പൊതു-സ്വകാര്യ
പങ്കാളിത്തം സംബന്ധിച്ച
ആസൂത്രണ ബോര്‍ഡ്
നിര്‍ദ്ദേശങ്ങള്‍
1866.
ശ്രീ.എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിര്‍വ്വഹിച്ചു
കൊണ്ടിരിക്കുന്ന സേവന
മേഖലകള്‍ പൊതു-സ്വകാര്യ
പങ്കാളിത്തത്തിന്
വിട്ടുകൊടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പൊതു-സ്വകാര്യ
പങ്കാളിത്തം സംബന്ധിച്ച
നയം
രൂപീകരിക്കുന്നതിനുള്ള
കരട് നിര്‍ദ്ദേശങ്ങള്‍
ആസൂത്രണ ബോര്‍ഡ്
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
അതില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(സി)
ജനങ്ങള്‍ക്ക്
മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിനായി
അധിക വിഭവസമാഹരണത്തിന്
ആസൂത്രണ ബോര്‍ഡ്
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
ശിപാർശയിന്മേൽ സർക്കാർ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ശമ്പള
പരിഷ്ക്കരണം
1867.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
അഞ്ച്
വര്‍ഷത്തിലൊരിക്കല്‍
ശമ്പള പരിഷ്കരണം
നടപ്പിലാക്കുമെന്ന
വാഗ്ദാനം
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
2019 ജൂലൈ മാസം മുതല്‍
നടപ്പിലാക്കേണ്ട ശമ്പള
പരിഷ്ക്കരണം സംബന്ധിച്ച
കമ്മീഷനെ നിയമിക്കുന്ന
കാര്യത്തില്‍ ഇതുവരെ
തീരുമാനം
കൈക്കൊള്ളാത്തത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിന്
പദ്ധതികള്‍
1868.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിനും
ആധുനികവത്കരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കാര്യക്ഷമതയോടെ
പ്രവര്‍ത്തിക്കാത്ത
എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
കേരളവും
നെതർലൻഡ്സുമായുള്ള സഹകരണ
സാധ്യതകള്‍
1869.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നെതര്‍ലന്‍ഡ്സ്
സന്ദര്‍ശനത്തിന്റെ
ഫലമായി കൃഷി,
വനപരിപാലന മേഖലകളില്‍
കേരളവും
നെതര്‍ലന്‍ഡ്സും
തമ്മില്‍
സഹകരണസാധ്യതകള്‍
ഉണ്ടായിട്ടുണ്ടോ;
(ബി)
കൃഷി,
വനപരിപാലനം തുടങ്ങിയ
മേഖലകളില്‍ ഏതൊക്കെ
തരത്തിലുള്ള സഹകരണമാണ്
പ്രതീക്ഷിക്കുന്നത്;
ഇതിനായി എന്തൊക്കെ
തുടര്‍നടപടികളാണ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റീ
ബില്‍ഡ് കേരള പ്രവര്‍ത്തന
നിര്‍ദ്ദേശങ്ങള്‍
1870.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍
നിര്‍മ്മാണത്തിന് റീ
ബില്‍ഡ് കേരള
പദ്ധതിയിലൂടെ വിഭാവനം
ചെയ്യുന്നതെന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
മേഖലകളില്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
നിര്‍ദ്ദേശങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നൽകുമോ?
മന്ത്രിസഭാ
തീരുമാനങ്ങള്‍
1871.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈക്കൊണ്ട ഏതെങ്കിലും
മന്ത്രിസഭ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനുളള
ഉത്തരവുകള്‍ യഥാസമയം
പുറപ്പെടുവിയ്ക്കാത്ത
സ്ഥിതി
വിശേഷമുണ്ടായിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം വിഷയത്തിലുള്ള
മന്ത്രിസഭ
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നതിനുള്ള
ഉത്തരവുകളാണ് ഇനിയും
പുറപ്പെടുവിയ്ക്കാന്‍
ബാക്കിയുള്ളത്;
വിശദമാക്കുമോ;
(സി)
അജണ്ടയ്ക്ക്
പുറത്തുള്ള ഇനമായി എത്ര
വിഷയങ്ങളാണ് ഈ
സര്‍ക്കാരിന്റെ
കാലത്ത് മന്ത്രിസഭയുടെ
പരിഗണനയ്ക്ക്
വന്നിട്ടുള്ളത്;
(ഡി)
ഇതില്‍
എത്ര ഇനത്തിലാണ്
അനുകൂലതീരുമാനം
കൈക്കൊണ്ടിട്ടുള്ളത്;
എത്ര എണ്ണം മന്ത്രിസഭ
അനുകൂല തീരുമാനം
കൈക്കൊള്ളാതെ
നിരസിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
മോഡേണൈസേഷന്
ഓഫ് ഗവണ്മെന്റ് പ്രോഗ്രാം
1872.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മോഡേണൈസേഷന്
ഓഫ് ഗവണ്മെന്റ്
പ്രോഗ്രാം ഏത്
ഏജന്‍സിയുടെ
സഹായത്തോടെയാണ്
സംസ്ഥാനത്ത്
നടപ്പിലാക്കിയത്;
(ബി)
പ്രസ്തുത
പദ്ധതിക്ക് എത്ര കോടി
രൂപ ചെലവായി; ഇതിന്റെ
ചെലവ് സംബന്ധിച്ച് സി
ആന്റ് എ.ജി ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആഡിറ്റ്
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
എന്തായിരുന്നു;
(സി)
മോഡേണൈസേഷന്
ഓഫ് ഗവണ്മെന്റ്
പ്രോഗ്രാം-ന്റെ
മേല്‍നോട്ടം വഹിച്ചത്
ആരായിരുന്നു
എന്നറിയിക്കാമോ?
പ്രളയത്തില്‍
നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍
1873.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍
നാശനഷ്ടങ്ങളുണ്ടായ
പ്രദേശങ്ങള്‍,
നദികളുടെയും
പുഴകളുടെയും
ജലാശയങ്ങളുടെയും
തീരങ്ങള്‍
എന്നിവിടങ്ങളില്‍
താമസിക്കുന്നവരുടെ
വീടുകള്‍ക്കും കൃഷി
സ്ഥലങ്ങള്‍ക്കും
സംരക്ഷണവും
സുരക്ഷിതത്വവും
ഉറപ്പാക്കുന്നതിനായി ഈ
മണ്‍സൂണ്‍ സീസണിന്റെ
പശ്ചാത്തലത്തില്‍
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
വിവിധ വകുപ്പുകള്‍
ഇക്കാര്യത്തില്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
വിദേശ സന്ദര്‍ശനം
1874.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയടക്കം
ഏതെല്ലാം മന്ത്രിമാര്‍
എത്ര പ്രാവശ്യം
വിദേശയാത്ര
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
രാജ്യങ്ങള്‍ എപ്പോഴാണ്
സന്ദര്‍ശിച്ചതെന്നും
ഇതിന് ചെലവായ തുക
എത്രയാണെന്നും ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഓരോ
സന്ദര്‍ശനത്തിലും
അനുഗമിച്ച ആളുകള്‍
ആരൊക്കെയായിരുന്നുവെന്നും
ഓരോരുത്തരുടെയും
ഒൗദ്യോഗിക കര്‍ത്തവ്യം
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഓരോ
സന്ദര്‍ശനത്തിലും വിവിധ
രാജ്യങ്ങളില്‍
പങ്കെടുത്ത
പരിപാടികളെക്കുറിച്ചും
പ്രസ്തുത പരിപാടികളുടെ
സംഘാടകരെക്കുറിച്ചുമുള്ള
വിശദാംശം നല്‍കാമോ;
(ഇ)
ഓരോ
സന്ദര്‍ശനത്തിന്റെയും
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തായിരുന്നുവെന്നും
ഇതുകൊണ്ട് നാളിതുവരെ
കെെവരിച്ച നേട്ടങ്ങളും
ഭാവിയില്‍ ഉണ്ടാകാന്‍
പോകുന്ന നേട്ടങ്ങളും
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
പ്രളയാനന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
സന്ദര്‍ശനം കൊണ്ട്
ലഭ്യമായ സഹായ
സഹകരണങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കാമോ?
പുതിയ
തസ്തികകള്‍
1875.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍
സര്‍വ്വീസില്‍
പുതിയതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
കാറ്റഗറി തിരിച്ചുള്ള
വിശദവിവരം നല്‍കുമോ?
ആശ്രിത
നിയമനം
1876.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
എല്‍.ഡി.ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ് തസ്തികകളില്‍
നടത്തിയ ആശ്രിത
നിയമനങ്ങള്‍ വകുപ്പ്
തിരിച്ച്
വിശദമാക്കുമോ?
ഇ
- ഓഫീസ് സംവിധാനം
1877.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ-ഓഫീസ്
സംവിധാനത്തെക്കുറിച്ച്
ജില്ലാ കളക്ടര്‍മാരുടെ
അഭിപ്രായം സംസ്ഥാന
ഐ.റ്റി. മിഷന്
ആരാഞ്ഞിരുന്നോ;
എങ്കില്‍ അവര്‍ നല്കിയ
റിപ്പോര്‍ട്ട് എന്താണ്;
വിശദമാക്കുമോ;
(ബി)
യാത്രാവേളകളില്‍
പ്രസ്തുത സോഫ്റ്റ്
വെയര്‍
ഫലപ്രദമല്ലായെന്ന്
ഏതെങ്കിലും ജില്ലാ
കളക്ടര്‍മാര്‍
അറിയിച്ചിട്ടുണ്ടോ;
(സി)
യാത്രാവേളകളില്‍
ഇ-ഓഫീസ് സംവിധാനം
ഫലപ്രദമാക്കുവാനുള്ള
വി.പി.എന്‍. സംവിധാനം
ഒരുക്കുന്നതും
പരിപാലിക്കുന്നതും ഏത്
ഏജന്‍സിയാണ്;
(ഡി)
എൻ.ഐ.സി
തയ്യാറാക്കിയ സോഫ്റ്റ്
വെയര്‍ മാറ്റി സ്വകാര്യ
കമ്പനിക്ക് ഇ-ഓഫീസ്
കരാര്‍
നല്‍കുന്നതിനെക്കുറിച്ച്
ഐ.റ്റി. മിഷന്റെ ഉന്നത
ഉദ്യോഗസ്ഥരുമായി
ചര്‍ച്ച
നടത്തിയിരുന്നോ;
(ഇ)
എങ്കില്‍
പ്രസ്തുത ചര്‍ച്ചകളില്‍
ഇ-ഓഫീസ്
സംവിധാനത്തിന്റെ
ന്യൂനതകളായി
ചൂണ്ടിക്കാണിച്ചത്
എന്തൊക്കെ കാര്യങ്ങളാണ്
എന്നറിയിക്കാമോ?
സ്വകാര്യ
സ്ഥാപനങ്ങള്‍ മുഖേന ഫയല്‍
വിവരങ്ങള്‍ കൈമാറുന്ന
തീരുമാനം
1878.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയല്‍ നീക്ക
സംവിധാനമായ ഇ - ഓഫീസ്
നിലവില്‍ മറ്റ്
സ്വകാര്യ സ്ഥാപനങ്ങള്‍
മുഖേന
നടപ്പിലാക്കുവാന്‍
നടപടികള്‍
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
ഇ - ഓഫീസ് സംവിധാനം
ചെയ്തുവരുന്ന
എന്‍.ഐ.സി. യില്‍
നിന്നും പ്രസ്തുത സേവനം
മാറ്റുന്നതിന് കാരണം
എന്തെല്ലാമാണ്;
(സി)
സര്‍ക്കാരിന്റെ
പക്കലുള്ള രഹസ്യ
സ്വഭാവം
അടങ്ങുന്നതുള്പ്പെടെയുള്ള
ഫയലുകളുടെ വിവരങ്ങള്‍
സ്വകാര്യ സ്ഥാപനത്തിന്
കൈമാറുന്നതിന് തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
ഇ
- ഓഫീസ് സോഫ്റ്റ്വെയര്
1879.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളിലെ ഫയലുകള്‍
കൈകാര്യം
ചെയ്യുന്നതിനുള്ള ഇ -
ഓഫീസ് സോഫ്റ്റ്വെയര്
പൂര്‍ണ്ണമായും
ഉപേക്ഷിച്ച് പുതിയ
സോഫ്റ്റ്വെയര് രൂപം
നല്‍കുന്നതിനുളള ചുമതല
സ്വകാര്യകമ്പനിക്ക്
നല്കുന്നതായ വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സെക്രട്ടേറിയറ്റിലെ
അമ്പത്തിനാല്
വകുപ്പുകളിലും പതിനാല്
കളക്ടറേറ്റിലും
നടപ്പിലാക്കിയ നിലവിലെ
സോഫ്റ്റ്വെയര്
പിന്‍വലിക്കുന്നതിനുള്ള
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
പുതുതായി
സോഫ്റ്റ്വെയര്
രൂപീകരിക്കുന്നതിനായി
എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
ഈ പദ്ധതിയുടെ
നിര്‍വ്വഹണത്തിന് ഏത്
വകുപ്പിനെ /
സര്‍ക്കാര്‍
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
സ്വകാര്യ കമ്പനിയെ
സോഫ്റ്റ്വെയര്
രൂപീകരിക്കുന്നതിനായി
ചുമതലപ്പെടുത്തുമ്പോള്‍
നിര്‍ബന്ധമായും
മുന്‍കൂട്ടി
നിശ്ചയിക്കേണ്ട
പ്രതിവര്‍ഷ ആവര്‍ത്തന/
മെയിന്റനന്‍സ് ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
ആയത് വിശദമാക്കുമോ;
(ഡി)
നിലവിലെ
ഇ - ഓഫീസ് പദ്ധതിയുടെ
പൂര്‍ത്തീകരണത്തിനായി
എത്ര കോടി രൂപയാണ്
നാളിതുവരെ ചെലവഴിച്ചത്;
ഫീല്‍ഡ്
ഡിപ്പാര്‍ട്ടുമെന്റുകളിലും
പഞ്ചായത്ത്, വില്ലേജ്
തലങ്ങളിലും പദ്ധതി
നടപ്പിലാക്കുന്നതിന്റെ
അവസാനഘട്ടമെത്തിയപ്പോള്‍
നിലവിലെ
സോഫ്റ്റ്വെയര്
ഉപേക്ഷിച്ച് പുതിയ
സോഫ്റ്റ്വെയറിന് രൂപം
നല്‍കുമ്പോഴുള്ള ഭീമമായ
നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
(ഇ)
നിലവിലെ
സോഫ്റ്റ്വെയറില്
എന്തെങ്കിലും അപ്ഡേഷന്
ആവശ്യമുണ്ടെങ്കില്‍
ആയത് നടപ്പാക്കുന്നതിന്
ശ്രമിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; നിലവിലെ
സോഫ്റ്റ്വെയറിന്
എന്തെങ്കിലും
അപാകതയുണ്ടെങ്കില്‍
വ്യക്തമാക്കുമോ;
എങ്കില്‍ അപാകത
എപ്രകാരമാണ്
ബോദ്ധ്യപ്പെട്ടിട്ടുള്ളത്;
അപാകത വിലയിരുത്താന്‍
ഏതെങ്കിലും സ്ഥാപനത്തെ
/ ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
അതിന്‍പ്രകാരം
ഏതെങ്കിലും
പഠനറിപ്പോര്‍ട്ട്/
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; പുതുതായി
സോഫ്റ്റ്വെയര്
രൂപീകരിക്കുമ്പോള്‍
ഉദ്യോഗസ്ഥര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ട്
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(എഫ്)
പുതിയ
സോഫ്റ്റ്വെയര്
വരുമ്പോള്‍
ഉദ്യോഗസ്ഥര്‍ക്കുള്ള
പരിശീലനം
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍ പുതുതായി
ആരംഭിക്കേണ്ടിവരുമോ;
വിശദമാക്കുമോ; ഇ -
ഓഫീസ് വഴി ഇതുവരെ
സൃഷ്ടിക്കപ്പെട്ട
ഫയലുകളുടെ സ്ഥിതി
എന്താകുമെന്ന്
വ്യക്തമാക്കുമോ;
സ്വകാര്യ കമ്പനികള്‍
നിര്‍മ്മിക്കുന്ന
സോഫ്റ്റ് വെയര്‍
സര്‍ക്കാര്‍
വകുപ്പുകള്‍
ഉപയോഗിക്കുന്നതിലെ
ബുദ്ധിമുട്ട്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ ഇ-ഫയല്‍
1880.
ശ്രീ.അനൂപ്
ജേക്കബ്
,,
ഷാഫി പറമ്പില്‍
,,
കെ.സി.ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ ഇ-ഫയല്‍
നീക്കത്തിനുള്ള
സോഫ്റ്റ് വെയര്‍ ഏത്
ഏജന്‍സിയാണ്
തയ്യാറാക്കി
നല്‍കിയിട്ടുള്ളത്;
(ബി)
സര്‍ക്കാര്‍
ആവശ്യപ്പെട്ടപ്പോഴൊക്കെ
പ്രസ്തുത ഏജന്‍സി
സോഫ്റ്റ് വെയര്‍
പരിഷ്ക്കരിച്ച്
നല്‍കിയിട്ടുണ്ടോ;
(സി)
ഇതിന്റെ
ഏറ്റവും പുതിയ പതിപ്പ്
പ്രസ്തുത സ്ഥാപനം
സര്‍ക്കാരിന്
നല്‍കിയിട്ടുണ്ടോ;
(ഡി)
ഇ
- ഫയല്‍ സംവിധാനം
കേന്ദ്ര സര്‍ക്കാരിന്റെ
അധീനതയിലുള്ള
സ്ഥാപനത്തില്‍ നിന്നും
മാറ്റി സ്വകാര്യ
കമ്പനികളെ
ഏല്‍പ്പിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വിശദീകരിക്കുമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
1881.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഴുവന്‍
സര്‍ക്കാര്‍
ഓഫീസുകളിലും
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം എന്നുമുതലാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സംവിധാനം നടപ്പില്‍
വരുത്താന്‍ ഏത് കമ്പനി
/ സ്ഥാപനത്തെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
ഓരോ
ഓഫീസിലും ഈ സംവിധാനം
ഒരുക്കുന്നതിന്
ആവശ്യമായ
ക്രമീകരണങ്ങള്‍
നടത്തുവാന്‍ വേണ്ട
ഫണ്ട്
ചുമതലപ്പെടുത്തുന്ന
കമ്പനികള്‍ തന്നെയാണോ
വഹിക്കുന്നത്;
(ഡി)
പഞ്ചിംഗ്
സംവിധാനം നടപ്പില്‍
വരുത്തുന്നതിന്റെ
ചെലവിലേക്ക്
ഓഫീസുകള്‍ക്ക്
പ്രത്യേകമായി പണം
അനുവദിച്ച് നല്‍കുമോ;
(ഇ)
എല്ലാ
ഓഫീസുകളിലും ഈ പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ?
സെക്രട്ടേറിയറ്റിലെ
പഞ്ചിംഗ് സംവിധാനം
1882.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
ഏര്‍പ്പെടുത്തിയ
പഞ്ചിംഗ് സംവിധാനം
സ്പാര്‍ക്കുമായി
ബന്ധിപ്പിച്ചിട്ടുണ്ടോ;
(ബി)
ജീവനക്കാര്‍ക്ക്
ഡ്യൂട്ടി ദിവസങ്ങളില്‍
വൈകി എത്തുവാനുള്ള
സമയപരിധി
ഉയര്‍ത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജീവനക്കാര്‍ക്ക്
കോമ്പന്‍സേറ്ററി ഓഫ്
അനുവദിക്കുന്ന
ചട്ടങ്ങളില്‍
കൊണ്ടുവന്നിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ് എന്ന്
അറിയിക്കുമോ?
