പെര്‍ഫോമന്‍സ്
ഓഡിറ്റിംഗ് അതോറിറ്റി
സംവിധാനം
4748.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളില്‍ 1997-ലെ
പഞ്ചായത്ത് രാജ്
(പരിശോധന രീതിയും
ഓഡിറ്റ് സംവിധാനവും)
ചട്ടങ്ങളിലൂടെ രൂപം
നല്കിയ പെര്‍ഫോമന്‍സ്
ഓഡിറ്റിംഗ് അതോറിറ്റി
സംവിധാനത്തിന്റെ
പ്രവര്‍ത്തന സംവിധാനം
വിശദമാക്കാമോ ;
(ബി)
കറക്ടീവ്
ഓഡിറ്റ് എന്ന നിലയില്‍
പെര്‍ഫോമന്‍സ് ഓഡിറ്റ്
വിഭാഗത്തെ കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
പെര്‍ഫോമന്‍സ്
ഓഡിറ്റ് വിഭാഗം
കണ്ടെത്തുന്ന
പോരായ്മകള്‍
പരിഹരിക്കുന്നതിന്
ഗ്രാമപഞ്ചായത്തുകള്‍
ഉള്‍പ്പെടെയുള്ള തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കാറുണ്ടെന്ന്
ഉറപ്പ് വരുത്താറുണ്ടോ
എന്നറിയിക്കാമോ?
വെട്ടിയാട്ടില്‍ മുത്തപ്പന്
ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ
സംരക്ഷണം
4749.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയിലെ
വെട്ടിയാട്ടില്‍
മുത്തപ്പന്
ശ്രീഭദ്രകാളി
ക്ഷേത്രത്തിന്റെ
സംരക്ഷണത്തിനായി
പട്ടികജാതി വികസന
വകുപ്പില്‍ നിന്നും
അനുവദിച്ച
ഫണ്ടുപയോഗിച്ച് രണ്ടര
സെന്റ് സ്ഥലത്ത്
പുന:രുദ്ധാരണ, സംരക്ഷണ
പ്രവൃത്തികള്‍
നടത്തുന്നതിനായി തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
പ്രത്യേക
അനുമതിയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
പ്രത്യേകാനുമതി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ബഡ്സ്
സ്കൂളുകള്‍
4750.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയാേജകമണ്ഡലത്തില്‍
അംഗീകാരമുള്ളതും
ഇല്ലാത്തതുമായി എത്ര
ബഡ്സ് സ്കൂളുകളാണ്
പ്രവര്‍ത്തിക്കുന്നത്
എന്നുള്ള പഞ്ചായത്ത്
അടിസ്ഥാനത്തിലുള്ള
വിവരം ലഭ്യമാക്കാമാേ;
(ബി)
അംഗീകാരമുള്ള
ബഡ്സ് സ്കൂളുകള്‍ക്ക്
എം.എല്‍.എ. എ.ഡി.എസ്.
എം.എല്‍.എ. എസ്.ഡി.എഫ്.
ഫണ്ട് വിനിയാേഗിച്ച്
വാഹനം
അനുവദിക്കുന്നതിന്
തടസമുണ്ടാേ
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
ബഡ്സ്
സ്കൂളുകളുടെ അടിസ്ഥാന,
പശ്ചാത്തല സൗകര്യ
വികസനത്തിനായി
എന്താെക്കെ പദ്ധതികളാണ്
നിലവിലുള്ളത് എന്ന്
അറിയിക്കാമാേ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളെ ഒരു
വകുപ്പിന് കീഴിലേക്ക്
മാറ്റാന്‍ നടപടി
4751.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളെ ഒരു
വകുപ്പിന് കീഴിലേക്ക്
മാറ്റാന്‍ സര്‍ക്കാര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
എന്നത്തേക്ക് നടപടികള്‍
പൂര്ത്തീകരിക്കാനാകുമെന്നുമാണ്
സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
നഗരസഭാ
പ്രദേശങ്ങള്‍ക്കായി
മാസ്റ്റര്‍ പ്ലാനുകള്‍
4752.
ശ്രീ.വി.
ജോയി
,,
എം. സ്വരാജ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ നഗരസഭാ
പ്രദേശങ്ങള്‍ക്കുമായി
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
എങ്കില്‍ പ്രസ്തുത
ജാേലികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
അംഗീകരിച്ചതും
പ്രസിദ്ധീകരിച്ചതുമായ
മാസ്റ്റര്‍ പ്ലാനുകളും
നഗരാസൂത്രണ പദ്ധതികളും
പാെതുജനങ്ങള്‍ക്ക്
വീക്ഷിക്കുന്നതിനായി
ലഭ്യമാക്കുന്നതിന്
ഇന്റര്‍നെറ്റ് മാപ്
സെര്‍വര്‍
വികസിപ്പിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(സി)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെട്ട
പട്ടണങ്ങളില്‍ ജി.
എെ.എസ്. അധിഷ്ഠിത
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്ന
പ്രവര്‍ത്തനം
പുരാേഗമിക്കുന്നുണ്ടാേ;
വിശദാംശം നല്കുമാേ?
സുരക്ഷാ
മാനദണ്ഡവുമില്ലാത്ത വന്‍
പരസ്യ ബോര്‍ഡുകള്‍
4753.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യാതൊരു
സുരക്ഷ
മാനദണ്ഡവുമില്ലാതെ
വന്‍പരസ്യ ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത് മൂലം
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും സുരക്ഷ
മാനദണ്ഡം
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഒറീസ്സയിലെ
ചുഴലിക്കാറ്റില്‍
കൂടുതല്‍ മരണങ്ങള്
ഉണ്ടായത്
പരസ്യബോര്‍ഡുകള്‍
നിലംപതിച്ചത്
മൂലമുണ്ടായതാണെന്ന
വസ്തുത പരിഗണിച്ച്
പരസ്യബോര്‍ഡുകള്‍
സ്ഥാപിക്കുന്നതിന്
പ്രത്യേക സുരക്ഷ
മാനദണ്ഡം കൊണ്ടുവരുമോ?
കോതമംഗലം
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് പ്രവൃത്തികൾ
4754.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19 വർഷങ്ങളിലെ
എം.എൽ.എ.ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന നടപ്പിലാക്കുന്ന
പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം പ്രവൃത്തികൾ
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ശേഷിക്കുന്ന
പ്രവൃത്തികൾ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
പൂര്‍ത്തിയാക്കുവാൻ
ശേഷിക്കുന്ന
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും അവ
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികൾ
അടിയന്തരമായി
പൂര്‍ത്തീകരിക്കുവാന്‍
വേണ്ട നടപടികൾ
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
പരിസ്ഥിതി
സൗഹാര്‍ദ്ദ ബസ്സ്
കാത്തിരിപ്പ് കേന്ദ്രങ്ങള്‍
4755.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍ 16
പ്രദേശങ്ങളില്‍
പരിസ്ഥിതി സൗഹാര്‍ദ്ദ
ബസ്സ് കാത്തിരിപ്പ്
കേന്ദ്രങ്ങള്‍ ആസ്തി
വികസന സ്കീമില്‍നിന്നും
തുക ചെലവഴിച്ച്
നിര്‍മ്മിക്കുന്നതിന്
27.02.2016 ല്‍
തദ്ദേശസ്വയംഭരണ വകുപ്പ്
പുറപ്പെടുവിച്ച
ഭരണാനുമതിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭരണാനുമതിയുടെ
പകര്‍പ്പ്
തിരുവനന്തപുരം
നഗരസഭയ്ക്ക്
കൈമാറിയിരുന്നോ;
എങ്കില്‍ പ്രസ്തുത
ഉത്തരവ് അനുസരിച്ച്
ബസ്സ് കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
അനുമതി നല്‍കുന്നതിന്
നഗരസഭ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഭരണാനുമതിയുടെ
പകര്‍പ്പ്
തിരുവനന്തപുരം
നഗരസഭയ്ക്ക്
കൈമാറിയിട്ടില്ലായെങ്കില്
ആയതിനുള്ള കാരണം
വിശദമാക്കുമോ; പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുന്നതിനായി
ബസ്സ് കാത്തിരുപ്പ്
കേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
എത്രയും വേഗം അനുമതി
നല്‍കുന്നതിന് നഗരസഭ
തയ്യാറാകുമോ?
പട്ടികജാതി
വനിത സംവരണവാര്‍ഡുകള്‍
4756.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്തുകളിലെ
പട്ടികജാതി വനിത
സംവരണവാര്‍ഡുകള്‍
തെരഞ്ഞെടുക്കുന്നതിന്
പ്രത്യേകമായ
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് എത്ര
പട്ടികജാതി വനിത സംവരണ
വാര്‍ഡുകള്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ?
നഗരസഭകളുടെയും
പഞ്ചായത്തുകളുടെയും
പുനര്‍വിഭജനം
4757.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭകളുടെയും
പഞ്ചായത്തുകളുടെയും
പുനര്‍വിഭജനം
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
നിലവിലെ
ഏതെങ്കിലും
പഞ്ചായത്തുകളെ
നഗരസഭയാക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്വയംപര്യാപ്തമല്ലാത്ത
നഗരസഭകളെ
ഗ്രാമപഞ്ചായത്താക്കുന്നതിന്
പദ്ധതിയുണ്ടോ;
അത്തരത്തില്‍ മാറ്റം
വരുത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ള
നഗരസഭകളുടെ വിശദാംശം
ലഭ്യമാക്കുമോ?
