കെ.
എസ്. ആര്. ടി. സി. ക്ക്
പുതിയ ബസ്സ് ഷാസികള്‍
1335.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കെ. എസ്.
ആര്. ടി. സി. ക്ക്
എത്ര പുതിയ ബസ്സ്
ഷാസികള്‍
വാങ്ങിയിട്ടുണ്ട്;
ഏതൊക്കെ തീയതികളില്‍
ആണ് ഇവ
വാങ്ങിയിട്ടുള്ളതെന്നും
ഇതിന്റെ വിലകള്‍
എത്രയെന്നും ഇനം
തിരിച്ച്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഷാസികള്‍ ബോഡി ചെയ്തത്
കെ. എസ്. ആര്. ടി. സി.
വര്‍ക്ക് ഷോപ്പില്‍
തന്നെയാണോ;
ഇതിലേക്കായി എന്തു തുക
ചെലവായി എന്ന്
വിശദമാക്കുമോ;
(സി)
മറ്റ്
ഏതെങ്കിലും ഏജന്‍സികളെ
കൊണ്ടാണ് ബസ്സിന്റെ
ബോഡിയും സീറ്റുകളും
മറ്റും
ചെയ്യിച്ചതെങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
തുക സഹിതം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ബസ്സുകള്‍ എല്ലാം
നിരത്തില്‍
ഓടുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ജി.പി.എസ്.
ട്രാക്കിംഗ് സിസ്റ്റം
1336.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുഗതാഗത
സംവിധാനങ്ങളില്‍
ജി.പി.എസ്. ട്രാക്കിംഗ്
സിസ്റ്റം സ്ഥാപിക്കുന്ന
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
മെച്ചപ്പെട്ട റോഡ്
സുരക്ഷയും
സ്ത്രീസുരക്ഷയും
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം
കാര്യങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിവരിക്കുമോ;
(സി)
ഈ
പദ്ധതി നടപ്പിലാക്കിയ
ശേഷം റോഡ് സുരക്ഷയിലും
സ്ത്രീ സുരക്ഷയിലും
മാറ്റങ്ങള്‍ എന്തെല്ലാം
ഉണ്ടായെന്നു
വെളിപ്പെടുത്തുമോ;
(ഡി)
ഇതിന്
എത്ര കോടി രൂപ ഇതുവരെ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി.ബസ്സുകളില്‍
സി..എൻ.ജി. ഇന്ധനം
1337.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആർ.ടി.സി.ബസ്സുകളിൽ
സി.എൻ.ജി.ഇന്ധനമായി
ഉപയോഗിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട നടപടികൾ
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബസ്സുകളിൽ
സി.എൻ.ജി.
ഉപയോഗിക്കുന്നതുമൂലം
ലഭിക്കുന്ന നേട്ടങ്ങൾ
എന്തെല്ലാമാണ്;
(സി)
സംസ്ഥാനത്തിന്റെ
നിലവിലെ സാഹചര്യങ്ങൾ
കണക്കിലെടുത്താൽ
പ്രസ്തുത പദ്ധതിയുടെ
പ്രായോഗികത
എത്രമാത്രമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കുമോ?
കെ.എസ്.ആര്.ടി
.സി യുടെ ഷോപ്പിംഗ്
കോംപ്ലക്സുകളില്നിന്നുള്ള
വരുമാനം
1338.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി .സി
യുടെ ഷോപ്പിംഗ്
കോംപ്ലക്സുകളില്‍
നിന്നും പ്രതിമാസം
ലഭിക്കുന്ന വരുമാനം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി
.സി.യില്‍ ടയര്‍ റീട്രേഡിംഗ്
വിഭാഗത്തിലെ ജീവനക്കാർ
1339.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി യില്‍ ടയര്‍
റീട്രേഡിംഗ്
വിഭാഗത്തില്‍
ജീവനക്കാരെ
നിയമിക്കുന്ന രീതി
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ നിലവില്‍
എത്ര പേരാണ്
സ്ഥിര/കരാര്‍/ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്തു വരുന്നത്;
കണക്കുകള്‍
വിശദമാക്കുമോ?
(സി)
ടയര്‍
റീട്രേഡിംഗ്
വിഭാഗത്തില്‍ എട്ടു
വര്‍ഷം സര്‍വ്വീസ്
പൂര്‍ത്തിയാക്കിയവരെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
;ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
റിസർവ് കണ്ടക്ടര്‍ തസ്തികയിലെ
ഒഴിവുകള്‍
1340.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
റിസർവ് കണ്ടക്ടര്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണ് നിലവില്‍
ഉള്ളത്;
(ബി)
കെ.എസ്.ആര്.ടി.സി
റിസർവ് കണ്ടക്ടര്‍
തസ്തികയില്‍ നിയമന
ഉത്തരവ് നല്‍കിയിട്ടും
ജോലിയില്‍
പ്രവേശിക്കാത്തവരായി
എത്ര പേരാണുള്ളത്
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ക്ക് ധനസഹായം
1341.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ അധികാരം
ഏറ്റശേഷം
കെ.എസ്.ആര്.ടി.സി.
ക്ക് പ്രത്യേക ധനസഹായം
എന്തെങ്കിലും
നല്‍കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(ബി)
2011-16
കാലഘട്ടത്തില്‍
കെ.എസ്.ആര്.ടി.സി.
ക്ക് പ്രത്യേക
ധനസഹായമായി സര്‍ക്കാര്‍
എന്തു തുകയാണ്
അനുവദിച്ചിരുന്നത്?
കെ.എസ്.ആര്.ടി.സി.
യുടെ അന്തര്‍ സംസഥാന
സര്‍വ്വീസുക ള്‍
1342.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ഓര്‍ഡിനറി,
ഫാസ്റ്റ് പാസഞ്ചര്‍ ,
സൂപ്പര്‍ ഫാസ്റ്റ്,
എക്സ് പ്രസ് ബസ്സുകള്‍
തമിഴ് നാട്ടിലും
കര്‍ണാടകത്തിലും ഒരു
ദിവസം എത്ര
കിലോമീറ്റര്‍വീതം
സര്‍വ്വീസ്
നടത്തുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
കിലോമീറ്ററിനു എത്ര രൂപ
നിരക്കിലാണ് സര്‍വ്വീസ്
നടത്തുന്നത്;
(ബി)
കേരളത്തില്‍
കിലോമീറ്ററിന് എത്ര
രൂപയ്ക്കാണ് പ്രസ്തുത
സര്‍വ്വീസ്
നടത്തുന്നത്;
(സി)
തമിഴ്
നാട്ടിലും
കര്‍ണാടകത്തിലും
സര്‍വ്വീസുകള്‍
നടത്തുന്നതുമൂലം ഒരു
ദിവസം
കെ.എസ്.ആര്.ടി.സി.
ക്ക് ഉണ്ടാകുന്ന
നഷ്ടമെത്രയാണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ വാണിജ്യ സമുച്ചയങ്ങള്‍
1343.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെ.എസ്.ആര്.ടി.സി. വക
സ്ഥലങ്ങളില്‍
നിര്‍മ്മാണം
ആരംഭിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായ
വാണിജ്യ സമുച്ചയങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
വാണിജ്യ സമുച്ചയങ്ങളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
പൂര്‍ത്തീകരിച്ച
വാണിജ്യ
സമുച്ചയങ്ങളില്‍
നിന്നും
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിക്കുന്ന പ്രതിമാസ
വരുമാനം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ പെന്ഷന്
1344.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
പെന്‍ഷന്റെ പകുതി
ബാധ്യത
മുന്‍സര്‍ക്കാര്‍
ഏറ്റെടുത്തതുപോലെ
ബാക്കി പെന്‍ഷന്റെ
ബാധ്യത കൂടി
ഏറ്റെടുക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ബി)
എല്ലാ
മാസവും ആദ്യത്തെ
പ്രവര്‍ത്തി ദിവസം
പെന്ഷന് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണത്തിന് പുതിയ
പദ്ധതികള്‍
1345.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ നവീകരണത്തിന്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
കണ്ടെത്തുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
സര്‍ക്കാരും
പൊതുജനങ്ങളും
ചേര്‍ന്ന്
പൊതു-സ്വകാര്യ
പങ്കാളിത്തത്തോടെ
കെ.എസ്.ആര്.ടി.സി.യെ
നവീകരിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇല്ലെങ്കില്‍,
കെ.എസ്.ആര്.ടി.സി.യെ
മൂന്നു മേഖലകളാക്കി
തിരിച്ച് ഓരോ
മേഖലയേയും ഓരോ
എക്സിക്യൂട്ടീവ്
ഡയറക്ടറുടെ ചുമതലയില്‍
പുന:ക്രമീകരിക്കുന്ന
കാര്യം പരിഗണിക്കുമോ?
