|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*361.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുതലപ്പൊഴി
അഴിമുഖത്ത് മത്സ്യബന്ധനവള്ളം
മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി
മരിച്ച സംഭവം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
ഹാര്‍ബര്‍
നിര്‍മ്മാണത്തിലെ അപാകതകള്‍
കാരണം അഴിമുഖത്തുണ്ടാകുന്ന
ശക്തമായ തിരയിൽപ്പെട്ട് വള്ളം
തലകീഴായി മറിയുന്ന
സാഹചര്യമുണ്ടാകുന്നു എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ഇത് പരിഹരിക്കാൻ എന്തൊക്കെ
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
*362.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
തീരപ്രദേശത്തിന്റെ അറുപത്തി
മൂന്നു ശതമാനവും കടലാക്രമണ
ഭീഷണി നേരിടുന്നതായ സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
കടലാക്രമണം
തടയുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികൾ
ഫലപ്രദമാകാത്തതിന്റെ കാരണങ്ങൾ
പരിശോധിച്ചിട്ടുണ്ടോ;
(
സി )
തീരശോഷണത്തിന്
ആനുപാതികമായി തീരത്തിന്റെ
പുന:സ്ഥാപനം നടത്താൻ
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിക്കാൻ ജലവിഭവ
വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
എങ്കില്‍
തീരസംരക്ഷണത്തിന്
പ്രായോഗികവും സുസ്ഥിരവുമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*363.
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
പി. ജെ. ജോസഫ്
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികജാതിക്കാരുടെ
ക്ഷേമത്തിനായി വിവിധ സർക്കാർ
വകുപ്പുകൾ, സ്ഥാപനങ്ങൾ,
ഏജൻസികൾ എന്നിവ മുഖേന
പ്രത്യേക പദ്ധതികൾ
ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിനുള്ള പൂൾഡ്
ഫണ്ടിന്റെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
പൂൾഡ്
ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ
വകുപ്പുകളും ഏജൻസികളും
തയ്യാറാക്കി നൽകിയ
പ്രോജക്ടുകളിൽ ഇനി എത്ര
എണ്ണത്തിന് അംഗീകാരം
നൽകാനുണ്ടെന്ന് അറിയിക്കുമോ;
(
സി )
ഈ
സർക്കാർ വന്നതിനുശേഷം പൂൾഡ്
ഫണ്ടിൽ നിന്ന് തുക
ചെലവഴിക്കുന്നതിലെ
മാനദണ്ഡങ്ങളിൽ മാറ്റം
വരുത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
*364.
ശ്രീ
വി ശശി
ശ്രീമതി
സി. കെ. ആശ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
തുണ്ട് ഭൂമിയും സുരക്ഷിതമായ
വീടും എന്ന പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
സ്വപ്നം
സാക്ഷാത്ക്കരിക്കുന്നതിന്
വേണ്ടി നടപ്പിലാക്കിയ
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
വിവിധ
പദ്ധതികളില്‍ ഉൾപ്പെടുത്തി
ഭവന നിർമ്മാണത്തിനുള്ള
ആനുകൂല്യം ലഭിച്ചവരും എന്നാൽ
വിവിധ കാരണങ്ങളാൽ ഭവന
നിർമ്മാണം പൂർത്തീകരിക്കാൻ
കഴിയാത്തവരുമായ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവരുടെ
വീട് പൂർത്തീകരിക്കുന്നതിന്
വേണ്ടിയുള്ള പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(
സി )
ഭവനരഹിതരായ
പട്ടികജാതി
വിഭാഗത്തിൽപ്പെട്ടവർക്ക് വീട്
നിർമ്മിക്കുന്നതിന് വേണ്ടി
അനുവദിച്ചിട്ടുള്ള തുക
ഉപയോഗിച്ച് നിശ്ചിത
സമയപരിധിക്കുള്ളിൽ തന്നെ ഭവന
നിർമ്മാണം
പൂർത്തീകരിച്ചിട്ടുണ്ടെന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ഡി )
ലൈഫ്
പദ്ധതിയിൽ ഉൾപ്പെടാത്ത
പട്ടികജാതി വിഭാഗത്തിലെ
ഭവനരഹിതർക്ക് ഭവന
നിർമ്മാണത്തിന് പ്രത്യേക
പദ്ധതി തയ്യാറാക്കുമോ;
വിശദാംശം നല്കുമോ?
