STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*211.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിക്കപ്പെട്ട മത്സ്യ വിഭവ മാനേജ്മെന്റ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത കൗണ്‍സിലുകള്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനതല മാനേജ്മെന്റ് കൗണ്‍സിലില്‍ മത്സ്യഫെഡ്, മത്സ്യബോര്‍ഡ് പ്രതിനിധികളെക്കൂടി പ്രത്യേക ക്ഷണിതാക്കളാക്കുവാൻ നടപടി സ്വീകരിക്കുമോ?
*212.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടുമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അത് തടയുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;
( ബി )
കാട്ടുമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് സ്വീകരിച്ചിട്ടുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും വന്യമൃഗങ്ങളുടെ ആക്രമണം സ്ഥിരമായി ഉണ്ടാകുന്നിടത്ത് റാപ്പിഡ് റെസ്പോൺസ് ടീം (ആര്‍.ആര്‍.റ്റി.) ന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*213.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മത്സ്യബന്ധനം ലാഭകരമാക്കാനും സുഗമമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
അതിനായി എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*214.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന വിദ്യാഭ്യാസ ഗ്രാന്റ് നിര്‍ത്തലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാന്റ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദാംശം നല്‍കുമോ;
( സി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാന്റ് ലഭിക്കാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഡി )
മുടങ്ങിപ്പോയ ഗ്രാന്റ് നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*215.
ശ്രീ എം നൗഷാദ്
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍ എല്ലാ ജില്ലകളിലും പുതിയ സിനിമാ തീയറ്ററുകള്‍ നിർമ്മിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള തീയറ്ററുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുവാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ പുസ്തകങ്ങളും മറ്റുല്‍പ്പന്നങ്ങളും പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള കൗണ്ടറുകള്‍ സിനിമാ തീയറ്ററിനോടനുബന്ധിച്ച് സജ്ജീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
*216.
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടർച്ചയായി ​ഉണ്ടാകുന്ന പ്രളയ ഭീഷണി നേരിടുന്നതിന് കൂടുതൽ ഡാമുകൾ ആവശ്യമാണെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ബി )
പുതിയ ഡാമുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ പുതിയ ഡാമുകൾ എവിടെയെല്ലാം നിർമ്മിക്കുന്നതിനാണ് നിർദ്ദേശിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ?
*217.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി. വി. അൻവർ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗങ്ങളുടെ സമഗ്ര വികസനത്തിന് സഹായകരമാകും വിധം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രവര്‍ത്തനം പരിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വഴി ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ വന്ന ശേഷം പ്രസ്തുത കോര്‍പ്പറേഷന്‍ വഴി നല്‍കിയ ആനുകൂല്യങ്ങള്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
*218.
ശ്രീ. കെ.വി.സുമേഷ്
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്‍ സിനിമകള്‍ പ്രദർശിപ്പിക്കുന്നതിനായി ഒ.ടി.ടി. പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി ഏതെല്ലാം തരത്തിലുള്ള സിനിമകളാണ് പ്രദർശിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( സി )
സംസ്ഥാന യുവജനോത്സവ ദൃശ്യങ്ങള്‍, കേരളീയം പരിപാടികള്‍ എന്നിവ കൂടി പ്രസ്തുത ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ പ്രദർശിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
*219.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി 2016 മുതൽ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അവയിൽ കിഫ്ബി ധനസഹായത്തോടെ ആരംഭിച്ച പദ്ധതികളിൽ ഇനിയും പൂർത്തീകരിക്കുവാനുള്ള പദ്ധതികൾ എതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
വിദ്യാർത്ഥികളുടെ കായികശേഷി വർദ്ധിപ്പിക്കുവാൻ കഴിയുന്ന തരത്തിൽ എന്തെല്ലാം പദ്ധതികളാണ് തീരദേശത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
