരെ
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം വ്യക്തമാക്കുമോ;
(
ഡി )
ലൈഫ്
മിഷൻ പദ്ധതിയിൽ ഭവനങ്ങളുടെ
അടിസ്ഥാനസൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
അനുവദിച്ച തുകയും കരാറുകാരൻ
തട്ടിയെടുത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഗുണഭോക്താക്കൾ വഞ്ചിതരാകുന്ന
സാഹചര്യം ഉണ്ടായതിനു
കാരണക്കാരായ
ഉദ്യോഗസ്ഥർക്കെതിരെയും
തട്ടിപ്പ് നടത്തിയ
കരാറുകാരനെതിരെയും കർശന
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
തട്ടിപ്പിന്
ഇരയായ പ്രസ്തുത
കുടുംബങ്ങൾക്ക് വാസയോഗ്യമായ
ഭവനം നിർമിച്ചു നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4807.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലൈഫ്
പദ്ധതി നടപ്പിലാക്കിയ ശേഷം
കുന്നത്തുനാട് മണ്ഡലത്തിലെ
എത്ര പട്ടികജാതി
കുടുംബങ്ങള്‍ക്കാണ് വീട്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
വീട് അനുവദിച്ച് നല്‍കിയതില്‍
പൂര്‍ത്തീകരിച്ച വീടുകള്‍
എത്രയെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
ലിസ്റ്റില്‍ എത്ര പട്ടിക ജാതി
കുടുംബങ്ങളാണ്
ഉള്‍പ്പെട്ടിട്ടുളളതെന്നും
ഇനിയും എത്ര പേര്‍ക്ക് വീട്
അനുവദിക്കാനുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ?
4808.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
മണ്ഡലത്തിലെ പട്ടികജാതി
നഗറുകളുടെ വികസനത്തിനായി
അനുവദിച്ച പദ്ധതികളുടെ
പൂര്‍ത്തീകരണവുമായി
ബന്ധപ്പെട്ട സമയക്രമം
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പുതുക്കിയ
എസ്റ്റിമേറ്റിന് പട്ടികജാതി
വികസന വകുപ്പ് ഡയറക്ടറുടെ
അംഗീകാരം
ലഭിക്കേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കുമോ; ഇത്തരത്തില്‍
എസ്റ്റിമേറ്റിന്റെ ഭേദഗതി
ലഭിക്കുന്നതില്‍ കാലതാമസം
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
4809.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
പ്രകൃതികളുടെ അടിസ്ഥാന സൗകര്യ
വികസനത്തിനുള്ള അംബേദ്കര്‍
ഗ്രാമം പദ്ധതി പ്രകാരം
കാസര്‍ഗോഡ് ജില്ലയില്‍ എത്ര
നഗറുകള്‍
വികസിപ്പിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും ഏതൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കിയതെന്നും
വ്യക്തമാക്കാമോ?
4810.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തില്‍ അംബേദ്ക്കര്‍
ഗ്രാമം പദ്ധതി പ്രകാരം
പ്രവൃത്തി ആരംഭിച്ച എത്ര
എസ്.സി. നഗറുകള്‍
നിലവിലുണ്ട്; പ്രസ്തുത
നഗറുകളുടെ പ്രവൃത്തി ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദമാക്കാമോ;
(
ബി )
പ്രവൃത്തി
ആരംഭിച്ചിട്ടുള്ളതും
എഗ്രിമെന്റ് കാലാവധി
അവസാനിച്ചിട്ടും ഇനിയും
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതുമായ
എസ്.സി.നഗറുകളുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4811.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എസ്.സി.,
എസ്.ടി. വിഭാഗങ്ങള്‍
ഒരുമിച്ച് താമസിക്കുന്ന
പ്രദേശങ്ങള്‍ക്ക് കോളനി എന്ന
പേര് മാറ്റി ഉത്തരവിറങ്ങിയ
സാഹചര്യത്തില്‍ ഓരോ
കോളനിക്കും എങ്ങനെ പേര്
നല്‍കണം എന്നത് സംബന്ധിച്ച്
വ്യക്തത വരുത്തി
ഉത്തരവിറക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4812.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗതാഗത സൗകര്യങ്ങൾ
നിലവിലില്ലാത്ത എത്ര ആദിവാസി
നഗറുകളുണ്ടെന്ന്
വ്യക്തമാക്കാമോ; വൈദ്യുതി
കണക്ഷൻ ലഭ്യമായിട്ടില്ലാത്ത
ആദിവാസി നഗറുകള്‍ സംസ്ഥാനത്ത്
നിലവിലുണ്ടോ; എങ്കിൽ അത്
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
4813.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആദിവാസികൾ
കൂട്ടായി താമസിക്കുന്ന
പ്രദേശങ്ങളുടെ 'ഊര് ' എന്ന
പേര് മാറ്റുന്നതിന്
തീരുമാനമായിട്ടുണ്ടോ എന്ന
വിവരം അറിയിക്കാമോ ;
(
ബി )
ആദിവാസി
വിഭാഗങ്ങൾ കൂട്ടമായി
താമസിക്കുന്ന പ്രദേശങ്ങൾക്ക്
'ഊര്' എന്ന പദത്തിന് പകരം
ഉപയോഗിക്കുന്നതിനായി
നിഷ്കർഷിച്ചിരിക്കുന്ന പദങ്ങൾ
ഏതെല്ലാമാണ്;
(
സി )
പ്രസ്തുത
പ്രദേശങ്ങളിലെ 'ഊര്' എന്ന പദം
മാറ്റുന്നതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പരാതികളോ
ആക്ഷേപങ്ങളോ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ
അതിന്റെ വിവരം ലഭ്യമാക്കുമോ?
4814.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൃഷിഭൂമി
കയ്യേറിയതായി കാണിച്ച്
അട്ടപ്പാടിയിലെ ആദിവാസി
സമൂഹത്തിൽ പെട്ടവർ
ഹൈക്കോടതിയെ സമീപിച്ചതിനെ
തുടർന്ന് പ്രസ്തുത
പരാതിയിന്മേൽ കോടതി
നിർദ്ദേശപ്രകാരം എന്തൊക്കെ
നടപടി സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(
ബി )
കയ്യേറ്റക്കാരെ
പോലീസും ഉദ്യോഗസ്ഥരും
പിന്തുണച്ചു എന്ന പരാതിയിലെ
പരാമർശം ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
പട്ടിക
ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക്
അവകാശപ്പെട്ട ഭൂമി
അനധികൃതമായി കയ്യേറുന്ന
സംഭവങ്ങൾ
ആവർത്തിക്കാതിരിക്കാൻ
എന്തൊക്കെ നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
4815.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ തടയാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
അതിക്രമങ്ങള്‍ക്ക്
ഇരയാകുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാർക്ക്
ആശ്വാസവും പുനരധിവാസവും
നല്‍കുന്നതിന് പ്രത്യേക
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
(
സി )
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ സംബന്ധിച്ച
കേസുകള്‍ക്കായി പ്രത്യേക
കോടതികള്‍ സ്ഥാപിക്കുന്ന
കാര്യം വകുപ്പ് പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
4816.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആദിവാസി മേഖലകളിൽ ലഹരി ഉപയോഗം
വർദ്ധിച്ചു വരുന്ന സാഹചര്യം
നിലവിലുണ്ടോയെന്നറിയിക്കാമോ;
(
ബി )
ഈ
മേഖലയുടെ പിന്നോക്കാവസ്ഥ
മുതലെടുത്ത് ലഹരി സംഘങ്ങൾ
ആദിവാസികളെ ചൂഷണം
ചെയ്യുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
2020ന്
ശേഷം സംസ്ഥാനത്താകെ ലഹരിക്ക്
അടിമപ്പെട്ട് ചികിത്സ
തേടുകയും മരണപ്പെടുകയും
ചെയ്തിട്ടുള്ള ആദിവാസി
വിഭാഗക്കാരുടെ എണ്ണം
അറിയിക്കുമോ;
(
ഡി )
ആദിവാസി
മേഖലയിൽ ലഹരി ലഭ്യത
ഇല്ലാതാക്കുന്നതിന് എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ ?
