ജി.പി.എസ്.സംവിധാനം
4891.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രനിര്‍ദ്ദേശപ്രകാരം
സംസ്ഥാനത്തെ എത്ര
വാഹനങ്ങളില്‍
ജി.പി.എസ്. സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്
ജില്ലതിരിച്ച്
വിശദമാക്കുമോ;
(ബി)
ജി.പി.എസ്.
സംവിധാനം
ഘടിപ്പിക്കാത്ത
വാഹനങ്ങള്‍
നിരത്തിലിറക്കിയാല്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സ്കൂള്‍
ബസുകളിൽ ജി.പി.എസ്. സംവിധാനം
4892.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ സ്കൂള്‍
ബസുകളിലും ജി.പി.എസ്.
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
ജി.പി.എസ്. സംവിധാനം
ഇല്ലാത്ത ബസുകൾ
ഉപയോഗിക്കുന്ന സ്കൂള്‍
അധികൃതര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സൂപ്പര്‍
ക്ലാസ് റൂട്ടുകളില്‍ സ്വകാര്യ
ബസ്സ് സര്‍വ്വീസ്
4893.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ക്ക് മാത്രം അവകാശമുള്ള
സൂപ്പര്‍ ക്ലാസ്
റൂട്ടുകളില്‍ സ്വകാര്യ
ബസ്സുകള്‍ സര്‍വ്വീസ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സ്വകാര്യ
ബസ്സുകളുടെ പ്രസ്തുത
സര്‍വ്വീസ്
നിയന്ത്രിക്കുന്നതിന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത് വിജ്ഞാപനം
ഇറക്കിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത വിജ്ഞാപനം
നിലനില്‍ക്കുന്ന
സാഹചര്യത്തിലും
കെ.എസ്.ആര്.ടി.സി.ക്ക്
അനുകൂലമായി കോടതി വിധി
ഉള്ളതിനാലും
എപ്രകാരമാണ് സ്വകാര്യ
ബസ്സുകള്‍ പ്രസ്തുത
റൂട്ടുകളില്‍
സര്‍വ്വീസ്
നടത്തുന്നത്;
വ്യക്തമാക്കുമോ?
രാത്രികാല
സമാന്തര ബസ് സര്‍വ്വീസ്
4894.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലൂടെയുള്ള
രാത്രികാല സമാന്തര ബസ്
സര്‍വ്വീസുകളുടെ
കാര്യത്തില്‍
എന്തെല്ലാം
നിയന്ത്രണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
കൂടുതല്‍
കെ.എസ്.ആർ.ടി.സി.
ബസുകള്‍ ഇത്തരം
റൂട്ടുകളില്‍
രാത്രികാലങ്ങളില്‍
സര്‍വ്വീസ്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
ലാഭകരമായി
ഇത്തരം സര്‍വ്വീസുകള്‍
കെ.എസ്.ആർ.ടി.സി.
യ്ക്ക് നടത്തുവാനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ?
ഡ്രൈവിംഗ്
സ്കൂളുകളുടെ നിലവാരം
4895.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര
ഡ്രൈവിംഗ് സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളുടെ നിലവാരം
ഉറപ്പുവരുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഓപ്പറേഷന്
നെെറ്റ് റെെഡേഴ്സ്
4896.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിയമം
ലംഘിച്ച് സര്‍വ്വീസ്
നടത്തുന്ന സ്വകാര്യ
അന്തര്‍സംസ്ഥാന
ബസ്സുകളെ
പരിശോധിക്കാന്‍ ഗതാഗത
വകുപ്പ് ഓപ്പറേഷന്
നെെറ്റ് റെെഡേഴ്സ് എന്ന
പേരില്‍ പരിശോധനാ
സംവിധാനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പരിശോധനയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തുവെന്നും എത്ര
ബസ്സുകളില്‍ നിന്നും
എത്ര തുക 2019 ജനുവരി
മുതല്‍ നാളിതുവരെയായി
പിഴയിനത്തില്‍
ഇൗടാക്കിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരത്തില്‍
കടുത്ത നിയമലംഘനങ്ങള്‍
നടത്തുന്ന ബസ്സുകളുടെ
പെര്‍മിറ്റ്
റദ്ദാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ബസ്സുകള്‍ക്ക്
അനുവദിച്ചിട്ടുളള
കോണ്ട്രാക്റ്റ്
കാര്യേജ് പെര്‍മിറ്റ്
ഉപയോഗിച്ച് എത്ര
ബസുകള്‍ സ്റ്റേജ്
കാര്യേജ് ആയി സര്‍വീസ്
നടത്തിയിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ബസ്സ്
ഓപ്പറേറ്റര്‍മാര്‍
ലെെസന്സിഡ് ഏജന്റ്
ഫോര്‍ പബ്ലിക്
ട്രാന്‍സ്പോര്‍ട്ട്
അനുസരിച്ചുളള
സൗകര്യങ്ങള്‍ അവരുടെ
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന്
പരിശോധിച്ചതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വാഹനങ്ങളുടെ
ലൈറ്റിന്റെ തീവ്രത പരിശോധന
4897.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങളുടെ
അമിതമായ ലൈറ്റ് മൂലം
അപകടങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തിൽ ഒരു
പഠനത്തിന്റെ
ആവശ്യമില്ലെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ; എങ്കിൽ
അതിന്റെ കാരണം
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
ഒരു പഠനം
ആവശ്യമായില്ലെങ്കില്‍
വാഹനത്തിന്റെ പ്രകാശ
തീവ്രത പരിശോധിക്കാന്‍
ലെക്സി മീറ്റര്‍
വാങ്ങുന്ന കാര്യത്തില്‍
തീരുമാനമെടുക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(സി)
ലെക്സി
മീറ്റര്‍
വാങ്ങുന്നതിനുള്ള
നിര്‍ദ്ദേശം
നടപ്പിലാക്കുന്നതിനുള്ള
ഫയല്‍ സംബന്ധിച്ച
വിശദാംശം നല്‍കുമോ?
സംസ്ഥാനത്തെ
വാഹനങ്ങളുടെ എണ്ണം
4898.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള ആകെ
വാഹനങ്ങളുടെ എണ്ണം
എത്രയാണ്; തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
രജിസ്ട്രേഷന്
കാലാവധി കഴിഞ്ഞ എത്ര
വാഹനങ്ങള്‍ സംസ്ഥാനത്ത്
ഓടുന്നുവെന്നാണ്
മോട്ടോര്‍ വാഹനവകുപ്പ്
കണക്കാക്കുന്നത്;
ഇതില്‍ എത്ര വാഹനങ്ങള്‍
നാളിതുവരെ
പിടിച്ചെടുത്തിട്ടുണ്ട്;
(സി)
അന്യസംസ്ഥാനങ്ങളില്‍
രജിസ്റ്റര്‍ ചെയ്തശേഷം
കേരളത്തില്‍ ഓടുന്ന
വാഹനങ്ങളുടെ എണ്ണം
എത്രയാണ്;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
കെ.എസ്.ആര്.ടി.സി.
