വട്ടവട
ഗ്രാമപഞ്ചായത്തിലെ വില്ലേജ്
ഓഫീസ്
858.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
താലൂക്കിലെ വട്ടവട
ഗ്രാമപഞ്ചായത്തിലെ
വില്ലേജ് ഓഫീസ്
നിലവില്‍
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും,
വില്ലേജുമായി
ബന്ധപ്പെട്ട യഥാര്‍ത്ഥ
രേഖകള്‍ അവിടെ
ലഭ്യമാണോയെന്നും
വ്യക്തമാക്കാമോ?
നിശ്ചിത ഫീസ് ഒടുക്കി
നെല്‍വയല്‍ നികത്തിയ നടപടി
859.
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
,,
ആര്. രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
ഒരു നിശ്ചിത ഫീസ്
ഒടുക്കി നെല്‍വയല്‍
നികത്തിയ നടപടി
ക്രമവത്ക്കരിച്ചുകൊണ്ടുള്ള
ചട്ടം
പുറപ്പെടുവിച്ചിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ചട്ടം ഇപ്പോള്‍
പ്രാബല്യത്തിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ആയത്
പിന്‍വലിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്രകാരമുള്ള
നടപടി നെല്‍വയലുകളുടെ
വ്യാപ്തി
കുറയ്ക്കുന്നതിന്
എത്രമാത്രം
കാരണമായിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആദിവാസി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
പട്ടയം
T 860.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ചില പഞ്ചായത്തുകളില്‍
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
ചിലര്‍ക്ക് പട്ടയം
ലഭിച്ചിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അവര്‍ക്ക് പട്ടയം
ലഭിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മിച്ചഭൂമി കൈയ്യേറ്റം
തടയുന്നതിന് പ്രത്യേക സെല്‍
861.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർക്കാർ
ഏറ്റെടുത്ത
മിച്ചഭൂമിയില്‍ വിതരണം
ചെയ്തിട്ടില്ലാത്ത എത്ര
ഹെക്ടര്‍ ഭൂമിയുണ്ട്;
താലൂക്ക് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
മിച്ചഭൂമികളിലെ
കൈയ്യേറ്റം തടയുന്നതിന്
മിച്ചഭൂമിയുള്ള എല്ലാ
ജില്ലകളിലും പ്രത്യേക
സെല്‍
രൂപീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാട്ടത്തിന് പതിച്ച് നല്കിയ
സര്‍ക്കാര്‍ ഭൂമി
862.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഭൂമി
സംഘടനകള്‍ക്ക്
പാട്ടത്തിനും, പതിച്ചും
നല്കിയിട്ടുള്ളതുമൂലം
പൊതു ആവശ്യത്തിന് ഭൂമി
ലഭ്യമല്ലാത്ത
സ്ഥിതിവിശേഷം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ബി)
ഇപ്രകാരമുള്ള
ഭൂമി വ്യവസ്ഥകള്‍
ലംഘിച്ച്
വാണിജ്യാവശ്യങ്ങള്‍ക്ക്
ഉപയോഗപ്പെടുത്തി വരുന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;വെളിപ്പെടുത്തുമോ
;
(സി)
പാട്ടക്കുടിശ്ശിക
വരുത്തിയ ഭൂമി
തിരിച്ചെടുക്കാന്‍
നടപടി
സ്വീകരിക്കാറുണ്ടോ;
എങ്കില്‍ കഴിഞ്ഞ പത്തു
വര്‍ഷത്തിനിടെ
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികളുടെ
വിശദവിവരം നല്‍കാമോ?
ചീമേനിയില്‍ ബസ്റ്റാന്റ്
നിര്‍മ്മാണം
863.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കയ്യൂര്‍-ചീമേനി
പഞ്ചായത്തിലെ
ചീമേനിയില്‍
ബസ്റ്റാന്റ്
നിര്‍മ്മാണത്തിന് സ്ഥലം
പതിച്ചു
നല്‍കുന്നതുമായി
ബന്ധപ്പെട്ട നടപടി
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
ഇതിനാവശ്യമായ സ്ഥലം
സൗജന്യമായി
പഞ്ചായത്തിനു വിട്ടു
നല്കാന് നടപടി
സ്വീകരിക്കുമോ;
(ബി)
ബസ്റ്റാന്റ്
നിര്‍മ്മാണത്തിന്
എം.എല്‍.എ. ഫണ്ട്
നീക്കിവെച്ചിട്ടും ഈ
പദ്ധതിക്ക് സ്ഥലം
അനുവദിച്ചു നല്കാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
'ലൈഫ്
'പദ്ധതി
864.
ശ്രീ.വി.പി.സജീന്ദ്രന്
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്കും
ഭവനരഹിതര്‍ക്കും
സമയബന്ധിതമായി
പാര്‍പ്പിടം
നല്‍കുന്നതിനുള്ള 'ലൈഫ്
'പദ്ധതി
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
(ബി)
ഭവനരഹിതരായ
കുടുംബങ്ങളുടെ
വിവരശേഖരണം നടത്തുമോ;
(സി)
ഗുണഭോക്താക്കളുടെ
മുന്‍ഗണനാ പട്ടിക
എന്തെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
തയ്യാറാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
'ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി'
865.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി' ഒരു
പരാജയമാണെന്നു
കരുതുന്നുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(ബി)
പദ്ധതിയിലെ
പ്രശ്നങ്ങള്‍
പരിഹരിച്ച്
നടപ്പാക്കാന്‍
ആലോചിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പദ്ധതി
നടപ്പാക്കുമ്പോള്‍
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മധ്യവര്‍ത്തികളുടെ
ഇടപെടലുകളിലൂടെ
വ്യാജരേഖകള്‍ ചമച്ച്
ഭൂമി നേടിയെടുത്തവരെ
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
866.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഷാഫി പറമ്പില്‍
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഭൂരഹിതരില്ലാത്ത
കേരളം' പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിപ്രകാരം
ഇതുവരെ എത്ര പേര്‍ക്ക്
ഭൂമി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ
(സി)
ഏതൊക്കെ
ജില്ലകളെയാണ്
'ഭൂരഹിതരില്ലാത്ത
ജില്ല'യായി
പ്രഖ്യാപിച്ചിട്ടുള്ളത്?
ഐ.എച്ച്.ആര്.ഡി.
കോളേജ് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലമെടുപ്പ്
867.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഐ.എച്ച്.ആര്.ഡി.
കോളേജ് ഓഫ് അപ്ലൈഡ്
സയന്‍സിന് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏറനാട്
താലൂക്ക് പരിധിയില്‍
പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിനനുയോജ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
മലപ്പുറം
സിവില്‍ സ്റ്റേഷന്‍െറ
പരിസരത്തുള്ള റവന്യൂ
പുറമ്പോക്ക് ഭൂമി
പ്രസ്തുത കെട്ടിട
നിര്‍മ്മാണത്തിന്
ഉപയോഗിക്കാന്‍ പറ്റുമോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും
പ്രൊപ്പോസലുകള്‍
നിലവിലുണ്ടോയെന്ന്
വിശദമാക്കുമോ?
