|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
*91.
ശ്രീ.
കെ. ആൻസലൻ
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ
ഡി കെ മുരളി
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിഴിഞ്ഞം
മുതല്‍ നാവായിക്കുളം വരെയുള്ള
ഔട്ടര്‍ റിംഗ് റോഡ് പദ്ധതി
നാലുവരി പാതയാക്കി
വികസിപ്പിക്കാനുള്ള പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഔട്ടര്‍ റിംഗ് റോഡിന് ഭൂമി
ഏറ്റെടുക്കാനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(
സി )
ഭാവിയിലെ
ആവശ്യങ്ങള്‍ക്കുതകും വിധം
മാസ് റാപ്പിഡ് ട്രാന്‍സിറ്റ്
സിസ്റ്റത്തിന് ആവശ്യമായ സ്ഥലം
കൂടി ഈ ഘട്ടത്തില്‍ തന്നെ
ഏറ്റെടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിക്ക് കേന്ദ്ര അംഗീകാരം
ലഭിച്ചിട്ടുണ്ടോ; ദേശീയപാത
അതോറിറ്റി ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
*92.
ശ്രീമതി
ദെലീമ
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
എം മുകേഷ്
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിന്റെ
സാംസ്ക്കാരിക സമ്പന്നതയ്ക്ക്
തിളക്കം കൂട്ടാന്‍ കഴിയുംവിധം
സംസ്ഥാന സ്കൂള്‍ കലോത്സവം
സംഘടിപ്പിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
കലോത്സവത്തില്‍
പൂര്‍ണ്ണമായും ഹരിത
പ്രോട്ടോകോള്‍ പാലിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ; അതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
സി )
നാനാത്വത്തില്‍
ഏകത്വം പരിരക്ഷിക്കാനും
പ്രോത്സാഹിപ്പിക്കാനുമുള്ള
വേദിയായി കലോത്സവത്തെ
മാറ്റാന്‍ സർക്കാർ ബോധപൂർവമായ
ശ്രമം നടത്തുമോ;
(
ഡി )
അടുത്തവര്‍ഷം
മുതല്‍ ഗോത്രകലകളെ കലോത്സവ
മത്സര ഇനങ്ങളില്‍
ഉള്‍പ്പെടുത്തുന്നത്
പരിഗണിക്കുമോ?
*93.
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
മലയോര മേഖലയിലടക്കം വിവിധ
മേഖലകളിലെ പട്ടയ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
അറിയിക്കാമോ;
(
ബി )
പട്ടയ
പ്രശ്നങ്ങള്‍ കൂടുതലായുള്ള
ജില്ലകളിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന് പ്രത്യേക
കർമ്മപദ്ധതി തയ്യാറാക്കി
മുഴുവന്‍ പട്ടയവും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
പട്ടയങ്ങള്‍
ഡിജിറ്റൈസ് ചെയ്യുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
*94.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ
വി ശശി
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലാവസ്ഥാ
വ്യതിയാനത്തിന്റെയും പ്രകൃതി
ദുരന്തങ്ങളുടെയും ഫലമായി
നിരന്തരമായുണ്ടാകുന്ന റോഡ്
തകർച്ചയും തന്മൂലം
സർക്കാരിനുണ്ടാകുന്ന
സാമ്പത്തിക നഷ്ടവും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ഇത്
പരിഹരിക്കുവാൻ മെച്ചപ്പെട്ട
റോഡ് നിർമ്മാണരീതികൾ
കണ്ടെത്തുവാൻ ഗവേഷണങ്ങൾ
നടത്തുമോ; വ്യക്തമാക്കുമോ;
(
സി )
റോഡുനിർമ്മാണത്തിനുപയോഗിക്കുന്ന
അസംസ്കൃത വസ്തുക്കളുടെ
രാസപരമായ സ്വഭാവം പരിശോധനാ
വിധേയമാക്കി, ഭാവിയിൽ കൂടുതൽ
ഉറപ്പുള്ള റോഡുകൾ
നിർമ്മിക്കുന്നതിനാവശ്യമായ
വസ്തുക്കളുടെ മിശ്രിതം
കണ്ടെത്തുന്നതിന്
കെ.എച്ച്.ആർ.ഐ.യുടെ ഗവേഷണ
വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
കെ.എച്ച്.ആർ.ഐ.യുടെ
കണ്ടെത്തലുകൾ കൂടുതൽ
തുടർഗവേഷണങ്ങൾക്കും പ്രായോഗിക
പഠനത്തിനും
വിധേയമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
*95.