ഉള്‍പ്പെടെയുള്ള വാഹന
അപകടങ്ങളില്‍
മരണപ്പെട്ടവരുടെ എണ്ണം
എത്രയെന്നാണ് ഗതാഗത
വകുപ്പ്
കണക്കാക്കിയിട്ടുള്ളത്;
(ഇ)
അമിതവേഗം
ഉള്‍പ്പെടെയുള്ള
കാരണങ്ങളാല്‍
സംസ്ഥാനത്ത് ദിനംപ്രതി
ശരാശരി എത്രപേര്‍
മരണപ്പെടുന്നുവെന്നാണ്
ഗതാഗത വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
അമിതവേഗം
കാരണം ഈ സര്‍ക്കാര്‍
കലയളവിനുള്ളില്
നാളിതുവരെ എത്ര പേരുടെ
ലൈസന്‍സ്
റദ്ദാക്കിയിട്ടുണ്ട്;
ഇത്തരക്കാരുടെ ലൈസന്‍സ്
ആയുഷ്ക്കാലം
റദ്ദാക്കാന്‍ വകുപ്പ്
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കോണ്‍ട്രാക്ട്
ക്യാരേജുകളിലെ ആഡംബര
സംവിധാനങ്ങൾ
4899.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസ്റ്റ്
ബസ്സുകള്‍
ഉള്‍പ്പെടെയുള്ള
കോണ്‍ട്രാക്ട്
ക്യാരേജുകളില്‍
എല്‍.ഇ.ഡി. ലൈറ്റ്
മുതലായ ആഡംബര
സംവിധാനങ്ങൾ
ഒഴിവാക്കണമെന്ന്
ഹൈക്കോടതി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഏതെല്ലാം
കാര്യങ്ങള്‍ക്കാണ്
ഹൈക്കോടതി നിരോധനം
ഏര്‍പ്പെടുത്തിയിട്ടുളളത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിധി
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവ് ലംഘിച്ചതിന്റെ
പേരില്‍ എത്ര
പേര്‍ക്കെതിരെ ഇതിനകം
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
കോണ്ട്രാക്റ്റ്
ക്യാരേജ് ബസുകള്‍
4900.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോണ്ട്രാക്റ്റ്
ക്യാരേജ് ബസുകള്‍ക്ക്
നിരക്ക് നിശ്ചയിച്ച്
അവയെ സ്റ്റേജ്
ക്യാരേജുകളെപ്പോലെയാക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിശോധിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
കമ്മീഷനെ
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്
കെ.എസ്.ആര്.ടി.സിക്ക്
കനത്ത വെല്ലുവിളി
സൃഷ്ടിക്കുമോ; നിയമ
വിരുദ്ധ
സര്‍വ്വീസുകള്‍ക്ക്
നിയമ പരിരക്ഷ നല്കുന്ന
നടപടിയായി ഇത് മാറുമോ
എന്നറിയിക്കാമോ?
കോണ്ട്രാക്റ്റ്
ക്യാരേജുകളുടെ സമാന്തര
സര്‍വ്വീസ്
4901.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോണ്ട്രാക്റ്റ്
ക്യാരേജ് സര്‍വ്വീസ്
അനുമതിയുള്ള വാഹനങ്ങള്‍
ഉപയോഗിച്ച്
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നടത്തുന്ന
റൂട്ടുകളില്‍ സമാന്തര
സര്‍വ്വീസുകള്‍
നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം സര്‍വ്വീസുകള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
സമാന്തര സര്‍വ്വീസുകള്‍
മൂലം
കെ.എസ്.ആര്.ടി.സിയുടെ
വരുമാനത്തില്‍
കുറവുണ്ടാകുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ആംബുലന്‍സുകള്‍ക്ക്
വാടക നിശ്ചയിക്കുന്നതിന്
നടപടി
4902.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആംബുലന്‍സുകള്‍ക്ക്
വാടക
നിശ്ചയിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ആംബുലന്‍സുകള്‍
യാതൊരു
നിയന്ത്രണവുമില്ലാതെ
വാടകയുടെ കാര്യത്തിൽ
രോഗികളെ
ബുദ്ധിമുട്ടിയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വാഹന
അപകടങ്ങളുടെ വര്‍ദ്ധനവ്
4903.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ച്
വാഹനം
ഓടിക്കുന്നതുമൂലവും
അമിതവേഗതയും കാരണം
സംസ്ഥാനത്ത് വാഹന
അപകടങ്ങള്‍
വര്‍ദ്ധിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്തരം
നിയമലംഘനങ്ങള്‍ക്ക്
അറുതി വരുത്തുവാന്‍
മോട്ടോര്‍ വാഹന വകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
മദ്യപിച്ച്
വാഹനം
ഓടിക്കുന്നതിന്റെയും
അമിതവേഗതയുടെയും
പേരില്‍ ലൈസന്‍സ് റദ്ദ്
ചെയ്യുന്നുണ്ടോ;
എങ്കില്‍ 2018ല്‍ എത്ര
പേരുടെ ലൈസന്‍സ്
ഇപ്രകാരം
റദ്ദാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ?
വാഹനം
ഓടിക്കുമ്പോഴുളള മൊബൈല്‍
ഫോണ്‍ ഉപയോഗം
4904.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനം
ഓടിക്കുമ്പോള്‍ മൊബൈല്‍
ഫോണ്‍ ഉപയോഗിക്കുന്നത്
മൂലമുള്ള അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഇത് തടയുന്നതിന് എന്ത്
വ്യവസ്ഥയാണ് ഉള്ളത്;
ഇത് സംബന്ധിച്ച
ചട്ടങ്ങളിൽ
എന്തെങ്കിലും ഭേദഗതി
വരുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
അപകടങ്ങള്‍
കുറയ്ക്കുന്നതിന് റോഡ്
സേഫ്റ്റി അതോറിറ്റി
സ്വീകരിച്ച നടപടികള്‍
4905.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദേശീയപാതയില്‍ ദിവസവും
നിരവധി അപകടങ്ങള്‍
ഉണ്ടാകുന്നതിന്റെ
അടിസ്ഥാനത്തില്‍ ആയത്
കുറയ്ക്കുന്നതിന് റോഡ്
സേഫ്റ്റി അതോറിറ്റി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ ;
(ബി)
സ്ഥിരമായി
അപകടങ്ങള്‍ ഉണ്ടാകുന്ന
സ്ഥലങ്ങള്‍
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍
പി.ഡബ്ള്യൂ.ഡി. യും
മോട്ടോര്‍ വാഹന
വകുപ്പും സംയുക്തമായി
ആവിഷ്ഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(സി)
കോട്ടക്കല്‍
മണ്ഡലത്തിലെ
കോട്ടക്കല്‍
കേന്ദ്രീകരിച്ച് ഒരു
മൊബൈല്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം
രൂപീകരിക്കുന്നത്
സംബന്ധിച്ച്
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണര്‍ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം
എന്നറിയിക്കാമോ?
