You are here: Business >14th
KLA >5th Session>Unstarred questions
Answers
Answer Provided
Answer Not
Yet Provided
FOURTEENTH KLA
- 5th SESSION
UNSTARRED
QUESTIONS AND ANSWERS (To
read Questions please
enable Unicode-Malayalam in
your system) (To
read answers Please CLICKon the Title of the
Questions)
പൊലീസ്
അതിക്രമത്തെതുടര്ന്നാണ്
മരണമുണ്ടായത് എന്ന
ഷഹീന്റെ
ബന്ധുക്കളുടെയും
സഹപാഠികളുടെയും
ആക്ഷേപത്തെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
അതിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും പൊലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വികരിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത് തരം
നടപടിയാണ്
സ്വികരിച്ചിട്ടുള്ളത് ;
പ്രസ്തുത നടപടികള്‍
ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
(ഡി)
പ്രസ്തുത
മരണത്തിലുള്ള കോളേജ്
അധികാരികളുടെ പങ്ക്
അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ?
ശ്രീ.എന്‍.
ഷംസുദ്ദീന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഫെബ്രുവരി 9-ന്
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജില്‍ സദാചാര
ഗുണ്ടകള്‍ തൃശ്ശൂര്‍
സ്വദേശി ടി. പി.
ജിജീഷിനെയും 2
പെണ്‍കുട്ടികളെയും
ആക്രമിച്ചതായി
പോലീസില്‍ പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പോലീസ്
ഏതെല്ലാം വകുപ്പുകള്‍
ഉള്‍പ്പെടുത്തിയാണ്
കേസെടുത്തിട്ടുള്ളത്;
(സി)
ഇതില്‍
ഉള്‍പ്പെട്ടിട്ടുള്ള
പ്രതികള്‍ ആരെല്ലാമാണ്;
ഇവരുടെ വിശദവിവരം
നല്‍കുമോ; ഇവരെ
അറസ്റ്റ്
ചെയ്തിട്ടുണ്ടോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരാതി
നല്‍കുന്നതിനായി
ഡി.ജി.പി.യെ
കാണാനെത്തിയ മഹിജയെ
ഡി.ജി.പി. ഓഫീസ്
പരിസരത്ത് വെച്ച്
പോലീസ് അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മഹിജയ്ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
വകുപ്പുകള്‍
പ്രകാരമെന്നു
വ്യക്തമാക്കുമോ ;
(സി)
മഹിജയോടൊപ്പം വന്ന
ഏതെങ്കിലും
പൊതുപ്രവര്‍ത്തകരെ
ഇതുമായി ബന്ധപ്പെട്ട്
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആരെയെല്ലാമാണ് അറസ്റ്റ്
ചെയ്തത്;
ഇവര്‍ക്കുമേല്‍
ചുമത്തിയ കുറ്റം
എന്താണ്; വിശദാംശം
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
സംഭവുമായി ബന്ധപ്പെട്ട്
എത്ര എഫ്.ഐ.ആര്-കള്‍
എടുത്തിട്ടുണ്ട്;
അവയുടെ പകര്‍പ്പുകള്‍
മേശപ്പുറത്ത് വെക്കുമോ;
(എഫ്)
പോലീസില്‍
നിന്നും
മര്‍ദ്ദനമേറ്റെന്ന
മഹിജയുടെ പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
ഏതെങ്കിലും
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
ശ്രീ.കെ.മുരളീധരന് ,,
വി.ഡി.സതീശന് ,,
വി.പി.സജീന്ദ്രന് ,,
ഷാഫി പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
സുരക്ഷാ വിഷയത്തില്‍
കേരളാ പോലീസ്
സംഘടിപ്പിച്ച കൊക്കൂണ്‍
അന്താരാഷ്ട്ര
സമ്മേളനത്തില്‍
ക്രമക്കേട്
നടന്നുവെന്ന്
വിജിലന്‍സ്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
(ബി)
ഈ
സമ്മേളനം പോലീസിന്റെ
ഔദ്യോഗിക
പരിപാടിയായിരുന്നോ;
ഏതെല്ലാം സര്‍ക്കാരിതര
സംഘടനകളുടെ
സഹായത്താലാണ് പരിപാടി
സംഘടിപ്പിച്ചത് എന്ന്
അറിയിക്കാമോ?
(സി)
സമ്മേളന
നടത്തിപ്പുമായി
ബന്ധപ്പെട്ട്
വിജിലന്സ്എന്തെല്ലാം
തരത്തിലുള്ള
ക്രമക്കേടുകളാണ്
കണ്ടെത്തിയതെന്നും;
അതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ?
ശ്രീ.അന്‍വര്‍
സാദത്ത്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍മന്ത്രി
റ്റി.എന്‍.
ബാലകൃഷ്ണനെതിരെ
രഹസ്യയോഗത്തില്‍ മോശം
പരാമര്‍ശം നടത്തിയ
എ.ഡി.ജി.പി. ടോമിന് ജെ
തച്ചങ്കരിക്കെതിരെ
മുന്‍ മന്ത്രി നല്കിയ
പരാതിയിന്മേലുളള
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
വകുപ്പതല
അന്വേഷണത്തില്‍
തച്ചങ്കരിയുടെ
ഭാഗത്തുനിന്നും
ഗുരുതരമായ
വീഴ്ചയുണ്ടായതായി
കണ്ടെത്തിയിരുന്നോ;
(സി)
എങ്കില്‍
അദ്ദേഹത്തെ
കുറ്റവിമുക്തനാക്കി
ഉത്തരവിറക്കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ?
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നടന്ന രാഷ്ട്രീയ
കൊലപാതകങ്ങള്‍,
കുട്ടികളുടെ
നേര്‍ക്കുണ്ടായ
പീഡനങ്ങള്‍,
തന്മൂലമുണ്ടായ
മരണങ്ങള്, ഇനിയും
കാരണം കണ്ടെത്താനാവാത്ത
മരണങ്ങള് എന്നിവ
എത്രയാണ്; ഓരോന്നും
ജില്ലതിരിച്ച്
പൂര്‍ണ്ണമായ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇക്കാലയളവില്‍
പോലീസ്
എത്രപേര്‍ക്കെതിരെ
യു.എ.പി.എ.