*365.
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ
ഡി കെ മുരളി
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഴയുടെ
ലഭ്യതയില്‍ വന്നിട്ടുള്ള
വ്യതിയാനവും മഴക്കാലം കഴിഞ്ഞ്
അധികകാലം കഴിയുന്നതിന് മുൻപ്
തന്നെ ചില പ്രദേശങ്ങളില്‍
വരള്‍ച്ച അനുഭവപ്പെടുന്ന
സാഹചര്യവും കണക്കിലെടുത്ത്
മഴക്കാലത്ത് ലഭ്യമാകുന്ന ജലം
പരമാവധി സംഭരിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രീയമായി
ചിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കാലാവസ്ഥാ
വ്യതിയാനം മൂലം കടുത്ത ജല
ദൗര്‍ലഭ്യം
അഭിമുഖീകരിക്കേണ്ടി വരുന്ന
സാഹചര്യം ഒഴിവാക്കുന്നതിനായി
എന്തെല്ലാം ജല സംരക്ഷണ
പ്രവര്‍ത്തനങ്ങളാണ് ഈ
സര്‍ക്കാര്‍ നടപ്പിലാക്കി
വരുന്നതെന്ന് വ്യക്തമാക്കുമോ;
(
സി )
ജല
ദുരുപയോഗവും ജല മലിനീകരണവും
തടയുന്നതിനുതകുംവിധം
ജനങ്ങളില്‍ അവബോധം
ഉണ്ടാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*366.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടലിൽ
മാലിന്യങ്ങള്‍
അടിഞ്ഞുകൂടുന്നതുമൂലം കടല്‍
വെള്ളത്തിലുണ്ടാകുന്ന
മാറ്റങ്ങൾ മത്സ്യസമ്പത്ത്
കുറയാന്‍ കാരണമാകുന്നു എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഈ വിഷയം സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
*367.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
റോജി എം. ജോൺ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥ
വ്യതിയാനം മത്സ്യസമ്പത്തിനെ
എപ്രകാരം ബാധിച്ചുവെന്നത്
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്ത്
സുലഭമായി ലഭിക്കുന്ന മത്തി
അടക്കമുള്ള മത്സ്യങ്ങളുടെ
ദൗർലഭ്യം സർക്കാർ ഗൗരവമായി
കാണുന്നുണ്ടോ;
(
സി )
മത്സ്യങ്ങളുടെ
ദൗർലഭ്യം മൂലം മത്സ്യങ്ങളുടെ
വിലയില്‍ വന്ന വർദ്ധനവ്
മത്സ്യത്തൊഴിലാളി സമൂഹത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പ്രതിസന്ധി പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികൾ
വിശദമാക്കാമോ?
*368.
ശ്രീ.
എം.വിജിന്‍
ശ്രീ.
പി. നന്ദകുമാര്‍
ശ്രീമതി
ദെലീമ
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
മേഖലയിലെ എത്ര കുടുംബങ്ങളാണ്
അതിദാരിദ്ര്യം
അനുഭവിക്കുന്നതെന്ന്
അതിദാരിദ്ര്യ നിർമ്മാർജ്ജന
പദ്ധതി പ്രകാരം
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(
ബി )
ഇത്തരത്തിലുള്ളവരിൽ
എത്ര പേരുടെ വിവിധങ്ങളായ
പ്രശ്നങ്ങൾ നാളിതുവരെ
പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പതിനാലാം
സുസ്ഥിര വികസന ലക്ഷ്യ പ്രകാരം
വിശപ്പ് രഹിത ജനത എന്നത്
സാക്ഷാത്കരിക്കുന്നതിന്
മത്സ്യമേഖലയിൽ ഏറ്റെടുത്ത്
നടപ്പാക്കി വരുന്ന
പ്രവർത്തനങ്ങൾ എന്തെല്ലാമാണ്
വിശദമാക്കുമോ?
*369.
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുതലപ്പൊഴി
മാസ്റ്റർ പ്ലാനിനുവേണ്ടി
വകയിരുത്തിയിരുന്ന തുക
പൂർണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
മുതലപ്പൊഴി
മാസ്റ്റർ പ്ലാനിന്റെ പുരോഗതി
വിശദമാക്കാമോ?