പാെതുമേഖലാസ്ഥാപനങ്ങളിലെ
മാനേജിംഗ് ഡയറക്ടര്‍മാരുടെ
നിയമനം
1883.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കീഴിലുള്ള
പാെതുമേഖലാസ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏത് ഏജന്‍സി വഴിയാണ്
ഇത്തരം നിയമനങ്ങള്‍
നടത്തുന്നത്;
(സി)
റിയാബ്
വഴി നടത്തിയിരുന്ന
നിയമനങ്ങള്‍ പുതിയ
സെലക്ഷന് ബാേര്ഡിനെ
ഏല്പിക്കുവാന്
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ഡി)
റിയാബ്
വഴി നടത്തിയ
നിയമനങ്ങള്‍
സുതാര്യമല്ല എന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടാേ;
(ഇ)
നിലവില്‍
എത്ര
പാെതുമേഖലാസ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ
തസ്തികയാണ് ഒഴിഞ്ഞ്
കിടക്കുന്നത്; അതിനായി
അപേക്ഷ
ക്ഷണിച്ചിട്ടുണ്ടാേയെന്ന്
വ്യക്തമാക്കാമോ;
(എഫ്)
റിയാബ്
വഴി നിയമിച്ചപ്പാേള്
ഏര്‍പ്പെടുത്തിയ
പാെതുമാനദണ്ഡങ്ങള്
വേണ്ടായെന്ന്
വച്ചിട്ടുണ്ടാേ;
എങ്കില്‍ അതിനുള്ള
കാരണം എന്താണ്
എന്നറിയിക്കാമോ?
പ്രതിരോധ
കപ്പല്‍ രൂപകല്‍പ്പനാ
കേന്ദ്രം
1884.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ ചാലിയത്ത്
പ്രതിരോധ കപ്പല്‍
രൂപകല്‍പ്പനാ
കേന്ദ്രത്തിന്റെ
(നിര്‍ദേശ്)
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?
ആയിരം
ദിന പരിപാടിയുടെ ഭാഗമായി
തൃശ്ശൂര്‍ ജില്ലയിലെ
പദ്ധതികള്‍
1885.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
ആയിരം ദിന പരിപാടിയുടെ
ഭാഗമായി തൃശ്ശൂര്‍
ജില്ലയില്‍ എത്ര
പദ്ധതികളാണ് ഉദ്ഘാടനം
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
ട്രെയിന്‍ പദ്ധതി
1886.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
പരിസ്ഥിതിക്ക് ഏറ്റവും
അനുയോജ്യമായ പദ്ധതി
എന്ന നിലയില്‍
വാട്ടര്ട്രെയിന്
പദ്ധതി നടപ്പാക്കുന്നത്
സംബന്ധിച്ച് ഏതെങ്കിലും
പ്രൊപ്പോസല്‍
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കേരള
ഡെവലപ്മെന്റ് ആന്റ്
ഇന്നൊവേഷന്
സ്ട്രാറ്റജിക്
കൗണ്‍സിലില്‍ (K-Disc)
ഏതെങ്കിലും യോഗം
കൂടിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശവും മിനിറ്റ്സും
ലഭ്യമാക്കുമോ;
(സി)
ഈ
മീറ്റിംഗുകളിലെ
മിനിറ്റ്സില്‍
പറഞ്ഞിരുന്ന
കാര്യങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ; ഇത്
അടിയന്തരമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കൊച്ചിയില്‍
ഇടപ്പള്ളി കനാലില്‍
ലുലുമാള്‍ മുതല്‍
ചെമ്പുമുക്കുവരെ
2.6കി.മീ
ദൈര്‍ഘ്യത്തില്‍
വാട്ടര്ട്രെയിന്
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏതെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
ഇടപ്പള്ളി
കനാലില്‍ ലുലുമാള്‍
മുതല്‍ ചെമ്പുമുക്കുവരെ
വാട്ടര്ട്രെയിന്
പദ്ധതി
നടപ്പിലാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കുമോ;
(എഫ്)
1985-ല്‍
കേരളത്തില്‍
നിന്നുതന്നെയുളള
എന്‍ജിനീയര്‍
ആവിഷ്ക്കരിച്ച
വാട്ടര്‍ ട്രെയിന്‍
പദ്ധതിയുടെ
ഊര്‍ജ്ജക്ഷമത കൊച്ചിന്
യൂണിവേഴ്സിറ്റി ഓഫ്
സയന്‍സ് ആന്റ്
ടെക്നോളജി
വിലയിരുത്തിയിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഹരിത
കേരള മിഷന്, ലൈഫ്
പദ്ധതികളുടെ പുരോഗതി
1887.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരള മിഷന്,
ലൈഫ്,ആര്‍ദ്രം,
പൊതുവിദ്യാഭ്യാസ
സംരക്ഷണം എന്നീ
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയില്‍
നാളിതുവരെയായി
ലക്ഷ്യമിട്ടിരുന്ന
ഭവനങ്ങളുടെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തുണ്ടായ
പ്രളയ ദുരന്തത്തില്‍
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ലൈഫ് പദ്ധതിപ്രകാരമാണോ
വീട് അനുവദിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഹരിത
കേരള മിഷന്റെ ലക്ഷ്യം
എന്തെല്ലാമാണ്; ഇതിന്
കീഴില്‍ എന്തെല്ലാം
പ്രവൃത്തികളാണ്
നാളിതുവരെ
ചെയ്തിട്ടുള്ളത്,
പുതുതായി എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തുവരുന്നത് ;
(ഇ)
സംസ്ഥാനത്തിന്റെ
ഗുരുതര പ്രശ്നമായി
മാറിയ ഖര-പ്ലാസ്റ്റിക്
മാലിന്യം നിര്‍മാര്‍ജനം
ചെയ്യുന്നതിനായി
എന്തെങ്കിലും പദ്ധതി
ഹരിത കേരള മിഷന്റെ
ഭാഗമായി നടപ്പിലാക്കി
വരുന്നുണ്ടോ;
വ്യക്തമാക്കുമോ?
അങ്കമാലി
നിയോജകമണ്ഡലത്തില്‍ ഹരിത
കേരളം പദ്ധതി
1888.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിത
കേരളം പദ്ധതിയില്‍
അങ്കമാലി
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്കി
പൂര്‍ത്തീകരിച്ചതെന്ന്
ഇനം തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(ബി)
പുതിയതായി
ഏതെല്ലാം പദ്ധതികളാണ്
അങ്കമാലി
നിയോജകമണ്ഡലത്തില്‍
പരിഗണനയില്‍ ഉള്ളതെന്ന്
വ്യക്തമാക്കാമോ?
ഉപഗ്രഹചിത്രങ്ങള്‍
ലഭ്യമാക്കുവാന്‍ നടപടി
1889.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാന്തിനി
, പെരുമ്പയില്‍ വീട്,
കാക്കശ്ശേരി ,
ചിറ്റാട്ടുകര പി.ഒ.,
തൃശ്ശൂര്‍ നല്കിയ
അപേക്ഷയിന്മേല് ബഹു.
ഹൈക്കോടതി വിധി
നടപ്പിലാക്കുന്നതിനായി
ടിയാളുടെ വീട് സ്ഥിതി
ചെയ്യുന്ന
പ്രദേശത്തിന്‍െറ
ഉപഗ്രഹചിത്രങ്ങള്‍
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
കേരള സ്റ്റേറ്റ്
റിമോട്ട് സെന്‍സിംഗ്
ആന്റ് എന്‍വയണ്‍മെന്റ്
സെന്റര്‍ (KSRSEC)-നോട്
തൃശ്ശൂര്‍
അഗ്രിക്കള്‍ച്ചറല്‍
ഫീല്‍ഡ് ആഫീസര്‍
11.1.2019 - ന് നല്കിയ
അപേക്ഷ (രജി.നം. 3215)
യിന്മേല് നാളിതുവരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ബഹു.
ഹൈക്കോടതിയുടെ
നിര്‍ദ്ദേശം
ഉണ്ടായിട്ടും പ്രസ്തുത
ഉപഗ്രഹചിത്രങ്ങള്‍
നല്‍കുന്നതിന്
കാലതാമസമുണ്ടായതിന്റെ
കാരണം വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉപഗ്രഹചിത്രങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിന് കേരള
സ്റ്റേറ്റ് റിമോട്ട്
സെന്‍സിംഗ് ആന്റ്
എന്‍വയണ്‍മെന്റ്
സെന്ററിന് നിര്‍ദ്ദേശം
നല്‍കുമോ?
കുന്ദമംഗലത്തെ
സ്കൂള്‍ ഓഫ് മാത്തമാറ്റിക്സ്
1890.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലത്ത്
നിലവിലുളള സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സ്
പ്രവര്‍ത്തിക്കുന്നത്
എത്ര ഏക്കര്‍
സ്ഥലത്താണെന്ന്
വ്യക്തമാക്കാമോ; ഈ
സ്ഥാപനം സ്ഥാപിച്ചത്
എന്നാണ്; സ്ഥാപിച്ച
ഉദ്ദേശ്യം
എന്തായിരുന്നു എന്നും
ആയത് നടക്കുന്നുണ്ടോ
എന്നും അറിയിക്കുമോ;
(ബി)
ഇപ്പോള്‍
എന്ത്
പ്രവര്‍ത്തനങ്ങളാണ്
ഇവിടെ നടന്നുവരുന്നത്;
ഈ സ്ഥാപനം
വിപുലീകരിക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
കിഫ്ബിയില്‍ നിന്ന്
ഫണ്ട് ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആശ്രാമം
ജൈവവൈവിദ്ധ്യ പൈതൃക
കേന്ദ്രം
1891.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആശ്രാമം
ജൈവവൈവിദ്ധ്യ പൈതൃക
കേന്ദ്രത്തിലെ
ജൈവവൈവിദ്ധ്യ
സംരക്ഷണത്തിനായി പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പൊതുജനഅവബോധത്തിനായി
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ചേലക്കര
നാട്ട്യന്ചിറയില്
പ്രവര്‍ത്തിയ്ക്കുന്ന
ക്വാറി
1892.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നാട്ട്യന്ചിറയില്
പ്രവര്‍ത്തിയ്ക്കുന്ന
ക്വാറിയുടെ
പ്രവര്ത്തനാനുമതികളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
ക്വാറിയിലേയ്ക്ക്
നിര്‍മ്മിച്ചിട്ടുള്ള
വഴിയില്‍
മണ്ണിടിച്ചിലുണ്ടായത്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
പരിശോധിച്ചിട്ടുണ്ടോ;
ഇത് പൊതുവഴിയാണോ;
ആണെങ്കില്‍ ഈ വഴിയില്‍
ഗേറ്റ്
സ്ഥാപിച്ചിട്ടുള്ളത്
നീക്കം ചെയ്യുമോ;
(സി)
ചേലക്കര
പോലീസ് സ്റ്റേഷനില്‍ ഈ
ക്വാറിയുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച് പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പരാതികളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
പറവൂരിലെ
ശാന്തിവനം
1893.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജെെവ
വെെവിധ്യം കാെണ്ട്
സമ്പന്നമായ പറവൂരിലെ
ശാന്തിവനം
സംരക്ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
(ബി)
പ്രസ്തുത
പ്രദേശത്ത് നടക്കുന്ന
പരിസ്ഥിതി ആഘാത
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ശാന്തിവനത്തിലുണ്ടാക്കുന്ന
ആഘാതങ്ങള്‍ സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയാേ;
(സി)
ഇല്ലെങ്കില്‍
ശാന്തിവനത്തില്‍
നടക്കുന്ന ടവര്‍
നിര്‍മ്മാണം ഇൗ
പ്രദേശത്തിന്റെ ജെെവ
വെെവിധ്യത്തെ എപ്രകാരം
ബാധിക്കുമെന്ന കാര്യം
പഠന വിധേയമാക്കുമാേ?
തീരദേശ
പരിപാലന നിയമത്തിലെ
ദൂരപരിധി
1894.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
പരിപാലന നിയമത്തിലെ
ദൂരപരിധി
നിര്‍ണ്ണയത്തില്‍
ഇളവുകള്‍
അനുവദിച്ചുകൊണ്ടുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം /
ഉത്തരവുകള്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
ദൂരപരിധിയില്‍
ഭേദഗതി
വരുത്തുന്നതിനായി
സംസ്ഥാനത്തിനോട്
കേന്ദ്രം അഭിപ്രായം
ആരാഞ്ഞിരുന്നോ
എന്നറിയിക്കാമോ ;
(സി)
ഉണ്ടെങ്കില്‍
സംസ്ഥാനം നല്കിയ
ഭേദഗതി ശിപാര്‍ശകള്‍
ചുരുക്കി വിശദമാക്കാമോ?
ശ്രീ
ചിത്ര തിരുനാള്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മെഡിക്കല്‍ സയന്‍സില്‍
നിയമന സംവരണം
1895.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ശ്രീ ചിത്ര തിരുനാള്‍
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മെഡിക്കല്‍
സയന്‍സില്‍ നടന്ന
നിയമനങ്ങളില്‍ സംവരണം
പാലിച്ചിട്ടില്ലെന്നകാര്യം
സര്‍ക്കാര്‍ തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാരിന് ലഭിച്ച
നിവേദനങ്ങളിൽ
ഏതെങ്കിലും
റിപ്പോര്‍ട്ടുകള്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വിഷയം കേന്ദ്ര സയന്‍സ്
ആന്റ് ടെക്നോളജി
വകുപ്പുമായി ഇടപ്പെട്ട്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റീജിയണല്‍
കാന്‍സര്‍ സെന്ററില്‍ ശമ്പള
പരിഷ്കരണം
1896.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
റീജിയണല്‍ കാന്‍സര്‍
സെന്ററില്‍ ശമ്പള
പരിഷ്കരണം നടന്നത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
ശമ്പളപരിഷ്കരണം
നടത്താന്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ശമ്പള
പരിഷ്കരണം
കേന്ദ്രനിരക്കില്‍
ആണോയെന്നും
എന്നത്തേക്ക്
നടപ്പിലാക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ?
കെ.എ.എസ്.
വിജ്ഞാപനം
1897.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്-നായി
വിജ്ഞാപനം
പുറപ്പെടുവിയ്ക്കുന്നതില്‍
കാലതാമസം വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
വിജ്ഞാപനം
എന്നത്തേക്ക്
ഇറക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
കെ.എ.എസ്.നായി
എത്ര തസ്തികകള്‍
നോട്ടിഫൈ
ചെയ്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
എക്സ്
സര്‍വ്വീസ് ക്വാട്ടയിലുള്ള
പി.എസ്.സി. നിയമനം
1898.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നിയമനങ്ങളില്‍ എക്സ്
സര്‍വ്വീസ്
ക്വാട്ടയില്‍ എല്ലാ
കാറ്റഗറികളിലേക്കും
നിയമനം നടത്തുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
67/2014,
68/2014 എന്നീ
കാറ്റഗറികളില്‍
മൃഗസംരക്ഷണ വകുപ്പില്‍
എക്സ് സര്‍വ്വീസ്
ക്വാട്ടയില്‍ ഒന്നാമത്
വന്ന ആളിന് നിയമനം
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വ്യക്തിക്ക് ഈ സംവരണ
തസ്തികയില്‍ നിയമനം
ലഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് തസ്തികയില്‍
വിവരണാത്മക പരീക്ഷ
1899.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പത്താം
ശമ്പള കമ്മീഷന്റെ
രണ്ടാമത്
റിപ്പാേര്‍ട്ടില്‍
സെക്രട്ടേറിയറ്റ്/പി.എസ്.സി
അസിസ്റ്റന്റ്
തസ്തികയില്‍ വിവരണാത്മക
പരീക്ഷ നടത്തണമെന്ന്
ശിപാര്‍ശ നല്കിയ
ശേഷവും പ്രസ്തുത
തസ്തികയില്‍ വിവരണാത്മക
പരീക്ഷ നടത്താതെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമാേ;
(ബി)
1990-നു
ശേഷം എത്ര പ്രാവശ്യം
പ്രസ്തുത തസ്തികയില്‍
ഒബ്ജക്ടീവ് പരീക്ഷ
മാത്രം നടത്തി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ട്;
വിശദമാക്കാമാേ;
(സി)
പ്രസ്തുത
തസ്തികയുടെ അടുത്ത
വിജ്ഞാപനം മുതല്‍ ശമ്പള
കമ്മീഷന്റെ
ശിപാര്‍ശയനുസരിച്ച്
വിവരണാത്മകരീതിയില്‍
പരീക്ഷകള്‍ നടത്താന്‍
നടപടി സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
ജി.സി.ഡി.എ
-യിലെ നിയമനം
T 1900.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജി.സി.ഡി.എ.(ഗ്രേറ്റർ
കൊച്ചിൻ ഡെവലപ്മെന്റ്
അതോറിറ്റി )-യില്‍
ഡെപ്യൂട്ടി
ടൗണ്‍പ്ലാനര്‍,
ടൗണ്‍പ്ലാനര്‍ എന്നീ
തസ്തികകളിലേയ്ക്ക്
പി.എസ്.സി. നടത്തിയ
പരീക്ഷയില്‍ എത്ര
പേര്‍ക്ക് നിയമനം
നൽകിയെന്ന്
വിശദമാക്കാമാേ;
പ്രസ്തുത റാങ്ക്
ലിസ്റ്റുകളുടെ പകർപ്പ്
ലഭ്യമാക്കാമാേ;
(ബി)
പ്രസ്തുത
തസ്തികകള്‍ക്ക്
ജനറൽ,ഒ.ബി.സി.,എസ്.സി./എസ്.ടി.എന്നീ
വിഭാഗങ്ങൾക്ക്
നിശ്ചയിച്ചിരുന്ന
യാേഗ്യതയും പരിചയവും
എന്തെല്ലാമായിരുന്നു;
വിശദമാക്കാമാേ;
നാേട്ടിഫിക്കേഷന്റെ
പകര്‍പ്പ്
ലഭ്യമാക്കാമാേ;
(സി)
എസ്.സി./എസ്.ടി.വിഭാഗത്തില്‍പ്പെട്ട
ഉദ്യാേഗാര്‍ത്ഥികള്‍ക്ക്
പരിചയ
സര്‍ട്ടിഫിക്കറ്റ്
ആവശ്യമില്ലായെന്ന്
പി.എസ്.സി.നിര്‍ദ്ദേശം
നല്കിയിരുന്നുവാേ;
എങ്കില്‍ പ്രസ്തുത
നിർദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമാേ;
(ഡി)
പ്രസ്തുത
തസ്തികയുടെ റാങ്ക്
ലിസ്റ്റില്‍ ഉൾപ്പെട്ട
എത്ര പേര്‍ക്ക് നിലവിൽ
നിയമനം
നല്‍കിയിട്ടില്ല; ഇവർ
ഏതൊക്കെ
വിഭാഗത്തില്പ്പെടുന്നയാളുകളാണ്;
നിയമനം നൽകാത്തതിന്റെ
കാരണം വിശദമാക്കാമാേ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍) റാങ്ക്
ലിസ്റ്റ്
1901.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
30.12.2016
ല്‍ നിലവില്‍ വന്ന
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ്
എഞ്ചിനിയര്‍
(ഇലക്ട്രിക്കല്‍)
റാങ്ക് ലിസ്റ്റില്‍
(517/2011) എത്ര
പേരെയാണ്
ഉള്‍പ്പെടുത്തിയിട്ടുളളത്;
ഇതില്‍ നിന്നും ഇതിനകം
എത്ര പേര്‍ക്ക് നിയമനം
നല്കി എന്നറിയിക്കാമോ;
(ബി)
നിലവിലുളള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി ഈ വര്‍ഷം
അവസാനിക്കുമെന്നതിനാല്‍
ഈ തസ്തികയില്‍
നിലവിലുളള എല്ലാ
ഒഴിവുകളും
അടിയന്തിരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
നിയമനം
ത്വരിതപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ
എന്ന്
വെളിപ്പെടുത്താമോ?
