ആരോഗ്യ
വകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും തസ്തിക
1597.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
നിയോജകമണ്ഡലത്തില്‍
ആരോഗ്യ വകുപ്പില്‍
ഒഴിഞ്ഞുകിടക്കുന്ന
ഡോക്ടര്‍മാരുടെയും
നഴ്സുമാരുടെയും
തസ്തികകളുടെ എണ്ണം ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
തസ്തികകളില്‍
നിയമനം നടത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
എത്ര
ഡോക്ടര്‍മാര്‍ വയനാട്
ജില്ലയില്‍ നിന്നും
വിദേശത്തും സ്വദേശത്തും
ജോലിചെയ്യുവാനായി
ശൂന്യവേതന അവധിയില്‍
ഉണ്ട്?
ജീവന്‍രക്ഷാ മരുന്നുകള്‍
1598.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലാകമാനമുള്ള
ജനങ്ങളില്‍ കൂടുതല്‍
പേരും പ്രമേഹ രോഗത
്തിനും
കിഡ്നി രോഗത്തിനും,
ഹൃദയ രോഗത്തിനും
അടിമകളാണെന്നുള്ള
വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ടി
രോഗങ്ങള്‍ക്കുള്ള
മരുന്നുകള്‍ക്കും,
ഇന്‍സുലിനും ഭീമമായ
തുകയാണ്
ഫാര്‍മസ്യൂട്ടിക്കല്‍
കമ്പനിക്കാരും മരുന്ന്
കടക്കാരും രോഗികളില്‍
നിന്നും വാങ്ങുന്നതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇൗ
അസുഖങ്ങള്‍ക്കുള്ള
മരുന്നുകള്‍ ജീവന്
രക്ഷാ
വിഭാഗത്തില്‍പ്പെടുത്തി
പാവപ്പെട്ട
രോഗികള്‍ക്ക് ഏറ്റവും
കുറഞ്ഞ തുകയ്ക്ക്
മാര്‍ക്കറ്റില്‍
ലഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മൂന്നാറില്‍ സര്‍ക്കാര്‍
ആശുപത്രി
1599.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തില്‍ തോട്ടം
തൊഴിലാളികളും സാധാരണ
ജനങ്ങളും തിങ്ങി
പാര്‍ക്കുന്ന
മൂന്നാറില്‍ ഒരു നല്ല
സര്‍ക്കാര്‍
ആശുപത്രിയില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സര്‍ക്കാര്‍ ആശുപത്രി
ആരംഭിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇല്ലെങ്കില്‍
എല്ലാ
ചികിത്സാസൗകര്യങ്ങളോടുകൂടിയ
ഒരു സര്‍ക്കാര്‍
ആശുപത്രി ആരംഭിക്കാന്‍
ഉടന്‍ നടപടി
സ്വീകരിക്കുമോ?
ജല
മലിനീകരണം
നടത്തുന്നവർക്കെതിരെ നടപടി
1600.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നഗരങ്ങളിലെ
ഹോട്ടലുകളില്‍ നിന്നും
വാഹന സര്‍വീസ്
സ്റ്റേഷനുകളില്‍
നിന്നും കശാപ്പു
ശാലകളില്‍ നിന്നുമുള്ള
മലിനജലം ഓടകളിലൂടെ
കുടിവെള്ള വിതരണം
നടത്തുന്ന ജല
സ്രോതസ്സുകളിലേക്കെത്തുന്ന
സാഹചര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;ഇത്തരം
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നവര്‍ക്കെതിരെ
ശക്തമായ നടപടികള്‍
സ്വീകരിക്കുമോ?
സി.
എച്ച്.സിയെ ഐ.പി.എച്ച്
സ്റ്റാന്‍ഡേര്‍ഡിലേക്ക്
അപ്ഗ്രേഡ് ചെയ്യുന്നതിനുള്ള
പദ്ധതി
1601.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ബ്ലോക്കില്‍ ഒരു
സി.എച്ച്.സി യെങ്കിലും
ഐ.പി.എച്ച്
സ്റ്റാന്‍ഡേര്‍ഡിലേക്ക്
സ്റ്റാഫ് സ്ട്രെംഗ്ത്
നല്കി അപ്ഗ്രേഡ്
ചെയ്യുന്നതിനുള്ള
പദ്ധതി സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കുറഞ്ഞത്
ഒരു നിയോജകമണ്ഡലത്തില്‍
ഒരു സി.എച്ച്.സി
യെങ്കിലും അത്തരത്തില്‍
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സി.എച്ച്.സി
കളുടെ സ്റ്റാഫ്
സ്ട്രെംഗ്ത്
വര്‍ദ്ധിപ്പിക്കുന്നത്
ഒരു നിയോജകമണ്ഡലത്തില്‍
ഒരെണ്ണം എങ്കിലും
പരിഗണിക്കുന്നുവെങ്കില്‍
അരൂകുറ്റി ആശുപത്രിയെ ഈ
നിലയില്‍ പരിഗണിക്കുമോ;
(സി)
7+
1 = 8 എന്ന നിലയില്‍
ഡോക്ടര്‍മാരുടെ
സ്ട്രെംഗ്ത്
വര്‍ദ്ധിപ്പിച്ച്
അരുകുറ്റി
ആശുപത്രിയില്‍ 24
മണിക്കൂറും സേവനം
ലഭ്യമാക്കണമെന്ന
ആലപ്പുഴ ഡി.എം.ഒ യുടെ
പ്രൊപ്പോസല്‍
ലഭിച്ചിച്ചുണ്ടോ;
ആയതില്‍ എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
ഇല്ലെങ്കില്‍ അടിയന്തര
പ്രാധാന്യത്തോടെ
തീരുമാനം
കൈക്കൊള്ളുമോ?
കെ.എച്ച്.ആര്.ഡബ്ല്യു.എസ്.
പേവാര്‍ഡിന്റെ പരിതാപകരമായ
അവസ്ഥ
1602.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയില്‍
പ്രവര്‍ത്തിക്കുന്ന
കെ.എച്ച്.ആര്.ഡബ്ല്യു.എസ്.പേവാര്‍ഡിന്റെ
പരിതാപകരമായ അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തീപ്പൊള്ളല്‍
കേസ്സുകളില്‍ എത്തുന്ന
രോഗികള്‍ ഉള്‍പ്പടെ
കിടക്കുന്ന
പേവാര്‍ഡില്‍
ജനറേറ്റര്‍
ഇല്ലാത്തതിനാല്‍
വൈദ്യുതി ഇല്ലാത്ത
സമയത്ത് രോഗികള്‍
ബുദ്ധിമുട്ടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പേവാര്‍ഡിലെ
മിക്ക മുറികളും
മെയിന്റനന്‍സ്
നടക്കാത്തതിനാല്‍
അടച്ചിട്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പേവാര്‍ഡിലെ
ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
എസ്.എം.എ.പി.
വഴി ചികിത്സാ സഹായം
1603.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
"സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു
പുവര്‍" പദ്ധതി പ്രകാരം
സംസ്ഥാനത്തെ ഏതൊക്കെ
ആശുപത്രികളിലെ
ചികിത്സക്കാണ് ചികിത്സാ
സഹായം ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ണ്ണാടകയുമായി
അതിര്‍ത്തി പങ്കിടുന്ന
കാസര്‍ഗോഡ് ജില്ലയിലെ
ജനങ്ങള്‍ക്ക്
ജില്ലയില്‍ സൂപ്പര്‍
സ്പെഷ്യാലിറ്റി ചികിത്സ
സര്‍ക്കാര്‍/സഹകരണ
മേഖലയില്‍
ലഭ്യമല്ലാത്തതിനാല്‍
മംഗലാപുരത്തുള്ള
ആശുപത്രികളെ
ആശ്രയിക്കേണ്ടി
വരുന്നതിനാല്‍ ടി
ചികിത്സയ്ക്ക്
എസ്.എം.എ.പി. പദ്ധതി
വഴി ധനസഹായം നല്കാന്
നടപടി ഉണ്ടാകുമോ?
ലഹരി
വിമുക്ത ബോധവല്‍ക്കരണ
പരിപാടി
T 1604.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലഹരി
വിമുക്ത ബോധവല്‍ക്കരണ
പരിപാടിയില്‍
പങ്കെടുത്ത് ലഹരിയില്‍
നിന്ന് മുക്തി
നേടണമെന്നാഗ്രഹിക്കുന്നവര്ക്ക്
ചികിത്സ
നല്‍കാനാവശ്യമായ
വിദഗ്ദ്ധരുടെ എണ്ണം
സംസ്ഥാനത്ത് കുറവാണെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കേരളത്തില്‍
നിലവിലുള്ള ലഹരി
വിമുക്ത
ചികിത്സാകേന്ദ്രങ്ങളിലായി
മൊത്തം എത്ര
സൈക്ക്യാട്രിസ്റ്റുകളുണ്ട്;
(സി)
കുട്ടികളെ
നോക്കുന്ന
സൈക്ക്യാട്രിസ്റ്റുകള്‍
ഒരിടത്തും ഇല്ല എന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ലഹരിവിമുക്ത
ചികിത്സാമേഖലയില്‍
സൈക്കോളജിസ്റ്റ്,
സൈക്ക്യാട്രിസ്റ്റ്
മറ്റു അനുബന്ധ സ്റ്റാഫ്
എന്നിവരുടെ സേവനം
ഉറപ്പുവരുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും?
വടകര
താലൂക്ക് ആയുര്‍വേദ
ആശുപത്രി
1605.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടകര
താലൂക്ക് ആയുര്‍വേദ
ആശുപത്രിയില്‍
കിടത്തിച്ചികിത്സയുടെ
സൗകര്യം
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ബഹു:ആരോഗ്യവകുപ്പ്
മന്ത്രി വടകര താലൂക്ക്
ആയുര്‍വേദ
ആശുപത്രിയില്‍ വന്ന്
പ്രഖ്യാപിച്ച
ബെഡ്ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
എടുത്ത തീരുമാനം
അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ലാബ്
ടെക്നീഷ്യന് നിയമനം
1606.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പിലെ
1961 ലെ സ്റ്റാഫ്
പാറ്റേണ്‍
പരിഷ്കരിക്കുമ്പോള്‍
രോഗ നിര്‍ണ്ണയത്തിന്
അത്യാവശ്യമായ ലാബ്
ടെക്നീഷ്യന് തസ്തിക
അര്‍ഹമായ തരത്തില്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ലാബ്
സംവിധാനം ഇല്ലാത്ത
സര്‍ക്കാര്‍
ആശുപത്രികളില്‍ ലാബ്
തുടങ്ങുന്നതിനും അവിടെ
ലാബ് ടെക്നീഷ്യന്മാരെ
നിയമിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
24 മണിക്കൂറും
പ്രവര്‍ത്തിക്കുന്ന
ആശുപത്രികളില്‍
ലാബുകളും 24 മണിക്കൂര്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
ഇതിന് ആവശ്യമായ ലാബ്
ടെക്നീഷ്യന്മാരെ
നിയമിക്കുമോ;
(ഡി)
ക്ലിനിക്കല്‍
എസ്റ്റാബ്ലിഷ്
മെന്റിന്റെ ഭാഗമായി
സര്‍ക്കാര്‍
ആശുപത്രികളിലെ
ലാബുകളില്‍ വേണ്ടത്ര
ജീവനക്കാരെയും,
ഉപകരണങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം അറിയിക്കുമോ?
അമൃതം
ആരോഗ്യം പദ്ധതി
1607.
ശ്രീ.കെ.കുഞ്ഞിരാമന്
,,
കാരാട്ട് റസാഖ്
,,
കെ.ഡി. പ്രസേനന്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവിത ശൈലീരോഗങ്ങളുടെ
നിയന്ത്രണത്തിനും
ചികിത്സയ്ക്കുമായി
അമൃതം ആരോഗ്യം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓഫീസുകള്‍,
തൊഴില്‍ശാലകള്‍
എന്നിവിടങ്ങളില്‍ ജീവിത
ശൈലീരോഗ
നിയന്ത്രണത്തിനായി
വര്‍ക്ക്പ്ലേസ്
ഇന്റര്‍വെന്‍ഷന്‍
പരിപാടി നടപ്പാക്കി
വരുന്നുണ്ടോ;
(ഡി)
ജീവിത
ശൈലീരോഗ
നിയന്ത്രണത്തിനായി
എന്തെല്ലാം
ബോധവല്‍ക്കരണ
പരിപാടികളാണ്
ചെയ്തുവരുന്നതെന്ന്
വ്യക്തമാക്കാമോ?
പത്ത്
കിടക്കകളുള്ള ആയൂര്‍വേദ
ആശുപത്രികള്‍
1608.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പത്ത് കിടക്കകളുള്ള
എത്ര ഗവണ്മെന്റ്
ആയൂര്‍വേദ
ആശുപത്രികളാണ്
പ്രവര്‍ത്തിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ഇത്തരം
ആശുപത്രികളില്‍
നിലവില്‍ ഒരു ഡോക്ടര്‍
മാത്രമേ ഉള്ളൂ
എന്നതിനാല്‍ ഈ
ആശുപത്രികളില്‍
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയൂര്‍വേദ
ആശുപത്രികളില്‍
ആര്.എം.ഒ.യുടെയും
എം.ഒ.യുടെയും
തസ്തികകള്‍
അനുവദിയ്ക്കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ?
