UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

689.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; ഉല്പാദനം,വിതരണം,ട്രാൻസ്മിഷൻ എന്നീ മേഖലകളില്‍ സ്വീകരിച്ച നടപടികൾ വിശദീകരിക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട നിലവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുമോ?
690.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ വോൾട്ടേജ് ഇംപ്രൂവ്മെന്റ് പദ്ധതികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പാണക്കാട് യു. പി. സ്കൂൾ പരിസരം, പുല്‍പ്പറ്റ പഞ്ചായത്തിലെ കല്ലച്ചാല്‍, ശാന്തിപടി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ്; പുരോഗതികള്‍ വിശദീകരിക്കാമോ;
( ബി )
മലപ്പുറം നഗരസഭയിലെ പൈത്തിനിപറമ്പ് കുറേക്കുഴി, ആനക്കയം പഞ്ചായത്തിലെ വടക്കെനാള്‍മുക്ക്, മൊറയൂർ പഞ്ചായത്തിലെ കള്ളാടിമുക്ക് - വട്ടപ്പൊലി റോഡ്‌ എന്നിവിടങ്ങളില്‍ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ?
691.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൗജന്യ നിരക്കില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് ശ്രീമതി.സൗധ നെല്ലിക്കണ്ടി, മുഴപ്പാല എന്ന വ്യക്തി പയ്യന്നൂര്‍ എം.എല്‍.എ. യുടെ കവറിംഗ് ലെറ്ററോടുകൂടി (പി.എൻ.ആർ.എം.എൽ.എ/4/23) 09.01.2023-ല്‍ നിവേദനം നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയുമായി ബന്ധപ്പെട്ട ഫയൽ നമ്പറും നിലവില്‍ ഈ ഫയൽ ഏത് ഓഫീസിലാണ് ഉള്ളതെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
692.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്ക് സൗജന്യമായി വൈദ്യുതി നൽകിയതിനുളള തുക കൃഷി വകുപ്പിൽ നിന്നും ലഭിക്കാനുണ്ടോ; വിശദാംശം നൽകുമോ;
( ബി )
കൃഷി വകുപ്പ് കുടിശിക വരുത്തിയതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനായി കെ.എസ്.ഇ.ബി. കർഷകർക്ക് നോട്ടീസ് നൽകിയിരുന്നോ;
( സി )
കർഷകരെ പ്രതിസന്ധിയിലാക്കുന്ന ഈ വിഷയത്തിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
693.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുളളതെന്ന് പഞ്ചായത്ത് തിരിച്ച്, പോസ്റ്റ് നമ്പര്‍ സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ പുതുതായി ഇലക്ട്രിക് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
694.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിന്തളം 400 കെ.വി സബ് സ്റ്റേഷൻ, ഉഡുപ്പി-കാസർഗോഡ് 400 കെ.വി.ലൈൻ എന്നിവയുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകൾക്ക് നൽകിയ നഷ്ടപരിഹാരം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കാമോ ?
695.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭിന്നശേഷി വിഭാഗക്കാർ,പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർ,റേഷൻ കാർഡ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവർക്ക് സൗജന്യമായി വൈദ്യുതി എത്തിക്കുന്ന പദ്ധതികൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത വിഭാഗങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
696.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി സബ്സിഡി നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര ഉപഭോക്താക്കള്‍ക്കാണ് സബ്സിഡി നല്‍കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സബ്സിഡി ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് നല്‍കുന്നതെന്നും ആയതിന്റെ മാനദണ്ഡം എന്താണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
697.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കൽ മണ്ഡലത്തിലെ കോട്ടക്കൽ, കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകളില്‍ ഉണ്ടാകാറുള്ള വൈദ്യുതി തടസ്സവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലുള്ള ഫീഡറുകള്‍ അപര്യാപ്തമായതിനാല്‍ ആര്‍.ഡി.എസ്.എസ്. പദ്ധതി(റീവാംമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) യിൽ ഉള്‍പ്പെടുത്തി പുതിയ ഫീഡറുകള്‍ സ്ഥാപിച്ചും യു.ജി.(അണ്ടര്‍ഗ്രൗണ്ട്)/ഏ.ബി.(ഏരിയല്‍ ബഞ്ച്ഡ്) കേബിള്‍ ഉപയോഗിച്ച്‌ ഒരു റിംഗ് മെയിന്‍ നെറ്റ്‍വര്‍ക്ക് ഫോം ചെയ്തും ആര്‍.എം.യു.(റിംഗ് മെയിന്‍ യൂണിറ്റ്)കൾ സ്ഥാപിച്ചും വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കോട്ടക്കല്‍ നഗരത്തിലെ പ്രസരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് പുത്തൂരില്‍ ആര്‍.ഡി.എസ്.എസ്.(റീവാംമ്പ്ഡ് ഡിസ്ട്രിബ്യൂഷന്‍ സെക്ടര്‍ സ്കീം) രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 കെ.വി. യൂണിറ്റൈസ്ഡ് സബ്സ്റ്റേഷന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ?