ഓട്ടോമാറ്റിക്
സ്പീഡ് എന്‍ഫോഴ്സ്മെന്റ്
ക്യാമറ
4906.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗതാഗത
വകുപ്പ് സംസ്ഥാനത്ത്
ആകെ എത്ര ഓട്ടോമാറ്റിക്
സ്പീഡ്
എന്‍ഫോഴ്സ്മെന്റ്
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ട്;
ഇതിനായി എത്ര രൂപ
ചെലവഴിച്ചു; ഏത്
കാലഘട്ടത്തിലാണ് പണം
ചെലവഴിച്ചത്;
വ്യക്തമാക്കുമോ;
(ബി)
ഇവയുടെ
വാര്‍ഷിക
അറ്റകുറ്റപ്പണികള്‍ക്ക്
വേണ്ടി എത്ര തുക ഈ
സര്‍ക്കാര്‍ വന്ന ശേഷം
ചെലവഴിച്ചു എന്ന്
വ്യക്തമാക്കുമോ ;
(സി)
ഈ
ക്യാമറകളില്‍
എത്രയെണ്ണം ഇപ്പോള്‍
പ്രവര്‍ത്തനരഹിതമാണ്;
(ഡി)
വാര്‍ഷിക
അറ്റകുറ്റപ്പണി
നടക്കാത്തതിന് പ്രത്യേക
കാരണം എന്തെങ്കിലും
ഉണ്ടോ; ഇവ
അറ്റകുറ്റപ്പണി നടത്തി
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
റോഡപകടനിരക്ക്
കുറയ്ക്കാൻ നടപടി
4907.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എന്‍. വിജയന് പിള്ള
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനപ്പെരുപ്പം
പ്രത്യേകിച്ച്
ഇരുചക്രവാഹനങ്ങള്‍
റോഡുകളുടെ
വാഹകശേഷിക്കും അപ്പുറം
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
അപകടനിരക്ക്
വര്‍ദ്ധിക്കാനിടയാക്കുന്ന
സാഹചര്യത്തില്‍
പൊതുഗതാഗത സംവിധാനം
കാര്യക്ഷമമാക്കി
സ്വകാര്യ വാഹനങ്ങളുടെ
ഉപയോഗം
പരിമിതപ്പെടുത്താന്‍
പദ്ധതിയുണ്ടോ;
(ബി)
വാഹനമോടിക്കുന്നതിലെ
ശ്രദ്ധക്കുറവും
പരിചയക്കുറവും ലഹരി
വസ്തുക്കള്‍
ഉപയോഗിച്ചുകൊണ്ട് വാഹനം
ഓടിക്കുന്നതും
റോഡപകടങ്ങളുടെ
മുഖ്യകാരണങ്ങളായതിനാല്
വാഹന പരിശോധന
കര്‍ക്കശമാക്കുന്നതിനും
ലൈസന്‍സ്
നേടുന്നതിനുള്ള
പരീക്ഷകള്‍ അഴിമതി
രഹിതമാക്കി
കാര്യക്ഷമമാക്കുന്നതിനും
നടപടിയെടുത്തിട്ടുണ്ടോ;
(സി)
റോഡിലെ
തിരക്ക് കുറയ്ക്കാന്‍
ഉതകുന്ന ഉള്‍നാടന്‍
ജലഗതാഗത സംവിധാനം
കാര്യക്ഷമമാക്കാന്‍
നടപടിയെടുക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ജലഗതാഗതത്തിന്
വേഗതയേറിയ ബോട്ടുകള്‍
ഉപയോഗിച്ച് യാത്രക്കാരെ
ആകര്‍ഷിക്കുവാന്‍
നടപടിയെടുക്കുമോ;
വിശദാംശം നല്‍കുമോ?
ടാക്സി
സര്‍വ്വീസ് മേഖലയിലെ മാന്ദ്യം
4908.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിപ
വൈറസ്, പ്രളയക്കെടുതി
എന്നിവ മൂലം ടാക്സി
സര്‍വ്വീസ് മേഖലയില്‍
ധാരാളം തൊഴില്‍
ദിനങ്ങള്‍
നഷ്ടപ്പെട്ടതുമൂലം
പ്രസ്തുത
തൊഴിലാളികള്‍ക്ക്
എന്തെങ്കിലും സമാശ്വാസ
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ടാക്സി
സര്‍വ്വീസ് മേഖലയിലെ
മാന്ദ്യത്താല്‍
സാമ്പത്തിക
ബുദ്ധിമുട്ട് മൂലം
ടാക്സ്, ഇന്‍ഷുറന്‍സ്
എന്നിവ അടക്കുവാന്‍
പ്രസ്തുത
തൊഴിലാളികള്‍ക്ക്
സാധിക്കുന്നില്ല
എന്നതിനാല്‍ പ്രസ്തുത
തുക തവണകളായി
അടക്കുവാനുള്ള സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കെ
.ടി .ഡി .എഫ്. സി. യുടെ ലാഭം
T 4909.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലവില്‍ എത്ര രൂപ
കെ.റ്റി.ഡി.എഫ്.സി.യില്‍
നിന്നും ലോണ്‍
ഇനത്തില്‍
എടുത്തിട്ടുണ്ട്;
(ബി)
എത്ര
ശതമാനം പലിശയാണ് ഈ
ഇനത്തില്‍
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും
ഈടാക്കിയിട്ടുള്ളത്
എന്നും നിലവില്‍
തിരിച്ചടക്കേണ്ട തുക
എത്ര എന്നും
അറിയിക്കാമോ
(സി)
കെ.എസ്.ആര്.ടി.സി..യുടെ
ബിസിനസ്
മാറ്റിനിർത്തിയാല്‍
കെ.റ്റി.ഡി.എഫ്.സി
ലാഭത്തില്‍ ആണോ എന്നും
എങ്കില്‍ എത്ര
ലാഭമുണ്ട് എന്നും
വെളിപ്പെടുത്താമോ?
കെ.ടി.ഡി.എഫ്.സി.യില്‍
നിന്ന് കെ.എസ്.ആര്.ടി.സി.
എടുത്ത വായ്പ
4910.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.എഫ്.സി.യില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
വായ്പ
എടുത്തിരുന്നോയെന്നും
എങ്കിൽ എപ്പോള്‍ എത്ര
രൂപയാണെടുത്തതെന്നും
വ്യക്തമാക്കാമോ;
(ബി)
ദീര്‍ഘകാല
വായ്പയായും ഹ്രസ്വകാല
വായ്പയായും എത്ര
തുകയാണെടുത്തതെന്നും ഈ
രണ്ട് വായ്പകളും
തിരിച്ചടയ്ക്കാനുള്ള
കാലാവധി
എത്രയായിരുന്നുവെന്നും
അറിയിക്കുമോ;
(സി)
ഈ
രണ്ട് വായ്പകളിലും
പലിശയടക്കം എത്ര രൂപ
തിരിച്ചടയ്ക്കാന്‍
ബാക്കിയുണ്ടെന്നും
ഇല്ലെങ്കില്‍
തിരിച്ചടച്ച തവണകള്‍
സംബന്ധിച്ച വിശദാംശവും
നല്‍കാമോ;
(ഡി)
കണ്‍സോര്‍ഷ്യം
വായ്പയായി
കെ.ടി.ഡി.എഫ്.സി. യില്‍
നിന്ന് വായ്പ
എടുത്തിരുന്നോ എന്നും
എങ്കില്‍ എത്ര
രൂപയാണെടുത്തതെന്നും
തിരിച്ചടവ് കാലാവധി
കഴിഞ്ഞോയെന്നും
തിരിച്ചടയ്ക്കാന്‍ തുക
ബാക്കിയുണ്ടോയെന്നും
വ്യക്തമാക്കാമോ?