*370.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ
വി ജോയി
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
ഭിന്നശേഷിക്കാരുടെ
ഉന്നമനത്തിനായി എന്തെല്ലാം
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഈ
വിഭാഗത്തിൽപ്പെട്ടവര്‍ക്ക്
കൂടുതല്‍ ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനായി
സാമൂഹ്യനീതി വകുപ്പുമായി
ചേര്‍ന്ന് പുതിയ പദ്ധതികള്‍
ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി നടപ്പാക്കിയ
കാറ്റാടി പദ്ധതി വഴി ഈ
സർക്കാരിന്റെ കാലത്ത് എത്ര
ഗുണഭോക്താക്കള്‍ക്ക് പ്രയോജനം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
*371.
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളികളുടെ
അവകാശ സംരക്ഷണത്തിനും മത്സ്യ
ലഭ്യതയുടെ സുസ്ഥിരത
ഉറപ്പാക്കുന്നതിനും
സഹായിക്കുന്ന ഫിഷറീസ് നയം
സംസ്ഥാനത്താകമാനം
നടപ്പിലാക്കേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
മത്സ്യബന്ധനത്തിലൂടെ
ലഭിക്കുന്ന മത്സ്യങ്ങളുടെ
ചൂഷണരഹിതമായ വ്യാപാരം
ഉറപ്പാക്കാൻ വേണ്ടി
നിർമ്മിച്ച നിയമവും
ചട്ടങ്ങളും പ്രാബല്യത്തിൽ
കൊണ്ടുവരുന്നതിന് കാലതാമസം
നേരിടുന്നതായുള്ള വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഫിഷറീസ്
നയം നടപ്പിലാക്കുന്നതിനു
മുമ്പായി വിവിധ വിഭാഗം
മത്സ്യത്തൊഴിലാളി
പ്രതിനിധികളുമായി
കൂടിയാലോചനകൾ
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നയം നടപ്പിലാക്കുമ്പോൾ മത്സ്യ
വ്യാപാരികൾക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*372.
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എം. എം. മണി
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വന
പരിപാലനത്തിനും വനാരോഗ്യം
കാത്തുസൂക്ഷിക്കുന്നതിനും വനം
വകുപ്പ് സ്വീകരിച്ച് വരുന്ന
പ്രധാന പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ശോഷണം സംഭവിച്ച വനങ്ങളുടെ
പുനരുജ്ജീവനത്തിനും ജെെവ
സംരക്ഷണത്തിനുമായുള്ള
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്തെ
വനങ്ങളുടെ സംരക്ഷണത്തിനും
പരിപാലനത്തിനും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ ധനസഹായം
ഉപയോഗിച്ച് പങ്കാളിത്ത വന
പരിപാലനത്തിനു കീഴില്‍
ജനപങ്കാളിത്തത്തോടെ ഏതൊക്കെ
പദ്ധതികള്‍
നടപ്പിലാക്കിവരുന്നുവെന്ന്
വ്യക്തമാക്കാമോ?
*373.
ശ്രീ.
പി. വി. അൻവർ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ.
എ. രാജ
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വനാശ്രിത
സമൂഹത്തിന്റെ ഉന്നമനം
ലക്ഷ്യമിട്ട് വന
ഉല്‍പ്പന്നങ്ങളുടെ
വിപണനത്തിനായി ആരംഭിച്ച
വനശ്രീ കേന്ദ്രങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി വഴി വനാശ്രിത
സമൂഹത്തിന്റെ ഉപജീവന
മാര്‍ഗ്ഗങ്ങള്‍
മെച്ചപ്പെടുത്താനായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വനശ്രീ
വിഭവങ്ങളുടെയും
ഉല്‍പ്പന്നങ്ങളുടെയും
ഓണ്‍ലൈന്‍ വിപണനം
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതി മുഖേന എത്ര പേര്‍ക്ക്
തൊഴില്‍ നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
*374.
ശ്രീമതി
ഉമ തോമസ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനും
ഉല്പാദനം
വർദ്ധിപ്പിക്കുന്നതിനും
മത്സ്യവിത്ത്
ഉല്പാദിപ്പിക്കുന്നതിനും
പദ്ധതിയുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
പുഴകളിലും
തോടുകളിലും ഫാക്ടറി
മാലിന്യമടക്കം
നിക്ഷേപിക്കുന്നത്
മത്സ്യകൃഷിയെ എപ്രകാരം
ബാധിക്കുന്നു എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
സംസ്ഥാനത്ത്
മത്സ്യകൃഷി
വ്യാപിപ്പിക്കുന്നതിനും
ഉല്പാദനം
വർധിപ്പിക്കുന്നതിനും
നൽകിവരുന്ന ആനുകൂല്യങ്ങൾ
എന്തെല്ലാം; വിശദമാക്കാമോ?