ചുമത്തിയിട്ടുണ്ട്;
ആര്‍ക്കെല്ലാമെതിരെ ;
കാരണമെന്ത് ;
വ്യക്തമാക്കുമോ;
(സി)
യു.എ.പി.എ.
ചുമത്തിയ കേസുകള്‍
പുന:പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
കേസുകളില്‍ നിന്നും
ആയത്
ഒഴിവാക്കിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ ?
ശ്രീ.ഇ.കെ.വിജയന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ തേടി വരുന്ന
ഇതര സംസ്ഥാന
തൊഴിലാളികളെ
രജിസ്റ്റര്‍
ചെയ്യുവാന്‍ നിലവില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ച് വരുന്നു
എന്ന് വ്യക്തമാക്കാമോ ?
(ബി)
നാദാപുരം,
എടച്ചേരി, വളയം
കുറ്റ്യാടി എന്നീ
പോലീസ് സ്റ്റേഷന്
പരിധിയില്‍ എത്ര ഇതര
സംസ്ഥാന തൊഴിലാളികള്‍
താമസിച്ചുവരുന്നുണ്ട്;
അവരുടെ താമസകേന്ദ്രം
സ്റ്റേഷന് തിരിച്ച്
വിശദമാക്കാമോ ?
(സി)
പ്രസ്തുത
സ്റ്റേഷനുകളില്‍ ഇതര
സംസ്ഥാന
തൊഴിലാളികളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയിതിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ശ്രീ.റോജി
എം. ജോണ്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി മരുന്ന്
വില്പനക്കാരെ
പിടികൂടുന്നതിനായി
സ്പെഷ്യല്‍ ഓപ്പറേഷന്
ഗ്രൂപ്പ്
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
കഞ്ചാവ് വില്പന
അടുത്തിടെ വർദ്ധിച്ചതായ
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
2017
ജനുവരി 1 മുതല്‍ ഇതുവരെ
എത്ര കിലോഗ്രാം കഞ്ചാവ്
പിടിച്ചെടുത്തുവെന്നും
എത്രപേരെ ഇതുമായി
ബന്ധപ്പെട്ട് അറസ്റ്റ്
ചെയ്തുവെന്നും
വെളിപ്പെടുത്തുമോ ?
ശ്രീ.ആര്.
രാമചന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബ്ലേഡ് മാഫിയകള്‍
സജീവമായി
പ്രവര്‍ത്തിക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പണപ്പിരിവിന്റെ
ഭാഗമായി അക്രമങ്ങള്‍
നടത്തുന്ന
മാഫിയാസംഘങ്ങളെ
അമര്‍ച്ച ചെയ്യുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കേസുകളില്‍
പോലീസുകാര്‍
പ്രതികളാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ബ്ലേഡ്
മാഫിയകളില്‍ നിന്നും
പണം കടമെടുക്കുന്നത്
തടയുന്നതിനുവേണ്ടി
സംസ്ഥാനത്തെ സഹകരണ
ധനകാര്യസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.കെ.എം.ഷാജി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ടെന്ന് ജില്ല,
യൂണിറ്റ്, ഒഴിവുകള്‍
ഉണ്ടായ തീയതി
എന്നിവയുടെ
അടിസ്ഥാനത്തില്‍ വിവരം
ലഭ്യമാക്കുമോ;
(ബി)
ടി
ഒഴിവുകള്‍ പി.എസ്.സി
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
എണ്ണമെന്ന്
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പി.എസ്.സി യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത ഒഴിവുകള്‍
അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ശ്രീ.എം.
സ്വരാജ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെ
സുരക്ഷക്കായി
രൂപീകരിച്ച പിങ്ക്
പോലീസിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(ബി)
പിങ്ക് പോലീസിന്റെ
സേവനം
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ശ്രീ.രാജു
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സബ്
ഡിവിഷനുകളുടെ എണ്ണം
എത്രയാണ്; രണ്ടിലധികം
പോലീസ് സബ് ഡിവിഷനുകള്‍
ഉള്ള ജില്ലകള്‍
ഏതൊക്കെയാണ്;
(ബി)
ശബരിമല,പമ്പ
എന്നിവിടങ്ങളിൽനിന്നും
ഗവി ഉള്‍പ്പെടെയുള്ള
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
നിന്നും ജനങ്ങള്‍
പോലീസ് സബ് ഡിവിഷന്
ഓഫീസ് സംബന്ധമായ
ആവശ്യങ്ങള്‍ക്ക്
പോകേണ്ടത് എത്ര ദൂരം
സഞ്ചരിച്ചാണ്;
(സി)
ഇവര്‍ക്കെല്ലാം
സൗകര്യപ്രദമായ റാന്നി
കേന്ദ്രമാക്കി ഒരു
പുതിയ പോലീസ് സബ്
ഡിവിഷണല്‍ ഓഫീസ്
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ശ്രീ.വി.ഡി.സതീശന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിഷേല്‍
ഷാജി എന്ന
പെണ്‍കുട്ടിയെ
കാണാനില്ല എന്ന
പരാതിയുമായി
എറണാകുളത്തെ മൂന്ന്
പോലീസ് സ്റ്റേഷനുകളില്‍
കയറിയിറങ്ങിയ
രക്ഷിതാക്കള്‍ക്ക്
നേരിടേണ്ടി വന്ന
ദുരനുഭവം സംസ്ഥാന
പോലീസിന് കളങ്കം
ഉണ്ടാക്കിയതായി
കരുതുന്നുണ്ടോ;
(ബി)
പോലീസ്
സ്റ്റേഷനുകള്‍
ജനസൗഹൃദമാകുന്നതിന്
പകരം ജനങ്ങളെ
ഭയചകിതരാക്കുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
സര്‍ക്കാര്‍
നല്കുന്ന
നിര്‍ദ്ദേശങ്ങള്‍
പോലീസ് അധികാരികള്‍
ശരിയായ രീതിയില്‍തന്നെ
നടപ്പിലാക്കുന്നുവെന്ന്
ഉറപ്പ് വരുത്തുവാന്‍
ആവശ്യമായ തുടര്‍
നടപടികള്‍
കൈക്കൊള്ളുമോ?