ഡ്രഗ്
ഡിസ്ട്രിബ്യൂഷന്‍
മാനേജ്മെന്റ് സിസ്റ്റം
1609.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പ്രാഥമിക
ആരോഗ്യ കേന്ദ്രങ്ങള്‍
മുതല്‍ മെഡിക്കല്‍
കോളേജുകള്‍ വരെ
മരുന്ന് വിതരണം
നടത്തുന്നതിന് ഡ്രഗ്
ഡിസ്ട്രിബ്യൂഷന്‍
മാനേജ്മെന്റ് സിസ്റ്റം
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
എച്ച്.എം.സി
ലബോറട്ടറികളുടെ പ്രവര്‍ത്തനം
1610.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ ആശുപത്രികളിലായി
എത്ര എച്ച്.എം.സി കള്‍
ലബോറട്ടറി
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നു എന്നും
പ്രസ്തുത
പ്രവര്‍ത്തനങ്ങളില്‍
ആരോഗ്യ വകുപ്പ്
എന്തെല്ലാം
നിയന്ത്രണങ്ങളും
നിര്‍ദ്ദേശങ്ങളും
നല്കി വരുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പ്രവര്‍ത്തിക്കുന്ന
എച്ച്.എം.സി
ലബോറട്ടറികൾ വിവിധ
പരിശോധനകള്‍ക്ക് അവരുടെ
തീരുമാന പ്രകാരമുള്ള
ഫീസുകള്‍ (അമിത ഫീസ്)
ഈടാക്കുന്നത്
പരിശോധിച്ച് ഒരു ഏകീകൃത
ഫീസ് ഘടന
ഏര്‍പ്പെടുത്തുന്നത്
സര്‍ക്കാര്‍
പരിഗണിയ്ക്കുമോ;
(സി)
സേഫ്
കേരള പദ്ധതി - 2014
മുതല്‍ ഓരോ വര്‍ഷവും
ആരോഗ്യ വകുപ്പ് സംസ്ഥാന
ലബോറട്ടറികളില്‍ എത്ര
എണ്ണത്തില്‍ പരിശോധന
നടത്തി എന്നും ഇതിലൂടെ
കണ്ടെത്തിയ
ക്രമക്കേടുകള്‍ നടന്ന
ലബോറട്ടറികള്‍ എത്ര
എന്നും എത്ര എണ്ണം
അടച്ചു പൂട്ടി എന്നും
അടച്ചു പൂട്ടിയവയില്‍
മറ്റു പേരില്‍ ഇന്നും
തുറന്നുപ്രവര്‍ത്തിക്കുന്നവ
എത്ര എന്നും
വ്യക്തമാക്കുമോ?
ആരോഗ്യ
കിരണം പദ്ധതി
1611.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കേരള
സര്‍ക്കാരിന്റെ ആരോഗ്യ
കിരണം പദ്ധതിയുടെ
ഭാഗമായി ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര രോഗികള്‍ക്ക്
പ്രയോജനം ലഭിച്ചുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
ഭക്ഷ്യ
സുരക്ഷാ വിഭാഗത്തിന്റെ
പ്രവര്‍ത്തനം
1612.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യ
സുരക്ഷാ വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമല്ലെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൃത്യമായ
പരിശോധനയുടെ അഭാവം മൂലം
ശുചിയില്ലാത്തതും
പഴകിയതും മായം
കലര്‍ന്നതുമായ ഭക്ഷണ
പദാര്‍ത്ഥങ്ങളാണ്
പലപ്പോഴും
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
ഭക്ഷ്യവിഷബാധ
അടക്കമുള്ള ഗുരുതരമായ
ആരോഗ്യ
പ്രശ്നങ്ങള്‍ക്ക്
കാരണമാവുന്ന സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഭക്ഷ്യസുരക്ഷാ
വിഭാഗത്തിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദാംശങ്ങള്‍
നല്‍കുമോ?
ആരോഗ്യ
വകുപ്പ് ജീവനക്കാര്‍ക്ക്
നഷ്ടപരിഹാര അവധി
1613.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
അവധി
പ്രഖ്യാപിച്ചിട്ടുള്ള
ദിവസങ്ങളിലും ജോലി
ചെയ്യേണ്ടിവരുന്ന
ആരോഗ്യ വകുപ്പിലെ
ജീവനക്കാര്‍ക്ക്
സ്ഥാപനമേധാവിയുടെ
അനുമതിയ്ക്ക് വിധേയമായി
ഒരു ദിവസം നഷ്ടപരിഹാര
അവധിയെടുക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെങ്കിലും നിവേദനമോ
പരാതിയോ നിലവിലുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ശബരിമല
മാസപൂജയുമായി
ബന്ധപ്പെട്ട് പമ്പയിലും
സന്നിധാനത്തും
ഡ്യൂട്ടിയ്ക്ക്
നിയോഗിക്കപ്പെടുന്ന
ആരോഗ്യവകുപ്പു
ജീവനക്കാര്‍ക്ക്
ഇതിനുള്ള ഉത്തരവ് എത്ര
ദിവസം മുന്‍പേ
നല്‍കേണ്ടതാണ്; ഇത്
സംബന്ധിച്ച്
എന്തെങ്കിലും ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
വിശദവിവരം നല്‍കുമോ;
(സി)
ശബരിമലമാസപൂജയ്ക്ക്
വകുപ്പില്‍ നിന്നും
നിയോഗിക്കുന്ന
ജീവനക്കാര്‍ക്ക്
അര്‍ഹമായ ദിനബത്ത,
യാത്രാബത്ത എന്നിവ
ലഭിയ്ക്കുന്നതിനുള്ള
നടപടിക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമവിവരം
നല്‍കുമോ?
വയനാട്
മെഡിക്കല്‍ കോളേജ്
1614.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
മെഡിക്കല്‍ കോളേജിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടം
വരെയെത്തിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഭരണാനുമതി
നല്കിയതിനുശേഷം
നാളിതുവരെ
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജിന്റെ
കെട്ടിടനിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;
(ഡി)
നടപ്പുസാമ്പത്തിക
വര്‍ഷം ഈയിനത്തില്‍
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്ന്
വിശദമാക്കുമോ?
ആരോഗ്യ
വകുപ്പില്‍ ആശ്രിത നിയമനം
1615.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമന വ്യവസ്ഥയില്‍
ആശ്രിതര്‍ക്ക് യഥാസമയം
നിയമനം നല്കാന്
കഴിയാത്ത സ്ഥിതി വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആരോഗ്യ
വകുപ്പില്‍ ആശ്രിത
നിയമന വ്യവസ്ഥയില്‍
നിയമനം ലഭിക്കുന്നതിന്
അപേക്ഷ നല്കിയ എത്ര
ആശ്രിതര്‍ക്ക് ഇനിയും
നിയമനം നല്‍കാനുണ്ട് ;
അപേക്ഷകരുടെ ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ; ഓരോ
ജില്ലയിലും ഏത് തീയതി
മുതലുള്ള
അപേക്ഷകര്‍ക്കാണ്
നിയമനം നല്കാന്
ബാക്കിയുള്ളതെന്ന
വിവരവും ലഭ്യമാക്കുമോ;
(സി)
ജീവനക്കാരന്
മരണമടഞ്ഞ് വര്‍ഷങ്ങള്‍
കഴിഞ്ഞും നിരാലംബരായ
കുടുംബത്തിന്റെ
ആശ്രിതര്‍ക്ക് നിയമനം
നല്‍കാതിരിക്കുന്നത് ഈ
പദ്ധതിയുടെ
ഉദ്ദേശ്യത്തെത്തന്നെ
തകര്‍ക്കുന്നതാണെന്ന
കാര്യം സര്‍ക്കാര്‍
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ ഈ
അപേക്ഷകര്‍ക്ക്
അടിയന്തരമായി നിയമനം
നല്കുന്നതിനാവശ്യമായ
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ ?
എയിംസ്
മാതൃകയില്‍ ട്രോമാ കെയര്‍
1616.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടമരണം
കുറക്കുന്നതിനായി
മെഡിക്കല്‍
കാേളേജുകളില് എയിംസ്
മാതൃകയില്‍ ട്രോമാ
കെയര്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
ജീവനക്കാര്‍ക്ക്
പരിശീലനവും മെഡിക്കല്‍
കോളേജുകളുടെ ഭൗതിക
സാഹചര്യവും
മെച്ചപ്പെടുത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ?
ജെല്ലി
മിഠായികള്‍ ഉണ്ടാക്കുന്ന
ആരോഗ്യപ്രശ്നം
1617.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിപണികളില്‍ ലഭിക്കുന്ന
ജെല്ലി മിഠായികള്‍
കഴിച്ച് കുട്ടികളില്‍
ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങള്‍
ഉണ്ടാകുന്നതായുള്ള
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ഉത്പന്നങ്ങളുടെ
ഗുണനിലവാരവും സുരക്ഷയും
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ആരോഗ്യ
വകുപ്പില്‍ ഡോക്ടര്‍മാരുടെ
ദീര്‍ഘകാല അവധി
1618.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പില്‍ എത്ര
ഡോക്ടര്‍മാര്‍
ദീര്‍ഘകാല അവധിയില്‍
തുടരുന്നു എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഡോക്ടര്‍മാരുടെ അവധി
ഏതുവരെയാണെന്നും ഏത്
ആവശ്യത്തിനായാണ് അവധി
അപേക്ഷിച്ചിരുന്നതെന്നും
അറിയിക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ഡോക്ടര്‍മാര്‍ അവധി
ലഭിക്കുന്നതിന്
അപേക്ഷിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് അവധി
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ?
ജനറിക്
മരുന്നുകള്‍
1619.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡോക്ടര്‍മാര്‍
ജനറിക് മരുന്നുകള്‍
മാത്രം രോഗികള്‍ക്ക്
കുറിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
ഇതിനായി
ജനറിക് മരുന്നുകള്‍
ആവശ്യത്തിന്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജനറിക്
മരുന്നുകളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഏകീകൃത
പൊതുജനാരോഗ്യ നിയമം
1620.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
1939-ലെ
മദ്രാസ് പൊതുജനാരോഗ്യ
നിയമവും 1955-ലെ
തിരു-കൊച്ചി പൊതു
ജനാരോഗ്യ നിയമവും
ക്രോഡീകരിച്ച് ഏകീകൃത
പൊതുജനാരോഗ്യ നിയമം
ഉണ്ടാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
ഇല്ലെങ്കില്‍ ഇക്കാര്യം
പരിഗണിക്കുമോ?
മിഷന്
ഇന്ദ്രധനുസ്സ് പദ്ധതി
1621.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'മിഷന്
ഇന്ദ്രധനുസ്സ്'
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിയില്‍ ഏതെല്ലാം
ജില്ലകളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ?
ഭക്ഷ്യ
വസ്തുക്കളില്‍
രാസവസ്തുക്കളുടെ സാന്നിധ്യം
1622.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഭക്ഷ്യ
വസ്തുക്കളില്‍
രാസവസ്തുക്കള്‍
ഇല്ലെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
കേന്ദ്രങ്ങളിലെ ജീവനക്കാരുടെ
ഒഴിവുകള്‍
1623.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റാഫ്
പാറ്റേണ്‍ അനുസരിച്ച്
സംസ്ഥാനത്തെ പി.എച്ച്.
സി കളിലും സി.എച്ച്.സി
കളിലുമായി എത്ര
ജീവനക്കാരുടെ
ഒഴിവുകളാണുളളത്;തസ്തിക
തിരിച്ചുളള കണക്ക്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മീഡിയാ
കോര്‍ഡിനേറ്റര്‍
1624.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
മീഡിയാ കോര്‍ഡിനേറ്റര്‍
തസ്തിക
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
ആരാണ് ഇപ്പോഴത്തെ
മീഡിയാ
കോര്‍ഡിനേറ്റര്‍;മീഡിയാ
കോര്‍ഡിനേറ്റര്‍ക്ക്
എത്ര രൂപയാണ് ശമ്പളമായി
നിശ്ചയിച്ചിരിക്കുന്നത്;ഈ
തസ്തികയുടെ യോഗ്യത
അറിയിക്കാമോ?
മരുന്നു
വിതരണം
1625.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലേക്കുള്ള
മരുന്നു വിതരണം
കാര്യക്ഷമമാക്കുന്നതിന്
ആരോഗ്യ വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നു
ലഭ്യത നിരീക്ഷിക്കാന്‍
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മരുന്ന്
വിതരണം
1626.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്കാര്‍
ആശുപത്രികളില്‍
നിന്നുള്ള മരുന്ന്
വിതരണത്തില്‍
പൂര്ണ്ണസുതാര്യത
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുള്ളത്?
നാഷണല്‍
റൂറല്‍ ഹെല്‍ത്ത് മിഷന്-ലെ
നിയമനം
1627.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാഷണല്‍ റൂറല്‍
ഹെല്‍ത്ത് മിഷനില്‍
ഡെപ്യൂട്ടേഷന്,
കരാര്‍, ദിവസ വേതന
അടിസ്ഥാനത്തില്‍ എത്ര
പേരെ
നിയമിച്ചിട്ടുണ്ട്;
ജില്ല തിരിച്ചും തസ്തിക
തിരിച്ചും വിശദാംശം
ലഭ്യമാക്കാമോ;
(ബി)
സ്റ്റാഫ്
നേഴ്സ്,
ഫാര്‍മസിസ്റ്റ്, ലാബ്
ടെക്നീഷ്യന് എന്നീ
തസ്തികകളിലേക്കുള്ള
നിയമന രീതി
വിശദമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട
ഉത്തരവ്/സര്‍ക്കുലറിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
നാഷണല്‍
റൂറല്‍ ഹെല്‍ത്ത്
മിഷനില്‍ ഏതെങ്കിലും
തസ്തികകളില്‍ റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
കാലാവധി
വ്യക്തമാക്കാമോ?
കാരുണ്യ
ഫാര്‍മസി വഴി മരുന്ന്
വിതരണം
1628.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ഫാര്‍മസി വഴി
രോഗികള്‍ക്ക് സൗജന്യ
മരുന്ന് വിതരണം
ചെയ്യുന്ന പദ്ധതി
കാര്യക്ഷമമായി
നടത്തുന്നില്ലായെന്ന
പരാതിയും, പലപ്പോഴും ഈ
പദ്ധതി നിര്‍ത്തി
വയ്ക്കേണ്ടി വരുന്ന
സാഹചര്യം നിര്‍ധനരായ
രോഗികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന് യഥാസമയം
മരുന്നു വിതരണ തുക
നല്‍കാത്തതാണ് പദ്ധതി
മുടങ്ങുന്നതിന്
കാരണമാകുന്നതെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ പദ്ധതി
കാര്യക്ഷമമായി
തുടരുന്നതിന് മതിയായ
ശ്രദ്ധനല്കുമോ?
