രാജമാണിക്യം
, നിവേദിത പി. ഹരൻ
റിപ്പോർട്ടുകൾ
975.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീ.രാജമാണിക്യം
ഐ.എ.എസിന്റെ
റിപ്പോര്‍ട്ട്
സംബന്ധിച്ച് റവന്യൂ
വകുപ്പിന്റെ നിലപാട്
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍ എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കാമോ;
(ബി)
മൂന്നാറില്‍
കയ്യേറ്റമായി
കണ്ടെത്തിയ ഭൂമിയുടെ
അളവ് എത്രയാണെന്ന്
വ്യക്തമാക്കാമോ;
ദേവികുളം സബ്കളക്ടര്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഒഴിപ്പിച്ച
കയ്യേറ്റങ്ങള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
ശ്രീമതി നിവേദിത
പി.ഹരന്റെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ദേവികുളം സബ്കളക്ടര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
2011
മുതല്‍ 2016 വരെയുള്ള
സര്‍ക്കാരിന്റെ കാലത്ത്
ദേവികുളം താലൂക്കില്‍
ഉയര്‍ന്ന അനധികൃത
ബഹുനില കെട്ടിടങ്ങള്‍
എത്രയെന്ന്
വ്യക്തമാക്കാമോ;
അനധികൃത കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഒത്താശ ചെയ്ത
ഉദ്യോഗസ്ഥരുടെ
വിവരങ്ങള്‍
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ടോ; ഉണ്ടെങ്കില്‍
അത്തരക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ദേവികുളം
താലൂക്കില്‍
കെ.ടി.എച്ച്.
വില്ലേജിലെ
കുട്ടിയാര്‍വാലി,
ദേവികുളം ടൗണ്‍,
മൂന്നാര്‍,
മാട്ടുപ്പെട്ടി, വട്ടവട
എന്നീ സ്ഥലങ്ങളില്‍
കഴിഞ്ഞ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ നല്കിയ
പട്ടയവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
തടസ്സമാണ്
നിലനില്‍ക്കുന്നത്;
തടസ്സങ്ങള്‍ പരിഹരിച്ച്
ഭൂമി ലഭ്യമാക്കാനുള്ള
നടപടി സ്വീകരിക്കുമോ?
ഭൂമി ഏറ്റെടുക്കല്‍
നടപടിക്രമങ്ങള്‍
976.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കേണ്ടിവരുമ്പോള്‍
അതിനടപടിക്രമങ്ങള്
ന്റെ നടപടിക്രമങ്ങള്‍
അനന്തമായി
നീണ്ടുപോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം പല പദ്ധതികളും
വര്‍ഷങ്ങളോളം
പൂര്‍ത്തിയാകാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
പ്രക്രീയയിലെ
നഷ്ടപരിഹാരം
ഉള്‍പ്പടെയുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
ജില്ലാ തലത്തില്‍
സ്റ്റാറ്റ്യൂട്ടറി
അധികാരത്തോടെയുള്ള
സമിതികള്‍ ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ?
ഭൂരഹിതരല്ലാത്ത കേരളം പദ്ധതി
977.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ; എങ്കിൽ ഈ
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഈ
പദ്ധതിക്കുവേണ്ടി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ഇനി
കൈക്കൊള്ളേണ്ടതെന്നു
വ്യക്തമാക്കുമോ?
ഭൂമി കയ്യേറ്റങ്ങളുടെ രേഖകള്‍
നശിപ്പിച്ചവർക്കെതിരെ നടപടി
978.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ട
അനധികൃത പട്ടയങ്ങള്‍,
അനധികൃത കുത്തക
പാട്ടങ്ങള്‍,
സാധുതയില്ലാത്ത
പാട്ടങ്ങള്‍,
പുറമ്പോക്ക്
കയ്യേറ്റങ്ങള്‍, റവന്യൂ
ഭൂമി കയ്യേറ്റങ്ങള്‍
എന്നിവ എത്ര എന്നു
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ ഇത്തരം
കേസ്സുകള്‍
കണ്ടെത്തിയിരുന്നോ;എങ്കില്‍
ഇവ തിരിച്ചുപിടിച്ച്
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കാന്‍
എന്തു നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ;
(സി)
റവന്യൂ
വകുപ്പിന് കീഴിലെ
ഓഫീസുകളില്‍
ജീവനക്കാര്‍ തന്നെ
നിര്‍ണ്ണായക രേഖകള്‍
നശിപ്പിക്കുന്നതും
അതുവഴി ഭൂമാഫിയകളെ
സഹായിക്കുന്നതും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരം
പ്രവൃത്തികളിലേര്‍പ്പെട്ടതായി
കണ്ടെത്തിയ റവന്യൂ
ഓഫീസുകളും
ഉദ്യോഗസ്ഥരും,
ഇവര്‍ക്കെതിരെ
സ്വീകരിച്ച നടപടികളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
പട്ടയ വിതരണം
പൂര്‍ത്തിയാക്കാനുള്ള
നടപടികള്‍
979.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ജില്ലകളില്‍
പട്ടയം നല്കുവാനുള്ള
നടപടികള്‍ സംബന്ധിച്ച്
ഗവണ്മെന്റ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഏതൊക്കെ
ജില്ലകളില്‍, ഏതൊക്കെ
താലൂക്കുകളില്‍ പട്ടയ
വിതരണം
നടത്തിയിട്ടുണ്ട്;
എങ്കില്‍ അതിനു
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ഇനിയും
പട്ടയ വിതരണം
പൂര്‍ത്തിയാക്കാനുള്ള
താലൂക്കുകളും
വില്ലേജുകളും
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(ഡി)
കോടതി
വ്യവഹാരങ്ങളില്‍
കുടുങ്ങി ഏതെല്ലാം
ജില്ലകളിലെ,
താലൂക്കുകളിലെ പട്ടയ
വിതരണമാണ്
മുടങ്ങിയിരിക്കുന്നത്;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാടുകള്‍ എന്താണ്;
വ്യക്തമാക്കുമോ ?
മുന്‍ സര്‍ക്കാര്‍
അനധികൃതമായി പതിച്ചു നല്കിയ
റവന്യൂ ഭൂമി
980.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്തെ
അനാഥാലയങ്ങള്‍,
സ്വകാര്യ
ട്രസ്റ്റുകള്‍,
സ്വകാര്യ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, സ്വകാര്യ
വ്യക്തികള്‍
ചാരിറ്റബിള്‍
സൊസൈറ്റികള്‍
എന്നിവക്ക് എത്ര റവന്യൂ
ഭൂമി പതിച്ചു
നല്‍കിയിട്ടുണ്ട്;
സര്‍ക്കാര്‍ കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഭൂരഹിത
ആദിവാസികള്‍ക്ക് ഭൂമി
പതിച്ചു നല്കുവാനുള്ള
കോടതി വിധികളും
അപേക്ഷകരായ
ആദിവാസികളുമുണ്ടായിരുന്നിട്ടും
എത്ര ആദിവാസികള്‍ക്ക്
വാസയോഗ്യവും
അല്ലാത്തതുമായ ഭൂമി
പതിച്ചു നല്കി എന്ന
സര്‍ക്കാര്‍ കണക്ക്
ലഭ്യമാക്കുമോ;
(സി)
ഇത്തരത്തില്‍
മുന്‍ സര്‍ക്കാര്‍
അനധികൃതമായി പതിച്ചു
നല്കിയ ഭൂമി തിരിച്ചു
പിടിക്കാനും
ആദിവാസികള്‍ക്ക്
കോടതിവിധി പ്രകാരമുള്ള
ഭൂമി
പതിച്ചുനല്കുവാനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
നാഷണല്‍ ഹെെവേ വീതി
കൂട്ടുന്നതിന് സ്ഥലം
ഏറ്റെടുക്കല്‍
981.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടം
- കേശവദാസപുരം നാഷണല്‍
ഹെെവേ വീതി
കൂട്ടുന്നതിനായി സ്ഥലം
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
ഇതിനായി നാളിതുവരെ എത്ര
മീറ്റര്‍ സ്ഥലം ഇരു
വശത്തു നിന്നും
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വരള്‍ച്ച നേരിടുവാന്‍
സ്വീകരിച്ച നടപടികള്‍
982.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വരള്‍ച്ച നേരിടുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; ഇതിന്
എത്ര തുക ദുരിതാശ്വാസ
പ്രവര്‍ത്തനത്തിന്
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വൈപ്പിന്‍
മണ്ഡലത്തില്‍ ഇതിനായി
എത്ര തുക
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പയ്യന്നൂര്‍ ആസ്ഥാനമായി
റവന്യൂ ഡിവിഷന്
983.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ കണ്ണൂർ
ജില്ലയ്ക്ക് അനുവദിച്ച
റവന്യൂ ഡിവിഷന്റെ
ആസ്ഥാനം
ഏതായിരിക്കണമെന്നതില്
സര്‍ക്കാര്‍
തീരുമാനമായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പയ്യന്നൂര്‍ ആസ്ഥാനമായി
റവന്യൂ ഡിവിഷന്
രൂപീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ ?