ശ്രീ.എം.
വിന്‍സെന്റ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മന്ത്രിസഭയിലെ ഒരു
മന്ത്രി
രാജിവെക്കേണ്ടിവന്ന
ഫോണ്‍ സംഭാഷണം
സംപ്രേഷണം ചെയ്ത
കേസില്‍ പ്രതികളായ
മംഗളം ചാനല്‍ സി.ഇ.ഒ.
ആര്. അജിത്കുമാര്‍,
ജയചന്ദ്രന് എന്നിവരെ
തിരുവനന്തപുരം
കോടതിയില്‍
ഹാജരാക്കുവാന്‍
കൊണ്ടുവന്ന വേളയില്‍
കൈവിലങ്ങ്
അണിയിച്ചിരുന്നോ;
(ബി)
കൊടും
കുറ്റവാളികളല്ലാത്ത
ആരെയും വിലങ്ങ്
വയ്ക്കരുതെന്ന സുപ്രീം
കോടതിയുടെ കര്‍ശന
വ്യവസ്ഥ നിലനില്‍ക്കെ ഈ
മാധ്യമപ്രവര്‍ത്തകരെ
കൈവിലങ്ങ് അണിയച്ചത്
എന്ത്
അടിസ്ഥാനത്തിലായിരുന്നു;
അതിന് നിര്‍ദ്ദേശം
നല്‍കിയത് ആരാണ്;
(സി)
ഇക്കാര്യത്തില്‍
പോലീസിന്റെ ഭാഗത്ത്
വീഴ്ച വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കൈവിലങ്ങ്
അണിയിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ശ്രീ.എല്‍ദോ
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലിസ് സ്റ്റേഷനുകള്‍
ആധുനിക
വല്‍ക്കരിക്കുന്നതിന്
സ്രക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്നും
അവയുടെ നിലവിലെ
സ്ഥിതിയും അറിയിക്കാമോ;
(ബി)
പരിചയക്കുറവുള്ള
ഉദ്യോഗസ്ഥര്‍
സ്റ്റേഷന് ചുമതല
വഹിക്കുന്നതു മൂലം
പലപ്പോഴും
കുറ്റാന്വേഷണത്തില്‍
വീഴ്ചകള്‍
സംഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പോലീസ്
രജിസ്റ്റര്‍ ചെയ്യുന്ന
കേസ്സുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെടുന്നവ
എത്ര ഉണ്ടെന്ന്
പരിശോധിക്കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ വര്‍ഷം
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍ ,
ശിക്ഷ ലഭിച്ച
കേസ്സുകള്‍ എന്നിവയുടെ
എണ്ണം അറിയിക്കാമോ?
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
മാര്‍ച്ച് 16 ന് ഒരു
സംഘം നടത്തിയ
ക്രൂരമര്‍ദ്ദനത്തില്‍
അരീക്കോട് രണ്ട്
യുവാക്കള്‍ക്ക്
ഗുരുതരായി
പരിക്കുപറ്റിയ
സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്; എത്ര
പേരെ ഇതിനകം അറസ്റ്റ്
ചെയ്തു;
(ബി)
ഇൗ
സംഭവത്തില്‍ പോലീസ്
നിഷ്ക്രിയമായിരുന്നു
എന്ന പരാതി
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കുവാനും
സദാചാര ഗുണ്ടായിസത്തിന്
അറുതി വരുത്തുവാനും
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
സംസ്ഥാന
സര്‍ക്കാര്‍ യഥാസമയം
ഇത് സംബന്ധിച്ച്
ലിസ്റ്റും
റിപ്പോര്‍ട്ടും
കേന്ദ്രസര്‍ക്കാരിന്
കൈമാറിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
(സി)
മേലില്‍
ഇത്തരം വീഴ്ചകള്‍
സംഭവിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനപോലീസില്‍
8500-ല്‍പ്പരം
വാഹനങ്ങള്‍
ഡ്യൂട്ടിക്കായി
ഉപയോഗിക്കുമ്പോൾ
മൊബിലിറ്റിയുടെ പ്രധാന
ഘടകമായ മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
യൂണിറ്റില്‍, ഒരു
ജില്ലയില്‍ സാങ്കേതിക
യോഗ്യതയുളള ഒരു
ഓഫീസര്‍ പോലും ഇല്ല
എന്ന ഗുരുതരമായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
എങ്കില്‍
പ്രസ്തുത മേഖലയിലെ
സാമ്പത്തികനഷ്ടം
നികത്തുന്നതിനും ഈ
യൂണിറ്റ് നേരിടുന്ന
പ്രശ്നങ്ങളെ
സംബന്ധിച്ച്
പഠിക്കുന്നതിനും ഒരു
മുതിര്‍ന്ന
ഉദ്യോഗസ്ഥനെ
ഉള്‍പ്പെടുത്തി
കമ്മറ്റി രൂപീകരിച്ച് ആ
കമ്മിറ്റിയുടെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.ടി.
വി. ഇബ്രാഹിം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്‍െറ
കാലയളവില്‍ സ്കൂള്‍
കുട്ടികള്‍ക്ക്
നേരെയുണ്ടായ ലൈംഗിക
അതിക്രമ കേസ്സുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
കേസ്സുകളില്‍ പ്രതികളെ
അറസ്റ്റ് ചെയ്യാന്‍
ബാക്കിയുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
നേരെയുണ്ടാകുന്ന ഇത്തരം
അതിക്രമങ്ങള്‍
തടയുന്നതിന് വേണ്ടി
പുതുതായി എന്തെങ്കിലും
പരിപാടിയോ പദ്ധതിയോ
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശ്രീ.ഇ.പി.ജയരാജന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2009-ല്‍
നാഷണല്‍
ഇന്‍വെസ്റ്റിഗേഷന്‍
ഏജന്‍സി (എൻ.ഐ.എ )
രൂപീകരിച്ചതിനുശേഷം
ഭീകരപ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
കേരളത്തിലെ എത്ര
കേസ്സുകള്‍
ഏറ്റെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
എത്ര കേസ്സുകള്‍ എൻ.ഐ.എ
സ്വമേധയാ
ഏറ്റെടുത്തിട്ടുണ്ട് ;
(സി)
സംസ്ഥാന
ഗവണ്മെന്റിന്റെ
അഭ്യര്‍ത്ഥന പ്രകാരം
എൻ.ഐ.എ എത്ര കേസ്സുകള്‍
ഏറ്റെടുത്തിട്ടുണ്ടെന്നും
വ്യക്തമാക്കുമോ?