698.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ഉഴവൂര്‍‍ ഗ്രാമപഞ്ചായത്തിലെ ഉഴവൂര്‍ വാര്‍ഡ് 4ലെ നെല്ലാമറ്റം ഭാഗം മുതല്‍ കടവുങ്കല്‍ ഭാഗം വരെയുള്ള പ്രദേശങ്ങളിലെ ഉപഭോക്താക്കളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഉഴവൂര്‍ കേന്ദ്രമായി പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് പ്രദേശവാസികള്‍ നല്‍കിയിരുന്ന നിവേദനത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് നല്‍കിയിരുന്ന പെറ്റീഷന്‍ നമ്പര്‍ 847/2023-ല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ?
699.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ 2016 ജൂണ്‍ ഒന്നിന് ശേഷം നാളിതുവരെ പട്ടികവര്‍ഗ്ഗക്കാരായ എത്ര കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി എന്ന് അറിയിക്കുമോ;
( ബി )
നിലവില്‍ വയനാട് ജില്ലയില്‍ വൈദ്യുതി കണക്ഷന് അപേക്ഷ നല്‍കിയിട്ടും കണക്ഷന്‍ ലഭിക്കാത്ത എത്ര പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്നും അവർക്ക് കണക്ഷന്‍ നല്‍കാന്‍ കഴിയാത്തതിന്റെ കാരണമെന്തെന്നും വ്യക്തമാക്കാമോ?
700.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ വൈദ്യുതി വകുപ്പ് മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശം നൽകുമോ ?
701.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി കണക്ഷൻ നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് 2016 മുതൽ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നുവോ;
( ബി )
എങ്കിൽ പ്രസ്തുത കാലയളവിൽ ഓരോ പ്രാവശ്യവും വർദ്ധിപ്പിക്കുന്നതിന് ആവശ്യപ്പെട്ട നിരക്കും ആ സമയത്ത് നിലനിന്നിരുന്ന നിരക്കും എത്രയാണെന്നുള്ള വിശദാംശങ്ങൾ അത് ആവശ്യപ്പെട്ട തീയതി സഹിതം ലഭ്യമാക്കുമോ;
( സി )
വൈദ്യുതി സർചാർജ് ഈ കാലയളവിൽ എത്ര പ്രാവശ്യം ഏതെല്ലാം നിരക്കിൽ ഈടാക്കി വരുന്നുണ്ട്; ഇത് 2016 ന് മുമ്പുള്ള നിരക്കിൽ നിന്നും എത്ര വർദ്ധിച്ചിട്ടുണ്ട് ; വിശദമാക്കുമോ;
( ഡി )
ഉപയോഗിക്കുന്ന ലോഡ്, കിലോവാട്ട് അനുസരിച്ച് കണക്കാക്കി പുതിയ വൈദ്യുതി കണക്ഷന് ഫീസീടാക്കാൻ വ്യവസ്ഥ ചെയ്യുന്ന സപ്ലൈ കോഡ് കരട് ചട്ടങ്ങൾ റെഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇത് ഉപഭോക്താക്കളെ ഏതെല്ലാം തരത്തിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
സപ്ലൈ കോഡ് കരട് ചട്ടങ്ങളിലേക്ക് വൈദ്യുതി ബോർഡ് എന്തെങ്കിലും നിർദ്ദേശങ്ങൾ റെഗുലേററ്റി കമ്മീഷനു മുമ്പാകെ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
702.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ദ്യുതി പദ്ധതി പ്രകാരം നടന്നു വരുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും അവയുടെ പുരോഗതിയെക്കുറിച്ചും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അനുവദിച്ച തുക എത്രയെന്നും അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
703.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.- എസ്.ഡി.എഫ്., എം.എല്‍.എ.-എ.ഡി.എഫ്.എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് വൈദ്യുതി ലൈനുകള്‍ വലിയ്ക്കുന്നതിനുള്ള പ്രൊപ്പോസലുകളില്‍ അഡ്വാന്‍സ് നല്‍കുവാൻ കഴിയാത്ത സാഹചര്യത്തില്‍ അഡ്വാന്‍സ് അനുവദിയ്ക്കാതെ തന്നെ അത്തരം പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് കെ.എസ്.ഇ.ബി. സഹായകരമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം തുക അനുവദിക്കുന്ന തരത്തില്‍ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നതിന് കെ.എസ്.ഇ.ബി.യ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
704.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വെെദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാത്തത്‌ കാരണം വിച്ഛേദിക്കപ്പെട്ട വൈദ്യുത കണക്ഷനുകള്‍ കുടിശിക അടച്ചുതീര്‍ത്ത് പുനഃസ്ഥാപിക്കാനുള്ള ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നിലവിലുണ്ടെങ്കില്‍ എവിടെയാണ് ഈ സേവനങ്ങള്‍ ലഭ്യമാകുക എന്ന് വ്യക്തമാക്കാമോ?