മഴക്കാല
പൂര്‍വ്വ പ്രതിരോധ
പ്രവര്‍ത്തകരുടെ
ശമ്പളകുടിശ്ശിക
1629.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
പൂര്‍വ്വ പ്രതിരോധ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി വിവിധ
തസ്തികകളില്‍ നിയമിച്ച
താല്‍ക്കാലിക
ജീവനക്കാര്‍ക്ക് ഒരു
വര്‍ഷത്തെ
ശമ്പളകുടിശ്ശിക
നല്കാത്തതിനാല് അവര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവര്‍ക്ക്
ശമ്പളകുടിശ്ശിക
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ശമ്പളകുടിശ്ശിക
ലഭിക്കാത്തതിനാല്‍ ഒരു
ജീവനക്കാരന്
ആത്മഹത്യചെയ്ത സാഹചര്യം
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കുമോ;
(ഡി)
നിലവിലുണ്ടായിരുന്ന
ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ;
ഇവര്‍ക്ക് പകരം
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ മഴക്കാല
പുര്‍വ്വ
പ്രവര്‍ത്തനങ്ങള്‍
ജീവനക്കാരില്ലാത്തത്
മൂലം തടസ്സപ്പെടുന്ന
സാഹചര്യം എങ്ങനെ തരണം
ചെയ്യാനാണ്
ആലോചിക്കുന്നത്?
കിടത്തി
ചികിത്സാ സൗകര്യത്തോടുകൂടിയ
ആരോഗ്യ കേന്ദ്രം
1630.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
പട്ടികജാതി,
പട്ടികവര്‍ഗ്ഗ, തോട്ടം
തൊഴിലാളി മേഖലകള്‍
ഉള്‍പ്പെട്ട ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളിയില്‍ ഒരു
കിടത്തി ചികിത്സാ
സൗകര്യത്തോടുകൂടിയ
ആരോഗ്യ കേന്ദ്രം
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊല്ലം
ജില്ലയിലെ ആശുപത്രികളിൽ
നിയമനം
1631.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വിവിധ
ആശുപത്രികളിലേക്ക് 2016
ജൂണ്‍ ഒന്നിനു ശേഷം
എത്ര ഗ്രേഡ് II
അറ്റന്റര്‍മാരെ
താല്‍ക്കാലികമായി
നിയമിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമനത്തില്‍ കാറ്റഗറി
തിരിച്ചുളള ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
ഇപ്പോള്‍
നിലവില്‍ എത്ര
തസ്തികകള്‍ ഈ
വിഭാഗത്തില്‍
ഒഴിവുണ്ടെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ എത്ര ഗ്രേഡ്
II അറ്റന്റര്‍മാരെ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
എത്രപേര്‍ക്ക്
സ്ഥാനക്കയറ്റം നല്കി
നിയമിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
ഇടുക്കി
മെഡിക്കല്‍ കോളേജ്
1632.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
മെഡിക്കല്‍ കോളേജിന്റെ
കെട്ടിട
നിര്‍മ്മാണങ്ങളുടെ
നിര്‍മ്മാണ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കോളേജിന്റെ അക്കാദമിക്
ബ്ലോക്കിന്റെ
നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
അനാവശ്യ കാലതാമസം
നേരിടുന്നതായ വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയത്
പരിഹരിക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
ഇടുക്കി
മെഡിക്കല്‍ കോളേജിന്റെ
കെട്ടിട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് കാര്‍ഡ്
പുതുക്കല്‍
1633.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
ഇന്‍ഷുറന്‍സ് കാര്‍ഡ്
പുതുക്കുന്നതിനുള്ള
നടപടികള്‍ സ്വകാര്യ
ഏജന്‍സിയെ
ഏല്‍പ്പിച്ചിട്ടുണ്ടോ;
ഏത് ഏജന്‍സിക്കാണ്
ചുമതല
നല്‍കിയിരിക്കുന്നത്;
(ബി)
2012-ലെ
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം കാര്‍ഡ്
പുതുക്കലും
രജിസ്ട്രേഷനും അക്ഷയ
കേന്ദ്രങ്ങള്‍ വഴി
മാത്രമേ നടത്താവൂ
എന്നിരിക്കെ
സര്‍ക്കാര്‍ ഉത്തരവ്
ലംഘിച്ച് സ്വകാര്യ
ഏജന്‍സിയ്ക്ക്
നല്‍കിയത്
പുന:പരിശോധിക്കുമോ;
(സി)
ചിയാക്
ഇക്കാര്യത്തില്‍
സ്വീകരിച്ച നിലപാടുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ലാബ്, സ്കാന്‍ സെന്ററുകളിലെ
അമിത ചാര്‍ജ്
1634.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചില
സ്വകാര്യ ലാബ്, സ്കാന്‍
സെന്ററുകള്‍
പരിശോധനകള്‍ക്ക് അമിത
ചാര്‍ജ് ഈടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
പരിശോധിക്കുന്നതിനും
നിയന്ത്രിക്കുന്നതിനും
നിലവിലുള്ള സംവിധാനം
എന്താണെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
സ്ഥാപനങ്ങളിലെ
പരിശോധനകള്‍ക്ക്
സര്‍ക്കാര്‍ നിരക്ക്
നിശ്ചയിച്ച്
നല്‍കുന്നതിനും അവ
വ്യക്തമായി
പ്രദര്‍ശിപ്പിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
ആര്‍ദ്രം
പദ്ധതി
1635.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്താന്‍ വേണ്ടി
തീരുമാനിച്ചതിന്റെ
തുടര്‍ച്ചയായി
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഇതിന്
വേണ്ടി ഡോക്ടര്‍,
പാരാമെഡിക്കല്‍
സ്റ്റാഫ് തുടങ്ങി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട് ആവശ്യമായ
തസ്തികകള്‍ ഇതുവരെ
സൃഷ്ടിച്ചിട്ടില്ലെങ്കില്
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിക്ക് വേണ്ടി
സര്‍ക്കാര്‍
വകയിരുത്തിയ ഫണ്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാറശ്ശാല
താലൂക്ക് ആശുപത്രിവക ഭൂമി
ശ്മശാന നിര്‍മ്മാണത്തിനു
വിട്ടുനല്‍കുന്ന നടപടി
1636.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ഗ്രാമപഞ്ചായത്തില്‍
പൊതുശ്മശാനം
നിര്‍മ്മിക്കുന്നതിലേക്കായി
പാറശ്ശാല
ഗ്രാമപഞ്ചായത്തിന്റെ
ഉടമസ്ഥതയിലുള്ള
റീസര്‍വ്വേ നം.107/28
എന്ന നമ്പരിലെ 50
സെന്റ് ഭൂമി പാറശ്ശാല
ആശുപത്രിക്ക് നല്‍കാനും
പകരം പാറശ്ശാല താലൂക്ക്
ആശുപത്രിയുടെ 107/16
എന്ന സര്‍വ്വേ നമ്പരിലെ
50 സെന്റ് ഭൂമി ശ്മശാനം
നിര്‍മ്മിക്കുന്നതിനും
വിട്ടുനല്‍കുന്നതിനും
വേണ്ട അനുമതിക്കായി
സമര്‍പ്പിച്ചിരുന്ന
അപേക്ഷയുടെ നിലവിലെ
സ്ഥിതി എന്താണ്;
(ബി)
ആയതിലേക്കായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്നുള്ള
വിശദാംശങ്ങള്‍
നല്‍കാമോ?
കായംകുളം
താലൂക്ക് ആശുപത്രിയില്‍
സര്‍ജന്റെ തസ്തിക
1637.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
താലൂക്ക് ആശുപത്രിയില്‍
നിലവിലുണ്ടായിരുന്ന
സര്‍ജന്റെ തസ്തിക
മറ്റൊരു
ആശുപത്രിയിലേയ്ക്ക്
ഷിഫ്റ്റ് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ദേശീയപാതയോരത്ത്
സ്ഥിതിചെയ്യുന്ന ഈ
ആശുപത്രിയില്‍
സര്‍ജന്റെ തസ്തിക
പുന:സ്ഥാപിച്ച് സര്‍ജനെ
നിയമിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
വര്‍ക്കല
പളളിക്കല്‍
സി.എച്ച്.സിയില്‍ ഐ.പി.
ബ്ലോക്കിനുളള കെട്ടിടം
1638.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ പളളിക്കല്‍
സി.എച്ച്.സിയില്‍ ഐ.പി.
ബ്ലോക്കിനുളള കെട്ടിടം
പണിയുന്നതിനുളള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ആയതിനുളള
പ്രാരംഭനടപടികള്‍
ആരംഭിച്ചുവെങ്കില്‍
കെട്ടിടം പണി
പൂര്‍ത്തിയാക്കുന്നതിനായി
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമുളള ഫണ്ട്
ആരോഗ്യവകുപ്പില്‍
നിന്നും അനുവദിച്ച്
നല്‍കുമോ;
(ഡി)
പള്ളിക്കല്‍
സി.എച്ച.സി ക്ക് ഇരുനില
കെട്ടിടം
നിര്‍മ്മിക്കുന്നതിന് 4
കോടി രൂപ ബഡ്ജറ്റില്‍
വകയിരുത്തണമെന്നാവശ്യപ്പെട്ട്
മന്ത്രിക്ക് നല്കിയ
കത്തിന്മേലുള്ള
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ?
പ്രതിരോധ
കുത്തിവയ്പ്
1639.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ശതമാനം
കുട്ടികള്‍ക്ക്
പ്രതിരോധ കുത്തിവയ്പ്
ലഭിച്ചിട്ടില്ല
എന്നുള്ളതിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കുട്ടികള്‍ക്ക്
സമ്പൂര്‍ണ്ണ പ്രതിരോധ
കുത്തിവയ്പ്
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കും
;വ്യക്തമാക്കാമോ?
പെരുനാട്
കമ്മ്യൂണിറ്റി ഹെല്‍ത്ത്
സെന്റര്‍
1640.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പമ്പ
കഴിഞ്ഞാൽ ഏറ്റവും
അടുത്തുള്ള സി .എച് .
സി .ആയ പെരുനാട്
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററില്‍
ഇപ്പോള്‍ മുഴുവന്‍
സമയവും ഡോക്ടറുടെ സേവനം
ലഭ്യമാണോ; ഇവിടുത്തെ
ഡോക്ടര്‍മാര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ സ്റ്റാഫ്
പാറ്റേണ്‍
ലഭ്യമാക്കുമോ;
(ബി)
മറ്റ്
ചികിത്സാ സംവിധാനങ്ങള്‍
ഒന്നുമില്ലാത്ത ഇവിടെ
കൂടുതല്‍
ഡോക്ടര്‍മാരുടെയും
മറ്റു ജീവനക്കാരുടെയും
തസ്തികകള്‍ സൃഷ്ടിച്ച്
24 മണിക്കൂറും ചികിത്സ
ഉറപ്പാക്കാന്‍ കഴിയുന്ന
ആശുപത്രിയാക്കി
മാറ്റാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
ആശുപത്രികളുടെ നിയന്ത്രണം
1641.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികളുടെ
നിയന്ത്രണത്തിനായി ഒരു
പൊതുമാനദണ്ഢം
കൊണ്ടുവരാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
സ്വകാര്യ ആശുപത്രികളുടെ
ഫീസ്, ചാർജ് നിർണ്ണയ
രീതികളെ കുറിച്ച്
പഠിക്കുവാൻ വിദഗ്ധ
സമിതിയെ നിയമിക്കാൻ
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
സംസ്ഥാനത്തെ സ്വകാര്യ
ആശുപത്രികൾക്ക് സർക്കാർ
എന്തെല്ലാം
ആനുകൂല്യങ്ങളും
സഹായങ്ങളുമാണ്
നല്‍കുന്നത്; സ്വകാര്യ
ആശുപത്രികളിൽ നിന്നും
സർക്കാരിനു ലഭിക്കുന്ന
വരുമാനങ്ങൾ
ഏതെല്ലാമാണ്;
(ബി)
സ്വകാര്യ
ആശുപത്രികളും ഇൻഷുറൻസ്
കമ്പനികളും മരുന്ന്
കമ്പനികളുമായി ചേർന്ന്
നടത്തുന്ന ചൂഷണങ്ങളും
തട്ടിപ്പുകളും
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ സർക്കാർ
സ്വീകരിച്ചതും
സ്വീകരിക്കുന്നതുമായ
നടപടികൾ
വിശദീകരിക്കാമോ;
സംസ്ഥാനത്ത്
പ്രവർത്തിക്കുന്ന
സ്വകാര്യ
ആശുപത്രികളുടെയും,
ഇൻഷുറൻസ്
കമ്പനികളുടെയും,
മരുന്ന് കമ്പനികളുടെയും
വിവരങ്ങൾ ലഭ്യമാക്കാമോ.
(സി)
സ്വകാര്യ
ആശുപത്രികളിലും ലാബ്
സ്കാനിംഗ് സെന്റർ
തുടങ്ങിയവയിലും
ആരോഗ്യവകുപ്പ്
എന്തെല്ലാം
പരിശോധനകളാണ്
നടത്താറുളളത്; കഴിഞ്ഞ
വർഷം നടത്തിയ
പരിശാധനയിൽ എത്ര
കേസുകളാണ് രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുളളത്?
സ്വകാര്യ
ലബോറട്ടറികളുടെ ഫീസ്
ഏകീകരണം
1642.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
ലബോറട്ടറികളുടെ ഫീസ്
ഏകീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നിലവില്‍
പല സ്വകാര്യ ലാബുകളും
അമിത ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ലാബുകളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിന്
എന്‍ഫോഴ്സ്മെന്റ്
ടീമിനെ നിയോഗിക്കുന്ന
കാര്യം പരിഗണിക്കുമോ?
സ്വകാര്യ
ലബോറട്ടറികളുടെ
പ്രവര്‍ത്തനം
1643.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
സ്വകാര്യ
ലബോറട്ടറികളുടെ
പ്രവര്‍ത്തനം
നിയന്ത്രിക്കുന്നതിനുള്ള
അധികാര സ്ഥാപനം ഏതാണ്;
(ബി)
ഇത്തരം
ലാബുകളിലെ പരിശോധനയുടെ
ഗുണനിലവാരം
ഉറപ്പുവരുത്താന്‍
ആവശ്യമായ ഇടപെടലുകള്‍
നടത്താനുള്ള അധികാരം
ആര്‍ക്കാണ്; ഇത്തരം
ഇടപെടലുകള്‍
നടത്തുന്നുണ്ടോ;
(സി)
ഇത്തരം
സ്ഥാപനങ്ങള്‍ ആവശ്യമായ
ശുചിത്വമാനദണ്ഡങ്ങള്‍
പാലിക്കുന്നുണ്ട്
എന്നുറപ്പുവരുത്തുന്നതിന്
സംവിധാനമുണ്ടോ;
(ഡി)
ഇത്തരം
സ്ഥാപനങ്ങളിലെ
മാലിന്യങ്ങള്‍ (രക്ത
സാമ്പിള്‍, സിറിഞ്ച്
ഉള്‍പ്പെടെ)
അപകടരഹിതമായി
സംസ്കരിക്കുന്നതിന്
എന്തു സംവിധാനമാണ്
നിലവിലുള്ളത്;
ഇക്കാര്യം ഗൗരവമായി
പരിശോധിക്കുമോ?
