കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ നിയമനങ്ങള്‍
658.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ പുതുതായി
എത്ര ജീവനക്കാരെ
നിയമിച്ചു എന്നതിന്റെ
കണക്ക് കാറ്റഗറി
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
പല
കാറ്റഗറികളിലും
പി.എസ്.സി. ലിസ്റ്റ്
നിലവിലുണ്ടായിട്ടും
നിയമനം നടക്കുന്നില്ല
എന്ന
ഉദ്യോഗാര്‍ത്ഥികളുടെ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
റാങ്ക്
ലിസ്റ്റുകളില്‍
ഉള്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്കുവാന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
ഡാം
മാനേജ് മെന്റും പ്രളയവും
659.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
കാലവര്‍ഷ കാലത്ത്
സംസ്ഥാനത്തെ ഡാമുകള്‍
നിറഞ്ഞ സാഹചര്യം
ഫലപ്രദമായി
ഉപയോഗപ്പെടുത്തി
വൈദ്യുതി ഉല്പാദനം
പരാമാവധിയിലെത്തിക്കുവാന്
കെ.എസ്.ഇ.ബി.ക്ക്
സാധിച്ചിരുന്നുവോ;
(ബി)
2018
ജൂലൈ, ആഗസ്റ്റ്,
സപ്തംബര്‍ മാസങ്ങളില്‍
ഇതുമൂലം എത്ര ദശലക്ഷം
യൂണിറ്റ് വൈദ്യുതിയാണ്
കെ.എസ്.ഇ.ബി.ക്ക്
അധികമായി
ഉല്പാദിപ്പിക്കുവാന്
സാധിച്ചതെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
വൈദ്യുതി പവര്‍
എക്സേഞ്ചുകള് വഴി
വില്പന നടത്തിയ വകയില്‍
കെ.എസ്.ഇ.ബി.ക്ക്
വരുമാന വര്‍ദ്ധനവ്
നേടുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
2018
ജൂലൈ മാസത്തില്‍ തന്നെ
കെ.എസ്.ഇ.ബി.യുടെ
പ്രധാനപ്പെട്ട
ജലസംഭരണികളില്‍ പരമാവധി
ശേഷിയെത്തിയിട്ടും
ഡാമുകള്‍ ക്രമമായി
തുറന്ന് വിട്ട്
ജലവിതാനം
താഴ്ത്താതിരുന്നതിന്
കാരണം പരമാവധി വൈദ്യുതി
ഉല്പാദനത്തിലൂടെ അധിക
ലാഭം കൊയ്യുക എന്ന
കെ.എസ്.ഇ.ബി.യുടെ
ലാഭക്കൊതി
ആയിരുന്നുവെന്ന ആക്ഷേപം
വസ്തുതാപരമാണോ;
(ഇ)
സംസ്ഥാനത്തുണ്ടായ
പ്രളയം
മനുഷ്യനിര്‍മ്മിതമാണെന്ന
ഹൈക്കോടതി നിയമിച്ച
അമിക്യസ് ക്യൂറിയുടെ
കണ്ടെത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ 2018
ആഗസ്റ്റിലുണ്ടായ
പ്രളയത്തില്‍
കെ.എസ്.ഇ.ബി.യുടെ പങ്ക്
എത്രമാത്രമായിരുന്നു
എന്ന്
വെളിപ്പെടുത്തുമോ?
വര്‍ക്കല
നിയോജക മണ്ഡലത്തിലെ വൈദ്യുതി
പദ്ധതികള്‍
660.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വര്‍ക്കല
നിയോജക മണ്ഡലത്തില്‍
വൈദ്യുതി വകുപ്പ്
2019-20 സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ?
ഉൗര്‍ജ്ജ
കേരളമിഷന് പ്രവര്‍ത്തനം
661.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വെെദ്യുത മേഖലയുടെ
വികസനത്തിനായി ഉൗര്‍ജ്ജ
കേരള മിഷന്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ മിഷന്റെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
മിഷന്റെ
പ്രവര്‍ത്തനഫലമായി
എന്തെല്ലാം നേട്ടങ്ങള്‍
കെെവരിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വൈദ്യൂതി
ഉത്പ്പാദിപ്പിക്കുന്ന
ഡാമുകള്‍
662.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യൂതി
ഉത്പ്പാദിപ്പിക്കുന്ന
എത്ര ഡാമുകള്‍ ഉണ്ട്,
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഡാമുകളില്‍ നിന്നും ഒരു
വര്‍ഷം
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതിയുടെ അളവ്
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
കേരളത്തിന്റെ
ഉപയോഗത്തിനായി ഒരു
വര്‍ഷം എത്ര അളവ്
വൈദ്യുതി ആവശ്യമാണ്;
വ്യക്തമാക്കാമോ?