എല്‍.ഡി.
ടൈപ്പിസ്റ്റ് തസ്തികയിലെ
നിയമനം
1902.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.ഡി. ടൈപ്പിസ്റ്റ്
തസ്തികയിലെ പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി എന്ന്
അവസാനിക്കുമെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
നിന്നും ഇതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
എല്‍.ഡി. ടൈപ്പിസ്റ്റ്
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടുവാന്‍
ഉദ്ദേശമുണ്ടോ;
വിശദമാക്കുമോ?
എല്‍.ഡി.സി.റാങ്ക്
ലിസ്റ്റും ആശ്രിത നിയമനവും
1903.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.സി.
റാങ്ക് ലിസ്റ്റുകള്‍
ഏതെല്ലാം ജില്ലകളില്‍
നിലവിലുണ്ട്; എന്നാണ്
പ്രസ്തുത റാങ്ക്
ലിസ്റ്റുകള്‍ ഓരോന്നും
നിലവില്‍ വന്നത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റുകളില്‍
ഓരോന്നില്‍ നിന്നും
എത്രപേര്‍ക്ക് ഇതിനകം
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദമാക്കുമോ;
(സി)
എല്‍.ഡി.സി.
റാങ്ക് ലിസ്റ്റ്
നിലവില്‍ വന്ന ശേഷം
വിവിധ ജില്ലകളില്‍
ആശ്രിത നിയമന
വ്യവസ്ഥയില്‍ എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ഡി)
ആശ്രിത
നിയമനം നിലവില്‍ എത്ര
ശതമാനമാണ്; പ്രസ്തുത
ശതമാനത്തില്‍ കൂടുതല്‍
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികളുടെ
നിയമനത്തെ ഇത്
ദോഷകരമായി
ബാധിക്കുകയില്ലേ;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ എല്‍.ഡി
ടെെപ്പിസ്റ്റ് തസ്തികയുടെ
പി.എസ്.സി. റാങ്ക് ലിസ്റ്റ്
1904.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ എല്‍.ഡി
ടെെപ്പിസ്റ്റ്
തസ്തികയുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
എന്നുവരെയാണെന്ന്
അറിയിക്കുമാേ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഇതുവരെ എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമാേ;
(സി)
വയനാട്
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി
നിലവില്‍ എല്‍.ഡി
ടെെപ്പിസ്റ്റിന്റെ എത്ര
ഒഴിവുകള്‍ ഉണ്ട്;
പ്രതീക്ഷിത ഒഴിവുകള്‍
എത്ര ഉണ്ട്;
വിശദമാക്കുമാേ;
(ഡി)
ജില്ലയിലെ
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പാേര്‍ട്ട്
ചെയ്യണമെന്ന
മുഖ്യമന്ത്രിയുടെ
ഉത്തരവ് വകുപ്പ്
മേലധികാരികള്‍
നടപ്പിലാക്കിയിട്ടുണ്ടാേ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമാേ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
അവസാനിക്കുന്നതിന്
മുന്‍പ് നിലവിലെ
ഒഴിവുകളും പ്രതീക്ഷിത
ഒഴിവുകളും പി.എസ്.സി.
ക്ക് റിപ്പാേര്‍ട്ട്
ചെയ്യാന്‍ വേണ്ട നടപടി
സ്വീകരിക്കുമാേ
എന്നറിയിക്കാമോ?
ലക്ചറര്‍
ഇന്‍ മ്യൂസിക് തസ്തികയുടെ
റാങ്ക് ലിസ്റ്റ്
1905.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.യില്‍
കാറ്റഗറി നമ്പര്‍
592/12 പ്രകാരം
ലെക്ചറര്‍ ഇന്‍
മ്യൂസിക് തസ്തികയ്ക്ക്
അപേക്ഷ സമര്‍പ്പിച്ച്
13.04.2016-ല്‍
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേര്‍ക്ക് നിയമനം
നല്കി;
(ബി)
പ്രസ്തുത
തസ്തികയ്ക്കുവേണ്ടി
പി.എസ്.സി. പത്ത്
വര്‍ഷമെങ്കിലും
കഴിഞ്ഞിട്ടാണ്
വിജ്ഞാപനം
പുറപ്പെടുവിക്കുന്നതെന്നും
ആയതിനാല്‍ ലിസ്റ്റില്‍
ഉള്‍പ്പെട്ട പ്രായപരിധി
കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം ലഭിക്കാതെ
ലിസ്റ്റ് കഴിഞ്ഞ മാസം
ക്യാന്‍സല്‍ ആയി
എന്നുമുള്ള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ആയതിനാല്‍
പ്രായപരിധി കഴിഞ്ഞ
ഉദ്യോഗാര്‍ത്ഥികളെ
പരിഗണിക്കുന്നതിന്
വേണ്ടി പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
നീട്ടി നല്കുവാന്
തീരുമാനിക്കുമോ
എന്നറിയിക്കാമോ?
സ്റ്റാഫ്
നഴ്സ് തസ്തികയുടെ പി.എസ്.സി
റാങ്ക് ലിസ്റ്റ്
1906.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
വകുപ്പിലെ സ്ററാഫ്
നഴ്സ് ഗ്രേഡ്-2
തസ്തികയുടെ റാങ്ക്
ലിസ്ററ് കേരള
പി.എസ്.സി.
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്റെ
കാരണം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയുടെ റാങ്ക്
ലിസ്ററ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കുമെന്ന്
അറിയിക്കാമോ; ഈ
തസ്തികയിൽ ഇപ്പോള്‍
എത്ര ഒഴിവുകൾ
നിലവിലുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
അറിയിക്കാമോ;
(സി)
പ്രസ്തുത
തസ്തികയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തത്
മൂലം ഈ തസ്തികയിലേക്ക്
നിയമനം
നടക്കാതിരിക്കുന്നത്
ആശുപത്രികളുടെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിക്കുന്നതിന്
അടിയന്തിര പരിഹാരം
കണ്ടെത്തുമോ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ
നിയമനത്തിനായി പി.എസ്.സി.
പരീക്ഷ
1907.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ റവന്യൂ
വകുപ്പിലേക്കുള്ള
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
നിയമനത്തിനായി പി. എസ്.
സി. പരീക്ഷ നടത്തിയത്
എന്നാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തിലുള്ള
റാങ്ക് ലിസ്റ്റ് ഉടന്‍
പ്രസിദ്ധീകരിക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ;
വിശദമാക്കുമോ?
എറണാകുളം
ജില്ലയിലെ ലൈവ് സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റ്
1908.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍ റാങ്ക്
ലിസ്റ്റിന്റെ (കാറ്റഗറി
നമ്പര്‍-68/14) കാലാവധി
എന്നുവരെയാണെന്നും
പ്രസ്തുത ലിസ്റ്റില്‍
നിന്നും എത്രപേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും എത്ര
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
അറിയിക്കാമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
ഉണ്ടായിട്ടുള്ള
മുഴുവന്‍ ഒഴിവുകളും
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ബിവേറജസ്
കോര്‍പ്പറേഷനില്‍ എല്‍.ഡി.
ക്ലാര്‍ക്ക് നിയമന റാങ്ക്
ലിസ്റ്റ്
1909.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ബിവേറജസ്
കോര്‍പ്പറേഷനില്‍
2014-ല്‍ എല്‍.ഡി.
ക്ലാര്‍ക്ക്
തസ്തികയിലേക്ക്
പി.എസ്.സി. അപേക്ഷ
ക്ഷണിച്ചിരുന്നുവോ;
(ബി)
പി.എസ്.സി.
എന്നാണ് ഇതിന്റെ പരീക്ഷ
നടത്തിയത്;
അറിയിക്കുമോ;
(സി)
ഇതിന്റെ
ഷോര്‍ട്ട് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്റെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതില്‍
ഉണ്ടായ കാലതാമസത്തിന്റെ
കാരണം
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നത്തേക്ക്
പ്രസിദ്ധീകരിക്കുമെന്ന്
അറിയിക്കുമോ?
തൃശ്ശൂര്‍
ജില്ലയിലെ പി.എസ്.സി.
നിയമനങ്ങള്‍
1910.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വിവിധ
വകുപ്പുകളിലെ എല്‍.ഡി.
ക്ലാര്‍ക്ക്, ലാസ്റ്റ്
ഗ്രേഡ്,
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
തസ്തികകളിലെ നിലവിലുളള
പി. എസ്. സി. റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
ഇതുവരെ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
അധ്യയന
വര്‍ഷാരംഭമായതിനാല്‍
ഒഴിവുളള
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
തസ്തികകളില്‍ ഉടന്‍
നിയമനം നടത്തുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആയുര്‍വേദ
മെഡിക്കല്‍ ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
1911.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പി.എസ്.സി.
28.06.2018-ല്‍ നടത്തിയ
ആയുര്‍വേദ മെഡിക്കല്‍
ഓഫീസര്‍ (കാറ്റഗറി
നമ്പര്‍ 66/18)
തസ്തികയിലേക്കുളള
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ് എന്ന്
പ്രസിദ്ധീകരിയ്ക്കുമെന്ന്
അറിയിക്കാമോ?
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
സര്‍വ്വേയര്‍ റാങ്ക്
ലിസ്റ്റ്
1912.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വെയും
ഭൂരേഖയും വകുപ്പില്‍
രണ്ടാംതരം സര്‍വ്വേയര്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്ന്
വരെയാണെന്നും പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്രപേര്‍ക്ക് നിയമനം
നല്‍കിയെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ 2019 മേയ്
മാസം വരെയുളള ഒഴിവുകള്‍
ഉള്‍പ്പെടുത്തി
എത്രപേര്‍ക്ക് കൂടി
നിയമനം നല്കാന്
കഴിയും എന്ന്
വ്യക്തമാക്കുമോ?
പാലക്കാട്
ജില്ലയിലെ പി.എസ്.സി.
നിയമനങ്ങള്‍
1913.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ നിലവിലുള്ള
വിവിധ വകുപ്പുകളുടെ
എല്‍.ഡി. ക്ലാര്‍ക്ക്,
ലാസ്റ്റ് ഗ്രേഡ്,
എല്‍.പി.എസ്.എ.,
യു.പി.എസ്.എ.
തസ്തികകളിലെ റാങ്ക്
ലിസ്റ്റുകളില്‍ നിന്നും
ഇതുവരെ നടത്തിയ
നിയമനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
ജില്ലയില്‍ ഓരോ
തസ്തികയിലും എത്ര
നിയമനങ്ങള്‍
നടത്തിയെന്നും എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
നിയമനത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്നും
വിശദീകരിക്കാമോ ?
കോഴിക്കോട്
എല്‍.ഡി.ക്ലാര്‍ക്ക് റാങ്ക്
ലിസ്റ്റ്
1914.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 414/16 പ്രകാരം
കോഴിക്കോട്
ജില്ലയില്‍ നിലവില്‍
വന്ന
എല്‍.ഡി.ക്ലാര്‍ക്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്കാണ്
നിയമനം
ലഭിച്ചിട്ടുളളത്;
(ബി)
വിവിധ
വകുപ്പുകളില്‍
ഒഴിവുണ്ടായിട്ടും
പി.എസ്.സി. യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്ത സാഹചര്യം
നിലവിലുണ്ടോ;
(സി)
ഇൗ
ലിസ്റ്റില്‍ നിന്നും
നിയമന നടപടി
വേഗത്തിലാക്കാന്‍
നിര്‍ദ്ദേശം നല്‍കാമോ?
സര്‍വ്വകലാശാല
അസിസ്റ്റന്റുമാരുടെ
പി.എസ്.സി.നിയമനം
1915.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളിലെ
അസിസ്റ്റന്റുമാരുടെ
നിയമനത്തിനായി
പി.എസ്.സി.
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
നാളിതുവരെയായി എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ട്;
(ബി)
പ്രസ്തുത
നിയമനങ്ങളുടെ
സര്‍വ്വകലാശാല
തിരിച്ചുള്ള കണക്ക്
നല്‍കുമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കാറായതിനാല്‍
ഒഴിവുള്ള മുഴുവന്‍
തസ്തികകളിലേക്കും ഉടന്‍
നിയമനം നല്‍കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
സര്‍വ്വകലാശാലകള്‍ക്ക്
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
തൃശൂർ
ജില്ലയില്‍
ഭിന്നശേഷിക്കാരുടെ നിയമനം
1916.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൃശൂർ
ജില്ലയില്‍ എത്ര
ഭിന്നശേഷിക്കാര്‍ക്ക്
എംപ്ലാേയ്മെന്റ്
എക്സ്ചേഞ്ച് മുഖേനയും
പി.എസ്.സി. മുഖേനയും
നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇവരുടെ
കാറ്റഗറി തിരിച്ചുള്ള
വിവരം നല്കുമാേ?
കെ.എസ്.ആര്.ടി.സി.യിലെ
മെക്കാനിക് ഗ്രേഡ്- 2
തസ്തികയിലെ റാങ്ക് ലിസ്റ്റ്
1917.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സിയിലെ
മെക്കാനിക് ഗ്രേഡ്-2
തസ്തികയിലേക്കുളള
(കാറ്റഗറി നം.653/2014)
റാങ്ക് ലിസ്റ്റ്
നിലവില്‍
വന്നിട്ടുണ്ടോ;
(ബി)
പ്രസ്തുത
കാറ്റഗറിയിലേക്കുളള
ഷോര്‍ട്ട് ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചത്;
(സി)
കെ.എസ്.ആര്.ടി.സി
എത്ര ഒഴിവുകളാണ്
പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളത്;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
അടിയന്തരമായി
പ്രസിദ്ധീകരിച്ച്
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ബെെ
ട്രാന്‍സ്ഫര്‍ നിയമനങ്ങളിലെ
സംവരണം
1918.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.എസ്-ലെ
ബൈ ട്രാന്‍സ്ഫര്‍
നിയമനങ്ങളില്‍ സംവരണം
ഏര്‍പ്പെടുത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വിവിധ
വകുപ്പുകളിലെ
പി.എസ്.സി. മുഖേനയുള്ള
ബെെ ട്രാന്‍സ്ഫര്‍
നിയമനങ്ങളില്‍ സംവരണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
എങ്കില്‍ ഇതിനായുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
ദീര്‍ഘകാല
അവധി എടുക്കുന്ന
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
1919.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ചശേഷം അവധി
എടുത്ത് ഇതര
സംസ്ഥാനങ്ങളിലും
വിദേശരാജ്യങ്ങളിലും
ജോലി നോക്കുന്നവര്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏത്
വകുപ്പില്‍ നിന്നാണ്
കൂടുതല്‍ ഉദ്യോഗസ്ഥര്‍
ഇത്തരത്തില്‍
അവധിയെടുത്ത് ജോലി
നോക്കുന്നത്;
(സി)
എടുത്ത
അവധി കഴിയുന്ന
മുറയ്ക്ക് നാട്ടിലെത്തി
അവധി ദീര്‍ഘിപ്പിച്ച്
പെന്ഷന് പറ്റാറാവുന്ന
സമയമാകുംവരെ
സംസ്ഥാനത്തിന് പുറത്ത്
ജോലി ചെയ്തശേഷം
നാട്ടിലെത്തി
ജോലിയില്‍
പുനഃപ്രവേശനം നടത്തി
പെൻഷനാവുന്ന രീതിയ്ക്ക്
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത നിയന്ത്രണം
കാര്യക്ഷമമായി
നടപ്പിലാക്കാനും
ദീര്‍ഘകാല അവധി
ഒഴിവാക്കി സര്‍ക്കാര്‍
ജീവനക്കാരുടെ സേവനം
സംസ്ഥാനത്തിനകത്ത്
ഉപയോഗപ്രദമാക്കാനും
എന്ത് നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
സംവരണം
1920.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്നോക്ക
വിഭാഗങ്ങളിലെ
സാമ്പത്തികമായി
പിന്നോക്കം
നില്‍ക്കുന്നവര്‍ക്ക്
നിയമനങ്ങളില്‍ പത്ത്
ശതമാനത്തില്‍ കുറയാത്ത
സംവരണം
ഏര്‍പ്പെടുത്തിക്കൊണ്ടുളള
ഭരണഘടനാ ഭേദഗതിയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ;
(ബി)
എന്നുമുതലുളള
നിയമനങ്ങള്‍ക്കാണ്
പ്രസ്തുത സംവരണം
ബാധകമാക്കുന്നത്;
വിശദമാക്കുമോ?
വോട്ടര്‍
പട്ടികയില്‍നിന്നും
ഒഴിവാക്കപ്പെട്ടവര്‍
1921.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-ലെ
പൊതു തെരഞ്ഞെടുപ്പില്‍
വോട്ടര്‍ പട്ടികയില്‍
നിന്നും
ഒഴിവാക്കപ്പെട്ടവരുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
ഇങ്ങനെ
ഒഴിവാക്കപ്പെട്ടവരില്‍
സമ്മതിദാനാവകാശത്തിന്
അര്‍ഹരായവര്‍
ഉള്‍പ്പെട്ടിരുന്നോ;
എങ്കില്‍
ഒഴിവാക്കിയതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
ഒഴിവാക്കപ്പെട്ടവര്‍ക്ക്
നിയമപ്രകാരം നോട്ടീസ്
ലഭ്യമാക്കിയിരുന്നോ;
വ്യക്തമാക്കുമോ;
ഇപ്രകാരം നോട്ടീസ്
നല്‍കുന്നതിന്
ചുമതലപ്പെടുത്തിയ
ഉദ്യോഗസ്ഥര്‍ ആരെല്ലാം;
നിയോജകമണ്ഡലം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
നോട്ടിസ്
നല്‍കാതെ
സ്ഥിരതാമസക്കാരായ
സമ്മതിദായകരെ
ഒഴിവാക്കിയ
നടപടിക്കെതിരെ
കമ്മീഷന് എന്ത് നടപടി
സ്വീകരിച്ചു;
(ഡി)
വോട്ടര്‍
പട്ടികയില്‍ ഇരട്ടിപ്പ്
സംഭവിച്ചതില്‍ ഡാറ്റ
എന്‍ട്രി ചെയ്തതില്‍
പാകപിഴ
സംഭവിച്ചിട്ടുണ്ടോ; ഒരു
സമ്മതിദായകന്റെ വിവരം
ഉൾക്കൊള്ളിക്കാൻ എത്ര
രൂപയാണ് പ്രസ്തുത
ഏജന്‍സിക്ക്
നല്‍കുന്നത്;
(ഇ)
ഏത്
ഏജന്‍സിയെയാണ് ഡാറ്റ
എന്‍ട്രി ജോലികള്‍ക്ക്
നിയോഗിച്ചിരിക്കുന്നത്;
ഡാറ്റ എന്‍ട്രി
ജോലികള്‍
പൂര്‍ത്തിയാക്കിയശേഷം
വെരിഫൈ ചെയ്തിരുന്നോ;
വിശദാംശം
വെളിപ്പെടുത്തുമോ?