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സ്കൂൾ കലോത്സവം
സമാനതകളില്ലാത്ത
ജനപങ്കാളിത്തത്തിലും സംഘടനാ
മികവിലും നടത്താന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
കലോത്സവത്തിൽ
മികവാർന്ന പ്രകടനം കാഴ്ചവെച്ച
മത്സരാർത്ഥികൾക്ക് മികച്ച
പിന്തുണയും പ്രോത്സാഹനവും
തുടർന്നും ഉറപ്പാക്കുന്നതിന്
ലക്ഷ്യമിട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കലാകായിക
മേഖലകളിൽ മികവ്
പ്രകടിപ്പിക്കുന്ന
കുട്ടികൾക്ക് സാമ്പത്തിക
സഹായം ഉള്‍പ്പടെയുള്ള പിന്തുണ
ഉറപ്പാക്കുന്നതിനുവേണ്ടി
പ്രത്യേക ഫണ്ട്
രൂപീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സ്കൂൾ
കലോത്സവങ്ങളുടെ നടത്തിപ്പും
കലോത്സവ മാനുവലും കാലോചിതമായ
മാറ്റങ്ങൾക്ക് വിധേയമാക്കേണ്ട
സാഹചര്യം നിലവിലുണ്ടോ;
ഇതിനായി കലാ സാംസ്കാരിക
മേഖലയിൽ നിന്നുള്ളവരുടെ
നിർദ്ദേശങ്ങൾ
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
സംസ്ഥാന
സ്കൂൾ യുവജനോത്സവത്തിൽ ഗോത്ര
കലകളെ മതിയായ പ്രാധാന്യത്തോടെ
ഉൾപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*96.
ശ്രീ.
മാണി. സി. കാപ്പൻ
ശ്രീ.
മോൻസ് ജോസഫ്
ശ്രീ.
അനൂപ് ജേക്കബ്
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ദേശീയപാതാ വികസനം കഴിഞ്ഞ ആറു
വര്‍ഷത്തിനിടെ ഏറ്റവും
മന്ദഗതിയില്‍ ആണെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
കേന്ദ്ര
ഉപരിതല ഗതാഗത വകുപ്പ് മന്ത്രി
2022-ല്‍ പ്രഖ്യാപിച്ച ഒരു
പദ്ധതി പോലും ടെണ്ടര്‍
ചെയ്യുവാനോ നിര്‍മ്മാണം
തുടങ്ങുവാനോ കഴിഞ്ഞിട്ടില്ല
എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
നിര്‍മ്മാണ
സാമഗ്രികളുടെ വില വര്‍ദ്ധനവും
ലഭ്യതക്കുറവും കരാര്‍
പണികളുടെ റേറ്റ്
ഉയര്‍ത്താത്തതും ബില്ലുകള്‍
മാറുന്നതിന് ഉണ്ടായിരിക്കുന്ന
കാലതാമസവും പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കേരളത്തിലെ
ഏതെല്ലാം ദേശീയ പാത
പദ്ധതികളാണ്
മുടങ്ങിക്കിടക്കുന്നതെന്ന്
വിശദീകരിക്കാമോ?
*97.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സണ്ണി ജോസഫ്
ശ്രീമതി
കെ. കെ. രമ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
ബി )
വിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരത്തകർച്ച
സംബന്ധിച്ച് പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ വിമർശനം സർക്കാർ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
സി )
പ്രസ്തുത
വിമർശനത്തിന്റെ അടിസ്ഥാനത്തിൽ
പൊതുവിദ്യാഭ്യാസ രംഗത്തെ
ഗുണനിലവാരത്തകർച്ച
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം നൽകുമോ;
(
ഡി )
പൊതുവിദ്യാഭ്യാസ
മേഖലയുടെ ഗുണനിലവാരം ഉയർത്താൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
*98.