കെ.എസ്.ആര്.ടി.സി.
ബസ്സ് ഡിപ്പോകളിലെ
വാണിജ്യകേന്ദ്രങ്ങള്‍
1346.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
കെ. എസ്. ആര്. ടി. സി.
ബസ്സ് ഡിപ്പോകളുമായി
ചേര്‍ന്ന് എത്ര
സ്ഥലങ്ങളില്‍
വാണിജ്യകേന്ദ്രങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്നും
ഇതിനായി എത്ര കോടി രൂപ
വായ്പ
സ്വീകരിച്ചിട്ടുണ്ടെന്നും
വെളിപ്പെടുത്തുമോ?
കെ.എസ്.ആര്.ടി.സി.
റാന്നി ഓപ്പറേറ്റിംഗ്
സെന്റര ്
1347.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യുടെ റാന്നി
ഓപ്പറേറ്റിംഗ് സെന്റര്‍
പ്രവര്‍ത്തനം
ആരംഭിച്ചത്
എന്നാണെന്നും എത്ര
ഷെഡ്യൂളുകളാണ് അവിടെ
നിന്നും സര്‍വ്വീസ്
നടത്തുന്നതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സെന്ററിലെ ജീവനക്കാരുടെ
പാറ്റേണ്‍
ലഭ്യമാക്കുമോ;
സെന്ററിലെ ജീവനക്കാരുടെ
കുറവുകൊണ്ട്
സര്‍വ്വീസുകള്‍ റദ്ദു
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍
ആയത് പരിഹരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ഇതര
ഡിപ്പോകളില്‍ ജോലി
ചെയ്യുന്ന
റാന്നിക്കാരായ
ജീവനക്കാരേയും
റാന്നിയിലേക്ക് വരാന്‍
തയ്യാറുളളവരേയും
റാന്നിയിലേക്ക് സ്ഥലം
മാറ്റി സര്‍വ്വീസുകള്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
റാന്നി
കെ.എസ്.ആര്.ടി.സി.
ഓപ്പറേറ്റിംഗ്
സെന്ററിലെ കഴിഞ്ഞ 18
മാസത്തെ വരുമാനം മാസം
തിരിച്ചു
വ്യക്തമാക്കുമോ;
(ഇ)
സെന്ററിലെ
വരുമാനത്തില്‍
കുറവുണ്ടായത്
എങ്ങിനെയാണെന്നും ആയത്
പരിഹരിക്കുവാന്‍
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
നടപടികളെന്താണെന്നും
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
കോതമംഗലം ബസ് സ്റ്റാന്റ്
1348.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
കോതമംഗലം ബസ്
സ്റ്റാന്റിന്റെ സ്ഥല
സൗകര്യങ്ങളും
ജീവനക്കാര്‍ക്കുള്ള
സൗകര്യങ്ങളും
യാത്രക്കാര്‍ക്ക്
വിശ്രമത്തിനും
സാധനങ്ങള്‍
സൂക്ഷിക്കുന്നതിനുമുള്ള
സൗകര്യങ്ങളും
വിപുലീകരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സി.എന്‍.ജി.
യിലേക്ക് മാറ്റുന്ന നടപടി
1349.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍ സി.എന്‍.ജി.
യിലേക്ക് മാറ്റുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.
എസ്. ആര്. ടി. സി.
ഇതുവരെ എത്ര സി. എന്‍.
ജി. ബസ്സുകള്‍
നിരത്തിലിറക്കിയെന്നും,
ഓപ്പറേറ്റ് ചെയ്യുന്ന
ഡിപ്പോ, റൂട്ട്
എന്നിവയും
വ്യക്തമാക്കുമോ;
(സി)
2017-18
വര്‍ഷത്തില്‍ എത്ര സി.
എന്‍. ജി. ബസ്സുകള്‍
നിരത്തിലിറക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
വാഹനങ്ങള്‍ ഉള്‍പ്പെട്ട
അപകടങ്ങള്‍
1350.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
വാഹനങ്ങള്‍ ഉള്‍പ്പെട്ട
എത്ര അപകടങ്ങളാണ് 2015
ലും 2016 ലും ഉണ്ടായത്;
അതില്‍ എത്ര പേര്
മരണമടഞ്ഞു; എത്ര
പേര്‍ക്ക്
പരിക്കുപറ്റി;
(ബി)
കെ.എസ്.ആര്.ടി.സി.
അപകട നഷ്ടപരിഹാരമായി
2015 ലും 2016 ലും
എന്ത് തുകയാണ്
നല്‍കിയത്
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
പയ്യന്നൂര്‍ ഡിപ്പോ
1351.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പയ്യന്നൂര്‍ ബസ്
സ്റ്റാന്റിലെ പുതുതായി
നിര്‍മ്മിച്ച
കെട്ടിടത്തില്‍ എത്ര
വാടക മുറികളുണ്ട്; അവ
ലേലം ചെയ്യുന്ന
നടപടികള്‍ ഏത് വരെയായി
എന്ന് വ്യക്തമാക്കാമോ;
(ബി)
മുറികള്‍
വാടകയ്ക്ക്
നല്‍കിയതിലൂടെ എത്ര രൂപ
കെ.എസ്.ആര്.ടി.സി.യ്ക്ക്
ലഭിച്ചിട്ടുണ്ട് എന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
ഡിപ്പോയ്ക്ക് പുതിയ
ബസുകള്‍
അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടികള്‍ ഏത് വരെയായി
എന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
പുനരുദ്ധാരണം
1352.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
പുനരുദ്ധരിക്കുന്നതിനെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
തുടര്‍നടപടികള്‍
എന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ ശമ്പളം
1353.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഏതൊക്കെ
മാസങ്ങളില്‍
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ശമ്പളവിതരണം മുടങ്ങി;
(ബി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ശമ്പളത്തിന് പ്രതിമാസം
എത്ര കോടി രൂപ വേണം;
നിലവില്‍
കെ.എസ്.ആര്.ടി.സി യുടെ
ശരാശരി മാസ വരുമാനം
എത്രയാണ്;
(സി)
2016
ജൂണ്‍ മുതല്‍
കെ.എസ്.ആര്.ടി.സി. യിൽ
പെന്ഷന് ഏതൊക്കെ
മാസങ്ങളില്‍ മുടങ്ങി;
നിലവില്‍ എത്രമാസത്തെ
പെന്ഷന്
കുടിശ്ശികയുണ്ട്;
(ഡി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
ബാധ്യത സ്രക്കാര്‍
ഏറ്റെടുക്കണമെന്ന
ജീവനക്കാരുടെ
ആവശ്യത്തിന്മേലുള്ള
നിലപാട് എന്താണ്
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ അനുപാതം
1354.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ബസിന് അഞ്ച്
ജീവനക്കാര്‍ എന്നതാണ്
ദേശീയ അനുപാതമെങ്കിലും
കെ.എസ്.ആര്.ടി.സി.യില്‍
അത് താല്‍ക്കാലിക
ജീവനക്കാരടക്കം ഒമ്പത്
പേരാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(ബി)
ജീവനക്കാരുടെ
അനുപാതം
കുറയ്ക്കുന്നത്,
നിലവിലുള്ള ജീവനക്കാരെ
ബാധിക്കാതിരിക്കാന്‍
സര്‍വ്വീസുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ?
(സി)
റിസര്‍വ്
കണ്ടക്ടര്‍ തസ്തികയില്‍
4051 പേര്‍ക്ക്
നിലവില്‍ പി.എസ്.സി.
അഡ്വൈസ് മെമ്മോ
നല്‍കിയിട്ടുണ്ടോ?
