ഇ എ ആർ എ
എസ് പദ്ധതി
1411.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇക്കണോമിക്സ് ആന്റ്
സ്റ്റാറ്റിസ്റ്റിക്സ്
വകുപ്പില്‍ ഇ എ ആർ എ
എസ് പദ്ധതി പ്രകാരം
എത്ര
സ്റ്റാറ്റിസ്റ്റിക്കല്‍
അസിസ്റ്റന്റ്
തസ്തികകളാണ്
ശുപാര്ശചെയ്തിട്ടുളളത്;
(ബി)
ഇതില്‍
ഓരോ ജില്ലക്കും
അനുവദിക്കുന്ന
തസ്തികകള്‍ എത്ര;
(സി)
ഈ
പദ്ധതി
നടപ്പാക്കുമ്പോള്‍
സൃഷ്ടിക്കുന്ന
തസ്തികകള്‍ക്കായി
വരുന്ന സാമ്പത്തിക
ബാദ്ധ്യത എത്ര
എന്നറിയിക്കുമോ ?
പുതിയ തസ്തികകള്‍
1412.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍
ഏതെല്ലാം തസ്തികകളില്‍
എവിടെയെല്ലാമെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പുതിയതായി
സൃഷ്ടിച്ച തസ്തികയിലെ
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പ്ലാച്ചിമടയിലെ ജലചൂഷണ
ഇരകള്‍ക്ക് നഷ്ടപരിഹാരം
1413.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊക്കോകോള
കമ്പനിയുടെ
പ്ലാച്ചിമടയിലെ ജലചൂഷണ
ഇരകള്‍ക്ക് നഷ്ടപരിഹാരം
ഈടാക്കി
നല്‍കുന്നതിനുള്ള ബില്‍
രാഷ്ട്രപതി തിരിച്ചയച്ച
സാഹചര്യത്തില്‍
തുടര്‍നടപടിയെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
(ബി)
ജലചൂഷണ
ഇരകള്‍ക്ക്
അര്‍ഹതപ്പെട്ട
നഷ്ടപരിഹാരം
ഉറപ്പാക്കാന്‍ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിഷയത്തില്‍ ഇനിയും
കാലതാമസമുണ്ടാകാതിരിക്കാന്‍
പ്രത്യേക ശ്രദ്ധ
ചെലുത്തുമോ?
ഇ-ഓഫീസ്
സംവിധാനത്തിലെ സാങ്കേതിക
തകരാറുകള്‍
1414.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാങ്കേതിക
തകരാറുകള്‍ മൂലം
ഇ-ഓഫീസ് സംവിധാനം
നിശ്ചലമായി
സെക്രട്ടറിയേറ്റിലെ
ഫയല്‍ നീക്കം പലപ്പോഴും
തടസ്സപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ-ഓഫീസ്
സംവിധാനത്തിലൂടെയുളള
ഫയല്‍ നീക്കത്തിലെ
ന്യൂനതകളെപ്പറ്റി
പഠിച്ചിട്ടുണ്ടോ;എങ്കില്‍
ഒരു ഇത് സംബന്ദ്ധിച്ച
വിലയിരുത്തലിന്
തയ്യാറാകുമോ;
(സി)
ഇ-ഗവേണന്‍സ്
സംവിധാനത്തിലെ
പിഴവുകള്‍ പരിഹരിച്ച്
പ്രസ്തുത സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കെ.എ.എസ്സ്
നടപ്പാക്കല്‍
1415.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്സ്
നടപ്പാക്കുക വഴി
സംസ്ഥാനത്ത് സര്‍വ്വീസ്
മേഖലയില്‍
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തെല്ലാം എന്നു
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരില്‍
എത്രപേര്‍ക്ക്
യോഗ്യതയുടെ
അടിസ്ഥാനത്തില്‍
പ്രസ്തുത സര്‍വ്വീസില്‍
പ്രവേശിക്കാന്‍ കഴിയും
എന്നും ഇതു നടപ്പാക്കുക
വഴി സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ക്ക്
എന്തെങ്കിലും നഷ്ടം
സംഭവിക്കുമോ എന്ന
ആശങ്ക സെക്രട്ടേറിയറ്റ്
ജീവനക്കാര്‍ക്കു
ഉണ്ടെങ്കിൽ
ആയതെന്തെന്നും
വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്
നടപ്പാക്കണമെന്ന്
ആവശ്യപ്പെടുന്ന
സംഘടനകള്‍ ഏതെല്ലാം
എന്നും,എതിര്‍പ്പും
സമരവും പ്രഖ്യാപിച്ച
സംഘടനകള്‍ ഏതെല്ലാം
എന്നും
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തെ
മൊത്തം സര്‍ക്കാര്‍
ജീവനക്കാര്‍
എത്രയെന്നും കെ.എ.എസ്
തസ്തികയിലെ നിയമനം ഓരോ
വര്‍ഷവും എത്രപേര്‍ക്ക്
ലഭിക്കുമെന്നും
വ്യക്തമാക്കുമോ ?
പി.എസ്.സി.
നിയമനം
1416.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്രപേര്‍ക്ക് വയനാട്
ജില്ലയില്‍ പി.എസ്.സി.
വഴി നിയമനം ലഭിച്ചു;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പേര്‍ക്ക്
എംപ്ലോയ്മെന്റ്
എക്സേഞ്ച് മുഖാന്തരം
വയനാട് ജില്ലയില്‍
നിയമനം ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന
പദ്ധതികളുടെ ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുന്നതിന് നടപടി
1417.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതി, ഫ്ളഡ്
റിലീഫ്, പ്രാദേശിക
വികസന ഫണ്ട്
തുടങ്ങിയവയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തിയാക്കാന്‍
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികള്‍ക്ക്
നല്കുന്ന ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
അതത്
എം.എല്‍.എ.മാര്‍ക്കു്
ലഭിക്കുന്നതിന്
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നിര്‍ദ്ദേശം നല്കുുമോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
പ്രതിമാസ പ്രോഗ്രസ്
റിപ്പോര്‍ട്ട് അതത്
ജില്ലാ വികസന
സമിതികളില്‍
ലഭ്യമാക്കാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ ;
(സി)
ഉത്തരവുകളുടേയും
പ്രോഗ്രസ്
റിപ്പോര്‍ട്ടിന്റെയും
പകര്‍പ്പുകള്‍ അതത്
എം.എല്‍.എ.മാരുടെ
ഔദ്യോഗിക ഇ-മെയില്‍
വിലാസത്തിലും
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1418.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് നടപ്പില്‍
വരുത്തുന്നതിന്
വിശേഷാല്‍ ചട്ടം
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലായെങ്കില്‍
ആയതിനുള്ള
നടപടിക്രമങ്ങള്‍
എവിടെവരെയായി എന്ന്
വിശദമാക്കാമോ;
(സി)
സ്പെഷ്യൽ
റൂൾസ് പി.എസ്.സി.യുടെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
കരട്
സ്പെഷ്യൽ റൂൾസ് ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
കെ.എ.എസ്
രൂപീകരിക്കുന്നത്
സംബന്ധിച്ച്
സെക്രട്ടേറിയറ്റ്
ജീവനക്കാരുടെ ആശങ്കകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1419.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
വകുപ്പുകളെ കെ.എ.എസിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കെ.എ.എസ്
രൂപീകരണത്തിന്റെ
ഭാഗമായി നിയമനങ്ങള്‍
നടത്തുമ്പോള്‍
സംവരണതത്വം
പാലിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംവരണം
പാലിക്കണമെന്ന്
ഏതെങ്കിലും സര്‍ക്കാര്‍
സമിതി
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതില്‍ എടുത്ത
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
കെ
എ.എസ് നിയമനങ്ങളുമായി
ബന്ധപ്പെട്ട് പി.എസ്.സി
അപേക്ഷ ക്ഷണിക്കുന്ന
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
ഫയല്‍
അദാലത്തുകള്‍
1420.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
കെട്ടിക്കിടക്കുന്ന
ഫയലുകള്‍
തീര്‍പ്പാക്കുന്നതിനായി
എത്ര ഫയല്‍
അദാലത്തുകള്‍
സംഘടിപ്പിക്കുകയുണ്ടായി;
വകുപ്പ് തിരിച്ചുള്ള
വിവരം നല്‍കാമോ;
(ബി)
മൂന്നു
മാസത്തിലൊരിക്കല്‍
ഫയല്‍ അദാലത്തുകള്‍
സംഘടിപ്പിക്കേണ്ടതാണെന്ന
നിര്‍ദ്ദേശം കര്‍ശനമായി
പാലിക്കുന്നുണ്ടോ;
ഫയല്‍ അദാലത്തുകള്‍
നടത്തിയിട്ടില്ലാത്ത
ഏതെങ്കിലും
വകുപ്പുകളുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
മൂന്ന്
മാസത്തിലധികമായി
ഫയലുകള്‍ ആരംഭിക്കാതെ
കെട്ടിക്കിടക്കുന്ന
തപാലുകളുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പരാതി
പരിഹാരവേദികള്‍
1421.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
കളക്ടര്‍മാരുടെ
നേതൃത്വത്തില്‍ പരാതി
പരിഹാരവേദികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നടത്തിയ
പരാതി പരിഹാര
വേദികളില്‍ ഓരോ
ജില്ലയിലും എത്ര
പരാതികള്‍ വീതം
ലഭിച്ചുവെന്നും,
അതിലെത്ര പരാതികള്‍
തീര്‍പ്പാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍ 2015ല്‍
നടത്തിയ ജനസമ്പര്‍ക്ക
പരിപാടികളില്‍ ഓരോ
ജില്ലയിലും എത്ര
പരാതികള്‍ വീതം
ലഭിച്ചുവെന്നും
അതിലെത്ര പരാതികള്‍ക്ക്
തീര്‍പ്പ്
കല്പിച്ചുവെന്നും
അറിയിക്കുമോ?
ക്ഷേമ
പദ്ധതികള്‍ക്ക് ആധാര്‍
1422.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സര്‍ക്കാരിന്റെ ക്ഷേമ
പദ്ധതികള്‍ അനുസരിച്ചും
അല്ലാതെയുമുള്ള
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന് ആധാര്‍
നിര്‍ബന്ധമാക്കിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ നയം
എന്താണ്; വിശദമാക്കുമോ;
(സി)
ആധാര്‍
നിര്‍ബന്ധമാക്കിയിരിക്കുന്ന
സാഹചര്യം ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
മുന്‍
സര്‍ക്കാരിന്റെ കാലത്തെ വിവാദ
ഉത്തരവുകള്‍
1423.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
വിവാദ ഉത്തരവുകള്‍
കണ്ടെത്താന്‍ ഈ
സര്ക്കാര്രൂപീകരിച്ച
ഉപസമിതി എന്നാണ്
നിലവില്‍ വന്നത്; ഇതിലെ
അംഗങ്ങള്‍
ആരൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ തെറ്റായ
എത്ര ഉത്തരവുകളാണ്
ഉപസമിതി പരിശോധിച്ചത്;
ഇതില്‍ ചട്ടവിരുദ്ധമായി
കണ്ട ഉത്തരവുകള്‍ എത്ര;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ചട്ടവിരുദ്ധമായ
ഉത്തരവുകള്‍ കൂടുതല്‍
കണ്ടെത്തിയത് ഏത്
വകുപ്പിലാണ്;
വിശദമാക്കുമോ;
(ഡി)
ഇതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
വിവിധ
വകുപ്പുകളിലായി
തീര്‍പ്പാകാതെ
കെട്ടിക്കിടക്കുന്ന
ഫയലുകൾ
1424.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലായി നിരവധി
ഫയലുകള്‍ തീര്‍പ്പാകാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫയല്‍
നീക്കം
വേഗത്തിലാക്കുന്നതിനും
ഭരണം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍വ്വീസ്
ഡെലിവറി സംബന്ധിച്ച
കാലഹരണപ്പെട്ട
ചട്ടങ്ങള്‍ കാലോചിതമായി
പരിഷ്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇത്
സംബന്ധിച്ച് പഠനം
നടത്തുന്നതിനായി ഒരു
വിദഗ്ദ്ധ സമിതിയെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സര
പരീക്ഷാപരിശീലന
കേന്ദ്രങ്ങൾക്ക് ലൈസന്‍സ്
1425.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സര പരീക്ഷകള്‍ക്ക്
തയ്യാറെടുക്കുന്നവര്‍ക്ക്
വേണ്ടി
പ്രവര്‍ത്തിക്കുന്ന
പരീക്ഷാ പരിശീലന
കേന്ദ്രങ്ങൾക്ക്
ലൈസന്‍സ് കൊടുക്കുന്ന
കാര്യം പരിശോധിക്കുമോ;
(ബി)
ഒരു
പ്രത്യേക മേഖലയിലെ
പി.എസ്.സി. കോച്ചിങ്
സ്ഥാപനങ്ങളില്‍
പഠിക്കുന്നവര്‍ക്ക്
പരീക്ഷകളില്‍ ഉന്നത
മാര്‍ക്ക്
കിട്ടുന്നുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സ്ഥാപനങ്ങളില്‍
പരിശീലനം നല്‍കുന്നതിന്
സര്‍ക്കാര്‍ സേവന
നിയമങ്ങള്‍ ലംഘിച്ച്
സര്‍ക്കാര്‍
ജീവനക്കാര്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനെതിരെ
നടപടി സ്വീകരിക്കുമോ?
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
1426.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി സ്വീകരിക്കുന്ന
നടപടികളെ സംബന്ധിച്ച്
വ്യക്തമാക്കാമോ;
(ബി)
കെ
.എ.എസ് നിയമനത്തിന്
സെക്രട്ടേറിയേറ്റില്‍
എത്ര തസ്തികള്‍ മാറ്റി
വച്ചിട്ടുണ്ട്;
വിശദീകരിക്കാമോ;
(സി)
മറ്റു
വകുപ്പുകളിലും കെ
.എ.എസ് മായി
ബന്ധപ്പെട്ട്
അനുവദിക്കുന്ന
തസ്തികളിലെ വിവരങ്ങളും
ലഭ്യമാക്കാമോ?
വയനാട്
ജില്ലയിലെ ഒഴിവുകള്‍
1427.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി എത്ര
ഒഴിവുകളുണ്ട്; വകുപ്പ്,
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകളില്‍ പി.എസ്.സി.
വഴി നികത്തേണ്ടത്
ഏതെല്ലാം;
(സി)
ആറ്
മാസത്തിലധികമായി
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
ആദിവാസി
വിഭാഗങ്ങള്‍ക്ക് പോലീസിലും
എക്സൈസിലും പ്രത്യേക നിയമനം
T 1428.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
വിഭാഗങ്ങള്‍ക്ക്
പോലീസിലും എക്സൈസിലും
പ്രത്യേക നിയമനം
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഏതൊക്കെ
തസ്തികകളിലേക്ക് നിയമനം
നടത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇതുമായി ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(സി)
നിലവിലുള്ള
യോഗ്യതാ
മാനദണ്ഡങ്ങളില്‍ ഇളവ്
അനുവദിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
മുമ്പ്
ആദിവാസി
വിഭാഗങ്ങള്‍ക്ക്
പി.എസ്.സി. വഴി വനം
വകുപ്പില്‍ പ്രത്യേക
നിയമനം
നല്‍കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഏതു തസ്തികകളില്‍ എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയത്;
വിശദാംശങ്ങള്‍
നല്‍കുമോ?
മുന്നാക്ക
സമുദായക്കാരിലെ
പിന്നാക്കക്കാരുടെ ഉന്നമനം
1429.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നാക്കസമുദായക്കാരിലെ
സാമ്പത്തികമായി
പിന്നാക്കം
നില്ക്കുന്നവരുടെ
ഉന്നമനത്തിനായി
സംസ്ഥാനത്ത് ഏതെങ്കിലും
കമ്മീഷന്
നിലവിലുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മുന്നാക്കസമുദായങ്ങളൊഴികെ
ബാക്കി എല്ലാ
വിഭാഗങ്ങള്‍ക്കും
ദേശീയതലത്തില്‍
കമ്മീഷന്
നിലവിലുണ്ടെന്ന വസ്തുത
മനസ്സിലാക്കിയിട്ടുണ്ടോ;
(സി)
മുന്നോക്ക
സമുദായങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്നവര്ക്കുമാത്രമായിട്ടെങ്കിലും
സംസ്ഥാനതലത്തിൽ
കമ്മീഷന്
രൂപീകരിയ്ക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
നിലവില്‍
സംവരണാനുകൂല്യം
ലഭിക്കാത്ത
സമുദായങ്ങളിലെ
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവരെ
കണ്ടെത്താനുള്ള
മാനദണ്ഡവും ക്ഷേമനിധി
പദ്ധതികളും
നിശ്ചയിയ്ക്കുന്നതിനായി
റിട്ട. മേജര്‍ ജനറല്‍
എസ്.ആര് സിന്‍ഹ
ചെയര്‍മാനായി 2006-ല്‍
കേന്ദ്ര സര്‍ക്കാര്‍
നിയമിച്ച മൂന്ന് അംഗ
ദേശീയ കമ്മീഷൻ ,
2010ജുലൈയില്‍
അനുകൂലമായി ശിപാര്‍ശ
നൽകിയതിന്റെ പകര്‍പ്പ്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
നിലമ്പൂര്‍
താലൂക്കിലെ സര്‍ക്കാര്‍
ഓഫീസുകള്‍
1430.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂരില്‍
താലൂക്ക്
അടിസ്ഥാനത്തില്‍
ഏതൊക്കെ സര്‍ക്കാര്‍
ഓഫീസുകളാണ്
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കാമോ;
(ബി)
ഏതെങ്കിലും സര്‍ക്കാര്‍
ഓഫീസുകള്‍ ഇനിയും
നിലമ്പൂരില്‍ (താലൂക്ക്
ഓഫീസില്‍)
ആരംഭിക്കാനുണ്ടോ;
ഉണ്ടെങ്കില്‍
ആരംഭിക്കുന്നതിനുള്ള
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഓണ്‍ലൈന്‍ വഴി
സേവനങ്ങള്‍
1431.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകള്‍ അഴിമതി
വിമുക്തമാക്കുന്നതിനായി
പൊതു ജനങ്ങള്‍ക്ക്
നല്കുന്ന സേവനങ്ങള്‍
ഓണ്‍ലൈന്‍ ആക്കി
മാറ്റുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
സാധാരണ
ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍
വഴിയുള്ള സേവനങ്ങള്‍
സൗജന്യമായി
നല്‍കുന്നതിനായി
സര്‍ക്കാര്‍ഓഫീസുകളില്‍
ഹെല്പ് ഡസ്ക് സംവിധാനം
ഏര്‍പ്പെടുത്തുമോ;
(സി)
എങ്കിൽ
ഇതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
1432.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ പെന്ഷന്
പ്രായം
ഉയര്‍ത്തുന്നുവെന്ന്
പത്രമാധ്യമങ്ങളില്‍
വന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പെന്ഷന്
പ്രായപരിധി എത്രയായി
ഉയര്‍ത്തുന്നതിനാണ്
തീരുമാനിച്ചിട്ടുളളത്;
(സി)
പെന്ഷന്
പ്രായം
ഉയര്‍ത്തുന്നതുമൂലം
യുവാക്കളുടെ തൊഴിലവസരം
നഷ്ടപ്പെടാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളിലെയും
സ്കൂളുകളിലെയും ഹാജര്‍
1433.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ഓഫീസുകളിലും
സ്കൂളുകളിലും ഹാജര്‍
രേഖപ്പെടുത്തുന്നതിൽ
സമയക്രമം
പാലിക്കപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
എല്ലാ
ഓഫീസുകളിലും പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലോചന ഉണ്ടോ?
സര്‍ക്കാര്‍
വകുപ്പുകളില്‍
ഇ-ഗവേര്‍ണന്‍സ്
1434.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍
ഇ-ഗവേര്‍ണന്‍സ്
നടപ്പിലാക്കുന്ന
നടപടികളുടെ നിലവിലെ
അവസ്ഥ അറിയിക്കുമോ;
(ബി)
ഏതെല്ലാം
വകുപ്പില്‍ ഈ നടപടി
പൂര്‍ത്തിയായി എന്ന്
അറിയിക്കുമോ;
(സി)
എന്നത്തേക്ക്
ഈ ലക്ഷ്യം
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ കാര്യക്ഷമത
1435.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
കാര്യക്ഷമതയും
അര്‍പ്പണമനോഭാവവും
ഉയര്‍ത്തുവാന്‍
സ്വീകരിച്ച നിലപാടുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
ജോലിഭാരം സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
ജോലിഭാരം കുറഞ്ഞ
വകുപ്പുകളും ജോലിഭാരം
കൂടിയ വകുപ്പുകളും
ഏതെല്ലാമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇത്തരം
പോരായ്മകള്‍
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
ജോലിഭാരം കുറഞ്ഞ
വകുപ്പുകള്‍ ജോലിഭാരം
കൂടിയ വകുപ്പില്‍
ലയിപ്പിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദവിവരം
ലഭ്യമാക്കുമോ?
ജനസമ്പര്‍ക്ക
പരിപാടി
1436.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
മുഖ്യമന്ത്രി ജില്ലകള്‍
തോറും നടത്തിയ
ജനസമ്പര്‍ക്ക
പരിപാടികള്‍ക്കുവേണ്ടി
ആകെ ചെലവഴിച്ചത് എത്ര
രൂപയാണ്; ഇൗ
പരിപാടികളിലൂടെ
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര തുക
ധനസഹായമായി അനുവദിച്ചു;
എത്ര അപേക്ഷകള്‍
ജനസമ്പര്‍ക്ക
പരിപാടിയിലൂടെ
സ്വീകരിച്ചു; ഇതില്‍
എത്രയെണ്ണത്തിന് ഇനി
പരിഹാരം കാണാനുണ്ട്;
(ബി)
ഇൗ
സര്‍ക്കാര്‍ ജില്ലാ
കളക്ടര്‍മാരുടെ
നേതൃത്വത്തില്‍
ജില്ലകളില്‍ പരാതി
പരിഹാര നടപടികളോ
പൊതുജന സമ്പര്‍ക്ക
പരിപാടികളോ
നടത്തുകയുണ്ടായോ;
ഉണ്ടെങ്കില്‍ ഏതാെക്കെ
ജില്ലകളില്‍; ഓരോ
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകള്‍
സ്വീകരിച്ചു , എത്ര
അപേക്ഷകള്‍ക്ക്
തീര്‍പ്പു
കല്പ്പിച്ചു. എത്ര രൂപ
ഇതുവഴി വിതരണം ചെയ്തു
എന്നിവയുടെ ജില്ല
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ?