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
എം. എം. മണി
ശ്രീ.
പി. വി. അൻവർ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പിനെ ജനകീയമാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതിയ
സാങ്കേതിക വിദ്യകളെ പ്രസ്തുത
ലക്ഷ്യങ്ങള്‍ക്കായി
എത്രത്തോളം
ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
പദ്ധതികളുടെ ഉത്തരവാദിത്തം
ആര്‍ക്കാണ് എന്ന്
വ്യക്തമാക്കിക്കൊണ്ടും വികസന
പ്രവര്‍ത്തനങ്ങളെ കൂടുതല്‍
ജനകീയമാക്കുന്നതിന് ഡിഫക്ട്
ലയബിലിറ്റി ബോര്‍ഡ്
സ്ഥാപിക്കുന്നതുകൊണ്ട്
സാധ്യമായിട്ടുണ്ടോ; ഇത്
സംബന്ധിച്ച വിലയിരുത്തല്‍
വിശദമാക്കാമോ;
(
ഡി )
റോഡ്
ആസ്തികള്‍ ഡിജിറ്റൈസ്
ചെയ്യുന്നതിനുള്ള പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
പ്രസ്തുത റോഡുകളുടെ വിശദാംശം
രേഖപ്പെടുത്തുന്നതിനുള്ള
സംവിധാനങ്ങള്‍ വിശദമാക്കാമോ?
*99.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാര്‍
വകുപ്പുകളിലെ താൽക്കാലിക,
കരാർ നിയമനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴി മാത്രമായിരിക്കണം എന്ന
വ്യവസ്ഥ നിലവിലുണ്ടോ;
(
ബി )
ദേശീയ
ആരോഗ്യ ദൗത്യത്തിൽ
(എൻ.എച്ച്.എം.) അടക്കം നിരവധി
സ്ഥാപനങ്ങളിൽ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയല്ലാതെ
നിയമനം നടക്കുന്നു എന്ന
കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
സി )
വിവിധ
വകുപ്പുകളിലെ താൽക്കാലിക,
കരാർ നിയമനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴി മാത്രമാക്കാൻ നടപടികൾ
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
*100.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ്
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മദ്യം,
മയക്കുമരുന്ന് എന്നിവയുടെ
വര്‍ദ്ധിച്ചുവരുന്ന ഉപയോഗവും
സാമൂഹിക തിന്മകളും പരിഗണിച്ച്
പാഠ്യപദ്ധതി കാലോചിതമായി
പരിഷ്കരിക്കാൻ നടപടികള്‍
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ബി )
ജീവിത
യാഥാർത്ഥ്യങ്ങളെ ഫലപ്രദമായി
നേരിടാന്‍ ലൈഫ് സയന്‍സ്
ഒന്നാം ക്ലാസ്സ് മുതല്‍
പാഠ്യക്രമത്തില്‍
ഉള്‍പ്പെടുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
ഒന്നാം
ക്ലാസ്സ് മുതല്‍ എല്ലാ
വിദ്യാർത്ഥികൾക്കും പാഠ്യേതര
വിഷയങ്ങളില്‍ നിര്‍ബന്ധിത
പരിശീലനം നല്‍കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദീകരിക്കാമോ?
*101.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. ജെ. വിനോദ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി അംഗങ്ങൾക്കുള്ള
പെൻഷൻ അടക്കമുള്ള
ആനുകൂല്യങ്ങൾ ഒരു
വർഷത്തിലേറെയായി
കുടിശ്ശികയാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
സെസ്സ് പിരിക്കുന്നതിൽ ഉണ്ടായ
വീഴ്ച കാരണമാണോ പെൻഷൻ
മുടങ്ങിയത് എന്ന്
വ്യക്തമാക്കാമോ;
(
സി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
പെൻഷൻ കുടിശ്ശിക അടിയന്തരമായി
നൽകാൻ നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
*102.