പോസ്റ്റല്‍
വോട്ട്
1922.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ലോകസഭാ
തിരഞ്ഞെടുപ്പില്‍ 20
മണ്ഡലങ്ങളിലായി
പോലീസുകാര്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
അനുവദിച്ച ആകെ
പോസ്റ്റല്‍ വോട്ട്
എത്രയാണ്;
(ബി)
അതില്‍
എത്രയെണ്ണം വോട്ട്
രേഖപ്പെടുത്തി തിരികെ
ലഭിച്ചു;
(സി)
ബാലറ്റ്
പേപ്പറുകള്‍ തിരികെ
ലഭിക്കാത്ത സാഹചര്യത്തെ
കുറിച്ച്
അന്വേഷിച്ചിട്ടുണ്ടോ;
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്താണ്;
വെളിപ്പെടുത്തുമോ?
എന്‍.ഐ.സി.
ഇ-ഓഫീസ് സോഫ്റ്റ് വെയര്‍
1923.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭൂരിഭാഗം
സര്‍ക്കാര്‍
ഓഫീസുകളിലേയും ഫയലുകള്‍
കൈകാര്യം ചെയ്യുന്നതിന്
എന്‍.ഐ.സി.
തയ്യാറാക്കിയ ഇ-ഓഫീസ്
സോഫ്റ്റ് വെയര്‍
ഒഴിവാക്കി പുതിയ
സോഫ്റ്റ് വെയര്‍
നടപ്പിലാക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
നിലവില്‍
എന്‍.ഐ.സി.
തയ്യാറാക്കിയ ഇ-ഓഫീസ്
സംവിധാനം
താഴെത്തട്ടില്‍വരെ
ഏര്‍പ്പെടുത്തിയതിനും
മറ്റുമായി ഇതുവരെ എന്ത്
തുക ചെലവഴിച്ചിട്ടുണ്ട്
എന്നതിന്റെ വിവരം
നല്‍കുമോ;
(സി)
നിലവിലുളള
ഇ-ഓഫീസ് സംവിധാനം
ഒഴിവാക്കി പുതിയ
സംവിധാനം
കൊണ്ടുവരുമ്പോള്‍
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഒറ്റപ്പാലത്ത്
എെ.ടി പാര്‍ക്ക്
1924.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
എെ.ടി പാര്‍ക്ക്
സ്ഥാപിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
അതിനായുളള
പ്രൊപ്പോസല്‍
സര്‍ക്കാരില്‍
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
പ്രസ്തുത
എെ.ടി പാര്‍ക്ക്
കിന്‍ഫ്ര പാര്‍ക്കില്‍
ആരംഭിക്കുന്നതിനായുളള
സാധ്യതകള്‍ സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ഇന്‍ഫോപാര്‍ക്കിന്
ഗേറ്റ്
1925.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇന്‍ഫോപാര്‍ക്കിന്
ഗേറ്റ്
സ്ഥാപിക്കുന്നതിനായുളള
സ്ഥലം കുന്നത്തുനാട്
പഞ്ചായത്ത് സൗജന്യമായി
വിട്ടുതന്നിട്ടുള്ളതാണോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഗേറ്റ്
സ്ഥാപിക്കുന്നതിനുള്ള
നടപടി ഏതുവരെയായി
എന്നും കാലതാമസത്തിന്
കാരണം എന്തെന്നും
വ്യക്തമാക്കാമോ;
(സി)
എന്നത്തേക്ക്
ഗേറ്റ് സ്ഥാപിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സി-ഡിറ്റ്
ജോലികള്‍ക്ക് പുറംകരാര്‍
1926.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റ്
ചെയ്തുകൊണ്ടിരിക്കുന്ന
ജോലികള്‍ കൂട്ടമായി
പുറംകരാര്‍ നടപടിയിലൂടെ
സ്വകാര്യമേഖലയ്ക്ക്
നല്കുന്ന
സാഹചര്യമുണ്ടോ;
(ബി)
സി-ഡിറ്റ്
ചെയ്തുകൊണ്ടിരിക്കുന്ന
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയുടെ
പോര്‍ട്ടല്‍
നടത്തിപ്പ്,
കെ.എസ്.എഫ്.ഇ.യുടെ
പ്രവാസി ചിട്ടികള്‍
എന്നീ പ്രവൃത്തികള്‍
ഇപ്പോള്‍ ആര്‍ക്കാണ്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കുമോ;
(സി)
തിരുവനന്തപുരം
ശ്രീപത്മനാഭ സ്വാമി
ക്ഷേത്രത്തിലെ
സി.സി.ടി.വി.
നിരീക്ഷണവും ഇപ്പോള്‍
സ്വകാര്യ മേഖലയില്‍
നല്‍കിയിരിക്കുകയാണോ;
വ്യക്തമാക്കുമോ;
(ഡി)
പതിറ്റാണ്ടുകളായി
സര്‍ക്കാര്‍,
സര്‍ക്കാരിതര
പദ്ധതികള്‍ നല്ല
നിലയില്‍ ചെയ്തുപോന്ന
സി-ഡിറ്റില്‍ നിന്ന്
പദ്ധതികള്‍
എടുത്തുമാറ്റുന്നതിന്റെ
സാഹചര്യമെന്ത്;
വിശദാംശങ്ങള്‍
നല്‍കുമോ?
സി-ഡിറ്റിന്റെ
നിലവിലെ പ്രവര്‍ത്തനം
1927.
ശ്രീ.കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
30 വര്‍ഷമായി
സര്‍ക്കാര്‍-സര്‍ക്കാരിതര
പദ്ധതികള്‍
സ്തുത്യര്‍ഹമായ
വിധത്തില്‍
നടപ്പിലാക്കുന്നതിന്
പ്രധാന പങ്ക്
വഹിച്ചിട്ടുള്ള
സി-ഡിറ്റിന്റെ നിലവിലെ
പ്രവര്‍ത്തനം
തൃപ്തികരമല്ലെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സി-ഡിറ്റിനെ ഒഴിവാക്കി
പല സർക്കാർ പദ്ധതികളും
സ്വകാര്യ
കമ്പനികള്‍ക്ക്
നല്‍കുന്നതിനുള്ള
നീക്കം നടത്തുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയുടെ
പാേര്ട്ടല്
നടത്തിപ്പ്
സി-ഡിറ്റില്‍ നിന്നും
മാറ്റി ഓസ്പിന്
ടെക്നാേളജീസ് എന്ന
സ്വകാര്യ കമ്പനിക്ക്
നല്‍കിയത് പ്രസ്തുത
സ്ഥാപനം
സി-ഡിറ്റിനേക്കാൾ
കൂടുതല്‍ കൃത്യതയാേടെ
വ്യക്തിഗത വിവരങ്ങള്‍
സൂക്ഷിക്കുമെന്ന്
ഉറപ്പുള്ളതുകാെണ്ടാണാേ;
(ഡി)
പാെതുമേഖലയെ
ഒഴിവാക്കി സ്വകാര്യ
മേഖലയെ പരമാവധി
പ്രാേത്സാഹിപ്പിക്കുക
എന്നതാണാേ സര്‍ക്കാര്‍
നയം; മികവിന്റെ
കേന്ദ്രമായ സി-ഡിറ്റിനെ
തകര്‍ക്കുന്നതിനുള്ള
നടപടികളില്‍ നിന്നും
സര്‍ക്കാര്‍
പിന്വാങ്ങുമാേ ?
കൊരട്ടി
ഇന്‍ഫോപാര്‍ക്ക്
1928.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊരട്ടി
ഇന്‍ഫോപാര്‍ക്കിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവെങ്കിലും
പുതിയ കമ്പനികള്‍
കൂടുതലായി ഇനിയും ഇവിടെ
പ്രവർത്തനം
ആരംഭിയ്ക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാഷണല്‍
ഹൈവേ, എയര്‍പോര്‍ട്ട്,
റെയില്‍വേ സൗകര്യങ്ങളും
ജലലഭ്യതയടക്കമുള്ള
മറ്റ് അടിസ്ഥാന
സൗകര്യങ്ങളുമുള്ള
കൊരട്ടി
ഇന്‍ഫോപാര്‍ക്കില്‍
പുതിയ എെ.ടി.
കമ്പനികളും അനുബന്ധ
കമ്പനികളും
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനും
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സി
ഡിറ്റ്-നെ ഒഴിവാക്കി
സ്വകാര്യ കമ്പനിക്ക് കരാര്‍
1929.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാന
സര്‍ക്കാരിനുവേണ്ടി സി
ഡിറ്റ് തയ്യാറാക്കിയ സി
എം ഡി ആര് എഫ്, സി എം
ഒ പോർട്ടൽ, കെ എസ് എഫ്
ഇ പ്രവാസി ചിട്ടി എന്നീ
പ്രോജക്ടുകള്‍
വ്യക്തിഗത വിവരങ്ങള്‍
സഹിതം സ്വകാര്യ
കമ്പനിയായ ഓസ്പിന്
ടെക്നോളജീസിന്
പുറംകരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ സര്‍ക്കാര്‍
സ്ഥാപനമായ സി ഡിറ്റ്-നെ
ഒഴിവാക്കി സ്വകാര്യ
ഐ.ടി കമ്പനിക്ക് കരാര്‍
നല്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദീകരിക്കുമോ?
സൈനികക്ഷേമ
പദ്ധതികള്‍
1930.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സൈനികക്ഷേമ
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം,
കോട്ടയം, ആലപ്പുഴ,
പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളില്‍
സൈനികക്ഷേമത്തിനായി
ഉദ്ഘാടനം
ചെയ്ത/നടപ്പിലാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
നിലവില്‍
സംസ്ഥാനത്ത് എത്ര പേര്
സൈനികക്ഷേമ പെന്ഷന്
സ്വീകരിക്കുന്നുണ്ട്;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ട്രെയിനിംഗിനിടയില്‍
മരണമടഞ്ഞ ജവാന്മാരുടെ
ആശ്രിതര്‍ക്ക് നിയമനം
1931.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെെനികസേവനത്തിന്റെ
ഭാഗമായി എല്ലാ വര്‍ഷവും
സെെനിക ആസ്ഥാനങ്ങളില്‍
നടത്തുന്ന യുദ്ധസമാനമായ
ബി പെറ്റ് (Battlefield
Physical Efficiency
Test) പരിശീലനത്തില്‍
പങ്കെടുക്കുമ്പാേള്
2016 ഒക്ടാേബറില്‍
മരണമടഞ്ഞ ചെങ്ങന്നൂര്‍,
പാണ്ടനാട്,ഗാേകുലം
രാജേഷ് കുമാറിന്റെ
ഭാര്യക്ക് ആശ്രിത
നിയമനം ലഭിക്കുന്നതിന്
സമര്‍പ്പിച്ച അപേക്ഷ
സെെനികക്ഷേമ
വകുപ്പിന്റെ
പരിഗണനയില്‍ ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
യുദ്ധസമാനമായ
സാഹചര്യമായി കണക്കാക്കി
പ്രസ്തുത
ട്രെയിനിംഗിനിടയില്‍
മരണമടഞ്ഞ ജവാന്മാരുടെ
ആശ്രിതര്‍ക്ക് നിയമനം
ലഭിക്കുന്നതിനുള്ള
നടപടികള്‍ സര്‍ക്കാര്‍
തലത്തില്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമോ?
റീബില്‍ഡ്
കേരള
T 1932.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
വെള്ളപ്പൊക്കബാധിത
പ്രദേശങ്ങളില്‍
നാശനഷ്ടമുണ്ടായ
കെട്ടിടങ്ങളുടെ
ചിത്രങ്ങള്‍ റീബില്‍ഡ്
കേരളയുമായി ബന്ധപ്പെട്ട
വെബ് സൈറ്റിലേക്ക് അപ്
ലോഡ് ചെയ്യുന്നതില്‍
ഉണ്ടാകുന്ന കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നാശനഷ്ടം
സംഭവിച്ച വീടുകള്‍ക്ക്
നഷ്ടപരിഹാരം
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട്
ചെങ്ങന്നൂരിലെ
വെള്ളപ്പൊക്കബാധിത
പ്രദേശങ്ങളില്‍ നിന്ന്
ലഭിച്ചിട്ടുള്ള
അപ്പീലുകള്‍
എത്രയാണെന്ന്
വ്യക്തമാക്കാമോ;
അപ്പീലുകള്‍
പരിഹരിക്കുവാനുള്ള
നടപടികള്‍
വേഗത്തിലാക്കുമോയെന്ന്
അറിയിക്കുമോ?
വ്യാപാരമേഖലയുടെ
പുനര്‍നിര്‍മ്മാണത്തിനായി
നടപടി
1933.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018
ആഗസ്റ്റ് മാസമുണ്ടായ
മഹാപ്രളയത്തില്‍ വലിയ
നഷ്ടം സംഭവിച്ച
വ്യാപാരമേഖലയുടെ
പുനര്‍നിര്‍മ്മാണത്തിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
മേഖലയിലുണ്ടായ വലിയ
നഷ്ടം
പരിഹരിക്കുന്നതിന് പലിശ
രഹിതവായ്പ
ലഭ്യമാക്കുന്നതിനും
ഈടാക്കിയ ജി.എസ്.ടി.
തിരികെ നല്‍കുന്നതിനും
ഇന്‍ഷുറന്‍സ്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിനും
വെള്ളം കയറിയ
കടയുടമകൾക്കും 10000/-
രൂപ സഹായധനം
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രളയത്തെത്തുടര്‍ന്ന്
വീടുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചവരും യഥാസമയം
അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയാതെ പോയവരുമായവരുടെ
അപേക്ഷകള്‍
പരിഗണിക്കുന്നതിനും
അര്‍ഹരായവര്‍ക്ക്
ധനസഹായം
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി
1934.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും എത്ര തുക
വിതരണം ചെയ്തു എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ഫണ്ടിന്റെ
വിനിയോഗം
1935.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയിലേക്ക്
ലഭിച്ച സംഭാവനകള്‍
എത്രയെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതുവരെ
വിനിയോഗിച്ച ഫണ്ടിന്റെ
കണക്ക് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(സി)
പ്രളയമേഖലയിലെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി
ഫണ്ട് വിനിയോഗ
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധി-നടപടിക്രമങ്ങള്‍
1936.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡപകടങ്ങളില്‍പ്പെട്ട്
ആശുപത്രികളിലെ
ഐ.സി.യു.വിലും
വെന്റിലേറ്ററിലും
ചികിത്സിക്കപ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
കുട്ടികള്‍ക്കും
മറ്റുള്ളവര്‍ക്കും
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും അടിയന്തരമായി
ധനസഹായം
ലഭ്യമാക്കുന്നതിനായി
നിലവിൽ എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
വിശദമാക്കാമോ?
രാജ്യാന്തര
വിപണിയിലെ വിമാന ഇന്ധനവില
1937.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാജ്യാന്തര
വിപണിയില്‍ വിമാന
ഇന്ധനവില കുറഞ്ഞിട്ടും
നിരക്ക്
താഴ്ത്തുന്നതിന്
എയര്‍ലൈന്‍ കമ്പനികള്‍
തയ്യാറാകാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ദുബായ്,
ഷാര്‍ജ സെക്ടറുകളില്‍
വിമാനക്കമ്പനികള്‍ ഓഫ്
സീസണില്‍പോലും സാധാരണ
നിരക്കിന്റെ ഇരട്ടിയും
അതിലധികവും
ഈടാക്കുന്നത്
തടയുന്നതിന് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(സി)
മുഖ്യമന്ത്രി
വിളിച്ചുചേര്‍ത്ത
യോഗത്തില്‍ അമിതനിരക്ക്
വര്‍ദ്ധന
ഒഴിവാക്കുന്നതിനായി
തിരക്കുള്ള സീസണില്‍
വിദേശ
വിമാനക്കമ്പനികള്‍ക്ക്
നിശ്ചിത ദിവസത്തേക്ക്
കൂടുതല്‍ സീറ്റ്
അനുവദിക്കുമെന്ന്
കേന്ദ്ര വ്യോമയാന
മന്ത്രാലയം
അറിയിച്ചിരുന്നോ;
വ്യക്തമാക്കുമോ; ആയത്
പാലിക്കപ്പെടുന്നുണ്ടോ;
(ഡി)
യാത്രാനിരക്കിലെ
കൊള്ള
അവസാനിപ്പിക്കുന്നതിനായി
എന്തൊക്കെ ഇടപെടലുകളാണ്
സംസ്ഥാന സര്‍ക്കാര്‍
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം-കോഴിക്കോട്
വിമാന സര്‍വ്വീസ്
1938.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നിന്ന്
കോഴിക്കോട്ടേയ്ക്കും
തിരിച്ചും നിലവിലുളള
വിമാന സര്‍വ്വീസ്
ഒൗദ്യോഗികാവശ്യങ്ങള്‍ക്ക്
യാത്ര
ചെയ്യുന്നവര്‍ക്ക്
ഗുണകരമല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആയത്
കുറച്ചുകൂടി ഗുണകരമായ
രീതിയില്‍
ക്രമപ്പെടുത്തുന്നതിന്
കേന്ദ്ര
വ്യോമമന്ത്രാലയത്തോട്
ആവശ്യപ്പെടാന്‍ നടപടി
സ്വീകരിക്കുമോ?
കൊച്ചി
മെട്രോ നിര്‍മ്മാണത്തിന്റെ
പുരോഗതി
1939.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
മെട്രോയുടെ
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
എന്തെന്ന് അറിയിക്കുമോ;
(ബി)
പേട്ടയില്‍
നിന്നും തൃപ്പൂണിത്തുറ
റെയില്‍വേ സ്റ്റേഷന്
വരെ മെട്രോ
നീട്ടുന്നതിന് നടപടി
സ്വീകരിച്ചു
വരുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
വിശദാംശവും പുരോഗതിയും
അറിയിക്കുമോ?
കൊച്ചി
മെട്രോ രണ്ടാം ഘട്ടം
പ്രവൃത്തി
1940.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊച്ചി
മെട്രോ രണ്ടാം ഘട്ടം
കലൂര്‍ ജവഹര്‍ലാല്‍
നെഹ്റു
സ്റ്റേഡിയത്തില്‍
നിന്നും ആരംഭിച്ച്
ഇന്‍ഫോപാര്‍ക്ക്
സെക്കൻഡ്
ഫെയ്സിലേയ്ക്ക്
നീട്ടുന്നത്
പരിഗണനയിലുണ്ടോ ;
എങ്കില്‍ എന്നത്തേക്ക്
പ്രവൃത്തി ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വ്യക്തമാക്കുമോ?
നോണ്‍
ജേര്‍ണലിസ്റ്റ് പെന്ഷന്
1941.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോണ്‍
ജേര്‍ണലിസ്റ്റ്
പെന്ഷന് പദ്ധതി
പ്രകാരം പ്രതിമാസം എത്ര
രൂപയാണ് പെന്‍ഷനായി
നല്‍കുന്നത്;
(ബി)
പ്രസ്തുത
പെന്ഷന്
വര്‍ദ്ധിപ്പിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;
ഉണ്ടെങ്കില്‍ അത്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
(സി)
നിലവില്‍
പ്രസ്തുത പെന്‍ഷനില്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
മാസത്തെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പെന്ഷന്
കുടിശ്ശിക അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രവാസികളുടെ
മൃതദേഹം സൗജന്യമായി
നാട്ടിലെത്തിക്കുന്ന നടപടി
1942.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
പ്രവാസികളുടെ മൃതദേഹം
സൗജന്യമായി
നാട്ടിലെത്തിക്കുന്ന
കാരുണ്യ പദ്ധതിക്ക്
തുടക്കം
കുറിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
മൃതദേഹം
നാട്ടിലെത്തിക്കാന്‍
വിമാനക്കമ്പനികള്‍ വലിയ
തുക ഇൗടാക്കുന്ന
സാഹചര്യത്തില്‍
നാേര്‍ക്ക വഴി ചെലവ്
വഹിക്കുന്ന പദ്ധതി
എന്നുമുതലാണ്
പ്രാബല്യത്തില്‍
വരികയെന്ന്
വ്യക്തമാക്കാമാേ?