4817.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം വനാവകാശ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എംപവർഡ്
കമ്മിറ്റിയുടെ യോഗം എത്ര
പ്രാവശ്യം
ചേർന്നിട്ടുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
വനാവകാശ
നിയമം അനുസരിച്ചു ഒരു
പ്രാവശ്യം ഭൂമി നൽകിയ
വ്യക്തിക്ക് മറ്റൊരു സ്ഥലത്ത്
വീണ്ടും ഭൂമി
അനുവദിച്ചിട്ടുണ്ടോ; ഒരിക്കൽ
ഭൂമി ലഭിച്ച ഒരാൾ ഇക്കാര്യം
മറച്ചു വെച്ച് വീണ്ടും
ഭൂമിക്ക് അവകാശം ഉന്നയിച്ചാൽ
ആയതു പരിശോധിക്കുന്നതിന്
ഏന്തെങ്കിലും ഡേറ്റാ ബേസ്
സംവിധാനം നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
സി )
മുൻപ്
ഭൂമി ലഭിച്ചവർ സമർപ്പിച്ച
രേഖകള്‍ എപ്രകാരം
സൂക്ഷിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ; പ്രകൃതി
ദുരന്തത്താലോ മറ്റു
കാരണങ്ങളാലോ വനാവകാശ രേഖ
നഷ്ടപ്പെട്ടാൽ പുതിയത്
നൽകുന്നതിനുള്ള ചുമതല
ആർക്കാണെന്ന് അറിയിക്കാമോ;
ഇതിനുള്ള നടപടിക്രമങ്ങൾ
വ്യക്തമാക്കാമോ;
(
ഡി )
എസ്.എസ്.എല്‍.സി.
സർട്ടിഫിക്കറ്റ് മുതൽ എല്ലാ
സർട്ടിഫിക്കറ്റുകളും കേരള
സർക്കാർ ഡിജിലോക്കർ
സംവിധാനത്തിലേക്ക്
മാറ്റിയിട്ടും വനാവകാശ രേഖകൾ
എന്ത് കൊണ്ടാണ് പ്രസ്തുത
സംവിധാനത്തിലേക്ക്
മാറ്റാത്തതെന്ന് അറിയിക്കാമോ;
ഡിജിലോക്കർ സംബന്ധിച്ച്
എന്തെങ്കിലും സർക്കാർ ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഉത്തരവ്
പാലിക്കാത്തതെന്തെന്ന്
വ്യക്തമാക്കാമോ;
(
ഇ )
വനാവകാശ
രേഖ ഇനി എത്ര പേർക്ക്
നൽകാനുണ്ടെന്ന വിശദാംശം
നല്‍കാമോ; ആയത് എന്നത്തേക്ക്
പൂർത്തിയാക്കുമെന്ന്
വ്യക്തമാക്കാമോ?
4818.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
വിദ്യാർഥികൾക്കുള്ള
ഇ-ഗ്രാന്റ്സ് കുടിശികയില്ലാതെ
നല്കാന്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ ?
4819.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാർത്ഥികൾക്ക്
അനുവദിക്കുന്ന
ഇ-ഗ്രാന്റുകളുടെ തുക അവരുടെ
വിദ്യാഭ്യാസ, താമസ
ചെലവുകളുമായി താരതമ്യം
ചെയ്യുമ്പോൾ വളരെ
കുറവാണെന്നത് ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ ആയത്
കാലോചിതമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4820.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള
ഇ-ഗ്രാന്റ് പദ്ധതിയ്ക്കായി
അപേക്ഷ സമർപ്പിക്കുന്നവരെ
നിസ്സാരകാരണങ്ങളാല്‍
ഒഴിവാക്കുന്നതായുള്ള ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഈ
സർക്കാരിന്റെ കാലയളവിൽ
ഇ-ഗ്രാന്റ് ലഭിക്കുന്നതിനായി
ഓരോ ജില്ലയിലും ലഭിച്ച
അപേക്ഷകളുടെ എണ്ണവും,
അംഗീകരിച്ച അപേക്ഷകള്‍,
നിരസിച്ച അപേക്ഷകള്‍
എന്നിവയുടെ എണ്ണവും ഇനം
തിരിച്ച് വ്യക്തമാക്കുമോ?
4821.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി,പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
വിദേശത്ത് പഠനം നടത്തുന്നതിന്
സര്‍ക്കാര്‍ സഹായം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇതിനുളള
മാനദണ്ഡം എന്തൊക്കെയാണെന്നും
എത്ര തുകയാണ്
ഓരോരുത്തര്‍ക്കും
അനുവദിച്ചിട്ടുളളതെന്നും
പ്രസ്തുത പഠനത്തിനുളള അപേക്ഷ
എപ്പോഴാണ്
നല്‍കേണ്ടതെന്നുമുള്ള
വിശദാംശം നൽകുമോ;
(
ബി )
ഈ
വര്‍ഷം ഇതുവരെ എത്ര
അപേക്ഷയാണ്
ലഭിച്ചിട്ടുളളതെന്നും ഇതില്‍
എത്ര കോടി രൂപയുടെ
സഹായത്തിനാണ്
ഉത്തരവായിരിക്കുന്നതെന്നും
അവശേഷിക്കുന്ന അപേക്ഷകര്‍ക്ക്
എന്നത്തേക്ക് സഹായം നല്‍കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ?
4822.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട് അധ്യയന
വർഷങ്ങളിലായി പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട എത്ര
കുട്ടികൾ സ്കൂളുകളില്‍
നിന്നും കൊഴിഞ്ഞു പോയി
എന്നതിന്റെ കണക്ക് വകുപ്പ്
ശേഖരിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിൽ എത്ര കുട്ടികളെ തിരികെ
സ്കൂളുകളിലേയ്ക്ക്
എത്തിയ്ക്കുവാൻ
സാധിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
4823.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
നിലവിലുള്ള പട്ടികവർഗ്ഗ
വിഭാഗങ്ങൾ ഏതെല്ലാമാണ്;
പ്രസ്തുത വിഭാഗങ്ങളുടെ
ജനസംഖ്യ വിഭാഗം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗങ്ങളിൽ നിന്ന്
സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
നിലവിൽ പഠനം
നടത്തുന്നവരുടേയും പഠനം
പൂര്‍ത്തീകരിച്ചവരുടേയും
വിവരവും അവർ ചെയ്തിട്ടുള്ള
കോഴ്സുകളും വിഭാഗം തിരിച്ച്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
വിഭാഗങ്ങളിൽ നിന്ന്
കേരളത്തിലെ വിവിധ സ്കൂളുകളിൽ
പഠിക്കുന്ന വിദ്യാർത്ഥികളുടെ
എണ്ണം എത്രയാണെന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
വിഭാഗങ്ങളിൽ നിന്നും നിലവിൽ
വിദ്യാലയങ്ങളിൽ പ്രവേശനം
നേടാത്ത ആറിനും പതിനാലിനും
വയസ്സിനിടയിലുള്ള കുട്ടികളുടെ
എണ്ണം എത്രയാണെന്ന്
അറിയിക്കാമോ;
(
ഇ )
കേരളത്തിലെ
പട്ടികവർഗ്ഗത്തിൽപ്പെട്ടവര്‍
കൂട്ടമായി താമസിക്കുന്ന
പ്രദേശങ്ങളിൽ അവരുടെ
വിദ്യാഭ്യാസ പുരോഗതിക്ക്
വേണ്ടി സ്ഥാപിച്ചിട്ടുള്ള
വിദ്യാലയങ്ങളുടെയും മറ്റ്
സ്ഥാപനങ്ങളുടെയും വിവരം
ലഭ്യമാക്കാമോ?
