വാമനപുരം
മണ്ഡലത്തിലെ കോളനികളിൽ
സ്വയംപര്യാപ്ത ഗ്രാമം പദ്ധതി
3419.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയംപര്യാപ്ത
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനായി
2016-17 സാമ്പത്തിക
വര്‍ഷം വാമനപുരം
നിയോജകമണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുക്കപ്പെട്ട
കോളനികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിലവിലെ
പുരോഗതി സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
കുഴല്‍മന്ദം
പ്രീ-എക്സാമിനേഷന്
ട്രെയിനിംഗ് സെന്ററിന്
സ്വന്തമായി കെട്ടിടം
3420.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കുഴല്‍മന്ദത്ത്
പ്രവര്‍ത്തിച്ചു വരുന്ന
പ്രീ-എക്സാമിനേഷന്
ട്രെയിനിംഗ് സെന്ററിന്
(പി.ഇ.റ്റി.സി)
സ്വന്തമായി
കെട്ടിടമില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രീ-എക്സാമിനേഷന്
ട്രെയിനിംഗ് സെന്ററിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ ;
എങ്കിൽ വിശദാംശം
നൽകുമോ;
(സി)
ഈ
ട്രെയിനിംഗ് സെന്ററിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ സർക്കാർ
സ്വീകരിക്കുമോ ?
കൊട്ടാരക്കര മണ്ഡലത്തിൽ
വീടിന് അര്‍ഹതയുള്ള
പട്ടികജാതിക്കാർ
3421.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വീട് ലഭിക്കുന്നതിനായി
കൊട്ടാരക്കര നിയോജക
മണ്ഡലത്തില്‍ നിന്നും
ലഭിച്ച അപേക്ഷകള്‍
എത്രയാണ്;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ വീട്
ലഭിക്കുന്നതിന്
അര്‍ഹതയുള്ളവര്‍
എത്രപേര്‍
ഉണ്ടായിരുന്നു; ധനസഹായം
അനുവദിച്ചവരുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ആലത്തൂരിൽ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ഭവനരഹിതര്‍
3422.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
എത്ര ഭവന
രഹിതരുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പഞ്ചായത്തടിസ്ഥാനത്തില്‍
ഭവന രഹിതരുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിൽ
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
അനുവദിച്ച തുക
3423.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലക്ക്
കോര്‍പ്പസ് ഫണ്ട്
ഇനത്തില്‍ എത്ര തുക
അനുവദിച്ചു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫണ്ടില്‍ നിന്നും
ആലത്തൂര്‍
മണ്ഡലത്തിലേക്ക്
അനുവദിച്ച തുകയെത്ര;
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
ആലത്തൂര്‍
മണ്ഡലത്തിലേക്ക്
കോര്‍പ്പസ് ഫണ്ടില്‍
നിന്നും അനുവദിച്ച
പ്രവൃത്തികളില്‍
ഏതിനെല്ലാം ഭരണാനുമതി
നല്‍കിയെന്ന്
വിശദീകരിക്കാമോ?
കിഫിബിയിലേക്ക് സമര്‍പ്പിച്ച
പദ്ധതികള്‍
3424.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
പട്ടികജാതി പട്ടികവര്‍ഗ
വികസന വകുപ്പുകള്‍
കിഫ്ബി യിലേക്ക്
സമര്‍പ്പിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍
അംഗീകരിക്കപ്പെട്ടു ; ഈ
പദ്ധതികള്‍ക്കായി എത്ര
രൂപ വീതമാണ്
വകയിരുത്തിയിട്ടുള്ളതു;
വിശദവിവരം നൽകാമോ?
വിവിധ
പട്ടികജാതി വിഭാഗങ്ങളിലായുള്ള
ജനസംഖ്യ
3425.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ പട്ടികജാതി
വിഭാഗങ്ങളിലായി എത്ര
ജനസംഖ്യ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
പുലയ, സിദ്ധനര്‍,
സാംബവര്‍ എന്നിവരുടെ
കണക്ക് പ്രത്യേകം
വ്യക്തമാക്കാമോ?