വെെദ്യുതി
സ്വയംപര്യാപ്ത സംസ്ഥാനം
663.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തെ
ഒരു വെെദ്യുതി
സ്വയംപര്യാപ്ത
സംസ്ഥാനമായി
മാറ്റിയെടുക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നിലവിലുള്ളത് ;
വിശദവിവരം നല്‍കുമോ?
ആറ്റിങ്ങല്‍
മണ്ഡലത്തിലെ ചാത്തമ്പാറയില്‍
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കാന്‍ നടപടി
664.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
ചാത്തമ്പാറയില്‍
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്നതായി പരാതി
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിനായി
അവിടെ പുതിയ
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കുന്ന കാര്യം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
കള്ളിക്കാട്
പഞ്ചായത്തിലെ വൈദ്യുതി ക്ഷാമം
665.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശാല
മണ്ഡലത്തിലെ
കള്ളിക്കാട്
ഗ്രാമപഞ്ചായത്തില്‍
അനിയന്ത്രിതമായി
വൈദ്യുതി മുടങ്ങുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ;
(ബി)
കള്ളിക്കാട്
പഞ്ചായത്തിലെ വൈദ്യുതി
ക്ഷാമം
പരിഹരിക്കുന്നതിനായുള്ള
തുടര്‍നടപടികള്‍
സ്വീകരിക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ കടബാധ്യത
666.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
സാമ്പത്തികവര്‍ഷത്തില്‍
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ കടബാധ്യത
എത്ര കോടി രൂപ
ആയിരുന്നു; ആയത്
2018-19 സാമ്പത്തിക
വര്‍ഷം
എത്രയാണ്;വ്യക്തമാക്കുമോ;
(ബി)
നിലവില്‍
എത്ര കോടി രൂപ
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുണ്ട്;
(സി)
ഇവയില്‍
സംസ്ഥാന സര്‍ക്കാര്‍
വകുപ്പുകള്‍, കേരള
വാട്ടര്‍ അതോറിറ്റി,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍, കേന്ദ്ര
സര്‍ക്കാര്‍
വകുപ്പുകള്‍, സംസ്ഥാന
പൊതുമേഖല സ്ഥാപനങ്ങള്‍,
കേന്ദ്ര പൊതുമേഖല
സ്ഥാപനങ്ങള്‍, സ്വകാര്യ
മേഖല സ്ഥാപനങ്ങള്‍
എന്നിവ അടയ്ക്കേണ്ട
കുടിശ്ശിക തുക
എത്രയെന്ന് തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
കുടിശ്ശിക തുക
പിരിച്ചെടുക്കുന്ന
കാര്യത്തില്‍
കോടതികളില്‍ എത്ര
കേസ്സുകള്‍ ഉണ്ട്;
ആയത്എത്ര
തുകയുടെതെന്നും
വ്യക്തമാക്കുമോ?
ഡാം
തുറന്നു വിടുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
667.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷമുണ്ടായ
പ്രളയത്തിനുമുന്പ്
പ്രധാന ഡാമുകളിലെ
ജലനിരപ്പ് അപകടകരമാം
വിധം ഉയര്‍ന്നു വരുന്ന
സാഹചര്യം വൈദ്യുതി
ബോര്‍ഡ് നേരത്തെ
മനസ്സിലാക്കിയിരുന്നോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ജൂലൈ
25-ന് ഇതുസംബന്ധമായി
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ചെയര്‍മാന്റെ
അദ്ധ്യക്ഷതയില്‍ യോഗം
ചേര്‍ന്ന്
വിലയിരുത്തുകയുണ്ടായോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ആഗസ്റ്റ് ഒന്നിന്
അടിയന്തര നടപടിക്രമം
സംബന്ധിച്ച് ഉത്തരവ്
ഇറക്കുകയുണ്ടായോ;
(ഡി)
എന്നിട്ടും
ഡാം തുറന്നു
വിടുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ആഗസ്ത് 9 വരെ വൈകിയത്
ദുരന്തത്തിന്‍െറ ആഴം
കൂട്ടാന്‍ കാരണമായോ;
(ഇ)
ഇല്ലെങ്കില്‍
ഘട്ടം ഘട്ടമായി ഡാം
തുറന്നു വിട്ട്
ജലനിരപ്പ്
നിയന്ത്രിക്കാതിരുന്നത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
പുതിയ
ഇലക്ട്രിക്കല്‍ സെക്ഷനോഫീസുകള്
668.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയുടെ
24.2.2016ലെ ഉത്തരവ്
പ്രകാരം അനുവദിച്ച 30
പുതിയ ഇലക്ട്രിക്കല്‍
സെക്ഷനോഫീസുകളില്‍ എത്ര
ഓഫീസുകളാണ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളതെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കാമോ ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍
ഏതെല്ലാമാണ്
വാടകക്കെട്ടിടങ്ങളിലും
ഉത്തരവ് പ്രകാരമുള്ള 10
സെന്റ് സ്ഥലത്തും
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാടകക്കെട്ടിടങ്ങളുടെ
വാടക തദ്ദേശസ്വയംഭരണ
സ്ഥാപനമാണോ
കെ.എസ്.ഇ.ബിയാണോ
വഹിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
എറണാകുളം
ജില്ലയിലെ പള്ളുരുത്തി
സെക്ഷനോഫീസിന് കീഴിലെ
പ്രദേശങ്ങളില്‍
അനുഭവപ്പെടുന്ന
രൂക്ഷമായ വൈദ്യുതി തടസം
കണക്കിലെടുത്ത് മേല്‍
ഉത്തരവ് പ്രകാരം
അനുവദിച്ച
ഇടക്കൊച്ചിയിലെ
സെക്ഷനോഫീസ്
ആരംഭിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പ്രദേശങ്ങളിലെ വൈദ്യുതി
തടസം പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ?