ഇ-ഡിസ്ട്രിക്ട്
പദ്ധതി
984.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇ-ഡിസ്ട്രിക്ട്
പദ്ധതി വഴി
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇ-ഡിസ്ട്രിക്ട്
വഴി ലഭിക്കുന്ന
സേവനങ്ങൾക്ക് സര്‍വീസ്
ചാര്‍ജ്
ഇൗടാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഇ-ഡിസ്ട്രിക്ട്
വഴി അപേക്ഷിക്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
ലഭ്യമാക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഭൂമി
ഏറ്റെടുക്കലിനുള്ള കാലതാമസം
985.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
ഏറ്റെടുക്കലിനുള്ള
സര്‍വ്വെ നടപടികള്‍
അനന്തമായി വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യമായ
സര്‍വ്വെ ജോലികള്‍
നടത്തുന്നതിന്
ജീവനക്കാരുടെ അഭാവം
നിലവിലുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ക്ക് സര്‍വ്വെ
നടത്തുന്നതിന്
നിലവിലുള്ള
സംവിധാനത്തില്‍
കാലതാമസം ഉണ്ടാകുന്ന
സാഹചര്യങ്ങളില്‍ മറ്റു
ഏജന്‍സികളെ ഇതിനായി
ചുമതലപ്പെടുത്താന്‍
സാധിക്കുമോ?
മങ്കട
വ്യവസായ സോണുകള്‍ക്കായി ഭൂമി
986.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ സംസ്ഥാന ബജറ്റില്‍
പ്രഖ്യാപിച്ച മങ്കടവിലെ
വ്യവസായ സോണുകള്‍ക്കായി
690 ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്നതിന്
വകുപ്പ് തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു;
(ബി)
റവന്യൂ
വകുപ്പ് നെഗോഷിയേറ്റഡ്
പര്‍ച്ചേസ് വ്യവസ്ഥകള്‍
പാലിച്ച് 690 ഏക്കര്‍
ഭൂമി ഏറ്റെടുത്ത്
വ്യവസായ വകുപ്പിന്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് ഭൂമി
ഏറ്റെടുത്ത്
കിന്‍ഫ്രാക്ക്
കൈമാറുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുവാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി
ഏറ്റെടുക്കല്‍
987.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി ഏറ്റെടുക്കേണ്ടി
വരുമ്പോള്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഭൂമി
നഷ്ടപ്പെടുന്നവര്‍ക്ക്
നഷ്ടപരിഹാരം നല്കുന്ന
നടപടികള്‍ അനന്തമായി
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നടപടിക്രമങ്ങളിലെ
അവ്യക്തതകള്‍
ഇല്ലാതാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വക്കോ
ആന്റ് കമ്പനിയുടെ വസ്തുവകകള്‍
988.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ തോപ്പുംപടി,
ഇടക്കൊച്ചി,
പളളുരുത്തി എന്നീ
വില്ലേജുകളുടെ വിവിധ
ഭാഗങ്ങളില്‍ വക്കോ
ആന്റ് കമ്പനിയുടെ
പേരില്‍
ഉണ്ടായിരുന്നതും
സെയില്‍സ് ടാക്സ്
കുടിശ്ശികയുടെ പേരില്‍
ജപ്തി നടപടികള്‍ വഴി
സര്‍ക്കാര്‍
ഏറ്റെടുക്കുകയും ചെയ്ത
വസ്തുവകകളുടെ
വിശദാംങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
ഉടമസ്ഥാവകാശം ഇപ്പോള്‍
സര്‍ക്കാരിനാണോ;
(സി)
പ്രസ്തുത
ഭൂമിയില്‍ നിന്നും
ആര്‍ക്കെല്ലാം ഭൂമി
ന്ലകിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുക്കം
കക്കാട് വില്ലേജിലെ
വാസയോഗ്യമല്ലാത്ത പട്ടയ ഭുമി
989.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മുക്കം
കക്കാട് വില്ലേജില്‍
108 കുടുംബങ്ങള്‍ക്ക്
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത് പട്ടയം നല്കിയ
ഭൂമി ഒരു തരത്തിലും
വാസയോഗ്യമല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ സര്‍ക്കാരിന്റെ
കാലത്ത്റവന്യൂ വകുപ്പ്
മന്ത്രി നടത്തിയ
പട്ടയമേളയില്‍ വച്ച്,
പട്ടയം ലഭിച്ചവര്‍
പ്രസ്തുത പട്ടയം
വില്ലേജ് ഓഫീസര്‍ക്ക്
തിരികെ നല്‍കിയത്
സംബന്ധിച്ച്
റിപ്പോര്‍ട്ട്
കിട്ടിയിട്ടുണ്ടോ;
(സി)
വാസയോഗ്യമല്ലാത്ത
ഭൂമി ലഭിച്ച് വഞ്ചിതരായ
ഇവര്‍ക്ക് പകരം ഭൂമി
നല്കി പട്ടയം
നല്കുവാന് നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
ഉദ്യോഗസ്ഥരുടെ ഔദ്യോഗികകൃത്യ
നിര്‍വ്വഹണം
തടസ്സപ്പെടുത്തിയതിന് കേസ്
990.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളത്ത്
സര്‍ക്കാര്‍ ഭുമി
കയ്യേറിയത്
ഒഴിപ്പിക്കാനെത്തിയ
റവന്യൂ ഉദ്യോഗസ്ഥരേയും
ഭൂസംരക്ഷണസേനാ
അംഗങ്ങളെയും ചിലര്‍
മര്‍ദ്ദിക്കുകയും
കയ്യേറ്റം ചെയ്യുകയും
ചെയ്തതുമായി
ബന്ധപ്പെട്ട
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
ഉദ്യോഗസ്ഥരുടെ
ഔദ്യോഗികകൃത്യ
നിര്‍വ്വഹണം
തടസ്സപ്പെടുത്തിയതിന്
അവിടെ
എത്രപേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്;
(സി)
ഏതൊക്കെ
വകുപ്പുകള്‍ പ്രകാരമാണ്
കുറ്റക്കാര്‍ക്കെതിരെ
കേസെടുത്തിട്ടുള്ളത്;എത്രപേരെ
ഈ കേസുമായി
ബന്ധപ്പെട്ട് ഇതിനകം
അറസ്റ്റ്
ചെയ്തിട്ടുണ്ട്?
പ്രകൃതി
ദുരന്തങ്ങള്‍ നേരിടുന്നതിന്
നടപടി
991.
ശ്രീ.റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
,,
പി.വി. അന്‍വര്‍
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉരുള്‍പൊട്ടല്‍,
വെള്ളപ്പൊക്കം,
വരള്‍ച്ച, തീരശോഷണം,
ഇടിമിന്നല്‍ തുടങ്ങിയ
പ്രകൃതി
ദുരന്തങ്ങള്‍ക്ക്
സാദ്ധ്യത ഉള്ള
പ്രദേശങ്ങളെ
പ്രതിപാദിച്ചു
കൊണ്ടുളള പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ആരാണ് ഇതു സംബന്ധിച്ച്
പഠനം നടത്തി പട്ടിക
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രകൃതിദത്തമായ
അപകടങ്ങള്‍
നേരിടുന്നതിന് സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റി ഏന്തെല്ലാം
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ?