ശ്രീ.എ.എം.
ആരിഫ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളത്ത്
പോലീസ് റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെന്നാണ്; ഇൗ
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
നിയമനങ്ങള്‍ നടന്നു;
(ബി)
ഇൗ
ലിസ്റ്റിന്റെ കാലാവധി
എന്ന് അനവസാനിക്കും
എന്ന് വ്യക്തമാക്കാമോ;
2018 വരെയുള്ള
ഒഴിവുകള്‍ ഇപ്പോള്‍
റിപ്പോര്‍ട്ട്
ചെയ്താല്‍ മാത്രമേ
ട്രെയിനിംഗിനു ശേഷം
ഒഴിവുകള്‍ നിലവില്‍
വരുമ്പോള്‍ പോസ്റ്റ്
ചെയ്യുവാന്‍ സാധിക്കൂ
എന്നുള്ള വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അതിനാൽ 2018 വരെയുള്ള
ഒഴിവുകള്‍ പി. എസ്. സി.
ക്ക് അടിയന്തരമായി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.ഇ.കെ.വിജയന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ നാദാപുരം
പോലീസ് സ്റ്റേഷന്
പരിധിയിലെ പുറമേരിയില്‍
വച്ച് കുനിയില്‍
ശശീന്ദ്രന് മകന്
അശ്വിന് ലാലിനെ പോലീസ്
അതി ക്രൂരമായി
മര്‍ദിച്ച കേസില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ ;
(ബി)
പ്രതികള്‍ക്കെതിരെ
നടപടി വൈകാനുള്ള കാരണം
വിശദമാക്കാമോ ;
(സി)
പരാതിക്കാരന്
പട്ടിക ജാതിയില്‍ പെട്ട
ആളായത് കൊണ്ടാണ് കേസ്
രജിസ്റ്റര്‍
ചെയ്യാത്തത് എന്ന
ആക്ഷേപം ശരിയാണോ ?
(ഡി)
പട്ടിക
ജാതിയില്‍പ്പെട്ട ആളെ
മര്ദ്ദിച്ചാല്
ഏതൊക്കെ വകുപ്പുകള്‍
ചേര്‍ത്താണ് കേസ്
രജിസ്റ്റര്‍
ചെയ്യാറുള്ളതെന്ന്
വ്യക്തമാക്കാമോ ?
ശ്രീ.എം.ഉമ്മര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനം
കേന്ദ്രീകരിച്ച് ലഹരി
മരുന്ന് മാഫിയകള്‍
നടത്തുന്ന പ്രവര്‍ത്തനം
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കാമോ ;
(ബി)
ലഹരിമരുന്ന്
വില്പനയും മോഷണവും
തടയുന്നതിനായി തലസ്ഥാനം
കേന്ദ്രീകരിച്ച്
സ്പെഷ്യല്‍
ഓപ്പറേഷന്‍സ് ഗ്രൂപ്പ്
സജ്ജീകരിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ;
(സി)
ഇതിന്റെ
പ്രാരംഭനടപടി എന്ന
നിലയില്‍ ഷാഡോ പോലീസിനെ
ശക്തിപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശ്രീ.എസ്.രാജേന്ദ്രന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറില്‍ വിനോദ
സഞ്ചാരികളുടെ തിരക്ക്
മൂലം അനുഭവപ്പെടുന്ന
ട്രാഫിക് ബ്ലോക്കുകള്‍
പരിഹരിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊടുപുഴ
ന്യൂമാന്‍സ് കോളേജില്‍
എസ്.എഫ്.ഐ
പ്രവര്‍ത്തകര്‍ നടത്തിയ
ഉപരോധം
അക്രമാസക്തതമാവുകയും
പ്രിന്‍സിപ്പലിന്റെ
ഓഫീസ് റൂം
അടിച്ചുതകര്‍ക്കുകയും
ചെയ്ത സംഭവത്തില്‍ എത്ര
പേര്‍ക്കെതിരെ കേസ്
രജിസ്റ്റര്‍ ചെയ്തു;
എത്രപേരെ അറസ്റ്റ്
ചെയ്തു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
സ്വാശ്രയവിദ്യാഭ്യാസ
സ്ഥാപനങ്ങള്‍ ഇടതുപക്ഷ
വിദ്യാര്‍ത്ഥി
സംഘടനയില്‍ പെട്ടവരും,
ഇടതുപക്ഷ
യുവജനസംഘടനയില്‍
പെട്ടവരും
അടിച്ചുതകര്‍ത്തിട്ടുണ്ട്;
അക്രമികള്‍ക്കെതിരെ
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
അക്രമസമരം
നടത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
കൈക്കൊള്ളുന്നതിനും,
അവരെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിനും
നടപടി സ്വീകരിക്കുമോ?