പ്രീ
-ഫാബ് വീടുകള്‍
T 868.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
രഹിതര്‍ക്ക് പ്രീ -ഫാബ്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കുമെന്ന ബഡ്ജറ്റ്
പ്രഖ്യാപനം
നടപ്പാക്കുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നടപടിക്കായി പ്രൊജക്ട്
മാനേജ് മെന്റ്
കണ്‍സള്‍ട്ടന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ?
സീറോ
ലാന്റ് പദ്ധതി
869.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ആവിഷ്കരിച്ച സീറോ
ലാന്റ് പദ്ധതിപ്രകാരം
ഭൂമി ലഭിക്കുന്നതിനായി
എത്ര അപേക്ഷകളാണ്
ലഭിച്ചതെന്നും എത്ര
പേര്‍ക്ക് ഭൂമി
അനുവദിച്ചുവെന്നും
ജില്ല തിരിച്ചിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഭൂമി അനുവദിച്ചു
കിട്ടിയ പലര്‍ക്കും
ഭൂമി ഇതേവരെ
ലഭ്യമായിട്ടില്ല എന്ന
സംഗതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;എന്തുകൊണ്ടാണ് ഭൂമി
ലഭിയ്ക്കാഞ്ഞതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമിയില്ലാത്തവര്‍ക്ക്
ഭൂമി നല്കാന്
സ്വീകരിച്ച മറ്റു
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ ?
നിലം
നികത്തി വീട് നിര്‍മ്മിക്കല്‍
870.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളില്‍
10 സെന്റ്,
മുനിസിപ്പാലിറ്റികളില്‍
5 സെന്റ്,
കോര്‍പ്പറേഷനുകളില്‍ 3
സെന്റ് എന്നിങ്ങനെ നിലം
നികത്തി വീടു
വെക്കുന്നതിന് ആവശ്യമായ
അനുമതി നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ; ഈ
കാര്യത്തില്‍ എന്തൊക്കെ
നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഈ തരത്തില്‍ വീട്
വെക്കുവാന്‍
അനുമതിക്കായി അപേക്ഷ
നല്കിയ എത്ര
അപേക്ഷകരുണ്ടെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിക്കാന് വലിയ
കാലതാമസം വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കാലതാമസം പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പൊതു
ആവശ്യത്തിനായി സ്ഥലം
ഏറ്റെടുക്കുന്ന നിയമം
871.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ആവശ്യത്തിനായി
സ്ഥലം ഏറ്റെടുക്കുന്ന
നിയമപ്രകാരം
സാമൂഹികാഘാത പഠനം
നടത്തണമെന്ന്
വ്യവസ്ഥയുണ്ടോ;
(ബി)
ഇതിന്
എന്തു സംവിധാനമാണ്
നിലവിലുള്ളത്; ഇതു
സംബന്ധിച്ച്
ഉത്തരവുകള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഉത്തരവ്
പുറപ്പെടുവിക്കുമോ;
(സി)
കാഞ്ഞിരപ്പള്ളി
ബൈപാസിനുള്ള
സാമൂഹികാഘാത പഠനം
ഏതുഘട്ടത്തിലാണ്;
ഇതിനുളള നടപടികള്‍
ത്വരിതപ്പെടുത്തുമോ?
ഭൂമി
ഏറ്റെടുക്കുമ്പോള്‍ നല്കുന്ന
നഷ്ടപരിഹാരത്തുകയില്‍ നിന്നും
പിടിക്കുന്ന ഇന്‍കം ടാക്സ്
872.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യത്തിന് ഭൂമി
ഏറ്റെടുക്കുമ്പോള്‍
നല്കുന്ന
നഷ്ടപരിഹാരത്തുകയില്‍
നിന്നും പിടിക്കുന്ന
ഇന്‍കം ടാക്സ് (TDS)
ടാക്സ് അക്കൗണ്ടില്‍
ഓണ്‍ ലൈനില്‍
ഒടുക്കുന്ന ചുമതല ഔട്ട്
സോഴ്സ്
ചെയ്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(ബി)
ഔട്ട്
സോഴ്സിംഗ് ചുമതല
ഏറ്റെടുത്തിട്ടുള്ള
ചാര്‍ട്ടേര്‍ഡ്
അക്കൗണ്ടന്റുമാര്‍,
സ്ഥലമുടമകളില്‍ നിന്നും
അമിത ഫീസ് ഈടാക്കുന്ന
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
റവന്യൂ ഉദ്യോഗസ്ഥരുടെ
പങ്കാളിത്തം
അന്വേഷിക്കുമോ;
(ഡി)
ഔട്ട്
സോഴ്സിംഗ് ഫീസിനത്തില്‍
2015-16 ല്‍ എന്തു തുക
നല്കിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ?
ആര്.എം.എഫ്.
നിര്‍മ്മാണ പ്രവൃത്തികള്‍
873.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടിമണ്ഡലത്തില്നിലവില്ഭരണാനുമതിയുള്ളതുംനിര്മ്മാണംനടന്നു
വരുന്നതുമായ
ആര്.എം.എഫ്.
നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ; ഓരോ
പദ്ധതിയുടെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കുമോ;
(ബി)
ആര്.എം.എഫ്.പ്രകാരം
കോഴിക്കോട് ജില്ലയില്‍
നിലവില്‍ ലഭ്യമായ ഫണ്ട്
എത്രയെന്ന്
വിശദമാക്കാമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍ നിന്ന്
ആര്.എം.എഫ്.-ല്‍
ഉള്‍പ്പെടുത്തുന്നതിനായി
മുന്‍സര്‍ക്കാര്‍
കാലയളവില്‍
സമര്‍പ്പിക്കപ്പെട്ടതും
എന്നാല്പരിഗണിക്കാതെ
പോയതുമായ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
സ്ഥലം
ആഭ്യന്തര വകുപ്പിന് കൈമാറുന്ന
നടപടി
874.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാടാമ്പുഴ പോലീസ്
സ്റ്റേഷന്, വളാഞ്ചേരി
ഫയര്‍ സ്റ്റേഷന്
എന്നിവയുടെ സ്ഥലം
റവന്യൂവകുപ്പ് ആഭ്യന്തര
വകുപ്പിന് കൈമാറുന്ന
നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സ്ഥലം
കൈമാറുന്നതിനുള്ള
നിര്‍ദ്ദേശം
അടിയന്തരമായി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
നെല്‍
വയലുകളും, തണ്ണീര്‍ തടങ്ങളും
നികത്തുന്നതിനെതിരെയുള്ള
നടപടി
875.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃതമായി
കുന്നുകള്‍ ഇടിച്ചു
നിരത്തി നെല്‍
വയലുകളും, തണ്ണീര്‍
തടങ്ങളും
നികത്തുന്നതിനെതിരെ
15.06.2016 ലെ
29626/പി1/2016/റവന്യൂ
നമ്പര്‍ സര്‍ക്കുലര്‍
പ്രകാരം കോഴിക്കോട്
ജില്ലയില്‍ സ്വീകരിച്ച
നടപടികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ?