*220.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ തീര മേഖലയിലെ കടൽ മത്സ്യസമ്പത്തിന്റെ സമ്പൂർണ്ണ സചിത്ര ഡാറ്റാബേസ് പൊതുജന പങ്കാളിത്തത്തോടെ തയ്യാറാക്കുന്നതിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആർ.ഐ.) നടപടി ആരംഭിച്ചതായുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഇന്ത്യയുടെ തീരങ്ങളിലെ മത്സ്യ ആവാസവ്യവസ്ഥകളെ സംബന്ധിച്ച സമ്പൂർണ്ണ ഡാറ്റാബേസ് തയ്യാറാക്കുന്നതിന് ഈ ഉദ്യമം ലക്ഷ്യമിടുന്നുണ്ടോ എന്നറിയിക്കുമോ;
( സി )
പ്രസ്തുത സ്ഥാപനം നടത്തുന്ന ഇത്തരം ഗവേഷണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പൊതുജനങ്ങൾക്ക് കടൽ മത്സ്യങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്പ് തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
*221.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനസംരക്ഷണത്തിനും വന്യജീവി ആക്രമണത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യത്തിൽ അന്തർ സംസ്ഥാന സഹായത്തോടെ വനസംരക്ഷണവും വന്യജീവി പരിപാലനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വന്യജീവി ശല്യം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തമിഴ്‍നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളുമായി സഹകരണ കരാർ ഒപ്പുവച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംയുക്ത ദൗത്യങ്ങളിലൂടെ ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ അന്തർ സംസ്ഥാന വിവര വിനിമയ സംവിധാനം ഉറപ്പാക്കുന്നതിന് പ്രസ്തുത കരാറില്‍ വ്യവസ്ഥയുണ്ടോ; വിശദമാക്കുമോ;
( ഡി )
വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് മൂന്നു സംസ്ഥാനങ്ങളും സംയുക്തമായി കേന്ദ്രസർക്കാരിനെ സമീപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*222.
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യമൊട്ടാകെ ദളിത് ആദിവാസി സമൂഹം സാമൂഹിക സാമ്പത്തിക സാംസ്കാരിക നിലവാരത്തിൽ പൊതുസമൂഹത്തിൽ നിന്ന് ഏറെ പിന്നോക്കം നിൽക്കുമ്പോഴും സംസ്ഥാനത്തെ ദളിത് ആദിവാസി സമൂഹത്തിന് നിർണായക മുന്നേറ്റം ഉണ്ടാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിന്റെ കാര്യക്ഷമവും നീതിയുക്തവുമായ വിനിയോഗം ദളിത് ആദിവാസി സമൂഹത്തിന് വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ ഉയർച്ച ഉണ്ടാക്കുന്നതിന് സഹായിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ സമയബന്ധിതമായും അഴിമതിരഹിതമായും അർഹതപ്പെട്ടവരിലേക്ക് മാത്രം എത്തിക്കുന്നതിന് വിവര സാങ്കേതികവിദ്യയുടെ സഹായം ഉറപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള നിലവിലെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി ഒരു സമഗ്ര സർവേ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
*223.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ തുടരെത്തുടരെയുള്ള കടലാക്രമണങ്ങള്‍ കാരണമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിൽ കടലാക്രമണ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കാലങ്ങളായി സ്വീകരിച്ചുവരുന്ന കടലാക്രമണ പ്രതിരോധ നടപടികൾ നിലവിൽ ഫലപ്രദമാകുന്നില്ലെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കുമോ;
( സി )
കടലാക്രമണം പ്രതിരോധിക്കുന്നതിനായി നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സംവിധാനം നടപ്പിലാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*224.
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമ‍ൃഗങ്ങളുടെ ആക്രമണങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആക്രമണങ്ങളിൽ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വനം വകുപ്പില്‍ സ്ഥിരം നിയമനം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
വന്യമ‍ൃഗങ്ങളുടെ ആക്രമണങ്ങളിൽ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട എത്രപേരുണ്ടെന്ന് വ്യക്തമാക്കാമോ?
*225.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വിളകളുടെ ഉല്പാദനം വർദ്ധിപ്പിക്കാന്‍ ജലനഷ്ടം കുറയ്ക്കുന്നതിനും ലഭ്യമായ ജലം കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വേണ്ടി സമഗ്ര പദ്ധതി ആവിഷ്കരിക്കേണ്ട സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി കെ.എം.മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാനുള്ള നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പുമായി ചേർന്ന് കാർഷിക വിളകളുടെ ഇനം തിരിച്ചുള്ള ക്ലസ്റ്ററുകൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി നാണ്യവിളകള്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതി‍ന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*226.