ജനസമ്പര്‍ക്ക
പരിപാടി
1437.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ ജില്ലകളില്‍
നടന്ന ജനസമ്പര്‍ക്ക
പരിപാടി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജന
സമ്പര്‍ക്ക
പരിപാടികളില്‍ ഇതിനകം
വന്ന പരാതികളില്‍
എത്രത്തോളം
തീര്‍പ്പാക്കിയിട്ടുണ്ട്
എന്നത് വിശദമാക്കാമോ;
(സി)
ജന
സമ്പര്‍ക്ക
പരിപാടികളില്‍
കൂടുതലായി ആവലാതികള്‍
വന്നത് ഏതെല്ലാം
പ്രശ്നങ്ങളിലാണ് എന്നത്
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് നിയമനം
1438.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ്
നിയമനവുമായി
ബന്ധപ്പെട്ട്
നിയമപരമായി
എന്തെങ്കിലും
തടസ്സങ്ങള്‍
നിലവിലുണ്ടോ;
(ബി)
പി.എസ്.സി.യില്‍
പുതിയ തസ്തിക
സൃഷ്ടിക്കുന്നതുമായി
ബന്ധപ്പെട്ട ഫയലിലെ
(ഫയല്‍ നമ്പര്‍
95834-Pay -
Expenditure
A2/209/2016 dated
9/12/2015) നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ;
(സി)
സ്റ്റേറ്റ്
ഓഡിറ്റ്
ഡിപ്പാര്‍ട്ട്മെന്റില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
നൽകുമോ;
(ഡി)
2017-18
കാലയളവില്‍ ഒഴിവു
വരാന്‍ സാധ്യതയുള്ള
അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
1439.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
മുഖ്യമന്ത്രിയുടെ
ജനസമ്പര്‍ക്ക പരിപാടി
ഇപ്പോള്‍ നിലവിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രസ്തുത പരിപാടിയിലൂടെ
പൊതുജനങ്ങള്‍
സമര്‍പ്പിച്ചിട്ടുള്ള
പരാതികളിന്മേല്
തീര്‍പ്പു
കല്പിക്കുന്നതിന്
നിലവില്‍
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കാമോ;
മുഖ്യമന്ത്രിയുടെ
ഉപദേഷ്ടാക്കള്‍
1440.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിക്ക്
നിലവില്‍ എത്ര
ഉപദേഷ്ടാക്കളുണ്ട്;
(ബി)
അവര്‍
ആരൊക്കെയെന്നും,
ഓരോരുത്തരും
നിര്‍വ്വഹിക്കുന്ന ജോലി
എന്തെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഉപദേഷ്ടാക്കള്ക്കായി
ശമ്പളയിനത്തിലും മറ്റ്
ആനുകൂല്യങ്ങള്‍ നല്കിയ
ഇനത്തിലും എന്ത് ചിലവ്
വന്നുവെന്ന്
വെളിപ്പെടുത്തുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1441.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും സഹായം
ലഭിക്കുന്നതിന്
മുന്‍സര്‍ക്കാര്‍
സ്വീകരിച്ച എത്ര
അപേക്ഷകളില്‍ ഈ സർക്കാർ
പണം അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ ആകെ എത്ര
രൂപ അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റിലെ
ഇ-ഫയല്‍ സമ്പ്രദായം
1442.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ഏതെല്ലാം വകുപ്പുകളില്‍
ഇ-ഫയല്‍ സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ട്;എല്ലാ
വകുപ്പുകളിലും പ്രസ്തുത
സമ്പ്രദായം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഇ-ഫയല്‍ സമ്പ്രദായം
ഭാഗികമായി മാത്രം
നടപ്പിലാക്കിയാല്‍
ഒരേവിഷയത്തില്‍
ഫിസിക്കല്‍ ഫയലും
ഇ-ഫയലും
തയ്യാറാക്കേണ്ടിവരുമെന്ന
കാര്യം
ബോധ്യപ്പെട്ടിട്ടുണ്ടോ;ഇത്
ജീവനക്കാര്‍ക്ക്
അമിതജോലിഭാരം, ഫയലുകള്‍
തീര്‍പ്പാക്കുന്നതിന്
കൂടുതല്‍ കാലതാമസം
എന്നിവയ്ക്ക്
കാരണമാകുമെന്നുളളതിനാല്
ആയതു പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
ജോലി ഭാരം
1443.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ജോലി ഭാരം കുറഞ്ഞതും
കൂടിയതും ആയ
സെക്ഷനുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ജോലി
ഭാരം കുറഞ്ഞ
സെക്ഷനുകള്‍ ജോലിഭാരം
കൂടിയ വകുപ്പിലേയ്ക്ക്
ഷിഫ്റ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
സെക്ഷനുകള്‍
ഇത്തരത്തില്‍
മാറ്റിയിട്ടുണ്ട്;
(സി)
ഓരോ
സെക്ഷനിലെയും
വകുപ്പുകളിലെയും
ജോലിഭാരം
നിശ്ചയിച്ചതിലെ അപാകത
പരിഹരിച്ച് ശരിയായതും
തുല്യമായതുമായ
രീതിയില്‍ വിഭജനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പൊതുവിദ്യാഭ്യാസ
വകുപ്പിനായി
സെക്രട്ടേറിയറ്റില്‍
നിലവില്‍ എത്ര
സെക്ഷനുകള്‍ ഉണ്ട്;
സംസ്ഥാനത്തെ മുഴുവന്‍
ഹയര്‍ സെക്കന്ററി
സ്കൂളുകളുമായി
ബന്ധപ്പെട്ട കാര്യങ്ങൾ
കൈകാര്യം ചെയ്യുന്നത്
വെറും രണ്ട്
സെക്ഷനുകള്‍
മാത്രമാണെന്ന കാര്യം
പരിശോധിക്കുമോ;
ഇതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
(ഇ)
സെക്രട്ടേറിയറ്റിലെ
ഓരോ വകുപ്പിലെയും
നിലവിലെ ഫയലുകളുടെ
എണ്ണം പരിശോധിക്കുമോ;
ഇതില്‍ ഏറ്റവും
കൂടുതല്‍
പൊതുവിദ്യാഭ്യാസ
വകുപ്പിലും
തദ്ദേശസ്വയംഭരണ
വകുപ്പിലുമാണെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
ഇതില്‍
പി.ആന്റ്.എ.ആര്.ഡി.
വകുപ്പിന്റെ അഭിപ്രായം
എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
സെക്രട്ടേറിയറ്റിലെ
വകുപ്പുകളുടെയും
സെക്ഷനുകളുടെയും വിഭജനം
പഠനത്തിന്റെ
അടിസ്ഥാനത്തില്‍
നടപ്പിലാക്കുമോ; ഇത്
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
മുന്‍സര്‍ക്കാരിന്റെ
മന്ത്രിമാരുടെ പേഴ്സണല്‍
സ്റ്റാഫ്
1444.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര
മന്ത്രിമാര്‍
ഉണ്ടായിരുന്നു;
ഓരോരുത്തര്‍ക്കും എത്ര
വീതം പേഴ്സണല്‍
സ്റ്റാഫ് ആണ്
ഉണ്ടായിരുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
മന്ത്രിസഭയില്‍ എത്ര
മന്ത്രിമാരുണ്ട്; ഓരോ
മന്ത്രിമാര്‍ക്കും എത്ര
വീതം പേഴ്സണല്‍
സ്റ്റാഫ് ആണ് ഉള്ളത്;
വിശദവിവരങ്ങള്‍
നല്‍കാമോ?
ഡ്രൈവര്‍
ഗ്രേഡ് II നിയമനം
1445.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ കാറ്റഗറി
നമ്പര്‍ 121/2011
ഡ്രൈവര്‍ ഗ്രേഡ് II
(പട്ടികജാതി
-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
മാത്രം) റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേരെ നിയമിച്ചു;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി തീരുന്നതിനു
മുമ്പ് എത്ര പേര്‍ക്ക്
നിയമനം ലഭിക്കുവാന്‍
സാധ്യതയുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കു
വേണ്ടി വിവിധ
വകുപ്പുകളില്‍ ഡ്രൈവര്‍
ഗ്രേഡ് 2 തസ്തികയില്‍
എത്ര ഒഴിവുകള്‍
ഉണ്ട്;ഇവ ഏതെല്ലാം
ഓഫീസുകളിലാണ് എന്ന്
അറിയിക്കുമോ?
ക്ലാസ്-IV
തസ്തികകളിൽ നിന്നുള്ള
സ്ഥാനക്കയറ്റം
1446.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള ക്ലാസ്-IV
തസ്തികയില്‍ നിന്ന്
ക്ലാര്‍ക്കായി
ഉദ്യോഗക്കയറ്റം
ലഭിക്കുന്നതിന് എത്ര
ശതമാനമാണ്
നീക്കിവെച്ചിരിക്കുന്നത്;
(ബി)
ഇതിന്റെയടിസ്ഥാനത്തില്‍
പൊതുമരാമത്തു വകുപ്പിലെ
ക്ലാസ്-IV
ജീവനക്കാര്‍ക്ക്
ഉദ്യോഗക്കയറ്റം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ക്ലാസ്-IV
ജീവനക്കാര്‍ക്ക്
അര്‍ഹമായ പ്രൊമോഷന്
യഥാസമയം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഹാഡ
പദ്ധതി
1447.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാഡ
പദ്ധതി
നിര്‍ത്തലാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം
അംഗീകാരത്തിനായി
സമര്‍പ്പിച്ച
പദ്ധതികളുടെ അവസ്ഥ
വിശദമാക്കുമോ?
ആദ്യ
ബഡ്ജറ്റില്‍ ഉള്‍പ്പെട്ട
പദ്ധതികളുടെ പുരോഗതി
1448.
ശ്രീ.വി.ഡി.സതീശന്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ ആദ്യ
ബഡ്ജറ്റില്‍
ഉള്‍പ്പെട്ട
പദ്ധതികളുടെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എത്ര ശതമാനം പദ്ധതികള്‍
ഇതുവരെ പൂര്‍ത്തിയായി;
(ബി)
ഈ
വിലയിരുത്തലിന്റെ
അടിസ്ഥാനത്തില്‍
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍ സംവിധാനം
കാര്യക്ഷമമല്ല എന്ന
നിഗമനത്തില്‍
എത്തിച്ചേര്‍ന്നിട്ടുണ്ടോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ എടുത്ത
തിരുത്തല്‍ നടപടികള്‍
എന്തൊക്കെയാണ്;
(സി)
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ആസൂത്രണ
ബോർഡിലെ അംഗങ്ങളുടെയും
പദ്ധതികളുടെയും ലിസ്റ്റ്
1449.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആസൂത്രണ
ബോര്‍ഡിലെ
സ്ഥിരാംഗങ്ങളുടെയും
പാര്‍ട്ട് ടൈം
അംഗങ്ങളുടെയും പേര്,
മേല്‍വിലാസം, ഫോണ്‍
നമ്പര്‍, ഇ-മെയില്‍
അഡ്രസ് ,
ലഘുജീവചരിത്രം എന്നിവ
ലഭ്യമാക്കുമോ;
(ബി)
ആസൂത്രണ
ബോര്‍ഡില്‍ എത്ര
സബ്കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ട്;
ഓരോ സബ്കമ്മിറ്റി
അംഗങ്ങളുടെയും പേര്
നല്‍കുമോ; ഓരോ
സബ്കമ്മിറ്റിയുടെയും
ഇതുവരെയുള്ള
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
നീതിആയോഗിന്റെ
മാര്ഗ്ഗനിര്ദേുശങ്ങള്
പാലിച്ചുകൊണ്ട്
പദ്ധതികള്‍
തയ്യാറാക്കുന്ന പരിചയം
ഉള്ള
സാങ്കേതികവിദഗ്ധര്‍ ഓരോ
കമ്മിറ്റിയിലും ഉണ്ടോ;
അവരുടെ സേവനം
ഉപയോഗിച്ച് ഓരോ
മേഖലയുടെയും
വികസനത്തിന്
തയ്യാറാക്കിയ പദ്ധതി
രേഖകളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ; ഇവയുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്താനായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാനാണ്
ആസൂത്രണ ബോര്‍ഡ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വാര്‍ഷിക
പദ്ധതി നിര്‍വ്വഹണം
കാര്യക്ഷമമാക്കാന്‍ നടപടി
1450.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
ലെ വാര്‍ഷിക
പദ്ധതികളുടെ
നടത്തിപ്പില്‍
പാളിച്ചയും വീഴ്ചയും
ഉണ്ടായിട്ടുണ്ടോ;
അതിനുള്ള കാരണം
എന്തെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
2017-18
മുതല്‍ 60 ശതമാനം
പദ്ധതികള്‍ക്ക് മേയ് 30
നകം ഭരണാനുമതി
നേടിയിരിക്കണമെന്ന
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
എല്ലാ
പദ്ധതികള്‍ക്കും ഓരോ
ഘട്ടത്തിലുമുള്ള
സമയക്രമം
ഉള്‍പ്പെടെയുളള രൂപരേഖ
തയ്യാറാക്കിയും പദ്ധതി
പുരോഗതി എല്ലാ മാസവും
വിലയിരുത്തിയും പദ്ധതി
നിര്‍വ്വഹണം
കാര്യക്ഷമമാക്കുവാന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ?
കാസര്‍ഗോഡ്
ജില്ലയില്‍ 'ഹാഡ'
പദ്ധതിയിലുള്‍പ്പെട്ട
പ്രവൃത്തികള്‍
1451.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ 'ഹാഡ'
പദ്ധതിയിലുള്‍പ്പെടുത്തി
കാസര്‍ഗോഡ് ജില്ലയിലെ
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ജില്ലയിലെ
ഏതെല്ലാം
പഞ്ചായത്തുകളാണ് മേല്‍
പദ്ധതിയുടെ കീഴില്‍
വരുന്നത്;
പഞ്ചായത്തുകളെ
തെരഞ്ഞെടുത്തതിനുള്ള
മാനദണ്ഡം
എന്തെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ജില്ലയിലെ
മലയോരമേഖലയിലെ പല
പഞ്ചായത്തുകളും മേല്‍
പദ്ധതിയുടെ കീഴില്‍
വരുന്നില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ജില്ലയിലെ മലയോര
മേഖലയിലെ കൂടുതല്‍
പഞ്ചായത്തുകളെ 'ഹാഡ'
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
വിഷയം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ ?
2016-2017
-ൽ വകയിരുത്തലുകൾക്കുപരിയായി
വിനിയോഗിച്ച അധിക ചെലവുകളുടെ
വിവരങ്ങൾ
1452.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-2017
-ൽ
വകയിരുത്തലുകൾക്കുപരിയായി
വിനിയോഗിച്ച അധിക
ചെലവുകളുടെ വിവരങ്ങൾ
നൽകാമോ; ലോക ബാങ്ക്,
എ.ഡി.ബി തുടങ്ങിയ
ഏജൻസികളുടെ സാമ്പത്തിക
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികൾ സമയ
ബന്ധിതമായി
പൂർത്തികരിക്കാത്തതിനാൽ
കഴിഞ്ഞ അഞ്ചു
വർഷത്തിനുള്ളിൽ എത്ര
രൂപയാണ് കമ്മിറ്റ്മെൻഡ്
ചാർജായി
നല്‍കിയിട്ടുളളത്;
(ബി)
സംസ്ഥാനത്ത്
ഓരോ വർഷവും
കോടിക്കണക്കിനു രൂപ
ജലസേചനത്തിനും
കുടിവെളളത്തിനുമായി
വകയിരുത്തുന്നുണ്ടെങ്കിലും
വരൾച്ച മൂലമുണ്ടാകുന്ന
ബുദ്ധിമുട്ടുകൾ
പരിഹരിക്കാൻ
കഴിയുന്നില്ലാത്ത
സാഹചര്യത്തിൽ
ജലസേചനത്തിനും കുടിവെളള
പദ്ധതികൾക്കുമായി
തയ്യാറാക്കുന്ന
ബഡ്ജറ്റിലെ അപാകതകളെ
കുറിച്ച് പഠിക്കാനും
ശാസ്ത്രീയമായി ബഡ്ജറ്റ്
തയ്യാറാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
വിജിലൻസ് ആൻഡ്
ആന്റികറപ്ഷൻ വിഭാഗം
എന്തെങ്കിലും പഠനം
നടത്തുന്നുണ്ടോ
എന്നറിയിക്കാമോ?
ഐ.ടി
മേഖലകളിലെ തൊഴിലവസരം
1453.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
ഐ.ടി മേഖലകളില്‍
തൊഴിലവസരം
ലഭ്യമാക്കുന്ന
എന്തൊക്കെ സംരഭങ്ങള്‍
ആണ് ഈ സര്‍ക്കാര്‍
കൊണ്ടുവന്നിട്ടുളളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഐ.ടി മേഖലകളില്‍
എത്ര തൊഴിലവസരങ്ങള്‍
ലഭ്യമായിട്ടുണ്ട്?
മൊബൈൽ
ടവറുകളിലെ ഇലക്ട്രോ
മാഗ്നെറ്റിക് റേഡിയേഷൻ
(ഇ.എം.ആര്) പരിശോധന
1454.
ശ്രീ.എ.എം.
ആരിഫ്
,,
രാജു എബ്രഹാം
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലുള്ള 55,000
ത്തില്പരം മൊബൈല്‍
ഫോണ്‍ ടവറുകളില്‍
16,000എണ്ണത്തില്‍
മാത്രമേ ഇലക്ട്രോ
മാഗ്നറ്റിക് റേഡിയേഷന്
(ഇ.എം.ആര്) പരിശോധന
നടത്തിയിട്ടുള്ളു
എന്നതിനാല്‍ ടവറുകളില്‍
നിന്നുള്ള വികിരണം
ആരോഗ്യ പ്രശ്നങ്ങള്‍
സൃഷ്ടിക്കുമെന്ന
ജനങ്ങളുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളത്തില്‍
ഭൂരിഭാഗം ടവറുകളും
ജനവാസകേന്ദ്രത്തിലായതിനാലും
2 ജി യില്‍ നിന്നും 3
ജി യില്‍ നിന്നും
ടവറുകള്‍ 4ജിയിലേക്ക്
മാറുന്നതിനാലും
ഇലക്ട്രോ മാഗ്നറ്റിക്
പ്രസരണം
അധികരിക്കാനിടയുള്ളതിനാല്
ജനങ്ങളുടെ ആശങ്കയ്ക്ക്
അടിസ്ഥാനമുണ്ടോ എന്ന്
പരിശോധിക്കാന്‍
ശാസ്ത്ര, സാങ്കേതിക
വിദഗ്ദരുടെ സമിതിയെ
ഏര്‍പ്പെടുത്തുമോ;
(സി)
പരിശോധന
സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുന്നതിനും
ആശങ്ക അകറ്റുന്നതിനും
എന്തു നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൃത്രിമ
മഴ
1455.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ വരള്‍ച്ച
നേരിടുന്ന
സാഹചര്യത്തില്‍ കൃത്രിമ
മഴയ്ക്കുള്ള സാദ്ധ്യത
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഇതിനായി
എത്ര തുകയാണ് ചെലവ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മൊബൈല്‍
ടവറുകള്‍ക്ക് നിയന്ത്രണം
1456.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജനവാസകേന്ദ്രങ്ങളില്‍
മൊബൈല്‍ ടവറുകളുടെ
എണ്ണം ക്രമാതീതമായി
വര്‍ദ്ധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
മൊബൈല്‍
ടവറുകള്‍
സ്ഥാപിക്കുന്നതിന്
അനുമതി
നല്‍കുന്നതിനുള്ള ചുമതല
ആര്‍ക്കാണ്; നിലവില്‍
ടവര്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കുിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നവിധത്തില്‍
മൊബൈല്‍ ടവറുകളുടെ
എണ്ണം വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍
ഇതുസംബന്ധിച്ച് ഒരു
നിയമനിര്‍മ്മാണം
നടത്താന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുതിയാപ്പ
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ
കെട്ടിടനിർമ്മാണത്തിനു സി.ആർ
.ഇസഡ്.ന്റെ അനുമതിക്കുള്ള
നടപടി
1457.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോസ്റ്റൽ
ഡെവലപ്മെന്റ്
കോർപ്പറേഷന്റെ
പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയിലെ
എലത്തൂർ
നിയോജകമണ്ഢലത്തിൽപ്പെട്ട
പുതിയാപ്പ ഗവ.ഹയർ
സെക്കണ്ടറി സ്കൂളിന്
കെട്ടിടം പണിയുന്നതിന്
സി .ആർ. ഇസഡ് .ന്റെ
അനുമതിയ്ക്കായി
സമർപ്പിച്ച ഫയലിന്മേൽ
എന്ത് തീരുമാനമെടുത്തു
എന്ന്
വെളിപ്പെടുത്താമോ;
(ബി)
പുതിയാപ്പ
ഗവ.ഹയർ സെക്കണ്ടറി
സ്കൂൾ കെട്ടിട നിർമ്മാണ
ചെലവിന്റെ ഒരു ശതമാനം
സംഖ്യ
കെട്ടിവെക്കണമെന്ന സി
.ആർ. ഇസഡ് . അധികൃതരുടെ
ഭാഗത്ത്നിന്ന് വന്ന
നിർദ്ദേശം റദ്ദ് ചെയ്ത്
പ്രസ്തുത സ്കൂളിന്
കെട്ടിട
നിർമ്മാണത്തിനുള്ള
അനുമതി നൽകാൻ ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
കാസർഗോഡിലെ
ചീമേനി ഐ ടി പാർക്കിന്റെ
പണി പുനരാരംഭിക്കാനുള്ള
നടപടികള്‍
1458.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഡ്ജറ്റ്
പരാമര്‍ശമുള്ള
കാസർഗോഡിലെ ചീമേനി ഐ ടി
പാർക്കിന്റെ പണി
പുനരാരംഭിക്കാന്‍
നടപടികള്‍ ഉണ്ടാകുമോ;
(ബി)
ഇതിനായി
അനുവദിക്കപ്പെട്ട 100
ഏക്കര്‍ വനഭൂമിയില്‍
നേരത്തെ നിര്‍ത്തിവച്ച
നിര്‍മ്മാണം എപ്പോള്‍
പുനരാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
കോസ്റ്റല്‍
റിസര്‍വ് സോണ്‍
1459.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോസ്റ്റല്‍
റിസര്‍വ് സോണ്‍
പരിശോധനയ്ക്കായി
സംസ്ഥാനത്ത് വിവിധ
ലോക്കല്‍ ബോഡികളില്‍
നിന്നും ലഭിച്ച
അപേക്ഷകളുടെ പരിശോധന
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പരിശോധനയുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(സി)
ശാസ്ത്ര
സാങ്കേതിക പരിസ്ഥിതി
വകുപ്പിലേയ്ക്ക് അയച്ച
അപേക്ഷകള്‍, പരിസ്ഥിതി
കാലാവസ്ഥാ വ്യതിയാന
വകുപ്പിലേയ്ക്ക് മാറ്റി
നല്‍കിയിട്ടുണ്ടോ;
(ഡി)
കോസ്റ്റല്‍
റിസര്‍വ് സോണ്‍
കണ്‍കറന്‍സ്
നല്‍കുന്നതിനുള്ള
കാലതാമസം
ഒഴിവാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
അപേക്ഷ
സ്വീകരിച്ചതിന്റെ
വിവരങ്ങള്‍ അപേക്ഷകനെ
അറിയിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; റിയാസ്
ജമീലയുടെ BL 555/15
നമ്പർ അപേക്ഷയുടെയും
ഫസീല റംഷാദിന്റെ
(കൊയിലാണ്ടി)
BL/121/2016 നമ്പർ
അപേക്ഷയുടെയും
ഇപ്പോഴത്തെ അവസ്ഥ
ലഭ്യമാക്കുമോ?
വി.ഇ.ഒ.യ്ക്ക്
സമാനമായ തസ്തികകള്‍
T 1460.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വി.ഇ.ഒ.യ്ക്ക്
സമാനമായ തസ്തികകള്‍
ഏതൊക്കെ
ഡിപ്പാര്‍ട്ട്മെന്റുകളിലും
ബോര്‍ഡുകളിലും
ഉണ്ടെന്നും ഈ
തസ്തികകളില്‍ എത്ര
ഡെപ്യൂട്ടേഷന്
വേക്കന്‍സികള്‍
നിലവിലുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
വി.ഇ.ഒ.യ്ക്ക്
എല്‍.ഡി.ക്ലര്‍ക്ക്
തസ്തികയില്‍
ഡെപ്യൂട്ടേഷന് പോകാന്‍
സാധിക്കുമോ;
എവിടെയൊക്കെ എത്ര
ഡെപ്യൂട്ടേഷന്
വേക്കന്‍സികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
വി.ഇ.ഒ.യ്ക്ക്
ഏതെല്ലാം
തസ്തികകളിലേയ്ക്ക്
ഡെപ്യൂട്ടേഷന് പോകാന്‍
സാധിക്കും;
വിശദാംശങ്ങള്‍
നല്‍കാമോ?