വൈദ്യുതിരംഗത്ത്
ജോലി ചെയ്യുന്നവരുടെ
സുരക്ഷിതത്വം
669.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതിരംഗത്ത്
ജോലി ചെയ്യുന്നവരുടെ
സുരക്ഷിതത്വം
ഉറപ്പാക്കുന്നതിനായി
കെ.എസ്.ഇ.ബി.
സുരക്ഷാനയം
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഉല്പാദനം,
പ്രസരണം, വിതരണം എന്നീ
മേഖലകളില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
പ്രത്യേക രീതിയില്‍
സുരക്ഷാ വ്യവസ്ഥകള്‍
തയ്യറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
സംരക്ഷണപദ്ധതികള്‍
670.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നഷ്ടം കുറച്ച്
വൈദ്യുതസംരക്ഷണം
ത്വരിതപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതികളുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
സൗരപദ്ധതി
671.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരപദ്ധതിയുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
സൗര
പദ്ധതിയുടെ
ഭാഗമാകുന്നതിന്
നിലവില്‍ എത്ര
അപേക്ഷകള്‍
കെ.എസ്.ഇ.ബിക്ക്
ലഭിച്ചിട്ടുണ്ട്;
(സി)
അപേക്ഷകളിലെ
പരിശോധന
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക്
സോളാര്‍ പാനലുകള്‍
സ്ഥാപിക്കുന്ന
നടപടികള്‍ എന്നത്തേക്ക്
ആരംഭിക്കുമെന്ന്
അറിയിക്കാമോ?
മൂന്നാര്‍
ഹൈഡല്‍ പാര്‍ക്ക്
672.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
ഹൈഡല്‍ പാര്‍ക്കില്‍
പുതിയതായി
ആരംഭിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മൂന്നാര്‍
ഹൈഡല്‍ പാര്‍ക്കിന്റെ
വികസനത്തിനായി
കെ.എസ്.ഇ.ബി
വകയിരുത്തിയിട്ടുള്ള
തുകയും ഹൈഡല്‍
പാര്‍ക്കില്‍ നിന്നും
വൈദ്യുതി ബോര്‍ഡിന്
ലഭ്യമായിട്ടുള്ള
വരുമാനവും സംബന്ധിച്ച
വിവരങ്ങള്‍
വ്യക്തമാക്കാമോ?
