ബന്ധുവിന്
ഭൂമി അനുവദിച്ചത് സംബന്ധിച്ച
കേസ്സ്
1.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലത്ത് അന്നത്തെ
മുഖ്യമന്ത്രി തന്റെ
ബന്ധുവിന് ഭൂമി
അനുവദിച്ചത് സംബന്ധിച്ച
കേസ്സിന്റെ നിലവിലെ
അവസ്ഥ എന്താണ്;
(ബി)
പ്രസ്തുത
കേസ്സില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദവിവരങ്ങല്‍
ലഭ്യമാക്കുമോ;
(സി)
കേസിന്മേലുള്ള
അന്തിമ റിപ്പോര്‍ട്ട്
വിജിലന്‍സ് കോടതിയില്‍
സമര്‍പ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ ?
സബ്ബ് ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനം
2.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
പോലീസ് സേനയിലെ സബ്ബ്
ഇന്‍സ്പെക്ടര്‍
തസ്തികയിലെ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
നിയമനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
പേഴ്സണല്‍ സ്റ്റാഫുകളുടെ
എണ്ണം
3.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രി,
മറ്റു മന്ത്രിമാര്‍
എന്നിവരുടെ പേഴ്സണല്‍
സ്റ്റാഫിലെ നിലവിലുള്ള
ജീവനക്കാരുടെ എണ്ണം,
മന്ത്രി തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
മുഖ്യമന്ത്രിയുടെയും
മറ്റു മന്ത്രിമാരുടെയും
പേഴ്സണല്‍
സ്റ്റാഫുകളുടെ
നാളിതുവരെയുളള ആകെ
ശമ്പളം, അലവന്‍സ്,
ടി.എ, മെഡിക്കല്‍ ബില്‍
എന്നിവ തരം തിരിച്ച്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍ നടപ്പിലാക്കിയ
പ്രധാന പദ്ധതികള്‍
4.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറ്റ ശേഷം
നടപ്പിലാക്കിയ പ്രധാന
പദ്ധതികളും ഭരണ
നേട്ടങ്ങളും
വിശദമാക്കാമോ;
(ബി)
നവകേരള
മിഷനുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഇവയുടെ പ്രവര്‍ത്തന
പുരോഗതി വിശദമാക്കാമോ;
(സി)
സെക്രട്ടേറിയറ്റില്‍
ഫയലുകള്‍
കെട്ടിക്കിടക്കുന്നതും
കാലതാമസം ഉണ്ടാകുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഫയല്‍ നീക്കം
ത്വരിതപ്പെടുത്താനും
നടപടികള്‍
വേഗത്തിലാക്കാനും
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
ഒരു വര്‍ഷത്തിനുള്ളില്‍
സംഭവിച്ച മാറ്റങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സി
.ആർ .ഇസഡ് സംബന്ധമായ അപേക്ഷകള്‍
5.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ ആവശ്യങ്ങൾക്കായി
സി .ആർ .ഇസഡ്- ല്‍
വരുന്ന അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
സാധിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത്
പരിഹരിക്കാനുളള
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദീകരിക്കാമോ;
(ബി)
സി
.ആർ .ഇസഡ് ഫയല്‍
തീര്‍പ്പാക്കല്‍
പ്രക്രിയ
ലളിതമാക്കാനുളള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ ?
പി.എസ്.സി.
നിയമനം
6.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യു ഡി എഫ് സര്‍ക്കാര്‍
അഞ്ച് വര്‍ഷം കൊണ്ട്
നടത്തിയ പി.എസ്.സി.
നിയമനങ്ങള്‍ എത്രയെന്ന്
വിശദമാക്കാമോ; പ്രസ്തുത
കാലയളവില്‍ പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിക്കപ്പെട്ടു
എന്ന് വ്യക്തമാക്കാമോ;
(ബി)
എല്‍.ഡി.എഫ്
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 2017
ജൂണ്‍ 30 വരെ പി.എസ്.സി
വഴി നടന്ന നിയമനങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;ഈ
കാലയളവില്‍
സൃഷ്ടിക്കപ്പെട്ട പുതിയ
തസ്തികകള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
പി.എസ്.സി.
നിയമനം
7.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം 2017 ജൂലൈ 31 വരെ
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പി. എസ്. സി. മുഖേന
നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പി.
എസ്. സി. മുഖേനയുള്ള
നിയമനം
ത്വരിതപ്പെട്ടുത്തുന്നതിന്
കൂടുതല്‍
തസ്തികകളിലേക്ക്
ഓണ്‍ലൈന്‍ പരീക്ഷ
നടത്തുന്നതിന് പി. എസ്.
സി.
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പി.
എസ്. സി. യുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
ഈ സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
തസ്തികകള്‍
പി.എസ്.സി.യില്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
മുൻ
സർക്കാരിന്റെ അവസാനകാലത്ത്
എടുത്ത തീരുമാനങ്ങള്‍
8.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സർക്കാരിന്റെ
അവസാനകാലത്ത് എടുത്ത
തീരുമാനങ്ങള്‍
പുനഃപരിശോധിക്കുവാന്‍
മന്ത്രിസഭ ഉപസമിതിയെ
എന്നാണ്
ചുമതലപ്പെടുത്തിയത്; ആ
സമിതിയില്‍ ആരൊക്കെ
അംഗങ്ങള്‍ ആയിരുന്നു;
(ബി)
ഉപസമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്;
(സി)
ഇൗ
റിപ്പോര്‍ട്ട്
മന്ത്രിസഭ
അംഗീകരിച്ചുവോ;
എങ്കില്‍ എന്നാണ്
അംഗീകരിച്ചത്;
(ഡി)
ഇതില്‍
ഏതെല്ലാം
തീരുമാനങ്ങളാണ്
തടഞ്ഞുവയ്ക്കുവാന്‍
തീരുമാനിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതില്‍
ഏതെങ്കിലും
തീരുമാനങ്ങളില്‍
വിജിലന്‍സ്
അന്വേഷണത്തിന് ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കില്‍
ഏതെല്ലാം
തീരുമാനങ്ങളാണ്
വിജിലന്‍സ്
അന്വേഷണത്തിനു
വിട്ടതെന്ന്
വ്യക്തമാക്കാമോ?
പുതിയ
തസ്തികകള്‍
9.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിവിധ
വകുപ്പുകളിലായി എത്ര
പുതിയ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ചുള്ള
കണക്ക് നല്‍കാമോ?
പുതിയ
തസ്തികകള്‍
10.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ വകുപ്പുകളിലായി
എത്ര പുതിയ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വകുപ്പുകള്‍
തിരിച്ചുള്ള വിശദ വിവരം
നല്‍കുമോ;
(ബി)
പബ്ലിക്
സര്‍വ്വിസ് കമ്മീഷന്
മുഖേന എത്ര നിയമനങ്ങള്‍
നല്‍കിയിട്ടുണ്ട്; വിശദ
വിവരം നല്‍കുമോ;
(സി)
ഏതെല്ലാം
പുതിയ വകുപ്പുകളും
കോര്‍പ്പറേഷനുകളും
രൂപീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം നേരിടുന്ന
പ്രശ്നങ്ങള്‍
11.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
24.1.2017 ല്‍ ചേര്‍ന്ന
യോഗത്തില്‍ ആംഗ്ലോ
ഇന്ത്യന്‍ പ്രതിനിധിയായ
എം.എല്‍.എ യുടെയും
എം.പിയുടെയും ഫണ്ടില്‍
നിന്നും നിശ്ചിത ശതമാനം
തുക സോഷ്യല്‍
മാപ്പിംഗിലൂടെ ആംഗ്ലോ
ഇന്ത്യന്‍
ഗുണഭോക്താക്കളുടെ
ക്ഷേമത്തിനായി
ലഭ്യമാക്കണമെന്ന
ശുപാര്‍ശയില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നവകേരള
മിഷന്
12.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
നവകേരള മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
മിഷന്റെ
പൊതുജനോപകാരപ്രദമായ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്നു
വ്യക്തമാക്കാമോ:
(സി)
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ഡി)
മിഷന്
പ്രവര്‍ത്തനങ്ങള്‍
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
ഏകോപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
നവകേരളം
സൃഷ്ടിക്കാന്‍ പദ്ധതികള്‍
13.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നവകേരളം സൃഷ്ടിക്കാന്‍
നാല് പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ ഏതു
രൂപത്തിലാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതികള്‍
നടപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദീകരിക്കുമോ;
(ഡി)
എന്തെല്ലാം
പദ്ധതികളാണ് ഇതുവരെ
നടപ്പാക്കിയിട്ടുള്ളത്;
വിശദമാക്കുമോ?
ഹരിതകേരള
മിഷന് പദ്ധതികൾ
14.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളാ
ദൗത്യത്തിന്റെ ഭാഗമായി
ഹരിതകേരളം മിഷനുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കുവാനുദ്ദേശിച്ചിട്ടുള്ളത്,വിശദീകരിക്കാമോ
;
(ബി)
അനുബന്ധ
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ചുള്ള
ചുമതലാക്രമം/
പ്രവര്‍ത്തനവിവരം
എന്നിവ പദ്ധതി തിരിച്ച്
വിശദാംശം അറിയിക്കുമോ?
സേവനാവകാശ
നിയമം
15.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യമായ സേവനം യഥാസമയം
വേണ്ട വിധത്തില്‍
പൊതുജനങ്ങല്‍ക്ക്
നല്‍കുക എന്ന
ലക്ഷ്യത്തോടെയാണോ
സംസ്ഥാനത്ത് സേവനാവകാശ
നിയമം
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ ;
(ബി)
എങ്കില്‍
ഈ നിയമം പ്രബല്യത്തില്‍
വന്നതിനുശേഷം
പൊതുജനങ്ങള്‍ക്കു
യഥാസമയം സേവനം
ലഭ്യമാക്കുന്നു എന്ന്
ഉറപ്പുവരുത്തുന്നതിനു
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
ചില
ഓഫീസുകളില്‍നിന്നും
,സേവനം യഥാസമയം
കിട്ടാത്തതിന്റെ
പേരിലാണെന്ന്
പറയപ്പെടുന്ന
ആത്മഹത്യകളും ആത്മഹത്യാ
ഭീഷണികളും സേവനാവകാശ
നിയമം ഇനിയും
ജനങ്ങള്‍ക്കു
അനുഭവവേദ്യമായിട്ടില്ല
എന്നാണു
സൂചിപ്പിക്കുന്നതെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ
;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം
പരിഹാരനടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് ;
(ഇ)
സേവനാവകാശ
നിയമം പ്രാബല്യത്തില്‍
വന്നതിനുശേഷം പ്രസ്തുത
നിയമം അനുശാസിക്കുന്ന
വിധത്തില്‍
പ്രവര്ത്തിക്കാത്തിന്റെ
പേരില്‍ ഏതെങ്കിലും
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
;ഉണ്ടെെങ്കില്‍
വിശദാംശം നല്‍കാമോ ;
(എഫ്)
ഇല്ലെങ്കില്‍
സേവനാവകാശ നിയമം
ഫലപ്രദമായി
നപ്പാക്കുന്നതിനായി
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സ്ഥിരമായി
വകുപ്പ്
അദ്ധ്യക്ഷന്മാരില്ലാത്തതു
മൂലമുള്ള പ്രശ്നങ്ങള്‍
16.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
വകുപ്പുകളിലും
സ്ഥിരമായി വകുപ്പ്
അദ്ധ്യക്ഷന്മാരില്ലാത്ത
അവസ്ഥ ഗുരുതരമായ
സര്‍വ്വീസ്
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വകുപ്പ്
മേധാവികള്‍
ഇല്ലാത്തതിനാല്‍ തൊട്ടു
താഴെയുള്ള
മേലധികാരികള്‍
ഫയലുകളില്‍ പലപ്പോഴും
വ്യക്തമായ തീരുമാനങ്ങളോ
നിര്‍ദ്ദേശങ്ങളോ
എടുക്കാതെ പരാതികള്‍
അനന്തമായി നീട്ടുന്ന
കാര്യം പരിശോധിക്കുമോ;
നടപടി സ്വീകരിക്കുമോ;
(സി)
ഓഫീസുകളില്‍
തപാല്‍ സ്വീകരണവും
വിതരണവും
മന്ദഗതിയിലാണെന്ന പരാതി
പരിശോധിച്ച്
പരിഹരിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
17.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
പി. എസ്.സി.ക്ക്
കൈമാറാന്‍ ഗവണ്മെന്റ്
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ഒഴിവുകള്‍ യഥാക്രമം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
?
കാസര്‍ഗോഡ്
പി.എസ്.സി. ജില്ലാ ഓഫീസ്
പ്രവർത്തനം
18.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പി.എസ്.സി. ജില്ലാ
ഓഫീസ് വാടക
കെട്ടിടത്തിലാണോ
നിലവില്‍
പ്രവര്‍ത്തിക്കുന്നത് ;
(ബി)
വാടകയിനത്തില്‍
വര്‍ഷത്തില്‍
പി.എസ്.സി.ക്ക് എത്ര
രൂപ
ചെലവഴിക്കേണ്ടിവരുന്നു
; വിശദാംശങ്ങള്‍
അറിയിക്കാമോ ;
(സി)
സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ജില്ലയില്‍ സ്ഥലം
ലഭിച്ചിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(ഡി)
എങ്കില്‍
പ്രസ്തുത സ്ഥലത്ത്
ജില്ലാ പി.എസ്.സി.
ആസ്ഥാനം പണിയുന്നതിന്
എന്തെങ്കിലും നടപടി
ആയിട്ടുണ്ടോ ;
വിശദാംശങ്ങള്‍
അറിയിക്കാമോ ?
കേരളത്തിലെ
സിവില്‍ സര്‍വ്വീസ്
19.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
സിവില്‍ സര്‍വ്വീസ്
ജനസൗഹൃദപരവും
ജനങ്ങള്‍ക്ക് സേവനം
വളരെ എളുപ്പത്തില്‍
ലഭിക്കുന്നവിധത്തിലുമായി
മാറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സമയബന്ധിതമായി
പ്രസ്തുത
പ്രവര്‍ത്തികള്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
KAS
എന്നുമുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത് ;
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദവിവരം
നല്‍കുമോ ;
(ഡി)
KAS
നടപ്പിലാക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
; എങ്കില്‍ വിശദാംശം
നല്‍കുമോ?
സര്‍ക്കാര്‍
നൂറ് ദിവസം
പൂര്‍ത്തിയാക്കിയതു
സംബന്ധിച്ച പരസ്യങ്ങള്‍
20.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നൂറു ദിവസം
പൂര്‍ത്തിയാക്കിയതു
സംബന്ധിച്ചുള്ള
പരസ്യങ്ങള്‍ക്ക് എന്തു
തുക ചിലവഴിച്ചെന്ന്
വിവിധ വകുപ്പുകള്‍
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി പരസ്യം
നല്‍കിയത്, ഇതിനായി
എന്തു തുക നല്കി, ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
ദൃശ്യ-ശ്രവണ
മാധ്യമങ്ങളിലൂടെ ഇതു
സംബന്ധിച്ച് പരസ്യം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു തുക
വീതം നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ദേശീയപാതകളിലും മറ്റ്
പ്രധാന റോഡുകളുടെ
ഇരുവശങ്ങളിലും
ഹോര്‍ഡിംഗുകള്‍ വഴി ഇതു
സംബന്ധിച്ച പരസ്യങ്ങള്‍
പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ;
(ഇ)
ഏത്
ഏജന്‍സിയെയാണ്
ഇതിലേയ്ക്കായി
ചുമതലപ്പെടുത്തിയത്;
ഇതിന് ടെണ്ടര്‍
ക്ഷണിച്ചിരുന്നുവോ,
ഇതിനായി എന്തു തുക
ചിലവഴിച്ചിട്ടുണ്ട്എന്നറിയിക്കാമോ
?
ജനസാന്ത്വനം
പദ്ധതി
21.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ജനസാന്ത്വനം പദ്ധതി വഴി
സഹായത്തിനായി എത്ര
അപേക്ഷകളാണ് ലഭിച്ചത്;
ജില്ല തിരിച്ചുളള
കണക്കുകള്‍
വെളിപ്പെടുത്തുമോ;
(ബി)
ഓരോ
ജില്ലയിലും എത്ര
അപേക്ഷകള്‍ തീര്‍പ്പു
കല്പിച്ചു; എത്ര
രൂപയുടെ ധനസഹായങ്ങള്‍
ഓരോ വിഭാഗത്തിലും
അനുവദിച്ചു;
വിശദമാക്കുമോ;
(സി)
ജനസാന്ത്വനം
പദ്ധതി കൂടുതല്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതി വഴി സഹായം
ലഭിക്കുന്നതിനായി
മലപ്പുറം ജില്ലയില്‍
നിന്നും ലഭിച്ച
അപേക്ഷകളില്‍
എത്രയെണ്ണം
തീര്‍പ്പാക്കി; എന്തു
തുക ധനസഹായം
അനുവദിച്ചു;
ബാക്കിയുളളവ
എന്നത്തേയ്ക്ക്
തീര്‍പ്പാക്കും;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ജനങ്ങള്‍ നല്കുന്ന
പരാതികള്‍
22.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ജനങ്ങള്‍
നല്കുന്ന
നിവേദനങ്ങള്‍ക്കും,
പരാതികള്‍ക്കും
തല്‍സമയം തന്നെ രശീത്
നൽകുവാനുള്ള ഉത്തരവ്
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
സര്‍ക്കാര്‍
ഓഫീസുകളില്‍ സന്ദര്‍ശന
സമയം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സന്ദര്‍ശന
സമയങ്ങളില്‍
ബന്ധപ്പെട്ട
ജീവനക്കാര്‍
ഇല്ലെങ്കില്‍
ലഭിക്കുന്ന പരാതികളില്‍
രശീത് നല്കാന് പകരം
സംവിധാനം
ഏര്‍പ്പെടുത്തുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ കാര്യക്ഷമത
23.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
ഉതകുന്ന പുതിയ നയത്തിന്
രൂപം നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സുതാര്യത,
അവകാശാധിഷ്ടിത വികസനം,
ഇ-ഗവേണന്‍സ്
എന്നിവയില്‍ ഉണ്ടാകുന്ന
മാറ്റങ്ങള്‍ക്ക്
അനുസൃതമായി
ഉദ്യോഗസ്ഥരുടെ പരിശീലനം
ക്രമപ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുജനസേവന
സംവിധാനമായി
സര്‍ക്കാര്‍
സര്‍വ്വീസിനെ മാറ്റുന്ന
വിധത്തില്‍ പരിശീലന
പരിപാടിക്ക് രൂപം
നല്‍കുമോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം
24.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
സ്ഥലംമാറ്റം
സംബന്ധിച്ച് പൊതു
മാനദണ്ഡം നിശ്ചയിച്ച്
ഉത്തവിറക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മാനദണ്ഡത്തില്‍
അനുകമ്പാര്‍ഹമായ സ്ഥലം
മാറ്റങ്ങള്‍ക്ക് പരിഗണന
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
സാഹചര്യത്തിലെന്നു
വെളിപ്പെടുത്തുമോ;
(സി)
രാഷ്ട്രീയപ്രേരിതമായ
സ്ഥലംമാറ്റങ്ങള്‍
അവസാനിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വ്യക്തമാക്കുമോ?
മന്ത്രിമാര്‍
കൈപ്പറ്റിയ ശമ്പളം
25.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം മുഖ്യമന്ത്രി,
മന്ത്രിമാർ എന്നിവർ
കൈപ്പറ്റിയ ശമ്പളം,
അലവന്‍സ്, യാത്രപ്പടി
എന്നിവ എത്ര വീതമെന്ന്
ഓരോരുത്തരുടെയും
വിശദാംശം നൽകുമോ ;
(ബി)
ഫോണ്‍
ചാര്‍ജ്ജ്, വൈദ്യുതി
ചാര്‍ജ്, അതിഥി സത്കാരം
എന്നീ ഇനങ്ങളില്‍
ഓരോരുത്തരും ചെലവഴിച്ച
തുക പ്രത്യേകം
പ്രത്യേകം നല്‍കാമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്
26.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് ചെയര്‍മാനായി
ശ്രീ.
വി.എസ്.അച്യുതാനന്ദന്
എന്ന് മുതലാണ്
ചുമതലയേറ്റത്;
(ബി)
അദ്ദേഹത്തിന്
ശമ്പളം, അലവന്‍സുകള്‍
തുടങ്ങി ഏതെല്ലാം
സൗകര്യങ്ങളാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
ഇതിനായി 31.7.2017 വരെ
ഏകദേശം എത്ര രൂപ
ചെലവായെന്ന്
വെളിപ്പെടുത്തുമോ;
ഇതിനുപുറമെ ഏതെല്ലാം
സൗകര്യങ്ങളാണ്
ചെയര്മാന്
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
കമ്മീഷന്
ഓഫീസ് നിലവില്‍
എവിടെയാണ്
പ്രവര്‍ത്തിക്കുന്നത്;
സെക്രട്ടേറിയറ്റില്‍
കമ്മീഷന് ഓഫീസ്
വേണമെന്ന ആവശ്യം
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(ഡി)
ചെയര്മാന്
പുറമെ രണ്ട്
അംഗങ്ങള്‍ക്ക്
എന്തെല്ലാം
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
ഏതെല്ലാം കാറ്റഗറിയില്‍
എത്ര പേഴ്സണല്‍
സ്റ്റാഫിനെയാണ്
കമ്മീഷന് ചെയര്മാന്
അനുവദിച്ചിട്ടുള്ളത്;
(എഫ്)
കമ്മീഷന്റെ
ടേംസ് ഓഫ് റഫറന്‍സ്
നിശ്ചയിച്ചോ;
നിശ്ചയിച്ചുവെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ജി)
കമ്മീഷന്
പ്രവര്ത്തനമാരംഭിച്ചോ;
എന്നുമുതല്‍
പ്രവര്‍ത്തനം
ആരംഭിച്ചുവെന്ന്
അറിയിക്കുമോ?