ശ്രീ
വി ജോയി
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
66-ന്റെ മുഴുവന്‍ റീച്ചിലും
നിലവില്‍ നടന്നു
കൊണ്ടിരിക്കുന്ന
പ്രവൃത്തികളുടെ പുരോഗതി ജില്ല
തിരിച്ച് വിശദമാക്കാമോ;
(
ബി )
അരൂര്‍-തുറവൂര്‍
എലിവേറ്റഡ് ഹൈവേയുടെയും
കഴക്കൂട്ടം എലിവേറ്റഡ്
ഹൈവേയുടെയും പ്രവൃത്തികളുടെ
പുരോഗതി വ്യക്തമാക്കാമോ;
(
സി )
തലശ്ശേരി-മാഹി
ബൈപാസ്, പാലൊളി-മുരാട്
പാലങ്ങള്‍ എന്നിവ
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
2025-ഓടെ
ദേശീയപാത 66-ന്റെ പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*103.
ശ്രീ.
ജോബ് മൈക്കിള്‍
ശ്രീ.
പ്രമോദ് നാരായൺ
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസം മേഖല കൂടുതൽ
ആകർഷകമാക്കാന്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
അറിയിക്കുമോ;
(
ബി )
പ്രധാന
ടൂറിസം മേഖലകളിലേക്കുള്ള
റോഡുകള്‍ ഹരിത
പെരുമാറ്റച്ചട്ടത്തിന്റെ
കീഴിലാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
ടൂറിസം
കേന്ദ്രങ്ങളെ ഹരിത ടൂറിസം
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുള്ള
മാർഗരേഖകളുടെ വിശദാംശം
വ്യക്തമാക്കുമോ?
*104.
ശ്രീ
എം മുകേഷ്
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
ഐ. ബി. സതീഷ്
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവീകരിച്ച
പാഠ്യപദ്ധതി
അടിസ്ഥാനമാക്കിയുള്ള
പാഠപുസ്തകങ്ങളുടെ രചന
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ പുസ്തകവിതരണം
എപ്പോള്‍ പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ് കരുതുന്നത്;
ഇതിനായി സ്വീകരിച്ച
ക്രമീകരണങ്ങള്‍ വിശദമാക്കാമോ;
(
ബി )
ഏതെല്ലാം
ഭാഷകളിലാണ് പ്രസ്തുത
പുസ്തകങ്ങള്‍
തയ്യാറാക്കിയിട്ടുള്ളത്;
ഇതില്‍ കല, വിദ്യാഭ്യാസം,
തൊഴില്‍ വിദ്യാഭ്യാസം
എന്നിവയ്ക്ക് മുന്‍ഗണന
നല്‍കിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് സര്‍ക്കാരിന്റെ
കാഴ്ചപ്പാട് വിശദമാക്കാമോ;
(
സി )
വിദ്യാര്‍ത്ഥികളില്‍
പുരോഗമന ബോധ്യങ്ങള്‍
വളര്‍ത്തിയെടുക്കാന്‍
കഴിയുന്ന തരത്തില്‍
പാഠ്യപദ്ധതി
പരിഷ്കരണങ്ങള്‍ക്ക് ഊന്നല്‍
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
*105.
ശ്രീ.
പി. ടി. എ. റഹീം
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാലയങ്ങളിലെ
ഉച്ചഭക്ഷണ വിതരണത്തിന്
പ്രധാനമന്ത്രി പോഷണ പദ്ധതി
എന്ന പേര് നിശ്ചയിക്കണമെന്ന്
കേന്ദ്രസര്‍ക്കാര്‍
നിർദ്ദേശിച്ചിരുന്നോ;
(
ബി )
ഉച്ചഭക്ഷണ
വിതരണത്തിന്
കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന
വിഹിതം എത്രയാണ്;
(
സി )
കഴിഞ്ഞ
5 വര്‍ഷമായി ലഭ്യമായ
കേന്ദ്രവിഹിതം എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയ്ക്കായി 2021-22-ല്‍
കേന്ദ്രം തടഞ്ഞുവച്ച തുക
പിന്നീട്
അനുവദിക്കുകയുണ്ടായോ;
(
ഇ )
ഉച്ചഭക്ഷണ
വിതരണം
കാര്യക്ഷമമാക്കുന്നതിനായി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
*106.
ശ്രീ.