വിവാദ
ഉത്തരവുകള്‍
876.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലാവധി തീരുന്ന
കാലത്ത് റവന്യൂ വകുപ്പ്
ഒട്ടനവധി ഉത്തരവുകള്‍
ഇറക്കി വിവാദമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനെതിരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവാദ
ഉത്തരവുകള്‍
ഏതൊക്കെയാണ്; ആയവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
നിയമപരമല്ലാത്ത
തരത്തില്‍ പല
ആള്‍ക്കാരേയും
സംഘടനകളേയും
സഹായിക്കാന്‍
ഇറക്കിയതെന്ന
ആക്ഷേപമുള്ള
ഉത്തരവുകള്‍ റദ്ദു
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
വനിതാ
ഹോസ്റ്റലിന്റെ നിര്‍മ്മാണം
877.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
ടൗണില്‍ ഹൗസിംഗ്
ബോര്‍ഡുവക സ്ഥലത്ത്
അനുവദിച്ചിട്ടുള്ള
വനിതാ ഹോസ്റ്റലിന്റെ
നിര്‍മ്മാണം
ഏതുഘട്ടത്തിലാണെന്നും
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
ഹോസ്റ്റലില്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(ബി)
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പട്ടയം
878.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനി
വില്ലേജിലെ
കൈവശക്കാര്‍ക്ക് പട്ടയം
ലഭിക്കാനുള്ള നടപടികള്‍
ഏതു ഘട്ടത്തിലാണെന്നും
ഈ വില്ലേജില്‍ നേരത്തെ
അനുവദിക്കപ്പെട്ടവര്‍ക്ക്
ലഭ്യമായ പട്ടയം
ഇവര്‍ക്ക് കൂടി
ലഭ്യമാക്കുവാന്‍
എന്തെങ്കിലും
തടസ്സമുണ്ടോയെന്നും
വ്യക്തമാക്കുമോ?
ഭൂരഹിത
-ഭവനരഹിത കുടുംബങ്ങള്‍
879.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ഭൂരഹിതരും ഭവനരഹിതരുമായ
എത്ര
കുടുംബങ്ങളുണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(ബി)
ഇവരുടെ
പുനരധിവാസത്തിന് റവന്യൂ
-ഭവനനിര്‍മ്മാണ
വകുപ്പുകള്‍ വഴി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നു
വിശദമാക്കാമോ?
റവന്യു
ഭൂമിയും വനഭൂമിയും കൈവശം
വച്ച് കൃഷി ചെയ്ത്
ജീവിക്കുന്നവര്‍ക്ക് പട്ടയം
880.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലുള്പ്പെടുന്നതും,
2001 നു മുമ്പ് ഇടുക്കി
ജില്ലയുടെ
ഭാഗമായിരുന്നതുമായ
കുട്ടമ്പുഴ
പഞ്ചായത്തില്‍ 1977 നു
മുമ്പ് വനഭൂമി കൈവശം
വച്ച് അനുഭവിച്ചു
വരുന്നവര്‍ക്കും,
വര്‍ഷങ്ങളായി റവന്യു
ഭൂമി കൈവശം വച്ചും കൃഷി
ചെയ്തും
ജീവിക്കുന്നവര്‍ക്കും
പട്ടയം ലഭിക്കുവാനുളള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇടുക്കി
ജില്ലയില്‍ പട്ടയം
നല്‍കുന്നതിനുളള നടപടി
ദ്രുതഗതിയില്‍
ആരംഭിച്ചിട്ടുളളതിനാല്
ഇടുക്കി ജില്ലയുടെ
ഭാഗമായിരുന്നതും അതിനു
സമാനവുമായ എറണാകുളം
ജില്ലയില്‍പെടുന്ന
കുട്ടമ്പുഴ വില്ലേജിലെ
പട്ടയ വിതരണവും
നടത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
തോട്ടം
മേഖലയിലെ സര്‍ക്കാര്‍
ഭൂമിയില്‍ നടന്ന
ക്രമക്കേടുകള്‍
881.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ സര്‍ക്കാര്‍
ഭൂമിയില്‍ നടന്ന
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിനും,
തുടര്‍ നടപടികള്‍
സ്വീകരിക്കുന്നതിനും
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
നിയോഗിക്കപ്പെട്ടിരുന്ന
ഐ.എ.എസ്, ഐ.പി.എസ്
ഉദ്യോഗസ്ഥര്‍
ആരൊക്കെയായിരുന്നെന്ന്
വ്യക്തമാക്കുമോ;
(ബി)
അവരിലാരെങ്കിലും
സംസ്ഥാനത്തിന്റെ
പൊതുതാല്പര്യത്തിനു
വിരുദ്ധമായി ആ
വിഷയത്തില്‍
പ്രവര്‍ത്തിച്ചതായ
പരാതികളേതെങ്കിലും
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(സി)
തോട്ടം
ഉടമകളുടെ ക്രമവിരുദ്ധ
താല്പര്യങ്ങള്ക്കെതിരായി
പ്രവര്‍ത്തിച്ച
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
തല്പരകക്ഷികളുടെ
ഭാഗത്തുനിന്നും
നിഗൂഡപ്രവര്‍ത്തനം
നടക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
ഏജന്‍സിയില്‍ നിന്നും
വിവരം ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ തുടര്‍
സേവനം ആ വിഷയത്തില്‍
ഉറപ്പുവരുത്തുമോ?
തോട്ടം
മേഖലയില്‍ അനധികൃതമായി കൈവശം
വച്ചിട്ടുള്ള സര്‍ക്കാര്‍
ഭൂമി
882.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
മേഖലയില്‍ കമ്പനികള്‍
അനധികൃതമായി കൈവശം
വച്ചിട്ടുള്ള
സര്‍ക്കാര്‍ ഭൂമി
സംബന്ധിച്ച്
രാജമാണിക്കം
ഐ.എ.എസ്സിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ കോപ്പി
മേശപ്പുറത്തു
വയ്ക്കുമോ;
(ബി)
ഈ
റിപ്പോര്‍ട്ടിലെ
ശുപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിഷയവുമായി
ബന്ധപ്പെട്ട്
ക്രിമിനല്‍ നടപടികള്‍
സ്വീകരിക്കാന്‍
മുന്‍സര്‍ക്കാര്‍
എന്തൊക്കെ
ക്രമീകരണങ്ങള്‍
നടത്തിയിരുന്നു; തോട്ടം
ഉടമകള്‍ക്കെതിരെ
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
ഇക്കാര്യത്തില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
883.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
അനുവദിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഫണ്ട്
ഉപയോഗിച്ച് വാമനപുരം
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍ കഴിഞ്ഞ
അഞ്ചുവര്‍ഷത്തിനുളളില്‍
നടപ്പിലാക്കിയിട്ടുണ്ട്;
വിശദമാക്കുമോ?
