|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
4528.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2020-21
മുതല്‍ ആലപ്പുഴ ജില്ലയില്‍
തുറമുഖ വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികളുടെയും അവയുടെ
നിലവിലെ സ്ഥിതിയുടെയും
വിശദാംശം നൽകുമോ?
4529.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലെ
തുറമുഖങ്ങള്‍ വഴി കെെകാര്യം
ചെയ്തുവരുന്ന ചരക്കുകള്‍
ഭൂരിഭാഗവും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
2021-22,
2022-23 എന്നീ കാലയളവില്‍
കെെകാര്യം ചെയ്ത ചരക്ക്
വിഹിതം തുറമുഖം തിരിച്ച്
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവില്‍ കെെകാര്യം ചെയ്ത
വിദേശ ചരക്ക് വിഹിതം തുറമുഖം
തിരിച്ച് വിശദമാക്കാമോ?
4530.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
വി കെ പ്രശാന്ത്
ശ്രീമതി
ഒ എസ് അംബിക
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
വികസനത്തില്‍ നിര്‍ണ്ണായകമായ
വിഴിഞ്ഞം അന്താരാഷ്ട്ര
തുറമുഖത്തിന് കസ്റ്റംസ്
അംഗീകാരം
ലഭ്യമായിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
അംഗീകാരം
നേടിയെടുക്കുന്നതിനായി
എന്തൊക്കെ സൗകര്യങ്ങളാണ്
തുറമുഖത്ത്
സജ്ജമാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖത്തിന് പോര്‍ട്ട് കോഡ്
ലഭ്യമായിട്ടുണ്ടോയെന്നു
വ്യക്തമാക്കുമോ ;
(
ഡി )
തുറമുഖം
പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന
സജ്ജമാകുന്നതിന് ഏതൊക്കെ
അംഗീകാരങ്ങളാണ് ഇനി
ലഭ്യമാകുവാനുള്ളതെന്നും ഇവ
നേടിയെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വിശദമാക്കാമോ?
4531.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
നീണ്ടകരയില്‍
പ്രവര്‍ത്തിക്കുന്ന പോര്‍ട്ട്
മെക്കാനിക്കല്‍
വര്‍ക്ക്ഷോപ്പ് വികസിപ്പിച്ച്
പ്രവര്‍ത്തനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
കൊല്ലം
തുറമുഖം വികസിക്കുന്നതോടുകൂടി
യാനങ്ങള്‍ക്ക്
അറ്റകുറ്റപ്പണികള്‍
നടത്തുന്നതിനുളള കേന്ദ്രമായി
നീണ്ടകരയെ മാറ്റുന്നതിന്
നടപടി സ്വീകരിക്കുമോ?
4532.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള-ഗള്‍ഫ്
യാത്രാ കപ്പല്‍ സര്‍വീസ്
ആരംഭിക്കുവാന്‍
തെരഞ്ഞെടുക്കപ്പെട്ട
തുറമുഖങ്ങള്‍
ഏതൊക്കെയാണെന്നും പ്രസ്തുത
സര്‍വീസ് എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്നും അറിയിക്കുമോ?
4533.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം നൗഷാദ്
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളുടെ നിഷ‍്ക്രിയ
ആസ്തി
കുറച്ചുകൊണ്ടുവരുന്നതിനായി
നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍ വിജയം
കൈവരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നിഷ‍്ക്രിയ
ആസ്തി കുറച്ചു
കൊണ്ടുവരുന്നതിനുള്ള
പ്രവര്‍ത്തനങ്ങളോടൊപ്പം
സഹകാരികള്‍ക്ക് ആശ്വാസം
പകരുന്ന നടപടികള്‍
സ്വീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് കേരള സഹകരണ
വികസന ക്ഷേമനിധി ബോര്‍ഡ്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ?
4534.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
എച്ച്. സലാം
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കിംഗ് മേഖലയുടെ
പരിവര്‍ത്തനവും
ആധുനികവത്ക്കരണവും
ലക്ഷ്യമിട്ട് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യ
പ്രാപ്തിയിലെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ആര്‍.റ്റി.ജി.എസ്./എൻ.ഇ.എഫ്.റ്റി.,
ഐ.എം.പി.എസ്., യു.പി.ഐ.,
മൊബൈൽ ബാങ്കിംഗ് എന്നീ
സേവനങ്ങളുടെ അഭാവം പരമ്പരാഗത
സഹകാരികള്‍ ഒഴികെയുള്ള
ജനതയെയും യുവജനങ്ങളയും
ബാങ്കിംഗ് സേവനങ്ങള്‍
ഉപയോഗിക്കുന്നതില്‍ നിന്നും
അകറ്റി നിര്‍ത്തുന്നുവെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ സേവനങ്ങള്‍ കൂടി ഈ
രംഗത്ത് നടപ്പാക്കുന്നത്
പരിഗണിക്കുമോ; വിശദമാക്കുമോ;
(
സി )
സഹകരണ
ബാങ്കിംഗ് മേഖലയില്‍
പ്രൊഫഷണലിസം കൊണ്ടു
വരുന്നതിനായി നടപ്പാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
സംബന്ധിച്ച് വിശദമാക്കുമോ?