ടി.ഐ.മധുസൂദനന്‍
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ
ഭാഗമായി സിലബസ്
പരിഷ്കരിക്കുന്നതുമായി
ബന്ധപ്പെട്ട് സ്ക്കൂള്‍
പാഠ്യപദ്ധതിയില്‍
എന്‍.സി.ഇ.ആര്‍.ടി.
വരുത്തുന്ന മാറ്റങ്ങള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(
ബി )
6
മുതല്‍ 12 വരെ ക്ലാസ്സുകളില്‍
നിലവിലുള്ള പാഠഭാഗങ്ങളില്‍
നിന്ന് ഏതെങ്കിലും ഭാഗം
നീക്കം ചെയ്യുന്നതിന്
എന്‍.സി.ഇ.ആര്‍.ടി. നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
രാജ്യത്തിന്റെ
ചരിത്രം, സ്വാതന്ത്ര്യ
സമരകാലത്തിന്റെ ഊര്‍ജ്ജം,
ഭരണഘടനാ മൂല്യങ്ങള്‍
എന്നിവയിലടക്കം
വന്നിരിക്കുന്ന മാറ്റങ്ങള്‍
ഗൗരവമേറിയതും അംഗീകരിക്കാന്‍
കഴിയാത്തതുമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ; ബദല്‍
പുസ്തകങ്ങള്‍ സംസ്ഥാന
സിലബസില്‍ ഉള്‍പ്പെടുത്തി
പഠിപ്പിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
*107.
ഡോ.
സുജിത് വിജയൻപിള്ള
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ.കെ. രാമചന്ദ്രൻ
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ടൂറിസം നിക്ഷേപ സാധ്യതകള്‍
പരിചയപ്പെടുത്താനും
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കാനുമായി ടൂറിസം
വകുപ്പ് സംഘടിപ്പിച്ച ടൂറിസം
ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ
അനുഭവങ്ങളും ഭാവിസാധ്യതകളും
വിശദമാക്കാമോ;
(
ബി )
ടൂറിസം
ഇന്‍വെസ്റ്റേഴ്സ് മീറ്റ് വഴി
ഈ രംഗത്ത് വാഗ്‍ദാനം
ചെയ്യപ്പെട്ട നിക്ഷേപ
സാധ്യതകള്‍, മറ്റ്
വാഗ്‍ദാനങ്ങള്‍ എന്നിവ
വിശദമാക്കാമോ;
ഇതിനോടനുബന്ധിച്ച് ഏതെങ്കിലും
പദ്ധതികളില്‍ എം.ഒ.യു.
ഒപ്പുവയ്ക്കാന്‍
സാധ്യമായിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
നിക്ഷേപകര്‍ക്ക്
സൗകര്യമൊരുക്കാന്‍
ഫെസിലിറ്റേഷന്‍ സെന്ററും
സെക്രട്ടറിതല ഏകോപന സമിതിയും
രൂപീകരിച്ചിട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*108.
ശ്രീ.
പി.പി. സുമോദ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
യു പ്രതിഭ
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-ലെ
എസ്.എസ്.എല്‍.സി, ഹയര്‍
സെക്കണ്ടറി പരീക്ഷകള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ; എന്തെല്ലാം
നടപടികളാണ് ഇതിനായി
സ്വീകരിച്ചതെന്ന്
അറിയിക്കുമോ;
(
ബി )
മുന്‍
വര്‍ഷങ്ങളെ അപേക്ഷിച്ച്
2023-ലെ ഹയര്‍ സെക്കണ്ടറി,
എസ്.എസ്.എല്‍.സി പരീക്ഷകളുടെ
വിജയശതമാനത്തില്‍ പുരോഗതി
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എസ്.എസ്.എല്‍.സി പരീക്ഷയില്‍
വിജയിച്ച എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും ഹയര്‍
സെക്കണ്ടറി, വി.എച്ച്.എസ്.ഇ.
പ്രവേശനം നല്‍കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഹയര്‍
സെക്കണ്ടറി പരീക്ഷാ
നടത്തിപ്പിന് കൃത്യത
ഉറപ്പാക്കുന്നതിന് പുതിയ
പരീക്ഷാ മാന്വല്‍ നിലവില്‍
വന്നിട്ടുണ്ടോ; വിശദമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം ഹയര്‍
സെക്കണ്ടറിയില്‍ പുതിയ
താല്‍ക്കാലിക ബാച്ചുകള്‍
അനുവദിച്ചിരുന്നോ; വിശദാംശം
ലഭ്യമാക്കുമോ?