(ഡി)
എങ്കില്‍
ഇവരുടെ നിയമനം
സംബന്ധിച്ച്
കോര്‍പ്പറേഷന്റെ
നിലപാട് എന്താണെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍ റദ്ദ് ചെയ്ത
നടപടി
1355.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
അന്തര്‍ സംസ്ഥാന
സര്‍വ്വീസ് അടക്കം എത്ര
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസുകള്‍ റദ്ദ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത
സര്‍വ്വീസുകള്‍
പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കില്
എപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ അന്തര്‍
സംസ്ഥാന സര്‍വ്വീസടക്കം
എത്ര സര്‍വ്വീസുകള്‍
റദ്ദ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
സര്‍വ്വീസുകളില്‍
ഏതെങ്കിലും
പുനഃസ്ഥാപിച്ചിട്ടുണ്ടോ?
(സി)
സര്‍വ്വീസുകള്‍
റദ്ദ് ചെയ്യാനുള്ള
കാരണം വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കാനുള്ള
പദ്ധതികള്‍
1356.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കുന്നതിനായി
പുതുതായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്?
(ബി)
കെ.എസ്.ആര്.ടി.സി.യെ
കാര്യക്ഷമമാക്കുന്നതിന്
ഗതാഗത വകുപ്പ്
എന്തെങ്കിലും
ബോധവത്ക്കരണ
പരിപാടികള്‍
ജീവനക്കാര്‍ക്കായി
നടപ്പിലാക്കുന്നുണ്ടോ;
അവയെന്തെല്ലാമാണ്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടം കുറച്ചു
കൊണ്ടുവരാന്‍
കഴിഞ്ഞിട്ടുണ്ടോ?
(ഡി)
കെ.എസ്.ആര്.ടി.സി.യുടെ
ഇപ്പോഴത്തെ പ്രതിദിന
നഷ്ടത്തിന്റെ കണക്ക്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കുന്നതിന് നടപടി
1357.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യെ
ലാഭത്തിലാക്കുന്നതിന്
വേണ്ടി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
നഷ്ടത്തിനുള്ള
കാരണങ്ങള്‍
എന്തൊക്കെയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.യിലെ
പെന്ഷന് വിതരണം
1358.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെന്ഷന്
യഥാസമയം
ലഭിക്കുന്നില്ലെന്ന
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാരുടെ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
പെന്ഷന് ബാധ്യത
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന്
കുടിശ്ശികയില്ലാതെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
കെ.എസ്.ആര്.ടി.സി.യുടെ
സി.എന്‍.ജി ബസ്സുകള്‍
1359.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യ്ക്ക് സി.എന്‍.ജി
ബസ്സുകള്‍ വാങ്ങുന്ന
പദ്ധതി ഏതു
ഘട്ടത്തിലാണെന്നും
പദ്ധതിയുടെ
വിശദാംശങ്ങളെന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പദ്ധതിക്കുള്ള
ധനം കിഫ് ബി യില്‍
നിന്ന്
ഉറപ്പാക്കായിട്ടുണ്ടോയെന്നും
ഇതിനകം കിഫ് ബി എന്തു
തുക നല്‍കിയെന്നും
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ടിക്കറ്റ് ഇതര വരുമാനം
1360.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടിക്കറ്റ്
ഇതര വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
കെ.എസ്.ആര്.ടി.സി.
കൈക്കൊണ്ടുവരുന്ന നടപടി
ക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
കൊറിയര്‍ സര്‍വ്വീസ്
നടത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
കെ.എസ്.ആര്.ടി.സി
യില്‍ ട്രാവല്‍ കാര്‍ഡ്
സമ്പ്രദായം
തുടരുന്നുണ്ടോ;
ട്രാവല്‍ കാര്‍ഡ്
സമ്പ്രദായം
കെ.എസ്.ആര്.ടി.സി
യ്ക്ക് അധിക വരുമാനം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
ദേശസാത്കൃത റൂട്ടുകള്‍
1361.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
കെ.എസ്.ആര്.ടി.സി.യുടെ
എത്ര ദേശസാത്കൃത
റൂട്ടുകള്‍
നിലവിലുണ്ട്;
(ബി)
പ്രസ്തുത
റൂട്ടുകളിലെല്ലാം
രാത്രികാല
സര്‍വ്വീസുകള്‍
നിലവിലുണ്ടോ;
(സി)
ഇത്തരം
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നതിന് സമയപരിധി
നിലവിലുണ്ടോ;എങ്കില്‍
എത്ര;
(ഡി)
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്ന ബസുകള്‍
ഏ.സി. ബസുകളാക്കുവാനും
നല്ല
നിലവാരമുള്ളതാക്കുവാനും
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ടയര്‍ റീട്രേഡിംഗ്
വിഭാഗത്തിലെ ജീവനക്കാര്‍
1362.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ടയര്‍ റീട്രേഡിംഗ്
വിഭാഗത്തില്‍ ജോലി
ചെയ്തുവരുന്ന
ജീവനക്കാര്‍
സമര്‍പ്പിച്ച
1228354/2017/Min(Tran)
നിവേദനത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
കെ.എസ്.ആര്.ടി.സി.ചീഫ്
ഓഫീസില്‍ നിന്നും
439/സി.എം.ഡി.
ഫയലിന്മേല്
ഗവണ്മെന്റിലേക്ക്
റിപ്പോര്‍ട്ട്
ലഭ്യമാക്കിയിരുന്നോ;
(സി)
പരാതിയില്‍
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം
1363.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സ്മാര്‍ട്ട് കാര്‍ഡ്
സംവിധാനം നിലവില്‍
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ; എന്ന്
മുതലാണ് ഇവ
പ്രബല്യത്തിലായിത്തുടങ്ങിയത്;
(ബി)
ഈ
കാര്‍ഡിന്റെ
ആദ്യഘട്ടത്തിൽ
ലഭിക്കുന്ന തുക കൊണ്ട്
കെ.എസ്.ആര്.ടി.സി.യുടെ
എന്തെല്ലാം സാമ്പത്തിക
ബാധ്യതകള്‍
തീര്‍ക്കാനാകുമെന്നാണ്
കരുതുന്നത്;
(സി)
സ്ഥിരമായി
കെ.എസ്.ആര്.ടി.സി.
ബസ്സില്‍ യാത്ര
ചെയ്യുന്നവര്‍ ഈ
കാര്ഡുകളെടുക്കുകയാണെങ്കില്
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനത്തില്‍
വന്‍ ഇടിവ്
ഉണ്ടാകുമെന്ന്
കരുതുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ടി.സി.സ്ഥിരം
ജീവനക്കാര്‍ക്ക് ലീവ്
സറണ്ടര്‍
1364.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
സ്ഥിരം ജീവനക്കാര്‍ക്ക്
ലീവ് സറണ്ടര്‍
ചെയ്യാന്‍
വ്യവസ്ഥയുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ശ്രീ.
ആന്റണി ചാക്കോയെ
സി.എം.ഡി. ആയി
നിയമിച്ചത് സ്ഥിര നിയമന
വ്യവസ്ഥയിലായിരുന്നോ;
ഇല്ലെങ്കില്‍ നിയമന
വ്യവസ്ഥകളുടെ കോപ്പി
ലഭ്യമാക്കുമോ;
(സി)
ടിയാന്
ലീവ് സറണ്ടര്‍
അനുവദിച്ച് പണം
നല്‍കിയിട്ടുണ്ടോ; ഏത്
വ്യവസ്ഥ പ്രകാരമാണ്
നല്‍കിയതെന്നും,
നല്കാന്
തീരുമാനമെടുത്തത്
ആരാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ടിയാന്
എത്ര കാലം
കെ.എസ്.ആര്.ടി.സി.യില്‍
ജോലി ചെയ്തു; പ്രസ്തുത
കാലയളവില്‍ ശമ്പളം,
ടി.എ., ഡി.എ,
മെഡിക്കല്‍
റീഇംബേഴ്സ്മെന്റ് എന്നീ
ഇനങ്ങളിലായി എന്തു തുക
കെ.എസ്.ആര്.ടി.സി.യുടെ
അക്കൗണ്ടില്‍ നിന്നും
കൈപ്പറ്റിയിട്ടുണ്ട്;
വിശദമായ കണക്ക്
നല്‍കുമോ ?