4535.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലപ്പുഴ
കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ്
മില്ലിന്റെ അധീനതയില്‍ എത്ര
സെന്റ് സ്ഥലമാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
4536.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നവകേരളീയം
കുടിശിക നിവാരണം-2023, എന്ന്
മുതലാണ് നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം സംഘം
തലത്തില്‍ എത്ര രൂപ വരെയുളള
കിഴിവുകളാണ് തീര്‍പ്പാക്കി
നല്‍കാന്‍ അനുമതി
നല്‍കിയിരുന്നത്;
(
സി )
എത്ര
രൂപയില്‍ കൂടുതലുളള ഇളവ്
നല്‍കുന്നതിനാണ് സംസ്ഥാനതല
സമിതിയുടെ അംഗീകാരം വേണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുളളത്;
(
ഡി )
ഇതുവരെയായി
എത്ര നിര്‍ദേശങ്ങളാണ്
സംസ്ഥാനതല സമിതിയുടെ
പരിഗണനയ്ക്കായി
എത്തിയിട്ടുളളത്;
(
ഇ )
സംസ്ഥാനതല
സമിതിയുടെ ഘടന ഏത്
രീതിയിലാണെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഇതുവരെയായി
സംസ്ഥാനതല സമിതി
ചേര്‍ന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
സമിതിയുടെ യോഗം ചേരുന്നത്
വൈകുന്നതിനിടയാക്കിയ
കാരണങ്ങള്‍ വിശദമാക്കാമോ;
(
ജി )
കുടിശിക
തീര്‍പ്പാക്കല്‍ പദ്ധതി
പ്രകാരം സമര്‍പ്പിച്ച
ഫയലുകളില്‍ സംസ്ഥാനതല
സമിതിയുടെ അംഗീകാരം വൈകുന്നത്
മൂലം പ്രാഥമിക സംഘങ്ങള്‍ക്ക്
ലഭിക്കേണ്ട കുടിശിക തുക
കിട്ടാന്‍ വൈകുന്നതായും
ഇക്കാരണത്താൽ നിഷ്ക്രിയ ആസ്തി
ഉയർന്ന തോതിൽ നില്‍ക്കുകയും
ചെയ്യുന്നതായ പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
4537.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
സംഘങ്ങളുടെ മൂല്യവർദ്ധിത
ഉൽപ്പന്നങ്ങളുടെ ഗുണനിലവാര
പരിശോധന നടത്തി കയറ്റുമതി
സാധ്യമാക്കുന്നതിന് സഹകരണ
വകുപ്പ് സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
4538.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നതിന് ശേഷം
അരുവിക്കര മണ്ഡലത്തില്‍ വിവിധ
സഹകരണ സംഘങ്ങള്‍ മുഖേനയും
അനുബന്ധ സ്ഥാപനങ്ങള്‍
മുഖേനയും സൃഷ്ടിക്കപ്പെട്ട
തൊഴിലവസരങ്ങള്‍
എത്രയെന്നതിന്റെ വിശദവിവരം
നൽക്കുമോ?
4539.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏത് സഹകരണ സംഘത്തെക്കുറിച്ചും
കൃത്യമായ വിവരങ്ങള്‍
ലഭ്യമാക്കി സുതാര്യത ഉറപ്പു
വരുത്തുന്നതിനുളള
കോ-ഓപ്പറേറ്റീവ് ഓഡിറ്റ്
മോണിറ്ററിംഗ് ആന്‍ഡ്
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
പൂര്‍ണ്ണ തോതില്‍
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(
ബി )
കേന്ദ്ര
സര്‍ക്കാരിന്റെ നവലിബറല്‍
നയങ്ങള്‍ക്ക് ബദലായി സഹകരണ
പ്രസ്ഥാനത്തെ
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4540.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പില്‍ ജീവനക്കാര്‍ക്ക്
പ്രൊമോഷന്‍
ലഭിക്കുന്നതിനാവശ്യമായ
അംഗീകൃത കോഴ്സുകള്‍
ചെയ്യുന്നതിന് ലീവ്
അനുവദിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ബി )
ജെ.ഡി.സി./എച്ച്.ഡി.സി./ബി.കോം
കോ-ഓപ്പറേഷന്‍
യോഗ്യതയുള്ളവര്‍ക്ക്
പ്രൊമോഷന്‍ റാങ്ക് ലിസ്റ്റ്
വഴിയല്ലാതെ നേരിട്ട്
പ്രൊമോഷന്‍ നല്‍കുന്നുണ്ടോ;
എങ്കില്‍ ഏത്
തസ്തികയിലേയ്ക്കാണ്
നിയമിക്കുന്നത്; വിശദാംശം
ലഭ്യമാക്കാമോ?
4541.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുനിസിപ്പാലിറ്റികളിൽ
അഞ്ചു സെന്റ് വരെയും ഗ്രാമ
പഞ്ചായത്തുകളിൽ പത്തു സെന്റ്
വരെയും ഭൂമി ഉള്ളവര്‍ക്ക്
പ്രസ്തുത ഭൂമിയിൽ വീട്
നിര്‍മ്മിക്കുന്നതിന് ഭൂമി
തരം മാറ്റുന്നതിന്റെ ആവശ്യകത
ഇല്ലെന്നിരിക്കെ ഈ ഭൂമി
തരംമാറ്റാതെ ഈട് വെച്ച് സഹകരണ
ബാങ്കിൽ നിന്നും ലോൺ
അനുവദിക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ബുദ്ധിമുട്ട്
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
4542.