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ
പെന്ഷന് അപേക്ഷകള്‍
27.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
മന്ത്രിസഭയിലെ
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റ്റാഫുകളുടെ എത്ര
പെന്ഷന് അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് ;
ഇതില്‍ അക്കൗണ്ടന്റ്
ജനറലിന്
അയച്ചിട്ടുള്ളതും
പെന്ഷന് അനുവദിച്ച്
ഉത്തരവ്
നല്കിയിട്ടുള്ളതും
എ.ജിക്ക് അയക്കാന്‍
ബാക്കിയുള്ളതുമായ
അപേക്ഷകളുടെ കണക്കുകള്‍
ഗസറ്റഡ്, നോണ്‍ ഗസറ്റഡ്
എന്നിങ്ങനെ തരം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
മുന്‍
പ്രതിപക്ഷ നേതാവിന്റെ
സ്റ്റാഫില്‍പ്പെട്ട
എത്ര പേരുടെ പെന്ഷന്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
അതില്‍ എത്ര പേരുടെ
അപേക്ഷകള്‍ എ.ജി.യ്ക്
അയക്കാന്‍
ബാക്കിയുണ്ട്;
വ്യക്തമാക്കുമോ;
(സി)
പെന്ഷന്
അപേക്ഷകള്‍ ലഭിച്ച്
എത്ര ദിവസത്തിനകം എ.ജി.
ക്ക്
അയച്ചുകൊടുക്കണമെന്നാണ്
വ്യവസ്ഥയുള്ളത്; ഇതു
പ്രകാരം മുന്‍
പേഴ്സണല്‍ സ്റ്റാഫില്‍
പെട്ടവരുടെ അപേക്ഷകള്‍
എ.ജി.ക്ക്
അയക്കുന്നതിന് പരമാവധി
എത്ര ദിവസത്തെ കാലതാമസം
ഉണ്ടായിട്ടുണ്ട്;
(ഡി)
മുന്‍
മന്ത്രിമാരുടെ
പേഴ്സണല്‍
സ്റ്റാഫില്‍പ്പെട്ടവരുടെ
പെന്ഷന് അപേക്ഷകളില്‍
യഥാസമയം നടപടി
സ്വീകരിക്കാന്‍
കഴിഞ്ഞിട്ടില്ല
എങ്കില്‍ ആയതിന്
കാരണമെന്താണെന്ന്
അറിയിക്കുമോ;
മനപ്പൂര്‍വ്വമായ
കാലതാമസം ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
സര്‍ക്കാരിന്
ലഭിച്ചിട്ടുള്ള ഈ
പെന്ഷന് അപേക്ഷകളില്‍
അടിയന്തരമായി നടപടി
സ്വീകരിച്ച് പെന്ഷന്
അനുവദിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ഭരണപരിഷ്ക്കാര
കമ്മീഷന്റെ ചെലവുകള്‍
28.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണപരിഷ്ക്കാര
കമ്മീഷന് ചെയര്‍മാന്റെ
ഔദ്യോഗിക വസതി മോടി
പിടിപ്പിക്കുന്നതിനും
അറ്റകുറ്റപണികള്‍ക്കുമായി
ഈ സർക്കാരിന്റെ കാലത്ത്
എന്തു തുക
ചെലവായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
സാധനസാമഗ്രികള്‍
ഔദ്യോഗിക വസതിയിലേക്ക്
വാങ്ങിയതിന് ചെലവായ തുക
വ്യക്തമാക്കുമോ;
(സി)
ചെയര്മാന്,
അംഗങ്ങള്‍ എന്നിവരുടെ
അഥിതി സല്‍ക്കാരം,
യാത്രാബത്ത എന്നീ
ഇനങ്ങളില്‍ എത്ര തുക
വീതം ചെലവഴിച്ചുവെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇക്കാലയളവിൽ
ചെയര്മാന്, അംഗങ്ങള്‍
എന്നിവരുടെ മൊബൈല്‍
ഫോണ്‍ ബില്ലുകള്‍,
ഔദ്യോഗിക വസതികളിലെയും
ഓഫീസുകളിലെയും ഫോണ്‍
ബില്ലുകള്‍ എന്നിവ
എത്രയെന്ന് തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ചെയര്മാന്, അംഗങ്ങള്‍
എന്നിവരില്‍ ആരൊക്കെ
വിദേശയാത്ര
നടത്തിയിട്ടുണ്ട്, അവരെ
അനുഗമിച്ചത്
ആരൊക്കെയാണ്;
എവിടെയൊക്കെയാണ് അവര്‍
പോയതെന്നും അതിന് എന്തു
തുക ചിലവായെന്നും
വെളിപ്പെടുത്തുമോ?
മന്ത്രിസഭയില്‍
നിന്ന് രാജിവച്ച
മന്ത്രിമാര്‍
29.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
മന്ത്രിസഭയില്‍ നിന്ന്
എത്ര മന്ത്രിമാര്‍
രാജിവയ്ക്കുകയുണ്ടായി
എന്ന് വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ബി)
ഇവര്‍
രാജി വയ്ക്കുവാനുണ്ടായ
കാരണങ്ങളും
സാഹചര്യങ്ങളും
വിശദീകരിക്കുമോ;
(സി)
രാജിക്ക്
കാരണങ്ങളായ
വിഷയങ്ങളെക്കുറിച്ച്
ഏതെല്ലാം തരത്തിലുളള
അന്വേഷണങ്ങളാണ്
നടക്കുന്നതെന്നും
അന്വേഷണങ്ങളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്നും
വ്യക്തമാക്കുമോ?
ഹയര്‍സെക്കണ്ടറി
വിഭാഗം കൊമേഴ്സ്
അദ്ധ്യാപകരുടെ റാങ്ക്
ലിസ്റ്റ്
30.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ ഹയര്‍സെക്കണ്ടറി
വിഭാഗം കൊമേഴ്സ്
അദ്ധ്യാപകരുടെ
538/2014/SSVII
നമ്പറായുള്ള റാങ്ക്
ലിസ്റ്റിന്റെ കാലാവധി
02.09.2017 -ന് മൂന്ന്
വര്‍ഷം
പൂര്ത്തിയാവുമെന്നതിനാല്
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ നിവേദനത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ നിലവിലെ
കാലാവധിക്കുള്ളിൽ
ഉദ്യോഗാര്‍ത്ഥികളുടെ
പ്രായപരിധി
കഴിയുമെന്നതിനാല്‍
റാങ്ക് ലിസ്റ്റ്
കാലാവധി നീട്ടുന്ന
കാര്യം പരിഗണിക്കുമോ?
സ്വാതന്ത്ര്യസമര
പെന്‍ഷനും ആശ്രിത പെന്‍ഷനും
31.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
എത്ര പേര്
സ്വാതന്ത്ര്യസമര
പെന്‍ഷനും ഈ പെൻഷന്
അർഹരായവർ മരിക്കുമ്പോൾ
ലഭിക്കുന്ന ആശ്രിത
പെന്‍ഷനും
വാങ്ങുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
ഇപ്പോള്‍
സംസ്ഥാന,കേന്ദ്ര
പെന്ഷന് എത്ര തുകയാണ്
അനുവദിക്കുന്നതെന്നും
വ്യക്തമാക്കാമോ?
കമ്പ്യൂട്ടറൈസ്ഡ്
പരാതി പരിഹാര സേവനങ്ങൾ
32.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളില്‍
പരാതികള്‍
സമര്‍പ്പിക്കുന്ന
പൊതുജനങ്ങള്‍ക്ക് IDEAS
എന്ന സോഫ്റ്റ് വെയര്‍
വഴി അവരുടെ പരാതികള്‍
സംബന്ധിച്ച വിവരം
ലഭ്യമാക്കിയിരുന്നത്
ഇപ്പോള്‍
ലഭിക്കുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ഇ-ഓഫീസ്
സംവിധാനം നടപ്പിലായ
വകുപ്പുകളില്‍
ഇത്തരത്തില്‍
പൊതുജനങ്ങള്‍ക്ക്
പരാതിയുടെ വിവരം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പൊതുജനങ്ങള്‍ക്ക്
ഫയല്‍നമ്പര്‍
ഉള്‍പ്പെടെയുള്ള
വിവരങ്ങള്‍ ഇ-ഓഫീസ്
സൈറ്റില്‍ നിന്നും
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
IDEAS
ല്‍ നിന്നും ഇ-ഓഫീസ്
സിസ്റ്റത്തിലേക്ക്
മാറിയത്
പൂര്‍ണ്ണമായിട്ടുണ്ടോ;
(ഇ)
സെക്രട്ടേറിയറ്റിലെ
വിവിധ ഓഫീസ്
സെക്ഷനുകളില്‍
ലഭിക്കുന്ന തപാലുകള്‍
ഉടന്‍ സെക്ഷനുകളില്‍
എത്തിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;നിയമസഭാസാമാജികരുടെ
കത്തുകള്‍
ഉള്‍പ്പെടെയുളള
തപാലുകള്‍ രണ്ടും
മൂന്നും ദിവസം കഴിഞ്ഞു
മാത്രമാണ് തപാല്‍
നമ്പരിടുന്നത് എന്നുളള
കാര്യം പരിശോധിക്കുമോ;
(എഫ്)
നിയമസഭാസാമാജികരുടെ
കവറിങ്ങ് ലെറ്റര്‍
ഉള്‍പ്പെടെയുളള
തപാലുകള്‍ അടിയന്തരമായി
തപാല്‍ നമ്പരിടുവാന്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കള്‍
33.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്ക്
നിലവില്‍ എത്ര
ഉപദേഷ്ടാക്കളുണ്ട്;
അവര്‍ ആരൊക്കെയെന്നും
ഓരോരുത്തരും
നിര്‍വ്വഹിക്കുന്ന ജോലി
എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
വിവിധ ഉപദേശകര്‍ക്കായി
എത്ര പേരെ
സ്റ്റാഫിനത്തില്
നിയോഗിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
ഉപദേഷ്ടാക്കള്‍ക്കും
സ്റ്റാഫുകള്‍ക്കും
ഇതുവരെ ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും നല്കിയ
ഇനത്തില്‍ എന്ത് ചെലവ്
വന്നുവെന്ന്
വെളിപ്പെടുത്തുമോ?
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും വേണ്ടി
വാഹനങ്ങള്‍
34.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും
വേണ്ടി എത്ര വാഹനങ്ങള്‍
വാങ്ങിയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വാഹനങ്ങള്ക്കോരോന്നിനും
എത്ര തുക
ചെലവഴിച്ചുവെന്നും ഓരോ
വാഹനവും ആരൊക്കെയാണ്
ഉപയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
തീര്‍പ്പാക്കാത്ത ഫയലുകള്‍
35.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
ഇനിയും
തീര്‍പ്പാക്കാത്ത എത്ര
ഫയലുകളുണ്ടെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലുകള്‍
തീര്‍പ്പാക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടപ്പോള്‍
അതു സംബന്ധിച്ച
വിശദാംശങ്ങള്‍ തേടി
30.01.2017 ല്‍ എല്ലാ
സെക്രട്ടറിമാര്‍ക്കും
നല്കിയ കുറിപ്പിന്
പ്രകാരം ഓരോ വകുപ്പു
സെക്രട്ടറിമാരും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
അനാസ്ഥ കാട്ടിയതായി
കണ്ടെത്തിയ
ഉദ്യോഗസ്ഥരും വകുപ്പും
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ജീവനക്കാരില്‍
(സെക്രട്ടേറിയറ്റ്
ജീവനക്കാര്‍
ഉള്‍പ്പെടെ) ഫയലുകള്‍
തീര്‍പ്പാക്കുന്നതില്‍
വീഴ്ച വരുത്തുന്നവരെ
കണ്ടെത്തി മാതൃകാപരമായ
ശിക്ഷ ഉറപ്പാക്കാന്‍
എന്ത് നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഭരണനിര്‍വ്വഹണത്തിന്
ആധുനിക സാങ്കേതിക വിദ്യകള്‍
36.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണനിര്‍വ്വഹണ
രംഗത്ത് ആധുനിക
സാങ്കേതിക വിദ്യകളുടെ
ഉപയോഗം എത്രത്തോളം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഭരണനിര്‍വ്വഹണ
രംഗത്ത് ആധുനിക
സാങ്കേതിക വിദ്യകളുടെ
നിലവിലെ സെര്വ്വര്
സംവിധാനങ്ങള്‍
പലപ്പോഴും
തകരാറിലാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇ-ഓഫീസ്
സംവിധാനങ്ങളുടെ
കാര്യക്ഷമത
ഉറപ്പുവരുത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മതപരിവര്‍ത്തനവുമായി
ബന്ധപ്പെട്ട നടപടിക്രമങ്ങൾ
37.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മതപരിവര്‍ത്തനം
നടത്തുന്നവര്‍ക്ക്
പുതുതായി സ്വീകരിച്ച
വിശ്വാസത്തിന്റെ
ആധികാരിക
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
അധികാരപ്പെട്ട
സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്;
(ബി)
ഇത്തരം
സ്ഥാപനങ്ങള്‍ ഇതിനുള്ള
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നത് ഏത്
നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്;
(സി)
ഇത്തരത്തില്‍
അധികാരപ്പെട്ട
സ്ഥാപനങ്ങള്‍ നല്കുന്ന
സര്‍ട്ടിഫിക്കറ്റ്
ഉള്ളവരെ ഗസറ്റ്
നോട്ടിഫിക്കേഷനുമായി
ബന്ധപ്പെട്ട്
വില്ലേജാഫീസര്‍ ചോദ്യം
ചെയ്യുന്നത്
ഒഴിവാക്കാന്‍
നടപടിയുണ്ടാകുമോ;
(ഡി)
ഇക്കാര്യത്തില്‍
വില്ലേജധികാരികള്ക്ക്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും പേഴ്സണല്‍
സ്റ്റാഫ്
38.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
പേഴ്സണല്‍
സ്റ്റാഫില്‍പ്പെട്ട
ഏതെങ്കിലും സ്റ്റാഫിനെ
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
എങ്കിൽ
ഏതെല്ലാം മന്ത്രിമാര്‍
ഏതെല്ലാം സ്റ്റാഫ്
അംഗങ്ങളെ ഏതെല്ലാം
തീയതികളില്‍
സ്റ്റാഫില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ട്;വ്യക്തമാക്കുമോ;
(സി)
പേഴ്സണല്‍
സ്റ്റാഫില്‍ തുടരവെ
സ്വയം രാജിവച്ചു
പോയവര്‍
എത്ര;മന്ത്രിമാര്‍
ഒഴിവാക്കിയവര്‍ എത്ര;
(ഡി)
ഇവര്‍
ഓരോരുത്തരും രാജിവച്ച്
പോകാനോ
ഒഴിവാക്കപ്പെടാനോ ഇടയായ
കാരണങ്ങള്‍
എന്തായിരുന്നു;വെളിപ്പെടുത്തുമോ;
(ഇ)
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നിന്നും രാജിവച്ച്
പോയവരില്‍
സര്‍വ്വീസില്‍
നിന്നുളളവര്‍
ആരൊക്കെയായിരുന്നു,
നേരിട്ട് നിയമനം
ലഭിച്ചവര്‍
ആരൊക്കെയായിരുന്നു
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
വിദേശയാത്രകള്‍
39.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയും
മറ്റുമന്ത്രിമാരും
നടത്തിയ ഔദ്യോഗികവും
അനൗദ്യോഗികവുമായ
വിദേശയാത്രകള്‍
ഏതൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യത്തിനായി
ഇതുവരെ എന്തു തുക
റ്റി.എ., ഡി.എ.
ഇനത്തില്‍ ചെലവഴിച്ചു
എന്നു
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കണ്ടറി കോമേഴ്സ് നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
റാങ്ക് ലിസ്റ്റ്
40.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി കോമേഴ്സ്
(Jr & Sr) നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നു തീരും
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
നീട്ടുവാന്‍
ഉദ്യോഗാര്‍ത്ഥികള്‍
നല്കിയ നിവേദനം
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
പരിഗണിക്കുമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
മൂന്ന് വര്‍ഷം കാലാവധി
പൂര്‍ത്തിയാക്കുന്ന ഈ
ലിസ്റ്റിന്റെ കാലാവധി
നാളിതുവരെയും
നീട്ടിനൽകിയിട്ടില്ലാത്തതിനാല്
പ്രസ്തുത ലിസ്റ്റിന്റെ
കാലാവധി 6 മാസം
നീട്ടിക്കൊടുക്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
(ഡി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്നും
എത്ര വേക്കന്‍സി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;അതില്‍
എത്രഎന്.ജെ.ഡി
വേക്കന്‍സികള്‍ ഉണ്ട്;
റിപ്പോര്‍ട്ട് ചെയ്ത
വേക്കന്‍സികളിലേക്ക്
അടിയന്തരമായി അഡ്വൈസ്
അയക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
"ലൈഫ്"ഭവന
പദ്ധതി
41.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
പുതിയ പദ്ധതിയായ
"ലൈഫ്"ഭവന പദ്ധതിയില്‍
ആറന്മുള നിയോജക
മണ്ഡലത്തില്‍ നിന്നും
ഇതുവരെ എത്ര പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുമ്പോള്‍
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത് ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലായിരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
സര്‍ക്കാര്‍
ഏജന്‍സികളെയോ, മറ്റ്
പൊതുസംരംഭകരെയോ ചുമതല
ഏല്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
നീതി
ആയോഗ്
42.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കേരളം
നീതി ആയോഗിനെതിരെ
വിമര്‍ശനം
ഉന്നയിക്കുന്നതും
അംഗീകരിക്കാന്‍
തയ്യാറാകാത്തതും
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ ?
ഹരിത
കേരളം പദ്ധതി
43.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളാ
മിഷന്റെ ഭാഗമായി ഹരിത
കേരളം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പഞ്ചായത്ത് കുളങ്ങള്‍
വൃത്തിയാക്കല്‍,
നവീകരിക്കല്‍ തുടങ്ങിയ
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി മങ്കട
നിയോജക മണ്ഡലത്തിലെ
കുളങ്ങള്‍
നവീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഹരിത
കേരളാ മിഷന്റെ ഭാഗമായി
നടപ്പിലാക്കി വരുന്ന
മറ്റു പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജനകീയ
ആസൂത്രണത്തിന്റെ ഫലമായുള്ള
കാർഷിക വളർച്ച .മൃഗസംരക്ഷണം
എന്നിവയുടെ സ്ഥിതി
44.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
1996
ല്‍ ആരംഭിച്ച ജനകീയ
ആസൂത്രണത്തിന്റെ ഫലമായി
കാര്‍ഷിക വളര്‍ച്ച ,
മൃഗ സംരക്ഷണം
എന്നിവയുടെ സ്ഥിതി
എന്താണ് എന്ന്
വ്യക്തമാക്കാമോ ?
സാമൂഹ്യക്ഷേമ
പദ്ധതികള്‍
45.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എ.എം.
ആരിഫ്
,,
ജോര്‍ജ് എം. തോമസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തി ഒരു
വര്‍ഷം കൊണ്ട്
നടപ്പാക്കിയ
സാമൂഹ്യക്ഷേമ
പദ്ധതികളില്‍ മുഖ്യമായവ
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഭവനരഹിതരില്ലാത്ത
സംസ്ഥാനമാക്കി
മാറ്റുന്നതിനുവേണ്ടി
ആവിഷ്കരിച്ച പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
പദ്ധതിയുടെ
ഗുണഭോക്താക്കളെ
കണ്ടെത്തുന്ന പ്രക്രിയ
പൂര്‍ത്തിയായോ;
(സി)
നിര്‍വഹണ
പ്രവര്‍ത്തനം
ആരംഭിച്ചതോ
പൂര്‍ത്തിയാക്കിയതോ ആയ
വന്‍കിട വികസന
പദ്ധതികളുടെ വിശദാംശം
നല്‍കുമോ; അടുത്ത ഒരു
വര്‍ഷത്തിനുളളില്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന വന്‍കിട
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പദ്ധതിനിര്വ്വഹണത്തിലുള്ള
കാലതാമസം
46.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പദ്ധതികള്‍
നടപ്പിലാക്കുന്നതില്‍
കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
ബജറ്റ്
കമ്മി കൂടി വരുന്നത്
എന്തു കൊണ്ടാണെന്ന്
വിശദമാക്കാമോ ?
