കര്‍ഷക
പെന്ഷന്
2194.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിർധനരായ
കര്‍ഷകരുടെ പെന്ഷന്
ഉയര്‍ത്തി ഈ
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടങ്കില്‍ ഇതിന്റെ
കോപ്പി ലഭ്യമാക്കി
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പെൻഷൻ
ഉത്തരവിന് മുന്‍കാല
പ്രാബല്യം ഉണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സാമൂഹ്യ
സുരക്ഷ പെന്ഷന് കുടിശ്ശിക
2195.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
നല്കുവാനുണ്ടായിരുന്ന
സാമൂഹ്യ സുരക്ഷ
പെന്ഷന് കുടിശ്ശിക
എത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എത്രതുകയുടെ കുടിശ്ശിക
ഈ സര്‍ക്കാര്‍
തീര്‍പ്പാക്കി;
വിശദമാക്കുമോ;
(സി)
നിലവില്‍
എത്ര മാസത്തെ
കുടിശ്ശികയാണ് ഇത്തരം
ഗുണഭോക്താക്കള്‍ക്ക്
നല്‍കാനുള്ളത്; ആയതിന്
ആവശ്യമായ തുക എത്ര;
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
ഒന്നില്‍ കൂടുതല്‍
സാമുഹ്യസുരക്ഷാ
പെന്ഷന് കൈപ്പറ്റുന്ന
എത്ര പേര് സംസ്ഥാനത്ത്
ഉണ്ട്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
പങ്കാളിത്ത
പെന്ഷന് പദ്ധതി
2196.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
പുതിയതായി
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
നാളിതുവരെയായി
എത്ര ജീവനക്കാര്‍ ഈ
സ്കീമില്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇവര്‍ക്ക് സര്‍ക്കാര്‍
വിഹിതമായി എത്ര തുക
അടച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് സ്കീമില്‍ ഈ
ജീവനക്കാരെ തിരികെ
ഉള്‍പ്പെടുത്തുന്ന
കാര്യം ധനകാര്യവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
വിഹിതം അടയ്ക്കാത്ത
വകുപ്പുകളുടെ വിവരം
ലഭ്യമാക്കുമോ; വിഹിതം
അടയ്ക്കാത്ത
വകുപ്പുകള്‍ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ക്ഷേമപെന്ഷന്
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങള്‍
2197.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമപെന്ഷന്
അനുവദിക്കുന്നതില്‍
പുതിയ എന്തെങ്കിലും
മാനദണ്ഡങ്ങള്‍
കൊണ്ടുവരുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
ക്ഷേമ പെന്ഷന്
അര്‍ഹരാകുന്നതിന്
വാര്‍ഷിക വരുമാനം
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(സി)
1500
ചതുരശ്ര അടിക്ക്
മുകളില്‍
വിസ്തീര്‍ണ്ണമുള്ള
വീടുകളില്‍
താമസിക്കുന്നവര്‍, ആദായ
നികുതി
നല്കുന്നവരോടൊപ്പം
താമസിക്കുന്നവര്‍, 1200
സി.സി.യില്‍ കൂടുതല്‍
യന്ത്രശേഷിയുള്ള
കാറുകള്‍ ഉള്ളവര്‍
എന്നിവരെ ക്ഷേമ
പെന്ഷന് പട്ടികയില്‍
നിന്നും ഒഴിവാക്കുവാന്‍
ആലോചനയുണ്ടോ;
(ഡി)
അനര്‍ഹര്‍
പെന്ഷന് വാങ്ങുന്നത്
കണ്ടെത്തുന്നതിനുള്ള
സാമ്പത്തിക സര്‍വ്വെ
നടത്തുന്നതിന്
ഗിഫ്റ്റിനെ (ഗുലാത്തി
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫിനാൻസ് ആൻഡ് ടാക്സഷൻ)
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2198.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാര്‍
സര്‍വ്വീസില്‍
എന്നുമുതല്‍ ജോലിയില്‍
പ്രവേശിച്ചവരാണ്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ളത്
എന്ന് വിശദമാക്കാമോ ?
(ബി)
പങ്കാളിത്ത
പെന്ഷന് പിന്‍വലിച്ച്
സ്റ്റാറ്റ്യുട്ടറി
പെന്ഷന്
പുന:സ്ഥാപിക്കുമെന്ന
പ്രകടനപത്രികയിലെ
വാഗ്ദാനം എന്നുമുതല്‍
നടപ്പിലാക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(സി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ചര്‍ച്ചകളോ ഫയല്‍
നീക്കങ്ങളോ
നടക്കുന്നുണ്ടോ;
വിശദാംശം നല്‍കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
2199.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതിയില്‍ പിന്നോക്ക
വികസന കോര്‍പ്പറേഷനില്‍
നിന്ന് വിദ്യാഭ്യാസ
വായ്പ എടുത്തവരെ കൂടി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത പദ്ധതിയില്‍
അവരെക്കൂടി
ഉള്‍പ്പെടുത്താന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് ആനുകൂല്യം
T 2200.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.ബി.ടി.യില്‍
നിന്നും വിദ്യാഭ്യാസ
വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയവര്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് ആനുകൂല്യം
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
എസ്.ബി.ടി.
വായ്പ കടിശ്ശിക
പിരിക്കുന്നത്
റിലയന്‍സ് അസറ്റ് റീ
കണ്‍സ്ട്രക്ഷന്‍
കമ്പനിക്ക് കൈമാറിയത്
മൂലം സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് ആനുകൂല്യം
നിഷേധിക്കപ്പെടുന്നുണ്ടോ;
എങ്കിൽ ഇത്
ന്യായീകരിക്കാവുന്നതാണോയെന്നറിയിക്കുമോ;
(സി)
ബാങ്കേഴ്സ്
കമ്മിറ്റിയില്‍
റിലയന്‍സ് കമ്പനി
ഇല്ലാത്തതുമൂലം
റിലയൻസിനോട് സ്റ്റേറ്റ്
ലെവല്‍ ബാങ്കേഴ്സ്
കമ്മിറ്റിക്ക് യാതൊരു
നിര്‍ദ്ദേശവും
നല്കാന് സാധിക്കാത്ത
സാഹചര്യത്തില്‍,
വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിട്ടുള്ള
ബുദ്ധിമുട്ട് എപ്രകാരം
പരിഹരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സഹായിക്കുന്നതിനായി പദ്ധതി
2201.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സഹായിക്കുന്നതിനായി
നടപ്പാക്കുന്ന പദ്ധതി
പ്രകാരം ഏതൊക്കെ
കോഴ്സുകള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കാണ്
പ്രയോജനം
ലഭിക്കുന്നതെന്ന്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
പുറത്ത് ഏതൊക്കെ
വിഷയങ്ങള്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികളെയാണ് ഈ
സ്കീമില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.സി/എസ്.ടി
വിദ്യാര്‍ത്ഥികള്‍
രാജ്യത്തിന് പുറത്തും
സംസ്ഥാനത്തിന് പുറത്തും
പഠിക്കുന്നതിനായി
എടുത്തിട്ടുള്ള ഇത്തരം
വായ്പകളെ സ്കീമില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
വിദ്യാഭ്യാസ
വായ്പാ സഹായ പദ്ധതി
പ്രകാരം ആനുകൂല്യം
ലഭിക്കുന്നതിനായി
സംസ്ഥാനത്ത് ഇതേവരെ
എത്ര അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
തീയതി എന്നു
വരെയായിരുന്നു; ഈ
കാലഘട്ടത്തില്‍ അപേക്ഷ
നല്കാന്
കഴിയാതിരുന്നവര്‍ക്ക്
പുതുതായി അപേക്ഷ
നല്കാന് എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഇ)
ഈ
പദ്ധതി
നടപ്പാക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
നേരിട്ട് ഫണ്ട്
ലഭ്യമാക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
വിദ്യാഭ്യാസ
വായ്പയെടുത്തവര്‍ക്ക്
ഉണ്ടായിട്ടുള്ള വിഷമതകള്‍
T 2202.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയില്‍
നിന്നും വിദ്യാഭ്യാസ
വായ്പയെടുത്തവര്‍ക്ക്
ഇപ്പോള്‍
ഉണ്ടായിട്ടുള്ള
വിഷമതകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
വിദ്യാഭ്യാസ വായ്പാ
കുടിശ്ശിക
തിരിച്ചടയ്ക്കാന്‍
സര്‍ക്കാര്‍ സഹായം
നല്കുന്ന പദ്ധതി
പ്രകാരം എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
(ഡി)
രജിസ്റ്റര്‍
ചെയ്തവര്‍ക്ക് പാന്‍
(PAN) തുടങ്ങിയ രേഖകള്‍
ലഭ്യമല്ലാത്തതിനാല്‍
അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാത്ത കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഇ)
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
ഒഴിവാക്കി
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
വാമനപുരം മണ്ഡലത്തിലെ
ആസ്തിവികസനഫണ്ട്
2203.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16വര്‍ഷത്തില്‍
വാമനപുരം
നിയോജകമണ്ഡലത്തില്‍
ആസ്തിവികസനഫണ്ട്
ഉപയോഗിച്ച്
പൂര്‍ത്തീകരിക്കുന്നതിനായി
നല്കിയ പ്രവൃത്തികള്‍
ഏതൊക്കെ; ലിസ്റ്റ്
നല്‍കാമോ;
(ബി)
ടി
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചു;
(സി)
പൂര്‍ത്തീകരിക്കാത്തവയുടെ
ലിസ്റ്റ് നല്‍കാമോ;
(ഡി)
പൂര്‍ത്തീകരിക്കാത്തവ
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ
ആസ്തിവികസന പദ്ധതി
2204.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എം.എല്‍.എ യുടെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
ആലത്തൂര്‍ നിയോജക
മണ്ഡലത്തിലെ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാനുള്ളത്
ഏതെല്ലാമാണെന്നും
മുടങ്ങിക്കിടക്കുന്ന
പ്രവൃത്തികള്‍
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമാണെന്നമുള്ള
വിവരം ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ട്
2205.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
പ്രൊപ്പോസലുകള്‍,
ജില്ലാ അസിസ്റ്റന്റ്
ഡവലപ്മെന്റ് കമ്മീഷണര്‍
(ജനറല്‍)ക്ക്
സമർപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചു
എങ്കിലും
ഫണ്ടുപയോഗിച്ചുള്ള
ധനവിനിയോഗത്തിന്
എ.ഡി.സി.യ്ക്ക്
അനുവാദമോ, ആയതിനായി
ഹെഡ് ഓഫ് അക്കൗണ്ടോ
അനുവദിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്നതിനും
കാലതാമസം
ഒഴിവാക്കുന്നതിനും
കൂടുതല്‍
സൗകര്യത്തിനുമായി
,ആസ്തി വികസന
ഫണ്ടുകളുടെ
വിനിയോഗത്തിന്
ചുമതലപ്പെടുത്തിയിട്ടുള്ള
അസിസ്റ്റന്റ്
ഡെവലപ്മെന്റ്
കമ്മീഷണര്‍ക്ക് ഇതിനായി
ഹെഡ് ഓഫ് അക്കൗണ്ടും
ധനവിനിയോഗത്തിന്അനുമതിയും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോതമംഗലം
മണ്ഡലത്തിലെആസ്തി വികസന ഫണ്ട്
2206.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ മണ്ഡലം ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
കോതമംഗലം മണ്ഡലത്തില്‍
ആരംഭിച്ചിട്ടുള്ളതും,
പൂര്‍ത്തീകരിച്ചിട്ടുള്ളതുമായ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ച് നാളിതുവരെയായും
ചില പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മണ്ഡലം
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
2207.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആസ്തി വികസന ഫണ്ടിന്റെ
ഭാഗമായി നല്കിയ
പ്രൊപ്പോസലുകളില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രൊപ്പോസലുകളില്‍
എത്ര എണ്ണത്തില്‍
ബന്ധപ്പെട്ട
ഏജന്‍സികള്‍
ഡി.പി.ആര്.
തയ്യാറാക്കി
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഡി.പി.ആര്.
ലഭിച്ച
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദീകരണം നല്‍കുമോ?
ഹൈമാസ്റ്റ്
ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന്
ആസ്തി വികസന പദ്ധതിയില്‍
നിന്നും ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
2208.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
നിന്നും തുക
വിനിയോഗിച്ച്
ഹൈമാസ്റ്റ് ലൈറ്റുകള്‍
സ്ഥാപിക്കാന്‍ അംഗീകാരം
ലഭിച്ചിട്ടുള്ള
നിര്‍വ്വഹണ ഏജന്‍സികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും സില്‍ക്ക്
പോലുള്ള നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക് പ്രൈസ്
സോഫ്റ്റ് വെയറില്‍
എസ്റ്റിമേറ്റ്
നല്‍കിയിട്ടില്ല എന്ന
കാരണത്താല്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ആരംഭിക്കാന്‍
സാധിക്കാത്തത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഹൈമാസ്റ്റ്
ലൈറ്റുകള്‍
സ്ഥാപിക്കുന്നതുപോലുള്ള
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് പ്രൈസ്
സോഫ്റ്റ് വെയറില്‍
വേണമെന്ന്
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച ഫയലില്‍
ക്ലാരിഫിക്കേഷന്
നല്‍കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
ചീഫ്
ടെക്നിക്കല്‍ എക്സാമിനര്‍
തസ്തികയിലെ ജോലി ഭാരം
T 2209.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചീഫ് ടെക്നിക്കല്‍
എക്സാമിനറുടെ ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
തസ്തികയുടെ നിയമന രീതി,
യോഗ്യതകള്‍ എന്നിവ
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ മരാമത്ത്
പണികളുടെയും
മെറ്റീരിയല്‍സ് ചീഫ്
ടെക്നിക്കല്‍
എക്സാമിനര്‍ക്ക്
റിപ്പോര്‍ട്ട്
ചെയ്യാറുണ്ടോ; പ്രസ്തുത
ഉദ്യോഗസ്ഥന് ആയത്
കൃത്യമായി
പരിശോധിക്കാറുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കൊണ്ട് പരിശോധിക്കാന്‍
സാധിക്കുന്നില്ല എന്ന്
വ്യക്തമാക്കാമോ;
(സി)
2016
ജനുവരി മുതല്‍ പ്രസ്തുത
ഉദ്യോഗസ്ഥന് നടത്തിയ
നേരിട്ടുള്ള
പരിശോധനകളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥന്റെ ജോലി
ഭാരം കണക്കിലെടുത്ത് ഈ
പരിശോധന സംവിധാനം
ഡിവിഷന് തലത്തിലേക്ക്
കൈമാറ്റം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹരിപ്പാട്
നിയോജക മണ്ഡലം ആസ്തിവികസന
പദ്ധതി
2210.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍ 2016-17
സാമ്പത്തിക
വര്‍ഷത്തില്‍ നിയോജക
മണ്ഡലം ആസ്തിവികസന
പദ്ധതി പ്രകാരം
ഭരണാനുമതി
ലഭിച്ചിട്ടുള്ള
ഉമ്മര്‍മുക്ക്
കണ്ണാട്ട് സംഗമം റോഡ്,
പള്ളിപ്പാട്
പഞ്ചായത്തിലെ
വൈപ്പിന്‍കാട് പാടശേഖരം
ട്രാക്ടര്ബണ്ട് റോഡ്
എന്നീ ഡെപ്പോസിറ്റ്
വര്‍ക്കുകളുടെ
നിര്‍വ്വഹണത്തിനാവശ്യമായ
ഫണ്ട്
പി.ഡബ്ല്യൂ.ഡി.ക്ക്
കൈമാറുന്നതിനുള്ള
വേയ്സ് ആന്റ് മീന്‍സ്
ക്ലീയറന്‍സ്
വൈകുന്നതിനുള്ള
കാരണമെന്താണ്;
(ബി)
പ്രസ്തുത
ഫണ്ട് അടിയന്തരമായി
പി.ഡബ്ല്യൂ.ഡി ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
എന്‍ഡോസള്‍ഫാന്‍
ദുരിത മേഖലയില്‍ നബാഡിന്റെ
സഹായത്തോടെ നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
2211.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
എന്‍ഡോസള്‍ഫാന്‍ ദുരിത
മേഖലയില്‍ നബാഡിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കേണ്ട
തീയതി അറിയിക്കുമോ;
(ബി)
മേല്‍
പാക്കേജില്‍ എത്ര
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കാനുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ആര്.സി. ക്ലെയിം
ധനകാര്യ വകുപ്പിന്
സമര്‍പ്പിക്കുകയും തുക
ബന്ധപ്പെട്ട
കരാറുകാര്‍ക്ക്
നല്‍കുകയും
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പൂര്‍ത്തികരിച്ച
എത്ര പ്രവൃത്തികളുടെ
തുക കരാറുകാര്‍ക്ക്
നല്‍കാനുണ്ടെന്നും ഇതു
നല്കാൻ സ്വീകരിച്ച
തുടർനടപടികളും
വ്യക്തമാക്കുമോ?