4824.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2023-24 അധ്യയന വര്‍ഷത്തില്‍
നാനൂറോളം പട്ടികവർഗ്ഗ വിഭാഗം
വിദ്യാർത്ഥികൾ പഠനം
ഉപേക്ഷിച്ചു എന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
പ്രസ്തുത
വിദ്യാർത്ഥികൾ പഠനം
ഉപേക്ഷിക്കാനുണ്ടായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
4825.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയിലെ വെള്ളായണിയിൽ
പ്രവർത്തിക്കുന്ന അയ്യങ്കാളി
മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ
സ്പോർട്സ് സ്കൂളിൽ നടപ്പ്
അധ്യയന വർഷത്തിൽ എത്ര
വിദ്യാർത്ഥികൾ
പഠിക്കുന്നുണ്ടെന്ന് ക്ലാസ്,
ഡിവിഷൻ എന്നിവ തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂളിൽ കായിക
പരിശീലനത്തിനാവശ്യമായ
ഉപകരണങ്ങൾ ലഭ്യമാണോ;
ഇല്ലെങ്കിൽ അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പ്രസ്തുത സ്കൂളിൽ നിന്നും
ഏതൊക്കെ വിദ്യാർത്ഥികൾ
ദേശീയതലത്തിലും
സംസ്ഥാനതലത്തിലും കായിക
പുരസ്കാരങ്ങൾ
കരസ്ഥമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
സ്കൂളിലെ കായിക നിലവാരവും പഠന
നിലവാരവും സംബന്ധിച്ച്
ഏതെങ്കിലും സാമുദായിക സംഘടനകൾ
പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയുടെ പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
പരാതിയിന്മേൽ എന്തെല്ലാം
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4826.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ സാമൂഹ്യപഠനമുറി
പദ്ധതി പ്രകാരം എത്ര
പേര്‍ക്കാണ് ആനുകൂല്യം
ലഭ്യമാക്കിയിട്ടുള്ളതെന്ന്
തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വകുപ്പുകള്‍ക്ക് കീഴില്‍
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി
വരുന്ന വിവിധ ധനസഹായങ്ങളെ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍
മിശ്രവിവാഹിതര്‍ക്ക്
നല്‍കുന്ന ധനസഹായത്തിന്റെ
വിശദവിവരം
തദ്ദേശസ്ഥാപനാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
4827.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. ആൻസലൻ
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
ഉന്നതികളിൽ വിദ്യാഭ്യാസത്തിന്
മെച്ചപ്പെട്ട അന്തരീക്ഷം
സൃഷ്ടിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
ബി )
കുട്ടികളുടെ
ഭാഷാ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
സ്കൂളുകളിലെ ഹാജർ ശതമാനം,
പ്രവേശനം എന്നിവ
വർദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
സി )
പ്രൊഫഷണല്‍
വിദ്യാഭ്യാസത്തില്‍ പ്രത്യേക
ശ്രദ്ധ കേന്ദ്രീകരിച്ച് ഉന്നത
വിദ്യാഭ്യാസം നല്‍കികൊണ്ട്
സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ
സമുദായങ്ങളുടെ ജീവിത
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുവാന്‍
സഹായകമാകുന്ന പദ്ധതികള്‍
ആവിഷ്കരിക്കുമോ?
4828.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിലെ വിവിധ ഹയർ
സെക്കൻഡറി സ്കൂളുകളിൽ നിന്നും
2020-22, 2021-23, 2022-24
എന്നീ വര്‍ഷങ്ങളില്‍ പ്ലസ് ടു
പഠനം പൂർത്തിയാക്കിയ അർഹരായ
മുഴുവൻ വിദ്യാർഥികൾക്കും
ഇ-ഗ്രാന്റ്സ് മുഖേന
സ്കോളർഷിപ്പ് വിഹിതം വിതരണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ എത്ര
വിദ്യാർഥികൾക്ക് മേൽ
കാലയളവില്‍ അപേക്ഷ
നല്‍കിയിട്ടും സ്കോളർഷിപ്പ്
വിഹിതം ഇനിയും
ലഭിക്കാനുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
സ്കോളർഷിപ്പ്
ലഭിക്കാത്തവർക്കും, സാങ്കേതിക
കാരണങ്ങളാൽ അപേക്ഷ
നിരസിക്കപ്പെട്ടവര്‍ക്കും,
പ്രസ്തുത സ്കോളർഷിപ്പുകൾ
അടിയന്തരമായി വിതരണം
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ
?
4829.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രീമെട്രിക് സ്കോളർഷിപ്പുകൾ
ലഭിക്കുന്നതിന് പട്ടികജാതി
വിദ്യാർത്ഥികള്‍ക്ക് ജാതി,
വരുമാന സർട്ടിഫിക്കറ്റുകൾ
എന്നിവ നിർബന്ധമാക്കി
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
നിലവിൽ
പ്രീ-മെട്രിക് സ്കോളർഷിപ്പുകൾ
ലഭിക്കുന്നതിന്
കേന്ദ്രസർക്കാർ
നിശ്ചയിച്ചിട്ടുള്ള
വരുമാനപരിധി എത്രയാണ് ;
പ്രസ്തുത വരുമാനപരിധിക്ക്
മുകളിലുള്ളവർക്ക് സംസ്ഥാന
സർക്കാർ നിലവിൽ പ്രീ-മെട്രിക്
സ്കോളർഷിപ്പ്
അനുവദിക്കുന്നുണ്ടോയെന്ന
വിശദാംശം നൽകുമോ;
(
സി )
വരുമാന
സർട്ടിഫിക്കറ്റ്
നിർബന്ധമാക്കുന്നതിലൂടെ
മേൽപ്പറഞ്ഞ പരിധിക്ക് മുകളിൽ
ഉള്ള നിലവിൽ പ്രസ്തുത
സ്കോളർഷിപ്പ് ലഭിക്കുന്ന
കുട്ടികൾക്ക് ആനുകൂല്യം
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടാകുമോ;
വിശദാംശങ്ങൾ നൽകുമോ ?
4830.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വികസനവകുപ്പിന് കീഴില്‍
തിരുവനന്തപുരത്തുളള സിവില്‍
സര്‍വ്വീസ് അക്കാദമി ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അക്കാദമിയില്‍ നിലവില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ പഠനം
നടത്തുന്നുണ്ട്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
അക്കാദമിയില്‍ പഠനം
പൂര്‍ത്തീകരിച്ച എത്ര
വിദ്യാര്‍ത്ഥികള്‍ സിവില്‍
സര്‍വ്വീസ്
നേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4831.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആദിവാസി
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
വിദ്യാഭ്യാസം
മുടങ്ങുന്നവര്‍ക്ക് പഠനം
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം സഹായങ്ങളാണ്
നല്‍കിവരുന്നതെന്ന്
വ്യക്തമാക്കാമോ?
4832.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ബാലുശ്ശേരി
മണ്ഡലത്തില്‍ എത്ര പേര്‍ക്ക്
പഠനമുറി
അനുവദിച്ചിട്ടുണ്ടെന്ന്
ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഇത് വരെ
അനുവദിച്ച എല്ലാ
പഠനമുറികളുടെയും
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പഠനമുറികള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
4833.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇ-ഗ്രാന്റ്
വിതരണത്തിനായി കേന്ദ്ര
സർക്കാരിൽ നിന്നും
ലഭിക്കാനുള്ള വിഹിതത്തിന്റെ
വിശദാംശം ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാന
സർക്കാർ സമർപ്പിക്കേണ്ട രേഖകൾ
പൂർണമായും സമർപ്പിച്ചതിനു
ശേഷവും കേന്ദ്ര വിഹിതം
ലഭിക്കാത്ത സാഹചര്യം
നിലവിലുണ്ടോ; എങ്കിൽ വിശദാംശം
ഇനം തിരിച്ച് വ്യക്തമാക്കാമോ;
(
സി )
കേന്ദ്ര
വിഹിതം നേടിയെടുത്തുകൊണ്ട്
ഇ-ഗ്രാന്റ് വിതരണത്തിന്
അടിയന്തര നടപടി
സ്വീകരിക്കാമോ; വിശദാംശം
നൽകാമോ?
4834.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
ഉന്നതി സ്കീമിൽ എത്ര
വിദ്യാർത്ഥികൾ വിദേശത്ത്
പഠിക്കുവാനായി അപേക്ഷ
നൽകിയിരുന്നു; ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കാമോ;
(
ബി )
ഇതിൽ
എത്ര വിദ്യാർത്ഥികൾ ഇപ്പോൾ
വിദേശത്ത് പഠിക്കുന്നുണ്ട്;
അവരുടെ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
സി )
വിദേശത്ത്
പോകാൻ അനുമതി ലഭിച്ചിട്ടും
ഇടയ്ക്കുവച്ച് പഠനം നിർത്തിയ
എത്ര വിദ്യാർത്ഥികളുണ്ട്;
അവരുടെ പേരുവിവരങ്ങൾ ജില്ല
തിരിച്ച് ലഭ്യമാക്കാമോ?