വാളാതോട്
ചെറുകിട ജലസേചന പദ്ധതി
673.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏറനാട്
മണ്ഡലത്തിലെ ചാലിയാര്‍,
അകമ്പാടം, കുറുമാന്
പുഴയില്‍
സ്ഥാപിക്കുന്നതിന്
28/05/2015-ല്‍
ഭരണാനുമതി നല്കിയ
വാളാതോട് ചെറുകിട
ജലസേചന പദ്ധതിക്കായി
നാളിതുവരെ എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തിട്ടുളളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
ഇക്കാര്യത്തില്‍
കെ.എസ്.ഇ.ബി.യുടെ
13/02/2019-ല്‍ കൂടിയ
ഡയറക്ടര്‍ ബോര്‍ഡ്
എന്ത് തീരുമാനമാണ്
എടുത്തിട്ടുളളത്;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
നാളിതുവരെയായി എത്ര
രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
നിലവില്‍ ഈ പദ്ധതിക്ക്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വിശദമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിന്റെയും
ചാലിയാര്‍
പഞ്ചായത്തിന്റെയും
വികസനത്തിനുതകുന്ന ഈ
പദ്ധതിയുടെ
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തി
പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ശാന്തിവനത്തിലൂടെയുള്ള
വൈദ്യുതി ലൈന്‍ പദ്ധതി
674.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
പറവൂര്‍
ശാന്തിവനത്തിലൂടെയുള്ള
വൈദ്യുതി ലൈന്‍ പദ്ധതി
എപ്പോഴാണ് പ്രവര്‍ത്തനം
ആരംഭിച്ചതെന്നും
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയുടെ മൊത്തം
ചെലവ് എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതി
പൂര്ത്തീകരിച്ചാലുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തിവെച്ചിട്ടുണ്ടോ
; എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇതുവരെ
നടന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക ചെലവായെന്നും
പദ്ധതിയില്‍ നിന്ന്
സര്‍ക്കാര്‍
പിന്മാറിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
ദ്യുതി
2021
675.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
വിതരണ ശൃംഖല
നവീകരിക്കുന്നതിനും
വൈദ്യുതി തടസ്സങ്ങള്‍
കുറയ്ക്കുന്നതിനും
ലക്ഷ്യമിട്ടുകൊണ്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന ദ്യുതി
2021 എന്ന ബൃഹത്തായ
പദ്ധതി നിലവില്‍
വന്നിട്ടുണ്ടോ
;വിശദാംശം ലഭ്യമാക്കുമോ
?
എൽ ഇ ഡി ബൾബ് , ട്യൂബ്
എന്നിവയുടെ വിതരണം
676.
ശ്രീ.ആര്.
രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വീടുകളിലെ സാധാരണ
ബള്‍ബ്, ട്യൂബ് ലൈറ്റ്,
സി എഫ് എൽ എന്നിവ
മാറ്റി പകരം എൽ ഇ ഡി
ബള്‍ബും ട്യൂബും വിതരണം
ചെയ്യുന്നതിന്
പദ്ധതിയുണ്ടോ ;
എങ്കില്‍ പ്രസ്തുത
പദ്ധതിയുടെ
വിശദവിവരങ്ങള്‍
അറിയിക്കുമോ ;
(ബി)
പദ്ധതി
നടത്തിപ്പിനായി
പ്രത്യേക മൊബൈല്‍
ആപ്പും വെബ് സൈറ്റും
ആരംഭിച്ചിട്ടുണ്ടോ;
(സി)
പഴയ
ബള്‍ബും ട്യൂബും തിരികെ
എടുക്കുന്നതിന്
എന്തെങ്കിലും
ചാര്‍ജുകളോ നിബന്ധനകളോ
ഉണ്ടോയെന്ന്
അറിയിക്കുമോ ; ഇവയുടെ
സംസ്കരണം ഏതു
തരത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
എൽ
ഇ ഡി ട്യൂബ് വിതരണം
ചെയ്യുന്നതിന്റെയും
ആയത്
സ്ഥാപിക്കുമ്പോഴുള്ള
സാങ്കേതിക വശങ്ങളും
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യുതി
ഉപഭോഗം
677.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെയാണ്
വെെദ്യുതോര്ജ്ജം
ലഭിക്കുന്നത്; എത്ര
യൂണിറ്റ് വെെദ്യുതിയാണ്
ഒരു വര്‍ഷം
ലഭിക്കുന്നത്; ഇനം
തിരിച്ചുളള വിശദവിവരം
നല്‍കുമോ;
(ബി)
ഇപ്രകാരം
സംസ്ഥാനത്തിനകത്തുനിന്ന്
ലഭിയ്ക്കുന്ന ഉൗര്‍ജ്ജം
സംസ്ഥാനത്തെ
ആവശ്യത്തിന്
തികയുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
ഓരോ
വര്‍ഷത്തേയും
സംസ്ഥാനത്തെ വെെദ്യുത
ഉപഭോഗത്തിനായി മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നോ കേന്ദ്രപൂളില്‍
നിന്നോ എത്ര യൂണിറ്റ്
വെെദ്യുതിയാണ്
വിലകൊടുത്ത്
വാങ്ങിക്കൊണ്ടിരിക്കുന്നത്;
വിശദവിവരം നല്‍കുമോ?
മിഷന് റീ കണക്ട് പ്രോഗ്രാം
678.
ശ്രീ.പി.ടി.എ.