നാറ്റ്പാക്
ലെ നിയമനങ്ങള്‍
47.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാറ്റ്പാക്
എന്ന സ്ഥാപനത്തില്‍
2010 ന് ശേഷം സ്ഥിര
നിയമനം
നല്കിയിട്ടുളളവരുടെ
എണ്ണം,സ്ഥിര നിയമനം
നല്‍കുന്നതിനുള്ള
മാനദണ്ഡം, സ്ഥിര നിയമനം
നല്കിയ തസ്തികകള്‍,
പ്രസ്തുത
തസ്തികകളിലേക്കുള്ള
യോഗ്യത , ശമ്പള
സ്കെയില്‍ എന്നിവ
വ്യക്തമാക്കുമോ;
പ്രസ്തുത
തസ്തികകളിലേക്ക് അപേക്ഷ
ക്ഷണിച്ചിരുന്നുവോ ;
എങ്കില്‍
നോട്ടിഫിക്കേഷനുകളുടെ
പകര്പ്പ്മേശപ്പുറത്ത്
വയ്ക്കുമോ ;
(ബി)
നാറ്റ്പാക്-ലെ
ലൈബ്രറിയിലെ
പുസ്തകങ്ങളുടെ
എണ്ണം,അവയുടെ ആകെ വില,
ജീവനക്കാരുടെ
എണ്ണം,തസ്തികകളുടെ
പേര്, ശമ്പളം, എന്നിവ
അറിയിയ്ക്കുമോ; ലൈബ്രറി
സയന്റിസ്റ്റ് എന്ന
തസ്തികകൊണ്ട്
എന്താണുദ്ദേശിക്കുന്നത്
;
(സി)
നാറ്റ്പാക്
-ലെ സയന്റിസ്റ്റ്
തസ്തികകളിലെ
ജീവനക്കാരില്‍ എത്ര
പേര്‍ക്ക് പി.എച്ച്.ഡി
ഉണ്ട്; വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
നിലവില്‍ പി.എച്ച്.ഡി
ക്ക് രജിസ്റ്റര്‍
ചെയ്ത് ഗവേഷണം
നടത്തുന്ന എത്ര
പേരുണ്ട്; ആരൊക്കെ
ഏതൊക്കെ
സര്‍വകലാശാലകളിലാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പി.എച്ച്.ഡി
ഇല്ലാത്തവര്‍ക്ക്
എങ്ങനെയാണ്
പ്രസ്തുതഗവേഷണ
സ്ഥാപനത്തില്‍
സയന്റിസ്റ്റ്
പോസ്ററില്‍ നിയമനം
ലഭിച്ചിട്ടുള്ളത്; ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ ;
(ഇ)
നാറ്റ്പാക്-ല്‍
ടെക്നിക്കല്‍
അസിസ്റ്റന്റ്,
ടെക്നിക്കല്‍ ഓഫീസര്‍
എന്നീ തസ്തികകള്‍
നിലവിലുണ്ടോ ; പ്രസ്തുത
തസ്തികകളിലേക്കുള്ള
യോഗ്യതകള്‍ എന്താണ് ;
ടെക്നിക്കല്‍
ക്വാളിഫിക്കേഷന്‍
ഒന്നും തന്നെ
ഇല്ലാത്തവര്‍ ഈ
തസ്തികകളില്‍ ജോലി
ചെയ്യുന്നുണ്ടോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ;
(എഫ്)
2010
നു ശേഷം നാറ്റ്പാക്
-ന്റെ ഏതൊക്കെ
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍
നടപ്പാക്കിയിട്ടുള്ളത്
; പ്രസ്തുത
ഗവേഷണങ്ങളുടേയും
നിര്‍ദ്ദേശങ്ങളുടേയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
പ്ലാച്ചിമട
കൊക്കൊക്കോള കമ്പനി
48.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്ലാച്ചിമട
കൊക്കോകോള
കമ്പനിക്കെതിരെ
കുടിവെള്ളം
മലിനപ്പെടുത്തിയതിന്
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് നടപടി
സ്വീകരിച്ചിരുന്നോ;
വിശദാംശം നല്‍കുമോ;
(ബി)
കമ്പനിക്ക്
സമീപമുള്ള
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനിയിലെ കുടിവെള്ളം
മലിനപ്പെടുത്തിയതിന്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
അതിക്രമം തടയല്‍
നിയമപ്രകാരം
കമ്പനിക്കെതിരെ കേസ്
രജിസ്റ്റര്‍
ചെയ്തിരുന്നോ;
(സി)
ജനജീവിതം
ദുസ്സഹമാക്കിയതിനും
കൃഷിയടക്കമുള്ള
ജീവനോപാധികള്‍
നശിപ്പിച്ചതിനും
കമ്പനിയില്‍ നിന്നും
നഷ്ടപരിഹാരം
ഈടാക്കുവാന്‍ കഴിയുമോ;
എങ്കില്‍ അതിനായുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഒാങ്ങല്ലുര്
പഞ്ചായത്തിലെ മാലിന്യ
സംസ്ക്കരണം
49.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തിലെ
ഒാങ്ങല്ലുര്
പഞ്ചായത്തില്‍
അശാസ്ത്രീയമായ
രീതിയില്‍
സംഭരിച്ചിട്ടുള്ള
മാലിന്യങ്ങള്‍
അപകടകരമാം വിധത്തിൽ ആ
നാട്ടിലെ വായുവും ജലവും
മണ്ണും
മലിനമാക്കുന്നുവെന്നുള്ള
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുുള്ളതെന്ന്
വ്യക്തമാക്കുമോ ?
ജലാശയശുചീകരണം
50.
ശ്രീ.സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
മിഷനില്‍
ഉള്‍പ്പെടുത്തി
ജലാശയശുചീകരണത്തിന്റെ
ഭാഗമായി പോള നീക്കം
ചെയ്യുന്നതിനുള്ള
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തൊക്കെ നടപടികള്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
സി.ഡബ്ള്യു.ആര്.ഡി.എം-ന്റെ
നിര്‍മ്മാണത്തിനായി ഭൂമി
നഷ്ടപ്പെട്ടവര്‍ക്ക് ജോലി
51.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ വാട്ടര്‍
റിസോഴ്സസ് ഡെവലപ്മെന്റ്
ആന്‍ഡ്
മാനേജ്മെന്റ്-ന്റെ
നിര്‍മ്മാണത്തിനായി
ഭൂമി നഷ്ടപ്പെട്ടവരുടെ
കുടുംബത്തില്‍ നിന്ന്
ഒരാള്‍ക്ക് ജോലി
നല്‍കുന്നതിനുളള പദ്ധതി
പ്രകാരം ഇതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് 14-12-2015
ന് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചില്‍ നിന്ന്
ലഭ്യമാക്കിയ
ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നിയമനം നല്കുന്നതില്
കാലതാമസം വരുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ;
(സി)
ഉദ്യോഗാര്‍ത്ഥികളുടെ
വീഴ്ച കാരണമല്ലാതെ
നിയമനത്തിന് കാലതാമസം
വരുത്തുകയും പിന്നീട്
പ്രായം സംബന്ധിച്ച
തര്‍ക്കമുന്നയിക്കുകയും
ചെയ്യുന്ന ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ നടപടി
പുനഃപരിശോധിച്ച് നിയമന
ഉത്തരവ് നല്കാന്
നിര്‍ദ്ദേശം നല്‍കുമോ?
പി.എസ്.സി.
മുഖേനയുള്ള നിയമനം
52.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പി.എസ്.സി
മുഖേന 31.7.2017 വരെ
എത്ര പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
വകുപ്പ് തിരിച്ചുള്ള
കണക്ക് വിശദമാക്കാമോ;
(ബി)
പി.എസ്.സി
യ്ക്ക് ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വകുപ്പ്
മേധാവികള്‍ വേണ്ടത്ര
താല്പര്യം
കാണിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി യ് ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കുമോ?
ആരോഗ്യ
ഇന്‍ഷൂറന്‍സ് പദ്ധതി
53.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ചികിത്സയ്ക്കായി
ആവിഷ്കരിച്ച ആരോഗ്യ
ഇന്‍ഷൂറന്‍സ്
പദ്ധതിയുടെ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ അര്‍ദ്ധ
സര്‍ക്കാര്‍ ജീവനക്കാരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതി എന്നു മുതല്‍
പ്രാബല്യത്തില്‍
വരുമെന്ന്
വ്യക്തമാക്കാമോ ?
തൃശൂര്‍
ജില്ലയിലെ എല്‍.ഡി.സി. റാങ്ക്
ലിസ്റ്റ്
54.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ നിലവിലുള്ള
എല്‍.ഡി.സി. റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
വളരെ കുറച്ച് നിയമനങ്ങൾ
മാത്രമാണ്
നടന്നിട്ടുള്ളത്എന്ന
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിവിധ
റാങ്ക് ലിസ്റ്റുകളില്‍
നിന്നും പരമാവധി നിയമനം
നടത്തുന്നതിനായി
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഒഴിവുകള്‍
യഥാസമയം പി .എസ് .സി
.യെ അറിയിക്കുന്നതില്‍
ചില വകുപ്പുകളിലെ
ഉദ്യോഗസ്ഥർ വീഴ്ച
വരുത്തുന്നതായുള്ള
പരാതികളിന്മേൽ അന്വേഷണം
നടത്തുന്നതിനും,
ഒഴിവുകള്‍ യഥാസമയം
അറിയിക്കുന്നുണ്ടെന്ന്
ഉറപ്പു
വരുത്തുന്നതിനും,
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിനും
ആവശ്യമായ
സത്വരനടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
ബിവറേജസ്
കോര്‍പ്പറേഷനിലെ രണ്ടാം ഗ്രേഡ്
അസിസ്റ്റന്റ് നിയമനം
55.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്‍പ്പറേഷനിലെ രണ്ടാം
ഗ്രേഡ് അസിസ്റ്റന്റ്
(കാറ്റഗറി നം.
426/2014) തസ്തികയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
25/07/2015
ന് നടന്ന പരീക്ഷയുടെ
ചുരുക്കപ്പട്ടിക
30/09/2016ൽ
പ്രസിദ്ധീകരിച്ച് 10
മാസം കഴിഞ്ഞിട്ടും
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
അടിയന്തിരമായി
പ്രസിദ്ധീകരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ഫോറസ്റ്റ് ഓഫീസർ , ലൈബ്രറി
അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ്
56.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ജനുവരി 2017
ല്‍ PSC
പ്രസിദ്ധീകരിച്ച ബീറ്റ്
ഫോറസ്റ്റ് ഓഫീസർ റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേരെ നിയമിക്കാന്‍
കഴിയും; ഒഴിവുകളുടെ
എണ്ണം വിശദീകരിക്കാമോ;
(ബി)
കേരളത്തില്‍
13 സര്‍വ്വകലാശാലകളില്‍
സര്‍വ്വകലാശാല ലൈബ്രറി
അസിസ്റ്റന്റ് എന്ന
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
ഇത് PSC യില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ?
ഭിന്നശേഷിയുള്ള
ജീവനക്കാരുടെ സ്ഥലംമാറ്റം
57.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന
ഭിന്നശേഷിയുള്ള
ജീവനക്കാരെ സ്വന്തം
ജില്ലയില്‍
നിയമിക്കണമെന്ന ഉത്തരവ്
നിലവിലുണ്ടോ;
(ബി)
സ്ഥാനക്കയറ്റം
ലഭിച്ചാലും ഇവരെ
സ്വന്തം ജില്ലയില്‍
നിയമിക്കാന്‍
വ്യവസ്ഥയുണ്ടോ;
(സി)
ഭിന്നശേഷിയുള്ള
ജീവനക്കാരെ അവരുടെ
ജില്ലകള്‍ക്ക് പുറത്ത്
നിയമനം നല്കീയ
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഭിന്നശേഷിയുള്ള
ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റത്തിന് 3%
സംവരണം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അക്കാര്യം
പരിഗണിക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്
58.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
നടപ്പിലാക്കുന്നത് ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
സർവീസിലേക്കുള്ള
നിയമനരീതി എങ്ങനെയെന്നു
വ്യക്തമാക്കുമോ ?
ഐ.ടി
ഉല്പന്നങ്ങള്ക്കുള്ള
ജി.എസ്.ടി
59.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിലവില്‍ വന്നത്
സംസ്ഥാനത്തെ ഐ.ടി
മേഖലയെ എങ്ങനെയൊക്കെ
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഐ.ടി
ഉല്പന്നങ്ങള്ക്ക്
എത്ര ശതമാനം നികുതിയാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഐ.ടി.
നയം
60.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഐ.ടി. നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഐ.ടി.
വികസനത്തിനും
അഭിവൃദ്ധിക്കും
എന്തെല്ലാം
കാര്യങ്ങളാണ് നയത്തില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നയം നടപ്പാക്കുവാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കാമോ?
നോട്ട്
മാറ്റിയെടുക്കുന്നതിന് ക്യൂ
നില്‍ക്കേ മരണപ്പെട്ടവർ
61.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
ഗവണ്മെന്റ് നോട്ട്
അസാധുവാക്കിയ വേളയില്‍
പഴയ നോട്ട്
മാറ്റിയെടുക്കുന്നതിനായി
ക്യൂ നില്‍ക്കേ
സംസ്ഥാനത്ത് എത്ര പേര്
മരണപ്പെട്ടു ;
(ബി)
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് കേന്ദ്ര
ഗവണ്മെന്റ്
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ ;
അങ്ങനെ
പ്രഖ്യാപിച്ചിരുന്നോ ;
(സി)
ഇത്തരക്കാര്‍ക്ക്
സംസ്ഥാന ഗവണ്മെന്റ്
എന്തെങ്കിലും സഹായം
പ്രഖ്യാപിച്ചിരുന്നോ ;
എങ്കില്‍ എന്തെല്ലാം
സഹായങ്ങളാണ്
പ്രഖ്യാപിച്ചിരുന്നത്;
ആയത് പൂര്‍ണ്ണമായും
പാലിച്ചിരുന്നോ ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
ഡങ്കിപനി
ബാധിച്ച് മരിച്ചവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
62.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡങ്കി
പനിബാധിച്ചു
മരിച്ചവരുടെ
ആശ്രിതര്‍ക്ക്
ഏതെങ്കിലും
വിധത്തിലുള്ള ധനസഹായം
നല്കുന്നുണ്ടോ;എങ്കില്‍
അതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
ഒരു വര്‍ഷമായി ഡങ്കി
പനി ബാധിച്ചു
സംസ്ഥാനത്ത് എത്ര പേര്
മരണപ്പെട്ടു എന്ന്
അറിയിക്കുമോ? ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും തുക
ലഭിക്കുന്നതിലെ കാലതാമസം
63.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും തുക അനുവദിച്ച്
ഉത്തരവായതിനുശേഷം
പ്രസ്തുത തുക അപേക്ഷകന്
ലഭ്യമാക്കുന്നതില്‍
സംഭവിക്കുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാലതാമസം ഒഴിവാക്കി
എത്രയും പെട്ടെന്ന് തുക
അപേക്ഷകന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തുക അപേക്ഷകന്റെ ബാങ്ക്
അക്കൗണ്ട് വഴി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
വിധവകള്‍ക്ക്
വീട് വയ്ക്കുന്നതിനുള്ള
ആനുകൂല്യം
64.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ന്യൂനപക്ഷ
വിഭാഗത്തില്‍പ്പെട്ട
വിധവകള്‍,
വിവാഹമോചിതര്‍,
ഭര്‍ത്താവ്
ഉപേക്ഷിച്ചവര്‍
എന്നിവര്‍ക്ക് വീട്
വയ്ക്കുന്നതിന്
നല്കുന്ന ആനുകൂല്യം
തുല്യ നീതിയെന്ന
കാഴ്ചപ്പാടോടുകൂടി
എല്ലാ മതത്തിലുമുള്ള
സ്ത്രീകള്‍ക്കും
നല്കാന് കഴിയുമോ;
(ബി)
2016-17
സാമ്പത്തിക വര്‍ഷം എത്ര
വീടുകള്‍ ഈ ഇനത്തില്‍
നിര്മ്മിച്ചിട്ടുണ്ട്എന്നും
എത്ര രൂപ ചെലവായി
എന്നും അറിയിയ്ക്കുമോ ;
(സി)
വിവാഹമോചിതര്‍,
ഭര്‍ത്താവ്
ഉപേക്ഷിച്ചവര്‍,
വിധവകള്‍ എന്നീ
വിഭാഗങ്ങളില്‍
ഓരോന്നിനും 2016-17 ല്‍
ലഭ്യമായ വീടുകളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതൊക്കെ
ന്യൂനപക്ഷ
സമുദായങ്ങള്‍ക്ക് ഈ
ആനുകൂല്യം ഇതുവരെ
ലഭ്യമായിട്ടുണ്ട് ;
(ഇ)
ഭര്‍ത്താവ്
ഉപേക്ഷിച്ചവരെ
ഗുണഭോക്താക്കളാക്കുന്നത്
ഏത് ആധികാരിക രേഖയുടെ
അടിസ്ഥാനത്തിലാണ് ;
തലാഖ് ചൊല്ലലിലൂടെ
വിവാഹ മോചിതരായവര്‍ക്ക്
ഈ ആനുകൂല്യം
ലഭ്യമാക്കിയിട്ടുണ്ടോ
;എങ്കിൽ എത്ര എണ്ണം
എന്ന് അറിയിയ്ക്കുമോ?
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായം
65.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍പ്പെട്ട
എത്രപേര്‍ക്ക്
മുഖ്യമന്ത്രിയുടെ
ചികിത്സാ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
എത്ര തുക
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
66.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം മങ്കട
നിയോജക മണ്ഡലത്തില്‍
നിന്നും എത്ര പേര്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിനായി
അപേക്ഷ നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര പേര്‍ക്ക് ധനസഹായം
നല്കി; അവരുടെ പേരു
വിവരം, തുക എന്നീ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇത്തരത്തില്‍
ധനസഹായം
അനുവദിക്കുമ്പോള്‍ ആ
ഉത്തരവിന്റെ പകര്‍പ്പ്
ബന്ധപ്പെട്ട എം.എല്‍.എ
മാര്‍ക്കു കൂടി
നല്കാന് നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
67.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
നാളിതുവരെ എത്ര തുക
ചികിത്സാ ധനസഹായമായി
അനുവദിച്ചു;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍ നിന്നും
ലഭിച്ച
അപേക്ഷകളിന്മേല്
അനുവദിച്ച തുക
എത്രയെന്നു
വ്യക്തമാക്കുമോ;
(സി)
അപേക്ഷകളിന്മേൽ
എത്ര ആളുകള്‍ക്ക് തുക
അനുവദിക്കാനുണ്ടെന്നു
വിശദമാക്കുമോ;
(ഡി)
ശേഷിക്കുന്ന
ആളുകൾക്ക് അടിയന്തരമായി
തുക
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
68.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും വേഗത്തില്‍
സഹായം ലഭിക്കുവാന്‍
എന്തെല്ലാം പുതിയ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദീകരിക്കുമോ;
(ബി)
കാന്സര്രോഗികളുടെയും
വൃക്കരോഗികളുടെയും
അപേക്ഷകള്‍ക്ക്
വേഗത്തില്‍ സഹായം
ലഭ്യമാക്കുവാന്‍ ഹോട്ട്
ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
69.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും നാളിതുവരെ
എത്രപേര്‍ക്ക്
ആനുകൂല്യം
നല്‍കിയിട്ടുണ്ട്;
(ബി)
എത്ര
തുക ഇതിനായി
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഏതു
തീയതിവരെ കൈപ്പറ്റിയ
അപേക്ഷകളില്‍
തീരുമാനമെടുത്തുവെന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
70.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
അപേക്ഷകര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും പ്രഖ്യാപിച്ച
ധനസഹായം ലഭിക്കുന്നതിന്
കാലതാമസം നേരിടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
കാലവിളംബമില്ലാതെ
ധനസഹായം വിതരണം
ചെയ്യുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
സമര്‍പ്പിക്കുന്ന അപേക്ഷകള്‍
71.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
അപേക്ഷ നല്കിയാല്
തീരുമാനം
ഉണ്ടാകുന്നതിന്
കാലതാമസം
ഉണ്ടാകുന്നുവെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം നടപടികളാണ്
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ളത്;
(സി)
എന്തെല്ലാം
നടപടികളാണ് ഇനി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ;
(ഡി)
എം.എല്‍.എ.മാര്‍
മുഖാന്തിരം
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ സംബന്ധിച്ച
നിലവിലെ സ്ഥിതി
അറിയുന്നതിന്
ഒാണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
താഴ്ന്ന
വരുമാനക്കാരായ പ്രവാസികള്‍ക്ക്
നികുതിയിളവ്
72.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താഴ്ന്ന
വരുമാനക്കാരായ
പ്രവാസികള്‍
വര്‍ഷത്തില്‍ രണ്ട് തവണ
നാട്ടിലേക്കയക്കുന്ന 30
കിലോ സാധനങ്ങൾക്ക്
നികുതിയീടാക്കില്ലെന്ന
1993-ലെ നിയമം
കേന്ദ്രസര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടോയെന്ന്
അറിവുണ്ടോ; എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
30 കിലോ സാധനങ്ങള്‍
അയയ്ക്കുന്നതിന് എത്ര
ശതമാനം നികുതിയാണ്
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
തരംതിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവ് എന്നുമുതലാണ്
നിലവില്‍ വന്നതെന്നും,
തന്മൂലം
വിമാനത്താവളങ്ങളില്‍
സാധനങ്ങള്‍
കെട്ടിക്കിടക്കുന്ന
അവസ്ഥയുണ്ടായിട്ടുണ്ടോയെന്നും
അറിയിക്കുമോ?
കണ്ണൂര്‍
വിമാനത്താവളം
73.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളം എന്നാണ്
പ്രവർത്തനമാരംഭിക്കുവാൻ
ലക്ഷ്യമിട്ടുള്ളത്.
വിശദമാക്കുമോ;
(ബി)
വിമാനത്താവളത്തിന്റെ
എന്തെല്ലാം
പ്രവൃത്തികള്‍ ഇതുവരെ
പൂര്‍ത്തീകരിച്ചിട്ടുണ്ട്.