*375.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കടലിൽ
ഉണ്ടാകുന്ന എൽ നിനോ-ലാനിനാ
പ്രതിഭാസങ്ങൾ സംസ്ഥാനത്തെ
മത്സ്യസമ്പത്തിനെ എപ്രകാരമാണ്
ബാധിക്കുന്നത് എന്ന് ഫിഷറീസ്
റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
പഠനം നടത്തിയിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത പഠനങ്ങളുടെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
*376.
ശ്രീമതി
ദെലീമ
ശ്രീ
വി കെ പ്രശാന്ത്
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
നാടന്‍കലാ (ഫോക് ലോര്‍)
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അക്കാദമിയെ നാടന്‍ കലകളുടെ
ഗവേഷണത്തിനുള്ള ഒരു
കേന്ദ്രമായി
വികസിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
നാടന്‍
കലകളുടെ സംരക്ഷണത്തിനായി
ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍
ഉള്‍പ്പെടെയുള്ളവ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;?
*377.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പബ്ലിക്
സർവ്വീസ് കമ്മീഷന്റെ
ഉൾപ്പെടെയുള്ള വിവിധ മത്സര
പരീക്ഷകൾക്ക്
തയ്യാറെടുക്കുന്ന പട്ടികജാതി
പട്ടികവർഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
ഉദ്യോഗാർത്ഥികൾക്ക് പരിശീലനം
നൽകിവരുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പരിശീലനത്തിനായി
തിരഞ്ഞെടുക്കുന്ന
ഉദ്യോഗാർത്ഥികൾക്ക് ധനസഹായം
നൽകുന്നുണ്ടോ; എങ്കിൽ ഈ തുക
വർദ്ധിപ്പിച്ച് നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പരിശീലനം
നല്‍കുന്നതിനായി കൂടുതൽ
കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ; എങ്കിൽ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ?
*378.
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
1980-ലെ
വനസംരക്ഷണ നിയമത്തെ
അട്ടിമറിക്കുന്ന തരത്തിലുള്ള
പുതുക്കിയ വന നിയമം
നടപ്പിലാക്കാൻ കേന്ദ്രസർക്കാർ
ശ്രമിക്കുന്നതായുള്ള വാർത്തകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
വികസന
പ്രവർത്തനങ്ങൾക്ക് വനഭൂമി
വിട്ടുനൽകുമ്പോൾ അത്രയും ഭൂമി
വനമേഖലയ്ക്ക് പുറത്ത്
കണ്ടെത്തി പരിഹാര
വനവല്‍ക്കരണം നടത്തണമെന്നുള്ള
വ്യവസ്ഥ ഒഴിവാക്കുന്നതുമൂലം
കേരളത്തിലെ വനമേഖല
ക്ഷയിക്കുന്നതിനും
പാരിസ്ഥിതിക ആഘാതങ്ങൾ
വർദ്ധിക്കുന്നതിനും
ഇടയാകുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പരിഹാര
വനവൽക്കരണത്തിന് പകരമായി
ഗ്രീൻ ക്രെഡിറ്റ് സമ്പ്രദായം
നിലവിൽ വരുമ്പോൾ സ്വകാര്യ
വ്യക്തികൾക്കും
സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം
വനനശീകരണ പ്രവർത്തനങ്ങൾ
നടത്തുന്നതിന് സഹായിക്കുമെന്ന
വസ്തുത കേന്ദ്രസർക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
കേന്ദ്രസർക്കാരിന്റെ
പുതുക്കിയ വന നിയമം വലിയ
ദുരന്തങ്ങൾ ഉണ്ടാക്കുമെന്ന
സാഹചര്യത്തിൽ വിഷയം
സുപ്രീംകോടതിയുടെ ശ്രദ്ധയിൽ
കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
*379.