ശ്രീ.എല്‍ദോ
എബ്രഹാം:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
സ്റ്റേഷന് ഹൌസ്
ഓഫീസര്‍മാരുടെ ചുമതല
സബ് ഇന്‍സ്പെക്ടര്‍
എന്നതിനു പകരം
ഇന്‍സ്പെക്ടര്‍
റാങ്കിലേക്ക്
ഉയര്‍ത്തണമെന്ന ആവശ്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
സ്റ്റേഷന്
ഹൌസ് ഓഫീസര്‍ തസ്തിക
ഇന്‍സ്പെക്ടര്‍
റാങ്കിലേക്ക്
ഉയര്‍ത്തുന്ന മുറയ്ക്ക്
ക്രമസമാധാനം,
കുറ്റാന്വേഷണം എന്നിവ
പ്രത്യേക വിഭാഗമായി
തിരിച്ച് സബ്
ഇന്‍സ്പെക്ടര്‍മാരുടെ
ചുമതലയിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
സ്റ്റേഷന്
റൈറ്റര്‍, പി.ആര്.ഒ
എന്നീ തസ്തികകള്‍
എസ്.എെ റാങ്കിലേക്ക്
ഉയര്‍ത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ശ്രീ.അന്‍വര്‍
സാദത്ത് ,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ,,
എല്‍ദോസ് കുന്നപ്പിള്ളി ,,
ഷാഫി പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വിജയകരമായി
നടപ്പിലാക്കിയ
ഓപ്പറേഷന് കുബേര
നിലവിലുണ്ടോ; എങ്കില്‍
വട്ടിപ്പലിശയ്ക്ക് പണം
കൊടുക്കുന്ന എത്ര
സ്ഥാപനങ്ങള്‍ക്കും,
വ്യക്തികള്‍ക്കുമെതിരെ
കഴിഞ്ഞ പതിനൊന്ന്
മാസത്തിനിടയില്‍ നടപടി
സ്വീകരിച്ചുവെന്നും
എത്ര പേരെ അറസ്റ്റ്
ചെയ്തുവെന്നും
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എത്ര സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കുമെതിരെ
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
തൃശ്ശൂര്‍
ജില്ലയിലെ
എരുമപ്പെട്ടിയില്‍
സുരേഷ് കുമാറും
കുടുംബവും ആത്മഹത്യ
ചെയ്ത സംഭവം ബ്ലേഡ്
മാഫിയയുടെ ഭീഷണി
മൂലമാണോ; എങ്കില്‍
കുറ്റക്കാര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
സമീപകാലത്ത്
സംസ്ഥാനത്തുണ്ടായ കൂട്ട
ആത്മഹത്യകള്‍ ബ്ലേഡ്
മാഫിയയുടെ ഭീഷണി മൂലം
ആണെന്ന വസ്തുത
പരിഗണിച്ച്
ഇത്തരക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
പോലീസ് സ്റ്റേഷന്
കോമ്പൗണ്ടിലും
ട്രാഫിക്ക് പോലീസ്
സ്റ്റേഷന്
കോമ്പൗണ്ടിലും വിവിധ
കേസുകളില്‍
കസ്റ്റഡിയിലുള്ളതും
പിടിച്ചിട്ടിരിക്കുന്നതുമായ
എത്ര വാഹനങ്ങള്‍ ഉണ്ട്
എന്നും ഇവ ഓരോന്നും
എത്ര കാലമായി
കസ്റ്റഡിയിലുള്ളതാണെന്നും
വിശദമാക്കാമോ;
(ബി)
അഞ്ച്
വര്‍ഷവും അതില്‍
കൂടുതലും കാലമായി
പോലീസ് സ്റ്റേഷനില്‍
പിടിച്ചിട്ടിരിക്കുന്ന
വാഹനങ്ങള്‍ എത്രയുണ്ട്?
(സി)
ഈ
സ്റ്റേഷനുകളില്‍,
തുരുമ്പെടുത്ത്
നശിച്ചുപോയിട്ടുള്ള
അനേകം വാഹനങ്ങളുടെ
അവശിഷ്ടങ്ങള്‍
അടിഞ്ഞുകൂടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് നീക്കംചെയ്ത്
സ്റ്റേഷന് പരിസരം
വൃത്തിയും
വെടിപ്പുമുള്ളതായി
സൂക്ഷിക്കാന്‍ എന്ത്
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ?
ശ്രീ.കെ.കുഞ്ഞിരാമന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഉദുമ പഞ്ചായത്ത്
മുദിയക്കാല്‍ സ്വദേശി
മഞ്ചേഷ് വയനാട്
വൈത്തിരിയിലെ വൈത്തിരി
വില്ലേജ് ലക്ഷ്വറി സ്പാ
റിസോര്‍ട്ടില്‍
18.7.2015 ല്‍
ദുരൂഹസാഹചര്യത്തില്‍
മരണപ്പെട്ട സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മരണം
സംബന്ധിച്ച് അന്വേഷണം
ആവശ്യപ്പെട്ട് പരേതന്റെ
അമ്മയും മഞ്ചേഷ്
ആക്ഷന്‍ കമ്മിറ്റി
കണ്‍വീനറും
തന്നിട്ടുള്ള
ഹര്‍ജിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
കേസ് ആരാണ്
അന്വേഷിക്കുന്നതെന്നും
അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്നും വിശദമാക്കാമോ?
ശ്രീ.ഹൈബി
ഈഡന് ,,
കെ.എസ്.ശബരീനാഥന് ,,
എ.പി. അനില്‍ കുമാര്‍ ,,
എം. വിന്‍സെന്റ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനങ്ങള്‍
സമയബന്ധിതമായി
ലഭ്യമാക്കാത്ത പോലീസ്
ഉദ്യോഗസ്ഥര്‍ക്കുമേല്‍
പിഴ ചുമത്തണമെന്നുള്ള
കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന്
കീഴിലുള്ള ബ്യൂറോ ഓഫ്
പോലീസ് റിസര്‍ച്ച്
ആന്റ് ഡവലപ്മെന്റിന്റെ
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വ്യത്യസ്ത
രീതിയിലുള്ള
സൈബര്‍കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
സര്‍ക്കാര്‍ വെബ്
സൈറ്റുകളുടെ സുരക്ഷ
ഉറപ്പാക്കാന്‍
എന്തെല്ലാം കര്‍മ്മ
പദ്ധതികളാണ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
എ.റ്റി.എം
കവര്‍ച്ചകള്‍
സംസ്ഥാനത്ത്
വ്യാപകമാകുന്നതിന്റെ
കാരണങ്ങള്‍ സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ?