കെ.റ്റി.ഡി.എഫ്.സി.യിലെ
സാമ്പത്തിക പ്രതിസന്ധി
4911.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ധനസമാഹരണത്തിനായി
രൂപീകരിച്ച
കെ.റ്റി.ഡി.എഫ്.സി.
വന്‍ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
ഇപ്രകാരമുള്ള
സാമ്പത്തിക
പ്രതിസന്ധിയുടെ കാരണം
വ്യക്തമാക്കുമോ;
കെ.എസ്.ആര്.ടി.സി.
യുമായുള്ള സാമ്പത്തിക
ഇടപാട്
കെ.റ്റി.ഡി.എഫ്.സി.യുടെ
സാമ്പത്തിക
പ്രതിസന്ധിയ്ക്ക് ആക്കം
കൂട്ടിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
വായ്പയെടുത്ത്
വന്‍
വ്യാപാരസമുച്ചയങ്ങള്‍
നിർമ്മിച്ചതും അത്
കൃത്യസമയത്ത്
വാടകയ്ക്ക്
കൊടുക്കുവാന്‍
സാധിക്കാതെവന്നതും
സാമ്പത്തിക പ്രതിസന്ധി
രൂക്ഷമാകുവാന്‍
കാരണമായിട്ടുണ്ടോ;
(ഡി)
തമ്പാനൂര്‍,
അങ്കമാലി, കോഴിക്കോട്,
തിരുവല്ല
എന്നിവിടങ്ങളിലെ
കെ.എസ്.ആര്.ടി.സി.
വാണിജ്യ സമുച്ചയങ്ങള്‍
പൂര്‍ണ്ണമായും
വാടകയ്ക്ക്
നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ പ്രസ്തുത
ഓരോ സമുച്ചയങ്ങളിലും
എത്ര ശതമാനം സ്ഥലം വീതം
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യുടെ വരുമാനം
4912.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
ജനുവരി മുതൽ മേയ്
വരെയുള്ള
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിമാസ
വരുമാനത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവിലെ
കെ.എസ്.ആര്.ടി.സി.
യുടെ പ്രതിമാസ
നഷ്ടക്കണക്കിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
പ്രതിദിന വരുമാനം
ഉയര്‍ത്തുന്നതിനായി
കൂടുതലായി എന്തെല്ലാം
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യുടെ ധനസ്ഥിതി
4913.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ ഇപ്പോഴത്തെ
ധനസ്ഥിതി വിശദമാക്കാമോ;
(ബി)
ദിവസേന
എത്ര രൂപ വരവുണ്ട്;
എത്ര രൂപ ചെലവുണ്ട്;
വരവിനെ അധികരിച്ചുള്ള
ചെലവ് എങ്ങനെ
നിര്‍വ്വഹിക്കുന്നു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
യുടെ നഷ്ടം നികത്താന്‍
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഇപ്പോള്‍
നടപ്പാക്കിയ ഷെഡ്യൂള്‍
പരിഷ്കരണം കൊണ്ട്
കെ.എസ്.ആര്.ടി.സി.
ക്ക് ഉണ്ടായ നേട്ടം
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി.
എന്ന ബ്രാന്റ് നെയിം
4914.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
എന്ന ബ്രാന്റ് നെയിം
കര്‍ണ്ണാടക സ്റ്റേറ്റ്
റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
അനുവദിച്ചു കിട്ടിയത്
ഏത് സാഹചര്യത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഈ
തീരുമാനത്തിനെതിരെ കേരള
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്പ്പറേഷന്
അപ്പീല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അപ്പീലില്‍
ട്രാന്‍സ്പോര്‍ട്ട്
അതോറിറ്റി എടുത്ത
തീരുമാനം എന്താണ്;
(സി)
ട്രേഡ്
നെയിം നിയമപ്രകാരം
യഥാസമയം ബ്രാന്റ് നെയിം
രജിസ്റ്റര്‍
ചെയ്യുന്നതിന് കേരള
സ്റ്റേറ്റ് റോഡ്
ട്രാന്‍സ്പോര്‍ട്ട്
കോര്‍പ്പറേഷന്റെ
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച
വന്നിട്ടുണ്ടോ;
എങ്കില്‍ അതിന്
ഉത്തരവാദി ആരാണ്;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യില്‍ ജി.പി.എസ്. സംവിധാനം
4915.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ബസ്സുകളില്‍
ജി.പി.എസ്. സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം തരത്തിലുള്ള
ബസ്സുകളിലാണ് പ്രസ്തുത
സംവിധാനം നിലവിലുള്ളത്;
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കുന്ന പദ്ധതികൾ
4916.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യെ
ലാഭകരമാക്കുന്നതിന്റെ
ഭാഗമായി ദീര്‍ഘദൂര
ബസ്സുകളില്‍
കണ്ടക്ടര്‍മാരെ
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ദീര്‍ഘദൂര
യാത്രകളില്‍ സിംഗിള്‍
ഡ്യൂട്ടി കഴിയുമ്പോള്‍
ഡ്രൈവര്‍മാര്‍ക്ക്
വിശ്രമിക്കുവാന്‍
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
വിശ്രമകേന്ദ്രങ്ങള്‍
വാടകയ്ക്ക് എടുക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി.
സ്വന്തമായി ബസ്സുകള്‍
വാങ്ങുന്ന രീതി
അവസാനിപ്പിക്കുന്നതിനും
വാടകയ്ക്ക് ബസ്സെടുത്ത്
ഓടിക്കുന്നതിനും
തീരുമാനിച്ചിട്ടുണ്ടോ;
ഈ നടപടിയിലൂടെ സ്ഥിരം
ഡ്രൈവര്‍മാരുടെ എണ്ണം
കുറയ്ക്കുവാനും വരുമാനം
വര്‍ദ്ധിപ്പിക്കുവാനും
സാധിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഷാസികള്‍
വാങ്ങി ബോഡി
നിര്‍മ്മിച്ച് ബസ്സ്
നിരത്തിലിറക്കുന്ന
പദ്ധതി
ഉപേക്ഷിക്കുവാന്‍
കെ.എസ്.ആര്.ടി.സി.
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
തീരുമാനം
കെ.എസ്.ആര്.ടി.സി.യെ
ലാഭകരമാക്കാന്‍
സഹായിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ശബരിമല
തീര്‍ത്ഥാടന കാലത്തെ അധിക
നിരക്ക്
T 4917.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടന കാലത്ത്
നിലയ്ക്കലിൽ നിന്നും
പമ്പയിലേക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സില്‍ സാധാരണ
നിരക്കിനേക്കാള്‍ അധിക
നിരക്ക്
ഇൗടാക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അത് എന്ത് കാരണങ്ങള്‍
കൊണ്ടാണെന്ന്
വിശദമാക്കാമോ?