705.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ മാർമല ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തി പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുമോയെന്നു വ്യക്തമാക്കുമോ?
706.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര തവണ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് വൈദ്യുതി നിരക്ക് വർദ്ധനവ് ഉണ്ടായിട്ടുള്ളത്;ഓരോ തവണയും ഉണ്ടായ വർദ്ധനവ് എത്ര രൂപ വീതമാണെന്നുള്ള വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി നിരക്ക് വർദ്ധനയുടെ ഭാഗമായി ഈ കാലയളവിൽ എത്ര കോടി രൂപയുടെ അധിക വരുമാനം കെ.എസ്.ഇ.ബി.യ്ക്ക് ലഭിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
707.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
24.02.2016 ലെ ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ കെ‌.എസ്‌.ഇ‌.ബി. സെക്ഷന്‍ വിഭജിച്ച് ഇന്ത്യാനൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സെക്ഷന്‍ രൂപീകരണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
708.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കക്കയം കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി.യുടെ ഭൂമി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ വില നിര്‍ണ്ണയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
709.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചട്ടലംഘനം നടന്നിട്ടുണ്ടെന്ന കാരണത്താൽ 2023-ല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് എത്ര ദീർഘകാല വൈദ്യുതി വാങ്ങൽ കരാറുകൾ ആണ്; പ്രസ്‌തുത കരാറുകൾ പ്രകാരം സംസ്ഥാനത്തിന് എന്നു വരെ വൈദ്യുതി ലഭിക്കുമായിരുന്നു എന്ന് വ്യക്തമാക്കാമോ ;
( ബി )
പ്രസ്‌തുത കരാറുകൾ തുടർന്നാൽ കെ.എസ്.ഇ.ബി.-ക്ക് നഷ്ടമുണ്ടാകുമെന്ന് കമ്മീഷൻ കണ്ടെത്തുകയുണ്ടായോ; എങ്കിൽ എത്ര രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കമ്മീഷൻ കണക്കാക്കിയിരുന്നത്;
( സി )
പ്രസ്‌തുത കരാറുകൾ റദ്ദാക്കിയത് മൂലം ഇപ്പോൾ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്ന തരത്തിൽ കരാറുകൾ പുനഃസ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ;എങ്കിൽ ഇതുമൂലം നാളിതുവരെ കെ.എസ്.ഇ.ബി.-ക്ക് ആകെ ഉണ്ടായ നഷ്ടം എത്രയാണ്;
( ഡി )
ഈ കരാറുകൾ റദ്ദാക്കുന്നതിന് കെ.എസ്.ഇബി. സർക്കാരിന്റെ അനുമതി തേടിയിരുന്നോ; എങ്കിൽ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; കൂടിയ വിലയ്ക്ക് പുനഃസ്ഥാപിച്ച കരാറുകളിൽ സംസ്ഥാനത്തിന് വേണ്ടി ഒപ്പുവെച്ചത് ആരൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;
( ഇ )
പഴയ കരാർ റദ്ദാക്കുന്നതിനുള്ള അന്തിമാനുമതി നൽകിയത് ആരാണ്; കരാർ റദ്ദാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ച ഉദ്യോഗസ്ഥരുടെയും അതിന് അംഗീകാരം നൽകിയ ഉദ്യോഗസ്ഥരുടെയും കമ്മീഷൻ അംഗങ്ങളുടെയും പേരുവിവരങ്ങൾ ലഭ്യമാക്കുമോ?
710.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോർഡിന്റെ ട്രാൻസ്ഗ്രിഡ്, സോളാർ പദ്ധതികളുടെ നിലവിലെ സ്ഥിതിയും, ആയതിന്റെ പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങളും പദ്ധതി ചെലവുകളും വിശദീകരിക്കാമോ;
( ബി )
വൈദ്യുതി ബോർഡിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ഈ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച പദ്ധതികളും പരിപാടികളും വിശദീകരിക്കുമോ?
711.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വൈദ്യുതി മേഖലയിൽ 2023-24 സാമ്പത്തിക വർഷത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
712.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുരപ്പുറ സോളാര്‍ പദ്ധതി വ്യാപകമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ കൂടുതല്‍ സബ്സിഡി വിഹിതം ഈ പദ്ധതിക്ക് ആവശ്യപ്പെടുമോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ?