കെ.എ.എസ്സ്
നടപ്പാക്കല്‍
1461.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എ.എസ്സ്
നടപ്പാക്കുന്നതില്‍
പ്രതിഷേധിക്കുന്ന ഒരു
വിഭാഗം
സെക്രട്ടേറിയറ്റ്
ജീവനക്കാര്‍
സെക്രട്ടേറിയറ്റിലെ
ഫയലുകള്‍
തീര്‍പ്പാക്കുന്ന
കാര്യത്തില്‍ കാലതാമസം
വരുത്തിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച്
പരിശോധിക്കാനായി
സര്‍ക്കാര്‍
30.01.17ല്‍
സെക്രട്ടേറിയറ്റിലെ
എല്ലാ
സെക്രട്ടറിമാര്‍ക്കും
നല്കിയ കുറിപ്പിൻ
പ്രകാരം ലഭിച്ച
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചുവോ;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് സ്പെഷ്യല്‍
റൂള്‍സ്
തയ്യാറാക്കുവാനായി
നിയോഗിച്ച സെക്രട്ടറി
തല കമ്മിറ്റിയിലെ
അംഗങ്ങള്‍ ആരെല്ലാം;
ഇവര്‍ നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം
ലഭ്യമാക്കുമോ;
സിവിൽ
സർവീസിനെ അഴിമതി
വിമുക്തമാക്കലും സർക്കാർ
ജീവനക്കാരുടെ സ്ഥലം
മാറ്റവും
1462.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസിനെ അഴിമതി
വിമുക്തമാക്കുവാന്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
ജീവനക്കാരുടെ സ്ഥലം
മാറ്റത്തിന് പുതിയതായി
മാനദണ്ഡം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
സ്ഥലം
മാറ്റം പൂര്‍ണ്ണമായും
അംഗീകൃത
മാനദണ്ഡങ്ങള്‍ക്ക്
വിധേയമായി മാത്രമേ
നടത്താവൂ എന്ന്
നിഷ്കര്‍ഷിക്കുമോ;
(ഡി)
സ്പെഷ്യല്‍
ഓര്‍ഡറും വര്‍ക്കിംഗ്
അറേഞ്ച്മെന്റും
അവസാനിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ക്ലാര്‍ക്ക്
തസ്തികയിലെ എല്‍.ഡി./യു.ഡി
അനുപാതം
1463.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ വകുപ്പുകളിലും
ക്ലാര്‍ക്ക്
തസ്തികയില്‍
എല്‍.ഡി./യു.ഡി
അനുപാതമനുസരിച്ച്
ഓഫീസുകളില്‍
പ്രത്യേകമായി യു ഡി
ക്ലാര്‍ക്ക് തസ്തിക
നിലനിര്‍ത്താതെ വകുപ്പ്
ഒരു സിംഗിള്‍
യൂണിറ്റായി കണക്കാക്കി
യു. ഡി ക്ലാര്‍ക്ക്
തസ്തികയില്‍ നിയമനം
നടത്തുന്നതിനും സംസ്ഥാന
ഹെഡ്ക്വാര്‍ട്ടേഴ്സ്
തലത്തില്‍ യു.ഡി.
ക്ലാര്‍ക്ക്
തസ്തികയിലേയ്ക്കുള്ള
പ്രമോഷനും നിയമനവും
കൈകാര്യം ചെയ്യണമെന്നും
16/3/1989 ലെ ജി.ഒ(പി)
5/89/പി &എ.ആർ.ഡി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഉത്തരവ് പാലിക്കാതെ
ഇപ്പോഴും പല
വകുപ്പുകളിലും
യു.ഡി.ക്ലാര്‍ക്കായി
പ്രമോഷന്
ലഭിക്കുമ്പോള്‍
ജീവനക്കാരെ ഇതര
ജില്ലകളിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
എല്ലാ വകുപ്പുകളിലും
16/3/89 ലെ ജി.ഒ.(പി)
5/89/പി &എ.ആർ.ഡി
ഉത്തരവിലെ വ്യവസ്ഥകള്‍
പാലിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
സര്‍ക്കാര്‍
വകുപ്പുകളില്‍ ഉദ്യോഗ സംവരണം
1464.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസിലെ
ഉദ്യോഗസ്ഥരുടെ ജാതി
തിരിച്ചുള്ള പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
വകുപ്പുകളില്‍ എസ്.സി.,
എസ്.ടി.,പിന്നാക്ക
വിഭാഗങ്ങള്‍ക്ക് എത്ര
ശതമാനം വീതമാണ് ഉദ്യോഗ
സംവരണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഓരോ
വകുപ്പിലും ഓരോ
കാറ്റഗറിയിലും എസ്.സി.,
എസ്.ടി.
വിഭാഗങ്ങള്‍ക്ക് ഇത്ര
ശതമാനം എന്ന നിലയില്‍
ഉദ്യോഗത്തിന് സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അതോ എന്‍ട്രി
കേഡറുകളില്‍ മാത്രമാണോ
ഈ സംവരണമുള്ളത്;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍
വകുപ്പുകളില്‍ എസ്.സി.,
എസ്.ടി. വിഭാഗങ്ങളുടെ
ഉദ്യോഗ പ്രാതിനിധ്യം
പരിശോധിക്കുന്നതിന്
എന്ത് സംവിധാനമാണ്
ഉള്ളത്; അഖിലേന്ത്യാ
സര്‍വ്വീസൊഴികെ,
സംസ്ഥാന സര്‍ക്കാര്‍
വകുപ്പുകളിലെ ക്ലാസ്സ്
I, ക്ലാസ്സ് II,
ക്ലാസ്സ് III
തസ്തികകളില്‍ ജോലി
ചെയ്യുന്ന ആകെ
ഉദ്യോഗസ്ഥരുടെ എണ്ണം
എത്ര; ഇതില്‍ എത്ര
എസ്.സി., എസ്.ടി.,
മറ്റ് പിന്നോക്ക
വിഭാഗങ്ങളില്പ്പെടുന്നവരുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ക്ലാസ്സ്
I മുതല്‍ ക്ലാസ്സ് III
വരെയുള്ള തസ്തികകളില്‍
മതിയായ എണ്ണം എസ്.സി.,
എസ്.ടി.
വിഭാഗക്കാരില്ലെങ്കില്‍,
പ്രത്യേക
റിക്രൂട്ട്മെന്റിലൂടെ
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
അംഗപരിമിതരായ
സ്ഥിരം ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ കാഷ്വല്‍ ലീവ്
1465.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങൾ
,സര്‍വ്വകലാശാലകള്‍
എന്നിവിടങ്ങളില്‍ ജോലി
ചെയ്തുവരുന്ന
അംഗപരിമിതരായ സ്ഥിരം
ജീവനക്കാര്‍ക്ക്
സ്പെഷ്യല്‍ കാഷ്വല്‍
ലീവ് അനുവദിക്കുന്നതിന്
സര്‍വ്വീസ് കാലയളവ്
പരിഗണിക്കേണ്ടതുണ്ടോ;
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.
വ്യവസ്ഥകള്‍ അനുസരിച്ച്
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
സഹിതം അംഗപരിമിതരായ
ജീവനക്കാര്‍
സമര്‍പ്പിക്കുന്ന
സ്പെഷ്യല്‍ കാഷ്വല്‍
ലീവ് അപേക്ഷകള്‍ ചില
സര്‍വ്വകലാശാലകള്‍
നിഷേധിക്കുന്നതായും,
ലീവ്
പരിമിതപ്പെടുത്തുന്നതുമായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
അംഗപരിമിതരായ
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ /
സര്‍വ്വകലാശാല
സര്‍വ്വീസുകളില്‍
അനുവദിച്ചിട്ടുളള
ആനുകൂല്യങ്ങള്‍
കൃത്യമായും
ലഭ്യമാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
ഡ്രൈവര്‍
ഗ്രേഡ് 2 പി.എസ്.സി റാങ്ക്
ലിസ്റ്റ്
1466.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 16/2014 ഡ്രൈവര്‍
ഗ്രേഡ് 2 വിവിധ
തസ്തികയിലേക്ക് റോഡ്
ടെസ്റ്റ് നടത്തിയിട്ടും
നാളിതുവരെയായി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഡ്രൈവര്‍
തസ്തികയിലേക്ക്
പി.എസ്.സി തുടര്‍ന്നു
വന്നതില്‍ നിന്നും
വ്യത്യസ്തമായ രീതിയില്‍
യോഗ്യതാ മാനദണ്ഡം
പുതുക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
എങ്കില്‍
എന്തിനുവേണ്ടിയാണ്
മാനദണ്ഡം പുതുക്കി
നിശ്ചയിക്കുവാന്‍
തീരുമാനിച്ചത്
എന്നറിയിക്കാമോ?
സ്റ്റാഫ്
നഴ്സ് ഗ്രേഡ് II
ലിസ്റ്റില്‍ നിന്നും
നിയമനം
1467.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ നിലവിലുള്ള
സ്റ്റാഫ് നഴ്സ് ഗ്രേഡ്
II ലിസ്റ്റില്‍ നിന്നും
എത്ര നിയമനങ്ങള്‍
നടന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ജൂണ്‍
30 ന് അവസാനിക്കുന്ന ഈ
ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
ഒഴിവുകള്‍ മുഴുവന്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ; ഈ
ലിസ്റ്റിന്റെ കാലാവധി
നീട്ടുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
അസിസ്റ്റന്റ്ഗ്രേഡ്
II തസ്തികയിലെ നിയമനം
1468.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളപബ്ലിക്
സര്‍വ്വീസ് കമ്മീഷന്,
കേരള ബിവറേജസ്
കോര്‍പ്പറേഷഷൻ
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തികയിലെ നിയമനത്തിന്
വേണ്ടി പരീക്ഷ
നടത്തിയിട്ടുണ്ടോ;
പ്രസ്തുത പരീക്ഷ
നടത്തിയത് എന്നാണ്;
ആയതിന്റെ
സര്‍ട്ടിഫിക്കറ്റ്
വെരിഫിക്കേഷന്
ഉള്‍പ്പെടെയുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റ് എന്ന്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ; എത്ര
ഒഴിവുകള്‍ നാളിതുവരെ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്ത ഒഴിവുകളില്‍
എന്‍.ജെ.ഡി ഒഴിവുകള്‍
ഏതെല്ലാമെന്ന്
കമ്മ്യൂണിറ്റി തിരിച്ച്
വിശദമാക്കുമോ?
ഐ.ടി
നയം
1469.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ഐ.ടി
നയത്തിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ; ഈ
നയം എന്നു മുതല്‍
പ്രാബല്യത്തില്‍ വരും;
വ്യക്തമാക്കുമോ;
(ബി)
ഐ.ടി
നയത്തിന്റെ ഭാഗമായി
മിനിമം കൂലി
ഉറപ്പുവരുത്തുന്നതിനും
തൊഴില്‍ സംരക്ഷണത്തിനും
വ്യകതമായ രൂപരേഖ
തയ്യാറാക്കുമോ;
(സി)
കേരളത്തില്‍
ചെറുകിട പാര്‍ക്കുകള്‍
എന്ന ആശയത്തെ
അംഗീകരിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
കെ-ഫോണ്‍
പദ്ധതി
1470.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാര്‍വ്വത്രിക അടിസ്ഥാന
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ ആസൂത്രണം
ചെയ്തിട്ടുള്ള കെ-ഫോണ്‍
പദ്ധതിയുടെ മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി
എന്തെല്ലാം അടിസ്ഥാന
സൗകര്യം ഒരുക്കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
വിവര സാങ്കേതിക വിദ്യാ
രംഗത്ത് എന്തെല്ലാം
മാറ്റങ്ങളാണ്
അനിവാര്യമായിട്ടുള്ളത്;
പ്രസ്തുത പദ്ധതി
ആരംഭിക്കുന്നതിലൂടെ
എന്തെല്ലാം മാറ്റങ്ങള്‍
ഈ രംഗത്ത് കൊണ്ടുവരാന്‍
കഴിയുമെന്നാണ്
കരുതുന്നത്; വിശദാംശം
ലഭ്യമാക്കുമോ ?
സി-ഡിറ്റിലെ
പിരിച്ചുവിടലും നിയമനവും
1471.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി-ഡിറ്റില്‍ നിന്നും
എത്ര ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ട്;
പിരിച്ചുവിട്ടവരുടെ
പേരും തസ്തികയും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുവരെ സി-ഡിറ്റിലെ
വിവിധ പ്രോജക്ടുകളില്‍
കരാറടിസ്ഥാനത്തിലും
കണ്‍സള്‍ട്ടന്റായും
എത്ര പേരെ പുതുതായി
നിയമിച്ചിട്ടുണ്ട്;
(സി)
ഇവരുടെ
നിയമനം നടത്തിയത്
പത്രപരസ്യം, ഓണ്‍ലൈന്‍
എന്നിവയിലൂടെയാണോ എന്ന്
വിശദമാക്കുമോ; എങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സി-ഡിറ്റില്‍
കരാര്‍/കണ്‍സള്‍ട്ടന്റ്
നിയമനം ലഭിച്ചവരുടെ
പേര്, തസ്തിക,
അവര്‍ക്കു പ്രതിമാസം
വെബ് സര്‍വ്വീസ്
ഉള്‍പ്പെടെ നല്കുന്ന
വേതനം, ഓവര്‍ ടൈം
അലവന്‍സ്, ബന്ധപ്പെട്ട
പ്രോജക്ടിന്റെ പേര്
എന്നിവ വിശദമാക്കുമോ?
സി-ഡിറ്റിന്റെ
പഠനകേന്ദ്രം
അനുവദിക്കുന്നതിന് നടപടി
1472.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്റെ
പഠനകേന്ദ്രം
അനുവദിക്കുന്നതിനായി
പ്രോസസ്സിങ് ഫീസ്
അടച്ച് ഒരു വര്‍ഷം
കഴിഞ്ഞിട്ടും ആയത്
അനുവദിക്കാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സി-ഡിറ്റിന്റെ
പഠനകേന്ദ്രങ്ങള്‍
അനുവദിക്കുന്നതിനായി
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേരള
ഫൈബര്‍ ഓപ്റ്റിക് നെറ്റ്
വര്‍ക്ക് (കെ-ഫോണ്‍)
1473.
ശ്രീ.എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരള ഫൈബര്‍ ഓപ്റ്റിക്
നെറ്റ് വര്‍ക്ക്
(കെ-ഫോണ്‍) സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശമുണ്ടോ;
(ബി)
ഇതിന്റെ
സഹായത്താല്‍ പാവപ്പെട്ട
എത്ര കുടുംബങ്ങള്‍ക്ക്
ഇന്റര്‍നെറ്റ് കണക്ഷന്
നല്കാന്
ലക്ഷ്യമിടുന്നുണ്ട്;
(സി)
കമ്പ്യൂട്ടറോ,
ആധുനിക മൊബൈലോ ഇല്ലാത്ത
പാവപ്പെട്ടവര്‍ക്ക് അവ
സൗജന്യമായി
നല്‍കുന്നതിനുള്ള
പദ്ധതിയുണ്ടോ; എങ്കില്‍
ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ,
വിശദമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളുടെ പ്രവർത്തനം
1474.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ കേന്ദ്രങ്ങള്‍
വഴി എന്തെല്ലാം
കാര്യങ്ങളാണ്
(സര്‍വ്വീസുകളാണ്)
ജനങ്ങള്‍ക്ക് ചെയ്ത്
നല്‍കുന്നതിന് അനുമതി
നല്‍കിയിട്ടുള്ളത്; ഇവ
ഓരോന്നിനും സർക്കാർ
തന്നെ നിരക്ക്
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
നിരക്കിന്റെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ചാര്‍ജുകള്‍ക്ക് പുറമേ
കൂടുതലായി എന്തെങ്കിലും
തുക അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
അപേക്ഷകരില്‍ നിന്ന്
സ്വീകരിക്കുന്നതിന്
അനുമതി ഉണ്ടോ;
സ്വീകരിക്കുന്ന
തുകക്കുള്ള രസീത്
അപേക്ഷകന് നല്‍കണമെന്ന്
വ്യവസ്ഥയുണ്ടോ;
(സി)
പ്രസ്തുത
കേന്ദ്രങ്ങള്‍ വഴി
ഏതൊക്കെ
സര്‍വ്വീസുകളാണ്
ഉപഭോക്താവിന്
സൗജന്യനിരക്കില്‍
ചെയ്ത്
നല്കേണ്ടതായിട്ടുള്ളത്;
(ഡി)
സൗജന്യനിരക്കിലുള്ള
സേവനങ്ങള്‍ക്ക്
അടിസ്ഥാന സൗകര്യം പോലും
ഒരുക്കാതിരിക്കുകയോ
അതുമല്ലെങ്കില്‍
സൗകര്യങ്ങള്‍
ഉപയോഗിച്ച് കാര്യം
ചെയ്തു കൊടുക്കാതെ
അപേക്ഷകനെ
തിരിച്ചയക്കുകയോ
ചെയ്യുന്ന
സാഹചര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കാറുള്ളത്;
(ഇ)
ഈ
സർക്കാർ അധികാരത്തില്‍
വന്ന ശേഷം അത്തരം എത്ര
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; എത്ര
എണ്ണത്തില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ?
കൊച്ചി
സ്മാര്‍ട്ട് സിറ്റി പദ്ധതി
1475.
ശ്രീ.വി.പി.സജീന്ദ്രന്
,,
അന്‍വര്‍ സാദത്ത്
,,
ഹൈബി ഈഡന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
സ്മാര്‍ട്ട് സിറ്റി
പദ്ധതി പൂര്‍ണ്ണമായും
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ണ്ണമാക്കുന്നതിന്
ഇനി എന്തെല്ലാം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്താനുണ്ട്;
വിശദമാക്കുമോ;
(സി)
എത്ര
തൊഴിലവസരങ്ങളാണ്
പ്രസ്തുത പദ്ധതി മൂലം
ഒരുങ്ങുന്നത്;
വിശദാംശങ്ങള്‍
എന്തെല്ലാം;
(ഡി)
സ്മാര്‍ട്ട്
സിറ്റി
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
എടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ടെക്നോപാര്‍ക്കിലെ
ജീവനക്കാരെ
പിരിച്ചുവിടുന്നതിനെതിരെ
നടപടി
1476.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെക്നോപാര്‍ക്കിലെ
വിവിധ കമ്പനികളില്‍
നിന്നും ജീവനക്കാരെ
തൊഴില്‍ നിയമങ്ങള്‍
പാലിക്കാതെ
പിരിച്ചുവിടുന്നത്
സംബന്ധിച്ച് ആരെങ്കിലും
പരാതികള്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
പിരിച്ചുവിടുന്ന
കമ്പനികള്‍ക്കെതിരെയും
ഇതിന് ഇരയാകുന്ന
ജീവനക്കാരെ
സംരക്ഷിക്കുന്നതിനായും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
ജനസാന്ത്വന
ഫണ്ട്
1477.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെ എത്ര
പേര്‍ക്ക് ജനസാന്ത്വന
ഫണ്ട്
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ;
(ബി)
ജനസാന്ത്വന
ഫണ്ട്
അനുവദിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നുള്ള
കാര്യം
വ്യക്തമാക്കാമോ?
.മാനന്തവാടി
മണ്ഡലത്തില്‍ ദുരിതാശ്വാസ
നിധിയില്‍ നിന്നും
ചികിത്സാ ധനസഹായം
1478.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മാനന്തവാടി
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
ചികിത്സാ ധനസഹായമായി
അനുവദിച്ചു;
(ബി)
ചികിത്സാ
ധനസഹായം
അനുവദിക്കപ്പെട്ടവരുടെ
പേരും വിലാസവും
ലഭ്യമാക്കുമോ?
ജനസാന്ത്വനം
പദ്ധതി
T 1479.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജനസാന്ത്വനം
പദ്ധതിക്കായി
അപേക്ഷിക്കുന്നത്
സംബന്ധിച്ചും തുടര്‍
നടപടികളെക്കുറിച്ചും
ജനങ്ങള്‍ക്കുണ്ടായിട്ടുളള
തെറ്റിദ്ധാരണ
മാറ്റുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
1480.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുള്ള ധന
സഹായത്തിനായി അപേക്ഷ
നല്കിയാല് ധനസഹായം
അനുവദിക്കുന്നതിന്
എന്ത് കാലതാമസമാണ്
ഇപ്പോഴുള്ളത്;
വിശദമാക്കുമോ;
(ബി)
അനുവദിക്കപ്പെടുന്ന
അപേക്ഷകളില്‍ തുക
ജനങ്ങള്‍ക്ക്
ലഭിക്കുന്നതിന്
കാലതാമസം എടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1481.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്ന് എത്ര തുക വിതരണം
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമുള്ള ധനസഹായം
വിതരണം ചെയ്യുന്നതിന്
കാലതാമസം നേരിടുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കാലതാമസം
ഒഴിവാക്കി ദുരിതാശ്വാസ
വിതരണം
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള
നിര്‍മ്മാണം
1482.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിമാനത്താവളം
നിര്‍മ്മിക്കുന്നതിന്
പരിഗണിക്കുന്ന
സ്ഥലങ്ങള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
വിമാനത്താവള
നിര്‍മ്മാണത്തിന്റെ
സാമ്പത്തിക വശങ്ങള്
എങ്ങനെയാണെന്ന്
വിശദമാക്കുമോ?
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട് ലിമിറ്റഡ്
1483.
ശ്രീ.കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ഇന്റര്‍നാഷണല്‍
എയര്‍പോര്‍ട്ട്
ലിമിറ്റഡിന്റെ ഓഹരി ഘടന
മാറ്റുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
വാണിജ്യാടിസ്ഥാനത്തില്‍
വിമാനത്താവളം
എന്നത്തേക്ക്
പ്രവര്‍ത്തനസജ്ജമാകുമെന്ന്
അറിയിക്കുമോ;
(സി)
റണ്‍വേയുടെ
നീളം കൂട്ടുന്നതിനുള്ള
രണ്ടാം ഘട്ടനിര്മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ലൈറ്റ്
മെട്രോ
1484.
ശ്രീ.കെ.മുരളീധരന്
,,
വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാനത്ത്
ലൈറ്റ് മെട്രോ
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതിന്റെ
വിശദമായ പ്രോജക്ട്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം;
(സി)
ആരെയാണ്
ഈ പദ്ധതിയുടെ
കണ്‍സള്‍ട്ടന്‍സിയായി
നിയമിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഇതിന്റെ
എന്തെല്ലാം
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
1485.