പഞ്ചായത്തുകളുടെ
വിഭജനം
4758.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020-ലെ
തദ്ദേശസ്വയംഭരണ
തെരഞ്ഞെടുപ്പിനുമുന്പായി
പഞ്ചായത്തുകള്‍
വിഭജിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇതിനെക്കുറിച്ച്
പഠിക്കാന്‍ സമിതിയെ
നിയോഗിച്ചിരുന്നോ;
എങ്കില്‍ സമിതിയുടെ
ശിപാര്‍ശകള്‍
വ്യക്തമാക്കുമോ;
(സി)
എത്ര
പഞ്ചായത്തുകള്‍
വിഭജിക്കേണ്ടി
വരുമെന്നും ആയതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകളും
അറിയിക്കുമോ; ഇതോടൊപ്പം
വാര്‍ഡ് വിഭജനം
നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
മുന്ഗ്രാമപഞ്ചായത്തംഗങ്ങള്ക്ക്
പ്രത്യേക പരിരക്ഷ
4759.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍
ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും പ്രത്യേക
പരിരക്ഷ
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
പിറവം
മണ്ഡലത്തില്‍ പ്ലാന്‍ഫണ്ടില്‍
നിന്നും പദ്ധതികള്‍
4760.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
മണ്ഡലത്തില്‍ 2018-19
വര്‍ഷം തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
പ്ലാന്‍ഫണ്ടില്‍
നിന്നും പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
നിര്‍വ്വഹണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ ഏതൊക്കെ
പഞ്ചായത്തുകളില്‍ /
മുനിസിപ്പാലിറ്റികളില്പ്പെട്ട
പ്രദേശങ്ങളിലാണ്
നടപ്പിലാക്കുന്നതെന്ന്
അറിയിക്കുമോ?
മലപ്പുറം
ജില്ലയിലെ
നബാര്‍ഡ്-ആര്.ഐ.ഡി.എഫ്.പ്രവൃത്തികള്‍
4761.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നബാര്‍ഡ്-ആര്.ഐ.ഡി.എഫ്.
മുഖേന മലപ്പുറം
ജില്ലയില്‍ എത്ര ഫണ്ട്
റോഡുകളും,
കെട്ടിടങ്ങളും
നിര്‍മ്മിക്കാന്‍
അനുവദിച്ചിട്ടുണ്ട്
എന്ന കാര്യം മണ്ഡലം
തിരിച്ച് അറിയിക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ ഫണ്ട്
അനുവദിച്ച മലപ്പുറം
ജില്ലയിലെ കെട്ടിടം
പ്രവൃത്തിയുടെ പട്ടിക
നല്‍കാമോ;
(സി)
ഈ
പദ്ധതിയിലേക്ക്
പ്രവൃത്തികള്‍
തെരഞ്ഞെടുക്കുന്നതിനുള്ള
രീതി, മാനദണ്ഡം എന്നിവ
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം ഈ
പദ്ധതിയില്‍ കൊണ്ടോട്ടി
മണ്ഡലത്തിലെ ഒരു
പ്രവൃത്തിയും
ഉള്‍പ്പെടുത്താത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
മംഗളവനത്തിന്
പുതുജീവൻ നൽകാൻ പദ്ധതി
4762.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ പക്ഷി
സങ്കേതമായ മംഗളവനത്തിലെ
ജലാശയത്തിലെ എക്കലും
മാലിന്യങ്ങളും മാറ്റി
ആഴം കൂട്ടി
മംഗളവനത്തിന്
പുതുജീവന്‍ നല്‍കാനായി
നഗരസഭ ആവിഷ്കരിച്ച
പദ്ധതിയുടെ നിജസ്ഥിതി
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയ്ക്കായി എത്ര
തുകയാണ്
അനുവദിച്ചിരുന്നത്?
അമൃത്
പദ്ധതി
4763.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ നഗരങ്ങളിലാണ്
അമൃത് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കാഞ്ഞങ്ങാട്,
നീലേശ്വരം നഗരസഭകളില്‍
അമൃത് പദ്ധതി പ്രകാരം
ശുദ്ധജല വിതരണ
പദ്ധതികള്‍
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ലൈഫ് പദ്ധതിയില്‍
നിര്‍മ്മിച്ച വീടുകള്‍
4764.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ലൈഫ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി എത്ര
വീടുകള്‍ നിര്‍മ്മിച്ചു
നല്കി;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം നല്‍കാമോ;
അതിനായി എത്ര തുക
ചെലവഴിച്ചു; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ലൈഫ്
മിഷന്റെ രണ്ടാം
ഘട്ടത്തില്‍ എത്ര
വീടുകള്‍
നിര്മ്മിച്ചുനല്കുവാനാണ്
ലക്ഷ്യമിടുന്നത്;വിശദാംശം
ലഭ്യമാക്കാമോ;
(സി)
ലൈഫ്
മിഷന്റെ രണ്ടാം ഘട്ട
പ്രവര്‍ത്തനങ്ങള്‍ക്കായി
സര്‍ക്കാര്‍ നാളിതുവരെ
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
ലൈഫ് മിഷന്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എത്രവീടുകള്‍
നിര്മ്മിച്ചുനല്കി;
തദ്ദേശസ്വയംഭരണസ്ഥാപനാടിസ്ഥാനത്തില്
വിശദാംശം ലഭ്യമാക്കാമോ?
ലൈഫ്
പദ്ധതിയുടെ ഭാഗമായി
നിര്‍മ്മിച്ച വീടുകള്‍
4765.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
പദ്ധതിയുടെ ഭാഗമായി
2019 മാര്‍ച്ച് 31 വരെ
എത്ര വീടുകള്‍
നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തില്‍ ആകെ
എത്രവീടുകള്‍ പ്രസ്തുത
സ്കീമില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
പ്രസ്തുത മണ്ഡലത്തിലെ
പഞ്ചായത്തുകള്‍
തിരിച്ചുള്ള വിവരങ്ങള്‍
നല്‍കുമോ;
(സി)
സ്വന്തമായി
ഭൂമിയില്ലാത്തവര്‍ക്കുള്ള
വീട് നിര്‍മ്മാണം
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; വിശദവിവരം
നല്‍കുമോ?
ലെെഫ്
ഭവനനിര്‍മ്മാണ പദ്ധതി
4766.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ലെെഫ്
ഭവനനിര്‍മ്മാണപദ്ധതി
പ്രകാരം ഏറനാട്
നിയോജകമണ്ഡലത്തിലെ
ഓരോ പഞ്ചായത്തിലും
എത്രപേര്‍ക്ക് വീടും
സ്ഥലവും നല്കി എന്ന്
വെളിപ്പെടുത്തുമോ?
പാറശ്ശാല
മണ്ഡലത്തില്‍ ലൈഫ് പദ്ധതി
4767.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
ലൈഫ് പദ്ധതിയിലേക്ക്
എത്ര
ഗുണഭോക്താക്കളെയാണ്
തിരഞ്ഞെടുത്തിട്ടുള്ളത്
എന്ന്
പഞ്ചായത്തടിസ്ഥാനത്തിലുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് ഭവനം
പൂര്ത്തീകരിക്കാനായിട്ടുണ്ടെന്നും
ഇനി എത്രപേര്‍ക്ക്
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടെന്നും
അവര്‍ക്ക് എന്നേയ്ക്ക്
നിര്‍മ്മാണം
പൂര്‍ത്തിയാക്കാനാകുമെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍
പദ്ധതിയുടെ ഒന്ന്,
രണ്ട്, മൂന്ന്
ഘട്ടങ്ങളുടെ
പഞ്ചായത്തുതിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(ഡി)
മണ്ഡലത്തില്‍
ഭൂരഹിതരായ ഭവനരഹിതര്‍
എത്രപേരുണ്ട് എന്നു
കണക്കാക്കിയിട്ടുണ്ടോ;
അവര്‍ക്ക് ഫ്ലാറ്റ്
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
നിലമ്പൂര്‍
നഗരസഭയിലെ ലൈഫ് പദ്ധതി
4768.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നഗരസഭയില്‍ ലൈഫ്
പദ്ധതിയില്‍ എത്ര
കുടുംബങ്ങള്‍
അര്‍ഹരായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ലൈഫ്
പദ്ധതിയില്‍ നിലമ്പൂര്‍
നഗരസഭ നിര്‍മ്മിച്ച
വീടുകളുടെ എണ്ണം
എത്രയാണ്;
(സി)
നിലമ്പൂര്‍
നഗരസഭയില്‍
ഭവനരഹിതര്‍ക്ക് വേണ്ടി
നിര്‍മ്മിച്ച
വീടുകള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എത്ര രൂപയാണ് ഇതിനായി
അനുവദിച്ചിട്ടുള്ളത്;
(ഡി)
പി.എം.എ.വൈ.
പദ്ധതിയും സംസ്ഥാന
സര്‍ക്കാരിന്റെ ലൈഫ്
പദ്ധതിയും നിലമ്പൂര്‍
നഗരസഭ വെവ്വേറെയാണോ
നടപ്പിലാക്കുന്നത്
എന്നറിയിക്കാമോ?
വാസയോഗ്യമല്ലാത്ത
വീടുകള്‍
4769.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാസയോഗ്യമല്ലാത്ത എത്ര
വീടുകള്‍ ഉണ്ടെന്നാണ്
കുടുംബശ്രീ നടത്തിയ
സര്‍വ്വേയില്‍
കണ്ടെത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
സര്‍വ്വേയില്‍ ഇതുമായി
ബന്ധപ്പെട്ട്
കണ്ടെത്തിയിട്ടുള്ള
കാര്യങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
വാസയോഗ്യമല്ലാത്ത
വീടുകളെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ലൈഫ്
പദ്ധതി പ്രകാരം
നാളിതുവരെ എത്ര
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മിച്ചു നല്കി;
ഇതില്‍ ഭൂരഹിതര്‍,
ഭവനരഹിതര്‍ എന്നിങ്ങനെ
തരംതിരിച്ച്
വ്യക്തമാക്കുമോ?