713.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന നിലാവ് പദ്ധതിയുടെ വിശദാംശം അറിയിക്കാമോ; പദ്ധതിയുടെ നടത്തിപ്പിൽ കെ.എസ്.ഇ.ബി.യുടെ പങ്ക് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന ബള്‍ബുകളില്‍ കേടായവ മാറ്റി സ്ഥാപിക്കേണ്ടത് ആരുടെ ചുമതലയാണെന്ന് വ്യക്തമാക്കാമോ;
( സി )
വിവിധ കെ.എസ്.ഇ.ബി. ഓഫീസുകളില്‍ ഇത്തരത്തിൽ കേടായ ബള്‍ബുകള്‍ മാറ്റിസ്ഥാപിക്കാനാകാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അടിയന്തരമായി അവ മാറ്റിസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
714.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകർക്കു സൗജന്യമായി വൈദ്യുതി നൽകിയതിന് കൃഷി വകുപ്പിൽ നിന്നും ഇലക്ട്രിസിറ്റി ബോർഡിന് വൻ തുക കുടിശ്ശികയായിട്ടുണ്ടോ; വ്യക്തമാക്കുമോ; കുടിശ്ശികയായവർക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നിലവിലുണ്ടോ;
( ബി )
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം എന്തെല്ലാം ഇളവുകളാണ് അനുവദിക്കുന്നത്; പ്രസ്തുത പദ്ധതി അനുവദിക്കുന്നതിന് റഗുലേറ്ററി കമ്മീഷന്റെ അനുമതി ആവശ്യമുണ്ടോ; നിലവിൽ എന്നുവരെയാണ് ഈ പദ്ധതി പ്രകാരം തുക അടയ്ക്കാൻ കഴിയുക എന്ന് അറിയിക്കാമോ;
( സി )
വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് നിലവിലെ കണക്കുകൾ പ്രകാരം എത്ര തുകയാണ് കുടിശ്ശികയായി ബോർഡിന് പിരിഞ്ഞു കിട്ടാനുള്ളത്; ഇതിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം എത്ര തുക ലഭിച്ചു; കുടിശ്ശികയായ തുക ലഭിക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമോ ?
715.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ഉല്പാദന-വിതരണ മേഖലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
716.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ 2023-24 വർഷം വൈദ്യുതി മേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പൂർത്തീകരിക്കുമ്പോൾ ഉണ്ടാകുന്ന ഭൗതിക നേട്ടങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
717.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വാഹനങ്ങൾ വാങ്ങുന്നതിന് കർഷകർ, സ്വയംതൊഴിൽ സംരംഭകർ മുതലായവർക്കു സബ്‌സിഡി നൽകുന്ന കാര്യം പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ ?
718.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ഫിലമെന്റ്‍ രഹിത കേരളം' പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് എത്ര എൽ.ഇ.ഡി. ബൾബുകൾ നൽകിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
തെരുവ് വിളക്കുകൾ എൽ.ഇ.ഡി. യിലേക്ക് മാറ്റുന്ന പദ്ധതി പ്രകാരം എത്ര തെരുവു വിളക്കുകൾ എൽ.ഇ.ഡി. യിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
719.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മറിപ്പുഴ മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണം ടെണ്ടര്‍ നടപടികൾ കഴിഞ്ഞിട്ടും ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉന്നതതല യോഗം ചേരുന്നതിന് നടപടി സ്വീകരിക്കുമോ?
720.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് വെെദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം സ്ഥാപനങ്ങളില്‍ സൗരരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്;
( ബി )
അരിമ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ച് പഞ്ചായത്തിനാവശ്യമായ വെെദ്യുതിയുടെ ഉപയോഗത്തിന് ശേഷം ബാക്കിയുള്ള വെെദ്യുതി കെ.എസ്.ഇ.ബി.യ്ക്ക് നല്‍കുന്നത് പോലെ മണ്ഡലത്തിലെ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
721.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടികളെ ഊര്‍ജ്ജ സ്വയംപര്യാപ്തമാക്കാനുള്ള അംഗൻ ജ്യോതി പദ്ധതിയിലേക്ക് സംസ്ഥാനത്തെ എത്ര അംഗൻവാടികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
722.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീടുകളില്‍ സൗരോര്‍ജ്ജം ഉപയോഗിച്ചുള്ള വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കുന്നതിനായുള്ള സൗരജ്യോതി പദ്ധതിക്ക് എത്ര രൂപയാണ് വായ്പയായി നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
723.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടികളില്‍ നടപ്പിലാക്കുന്ന അംഗന്‍ജ്യോതി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; ഓരോ അംഗന്‍വാടിയിലും പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാമാണ് നടപ്പിലാക്കുകയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര അംഗന്‍വാടികളിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
724.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ‌.എസ്‌.ഇ‌.ബി. സേവനം വാതില്‍പ്പടിയില്‍ എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;
( ബി )
ഉണ്ടെങ്കിൽ ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
മലപ്പുറം ജില്ലയിലെ ഏതൊക്കെ ഇലക്ട്രിക്കല്‍ സെക്ഷനുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്നും വ്യക്തമാക്കുമോ?