റഹീം
,,
എം. സ്വരാജ്
,,
ബി.ഡി. ദേവസ്സി
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയം മൂലം വൈദ്യുതി
ഉല്പാദനം, പ്രസരണം,
വിതരണം തുടങ്ങിയ
മേഖലകളിലുണ്ടായ
പ്രശ്നങ്ങള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതി
തടസ്സം നേരിട്ട
മുഴുവന്‍
ഉപഭോക്താകള്‍ക്കും
ഏറ്റവും കുറഞ്ഞ
സമയത്തിനുള്ളില്‍
സാധാരണ അവസ്ഥ
പുന:സ്ഥാപിച്ച്
നല്കാന്
ആവിഷ്ക്കരിച്ച മിഷന്
റീ കണക്ട്
പ്രോഗ്രാമിന്റെ
വിശദാംശം നല്‍കാമോ;
(സി)
പ്രളയം
വൈദ്യുതോല്പാദന മേഖലയെ
സാരമായി ബാധിച്ച
സാഹചര്യത്തിലും ലോഡ്
ഷെഡിംഗോ പവര്‍കട്ടോ
ഇല്ലാതെ ഗുണമേന്മയുള്ള
വൈദ്യുതി ഉറപ്പാക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ് പദ്ധതികള്‍
679.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
കെ.എസ്.ഇ.ബി.
സെക്ഷനുകളില്‍ ഇപ്പോള്‍
നടന്നുവരുന്ന
വോള്‍ട്ടേജ്
ഇംപ്രൂവ്മെന്റ്
പദ്ധതികള്‍
ഓരോന്നിന്റെയും
പുരോഗതികള്‍
വെളിപ്പെടുത്തുമോ;
(ബി)
പുതിയ
ട്രാന്‍സ്ഫോര്‍മറുകളും
ലൈന്‍ കണ്‍വേര്‍ഷന്‍
ജോലികളും
പൂര്‍ത്തീകരിക്കുവാന്‍
മെറ്റീരിയല്‍സിന്റെ
ക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
മാടക്കത്തറ-നല്ലളം
ലൈന്‍
680.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
മാടക്കത്തറ-നല്ലളം
ലൈനില്‍ നടക്കുന്ന
പ്രവര്‍ത്തികള്‍
വിശദമാക്കാമോ; പ്രസ്തുത
പ്രവര്ത്തികൊണ്ടുള്ള
പ്രയോജനം
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിയില്‍ ടവറുകള്‍
മാറ്റി
സ്ഥാപിക്കുമ്പോള്‍
ഭൂവുടമകള്‍ക്ക്
നഷ്ടപരിഹാരം
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
മാടക്കത്തറ-നല്ലളം
ലൈനിലെ പ്രവൃത്തി
പൂര്‍ത്തിയാകുന്ന തീയതി
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
ട്രാന്‍സ്
ഗ്രിഡ്-2 പദ്ധതി
681.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. നൗഷാദ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
പ്രസരണ ശൃംഖല
മെച്ചപ്പെടുത്തി പ്രസരണ
ശേഷി
വര്‍ദ്ധിപ്പിക്കാനും
പ്രസരണ നഷ്ടം ഗണ്യമായി
കുറയ്ക്കാനും
നടപ്പാക്കി വരുന്ന
ട്രാന്‍സ് ഗ്രിഡ്-2
പദ്ധതിയുടെ പ്രവര്‍ത്തന
പുരോഗതി അറിയിക്കുമോ;
(ബി)
അധികമായി
ഭൂമി ഏറ്റെടുക്കാതെ
നടപ്പിലാക്കുന്ന
പ്രസ്തുത
പദ്ധതിയ്ക്കായി
കിഫ്ബിയില്‍ നിന്നും
എന്തെല്ലാം സഹായമാണ്
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഊര്‍ജ്ജ ലഭ്യത
വര്‍ദ്ധിപ്പിക്കുന്നതിനും
തടസ്സരഹിതമായി വൈദ്യുതി
ലഭ്യമാക്കുന്നതിനും ഈ
പദ്ധതി എത്രമാത്രം
പ്രയോജനപ്രദമാകുന്നുവെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
682.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വൈദ്യുതി ചാര്‍ജ്ജ്
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
നിലവില്‍ വൈദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവിന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
നിലവില്‍ എത്ര കോടി രൂപ
നഷ്ടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
683.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിനുശേഷവും
പുതിയ അപേക്ഷകർക്ക്
വൈദ്യുതി കണക്ഷൻ
ലഭിക്കുവാന്‍
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
തുടര്‍ച്ചയെന്നോണം
പുതിയതായുള്ള
അപേക്ഷകളിൽ വൈദ്യുതി
കണക്ഷന്
നൽകുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്ന കാര്യം
ആലോചിക്കുമോ;
(സി)
വൈദ്യുതി
ഉല്പാദനത്തിലും
വിതരണത്തിലും ഉള്ള
അന്തരം
കുറയ്ക്കുന്നതിന്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ആദിവാസി
കോളനികളിലെ വൈദ്യുതീകരണം
684.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജക മണ്ഡലത്തിലെ
തലവച്ചപാറ,
കുഞ്ചിപ്പാറ, തേര,
വാരിയം, ഉറിയംപെട്ടി
തുടങ്ങിയ ആദിവാസി
കോളനികളില്‍ ഇനിയും
വൈദ്യുതി
ലഭ്യമായിട്ടില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
വന്യമൃഗ
ശല്യം രൂക്ഷമായ
പ്രസ്തുത കോളനികളില്‍
താമസിക്കുന്നവരുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്റെ
ഭാഗമായി മേല്‍ പറഞ്ഞ
ആദിവാസി കോളനികളില്‍
വൈദ്യുതീകരണം
നടപ്പിലാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ ?