ഇമ്പിച്ചി
-ബാവ ഭവന പദ്ധതി
4770.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇമ്പിച്ചി
-ബാവ ഭവന പദ്ധതി
വീടുകള്‍ നിലവില്‍
നല്കി വരുന്നുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ഉണ്ടെങ്കില്‍
അതിനുവേണ്ടി
ഗുണഭാേക്താക്കളെ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങളില്‍ ഇൗ
സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(സി)
മുന്‍
സര്‍ക്കാര്‍ ഇൗ പദ്ധതി
പ്രകാരം എത്ര വീടുകളാണ്
നല്‍കിയത്; വര്‍ഷവും
ജില്ലയും തിരിച്ചുള്ള
കണക്കുകള്‍
വ്യക്തമാക്കാമോ;
(ഡി)
ഇൗ
സര്‍ക്കാര്‍ എത്ര
വീടുകളാണ് ഇൗ
പദ്ധതിയിലൂടെ നല്‍കിയത്
എന്നറിയിക്കാമാേ?
തൃശൂർ
കോർപ്പറേഷൻ കൗൺസിൽ യോഗങ്ങൾ
4771.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂർ
കോർപ്പറേഷനിൽ കഴിഞ്ഞ
സാമ്പത്തിക വർഷം എത്ര
കൗൺസിൽ യോഗങ്ങളാണ്
ചേർന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിൽ
ബഹളം കാരണം എത്ര
യോഗങ്ങൾ മേയർ
പിരിച്ചുവിട്ടു;
(സി)
പ്രസ്തുത
യോഗങ്ങളിൽ മുൻഗണനാ
വിഷയങ്ങളായി പരിഗണിച്ച
എത്ര അജണ്ടകൾ
പാസ്സാക്കി;
(ഡി)
പാസ്സാകാത്ത
അജണ്ടകൾ എത്ര; അവ
ഏതെല്ലാം; പാസ്സാക്കാൻ
മാറ്റിവച്ച അജണ്ടകൾ
എത്ര; അവ ഏതെല്ലാം;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ ?
തിരുവനന്തപുരം
നഗരസഭ ഉള്ളൂര്‍ സോണലിലെ
ജമമാറ്റവും സബ് നമ്പര്‍
നല്‍കലും
4772.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
നവംബര്‍ മുതല്‍ 2019
മെയ് 31 വരെയുള്ള
കാലയളവിൽ തിരുവനന്തപുരം
നഗരസഭയുടെ ഉള്ളൂര്‍
സോണൽ ഓഫീസിൽ ലഭിച്ച
ജമമാറ്റവും സബ് നമ്പര്‍
നല്‍കലും സംബന്ധിച്ച
അപേക്ഷകളില്‍
എത്രയെണ്ണം
തീർപ്പാക്കിയെന്നും ഇനി
ഇത്തരത്തിലുള്ള എത്ര
അപേക്ഷകള്‍
തീർപ്പാക്കാനുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
തീർപ്പാകാത്ത
അപേക്ഷകള്‍
നടപടിയൊന്നും
സ്വീകരിക്കാതെ റവന്യൂ
ഇന്‍സ്പെക്ടറുടെ കൈവശം
ഉണ്ടായിരുന്ന കാലയളവ്
വ്യക്തമാക്കാമോ;
(സി)
ഉള്ളൂര്‍
സോണല്‍ ഓഫീസില്‍
റസിഡന്‍ഷ്യല്‍ കെട്ടിടം
കൊമേഴ്സ്യല്‍
കെട്ടിടമാക്കി
മാറ്റുന്നതിനായി
പ്രസ്തുത കാലയളവിൽ എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും അതിൽ
ഏതെല്ലാം അപേക്ഷകള്‍
തീർപ്പാക്കിയെന്നും
വിശദമാക്കാമോ;
(ഡി)
ഈ
അപേക്ഷകളുമായി
ബന്ധപ്പെട്ട ഫയലുകളിൽ
റവന്യൂ ഇന്‍സ്പെക്ടര്‍
എത്രയെണ്ണത്തില്‍
അനുകൂല റിപ്പോര്‍ട്ട്
സമര്‍പ്പിച്ചുവെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ഇ)
മുനിസിപ്പാലിറ്റി
നിയമമനുസരിച്ച്
റസിഡന്‍ഷ്യല്‍ കെട്ടിടം
കൊമേഴ്സ്യല്‍
കെട്ടിടമാക്കി
മാറ്റുന്നതിനും ആയതിന്
സബ്നമ്പർ
നൽകുന്നതിനുമുള്ള
നടപടിക്രമങ്ങൾ
വിശദമാക്കാമോ?
മുനിസിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളും
വിപുലീകരിക്കുന്നതിന് നടപടി
4773.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
നിലവിലുള്ള
മുനിസിപ്പാലിറ്റികളും
കോര്‍പ്പറേഷനുകളും
വിപുലീകരിക്കുന്നതിനുള്ള
പദ്ധതികള്‍
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കേരള
ചിക്കന്‍ പദ്ധതി
4774.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ചിക്കന്‍ പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
എത്ര
കുടുംബശ്രീ
യൂണിറ്റുകളുടെ
നേതൃത്വത്തിലാണ്
ഇതിനായുള്ള ചിക്കന്‍
ഫാമുകള്‍
പ്രവര്‍ത്തിക്കുന്നത്:
(സി)
സംസ്ഥാനത്തെ
കോഴി കര്‍ഷകരെയും
ഉപഭോക്താക്കളെയും അന്യ
സംസ്ഥാന ലോബി ചൂഷണം
ചെയ്യുന്നത്
തടയുന്നതിന് ഈ പദ്ധതി
സഹായകമാകുമെന്ന്
വിലയിരുത്തുന്നുണ്ടോ?
റീസര്‍ജന്‍സ്
കേരള ലോണ്‍ സ്കീം പദ്ധതി
4775.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
ഉപജീവനമാര്‍ഗ്ഗങ്ങളും
വീട്ടുപകരണങ്ങളും
നഷ്ടമായ കുടുംബങ്ങളെ
സഹായിക്കുന്നതിനായി
കുടുംബശ്രീ ആരംഭിച്ച
റീസര്‍ജന്‍സ് കേരള
ലോണ്‍ സ്കീം
പദ്ധതിയിലൂടെ നാളിതുവരെ
എത്ര കോടി രൂപ വിതരണം
ചെയ്തുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
എത്ര
പേര്‍ക്ക് പദ്ധതിയുടെ
പ്രയോജനം
ലഭിച്ചുവെന്നും എത്ര
അയല്‍ക്കൂട്ടങ്ങള്‍
വഴിയാണ് തുക വിതരണം
ചെയ്തതെന്നും ഓരോ
അയല്ക്കുട്ടത്തിനും
ശരാശരി എത്ര തുക
വീതമാണ് നല്‍കിയതെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
വായ്പയുടെ തിരിച്ചടവ്
കാലാവധിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നുമാണോ
കുടുംബശ്രീയ്ക്ക്
പ്രസ്തുത വായ്പയുടെ
പലിശ നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രളയത്തിനുശേഷം
രൂപീകരിച്ച
അയല്ക്കൂട്ടങ്ങള്ക്കുകൂടി
പ്രസ്തുത പദ്ധതിയുടെ
പ്രയോജനം ലഭ്യമാക്കുവാൻ
നടപടി
സ്വീകരിക്കുമോ;വിശദാംശം
നൽകുമോ?