725.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂതത്താന്‍കെട്ട് മിനി വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണപ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ശേഷിക്കുന്ന പ്രവൃത്തികൾ പൂര്‍ത്തീകരിച്ച് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
726.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലാവ് പദ്ധതിയില്‍ ലൈറ്റുകള്‍ ബഫര്‍ സ്റ്റോക്ക് ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമോ?
727.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴിയില്‍ ആരംഭിച്ച ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
സിവില്‍ ഇറക്ഷന്‍ വര്‍ക്കുകള്‍ക്കായി ഇതുവരെ എത്രകോടി രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
728.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കിയിൽ രണ്ടാം നിലയം ഉൾപ്പെടെ പുതിയ ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കുന്നതിന് കെ.എസ്.ഇ.ബി. ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതികൾക്കായി ചെലവഴിക്കേണ്ട തുക എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ;
( സി )
ഈ പദ്ധതികൾ വഴി എത്ര മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുവാൻ കഴിയുമെന്ന് വിശദമാക്കുമോ;
( ഡി )
പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനോടൊപ്പം തുടങ്ങി വച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
729.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ വെദ്യുതി വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികൾ എന്തെല്ലാമെന്നും ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതമാണ് വിനിയോഗിച്ചതെന്നും വ്യക്തമാക്കാമോ ?
730.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വർഷം മുതൽ 2022-23 സാമ്പത്തിക വർഷം വരെ നെയ്യാറ്റിൻകര മണ്ഡലത്തിൽ വൈദ്യുതി വിതരണ രംഗത്ത് ഏതൊക്കെ പ്രവൃത്തികൾ ആണ് നടത്തിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഒരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് ഓരോ വർഷവും വിനിയോഗിച്ചതെന്ന് വിശദമാക്കാമോ?
731.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ വൈദ്യുതി പ്രസരണ വിതരണ മേഖലകളിൽ എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇതുവഴി എത്ര സബ് സ്റ്റേഷനുകളും ട്രാൻസ്‍ഫോർമറുകളും ലൈനുകളും അധികമായി സ്ഥാപിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ ജലവൈദ്യുത പദ്ധതികളിൽ നിന്നും എത്ര മെഗാവാട്ട് അധിക വൈദ്യുതി ഉല്പാദിപ്പിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
732.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ ആര്യന്‍കോട്,കള്ളിക്കാട്, പെരുങ്കടവിള,വെള്ളറട,ഒറ്റശേഖരമംഗലം,അമ്പൂരി എന്നീ മലയോര പഞ്ചായത്തുകളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റശേഖരമംഗലം കേന്ദ്രമാക്കി ഒരു 110 കെ.വി സബ്സ്റ്റേഷന്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ചിരുന്ന പ്രൊപ്പോസലിന്മേലുള്ള തുടർനടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്നും എത്ര ചെലവ് പ്രതീക്ഷിക്കുന്നുവെന്നും വിശദമാക്കാമോ ;
( ഡി )
പ്രസ്തുത സബ്സ്റ്റേഷന്റെ നിര്‍മ്മാണം ആരംഭിക്കാനുള്ള സത്വര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
733.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ഇ.ബി.യുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കാമോ;
( ബി )
2016 മെയ് മാസം മുതല്‍ നാളിതുവരെ എത്ര തവണ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചുവെന്ന് വിശദമാക്കാമോ;
( സി )
വൈദ്യുതി നിരക്ക് വർദ്ധനവിലൂടെ എത്ര തുകയാണ് അധികവരുമാനമായി ലഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി നിരക്ക് ഇനിയും വര്‍ദ്ധിപ്പിക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ശിപാര്‍ശ നല്‍കിയിട്ടുണ്ടോ; വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഇ )
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി നിരക്കിലെ കുടിശ്ശികയിനത്തിൽ കെ.എസ്.ഇ.ബി.യ്ക്ക് എത്ര രൂപ ലഭിക്കാനുണ്ട്; സ്ഥാപനം തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
734.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിന്റെ ഭാഗമായി പകൽ സമയ വൈദ്യുതി ഉപഭോഗ നിരക്ക് കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാമോ?
735.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ 2016-മുതല്‍ നാളിതുവരെ വെെദ്യുതി വകുപ്പ് നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ മണ്ഡലത്തില്‍ എത്ര പുതിയ വെെദ്യുതി കണക്ഷനുകള്‍ നല്‍കിയെന്ന വിവരം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ മണ്ഡലത്തിലെ ഉള്‍വനങ്ങളിലെ എത്ര ആദിവാസി കോളനികളിലാണ് പുതുതായി വെെദ്യുതി എത്തിച്ചതെന്നും ഇതിനായി ചെലവഴിച്ച തുക എത്രയെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കാമോ ;
( ഡി )
തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്ന നിലാവ് പദ്ധതി നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പാക്കിയതെന്ന് അറിയിക്കാമോ?