കാസര്‍കോട്
നിയോജക മണ്ഡലത്തില്‍ പുതുതായി
സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറുകള്‍
685.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാസര്‍കോട് നിയോജക
മണ്ഡലത്തില്‍ എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
സ്ഥാപിച്ചതും പകരം
സ്ഥാപിച്ചതും ഏതെല്ലാം
പ്രദേശത്താണെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തില്‍
ഇനി ഏതെല്ലാം
സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
തീരുമാനമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മണ്ഡലത്തില്‍
ഏതെല്ലാം
പ്രദേശങ്ങളില്‍
പുതുതായി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
പ്രൊപ്പോസലുകള്‍
ഉണ്ടെന്നും അവ എപ്പോള്‍
സ്ഥാപിക്കുമെന്നും
വ്യക്തമാക്കാമോ?
വെട്ടുവിട്ടക്കാട്
ട്രൈബല്‍ കോളനിയില്‍ വൈദ്യുതി
686.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെട്ടുവിട്ടക്കാട്
പട്ടികവര്‍ഗ്ഗ
കോളനിയിലെ 13
കുടുംബങ്ങള്‍ക്ക്
ഇനിയും വൈദ്യുതി
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവിടെ
ലൈന്‍ വലിച്ച് വെദ്യുതി
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വെട്ടുവിട്ടക്കാട്
ട്രൈബല്‍ കോളനിയില്‍
സോളാര്‍ ലൈറ്റുകള്‍
സ്ഥാപിക്കുവാനും
അടിയന്തരമായി വൈദ്യുതി
എത്തിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ഊര്‍ജ
ഉപയോഗം കുറയ്ക്കാന്‍ പദ്ധതി
687.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
അബ്ദുല്‍ ഹമീദ് പി.
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവുവിളക്കുകള്‍
ഉള്‍പ്പെടെ എല്ലാ
വീടുകളിലും നിലവില്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
സി.എഫ്.എല്‍. ഫിലമെന്റ്
ബള്‍ബുകള്‍ മാറ്റി
കാര്യക്ഷമത കൂടിയ
എല്‍.ഇ.ഡി. ലാമ്പുകള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതുവഴി
ഊര്‍ജ ഉപയോഗം എത്രകണ്ട്
കുറയ്ക്കാന്‍
കഴിയുമെന്ന്
വിലിയിരുത്തിയിട്ടുണ്ടോ;
(സി)
ഈ
പദ്ധതിയുടെ നേട്ടങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
വൈദ്യുതി
ബില്‍ കുടിശ്ശിക
688.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വൈദ്യുതി ബോര്‍ഡിന് ചില
വന്‍കിട കോര്‍പ്പറേറ്റ്
സ്ഥാപനങ്ങള്‍ വൈദ്യുതി
ബില്ലില്‍ വന്‍
കുടിശ്ശിക
വരുത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ബോര്‍ഡിന്
നല്‍കാനുള്ള ഭീമമായ തുക
വര്‍ഷങ്ങളായി
കുടിശ്ശികയാക്കിയ
സ്ഥാപനങ്ങളുടെ പേരു
വിവരവും തുകയും
ലഭ്യമാക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുള്ള
സ്ഥാപനങ്ങളില്‍ നിന്നും
വൈദ്യുതി ബില്ലിലെ
കുടിശ്ശിക
ഈടാക്കുന്നതിന്
എന്തെങ്കിലും പ്രത്യേക
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഭീമമായ
തുക കുടിശ്ശിക വരുത്തിയ
സ്ഥാപനങ്ങളില്‍ നിന്നും
തുക തിരിച്ചു
പിടിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഫിലമെന്റ്
രഹിത കേരളം പദ്ധതി
689.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപഭോഗം
കുറയ്ക്കുന്നതിനായി
പ്രഖ്യാപിച്ച ഫിലമെന്റ്
രഹിത കേരളം പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(ബി)
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ; പദ്ധതി
നടത്തിപ്പിന് ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നാളിതുവരെയായി
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദവിവരം നല്‍കുമോ?