വിധവാ
പെന്ഷന്. അവിവാഹിതപെന്‍ഷന്‍
എന്നിവ ലഭിക്കുന്നതിന്
ഗസറ്റഡ് ഓഫീസറുടെ
സാക്ഷ്യപത്രം
4776.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിധവാ
പെന്‍ഷനും അവിവാഹിത
പെന്‍ഷനും
ലഭിക്കുന്നതിന് ഗസറ്റഡ്
ഓഫീസറുടെ സാക്ഷ്യപത്രം
നിര്‍ബന്ധമാക്കി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്താണ്
കാരണം;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പുനര്‍
വിവാഹം
ചെയ്തിട്ടില്ലെന്നും
വിവാഹിതരല്ലെന്നും
സാക്ഷ്യപ്പെടുത്തി
സാക്ഷ്യപത്രം
നല്‍കുന്നതിന് ഗസറ്റഡ്
ഒഫീസര്‍മാരെ
ചുമതലപ്പെടുത്തി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ആവശ്യമായ
അന്വേഷണം നടത്തി മാത്രം
നല്കാന് കഴിയുന്ന
ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിന്
ഔദ്യോഗികമായി അന്വേഷണ
സ്വഭാവമില്ലാത്ത
ജോലികള്‍ ചെയ്യുന്ന
ഗസറ്റഡ്
ഉദ്യോഗസ്ഥര്‍ക്ക്
പ്രയാസം
നേരിടുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇത് ഉദ്യോഗസ്ഥര്‍ക്ക്
സമ്മര്‍ദ്ദം
സൃഷ്ടിക്കുന്നുവെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;വ്യക്തമാക്കുമോ;
(ഡി)
പല
ഗസറ്റഡ് ഓഫീസര്‍മാരും
ഇത്തരം സാക്ഷ്യപത്രം
നല്‍കുന്നതിന് വിമുഖത
കാണിക്കുന്നത് മൂലം
പെന്ഷന്
ഗുണഭോക്താക്കള്‍ക്കുണ്ടാകുന്ന
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കുന്നതിലെ കാലതാമസം
4777.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017,2018,
2019 വര്‍ഷങ്ങളില്‍
വിധവാ പെന്ഷന്
ഉള്‍പ്പെടെയുള്ള
സാമൂഹ്യ സുരക്ഷാ
പെന്‍ഷനുകള്‍ക്കായി
സമര്‍പ്പിച്ച
അപേക്ഷകള്‍ അനുവദിച്ച്
കിട്ടുന്നതിന്
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(ബി)
ഇൗ
കാലഘട്ടത്തില്‍
കാെച്ചിന്‍
കാേര്‍പ്പറേഷന്‍
മുന്‍പാകെ എത്ര
അപേക്ഷകള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
അപേക്ഷകളില്‍ എത്ര
പേര്‍ക്ക് പെന്‍ഷനുകള്‍
അനുവദിച്ചിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് ഇനിയും
അനുവദിക്കേണ്ടതായിട്ടുണ്ട്
എന്നും വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
സാമൂഹ്യ സുരക്ഷാ
പെന്ഷന്
വാങ്ങുന്നവരുടെ
പരിശാേധനയും പെന്ഷന്
മാനദണ്ഡങ്ങളുടെ
പരിശാേധനയും പെന്ഷന്
മാനദണ്ഡങ്ങളുടെ
പരിഷ്കരണവുമായി
ബന്ധപ്പെട്ട് പുതിയ
അപേക്ഷകരുടെ ഡാറ്റാ
എന്‍ട്രി താല്കാലികമായി
നിര്‍ത്തിവച്ചത് മൂലം
പ്രസ്തുത
അപേക്ഷകര്‍ക്ക് വിധവാ
പെന്ഷന്
ഉള്‍പ്പെടെയുള്ള
സാമൂഹ്യ സുരക്ഷാ
പെന്ഷന് മുന്‍കാല
പ്രാബല്യത്താേടെ
ലഭ്യമായിട്ടില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഇ)
ഇതിന്
കാരണമെന്താണെന്നും ഇത്
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും
വിശദമാക്കാമാേ;
(എഫ്)
ഇടക്കാെച്ചി
ചക്കനാട് പടിക്കല്‍
വീട്ടില്‍ പരേതനായ
സുധീഷിന്റെ ഭാര്യ സുനിത
15/12/2016-ന് കാെച്ചി
കാേര്‍പ്പറേഷന്‍
മുന്‍പാകെ വിധവാ
പെന്‍ഷനുവേണ്ടി
സമര്‍പ്പിച്ച
അപേക്ഷയില്‍ (റഫറന്‍സ്
നമ്പര്‍ 7621/16)
എന്നാണ് തുക
അനുവദിച്ചത്;
(ജി)
അനുവദിച്ച
തുക എത്രയാണ്; എന്നു
മുതല്ക്കുള്ള തുകയാണ്
അനുവദിച്ചിട്ടുള്ളത്;
അനുവദിച്ച തുകയ്ക്ക്
മുന്‍കാല പ്രാബല്യം
ഉണ്ടാേ; ഇല്ലെങ്കില്‍
ടിയാള്‍ക്ക് മുന്‍കാല
പ്രാബല്യത്താേടെ തുക
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമോ?
ശുചിത്വ
മാലിന്യ സംസ്കരണത്തിനായി
കൂടുതല്‍ പദ്ധതി വിഹിതം
4778.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ ശുചിത്വ
മാലിന്യ
സംസ്കരണത്തിനായി
കൂടുതല്‍ പദ്ധതി വിഹിതം
വകയിരുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്ലാസ്റ്റിക്
അടക്കമുള്ള പാഴ്
വസ്തുക്കള്‍ ശേഖരിച്ച്
സൂക്ഷിക്കുന്നതിനും
പുന:ചംക്രമണത്തിനും
റോഡ് ടാറിംഗിനുമായി
ഉപയോഗപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
പ്ലാസ്റ്റിക്
അടക്കമുള്ള പാഴ്
വസ്തുക്കളുടെ
സംഭരണത്തിന്
സംവിധാനമൊരുക്കാന്‍
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്കും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
റോഡുകളില്‍
ചത്ത് കിടക്കുന്ന ജീവികളെ
മറവുചെയ്യാന്‍ നടപടി
4779.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ/സംസ്ഥാന
പാതകളിലും മറ്റ്
റോഡുകളിലും വാഹനങ്ങള്‍
തട്ടിയും അല്ലാതെയും
നിരവധി നായ്ക്കളും
മറ്റ് ജീവികളും ചത്ത്
കിടക്കുന്നതിന്റെ
പുറത്ത് വാഹനങ്ങള്‍
കയറിയിറങ്ങി
കിടക്കുന്നത്
മാറ്റുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
പരിസരവാസികള്‍ക്ക്
മാരകമായ രോഗങ്ങള്‍
ഉണ്ടാകുന്നതിന്
കാരണമാകുമെന്ന കാര്യം
പരിശോധിക്കുമോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരത്തില്‍
ചത്ത് കിടക്കുന്ന
നായ്ക്കളെയും മറ്റ്
ജീവികളെയും ഉടനടി
മാറ്റുവാനും മറവ്
ചെയ്യുവാനും ആവശ്യമായ
നിര്‍ദ്ദേശം
ബന്ധപ്പെട്ട
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുമോ;
വ്യക്തമാക്കുമോ?
കേന്ദ്രീകൃത
മാലിന്യ സംസ്കരണ പ്ലാന്റുകള്‍
4780.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രീകൃത
മാലിന്യ സംസ്കരണ
പ്ലാന്റുകള്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
ജില്ലകളിലാണ് പ്രസ്തുത
പ്ലാന്റുകള്‍
സ്ഥാപിക്കുക;
മാലിന്യത്തില്‍ നിന്ന്
ആധുനിക സാങ്കേതികവിദ്യ
ഉപയോഗിച്ച് വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
ഈ പ്ലാന്റുകള്‍
ഉപകരിക്കുമോ;
(സി)
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
ഉപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്രീകൃത
മാലിന്യ സംസ്കരണ
പ്ലാന്റുകളുടെ പ്രവ്രത്തനം
4781.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രീകൃത
മാലിന്യ
സംസ്ക്കരണത്തിന്റെ
ഭാഗമായി പ്രഖ്യാപിച്ച
എത്ര മാലിന്യ
പ്ലാന്റുകളുടെ
പ്രവ്രത്തനം
നടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇനി
ഏതെങ്കിലും സ്ഥലത്ത്
പദ്ധതി നടപ്പിലാക്കാന്‍
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മാലിന്യശേഖരണ-സംസ്കരണ
ഏജന്‍സികള്‍
4782.
ശ്രീ.കെ.എന്‍.എ
ഖാദര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പരിധിയില്‍ വരുന്ന
പ്രദേശങ്ങളിലെ
വന്താേതിലുള്ള
മാലിന്യശേഖരണവും അവയുടെ
സംസ്കരണവും സ്വകാര്യ
ഏജന്‍സികളെ
ഏല്പിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടാേ;
വിശദമാക്കുമാേ;
(ബി)
ഇതിനായി
സ്വകാര്യ ഏജന്‍സികളെ
തെരഞ്ഞെടുക്കുന്ന
വിധവും ഇൗടാക്കുന്ന
യൂസര്‍ ഫീസിന്റെ
വിവരങ്ങളും
വിശദമാക്കുമാേ;
(സി)
ഇപ്രകാരമുള്ള
ഏജന്‍സികളുടെ
പ്രവൃത്തിപരിചയം
കണക്കിലെടുത്ത്
യാേഗ്യമായവര്ക്ക്
മാത്രം കരാര്‍
നല്‍കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ?
ജൈവമാലിന്യങ്ങളില്‍
നിന്ന് വളം നിര്‍മ്മാണം
4783.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
സംസ്കരണത്തിന്
പഞ്ചായത്തുകളെ
സഹകരിപ്പിച്ച്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അജൈവമാലിന്യങ്ങള്‍
സംസ്കരിക്കുന്നതിന്
പ്രത്യേകമായ
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ജൈവമാലിന്യങ്ങള്‍
സംസ്കരിച്ച് വളം
നിര്‍മ്മാണം
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
പഞ്ചായത്തുകളില്‍
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
പച്ചത്തുരുത്ത്
പദ്ധതി
4784.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തരിശുഭൂമിയെ
സ്വാഭാവിക
ജൈവവൈവിധ്യമുള്ളതാക്കി
മാറ്റുന്നതിനായി
തദ്ദേശസ്വയംഭര
സ്ഥാപനങ്ങൾ മുഖേന
പച്ചത്തുരുത്ത് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പദ്ധതിലക്ഷ്യം
വ്യക്തമാക്കുമോ
;ഏതെല്ലാം വകുപ്പുകളുടെ
സഹകരണത്തോടെയാണ് പദ്ധതി
ആവിഷ്ക്കരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാലിന്യ
മുക്ത കേരളം
സൃഷ്ടിക്കുന്നതിന് നടപടി
4785.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാലിന്യ
മുക്ത കേരളം
സൃഷ്ടിക്കുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുജനങ്ങള്‍
ഏറ്റവും കൂടുതല്‍
എത്തിച്ചേരുന്ന ബസ്
സ്റ്റേഷനുകളുടെയും
റെയില്‍വേ
സ്റ്റേഷനുകള്‍ക്ക്
പുറത്തുള്ളതുമായ
പരിസരങ്ങള്‍ ദിനംപ്രതി
ശുചീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശസ്ഥാപനങ്ങളിലെ
മാലിന്യസംസ്കരണ പദ്ധതികൾ
4786.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
മാലിന്യത്തിന്റെ അളവ്
കൂടിവരുന്നതിനാല്‍
തദ്ദേശസ്ഥാപനങ്ങളില്‍
മാലിന്യസംസ്കരണവുമായി
ബന്ധപ്പെട്ട് പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
അനധികൃത
ഫ്ളക്സ് ബോര്‍ഡുകള്‍
നീക്കുവാന്‍ നടപടി
4787.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അനധികൃത
ഫ്ളക്സ് ബോര്‍ഡുകള്‍
നീക്കുവാന്‍ നടപടി
സ്വീകരിക്കാത്ത
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥരോട് കേരള
ഹൈക്കോടതി കോടതി
അലക്ഷ്യ നടപടി
സ്വീകരിക്കാതിരിക്കുവാന്‍
കാരണം കാണിക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്
നടപടി ഉണ്ടായിട്ടുളളത്;
(സി)
ഹൈക്കോടതിയുടെ
കര്‍ശന
നിര്‍ദ്ദേശമുണ്ടായിട്ടും
സംസ്ഥാനത്ത് പല
ഭാഗത്തും ഫ്ലക്സ്
ബോര്‍ഡുകള്‍
സ്ഥാപിക്കുന്നത്
തുടരുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍
അടിയന്തരമായി നടപടി
സ്വീകരിക്കുമോ?