കൊല്ലം
മണ്ഡലത്തില്‍ പട്ടികജാതി
വികസന വകുപ്പ് നടപ്പിലാക്കിയ
പ്രവര്‍ത്തികള്‍
3426.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
പട്ടികജാതി ക്ഷേമ
വകുപ്പ് മുഖാന്തിരം
കൊല്ലം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവൃത്തികളുടെയും
വിതരണം ചെയ്ത വിവിധ
സഹായങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഭൂരഹിത-ഭവന
രഹിതരായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവരുടെ
എണ്ണം സംബന്ധിച്ച് സര്‍വ്വെ
3427.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂരഹിത-ഭവന രഹിതരായ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്നവരുടെ
എണ്ണം സംബന്ധിച്ച്
എന്തെങ്കിലും സര്‍വ്വെ
നടത്തുകയുണ്ടായിട്ടുണ്ടോ;
(ബി)
കുറ്റമറ്റ
രീതിയില്‍ ഇവര്‍ക്ക്
വീട് ലഭ്യമാക്കുന്നു
എന്ന് ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അയിലൂര്‍
പ്രീമെട്രിക് ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
3428.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
അയിലൂര്‍ പ്രീമെട്രിക്
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സ്വന്തമായി
സ്ഥലവും കെട്ടിടവും
ഇല്ലാത്ത ഹോസ്റ്റലിന്
സ്വന്തമായി സ്ഥലം
വാങ്ങി കെട്ടിടം
പണിയുന്നതിന് ആവശ്യമായ
നടപടി ഉണ്ടാവുമോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
എലത്തൂര്‍
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
3429.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എലത്തൂര്‍
നിയോജകമണ്ഡലത്തിലെ
എതെല്ലാം പട്ടികജാതി
കോളനികളിലാണ് വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നത്;
എന്തെല്ലാം വികസന
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി എത്ര തുക
വകയിരുത്തിയിട്ടുണ്ട്?
ഒറ്റപ്പാലം
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
3430.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തില്‍
എത്ര പട്ടികജാതി
കോളനികള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പട്ടികജാതി കോളനികളില്‍
സുലഭമായി കുടിവെളളം
ലഭിക്കുന്നതിനായി
ഏതെല്ലാം കുടിവെളള
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ ഒറ്റപ്പാലം
മണ്ഡലത്തിലെ ഏതെല്ലാം
പട്ടികജാതി കോളനികളില്‍
കുടിവെളള പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
ഭരണാനുമതി നല്കി :
ഓരോന്നിന്റെയും
വിശദാംശം നല്‍കുമോ?
പട്ടികജാതി
/ പട്ടികവര്‍ഗ്ഗ
വിദ്യാർത്ഥികൾക്കുള്ള
വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍
3431.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന ചോദ്യത്തിന്
പട്ടികജാതി പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ ബഡ്ജറ്റിൽ
പട്ടികജാതി പട്ടികവർഗ്ഗ
വിദ്യാർത്ഥികൾക്കായി
പ്രഖ്യാപിച്ച
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും,
എന്നത്തേക്ക്
ആനുകൂല്യങ്ങള്‍
നല്കാനാവുമെന്നുമാണ്
പ്രതീക്ഷിക്കുന്നത്?
പഴയന്നൂര്‍
ബ്ലാേക്ക് പരിധിയിലുള്ള
പട്ടികജാതി കോളനികളുടെ വിവരം
3432.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
പഴയന്നൂര്‍ ബ്ലാേക്ക്
പട്ടികജാതി വികസന
ആഫീസിന്റെ പരിധിയില്‍
വരുന്ന
ഗ്രാമപഞ്ചായത്തുകളിലും
വടക്കാഞ്ചേരി ബ്ലോക്ക്
പട്ടികജാതി വികസന
ആഫീസിന്റെ പരിധിയില്‍
വരുന്ന മുളളുര്ക്കര,
പരവൂര്‍, ദേശമംഗലം
എന്നി പഞ്ചായത്തു പരിധി
പ്രദേശത്തും എത്ര
പട്ടികജാതി കോളനികള്‍
ഉണ്ട്;
(ബി)
ഓരോ
പട്ടികജാതി
കോളനികളിലും എത്ര
കുടുംബങ്ങള്‍
വീതമുണ്ട്;
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
കോളനികളുടെ എണ്ണവും
അതിലെ കുടുംബങ്ങളുടെ
എണ്ണവും
വ്യക്തമാക്കാമോ; ഓരോ
കോളനികളിലെയും
ആണ്-പെണ് എണ്ണം
പ്രത്യേകം
വ്യക്തമാക്കാമോ?
ഭവനരഹിതരായ
പട്ടികജാതി കുടുംബങ്ങള്‍ക്ക്
ഭവന നിര്‍മ്മാണത്തിന് ധനസഹായം
3433.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ഭവനരഹിതരായ
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭവന
നിര്‍മ്മാണത്തിന്
ധനസഹായം അനുവദിച്ചത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പട്ടികജാതി
കുടുംബങ്ങളുടെ
വാസയോഗ്യമല്ലാത്ത
വീടുകള്‍
നന്നാക്കുന്നതിനുള്ള
ധനസഹായം സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ല്ലാം?
ഒറ്റപ്പാലം
മണ്ഡലത്തിലെ ഭൂരഹിതരായ
പട്ടികജാതി പട്ടികവർഗ്ഗ
വിഭാഗങ്ങൾ
3434.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഭൂരഹിതരായ
പട്ടികവര്ഗ്ഗത്തില്പ്പെട്ടവരുടെയും,
പട്ടികജാതിയില്പ്പെട്ടവരുടെയും
വിശദവിവരങ്ങള്‍
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കൂടുംബങ്ങള്‍ക്ക് ഭൂമി
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍ എത്ര തുക
ചെലവഴിച്ചു; എത്ര
കുടുംബങ്ങൾക്ക് ഭൂമി
നല്കുകയുണ്ടായി;
1/7/2016 മുതല്‍
31.3.2017 വരെയുള്ള
കാലത്തെ വിശദാംശം
ലഭ്യമാക്കാമോ?