റബ്ബര്‍
വിലസ്ഥിരതാ പദ്ധതി
2212.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റബ്ബര്വിലയിടിവ്
കര്‍ഷകര്‍ക്ക്
പ്രതിസന്ധി
സൃഷ്ടിച്ചിരിക്കുന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(ബി)
'റബ്ബര്‍
വില സ്ഥിരതാ പദ്ധതി'
പുനരാരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ കര്‍ഷകര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് ഇത്
സഹായകമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റബ്ബര്‍ കര്‍ഷകരുടെ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
ഇതില്‍
റബ്ബര്വിലയിടിവ്
തടയുന്നതിന് സഹായകമായ
നടപടി ഏതെന്ന്
വിശദമാക്കുമോ?
കിഫ്ബി
2213.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ഡിസംബര്‍ 31 വരെയുള്ള
കാലയളവില്‍
കിഫ്ബിയിലേക്ക് എത്ര
രൂപ സമാഹരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബിയിലേക്ക്
ഫണ്ടുകള്‍
സമാഹരിച്ചിട്ടുള്ളത്
കേന്ദ്ര
സര്‍ക്കാരിന്റെയും
സെബിയുടെയും (SEBI)
അനുമതിയോടെയാണോ
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
2017
ഡിസംബര്‍ 31 വരെ
കിഫ്ബിയില്‍ നിന്ന്
എത്ര പദ്ധതികള്‍ക്ക്
എത്ര കോടി രൂപയുടെ
ഭരണാനുമതി നല്‍കിയെന്ന്
അറിയിക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍
ഇക്കാലയളവില്‍
കിഫ്ബിയില്‍ നിന്ന്
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ പട്ടിക
നല്‍കാമോ?
കിഫ്ബി
2214.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിലവില്‍ നാളിതുവരെ
ലഭ്യമായിട്ടുള്ള തുക
എത്രയാണ്; ഏതെല്ലാം
ഇനത്തില്‍
നിന്നെല്ലാമാണ് ഇത്
ലഭ്യമായിട്ടുള്ളത്;
(ബി)
കിഫ്ബി
നാളിതുവരെ
ചെലവഴിച്ചിട്ടുള്ള തുക
എത്രയാണ്; ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണ് തുക
ചെലവഴിച്ചിട്ടുള്ളത്;
ഓരോ വകുപ്പിനും
കിഫ്ബിയില്‍ നിന്നും
ചെലവഴിച്ച തുകയുടെ
കണക്ക് ലഭ്യമാക്കുമോ?
(സി)
നാളിതുവരെ
കിഫ്ബിയിലുള്ള
നീക്കിയിരുപ്പ് തുക
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബി
2215.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി
ആരംഭിക്കാനായി അനുമതി
നല്കിയ ഏതെല്ലാം
പദ്ധതികളാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസമെന്നറിയിക്കാമോ?
കിഫ്ബി
വഴി അംഗീകാരം ലഭിച്ച പദ്ധതികൾ
2216.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി ഇതു വരെ എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കുകയും
പ്രവൃത്തികള്‍
ആരംഭിക്കുകയും
ചെയ്തിട്ടുണ്ട്;
ജില്ലയും വകുപ്പും
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
പദ്ധതികളുടെ
നടത്തിപ്പിനായി ഇതുവരെ
എത്ര തുക ഏതെല്ലാം
മാർഗങ്ങളിലൂടെ
സമാഹരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
കിഫ്ബി
നിക്ഷേപ സമാഹരണ പരിപാടി
2217.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന അടിസ്ഥാന സൗകര്യ
വികസനത്തിനായി
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കുന്നതിന്
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച നയം
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഗള്‍ഫ് രാജ്യങ്ങളില്‍
നിക്ഷേപ സമാഹരണ പരിപാടി
സംഘടിപ്പിച്ചിരുന്നോ;
എങ്കില്‍ ഏതൊക്കെ
രാജ്യങ്ങളിലാണ് ഇത്
സംഘടിപ്പിച്ചതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പരിപാടിയിലൂടെ പ്രവാസി
മലയാളികളില്‍ നിന്നും
മറ്റ് പ്രവാസി
ഭാരതീയരില്‍ നിന്നും
വിദേശ രാജ്യങ്ങളില്‍
നിന്നും ഇതിനകം
എന്തെങ്കിലും നിക്ഷേപം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കിഫ്ബി
വഴിയുള്ള നിക്ഷേപം
2218.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബി
വഴി ഏതെല്ലാം
മേഖലകളില്‍ നിക്ഷേപം
നടത്തി എന്ന്
വിശദമാക്കാമോ ?
കിഫ്ബി
മുഖേനയുള്ള പ്രവൃത്തികള്‍
2219.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതേവരെ കിഫ്ബി മുഖേന
ഭരണാനുമതി ലഭിച്ച എത്ര
കോടി രൂപയുടെ പ്രവൃത്തി
നിലവില്‍
ആരംഭിച്ചിട്ടുണ്ട് ;
(ബി)
എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ക്കാണ്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
(സി)
ആകെ
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ് കിഫ്ബി
മുഖേന ചെയത്
തീര്‍ക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
അരൂര്‍
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2220.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ് കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുവാനായി
നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
നിലവില്‍ അനുവാദം
നല്‍കിക്കഴിഞ്ഞു;
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ
ഏജന്‍സികള്‍, എസ്.പി
.വി എന്നിവ ഏതെന്ന്
വിശദമാക്കാമോ; അനുവാദം
ലഭിക്കാത്ത
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
കൺസള്‍ട്ടന്‍സി സ്ഥാപനത്തെ
തെരെഞ്ഞെടുത്തതിന്റെ മാനദണ്ഡം
2221.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുമായി
ബന്ധപ്പെട്ട് ഐ. ടി.
കൺസള്‍ട്ടന്‍സി
ചെയ്യുന്ന
സ്ഥാപനമേതാണെന്നറിയിക്കുമോ;
പ്രസ്തുത സ്ഥാപനത്തെ
തെരഞ്ഞെടുത്തത്
ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
പാലിച്ചാണോ;
(ബി)
നാളിതുവരെ
എത്ര തുക പ്രസ്തുത
സ്ഥാപനത്തിന്
കൈമാറിയിട്ടുണ്ട്;
പ്രസ്തുത മേഖലയിലുള്ള ഈ
സ്ഥാപനത്തിന്റെ
വൈദഗ്ധ്യം യഥാവിധി
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
കിഫ്ബിയുടെ
അപ്രൈസല്‍
കണ്‍സള്‍ട്ടന്‍സിക്കായി
നാളിതുവരെ എത്ര തുക
ആര്‍ക്കൊക്കെ
കൈമാറിയിട്ടുണ്ട്; ഇവരെ
തെരഞ്ഞെടുത്തത്
ടെന്‍ഡര്‍
നടപടിക്രമങ്ങള്‍
പാലിച്ചാണോ; പ്രസ്തുത
മേഖലയിലുള്ള ഇവരുടെ
വൈദഗ്ധ്യം യഥാവിധി
പരിശോധിച്ചിട്ടുണ്ടോ,
വിശദാംശം ലഭ്യമാക്കുമോ?
കിഫ്ബി
മുഖാന്തിരമുള്ള
പദ്ധതികള്‍ക്ക് ഭരണാനുമതി
2222.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി
മുഖാന്തിരം ഏതൊക്കെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ദേവികുളം
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2223.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച, ദേവികുളം
നിയോജക മണ്ഡലത്തിലെ
കിഫ്ബി പദ്ധതികളുടെ
നടപടിക്രമങ്ങള്‍
എന്തായെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
2224
ചോദ്യം ഒഴിവാക്കി
കിഫ്ബിയിലെ
നിക്ഷേപവും ചെലവും
2225.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ആരംഭിച്ചതു മുതല്‍
31.12.2017 വരെ
കിഫ്ബിയുടെ വിവിധ
അക്കൗണ്ടുകളില്‍
നിക്ഷേപമായി വന്ന
തുകയെത്ര; ഇനം തിരിച്ച്
വ്യക്തമാക്കുമോ;
പ്രസ്തുത തുകയില്‍
നിന്നും എത്ര വീതമാണ്
ട്രഷറിയിലും സ്വകാര്യ
ബാങ്കുകളിലുമായി
നിക്ഷേപിച്ചത്;
പലിശയിനത്തില്‍ ലഭിച്ച
തുക എത്ര; എന്നിവ
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
നിക്ഷേപങ്ങളില്‍
നിന്നും 31.12.2017 വരെ
പദ്ധതി ചെലവ്, ശമ്പളം
(സ്ഥിരം ജീവനക്കാര്‍,
കരാര്‍ ജീവനക്കാര്‍,
ദിവസവേതന തൊഴിലാളികള്‍,
റീ-എംപ്ലോയ്ഡ്
ജീവനക്കാര്‍ എന്നിങ്ങനെ
ഇനം തിരിച്ച്), ബോര്‍ഡ്
മീറ്റിംഗ്,
എക്സിക്യൂട്ടീവ്
കമ്മിറ്റി മീറ്റിംഗ്,
സെമിനാറുകള്‍, ഐ.ടി.
കണ്‍സള്‍ട്ടന്‍സി,
അപ്രൈസല്‍
കണ്‍സള്‍ട്ടന്‍സി, വാഹന
ചെലവ് എന്നീ ഇനങ്ങളില്‍
ചെലവായ തുക ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍ കിഫ്ബി
വഴിയുള്ള പ്രവൃത്തികള്‍
2226.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
കിഫ്ബി വഴി ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഫണ്ട് അനവദിച്ചത്;
(ബി)
ഒറ്റപ്പാലം
മണ്ഡലത്തില്‍ കിഫ്ബി
വഴി ഫണ്ട്
അനുവദിക്കപ്പെട്ട
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
തുടക്കം
കുറിയ്ക്കുവാന്‍
കഴിഞ്ഞു; വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബിയിലെ
സ്റ്റാഫ് പാറ്റേണ്‍
2227.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലെ
സ്റ്റാഫ് പാറ്റേണ്‍
വ്യക്തമാക്കാമോ;
ഇതില്‍ എത്ര
നിയമനങ്ങള്‍ നാളിതുവരെ
നടന്നിട്ടുണ്ട്;
കരാര്‍/ദിവസവേതനം/റീ-എംപ്ലോയ്ഡ്
ജീവനക്കാരുടെ ശമ്പളവും
മറ്റാനുകൂല്യങ്ങള്‍ക്കുമായി
ചെലവഴിച്ച തുക ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ ഒഴികെയുള്ള
ജീവനക്കാരെ
തെരഞ്ഞെടുത്ത രീതി
വ്യക്തമാക്കാമോ;
കരാര്‍ ജീവനക്കാരെ
തെരഞ്ഞെടുക്കുന്നതിനായി
പ്രസിദ്ധീകരിച്ച
നോട്ടിഫിക്കേഷന്‍ അഥവാ
പത്രപരസ്യത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കിഫ്ബിയിലെ
ഉന്നതരുടെ അടുത്ത
ബന്ധുക്കളില്‍
ആരെയെങ്കിലും (
മകന്/മകള്‍/ഭാര്യ/ഭര്‍ത്താവ്/സഹോദരന്/സഹോദരി)
കിഫ്ബിയുടെ പ്രോജക്ട്
ചെയ്യാന്‍ നിയുക്തമായ
എസ്.പി.വി.യില്‍
നിയമിക്കപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
അഴിമതിക്ക്
വഴിവയ്ക്കുമെന്നതിനാല്‍
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കിഫ്ബിയില്‍
പ്രവാസി നിക്ഷേപം
2228.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'കിഫ്ബി'യില്‍
പ്രവാസി നിക്ഷേപം
ഉറപ്പുവരുത്തുന്നതിനായി
കെ.എസ്.എഫ്.ഇ. വഴി
ആരംഭിക്കുമെന്ന്
തീരുമാനിച്ചിരുന്ന
പ്രവാസിചിട്ടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ നാളിതുവരെ
എത്ര പേര് വരിക്കാരായി
ചേര്‍ന്നിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രവാസി
ചിട്ടി വഴി ഏകദേശം എത്ര
രൂപയുടെ നിക്ഷേപമാണ്
പ്രതീക്ഷിക്കുന്നത്;
ഇതിനായി എത്രപേര്‍
വരിക്കാരായി
ചേരുമെന്നാണ്
കണക്കാക്കപ്പെട്ടിട്ടുള്ളത്;
(സി)
നിലവില്‍
കെ.എസ്.എഫ്.ഇ. നടത്തി
വരുന്ന മറ്റ്
ചിട്ടികളില്‍ ഏകദേശം
എത്ര പ്രവാസികള്‍
വരിക്കാരായി
നിലവിലുണ്ട്; ചിട്ടിതുക
സ്ഥിരം നിക്ഷേപമായി
നിക്ഷേപിച്ച
പ്രവാസികളുടെ എണ്ണം
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ കിഫ്ബി
മുഖേനയുള്ള പദ്ധതികൾ
2229.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കങ്കക്കടവ് -
കുറ്റിപ്പുറം
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്, കുറ്റിപ്പുറം
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം എന്നീ
പദ്ധതികള്‍ക്ക് കിഫ്ബി
സ്വീകരിച്ച നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
ഡി.പി.ആര്
ലഭ്യമായിട്ടുണ്ടോ;
ഡി.പി.ആര്
ലഭ്യമാക്കേണ്ട
ഏജന്‍സിയെ
നിശ്ചയിക്കേണ്ടത്
ആരാണ്; വിശദമായ വിവരം
ലഭ്യമാക്കുമോ?