ഏറനാട്
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടിന്
കീഴിലുള്ള പദ്ധതികള്‍
884.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തില്‍ റിവര്‍
മാനേജ്മെന്റ് ഫണ്ടിന്
കീഴിലുള്ള പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(ബി)
മണ്ഡലത്തില്‍ പ്രസ്തുത
ഫണ്ടിന് കീഴില്‍
2011-16 കാലയളവില്‍
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികളും 2016-17
വര്‍ഷത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളും
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
മണ്ഡലത്തിലെ
മൊടവണ്ണക്കടവ് പാലം
നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
തടസ്സമെന്നും പ്രസ്തുത
പ്രവൃത്തി
എപ്പോള്‍
തുടങ്ങുമെന്നും
അറിയിക്കുമോ?
ചൊക്ലി
വില്ലേജ് ഓഫീസ് നിര്‍മ്മാണം
885.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
താലൂക്കിലെ ചൊക്ലി
വില്ലേജ് ഓഫീസ്
നിര്‍മ്മാണത്തിനു
വേണ്ടി റവന്യൂ വകുപ്പ്
എവിടെയാണ് സ്ഥലം
കണ്ടെത്തിയിരിക്കുന്നത്;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
വേണ്ടി എത്ര തുക നീക്കി
വച്ചിട്ടുണ്ട്;
(സി)
കെട്ടിട
നിര്‍മ്മാണത്തിന്
നീക്കി വച്ചിരിക്കുന്ന
സ്ഥലം ലീസിന് നല്‍കിയത്
ഒഴിപ്പിച്ചിട്ടുണ്ടോ?
ചേലക്കര
മണ്ഡലത്തിലെ ഗ്രൂപ്പ്
വില്ലേജാഫീസുകള്‍
വിഭജിക്കാന്‍ നടപടി
886.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ല - തലപ്പിള്ളി
താലൂക്ക് ചേലക്കര
നിയോജക മണ്ഡലത്തിന്റെ
പരിധിയില്‍ എത്ര
ഗ്രൂപ്പ്
വില്ലേജാഫീസുകള്‍
ഉണ്ട്; അവയുടെ പേരു
വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ഗ്രൂപ്പ് വില്ലേജുകളിലെ
ആഫീസര്‍മാര്‍ക്ക്
കടുത്ത ജോലി ഭാരം
അനുഭവപ്പെടുന്നതും,
സര്‍ട്ടിഫിക്കറ്റുകള്‍
അനുവദിക്കുന്നതിന്
കാലതാമസം വരുന്നതും
കണക്കിലെടുത്ത്
ഗ്രൂപ്പ്
വില്ലേജാഫീസുകള്‍
വിഭജിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
ദേവികുളം
താലൂക്കിലെ പട്ടയ വിതരണം
887.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ ദേവികുളം
താലൂക്കില്‍ പട്ടയം
നല്‍കിയിട്ട് എത്ര
വര്‍ഷമായെന്നും എത്ര
പട്ടയം
നല്‍കിയിട്ടുണ്ടെന്നും,
പുതിയ പട്ടയം
നല്കുവാന് നടപടി
സ്വീകരിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
ഇടുക്കി
ജില്ലയില്‍ ഇതുവരെ
നല്‍കിയിട്ടുള്ള
പട്ടയങ്ങളുടെ എണ്ണം
വ്യക്തമാക്കാമോ; 2011
മുതല്‍ 2016 വരെ എത്ര
പട്ടയം നല്കിയെന്നു
വ്യക്തമാക്കാമോ;
(സി)
പട്ടയങ്ങളില്‍
നിലവില്‍
സാധുവായതിന്റെയും
നശിപ്പിക്കപ്പെട്ടതിന്റെയും
എണ്ണം വ്യക്തമാക്കാമോ;
(ഡി)
ദേവികുളം
താലൂക്കിൽ എത്ര
കോളനികളില്‍ പട്ടയം
നല്‍കിയിട്ടുണ്ട്;
(ഇ)
ദേവികുളം
താലൂക്കിലെ കോളനികളില്‍
പട്ടയ നടപടി
പൂര്ത്തീകരിക്കപ്പെട്ടിട്ടുണ്ടോയെന്നും
എത്ര കോളനികളില്‍
പട്ടയം
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
വില്ലേജ്
ആഫീസുകളില്‍ നിന്നുള്ള
ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റുകള്‍
888.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകളില്‍ നിന്നുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലൈനായി
ലഭ്യമാക്കുന്ന പദ്ധതി
രൂപീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എതെല്ലാം
സര്‍ട്ടിഫിക്കറ്റുകളാണ്
ഓണ്‍ലൈനായി
ലഭിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റുകളുടെ
ആധികാരികത എങ്ങനെയാണ്
ഉറപ്പുവരുത്തുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഭൂമിയുടെ
രജിസ്ട്രേഷന് ന്യായ വില
നിശ്ചയിച്ചത് സംബന്ധിച്ച്
889.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയുടെ
രജിസ്ട്രേഷന് ന്യായ വില
നിശ്ചയിച്ച് അത്
പ്രസിദ്ധപ്പെടുത്തും
മുന്‍പ് ഭൂമി
ഏറ്റെടുക്കല്‍ നിയമ
പ്രകാരം
ഭൂഉടമകള്‍ക്കുള്ള
നഷ്ടപരിഹാര തുക
നിശ്ചയിച്ചിരുന്നത് ഏതു
മാനദണ്ഡമനുസരിച്ചായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ന്യായവില
നിലവിൽ വരും മുന്‍പ്
രജിസ്ട്രേഷന് ഫീസ്
ലാഭിക്കാന്‍ ഭൂമി
കൈമാറ്റ ആധാരങ്ങളില്‍
ഭൂമിവില വളരെ കുറച്ചാണ്
കാണിച്ചിരുന്നതെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ന്യായവില
നിശ്ചയിച്ച ശേഷം വസ്തു
വിലയില്‍ രണ്ടും
മൂന്നും ഇരട്ടിയുടെ
വര്‍ദ്ധന വന്ന കാര്യം
അറിവുണ്ടോ;
(ഡി)
2010-നു
മുന്‍പ് റവന്യു വകുപ്പ്
മുഖേന ഏറ്റെടുത്ത
ഭൂമിയുടെ നഷ്ടപരിഹാരം
ഉയര്ത്തിക്കിട്ടാനായി
ഭൂഉടമകളും,
കുറയ്ക്കണമെന്നാവശ്യപ്പെട്ട്
ബന്ധപ്പെട്ട
വകുപ്പുകളും ഫയല്‍
ചെയ്ത എത്ര കേസ്സുകള്‍
തീര്പ്പാക്കാതെയുണ്ടെന്നതിന്റെ
കണക്ക്
വെളിപ്പെടുത്തുമോ?
പുനരധിവാസ
നടപടി
890.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
-ലെ
വെള്ളപ്പൊക്കത്തില്‍,
വീടും സ്ഥലവും
നഷ്ടപ്പെട്ട് കോതമംഗലം
ഭൂതത്താന്‍കെട്ട് പി.