ശ്രീ
ജി എസ് ജയലാൽ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലോകത്താകമാനം
സഹകരണമേഖലയിൽ സംരംഭകത്വം,
സ്ത്രീ ശാക്തീകരണം,
സാങ്കേതികവിദ്യ, സ്കിൽ വികസനം
എന്നിവ കരുത്താർജ്ജിച്ച്
വരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഈ
സാഹചര്യത്തിൽ ടെക്‌നോളജി
കൂടുതലായി
പ്രയോജനപ്പെടുത്തിക്കൊണ്ട്
വൈവിധ്യവത്‌കരണത്തിന്
പ്രാധാന്യം നൽകി മുന്നേറാൻ
സഹകരണമേഖലയെ
പ്രാപ്തമാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ദേശീയ
വിദ്യാഭ്യാസ നയത്തിനനുസരിച്ച്
വിദ്യാഭ്യാസ, തൊഴിൽ നൈപുണ്യ
പദ്ധതികൾ നടപ്പിലാക്കുന്നതിൽ
സഹകരണ സ്ഥാപനങ്ങൾക്ക്
കാര്യമായ പങ്കുവഹിക്കാൻ
സാധിക്കുമെന്നത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
നിയമഭേദഗതികളുള്‍പ്പെടെയുള്ള
നടപടികളിലൂടെ സംസ്ഥാന സഹകരണ
മേഖലയെ നവീകരിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
നടത്തിയ പ്രവർത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
4543.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചുവന്ന മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍
ഏതെങ്കിലും നിക്ഷേപം
സ്വീകരിച്ചശേഷം അത് തിരികെ
കൊടുക്കുവാന്‍ കഴിയാതെ
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കില്‍ അവ
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
മള്‍ട്ടി
സ്റ്റേറ്റ് സഹകരണ സംഘങ്ങളില്‍
നിന്നും യഥാസമയം നിക്ഷേപം
പിന്‍വലിക്കുവാന്‍ കഴിയാത്തത്
സംബന്ധിച്ച് സഹകാരികളില്‍
നിന്നും പരാതികള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത സഹകരണ സംഘങ്ങള്‍
എതെല്ലാമെന്ന് വിശദമാക്കാമോ?
4544.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെയര്‍
ഹോം പദ്ധതിയുടെ രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
കെയര്‍ ഹോം പദ്ധതിയുടെ ഒന്നാം
ഘട്ടം, രണ്ടാം ഘട്ടം
എന്നിവയുമായി ബന്ധപ്പെട്ട്
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
4545.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം ആലപ്പുഴ ജില്ലയില്‍
റിസ്ക് ഫണ്ട്
അനുവദിക്കുന്നതിനായി
ലഭിച്ചിട്ടുള്ള അപേക്ഷകളില്‍
ഇനി എത്രപേര്‍ക്ക് ഫണ്ട്
അനുവദിക്കാനുണ്ടെന്ന് മണ്ഡലം
തിരിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ ആലപ്പുഴ
മണ്ഡലത്തിലെ വിവിധ സഹകരണ
ബാങ്കുകള്‍ മുഖേന റിസ്ക്
ഫണ്ട് ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷകളില്‍
ഫണ്ട് അനുവദിക്കാത്തവയുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
മണ്ഡലത്തില്‍ റിസ്ക് ഫണ്ട്
അനുവദിക്കുന്നതില്‍ നേരിടുന്ന
കാലതാമസം പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
4546.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം പുതിയ ശാഖ,
ക്ലാസിഫിക്കേഷൻ പുതുക്കൽ,
സ്റ്റാഫ് പാറ്റേൺ അനുമതി,
പുതിയ പദ്ധതികൾ തുടങ്ങൽ, പൊതു
ഫണ്ട് വിനയോഗ അനുമതി
തുടങ്ങിയവക്കായി മലപ്പുറം
ജില്ലയിലെ ജോയിന്റ്
രജിസ്ട്രാർ, അസിസ്റ്റന്റ്
രജിസ്ട്രാർ ഓഫീസുകളിൽ ലഭിച്ച
അപേക്ഷകളുടെ വിശദാംശം നൽകുമോ;
(
ബി )
മലപ്പുറം
ജില്ലയിലെ സഹകരണ സംഘങ്ങളിൽ
നിന്നും ലഭിച്ച പ്രസ്തുത
അപേക്ഷകളിൽ ഇതുവരെ എത്രയെണ്ണം
തീർപ്പ് കൽപ്പിച്ചുവെന്നും
എത്രയെണ്ണം നിരസിച്ചുവെന്നും
എത്രയെണ്ണം
പരിഗണനയിലുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
തീർപ്പാകാത്ത
ഫയലുകളുടെ വിശദവിവരം
സംഘത്തിന്റെ പേര് സഹിതം
നൽകാമോ; കാലതാമസം ഒഴിവാക്കി
പരിഗണനയിലുള്ള എല്ലാ
അപേക്ഷകളും അടിയന്തരമായി
തീർപ്പാക്കുമോ;
വ്യക്തമാക്കാമോ?
4547.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജൂനിയർ
കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ
തസ്തികയുടെ നേരിട്ടുള്ള
നിയമനത്തിനായി നിലവിൽ എത്ര
ഒഴിവുകളുണ്ടെന്നും പ്രസ്തുത
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
2024
മെയ് 1-ന് ശേഷം നാളിതുവരെ
നേരിട്ടുള്ള നിയമനത്തിനായി
പ്രസ്തുത തസ്തികയുടെ എത്ര
ഒഴിവുകൾ പി.എസ്.സി. ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടെന്ന്
റിപ്പോർട്ട് ചെയ്ത തീയതി
ഉൾപ്പെടെ വിശദമാക്കാമോ;
(
സി )
പ്രൊമോഷൻ
വഴി നികത്താനായുള്ള ജൂനിയർ
കോ-ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ
തസ്തികയുടെ എത്ര ഒഴിവുകൾ
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
ഡി )
ഈ
ഒഴിവുകൾ നേരിട്ടുള്ള
നിയമനത്തിനായി പി.എസ്.സി.
യ്ക്ക് റിപ്പോർട്ട് ചെയ്യാൻ
നടപടി സ്വീകരിക്കുമോ?