കുറ്റ്യാടി
മണ്ഡലത്തില്‍ പട്ടിക-ജാതി
,പട്ടികവര്‍ഗ്ഗ
ക്ഷേമപ്രവര്‍ത്തനത്തിനായി
അനുവദിച്ച പദ്ധതികള്‍
3435.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കുറ്റ്യാടി
നിയോജകമണ്ഡലത്തില്‍
പട്ടിക
ജാതി-പട്ടികവര്‍ഗ്ഗ
ക്ഷേമ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായി അനുവദിച്ച
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
പേര്,അനുവദിച്ച തുക
എന്നിവ സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
അനുവദിച്ച തുകയില്‍
നിന്ന് എത്ര തുക
പദ്ധതിക്കായി ഇതിനകം
വിനിയോഗിച്ചു;
(ഡി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
പദ്ധതി
പൂര്‍ത്തീകരണത്തോടെ
കൈവരിക്കുന്ന പ്രധാന
നേട്ടങ്ങള്‍ എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ?ഇല്ലെങ്കിൽ
എത്രയും വേഗം ഫയല്‍
തീര്‍പ്പാക്കി കോളേജിന്
സ്ഥലം വിട്ടു
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബാംഗങ്ങളായ യുവതികളുടെ
വിവാഹ പദ്ധതികള്‍
3436.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബാംഗങ്ങളായ
യുവതികളുടെ വിവാഹം
നടത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി വരുന്നത്;
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയിലെ
അപേക്ഷകര്‍ക്കുള്ള
വരുമാന പരിധി എത്രയാണ്;
ഈ വരുമാന പരിധി എന്ന്
നിശ്ചയിച്ചതാണ്;
പ്രസ്തുത പരിധി
ഉയര്‍ത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
എത്ര
രൂപയാണ് ഇപ്പോള്‍
ധനസഹായമായി
അനുവദിക്കുന്നത്;
പ്രസ്തുത തുക എന്നു
മുതലാണ് നല്കി
വരുന്നത്; തുക
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
മിശ്രവിവാഹം
ചെയ്യുന്ന പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
പ്രസ്തുത ധനസഹായം
ലഭിക്കാറുണ്ടോ;
ഇത്തരത്തില്പ്പെടുന്നവര്ക്കായി
പ്രത്യേക പദ്ധതിയാണോ
ഉള്ളത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുളള ബഡ്ജറ്റ്
വിഹിതം
3437.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കായി എത്ര
തുക വകയിരുത്തിയിരുന്നു
എന്നും അതില്‍ എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ചെലവാക്കിയ തുകയുടെ
വിശദാംശം ഇനം തിരിച്ച്
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വാശ്രയഗ്രാമം പദ്ധതി
നടപ്പാക്കിവരുന്ന ബ്ലോക്കുകൾ
3438.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
എത്ര ബ്ലോക്കുകളില്‍
നടപ്പാക്കി വരുന്നു
എന്ന് വ്യക്തമാക്കാമോ;
ഏതെല്ലാം
ബ്ലോക്കുകളിലാണെന്നും
അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യം
വ്യക്തമാക്കാമോ;
ഇതിലൂടെ ഒരോ
ബ്ലോക്കിനും ലഭിക്കുന്ന
തുകയും ഇവയുടെ
പൂര്‍ത്തീകരണം
എന്നത്തേക്കാകുമെന്നും
അറിയിക്കാമോ;
(സി)
കടുത്തുരുത്തി
നിയോജക മണ്ഡലത്തില്‍
നിന്ന് ഏതൊക്കെ
കോളനികളെയാണ് ഈ
പദ്ധതിയിലേക്ക്
തെരഞ്ഞടുത്തിരിക്കുന്നത്
: വിശദാംശം
വെളിപ്പെടുത്തുമോ ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക
സമുദായങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സ്കോളര്‍ഷിപ്പുകള്‍
3439.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നോക്ക
സമുദായങ്ങളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കുന്ന
സ്കോളര്‍ഷിപ്പുകള്‍
ഏതെല്ലാമാണ്;
(ബി)
വ്യത്യസ്ഥ
വിഭാഗങ്ങള്‍ക്ക്
നല്കുന്ന
സ്കോളര്‍ഷിപ്പുകളും
അവയുടെ തുകയും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത
സ്കോളര്‍ഷിപ്പ്
തുകകളില്‍ വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
(ഡി)
സ്കോളര്‍ഷിപ്പുകള്‍
അര്‍ഹരായ
എല്ലാവര്ക്കും
ലഭിക്കുന്നുണ്ടോയെന്നും
അവര്‍ അത് കൃത്യമായി
കൈപ്പറ്റുന്നുണ്ടോയെന്നും
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
വര്‍ഷം അനുവദിച്ചതില്‍
തുക കൈപ്പറ്റാത്തതായി
ഉണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത കണക്ക്
ലഭ്യമാക്കുമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ സങ്കേതങ്ങളുടെ
വികസനത്തിനായി പുതിയ
പദ്ധതികള്‍
3440.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
സങ്കേതങ്ങളുടെ
വികസനത്തിനായി ഈ
സര്‍ക്കാര്‍ ഏതെങ്കിലും
പുതിയ പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഏങ്കില്‍ അവ
ഏതെല്ലാമാണെന്നും,
ഇതിനു വേണ്ടി എന്തു തുക
അനുവദിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ ക്ഷേമ-
വികസനത്തിനായുള്ള