പുനരുപയോഗ
സാധ്യതയില്ലാത്ത പ്ലാസ്റ്റിക്
ഉത്പന്നങ്ങളുടെ നിരോധനം
4788.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുനരുപയോഗ
സാധ്യതയില്ലാത്ത
പ്ലാസ്റ്റിക് ഉപയോഗം
വര്‍ദ്ധിക്കുന്നതും
ആയത് പ്രകൃതിക്ക്
ദോഷകരമായി
ഭവിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയത്
പരിഹരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഫ്ലക്സ് ഉപയോഗം
കുറയ്ക്കുന്നതിനും
അതുമൂലം
പ്രകൃതിക്കുണ്ടാകുന്ന
മലിനീകരണം
തടയുന്നതിനുമായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
എത്ര മെെക്രോണില്‍
താഴെ വരെയുളള
പ്ലാസ്റ്റിക്
ഉല്പന്നങ്ങളാണ്
നിരോധിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ നിരോധിത
പ്ലാസ്റ്റിക്
ഉല്പന്നങ്ങൾ
വിറ്റതിന്റെ പേരില്‍
സംസ്ഥാനത്തെ എത്ര
സ്ഥാപനങ്ങള്‍/വ്യക്തികള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
മറ്റു
സംസ്ഥാനങ്ങളില്‍
നിന്നും വരുന്നവ
ഉള്‍പ്പെടെ പുനരുപയോഗ
സാധ്യതയില്ലാത്ത
പ്ലാസ്റ്റിക്
സംസ്ഥാനത്ത്
പൂര്‍ണ്ണമായും
നിരോധിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
മരാധിഷ്ഠിത വ്യവസായങ്ങള്‍ക്ക്
വനംവകുപ്പിന്റെ ലൈസന്‍സ്
4789.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മരാധിഷ്ഠിത
വ്യവസായങ്ങള്‍ക്ക്
വനംവകുപ്പിന്റെ
ലൈസന്‍സ് വേണമെന്ന
നിബന്ധനയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
വ്യവസ്ഥ
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
തദ്ദേശസ്വയംഭരണ
വകുപ്പില്‍ അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കുമോ?
കരിയില
കമ്പോസ്റ്റാക്കി മാറ്റാന്‍
നടപടി
4790.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിരത്തുകളിലും
ജനവാസ കേന്ദ്രങ്ങളിലും
പ്ലാസ്റ്റിക്കും
കരിയിലയും
ഉള്‍പ്പെടെയുള്ളവ
കൂട്ടിയിട്ട്
കത്തിക്കുന്നതുമൂലം
ജനങ്ങള്‍ക്കും/
പരിസ്ഥിതിക്കും
ഉണ്ടാകുന്ന ദോഷം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്
തടയുന്നതിന്
തിരുവനന്തപുരം നഗരസഭ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
കരിയില
പ്രത്യേകമായി ശേഖരിച്ച്
കമ്പോസ്റ്റാക്കി
മാറ്റുന്ന കാര്യം
പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
T 4791.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകർന്ന ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
ഏതെല്ലാം ഇനങ്ങളിൽ എത്ര
തുക വീതം
അനുവദിച്ചുവെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ വിശദാംശങ്ങള്‍
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
തകര്‍ന്നു
കിടക്കുന്ന ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
2019-20 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയാണ് ചെലവഴിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
പ്രസ്തുത തുക എങ്ങനെ
സമാഹരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
പ്രളയത്തില്‍ തകര്‍ന്ന
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
എത്ര തുക ആവശ്യമായി
വരുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
നാളിതുവരെ അനുവദിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കാമോ?
കെട്ടിട
നിര്‍മ്മാണചട്ടങ്ങളില്‍ ഇളവ്
4792.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റോഡ് വീതി
കൂട്ടുന്നതിനുവേണ്ടി
സൗജന്യമായി സ്ഥലം
വിട്ടുനല്‍കുന്നവര്‍ക്ക്
പിന്നീട് റോഡരികില്‍
കെട്ടിടം, കടകള്‍
എന്നിവ
നിര്‍മ്മിക്കുമ്പോള്‍
കെട്ടിട
നിര്മ്മാണചട്ടത്തില്
എന്തെങ്കിലും ഇളവ്
നല്കുന്ന ഉത്തരവ്
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
എങ്കില്‍
എന്തൊക്കെ ഇളവുകളാണ്
നല്‍കുന്നതെന്നും
ഇതിനുള്ള നടപടികള്‍
എപ്രകാരമാണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
അങ്കമാലിയിൽ
തകര്‍ന്ന ഗ്രാമീണ റോഡുകള്‍
4793.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍ തകര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
മണ്ഡലത്തില്‍
പ്രളയത്തില്‍ തകര്‍ന്ന
ഗ്രാമീണ റോഡുകളുടെ
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ലിസ്റ്റ്
ലഭ്യമാക്കുമോ;
(സി)
പ്രളയം
രൂക്ഷമായി ബാധിച്ച
അങ്കമാലിയിലെ തകര്‍ന്ന
ഗ്രാമീണ റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രളയാനന്തരം
ഗ്രാമീണ റോഡുകളുടെ
പുനരുദ്ധാരണത്തിനായി
മണ്ഡലത്തില്‍ ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
ലിസ്റ്റ്
ലഭ്യമാക്കാമോ?
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
4794.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
അനുസരിച്ച് 2016-17,
2017-18, 2018-19
വര്‍ഷത്തില്‍ കേന്ദ്ര
ഗവണ്മെന്റിന്
സമര്‍പ്പിച്ച റോഡുകളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര
കിലോമീറ്റര്‍ റോഡ്
അനുവദിച്ചുവെന്നും എത്ര
തുക ലഭിയ്ക്കുകയും
ചെലവഴിക്കുകയും
ചെയ്തുവെന്നും
അറിയിക്കുമോ;
(സി)
ഇതില്‍
എത്ര കിലോമീറ്റര്‍ പണി
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
(ഡി)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍
എത്ര റോഡുകളുടെ
പ്രൊപ്പോസലുകള്‍
ഗ്രാമവികസന വകുപ്പ്
തയ്യാറാക്കി
കേന്ദ്രസര്‍ക്കാരിന്
സമര്‍പ്പിച്ചുവെന്നും
എത്ര റോഡുകള്‍ക്ക്
അനുമതി ലഭിച്ചുവെന്നും
അറിയിക്കുമോ;
(ഇ)
റോഡുകളുടെ
ലിസ്റ്റ് തയ്യാറാക്കി
അയച്ചതില്‍ നിന്നും
പ്രസ്തുത മണ്ഡലത്തിലെ
ഏതെല്ലാം റോഡുകളാണ് ഈ
പദ്ധതിയിന്‍ കീഴില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
തൊഴിലുറപ്പ്
പദ്ധതിയിലെ വയോധികര്‍
4795.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ്
പദ്ധതിയില്‍
പണിയെടുക്കുന്ന
വയോധികരുടെ എണ്ണം
വര്‍ദ്ധിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അറുപത്തൊന്നിനും
എണ്‍പതിനുമിടയില്‍
പ്രായമുളള എത്ര പേര്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
ഇത് സംസ്ഥാനത്തെ
തൊഴിലുറപ്പ്
പദ്ധതിയില്‍
ജോലിചെയ്യുന്ന
തൊഴിലാളികളുടെ എത്ര
ശതമാനം വരുമെന്നും
അറിയിക്കുമോ;
(സി)
വയോധികര്‍
കൂടുതലായി ജോലിക്ക്
എത്തുന്നത് അവര്‍
നേരിടുന്ന കടുത്ത
സാമ്പത്തിക പരാധീനതയെ
സൂചിപ്പിക്കുന്നതല്ലേയെന്ന്
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി
4796.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതിയിലെ
പ്രവൃത്തികളില്‍
പുതിയതായി ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
ഈ
മാറ്റങ്ങള്‍ കൊണ്ട്
എന്തെല്ലാം ഗുണങ്ങളാണ്
ഉണ്ടാകുക എന്ന്
വ്യക്തമാക്കുമോ?
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതി നിര്‍വ്വഹണം
4797.
ശ്രീ.സജി
ചെറിയാന്
,,
കെ. ദാസന്
,,
ബി.സത്യന്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി
നിര്‍വ്വഹണം
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച
സര്‍ക്കുലര്‍ പ്രകാരം
സംസ്ഥാന സര്‍ക്കാര്‍
രൂപപ്പെടുത്തിയ
പ്രവര്‍ത്തന
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തില്‍ ജനകീയ
പങ്കാളിത്തത്തോടെയുളള
ആസൂത്രണ പ്രക്രിയ
നടപ്പിലാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നല്‍കിയിരിക്കുന്ന
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
സമഗ്രവികസനം
മുന്നില്‍ക്കണ്ട്
ഹരിതകേരളം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കനുസൃതമായി
എന്തെല്ലാം
പ്രവൃത്തികളാണ്
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
ഗ്രാമീണജനതയുടെ
ജീവനോപാധി
ഉറപ്പുവരുത്തുന്നതിന്
സഹായകമായ രീതിയില്‍
ഗ്രാമീണ ഉല്പന്നങ്ങളുടെ
വിപണനത്തിന് എന്തെല്ലാം
നടപടികളാണ് തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ.