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഇനി
എന്തെല്ലാം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്താനുണ്ട്
വിശദമാക്കുമോ;
(ഡി)
എന്തെല്ലാം
അനുവാദങ്ങള്‍ ഇതിനായി
കേന്ദ്ര ഗവണ്മെന്റില്
നിന്നും ലഭിക്കാനുണ്ട്
എന്ന് അറിയിക്കുമോ?
കണ്ണൂര്‍
വിമാനത്താവളം
74.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിനോടകം
എത്ര ശതമാനം
പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും ഇനി
പൂര്‍ത്തിയാക്കാനുള്ളത്
ഏതെല്ലാം
പ്രവൃത്തിയാണെന്നും
അറിയിക്കുമോ;
(സി)
2016
ജൂണ്‍ ഒന്നിനു ശേഷം
പുതിയതായി ഏതെല്ലാം
കാറ്റഗറിയില്‍ എത്ര
ജീവനക്കാരെ വീതം
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയാണോ
നേരിട്ടാണോ നിയമിച്ചത്;
(ഇ)
2016
ജൂണ്‍ ഒന്നിന് മുന്‍പ്
നിയമിച്ച എത്ര
ജീവനക്കാരെയാണ് കരാര്‍
കാലാവധി
വെട്ടിക്കുറച്ചോ
അല്ലാതെയോ ജോലിയില്‍
നിന്നും
പിരിച്ചുവിട്ടിട്ടുള്ളത്;
(എഫ്)
വിമാനത്താവളത്തിലേക്കു
പോകുന്ന ഗ്രീന്‍ഫീല്‍ഡ്
റോഡിന്റെ പ്രവൃത്തികള്‍
ഏതു ഘട്ടത്തിലാണ്;
ഇതിനാവശ്യമായ സ്ഥലം
അക്വയര്‍ ചെയ്യാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ജി)
വിമാനത്താവളം
എന്നത്തേയ്ക്ക്
കമ്മീഷന് ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവളത്തിലെ പാരലല്‍
ടാക്സിവേ
75.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിലെ
പാരലല്‍ ടാക്സിവേയുടെ
ദൈര്‍ഘ്യം എത്രയാണ്;
(ബി)
ടാക്സിവേ
നിര്‍മ്മാണത്തിന് എത്ര
തുകയുടെ
എസ്റ്റിമേറ്റിനാണ്
ഭരണാനുമതി ലഭിച്ചത്;
(സി)
ടാക്സിവേ
നിര്‍മ്മാണം ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ഡി)
ടാക്സിവേ
നിര്‍മ്മാണം എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നു
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവളത്തിലെ
ഇന്റര്‍നാഷണല്‍ എയര്‍ കാര്‍ഗോ
കോംപ്ലക്സ്
76.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിലെ
ഇന്റര്‍നാഷണല്‍ എയര്‍
കാര്‍ഗോ കോംപ്ലക്സ്
എത്ര ചതുരശ്ര
വിസ്തൃതിയുള്ളതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
എയര്‍
കാര്‍ഗോ കോംപ്ലക്സ്
നിര്‍മ്മാണത്തിന് എത്ര
തുകയുടെ ഭരണാനുമതിയാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
എയര്‍
കാര്‍ഗോ കോംപ്ലക്സ്
നിര്‍മ്മാണത്തിനുള്ള
ടെന്‍ഡര്‍ നടപടികള്‍
പൂര്ത്തീകരിക്കുകയുണ്ടായോ;
(ഡി)
എയര്‍
കാര്‍ഗോ കോംപ്ലക്സ്
നിര്‍മ്മാണത്തിനുള്ള
കരാര്‍ ലഭിച്ചത് ഏത്
സ്ഥാപനത്തിനാണെന്നു
വ്യക്തമാക്കുമോ;
(ഇ)
കരാര്‍
പ്രകാരം എയര്‍ കാര്‍ഗോ
കോംപ്ലക്സ് നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്നു
വ്യക്തമാക്കുമോ?
കണ്ണൂര്‍
വിമാനത്താവളത്തിന്റെ റണ്‍വേ
77.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
വിമാനത്താവളത്തിന്റെ
റണ്‍വേ ദൈര്‍ഘ്യം 4000
മീറ്ററായി
ഉയര്‍ത്തുന്നതിന്
അധികമായി എത്ര സ്ഥലം
ഏറ്റെടുക്കേണ്ടതായി
വരുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ?
കാലിക്കറ്റ്
എയര്‍പോര്‍ട്ട് വികസനം
78.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലിക്കറ്റ്
എയര്‍പോര്‍ട്ടിന്റെ
വികസനത്തിനായുള്ള
സ്ഥലമേറ്റെടുക്കലിന്റെ
ഇപ്പോഴത്തെ അവസ്ഥ
അറിയിക്കാമോ ;
(ബി)
ഏറ്റവും
പുതിയ കണക്കനുസരിച്ച്
എയര്‍പോര്‍ട്ട്
വികസനത്തിന്
ഏറ്റെടുക്കേണ്ട
ഭൂമിയുടെ അളവ്
നിശ്ചയിച്ചിട്ടുണ്ടോ ;
എങ്കിൽ എത്രയെന്ന്
അറിയിക്കാമോ ;
(സി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
ഭൂവുടമകള്‍ക്ക്
കൊടുക്കുന്ന
നഷ്ടപരിഹാരം സെന്റ്
ഒന്നിന് എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്ന് വിശദീകരിക്കാമോ ;
(ഡി)
കാലിക്കറ്റ്
എയര്‍പോര്‍ട്ടിന്
സ്ഥലമേറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് മന്ത്രി
ശ്രി .കെ.ടി. ജലീലിന്റെ
നേതൃത്വത്തില്‍
മലപ്പുറം
കളക്ട്രേറ്റില്‍
ചേര്‍ന്ന യോഗത്തില്‍
ഏറ്റെടുക്കുന്ന
ഭൂമിയ്ക്ക്
സെന്റൊന്നിന് മന്ത്രി
പ്രഖ്യാപിച്ച 3 മുതല്‍
10 ലക്ഷം രൂപ വരെ
നഷ്ടപരിഹാരം എന്ന
കാര്യത്തില്‍
സര്‍ക്കാര്‍ ഉറച്ച്
നില്ക്കുന്നുണ്ടോ ;
വിശദമാക്കാമോ ?
ശബരിമലയില്‍
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം
79.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം
ശബരിമലയില്‍
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
സ്ഥലം
ഏറ്റെടുപ്പ്
സംബന്ധിച്ച്
പഠിക്കുന്നതിന്
നിയോഗിച്ച റവന്യൂ
അഡീഷണല്‍ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
സമിതിയുടെ ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
ചെറുവള്ളി
എസ്റ്റേറ്റ്
ഏറ്റെടുക്കുവാന്‍ സമിതി
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
മന്ത്രിസഭ പ്രസ്തുത
ശിപാര്‍ശ
അംഗീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
എസ്റ്റേറ്റ് ആരുടെ
ഉടമസ്ഥതയിലുള്ളതാണ്;
കുത്തക പാട്ടത്തിന്
നല്കിയ ഈ എസ്റ്റേറ്റ്
കാലാവധി കഴിഞ്ഞതിനാല്‍
ഏറ്റെടുക്കണമെന്ന്
രാജമാണിക്യം
അദ്ദേഹത്തിന്റെ
റിപ്പോര്‍ട്ടില്‍
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ഇ)
2015
മെയ് 28 ന്, ഭൂമി
ഏറ്റെടുക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
(എഫ്)
ഹൈക്കോടതിയില്‍
സര്‍ക്കാര്‍
തീരുമാനത്തിനെതിരെ കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ കേസിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മെട്രോ
80.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയില്‍ എത്ര
സുരക്ഷാ ജീവനക്കാരെ
നിയമിച്ചിട്ടുണ്ട്;
(ബി)
ഏതൊക്കെ
വിഭാഗങ്ങളില്‍ നിന്നാണ്
ഇവരെ
നിയമിച്ചിരിക്കുന്നത്;
(സി)
ഇതില്‍
കേരള പോലീസില്‍ നിന്നും
എത്ര പേരെയാണ് ഉദ്ഘാടന
ദിവസം മുതല്‍
നിയമിച്ചിരുന്നത്;
(ഡി)
ഇതില്‍
എത്ര പേര്‍ക്കെതിരെ
മെട്രോ അധികാരികള്‍
പരാതി
നല്‍കിയിട്ടുണ്ട്;
(ഇ)
പോലീസ്
വകുപ്പില്‍ നിന്നും
ഡ്യൂട്ടി
നോക്കുന്നവരുടെ ബന്ധു
മിത്രാദികള്‍ക്ക് നിയമ
പ്രകാരം സൗജന്യ യാത്ര
അനുവദിച്ചിട്ടുണ്ടോ;
(എഫ്)
പോലീസ്
സേനയിലെ ഏതു റാങ്ക്
വരെയുള്ളവര്‍ക്കാണ്
സൗജന്യ യാത്ര
അനുവദിച്ചിട്ടുള്ളത്?
(ജി)
ഇപ്രകാരം
സൗജന്യ യാത്ര
അനുവദിക്കാനുണ്ടായ
കാരണം വ്യക്തമാക്കുമോ
ലൈറ്റ്
മെട്രോ
81.
ശ്രീ.കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് ജില്ലകളില്‍
ലൈറ്റ് മെട്രോയുടെ
സ്ഥലമെടുപ്പ് ഏത്
ഘട്ടത്തിലാണ്;
(ബി)
തിരുവനന്തപുരത്തും
കോഴിക്കോടും എത്ര
ഏക്കര്‍ സ്ഥലം വീതമാണ്
ഏറ്റെടുക്കേണ്ടതെന്നും
ഇതിനായി എത്രകോടി രൂപ
വേണ്ടിവരുമെന്നും
വ്യക്തമാക്കുമോ;
(സി)
ഭൂഉടമകളുമായി
ചര്‍ച്ച നടത്തി ഭൂമി
വില നിശ്ചയിക്കുന്ന
ഡയറക്റ്റ് പര്‍ച്ചേസ്
രീതിയിലാണോ ഭൂമി
എറ്റെടുക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
ലൈറ്റ്
മെട്രോയുടെ നിര്‍മ്മാണ
ചെലവ് എത്രയാണെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
കേന്ദ്ര -സംസ്ഥാന,
സര്‍ക്കാരുകളുടെ
വിഹിതമെത്ര; വിദേശ
വായ്പ എത്ര;
(ഇ)
എന്നത്തേയ്ക്ക്
പദ്ധതി
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മെട്രോ
യാത്രയില്‍ ഉണ്ടായിട്ടുളള
അക്രമം
82.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുന്‍
മുഖ്യമന്ത്രിയുടെയും
പ്രതിപക്ഷ
നേതാവിന്റെയും
നേതൃത്വത്തില്‍ 2017
ജൂണ്‍ 20 ന് നടത്തിയ
മെട്രോ യാത്രയില്‍
ഉണ്ടായിട്ടുളള അക്രമം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഈ
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
തിരുവനന്തപുരം,
കോഴിക്കോട് മെട്രോ റെയില്‍
പദ്ധതി
83.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട് മെട്രോ
റെയില്‍ പദ്ധതികളുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
മെട്രോ റെയില്‍ ആദ്യ
ഘട്ടത്തില്‍ എത്ര
കിലോമീറ്ററാണ് വിഭാവനം
ചെയ്തിരിക്കുന്നത് ;
എവിടെ ആരംഭിച്ച് എവിടെ
അവസാനിക്കുന്നതാണ് ആദ്യ
ഘട്ട
പദ്ധതി;വിശദമാക്കാമോ?
പി
.ആർ .ഡി പരസ്യങ്ങള്‍
84.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍
വന്നതിനുശേഷം 2017 ജൂലൈ
31 വരെ പി .ആർ .ഡി
യില്‍ നിന്നും എത്ര
രൂപയുടെ പരസ്യം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇപ്പോള്‍
നേരിട്ടാണോ അല്ലെങ്കിൽ
ഏതെങ്കിലും സ്വകാര്യ
ഏജന്‍സികള്‍ മുഖേനയാണോ
പി .ആർ .ഡി യുടെ
പരസ്യങ്ങള്‍ നല്കി
വരുന്നത്;
(സി)
ഏജന്‍സി
മുഖേനയാണെങ്കില്‍ ഏതു
ഏജന്‍സി മുഖേനയാണ്
പരസ്യം നല്‍കുന്നത്;
(ഡി)
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നത്
എന്ത്
അടിസ്ഥാനത്തിലാണ്;
(ഇ)
ഏജന്‍സികളില്‍
പരസ്യങ്ങള്‍ക്ക് എത്ര
ശതമാനമാണ് കമ്മീഷൻ
നിശ്ചയിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ?
പി.ആര്.ഡി.യ്ക്കുപകരം
മൈത്രിയെ ഏജന്‍സിയാക്കിയ
നടപടി
85.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ആര്.ഡി.യെ
മറികടന്ന് മൈത്രിയെ
സര്‍ക്കാരിന്റെ
ക്ഷേമ-വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട
പത്രപ്പരസ്യങ്ങള്‍,
ഹോര്‍ഡിംഗ്സ്,
ബ്രോഷര്‍, പോസ്റ്റര്‍,
മറ്റ് പ്രധാന
കാമ്പെയ്നുകള്‍
എന്നിവയ്ക്കുള്ള
ഏജന്‍സി ആക്കുന്നതിന്
കാരണം എന്താണ്;
(ബി)
പി.ആര്.ഡി.
സ്വന്തം നിലയ്ക്കാണോ
മൈത്രിയെ ഏജന്‍സിയായി
തെരഞ്ഞെടുത്തത്; ഇതിന്
സ്വീകരിച്ച മാനദണ്ഡം
എന്താണ്; ഏത്
കമ്മിറ്റിയാണ് മൈത്രിയെ
എംപാനല്‍ ലിസ്റ്റില്‍
ഒന്നാമതാക്കിയത്;
പാനലില്‍
ഉള്‍പ്പെടുത്തുവാന്‍
എത്ര അപേക്ഷകള്‍
കിട്ടിയെന്നും
അപേക്ഷകര്‍
ആരെല്ലാമെന്നും
വെളിപ്പെടുത്തുമോ;
(സി)
മൈത്രിയെ
ഏല്പിച്ചതിലൂടെ
പി.ആര്.ഡി.യുടെ
ഏതൊക്കെ വര്‍ക്കുകളാണ്
വേണ്ടെന്നുവച്ചത്;
(ഡി)
മൈത്രിയെ
ഏജന്‍സിയായി
തെരഞ്ഞെടുക്കുന്നതിന്
കൂടിയ യോഗത്തില്‍
ആരൊക്കെ
അംഗങ്ങളായിരുന്നു;
ഇവരുടെ സാങ്കേതിക
യോഗ്യതകള്‍
എന്തായിരുന്നു;
അംഗങ്ങളില്‍ ഫിനാന്‍സ്,
സ്റ്റോര്‍ പര്‍ച്ചേസ്
പ്രതിനിധികള്‍,
പി.ആര്.ഡി.യുടെ
ഡി.എസ്., എ.ഒ.
എന്നിവര്‍
ഉള്‍പ്പെടുന്നുണ്ടോ;
മൈത്രിയെ ഏജന്‍സിയായി
തീരുമാനിച്ച കമ്മിറ്റി
എംപാനല്‍ ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്ക്
നല്കിയ മാര്‍ക്ക്
എത്രയാണ്;
(ഇ)
ഹോര്‍ഡിംഗുകള്‍
സ്ഥാപിക്കുന്നതിന്
കമ്പനികളെ
തെരഞ്ഞെടുത്തതിനുള്ള
പത്രപ്പരസ്യം എന്നു
നല്കി; താത്പര്യപത്രം
സമര്‍പ്പിയ്ക്കുന്നതിനുള്ള
അവസാന തീയതി
ഏതായിരുന്നു; എത്ര
അപേക്ഷകള്‍ ലഭിച്ചു;
(എഫ്)
ട്രെയിന്‍
റാപ്പിംഗിനായി
ചുമതലപ്പെടുത്തിയ
ബ്ലാക്ക് ആന്റ് വൈറ്റ്
ക്രിയേഷന്‍സ്,
ഹോര്‍ഡിംഗുകള്‍
സ്ഥാപിക്കുന്നതിനുള്ള
സ്പെയിസ് ആഡ്സ് മുംബൈ,
ജെ.കെ.ആഡ്സ് കൊല്ലം,
മൈത്രി തുടങ്ങിയ
സ്വകാര്യ
ഏജന്‍സികളുമായി
പി.ആര്.ഡി.
ഡയറക്ടര്‍ക്ക്
എന്തെങ്കിലും ബന്ധം
ഉള്ളതായി സർക്കാരിന്
അറിവുണ്ടോ;
വ്യക്തമാക്കാമോ?
പത്ര
പ്രവർത്തക മേഖലയിലെ
കമ്മിറ്റികളുടെ പുനഃസംഘടന
86.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രസ്സ്
അക്രഡിറ്റേഷന്
കമ്മിറ്റികള്‍
നിലവിലുണ്ടോ; എങ്കിൽ ഈ
കമ്മിറ്റിയിൽ എത്ര
അംഗങ്ങള്‍ ഉണ്ടെന്നും
അവർ ആരെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
പ്രസ്സ് അക്രഡിറ്റേഷന്
കമ്മിറ്റിയുടെ കാലാവധി
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
കമ്മിറ്റി
പുനഃസംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എപ്പോള്‍
പുനഃസംഘടിപ്പിക്കുമെന്നറിയിക്കുമോ;
(ഡി)
പ്രസ്സ് അക്രഡിറ്റേഷന്
കമ്മിറ്റിയില്‍
സര്‍ക്കാര്‍ എത്ര
അംഗങ്ങളെയാണ്
ഉള്‍പ്പെടുത്തുന്നത് ;
(ഇ)
ജേര്‍ണലിസ്റ്റ്-നോണ്‍
ജേര്‍ണലിസ്റ്റ്
പെന്ഷന് കമ്മിറ്റി
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
എത്ര
അംഗങ്ങള്ആരെല്ലാം;
കമ്മിറ്റി
പുനസംഘടിപ്പിക്കാന്‍
സര്‍ക്കാര്‍
തീരുമാനമുണ്ടോ;
ഉണ്ടെങ്കില്‍ എപ്പോള്‍
പുനസംഘടിപ്പിക്കും
എന്നറിയിക്കാമോ?
പരസ്യം
നല്കിയ വകയില്‍ ചെലവായ തുക
87.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി 2017 മേയ് 20
മുതല്‍ ജൂണ്‍ 5 വരെ
പരസ്യം നല്കിയ വകയില്‍
എത്ര തുകയാണ്
ചെലവഴിച്ചത്;
പത്ര-ദൃശ്യ
മാധ്യമങ്ങള്‍ വഴിയുള്ള
പരസ്യചെലവ് പ്രത്യേകം
പ്രത്യേകം നല്‍കുമോ;
(ബി)
ഏതൊക്കെ
മാധ്യമങ്ങള്‍ വഴിയാണ്
പരസ്യം നല്‍കിയത്;
(സി)
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി
സംസ്ഥാനത്തൊട്ടാകെ
ഫ്ളക്സ് ബോര്‍ഡുകളും,
ഹോര്‍ഡിംഗുകളും
സ്ഥാപിച്ചയിനത്തില്
എന്ത് തുക ചെലവഴിച്ചു;
(ഡി)
പ്രസ്തുത
ഫ്ളക്സ് ബോര്‍ഡുകളും,
ഹോര്‍ഡിംഗുകളും
സ്ഥാപിക്കുന്നതിന്
ആരെയൊക്കെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
അവരെ എപ്രകാരമാണ്
തെരഞ്ഞെടുത്തത്; ഓരോ
സ്ഥാപനത്തിനും നല്കിയ
തുക വെളിപ്പെടുത്തുമോ?
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞയും
രൂപീകരണവുമായി ബന്ധപ്പെട്ട
പരസ്യം
88.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
സത്യപ്രതിജ്ഞയും
രൂപീകരണവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിനകത്തും
പുറത്തും ഏതൊക്കെ
പത്രങ്ങളിലാണ്
പി.ആര്.ഡി. പരസ്യം
നല്‍കിയത്; ഇതിനായി
എന്തു തുക നല്കി; ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ദൃശ്യ-ശ്രവ്യ
മാധ്യമങ്ങളിലൂടെ പരസ്യം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എത്രlതുക വീതം
നല്‍കിയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ?
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായുള്ള പുതിയ പദ്ധതികള്‍
89.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഒന്നാം
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ഏതൊക്കെ പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
വാര്‍ഷികാഘോഷങ്ങളുടെ
ഭാഗമായി ഏതൊക്കെ
പ്രവൃത്തികള്‍/പദ്ധതികളുടെ
ഉദ്ഘാടനം
നിര്‍വ്വഹിച്ചു എന്ന്
വ്യക്തമാക്കുമോ ;
(സി)
ഇവയില്‍
ഓരോ
പ്രവൃത്തി/പദ്ധതിയും
എന്നാണ് ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ ?
വിദേശ
തൊഴില്‍ റിക്രൂട്ട്മെന്റ്
ഏജന്‍സി
90.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാരിന്റെ കീഴില്‍
വിദേശ തൊഴില്‍
റിക്രൂട്ട്മെന്റ്
നടത്തുന്നതിന് ഏജന്‍സി
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
പ്രസ്തുത
ഏജൻസിയുടെ പ്രവര്‍ത്തന
രീതി എങ്ങനെയെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
ഏജൻസി 2011 -മുതല്‍
31.7.2017 വരെ നടത്തിയ
റിക്രൂട്ട്മെന്റ്
വിവരങ്ങള്‍, ഓരോ
തസ്തികയിക്കും ഈടാക്കിയ
ഫീസ് എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
നിലവില്‍
ഏതെല്ലാം സ്ഥാപനങ്ങളുടെ
റിക്രൂട്ട്മെന്റാണ്
പ്രസ്തുത ഏജൻസി മുഘേന
നടത്തുന്നത്;
വ്യക്തമാക്കുമോ?