736.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ വൈദ്യുതി വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
737.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിത ഊര്‍ജ്ജ വരുമാന പദ്ധതി സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി വ്യാപിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
738.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്ത് പുരപ്പുറ, ഭൗമോപരിതല, ഫ്ലോട്ടിങ് സോളാർ പദ്ധതികളില്‍ നിന്നുമുള്ള പ്രതിവർഷ വൈദ്യുതി ഉല്പാദനം വർദ്ധിപ്പിക്കുന്നതില്‍ ലക്ഷ്യം നേടാന്‍ സാധിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ; പദ്ധതി തിരിച്ച് വിശദമാക്കാമോ;
( ബി )
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; പ്രസ്തുത ഹബ്ബുകള്‍ മുഖേന എന്തൊക്കെ നേട്ടങ്ങളാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ബോർഡിനും ഉണ്ടാകാന്‍ സാധ്യതയുള്ള ലാഭനഷ്ടങ്ങളുടെ കണക്ക് താരതമ്യം ചെയ്തിട്ടുണ്ടോ; വിശദ വിവരങ്ങൾ അറിയിക്കാമോ;
( ഡി )
സംസ്ഥാനത്ത് സ്മാർട്ട് മീറ്റർ ലാഭകരമാകുമോയെന്ന് വിശദമാക്കാമോ;
( ഇ )
വീടുകളില്‍ സ്ഥാപിച്ചിട്ടുള്ള സൗരോർജ്ജ പ്ലാന്റുകളുടെ ഭാഗമായുള്ള പ്രീ-പെയ്ഡ് സ്മാർട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിലുള്ള ആശങ്കകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
739.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും സോളാർ പാനൽ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പദ്ധതി നടപ്പാക്കാൻ ശേഷിക്കുന്ന സ്ഥാപനങ്ങളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
മേൽപ്പറഞ്ഞ മണ്ഡലത്തിൽ സോളാർ പാനൽ സ്ഥാപിച്ചതിലൂടെ ആകെ എത്ര യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനായിയെന്നും എത്ര ടൺ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് സാധിച്ചുവെന്നും അറിയിക്കുമോ ?
740.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാടശേഖരങ്ങളില്‍ കൃഷിക്ക് വെെദ്യുതി മോട്ടോറുകൾക്കു പകരം സൗരോര്‍ജ്ജ മോട്ടോറുകൾ ഉപയോഗിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
കോള്‍ പടവുകളിലെ ജലസ്രോതസ്സുകളായ തോടുകളുടെ സമീപത്ത് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ച് വെെദ്യുതി ഉല്പാദിപ്പിക്കുന്നതിന് കെ.എസ്.ഇ.ബി. എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
741.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി ഡാമില്‍ സോളാര്‍പാനല്‍ സ്ഥാപിച്ച് വെെദ്യുതി ഉല്പാദനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതാ പഠന റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
742.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ലീൻ എനർജി എന്നറിയപ്പെടുന്ന ഹരിത ഹൈഡ്രജൻ ഉല്പാദനത്തിനുള്ള സംസ്ഥാനത്തിന്റെ അനുകൂല അന്തരീക്ഷം പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2040 ആകുമ്പോഴേക്കും നൂറുശതമാനം പുനരുപയോഗ ഊർജ്ജ അധിഷ്‌ഠിത സംസ്ഥാനമായി മാറുവാന്‍ സംസ്ഥാനം ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി ഹൈഡ്രജൻവാലി ഇന്നൊവേഷൻ ക്ലസ്‌റ്ററുകൾ സ്ഥാപിക്കാനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹൈഡ്രജൻ ഉല്പാദനവും വിതരണവും കൂടാതെ ഈ രംഗത്ത് ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
743.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരമുള്ള വൈദ്യുതി ഉല്പാദനത്തിന്റെ കണക്ക് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്ഥാപിക്കുന്നതിനായി ചെലവഴിച്ച തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ സ്ഥാപിച്ചതിലൂടെ പരിസ്ഥിതിക്കുണ്ടായ നേട്ടം സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പഠന റിപ്പോര്‍ട്ട് ലഭ്യമാക്കാമോ?
744.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുത കമ്പിയില്‍ തട്ടി അപകടം സംഭവിക്കുന്നവര്‍ക്ക് ബോര്‍ഡ് മുഖേന നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കില്‍ ആയതിന് നിശ്ചയിച്ചിട്ടുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
745.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യൂതി ലൈനുകളില്‍ നിന്ന് ഷോക്കേറ്റ് ഉണ്ടാകുന്ന മരണങ്ങളും അപകടങ്ങളും തടയാന്‍ വൈദ്യുതി ബോര്‍ഡ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വൈദ്യൂതി ലൈനുകളില്‍ നിന്ന് ഷോക്കേറ്റ് എത്ര മരണം സംഭവിച്ചിട്ടുണ്ട്;
( സി )
വൈദ്യൂതി ലൈനുകളില്‍ നിന്ന് ഷോക്കേറ്റ് അപകട മരണം സംഭവിച്ചവരുടെ കുടുംബത്തിന് എന്തൊക്കെ സഹായങ്ങളാണ് ഇപ്പോള്‍ നല്കി വരുന്നത്; വിശദമാക്കാമോ?