പ്രവാസി
ലാഭവിഹിത പദ്ധതി
T 1943.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഞ്ച്
ലക്ഷം രൂപ
നിക്ഷേപിച്ചാല്‍
ആജീവനാന്തം പ്രതിമാസം
5500/- രൂപ വരെ പെൻഷൻ
ലഭിക്കുന്ന പ്രവാസി
ലാഭവിഹിത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലങ്കിൽ അതിനുള്ള
നടപടിക്രമം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ;
(ബി)
ഇപ്രകാരം
സമാഹരിക്കുന്ന തുക
കിഫ്ബിയില്‍
നിക്ഷേപിക്കുവാനാണോ
ഉദ്ദേശിക്കുന്നത് ;
ആണെങ്കിൽ ഈ
പദ്ധതിയിലൂടെ എത്ര തുക
കിഫ്ബിയിലേക്ക്
നിക്ഷേപിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നത് ഏത്
ഏജന്‍സി വഴിയാണെന്നും
പ്രവാസികള്‍ ഇപ്രകാരം
നിക്ഷേപിക്കുന്ന
തുകയ്ക്ക് സര്‍ക്കാര്‍
ഗ്യാരന്റി നല്‍കുമോ
എന്നും വ്യക്തമാക്കുമോ?
വിമാനയാത്രാനിരക്ക്
1944.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സീസണ്
സമയങ്ങളില്‍ ഗള്‍ഫ്
രാജ്യങ്ങളില്‍നിന്ന്
കേരളത്തിലേയ്ക്കും
തിരിച്ചുമുളള
വിമാനയാത്രാനിരക്ക്
പ്രത്യേകിച്ച് എയര്‍
ഇന്ത്യയുടെ
യാത്രാനിരക്ക്
അനിയന്ത്രിതമായി
വര്‍ദ്ധിപ്പിക്കുന്നത്
മൂലം പ്രവാസികളായ
വിമാനയാത്രക്കാര്‍ക്ക്
ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്തരം അമിതചൂഷണം
തടഞ്ഞ് യാത്രാനിരക്ക്
നിയന്ത്രിക്കുന്നതിന്
ഫലപ്രദമായ നടപടികള്‍
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
നോര്‍ക്ക റൂട്ട്സ് ഓഫീസിന്റെ
ശോചനീയാവസ്ഥ
1945.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
നോര്‍ക്ക റൂട്ട്സ്
ഓഫീസിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതുമൂലം
ഏറ്റവും കൂടുതല്‍
പ്രവാസികളുള്ള മലപ്പുറം
ജില്ലയിലെ പ്രവാസി
ഓഫീസ് വഴി കൃത്യമായി
സേവനങ്ങള്‍ നല്കാന്
കഴിയുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നോര്‍ക്ക
ഓഫീസില്‍ ആവശ്യമായ
ജീവനക്കാരെ
നിയമിക്കുവാന്‍
സത്വരനടപടി
സ്വീകരിക്കുമോ ?
പിങ്ക്
പോലീസ്
1946.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
സുരക്ഷയ്ക്കായി
രൂപീകരിച്ച പിങ്ക്
പോലീസിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
കൂടുതല്‍
സ്ഥലങ്ങളിലേക്ക് ഈ
പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശമുണ്ടോ; എങ്കില്‍
ഏതൊക്കെ
മേഖലകളിലേക്കെന്ന്
വ്യക്തമാക്കാമോ;
(സി)
പോക്സോ
കേസുകളില്‍ പിങ്ക്
പോലീസിന്റെ ഇടപെടല്‍
ഉണ്ടാകുന്നുണ്ടോ;
വിശദമാക്കുമോ; കഴിഞ്ഞ
രണ്ടുവര്‍ഷത്തിനുള്ളില്‍
എത്ര പോക്സോ കേസുകളില്‍
പിങ്ക് പോലീസ് നിയമ
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കാമോ?
പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
1947.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പോലീസ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
നിലവില്‍ ഫീസ്
ഈടാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
തുകയാണ് ഈടാക്കുന്നത്;
(ബി)
പ്രസ്തുത
സര്‍ട്ടിഫിക്കറ്റിന്റെ
കാലാവധി എത്രയാണ്;
(സി)
പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റിന്റെ
കാലാവധി കുറഞ്ഞത് രണ്ട്
വര്‍ഷം ആയി
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പോലീസിന്റെ
സേവനം കാര്യക്ഷമമാക്കാന്‍
നടപടി
1948.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസിന്റെ
സേവനങ്ങള്‍
നിഷ്പക്ഷമായും
സുതാര്യമായും പരമാവധി
വേഗത്തില്‍
ജനങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
പോലീസ് സേനയെ
ആധുനികവല്ക്കരിക്കാന്
2019-20 സാമ്പത്തിക
വര്‍ഷത്തെ ബജറ്റില്‍
എത്ര തുക
മാറ്റിവച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കുട്ടികളുടെ
ഹാജര്‍, സ്വഭാവ വൈകല്യം
എന്നിവ നിരീക്ഷിക്കുന്നതിന്
നടപടി
1949.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
അദ്ധ്യയന വര്‍ഷത്തില്‍
വിദ്യാര്‍ത്ഥികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിനായി
പ്രത്യേകമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിദ്യാലയങ്ങളുടെ
സമീപമുള്ള കച്ചവട
സ്ഥാപനങ്ങളെയും
തട്ടുകടകളെയും
നിരന്തരമായി
നിരീക്ഷിക്കുന്നതിനുംം
അവിടെ നിന്നും
കുട്ടികള്‍ക്ക് ലഹരി
പദാര്‍ത്ഥങ്ങള്‍
വില്‍ക്കുന്നില്ലായെന്ന്
ഉറപ്പുവരുത്തുന്നതിനും
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
കുട്ടികളുടെ
ഹാജര്‍, സ്വഭാവ വൈകല്യം
എന്നിവ
നിരീക്ഷിക്കുന്നതിനും
തുടക്കത്തില്‍ തന്നെ
ക്രമവിരുദ്ധമായ
കാര്യങ്ങളിലേക്ക് അവര്‍
നീങ്ങുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിനും
പ്രത്യേക നടപടി
സ്വീകരിക്കുമോ?
പാേസ്റ്റല്‍
ബാലറ്റ് ശേഖരിച്ച നടപടി
1950.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പാര്‍ലമെന്റ്
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട്
തെരഞ്ഞെടുപ്പ്
ഡ്യൂട്ടിക്കായി
നിയാേഗിച്ച വിവിധ
തസ്തികകളില്പ്പെട്ടവരില്നിന്നും
ചില പാേലീസ്
ഉദ്യാേഗസ്ഥര്‍
പാേസ്റ്റല്‍ ബാലറ്റ്
ശേഖരിച്ച കാര്യം
ആഭ്യന്തര വകുപ്പ്
പരിശാേധിച്ചിട്ടുണ്ടാേ;
വ്യക്തമാക്കുമാേ;
(ബി)
ജനപ്രാതിനിധ്യ
നിയമമനുസരിച്ച്
രഹസ്യമായിരിക്കേണ്ട
വാേട്ടുചെയ്യല്
ഇത്തരത്തില്‍
പരസ്യമാക്കുന്നതിലൂടെ
നടത്തിയ നിയമലംഘനം
സര്‍ക്കാര്‍
പരിശാേധിക്കുമാേ;
(സി)
പാേസ്റ്റല്‍
ബാലറ്റ് ഇത്തരത്തില്‍
ശേഖരിച്ചവര്ക്കെതിരെ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദമാക്കുമാേ?
അന്ധവിശ്വാസ
നിര്‍മ്മാര്‍ജ്ജന നടപടി
1951.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പല
കാര്യങ്ങളിലും മറ്റ്
സംസ്ഥാനങ്ങള്‍ക്ക്
മാതൃകയായിരിക്കുന്ന
നമ്മുടെ
സംസ്ഥാനത്ത്അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും വളരെയധികം
സ്വാധീനം ചെലുത്തി
തുടങ്ങിയിട്ടുണ്ടെന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നെയ്യാറ്റിന്‍കരയില്‍
ഒരു അമ്മയും മകളും
ആത്മഹത്യ ചെയ്തത്
അന്ധവിശ്വാസത്തെ
തുടര്‍ന്നുണ്ടായ പീഢനം
കൊണ്ടാണോ; എങ്കില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
അന്ധവിശ്വാസങ്ങള്‍ക്കും
അനാചാരങ്ങള്‍ക്കുമെതിരെ
നടപടി
1952.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും ഇല്ലായ്മ
ചെയ്യുന്നതിന്
ഇവയ്ക്കെതിരെ
സന്ധിയില്ലാത്ത സമരം
നടത്തിയ നവോത്ഥാന
സാമൂഹിക
പ്രസ്ഥാനങ്ങള്‍ക്ക്
തുടര്ച്ചയില്ലാതായതാണ്
സംസ്ഥാനത്ത് ഈയിടെ
ഉണ്ടായിട്ടുള്ള
ആത്മഹത്യയുടെയും
കൊലപാതകത്തിന്റെയും
കാരണമെന്ന് സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നൂറുശതമാനം
സാക്ഷരത, കേരള വികസന
മാതൃക, സാംസ്കാരിക
കേരളം തുടങ്ങിയ അവകാശ
വാദങ്ങള്‍ക്ക്
പ്രഹരമേല്പിക്കുന്ന
തരത്തിലുള്ള
വാര്‍ത്തകള്‍ ഓരോ
ദിവസവും ഉണ്ടാകുന്നത്
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
കൊല്ലം
ഓയൂരില്‍ യുവതിയെ
മന്ത്രവാദത്തിന്
ഇരയാക്കി കൊലക്ക്
കൊടുത്ത സംഭവവും
നെയ്യാറ്റിന്‍കരയില്‍
മന്ത്രവാദത്തിന്
ഇരകളായി ഒരു അമ്മയും
മകളും ആത്മഹത്യ ചെയ്ത
സംഭവവും കേരളം
സാംസ്കാരികമായി
പിന്നോട്ട്
പോകുന്നുവെന്നതിന്റെ
സൂചനയല്ലേ എന്ന്
വ്യക്തമാക്കുമോ?
ഹര്‍ത്താലുകള്‍ക്കെതിരെ
നിയമനിര്‍മ്മാണം
1953.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിന്നല്‍
ഹര്‍ത്താലുകളെ
സംബന്ധിച്ച് ഈയിടെ
ഹൈക്കോടതി ഡിവിഷന്
ബഞ്ച് നടത്തിയ
പരാമര്‍ശങ്ങളില്‍
പ്രധാനമായത്
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്താമോ;
(ബി)
മിന്നല്‍
ഹര്‍ത്താല്‍
ഭരണഘടനാവിരുദ്ധമാണെന്ന്
കോടതി
നിരീക്ഷിക്കുകയുണ്ടായോ;
(സി)
എങ്കില്‍
കോടതി
നിരീക്ഷണത്തിന്റെയും
പൊതുതാല്പര്യത്തിന്റെയും
അടിസ്ഥാനത്തില്‍
ഹര്‍ത്താല്‍
നിരോധിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
എങ്കില്‍
ഇതിനാവശ്യമായ
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കേരള
പോലീസിലെ നിയമനങ്ങള്‍
1954.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസില്‍ സബ്
ഇന്‍സ്പെക്ടര്‍ മുതല്‍
മുകളിലേയ്ക്കുള്ള
തസ്തികകളില്‍
പ്രൊമോഷന് മുഖേനയും
നേരിട്ടും നിയമനം
നല്‍കുന്നതിന് പ്രത്യേക
അനുപാതം നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍ 2008
മുതലുള്ള നിയമനങ്ങളില്‍
ഈ അനുപാതം
പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സേനയിലേക്ക് ആദിവാസി യുവതീ
യുവാക്കളുടെ സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
1955.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയിലേക്ക് ആദിവാസി
യുവതീ യുവാക്കളെ
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
കോണ്‍സ്റ്റബിള്‍
തസ്തികയിലേക്ക്
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട് മന്ത്രിസഭ
തീരുമാനമെടുത്തത്
എന്നാണ്;
(ബി)
ആദിവാസി
യുവതി യുവാക്കളെ
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
പോലീസിലേക്ക്
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട
സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലുള്ള
നിയമനത്തിന്
പി.എസ്.സി.നോട്ടിഫിക്കേഷന്‍
എന്നാണ്
പുറപ്പെടുവിച്ചത്;
(ഡി)
റാങ്ക്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
ഇതില്‍ എത്ര പേര്‍ക്ക്
നിയമനം
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
കെവിന്
കൊലക്കേസ്
1956.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെവിന്
കൊലക്കേസില്‍
പിരിച്ചുവിടാന്‍
നോട്ടീസ് നല്കിയ
കോട്ടയം ഗാന്ധിനഗര്‍
മുന്‍ എസ്.ഐ. എം.എസ്
ഷിബുവിനെ സര്‍വ്വീസില്‍
തിരിച്ചെടുക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ;
(ബി)
കെവിനെ
ഗുണ്ടാസംഘം
തട്ടിക്കൊണ്ടുപോയി എന്ന
പരാതി അറിഞ്ഞിട്ടും
അതില്‍ സത്വര നടപടി
സ്വീകരിക്കാതെ
ഗുരുതരമായ കൃത്യവിലോപം
കാണിച്ച പ്രസ്തുത
ഉദ്യോഗസ്ഥനെ
സര്‍വ്വീസില്‍
തിരിച്ചെടുത്തത്
ഇതിന്മേലുള്ള അന്വേഷണം
പൂര്‍ത്തിയായ
ശേഷമായിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത അന്വേഷണത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു
എന്നറിയിക്കാമോ?
പോലീസ്
സ്റ്റേഷനിലെ സേവന കാലയളവ്
1957.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒരു
പോലീസ് സ്റ്റേഷനില്‍
പരമാവധി എത്ര വര്‍ഷമാണ്
ഒരു പോലീസ് ഉദ്യോഗസ്ഥന്
സേവനമനുഷ്ഠിക്കാൻ
വ്യവസ്ഥയുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
വ്യവസ്ഥയ്ക്കു
വിരുദ്ധമായി കാസറഗോഡ്
ജില്ലയില്‍ എത്ര
പോലീസുകാർ ജോലി
ചെയ്യുന്നുണ്ടെന്നത്
സംബന്ധിച്ച സ്റ്റേഷന്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വ്യവസ്ഥക്ക്
വിരുദ്ധമായി
പോലീസുദ്യോഗസ്ഥന്മാർക്ക്
ഒരേ സ്റ്റേഷനില്‍ ജോലി
ചെയ്യുന്നതിന്
സര്‍ക്കാരിന്റെ
പ്രത്യേകാനുമതി
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
നല്‍കാമോ;
(ഡി)
ഒരു
പോലീസ് സ്റ്റേഷനിലെ
വ്യവസ്ഥ പ്രകാരമുള്ള
സേവന കാലയളവ്
പൂര്‍ത്തിയാക്കിയതിനു
ശേഷം മറ്റൊരു
സ്റ്റേഷനിലേക്കു മാറി
വീണ്ടും പഴയ
പോലീസ്സ്റ്റേഷനിലേക്കു
തിരിച്ചുവന്ന് ജോലി
ചെയ്യുന്ന എത്ര പോലീസ്
ഉദ്യോഗസ്ഥന്മാര്
കാസര്‍കോട് ജില്ലയില്‍
ഉണ്ടെന്ന് പോലീസ്
സ്റ്റേഷന് തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
കാസര്‍കോട്
ജില്ലയില്‍ സ്വന്തമായോ
അല്ലെങ്കിൽ ജീവിത
പങ്കാളിയുടെ പേരിലോ
വീടുണ്ടായിട്ടും മറ്റു
ജില്ലകളിലെ
സ്ഥിരതാമസവിലാസം നല്കി
കാസര്‍കോട് ജില്ലയില്‍
ജോലിചെയ്യുന്ന എത്ര
പോലീസ്ഉദ്യോഗസ്ഥരുണ്ടെന്ന്
പോലീസ് സ്റ്റേഷന്
തിരിച്ച്
വ്യക്തമാക്കാമോ?
കെവിന്
വധക്കേസുമായി ബന്ധപ്പെട്ട്
സസ്പെന്റ് ചെയ്യപ്പെട്ടവർ
1958.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെവിന്
വധക്കേസുമായി
ബന്ധപ്പെട്ട്
അന്വേഷണവിധേയമായി
സര്‍വ്വീസില്‍നിന്നും
സസ്പെന്റ് ചെയ്യപ്പെട്ട
പോലീസ്
ഉദ്യോഗസ്ഥന്മാര്
ആരെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇവര്‍ക്കെതിരെയുള്ള
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
ഇല്ലെങ്കില്‍ അന്വേഷണം
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇവരില്‍
ആരെയെങ്കിലും തിരികെ
സര്‍വ്വീസില്‍
പ്രവേശിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഡി)
ഉണ്ടെങ്കില്‍
അന്വേഷണം
പൂര്ത്തീകരിച്ചിട്ടാണോ
അതോ ഏതെങ്കിലും
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിലാണോ
തിരികെ
പ്രവേശിപ്പിച്ചതെന്ന്
വിശദമാക്കാമോ;
(ഇ)
ഇവര്‍ക്കെതിരെ
ഏതെങ്കിലും തരത്തിലുള്ള
ശിക്ഷാനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
ആഭ്യന്തര
വകുപ്പില്‍ പുതുതായി
സൃഷ്ടിച്ച തസ്തികകള്‍
1959.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ ആഭ്യന്തര
വകുപ്പില്‍ പുതുതായി
എത്ര തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
(ബി)
എവിടെയൊക്കെയാണ്
പുതുതായി സൈബര്‍ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
പോലീസുകാരുടെ
പരിശീലന സംവിധാനങ്ങള്‍
1960.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പോലീസുകാരുടെ
പരിശീലന സംവിധാനങ്ങള്‍
ആധുനികവല്‍ക്കരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
തൃശൂരിലെ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
യൂണിറ്റുകൾ
1961.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂരിലെ
ഏതെല്ലാം സ്കൂളുകളിലാണ്
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് യൂണിറ്റുകൾ
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
യൂണിറ്റുകള്‍
അനുവദിക്കുന്നതിനുള്ള
മാനദണ്ഡം വിശദമാക്കുമോ?