*109.
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്
വകുപ്പ് നിർമ്മിക്കുന്ന
റോഡുകൾ
ഈടുനില്‍ക്കാത്തതിന്റെ
കാരണങ്ങൾ എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
റോഡിന്റെ
ഗുണനിലവാരം കർശനമായി
പാലിക്കുന്നതിനുളള പരിശോധനകൾ
കൃത്യമായി
നടത്താത്തവർക്കെതിരെ നടപടി
സ്വീകരിക്കാറുണ്ടോ; വിശദാംശം
നൽകുമോ;
(
സി )
ഗുണനിലവാരം
ഉറപ്പാക്കുന്നതിനായി മരാമത്ത്
മാനുവൽ ഭേദഗതി ചെയ്യുന്നതിനും
ഉന്നത ഉദ്യോഗസ്ഥ തസ്തികകൾ
പുന:ക്രമീകരിക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കുമോ?
*110.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി അംഗങ്ങൾക്കുള്ള
ആനുകൂല്യങ്ങളുടെ വിശദാംശം
നൽകാമോ;
(
ബി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
അംഗങ്ങൾക്കുള്ള പെൻഷൻ
അടക്കമുള്ള ആനുകൂല്യങ്ങൾ
സമയബന്ധിതമായി
നൽകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
പെൻഷൻ നിലവിൽ
കുടിശ്ശികയുണ്ടോ; ഉണ്ടെങ്കിൽ
കുടിശ്ശിക അടിയന്തരമായി നൽകാൻ
നടപടി സ്വീകരിക്കുമോ?
*111.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി തരം മാറ്റുന്നതിനുളള
അപേക്ഷകൾ തീർപ്പാക്കുന്നതിൽ
കാലതാമസം ഉണ്ടാകുന്നതായ
പരാതികൾ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍ സമയബന്ധിതമായി
തീർപ്പാക്കാൻ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(
സി )
ഇത്തരം
അപേക്ഷകൾ തീർപ്പാക്കുന്നതിന്
പ്രത്യേക അദാലത്തുകൾ
ആരംഭിച്ചിട്ടുണ്ടോ; അവ
എന്നത്തേക്ക് തീർപ്പാക്കാൻ
കഴിയും; വിശദമാക്കുമോ?
*112.
ശ്രീ.
എ. രാജ
ശ്രീ
എം നൗഷാദ്
ശ്രീ
ജി സ്റ്റീഫന്‍
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
വികസിപ്പിക്കുന്നതിന് നടത്തിയ
ഇടപെടലുകൾ വിശദമാക്കാമോ;
(
ബി )
പ്രദേശവാസികളുടെ
സഹകരണത്തോടെ പ്രാദേശിക
വരുമാനം വർദ്ധിപ്പിക്കാൻ
കഴിയുംവിധം ഉത്തരവാദിത്ത
ടൂറിസം രംഗത്ത് വിവിധ
പദ്ധതികൾ
രൂപപ്പെടുത്തിയതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
സൊസൈറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പ്രവർത്തനവും
ഉദ്ദേശ്യലക്ഷ്യങ്ങളും
വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ലൈഫ്
എക്സ്പീരിയൻസ് പാക്കേജുകൾ
ആരംഭിക്കാൻ കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ ലൈഫ്
എക്സ്പീരിയൻഷ്യൽ ടൂറിസം
പദ്ധതിയെക്കുറിച്ച്
വിശദമാക്കാമോ?
*113.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പില്‍ അഴിമതി
പൂര്‍ണ്ണമായും
നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍
എന്തെല്ലാം നടപടികള്‍
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
ഓൺലെെന്‍
സേവനങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നതിലൂടെ
അഴിമതി ഇല്ലാതാക്കാന്‍
കഴിയുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ഇതിനായി
പൊതുജനങ്ങളെ
ഇ-സാക്ഷരരാക്കാന്‍ പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(
ഡി )
വകുപ്പില്‍
വിവിധ പരിശോധനകള്‍
ശക്തിപ്പെടുത്താന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
ഉന്നത
തലത്തിലുള്ള പരിശോധന
മാസത്തില്‍ രണ്ടുതവണ
നടത്തുന്നതിന് പരിപാടികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
*114.