മഞ്ചേരി-നറുകര
വില്ലേജുകളിലെ ഭൂമിയുടെ
ന്യായവില
992.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേരി-നറുകര
വില്ലേജുകളിലെ ഭൂമിയുടെ
ന്യായവില പുതുക്കി
നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥരുടെ യോഗം
സബ്ഡിവിഷന് തലത്തില്‍
ചേര്‍ന്നിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അതുമായി
ബന്ധപ്പെട്ട്
കളക്ട്രേറ്റില്‍
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ യോഗം
ചേര്‍ന്നിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
ഉദ്യോഗസ്ഥര്‍
സ്ഥലപരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കാമോ;
(ഡി)
കേരള
സ്റ്റാമ്പ് (ഫിക്സേഷന്
ഓഫ് ഫെയര്‍ വാല്യൂ ഓഫ്
ലാന്റ്) റൂള്‍സ് ചട്ടം
മൂന്നിലെ വ്യവസ്ഥകള്‍
പ്രകാരം റവന്യു
ഡിവിഷണല്‍ ഓഫീസര്‍
ഫെയര്‍ വാല്യൂ
നിശ്ചയിച്ച് ചട്ടം 4 ലെ
വ്യവസ്ഥകള്‍ പ്രകാരം
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
ഇപ്രകാരം
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
കാലതാമസം എന്താണെന്ന്
വിശദമാക്കാമോ;
(എഫ്)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത വില്ലേജുകളിലെ
ന്യായവില എന്നത്തേക്ക്
പുനഃക്രമീകരിക്കാന്‍
സാധിക്കും എന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
ഹാരിസണ്‍
മലയാളം കമ്പനിയുടെ
തോട്ടങ്ങള്‍
993.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം കമ്പനിയുടെ
കീഴില്‍ എത്ര
തോട്ടങ്ങളാണ്
സംസ്ഥാനത്ത്
നിലവിലുള്ളത്;
(ബി)
ഈ
തോട്ടങ്ങള്‍
സര്‍ക്കാര്‍
ഏറ്റെടുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;ഇവയില്‍
എത്രയെണ്ണം
ഏറ്റെടുത്തു;ഇല്ലെങ്കില്‍
ഇവയോടനുബന്ധിച്ചുള്ള
കേസ്സുകളുടെ അവസ്ഥ
വ്യക്തമാക്കാമോ;
(സി)
കേരളാ
ഭൂ സംരക്ഷണ നിയമത്തിലെ
വ്യവസ്ഥകള്‍ കമ്പനിക്ക്
ബാധകമാണോ;വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
മലപ്പുറം
സിവില്‍ സ്റ്റേഷന് വളപ്പില്‍
പിടിച്ചിട്ടിട്ടുള്ള
വാഹനങ്ങള്‍
994.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
സിവില്‍ സ്റ്റേഷന്
വളപ്പില്‍ കേസുകളുമായി
ബന്ധപ്പെട്ട്
പിടിച്ചിട്ടുള്ള
വാഹനങ്ങളുടെ
കണക്കെടുത്തിട്ടുണ്ടോ;
എങ്കില്‍
എത്രയെണ്ണമുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പിടിച്ചെടുക്കാന്‍
ഇടയാക്കിയ കേസ്
രജിസ്റ്റര്‍ ചെയ്ത
വര്‍ഷത്തിന്റെ
അടിസ്ഥാനത്തില്‍
നിലവില്‍ സിവില്‍
സ്റ്റേഷന് വളപ്പില്‍
ഓരോ വകുപ്പും
പിടിച്ചിട്ടിട്ടുള്ള
വാഹനങ്ങളുടെ കണക്ക്
അതത് വകുപ്പുകളെ കൊണ്ട്
ശേഖരിക്കാന്‍
നിര്‍ദ്ദേശം നല്കി ആ
കണക്ക്
വെളിപ്പെടുത്തുമോ?
രൂക്ഷമായ
വരള്‍ച്ചയെ പ്രതിരോധത്തിന്
മുന്‍കരുതല്‍
995.
ശ്രീ.ഇ.പി.ജയരാജന്
,,
ജോര്‍ജ് എം. തോമസ്
,,
സി. കെ. ശശീന്ദ്രന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍
നേരിട്ടുകൊണ്ടിരിക്കുന്ന
രൂക്ഷമായ വരള്‍ച്ചയെ
പ്രതിരോധിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ജില്ലകളെയാണ് വരള്‍ച്ച
ബാധിത പ്രദേശമായി
പ്രഖ്യാപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വരള്‍ച്ച
മൂലം വിവിധ
പ്രദേശങ്ങളിലുണ്ടായ നാശ
നഷ്ടങ്ങളുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് അര്‍ഹമായ
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
കാസറഗോഡ്
ജില്ലയില്‍ അനുവദിച്ച റവന്യൂ
ഡിവിഷന്
996.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസറഗോഡ്
ജില്ലയില്‍ പുതുതായി
അനുവദിച്ച റവന്യൂ
ഡിവിഷന്റെ പ്രവര്‍ത്തനം
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
അനുവദിച്ച റവന്യൂ
ഡിവിഷന്റെ ആസ്ഥാനം
എവിടെയാണെന്ന്
വ്യക്തമാക്കാമോ ?
വില്ലേജ്
ഓഫീസുകളിലെ രേഖകള്‍
ഡിജിറ്റൈസ് ചെയ്യാൻ പദ്ധതി
997.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വില്ലേജ് ഓഫീസുകള്‍ വഴി
ഗവണ്മെന്റിലേക്ക്
ഒടുക്കുന്ന എല്ലാ
ഫീസുകളും നികുതികളും
ഇ-പേയ്മെന്റിലൂടെ
ഒടുക്കുന്നതിനുള്ള
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
വില്ലേജ്
ഓഫീസുകളിലെ രേഖകള്‍
ഡിജിറ്റൈസ് ചെയ്ത്
സൂക്ഷിക്കുന്ന പദ്ധതി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
ഇതിനാവശ്യമായ
കമ്പ്യൂട്ടര്‍ തുടങ്ങിയ
ഉപകരണങ്ങള്‍ ആവശ്യമായ
അളവില്‍ വില്ലേജ്
ഓഫീസുകള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
രൂക്ഷമായ
വരള്‍ച്ചയെ നേരിടാന്‍
നടപടികള്‍
998.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അന്‍വര്‍ സാദത്ത്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമായ വരള്‍ച്ചയെ
നേരിടാന്‍ സര്‍ക്കാര്‍
തലത്തില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വരള്‍ച്ച
നേരിടുന്നതിന് ഓരോ
ജില്ലക്കും വേണ്ട തുക
അനുവദിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ദുരന്ത
നിവാരണ നിയമത്തിന്റെ
അടിസ്ഥാനത്തില്‍
വരള്‍ച്ച നേരിടുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഒരുക്കിയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വരള്‍ച്ചാ
ദുരിതാശ്വാസം
ലഭിക്കുന്നതിനായി
കേന്ദ്ര സംഘം കേരളം
സന്ദര്‍ശിക്കണമെന്നും
സഹായം
ലഭ്യമാക്കണമെന്നും
ആവശ്യപ്പെട്ടിട്ടുണ്ടോ,
ഇതിന്മേല് കേന്ദ്ര
പ്രതികരണം
എന്തായിരുന്നുവെന്ന്
വിശദീകരിക്കുമോ?
വില്ലേജ്
ആഫീസുകളില്‍ ഓണ്‍ലൈന്‍വഴി
നികുതി
999.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പില്‍ വില്ലേജ്
ആഫീസുകളില്‍
ഓണ്‍ലൈന്‍വഴി നികുതി
ഒടുക്കുന്നതിനുള്ള
സംവിധാനവും ഹൈടെക്ക്
നികുതി രസീത്
സംവിധാനവും
നടപ്പിലാക്കുമോ;
(ബി)
പോക്കുവരവും
നികുതി അടവും
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തില്‍
ആക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും
എന്നറിയിക്കാമോ?