ഇലക്ട്രിക്
ബസുകള്‍
4918.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
സംസ്ഥാനത്ത് ഓടിക്കുന്ന
ഇലക്ട്രിക് ബസുകള്‍ ഏത്
കമ്പനിയില്‍ നിന്നാണ്
വാടകയ്ക്കെടുത്തിരിക്കുന്നതെന്നും
പ്രതിമാസ വാടക
എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇലക്ട്രിക്
ബസുകള്‍
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍
സ്വന്തമായി
നിര്‍മ്മിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
നോണ്‍
എ.സി. ഇലക്ട്രിക്
ബസുകള്‍ സിറ്റി
സര്‍വ്വീസിന്
ഉപയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സി
ചെക്കിംഗ്
ഇന്‍സ്പെക്ടര്‍മാരുടെ
ചുമതലകള്‍
4919.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.ചെക്കിംഗ്
ഇന്‍സ്പെക്ടര്‍മാരുടെ
ചുമതലകള്‍
പുനര്‍നിർണ്ണയിച്ച്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സര്‍വ്വീസ്
ആരംഭിക്കുന്നതിന്
മുന്‍പ് ബസ് വൃത്തിയായി
സൂക്ഷിച്ചിട്ടുണ്ടോ
എന്ന് ഉറപ്പ്
വരുത്തുന്നത് മുതല്‍
ബസ്സിന്റെ ഷെഡ്യൂള്‍
പരിഷ്കരണം വരെ അവരുടെ
ചുമതലകളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഒരു ചെക്കിംഗ്
ഇന്‍സ്പെക്ടര്‍ക്ക്
എത്ര ബസ്സുകളുടെ
ചുമതലയാണ്
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഈ
സംവിധാനം നിലവില്‍ വന്ന
ശേഷം
കെ.എസ്.ആര്.ടി.സി.യുടെ
സര്‍വ്വീസില്‍ കാര്യമായ
മാറ്റം കൊണ്ടുവരാന്‍
സാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
യിൽ പ്രൊഫഷണലുകളുടെ
നിയമനങ്ങള്‍
4920.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണം
സംബന്ധിച്ച് പഠിക്കാന്‍
സര്‍ക്കാര്‍ നിയോഗിച്ച
ശ്രീ.സുശീല്‍ ഖന്നയുടെ
ശിപാര്‍ശ പ്രകാരം
മാനേജ്മെന്റിലേക്ക്
പ്രൊഫഷണലുകളെ
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
തസ്തികകളില്‍ എത്ര
പേരെ; നിയമനത്തില്‍
അവലംബിക്കാനുദ്ദേശിക്കുന്ന
രീതി എന്താണ്;
തെരഞ്ഞെടുപ്പിനുള്ള
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
നിര്‍ദ്ദിഷ്ട
തസ്തികകളിലേക്ക് അവശ്യം
വേണ്ട യോഗ്യതയും
പ്രവൃത്തി പരിചയവും
മറ്റ് നിബന്ധനകളും
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
നിയമനങ്ങള്‍
നടത്തുന്നതിന്
സര്‍ക്കാര്‍ അനുമതി
ആവശ്യമായിട്ടില്ലേ;
ഉണ്ടെങ്കില്‍ അത്
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അനുമതി പത്രത്തിന്റെ
പകര്‍പ്പ് മേശപ്പുറത്ത്
വയ്ക്കുമോ;
(സി)
സര്‍ക്കാര്‍
തീരുമാനമുണ്ടായിട്ടുണ്ടെങ്കില്
അത് പ്രകാരം
ആര്‍ക്കെങ്കിലും
നാളിതുവരെ നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക്;
നിയമിതരായവര്‍ക്ക്
അപേക്ഷ ക്ഷണിച്ചപ്പോള്‍
നോട്ടിഫൈ ചെയ്തിരുന്ന
പ്രകാരമുള്ള യോഗ്യത
ഉണ്ടായിരുന്നോ;
എങ്കില്‍ ഓരോ
തസ്തികയ്ക്കും
നിശ്ചയിച്ചിട്ടുള്ള
യോഗ്യതയും നിലവില്‍
പ്രസ്തുത
തസ്തികയിലേക്ക്
നിയമിതരായവരുടെ
യോഗ്യതയും പട്ടിക
തിരിച്ച് ലഭ്യമാക്കുമോ;
(ഡി)
നിയമനത്തിന്
അപേക്ഷ ക്ഷണിച്ചപ്പോള്‍
ഏതെല്ലാം മാധ്യമങ്ങള്‍
വഴി പരസ്യം
നല്‍കിയിരുന്നു;
നിയമിതരായവര്‍ക്ക്
കരാര്‍ പ്രകാരമാണ്
നിയമനമെങ്കില്‍
കരാറിന്റെ നിബന്ധനകള്‍
എന്തെല്ലാമായിരുന്നു;
പ്രസ്തുത കരാറിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ഇതിലേക്ക്
നിയമനത്തിനായി
നിശ്ചയിച്ചിട്ടുള്ള
യോഗ്യതകളില്‍ രാജ്യത്തെ
ഏതൊക്കെ
സര്‍വ്വകലാശാലകളില്‍
നിന്നുള്ള എം.ബി.എ.
ബിരുദമാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്;
മാനേജ്മെന്റിന്റെ
തലപ്പത്തേക്കുള്ള
നിയമനത്തിന് വേണ്ട
യോഗ്യതകള്‍
നിര്‍ബന്ധമായും
ഔദ്യോഗികമായി
വെരിഫിക്കേഷന്
വിധേയമാക്കിയിരുന്നോ;
എങ്കില്‍
വെരിഫിക്കേഷന്
നടത്തിയത് ഏതൊക്കെ
മാര്‍ഗ്ഗത്തില്‍;
ഇല്ലെങ്കില്‍
നിര്‍ബന്ധമായും
കുറ്റമറ്റ
വെരിഫിക്കേഷന്
നിര്‍ദ്ദേശം നല്‍കുമോ;
(എഫ്)
ഇത്തരം
നിയമനങ്ങള്‍ക്ക്
സുതാര്യത വരുത്താന്‍
പി.എസ്.സി. വഴി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം അറിയിക്കുമോ?
ഡ്രൈവര്‍
കം കണ്ടക്ടര്‍ സംവിധാനം
4921.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
യില്‍ പുതുതായി
കൊണ്ടുവന്ന
പരിഷ്കാരങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്രൈവറും
കണ്ടക്ടറും
ഡ്യൂട്ടിമാറുന്ന
ഡ്രൈവര്‍ കം കണ്ടക്ടര്‍
സംവിധാനം എല്ലായിടത്തും
നടപ്പാക്കിയോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എവിടെയെല്ലാമാണ്
നടപ്പാക്കാന്‍
ബാക്കിയുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നിലവില്‍
ഈ സംവിധാനം നടപ്പാക്കിയ
വാഹനങ്ങളെ പഴയ
രീതിയിലേക്ക്
തിരിച്ചുകൊണ്ടുപോകാനുള്ള
ശ്രമം നടക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ?
