STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >1st Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 1st SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*31.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ച കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി പദ്ധതി സമയബന്ധിതമായി യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനം നടത്തുമോ;
( ബി )
വ്യവസായ ഇടനാഴിയില്‍ പാലക്കാടിനെ ഒരു നോഡായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂമി ഏറ്റെടുക്കല്‍ കാര്യക്ഷമമാക്കാന്‍ നടപടിയുണ്ടാകുമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചിട്ടുള്ള ആലുവ ഗിഫ്റ്റ്സിറ്റിയുടെ വിശദാംശം അറിയിക്കുമോ?
*32.
ശ്രീ. പി. ടി. തോമസ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക അച്ചടക്കം പാലിക്കാതിരുന്നതും നികുതി പിരിവിലുണ്ടായ വീഴ്ചയും ജി.എസ്.ടി. വരുമാനത്തില്‍ ഉണ്ടായ ഇടിവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ എപ്രകാരം ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
മുന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴി കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങള്‍ നല്‍കിയതിലൂടെ സംസ്ഥാനത്തിന്റെ ഖജനാവ് കൂടുതല്‍ ശുഷ്കമാകുന്നതിന് ഇടയായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
ചെലവ് ചുരുക്കുവാന്‍ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വിജയപ്രദമായിരുന്നോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വ്യക്തമാക്കുമോ;
( ഡി )
1957 മുതല്‍ 2016 വരെ സംസ്ഥാനം ഭരിച്ച എല്ലാ സര്‍ക്കാരുകളും കൂടി വാങ്ങിയതിനേക്കാള്‍ അധികം കടം 2016-21 കാലഘട്ടത്തിലെ സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോ; ഇത് നമ്മുടെ സമ്പദ് വ്യവസ്ഥയെ എപ്രകാരം ബാധിച്ചുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ഇ )
തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥയെ അനാവശ്യ ധൂര്‍ത്തും ആര്‍ഭാടവും കുറച്ചും നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തിയും രക്ഷപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിക്കുന്നത്;
( എഫ് )
നിലവിലെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കുമോ?
*33.
ശ്രീ എം മുകേഷ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ദെലീമ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി അതിജീവിക്കുന്നതിന് മുന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയ പെന്‍ഷന്‍ യഥാസമയം നല്‍കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
( ബി )
വിവിധ സാമൂഹ്യസുരക്ഷാ-ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കുന്നവരുടെ എണ്ണം എത്രയെന്നതിന്റെ കണക്ക് ലഭ്യമാണോ;
( സി )
ഇത്തരത്തിലുള്ള വിവിധ പെന്‍ഷനുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുകയും കേന്ദ്രസര്‍ക്കാര്‍ വിഹിതവും എത്ര വീതമെന്ന് അറിയിക്കാമോ?
*34.
ശ്രീ. റ്റി.പി .രാമകൃഷ്ണൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര നികുതിവിഹിതത്തില്‍ കുറവുണ്ടാകുന്നതും ജി.എസ്.ടി വിഹിതം യഥാസമയം ലഭ്യമാക്കാത്തതും പോലുള്ള കേന്ദ്രസര്‍ക്കാരിന്റെ വികല നയങ്ങളും സംസ്ഥാനത്തോടുള്ള വിവേചന പൂര്‍ണമായ നിലപാടുകളും സംസ്ഥാനത്തിന്റെ ധനദൃഢീകരണ നടപടികളെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ;
( ബി )
കോവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗത സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ ഇടിവു സൃഷ്ടിക്കാനും ചെലവില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കാനും ഇടയാക്കുമെന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ നൈരന്തര്യത്തിന് ബജറ്റിന് പുറത്തുള്ള വിഭവ സമാഹരണം തുടരാനുള്ള സാധ്യത പരിശോധിക്കുന്നുണ്ടോ;
( സി )
നികുതിദായകരോടു സൗഹൃദ സമീപനം പുലര്‍ത്തുമ്പോള്‍ത്തന്നെ നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ കൂടി ഊര്‍ജ്ജിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
*35.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ . പി . ഉബൈദുള്ള
ശ്രീ. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകള്‍ക്കുള്ള ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന് കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നിയമം നടപ്പാക്കുന്നത് സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ എപ്രകാരം ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇത് സംബന്ധിച്ച് എന്തെല്ലാം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*36.
