ആയിരം
ദിവസം പൂര്‍ത്തിയായതിന്റെ
ആഘോഷപരിപാടികള്‍
3461.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ ആയിരം
ദിവസം
പൂര്‍ത്തിയായതിന്റെ
ആഘോഷപരിപാടികള്‍
സര്‍ക്കാര്‍ തലത്തില്‍
സംഘടിപ്പിച്ചിരുന്നോ;
അതിന്റെ ഭാഗമായി
എന്തൊക്കെ
പരിപാടികളാണ്
നടത്തിയത്;
(ബി)
സര്‍ക്കാരിന്റെ
മൂന്നാം വാര്‍ഷികാഘോഷ
പരിപാടികള്‍ക്ക് പകരം
ആയിരം ദിവസം
പൂര്‍ത്തിയാക്കിയത്
ആഘോഷിക്കുവാനുണ്ടായ
പ്രത്യേക സാഹചര്യം
എന്താണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
ഇൗ
ആഘോഷപരിപാടികള്‍ക്കായി
എന്ത് തുകയാണ്
ചെലവാക്കിയത്
എന്നറിയിക്കാമോ?
നവകേരള
സൃഷ്ടിക്കായി പുതിയ ഏജന്‍സി
3462.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരളം
സൃഷ്ടിക്കുവാന്‍
മുന്നൊരുക്കവുമായി
നീങ്ങുമ്പോള്‍
ദുരന്തങ്ങളുടെ വ്യാപ്തി
മനസ്സിലാക്കാനും
സങ്കീര്‍ണ്ണമായ
പ്രശ്നങ്ങളെ നേരിടാനും
സമര്‍പ്പണ ബോധമുള്ള ഒരു
സ്ഥാപനത്തിന് മാത്രമേ
കഴിയുകയുള്ളൂ എന്നത്
മനസ്സിലാക്കി
ഇന്‍ഡൊനീഷ്യയിലെ
റിഹാബിലിറ്റേഷന്‍ ആന്റ്
റീ കണ്‍സ്ട്രക്ഷന്‍
ഏജന്‍സി,
ന്യൂസിലന്‍ഡിലെ
കാന്റര്‍ബറി എര്‍ത്ത്
ക്വേക്ക് റിക്കവറി
അതോറിറ്റി എന്നിവയുടെ
മാതൃകയില്‍ ഒരു ഏജന്‍സി
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
സംസ്ഥാനത്ത്
ഇത്തരത്തില്‍
ഏതെങ്കിലും ഏജന്‍സി
സര്‍ക്കാര്‍
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഭരണഭാഷ
മാതൃഭാഷയാക്കുന്നതിലെ
മെല്ലെപ്പോക്ക്
3463.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭരണഭാഷ മാതൃഭാഷ
ആക്കിയിട്ടുണ്ടെങ്കിലും
ഇപ്പോഴും പല
വകുപ്പുകളും
ഇംഗ്ലീഷില്‍
ഉത്തരവുകളിറക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇംഗ്ലീഷില്‍
സര്‍ക്കാര്‍
ഉത്തരവുകള്‍ /
സര്‍ക്കുലറുകള്‍
പുറത്തിറക്കുന്നത്
നിര്‍ത്തലാക്കാന്‍
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
വകുപ്പു മേധാവികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഭരണഭാഷ
മാതൃഭാഷയാക്കുന്നതില്
മെല്ലെപ്പോക്കു
തുടരുന്ന
വകുപ്പുകള്‍ക്ക്
സര്‍ക്കാര്‍ കര്‍ശന
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഇക്കാര്യങ്ങള്‍
നിരീക്ഷിക്കാന്‍
പ്രത്യേക സമിതികള്‍ക്ക്
രൂപം നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
സംസ്ഥാന
സിവിൽ സര്‍വ്വീസിന്റെ
കാര്യശേഷി വർധിപ്പിക്കൽ
3464.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍വ്വീസില്‍
പ്രവേശിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക് ആദ്യ
ഒരു വര്‍ഷത്തിനുള്ളില്‍
നല്കുന്ന പരിശീലന
പരിപാടികള്‍
വിശദമാക്കാമോ;
സര്‍വീസില്‍
പ്രവേശിക്കുന്ന
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കിയ ശേഷം
മാത്രം ചുമതലകള്‍
ഏല്‍പ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാരുടെ ഹാജര്‍
നിരീക്ഷിക്കാന്‍
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം സര്‍ക്കാര്‍
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
സംവിധാനം ഏതൊക്കെ
വകുപ്പുകളിലെ
ഓഫീസുകളില്‍
നടപ്പാക്കിയിട്ടുണ്ട്
എന്ന് വിശദമാക്കാമോ;
(സി)
പഞ്ച്
ചെയ്തതിനുശേഷം ഓഫീസ്
വിട്ടുപോകുന്ന
ജീവനക്കാരെ
നിരീക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സാമൂഹ്യ
പ്രത്യാഘാത പഠന റിപ്പോര്‍ട്ട്
3465.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പദ്ധതികള്‍
നടപ്പിലാക്കുവാൻ സ്ഥലം
ഏറ്റെടുക്കുന്ന
നടപടിയില്‍ സാമൂഹ്യ
പ്രത്യാഘാത പഠന (Social
Impact study)
റിപ്പോര്‍ട്ട് കൂടി
വേണം എന്ന നിബന്ധന
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്
ജില്ലയില്‍ ഇത്തരം പഠനം
നടത്താനുള്ള സമിതി
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഒരു
ഏക്കറില്‍ താഴെ മാത്രം
ഭൂമി ഏറ്റെടുക്കേണ്ട
റോഡ്, കുടിവെള്ള
പദ്ധതികള്‍
എന്നിവയ്ക്ക് മേല്‍ പഠന
സമിതിയുടെ
റിപ്പോര്‍ട്ട് വേണമെന്ന
നിര്‍ദ്ദേശം പല
പദ്ധതികള്‍ക്കും
കാലതാമസം വരുത്തുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഒരു
ഏക്കര്‍ ഭൂമിയില്‍ താഴെ
മാത്രം ഏറ്റെടുക്കേണ്ട
പദ്ധതിക്കൾക്ക് ഈ
നിബന്ധന ഒഴിവാക്കി
നല്കാന് നിര്‍ദ്ദേശം
നല്കുന്ന കാര്യം
പരിഗണിക്കുമോ,
വിശദാംശങ്ങള്‍
അറിയിക്കാമോ?
നവോത്ഥാന
മൂല്യ സംരക്ഷണം
3466.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതീ പ്രവേശനം
സംബന്ധിച്ച വിധിയുടെ
പശ്ചാത്തലത്തില്‍
ഹിന്ദുമത വിഭാഗങ്ങളുടെ
നവോത്ഥാന മൂല്യങ്ങളെ
ദുര്‍ബലപ്പെടുത്തുന്നതിന്
ബോധപൂര്‍വ്വമായ ശ്രമം
ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ ;
(ബി)
നവോത്ഥാന
മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിനായി
നവോത്ഥാന മൂല്യ സംരക്ഷണ
സമിതി
രൂപീകരിച്ചിരുന്നോ;
അതില്‍ എത്ര
സംഘടനകളെയാണ്
ഉള്‍ക്കൊള്ളിച്ചത്;
(സി)
ഹിന്ദു
പാര്‍ലമെന്റിന്റെ
ഏതെങ്കിലും ഭാരവാഹിയെ
പ്രസ്തുത സംരക്ഷണ
സമിതിയുടെ ജോയിന്റ്
കണ്‍വീനറായി
നിയമിച്ചിരുന്നോ;
നവോത്ഥാന മൂല്യ
സംരക്ഷണത്തിന് പ്രസ്തുത
സംഘടന നല്കിയ
സംഭാവനകള്‍
എന്തൊക്കെയാണ് എന്ന്
പരിശോധിച്ചിരുന്നുവോ;
എങ്കിൽ വിശദമാക്കാമോ;
(ഡി)
നവോത്ഥാന
മൂല്യ സംരക്ഷണ സമിതി
നവോത്ഥാന മൂല്യങ്ങള്‍
സംരക്ഷിക്കുന്നതിനായി
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് ;
(ഇ)
പാർലമെന്റ്
തെരഞ്ഞെടുപ്പിന് തൊട്ട്
മുമ്പ് പ്രസ്തുത
സമിതിയുടെ പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കിൽ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
(എഫ്)
നവോത്ഥാന
മ്യൂസിയം
നിര്‍മ്മിക്കുവാന്‍
പദ്ധതിയുണ്ടോ;
ഉണ്ടെങ്കിൽ അതിനായി
എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളതെന്നറിയിക്കാമോ?
ചട്ടങ്ങള്‍
രൂപീകരിക്കാനുള്ള കാലതാമസം
3467.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ വകുപ്പുകളുമായി
ബന്ധപ്പെട്ട് നിയമസഭ
പാസ്സാക്കിയ ഏതെല്ലാം
നിയമങ്ങളുടെ
അടിസ്ഥാനത്തിൽ ഇനിയും
ചട്ടങ്ങള്‍
തയ്യാറാക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത നിയമങ്ങൾ
പാസ്സാക്കിയ
വര്‍ഷം,ആയത് ഏത്
വകുപ്പുമായി
ബന്ധപ്പെട്ടിരിക്കുന്നു
എന്നിവ ഉള്‍പ്പെടെയുള്ള
വിശദാംശങ്ങൾ
ലഭ്യമാക്കുമാേ;
(ബി)
എങ്കില്‍
പ്രസ്തുത നിയമങ്ങളില്‍
ഇനിയും കാലതാമസം കൂടാതെ
ചട്ടങ്ങള്‍
തയ്യാറാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമാേ;
(സി)
നിയമസഭ
പാസ്സാക്കുന്ന
നിയമങ്ങളുടെ ചട്ടങ്ങള്‍
രൂപീകരിക്കാന്‍ സമയ
പരിധി
നിശ്ചയിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
ചട്ടങ്ങള്‍
രൂപീകരിക്കാനുള്ള
കാലതാമസം ഒഴിവാക്കാന്‍
സമയപരിധി
നിശ്ചയിക്കുമാേ
എന്നറിയിക്കാമോ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക് പുതിയ
എ.ടി.എം. കാര്‍ഡ്
3468.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉടമസ്ഥര്‍
ബാങ്കില്‍ നേരിട്ട്
എത്തിയാല്‍ മാത്രമേ
പുതിയ എ.ടി.എം. കാര്‍ഡ്
നല്‍കുകയുളളു എന്ന
ബാങ്കുകളുടെ തീരുമാനം,
കിടപ്പിലായവരടക്കം
നൂറുകണക്കിനു
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്ക്
തിരിച്ചടിയാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ബാങ്കുകള്‍
സാധാരണ എടിഎം
കാര്‍ഡുകള്‍ തപാല്‍വഴി
വീട്ടിലെത്തിച്ചു
കൊടുക്കുമ്പോള്‍
നിരാലംബരായ
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതരെ
ബുദ്ധിമുട്ടിക്കുന്നതിനെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
ഒരു മാസമായി പഴയ
കാര്‍ഡുകളൊന്നും
ഇത്തരക്കാര്‍ക്ക്
ഉപയോഗിക്കാന്‍
കഴിയുന്നില്ല
എന്നുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ പരിഹാരനടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
യൂറോപ്പ് പര്യടനം
3469.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
യൂറോപ്പ് പര്യടനം
കൊണ്ട് എന്തു്
വ്യാവസായിക നേട്ടമാണ്
സംസ്ഥാനത്തിന്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
രാജ്യങ്ങളുമായി
ഏതൊക്കെ കരാറുകളിലാണ്
ഏര്‍പ്പെട്ടിട്ടുളളത്
എന്ന്
വെളിപ്പെടുത്താമോ;
(സി)
പര്യടന
സംഘത്തിന്റെ മുഴുവന്‍
ചെലവുകള്‍ എത്രയെന്നും
ആരാണ് ചെലവുകള്‍
വഹിച്ചതെന്നും
അറിയിക്കുമോ?
പേഴ്സണല്‍
സ്റ്റാഫില്‍
ജോലിചെയ്തിരുന്ന കാലയളവിന്
പെന്ഷന്
3470.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്പീക്കര്‍,
ഡെപ്യൂട്ടി സ്പീക്കര്‍,
ധനകാര്യ കമ്മിറ്റി
ചെയര്മാന് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലിചെയ്തശേഷം
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നിയമിക്കപ്പെടുന്നവര്‍ക്ക്
സ്പീക്കര്‍, ഡെപ്യൂട്ടി
സ്പീക്കര്‍, ധനകാര്യ
കമ്മിറ്റി ചെയര്മാന്
എന്നിവരുടെ പേഴ്സണല്‍
സ്റ്റാഫില്‍
ജോലിചെയ്തിരുന്ന
കാലയളവ് കൂടി
കണക്കിലെടുത്ത്
പെന്ഷന്
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണമെന്താണ്
എന്നറിയിക്കാമോ;
(ബി)
നിലവിലുളള
ചട്ടത്തില്‍ ഭേദഗതി
വരുത്തി സ്പീക്കര്‍,
ഡെപ്യൂട്ടി സ്പീക്കര്‍,
ധനകാര്യ കമ്മിറ്റി
ചെയര്മാന് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലിചെയ്തിരുന്ന
കാലയളവ് കൂടി
മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
ജോലിചെയ്തിരുന്ന
കാലയളവിന്റെ കൂടെ
ചേര്‍ത്ത് പെന്ഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കാമോ?
തസ്തികകള്‍
സൃഷ്ടിക്കല്‍
3471.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റതുമുതല്‍
നാളിതുവരെ സൃഷ്ടിച്ച
തസ്തികകളില്‍ സ്ഥിരം
തസ്തികകള്‍
എത്രയാണെന്നും
താല്‍ക്കാലിക തസ്തികകള്‍
എത്രയാണെന്നുമുള്ള
വിവരം വകുപ്പ് /
സ്ഥാപനം അടിസ്ഥാനമാക്കി
ലഭ്യമാക്കുമോ?
ഇ-ഓഫീസ്
സംവിധാനം
3472.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍
കൈകാര്യം
ചെയ്യുന്നതിനായി
ഇ-ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തിയത്
എന്നാണെന്ന്
അറിയിക്കാമോ;
(ബി)
ഇതിനായി
കരാറിലേര്‍പ്പെട്ടത്
ഏതു കമ്പനിയാണെന്നും
പ്രാഥമിക കരാര്‍
പ്രകാരം പ്രസ്തുത
സംവിധാനം
നടപ്പാക്കുന്നതിന്
ആവശ്യമായ തുക
എത്രയായിരുന്നെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കിയതിനുശേഷം
സോഫ്റ്റ്വെയര്
വികസിപ്പിക്കാനും
കരാര്‍ ജീവനക്കാരുടെ
ശമ്പളത്തിനും
ജീവനക്കാര്‍ക്ക്
പരിശീലനം നല്കാനുമായി
ചെലവഴിച്ച തുക ഇനം
തിരിച്ച് അറിയിക്കാമോ;
(ഡി)
പ്രസ്തുത
സംവിധാനത്തിന്റെ
തുടര്‍ന്നുള്ള
ഉപയോഗത്തിന് ഇനിയും
സാമ്പത്തിക ചെലവ്
വരുന്നുണ്ടോ;
വ്യക്തമാക്കുമോ?
ധനകാര്യ
വകുപ്പിലെ പരിശോധന വിഭാഗം
ഉദ്യോഗസ്ഥര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
3473.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
കോഴിക്കോട്
കളക്ടര്‍ക്കെതിരെ വാഹന
ദുരുപയോഗം സംബന്ധമായ
വ്യാജ റിപ്പോര്‍ട്ട്
തയ്യാറാക്കിയ ധനകാര്യ
വകുപ്പിലെ പരിശോധന
വിഭാഗം
ഉദ്യോഗസ്ഥര്‍ക്കെതിരെ
ചീഫ് സെക്രട്ടറിക്ക്
പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പരാതിയില്‍ ഇതിനകം
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്;
(ബി)
ക്വാറി-മണല്‍
മാഫിയയുമായി ഗൂഢാലോചന
നടത്തിയതായി
ആരോപിക്കപ്പെട്ട
പ്രസ്തുത
ഉദ്യോഗസ്ഥരുടെ പേരും
തസ്തികയും
വെളിപ്പെടുത്തുമോ;
(സി)
കുറ്റാരോപിതരായ
മേല്പറഞ്ഞ ധനകാര്യ
വകുപ്പിലെ പരിശോധന
വിഭാഗം ഉദ്യോഗസ്ഥരുടെ
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ
സ്വത്ത് വിവരം
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
അതില്‍
വെളിപ്പെടുത്താത്ത
വിവരങ്ങളെക്കുറിച്ച്
വിജിലന്‍സ് അന്വേഷണം
നടത്തുമോ
എന്നറിയിക്കാമോ?
ഫയലുകള്‍
തീര്‍പ്പാക്കാനുള്ള കാലതാമസം
3474.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാെതുഭരണ
വകുപ്പിനു കീഴിലുള്ള
വിവിധ വകുപ്പുകളില്‍
എത്ര ഫയലുകളാണ്
നാളിതുവരെയായി
തീര്‍പ്പാക്കാതെ
അവശേഷിയ്ക്കുന്നത്;
വകുപ്പുതിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമാേ;
(ബി)
ഇ-
ഓഫീസ് സംവിധാനം
നിലവില്‍ വന്നിട്ടും
ഫയലുകള്‍
തീര്‍പ്പാക്കുന്നതില്‍
വളരെയധികം കാലതാമസം
നേരിടുന്നതിന്
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
കാേടതി
നടപടികളില്ലാത്തതും
നയപരമായ തീരുമാനം
ആവശ്യമില്ലാത്തതുമായ
ഫയലുകളില്പാേലും
അനാവശ്യ കാലതാമസം
ഉണ്ടാകുന്നത്
ഒഴിവാക്കുന്നതിനായി
ഉദ്യാേഗസ്ഥര്‍ക്ക്
എന്തെല്ലാം
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമാേ?
മരണപ്പെട്ട
ജീവനക്കാരിയുടെ
കുടുംബത്തിന്
നല്കിയിട്ടുളള
ആനുകൂല്യങ്ങള്‍
3475.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെടുകയും
പൊതുഭരണ വകുപ്പില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയില്‍ ജോലി
നോക്കവെ മരണപ്പെടുകയും
ചെയ്ത ഹിതാ എന്ന
ജീവനക്കാരിയുടെ
മരണാനന്തരം ടിയാളുടെ
കുടുംബത്തിന്
നല്കിയിട്ടുളള
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
പട്ടികതിരിച്ച്
വിശദമാക്കാമോ;
(ബി)
പെന്ഷന്
ഇനത്തില്‍ എത്ര രൂപയാണ്
ടിയാളുടെ കുടുംബത്തിന്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റിലെ
നഷ്ടപ്പെട്ട ഫയലുകള്‍
3476.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
വിവിധ വകുപ്പുകളില്‍
ഓഫീസ് മാറ്റത്തിന്റെ
സമയത്ത് ഫയലുകള്‍
നഷ്ടപ്പെട്ടതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
വകുപ്പുകളിലാണ്
ഫയലുകള്‍
നഷ്ടപ്പെട്ടതെന്ന്
വ്യക്തമാക്കുമോ;
(സി)
നഷ്ടപ്പെട്ട
ഫയലുകള്‍ തിരികെ
ലഭിക്കുവാന്‍
വകുപ്പുകള്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഫയലുകള്‍
നഷ്ടപ്പെട്ട കാര്യം
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
നഷ്ടപ്പെട്ട
ഫയലുകളിലെ വിഷയങ്ങളില്‍
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ റീബില്‍ഡ് കേരള
പദ്ധതി
3477.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ റീബില്‍ഡ്
കേരള
പദ്ധതിയില്‍പ്പെടുത്തി
അടിസ്ഥാന സൗകര്യ
വികസനത്തിനായി
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നിര്‍ദ്ദേശങ്ങള്‍
തയ്യാറായിട്ടുണ്ടാേ;
വിശദമാക്കാമാേ?