ശ്രീ.
ആന്റണി ജോൺ
ശ്രീ
ഒ . ആർ. കേളു
ശ്രീ.
കെ.വി.സുമേഷ്
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുമരാമത്ത്-വിനോദസഞ്ചാര
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭൂപ്രകൃതിയുടെ
സാധ്യതകള്‍ ഉപയോഗപ്പെടുത്തി
സാഹസിക വിനോദസഞ്ചാരത്തിന്റെ
ശ്രദ്ധേയമായ കേന്ദ്രമാക്കി
സംസ്ഥാനത്തെ
വികസിപ്പിക്കുന്നതിന്
ആവിഷ്കരിച്ച
പദ്ധതികളെക്കുറിച്ച്
വിശദമാക്കാമോ;
(
ബി )
പാരാഗ്ലൈഡിംഗ്,
സര്‍ഫിംഗ്, മൗണ്ടെയ്ന്‍
സൈക്കിളിംഗ്, വൈറ്റ് വാട്ടര്‍
കയാക്കിംഗ് എന്നീ സാഹസിക
വിനോദങ്ങളില്‍ അന്താരാഷ്ട്ര
മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(
സി )
എങ്കില്‍
കേരളത്തില്‍ എവിടെയൊക്കെയാണ്
അന്താരാഷ്ട്ര
ചാമ്പ്യന്‍ഷിപ്പുകള്‍
സംഘടിപ്പിച്ചത്; വിശദവിവരം
ലഭ്യമാക്കാമോ;
(
ഡി )
ജലസാഹസിക
ടൂറിസത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്താന്‍
സ്വീകരിച്ച
നടപടികളെക്കുറിച്ച്
വ്യക്തമാക്കാമോ?
*115.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏകജാലകം
വഴിയുള്ള പ്രവേശന നടപടികള്‍
ആരംഭിച്ചതിന് ശേഷം വര്‍ഷം
തോറുമുള്ള പ്രവേശനത്തിന്റെ
വിശദാംശവും കൂടുതല്‍
കുട്ടികള്‍ പ്രവേശനം നേടിയത്
ഏത് വര്‍ഷത്തിലാണെന്നും
വ്യക്തമാക്കാമോ;
(
ബി )
ഈ
വര്‍ഷം ഏകജാലകം വഴി പ്രവേശനം
ലഭിച്ചവരുടെയും മറ്റ്
ക്വാട്ടകളില്‍ പ്രവേശനം
നേടിയവരുടെയും കണക്കുകള്‍
അറിയിക്കാമോ;
(
സി )
പ്ലസ്
വണ്‍ സീറ്റുകളുടെ മൂന്നാം
അലോട്ട്മെന്റിന് ശേഷവും വിവിധ
ജില്ലകളില്‍ നിന്നുള്ള
ആവശ്യങ്ങള്‍ പരിഗണിച്ച് അധിക
ബാച്ചുകള്‍ അനുവദിച്ചിരുന്നോ;
എങ്കില്‍ ഇപ്രകാരം അധിക
ബാച്ചുകൾ അനുവദിച്ചപ്പോള്‍
കുട്ടികളില്ലാത്ത ബാച്ചുകളുടെ
എണ്ണം വര്‍ദ്ധിച്ചുവെന്ന
വാര്‍ത്തകളുടെ നിജസ്ഥിതി
വിശദമാക്കാമോ?
*116.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. കെ. ബഷീർ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
നദികളിൽ നിന്നും മണൽ
വാരുന്നതിന് നിലവിൽ
നിയന്ത്രണം
ഏർപ്പെടുത്തിയിട്ടുണ്ടോ;
(
ബി )
സാൻഡ്
ഓഡിറ്റിംഗിൽ നദികളിൽ മണൽ
കെട്ടിക്കിടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
സി )
സംസ്ഥാനത്തെ
നിർമ്മാണ പ്രവർത്തനങ്ങൾക്ക്
ആവശ്യമായ മണൽ നദികളിൽ നിന്നും
ലഭിക്കാൻ സാധ്യതയുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
നദികളിൽ
നിന്നും മണൽ വാരുന്നതിന്
അനുമതി നൽകാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
*117.