4835.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇ-ഗ്രാന്റിൽ
കുടിശികയുള്ളതിനാൽ ബിരുദ പഠനം
പൂർത്തിയാക്കിയ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാർത്ഥികൾക്ക്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ടി.സി. നിഷേധിക്കുന്നത്
അവരുടെ ഉപരി പഠനത്തെ
ദോഷകരമായി ബാധിക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
വിദ്യാർത്ഥികളുടെ
ഭാവിയെ ദോഷകരമായി ബാധിക്കുന്ന
പ്രസ്തുത പ്രശ്നം
പരിഹരിക്കാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4836.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ പട്ടികജാതി വികസന
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ.
കളില്‍ എത്ര എണ്ണം
നിര്‍ത്തലാക്കിയിട്ടുണ്ടെന്നും;
എത്ര എണ്ണം പുതുതായി
ആരംഭിച്ചിട്ടുണ്ടെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ?
4837.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം
ജില്ലയില്‍ എവിടെയെല്ലാമാണ്
പട്ടികജാതി വികസന വകുപ്പിന്
കീഴിലുള്ള ഐ.റ്റി.ഐ.കള്‍
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഐ.റ്റി.ഐ. കളില്‍ ഏതെല്ലാം
കോഴ്സുകളാണ് നിലവിലുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പ്രസ്തുത ഐ.റ്റി.ഐ.
കളുടെ നവീകരണത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
4838.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന
ശേഷം നിർമ്മാണം
പൂർത്തീകരിച്ചിട്ടും
പ്രവർത്തനം ആരംഭിക്കാത്ത എത്ര
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകൾ, പോസ്റ്റ്മെട്രിക്
ഹോസ്റ്റലുകൾ, പ്രീമെട്രിക്
ഹോസ്റ്റലുകൾ പട്ടിക ജാതി
വകുപ്പിന്റെ കീഴിലുണ്ടെന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങൾ ഈ വർഷം തന്നെ
പ്രവർത്തനം ആരംഭിക്കുമോയെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങളിലേക്ക് പുതിയ
തസ്തികകൾ സൃഷ്ടിക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
4839.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ പ്രീമെട്രിക്
ഹോസ്റ്റലുകളിലെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
നിലവില്‍
ഓരോ പ്രീമെട്രിക്
ഹോസ്റ്റലുകളിലേയും
കുട്ടികളുടെ എണ്ണം എത്രയെന്ന്
വിശദമാക്കുമോ?
4840.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ നിയോജകമണ്ഡലങ്ങളില്‍
പട്ടികജാതി വികസന വകുപ്പ്
പ്രീ എക്സാമിനേഷന്‍
ട്രെയിനിംഗ് സെന്ററുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
വടക്കാഞ്ചേരി
മണ്ഡലത്തില്‍ പ്രീ
എക്സാമിനേഷന്‍ ട്രെയിനിംഗ്
സെന്റര്‍ സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4841.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ ആവിഷ്കരിച്ച്
നടപ്പിലാക്കുന്ന ട്രേസ്
(ട്രെയിനിംഗ് ഫോര്‍ കരിയര്‍
എക്സലന്‍സ്) പദ്ധതി
എവിടെയെല്ലാമാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ, വിശദവിവരം
നല്‍കുമോ;
(
സി )
പ്രസ്തുത
പദ്ധതിയിലൂടെ എത്ര പേര്‍ക്ക്
ഏതെല്ലാം മേഖലയില്‍ പരിശീലനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ, വിശദവിവരം
നല്‍കുമോ?
4842.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി വനിതകൾക്ക് വിമൻ
ഓന്റര്‍പ്രനർഷിപ്പ്
ഡെവലപ്മെന്റ് പ്രോഗ്രാം ഇൻ
റെസ്റ്റോറന്റ് മാനേജ്മെന്റ്
ന്റെ ഭാഗമായി പരിശീലനവും
തൊഴിലും നൽകുന്ന പദ്ധതിക്ക്
സ്റ്റേറ്റ് റിസോഴ്സ്
സെന്ററിന് എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തുക അർഹരായ പട്ടികജാതി
വനിതകൾക്ക് നൽകാതെ വകമാറ്റി
ചെലവഴിച്ച കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥർക്കെതിരെ എന്ത്
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ?
4843.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
താല്ക്കാലികമായി
നിയമിക്കപ്പെടുന്ന എസ്.സി.,
എസ്.ടി. പ്രമോട്ടര്‍മാരുടെ
സേവന കാലാവധി ഒരു വര്‍ഷമായി
നിജപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള
പദ്ധതികളെയും
ആനുകൂല്യങ്ങളെയും കുറിച്ച്
പ്രമോട്ടര്‍മാര്‍ വിവരശേഖരണം
നടത്തി പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
ശ്രമിക്കുമ്പോഴേക്കും കാലാവധി
അവസാനിക്കുന്നത് പദ്ധതി
നിര്‍വ്വഹണത്തില്‍ പ്രതിസന്ധി
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പ്രതിസന്ധി ഒഴിവാക്കുന്നതിന്
എസ്.സി., എസ്.ടി.
പ്രമോട്ടര്‍മാരുടെ
താല്ക്കാലിക നിയമന കാലാവധി
മൂന്നു വര്‍ഷത്തേക്കെങ്കിലും
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
4844.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍
സംരംഭകത്വം
പ്രോത്സാഹിപ്പിക്കാനുളള
സ്റ്റാര്‍ട്ട് അപ് സിറ്റി
പദ്ധതിയില്‍ എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(
ബി )
പദ്ധതി
നടത്തിപ്പിനായി എത്ര ശതമാനം
തുകയാണ് വകുപ്പ് നല്‍കുന്നത്;
വ്യക്തമാക്കാമോ?
4845.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
ജില്ലകളില്‍ പട്ടികജാതി വികസന
ഓഫീസര്‍മാരുടെ തസ്തികകള്‍
സൃഷ്ടിക്കുന്നത് സംബന്ധിച്ച്
വകുപ്പ് ഡയറക്ടര്‍
ക്രോഡീകരിച്ച ശിപാര്‍ശകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്കുമോ;
(
ബി )
എങ്കിൽ
എന്നാണു റിപ്പോർട്ട്
സമർപ്പിച്ചതെന്നും
ഇക്കാര്യത്തില്‍ സര്‍ക്കാര്‍
സ്വീകരിച്ച തുടർ നടപടികള്‍
എന്തെന്നും വിശദമാക്കാമോ;
(
സി )
നിർവഹണ
ഉദ്യോഗസ്ഥർ
ഇല്ലാത്തതുമൂലമുള്ള
പ്രയാസങ്ങൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
എങ്കിൽ മലപ്പുറം നഗരസഭയിൽ
ഉൾപ്പെടെ ജില്ലയിലെ പത്ത്
നഗരസഭകളില്‍ കൂടി പട്ടികജാതി
വികസന ഓഫീസര്‍മാരുടെ
തസ്തികകള്‍ സൃഷ്ടിക്കുന്നതിന്
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
4846.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിൽ 2023-2024
സാമ്പത്തിക വർഷം കോർപ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്നതിനായി
സമർപ്പിച്ചിട്ടുള്ള
പ്രവൃത്തികൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
പദ്ധതികൾ ഈ സാമ്പത്തിക വർഷം
തന്നെ നടപ്പിലാക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4847.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ ഇരിമ്പിളിയം
പഞ്ചായത്തിലെ ആറാം വാര്‍ഡില്‍
പതിനെട്ടോളം എസ്.സി.
കുടുംബങ്ങള്‍ താമസിക്കുന്ന
സ്ഥലത്തേക്കുള്ള
പുറമണ്ണൂര്‍-മില്ലുംപടി-വട്ടപ്പറമ്പ്
റോഡ് പുനരുദ്ധരിക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
വട്ടപ്പറമ്പ്
എസ്.സി. നഗര്‍ നിവാസികള്‍ക്ക്
മെയിന്‍ റോഡില്‍ എത്താന്‍ ഏറെ
ബുദ്ധിമുട്ട് നേരിടുന്നത്
കണക്കിലെടുത്ത് നഗറിന്
അകത്തുള്ള ഭാഗവും
നഗറിലേക്കുള്ള ഭാഗവും ഒന്നായി
പരിഗണിച്ച് കോര്‍പ്പസ്
ഫണ്ടില്‍ നിന്നും തുക
വകയിരുത്തി റോഡ്
പുനരുദ്ധരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
4848.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കോര്‍പ്പസ് ഫണ്ട് വഴി എത്ര
കോടി രൂപയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കാണ് 2021
മുതല്‍ ഇതു വരെയായി പണം
അനുവദിച്ചിട്ടുളളതെന്ന്
സാമ്പത്തിക വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഏതൊക്കെ പ്രവൃത്തികള്‍ക്കാണ്
തുക അനുവദിച്ചതെന്ന വിവരം
ജില്ല തിരിച്ച് ലഭ്യമാക്കാമോ?