സി.ഒ.റ്റി
നസീറിന് നേരെയുണ്ടായ വധശ്രമം
1962.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ലോകസഭ തിരഞ്ഞെടുപ്പില്‍
വടകര മണ്ഡലത്തിലെ
സ്വതന്ത്ര
സ്ഥാനാര്‍ത്ഥിയായിരുന്ന
സി.ഒ.റ്റി. നസീറിനെ
വധിക്കുവാന്‍ ശ്രമിച്ച
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
രാഷ്ട്രീയ
വൈരാഗ്യമാണ്
വധശ്രമത്തിന്
പിന്നിലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവര്‍ ഏത്
രാഷ്ട്രീയ
കക്ഷിയില്പ്പെട്ടവരാണെന്ന്
വ്യക്തമാക്കുമോ;
(സി)
തന്നെ
വധിക്കുവാന്‍ ഗൂഢാലോചന
നടത്തിയത് ഭരണകക്ഷിയിലെ
ഒരു യുവ
എം.എല്‍.എ.യാണെന്ന
നസീറിന്റെ
വെളിപ്പെടുത്തല്‍
ഉണ്ടായതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
അന്വേഷണം നടത്തിയോ;
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ വസ്തുത
എന്താണെന്ന്
അറിയിക്കുമോ?
കേരള
പോലീസിലെ പോസ്റ്റല്‍ ബാലറ്റ്
അട്ടിമറി
1963.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക് സഭാ
തെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് കേരള
പോലീസില്‍ നടന്ന
പോസ്റ്റല്‍ ബാലറ്റ്
അട്ടിമറിയുടെ അന്വേഷണം
ഏതുവരെയായി;
(ബി)
പോലീസ്
അസോസിയേഷന്
ഭാരവാഹികള്‍ക്ക് ഇതില്‍
പങ്കുള്ളതായ ആരോപണം
അന്വേഷണവിധേയമാക്കിയിട്ടുണ്ടോ;
(സി)
പോസ്റ്റല്‍
ബാലറ്റ് ഉപയോഗിച്ച
പോലീസ് ഉദ്യോഗസ്ഥരുടെ
എണ്ണമെത്ര;
(ഡി)
ഭാവിയില്‍
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നത്?
പെരിയ
ഇരട്ടക്കൊലപാതകത്തിന്റെ
കേസന്വേഷണം
1964.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പെരിയ
കല്യോട്ടില്‍
ഇരട്ടക്കൊലപാതകം
നടന്നതെപ്പോഴാണെന്നും
എഫ്.എെ.ആര്.
രജിസ്റ്റര്‍
ചെയ്തതെപ്പോഴാണെന്നും
വ്യക്തമാക്കാമോ;
(ബി)
എഫ്.എെ.ആര്.
ആരുടെ മൊഴി പ്രകാരമാണ്
രേഖപ്പെടുത്തിയതെന്നും
നമ്പര്‍ എത്രയാണെന്നും
പ്രതികള്‍
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
എഫ്.എെ.ആര്
രജിസ്റ്റര്‍
ചെയ്തപ്പോള്‍
രേഖപ്പെടുത്തിയ
പ്രതികളെക്കൂടാതെ
പിന്നീട്
പ്രതിപ്പട്ടികയില്‍
പേരുകള്‍
ചേര്‍ത്തിരുന്നോ എന്നും
എങ്കില്‍
ആരൊക്കെയാണവരെന്നും
വ്യക്തമാക്കാമോ;
(ഡി)
ലോക്കല്‍
പോലീസ് എത്ര ദിവസമാണ്
കേസന്വേഷിച്ചതെന്നും
ചുമതല
ഏതുദ്യോഗസ്ഥനായിരുന്നുവെന്നും
പ്രസ്തുത
അന്വേഷണത്തിനിടയില്‍
ചോദ്യം ചെയ്തവരും
അറസ്റ്റിലായവരും
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ; ഇതില്‍
പോലീസ് അറസ്റ്റ് ചെയ്ത്
സ്റ്റേഷന് ജാമ്യം
നല്കിയവരും കോടതിയില്‍
ഹാജരാക്കിയ ദിവസം തന്നെ
ജാമ്യം കിട്ടിയവരും
കോടതി റിമാന്റ്
ചെയ്തവരും
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പോലീസില്‍
നിന്ന് മാറ്റി
കേസന്വേഷണം മറ്റൊരു
ഏജന്‍സിക്ക്
നല്കിയിട്ടുണ്ടെങ്കില്
ഏത് ഏജന്സിയാണതെന്നും
ഏതുദ്യോഗസ്ഥന്റെ
കീഴിലായിരുന്നു
അന്വേഷണമെന്നും
അന്വേഷണം പൂര്‍ത്തിയായോ
എന്നും എത്രപേരെയാണ് ഈ
ഏജന്‍സി ചോദ്യം
ചെയ്തതെന്നും അവര്‍
ആരൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
ഇവരില്‍ അറസ്റ്റ്
ചെയ്ത് സ്റ്റേഷന്
ജാമ്യത്തില്‍
വിട്ടവരുടെയും
കോടതിയില്‍ ഹാജരാക്കിയ
ദിവസം തന്നെ ജാമ്യം
കിട്ടിയവരുടെയും കോടതി
റിമാന്‍ഡ്
ചെയ്തവരുടെയും വിശദാംശം
നല്‍കാമോ;
(എഫ്)
ഈ
കേസ്സില്‍ പോലീസ്
ചോദ്യം ചെയ്തവര്‍ക്കും
അറസ്റ്റ്ചെയ്തവര്ക്കും
ഏതെങ്കിലും രാഷ്ട്രീയ
പാര്‍ട്ടിയുമായി ബന്ധം
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ ഏത് രാഷ്ട്രീയ
പാര്‍ട്ടി
പ്രവര്ത്തകരാണിവരെന്ന്
വ്യക്തമാക്കാമോ;
(ജി)
ഈ
ഇരട്ടക്കൊലപാതത്തിന്
ഹേതുവായതെന്താണെന്ന്
വ്യക്തമാക്കാമോ; ഈ
കേസ്സിന്റെ ചാര്‍ജ്
ഷീറ്റ് കോടതിയില്‍
സമര്‍പ്പിച്ചോ എന്നും
എങ്കില്‍ എപ്പോഴാണ്
സമര്‍പ്പിച്ചതെന്നും
ചാര്‍ജ് ഷീറ്റില്‍ എത്ര
പ്രതികളാണുള്ളതെന്നും
അവരെ മുഴുവന്‍ അറസ്റ്റു
ചെയ്തോ എന്നും
വ്യക്തമാക്കാമോ;കേസന്വേഷണത്തിന്റെ
തുടക്കം മുതല്‍
അവസാനംവരെ അന്വേഷണ
സംഘത്തില്‍ ഏത്ര
പേരുണ്ടായിരുന്നുവെന്നും
ആരെല്ലാമാണവരെന്നും
ഇടയ്ക്ക്
ആര്‍ക്കെങ്കിലും
അന്വേഷണസംഘത്തില്‍
നിന്ന്
മാറേണ്ടിവന്നിട്ടുണ്ടെങ്കില്
അതിനുള്ള
കാരണമെന്താണെന്നും
മാറിയവര്‍
ആരെല്ലാമാണെന്നും
വ്യക്തമാക്കാമോ?
രാഷ്ട്രീയ
കൊലപാതകങ്ങളും കസ്റ്റഡി
മരണങ്ങളും
1965.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടന്ന രാഷ്ട്രീയ
കൊലപാതകങ്ങളുടെയും
കസ്റ്റഡി മരണങ്ങളുടെയും
കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക് ധനസഹായ
ഇനത്തില്‍ എത്ര രൂപ
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
മരണമടഞ്ഞവരുടെ
ആശ്രിതര്‍ക്ക്
സമാശ്വാസമായി ജോലി
നല്‍കിയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
കന്യാസ്ത്രിയെ
പീഡിപ്പിക്കുവാന്‍
ശ്രമിച്ചുവെന്ന പരാതിയില്‍
അന്വേഷണം
1966.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മേയ്
9-ന്
കെ.എസ്.ആര്.ടി.സി.
ബസ്സില്‍ കന്യാസ്ത്രിയെ
പീഡിപ്പിക്കുവാന്‍
ശ്രമിച്ചുവെന്ന
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
കെ.എസ്.ആര്.ടി.സി.
വിജിലന്‍സ്
ഉദ്യോഗസ്ഥര്‍ നടത്തിയ
പ്രാഥമിക
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
അറിയിക്കുമോ;
(സി)
വനിതകള്‍ക്ക്
സുരക്ഷിതമായി
യാത്രചെയ്യുവാനുള്ള
സാഹചര്യം ഇല്ലാതായ
അവസ്ഥ ഗൗരവമായി
പരിഗണിച്ച്
പരിഹാരനടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്നതുമായി
ബന്ധപ്പെട്ട കേസുകള്‍
1967.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാരിന്റെ കാലയളവിൽ
കുട്ടികളെ
തട്ടിക്കൊണ്ടുപോകുന്നതുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കേസുകളാണ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കേസുകളില്‍ എത്ര
പ്രതികളെയാണ് അറസ്റ്റ്
ചെയ്തിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
കുട്ടികള്‍ക്ക്
നേരെ ഉണ്ടാകുന്ന
അതിക്രമങ്ങള്‍
1968.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.എസ്.ശബരീനാഥന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്ക്
നേരെ ഉണ്ടാകുന്ന
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
രണ്ടാനമ്മ
/അച്ഛന്റെ കീഴില്‍
കഴിയുന്ന കുട്ടികളെ
സംബന്ധിച്ച
എന്തെങ്കിലും വിശദാംശം
ശേഖരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
തലത്തില്‍ ഇതിനായുള്ള
നടപടി സ്വീകരിക്കുമോ;
(സി)
ഇത്തരം
കുട്ടികള്‍ ശാരീരിക
മാനസിക പീഢനത്തിന്
വിധേയരാകുന്നുണ്ടോ
എന്ന് കണ്ടെത്തുന്നതിന്
സ്കൂള്‍ തലത്തില്‍
പ്രത്യേക പരിശോധനയും
കൗണ്‍സലിംഗും
ഏര്‍പ്പെടുത്തുമോ
എന്നറിയിക്കാമോ?
നെയ്യാറ്റിന്‍കര
സനല്‍കുമാർ വധക്കേസ്
1969.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
നടന്ന സനല്‍കുമാര്‍
വധത്തിലെ
കേസന്വേഷണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കുമോ; പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട് എത്ര പേരെ
അറസ്റ്റ്
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
സനല്‍കുമാറിന്റെ
ഭാര്യ വിജിക്ക്
സര്‍ക്കാര്‍
നഷ്ടപരിഹാരമായി
എന്തൊക്കെ സഹായങ്ങള്‍
ചെയ്തുവെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
വ്യക്തിയ്ക്ക്
സര്‍ക്കാര്‍ജോലി
നല്‍കണമെന്ന
അപേക്ഷയിന്മേല് എന്ത്
തീരുമാനം എടുത്തുവെന്ന്
വിശദമാക്കാമോ?
കല്ലട
ബസ്സിലെ ജീവനക്കാരുടെ
തിരിച്ചറിയല്‍ പരേഡ്
1970.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യാത്രക്കാരെ
മര്‍ദ്ദിച്ച കല്ലട
ബസ്സിലെ ജീവനക്കാരുടെ
തിരിച്ചറിയല്‍ പരേഡ്
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കിൽ
എന്നാണ് പ്രസ്തുത
തിരിച്ചറിയല്‍ പരേഡ്
നടത്തിയതെന്ന്
അറിയിക്കാമോ;
(ബി)
പ്രതികളുടെ
തിരിച്ചറിയല്‍ പരേഡ്
നടത്തുവാന്‍
വൈകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തു
കൊണ്ടാണ് വൈകിയതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രതികള്‍ക്ക്
സെഷന്‍സ് കോടതിയില്‍
നിന്നും ജാമ്യം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ
സർക്കാരിന്റെ ഭാഗത്ത്
നിന്നുണ്ടായ അനാസ്ഥ
മൂലമാണോ പ്രതികള്‍ക്ക്
ജാമ്യം ലഭിച്ചതെന്ന്
വ്യക്തമാക്കാമോ?
വ്യാജ
സ്ഥിരനിക്ഷേപ
സര്‍ട്ടിഫിക്കറ്റ് നല്കിയ
കേസ്സ്
1971.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ചങ്ങരംകുളം,
പൊന്നാനി സബ്
ട്രഷറികളില്‍ നിന്നും
വ്യാജ സ്ഥിരനിക്ഷേപ
സര്‍ട്ടിഫിക്കറ്റ്
നല്കിയ കേസ്സില്‍
തദ്ദേശസ്വയംഭരണ സ്ഥാപന
അധികാരികള്‍ പോലീസില്‍
പരാതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട കേസ്സില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
ബിസിനസ്സ്
ഇന്ത്യാ ഗ്രൂപ്പിന്റെ
സാമ്പത്തിക തട്ടിപ്പ്
1972.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂരിലെ
പ്രെെവറ്റ് ബിസിനസ്
സ്ഥാപനമായ ബിസിനസ്സ്
ഇന്ത്യാ ഗ്രൂപ്പിന്റെ
സാമ്പത്തിക തട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിക്ഷേപകര്‍
ഇൗ സ്ഥാപനത്തിന്
നല്കിയിട്ടുളള
നിക്ഷേപം തിരികെ
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നിക്ഷേപകനായ
ചെങ്ങന്നൂര്‍
പേരിശ്ശേരി ചിറന്മേല്‍
വീട്ടില്‍ ജോണ്‍സി
നല്കിയ പരാതിയില്‍ (സി
എം ഓ 180800061/18/സി
എം ഓ )
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ?
മന്ത്രിക്ക്
നല്കിയ നിവേദനത്തില്‍
കൃത്രിമം കാണിച്ച്
പത്രസമ്മേളനം നടത്തിയെന്ന
കേസ്
1973.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
മന്ത്രിക്ക് നല്കിയ
നിവേദനത്തില്‍ പി.കെ.
ഫിറോസ് എന്നയാള്‍
കൃത്രിമം കാണിച്ച്
പത്രസമ്മേളനം നടത്തി
എന്ന ജെയിംസ് മാത്യു
എം.എല്‍.എ.യുടെ
പരാതിപ്രകാരം
കോഴിക്കോട് ജില്ലയിലെ
ഏതെങ്കിലും പോലീസ്
സ്റ്റേഷനില്‍
പി.കെ.ഫിറോസ്
എന്നയാള്‍ക്കെതിരെ
കേസെടുത്തിട്ടുണ്ടോ;
(ബി)
ഏത്
നിയമപ്രകാരം, ഏത്
വകുപ്പനുസരിച്ചാണ്
കേസെടുത്തത്;
(സി)
പ്രസ്തുത
എഫ്.ഐ.ആര്. ന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വ്യക്തിയെ ചോദ്യം
ചെയ്തിട്ടുണ്ടോ;ഇക്കാര്യത്തിലുളള
അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
ശ്രീജിത്ത്
എന്ന യുവാവിന്റെ കസ്റ്റഡി
മരണം
1974.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴയിലെ
ശ്രീജിത്ത് എന്ന
യുവാവിന്റെ കസ്റ്റഡി
മരണം സംബന്ധിച്ച
കേസിന്റെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
(ബി)
ഈ
കസ്റ്റഡി മരണത്തിന്റെ
പിന്നിലെ ഗൂഢാലോചന
അന്വേഷിച്ച്
ഉത്തരവാദികളുടെ പേരില്‍
നടപടി സ്വീകരിയ്ക്കുമോ;
(സി)
ഈ
കേസിലെ കുറ്റാരോപിതരായ
പോലീസ് ഉദ്യോഗസ്ഥരുടെ
പേരില്‍ ഏതെല്ലാം
വകുപ്പുകള്‍ പ്രകാരം
കേസ്
എടുത്തിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ഡി)
ഈ
പോലീസ് ഉദ്യോഗസ്ഥരെ
സര്‍വ്വീസില്‍
തിരിച്ചെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവരെ
എവിടെയൊക്കെയാണ്
നിയമിച്ചിരിക്കുന്നത്;
(ഇ)
കേസ്
അട്ടിമറിയ്ക്കാന്‍
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും ശ്രമം
ഉണ്ടാകുന്നതായ
ആക്ഷേപത്തിന്മേല്
എന്തൊക്കെ ബദല്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അനധികൃത
പാര്‍ക്കിംഗ് ഫീസ് പിരിവ്
1975.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.ആര്.എഫ്.ബി.യില്‍
നിന്നുള്ള ഫണ്ട്
ഉപയോഗപ്പെടുത്തി
നിര്‍മ്മിച്ചിട്ടുള്ള
പാലങ്ങളുടെയും ഫ്ളൈ
ഓവറുകളുടെയും
വശങ്ങളിലും
അടിയിലുമുള്ള
സ്ഥലങ്ങളില്‍
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതിന്
ആഭ്യന്തരവകുപ്പിന്റെ
ട്രാഫിക് വാര്ഡന്മാരെ
ഉപയോഗിക്കുന്നത്
കെ.ആര്.എഫ്.ബി.യുടെ
അനുമതിയോടെയാണോ;
(ബി)
അല്ലെങ്കില്‍ ഇതിന്
സര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
അനുമതി പത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ; ഇപ്രകാരം
പരിച്ചെടുക്കുന്ന
പാര്‍ക്കിംഗ്
ഫീസിനത്തിലെ തുക ഏത്
അക്കൗണ്ടിലാണ്
അടച്ചുവരുന്നതെന്ന്
അറിയിക്കുമോ;
(സി)
വിവിധ
ട്രാഫിക് പോലീസ്
സ്റ്റേഷനുകളില്‍ നിന്ന്
യൂണിഫോമില്‍
നിയോഗിക്കുന്ന ട്രാഫിക്
വാര്ഡന്മാര് അല്ലാതെ
സ്വകാര്യവ്യക്തികളോ
ഏജന്‍സികളോ ട്രാഫിക്
വാര്ഡന്മാരുടെ
വേഷത്തില്‍ ജീവനക്കാരെ
നിയോഗിച്ച് തലസ്ഥാന
നഗരിയില്‍ ഉള്‍പ്പെടെ
ഇത്തരത്തിലുള്ള
സ്ഥലങ്ങളില്‍
പൊതുജനങ്ങളില്‍ നിന്ന്
പാര്‍ക്കിംഗ് ഫീസ്
പിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
ഗൗരവമായി
പരിശോധിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
സ്വകാര്യ
ഏജന്‍സികള്‍ക്ക്
പണപ്പിരിവ്
നടത്തുന്നതിന് ആഭ്യന്തര
വകുപ്പ് മൗനാനുമതി
നല്‍കുന്നതായുള്ള
ആക്ഷേപത്തിന്റെ
നിജസ്ഥിതി
വ്യക്തമാക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
റോഡപകടങ്ങള്‍
1976.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
കുറച്ചുകൊണ്ടുവരുന്നതിന്
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കുന്നകാര്യം
പരിഗണനയിലുണ്ടോ;
(സി)
2018
ജനുവരി മുതല്‍ ഡിസംബര്‍
വരെ വിവിധ റോഡ്
അപകടങ്ങളില്‍ എത്രപേര്‍
മരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
എത്രപേര്‍ക്ക്
ഗുരുതരമായി
പരിക്കേറ്റുവെന്ന്
വ്യക്തമാക്കാമോ?
സൈബര്‍
സുരക്ഷ ഉറപ്പാക്കാന്‍ നടപടി
1977.