കിഫ്ബിയിലൂടെ
കോളേജുകളുടെ അടിസ്ഥാന
സൗകര്യവികസനം
2230.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
വര്‍ഷത്തെ ബജറ്റ്
പ്രസംഗത്തില്‍
കോളേജുകളുടെ അടിസ്ഥാന
സൗകര്യവികസനത്തിന് എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
സ്വന്തമായി
കെട്ടിടമില്ലാത്തതും,
പുതുതായി
സ്ഥാപിതമായതുമായ
ഗവണ്മെന്റ്
കോളേജുകള്‍ക്ക് എത്ര
കോടി രൂപയാണ്
കിഫ്ബിയിലൂടെ
അനുവദിക്കാനുദ്ദേശിക്കുന്നത്;
ഈ കോളേജുകളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(സി)
കെട്ടിടമില്ലാത്ത
കോളേജുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
കിറ്റ്കോ ലിമിറ്റഡ്
സമര്‍പ്പിച്ച
മാസ്റ്റര്‍ പ്ലാനിന്
കിഫ്ബി അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാലതാമസം
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ കിഫ്ബി
വഴി നടപ്പില്‍ വരുത്തുന്ന
പദ്ധതികള്‍
2231.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ; ഇതില്‍
കിഫ്ബി വഴി നടപ്പില്‍
വരുത്തുന്ന പദ്ധതികള്‍
ഏതൊക്കെയാണ്;അതിന്റെ
ഫണ്ട് എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബഡ്ജറ്റുകളില്
പ്രഖ്യാപിച്ച
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
പദ്ധതികള്‍ക്ക് തുക
അനുവദിച്ചത്
ഏതിനൊക്കെയാണെന്ന്അറിയിക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍ കിഫ്ബി
വഴി അനുവദിച്ച
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
പ്രത്യേക സമയം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ കാലാവധി
എത്ര വര്‍ഷം എന്ന്
വിശദമാക്കാമോ?
കിഫ്ബിയ്ക്കായുള്ള
ചെലവുകൾ
2232.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
വകുപ്പിന്റെ ഔദ്യോഗിക
ബോര്‍ഡുള്ള വാഹനം
കിഫ്ബിക്കായി
ഉപയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിലവില്‍ എത്ര
വാഹനങ്ങള്‍ കിഫ്ബിയുടെ
ഉപയോഗത്തിനായി
വാടകയ്ക്ക്
എടുത്തിട്ടുണ്ട്;ഇവ
ആരുടെയൊക്കെ ഔദ്യോഗിക
ഉപയോഗത്തിനായി
ക്രമപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓഫീസ്
കെട്ടിട വാടകയിനത്തില്‍
എത്ര രൂപയാണ് കിഫ്ബി
കഴിഞ്ഞ വര്‍ഷം
ചെലവഴിച്ചത്; ഓഫീസ്
കെട്ടിടങ്ങള്‍ സ്ഥിതി
ചെയ്യുന്നത്
എവിടെയെല്ലാമാണ്; ഈ
കെട്ടിടങ്ങള്‍
നവീകരിക്കുന്നതിനായും
ഫര്ണിഷിങ്ങിനായും എത്ര
രൂപ കിഫ്ബി ഫണ്ടില്‍
നിന്നും നാളിതുവരെ
ചെലവഴിച്ചു;
നവീകരണ,ഫര്‍ണിഷിംഗ്
ജോലികള്‍ ചെയ്യാന്‍ ഏത്
സ്ഥാപനത്തെയാണ്
ചുമതലപ്പെടുത്തിയത്; ഈ
സ്ഥാപനത്തെ
തെരഞ്ഞെടുത്ത മാനദണ്ഡം
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
ഓഫീസ് നവീകരണത്തിന്റെ
മേല്‍നോട്ട ചുമതല
നിര്‍വ്വഹിച്ചത് ആരാണ്;
ഇതിനായി പുതിയതായി
കണ്‍സള്‍ട്ടന്‍സി
നിയമനം നടത്താന്‍
നീക്കം
ആരംഭിച്ചിട്ടുണ്ടോ?
കിഫ്ബിയിലൂടെയുള്ള
പദ്ധതികള്‍ക്ക് ഭരണാനുമതി
2233.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
പ്രഖ്യാപിച്ചിട്ടുള്ള
എല്ലാ പദ്ധതികള്‍ക്കും
സമയബന്ധിതമായി
ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിയ്ക്കുമോ;
(ബി)
നിലവില്‍
കിഫ്ബിയിലേക്ക്
ഡി.പി.ആര്
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതികള്‍ക്ക്
സമയബന്ധിതമായി
ഭരണാനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ?
ആസ്തിവികസന
പദ്ധതിയിൽ ഉള്‍പ്പെടുത്തി
എയിഡഡ് വിദ്യാലയങ്ങളിലെ
പ്രവൃത്തികള്‍
2234.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എയിഡഡ്
വിദ്യാലയങ്ങളില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
അനുമതി നല്‍കുന്നതിനാണ്
ഉത്തരവായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കാവശ്യമായ
ഡി.പി.ആര്
തയ്യാറാക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും
ഇതിന് അംഗീകാരം
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങളും
വിശദമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവൃത്തികള്‍
നടത്തുന്ന എയിഡഡ്
സ്ഥാപനങ്ങളും
സര്‍ക്കാരുമായി
ഏതെങ്കിലും തരത്തിലുള്ള
കരാറുകള്‍
വയ്ക്കേണ്ടതായിട്ടുണ്ടോ;
വിശദമാക്കുമോ?
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ട്
2235.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
വാഹനങ്ങള്‍ വാങ്ങാന്‍
നിലവില്‍ വ്യവസ്ഥയുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സര്‍വ്വകലാശാലകളുടെ
കാമ്പസുകളില്‍ സ്ഥിതി
ചെയ്യുന്ന
കോളേജുകള്‍ക്ക് ബസ്
വാങ്ങാന്‍ ആസ്തി വികസന
ഫണ്ട് ഉപയോഗിക്കാന്‍
കഴിയുമോ;
(സി)
നിയോജകമണ്ഡലം
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് ചെക്ക്
ഡാമുകള്‍
നിര്‍മ്മിക്കാന്‍
അനുമതിയുണ്ടോ; സംസ്ഥാന
മണ്ണ് സംരക്ഷണ
വകുപ്പിനെ ചെക്ക് ഡാം
നിർമ്മിക്കുന്നതിനുള്ള
നിര്‍വ്വഹണ ഏജന്‍സിയായി
ചുമതലപ്പെടുത്തുന്നതിന്
തടസ്സമുണ്ടോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി
2236.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലം മുന്‍
എം.എല്‍.എ. ശ്രീ.
അബ്ദുസമദ്സമദാനി തന്റെ
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
ആവശ്യപ്പെട്ടിരുന്ന
കോട്ടക്കല്‍ നഗരസഭയിലെ
മഠത്തില്‍ കോളനി റോഡ്,
കുറ്റിപ്പുറം
പഞ്ചായത്തിലെ
വെള്ളാപറമ്പ് റോഡ്
എന്നിവയ്ക്ക്
ധനകാര്യവകുപ്പ്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;ഇത്
സംബന്ധിച്ച് മുന്‍
എം.എല്‍.എ
നല്‍കിയിരുന്ന
കത്തുകള്‍
ധനകാര്യവകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;ഇത്
സംബന്ധിച്ച് ഭരണവകുപ്പ്
എസ്റ്റിമേറ്റ്
നല്‍കിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
28.10.2017ന് ധനകാര്യ
വകുപ്പിന്
നല്‍കിയിരുന്ന കത്തില്‍
എടുത്ത നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍
എം.എല്‍.എ യഥാസമയം
ഭരണവകുപ്പിന് കത്ത്
നല്കിയിരുന്നതിനാല്
ഇക്കാര്യത്തില്‍
പ്രത്യേക ഉത്തരവ്
നല്കുവാന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
റവന്യൂ
വരവും ട്രഷറി നിയന്ത്രണവും
2237.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
റവന്യൂ വരവ്
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇതിലൂടെ
റവന്യൂ വരുമാനത്തില്‍
2016-17, 2017-18
(ഡിസംബര്‍ 31 വരെ)
കാലഘട്ടങ്ങളില്‍ ഉണ്ടായ
വര്‍ദ്ധനവ്
വ്യക്തമാക്കുമോ;
(സി)
2018
ജനുവരി 15 വരെ
സാമ്പത്തിക
പ്രതിസന്ധിമൂലം ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തേണ്ട
സാഹചര്യമുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
അവശ്യ ചെലവുകളെ
കാര്യമായി
വെട്ടിക്കുറയ്ക്കുന്നതിനും
നീട്ടി വയ്ക്കുന്നതിനും
ഇത്
ഇടയാക്കിയിട്ടുണ്ട്;
(ഡി)
കാര്‍ഷികമേഖലയിലും
പരമ്പരാഗത
മേഖലയിലുമുള്ള
തൊഴിലാളികളെ ട്രഷറി
നിയന്ത്രണം സാരമായി
ബാധിച്ചു എന്ന്
കരുതുന്നുണ്ടോ;
(ഇ)
ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തേണ്ടി
വന്ന സാഹചര്യമെന്താണ്;
വിശദമാക്കുമോ?
നികുതി
വളര്‍ച്ചാ നിരക്ക്
2238.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തെ പ്രതീക്ഷിത
നികുതി വളര്‍ച്ചാ
നിരക്ക്
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കേന്ദ്രസര്‍ക്കാരില്‍
നിന്നുള്ള നഷ്ടപരിഹാരം
ഉള്‍പ്പെടെ എത്ര ശതമാനം
വളര്‍ച്ച കൈവരിക്കാന്‍
ഇതുവരെ സംസ്ഥാനത്തിന്
കഴിഞ്ഞുവെന്ന്
വെളിപ്പെടുത്താമോ;
(സി)
നികുതി
വളര്‍ച്ചാ നിരക്കില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
എന്തൊക്കെ പരിഹാര
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
പെട്രോള്‍,
ഡീസല്‍ നികുതി
2239.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോള്‍,ഡീസല്‍
എന്നിവയുടെ നികുതിയില്‍
ഗുജറാത്ത്, മഹാരാഷ്ട്ര,
ഹിമാചല്‍പ്രദേശ് എന്നീ
സംസ്ഥാനങ്ങള്‍
കുറവുവരുത്തിയ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെട്രോള്‍,
ഡീസല്‍ വിലയില്‍
എക്സൈസ് തീരുവ
ഇനത്തില്‍ കേന്ദ്ര
സര്‍ക്കാര്‍ രണ്ട് രൂപ
കുറവ്
വരുത്തിയിട്ടുണ്ടോ;
(സി)
ഒരു
ലിറ്റര്‍ പെട്രോളും,
ഡീസലും
വില്ക്കുമ്പോള്
സംസ്ഥാന സര്‍ക്കാര്‍
എന്ത് തുകയാണ് നികുതി
ഇനത്തില്‍
ഈടാക്കുന്നത്;
(ഡി)
സംസ്ഥാനങ്ങളും
നികുതി കുറച്ച്
ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കണമെന്ന്
കേന്ദ്രധനമന്ത്രി
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടെന്താണെന്ന്
പറയുമോ ;
(ഇ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പെട്രോളിനും, ഡീസലിനും
ഉണ്ടായിരുന്ന അധിക
നികുതി കുറവ്
ചെയ്തിരുന്നോ ;
ഇപ്രകാരം കുറവ് ചെയ്തത്
മൂലം പ്രസ്തുത
സര്‍ക്കാരിന്റെ കാലത്ത്
നികുതിയിനത്തില്‍ എന്ത്
തുക നഷ്ടം
സംഭവിച്ചിരുന്നുവെന്ന്
അറിയിക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2240.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-ൽ
കാരുണ്യ ബെനവലന്റ്
ഫണ്ടില്‍ നിന്നും
അനുവദിച്ച ചികിത്സാ
ധനസഹായത്തിന്റെ കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതെല്ലാം തരത്തിലുള്ള
രോഗചികിത്സകൾക്കാണ്
പ്രസ്തുത ഫണ്ടില്‍
നിന്നും തുക
അനുവദിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍
നിന്നുമുള്ള ചികിത്സാ
ധനസഹായത്തിനുള്ള
രോഗങ്ങളുടെ പട്ടികയില്‍
ഈ സര്‍ക്കാര്‍
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അപ്രകാരം രോഗങ്ങളുടെ
പട്ടികയിലുളള
മാറ്റങ്ങളും
കൂട്ടിച്ചേര്‍ക്കലുകളും
ഒഴിവാക്കലുകളും
വിശദമാക്കാമോ;
കാരുണ്യ
ബെനവലന്റ് ഫണ്ടില്‍ നിന്നുള്ള
ചികിത്സ സഹായം
2241.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമില്‍
ഉള്‍പ്പെടുത്തി
ഇപ്പോള്‍ ഏതൊക്കെ
അസുഖങ്ങള്‍ക്കാണ്
ചികിത്സ സഹായം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കരള്‍,വൃക്ക,ഹൃദയം
എന്നിവ മാറ്റി
വയ്ക്കുന്നതിനുള്ള വലിയ
ചികിത്സാച്ചെലവ്
കണക്കിലെടുത്ത്
ഇതിനുള്ള സഹായം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പരിയാരം
മെഡിക്കല്‍ കോളേജിന്
കാരുണ്യ ചികിത്സ പദ്ധതി
പ്രകാരം എത്ര രൂപ
നല്കാന്
കുടിശ്ശികയുണ്ട്;ആയത്
കൊടുത്തു
തീര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാരുണ്യാ
ബെനവലന്റ് ഫണ്ട്
2242.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യാ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
കാരുണ്യാ
പദ്ധതി പ്രകാരമുള്ള
ചികിത്സാ ചെലവുകള്‍
സ്വകാര്യ
ആശുപത്രിയ്ക്ക്
ലഭിക്കുന്നതിനുള്ള
താമസം മൂലം ചില
സ്വകാര്യ ആശുപത്രികള്‍
കാരുണ്യാപദ്ധതിയില്
നിന്നു്
പിന്മാറുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പാവപ്പെട്ട
രോഗികള്‍ക്ക് വളരെ
ആശ്വാസകരമായ ഈ പദ്ധതി
കാര്യക്ഷമമായി
മുന്നോട്ട്
കൊണ്ടുപോകുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
താത്ക്കാലിക
റേഷന്‍കാര്‍ഡുള്ള
വ്യക്തികള്‍ക്ക് കാരുണ്യ
ആനുകൂല്യം
2243.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡ്
ഇല്ലാത്ത
വ്യക്തികള്‍ക്ക് സപ്ളൈ
ഓഫീസില്‍ നിന്നും
അനുവദിക്കുന്ന
താത്ക്കാലിക
റേഷന്‍കാര്‍ഡ് കാരുണ്യ
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കാനായി
സ്വീകരിക്കുന്നത്
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിന് ബദല്‍
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
,ഈ പ്രശ്നം
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കാരുണ്യബനവലന്റ്
ഫണ്ടിന്റെ ചികിത്സാ
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
തുക അനുവദിക്കുന്നത്
2244.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യബനവലന്റ്
ഫണ്ടിന്റെ ചികിത്സാ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിക്കുന്നത്
ഏതെല്ലാം വിഭാഗം
രോഗങ്ങള്ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നട്ടെല്ലിന്
വളവു വരുന്ന
(പ്രത്യേകിച്ചും
കുട്ടികളില്‍) ഗുരതരമായ
രോഗമായ സ്കോളിയോസിസ്,
കാരുണ്യ ചികിത്സാ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
രോഗത്തിന്റെ ചികിത്സാ
ചെലവ് വളരെ വലുതാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത ചികിത്സാ
പദ്ധതിയില്‍ ഈ രോഗം
കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഫണ്ട്
ട്രസ്റ്റി ഉപദേശക കമ്മീഷന്
2245.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
നിക്ഷേപങ്ങള്‍ വകമാറ്റി
ചെലവഴിക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുവാനും
നിക്ഷേപങ്ങളുടെ
സുതാര്യത
ഉറപ്പുവരുത്തുവാനും
പ്രവര്‍ത്തനങ്ങള്‍
നിയമാനുസൃതമാണെന്ന്
സാക്ഷ്യപ്പെടുത്തുവാനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഫണ്ട്
ട്രസ്റ്റി ഉപദേശക
കമ്മീഷന്
രൂപീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കമ്മീഷന്
ഇതിനകം എത്ര യോഗം
ചേര്‍ന്നു;
(സി)
ഫണ്ട്
ട്രസ്റ്റി ഉപദേശക
കമ്മീഷന് വേണ്ടി ഇതിനകം
എന്ത് തുക ചിലവായി;
വിശദമാക്കുമോ?