ശ്രീമതി
സക്കീന സെയ്ഫ് സമര്‍പ്പിച്ച
അപേക്ഷ
91.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സെക്രട്ടേറിയറ്റിലെ
408/എ3/2017/നോര്‍ക്ക
എന്ന ഫയലില്‍ കൈകാര്യം
ചെയ്യുന്ന കൊച്ചി
നിയോജകമണ്ഡലത്തിലെ
ശ്രീമതി സക്കീന സെയ്ഫ്
സമര്‍പ്പിച്ച
അപേക്ഷയുടെ ഇപ്പോഴത്തെ
സ്ഥിതിയെന്താണ് ;
അപേക്ഷയില്‍
പ്രതിപാദിച്ചിട്ടുള്ള
കാര്യത്തില്‍
എന്തെങ്കിലും മറുപടി
സൌദി അറേബ്യന്‍
അധികാരികളില്‍നിന്ന്
ലഭിച്ചിട്ടുണ്ടോ ;
എങ്കിൽ ആയതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ ?
പ്രവാസി
പുനരധിവാസത്തിനുള്ള പദ്ധതികള്‍
92.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
,,
എം. മുകേഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്തു
ലക്ഷത്തോളം മലയാളികള്‍
തൊഴില്‍ എടുക്കുന്ന
സൌദി അറേബ്യയില്‍
സ്വദേശിവല്‍ക്കരണം
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി പരിഷ്കരിച്ച
നിതാഖത്ത്
ഏര്‍പ്പെടുത്തുന്നത്
സംസ്ഥാനത്ത്
സൃഷ്ടിക്കാനിടയുള്ള
ആഘാതം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
തൊഴില്‍
നഷ്ടഭീതിയിലായ
പ്രവാസികളുടെ
ആശങ്കയകറ്റാന്‍ കേന്ദ്ര
സര്‍ക്കാരുമായി
ബന്ധപ്പെട്ടുകൊണ്ട് ഏത്
വിധത്തിലുള്ള ഇടപെടല്‍
സാധ്യമാകുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
തൊഴില്‍
നഷ്ടസാധ്യത ഏറെയുള്ളത്
അവിദഗ്ദ്ധ
തൊഴിലാളികള്ക്കാണെന്നത്
പരിഗണിച്ച്
ഇത്തരക്കാരുടെ
പുനരധിവാസത്തിന്
ഉചിതമായ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നിലവില്‍
പ്രവാസി
പുനരധിവാസത്തിന്
കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
സഹായങ്ങള്‍
നല്‍കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നോര്‍ക്ക
റൂട്ട്സിലെ നിയമനങ്ങള്‍
93.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സിലെ നിയമനങ്ങള്‍
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വിടാത്തതിന്റെ
കാരണമെന്താണ്;
(ബി)
നോര്‍ക്ക
റൂട്ട്സില്‍ നിയമനം
നടത്തുവാന്‍ അപേക്ഷകള്‍
ക്ഷണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
നോര്‍ക്ക
റൂട്ട്സിന്റെ ഡയറക്ടര്‍
ബോര്‍ഡില്‍ ഇപ്പോള്‍
മെമ്പര്‍മാര്‍
ആരെല്ലാമാണ്;
(ഡി)
നോര്‍ക്ക
റൂട്ട്സിന്റെ
ബൈലായുടെയും
മെമ്മോറാണ്ടം ഓഫ്
അസോസിയേഷന്റെയും
പകർപ്പുകൾ ലഭ്യമാക്കുമോ
പ്രവാസിക്ഷേമ
കാര്യ വകുപ്പു മുഖേനയുള്ള
ചികിത്സാ സഹായവും മരണാനന്തര
സഹായവും
94.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൊച്ചി നിയോജക
മണ്ഡലത്തില്‍ പ്രവാസി
ക്ഷേമകാര്യ വകുപ്പു
മുഖേനയുള്ള ചികിത്സാ
സഹായവും മരണാനന്തര
സഹായവും എത്ര പേര്‍ക്ക്
അനുവദിച്ചിട്ടുണ്ട് ;
വിശദാംശം
വെളിപ്പെടുത്തുമോ?
പോലീസ് സേനയിലെ അഴിമതി
95.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ അഴിമതി
കേസുകളില്‍പ്പെട്ട എത്ര
ഉദ്യോഗസ്ഥര്‍
ഉണ്ടെന്നും, അവര്‍
ഏതെല്ലാം
റാങ്കിലുള്ളവരാണെന്നും
വിശദമാക്കുമോ;
(ബി)
പോലീസ്
സേനയില്‍ അഴിമതി
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
പോലീസ്
ഉദ്യോഗസ്ഥര്‍
അനധികൃതമായി സൗജന്യം
പറ്റുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത്
അവസാനിപ്പിക്കാനുള്ള
നടപടിയുണ്ടാകുമോ?
എസ്. പി. സി. യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
96.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളില്‍ പുതുതായി
എസ്. പി. സി.
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
സ്കൂളുകളില്‍ ഈ
യൂണിറ്റുകള്‍
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
എസ്.
പി.സി യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
വേണ്ടിയുള്ള ഫണ്ടില്‍
കുറവ് വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഈ
അധ്യയന വര്‍ഷത്തില്‍
തന്നെ യൂണിറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഗുണ്ടാ സംഘങ്ങള്‍ നടത്തിയ
ആക്രമണം
97.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
ക്വട്ടേഷന്‍/ ഗുണ്ടാ
സംഘങ്ങള്‍ നടത്തിയ
ആക്രമണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
കേസ്സുകളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
ആക്രമണങ്ങളുമായി
ബന്ധപ്പെട്ട് എത്ര
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ ?
എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി,
എസ്.പി തസ്തികകളിലെ ഒഴിവുകള്‍
98.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ഐ, ഡി.വൈ.എസ്.പി,
എസ്.പി എന്നിവരുടെ
നിയമനം സംബന്ധിച്ച
സെലക്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
നിയമ
തടസ്സങ്ങള്‍
ഇല്ലെങ്കില്‍
എന്തുകൊണ്ട് പ്രൊമോഷന്
നടക്കുന്നില്ലെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര സി.ഐ,
ഡി.വൈ.എസ്.പി,
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നു;
വ്യക്തമാക്കുമോ;
(ഡി)
15
മുതല്‍ 20 വര്‍ഷം വരെ
എസ്.ഐ. തസ്തികയില്‍
ജോലി ചെയ്യുന്ന
ഉദ്യോഗസ്ഥരെ പ്രൊമോട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
എസ്.ഐ, സി.ഐ,
ഡി.വൈ.എസ്.പി, എസ്.പി
മാരുടെ എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
ഏതെല്ലാമെന്നു
വ്യക്തമാക്കുമോ?
സമൂഹ മാധ്യമങ്ങളിലൂടെയുള്ള
അക്രമ ഭീഷണി
99.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹ
മാധ്യമങ്ങളിലൂടെ
എഴുത്തുകാര്‍ക്കും
സാമൂഹ്യപ്രവര്‍ത്തകര്‍ക്കും
നേരെ വര്‍ഗ്ഗീയവാദികള്‍
നടത്തുന്ന അക്രമ ഭീഷണി
കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അക്രമണ ഭീഷണികളുടെ
ഉറവിടം കണ്ടെത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?
എം.വിന്‍സെന്റ്
എം.എല്‍.എ. യുടെ പരാതി
100.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തന്നെ
ലെെംഗിക
പീഡനക്കേസ്സില്പ്പെടുത്തുന്നതായി
പരാതിപ്പെട്ടുകൊണ്ട്
എം. വിന്‍സെന്റ്
എം.എല്‍.എ. യുടെ പരാതി
എന്നാണ് ഡി.ജി.പി.ക്ക്
ലഭിച്ചത്;
(ബി)
പരാതി
അന്വേഷണത്തിന്
കെെമാറിയത്
എന്നാണെന്നും ഇൗ
പരാതിയില്‍ അന്വേഷണം
നടത്തുന്നത് ആരാണെന്നും
വെളിപ്പെടുത്തുമോ;
(സി)
എം.എല്‍.എ.ക്ക് എതിരെ
വീട്ടമ്മ നല്കിയ
പരാതിയുടെ
അന്വേഷണത്തിന് ആരെയാണ്
സർക്കാർ
ചുമതലപ്പെടുത്തിയത്;
(ഡി)
അന്വേഷണ
ഉദ്യോഗസ്ഥ അജിതാ ബീഗം
എെ.പി.എസ്. നേരിട്ട്
എം.എല്‍.എ. യുടെ മൊഴി
രേഖപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
എന്താണ്;
(ഇ)
ഏതെല്ലാം
വകുപ്പനുസരിച്ചാണ്എം.വിന്‍സെന്റ്
എം.എല്‍.എ.ക്കെതിരെ
കേസ്
എടുത്തിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
ആര്
എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ
അക്രമ സംഭവങ്ങള്‍
101.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.കെ. ശശി
,,
സി.കൃഷ്ണന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
ആര്.എസ്.എസ്.
പ്രവര്‍ത്തകര്‍ നടത്തിയ
എത്ര അക്രമസംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
സങ്കുചിത രാഷ്ട്രീയ
നേട്ടമുണ്ടാക്കാനായി
ധ്രുവീകരണം
സൃഷ്ടിക്കുകയെന്ന
ഉദ്ദേശ്യത്തോടെ കേന്ദ്ര
ഭരണകക്ഷിയുടെ
നേതാക്കള്‍ അക്രമം
അഴിച്ചുവിടുകയും
ഗവര്‍ണറെപോലും
അധിക്ഷേപിച്ച് പ്രകോപനം
സൃഷ്ടിക്കുകയും
ആര്.എസ്.എസ്.
അക്രമികള്‍ക്കെതിരെ
കേസെടുക്കുന്ന പോലീസ്
ഉദ്യോഗസ്ഥരെ പരസ്യമായി
ഭീഷണിപ്പെടുത്തുകയും
വ്യാജ വീഡിയോകളും
സന്ദേശങ്ങളും
പ്രചരിപ്പിച്ച്
ആക്രമണത്തിനു
പ്രേരിപ്പിക്കുകയും
ചെയ്യുന്നതിനെതിരെ കേസ്
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
സി.പി.ഐ.(എം)
കോഴിക്കോട്
ജില്ലാകമ്മിറ്റി
ഓഫീസിനു നേരെ
ബോംബെറിഞ്ഞ് ജില്ലാ
സെക്രട്ടറിയെ
വധിക്കാന്‍
ശ്രമിക്കുകയും
പാര്‍ട്ടി ആഫീസുകള്‍
ആക്രമിച്ച് പ്രകോപനം
സൃഷ്ടിക്കുകയും
ചെയ്യുന്നവര്‍ക്കെതിരെ
പോലീസിന്റെ ഭാഗത്തു
നിന്ന് കര്‍ശന
നടപടിയുണ്ടാകാത്തത്
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാന്‍
ഇടയാക്കുന്നത്
കണക്കിലെടുത്ത്
ആര്.എസ്.എസിന്റെ
പേരിലുള്ള ക്രിമിനല്‍
സംഘത്തെ അമര്‍ച്ച
ചെയ്യാന്‍ വേണ്ട
ശക്തമായ നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
വാഹന
അപകട മരണങ്ങള്
102.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
നഗരത്തില്‍ വാഹന അപകട
മരണങ്ങള്
വര്‍ദ്ധിച്ചുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
നിയന്ത്രിക്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
ട്രാഫിക് പോലീസ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ ?
വനിതാ
പോലീസ് കോണ്‍സ്റ്റബിള്‍
103.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനിതാ പോലീസ്
കോണ്‍സ്റ്റബിള്‍മാരുടെ
പുതിയ ബാച്ചിന്റെ
പരിശീലനം തുടങ്ങിയോ;
എത്ര ബാച്ചുകളുടെ
പരിശീലനമാണ് നിലവില്‍
നടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
നിലവിലുള്ള
വനിതാ പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമന ശിപാര്‍ശ
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ആരോപണ
വിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ
സ്ഥാനക്കയറ്റം
104.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ഡി.വൈ.എസ്.പി.
മാര്‍ക്ക് എസ്.പി.
മാരായി പ്രമോഷന്
നല്‍കിയിട്ടുണ്ട്;
(ബി)
പ്രമോഷന്
ലഭിച്ച ഉദ്യോഗസ്ഥരില്‍,
കൊല്ലം ജില്ലയിലെ ഒരു
മാധ്യമ
പ്രവര്‍ത്തകന്‍െറ
വധശ്രമ കേസില്‍
സി.ബി.ഐ. അറസ്റ്റ്
ചെയ്ത് സസ്പെന്‍ഷനിലായ
വ്യക്തി
ഉള്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(സി)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
സ്ഥാനക്കയറ്റം
നല്കുമ്പോള് അവരുടെ
പേരിലുള്ള കേസുകളും
ആരോപണങ്ങളും പരിശോധിച്ച
ശേഷം മാത്രം പ്രൊമോഷന്
നല്കുവാനുള്ള നടപടി
സര്‍ക്കാര്‍
സ്വീകരിക്കുമോ?
നടിയെ
ആക്രമിച്ച സംഭവം
105.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഫെബ്രുവരി 17-ന് രാത്രി
മലയാള ചലച്ചിത്ര
വേദിയിലെ പ്രശസ്ത നടിയെ
ആക്രമിച്ച സംഭവത്തിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ; ഇൗ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
2017
ഫെബ്രുവരി 17-ന് നടന്ന
പ്രസ്തുത
കുറ്റകൃത്യത്തില്‍
ഗൂഢാലോചന ഇല്ലെന്നും
മുഖ്യപ്രതിയുടെ
ക്രിമിനല്‍ ബുദ്ധിയില്‍
തെളിഞ്ഞ കുറ്റം
മാത്രമാണിതെന്നും
മുഖ്യമന്ത്രി
പ്രസ്താവിച്ചിരുന്നോ;
എങ്കില്‍
എന്തടിസ്ഥാനത്തിലാണ്
അങ്ങനെ പ്രസ്താവിച്ചത്;
(സി)
മുഖ്യമന്ത്രിയുടെ
പ്രസ്തുത പ്രസ്താവന ഏത്
പോലീസുദ്യോഗസ്ഥന്
നല്കിയ വിവരങ്ങളുടെ
അടിസ്ഥാനത്തിലായിരുന്നു;
(ഡി)
ഇപ്പോള്‍
പ്രതി ചേര്‍ത്തിട്ടുളള
ദിലീപിന് ചാലക്കുടി
എം.പി.യും കൊല്ലം,
പത്തനാപുരം
എം.എല്‍.എ.മാരും
പരസ്യമായ പിന്തുണ
പ്രഖ്യാപിച്ചത്
സമൂഹത്തില്‍
അവമതിപ്പുണ്ടാക്കിയതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
മുന്‍
ആഭ്യന്തര മന്ത്രി
കോടിയേരി ബാലകൃഷ്ണന്
ഇത് ഒരു ഒറ്റപ്പെട്ട
സംഭവമാണെന്ന് നടത്തിയ
പ്രസ്താവന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് ഏതെങ്കിലും
തരത്തില്‍ കേസ്
അന്വേഷണത്തെ
ബാധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
നടിയെ
ആക്രമിച്ച കേസിലെ പ്രതിക്ക്
ജയിലില്‍ മൊബൈല്‍ ഫോണ്‍ ലഭിച്ച
സാഹചര്യം
106.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നടിയെ
ആക്രമിച്ച കേസിലെ
പ്രധാനപ്രതി പള്‍സര്‍
സുനി കാക്കനാട് ജില്ലാ
ജയിലില്‍ നിന്നും ഫോണ്‍
ചെയ്തതായുള്ള
കാര്യത്തില്‍ അന്വേഷണം
നടത്തിയോ; പ്രതിക്ക്
ജയിലില്‍ മൊബൈല്‍ ഫോണ്‍
ലഭിച്ച സാഹചര്യം
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
ഏതെങ്കിലും
ജയിലുദ്യോഗസ്ഥരുടെ
സഹായം പള്‍സര്‍
സുനിക്ക് ലഭിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ കര്‍ശന
നടപടി സ്വീകരിക്കുമോ?
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന മന്ദിര
നിര്‍മാണം
107.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
റൂറല്‍ പോലീസ് ആസ്ഥാന
മന്ദിര നിര്‍മാണം
സംബന്ധിച്ച നിലവിലെ
നടപടികള്‍
വിശദമാക്കുമോ;
(ബി)
നിര്‍മാണം
ആരംഭിക്കുന്നതിന്
അവശേഷിക്കുന്ന
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
നിര്‍മാണത്തിന്
അനുവദിച്ചിട്ടുള്ള തുക
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
സേനയുടെ ആധുനീകരണം
108.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 31.7.2017വരെ
പോലീസ് സേനയുടെ
ആധുനീകരണത്തിനായി എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏതൊക്കെ
ഇനങ്ങള്‍ക്കായി
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പോലീസ്
സേനയുടെ ആധുനീകരണത്തിന്
നല്കുന്ന തുക
മറ്റാവശ്യങ്ങള്‍ക്കായി
വക മാറ്റി
ചെലവഴിക്കുന്നുവെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
എന്തൊക്കെ
തുടര്‍നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ ?
അരൂര്‍
പോലീസ് സ്റ്റേഷന് നിർമ്മാണം
109.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരൂര്‍ - എഴുപുന്ന
പഞ്ചായത്തുകളുടെ
അധികാരപരിധിയുളള അരൂര്‍
പോലീസ് സ്റ്റേഷന്
ഇപ്പോള്‍ ചന്തിരൂര്‍
സഹകരണ ബാങ്കിന്റെ വാടക
കെട്ടിടത്തിലാണ്
പ്രവർത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
പ്രാഥമിക സൗകര്യങ്ങള്‍
പോലുമില്ലാത്ത വസ്തുത
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
പോലീസ്
സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
അരൂര്‍ പഞ്ചായത്ത്
തീരുമാനപ്രകാരം പോലീസ്
വകുപ്പിന് കെെമാറിയ
സ്ഥലത്ത് ചുറ്റുമതില്‍
കെട്ടി
അനുയോജ്യമാക്കുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പുതിയ
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനുളള
പ്ലാനും എസ്റ്റിമേറ്റും
തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
തുടങ്ങുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
അരൂരിൽ
ഏറ്റവും ആധുനിക
സൗകര്യങ്ങളോടെയുളള
വളരെ വിപുലമായ ഒരു
പോലീസ് സ്റ്റേഷന്
നിര്‍മ്മിക്കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
സേനയിലെ ജീവനക്കാര്‍
110.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയില്‍ ആകെ
എത്ര ജീവനക്കാരുണ്ട്;
(വനിതാജീവനക്കാര്‍
ഉള്‍പ്പെടെ) തസ്തിക
തിരിച്ച് വിശദാംശം
നല്‍കുമോ;
(ബി)
ഇവരില്‍
എത്ര ജീവനക്കാര്‍
(തസ്തിക തിരിച്ച്)
പെന്ഷന് പറ്റിയ
ഐ.എ.എസ് /ഐ.പി.എസ്
ജീവനക്കാരുടെ കീഴില്‍
അവരുടെ സേവനം
നല്കിവരുന്നു എന്നും
സര്വ്വീസിലുള്ളവര്ക്കായി
എത്ര പേരുടെ സേവനം
നല്‍കിയിട്ടുണ്ട്
എന്നും വ്യക്തമാക്കുമോ;
(സി)
ഇവരുടെ
സേവനം
സര്‍വ്വീസിലുള്ളവരും/പെന്ഷന്
പറ്റിയവരുമായ ഐ.പി.എസ്
/ഐ.എ.എസ്
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കാനായി നിലവില്‍
ഉള്ള സര്‍ക്കാര്‍
ഉത്തരവുകള്‍ ഏതെല്ലാം.
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
ക്രമസമാധാന
പാലനത്തിനായി
നിയോഗിക്കപ്പെട്ട
പോലീസ് സേനയിലെ താഴ്ന
വിഭാഗം ജീവനക്കാരുടെ
സേവനം അതിനായി
ഉപയോഗിക്കാതെ ഐ.എ.എസ്
/ഐ.പി.എസ്
ഉദ്യോഗസ്ഥരുടെ സ്വകാര്യ
ആവശ്യങ്ങള്‍ക്കായി
(പെന്‍ഷന്‍കാരും
സര്‍വ്വീസിലുള്ളവരുമായ
ഐ.എ.എസ്
/ഐ.പി.എസ്ഉദ്യോഗസ്ഥര്)
ഉപയോഗിക്കുന്നതിന്
കൃത്യമായി ഒരു നിയമ
വ്യവസ്ഥ ഉണ്ടാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
പോലീസ്
സ്വമേധയാ എടുക്കുന്ന കേസുകള്‍
111.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളില്‍ എത്ര
ശതമാനമാണ് പോലീസ്
സ്വമേധയാ
എടുക്കുന്നതായി
കണക്കാക്കിയിട്ടുള്ളത്
;
(ബി)
പോലീസ്
സ്വമേധയാ എടുക്കുന്ന
കേസുകളില്‍ പലതിലും
നടപടിക്രമങ്ങള്‍
പാലിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ ഇതുമൂല മാണ്
കോടതികളില്‍ ഇത്തരം
കേസുകള്‍
പരാജയപ്പെടുന്നത് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
നടപടിക്രമങ്ങള്‍
പാലിക്കാതെ കേസുകള്‍
രജിസ്റ്റര്‍
ചെയ്യുന്നത്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ;
(ഡി)
നടപടിക്രമങ്ങള്‍
പാലിക്കാതെ കേസുകള്‍
രജിസ്റ്റര്‍ ചെയ്യുന്ന
പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടിയാണ്
സ്വീകരിച്ചുവരുന്നത് ;
വിശദാംശം ലഭ്യമാക്കുമോ
?