ശ്രീ.റ്റി.വി.രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹമാധ്യമങ്ങളിലൂടെ
അന്ധവിശ്വാസവും
അനാചാരങ്ങളും
വര്‍ഗ്ഗീയതയും
പ്രചരിപ്പിച്ച്
വിഭാഗീയത സൃഷ്ടിക്കാന്‍
ചില കേന്ദ്രങ്ങള്‍
ആസൂത്രിത ശ്രമം
നടത്തുന്നുണ്ടെന്ന
സൂചനയുടെ
അടിസ്ഥാനത്തില്‍,
വിദ്വേഷപ്രചരണം
നടത്തുന്നവരുടെ മേല്‍
നിരീക്ഷണം
ഏര്‍പ്പെടുത്താന്‍
സാധിക്കുമോ;
(ബി)
സൈബര്‍
ആക്രമണത്തിലൂടെ
സ്ത്രീകളെയും
കുട്ടികളെയും കൂടുതല്‍
അരക്ഷിതരാക്കുന്ന
സാഹചര്യത്തില്‍ സൈബര്‍
സുരക്ഷ
ഉറപ്പാക്കുന്നതിന്
നടപടിയെടുത്തിട്ടുണ്ടോ;
(സി)
സൈബര്‍
ഡോം നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
സോഷ്യല്‍
മീഡിയയിലൂടെ
ആക്ഷേപിച്ചതിനെതിരായ കേസ്സ്
1978.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
വെള്ളത്തുവല്‍
സര്‍വ്വീസ് സഹകരണ
ബാങ്ക് പ്രസിഡന്റിനും
ബാങ്കിനും എതിരെ
ആക്ഷേപകരമായ രീതിയില്‍
സോഷ്യല്‍ മീഡിയയില്‍
പോസ്റ്ററുകള്‍ ഇട്ടത്
സംബന്ധിച്ച് അടിമാലി
പോലീസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ക്ക്
2019 ഏപ്രില്‍
മാസത്തില്‍ ബാങ്ക്
പ്രസിഡണ്ട് നല്കിയ
പരാതിയിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
കേസ്സിന്റെ അന്വേഷണ
ഉദ്യോഗസ്ഥന് ആരാണ്;
അന്വേഷണ പുരോഗതി
വിശദമാക്കുമോ;
(സി)
ആക്ഷേപകരമായ
ഇത്തരം നടപടി
സ്വീകരിച്ചവരെ
നിയമപരമായി
ശിക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പോലീസ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
ചിത്രങ്ങൾ
വിദേശ വെബ് സൈറ്റുകള്‍ക്ക്
വില്പന നടത്തുന്ന
ഗൂഢസംഘങ്ങള്‍
1979.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളുടെ
നഗ്ന ചിത്രങ്ങളും
വീഡിയോകളും എടുത്ത്
വിദേശ വെബ്
സൈറ്റുകള്‍ക്ക് വില്പന
നടത്തുന്ന ഗൂഢസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും അന്വേഷണം
നടത്തിയിട്ടുണ്ടോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
ഇതിനകം
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പുതിയ
വനിതാ പോലീസ് സ്റ്റേഷനുകള്‍
1980.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്ന വനിതാ
പോലീസ് സ്റ്റേഷനുകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ബി)
പാലക്കാട്
ജില്ലയില്‍
എവിടെയെല്ലാമാണ് വനിതാ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കുവാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
പോലീസ്
സ്റ്റേഷനുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് ഫണ്ട്
1981.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
2018-19
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ ഏതെല്ലാം
പോലീസ് സ്റ്റേഷനുകളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനാണ്
ഫണ്ടുകള്‍
അനുവദിച്ചിട്ടുള്ളതെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ?
അങ്കമാലി
സ്മാർട്ട് പോലീസ്
സ്റ്റേഷന്
1982.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്മാര്‍ട്
പോലീസ് സ്റ്റേഷന്
പദ്ധതിയില്‍ അങ്കമാലി
പോലീസ് സ്റ്റേഷനെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
കാര്യങ്ങളാണ് അങ്കമാലി
പോലീസ് സ്റ്റേഷനില്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിയുടെ
ഭാഗമായി അങ്കമാലി
പോലീസ് സ്റ്റേഷനില്‍
പുതുതായി എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
അങ്കമാലി
പോലീസ് സ്റ്റേഷനിലെ
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷന്
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
എപ്പോഴാണ്
പൂര്‍ത്തീകരിക്കുവാൻ
കഴിയുന്നതെന്ന്
വ്യക്തമാക്കാമോ?
കാടാമ്പുഴ
പോലീസ് സ്റ്റേഷന്
നിര്‍മ്മാണം
1983.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ കാടാമ്പുഴ
പോലീസ് സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
നടപടികളന്തെല്ലാം;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുവാനാവശ്യമായ
നിര്‍ദ്ദേശം നല്‍കുമോ
എന്ന് വ്യക്തമാക്കുമോ?
മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
1984.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍, 2016 ല്‍
പുതുതായി അനുവദിച്ച
മാഞ്ഞൂര്‍ പോലീസ്
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതു
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടം വരെയെത്തി
എന്നറിയിക്കാമോ.
ആയതിന്‍െറ പ്രവര്‍ത്തനം
എന്ന് ആരംഭിക്കുവാന്‍
കഴിയും എന്നറിയിക്കാമോ;
(ബി)
മാഞ്ഞൂര്‍
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനു വേണ്ട
പോസ്റ്റ് ക്രീയേഷന്െറ
ഫയലില്‍ തീരുമാനം
എടുത്തിട്ടുണ്ടോ; ഇതു
സംബന്ധിച്ചുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
ഗുരുവായൂര്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
1985.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
കണ്ടാണശ്ശേരി
പഞ്ചായത്തില്‍
വര്‍ഷങ്ങളായി വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ഗുരുവായൂര്‍ പോലീസ്
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തേഞ്ഞിപ്പലം
പോലീസ് സ്റ്റേഷനില്‍
ക്വാര്‍ട്ടേഴ്സ്
1986.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളളിക്കുന്ന്
മണ്ഡലത്തിലെ
തേഞ്ഞിപ്പലം പോലീസ്
സ്റ്റേഷനില്‍
സ്റ്റേഷന് ഓഫീസര്‍
ചാര്‍ജ്
എടുത്തിട്ടുണ്ടോ;
(ബി)
സ്റ്റേഷനിലെ
എസ്.ഐ
ഉള്‍പ്പെടെയുളളവര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
സൗകര്യം
അപര്യാപ്തമാണെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
എങ്കിൽ അപര്യാപ്തത
പരിഹരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വെഞ്ഞാറമൂട്
കേന്ദ്രമാക്കി
ഡി.വൈ.എസ്.പി. ഓഫീസ്
1987.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വെഞ്ഞാറമൂട്
കേന്ദ്രമാക്കി പുതിയ
ഡി. വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിനുള്ള
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;വിശദവിവരങ്ങൾ
നല്‍കാമോ?
കരുനാഗപ്പള്ളി
പോലീസ് ക്വാര്‍ട്ടേഴ്സ്
1988.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷനോട്
ചേര്‍ന്ന് എത്ര
ക്വാര്‍ട്ടേഴ്സുകളാണ്
ഉള്ളത്; ഇവിടെ
താമസയോഗ്യമായ
ക്വാര്ട്ടേഴ്സുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പൂര്‍ണ്ണമായും
തകര്‍ന്ന
ക്വാര്‍ട്ടേഴ്സുകള്‍
നീക്കം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ക്വാര്‍ട്ടേഴ്സ്
പ്രദേശത്ത് വളര്‍ന്നു
നില്ക്കുന്ന പാഴ്
വൃക്ഷങ്ങളും ചെടികളും
നീക്കം ചെയ്തു് ഈ
പ്രദേശം
ഉപയോഗപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
ഇവിടെ
ഫ്ലാറ്റ് മാതൃകയിലുള്ള
ക്വാര്‍ട്ടേഴ്സ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പേഴക്കാപ്പളളിയിൽ
പുതിയ പോലീസ് സ്റ്റേഷന്
1989.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
പേഴക്കാപ്പളളി
കേന്ദ്രമാക്കി പുതിയ
പോലീസ് സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ സംസ്ഥാന
പോലീസ് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ?
വയനാട്
ജില്ലയില്‍ വിവിധ
കേസുകളില്‍പ്പെട്ട
വാഹനങ്ങള്‍
1990.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ വിവിധ
പോലീസ്
സ്റ്റേഷനുകളിലായി വിവിധ
കേസുകളില്‍പ്പെട്ട
വാഹനങ്ങള്‍ കാലങ്ങളായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ
പോലീസ് സ്റ്റേഷനിലും
എത്ര വാഹനങ്ങള്‍
ഇത്തരത്തില്‍
കിടക്കുന്നുണ്ട് എന്ന
വിശദാംശം ലഭ്യമാക്കാമോ;
(സി)
കേസ്
തീര്‍പ്പായിട്ടും
പോലീസ് സ്റ്റേഷനില്‍
നിന്ന് നീക്കം
ചെയ്യാത്ത വാഹനങ്ങള്‍
വയനാട് ജില്ലയിലെ
പോലീസ് സ്റ്റേഷനുകളില്‍
ഉണ്ടോ; വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
അത്തരം വാഹനങ്ങള്‍
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തൃശൂര്‍
ജില്ലയിലെ സിവില്‍ പാേലീസ്
ഓഫീസര്‍ തസ്തികയിലെ ഒഴിവുകൾ
1991.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ പാേലീസ്
സ്റ്റേഷനുകളില്‍
സിവില്‍ പാേലീസ്
ഓഫീസര്‍മാരുടെ എത്ര
തസ്തികള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമാേ
എന്ന്അറിയിക്കാമോ?
മണര്‍കാട്
പോലീസ് സ്റ്റേഷനില്‍
കസ്റ്റഡി മരണം
1992.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അരീപ്പറമ്പ്
മഹാത്മ കോളനിയിലെ നവാസ്
എന്ന യുവാവ് മണര്‍കാട്
പോലീസ് സ്റ്റേഷനില്‍
പോലീസ്
കസ്റ്റഡിയിലിരിക്കെ
മരണപ്പെട്ട
സംഭവത്തക്കുറിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍
കണ്ടെത്തിയ കാര്യങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
കസ്റ്റഡിയിലിരുന്ന
പ്രതിയുടെ സുരക്ഷ
ഉറപ്പാക്കുന്ന
കാര്യത്തില്‍ പ്രസ്തുത
പോലീസ് സ്റ്റേഷനിലെ
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച
വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
തേഞ്ഞിപ്പലം
പോലീസ് സ്റ്റേഷനിലെ
മോഷണക്കേസുകളുടെ വിവരം
1993.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തേഞ്ഞിപ്പലം
പോലീസ് സ്റ്റേഷനില്‍
2016 ജനുവരി മുതല്‍
2019 മാര്‍ച്ച് വരെ
രജിസ്റ്റര്‍ ചെയ്ത
മോഷണക്കേസുകളുടെ
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇത്തരം
കേസുകളില്‍ പ്രതികളെ
പിടികൂടാത്ത എത്ര
കേസുകള്‍ ഉണ്ട്;
വിശദവിവരം നൽകാമോ?
രോഗികള്‍ക്കായി
ഗാനമേളകള്‍ വഴിയുള്ള
പണപ്പിരിവ്
1994.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാതയോരങ്ങളില്‍
പാര്‍ക്ക് ചെയത
വാഹനങ്ങളില്‍ നിര്‍ധന
രോഗികളുടെ ചിത്രവും
പേരും മേല്‍വിലാസവും
രേഖപ്പെടുത്തി,
സഹായിക്കാന്‍ എന്ന
പ്രചരണത്തോടെ
ഗാനമേളകള്‍ നടത്തി പണം
പിരിക്കുന്നത് ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പണപ്പിരിവിന്റെ മറവില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
നടത്തിയതായി പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
പണപ്പിരിവിന്
ഏതെങ്കിലും തരത്തിലുളള
അനുവാദമോ സമ്മതപത്രമോ
രോഗിയില്‍ നിന്നോ
ബന്ധുക്കളില്‍ നിന്നോ
വാങ്ങുന്നതായി
അറിയാമോ;
വിശദമാക്കുമോ?
എക്സൈസ്,ഫോറസ്റ്റ്
ജീവനക്കാര്‍ക്ക് പോലീസ്
കാന്റീൻ സൗകര്യം
1995.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനാംഗങ്ങള്‍ക്ക്
നല്‍കിവരുന്ന സബ്സിഡറി
സെന്‍ട്രല്‍ പോലീസ്
കാന്റീന് സൗകര്യം
എക്സൈസ്,ഫോറസ്റ്റ്
ജീവനക്കാര്‍ക്ക് കൂടി
നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സൗകര്യം
എക്സൈസ്,ഫോറസ്റ്റ്
വകുപ്പിലെ
അംഗങ്ങള്‍ക്ക് കൂടി
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
കര്‍ഷകന്റെ
ആത്മഹത്യ
1996.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇടുക്കിയില്‍
രാജമുടി
മുല്ലശ്ശേരിയില്
ജോര്‍ജ്ജ് എന്ന
കര്ഷകന് ആത്മഹത്യ
ചെയ്തതിന്റെ കാരണം
അന്വേഷിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അന്വേഷണത്തില്‍ വെളിവായ
കാര്യങ്ങള്‍
എന്തൊക്കെയാണ്;
സംസ്ഥാന
കാർഷികവികസന സഹകരണ ബാങ്കിലെ
ക്രമക്കേടുകൾ
1997.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-ല്‍
സംസ്ഥാന കാര്‍ഷികവികസന
സഹകരണ ബാങ്ക് എം.ഡി.
ആയിരുന്ന സുരേഷ് ബാബു.
ഐ.എ.എസ്. പ്രസ്തുത
ബാങ്കിലെ ഭരണ
സമിതിക്കെതിരെ
സമര്‍പ്പിച്ച അന്വേഷണ
റിപ്പോര്ട്ടിന്മേൽ
വിജിലന്‍സ് വകുപ്പ്
എന്ത് നടപടി
സ്വീകരിച്ചു;
(ബി)
ഈ
ബാങ്കിലെ
അഴിമതിയെക്കുറിച്ചും
ക്രമക്കേടുകളെപ്പറ്റിയും
ബാങ്കിന്റെ വിജിലന്‍സ്
സെല്‍, സഹകരണ
വിജിലന്‍സ് സെല്‍
എന്നിവര്‍ നടത്തിയ
അന്വേഷണ
റിപ്പോര്‍ട്ടിലെ
ശിപാർശകൾ
അറിയിക്കാമോ;അവയിന്മേൽ
എന്തൊക്കെ നടപടി
സ്വീകരിച്ചു;
വിശദമാക്കുമോ;
(സി)
റിപ്പോര്ട്ടുകളിന്മേല്
നാളിതുവരെ നടപടിയൊന്നും
എടുത്തിട്ടില്ലെങ്കില്‍
ഈ വിഷയത്തില്‍
വിജിലന്‍സ് അന്വേഷണം
നടത്തുവാന്‍ തീരുമാനം
എടുക്കുമോ;
വിശദമാക്കാമോ?
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍
ക്രമക്കേട്
1998.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷനില്‍
നിന്ന് 2013-16
കാലഘട്ടത്തില്‍
വായ്പയെടുത്തതിലെ
ക്രമക്കേടുകള്‍
സംബന്ധിച്ച് ധനകാര്യ
പരിശോധന വിഭാഗം
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഈ
റിപ്പോര്‍ട്ടില്‍
വിജിലന്‍സ്
അന്വേഷണത്തിന്
ശുപാര്‍ശയുണ്ടോ;
(സി)
ഇക്കാര്യത്തില്‍
വിജിലന്‍സ് അന്വേഷണം
പ്രഖ്യാപിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പളളിവാസല്‍
ഭൂമികയ്യേറ്റം സംബന്ധിച്ച
വിജിലന്‍സ്, ക്രൈംബ്രാഞ്ച്
അന്വേഷണങ്ങൾ
1999.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പളളിവാസലില്‍
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ പളളിവാസല്‍
എക്സ്റ്റന്‍ഷന്‍
സ്കീമിനോട് ചേര്‍ന്നുളള
സ്ഥലത്തെ
ഭൂമികയ്യേറ്റവും ഭൂമി
ഏറ്റെടുക്കലും
സംബന്ധിച്ച്
വിജിലന്‍സും ക്രൈം
ബ്രാഞ്ചും നടത്തിയ
അന്വേഷണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
(ബി)
പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍
ഈ അന്വേഷണ
റിപ്പോര്‍ട്ടിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(സി)
ഇതിന്മേല്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
കക്കാട്
പി.എച്ച്.സി.ക്കായി
വിജിലന്‍സ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
2000.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
കാടുകുറ്റി
പഞ്ചായത്തിലെ കക്കാട്
പി.എച്ച്.സി.യില്‍
വര്‍ഷങ്ങളായി
മുടങ്ങിക്കിടക്കുന്ന
ഒ.പി. ബ്ലോക്ക്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച്
ജനങ്ങള്‍ക്ക്
തുറന്നുകൊടുക്കുന്നതിനായി
വിജിലന്‍സ് ക്ലിയറന്‍സ്
ലഭിക്കുന്നതിന്
പഞ്ചായത്ത് അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വിജിലന്‍സ് ക്ലിയറന്‍സ്
ലഭിക്കാത്തതിനാല്‍
ആര്‍ദ്രം പദ്ധതിയുടെ
ഭാഗമായി കക്കാട്
പി.എച്ച്.സി.യില്‍
അനുവദിച്ചിട്ടുള്ള
അടിസ്ഥാന സൗകര്യ വികസന
പ്രവൃത്തികള്‍ പോലും
നടത്തുവാന്‍
സാധിക്കാത്ത സാഹചര്യം
പരിഗണിച്ച്
ഇക്കാര്യത്തില്‍
അടിയന്തരമായി
തീര്പ്പുകല്പിക്കുന്നതിനും
വിജിലന്‍സ് ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
ലഭ്യമാക്കുന്നതിനുമുള്ള
നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ?
ഓപ്പറേഷന്
ജനരക്ഷ വിജിലന്‍സ് റെയ്ഡ്
2001.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യ സുരക്ഷാ
വകുപ്പിന്റെ 42
ഓഫീസുകളില്‍ ഓപ്പറേഷന്
ജനരക്ഷ എന്ന പേരില്‍
വിജിലന്‍സ് റെയ്ഡ്
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
റെയ്ഡില്‍ കണ്ടെത്തിയ
പ്രധാന പോരായ്മകള്‍
എന്തൊക്കെയാണ്;
(സി)
കല്പറ്റയില്
നിര്‍മ്മിക്കുന്ന സുരഭി
എന്ന ബ്രാന്റ്
പേരിലുള്ള കുപ്പിവെള്ളം
സുരക്ഷിതമല്ലായെന്ന
ലാബ് റിപ്പോര്‍ട്ട്
ലഭിച്ചിട്ടും പ്രസ്തുത
കമ്പനിക്കെതിരെ നടപടി
സ്വീകരിക്കുന്നതില്‍
വകുപ്പ്
പരാജയപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ജനങ്ങളുടെ
ആരോഗ്യത്തെ ബാധിക്കുന്ന
ഇത്തരം കേസുകളില്‍
കൃത്യവിലോപം
കാണിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
കരുനാഗപ്പള്ളി
കാേടതി സമുച്ചയം
2002.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
കാേടതി സമുച്ചയം
നിര്‍മ്മിക്കുന്നതിന്
സ്ഥലം ഏറ്റെടുക്കുന്ന
നടപടിയുടെ പുരാേഗതി
എന്താണെന്നും ഏത്
സ്ഥലമാണ് ഇതിനായി
നിശ്ചയിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമാേ;
(ബി)
പ്രസ്തുത
സ്ഥലം സംബന്ധിച്ച
പരിശാേധനകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(സി)
സ്ഥലം
ഏറ്റെടുക്കാന്‍ നടപടി
പൂര്‍ത്തികരിച്ച്
കാേടതി സമുച്ചയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എത്രയും വേഗം നടപടി
സ്വീകരിക്കുമാേ?