കെ.എസ്.ആര്.ടി.സിയിൽ
ജോലിയുള്ള സ്വകാര്യ
ബസ്സുടമകള്‍
1365.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍
വരുമാനമുണ്ടാക്കുന്ന
മറ്റു ജോലികളില്‍
ഏര്‍പ്പെടുന്നത്
കോര്‍പ്പറേഷന്റെ
നിലവിലുള്ള
ചട്ടങ്ങള്‍ക്ക്
വിരുദ്ധമാണോ;
(ബി)
ചില
സ്വകാര്യ ബസ്സുടമകള്‍
കെ.എസ്.ആര്.ടി.സിയില്‍
ജീവനക്കാരാണെന്ന
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ബസ്സുകള്‍ക്ക്
സഹായകമായി
കെ.എസ്.ആര്.ടി.സി
ബസ്സുകളുടെ സമയം
ക്രമീകരിക്കുന്നതിന്
പിന്നില്‍
കോര്‍പ്പറേഷനില്‍ ജോലി
ചെയുന്ന
ബസ്സുടമകളാണെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
കെ.എസ്.ആര്.റ്റി.സി.
യിലെ ഒഴിവുകള്‍
1366.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി
യിലെ ഒഴിവുകള്‍
സംബന്ധിച്ച് വ്യക്തത
ഇല്ലാത്തതിനാല്‍
കെ.പി.എസ്.സി -യില്‍
നിന്നും നിയമന ശിപാര്‍ശ
ലഭിച്ചവര്‍ക്ക് നിയമനം
നല്കാന്
കഴിഞ്ഞിട്ടില്ലെന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-ഡിസംബറിന്
ശേഷം
കെ.എസ്.ആര്.റ്റി.സി
-ക്ക് എത്ര നിയമന
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ട്;ഇതില്‍
എത്ര എണ്ണത്തിന് നിയമനം
നല്കി;വ്യക്തമാക്കുമോ;
(സി)
കെ.പി.എസ്.സി.-യില്‍
നിന്നും നിയമന ശിപാര്‍ശ
ലഭിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
യഥാസമയം നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
കെ.എസ്.ആര്.റ്റി.സി
/കെ.യു.ആര്.റ്റി.സി
യിലെ നിയമനങ്ങള്‍ക്ക്
നിലവില്‍ എന്തെങ്കിലും
നിരോധനമോ/തടസ്സങ്ങളോ
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.റ്റി.സി.
ജീവനക്കാരുടെ വായ്പാ വിഹിതം
1367.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.റ്റി.സി.
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന വായ്പാ
വിഹിതം ധനകാര്യ
സ്ഥാപനത്തില്‍
അടക്കാത്തതിനാല്‍
ധനകാര്യ സ്ഥാപനങ്ങള്‍
ജീവനക്കാര്‍ക്ക് ജപ്തി
നോട്ടീസുകള്‍ അയച്ചതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
വായ്പാവിഹിതം
തിരിച്ചടക്കാതിരുന്നതിന്
ഉത്തരവാദികളായ
വ്യക്തികള്‍ക്കെതിരെ
നിയമ നടപടി
സ്വീകരിക്കുമോ?
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നും
കെ.എസ്.ആര്.ടി.സി.യ്ക്ക്
അനുവദിച്ച വായ്പകള്‍
1368.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഗ്യാരന്റിയില്‍
കെ.എസ്.ആര്.ടി.സി.യ്ക്ക്
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നും ഇതുവരെ എത്ര
കോടി രൂപ വായ്പ
അനുവദിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക
കെ.എസ്.ആര്.ടി.സി.
തിരിച്ചടച്ചിട്ടുണ്ട്;
ബാക്കി
തിരിച്ചടയ്ക്കുവാനുളള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നും വായ്പയായി
എടുക്കുന്ന തുക
കെ.എസ്.ആര്.ടി.സി.
ചെലവഴിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
തൊടുപുഴ
കോതമംഗലം സര്‍വ്വീസ്
1369.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊടുപുഴ
ഡിപ്പോയില്‍ നിന്നും
പൈങ്ങോട്ടൂര്‍-വാക്കത്തിപ്പാറ-ഈട്ടിപ്പാറ
വഴി കോതമംഗലത്തേക്ക്
നടത്തിവന്നിരുന്ന
സര്‍വ്വീസ് ഇപ്പോള്‍
നിറുത്തിവച്ചിട്ടുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
നിരവധി
ഉള്‍പ്രദേശങ്ങളിലെ നൂറ്
കണക്കിന്
യാത്രക്കാര്‍ക്ക്
ഉപകാരപ്രദമായിരുന്ന
പ്രസ്തുത സര്‍വ്വീസ്
അടിയന്തരമായി
പുന:സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കാമോ;
(സി)
റോഡിന്റെ
ശോച്യാവസ്ഥമൂലമാണ്
സര്‍വ്വീസ്
നിറുത്തലാക്കിയിരുന്നത്
എന്നതിനാല്‍, പ്രസ്തുത
റോഡിന്റെ നിര്‍മ്മാണം
ഇപ്പോള്‍
പൂര്‍ത്തീകരിച്ചിട്ടുള്ള
സാഹചര്യത്തില്‍
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
വേറെ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ എന്ന്
വ്യക്തമാക്കുമോ?
സമാന്തര
വാഹന സര്‍വ്വീസ്
1370.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
ജീവനക്കാരുടേയും
ബന്ധുക്കളുടേയും
ഉടമസ്ഥതയില്‍ സമാന്തര
വാഹനങ്ങള്‍ സര്‍വ്വീസ്
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമാന്തര
വാഹന സര്‍വ്വീസ്
കെ.എസ്.ആര്.ടി.സി
യ്ക്ക് പ്രതിദിനം എത്ര
രൂപ
നഷ്ടമുണ്ടാക്കുന്നുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
സമാന്തര
വാഹന സര്‍വ്വീസ്
നിര്‍ത്തലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സുശീല്‍
ഖന്ന റിപ്പോര്‍ട്ടും
താല്‍ക്കാലിക ജീവനക്കാരുടെ
പിരിച്ചുവിടലും
1371.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
നവീകരണവുമായി
ബന്ധപ്പെട്ട ഡോ.
സുശീല്‍ ഖന്നയുടെ
റിപ്പോര്‍ട്ട്
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ
കണ്ടെത്തല്‍
വിശദമാക്കാമോ;
(ബി)
ജീവനക്കാരും
ബസ്സുകളും തമ്മിലുള്ള
അനുപാതം ദേശീയ
ശരാശരിയിലേക്ക്
മാറ്റുന്നതിനായി
നിലവിലുള്ള താല്‍ക്കാലിക
ജീവനക്കാരെ
പിരിച്ചുവിടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
തീരുമാനമെടുക്കുന്നതിനു
മുന്‍പ് താല്‍ക്കാലിക
ജീവനക്കാരുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കായംകുളം
ബസ് സ്റ്റേഷന്റെ കാലപ്പഴക്കം
1372.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാതയുടെ
സമീപത്ത് സ്ഥിതി
ചെയ്യുന്ന കായംകുളം
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റേഷന് കെട്ടിടവും
ചുറ്റു മതിലുകളും
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണെന്നും,
ആവശ്യമായ സ്ഥല സൗകര്യം
ഇല്ലാത്തത്
ജീവനക്കാര്‍ക്കും
യാത്രക്കാര്‍ക്കും
ബുദ്ധിമുട്ടുണ്ടാക്കുന്നു
എന്നുമുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
കായംകുളത്ത്
കെ.എസ്.ആര്.ടി.സി.
യുടെ പേരിലുള്ള അഞ്ചര
ഏക്കര്‍ സ്ഥലത്ത് ബസ്സ്
ടെര്‍മിനല്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
സ്വകാര്യ
ബസ്സുകള്‍ക്കു വേണ്ടി ബോഡി
നിര്‍മ്മിച്ചു നല്കല്
1373.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി
.സി യുടെ
വര്‍ക്ക്ഷോപ്പുകളില്‍
സ്വകാര്യ ബസ്സുകള്‍ക്കു
വേണ്ടി ബോഡി
നിര്‍മ്മിച്ചു
നല്കുന്നതു സംബന്ധിച്ച
നിലപാട് വിശദമാക്കുമോ;
(ബി)
ലാഭകരമെങ്കില്‍
പദ്ധതി നടപ്പിലാക്കാന്‍
തീരുമാനിക്കുമോ?