പദ്ധതി
4798.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,17-18,18-19
എന്നീ
സാമ്പത്തികവര്‍ഷങ്ങളില്‍
പി.എം.ജി.എസ്.വൈ.
പദ്ധതിയില്‍ ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഓരോ പ്രവൃത്തിയുടെയും
എസ്റ്റിമേറ്റ് തുകയും
പ്രവൃത്തിയുടെ പുരോഗതി
സംബന്ധിച്ച വിവരവും
ലഭ്യമാക്കുമോ?
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ട്
4799.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ടും
പ്രത്യേക വികസന ഫണ്ടും
ഉപയോഗിച്ചുളള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഭരണാനുമതി
നല്കുന്നതില്
കാലതാമസം നേരിടുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2018-19ലെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നിര്‍ദ്ദേശിച്ച
പദ്ധതികള്‍ക്ക്
പാര്‍ലമെന്റ്
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്
ഭരണാനുമതി
നല്‍കുന്നതിന് കാലതാമസം
നേരിട്ടത്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കരുന്നാഗപ്പള്ളി
നിയോജകമണ്ഡലത്തിലെ
2018-19 ആസ്തി വികസന
ഫണ്ടില്‍ നിന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
നിര്‍ദ്ദേശിക്കപ്പെട്ട
എത്ര പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയെന്നും
ഏതെല്ലാമെന്നും
വിശദീകരിക്കുമോ?
കെട്ടിടനിര്‍മ്മാണ
പെര്‍മിറ്റിന് മഴക്കുഴി
നിര്‍മ്മാണം നിര്‍ബന്ധ
വ്യവസ്ഥ
4800.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണത്തിന്
പെര്‍മിറ്റ്
നല്കുമ്പോള് മഴക്കുഴി
നിര്‍മ്മാണം
നിര്‍ബന്ധമാക്കി
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്ലാനില്‍
മഴക്കുഴി കാണിച്ച്
പെര്‍മിറ്റ് സമ്പാദിച്ച
ശേഷം മഴക്കുഴി ഇല്ലാതെ
കെട്ടിടം
നിര്മ്മിച്ച്തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്ന്
കെട്ടിടനമ്പര്‍
തരപ്പെടുത്തുന്ന
സാഹചര്യം നിലവിലുണ്ടോ;
(സി)
ഇത്തരം
സാഹചര്യങ്ങള്‍
ഒഴിവാക്കുന്നതിന്
കെട്ടിടനമ്പര്‍
നല്‍കുന്നതിന് മുമ്പ്
വെരിഫിക്കേഷന്
നടത്താന്‍
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ?
ബഹുനില
മന്ദിരങ്ങള്‍ ഉയര്‍ത്തുന്ന
സുരക്ഷാഭീഷണി
4801.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരങ്ങളിലെ
പഴക്കംചെന്ന ബഹുനില
മന്ദിരങ്ങള്‍
ഉയര്‍ത്തുന്ന
സുരക്ഷാഭീഷണി
പരിശോധിച്ചിട്ടുണ്ടോ;
(ബി)
നിശ്ചിതകാലം
കഴിഞ്ഞ
കെട്ടിടങ്ങള്‍ക്ക്
ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്‍കിവരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഫിറ്റ്നസ്
സര്‍ട്ടിഫിക്കറ്റ്
നല്കാന് കഴിയാത്ത
ഫ്ലാറ്റുകള്‍ പൊളിച്ചു
നീക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത്തരം ബഹുനില
മന്ദിരങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ?
അനധികൃത
കെട്ടിടനിര്‍മ്മാണം
4802.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടനിര്‍മ്മാണം
പൂര്‍ത്തീകരിച്ച ശേഷം
കെട്ടിടങ്ങളുടെ
മുന്‍ഭാഗത്തും
വശങ്ങളിലും നിയമാനുസൃതം
ഒഴിച്ചിടേണ്ട സ്ഥലം
കെട്ടിയടച്ച്
വ്യാപാരങ്ങള്‍
ആരംഭിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം പരിശോധിച്ച്
ആവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
മണ്ണന്തല
മുക്കോലയിലെ ഷിര്‍ദ്ദി ഫേസ് 2
ഫ്ളാറ്റ്
4803.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗപര്‍ണ്ണിക
ബില്‍ഡേഴ്സ് ആന്റ്
ഡെവലപ്പേഴ്സ്
മണ്ണന്തലയിലെ
മുക്കോലയില്‍
നിര്‍മ്മിച്ച ഷിര്‍ദ്ദി
ഫേസ് 2 ഫ്ളാറ്റ്,
കരാര്‍ പ്രകാരം
ഓക്കുപ്പന്‍സി
സര്‍ട്ടിഫിക്കറ്റ്
സഹിതം കൈമാറുമെന്ന്
രേഖാമൂലം ഉറപ്പ്
നല്‍കിയിട്ട്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അത്
പാലിച്ചിട്ടില്ലായെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
55
ലക്ഷം മുതല്‍ 60 ലക്ഷം
രൂപവരെ കൈപ്പറ്റിയിട്ട്
പ്രസ്തുത കമ്പനി
നിയമപരമായ പ്ലാനില്‍
നിന്നും വ്യതിചലിച്ച്
ഫ്ളാറ്റ്
നിര്‍മ്മിച്ചത് മൂലം
കോര്പ്പറേഷന് നമ്പര്‍
നല്കാത്തതുകൊണ്ടും
ഫയര്‍ എന്‍.ഒ.സി.
ലഭിക്കാത്തതുകൊണ്ടും
126 ഫ്ളാറ്റുടമകള്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയത്
പരിഹരിച്ച്
ഫ്ളാറ്റുടമകളുടെ സങ്കട
നിവൃത്തി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ താത്ക്കാലിക
ജീവനക്കാര്‍
4804.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
താത്ക്കാലികമായി
നിയമിക്കുന്ന
ജീവനക്കാരുടെ ഉയര്‍ന്ന
പ്രായപരിധി
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡ്രൈവര്‍
തസ്തികകളില്‍
നിയമിക്കുന്നവരുടെ
പ്രായപരിധിയും
യോഗ്യതയും എന്താണെന്ന്
അറിയിക്കുമോ;
(സി)
പ്രസ്തുത
നിയമനത്തിന്റെ മാനദണ്ഡം
എന്താണെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധമായ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ
ഏകീകരണം
4805.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളായ
പഞ്ചായത്തുകളുടെയും
മുനിസിപ്പാലിറ്റികളുടെയും
കാേര്പ്പറേഷനുകളുടെയും
ഏകീകരണം എന്ന്
പൂര്‍ത്തിയാകും;
വ്യക്തമാക്കുമാേ;
(ബി)
ഏകീകരണത്തിന്റെ
ഭാഗമായി
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ
എല്ലാ ജീവനക്കാര്‍ക്കും
സ്പാര്‍ക്ക് സോഫ്റ്റ്
വെയർ മുഖേന ശമ്പളം
നല്കുവാനും പെര്‍മനന്റ്
എംപ്ലോയി നമ്പര്‍
കൊടുക്കുവാനും
തീരുമാനം
എടുത്തിട്ടുണ്ടാേ
വിശദമാക്കുമാേ;
(സി)
നിലവില്‍
തദ്ദേശസ്വയംഭരണ
വകുപ്പില്‍ ജാേലി
ചെയ്യുന്ന ജിവനക്കാരുടെ
എണ്ണം ലഭ്യമാക്കാമാേ;
പഞ്ചായത്ത്
ജീവനക്കാര്‍,
മുനിസിപ്പല്‍
ജീവനക്കാര്‍,
കാേര്‍പ്പറേഷന്‍
ജീവനക്കാര്‍ എന്നിങ്ങനെ
ഇനം തിരിച്ചുള്ള
കണക്കുകള്‍കൂടി
ലഭ്യമാക്കുമാേ?
നെന്മാറ
പഞ്ചായത്ത് ഓഫീസുകളിലെ
ഒഴിവുകള്‍
4806.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പഞ്ചായത്ത്
ഓഫീസുകളിലാണ്
അസിസ്റ്റന്റ്
എഞ്ചിനീയര്‍,
ഓവര്‍സീയര്‍ എന്നീ
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നത്
എന്ന് വിശദമാക്കുമോ?
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
ഷൊര്‍ണ്ണൂരിലെ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ
ഒഴിവുകൾ
4807.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഷൊര്‍ണ്ണൂര്‍
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ്
വിഭാഗത്തില്‍ എത്ര
തസ്തികകൾ
ഒഴിഞ്ഞുകിടക്കുന്നുണ്ട്
എന്നതിന്റെ കണക്ക്
സ്ഥാപനവും തസ്തികയും
തിരിച്ച് ലഭ്യമാക്കാമോ?
കെ. എസ്. ഇ. ബി .സെക്ഷന്‍
ഓഫിസിന് കെട്ടിടം
4808.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
03.05.2019-ന്
ചേര്‍ന്ന
ജനപ്രതിനിധികളുടെയും
കെ.എസ്.ഇ.ബി.
ഉദ്യോഗസ്ഥരുടെയും
യോഗത്തില്‍ എടുത്ത
തീരുമാനപ്രകാരം
പള്ളുരുത്തി കച്ചേരി
പടിയിലെ മാര്‍ക്കറ്റിന്
സമീപം കൊച്ചി
കോര്‍പ്പറേഷന്റെ
കൈവശമുള്ള കെട്ടിടം കെ.