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ അവകാശങ്ങളും
പാരമ്പര്യ അറിവുകളും
സംസ്കാരവും സംരക്ഷിച്ചുകൊണ്ട്
സാമൂഹിക സമത്വവും സുരക്ഷയും
സാമ്പത്തിക വികസനവും
വിദ്യാഭ്യാസ ഉന്നമനവും
ഉറപ്പുവരുത്താൻ
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
വിദ്യാഭ്യാസ
രംഗത്ത് രാജ്യത്തിന് തന്നെ
മാതൃകയാക്കാവുന്ന എന്തൊക്കെ
ക്രിയാത്മകമായ പദ്ധതികളാണ്
പട്ടികവര്‍ഗ്ഗ മേഖലയില്‍
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
ആദിവാസി
വിഭാഗങ്ങള്‍ക്കിടയില്‍
വിദ്യാഭ്യാസം, ആരോഗ്യം,
ശുചിത്വം, പോഷകാഹാരം
എന്നിവയെക്കുറിച്ച് മികച്ച
അവബോധം സൃഷ്ടിക്കുവാന്‍
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
*380.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തീരോന്നതി
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പദ്ധതിയുടെ
ഭാഗമായി തീരദേശ മേഖലയില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കി വരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
മത്സ്യത്തൊഴിലാളി
സഹകരണ സംഘങ്ങളെ
ശാക്തീകരിക്കുന്നതിന്
നാളിതുവരെ എത്ര രൂപ
വകയിരുത്തിയിട്ടുണ്ടെന്നും
അതിൽ എത്ര രൂപ പ്രസ്തുത
സംഘങ്ങള്‍ക്ക്
പ്രയോജനപ്പെടുത്താൻ
കഴിഞ്ഞിട്ടുണ്ടെന്നും
അറിയിക്കുമോ;
(
ഡി )
മത്സ്യത്തൊഴിലാളി
ക്ഷേമ വികസന സഹകരണ സംഘങ്ങളുടെ
ഓഡിറ്റിംഗ് സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
*381.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നദികളിലും
ഡാമുകളിലും
അടിഞ്ഞുകൂടിയിരിക്കുന്ന
എക്കലും ചെളിയും നീക്കം
ചെയ്യുന്നതിന് എന്തെങ്കിലും
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നദികളിലും
ഡാമുകളിലും
അടിഞ്ഞുകൂടിയിരിക്കുന്ന മണൽ
നീക്കം ചെയ്യുന്നതിന് നിലവിൽ
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഇപ്രകാരം
ശേഖരിക്കുന്ന മണൽ
പൊതുജനങ്ങൾക്ക് വിൽക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിലൂടെ എന്ത് തുക
സംഭരിക്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
*382.
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ജലവിഭവ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജലവിഭവ
വകുപ്പിന്റെ ആസ്തികളായി
കണക്കാക്കിയിട്ടുള്ള
ജലാശയങ്ങൾ, തോടുകള്‍,
പുഴകള്‍, മറ്റു ജലനിര്‍ഗ്ഗമന
മാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ
നീളവും വീതിയും
ഉള്‍പ്പെടുത്തിയ ആസ്തി
രജിസ്റ്റര്‍
തയ്യാറാക്കിയിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
അതിര്‍ത്തികള്‍
വേര്‍തിരിക്കാത്തത്
കയ്യേറ്റങ്ങള്‍
വര്‍ദ്ധിക്കുന്നതിനും ആയത്
ഒഴിപ്പിച്ചെടുക്കുന്നതിന്
തടസ്സമാകുന്നുവെന്നതും
കണക്കിലെടുത്ത് ഒരു ആസ്തി
രജിസ്റ്റര്‍
തയ്യാറാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
*383.
ശ്രീ.
വാഴൂര്‍ സോമൻ
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വനം-വന്യജീവി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വർദ്ധിച്ചുവരുന്ന
മനുഷ്യ-വന്യജീവി സംഘർഷം
ലഘൂകരിക്കുന്നതിന് എല്ലാ
മാർഗങ്ങളും
അവലംബിക്കേണ്ടതിന്റെ ആവശ്യകത
പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
വന്യജീവികളുടെ
ആക്രമണം ഉണ്ടാകുമ്പോൾ വളരെ
വേഗം ആവശ്യമായ നടപടികൾ
സ്വീകരിക്കുന്നതിന് കൂടുതൽ
ദ്രുത പ്രതികരണ സേനയെ
സജ്ജമാക്കുന്നതിനുള്ള
സാധ്യതകൾ പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
വന്യജീവി
ആക്രമണം നിയന്ത്രിക്കുന്നതിന്
വേണ്ടി രൂപീകരിച്ചിട്ടുള്ള
ദ്രുത പ്രതികരണ സേനയിൽ
നിലവിലുള്ള സംവിധാനങ്ങൾ
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(
ഡി )
മനുഷ്യവാസ
മേഖലയിൽ എത്തിപ്പെടുന്ന
അവശതയുള്ളതോ പരിക്ക് പറ്റിയതോ
ആയ വന്യജീവികൾക്ക് ആവശ്യമായ
ചികിത്സ നൽകി അവയുടെ ആവാസ
വ്യവസ്ഥയിലേക്ക്
തിരികെവിടുന്നതിനുള്ള
പരിശീലനം ലഭിച്ചവരെ ദ്രുത
പ്രതികരണ സേനയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
*384.