സ്വകാര്യ
ബസ്സുകള്‍ക്ക് പെര്‍മിറ്റ്
അനുവദിക്കുന്നതിലെ മാനദണ്ഡം
1374.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ബസ്സുകള്‍ക്ക് പുതുതായി
പെര്‍മിറ്റ്
അനുവദിക്കുന്നതിലെ
മാനദണ്ഡം എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
ആവശ്യത്തിലും
കൂടുതല്‍ പെര്‍മിറ്റ്
അനുവദിക്കുന്നതുകൊണ്ട്
സ്വകാര്യ ബസ്സുകളുടെ
മത്സരയോട്ടം
വര്‍ദ്ധിച്ച്
അപകടങ്ങള്‍ പെരുകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സ്വകാര്യ
ബസ്സുകള്‍ക്ക് പുതുതായി
പെര്‍മിറ്റ്
അനുവദിക്കുന്നതിന്
മുന്‍പ് പ്രസ്തുത
റൂട്ടില്‍ സര്‍വ്വീസ്
ആവശ്യമാണോയെന്നും
സുഗമമായി യാത്രയ്ക്ക്
റോഡിന് ആവശ്യമായ
സൗകര്യമുണ്ടോയെന്നും
ബസ് ഓടിക്കുവാന്‍
പര്യാപ്തമായ ടൈം
ഗ്യാപ്പ് ഉണ്ടോയെന്നും
പരിശോധന നടത്തി
പെര്‍മിറ്റ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ?
പതിനഞ്ചു
വര്‍ഷത്തിലധികം പഴക്കമുള്ള
കെ.എസ്.ആര്.ടി.സി. ബസ്സുകള്‍
1375.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നടത്തുന്ന
15 വര്‍ഷത്തിലധികം
പഴക്കമുള്ള എത്ര
ബസ്സുകള്‍ ഉണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ബസ്സുകളുടെ സര്‍വ്വീസ്
നിര്ത്തിവയ്ക്കുമ്പോള്
സര്‍വ്വീസിലുണ്ടാകുന്ന
കുറവ്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യ്ക്കുവേണ്ടി
കൂടുതല്‍ ബസ്സുകള്‍
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ചേര്‍ത്തല
- മണ്ണുത്തി ദേശീയ പാതയിലെ
അപകടങ്ങള്‍
1376.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയപാത
47 ല്‍ ചേര്‍ത്തല -
മണ്ണുത്തി
സുരക്ഷാപാതയില്
നിരന്തരമുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ബി)
ചേര്‍ത്തല
- മണ്ണുത്തി ദേശീയ
പാതയില്‍ മീഡീയനുകളില്
സ്റ്റിക്കറുകളും
ഫ്ലിക്കറുകളും
പതിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
പാലങ്ങള്‍
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍
ക്യാമറകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
പൊതുഗതാഗത
നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടികള്‍
1377.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുഗതാഗത
നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
വകുപ്പ് തല നടപടിയ്ക്ക്
ഉദ്ദേശ്യമുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ദേശീയ
നിലവാരം
കൈവരിക്കുന്നതിനുവേണ്ടി
ശ്രദ്ധ
കേന്ദ്രീകരിക്കുന്ന
മേഖലകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
ഓണ്‍ലൈന്‍
ടിക്കറ്റ് റിസര്‍വ്വേഷനും
മെട്രോ സര്‍വ്വീസും
1378.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ബസുകളില്‍ ഓണ്‍ലൈന്‍
ടിക്കറ്റ്
റിസര്വ്വേഷന്
സംവിധാനം നിലവിലുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യുടെ
ആഭിമുഖ്യത്തില്‍
ഏതെങ്കിലും ജില്ലയില്‍
മെട്രോ സര്‍വ്വീസ്
നടത്തുന്നുണ്ടോ; ഇത്തരം
സര്‍വ്വീസുകളുടെ സാധ്യത
പരിശോധിക്കുമോ ?
ടിക്കറ്റ്
എടുക്കാത്ത യാത്രക്കാരില്‍
നിന്ന് പിഴ ഈടാക്കല്‍
1379.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ടിക്കറ്റ്
എടുക്കാത്ത
യാത്രക്കാരില്‍ നിന്ന്
കെ.എസ്.ആര്.ടി .സി പിഴ
ഈടാക്കുന്നുണ്ടോ;
ഇപ്രകാരം
യാത്രക്കാരില്‍നിന്നും
പിഴയായി എത്ര തുക 2016
ല്‍ ഈടാക്കിയെന്ന്
വിശദമാക്കുമോ?
പുതുക്കിയ
രീതിയിലുള്ള ഡ്രൈവിങ്
ലൈസന്‍സ് ടെസ്റ്റ്
1380.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ തരത്തില്‍
ഡ്രൈവിങ് ലൈസന്‍സ്
ടെസ്റ്റ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
വളരെ
കര്‍ശനമായ രീതിയില്‍,
അര്‍ഹതപ്പെട്ടവര്‍ക്ക്
മാത്രം ലൈസന്‍സ്
കൊടുക്കുവാന്‍ പറ്റുന്ന
തരത്തില്‍ പുതിയ
ഡ്രൈവിങ് ലൈസന്‍സ്
ടെസ്റ്റ്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മൂന്നാര്‍
ഡിപ്പോയില്‍ നിന്നും സ്കാനിയ
ബസ് സര്‍വ്വീസ്
1381.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാര്‍ ബസ്
ഡിപ്പോയില്‍ നിന്നും
തിരുവനന്തപുരത്തേക്ക്
സ്കാനിയ ബസ് സര്‍വ്വീസ്
ആരംഭിക്കാന്‍
നടപടികളെന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി ഉടന്‍
സ്വീകരിക്കുമോ?
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി .സി ഡിപ്പോ
1382.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
കെ.എസ്.ആര്.ടി .സി
ഡിപ്പോയില്‍ എത്ര
സര്‍വ്വീസുകളാണ്
ഉളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ഭാഗങ്ങളിലേക്ക്
എപ്പോള്‍ മുതലാണ് ഈ
സര്‍വ്വീസുകള്‍
നടത്തിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏതെങ്കിലും
റൂട്ടില്‍ സര്‍വ്വീസ്
മുടങ്ങിയിട്ടുണ്ടോ;എങ്കില്‍
കാരണമെന്താണ്;എപ്പോഴാണ്
മുടങ്ങിയതെന്നും,
പുനസ്ഥാപിച്ചിട്ടുണ്ടെങ്കില്
അത് എപ്പോഴാണെന്നും
വ്യക്തമാക്കുമോ;
(ഡി)
ബസ്സുകളുടെ
കുറവ്,
സ്പെയർപാര്‍ട്ട്സുകളുടെ
അഭാവം, ജീവനക്കാരുടെ
കുറവ് എന്നിവ
കാസ്രഗോഡ് ഡിപ്പോയുടെ
പ്രവര്‍ത്തനങ്ങളെ
ബാധിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലെ
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോ
1383.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജക മണ്ഡലത്തിലെ
മൂന്നാറിലെ
കെ.എസ്.ആര്.ടി.സി. ബസ്
ഡിപ്പോയുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ശോചനീയാവസ്ഥ
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തമ്പാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റിന് ചുറ്റുമതില്‍
1384.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമ്പാനൂര്‍
കെ.എസ്.ആര്.ടി.സി. ബസ്
സ്റ്റാന്റിന്
ചുറ്റുമതില്‍
അടിയന്തരമായി
നിര്‍മ്മിക്കണമെന്ന്
ഹൈക്കോടതി ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എന്നാണ് ഉത്തരവ്
നല്‍കിയതെന്നും
അതിനിടയാക്കിയ
സാഹചര്യമെന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
കോടതി
ഉത്തരവ്
നടപ്പിലാക്കാതിരുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ?
മാനന്തവാടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയിലെ ഓടാത്ത ബസുകള്‍
1385.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
കെ.എസ്.ആര്.ടി.സി.
ഡിപ്പോയ്ക്ക് അനുവദിച്ച
അഞ്ച് സൂപ്പര്‍ ഡീലക്സ്
ബസുകള്‍ മാസങ്ങളായി
ഓടാതെ കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(ബി)
പ്രസ്തുത
ബസുകള്‍ ഓടാത്തതിന്റെ
കാരണം വ്യക്തമാക്കുമോ?