പദ്ധതി വിഹിതം
ലാപ്സാകാതെ
സമയബന്ധിതമായി
വിനിയോഗിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ അംബേദ്കര്‍
ഗ്രാമം
3441.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയോജക മണ്ഡലത്തിലെ
എത്ര പട്ടികജാതി
കോളനികളെ അംബേദ്കര്‍
ഗ്രാമമായി
തെരഞ്ഞെടുത്തുവെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത കോളനികള്‍ ഏത്
ഗ്രാമപഞ്ചായത്തില്‍
ഉള്‍പ്പെട്ടതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ നടപ്പിലാക്കാന്‍
നിശ്ചയിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയുടെ
വികസനപ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ
ജില്ലതിരിച്ചുള്ള കണക്ക്
3442.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊത്തം എത്ര
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങള്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
വിവിധ
വിഭാഗങ്ങളിലായി
ആകെയുള്ള പട്ടികവര്‍ഗ്ഗ
ജനസംഖ്യ
വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക്
വെളിപ്പെടുത്താമോ?
പെരിങ്ങോത്ത്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍
3443.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ
പെരിങ്ങോത്ത്, മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
അനുവദിച്ചിട്ടുണ്ടോ;
സ്കൂളിലേക്ക് ആവശ്യമായ
ജീവനക്കാരുടെ
തസ്തികകള്‍
അനുവദിക്കുന്നത്
സംബന്ധിച്ച നടപടികള്‍
വ്യക്തമാക്കാമോ?
പട്ടികജാതിക്കാരായ
ഭവന- ഭൂരഹിതരുടെ പുനരധിവാസം
3444.
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാരായ
ഭവനരഹിതരുടെയും
ഭൂരഹിതരുടെയും
പുനരധിവാസത്തിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പണി മുടങ്ങി കിടന്ന
എത്ര വീടുകള്‍
ഉണ്ടെന്ന്
പരിശോധിച്ചിരുന്നോ;
ഇവയുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
എത്ര
ഭൂരഹിത
കുടുംബങ്ങള്‍ക്ക് വീട്
വെക്കാനുള്ള സ്ഥലം
നല്കാന്
സാധിച്ചുവെന്ന്
അറിയിക്കാമോ?
പട്ടികവിഭാഗങ്ങളുടെ
പഠന നിലവാരം മെച്ചപ്പെടുത്താൻ
എല്ലാ ജില്ലകളിലും മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകള്‍
3445.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളുടെ പഠന
നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിവരുന്നതെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
പഠന നിലവാരം
മെച്ചപ്പെടുത്തുന്നതിനായുളള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ എത്രത്തോളം
സഹായകരമായി എന്നു
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ ;
(സി)
എല്ലാ
ജില്ലകളിലും മോഡല്‍
റസിഡന്‍ഷ്യല്‍
സ്കൂളുകള്‍ ആരംഭിച്ച്
പഠന നിലവാരം
മെച്ചപ്പെടുത്തുന്നതിനായുളള
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവർക്കുള്ള
സൗജന്യ ചികിത്സ
പട്ടികജാതിക്ക്
ലഭ്യമാക്കുന്നതിന് പദ്ധതി
3446.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ക്യാന്‍സര്‍,
വൃക്കരോഗം,
ഹൃദയസംബന്ധമായ
രോഗങ്ങള്‍, അപകടങ്ങള്‍
എന്നീ സാഹചര്യങ്ങളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
രോഗികള്‍ക്ക്
നല്‍കിവരുന്ന സൗജന്യ
ചികിത്സ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്കും
ലഭ്യമാക്കുന്നതിനുളള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കോളനികളുടെ നവീകരണത്തിന് 40
കുടുംബങ്ങൾ വേണമെന്ന നിബന്ധന
3447.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
പദ്ധതിയില്‍
ഉള്‍പ്പെടുത്തി എസ്.സി
കോളനികളുടെ
നവീകരണത്തിന് 40
കുടുംബങ്ങളില്‍
കൂടുതല്‍ വേണമെന്ന
നിബന്ധനയുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
40 കുടുംബങ്ങളില്‍ താഴെ
ആളുകള്‍ താമസിക്കുന്ന
കോളനികളുടെ
നവീകരണത്തിന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കോഴിക്കോട് ജില്ലയിലെ
സങ്കേതങ്ങളില്‍ നടപ്പിലാക്കിയ
ഹാംലെറ്റ് പദ്ധതി
3448.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പട്ടിക വര്‍ഗ്ഗ
സങ്കേതങ്ങളില്‍
നടപ്പിലാക്കിയ
ഹാംലെറ്റ് പദ്ധതി,
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം
സങ്കേതങ്ങളില്‍
നടപ്പിലാക്കിയെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
എസ്.ടി സങ്കേതങ്ങളില്‍
നടപ്പിലാക്കിയത്;
(സി)
പദ്ധതിയുടെ
നിലവിലുള്ള അവസ്ഥ
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ എസ്. റ്റി.