സൗര
പദ്ധതി
690.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തിന്റെ
നിലവിലുള്ള സോളാര്‍
ഉല്പാദനശേഷി
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിച്ച്
നടപ്പിലാക്കി വരുന്ന
സൗരപദ്ധതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
ലഭ്യമാക്കുമോ?
പുരപ്പുറ
സൗരോര്‍ജ്ജ പാനല്‍
691.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരപ്പുറ
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്നതിന് ഓരോ
വിഭാഗത്തില്‍ നിന്നും
എത്ര അപേക്ഷകള്‍ വയനാട്
ജില്ലയില്‍
ലഭിച്ചിട്ടുണ്ട്;
(ബി)
പുരപ്പുറ
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്ന
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാവും;
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ?
തെരുവ്
വിളക്ക്
692.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക്
തെരുവുവിളക്ക്
കത്തിക്കുന്നതിന്
എനര്‍ജി ചാര്‍ജ്
ഏതുവിധേനയാണ്
കണക്കാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
മീറ്റര്‍
വയ്ക്കാത്ത സ്ഥലത്ത്
ട്യൂബ്, ബള്‍ബ്,
സി.എഫ്.എല്‍, എല്‍.ഇ.ഡി
എന്നിവയുടെ ചാര്‍ജ്
എങ്ങിനെയാണ്
കണക്കാക്കുന്നത്;
(സി)
കോഴിക്കോട്
ജില്ലയിലെ കൊടുവളളി
മുനിസിപ്പാലിറ്റിയില്‍
ഏതെല്ലാം വിധത്തിലുളള
എത്ര വീതം ലൈറ്റുകളാണ്
വൈദ്യുതി ബോര്‍ഡിന്റെ
കണക്കിലുളളതെന്ന്
വിശദമാക്കാമോ?
കായംകുളം
കെ.എസ്.ഇ.ബി.(കിഴക്ക്
സെക്ഷന്‍)-ന് പുതിയ
കെട്ടിടം
693.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
കെ.എസ്.ഇ.ബി.(കിഴക്ക്
സെക്ഷന്‍)-ന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികളുടെ
നിലവിലുള്ള പുരാേഗതി
വിശദമാക്കാമാേ?
കാടാമ്പുഴ
കെ.എസ്.ഇ.ബി. ഓഫീസ്
694.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
കാടാമ്പുഴയില്‍
കെ.എസ്.ഇ.ബി. ഓഫീസ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
പ്രസ്തുത സ്ഥലം
വിട്ടുകിട്ടുന്നതിനു
വൈദ്യുതി വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ;
സര്‍ക്കാരില്‍ നിന്നും
വൈദ്യുതി ബോര്‍ഡിന്
ലഭിച്ച കത്തുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
പള്ളുരുത്തി
മേഖലയിലെ വൈദ്യുതി പ്രതിസന്ധി
695.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ
പള്ളുരുത്തി മേഖലയില്‍
രൂക്ഷമായ വൈദ്യുതി
പ്രതിസന്ധി ഉള്ള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
പ്രതിസന്ധിയുടെ കാരണം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
മേഖലയില്‍ നിലവില്‍
എത്ര ഉപഭോക്താക്കള്‍
ഉണ്ട് എന്ന്
അറിയിക്കുമോ;
ഇവിടെയുള്ള സെക്ഷന്‍
രണ്ടായി
വിഭജിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
പുതിയ സെക്ഷന്‍ ഓഫീസ്
തുടങ്ങുന്നതിനുള്ള
തടസ്സമെന്തെന്ന്
അറിയിക്കുമോ ;
(സി)
ഈ
മേഖലയിലെ വൈദ്യുതി
പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
ഏന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ആവശ്യമായ പുതിയ
ട്രാൻസ്ഫോർമറുകൾ
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ?