ശ്രീ.വി.പി.സജീന്ദ്രന് ,,
ഹൈബി ഈഡന് ,,
അന്‍വര്‍ സാദത്ത് ,,
ഷാഫി പറമ്പില്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റുഡന്റ്
പോലീസ് സംവിധാനത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
സംവിധാനം നിലവില്‍ വന്ന
ശേഷം
വിദ്യാര്‍ത്ഥികളില്‍
അത് ഉണ്ടാക്കിയ
സ്വാധീനത്തെ കുറിച്ചും
അവരുടെ അച്ചടക്ക
നിലവാരത്തിലുണ്ടായ
വ്യത്യാസത്തെക്കുറിച്ചും
സാമൂഹ്യബോധ
നിലവാരത്തിലുണ്ടായ
മാറ്റത്തെക്കുറിച്ചും
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
നിലവില്‍
എത്ര സ്കൂളുകളിലാണ് ഈ
സംവിധാനം
നടപ്പിലാക്കിയിട്ടുള്ളത്;
(ഡി)
അടുത്ത
അദ്ധ്യയന വര്‍ഷത്തില്‍
പുതിയതായി എത്ര
സ്കൂളുകളില്‍ ഈ
സംവിധാനം
നടപ്പിലാക്കുവാനാണ്
തീരുമാനമെടുത്തിട്ടുള്ളത്?
ശ്രീ.പി.കെ.
ശശി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
യൂ,ഡി, എഫ്
സര്‍ക്കാരിന്‍െറ
കാലത്ത് ആഭ്യന്തര
വകുപ്പ് കൈകാര്യം
ചെയ്തിരുന്ന ഓരോ
മന്ത്രിമാരുടേയും
കാലയളവില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട കൊലപാതകം,
കൊലപാതകശ്രമം,
ബലാല്‍സംഗം,
സ്ത്രീപീഡനം/പീഡനമരണം,
ലൈംഗിക അതിക്രമം കൊളള,
മോഷണം, കലാപങ്ങള്‍,
ബ്ലേഡ് മാഫിയാ
ആക്രമണം/ബ്ലേഡ് മാഫിയ
ആക്രമണത്തിലൂടെ മരണം,
ബ്ലേഡ് മാഫിയാ
ആക്രമണവും തട്ടിപ്പും
വഴി വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍, മണല്‍
മാഫിയാ
ആക്രമണം/ആക്രമണത്തിലൂടെ
മരണം, പാറ മാഫിയാ
ആക്രമണം/മരണം,
കുട്ടികള്‍ക്കു നേരെ
ആക്രമണം/മരണം/തട്ടിക്കൊണ്ടു
പോകല്‍.
സ്ത്രീകള്‍/വൃദ്ധര്‍
എന്നിവര്‍ക്കെതിരെയുള്ള
മാഫിയാ ആക്രമണങ്ങള്‍
,കുട്ടികള്‍/സ്ത്രീകള്‍/പുരുഷന്മാര്
തുടങ്ങിയവരെ
കാണാതാകല്‍,
കുട്ടികളുടെ ആത്മഹത്യ
എന്നിവ സംബന്ധിച്ചു
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
സംബന്ധിച്ച ക്രൈം
റിക്കാഡ്സ് ബ്യൂറോയുടെ
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവിലെ
ഇതുവരെയുളള കണക്കും
ലഭ്യമാക്കുമോ?
ശ്രീ.ഡി.കെ.
മുരളി:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വാമനപുരം
നിയോജകമണ്ഡലത്തിലെ
വെഞ്ഞാറമൂട്
കേന്ദ്രമാക്കി പ്രത്യേക
ട്രാഫിക് സ്റ്റേഷന്
ആരംഭിക്കണമെന്ന്
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
ആചാര പ്രകാരം
വിവാഹിതരാകുന്ന ആദിവാസി
യുവാക്കളെ നിയമം
നിഷ്കകര്‍ഷിക്കുന്ന
വിവാഹപ്രായം
എത്തിയിട്ടില്ല എന്ന
കാരണത്താല്‍ പോക്സോ
നിയമപ്രകാരം കുറ്റം
ചുമത്തി ജയിലില്‍
അടക്കുന്നതായ
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ജയിലിലടക്കപ്പെടുന്ന
യുവാക്കള്‍ക്ക് നിയമ
സഹായം ലഭിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിരപരാധികളായ
ആദിവാസികള്‍
ജയിലിലടക്കപ്പെടുന്ന
സാഹചര്യം ഒഴിവാക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വ്യക്തമാക്കുമോ?
(ഡി)
കുറ്റാരോപിതരായി
ജയിലിലടക്കപ്പെട്ട്
നിയമ സഹായം ലഭിക്കാതെ
കഴിയുന്ന
ആദിവാസികള്‍ക്ക് നിയമ
സഹായം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ?
ശ്രീ.അന്‍വര്‍
സാദത്ത്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
17-3-2017-ല്‍
തൃശ്ശൂരില്‍
ഭിന്നലിംഗക്കാരായ
മൂന്നു പേരെ
നടുറോഡിലിട്ട് പോലീസ്
മര്‍ദ്ദിച്ച
സംഭവത്തില്‍
കുറ്റക്കാര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഭിന്നലിംഗക്കാരെ
അകാരണമായി പോലീസ്
ആക്രമിക്കുന്നതായ
പരാതിയുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍
ആവശ്യമായ ജാഗ്രത
പുലര്‍ത്താന്‍ പോലീസിന്
നിര്‍ദ്ദേശം നല്‍കുമോ?