വിഭാഗക്കാര്‍ക്കുളള
വിദ്യാഭ്യാസ സ്ഥാപനം
3449.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ എസ്. റ്റി.
വിഭാഗക്കാര്‍ക്കായി
അനുവദിച്ചതും എന്നാല്‍
ഇതുവരെ തുടങ്ങാന്‍
സാധിക്കാത്തതുമായ
ഏതെങ്കിലും വിദ്യാഭ്യാസ
സ്ഥാപനമുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനം അടുത്ത
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗ
സംസ്കാരത്തിന്റെയും
പൈതൃകത്തിന്റെയും
സംരക്ഷണത്തിന് വനബന്ധു
കല്യാണ്‍ യോജന
3450.
ശ്രീ.ഒ.
ആര്. കേളു
,,
പി.വി. അന്‍വര്‍
,,
കാരാട്ട് റസാഖ്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
സമ്പൂര്‍ണ്ണ
വികസനത്തിനും
ക്ഷേമത്തിനുമായി
'വനബന്ധു കല്യാണ്‍
യോജന'
നടപ്പാക്കിവരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ
സമ്പൂര്‍ണ്ണ
ആരോഗ്യത്തിനും
വിദ്യാഭ്യാസത്തിനും
ഭവനനിര്‍മ്മാണത്തിനുമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
പട്ടികവര്‍ഗ്ഗ
സംസ്കാരത്തിന്റെയും
പൈതൃകത്തിന്റെയും
സംരക്ഷണത്തിനും
പ്രോത്സാഹനത്തിനുമായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
എസ്.
റ്റി. വിഭാഗത്തിലുള്ളവരുടെ
ബാങ്ക് വായ്പ എഴുതി
തള്ളുന്നതിനുളള നടപടി
3451.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്. റ്റി.
വിഭാഗത്തിലുള്ളവര്‍
എടുത്തിട്ടുള്ള വിവിധ
ബാങ്ക് വായ്പകള്‍ എഴുതി
തള്ളുന്നതിന് വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
കാസര്‍കോഡ് ജില്ലയിലെ
പ്രസ്തുത
വിഭാഗത്തിലുള്ളവരില്‍
എത്ര പേരുടെ വായ്പ
എഴുതി തള്ളുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ട് ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കൂടുതല്‍
പേരെ ഈ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
വിഷയം സർക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദാംശം അറിയിക്കാമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളുകളെ
മികവിന്റെ കേന്ദ്രങ്ങളാക്കാൻ
നടപടി
3452.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന് കീഴിലുള്ള
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
യൂനിസെഫിന്റെ
മാനദണ്ഡം അനുസരിച്ചുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ഇവിടങ്ങളില്‍
ഒരുക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ ;
(സി)
സ്കൂളുകളോട്
അനുബന്ധിച്ചുള്ള
ഹോസ്റ്റലുകള്‍
നവീകരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
കുട്ടിമാക്കൂല്‍ കോളനിയിൽ
രൂക്ഷമായ കുടിവെള്ളക്ഷാമ ം
3453.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആദിവാസി
ജനവിഭാഗത്തിന്റെ
ഉന്നമനത്തിന് വേണ്ടി
എന്തൊക്കെ കാര്യങ്ങള്‍
ആണ് ചെയ്തിട്ടുള്ളത്;
(ബി)
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
കുട്ടിമാക്കൂല്‍
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കോളനിയിലെ രൂക്ഷമായ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിന്
ഇടപെടുമോ?
പട്ടികവര്‍ഗ്ഗ
ദുരിതാശ്വാസനിധിയുടെ
ലക്ഷ്യങ്ങള്‍
3454.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
ജനവിഭാഗങ്ങളുടെ
ചികിത്സക്കും ആരോഗ്യ
സംരക്ഷണത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
സമഗ്ര
പട്ടികവര്‍ഗ്ഗ ആരോഗ്യ
സംരക്ഷണ പദ്ധതിയില്‍
ഉള്‍പ്പെട്ട
പട്ടികവര്‍ഗ്ഗ
ദുരിതാശ്വാസനിധിയുടെ
ലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
പട്ടികവര്‍ഗ്ഗ
ദുരിതാശ്വാസനിധി
പ്രകാരം എത്ര രൂപയുടെ
സാമ്പത്തിക സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
അറിയിക്കുമോ?