പോലീസ്
സ്റ്റേഷന് പരിസരത്തെ
വാഹനങ്ങള്‍
112.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പ്പെട്ടതും,
കേസ്സുകളില്‍
പെട്ടതുമായ വാഹനങ്ങള്‍
പോലീസ് സ്റ്റേഷന്
പരിസരത്തും റോഡുകളിലും
കിടക്കുന്നത് ഗതാഗത
തടസ്സങ്ങള്‍
സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
ട്രാഫിക് പോലീസ്
സ്റ്റേഷന് പരിസരത്ത്,
റോഡിന്റെ വശങ്ങളില്
അപകടത്തില്‍പ്പെട്ട
വാഹനങ്ങള്‍ ഗതാഗത
തടസ്സം സൃഷ്ടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
വാഹനങ്ങള്‍ റോഡിന്റെ
സമീപത്തുനിന്ന് നീക്കം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ?
ജിഷ്ണു
പ്രണോയിയുടെ മരണം
113.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
പ്രണോയിയുടെ
മരണത്തെത്തുടര്‍ന്ന്
അമ്മ മഹിജയും
ബന്ധുക്കളും നടത്തിയ
സമരം
ഒത്തുതീര്‍ക്കുവാന്‍
ഏതെങ്കിലും കരാര്‍
ഉണ്ടാക്കിയിരുന്നോ;
ആരാണ് കരാര്‍
ഉണ്ടാക്കുന്നതിന്
മുന്‍കൈ എടുത്തത് എന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
കരാറിലെ വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നു;
അതില്‍ ഏതൊക്കെ
വ്യവസ്ഥകള്‍ ഇതിനകം
നടപ്പിലാക്കി;
ശേഷിക്കുന്നവ
എന്നത്തേക്ക്
നടപ്പിലാക്കും എന്ന്
അറിയിക്കുമോ;;
(സി)
മഹിജയ്ക്കും
സഹോദരന് ശ്രീജിത്തിനും
ഡി.ജി.പി. ഓഫീസിനു
മുന്നില്‍ പോലീസ്
മര്‍ദ്ദനം ഏറ്റിരുന്നോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിരുന്നോ;
അന്വേഷണ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
അതില്‍ ആരെയാണ്
കുറ്റക്കാരായി
കണ്ടെത്തിയിട്ടുള്ളത്;
(ഡി)
അന്വേഷണ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട് എന്ന്
അറിയിക്കുമോ?
മുതലമട
പഞ്ചായത്തിലെ അംബേദ്ക്കര്‍
കോളനി
114.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
താലൂക്കിലുള്ള മുതലമട
പഞ്ചായത്തിലെ
അംബേദ്ക്കര്‍
കോളനിയില്‍
അയിത്തമുണ്ടെന്ന് വ്യാജ
ആരോപണം ഉന്നയിച്ച് ഒരു
വിഭാഗം കോളനി
നിവാസികള്‍ നടത്തിയ
സമരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
അംബേദ്ക്കര്‍
കോളനിയില്‍ ആകെ എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നും, അതില്‍
എത്ര കടുംബങ്ങളാണ്
സമരത്തില്‍
പങ്കെടുത്തതെന്നും
വിശദമാക്കുമോ;
(സി)
സമരത്തിന്
നേതൃത്വം കൊടുത്ത
വ്യക്തികള്‍ക്ക്
നിലവില്‍ പോലീസ്
കേസുണ്ടോ; മുമ്പ്
ഏതെങ്കിലും കേസ്സില്‍
ഇവര്‍ പ്രതികളാണോ;
വിശദാംശം നല്‍കുമോ;
(ഡി)
ഈ
സമരവുമായി ബന്ധപ്പെട്ട്
അന്വേഷണത്തില്‍
കണ്ടെത്തിയ വസ്തുതകള്‍
വിശദമാക്കുമോ?
പരോള്‍
നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍
115.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പരോള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ ;
എങ്കില്‍ എന്തെല്ലാം
മാറ്റങ്ങളാണ്
വരുത്തിയത് ;
വിശദമാക്കാമോ ;
(ബി)
ഇങ്ങനെ
മാറ്റം വരുത്തിയതിലൂടെ
എത്രപേര്‍ക്ക് പരോള്‍
അനുവദിച്ചു
നല്‍കിയിട്ടുണ്ട് ;
വിശദമാക്കാമോ ;
(സി)
ഇത്തരത്തില്‍
പരോള്‍ ലഭിച്ച് തിരികെ
വരാത്ത എത്ര കേസുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് ;
വിശദമാക്കാമോ ?
മണലൂര്‍
എം.എല്‍.എയുടെ
ഓഫീസിലേക്ക്നടത്തിയ
മാര്‍ച്ച്
116.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2017
ജൂലൈ 24-ാം തീയതി
രാവിലെ 10 മണി മുതല്‍
11.30 വരെ മണലൂര്‍
എം.എല്‍.എയുടെ
ഓഫീസിലേക്ക് മാര്‍ച്ച്
സംഘടിപ്പിച്ചതുമായി
ബന്ധപ്പെട്ട് റോഡില്‍
മാര്‍ഗ്ഗതടസ്സം
ഉണ്ടാക്കിയവര്‍ക്കെതിരെ
പോലീസ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
ബത്തേരി
ഡോണ്‍ ബോസ്കോ കോളേജിലെ
വിദ്യാർത്ഥി അക്രമം
117.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബത്തേരി
ഡോണ്‍ ബോസ്കോ കോളേജ്
എസ്.എഫ്.ഐ.
വിദ്യാര്‍ത്ഥികള്‍
തല്ലിത്തകര്‍ത്ത
സംഭവത്തില്‍ കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്തതെന്നും, എത്രപേരെ
ഇതിനകം അറസ്റ്റ്
ചെയ്തുവെന്നും
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
സ്വാശ്രയമേഖലയിലും,
സ്വകാര്യ മേഖലയിലും
ഉള്ള ഏതെല്ലാം
വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ
എസ്.എഫ്.ഐ.യുടെ
നേതൃത്വത്തില്‍
അക്രമസംഭവങ്ങള്‍
ഉണ്ടായി എന്നും സ്ഥാവര
ജംഗമ വസ്തുക്കള്‍ക്ക്
നാശനഷ്ടം
ഉണ്ടാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
അക്രമം
നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
രാഷ്ട്രീയ പരിഗണനവച്ച്
കര്‍ശന നടപടി
സ്വീകരിക്കാത്തതാണ്
വീണ്ടും ഇത്തരം
അക്രമസംഭവങ്ങള്‍
ഉണ്ടാകുന്നതിന്
കാരണമെന്നത് പരിഗണിച്ച്
അക്രമങ്ങള്‍ക്ക്
നേതൃത്വം
നല്കുന്നവരില്
നിന്നും നഷ്ടപരിഹാരം
ഈടാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ചെറുപുഴ
പോലീസ് സ്റ്റേഷന്
118.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
അനുവദിച്ച ചെറുപുഴ
(പയ്യന്നൂര്‍ മണ്ഡലം)
പോലീസ് സ്റ്റേഷനില്‍
ആവശ്യമായ തസ്തികകള്‍
സൃഷ്ടിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ ഫയല്‍
നടപടികള്‍ ഏതുവരെയായി
എന്ന് വിശദമാക്കാമോ;
(സി)
സ്ഥലം
ലഭ്യമായാല്‍ പുതിയ
കെട്ടിട
നിര്‍മ്മാണത്തിനാവശ്യമായ
ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കാമോ?
നഗരൂര്‍
പോലീസ് സ്റ്റേഷന്
119.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബജറ്റില്‍
എല്ലാ നടപടികളും
പൂര്‍ത്തിയാക്കിയ
നഗരൂര്‍ പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
എന്തെങ്കിലും തടസ്സം
ഉണ്ടോ ;
(ബി)
നഗരൂര്‍
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുമെന്ന് പറയാമോ
?
പോലീസ്
സേനയിലെ തസ്തികകള്‍
120.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ പോലീസ്
സേനയില്‍ ആകെ എത്ര
തസ്തികകള്‍ ഉണ്ട്;
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയിലെ പോലീസ്
സേനയില്‍ നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
നികത്താന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കൊലപാതക
കേസുകള്‍
121.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കൊലപാതക കേസുകളാണ്
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഇതില്‍ എത്ര കേസുകളില്‍
പ്രതികളെ
പിടികൂടാനുണ്ട്; എത്ര
കേസുകളില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
കൊലപാതക കേസുകളില്‍
എത്ര കേസുകളാണ്
രാഷ്ട്രീയ
കൊലപാതകങ്ങളായി
കണക്കാക്കിയിട്ടുള്ളത്;
അതില്‍ എത്ര കേസുകളില്‍
പ്രതികളെ
പിടികൂടിയിട്ടുണ്ട്;
എത്ര എണ്ണത്തിലാണ്
കുറ്റപത്രം
സമര്‍പ്പിച്ചിട്ടുള്ളത്;
ഇനി എത്ര എണ്ണത്തിന്
കുറ്റപത്രം
സമര്‍പ്പിക്കാന്‍
ബാക്കിയുണ്ട്;
(സി)
സംസ്ഥാനത്ത്
കൊലപാതകങ്ങളും
കുറ്റകൃത്യങ്ങളും
വര്‍ദ്ധിച്ചുവരുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കില്‍ എന്താണ് ഈ
സ്ഥിതിവിശേഷത്തിനിടയാക്കിയതെന്ന്
വ്യക്തമാക്കുമോ?
ജയിലിലെ
പ്രതികള്‍
122.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജയിലുകളിലും കൂടി
എത്ര പ്രതികളെ
പാര്‍പ്പിച്ചിട്ടുണ്ടെന്ന്
(വിചാരണ തടവുകാര്‍
ഉള്‍പ്പെടെ) ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏതോക്കെ ജയിലുകളില്‍
അനുവദനീയമായ
എണ്ണത്തില്‍ കൂടുതല്‍
ആളുകളെ
പാര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അനുവദിച്ചതില്‍
കൂടുതല്‍ പ്രതികളെ
പാര്‍പ്പിച്ചിരിക്കുന്ന
ജയിലുകളില്‍ സുരക്ഷ
വര്‍ദ്ധിപ്പിക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പോലീസ്
സ്റ്റേഷനുകള്‍ സ്ത്രീ
സൗഹൃദമാക്കുന്നതിന്
നടപടികള്‍
123.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സ്റ്റേഷനുകള്‍
സ്ത്രീ
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സംസ്ഥാന
വനിതാ സെല്‍, ജില്ലാ
വനിതാ സെല്‍ എന്നിവയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
കാര്യക്ഷമമാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
പഞ്ചായത്ത്
തലത്തില്‍ വനിതാ
പോലീസ് ഉദ്യോഗസ്ഥ
ആഴ്ചയിലാെരിക്കല്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച പരാതി
സ്വീകരിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
ഇത് ഏതെല്ലാം
പഞ്ചായത്തുകളില്‍
നടപ്പിലാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
പാവറട്ടി
പോലീസ് സ്റ്റേഷന് ഉപരോധം
124.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2017
ജൂലൈ 18-ാം തീയതി
വൈകുന്നേരം 6 മണി
മുതല്‍ 8.15 വരെ
പി.ഡബ്ല്യൂ.ഡി. റോഡില്‍
മാര്‍ഗ്ഗതടസ്സം
സൃഷ്ടിച്ചു കൊണ്ട്
പാവറട്ടി പോലീസ്
സ്റ്റേഷന്
ഉപരോധിച്ചവര്‍ക്കെതിരെ
കേസ്സ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ; ആരുടെ
നേതൃത്വത്തിലാണ്
പ്രസ്തുത ഉപരോധം
സംഘടിപ്പിച്ചത് എന്ന്
അറിയിക്കാമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങള്‍
125.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
കായംകുളം ഫിഷിംഗ്
ഹാര്‍ബറില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങളും ആള്‍നാശവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
03.07.2017-ന്
ഹാര്‍ബറിലുണ്ടായ
അപകടത്തെ തുടര്‍ന്ന്
വളളം തകര്‍ന്ന് കാണാതായ
അനില്‍കുമാറിന്റെ
മൃതദേഹം
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവിടെയുണ്ടാകുന്ന
അപകടങ്ങളില്‍പ്പെടുന്ന
മത്സ്യതൊഴിലാളികള്‍ക്ക്
അടിയന്തര സഹായം
എത്തിക്കുന്നതിനും
ഹാര്‍ബറിന്റെ
സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും
വേണ്ടി ഒരു കോസ്റ്റല്‍
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(സി)
അടിയന്തരമായി
ഒരു പോലീസ് ഒൗട്ട്
പോസ്റ്റ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ ഗതാഗതക്കുരുക്കും
അപകടങ്ങളും
126.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ പട്ടണങ്ങള്‍
കേന്ദ്രീകരിച്ച്
ഗതാഗതക്കുരുക്കും
അപകടങ്ങളും
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ നിലവിലുള്ള
ട്രാഫിക് യൂണിറ്റിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഗതാഗതം
സുഗമമാക്കുന്നതിന്
കൂടുതല്‍ ട്രാഫിക്
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
സ്വകാര്യ
മെഡിക്കല്‍ കോളേജുകളുടെ
അംഗീകാരം
127.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ മെഡിക്കല്‍
കോളേജുകള്‍ക്ക്
അംഗീകാരം ലഭിക്കാനായി
ചില രാഷ്ട്രീയ നേതാക്കൾ
5 കോടിയിലധികം രൂപ
കൈക്കൂലി കൈപ്പറ്റി
എന്ന ആക്ഷേപത്തിന്മേൽ
അന്വേഷണം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഏത് ഏജന്‍സിയാണ്
പ്രസ്തുുത ആരോപണം
അന്വേഷിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
മെഡിക്കല്‍
കോളേജുകളുടെ അംഗീകാരം
സംബന്ധിച്ച് ഇപ്പോള്‍
പുറത്ത് വന്നിട്ടുള്ള
വാര്‍ത്തകള്‍
അഴിമതിയുടെ ഒരു ചെറിയ
ഭാഗം മാത്രമാണ്
വെളിവാക്കുന്നതെന്നും
കോടികളാണ് ഈ മേഖലയില്‍
കൈക്കൂലിയായി
കൈമറിഞ്ഞതെന്നും
കരുതുന്നുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍
അന്വേഷണം കോടതിയുടെ
മേൽനോട്ടത്തിൽ
നടത്തുന്നതിന്
ആവശ്യപ്പെടുമോ?
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
128.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
DYSP ഓഫീസിനോട്
ചേര്‍ന്നുള്ള സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ് ിന്റെ
ജീര്‍ണ്ണാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത് പൊളിച്ചു
നീക്കി പുതിയ
ക്വാര്‍ട്ടേഴ്സുകള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ പോലീസ്
കസ്റ്റഡിയിലുള്ള വാഹനങ്ങള്‍
129.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പൊന്മുടി, പാലോട്,
പാങ്ങോട്, വെഞ്ഞാറമൂട്
പോലീസ്
സ്റ്റേഷനുകളില്‍ വിവിധ
കേസുകളിലായി
കസ്റ്റഡിയിലുള്ള എത്ര
വാഹനങ്ങള്‍ നിലവിലുണ്ട്
എന്ന് വിശദമാക്കാമോ;
(ബി)
ഇവയില്‍
അഞ്ചുവര്‍ഷത്തില്‍
കൂടുതലായി
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
അഞ്ചുവര്‍ഷത്തില്‍ക്കൂടുതല്‍
കസ്റ്റഡിയിലുള്ള
വാഹനങ്ങള്‍
ഒഴിവാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കൊപ്പത്ത്
പുതിയ പൊലീസ് സ്റ്റേഷന്.
130.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
കൊപ്പം പോലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
ഏതുവരെയായി എന്ന്
വിശദീകരിക്കാമോ?
ആലത്തൂര്‍
പോലീസ് സ്റ്റേഷന് മാറ്റി
സ്ഥാപിക്കാന്‍ നടപടി
131.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
പോലീസ് സ്റ്റേഷന്
താലൂക്ക് ആശുപത്രിയുടെ
അടുത്തുളള
കെട്ടിടത്തി്ല്
പ്രവര്‍ത്തിക്കുന്ന
കാരണം ആശുപത്രിയിലേക്ക്
വരുന്ന രോഗികള്‍ക്കും
പോലീസ് സ്റ്റേഷനിലേക്ക്
എത്തുന്നവര്‍ക്കും
അസൗകര്യങ്ങള്‍
അനുഭവപ്പെടുന്ന വിഷയം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നിരന്തരം
അനുഭവപ്പെടുന്ന
വാഹനക്കുരുക്കിനും,
മറ്റ് തടസ്സങ്ങള്‍ക്കും
ശാശ്വത പരിഹാരം
കാണുന്നതിന്
ഡി.വൈ.എസ്.പി, സി.ഐ
ഓഫീസുകള്‍
പ്രവര്‍ത്തിക്കുന്ന
ആഭ്യന്തര വകുപ്പിന്റെ
സ്ഥലത്തേക്ക് പോലീസ്
സ്റ്റേഷന് കെട്ടിടം
മാറ്റി പണിയാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
ഇത് സംബന്ധിച്ച
എന്തെങ്കിലും
പ്രൊപ്പോസല്‍ ഉണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
രാഷ്ട്രീയ
കൊലപാതക കേസുകള്‍
132.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആകെ എത്ര
രാഷ്ട്രീയ കൊലപാതക
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കേസുകളില്‍ നാളിതുവരെ
കുറ്റപത്രം
സമര്‍പ്പിച്ചിട്ടില്ലാത്തവ
നിലവിലുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
രാഷ്ട്രീയ കൊലപാതക
കേസുകളുള്‍പ്പെടെ ആകെ
എത്ര കൊലപാതക കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ച് പട്ടിക
വ്യക്തമാക്കുമോ?
തൃശ്ശൂര്‍
പാവറട്ടി പോലീസ് ദളിത്
യുവാവിനെ പീഡിപ്പിച്ച സംഭവം
133.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
19
വയസ്സുളള വിനായകനെന്ന
ദളിത് യുവാവിനെ
തൃശ്ശൂര്‍ പാവറട്ടി
പോലീസ് എന്നാണ്
കസ്റ്റഡിയിലെടുത്തത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ടിയാനെ
കസ്റ്റഡിയിലെടുത്തത്
ആരുടെ
പരാതിയെത്തുടര്‍ന്നായിരുന്നു;
(സി)
ടിയാളുടെ
തലമുടി വലിച്ച്
പറിക്കുകയും, മാരകമായി
ഇടിയ്ക്കുകയും
ചെയ്തതിന്റെ
നൊമ്പരത്തില്‍
സ്റ്റേഷനില്‍ നിന്നും
വിട്ടയച്ചയുടൻ ആത്മഹത്യ
ചെയ്ത സംഭവം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
ഇയാളെ
അനാവശ്യമായി
പീഡിപ്പിച്ചതിന്റെ
പേരില്‍ ഏതെങ്കിലും
പോലീസുകാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിരുന്നോ;
വിശദവിവരം
ലഭ്യമാക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ എങ്ങണ്ടിയൂര്‍
സ്വദേശി വിനായകന്‍െറ
ആത്മഹത്യ
134.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ പാവറട്ടി
പോലീസ്
കസ്റ്റഡിയിലെടുക്കുകയും
പോലീസ് സ്റ്റേഷനില്‍
വച്ച് ക്രൂരമായി
മര്‍ദ്ദിക്കുകയും
ചെയ്തതിനെ തുടര്‍ന്ന്
എങ്ങണ്ടിയൂര്‍ സ്വദേശി
വിനായകന് എന്നയാള്‍
ആത്മഹത്യ ചെയ്തത്
ശ്രദ്ധിയല്പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സംഭവത്തില്‍
കുറ്റക്കാരായ എസ്. ഐ.