ആയിരംദിന
പൂർത്തീകരണത്തിന്റെ
ഭാഗമായുള്ള പദ്ധതികള്‍
3478.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ ആയിരം
ദിനങ്ങള്‍
പൂര്‍ത്തിയാക്കിയതിന്റെ
ഭാഗമായി തിരുവനന്തപുരം
ജില്ലയില്‍ എത്ര
പദ്ധതികളാണ് ഉദ്ഘാടനം
ചെയ്തിട്ടുള്ളതെന്നും
അവ ഏതെല്ലാമെന്നും
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയില്‍ സര്‍ക്കാരിന്റെ
ആയിരം ദിന പരിപാടികൾ
3479.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ആയിരംദിന പരിപാടിയുടെ
ഭാഗമായി പാലക്കാട്
ജില്ലയില്‍ എത്ര
പദ്ധതികളാണ് ഉദ്ഘാടനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
റീബില്‍ഡ്
കേരള ഇനീഷ്യേറ്റീവിന്െറ
പ്രവര്‍ത്തനങ്ങൾക്കായി ഓഫീസ്
കെട്ടിടം
3480.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.അബ്ദു റബ്ബ്
,,
പി.ഉബൈദുള്ള
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബിൽഡ്
കേരള
ഇനീഷ്യേറ്റീവിന്െറ
പ്രവർത്തനത്തിനായി
ഓഫീസ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനധികൃതമായ
നിര്‍മ്മാണത്തിന് നടപടി
നേരിടുന്ന കെട്ടിടമാണ്
ഓഫീസ്
പ്രവര്‍ത്തനത്തിനായി
കണ്ടെത്തിയിട്ടുള്ളതെന്ന
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനിടയാക്കിയ സാഹചര്യം
വിശദമാക്കുമോ;
(സി)
ഇൗ
കെട്ടിടത്തിന്
നിശ്ചയിച്ച
പ്രതിമാസവാടകയും
പ്രസ്തുത ഓഫീസ്
ഒരുക്കിയതിന്
സര്‍ക്കാരിന് ഉണ്ടായ
ചെലവും സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ശാസ്ത്രസാങ്കേതിക
പരിസ്ഥിതി കൗണ്‍സില്‍
മെമ്പര്‍ സെക്രട്ടറി
3481.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്രസാങ്കേതിക
പരിസ്ഥിതി കൗണ്‍സിലില്‍
മെമ്പര്‍ സെക്രട്ടറി
നിയമനത്തിന്റെ മാനദണ്ഡം
എന്താണ് എന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ചുള്ള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കൗണ്‍സിലില്‍ മെമ്പര്‍
സെക്രട്ടറിയെ കരാര്‍
അടിസ്ഥാനത്തില്‍
നിയമിക്കാന്‍ നിയമം
അനുശാസിക്കുന്നുണ്ടോ;
(സി)
കൗണ്‍സിലിന്റെ
ഇപ്പോഴത്തെ മെമ്പര്‍
സെക്രട്ടറി ആരാണ് എന്ന്
വ്യക്തമാക്കാമോ;
അദ്ദേഹത്തെ നിയമിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
മെമ്പര്‍
സെക്രട്ടറിയായി
നിയമിക്കുന്ന ആളിന്റെ
പ്രായപരിധി എത്ര
വയസ്സാണ് എന്ന്
വ്യക്തമാക്കാമോ;
നിലവില്‍
നിയമിക്കപ്പെട്ടിരിക്കുന്ന
ആളിന്റെ ജനന തീയതി
അറിയിക്കാമോ;
(ഇ)
മെമ്പര്‍
സെക്രട്ടറിയായി
നിയമിക്കപ്പെട്ട
വ്യക്തിയുടെ യോഗ്യത
ചോദ്യം ചെയ്ത്
ഹൈക്കോടതി കേസ് ഫയലില്‍
സ്വീകരിച്ചിട്ടുണ്ടോ
എന്നറിയാമോ;
(എഫ്)
സാമ്പത്തികാധികാരമുള്ള
തസ്തികയായ മെമ്പര്‍
സെക്രട്ടറി തസ്തികയില്‍
കരാര്‍ നിയമനം
നടത്തുന്നത്
നിയമവിരുദ്ധമാണെന്ന്
കരുതുന്നുണ്ടോ;
അങ്ങനെയെങ്കില്‍ ഈ
നിയമനത്തിന് എതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
സംസ്ഥാനത്ത്
രാജ്യാന്തര നിലവാരമുള്ള
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്
3482.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം നിപ
ബാധയുണ്ടായപ്പോള്‍
രാജ്യാന്തര നിലവാരമുള്ള
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ട്
സംസ്ഥാനത്ത്
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
വര്‍ഷം നിപ ബാധ വീണ്ടും
ഉണ്ടായപ്പോള്‍
സംസ്ഥാനത്ത് അത്തരം ഒരു
ഇന്‍സ്റ്റിറ്റ്യൂട്ട്
ഇല്ലാത്തതിനാല്‍ നിപ
ബാധ
സ്ഥിരീകരിക്കുന്നതിന്
പൂനയിലെ വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിനെ
സമീപിക്കേണ്ട സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
സ്ഥാപിക്കുന്ന വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്
ആവശ്യമായ ഉപകരണങ്ങള്‍
വാങ്ങുന്നതിനുള്ള
ടെന്‍ഡര്‍ നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ഡി)
പ്രസ്തുത
ഇന്‍സ്റ്റിറ്റ്യൂട്ടില്‍
നിയമിക്കേണ്ട
ശാസ്ത്രജ്ഞരുടെ പട്ടിക
സംസ്ഥാന
ശാസ്ത്രസാങ്കേതിക
വകുപ്പ്
സമര്‍പ്പിച്ചിട്ടുണ്ടോ;
അതില്‍ എത്ര പേരെ
നിയമിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
മുഖ്യ ഉപദേശകനായി
ഡോ.വില്യം ഹാബിനെ
നിയമിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
സംസ്ഥാനം
വീണ്ടും നിപ ബാധയുടെ
ഭീഷണിയിലായ
സാഹചര്യത്തില്‍ ഇനിയും
കാലവിളംബം ഉണ്ടാകാതെ
വൈറോളജി
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
പ്രവര്‍ത്തനം
സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായൽ
സംരക്ഷണത്തിനായി
വെറ്റ്ലാന്റ് അതോറിറ്റി
സ്വീകരിച്ച നടപടികള്‍
3483.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വേമ്പനാട്,
അഷ്ടമുടി, ശാസ്താംകോട്ട
കായലുകള്‍
സംരക്ഷിക്കുന്നതിനായി
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍
അനുവദിച്ച 3.45 കോടി
രൂപ വിനിയോഗിച്ചുള്ള
പദ്ധതി
നടപ്പിലാക്കുന്നതിനായി
കേരള വെറ്റ്ലാന്റ്
അതോറിറ്റി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
നടപ്പിലാക്കുന്നതില്‍
നേരിടുന്ന
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ;
(സി)
പശ്ചിമ
കൊച്ചിയിലെ കായലുകളില്‍
വന്‍തോതില്‍
അടിഞ്ഞുകൂടിയിട്ടുള്ള
എക്കലുകളും ചെളിയും
മൂലം മത്സ്യബന്ധനത്തിന്
തടസവും പരിസ്ഥിതിക്ക്
കോട്ടവും
സൃഷ്ടിക്കപ്പെട്ടിട്ടും
ഇത് നീക്കം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കാത്തതിന്
കാരണം വിശദമാക്കാമോ?
പെരിയാറിനെ
സംരക്ഷിക്കുന്നതിന് നടപടി
3484.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയാറിനെയും
പെരിയാറിന്റെ തീരത്തെ
വ്യവസായങ്ങളെയും
സംരക്ഷിക്കുന്നതിനായി
ഏലൂര്‍-എടയാര്‍
മേഖലയിലെ വ്യവസായ
പാഴ്ജലം ഒരു ഒപ്റ്റിമം
ഔട്ട്ഫാള്‍ ലൊക്കേഷന്‍
വഴി
പുറന്തള്ളുന്നതിനായി
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഒാഫ് ഒാഷ്യനോഗ്രാഫി
തയ്യാറാക്കിയ
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
നടപ്പിലാക്കാനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പരിസ്ഥിതി
കാലാവസ്ഥ വ്യതിയാന
ഡയറക്ടറേറ്റിന്റെ പുന:സംഘടന
T 3485.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനം പഠിക്കുവാനും
വിശകലനം ചെയ്യുവാനുമായി
സംസ്ഥാന സര്‍ക്കാരിന്റെ
കീഴിലുള്ള പരിസ്ഥിതി
കാലാവസ്ഥ വ്യതിയാന
ഡയറക്ടറേറ്റ്
പുനസംഘടിപ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
തീരപ്രദേശത്തെ
പരിസ്ഥിതി
സന്തുലിതാവസ്ഥ
സംരക്ഷിക്കുന്നതിനായി
ഇന്റഗ്രേറ്റഡ്
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ്
പ്രോജക്ട്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
കാലാവസ്ഥാ
മുന്നറിയിപ്പ് കേന്ദ്രങ്ങളെ
ശക്തിപ്പെടുത്താന്‍ നടപടി
3486.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷം
കാലാവസ്ഥാ
മുന്നറിയിപ്പ്
കേന്ദ്രങ്ങളെ
ശക്തിപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്കായി
പ്രത്യേക സുരക്ഷാ
മുന്നറിയിപ്പ്
സംവിധാനങ്ങള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ?
എറണാകുളം
ജില്ലയില്‍ സി.ആർ.ഇസഡ്.
നിയമപ്രകാരമുള്ള
നിയന്ത്രണങ്ങളില്‍ ഇളവ്
3487.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ 2019ല്‍
ഏതെങ്കിലും
പ്രദേശങ്ങള്‍ക്ക്
കോസ്റ്റല്‍ സോണ്‍
റെഗുലേഷന്
നിയമപ്രകാരമുള്ള
നിയന്ത്രണങ്ങള്‍ക്ക്
ഇളവ് നല്‍കിയിട്ടുണ്ടോ;
ഇവയുടെ വിശദാംശം
നല്ക്കുമോ;
(ബി)
സോണ്‍-1ല്‍
നിന്ന് സോണ്‍-2 ആയും
സോണ്‍-2 ല്‍ നിന്ന്
സോണ്‍-3 ആയും ഇളവ്
നല്‍കിയത് പ്രത്യേകമായി
അറിയിക്കുമോ;
(സി)
ഇതുപ്രകാരം
എന്തെല്ലാം ഇളവുകളാണ് ഈ
പ്രദേശത്തെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ലഭ്യമാകുക എന്ന്
അറിയിക്കുമോ;
(ഡി)
എന്നാണ്
ഈ ഇളവുകള്‍ സംബന്ധിച്ച്
വിജ്ഞാപനം
പുറത്തിറങ്ങിയത് എന്ന്
അറിയിക്കുമോ?
തീരദേശ
പരിപാലന നിയമത്തിലെ
ഇളവുകള്‍
T 3488.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഏറെ ബുദ്ധിമുട്ട്
സൃഷ്ടിക്കുന്ന
തരത്തിലുള്ള
തീരദേശപരിപാലന
നിയമത്തിന്റെ
അടിസ്ഥാനത്തിലുളള 2011
-ലെ വിജ്ഞാപനത്തില്‍
മാറ്റം വരുത്തണമെന്ന
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യം
കേന്ദ്രസര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
സംസ്ഥാന സര്‍ക്കാരിന്റെ
ആവശ്യം പരിഗണിച്ച്
പ്രസ്തുത
വിജ്ഞാപനത്തില്‍
എന്തൊക്കെ ഇളവുകളാണ്
കേന്ദ്രസര്‍ക്കാര്‍
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പെരിയാര്‍നദി
സംരക്ഷണം
T 3489.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയാര്‍
നദിയിലെ ജലം
മലിനമായിക്കൊണ്ടിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് തടയുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതിന്റെ
ഫലമായി കൈവരിച്ച
നേട്ടങ്ങൾ അറിയിക്കാമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ സംവരണം
3490.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലെ രണ്ടും
മൂന്നും സ്ട്രീമുകളിലെ
നിയമനങ്ങളില്‍ സംവരണം
സംബന്ധിച്ച മുന്‍
നിലപാടില്‍ നിന്നും
മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നിയമവകുപ്പും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
കമ്മീഷനും മൂന്ന്
സ്ട്രീമുകളിലും സംവരണം
ഏര്‍പ്പെടുത്തണമെന്ന്
ശിപാര്‍ശ നല്‍കിയിട്ടും
ആയതു പരിഗണിക്കാതെ
അഡ്വക്കേറ്റ് ജനറലിന്റെ
നിയമാേപദേശം മാത്രം
പരിഗണിച്ചാണോ രണ്ടും
മൂന്നും സ്ട്രീമിൽ
സംവരണം
ബാധകമാക്കാതിരുന്നത്;
വിശദമാക്കാമോ;
(സി)
കെ.എ.എസ്.ലെ
നിയമനത്തില്‍ എല്ലാ
സ്ട്രീമുകളിലും സംവരണം
ബാധകമാക്കിയുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ഡി)
നിലവിലെ
സാഹചര്യത്തില്‍
കെ.എ.എസ്.ലേക്ക്
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് വഴിയുള്ള
നിയമനങ്ങള്‍
എന്നത്തേക്ക്
സാധ്യമാകുമെന്നാണ്
കരുതുന്നത്;
വ്യക്തമാക്കുമാേ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക്
തസ്തികമാറ്റം മുഖേന
കെ.എ.എസില്‍ നിയമനം
3491.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്.
രൂപീകരണവുമായി
ബന്ധപ്പെട്ട്
28.12.2016ന് എടുത്ത
മന്ത്രിസഭായോഗ
തീരുമാനപ്രകാരവും
ഇതിനോടനുബന്ധിച്ച് വന്ന
04.01.17-ലെ GO(MS)
NO.1/2017/P&ARD
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരവും
സ്ട്രീം 2-വിലേക്ക്
തസ്തികമാറ്റം
മുഖേനയുള്ള
നിയമനത്തില്‍ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിന്നുള്ളവര്‍
ഉള്‍പ്പെടെയുള്ള സ്ഥിരം
ഉദ്യോഗസ്ഥര്‍ക്കായി
അന്‍പത് ശതമാനം
തസ്തികകള്‍ സംവരണം
ചെയ്തിട്ടുള്ളതായി
വ്യവസ്ഥ
ചെയ്തിരുന്നെങ്കിലും
ഇതിനുശേഷം മേല്പറഞ്ഞ
ഉത്തരവ് സൂചന
കാണിച്ചുകൊണ്ട്
പ്രസിദ്ധീകരിച്ചിരിക്കുന്ന
29.12.17-ലെ
Go(P)No.12/2017
P&ARD നമ്പര്‍
വിജ്ഞാപനത്തില്‍
പ്രസ്തുത തസ്തികമാറ്റ
നിയമനത്തിന്
യോഗ്യതയുള്ളവരില്‍
നിന്നും പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാരെ
ഒഴിവാക്കിയതായി
കാണുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാരെ
ഉള്‍പ്പെടുത്തി
വിജ്ഞാപനം
പുന:പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ നിശ്ചിത
യോഗ്യതയുള്ള
ജീവനക്കാര്‍ക്ക് കൂടി
സ്ട്രീം 2 മുഖേന
കെ.എ.എസ്. പരീക്ഷ
എഴുതുവാന്‍ സാധിക്കുന്ന
വിധം സ്പെഷ്യല്‍ റൂള്‍
ഭേദഗതി ചെയ്യുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
പി.എസ്.സി.യുടെ
വിശ്വാസ്യത ഉറപ്പാക്കാൻ
നടപടി
3492.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നടത്തിയ ചില
പരീക്ഷകളുടെ
ഉത്തരക്കടലാസുകള്‍
ചിതല് അരിച്ചു
നശിച്ചതിനെത്തുടര്‍ന്ന്
വീണ്ടും പരീക്ഷ
നടത്താന്‍ തീരുമാനിച്ച
വിവരം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സംഭവങ്ങള്‍
പി.എസ്.സി.യുടെ
വിശ്വാസ്യതയേയും
സുതാര്യതയേയും
ബാധിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(സി)
പരീക്ഷാ
നടത്തിപ്പിനും റാങ്ക്
ലിസ്റ്റുകള്‍
തയ്യാറാക്കുന്നതിനും
സാങ്കേതിക വിദ്യയുടെ
സാധ്യതകള്‍
ഉപയോഗിച്ചുവരുന്നതിനാല്‍
പരീക്ഷാ കലണ്ടര്‍
പ്രഖ്യാപിച്ച്
റാങ്കുലിസ്റ്റുകള്‍
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുന്നതിന്
നടപടി
സ്വീകരിക്കണമെന്ന്
പി.എസ്.സി.ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
പി.എസ്.സി
വഴി നടന്ന നിയമനങ്ങള്‍
അനുബന്ധം
3493.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
പി.എസ്.സി.വഴി
സംസ്ഥാനത്ത് എത്ര
നിയമനങ്ങളാണ്
നടത്തിയതെന്ന് വകുപ്പ്
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം വിവിധ
വകുപ്പുകളില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകളിലെ
നിയമനങ്ങൾ വകുപ്പു
തിരിച്ച് ലഭ്യമാക്കാമോ;
(സി)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
തൊഴില്‍ നല്‍കുന്നതിന്
കൂടുതല്‍ തസ്തികകളില്‍
പി.എസ്.സി വഴി നിയമനം
നടത്തുന്നതിന് ഈ
സർക്കാർ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
പി.എസ്.സി.ചെയർമാന്റെ
ഒൗദ്യോഗിക യാത്രാ ചെലവ്
3494.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിനകത്തും
പുറത്തുമുള്ള
ഒൗദ്യോഗിക യാത്രകളില്‍
പി.എസ്.സി.ചെയര്‍മാനോടൊപ്പം
അദ്ദേഹത്തിന്റെ ജീവിത
പങ്കാളി കൂടി യാത്ര
ചെയ്യുന്ന വേളകളില്‍
അവരുടെ യാത്ര ചെലവ്
കൂടി സര്‍ക്കാര്‍
വഹിക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട്
പി.എസ്.സി.
സര്‍ക്കാരിന് കത്ത്
നല്കുവാനുണ്ടായ
സാഹചര്യമെന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഒൗദ്യോഗിക
യാത്രാവേളയില്‍ ജീവിത
പങ്കാളി കൂടി
അനുഗമിക്കുന്ന
സന്ദർഭങ്ങളിൽ അതിന്റെ
ചെലവ് സര്‍ക്കാര്‍
വഹിക്കുന്നത് ഏതൊക്കെ
പദവിയിലുള്ളവർക്കാണ്;വ്യക്തമാക്കാമോ?
ആദിവാസി
യുവതീയുവാക്കള്‍ക്ക്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റിലൂടെ
നിയമനം
3495.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആദിവാസി
യുവാക്കളെ സ്പെഷ്യല്‍
റിക്രൂട്ട്മെന്റിലൂടെ
എസ്.ഐ.തസ്തികയില്‍
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമാേ;
(ബി)
ആദിവാസി
യുവതീയുവാക്കളെ
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
ഫാേറസ്റ്റ് വാച്ചര്‍
തസ്തികയില്‍
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം തസ്തികകളില്‍
എത്ര ആദിവാസികളെ
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
എന്‍.സി.എ.
വിജ്ഞാപനം വഴി ജൂനിയര്‍
ക്ലാര്‍ക്ക് / കാഷ്യര്‍
റാങ്ക് ലിസ്റ്റ്
3496.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
യുടെ എന്‍.സി.എ.(DEAF)
വിജ്ഞാപനം (കാറ്റഗറി
നമ്പര്‍ 613/12) വഴി
നിലവില്‍ വന്നിട്ടുള്ള
ജൂനിയര്‍
ക്ലാര്‍ക്ക്/കാഷ്യര്‍,
ജൂനിയര്‍ അസിസ്റ്റന്റ്
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന തീയതിയും
റാങ്ക് ലിസ്റ്റിന്റെ
കാലാവധിയും
വ്യക്തമാക്കാമാേ;
(സി)
നിലവിലുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി സാധാരണ
പി.എസ്.സി. റാങ്ക്
ലിസ്റ്റുപാേലെ മൂന്ന്
വര്ഷമാണാേ അതോ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികള്‍
ജാേലിയില്‍
പ്രവേശിക്കുന്നതുവരെയാണാേ;
വ്യക്തമാക്കാമാേ;
(ഡി)
ഇൗ
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടവര്‍ക്കായി
നിലവില്‍ ഒഴിവുകൾ
റിപ്പാേര്‍ട്ട്
ചെയ്തിട്ടുണ്ടാേ;
(ഇ)
വിവിധ
സ്ഥാപനങ്ങളില്‍
ഇവര്‍ക്കായി ഒഴിവുകള്‍
വന്നിട്ടുണ്ടെങ്കില്‍
വേഗത്തില്‍
റിപ്പാേര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
മൂന്നാം
ഗ്രേഡ് ഓവര്‍സിയര്‍
തസ്തികയിലെ നിയമനം
3497.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്,
ഇറിഗേഷന്‍
വകുപ്പുകളിലേക്കുള്ള
മൂന്നാം ഗ്രേഡ്
ഓവര്‍സിയര്‍ തസ്തികയുടെ
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
പേര്‍ക്കാണ് നാളിതുവരെ
നിയമനം
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
തസ്തികയിലുളള ഒഴിവുകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യിപ്പിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഈ
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിന് മുമ്പ്
വരാന്‍ സാധ്യതയുള്ള
ഒഴിവുകള്‍ കണക്കാക്കി
മുഴുവന്‍
ഉദ്യോഗാര്‍ത്ഥികള്‍ക്കും
നിയമനം നല്കുവാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
എക്സൈസ്
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍
തസ്തികയിലേക്ക് സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
3498.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പില്‍ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ -
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
(കാറ്റഗറി നമ്പര്‍
93/2016) പ്രകാരം
നിയമനം നടത്താത്തത്
സംബന്ധിച്ച്
മുഖ്യമന്ത്രിക്ക്
ആരൊക്കെ പരാതികള്‍
നല്‍കിയിട്ടുണ്ട്;
പ്രസ്തുത പരാതിയില്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനായി കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് റിപ്പോര്‍ട്ട്
ചെയ്ത വേക്കന്‍സികള്‍
സ്ഥാനക്കയറ്റം
മുഖാന്തരം
നികത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഭരണഘടനാപരമായി
തങ്ങളില്‍ നിക്ഷിപ്തമായ
കര്‍ത്തവ്യങ്ങള്‍
നിറവേറ്റുവാന്‍
ബാധ്യസ്ഥരായ
ജീവനക്കാര്‍
ഭരണഘടനാപ്രകാരം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
അര്‍ഹതപ്പെട്ട നിയമനം
തടസപ്പെടുത്തുന്നത്
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
അത്തരത്തിലുള്ള
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെങ്കിലും
ജീവനക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിലെ സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
നിയമനങ്ങൾക്ക് എതിരായി
ബന്ധപ്പെട്ട വകുപ്പിലെ
ജീവനക്കാര്‍ കേസുകള്‍
ഫയല്‍ ചെയ്ത് നിയമനം
വൈകിപ്പിക്കുന്നത്
തടയാനായി
മുഖ്യമന്ത്രിയുടെ
നേതൃത്വത്തിൽ
മീറ്റിംഗുകള്‍ നടത്തി
നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ
സ്വീകരിക്കുമോ;വിശദമാക്കാമോ?
പാലക്കാട്
ജില്ലയിലെ
എല്‍.ഡി.ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റില്‍
നിന്നുംനിയമനം
3499.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ എല്‍.ഡി.
ടൈപ്പിസ്റ്റ് റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
നിലവില്‍
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്നും
ഒഴിവുകള്‍
സമയബന്ധിതമായി
റിപ്പോര്‍ട്ട്
ചെയ്യിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ;
(സി)
ഈ
ലിസ്റ്റിന്റെ കാലാവധി
തീരുന്നതിന് മുമ്പ്
വരാന്‍ സാധ്യതയുള്ള
ഒഴിവുകള്‍ കൂടി
കണക്കാക്കി ഈ
ലിസ്റ്റിലെ മുഴുവന്‍
ഉദ്യേോഗാര്ത്ഥികള്ക്കും
നിയമനം നല്കാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
അസിസ്റ്റന്റ്
ടൗണ്‍ പ്ലാനര്‍ തസ്തികയിലെ
റാങ്ക് ലിസ്റ്റ്
3500.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
ടൗണ്‍ പ്ലാനര്‍
തസ്തികയില്‍ (കാറ്റഗറി
254/2013 ) നിലവിലുള്ള
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നതെന്ന്
വ്യക്തമാക്കുമോ; അതില്‍
നിന്നും ഇതിനകം എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
ടൗണ്‍
പ്ലാനിംഗ് വകുപ്പില്‍
പുതുതായി അസിസ്റ്റന്റ്
ടൗണ്‍ പ്ലാനര്‍മാരുടെ
ഒഴിവ് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
നിലവിലുള്ള ലിസ്റ്റില്‍
നിന്നും നിയമനം
ത്വരിതപ്പെടുത്തുമോ
എന്നറിയിക്കാമോ?