4548.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022,
2023 വര്‍ഷങ്ങളില്‍ ഏപ്രിൽ
മാസം എറണാകുളം ജില്ലയില്‍
സഹകരണ എക്സ്പോ
നടത്തുകയുണ്ടായോ; എങ്കിൽ
എക്സ്പോയിലൂടെ വകുപ്പ്
കൈവരിച്ച നേട്ടങ്ങൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
എക്സ്പോകൾ ഓരോന്നും
നടത്തുന്നതിനായി എത്ര തുക
വീതം ചെലവായി എന്ന്
വെളിപ്പെടുത്താമോ; ഓരോ
എക്സ്പോയുടെയും ഇനം
തിരിച്ചുള്ള ചെലവുകളുടെ
വിശദാംശം നൽകാമോ?
4549.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സഹകരണ
പെൻഷൻ ബോർഡിന്റെ നിക്ഷേപത്തിൽ
ആകെ എത്ര കോടി രൂപയാണ് കേരള
ബാങ്കിൽ നിന്നും
ട്രഷറിയിലേക്ക്
മാറ്റുന്നതിനായി
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
4550.
ശ്രീ
ഒ . ആർ. കേളു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ
എം മുകേഷ്
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരോഗ്യരംഗത്ത്
സഹകരണമേഖല നല്‍കിയിട്ടുളള
സംഭാവനകള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പാലിയേറ്റീവ്
കെയര്‍ രംഗത്ത്
നടത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍ സഹകാരി
സമൂഹത്തിനും
പൊതുജനങ്ങള്‍ക്കും ഗുണകരമായി
മാറിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പിന്നാക്ക,
ആദിവാസി,
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍
മെച്ചപ്പെട്ട ചികിത്സയും
ആരോഗ്യസംരക്ഷണവും സഹകരണ
മേഖലയിലൂടെ പ്രദാനം
ചെയ്യുന്നതിന് പൈലറ്റ് പദ്ധതി
നടപ്പാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
നല്‍കുമോ?
4551.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയെ ശക്തിപ്പെടുത്താന്‍
കൂടുതല്‍ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
നിലവില്‍
പ്രവര്‍ത്തിക്കുന്ന ഓരോ
സംഘത്തിന്റെയും
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താനും സാമ്പത്തിക
കാര്യങ്ങളിലെ സുതാര്യത ഉറപ്പു
വരുത്തുന്നതിനും എന്തൊക്കെ
പുതിയ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
4552.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
താലൂക്ക് കാര്‍ഷിക ഗ്രാമ
വികസന സഹകരണ സംഘം മുക്കം
ശാഖയില്‍ നിന്നും
വായ്പയെടുത്ത ഏറാടി പറമ്പത്ത്
മൂസ 2021-ല്‍ മരണപ്പെട്ടതിനെ
തുടര്‍ന്ന് ടിയാന്റെ കുടുംബം
റിസ്ക് ഫണ്ട്
ആനുകൂല്യത്തിനായി
സമര്‍പ്പിച്ച അപേക്ഷയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ആനുകൂല്യം ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ; ഇവര്‍ക്ക്
പ്രസ്തുത ആനുകൂല്യം
എന്നത്തേക്ക്
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
4553.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാര്‍ഷിക
രംഗത്ത് വമ്പന്‍ കുതിപ്പ്
നല്‍കുന്നതിനായി സഹകരണ
മേഖലയില്‍ നടപ്പാക്കുന്ന
പദ്ധതികള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
സാങ്കേതിക
വിദ്യാധിഷ്ഠിത കൃഷിയിലെ നൂതന
പദ്ധതിയായി വിഭാവനം ചെയ്ത
പദ്ധതിയുടെ
ഉദ്ദേശലക്ഷ്യങ്ങളും പ്രസ്തുത
പദ്ധതി പ്രവര്‍ത്തനം നിലവില്‍
ഏതു ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(
സി )
നെല്‍
കര്‍ഷകരുടെ സംഭരണ വിപണന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
സഹകരണ
മേഖലയിലെ കാര്‍ഷിക കടാശ്വാസ
പദ്ധതി പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
4554.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റിസ‍്ക്
ഫണ്ട് പദ്ധതി ചട്ടങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
4555.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തരൂര്‍
മണ്ഡലത്തിലെ കണ്ണമ്പ്ര
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കുന്ന കണ്ണമ്പ്ര
ആധുനിക സഹകരണ റെെസ് മില്‍
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണ്;
വ്യക്തമാക്കാമോ?
4556.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അക്രഡിറ്റഡ്
ഏജന്‍സികള്‍, സ്റ്റാര്‍ട്ട്
അപ്പ് എന്നിവയ്ക്ക്
സര്‍ക്കാര്‍ പദ്ധതികളും
പ്രവൃത്തികളും
ഏറ്റെടുക്കുമ്പോള്‍
ലഭിക്കുന്ന പ്രത്യേക
ആനുകൂല്യങ്ങളും ഇളവുകളും
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ബി )
സര്‍ക്കാര്‍
പദ്ധതികളും പ്രവൃത്തികളും
ഏറ്റെടുക്കുമ്പോള്‍
അക്രഡിറ്റഡ് ഏജന്‍സികള്‍,
സ്റ്റാര്‍ട്ട് അപ്പുകള്‍
എന്നിവയ്ക്ക് ലഭിക്കുന്ന
പരിഗണന യുവജന സംരംഭക സഹകരണ
സംഘങ്ങള്‍ക്ക് കൂടി നല്‍കുന്ന
വിഷയം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
4557.