ഉള്‍പ്പെടെയുള്ള
പോലീസ്ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ;
(സി)
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ടില്‍
വിനായകന്
മര്‍ദ്ദനമേറ്റിരുന്നതായി
സ്ഥിരീകരിച്ചിട്ടുണ്ടോ;
പോസ്റ്റ് മോര്‍ട്ടം
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
രാഷ്ട്രീയ
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ട കേസുകള്‍
135.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
രാഷ്ട്രീയ
പ്രവര്‍ത്തകര്‍
കൊലചെയ്യപ്പെട്ട എത്ര
കേസ്സുകള്‍ ഏതെല്ലാം
തീയതികളില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
കൊലചെയ്യപ്പെട്ടവര്‍
ആരൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇവയില്‍
ഓരോ കേസ്സിന്റേയും
അന്വേഷണ പുരോഗതി
വ്യക്തമാക്കാമോ;
(സി)
ഇതില്‍
പ്രധാന പ്രതികളെ ഇനിയും
അറസ്റ്റ് ചെയ്യാത്ത
കേസ്സുകള്‍
ഉണ്ടെങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
കുറ്റപത്രം
കോടതിയില്‍
സമര്‍പ്പിച്ച
കേസ്സുകള്‍ എത്ര;
(ഇ)
ഇത്തരം
കേസ്സുകളില്‍ പ്രത്യേക
അന്വേഷണ സംഘത്തെ
ഏര്‍പ്പെടുത്തി
അന്വേഷണം നടത്തിയവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
കൊലക്കേസ്
പ്രതികളായിട്ടുള്ള
മന്ത്രിമാര്‍
136.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ
മന്ത്രിമാരില്‍
ആരെങ്കിലും
പ്രതികളായിട്ടുള്ള
ഏതെങ്കിലും കൊലക്കേസ്
നിലവിലുണ്ടോ ;
ഉണ്ടെങ്കിൽ
ആരൊക്കെയാണ്;
വിശദമാക്കാമോ ;
(ബി)
ഏതൊക്കെ
കൊലക്കേസ്സുകളിലാണ് അവർ
പ്രതികളായിട്ടുള്ളത് ;
(സി)
ഈ
കേസുകളുടെ ഇപ്പോഴുള്ള
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കാമോ?
പെന്ഷന്
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
137.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍
കാര്‍ത്തികപ്പള്ളി
താലൂക്കില്‍ കീരിക്കാട്
വില്ലേജില്‍ കീരിക്കാട്
തെക്കുമുറിയില്‍
കായംകുളം നഗരസഭ 41-ാം
വാര്‍ഡില്‍ ശ്രീമതി
രമണീദേവി, തന്റെ പിതാവ്
ശ്രീ.എ ചെല്ലപ്പന്
പിള്ള പോലീസ്
ഡിപ്പാര്ട്ടുമെന്റില്
നിന്നും പി .സി .എ.
തസ്തികയില്‍ 20.7.1918
മുതല്‍ 10.08.1970 വരെ
സേവനം
അനുഷ്ഠിച്ചിട്ടുള്ള
ആളാണെന്നും
അദ്ദേഹത്തിന്റെ മരണ
ശേഷം മാതാവ് ഓമന
അമ്മാള്‍ പി. യ്ക്ക്
PPO/SF/DCGR/1838
പ്രകാരം പെന്ഷന്
ലഭിച്ചുകൊണ്ടിരുന്നു
എന്നും 20.06.2016
മാതാവ് ഓമന അമ്മാള്‍.പി
മരിച്ചു
പോയിട്ടുള്ളതിനാല്‍
മാതാവിനെ ആശ്രയിച്ച്
ജിവിച്ചു വന്നിരുന്ന
വിധവയും മക്കള്‍
ഇല്ലാത്തതുമായ തനിക്ക്
തുടര്‍ന്നുള്ള
പെന്ഷന് കിട്ടണം
എന്ന് കാട്ടി അപേക്ഷ
നല്കി മാസങ്ങള്‍
കഴിഞ്ഞിട്ടും ടി
ആള്‍ക്ക് പെന്ഷന്
ലഭിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രസ്തുത വ്യക്തിക്ക്
പെന്ഷന്
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
സംസ്ഥാന അതിര്‍ത്തി
പ്രദേശങ്ങളില്‍ നിരീക്ഷണ ക്യാമറ
138.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
സംസ്ഥാന അതിര്‍ത്തി
പ്രദേശങ്ങളില്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
നിരീക്ഷണ ക്യാമറകള്‍
സ്ഥാപിക്കണമെന്ന ജില്ലാ
വികസന സമിതിയുടെ
നിര്‍ദേശത്തിന്‍െറ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
ഡി.വൈ.എസ്.പി. ഓഫീസ്
139.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കേന്ദ്രീകരിച്ച്
ഡി.വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
വരെയെത്തി ;
വിശദമാക്കാമോ ;
(ബി)
ഇതു
സംബന്ധിച്ച് പോലീസ്
മേധാവിയില്‍ നിന്നും
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ ;
എങ്കില്‍ തുടര്‍നടപടി
സ്വീകരിക്കുമോ ?
സ്ത്രീപീഡന
കേസുകള്‍
140.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര സ്ത്രീ പീഡന
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് ; ജില്ല
തിരിച്ച് കണക്കുകൾ
വിശദമാക്കാമോ ;
(ബി)
സ്ത്രീ
പീഡന കേസുകളില്‍
ഇരയായവരില്‍ എത്ര
പേരാണ് ഈ കാലയളവില്‍
ആത്മഹത്യ
ചെയ്തിട്ടുള്ളത് ;
(സി)
പോക്സോ
നിയമപ്രകാരം എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുള്ളത്
?
കോടതിയില്‍
ഹാജരാകാന്‍ ഉത്തരവ് നല്കിയ
കേസുകള്‍
141.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചീഫ് സെക്രട്ടറിയേയോ
വകുപ്പ്
സെക്രട്ടറിമാരെയോ
സംസ്ഥാനത്തെ ഏതെങ്കിലും
കോടതികളോ
സുപ്രീംകോടതിയോ
നേരിട്ട് ഹാജരാകാന്‍
ഉത്തരവ് നല്കിയ എത്ര
കേസുകള്‍
ഉണ്ടായിട്ടുണ്ട്;
ഇതില്‍ എത്ര കേസുകളിൽ
ബന്ധപ്പെട്ടവര്‍
നേരിട്ട്
ഹാജരായിട്ടുണ്ട്;
(ബി)
എത്ര
കേസുകളില്‍ ചീഫ്
സെക്രട്ടറിയും വകുപ്പ്
സെക്രട്ടറിമാരും കോടതി
മുന്‍പാകെ മാപ്പപേക്ഷ
നല്‍കിയിട്ടുണ്ട്;
സുപ്രീംകോടതി മുന്‍പാകെ
എത്ര കേസുകളില്‍
മാപ്പപേക്ഷ
നല്‍കിയിട്ടുണ്ട്;
(സി)
സുപ്രീംകോടതിയുടെയും
ഹൈക്കോടതി
ഉള്‍പ്പടെയുള്ള
സംസ്ഥാനത്തെ മറ്റ്
കോടതികളുടെയും
ഉത്തരവുകള്‍ യഥാസമയം
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കാതിരിക്കുന്ന
വിഷയം
ഗൗരവമേറിയതാണെന്ന്
സര്‍ക്കാര്‍
കാണുന്നുണ്ടോ; എങ്കില്‍
ഇത്തരത്തിലുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുന്നതിന്
സര്‍ക്കാര്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
കാസര്‍ഗോഡ്
ജില്ലയില്‍ ട്രാഫിക്
നിയമലംഘനം
നടത്തിയവർക്കെതിരെയുള്ള
നടപടി
142.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാസര്‍ഗോഡ് ജില്ലയില്‍
ട്രാഫിക് നിയമം
ലംഘിച്ചതിനു എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ചുളള കണക്കു
നല്‍കുമോ;
(ബി)
ഇൗ
കേസുകളില്‍ നിന്ന്
പിഴയായി എത്ര രൂപ
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെല്ലാം
തരത്തിലുളള
നിയമലംഘനങ്ങള്‍ക്കു
എത്ര രൂപ വീതമാണ് പിഴ
ഇൗടാക്കിയതെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ചുളള കണക്കു
നല്‍കുമോ;
(ഡി)
കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തതും
പിഴ ചുമത്തിയതുമായ
ഉദ്യോഗസ്ഥരുടെ പേരു
വിവരം പോലീസ്
സ്റ്റേഷന് തിരിച്ചു
വ്യക്തമാക്കുമോ;
(ഇ)
ട്രാഫിക്
നിയമലംഘനം നടത്തിയതിനു
മോട്ടോര്‍
സെെക്കിളുകളില്
സഞ്ചരിക്കുന്ന ബീറ്റ്
പോലീസുകാര്‍ എത്രപേരെ
തടഞ്ഞു നിര്‍ത്തി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥന്റെ
മുമ്പില്‍
എത്തിച്ചിട്ടുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ചു
വ്യക്തമാക്കുമോ;
(എഫ്)
മോട്ടോര്‍
സെെക്കിളുകളില്
സഞ്ചരിക്കുന്ന ബീറ്റ്
പോലീസുകാര്‍ അതാത്
പോലീസ്
സ്റ്റേഷനുകളില്‍
തീര്‍പ്പാക്കിയത്
കൂടാതെ എത്ര ട്രാഫിക്
നിയമലംഘന കേസുകള്‍
ഇപ്പോള്‍ ജില്ലയില്‍
വിവിധ കോടതികളില്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
143.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പോലീസ് സ്റ്റേഷന്
കെട്ടിടത്തിന്റെ
സ്ഥലപരിമിതി
മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇതു
പരിഹരിക്കുന്നതിനായി
ആധുനിക
സൗകര്യങ്ങളോടുകൂടിയ
പുതിയ കെട്ടിടം
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കരീലകുളങ്ങര
പോലീസ് സ്റ്റേഷന്
144.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍
ഉള്‍പ്പെട്ട
കരീലകുളങ്ങര പോലീസ്
സ്റ്റേഷന് നിലവില്‍
NTPC യുടെ പേരിലുള്ള
ജീര്‍ണ്ണാവസ്ഥയിലായ
കെട്ടിടത്തിലാണ്
പ്രവൃത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എങ്കില്‍
കായംകുളം
കരീലക്കുളങ്ങരയില്‍
പ്രവൃത്തിക്കുന്ന
ആലപ്പുഴ സഹകരണ
സ്പിന്നിംഗ് മില്‍
വകസ്ഥലത്ത് പോലീസ്
സ്റ്റേഷനു വേണ്ടി പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ സുരക്ഷ
145.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന സര്‍ക്കാര്‍
ഓഫീസുകള്‍,
മന്ദിരങ്ങള്‍
എന്നിവയുടെ
സുരക്ഷയ്ക്കായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ആയതിലേക്കായി
സെക്യൂരിറ്റി ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
മാനദണ്ഡങ്ങളാണ് അതിന്
പ്രയോജനപ്പെടുത്തിയത്
എന്ന് വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകളുടെ സുരക്ഷ
ശക്തമാക്കുന്നതിനുളള
കാരണങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
മീനാക്ഷിപുരം
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മാണം
146.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ചിറ്റൂര്‍
നിയോജകമണ്ഡലത്തില്‍പ്പെട്ട
മീനാക്ഷിപുരം പോലീസ്
സ്റ്റേഷന് കൂടുതല്‍
അനുയോജ്യമായ
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ; പോലീസ്
സ്റ്റേഷന്റെ പുതിയ
കെട്ടിട നിര്‍മാണത്തിന്
ഫണ്ട്
അനുവദിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി
ട്രാഫിക് പോലീസ്
സ്റ്റേഷന്‍െറ പ്രവര്‍ത്തനം
147.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയില്‍
അനുവദിച്ച ട്രാഫിക്
പോലീസ് സ്റ്റേഷന്‍െറ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
ഉണ്ടായിട്ടുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ട്രാഫിക് പോലീസ്
സ്റ്റേഷന്‍െറ
പ്രവര്‍ത്തനം എത്രയും
വേഗം ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റോഡപകടങ്ങളും
സോഫ്റ്റ് വോളണ്ടിയര്‍മാരും
148.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
വിശദമായി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിരിക്കുന്നത്;
(സി)
അടിയന്തിര
ഘട്ടങ്ങളില്‍
പരിക്കേല്‍ക്കുന്നവര്‍ക്ക്
വൈദ്യസഹായം നല്കി
ആശുപത്രിയില്‍
എത്തിക്കുന്നതിന്
സോഫ്റ്റ്
വോളണ്ടിയര്‍മാരെ
നിയോഗിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
സോഫ്റ്റ്
വോളണ്ടിയര്‍മാരുടെ ഘടന,
പ്രവര്‍ത്തനം എന്നിവ
സംബന്ധിച്ച വിശദവിവരം
നല്‍കുമോ?
കോഴിക്കോട്
വെള്ളയില്‍ പോലീസ്
സ്റ്റേഷന് പുതിയ കെട്ടിടം
149.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കോഴിക്കോട്
വെള്ളയില്‍ പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഏന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വടക്കാഞ്ചേരി
മുന്‍സിപ്പല്‍ കൗണ്‍സിലര്‍
ജയന്തനെതിരെയുള്ള പരാതി.
150.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
മുന്‍സിപ്പല്‍
കൗണ്‍സിലര്‍
ജയന്തനെതിരെ ലൈംഗിക
പീഡനം ആരോപിച്ചു്
കൊണ്ട് എന്തെങ്കിലും
പരാതി സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്;
(ബി)
ഈ
കേസ്സില്‍ ജയന്തനെതിരെ
ഏതെല്ലാം വകുപ്പ്
പ്രകാരമാണ് കേസ്
രജിസ്റ്റര്‍
ചെയ്തതെന്നും
കേസ്സിന്റെ അന്വേഷണം
ഏതു ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
കേസ്സുമായി
ബന്ധപ്പെട്ട് ജയന്തനെ
പോലീസ് അറസ്റ്റ്
ചെയ്തിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
സംഘടനകള്‍ക്ക്
വിദേശ സഹായങ്ങള്‍
151.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എസ് ഉള്‍പ്പെടെ
ഏതെല്ലാം സംഘടനകള്‍ക്ക്
പണം ഉള്‍പ്പെടെയുള്ള
വിദേശ സഹായങ്ങള്‍
ലഭ്യമാകുന്നു എന്ന്
കേന്ദ്ര, സര്‍ക്കാരോ
സംസ്ഥാന സര്‍ക്കാരോ
പരിശോധനകള്‍
നടത്തുന്നുണ്ടോ;
(ബി)
എങ്കില്‍
കഴിഞ്ഞ 5 വര്‍ഷമായി
പ്രസ്തുത
സംഘടനകള്‍ക്ക് എത്തുന്ന
പണം ഉള്‍പ്പെടെയുള്ള
വിദേശ സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
അന്വേഷണങ്ങളില്‍
കണ്ടെത്തിയ വിശദാംശം
ലഭ്യമാക്കുമോ;
(സി)
കഴിഞ്ഞ
5 വര്‍ഷകാലയളവില്‍ ഓരോ
വര്‍ഷവും സംസ്ഥാനത്തു
നിന്നും
അപ്രത്യക്ഷരായവര്‍
എത്രയെന്നും അവര്‍
ഏതൊക്കെ സംഘടനകളിലാണ്
പ്രവര്‍ത്തിച്ചിരുന്നതെന്നതും
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇവരില്‍
മരണപ്പെട്ടവര്‍ എത്ര;
എവിടെ വച്ചാണ് ഇവര്‍
മരണപ്പെട്ടത്;എത്ര പേരെ
നാളിതുവരെ
കണ്ടെത്തിഎന്നും ഇനിയും
കണ്ടെത്താനുള്ളവര്‍
എത്രയെന്നതും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഹവാല പണം എത്തുന്നതും
ഇവിടെ നിന്നും ഹവാല വഴി
പണം മറ്റു
സ്ഥലത്തെത്തിക്കുന്നതും
(മെഡിക്കല്‍കോളേജ്
അനുമതിയ്ക്കായി
നല്കിയെന്നു
പറയപ്പെടുന്നതുള്പ്പെടെ)
സംബന്ധിച്ച എത്ര
കേസുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്
വിശദാംശം ലഭ്യമാക്കുമോ?
പട്ടയഭൂമിയിലെ
അനധികൃത മരംമുറി കേസ്സ്
152.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ എരുമപ്പെട്ടി
പോലീസ് സ്റ്റേഷനില്‍
പട്ടയഭൂമിയിലെ അനധികൃത
മരംമുറിയുമായി
ബന്ധപ്പെട്ട്
നടപടിയെടുത്തതിന് ,
സ്ഥലം ഉടമ
ഭീഷണിപ്പെടുത്തിയത്
സംബന്ധിച്ച് പൂങ്ങോട്
ഫോറസ്റ്റ് സ്റ്റേഷനിലെ
ബീറ്റ് ഫോറസ്റ്റ്
ഓഫീസറായ വിനയരാജ്
.എം.വി. നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
മേല്‍
പരാതിയില്‍ എഫ് ഐ ആർ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കുമോ?
പീഡനത്തിനിരയായ
വീട്ടമ്മയെ മാനസിക രോഗിയായി
ചിത്രീകരിക്കുന്നവര്‍ക്കെതിരെ
നടപടി
153.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
എം.എല്‍.എ
പീഡിപ്പിച്ചതായി
ആക്ഷേപമുള്ള കേസ്സിലെ
ഇരയായ വീട്ടമ്മയെ
മാനസിക രോഗിയായി
ചിത്രീകരിക്കുന്നവര്‍ക്ക്
എതിരെ നിയമനടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
ക്രമസമാധാനനില
ഭദ്രമാക്കുന്നതിനുള്ള
നടപടികള്‍
154.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്രമസമാധാനനില
ഭദ്രമാക്കുന്നതിനായി ഇൗ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സാമൂഹ്യവിരുദ്ധരെയും
ഗുണ്ടകളെയും അമര്‍ച്ച
ചെയ്ത് സ്വെെര ജീവിതം
ഉറപ്പാക്കുന്നതിന്
കെെക്കാെണ്ട നടപടികള്‍
അറിയിക്കാമോ;
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലും
പ്രവര്‍ത്തിക്കുന്ന
ഗുണ്ടാവിരുദ്ധ
സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
ഫലപ്രദമായി
നടക്കുന്നുണ്ടാേ;
(സി)
സ്ത്രീകളുടെയും
കുട്ടികളുടെയും സുരക്ഷ
ഉറപ്പാക്കാനായി
കെെകക്കാെണ്ടിട്ടുള്ള
മാര്‍ഗങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
കുറ്റകൃത്യങ്ങളുടെ
എണ്ണം
155.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം 31.7.2017
വരെ റിപ്പോര്‍ട്ട്
ചെയ്ത
കുറ്റകൃത്യങ്ങളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
കേസ്സുകളില്‍
പ്രതികളായിട്ടുള്ളവരുടെ
എണ്ണമെത്ര;
വിശദമാക്കാമോ;
(സി)
ഈ
കേസ്സുകളുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്യപ്പെട്ടവരുടെയും
ഇനിയും അറസ്റ്റ്
ചെയ്യപ്പെടാനുള്ളവരുടെയും
എണ്ണമെത്ര;
വിശദമാക്കാമോ?
പേഴക്കാപ്പള്ളിയില്‍
പുതിയ പോലീസ് സ്റ്റേഷന്
156.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പേഴക്കാപ്പള്ളിയില്‍
പുതിയ പോലീസ്
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
അറിയിക്കാമോ?
മുന്‍മന്ത്രിക്കെതിരെയുള്ള
പരാതി
157.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
ട്രാന്‍സ്പോര്‍ട്ട്
മന്ത്രി ശ്രീ.
എ.കെ.ശശീന്ദ്രനെതിരെ
ലൈംഗിക ചുവയോടെയുള്ള
സംസാരമോ ലൈംഗിക പീഡനമോ
ആരോപിച്ചുകൊണ്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരാതിയിന്മേലുള്ള
അന്വേഷണം ഏതു
ഘട്ടത്തിലാണ്;
(സി)
ശ്രീ.എ.കെ.
ശശീന്ദ്രന്
എം.എല്‍.എ.ക്കെതിരെ
കേസ്സെടുത്തുവെങ്കില്
ഏതെല്ലാം വകുപ്പു
പ്രകാരമാണ്
കേസ്സെടുത്തത്;
(ഡി)
ഇത്
സംബന്ധിച്ച് ജുഡീഷ്യല്‍
അന്വേഷണം
പ്രഖ്യാപിച്ചത്
എന്നാണ്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ജുഡീഷ്യല്‍
അന്വേഷണത്തിന്റെ ടേംസ്
ഓഫ് റഫറന്‍സില്‍
എന്തെല്ലാം വിഷയങ്ങളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും
ഇത് സംബന്ധിച്ച്
ഉത്തരവ് എന്നാണ്
പുറപ്പെടുവിച്ചതെന്നും
വ്യക്തമാക്കുമോ?
മന്ത്രിമാര്‍ക്കെതിരെയുള്ള
കേസുകള്‍
158.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ ഏതെല്ലാം
കേസുകളില്‍ വിചാരണ
നേരിടുന്നു;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഓരോ
കേസിന്േറയും സ്വഭാവം
വ്യക്തമാക്കാമോ?
കയര്‍ഫെഡ് മുന്‍ എം.ഡി.
ക്ക് എതിരെയുള്ള വിജിലന്‍സ്
കേസ്
159.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കയര്‍ഫെഡ് മുന്‍ എം.ഡി.
ശ്രീ.
വി.അരുണ്‍കുമാറിനെതിരെ
വിജിലന്‍സ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമാേ;
(ബി)
കയര്‍
ഫെഡ് എം.ഡി. ആയിരിക്കെ
സര്‍ക്കാരിന് നഷ്ടം
വരുത്തിയെന്ന ആരോപണം
അന്വേഷിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച പരാതിയില്‍
എഫ്.എെ.ആര്.
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കേസിന്റെ നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ പേരിലുള്ള
വിജിലന്‍സ് കേസ്സുകള്‍
160.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ
മുന്മന്ത്രിമാര്,
മന്ത്രിമാര്‍
എന്നിവരില്‍
ആരുടെയെല്ലാം പേരില്‍
വിജിലന്‍സ് കേസ്സ്
എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
എത്ര
കേസ്സുകളിൽ അന്വേഷണം
നടത്താന്‍
ഉത്തരവിട്ടിട്ടുണ്ടെന്ന്
വിവരിക്കാമോ;
കേസ്സുകള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ
(സി)
ഓരോരുത്തര്‍ക്കും
ഉള്ള കേസ്സുകളില്‍
കുറ്റപത്രങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
ഓരോ
കേസിലെയും
അന്വേഷണത്തിന്റെ
നിലവിലുള്ള സ്ഥിതി
എന്താണെന്നു
വ്യക്തമാക്കാമോ?