ശ്രീ ഡി കെ മുരളി
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ പാരമ്പര്യ വാസ്തുവിദ്യയെ ആധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
വാസ്തുവിദ്യയിലെ കള്ള നാണയങ്ങളെ തുറന്ന് കാണിക്കുന്നതിന് വാസ്തുവിദ്യാ ഗുരുകുലത്തിന് സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ചുമര്‍ ചിത്രങ്ങളുടെ സംരക്ഷണത്തിനും മ്യൂറല്‍ പെയിന്റിംഗുകളുടെ ഓണ്‍ലെെന്‍ വില്‍പ്പനയ്ക്കും പദ്ധതികള്‍ ആവിഷ്കരിക്കുമോ; വിശദമാക്കുമോ?
*227.
ശ്രീ. കെ. ആൻസലൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓഖിയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ 2037 വരെയുള്ള പഠനത്തിനായി വകയിരുത്തിയിട്ടുള്ള തുകയുടെ വിനിയോഗം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
ഓഖി പുനരധിവാസവുമായി ബന്ധപ്പെട്ട് എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
*228.
ഡോ. കെ. ടി. ജലീൽ
ശ്രീ എം മുകേഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയാേ അന്തര്‍ദേശീയ നിലവാരത്തിലുള്ളതാക്കി മാറ്റാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരിച്ച് മലയാള ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രധാന പ്രീ-പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ കേന്ദ്രം ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;
( സി )
സിനിമാ നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങള്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മനസ്സിലാക്കുന്നതിനായി പ്രത്യേക പദ്ധതി രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
*229.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശ മേഖലകളിൽ പാർപ്പിടം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ട്രോളിംഗ് നിരോധന മാസങ്ങളിലും മത്സ്യ ലഭ്യത കുറഞ്ഞ മാസങ്ങളിലും മത്സ്യ തൊഴിലാളികള്‍ക്ക് പ്രത്യേക സഹായം നൽകുന്നുണ്ടോ; എങ്കിൽ വിശദവിവരം നൽകാമോ?
*230.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിന്റ ഭാഗമായി പുതുതായി എത്ര ഗാര്‍ഹിക കുടിവെളള കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പൈപ്പുകള്‍ പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം ഒഴിവാക്കുന്നതിന് കേടായ പൈപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
വേനല്‍ക്കാലത്ത് കുടിവെളളക്ഷാമം രൂക്ഷമായിരുന്ന പ്രദേശങ്ങളില്‍ കുടിവെളളം ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്ന് വിശദമാക്കാമോ?
*231.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഹൈടെക് പ്രതിരോധ തന്ത്രങ്ങൾ ഒരുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
അതിന്റെ ഭാഗമായി നിലവിലെ സ്നേക് അവയർനസ് റെസ്ക്യൂ ആന്റ് ​പ്രൊട്ടക്ഷൻ ആപ്പ് പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( സി )
വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാൻ സ്മാർട്ട് റെയിൽവേലി നിർമ്മിക്കണമെന്നും എ.ഐ. ക്യാമറ സ്ഥാപിക്കണമെന്നും നിർദ്ദേശം ഉണ്ടായിട്ടുണ്ടോ;
( ഡി )
എങ്കില്‍ അതിനുള്ള നടപടികൾ നിലവിൽ ഏ​ത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
*232.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നവോത്ഥാന നായകരുടെ പേരില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിവിധ സാംസ്കാരിക സമുച്ചയങ്ങളുടെ നിർമ്മാണ പുരോഗതി വ്യക്തമാക്കുമോ;
( ബി )
സാംസ്കാരിക കേരളത്തിന് മുതല്‍ക്കൂട്ടാകുന്ന തരത്തിലുള്ള എന്തെല്ലാം പ്രവർത്തനങ്ങളാണ് പ്രസ്തുത സ്ഥാപനങ്ങള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
സാംസ്കാരിക സമുച്ചയങ്ങളുടെ സുഗമമായ നടത്തിപ്പിനായി എന്തെല്ലാം കാര്യങ്ങളാണ് പുതുതായി ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
*233.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുളള കോഴ്സുകളില്‍ പ്രവേശനം ലഭിച്ച ശേഷം കോഴ്സ് പൂർത്തിയാക്കാത്ത പ്രസ്തുത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികൾക്ക് നിലവിൽ നൽകി വരുന്ന വിദ്യാഭ്യാസാനുകൂല്യങ്ങൾ കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*234.