മാവേലിക്കര
റീജിയണല്‍ വര്‍ക് ഷോപ്പില്‍
ആര്.ഒ. പ്ലാന്റ്
1386.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ആര്.ടി.സി.
യുടെ മാവേലിക്കര
റീജിയണല്‍ വര്‍ക്
ഷോപ്പില്‍ ആര്.ഒ.
(റിവേഴ്സ് ഓസ്മോസിസ് )
പ്ലാന്റ്
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വിശദമാക്കുമോ? ഇതിന്
ആവശ്യമായ തുക
അനുവദിക്കുമോ?
കാട്ടാക്കട
ഡിപ്പോയില്‍ നിന്നുള്ള
ദീര്‍ഘദൂര സര്‍വ്വീസുകള്‍
1387.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
ഡിപ്പോയില്‍ നിന്നും
കണ്ണൂരിലേക്ക്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
കാട്ടാക്കട
ഡിപ്പോയില്‍ നിന്നും
നിലവിലുള്ള ദീര്‍ഘദൂര
സര്‍വ്വീസുകള്‍
ഏതൊക്കെയാണെന്നും
പുതുതായി ദീര്‍ഘദൂര
സ്രവ്വീസുകള്
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടെങ്കില്‍
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ?
റദ്ദാക്കിയ
ഷെഡ്യൂളുകള്‍
1388.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല,
വെളളറട,
നെയ്യാറ്റിന്‍കര,
കാട്ടാക്കട എന്നീ
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിലവില്‍
എത്ര ഷെഡ്യൂളുകളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
നിലവിലുണ്ടായിരുന്നതില്‍
ഏതൊക്കെ ഷെഡ്യൂളുകളാണ്
റദ്ദ് ചെയ്തത് എന്നും
റൂട്ട് തിരിച്ച്
വ്യക്തമാക്കാമോ?
(ബി)
പാറശ്ശാല,
വെളളറട ഡിപ്പോകളില്‍
ആവശ്യത്തിന് ബസുകളും
സ്പെയര്‍ പാര്‍ട്സുകളും
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുളള
അടിയന്തര നടപടികള്‍
സ്വീകരിക്കാമോ?
സുശീല്‍ഖന്ന
റിപ്പോര്‍ട്ട്
1389.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുശീല്‍ഖന്ന
റിപ്പോര്‍ട്ടിലെ
പ്രധാനപ്പെട്ട
ശിപാര്‍ശകളും അവയില്‍
നാളിതുവരെ സ്വീകരിച്ച
നടപടികളും
വിശദമാക്കുമോ?
(ബി)
പ്രസ്തുത
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
ജീവനക്കാരുടെ
സംഘടനകളുമായി ചര്‍ച്ച
നടത്തി
ധാരണയിലെത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ ?
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍ സ്വീകരിച്ച
നടപടികള്‍
1390.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹനാപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അവ തടയുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(ബി)
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനുളള
അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ;അതോറിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(സി)
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍
എന്തെങ്കിലും
കേന്ദ്രപദ്ധതികള്‍ക്ക്
പ്രോജക്ട്
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏതെങ്കിലും പദ്ധതി
ലഭിച്ചിട്ടുണ്ടോ;എത്ര
തുക ലഭിച്ചു;എത്ര തുക
ചെലവഴിച്ചു;
(ഡി)
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍
അടിയന്തരമായി ഒരു
കര്‍മ്മ പദ്ധതി
കൊണ്ടുവരുമോ;പ്രധാന
സ്ഥലങ്ങളില്‍ ട്രാഫിക്
വാര്ഡന്മാരെ
നിയമിക്കുമോ;
(ഇ)
വാഹനാപകടങ്ങള്‍
കുറയ്ക്കുവാന്‍
ബോധവല്‍ക്കരണവും പ്രധാന
ജംഗ്ഷനുകളില്‍ ട്രാഫിക്
വാര്ഡന്മാരെയും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1391.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കെ.എസ്.ആര്.ടി.സി.
ഡിപ്പോയെ മാതൃകാ ഡിപ്പോ
ആക്കി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
അന്തര്‍സംസ്ഥാന
സര്‍വ്വീസുകള്‍ ആയ
തൃപ്പരപ്പ്, കുളച്ചല്‍,
പേച്ചിപ്പാറ, മണ്‍ഡേ
മാര്‍ക്കറ്റ്,
തേങ്ങാപട്ടണം, അരുമന
എന്നീ സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
(സി)
ഡിപ്പോയിലെ
ക്യാന്റീന്
പ്രവര്‍ത്തനം
ആരംഭിക്കാത്തതിന്റെ
കാരണം വിശദീകരിക്കുമോ;
(ഡി)
സ്വദേശാഭിമാനിയുടെ
നാടായ
നെയ്യാറ്റിന്‍കരയില്‍
നിന്നും
സ്വദേശാഭിമാനിയുടെ
സ്മാരകം സ്ഥിതി
ചെയ്യുന്ന
പയ്യാമ്പലത്തേയ്ക്ക്
ഓടിക്കൊണ്ടിരുന്ന ബസ്
നിര്‍ത്തലാക്കിയതിന്റെ
കാരണം വിശദമാക്കാമോ; ഈ
സര്‍വ്വീസ്
പുനരാരംഭിക്കാന്‍
കഴിയുമോ
എന്നറിയിക്കാമോ?
നിര്‍ത്തലാക്കിയ
ബസ് സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
1392.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയില്‍ 2016 - 17
കാലയളവില്‍ നഷ്ടത്തിലായ
എത്ര
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസുകള്‍
നിര്ത്തലാക്കുയുണ്ടായി;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നിര്‍ത്തലാക്കിയ
ബസ് സര്‍വ്വീസുകള്‍
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വായ്പയെടുക്കുന്നതിന്
കെ.എസ്.ആര്.ടി.സി. യ്ക്ക്
ഉപദേശക സ്ഥാപനം
1393.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാങ്ക്
കണ്‍സോര്‍ഷ്യത്തില്‍
നിന്ന്
വായ്പയെടുക്കാന്‍
കെ.എസ്.ആര്.ടി.സി.
ഉപദേശക സ്ഥാപനത്തെ
നിയമിച്ചിട്ടുണ്ടോ; ഏത്
സ്ഥാപനത്തെയാണ്
നിയമിച്ചതെന്നും
തെരഞ്ഞെടുത്ത
മാനദണ്ഡമെന്തെന്നും
വ്യക്തമാക്കുമോ;
(ബി)
അതിനായി
ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടായിരുന്നോ;എങ്കില്‍
അത് ഇ-ടെണ്ടറിംഗ്
ആയിരുന്നോ; എത്ര
ക്വട്ടേഷന്‍
ടെണ്ടറിംഗിലൂടെ
ലഭിച്ചു; എന്ത്
തുകയ്ക്കാണ് ഇതിന്റെ
നിയമനം നടന്നത്;
സ്ഥാപനത്തിനുളള
പ്രതിഫലത്തിനു പുറമേ
ഭക്ഷണം, താമസം
തുടങ്ങിയവയ്ക്ക് എന്തു
തുക കെ.എസ്.ആര്.ടി.സി.
ചെലവാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പ
ലഭിക്കുന്നതിന്
മുമ്പാണോ ലഭിച്ച
ശേഷമാണോ ഉപദേശക
സ്ഥാപനത്തിന് തുക
കൈമാറിയത്; വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഉപദേശക
സ്ഥാപനത്തെ
നിയമിക്കുന്നതിന്
മുമ്പായി ടി
വിഷയത്തില്‍
സാധ്യതാപഠനം
നടത്തിയിരുന്നോ;
അതിന്റെ വിശദവിവരം
നല്‍കുമോ; സാധ്യതാപഠനം
ഒഴിവാക്കിയെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
മറ്റ് ധനകാര്യ
സ്ഥാപനങ്ങളില്‍ നിന്ന്
വായ്പയെടുത്തപ്പോള്‍
ഉപദേശക സ്ഥാപനത്തെ
നിയമിച്ചിട്ടുണ്ടായിരുന്നോ
എന്നും എത്ര കോടി
അതിനായി
ചെലവാക്കിയെന്നും
വിശദമാക്കുമോ;
(എഫ്)
ഈ
വകയില്‍ കോടിക്കണക്കിന്
രൂപ
തട്ടിയെടുക്കപ്പെട്ടിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ ?