നികത്തിയ
സ്ഥലങ്ങളില്‍ വീട്
വെക്കാനുള്ള അനുവാദം
1000.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവിലുള്ള
സര്‍ക്കാര്‍
സര്‍ക്കുലര്‍ പ്രകാരം
2008ന് മുമ്പ്
നികത്തിയതും ഡാറ്റാ
ബാങ്കില്‍ പെടാത്തതുമായ
സ്ഥലങ്ങളില്‍ വീട്
വെക്കാനുള്ള അനുവാദമാണ്
നല്‍കിയിട്ടുള്ളത്
എന്നിരിക്കെ 2008 ന്
മുമ്പ്
നികത്തപ്പെട്ടതും
സ്വന്തമായി വീട്
വെക്കാന്‍ ഭൂമി
ഇല്ലാത്തതും, ആകെയുള്ള
ഭൂമി ഡാറ്റാബാങ്കില്‍
പെട്ടതുമായ ഗ്രാമീണ
ജനതയ്ക്ക് അതതു
സ്ഥലത്തെ വില്ലേജ്
ഓഫീസര്‍, കൃഷിഓഫീസര്‍,
ഗ്രാമപഞ്ചായത്ത്
സെക്രട്ടറി എന്നിവരുടെ
അന്വേഷണത്തില്‍ അര്‍ഹത
തെളിഞ്ഞാല്‍ വീട്
വയ്ക്കാനുള്ള ആനുകൂല്യം
നൽകുന്ന കാര്യം സർക്കാർ
പരിഗണിക്കുമോ ? എങ്കിൽ
വിശദാംശം നൽകുമോ ?
ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിക്കുന്നതിന് നടപടി
1001.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ഗ്രൂപ്പ്
വില്ലേജുകളാണ്
നിലവിലുളളത്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിക്കാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ച്
വരുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
ഇല്ലെങ്കില്‍ ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിക്കുന്നതിന്
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ ?
വില്ലേജ്-താലൂക്ക്
ഓഫീസുകള്‍ വഴി നല്കുന്ന
സര്‍ട്ടിഫിക്കറ്റുകള്‍
1002.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
അവശ്യം വേണ്ടുന്ന
എതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
വില്ലേജ് ഓഫീസുകള്‍,
താലൂക്ക് ഓഫീസുകള്‍
എന്നിവ വഴി നല്‍കുന്നത്
എന്നും അപേക്ഷകര്‍
അപേക്ഷ നല്കിയാല്
എത്ര ദിവസത്തിനകം ആയത്
നല്കിവരുന്നു എന്നും
ആയതിനു വേണ്ടിയുളള
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിലെ
കാലതാമസം, കെെക്കൂലി
എന്നിവ ഇല്ലാതാക്കാനും
ഇവ ആവശ്യക്കാര്‍ക്ക്
യഥാസമയം നല്‍കുന്നതിനും
എന്തുനടപടികള്‍ ഈ
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നു
എന്നും ഇതിൽ
ക്രമവിരുദ്ധ
പ്രവര്‍ത്തനം
നടത്തിയതായി കഴിഞ്ഞ ഒരു
വര്‍ഷമായി കണ്ടെത്തിയ
ഉദ്യോഗസ്ഥര്‍
എത്രപേര്‍ എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വിദ്യാര്‍ത്ഥികള്‍ക്ക്
ആവശ്യമുളള
സര്‍ട്ടിഫിക്കറ്റുകളായ
ജാതിസര്‍ട്ടിഫിക്കറ്റ്,
ക്രീമിലേയര്‍
സര്‍ട്ടിഫിക്കറ്റ്,
വരുമാന
സര്‍ട്ടിഫിക്കറ്റ്
എന്നിവ അവര്‍ക്ക്
യഥാസമയം ലഭിക്കാത്തതും
പ്രസ്തുത
സര്‍ട്ടിഫിക്കറ്റുകള്‍
നല്കാന് കെെക്കൂലി
നല്കിയില്ലങ്കില്
താമസം വരുത്തുക,
നല്‍കാതിരിക്കുക എന്നീ
പ്രവൃത്തികള്‍
ഉദ്യോഗസ്ഥതലത്തിലുണ്ടാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതു തടയുവാനും
സമയബന്ധിതമായി ഒരു
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള് ആയത്
നിശ്ചിത കാലയളവ്
കഴിയുമ്പോള്‍
ദീര്‍ഘിപ്പിച്ച്
സമയബന്ധിതമായി
നല്കുവാനും, ലഭിക്കുന്ന
സര്‍ട്ടിഫിക്കറ്റ്
നിശ്ചിത കാലയളവിലെ
എല്ലാ ആവശ്യങ്ങള്‍ക്കും
ഉപയോഗിക്കുവാനുമുളള
അനുമതിയും നല്കുന്ന
കാര്യങ്ങള്‍
പരിഗണിക്കുമോ?
പന്ത്രപ്ര
ആദിവാസി കോളനി
നിവാസികള്‍ക്ക് ഭൂമി
1003.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ പന്ത്രപ്ര
ആദിവാസി കോളനിയിലെ
ആദിവാസികള്‍ക്ക് ഭൂമി
പതിച്ച് നല്കുന്ന
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇവര്‍ക്ക്
എന്നത്തേക്ക് ഭൂമി
വിതരണം
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
ചെറുവള്ളി
എസ്റ്റേറ്റ്
1004.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ ചെറുവള്ളി
എസ്റ്റേറ്റ്,
ബിലീവേഴ്സ്
ചര്‍ച്ചിന്റെ
കൈവശത്തിലായതു
എന്നുമുതലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആരില്‍
നിന്നാണ് ഈ എസ്റ്റേറ്റ്
ബിലീവേഴ്സ് ചര്‍ച്ച്
സ്വന്തമാക്കിയത്;
രജിസ്ട്രേഷന് നമ്പരും
തീയതിയും ഏതാണെന്നും
വിസ്തൃതി എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
തോട്ട ഭൂമി കൈയേറ്റവും,
കൈമാറ്റവും അന്വേഷിച്ച
ഉദ്യോഗസ്ഥനായ
രാജമാണിക്യത്തിന്റെ
റിപ്പോര്‍ട്ടില്‍
ചെറുവള്ളി
എസ്റ്റേറ്റിനെക്കുറിച്ചും,
സമീപ പ്രദേശത്തെ
ഹാരിസണ്‍ മലയാളം
പ്ലാന്റേഷന്റെ
കൈവശഭൂമിയെക്കുറിച്ചും
പരാമര്‍ശമുണ്ടോ;
എങ്കില്‍ വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
റിപ്പോര്‍ട്ടു പ്രകാരം
ഈ മേഖലയില്‍ എത്ര
ഹെക്ടര്‍ തോട്ടം
ഭൂമിയാണ് അനധികൃതമായി
സ്വകാര്യ
വ്യക്തികളുടെയും,
സ്ഥാപനങ്ങളുടെയും
കൈവശത്തിലുള്ളതെന്നും,
അതു
തിരിച്ചെടുക്കുന്നതു
സംബന്ധിച്ച് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാത
1005.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാത
വികസനവുമായി
ബന്ധപ്പെട്ട് ഭൂമി
ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട ജോലികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
റവന്യൂഭൂമി
കയ്യേറിയ സ്ഥാപനങ്ങളും
വ്യക്തികളും
1006.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഏക്കര്‍
റവന്യൂഭൂമി
സര്‍ക്കാരിന്റെ
കൈവശമുണ്ടെന്ന്
കണ്ടെത്തിയിട്ടുണ്ട്;
ജില്ലതിരിച്ച് ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
കേരളത്തില്‍
എത്ര ഏക്കര്‍
സര്‍ക്കാര്‍ ഭൂമി
ആള്ക്കാര്
കയ്യേറിയിട്ടുണ്ട്;
ജില്ലതിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
സര്‍ക്കാര്‍
ഭൂമി കയ്യേറിയത്
തിരിച്ച് പിടിക്കാന്‍
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഏറ്റവും
കൂടുതല്‍ ഭൂമി
കയ്യേറ്റം
നടന്നിട്ടുള്ള ജില്ല
ഏതാണ്; വിശദമാക്കുമോ;
(ഇ)
ഇങ്ങനെ
കൂടുതല്‍ ഭൂമി കയ്യേറിയ
സ്ഥാപനങ്ങളും
വ്യക്തികളും
ആരൊക്കെയെന്ന്
വിശദമാക്കുമോ?
