ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു തുറമുഖവും
മ്യൂസിയവും പുരാവസ്തുസംരക്ഷണവും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മുന്‍
യു.ഡി.എഫ്. സര്‍ക്കാരിന്റെ
കാലയളവില്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം
ചെയ്ത വിഴിഞ്ഞം തുറമുഖ പദ്ധതി
അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും
കമ്മീഷന്‍ ചെയ്യുവാന്‍
സാധിച്ചിട്ടില്ലായെന്നത്
ഗൗരവമായി വിലയിരുത്തുമോ;
( ബി )
പദ്ധതിയുടെ
പുരോഗതി വിലയിരുത്തി
സര്‍ക്കാരിന് റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
നിയുക്തരായിട്ടുള്ള സ്പെഷ്യല്‍
പ്രോജക്ട് ഡയറക്ടറുടെ
റിപ്പോര്‍ട്ട് പ്രകാരം നിലവിലെ
സ്ഥിതിയില്‍ പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നാണ് കരുതുന്നതെന്ന്
അറിയിക്കുമോ;
( സി )
പദ്ധതിയുടെ
പ്രധാന ഭാഗമായ പുലിമുട്ടിന്റെ
ആകെ നീളം എത്ര മീറ്ററാണെന്ന്
അറിയിക്കുമോ ; അതില്‍ ഇതിനകം
എത്ര മീറ്റര്‍ പുലിമുട്ട്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്ന്
അറിയിക്കുമോ;
( ഡി )
മേയ്
മാസത്തില്‍ ഉണ്ടായ ടൗട്ടെ
ചുഴലിക്കാറ്റിന്റെ ഭാഗമായി
ഉണ്ടായ കടല്‍ക്ഷോഭത്തില്‍
പുലിമുട്ടിന് നാശനഷ്ടം
ഉണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
നിര്‍മ്മാണ
പ്രവര്‍ത്തികളുടെ ഭാഗമായുള്ള
ഡ്രെഡ്ജിംഗ് ആന്റ് റിക്ലമേഷന്‍
പ്രവൃത്തികള്‍ മന്ദഗതിയിലാണോ
മുന്നോട്ട് പോകുന്നതെന്ന്
അറിയിക്കുമോ; എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ; നിലവില്‍ എത്ര
ശതമാനം പ്രവര്‍ത്തികള്‍
പൂര്‍ത്തിയായെന്ന് അറിയിക്കുമോ?