4849.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
നിയോജകമണ്ഡലത്തില്‍ 2021-22,
2022-23, 2023-24 സാമ്പത്തിക
വര്‍ഷങ്ങളില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
അനുവദിച്ച കോര്‍പ്പസ് ഫണ്ട്
ഏതൊക്കെ പദ്ധതികള്‍ക്കാണ്
ഉപയോഗിച്ചിട്ടുളളതെന്നും
അതിനായി അനുവദിച്ചിട്ടുളള തുക
എത്രയാണെന്നും പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കാമോ?
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
മൂന്ന് വര്‍ഷത്തിനുള്ളില്‍
ഇരിക്കൂര്‍ മണ്ഡലത്തില്‍
അനുവദിച്ച പട്ടികജാതി,
പട്ടികവര്‍ഗ്ഗ കോര്‍പ്പസ്
ഫണ്ടുകളുടെ വിവരങ്ങള്‍
പഞ്ചായത്ത് അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെ പേരും
അനുവദിച്ച തുകയും
പ്രവൃത്തികളുടെ നിലവിലെ
പുരോഗതിയും വിശദമാക്കാമോ;
(
സി )
പ്രവൃത്തികള്‍
സമയ ബന്ധിതമായി
പൂർത്തീകരിക്കാൻ നിർദേശം
നൽകുമോ?
4851.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം വനാവകാശ നിയമം,
ലാന്റ് ബാങ്ക് പദ്ധതി എന്നിവ
വഴി പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്കായി എത്ര
ഏക്കര്‍ ഭൂമി വിതരണം
ചെയ്തുവെന്നും എത്ര
കുടുംബങ്ങള്‍ക്കാണ് ഇതിന്റെ
പ്രയോജനം ലഭിച്ചതെന്നുമുളള
ജില്ല തിരിച്ചുളള വിവരം
ലഭ്യമാക്കാമോ?
4852.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികജാതിക്കാർക്കെതിരെ
അതിക്രമങ്ങൾ
വർദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കഴിഞ്ഞ
അഞ്ചു വർഷം
പട്ടികജാതിക്കാർക്കെതിരെ
നടന്ന അതിക്രമങ്ങൾ സംബന്ധിച്ച
വിശദമായ റിപ്പോർട്ട്
ലഭ്യമാക്കാമോ;
(
സി )
ഇത്തരം
അതിക്രമങ്ങൾ
കുറയ്ക്കുന്നതിനായി
സ്വീകരിക്കുന്ന നടപടികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
4853.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
മേഖലയില്‍ വ്യക്തിഗത
വിവരങ്ങള്‍ ഡിജിറ്റലെെസ്
ചെയ്യുന്ന എ.ബി.സി.ഡി.
പദ്ധതിയുടെ തിരുവനന്തപുരം
ജില്ലയിലെ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കുമോ;
(
ബി )
അരുവിക്കര
മണ്ഡലത്തില്‍ പ്രസ്തുത
പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ
എന്നും ഉണ്ടെങ്കില്‍
പ്രവൃത്തി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ?
4854.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
നടപ്പാക്കുന്ന സേവ് ക്ലബ്ബ്
എന്ന പദ്ധതിയുടെ വിശദാംശം
അറിയിക്കാമോ;
(
ബി )
മണലൂര്‍
മണ്ഡലത്തില്‍ സേവ്
ക്ലബ്ബുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദാംശം
നല്‍കാമോ;
(
സി )
ഇല്ലെങ്കില്‍
മണലൂര്‍ മണ്ഡലത്തില്‍
പ്രസ്തുത ക്ലബ്ബുകള്‍
രൂപീകരിക്കാന്‍ നടപടി
എടുക്കുമോ; വിശദാംശം
നല്‍കാമോ?
4855.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നല്‍കിവരുന്ന ചികിത്സാ
ധനസഹായം, വിവാഹ ധനസഹായം,
മിശ്രവിവാഹ ധനസഹായം,
ഏകവരുമാനദായകന്‍ മരണപ്പെട്ട
കുടുംബങ്ങള്‍ക്കുളള ധനസഹായം
എന്നിവ സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി മൂലം
കുടിശ്ശികയായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം എത്ര തുകയാണ്
കുടിശ്ശിക ഇനത്തില്‍
നല്‍കാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
2023-24
സാമ്പത്തിക വര്‍ഷത്തില്‍ എത്ര
ഗുണഭോക്താക്കള്‍ക്ക് പ്രസ്തുത
ധനസഹായങ്ങള്‍
നല്‍കാനുണ്ടെന്ന് ഇനം
തിരിച്ച് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ധനസഹായം നല്‍കുന്നതിന്
സര്‍ക്കാര്‍ ഉത്തരവായിട്ടും
ഇനിയും എത്ര പേര്‍ക്ക് തുക
നല്‍കാനുണ്ടെന്ന്
വ്യക്തമാക്കാമോ; ആയത്
എന്നത്തേയ്ക്ക് കൊടുത്തു
തീര്‍ക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
4856.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തില്‍ 2016-17 വര്‍ഷം
മുതല്‍ നാളിതുവരെ
അനുവദിച്ചിട്ടുള്ള അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെട്ട പ്രവൃത്തികളുടെ
എണ്ണം എത്രയെന്നും അവ
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും പുരോഗതി
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഇനിയും
ആരംഭിക്കാനുളള പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
4857.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാറിന്റെ കാലത്തും ഈ
സർക്കാർ വന്നതിന് ശേഷം
നാളിതുവരെയും പട്ടികവർഗ്ഗ
വികസന ഡയറക്ടർ സ്വകാര്യ
സ്ഥാപനങ്ങളുമായി എത്ര കരാർ
ഒപ്പു വെച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇതിൽ കാലാവധി
കഴിഞ്ഞ കരാറുകൾ എത്രയെന്ന്
വ്യക്തമാക്കാമോ; കരാർ കാലാവധി
കഴിഞ്ഞിട്ടും
പൂർത്തിയാക്കാത്ത എത്ര
പദ്ധതികൾ നിലവിലുണ്ടെന്ന
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
കരാർ
ലംഘനം നടത്തിയ എത്ര
സ്ഥാപനങ്ങൾക്ക് 2023 ഡിസംബർ
31 വരെ നോട്ടീസ്
നല്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ; കരാർ ലംഘനം
നടത്തിയ സ്ഥാപനങ്ങളിൽ നിന്നും
തുക തിരികെ ഈടാക്കുന്നതിന്
അനുമതി ചോദിച്ചുകൊണ്ട് എത്ര
കത്തുകൾ ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; റവന്യു റിക്കവറി
ഫയലിൽ കാലതാമസം വരുത്തുന്ന
ഉദ്യോഗസ്ഥരുടെ പേരുകൾ
വ്യക്തമാക്കാമോ?
4858.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി,
പട്ടികവർഗ്ഗ അതിക്രമ നിരോധന
നിയമപ്രകാരമുള്ള കേസുകൾ
കൈകാര്യം ചെയ്യുവാൻ നിലവിൽ
ഏതൊക്കെ ജില്ലകളിൽ പ്രത്യേക
കോടതികൾ
സ്ഥാപിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4859.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ അംബേദ്കർ ഗ്രാമ
വികസന പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
പ്രദേശത്താണ് പദ്ധതി
നടപ്പിലാക്കിയിരിക്കുന്നത്;
ലിസ്റ്റുകൾ ലഭ്യമാക്കാമോ?
4860.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ എത്ര
പട്ടികവര്‍ഗ്ഗ കുടുംബങ്ങളാണ്
നിലവിലുള്ളതെന്നും ഇവര്‍ക്ക്
നല്‍കി വരുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(
ബി )
ഈ
മണ്ഡലത്തില്‍ പി.കെ. കാളന്‍
പദ്ധതി പ്രകാരം എന്തൊക്കെ
പ്രവൃത്തികളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ?