വഴികാട്ടി
പദ്ധതി
1644.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പും
ദേശീയ
നഗരാരോഗ്യദൗത്യവും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും
സംയുക്തമായി
നടപ്പിലാക്കുന്ന
'വഴികാട്ടി' പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതിക്ക്
കേന്ദ്രസര്‍ക്കാരില്‍
നിന്നും ധനസഹായം
ലഭിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
കേരളസര്‍ക്കാര്‍ എത്ര
രൂപയാണ്
വകയിരുത്തിയിട്ടുള്ളത്?
ചാലക്കുടി
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രി
1645.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
താലൂക്ക്
ഹെഡ്ക്വാര്‍ട്ടേഴ്സ്
ആശുപത്രിയുടെ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകളില്‍മേല്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെ
നടത്തുന്ന പ്രവർത്തനങ്ങൾ
1646.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ലോകാരോഗ്യ
സംഘടനയുടെ സഹായത്തോടെ
ഏതെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്നത്;
ഏതെല്ലാം
ആശുപത്രികളിലാണ് ഇത്
നടപ്പിലാക്കുന്നത്;
ഇതിന്റെ പ്രവർത്തനങ്ങൾ
സർക്കാർ എങ്ങനെയാണ്
വിലയിരുത്തുന്നത്;
ഇതുമായി ബന്ധപ്പെട്ട
കഴിഞ്ഞ അഞ്ചുവർഷത്തെ
കണക്കുകളും മറ്റ്
പ്രവർത്തന വിവരങ്ങളും
നല്‍കാമോ?
പാലക്കാട്
ജില്ലയില്‍ ആര്‍ദ്രം പദ്ധതി
1647.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തി
പാലക്കാട് ജില്ലയിലെ
ഏതെല്ലാം
പി.എച്ച്.സി.കളെയാണ്
രോഗീസൗഹൃദ കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
വികസിപ്പിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ആര്‍ദ്രം
മിഷന്റെ ജില്ലാതല യോഗം
എന്നാണ് നടന്നത്;
അതിന്റെ പ്രധാനപ്പെട്ട
തീരുമാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
മിഷനിലൂടെ എന്തെല്ലാം
പദ്ധതികളാണ് ജില്ലയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആയുര്‍വേദ
സര്‍വകലാശാല
1648.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
ആയുര്‍വേദ സര്‍വകലാശാല
കണ്ണൂര്‍ ജില്ലയില്‍
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍ തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ ;
(ബി)
ഇത്
കേന്ദ്ര സര്‍ക്കാരിന്റെ
പദ്ധതി ആണോ ;
(സി)
ആയുര്‍വേദ
സര്‍വകലാശാല
സ്ഥാപിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
സഹായം ലഭ്യമാണോ ;
ഇതില്‍ സംസ്ഥാന
സര്‍ക്കാര്‍ എത്ര
രൂപയാണ് വഹിക്കുന്നത് ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
തൃശ്ശൂര്‍
മുല്ലശ്ശേരി സി.എച്ച്.സി.
അപ്ഗ്രഡേഷന ്
1649.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
ബ്ലോക്കിന് കീഴിലെ നാല്
പഞ്ചായത്തുകളിലെയും
സമീപ
പഞ്ചായത്തുകളിലെയും
രോഗികളെ കിടത്തി
ചികിത്സിക്കുന്നതിന് ഏക
ആശ്രയമായ മുല്ലശ്ശേരി
സി.എച്ച്.സി. യെ
അപ്ഗ്രേഡ്
ചെയ്യുന്നതിനും
സ്പെഷ്യാലിറ്റി സേവനം
ഉറപ്പാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ആയൂര്‍വേദ
ആശുപത്രികള്‍
1650.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസുഖങ്ങള്‍
ഭേദമാകുന്നതിന്
വിവിധതരത്തിലുള്ള
ആയുര്‍വേദ ചികിത്സ വളരെ
ഫലപ്രദമാണെന്നതിനാല്‍
കേരളത്തില്‍ ആകമാനം
ആയൂര്‍വേദ ചികിത്സാ
രീതി
പ്രചരിപ്പിയ്ക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ;
(ബി)
ജനപ്രതിനിധികളെ
ഉള്‍പ്പെടുത്തി ഓരോ
നിയോജകമണ്ഡലത്തിന്റെയും
പ്രത്യേകത അനുസരിച്ച്
കിടത്തിച്ചികിത്സിയ്ക്കുന്നതരത്തില്
ആയുര്‍വേദ ആശുപത്രികള്‍
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പ്രൈവറ്റ്
ആശുപത്രികളിലെ ചൂഷണം
1651.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ പ്രൈവറ്റ്
ആശുപത്രികളില്‍ ഒരേ
അസുഖത്തിന്
ചികിത്സതേടിയെത്തുന്ന
രോഗികളില്‍ നിന്നും
ചികിത്സയ്ക്കും
ആശുപത്രി മുറിയ്ക്കും
മരുന്നിനും
ടെസ്റ്റുകള്‍ക്കും
എല്ലാം ആളുകളുടെ
നിലവാരം നോക്കി
പലതരത്തിലുള്ള തുക
ഈടാക്കി രോഗികളെ
കഷ്ടപ്പെടുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ ചൂഷണത്തെ തടയാനും
ഇതിനെതിരെ നിയമാനുസരണം
നടപടി സ്വീകരിയ്ക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ;
(ബി)
ഈ
ചൂഷണത്തെ തടയാന്‍ പുതിയ
നിയമനിര്‍മ്മാണം
നടത്താന്‍ തയ്യാറാകുമോ;
(സി)
പ്രൈവറ്റ്
ആശുപത്രികളിലെ
ഡോക്ടര്‍മാര്‍ക്ക്
അമിതനിരക്കില് ശമ്പളം
നല്‍കുന്നതിനാണ്
പലതരത്തിലും രോഗികളെ
ചൂഷണം ചെയ്യുന്നതെന്നത്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ
ശമ്പളത്തെ
നിജപ്പെടുത്താന്‍
സര്‍ക്കാര്‍ തലത്തില്‍
പ്രത്യേക കമ്മിറ്റി
രൂപീകരിച്ച് നടപടി
സ്വീകരിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
ഇതിനെക്കുറിച്ച്
അന്വേഷിയ്ക്കാന്‍ ഒരു
കമ്മിറ്റിയെ നിയോഗിച്ച്
ഇക്കാര്യങ്ങള്‍
വിലയിരുത്തി നടപടി
സ്വീകരിയ്ക്കുമോ?
കുടിവെള്ള
വിതരണത്തിനുള്ള
മാനദണ്ഡങ്ങള്‍
1652.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടിവെള്ള
വിതരണത്തിന് ഭക്ഷ്യ
സുരക്ഷാ വിഭാഗം
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്താെക്കെയാണ്;
(ബി)
ഭക്ഷ്യ
സുരക്ഷാ നിയമ പ്രകാരം
കുടിവെള്ളം വിതരണം
ചെയ്യുന്നവര്‍ക്ക് ഫുഡ്
ബിസിനസ്സ് ഓപ്പറേറ്റര്‍
(എഫ്. ബി. ഒ.)
ലെെസന്‍സ്
നിര്‍ബന്ധമാണോ;
(സി)
കുടിവെള്ള
കച്ചവടം നടത്തുന്ന
ടാങ്കറുകള്‍
മേല്‍പ്പറഞ്ഞ
നിബന്ധനകള്‍
പാലിക്കുന്നുണ്ടോ
എന്ന് പരിശോധന
നടത്താറുണ്ടോ;
(ഡി)
രൂക്ഷമായ
വരള്‍ച്ചയുടെ
അടിസ്ഥാനത്തില്‍
ശുദ്ധമായ കുടിവെള്ള
വിതരണത്തിന്
അനുയോജ്യമായ
പരിശോധനകള്‍
ശക്തമാക്കുമോ?
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
ഒഴിവുകള്‍
1653.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ആരോഗ്യ വകുപ്പില്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
ഒഴിവുകള്‍
നികത്താത്തത്
വകുപ്പിന്റെ
കാര്യക്ഷമതയെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
രോഗ
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നതിന്റെ
ഭാഗമായി പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ആരോഗ്യനയം
1654.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ പുതിയ
ആരോഗ്യനയം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനായുളള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(സി)
രോഗികളുടെ
പരാതികള്‍
പരിഹരിക്കാന്‍
ട്രെെബ്യൂണല്‍
രൂപീകരിക്കുന്ന
കാര്യവും,ചികിത്സക്കും
രോഗപ്രതിരോധത്തിനും
ഉൗന്നല്‍ നല്കുന്ന
കാര്യവും പ്രസ്തുത
നയത്തില്‍
ഉള്ക്കൊളളിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ ലബോറട്ടറി
സൗകര്യങ്ങള്‍
1655.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം സര്‍ക്കാര്‍
ആശുപത്രികളില്‍
ലബോറട്ടറി സൗകര്യങ്ങള്‍
ലഭ്യമാണ്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
എല്ലാ
പ്രൈമറി ഹെല്‍ത്ത്
സെന്ററുകളിലും
ലബോറട്ടറികള്‍
തുടങ്ങുന്ന കാര്യം
പരിഗണിക്കുമോ;
(സി)
പ്രൈമറി
ഹെല്‍ത്ത്
സെന്ററുകളില്‍ ദേശീയ
ആരോഗ്യ ദൗത്യം മുഖേന
ലാബുകള്‍ സ്ഥാപിക്കുന്ന
പരിപാടിയുടെ പുരോഗതി
വിശദമാക്കുമോ?
കാസര്‍കോട്
ജനറല്‍ ആശുപത്രിയിലെ
ഫാര്‍മസി കൗണ്ടറിന്റെ
പ്രവര്‍ത്തനം
1656.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവനക്കാരുടെ
കുറവു മൂലം കാസര്‍കോട്
ജനറല്‍ ആശുപത്രിയില്‍
ഫാര്‍മസി കൗണ്ടര്‍
പ്രവര്‍ത്തിക്കുന്നത്
പകല്‍ മാത്രമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫാര്‍മസി
കൗണ്ടര്‍ രാവിലെ എട്ടു
മണി മുതല്‍ രാത്രി
എട്ടു മണി വരെ മാത്രം
പ്രവര്‍ത്തിക്കുന്നതിനാല്‍
രാത്രിയില്‍
ആശുപത്രിയിലെത്തുന്ന
കിടത്തി ചികിത്സയ്ക്കു
വിധേയമായവര്‍
അടക്കമുള്ള രോഗികള്‍
മരുന്നിനായി സ്വകാര്യ
ഫാര്‍മസികളെ
ആശ്രയിക്കുന്നതും
എന്നാല്‍ രാത്രി പത്ത്
മണിക്കു ശേഷം നഗരത്തിലെ
സ്വകാര്യ ഫാര്‍മസികള്‍
തുറക്കാറില്ല എന്ന
പ്രശ്നവും
പരിഹരിക്കാന്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് ഇടപെടല്‍
ഉണ്ടാകുമോ;
(സി)
കാലാവധി
കഴിഞ്ഞു പോയ
താല്‍ക്കാലിക
ജീവനക്കാരുടെ സേവനം
നീട്ടിക്കൊടുക്കാനോ,പകരം
നിയമനം നടത്താനോ നടപടി
സ്വീകരിക്കാത്തതു
കൊണ്ടാണ് ഫാര്‍മസിയുടെ
പ്രവര്‍ത്തനം കൂടുതല്‍
അവതാളത്തിലായതെന്നത്
ശരിയാണോ;വിശദമാക്കാമോ ?
ഗുണനിലവാരം
ഇല്ലാത്ത കുടിവെളളം
T 1657.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്യുന്ന
കുപ്പിയിലാക്കിയ
കുടിവെളളം ഗുണനിലവാരം
ഇല്ലാത്തതാണെന്ന പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുപ്പിയിലും
ടാങ്കര്‍ ലോറികളിലും
വിതരണം ചെയ്യുന്ന
കുടിവെളളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഉറപ്പുവരുത്തുന്നതിനും
നിലവിലുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
മലിന
ജലം വിതരണം
ചെയ്യുന്നവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ആശുപത്രികളിലെ
ഒഴിവുകള്‍
1658.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
മണ്ഡലത്തിലെ വിവിധ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെയും പാരാ
മെഡിക്കല്‍
ജീവനക്കാരുടെയും
ഏതെല്ലാം തസ്തികകള്‍
ആണ് ഒഴിഞ്ഞു
കിടക്കുന്നുതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍ എന്നു
മുതലാണ് ഒഴിഞ്ഞു
കിടക്കുന്നുതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ കാരുണ്യ
ഫാര്‍മസികള്‍
1659.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
ആശുപത്രികളില്‍ കാരുണ്യ
ഫാര്‍മസികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കാരുണ്യ
ഫാര്‍മസികളുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്തെ ഏതെല്ലാം
ആശുപത്രികളില്‍ കാരുണ്യ
ഫാര്‍മസികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നു എന്ന
വ്യക്തമാക്കാമോ?