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വന്യജീവി
ആക്രമണം തടയുന്നതിനായി
കർണാടകം അടക്കമുള്ള
അയൽസംസ്ഥാനങ്ങളുമായി ഏകോപനം
ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
(
ബി )
അയൽസംസ്ഥാനങ്ങളുടെ
വനാതിർത്തിയിൽ നിന്നും
സംസ്ഥാനത്തേക്ക് കാട്ടാന
തുടങ്ങിയ വന്യജീവികൾ
ഇറങ്ങുന്ന അവസരത്തിൽ സംസ്ഥാന
വനം വകുപ്പിനെ അറിയിക്കാനും
ഏകോപനം നടത്താനുമുള്ള
സംവിധാനം
ഉറപ്പാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
വന്യജീവി ആക്രമണം
തടയുന്നതിനായി കർണാടകം
ഉൾപ്പെടെയുള്ള
അയൽസംസ്ഥാനങ്ങളുമായി ഏകോപനം
നടത്താൻ സ്വീകരിച്ച നടപടികൾ
വ്യക്തമാക്കുമോ?
*385.
ശ്രീ
എം നൗഷാദ്
ശ്രീ
വി ജോയി
ശ്രീമതി
യു പ്രതിഭ
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മത്സ്യബന്ധനം, സാംസ്കാരികം,
യുവജനകാര്യ വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മത്സ്യബന്ധന
മേഖലയുടെ നിലനിൽപ്പിനും
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനത്തിനുമായി മത്സ്യഫെഡ്
മുഖേന നടപ്പാക്കുന്ന പദ്ധതികൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
മത്സ്യത്തൊഴിലാളികളെ
ഇടനിലക്കാരുടെ ചൂഷണത്തിൽ
നിന്നും മോചിപ്പിക്കുന്നതിന്
വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ
നിന്നും എന്തെല്ലാം
തരത്തിലുള്ള വായ്പകളാണ്
മത്സ്യഫെഡ് മുഖേന
അനുവദിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
മത്സ്യഫെഡ്
നടപ്പാക്കുന്ന പലിശരഹിത
വായ്പാ പദ്ധതി വഴി നാളിതുവരെ
എത്ര പേർക്ക് എത്ര രൂപ
ധനസഹായം അനുവദിച്ചിട്ടുണ്ട്
എന്നതിനെ സംബന്ധിച്ച കണക്കുകൾ
ലഭ്യമാണോ; എങ്കിൽ ഇവയുടെ
ജില്ല തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
*386.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
ആന്റണി ജോൺ
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വനം-വന്യജീവി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനസംരക്ഷണത്തിനും
അതിന്റെ പ്രാധാന്യം
സംബന്ധിച്ച
ബോധവത്ക്കരണത്തിനുമായി
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
വനമേഖലകളില്‍ കാട്ടുതീ
ഉണ്ടാകാനുള്ള പ്രധാന
കാരണങ്ങള്‍ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
സി )
കാട്ടുതീ
തടയുന്നതിന്
സ്വീകരിച്ചുവരുന്ന പ്രധാന
നടപടികള്‍ വ്യക്തമാക്കുമോ;
(
ഡി )
കാട്ടുതീയുടെ
പ്രത്യാഘാതമായി ഉണ്ടാകുന്ന
വരള്‍ച്ച, വെള്ളപ്പൊക്കം,
സൂര്യാഘാതം, കാലാവസ്ഥാ
വ്യതിയാനം എന്നിവ നേരിടാൻ
സ്വീകരിച്ച് വരുന്ന നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
*387.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ഡോ.