വി. ഐ. പി കനാല്‍
പുറമ്പോക്കില്‍ കുടില്‍
കെട്ടി താമസിക്കുന്ന 15
കുടുംബങ്ങളുടെ
പുനരധിവാസ നടപടിയുടെ
നിലവിലെ
സ്ഥിതിയെന്താണ്;
(ബി)
ഇവരുടെ
പുരനരധിവാസ നടപടി
അടിയന്തരമായി
പൂര്‍ത്തീകരിക്കാനാകുമോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
മിച്ചഭൂമി
പതിച്ചു നല്കിയ നടപടി
891.
ശ്രീ.എം.എം.
മണി
,,
കെ.സുരേഷ് കുറുപ്പ്
,,
ആന്റണി ജോണ്‍
,,
കെ. കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ തീക്കോയി
വില്ലേജില്‍ മുതുകന്മല
ക്ഷേത്രത്തോട്
ചേര്‍ന്നു കിടക്കുന്ന
മിച്ചഭൂമിയില്‍ നിന്ന്
എസ്.എന്‍. ട്രസ്റ്റിന്
മുന്‍സര്‍ക്കാര്‍ ഭൂമി
പതിച്ചുകൊടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
അതീവ
പാരിസ്ഥിതിക ദുര്‍ബല
പ്രദേശമായ വാഗമണ്ണിനോട്
ചേര്‍ന്നുള്ള
പത്തേക്കര്‍ ഭൂമിയാണ്
പതിച്ചുകൊടുത്തതെന്നത്
ഗൗരവമായി കാണുന്നുണ്ടോ
;
(സി)
വസ്തു
പതിച്ചുകൊടുക്കാനിടയായ
സാഹചര്യവും അതിലെ
നിയമവിരുദ്ധമായ
ഇടപെടലും
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍
വെളിപ്പെടുത്തുമോ ?
നെല്ലനാട്
വില്ലേജ് ആഫീസ് കെട്ടിടം
892.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
നെല്ലനാട് വില്ലേജ്
ആഫീസ് കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വില്ലേജ്
ആഫീസ് കെട്ടിടം
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കടമ്പാര്‍
വില്ലേജ് ഓഫീസര്‍
893.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയിലെ മഞ്ചേശ്വരം
കടമ്പാര്‍ വില്ലേജ്
ഓഫീസര്‍ പോള്‍ തോമസ്
എപ്പോഴാണ് പ്രസ്തുത
തസ്തികയില്‍
നിയമിതനായതെന്ന്
വ്യക്തമാക്കാമോ;
(ബി)
മഞ്ചേശ്വരം
കടമ്പാറില്‍
നിയമിക്കപ്പെടുന്നതിന്
മുന്‍പ് പോള്‍ തോമസ്
എവിടെ ഏത്
തസ്തികയിലായിരുന്നു
ജോലി ചെയ്തിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മഞ്ചേശ്വരത്തേക്കു
മാറ്റിയതില്‍ പോള്‍
തോമസിനു അതൃപ്തി
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ഡി)
കൊല്ലം
ജില്ലയിലെ ഏറ്റവും
സീനിയറായതിനാല്‍
തൃശ്ശൂര്‍
ജില്ലയിലെങ്കിലും
നിയമനം
കിട്ടുമമെന്നായിരുന്നു
പ്രിതീക്ഷിച്ചതെന്നും
വിരമിക്കാന്‍ ഒരു
കൊല്ലവും
പതിനൊന്നുമാസവും
മാത്രമാണെന്നത്
കണക്കിലെടുക്കണമെന്നും
സൂചിപ്പിച്ച് പോള്‍
തോമസ് ലാന്‍ഡ് റവന്യൂ
കമ്മീഷണര്‍ക്ക് അപേക്ഷ
നല്‍കിയിരുന്നോ;
എങ്കില്‍ ഈ
അപേക്ഷയിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
എല്‍.
പി. സി. (ലാസ്റ്റ് പേ
സര്‍ട്ടിഫിക്കറ്റ്)
കാസര്‍ഗോഡ്
എത്താതിരുന്നതിനെ
തുടര്‍ന്ന് ആഗസ്റ്റിലെ
ശമ്പളം പോള്‍ തോമസിന്
കിട്ടിയിരുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
പോള്‍
തോമസിനെ 2016
സേപ്റ്റംബര് 10 ന്
തൂങ്ങിമരിച്ചനിലയില്‍
കണ്ടെത്തിയതിനെക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
മാനദണ്ഡങ്ങള്‍
മറികടന്ന് ജീവനക്കാരെ
സ്ഥലംമാറ്റുന്ന
സര്ക്കാര്നയത്തിന്െറ
ഇരയാണ് പോള്‍ തോമസെന്ന
ആക്ഷേപം വന്ന
സാഹചര്യത്തില്‍
അന്വേഷണം
അഭികാമ്യമെന്ന്
കരുതുന്നുണ്ടോ;
ആലത്തൂരിലെ
താലൂക്ക്ഓഫീസ്
894.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂരിലെ
താലൂക്ക്ഓഫീസ് സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തിലെ
സാങ്കേതിക
തടസ്സമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തിക-സാങ്കേതിക
തടസ്സങ്ങള്‍ നീക്കി
എത്ര മാസത്തിനകം
താലൂക്ക് ഓഫീസ് മിനി
സിവില്‍
സ്റ്റേഷനിലേക്ക്
മാറ്റാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഓപ്പറേഷന്
അനന്ത
895.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ
വെള്ളപ്പൊക്കം
നിയന്ത്രിക്കാനായി
നടപ്പാക്കിയ ഓപ്പറേഷന്
അനന്ത പദ്ധതി പ്രകാരം
ഉദ്ദേശിക്കപ്പെട്ട
ജോലികള്‍
എന്തെല്ലാമായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം ജോലികള്‍
പൂര്‍ത്തിയായി;
(സി)
ഇനിയും
ഏതെല്ലാം ജോലി
പൂര്‍ത്തിയാക്കാനുണ്ട്;
(ഡി)
പൂര്‍ത്തിയായി
കഴിഞ്ഞ ജോലികളുടെ
ഫലമായി എന്തൊക്കെ
പ്രയോജനങ്ങള്‍
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മണക്കുന്നം
വില്ലേജ് ആഫീസ് നവീകരണം
896.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ
മണ്ഡലത്തില്‍പ്പെടുന്ന
മണക്കുന്നം
വില്ലേജാഫീസിന് പുതിയ
കെട്ടിടം
നിര്‍മ്മിച്ചിട്ടും ഒരു
ഓഫീസ്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
അടിസ്ഥാന സൗകര്യങ്ങള്‍
നടപ്പിലാക്കിയിട്ടില്ല
എന്ന വിവരം
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെട്ടിടത്തിനകത്ത്
ഓഫീസ്
സൗകര്യമൊരുക്കുന്നതിനും
പൊതുജനങ്ങള്‍ക്ക്
ഇരിക്കുന്നതിലേക്കായി
പുറത്ത് സൗകര്യം
ഒരുക്കുന്നതിനും
കോമ്പൗണ്ട് ടൈലുകള്‍
പതിച്ച്
വൃത്തിയാക്കുന്നതിനും
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
നവീകരണ പ്രവര്‍ത്തനം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ നിലം
നികത്തലിനെതിരെ നടപടി
897.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
നെല്‍വയലുകളും,
തണ്ണീര്‍തടങ്ങളും
മണ്ണിട്ടു
നികത്തുന്നതിനെതിരായി
ഏതെല്ലാം എം.എല്‍.എ
മാരില്‍ നിന്നാണ്
കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍
ജില്ലാകളക്ടര്‍ക്ക്