ലാവ്
ലിന് കേസ്സിന്‍െറ
വിശദാംശങ്ങള്‍
161.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലാവ്
ലിന് കേസിന്റെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ലാവ്
ലിന് കേസ്സില്‍
ആരെയെല്ലാമാണ്
കുറ്റവിമുക്തരാക്കിയത്;
(സി)
ഏതൊക്കെ
വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
ഇവര്‍ക്കെതിരെ
കേസ്സെടുത്തിട്ടുള്ളതെന്ന്
സെക്ഷന്‍ സഹിതം
വിശദമാക്കുമോ ?
ശ്രീ.വി.
എ.അരുണ്കുമാറിനെതിരെയുളള
വിജിലന്‍സ് കേസ്
162.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരവില്‍
കവിഞ്ഞ സ്വത്ത്
സമ്പാദിച്ചതിന്റെ
പേരില്‍ മുന്‍
മുഖ്യമന്ത്രി ശ്രീ. വി.
എസ്. അച്യുതാനന്ദന്റെ
മകന് വി. എ.
അരുണ്‍കുമാറിനെതിരെ
കേസ് എടുക്കുവാന്‍
വിജിലന്‍സ്
തീരുമാനിച്ചിട്ടുണ്ടോ ;
ഓരോ കേസുകള്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
വിജിലന്‍സിന് കേസ്
എടുക്കാമെന്ന നിയമ
വകുപ്പിന്റെ ഉപദേശം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ഐ.സി.ടി.
അക്കാദമി ഡയറക്ടറായി
അരുണ്‍കുമാറിനെ
നിയമിച്ചതിനു പിന്നിലും
ഐ.എച്ച്.ആര്.ഡി.യില്‍
സ്ഥാനക്കയറ്റം
നേടിയതിനു പിന്നിലും
ക്രമക്കേട് ഉണ്ട് എന്ന
വി.ഡി. സതീശന്
അദ്ധ്യക്ഷനായ നിയമസഭാ
പ്രത്യേക സമിതിയുടെ
റിപ്പോര്ട്ടിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അടിയന്തര
നടപടി സ്വീകരിക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സ്വകാര്യ
മെഡിക്കല്‍ കോളേജ് അഴിമതി
163.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ മെഡിക്കല്‍
കോളേജുകള്‍ക്ക്
അംഗീകാരം
വാങ്ങിക്കൊടുക്കാനായി
ഇടനിലക്കാരായി വലിയ
മാഫിയ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മെഡിക്കല്‍ കോഴയുമായി
ബന്ധപ്പെട്ട് എത്രകോടി
രൂപയുടെ അഴിമതിയാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇതു
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
സര്‍ക്കാര്‍
നടത്തുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മെഡിക്കല്‍
കോളേജ് അനുമതി കോഴ/അഴിമതി
164.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്ചില
രാഷ്ട്രീയ നേതാക്കൾ
നടത്തിയതായി
പറയപ്പെടുന്ന
മെഡിക്കല്‍ കോളേജ്
അനുമതി കോഴ/അഴിമതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
എങ്കില്‍ ഇതു
സംബന്ധിച്ച പരാതികള്‍
എത്ര; എന്തു നടപടികള്‍
സ്വീകരിച്ചു; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയിലെ
ചെര്‍പ്പുളശ്ശേരി,
തിരുവനന്തപുരം
ജില്ലയിലെ
എസ്.ആര്.എഡ്യൂക്കേഷന്‍
ട്രസ്റ്റ് തുടങ്ങി എത്ര
കോളേജുകളുടെ അനുമതി
ഉറപ്പാക്കാനാണ്
പ്രസ്തുത കോഴ വിവാദം
ഉണ്ടായത് എന്നും,
ഇതില്‍ ആരോപണവിധേയരായ
നേതാക്കള്‍ ആരെല്ലാം
എന്നും, ഇവരുടെ അഴിമതി
പ്രവൃത്തികള്‍
കണ്ടെത്താന്‍ ആഭ്യന്തര
വകുപ്പ് എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
ഇതോടൊപ്പം
ജന്‍ഔഷധി പദ്ധതി
നടത്തിപ്പിലും
സംസ്ഥാനത്ത് വ്യാപക
ക്രമക്കേട് നടന്നതായ
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടുവോ;
(ഡി)
എങ്കില്‍
എന്തെല്ലാം എന്നും,
ഇതിലെ ആരോപണവിധേയര്‍
ആരെല്ലാം എന്നും,
സര്‍ക്കാര്‍ എന്ത്
അന്വേഷണം നാളിതുവരെ
നടത്തി എന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
കോഴ വിവാദങ്ങളില്‍ എത്ര
കോടി തുകയുടെ കോഴ
നടന്നതായി
ആരോപണമുണ്ടായിരുന്നു
എന്നു വ്യക്തമാക്കുമോ?
വിജിലന്‍സിന്റെ
ത്വരിതാന്വേഷണം
165.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലെ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ക്കെതിരെ
ഇതുവരെ വിജിലന്‍സിന്റെ
ത്വരിതാന്വേഷണം നടന്നു;
കോടതി
നിര്‍ദ്ദേശപ്രകാരം എത്ര
മന്ത്രിമാര്‍ക്കെതിരെ
അന്വേഷണം
ആരംഭിക്കുകയുണ്ടായി;
പരാതികള്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ;
(ബി)
ഏതൊക്കെ
കേസുകളില്‍
ത്വരിതാന്വേഷണം
പൂര്‍ത്തിയായി;
അന്വേഷണത്തില്‍
ഏതെങ്കിലും
മന്ത്രിമാര്‍
കുറ്റക്കാരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഈ
മന്ത്രിസഭയിലെ
ഏതെങ്കിലും മന്ത്രി
കൊലക്കേസ്സില്‍
പ്രതിയാണോ; വിശദാംശം
നല്‍കുമോ;
സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍മാര്‍
166.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനു ശേഷം
നാളിതുവരെ എത്ര
സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍മാരെ
നിയമിച്ചിട്ടുണ്ട്;
(ബി)
സ്പെഷ്യല്‍
പ്രോസിക്യൂട്ടര്മാര്ക്ക്ഓരോരുത്തർക്കും
നാളിതുവരെ നല്കിയ ഫീസ്
തുക പട്ടിക തിരിച്ച്
വ്യക്തമാക്കാമോ ?
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം
167.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍,
മുന്‍ബജറ്റില്‍
പ്രഖ്യാപിച്ച കോര്‍ട്ട്
കോംപ്ലക്സ് നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സ്രക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ബഹുമാനപ്പെട്ട
കേരള ഹൈക്കോടതി മുഖേന
സമര്‍പ്പിച്ചിട്ടുള്ള
വിശദമായ
എസ്റ്റിമേറ്റിനും
റിപ്പോര്‍ട്ടിനും
അംഗീകാരം നല്കി,
ചാലക്കുടിയില്‍
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികൾ അറിയിക്കുമോ?
പുതിയ
ഫയര്‍ സ്റ്റേഷനുകള്‍
168.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
ബഡ്ജറ്റില്‍
സംസ്ഥാനത്ത് പുതുതായി
എത്ര
ഫയര്‍സ്റ്റേഷനുകളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്
; അവയില്‍ നാളിതുവരെ
എത്രയെണ്ണം
പ്രവര്‍ത്തനം
തുടങ്ങിയെന്നും
ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
ഒരോന്നിന്റെയും
ഇപ്പോഴത്തെ സ്ഥിതി
അറിയിക്കാമോ ;
(സി)
താനൂരില്‍
പ്രഖ്യാപിച്ചിരുന്ന
ഫയര്സ്റ്റേഷന്
തുടങ്ങാനുള്ള നടപടികള്‍
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(ഡി)
താനൂര്‍
ഫയര്‍ സ്റ്റേഷനുവേണ്ടി
സ്ഥല - കെട്ടിട
സൗകര്യങ്ങള്‍ സ്ഥിരമായോ
താല്‍ക്കാലികമായോ
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
താനൂര്‍
ഫയര്‍ സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
എപ്പോഴേക്ക്
പ്രവര്‍ത്തനം
തുടങ്ങാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
മാവൂര്‍
ഫയര്‍ സ്റ്റേഷന്
169.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയുമായി അതിര്
പങ്കിടുന്ന മാവൂരില്‍
ഒരു ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍ വിശദമാക്കാമോ
;
(ബി)
86632/F2/16/ആഭ്യന്തരം
ഫയലില്‍ മാവൂര്‍
ആസ്ഥാനമായി ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച്ച് കേരള ഫയര്‍
& റെസ്ക്യൂ
സര്‍വ്വീസസ് ഡയറക്ടര്‍
ജനറലിനോട് ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടോ ?
ഓയൂരില്‍
പുതിയ ഫയര്‍ സ്റ്റേഷന്
170.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വെളിനല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
ഓയൂര്‍ എന്ന സ്ഥലത്ത്
നെടുവത്തൂര്‍
നിയോജകമണ്ഡലം
നിലവിലിരുന്നപ്പോള്‍
ഒരു ഫയര്‍ സ്റ്റേഷന്
അനുവദിക്കാമെന്ന
സര്‍ക്കാര്‍
ഉറപ്പിന്മേല്
ഗ്രാമപഞ്ചായത്ത് ഭൂമി
വാങ്ങിയെങ്കിലും
നാളിതുവരെയും പദ്ധതി
യാഥാര്ത്ഥ്യമാക്കിയിട്ടില്ലാത്ത
സാഹചര്യത്തില്‍
ഓയൂരില്‍ പുതിയ ഒരു
ഫയര്‍ സ്റ്റേഷന്
സ്ഥാപിക്കുന്നതിനുളള
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ?
പെരിങ്ങോം
ഫയര്സ്റ്റേഷന് കെട്ടിടം
171.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഫയര്സ്റ്റേഷന്
കെട്ടിടം, സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ
നിർമ്മാണത്തിന്
ഭരണാനുമതി നല്‍കിയോ;
ഇല്ലെങ്കില്‍ ഭരണാനുമതി
സംബന്ധിച്ച നടപടികളുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഭരണാനുമതി
ലഭ്യമാകാന്‍ കാലതാമസം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ കാലതാമസം
എന്തുകൊണ്ടാണെന്ന്
അറിയിക്കുമോ;
(സി)
പെരിങ്ങോം
ഫയര്സ്റ്റേഷന്
കെട്ടിടം, സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
എന്നിവയുടെ
നിർമ്മാണത്തിന്
എന്നത്തേക്ക് ഭരണാനുമതി
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ;
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
172.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
ഫയര്‍ സ്റ്റേഷന്
പ്രവര്‍ത്തിക്കുന്ന
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിനു പകരം
പുതിയ കെട്ടിട
നിര്‍മ്മാണത്തിനുള്ള
കാലതാമസം എന്താണെന്നും
അത്
പരിഹരിക്കുന്നതിനായി
സ്വീകരിക്കുന്ന നടപടി
വിവരവും അറിയിക്കാമോ;
കള്ളിക്കാട്
ഫയര്‍ സ്റ്റേഷന്റെ അടിസ്ഥാന
സൗകര്യ വികസനം
173.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
കള്ളിക്കാട് ഫയര്‍
സ്റ്റേഷന് അടിസ്ഥാന
സൗകര്യങ്ങള്‍
തീരെയില്ലാത്ത
സ്ഥലത്താണ്
പ്രവ്യത്തിക്കുന്നത്
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(ബി)
പഞ്ചായത്ത്
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഈ
ഫയര്‍ സ്റ്റേഷന് പുതിയ
ഒരു ഫയര്‍
എക്സ്റ്റിംഗിഷര്‍
വാഹനവും, സ്റ്റേഷനിലെ
അടിസ്ഥാന സൗകര്യ
വികസനത്തിനു
വേണ്ടിയുള്ള ഫണ്ടും
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ഒറ്റപ്പാലത്ത്
ഫയര്‍ സ്റ്റേഷന്
174.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഒറ്റപ്പാലത്ത്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
ഫയര്‍ സ്റ്റേഷന് എന്ന്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലത്ത്
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
175.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഫയര്സ്റ്റേഷന്
നിലവിലില്ലാത്ത
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട് നല്കിയ
നിവേദനത്തില്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
ഫയര്‍ഫോഴ്സില്‍
ചെറിയ വാഹനങ്ങള്‍
176.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍ഫോഴ്സില്‍
രക്ഷാപ്രവര്‍ത്തനങ്ങളുടെ
ഭാഗമായി ഇടുങ്ങിയ
വഴികളില്‍ക്കൂടി
പോകുന്ന ചെറിയ
വാഹനങ്ങള്‍
അനുവദിക്കുന്ന കാര്യം
ആലോചിക്കുമോ ;
(ബി)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തിലെ
വിവിധ ഇടുങ്ങിയ വഴികള്‍
പരിഗണിച്ച്
ചെങ്ങന്നൂര്‍
ഫയര്സ്റ്റേഷന് QRE
ഇനത്തില്‍പ്പെട്ട വാഹനം
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ ?
പട്ടാമ്പിയില്‍
ഫയര്സ്റ്റേഷന്
177.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുള്ള
പട്ടാമ്പി
ഫയര്സ്റ്റേഷന്,
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
വരെയായി എന്ന്
വ്യകതമാക്കുമോ;
(ബി)
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കൊല്ലം
ജില്ലാ ജയില്‍
178.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലാ ജയില്‍, സ്ഥല
സൗകര്യത്തിന്റെയും
അടിസ്ഥാന
സൗകര്യങ്ങളുടെയും
അപര്യാപ്തതമൂലം
വളരെയധികം
ബുദ്ധിമുട്ടനുഭവിക്കുന്ന
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സാഹചര്യത്തില്‍ ജയില്‍
മാറ്റി
സ്ഥാപിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
ആവശ്യമായ ഭൂമി
കണ്ടെത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
ജയിലിലെ
സി.സി.ടി.വി.
ക്യാമറകള്‍ പ്രവര്‍ത്തന
രഹിതമായതിനാല്‍ അവ
നവീകരിച്ച്
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
ജില്ലാ
ജയിലില്‍ വീഡിയോ
കോണ്‍ഫറന്‍സിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജയില്‍
പരിഷ്കരണ കമ്മീഷന്
179.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍ നിയമിച്ച
ജയില്‍ പരിഷ്കരണ
കമ്മീഷന് നല്കിയ
പ്രധാന നിര്‍ദേശങ്ങള്‍
എന്തൊക്കെയാണ്;
(ബി)
നിലവിലെ
ജയിലുകളുടെ അവസ്ഥ
എങ്ങനെയാണ് ഈ കമ്മീഷന്
വിലയിരുത്തിയിട്ടുളളത്;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
ജയില്‍
ഭക്ഷ്യോല്പന്ന
യൂണിറ്റുകളിലെ
ക്രമക്കേടുകള്‍
180.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജയില്‍
ഭക്ഷ്യോല്പന്ന
യൂണിറ്റുകളില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് വ്യാപകമായി
ക്രമക്കേടുകള്‍
നടന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ
(ബി)
ജയില്‍
ഭക്ഷ്യോല്പന്ന
യൂണിറ്റുകളിലെ
മുന്‍വര്‍ഷങ്ങളിലെ
കണക്കുകള്‍ ആഡിറ്റ്
ചെയ്തിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(സി)
പത്തനംതിട്ട
ജയില്‍ ഭക്ഷ്യോല്പന്ന
യൂണിറ്റില്‍ ശബരിമല
തീര്‍ത്ഥാടന കാലത്ത്
വന്‍തോതില്‍ പണം
തിരിമറി നടന്നായുള്ള
ആരോപണം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ജയില്‍
ഭക്ഷ്യോല്പന്ന
യൂണിറ്റുകളിലെ പണം
തിരിമറി അന്വേഷിച്ച്
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
തൊടുപുഴ
മുട്ടം ജില്ലാ ജയിലിന്റെ
പ്രവര്‍ത്തനങ്ങള്‍
181.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
മുട്ടം ജില്ലാ
ജയിലിന്റെ
പ്രവര്‍ത്തനങ്ങള്‍
തുടങ്ങുന്നതിന് നടപടി
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ജില്ലാ
ജയിലില്‍ ആവശ്യത്തിന്
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
ജീവനക്കാരെ
നിയമിക്കുന്നതു
സംബന്ധിച്ച
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ ?
ചമ്പക്കര
കനാലിന്റെ പാര്‍ശ്വഭിത്തി
182.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഇന്‍ലാന്റ്
നാവിഗേഷനുകീഴിലുള്ള
ചമ്പക്കര കനാലിന്റെ
പാര്‍ശ്വഭിത്തി
തകര്‍ന്നത് കാരണം ഗതാഗത
തടസ്സം
ഉണ്ടായിട്ടുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
താമസിക്കുന്ന ജനങ്ങളുടെ
ജീവനും സ്വത്തിനും അപകട
സാധ്യത
നിലനില്‍ക്കുന്നത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
പാര്‍ശ്വഭിത്തി
പൂര്‍ണ്ണമായും തകര്‍ന്ന
ദൂരവും എപ്പോള്‍
വേണമെങ്കിലും തകരുമെന്ന
സ്ഥിതിയിൽ
നിലനിൽക്കുന്ന ദൂരവും
സംബന്ധിച്ച വിവരങ്ങൾ
നൽകുമോ;
(ഡി)
പാര്‍ശ്വഭിത്തി
എത്രയും വേഗം
പുനർനിർമിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഇ)
എന്നത്തേക്ക്
ഈ പ്രവൃത്തി
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ?
ഗയില്‍
പ്രകൃതി വാതകക്കുഴല്‍
സ്ഥാപിക്കുന്ന പദ്ധതി
183.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗയില്‍ പ്രകൃതി
വാതകക്കുഴല്‍
സ്ഥാപിക്കുന്ന പദ്ധതി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
ഏതൊക്കെ
ജില്ലകളില്‍ ഇതിനകം
പദ്ധതിക്കായുളള സ്ഥലം
ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തിയായി;ഇനി
ഏതൊക്കെ ജില്ലകളില്‍
സ്ഥലമേറ്റെടുക്കല്‍
പൂര്‍ത്തിയാക്കാനുണ്ട്;
(സി)
എത്ര
തുക ഇതിനകം
നഷ്ടപരിഹാരമായി വിതരണം
ചെയ്തു;ഇനി എത്ര തുക
വിതരണം ചെയ്യാനായി
ബാക്കിയുണ്ട്;
(ഡി)
പദ്ധതിക്കെതിരെ
സംസ്ഥാനത്തിന്റെ പല
ഭാഗത്തും ഉയര്‍ന്നു
വരുന്ന ശക്തമായ ജനരോഷം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ആയത്
പദ്ധതിയുടെ
പൂര്‍ത്തീകരണത്തിന്
തടസ്സമാവുമെന്ന്
കരുതുന്നുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍
പദ്ധതി എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്ന്
വ്യക്തമാക്കുമോ;വിശദാംശങ്ങള്‍
നല്‍കുമോ?
സ്പോട്സ്
ലോട്ടറി അഴിമതി കേസ്
184.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പോട്സ്
ലോട്ടറി അഴിമതി കേസില്‍
സംസ്ഥാന സ്പോട്സ്
കൗണ്‍സില്‍ പ്രസിഡന്റ്
ശ്രീ.റ്റി.പി. ദാസനെ
പ്രതിയാക്കി വിജിലന്‍സ്
കേസെടുക്കുകയുണ്ടായോ ;
അദ്ദേഹത്തിനെതിരെ കേസ്
രജിസ്റ്റര്‍
ചെയ്യുവാന്‍ വിജിലന്‍സ്
കണ്ടെത്തിയ കുറ്റങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സ്പോര്‍ട്സ്
ലോട്ടറി
വില്‍പ്പനയിലൂടെ എത്ര
കോടി രൂപ സമാഹരിച്ചു ;
അതില്‍ എത്ര കോടി രൂപ
സ്പോര്‍ട്സ്
വികസനത്തിന് ഇതിനകം
വിനിയോഗിച്ചു എന്ന്
വ്യക്തമാക്കുമോ ?
കന്നുകാലി
കശാപ്പ് നിയന്ത്രണം
185.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമാര്ക്കറ്റുകളിലൂടെ
വില്‍പ്പന നടത്തുന്ന
കന്നുകാലികളെ കശാപ്പു
ചെയ്യുന്നതിന്
നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള
കേന്ദ്രസര്‍ക്കാരിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ
ഉത്തരവിന്റെ പകര്‍പ്പോ
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
മേശപ്പുറത്ത് വെക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് സംബന്ധിച്ച
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാടെന്തെന്ന്
വെളിപ്പെടുത്താമോ?
പുതുവെെപ്പിലെ
എെ.ഒ.സി. സംഭരണ കേന്ദ്രം
186.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുവെെപ്പിലെ
എെ.ഒ.സി. സംഭരണ
കേന്ദ്രം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ബഹു.
മുഖ്യമന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തിലെ
തീരുമാനങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
യോഗതീരുമാനപ്രകാരം
വിദഗ്ദ സമിതിയെ
നിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
സമിതിയിലെ അംഗങ്ങള്‍
ആരൊക്കെയെന്ന്
വ്യക്തമാക്കാമോ?