ശ്രീ.ഹൈബി
ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോ റെയില്‍ പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(ബി)
എന്തെല്ലാം
പ്രവൃത്തികളാണ് ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടന്നിട്ടുള്ളത്;
(സി)
ഇനി
എന്തെല്ലാം
പ്രവൃത്തികളാണ് ഇതുമായി
ബന്ധപ്പെട്ട്
നടക്കാനുള്ളത്;
(ഡി)
പദ്ധതി
എന്നത്തേക്ക് കമ്മീഷന്
ചെയ്യാനാണ്
ലക്ഷ്യമിട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരത്ത്
ആരംഭിക്കുന്ന ലൈറ്റ്
മെട്രോയുടെ നിര്‍മ്മാണ
പുരോഗതി
1486.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
ആരംഭിക്കുന്ന ലൈറ്റ്
മെട്രോയുടെ നിര്‍മ്മാണ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയോടനുബന്ധിച്ച്
തമ്പാനൂരില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
മേല്പ്പാലനിര്മ്മാണത്തിനാവശ്യമായ
ഭൂമിയേറ്റെടുക്കല്‍
നടപടി വിശദമാക്കാമോ;
(സി)
ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഡി)
ഈ
പദ്ധതി എപ്പോഴത്തേക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
നദീ
സംയോജന പദ്ധതി സംബന്ധിച്ച
കേരളത്തിന്റെ നിലപാട്
T 1487.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നദീ
സംയോജന പദ്ധതിയുമായി
കേന്ദ്ര സർക്കാർ
മുന്നോട്ട് പോകുവാൻ
തീരുമാനിച്ചിരിക്കുന്ന
സാഹചര്യത്തിൽ
കേരളത്തിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
നദീസംയോജനം
കേരളത്തെ എങ്ങനെ
ബാധിക്കുമെന്ന്
പഠിക്കുന്നതിന്
കമ്മിറ്റി
രൂപീകരിക്കുകയോ
ചര്‍ച്ചകള്‍ നടത്തുകയോ
വിദഗ്ദ്ധ അഭിപ്രായം
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ;
(സി)
അച്ചൻകോവിൽ,
പമ്പ നദികളിലെ ജലം
പൂര്‍ണ്ണമായും
പങ്കുുവക്കുന്നത്
തടയുന്നതിനും
സംസ്ഥാനത്തിന്റെ
ജലസമൃദ്ധി ഉറപ്പു
വരുത്തുന്നതിനും എന്തു
നടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
അന്തർ
സംസ്ഥാന നദീജല തർക്ക
പരിഹാരത്തിനായുളള നിയമം
1488.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്തർ
സംസ്ഥാന നദീജല തർക്ക
പരിഹാരത്തിനായുളള
നിയമത്തിലെ ഭേദഗതിയുടെ
കരട് കേന്ദ്ര സർക്കാർ
സംസ്ഥാനങ്ങൾക്ക് അയച്ചു
കൊടുത്ത സാഹചര്യത്തിൽ
കേരളത്തിന്റെ നിലപാട്
വിശദീകരിക്കാമോ;
(ബി)
അന്തർ സംസ്ഥാന നദീജല
പ്രശ്നങ്ങൾ
നിരീക്ഷിക്കുന്നതിനും
പരിഹരിക്കുന്നതിനും
സ്ഥിരം കർമ്മസേന
രൂപീകരിക്കുന്നതിനുളള
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
വിശദാംശങ്ങൾ നല്‍കുമോ;
(സി)
നദീ
സംയോജന പദ്ധതിയുമായി
കേന്ദ്ര സർക്കാർ
മുന്നോട്ട് പോകാൻ
തീരുമാനിച്ചിരിക്കുന്ന
സാഹചര്യത്തിൽ
കേരളത്തിന്റെ നിലപാട്
എന്താണ് ; ഇതിനായി
കൂടിയാലോചനകൾ
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ശിരുവാണി
അണക്കെട്ടില്‍നിന്നുള്ള ജല
ചൂഷണം
T 1489.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ശിരുവാണി
അണക്കെട്ടില്‍നിന്നും
തമിഴ് നാട് വന്‍തോതില്‍
ജലം
കടത്തിക്കൊണ്ടുപോകുന്നുവെന്നുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരമുള്ള
ജല ചൂഷണം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇക്കാര്യത്തില്‍
സംഭവിച്ചിട്ടുള്ള വീഴ്ച
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
ജിഷ്ണു
കേസുമായി ബന്ധപ്പെട്ട പത്ര
പരസ്യം
1490.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഏപ്രില്‍ 8 ന് 'ജിഷ്ണു
കേസ്, പ്രചരണമെന്ത്,
സത്യമെന്ത്' എന്ന
തലക്കെട്ടില്‍
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
പബ്ലിക് റിലേഷന്‍സ്
വകുപ്പ് വിവിധ
പത്രങ്ങളില്‍ നല്കിയ
പരസ്യത്തിനായി ആകെ
ചെലവ് ചെയ്ത തുക എത്ര?
അല്ലെങ്കില്‍
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര?
(ബി)
ഏതെല്ലാം
പത്രങ്ങളിലാണ് പ്രസ്തുത
പരസ്യം നല്‍കിയത്? ഓരോ
പത്രത്തിനും
പരസ്യക്കൂലി ഇനത്തില്‍
നല്കിയ തുക എത്ര?
വിശദാംശം നല്‍കുമോ?
പരസ്യം
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1491.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ വിവിധ
മാധ്യമങ്ങള്‍ക്കായി
എത്ര തുകയാണ്
പരസ്യയിനത്തില്‍
നല്‍കിയത്;വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
പരസ്യം നല്‍കുന്നതിന്
നിലവിലുളള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(സി)
ഏതെങ്കിലും
വിദേശ മാധ്യമങ്ങളില്‍
പരസ്യം നല്‍കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കാമോ?
പ്രാദേശിക
പത്രപ്രവര്ത്തകര്ക്കായുളള
ക്ഷേമനിധി
1492.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്കായി
ഒരു ക്ഷേമനിധി
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സര്‍ക്കാര്‍ 2016-17-ലെ
ബഡ്ജറ്റില്‍ എത്ര രൂപ
നീക്കി വച്ചു;
(സി)
ഇതുവരെയുളള
ക്ഷേമനിധി
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും
സംഘടന സര്‍ക്കാരിന് ഇത്
സംബന്ധിച്ച് നിവേദനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പൊതുജനസമ്പര്‍ക്ക
മേളകള്‍
1493.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ. ആന്‍സലന്‍
,,
ഇ.പി.ജയരാജന്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളത്തിനായി
സംസ്ഥാന സര്‍ക്കാര്‍
നടപ്പാക്കുന്ന നാലു
പദ്ധതികള്‍ സംബന്ധിച്ച്
പൊതുജനസമ്പര്‍ക്ക
മേളകള്‍
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
വിവിധ
പരിപാടികളെക്കുറിച്ച്
ജനങ്ങളില്‍ അവബോധം
സൃഷ്ടിക്കുന്നതിന്
ഇത്തരം മേളകള്‍
എപ്രകാരമെല്ലാം
സഹായകരമാകുമെന്നാണ്
കരുതുന്നത്;
(സി)
ഇതിനായി
അച്ചടി, ദൃശ്യ, ശ്രവ്യ,
നവ മാധ്യമങ്ങള്‍ എന്നിവ
മുഖേനയുള്ള
പരസ്യങ്ങള്‍,
ബോധവല്‍ക്കരണ
പരിപാടികള്‍,
പ്രദര്‍ശനങ്ങള്‍,
ശില്പശാലകള് തുടങ്ങിയവ
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
പ്രസ്തുത പരിപാടി
സംഘടിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രവാസി
ക്ഷേമ പെന്ഷന്
1494.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമ പെന്ഷന്
ലഭിക്കുന്നതിന്റെ
മാനദണ്ഡങ്ങളും അപേക്ഷ
സമര്‍പ്പിക്കേണ്ട
നടപടിക്രമങ്ങളും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ പ്രവാസി
ക്ഷേമ പെന്ഷന്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
രൂപയായിട്ടാണ് ഇത്
വര്‍ദ്ധിപ്പിച്ചിട്ടുള്ളത്;
ഏത് തീയതി മുതല്‍
വര്‍ദ്ധിപ്പിച്ച
പെന്ഷന് നല്കാന്
കഴിയുമെന്നാണ്
കരുതുന്നത്;
(സി)
പ്രസ്തുത
പെന്ഷന് വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
പെന്‍ഷനാണ് വിതരണം
ചെയ്യാന്‍
കുടിശ്ശികയായിട്ടുള്ളത്;
(ഡി)
അര്‍ഹരായ
മുഴുവന്‍ പ്രവാസികളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിയ്ക്കുമോ?
പ്രവാസി
കേരളീയ ക്ഷേമനിധി ബോര്‍ഡ്
1495.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
കേരളീയ ക്ഷേമനിധി
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ബോര്‍ഡ് വഴി
നടപ്പിലാക്കിവരുന്ന
ക്ഷേമ പദ്ധതികള്‍
കാലാനുസൃതമായി
പരിഷ്ക്കരിക്കുന്നതിനും
കൂടുതല്‍ പേരിലേയ്ക്ക്
അതിന്റെ ഗുണഫലങ്ങള്‍
എത്തിക്കുന്നതിനും
ആവശ്യമായ
പുന:ക്രമീകരണങ്ങള്‍
ആസൂത്രണം ചെയ്തു
നടപ്പാക്കുമോ;
(സി)
പ്രവാസി
കേരളീയ ക്ഷേമ നിധി
ബോർഡിൽ കൂടുതല്‍ പേരെ
അംഗങ്ങളാക്കുന്നതിന്
ജില്ലാതലത്തില്‍ ഒരു
അംഗത്വ വാരാഘോഷം
സംഘടിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(ഡി)
വിവിധ
രാജ്യങ്ങളിലെ അംഗീകൃത
മലയാളി കൂട്ടായ്മകളെ
ഉപയോഗിച്ചുകൊണ്ട്
അംഗത്വം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(ഇ)
ഓണ്‍ലൈന്‍
അംഗത്വ രജിസ്ട്രേഷന്
ആലോചനയിലുണ്ടോ
എന്നറിയിക്കാമോ?
സാന്ത്വനം
പദ്ധതി
1496.
ശ്രീ.ജെയിംസ്
മാത്യു
,,
വി. അബ്ദുറഹിമാന്
,,
എന്‍. വിജയന് പിള്ള
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ജീവിതം അവസാനിപ്പിച്ച്
മടങ്ങി എത്തുന്നവരുടെ
ക്ഷേമത്തിനായി
'സാന്ത്വനം' പദ്ധതി
നടപ്പാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
പ്രസ്തുത പദ്ധതി
പ്രകാരം ധനസഹായം
നല്‍കിവരുന്നതെന്നും
ഇത് ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(സി)
മരണമടഞ്ഞ
പ്രവാസികളുടെ
കുടുംബാംഗങ്ങള്‍ക്ക്
മരണാനന്തര നഷ്ടപരിഹാരം
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര
തുകയെന്ന്
വ്യക്തമാക്കുമോ?
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍
എമിഗ്രന്റ്സ്(എന്‍.ഡി.പി.ആര്.ഇ.എം.)
ആവിഷ്കരിച്ചിട്ടുളള
പദ്ധതികള്‍
1497.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
പുരുഷന് കടലുണ്ടി
,,
വി. അബ്ദുറഹിമാന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍
അധികമായി
മടങ്ങിയെത്താന്‍
നിര്‍ബന്ധിതരാകുന്ന
സാഹചര്യത്തില്‍
ഇവര്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കാന്‍ നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍
എമിഗ്രന്റ്സ്(എന്‍.ഡി.പി.ആര്.ഇ.എം.)
ആവിഷ്കരിച്ചിട്ടുളള
പദ്ധതികളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
ഇത്തരം
പദ്ധതികള്‍ക്കായി
നല്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
സ്വയം
തൊഴിൽ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുവേണ്ടിയുളള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
പരിശീലനവും നല്കാന്
സംവിധാനമുണ്ടോ;വിശദാംശം
നല്‍കുമോ?
പ്രവാസികളുടെ
ക്ഷേമം
1498.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
ക്ഷേമത്തിനായി
സ്വീകരിക്കുന്ന
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഒഡെപെകിനെ
വിവിധ രാജ്യങ്ങളിലെ
ഏംബസികളുമായി
ബന്ധപ്പെടുത്തി തൊഴില്‍
ലഭ്യതയും മറ്റ്
നടപടികളും
എളുപ്പത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രവാസി
ക്ഷേമനിധി ബോര്‍ഡിന്റെ
ഫണ്ട് വിതരണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ശരിയായ രീതിയില്‍
അല്ലെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ എന്ത് പരിഹാര
നടപടികളാണ് സ്വീകരിച്ചു
വരുന്നത്;
(ഡി)
നോര്‍ക്കയുമായി
ബന്ധപ്പെടുത്തി
പ്രവാസികളുടെ
പ്രശ്നങ്ങള്‍
സമയബന്ധിതമായി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്രവാസികള്‍ക്ക്
സ്വയം തൊഴില്‍ സംരംഭ
പദ്ധതി
1499.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
അടൂര്‍ പ്രകാശ്
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
നിന്ന് മടങ്ങിയെത്തുന്ന
പ്രവാസികള്‍ക്ക്
നാട്ടില്‍ സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനുള്ള
സമഗ്രപദ്ധതി (എൻ ഡി പി
ആർ ഇ എം
)ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നാട്ടില്‍
മടങ്ങിയെത്തിയ
പ്രവാസികള്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
നല്‍കിയതെന്നും
എത്രപേര്‍ക്ക്
ആനുകൂല്യം
നല്‍കിയെന്നും
വെളിപ്പെടുത്തുമോ?
പ്രവാസികള്‍ക്ക്
സ്വയം തൊഴില്‍ വായ്പാ
സഹായം
1500.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
നിന്നും തൊഴില്‍
നഷ്ടപ്പെട്ട്
മടങ്ങിയെത്തുന്ന
പ്രവാസികള്‍ സ്വയം
തൊഴിലിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ യഥാസമയം
നടപടികള്‍
സ്വീകരിക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അപേക്ഷകരില്‍ അര്‍ഹരായ
പകുതിപ്പേര്‍ക്ക്
പോലും വായ്പ
ലഭ്യമാക്കുന്നതിന്
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
കൂടുതല്‍
അപേക്ഷകര്‍ക്ക് വായ്പാ
സഹായം ലഭ്യമാക്കുന്ന
തരത്തില്‍ പുനരധിവാസ
പാക്കേജ്
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ ഓഫീസില്‍
ചീഫ് സെക്രട്ടറിയുടെ
പദവിയില്‍ ഉപദേഷ്ടാവിനെ
നിയമിച്ച നടപടി
1501.
ശ്രീ.എല്‍ദോസ്
കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുവാന്‍
മുഖ്യമന്ത്രിയുടെ
ഓഫീസില്‍ ചീഫ്
സെക്രട്ടറിയുടെ
പദവിയില്‍ ഉപദേഷ്ടാവിനെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയാണെന്നും,
അദ്ദേഹത്തിന്
അനുവദിച്ചിട്ടുള്ള
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്നും
അറിയിക്കുമോ;
(ബി)
കുറ്റാന്വേഷണത്തിലും,
ക്രമസമാധാനപാലനത്തിലും
പോലീസിന് തുടര്‍ച്ചയായി
വീഴ്ചയുണ്ടാകുന്ന
സാഹചര്യത്തിലാണോ
ഉപദേഷ്ടാവിനെ
നിയമിക്കുവാന്‍
തീരുമാനമെടുത്തത്;
(സി)
പല
കേസുകളിലും പോലീസിന്
വീഴ്ച പറ്റിയെന്ന
ആക്ഷേപം ഉള്ളത്
ആഭ്യന്തര വകുപ്പിന്‍െറ
കെടുകാര്യസ്ഥതമൂലമാണെന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ ?
അരുണ്‍രാജ് എന്ന ദളിത്
വിദ്യാര്‍ത്ഥിക്ക്
ലോക്കപ്പ് മര്‍ദ്ദനം
1502.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015ഡിസംബര്‍
5 ന് കോതമംഗലം പോലീസ്
സ്റ്റേഷനില്‍
അരുണ്‍രാജ് എന്ന ദളിത്
വിദ്യാര്‍ത്ഥിക്ക്
ലോക്കപ്പ് മര്‍ദ്ദനം
ഏറ്റതുമായി ബന്ധപ്പെട്ട
കേസ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച
പരാതിയില്‍മേല്‍ കേസ്
രജിസ്റ്റര്‍
ചെയ്കിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
കേസ് രജിസ്റ്റര്‍
നമ്പറും രജിസ്റ്റര്‍
ചെയ്ത തീയതിയും
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
കേസിന്റെ അന്വേഷണ
ഉദ്യോഗസ്ഥന്
ആരാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
കേസ്സില്‍ നാളിതുവരെ
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ വ്യാജ
പാസ്പോര്‍ട്ടുമായി
ബന്ധപ്പെട്ട കേസ്സുകള്‍
1503.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വ്യാജ
പാസ്പോര്‍ട്ടുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;നിലവില്‍
ഈ കേസുകള്‍ ആരാണ്
അന്വേഷിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
എത്രപേരെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
രാഷ്ട്രപതിയുടെ കറക്ഷണല്‍
സര്‍വ്വീസ് മെഡല്‍ നേടിയ
ജയില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള
അലവന്‍സ്
1504.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്തുത്യര്‍ഹമായ
സേവനത്തിനു കറക്ഷണല്‍
സര്‍വ്വീസ് മെഡല്‍
ജേതാക്കള്‍ ആയ ജയില്‍
ഉദ്യോഗസ്ഥര്‍ക്ക്
കേന്ദ്ര
ആഭ്യന്തരമന്ത്രാലയത്തിന്‍െറ
15.01.2014-ലെ
1605/1/2008 /PR
നമ്പര്‍ കത്തു പ്രകാരം
1.04.2011 മുതല്‍
പ്രതിമാസം 450 രൂപ
അലവന്‍സ്
അനുവദിച്ചിട്ടുള്ള
വിവരം സംസ്ഥാന
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(ബി)
സംസ്ഥാനത്ത്
എത്ര പേര്
സ്തുത്യര്‍ഹസേവനത്തിന്
രാഷ്ട്രപതിയുടെ
കറക്ഷണല്‍ സര്‍വ്വീസ്
മെഡല്‍ നേടിയിട്ടുണ്ട്;
അവര്‍ ആരെല്ലാം; എത്ര
പേര് ഇപ്പോള്‍
സര്‍വ്വീസിലുണ്ട്;
(സി)
പ്രതിമാസ
അലവന്‍സ് ലഭിക്കാന്‍
മെഡല്‍ ജേതാക്കള്‍
ജയില്‍വകുപ്പിലും
സര്‍ക്കാരിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ;
(ഡി)
രാഷ്ട്രപതിയുടെ
കറക്ഷണല്‍ സര്‍വ്വീസ്
മെഡല്‍ ജേതാക്കള്‍ക്കു
കേന്ദ്ര സര്‍ക്കാര്‍
അനുവദിച്ച പ്രതിമാസ
അലവന്‍സായ 450 രൂപ
എത്രപേര്‍ക്ക്
നല്‍കിയിട്ടുണ്ട്?
(ഇ)
ഈ
മെഡല്‍ ജേതാക്കള്‍ക്ക്
പ്രതിമാസ അലവന്‍സ്
01.04.2011
പ്രാബല്യത്തില്‍
കൂടിശ്ശിക നല്കാന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
യു.എ.പി.എ. ചുമത്തപ്പെട്ട
നിരപരാധികളെന്നു
കണ്ടെത്തിയവരുടെ വിഷയത്തില്‍
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടി
1505.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
മനുഷ്യാവകാശ
പ്രവര്‍ത്തകരടക്കം
നിരപരാധികളായ
നിരവധിപേര്‍ക്കെതിരെ
യു.എ.പി.എ. ചുമത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയത്തില്‍
സര്‍ക്കാര്‍
പുന:പരിശോധന
നടത്തുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് രാഷ്ട്രീയ
സമ്മര്‍ദ്ധത്തിന്
വഴങ്ങി ഉന്നത പോലീസ്
കേന്ദ്രങ്ങള്‍ ഇത്തരം
നിയമവിരുദ്ധ
നടപടികളില്‍
ഇടപെട്ടിട്ടുണ്ട്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സര്‍ക്കാരിന്റെ
നിര്‍ദ്ദേശമനുസരിച്ച്
ഡി.ജി.പി ഈ വിഷയത്തില്‍
എന്തെങ്കിലും
റിപ്പോര്‍ട്ട് ആഭ്യന്തര
വകുപ്പിന്
നല്‍കിയിട്ടുണ്ടോ;
(ഇ)
ഡി.ജി.പിയുടെ
പരിശോധനയില്‍
നിരപരാധികള്‍ എന്ന്
കണ്ടെത്തിയ യു.എ.പി.എ.
ചുമത്തപ്പെട്ടവരുടെ
വിഷയത്തില്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(എഫ്)
യു.എ.പി.എ.
സംബന്ധിച്ച് മുന്‍
സര്‍ക്കാര്‍ നിലപാടിനെ
അപേക്ഷിച്ച് ഈ
സര്‍ക്കാരിന്റെ പൊതു
നിലപാട് വിശദമാക്കാമോ?
കെ.കെ. മാത്യുവിന്റെ
മരണവുമായി ബന്ധപ്പെട്ട
പ്രതികളെ അറസ്റുചെയ്യ്യാൻ
നടപടി
1506.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ വഴിക്കടവ്
പോലിസ് സ്റ്റേഷന്
അതിര്‍ത്തിയില്‍പ്പെട്ട
മാമങ്ങര പ്രദേശത്ത്
കൊയിക്കര കെ.കെ.മാത്യു
എന്നയാള്‍ 2016
ഫെബ്രുവരി മാസത്തില്‍
മരണപ്പെട്ടത്
സംബന്ധിച്ച കേസിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
കേസില്‍ ആരെയെല്ലാമാണ്
പ്രതി
ചേര്‍ത്തിട്ടുള്ളതെന്നും
കേസന്വേഷണത്തിന്
നേതൃത്വം നല്‍കുന്നത്
ആരെല്ലാമാണെന്നും
അന്വേഷണം ഏതു
ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
കേസുമായി ബന്ധപ്പെട്ട്
ആരെയെങ്കിലും അറസ്റ്റു
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ; ഇല്ലെങ്കില്‍
അറസ്റ്റു ചെയ്യാനുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കേസിനെ സംബന്ധിച്ച
പോലീസിന്റെ മറ്റ്
നിഗമനങ്ങള്‍
എന്തെല്ലാമെന്നു
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
കേസിലെ പ്രതികളെ
അടിയന്തരമായി അറസ്റ്റു
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സബ് ഇന്‍സ്പെക്ടര്‍മാരുടെ
വിദഗ്ധ പരിശീലനം
1507.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര പോലീസ് സബ്
ഇന്‍സ്പെക്ടര്‍മാര്‍
പരിശീലനം കഴിഞ്ഞ്
സേനയില്‍
എത്തിയിട്ടുണ്ട്;
(ബി)
ആധുനിക
കാലഘട്ടത്തിലെ
കുറ്റകൃത്യങ്ങളായ
സെെബര്‍ ക്രെെം,
സാമ്പത്തിക
കുറ്റകൃത്യങ്ങള്‍,
മനുഷ്യക്കടത്ത്,
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള അതിക്രമം
തുടങ്ങിയവ
തടയുന്നതിനുള്ള
പരിശീലനം ഇവര്‍ക്ക്
ലഭ്യമായിട്ടുണ്ടോ;
(സി)
മറ്റ്
ഏതെല്ലാം മേഖലയുമായി
ബന്ധപ്പെട്ടാണ്
ഇവര്‍ക്ക് വിദഗ്ധ
പരിശീലനം
ലഭ്യമാക്കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ചെറുപുഴ പോലീസ് സ്റ്റേഷന്
പുതിയ കെട്ടിടവും തസ്തികകളും
1508.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ പുതുതായി
അനുവദിച്ച ചെറുപുഴ
പോലീസ് സ്റ്റേഷനില്‍
പുതിയ തസ്തികകള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അവ ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
അനുവദിച്ച ചെറുപുഴ
പോലീസ് സ്റ്റേഷന്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നടപടിക്രമങ്ങള്‍ ഏത്
വരെയായി;
(സി)
പ്രസ്തുത
പോലീസ് സ്റ്റേഷന്
പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടികൾ
സർക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
മുഴുവന്‍
പോലീസ് സ്റ്റേഷനുകളിലും യോഗ
നിര്‍ബന്ധമാക്കിയ സാഹചര്യം
1509.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ പോലീസ്
സ്റ്റേഷനുകളിലും
സേനാംഗങ്ങള്‍ക്ക് യോഗ
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്ന് മുതല്‍;
ഇതിനുള്ള തീരുമാനം
എടുക്കാനിടയായ
അടിയന്തിര സാഹചര്യം
എന്തായിരുന്നു;
(ബി)
ഈ
വിഷയത്തിര്‍ സംസ്ഥാന
സര്‍ക്കാര്‍ പോലീസ്
മേധാവിക്ക്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കാസര്‍ഗോഡ് മദ്രസാ
അധ്യാപകന്റെ കൊലപാതകം -
അന്വേഷണ സംഘത്തിന് റിവാര്‍ഡ്
1510.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ അടുത്ത
കാലത്ത് മദ്രസാ
അധ്യാപകനെ
കൊലപ്പെടുത്തിയ കേസിലെ
പ്രതികളെ എത്ര
ദിവസത്തിനുള്ളില്‍
പിടികൂടാന്‍ പോലീസിന്
സാധിച്ചിട്ടുണ്ട്;
(ബി)
അന്വേഷണ സംഘത്തില്‍
ആരൊക്കെ ഉണ്ടായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
പ്രതികളെ
പെട്ടെന്ന് പിടികൂടിയത്
മൂലം ജില്ലയില്‍ കലാപം
ഉണ്ടാക്കാനുള്ള
ഗൂഢശ്രമം ഇല്ലായ്മ
ചെയ്ത അന്വേഷണ
സംഘത്തിന് റിവാര്‍ഡ്
നല്‍കുന്നത്
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പോലീസിന്റെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനുള്ള
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിന് നടപടി
1511.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നത്
സംബന്ധിച്ച് നിയമസഭാ
സമിതി നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതിനായി
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഓരോ
പ്രദേശത്തേയും
ജനങ്ങള്‍ക്ക്
പോലീസിന്റെ കാര്യക്ഷമത
വിലയിരുത്തുന്നതടക്കമുള്ള
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
ഓരോ
പോലീസ് സ്റ്റേഷനിലും
ആവശ്യമായ വാഹനങ്ങള്‍
അനുവദിക്കുന്നതിനും,
ഇന്ധനച്ചെലവ്,
മെയിന്റനന്‍സ് എന്നിവ
യഥാസമയം
അനുവദിക്കുന്നതിനും
ആവശ്യമായ
ഡ്രൈവര്‍മാരുടെ സേവനം
ഉറപ്പുവരുത്തുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ ?