ശ്രീ.കെ.എം.ഷാജി:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാര്‍
ചിന്നക്കനാല്‍
പാപ്പാത്തിച്ചോലയില്‍
സ്ഥാപിച്ച മരക്കുരിശ്
നീക്കം ചെയ്തതിന്റെ
പേരില്‍ രണ്ട് പേരെ
പോലീസ്
കസ്റ്റഡിയിലെടുത്തിട്ടുണ്ടോ;
അവരുടെ പേരില്‍
കേസ്സെടുത്തിട്ടുണ്ടോ;
എങ്കില്‍ എന്തു
കുറ്റത്തിന്റെ പേരില്‍;
(ബി)
ഈ
കുരിശ് സ്ഥാപിച്ചതും
നീക്കം ചെയ്തതും
'സ്പിരിറ്റ് ഇന്‍
ജീസസ്' എന്ന
മതവിശ്വാസികളുടെ
സ്വന്തം ഭൂമിയിലാണോ;
അല്ലെങ്കില്‍ ആരുടെ
ഭൂമിയിലെന്നു
വ്യക്തമാക്കുമോ;
(സി)
ഇവിടെനിന്നും
സ്പിരിറ്റ് ഇന്‍ ജീസസ്
വിശ്വാസികള്‍
അനധികൃതമായി ഭൂമി
കയ്യേറി സ്ഥാപിച്ചു
എന്നാരോപിച്ച് മെറ്റല്‍
കുരിശു നീക്കം
ചെയ്തിരുന്നോ; എങ്കില്‍
അതിനെതിരെ
ആരുടെയെങ്കിലും
ഭാഗത്തുനിന്നും
രേഖാമൂലം പരാതി
ലഭിച്ചിട്ടുണ്ടോ;
പരാതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ശ്രീമതി
യു. പ്രതിഭ ഹരി:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം,
കരീലകുളങ്ങര,
കുറത്തികാട്,
മാവേലിക്കര പോലീസ്
സ്റ്റേഷന്റെ പരിധിയില്‍
2011 മുതല്‍ നാളിതുവരെ
കുട്ടികള്‍, സ്ത്രീകള്‍
എന്നിവര്‍ക്കെതിരെയുളള
അതിക്രമം, പിടിച്ചുപറി,
ബലാത്സംഗം എന്നിവയുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
വിശദമാക്കാമോ?
ശ്രീ.ഇ.പി.ജയരാജന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍ 2016
മെയ് മാസം വരെ
കേരളത്തില്‍ യു.എ.പി.എ.
നിയമപ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
ഇതേ
കാലയളവില്‍ രജിസ്റ്റര്‍
ചെയ്ത യു.എ.പി.എ.
കേസ്സുകളില്‍ എത്ര
കേസ്സുകള്‍
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(സി)
ഇതേ
കാലയളവില്‍
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
യു.എ.പി.എ.
കേസ്സുകളില്‍
ഉള്‍പ്പെട്ട എത്ര
പൊതുപ്രവര്‍ത്തകര്‍
ഏതെല്ലാം രാഷ്ട്രീയ
പാര്‍ട്ടികളില്‍
ഉള്‍പ്പെട്ടവരാണെന്ന്
വ്യക്തമാക്കുമോ?
ശ്രീ.അനില്‍
അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഫാര്‍മേഴ്സ് സര്‍വ്വീസ്
സഹകരണ ബാങ്കിനെതിരെ
സഹകരണ വകുപ്പ് നടത്തിയ
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുണ്ടോ?
(ബി)
സഹകരണ
വകുപ്പ് നടത്തിയ
അന്വേഷണത്തില്‍
കണ്ടെത്തിയ എന്തെല്ലാം
ക്രമക്കേടുകളുടെ
അടിസ്ഥാനത്തിലാണ്
വിജിലന്‍സ്
അന്വേഷണത്തിന് ശുപാര്‍ശ
ചെയ്തിട്ടുള്ളത്; സഹകരണ
വകുപ്പ്
സമര്‍പ്പിച്ചിട്ടുള്ള
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ആര്‍ക്കെല്ലാമെതിരെയാണ്
വിജിലന്‍സ്
അന്വേഷണത്തിന്
ഉത്തരവിട്ടിട്ടുള്ളത്;
ഇതില്‍ ബാങ്ക്
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ
അന്വേഷണം
നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്തു
കാരണത്താലാണ്
ജീവനക്കാരെ അന്വേഷണ
പരിധിയില്‍ നിന്ന്
ഒഴിവാക്കിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ ?
ശ്രീ.വി.പി.സജീന്ദ്രന് ,,
റോജി എം. ജോണ്‍ ,,
സണ്ണി ജോസഫ് ,,
അനില്‍ അക്കര:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏറ്റവും അധികം അഴിമതി
നടക്കുന്നത്
തദ്ദേശസ്വയംഭരണ
വകുപ്പിലാണ് എന്ന
വിജിലന്‍സിന്‍െറ
കണ്ടെത്തലിന് ശേഷം
പഞ്ചായത്തുകളില്‍
വിജിലന്‍സ് നടത്തുന്ന
പരിശോധന മാര്‍ച്ച്
മാസത്തില്‍
ഒഴിവാക്കണമെന്നാവശ്യപ്പെട്ട്
വകുപ്പ് മന്ത്രി
മുഖ്യമന്ത്രിക്ക് കത്ത്
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍ ഈ കത്തിന്റെ
അടിസ്ഥാനത്തില്‍
വിജിലന്‍സ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പരിശോധന
ഒഴിവാക്കിയിരുന്നോ?
ശ്രീ.അബ്ദുല്‍
ഹമീദ് പി.:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുകാര്‍ക്കെതിരെയുള്ള
പരാതികള്‍
പരിശോധിക്കുന്നതിനും
അന്വേഷിച്ച് നടപടി
സ്വീകരിക്കുന്നതിനും
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
പോലീസുകാര്‍ക്കെതിരെയുള്ള
പരാതികള്‍
പോലീസുദ്യോഗസ്ഥര്‍
തന്നെ അന്വേഷിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അന്വേഷണത്തിലെ
നിഷ്പക്ഷത ഉറപ്പ്
വരുത്തുന്നതിനായി ബദല്‍
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പോലീസുകാര്‍ക്കെതിരെയുള്ള
പരാതികള്‍
പോലീസുകാരില്‍
നിന്നുതന്നെ
റിപ്പോര്‍ട്ട്
സ്വീകരിച്ച് ക്ലോസ്
ചെയ്യുന്ന പ്രവണത
അവസാനിപ്പിക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
ശ്രീ.യു.