ഓപ്പറേഷന്
അനന്ത
പൂര്ത്തീകരിക്കാതിരുന്നതിനുള്ള
കാരണം
1007.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ഉണ്ടാകുന്ന
വെള്ളപ്പൊക്കത്തിന്
ശാശ്വത പരിഹാരം
കാണുന്നതിനായി
രൂപീകരിച്ച ഓപ്പറേഷന്
അനന്ത എന്ന പദ്ധതിയുടെ
രണ്ടാം ഘട്ടം എപ്പോള്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓപ്പറേഷന്
അനന്തയില്‍
ഉള്‍പ്പെടുത്തിയ എത്ര
ജോലികളാണ് ഇനി
പൂര്‍ത്തീകരിക്കാനുള്ളത്
; ഇവ
പൂര്ത്തീകരിക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ?
മൂന്നാറിലെ
വന്‍കിട കയ്യേറ്റം
സംബന്ധിച്ച്കണക്കെടുപ്പ്
1008.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
വന്‍കിട കയ്യേറ്റങ്ങള്‍
സംബന്ധിച്ച് റവന്യൂ
വകുപ്പ് കണക്കെടുപ്പ്
നടത്തുന്നുണ്ടോ;
എങ്കില്‍ ആര്‍ക്കാണ്
കണക്കെടുപ്പിന്റെ ചുമതല
നല്‍കിയിട്ടുളളത്;
കണക്കെടുപ്പ്
പൂര്‍ത്തിയാക്കി
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കും എന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്നൂറിലേറെ
കയ്യേറ്റങ്ങള്‍
മൂന്നാറിലുണ്ടായിട്ടുണ്ടെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കയ്യേറ്റത്തിന്റെ
സ്വഭാവം, വ്യാപ്തി,
കയ്യേറ്റഭൂമിയിലെ
അനധികൃതനിര്‍മ്മാണം,കയ്യേറ്റം
മൂലമുണ്ടായ പരിസ്ഥിതി
ആഘാതം എന്നീ
കാര്യങ്ങളൊക്കെ റവന്യൂ
വകുപ്പിന്റെ
പരിശോധനയില്‍
ഉള്‍പ്പെടുമോ;എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
കോഴിക്കോട്
ചാലിയത്ത് പട്ടയം
ലഭിയ്ക്കാത്ത കുടുംബങ്ങള്‍
1009.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ചാലിയത്ത്
കേന്ദ്രപ്രരോധമന്ത്രാലയത്തിന്റെ
'നിര്‍ദ്ദേശ്' എന്ന
സംരംഭത്തിന്
സ്ഥലമെടുത്തപ്പോള്‍
മാറ്റി
പാര്പ്പിക്കപ്പെട്ടവരും
അല്ലാത്തവരുമായ
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
അവരുടെ കൈവശമുള്ള
ഭൂമിക്ക് പട്ടയം
കിട്ടാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒരേ
സര്‍വ്വെ നമ്പറില്‍
താമസിക്കുന്ന ചില
കുടുംബങ്ങള്‍ക്ക്
പട്ടയം കിട്ടുകയും
മറ്റു ചിലര്‍ക്ക്
കിട്ടാതിരിക്കുകയും
ചെയ്യുന്നത് എന്തു
കൊണ്ടാണ്;
(സി)
ചാലിയത്ത്
വര്‍ഷങ്ങളായി ഭൂമിയില്‍
അവകാശമുള്ള ഈ
കുടുംബങ്ങള്‍ക്ക്
പട്ടയം നല്‍കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയ റവന്യൂ
ഡിവിഷണല്‍ ഓഫീസ്
1010.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ പുതിയതായി
ഒരു റവന്യൂ ഡിവിഷണല്‍
ഓഫീസ് ആരംഭിക്കുമെന്ന്
കഴിഞ്ഞ ബഡ്ജറ്റ്
പ്രസംഗത്തില്‍
പറഞ്ഞിരുന്നു; അതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ഓഫീസ് എവിടെ
തുടങ്ങാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനുവേണ്ടിയുള്ള
കെട്ടിടം
കണ്ടെത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
കോഴിക്കോട്
താലൂക്കിലെ നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളുടെയും
ഡാറ്റാ ബാങ്ക്
1011.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കിലെ
നെല്‍വയലുകളും തണ്ണീര്‍
തടങ്ങളും സംബന്ധിച്ച
ഡാറ്റാ ബാങ്ക്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നതിന്
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
വരള്‍ച്ചയെ
നേരിടുവാന്‍ ചങ്ങനാശ്ശേരി
മണ്ഡലത്തിലെ പദ്ധതികള്‍
1012.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വരള്‍ച്ചയെ
നേരിടുവാന്‍ ദുരന്ത
നിവാരണ അതോറിറ്റി മുഖേന
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടങ്കില്‍
ഏതൊക്കെ പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ബി)
എങ്കില്‍
ഏതൊക്കെ പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പുറ്റിങ്ങൾ
വെടിക്കെട്ടു ദുരന്തം
1013.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറ്റിംഗല്‍
വെടിക്കെട്ടു
ദുരന്തത്തെ ദേശീയ
ദുരന്തമായി കണക്കാക്കി
നഷ്ടപരിഹാരം
അനുവദിക്കണമെന്ന ആവശ്യം
ഉയര്‍ന്നിരുന്നോ; ആയതു
പരിഗണിക്കാമെന്ന
വാഗ്ദാനം ഏതെങ്കിലും
ഭാഗത്തു
നിന്നുണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള
സഹായ വാഗ്ദാനങ്ങള്‍
വിശദമാക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാരും സ്വകാര്യ
വ്യക്തികളും
സംഘടനകളുമുള്‍പ്പടെ
നല്കിയ സഹായ
വാഗ്ദാനങ്ങള്‍
എന്തൊക്കെയാണ്; അതില്‍
എത്ര തുക
കിട്ടിയിട്ടുണ്ട്;
വിനിയോഗ വിവരങ്ങള്‍
വിശദമാക്കാമോ?
മൂന്നാറിലെ
ദൗത്യസംഘത്തെ
പിരിച്ചുവിടാനുണ്ടായ കാരണം
1014.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006
ല്‍ അധികാരത്തില്‍ വന്ന
വി.എസ്.അച്യുതാനന്ദന്
സര്‍ക്കാര്‍ മൂന്നാറിലെ
കയ്യേറ്റ ഭൂമി
തിരിച്ചുപിടിക്കുവാന്‍
ദൗത്യസംഘത്തെ
നിയോഗിച്ചും മറ്റും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇത് പ്രകാരം എത്ര
ഏക്കര്‍ ഭൂമിയാണ്
തിരിച്ചു
പിടിച്ചിട്ടുള്ളത്;ഇങ്ങനെ
തിരിച്ചുപിടിച്ചിട്ടുള്ള
ഭൂമിയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ഭൂമി
തിരിച്ചുപിടിക്കുവാനായി
നിയോഗിക്കപ്പെട്ട
ദൗത്യസംഘത്തെ
പിരിച്ചുവിടാനുണ്ടായ
കാരണം എന്താണെന്ന്
വിശദീകരിക്കുമോ?
കാസര്‍കോട്
മിനിസിവില്സ്റ്റേഷന്
1015.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
മിനിസിവില്സ്റ്റേഷന്
ആരംഭിക്കാന്‍
സര്‍ക്കാരിന്
ഉദ്ദേശമുണ്ടോ;
(ബി)
ഇപ്പോഴത്തെ
താലൂക്ക് ഓഫീസ്
കെട്ടിടം
പൊളിച്ചുമാറ്റി മിനി
സിവില്സ്റ്റേഷന്
പണിയുന്നതിനുള്ള
എസ്റ്റിമേറ്റ് നേരത്തെ
സര്‍ക്കാരിന്
സമര്പ്പിച്ചിരുന്നതിന്മേൽ
കൈക്കൊണ്ട
തീരുമാനങ്ങളും
നടപടികളും എന്താണെന്ന്
വ്യക്തമാക്കാമോ?