ഹെല്‍മെറ്റ് വേട്ട നടത്തി
സര്‍ക്കാര്‍ ഖജനാവില്‍
പണമെത്തിക്കാന്‍ പോലീസിന്
ടാര്‍ജറ്റ്
1512.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊടുംകുറ്റകൃത്യങ്ങള്‍
തടയാന്‍ പോലീസ് മടിച്ചു
നില്ക്കുന്നതുമൂലം അവ
നിത്യേന വര്‍ദ്ധിച്ചു
വരുമ്പോഴും ഹെല്‍മെറ്റ്
വേട്ടയ്ക്ക് പോലീസ്
ശുഷ്ക്കാന്തി
കാണിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഹെല്‍മെറ്റ്
വേട്ട നടത്തി
സര്‍ക്കാര്‍ ഖജനാവില്‍
പണമെത്തിക്കാന്‍
പോലീസിന് ടാര്‍ജറ്റ്
നിശ്ചയിച്ചു
നല്‍കിയിട്ടുണ്ടോ;
(സി)
മറ്റു
നിയമലംഘനങ്ങള്‍
സര്വ്വസാധാരണമാവുമ്പോഴും
ഇക്കാര്യത്തില്‍ മാത്രം
ശുഷ്ക്കാന്തിയുണ്ടാവുന്നത്
സര്‍ക്കാര്‍ ഖജനാവിനും
സ്വന്തം കീശയ്ക്കും
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍
വേണ്ടിയാണെന്ന ആക്ഷേപം
ജനങ്ങള്‍ക്കിടയിലുള്ള
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
എല്ലാത്തരം
നിയമലംഘനങ്ങള്‍ക്കുമെതിരെ
കര്‍ശന നടപടി
സ്വീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
അഴിമതിയുടെയും പേരില്‍
അച്ചടക്ക നടപടിക്ക്
വിധേയരായിട്ടുള്ള പോലീസ്
ഉദ്യോഗസ്ഥര്‍
1513.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആഭ്യന്തര
വകുപ്പുമായി
ബന്ധപ്പെട്ട് ഉയര്‍ന്നു
വന്നിട്ടുളള പരാതികളും
ആക്ഷേപങ്ങളും
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പോലീസുകാര്‍
മുതല്‍ ഉന്നത പോലീസ്
ഉദ്യോഗസ്ഥന്മാര്
വരെയുളളവരുടെ മോശമായ
പ്രതികരണങ്ങളിലും,
നടപടികളിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
സ്വഭാവദൂഷ്യത്തിന്റെയും
അഴിമതിയുടെയും പേരില്‍
എത്ര പോലീസ്
ഉദ്യോഗസ്ഥര്‍ അച്ചടക്ക
നടപടിക്ക്
വിധേയരായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
ബി
.എം. എസ് പ്രവര്ത്തകന്
സന്ദീപിന്റെ മരണം
1514.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ഏപ്രില്‍ മാസത്തില്‍ ബി
.എം. എസ്
പ്രവര്ത്തകന്
സന്ദീപിന്റെ മരണവുമായി
ബന്ധപ്പെട്ട വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോസ്റ്റുമോര്‍ട്ടം
റിപ്പോര്‍ട്ട് പ്രകാരം
മരണ കാരണം
എന്തായിരുന്നു;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കസ്റ്റഡി
മരണമാണെന്ന് ആരോപിച്ച്
ബി.ജെ.പി കാസര്‍ഗോഡ്
ജില്ല്ലാ ഘടകം നടത്തിയ
ഹര്‍ത്താലില്‍ എത്ര
രൂപയുടെ നഷ്ടമാണ്
ജില്ലയില്‍
ഉണ്ടായിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
യു.എ.പി.എ.
ചുമത്തി രജിസ്റ്റര്‍ ചെയ്ത
കേസുകള്‍
1515.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
യു.എ.പി.എ. ചുമത്തി
പോലീസ് രജിസ്റ്റര്‍
ചെയ്ത കേസുകളില്‍ ചിലത്
നിലനില്‍ക്കില്ലെന്ന്
ഡി.ജി.പി.യുടെ
നേതൃത്വത്തിലുള്ള സമിതി
ഇപ്പോള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എത്ര കേസുകള്‍ പ്രസ്തുത
ഇനത്തില്‍ ഇതിനകം
രജിസ്റ്റര്‍
ചെയ്തുവെന്നും ഇതില്‍
എത്ര കേസുകളാണ്
നിയമപരമായി
നിലനില്‍ക്കില്ലെന്ന്
ഇപ്പോള്‍
കണ്ടെത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
കേസുകള്‍ ഇപ്പോള്‍
പുനരവലോകനം
ചെയ്യാനുണ്ടായ
സാഹചര്യമെന്തെന്നു
വ്യക്തമാക്കുമോ;
(ഡി)
മേല്‍
ഉദ്യോഗസ്ഥരുടെ
മുന്‍കൂര്‍ അനുമതി
വാങ്ങാതെ സ്റ്റേഷന്
തലത്തില്‍ യു.എ.പി.എ.
ചുമത്തുന്ന രീതി
നിലവിലുണ്ടോ; എങ്കില്‍
ഇക്കാര്യം
പരിശോധിക്കുമോ;
വിശദാംശങ്ങള്‍ നല്കമോ?
യു.എ.പി.എ.
വകുപ്പ് ചുമത്തുന്നതിന്
സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍
1516.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കേസ്സുകളില്‍
യു.എ.പി.എ. വകുപ്പ്
ചുമത്തിയിട്ടുണ്ട്;
ജില്ല തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(ബി)
കേസ്സുകളില്‍
യു.എ.പി.എ. ചുമത്തിയത്
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
യു.എ.പി.എ.
ചുമത്തപ്പെട്ട കേസുകളിൽ
കുറ്റപത്രം
സമര്‍പ്പിക്കുന്നതിലെ
കാലതാമസം
1517.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുള്ളില്‍
യു.എ.പി.എ.
ചുമത്തപ്പെട്ട എത്ര
കേസുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
പ്രതികളാക്കപ്പെട്ടവര്‍
എത്രയാണെന്നും അവര്‍
ഏതെല്ലാം
ജില്ലയിലുള്ളവരാണെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
കേസുകളുടെ കുറ്റപത്രം
സമര്‍പ്പിക്കുന്നതിലെ
കാലതാമസം മൂലം കേസ്
തീര്‍പ്പാക്കുന്നതിനും
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എത്ര
കേസുകള്‍ക്ക് ഇതുവരെ
കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും
ബാക്കിയുള്ളവ
എത്രയെന്നും
അറിയിക്കുമോ?
കെ.സുരേന്ദ്രന്
എതിരായ കേസ്
1518.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബി.ജെ.പി
നേതാവ് കെ.സുരേന്ദ്രന്
മംഗലാപുരത്ത് നടത്തിയ
പ്രകോപനപരമായ
പ്രസംഗത്തിന്റെ പേരില്‍
കേസെടുക്കണമെന്നാവശ്യപ്പെട്ട്
ഏതെങ്കിലും പരാതി
പൊലീസിന്
ലഭിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
പ്രസ്തുത
പരാതിയിന്മേല് പോലീസ്
കേസെടുത്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പരാതിയിന്മേൽ
കേരളത്തില്‍
കേസെടുക്കാന്‍
കഴിയില്ലെങ്കില്‍
കേസെടുക്കാനുള്ള
ശിപാര്‍ശയോടെ പരാതി
കര്‍ണ്ണാടക സർക്കാരിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
സജി
ബഷീറിനെതിരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള കേസുകള്‍
1519.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോ
മാനേജിംഗ്
ഡയറക്ടറായിരുന്ന സജി
ബഷീറിനെതിരെ വിവിധ
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
കേസ്സുകളും ഏതേതു
പോലീസ്
സ്റ്റേഷനുകളിലാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
കേസ്സിനാസ്പദമായ
കുറ്റകൃത്യങ്ങള്‍
എന്താണെന്നും ഓരോ
കേസ്സിന്റെയും
പരാതിക്കാര്‍
ആരെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(സി)
ഓരോ
കേസ്സുകളും ഇപ്പോള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഏതെങ്കിലും
കേസ്സുമായി
ബന്ധപ്പെട്ട് സജി
ബഷീറിനെതിരെ അറസ്റ്റ്
വാറന്റ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശ്രീ.
എം. എം. ഹസ്സന്
തിരുവനന്തപുരത്ത് നടത്തിയ
ഹര്‍ത്താല്‍ വിരുദ്ധ ഉപവാസം
1520.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.
പി. സി. സി. യുടെ
ഇപ്പോഴത്തെ
താത്ക്കാലിക
അദ്ധ്യക്ഷന്‍ ശ്രീ. എം.
എം. ഹസ്സന് മുമ്പ്
എപ്പോഴെങ്കിലും
തിരുവനന്തപുരത്ത്
ഹര്‍ത്താല്‍ വിരുദ്ധ
ഉപവാസം
നടത്തിയിരുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
അദ്ദേഹം എത്ര ദിവസം
ഉപവാസം
നടത്തിയിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(ബി)
ഹര്‍ത്താല്‍
നിരോധിക്കണമെന്നാവശ്യപ്പെട്ട്
ശ്രീ. എം. എം. ഹസ്സന്
അന്നത്തെ സർക്കാരിന്
നിവേദനം
നല്കിയിരുന്നുവോ;
ഉണ്ടെങ്കില്‍ ആഭ്യന്തര
വകുപ്പ് ഇതില്‍ എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ആര്.എസ്സ്
.എസ്സ് ,ബി.ജെ.പി
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ള
കൊലപാതകങ്ങള്‍
1521.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ആര്.എസ്സ് .എസ്സ്
,ബി.ജെ.പി
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ള എത്ര
സംഘട്ടനങ്ങള്‍
ഉണ്ടായിട്ടുണ്ട്;
ഇതില്‍ ആകെ എത്ര
പ്രതികള്‍ ഉണ്ട്;
(ബി)
ആര്.എസ്സ്
.എസ്സ് ,ബി.ജെ.പി
പ്രവര്‍ത്തകര്‍
പ്രതികളായിട്ടുള്ള എത്ര
കൊലപാതകങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഉണ്ടായിട്ടുണ്ട്;
ഇതില്‍ ആകെ എത്ര
പ്രതികള്‍ ഉണ്ട്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
സി.പി.എെ(എം) ,
ഡി.വൈ.എഫ്.ഐ
പ്രവര്‍ത്തകരെയാണ്
ആര്.എസ്സ് .എസ്സ് ,
ബി.ജെ.പി
സംഘത്തില്‍പ്പെട്ടവര്‍
കൊലചെയ്തിട്ടുള്ളത്;
കൊല ചെയ്യപ്പെട്ടവരുടെ
പേരുവിവരം
വ്യക്തമാക്കാമോ?
കാപ്പ
ആക്റ്റ് പ്രകാരം രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
1522.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011
ജൂണ്‍ മാസം മുതല്‍ 2016
മെയ് മാസം വരെ
സംസ്ഥാനത്ത് എത്ര
പേര്‍ക്കെതിരെ കാപ്പ
ആക്റ്റ് പ്രകാരം കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
കാപ്പ
ആക്റ്റ് പ്രകാരം കേസ്സ്
രജിസ്റ്റര്‍ ചെയ്തതില്‍
എത്ര പേര്
പൊതുപ്രവര്‍ത്തകരാണെന്ന്
വ്യക്തമാക്കുമോ;
(സി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ കാപ്പ
ആക്റ്റ് പ്രകാരം
കേസ്സില്‍പ്പെട്ട
പൊതുപ്രവര്‍ത്തകരില്‍
വിവിധ രാഷ്ട്രീയ
പാര്‍ട്ടികളില്‍
പ്രവര്‍ത്തിക്കുന്ന
എത്രപേര്‍ വീതം
ഉള്‍പ്പെട്ടിരുന്നുവെന്ന്
വ്യക്തമാക്കുമോ?
കാപ്പ
നിയമപ്രകാരം എടുത്ത കേസുകളുടെ
എണ്ണം
1523.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാപ്പ നിയമ പ്രകാരം
എത്ര പേര്‍ക്കെതിരെ
കേസ്സ് എടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുളള
കണക്കുകള്‍ ലഭ്യമാണോ;
എങ്കിൽ വ്യക്തമാക്കുമോ?
വനിതാ
പ്രാതിനിധ്യം
വര്‍ദ്ധിപ്പിച്ച് ജനമൈത്രി
പോലീസ് സംവിധാനം
ശക്തിപ്പെടുത്താന്‍ നടപടി
1524.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്മ്യൂണിറ്റി
പോലീസിംഗ്
നടപ്പിലാക്കുന്നതു വഴി
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
സമൂഹത്തെ
വര്‍ഗ്ഗീയമായി
വിഭജിക്കാന്‍
ഫാസിസ്റ്റു ശക്തികളും
തീവ്രവാദ ശക്തികളും
ബോധപൂര്‍വ്വം നടത്തുന്ന
ശ്രമങ്ങളെ
തുടക്കത്തില്‍ തന്നെ
കണ്ടെത്തി തടയുന്നതിന്
ഈ സംവിധാനം എങ്ങനെ
ഫലപ്രദമായി
ഉപയോഗിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ;
(സി)
സ്ത്രീകളുടെയും
കുട്ടികളുടെയും നേരെ
വര്‍ദ്ധിച്ചുവരുന്ന
അതിക്രമങ്ങളെ
ചെറുക്കാന്‍ പോലീസില്‍
വനിതാ പ്രാതിനിധ്യം
വര്‍ദ്ധിപ്പിച്ച്
ജനമൈത്രി പോലീസിംഗ്
സംവിധാനം
ശക്തിപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ?
പോലീസ്
ഹെഡ് ക്വാര്‍ട്ടേഴ്സില്‍
ജിഷ്ണു പ്രണോയിയുടെ അമ്മയുടെ
സത്യാഗ്രഹം
1525.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഹെഡ്
ക്വാര്‍ട്ടേഴ്സില്‍
ജിഷ്ണു പ്രണോയുടെ അമ്മ
സത്യാഗ്രഹം നടത്താന്‍
എത്തുമ്പോള്‍
അവരോടൊപ്പം മൊത്തം
എത്രപേര്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
അവരുടെ കുടുംബാഗംങ്ങള്‍
ഒഴികെ എത്ര
പേരുണ്ടായിരുന്നുവെന്നും
അവര്‍ ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(സി)
തോക്കുസ്വാമിഎന്ന്
അറിയപ്പെടുന്നയാൾ
ഡിജി.പി.യെ കാണാന്‍
നേരത്തെ അനുമതി
ആവശ്യപ്പെട്ടിരുന്നോ;
എങ്കില്‍ കൂടിക്കാഴ്ച
അനുവദിച്ചിരുന്നോ;
(ഡി)
ഡി.ജി.പി.
യെ സ്വന്തം കാര്യത്തിന്
കാണാന്‍ വന്ന്
ചായകുടിച്ചു
നില്‍ക്കുമ്പോഴാണ്
കസ്റ്റഡിയിലെടുത്തതെന്ന
തോക്കു സ്വാമിയെന്ന അപര
നാമധാരിയുടെ ആരോപണം
വസ്തുതകള്‍ക്ക്
നിരക്കുന്നതാണോ;
(ഇ)
ഇരുപതില്‍ താഴെയുള്ളവരെ
ഒരു ബലപ്രയോഗവുമില്ലാതെ
തന്നെ തന്ത്രപൂര്‍വ്വം
കൈകാര്യം ചെയ്യാനാവാത്ത
പോലീസ് അക്രമാസക്തമായ
ജനക്കൂട്ടത്തെ എങ്ങനെ
സമാധാന
മാര്‍ഗ്ഗങ്ങളുപയോഗിച്ച്
നേരിടാന്‍ പ്രാപ്തമാവും
എന്ന ആക്ഷേപം
ഗൗരവപൂര്‍വ്വം
പരിശോധിക്കുമോ?
സ്ത്രീ
സുരക്ഷ ഉറപ്പാക്കുന്നതിനുള്ള
നടപടികള്‍
1526.
ശ്രീ.ഇ.പി.ജയരാജന്
,,
ആര്. രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
സ്ത്രീ സുരക്ഷ
ഉറപ്പാക്കുന്നതിനും
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പൊതു
വാഹനങ്ങളും
തൊഴിലിടങ്ങളും പൊതു
നിരത്തുകളും സ്ത്രീ
സുരക്ഷിതമാക്കാന്‍
കൂടുതല്‍ മുന്‍കരുതല്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പൊതു
സ്ഥലങ്ങളില്‍
അപമാനത്തിന്
ഇരയാകുന്നവര്‍ക്ക് ആത്മ
വിശ്വാസം
നല്‍കുന്നതിനുള്ള
കൗണ്‍സിലിംഗ്,
സ്ത്രീകള്‍ക്ക് സ്വയം
പ്രതിരോധത്തിനുള്ള
പരിശീലനം എന്നിവ
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
പോലീസ്
സേനയിലെ വനിതകളുടെ എണ്ണം
1527.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് ജില്ലകളില്‍
നിലവിലുള്ള വനിത
ഇന്‍സ്പെക്ടര്‍, വനിത
സബ് ഇന്‍സ്പെക്ടര്‍
എന്നിവരുടെ എണ്ണം
വെളിപ്പെടുത്തുമോ;
(ബി)
പോലീസ്
ജില്ലകളില്‍ നിലവിലുള്ള
വനിതാ ഗ്രേഡ് എസ്. ഐ.
മാരുടെ എണ്ണം എത്രയാണ്
;
(സി)
വനിത
ഇന്‍സ്പെക്ടര്‍,
വനിതസബ് ഇന്‍സ്പെക്ടര്‍
എന്നിവരുടെ എണ്ണത്തിലെ
ആനുപാതിക കുറവ്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരായ
അതിക്രമങ്ങള്‍
തടയുന്നതിനുള്ള
നിയമങ്ങള്‍ ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
നിലവിലെ
വനിത ഗ്രേഡ് എസ്. ഐ.
മാരെ വനിതാ സബ്
ഇന്‍സ്പെക്ടര്‍ ആകള്‍
യി സ്ഥാനക്കയറ്റം
നല്‍കുന്നതിനുള്ള
സാധ്യത പരിശോധിച്ച്
നടപടികള്‍
സ്വീകരിക്കുമോ?
പോലീസ്
സേനയിലെ
ക്രിമിനല്‍വല്‍ക്കരണം
പരിഹരിക്കുന്നതിന് നടപടി
1528.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലെ
ക്രിമിനല്‍വല്‍ക്കരണം
വര്‍ദ്ധിച്ചുവരുന്നതായുള്ള
മാധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
ഇത്തരത്തില്‍
എത്ര കേസുകള്‍ ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയതുമുതല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
ഈ
സ്ഥിതിവിശേഷം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പോലീസ്
സേനയില്‍ വനിതാപ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
1529.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എം. മുകേഷ്
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്ക്തെിരെയുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ സംസ്ഥാന
പോലീസ് സേനയില്‍
വനിതകളുടെ പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
ഇതിനായി സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സ്ത്രീ
സൗഹൃദ വനിതാ പോലീസ്
സ്റ്റേഷനുകള്‍ ഏതെല്ലാം
ജില്ലകളില്‍
ആരംഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ; ഇവയുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ ?
ജിഷ്ണു
കേസുമായി ബന്ധപ്പെട്ട്
പ്രസിദ്ധീകരിച്ച സര്‍ക്കാര്‍
വിശദീകരണക്കുറിപ്പ്
1530.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജിഷ്ണു
കേസുമായി ബന്ധപ്പെട്ട്
സംസ്ഥാനത്തെ മുഴുവന്‍
പത്രങ്ങളിലും
പ്രസിദ്ധീകരിച്ച
സര്‍ക്കാര്‍
വിശദീകരണക്കുറിപ്പിനു
വേണ്ടി സർക്കാർ
ഖജനാവില്‍ നിന്നും എത്ര
രൂപ
ചെലവഴിച്ചിട്ടുണ്ട്;
(ബി)
ഒരു
പത്ര സമ്മേളനത്തിലൂടെ
അറിയിക്കേണ്ട
കാര്യങ്ങള്‍ ഇത്രയും
ഭീമമായ ചെലവില്‍
പത്രങ്ങളില്‍ അര പേജ്
പരസ്യമായി നല്‍കേണ്ടി
വന്ന സാഹചര്യം
വിശദീകരിക്കുമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ഇന്‍ഫര്‍മേഷന്‍ ആൻഡ്
പബ്ലിക് റിലേഷന്‍സ്
വകുപ്പിന്റെ നടപടി
ക്രമങ്ങള്‍
പാലിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ?
കൊല്ലം
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍ ആവശ്യത്തിന്
പോലീസുകാരില്ലെന്ന പരാതി
1531.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ വിവിധ പോലീസ്
സ്റ്റേഷനുകളില്‍
ആവശ്യത്തിന്
പോലീസുകാരില്ലെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പരാതി
പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
കൊല്ലം
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുവാന്‍
എസ്.ഐ, എ.എസ്.ഐ,
സി.പി.ഒ, വിമന്‍
സി.പി.ഒ എന്നീ
തസ്തികകള്‍ പുതുതായി
സൃഷ്ടിക്കുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
അനുമതി
ലഭിക്കാതെ മതസംഘടനകളുടെ
പരിപാടികളില്‍ പങ്കെടുത്ത
ഡി.ജി.പി/ എ.ഡി.ജി.പിമാർ
1532.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവ. അധികാരത്തില്‍
വന്നത് മുതല്‍
സംസ്ഥാനത്തെ
ഡി.ജി.പിമാരും
എ.ഡി.ജി.പി മാരും
പൊതുവേദിയില്‍
പങ്കെടുത്ത
സര്‍ക്കാരിതര
പരിപാടികള്‍
ഏതാെക്കെയാണ്; ആയതിന്റെ
എണ്ണവും പരിപാടിയും
ഉള്‍പ്പടെയുളള
വിശദവിവരവും
വെളിപ്പെടുത്തുമോ;
(ബി)
സര്‍ക്കാരിന്റെ
മുന്‍കൂര്‍ അനുമതി
ഇതിന്
ആവശ്യമായിരുന്നോ;
എങ്കില്‍ ആരാെക്ക
അനുമതിയ്ക്കായി
അപേക്ഷിച്ചിരുന്നു; ഈ
അപേക്ഷകളില്‍ എത്ര
എണ്ണത്തിന് അനുമതി
നല്കി; അനുമതി
ലഭിച്ചവരുടെ വിശദവിവരം
വെളിപ്പെടുത്തുമോ;
ആരുടെയൊക്കെ
അപേക്ഷകള്‍ക്ക് അനുമതി
നിരസിച്ചു എന്ന്
വ്യക്തമാക്കാമോ;
(സി)
അനുമതി
നല്കിയവയില്
എത്രയെണ്ണം
മതപരിപാടികളില്‍
പങ്കെടുക്കാനുളളവയായിരുന്നു.
അനുമതി ലഭിക്കാതെ എത്ര
ആരാധനാലയ /
മതസംഘടനകളുടെ
പരിപാടികളില്‍ ഡി.ജി.പി
ഉള്‍പ്പെടെ
പങ്കെടുത്തിരുന്നു.;
വിശദവിവരം
ലഭ്യമാക്കുമോ?