കോഴിക്കോട്
സ്തീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
റേഡിയോളജിസ്റ്റ് തസ്തിക
1660.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സ്തീകളുടെയും
കുട്ടികളുടെയും
ആശുപത്രിയില്‍
റേഡിയോളജിസ്റ്റ് തസ്തിക
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
എ2/52/16
എന്ന ആരോഗ്യകുടുംബക്ഷേമ
വകുപ്പിന്റെ
ഫയലിന്മേല് നടപടികള്‍
സ്വീകരിക്കാത്തത്
എന്തുകൊണ്ട്;
(സി)
പ്രസ്തുത
ഫയലില്‍ നടപടി
സ്വീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
ആരോഗ്യകുടുംബക്ഷേമ
വകുപ്പിലെ എ , എം എന്നീ
സെക്ഷനുകള്‍ തമ്മില്‍
പ്രശ്നങ്ങള്‍ ഉളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ബാലുശ്ശേരി
താലൂക്കാശുപത്രിയിലെ
സ്റ്റാഫ് പാറ്റേണ്‍
1661.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
നിയമാനുസരണം
ഉണ്ടായിരിക്കേണ്ട
സ്റ്റാഫ് പാറ്റേണ്‍ ആണോ
ഇപ്പോള്‍ നിലവിലുള്ളത്;
(ബി)
ഇവിടെ
ആവശ്യമായ
മെഡിക്കല്‍-പാരാമെഡിക്കല്‍
തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തണം എന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(സി)
ബാലുശ്ശേരി
താലൂക്കാശുപത്രിയിലെ
പോസ്റ്റ് ക്രിയേഷന്
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
പെന്ഷന്
1662.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഐ.സി.ഡി.എസ്
പദ്ധതിയിന്‍കീഴില്‍
പ്രവര്‍ത്തിച്ച്
വിരമിച്ച അംഗന്‍വാടി
വര്‍ക്കര്‍മാരുടെയും
ഹെല്‍പ്പര്‍മാരുടെയും
പെന്ഷന് കാലോചിതമായി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം നല്‍കുമോ?
ക്യാന്‍സര്‍
രോഗികള്‍ക്ക് സൗജന്യ യാത്ര
1663.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജിയണല്‍ ക്യാന്‍സര്‍
സെന്ററില്‍
ചികിത്സയ്ക്ക് വന്ന്
പോകുന്ന പാവപ്പെട്ട
രോഗികള്‍ക്കും
കൂടെവരുന്ന ഒരാള്‍ക്കും
ബസ്സ്/ട്രെയിനുകളില്‍
സൗജന്യ യാത്ര
അനുവദിയ്ക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഇല്ലെങ്കില്‍,
ക്യാന്‍സര്‍
ചികിത്സയ്ക്ക് എത്തുന്ന
രോഗികള്‍ക്കും കൂടെ
സഹായി ആയി എത്തുന്ന
ഒരാള്‍ക്കും കേരളത്തിലെ
വിവിധ സ്ഥലങ്ങളില്‍
നിന്നും ചികിത്സയ്ക്ക്
വന്ന് പോകുന്നതിന്,
ബസ്സിലും/ട്രെയിനിലും
യാത്രാ ആനുകൂല്യം
നല്കുവാന് ആരോഗ്യ
വകുപ്പ് മുന്‍കൈ
എടുത്ത് നടപടി
സ്വീകരിക്കുമോ?
കുടുംബക്ഷേമ
കേന്ദ്രം കുടുംബ ആരോഗ്യ
കേന്ദ്രമാക്കി
മാറ്റുന്നതിന് നടപടി
1664.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ മണ്ഡലങ്ങളിലെയും
ഒരു കുടുംബക്ഷേമ
കേന്ദ്രം കുടുംബ
ആരോഗ്യ കേന്ദ്രമായി
മാറ്റുന്നതിന് നടപടി
സ്വീകരിച്ച്
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കുടുംബ
ആരോഗ്യ
കേന്ദ്രങ്ങളിലൂടെ
എന്തെല്ലാം
സൗകര്യങ്ങളാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
1665.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
സ്ഥാപിക്കുന്നതിന്
നടപടികള്‍ സ്വീകരിച്ചു
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നടപടികള്‍ ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
(സി)
പ്രസ്തുത
യൂണിറ്റ്
എന്നത്തേയ്ക്ക്
സ്ഥാപിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പള്ളുരുത്തി
സര്‍ക്കാര്‍ ആശുപത്രി
1666.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പള്ളുരുത്തി
സര്‍ക്കാര്‍ ആശുപത്രിയെ
താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തിയത് എന്നാണ്;
(ബി)
താലൂക്ക്
ആശുപത്രിയായി
പ്രവര്‍ത്തിക്കുന്നതിനുള്ള
സ്റ്റാഫ് പാറ്റേണ്‍
ഇവിടെ
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ആവശ്യത്തിന്
ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും സേവനം
ലഭ്യമല്ലാത്തതിനാല്‍
ദിനംപ്രതി
എത്തിച്ചേരുന്ന
സാധാരണക്കാരായ രോഗികള്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
പരിഹരിക്കാന്എന്തെല്ലാം
നടപടികൾ
സ്വീകരിക്കാനുദ്ദേശിക്കുന്നു
; വിശദമാക്കാമോ?
സമ്പൂര്‍ണ്ണ
ട്രോമാകെയര്‍ സംവിധാനം
1667.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതിനുവേണ്ട എന്ത്
സജ്ജീകരണങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
അടിയന്തിര
ശുശ്രൂഷകള്‍ക്ക്
എത്തുന്നവര്‍ക്ക്
സര്‍ക്കാര്‍ ആശുപത്രിയെ
കൂടാതെ സ്വകാര്യ
ആശുപത്രികളിലും ജീവന്
രക്ഷാസംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുമോ;
(ഡി)
ട്രോമാകെയര്‍
സംവിധാനം
ഏര്‍പ്പെടുത്തുമ്പോള്‍
അടിസ്ഥാന
സൗകര്യവിപുലീകരണത്തോടൊപ്പം
ഗുണനിലവാരവും
ഉറപ്പുവരുത്തുവാന്‍
എന്തൊക്കെ കാര്യങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(ഇ)
ഏതെല്ലാം
ആശുപത്രികളിലാണ്
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
(എഫ്)
കേരളത്തില്‍
ഏറ്റവും കൂടുതല്‍
റോഡപകടങ്ങള്‍
സംഭവിക്കുന്ന
ജില്ലകളില്‍
ആദ്യഘട്ടത്തില്‍ തന്നെ
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
സംസ്ഥാനത്ത്
വ്യാപിക്കുന്ന പകര്‍ച്ചപ്പനി
1668.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപ്പനി
നിയന്ത്രിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ പനി
ബാധിച്ച് എത്ര പേര്
ചികിത്സ
തേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ എത്ര പേര്
എച്ച്.വണ്‍-എന്‍.വണ്‍.
പനി ബാധിച്ച് ചികിത്സ
തേടിയിട്ടുണ്ടെന്നും
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
അന്തര്‍ജില്ല
സ്ഥലം മാറ്റം
1669.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്യത്ര
സേവനകാലാവധി
പൂര്‍ത്തീകരിച്ചതിനുശേഷം
മാതൃവകുപ്പിലേക്ക്
മടങ്ങിവന്ന ക്ലറിക്കല്‍
വിഭാഗത്തില്‍പ്പെട്ട
ആരോഗ്യവകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്ക്
ജില്ലാതല നിയമനകാലാവധി
പൂര്‍ത്തീകരിക്കാതെ
അന്തര്‍ജില്ല
സ്ഥലംമാറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരുടെ
പേരുവിവരം
ലഭ്യമാക്കാമോ;
(ബി)
2017-ലെ
പൊതുസ്ഥലംമാറ്റം
വിജ്ഞാപനം
ചെയ്തതിനുശേഷം
ആരോഗ്യവകുപ്പ്
ഡയറക്ടറേറ്റില്‍
നിന്ന് ഏതെങ്കിലും
തസ്തികയില്‍
സ്ഥലംമാറ്റം
നടത്തിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
ഹോസ്പിറ്റല്‍
മാനേജ് മെന്റ് കമ്മിറ്റി
1670.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ ഹോസ്പിറ്റല്‍
മാനേജ് മെന്റ്
കമ്മിറ്റിയുടെ
പ്രവര്‍ത്തനവും ഘടനയും
വ്യക്തമാക്കാമോ;
(ബി)
കമ്മിറ്റിയുടെ
കണക്കുകള്‍ സംസ്ഥാന
ഓഡിറ്റ് വകുപ്പ്
പരിശോധിക്കാറുണ്ടോ;
(സി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്,
ജനറല്‍ ആശുപത്രി,
പുലയനാര്‍കോട്ട,
പാങ്ങപ്പാറ, വക്കം
എന്നീ ആശുപത്രികളില്‍
ഓഡിറ്റ് വകുപ്പ്
നടത്തിയ പരിശോധനയുടെ
റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കുടുംബാരോഗ്യ
കേന്ദ്രം
1671.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടുംബാരോഗ്യ
കേന്ദ്രമായി
നവീകരിക്കുന്ന
ആരോഗ്യകേന്ദ്രങ്ങള്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ് പുതുതായി
ലഭിക്കുന്നത്;
(ബി)
കുടുംബാരോഗ്യ
കേന്ദ്രത്തിന്റെ ഘടന
എന്താണ്;
(സി)
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്തുന്നതിന്റെ
നടപടികള്‍ ഏതു ഘട്ടം
വരെ പൂര്‍ത്തിയായി
എന്ന് വ്യക്തമാക്കുമോ?
അസിസ്റ്റന്റ്
ഡയറക്ടര്‍ (എന്റമോളജി)
തസ്തിക
1672.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ അസിസ്റ്റന്റ്
ഡയറക്ടര്‍ (എന്റമോളജി)
തസ്തികയില്‍ ഒഴിവ്
നിലവിലുണ്ടോ;
(ബി)
ഇൗ
ഒഴിവ് നികത്തുന്നതിന്
നിലവില്‍ ഏത്
സര്‍ക്കാര്‍ ഉത്തരവാണ്
ബാധകമായിട്ടുള്ളത്;
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഒഴിവ് നികത്തുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
(ഡി)
ഡെങ്കിപ്പനി
ബാധിതരുടെ എണ്ണം
ക്രമാതീതമായി
വര്‍ദ്ധിക്കുമ്പോള്‍
സംസ്ഥാനതലത്തില്‍
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കേണ്ട
അസിസ്റ്റന്റ് ഡയറക്ടര്‍
(എന്റമോളജി) തസ്തിക
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
3
വര്‍ഷമായി ഒഴിഞ്ഞു
കിടക്കുന്ന പ്രസ്തുത
തസ്തികയിലെ ഒഴിവ്
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മഞ്ഞപ്പിത്തം
തടയുന്നതിന് നടപടി
1673.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴി
പഞ്ചായത്തില്‍
മഞ്ഞപ്പിത്ത രോഗം
പടര്‍ന്നു പിടിക്കുകയും
5 പേര് മരണപ്പെടുകയും
ചെയ്തിരുന്നു. ഇവിടെ
മഞ്ഞപ്പിത്ത രോഗം
പടര്‍ന്നു
പിടിക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്മേല്
തുടര്‍നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;വിശദമാക്കാമോ?
പ്ലാസ്റ്റിക്
കണ്ടൈയ്നറുകളിലെ കുടിവെള്ളം
T 1674.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീഷ്ണമായ
വെയിലും
ചൂടുമുള്ളപ്പോള്,
കുടിവെള്ള വിതരണ
കമ്പനികള്‍
പ്ലാസ്റ്റിക്
കണ്ടൈനറുകളില്
കുടിവെള്ളം തുറന്ന
വാഹനങ്ങളില്‍
കൊണ്ടുപോകുന്നത്
ആരോഗ്യത്തിന്
ഹാനികരമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവണതയ്ക്കെതിരെ
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് എന്തെങ്കിലും
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
മരുന്നുകളുടെ
പ്രിസ്ക്രിപ്ഷന്
അറിയാനുള്ള രോഗിയുടെ
അവകാശം
1675.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വകാര്യ ആശുപത്രികള്‍
രോഗികള്‍ക്ക്
നല്കാന്
നിര്‍ണ്ണയിക്കപ്പെടുന്ന
മരുന്നുകളുടെ
പ്രിസ്ക്രിപ്ഷന്
നല്‍കാതെ, നേരിട്ട്
മരുന്നുകള്‍
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമുലം
ഏതെല്ലാം മരുന്നുകളാണ്
കഴിക്കുന്നതെന്ന്
അറിയാനുള്ള രോഗിയുടെ
അവകാശം
ഹനിക്കപ്പെടുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
പകര്‍ച്ചപ്പനി
1676.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
പകര്‍ച്ചപ്പനി
നേരിടാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
ഇതിനായി എന്തെങ്കിലും
കര്‍മ്മപരിപാടി
തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പകര്‍ച്ചപ്പനി
നേരിടാന്‍ ആയൂര്‍വേദ
ആശുപത്രികളിലും, ഹോമിയോ
ആശുപത്രികളിലും,ഡിസ്പെന്‍സറികളിലും
മരുന്നുകള്‍
ലഭ്യമാക്കുവാനും
പകര്‍ച്ചവ്യാധികള്‍
ഉണ്ടായ സ്ഥലങ്ങളിലും
സാധ്യതാ സ്ഥലങ്ങളിലും
മെഡിക്കല്‍
ക്യാമ്പുകള്‍ നടത്താനും
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം
ആര്.സി.സി.യില്‍ ഓപ്പറേഷന്
തീയേറ്റര്‍ ടെക്നീഷ്യന്
1677.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ആര്.സി.സി.യില്‍
ഓപ്പറേഷന് തീയേറ്റര്‍
ടെക്നീഷ്യന് എന്ന
തസ്തികയില്‍ നിയമനം
നടത്തുന്നതിലേക്കായി
നിലവില്‍ ഇന്റര്‍വ്യൂ
നടത്തി റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവിലുള്ള
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ സ്ത്രീ
ജീവനക്കാരുടെ യൂണിഫോം
1678.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ
മുഴുവന്‍ സ്ത്രീ
ജീവനക്കാരുടെയും
യൂണിഫോം ചുരിദാര്‍
ആക്കുവാന് നടപടി
സ്വീകരിക്കുമോ;
(ബി)
മെഡിക്കല്‍
കോളേജുകളില്‍ മാനസിക
രോഗികള്‍ക്കായി
പ്രത്യേക ബ്ലോക്കും
വാര്‍ഡുകളും
അനുവദിക്കുവാനായി നടപടി
സ്വീകരിക്കുമോ;
(സി)
മാനസികാരോഗ്യ
കേന്ദ്രങ്ങളിലെ എല്ലാ
സ്ത്രീ ജീവനക്കാരുടെയും
രാത്രികാല സേവനം 3
ദിവസമായി ചുരുക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കരുനാഗപ്പള്ളി-ആലപ്പാട്
പ്രൈമറി ഹെല്‍ത്ത് സെന്റര്‍
1679.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി-ആലപ്പാട്
പ്രൈമറി ഹെല്‍ത്ത്
സെന്റര്‍ കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററായി
ഉയര്‍ത്തിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ഉത്തരവായിട്ടുള്ളത്;
(ബി)
ഇവിടെ
കിടത്തി ചികിത്സ
ആരംഭിച്ചിട്ടുണ്ടോ;
കിടത്തി ചികിത്സ
നടത്തുന്നതിന് ആവശ്യമായ
കെട്ടിടം
നിലവിലുണ്ടോ;മറ്റ്
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദീകരിക്കുമോ;
(സി)
കിടത്തി
ചികിത്സ
നടത്തുന്നതിനാവശ്യമായ
ഡോക്ടര്‍മാരുള്‍പ്പടെയുള്ള
ജീവനക്കാരുടെ തസ്തിക
അനുവദിച്ചിട്ടുണ്ടോ;
സി.എച്ച്.സി.യില്‍
ആവശ്യമായ തസ്തികകളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(ഡി)
ആലപ്പാട്ട്
സി.എച്ച്.സി.യില്‍
നിലവിലുള്ള
ജീവനക്കാരുടെ കാറ്റഗറി
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കുമോ?