വായ്പകള്‍ ലഭിക്കാനുള്ള
വരുമാന പരിധി ഉയര്‍ത്തുവാന്‍
നടപടി
3455.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ബി. സി. ഡി. സി ,
പിന്നോക്ക- ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക്
നല്കുന്ന വിവാഹ വായ്പ,
സ്വയം തൊഴില്‍ വായ്പ,
തൊഴില്‍ തേടി
വിദേശത്തു
പോകുന്നതിനുള്ള വായ്പ,
സുവര്‍ണ്ണ ശ്രീ വായ്പ
എന്നിവ
ലഭിക്കുന്നതിനുള്ള
വരുമാന പരിധി എത്രയാണ്;
(ബി)
പ്രസ്തുത
വായ്പകള്‍
ലഭിക്കുന്നതിനായുളള
നിലവിലുള്ള വരുമാന
പരിധി ഉയര്‍ത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം നേരിടുന്ന
പ്രശ്നങ്ങള്‍
3456.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആംഗ്ലോ
ഇന്ത്യന്‍ സമൂഹം
നേരിടുന്ന പ്രശ്നങ്ങള്‍
ചര്‍ച്ച
ചെയ്യുന്നതിനായി
24.1.2017-ല്‍ ചേര്‍ന്ന
യോഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പരിവര്‍ത്തിത
ക്രൈസ്തവ ശുപാര്‍ശിത വിഭാഗ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
3457.
ശ്രീ.രാജു
എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പരിവര്‍ത്തിത ക്രൈസ്തവ
ശുപാര്‍ശിത വിഭാഗ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യാറുണ്ടോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത
കോര്പ്പറേഷന്
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
കോര്‍പ്പറേഷന്റെ
വിവിധ
പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ
സാമ്പത്തിക സ്രോതസ്സ്
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കോര്‍പ്പറേഷനില്‍
നിന്നും വായ്പ എടുത്ത്
തിരിച്ചടയ്ത്താന്
കഴിയാത്ത
മാരകരോഗികളുടെയും
മരണപ്പെട്ടവരുടെയും
വായ്പകള്‍
എഴുതിത്തള്ളാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശം നല്‍കുമോ;
(ഇ)
കോര്പ്പറേഷന്
നടപ്പിലാക്കിവരുന്ന
വിവിധ പദ്ധതികള്‍
ലക്ഷ്യവിഭാഗത്തിന്റെ
ഉന്നമനത്തിനായി
ഫലപ്രദമായി
വിനിയോഗിക്കപ്പെടുന്നുവെന്ന്
ഉറപ്പു വരുത്താന്‍ ഇതു
സംബന്ധിച്ച്
വിലയിരുത്തലുകള്‍
കാലാകാലങ്ങളില്‍
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
കടുത്തുരുത്തി ഞീഴൂര്‍
പഞ്ചായത്ത് വക സ്ഥലം കോളേജിന്
കൈമാറുന്ന നടപടിക്ക് കാലതാമസം
3458.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്തുരുത്തി
നിയോജക മണ്ഡലത്തിലെ
ഐ.എച്ച്.ആർ.ഡി
എഞ്ചിനിയറിംഗ് കോളേജിന്
ഞീഴൂര്‍ പഞ്ചായത്ത് വക
സ്ഥലം കൈമാറുന്നതിന്
നല്‍കിയിരുന്ന
പ്രൊപ്പോസലിന് നിയമ
വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ
ഉണ്ടായിരിക്കുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഈ
ഫയല്‍
തീര്‍പ്പാക്കുന്നതിന്
നിയമ വകുപ്പിന്റെ
ഭാഗത്തുനിന്നും
വീഴ്ചയുണ്ടായിട്ടുണ്ടോ;
ഇല്ലെങ്കിൽ എത്രയും
വേഗം ഫയല്‍
തീര്‍പ്പാക്കി കോളേജിന്
സ്ഥലം വിട്ടു
നല്‍കുന്നതിന് സത്വര
നടപടി സ്വീകരിക്കുമോ?
ലീഗല്‍
അസിസ്റ്റന്റുമാരുടെ തസ്തിക
സൃഷ്ടിക്കാനുളള നടപടി
3459.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാരിന്റെ
ചുരുക്കം ചില
വകുപ്പുകളില്‍ മാത്രമേ
നിലവിൽ ലീഗല്‍
അസിസ്റ്റന്റുമാരുടെ
തസ്തിക
നിലവിലുള്ളൂവെന്നതിനാൽ
ഇവരുടെ സേവനം
അത്യാവശ്യമാകുന്ന
ഇപ്പോഴത്തെ
സാഹചര്യത്തില്‍ വിവിധ
വകുപ്പുകളില്‍ ലീഗല്‍
അസിസ്റ്റന്റ് തസ്തിക
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ ?