പോലീസ്
വകുപ്പിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവ്
1533.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.ഓ
(എം.എസ്)266/2014 /ഹോം
dated 23/12/2014
ഉത്തരവ് നിലവിലുണ്ടോ;
എങ്കില്‍ പോലീസ്
വകുപ്പിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവ്
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാന്‍ എന്താണ്
തടസ്സം; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പോലീസ്
വകുപ്പിലെ ടൈപ്പിസ്റ്റ്
തസ്തികയില്‍ നിന്ന്
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയിലേക്കുള്ള
കൺവെർഷന്റെ അനുപാതം,
ഇതരവകുപ്പുകളിലെ
പ്രസ്തുത
തസ്തികയിലേക്കുള്ള
കൺവെർഷന്റെ അനുപാതം
എന്നിവ എത്രശതമാനം
വീതമാണെന്ന്
വ്യക്തമാക്കുമോ;ഇപ്രകാരമുള്ള
കൺവെർഷൻ ഏത്
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
നിശ്ചയിച്ചിട്ടുള്ളത്;
ഇത് കൃത്യമായി
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തേണ്ട
ഉത്തരവാദിത്തം
ആര്‍ക്കാണ്;
ഇതുസംബന്ധിച്ച ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ ഒരു പകര്‍പ്പ്
ലഭ്യമാക്കുമോ?
പോലീസ്
വകുപ്പിലെ കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തിക
1534.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പോലീസ് വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്‍െറ
എത്ര തസ്തികകള്‍ ഉണ്ട്
; ജില്ലയും യൂണിറ്റും
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര പേര്
എംപ്പ്ലോയ്മെന്റ്
എക്സ്ചേയ്ഞ്ച് വഴി
നിയമനം നേടി ; എത്ര
പേരെ കണ്വര്ഷന് വഴി
ടൈപ്പിസ്റ്റ് ആയി
നിയമിച്ചു; എത്ര പേരെ
പി.എസ്.സി വഴി
നിയമിച്ചു എന്നുള്ള
കണക്ക് ജില്ലയും
യൂണിറ്റും തിരിച്ച്
നിയമനം നേടിയ വര്‍ഷം
സഹിതം ലഭ്യമാക്കുമോ;
(സി)
നിലവില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റിന്‍െറ
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍ ഏത്
വിധത്തിലാണ്
നികത്തുവാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
പോക്സോ
നിയമപ്രകാരം അറസ്റ്റ്
ചെയ്യപ്പെട്ട ആദിവാസി
യുവാക്കള്‍ക്ക് നിയമപരിരക്ഷ
നൽകുന്നതിനു് നിർദ്ദേശം
T 1535.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
രീതിയിൽ വിവാഹിതരായ
എത്ര ആദിവാസി
യുവതീയുവാക്കൾ പോക്സോ
നിയമപ്രകാരം കേരളത്തിൽ
വിവിധ ജയിലുകളിൽ
ജാമ്യമില്ലാതെ
കഴിയുന്നുണ്ട്; ഇവരുടെ
മോചനത്തിനും ജാമ്യം
ലഭ്യമാക്കുന്നതിനും
ഇതേവരെ എന്തു നടപടി
സ്വീകരിച്ചു എന്നും
എത്രപേർ മോചിതരായി
എന്നും വ്യക്തമാക്കുമോ;
നിർദ്ദേശം
(ബി)
ആദിവാസി ഊരുകളിൽ പോക്സോ
നിയമത്തെപ്പറ്റിയും
ശൈശവ വിവാഹത്തിന്റെ
ആരോഗ്യ
പ്രശ്നങ്ങളെപ്പറ്റിയും
അവബോധം നൽകാൻ
എന്തെല്ലാം നടപടികളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
നിയമത്തിന്റെ അജ്ഞത
മൂലം മുൻപ് വിവാഹിതരായ
ആദിവാസി യുവാക്കൾക്ക്
നിയമ പരിരക്ഷ
നൽകുന്നതിനു്
എന്തെങ്കിലും
നിർദ്ദേശങ്ങൾ
സർക്കാരിന്റെ
പക്കലുണ്ടോ;
ഇതുസംബന്ധിച്ചു കേന്ദ്ര
ഗവൺമെന്റിന്
എന്തെങ്കിലും
നിവേദനങ്ങൾ
നൽകിയിട്ടുണ്ടോ;
(സി)
നിയമത്തിലെ
അജ്ഞത മൂലം മുൻപ്
വിവാഹിതരായ ആദിവാസി
യുവതീ യുവാക്കൾക്കെതിരെ
കേസ് രജിസ്റ്റർ
ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നിർദ്ദേശം
ജില്ലാ ഭരണകൂടത്തിനോ
ജില്ലാ പോലീസ്
മേധാവിക്കോ
ൽകിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പോക്സോ
നിയമത്തിന്റെ പേരിൽ ആദിവാസികളെ
ബലിയാടാക്കുവാൻ ശ്രമം
1536.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമത്തിന്റെ പേരിൽ
ആദിവാസികളെ മാത്രം
ബലിയാടാക്കുവാൻ ചില
ചൈൽഡ് വെൽഫെയർ
കമ്മിറ്റികൾ
ശ്രമിച്ചതായി സർക്കാർ
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കമ്മിറ്റികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ബാല
വിവാഹം നടത്തുന്ന ഇതര
മതവിഭാഗങ്ങൾക്കെതിരെ
പ്രസ്തുത കമ്മിറ്റികൾ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാന്നെന്നു
വ്യക്തമാക്കുമോ; ശൈശവ
വിവാഹത്തിന്റെ പേരില്‍
ആദിവാസി വിഭാഗത്തിലും
ഇതര വിഭാഗ
ങ്ങളിലുംപ്പെട്ട എത്ര
പേര് കേരളത്തിലെ വിവിധ
ജയിലുകളിൽ ഉണ്ടെന്നു
വ്യക്തമാക്കുമോ;ഇവരുടെ
കാറ്റഗറി തിരിച്ചുള്ള
എണ്ണം നൽകാമോ ;
(സി)
ജാമ്യത്തിലെടുക്കാന്‍
ആളില്ലാത്തതിന്റെ പേരിൽ
ആദിവാസി ,പട്ടികജാതി
,മുസ്ലിം വിഭാഗക്കാരായ
എത്ര ആളുകള്‍
കേരളത്തിലെ വിവിധ
ജയിലുകളില്‍ അധിക
ജയിൽവാസം
അനുഭവിക്കുന്നു
എന്നതിന്റെ കണക്ക്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
വിഷയത്തെ ഒരു സാമൂഹിക
മനുഷ്യാവകാശ പ്രശ്നമായി
കണ്ട് എന്തെല്ലാം
നടപടികളാണ് ചെയ്യാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പോലീസ്
ഡ്രൈവർമാരുടെ നിയമനം
1537.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിൽ മറ്റു
കാറ്റഗറികളിൽപ്പെട്ടവർ
പോലീസ് ഡ്രൈവർമാരുടെ
സ്ഥിരം തസ്തികയിൽ അദർ
ഡ്യൂട്ടിയായി
പ്രവൃത്തിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പോലീസ്
ഡ്രൈവർമാരെ പി.എസ്.സി
മുഖേന യാണോ
നിയമിക്കുന്നത്;
ഇതിനായി പി.എസ്.സി
ലിസ്റ്റ്
തയാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പോലീസ് ഡ്രൈവർമാരുടെ
തസ്തികകൾ പുതുതായി
സൃഷ്ടിച്ചിട്ടുണ്ടോയെന്നും
പ്രസ്തുത ഒഴിവുകൾ
പി.എസ്.സി - ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
പരിചയസമ്പന്നരായ
ഡ്രൈവർമാരുടെ കുറവുമൂലം
പോലീസ് സേന
അനുഭവിക്കുന്ന
ബുദ്ധിമുട്ടിന് പരിഹാരം
കാണാൻ പോലീസ്
ഡ്രൈവർമാരുടെ സ്ഥിരം
തസ്തിക സൃഷ്ടിച്ച്
നിലവിലുള്ള പി.എസ്.സി
ലിസ്റ്റിൽ നിന്ന്
നിയമനം നല്കാൻ നടപടി
സ്വീകരിക്കുമോ?
പോലീസ്
ആസ്ഥാനത്തിനു മുന്നില്‍ നടന്ന
സമരം
1538.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരൂഹ
മരണത്തിനിരയായ ജിഷ്ണു
പ്രണോയിയുടെ അമ്മ
ഉള്‍പ്പെട്ട കുടുംബം
മുന്‍കൂട്ടി അറിയിച്ച്
പോലീസ്
ഹെഡ്ക്വാര്‍ട്ടേഴ്സില്‍
സമരത്തിന് എത്തിയതു
സംബന്ധിച്ച കേസില്‍
ഗൂഡാലോചനക്കുറ്റം
ചുമത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എങ്കില്‍
ആരൊക്കെ എവിടെ വച്ച്
എപ്പോള്‍ ഗൂഡാലോചന
നടത്തി എന്ന് പോലീസ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സി-ഡിറ്റ്
ഉദ്യോഗസ്ഥനായ ഷാജഹാന്
ഈ ഗൂഡാലോചനയില്‍
പങ്കാളിയായിരുന്നോ;
എങ്കില്‍ ഷാജഹാനും,
സമരത്തിനുവന്ന
കുടുംബവും തമ്മില്‍
എവിടെയൊക്കെ വച്ച്
എന്നൊക്കെ കൂടിക്കാഴ്ച
നടത്തിയിരുന്നു എന്ന
കാര്യം
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഷാജഹാനെകൂടി
ഗൂഡാലോചനക്കുറ്റത്തില്പ്പെടുത്താന്
വേണ്ടി മനഃപൂര്‍വ്വം
അറസ്റ്റു ചെയ്യുകയും,
ഗൂഡാലോചന സ്ഥാപിക്കാന്‍
വേണ്ടി
പരിസരത്തുണ്ടായിരുന്ന
തോക്കു സ്വാമി
എന്നറിയപ്പെടുന്ന
വ്യക്തിയെക്കൂടി
കസ്റ്റഡിയിലെടുക്കുകയും
ചെയ്തതാണെന്നു
പറയപ്പെടുന്ന
ആരോപണത്തെക്കുറിച്ച്
പരിശോധിക്കുമോ;
(ഇ)
ഈ
വിഷയത്തില്‍ പോലീസ്
ഉദ്യോഗസ്ഥരുടെ ഗൂഡാലോചന
നടന്നിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
പോലീസ്
സ്റ്റേഷനുകളിൽ വനിതാ സൗഹൃദ
സെല്ലുകള്‍
1539.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയില്‍ വനിതാ
പോലീസിനായി ഇപ്പോള്‍
എത്ര ശതമാനം
തസ്തികകളാണ് മാറ്റി
വച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
സ്ത്രീ
ശാക്തീകരണത്തിന്റെ
ഭാഗമായി സംസ്ഥാന പോലീസ്
സേനയില്‍ വനിതകളുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
എന്തെങ്കിലും നടപടി
സ്രക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
സ്റ്റേഷന് ഹൗസ്
ഓഫീസര്‍മാരായി കൂടുതല്‍
വനിതകളെ നിയമിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
വനിതകള്‍ക്കു
നേരെയുണ്ടാകുന്ന
ആക്രമണങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
കൂടുതല്‍ വനിതാ സൗഹൃദ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കുമോ;
ഇല്ലെങ്കില്‍ ഓരോ
പോലീസ് സ്റ്റേഷനിലും
വനിതകള്‍ക്കായി വനിതാ
സൗഹൃദ സെല്ലുകള്‍
രൂപീകരിക്കുമോ;വ്യക്തമാക്കുമോ?
പോലീസ്
സ്റ്റേഷനുകളില്‍ കൂടുതല്‍
വനിതകളെ നിയമിക്കുന്നതിന്
നടപടി
1540.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസ് സ്റ്റേഷനുകളില്‍
കൂടുതല്‍ വനിതാ പോലീസ്
(WCPO) മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
നടപടി പോലീസ്
സ്റ്റേഷനുകള്‍ കൂടുതല്‍
വനിതാ
സൗഹൃദമാക്കുമെന്നതീനാല്
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ
കുറ്റാന്വേഷണത്തിന് പരിശീലനം
1541.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
ശാസ്ത്രീയ
കുറ്റാന്വേഷണത്തിന്
കൂടുതല്‍ പരിശീലനം
നല്കുവാന് സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(ബി)
കേസന്വേഷണം
കൂടുതല്‍ കാര്യക്ഷമവും,
സമയബന്ധിതവുമായി
പൂര്‍ത്തിയാക്കുന്നതിനുവേണ്ടി
പുതുതായി എന്തെങ്കിലും
സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ശാസ്ത്രീയ
അന്വേഷണത്തിനുള്ള
പരിശോധനകള്‍ക്കായി എത്ര
ലാബുകളാണ്
സംസ്ഥാനത്തുള്ളതെന്ന്
വ്യക്തമാക്കാമോ;
കൂടുതല്‍ ലാബുകള്‍
ആരംഭിക്കുവാന്‍
തയ്യാറാകുമോ?
പോലീസ്
അതിക്രമങ്ങള്‍ക്കെതിരെ
കംപ്ലയിന്റ് അതോറിറ്റിക്ക്
ലഭിച്ച പരാതികൾ
1542.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം പോലീസ്
അതിക്രമങ്ങളെ കുറിച്ച്
പോലീസ് കംപ്ലയിന്റ്
അതോറിറ്റിക്ക് എത്ര
പരാതികളാണ് ലഭിച്ചത്
എന്നറിയിക്കാമോ ?
(ബി)
പരാതികളിന്മേല്
ഇതുവരെ കൈക്കൊണ്ട
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
ഇംക്രിമെന്റ് തടയല്‍,
സ്ഥാനക്കയറ്റം തടയല്‍,
സ്ഥലം മാറ്റം തുടങ്ങിയ
ഏതെങ്കിലും തരത്തിലുള്ള
ശിക്ഷാനടപടികള്‍ കുറ്റം
ചെയ്ത ഏതെങ്കിലും
പോലീസുകാര്‍ക്കെതിരെ
കൈക്കൊണ്ടിട്ടുണ്ടോ;
വിശദീകരിക്കുമോ ?
സാംസണ്
& സണ്‍സ്
ബില്ഡേഴ്സിനെതിരെയുള്ള പരാതി
1543.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സാംസണ്
& സണ്‍സ്
ബില്‍ഡേഴ്സ് ആന്റ്
ഡവലപ്പേഴ്സിന്റെ
അപ്പാര്‍ട്ട്മെന്റുകള്‍
ബുക്ക്
ചെയ്തിട്ടുള്ളവര്‍ക്ക്
കരാര്‍ പ്രകാരമുള്ള
തീയതി കഴിഞ്ഞെങ്കിലും
അപ്പാര്‍ട്ട്മെന്റുകള്‍
കൈമാറിയിട്ടില്ല എന്നത്
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത്
നടപടിയാണ് സര്‍ക്കാര്‍
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; സാംസണ്
& സണ്‍സിനെതിരെ
ക്രിമിനല്‍ നടപടികള്‍
സ്വീകരിക്കുമോ?
ആറന്മുള
നിയോജക മണ്ഡലത്തിൽ
പോലീസിനെതിരായ കേസ്സുകള്‍
1544.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ആറന്മുള നിയോജക
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
പോലീസ് സ്റ്റേഷനുകളിലെ
ജീവനക്കാര്‍ക്കെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
ഏതൊക്കെ കേസ്സുകള്‍;
ഇതില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
കേസ്സുകളില്‍
ഉള്‍പ്പെട്ടിട്ടുള്ള
പോലീസുകാര്‍ എത്ര ;
മറ്റുജീവനക്കാര്‍ എത്ര;
വിശദമാക്കുമോ;
(ബി)
ആറന്മുള
നിയോജക മണ്ഡലത്തിലെ
പോലീസ് സ്റ്റേഷനുകളില്‍
നിലവില്‍ എത്ര
കേസ്സുകള്‍
നടപടിയെടുക്കാതെ
കിടക്കുന്നുണ്ട്;
ആയതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ആറന്മുള
നിയോജക മണ്ഡലത്തിലെ
പോലീസ് കേസ്സുകളില്‍
ഒളിവില്‍ പോയവര്‍
ആരൊക്കെ; ഇവരെ
പിടികൂടുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കോട്ടയം
ജില്ലയില്‍ വീട്
ആക്രമിച്ചതായി പരാതി
1545.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍
അയര്‍ക്കുന്നം പോലീസ്
സ്റ്റേഷന്
അതിര്‍ത്തിയില്‍
24.03.2017 രാത്രി
11.45-ന്
പുളിങ്ങാത്തില്‍
ഏലിക്കുട്ടിയുടെയും
മകന് ജയിംസിന്റെയും
വീട് ആക്രമിച്ചതായി
പരാതി ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തു നടപടി
സ്വീകരിച്ചു എന്നു
വ്യക്തമാക്കാമോ;
(സി)
ഈ സംഭവത്തില്‍
ആരുടെയൊക്കെ പേരില്‍
കേസ്സ് എടുത്തുവെന്നും
ഏതെല്ല്ലാം വകുപ്പുകള്‍
അനുസരിച്ചാണ് കേസ്സ്
എടുത്തതെന്നും
വ്യക്തമാക്കാമോ;
(ഡി)
ആരെയൊക്കെ അറസ്റ്റ്
ചെയ്തിട്ടുണ്ട്;
(ഇ)
അറസ്റ്റ്
ചെയ്തിട്ടില്ലത്ത
പ്രതികളെ അറസ്റ്റ്
ചെയ്യുവാനും
തുടര്‍നടപടി
സ്വീകരിക്കുവാനും
സർക്കാർ തയ്യാറാകുമോ?
പോലീസ്
സ്റ്റേഷനുകളിലും മറ്റും
കൂട്ടിയിട്ടിരിക്കുന്ന
തൊണ്ടി മുതലുകള്‍ ലേലം
ചെയ്ത് വിൽക്കുന്നതിന് നടപടി
1546.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പോലീസ്
സ്റ്റേഷനുകളിലും
കലക്ടറേറ്റ്,മറ്റ്
റവന്യൂ ആസ്ഥാനങ്ങള്‍
തുടങ്ങിയവയുടെ
പരിസരത്തും വാഹനങ്ങള്‍
ഉള്‍പ്പെടെയുളള നിരവധി
തൊണ്ടിമുതലുകള്‍
വളരെയേറെ
മാര്‍ഗ്ഗതടസ്സവും
ശല്യമാവുകയും ഇവ ഉപയോഗ
ശൂന്യമായി നശിക്കുകയും
ചെയ്യുന്നത്
സര്‍ക്കാരിന്റ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തൊണ്ടിമുതലുകള്‍
നിശ്ചിത കാലയളവിനുശേഷം
ലേലം ചെയ്ത്
വില്‍ക്കുന്നതിനും ഈ
തുക സര്‍ക്കാര്‍
അക്കൗണ്ടിലോ
ട്രഷറിയിലോ
സൂക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
(സി)
കേസിന് വിധി
ലഭിക്കുമ്പോള്‍
അര്‍ഹരായവര്‍ക്ക് ഈ തുക
നല്‍കുന്നത് ഏറെ
പ്രയോജനകരമാകുമെന്നു
സർക്കാർ കരുതുന്നുണ്ടോ;
(ഡി)
സ്ഥലപരിമിതി
കാരണം
വീര്‍പ്പ്മുട്ടുന്ന
ഇത്തരം ഓഫീസുകളുടെ സ്ഥല
സൗകര്യം
മെച്ചപ്പടുത്തുന്നതിന്
എന്തെല്ലാം ബദല്‍
മാര്‍ഗ്ഗങ്ങളാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്?
കായംകുളം
പോലീസ് സ്റ്റേഷന് അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്നതിനാവശ്യമായ
നടപടികള്‍
1547.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പോലീസ് സ്റ്റേഷനില്‍
മതിയായ
സ്ഥലസൗകര്യങ്ങള്‍
ഇല്ലാത്തതിനാല്‍ വനിതാ
പോലീസ് ഓഫീസര്‍മാര്‍
അടക്കമുള്ള
ജീവനക്കാര്‍ക്ക് ഏറെ
ബുദ്ധിമുട്ടുണ്ട് എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സ്റ്റേഷന് മതിയായ
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
ജൂനിയര്‍
ഹെല്‍ത്ത് നേഴ്സ് ജഗദീശന്റെ
ആത്മഹത്യ
1548.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താല്ക്കാലികാടിസ്ഥാനത്തില്
ജൂനിയര്‍ ഹെല്‍ത്ത്
നേഴ്സ് ഗ്രേഡ് II ആയി
ജോലി ചെയ്തിരുന്ന
കാസര്‍ഗോഡ് സ്വദേശി
ജഗദീശന് എന്ന വ്യക്തി
തിരുവനന്തപുരത്തെ
ലോഡ്ജില്‍
തൂങ്ങിമരിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാ;
(ബി)
ഇൗ
മരണം സംബന്ധിച്ച്
അന്വേഷിക്കണമെന്നാവശ്യപ്പെട്ട്
ആരെങ്കിലും പരാതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
മുന്‍
സര്‍ക്കാറിന്റെ കാലത്ത്
സമാന തസ്തികയില്‍
താത്കാലികാടിസ്ഥാനത്തില്‍
ജോലി ചെയ്തവരെ
സ്ഥിരപ്പെടുത്തി
തരാമെന്ന് പറഞ്ഞ് പണം
സ്വരൂപിച്ച് നല്കിയ
ഇടനിലക്കാരന് എന്ന
നിലയില്‍
കബളിപ്പിക്കപ്പെട്ടതാണ്
ജഗദീശന്റെ
മരണത്തിനിടയാക്കിയതെന്ന
പത്രവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച
അന്വേഷണത്തിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വടകരയിലെ
ചോമ്പാല്‍ പോലീസ്
സ്റ്റേഷന്‍കെട്ടിടം
നിര്‍മ്മാണം
1549.
ശ്രീ.സി.കെ.നാണു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വടകരയിലെ
ചോമ്പാല്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
പണിയുന്നതിനായി ഗ്രാമ
പഞ്ചായത്തില്‍ നിന്നോ
ബ്ലോക്ക് പഞ്ചായത്തില്‍
നിന്നോ സ്ഥലം
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്റ്റേഷന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
അങ്കമാലി
മണ്ഡലത്തില്‍ പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
പണിയുന്നതിന് നടപടി
1550.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
വിവിധ സ്റ്റേഷനുകളിലെ
പോലീസ്
സേനാംഗങ്ങള്‍ക്ക് ജോലി
സ്ഥലങ്ങള്‍ക്ക് സമീപം
കുടുംബത്തോടൊപ്പം
താമസിക്കുന്നതിനുള്ള
സര്‍ക്കാര്‍
സംവിധാനങ്ങള്‍ ഒന്നും
തന്നെയില്ല എന്നുള്ളത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
വിവിധ സ്റ്റേഷനുകളിലായി
എത്ര പുരുഷ, വനിത
ജീവനക്കാര്‍ ഉണ്ടെന്ന്
തസ്തിക തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(സി)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
വാടക കെട്ടിടങ്ങളുടെ
ലഭ്യതക്കുറവും,
ഉയര്‍ന്ന വാടക നിരക്കും
പരിഗണിച്ച് പോലീസ്
സേനാംഗങ്ങള്‍ക്കായി
പുതുതായി പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
നിർമ്മിക്കണം എന്ന്
അഭ്യര്‍ത്ഥിച്ച്
നിയമസഭാംഗം നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
2017-18
സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ്
പോലീസിന്റെ ആധുനിക
വല്‍ക്കരണത്തിനും ഭവന
നിര്‍മ്മാണത്തിനുമായി
നീക്കിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
മണ്ഡലത്തിന്റെ
പൊതു ആവശ്യം പരിഗണിച്ച്
സ്ഥല സൗകര്യമുള്ളിടത്ത്
പോലീസ്
ക്വാര്‍ട്ടേഴ്സുകള്‍
പണിയുന്നതിന് നടപടി
സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കുമോ?