എസ്. ഇ.ബി. സെക്ഷന്‍
ഓഫീസിന് സൗജന്യമായി
വിട്ടുകിട്ടുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
നടപടികള്‍
സ്വീകരിക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
പള്ളുരുത്തി
,പെരുമ്പടപ്പ്കോണം,
ഇടക്കൊച്ചി
പ്രദേശങ്ങളില്‍
നേരിടുന്ന വൈദ്യുതി
തടസ്സം കണക്കിലെടുത്ത്
പ്രസ്തുത കെട്ടിടം
ലഭ്യമാക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കൊച്ചിന്
കോര്പ്പറേഷന്
4809.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷന്റെ വിവിധ
മേഖലാ ഓഫീസുകളുടെ
പരിധിയില്‍ ബില്‍ഡിങ്ങ്
പെര്‍മിറ്റ്
ന്ലകിയിട്ടുള്ളതും
കാലാവധിക്കുള്ളില്‍ പണി
പൂര്‍ത്തീകരിക്കേണ്ടതുമായ
എത്ര കെട്ടിടങ്ങളാണ്
ഉള്ളത്;
(ബി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
നമ്പര്‍ ഇട്ട്
നല്‍കാനുള്ള എത്ര
കെട്ടിടങ്ങളാണ് ഉള്ളത്;
(സി)
ഇതില്‍
എത്ര
കെട്ടിടങ്ങള്‍ക്കാണ്
അനധികൃത
നിര്‍മ്മാണത്തിന്റെ
പേരില്‍ നമ്പര്‍ ഇട്ട്
നല്കേണ്ടതായിട്ടുള്ളത്
;
(ഡി)
ഇതില്‍
എത്ര റസിഡന്‍ഷ്യല്‍
ബില്‍ഡിങ്ങും എത്ര
കൊമേഴ്സ്യല്‍
ബില്‍ഡിങ്ങും ഉണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
31/7/2017
നോ അതിനുമുന്‍പോ
നടത്തിയിട്ടുള്ള
അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവല്‍ക്കരിക്കുന്നതിനായി
ഇറക്കിയ 15/2/2018ലെ
ജി. ഒ. (പി)
നം.11/2018/തസ്വഭവ
ഉത്തരവ് പ്രകാരം
അനധികൃതനിര്‍മ്മാണം
ക്രമവല്‍ക്കരിക്കുന്നതിനായി
എത്ര അപേക്ഷകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്
;
(എഫ്)
പ്രസ്തുത
അപേക്ഷകള്‍
ഏതെല്ലാമെന്നും
അതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ ?
കോര്പ്പറേഷന്
റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക്
പരിഹാരം
4810.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
കോര്പ്പറേഷന്
റോഡുകളുടെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വണ്ടിത്തടം-പാപ്പാന്‍ചാണി-പുഞ്ചക്കരി-കരുമം
റോഡിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റോഡ്
നിര്‍മ്മാണം
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
പ്രസ്തുത റോഡിന്റെ
ശോചനീയാവസ്ഥ എപ്പോള്‍
പരിഹരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
റോഡിലെ കോര്പ്പറേഷന്
വഴിവിളക്കുകള്‍
പ്രകാശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
റോഡ്
പുനര്‍നിര്‍മ്മിക്കുന്ന
അവസരത്തില്‍
നിര്‍മ്മാണം
സംബന്ധിച്ച് നിര്‍മ്മാണ
കാലാവധിയില്‍ മിനിമം
ഗ്യാരന്റി
ഉറപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ ?
അയ്യങ്കാളി
നഗരതൊഴിലുറപ്പ് പദ്ധതി
4811.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അയ്യങ്കാളി
നഗരതൊഴിലുറപ്പ് പദ്ധതി
പ്രകാരം എത്ര തൊഴില്‍
ദിനങ്ങള്‍ അധികമായി
സൃഷ്ടിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2019-20
വര്‍ഷത്തേക്ക് എത്ര
കോടി രൂപയാണ് അധികമായി
ഇതിനായി
വകയിരുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
കൊട്ടാരക്കര
നഗരസഭയുടെ അടിസ്ഥാന
സൗകര്യവികസനം
4812.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നഗരസഭ നിലവില്‍ വന്നത്
എന്നാണ്;
(ബി)
നഗരസഭയുടെ
അടിസ്ഥാന
സൗകര്യവികസനത്തിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വിശദമാക്കുമോ;
(സി)
നഗരസഭയുടെ
അടിസ്ഥാന സൗകര്യ
വികസനത്തിന് കിഫ്ബി വഴി
സഹായത്തിന് പദ്ധതി
തയ്യാര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
മുളിയൂര്‍ സ്റ്റേഡിയത്തിലെ
അനധികൃത കൈയേറ്റങ്ങൾ
4813.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
പഞ്ചായത്ത് വക
മൊളിയൂര്‍
സ്റ്റേഡിയത്തിലെ
അനധികൃത കൈയേറ്റങ്ങൾ
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
സ്റ്റേഡിയം
പഞ്ചായത്തിന്
നഷ്ടപ്പെടുവാനുണ്ടായ
സാഹചര്യവും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ;
(സി)
സ്റ്റേഡിയവുമായി
ബന്ധപ്പെട്ട് സിവില്‍
കേസ്സുകള്‍
നിലവിലുണ്ടോ; ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ പുതിയ
ഗ്രാമപഞ്ചായത്ത്
4814.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോതമംഗലം
നിയോജകമണ്ഡലത്തില്‍
പുതിയ ഗ്രാമപഞ്ചായത്ത്
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
വാമനപുരത്തെ
ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി
വിഹിതം
4815.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒൻപത്
ഗ്രാമപഞ്ചായത്തുകള്‍ക്ക്
2018-19-ൽ അനുവദിച്ച
പദ്ധതി വിഹിതം എത്ര
വീതമാണെന്ന് പഞ്ചായത്ത്
തിരിച്ച് വിശദമാക്കുമോ;
(ബി)
ഓരോ
പഞ്ചായത്തും എത്ര തുക
വീതം ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ?
മക്കരപ്പറമ്പ്
ഗ്രാമ പഞ്ചായത്ത്
കെട്ടിടനിര്‍മ്മാണം
4816.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയാേജക മണ്ഡലത്തിലെ
മക്കരപ്പറമ്പ് ഗ്രാമ
പഞ്ചായത്തിന് കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇറിഗേഷന്‍
വക ഭൂമി നല്‍കിയതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമാേ;
(ബി)
പ്രസ്തുത
ഭൂമി ഇറിഗേഷന്‍
വകുപ്പില്‍ നിന്നും
ഗ്രാമപഞ്ചായത്തിന്
വിട്ട്
നല്‍കിയിട്ടുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(സി)
ഭൂമി
ലഭിക്കുന്ന മുറയ്ക്ക്
കെട്ടിടം
നിര്മ്മിക്കുന്നതിലേക്കായുള്ള
ഫണ്ടിന്റെ സ്രാേതസ്സ്
സംബന്ധിച്ചകാര്യം
വ്യക്തമാക്കാമാേ?
പ്രളയബാധിതരായ
വ്യാപാരികള്‍ക്ക് വാടക ഇളവ്
4817.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
ബാധിച്ച പ്രദേശങ്ങളിലെ
ഗ്രാമപഞ്ചായത്തുകളുടെ
കീഴിലുള്ള ഷോപ്പിംഗ്
കോംപ്ലക്സുകളില്‍
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
വ്യാപാരികള്‍ക്ക്
പ്രളയത്തില്‍ ഉണ്ടായ
നഷ്ടത്തെത്തുടര്‍ന്ന്
മൂന്നു മാസത്തെ വാടക
ഇളവുചെയ്തുകൊടുക്കണമെന്ന
നിവേദനം
ലഭിച്ചിട്ടുണ്ടോ;
(ബി)
റാന്നി
- പഴവങ്ങാടി
പഞ്ചായത്തില്‍
ഇഷ്ടികപ്പാറ
ഗ്രാമപഞ്ചായത്ത് വക
ഷോപ്പിംഗ്
കോംപ്ലക്സില്‍ വ്യാപാരം
നടത്തുന്നവര്‍ക്ക്
വാടകയിളവ് നല്‍കാമെന്ന്
പഞ്ചായത്ത് ഭരണ സമിതി
വാഗ്ദാനം
നല്‍കിയിരുന്നോ; ഇത്
പാലിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
നാട്ടുവെളിച്ചം
സമ്പൂര്‍ണ്ണ തെരുവ് വിളക്ക്
പദ്ധതി
4818.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ എലവഞ്ചേരി
ഗ്രാമപഞ്ചായത്തില്‍
നടപ്പിലാക്കുവാൻ
പോകുന്ന നാട്ടുവെളിച്ചം
സമ്പൂര്‍ണ്ണ തെരുവ്
വിളക്ക് പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
എം.എല്‍.എ.
ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്
നടപ്പിലാക്കുന്ന
പ്രസ്തുത പദ്ധതി
കെ.എസ്. ഇ. ബി. യ്ക്ക്
കൈമാറുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
അടാട്ട്
പഞ്ചായത്തിന്റെ റിവര്‍ ടൂറിസം
വില്ലേജിനോട് ചേര്‍ന്ന ഭൂമി
4819.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ അടാട്ട്
ഗ്രാമപഞ്ചായത്തിന്റെ
കൈവശമുള്ള പൊതുവഴി
സ്വകാര്യ വ്യക്തിയുടെ
ആവശ്യത്തിനായി
നിയമവിരുദ്ധമായി
വീതികൂട്ടി നൽകാൻ
ഗ്രാമപഞ്ചായത്തിനോട്
നിര്‍ദ്ദേശിക്കാനുള്ള
അധികാരം പഞ്ചായത്ത്
ഡെപ്യൂട്ടി
ഡയറക്ടര്ക്കുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
അടാട്ട്
ഗ്രാമപഞ്ചായത്തിന്റെ
പുഴയ്ക്കല്‍ റിവര്‍
ടൂറിസം വില്ലേജിനോട്
ചേര്‍ന്നുള്ള പ്രസ്തുത
ഭൂമി സ്വകാര്യ
വ്യക്തിക്ക്
ഗുണകരമാകുന്ന രീതിയിൽ
വീതികൂട്ടി നല്കാൻ
തൃശ്ശൂര്‍ പഞ്ചായത്ത്
ഡെപ്യൂട്ടി ഡയറക്ടര്‍
രേഖാമൂലം
ഗ്രാമപഞ്ചായത്തിനോട്
നിര്‍ദ്ദേശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് പഞ്ചായത്ത്
ഡെപ്യൂട്ടി
ഡയറക്ടര്‍ക്ക്
പെര്‍ഫോമന്‍സ് ആഡിറ്റ്
യൂണിറ്റ് നല്കിയ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഗ്രാമപഞ്ചായത്തിന്റെ
അറിവോ സമ്മതമോ ഇല്ലാതെ
പ്രസ്തുത ഭൂമി സ്വകാര്യ
വ്യക്തിക്ക്
വിട്ടുനല്‍കുന്നതിന്
നിയമവിരുദ്ധമായി
നിര്‍ദ്ദേശം നല്കിയ
ഉദ്യോഗസ്ഥനെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
സ്വകാര്യ
വ്യക്തികളുടെ കെെവശമുള്ള കുളം
പാെതു ആവശ്യത്തിനായി
ഏറ്റെടുക്കുവാന്‍ നടപടി
4820.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
വ്യക്തികളുടെ
കെെവശമുള്ള കുളം പാെതു
ആവശ്യത്തിനായി
ഗ്രാമപഞ്ചായത്തിന്
ഏറ്റെടുക്കുവാന്‍
സാധിക്കുമാേ; എങ്കില്‍
അതിന്റെ നടപടി
ക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമാേ;
(ബി)
ഇപ്രകാരം
ഏറ്റെടുക്കുന്ന
കുളങ്ങളുടെ
നവീകരണത്തിന്
ഗ്രാമപഞ്ചായത്തുകളുടെ
ഫണ്ട് ഉപയാേഗിക്കുവാന്
വ്യവസ്ഥയുണ്ടാേ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്കുമാേ?
വടകരപ്പതി
ഗ്രാമപഞ്ചായത്തിന്റെ പേരില്‍
വ്യാജ ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
നിർമ്മിച്ചത്
4821.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ വടകരപ്പതി
ഗ്രാമപഞ്ചായത്തില്‍
02/171 A എന്ന വ്യാജ
കെട്ടിട നമ്പര്‍
അനുവദിച്ച് ആയതിന്റെ
ഉടമസ്ഥാവകാശ
സര്‍ട്ടിഫിക്കറ്റ്
ഏതെങ്കിലും വ്യക്തിക്കോ
സ്ഥാപനത്തിനോ
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വ്യാജ കെട്ടിട
നമ്പറുള്ള
സർട്ടിഫിക്കറ്റ് വിവിധ
ആവശ്യങ്ങൾക്കായി
സർക്കാർ ഓഫീസുകളിലോ
മറ്റോ
സമർപ്പിച്ചിട്ടുള്ളതായ
പരാതി
ഗ്രാമപഞ്ചായത്തിന്
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
പഞ്ചായത്ത് ഡെപ്യൂട്ടി
ഡയറക്ടര്‍ നടത്തിയ
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
നല്കിയ
റിപ്പോർട്ടിൻമേൽ
ഗ്രാമപഞ്ചായത്ത് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ;
(ഡി)
വടകരപ്പതി
ഗ്രാമപഞ്ചായത്തിന്റെ
പേരിൽ പ്രസ്തുത വ്യാജ
സർട്ടിഫിക്കറ്റ്
ഉണ്ടാക്കിയവർക്കെതിരെ
നിയമനടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
വ്യാജ
സര്‍ട്ടിഫിക്കറ്റ്
നിർമ്മിച്ചവർക്കെതിരെ
നിയമപ്രകാരമുള്ള നടപടി
സ്വീകരിക്കുന്നതിൽ
വടകരപ്പതി
ഗ്രാമപഞ്ചായത്ത്
സെക്രട്ടറിയുടെ
ഭാഗത്തുനിന്നും
എന്തെങ്കിലും വീഴ്ച
ഉണ്ടായിട്ടുണ്ടോ;
(എഫ്)
ഉണ്ടെങ്കിൽ
പ്രസ്തുത
സെക്രട്ടറിക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
ക്ഷേമ
പെന്‍ഷനുകള്‍ക്കുള്ള
മാനദണ്ഡങ്ങള്‍
4822.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നോണ്‍
പ്രയോരിറ്റി റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെട്ടവര്‍ക്ക്
സാമൂഹിക സുരക്ഷ
പെന്‍ഷനുകള്‍
ലഭ്യമാക്കി
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഒരു
ലക്ഷം രൂപയ്ക്ക് താഴെ
വരുമാന പരിധി
ഉള്ളവര്‍ക്ക്
ക്ഷേമപെന്‍ഷനുകള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ക്ഷേമപെന്‍ഷനുകള്‍
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചെമ്മനാട്
ഗ്രാമപഞ്ചായത്തിലെ ഭൂമി
പതിച്ച് നല്കാന് നടപടി
4823.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ചെമ്മനാട്
ഗ്രാമപഞ്ചായത്ത് ഭുമി
(തെക്കില്‍ വില്ലേജില്‍
ആര്.എസ്.നം.
256/പിറ്റി
യില്‍പ്പെട്ട 0.04
ഏക്കര്‍ ഭൂമി)
താമസക്കാരായ ഏഴ്
പേര്‍ക്ക് പതിച്ച്
നല്‍കുന്നതുമായി
ബന്ധപ്പെട്ട്
പഞ്ചായത്ത് വകുപ്പ്
സ്വീകരിക്കേണ്ട
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫയല്‍ പരിഗണിച്ചു
തുടങ്ങിയിട്ട് എത്ര
വര്‍ഷമായെന്ന്
അറിയിക്കാമോ; ഇതിന്റെ
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
ഇത്രയും കാലതാമസം
വേണ്ടി വന്നത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
രാമേശ്വരം
വില്ലേജ് സര്‍വ്വെ നമ്പര്‍
1743 -ല്‍ പ്പെട്ട 8 സെന്റ്
ഭൂമി
4824.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജില്‍ തോപ്പുംപടി
പ്യാരി ജംഗ്ഷനില്‍
പള്ളിച്ചാല്‍ റോഡിന്
വടക്കുവശം സര്‍വ്വെ
നമ്പര്‍ 1743 -ല്‍
പ്പെട്ട 8 സെന്റ്
ഭൂമിയുടെ ഉടമസ്ഥാവകാശം
തദ്ദേശസ്വയംഭരണ
വകുപ്പിനാണോയെന്നു
വ്യക്തമാക്കാമോ?
പ്രധാന്‍മന്ത്രി
ആവാസ് യോജന
4825.
ശ്രീ.എസ്.രാജേന്ദ്രന്
,,
വി. അബ്ദുറഹിമാന്
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയില്‍ പാര്‍പ്പിട
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
സംസ്ഥാനത്ത്
പ്രധാന്‍മന്ത്രി ആവാസ്
യോജന (ഗ്രാമീണ്‍) എന്ന
കേന്ദ്രാവിഷ്കൃത പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായുള്ള
കേന്ദ്രസംസ്ഥാന വിഹിതം
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ ഈ പദ്ധതി
പ്രകാരമുള്ള ധനസഹായം
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഓരോ
വീടിനുമുള്ള
ധനസഹായത്തിന് പുറമേ
ഗുണഭോക്താക്കള്‍ക്ക്
മഹാത്മാഗാന്ധി ദേശീയ
ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിയിലൂടെ അവിദഗ്ധ
തൊഴില്‍
നല്കുന്നുണ്ടോ;
(ഇ)
പി.എം.എ.വൈ.(ജി)
ഭവന പദ്ധതിയെ ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
സംസ്ഥാന സര്‍ക്കാര്‍
നല്കി വരുന്നതെന്ന്
വ്യക്തമാക്കാമോ?
അമൃത്
പദ്ധതി
4826.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
പദ്ധതി പ്രകാരം
കോഴിക്കോട്
കോര്പ്പറേഷന്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര
തുകയാണ്
ചെലവഴിക്കുന്നതെന്നും
ഇത് സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്നും
വിശദമാക്കുമോ?
ഓടകളുടെയും
കനാലുകളുടെയും പുനരുദ്ധാരണവും
നിര്‍മ്മാണവും
4827.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമൃത്
നഗരങ്ങളിലെ പ്രധാന
ഓടകളുടെയും
കനാലുകളുടെയും
പുനരുദ്ധാരണവും
നിര്‍മ്മാണവും നടത്തി
നഗരത്തിലെ
വെള്ളക്കെട്ട്
ഒഴിവാക്കന്നതിന്
ഡ്രെയിനേജ് സെക്ടറില്‍
എത്ര പദ്ധതികള്‍
ഏറ്റെടുക്കുന്നതിനാണ്
അംഗീകാരം
ലഭിച്ചിട്ടുള്ളത്;
ഇതില്‍ എത്ര പദ്ധതികള്‍
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
ഏറ്റെടുത്ത
പദ്ധതികളില്‍ എത്ര
ശതമാനമാണ്
പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
പദ്ധതി പ്രകാരം എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
ഇതില്‍ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
അനുവദിച്ച തുകയുടെ എത്ര
ശതമാനമാണ് ഇത്തരത്തില്‍
ചെലവഴിയ്ക്കാന്‍
കഴിഞ്ഞിട്ടുള്ളത്;
(സി)
പദ്ധതി
പ്രകാരം ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
കഴിയാത്തത് മൂലം
നഗരങ്ങളിലെ
വെള്ളക്കെട്ട്
ഒഴിവാക്കുക എന്ന
ഉദ്ദേശ്യലക്ഷ്യം
കൈവരിക്കുന്നതിന്
ഇനിയും
കഴിഞ്ഞിട്ടില്ലായെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?