അഗ്നിബാധ
തടയുന്നതിന് നടപടി
2003.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം,
കോഴിക്കോട്
ഉള്‍പ്പെടെയുള്ള പ്രധാന
പട്ടണങ്ങളില്‍ എല്ലാം
അടുത്തകാലത്തായി വന്‍
തീപിടുത്തങ്ങള്‍
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പട്ടണങ്ങളിലുള്ള
വ്യാപാര
സ്ഥാപനങ്ങള്‍ക്കും
ഗോഡൗണുകള്‍ക്കും വന്‍
അഗ്നിബാധ
ആവര്‍ത്തിക്കുന്നതിന്റെ
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(സി)
മേല്‍
സൂചിപ്പിച്ച
പ്രകാരമുള്ള അഗ്നിബാധ
തടയുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(ഡി)
ഇത്തരം
അഗ്നിബാധ തടയുന്നതിനും
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
നിയമം കൂടുതല്‍
കര്‍ശനമാക്കി ആധുനിക
സംവിധാനങ്ങള്‍
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
കാേതമംഗലം
മണ്ഡലത്തിലെ ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷന്
2004.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നതിനു വേണ്ട
മുൻഗണനാ പട്ടികയില്‍
കാേതമംഗലം മണ്ഡലത്തിലെ
നേര്യമംഗലത്തെ
ഉള്‍പ്പെടുത്തുന്നതു
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇല്ലെങ്കിൽ
നിരവധി ഫാക്ടറികള്‍,
പവര്‍ഹൗസ്, വ്യവസായ
സ്ഥാപനങ്ങള്‍ മുതലായവ
പ്രവര്‍ത്തിക്കുന്നതും,
ഉരുള്പാെട്ടലും,
കാട്ടുതീയും ഉണ്ടാകുന്ന
പ്രദേശമെന്ന നിലയിലും,
മറ്റ് ഫയര്‍ ആന്റ്
റസ്ക്യൂ നിലയങ്ങളില്‍
നിന്നും വളരെ
ദൂരത്തിലുള്ള
പ്രദേശമെന്ന നിലയിലും
വകുപ്പ് തലത്തില്‍
തയ്യാറാക്കുന്ന
മുന്‍ഗണനാ പട്ടികയില്‍
നേര്യമംഗലത്തെ
ഉള്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമാേ ?
(സി)
നേര്യമംഗലത്ത്
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുവേണ്ട
സാധ്യതാ പഠന
റിപ്പാേര്‍ട്ട്
സർക്കാരിന്
ലഭിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കിൽ
വിശദമാക്കാമാേ;
അഗ്നിസുരക്ഷാ
സംവിധാനങ്ങള്‍
2005.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പല ഭാഗങ്ങളിലായി
തീപിടുത്തം ഉണ്ടാകുകയും
വന്‍ നാശനഷ്ടം
സംഭവിക്കുകയും ചെയ്ത
സാഹചര്യത്തില്‍
അഗ്നിശമന സേന ഫയര്‍
ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
(ബി)
അഗ്നിസുരക്ഷാ
സംവിധാനങ്ങള്‍
ഇല്ലാത്തതും
സംവിധാനങ്ങള്‍
കൃത്യമായി
പ്രവര്‍ത്തിക്കാത്തതുമായ
കെട്ടിട സമുച്ചയങ്ങള്‍
ഉളളതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(സി)
ഇക്കാര്യത്തില്‍
എന്തെല്ലാം
തുടര്‍നടപടികള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ?
അങ്കമാലി
ഫയര്‍ & റെസ്ക്യൂ നിലയം
2006.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
ഫയര്‍ & റെസ്ക്യൂ
നിലയത്തിന് എമര്‍ജന്‍സി
ഫയര്‍ ടെണ്ടര്‍
അനുവദിക്കുന്ന കാര്യം
പരിഗണിക്കാമാേ;
(ബി)
കാലവര്‍ഷം
മുന്നില്‍ കണ്ട്
അങ്കമാലി ഫയര്‍ &
റസ്ക്യൂ നിലയത്തിന്
കൂടുതല്‍ റബ്ബര്‍
ഡിങ്കികളും, ഒൗട്ട്
ബാേര്‍ഡ് എഞ്ചിനുകളും,
സ്കൂബാ സെറ്റും
അനുവദിക്കുമാേ;
വിശദാംശം
ലഭ്യമാക്കുമാേ?
കായംകുളം
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന് അനുബന്ധ സൗകര്യം
2007.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന് നീന്തല്‍
പരിശീലനത്തിനായി
സ്വിമ്മിംഗ് പൂള്,
പുതിയ സ്റ്റാഫ്
കോര്‍ട്ടേഴ്സ് എന്നിവ
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ആലത്തൂര്‍
ഫയര്‍ & റസ്ക്യു
സ്റ്റേഷന് സ്വന്തമായി
കെട്ടിടം
2008.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ആലത്തൂര്‍ ഫയര്‍ &
റസ്ക്യു സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
കാലടിയിലെ
ഫയര്സ്റ്റേഷന്
2009.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയതായി
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
മുന്‍ഗണന ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ അങ്കമാലി
നിയോജകമണ്ഡലം
എം.എല്‍.എ. നല്കിയ
നിവേദനം പരിഗണിച്ച്
കാലടിയിലെ ഫയര്‍
സ്റ്റേഷന് ലിസ്റ്റില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മുന്‍ഗണനാക്രമം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ശിപാര്‍ശ പ്രകാരം ഇനി
എത്രാമത്തെ സ്ഥാനമാണ്
അങ്കമാലിയിലെ കാലടിക്ക്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
ചാലക്കുടി
ഫയര്‍സ്റ്റേഷന്റെ നവീകരണം
2010.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഫയര്സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
ഫയര്സ്റ്റേഷന് പുതിയ
വാഹനങ്ങളും ആധുനിക
ഉപകരണങ്ങളും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഒറ്റപ്പാലം
ഫയര്സ്റ്റേഷന്
2011.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
ഭരണാനുമതി നല്‍കിയത്
എന്നാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഫയര്സ്റ്റേഷന്
ആരംഭിക്കുന്നതിന്
നിലവിലുള്ള തടസ്സങ്ങള്‍
വിശദമാക്കാമോ;
(സി)
അനുയോജ്യമായ
സ്ഥലവും കെട്ടിടവും
മറ്റ് സൗകര്യങ്ങളും
ലഭ്യമാക്കുന്നതിനായി
സര്‍ക്കാര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
പ്രസ്തുത
ഫയര്സ്റ്റേഷന് എന്ന്
പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
വ്യക്തമാക്കാമോ?
നാവായിക്കുളത്ത്
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്
2012.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ കല്ലമ്പലം
കേന്ദ്രീകരിച്ച്
നാവായിക്കുളത്ത് ഫയര്‍
& റസ്ക്യൂ
സ്റ്റേഷന്
അനുവദിക്കുന്നതിന് എത്ര
സെന്റ് ഭൂമി ഫയര്‍
& റസ്ക്യൂ
വകുപ്പിന്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് ഫയര്‍ &
റസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
ജയിൽ
തടവുകാരുടെ ക്ഷേമവും
പുനരധിവാസവും
2013.
ശ്രീ.പി.കെ.
ശശി
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജയിൽ തടവുകാരുടെ
ക്ഷേമത്തിനും
പുനരധിവാസത്തിനും
സ്വഭാവ
പരിവര്‍ത്തനത്തിനുമായി
നടപ്പിലാക്കിവരുന്ന
കര്‍മ്മപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
ജയിൽ
തടവുകാരുടെ കുറ്റവാസന
ഇല്ലാതാക്കാനും അവരില്‍
മാനുഷിക മൂല്യങ്ങള്‍
വളര്‍ത്തിയെടുക്കാനും
പര്യാപ്തമായ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(സി)
ജയിൽ
തടവുകാരുടെ
ക്ഷേമപ്രവര്‍ത്തനങ്ങളും
പുനരധിവാസ
പ്രവര്‍ത്തനങ്ങളും
ഏകാേപിപ്പിക്കുന്നതിന്
ജയിലുകളില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ ?
ജയില്‍
വകുപ്പിലെ ജീവനക്കാരുടെ
ജോലി ക്രമീകരണ / അദര്‍
ഡ്യൂട്ടി
2014.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരെ ജോലി
ക്രമീകരണ / അദര്‍
ഡ്യൂട്ടി വ്യവസ്ഥയില്‍
നിയമിക്കുന്നത്
നിയന്ത്രിച്ചുകൊണ്ട്
എന്തെങ്കിലും ഉത്തരവ് /
സര്‍ക്കുലര്‍
നിലവിലുണ്ടോ;
(ബി)
എത്ര
കാലത്തേയ്ക്കാണ് ജോലി
ക്രമീകരണ / അദര്‍
ഡ്യൂട്ടി വ്യവസ്ഥയില്‍
നിയമനം അനുവദിച്ച്
നല്‍കുന്നത്;
(സി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ജയില്‍ വകുപ്പിലെ
ജീവനക്കാരെ
ഇത്തരത്തില്‍ മറ്റ്
സ്ഥാപനങ്ങളില്‍
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍
എക്സിക്യൂട്ടീവ് /
മിനിസ്റ്റീരിയല്‍
തസ്തികകളില്‍
നിയമിച്ചിട്ടുള്ളവരുടെ
സ്ഥാപനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
(ഡി)
ഇങ്ങനെ
നിയമിച്ചവരില്‍ കാലാവധി
ദീര്‍ഘിപ്പിക്കാതെ എത്ര
പേര് തുടരുന്നു;
സ്ഥാപനം തിരിച്ചുള്ള
കണക്ക് വ്യക്തമാക്കുമോ;
ഇത്തരം ഡ്യൂട്ടിക്ക്
ജീവനക്കാരെ
തെരഞ്ഞെടുക്കുന്നത്
എന്ത്
മാനദണ്ഡത്തിലാണ്;വ്യക്തമാക്കുമോ;
(ഇ)
മറ്റ്
സ്ഥാപനങ്ങളിലേക്ക്
ഇത്തരത്തില്‍
ജീവനക്കാരെ
നിയമിക്കുന്നത് ജയില്‍
വകുപ്പിന്റെ
കാര്യക്ഷമതയെയും
സുരക്ഷയെയും ഓഫീസ്
പ്രവര്‍ത്തനത്തെയും
ഗുരുതരമായി
ബാധിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
(എഫ്)
ഇത്തരം
നിയമനങ്ങളെ
നിയന്ത്രിക്കുന്നത്
സംബന്ധിച്ച്
അക്കൗണ്ടന്റ് ജനറല്‍,
ധനകാര്യ വകുപ്പ്,
പൊതുഭരണ വകുപ്പ്
എന്നിവര്‍
നല്‍കിയിട്ടുള്ള
നിര്ദ്ദേശങ്ങളിന്മേല്
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ?
റിമാന്‍ഡ്
പ്രതികളുടെ പരിശോധനയ്ക്ക്
കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
2015.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോടതികളുടെ
റിമാന്‍ഡ് നടപടിക്രമം
പൂര്‍ത്തിയാക്കുന്നതിന്
മുന്‍പും പരിശോധനകള്‍
കൃത്യമായി
നടത്തുന്നതിന് മുന്‍പും
ആരോഗ്യപരിശോധനാ
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന് പോലീസ്
സമ്മര്‍ദ്ദം
ചെലുത്താറുള്ളത്
സംബന്ധിച്ച്
ഡോക്ടര്‍മാരുടെ
പരാതികള്‍ എന്തെങ്കിലും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പോലീസിന്റെ
ഇത്തരം നടപടികള്‍
അവസാനിപ്പിക്കുന്നതിന്
എന്തെല്ലാം നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
റിമാന്‍ഡ്
പ്രതികളുടെ
പരിശോധനയ്ക്ക് കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
നിലവിലുണ്ടോ ;
ഇല്ലെങ്കില്‍ ഇതിനായി
കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിക്കുമോ?
തടവുകാര്‍ക്ക്
തൊഴില്‍ പരിശീലനം
2016.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ശിക്ഷാകാലയളവിന്
ശേഷം ജീവിതം
വഴിമുട്ടുന്ന
തടവുകാര്‍ക്ക്
ശിക്ഷാകാലയളവില്തന്നെ
മികച്ച തൊഴില്‍
പരിശീലനം
നല്‍കുന്നതിനായി അസാപ്
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍ ഉപയോഗിച്ച്
പരിശീലനം നല്കാന്
നടപടികള്‍
സ്വീകരിക്കുമോ;ആയത്
വിശദമാക്കുമോ?
അച്ചടി
വകുപ്പിലെ ബൈന്‍ഡര്‍മാരുടെ
അദര്‍ ഡ്യൂട്ടി
2017.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പിലെ സാങ്കേതിക
വിഭാഗത്തില്‍ കൊല്ലം
സര്‍ക്കാര്‍ പ്രസ്സില്‍
നിയമവിരുദ്ധമായി അദര്‍
ഡ്യൂട്ടിയില്‍ ജോലി
ചെയ്യുന്ന
ബൈന്ഡര്മാരായ
ജീവനക്കാരുടെ അദര്‍
ഡ്യൂട്ടി
റദ്ദുചെയ്യുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
അദര്‍
ഡ്യൂട്ടി നല്‍കുന്നതിന്
വേണ്ടി ജീവനക്കാരില്‍
നിന്നും അപേക്ഷ
ക്ഷണിച്ചുകൊണ്ടുള്ള
സര്‍ക്കുലര്‍
ഇറക്കിയിട്ടുണ്ടോ;
(സി)
അദര്‍
ഡ്യൂട്ടിയില്‍
ജീവനക്കാരെ
തെരഞ്ഞെടുക്കാന്‍
മാനദണ്ഡം
ഉണ്ടായിരുന്നോ;
ഉണ്ടായിരുന്നെങ്കില്‍
എന്തൊക്കെയാണ് മാനദണ്ഡം
എന്ന് വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
അദര്‍ ഡ്യൂട്ടിയില്‍
ജോലിചെയ്യുന്ന
ബൈന്‍ഡര്‍മാര്‍ എത്ര
വര്‍ഷമായി അദര്‍
ഡ്യൂട്ടിയില്‍
തുടരുന്നു
എന്നറിയിക്കുമോ; അവരുടെ
പേരും തസ്തികയും
എന്നുമുതല്‍ ജോലിയില്‍
തുടരുന്നു എന്നും
വ്യക്തമാക്കുമോ;
(ഇ)
അദര്‍
ഡ്യൂട്ടിയില്‍ നിയമിച്ച
ജീവനക്കാര്‍ക്ക്
സര്‍ക്കാര്‍ സാധൂകരണം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിനുള്ള
ഉത്തരവ് സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
ഇല്ലെങ്കില്‍ സാധൂകരണം
ലഭിക്കാത്ത ജീവനക്കാര്‍
അദര്‍ ഡ്യൂട്ടിയില്‍
തുടരുമോ; അതോ അവരുടെ
അദര്‍ ഡ്യൂട്ടി
റദ്ദുചെയ്യുമോ
എന്നറിയിക്കുമോ?
അച്ചടി
വകുപ്പില്‍ രണ്ടാം ഗ്രേഡ്
ഹെല്‍പ്പര്‍ തസ്തികയിലെ
നിയമനം
2018.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ സാങ്കേതിക
വിഭാഗത്തില്‍ രണ്ടാം
ഗ്രേഡ് ഹെല്‍പ്പര്‍
തസ്തികയിലേക്ക് കേരള
ഗവണ്മെന്റ് പ്രസ്സസ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് സ്പെഷ്യല്‍
റൂള്‍ ചട്ടങ്ങള്‍ക്ക്
വിരുദ്ധമായി അച്ചടി
വകുപ്പ് ഡയറക്ടര്‍
നടത്തിയ പ്രമോഷന്
ഉത്തരവ് റദ്ദ്
ചെയ്യുന്ന നടപടി ഏത്
വരെയായിയെന്നും ചട്ട
വിരുദ്ധമായി നടത്തിയ
പ്രമോഷന് റദ്ദ്
ചെയ്തിട്ടുണ്ടോ എന്നും
അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ് പ്രകാരം എത്ര
ജീവനക്കാര്‍ക്കാണ്
പ്രമോഷന് നല്‍കിയത്
എന്ന് വ്യക്തമാക്കുമോ;
ഇത് സംബന്ധിച്ച
വിശദവിവരങ്ങള്‍
ഉത്തരവിന്റെ പകര്‍പ്പ്
സഹിതം ലഭ്യമാക്കുമോ;
(സി)
ചട്ടവിരുദ്ധമായി
പ്രമോഷന് ലഭിച്ചത്
ഏതെല്ലാം തസ്തികകളിലെ
ഏതേത്
ജീവനക്കാര്‍ക്കെന്ന്
വ്യക്തമാക്കുമോ?
(ഡി)
അച്ചടി
വകുപ്പിലെ ഏതെല്ലാം
സംഘടനകള്‍ ഇത്
സംബന്ധിച്ച്
സര്‍ക്കാരില്‍ പരാതി
നല്‍കിയിട്ടുണ്ട്;
അവര്‍ക്ക് മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കുമോ?
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ് ഫാക്ടറി
2019.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ്
ഫാക്ടറി
സ്വകാര്യവല്ക്കരിക്കുന്നതിനുളള
നീക്കം സംസ്ഥാന
താല്പര്യങ്ങള്ക്ക്
എതിരാണെന്ന കാര്യം
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്പനിയുടെ ഷെയറുകള്‍
ഏറ്റെടുത്ത് അതിനെ
പൊതുമേഖലയില്‍
നിലനിര്‍ത്തുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
ധനകാര്യ
സ്ഥാപനങ്ങളുടെ ഒരു
കണ്‍സോര്‍ഷ്യം
ഉണ്ടാക്കി നിലവിലുളള
കടബാധ്യത തീര്‍ത്തും
450 കോടി രൂപ
നവീകരണത്തിനായി
ലഭ്യമാക്കിയും കമ്പനിയെ
പൊതുമേഖലയില്‍ തന്നെ
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
ജലപാതകള്‍
2020.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ജലപാതകള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിനായി
രൂപീകരിച്ച വാട്ടര്‍
വേയ്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
എന്ന കമ്പനിയുടെ
നിലവിലുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ജലപാത നിര്‍മ്മാണം
2021.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കാേവളം
മുതല്‍ ബേക്കല്‍
വരെയുള്ള ദേശീയ
ജലപാതയുടെ
നിര്‍മ്മാണത്തിന്
എന്താെക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്;
പ്രസ്തുത ജലപാത
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊച്ചി-മംഗാലപുരം
ഗെയില്‍ വാതക പൈപ്പ് ലൈൻ
പദ്ധതി
2022.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി-മംഗാലപുരം
ഗെയില്‍ വാതക പൈപ്പ്
ലൈൻ പദ്ധതി
പൂര്‍ണ്ണമായി എന്ന്
കമ്മീഷന് ചെയ്യുവാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ബി)
സിറ്റി
ഗ്യാസ് പദ്ധതിയുടെ
പ്രയോജനം ഏതെല്ലാം
ജില്ലക്കാർക്ക്
ലഭ്യമാകമെന്ന്
വ്യക്തമാക്കുമോ; പദ്ധതി
പൂര്‍ണ്ണമായി എന്ന്
കമ്മീഷന് ചെയ്യുവാൻ
കഴിയുമെന്ന്
വ്യക്തമാക്കാമോ?