തീവ്രവാദ-മതമൗലികവാദ-നിരോധിത
സംഘടനകളുടെ പ്രവര്‍ത്തനം
1551.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എസ് തുടങ്ങി ഏതെല്ലാം
തീവ്രവാദ-മതമൗലികവാദ-നിരോധിത
സംഘടനകളുടെ
പ്രവര്‍ത്തനം
രഹസ്യമായും പരസ്യമായും
കഴിഞ്ഞ 5 വര്‍ഷമായി
നടന്നു വരുന്നു;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരം
സംഘടനകളില്‍ ആകൃഷ്ടരായി
സംസ്ഥാനത്തു നിന്നും
എത്ര പേരെ കാണാതായി
എന്നും ഇതു സംബന്ധിച്ച്
എന്തെല്ലാം
കേന്ദ്ര/സംസ്ഥാന
അന്വേഷണങ്ങള്‍ നടന്നു
എന്നും ഇപ്രകാരം
കണ്ടെത്തിയ
വിശദാംശങ്ങള്‍
എന്തെല്ലാം എന്നും
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
സംസ്ഥാനത്തു നിന്നും
കാണാതായവരില്‍ എത്ര
പേര് മരണപ്പെട്ടതായി
ആഭ്യന്തര വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്;
(ഡി)
സംസ്ഥാനത്ത്
മതപരിവര്‍ത്തനം
രഹസ്യമായി നടത്തുന്ന
മതമൗലിക സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
സര്‍ക്കാര്‍
പരിശോധിച്ചുവോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷമായി എത്ര പേര്
സംസ്ഥാനത്ത്
മതപരിവര്‍ത്തനത്തിനു
വിധേയരായി എന്ന്
വ്യക്തമാക്കുമോ?
ചെറിയനാട്
സ്കൂളില്‍ സ്റ്റുഡന്റ്
പോലീസിന് ഗ്രാന്റ്
അനുവദിക്കുന്നതിനുള്ള
കാലതാമസം
1552.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (എസ്.പി.സി)-ന്
ഗ്രാന്റ്
അനുവദിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചെറിയനാട്
എസ്.എൻ ഹയര്‍
സെക്കന്ററി സ്കൂളില്‍
മൂന്നു വര്‍ഷം
കഴിഞ്ഞിട്ടും പ്രസ്തുത
ഗ്രാന്റ്
അനുവദിയ്ക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ഈ
സ്കൂളില്‍ പ്രസ്തുത
ഗ്രാന്റ് എന്ന്
അനുവദിയ്ക്കുമെന്ന്
വ്യക്തമാക്കുമോ ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
1553.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്തുണ്ടായ
രാഷ്ട്രീയ
കൊലപാതകങ്ങള്‍
എത്ര;ഇവയുടെ ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കുമോ;
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങളുമായി
ബന്ധപ്പെട്ട് രജിസ്റ്റര്‍
ചെയ്ത കേസ്സുകള്‍
1554.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയ
സംഘര്‍ഷങ്ങളുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
പത്ത് വര്‍ഷമായി
കാസര്‍കോട് ജില്ലയില്‍
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ എണ്ണവും
പ്രതികളുടെ വിവരങ്ങളും
കേസ്സ് വിവരങ്ങളും
വര്‍ഷവും പോലീസ്
സ്റ്റേഷന് തിരിച്ച്
നല്‍കാമോ;
(ബി)
കോടതിയില്‍
തീര്‍പ്പാക്കിയ
കേസ്സുകള്‍, ശിക്ഷിച്ച
കേസ്സുകള്‍,
തീര്‍പ്പാക്കാതെ
കോടതിയിലുള്ള
കേസ്സുകള്‍
തുടങ്ങിയവയുടെ
വിവരങ്ങള്‍ നല്‍കാമോ;
(സി)
കഴിഞ്ഞ
പത്ത്
വര്‍ഷത്തിനുള്ളില്‍
കാസര്‍ഗോഡ് ജില്ലയില്‍
എത്ര കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്നും
ഓരോ കൊലപാതകത്തിനും
കാരണമെന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കേസ്സുകളിലെ
പ്രതികളുടെയും
ഇരകളുടെയും സാമൂഹിക
രാഷ്ട്രീയ പശ്ചാത്തലം
എന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
കൊലപാതകക്കേസ്സുകളില്
ശിക്ഷിക്കപ്പെട്ടതും
വെറുതെ വിട്ടതുമായ
കേസ്സുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇൗ
കേസ്സുകളില്‍
പ്രതികള്‍ക്കു വേണ്ടി
ഹാജരായ അഭിഭാഷകര്‍
ആരെല്ലാമായിരുന്നു;
സ്പെഷ്യല്‍
പ്രോസിക്യൂട്ടര്‍
ഉണ്ടായിരുന്നുവെങ്കില്‍
ഏതെല്ലാം കേസ്സുകളില്‍
അരെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
വെള്ളായണി
ക്ഷേത്രോത്സവത്തിലെ സംഘര്‍ഷം
1555.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നേമം
നിയോജക മണ്ഡലത്തിലെ
വെള്ളായണി
ക്ഷേത്രോത്സവത്തോടനുബന്ധിച്ച്
ക്ഷേത്ര ഭാരവാഹികള്‍
നാട്ടിയ കൊടികള്‍ക്ക്
മുകളില്‍
ഡി.വൈ.എഫ്.ഐ.ക്കാര്
അവരുടെ കൊടികള്‍
സ്ഥാപിച്ച്
മനപ്പൂര്‍വ്വം
സംഘര്‍ഷമുണ്ടാക്കാന്‍
ശ്രമിച്ചതായ ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പ്രവൃത്തികള്‍
ചെയ്തവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടെന്നും
വ്യക്തമാക്കുമോ?
സ്ഥിരമായി
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
അക്കാഡമിക്ക് നടപടി
1556.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
രാഷ്ട്രീയത്തിന്റെ
പേരില്‍ സ്ഥിരമായി
കുറ്റകൃത്യങ്ങളില്‍
ഏര്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
അക്കാഡമിക്ക് നടപടി
ആവശ്യപ്പട്ട് പോലീസ്
യൂണിവേഴ്സിറ്റി
അധികൃതര്‍ക്ക്
കത്തെഴുതിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനുള്ള പ്രത്യേക
സാഹചര്യമെന്തെന്നും
എത്ര
വിദ്യാര്‍ത്ഥികള്‍ക്കെതിരെ
പ്രസ്തുത നടപടി
സ്വീകരിക്കണമെന്നാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്നും
അവര്‍ ഏത്
വിദ്യാര്‍ത്ഥി
സംഘടനകളില്‍
പ്രവര്‍ത്തിക്കുന്നവരാണെന്നും
വെളിപ്പെടുത്തുമോ?
പോലീസില്‍
കായിക താരങ്ങളുടെ നിയമനപട്ടിക
സംബന്ധിച്ച ആക്ഷേപങ്ങള്‍
1557.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ പോലീസില്‍
എത്ര കായിക താരങ്ങളുടെ
നിയമനം
നടത്തിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നിയമന പട്ടിക
സംബന്ധിച്ച
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ക്രമസമാധാന
ചുമതലയും കുറ്റാന്വേഷണവും
വേര്‍തിരിച്ച്
നല്‍കുന്നതിനുളള നടപടി
1558.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനപോലീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ക്രമസമാധാന
ചുമതലയും
കുറ്റാന്വേഷണവും
വേര്‍തിരിച്ച്
നല്‍കുന്നതിനുളള
നടപടികള്‍ പോലീസില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നല്‍കുമോ?
ഹെല്‍മറ്റ്
ധരിക്കാതെ
യാത്രചെയ്യുന്നവരോടുള്ള
പോലീസിന്റെ സമീപനം
1559.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹെല്‍മറ്റ്
ധരിക്കാതെ
യാത്രചെയ്യുന്ന
യാത്രക്കാരോട്
കൊടുംകുറ്റവാളികളോടുള്ളതിനു
സമാനമായ പോലീസിന്റെ
സമീപനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
എങ്കില്‍,
വാഹന പരിശോധനക്കിടെ
ഭിന്നശേഷിക്കാരന്റെ
വാഹനത്തെ
തടഞ്ഞുനിര്‍ത്തി
അപകടമുണ്ടാക്കുകയും
യാത്രക്കാരന് മാരകമായ
പരിക്കേല്‍പ്പിക്കുകയും
ചെയ്തതായ റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഭിന്നശേഷിക്കാരായ
യാത്രക്കാരോടുപോലും
പോലീസിന്റെ
ഇത്തരത്തിലുള്ള സമീപനം
മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കുറ്റക്കാരായ
ജീവനക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
മാവേലിക്കര,
കുറത്തികാട് പോലീസ്
സ്റ്റേഷനുകള്‍
1560.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
പോലീസ് സ്റ്റേഷന്
കെട്ടിടം
ശോചനീയാവസ്ഥയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പോലീസ്
സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
തുക അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കുറത്തികാട്
പോലീസ് സ്റ്റേഷന്‍െറ
പ്രവര്‍ത്തനം
അടിയന്തിരമായി
ആരംഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
അനാവശ്യമായി
യു.എ.പി.എ. ചുമത്തിയ
കേസ്സുകള്‍
1561.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അന്വേഷണ ഉദ്യോഗസ്ഥര്‍
വേണ്ടത്ര ജാഗ്രത
കാണിക്കാതെ അനാവശ്യമായി
യു.എ.പി.എ.
ചുമത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം കേസുകളിലെന്ന്
അറിയിക്കുമോ;
(സി)
2012
മുതല്‍ ഇതുവരെ എത്ര
കേസുകളില്‍ യു.എ.പി.എ.
ചുമത്തിയെന്നും അതില്‍
എത്ര കേസുകളില്‍
യു.എ.പി.എ.
നിലനില്ക്കുന്നില്ലായെന്നുമാണ്
കണ്ടെത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം എത്ര
കേസുകളില്‍ അനാവശ്യമായി
യു.എ.പി.എ.
ചുമത്തിയതായി
കണ്ടെത്തിയെന്ന്
വിശദമാക്കുമോ;
(ഇ)
പൊതു
പ്രവര്‍ത്തകരായ കമല്‍
സി ചവറ, നദീര്‍
എന്നിവര്‍ക്കെതിരെ
യു.എ.പി.എ. ചുമത്തിയത്
തെറ്റാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
ഈ
സര്‍ക്കാര്‍ ജില്ലാ
പോലീസ് മേധാവിയുടെ
മുന്‍കൂര്‍ അനുമതി
വാങ്ങാതെ
ആര്‍ക്കെങ്കിലും എതിരെ
യു.എ.പി.എ.
ചുമത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
അപകടത്തില്‍
പെടാതെ സ്വയം സംരക്ഷിക്കുവാൻ
സ്ത്രീകള്‍ ശ്രമിക്കണമെന്ന
അഭിപ്രായം
1562.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍ പെടാതെ
സ്വയം സംരക്ഷിക്കുവാൻ
സ്ത്രീകള്‍
ശ്രമിക്കണമെന്നും
ഇക്കാര്യത്തില്‍ ജാഗ്രത
കാണിച്ചില്ലെങ്കില്‍
ആഭ്യന്തരവകുപ്പിന്
ഒന്നും ചെയ്യുവാന്‍
പറ്റില്ലെന്നുമുള്ളത്
സര്‍ക്കാരിന്റെ
ഇക്കാര്യത്തിലുള്ള
നയമാണോ;
(ബി)
അടുത്തിടെ
ഉണ്ടായ
സ്ത്രീപീഡനങ്ങള്‍
എല്ലാം
വ്യക്തിപരമായതിനാല്‍
പോലീസിന്
ഇക്കാര്യത്തില്‍ ഒന്നും
ചെയ്യുവാന്‍
കഴിയുകയില്ലായെന്ന്
പൊതുമരാമത്ത് വകുപ്പ്
മന്ത്രി
അഭിപ്രായപ്പെട്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കാര്യങ്ങള്‍
സംഭവിക്കുമ്പോള്‍
സ്ത്രീകള്‍ സ്വയംരക്ഷ
തേടണം എന്നതാണോ
സര്‍ക്കാരിന്റെ
ഇക്കാര്യത്തിലുള്ള
അഭിപ്രായമെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത
ബലാല്‍സംഗ കേസുകള്‍
1563.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സംസ്ഥാനത്ത് എത്ര
ബലാല്‍സംഗ കേസുകൾ
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇതില്‍ എത്ര
എണ്ണത്തിന്റെ
കുറ്റപത്രം കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ ; ജില്ല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
സ്ത്രീകളും കുട്ടികളും
ഉള്‍പ്പെട്ട എത്ര പീഡന
കേസുകള്‍ സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ ;
(സി)
ഇതില്‍
എത്ര എണ്ണത്തിന്റെ
കുറ്റപത്രം ഇതിനകം
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ട്
എന്നതു സംബന്ധിച്ച
ജില്ല തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
ഗതാഗതക്കുരുക്കും അപകടങ്ങളും
1564.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ റോഡുകളില്‍
ആവശ്യത്തിന് ട്രാഫിക്
പോലീസുകാര്‍
ഇല്ലാത്തതുമൂലം
ഗതാഗതക്കുരുക്കും
അപകടങ്ങളും ഉണ്ടായി ജനം
നട്ടം തിരിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ പ്രധാന
റോഡുകളിലും
ജംഗ്ഷനുകളിലും കൂടുതല്‍
ട്രാഫിക് പോലീസ്
ഉദ്യോഗസ്ഥരെ നിയമിച്ച്
ഇതു പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ട്രാഫിക്
പോലീസുകാര്‍
കുറവാണെങ്കില്‍ പുതിയ
ക്രമീകരണം
നടപ്പാക്കുമോ;
(ഡി)
പുതിയ
ട്രാഫിക് പരിഷ്കരണം
നടപ്പാക്കാന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
കേരളത്തിലെ
140 നിയോജക
മണ്ഡലങ്ങളിലെയും
എം.എല്‍.എ. മാരുടെ
നിര്‍ദ്ദേശങ്ങള്‍
ഉള്‍പ്പെടുത്തി ഗതാഗത
കുരുക്കുകളുടെ
വിവരത്തിന്റെ
അടിസ്ഥാനത്തില്‍ വിവിധ
നിയോജക മണ്ഡലങ്ങളില്‍
ആവശ്യത്തിന് ട്രാഫിക്
സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ ?
മന്ത്രിമാര്‍
വിചാരണ നേരിടുന്ന കേസ്സുകളൂടെ
വിവരങ്ങള്‍
1565.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ ഏതെല്ലാം
കേസ്സുകളില്‍ വിചാരണ
നേരിടുന്നു;
(ബി)
ഓരോ
കേസ്സിന്റെയും സ്വഭാവം
വ്യക്തമാക്കാമോ?
പീഡനകേസുകള്‍
പെരുകുന്ന സ്ഥിതിവിശേഷം
ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള
ആശങ്ക
1566.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലും
പീഡനകേസുകള്‍
പെരുകുന്നുവെന്ന
സംഭ്രമജനകമായ
സ്ഥിതിവിശേഷം
ജനങ്ങളില്‍
സൃഷ്ടിച്ചിട്ടുള്ള
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വാളയാര്‍,
കുണ്ടറ, വാഴമുട്ടം
പീഡനകേസുകളില്‍
പോലീസിന്റെ
ഭാഗത്തുനിന്നുണ്ടായ
ഗുരുതരമായ കൃത്യവിലോപം
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംഭവങ്ങള്‍
വിവാദമാകുമ്പോള്‍
ബന്ധപ്പെട്ട പോലീസ്
സ്റ്റേഷനിലെ
എസ്.ഐ/സി.ഐ. മാരെ
സസ്പെന്റ് ചെയ്ത് ഉന്നത
പോലീസുദ്യോഗസ്ഥര്‍
രക്ഷപ്പെടുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
മിക്ക
കേസുകളിലും ഇരകള്‍
ദുര്‍ബലവിഭാഗത്തില്‍പ്പെട്ട
പാവപ്പെട്ടവരായതുകൊണ്ടാണ്
പോലീസിന്റെ
ഭാഗത്തുനിന്നും
ഉദാസീനമായ സമീപനം
ഉണ്ടാകുന്നതെന്നത്
വസ്തുതയാണോ;
(ഇ)
ഇത്തരം
കേസുകളില്‍ പരാതി
ശ്രദ്ധയില്‍പെടുമ്പോള്‍
തന്നെ അന്വേഷിക്കുവാന്‍
ഉന്നത തലത്തിലുള്ള
പോലീസുദ്യോഗസ്ഥര്‍
ഉള്‍പ്പെടുന്ന വിദഗ്ദ്ധ
ടീമിനെ
നിയോഗിക്കുവാനും,
കുറ്റവാളികളെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവരുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഫയലുകളിന്മേൽ
സ്വീകരിച്ച നടപടികള്‍.
1567.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീഫ് സെക്രട്ടറിയുടെ
ഓഫീസിലെ
നം.375/PR/16/CSO, dtd
5-11-16 എന്ന
ഫയലിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ബി)
നം.20688/J2/2016/Home,
dtd 16-3-2016,
25-7-2016 എന്ന ഫയലും
1-ാം ചോദ്യപിരിവില്
പ്രതിപാദിച്ച ഫയലും
ഒരുമിച്ച്
പരിഗണിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിഗണിക്കുമോ;
(സി)
പ്രതിപാദിച്ച ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവന്നു
വ്യക്തമാക്കുമോ ?
ഇരിങ്ങാലക്കുട
എസ്.എെ ആയിരുന്ന എം.ജെ.
ജിജോയുടെ വസതി ആക്രമണം
1568.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിങ്ങാലക്കുട എസ്.എെ
ആയിരുന്ന എം.ജെ.
ജിജോയുടെ
വെറ്റിലപ്പാറയിലുളള
വസതി മൂര്‍ക്കനാട്
സംഭവത്തെ തുടര്‍ന്ന്
ആക്രമിക്കുകയും,
ജിജോയുടെ സഹോദരനും,
സിവില്‍ പോലീസ്
ഓഫീസറുമായ ലിജോയുടെ
ബെെക്ക് കത്തിക്കുകയും
ചെയ്ത കേസ്സില്‍
ഗൂഢാലോചനയില്‍
ഏര്‍പ്പെട്ടവരെയടക്കം
മുഴുവന്‍
പ്രതികള്‍ക്കെതിരെയും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ലിജോയുടെ
കത്തി നശിച്ച ബെെക്കിനു
പകരം പുതിയ ബെെക്ക്
അനുവദിക്കുമെന്ന്
പ്രഖ്യാപിച്ചിട്ട്
വര്‍ഷങ്ങള്‍
പിന്നിട്ടിട്ടും ആയത്
നടപ്പാക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഇദ്ദേഹത്തിന്
ബെെക്ക് അനുവദിച്ച്
നല്കുവാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അടിയന്തര
നടപടി സീകരിക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥി ഷെഹിന്
മരിച്ച സംഭവത്തിന്മേലുള്ള
ക്രൈംബ്രാഞ്ച് അന്വേഷണം
1569.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
കുന്നംകുളം അക്കിക്കാവ്
റോയല്‍ എഞ്ചിനീയറിംഗ്
കോളേജ് വിദ്യാര്‍ത്ഥി
ഷെഹിന്, പോലീസ്
ഭയപ്പെടുത്തി
ഓടിച്ചതിനെ തുടര്‍ന്ന്
കിണറ്റില്‍ വീണ് മരിച്ച
സംഭവത്തിന്മേലുള്ള
ക്രൈംബ്രാഞ്ച്
അന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
എന്തെന്ന് അറിയിക്കുമോ;
(ബി)
സംഭവസ്ഥലത്തേക്ക്
പോലീസിനെ
വിളിച്ചുവരുത്തി
വിദ്യാര്‍ത്ഥികളെ
പോലീസിനെ ഉപയോഗിച്ച്
അകാരണമായി
മര്‍ദ്ദിക്കാന്‍ കോളേജ്
അധികാരികള്‍
ശ്രമിച്ചതായുളള പരാതി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ;
(സി)
ഇതിന്
ഉത്തരവാദിയായ പോലീസ്
ഉദ്യോഗസ്ഥന്റെ പേരും
ഇയാള്‍ക്കെതിരെ
സ്വീകരിച്ച നടപടിയുടെ
വിശദാംശവും
അറിയിക്കുമോ;
(ഡി)
കുറ്റക്കാരായ
കോളേജ്
അധികാരികള്‍ക്കും
പോലീസ്
ഉദ്യോഗസ്ഥര്‍ക്കും
എതിരെ കര്‍ശനവും
മാതൃകാപരവുമായ നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ; എങ്കില്‍
അവയെന്തെന്ന്
അറിയിക്കുമോ;
(ഇ)
ഷഹീന്റെ
കുടുംബത്തിന്
സാമ്പത്തിക സഹായം
അനുവദിക്കുന്നതിനും ആ
കുടുംബത്തിന് അര്‍ഹമായ
നീതി
ലഭ്യമാക്കുന്നതിനും
സമയബന്ധിതമായ നടപടി
സ്വീകരിക്കുന്നതിന്
തയ്യാറാകുമോ;
(എഫ്)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ?
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥിയുടെ
ആത്മഹത്യാശ്രമം
1570.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ-കറ്റാനം
വെളളാപ്പളളി നടേശന്
എഞ്ചിനീയറിംഗ്
കോളേജിലെ രണ്ടാം വര്‍ഷ
മെക്കാനിക്കല്‍
എഞ്ചിനീയറിംഗ്
വിദ്യാര്‍ത്ഥി
ആത്മഹത്യക്കു
ശ്രമിച്ചതുമായി
ബന്ധപ്പെട്ട് കോളേജ്
അധികൃതര്‍ക്കെതിരെ
പോലീസ് കേസ്സ്
എടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്രപേര്‍ക്കെതിരെയാണ്
കേസ്സ്
എടുത്തിട്ടുളളത്;
അവര്‍ക്കെതിരെ ചുമത്തിയ
വകുപ്പുകള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട കേസുകൾ
1571.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് 2011-16,
2016-17 കാലയളവുകളില്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസ്സുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കേസ്സുകളിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇത്തരം
അതിക്രമങ്ങളുമായി
ബന്ധപ്പെട്ട് ആലപ്പുഴ
ജില്ലയില്‍ 2015-16,
2016-17 എന്നീ
വര്‍ഷങ്ങളില്‍
രജിസ്റ്റര്‍ ചെയ്ത
കേസ്സുകളുടെ
വിശദാംശങ്ങള്‍ പോലീസ്
സ്റ്റേഷന് തിരിച്ച്
ലഭ്യമാക്കുമോ?
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലിൽ പുതിയ
ലൈബ്രറി കെട്ടിടം
1572.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലിലെ
ലൈബ്രറിയിലെ
അപര്യാപ്തതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെട്ടുകാല്‍ത്തേരി
തുറന്ന ജയിലില്‍ ഒരു
പുതിയ ലൈബ്രറി കെട്ടിടം
നിര്‍മ്മിച്ച് ആവശ്യമായ
സൗകര്യങ്ങള്‍
ഒരുക്കുന്നതിനുവേണ്ട
നടപടികള്‍
സ്വീകരിക്കാമോ?
തടവുപുള്ളികള്‍ക്ക്
ശിക്ഷ ഇളവു
ചെയ്തുനല്‍കാനുള്ള പട്ടിക
1573.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ ജയിലുകളിലെ
തടവുപുള്ളികള്‍ക്ക്
ശിക്ഷ ഇളവു ചെയ്തു
നല്‍കാനുള്ള ശിപാര്‍ശ
സഹിതം ഒരു പട്ടിക
ഉണ്ടാക്കി
സര്‍ക്കാരില്‍ നിന്ന്
ഗവര്‍ണ്ണര്‍ക്ക് അയച്ചു
നല്‍കിയത് എന്നാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഗവര്‍ണ്ണര്‍ക്ക്
അയച്ചു നല്കിയ
പട്ടികയ്ക്ക്
അന്തിമരൂപം നല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
2015 , 2016 വർഷങ്ങളിൽ
ഇത്തരത്തില്‍
ഏതെങ്കിലും പട്ടിക
ജയില്‍ വകുപ്പ്
തലത്തിലോ സര്‍ക്കാര്‍
തലത്തിലോ
തയ്യാറാക്കിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ പ്രസ്തുത
പട്ടിക സര്‍ക്കാരില്‍
നിന്നും
ഗവര്‍ണ്ണര്‍ക്ക് അയച്ചു
കൊടുത്തിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ജയില്‍ വകുപ്പ്
തയ്യാറാക്കിയ പട്ടികയിൽ
ഈ സര്‍ക്കാര്‍
പുതിയതായി ആരെയെങ്കിലും
ശിക്ഷാ ഇളവിനര്‍ഹരായി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആളുകളുടെ പേര് വിവരം
മേശപ്പുറത്തുവെക്കുമോ ?