ശ്രീ
എം രാജഗോപാലൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സാങ്കേതിക
വിദ്യാധിഷ്ഠിത കൃഷിയില്‍
സഹകരണ മേഖലയുടെ നൂതന
പദ്ധതിയായ കോ-ഓപ്പറേറ്റീവ്
ഇനിഷ്യേറ്റീവ്സ് ഇൻ ടെക്നോളജി
ഡ്രിവൺ അഗ്രിക്കള്‍ച്ചർ-ന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
ബി )
കാര്‍ഷികോല്‍പ്പന്നങ്ങളുടെ
ഉല്‍പാദനം, സമാഹരണം, വിതരണം
എന്നീ മേഖലകളില്‍ സഹകരണ
രംഗത്ത് നടന്നുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
സഹകരണ
മേഖലയില്‍ സംസ്ഥാനത്ത് കൃഷി
വ്യാപിപ്പിക്കുന്നത്
സംബന്ധിച്ച പുരോഗതി
അറിയിക്കാമോ?
4558.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയില്‍ ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
തുടരുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
(
ബി )
2010-ന്
ശേഷം നിര്‍ധനരായ പട്ടികജാതി
കുടുംബങ്ങള്‍ എടുത്ത
വായ്പയില്‍ വന്നിട്ടുള്ള
കുടിശ്ശിക ഒഴിവാക്കുന്നതിനായി
കടാശ്വാസ പദ്ധതി
നടപ്പിലാക്കുമോ;
(
സി )
നിര്‍ധനരായ
മത്സ്യത്തൊഴിലാളികളുടെ വായ്പ
കുടിശ്ശിക ഒഴിവാക്കുന്നതിന്
കടാശ്വാസ പദ്ധതി
നടപ്പിലാക്കുമോ?
4559.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം
വെെപ്പിന്‍ മണ്ഡലത്തില്‍
നിന്നും റിസ്ക് ഫണ്ട്
ആനുകൂല്യം ലഭിക്കുന്നതിനായി
എത്രപേര്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
ബാങ്ക് അടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്രപേര്‍ക്ക്
റിസ്ക് ഫണ്ട് ആനുകൂല്യം
പാസ്സായിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
അവശേഷിക്കുന്ന
അപേക്ഷകളില്‍
അര്‍ഹരായവര്‍ക്ക് പ്രസ്തുത
ആനുകൂല്യം എന്നത്തേയ്ക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കേരള
ബാങ്ക്, വല്ലാര്‍പാടം
ശാഖയില്‍നിന്നും എടുത്ത വായ്പ
കുടിശികയില്ലാതെ അടച്ചുവരവേ
15.07.2022-ന് മരണപ്പെട്ട
സേവ്യറിന്റെ ഭാര്യ ബീന റിസ്ക്
ഫണ്ട് ആനുകൂല്യം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ; പ്രസ്തുത
ആനുകൂല്യം ടിയാള്‍ക്ക്
എന്നത്തേക്ക്
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കാമോ?
4560.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016-21
ലെ സര്‍ക്കാരിന്റെ കാലം
മുതല്‍ സംസ്ഥാനത്തെ സഹകരണ
സ്ഥാപനങ്ങളിലെ നിക്ഷേപ
സമാഹരണത്തിനായി സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നശേഷം സഹകരണ
സ്ഥാപനങ്ങളിലെ കുടിശിക
നിവാരണത്തിനായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ;
(
സി )
സഹകരണ
സ്ഥാപനങ്ങളിലെ
നിക്ഷേപങ്ങള്‍ക്ക് ഏറ്റവും
ഉയര്‍ന്ന ഗ്യാരന്റി
നല്‍കുന്നകാര്യം
പരിഗണിക്കുമോ; അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4561.
ഡോ.
എം. കെ. മുനീർ
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാർഷിക
മേഖലയിലെ അടിസ്ഥാന
സൗകര്യവികസനത്തിനായി കുറഞ്ഞ
പലിശ നിരക്കിൽ വായ്പ
നൽകുന്നതിന് സഹകരണ വകുപ്പ്
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(
ബി )
കാർഷിക
മേഖലയുടെ വികസനത്തിനായി സഹകരണ
വകുപ്പ് സ്വീകരിച്ച് വരുന്ന
നടപടികൾ വ്യക്തമാക്കുമോ?
4562.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
മേഖലയിലെ ജീവനക്കാരുടെ
ചികിത്സക്കായി പ്രത്യേക
ഇന്‍ഷുറൻസ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കാമോ;
(
ബി )
സഹകരണ
മേഖലയിലെ ജീവനക്കാരുടെ
ചികിത്സയ്ക്ക് വേണ്ടി
പുതുതായി ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കാന്‍ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ?
4563.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നതിനു ശേഷം
സഹകരണ അംഗസമാശ്വാസ നിധി
പദ്ധതി പ്രകാരം എത്ര
ഗുണഭോക്താക്കള്‍ക്ക് തുക
നല്‍കിയിട്ടുണ്ടെന്നും ആകെ
എത്ര തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
4564.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം കോട്ടയം
ജില്ലയില്‍ റിസ്ക് ഫണ്ട്
അനുവദിക്കുന്നതിന് എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്നും
അവയില്‍ എത്ര പേര്‍ക്ക് ഫണ്ട്
അനുവദിച്ചുവെന്നുമുള്ള
വിശദാംശം മണ്ഡലം തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
അപേക്ഷ
സമര്‍പ്പിച്ചവരില്‍ ഇനി എത്ര
പേര്‍ക്കാണ് ഫണ്ട്
അനുവദിക്കാനുള്ളതെന്നും ഫണ്ട്
അനുവദിക്കുന്നതിന് കാലതാമസം
നേരിടുന്നതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
4565.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആദായനികുതി
വകുപ്പിന്റെ ഇടപെടലുകളും
കര്‍ശന നടപടികളും സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍ നിക്ഷേപം
കുറയ്ക്കുന്നതായുളള സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ആദായനികുതി
ഉദ്യോഗസ്ഥര്‍ സഹകരണ
സ്ഥാപനങ്ങളോടും നിക്ഷേപകരോടും
വൈരനിര്യാതനബുദ്ധിയോടെ
പെരുമാറുന്ന സാഹചര്യം
പരിശോധിക്കുമോ; സഹകരണ
സ്ഥാപനങ്ങളുടെ രേഖകള്‍
കുറ്റമറ്റതായി
സൂക്ഷിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
സഹകരണ
സ്ഥാപനങ്ങളിൽ ആദായനികുതി
വകുപ്പിന്റെ അനാവശ്യ
ഇടപെടലുകള്‍ തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദീകരിക്കാമോ?