കിഫ്ബി
2246.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.12.2017
വരെ കിഫ്ബിയിലേക്ക്
എത്ര തുക
സമാഹരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കിഫ്ബിയില്‍
മുഖേന പദ്ധതികൾ
നടപ്പിലാക്കുന്നതിന്
നോട്ടു നിരോധനവും
ജി.എസ്.ടി. യും
പ്രതിസന്ധികള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
പദ്ധതി
അടങ്കല്‍
2247.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
സംസ്ഥാനത്തിന്റെ ആകെ
പദ്ധതി ചെലവ്
എത്രയായിരുന്നു;
(ബി)
2017-18
സാമ്പത്തിക വര്‍ഷത്തിലെ
സംസ്ഥാനത്തിന്റെ ആകെ
പദ്ധതി അടങ്കലില്‍
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്നു
വ്യക്തമാക്കുമോ?
റവന്യൂ
വരുമാനത്തിലെ കുറവ്
പരിഹരിക്കാന്‍ നടപടി
2248.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍
പ്രതീക്ഷിച്ച റവന്യൂ
വരുമാനം എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍ ഓരോ വര്‍ഷവും
പ്രതീക്ഷിച്ച റവന്യൂ
വരുമാനത്തില്‍ എത്ര
ശതമാനത്തിന്റെ
കുറവുണ്ടായി എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്
പരിഹരിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് പദ്ധതി
T 2249.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പാ
തിരിച്ചടവ് പദ്ധതി
ആനുകൂല്യത്തിനായി
അപേക്ഷിച്ച
വിദ്യാർഥികളിൽ 2016
മാര്‍ച്ച് മാസം വരെ
വായ്പ കുടിശ്ശികയായവരിൽ
സ്റ്റേറ്റ് ബാങ്ക് ഓഫ്
ട്രാവന്‍കൂറില്‍
നിന്നും വായ്പ എടുത്ത
വിദ്യാര്‍ത്ഥികളുടെ
രേഖകള്‍ റിലയന്‍സിന്
കെെമാറിയിട്ടുള്ളതിനാല്,
പ്രസ്തുത
വിദ്യാര്‍ത്ഥികൾക്ക്
പദ്ധതി ആനുകൂല്യം
ലഭിക്കാന്‍ സാധിക്കാതെ
പ്രതിസന്ധിയിലായിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ആയത് പരിഹരിക്കുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
പ്രഖ്യാപിച്ച
വിദ്യാഭ്യാസ വായ്പാ
പദ്ധതിയുടെ നിലവിലെ
അവസ്ഥ എന്താണ്; ഇതിന്റെ
നിബന്ധനകള്‍ പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
പൊതുകടം
2250.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാനത്തിന്റെ
നാളിതുവരെയുള്ള
പൊതുകടം എത്ര കോടി
രൂപയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രകോടി രൂപയുടെ
പൊതുകടം
എടുത്തിട്ടുണ്ട്;
ഇതിന്റെ വിശദാംശങ്ങള്‍
തീയതി സഹിതം
വ്യക്തമാക്കുമോ;
(സി)
മുന്‍സര്‍ക്കാര്‍
വരുത്തിവച്ച പൊതുകടം
എത്ര കോടി
രൂപയാണ്;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ ;
(ഡി)
നിലവിലെ
പൊതുകടം പ്രകാരം
സംസ്ഥാനത്തെ ഒരു പൗരന്
എത്ര തുകയ്ക്ക്
കടക്കാരനാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
എടുക്കുന്ന വായ്പകള്‍
2251.
ശ്രീ.വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിപണിയില്‍
നിന്നും കടപത്രം വഴിയും
മറ്റും സര്‍ക്കാര്‍
എടുക്കുന്ന വായ്പകള്‍
പദ്ധതി ചെലവിന്
ഉപയോഗിക്കാതെ മറ്റ്
ആവശ്യങ്ങള്‍ക്ക്
വിനിയോഗിക്കാറുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര തുകയാണ് വായ്പയായി
എടുത്തത്; കടപത്രം
വഴിയും നബാര്‍ഡില്‍
നിന്നും വിദേശ
വായ്പയിനത്തിലും ദേശീയ
ലഘുസമ്പാദ്യ
പദ്ധതിയില്‍ നിന്നും
കടമെടുത്ത തുക
സംബന്ധിച്ച വിവരം
പ്രത്യേകം പ്രത്യേകം
നല്‍കുമോ;
(സി)
ഇപ്രകാരം
കടമെടുത്ത തുക, മറ്റ്
ആവശ്യങ്ങള്‍ക്കായും കടം
തിരിച്ചടയ്ക്കുവാന്‍
വേണ്ടിയും
ഉപയോഗിച്ചിട്ടുണ്ടോ;
(ഡി)
കടമെടുത്ത
തുകയുടെ എത്ര ശതമാനം
പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കായി
2016-17 സാമ്പത്തിക
വര്‍ഷത്തിലും, 2017-18
സാമ്പത്തിക വര്‍ഷം
ഡിസംബര്‍ 31 വരെയും
വിനിയോഗിച്ചു;
വ്യക്തമാക്കുമോ?
ഒബ്ലിഗേഷന്‍
ബോണ്ട് വഴി സമാഹരിച്ച തുക
2252.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ജനറല്‍ ഒബ്ലിഗേഷന്‍
ബോണ്ട് വഴി എത്ര തുക
സമാഹരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
തുക സമാഹരിച്ചതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതേ
കാലയളവില്‍ റവന്യൂ
ഒബ്ലിഗേഷന്‍ ബോണ്ട് വഴി
എത്ര തുക
സമാഹരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
സ്രോതസ്സുകള്‍ക്ക്
വേണ്ടിയാണ് പ്രസ്തുത
ധനസമാഹരണം
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കടയിലെ
കുളങ്ങളുടെ പുനരുദ്ധാരണം
2253.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്.
23--ാം ഘട്ടത്തില്‍
(നബാര്‍ഡ്) മണ്ണ്
സംരക്ഷണ
പ്രോജക്ടുകളില്‍
കാട്ടാക്കട
നിയോജകമണ്ഡലത്തിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുളള
കുളങ്ങളുടെ പുനരുദ്ധാരണ
പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
ഇതിനായി അനുമതി
ലഭ്യമാക്കി തുടര്‍നടപടി
സ്വീകരിയ്ക്കാമോ?
സര്‍ക്കാര്‍
ട്രഷറിയില്‍ എ.ടി.എം സംവിധാനം
2254.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഏതെങ്കിലും സര്‍ക്കാര്‍
ട്രഷറിയില്‍ എ.ടി.എം
സംവിധാനം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എവിടെ;
(ബി)
ട്രഷറികളിലെ
പണമിടപാടുകള്‍
ബാങ്കുകളുടെ എ.ടി.എം
സംവിധാനവുമായി
ബന്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ട്രഷറി
ഇടപാടുകാര്‍ക്ക്
എ.ടി.എം മുഖേന പണം
പിന്‍വലിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് സഹായ പദ്ധതി
T 2255.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ്
സഹായപദ്ധതിയുടെ
ആനുകുല്യം യഥാര്‍ത്ഥ
ഗുണഭോക്താക്കള്‍ക്ക്
കിട്ടുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാനേജ്മെന്റ്
ക്വാട്ടയില്‍
കേരളത്തിലും ഇന്ത്യയിലെ
മറ്റ് സംസ്ഥാനങ്ങളിലും
പഠിച്ചിട്ടുള്ള
വിദ്യാര്‍ത്ഥികളെ ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാരിന് ലഭിച്ച
നിവേദനത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് സഹായ പദ്ധതി
2256.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആയിരക്കണക്കിന്
പേര്‍ക്ക് ആശ്വാസം
നല്‍കിയിരുന്ന
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് സഹായ
പദ്ധതിയുടെ
നടത്തിപ്പില്‍ ബാങ്ക്
അധികൃതരുടെ
ഭാഗത്തുനിന്നും
നിസ്സഹകരണമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
നിലവില്‍
അപേക്ഷ
നല്‍കിയിട്ടുള്ളവര്‍ക്ക്
ആനുകൂല്യം
ലഭ്യമാക്കുന്നതില്‍
കാലതാമസമുണ്ടാകുമോ ;ഈ
കാര്യത്തില്‍ നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(സി)
കോതമംഗലം
മണ്ഡലത്തിലെ
അപേക്ഷകളുടെ എണ്ണം,
അനുവദിച്ചിട്ടുള്ള തുക
സഹിതം വ്യക്തമാക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
ബാങ്കുകള്‍
ഉന്നയിക്കുന്ന
തടസ്സവാദങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതി
T 2257.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആവിഷ്കരിച്ച
വിദ്യാഭ്യാസ വായ്പാ
തിരിച്ചടവ് സഹായ പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
നാളിതുവരെ ആനുകൂല്യം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര തുക ചെലവഴിച്ചു;
ജില്ല, നിയോജകമണ്ഡലം
എന്നിവ തിരിച്ചുള്ള
വിശദവിവരങ്ങള്‍
നല്‍കാമോ;
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതി
T 2258.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് സഹായ
പദ്ധതിയനുസരിച്ച്
ഇളവിനായി എത്ര
കുട്ടികള്‍ അപേക്ഷ
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
കാലയളവില്‍ വിദ്യാഭ്യാസ
വായ്പ എടുത്ത്
കടക്കെണിയില്‍പ്പെട്ട
എത്ര കുട്ടികള്‍ക്ക് ഈ
പദ്ധതിയനുസരിച്ച്
ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
(സി)
പദ്ധതി
പ്രകാരം ആര്‍ക്കും ഇതു
വരെ ആനുകൂല്യം
നല്കിയിട്ടില്ലെങ്കില്
അതിനുള്ള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതിയ്ക്ക്
വേണ്ടിയുള്ള തുക
ബഡ്ജറ്റില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എവിടെ
നിന്നും
കണ്ടെത്തുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
പൊതുമേഖലാ
ബാങ്കുകളിലെ വായ്പ നിക്ഷേപ
അനുപാതം
2259.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ ബാങ്കുകളിലെ
വായ്പ നിക്ഷേപ അനുപാതം
ദേശീയ ശരാശരിയെക്കാള്‍
കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൊതുമേഖലാ
ബാങ്കുകള്‍
ഗ്രാമീണമേഖലയില്‍
നല്കുന്ന വായ്പ മൊത്തം
വായ്പയുടെ എത്ര
ശതമാനമാണെന്നറിയാമോ;
(സി)
ബാങ്കുകളുടെ
വായ്പാ നിക്ഷേപ അനുപാതം
വര്‍ദ്ധിപ്പിക്കുന്നതിന്
ശക്തമായ ഇടപെടല്‍
ഉണ്ടാകുമോ?
ജി.എസ്.ടി
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ ഉണ്ടാക്കുന്ന
മാറ്റം
2260.