പരാതി ലഭിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പരാതികളിന്മേലും
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍ ഫയല്‍
നമ്പര്‍, തീയതി എന്നിവ
സഹിതം വിശദമാക്കുമോ;
(സി)
നെല്‍വയല്‍,
തണ്ണീര്‍തട സംരക്ഷണ
നിയമപ്രകാരം
ബന്ധപ്പെട്ട
ജീവനക്കാര്‍
സമയബന്ധിതമായി
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങള്‍
വിശദമാക്കുമോ;
(ഡി)
അപ്രകാരം
നടപടികള്‍
സ്വീകരിച്ചിട്ടില്ലെങ്കില്‍
ജീവനക്കാരില്‍നിന്നും
വിശദീകരണം ചോദിക്കുമോ;
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയിലെ ദുരന്തനിവാരണ
നടപടികള്‍
898.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ ദേശീയ
ദുരന്തനിവാരണ
അതോറിറ്റിയുടെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റത്തിനെതിരെ
നടപടി
899.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, സര്‍ക്കാര്‍ ഭൂമി
കയ്യേറ്റത്തിനെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
900.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റൂര്‍
വില്ലേജില്‍ ബ്ലോക്ക്
നമ്പര്‍ 19ല്‍ പെട്ടതും
റീസര്‍വ്വേ 116/9 ല്‍
വരുന്നതുമായ
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
അംഗന്‍വാടി കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അനുവദിച്ച് ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;എങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഭൂമി
പഞ്ചായത്തിനോ
സാമൂഹ്യനീതി വകുപ്പിനോ
കൈമാറിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഭൂമിയിൽ സ്വകാര്യ
വ്യക്തി അവകാശ വാദം
ഉന്നയിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പാട്ടത്തിന്
നല്‍കിയിട്ടുള്ള ഭൂമി
901.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ സ്ഥലം
പാട്ടത്തിനായിട്ടോ
മറ്റേതെങ്കിലും
വ്യവസ്ഥയിലോ കൈവശമുള്ള
ക്ലബ്ബുകളുടെ പേരും
അവരുടെ കൈവശമുള്ള
ഭൂമിയുടെ അളവ്, പ്രദേശം
എന്നിവയും
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍ വിവിധ
പദ്ധതികള്‍ക്ക്
പൊന്നും വില കൊടുത്ത്
സ്ഥലം ഏറ്റെടുക്കുന്ന
സാഹചര്യത്തില്‍
പാട്ടത്തിന്
നല്‍കിയിട്ടുള്ള ഭൂമി
ഏറ്റെടുത്ത് പൊതു
ആവശ്യത്തിന്
ഉപയുക്തമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
പട്ടയങ്ങള്‍
അനുവദിക്കുന്നതു സംബന്ധിച്ച്
902.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റ കാലത്ത്
എത്രപേര്‍ക്ക് തരിശ്,
പുറമ്പോക്ക്
പട്ടയങ്ങള്‍
അനുവദിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എത്ര പേര്‍ക്ക് തരിശ്.
പുറമ്പോക്ക്
പട്ടയങ്ങള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിന് ശേഷം
എത്രപേര്‍ക്ക് തീരദേശ
പട്ടയം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ?
പ്രകൃതിക്ഷോഭം
903.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രകൃതിക്ഷോഭത്തില്‍
വീടും കൃഷിയും
നഷ്ടപ്പെട്ടവര്‍ക്ക്
ധനസഹായംനല്‍കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രകൃതിക്ഷോഭത്തില്‍
മരണമടഞ്ഞവരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
അനുവദിച്ചിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
സര്‍ക്കാര്‍വക
ഭൂമി പിടിച്ചെടുക്കുവാന്‍
നടപടി
904.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന
സര്‍ക്കാര്‍വക ഭൂമി
ഏതെങ്കിലും സ്വകാര്യ
വ്യക്തികള്‍/ഭൂവുടമകള്‍
കൈവശപ്പെടുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ഭൂമി
കയ്യടക്കിവെച്ചിരിക്കുന്ന
സൗകാര്യ
വ്യക്തികളില്‍നിന്ന്
സര്‍ക്കാര്‍വക ഭൂമി
പിടിച്ചെടുക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
കിഴക്കേക്കോട്ടയോട് ചേര്‍ന്ന്
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങള്‍
905.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരക്ഷിത
സ്മാരകമായ
തിരുവനന്തപുരം
കിഴക്കേക്കോട്ടയോട്
ചേര്‍ന്ന്
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടങ്ങള്‍ ആവശ്യമായ
എല്ലാവിധ
അനുമതികളോടുകൂടിയാണോ
നിര്‍മ്മിച്ചിട്ടുള്ളതെന്നും
പ്രവര്‍ത്തിക്കുന്നതെന്നും
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അനുമതിയോടുകൂടിയും
അല്ലാതെയും
നിര്‍മ്മിക്കുകയും
പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന സ്ഥാപനങ്ങളും
കെട്ടിടങ്ങളും ഏതൊക്കെ
എന്ന് വ്യക്തമാക്കുമോ;
(സി)
പരിശോധിച്ചിട്ടില്ലെങ്കില്‍
ആയതിനായി ഒരു പ്രത്യേക
ടീമിനെ അടിയന്തിരമായി
നിയമിയ്ക്കുമോ?
പട്ടയമില്ലാത്ത
കര്‍ഷകര്‍ക്ക് പട്ടയം
നല്‍കുന്നതിനുളള നടപടി
T 906.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങളായി
വനഭൂമിയിലും
വനാതിര്‍ത്തിയിലും
കൃഷിചെയ്യുന്ന
കര്‍ഷകര്‍ക്ക്
പട്ടയമില്ലാത്തതിനാല്‍
വായ്പകള്‍
ലഭ്യമാകാതിരിക്കുന്നതിനു
ശാശ്വത പരിഹാരമായി
പട്ടയവും വായ്പയും
ലഭ്യമാക്കുവാന്‍
നടപടിയുണ്ടാകുമോ;
(ബി)
ഇതു സംബന്ധിച്ച
പ്രായോഗികമായ
നടപടികളെക്കുറിച്ച്
വ്യക്തമാക്കുമോ?
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
റസിഡന്‍ഷ്യല്‍
സര്‍ട്ടിഫിക്കറ്റ്
907.