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണനയം
1016.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍-തണ്ണീര്‍ത്തടങ്ങള്‍
സംരക്ഷിക്കുന്ന
കാര്യത്തില്‍
സര്‍ക്കാരിന്റെ നയം
എന്താണെന്ന്
വിശദമാക്കാമോ;
(ബി)
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമത്തില്‍ മാറ്റം
കൊണ്ടുവന്ന
സാഹചര്യത്തില്‍, അനുമതി
കൂടാതെ മണ്ണിട്ട്
നികത്തിയും എന്നാല്‍
പരാതിയുടെ
അടിസ്ഥാനത്തില്‍ മറ്റ്
നിര്‍മ്മാണ
പ്രവൃത്തികള്‍ ഒന്നും
നടത്താതിരിക്കുകയും
ചെയ്യുന്ന
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
പൂര്‍വ്വസ്ഥിതിയിലാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നെല്‍വയല്‍-തണ്ണീര്‍ത്തട
നിയമത്തിലെ സെക്ഷന്‍ 13
പ്രകാരം മേല്‍
സൂചിപ്പിച്ച
പ്രവൃത്തികള്‍ക്ക്
ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പാറ്റൂരില്‍
പുറംമ്പോക്ക് കയ്യേറി
ഫ്ളാറ്റ് നിര്‍മ്മാണം
1017.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
പാറ്റൂരില്‍
സര്‍ക്കാര്‍
പുറംമ്പോക്ക് കയ്യേറി
വലിയ ഫ്ളാറ്റ് സമുച്ചയം
അനധികൃതമായി
പണിതുയര്‍ത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
അനധികൃത
കയ്യേറ്റത്തിനെതിരെ
റവന്യുവകുപ്പ്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഈ
കയ്യേറ്റത്തിനെതിരെ
റവന്യു വകുപ്പ്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ഡി)
പാറ്റൂര്‍
ഭൂമിയുടെ മുന്ഉടമകള്
ആരൊക്കെയെന്ന് പേരും
അഡ്രസ്സും സഹിതം
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
ഫ്ലാറ്റിന്റെ
പണിനടക്കുമ്പോള്‍
ആധാരപ്രകാരമുള്ള
ഉടമസ്ഥന് ആരായിരുന്നു;
കോപ്പി ലഭ്യമാക്കാമോ;
(എഫ്)
ഈ
വസ്തുവിന്റെ
മുന്പ്രമാണങ്ങളും
നിലവിലുള്ള
പ്രമാണങ്ങളും
റവന്യുഉദ്യോഗസ്ഥര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ആധാരങ്ങളുടെ കോപ്പികള്‍
ലഭ്യമാക്കുമോ?
മട്ടന്നൂര്‍
മിനി സിവില്‍ സ്റ്റേഷന്
നിര്‍മ്മാണത്തിനുള്ള ഭൂമി
1018.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മട്ടന്നൂര്‍
മിനി സിവില്‍
സ്റ്റേഷന്
നിര്‍മ്മാണത്തിനായി
ജലസേചന വകുപ്പ് റവന്യു
വകുപ്പിന് മൂന്നേക്കര്‍
ഭൂമി കൈമാറി
നല്‍കുമെന്ന്
അറിയിക്കുകയും
സര്‍ക്കാരില്‍
അതിന്മേലുള്ള
തുടര്‍നടപടികള്‍ക്കായി
2014 ആഗസ്റ്റ് 16 ന്
കണ്ണൂര്‍ ജില്ലാ
കളക്ടറുടെ
സാന്നിദ്ധ്യത്തില്‍
നടന്ന യോഗതീരുമാന
പ്രകാരം റവന്യു വകുപ്പ്
കൈക്കൊള്ളുകയും ചെയ്ത
തുടര്‍നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ജലസേചന
വകുപ്പിന്റെ കീഴിലുള്ള
പഴശ്ശി ഇറിഗേഷന്‍
പ്രോജക്ടിന്റെ
കൈവശമുള്ളതും റവന്യു
വകുപ്പിന് കൈമാറി
നല്കുവാന്
തീരുമാനിച്ചതുമായ
മൂന്നേക്കര്‍ സ്ഥലം
സന്ദര്‍ശിച്ച് തലശ്ശേരി
സബ്കളക്ടര്‍
തയ്യാറാക്കിയ
റിപ്പോര്‍ട്ടും അനുബന്ധ
രേഖകളും ലാന്റ്
ട്രാന്‍സ്ഫറിനുള്ള
അപേക്ഷ ചെക്ക് ലിസ്റ്റു
സഹിതം
ഗവണ്മെന്റിലേക്ക്
അയക്കുവാന്‍ കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
ലാന്‍ഡ്
ട്രാന്‍സ്ഫറിനുള്ള
അപേക്ഷയും ചെക്ക്
ലിസ്റ്റും
ഗവണ്മെന്റിലേക്ക്
അയച്ചു
നല്കിയിട്ടുണ്ടെങ്കില്
വിശദാംശം നല്‍കുമോ?
മൂന്നാറിലും
സമീപ വില്ലേജുകളിലും അനധികൃത
കയ്യേറ്റം
1019.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലും
സമീപ വില്ലേജുകളിലും
അനധികൃതമായി
കയ്യേറിയതും,
വ്യാജപട്ടയമുള്ളതുമായ
സ്ഥലങ്ങളില്‍ രാഷ്ട്രീയ
പാര്‍ട്ടികളുടെ
ഓഫീസുകള്‍ സ്ഥിതി
ചെയ്യുന്നുണ്ടോ;
(ബി)
ഇത്
എവിടെയെല്ലാമാണെന്നും
രാഷ്ട്രീയ
പാര്‍ട്ടികളുടെ പേര്
വിവരവും ഉള്‍പ്പെടെ
വിശദീകരിക്കുമോ;
(സി)
ഇത്
ഒഴിപ്പിക്കുവാന്‍
സര്‍ക്കാര്‍ നോട്ടീസ്
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ തുടര്‍നടപടി
എന്തായി എന്ന്
വിശദീകരിക്കുമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
സര്‍ക്കാരിന്റെ തുടര്‍
നടപടി എന്താണ് എന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലും
സമീപ വില്ലേജുകളിലും നല്കിയ
വ്യാജപട്ടയങ്ങള്‍
1020.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലും
സമീപ വില്ലേജുകളിലും
ഇതുവരെ നല്‍കിയിട്ടുള്ള
പട്ടയങ്ങളില്‍
വ്യാജപട്ടയമുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വ്യാജപട്ടയങ്ങള്‍
കണ്ടെത്തുവാനും മറ്റും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
വ്യാജപട്ടയം
ലഭിച്ച സ്ഥലങ്ങളില്‍
നിര്‍മ്മിച്ച
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
ഭൂവുടമകള്‍ക്ക്
നോട്ടീസ്
നല്‍കിയിട്ടുണ്ട്;
(ഡി)
ഇതുപ്രകാരം
റവന്യൂ അധികൃതര്‍ എത്ര
കെട്ടിടങ്ങള്‍
പൊളിച്ചുമാറ്റിയിട്ടുണ്ട്;
അവ ഏതെല്ലാം ?
മൂന്നാറില്‍
വ്യാജ പട്ടയങ്ങള്‍
1021.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
വ്യാജ പട്ടയങ്ങള്‍ എന്ന
ആരോപണം ഉയര്‍ന്ന
കേസുകളില്‍ വിട്ടുവീഴ്ച
ഇല്ലാതെ പരിശോധന
നടത്തി വ്യാജ
പട്ടയങ്ങള്‍
കണ്ടുപിടിയ്ക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ബി)
ഇതിനായി
ഒരു ഉന്നതതല റവന്യു,
പോലീസ് സ്ക്വാഡ്
രൂപീകരിച്ച്
സത്യസന്ധമായ അന്വേഷണം
നടത്തി, സര്‍ക്കാര്‍
ഭൂമികള്‍
തിരിച്ചുപിടിയ്ക്കാന്‍
നടപടി
സ്വീകരിയ്ക്കുമോ;
(സി)
മൂന്നാറില്‍
ഒരു എം.എല്‍.എ. യുടെ
വീട് ഇരിയ്ക്കുന്ന
ഭൂമിയുടെ പട്ടയം
വ്യാജമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;ഇതിനെതിരെ
ലാന്‍ഡ് റവന്യു
കമ്മീഷണറുടെ
റിപ്പോര്‍ട്ട് ഉളളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഒരു
നിശ്ചിത
സമയപരിധിയ്ക്കുളളില്‍
മൂന്നാറില്‍
സര്‍ക്കാര്‍ ഭൂമി
കയ്യേറിയവരെ
കണ്ടുപിടിച്ച്
ഒഴിപ്പിയ്ക്കാന്‍
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ;
വിശദമാക്കാമോ?