ശ്രീ.അടൂര്‍
പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
കൗണ്‍സിലില്‍ 29
ഉല്പന്നങ്ങളുടെയും 54
സേവനങ്ങളുടെയും നിരക്ക്
കുറയ്ക്കുവാന്‍ എടുത്ത
തീരുമാനം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍
ഉണ്ടാക്കുന്ന മാറ്റം
എത്രയാണ്;
(ബി)
പെട്രോള്‍,
ഡീസല്‍ തുടങ്ങിയവയും
റിയല്‍ എസ്റ്റേറ്റ്
മേഖലയെയും ജി.എസ്.ടി
യുടെ പരിധിയില്‍ കൊണ്ടു
വരുന്ന കാര്യം
ജി.എസ്.ടി കൗണ്‍സില്‍
ചര്‍ച്ചചെയ്തിട്ടുണ്ടോ;
(സി)
റിയല്‍
എസ്റ്റേറ്റ് മേഖലയില്‍
ജി.എസ്.ടി
ഏർപ്പെടുത്തുന്നത്
സംസ്ഥാന താല്പര്യങ്ങളെ
എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തിലുള്ള
സംസ്ഥാനത്തിന്റെ
എതിരഭിപ്രായം രേഖാമൂലം
ജി.എസ്.ടി കൗണ്‍സിലിന്
നല്‍കിയിട്ടുണ്ടോ;
(ഇ)
ജി.എസ്.ടി
നിലവില്‍ വന്നിട്ടും
കൊളളലാഭ നിയന്ത്രണ
അതോറിറ്റി നിലവില്‍
വരാത്തതിനാല്‍
അമിതലാഭമെടുക്കുന്നവര്ക്കെതിരെ
യാതൊരു നടപടിയും
എടുക്കുവാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ?
വിഭവ
വിന്യാസം
2261.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രവും
സംസ്ഥാനങ്ങളും
തമ്മിലുള്ള വിഭവ
വിന്യാസത്തിനായി
2011-ലെ സെന്‍സസ്
വിവരങ്ങള്‍
മാനദണ്ഡമാക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2011-ലെ
സെന്‍സസ് വിവരങ്ങള്‍
അടിസ്ഥാനമാക്കിയുള്ള
വിഭവ വിന്യാസം
എത്രത്തോളം
ഗുണകരമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്ന്
സംസ്ഥാനത്തിന് അര്‍ഹമായ
വിഹിതം
നേടിയെടുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കേന്ദ്രാവിഷ്ക്രത
പദ്ധതികളിൽ സംസ്ഥാനത്തിന്റെ
വിഹിതം
2262.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്ക്രത
പദ്ധതികളിൽ സംസ്ഥാനം
നൽകേണ്ട വിഹിതം
സംബന്ധിച്ച വിവരങ്ങൾ
ലഭ്യമാക്കുമോ;
(ബി)
കേന്ദാവിഷ്ക്രത
പദ്ധതികൾക്കായിട്ടുളള
തുകകൾ ട്രഷറിയിലല്ലാതെ
മറ്റ് ബാങ്കുകളിൽ
നിക്ഷേപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിൽ നിന്നു
ലഭിക്കുന്ന പലിശ
ഏതിനെല്ലാമാണ്
വിനിയോഗിക്കുന്നത്;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ; അതു
സംബന്ധിച്ച് ഉത്തരവ്
ഉണ്ടെങ്കിൽ പകർപ്പു്
ലഭ്യമാക്കുമോ?
കേന്ദ്ര
നയങ്ങള്‍ വരുത്തിവച്ച
സാമ്പത്തിക പ്രതിസന്ധി
2263.
ശ്രീ.ഇ.പി.ജയരാജന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുടർച്ചയായി
ഉണ്ടാകുന്ന ഇന്ധന വില
വര്‍ദ്ധനവ്
അവസാനിപ്പിക്കാന്‍,
അതിന്റെ ബുദ്ധിമുട്ട്
ഏറ്റവും അധികം
നേരിടേണ്ടി വരുന്ന
സംസ്ഥാനമെന്ന നിലയില്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
കേന്ദ്ര
നയങ്ങള്‍ വരുത്തിവച്ച
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യാനായി
കേന്ദ്ര സര്‍ക്കാരിനോട്
സാമ്പത്തിക സഹായം
ആവശ്യപ്പെട്ടിരുന്നോ;
പ്രതികരണം
എന്തായിരുന്നെന്ന്
അറിയിക്കാമോ;
(സി)
ചില്ലറ
വില്പന മേഖലയില്‍ ഏക
ബ്രാന്‍ഡില്‍
വില്‍ക്കുന്ന വിദേശ
കമ്പനികള്‍ക്ക്
നേരിട്ട് നിക്ഷേപം
നടത്തുന്നതിന്
പരിധിയില്ലാതെ അനുമതി
നല്‍കിയത് ചെറുകിട
വ്യാപാരികളെ
ദുരിതത്തിലാക്കുമെന്നതിനാൽ
, ഈ നീക്കത്തില്‍
നിന്നു പിന്മാറാന്
കേന്ദ്ര സർക്കാരിനോട്
ആവശ്യപ്പെടുമോ?
കിഫ്ബിയുടെ പ്രവര്‍ത്തന
പുരോഗതി
2264.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ കിഫ്ബി
മുഖേന ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍,
ആരംഭിച്ച
പ്രവൃത്തികള്‍,
ഓരോന്നിനും അനുവദിച്ച
ഫണ്ട് ഇവ എത്രയെന്ന്
വിശദാംശം നല്‍കുമോ;
(സി)
കിഫ്ബിയിലേക്ക്
ലഭ്യമായ ഫണ്ടുകള്‍
ഏതെല്ലാമാണ് ;
വിശദമാക്കുമോ ;
(ഡി)
2018-19 സാമ്പത്തിക
വര്‍ഷം പുതിയ
പ്രവൃത്തികള്‍
കിഫ്ബിയിലേക്ക്
നല്‍കേണ്ടതില്ല എന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
50,000 കോടി രൂപയുടെ
പ്രവൃത്തികള്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുമെന്ന്
ഉറപ്പു നല്‍കിയിട്ട്,
എന്തുകൊണ്ടാണ്
കിഫ്ബിയിലേക്ക്പുതിയ
പ്രവൃത്തികള്‍
നല്‍കേണ്ടതില്ല എന്ന്
നിര്‍ദ്ദേശിച്ചത്;
വ്യക്തമാക്കുമോ?
വിദേശ
വായ്പ
2265.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം സ്വരൂപിക്കുന്നതിന്
എന്തെങ്കിലും നൂതന
മാര്‍ഗ്ഗങ്ങള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
വിദേശത്ത്
നിന്നും വായ്പകള്‍
സമാഹരിക്കുന്നതിനായി
എതൊക്കെ
ധനകാര്യസ്ഥാപനങ്ങളെയാണ്
എന്‍.ബി.എഫ്.സി. കളായി
റീസ്ട്രക്ചര്‍
ചെയ്തിട്ടുള്ളത്;
(സി)
അതിലൂടെ
എത്ര വിദേശ വായ്പ
സമാഹരിക്കുവാന്‍
കഴിഞ്ഞുവെന്നും
സംസ്ഥാനത്തിന്റെ
വ്യവസായവല്‍ക്കരണത്തില്‍
തന്മൂലം എന്തൊക്കെ
മാറ്റങ്ങള്‍
ഉണ്ടാക്കുവാന്‍
കഴിഞ്ഞുവെന്നും
വിശദമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2266.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പത്താം
ശമ്പള പരിഷ്കരണ
കമ്മീഷന് ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍
പ്രഖ്യാപിച്ച
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
വേണ്ടിയുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
സംബന്ധിച്ച് 24.04.2017
ലെ സര്‍ക്കാര്‍
ഉത്തരവ്(പി). 54/2017/
ധനകാര്യം എന്ന
ഉത്തരവിന് ശേഷം വിശദമായ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെട്ടിട
നിര്‍മ്മാണം
2267.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജ്
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
അനുവദിച്ചിട്ടുള്ള
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക കിറ്റ്കോ-യ്ക്ക്
ലഭിക്കുവാന്‍ ഉണ്ടായ
കാലതാമസം
വിശദീകരിക്കാമോ;
(സി)
അനുവദിച്ച
ബില്‍ തുക, നിലവിലെ
സീനിയോറിറ്റി പ്രകാരം
കിറ്റ്കോ-യ്ക്ക്
ലഭ്യമാക്കുവാന്‍ വേണ്ടി
വരുന്ന കാലയളവ്
എത്രയാണെന്ന്
വിശദമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
2268.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി മൂലം
ഏതെല്ലാം വികസന
പദ്ധതികള്‍ക്കുള്ള
തുകയാണ്
വെട്ടിക്കുറയ്ക്കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷവും
തൊട്ടടുത്ത വര്‍ഷവും
വികസനപദ്ധതികള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്ത്
ബദല്‍ നിര്‍ദ്ദേശമാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്?
ഭവനപുനരുദ്ധാരണ
പദ്ധതി ഫണ്ട് വിനിയോഗത്തിനു
ട്രഷറി നിയന്ത്രണം
2269.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രഷറി
നിയന്ത്രണം മൂലം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
ഭവനപുനരുദ്ധാരണ
പദ്ധതിയില്‍
ഉള്‍പ്പെട്ട
ഗുണഭോക്താകള്‍ക്ക് 2017
നവംബര്‍, ഡിസംബര്‍
മാസങ്ങളില്‍ പണം
പിന്‍വലിക്കാന്‍
സാധിക്കാത്ത കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന്മേൽ
സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ?
സംസ്ഥാനത്തിന്റെ
വരവും ചെലവും
2270.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാനത്തിന്റെ
വാര്‍ഷിക വരവും
വാര്‍ഷിക ചെലവും
എത്രയെന്ന് തരംതിരിച്ച്
വിശദമാക്കാമോ;
(ബി)
2017-18
സാമ്പത്തിക വര്‍ഷത്തെ
വാര്‍ഷിക
പദ്ധതികള്‍ക്കായി എത്ര
തുക
കടമെടുത്തിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
മുദ്രപ്പത്രങ്ങള്‍
2271.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുദ്രപ്പത്രങ്ങള്‍
ആവശ്യാനുസരണം
ലഭ്യമാകാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശ്ശൂര്‍
ജില്ലയില്‍
ചാലക്കുടിയടക്കമുള്ള
സ്ഥലങ്ങളില്‍ 50, 100
രൂപയുടെ
മുദ്രപ്പത്രങ്ങള്‍ തീരെ
ലഭ്യമല്ലാത്തതിനാല്‍
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി,
അവ ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കാമോ?
സര്‍വ്വകലാശാലകളിലെ
ഫണ്ട് വിനിയോഗത്തിൽ
നിയന്ത്രണം
2272.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകള്‍
സ്വന്തം നിലയ്ക്ക്
കൈകാര്യം ചെയ്തിരുന്ന
പദ്ധതിയേതര വിഹിതത്തിലെ
ഇടപാടുകള്‍ ട്രഷറി വഴി
നടത്താന്‍ തീരുമാനം
എടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ
സര്‍വ്വകലാശാലകളില്‍
തീരുമാനം
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
തീരുമാനം വഴി
സര്‍വ്വകലാശാലകളുടെ
ഭരണപരവും
സാമ്പത്തികവുമായ
സ്വാതന്ത്ര്യം
നഷ്ടപ്പെടുന്നത്
അക്കാദമിക സ്വയംഭരണത്തെ
ദോഷകരമായി
ബാധിക്കുമോയെന്നത്
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
എച്ച്.ബി.എ
2273.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ സര്‍ക്കാര്‍
ജീവനക്കാരുടെ
എച്ച്.ബി.എ. ക്ക് എത്ര
കോടി രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
നാളിതു വരെ എത്ര കോടി
രൂപ
അനുവദിച്ചിട്ടുണ്ടെന്നും
ഇനി ബാക്കി എത്ര രൂപ
അനുവദിക്കാനുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
എച്ച്.ബി.എ.
ക്ക് അപേക്ഷിക്കുന്ന
ജീവനക്കാരുടെ അസ്സല്
ആധാരം ഉള്‍പ്പെടെ 11
ഓളം സാക്ഷ്യപത്രങ്ങളുടെ
അസ്സല് സര്‍ക്കാര്‍
കൈവശം ആണെന്നുള്ള വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എച്ച്.ബി.എ.
തയ്യാറാക്കിയിട്ടുള്ള
മുന്‍ഗണനാ ലിസ്റ്റില്‍
എത്ര പേര്
നിലവിലുണ്ട്; ഇതില്‍
എത്ര പേര്‍ക്ക് തുക
അനുവദിച്ചിടുണ്ടെന്നും
ലിസ്റ്റില്‍
ശേഷിക്കുന്നത് എത്ര
പേരെന്നും
വെളിപ്പെടുത്താമോ;
(ഡി)
എങ്കില്‍
2017-18 ബജറ്റില്‍
സര്‍ക്കാര്‍
ജീവനക്കാരുടെ
എച്ച്.ബി.എ. ക്ക്
വകയിരുത്തിയിരുന്നതില്‍
ശേഷിക്കുന്ന തുക
മാര്‍ച്ച് മാസത്തിന്
മുന്‍പ്
അനുവദിക്കുമോയെന്ന്
വിശദമാക്കുമോ ?
പ്രത്യേക
വികസന നിധിയില്‍നിന്നും
കെട്ടിട നിര്‍മ്മാണത്തിനായി
ഫണ്ട്
2274.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമസഭാംഗങ്ങളുടെ
പ്രത്യേക വികസന
നിധിയില്‍ (എസ്.ഡി.എഫ്)
നിന്നും റസിഡന്‍സ്
അസോസിയേഷനുകള്‍ക്ക്
കെട്ടിട
നിര്‍മ്മാണത്തിനായി
ഫണ്ട് നല്‍കുന്നതിന്
മാര്‍ഗ്ഗനിര്‍ദ്ദേശം
ഉണ്ടോ;
(ബി)
ഇല്ലെങ്കില്‍
റസിഡന്‍സ്
അസോസിയേഷനുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പ്രസ്തുത ഫണ്ട്
വിനിയോഗിക്കുന്നതിനായി
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിക്കുമോ;
വിശദാംശം നല്‍കാമോ?