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ക്ക് നേരെ നടന്ന
പീഡനം
1574.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികള്‍ക്ക് നേരെ
നടന്ന പീഡനം
സംബന്ധിച്ച്
സംസ്ഥാനത്തൊട്ടാകെയുളള
പോലീസ്
സ്റ്റേഷനുകളില്‍ ഇതുവരെ
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വിശദമാക്കുമോ;ലഭിച്ച
പരാതികളില്‍
പൂര്‍ണമായും
കേസെടുത്തിട്ടുണ്ടോ;
(ബി)
ഇതില്‍
പ്രതികളെ
പിടികൂടിയതും,പിടികൂടാത്തതുമായ
കേസുകള്‍ എത്ര വീതം
ഉണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസുകളുടെ എണ്ണം
സ്റ്റേഷന് തിരിച്ച്
ലഭ്യമാക്കുമോ?
എഞ്ചfനിയറിംഗ് കോളേജ്
വിദ്യാര്‍ത്ഥിയുടെ
ആത്മഹത്യാശ്രമം
1575.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
കട്ടച്ചിറ വെളളാപ്പള്ളി
നടേശന് എഞ്ചിനിയറിംഗ്
കോളേജിലെ
വിദ്യാര്‍ത്ഥി
മാനേജ്മെന്റിന്റെ
പീഡനത്തെ തുടര്‍ന്ന്
ആത്മഹത്യക്ക് ശ്രമിച്ചു
എന്നുളള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ വിഷയത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വിശദമാക്കുമോ?
ഉന്നത തസ്തികകളില്‍
നിയമിക്കപ്പെട്ടവര്വർക്ക്
വിജിലന്‍സ് ക്ലിയറന്‍സ്
1576.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്ന
ശേഷം ഉന്നത
തസ്തികകളില്‍
ലഭ്യമാക്നിയമിക്കപ്പെട്ടവര്ക്കെല്ലാം
വിജിലന്‍സ് ക്ലിയറന്‍സ്
ലഭിച്ചിട്ടുണ്ടോ;എങ്കില്‍
ഏതൊക്കെ
ഉദ്യോഗസ്ഥര്‍ക്ക് ;
ആര്‍ക്കൊക്കെ
വിജിലന്‍സ് ക്ലിയറന്‍സ്
ലഭിച്ചിട്ടില്ല;
(ബി)
ഉന്നത
നിയമനങ്ങള്‍ക്ക് പുറമേ
മറ്റ് ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
വിജിലന്‍സിന്റെ അനുമതി
നിര്ബന്ധമായിട്ടുളളത്
;ഇത് സംബന്ധിച്ചുളള
ഗവണ്മെന്റ്
ഉത്തരവുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
മേശപ്പുറത്തുവയ്ക്കുമോ;
(സി)
ഇല്ലെങ്കില്‍
ഏത് നിയമത്തിന്റെ
അടിസ്ഥാനത്തിലാണ്
വിജിലന്‍സ് ക്ലിയറന്‍സ്
നിര്ബന്ധമാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
അഴിമതിയില്‍ മുന്‍പന്തിയില്‍
നില്ക്കുന്ന വകുപ്പുകളെ
അഴിമതി മുക്തമാക്കുന്നതിന്
നടപടി
1577.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
വകുപ്പുകളിലെ അഴിമതി
സംബന്ധിച്ച് വിജിലന്‍സ്
എന്തെങ്കിലും സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
സര്‍വ്വേ
നടത്തുവാനുണ്ടായ
സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വെയുടെ
അടിസ്ഥാനത്തില്‍
അഴിമതിയില്‍ ഒന്നാം
സ്ഥാനത്ത് ഏത്
വകുപ്പാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
അഴിമതിയില്‍
മുന്‍പന്തിയില്‍
നില്ക്കുന്ന
വകുപ്പുകളെ അഴിമതി
മുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സജി
ബഷീറിനെതിരെ വിജിലൻസിനു
ലഭിച്ച പരാതികൾ
1578.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഡ്കോ
എന്ന പൊതുമേഖലാ
സ്ഥാപനത്തിന്റെ
മാനേജിംഗ്
ഡയറക്ടറായിരുന്ന സജി
ബഷീറിനെതിരെ വിവിധ
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട്
വിജിലന്‍സ് വകുപ്പിന്
എത്ര പരാതികള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
എന്തെല്ലാം
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട പരാതികള്‍
ലഭിച്ചിട്ടുണ്ടെന്നും
പരാതിക്കാര്‍
ആരാണെന്നും ഓരോ
പരാതിയും എപ്പോള്‍
വിജിലന്‍സ് വകുപ്പിനു
ലഭിച്ചുവെന്നും ഓരോ
പരാതിയിലും വിജിലന്‍സ്
വകുപ്പ് കെെക്കൊണ്ട
നടപടികളെന്തെന്നും
വ്യക്തമാക്കുമോ?
അഴിമതി
കേസുകളില്‍ ഗവേഷണം
നടത്തുവാന്‍ വിജിലന്‍സ്
തീരുമാനം
1579.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
വകുപ്പ് രൂപീകരിച്ച് 53
വര്‍ഷം പിന്നിടുമ്പോള്‍
പ്രധാന അഴിമതി
കേസുകളില്‍ എന്ത്
സംഭവിച്ചുവെന്ന
കാര്യത്തില്‍ ഗവേഷണം
നടത്തുവാന്‍ വിജിലന്‍സ്
തീരുമാനം
എടുത്തിരുന്നുവോ;
(ബി)
ഗവേഷണം
നടത്തേണ്ട കേസുകളുടെ
പ്രാഥമിക പട്ടിക
വിജിലന്‍സ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പട്ടികയിൽപ്പെട്ട
കേസുകള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കുമോ;
(സി)
കോടതികളുടെ
തുടര്‍ച്ചയായ
വിമര്‍ശനമാണോ
വിജിലന്‍സിലെ പഴയ
കേസുകള്‍ സംബന്ധിച്ച
ഗവേഷണം നടത്താന്‍
പ്രേരിപ്പിച്ചതെന്ന്
വ്യക്തമാക്കുമോ?
ആക്കുളം
കായല്‍ അഴിമതികേസിൽ
വിജിലന്‍സ് അന്വേഷണം
1580.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആക്കുളം
കായല്‍
മോടിപിടിപ്പിക്കുന്നതിന്റെ
ഭാഗമായി ചെളി നീക്കി
ആഴം കൂട്ടാനും
പായലുകള്‍ മാറ്റി
ബോട്ട് ഓടിക്കാനും
കായലോരത്തെ നടപ്പാത
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ടുള്ള അഴിമതി
സംബന്ധിച്ച വിജിലന്‍സ്
കേസ്സിന്റെ നിലവിലെ
സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വിജിലന്‍സ് അന്വേഷണം
പൂര്‍ത്തീകരിക്കാന്‍
മനപ്പൂര്‍വ്വമായ
കാലതാമസം വരുത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിജിലന്‍സ്
അന്വേഷണം
പൂര്‍ത്തീകരിക്കാന്‍
നടപടി സ്വീകരിക്കുമോ?
വിജിലന്‍സ്
ഡയറക്ടര്‍ സ്ഥാനത്തു
നിന്നും ജേക്കബ് തോമസിനെ
മാറ്റിയ സാഹചര്യം
1581.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
ഡയറക്ടര്‍ സ്ഥാനത്തു
നിന്നും ജേക്കബ്
തോമസിനെ മാറ്റി
നിര്‍ത്തുന്നതിനുള്ള
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ; ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വെക്കുമോ;
(ബി)
മുഖ്യമന്ത്രി
പങ്കെടുത്ത ഏതെങ്കിലും
യോഗത്തില്‍
വിജിലന്‍സിന്റെ
പ്രവര്‍ത്തനത്തില്‍
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തുന്നത്
സംബന്ധിച്ച് തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വിജിലന്‍സ്
വകുപ്പിന്റെ
സ്വതന്ത്രവും നീതി
പൂര്‍വ്വകവുമായ
പ്രവര്‍ത്തനത്തിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വിജിലന്‍സ്
ഡയറക്ടര്‍ അവധിയില്‍
പ്രവേശിക്കാന്‍ ഇടയാക്കിയ
സാഹചര്യം
1582.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സേവനകാലം
ബാക്കിയുള്ള വിജിലന്‍സ്
ഡയറക്ടര്‍ ഒരു വര്‍ഷം
പോലും സേവനം
പൂര്‍ത്തിയാക്കും
മുമ്പ് അവധിയില്‍
പ്രവേശിക്കാന്‍
ഇടയാക്കിയ സാഹചര്യം
വ്യക്തമാക്കുമോ;
(ബി)
പ്രധാന
കേസുകള്‍ സംബന്ധിച്ച
പരാതികള്‍
സ്വീകരിക്കില്ലെന്ന്
നോട്ടീസ് പതിക്കുക,
പരാതികള്‍ സംബന്ധിച്ച
നിര്‍ദ്ദേശം തേടി
പരാതിക്കെട്ടുകളെല്ലാം
സര്ക്കാരിനയച്ചുകൊടുക്കുക,
വിജിലന്‍സ് കേസുകളെ
സംബന്ധിച്ച
ഗവേഷണങ്ങള്‍ക്കായി
മാത്രം വിജിലന്‍സ്
സംവിധാനത്തെ
പരിമിതപ്പെടുത്തുക
തുടങ്ങിയ നടപടികള്‍ ഈ
വിജിലന്‍സ് ഡയറക്ടര്‍
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
ഇത്തരം
നടപടികള്‍ക്കുള്ള
കാരണമെന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വിജിലന്‍സില്‍
പരാതി
സ്വീകരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
1583.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സില്‍
ലഭിക്കുന്ന പരാതി
സ്വീകരിക്കുന്നതിനും
തുടര്‍ അന്വേഷണം
നടത്തുന്നതിനും
മാനദണ്ഡങ്ങള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഏതെങ്കിലും
ജീവനക്കാര്‍ക്കെതിരെ
വ്യക്തി
വിദ്വേഷത്തിന്റെയോ ,
പ്രതികാര
മനോഭാവത്തിന്റെയോ
ഭാഗമായി നല്കുന്ന
പരാതികളില്‍ അന്വേഷണം
നടത്തുന്നത് മൂലം
പ്രസ്തുത
ജീവനക്കാര്‍ക്ക്
ഉണ്ടാകുന്ന മാനസിക
പിരിമുറുക്കങ്ങള്‍
അവരുടെ വ്യക്തി
ജീവിതത്തിലും തൊഴിലിലും
പ്രശ്നങ്ങള്‍
ഉണ്ടാക്കുമെന്ന വസ്തുത
മനസ്സിലാക്കി
അന്വേഷണങ്ങള്‍
നടത്തുവാന്‍ വിജിലന്‍സ്
വകുപ്പിനെ
സജ്ജമാക്കുവാന്‍
സാധിക്കുമോ;വ്യക്തമാക്കുമോ
?
അഴിമതിക്കേസുകളില്‍
പ്രതികളായ സി-ഡിറ്റ്
ജീവനക്കാര്‍
1584.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമതിക്കേസുകളില്‍
പ്രതികളായ എത്ര സ്ഥിരം
ജീവനക്കാര്‍
സി-ഡിറ്റില്‍ ജോലി
ചെയ്തു വരുന്നു എന്ന്
അവരുടെ പേരും തസ്തികയും
സഹിതം വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതുതായി
രൂപപ്പെടുത്തിയ
മുഖ്യമന്ത്രിയുടെ
കംപ്യൂട്ടര്‍ അധിഷ്ഠിത
പരാതി പരിഹാര
സംവിധാനത്തിന്റെ
മേല്‍നോട്ട ചുമതല
വഹിക്കുന്ന സി-ഡിറ്റിലെ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
വിജിലന്‍സ്
കേസില്‍ പ്രതികളായ
ഉദ്യോഗസ്ഥര്‍
സി-ഡിറ്റിലെ വിവിധ
പ്രോജക്ടുകളിലും
ഡിവിഷനുകളിലും
മേല്‍നോട്ടം
വഹിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;അവരുടെ
പേരും തസ്തികയും
വ്യക്തമാക്കുമോ ?
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
വിജിലന്‍സ് കേസുകള്‍
1585.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
ആയതില്‍ ഐ.എ.എസ്,
ഐ.പി.എസ്. ഉദ്യോഗസ്ഥര്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആരെല്ലാമാണെന്നും,
എന്താണ്
അവര്‍ക്കെതിരെയുള്ള
കേസുകളെന്നുമുള്ള
വിശദാംശം നല്‍കുമോ;
(ബി)
വിജിലന്‍സ്
സ്വമേധയാ എടുത്ത
കേസുകള്‍ കൂടാതെ കോടതി
നിര്‍ദ്ദേശാനുസരണം എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
കേസെടുത്ത് അന്വേഷണം
നടത്തിവരുന്നുണ്ട്; ഓരോ
കേസിലും ചാര്‍ജ് ഷീറ്റ്
കൊടുത്തവ, ഇനി
കൊടുക്കാനുള്ളവ എന്ന
ക്രമത്തില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഐ.എ.എസ്,
ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള
കേസുകളില്‍ ചീഫ്
സെക്രട്ടറി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചവ ഏതെല്ലാം
കേസുകളിലാണ്; അവയുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
കൊല്ലം
ജില്ലയില്‍ കോടതി സമുച്ചയം
സ്ഥാപിക്കുന്നതിനുള്ള നടപടി
1586.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ കോടതി
സമുച്ചയം
സ്ഥാപിക്കുന്നതിനുള്ള
നടപടികളുടെ പുരോഗതി
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തടസ്സവാദങ്ങള്‍
ഉന്നയിക്കപ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത് വിശദീകരിക്കാമോ;
(സി)
കോടതി
സമുച്ചയം സ്ഥാപിക്കുന്ന
സ്ഥലത്തെ സംബന്ധിച്ച്
ധാരണയിലെത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കാമോ?
പെരിങ്ങോം
ഫയര്‍ സ്റ്റേഷന് കെട്ടിടവും
സ്റ്റാഫ് ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
1587.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങോം
ഫയര്‍ സ്റ്റേഷന്
കെട്ടിടവും സ്റ്റാഫ്
ക്വാര്‍ട്ടേഴ്സും
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടം വരെ ആയി എന്ന്
വിശദമാക്കാമോ;
(ബി)
മേല്‍
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായോ;
വിശദമാക്കാമോ;
(സി)
പെരിങ്ങോം
ഫയര്‍ സ്റ്റേഷന്റെയും
സ്റ്റാഫ്
ക്വാര്‍ട്ടേഴ്സിന്റെയും
നിര്‍മ്മാണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ടി.എസ്.
കനാലിന്റെ തീരങ്ങള്‍ പാർശ്വ
ഭിത്തി കെട്ടി
സംരക്ഷിക്കുന്നതിന് നടപടി
1588.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയുടെ ഭാഗമായ ടി.
എസ്. കനാലിന്റെ
തീരങ്ങള്‍ പാർശ്വ
ഭിത്തി കെട്ടി
സംരക്ഷിക്കാത്തതു മൂലം
കരയിടിയുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജലപാതയുടെ
ആഴം
കൂട്ടിയതിനെത്തുടര്‍ന്ന്,
കുലശേഖരപുരം
ഗ്രാമപഞ്ചായത്തിലെ 21,
22, 23 വാര്‍ഡുകളിലെ
ടി. എസ് കനാലുമായി
ചേരുന്ന ഭാഗങ്ങള്‍,
തീരമിടിഞ്ഞ്
പുരയിടങ്ങളിലേക്ക്
ഉപ്പു വെള്ളം
കയറി,വീടും കൃഷിയും
നശിക്കുന്നത്
പരിഹരിക്കുന്നതിന്
നാളിതുവരെ
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
കരയിടിയുന്നതു
മൂലം ജലപാതയുതടെ ആഴം
വീണ്ടും കുറയുന്നതും
കരഭാഗം
നഷ്ടപ്പെടുന്നതും
പരിഹരിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പാര്‍വതീ
പുത്തനാറിലെ ജലഗതാഗതം
അനുബന്ധ ം
T 1589.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാര്‍വതീ
പുത്തനാര്‍
ജലഗതാഗതത്തിന്
അനുയോജ്യമാക്കി
മാറ്റുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനായി
സര്‍ക്കാരിന്റെ ഭാഗത്തു
നിന്നും നാളിതുവരെ
എന്തു നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പാര്‍വതീ
പുത്തനാറിനെ
ജലഗതാഗതത്തിന്
അനുയോജ്യമാക്കുന്നതിന്
പഠനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
പൊന്നാനി-ബേപ്പൂര്‍
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന
ജലപാത
1590.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജലപാതയായി
പ്രഖ്യാപിച്ചിട്ടുള്ള
കനോലി കനാലിലെ
പൊന്നാനി-ബേപ്പൂര്‍
തുറമുഖങ്ങളെ
ബന്ധിപ്പിക്കുന്ന
(പോർട്ട് ടു പോർട്ട്)
ജലപാത
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ദേശീയ
ജലപാതയിലെ 3-ാം
റീച്ചില്‍ ഉള്‍പ്പെട്ട
മേല്‍സൂചിപ്പിച്ച
പ്രവൃത്തി എപ്പോള്‍
തുടങ്ങാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
പൊന്നാനി-ബേപ്പൂര്‍
(പോർട്ട് ടു പോർട്ട്)
ജലപാത എപ്പോള്‍ പണി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എം.എല്‍.എ
ഹോസ്റ്റലിന് സമീപം
നിര്‍മ്മിച്ചിട്ടുളള സ്ക്വാഷ്
സ്റ്റേഡിയം
1591.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിനോടനുബന്ധിച്ച്
എം.എല്‍.എ ഹോസ്റ്റലിന്
സമീപം
നിര്‍മ്മിച്ചിട്ടുളള
സ്ക്വാഷ് സ്റ്റേഡിയം
പോലീസ് വകുപ്പിന്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
രേഖയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഓഫീസേഴ്സിനായി
സജ്ജീകരിച്ച എത്ര
റൂമുകളും പ്രത്യേക
ഗ്യാലറിയും ഇവിടെ
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഡിയം
ഉപയോഗിക്കുന്നതിനു
എത്തുന്ന ഉന്നത
ഉദ്യോഗസ്ഥര്‍ ഇവിടെ
നിന്ന് മെമ്പര്‍ഷിപ്പ്
നേടിയിട്ടുളളവരാണോ;
എങ്കില്‍
അത്തരത്തിലുളളവര്‍
എത്രപേര്‍, ആരൊക്കെ
എന്ന് വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ ശമ്പളം
പറ്റുന്ന എത്ര
സ്ഥിരം/താല്‍ക്കാലിക
ഉദ്യോഗസ്ഥര്‍ (ഏതൊക്കെ
വകുപ്പുകളില്‍
നിന്ന്)ഇവിടെ ജോലി
നോക്കുന്നു; ഏതെല്ലാം
തസ്തികകളില്‍;
വിശദവിവരം
ലഭ്യമാക്കുമോ?
കേരളം-ചെന്നൈ
ഫെറി സര്‍വ്വീസ്
T 1592.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നിന്നും ചെന്നൈ വരെ
ഫെറി സര്‍വ്വീസ്
ആരംഭിക്കുന്നതിന്
കേന്ദ്ര സര്‍ക്കാരിന്റെ
അനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എത്ര
ഘട്ടമായി എത്ര തുക
വീതമാണ് കേന്ദ്ര
സര്‍ക്കാര്‍
സംസ്ഥാനത്തിന്
ലഭ്യമാക്കിയതെന്നു
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
സര്‍വ്വീസിനായുള്ള
പ്രാരംഭ പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ?
സിറ്റി
ഗ്യാസ് പദ്ധതി
1593.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹിക
ആവശ്യത്തിനുള്ള
പ്രകൃതിവാതകം
കുഴലുകളിലൂടെ
അടുക്കളയില്‍
എത്തിക്കുന്ന "സിറ്റി
ഗ്യാസ്" പദ്ധതി
ഏതെല്ലാം ജില്ലകളിലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
എറണാകുളം
ജില്ലയില്‍ ഏതെല്ലാം
പ്രദേശങ്ങളിലൂടെയാണ്
പ്രസ്തുത ഗ്യാസ് വിതരണ
ശൃംഖല കടന്നു
പോകുന്നത്;
(സി)
ഗാര്‍ഹിക
ഉപയോക്താക്കള്‍ക്ക്
പ്രസ്തുത കണക്ഷനുകള്‍
നല്‍കിയിട്ടുണ്ടോ; എത്ര
പേര്‍ക്ക് നിലവില്‍
കണക്ഷന്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കണക്ഷന്
ലഭിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
എന്തെന്ന്
വിശദമാക്കാമോ?
സ്ക്വാഷ്
സ്റ്റേഡിയത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
1594.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ഗെയിംസിനോടനുബന്ധിച്ചു
ചന്ദ്രശേഖരന് നായര്‍
സ്റ്റേഡിയത്തിനു സമീപം
നിര്‍മ്മിച്ച സ്ക്വാഷ്
സ്റ്റേഡിയത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം പോലീസ്
അസോസിയേഷന്റെ ഓഫീസായും
മറ്റും
ഉപയോഗിക്കപ്പെടുന്നു
എന്ന റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്തരം
സ്റ്റേഡിയങ്ങളും
കളിസ്ഥലങ്ങളും
ദുരുപയോഗം
ചെയ്യപ്പെടുന്നതും,
ചിലര്‍ കുത്തകയാക്കി
കെെവശം
വെച്ചിരിക്കുന്നതും
ഒഴിവാക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഡി)
സർക്കാർ
ചിലവില്‍ നിര്‍മ്മിച്ച
ഇത്തരം കെട്ടിടങ്ങള്‍
ചില ഉന്നത
ഉദ്യോഗസ്ഥര്‍ മാത്രം
കുത്തകയാക്കുന്നത്
ഒഴിവാക്കി നേരിയ
ഫീസീടാക്കിയെങ്കിലും
പൊതുജനങ്ങള്‍ക്ക്
തുറന്ന്
കൊടുക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
നിലമ്പൂരിലെ
സര്‍ക്കാര്‍ ഓഫീസുകള്‍
T 1595.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ ഓഫീസുകളുടെ
വിവരം ലഭ്യമാക്കാമോ;
(ബി)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍
അധീനതയിലുള്ള എത്ര
കെട്ടിടങ്ങള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
വ്യക്തമാക്കാമോ;
(സി)
നിലമ്പൂരില്‍
പ്രവൃത്തി
പുരോഗമിക്കുന്ന മിനി
സിവില്‍ സ്റ്റേഷനില്‍
ഏതൊക്കെ സര്‍ക്കാര്‍
ഓഫീസുകള്‍ക്കാണ് സ്ഥലം
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
വിദ്യാഭ്യാസ
വായ്പയുമായി ബന്ധപ്പെട്ട
റിക്കവറി നടപടികള്‍
1596.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ എടുത്തതിന് ശേഷം
അപേക്ഷകരായ
വിദ്യാര്‍ത്ഥികള്‍
മരണപ്പെട്ട
കേസ്സുകളില്‍ പ്രസ്തുത
ബാങ്ക് വായ്പയുടെ
പേരിലുള്ള റിക്കവറി
നടപടികളിൽ നിന്നും
രക്ഷകര്‍ത്താക്കളെ
ഒഴിവാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
രക്ഷകർത്താക്കളുടെ
ഏക പ്രതീക്ഷയായ
മക്കളുടെ മരണശേഷവും
വായ്പ കുടിശ്ശിക
പിടിച്ചെടുക്കാന്‍
ബാങ്കുകള്‍ നടത്തുന്ന
ത്വരിത നടപടികള്‍
ഒഴിവാക്കി കുടുംബങ്ങളെ
സഹായിക്കാന്‍
നിര്ദ്ദേശമുണ്ടാകുമോ?