746.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ വൈദ്യുതി വകുപ്പ് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി.സുരേഷ് കുമാർ കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഈയിനത്തിൽ ഉണ്ടായ സാമ്പത്തിക നഷ്ടം പ്രസ്തുത വ്യക്തിയിൽ നിന്നും ഈടാക്കുവാൻ കെ.എസ്.ഇ.ബി.യുടെ മുൻ സി.എം.ഡി. ഉത്തരവിട്ടിരുന്നോ; എങ്കിൽ ഈടാക്കേണ്ട തുക എത്രയാണെന്നും ഈ തുക അടച്ചിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ കാരണമെന്താണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വ്യക്തിയിൽ നിന്നും ഈടാക്കുവാൻ മുൻ സി.എം.ഡി. നിശ്ചയിച്ച തുക പുതിയ സി.എം.ഡി. ഇളവ് ചെയ്തു കൊടുക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
747.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വൈദ്യുതി ​വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓഫീസുകളും സ്ഥാപനങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളില്‍ അനുവദിച്ച തസ്തികകളും അവയുടെ എണ്ണവും ഓഫീസ്/സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ എണ്ണം, ഓഫീസ്/സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
തസ്തികകൾ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും ഇതിനുളള കാരണമെന്താണെന്നും എപ്പോൾ നികത്തുമെന്നും ഓഫീസ്/സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ?
748.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വിതരണം സുഗമമാക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും വിഭാവനം ചെയ്ത നെല്ലിക്കാപറമ്പ് 66 കെ.വി. സബ്സ്റ്റേഷന്‍ പദ്ധതി ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
749.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ, പട്ടിക്കാട് ഭാഗങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പട്ടിക്കാട് ഭാഗത്ത് 110 കെ.വി. സബ് സ്റ്റേഷന്‍ ആവശ്യമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ ഇക്കാര്യത്തില്‍ വൈദ്യുതി വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പട്ടിക്കാട് 110 കെ.വി. സബ് സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
750.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താഴേക്കോട്, പുലാമന്തോള്‍ സെക്ഷനുകള്‍ക്ക് കീഴില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി തടസ്സങ്ങളും വോള്‍ട്ടേജ് പ്രശ്‌നങ്ങളും മൂലം ഉപഭോക്താക്കള്‍ നേരിടുന്ന പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എന്ത് നടപടിയാണ് വൈദ്യുതി വകുപ്പിന് സ്വീകരിക്കാന്‍ സാധിക്കുകയെന്ന് വിശദമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
751.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി വൈദ്യുതി സെക്ഷനെ വിഭജിച്ച് പൂക്കളത്തൂരിൽ പുതിയ സെക്ഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദമാക്കാമോ?
752.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി അടിവാരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന 110 കെ.വി.സബ് സ്റ്റേഷന്റെ സ്ഥലമേറ്റെടുപ്പ് നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
753.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴല്‍ എന്ന സ്ഥലത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സബ് സ്റ്റേഷന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സബ് സ്റ്റേഷൻ നിര്‍മ്മിക്കുന്നതിലൂടെ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
754.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി ബോര്‍ഡില്‍ മസ്ദൂര്‍ നിയമനം നടത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
755.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എവിടെയെല്ലാമാണ് വൈദ്യുതി വകുപ്പിന്റെ കീഴില്‍ ഹൈഡല്‍ ടൂറിസം പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് 2016-17 മുതല്‍ 2022-23 വരെ ഹൈഡല്‍ ടൂറിസം പദ്ധതികളിലൂടെ ലഭിച്ചിട്ടുള്ള വരുമാനം വര്‍ഷം തിരിച്ച് വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തില്‍ നന്ദിയോട് ലോവര്‍ മീന്‍മുട്ടിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഹൈഡല്‍ ടൂറിസം പ്രോജക്ട് നിര്‍ത്തിവയ്ക്കാനുണ്ടായ കാരണം വിശദമാക്കാമോ;
( ഡി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രോജക്ടുകള്‍ എവിടെയെല്ലാമാണെന്നും നഷ്ടത്തിലുള്ളവ ലാഭകരമാക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ?