ആര്. പ്രദീപ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിൽ ചേലക്കര
നിയോജകമണ്ഡലത്തിൽ
പഴയന്നൂര്‍ ആസ്ഥാനമായി
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
അനുവദിക്കണമെന്ന
ആവശ്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പഴയന്നൂര്‍
ഗ്രാമപഞ്ചായത്തിൽ
മതിയായ സ്ഥലവും
എം.എല്‍.എ.യുടെ ആസ്തി
വികസന സ്കീമില്‍
നിന്നും കെട്ടിടം
പണിയാനുള്ള തുകയും
കണ്ടെത്താമെന്നതു
കണക്കിലെടുത്ത് ഫയര്‍
സ്റ്റേഷന്
അനുവദിക്കണമെന്ന
ആവശ്യത്തിന്മേല്
കഴിവതും വേഗത്തില്‍
നടപടി സ്വീകരിച്ച്
ഉത്തരവാകുമോ;എങ്കിൽ
ആയതിന്റെ വിശദാംശം
നൽകുമോ ?
ശ്രീ.കെ.
ദാസന്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യു
ഡിപ്പാര്‍ട്ട്മെന്റ്
കമാന്റന്റ് ജനറലിന്റെ
ഓഫീസില്‍ തീര്‍പ്പാവാതെ
കിടക്കുന്ന എന്‍. ഒ.
സി. യുമായി ബന്ധപ്പെട്ട
എത്ര കേസ്സുകള്‍
നിലവിലുണ്ട് എന്നത്
ജില്ല തിരിച്ച്
വിശദമാക്കാമോ;
(ബി)
എന്‍.
ഒ. സി.
നല്കിയിട്ടില്ലാത്ത
കേസ്സുകള്‍
ഓരോന്നിന്റെയും
സ്വഭാവം വിശദമാക്കുമോ;
ഇതില്‍ നിസ്സാര
കാരണങ്ങള്‍ കാരണം എന്‍.
ഒ. സി. നിരാകരിച്ച
കേസ്സുകള്‍ എത്രയുണ്ട്;
ഇത്തരം കേസ്സുകളുടെ
വിശദാംശം
ലഭ്യമാക്കാമോ;
ശ്രീ.എം.
വിന്‍സെന്റ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഫയര്‍ ആൻഡ്
റസ്ക്യൂ വകുപ്പ് 99
ബഹുനില കെട്ടിടങ്ങൾക്ക്
ചുരുങ്ങിയ
ദിവസങ്ങള്‍ക്കുള്ളില്‍
ചട്ട വിരുദ്ധമായി
അനുമതി നല്‍കിയെന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ; ഇതു
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
കുറ്റക്കാര്‍ക്കെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ശ്രീ.ആര്.
രാജേഷ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയോജക മണ്ഡലത്തില്‍
ചാരുംമൂട്
കേന്ദ്രമാക്കി ഫയര്‍
ആൻഡ് റസ്ക്യു
സര്‍വ്വീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
ഇറക്കിയിട്ടുളള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ശ്രീ.ഐ.ബി.
സതീഷ്:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാട്ടാക്കട
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച നടപടികള്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികൾ
വേഗത്തിലാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
ഇത്
സംബന്ധിച്ച്
ഗവണ്മെന്റ്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇത്തരത്തില്‍ എത്ര
ടാങ്കറുകളില്‍
പ്രതിദിനം കുടിവെളളം
നിറക്കുന്നുവെന്നാണ്
ഗവണ്മെന്റിന്റെ കണക്ക്
;
(സി)
ഫയര്‍ഫോഴ്സിന്റെ
ഇത്തരം ടാങ്കറുകളില്‍
നിര്‍ബന്ധമായും എല്ലാ
കാലത്തും മുട്ടത്തറ
സ്വീവേജ്
ട്രീറ്റ്മെന്റ്
പ്ലാന്റിലെ ജലം മാത്രം
നിറയ്ക്കുന്നതിന്
കര്‍ശന നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
പ്രസ്സുകളില്‍
സൂപ്രണ്ട്/ഡെപ്യൂട്ടി
സൂപ്രണ്ട്/അസിസ്റ്റന്റ്
സൂപ്രണ്ട് എന്നിവരുടെ
പ്രൊമോഷനുകളുമായി
ബന്ധപ്പെട്ട്
സര്‍ക്കാരില്‍
നിലവിലുള്ള ഫയലുകളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
ഡെപ്യൂട്ടി
സൂപ്രണ്ടുമാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഇതിലേയ്ക്ക് നിയമനം
നടത്തുവാന്‍ ഡി.പി.സി.
കൂടിയിട്ടുണ്ടോ;
പ്രസ്തുത
തസ്തികയില്‍2017
വര്‍ഷത്തില്‍ എത്ര
ഒഴിവുകള്‍ വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
മാനദണ്ഡപ്രകാരമുള്ള
തസ്തിക അനുവദിക്കാത്ത
ഗവണ്മെന്റ്
പ്രസ്സുകള്‍ ഏതൊക്കെ;
ഇവിടങ്ങളില്‍ തസ്തിക
അനുവദിക്കണമെന്നത്
സംബന്ധിച്ച ഫയല്‍
സര്‍ക്കാരില്‍
നിലവിലുണ്ടോ;എ ങ്കില്‍
അവയില്‍ എത്രയും
പെട്ടെന്ന് തീരുമാനം
കൈക്കൊള്ളുമോ?
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
കനാലുകള്‍
നവീകരിക്കുന്നതിനായി
കേരളാ ഷിപ്പിംഗ് ആന്റ്
ഇന്‍ലാന്‍ഡ് നാവിഗേഷന്‍
കോര്പ്പറേഷന് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പഠന റിപ്പോര്‍ട്ടിന്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
ഏതെല്ലാം
കനാലുകളാണ്
നവീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ശ്രീ.എ.
എന്‍. ഷംസീര്‍:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാറ്റഗറി
നം.360/2014 പ്രകാരം
നിലവിലുള്ള കമ്പനി
/കോര്പ്പറേഷന്
/ബോര്‍ഡ് ലാസ്റ്റ്
ഗ്രേഡ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം നടത്തുന്ന ഓരോ
സ്ഥാപനങ്ങളിലും ഈ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്ന്
അറിയിക്കാമോ?