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-ലെ കേരള മത്സ്യസംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും ആക്റ്റ് ഉടന്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത ആക്റ്റ് നടപ്പിലാക്കുന്നതിനായി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ;
( സി )
ആക്റ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള സംസ്ഥാന മത്സ്യ ഗുണനിലവാര പരിപാലന സമിതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
*235.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മുഖേന സിനിമാ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
സിനിമാ നിര്‍മ്മാണത്തിനായി എന്തെല്ലാം സാമ്പത്തിക സഹായങ്ങളാണ് കോര്‍പ്പറേഷന്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
നല്ല സിനിമകളുടെ പ്രോത്സാഹനത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
*236.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേത്രാചാരങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന ആനകളിൽ വലിയൊരു ശതമാനം പ്രായാധിക്യം മൂലം അവശതകൾ അനുഭവിക്കുന്ന വിഭാഗത്തിൽപ്പെടുന്നവയാണെന്ന കണ്ടെത്തല്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് വനാന്തരങ്ങളിൽ നിന്നുള്ള ആന പിടിത്തം നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ പല ക്ഷേത്രങ്ങളും സംസ്ഥാനാന്തര കൈമാറ്റം വഴി ആനകളെ സ്വന്തമാക്കുന്നതിന് ശ്രമിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
വന്യജീവി സംരക്ഷണ നിയമത്തിൽ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതോടെ സംസ്ഥാനാന്തര ആന കൈമാറ്റത്തിനുള്ള സാധ്യതകൾ ഈ ആവശ്യത്തിലേക്ക് പ്രയോജനപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ക്ഷേത്രങ്ങളിൽ ആനയെ നടയ്ക്കിരുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും പ്രത്യേക നിബന്ധനകൾ ഏർപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ?
*237.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക പദ്ധതി നിലവിലുണ്ടോയെന്നറിയിക്കാമോ;
( ബി )
ഇല്ലെങ്കിൽ, കടലോരത്തെ ഉപ്പുകാറ്റ് അടക്കമുള്ള പ്രതികൂല സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി ഭവനങ്ങൾക്ക് അടിയ്ക്കടി കേടുപാടുകൾ സംഭവിക്കുന്നത് കണക്കിലെടുത്ത് അവരുടെ ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി പ്രത്യേക പദ്ധതി നടപ്പിലാക്കുമോ;
( സി )
ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി നിലവിൽ നൽകിവരുന്ന ആനുകൂല്യങ്ങൾ വിശദമാക്കാമോ?
*238.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതുമൂലം അവ വനപ്രദേശത്തിന് സമീപമുളള ജനവാസ മേഖലകളിലേക്ക് ഇറങ്ങി വരുന്നുവെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?
*239.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.പി. സുമോദ്
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കുന്ന സാമ്പത്തിക സഹായത്തിന്റെയും പ്രസ്തുത കാലയളവിലെ വരുമാനത്തിന്റെയും ബോര്‍ഡ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം ദേവസ്വം ബോര്‍ഡുകള്‍ക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം അടക്കമുളള ദൈനംദിന ചെലവുകള്‍ നടത്താന്‍ കഴിയാറുണ്ടെന്ന് വ്യക്തമാക്കുമോ?
*240.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. ആന്റണി ജോൺ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യ വിത്തുകളുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി മത്സ്യവിത്ത് ഫാമുകള്‍, ഹാച്ചറികള്‍ എന്നിവ സ്ഥാപിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മത്സ്യ വിത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും മത്സ്യരോഗ നിയന്ത്രണത്തിനും നിരോധിത ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഒഴിവാക്കുന്നതിനും ആരംഭിച്ച അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;
( സി )
പുതിയ ഹാച്ചറികളും മത്സ്യവിത്ത് ഫാമുകളും സ്ഥാപിച്ചതിന്റെ ഫലമായി ഹാച്ചറികളുടെ ഉല്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.