4861.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏക
വരുമാനദായകന്റെ മരണം മൂലം
കഷ്ടതയനുഭവിക്കുന്ന
പട്ടികജാതി കുടുംബത്തിന്
നല്‍കുന്ന ധനസഹായം എറണാകുളം
ജില്ലയില്‍ എത്ര പേര്‍ക്ക്
നല്‍കുവാനുണ്ടെന്ന് ബ്ലോക്ക്
അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
28.01.2023-ലെ
150/2023/എസ്.സി.എസ്.ടി. ഡി.
ഉത്തരവ് പ്രകാരം വെെപ്പിന്‍
മണ്ഡലത്തിലെ പനമ്പുകാട്
വല്ലാര്‍പാടം പി. ഒ.,
പടിഞ്ഞാറ്റേതില്‍ വീട്ടില്‍
ശ്രീമതി ടി.എ. ഇന്ദിരയ്ക്കും
16.01.2023-ലെ
94/2023/എസ്.സി.എസ്.ടി. ഡി.
ഉത്തരവ് പ്രകാരം എടവനാട്,
നികത്തുതറ വീട്ടില്‍ ശ്രീമതി
രജനി സുന്ദരത്തിനും അനുവദിച്ച
രണ്ട് ലക്ഷം രൂപ
എന്നത്തേയ്ക്ക് ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
4862.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലെ വനിതകൾക്ക്
സ്വയംതൊഴിൽ
കണ്ടെത്തുന്നതിനായുള്ള സുബല
ടൂറിസം പദ്ധതിയിൽ
പത്തനംതിട്ടയിലെ സുബല പാർക്ക്
നിർമ്മാണം
ഏൽപ്പിച്ചിരിക്കുന്ന ഏജൻസി
ഏതാണെന്ന് വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയുമായി
ബന്ധപ്പെട്ട ഏജൻസിയുമായി
ഉണ്ടാക്കിയ കരാറിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
നാളിതുവരെ എന്തൊക്കെ നിർമ്മാണ
പ്രവൃത്തികളാണ്
നടന്നിട്ടുള്ളതെന്നും അതിന്
എത്ര തുക ചെലവഴിച്ചുവെന്നും
ഇനം തിരിച്ച് വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി ആരംഭിച്ചത്
എന്നാണെന്ന് അറിയിക്കുമോ;
പ്രസ്തുത പദ്ധതി
പൂർത്തീകരിക്കാൻ കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതി പൂർത്തീകരണത്തിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4863.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
നടപ്പാക്കിയ ശേഷം എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്കാണ് വീട്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
ലിസ്റ്റില്‍ എത്ര പട്ടികജാതി
കുടുംബങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
ഇനിയും എത്ര പേര്‍ക്ക് വീട്
അനുവദിക്കാനുണ്ടെന്നുമുള്ള
വിശദാംശം നല്‍കുമോ?
4864.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പിന്നാക്ക സമുദായങ്ങളുടെയും
സംവരണ വിഭാഗങ്ങളുടെയും തൊഴിൽ,
വിദ്യാഭ്യാസ മേഖലകളിലുള്ള
പ്രാതിനിധ്യം സംബന്ധിച്ച്
എന്തെങ്കിലും കണക്കെടുപ്പോ
സെൻസസോ കഴിഞ്ഞ 10
വർഷത്തിനുള്ളിൽ സർക്കാർ
തലത്തിൽ
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
ഇത്തരം ഒരു പഠനമോ
കണക്കെടുപ്പോ അവസാനമായി
നടത്തിയത് എന്നാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
ഇത്തരത്തിലുളള ഒരു പഠനമോ
കണക്കെടുപ്പോ സെൻസസോ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4865.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്ത് എത്ര
പട്ടികവർഗ്ഗ
വിഭാഗത്തിൽപ്പെട്ട കുട്ടികളെ
കാണാതായിട്ടുണ്ട്
എന്നറിയിക്കുമോ; ഇതിൽ എത്ര
കുട്ടികൾ തിരികെ നഗറുകളിൽ
എത്തിയിട്ടുണ്ടെന്നും എത്ര
കുട്ടികളെ മരിച്ച നിലയിൽ
കണ്ടെത്തിയിട്ടുണ്ടെന്നും
എത്ര കുട്ടികൾ ഇനിയും തിരികെ
എത്താൻ ഉണ്ടെന്നുമുള്ള
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
4866.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ എത്ര പട്ടികജാതി
നഗറുകളുണ്ടെന്ന്
വിശദമാക്കാമോ; ഓരോ നഗറിലും
എത്ര വീടുകളുണ്ടെന്നും
വ്യക്തമാക്കാമോ?
4867.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖാന്തിരം
29.09.2023 ല്‍ ഭരണാനുമതി
ലഭിച്ച നന്ദിയോട് നീര്‍പാറ
ഐ.എച്ച്.ഡി.പി. കുടിവെള്ള
പദ്ധതി ഇതുവരേയും
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
ബി )
എത്ര
തുകയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളതെന്നും ഏത്
നിര്‍വഹണ ഏജന്‍സി
മുഖാന്തിരമാണ് പദ്ധതി
നടപ്പാക്കുകയെന്നും
വിശദമാക്കാമോ;
(
സി )
എത്ര
കുടുംബങ്ങള്‍ക്ക് ഈ
പദ്ധതികൊണ്ട് പ്രയോജനം
ലഭിക്കുമെന്ന് വിശദമാക്കാമോ?
4868.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
പഞ്ചായത്തിലെ മൂര്‍ദ്ധനാവ്
എസ്.സി. നഗറിനെ അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നത് സംബന്ധിച്ച
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
ആയതിന്‍മേല്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
നഗറുകളെ നടപ്പ് സാമ്പത്തിക
വര്‍ഷം അംബേദ്ക്കർ ഗ്രാമവികസന
പദ്ധതിയിൽ ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4869.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ ആവാസ
കേന്ദ്രങ്ങളില്‍ വാസയോഗ്യമായ
വീടിന്റെ അപര്യാപ്തത,
ശുദ്ധജലത്തിന്റെ അഭാവം, റോഡ്
സൗകര്യത്തിന്റെ അപര്യാപ്തത
എന്നിവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(
ബി )
ലെെഫ്
പദ്ധതിയില്‍ വീട്
നല്‍കുമ്പോള്‍ പട്ടികജാതി,
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
മുന്‍ഗണനയുണ്ടോ;
(
സി )
അതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
4870.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പൂഞ്ഞാർ
നിയോജകമണ്ഡലത്തില്‍
പട്ടികജാതി പട്ടികവർഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള
ചികിത്സാ ധനസഹായത്തിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
അതില്‍ എത്രപേര്‍ക്ക് ധനസഹായം
ലഭ്യമായിട്ടുണ്ട്; എത്ര രൂപ
ഇതിനകം അപേക്ഷകര്‍ക്ക്
അനുവദിച്ചിട്ടുണ്ട്; എന്നീ
വിശദാശം തദ്ദേശസ്ഥാപനങ്ങൾ
തിരിച്ച് ലഭ്യമാക്കുമോ?
4871.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാരിന്റെ
കൃത്യമായ കാഴ്ചപ്പാടും പദ്ധതി
ആസൂത്രണവും കൊണ്ട്
അട്ടപ്പാടിയിലെ ഗോത്ര ജനതയുടെ
ജീവിതത്തില്‍ വന്ന മാറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇന്റഗ്രേറ്റഡ്
ട്രൈബല്‍ ഡെവലപ്പ്മെന്റ്
പ്രോജക്ടിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
അട്ടപ്പാടിയിലെ
കുടിയേറ്റ കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
4872.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ്ഗ വികസന വകുപ്പ്
നടപ്പിലാക്കുന്ന ഹോം സർവെ
പ്രകാരം മാവേലിക്കര
മണ്ഡലത്തില്‍ എത്ര വീടുകള്‍
സർവെ ചെയ്തുവെന്ന് പഞ്ചായത്ത്
അടിസ്ഥാനത്തില്‍
വിശദമാക്കുമോ?
4873.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തില്‍ 2021-22
സാമ്പത്തിക വര്‍ഷം മുതല്‍
നാളിതുവരെ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന വകുപ്പ്
അനുമതി നൽകിയ പ്രവൃത്തികളുടെ
പേര്, തുക എന്നിവയുടെ
വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍
നല്‍കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
പുരോഗതി വ്യക്തമാക്കാമോ;
പദ്ധതികൾ സമയബന്ധിതമായി
പൂർത്തീകരിക്കാൻ നിര്‍ദ്ദേശം
നല്‍കുമോ ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ അടുത്ത
സാമ്പത്തിക വർഷം മുതൽ
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന
പുതിയ പദ്ധതികൾ സംബന്ധിച്ച്
വിശദീകരിക്കാമോ?