ശ്രീ.വി.
കെ. സി. മമ്മത് കോയ
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.പി.കെ.
ശശി
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരവധി
ആളുകള്‍ പുറമ്പോക്കില്‍
വീട് വെച്ച്
താമസിക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡ്,
വൈദ്യുത കണക്ഷന്
മുതലായവ ലഭിക്കുന്നതിന്
റസിഡന്‍ഷ്യല്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം കൃത്യമായി
പാലിക്കപ്പെടുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
കൃത്യമായി
പാലിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍ഭൂമി
കയ്യേറുന്നത് തടയാന്‍ നടപടി
908.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ഭൂമി
കയ്യേറുന്നത്
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍കാലങ്ങളില്‍
നടത്തിയ
ഭൂമികയ്യേറ്റങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
പരിശോധിച്ചു
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
കയ്യേറിയ ഭൂമി തിരിച്ചു
പിടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം
909.
ശ്രീ.കെ.കുഞ്ഞിരാമന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
കൈവശം മിച്ചഭൂമി
ഇല്ലാത്ത ജില്ലകളില്‍
അര്‍ഹതയുള്ള ഭൂരഹിത
കുടുംബങ്ങള്‍ക്ക് ഭൂമി
എങ്ങനെ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പദ്ധതി പ്രകാരം
നല്കിയ സ്ഥലങ്ങള്‍
ഏറെയും
വാസയോഗ്യമല്ലായിരുന്നു
എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രശ്നം പരിഹരിച്ച്
ഭൂമി നല്‍കുന്നതിനുള്ള
എന്തെല്ലാം നടപടികള്‍
സ്വീകരിയ്ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കുന്ദമംഗലത്തിന്
പൂര്‍ണ്ണ താലൂക്ക് പദവി
T 910.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സബ്താലൂക്ക് ആസ്ഥാനമായ
കുന്ദമംഗലത്തിന്
പൂര്ണ്ണതാലൂക്ക് പദവി
നല്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍ഭൂമി
ക്രമരഹിതമായി കൈവശം
വെച്ചതുമായി ബന്ധപ്പെട്ട
കേസ്സുകൾ
911.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ഭൂമി
ക്രമരഹിതമായി കൈവശം
വച്ചിട്ടുള്ളതു
സംബന്ധിച്ച്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിരുന്നു
എന്നതിന്റെ വിശദവിവരം
നല്‍കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസുകള്‍ ഉണ്ടെന്നും
കേസുകള്‍ കൈകാര്യം
ചെയ്യാന്‍
തുടക്കംമുതല്‍
നിയോഗിക്കപ്പെട്ടിരുന്ന
ഗവണ്മെന്റ് വക്കീല്‍
ആരായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(സി)
പൊതു
താല്പര്യത്തിനു
വിരുദ്ധമായ
എന്തെങ്കിലും നടപടികള്‍
പ്രസ്തുത ഗവണ്മെന്റ്
വക്കീലിന്റെ
ഭാഗത്തുനിന്നും
ഉണ്ടായതായി ആക്ഷേപം
ഉന്നയിക്കപ്പെട്ടിരുന്നോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ?
തീരപ്രദേശങ്ങളിലെ
മണല്‍ വാരല്‍ നിരോധനം
912.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലിയാറിന്റെ
തീരപ്രദേശങ്ങളില്‍
മണല്‍ വാരുന്നതിന്
നിരോധനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
മണല്‍
വാരല്‍ നിരോധിച്ചതു
കാരണം ഈ മേഖലയില്‍ ഈ
തൊഴിലെടുക്കുന്നവരുടെ
കുടുംബങ്ങള്‍
പ്രയാസപ്പെടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പരിസ്ഥിതിക്ക്
ദോഷകരമാവാത്ത
വിധത്തില്‍ മണല്‍
വാരുന്നതിന് അനുമതി
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ചാലിയാറിന്റെ
മലപ്പുറം ജില്ലയിലെ
കടവുകളില്‍ മണല്‍
വാരുകയും കോഴിക്കോട്
ജില്ലയിലെ കടവുകളില്‍
മണല്‍ വാരുന്നത്
നിരോധിക്കുകയും
ചെയ്തതിലെ വൈരുദ്ധ്യം
സംബന്ധിച്ച പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇതു
സംബന്ധിച്ച് കോഴിക്കോട്
ജില്ലയിലെ പതിനൊന്ന്
എം.എല്‍.എ മാര്‍
ഒപ്പിട്ട നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
പുറമ്പോക്കുകളില്‍
താമസിക്കുന്ന കുടുംബങ്ങള്‍
913.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പുറമ്പോക്കുകളില്‍ വീട്
കെട്ടി താമസിക്കുന്ന
എത്ര കുടുംബങ്ങള്‍
ഉണ്ട്;
(ബി)
പുറമ്പോക്കില്‍
താമസിക്കുന്നവര്‍ക്ക്
റേഷന്‍ കാര്‍ഡും
വൈദ്യുതി കണക്ഷനും
ലഭിക്കുന്നതിന്
റസിഡന്‍ഷ്യല്‍
സര്‍ട്ടിഫിക്കറ്റ്
നല്കാന് നിര്‍ദ്ദേശം
ഉണ്ടായിട്ടും അത്
കൃത്യമായി
പാലിക്കപ്പെടുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റീ-സർവ്വേ
നടപടി
914.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
50
വര്‍ഷത്തിലേറെയായി
നടന്നുവരുന്ന റീ-സർവ്വേ
നടപടി സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിയ്ക്കുവാന്‍
ഉദ്ദേശിയ്ക്കുന്നത്;
വിശദവിവരം നൽകുമോ ;
(ബി)
ഈ നടപടി
ഇച്ഛാശക്തിയോടെ
പൂര്‍ത്തീകരിക്കുന്നതിനുളള
പ്രഖ്യാപനം നടത്തുമോ ?
റീ-സര്‍വ്വേ
നടപടികള്‍
915.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീ-സര്‍വ്വേ നടപടികള്‍
ആരംഭിച്ചതെന്നാണ്;
നാളിതുവരെ എത്ര
വില്ലേജുകളില്‍
റീ-സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ട്;
എത്ര വില്ലേജുകളില്‍
റീ-സര്‍വ്വേ
പൂര്‍ത്തിയാകാനുണ്ട്;
(ബി)
റീ-സര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാകാത്ത
സാഹചര്യം
സൃഷ്ടിച്ചിട്ടുള്ള
ബുദ്ധിമുട്ടുകള്‍
ഗൗരവമായി കാണുന്നുണ്ടോ;
(സി)
റീ-സര്‍വ്വേ നടപടികള്‍
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത്; ഇതിനായി
നടപടികള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
റീ-സര്‍വ്വേ
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പ്രത്യേക കര്‍മ്മപദ്ധതി
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ ?