4566.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളുടെ വായ്പകളിൽ എത്ര
ശതമാനമാണ് കാർഷിക വികസനവുമായി
ബന്ധപ്പെട്ട് വായ്പയായി
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രാഥമിക
കാർഷിക വായ്പ സംഘങ്ങളുടെ
കാർഷിക വായ്പാ തോത് എത്ര
ശതമാനം
വർദ്ധിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
4567.
ശ്രീ
രമേശ് ചെന്നിത്തല
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
ബാങ്കുകളുടെ പ്രവർത്തനം
സുതാര്യമാക്കാൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
കരുവന്നൂർ
സഹകരണ ബാങ്കിൽ നിക്ഷേപിച്ച
പണം നഷ്ടപ്പെട്ടവര്‍ക്ക് ആയത്
തിരിച്ച് നൽകാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ?
4568.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കണ്ടല
സര്‍വീസ് സഹകരണ ബാങ്കുമായി
ബന്ധപ്പെട്ട പ്രത്യേക
പാക്കേജ് സംബന്ധിച്ചുള്ള
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
അതിന്റെ
അടിസ്ഥാനത്തിലുള്ള
തുടര്‍നടപടികളുടെ വിശദാംശം
വ്യക്തമാക്കാമോ; നിക്ഷേപകരുടെ
ആശങ്ക ദൂരീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കാമോ?
4569.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ചില സഹകരണസംഘങ്ങളില്‍
ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുള്ളതിനാല്‍
ആയത് തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(
ബി )
സഹകരണ
സംഘങ്ങളെ കുറ്റമറ്റതാക്കാന്‍
ഭരണസമിതി അംഗങ്ങള്‍ക്കും
ജീവനക്കാര്‍ക്കും പരിശീലനം
നല്‍കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
4570.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ വന്ന ശേഷം കോതമംഗലം
മണ്ഡലത്തില്‍ നാളിതുവരെ
അനുവദിച്ചിട്ടുള്ള റിസ്ക്
ഫണ്ട് ആനുകൂല്യം എത്ര
ആളുകള്‍ക്ക് നൽയിട്ടുണ്ട്;
സഹകരണ സംഘങ്ങള്‍ തിരിച്ച്
കണക്ക് ലഭ്യമാക്കുമോ;
(
ബി )
അർഹരായ
മുഴുവന്‍ വ്യക്തികള്‍ക്കും
സമയബന്ധിതമായി ധനസഹായം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി ഉറപ്പുവരുത്തുമോ;
വിശദമാക്കാമോ?
4571.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അഴീക്കോട്
മണ്ഡലത്തില്‍ സഹകരണ
വകുപ്പിന്റെ എത്ര സഹകരണ
സംഘങ്ങളുണ്ടെന്ന വിവരം അവയുടെ
പേര് സഹിതം പഞ്ചായത്ത്
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ പ്രവര്‍ത്തനം
നിലച്ചു പോയ സഹകരണ
സംഘങ്ങളുണ്ടോ; എങ്കില്‍
അവയുടെ പേരു വിവരം
അറിയിക്കാമോ?
4572.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിൽ കഴിഞ്ഞ സാമ്പത്തിക
വർഷം സഹകരണ സംഘങ്ങള്‍ മുഖേന
കർഷകർക്ക് ഹ്രസ്വകാല
വായ്പയായി എത്ര കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതിൽ
പലിശ സബ്സിഡിയായി തുക
അനുവദിക്കപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എത്ര രൂപയാണ്
അനുവദിച്ചതെന്ന് അറിയിക്കാമോ?
4573.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സഹകരണ
വകുപ്പിന്റെ കീഴിൽ
തിരുവനന്തപുരം ജില്ലയിൽ
രജിസ്റ്റർ ചെയ്തിട്ടുള്ള
ഗസറ്റഡ് ഓഫീസേഴ്സ് ആയ
ജീവനക്കാർ രൂപീകരിച്ച എത്ര
സൊസൈറ്റികൾ ഉണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
തിരുവനന്തപുരം
വഴുതക്കാട് പ്രവർത്തിക്കുന്ന
ഗസറ്റഡ് ഓഫീസേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ
2021 മുതലുള്ള പുതിയ
മെമ്പർമാർ ആരെല്ലാമെന്നും
പ്രസ്തുത മെമ്പർമാരുടെ പേരും
ഔദ്യോഗിക മേൽവിലാസവും
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സൊസൈറ്റിയിൽ മെമ്പർഷിപ്പുമായി
ബന്ധപ്പെട്ട് എത്ര
ജീവനക്കാരുടെ അപേക്ഷ
പരിഗണനയിലുണ്ടെന്നും
തീര്‍പ്പാക്കാനുള്ള
അപേക്ഷകളുടെ വിശദാംശവും
ലഭ്യമാക്കാമോ;
(
ഡി )
ചില
പ്രത്യേക വിഭാഗത്തിൽപ്പെട്ട
ജീവനക്കാർക്ക് അല്ലെങ്കിൽ
ഭരണകക്ഷി യൂണിയനിൽ പെട്ട
ജീവനക്കാർക്ക് മാത്രമേ
മെമ്പർഷിപ്പ് നൽകുന്നുള്ളൂ
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് സംബന്ധിച്ച
ആക്ഷേപം പരിഹരിക്കാൻ
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
സൊസൈറ്റിയുടെ പ്രവർത്തന
റിപ്പോർട്ടും ബാലൻസ് ഷീറ്റും
പ്രകാരമുള്ള ആസ്തി ബാധ്യതകൾ
എത്രയാണെന്ന് വ്യക്തമാക്കാമോ;
അവയുടെ പകർപ്പ് ലഭ്യമാക്കാമോ?