ഡയാലിസിസ്
സെന്ററുകള്‍
2275.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഡയാലിസിസ് സെന്ററുകള്‍
സ്ഥാപിക്കുന്നതിന്
ധനകാര്യ വകുപ്പ്
മുന്‍കൈ എടുത്ത്
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച് എത്ര
ആശുപത്രികളിൽ ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുള്ള
റാന്നി താലൂക്ക് ഹെഡ്
ക്വാര്‍ട്ടേഴ്സ്
ആശുപത്രിയില്‍ ഇതുവരെ
ഡയാലിസിസ് യൂണിറ്റുകള്‍
സ്ഥാപിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എന്തുകൊണ്ടാണ്
പ്രസ്തുത ആശുപത്രിയില്‍
ഇതിന്റെ പ്രവര്‍ത്തനം
ആരംഭിക്കാത്തത്; ഇത്
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും;
വിശദാംശം ലഭ്യമാക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
2276.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുന്നതിനായി
വിവിധ വകുപ്പുകള്‍ വഴി
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ പദ്ധതികളുടെ
നിലവിലെ
അവസ്ഥയെക്കുറിച്ച്
വിശദീകരിക്കാമോ?
പൊതുമരാമത്ത്,
ഇറിഗേഷന്‍ എന്നീ വകുപ്പുകളിലെ
കുടിശ്ശിക
2277.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തികവര്‍ഷം
പൊതുമരാമത്ത്,
ഇറിഗേഷന്‍ എന്നീ
വകുപ്പുകളിലെ വിവിധ
ജോലികള്‍
പൂര്‍ത്തിയാക്കിയതിന്
വിവിധ കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക എത്രയെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
കുടിശ്ശിക
തുക കൊടുത്തു
തീര്‍ക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം ലഭ്യമാക്കുമോ?
കോന്നി നിയോജക മണ്ഡലത്തിലെ
ബജറ്റ് പ്രവൃത്തികള്‍
2278.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍ കോന്നി
നിയോജക മണ്ഡലത്തില്‍
ഏതെല്ലാം വർക്കുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
നാളിതുവരെ ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
തുടക്കം കുറിച്ചു
എന്നും ഇനി ഏതെല്ലാം
ആരംഭിക്കാനുണ്ട് എന്നും
വെളിപ്പെടുത്താമോ ;
(സി)
നിലവില്‍
എന്തുകൊണ്ടാണ്
വർക്കുകള്‍ തുടങ്ങാന്‍
താമസം നേരിടുന്നതെന്ന്
വിശദീകരിക്കുമോ;
(ഡി)
ആയത്
പരിഹരിക്കുന്നതിന്
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ധനവിനിയോഗ
സ്റ്റേറ്റ്മെന്റ്
2279.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.12.2017-ന്
അവസാനിക്കുന്ന
പാദത്തില്‍ 2017-18
കാലയളവിലെ ബജറ്റ്
വിഹിതവും
എക്സ്പെൻഡിച്ചറും
ഉള്‍പ്പെടെയുള്ള
ധനവിനിയോഗ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ;
(ബി)
വകുപ്പുതിരിച്ചുള്ള
വിശദമായ
സ്റ്റേറ്റ്മെന്റ്
നല്‍കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് നല്കുന്ന
ഭവന നിര്‍മ്മാണ വായ്പ
2280.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തിലെ
ബജറ്റില്‍ സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
നല്കുന്ന ഭവന
നിര്‍മ്മാണ
വായ്പയക്ക്എത്ര തുകയാണ്
വകയിരുത്തിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുകയില്‍ ഇതുവരെ എത്ര
തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വസ്തുവിന്റെ
പ്രമാണം മുതലായവ
സര്‍ക്കാരിന്റെ
കൈവശമിരിക്കുന്നത് മൂലം
ഭവന നിര്‍മ്മാണ
വായ്പയ്ക്ക്
അര്‍ഹരായിട്ടുള്ളവര്‍ക്ക്
മറ്റ് വായ്പയെടുക്കാന്‍
സാധ്യമല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ബജറ്റില്‍
അനുവദിച്ച തുക
മുഴുവനായും
ചെലവഴിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കിൽ ആയതിനുള്ള
തടസമെന്തെന്ന്
വ്യക്തമാക്കുമോ?
കർഷകരുടെ ക്ഷേമത്തിനും അവകാശ
ലാഭത്തിനുമായി തുക
കണ്ടെത്തുന്നതിന് പദ്ധതി
2281.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സെസുകളാണ്
നിലവിലുളളത്; പുതിയ
സെസുകൾ ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കർഷകരുടെ
ക്ഷേമത്തിനും അവകാശ
ലാഭത്തിനുമായി തുക
കണ്ടെത്തുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
(സി)
ഇതിനായി
കേന്ദ്രത്തിൽ സമ്മർദ്ദം
ചെലുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
എം.ആർ.പി.
രേഖപ്പെടുത്തിയ വസ്തുക്കളുടെ
ജി.എസ്.ടി.
2282.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതുമൂലം,
നേരത്തെ എം.ആർ.പി.
രേഖപ്പെടുത്തിയിരുന്ന
വസ്തുക്കള്‍ക്ക്
ജി.എസ്.ടി. കൂടി
ചേര്‍ത്ത്
വിലയീടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അധികം
വാങ്ങിയ നികുതി
കച്ചവടക്കാര്‍ക്കുതന്നെ
റീ-ഇംബേഴ്സ് ചെയ്തു
നല്‍കുകയും
ഉപഭോക്താക്കള്‍
കബളിപ്പിക്കപ്പെടുകയും
ചെയ്യുന്ന സാഹചര്യം
നിലവിലുണ്ടോ;
വ്യക്തമാക്കാമോ?
ജി.എസ്.ടി
സംസ്ഥാന സാമ്പത്തിക
സ്ഥിതിയില്‍ വരുത്തിയ മാറ്റം
2283.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാന
സാമ്പത്തികസ്ഥിതിയില്‍
ഉണ്ടായിട്ടുള്ള മാറ്റം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയതിന് ശേഷം
സാമ്പത്തിക സ്ഥിതിയില്‍
ഉണ്ടായിട്ടുള്ള അനുകൂല
സാഹചര്യങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(സി)
ജി.എസ്.ടി
നടപ്പിലാക്കിയതു മുതല്‍
അടുത്ത മൂന്ന്
വര്‍ഷംവരെയുള്ള
കാലയളവില്‍
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതിയില്‍
പ്രതീക്ഷിക്കുന്ന
വളര്‍ച്ചാനിരക്ക്
എത്രയാണെന്ന്
അറിയിക്കാമോ?
ജി.എസ്.ടി.
മൂലം സാധനങ്ങളുടെ വിലയില്‍
വന്ന മാറ്റം
2284.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയതിന് ശേഷം
നിത്യോപയോഗ സാധനങ്ങളുടെ
വിലയില്‍ വന്ന
മാറ്റത്തെപ്പറ്റി
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
(ബി)
ജി.എസ്.ടി.നടപ്പാക്കിയത്
കേരളത്തെ ഏതു രീതിയില്‍
ബാധിച്ചു എന്നതു
സംബന്ധിച്ച് ധനകാര്യ
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ?
ജി.എസ്.ടി.
നടപ്പിലാക്കുന്നതിന്റെ
മുന്നൊരുക്കം
2285.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലായപ്പോള്‍
അതിന്റെ മുന്നൊരുക്കം
നടത്തുന്നതിന് കേന്ദ്ര
സര്‍ക്കാര്‍ വേണ്ടത്ര
സമയം നല്‍കിയിട്ടും
സംസ്ഥാനം ആയത്
നടപ്പിലാക്കുന്നതില്‍
വീഴ്ച വരുത്തിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ജി.എസ്.ടി
പ്രായോഗികമാകണമെങ്കില്‍
വളരെ വിശാലവും
സങ്കീര്‍ണവുമായ
കമ്പ്യൂട്ടര്‍ ശൃംഖല
സജ്ജമാക്കണമെന്നിരിക്കെ
കേരളത്തില്‍ ഇതിന്റെ
ശ്രമം ജി.എസ്.ടി.
പ്രാവര്‍ത്തികമായ
സമയത്ത് എന്തുകൊണ്ട്
നടപ്പിലാക്കാന്‍
സാധിച്ചില്ല എന്ന്
വിശദമാക്കാമോ ?
ജി.എസ്.ടി.യുടെ
മറവില്‍ ഹോട്ടലുകളിലെ
വിലവര്‍ദ്ധനവ്
2286.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യുടെ
മറവില്‍ സംസ്ഥാനത്തെ
ഹോട്ടലുകളില്‍ അമിതവില
ഇൗടാക്കുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ള
അനധികൃത വിലവര്‍ദ്ധനവ്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശം
ലഭ്യമാക്കുമോ?
പൂരം
എക്സിബിഷനുകള്‍ക്ക്
ജി.എസ്.റ്റി ഒഴിവാക്കി
നല്‍കുന്നതിന് നടപടി
2287.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
പൂരം, ഉത്രാളിക്കാവ്
പൂരം
എന്നിവയോടനുബന്ധിച്ചുള്ള
പൂരം എക്സിബിഷന് തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
വിനോദ നികുതി ഒഴിവാക്കി
നല്‍കിയിരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഈ വര്‍ഷത്തെ
എക്സിബിഷനുകള്‍ക്ക്
ജി.എസ്.റ്റി ബാധകമാണോ
എന്ന് അറിയിക്കുമോ;
(ബി)
ബാധകമാണെങ്കില്‍
ജി.എസ്.റ്റി ഒഴിവാക്കി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ചരക്ക്
സേവന നികുതി നിയമം നടപ്പാക്കൽ
2288.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി നികുതി
വകുപ്പിന്റെ
ശാക്തീകരണത്തിനും
കമ്പ്യൂട്ടര്വത്കരണത്തിനുമായി
2017 -18 സാമ്പത്തിക
വര്‍ഷത്തെ ബഡ്ജറ്റില്‍
എത്ര തുക വകയിരുത്തി
എന്നറിയിക്കുമോ; ഇതില്‍
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ;
(ബി)
ചരക്ക്
സേവന നികുതി ഇനത്തില്‍
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ നികുതി
നല്കുന്ന മൂന്ന്
ജില്ലകള്‍ ഏതെല്ലാമാണ്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലകളില്‍ നികുതി
വകുപ്പ് ഉദ്യോഗസ്ഥരുടെ
ജില്ലാതല തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ടോ?
ചരക്ക്
സേവന നികുതിയുടെ
പ്രത്യാഘാതങ്ങള്‍
2289.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
സംസ്ഥാനത്തിന്റെ
സാമ്പത്തികാവസ്ഥയെ
ദുര്‍ബലപ്പെടുത്തിയതും
ചെറുകിട വ്യവസായ
മേഖലയിലും വ്യാപാര
മേഖലയിലും
ഉണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതങ്ങള്‍
സംബന്ധിച്ചും
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ:
(ബി)
ചരക്ക്
സേവന നികുതി
നടപ്പാക്കുമ്പോള്‍
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിന്
മെച്ചമായിരിക്കുമെന്നും
നികുതി വരുമാനത്തില്‍
കുറഞ്ഞത്
20ശതമാനമെങ്കിലും
നേട്ടമുണ്ടാകുമെന്നും
വകുപ്പു മന്ത്രി
പ്രഖ്യാപിച്ചിരുന്നോ ;
ഇപ്പോള്‍ 6 മാസം കൊണ്ട്
ഉണ്ടായ നേട്ടം എത്ര
രൂപയാണ്
;നഷ്ടമാണെങ്കില്‍ ആയത്
എത്ര ശതമാനമാണ്; ചരക്ക്
സേവന നികുതി വരുന്നതിനു
മുമ്പുള്ള
ആറുമാസത്തേയും വന്നതിനു
ശേഷമുള്ള ആറുമാസത്തെയും
നികുതി വരുമാനം
ഉള്‍പ്പെടെ വിശദാംശം
നല്‍കുമോ;
(സി)
നികുതി
വരുമാനത്തില്‍
ഇടിവുണ്ടാകുമ്പോള്ത്തന്നെ
സാധനങ്ങളുടെയും
സേവനങ്ങളുടെയും
വിലയിലുണ്ടായിട്ടുള്ള
വലിയ വര്‍ദ്ധവ് വഴി
ജനങ്ങള്‍ക്ക് ദുരിതം
സമ്മാനിച്ച ഈ നികുതി
സമ്പ്രദായത്തിന്റെ
ദോഷവശങ്ങള്‍,
ദുരുപയോഗം, അമിത നികുതി
ഇവ പരിഹരിക്കാന്‍ വേണ്ട
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
അനുമാന
നികുതി
2290.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
കോടിയില്‍ താഴെ
വാര്‍ഷിക വിറ്റുവരവുള്ള
ഹോട്ടലുകള്‍ക്ക് അനുമാന
നികുതി
തെരഞ്ഞെടുക്കുന്നതിന്
അധികാരം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍പ്പെട്ട
ഹോട്ടലുകള്‍ ആകെ
വിറ്റുവരവിന്റെ എത്ര
ശതമാനമാണ് അനുമാന
നികുതിയായി
അടയ്ക്കേണ്ടത്;
(സി)
പ്രസ്തുത
ഹോട്ടലുകള്‍
ഉപഭോക്താക്കളില്‍
നിന്നും ജി.എസ്.ടി.
ഈടാക്കരുതെന്ന
നിബന്ധനയ്ക്ക്
വിരുദ്ധമായി നികുതി
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ,അനുമാന
നികുതി സ്കീം
തെരഞ്ഞെടുത്തിട്ടുണ്ടെന്നും
ജി.എസ്.ടി.
ഇല്ലായെന്നുമുള്ള
ബോര്‍ഡ് പ്രസ്തുത
ഹോട്ടലുകളില്‍
പ്രദര്‍ശിപ്പിക്കാന്‍
നിര്‍ദ്ദേശിക്കുമോ?
നികുതി
വരുമാനം
2291.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തികവര്‍ഷത്തിൽ
സംസ്ഥാനം പ്രതീക്ഷിച്ച
നികുതി വരുമാനം
നേടിയെടുക്കുവാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വിശദമാക്കുമോ;
(ബി)
നികുതി
വരുമാനത്തില്‍
എത്രത്തോളം
കുറവുണ്ടാകുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
പ്രതീക്ഷിത
വരുമാനത്തില്‍
ഉണ്ടാകുന്ന കുറവ് വികസന
പ്രവര്‍ത്തനങ്ങളുടെ
താളം തെറ്റിക്കുമോ;
എങ്കില്‍ അത് തരണം
ചെയ്യുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ?
നികുതി
വെട്ടിപ്പ് തടയാന്‍ നടപടികള്‍
2292.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉപഭോക്താക്കളില്‍
നിന്നു ജി.എസ്.ടി.