4874.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇ
- ഗ്രാന്റ് വിതരണത്തിനുള്ള
കേന്ദ്ര വിഹിതം ലഭിക്കാത്തത്
ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ
സംവിധാനം ഏർപ്പെടുത്തുന്നതിൽ
കാലതാമസം ഉണ്ടായതിനാൽ ആണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
ഇ - ഗ്രാന്റ്, ഡയറക്ട്
ബെനിഫിറ്റ് ട്രാൻസ്ഫർ മുഖേന
ആണോ നൽകുന്നതെന്ന്
അറിയിക്കാമോ; ഇ - ഗ്രാന്റ്
വിതരണത്തിനായി സംസ്ഥാനം
നിലവിൽ അവലംബിച്ചിട്ടുള്ള
നടപടിക്രമങ്ങൾ
വ്യക്തമാക്കുമോ;
(
സി )
മുടങ്ങിക്കിടന്ന
കേന്ദ്ര വിഹിതം നിലവിൽ
ലഭിക്കുവാൻ തുടങ്ങിയിട്ടുണ്ടോ
ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
4875.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
യു. എ. ലത്തീഫ്
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗോത്രവിഭാഗം
ജനങ്ങൾക്കിടയിൽ
പോഷകാഹാരക്കുറവ് മൂലം
ആരോഗ്യ പ്രശ്നങ്ങൾ
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
മേഖലകളിൽ പോഷകാഹാര പുനരധിവാസ
കേന്ദ്രങ്ങൾ
ആരംഭിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
ഈ കേന്ദ്രങ്ങളിലൂടെ
ലഭ്യമാകുന്ന സേവനങ്ങൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
4876.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവർഗ വികസന
വകുപ്പിനുകീഴിൽ, വിവിധ
പദ്ധതികളിലായി പുനലൂർ
നിയോജകമണ്ഡലത്തിൽ മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
അനുവദിച്ചതും എന്നാല്‍ 2021
മാർച്ചിന് മുമ്പ്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തതുമായ വിവിധ
പ്രവൃത്തികളുടെ/പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
പ്രസ്തുത കാലയളവില്‍
അനുവദിച്ച
പ്രവൃത്തികളില്‍/പദ്ധതികളില്‍
നിലവില്‍ നടപ്പിലുള്ള
പ്രവൃത്തികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാന
പട്ടികജാതി പട്ടികവർഗ വികസന
വകുപ്പിനുകീഴില്‍ പുനലൂർ
നിയോജകമണ്ഡലത്തിൽ നിലവിലെ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം അനുവദിച്ച വിവിധ
പ്രവൃത്തികളുടെ/പദ്ധതികളുടെ
വിശദാംശം ലഭ്യമാക്കാമോ;
പ്രസ്തുത ഓരോ
പ്രവൃത്തിയുടെയും പേരും
അനുവദിച്ച തുകയും പദ്ധതി
നിര്‍വഹണ ഏജന്‍സിയുടെ
വിവരങ്ങളും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളിൽ
പൂർത്തിയാക്കിയിട്ടുള്ള
പ്രവൃത്തികളുടെ വിശദാംശവും
നടപ്പിലുള്ള പ്രവൃത്തികളുടെ
സ്ഥിതിയും ലഭ്യമാക്കാമോ;
നിലവിലുള്ള പ്രവൃത്തികൾ
എന്നത്തേയ്ക്ക്
പൂർത്തിയാക്കാൻ കഴിയുമെന്ന്
വിശദമാക്കാമോ;
(
ഡി )
സംസ്ഥാന
പട്ടികജാതി പട്ടികവർഗ്ഗ വികസന
വകുപ്പിനുകീഴില്‍ പുനലൂര്‍
മണ്ഡലത്തില്‍ പുതുതായി
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രവൃത്തികള്‍/പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ വിശദാംശം
ലഭ്യമാക്കാമോ?
4877.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന് അനുമതി
നല്‍കിയ പട്ടികജാതി
ഉന്നതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയത് ഏതെല്ലാം
തീയതികളിലാണെന്ന്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികള്‍ യഥാസമയം
ആരംഭിക്കാത്തതിനുള്ള കാരണം
വിശദമാക്കാമോ;
(
ഡി )
ഏത്
കാര്യാലയത്തിലാണ് പ്രസ്തുത
പ്രവൃത്തികള്‍ സംബന്ധിച്ച
നടപടികളില്‍ കാലതാമസം
വരുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
4878.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പട്ടികജാതി
വിഭാഗത്തിലെ വനിതകൾക്ക്
സ്വയംതൊഴിൽ
കണ്ടെത്തുന്നതിനായി
ആവിഷ്കരിച്ച സുബല പാര്‍ക്ക്
ടൂറിസം പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി നാളിതുവരെ എത്ര
തുക ചെലവഴിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ഇനത്തിലാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വിശദാംശം നല്‍കാമോ;
(
സി )
പദ്ധതി
പൂർത്തീകരണത്തിന് കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ; പദ്ധതി
സമയബന്ധിതമായി
നടപ്പിലാക്കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
4879.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി-പട്ടികവര്‍ഗ്ഗ-മറ്റു
പിന്നാക്ക വിഭാഗക്കാര്‍ക്ക്
നല്കുന്ന സേവനങ്ങളും ക്ഷേമ
പ്രവൃത്തികളും
മെച്ചപ്പെടുത്താന്‍
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
4880.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ ക്ഷേമത്തിനായി
ഈ സർക്കാർ നടപ്പിലാക്കി
വരുന്ന പദ്ധതികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പട്ടികവർഗ്ഗ
വിഭാഗക്കാരുടെ ഉന്നമനത്തിനായി
ഈ സർക്കാർ അധികാരത്തിൽ
വന്നശേഷം നടപ്പിലാക്കിയ പുതിയ
പദ്ധതികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
സാമ്പത്തിക വർഷം
കേന്ദ്രസർക്കാരിൽ നിന്നും
പട്ടികവർഗ്ഗ വിഭാഗക്കാരുടെ
ക്ഷേമത്തിനായി എത്ര തുക
സാമ്പത്തിക സഹായമായി
ലഭിച്ചിട്ടുണ്ടെന്നുള്ള
കണക്കുകൾ ലഭ്യമാക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വർഷം പട്ടികവർഗ്ഗ
വകുപ്പിന് സംസ്ഥാന ബജറ്റിൽ
എത്ര തുക
വകയിരുത്തിയിരുന്നുവെന്നും
അതിൽ എത്ര
ചെലവഴിച്ചുവെന്നുമുള്ള
കണക്കുകൾ ലഭ്യമാക്കാമോ;
(
ഇ )
പട്ടികവർഗ്ഗ
വിഭാഗക്കാരായ സ്കൂൾ
കുട്ടികൾക്കും കോളേജ്
വിദ്യാർത്ഥികൾക്കും ഉന്നത
വിദ്യാഭ്യാസം ചെയ്യുന്ന
വിദ്യാർത്ഥികൾക്കും വേണ്ടി
നടപ്പിലാക്കി വരുന്ന പദ്ധതികൾ
എന്തെല്ലാമാണ്; വിശദാംശം
ലഭ്യമാക്കാമോ?
4881.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂരഹിത-ഭവന
രഹിതരായ പട്ടികജാതി
പട്ടികവർഗ്ഗ വിഭാഗക്കാർക്ക്
ഭൂമി വാങ്ങുന്നതിനും ഭവന
നിർമ്മാണത്തിനുമായി സർക്കാർ
നല്‍കുന്ന ധനസഹായം സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
കഴിഞ്ഞ
മൂന്ന് വർഷങ്ങളില്‍
മുനിസിപ്പാലിറ്റി,
മുനിസിപ്പല്‍ കോർപ്പറേഷന്‍
ഏര്യകളില്‍ സർക്കാർ
ധനസഹായത്തോടെ വസ്തു
വാങ്ങിയവരുടെ എണ്ണം വർഷം,
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
സി )
നഗര
മേഖലകളില്‍ വസ്തുവിന്റെ
വിലകൂടുതലും ലഭ്യതക്കുറവും
പരിഗണിച്ച് സർക്കാർ നേരിട്ട്
വസ്തു വാങ്ങി നല്‍കുന്നത്
പരിഗണിക്കാമോ?