പയ്യന്നൂര്‍
താലൂക്ക് തഹസില്‍ദാർ ഓഫീസിലെ
തസ്തികള്‍
1022.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ഠ
പയ്യന്നൂര്‍ താലൂക്ക്
തഹസില്‍ദാരുടെ ഓഫീസ്
ഏതൊക്കെ
തസ്തികകളോടെയാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകള്‍/നടപടികള്‍
പൂര്‍ത്തിയായോ;
(സി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍ എന്ന്
ഉണ്ടാവുമെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍,
കുണ്ടുകുളം താലൂക്കുകളുടെ
പ്രവര്‍ത്തനം
1023.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18
ബജറ്റില്‍ പ്രഖ്യാപിച്ച
പയ്യന്നൂര്‍,
കുണ്ടുകുളം
താലൂക്കുകളുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
താലൂക്കുകളുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഏതൊക്കെ
വില്ലേജുകളെയാണ്
പയ്യന്നൂര്‍
താലൂക്കില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പത്തനംത്തിട്ട
പെരുമ്പെട്ടി വില്ലേജ്
നിവാസികള്‍ക്ക് പട്ടയം
1024.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംത്തിട്ട
ജില്ലയിലെ മല്ലപ്പളളി
താലൂക്കില്‍
പെരുമ്പെട്ടി
വില്ലേജില്‍ വനവുമായി
അതിര്‍ത്തി പങ്കിടുന്ന
പ്രദേശങ്ങളില്‍
അര്‍ഹതപ്പെട്ട ധാരാളം
പേര്‍ക്ക് പട്ടയം
ലഭിച്ചിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
പ്രസ്തുത പ്രദേശത്തോ
ചുറ്റുമുളള
പ്രദേശങ്ങളിലോ വനവുമായി
അതിര്‍ത്തി പങ്കിടുന്ന
സ്ഥലങ്ങളില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
ആയത്
സംബന്ധിച്ച്
താലൂക്ക്-വില്ലേജ്
അടിസ്ഥാനത്തില്‍
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രദേശത്ത്
അര്‍ഹതപ്പെട്ട
എല്ലാവര്ക്കും പട്ടയം
നല്‍കുന്നതിനുളള
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
മാവേലിക്കരയിലെ
റവന്യൂ പുറംപോക്ക് ഭൂമി
1025.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ റവന്യൂ
പുറംപോക്ക് ഭൂമിയുടെ
വിശദവിവരം വില്ലേജ്
തിരിച്ച്
ലഭ്യമാക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കയ്യേറ്റഭൂമികള്‍
കണ്ടെത്തി തിരിച്ചു
പിടിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(സി)
കയ്യേറ്റഭൂമിയുടെ
അളവ് വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
പവിത്രാനന്ദപുരം കോളനി
നിവാസികള്‍ക്ക് പട്ടയ വിതരണം
1026.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭയിലെ
പവിത്രാനന്ദപുരം
ഹരിജന്‍ കോളനി
നിവാസികള്‍ക്ക് (35
താമസക്കാര്‍)പട്ടയം
നല്‍കുന്നതിനുള്ള നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
പ്രസ്തുത പട്ടയങ്ങള്‍
എന്ന് വിതരണം ചെയ്യാൻ
കഴിയും;
(ബി)
പട്ടയം
അനുവദിച്ചവരുടെ
ലിസ്റ്റ് താലൂക്കിലോ
നഗരസഭയിലോ
നല്‍കിയിട്ടുണ്ടോ?
വരള്‍ച്ചമൂലമുള്ള
കൃഷിനാശത്തിനു കേന്ദ്രസഹായം
1027.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ കടുത്ത വരള്‍ച്ചമൂലം
സംസ്ഥാനത്ത് എത്ര കോടി
രൂപയുടെ കൃഷിനാശം
ഉണ്ടായിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
മുമ്പെങ്ങുമില്ലാത്ത
കടുത്ത വരള്‍ച്ചയും
കൃഷിനാശവും
അനുഭവപ്പെട്ടത്
കണക്കിലെടുത്ത് കേന്ദ്ര
സഹായം
അനുവദിച്ചുകിട്ടുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കേന്ദ്ര സഹായമായി എത്ര
കോടി രൂപ ഇതിനകം
അനുവദിച്ചുകിട്ടിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
വെള്ളായണിക്കായല്‍
പരിസരത്തെ കൈയേറ്റും ഹരിജന്‍
1028.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളായണിക്കായല്‍
പരിസരത്തെയും മറ്റും
എത്ര അളവ് ഭൂമിയാണ്
ഭൂമാഫിയകള്‍ നികത്തി
കൈയ്യേറിയിട്ടുള്ളത്;
(ബി)
വിവിധ
രാഷ്ട്രീയ-റിയല്‍
എസ്റ്റേറ്റ് മാഫിയകള്‍
കൈയ്യേറിയ കായല്‍ക്കര
തിരിച്ച്
പിടിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എന്തെല്ലാം നടപടി
എടുത്തിട്ടുണ്ട് ;
(സി)
എത്ര
ഏക്കര്‍ ഭൂമി/കായല്‍
കൈയ്യേറ്റം
നടന്നിട്ടുള്ളതെന്ന
കണക്ക് ഗവണ്മെന്റിന്റെ
പക്കലുണ്നടത്തിയിട്ടുണ്ട്;ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
കുടിവെള്ളക്ഷാമവും
കൃഷിനാശവും നേരിടുന്നതിനായി
നടപടികള്‍
1029.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
യു. ആര്. പ്രദീപ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന
കടുത്ത വരള്‍ച്ചയില്‍
കുടിവെള്ളക്ഷാമവും
കൃഷിനാശവും
നേരിടുന്നതിനായി റവന്യൂ
വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
വരള്‍ച്ച
മൂലം കൃഷിനാശം ഉണ്ടായ
കര്‍ഷകര്‍ക്ക് മതിയായ
നഷ്ടപരിഹാരം
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
വരള്‍ച്ച
മൂലമുണ്ടായ കെടുതികള്‍
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെടുത്തിയിട്ടുണ്ടോ;
കേന്ദ്രത്തില്‍ നിന്നും
ദുരിതാശ്വാസം
നേടിയെടുക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തണ്ണീര്‍ത്തടങ്ങളിലെ
കയ്യേറ്റത്തിന്റെ അളവ്
1030.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തണ്ണീര്‍ത്തടങ്ങളുടെ
വിസ്തൃതിയില്‍
കുറവുണ്ടെന്ന്
റീസര്‍വ്വെയില്‍
ബോധ്യപ്പെട്ട
കേസുകളില്‍
കയ്യേറ്റത്തിന്റെ അളവ്
കണ്ടെത്താന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
തിരുവനന്തപുരം,
കൊല്ലം, കോട്ടയം,
ആലപ്പുഴ, എറണാകുളം,
മലപ്പുറം, കോഴിക്കോട്
എന്നീ ജില്ലകളില്‍
ഓരോന്നിലും എത്ര
കയ്യേറ്റം വീതം
ഐഡന്റിഫൈ
ചെയ്തിട്ടുണ്ട്;
(സി)
ഐഡന്റിഫൈ
ചെയ്തതില്‍
എത്രയെണ്ണത്തിനു വീതം
നോട്ടീസ്
നല്‍കിയിട്ടുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതെങ്കിലും
കയ്യേറ്റം
ഒഴിപ്പിക്കാനായിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
വര്ദ്ധിപ്പിക്കുന്നിന് നടപടി
1031.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
താലൂക്ക്
ഓഫീസികളിൽ നിന്നും
വില്ലജ് ഓഫീസുകളില്‍
നിന്നും നല്കുന്ന
വിവിധ
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
വര്ദ്ധിപ്പിക്കുന്നിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മൂന്നാറിൽ കെ.എസ്.ഇ.ബി. ഭൂമി
കയ്യേറ്റം
1032.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നത്
സംബന്ധിച്ച് ഈ
സര്‍ക്കാരിന്റെ
നയമെന്താണ് എന്നത്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് നിലവില്‍
കണ്ടെത്തിയ അനധികൃത
കയ്യേറ്റങ്ങള്‍
ഏതെല്ലാമാണ്;വസ്തുവിന്റെയും,
കയ്യേറ്റക്കാരുടെയും
പൂര്‍ണ്ണമായ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;മൂന്നാറില്‍
കെ.എസ്.ഇ.ബി.ക്ക്എത്ര
ഹെക്ടര്‍
സ്ഥലമാണുണ്ടായിരുന്നത്;ആയതില്‍
ഇപ്പോള്‍ എത്ര
ഹെക്ടര്‍ സ്ഥലം ബാക്കി
കെെവശമുണ്ട്;
(സി)
കെ.എസ്.ഇ.ബി.യുടെ
കീഴിലുണ്ടായിരുന്ന
വസ്തുവില്‍ അനധികൃത
കയ്യേറ്റങ്ങള്‍
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
ആരെല്ലാമാണ് പ്രസ്തുത
ഭൂമി കയ്യേറി
പട്ടയങ്ങള്‍
നേടിയിട്ടുളളത് എന്നത്
വിശദമാക്കുമോ;
(ഡി)
അനധികൃത
കുടിയേറ്റങ്ങളും വ്യാജ
പട്ടയങ്ങളും ഒഴിവാക്കി
സര്‍ക്കാര്‍, ബോര്‍ഡ്
വസ്തുക്കള്‍
തിരിച്ചുപിടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ?