ഈടാക്കിയ ശേഷം ആയത്
സർക്കാരിൽ
അടക്കാത്തതുമായി
ബന്ധപ്പെട്ട് എത്ര
പേർക്ക് നോട്ടീസ്
നല്‍കിയിട്ടുണ്ട്;
(ബി)
ഇത്തരക്കാരെ
പിടികൂടുന്നതിനായി
വാണിജ്യ വകുപ്പ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
നികുതി
വെട്ടിപ്പ് തടയുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സുവിധാ
കേന്ദ്രങ്ങള്‍
2293.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
യുടെ സങ്കീര്‍ണതകള്‍
ലഘൂകരിക്കുന്നതിന്
സുവിധാ കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് സുവിധാ
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
പ്രസ്തുത കേന്ദ്രങ്ങൾ
വഴി ലഭ്യമാക്കുന്ന
സേവനങ്ങൾക്ക് ഫീസ്
ഈടാക്കുമോ ;
(സി)
ചെറുകിട
വ്യവസായ സ്ഥാപനങ്ങളും
മറ്റ് വ്യാപാര
സ്ഥാപനങ്ങളുമെല്ലാം
ഭാവിയിൽ പ്രസ്തുത
കേന്ദ്രങ്ങൾ മുഖേന
റിട്ടേണുകള്‍
സമര്‍പ്പിക്കേണ്ട
സാഹചര്യം ഉണ്ടാകുമോ
എന്നറിയിക്കാമോ?
ചെക്പോസ്റ്റുകളില്‍
കൂടി കൊണ്ടുപോകുന്ന
സാധനങ്ങളുടെ ബില്ലുകളുടെ
പരിശോധന
2294.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
ചെക്ക്പോസ്റ്റുകളില്‍
കൂടി കടന്നുപോകുന്ന
സാധനങ്ങളുടെ ബില്ലുകള്‍
പരിശോധിച്ച് ആധികാരികത
ഉറപ്പുവരുത്തുന്നതിന്
എന്ത് സംവിധാനമാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
വ്യാജബില്ലുകള്‍
ഉപയോഗിച്ച് സാധനങ്ങള്‍
കടത്തിക്കൊണ്ടുപോകുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
പ്രാപ്തമായ പരിശോധനാ
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍ വ്യാജ
ജി.എസ്.ടി. നമ്പരുകളും
അന്യസംസ്ഥാന ജി.എസ്.ടി.
നമ്പരുകളും
തിരിച്ചറിയുന്നതിന്
പരിശോധനകളിലൂടെ
കഴിയുന്നുണ്ടോ;
(സി)
ഇല്ലെങ്കില്‍
പരിശോധനാ സംവിധാനത്തിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
നികുതി
വെട്ടിച്ചുള്ള ചരക്ക് കടത്ത്
2295.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍
വന്നതിനെത്തുടര്‍ന്ന്
സംസ്ഥാന അതിര്‍ത്തിയിലെ
വാണിജ്യ നികുതി
ചെക്പോസ്റ്റുകള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍,
ഇക്കാരണത്താല്‍
സംസ്ഥാനത്തേക്ക് നികുതി
വെട്ടിച്ച് ചരക്കുകള്‍
കടത്തിക്കൊണ്ടു
വരുന്നത്
കൂടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതിന്
പരിഹാരമായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ചെക്ക്പോസ്റ്റുകള്‍
നിര്‍ത്തലാക്കാനുള്ള സാഹചര്യം
2296.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കര്‍ശനമായ
നിരീക്ഷണ
സംവിധാനമില്ലാതെ
ചെക്ക്പോസ്റ്റുകള്‍
നിര്‍ത്തലാക്കാനുള്ള
സാഹചര്യം
വ്യക്തമാക്കാമോ;
ഇതുമൂലം എത്ര രൂപയുടെ
നികുതി വരുമാനമാണ്
നടപ്പുസാമ്പത്തിക
വര്‍ഷം നഷ്ടമായത് എന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
രൂപയ്ക്ക് മുകളില്‍
വരുന്ന ചരക്കുകളാണ്
ജി.എസ്.ടി.എന്‍
പോര്‍ട്ടലില്‍
രജിസ്റ്റര്‍
ചെയ്യേണ്ടത്; ഇവ എത്ര
കിലോമീറ്റര്‍വരെ കൊണ്ടു
പോകുവാനാണ് കഴിയുന്നത്
എന്നറിയിക്കാമോ?
കുന്ദമംഗലത്ത്
അനുവദിച്ച സബ് ട്രഷറി
2297.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
18.08.2014
ലെ സ. ഉ. (എം. എസ്.)
നം.343/14/ധന ഉത്തരവ്
പ്രകാരം കുന്ദമംഗലത്ത്
അനുവദിച്ച സബ് ട്രഷറി
ആരംഭിക്കുന്നതിന്
ചെസ്റ്റ് സൗകര്യത്തോടെ
വയറിംഗ് ഉള്‍പ്പെടെ
പൂര്‍ത്തീകരിച്ച
കെട്ടിടം
തയ്യാറാക്കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സബ്
ട്രഷറി ഓഫീസര്‍ തസ്തിക
മാത്രം
സൃഷ്ടിക്കുന്നതിനും
പുനര്‍ വിന്യാസം വഴി
മറ്റു തസ്തിതകള്‍
നികത്തുന്നതിനുമുള്ള
നിര്‍ദ്ദേശം
പ്രായോഗികമായി
പ്രയാസമുണ്ടാക്കുന്നതാണെന്ന്
ട്രഷറി ഡയറക്ടര്‍
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
കുന്ദമംഗലം
സബ്ട്രഷറി എപ്പോള്‍
പ്രവര്‍ത്തനമാരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
ട്രഷറികള്‍
നിന്നും മികച്ച സേവനം
ഉറപ്പാക്കുന്നതിനുള്ള
നടപടികള്‍
2298.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികള്‍
ആധുനീകരിക്കുന്നതിനും
ജനങ്ങള്‍ക്ക് മികച്ച
സേവനം
ഉറപ്പാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദീകരിക്കാമോ;
(ബി)
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(സി)
ഇടപാടുകാർക്ക്
വീട്ടിലിരുന്നുകൊണ്ട്
യൂട്ടിലിറ്റി
പേയ്മെന്റുകള്‍
നടത്തുന്നതിനുള്ള
നെറ്റ് ബാങ്കിംഗ്
സൗകര്യം
ഏര്‍പ്പെടുത്തുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;
(ഡി)
പെന്‍ഷന്‍കാര്‍ക്ക്
വേണ്ടിയുള്ള പബ്ലിക്
പോര്‍ട്ടല്‍ നിലവില്‍
വന്നിട്ടുണ്ടോ;
അതിലൂടെ നല്കുന്ന
സേവനങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
സംസ്ഥാന
ട്രഷറികളെ യൂസര്‍
ഫ്രണ്ട്
ലിയാക്കുന്നതിനും
അതിലൂടെ
വാണിജ്യബാങ്കുകള്‍
നല്‍കുന്നതിന് സമാനമായ
രീതിയില്‍ ഉള്ള
സര്‍വ്വീസുകള്‍
ട്രഷറികളില്‍ നിന്നും
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ;
(എഫ്)
ഇക്കാര്യത്തിനായി
അധിക സമയം
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക്
പ്രത്യേക ഇന്‍സെന്റീവ്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ഭാഗ്യക്കുറികളുടെ
സമ്മാനത്തുക വിതരണം
2299.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
31.12.2017
വരെയുള്ള കണക്കുകള്‍
പ്രകാരം മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
ലോട്ടറി ടിക്കറ്റ്
വില്പന വഴി
സര്‍ക്കാരിന് ലഭിച്ച
വരുമാന വര്‍ദ്ധനവ്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ലോട്ടറി
സമ്മാനത്തുക
വിതരണത്തില്‍ 2017-ല്‍
കാലതാമസമുണ്ടായിട്ടുണ്ടോ;
എങ്കിൽ
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(സി)
കേരള
സംസ്ഥാന
ഭാഗ്യക്കുറികളുടെ
എന്നുവരെയുള്ള
സമ്മാനത്തുക വിതരണം
പൂര്‍ത്തിയായിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
ലോട്ടറി
വരുമാനത്തിൽ ജി.എസ്.ടി.
2300.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നശേഷം
ലോട്ടറി ടിക്കറ്റുകളുടെ
വില എപ്രകാരമാണ്
ക്രമീകരിച്ചത്;
(ബി)
ടിക്കറ്റുകളുടെ
വിറ്റുവരവ് ഏത്
ശീര്‍ഷകത്തിലാണ്
ഒടുക്കുന്നത്;
(സി)
പ്രസ്തുത
ശീര്‍ഷകത്തിലേക്ക്
ജി.എസ്.ടി.
ഉള്‍പ്പെടുത്തുമോ;
(ഡി)
ജി.എസ്.ടി.
ഇനത്തില്‍ ഇതുവരെ
ഒടുക്കിയ തുക മാസം
തിരിച്ച്
വ്യക്തമാക്കുമോ?
ബമ്പര്‍
ഭാഗ്യക്കുറി ടിക്കറ്റുകളുടെ
വില്പന
2301.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം
ഏതെല്ലാം ബമ്പര്‍
ഭാഗ്യക്കുറി
ടിക്കറ്റുകളുടെ
വില്പനയാണ് നടന്നത്;
(ബി)
ഓരോ
ബമ്പര്‍
ടിക്കറ്റിന്റെയും
മുഖവില എത്രയായിരുന്നു;
മുഖവിലയുടെ
അടിസ്ഥാനത്തില്‍ ലഭിച്ച
തുക എത്രയാണ്;
(സി)
ഓരോ
ബമ്പറിനും
ജി.എസ്.ടി.യിനത്തില്‍
ലഭിച്ച തുക എത്രയാണ്;
(ഡി)
ബമ്പര്‍
ടിക്കറ്റുകളുടെ
പരസ്യത്തിനായി
ചെലവഴിച്ച
തുകയെത്രയാണ്; അത്
മുഖവിലയുടെ
അടിസ്ഥാനത്തിലുള്ള
വിറ്റുവരവിന്റെ എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കുമോ?
ലോട്ടറിയിന്മേലുള്ള
സര്‍വ്വീസ് ചാര്ജ്ജിനത്തില്
ഈടാക്കിയ തുക
2302.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.
എസ്. ടി.
നടപ്പിലാക്കുന്നതിന്
മുമ്പ്
ലോട്ടറിയിന്മേലുള്ള
സര്‍വ്വീസ്
ചാര്ജ്ജിനത്തില്
വകുപ്പോ ക്ഷേമനിധി
ബോര്‍ഡോ ഈടാക്കിയ തുക
പൂര്‍ണ്ണമായും
സര്‍വ്വീസ് ടാക്സ് ആയി
അടച്ചിട്ടുണ്ടോ;
അടച്ചിട്ടില്ലെങ്കില്‍
ഇനി അടക്കുവാനുള്ള തുക
എത്രയാണ്;
(ബി)
സര്‍വ്വീസ്
ടാക്സ് ഇനത്തില്‍
ഈടാക്കിയ തുക വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ ;
എങ്കില്‍
എന്താവശ്യത്തിന് എന്നും
എത്ര തുക
വകമാറ്റിയെന്നും
വ്യക്തമാക്കാമോ;
(സി)
ക്രമവിരുദ്ധമായി
തുക ചെലവഴിച്ചതിന്
ഉത്തരവാദികളായവരുടെ
പേരില്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
?
കാരുണ്യ
ചികിത്സ പദ്ധതിയുടെ
അപേക്ഷകള്‍
2303.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
ലോട്ടറി ഓഫീസില്‍
കാരുണ്യ ചികിത്സ
പദ്ധതിയുടെ അപേക്ഷകള്‍
സ്വീകരിക്കുവാനുള്ള
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
ആശുപത്രികളില്‍
നടത്തുന്ന
ചികിത്സകള്‍ക്ക്
കാരുണ്യ ധനസഹായം
ലഭിക്കുന്നതിന്
അര്‍ഹതയുണ്ടോ;
തിരഞ്ഞെടുത്ത സ്വകാര്യ
ആശുപത്രികളില്‍ ചികിത്സ
നടത്തുന്നതിന് അര്‍ഹത
ഉണ്ടെങ്കില്‍ പ്രസ്തുത
ആശുപത്രികള്‍ ഏതാണെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2304.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ടിന്റെ
ആനുകൂല്യം
മംഗലാപുരത്തുള്ള
ആശുപത്രികളില്‍ ചികിത്സ
തേടുന്ന രോഗികള്‍ക്ക്
ഇപ്പോള്‍
ലഭ്യമാകുന്നുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ പദ്ധതിയില്‍
മംഗലാപുരത്തെ
ആശുപത്രികളെ കൂടി
ഉള്‍പ്പെടുത്താന്‍
എപ്പോള്‍
തീരുമാനമുണ്ടാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
മംഗലാപുരത്തെ
ആശുപത്രികളില്‍
പ്രവേശിക്കപ്പെടുന്ന
രോഗികള്‍ക്ക് ഈ
സ്കീമിന്റെ ആനുകൂല്യം
ലഭ്യമാകുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാരിന്റെ കാലത്തോ
മുന്‍സര്‍ക്കാരിന്റെ
കാലത്തോ ഏതെങ്കിലും
പ്രഖ്യാപനങ്ങള്‍
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
കാരുണ്യ
ബെനവലന്റ് സ്കീമില്‍
മംഗലാപുരത്തെ
ആശുപത്രികളെകൂടി
ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്
ഈ സര്‍ക്കാരിന്റെയോ
മുന്സര്ക്കാരിന്റെയോ
കാലത്ത് അപേക്ഷകളോ
നിവേദനങ്ങളോ
ലഭിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ആരെല്ലാമാണ് അപേക്ഷകളും
നിവേദനങ്ങളും
നല്‍കിയതെന്ന്
വ്യക്തമാക്കാമോ?
പുതുതായി
ആരംഭിച്ച ലോട്ടറികള്‍
2305.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി ലോട്ടറികള്‍
ആരംഭിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
ഇപ്രകാരം
പുതുതായി ആരംഭിച്ച
ലോട്ടറികളുടെ പേര്
നിലനിര്‍ത്തുന്നതിന്
വേണ്ടി മാത്രം
നിലവിലുണ്ടായിരുന്ന
ലോട്ടറികളിലേതെങ്കിലും
നിര്‍ത്തലാക്കുകയോ പേര്
മാറ്റുകയോ
ചെയ്തിട്ടുണ്ടോ;
(സി)
പുതുതായി
ആരംഭിച്ച ലോട്ടറികളുടെ
പേര് മാറ്റിയത് മൂലം
പരസ്യങ്ങള്‍ അധികമായി
നല്‍കേണ്ടി
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
ചെലവാക്കിയ
തുകയെത്രയാണെന്ന്
വ്യക്തമാക്കുമോ?