756.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ചാർജിങ് സ്റ്റേഷനുകൾ സ്വകാര്യ മേഖലയ്ക് കൈമാറാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ;
( സി )
ഓരോ നിയോജക മണ്ഡലത്തിലും ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
757.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ പുതുതായി വൈദ്യുതി വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; കുറ്റ്യാടി ടൗണ്‍, കക്കട്ടില്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
758.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കന്നത് എവിടെയെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ടൂറിസം മേഖലകളില്‍ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അഭാവമുള്ളതിനാല്‍ ആയത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
759.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ ഉണ്ടായിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ നിർത്തലാക്കിയ നടപടി പിൻവലിച്ച് അതേ കമ്പനികളുമായി വീണ്ടും കരാർ ഉണ്ടാക്കുവാൻ ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം കരാർ പുതുക്കിയപ്പോൾ പഴയ നിരക്കിൽ വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കിൽ പുതിയ കരാർ പ്രകാരമുള്ള നിരക്ക് വ്യവസ്ഥകൾ എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ഉണ്ടായിരുന്ന കരാർ റദ്ദാക്കിയത് മൂലം എത്ര കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടായിട്ടുള്ളത്; ഈ ബാധ്യത ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുവാനാണോ ഉദ്ദേശിക്കുന്നത്; പ്രസ്തുത ബാധ്യത പരിഹരിക്കുന്നതിന് വൈദ്യുതി നിരക്കിൽ എത്ര രൂപയുടെ വർദ്ധന വരുത്തണമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
760.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പാലോട് സബ്സ്റ്റേഷനില്‍ 66 കെ.വി.ലൈന്‍ 110 കെ.വി. ആക്കുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
പദ്ധതി പൂര്‍ത്തീകരണത്തിലൂടെ പൊതുജനങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ?
761.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലൂടെ എത്ര മെഗാവാട്ട് അധിക വൈദ്യുതി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉല്പാദിപ്പിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവിൽ പുതുതായി എത്ര ജലവൈദ്യുതി പദ്ധതികളാണ് ആരംഭിച്ചതെന്നും ഇവയിൽ നിന്നും എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിച്ചു വരുന്നതെന്നും വ്യക്തമാക്കാമോ?
762.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഏതെല്ലാം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികൾ, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ എത്ര കിലോവാട്ട് സോളാർ പവര്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്; ആകെ എത്ര തുകയുടേയും എത്ര കിലോവാട്ടിന്റെയും പ്രവൃത്തികൾ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് ടെണ്ടര്‍ ലഭിച്ച കമ്പനികള്‍ ഏതൊക്കയാണെന്ന് വ്യക്തമാക്കാമോ; ടെണ്ടര്‍ ലഭിച്ച സ്ഥാപനം, എത്ര കിലോവാട്ട്, തുക എന്നിവ തരം തിരിച്ച് വര്‍ക്ക് ഓര്‍ഡറിന്റെ പകർപ്പുകള്‍ സഹിതം ലഭ്യമാക്കാമോ;
( സി )
അനെര്‍ട്ട് എംപാനല്‍ ചെയ്ത കമ്പനികളില്‍ നിന്നാണോ ടെണ്ടര്‍ ക്ഷണിച്ചതെന്ന് അറിയിക്കാമോ; എംപാനല്‍ ചെയ്ത കമ്പനികളുടെ പേര്, മുന്‍ പ്രവൃത്തി പരിചയം,എംപാനല്‍ ചെയ്ത തീയതി എന്നിവയും ലഭ്യമാക്കാമോ?
763.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് തുടുക്കി ആദിവാസി കോളനിയില്‍ എത്ര കിലോവാട്ട് സോളാര്‍ വിന്‍ഡ് ഹൈബ്രിഡ് സിസ്റ്റം സ്ഥാപിക്കാനാണ് ടെണ്ടര്‍ ക്ഷണിച്ചത്; അതിൽ എത്ര തുകയ്ക്കുള്ള വർക്ക് ഓര്‍ഡര്‍ നല്‍കി; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്റ്റുമായി ബന്ധപ്പെട്ട് എത്ര പ്രാവശ്യം ടെണ്ടര്‍ ക്ഷണിച്ചു; ഓരോ പ്രാവശ്യവും ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളും തുകയും ഓരോ ടെണ്ടറും ക്യാന്‍സല്‍ ചെയ്യാനുണ്ടായ സാഹചര്യങ്ങളും വിശദമാക്കാമോ;
( സി )
ഏതു കമ്പനിക്കാണ് ടെണ്ടര്‍ ലഭിച്ചതെന്ന് അറിയിക്കാമോ; വര്‍ക്ക് ഓര്‍ഡറിന്റെ പകർപ്പ്, പേയ്മെന്റ് നല്‍കിയ ഉത്തരവിന്റെ പകർപ്പ് എന്നിവ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് എ.ജി.യുടെ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടിലെ പരാമര്‍ശങ്ങള്‍ എന്തൊക്കെയാണ്; പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് നല്‍കാമോ?
764.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ അനെര്‍ട്ട് മുഖേന ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അവയ്ക്കായി ചെലവഴിക്കുന്ന തുക സംബന്ധിച്ചുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ സ്കൂളുകള്‍ എന്നിവ വൈദ്യുതിവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?


 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.