ശ്രീ
എം എസ് അരുൺ കുമാര്‍
ശ്രീ
എം നൗഷാദ്
ശ്രീ.
പി.പി. സുമോദ്
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പഠന
പ്രവര്‍ത്തനങ്ങള്‍
ഓണ്‍ലെെന്‍, ഡിജിറ്റല്‍
സംവിധാനങ്ങളിലേക്ക്
പരിവര്‍ത്തനപ്പെടുത്താന്‍
സ്വീകരിച്ചുവരുന്ന നടപടികള്‍
വിശദമാക്കാമോ;
(
ബി )
വിദ്യാകിരണം
പദ്ധതി ഈ ലക്ഷ്യം
നേടുന്നതിനായി
സഹായകരമായിരുന്നോ എന്ന്
വിശദമാക്കാമോ;
(
സി )
സമഗ്രശിക്ഷാ
കേരളയുടെ സഹകരണത്തോടെ ഈ
മേഖലയില്‍ നടത്തിയ
ഇടപെടലുകള്‍ വ്യക്തമാക്കാമോ?
*118.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
എം.വിജിന്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂള്‍
പാഠ്യപദ്ധതി പരിഷ്കരണത്തിന്
സമഗ്രമായ പദ്ധതികള്‍
തയ്യാറാക്കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
ഇതിന്
മുമ്പ് പാഠ്യപദ്ധതി
പൂര്‍ണ്ണമായും പരിഷ്കരിച്ചത്
ഏത് വര്‍ഷത്തിലാണെന്ന്
അറിയിക്കുമോ;
(
സി )
എന്തെല്ലാം
പ്രത്യേകതകളാണ് ഇത്തവണത്തെ
പാഠ്യപദ്ധതി പരിഷ്കരണത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(
ഡി )
പാഠപുസ്തകത്തിന്റെ
ഡിജിറ്റല്‍ പതിപ്പുകള്‍
പ്രത്യേകമായി പുറത്തിറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
*119.
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ
എം രാജഗോപാലൻ
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-ലെ
യുനെസ്കോ ഗ്ലോബല്‍
എഡ്യൂക്കേഷന്‍ മോണിറ്ററിംഗ്
റിപ്പോർട്ടിൽ വിദ്യാഭ്യാസ
മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ്
വെയര്‍ ഉള്‍പ്പെടെയുള്ള
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തുന്നതിന്
സംസ്ഥാനത്തിന് പ്രശംസ
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഏത് പോര്‍ട്ടലിനാണ്
ലഭിച്ചതെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പോര്‍ട്ടലിന്റെ പ്രത്യേകതകളും
ഉള്ളടക്കവും വിശദമാക്കുമോ;
(
സി )
യുനെസ്കോ
റിപ്പോര്‍ട്ട് പ്രകാരം
ഏറ്റവും കൂടുതല്‍
ഇന്റര്‍നെറ്റ് കണക്ഷനുള്ള
സ്കൂളുകളുള്ള ഇന്ത്യൻ
സംസ്ഥാനങ്ങളുടെ പട്ടികയില്‍
കേരളം ഉള്‍പ്പെട്ടിട്ടുണ്ടോ?
*120.
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളുടെ
പ്രവർത്തനങ്ങള്‍ പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളുടെ പ്രവർത്തനം
കാര്യക്ഷമമാക്കാൻ സ്വീകരിച്ച
നടപടികൾ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
സർക്കാര്‍
വകുപ്പുകളില്‍ താല്ക്കാലിക,
കരാർ അടിസ്ഥാനത്തിലുള്ള
നിയമനങ്ങൾ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴിയല്ല
നടക്കുന്നത് എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഇത്തരത്തിലുള്ള നിയമനങ്ങൾ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
വഴി മാത്രമാക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|