ശ്രീ എം രാജഗോപാലൻ
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍ റിഫൈനറി ഉള്‍പ്പെടെ രാജ്യത്തെ തന്ത്രപ്രധാനവും അല്ലാത്തതുമായ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാട് വ്യക്തമാക്കുമോ;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള കഴിഞ്ഞ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വലിയതോതില്‍ വിജയം കണ്ട സ്ഥിതിക്ക് ആ ദിശയില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതി വിലയിരുത്തിയിരുന്നോ; വ്യക്തമാക്കുമോ?
*37.
ശ്രീ . മുഹമ്മദ് മുഹസിൻ പി .
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസംസ്കരണ വ്യവസായ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
ഈ മേഖലയില്‍ കേന്ദ്രസഹായ പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്കുമോ;
( സി )
പ്രസ്തുത മേഖലയില്‍ ചെറുകിട സംരംഭങ്ങളുടെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ഡി )
ഈ രംഗത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?
*38.
ശ്രീ. ആന്റണി ജോൺ
ശ്രീ ഒ . ആർ. കേളു
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൈദ്യുതിയുടെ ദുരുപയോഗവും മോഷണവും കണ്ടെത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് അറിയിക്കാമോ;
( ബി )
വര്‍ദ്ധിച്ച് വരുന്ന വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വൈദ്യുത അപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ കുടുംബാംഗങ്ങള്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ?
*39.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ പലിശനിരക്ക് കുറയ്ക്കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
കോവിഡ് പശ്ചാത്തലത്തില്‍ സഹകരണ സംഘങ്ങളിൽനിന്നുള്ള വായ്പകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുന്നതും പിഴപ്പലിശ ഒഴിവാക്കുന്നതും പരിഗണിക്കുമോ;
( സി )
സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ റിസ്ക് ഫണ്ട് വഴി നല്‍കുന്ന ധനസഹായത്തിനുള്ള നടപടിക്രമങ്ങളില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ?
*40.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുവാന്‍ സഹകരണ മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാർ നയങ്ങളെ ചെറുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?
*41.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെദ്യുതി വിതരണരംഗം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നയത്തെ ചെറുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
സംസ്ഥാനത്തിന്റെ ഭാവി ഊര്‍ജ്ജ ആവശ്യകത ഫലപ്രദമായി നിറവേറ്റുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ച ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
വെെദ്യുതി മേഖലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് എന്തെല്ലാം നൂതന സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?
*42.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിന് റബ്ബര്‍ മേഖലയിലെ മൂല്യവര്‍ദ്ധന ലക്ഷ്യമാക്കി സിയാല്‍ മോഡലില്‍ 02/02/19-ലെ ജി.ഒ. (എം.എസ്) 16/2019/ഐ.ഡി നമ്പര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച കേരള റബ്ബര്‍ ലിമിറ്റഡ് കമ്പനിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത കമ്പനിക്കായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ;
( സി )
ഈ പദ്ധതി അടിയന്തരമായി നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*43.
ശ്രീ . മഞ്ഞളാംകുഴി അലി
ഡോ. എം.കെ . മുനീർ
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തില്‍ വെന്റിലേറ്റര്‍ ഉള്‍പ്പെടെ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുണ്ടായ കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് ഇവ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം അറിയിക്കുമോ?
*44.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടോ;
( ബി )
കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് അധിക ഓക്സിജന്‍ ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തിട്ടുണ്ടോ; അതിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; അറിയിക്കാമോ?
*45.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാനസൗകര്യ രംഗത്ത് കുതിപ്പ് സൃഷ്ടിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ കിഫ്ബി വഴിയുള്ള പ്രവൃത്തികളുടെ നിര്‍വ്വഹണം ത്വരിതപ്പെടുത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമോ;
( ബി )
പക്ഷപാതരഹിതമായി സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് അനുവദിച്ച പദ്ധതികളെ തുരങ്കം വയ്ക്കാന്‍ സങ്കുചിത താല്പര്യക്കാരും ചില കേന്ദ്ര ഏജന്‍സികളും നടത്തുന്ന നീക്കങ്ങളെ തുറന്നു കാണിക്കാനായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിന് കിഫ്ബിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കുമോ?
*46.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കെ ആൻസലൻ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികാഘാതം വിലയിരുത്താന്‍ സാധിച്ചിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകാനിടയുള്ളത് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള സഹായം ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
ദുരിതമകറ്റാന്‍ സ്വീകരിച്ചിട്ടുള്ള വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ പ്രവര്‍ത്തനത്തിനും ചികിത്സാ സൗകര്യവര്‍ദ്ധനവിനും കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം സഹായം ഇതുവരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ?
*47.