മത്സ്യങ്ങളില്‍
അമോണിയ
T 1680.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍, ഇതര
സംസ്ഥാനങ്ങളില്‍
നിന്നും വരുന്ന
മത്സ്യങ്ങളില്‍
വ്യാപകമായ തോതില്‍
അമോണിയ ചേര്‍ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവ
തടയുന്നതിനും ഇത്തരം
മത്സ്യ വണ്ടികള്‍
പരിശോധിച്ച് നടപടികള്‍
സ്വീകരിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
മണ്ണാര്‍ക്കാട്
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുവാന്‍ നടപടി
1681.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണ്ണാര്‍ക്കാട്
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് യൂണിറ്റ്
ആരംഭിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
1682.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ആന്‍സലന്‍
,,
കെ. ബാബു
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
5400 ല്‍ അധികമുളള
ആരോഗ്യ
ഉപകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം എത്ര
മാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങളിലും
ജീവിതശെെലി രോഗങ്ങള്‍
നിയന്ത്രിക്കുന്നതിലും
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെയും,
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത്
നഴ്സുമാരുടെയും
പ്രവര്‍ത്തനം
ഫലപ്രദമായിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളിലെല്ലാം
ലബോറട്ടറി സംവിധാനം
ഒരുക്കി പ്രാഥമിക
തലത്തില്‍
രോഗനിര്‍ണ്ണയം
സാധ്യമാക്കാനും അതുവഴി
സ്വകാര്യ
ആശുപത്രികളെയും
ലബോറട്ടറികളെയും
ആശ്രയിക്കുന്നതു
കുറയ്ക്കാനും
നടപടിയെടുക്കുമോ;
(ഡി)
സ്വകാര്യ
സ്ഥാപനങ്ങളുടെ ചൂഷണം
ഒഴിവാക്കാന്‍
നിയമനിര്‍മ്മാണം
നടത്താന്‍
തയ്യാറാകുമോ?
രാസവസ്തുക്കള്‍
ഉപയോഗിക്കുന്ന മത്സ്യ വില്പന
1683.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫോര്‍മാലിനില്‍
സൂക്ഷിക്കുന്നതും മറ്റ്
രാസവസ്തുക്കള്‍
ഉപയോഗിക്കുന്നതുമായ
മത്സ്യം വ്യാപകമായി
വില്പന നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് എത്ര
കേസുകള്‍
എടുത്തിട്ടുണ്ട്;
നടപടികള്‍
വ്യക്തമാക്കുമോ?
പൊതുജനാരോഗ്യ
പ്രവര്‍ത്തകര്‍ക്ക് യൂണിഫോം
1684.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഉള്‍പ്പെടെയുള്ള
പൊതുജനാരോഗ്യ
പ്രവര്‍ത്തകര്‍ക്ക്
യൂണിഫോം അനുവദിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടാ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വെളിച്ചെണ്ണയിലെ
മായം പരിശോധിക്കാന്‍
സംവിധാനം
1685.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാരഫിനും
മറ്റ് മായങ്ങളും
കലര്‍ന്ന വെളിച്ചെണ്ണ
വ്യാപകമായി വില്പന
നടക്കുന്നു എന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടങ്കില്‍ ഇത്
നിയന്ത്രിക്കുന്നതിനു
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്നതും
അന്യ സംസ്ഥാനങ്ങളില്‍
നിന്ന് ടാങ്കര്‍
ലോറികളിലും
മറ്റുമെത്തുന്നതുമായ
വെളിച്ചെണ്ണയുടെ മായം
പരിശോധിക്കാന്‍
സംവിധാനം ഉണ്ടോ;
ഉണ്ടങ്കില്‍
വിശദമാക്കുമോ;
(സി)
ഏതെല്ലാം
കമ്പനികളുടെ
വെളിച്ചെണ്ണയിലാണ് മായം
കണ്ടെത്തിയതിനെ
തുടര്‍ന്ന് വില്‍പ്പന
നിരോധിച്ചിട്ടുള്ളത്;
ബ്രാന്‍ഡ് നാമം
ഉള്‍പ്പെടേയുള്ള
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
കമ്പിനികള്‍ക്കെതിരെ
എന്തു മേല്‍ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്
വ്യക്തമാക്കുമോ?
വെളിച്ചെണ്ണയില്‍
മായംചേര്‍ക്കല്‍
1686.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വില്‍ക്കപ്പെടുന്ന
വെളിച്ചെണ്ണയില്‍
പാരഫിന്‍
ഉള്‍പ്പെടെയുള്ള
മായങ്ങള്‍ ചേര്‍ത്ത്
വ്യാപകമായി
വിറ്റഴിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മായം
ചേര്‍ത്ത് ബ്രാന്റ്
നെയിംമുകളില്
വില്പനയ്ക്കു വരുന്നവ
പിടിക്കപ്പെട്ടാല്‍
ബ്രാന്റ് നെയിം മാറ്റി
വീണ്ടും വില്പന
നടത്തുന്ന രീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വെളിച്ചെണ്ണയില്‍
മായം ചേര്‍ത്ത് വില്പന
നടത്തിയതു സംബന്ധിച്ച്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതെല്ലാം
കമ്പനി/വില്പനക്കാര്ക്കെതിരെ
എന്നതിന്റെ വിശദ വിവരം
നല്‍കാമോ?
അവയവദാതാക്കള്‍ക്ക്
പെന്ഷന്
1687.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അവയവദാതാക്കള്‍ക്ക്
പെന്ഷന്
ഏര്‍പ്പെടുത്തുന്ന
പദ്ധതി പരിഗണനയിലുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
അവയവദാനം
നടത്തുന്ന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പ്രത്യേക അവധിയോ
ആനുകൂല്യങ്ങളോ
നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ?
മലിനമാക്കപ്പെടുന്ന
മത്സ്യവില്പന തടയാന്‍ നടപടി
1688.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വഴിയോരത്തും
ചന്തയിലും
മത്സ്യക്കച്ചവടം
നടത്തുന്ന തൊഴിലാളികള്‍
മത്സ്യത്തില്‍ മണല്‍
പുരട്ടി വില്പന
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ
മലിനമാക്കപ്പെടുന്ന
മത്സ്യവില്പന തടയാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മത്സ്യക്കച്ചവടം
ആരോഗ്യകരമായ
അന്തരീക്ഷത്തില്‍
നടത്തുന്നതിന്
എന്തെല്ലാം
പരിഷ്കാരങ്ങള്‍
വരുത്തുവാന്‍
ആലോചിക്കുന്നു;
വിശദമാക്കുമോ ?
ഹൃദയശസ്ത്രക്രിയയ്ക്ക്
ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍
1689.
ശ്രീ.ഷാഫി
പറമ്പില്‍
,,
അടൂര്‍ പ്രകാശ്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദയശസ്ത്രക്രിയയ്ക്ക്
ഉപയോഗിക്കുന്ന
സ്റ്റെന്റുകളുടെ വില
നിജപ്പെടുത്തി നാഷണല്‍
ഫാര്‍മസ്യൂട്ടിക്കല്‍
പ്രൈസിംഗ് അതോറിറ്റി
വിജ്ഞാപനം
പുറപ്പെടുവിച്ച
ഫെബ്രുവരി 13 ന് ശേഷവും
സ്റ്റെന്റിന് ഉയര്‍ന്ന
വില പല സ്വകാര്യ
ആശുപത്രികളും
ഈടാക്കുന്നുവെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
വിലനിയന്ത്രണത്തിന്
ശേഷവും ചില സ്വകാര്യ
ആശുപത്രികള്‍
സ്റ്റെന്റിന്റെ വില
പ്രത്യേകമായി ബില്ലില്‍
രേഖപ്പെടുത്താതെ
കണ്‍സ്യൂമബിള്‍ എന്ന
പേരില്‍ ഉയര്‍ന്ന
നിരക്ക് ഈടാക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തിന് എന്ത്
നടപടി സ്വീകരിച്ചു;
(സി)
വില
നിയന്ത്രണം മറി
കടക്കാനായി ഫെബ്രുവരി
13 ന് ശേഷം ഡോക്ടര്‍
ഫീസും, കാത്ത് ലാബ്
ഫീസും അമിതമായി
വര്‍ദ്ധിപ്പിച്ച്
രോഗികളെ
കൊള്ളയടിക്കുന്ന
സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
എച്ച്
1 എന്‍ 1 പനി
1690.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എച്ച് 1 എന്‍ 1 പനി
വ്യാപിക്കുന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പരിശോധനക്കയച്ച തൊണ്ട
സ്രവങ്ങളില്‍ എത്ര
ശതമാനത്തോളം
പോസിറ്റീവ് ആയി
കണ്ടെത്തിയിട്ടുണ്ട്;
(ബി)
2016
ല്‍ എത്ര പേര്‍ക്ക്
രോഗം കണ്ടെത്തിയെന്നും
എത്ര പേര്
മരണപ്പെട്ടുവെന്നും
അറിയിക്കുമോ;
(സി)
എച്ച്
1 എന്‍ 1 ന്റെ വ്യാപനം
തടയുന്നതിന് എന്താെക്കെ
നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
അറിയിക്കുമോ?
എച്ച്1.എന്‍1.
പകര്‍ച്ചപ്പനിയുടെ വ്യാപനം
1691.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
എച്ച്1.എന്‍1.
പകര്‍ച്ചപ്പനിയുടെ
വ്യാപനം തടയുന്നതിനും
ജീവനഷ്ടം
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സ്റ്റാഫ്
നഴ്സ് ഗ്രേഡ് 2 തസ്തിക
1692.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റാഫ്
നഴ്സ്ഗ്രേഡ് 2
തസ്തികയില്‍ പാലക്കാട്
ജില്ലയില്‍ നിലവില്‍
എത്ര ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകളുടെ
വിശദാംശങ്ങള്‍
ഹെല്‍ത്ത് സെന്ററുകള്‍
തിരിച്ച്
വെളിപ്പെടുത്താമോ?
സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു പുവര്‍
1693.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'സൊസൈറ്റി
ഫോര്‍ മെഡിക്കല്‍
അസിസ്റ്റന്‍സ് ടു
പുവര്‍' പദ്ധതി വഴി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര രോഗികള്‍ക്ക്
സഹായധനം
നല്‍കിയിട്ടുണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇപ്പോള്‍
രോഗികള്‍ക്ക് പരമാവധി
എത്ര രൂപ വരെ സഹായ
ധനമായി
അനുവദിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ ?
കോഴിക്കോട്
സ്ത്രീകളുടെയും
കുട്ടികളുടെയും സര്‍ക്കാര്‍
ആശുപത്രി
1694.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
സ്ത്രീകളുടെയും
കുട്ടികളുടെയും
സര്‍ക്കാര്‍
ആശുപത്രിയില്‍
ജീവനക്കാരുടെ അധിക
തസ്കികള്‍
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍ ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ആരോഗ്യ
കുടുംബക്ഷേമ
വകുപ്പിന്റെ 30-11-2016
ലെയും 10.01.2017ലെയും
നം.3485/എം1/2016/
ആ.കു.വ നമ്പര്‍ കത്തിന്
ആരോഗ്യ വകുപ്പ്
ഡയറക്ടര്‍ മറുപടി
നല്‍കാത്തത്
എന്തുകൊണ്ട്;
(ഡി)
ഈ
ആശുപത്രിയില്‍ അധിക
തസ്തിക
അനുവദിക്കുന്നതിന്
ആര്‍ദ്രം മിഷനില്‍
ഉള്‍പ്പെടുത്തിയാണ്
നടപടി സ്വീകരിക്കേണ്ടത്
എന്ന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
കുടുംബക്ഷേമ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
1695.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബക്ഷേമ
വകുപ്പിന്റെ കീഴിലുള്ള
സഹായ പദ്ധതികള്‍
വിശദീകരിക്കാമോ;ഈ
പദ്ധതികളില്‍ നിന്ന്
സഹായം
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(ബി)
കുടുംബക്ഷേമ
വകുപ്പിന്റെ ഓഫീസ്
ഘടന(സംസ്ഥാനതലം-ജില്ലാതലം
തുടങ്ങിയവ) യും,അവയുടെ
പ്രവര്‍ത്തനങ്ങളും
വ്യക്തമാക്കാമോ?
സ്വാശ്രയ മെഡിക്കല്‍ കോളേജ്
മാനേജുമെന്റുകള്‍ക്കെതിരെ
നടപടി
1696.