റീ സര്‍വ്വെ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന് നടപടി
1033.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ആര്.
രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വെ നടപടികള്‍
പുനരാരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ; റീ
സര്‍വ്വേ പ്രവൃത്തികള്‍
നിര്‍ത്തിവയ്ക്കാനിടയായ
സാഹചര്യം
വിശദമാക്കുമോ;
(ബി)
റീ
സര്‍വ്വെ നടപടികള്‍
ഏതൊക്കെ ജില്ലകളിലാണ്
പുതിയതായി
ആരംഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
റീ
സര്‍വ്വെ കുറ്റമറ്റ
രീതിയില്‍
സമയബന്ധിതമായി
പൂർത്തിയാക്കുന്നതിന്
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ഡി)
റീ
സര്‍വ്വേയ്ക്ക്
ഉപയോഗിച്ചു വരുന്ന
കാലഹരണപ്പെട്ട
സാങ്കേതിക വിദ്യകള്‍
മാറ്റുന്നതിന്
സര്‍ക്കാര്‍
തയ്യാറാകുമോ?
റീ- സര്‍വ്വേ നടപടികള്‍
പൂര്‍ത്തീകരിച്ച ജില്ലകളും
താലൂക്കുകളും ളും
1034.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വേ നടപടികള്‍
എന്നുമുതലാണ്
തുടങ്ങിയതെന്നും,
ഇപ്പോള്‍ പ്രസ്തുത
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്നും,
സമ്പൂര്‍ണ്ണ റീ
സര്‍വ്വേ നടപടികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കും
എന്നും വ്യക്തമാക്കാമോ;
(ബി)
നാളിതുവരെ
പരാതികള്‍ പരിഹരിച്ച്
റീ സര്‍വ്വേ
പൂര്‍ത്തീകരിച്ച
താലൂക്കുകള്‍/ജില്ലകള്‍
ഏതെല്ലാമാണെന്ന
വിശദാംശം ലഭ്യമാക്കുമോ;
(സി)
അവശ്യം
വേണ്ടുന്ന ജീവനക്കാരുടെ
സേവനം ഉറപ്പുവരുത്തി
പരാതികള്‍ പരിഹരിച്ച്
സംസ്ഥാനമാകെ റീ
സര്‍വ്വേ നടപടികള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റീ-
സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍
1035.
ശ്രീ.കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റീ സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
റീ
സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചു
നടപ്പാക്കുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
റീ
സര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭരണതലത്തില്‍
എന്തെല്ലാം പ്രത്യേക
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ ?
ലോ
അക്കാദമിക്ക്നല്കിയ സ്ഥലം
തിരിച്ചെടുക്കാന്‍ നടപടി
1036.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലോ അക്കാദമി ലോ
കോളേജിന്
വ്യവസ്ഥകളോടെ പതിച്ചു
നല്കിയ സ്ഥലത്തിന്റെ
അളവ് എത്ര ; പതിച്ചു
നല്കിയപ്പോള്
നിഷ്ക്കര്‍ഷിച്ചിട്ടുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണ്;
(ബി)
പാട്ട
വ്യവസ്ഥയിലോ
മറ്റേതെങ്കിലും നിയമ
വ്യവസ്ഥകളുടെ
അടിസ്ഥാനത്തിലോ
നിലവിലെ
കുടപ്പനക്കുന്ന്
വില്ലേജിനു പുറത്ത്
ഏതെങ്കിലും സര്‍ക്കാര്‍
ഭൂമി ലോ അക്കാദമി ലോ
കോളേജുമായി
ബന്ധമുണ്ടായിരുന്നതോ
ഉള്ളതോ ആയ
ആരുടെയെങ്കിലും പേരില്‍
നല്‍കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ വിശദ വിവരം
നല്‍കാമോ;
(സി)
ഭൂമി
നല്കുമ്പോള്
നിശ്ചയിച്ചിരുന്ന
വ്യവസ്ഥകളില്‍
ഏതിന്റെയെങ്കിലും ലംഘനം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ഡി)
എങ്കില്‍
വ്യവസ്ഥാ ലംഘനം
കണക്കിലെടുത്ത്
നിയമാനുസൃതം നോട്ടീസ്
നല്കി ഭൂമി
തിരിച്ചെടുക്കാന്‍
നടപടി സ്വീകരിക്കുമോ?
മൂന്നാറില്‍
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന് നടപടി
1037.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറില്‍
നിലവിലുള്ള
കയ്യേറ്റങ്ങള്‍
തിട്ടപ്പെടുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
ഭൂപരിഷ്കരണ
നിയമം പുതുക്കുന്നതിന് നടപടി
1038.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂപരിഷ്കരണ നിയമം
പുതുക്കുന്നതിനായി
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
തോട്ടഭൂമിയുടെ
പരമാവധി പരിധി
സംബന്ധിച്ച്
പുന:ക്രമീകരണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അതോടൊപ്പം
കയ്യേറ്റക്കാരില്‍
നിന്നും ഭൂമി തിരിച്ചു
പിടിക്കുന്നതിനു
നിയമനിര്‍മ്മാണം
നടത്തുമോ;
(ഡി)
ഭൂമി
സംരക്ഷിക്കുന്നതിന്
മറ്റെന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ചാലക്കുടിയിൽ ഭവനനിര്‍മ്മാണ
ബോർഡിന്റെ വാണിജ്യ സമുച്ചയം
1039.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
കെ.എസ്.ആര്.ടി.സി.
റോഡില്‍ ഭവനനിര്‍മ്മാണ
ബോര്‍ഡിനു കീഴിലുള്ള
സ്ഥലത്ത് വാണിജ്യ
സമുച്ചയവും
ഫ്ലാറ്റുകളും
അടക്കമുള്ള വികസന
പദ്ധതികള്‍
നടപ്പാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
കായംകുളം
മണ്ഡലത്തിലെ ഭൂരഹിത-ഭവനരഹിത
കുടുംബങ്ങള്‍
1040.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ ഭൂരഹിതരും
ഭവനരഹിതരുമായ എത്ര
കുടുംബങ്ങള്‍ ഉണ്ട്;
വ്യക്തമാക്കാമോ;
(ബി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയിൽ,
കായംകുളം മണ്ഡലത്തില്‍
തെരഞ്ഞടുത്തിട്ടുള്ള
ഗുണഭോക്താക്കളുടെ
എണ്ണവും ഇതിനകം
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമായിട്ടുള്ള
കേസ്സുകളുടെ എണ്ണവും
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?