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ എൻ എ നെല്ലിക്കുന്ന്
ഡോ. എം.കെ . മുനീർ
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അനുസ്യൂതമായ വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ദു:സ്സഹമാക്കുന്നതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;
( ബി )
കേന്ദ്ര സർക്കാരിന് സമാനമായി സംസ്ഥാന സർക്കാരിനും നികുതി വരുമാനം ലഭിക്കുന്നതിനാലാണോ ഈ കോവിഡ് കാലത്ത് പോലും സാധാരണ ജനങ്ങൾക്ക് നികുതി ഭാരത്തില്‍ ഇളവു നൽകാത്തതെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കാര്യത്തില്‍ മുന്‍ യു.ഡി.എഫ്. സർക്കാർ കാട്ടിയ മാതൃകയെങ്കിലും സ്വീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ തയ്യാറാകുമോ?
*48.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ തുടക്കമിട്ട കാര്‍ഷിക വിളകള്‍ക്കുള്ള തറവില ഉറപ്പാക്കുന്ന പദ്ധതിയ്ക്കായി മതിയായ തുക സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തത് കാരണം കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വിപണി മാന്ദ്യത്തിനിടയില്‍ സര്‍ക്കാര്‍ തലത്തില്‍ ഉള്ള സംഭരണം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ജീവിതം വഴിമുട്ടിയ കര്‍ഷകര്‍ക്ക് ബജറ്റ് വകയിരുത്തലുകളുടെ പുനക്രമീകരണത്തിലൂടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;
( സി )
കര്‍ഷകര്‍ക്ക് ലോണ്‍ മൊറട്ടോറിയം നീട്ടിനല്‍കുന്നതും കാലാവധി നീട്ടിനല്‍കുന്ന കാര്യവും പരിഗണിക്കുമോ ?
*49.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്ഷയ ഊര്‍ജ്ജോല്പാദന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ;
( ബി )
സൗരോര്‍ജ്ജ പദ്ധതികളുടെ സ്ഥാപിതശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
സോളാര്‍-വിൻഡ് ഹൈബ്രിഡ് പവര്‍ പ്ലാന്റുകള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( ഡി )
വൈദ്യുതി ബോര്‍ഡ്, അനര്‍ട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സൗരോര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?
*50.
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ഡോ സുജിത് വിജയൻപിള്ള
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് നടത്തുന്ന പ്രധാന ബിസിനസ്സുകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
അടിസ്ഥാന വികസനത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളില്‍ നിക്ഷേപിക്കുന്നതിനായി ആരംഭിച്ച പ്രവാസി ചിട്ടി പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
കെ.എസ്.എഫ്.ഇ. പദ്ധതികള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*51.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പവര്‍ കട്ടില്ലാത്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനായി കഴിഞ്ഞ സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കിയ പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( ബി )
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ പരമാവധി വിനിയോഗം സാധ്യമാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്;
( സി )
വെെദ്യുതി വിതരണരംഗം കാര്യക്ഷമമാക്കുന്നതിനും വെെദ്യുതിയുടെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
*52.
ശ്രീ. സജീവ് ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് റാങ്കിങ്ങിൽ സംസ്ഥാനം ഏറെ പിറകില്‍ പോയതിന്റെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( സി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും നിര്‍ദ്ദശങ്ങള്‍ മുന്നോട്ടുവച്ചിരുന്നോ; ഇതില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ളത്;
( ഡി )
കേന്ദ്ര വ്യവസായ പ്രോത്സാഹന മന്ത്രാലയം പ്രസിദ്ധീകരിച്ച വ്യവസായസൗഹൃദസംസ്ഥാനങ്ങളുടെ പട്ടികയില്‍ നിലവില്‍ സംസ്ഥാനത്തിന്റെ റാങ്ക് എത്രയാണെന്ന് വെളിപ്പെടുത്താമോ?