കേന്ദ്ര
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ നിയമം സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനുളള നടപടി
3460.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ പുതിയ
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ നിയമം
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതിനായി
ഇതുവരെ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ;
പുതിയ നിയമത്തിലെ
ഏതെല്ലാം വ്യവസ്ഥകളാണ്
ഉപഭോക്താവിന് ഏറ്റവും
ഗുണകരമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
നിയമം സംസ്ഥാനത്ത്
നടപ്പാക്കുന്നതിനായി
ചട്ടങ്ങള്‍
രൂപീകരിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
ഏതുവരെയായി ; കരടു
ചട്ടങ്ങളുടെ കോപ്പി
ലഭ്യമാക്കുമോ;
(സി)
നിലവിലുള്ള
റിയല്‍ എസ്റ്റേറ്റ്
നിയന്ത്രണ അതോറിറ്റി
പിരിച്ചു വിടുന്നതിനോ
അഥവാ പുതിയ നിയമം
അനുസരിച്ച് ഇതിനു നിയമ
പ്രാബല്യം നല്‍കാനാണോ
ഉദ്ദേശിക്കുന്നത്;
(ഡി)
ഉപഭോക്താക്കളെ
റിയല്‍ എസ്റ്റേറ്റ്
തട്ടിപ്പുകാരില്‍
നിന്നും രക്ഷിക്കാനുള്ള
പ്രസ്തുത നിയമം
സംസ്ഥാനത്ത് ഉടന്‍
നടപ്പില്‍ വരുത്താനായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
കാര്യങ്ങള്‍
വ്യക്തമാക്കാമോ ?
ഗവണ്മെന്റ്
പ്ലീഡര്‍മാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3461.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാതലത്തില്‍
ഗവണ്മെന്റ്
പ്ലീഡര്‍മാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ഇപ്പോള്‍
എല്ലാ ജില്ലയിലും
ഗവണ്മെന്റ്
പ്ലീഡര്‍മാരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ;
(സി)
ഗവണ്മെന്റ്
പ്ലീഡര്‍മാരുടെ
പ്രവര്‍ത്തങ്ങള്‍
വിലയിരുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
സംസ്ഥാന
ഫോക് ലോർ അക്കാദമി
3462.
ശ്രീ.എം.
മുകേഷ്
,,
പുരുഷന് കടലുണ്ടി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാന ഫോക് ലോര്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
പുനഃസംഘടിപ്പിച്ചതിന്റെ
അടിസ്ഥാനത്തിലുണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
പൗരാണിക
ചരിത്രത്തിന്റെ
ശേഷിപ്പുകള്‍
പുതുതലമുറയ്ക്ക്
പരിചയപ്പെടുത്തുന്നതിനും
കെെമാറുന്നതിനും
അക്കാദമിയെ
പ്രാപ്തമാക്കുമോ;
(സി)
സംസ്ഥാനത്താകമാനമുള്ള,അന്യം
നിന്നുപോകുന്നതോ
നാമാവശേഷമായതോ ആയ
നാടോടി
കലാസാംസ്ക്കാരിക
പെെതൃകം
വീണ്ടെടുക്കാനും
ശേഖരിക്കുന്നതിനും
സംസ്ക്കാരികവിനിമയം
സാധ്യമാക്കുന്നതിനും
അക്കാദമിയെ
സജ്ജമാക്കുന്നതിന്
ഇടപെടുമോ?