ശ്രീ.ഷാഫി
പറമ്പില്‍
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരുമായി
കരാറുണ്ടാക്കാതെയും
മെരിറ്റ് പാലിക്കാതെയും
അഡ്മിഷന് നടത്തിയ
പാലക്കാട് കരുണ,
കണ്ണൂര്‍ സ്വാശ്രയ
മെഡിക്കല്‍ കോളേജുകളിലെ
2016 ലെ മെഡിക്കല്‍
പ്രവേശനം റദ്ദാക്കിയ
സുപ്രീം കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കൃത്രിമ
രേഖയുണ്ടാക്കിയ
സ്വാശ്രയ മെഡിക്കല്‍
കോളേജ്
മാനേജുമെന്റുകള്‍ക്കെതിരെ
നടപടി സ്വീകരിക്കണമെന്ന
സുപ്രീം കോടതിയുടെ
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടിയാണ്
അവര്‍ക്കെതിരെ
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പുതിയ
മെഡിക്കല്‍ കോളേജുകള്‍
1697.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
മെഡിക്കല്‍ കോളേജുകളായ
മഞ്ചേരി,
പാലക്കാട്എന്നിവയുടെ
അംഗീകാരം പുതുക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
അലംഭാവം ഉണ്ടാകുന്ന
വിവരം ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
മെഡിക്കല്‍ കോളേജുകളുടെ
അംഗീകാരം പുതുക്കി
നല്കുന്നതിനുവേണ്ടി
മെഡിക്കല്‍ കൗണ്‍സില്‍
വിളിച്ചു ചേര്‍ത്ത
യോഗത്തില്‍ ആരോഗ്യ
സെക്രട്ടറിയെ
സര്‍ക്കാര്‍
പ്രതിനിധിയായി
പങ്കെടുപ്പിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് മെഡിക്കല്‍
കൗണ്‍സിലിന് എന്ത്
വിശദീകരണമാണ്
സര്‍ക്കാര്‍
നല്‍കിയിരിക്കുന്നത്;
വിശദമാക്കാമോ?
പരിയാരം
ഗവ. ആയൂര്‍വ്വേദ കോളേജ്
1698.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പരിയാരം
ഗവ.ആയൂര്‍വ്വേദ
കോളേജില്‍ ഏതെല്ലാം
തസ്തികകള്‍
നിലവിലുണ്ട്; ഇവയില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോളേജില്‍ ഇപ്പോള്‍
നടന്നുകൊണ്ടിരിക്കുന്ന
കോഴ്സുകള്‍
ഏതൊക്കെയാണ്; ഓരോ
കോഴ്സിനും എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
(സി)
രജത
ജൂബിലി ആഘോഷിക്കുന്ന
പ്രസ്തുത കോളേജില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
സീറ്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
അടിസ്ഥാന
സൗകര്യവികസനത്തിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ ?
സ്വാശ്രയ
മെഡിക്കല്‍ പ്രവേശനം
1699.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഴുവന്‍
സീറ്റിലും മെരിറ്റ്
അടിസ്ഥാനത്തില്‍
അഖിലേന്ത്യാ പ്രവേശന
പരീക്ഷാ റാങ്ക്
പട്ടികയില്‍ (നീറ്റ്)
നിന്ന് മാത്രമേ
പ്രവേശനം നടത്താന്‍
പാടുള്ളൂവെന്നും,
ഏകീകൃത ഫീസ് മാത്രമേ
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഈടാക്കാന്‍
പാടുള്ളൂ എന്നുമുള്ള
ബഹു. സുപ്രീം കോടതി
വിധിയത്തുടര്ന്നുള്ള
സാഹചര്യം സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്വാശ്രയ
മെഡിക്കല്‍ പ്രവേശനം
സംബന്ധിച്ച സര്‍വ്വ
കക്ഷി യോഗത്തില്‍
ഉരുത്തിരിഞ്ഞുവന്ന
അഭിപ്രായങ്ങള്‍
വിശദമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച് എന്തൊക്കെ
തുടര്‍ നടപടികള്‍
സ്വീകരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പാവപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
കുടുംബ
വരുമാനമനുസരിച്ച് ഫീസ്
ഇളവ് ലഭ്യമാക്കി
പഠിക്കാനുള്ള അവസരം
ഉറപ്പാക്കുന്ന
വിധത്തില്‍ എന്തൊക്കെ
ക്രമീകരണങ്ങളാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്ക്കൂള്
ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍
1700.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010-ന്
ശേഷം എം.ജി
സര്‍വ്വകലാശാലയുടെ
കീഴിലുളള സ്ക്കൂള് ഓഫ്
മെഡിക്കല്‍
എഡ്യൂക്കേഷനില്‍
നിന്നും വിവിധ
കോഴ്സുകള്‍
പൂര്‍ത്തിയാക്കിയ
വിദ്യാര്‍ത്ഥികള്‍ക്ക്
ആരോഗ്യസര്‍വ്വകലാശാല
അംഗീകാരം
നല്കാത്തതിനാല്
സര്‍ക്കാര്‍ ജോലിക്ക്
അപേക്ഷിക്കുവാന്‍
കഴിയാത്ത സ്ഥിതി വിശേഷം
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കോഴ്സുകള്‍ക്ക്
അഫിലിയേഷന് നല്കി
വിദ്യാര്‍ത്ഥികളുടെ
ആശങ്ക
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡോക്ടറല്‍
ബിരുദ പ്രോഗ്രാമായ ഫാം.ഡി.
കോഴ്സ്
1701.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
അംഗീകാരമുള്ള ഡോക്ടറല്‍
ബിരുദ പ്രോഗ്രാമായ
ഫാം.ഡി.
എവിടെയൊക്കെയാണ്
നിലവിലുള്ളത്; ഈ
കോഴ്സിന് ആകെയെത്ര
സീറ്റുകളുണ്ട്;
എത്രവര്‍ഷമാണ് ഇതിന്റെ
കാലാവധി; ഈ കോഴ്സിന്റെ
പരിശീലനവും ക്ലാസ്സ്
റൂം സിലബസ്സും
എപ്രകാരമാണ്;; ഈ
കോഴ്സിന് സർക്കാരിന്റെ
നിയന്ത്രണം
എത്രമാത്രമാണ് ;
(ബി)
ഈ
കോഴ്സിന്റെ
ഇന്റേണ്‍ഷിപ്
ഏതുരീതിയിലാണ് ആസൂത്രണം
ചെയ്തിരിയ്ക്കുന്നത്;
ഏതൊക്കെ
സ്ഥാപനങ്ങളിലാണ് ഇത്
നടത്തുന്നത്;
(സി)
ഈ
കോഴ്സിന്റെ ഹൗസ്
സര്‍ജന്‍സി സര്‍ക്കാര്‍
ആശുപത്രികളിലും
മെഡിക്കല്‍
കോളേജുകളിലും
നടത്തിയാല്‍
അവിടങ്ങളിലെ
ആള്‍ക്ഷാമത്തിന്
പരിഹാരമാകുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനുദ്ദേശിയ്ക്കുന്നു?
മെഡിക്കല്‍
പി.ജി. കോഴ്സുകളിലേക്കുള്ള
പ്രവേശനം
1702.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
പി.ജി.
കോഴ്സുകളിലേക്കുള്ള
പ്രവേശനം നീറ്റ്
പരീക്ഷയുടെ റാങ്ക്
പട്ടികയുടെ
അടിസ്ഥാനത്തില്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
നേരിട്ട് നടത്തണമെന്ന്
ഇന്‍ഡ്യന്‍ മെഡിക്കല്‍
കൗണ്‍സില്‍
ഉത്തരവിട്ടിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവോടെ മെഡിക്കല്‍
ബിരുദാനന്തര
ബിരുദകോഴ്സുകളിലേക്ക്
പ്രവേശനം നടത്തുവാനുള്ള
സ്വകാര്യ
മാനേജ്മെന്റുകളുടെയും
കല്പിത
സര്‍വ്വകലാശാലകളുടെയും
അവകാശം നഷ്ടപ്പെടുമോ;
(സി)
ഈ
ഉത്തരവ് സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മെഡിക്കല്‍
മൈക്രോ ബയോളജി, മെഡിക്കല്‍
ബയോ കെമിസ്ട്രി അടിസ്ഥാന
യോഗ്യതയായി സ്വീകരിക്കാവുന്ന
തസ്തികകള്‍
1703.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
മൈക്രോ ബയോളജി,
മെഡിക്കല്‍ ബയോ
കെമിസ്ട്രി എന്നീ
കോഴ്സുകള്‍ അടിസ്ഥാന
യോഗ്യതയായി
സ്വീകരിക്കാവുന്ന എത്ര
തസ്തികകള്‍ സര്‍ക്കാര്‍
മേഖലയില്‍ ഉണ്ട്;
(ബി)
ഇല്ലെങ്കില്‍
ആരോഗ്യ മേഖലയില്‍
രോഗനിര്‍ണയത്തിന്
പ്രധാന പങ്കുവഹിക്കുന്ന
മൈക്രോ ബയോളജി, ബയോ
കെമിസ്ട്രി തസ്തികകള്‍
സൃഷ്ടിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
മെഡിക്കല്‍
കോളേജുകളുടെ വികസനം
1704.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കോളേജുകളുടെ
വികസനത്തിന് ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിനു ശേഷം എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
മെഡിക്കല്‍ കോളേജിനും
അനുവദിച്ച തുകയുടെ
വിവരം വ്യക്തമാക്കാമോ?
പുറക്കാട്ടേരി
ആയുർവേദിക് ചൈൽഡ് ആന്റ്
അഡോളസന്റ് കെയർ സെന്റര്‍
1705.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിൽ
തലക്കുളത്തൂര്‍
പഞ്ചായത്തിലെ
പുറക്കാട്ടേരി
ആയുർവേദിക് ചൈൽഡ് ആന്റ്
അഡോളസന്റ് കെയർ
സെന്ററിന്റെ പരിഷ്കരണം
സംബന്ധിച്ച്
07.11.2016-ൽ കൂടിയ
മന്ത്രിതല യോഗത്തിന്റെ
തീരുമാനങ്ങൾ
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
യോഗത്തിന്റെ
തിരുമാനങ്ങളിൽ ഇതുവരെ
സ്വീകരിച്ച നടപടികൾ
വെളിപ്പെടുത്താമോ?
ഡ്രഗ്
ഡിസ്ട്രിബ്യൂഷന്‍
മാനേജ്മെന്റ് സിസ്റ്റം
1706.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മരുന്നു
വിതരണം
നിയന്ത്രിക്കുന്നതിനു
പുതിയ സംവിധാനം
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്രഗ്
ഡിസ്ട്രിബ്യൂഷന്‍
മാനേജ്മെന്റ് സിസ്റ്റം
കൊണ്ട് എന്താണ്
ഉദ്ദേശിക്കുന്നത്;
(സി)
സര്‍ക്കാര്‍
ആശുപത്രികളിലെ മരുന്നു
ക്ഷാമത്തിനും
ആശുപത്രികള്‍ നേരിട്ട്
മരുന്നു വാങ്ങുന്നതും
സംബന്ധിച്ച് ഉയരുന്ന
ആക്ഷേപങ്ങള്‍ക്കും
എങ്ങനെ പരിഹാരം
കാണാനാണ്
ഉദ്ദേശിക്കുന്നത്?
കാരുണ്യ
ഫാര്‍മസികള്‍
1707.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എ. എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഔഷധവില
നിയന്ത്രിക്കാനായി
കാരുണ്യ ഫാര്‍മസികള്‍
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ബ്രാന്‍ഡഡ്
മരുന്നുകള്‍ക്ക് വില
വളരെ അധികമായതിനാല്‍
ചേരുവനാമത്തില്
വില്‍ക്കുന്ന
മരുന്നുകള്‍ക്കായി കേരള
ജനറിക് സ്റ്റോറുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കാരുണ്യ
ഫാര്‍മസികള്‍
വ്യാപിപ്പിക്കുകയും
അതിലൂടെ തന്നെ ജനറിക്
മരുന്നുകള്‍ കൂടി
വില്‍ക്കാനും നടപടി
സ്വീകരിക്കുമോ;
(ഡി)
ഡോക്ടര്‍മാര്‍
ബ്രാന്‍ഡ് പേരിനുപകരം
ചേരുവനാമങ്ങള്
കുറിച്ചാലേ ഇത്
പൂര്ണ്ണരീതിയില്
പ്രാവര്‍ത്തികമാകുകയുള്ളു
എന്നതിനാല്‍ ജനറിക്
നാമം കുറിക്കണമെന്ന്
ഡോക്ടര്‍മാര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
അലോപ്പതി
മരുന്നുകളുടെ ഗുണനിലവാരം
1708.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വിറ്റഴിക്കുന്ന 98
ശതമാനം അലോപ്പതി
മരുന്നുകളും
ഇതരസംസ്ഥാനങ്ങളില്‍
നിര്മ്മിക്കുന്നവയാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വൃത്തിഹീനമായ
ചുറ്റുപാടുകളിലാണ്
ഇത്തരം മരുന്നുകള്‍
നിര്‍മ്മിക്കുന്നതെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവയുടെ
ഗുണനിലവാരം
പരിശോധിക്കാന്‍
സംസ്ഥാനത്ത് നിലവിലുള്ള
സംവിധാനങ്ങള്‍
എന്തൊക്കെ;
(ഡി)
ഇതരസംസ്ഥാനങ്ങളില്‍
നിന്നെത്തുന്ന അഞ്ച്
ശതമാനം
മരുന്നുകളുടെപോലും
ഗുണനിലവാരം
പരിശോധിക്കാന്‍
സംസ്ഥാനത്ത്
സംവിധാനമില്ലെന്ന
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
മറ്റുസംസ്ഥാനങ്ങളില്നിന്നെത്തുന്ന
മരുന്നുകളുടെ
ഗുണനിലവാരം
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും?
ഗുണനിലവാരം
കുറഞ്ഞ മരുന്നുകള്‍
1709.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരം
കുറഞ്ഞ മരുന്നുകള്‍
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തിലുളള
മരുന്നു വില്‍പ്പന
നിയന്ത്രിക്കുവാന്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
ആയൂര്വേദമരുന്നുകളുടെ
പരസ്യങ്ങള്‍
1710.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ജെ.