റവന്യു
മിച്ചഭൂമി
916.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പിനു കീഴില്‍
നടത്തിവരുന്ന ധനസഹായ
പദ്ധതികളും അവയുടെ
നടപടിക്രമങ്ങളും
വിശദമാക്കുമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍
നിലവിലുള്ള റവന്യു
മിച്ചഭൂമികളുടെ പ്രദേശം
വിസ്തൃതി, , സര്‍വ്വേ
നമ്പര്‍ തുടങ്ങിയ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ടൂറിസത്തിനു
വളരെയധികം
സാദ്ധ്യതകളുള്ള
രാമഗിരിക്കോട്ടയുടെ
വിസ്തൃതി തുടങ്ങിയ
വിവരങ്ങള്‍
ലഭ്യമാക്കാമോ; ഇതിനോടു
ചേര്‍ന്നുകിടക്കുന്ന
ഏതെങ്കിലും
പ്രദേശങ്ങള്‍ സ്വകാര്യ
വ്യക്തികള്‍ക്കു
/ട്രസ്റ്റിന്
പതിച്ചുകൊടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
നിലവില്‍ ഈ പ്രദേശം ഏതു
വകുപ്പിന്റെ
കീഴിലാണെന്ന്
വ്യക്തമാക്കാമോ?
റവന്യൂ
പുറമ്പോക്ക് ഭൂമി
917.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ ഏറനാട്
താലൂക്കിലെ
പൂക്കോട്ടൂര്‍
പഞ്ചായത്തിലെ റവന്യൂ
പുറമ്പോക്ക് ഭൂമി
സംബന്ധിച്ച കണക്കുകള്‍
സര്‍ക്കാരിന്റെ
പക്കലുണ്ടോ;
(ബി)
എങ്കില്‍
അവയുടെ ലൊക്കേഷന്‍,
വിസ്തീര്‍ണ്ണം എന്നിവ
സംബന്ധിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏതെങ്കിലും
പ്രൊജക്ടുകള്‍ക്ക്
സര്‍ക്കാരോ പഞ്ചായത്തോ
പ്രസ്തുത സ്ഥലം
ഉപയോഗപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കിൽ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
ഇടുക്കി
ജില്ലയിലെ റീസര്‍വ്വേ
നടപടികള്‍
918.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ റീസര്‍വ്വേ
നടപടികള്‍ ആരംഭിച്ചത്
എന്നാണ്;
(ബി)
എത്ര
വില്ലേജുകളില്‍
റീസര്‍വ്വേ നടപടികള്‍
പൂര്‍ത്തിയാക്കാനുണ്ട്;
അവയുടെ പേരുവിവരം
വിശദമാക്കാമോ;
(സി)
റീസര്‍വേ
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കും;
(ഡി)
റീസര്‍വ്വേ
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ഉടുമ്പന്‍ചോല
താലൂക്കിലെ റീസര്‍വ്വേ
നടപടികള്‍
919.
ശ്രീ.എം.എം.
മണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉടുമ്പന്‍ചോല
താലൂക്കിലെ റീസര്‍വ്വേ
നടപടികളുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
ഇവയില്‍ എത്ര പരാതികള്‍
പരിഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്; ഇതു
സംബന്ധിച്ച വിവരങ്ങള്‍
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
റീസര്‍വ്വേ
നടപടികള്‍ സംബന്ധിച്ച
പരാതികള്‍ യഥാസമയം
പരിഹരിക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
പരാതികള്‍
പരിഹരിക്കുന്നതിന്
വില്ലേജ്
അടിസ്ഥാനത്തില്‍
അദാലത്ത് നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭവന നിര്‍മ്മാണ ബോര്‍ഡ് വക
സ്ഥലത്തിന്റെ ഫലപ്രദമായ
വിനിയോഗം
920.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന നിര്‍മ്മാണ
ബോര്‍ഡിനു സ്വന്തമായി
എത്ര ഹെക്ടര്‍
ഭൂമിയുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ബോര്‍ഡിന്
ഏറ്റവും കൂടുതല്‍
ഭൂമിയുള്ളത് ഏത്
ജില്ലയിലാണ്;
വ്യക്തമാക്കുമോ;
(സി)
ഹൗസിംഗ്
ബോര്‍ഡിനു
സ്വന്തമായിട്ടുള്ളതും
വെറുതെ കിടക്കുന്നതുമായ
ഭൂമി എപ്രകാരം
ഉപയോഗപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനായി പദ്ധതികള്‍
ഏതെങ്കിലും വിഭാവനം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നവ
ഭവന പദ്ധതി
921.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നവ
ഭവന പദ്ധതി പ്രകാരം
നിര്‍മ്മിച്ച വീടുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രസ്തുത വീടുകളുടെ
നവീകരണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
പദ്ധതി പ്രകാരം
അനുവദിച്ചിട്ടുള്ള
വീടുകള്‍ കെെമാറ്റം
ചെയ്യുന്നതിന്
നിലവിലുള്ള മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങളും
നിയമപരമായ നടപടികളും
എന്തൊക്കെയെന്ന്
അറിയിക്കുമോ?
വി.റ്റി.
സെബാസ്റ്റ്യന്‍ മെമ്മോറിയല്‍
പാര്‍ക്ക് നിര്‍മ്മാണം
922.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍,
കട്ടപ്പനയില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
വി.റ്റി.
സെബാസ്റ്റ്യന്‍
മെമ്മോറിയല്‍
പാര്‍ക്കിന്റെ
നിര്‍മ്മാണത്തിന്
ഭരണാനുമതി ലഭിച്ചത്
എന്നാണെന്നും ആയതിന്റെ
തുടര്‍നടപടികള്‍
ഏതുഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃര്‍ത്തികള്‍
എപ്പോള്‍ തുടങ്ങാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
923.
ശ്രീ.കെ.സി.ജോസഫ്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ ബി. പി.
എല്‍. കുടുംബങ്ങള്‍ക്ക്
അപ്പാര്‍ട്ട്മെന്റുകള്‍
നിര്‍മ്മിച്ച്
നല്കാന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സ്വന്തമായി വീടില്ലാത്ത
കുടുംബങ്ങളുടെയും ഭൂമി
ഉണ്ടായിട്ടും
വീടില്ലാത്ത
കുടുംബങ്ങളുടെയും
കണക്ക് വ്യക്തമാക്കുമോ;
(സി)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയില്‍
ഇതിനകം എത്ര അപേക്ഷകള്‍
ലഭിച്ചു;
മുന്‍സര്‍ക്കാരിന്റെ
കാലത്ത് എത്രപേര്‍ക്ക്
ഭൂമി പതിച്ചു
നല്‍കിയിട്ടുണ്ട്;
(ഡി)
ഈ സര്‍ക്കാരിന്റെ
കാലയളവില്‍ പദ്ധതി
പ്രകാരം എത്ര
കുടുംബങ്ങള്‍ക്ക് ഭൂമി
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
ഭവനരഹിതര്‍ക്കുള്ള
പദ്ധതി
924.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭവനരഹിതരെ
സഹായിക്കുന്നതിന്
പുതിയപദ്ധതി
ആവിഷ്കരിക്കുന്നുണ്ടോ
;എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?