താല്‍ക്കാലിക
നിയമന കാലം പെന്ഷന്
പരിഗണിക്കല്‍
4922.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
താല്‍ക്കാലിക
ജീവനക്കാരായി നിയമനം
ലഭിച്ച് പിന്നീട്
സ്ഥിരപ്പെടുത്തുന്നവരുടെ
താല്‍ക്കാലിക സേവന
കാലാവധി പെന്ഷന്
പരിഗണിക്കണമെന്ന് കേരള
ഹെെക്കോടതി
ഉത്തരവായിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിനെതിരെ
കെ.എസ്.ആര്.ടി.സി.
സുപ്രീം കോടതിയെ
സമീപിച്ചിട്ടുണ്ടോ;
(സി)
താത്ക്കാലിക
നിയമന കാലാവധി പെന്ഷന്
പരിഗണിച്ചാല്‍
കെ.എസ്.ആര്.ടി.സി.
അടച്ചുപൂട്ടുന്ന
സാഹചര്യം ഉണ്ടാകുമെന്ന്
സുപ്രീം കോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
സുപ്രീംകോടതിയിലുള്ള
കേസ് ഏതുഘട്ടത്തിലാണ്
എന്ന് അറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.
യെ ബാധിക്കുന്ന ഡീസല്‍ വില
വര്‍ദ്ധനവ്
4923.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അടിക്കടിയുണ്ടാകുന്ന
ഡീസല്‍ വില വര്‍ദ്ധനവ്
കെ.എസ്.ആര്.ടി.സി.
യുടെ പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഡീസല്‍
വില ഉയരുന്ന
സാഹചര്യത്തില്‍
മറ്റേതെങ്കിലും
ഇന്ധനമുപയോഗിച്ച്
ഗതാഗതം സാധ്യമാക്കാന്‍
കെ.എസ്.ആര്.ടി.സി.
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദീകരിക്കാമോ;
(സി)
കേരളത്തില്‍
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര ഇലക്ട്രിക് ബസ്
സര്‍വീസുകള്‍ ആണ്
ഉള്ളത്; ഇവയുടെ
പ്രവര്‍ത്തനം
ലാഭകരമാണോ; ദിവസേന
എത്ര രൂപ ഒരു
ഇലക്ട്രിക് ബസില്‍
നിന്നും ശരാശരി ലാഭം
ലഭിക്കുന്നുണ്ട്;
(ഡി)
കൂടുതല്‍
ഇലക്ട്രിക് ബസുകള്‍
സര്‍വീസിന്
ഇറക്കുന്നതിനും
ചാര്‍ജിങ്
സ്റ്റേഷനുകള്‍
ഇടയ്ക്കിടെ
സ്ഥാപിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
കെ.എസ്.ആര്.ടി.സി.
സ്വീകരിച്ചിട്ടുള്ളത്
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
വെഞ്ഞാറമൂട്, പാലാേട്
ഡിപ്പാേകള്
4924.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയാേജകമണ്ഡലത്തിന്റെ
പരിധിയില്‍ വരുന്ന
കെ.എസ്.ആര്.ടി.സി.യുടെ
വെഞ്ഞാറമൂട്, പാലാേട്
ഡിപ്പാേകളില്
നിലവിലുണ്ടായിരുന്ന
എതെങ്കിലും
ഷെഡ്യൂളുകള്‍ റദ്ദ്
ചെയതിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത ഡിപ്പാേകളില്
പുതിയ ഷെഡ്യൂളുകള്‍
ആരംഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമാേ?
മലപ്പുറം
ഡിപ്പോയിലെ എച്ച്.എസ്.ഡി.
പമ്പ്
4925.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
കെ.എസ്.ആര്.ടി.സി.
ഷോപ്പിംഗ് കോംപ്ലക്സ്
നിര്‍മ്മാണഘട്ടത്തില്‍
പൊളിച്ചു നീക്കിയ
എച്ച്.എസ്.ഡി. പമ്പ്
പുനഃസ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഡിപ്പോയില്‍
പമ്പില്ലാത്തതിനാൽ
സ്വകാര്യ ഡീസല്‍
പമ്പുകളെ
ആശ്രയിക്കുന്നതുമൂലം
കെ.എസ്.ആര്.ടി.സി.ക്ക്
ഉണ്ടാകുന്ന
സാമ്പത്തികനഷ്ടവും
സമയനഷ്ടവും
കണക്കിലെടുത്ത് പമ്പ്
പുനഃസ്ഥാപിക്കുവാന്‍
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഡിപ്പോയുടെ
ആരംഭകാലം മുതല്‍
നിലവിലുള്ള
എച്ച്.എസ്.ഡി. പമ്പ്
പുനഃസ്ഥാപിക്കുവാന്‍
എന്തെങ്കിലും സാങ്കേതിക
തടസ്സങ്ങള്‍
നിലവിലുണ്ടോ; വിശദാംശം
നല്‍കുമോ?
കോതമംഗലം-മാനന്തവാടി
സര്‍വ്വീസ് പുനരാരംഭിക്കാന്‍
നടപടി
4926.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
വര്‍ഷങ്ങളോളം
സര്‍വ്വീസ്
നടത്തിയിരുന്ന, ഏറെ
യാത്രക്കാരുണ്ടായിരുന്നതും
രാവിലെ 6.30ന്
കോതമംഗലത്ത് നിന്നും
ആരംഭിച്ച്
മാനന്തവാടിയില്‍
എത്തിച്ചേരുന്നതുമായ
കോതമംഗലം - മാനന്തവാടി
സര്‍വ്വീസ് ഇപ്പോള്‍
സര്‍വ്വീസ്
നടത്തുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിന്
വേണ്ടി കോതമംഗലം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍ നിന്നും
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഏറെ
യാത്രക്കാരുള്ളതും
ലാഭകരവുമായ പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പയ്യന്നൂർ,
കണ്ണൂർ ഡിപ്പോകളിൽ നിന്നും
ബംഗളൂരുവിലേക്ക് ബസ്സുകള്‍
4927.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പയ്യന്നൂരിലും
കണ്ണൂരിലുമുള്ള
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളില്‍ നിന്നും
ബംഗളൂരുവിലേക്ക്
കൂടുതല്‍
കെ.എസ്.ആര്.ടി.സി.
ബസ്സുകള്‍
ഓടിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
മുണ്ടക്കയം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോ
4928.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ട മുണ്ടക്കയം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയുടെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
എം.എല്‍.എ.യുടെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മുണ്ടക്കയം
കെ.എസ്.ആര്.ടി.സി. സബ്
ഡിപ്പോയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
69 ലക്ഷം രൂപ അനുവദിച്ച
പ്രവൃത്തിയുടെ
നിജസ്ഥിതി
വിശദമാക്കാമോ?