4882.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തിൽ സേഫ് പദ്ധതി
പ്രകാരം നാളിതുവരെ എത്ര
വീടുകൾക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും
പഞ്ചായത്ത്/ മുനിസിപ്പാലിറ്റി
അടിസ്ഥാനത്തിൽ വിശദമാക്കാമോ?
4883.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ കുടുംബങ്ങൾക്ക്
തൊഴിലവസരങ്ങള്‍ പ്രദാനം
ചെയ്യുന്നതിനായി ആരംഭിച്ച
ഗോത്ര ജീവിക പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഗോത്രവര്‍ഗ്ഗക്കാര്‍
വസിക്കുന്ന പ്രദേശങ്ങളില്‍
ആധുനിക കൃഷി രീതികള്‍
പ്രോല്‍സാഹിപ്പിക്കുന്നതിനും
പാരമ്പര്യ കാര്‍ഷിക
ഉല്‍പ്പന്നങ്ങളുടെ സംസ്കരണം,
വിപണനം, മൂല്യവര്‍ദ്ധനം
എന്നിവ
ഉറപ്പുവരുത്തുന്നതിനുമായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
4884.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ നിന്നും
സമാശ്വാസ ധനസഹായ
പദ്ധതിയിലേക്ക് എത്ര അപേക്ഷ
ലഭിച്ചിരുന്നുവെന്നും എത്ര
ആളുകള്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്നും
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ധനസഹായം
ലഭിക്കാത്തവര്‍ക്ക്
അടിയന്തരമായി ധനസഹായം വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
4885.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര പട്ടികജാതി പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്കാണ്
ഇ-ഗ്രാന്റ്സ് പ്രകാരം
ആനുകൂല്യങ്ങൾ
ലഭിച്ചുവരുന്നതെന്ന് ജില്ലകൾ
തിരിച്ച് കണക്കുകൾ
ലഭ്യമാക്കാമോ;
(
ബി )
ഇ-
ഗ്രാന്റ് കുടിശ്ശിക
നൽകാത്തതിനാൽ സംസ്ഥാനത്തെ
ഏതെങ്കിലും വിദ്യാഭ്യാസ
സ്ഥാപനങ്ങൾ ടി.സി.
നൽകാത്തതുമൂലം ഉന്നത പഠനം
മുടങ്ങും എന്ന് ആശങ്കയുള്ളതായ
പരാതികൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
സി )
ഇ-
ഗ്രാന്റ് കുടിശിക
പരിഹരിക്കാന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ?
4886.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നേഴ്സിംഗ് കോളേജുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളുടെ ഏത്
വര്‍ഷം വരെയുള്ള
സ്റ്റൈപ്പന്‍ഡ്
വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്;
ബാക്കി തുക എന്നത്തേക്ക്
നല്‍കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ലംപ്സം
ഗ്രാന്‍റ്/സ്റ്റൈപ്പന്‍ഡ്
വിതരണത്തില്‍ തടസ്സം
നേരിട്ടത് പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
4887.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
പി. വി. അൻവർ
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളെ കാലത്തിനൊത്ത്
സഞ്ചരിക്കത്തക്ക
പ്രാപ്തിയുള്ളവരാക്കി മാറ്റി
തീര്‍ക്കുവാന്‍ സംസ്ഥാനത്തെ
എല്ലാ പ്രകൃതികളിലും
ഇന്റര്‍നെറ്റ് കണക്ടിവിറ്റി
ലഭ്യമാക്കുവാന്‍ സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്ന ശേഷം എത്ര
പട്ടികവര്‍ഗ്ഗ പ്രകൃതികളില്‍
ഇന്റര്‍നെറ്റ് കണക്ഷന്‍
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ഗോത്ര
സമൂഹത്തിന്റെ പൊതുവായ
ആരോഗ്യ സ്ഥിതി
മെച്ചപ്പെടുത്തുന്നതിനും
സമൂഹത്തില്‍ ആഴ്‌ന്നിറങ്ങിയ
മദ്യം, മയക്കു മരുന്ന്
പോലുള്ള ദുശ്ശീലങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കും
അന്ധവിശ്വാസങ്ങള്‍ക്കും എതിരെ
ശക്തമായ ബോധവത്ക്കരണം
നടത്തുന്നതിനു നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4888.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ
മുൻ സർക്കാറിന്റെ കാലം മുതൽ
നാളിതുവരെ എത്ര പരാതികൾ
ലഭിച്ചിട്ടുണ്ടെന്നതിന്റെയും
എത്ര പരാതികളിൽ തീർപ്പു
കൽപ്പിച്ചിട്ടുണ്ടെന്നതിന്റെയും
വിശദാംശം വർഷം തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
പട്ടികജാതി
പട്ടിക വർഗ്ഗ
വിഭാഗങ്ങൾക്കിടയിലുള്ള
പ്രശ്നങ്ങൾ സംബന്ധിച്ച
പരാതികൾ കമ്മീഷനിൽ
ലഭിക്കാറുണ്ടോ; ഇത്തരം
പരാതികൾ സംബന്ധിച്ച് കമ്മീഷൻ
എന്തു നിലപാടാണ്
സ്വീകരിക്കുന്നത്; വിശദാംശം
വ്യക്തമാക്കുമോ;
(
സി )
പട്ടികജാതി
പട്ടിക ഗോത്രവർഗ്ഗ കമ്മീഷനിൽ
പരാതികൾ സമർപ്പിക്കേണ്ടതു
സംബന്ധിച്ച് മാർഗ്ഗനിർദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ ഏത് സാഹചര്യത്തിലാണ്
ഇപ്രകാരം മാർഗനിർദേശം
പുറപ്പെടുവിച്ചത്; വിശദാംശം
ലഭ്യമാക്കുമോ?
4889.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗക്ഷേമവും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
പിന്നാക്ക വിഭാഗ വികസന
കോര്‍പ്പറേഷന്‍ പിന്നാക്ക
വികസന വകുപ്പുമായി ചേര്‍ന്ന്
ഒ.ബി.സി കുടുംബങ്ങളുടെ
ഉന്നമനത്തിനായി നടപ്പാക്കുന്ന
ഗ്രീന്‍വീല്‍ വാഹന വായ്പ
പദ്ധതിയില്‍ മറ്റ് പിന്നാക്ക
വിഭാഗത്തില്‍പ്പെട്ട ഓട്ടോ,
ടാക്സി മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്കും
അപക്ഷിക്കാന്‍ കഴിയുമോ;
വ്യക്തമാക്കാമോ?
4890.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന പിന്നാക്ക വിഭാഗ
വികസന കോർപ്പറേഷന്‍ വഴി
ഹൗസിംഗ് ലോൺ
അനുവദിക്കുന്നുണ്ടോ;
(
ബി )
പ്രസ്തുത
ലോൺ ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ; പ്രസ്തുത
ലോണിന് വനിതകള്‍ക്ക് മുന്‍ഗണന
നല്‍കുന്നുണ്ടോ;
(
സി )
കേരള
സംസ്ഥാന പിന്നോക്ക വിഭാഗ
വികസന കോർപ്പറേഷന്‍ വഴി
നല്‍കുന്ന ലോണുകളുടെ
വിശദാംശങ്ങള്‍ നല്‍കാമോ?
4891.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷന്റെ സുവര്‍ണ്ണ
ജൂബിലി പ്രമാണിച്ച്
കോര്‍പ്പറേഷനില്‍ വായ്പാ
കുടിശിക തീര്‍പ്പാക്കുന്ന
പദ്ധതി നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത പദ്ധതിയുടെ
വിശദാംശം നല്‍കാമോ;
(
ബി )
ഏതെല്ലാം
വായ്പകള്‍ക്കാണ് പ്രസ്തുത
ആനുകൂല്യം നല്‍കുന്നത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
കോര്‍പ്പറേഷനില്‍ വായ്പാ
കുടിശികയുളള മണലൂര്‍
മണ്ഡലത്തിൽപ്പെട്ട എത്ര
പേരുണ്ടെന്ന് അറിയിക്കാമോ?
|
|
|
|
|
|
|
|