സുജിത് വിജയൻപിള്ള
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മത്സ്യബന്ധനം,
സാംസ്കാരികം, യുവജനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മത്സ്യത്തൊഴിലാളി
വനിതാ ശാക്തീകരണത്തിനായി
2005-ൽ പ്രവർത്തനം ആരംഭിച്ച
സാഫിന്റെ നാളിതുവരെയുള്ള
പ്രവർത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സുനാമി
പുസരധിവാസ ഫണ്ട് ഉപയോഗിച്ച്
സാഫിന്റെ നേതൃത്വത്തില്‍
നടപ്പിലാക്കിയ ആക്ടിവിറ്റി
ഗ്രൂപ്പുകളുടെ നിലവിലെ അവസ്ഥ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്തരത്തില്‍
ആരംഭിച്ച ആക്ടിവിറ്റി
ഗ്രൂപ്പുകളിൽ പ്രവർത്തനം
നിലച്ചുപോയവയെ
സഹായിക്കുന്നതിന് പദ്ധതികള്‍
ആവിഷ്കരിക്കുമോ;
വ്യക്തമാക്കുമോ;
(
ഡി )
സാഫ്
വഴി നടപ്പിലാക്കുന്ന പ്രധാന
പദ്ധതികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*388.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പട്ടികജാതി, പട്ടികവര്‍ഗ്ഗ,
പിന്നാക്ക വിഭാഗക്ഷേമവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
ഏതെല്ലാം വിഭാഗങ്ങളെ സംസ്ഥാന
ഒ.ബി.സി. ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, പിന്നാക്ക
വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്
ലൈബ്രറി സൗകര്യം
ലഭ്യമാക്കാന്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നൽകുമോ;
(
സി )
ഇന്റര്‍നെറ്റ്
സൗകര്യമുളള പ്രദേശങ്ങളിലെ
സാമൂഹ്യ പഠനകേന്ദ്രങ്ങളില്‍
ഡിജിറ്റല്‍ ലൈബ്രറികള്‍
സജ്ജീകരിക്കുമോ;
വ്യക്തമാക്കുമോ?
*389.
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്‍സൂണ്‍
കാലത്ത് നേരിടുന്ന
ദുരിതങ്ങൾക്കുപുറമെ മഴയും
കടല്‍ക്ഷോഭവുമൊക്കെ
ഏതുസമയത്തും ഉണ്ടാകാമെന്ന
വിധത്തിൽ കാലാവസ്ഥാ വ്യതിയാനം
കൂടി നേരിടേണ്ടി വരുന്ന
തീരദേശ ജനതയുടെ
പ്രത്യേകിച്ചും
മത്സ്യത്തൊഴിലാളികളുടെ
ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത
പരിഹാരം കാണുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
കടല്‍ക്ഷോഭം
നേരിടുവാന്‍ കുറ്റമറ്റ
സംവിധാനം ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇക്കാര്യത്തില്‍
പുത്തന്‍ സാങ്കേതിക വിദ്യകള്‍
പ്രയോജനപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(
ഡി )
പുലിമുട്ട്
നിര്‍മ്മാണവും മറ്റും
കൂടുതല്‍ ഫലപ്രദമായി
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
*390.
ശ്രീമതി
യു പ്രതിഭ
ഡോ.
കെ. ടി. ജലീൽ
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
ജലസ്രോതസ്സുകളായ കുളങ്ങള്‍
തമ്മിലും, കുളങ്ങളും ജലസേചന
കനാലുകള്‍ തമ്മിലും
ബന്ധിപ്പിച്ച് ജലലഭ്യത
ഉറപ്പാക്കുന്നതിനും
ജലവിനിയോഗ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
ഭൂവിനിയോഗത്തിലെ
മാറ്റവും കൃഷിയിടങ്ങളുടെ
കുറവും കാരണം
ജലസ്രോതസ്സുകളുടെ
നഷ്ടപ്പെട്ട ശൃംഖല
പുനഃസ്ഥാപിക്കുന്നതിനുള്ള
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മഴക്കാലത്ത്
തോടുകളിലൂടെ ഒഴുകി എത്തുന്ന
ജലം പരമാവധി
സംരക്ഷിക്കുന്നതിനുള്ള
പ്രവര്‍ത്തനത്തിന്റെ ഭാഗമായി
നീരൊഴുക്ക് വേഗത
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
അറിയിക്കുമോ?
|
|
|
|
|
|
|
|