കോട്ടയത്ത്
ട്രാന്‍സ്പോര്‍ട്ട് ഭവന്
നിര്‍മ്മാണം
4929.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയത്ത്
കെ.എസ്.ആര്.ടി.സി. വക
സ്ഥലത്ത്
ട്രാന്‍സ്പോര്‍ട്ട്
ഭവന്
നിര്‍മ്മിക്കാനുള്ള
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് ആവശ്യമായ
ഭരണ, സാങ്കേതിക
അനുമതികള്‍
ലഭിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതുസംബന്ധിച്ച്
കരാറിലേര്‍പ്പെട്ടിട്ടും
പണി ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ തടസ്സം
നീക്കുന്നതിനായി എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ചെങ്ങന്നൂര്‍
കെ.എസ്.ആര്.ടി.സി.ഡിപ്പാേ
4930.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഡിപ്പാേകളില്
ഡ്രെെവര്‍, കണ്ടക്ടര്‍
ജീവനക്കാരുടെ കുറവ്
സര്‍വ്വീസിനെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ചെങ്ങന്നൂര്‍
ഡിപ്പാേയില് എല്ലാ
സര്‍വ്വീസുകളും
സുഗമമായി
നടത്തുന്നതില്‍ എത്ര
ജീവനക്കാരെയാണ്
ആവശ്യമുള്ളതെന്നും
നിലവിലുള്ള
ജീവനക്കാരുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമാേ;
(സി)
ഡിപ്പാേയില്
എത്ര ബസ്സുകളാണ്
ഉള്ളതെന്നും ഇത്
വിനിയാേഗിച്ച് എത്ര
സര്‍വ്വീസുകള്‍
നടത്തുന്നു എന്നും
വിശദമാക്കാമാേ;
(ഡി)
ചെങ്ങന്നൂരില്‍
നിന്ന് 2018-19
വര്‍ഷത്തില്‍ എത്ര
അന്തര്‍സംസ്ഥാന
ബസ്സുകളാണ്
ഓടിച്ചിരുന്നത്;
നിലവില്‍ ഏതെല്ലാം
അന്തര്‍സംസ്ഥാന
സര്‍വ്വീസുകളാണ്
ഉള്ളതെന്ന്
വിവരിക്കാമാേ?
ചെങ്ങന്നൂര്‍
ഡിപ്പാേയിലെ സ്റ്റേ
സര്‍വ്വീസുകൾ
4931.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്റ്റേ സര്‍വ്വീസ്
ബസ്സുകള്‍ നിർത്തി
വെച്ചിട്ടുള്ളതു മൂലം
യാത്രക്കാര്‍ക്കുള്ള
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ചെങ്ങന്നൂര്‍
ട്രാന്സ്പാേര്ട്ട്
ഡിപ്പാേയില് എത്ര
സ്റ്റേ ബസ്സുകളാണ്
നിര്‍ത്തലാക്കിയിരിക്കുന്നതെന്ന്
വിശദമാക്കാമാേ;
(സി)
ചെങ്ങന്നൂര്‍-പാങ്ങനാട്-പരുമല
റൂട്ടിൽ
നിര്‍ത്തലാക്കിയ സ്റ്റേ
ബസ്
സര്‍വ്വീസ്
പുനരാംരംഭിക്കുന്ന
കാര്യം ആലാേചിക്കുമാേ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യില്‍
ആശ്രിത നിയമന അപേക്ഷ
4932.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിതനിയമന
വ്യവസ്ഥയില്‍
കെ.എസ്.ആര്.ടി.സി.
യില്‍ ജോലി
ലഭിക്കുന്നതിനായി
വിഷ്ണുപ്രിയ, കക്കാടി
ഹൗസ്, നീലീശ്വരം എന്ന
വ്യക്തി അങ്കമാലി
കെ.എസ്.ആര്.ടി.സി.
അധികാരികള്‍ മുഖേന
അയച്ച അപേക്ഷയില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ആശ്രിത
നിയമനത്തിനും പെന്ഷന്
ലഭ്യമാക്കുന്നതിനും
ഇവര്‍
സമര്‍പ്പിച്ചിരിക്കുന്ന
അപേക്ഷ വേഗത്തില്‍
തീര്‍പ്പാക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം ലഭ്യമാക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ റാേഡ് സേഫ്റ്റി
ഫണ്ട് ഉപയോഗം
4933.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തിരുവനന്തപുരം
ജില്ലയില്‍ റാേഡ്
സേഫ്റ്റി ഫണ്ടില്‍
നിന്ന് ചെലവഴിച്ച
തുകയെത്രയെന്ന്
വ്യക്തമാക്കാമാേ;
(ബി)
വര്‍ക്കല
മണ്ഡലത്തിലെ കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്
സിഗ്നല്‍ ലെെറ്റ്
സ്ഥാപിക്കുവാന്‍ റാേഡ്
സേഫ്റ്റി ഫണ്ടില്‍
നിന്നും തുക
അനുവദിച്ചിട്ടുണ്ടാേ;
(സി)
കല്ലമ്പലം
ജംഗ്ഷനില്‍ ട്രാഫിക്
സിഗ്നല്‍ ലെെറ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമാേ?
സേഫ്
കേരള പദ്ധതി
4934.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സേഫ്
കേരള പദ്ധതി
ആരംഭിച്ചതിനുശേഷം
നാളിതുവരെയായി എത്ര രൂപ
പിഴയിനത്തില്‍
ഈടാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സേഫ് കേരള പദ്ധതിയുടെ
കീഴില്‍ എത്ര
മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാര്‍
സേവനം ചെയ്യുന്നുണ്ട്;
സോണുകള്‍ തിരിച്ച്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിന്
വേണ്ടി മോട്ടോര്‍
വെഹിക്കിള്‍
ഇന്‍സ്പെക്ടര്‍മാരുടെ
കുറവുണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിന്
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സേവന
ഫീസിനത്തില്‍ ലഭിച്ച തുക
4935.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2016-17,2017-18,2018-19
എന്നീ സാമ്പത്തിക
വര്‍ഷങ്ങളില്‍
ഓരോന്നിലും നിശ്ചിത
ഫീസ് കൂടാതെ സേവന
ഫീസിനത്തില്‍ മോട്ടോര്‍
വാഹന വകുപ്പിന് ലഭിച്ച
തുക എത്രയാണ്;
(ബി)
കഴിഞ്ഞ
പത്ത് മാസത്തിനിടെ എത്ര
ശതമാനം വര്‍ദ്ധനവാണ്
സേവന ഫീസിനത്തില്‍
നടപ്പില്‍ വരുത്തിയത്;
വ്യക്തമാക്കുമോ;
(സി)
ഏതൊക്കെ
കാര്യങ്ങള്‍ക്കാണ്
മോട്ടോര്‍ വാഹന വകുപ്പ്
സേവന ഫീസ്
ഈടാക്കുന്നത്; ഓരോ
കാര്യങ്ങള്‍ക്കും എത്ര
രൂപ നിരക്കില്‍ എന്ന്
തരം തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
സേവനഫീസ്
ഈടാക്കുന്ന മോട്ടോര്‍
വാഹന വകുപ്പ്
ഉപഭോക്താക്കള്‍ക്ക്
സേവനം ലഭിക്കുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എ.എം.വി.ഐ.,
എം.വി.ഐ. തസ്തികകളുടെ
ഹയര്‍ഗ്രേഡ്
4936.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പിലെ
എ.എം.വി.ഐ., എം.വി.ഐ.