അസിസ്റ്റന്റ്
സര്ജന്മാരുടെ റാങ്ക്
ലിസ്റ്റ്
3501.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക് സര്‍വ്വീസ്
കമ്മീഷന് കാറ്റഗറി
നമ്പര്‍ 423/2017
പ്രകാരം
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കാമോ;
നോട്ടിഫിക്കേഷന്‍
സമയത്ത് എത്ര ഒഴിവുകള്‍
ഉണ്ടായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവില്‍
അസി.സര്ജന്മാരുടെ
എത്ര ഒഴിവുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കാറ്റഗറി
നമ്പര്‍ 423/2017
പ്രകാരം
പ്രസിദ്ധീകരിച്ച
ലിസ്റ്റില്‍ നിന്നും
നിയമനം
ആരംഭിക്കുന്നതിലെ
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റ്
3502.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റ്
എന്നാണ് നിലവില്‍
വന്നത്; ഇതില്‍
എത്രപേര്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇതില്‍ ഇതുവരെയായി എത്ര
പേര്‍ക്ക് നിയമന
ശുപാര്‍ശ
നല്‍കിയിട്ടുണ്ട്;
(ബി)
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമന
ശിപാര്‍ശകളുടെ താേത്
കുറയാന്‍ കാരണം ആശ്രിത
നിയമനങ്ങള്‍
ക്രമാതീതമായി
നടത്തുന്നു
എന്നുള്ളതാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്നതിനു ശേഷം
ജില്ലയിലെ വിവിധ
വകുപ്പുകളില്‍
നടന്നിട്ടുള്ള ആശ്രിത
നിയമനങ്ങളുടെ കണക്ക്
വ്യക്തമാക്കാമാേ;
(സി)
വിദ്യാഭ്യാസ
വകുപ്പ്, നഗരകാര്യ
വകുപ്പ്, മൃഗസംരക്ഷണ
വകുപ്പ്
എന്നിവിടങ്ങളില്‍
ഉണ്ടായിട്ടുള്ള
ഒഴിവുകള്‍
റിപ്പാേര്‍ട്ട്
ചെയ്യുന്നതിന് പകരം
വ്യാപകമായി ആശ്രിത
നിയമനം നടത്തി എന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ നിശ്ചിത
ശതമാനത്തില്‍ കൂടുതല്‍
ആശ്രിത നിയമനം
നടത്തിയിട്ടുള്ള
വകുപ്പുകളില്‍ അന്വേഷണം
നടത്തുമാേ;
(ഡി)
ഈ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പാേര്‍ട്ട്
ചെയ്തിട്ടുള്ളത്; ഈ
ഒഴിവുകളിലേയ്ക്ക്
എന്നേക്ക് നിയമന
ശുപാര്‍ശ നല്കാന്
കഴിയും എന്നറിയിക്കാമോ;
(ഇ)
തിരുവനന്തപുരം
ജില്ലയിലെ കഴിഞ്ഞ
വര്‍ഷത്തെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര
പേര്‍ക്കാണ് നിയമനം
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍
ഭിന്നശേഷിക്കാരുടെ നിയമനം
3503.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ 1999
മുതല്‍ 2003 വരെ
താല്‍ക്കാലികമായി ജോലി
നോക്കിയ
ഭിന്നശേഷിക്കാരെ മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്ഥിരപ്പെടുത്തിയിരുന്നോ;
എത്ര പേര്‍ക്കാണ് അന്ന്
നിയമനം നല്‍കിയത്;
(ബി)
സര്‍ക്കാര്‍
സര്‍വ്വീസില്‍ 2004
മുതല്‍ 2018 വരെ
താല്‍ക്കാലികമായി ജോലി
നോക്കിയ
ഭിന്നശേഷിക്കാരെ ഈ
സര്‍ക്കാര്‍
സ്ഥിരപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
വിഭാഗത്തിന്
അര്‍ഹതപ്പെട്ട സംവരണം
എത്ര ശതമാനമാണ്;
(ഡി)
പ്രസ്തുത
നിശ്ചിത ശതമാനം
ഒഴിവുകളില്‍ അവര്‍ക്ക്
പി.എസ്.സി. വഴി നിയമനം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ഗ്രാമപഞ്ചായത്ത്
ഓഫീസുകളിലെ ജീവനക്കാര്‍
3504.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
മുഖേന
നിയമിക്കപ്പെടുന്ന
ഗ്രാമപഞ്ചായത്ത്
ഓഫീസുകളിലെ
ജീവനക്കാര്‍ക്ക് പെൻ
നമ്പർ,സ്പാർക് മുഖേന
ശമ്പളം എന്നിവ
നല്കുവാൻ
സാധിക്കാത്തതിലെ
നിയമവശം
വിശദീകരിക്കാമാേ;
(ബി)
ഇതേ
ജീവനക്കാര്‍
ഗ്രാമപഞ്ചായത്ത് ഓഫീസ്
ഒഴികെ വകുപ്പിലെ മറ്റ്
ഓഫീസുകളില്‍ ജാേലി
ചെയ്യുമ്പോൾ പെൻ,
സ്പാർക് തുടങ്ങിയ
സംവിധാനങ്ങൾ
ലഭ്യമാകുന്നത്
കണക്കിലെടുത്ത്
വകുപ്പിലെ മുഴുവന്‍
ജീവനക്കാര്‍ക്കും
ഇത്തരം സേവനങ്ങൾ
ലഭ്യമാക്കുന്ന കാര്യം
പരിശാേധിക്കുമാേ?
ഭിന്നശേഷിക്കാര്‍ക്ക്
നാല് ശതമാനം സംവരണം
നല്കാന് നടപടി
3505.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗപരിമിതരുടെ
അവകാശ സംരക്ഷണ
നിയമപ്രകാരം
ഭിന്നശേഷിക്കാര്‍ക്ക്
നാല് ശതമാനം സംവരണം
സര്‍ക്കാര്‍
സര്‍വ്വീസില്‍ വ്യവസ്ഥ
ചെയ്തിട്ടുള്ള
സാഹചര്യത്തില്‍ അത്
പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
തസ്തികകളില്‍
ഭിന്നശേഷിക്കാരെ
നിയമിക്കാമെന്നത്
കണ്ടെത്തുന്നതിനായി
വിദഗ്ദ്ധ സമിതിയെ
നിയോഗിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ശിപാര്‍ശ ചെയ്തിട്ടുള്ള
തസ്തികകളില്‍
അംഗപരിമിതരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കുമോ;
(ഡി)
എയ്ഡഡ്
വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
ഭിന്നശേഷിക്കാര്‍ക്ക്
സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച ഉത്തരവ്
പ്രാവര്ത്തിമാക്കുന്നതിന്
പ്രത്യേക ശ്രദ്ധ
നല്‍കുമോ;
വിശദമാക്കുമോ?
ആശ്രിത
നിയമനം വേഗത്തിലാക്കാന്‍
നടപടി
3506.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനം കാത്ത് സി.ഇ.
സെല്ലിലെ റാങ്ക്
ലിസ്റ്റില്‍ എത്രപേരാണ്
നിലവില്‍ ഉള്ളത്;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
നിയമനം
ലഭിക്കുന്നതിനായി എത്ര
ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
അറിയിക്കുമോ;
(സി)
ഈ
നിയമനം
വേഗത്തിലാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സീനിയോരിറ്റി
മറികടന്നുള്ള ആശ്രിത
നിയമനങ്ങൾ
3507.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആശ്രിത
നിയമന
പദ്ധതിയിലുള്‍പ്പെടുത്തി
സീനിയോരിറ്റി മറികടന്ന്
എത്രപേര്‍ക്ക് പ്രത്യേക
കേസായി നിയമനം നല്കി;
വ്യക്തമാക്കുമോ;
(ബി)
പ്രത്യേക
കേസായി നിയമനം
നല്‍കിയത് എന്ത്
മാനദണ്ഡം
അടിസ്ഥാനമാക്കിയാണ്;
വിശദമാക്കാമോ;
(സി)
എങ്കില്‍
ആര്‍ക്കെല്ലാമാണ്
നിയമനം നല്‍കിയതെന്നും
ഏതെല്ലാം വകപ്പുകളില്‍
ഏതൊക്കെ തസ്തികകളില്‍
ആണ് അവരെ
നിയമിച്ചിട്ടുള്ളതെന്നും
ഗസറ്റഡ് നോണ്‍ ഗസറ്റഡ്
തുടങ്ങിയ വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഡി)
നിലവില്‍
ആശ്രിതനിയമനം
പദ്ധതിയില്‍ നിയമനം
ലഭിക്കുന്നതിനായി
പൊതുഭരണ കംപാഷനേറ്റ്
എംപ്ലോയ്മെന്റ്
സെല്ലില്‍ എത്രപേര്‍
ഓരോ വിഭാഗത്തിലും
ഉള്‍പ്പെട്ടിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഇ)
ഇവര്‍ക്ക്
നിയമനം നല്‍കുന്നതിന്
പുതിയ സൂപ്പര്‍
ന്യൂമററി തസ്തിക
സൃഷ്ടിക്കുന്ന കാര്യം
പ്രത്യേക കേസായി
പരിഗണിക്കുമോ എന്ന്
അറിയിക്കുമോ?
തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം
3508.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക്
സഭാ തിരഞ്ഞെടുപ്പ് 2019
തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം
നീതിപൂര്‍വ്വകമായി
നടപ്പിലാക്കുന്നതിന്
വേണ്ടി അഡ്വ. ഷോണ്‍
ജോര്‍ജ്,
(പ്ലാത്തോട്ടം,
ഈരാറ്റുപേട്ട-2,
കോട്ടയം) എത്ര
പരാതികള്‍ ബഹു. ചീഫ്
ഇലക്ട്രല്‍ ഓഫീസര്‍ക്ക്
നല്കി;
വ്യക്തമാക്കാമോ;
പരാതികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പരാതികളിന്മേല്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; നടപടി
സ്വീകരിക്കുവാന്‍
വേണ്ടി പുറപ്പെടുവിച്ച
കത്തുകളുടെയും
ഉത്തരവുകളുടേയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
ബഹു.
ചീഫ് ഇലക്ട്രല്‍
ഓഫീസറുടെ ഉത്തരവുകള്‍
നടപ്പിലാക്കുവാന്‍
ഏതെങ്കിലും
വകുപ്പുകള്‍/
ബോര്‍ഡുകള്‍/
ഉദ്യോഗസ്ഥര്‍ അലംഭാവം
കാണിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
വോട്ടര്‍പ്പട്ടികയില്‍
നിന്നും
ഒഴിവാക്കപ്പെട്ടവരുടെ
കണക്ക്
3509.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ലോക് സഭ ഇലക്ഷനുമായി
ബന്ധപ്പെട്ട്
വോട്ടര്‍പ്പട്ടികയില്‍
നിന്നും
ഒഴിവാക്കപ്പെട്ടവരുടെ
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
ഒഴിവാക്കപ്പെട്ടവരില്‍
സമ്മതിദാന അവകാശത്തിന്
അര്‍ഹരായവര്‍
ഉള്‍പ്പെട്ടിരുന്നോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
ഒഴിവാക്കപ്പെട്ടവര്‍ക്ക്
ആര്.പി .ആക്ട് പ്രകാരം
നോട്ടീസ്
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(ഡി)
ഇങ്ങനെ
വോട്ടര്‍പ്പട്ടികയില്‍
നിന്നും ഒഴിവാക്കുന്നത്
സംബന്ധിച്ച നോട്ടീസ്
നല്‍കുന്നതിന്
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
വ്യക്തമാക്കാമോ;
(ഇ)
വോട്ടര്‍പ്പട്ടികയിലെ
ഇരട്ടിപ്പ്
സംഭവിച്ചതില്‍ ഡാറ്റാ
എന്‍ട്രി ചെയ്തതില്‍
പാകപ്പിഴ
സംഭവിച്ചിട്ടുണ്ടോ; ഒരു
സമ്മതിദായകന്റെ വിവരം
ഉള്‍ക്കൊളളിക്കാന്‍
എത്ര രൂപയാണ്
നല്‍കുന്നത്; ഏത്
ഏജന്‍സിയെയാണ് ഡാറ്റാ
എന്‍ട്രി
ജോലികള്‍ക്കായി
നിയോഗിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
കേരള
സ്റ്റാര്‍ട്ട് അപ് മിഷന്റെ
പ്രവര്‍ത്തനം
3510.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റാര്‍ട്ട് അപ്
മിഷന്റെ പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
യുവാക്കളായ
പുതുസംരംഭകര്‍ക്ക്
ആവശ്യമായ മാര്‍ഗ്ഗ
നിര്‍ദ്ദേശവും ഉപദേശവും
നല്കുവാന്
സ്റ്റാര്‍ട്ട് അപ്
മിഷന് എത്രമാത്രം
വിജയിച്ചിട്ടുണ്ട്;
(സി)
ഫ്രഞ്ച്
സ്പേസ് ഏജന്‍സി
സെന്ററുമായി
സ്റ്റാര്‍ട്ട് അപ്
മിഷന് എന്തെങ്കിലും
കരാര്‍ ഒപ്പു
വച്ചിട്ടുണ്ടോ; ഇതിലൂടെ
ലഭിക്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണ്?
ഇ
- ഓഫീസ് സോഫ്റ്റ് വെയര്‍
3511.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇ
- ഓഫീസിന് പകരമായി
പുതിയ സോഫ്റ്റ്
വെയറിനു രൂപം നല്കാന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനായി ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
ടെണ്ടറിലെ വ്യവസ്ഥകള്‍
വിശദമാക്കുമോ;
ടെണ്ടറില്‍ പങ്കെടുത്ത
കമ്പനികള്‍ ഏതെന്നും
കരാര്‍ ഏതു
കമ്പനിക്കാണ്
നല്‍കിയിട്ടുള്ളതെന്നും
അറിയിക്കാമോ?
ഐ.
ടി. നയം
3512.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ഐ. ടി. നയത്തില്‍
എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഊന്നല്‍
നല്‍കിയിട്ടുള്ളത്;
(ബി)
പ്രസ്തുത
നയത്തിലൂടെ പരമാവധി
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സര്‍ക്കാര്‍
നടപ്പിലാക്കിയ
ഏകജാലകസംവിധാനം,
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍ ലളിതമായ
നടപടിക്രമം എന്നിവ
സംസ്ഥാനത്തേക്ക്
കൂടുതല്‍ ഐ. റ്റി.
സംരംഭകരെ
ആകര്‍ഷിക്കുവാന്‍
ഇടയാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്റ്റാര്‍ട്ടപ്പ്
സംരംഭകര്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി
സ്റ്റാര്‍ട്ടപ് മിഷന്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്; ഇതിലൂടെ
ഈ മേഖലയില്‍
ഉണ്ടാക്കിയെടുത്തിട്ടുള്ള
നേട്ടങ്ങള്‍
എന്തൊക്കെയാണ്
വെളിപ്പെടുത്താമോ?
സി-ഡിറ്റ്
രജിസ്ട്രാര്‍ തസ്തിക
3513.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റ്
രജിസ്ട്രാര്‍
തസ്തികയിലേക്ക് 1.3.19
മുതല്‍ ശ്രീ. ജയരാജ്
ജി.ക്ക് പുനര്‍നിയമനം
നല്‍കിയിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
അതിന്റെ
സാഹചര്യമെന്താണെന്ന്
അറിയിക്കാമോ;
(സി)
പുനര്‍നിയമനവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍
തീരുമാനത്തിനായി
സി-ഡിറ്റ് രജിസ്ട്രാര്‍
സര്‍ക്കാരിലേക്ക് കത്ത്
എഴുതിയിരുന്നോ;
എങ്കില്‍ പ്രസ്തുത
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
സി-ഡിറ്റില്‍
പുറംകരാര്‍
3514.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റില്‍
പുറംകരാര്‍ കാര്യം
തീരുമാനിക്കുവാന്‍
പ്രത്യേക ഡിവിഷന്
രൂപീകരിച്ചിട്ടുണ്ടാേ;
(ബി)
ഇതിനായി
പ്രത്യേകം
കണ്‍സള്‍ട്ടന്റിനെ
നിയമിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആരെയാണ്
നിയമിച്ചത്;
അദ്ദേഹത്തിന്റെ
ശമ്പളവും
ആനുകൂല്യങ്ങളും
എത്രയാണ്;
(സി)
സി-ഡിറ്റില്‍
നിലവില്‍ ജാവ
പ്രാേഗ്രാം
വിദഗ്ധരുണ്ടാേ;
എങ്കില്‍ ആരാെക്കെയാണ്;
(ഡി)
സി-ഡിറ്റ്
ചെയ്തുകൊണ്ടിരുന്ന
പ്രവൃത്തികള്‍
പുറംകരാറായി
സ്വകാര്യസ്ഥാപനങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടാേ;
എങ്കില്‍ ഏതാെക്കെ
പ്രവൃത്തികളാണ്
പുറംകരാറായി
നല്‍കിയതെന്നും, അത്
ഏതാെക്കെ
സ്ഥാപനങ്ങള്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമാേ?
പ്രളയ
പുനരുദ്ധാരണ പ്രവര്‍ത്തനം
3515.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ; ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന
പ്രവൃത്തികളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
റീബില്‍ഡ്
കേരളയുമായി
ബന്ധപ്പെട്ട് ആലപ്പുഴ
ജില്ലയില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കൊയിലാണ്ടി
താലൂക്കിലെ സഹായധനം വിതരണം
3516.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്റെ
ഭാഗമായി വീടിന്
നാശനഷ്ടം നേരിട്ട എത്ര
പേര്‍ക്ക് കൊയിലാണ്ടി
താലൂക്കില്‍ സഹായധനം
വിതരണം ചെയ്തിട്ടുണ്ട്;
(ബി)
ഗ്രാമപഞ്ചായത്ത്/വില്ലേജ്
തിരിച്ചുള്ള എണ്ണം, തുക
എന്നിവ
പട്ടികപ്പെടുത്തി
ലഭ്യമാക്കാമോ;
(സി)
ധനസഹായത്തിന്
ശുപാര്‍ശ ചെയ്ത
ആര്‍ക്കെങ്കിലും ഇനിയും
പണം വിതരണം ചെയ്യാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്കെന്ന്
വ്യക്തമാക്കാമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണത്തിനായി
സമാഹരിച്ച തുക
3517.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന സംസ്ഥാനത്തെ
കരകയറ്റുന്നതിന്
കേന്ദ്രസര്‍ക്കാര്‍,
വിദേശ സഹായ ഏജന്‍സികള്‍
എന്നിവയില്‍ നിന്നും
ഇതിനകം ലഭിച്ച
സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
RIDF,
NDA, HUDCO
എന്നിവിടങ്ങളില്‍
നിന്നും ഇതിനകം ലഭിച്ച
സാമ്പത്തികസഹായങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ലോകബാങ്ക്
പദ്ധതികളില്‍ ഇതുവരെ
ചെലവഴിക്കാത്ത തുക
പുനര്‍നിര്‍മ്മാണത്തിന്
ഉപയോഗിക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
അനുമതി നല്‍കിയതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
തുക ലഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2018-19
ലെ പദ്ധതി വിഹിതം
വെട്ടിക്കുറച്ചതിലൂടെ
എന്ത് തുക
സമാഹരിക്കുവാന്‍
കഴിഞ്ഞുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
പ്രളയത്തോടനുബന്ധിച്ച്
സാലറി ചലഞ്ചിലൂടെയും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
സംഭാവനയായും 15.5.2019
വരെ എന്ത് തുക
ലഭിച്ചുവെന്ന്
അറിയിക്കുമോ;
(എഫ്)
ഇപ്രകാരം
ലഭിച്ച തുകയില്‍
നിന്നും പ്രളയാനന്തര
പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കും
ധനസഹായ ഇനത്തിലും എന്ത്
തുക ഇതുവരെ
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
പ്രളയത്തില്‍
വൈക്കം മണ്ഡലത്തിലുണ്ടായ
വീടുകളുടെ നഷ്ടങ്ങൾ
3518.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍ വൈക്കം
നിയോജകമണ്ഡലത്തില്‍
എത്ര വീടുകള്‍ക്ക്
നാശനഷ്ടമുണ്ടായതായാണ്
കണക്കാക്കിയിട്ടുള്ളത്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(ബി)
പ്രളയത്തില്‍
വീടുകള്‍
നഷ്ടപ്പെട്ടതിന്
നഷ്ടപരിഹാരം
ആവശ്യപ്പെട്ട് എത്ര
അപേക്ഷകള്‍
ലഭിച്ചുവെന്നും, ഇതില്‍
എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്കിയെന്നുമുള്ള
വിവരം
നിയോജകമണ്ഡലത്തിലെ
പഞ്ചായത്ത്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
പ്രളയത്തില്‍
വാസഭൂമി
നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി
3519.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
വാസഭൂമി
നഷ്ടപ്പെട്ടവര്‍ക്ക്
ഭൂമി
വാങ്ങിയ്ക്കുന്നതിന്
എത്ര രൂപയുടെ സഹായമാണ്
സര്‍ക്കാര്‍
ഉറപ്പുനല്‍കിയിട്ടുള്ളത്;
(ബി)
ഇത്തരത്തില്‍
ഭൂമി നഷ്ടപ്പെട്ട
എത്രപേര്‍ക്ക് സഹായം
നല്‍കിയിട്ടുണ്ട്; ഇനി
എത്ര പേര്‍ക്ക് ധനസഹായം
നല്‍കാനുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
പ്രളയക്കെടുതിയിൽ
വീടും പുരയിടവും
നഷ്ടപ്പെട്ടവര്‍ക്ക്
പ്രത്യേക പരിഗണന
3520.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതിയിൽ
വീടും പുരയിടവും
നഷ്ടപ്പെട്ട്
പട്ടയഭൂമിയിൽ
താമസിച്ചിരുന്നവര്‍ക്ക്
സ്ഥലം വാങ്ങാൻ 6 ലക്ഷം
രൂപ അനുവദിക്കുമ്പോൾ
ഇതേ സാഹചര്യത്തിൽ
കൈവശാവകാശം മാത്രമുള്ള
ഭൂമിയിൽ താമസിച്ചിരുന്ന
ദുരിതബാധിതർക്ക് ഈ
ആനുകൂല്യം
ലഭിക്കുന്നില്ല എന്ന
കാര്യം സർക്കാർ
ശ്രദ്ധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ദുരിതബാധിതരില്‍
ബഹുഭൂരിപക്ഷം
പേര്‍ക്കും വീട്
നിർമ്മിച്ച് നൽകുവാൻ
സർക്കാർ
അനുവദിച്ചിട്ടുള്ള ഭൂമി
വാസയോഗ്യമോ അവരുടെ
ഉപജീവനമാർഗ്ഗങ്ങൾ
തുടർന്നു
കൊണ്ടുപോകുവാനോ
കഴിയാത്ത
നിലയിലുള്ളതാണെന്നത്
ശ്രദ്ധിച്ചിട്ടുണ്ടോ;
(സി)
പട്ടയഭൂമിയിൽ
താമസിച്ചിരുന്ന
ദുരിതബാധിതർക്ക് സ്ഥലം
വാങ്ങുന്നതിന് 6
ലക്ഷവും വീടിന് 4
ലക്ഷവും എന്ന പ്രളയ
ദുരിതാശ്വാസസഹായം,
പ്രളയദുരിതാശ്വാസ
ആനുകൂല്യവിതരണ
മാനദണ്ഡങ്ങളിൽ ഭേദഗതികൾ
വരുത്തി കൈവശാവകാശ
ഭൂമിയിൽ താമസിച്ചിരുന്ന
ദുരിതബാധിതർക്കും
സമാനമായ രീതിയിൽ
പ്രസ്തുത ദുരിതാശ്വാസ
സഹായം
ലഭ്യമാക്കുന്നതിന്
സർക്കാർ നടപടികൾ
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
മഹാപ്രളയത്തെക്കുറിച്ച്
ഹൈക്കോടതി നിയമിച്ച അമിക്കസ്
ക്യൂറി സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
3521.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ്
മാസത്തിലുണ്ടായ
മഹാപ്രളയത്തെക്കുറിച്ച്
ഹൈക്കോടതി നിയമിച്ച
അമിക്കസ് ക്യൂറി
സമര്‍പ്പിച്ച
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രളയത്തിന്
പ്രധാന കാരണമായത്
കെ.എസ്.ഇ.ബി.യുടെ ഡാം
മാനേജ്മെന്റിലുണ്ടായതടക്കമുള്ള
മനുഷ്യനിര്‍മ്മിത
വീഴ്ചകളാണെന്ന
റിപ്പോര്‍ട്ടിലെ
കണ്ടെത്തലിനോട്
യോജിക്കുന്നുണ്ടോ;
(സി)
ഏതെല്ലാം
ഘടകങ്ങളാണ്
പ്രളയത്തിന്റെ രൂക്ഷത
വര്‍ദ്ധിപ്പിച്ചത്
എന്നതിനെക്കുറിച്ച്
ശാസ്ത്രീയമായ ഒരു സമഗ്ര
പഠനം നടത്താന്‍
സര്‍ക്കാര്‍
തയ്യാറാകുമോ; വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഭാവിയില്‍
സ്വീകരിക്കേണ്ട
മുന്‍കരുതലുകളെകുറിച്ച്
ശാസ്ത്രീയമായ ഒരു
പ്രോട്ടോക്കോള്‍
തയ്യാറാക്കാന്‍
ഇത്തരമൊരു വിദഗ്ധ പഠനം
അനിവാര്യമാണെന്ന കാര്യം
അംഗീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പ്രളയ
പുനരധിവാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
ധനസഹായം
3522.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉണ്ടായ
പ്രളയക്കെടുതിയെത്തുടര്‍ന്ന്
പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക്
ധനസഹായം നല്കുന്നതില്
ഏതൊക്കെ
വിദേശരാജ്യങ്ങളാണ്
സന്നദ്ധത
പ്രകടിപ്പിച്ചിട്ടുള്ളത്;
രേഖാമൂലം ഏതെങ്കിലും
രാജ്യം സന്നദ്ധത
പ്രകടിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
ലഭിച്ച ധനസഹായങ്ങള്‍
ഏതൊക്കെയാണ്;
(സി)
ധനസഹായം
നേരിട്ട്
അഭ്യര്‍ത്ഥിക്കുവാന്‍
മുഖ്യമന്ത്രി ഏതൊക്കെ
വിദേശരാജ്യങ്ങളാണ്
സന്ദര്‍ശിച്ചത്;
(ഡി)
പ്രസ്തുത
സന്ദര്‍ശനത്തിന്റെ
ഫലമായി ലഭിച്ച
സഹായത്തിന്റെ
വിശദാംശവും ക്ലൗഡ്
ഫണ്ടിംഗ് പ്രകാരം
ലഭിച്ച തുകയുടെ
വിശദാംശവും
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിനായി
വിദേശ മലയാളികളുടെ
സാങ്കേതികസഹായം
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നല്‍കുമോ?
സംസ്ഥാന
പുനര്നി൪മ്മാണത്തിനായുള്ള
ധനസമാഹരണം
3523.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകബാങ്കിന്റെ
റിപ്പോര്‍ട്ട് പ്രകാരം
സംസ്ഥാന
പുനര്നി൪മ്മാണത്തിനായി
ആകെ എന്ത് തുക
ആവശ്യമായി വരുമെന്നാണ്
കണ്ടെത്തിയിട്ടുളളത്;
(ബി)
ഇത്
ഏതൊക്കെ വിധത്തില്‍
സമാഹരിക്കുവാനാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്;
(സി)
ഇതിലേക്കായി
ഇതിനകം എന്ത് തുക
സമാഹരിക്കുവാന്‍
സാധിച്ചു; വിശദാംശം
ലഭ്യമാക്കുമോ?
വൃക്കരോഗിക്ക്
ദുരിതാശ്വാസ സഹായം
നല്‍കുന്നതിലെ കാലതാമസം
3524.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൃക്കരോഗിയായ
വിജയന് നായര്‍,
ഉത്രാടം വീട്, ശാന്തി
നഗര്‍, ശ്രീകാര്യം,
തിരുവനന്തപുരം
ഡോക്കറ്റ് നമ്പര്‍
D190325451 പ്രകാരം
ബഹു. മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും സഹായത്തിനായി
26/3/2019 ല്‍ അപേക്ഷ
നല്‍കിയിട്ടും
ഇതുവരെയും സഹായം
ലഭിക്കാത്ത സാഹചര്യം
പരിശോധിക്കുമോ; ഈ
രോഗിക്ക് ധനസഹായം ഉടനെ
പ്രഖ്യാപിക്കുമോ;
(ബി)
26/3/2019
ല്‍ കിട്ടിയ അപേക്ഷ
ഉള്ളൂര്‍ വില്ലേജ്
ഓഫീസര്‍ അന്വേഷിച്ച്
റിപ്പോര്‍ട്ട്
നല്‍കുന്നതിലുണ്ടായ
കാലതാമസം
വ്യക്തമാക്കാമോ;
(സി)
ഈ
അപേക്ഷ എത്രയും വേഗം
തീര്‍പ്പാക്കി
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ച്
ധനസഹായവിതരണം
ഊര്‍ജ്ജിതപ്പെടുത്തുമോ?
ചികിത്സാധനസഹായത്തിനുള്ള
മാനദണ്ഡങ്ങള്‍
3525.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും
ചികിത്സാധനസഹായം
ലഭ്യമാക്കുന്നതിന്
എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിലവിലുള്ളത്; വിശദാംശം
ലഭ്യമാക്കാമോ?
ശബരിമല
വിമാനത്താവളം
3526.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിൽ
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
വിമാനത്താവളം കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവള
മാതൃകയിലാണോ വിഭാവനം
ചെയ്തിട്ടുള്ളത്;
(ബി)
ഇതിന്
ആവശ്യമായ ടെക്നോ
ഇക്കണോമിക്
ഫീസിബിലിറ്റി
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
വിമാനത്താവളത്തിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
വിലയ്ക്കുവാങ്ങുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
നിലവില്‍
പ്രസ്തുത സ്ഥലത്തിന്
എന്ത് വില
നല്‍കേണ്ടിവരും;
(ഇ)
സര്‍ക്കാര്‍
വാങ്ങുവാന്‍
ഉദ്ദേശിക്കുന്ന സ്ഥലം
ഹാരിസണ്‍ പ്ലാന്റേഷന്
ലീസിന് സര്‍ക്കാര്‍
കൊടുത്ത ഭൂമി അവര്‍
ഇപ്പോഴത്തെ ഉടമസ്ഥന്
മറിച്ച് വിറ്റതാണോ; ഇത്
സംബന്ധിച്ച് കോടതി
മുമ്പാകെ ഏതെങ്കിലും
കേസ് നിലവിലുണ്ടോ;
വിശദാംശം നല്‍കുമോ?
ശബരിമല
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളം
3527.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയ്ക്കടുത്ത്
തീര്‍ത്ഥാടകരുടെ
സൗകര്യാര്‍ത്ഥം
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന ശബരിമല
ഗ്രീന്‍ഫീല്‍ഡ്
വിമാനത്താവളത്തിന്‍െറ
ടെക്നോ ഇക്കണോമിക്
ഫീസിബിലിറ്റി
പഠനത്തിനായി അരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
എന്തൊക്കെ
പ്രവൃത്തികള്‍
ചെയ്യാനാണ് ഇവര്‍ക്ക്
ചുമതല
നല്‍കിയിരിക്കുന്നത്;
ഇവര്‍ പഠനവും
പ്രവൃത്തികളും
പൂര്‍ത്തിയാക്കി
എന്നത്തേക്ക്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുമെന്നാണ്
കരുതുന്നത്;
(ബി)
ഈ
വിമാനത്താവളം
നിര്‍മ്മാണം
ആരംഭിക്കുന്നതിന് ഇനി
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വിമാനടിക്കറ്റില്‍
വന്ന വന്‍ വര്‍ദ്ധനവ്
3528.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നും ഗള്‍ഫ്
രാജ്യങ്ങളിലേക്കുള്ള
വിമാനടിക്കറ്റില്‍
റംസാന് ശേഷം വന്‍
വര്‍ദ്ധനവ്
ഏ്രപ്പെടുത്തിയത്
പ്രവാസികളായ
മലയാളികള്‍ക്ക്
വളരെയധികം ബുദ്ധിമുട്ട്
ഉണ്ടാക്കിയിട്ടുളളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
എല്ലാ
വിമാനത്താവളങ്ങളില്‍
നിന്നും ഒരേ നിരക്കില്‍
സര്‍വ്വീസ് നടത്തുവാന്‍
എയര്‍ ഇന്ത്യ
തീരുമാനിച്ചുവെങ്കിലും
പല നിരക്കാണ് ഇപ്പോഴും
ഈടാക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ തലത്തില്‍
എന്തെങ്കിലും ഇടപെടല്‍
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
മെട്രോ
പദ്ധതികള്‍ക്ക്
സ്വകാര്യപങ്കാളിത്തം
3529.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെട്രോ
പദ്ധതികള്‍ക്ക്
സ്വകാര്യപങ്കാളിത്തം
നിര്‍ബന്ധമാക്കിയുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
പുതിയ മെട്രോ
നയത്തോടുള്ള സംസ്ഥാന
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കുമോ;
(ബി)
കോച്ച്,
സിഗ്നലിങ് സിസ്റ്റം
എന്നിവയില്‍
ഏതെങ്കിലുമോ,
പദ്ധതിയുടെ ഒരു ഭാഗമോ
സ്വകാര്യപങ്കാളിത്തത്തോടെ
വേണമെന്ന കേന്ദ്ര
നിലപാട് മൂലമാണോ
തിരുവനന്തപുരം,
കോഴിക്കോട് ലൈറ്റ്
മെട്രോ പദ്ധതിയില്‍
മെല്ലേപോക്ക് നയം
സ്വീകരിച്ചിരിക്കുന്നത്;
(സി)
പുതുക്കിയ
കേന്ദ്രനയപ്രകാരം
ഡി.എം.ആര്.സി.
സമര്‍പ്പിച്ച
ഡി.പി.ആര് പഠിച്ച്
ഐ.എ.എസ്സുകാരുടെ സമിതി
നല്കിയ ശുപാര്‍ശകള്‍
എന്തൊക്കെയാണ്;
(ഡി)
പ്രസ്തുത
ശുപാര്‍ശ എന്നാണ്
നല്‍കിയത്, ഇത്
ക്യാബിനറ്റ്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
പദ്ധതിയുടെ
രൂപരേഖ കേന്ദ്രത്തില്‍
അടിയന്തരമായി
സമര്‍പ്പിച്ച് അനുമതി
വാങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ?
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക് റിലേഷന്‍സ്
വകുപ്പിന്റെ ഉത്തരവുകള്‍
3530.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക്
റിലേഷന്‍സ് വകുപ്പ്
പുറത്തിറക്കുന്ന എല്ലാ
ഉത്തരവുകളും
വകുപ്പിന്റെ
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കാറുണ്ടോ;
ഇല്ലെങ്കില്‍ എന്ത്
കൊണ്ട് ; വിശദമാക്കാമോ;
(ബി)
ഇന്‍ഫര്‍മേഷന്‍
ആന്റ് പബ്ലിക്
റിലേഷന്‍സ് (സി)
വകുപ്പ് ഫയല്‍ നം.
സി2/95/ 2019/ഐ &
പി.ആര്. വിവരാവകാശ
നിയമം 2005 പ്രകാരം
തീര്‍പ്പാക്കിയ
ഫയലിന്റെ നോട്ട്
ഫയലിന്റെയും കറന്റ്
ഫയലിന്റെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
പ്രവാസി
ഡിവിഡന്റ് പദ്ധതി
3531.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
നിക്ഷേപങ്ങള്‍ക്ക്
പ്രതിമാസം പത്ത് ശതമാനം
ലാഭവിഹിതം നല്കുന്ന
പ്രവാസി ഡിവിഡന്റ്
പദ്ധതി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
കേരള
പ്രവാസി ക്ഷേമ ബോര്‍ഡ്
ഇത് സംബന്ധമായി 2017
സെപ്റ്റംബറില്‍
സമര്‍പ്പിച്ച പദ്ധതി
നിര്‍ദ്ദേശങ്ങള്‍ക്ക്
സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്‍കുക ഉണ്ടായോ;
(സി)
ഇതുമായി ബന്ധപ്പെട്ട
ഫയല്‍ ഉത്തരവാകാതെ
പൊതുഭരണ, ധനകാര്യ,
നിയമ, നോര്‍ക്ക
വകുപ്പുകളിലായി നിരവധി
തവണ ചുറ്റിത്തിരിഞ്ഞതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രവാസി മലയാളികളുടെ ഈ
സ്വപ്നപദ്ധതി എത്രയും
വേഗം
യാഥാര്‍ത്ഥ്യമാക്കാന്‍
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളും?
പ്രവാസികളുടെ
ക്ഷേമത്തിനായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
3532.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസികളുടെ
ക്ഷേമത്തിനായി
നടപ്പാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രവാസി
മലയാളികള്‍ക്കായി
ആരംഭിച്ചിട്ടുള്ള
സാന്ത്വനം പദ്ധതി
പ്രകാരം എന്തെല്ലാം
സഹായങ്ങളാണ്
പ്രവാസികള്‍ക്ക്
ലഭ്യമാക്കുന്നത്;
(സി)
വിദേശരാജ്യങ്ങളില്‍
മരണപ്പെട്ടവരുടെ
മൃതദേഹങ്ങള്‍
നാട്ടിലേക്ക്
കൊണ്ടുവരുന്നതിനായി ഈ
പദ്ധതി പ്രകാരം
എന്തെങ്കിലും
സഹായങ്ങള്‍ ചെയ്തു
നല്കുന്നുണ്ടോ;
വിശാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രവാസികള്‍ക്ക്
ക്ഷേമപെന്ഷന്
നല്കുന്ന പദ്ധതിയില്‍
എത്രപേര്‍
അംഗങ്ങളായിട്ടുണ്ട്;
ഇവര്‍ക്ക് പെന്ഷന്
നല്കാന്
തുടങ്ങിയിട്ടുണ്ടോ;
എത്ര രൂപയാണ് പെന്ഷന്
നല്കാന്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
വായ്പാപദ്ധതികള്‍
3533.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസജീവിതം
അവസാനിപ്പിച്ച് മടങ്ങി
വരുന്നവര്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിന്
സഹായകമായി എന്തെല്ലാം
വായ്പാപദ്ധതികള്‍
ഏര്‍പ്പെടുത്തിവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
ഇവ
ഏതെല്ലാം ഏജന്‍സികള്‍
മുഖേനയാണെന്നും
ഓരോന്നിന്റെയും
വിശദാംശവും
അറിയിക്കുമോ;
(സി)
ഈ
വായ്പകള്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
പലിശനിരക്കും,
തിരിച്ചടവ് രീതിയും,
സബ്സിഡികളും സംബന്ധിച്ച
വിശദാംശം അറിയിക്കുമോ?
പ്രവാസികള്‍ക്ക്
സൗജന്യ ആംബുലന്‍സ്
സര്‍വ്വീസ്
3534.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദേശത്ത്
വച്ച് ഗുരുതര അസുഖം
പിടിപെട്ട്
വിമാനത്താവളത്തില്‍
എത്തിച്ചേരുന്ന
പ്രവാസികള്‍ക്ക് സൗജന്യ
ആംബുലന്‍സ് സര്‍വ്വീസ്
ലഭ്യമാക്കുന്ന പദ്ധതി
നിലവിലുണ്ടോ ;
(ബി)
ഉണ്ടെങ്കില്‍
പദ്ധതിയുടെ ആനുകൂല്യം
ലഭ്യമാകാന്‍
ബന്ധപ്പെടേണ്ട
കേന്ദ്രങ്ങള്‍
ഏതാണെന്ന്
വ്യക്തമാക്കാമോ ?
നോര്‍ക്ക
റൂട്ട്സ് മുഖേന
വിദേശങ്ങളില്‍ ജോലി
ലഭിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
3535.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്ക
റൂട്ട്സ് മുഖേന
വിദേശങ്ങളില്‍ ജോലി
ലഭിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുണ്ടോ;
ഇവയുടെ വിശദാംശം
അറിയിക്കുമോ;
(ബി)
നാളിതുവരെ
എത്രപേര്‍ക്ക്
ഇത്തരത്തില്‍ നിയമനം
നല്‍കുന്നതിന്
സാധിച്ചിട്ടുണ്ടെന്നും,
ഏതെല്ലാം
തസ്തികകളാണെന്നും
വ്യക്തമാക്കുമോ;
(സി)
ഇൗ
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശം അറിയിക്കുമോ?
പ്രവാസികളുടെ
പുനരധിവാസം
3536.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ഗള്‍ഫ് നാടുകളില്‍
നിന്നും തൊഴില്‍
നഷ്ടപ്പെട്ടും മറ്റും
തിരികെ നാട്ടിലെത്തിയ
മലയാളികളുടെ കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വിശദീകരിക്കാമോ;
(ബി)
നാട്ടില്‍
തിരികെയെത്തിയ
പ്രവാസികളുടെ
പുനരധിവാസത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കാമോ;
(സി)
നോര്‍ക്കാ
റൂട്ട്സുമായി
ബന്ധപ്പെട്ട്
പ്രവാസികളുടെ
രജിസ്ട്രേഷനും മറ്റ്
ആനുകൂല്യങ്ങളും
ലഭ്യമാക്കുന്നതിനായി
ധാരാളം അനധികൃത
സേവാകേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
പാലക്കാട്
ജില്ലയില്‍ അത്തരം
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
സ്ഥാപനങ്ങളെ
നിയന്ത്രിക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ?
പ്രവാസികളുടെ
പുനരധിവാസം
3537.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസികളുടെ
തൊഴില്‍
നഷ്ടപ്പെട്ടുള്ള
തിരിച്ചുവരവ് കേരള
സമൂഹത്തെ ഏതൊക്കെ
തരത്തില്‍
ബാധിക്കുമെന്നത്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രവാസികളുടെ
പുനരധിവാസത്തിനായി
നോര്‍ക്ക
ഡിപ്പാര്‍ട്ട്മെന്റ്
പ്രോജക്ട് ഫോര്‍
റിട്ടേണ്‍ എമിഗ്രന്റ്സ്
(NDPREM) പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രവാസികള്‍ക്കായുള്ള
പദ്ധതികളിലെ
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍
സര്‍ക്കാര്‍തലത്തില്‍
നടപടികള്‍
സ്വീകരിക്കുമോ?
മാവോയിസ്റ്റുകളുടെ
പ്രവര്‍ത്തനം
3538.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാവോയിസ്റ്റുകള്‍
അടക്കമുള്ള ഇടതു പക്ഷ
തീവ്രവാദികളുടെ
പ്രവര്‍ത്തനം
ശക്തിപ്പെടുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് തടയുന്നതിന്
സ്വീകരിച്ച നടപടി
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(സി)
വയനാട്ടില്‍
മാര്‍ച്ച് 6-ാം തീയതി
രാത്രി പോലീസുമായുള്ള
ഏറ്റുമുട്ടലില്‍
സി.പി.ജലീല്‍ എന്ന
മാവോയിസ്റ്റ്
കൊല്ലപ്പെട്ട
സംഭവത്തിന്റെ യഥാര്‍ത്ഥ
വസ്തുത
അന്വേഷിച്ചിട്ടുണ്ടോ;
(ഡി)
ഇത്
ഏറ്റുമുട്ടല്‍
മരണമല്ലായെന്ന
ബന്ധുക്കളുടെ ആരോപണം
വസ്തുതാപരമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കിൽ
വ്യക്തമാക്കാമോ;
(ഇ)
ആദിവാസി
മേഖലകളില്‍
മാവോയിസ്റ്റുകളുടെ
പ്രവര്‍ത്തനം
വ്യാപിക്കാതിരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
വാഹന
പരിശോധന നടത്തുന്ന പോലീസ്
ഉദ്യോഗസ്ഥരുടെ പെരുമാറ്റം
3539.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധന നടത്തുന്ന
പോലീസ് ഉദ്യോഗസ്ഥര്‍
പരിശോധനയ്ക്കു
വിധേയമാക്കുന്ന വാഹന
ഉടമകളെ അടക്കി
ഭരിക്കാന്‍ കിട്ടിയ
സന്ദര്‍ഭമായി പരിശോധനാ
സമയം ഉപയോഗിക്കുന്നത്
നിര്‍ത്തലാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ബി)
പോലീസുകാര്‍
പൊതുപ്രവര്‍ത്തകരോട്
ഇടപെടുമ്പോള്‍ മാന്യമായ
രീതിയില്‍ ഇടപെടണമെന്ന്
കാണിച്ച് എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(സി)
ടൂവീലര്‍
ഓടിക്കുന്ന
വൃദ്ധരായവരോട് പോലും
വാഹനപരിശോധനാ സമയത്ത്
പരുഷവും
മനുഷ്യത്വരഹിതവുമായ
നിലപാടുകള്‍
സ്വീകരിക്കുന്നത്
നിര്‍ത്തലാക്കാന്‍
സത്വരനടപടികള്‍
സ്വീകരിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
തലസ്ഥാന നഗരിയിലെ
പോലീസ് ഉദ്യോഗസ്ഥര്‍
സംസ്ഥാനത്തെ മറ്റ്
ഇടങ്ങളെ അപേക്ഷിച്ച്
മാന്യമായ പെരുമാറ്റം
കാണിക്കാത്തതായ ആക്ഷേപം
ഗൗരവമായി കാണുമോ
എന്നറിയിക്കാമോ?
ലഹരി
വിരുദ്ധ പ്രവര്‍ത്തനങ്ങള്‍
3540.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരി വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിനായി വിവിധ
വകുപ്പുകളുടെ
സഹകരണത്തോടെ സംയുക്ത
സമിതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വകുപ്പുകള്‍
ചേര്‍ന്നാണ് സമിതി
രൂപീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
വിദ്യാലയങ്ങളില്‍
ലഹരി വസ്തുക്കള്‍
എത്തിച്ചേരുന്നത്
തടയുവാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ലഹരി
മാഫിയക്കെതിരെ ജനമൈത്രി
പോലീസിന്റെ സേവനം
ലഭ്യമാക്കുന്നതിനും
റസിഡന്റ്സ്
അസോസിയേഷന്,
സാംസ്കാരിക സംഘടനകള്‍
എന്നിവയുടെ സഹകരണത്തോടെ
സമൂഹത്തെ ലഹരി
വിപത്തിൽനിന്നും
സംരക്ഷിക്കുന്നതിനും
വേണ്ട നടപടികൾ
സ്വീകരിക്കുമോ?
ലഹരി
മാഫിയകളുടെ
പ്രവര്‍ത്തനത്തിനെതിരെ
പോലീസ് നിരീക്ഷണം
3541.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാമ്പസുകളെയും
വിദ്യാലയങ്ങളെയും
ലക്ഷ്യം വച്ചുള്ള ലഹരി
മാഫിയകളുടെ
പ്രവര്‍ത്തനം ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാമ്പസുകളിലും
വിദ്യാലയങ്ങളിലും
പോലീസ് നിരീക്ഷണം
ശക്തമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുള്ള മാഫിയകളെ
കണ്ടത്തുന്നതിനും
മാതൃകാപരമായി
ശിക്ഷിക്കുന്നതിനും
എന്തൊക്കെ പദ്ധതികളാണ്
പോലീസ്
സജ്ജമാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ഡി)
കാമ്പസുകളെയും
വിദ്യാലയങ്ങളെയും ലഹരി
മാഫിയയില്‍ നിന്ന്
രക്ഷിക്കുന്നതിന്
എക്സൈസിന്റെയും
പൊതുജനത്തിന്റെയും
സഹകരണത്തോടെ ആധുനിക
സാങ്കേതിക വിദ്യ കൂടി
പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള
പദ്ധതികള്‍
നടപ്പിലാക്കുമോ?
പുതിയ
പോലീസ് കമ്മീഷണറേറ്റുകള്‍
3542.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
എത്ര പോലീസ്
കമ്മീഷണറേറ്റുകള്‍
രൂപീകരിച്ചു; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പോലീസ്
കമ്മീഷണറേറ്റുകള്‍
രൂപീകരിച്ച് പോലീസ്
ഉദ്യോഗസ്ഥര്‍ക്ക്
മജിസ്റ്റീരിയല്‍ പദവി
നല്‍കുന്നതിന്റെ
ഔചിത്യം എന്തെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പോലീസ്
കമ്മീഷണറേറ്റുകള്‍
രൂപീകരിച്ചത്
ഏതെങ്കിലും കോടതിയുടെ
ഉത്തരവ് പ്രകാരമാണോ;
അഥവാ ഏതെങ്കിലും
ഏജന്‍സിയുടെ പഠന
റിപ്പോര്‍ട്ട്
പ്രകാരമാണോ; എങ്കില്‍
പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ
?
വ്യാജ
കസ്റ്റമര്‍ കെയര്‍
നമ്പറുകള്‍ വഴി തട്ടിപ്പ്
3543.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്റര്‍നെറ്റ്
സെര്‍ച്ച്
എന്‍ജിനുകളില്‍ വ്യാജ
കസ്റ്റമര്‍ കെയര്‍
നമ്പറുകള്‍ നല്കി
ഉപഭോക്താക്കളുടെ
ബാങ്ക് അക്കൗണ്ട്
വിവരങ്ങള്‍ ശേഖരിച്ച്
പണം തട്ടുന്ന സംഘങ്ങള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇ
കോമേഴ്സ് സെെറ്റുകളില്‍
നടത്തുന്ന ഓണ്‍ലെെന്‍
പര്‍ച്ചേസ്, ടിക്കറ്റ്
ബുക്കിങ്
തുടങ്ങിയവയില്‍ ഇടപാട്
റദ്ദ് ചെയ്തു പണം
തിരികെ
ആവശ്യപ്പെടുന്നതിനായി
ഉപഭോക്താക്കള്‍
കസ്റ്റമര്‍ കെയര്‍
നമ്പറുകള്‍ സെര്‍ച്ച്
എന്‍ജിനുകളില്‍
അന്വേഷിക്കുമ്പോള്‍
ഇത്തരം വ്യാജ
നമ്പറുകളില്‍
എത്തിപ്പെട്ട് പണം
നഷ്ടമാവുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
ആഭ്യന്തര വകുപ്പ്
ജനങ്ങള്‍ക്കിടയില്‍
ബോധവല്‍ക്കരണം
നടത്തുമോ;
വിശദമാക്കുമോ?
വായ്പ-ബ്ലേഡ്
മാഫിയയുടെ
പ്രവര്‍ത്തനങ്ങള്‍
3544.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊളളപ്പലിശയുമായി
ബന്ധപ്പെട്ട മൂന്ന്
ക്രിമിനല്‍ കേസുകളില്‍
കൂടുതല്‍
ഉള്‍പ്പെട്ടവര്‍ക്കെതിരെ
ഗുണ്ടാ നിയമമനുസരിച്ച്
നടപടിയെടുക്കുന്നതിന്
ഇപ്പോള്‍ നിയമപരിരക്ഷ
ഉണ്ടോ എന്നറിയിക്കാമോ;
(ബി)
മണി
ലെന്‍ഡേഴ്സ് ആക്ടിന്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
എല്ലാ പണമിടപാട്
സ്ഥാപനങ്ങള്‍ക്കുമെതിരെയും
നടപടികള്‍ തുടങ്ങിവെച്ച
ഓപ്പറേഷന് കുബേരയുടെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്ത് ഇപ്പോള്‍
ദുര്‍ബലമാണോ;
(സി)
വായ്പാ
മാഫിയയുടെ
പിടിയില്‍പെട്ട്
എറണാകുളത്ത് മാത്രം 38
കുടുംബങ്ങള്‍ക്ക്
കിടപ്പാടം നഷ്ടമായ
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
വായ്പ-ബ്ലേഡ് മാഫിയയുടെ
പ്രവര്‍ത്തനങ്ങള്‍
ഇല്ലാതാക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊളളും എന്ന്
വ്യക്തമാക്കുമോ?
മയക്കു
മരുന്ന് ഉപയോഗം
തിരിച്ചറിയുന്നതിനുള്ള
ഉപകരണം
3545.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മയക്കു
മരുന്ന് ഉപയോഗം
തിരിച്ചറിയാന്‍
സാധിക്കുന്ന
ഉപകരണങ്ങള്‍ നിലവില്‍
സംസ്ഥാന പോലീസിന്റെ
കൈവശമുണ്ടോ;
(ബി)
മദ്യ
ഉപയോഗം തിരിച്ചറിയാന്‍
ഉപയോഗിക്കുന്ന ഉപകരണം
പോലെ മയക്കു മരുന്ന്
ഉപയോഗം
തിരിച്ചറിയാനുള്ള
ഉപകരണങ്ങളും പോലീസ്,
എക്സൈസ് സേനകള്‍ക്ക്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസ്
സേനയിലെ മാറ്റങ്ങൾക്കായുള്ള
പദ്ധതികൾ
3546.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. രാജഗോപാലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് സേനയുടെ
നവീകരണത്തിനും
ആധുനികവല്‍ക്കരണത്തിനും
മുന്‍ഗണന നല്കി
ക്രമസമാധാനപാലനം
കിടയറ്റതാക്കുന്നതിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പോലീസിംഗ്
എന്നത് കാലഘട്ടത്തിന്
അനുസൃതമായി രൂപമാറ്റം
വരുത്തേണ്ട ഒരു
സര്‍ക്കാര്‍
സേവനമാണെന്ന ആശയം
ഉള്‍ക്കൊണ്ട്
ആവിഷ്കരിച്ചുവരുന്ന
വിവിധ പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ക്രമസമാധാന
പരിപാലനരംഗത്ത് പോലീസ്
വകുപ്പ് നടത്തി വരുന്ന
സാമൂഹിക ഇടപെടലുകള്‍
വിശദമാക്കാമോ;
(ഡി)
ജനങ്ങള്‍
തന്നെയാണ് പോലീസ് എന്ന
ദര്‍ശനത്തില്‍ ഊന്നി
നടപ്പിലാക്കി വരുന്ന
ജനമൈത്രി സുരക്ഷാ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പോലീസ്
യൂണിഫോമില്‍ ഘടിപ്പിക്കുന്ന
ക്യാമറകളുടെ കാര്യക്ഷമത
3547.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
യൂണിഫോമിലും
വാഹനങ്ങളിലും
ഘടിപ്പിക്കുന്ന
ക്യാമറകള്‍
കാര്യക്ഷമമായി
ഉപയോഗിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്യാമറകളുടെ
പരിപാലനത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
എന്തെല്ലാം നടപടികളാണ്
നിലവില്‍
സ്വീകരിച്ചുവരുന്നത്;
(സി)
യൂണിഫോമില്‍
ഘടിപ്പിക്കുന്ന
ക്യാമറകള്‍ നിലവില്‍
ഉപയോഗിക്കാതിരിക്കുന്നതിൽ
ബന്ധപ്പെട്ടവര്ക്കെതിരായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും
എന്നറിയിക്കാമോ?
അന്ധവിശ്വാസ
ചികിത്സകള്‍
3548.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
അന്ധവിശ്വാസ
ചികിത്സകള്‍ സംബന്ധിച്ച
വിഷയം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ?
ആള്‍മാറാട്ടം
നടത്തി പരീക്ഷ
എഴുതുന്നവര്‍ക്കെതിരെ നടപടി
3549.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ക്കൂള്
പരീക്ഷകളില്‍
ആള്‍മാറാട്ടം നടത്തി
പരീക്ഷ
എഴുതിയവര്‍ക്കെതിരെ
നടപടി
സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ടു കൊണ്ട് ഈ
വര്‍ഷം പൊതു
വിദ്യാഭ്യാസ വകുപ്പ്
ആഭ്യന്തര വകുപ്പിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
വകുപ്പുകളും
പി.എസ്.സി.യും
നടത്തുന്ന വിവിധ
പരീക്ഷകളില്‍
ആള്‍മാറാട്ടം നടന്നതായി
ശ്രദ്ധയില്‍
പ്പെട്ടാല്‍
ഇക്കാര്യത്തില്‍
സ്വമേധയാ കേസെടുക്കാന്‍
ആഭ്യന്തര വകുപ്പിന്
തടസ്സമുണ്ടോ;
വിശദമാക്കാമോ?
പോലീസ്
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട് വിഭാഗം
3550.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
വിഭാഗത്തില്‍
എണ്ണായിരത്തിലധികം
വാഹനങ്ങള്‍
ഉണ്ടെങ്കിലും അവയുടെ
പരിശോധനയും പരിപാലനവും
ശരിയായ വിധത്തില്‍
നടക്കുന്നില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പോലീസ്
മോട്ടോര്‍
ട്രാന്‍സ്പോര്‍ട്ട്
യൂണിറ്റിലെ പ്രശ്നങ്ങളെ
സംബന്ധിച്ച്
പഠിക്കുവാന്‍
ആഭ്യന്തരവകുപ്പില്‍
നിന്നും ഒരു
കമ്മിറ്റിയെ
ചുമതലപ്പെടുത്തി.
ആയതിന്റെ
നിര്‍ദ്ദേശങ്ങള്‍
പ്രാവര്‍ത്തികമാക്കുവാന്‍
അടിയന്തര ശ്രദ്ധ
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
ബാഡ്ജ്
ഓഫ് ഓണര്‍
3551.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്റെ
ഭാഗമായി അന്വേഷണ
മികവിന് മാത്രം
നല്‍കിയിരുന്ന ബാഡ്ജ്
ഓഫ് ഓണര്‍ മറ്റ്
വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ക്കും
നല്‍കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ വകുപ്പുകളിലെ
ഉദ്യോഗസ്ഥര്‍ക്കാണ്
പ്രസ്തുത ബഹുമതി
നല്കുവാന്
ഉദ്ദേശിക്കുന്നത്; എത്ര
പോലീസുദ്യോഗസ്ഥര്‍ക്കാണ്
വര്‍ഷം തോറും ഈ ബഹുമതി
നല്കി വരുന്നത്;
(സി)
ഇപ്രകാരം
ഒരു തീരുമാനം ഉണ്ടായത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
പോലീസുദ്യോഗസ്ഥരെക്കൊണ്ട്
മറ്റ് ജോലികള്‍
ചെയ്യിക്കരുതെന്ന
സര്‍ക്കുലര്‍
3552.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസുദ്യോഗസ്ഥരെക്കൊണ്ടും
ക്യാമ്പ്
ഫോളോവേഴ്സിനെക്കൊണ്ടും
മറ്റ് ജോലികള്‍
ചെയ്യിക്കരുത് എന്ന്
നിര്‍ദ്ദേശിച്ച്
സര്‍ക്കുലര്‍ ഉണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(ബി)
തിരുവനന്തപുരം
എസ്.എ.പി. ക്യാമ്പിലെ
കേന്ദ്രീയ
വിദ്യാലയത്തിലെ പുതിയ
കെട്ടിടത്തിലേക്ക്
മേശയും കസേരയും
അടക്കമുള്ള സാധനങ്ങള്‍
പാസ്സിംഗ് ഒൗട്ട്
കഴിഞ്ഞ
പോലീസുകാരെക്കൊണ്ട്
മാറ്റിയിരുന്നോ;
എങ്കില്‍ ഇത് ഏത്
സാഹചര്യത്തിലാണെന്ന്
അന്വേഷിക്കുമോ;
(സി)
പ്രസ്തുത
സര്‍ക്കുലറിലെ
നിര്‍ദ്ദേശം കര്‍ശനമായി
പാലിക്കുമെന്ന
കാര്യത്തില്‍ ഉറപ്പ്
വരുത്തുമോ
എന്നറിയിക്കാമോ?
പോലീസ്
സേനയിലേക്ക് സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
3553.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് സേനയിലേക്ക് ഈ
സര്‍ക്കാര്‍ എത്ര
ആദിവാസി യുവതി-
യുവാക്കളെ സ്പെഷ്യല്‍
റിക്രൂട്ട്മെന്റിലൂടെ
തെരഞ്ഞെടുത്തു;
(ബി)
ആദിവാസി
വിഭാഗങ്ങളില്‍ നിന്നും
കൂടുതല്‍ യുവതി
-യുവാക്കളെ പോലീസ്
സേനയിലേക്ക് കൊണ്ടു
വരുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
എസ്.
ഐ. തസ്തികയിലെ ഒഴിവുകൾ
3554.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളാ
പോലീസില്‍ സബ്
ഇന്‍സ്പെക്ടര്‍ ഓഫ്
പോലീസ് (ജനറല്‍
എക്സിക്യൂട്ടീവ്)തസ്തികയുടെ
കേഡര്‍ സ്ട്രെങ്ത്
നിലവില്‍
എത്രയാണെന്നറിയിക്കുമോ;
കേരള പോലീസില്‍
സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍
തസ്തികയുടെ (ജനറല്‍
എക്സിക്യൂട്ടീവ്)
കേഡര്‍ സ്ട്രെങ്ത്
നിലവില്‍ എത്രയാണ്;
(ബി)
കേരളത്തിലെ
എത്ര പോലീസ്
സ്റ്റേഷനുകളില്‍
എസ്.എച്ച്.ഒ. മാരായി
സര്‍ക്കിള്‍
ഇന്സ്പെക്ട്രമാരെ
നിയമിച്ചിട്ടുണ്ട്;
ഇത്തരത്തില്‍
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കുന്നതിനായി
എത്ര സബ്
ഇന്‍സ്പെക്ടര്‍മാര്‍ക്ക്
2018-2019 കാലയളവില്‍
പ്രൊമോഷന്
നല്‍കിയിട്ടുണ്ട്;
അതിന്റെ ഭാഗമായി സബ്
ഇന്‍സ്പെക്ടര്‍ (ജനറല്‍
എക്സിക്യൂട്ടീവ്)
തസ്തികയില്‍ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
പോലീസ്
സ്റ്റേഷനുകളില്‍
എസ്.എച്ച്.ഒ. ആയി
ഇന്‍സ്പെക്ടര്‍മാരെ
നിയമിക്കുന്നതിന്റെ
ഭാഗമായി 268
സ്റ്റേഷനുകളില്‍ രണ്ടാം
ഘട്ടം
നടപ്പിലാക്കിയപ്പോള്‍
അധികമായി എത്ര
ഇന്‍സ്പെക്ടര്‍
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇങ്ങനെ ഒഴിവുണ്ടായ
എസ്.ഐ തസ്തികകള്‍
അടിയന്തരമായി
നികത്തുമോ;
(ഡി)
നിലവില്‍
കേരളത്തിലെ എത്ര പോലീസ്
സ്റ്റേഷനുകളില്‍ രണ്ടോ
അതിലധികമോ സബ്
ഇന്‍സ്പെക്ടര്‍മാരും
ഒരു ഇന്‍സ്പെക്ടറും
ജോലി ചെയ്ചുന്നുണ്ട്;
(ഇ)
കേരള
പോലീസ് ആംഡ്
ബറ്റാലിയനില്‍
പി.എസ്.സി നേരിട്ടുള്ള
നിയമനം വഴി നികത്തേണ്ട
എത്ര സബ്
ഇന്‍സ്പെക്ടര്‍
ഒഴിവുകള്‍ നിലവിലുണ്ട്;
ആയത് നികത്താനുള്ള
നടപടികള്‍ ഏതുവരെ
ആയെന്നറിയിക്കുമോ;
(എഫ്)
ഒരു
എസ്.ഐ. മാത്രം
ഉണ്ടായിരുന്ന 137
സ്റ്റേഷനുകൾ
ഐ.എസ്.എച്ച്.ഒ.സ്റ്റേഷനുകള്‍
ആക്കി മാറ്റിയതോടെ
അവിടങ്ങളില്‍ എസ്.ഐ.
തസ്തികയില്‍ ആളില്ലാത്ത
അവസ്ഥ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ 137 സ്റ്റേഷനുകളിലും
എസ്.ഐ. തസ്തികയില്‍ ആളെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ജി)
എസ്.എച്ച്.ഒ.
ഇമ്പ്ലിമെന്റേഷന്റെ
ഭാഗമായി സബ്
ഇന്‍സ്പെക്ടര്‍ ഓഫ്
പോലീസ് (General
Executive) തസ്തികയുടെ
കേഡര്‍ സ്ട്രങ്ത്
കുറയ്ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഒരു
സര്‍ക്കിള്‍
ഇന്‍സ്പെക്ടറും രണ്ട്
സബ്
ഇന്‍സ്പെക്ടര്‍മാരും
ആവശ്യമായി വരുന്ന ഈ
ഐ.എസ്.എച്ച്.ഒ.
പരിഷ്ക്കാരത്തില്‍
ഇത്തരത്തില്‍ കേഡര്‍
സ്ട്രെങ്ത്
കുറയ്ക്കുന്നത്
ജനസംഖ്യയും
കുറ്റകൃത്യങ്ങളും കൂടി
വരുന്ന നിലവിലെ
സാഹചര്യത്തില്‍
ഉദ്യോഗസ്ഥരുടെ അഭാവം
സൃഷ്ടിക്കുകയും
ജോലിഭാരം കൂട്ടുകയും
ചെയ്യുന്ന ഒരു സ്ഥിതി
ഉണ്ടാക്കില്ലെയെന്നറിയിക്കാമോ?
പോലീസ്
വകുപ്പില്‍
എല്‍.ഡി.ടൈപ്പിസ്റ്റുമാരുടെ
ഒഴിവുകള്‍
3555.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പോലീസ്
വകുപ്പില്‍
എല്‍.ഡി.ടൈപ്പിസ്റ്റുമാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; ഈ
ഒഴിവുകള്‍ ഏതെല്ലാം
തീയതികളിലാണ്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
എല്‍.ഡി.ടൈപ്പിസ്റ്റ്
ഒഴിവുകള്‍ പി.എസ്.സി.
യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കുമോ; ഇതില്‍
ഉദ്യോഗസ്ഥ തലത്തില്‍
വീഴ്ച ഉണ്ടായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
എല്‍.ഡി.ടൈപ്പിസ്റ്റ്
ഒഴിവുകള്‍ എത്രയും വേഗം
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാലക്കാട്
ജില്ലയിലെ സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ തസ്തികകള്‍
3556.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളില്‍
സിവില്‍ പോലീസ്
ഓഫീസര്‍മാരുടെ എത്ര
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കെമിക്കല്‍
എക്സാമിനേഷൻ ലാബിലെ നിയമനം
3557.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെമിക്കല്‍
എക്സാമിനേഷൻ ലാബില്‍
ജൂനിയര്‍ സയിന്റിഫിക്
ആഫീസര്‍ തസ്തികയിലേക്ക്
2018 ഡിസംബര്‍ മാസം
പ്രസിദ്ധീകരിച്ച
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേരെ
നിയമിച്ചു
എന്നറിയിക്കാമോ;
(ബി)
പി.എസ്.സി.
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചതിനുശേഷം
സ്പെഷ്യല്‍ റൂള്‍
ഉത്തരവ് ഇറക്കിയതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത ലിസ്റ്റില്‍
നിന്നും ഒഴിവുകൾ
നികത്തുന്നില്ല എന്ന
പരാതി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്
പരിഹാരം കണ്ടെത്തുമോ;
(സി)
ഇപ്പോഴുള്ള
ഒഴിവുകളിലേക്ക്
പ്രസ്തുത ലിസ്റ്റില്‍
നിന്ന് നിയമനം
നടത്തുവാന്‍
സര്‍ക്കാര്‍ ഉചിതമായ
നടപടി സ്വീകരിക്കുമോ;
(ഡി)
പരിശോധനാ
ലാബുകളുടെ
ലഭ്യതക്കുറവുള്ള മറ്റ്
ജില്ലകളില്‍ കെമിക്കല്‍
എക്സാമിനേഷന് ലാബ്
സ്ഥാപിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കിൽ
ഏതെല്ലാം ജില്ലാകളിലാണ്
ഇത്തരം ലാബുകൾ
ആരംഭിക്കാനുദ്ദേശിക്കുന്നതെന്നും
ഇതിലേക്ക് എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിക്കുമെന്നും
വ്യക്തമാക്കാമോ?
മറെെന്‍
ഡ്രെെവില്‍ നടന്ന
പരിപാടിയുടെ പ്രവേശന കവാടം
3558.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
മറെെന്‍ ഡ്രെെവില്‍
നടന്ന ആര്‍പ്പോ
ആര്‍ത്തവം പരിപാടിയുടെ
പ്രവേശന കവാടത്തിന്റെ
രൂപകല്പന ദേശീയ
ചിഹ്നങ്ങളോടുള്ള
അനാദരവായി കണക്കാക്കി
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
പ്രസ്തുത കേസ് അന്വേഷണം
ഏതുഘട്ടത്തിലാണ്;
(ബി)
ഇത്
സംബന്ധിച്ച്
ഹെെക്കോടതിയിലുള്ള
കേസില്‍ സര്‍ക്കാര്‍
എന്ത് നിലപാടാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങൾ നിയന്ത്രിക്കാൻ
നടപടി
3559.
ശ്രീ.അനില്‍
അക്കര
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിയ
ഇരട്ടക്കൊലപാതകം
പാർലമെന്റ്
തെരഞ്ഞെടുപ്പില്‍
സര്‍ക്കാരിന്
തിരിച്ചടിയായി എന്ന്
വിലയിരുത്തുന്നുണ്ടോ;
(ബി)
അക്രമരാഷ്ട്രീയം
കൊണ്ട് നടക്കുന്ന
രാഷ്ട്രീയ കക്ഷികളെ
നിയന്ത്രിക്കുന്നതിനും
രാഷ്ട്രീയ
കൊലപാതകങ്ങളുടെ
ഗൂഡാലോചനകളില്‍
പങ്കെടുക്കുന്ന
ഉന്നതരായ രാഷ്ട്രീയ
നേതാക്കളെ നിയമത്തിന്
മുന്നില്‍
കൊണ്ടുവരുന്നതിനും
സര്‍ക്കാരിന്
കഴിയാത്തത് ജനങ്ങളെ
സര്‍ക്കാരില്‍ നിന്നും
അകറ്റിയെന്ന്
വിലയിരുത്തുന്നുണ്ടോ;
(സി)
എങ്കില്‍
രാഷ്ട്രീയ കൊലപാതകം ആര്
നടത്തിയാലും അവരെ
സംരക്ഷിക്കുന്ന നിലപാട്
തിരുത്തുന്നതിനും
കുറ്റവാളികളെ
നിയമത്തിന് മുന്നില്‍
കൊണ്ടുവന്ന്
മാതൃകാപരമായി
ശിക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സ്ത്രീകൾക്കും
കുട്ടികൾക്കും എതിരെയുള്ള
അതിക്രമങ്ങൾ
3560.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം
സ്ത്രീകൾക്കും
കുട്ടികൾക്കുമെതിരെയുള്ള
ഗാർഹിക ഗാർഹികേതര
പീഡനങ്ങളുടെയും
അതിക്രമങ്ങളുടെയും
പേരിൽ രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുള്ള
കേസുകൾ എത്ര;
വിശദമാക്കാമോ ;
(ബി)
ഇത്തരം
പീഡനങ്ങളും
അതിക്രമങ്ങളും
ഫലപ്രദമായി തടയുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികൾ
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും നേരെയുള്ള
അതിക്രമ കേസുകൾ
3561.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
നേരെയുള്ള അതിക്രമം,
കാണാതാകല്‍
എന്നിവയുമായി
ബന്ധപ്പെട്ട് നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
കേസ്സുകളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
ആലപ്പുഴ ജില്ലയില്‍
വിവിധ പോലീസ്
സ്റ്റേഷനുകളില്‍
നിലവില്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
കേസുകളുടെ എണ്ണം പോലീസ്
സ്റ്റേഷന് തിരിച്ച്
ലഭ്യമാക്കാമോ?
ഡേ
കെയറുകളുടെ പ്രവര്‍ത്തനം
സംബന്ധിച്ച പരാതികള്‍
3562.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡേ
കെയറുകളില്‍
കുട്ടികള്‍ക്ക് എതിരായ
മാേശം പെരുമാറ്റം
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള പരാതികള്‍
ലഭിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ബി)
ഡേ
കെയറുകളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് ആഭ്യന്തര
വകുപ്പ് മാേണിറ്ററിംഗ്
നടത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(സി)
നിലവില്‍
രജിസ്ട്രേഷനാേ മറ്റ്
മാനദണ്ഡങ്ങളാേ
പാലിക്കാതെ
പ്രവര്‍ത്തിക്കുന്ന ഡേ
കെയറുകള്‍ സംബന്ധിച്ച്
പരിശാേധന
നടത്തിയിട്ടുണ്ടാേ;
വിശദമാക്കാമാേ;
(ഡി)
ഡേ
കെയര്‍ പരിസരങ്ങളില്‍
പാേലീസ് നിരീക്ഷണം
ശക്തിപ്പെടുത്തുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കാമാേ?
മാവോയിസ്റ്റ്
നേതാവ് വെടിയേറ്റ് മരിച്ച
സംഭവത്തില്‍ അന്വേഷണം
3563.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവോയിസ്റ്റ്
നേതാവ് സി.പി.ജലീല്‍
വയനാട് വൈത്തിരിയില്‍
വെടിയേറ്റ് മരിച്ച
സംഭവത്തില്‍ അന്വേഷണം
ഏത് ഘട്ടത്തിലാണ്;
(ബി)
ഈ
സംഭവത്തില്‍ യഥാര്‍ത്ഥ
വസ്തുതകള്‍
കണ്ടെത്താനെന്ന പേരില്‍
ചില സംഘടനകള്‍ സമാന്തര
അന്വേഷണം നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
സംഘടനകള്‍ എന്ന്
വിശദമാക്കുമോ;
(സി)
സി.പി.
ജലീലിന്റെ മരണവുമായി
ബന്ധപ്പെട്ട ദുരൂഹത
നീക്കുന്നതിന് വസ്തുതാ
അന്വേഷണ അനുവാദം
ചോദിച്ച് ഈ സംഘടനകള്‍
സര്‍ക്കാരിനെ
സമീപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച നിലപാട്
വ്യക്തമാക്കുമോ?
വാരാപ്പുഴ
ശ്രീജിത്തിന്റെ കസ്റ്റഡി മരണം
3564.
ശ്രീ.റോജി
എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാരാപ്പുഴ
ശ്രീജിത്തിന്റെ
കസ്റ്റഡി മരണവുമായി
ബന്ധപ്പെട്ട അന്വേഷണം
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
ഇതിലെ
പ്രതികള്‍
ആരൊക്കെയാണ്; അവരെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ഡി.ജി.പി.യുടെ
2010ലെ
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി ടെെഗര്‍
ഫോഴ്സ് എന്ന സേന
രൂപീകരിച്ചതിന്റെയും
പ്രസ്തുത ഫോഴ്സ്
ശ്രീജിത് എന്ന
നിരപരാധിയെ
കസ്റ്റഡിയിലെടുത്ത്
മര്‍ദ്ദിച്ച്
കൊലപ്പെടുത്തിയതിന്റെയും
ഉത്തരവാദിത്തമുണ്ടെന്ന്
ആരോപിക്കപ്പെടുന്ന
എസ്.പി.യെ പ്രതി
ചേര്‍ക്കാതെ സാക്ഷി
മാത്രമാക്കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇൗ
കേസില്‍ എസ് .പിയുടെ
നിര്‍ദ്ദേശാനുസരണമാണ്
ശ്രീജിത്തിനെ ടെെഗര്‍
ഫോഴ്സ്
കസ്റ്റഡിയിലെടുത്തത്
എന്ന
ആക്ഷേപത്തെക്കുറിച്ച്
വീണ്ടും അന്വേഷണം
നടത്തി സത്യാവസ്ഥ
വെളിച്ചത്ത്
കൊണ്ടുവരുമോ
എന്നറിയിക്കാമോ?
വാരാപ്പുഴയിലെ
പോലീസ് കസ്റ്റഡി മരണം
3565.
ശ്രീ.വി.ഡി.സതീശന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാരാപ്പുഴയില്‍
പോലീസ് കസ്റ്റഡിയില്‍
ശ്രീജിത് മരിച്ചതുമായി
ബന്ധപ്പെട്ട് ആരോപണ
വിധേയനായ മുന്‍
എറണാകുളം റൂറല്‍
എസ്.പി. ക്കെതിരെയുള്ള
വകുപ്പുതല അച്ചടക്ക
നടപടി
അവസാനിപ്പിക്കുവാൻ
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ശ്രീജിത്തിനെ
കസ്റ്റഡിയിലെടുത്ത
ടൈഗര്‍ ഫോഴ്സ് ആരുടെ
നിര്‍ദ്ദേശപ്രകാരമാണ്
രൂപീകരിച്ചത്; അതിന്
സര്‍ക്കാരിന്റെ അനുമതി
ഉണ്ടായിരുന്നോ;
വ്യക്തമാക്കാമോ;
(സി)
ശ്രീജിത്തിനെ
കസ്റ്റഡിയിലെടുത്ത
കാര്യം ടൈഗര്‍ ഫോഴ്സിലെ
പോലീസുകാര്‍ എസ്.പി.യെ
ഫോണില്‍
അറിയിച്ചിരുന്നു എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഒരാളെ
കസ്റ്റഡിയിലെടുക്കുന്നതിന്
മുൻപ് പോലീസ്
സ്വീകരിക്കേണ്ട സുപ്രീം
കോടതി വിധിപ്രകാരമുള്ള
നടപടിക്രമങ്ങൾ
ശ്രീജിത്തിനെ
കസ്റ്റഡിയിലെടുത്തപ്പോള്‍
പോലീസ്
സ്വീകരിച്ചിരുന്നോ;
ഇല്ലെങ്കില്‍ അതിന്റെ
പേരില്‍ സ്വീകരിച്ച
നടപടികള്‍ എന്താണ്
എന്നറിയിക്കുമോ;
(ഇ)
അനധികൃതമായി
ടൈഗര്‍ ഫോഴ്സ് എന്ന
പ്രത്യേക സംവിധാനം
രൂപീകരിക്കുകയും
അതിന്റെ പ്രവർത്തനത്തെ
നിയന്ത്രിക്കുകയും
ചെയ്ത പ്രസ്തുത
എസ്.പി.യെ
കുറ്റവിമുക്തനാക്കിയതിലൂടെ
ഇത്തരം ക്രൂരകൃത്യം
ചെയ്യുകയും അതിനെ
പ്രോത്സാഹിപ്പിക്കുകയും
ചെയ്യുന്ന പോലീസ്
ഉദ്യോഗസ്ഥർക്ക്
സംരക്ഷണം നൽകുമെന്ന
സന്ദേശമാണ് നൽകുന്നത്
എന്ന ആക്ഷേപത്തിൽ
നിലപാട്
വ്യക്തമാക്കുമോ?
ശ്രീജിത്തിന്റെ
കസ്റ്റഡി മരണം
3566.
ശ്രീ.അനൂപ്
ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.എസ്.ശബരീനാഥന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴയില്‍
ശ്രീജിത്തിനെ ടെെഗര്‍
ഫോഴ്സ്
കസ്റ്റഡിയിലെടുത്തത്
ആളുമാറിയാണ് എന്ന്
വ്യക്തമായിട്ടും
ശ്രീജിത് പ്രതിയാണെന്ന്
പറഞ്ഞ് എസ്.പി.
പോലീസിനെ
ന്യായീകരിച്ചത് ഏത്
സാഹചര്യത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ശ്രീജിത്തിനെതിരെ
വ്യാജ തെളിവുകള്‍
ഉണ്ടാക്കുവാന്‍ എസ്.പി.
ശ്രമിച്ചുവെന്ന
ആരോപണത്തിന്മേല്
അന്വേഷണം നടത്തിയോ.
എങ്കില്‍
കണ്ടെത്തലുകള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
വരാപ്പുഴ
എസ്.എെ.യുടെ
അറിവോടുകൂടിയാണോ
ശ്രീജിത്തിനെ
കസ്റ്റഡിലെടുത്തത്;
അല്ലെങ്കില്‍ ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ശ്രീജിത്
കസ്റ്റഡിയില്‍
മരിച്ചശേഷം ടെെഗര്‍
ഫോഴ്സിലെ അംഗങ്ങളോടും
സി.എെ.യോടും എസ്. പി.
തുടര്‍ച്ചയായി ഫോണില്‍
സംസാരിച്ചു എന്ന
ആരോപണം സംബന്ധിച്ച്
പോലീസ്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഫോണ്‍
രേഖകള്‍
പരിശോധിക്കുമോ;
(ഇ)
എസ്.പി.ക്കെതിരായുള്ള
വകുപ്പുതല നടപടികള്‍
അവസാനിപ്പിച്ച്
അദ്ദേഹത്തിന്
പ്രമോഷന് നല്കുവാന്
പോകുന്നുവെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഈ നടപടി
പുന:പരിശോധിക്കുമോ
എന്നറിയിക്കാമോ?
ബാലഭാസ്കറിന്റെ
അപകട മരണം
3567.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രമുഖ
സംഗീതജ്ഞന്
ബാലഭാസ്കറിന്റെ അപകട
മരണത്തിന് പിന്നിലുള്ള
ദുരൂഹത നീക്കുവാന്‍
ഇതുമായി ബന്ധപ്പെട്ട
അന്വേഷണ സംഘത്തിന്
ഇതുവരെ കഴിയാതിരുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബാലഭാസ്കറിന്റെ
സംഗീത ട്രൂപ്പിന്റെ
പ്രോഗ്രാം
കോ-ഓര്‍ഡിനേറ്ററായിരുന്ന
വ്യക്തിയേയും മറ്റൊരു
മാനേജരെയും
സ്വര്‍ണ്ണക്കടത്ത്
കേസില്‍ ഡി. ആര്. ഐ.
അറസ്റ്റ് ചെയ്തത്
പ്രസ്തുത അപകടത്തിന്റെ
ദുരൂഹത
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
(സി)
മരണത്തെക്കുറിച്ച്
വിശദമായ അന്വേഷണം
നടത്തണമെന്ന
ബന്ധുക്കളുടെ
ആവശ്യത്തിന്റെ
അടിസ്ഥാനത്തില്‍
സമഗ്രവും
കുറ്റമറ്റതുമായ
അന്വേഷണം
നടത്തുന്നതിനും മരണം
സംബന്ധിച്ച ദുരൂഹത
നീക്കുന്നതിനും വേണ്ട
നടപടികൾ സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനുള്ള പദ്ധതികള്‍
3568.
ശ്രീ.കെ.
ബാബു
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈബര്‍
കുറ്റകൃത്യങ്ങളുടെ
വര്‍ദ്ധനവ്
തടയുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
സൈബര്‍
ലോകത്തെ
ചതിക്കുഴികളെക്കുറിച്ച്
വിദ്യാര്‍ത്ഥികളിലും
യുവജനങ്ങളിലും അവബോധം
വളര്‍ത്തുന്നതിനായി
നടത്തിവരുന്ന
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
സൈബര്‍
കുറ്റകൃത്യങ്ങള്‍
സംബന്ധിച്ച്
കുടുംബശ്രീ, നിര്‍ഭയ
തുടങ്ങിയ
സ്ത്രീകൂട്ടായ്മകളില്‍
എന്തെല്ലാം
ക്ലാസ്സുകളാണ്
സംഘടിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
മികച്ച
സൈബര്‍ സുരക്ഷയ്ക്ക്
കേരള പോലീസിന് അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സോഷ്യല്‍
മീഡിയയില്‍ പോസ്റ്റിട്ട്
അപകീര്‍ത്തിപ്പെടുത്തിയ
കേസ്സുകള്‍
3569.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണ
നേതൃത്വത്തെയും
പൊതുപ്രവര്‍ത്തകരെയും
സര്‍ക്കാര്‍
ഉദ്യോഗസ്ഥരെയും
സോഷ്യല്‍ മീഡിയയില്‍
പോസ്റ്റിട്ട്
അപകീര്‍ത്തിപ്പെടുത്തിയ
എത്ര കേസ്സുകള്‍ ഈ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ രജിസ്റ്റര്‍
ചെയ്തു; എത്ര പേരെ
അറസ്റ്റ് ചെയ്തു;
ഇതില്‍ സര്‍ക്കാര്‍/
പൊതുമേഖല ജീവനക്കാര്‍
എത്ര പേരുണ്ടെന്നും
ഇവര്‍ക്കെതിരെ എന്തു
നടപടി
സ്വീകരിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
സോഷ്യല്‍
മീഡിയ ഇത്തരത്തില്‍
ദുരുപയോഗം ചെയ്യുന്ന
സര്‍ക്കാര്‍/പൊതുമേഖല
ജീവനക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിക്കുവാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സോഷ്യല്‍
മീഡിയയുടെ ദുരുപയോഗം
തടയാന്‍ നടപടി
3570.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സോഷ്യല്‍ മീഡിയയിലൂടെ
വ്യാജവാര്‍ത്തകള്‍
പ്രചരിപ്പിക്കുന്നതായുളള
ആരോപണങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
സോഷ്യല്‍ മീഡിയയുടെ
ദുരുപയോഗം തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പുതുതായി
അനുവദിച്ച പോലീസ്
സ്റ്റേഷനുകള്‍
3571.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത് എത്ര
പോലീസ് സ്റ്റേഷനുകള്‍
അനുവദിച്ചു എന്നും അവ
എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ?
മങ്കട
പോലീസ് സ്റ്റേഷന് കെട്ടിടം
3572.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
പോലീസ് സ്റ്റേഷന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
അനുയോജ്യമായ സ്ഥലം
അനുവദിച്ചിട്ടുണ്ടോ;
(ബി)
അനുയോജ്യമായ
സ്ഥലം ലഭിക്കുന്ന
മുറയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
ഫണ്ട്
വകയിരുത്തിയിട്ടുണ്ടോ;
(സി)
പോലീസ്
സ്റ്റേഷന് നിലവില്‍
പ്രവര്‍ത്തിക്കുന്ന
വാടക കെട്ടിടത്തിന്
വാടക ഇനത്തില്‍
കുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കുടിശ്ശിക
കൊടുത്തുതീര്‍ക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ദേവികുളം
മണ്ഡലത്തിലെ സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
3573.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ ഏതെല്ലാം
പോലീസ് സ്റ്റേഷനുകള്‍
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷന്
ആക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
തീരുമാനിച്ചിട്ടില്ലെങ്കില്‍
ആയതിനാവശ്യമായ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കരുനാഗപ്പള്ളിയിൽ
ട്രാഫിക് പാേലീസ്
സ്റ്റേഷന്
3574.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നഗരത്തില്‍
നിരന്തരമുണ്ടകുന്ന
ഗതാഗത കുരുക്കും
പ്രതിദിനം
വര്‍ദ്ധിച്ചുവരുന്ന
അപകടങ്ങളുടെ നിരക്കും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(ബി)
ഇവിടെ
ഗതാഗതം
നിയന്ത്രിക്കുന്നതിനും
വാഹനാപകടക്കേസുകള്‍
കെെകാര്യം
ചെയ്യുന്നതിനുമായി
പാേലീസ് സ്റ്റേഷനില്‍
പ്രത്യേക വിഭാഗം
പ്രവര്ത്തിക്കുന്നുണ്ടാേ;
വിശദാംശം നൽകുമോ;
(സി)
കരുനാഗപ്പള്ളിയില്‍
ട്രാഫിക് പാേലീസ്
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ;
വിശദീകരിക്കുമാേ?
ചെട്ടികുളങ്ങരയിൽ
പോലീസ് എയ്ഡ്പോസ്റ്റ്
3575.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രശസ്തമായ
ചെട്ടികുളങ്ങര കംഭ ഭരണി
മഹോത്സവും ദിനംപ്രതി
ആയിരക്കണക്കിനു
ഭക്തജനങ്ങള്‍
ദര്‍ശനത്തിനായി
എത്തിച്ചേരുന്നതും
പരിഗണിച്ച്
ചെട്ടികുളങ്ങര
ക്ഷേത്രത്തിനു സമീപം
ഒരു പോലീസ്
എയ്ഡ്പോസ്റ്റ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കൊച്ചി
സിറ്റി എ.ആര്.ഓഫീസില്‍
കാഷ്യര്‍ ഇല്ലാത്ത അവസ്ഥ
3576.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഷിന്റെ
ചുമതലയ്ക്കായി കാഷ്യര്‍
തസ്തിക സൃഷ്ടിച്ച
സര്‍ക്കാരിന്റെ
ഉദ്ദേശ്യത്തിന്
വിരുദ്ധമായി കൊച്ചി
സിറ്റി എ.ആര്.കാഷ്യറെ
നിയമവിരുദ്ധമായി
22-07-2017 ലെ
എ1(ബി)11070/1/ഇ.സി
ഉത്തരവ് പ്രകാരം കൊച്ചി
ജില്ലാ പോലീസ്
മേധാവിയുടെ
കാര്യാലയത്തില്‍ ജോലി
ചെയ്യാന്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
കാഷ്യറെ മാറ്റി
നിയമിച്ചിട്ട് എത്ര
വര്ഷമായെന്നറിയിക്കുമോ;
(ബി)
കാഷ്യര്‍
ഇല്ലാത്ത അവസ്ഥയില്‍
ദിവസേനയുള്ള
എ.ആര്.കാഷ്യരുടെ
ജോലികള്‍ മറ്റുള്ളവര്‍
ചെയ്യുന്നതും
എ.ആര്.ക്യാമ്പിലെ ഒരു
ഉദ്യോഗസ്ഥര്‍ കാഷ്
ബുക്കുകളും മറ്റ്
രേഖകളും ജില്ലാ പോലീസ്
മേധാവിയുടെ
കാര്യാലയത്തില്‍
കൊണ്ടുവന്ന് കാഷിന്റെ
ഫിസിക്കല്‍
വെരിഫിക്കേഷന് ഇല്ലാതെ
കാഷ്യറുടെ ഒപ്പിട്ട്
വാങ്ങുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊച്ചി
സിറ്റി എ.ആറില്‍
ആരെയെങ്കിലും
ചട്ടവിരുദ്ധമായി എ.ആര്
കാഷ്യര്‍ അസിസ്റ്റന്റ്
എന്ന ഇല്ലാത്ത
തസ്തികയില്‍
നിയമിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി സ്വീകരിച്ചു;
(ഡി)
സംസ്ഥാന
പോലീസ് മേധാവി
നിയമിക്കുന്ന
എ.ആര്.കാഷ്യറെ മറ്റ്
ചുമതലകള്‍ നല്കി ഓഫീസ്
മാറ്റി നിയമിച്ച കാര്യം
പോലീസ് ആസ്ഥാനത്ത്
അറിയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി സ്വീകരിച്ചു;
(ഇ)
കാഷ്യര്‍
തസ്തിക ഉള്ള
ഓഫീസുകളില്‍ ക്യാഷിന്റെ
ചുമതല കാഷ്യര്‍ തന്നെ
വഹിക്കണം എന്ന സംസ്ഥാന
പോലീസ് മേധാവിയുടെ
കര്‍ശന
നിര്‍ദ്ദേശത്തിനും കേരള
ട്രഷറി കോഡിനും കേരള
പോലീസിലെ സര്‍ക്കുലര്‍
നം.21/76 പ്രകാരം
കാഷ്യര്‍ക്ക് മറ്റ്
ചുമതലകള്‍ നല്കാന്
പാടില്ല എന്ന
ഉത്തരവിനും വിരുദ്ധമായി
കാഷ്യര്‍ക്ക് മറ്റ്
ചുമതലകള്‍
നല്‍കിക്കൊണ്ടുള്ള
കഴിഞ്ഞ 3 വര്‍ഷത്തെ
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
നല്‍കാമോ;
(എഫ്)
എ.ആര്
കൊച്ചി കാഷ്യറെ ഓഫീസ്
മാറ്റി
നിയമിച്ചിരിക്കുന്നതിനാല്‍
കാഷ് ബുക്ക് എഴുതുന്നത്
ആരാണ് എന്ന്
കണ്ടെത്താന്‍ കയ്യക്ഷര
പരിശോധന നടത്തുമോ:
നിയമവിരുദ്ധമായി ക്യാഷ്
ചെസ്റ്റ്,
ക്യാഷ്,ക്യാഷ് ബുക്ക്
തുടങ്ങിയവ കൈകാര്യം
ചെയ്യുന്നത് ആരാണ്
എന്ന് കണ്ടെത്താന്‍
ഇക്കാലയളവില്‍ കാഷ്യര്‍
തസ്തികയില്‍
ഉണ്ടായിരുന്നവരുടെ മൊഴി
രേഖപ്പെടുത്തി വിശദമായ
അന്വേഷണം നടത്തുമോ;
എ.ആര് കൊച്ചി സിറ്റി
കാഷ്യരെ ഓഫീസില്‍
നിന്നും മാറ്റി
നിയമിച്ചിരിക്കുന്ന
കാലയളവിലെ സാമ്പത്തിക
ഇടപാടുകളുടെ
ഉത്തരവാദിത്തം
ആര്‍ക്കാണ്;
(ജി)
നിലവിലെ
നിയമങ്ങള്‍ക്കും
ചട്ടങ്ങള്‍ക്കും
വിരുദ്ധമായി കൊച്ചി
സിറ്റി എ.ആര് കാഷ്യറെ
ക്യാഷ് ചെസ്റ്റുളള
സ്ഥലത്തുനിന്നും മാറ്റി
നിയമിച്ചു
നിയമവിരുദ്ധമായി പോലീസ്
ഉദ്യോഗസ്ഥര്‍ ക്യാഷ്
ചെസ്റ്റ് കൈകാര്യം
ചെയ്യുന്ന സാഹചര്യം
ഉണ്ടാക്കിയ കുൊച്ചി
സിറ്റി പോലീസ് ഓഫിസിലെ
ഭരണവിഭാഗത്തിലെ
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
സംഭവിച്ച ഗുരുതരമായ
ചട്ടലംഘനത്തിനും
മേല്‍നോട്ട പിശകിനും
എതിരെ സമഗ്ര അന്വേഷണം
നടത്തി ചട്ടവിരുദ്ധമായി
വീഴ്ചകള്‍ വരുത്തിയവരെ
കണ്ടെത്തി നടപടികള്‍
സ്വീകരിക്കുമോയെന്നു്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ പാേലീസ്
സ്റ്റേഷനുകള്‍ക്ക് കെട്ടിടം
3577.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വെെത്തിരി,
പനമരം പാേലീസ്
സ്റ്റേഷനുകള്‍ക്ക്
കെട്ടിടം
പണിയുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമാേ;
(ബി)
വയനാട്
ജില്ലയിലെ വടുവഞ്ചാല്‍
എന്ന സ്ഥലത്ത് പുതിയ
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടാേ;
വ്യക്തമാക്കുമോ ?
ഇടുക്കി
ജില്ല പോലീസ് സൂപ്രണ്ട്
സ്വീകരിച്ച നടപടികള്‍
3578.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ വനിതാ
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെടെയുളള പോലീസ്
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇടുക്കി ജില്ലാ പോലീസ്
സൂപ്രണ്ട് മാനസികമായും
ഔദ്യോഗികമായും
പീഡിപ്പിക്കുന്ന
തരത്തിലുളള
ശിക്ഷണനടപടികള്‍
സ്വീകരിച്ചു വരുന്നത്
സംബന്ധിച്ച്
പത്രമാധ്യമങ്ങളില്‍
വന്ന വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇടുക്കി
ജില്ലയിലെ പോലീസ്
ഉദ്യോഗസ്ഥരുടെ
സ്ഥലംമാറ്റത്തിന്
രാഷ്ട്രീയപരിഗണനയും
രാഷ്ട്രീയ
സമ്മര്‍ദ്ദവും
മാനദണ്ഡമാക്കി കീഴ്
ഉദ്യോഗസ്ഥരെ
പീഡിപ്പിക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുളള പരാതികളോ
മാധ്യമവാര്‍ത്തകളോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇടുക്കി
ജില്ലാ പോലീസ്
സൂപ്രണ്ടിന്റെ പേരില്‍
ഏതെങ്കിലും കേസ്സുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ?
അനുവാദം
കൂടാതെ കട കയ്യേറിയതായ പരാതി
3579.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
ജില്ലാ കോടതിക്ക്
സമീപമുള്ള വിക്ടോറിയ
ഹോട്ടലിനോട്
ചേര്‍ന്നുള്ളതും
പി.എം.സംയുക്തയുടെ
ഉടമസ്ഥതയിലുള്ളതുമായ
രണ്ട് മുറി കട
സി.പി.എം. ജോസ്ഗിരി
ബ്രാഞ്ച് ഓഫീസാക്കിയത്
ഉടമസ്ഥയുടെ അനുവാദം
കൂടാതെയാണെന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത പരാതി
അന്വേഷിച്ച്
പരാതിക്കാരിക്ക് നീതി
ഉറപ്പാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കായംകുളം
പോലീസ് ക്വാര്‍ട്ടേഴ്സിന്
പുതിയ കെട്ടിടം
3580.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പോലീസ് ക്വാര്‍ട്ടേഴ്സ്
ജീര്‍ണ്ണാവസ്ഥയിലായി
അപകടഭീഷണി ഉയര്‍ത്തി
നില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പൊളിച്ചുനീക്കി
പുതിയ
കെട്ടിടസമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ പോലീസ്
സ്റ്റേഷനുകളിൽ
കെട്ടിക്കിടക്കുന്ന
വാഹനങ്ങള്‍
3581.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ വിവിധ പോലീസ്
സ്റ്റേഷന്
പരിസരങ്ങളില്‍ എത്ര
വാഹനങ്ങള്‍
കെട്ടിക്കിടക്കുന്നുവെന്ന്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
കമ്പനികളുടെ ഏതെല്ലാം
തരത്തിലുള്ള
വാഹനങ്ങളാണ്
ഇത്തരത്തില്‍ ഓരോ
പോലീസ് സ്റ്റേഷനിലും
കെട്ടിക്കിടക്കുന്നത്;
ഇത്തരം വാഹനങ്ങള്‍
തുരുമ്പെടുത്ത്
നശിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
ഓരോ
വാഹനത്തിന്റെ വില
എത്രയാണെന്നും
എത്രകാലമായി ഈ
അവസ്ഥയില്‍
തുടരുന്നുവെന്നും
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഏതെല്ലാം
കേസ്സുകളില്‍പ്പെട്ട
വാഹനങ്ങളാണ് ഈ
കൂട്ടത്തിലുള്ളതെന്ന്
വാഹനം തിരിച്ചും
സ്റ്റേഷന് തിരിച്ചും
വ്യക്തമാക്കാമോ;
(ഇ)
കേസ്സുകളില്പ്പെടുന്ന
വാഹനങ്ങള്‍
തുരുമ്പെടുത്ത്
നശിക്കുന്ന സാഹചര്യം
ഒഴിവാക്കാന്‍
എന്തെല്ലാം
പരിഹാരമാർഗ്ഗങ്ങളാണ്
സർക്കാർ
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കുളത്തുമ്മൽ
ഗാേള്‍ഡന്‍ പെറ്റ്
സെന്ററിലെ മാേഷണം
3582.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വിവിധ
സ്ഥലങ്ങളില്‍ രാത്രി
കാലങ്ങളില്‍
ഫിഷ്-പെറ്റ്
സെന്ററുകളും
അക്വേറിയങ്ങളും
കുത്തിത്തുറന്ന് മാേഷണം
നടത്തിയതുമായി
ബന്ധപ്പെട്ട് കഴിഞ്ഞ
ഒരു വര്‍ഷത്തിനുള്ളില്‍
എത്ര പരാതികളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇത്
സംബന്ധിച്ച് കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
എത്ര കേസ്സുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(സി)
കാട്ടാക്കട
കുളത്തുമ്മലിലെ
ഗാേള്‍ഡന്‍ പെറ്റ്
സെന്റര്‍ എന്ന
സ്ഥാപനത്തില്‍ നടന്ന
മാേഷണം സംബന്ധിച്ച
പരാതിയില്‍ കേസ്സ്
രജിസ്റ്റര്‍ ചെയ്ത്
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടാേ;
എങ്കില്‍ കേസ്സിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമാേ;
(ഡി)
പ്രസ്തുത
സ്ഥാപനത്തിനുണ്ടായ
നഷ്ടം നികത്തുന്നതിന്
338/2018 ക്രെെം നമ്പർ
കേസ്സില്‍ എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ; ഇൗ
കേസ്സിന്റെ
തുടര്‍നടപടികളില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടാേ
എന്ന് പരിശാേധിക്കുമാേ?
കാസര്‍ഗോഡ്
പോലീസ് സ്റ്റേഷനിലെ
കേസന്വേഷണവുമായി ബന്ധപ്പെട്ട
ആക്ഷേപങ്ങൾ
3583.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
പോലീസ് സ്റ്റേഷൻ
പരിധിയിൽവരുന്ന
കൊലപാതക കേസുകളിലെ
പ്രതികളെ
കേസന്വേഷണത്തിലെ
വീഴ്ചകളും പോരായ്മകളും
ചൂണ്ടിക്കാട്ടി കോടതി
വെറുതെ വിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
പത്തു വര്‍ഷങ്ങളായി
കാസര്‍ഗോഡ് പോലീസ്
സ്റ്റേഷനിലെ കൊലപാതകം
ഉള്‍പ്പെടെയുള്ള
ഗൗരവതരമായ കേസുകള്‍
അന്വേഷിച്ച്
ബന്ധപ്പെട്ട
പ്രധാനരേഖകള്‍
തയ്യാറാക്കിവരുന്നതാരാണെന്ന്
വ്യക്തമാക്കാമോ; ഇവര്‍
നിലവിലും കാസര്‍ഗോഡ്
പോലീസ് സ്റ്റേഷനില്‍
തന്നെ
ജോലിചെയ്യുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
കഴിഞ്ഞ
പത്തു വർഷങ്ങൾക്കിടെ
കേസന്വേഷണത്തിലെ
വീഴ്ചകളും പോരായ്മകളും
ചൂണ്ടിക്കാട്ടി
കാസര്‍ഗോഡ് പോലീസ്
സ്റ്റേഷനിലെ എത്ര
കേസുകളിൽ എത്ര പ്രതികളെ
കോടതി
വെറുതെവിട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
വെറുതെവിട്ട
ഇത്തരം കേസുകള്‍
അന്വേഷിച്ച്
ബന്ധപ്പെട്ട പ്രധാന
രേഖകള്‍ തയ്യാറാക്കിയ
പോലീസുദ്യോഗസ്ഥന്മാരുടെ
വിവരങ്ങൾ കേസ് തിരിച്ച്
വ്യക്തമാക്കാമോ; ഇവര്‍
നിലവിൽ ഏത് പോലീസ്
സ്റ്റേഷനിലാണ് ജോലി
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വര്‍ഗ്ഗീയ
കൊലപാതക കേസുകളിലടക്കം
പ്രതികള്‍ക്ക് ചെറിയ
ശിക്ഷപോലും ലഭിക്കാതെ
രക്ഷപ്പെടുവാൻ സാഹചര്യം
ഒരുക്കുന്ന വിധത്തില്‍
വീഴ്ചകളും പോരായ്മകളും
വരുത്തി
കേസന്വേഷണത്തിലെ
പ്രധാനരേഖകള്‍
തയ്യാറാക്കിയ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
ഇത്തരം കേസുകളില്‍
പുനരന്വേഷണം സാധ്യമാണോ
എന്ന് അറിയിക്കാമോ?
ട്രഷറികളിലെ
ക്രമക്കേട് സംബന്ധിച്ച
പോലീസ് അന്വേഷണം
3584.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചങ്ങരംകുളം,
പൊന്നാനി ട്രഷറികളിലെ
ക്രമക്കേട് സംബന്ധിച്ച്
പോലീസിന്റെ പ്രത്യേക
സാമ്പത്തിക
കുറ്റാന്വേഷണ വിഭാഗം
അന്വേഷണം
നടത്തുന്നുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
പുരോഗതി
വെളിപ്പെടുത്താമോ;
(ബി)
ഇതിനെ
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
സര്‍ക്കാറിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതില്മേൽ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
കുറ്റവാളികൾക്ക്
അര്‍ഹമായ ശിക്ഷ നൽകുമോ
എന്നറിയിക്കാമോ?
ജസ്റ്റിസ്
പി.എ. മുഹമ്മദ് കമ്മീഷന്റെ
റിപ്പോര്‍ട്ട്
3585.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൈക്കോടതിക്ക്
മുമ്പില്‍ അഭിഭാഷകരും
മാധ്യമപ്രവര്‍ത്തകരും
തമ്മിലുണ്ടായ
ഏറ്റുമുട്ടല്‍
അന്വേഷിക്കുന്ന
ജസ്റ്റിസ് പി.എ.
മുഹമ്മദ് കമ്മീഷന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷന് എത്ര
മാസത്തിനുള്ളില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കണമെന്നാണ്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിരുന്നത്;
വ്യക്തമാക്കുമോ?
ഓപ്പറേഷന്
തണ്ടര്‍
3586.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയുടെ
ശുദ്ധീകരണവുമായി
ബന്ധപ്പെട്ട്
ഓപ്പറേഷന് തണ്ടര്‍
എന്ന പേരില്‍
സംസ്ഥാനത്തെ എത്ര
പോലീസ് സ്റ്റേഷനുകളില്‍
വിജിലന്‍സ് പരിശോധന
നടത്തി എന്നറിയിക്കാമോ;
(ബി)
തുടര്‍ന്നും
പോലീസ് സ്റ്റേഷനുകളില്‍
ഇത്തരത്തിലുള്ള പരിശോധന
നടത്താന്‍ സര്‍ക്കാര്‍
തയ്യാറാകുമോ; വിശദാംശം
വ്യക്തമാക്കുമോ?
കാട്ടാക്കട
കോടതി സമുച്ചയം
3587.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
രണ്ടാംഘട്ട നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
ഭരണാനുമതി
ലഭ്യമാകുന്നതിനുള്ള
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി ഉയര്‍ന്ന
അടിസ്ഥാന സൗകര്യ വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നത്
സംബന്ധിച്ച് പ്ലാനിംഗ്
വകുപ്പു എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
മോട്ടോര്‍
ആക്സിഡന്റ് ക്ലെയിംസ്
ട്രിബ്യൂണലുകൾ
T 3588.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോട്ടോര്‍ ആക്സിഡന്റ്
ക്ലെയിം
ട്രിബ്യൂണലുകളിൽ
നിലവില്‍ എത്ര
കേസ്സുകള്‍
തീർപ്പാക്കാനുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഓരോവര്‍ഷം
ശരാശരി ഇത്തരം എത്ര
കേസ്സുകളാണ്
സംസ്ഥാനത്ത്
രജിസ്റ്റര്‍
ചെയ്യപ്പെടുന്നത്;
(സി)
വർദ്ധിച്ച
വാഹനപ്പെരുപ്പവും
അശ്രദ്ധമായ ഡ്രൈവിങ്ങും
മൂലം വാഹനാപകടങ്ങളിലും
ക്ലെയിം കേസുകളിലും
ഉണ്ടാകുന്ന വർദ്ധനവ്
കണക്കിലെടുത്ത് ഇത്തരം
കേസുകൾ വേഗത്തിൽ
തീർപ്പുകല്‍പിക്കുന്നതിനായി
കൂടുതല്‍ മോട്ടോര്‍
ആക്സിഡന്റ് ക്ലെയിം
ട്രെെബ്യൂണലുകള്
ആരംഭിക്കുന്നതിന്
ഹെെക്കോടതിയുമായി
ബന്ധപ്പെട്ട് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
കാട്ടാക്കടയില്‍
പുതിയ കോടതികള്‍
3589.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കടയില്‍
മുന്‍സിഫ്
മജിസ്ട്രേറ്റ് കോടതി
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കാട്ടാക്കട
കേന്ദ്രമായി
കുടുംബകോടതി, വാഹനാപകട
നഷ്ടപരിഹാര കോടതി
(MACT), സബ് കോടതി
(അഡീഷണല്‍ സെഷന്‍സ്)
എന്നിവ
ആരംഭിക്കാനാകുമോ;
ഇതിനായി പ്രത്യേക
മാനദണ്ഡങ്ങളുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വാഹനാപകട
നഷ്ടപരിഹാര ട്രൈബ്യൂണലുകള്‍
T 3590.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാഹനാപകട
കേസുകള്‍
തീര്‍പ്പാക്കാനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വാഹനപ്പെരുപ്പവും
അപകടനിരക്കിലെ
വർദ്ധനവും അനുസരിച്ച്
വാഹന അപകട നഷ്ടപരിഹാര
ട്രൈബ്യൂണലുകള്‍
സംസ്ഥാനത്ത്
നിലവിലില്ലെന്ന കാര്യം
പരിശോധിക്കുമോ;
(സി)
ഇതു
കാരണം ഒരു
ലക്ഷത്തിലധികം
നഷ്ടപരിഹാര കേസുകള്‍
സംസ്ഥാനത്ത്
കെട്ടിക്കിടപ്പുണ്ടോ;
(ഡി)
ഇതിന്
പരിഹാരമായി മോട്ടോര്‍
ആക്സിഡന്റ് മീഡിയേഷന്
അതോറിറ്റി
രൂപീകരിക്കണമെന്ന ബഹു.
സുപ്രീം കോടതിയുടെ
നിര്‍ദ്ദേശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
നല്‍കുമോ;ഇതു സംബന്ധമായ
കാര്യങ്ങള്‍ ഇപ്പോള്‍
ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ?
പ്രധാന
നഗരങ്ങളിൽ അഗ്നി
സുരക്ഷസംവിധാനങ്ങള്‍
3591.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെയ്
21 ന് തിരുവനന്തപുരത്തെ
പഴവങ്ങാടിയിലും 27-ന്
കൊച്ചിയിലെ ബ്രോഡ്
വേയിലുമുണ്ടായ
വന്തീപിടുത്തങ്ങള്
കാരണം ഒട്ടേറെ
നാശനഷ്ടങ്ങള്‍ സംഭവിച്ച
കാര്യം പരിശോധിക്കുക
ഉണ്ടായോ;
(ബി)
സംസ്ഥാനത്തെ
അറുപത് ശതമാനം
കെട്ടിടങ്ങളും സുരക്ഷാ
മാനദണ്ഡങ്ങളില്ലാതെയാണോ
പ്രവര്‍ത്തിക്കുന്നത്;
(സി)
സംസ്ഥാനത്തെ
കെട്ടിടങ്ങളില്‍
പകുതിയിലേറെയും
പ്രവര്‍ത്തിക്കുന്നത്
അഗ്നിശമന ഉപകരണങ്ങള്‍
പോലുമില്ലാതെയാണോ;
(ഡി)
എങ്കില്‍
പ്രധാന
നഗരങ്ങളിലെങ്കിലും
കോഴിക്കോട്ടെ മിഠായി
തെരുവ് മാതൃകയില്‍
അഗ്നി സുരക്ഷാ
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
വ്യക്തമാക്കുമോ?
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ ഡ്രെെവര്‍
3592.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍
ആംബുലന്‍സ് ഉള്‍പ്പെടെ
മൂന്നില്‍ കൂടുതല്‍
വാഹനങ്ങള്‍ക്ക് ഒരു
ഫയര്മാന് ഡ്രെെവര്‍
കം പമ്പ് ഓപ്പറേറ്ററെ
നിയാേഗിക്കുന്നത്
പ്രായാേഗികമാണാേ;
വിശദമാക്കുമോ;
(ബി)
പാേലീസ്
സേനയില്‍ (പിങ്ക്
പാേലീസ് ഉള്‍പ്പെടെ)
ഡ്രെെവിംഗ് ലെെസന്‍സ്
എടുത്ത് നല്കിയ
സിവില്‍ പാേലീസ്
ഓഫീസര്‍മാര്‍ സേനയിലെ
ലെെറ്റ് ഡ്യൂട്ടി
വാഹനങ്ങള്‍
ഓടിക്കുന്നതുപാേലെ
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസിലും
ലെെസന്‍സ് എടുത്തു
നല്കിയ ഫയര്മാന്
വിഭാഗം ജീവനക്കാര്‍ക്ക്
ജീപ്പ് പാേലുള്ള വാഹനം
ഓടിക്കുന്നതിന് അനുമതി
നല്കുി, വാഹനം
ഓടിക്കുന്നവരുടെ കുറവ്
പരിഹരിക്കുന്ന
തരത്തില്‍ നിയമ
നിര്‍മ്മാണം നടത്താമാേ
എന്ന് വ്യക്തമാക്കാമോ?
അഗ്നിരക്ഷാ
നിലയങ്ങളുടെ ഉപരിഓഫീസുകള്
3593.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനെട്ട്
അഗ്നിരക്ഷാ നിലയങ്ങള്‍
പ്രവര്‍ത്തിക്കുന്നതും
സംസ്ഥാനത്തെ ഏറ്റവും
വലിയ വ്യവസായവത്കൃത
ജില്ലയുമായ എറണാകുളം
ജില്ലയില്‍ ഒരു ജില്ലാ
ഫയര്‍ ഓഫീസ് കൂടി
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
കോതമംഗലം, മൂവാറ്റുപുഴ
താലൂക്കുകളിലുള്ള
നിരവധി ചെറുകിട വ്യവസായ
സ്ഥാപനയുടമകള്‍ക്ക്
ലൈസന്‍സ് സംബന്ധമായ
ആവശ്യങ്ങള്‍ക്ക്
ദീര്‍ഘദൂരം
സഞ്ചരിക്കേണ്ടി
വരുന്നതിനാല്‍ കോതമംഗലം
അഗ്നിരക്ഷാ
നിലയത്തിന്റെ കെട്ടിട
സൗകര്യം
പ്രയോജനപ്പെടുത്തി
പ്രസ്തുത
താലൂക്കുകളില്‍
പ്രവര്‍ത്തിക്കുന്ന
അഞ്ച് അഗ്നിരക്ഷാ
നിലയങ്ങളുടെ
ഉപരിഓഫീസായി ടി ജില്ലാ
ഫയര്‍ ഓഫീസ്
കോതമംഗലത്ത്
സ്ഥാപിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
അഗ്നിസുരക്ഷാസേനയുടെ
പരിമിതികള്‍
3594.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
അഗ്നിസുരക്ഷാസേനയുടെ
പരിമിതികള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പതിനാറു
നിയോജകമണ്ഡലങ്ങളിലായി
ഏഴ് ഫയര്‍
സ്റ്റേഷനുകള്‍
മാത്രമുള്ള
സാഹചര്യത്തില്‍ ഓരോ
നിയോജകമണ്ഡലത്തിലും ഒരു
ഫയര്‍ സ്റ്റേഷനെങ്കിലും
സ്ഥാപിക്കുമോ;
(സി)
മഴക്കാലം
വരുന്ന സാഹചര്യത്തില്‍
ജില്ലയില്‍ നിലവിലുള്ള
ഫയര്സ്റ്റേഷനുകള്
തീരപ്രദേശങ്ങളിലേയും
മലയോര മേഖലയിലേയും
ആവശ്യങ്ങള്‍
നിര്‍വ്വഹിക്കാന്‍
സാധിക്കാത്ത തരത്തില്‍
പ്രയാസപ്പെടുമ്പോള്‍
കൂടുതല്‍
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള
സൗകര്യങ്ങളും
വാഹനങ്ങളും
അടിയന്തരമായി
ഏര്‍പ്പെടുത്തുമോ?
അഗ്നിരക്ഷാവകുപ്പില്
ഫയര്മാന്
ഡ്രൈവര്‍-കം-പമ്പ്
ഓപ്പറേറ്റര്‍ തസ്തിക
3595.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ചിറ്റൂര്‍
ഫയര്‍ സ്റ്റേഷന്
പരിധിയില്‍ ജനുവരി 7-ന്
കിണറ്റില്‍ അകപ്പെട്ട
ആളെ ഫയര്ഫോഴ്ല് എത്തി
കരയില്‍
എത്തിച്ചുവെങ്കിലും
ആശുപത്രിയില്‍
കൊണ്ടുപോകുവാന്‍
ഫയര്‍ഫോഴ്സിന്റെ
ആംബുലന്‍സ്
ലഭ്യമാക്കാത്ത
സാഹചര്യത്തില്‍
ഓട്ടോറിക്ഷയില്‍
ആശുപത്രിയിലേക്ക്
കൊണ്ടുപോകുന്ന വഴി
അപകടത്തിൽപ്പെട്ട ആൾ
മരണപ്പെട്ട സംഭവം
ഉണ്ടായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
അഗ്നിരക്ഷാവകുപ്പില്
എത്ര ഫയര്മാന്
ഡ്രൈവര്‍ കം പമ്പ്
ഓപ്പറേറ്റര്‍ വിഭാഗം
ജീവനക്കാരാണ് ഉള്ളത്;
(സി)
അഗ്നിരക്ഷാവകുപ്പില്
നിലവിലുള്ള
വാഹനങ്ങള്‍ക്ക്
ആനുപാതികമായിട്ടാണോ
പ്രസ്തുത ജീവനക്കാരുടെ
എണ്ണം; ഇല്ലെങ്കില്‍ ഈ
തസ്തിക കൂടുതല്‍
സൃഷ്ടിച്ച് ജീവനക്കാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ബഹുനിലക്കെട്ടിടങ്ങളുടെ
സുരക്ഷ സംബന്ധിച്ച്
3596.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ബഹുനിലക്കെട്ടിടങ്ങളുടെ
സുരക്ഷ സംബന്ധിച്ച്
ഫയര്‍ഫോഴ്സ് പരിശോധന
നടത്തി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിലെ
വിവരങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(ബി)
സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാതെ
സംസ്ഥാനത്തുടനീളം
നിര്‍മ്മിച്ചിരിക്കുന്ന
കെട്ടിടങ്ങള്‍ക്ക്
സുരക്ഷാമാനദണ്ഡം
നിര്ബന്ധമാക്കുവാന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ ഇതിന്റെ
വിശദാംശങ്ങൾ നല്‍കുമോ?
ചീമേനി
ഫയര്‍ സ്റ്റേഷന് നിർമ്മാണം
3597.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയിൽ
ഫയര്‍ സ്റ്റേഷന്
അനുവദിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
നിരവധി
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
ഗുണപ്രദമാകുന്ന
തരത്തില്‍ പ്രസ്തുത
സ്റ്റേഷന്
അടിയന്തരമായി
അനുവദിച്ച്
ഉത്തരവാകുമോ?
നാദാപുരം
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
3598.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാടകക്കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
നാദാപുരം ഫയര്‍
സ്റ്റേഷന് സ്വന്തമായി
പുതിയ കെട്ടിടം
നിർമിക്കുന്നതിനായി
സൗജന്യമായി
ലഭിച്ചിട്ടുള്ള
സ്ഥലത്ത് പ്രസ്തുത
കെട്ടിടം
നിർമ്മിക്കുന്നതിന്
ഫണ്ട്
വകയിരുത്തുന്നതിനുവേണ്ട
നടപടികൾ സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഫയര്‍ സ്റ്റേഷന്റെ
നിര്‍മ്മാണം
ആരംഭിക്കാന്‍ നിലവില്‍
എന്തെങ്കിലും തടസ്സങ്ങൾ
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
ബ്രഹ്മപുരം
മാലിന്യ പ്ലാന്റില്‍ അടിക്കടി
ഉണ്ടാകുന്ന തീപിടുത്തം
3599.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബ്രഹ്മപുരം
മാലിന്യ പ്ലാന്റില്‍
അടിക്കടി തീപിടുത്തം
ഉണ്ടാകുന്നതിന്റെ
കാരണത്തെക്കുറിച്ച്
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇനി
ഇത്തരത്തില്‍
തീപിടുത്തം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
സ്ഥലത്ത് പുതിയതായി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന
വൈദ്യുതി
ഉത്പാദിപ്പിക്കുന്ന
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാന്‍ കഴിയും;
(ഡി)
പാരിസ്ഥിതിക
അനുമതി
ലഭിക്കുന്നതിനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
മൂന്നാറിലെ
അഗ്നിശമന കേന്ദ്രത്തിന്റെ
വികസനം
3600.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മൂന്നാറിലെ അഗ്നിശമന
കേന്ദ്രത്തിന്റെ
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
ഫയര്സ്റ്റേഷന്
അനുവദിക്കാന്‍ നടപടി
3601.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതിയും
പറമ്പിക്കുളവും
ഉള്‍പ്പെടുന്ന നെന്മാറ
നിയോജക മണ്ഡലത്തില്‍
ഫയര്സ്റ്റേഷന്
ഇല്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തമായി
സ്ഥലവും , കെട്ടിടം
നിര്‍മ്മിക്കാന്‍ 3.2
കോടി രൂപയും
വകയിരുത്തിയിട്ടുള്ള
കൊല്ലങ്കോട് പുതിയ
ഫയര്സ്റ്റേഷന്
അനുവദിക്കാന്‍ നിലവില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
പ്രിസണ്‍
ആന്റ് കറക്ഷണല്‍
സര്‍വ്വീസിലെ നോണ്‍ കേഡര്‍
പ്രമോഷന്
3602.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രിസണ്‍
ആന്റ് കറക്ഷണല്‍
സര്‍വ്വീസ് വകുപ്പിലെ
നോണ്‍ ഗസറ്റഡ്
എക്സിക്യൂട്ടീവ് വിഭാഗം
ജീവനക്കാര്‍ക്ക്
പ്രമോഷന് സാധ്യത
വിരളമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതുമൂലം
പ്രസ്തുത വകുപ്പിലെ
ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍ തരണം
ചെയ്യുന്നതിന്
അവര്‍ക്ക് നോണ്‍ കേഡര്‍
പ്രമോഷന്
നല്‍കുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
പ്രസ്തുത
നോണ്‍ കേഡര്‍ പ്രമോഷന്
ലഭിക്കുന്നതുമൂലം
അവര്‍ക്ക് സാമ്പത്തിക
ആനുകൂല്യം ലഭിക്കുമോ;
ഇല്ലെങ്കില്‍ അത്
പരിശോധിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
ജയിലില്‍ തടവുകാരുടെ ക്ഷേമം
3603.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
സെന്‍ട്രല്‍ ജയിലില്‍
തടവുകാരുടെ
ക്ഷേമത്തിനായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
തടവുകാര്‍ക്ക്
തൊഴില്‍ പരിശീലനം
നല്കുന്ന പദ്ധതി
പ്രകാരം ഏതൊക്കെ
സര്‍ട്ടിഫിക്കറ്റ്
കോഴ്സുകളാണ് നിലവില്‍
നടത്തുന്നത്;
(സി)
പ്രസ്തുത
തൊഴില്‍ പരിശീലനം
ഏതൊക്കെ സ്ഥാപനങ്ങളുടെ
സഹകരണത്തോടെയാണ്
നടത്തുന്നത്?
ഏറനാട്
താലൂക്കിലെ ഫെയര്‍വാല്യു
സംബന്ധിച്ച എസ്.ആര്.ഒ.
3604.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മണ്ഡലത്തിലെ ഏറനാട്
താലൂക്ക് പ്രദേശങ്ങളിലെ
ഫെയര്‍വാല്യു
സംബന്ധിച്ച
തര്‍ക്കങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
എസ്.ആര്.ഒ.
പുറപ്പെടുവിക്കാന്‍
ഗവണ്മെന്റ്
പ്രസ്സിലേക്ക്
അയച്ചെങ്കിലും
നാളിതുവരെയും ആയത്
പ്രസിദ്ധീകരിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
എസ്.ആര്.ഒ. പ്രിന്റ്
ചെയ്യുന്നതിനായി
മലപ്പുറം ജില്ലാ
കളക്ടര്‍ എന്നാണ് അത്
പ്രസ്സില്‍
ലഭ്യമാക്കിയത്;
വിശദമാക്കാമോ;
(സി)
ഈ
എസ്.ആര്.ഒ.
പുറപ്പെടുവിക്കുന്നത്
സംബന്ധിച്ച് കളക്ടര്‍
പ്രത്യേക നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍ കളക്ടര്‍
നല്കിയ കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഗവണ്മെന്റ്
പ്രസ്സില്‍ നിന്നും
പ്രസ്തുത എസ്.ആര്.ഒ.
എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ; വിശദാംശം
നല്‍കുമോ?
ഗസറ്റ്
വിജ്ഞാപനങ്ങള്‍ വെബ്
സൈറ്റില്‍ അപ്ലോഡ്
ചെയ്യുന്നതിനുള്ള നടപടി
3605.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഫെബ്രുവരിയ്ക്ക് ശേഷം
www.egazette.kerala.gov.in
എന്ന വെബ് സൈറ്റിന്റെ
പ്രവര്‍ത്തനം
നിലച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ഫെബ്രുവരിയ്ക്ക്
ശേഷം ഇറക്കിയ ഗസറ്റ്
വിജ്ഞാപനങ്ങള്‍ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കാതിരുന്നതിനുള്ള
കാരണം വ്യക്തമാക്കുമോ?
(സി)
ജനങ്ങള്‍ക്കുണ്ടായിട്ടുള്ള
അസൗകര്യം പരിഗണിച്ച്
ഗസറ്റ് വിജ്ഞാപനങ്ങള്‍
കാലതാമസമില്ലാതെ വെബ്
സൈറ്റില്‍ അപ്ലോഡ്
ചെയ്യുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
(ഡി)
ഇതില്‍
ഉദ്യോഗസ്ഥതലത്തില്‍
വീഴ്ച
സംഭവിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
വിശദമാക്കുമോ?
ഗവണ്മെന്റ്
സെന്‍ട്രല്‍ പ്രസ്സില്‍
നിന്നും തടി ഉരുപ്പടികളുടെ
മോഷണം
3606.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ഗവണ്മെന്റ്
സെന്‍ട്രല്‍ പ്രസ്സില്‍
നിന്നും വിലപിടിപ്പുള്ള
തടി ഉരുപ്പടികള്‍ മോഷണം
പോയതു സംബന്ധിച്ചുള്ള
അന്വേഷണം ഏതു
ഘട്ടത്തിലാണെന്നും
ഏതുതരത്തിലുള്ള
അന്വേഷണമാണ്
നടക്കുന്നതെന്നും
ആരെയെങ്കിലും
കുറ്റക്കാരായി
കണ്ടെത്തിയിട്ടുണ്ടോയെന്നും
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ ;
(ബി)
24
മണിക്കൂറും പോലീസ്
സെക്യൂരിറ്റി ഉള്ള
സെന്‍ട്രല്‍
പ്രസ്സിന്റെ സുരക്ഷിത
മേഖലയില്‍
സൂക്ഷിച്ചിരുന്ന തടി
ഉരുപ്പടികള്‍ അവധി
ദിവസം പ്രസ്സിന്റെ ടൈം
ഓഫീസിനു വെളിയില്‍
കൊണ്ടുവരാന്‍ ഏതു
ഉദ്യോഗസ്ഥനാണ് അനുമതി
നല്കിയതെന്നറിയിക്കാമോ;
എന്താവശ്യത്തിന്
ആര്ക്കാണനുമതികൊടുത്തതെന്നും
ആയതിന്റെ രേഖകള്‍ സഹിതം
വ്യക്തമാക്കുമോ ;
(സി)
പ്രസ്സിനു
വെളിയില്‍ നിന്നുള്ള
ജോലിക്കാരെ പ്രസ്സില്‍
പ്രവേശിപ്പിക്കാന്‍
ഡെപ്യൂട്ടി
സൂപ്രണ്ടിന്റെ അനുമതി
ഉണ്ടായിരുന്നോ ;
(ഡി)
നഷ്ടപ്പെട്ട
തടി ഉരുപ്പടികളുടെ
കണക്ക്
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരങ്ങള്‍
അറിയിക്കുമോ ;
(ഇ)
പ്രസ്തുത
വിഷയത്തില്‍ അച്ചടി
വകുപ്പ് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ
;
(എഫ്)
ഏതെല്ലാം
സംഘടനകള്‍
ഇതുസംബന്ധിച്ച്
സര്‍ക്കാരില്‍ പരാതി
നല്‍കിയിട്ടുണ്ട്;
പ്രസ്തുത പരാതികളിന്മേൽ
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ ?
ജലപാതയുടെ
വികസന നടപടികള്‍
3607.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലപാതകളുടെ വികസന
നടപടികളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ;
(ബി)
എന്നത്തേക്ക്
ഈ പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കാനാകുമെന്ന്
അറിയിക്കുമോ;
(സി)
ഈ
ജലപാതയിലൂടെ
സംസ്ഥാനത്തിന്
എന്തെല്ലാം നേട്ടങ്ങള്‍
ഉണ്ടാകുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ?
കാസര്‍ഗാേഡ്-തിരുവനന്തപുരം
ജലപാത
3608.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗാേഡ്-തിരുവനന്തപുരം
ജലപാതയുടെ പ്രവര്‍ത്തന
പുരാേഗതിയുടെ വിവരം
നല്കുമാേ;
(ബി)
പ്രസ്തുത
പദ്ധതി എന്നു മുതല്‍
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി മൂലം
സംസ്ഥാനത്തിനുണ്ടാകുന്ന
നേട്ടങ്ങള്‍
വിശദമാക്കുമാേ?
വെസ്റ്റ്കോസ്റ്റ്
കനാല്‍ ജലപാത
3609.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരം,
ചരക്കുഗതാഗതം എന്നീ
മേഖലകളില്‍ വന്‍
കുതിപ്പുണ്ടാക്കി
സംസ്ഥാനത്തിന്റെ മുഖഛായ
മാറ്റാന്‍ സഹായകരമായ
വെസ്റ്റ്കോസ്റ്റ്
കനാല്‍ ജലപാത
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
കൊല്ലം
കോട്ടപ്പുറം ദേശീയ
ജലപാത രണ്ടുവരിയായി
രണ്ടുമീറ്റര്‍
ആഴത്തില്‍
വികസിപ്പിക്കാനുള്ള
പ്രവൃത്തി
പൂര്‍ത്തിയായിട്ടുണ്ടോ;
ചരക്കു ടെര്‍മിനലുകളുടെ
നിര്‍മ്മാണവും അവയെ
മറ്റുപാതകളുമായി
ബന്ധിപ്പിക്കുന്നതിനുമുള്ള
പ്രവൃത്തികളുടെ പുരോഗതി
അറിയിക്കുമോ;
(സി)
കോട്ടപ്പുറത്ത്
നിന്ന്
കോഴിക്കോട്ടേക്ക് ദേശീയ
ജലപാത നീട്ടുന്ന
പ്രവര്‍ത്തനത്തിന്റെ
നിലവിലെ പുരോഗതി
അറിയിക്കാമോ; ലിങ്ക്
കനാലുകള്‍
നിര്‍മ്മിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
തിരുവനന്തപുരം-കാസര്‍ഗോഡ്
ദേശീയ ജലപാത
3610.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാസര്‍ഗോഡ്
ദേശീയ ജലപാതയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;ഇതിന്റെ
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമാേ;
(ബി)
നിര്‍ദ്ദിഷ്ട
ജലപാതയുടെ ഭാഗമായുള്ള
അഷ്ടമുടി -പരവൂര്‍
കായലുകളെ
ബന്ധിപ്പിച്ചുകാെണ്ടുള്ള
കാെല്ലം താേടിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നിലച്ചിട്ടുള്ള കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ആറ്
തവണ കരാര്‍ കാലാവധി
നീട്ടി നൽകിയിട്ടുള്ള
ഇതിന്റെ പ്രവർത്തി
08.08.2018-ലെ
സ.ഉ.(സാധാ) നം.
21/2018/CSIND നമ്പർ
സർക്കാർ ഉത്തരവ്
പ്രകാരം അന്തിമമായി
30.10.2018 വരെ
ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടും
നിർമ്മാണം
പുരാേഗമിക്കാത്ത
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കാനാണ്
സർക്കാർ
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമാേ;
വിശദാംശം
ലഭ്യമാക്കുമാേ?
സാമ്പത്തിക
വളര്‍ച്ചയുടെ കേരള മാതൃക
3611.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
പാരീസ് സന്ദര്‍ശന
വേളയില്‍ പ്രമുഖ
ധനതത്വശാസ്ത്രജ്ഞന്
തോമസ് പിക്കറ്റിയുമായി
മുഖ്യമന്ത്രി
കൂടിക്കാഴ്ച
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
കൂടിക്കാഴ്ചയില്‍
സാമ്പത്തിക
വളര്‍ച്ചയുടെ കേരള
മാതൃക ആഴത്തില്‍
പഠിക്കുവാനും ഇവിടുത്തെ
സമ്പദ്ഘടന
ശക്തിപ്പെടുത്തുവാനുമുള്ള
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിക്കുവാനുമുള്ള
താല്പര്യം അദ്ദേഹം
പ്രകടിപ്പിച്ചിരുന്നോ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
അദ്ദേഹത്തെ
സംസ്ഥാനത്തേക്ക്
ക്ഷണിച്ചിട്ടുണ്ടോ;
(ഡി)
സാമ്പത്തിക
അസമത്വം കുറയ്ക്കുവാന്‍
പുരോഗമനപരമായ നികുതി
ഘടന വേണമെന്നും
കൂടുതല്‍
സമ്പന്നന്മാരില്
നിന്നും കൂടുതല്‍
നികുതി
ഈടാക്കണമെന്നുമുള്ള
തോമസ് പിക്കറ്റിന്റെ
അഭിപ്രായം ഇവിടെ
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുന്നുണ്ടോ?