*53.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്നത് വസ്തുതയല്ലേ; അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ; ഇത് കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്രം വായ്പാപരിധി അഞ്ച് ശതമാനമായി ഉയര്‍ത്തിയത് നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകമാകും എന്ന് കരുതുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
*54.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഫെബ്രുവരി 28 ന് കൊച്ചിയില്‍ നടന്ന അസന്‍ഡ് 2020ല്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ഇ.എം.സി.സി. എന്ന അമേരിക്കന്‍ കമ്പനിയുമായി സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചിരുന്നോ;
( ബി )
പ്രസ്തുത ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുമുമ്പ് മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ;
( സി )
പ്രസ്തുത ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി അനുവദിക്കുന്നതിന് ഇ.എം.സി.സി. യുടെ ഉപ കമ്പനിയായ ഇ.എം.എല്‍.റ്റി. ഇന്റര്‍നാഷണല്‍ ഇന്ത്യയുമായി കരാര്‍ ഒപ്പുവച്ചിരുന്നോ;
( ഡി )
അസന്‍ഡ് 2020ല്‍ എത്ര ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്; പ്രസ്തുത ധാരണാപത്രങ്ങളെല്ലാം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷമാണോ സര്‍ക്കാര്‍ ഒപ്പുവച്ചത്; അറിയിക്കുമോ;
( ഇ )
ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന പ്രസ്തുത കരാര്‍ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുമെന്നിരിക്കെ, ധാരണാപത്രങ്ങളും അനുബന്ധ കരാറുകളും ഒപ്പുവച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കുമോ?
*55.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ നിക്ഷേപം താരതമ്യേന കുറവായതിനാല്‍ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ നിലവിലുള്ള ക്ലേശഘടകങ്ങള്‍ പഠനവിധേയമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( സി )
കേരളത്തില്‍ വ്യവസായ നിക്ഷേപം നടത്താന്‍ താല്പര്യമുള്ള നിക്ഷേപകരുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഡി )
നിക്ഷേപകരുടെ പരാതി പരിഹാര സംവിധാനവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമോ?
*56.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വഴി നാളിതുവരെ സമാഹരിച്ച തുക നിലവില്‍ കിഫ്ബി അനുമതി നല്‍കിയിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് പര്യാപ്തമാണോ എന്ന് വിശദമാക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
അടുത്ത അഞ്ചു വര്‍ഷം എത്ര കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
അഞ്ചു വര്‍ഷം കൊണ്ട് അന്‍പതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്ന മുന്‍ സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?
*57.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ . പി . ഉബൈദുള്ള
ശ്രീ .പി. കെ. ബഷീർ
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ വസ്തുക്കളുടെ വന്‍ വിലക്കയറ്റം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതുമൂലം സാധാരണക്കാരുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുള്ളത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
വിലക്കയറ്റം തടയാന്‍ സ്വീകരിച്ച നടപടികള്‍ ഫലപ്രദമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് തുടര്‍ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
*58.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാങ്കുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് മികവുറ്റ സേവനം ലഭ്യമാകുംവിധം ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന രീതി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;
( ബി )
ബാങ്ക് ലോണുകള്‍ നല്‍കുന്നതിലെ കാലതാമസം, കേന്ദ്ര തൊഴില്‍ദാന പദ്ധതികളില്‍ ബാങ്ക് ഗ്യാരന്റി ഒഴിവാക്കിയിട്ടും ആയത് നല്‍കാത്തത്, വിവിധ സേവനങ്ങള്‍ക്ക് അമിത ചാര്‍ജ്, ഹിഡന്‍ ചാര്‍ജ് എന്നിവ ഈടാക്കുന്നത് തുടങ്ങിയവ ഒഴിവാക്കുന്നതിന് ബാങ്കേഴ്സ് സമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
*59.
ശ്രീ. പി.പി. സുമോദ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമവും വ്യവസായവും കയറും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനായി നൂതന പദ്ധതികള്‍ ആവിഷ്കരിക്കാനുദ്ദേശിക്കുന്നുണ്ടോ;
( ബി )
കയര്‍ ഉല്പാദനത്തിലും സംഭരണത്തിലും കഴിഞ്ഞ സര്‍ക്കാര്‍ കെെവരിച്ച നേട്ടം ആവര്‍ത്തിക്കാന്‍ സ്വീകരിക്കാനു‌ദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( സി )
കയര്‍ വ്യവസായത്തിനാവശ്യമായ ചകിരിയുടെ ലഭ്യത ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
*60.
ശ്രീ. എൻ.കെ. അക്ബര്‍
ഡോ.കെ.ടി.ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണവകുപ്പ് കെയര്‍ഹോം പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി പ്രസ്തുത പദ്ധതി പ്രകാരം എത്ര വീടുകള്‍ നിര്‍മ്മിച്ച് കൈമാറിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതി പ്രകാരം എത്ര തുകയാണ് അനുവദിക്കുന്നത്; പ്രസ്തുത പദ്ധതി കൂടുതല്‍ കാര്യക്ഷമമായി തുടരുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കെയര്‍ലോൺ പദ്ധതി പ്രകാരം പ്രളയബാധിതര്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുന്നതിനായി സഹകരണ സംഘങ്ങള്‍ക്ക് എത്ര തുക വായ്പ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.