മാക്സി
,,
പി.വി. അന്‍വര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങളെ
വളരെയധികം
തെറ്റിദ്ധരിപ്പിക്കുന്ന
രീതിയില്‍
മരുന്നുകളുടെ,
പ്രത്യേകിച്ചും
ആയൂര്വേദമരുന്നുകളുടെ
പരസ്യങ്ങള്‍
പത്ര-ദൃശ്യമാധ്യമങ്ങളില്‍
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പരസ്യങ്ങള്‍ക്കെതിരെ
ഫലപ്രദമായ നടപടികള്‍
സ്വീകരിക്കാന്‍ ഡ്രഗ്സ്
കണ്ട്രോള്
വിഭാഗത്തിന് കഴിയാതെ
പോകുന്നതെന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
പരസ്യങ്ങള്‍
വഴി ഇത്തരം മരുന്നുകള്‍
വില്‍ക്കുന്ന ഔഷധ
നിര്‍മ്മാതാക്കള്‍ക്കെതിരെ
നിയമനടപടികള്‍
സ്വീകരിക്കാനും
സംസ്ഥാനത്ത് ആയുര്‍വേദ
മരുന്നുകളുടെ
ഗുണനിലവാരപരിശോധന
കര്‍ശനമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കാക്കനാട്
ജില്ലാ ഹോമിയോ ആശുപത്രി
കെട്ടിട നിര്‍മ്മാണം
1711.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാക്കനാട്ട്
നിര്‍മ്മിക്കുന്ന
ജില്ലാ ഹോമിയോ ആശുപത്രി
കെട്ടിടത്തിന്റെ
ഒന്നാംഘട്ട
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുള്ളതിനാല്‍
ഇതിന്റെ രണ്ടാംഘട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
തുക അനുവദിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്നത്തേക്ക്
ഭരണാനുമതി നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പ്രകൃതി
ചികിത്സ കേന്ദ്രങ്ങള്‍
1712.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ പ്രകൃതി
ചികിത്സ കേന്ദ്രങ്ങള്‍
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
പ്രകൃതി
ചികിത്സ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
നീതി വകുപ്പ് കെെകാര്യം
ചെയ്യുന്ന വിഷയങ്ങള്‍
1713.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആറന്മുള നിയോജക
മണ്ഡലത്തില്‍ സാമൂഹ്യ
ക്ഷേമ വകുപ്പ്
കെെകാര്യം
ചെയ്തിട്ടുള്ള
വൃദ്ധജനപരിപാലനവും,
പീഡനവും, ബാലപീഡനവും
സംബന്ധിച്ച കേസ്സുകള്‍
ഏതൊക്കെയാണ്; ഈ
കേസ്സുകളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
സാമൂഹ്യ ക്ഷേമ വകുപ്പ്
കെെകാര്യം ചെയ്യുന്ന
വിഷയങ്ങള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(സി)
ആറന്മുള
നിയോജക മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
സാമൂഹ്യ ക്ഷേമ
വകുപ്പിനു കീഴിലുള്ള
അഗതി മന്ദിരങ്ങള്‍
ഏതൊക്കെയാണ്;
ഇവിടങ്ങളില്‍ നിലവില്‍
എത്ര പേരെ
പാര്‍പ്പിച്ചിട്ടുണ്ട്;
ഇവര്‍ ആരൊക്കെയാണ്;
വിശദമാക്കാമോ?
നിര്‍ഭയ
പദ്ധതി
1714.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
ലൈംഗികാതിക്രമങ്ങള്‍
തടയാന്‍
ആവിഷ്കരിച്ചിട്ടുള്ള
'നിര്‍ഭയ'
പദ്ധതിയെക്കുറിച്ച്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ബി)
സ്ത്രീകള്‍ക്കും
പെണ്‍കുട്ടികള്‍ക്കും
സമൂഹത്തില്‍
സുരക്ഷയില്ലാത്ത സ്ഥിതി
മാറ്റിയെടുക്കാനായി
നടത്തിയിട്ടുള്ള
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
അതിക്രമത്തിന്
ഇരയാകുന്നവരെ
സംരക്ഷിക്കാനും
കുറ്റവാളികളെ
നിയമത്തിന്റെ മുന്‍പാകെ
കൊണ്ടുവരുന്നതിനും
ഏതുതരത്തിലുള്ള
ഇടപെടലുകള്‍
നടത്തുമെന്ന്
അറിയിക്കാമോ;
(ഡി)
ഈ
വിഷയം കൈകാര്യം
ചെയ്യുന്ന വിവിധ
തലങ്ങളിലുള്ള
സമിതികളുടെ
പ്രവര്‍ത്തനം
ഫല്രപദമായി
നടക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ചൈല്‍ഡ്
വെല്‍ഫയര്‍ കമ്മറ്റികളുടെയും
ജുവനൈല്‍ ജസ്റ്റിസ്
ബോര്‍ഡുകളുടെയും പുന:സംഘടന.
1715.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ജുവനൈല്‍
ജസ്റ്റിസ് ആക്ട്
പ്രകാരമുളള ചൈല്‍ഡ്
വെല്‍ഫയര്‍
കമ്മറ്റികളും ജുവനൈല്‍
ജസ്റ്റിസ് ബോര്‍ഡുകളും
പുന:സംഘടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
പോറ്റി
വളര്‍ത്തല്‍ പദ്ധതി
1716.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഒ. ആര്. കേളു
,,
എ. എന്‍. ഷംസീര്‍
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യനീതി
വകുപ്പിന്റെ കീഴില്‍
ജില്ല ശിശുക്ഷേമ
യൂണിറ്റുകള്‍ നടത്തുന്ന
'പോറ്റി വളര്‍ത്തല്‍
പദ്ധതി'യുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
എന്തൊക്കെ
നടപടികളാണ് ഇതിന്റെ
ഭാഗമായി
സ്വീകരിച്ചിട്ടുളളത്;
(സി)
ഇതിന്റെ
നടപടിക്രമങ്ങള്‍
വിശദീകരിക്കാമോ?
സാമൂഹ്യ
നീതിവകുപ്പില്‍ പഞ്ചിംഗ്
1717.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ നീതിവകുപ്പില്‍
പഞ്ചിംഗ്
നടപ്പിലാക്കിക്കൊണ്ടുളള
ഉത്തരവിന്റെ കോപ്പി
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വകുപ്പിന് കീഴില്‍
പഞ്ചിംഗ് മെഷീന്
സ്ഥാപിച്ചതും
സ്ഥാപിക്കാത്തതുമായ
സ്ഥാപനങ്ങളുടെ കണക്ക്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സാമൂഹ്യ
നീതി വകുപ്പില്‍
പഞ്ചിംഗ് മെഷീന്
സ്ഥാപിച്ചിട്ടുളള
സ്ഥാപനങ്ങളില്‍
പഞ്ചിംഗ് ചെയ്യാത്ത
ജീവനക്കാരുണ്ടോ; ഇവര്‍
എതു
വിഭാഗത്തില്‍പ്പെടുന്ന
ജീവനക്കാരാണ്; ഇവരുടെ
ജില്ല തിരിച്ചുളള
കണക്ക്
വെളിപ്പെടുത്തുമോ;
ഇവരുടെ പേരില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
വകുപ്പിന് കീഴിലുളള
പഞ്ചിംഗ് മെഷീന്
സ്ഥാപിക്കാത്ത
സ്ഥാപനങ്ങളില്‍, അത്
സ്ഥാപിക്കുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(ഇ)
ടി
വകുപ്പിന് കീഴിലുളള
സ്ഥാപനങ്ങളില്‍
പഞ്ചിംഗ് മെഷീന്
സ്ഥാപിച്ചതിന് ഇതുവരെ
എന്തു തുക
ചെലവായിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
സ്കൂള്‍
കൗണ്‍സിലര്‍മാര്‍
1718.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സാമൂഹ്യനീതി
വകുപ്പിന് കീഴില്‍ എത്ര
സ്കൂള്‍
കൗണ്‍സിലര്‍മാര്‍ ജോലി
ചെയ്തുവരുന്നുണ്ട്;
അവര്‍ക്ക് പ്രതിമാസം
നല്‍കിവരുന്ന ഓണറേറിയം
എത്ര രൂപയാണ്; ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ആഫ്റ്റര്‍
കെയര്‍ പ്രോഗ്രാം
1719.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
പി. ഉണ്ണി
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജയില്‍ മോചിതരായ
കുറ്റവാളികളേയും
അക്രമത്തിനിരയായവരെയും
പ്രത്യേകിച്ച് ഈ
വിഭാഗങ്ങളില്‍പ്പെട്ട
സ്ത്രീകളെയും
പുനരധിവസിപ്പിക്കുന്നതിന്
'ആഫ്റ്റര്‍ കെയര്‍'
പ്രോഗ്രാം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇപ്രകാരമുള്ളവര്‍ക്ക്
ജീവിതമാര്‍ഗ്ഗം
കണ്ടെത്തുന്നതിന്
നൈപുണ്യ പരിശീലനം
നല്‍കുന്നതിനും സ്വയം
തൊഴില്‍ നേടുന്നതിനുള്ള
ധനസഹായം നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
സാമൂഹിക
നീതി വകുപ്പിനു
കീഴിലുള്ള
ചില്‍ഡ്രന്‍സ് ഹോമില്‍
നിന്ന് വിടുതല്‍
ചെയ്യുന്ന
ആണ്‍കുട്ടികളെ
പുനരധിവസിപ്പിക്കുന്നതിനായി
'ആഫ്റ്റര്‍ കെയര്‍ ഹോം'
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച
വേതനം
1720.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടി
ജീവനക്കാരുടെ
വര്‍ദ്ധിപ്പിച്ച
വേതനത്തിന്റെ പകുതി
പഞ്ചായത്തുകള്‍
നല്‍കണമെന്ന
നിര്‍ദ്ദേശം
നടപ്പാക്കാന്‍ കഴിയാതെ
പല പഞ്ചായത്തുകളും
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ദ്ധിപ്പിച്ച
വേതനം
പഞ്ചായത്തുകള്‍ക്ക്
അനുവദിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
അംഗന്‍വാടി
ജീവനക്കാര്‍ക്ക്
അനുവദിച്ച
വര്‍ദ്ധിപ്പിച്ച വേതനം
സർക്കാർ പൂര്‍ണ്ണമായും
നേരിട്ട് നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
അംഗവൈകല്യം
സംഭവിച്ചവര്‍ക്കായി
സര്‍വ്വേ
1721.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ആന്റണി ജോണ്‍
,,
സി. കെ. ശശീന്ദ്രന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അംഗവൈകല്യം
സംഭവിച്ചവര്‍ക്കായി ഒരു
സര്‍വ്വേ നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ആക്ഷന്‍
പ്ലാന്‍ രൂപീകരണം,
വ്യക്തിഗത കെയര്‍
പ്ലാന്‍,
വൈകല്യനിര്ണ്ണയം
എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഏത്
ഏജന്‍സിയാണ് പ്രസ്തുത
പരിപാടി
ആവിഷ്കരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അംഗപരിമിതരെ
സമൂഹത്തിന്റെ
മുഖ്യധാരയിലേക്ക്
കൊണ്ടുവരുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്?
കൊട്ടാരക്കര
മണ്ഡലത്തിലെ അംഗന്‍വാടികള്‍
1722.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജക മണ്ഡലത്തില്‍
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലാത്ത
അംഗന്‍വാടികളുടെ
വിശദാംശങ്ങള്‍ ബ്ലോക്ക്
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുതഅംഗന്വാടികള്ക്ക്
കെട്ടിട
നിര്‍മ്മാണത്തിനോ സ്ഥലം
ലഭ്യമാക്കാനോ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
അംഗന്‍വാടികളുടെ
കെട്ടിടനിര്‍മ്മാണത്തിനായി
കേന്ദ്ര, സംസ്ഥാന
സര്‍ക്കാരുകളില്‍
നിന്നും ലഭ്യമാക്കുന്ന
ധനസഹായ വിവരം
വ്യക്തമാക്കുമോ?
അംഗപരിമിതരായ
ജീവനക്കാര്‍ക്ക് സര്‍വ്വീസ്
ആനുകൂല്യവും സ്ഥലം മാറ്റവും
ലഭിക്കുന്നതിന് നടപടി
1723.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
16.8.99
മുതല്‍ 31.12.2003
വരെയുള്ള കാലയളവില്‍
താത്കാലികമായി ജോലി
ചെയ്തതും
സൂപ്പര്‍ന്യൂമററി
തസ്തികയില്‍
പുനര്‍നിയമനം
ലഭിച്ചതുമായ
അംഗപരിമിതരായ
ജീവനക്കാര്‍ക്ക്
ഇന്‍ക്രിമെന്റ് ഒഴികെ
യാതൊരുവിധ സര്‍വ്വീസ്
ആനുകൂല്യങ്ങളും
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഓഫീസിലെ
ജോലിഭാരം
കണക്കിലെടുക്കാതെ
നിയമനംലഭിച്ച ഈ
വിഭാഗത്തില്‍പെട്ട
ജീവനക്കാര്‍ക്ക് സ്ഥലം
മാറ്റം ലഭിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
സ്ഥലംമാറ്റ ആനുകൂല്യം
ഇവര്‍ക്കും
ലഭ്യമാക്കുമോ?
അംഗപരിമിതരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കാൻ നടപടി
1724.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വീസില്‍
അംഗപരിമിതരുടെ
ക്വാട്ടയില്‍ ജോലിയില്‍
പ്രവേശിച്ചവരുടെ
പെന്ഷന് പ്രായം
വര്‍ദ്ധിപ്പിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണനിയിലുണ്ടോ;
(ബി)
ഇതിനായി
അംഗപരിമിതരുടെ
സംഘടനകള്‍ സമര്‍പ്പിച്ച
അപേക്ഷയില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
അംഗപരിമിതരുടെ
വിരമിക്കല്‍ പ്രായം
ഉയര്‍ത്തുന്നതില്‍
സര്‍ക്കാര്‍ അനുകൂല
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
യാചകപുനരധിവാസകേന്ദ്രങ്ങള്
1725.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാചകപുനരധിവാസകേന്ദ്രങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത
കേന്ദ്രങ്ങളുടെ
പുരോഗതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
യാചകപുനരധിവാസ
കേന്ദ്രത്തില്‍
എത്തിക്കപ്പെട്ടവര്‍
അവിടം വിട്ടുപോകുന്ന
സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
എങ്കില്‍
യാചകരുമായി ബന്ധപ്പെട്ട
ഭിക്ഷാടനമാഫിയയാണ്
ഇതിന്റെ പിന്നിലെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ?
(ഇ)
ഉണ്ടെങ്കില്‍
ഇത്തരം
ഭിക്ഷാടനമാഫിയകളെ
നിയന്ത്രിയ്ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിയ്ക്കുന്നത്;
വിശദമാക്കാമോ?