ഭാഗ്യക്കുറിക്ക്
സുരക്ഷാഗവേഷണ ലാബ്
2306.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഭാഗ്യക്കുറി
ടിക്കറ്റിന്റെ സുരക്ഷ
ലക്ഷ്യമിട്ട്
അതീവസുരക്ഷാഗവേഷണ ലാബ്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് ഭാവിയില്‍
ഭാഗ്യക്കുറിയില്‍
വരുത്തേണ്ട
സുരക്ഷാമാനദണ്ഡങ്ങള്ക്കായുള്ള
ഗവേഷണ കേന്ദ്രമാകുമോ;
(സി)
സംസ്ഥാനത്തെവിടെയാണ്
ഇത് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ഏത്
ഏജന്‍സിയുടെ
സഹായത്തോടെയാണ് പദ്ധതി
നടപ്പാക്കുക;
എന്നത്തേക്ക് പദ്ധതി
യാഥാര്‍ത്ഥ്യമാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
നിയമങ്ങൾക്കു
വിരുദ്ധമായി വായ്പ അനുവദിക്കൽ
2307.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കേരള ഫിനാൻഷ്യൽ
കോർപ്പറേഷൻ
നിയമങ്ങൾക്കു
വിരുദ്ധമായി 'ആൻസ്
ബേക്കറീസ് ആൻഡ്
കൺഫെക്ഷനറി പ്രൈവറ്റ്
ലിമിറ്റഡ് , പാല ,
കോട്ടയം' എന്ന
സ്ഥാപനത്തിന് 19 കോടി
രൂപയുടെ വായ്പ നല്കിയ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടത്തുമോ;
(ബി)
പ്രസ്തുത
വായ്പയ്ക്ക് ഈടായി
നല്കിയ വസ്തുക്കളുടെ
വിലയും മറ്റ്
വിശദാംശങ്ങളും
വെളിപ്പെടുത്തുമോ;
(സി)
മതിയായ
സെക്യൂരിറ്റി
ഇല്ലാതെയാണ് പ്രസ്തുത
വായ്പ അനുവദിച്ചത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പടുത്തുമോ;
(ഡി)
വായ്പയുടെ
അനുമതി സംബന്ധിച്ച്
വിശദമായ അന്വേഷണം
നടത്താന്‍
തയ്യാറാകുമോ?
കെ.എസ്.എഫ്.ഇ.
യില്‍ സ്വര്‍ണ്ണ പണയം വഴി
കാര്‍ഷിക വായ്പ
2308.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
വഴി കാര്‍ഷിക വായ്പയായി
ഗോള്‍ഡ് ലോണ്‍
നല്കുന്ന കാര്യം
പരിഗണിക്കുമോ; പ്രസ്തുത
പദ്ധതി
നടപ്പിലാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ബാങ്കുകള്‍
നല്കുന്ന രീതിയില്‍
കെ.എസ്.എഫ്.ഇ. യില്‍
സബ്സിഡി നിരക്കില്‍
സ്വര്‍ണ്ണ പണയം
കാര്‍ഷിക വായ്പയായി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
കെ.എസ്.എഫ്.ഇ.
ട്രഷറി നിക്ഷേപത്തിന്റെ പലിശ
2309.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.എഫ്.ഇ. യില്‍
നിന്നും എത്ര കോടി രൂപ
കടമെടുത്തിട്ടുണ്ട്;
ഇതില്‍ എത്ര കോടി രൂപ
തിരിച്ചടച്ചുവെന്നും
പലിശ ഇനത്തില്‍ എത്ര
കോടി രൂപ നല്‍കിയെന്നും
ഇനി എത്ര കോടി രൂപ
നല്‍കാനുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
ചിട്ടി
സെക്യൂരിറ്റി ആയി
കെ.എസ്.എഫ്.ഇ.
ട്രഷറികളില്‍
നിക്ഷേപിച്ചിട്ടുള്ള
തുകയുടെ 2012 മുതലുള്ള
പലിശ
കെ.എസ്.എഫ്.ഇ.യ്ക്ക്
നല്‍കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പലിശ
നല്‍കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ 2012
മുതലുള്ള പലിശ
നല്‍കുന്നതിന്
നടപടിസ്വീകരിക്കുമോ?
കെ.എസ്.എഫ്.ഇ.യിലെ
പ്രവാസി ചിട്ടി
2310.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന പ്രവാസി
ചിട്ടിയുടെ
നടപടിക്രമങ്ങള്‍ ഏതു
വരെയായി എന്ന്
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
രാജ്യങ്ങളിലാണ് പ്രവാസി
ചിട്ടി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിന്റെ ഉദ്ഘാടനം എന്ന്
നടത്താനാണ്
ഉദ്ദേശിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രവാസി
ചിട്ടിയോടൊപ്പം
കെ.എസ്.എഫ്.ഇ.
നടത്തുന്ന പ്രാദേശിക
ചിട്ടികളുടെ
പുരോഗമനത്തിനും
ആധുനികവല്‍ക്കരണത്തിനും
നൂതന സാങ്കേതിക വിദ്യ
നടപ്പിലാക്കുന്നതിനുമായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(ഡി)
കെ.എസ്.എഫ്.ഇ.യുടെ
ഗോള്‍ഡ് ലോണ്‍
ബിസിനസ്സ് കുറയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കാരണം
പരിശോധിച്ചിട്ടുണ്ടോ;
ആയതിനുള്ള പരിഹാര
നടപടികള്‍
സ്വീകരിയ്ക്കുമോ?
കെ.എസ്.എഫ്.ഇ.യുടെ
കാട്ടാക്കട ശാഖയില്‍ ഈവനിംഗ്
ബ്രാഞ്ച്
2311.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ കാട്ടാക്കട
ശാഖയില്‍ ഈവനിംഗ്
ബ്രാഞ്ച് തുറക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഈവനിംഗ്
ബ്രാഞ്ചിന്റെ
പ്രവര്‍ത്തനം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(സി)
കാട്ടാക്കട
ശാഖയിലെ സാമ്പത്തിക
ശേഷിയനുസരിച്ച് ഈവനിംഗ്
ബ്രാഞ്ചിന്റെ
പ്രവര്‍ത്തനം ഇതിനകം
ആരംഭിക്കേണ്ടതായിരുന്നു
എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
പാര്‍ട്ട്ടൈം
ജീവനക്കാരുടെ നിയമനം
2312.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
യുടെ എല്ലാ
ഓഫീസുകളിലുമായി എത്ര
പാര്‍ട്ട് ടൈം
സ്വീപ്പര്‍മാരുടെ
തസ്തിക ഉണ്ടെന്നും
ഇതില്‍ എത്ര പേര്
സ്ഥിരം തസ്തികയില്‍
ജോലി നോക്കുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കെ.എസ്.എഫ്.ഇ. യില്‍
പാര്‍ട്ട്ടൈം
ജീവനക്കാരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചുകളില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യാനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
പാര്‍ട്ട്
ടൈം ജീവനക്കാരുടെ
നിയമനത്തില്‍ വികലാംഗ
സംവരണം
നടപ്പിലാക്കുന്നുണ്ടോ;
വികലാംഗ ക്വാട്ടയില്‍
ഇതുവരെ എത്രപേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബധിര-മൂക
വിഭാഗത്തില്‍പ്പെട്ട
എത്ര പേരെ, ഇതു വരെ
കെ.എസ്.എഫ്.ഇ. യില്‍
പാര്‍ട്ട് ടൈം
ജീവനക്കാരായി
നിയമിച്ചിട്ടുണ്ട്;
പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്നവരില്‍
എത്ര ശതമാനം വരെ
വികലാംഗത
ഉള്ളവര്‍ക്കാണ്
പി.ടി.എസ്. ആയി നിയമനം
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
കേരള
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസ് ജീവനക്കാരുടെ
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
2313.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസ്
ജീവനക്കാരില്‍ എത്ര
പേരെ ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സില്‍
ചേര്‍ത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
മുഴുവന്‍ ജീവനക്കാരെയും
ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സില്‍
ചേര്‍ക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
ഓരോ
മുന്‍സിപ്പാലിറ്റിയിലും
കോര്‍പ്പറേഷനിലും
ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സില്‍
ചേര്‍ന്നവരുടെയും
ചേരാത്തവരുടെയും കണക്ക്
ലഭ്യമാക്കാമോ; ഗ്രൂപ്പ്
ഇന്‍ഷ്വറന്‍സില്‍
ചേരാത്ത ജീവനക്കാരെ
എത്രയും വേഗം ഓണ്‍ലൈന്‍
സംവിധാനം വഴി
ചേര്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കേരള
മുന്‍സിപ്പല്‍ കോമണ്‍
സര്‍വ്വീസ്
ജീവനക്കാരുടെ സേവന വേതന
വ്യവസ്ഥകള്‍
സ്പാര്‍ക്കിലേക്ക്
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ; ഇതിനുളള
പ്രധാന തടസ്സം
എന്താണെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
T 2314.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കുമായി
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
സംബന്ധിച്ച ഉത്തരവിന്റെ
അടിസ്ഥാനത്തില്‍,
ഏതെങ്കിലും ഹെല്‍ത്ത്
ഇന്‍ഷ്വറന്‍സ്
കമ്പനികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചര്‍ച്ചയില്‍ ഏതൊക്കെ
കമ്പനികള്‍
പങ്കെടുത്തു; ഓരോ
കമ്പനിയും
മുന്നോട്ടുവെച്ച
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമെന്നും ആയവ
പരിശോധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതെല്ലാം ആശുപത്രികള്‍
പ്രസ്തുത സ്കീമില്‍
ഉള്‍പ്പെടും എന്ന്
വ്യക്തമാക്കാമോ;
(ഡി)
സ്വകാര്യ
ആശുപത്രികളെയും
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ചികിത്സയ്ക്ക്
മുന്‍കൂര്‍ പണം
അടയ്ക്കേണ്ടതുണ്ടോയെന്നും
ചികിത്സാ ചെലവ്
മുഴുവന്‍ ഇന്‍ഷ്വറന്‍സ്
കമ്പനി നൽകുമോയെന്നും
വ്യക്തമാക്കാമോ?
(ഇ)
പരമാവധി
എത്ര രൂപവരെ ചികിത്സാ
ചെലവ് അനുവദിക്കുമെന്ന
വ്യക്തമായ വിവരം
ലഭ്യമാക്കുമോ?
കയര്‍
തൊഴിലാളികള്‍ക്ക് പെന്ഷന്
T 2315.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കയര്‍
തൊഴിലാളികള്‍ക്ക്
പുതിയതായി പെന്ഷന്
നല്‍കിയെന്നും ഇതിനായി
എത്ര രൂപ
അനുവദിച്ചുവെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
കയര്‍മേഖല
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
2316.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖല
അഭിമുഖീകരിക്കുന്ന
വിവിധ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനും
സര്‍ക്കാര്‍
ഇടപെടലിലൂടെ പ്രസ്തുത
മേഖലയെ
ഊര്‍ജ്ജസ്വലമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയിലെ
യന്ത്രവല്ക്കരണത്തിനുളള
എല്ലാ നിയന്ത്രണങ്ങളും
നീക്കം ചെയ്യുമ്പോള്‍,
പരമ്പരാഗതമായി ഈ
മേഖലയിലുള്ള
തൊഴിലാളികളെ അത്
എപ്രകാരം
ബാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ
;
(സി)
പ്രസ്തുത
വിഭാഗത്തെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
യഥാസമയം
യന്ത്രവല്‍ക്കരണം
നടത്തുന്നതിനും
മത്സരബുദ്ധിയോടു കൂടി
വിപണിയില്‍
ഇടപെടുന്നതിനും ഉണ്ടായ
കാലതാമസമാണ് പ്രസ്തുത
മേഖല ഇന്ന്
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ക്ക്
കാരണമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഇ)
എങ്കില്‍
തൊഴിലാളികളെ കൂടി
വിശ്വാസത്തിലെടുത്തുകൊണ്ട്
ഈ മേഖലയ്ക്ക് നവചൈതന്യം
നല്‍കുന്നതിന് പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;
(എഫ്)
പുതിയ
ഉല്പന്നങ്ങളിലൂടെ
തൊഴിലാളികളുടെ വേതനവും
തൊഴിലവസരങ്ങളും
ഉറപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
മൊഗ്രാലിലെ
കയര്‍ഫെഡിന്റെ സ്ഥലം
2317.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജകമണ്ഡലത്തില്‍
കുമ്പള ഗ്രാമ
പഞ്ചായത്തിലെ
മൊഗ്രാലില്‍
കയര്‍ഫെഡിന്റെ 134
സെന്റ് സ്ഥലം
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലം
ഉപയോഗപ്പെടുത്തുന്നതിന്
എന്തെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
(സി)
പ്രസ്തുത
സ്ഥലം
പ്രയോജനപ്പെടുത്തുന്നതിന്
അനുയോജ്യമായ പദ്ധതി
തയ്യാറാക്കി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മൂന്നാറില്‍
കയര്‍ വകുപ്പിന്റെ
സ്ഥാപനങ്ങള്‍
2318.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
വിനോദ സഞ്ചാരമേഖലയായ
മൂന്നാറില്‍ കയര്‍
വകുപ്പിന്റെ
സ്ഥാപനങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടികള്‍
ഉടന്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കയര്‍ഭൂവസ്ത്രത്തിന്റെ
ഉപയോഗം
2319.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ഭൂവസ്ത്രത്തിന്റെ
ഉപയോഗം
വ്യാപകമാക്കുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങളുടെ
സഹകരണത്തോടെയാണ്
പദ്ധതി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
പ്രദേശത്തെയും
ഭൂപ്രകൃതിയ്ക്ക്
അനുസരിച്ച്
കയര്‍ഭൂവസ്ത്രം എങ്ങനെ
ഉപയോഗിക്കാം എന്നത്
സംബന്ധിച്ച്
ചര്‍ച്ചകളും
ക്ലാസ്സുകളും
സംഘടിപ്പിച്ചിട്ടുണ്ടോ;
(ഡി)
കൃഷി,
മണ്ണ് സംരക്ഷണം,
നീര്‍ത്തടങ്ങളുടെയും
ജലാശയങ്ങളുടെയും
സംരക്ഷണം, റോഡ്
നിര്‍മ്മാണം
തുടങ്ങിയവയ്ക്കായി
കയര്‍ ഭൂവസ്ത്രം
വ്യാപകമായി
ഉപയോഗിക്കണമെന്ന്
നിര്‍ദ്ദേശം
നൽകിക്കൊണ്ട് കയർ
മേഖലയുടെ
വികസനത്തിനായുള്ള നടപടി
സ്വീകരിക്കുമോ?