4574.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനര്‍ജനി
പദ്ധതി നിലവിലുണ്ടോ; പ്രസ്തുത
പദ്ധതിയില്‍ ധനസഹായം
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
കോഴിക്കോട്
ജില്ലയില്‍ പ്രസ്തുത പദ്ധതി
പ്രകാരം എത്ര സഹകരണ
സംഘങ്ങള്‍ക്ക് ധനസഹായം
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
4575.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ സഹകരണ
വകുപ്പിന്റെ കീഴില്‍ നിലവില്‍
എത്ര സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
ബി )
മണ്ഡലത്തില്‍
വിവിധ കാരണങ്ങളാല്‍
പ്രവര്‍ത്തനം നിലച്ചുപോയ
സംഘങ്ങള്‍
എത്രയെണ്ണമുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
അറിയിക്കുമോ; ഇവ ഏതെല്ലാം
വിഭാഗത്തില്‍പ്പെടുന്നുവെന്നും
അവയുടെ ആസ്തി ബാധ്യതകള്‍
എത്രയാണെന്നും വിശദമാക്കാമോ;
(
സി )
പ്രവര്‍ത്തനം
നിലച്ചുപോയ സംഘങ്ങളെ
ലിക്വിഡേറ്റ് ചെയ്യുന്നതിനോ
മറ്റ് സംഘങ്ങള്‍ മുഖാന്തിരം
ഏറ്റെടുത്ത്
പ്രവര്‍ത്തിപ്പിക്കുന്നതിനോ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
4576.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കാത്ത എത്ര
സഹകരണ സ്ഥാപനങ്ങള്‍ ആണ്
ഉളളതെന്ന് വിശദമാക്കാമോ;
അതിന്റെ പേരുവിവരങ്ങള്‍
വ്യക്തമാക്കുമോ?
4577.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണ സംഘങ്ങളില്‍ നിന്നും
വിരമിക്കുന്ന
ജീവനക്കാര്‍ക്കായി
നടപ്പിലാക്കിയിട്ടുള്ള
പെന്‍ഷന്‍ പദ്ധതിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പെന്‍ഷന്‍ പദ്ധതി നിലവില്‍
വന്നത് ഏത് വര്‍ഷം
മുതലാണെന്നും അതിന് മുമ്പ്
വിരമിച്ച ജീവനക്കാരുടെയോ
അവരുടെ ആശ്രിതരുടെയോ
ക്ഷേമത്തിന് എന്തെങ്കിലും
പദ്ധതികള്‍ നടപ്പിലാക്കി
വരുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
നിലവിലുള്ള
പെന്‍ഷന്‍ പദ്ധതിയില്‍ മിനിമം
പെന്‍ഷന്‍, മാക്സിമം
പെന്‍ഷന്‍ എന്നിങ്ങനെയുള്ള
നിബന്ധനകളുണ്ടോ;
വിശദമാക്കുമോ?
4578.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
കാറഡുക്ക അഗ്രികൾച്ചറിസ്റ്റ്
സഹകരണ സംഘം സ്ഥാപിതമായത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവില്‍
ഈ സംഘത്തിൽ ഓഹരിയായും
നിക്ഷേപമായും എത്ര തുകയുണ്ട്;
പ്രസ്തുത സംഘത്തിലെ നിലവിലെ
സ്വർണ്ണപ്പണയ വായ്പയുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
സമീപ
കാലത്ത് ഈ സഹകരണ സംഘത്തിൽ
തട്ടിപ്പ്
നടന്നിരുന്നോയെന്നും ഇതുമായി
ബന്ധപ്പെട്ട് കേസുകൾ
രജിസ്റ്റർ
ചെയ്തിട്ടുണ്ടോയെന്നും
അറിയിക്കുമോ; എങ്കില്‍
പ്രസ്തുത കേസില്‍ എത്ര
പ്രതികളുണ്ടെന്നുളളത്
വ്യക്തമാക്കാമോ;
(
ഡി )
പ്രതികൾ
തട്ടിപ്പിന് സ്വീകരിച്ച
മോഡസ് ഓപ്പറാന്റി
എന്തായിരുന്നുവെന്ന്
വിശദമാക്കുമോ; എത്ര രൂപയുടെ
തട്ടിപ്പാണ് നടന്നതെന്നും
പ്രതികളെ മുഴുവൻ
പിടികൂടിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ഇ )
ഈ
തട്ടിപ്പ് കാരണം
ഇടപാടുകാർക്ക്
ഉണ്ടായിട്ടുളളതും ഉണ്ടാകാൻ
പോകുന്നതുമായ നഷ്ടം
എത്രയാണെന്നും അത് എങ്ങനെ
നികത്തുമെന്നും
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
സഹകരണ സംഘം ഇപ്പോൾ
പ്രവർത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(
ജി )
കാറഡുക്ക
സഹകരണ സംഘം ഉള്‍പ്പെടെയുള്ള
ജില്ലയിലെ മറ്റ് സഹകരണ
സംഘങ്ങളുടെ പ്രവർത്തനത്തെ
പ്രസ്തുത കേസ്
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
4579.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര വനിതാ സഹകരണ സംഘങ്ങള്‍
പ്രവർത്തിക്കുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
വനിതാ
സഹകരണ സംഘങ്ങളുടെ
നവീകരണത്തിനും
പുനരുജ്ജീവനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും 2016
മുതല്‍ ഇതിനായി എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
4580.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബി.എസ്.എന്‍.എല്‍.