പട്ടാമ്പിയിലൂടെയുള്ള
ബസ് സര്‍വീസുകള്‍
1394.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പിയിലൂടെ
സര്‍വീസ് നടത്തിയിരുന്ന
എത്ര ബസ്സ്
സര്‍വീസുകളാണ് കഴിഞ്ഞ
നാല് വര്‍ഷത്തിനിടയില്‍
നിര്‍ത്തലാക്കിയത്;
പ്രസ്തുത സര്‍വീസുകള്‍
പുനസ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പെരിന്തല്‍മണ്ണ,
പട്ടാമ്പി
എന്നിവിടങ്ങളിലെ
പാവപ്പെട്ട രോഗികള്‍
ആശ്രയിക്കുന്ന
തൃശ്ശൂര്‍ മെഡിക്കല്‍
കോളേജിലേക്ക് നേരിട്ട്
ബസ് സര്‍വീസുകള്‍
ഇല്ലെന്നുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു വഴി ബസ്
സര്‍വീസ് നടത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ബസ്സുകള്‍ക്ക് ബി എസ്-4
എന്‍ജിനുകള്‍
1395.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി
എസ്-4 എന്‍ജിനുകള്‍
ഉപയോഗിക്കാത്തതിനാല്‍
കെ.എസ്.ആര്.ടി.സി യുടെ
എത്ര ബസ്സുകളാണ്
നിരത്തിലിറക്കാന്‍
കഴിയാത്ത
സാഹചര്യമുള്ളത്; എത്ര
പുതിയ ബസ്സുകള്‍ക്ക്
രജിസ്ട്രേഷന്
ലഭിക്കാത്ത
സ്ഥിതിവിശേഷം
നിലവിലുണ്ട്;
(ബി)
ഇത്തരം
ബസ്സുകളുടെ നിര്‍മ്മാണ
വേളയില്‍ തന്നെ ഈ
മാനദണ്ഡം
പാലിക്കുന്നുണ്ടോയെന്ന്
എന്തുകൊണ്ടാണ് ഉറപ്പു
വരുത്താത്തത്;
(സി)
നിബന്ധനകളില്‍
ഏതെങ്കിലും തരത്തിലുള്ള
ഇളവുകള്‍
നേടിയെടുക്കുന്നതിന്
കെ.എസ്.ആര്.ടി.സി
ശ്രമിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ച് നിലവിലെ
തീരുമാനമെന്തെന്ന്
അറിയിക്കുമോ;
(ഡി)
നിര്‍മ്മാണത്തില്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
പാലിക്കാത്തതുമൂലം
രജിസ്ട്രേഷന്
ലഭിക്കാത്ത
സാഹചര്യത്തില്‍
ഉണ്ടായിട്ടുള്ള നഷ്ടം
ഏത് രീതിയില്‍
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
സ്മാര്‍ട്ട് കാര്‍ഡ്
രൂപത്തില്‍ ഡ്രൈവിംഗ്
ലൈസന്‍സും ആര്.സി. ബുക്കും
1396.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡ്രൈവിംഗ് ലൈസന്‍സും
ആര്.സി. ബുക്കും
നിലവില്‍ ഏത്
രൂപത്തിലാണ് നല്കി
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
നല്കി വരുന്ന സംവിധാനം
ആധുനിക രീതിയില്‍
പരിഷ്ക്കരിച്ച്
സ്മാര്‍ട്ട് കാര്‍ഡ്
രൂപത്തില്‍ തയ്യാറാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വാഹന
അപകടങ്ങള്‍
1397.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന
അപകടങ്ങളുണ്ടാകുമ്പോള്‍
അപകട കാരണംമോട്ടോര്
വാഹന വകുപ്പ് വിശകലനം
ചെയ്യാറുണ്ടോ;
(ബി)
ഡ്രൈവറുടെ
പിഴവുകൊണ്ടുണ്ടാകുന്ന
അപകടങ്ങള്‍
അത്തരത്തില്‍
രേഖപ്പെടുത്താറുണ്ടോ;
(സി)
2016
വര്‍ഷത്തില്‍ എത്ര
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടെന്നും,
അതിനിടയാക്കിയ
കാരണങ്ങളുടെ
സ്ഥിതിവിവരക്കണക്കും
വെളിപ്പെടുത്തുമോ ?
ട്രാഫിക്
നിയമ ലംഘനം
1398.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2016-17 കാലയളവില്‍
എത്ര ട്രാഫിക് നിയമലംഘന
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
രൂപ പിഴയായി
ഈടാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
വേഗപ്പൂട്ട്
പരിശോധന കൃത്യമായ
ഇടവേളകളില്‍
നടത്താറുണ്ടോ; എങ്കില്‍
കഴിഞ്ഞ 6 മാസത്തിനിടെ
വേഗപ്പൂട്ട്
പ്രവര്ത്തിപ്പിക്കാതിരുന്നതിന്റെയും,
അമിത വേഗത്തിന്റെയും
പേരില്‍ എത്ര
പേര്‍ക്കെതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
ആര്.ടി. ഓഫീസുകള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(സി)
അമിതവേഗം
കണ്ടെത്തുന്നതിനുള്ള
ക്യാമറകള്‍ സംസ്ഥാനത്ത്
എത്രയെണ്ണം
സ്ഥപിച്ചിട്ടുണ്ട്;
അവയില്‍ എത്രയെണ്ണം
പ്രവര്‍ത്തിക്കുന്നുണ്ട്;
ക്യാമറകള്‍ സ്ഥാപിച്ച
ശേഷം എത്ര തുക
പിഴയിനത്തില്‍
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയിലെ റീജീയണല്‍
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറുടെ ഓഫീസ്
1399.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ റീജീയണല്‍
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറുടെ ഓഫീസുകള്‍
എവിടെയൊക്കെയാണ്
നിലവിലുള്ളത്;
(ബി)
ഈ
ഓഫീസുകള്‍
വിദൂരസ്ഥലങ്ങളിലായതിനാല്
സേവനം ലഭിക്കുവാന്‍
ജനങ്ങള്‍ക്ക് പ്രയാസം
നേരിടുന്ന കാര്യം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എടുത്ത
നടപടികള്‍ എന്തെല്ലാം;
(സി)
ജില്ലയുടെ
പ്രധാന ടൗണുകളില്‍
ഒന്നായ കോട്ടക്കല്‍
കേന്ദ്രീകരിച്ച് ഒരു
ജോയിന്റ് ആര്.ടി.
ഓഫീസ് ആരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ടെസ്റ്റ്
ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍
ഇല്ലാത്ത ആര്. ടി .
ഓഫീസുകള്‍
1400.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി ടെസ്റ്റ്
ഡ്രൈവിംഗ് ഗ്രൗണ്ടുകള്‍
ഇല്ലാത്ത എത്ര ആര്. ടി
.ആഫീസുകള്‍ ഉണ്ട്;
(ബി)
ഡ്രൈവിംഗ് സ്കൂള്‍
ഓണേഴ്സ് അസോസിയേഷന്
വാടക നല്കി ഡ്രൈവിംഗ്
ടെസ്റ്റ് നടത്തുന്ന
എത്ര ഗ്രൗണ്ടുകള്‍
ഉണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
നാദാപുരം
മണ്ഡലത്തില്‍ ആര്.ടി. ഓഫീസ്
1401.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍
വര്‍ദ്ധിച്ചു വരുന്ന
വാഹന രജിസ്ട്രഷന്
പരിഗണിച്ച് പ്രസ്തുത
മണ്ഡലത്തില്‍ ആര്.ടി.
ഓഫീസ് അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ ഏതൊക്കെ
മണ്ഡലങ്ങളില്‍ ആര്.ടി.
ഓഫീസ്
അനുവദിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
ആര്.ടി.
ഓഫീസ് അനുവദിക്കാന്‍
അവലംബിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കയാണെന്ന്
അറിയിക്കുമോ?