തഴക്കരയില്‍
വൈദ്യുതി സെക്ഷന്‍ ഓഫീസ്
696.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
തഴക്കരയില്‍ വൈദ്യുതി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രദേശത്ത് വൈദ്യുത
പവ്വര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പള്ളുരുത്തി
സെക്ഷനാേഫീസിന്റെ പരിധിയിലെ
വെെദ്യുതി പ്രശ്നങ്ങള്‍
697.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പുണിത്തുറ
നിയാേജക
മണ്ഡലത്തില്‍പ്പെട്ടതും
പള്ളുരുത്തി ഇലക്ട്രിക്
സെക്ഷനാേഫീസിന്റെ
പരിധിയില്‍പ്പെട്ടതുമായ
കാെച്ചിന്‍
കാേര്പ്പറേഷന്റെ 13
മുതല്‍ 21 വരെ
ഡിവിഷനുകളില്‍ നിരന്തരം
വെെദ്യുതി പാേകുന്നതിന്
കാരണം എന്തെന്ന്
വിശദമാക്കാമാേ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
നിര്‍ദ്ദേശങ്ങള്‍
സമര്പ്പിക്കപ്പെട്ടിട്ടുണ്ടാേ;
എങ്കില്‍
സമര്‍പ്പിക്കപ്പെട്ടിട്ടുള്ള
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
നിര്‍ദ്ദേശം ഏതെന്നും
ആയത് നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്നും
വ്യക്തമാക്കാമാേ;
(ഡി)
വരുന്ന
വര്‍ഷകാലവും,
സ്ഥലത്തിന്റെ
വിസ്തൃതിയും
ഉപഭാേക്താക്കളുടെ
എണ്ണവും കണക്കിലെടുത്ത്
പള്ളുരുത്തി ഇലക്ട്രിക്
സെക്ഷനാേഫീസിൽ കൂടുതല്‍
ജീവനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമാേ;
(ഇ)
പള്ളുരുത്തി
സെക്ഷനാേഫീസ്
നിലവിലുള്ള
കെട്ടിടത്തില്‍ നിന്നും
മാറുവാന്‍ അനുവാദം
കാെടുത്തിട്ടും പുതിയ
കെട്ടിടത്തിനുള്ള ഓഫര്‍
ലഭിച്ചിട്ടും ആയത്
മാറാത്തതിനുള്ള കാരണം
വ്യക്തമാക്കാമാേ?
പുതിയ
പവര്‍ സ്റ്റേഷനുകള്‍
698.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
യൂണിറ്റ് വെെദ്യുതി
പുതിയതായി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
പുതിയ
പവര്‍ സ്റ്റേഷനുകള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
മറയൂര്‍
സബ് സ്റ്റേഷന് നിര്‍മ്മാണം
699.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിര്‍ദ്ദിഷ്ട
മറയൂര്‍ സബ്
സ്റ്റേഷന്റെ
നിര്‍മ്മാണം നിലവില്‍
ഏത് ഘട്ടത്തിലാണെന്നും
അത് എപ്പോള്‍
പൂര്ത്തിയാക്കുവാനാകുമെന്നും
വ്യക്തമാക്കാമോ?
ആലപ്പാട്
സബ്സ്റ്റേഷന്
700.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്ട്
ഗ്രാമപഞ്ചായത്തിലെ
വോള്‍ട്ടേജ് ക്ഷാമവും
നിരന്തരമുണ്ടാകുന്ന
വൈദ്യുതി തകരാറും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടുത്തെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനുവേണ്ടി
ആലപ്പാട് കേന്ദ്രമാക്കി
11 കെ.വി.
സബ്സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തൊഴുക്കല്‍
സബ് സ്റ്റേഷന്
701.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
തൊഴുക്കല്‍ സബ്
സ്റ്റേഷന് 110 കെ. വി.
ആയി ഉയര്‍ത്തുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സബ് സ്റ്റേഷന് 110 കെ.
വി. ആയി
ഉയര്‍ത്തുമ്പോള്‍
കെ.എസ്.ഇ.ബി.- ക്ക്
വരുന്ന അടങ്കല്‍ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍ 2019
സെപ്തംബര്‍ മാസത്തിനു
മുന്‍പ്
പൂര്‍ത്തികരിക്കാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
ഊടുപോക്കിരിയില് 33കെ.വി സബ്
സ്റ്റേഷന്
702.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ
ഊടുപോക്കിരിയില് 33
കെ.വി സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനുള്ള
പഠന റിപ്പോര്‍ട്ട്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
33
കെ.വി സബ് സ്റ്റേഷന്
സ്ഥാപിക്കുന്നതിനെക്കുറിച്ച്
പഠനം നടത്തുന്നതിന്
ആരെയാണ് കെ.എസ്.ഇ.ബി
ചുമതലപ്പെടുത്തിയതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ നിലവിലെ സ്ഥിതി
വിശദീകരിക്കാമോ?