എന്നീ തസ്തികകളിലെ
സമയബന്ധിത ഹയര്‍ഗ്രേഡ്,
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറേറ്റിലെ
ഉദ്യോഗസ്ഥര്‍
തടഞ്ഞുവെച്ചതായുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അത് പരിഹരിക്കാൻ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(ബി)
2018,
2019 വര്‍ഷങ്ങളില്‍
ഗതാഗത വകുപ്പില്‍
നിന്നും ഹയര്‍ഗ്രേഡ്
സംബന്ധിച്ചുള്ള
അപേക്ഷകളില്‍ തീര്‍പ്പ്
കല്പിച്ചുകൊണ്ടുള്ള
നിര്‍ദ്ദേശം നല്കി
എത്ര കത്തുകള്‍
ട്രാന്‍സ്പോര്‍ട്ട്
കമ്മീഷണറേറ്റിലേക്ക്
അയച്ചിട്ടുണ്ട്;
പ്രസ്തുത കത്തുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
മലപ്പുറം
ആർ.ടി. ഓഫീസിലെ ഡ്രെെവിംഗ്
ടെസ്റ്റിന് ഭൂമി
4937.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
റീജിയണല്‍
ട്രാന്സ്പാേര്ട്ട്
ഓഫീസിന്റെ പരിധിയില്‍
ഡ്രെെവിംഗ് ടെസ്റ്റ്
നടത്തുന്നതിനുളള
ട്രാക്കും വെഹിക്കിള്‍
ടെസ്റ്റിംഗ് സ്റ്റേഷനും
സ്ഥാപിക്കുന്നതിനുളള
ഭൂമി
ഏറ്റെടുക്കുന്നതിന്
വ്യവസായ വകുപ്പുമായി
കൂടിയാലോചന
നടത്തിയിരുന്നോ;
(ബി)
വ്യവസായ
വകുപ്പിന്റെ
ഉടമസ്ഥതയിലുളള
ഇന്‍കെല്‍-ന്റെ
ഭൂമിയില്‍ അഞ്ചേക്കർ
പാട്ടത്തിന്
നല്‍കുന്നതിന് വകുപ്പ്
എന്‍.ഒ.സി.
നല്‍കിയിട്ടും
കെെമാറുന്നതിനുളള
കാലതാമസം
എന്താണെന്നറിയിക്കാമോ;
(സി)
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി
എത്രയും വേഗം ഭൂമി
ഏറ്റെടുക്കുന്ന
നടപടികള്‍
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
നിലമ്പൂര്‍
ആര്.ടി ഓഫീസ്
4938.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
ആര്.ടി. ഓഫീസ് വാടക
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
പ്രതിമാസം എത്ര രൂപയാണ്
വാടകയിനത്തില്‍
ചെലവഴിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഗതാഗത
വകുപ്പിന് കീഴിലുള്ള
നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി.
ഷോപ്പിംഗ്
കോംപ്ലക്സിലേക്ക്
പ്രസ്തുത ആര്.ടി.
ഓഫീസ് മാറ്റുന്നതിന്
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഒഴിഞ്ഞു
കിടക്കുന്ന നിലമ്പൂര്‍
കെ.എസ്.ആര്.ടി.സി.
കോംപ്ലക്സിലേക്ക്
ആര്.ടി. ഓഫീസ്
മാറ്റിയാല്‍
പൊതുഖജനാവിന് നഷ്ടം
വരുന്നത്
ഒഴിവാക്കാമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യം
പരിഗണിക്കാമോ;
വ്യക്തമാക്കുമോ?
സ്കൂള്‍
വാഹനങ്ങളില്‍ പാനിക് ബട്ടണ്‍
4939.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വാഹനങ്ങളില്‍ പാനിക്
ബട്ടണ്‍
നിര്ബന്ധമാക്കിക്കാെണ്ടുള്ള
ഉത്തരവ് നിലവിലുണ്ടാേ;
അതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മേല്‍
ഉത്തരവ്
നടപ്പിലാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ എന്ന്
മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമാേ;
(സി)
ഓരാേ
ജില്ലയിലും എത്ര
സ്കൂള്‍ വാഹങ്ങളില്‍ ഇൗ
സംവിധാനം
നടപ്പാക്കേണ്ടതുണ്ട്
എന്ന് വിശദമാക്കുമാേ;
(ഡി)
എല്ലാ
ജില്ലയിലും ഇൗ സംവിധാനം
നടപ്പാക്കുകവഴി എത്ര
കുട്ടികള്‍ക്ക് സ്കൂള്‍
വാഹനങ്ങളില്‍ മാത്രമായി
ഇരുന്ന് യാത്ര
ചെയ്യുവാനുള്ള സംവിധാനം
ഉണ്ടാകും എന്ന്
വിശദമാക്കുമാേ?
ഇലക്ട്രിക്
വാഹന നയം
4940.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രിക്
വാഹന നയത്തിന്റെ
ഭാഗമായി
ഓട്ടോറിക്ഷകള്‍ക്ക്
പെര്‍മിറ്റ്
നല്ക്കുന്ന കാര്യത്തിൽ
തിരുവനന്തപുരം, കൊച്ചി,
കോഴിക്കോട് എന്നീ
നഗരങ്ങളില്‍ ഇനിമുതൽ
ഇലക്ട്രിക്
ഓട്ടോറിക്ഷകള്‍ക്ക്
മാത്രം പെര്‍മിറ്റ്
നല്കിയാല് മതിയെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓട്ടോറിക്ഷകള്‍ ചാര്‍ജ്
ചെയ്യുന്നതിന് നിലവില്‍
എന്തെങ്കിലും സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
പരിസരമലിനീകരണം
കുറയ്ക്കുന്നതിന്റെ
ഭാഗമായി തിരുവനന്തപുരം
നഗരത്തിലെ എല്ലാ
ബസുകളും ഇ-ബസ്
ആക്കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
ഇ-ബസ്
നിര്‍മ്മിച്ച്
നല്‍കുന്നതിനായി
ഏതെങ്കിലും വിദേശ
കമ്പനികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കൊറ്റി-കോട്ടപ്പുറം
റൂട്ടിലെ ജലഗതാഗത ബോട്ടുകൾ
4941.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊറ്റി-കോട്ടപ്പുറം
ജലഗതാഗത റൂട്ടില്‍
നിലവില്‍ എത്ര
ബോട്ടുകളാണ് നിത്യേന
ഓടിക്കൊണ്ടിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ബോട്ടുകളുടെ
അറ്റകുറ്റപ്പണി
നടത്തുവാനുള്ള സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഏങ്കില്‍ ഇത് എവിടെ
എന്ന് വിശദമാക്കുമോ?