വാഹനപ്പുക
പരിശോധന കേന്ദ്രങ്ങള്‍
1402.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനപ്പുക പരിശോധന
കേന്ദ്രങ്ങളില്‍
നടത്തുന്ന
പുകപരിശോധനയില്‍ ഒരു
വാഹനവും
പരാജയപ്പെടാറില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
വാഹനപ്പുക
പരിശോധന കേന്ദ്രങ്ങളെ
ഓണ്‍ലൈനില്‍
ബന്ധിപ്പിച്ച്
കേന്ദ്രീകൃതസംവിധാനത്തിലൂടെ
മലിനീകരണത്തോത്
കണക്കാക്കി
സര്‍ട്ടിഫിക്കറ്റ്
നല്കുന്ന പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൊടുവള്ളി
ജോയിന്റ് ആര്.റ്റി ഓഫീസ്
1403.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടുവള്ളി
ജോയിന്റ് ആര്.റ്റി
ഓഫീസ്
വിഭജിക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
ഡ്രൈവിംഗ്
സ്കൂളുകളുടെ നിലവാരം
വര്ദ്ധിപ്പിയ്ക്കുല്
1404.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ഡ്രൈവിംഗ് സ്കൂളുകളുടെ
നിലവാരം
വര്‍ദ്ധിപ്പിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
നിലവാരമില്ലാതെയും
മാനദണ്ഡങ്ങള്‍
പാലിക്കാതെയും
നടത്തുന്ന ഡ്രൈവിംഗ്
സ്കൂളുകളെ
നിയന്ത്രിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(സി)
നൂതന
സാങ്കേതിക മികവോടെ
ഡ്രൈവിംഗ് സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നതിന്
നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
ഇക്കാര്യങ്ങളില്‍
പരിശോധന നടത്തി നടപടി
സ്വീകരിയ്ക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്താക്കളെ
കബളിപ്പിക്കുന്ന ഡീലര്‍മാരുടെ
ലൈസന്‍സ് റദ്ദ് ചെയ്യല്‍
1405.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഹന ഡീലര്‍മാര്‍ പഴയ
വാഹനങ്ങളെ പുതിയവയെന്ന്
തെറ്റിദ്ധരിപ്പിച്ച്
വില്‍ക്കുന്നതായ
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
വിശദാംശം ലഭ്യമാകുമോ?
(ബി)
ഇത്തരം
പരാതികളിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
(സി)
ഉപഭോക്താക്കളെ
കബളിപ്പിക്കുന്ന
ഡീലര്‍മാരുടെ ലൈസന്‍സ്
റദ്ദ് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ?
ആംബുലന്‍സുകള്‍
അപകടത്തില്‍പ്പെടുന്നത്
ഒഴിവാക്കൽ
1406.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആംബുലന്‍സുകള്‍
സ്ഥിരമായി
അപകടത്തില്പ്പെടുന്നതായുള്ള
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആംബുലന്‍സുകള്‍
അപകടത്തില്‍പ്പെടുന്നത്
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ;
(സി)
ആംബുലന്‍സുകള്‍
അപകടമുണ്ടാക്കിയാല്‍
ഡ്രൈവര്‍ക്കെതിരെ
ക്രിമിനല്‍ കേസ്
എടുക്കാന്‍
കഴിയാത്തതിനാലാണ്
അപകടങ്ങള്‍
ആവര്‍ത്തിക്കുന്നത്
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാഹനാപകടങ്ങളില്‍
മുഖ്യ പങ്ക് വഹിക്കുന്ന
വാഹനങ്ങള്‍
1407.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹനാപകടങ്ങളില്‍ മുഖ്യ
പങ്ക് വഹിക്കുന്ന
വാഹനങ്ങള്‍ ഏതെല്ലാം
മേഖലകളിലുള്ളവയാണ്,
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സ്വകാര്യബസ്സുകളുടെ
മത്സരയോട്ടം, മണല്‍
കരിങ്കല്ലു ലോബികളുമായി
ബന്ധപ്പെട്ട
ടിപ്പറുകള്‍ എന്നിവയെ
നിയന്ത്രിക്കാന്‍
ഗതാഗതവകുപ്പ് എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നു
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ബസ്സുകളുടെ മത്സരയോട്ടം
നിയന്ത്രിക്കാനും
അപകടങ്ങള്‍
ഒഴിവാക്കുവാനുമായി
സമയക്രമ ഉത്തരവു
പരിശോധിച്ചു് ആര്
& ഡി ടീം നല്കിയ
റിപ്പോര്ട്ടിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
(ഡി)
2016-17
വര്‍ഷം
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍, ടിപ്പറുകള്‍
തുടങ്ങിയവ ഉണ്ടാക്കിയ
അപകടങ്ങള്‍ എത്രയെന്നും
പോലീസ്
വാഹനങ്ങള്‍,സ്കൂള്‍ബസ്സുകള്‍,ഗുഡ്സ്
വാഹനമുള്പ്പെട്ട
മറ്റ്
വാഹനങ്ങള്‍,ആട്ടോകള്,ബൈക്കുകള്‍
തുടങ്ങിയവ ഉണ്ടാക്കിയ
അപകടങ്ങള്‍ എത്ര എന്നും
ഇത് മുന്‍ വര്‍ഷ
കണക്കുകളെക്കാളും
കൂടുതലോ കുറവോ എങ്കില്‍
എത്ര എന്നുമുള്ള കണക്ക്
ലഭ്യമാക്കുമോ?
(ഇ)
2016-17
വര്‍ഷക്കാലയളവില്‍
കെ.എസ്.ആര്.ടി.സി./കെ.യു.ആര്.ടി.സി.
ബസ്സ്
അപകടങ്ങളുമായിട്ട്
ബന്ധപ്പെട്ടും മറ്റു
വാഹന അപകടങ്ങളുമായിട്ട്
ബന്ധപ്പെട്ടും
കേസ്സുകള്‍ എത്ര എന്നും
ഇതില്‍ എത്ര പേര്
മരണപ്പെട്ടു എന്നും
വ്യക്തമാക്കുമോ?
വൈക്കം,
പെരുമ്പളം, പാണാവള്ളി,
അരൂക്കുറ്റി പ്രദേശങ്ങളിലെ
ബോട്ട് സര്‍വ്വീസുകള്‍
1408.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം,
പെരുമ്പളം, പാണാവള്ളി,
അരൂക്കുറ്റി
എന്നിവിടങ്ങളില്‍
നിന്നുള്ളവര്‍ക്ക്
എറണാകുളത്ത്
പോകുന്നതിനും
വരുന്നതിനും
ഉപകരിക്കത്തക്ക
നിലയില്‍ ബോട്ട്
സര്‍വ്വീസുകള്‍
ശക്തിപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
അരൂക്കുറ്റി
ജെട്ടിയില്ഹൗസ് ബോട്ട്
ടെര്‍മിനല്‍ ഉള്ള
സാഹചര്യം കൂടി
പരിഗണിച്ച് ,വൈക്കം
എറണാകുളം സ്പീഡ്ബോട്ട്
പ്രസ്തുത ജെട്ടിയിൽ
നിര്‍ത്തി യാത്രക്കാരെ
കയറ്റി
കൊണ്ടുപോകുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ജലഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
1409.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
വി.എസ്.ശിവകുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലഗതാഗതം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഈ സർക്കാരിന്റെ കാലത്ത്
എന്തെല്ലാം പദ്ധതികളും
പ്രവര്‍ത്തനങ്ങളുമാണ്
നടത്തിയതെന്നും
വിശദീകരിക്കുമോ;
(സി)
ജനങ്ങള്‍
അനുഭവിക്കുന്ന
റോഡുവഴിയുളള
യാത്രാക്ലേശം
മറികടക്കുന്നതിനും അവരെ
ജലഗതാഗതത്തിലേക്ക്
ആകര്‍ഷിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വിശദീകരിക്കുമോ?
ഫോര്‍ട്ടുകൊച്ചി
കസ്റ്റംസ് ബോട്ട് ജെട്ടിയുടെ
വികസനം
1410.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫോര്‍ട്ടുകൊച്ചിയിലെ
കസ്റ്റംസ് ജെട്ടിയില്‍
സ്ഥലപരിമിതി മൂലം
അനുഭവപ്പെടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
പോര്‍ട്ട്
ട്രസ്റ്റിന്റെ 10
സെന്റ് സ്ഥലമെങ്കിലും
ബോട്ട് ജെട്ടിയുടെ
വികസനത്തിനായി
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇത്
സംബന്ധിച്ച് എം.എല്‍.എ
ജലഗതാഗത വകുപ്പ്
ഡയറക്ടര്‍ക്ക് നല്കിയ
കത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ?