സഹകരണ
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
2459.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സഹകരണ
വകുപ്പില്‍ നടത്തിയ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സഹകരണവകുപ്പില്‍
വിവിധ തസ്തികകളിലായി
എത്ര
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
സഹകരണവകുപ്പില്‍
പുതിയതായി എന്തെങ്കിലും
മാറ്റം കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
സഹകരണമേഖലയുടെ
വികസനത്തിനായി നടപ്പാക്കി
വരുന്ന പദ്ധതികള്‍
2460.
ശ്രീ.ജെയിംസ്
മാത്യു
,,
പി.വി. അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
സഹകരണ വികസന
കോര്പ്പറേഷന് സഹകരണ
മേഖലയുടെ വികസനത്തിനായി
സംസ്ഥാനത്ത് നടപ്പാക്കി
വരുന്ന പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
സഹകരണ
സ്ഥാപനങ്ങള്‍ വഴി
കാര്ഷികോപയോഗ
സാധനങ്ങള്‍
ഉല്പാദിപ്പിക്കാനും
കാര്ഷികോല്പന്നങ്ങളുടെ
സംസ്കരണം, വിപണനം,
സംഭരണം എന്നിവയ്ക്കായും
എന്തെല്ലാം സഹായമാണ്
നല്കി വരുന്നത്;
(സി)
എന്‍.സി.ഡി.സി.
2018-19 സാമ്പത്തിക
വര്‍ഷം വിവിധ സഹകരണ
വികസന പദ്ധതികള്‍ക്കായി
എത്ര കോടി രൂപയാണ്
സംസ്ഥാനത്തിന്
അനുവദിച്ചിട്ടുള്ളതെന്നും
ഇതില്‍ എത്ര കോടി
രൂപയാണ് സബ്സിഡി
ഇനത്തില്‍
നല്‍കിയിട്ടുള്ളതെന്നും
വിശദമാക്കാമോ?
പ്രളയ
ദുരിതമനുഭവിച്ചവര്‍ക്ക് സഹകരണ
വകുപ്പ് നല്കുന്ന സഹായങ്ങള്‍
2461.
ശ്രീ.എസ്.ശർമ്മ
,,
സജി ചെറിയാന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെയര്‍
കേരള പദ്ധതിയുടെ
ഭാഗമായി പ്രളയത്തില്‍
സമ്പൂര്‍ണ്ണമായും വീട്
നഷ്ടപ്പെട്ട
കുടുംബങ്ങള്‍ക്ക് പുതിയ
വീട്
നിര്മ്മിച്ചുനല്കുന്നതിന്
കെയര്‍ ഹോം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രളയത്തില്‍
ദുരിതമനുഭവിച്ചവര്‍ക്ക്
മറ്റ് എന്തെല്ലാം
സഹായങ്ങളാണ് സഹകരണ
വകുപ്പ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ് മുറികളുടെ
നിർമ്മാണം
2462.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകളില്‍
സ്മാര്‍ട്ട് ക്ലാസ്
മുറികളും
ഊര്‍ജക്ഷമതയുള്ള
അടുപ്പുകളും
നിർമ്മിക്കുന്നതിനുള്ള
പദ്ധതി ഈ സര്‍ക്കാര്‍
നടപ്പാക്കിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
ഇതിനായി ഇതുവരെ ഏതൊക്കെ
സ്കൂളുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
ഇതിനെ
സംബന്ധിച്ച ജില്ല
തിരിച്ചുള്ള വിവരം
നല്‍കാമോ; പ്രസ്തുത
പദ്ധതിയിൽ കൂടുതല്‍
സ്കൂളുകളെ
ഉള്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കാമോ;
കര്‍ഷകര്‍ക്ക്
നല്കുന്ന പലിശ ഇളവ്
2463.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കര്‍ഷകര്‍ക്ക് പലിശ
ഇളവ് നല്കുന്ന
പ്രഖ്യാപനം
ബാങ്കുകളില്‍
നടപ്പാക്കിയില്ലെന്നത്
പരിശോധിക്കുമോ;
(ബി)
സംസ്ഥാനത്തെ
1136 സഹകരണ ബാങ്കുകള്‍
കര്‍ഷകര്‍ക്ക് പലിശ
ഇളവ് നല്‍കിയില്ലെന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുവാന്‍
സഹകരണസംഘം
രജിസ്ട്രാര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
കൃത്യമായി
ലോണ്‍
തിരിച്ചടയ്ക്കുന്ന
അപേക്ഷകര്ക്കെങ്കിലും
പലിശയിളവ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പലിശയിളവ്
ലഭിക്കാത്ത അപേക്ഷകരുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഇ)
ഇത്
പ്രത്യേകം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
ഈ വിഷയത്തില്‍
നാളിതുവരെ രജിസ്ട്രാര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
സഹകരണ
സംഘങ്ങളുടെ ആധുനികവല്‍ക്കരണം
2464.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ബാബു
,,
വി. ജോയി
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജനകീയ
പ്രസ്ഥാനമായി മാറിയ
സഹകരണ സംഘങ്ങളെ
ആധുനികവല്‍ക്കരിച്ചും
കാര്യക്ഷമത
വര്‍ദ്ധിപ്പിച്ചും
സാധാരണക്കാരന്റെ ബാങ്ക്
എന്ന സ്ഥിതിയിലേക്ക്
ഉയര്‍ത്താന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിവരിക്കാമോ;
(ബി)
സാമ്പത്തിക
സുസ്ഥിരതയില്‍ വീഴ്ച
വരുത്താതെ
സാമൂഹ്യപ്രതിബദ്ധത
നിറവേറ്റുകയെന്ന
ലക്ഷ്യത്തോടെ
ഏറ്റെടുത്തിട്ടുള്ള
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
കെയര്‍കേരള, കെയര്‍ഹോം,
കെയര്‍ ലോണ്‍
പദ്ധതികള്‍ വഴി
ചെയ്തുവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
റിസ്ക്
ഫണ്ട് പദ്ധതിപ്രകാരം
അനുവദിച്ച സഹായധനം
എത്രയെന്നും ഇതുവഴി
എത്ര പേര്‍ക്ക് സഹായധനം
ലഭ്യമാക്കിയെന്നും
അറിയിക്കാമോ?
സംസ്ഥാന
സര്‍വ്വീസ് സഹകരണ ബോര്‍ഡിന്റെ
ജനറല്‍ മാനേജര്‍ തസ്തിക
2465.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സര്‍വ്വീസ്
സഹകരണ ബോര്‍ഡിന്റെ
27.12.2018 ലെ 4/2018
വിജ്ഞാപന പ്രകാരം
കാറ്റഗറി 1 /2018 എ
ജനറല്‍ മാനേജര്‍
തസ്തികയില്‍ കൊല്ലം
അര്‍ബണ്‍ സഹകരണ
ബാങ്കിലെ ഒഴിവിലേക്ക്
നടത്തിയ പരീക്ഷയില്‍
പരീക്ഷാ ബോര്‍ഡ്
ഉദ്യോഗാര്‍ത്ഥികളെ
പരീക്ഷയ്ക്കായി
തെരഞ്ഞെടുത്തത്
നിഷ്കര്‍ഷിച്ച അനുഭവ
പരിജ്ഞാന
സര്‍ട്ടിഫിക്കറ്റിന്റെ
പരിശോധനയ്ക്ക് ശേഷമാണോ
എന്ന് വിശദമാക്കാമോ;
(ബി)
നിഷ്കര്‍ഷിച്ച
അനുഭവ പരിജ്ഞാനമുള്ള
ഉദ്യോഗാര്‍ത്ഥികള്‍
മാത്രമാണോ ഈ പരീക്ഷ
എഴുതിയത്;
(സി)
പ്രസ്തുത
പരീക്ഷയുടെ കട്ട് ഓഫ്
മാര്‍ക്ക്
എത്രയായിരുന്നു
എന്നറിയിക്കാമോ:
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികയില്‍ ഷോര്‍ട്ട്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
പ്രസ്തുത
ഉദ്യോഗാര്‍ത്ഥികള്‍
നിഷ്കര്‍ഷിച്ച
പ്രകാരമുള്ള അനുഭവ
പരിജ്ഞാന
സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കിയിട്ടുണ്ടോ
എന്നും വിശദമാക്കാമോ;
(ഇ)
പ്രസ്തുത
ബാങ്കിലേക്ക് മാത്രമായി
ജനറല്‍ മാനേജര്‍
തസ്തികയിലേക്ക് കഴിഞ്ഞ
രണ്ട് വര്‍ഷത്തിനിടെ
വിജ്ഞാപനം
പുറപ്പെടുവിച്ചിരുന്നോ;
(എഫ്)
പ്രസ്തുത
തസ്തികയില്‍ നിയമനം
നടത്തിയിട്ടുണ്ടോ ;
ഇല്ലെങ്കിൽ ആയതിന്റെ
കാരണം വിശദമാക്കാമോ?
സഹകരണ
സ്ഥാപനങ്ങള്‍ വഴി ക്ഷേമ
പെന്‍ഷനുകള്‍
2466.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കല്‍പ്പറ്റ
മണ്ഡലത്തില്‍ എത്ര
കോടി രൂപയുടെ
ക്ഷേമപെന്‍ഷനുകള്‍
സഹകരണ സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്തിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വയനാട്
ജില്ലയില്‍ എത്ര കോടി
രൂപയുടെ
ക്ഷേമപെന്‍ഷനുകള്‍
സഹകരണ സ്ഥാപനങ്ങള്‍ വഴി
വിതരണം ചെയ്തിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്ക്
വ്യക്തമാക്കാമോ?
സംസ്ഥാന
കാര്‍ഷികവികസന ബാങ്ക്
2467.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷികവികസന
ബാങ്കിന്റെ എറണാകുളം
ജില്ലയിലുള്ള
ട്രെയിനിംഗ്
സെന്ററിന്റെ
നവീകരണത്തിനായി
ചെലവാക്കിയ തുക എത്ര;
ഇനം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാന
കാര്‍ഷികവികസന ബാങ്ക്
പത്തനംതിട്ടയില്‍
വാങ്ങിയ സ്ഥലത്തിന്
ഫെയര്വാല്യൂവിലും
കൂടിയ ഫീസിനത്തില്‍
സ്ഥലം രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
എങ്കില്‍ രജിസ്ട്രേഷന്
നടത്തിയ ആധാരത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
കാര്‍ഷിക
വികസനബാങ്കിന്റെ എല്ലാ
ഓഫീസുകളിലും
കമ്പ്യൂട്ടറൈസേഷന്
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
സോഫ്റ്റ്വെയര്
വാങ്ങിച്ചത് എത്ര
തുകയ്ക്കാണ്; ഏത്
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സിയില്‍ നിന്നാണ്
സോഫ്റ്റ്വെയര്
വാങ്ങിച്ചത്; ഭരണസമിതി
അനുവാദം നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ ;
(ഡി)
2013-18
കാലഘട്ടത്തില്‍
ബാങ്കില്‍ എത്രപേരെ
താത്കാലിക ജീവനക്കാരായി
നിയമിച്ചുവെന്നും
അവരുടെ യോഗ്യതകള്‍
എന്തൊക്കെ
ആയിരുന്നുവെന്നും
വിശദമാക്കാമോ;
(ഇ)
സംസ്ഥാന
കാര്‍ഷിക വികസന
ബാങ്കില്‍ നിലവില്‍
എത്ര ഒഴിവുകള്‍ ഉണ്ട്;
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
ടി ഒഴിവുകളില്‍
പി.എസ്.സി വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
കാര്‍ഷിക-ഗ്രാമവികസന
ബാങ്കിലെ വായ്പയ്ക്ക് ഈടായി
നല്കിയ ആധാരങ്ങള്‍
2468.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
സഹകരണ
കാര്‍ഷിക-ഗ്രാമവികസന
ബാങ്കിലെ അംഗങ്ങള്‍
വായ്പയ്ക്ക് ഈടായി
നല്കിയ ആധാരങ്ങള്‍
പ്രളയത്തില്‍
നശിച്ചുപോയതിന് പകരമായി
ആധാരങ്ങളുടെ
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകള്‍
സൗജന്യമായും കാലതാമസം
കൂടാതെയും
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ക്രഡിറ്റ്
സഹകരണസംഘങ്ങള്‍
2469.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ക്രഡിറ്റ്
സഹകരണസംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ട്
;വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം
ജില്ലയില്‍ എത്ര നോണ്‍
ക്രഡിറ്റ്
സഹകരണസംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ട്;വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ പുതിയ സഹകരണ
സംഘങ്ങള്‍
2470.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ പുതിയതായി
എത്ര സഹകരണ സംഘങ്ങള്‍
രൂപീകരിച്ചിട്ടുണ്ടെന്നും
അവ എവിടെയെല്ലാമെന്നും
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ലാഭകരമായി
പ്രവര്‍ത്തിക്കുന്ന
സഹകരണ സ്ഥാപനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
സഹകരണസംഘങ്ങളിലെ
അഡ്മിനിസ്ട്രേറ്റർ ഭരണം
2471.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രാഥമിക
സഹകരണസംഘങ്ങള്‍
ഉള്‍പ്പെടെ ആകെ എത്ര
സഹകരണസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്ന്
അറിയിക്കുമോ;
(ബി)
അവയില്‍
എത്ര സംഘങ്ങളിലാണ്
അഡ്മിനിസ്ട്രേറ്റർ ഭരണം
നിലവിലുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
പിറവം
മണ്ഡലത്തില്‍ മണീട്
സര്‍വീസ് സഹകരണ
സംഘത്തില്‍
അഡ്മിനിസ്ട്രേറ്റർ ഭരണം
നിലവിലുണ്ടോയെന്നും
എങ്കില്‍
അഡ്മിനിസ്ട്രേറ്റർ ഭരണം
നിലവില്‍ വരാനിടയായ
സാഹചര്യമെന്താണെന്നും
അവിടെ തെരഞ്ഞെടുപ്പ്
നടത്താത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡുകളിലെ പര്‍ച്ചേസ്
നടപടികള്‍
2472.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡുകളിലേക്ക് സാധനം
പര്‍ച്ചേസ്
ചെയ്യുന്നതിന്
എന്തൊക്കെ സുതാര്യമായ
നടപടികളാണ് ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇടനിലക്കാരെ ഒഴിവാക്കി
ഭക്ഷ്യവസ്തുക്കള്‍
ഉത്പാദകരില്‍ നിന്നും
നേരിട്ട് വാങ്ങാനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സംസ്ഥാന
സഹകരണ ബാങ്കില്‍ നിന്ന്
വൈദ്യുതി വകുപ്പിന് വായ്പ
2473.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍ നിന്ന്
വൈദ്യുതി വകുപ്പിന്
ആയിരം കോടി രൂപ വായ്പ
നല്കുാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നേരത്തെ
വായ്പ നല്‍കാമെന്നേറ്റ
പൊതുമേഖലാ ബാങ്കുകളുടെ
കണ്‍സോര്‍ഷ്യം മതിയായ
ഈടില്ലാത്തതിന്റെ
പേരില്‍ ഇതില്‍ നിന്നും
പിന്മാറിയിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
(സി)
എങ്കില്‍
സര്‍ക്കാര്‍
ഗ്യാരന്റിയുടെ
അടിസ്ഥാനത്തില്‍ വായ്പ
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
റിസ്ക്
ഫണ്ട് ആനുകൂല്യം
2474.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ സഹകരണ
ബാങ്കുകളില്‍ നിന്നും
റിസ്ക് ഫണ്ട്
ആനുകൂല്യത്തിനുവേണ്ടി
എത്ര അപേക്ഷകള്‍ സഹകരണ
ക്ഷേമ ബോര്‍ഡില്‍
ലഭിച്ചിട്ടുണ്ടെന്ന്
ബാങ്ക് തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളില്‍ എത്ര
അപേക്ഷകളിന്മേല്
തീരുമാനമെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
(സി)
പ്രസ്തുത
അപേക്ഷകളില്‍ റിസ്ക്
ഫണ്ട്
അനുവദിക്കുന്നതില്‍
വരുന്ന കാലതാമസം
ഒഴിവാക്കി
അര്‍ഹരായവര്‍ക്ക്
റിസ്ക് ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റിസ്ക്
ഫണ്ടില്‍ നിന്ന്
അനുവദിക്കുന്ന തുക
2475.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണസംഘങ്ങള്‍,
ജില്ലാ സഹകരണ ബാങ്ക്,
വിവിധ സര്‍വ്വീസ്
പ്രാഥമിക
സഹകരണസംഘങ്ങള്‍
എന്നിവിടങ്ങളില്‍
നിന്നും വായ്പ
എടുക്കുന്ന
ഗുണഭോക്താക്കള്‍
രോഗികളാകുകയോ
മരണപ്പെടുകയോ
ചെയ്യുമ്പോള്‍ റിസ്ക്
ഫണ്ടില്‍ നിന്ന്
അനുവദിക്കുന്ന പരമാവധി
തുകയായ 1.5 ലക്ഷം രൂപ
വളരെ കുറവാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റിസ്ക് ഫണ്ട് തുക
കാലോചിതമായി
വര്‍ദ്ധിപ്പിച്ച്
സഹകാരികള്‍ക്ക്
കൂടുതല്‍ ആശ്വാസം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സംസ്ഥാന
കാര്‍ഷിക വികസന ബാങ്കിലെ
ഒഴിവുകള്‍
2476.
ശ്രീ.ഒ.
രാജഗോപാല്‍
,,
പി.സി. ജോര്‍ജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷിക വികസന
ബാങ്കിലെ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ എന്നാണ്
ഭരണസമിതി തീരുമാനം
എടുത്തത്; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പി.എസ്.സി.ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ തീരുമാനം
എടുത്ത ശേഷം ഏതൊക്കെ
തസ്തികകളില്‍ ബാങ്ക്
നേരിട്ട് നിയമനം
നടത്തുകയും പ്രൊമോഷന്
നല്‍കുകയും ചെയ്തു;
വിശദമാക്കാമോ;
(സി)
നിലവില്‍
കാര്‍ഷിക വികസന ബാങ്ക്
ജനറല്‍ മാനേജരായ
ഉദ്യോഗസ്ഥയെ
നിയമിച്ചിരിക്കുന്നത്
ഏതൊക്കെ യോഗ്യതകളുടെ
അടിസ്ഥാനത്തില്‍ ആണ്;
ജനറല്‍ മാനേജര്‍ ആകാന്‍
എന്തൊക്കെ യോഗ്യതകള്‍
വേണം; വിശദീകരിക്കാമോ?
മക്കരപറമ്പ്
സര്‍വ്വീസ് സഹകരണ ബാങ്ക് ചീഫ്
എക്സിക്യൂട്ടീവിന്റെ സസ്പെൻഷൻ
2477.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മക്കരപറമ്പ്
സര്‍വ്വീസ്
കോ-ഓപ്പറേറ്റീവ് ബാങ്ക്
ചീഫ് എക്സിക്യൂട്ടീവ്
(സെക്രട്ടറി) യെ
സസ്പെന്റ് ചെയ്യുവാൻ
സഹകരണ സംഘം
രജിസ്ട്രാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ് സഹകരണ സംഘം
രജിസ്ട്രാര്‍
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
ഉദ്യോഗസ്ഥന് നിലവിൽ
സസ്പെന്ഷനിലാണോ;
അല്ലെങ്കില്‍ പ്രസ്തുത
ഉത്തരവ്
നടപ്പിലാക്കുവാൻ
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
പൂവച്ചല്‍
സര്‍വ്വീസ് സഹകരണ ബാങ്ക്
2478.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ പൂവച്ചല്‍
സര്‍വ്വീസ് സഹകരണ
ബാങ്കില്‍ 2006 ജനുവരി
മുതല്‍ 2009 മെയ്
വരെയുള്ള കാലയളവില്‍
ദിവസക്കൂലി
അടിസ്ഥാനത്തിലും കരാര്‍
വ്യവസ്ഥയിലുമായി എത്ര
ജീവനക്കാര്‍
ജോലിചെയ്തിരുന്നു;
അവരുടെ പേരും തസ്തികയും
കാലയളവും ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍
ദിവസക്കൂലി/കരാര്‍
അടിസ്ഥാനത്തില്‍
ജോലിചെയ്ത ജീവനക്കാരുടെ
ഹാജര്‍ രജിസ്റ്ററുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കാലയളവില്‍
ദിവസക്കൂലി/കരാര്‍
അടിസ്ഥാനത്തില്‍
ജോലിചെയ്ത ജീവനക്കാര്‍
കൈപ്പറ്റിയ
ശമ്പളം/ദിവസക്കൂലിയുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
കാലയളവില്‍
ദിവസക്കൂലി/കരാര്‍
വ്യവസ്ഥയില്‍
ജോലിചെയ്തവര്‍
പിരിഞ്ഞുപോയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവര്‍ക്ക്
തൊഴില്‍ പരിചയ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ടോ;
ആര്‍ക്കെല്ലാം;
വിശദമാക്കാമോ?
ടൂറിസം രംഗത്തെ സമഗ്രവികസനം
2479.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
2018-19
സാമ്പത്തികവര്‍ഷം
ടൂറിസം വകുപ്പിന്റെ
പ്ലാന്‍ ഫണ്ടില്‍
നിന്നും സംസ്ഥാന
ടൂറിസത്തിന്റെ
സമഗ്രവികസനത്തിനായി
എന്തൊക്കെ
കാര്യങ്ങള്‍ക്കാണ്
ഭരണാനുമതി
നല്കിയിട്ടുളളതെന്ന്
ആയതിന്റെ തുകയടക്കം
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
പ്രളയത്തിന് ശേഷം കേരളം
സന്ദർശിച്ച വിനോദസഞ്ചാരികള്‍
2480.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രളയത്തിന്
ശേഷം കേരളം സന്ദർശിച്ച
ആഭ്യന്തര-വിദേശ
വിനോദസഞ്ചാരികളുടെ
എണ്ണം പട്ടിക തിരിച്ച്
ലഭ്യമാക്കാമോ?
വിദേശ
ആഭ്യന്തര ടൂറിസ്റ്റുകള്‍
2481.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തരം
ടൂറിസം മേഖലയുടെ
തിരിച്ചുവരവിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
അറിയിക്കുമോ;
(ബി)
ഈ
വര്‍ഷം കേരളത്തില്‍
എത്തിയ വിദേശ ആഭ്യന്തര
ടൂറിസ്റ്റുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; ജില്ല
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കുമോ?
വിദേശ
വിനാേദസഞ്ചാരികള്ക്കു നേരെ
അക്രമങ്ങള്‍
2482.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെത്തുന്ന
വിദേശ
വിനാേദസഞ്ചാരികള്ക്കു
നേരെ നടക്കുന്ന
അക്രമങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ടൂറിസം
രംഗത്തെ ബാധിക്കുന്ന
ഇത്തരം പ്രവണതകള്‍
ഇല്ലാതാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമാേ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്കുമാേ?
കഴിഞ്ഞ
വര്‍ഷം സംസ്ഥാനം സന്ദർശിച്ച
വിനോദസഞ്ചാരികള്‍
2483.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷം (2018)
സംസ്ഥാനത്ത് എത്ര
വിനോദസഞ്ചാരികള്‍
സന്ദര്‍ശനം നടത്തി;
ഇതില്‍ ആഭ്യന്തര
ടൂറിസ്റ്റുകള്‍ എത്ര;
വിദേശ ടൂറിസ്റ്റുകള്‍
എത്ര;ഇവരുടെ
സന്ദര്‍ശനത്തിലൂടെ എത്ര
കോടി രൂപയുടെ വരുമാനം
സംസ്ഥാനത്തിന് ലഭിച്ചു;
വ്യക്തമാക്കുമോ;?
(ബി)
ഹര്‍ത്താലുകള്‍
വിനോദസഞ്ചാരമേഖലയെ
ബാധിക്കുന്നുവെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ടൂറിസം മേഖലയെ
ഹര്‍ത്താലുകളിൽ നിന്നും
ഒഴിവാക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനായി
അന്താരാഷ്ട്ര
പ്രചാരണപരിപാടി
സംഘടിപ്പിച്ചുവോ;
എങ്കില്‍ ഏതെല്ലാം
രാജ്യങ്ങളില്‍ പ്രചാരണം
സംഘടിപ്പിച്ചു; ടൂറിസം
മേഖലയെ
പ്രതിനിധീകരിച്ച്
എത്രപേര്‍ പങ്കെടുത്തു;
അവര്‍ ആരെല്ലാം; എത്ര
രൂപ ഇതിലേക്കായി
ചെലവഴിച്ചു; വിശദാംശം
വ്യക്തമാക്കുമോ
ടൂറിസം
രംഗത്ത് നൂതനപദ്ധതികള്‍
2484.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വിദേശ
ടൂറിസ്റ്റുകളുടെ
സന്ദര്‍ശനത്തില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ടൂറിസം
മേഖലയില്‍ കൂടുതല്‍
ആള്‍ക്കാരെ
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ പുതിയ
പദ്ധതികള്‍
ആരംഭിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍
ആരംഭിക്കുവാന്‍ നടപടികള്‍
2485.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളം
സന്ദര്‍ശിക്കാന്‍
ആഗ്രഹിക്കുന്ന
ഇതരസംസ്ഥാനക്കാര്‍ക്ക്
കേരളത്തെ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുന്നതിനായി
ഏതെല്ലാം
സംസ്ഥാനങ്ങളില്‍
ഇന്‍ഫര്‍മേഷന്‍
ഓഫീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഇതരസംസ്ഥാനങ്ങളിലെ
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍ക്ക്
സമീപം കേരളത്തിന്റെ
ടൂറിസ്റ്റ്
ഇന്‍ഫര്‍മേഷന്‍
സെന്ററുകള്‍
ആരംഭിക്കുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ഇതരസംസ്ഥാനങ്ങളിലെ
ടൂറിസ്റ്റ്
കേന്ദ്രങ്ങളില്‍
കേരളത്തിന്റെ
സവിശേഷതകളും
കരകൗശലവിരുതും
വെളിവാക്കാന്‍ ഉതകുന്ന
തരത്തില്‍ പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
2486.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
എസ്.രാജേന്ദ്രന്
,,
സി.കൃഷ്ണന്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത
ടൂറിസത്തിന്റെ
ഫലപ്രദമായ
നടത്തിപ്പിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിനായി
രൂപീകരിച്ച
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനമൊട്ടാകെ
വ്യാപിപ്പിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
മിഷന് കീഴില്‍ പുതിയ
യൂണിറ്റുകള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം
പ്രത്യക്ഷമായും
പരോക്ഷമായും എത്ര
പേര്‍ക്ക് തൊഴില്‍
നല്കാന് സാധിച്ചു
എന്നതിന്റെ കണക്ക്
ലഭ്യമാണോ;
(ഇ)
ഉത്തരവാദിത്ത
ടൂറിസം രംഗത്തെ മികച്ച
പ്രവര്‍ത്തനങ്ങള്‍ക്ക്
ലഭിച്ചിട്ടുള്ള
അംഗീകാരങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
വകുപ്പിന് സംസ്ഥാനത്തിന്
പുറത്തുള്ള ആസ്തിവകകള്‍
2487.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വിനോദസഞ്ചാര
വകുപ്പിന്റെ
ഉടമസ്ഥതയില്‍
കേരളത്തിന് പുറത്തുള്ള
ആസ്തിവകകള്‍
എന്താെക്കയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആസ്തിവകകള്‍
പരിപാലിക്കുന്നതിനും
സംരക്ഷിക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയാണെന്ന്
അറിയിക്കാമോ ?
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ വിപണനതന്ത്രം
2488.
ശ്രീ.എസ്.രാജേന്ദ്രന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
ബി.ഡി. ദേവസ്സി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സി.എന്‍.എന്‍
ട്രാവല്‍ പോലുള്ള
പ്രമുഖ അന്താരാഷ്ട്ര
ചാനല്‍
വിനോദസഞ്ചാരികള്‍
കണ്ടിരിക്കേണ്ട
പ്രധാനസ്ഥലങ്ങളിലൊന്നായി
വിലയിരുത്തിയിട്ടുള്ള
കേരളത്തിലേക്ക്
വിദേശത്തുനിന്നും
രാജ്യത്തിന്റെ
വിവിധഭാഗങ്ങളില്‍
നിന്നും കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കാന്‍ സർക്കാർ
നടത്തുന്ന
വിപണനതന്ത്രങ്ങള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്തെത്തുന്ന
വിനോദസഞ്ചാരികള്‍
സന്തുഷ്ടരായി
മടങ്ങുന്നതാണ് ഏറ്റവും
നല്ല
വിപണനതന്ത്രമെന്നത്
കണക്കിലെടുത്ത്
വിനോദസഞ്ചാരകേന്ദ്രങ്ങളുടെ
ശുചിത്വപരിപാലനത്തിനും
മികച്ച താമസസൗകര്യവും
വിനോദസഞ്ചാരകേന്ദ്രങ്ങളെ
ബന്ധിപ്പിച്ചുകൊണ്ടുള്ള
ഗതാഗതസൗകര്യവും
ഏര്‍പ്പെടുത്തുന്നതിനും
സര്‍വ്വോപരി അതിഥികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
സംസ്ഥാനത്തെ
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍
ഭൂരിഭാഗവും പരിസ്ഥിതി
പ്രാധാന്യമുള്ളവയായതിനാല്
ഇത്തരം സ്ഥലങ്ങളുടെ
ശേഷിക്കനുസരിച്ച് വേണ്ട
ക്രമീകരണം
നടത്തുന്നതിനും
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണരീതികള്‍
അവലംബിക്കുന്നതിനും
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വിദേശത്തുനിന്നുള്ള
വിനോദസഞ്ചാരികള്‍
2489.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017,
2018 വര്‍ഷങ്ങളിലും,
2019 ല്‍ നാളിതുവരെയും
മറ്റ് രാജ്യങ്ങളില്‍
നിന്ന് സംസ്ഥാനത്ത്
എത്തിയ
വിനോദസഞ്ചാരികളുടെ
കണക്ക് ലഭ്യമാക്കുമോ;
(ബി)
ഇതില്‍
ഓരോ വര്‍ഷങ്ങളിലും
മുന്‍വര്‍ഷങ്ങളില്‍
നിന്നും നേരിയ കുറവ്
ഉള്ളതായി
കണ്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സഞ്ചാരികള്‍ക്ക്
സുരക്ഷയും
വിനോദസഞ്ചാരകേന്ദ്രങ്ങളിൽ
ഭൗതികസാഹചര്യങ്ങളും
വര്‍ദ്ധിപ്പിക്കുവാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
2018-19
വര്‍ഷത്തില്‍ ബജറ്റ്
വിഹിതം എത്രയായിരുന്നു;
ഇതില്‍ എത്ര തുക
ചെലവാക്കി;അഡീഷണല്‍
ഓതറൈസേഷന്‍ വഴി എത്ര
തുക ലഭിച്ചു; എത്ര തുക
ചെലവാക്കി;
(ഇ)
2018 വര്‍ഷത്തില്‍
വിനോദസഞ്ചാര വകുപ്പ്
ഡയറക്ടറുടെ കീഴില്‍
ഉള്ള
സ്ഥാപനങ്ങള്‍ക്കുവേണ്ടി
എത്ര വാഹനങ്ങൾ വാങ്ങി;
വിനോദസഞ്ചാരവകുപ്പിന്റെ
കീഴിലുള്ള കെ.ടി.ഡി.സി
തുടങ്ങിയ ഇതര
സ്ഥാപനങ്ങള്‍ക്കുവേണ്ടി
എത്ര വാഹനങ്ങള്‍
വാങ്ങി; വിശദമായ വിവരം
ലഭ്യമാക്കുമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
2490.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍ ടേക്ക്
എ ബ്രേക്ക് പദ്ധതി
ആരംഭിച്ചത്
എവിടെയാക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയില്‍
പൂര്‍ത്തിയായി
പ്രവര്‍ത്തനം ആരംഭിച്ചവ
ഏതൊക്കെയാണെന്നും
എവിടെയൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഓരോ
ടേക്ക് എ ബ്രേക്ക്
പദ്ധതിക്കും എത്ര രൂപ
വീതമാണ് അന്തിമമായി
ചെലവ് വന്നത്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(ഡി)
പാലക്കാട്
ജില്ലയിലെ കൂറ്റനാട്
ടേക്ക് എ ബ്രേക്കിന്റെ
നിര്‍മ്മാണത്തിന് എത്ര
രൂപ
കോണ്‍ട്രാക്ടര്‍ക്ക്
നല്‍കിയെന്നും ഏതെല്ലാം
തീയതികളിലാണ് ഈ തുക
കൈമാറിയതെന്നും
വിശദമാക്കാമോ;
(ഇ)
കൂറ്റനാടിലെ
ഈ പദ്ധതി
പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ടൂറിസം വകുപ്പ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ?
സാഹസിക
ടൂറിസം
2491.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തികവര്‍ഷം
ടൂറിസം വകുപ്പിന്
അനുവദിച്ചിട്ടുള്ള
പ്ലാന്‍ ഫണ്ട് എത്ര
രൂപയാണ്;
(ബി)
സാഹസിക
ടൂറിസം പരിപാടികള്‍ക്ക്
2019-20-ല്‍ എത്ര രൂപ
നീക്കിവച്ചിട്ടുണ്ട്;
(സി)
ഇടുക്കി
ജില്ലയില്‍ സാഹസിക
ടൂറിസം പദ്ധതികള്‍ക്ക്
ഡി.റ്റി.പി.സി. വഴി
പ്രോത്സാഹനം നല്കാന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സ്പെെസ്
റൂട്ട് പദ്ധതി
2492.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് നടപ്പിലാക്കി
വരുന്ന സ്പെെസ് റൂട്ട്
പദ്ധതിയില്‍ ഏതെല്ലാം
വിനാേദസഞ്ചാര വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കാമോ:
(ബി)
പ്രസ്തുത
പദ്ധതിയില്‍ പുതിയതായി
ഉള്‍പ്പെടുത്തിയ
തങ്കശ്ശേരിയില്‍
ഏതെല്ലാം ടൂറിസം വികസന
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമാേ?
അഡ്വഞ്ചര്‍
ടൂറിസത്തിന്റെ സാധ്യതകള്‍
2493.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
ടൂറിസത്തിന്റെ
സാധ്യതകള്‍
വിപുലപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അഡ്വഞ്ചര്‍
അക്കാദമിയുടെ ആസ്ഥാനം
കാട്ടാക്കട മണ്ഡലത്തിലെ
ശാസ്താംപാറയില്‍
ആരംഭിയ്ക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ടൂറിസം
ലൈഫ് ഗാര്‍ഡ് കോ ഓര്‍ഡിനേറ്റര്‍
2494.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരളത്തിലെ
ടൂറിസം ലൈഫ്
ഗാര്‍ഡുകള്‍ക്ക്
ജില്ലാതലത്തില്‍ കോ
ഓര്‍ഡിനേറ്റര്‍ തസ്തിക
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ കോ
ഓര്‍ഡിനേറ്റര്‍മാരെ
നിയോഗിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ;
വെളിപ്പെടുത്തുമോ?
മലബാര്‍
റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി
2495.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
റിവര്‍ ക്രൂയിസ് ടൂറിസം
പദ്ധതിയുടെ ഭാഗമായി
ഇതുവരെ എന്തൊക്കെ
കാര്യങ്ങള്‍ ആണ്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി തലശ്ശേരി
നിയോജക മണ്ഡലത്തില്‍
ഭരണാനുമതി നല്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
ആയതിന്റെ നിലവിലുളള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ?
മലബാര്‍
റിവര്‍ ഫെസ്റ്റിവൽ
2496.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സാഹസിക
വിനോദസഞ്ചാരം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി കോഴിക്കോട്
തുഷാരഗിരിയില്‍
നടത്തിവരുന്ന മലബാര്‍
റിവര്‍ ഫെസ്റ്റിവലിന്റെ
ഈ വര്‍ഷത്തെ സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
റിവര്‍
ഫെസ്റ്റിവലിന്
വകുപ്പില്‍ നിന്നും
അനുവദിക്കുന്ന തുക
വര്‍ധിപ്പിക്കണമെന്ന
ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
കാെല്ലം
ജില്ലയിലെ ടൂറിസം സഹകരണ
സംഘങ്ങള്‍
2497.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാെല്ലം
ജില്ലയില്‍ ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിച്ചുവരുന്ന
സഹകരണസംഘങ്ങള്‍
ഏതെല്ലാമാണ്; വിശദാംശം
ലഭ്യമാക്കുമാേ?
കായംകുളം
ഡി.ടി.പി.സി. അമിനിറ്റി
സെന്ററിലെ പാര്‍ക്കില്‍ ഓപ്പണ്‍
ജിംനേഷ്യം
2498.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആലപ്പുഴ
മെഗാടൂറിസം പദ്ധതിയുടെ
ഭാഗമായി കായംകുളം
കായലോര ടൂറിസം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കായംകുളം ഡി.ടി.പി.സി.
അമിനിറ്റി സെന്ററില്‍
സജ്ജമാക്കിയിട്ടുള്ള
പാര്‍ക്കില്‍ ഓപ്പണ്‍
ജിംനേഷ്യം
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മലപ്പുറം
ജില്ലയിലെ ടൂറിസം പദ്ധതികൾ
2499.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം മലപ്പുറം
ജില്ലയില്‍ ടൂറിസം
മേഖലയെ അവഗണിക്കുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ പ്രസ്തുത
ജില്ലയിലെ ടൂറിസം
പദ്ധതികള്‍ക്ക് വേണ്ടി
നീക്കിവെച്ച തുക,
പദ്ധതികളുടെ പേര് സഹിതം
അറിയിക്കാമോ;
(സി)
കൊണ്ടോട്ടിയില്‍
നെടിയിരുപ്പ് സ്വരൂപം
ടൂറിസം പദ്ധതി
പരിഗണനയിലുണ്ടോ;
(ഡി)
ഏറെ
ചരിത്രപ്രാധാന്യമുളള
നെടിയിരുപ്പ് സ്വരൂപം
പദ്ധതി
നടപ്പിലാക്കേണ്ടത്
ആവശ്യമാണെന്ന്
കുരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ അഴീക്കല്‍
ബീച്ചിലെ സൗകര്യങ്ങള്‍
2500.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പാട്
ഗ്രാമപഞ്ചായത്തിലെ
അഴീക്കല്‍ ബീച്ചിലെ
പ്രാഥമികസൗകര്യങ്ങളുടെ
കുറവും
സുരക്ഷിതത്വമില്ലായ്മയും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ബീച്ചില്‍ വച്ച് 2016
മുതല്‍
തിരമാലയില്‍പ്പെട്ട്
മരണമടഞ്ഞവരുടെ സംഖ്യ
എത്രയെന്ന്
വിശദീകരിക്കുമോ;
(സി)
സഞ്ചാരികള്‍
നിരന്തരമായി
മരണപ്പെടുന്നതിനുള്ള
സാഹചര്യമുണ്ടാകുന്നത്
ഒഴിവാക്കുന്നതിനുവേണ്ടി
കൂടുതല്‍ ലൈഫ്
ഗാര്‍ഡുകളെ
നിയോഗിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(ഡി)
ഇവിടെ
കൂടുതല്‍
ടോയ്ലെറ്റുകളും മറ്റ്
അവശ്യസൗകര്യങ്ങളുമൊരുക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പാണ്ടനാട്
ഇക്കോ ടൂറിസം പദ്ധതി
2501.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
പാണ്ടനാട് പഞ്ചായത്തിലെ
ചെങ്ങന്നൂര്‍ പമ്പാതീര
സംരക്ഷണ പദ്ധതിയായ
പാണ്ടനാട് ഇക്കോ ടൂറിസം
പദ്ധതി സമിതിയില്‍
കൂടുതല്‍ അംഗങ്ങളെ
ചേര്‍ത്ത്
പുനര്രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആലപ്പുഴ
ഡി.ടി.പി.സി.യുടെ
കീഴില്‍ പ്രസ്തുത
പദ്ധതി കൂടുതല്‍
ജനോപകാരപ്രദമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കടമക്കുടി
ടൂറിസം പദ്ധതി
2502.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
കടമക്കുടി ടൂറിസം
പദ്ധതിക്കായി
സര്‍ക്കാര്‍ ഫണ്ട്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കിൽ
ആയതിനായി എത്ര തുക
അനുവദിച്ചെന്നും
പ്രസ്തുത പദ്ധതി
നടപ്പിലാക്കാൻ
എന്തെല്ലാം നടപടികൾ
സ്വീകരിച്ചെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ബേപ്പൂരിൽ
വിനോദസഞ്ചാര വികസനം
2503.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കോഴിക്കോട്
ജില്ലയിലെ ബേപ്പൂരിൽ
വിനോദസഞ്ചാര
വികസനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പുതിയ
എന്തെങ്കിലും
വികസനപദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംങ്ങള്‍ നല്‍കാമോ?
വൈപ്പിന്‍
മണ്ഡലത്തിലെ ബീച്ച് ടൂറിസം
പദ്ധതി
2504.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
മണ്ഡലത്തിലെ
തീരപ്രദേശങ്ങളെ
കോർത്തിണക്കിക്കൊണ്ടുള്ള
ബീച്ച് ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കാമോ;
(ബി)
പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ?
വാണിമേല്‍
വിനോദസഞ്ചാരകേന്ദ്രം
2505.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ വാണിമേല്‍
വിനോദസഞ്ചാരകേന്ദ്രം
പ്രൊജക്റ്റ്
തയ്യാറാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൊജക്റ്റ്
തയ്യാറാക്കുന്നതിലുള്ള
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രൊജക്റ്റ്
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതപ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ചടയമംഗലത്തെ
വിനോദസഞ്ചാര പദ്ധതികൾ
2506.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചടയമംഗലം
നിയോജകമണ്ഡലത്തില്‍
വിനോദസഞ്ചാര മേഖലയില്‍
അംഗീകാരം
നല്‍കിയിട്ടുള്ള
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതികൾക്കായി എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍
2507.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് മുഖാന്തിരം
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍ ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്;
(ബി)
ഈ
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികളാണ്
വകുപ്പിന്റെ
പരിഗണനയിലുളളതെന്ന്
വ്യക്തമാക്കാമോ;
വിശദാംശം നല്‍കുമോ?
മടവൂര്‍പ്പാറ
ടൂറിസം പദ്ധതി
2508.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചരിത്രമുറങ്ങുന്ന
മടവൂര്‍പ്പാറ
ഗുഹാക്ഷേത്രം
ഉള്‍ക്കൊള്ളുന്ന ടൂറിസം
പദ്ധതിയുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര തുക ഇതിനകം
അനുവദിച്ചു; ഏത്
ഏജന്‍സിയുടെ
നേതൃത്വത്തിലാണ്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
ശേഷിക്കുന്ന നടപടികൾ
അടിയന്തിരമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ ?
നെല്ലിയാമ്പതി
ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാം
2509.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ലിയാമ്പതി
ഓറഞ്ച് ആന്റ്
വെജിറ്റബിള്‍ ഫാമില്‍
എത്ര ഏക്കര്‍ സ്ഥലമാണ്
ടൂറിസം വകുപ്പിന്
അനുവദിച്ചുതന്നിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
പാവങ്ങളുടെ
ഊട്ടി എന്നറിയപ്പെടുന്ന
നെല്ലിയാമ്പതിയില്‍
കെ.ടി.ഡി.സി. ഹോട്ടല്‍
ആരംഭിക്കാന്‍ ആവശ്യമായ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ചാലക്കുടിയിലെ
ടൂറിസം പദ്ധതികള്‍
2510.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് മുഖേന
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും അവ
ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
(സി)
ടൂറിസ്റ്റുകള്‍ക്ക്
താമസസൗകര്യം
ഒരുക്കുന്നതിനായി
തുമ്പൂര്‍മുഴി
ഇറിഗേഷന്‍ ഐ.ബി.
നവീകരിക്കുന്നത്
ഉള്‍പ്പെടെയുളള
പ്രവൃത്തികള്‍ക്ക്
അനുമതി
ലഭ്യമാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷ ടൂറിസം
വകുപ്പിന്റെ
പരിഗണനയിലുണ്ടോ;
വെളിപ്പെടുത്താമോ;
(ഡി)
ആയതിന്
അനുമതി ലഭ്യമാക്കുമാന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ പുഴയോര ടൂറിസം
പദ്ധതികള്‍
2511.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വള്ളിക്കുന്ന്
മണ്ഡലത്തിലെ ചേലേമ്പ്ര,
തേഞ്ഞിപ്പാലം,
മൂന്നിയൂര്‍,
വള്ളിക്കുന്ന്
ഗ്രാമപഞ്ചായത്തുകളില്‍
വിവിധ പുഴയോര ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കുന്നത്
സംബന്ധിച്ച്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കുടലുണ്ടിയുടെ
വിനോദസഞ്ചാര സാധ്യതകള്‍
2512.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ
കുടലുണ്ടിയുടെ
വിനോദസഞ്ചാര സാധ്യതകള്‍
സംബന്ധിച്ച്
വകുപ്പുതലത്തില്‍
പ്രോജക്ടുകള്‍
എന്തെങ്കിലും
നിലവിലുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
പ്രദേശത്തിന്റെ ഇക്കോ
ടൂറിസം സാധ്യതകള്‍
പരിശോധിച്ച്
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുറ്റാനശ്ശേരി
മുതലമൂര്ഖന് കടവ് ബോട്ടിംഗ്
പദ്ധതി
2513.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍
ഭരണാനുമതിയില്ലാത്ത
പ്രവൃത്തികളില്‍
2385-ാം ക്രമനമ്പരായി
ഉള്‍പ്പെട്ടിട്ടുള്ള
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വെള്ളിനേഴി
പഞ്ചായത്തിലെ
കുറ്റാനശ്ശേരി
മുതലമൂര്ഖന് കടവില്‍
ബോട്ടിംഗ് എന്ന
പദ്ധതിയുടെ ഡി.പി.ആര്.
ഉടന്‍ തയ്യാറാക്കാന്‍
വേണ്ട നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഡി.പി.ആര്.
തയ്യാറാക്കാന്‍
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ?
ഭൂതത്താന്‍കെട്ടിലെ
ടൂറിസവികസനം
2514.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പ്രമുഖ
ടൂറിസ്റ്റ് കേന്ദ്രമായ
ഭൂതത്താന്കെട്ടില്
ടൂറിസവികസനത്തിന്റെ
ഭാഗമായി ഡാം
റീഹാബിലിറ്റേഷന്‍
ഇംപ്രൂവ്മെന്റ്
പ്രോഗ്രാം (DRIP)
പദ്ധതിയില്‍പ്പെടുത്തി
പുതിയ പദ്ധതികള്‍
പരിഗണനയില്‍ ഉണ്ടോ;
(ബി)
DRIP
പദ്ധതിയുടെ രണ്ടാം
ഘട്ടത്തില്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
ഭൂതത്താന്കെട്ടില്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കുവേണ്ടിയുളള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എത്ര തുകയുടെ
പ്രൊപ്പോസല്‍ ആണ്
സമര്‍പ്പിച്ചിട്ടുളളതെന്നും
പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതിയും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പ്രൊപ്പോസലിലെ
പ്രവൃത്തികള്‍
വേഗത്തില്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ക്ഷേത്ര ഭൂമിയില്‍ ആയുധ
പരിശീലനം
2515.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍-കൊച്ചി
ദേവസ്വം ബോര്‍ഡുകളുടെ
കീഴിലുള്ള ക്ഷേത്ര
ഭൂമിയില്‍ കായിക/ആയുധ
പരിശീലനം നടക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പരിശീലനം
നിയന്ത്രിക്കുവാനായി
നിയമനിര്‍മ്മാണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
ക്ഷേത്രങ്ങളെ
ആര്.എസ്.എസ്. മുതലായ
സംഘടനകളുടെ
സ്വാധീനത്തില്‍ നിന്നും
മോചിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ദേവസ്വം
ബോര്‍ഡുകള്‍ക്ക് കീഴിലുള്ള
ക്ഷേത്ര ഭൂമി
2516.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
ബോര്‍ഡുകള്‍ക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളിലെ ഭൂമി
കൈയേറ്റങ്ങള്‍
ഒഴിപ്പിച്ച് തിരിച്ച്
പിടിക്കാന്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കാണ്
രൂപം നല്‍കിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
ഏതെങ്കിലും
ക്ഷേത്രവുമായി
ബന്ധപ്പെട്ട കൈയേറ്റ
ഭൂമി ഈ സര്‍ക്കാരിന്റെ
കാലത്ത് തിരികെ
പിടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
പമ്പ
ത്രിവേണിയില്‍ അടിഞ്ഞുകൂടിയ
മണല്‍ സംഭരിക്കുവാന്‍
ടെന്‍ഡര്‍
2517.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
പമ്പ ത്രിവേണിയില്‍
അടിഞ്ഞുകൂടിയ മണല്‍
വാരി സംഭരിക്കുവാന്‍
ദേവസ്വം ബോര്‍ഡ്
ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ;
(ബി)
എത്ര
ലക്ഷം രൂപയുടെ മണല്‍
സംഭരിക്കുവാന്‍
കഴിയുമെന്നാണ്
കണക്കാക്കുന്നത്;
(സി)
ഏത്
ഏജന്‍സിക്കാണ്
ടെന്‍ഡര്‍ നല്‍കിയത്;
വിശദാംശം നല്‍കുമോ?
പമ്പ-സന്നിധാനം
റോപ് വേ
2518.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പമ്പ-സന്നിധാനം
റോപ് വേയുടെ സര്‍വ്വേ
നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
റോപ് വേയുടെ
അലൈന്മെന്റ്
എപ്രകാരമാണ്;
അറിയിക്കാമോ;
(ബി)
പ്രസ്തുത
റോപ് വേ വരുമ്പോള്‍
എത്ര മരങ്ങള്‍
മുറിക്കേണ്ടിവരുമെന്നാണ്
കണക്കാക്കുന്നത്;
(സി)
ഇതിനായി
വനം വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശബരിമല
വികസന അതോറിറ്റി
2519.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വികസന അതോറിറ്റി
രൂപവല്‍ക്കരിക്കുന്നതിന്
ലക്ഷ്യമിടുന്നുണ്ടോ;
(ബി)
വികസന
അതോറിറ്റിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
വികസന
അതോറിറ്റിയുടെ ഘടന
ആയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ശബരിമല
വികസന അതോറിറ്റി
2520.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയുടെ
വികസനത്തിനായി ശബരിമല
വികസന അതോറിറ്റി
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
അതോറിറ്റിയുടെ
അധികാരങ്ങള്‍
എന്തൊക്കെയാണെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പദ്ധതികളുടെ രൂപരേഖ
2521.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
പാരിസ്ഥിതിക
സന്തുലിതാവസ്ഥ
തകര്ത്തുകാെണ്ടുള്ള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയതിനെ
സുപ്രീംകാേടതി നിയമിച്ച
എംപവേര്‍ഡ് കമ്മിറ്റി
വിമര്ശിച്ചിട്ടുണ്ടാേ;
(ബി)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദമായ
രൂപരേഖ
സമര്‍പ്പിക്കുവാന്‍
സുപ്രീംകാേടതി
നിര്ദ്ദേശിച്ചിട്ടുണ്ടാേ;
(സി)
ഇതിന്റെ
അടിസ്ഥാനത്തില്‍
വിശദമായ രൂപരേഖ
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
രൂപരേഖ
സമര്‍പ്പിക്കുന്നതില്‍
ഉണ്ടായിട്ടുള്ള
കാലതാമസം ശബരിമലയില്‍
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തനങ്ങളെ
ദാേഷകരമായി
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമാേ?
ക്ഷേത്രകലാപീഠം
2522.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ചരിത്രത്തിന്റെ ഭാഗമായ
ആറ്റിങ്ങല്‍ കൊട്ടാരം
ജീര്‍ണ്ണിച്ച്
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കൊട്ടാരം
പുനരുദ്ധരിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ദേവസ്വം
ബോര്‍ഡിന്റെ കീഴില്‍
ക്ഷേത്രകലാപീഠം
ആരംഭിയ്ക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ
ആയതു തുടങ്ങുവാന്‍
സത്വര നടപടി
സ്വീകരിയ്ക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
പി.എഫ്. നിക്ഷേപം
2523.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വംബോര്‍ഡ്
ജീവനക്കാരുടെ പി.എഫ്.
നിക്ഷേപം
കടപ്പത്രങ്ങളില്‍
നിക്ഷേപിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
എന്ത് തുകയാണ് ഇപ്രകാരം
കടപ്പത്രത്തില്‍
നിക്ഷേപിച്ചത്; ഏത്
ബാങ്കിന്റെ
കടപ്പത്രമാണ്
വാങ്ങിയത്;
(സി)
എത്ര
വര്‍ഷത്തേക്കാണ് തുക
നിക്ഷേപിച്ചത്; അതിലൂടെ
ബോര്‍ഡിന് പ്രതിവര്‍ഷം
എന്ത് തുക വരുമാനം
ലഭിക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ ഇറക്കുന്ന
കടപ്പത്രങ്ങള്‍
വാങ്ങാതെ ഷെഡ്യൂള്‍ഡ്
ബാങ്കിന്റെ കടപ്പത്രം
വാങ്ങുവാനുണ്ടായ
പ്രത്യേക സാഹചര്യം
എന്താണ്;
(ഇ)
ഇപ്രകാരം
കടപ്പത്രം വാങ്ങിയതിന്
ഓഡിറ്റ് വിമർശനം
ഉണ്ടായിട്ടുണ്ടോ;
(എഫ്)
പ്രളയവും
യുവതീപ്രവേശനവിഷയവും
മൂലം ബോര്‍ഡിന് വരുമാന
നഷ്ടം സംഭവിക്കുമെന്ന്
അയ്യപ്പസ്വാമി
മുന്‍കൂട്ടി
തോന്നിപ്പിച്ച
സാഹചര്യത്തിലാണ്
കടപ്പത്രത്തില്‍ തുക
നിക്ഷേപിച്ചതെന്ന്
ബോര്‍ഡ് സെക്രട്ടറി
ഹൈക്കോടതിയില്‍ നല്കിയ
സത്യവാങ്മൂലത്തില്‍
പ്രസ്താവിച്ചിരുന്നോ
എന്നറിയിക്കാമോ?
മലബാര്‍
ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ
ശമ്പള പരിഷ്കരണം
2524.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാര്‍ക്ക്
ഇതുവരെയും ശമ്പള
പരിഷ്കരണം
നടപ്പിലാക്കാത്തതുകൊണ്ട്
അവര്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇരുപത്തിയഞ്ചു
വര്‍ഷം വരെ
സര്വ്വീസുള്ളവര്ക്കുപോലും
പതിനായിരം രൂപ
മാത്രമാണ് ശമ്പളമായി
ഇപ്പോഴും
ലഭിക്കുന്നതെന്നും
പരിമിതമായ ഈ ശമ്പളം
പോലും തവണകളായാണ്
നല്‍കുന്നതെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മലബാര്‍
ദേവസ്വം ബോര്‍ഡ്
ജീവനക്കാര്‍ക്ക്
തിരുവിതാംകൂര്‍ കൊച്ചി
ദേവസ്വം ബോര്‍ഡുകളില്‍
നടപ്പിലാക്കിയത്
പോലുള്ള ശമ്പളപരിഷ്കരണം
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
സംസ്ഥാനമൊട്ടാകെ
ദേവസ്വം ബോര്‍ഡ്
ജീവനക്കാര്‍ക്ക് ഏകീകൃത
ശമ്പളം നല്കി
തുല്യനീതി
നടപ്പിലാക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കാമോ;
വ്യക്തമാക്കുമോ?
ക്ഷേത്രഭൂമിയുടെ
സംരക്ഷണം
2525.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള എത്ര
ക്ഷേത്രങ്ങളുടെ
ഭൂമിയാണ്
അന്യാധീനപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ക്ഷേത്രങ്ങളുടെ
നിലവിലുള്ള ഭൂമി
നഷ്ടപ്പെടാതെ
സംരക്ഷിക്കുവാനും
അന്യാധീനപ്പെട്ടവ
വീണ്ടെടുക്കുവാനും
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേവസ്വം
നിയമനങ്ങള്‍
2526.
ശ്രീ.എ.
പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.
ബാബു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദേവസ്വം നിയമനങ്ങളില്‍
എന്തൊക്കെ സംവരണമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ദേവസ്വം
നിയമനങ്ങൾക്ക്
അപേക്ഷിക്കാന്‍
ദേവജാലിക എന്ന
ഓണ്‍ലൈന്‍ പോര്‍ട്ടല്‍
സജ്ജമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
കല്‍പ്പറ്റ
മണിയങ്കോട് ശബരിമല ഇടത്താവള
നിര്‍മ്മാണം
2527.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണിയങ്കോട് ശബരിമല
ഇടത്താവളത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തില്‍ എത്തി
നില്‍ക്കുന്നുവെന്ന്
വിശദമാക്കാമോ;
(ബി)
ഈ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ആനന്ദവല്ലീശ്വരം
ക്ഷേത്രക്കുളം നവീകരണം
2528.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വത്തിന് കീഴിലുള്ള
പുരാതനമായ കൊല്ലം
ആനന്ദവല്ലീശ്വരം
ക്ഷേത്രക്കുളത്തിന്റെ
പുരുദ്ധാരണത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
പ്രൊപ്പോസലില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
വീട് നിര്‍മ്മിച്ച്
നല്‍കുമെന്ന ദേവസ്വം ബോര്‍ഡ്
വാഗ്ദാനം
2529.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏറ്റുമാനൂര്‍
വിഗ്രഹമോഷണ കേസ്
തെളിയിക്കുന്നതിന്
നിമിത്തമായ രമണിക്ക്
വീട് നിര്‍മ്മിച്ച്
നല്‍കുമെന്ന് ദേവസ്വം
ബോര്‍ഡ് പ്രസിഡന്റും
അംഗവും രമണിയുടെ
വീട്ടിലെത്തി വാഗ്ദാനം
നല്‍കിയിരുന്നോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വാഗ്ദാന പ്രകാരം വീട്
നിര്‍മ്മിക്കുന്നതിന്
എത്ര തുകയാണ്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
ആസ്ഥാനമാക്കി താന്ത്രിക
വിദ്യാലയം
2530.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്ര
പൂജാവിധികള്‍
പഠിപ്പിക്കുന്ന
താന്ത്രിക വിദ്യാലയം
കോതമംഗലം ആസ്ഥാനമാക്കി
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
ശ്രീരാമ വിലാസം ചവളാര്
സൊസൈറ്റി നല്കിയ
നിവേദനത്തില്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
താന്ത്രിക വിദ്യാലയം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
(സി)
ഉണ്ടെങ്കില്‍
ചവളാര് സൊസൈറ്റിയുടെ
ആസ്ഥാനമായ കോതമംഗലത്ത്
പ്രസ്തുത സ്ഥാപനം
തുടങ്ങുന്ന കാര്യം
പരിഗണിക്കുമോ എന്ന്
അറിയിക്കുമോ?