ആറന്മുള
വാസ്തുവിദ്യാ ഗുരുകുലത്തിന്റെ
ജനറല്‍ കൗണ്‍സില്‍
3463.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
എ.പി. അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
വാസ്തുവിദ്യാ
ഗുരുകുലത്തിന്റെ ജനറല്‍
കൗണ്‍സില്‍
പുന:സംഘടിപ്പിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ജനറല്‍
കൗണ്‍സിലില്‍
വാസ്തുവിദ്യയുമായി
ബന്ധമുള്ള
എത്രപേരുണ്ട്; അവരുടെ
പേരുവിവരം നല്‍കുമോ;
(സി)
ജനറല്‍
കൗണ്‍സിലില്‍ നിന്നും
വാസ്തുവിദ്യയില്‍
കുലപതിയായ
കാണിപ്പയ്യൂര്‍
കൃഷ്ണന് നമ്പൂതിരിയെ
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി തിയേറ്റര്‍
സമുച്ചയ നിർമ്മാണം
3464.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നഗരങ്ങളിലും
ഗ്രാമങ്ങളിലും
നിര്‍മ്മിക്കുന്ന
തിയേറ്റര്‍
സമുച്ചയങ്ങളുടെ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
എത്ര
മണ്ഡലങ്ങളിലാണ് ഇതിനായി
സ്ഥലം
ലഭ്യമായിട്ടുള്ളത്;
(സി)
ഇവയുടെ
നിര്‍മ്മാണം
എന്നത്തേക്ക് ആരംഭിച്ച്
എപ്പോള്‍
തീര്‍ക്കാനാണ് വകുപ്പ്
ഉദ്ദേശിക്കുന്നത്;
(ഡി)
താനൂര്‍
നിയോജകമണ്ഡലത്തിലെ
സിനിമ- നാടക തിയേറ്റര്‍
സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍
എപ്പോള്‍
തുടങ്ങാനാവും;
(ഇ)
ഒരു
തിയേറ്റര്‍
സമുച്ചയത്തില്‍ എത്ര
പേര്‍ക്ക് തൊഴില്‍
നല്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറയില്‍
മാനവീയം വീഥി മാതൃകയില്‍
സാംസ്കാരികപരിപാടി അവതരണ
കേന്ദ്രം
3465.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ മാനവീയം
വീഥിയുടെ മാതൃകയില്‍
തൃപ്പൂണിത്തുറ
കേന്ദ്രമാക്കി ഒരു
പ്രതിവാര
സാംസ്കാരികപരിപാടി
അവതരണ കേന്ദ്രം
ഉണ്ടാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പാരമ്പര്യകലകള്ക്കു
കൂടി ഇത്തരം പ്രദര്‍ശന
കേന്ദ്രങ്ങളില്‍ അനുമതി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം അറിയിക്കുമോ ?
സിനിമ-ടിവി
സീരിയല്‍ രംഗത്തുള്ള
തൊഴിലാളികള്‍
3466.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സിനിമ രംഗത്ത് വിവിധ
വിഭാഗങ്ങളിലായി എത്ര
തൊഴിലാളികള്‍ ജോലി
ചെയ്യുന്നു; കാറ്റഗറി
തിരിച്ച് തൊഴിലാളികളുടെ
എണ്ണം വ്യക്തമാക്കാമോ;
ഇവരുടെ തൊഴില്‍
സുരക്ഷക്കായി
സര്‍ക്കാര്‍
എന്തൊക്കെയാണ്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സിനിമ
വ്യവസായം മൂലം
സര്‍ക്കാരിന്
ലഭിക്കുന്ന മൊത്തം
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളത്തിലെ
സിനിമ അനുബന്ധ മേഖലയായ
ടിവി സീരിയല്‍ രംഗത്ത്
എത്ര തൊഴിലാളികള്‍
ജോലിചെയ്യുന്നു;
ഇവര്‍ക്ക് പ്രത്യേക
ക്ഷേമനിധിയോ തൊഴില്‍
മാനദണ്ഡങ്ങളോ
നിലവിലുണ്ടോ; ഇവ
എപ്രകാരം
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്?
ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
തിയേറ്റര്‍ സമുച്ചങ്ങള്‍
3467.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ലഭ്യമാക്കുന്ന
സ്ഥലങ്ങളില്‍ കേരള
സംസ്ഥാന ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
നേതൃത്വത്തില്‍
തിയേറ്റര്‍
സമുച്ചങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി പ്രകാരം ഏതൊക്കെ
സ്ഥലങ്ങളാണ് പ്രസ്തുത
സമുച്ചയങ്ങള്‍
നിര്‍മ്മിക്കാന്‍
തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്;
വിശദമാക്കാമോ?
നഗരസഭകളില്‍
ചലച്ചിത്ര വികസന
കോര്‍പ്പറേഷന്റെ തീയേറ്റര്‍
കോംപ്ലക്സുകള്‍
3468.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
നഗരസഭകളിലും കേരള
സംസ്ഥാന ചലച്ചിത്ര
വികസന കോര്‍പ്പറേഷന്റെ
നേതൃത്വത്തില്‍
തീയേറ്റര്‍
കോംപ്ലക്സുകള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിന്റെ
ആദ്യഘട്ടമെന്ന നിലയില്‍
എല്ലാ നഗരസഭകളുടെയും
അദ്ധ്യക്ഷരുടെ യോഗം
വിളിച്ചുചേര്‍ക്കുമോ?
ചലച്ചിത്ര
സൊസൈറ്റികളുടെ പ്രവര്‍ത്തനം
വിപുലപ്പെടുത്താന്‍ നടപടി
3469.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചലച്ചിത്ര
സൊസൈറ്റികളുടെ
പ്രവര്‍ത്തനം കൂടുതല്‍
വിപുലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഉള്‍നാടന്‍
ഗ്രാമകേന്ദ്രങ്ങളില്‍
നല്ല സാംസ്കാരിക
മൂല്യമുള്ളതും ലോകോത്തര
ക്ലാസിക്കുകളും ആയ
ചലച്ചിത്രങ്ങള്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇതിലേക്കായി
ചലച്ചിത്ര അക്കാഡമി
മുഖേന കൂടുതല്‍
സഞ്ചരിക്കുന്ന
തിയേറ്ററുകള്‍
സജ്ജമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?