എഞ്ചിനീയേഴ്സ്
കോ-ഓപ്പറേറ്റീവ് സൊസൈറ്റി
ക്രമക്കേട് സംബന്ധിച്ച് ബഡ്സ്
ആക്ട് പ്രകാരം റെഗുലേറ്ററെ
നിയമിച്ചിട്ടുണ്ടോയെന്നും
അവര്‍ ആരാണെന്നും റെഗുലേറ്റർ
എന്തൊക്കെ നടപടികൾ നാളിതുവരെ
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ബി )
മുഖ്യ
പ്രതികളുടെ ബിനാമികളുടെ
പേരിലുള്ള വസ്തുവകകൾ
കണ്ടെത്തിയിട്ടും അവരെ
പ്രതിപട്ടികയിൽ
ഉൾപ്പെടുത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ; ബിനാമികളുടെ
പേരിൽ വാങ്ങിയ വസ്തുവകകൾ
എങ്ങനെ അറ്റാച്ച് ചെയ്യാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(
സി )
കടകംമ്പള്ളി
വില്ലേജിൽ ഇപ്രകാരം
കണ്ടെത്തിയ എട്ട് ഏക്കർ ഭൂമി
അറ്റാച്ച് ചെയ്യാൻ എന്തൊക്കെ
തുടർനടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
4581.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നാദാപുരം
മണ്ഡലത്തില്‍ എത്ര സഹകരണ
സംഘങ്ങള്‍ പ്രവര്‍ത്തിച്ചു
വരുന്നുണ്ടെന്ന വിശദാംശം
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
ഇവയില്‍
എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നു
എന്നതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനും
പുനരുജ്ജീവനത്തിനും നിലവില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ച് വരുന്നുണ്ടെന്ന്
അറിയിക്കാമോ;
(
ഡി )
യുവജന
സഹകരണ സംഘങ്ങള്‍ എന്ന
പദ്ധതിയുടെ അടിസ്ഥാനത്തില്‍
പ്രസ്തുത മണ്ഡലത്തിൽ എത്ര
യുവജന സഹകരണ സംഘങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഈ
മണ്ഡലത്തിൽ പുതിയ യുവജന സഹകരണ
സംഘങ്ങള്‍ ആരംഭിക്കുന്നതിന്
അനുമതി നല്‍കുമോ; എങ്കില്‍
അതിന്റെ നടപടിക്രമങ്ങള്‍
വിശദമാക്കുമോ?
4582.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖം -
സഹകരണ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസർഗോഡ്
കാറഡുക്ക അഗ്രികൾച്ചറിസ്റ്റ്
വെൽഫെയർ സൊസൈറ്റിയിലെ വായ്പ
തട്ടിപ്പ് സംബന്ധിച്ച് സഹകരണ
വകുപ്പ് അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കിൽ
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണ്;
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
തട്ടിപ്പ്
കണ്ടെത്തിയതിനെത്തുടർന്ന്
നിർബന്ധിത അവധിയിലായിരുന്ന
സൊസൈറ്റി സെക്രട്ടറി
അവധിയിലായിരുന്ന സമയം
സൊസൈറ്റിയുടെ ലോക്കര്‍
തുറന്ന് സ്വർണ്ണാഭരണങ്ങൾ
കവര്‍ന്ന് വിവിധ ബാങ്കുകളിൽ
പണയപ്പെടുത്തി വായ്പ
എടുത്തതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
ഇപ്രകാരം നഷ്ടപ്പെട്ട
സ്വർണ്ണാഭരണങ്ങളുടെ മൂല്യം
എത്രയെന്നും; ഇത്
തിരിച്ചെടുക്കുന്നതിന്
എന്തൊക്കെ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
4583.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര നീതി മെഡിക്കല്‍
സ്റ്റോറുകള്‍
പ്രവർത്തിക്കുന്നുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
നീതി
മെഡിക്കല്‍ സ്റ്റോറുകള്‍ വഴി
നിലവില്‍ എത്ര ശതമാനം
വിലക്കിഴിവിലാണ് മരുന്നുകള്‍
നല്‍കുന്നതെന്നു
വ്യക്തമാക്കാമോ;
(
സി )
നീതി
മെഡിക്കല്‍ സ്കീം വഴി
ഏതെല്ലാം മരുന്നുകളാണ് കുറഞ്ഞ
നിരക്കില്‍ നല്‍കി
വരുന്നതെന്ന് വിശദമാക്കുമോ;
കൂടുതല്‍ മരുന്നുകളെ ഇതിൽ
ഉള്‍പ്പെടുത്തുന്ന കാര്യം
പരിഗണിക്കുമോ?
4584.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
തുറമുഖം - സഹകരണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സഹകരണസംഘങ്ങളുടെ കീഴില്‍ എത്ര
നീതി മെഡിക്കല്‍
സ്റ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദാംശം നല്‍കാമോ;
(
ബി )
പാലക്കാട്
ജില്ലയില്‍ എത്ര നീതി
മെഡിക്കല്‍ സ്റ്റോറുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
സി )
പുതിയ
നീതി മെഡിക്കല്‍ സ്റ്റോറുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടിക്രമം വ്യക്തമാക്കാമോ?
|
|
|
|
|
|
|
|