ലാന്റ്
റവന്യു കമ്മീഷണറുടെയും
ആര്.ഡി.ഒ.യുടെയും പേരില്‍
വ്യാജ ഉത്തരവ്
1363.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചൂര്‍ണ്ണിക്കരയില്‍ 25
സെന്റ് ഭൂമി
നികത്താനായി ലാന്റ്
റവന്യു കമ്മീഷണറുടെയും
ആര്.ഡി.ഒ.യുടെയും
പേരില്‍ വ്യാജ ഉത്തരവ്
ഇറക്കിയ സംഭവത്തിലെ
അന്വേഷണം ഏത്
ഘട്ടത്തിലാണ്;
(ബി)
നിയമവിരുദ്ധമായ
ഇത്തരം കാര്യങ്ങള്‍
കണ്ടെത്തുന്നതിന്
റവന്യു വകുപ്പില്‍
നിലവിലുള്ള സംവിധാനം
എന്താണ്;
(സി)
പ്രസ്തുത
കേസ് വിജിലന്‍സിന്
കൈമാറിയിട്ടുണ്ടോ ;
റവന്യു വകുപ്പിലെ
ജീവനക്കാരുടെ
ഒത്താശയില്ലാതെ ഇത്തരം
വ്യാജ ഉത്തരവുകള്‍
ഉണ്ടാക്കുവാന്‍
സാധ്യമല്ലെന്നിരിക്കെ
ഇക്കാര്യത്തില്‍ സമഗ്ര
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
കൊല്ലം
പാര്‍വ്വതി മില്‍
സ്ഥിതിചെയ്യുന്ന ഭൂമി
1364.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നാഷണല്‍
ടെക്സ്റ്റൈല്‍
കോര്പ്പറേഷന് കീഴില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്ന കൊല്ലം
പാര്‍വ്വതി മില്‍
സ്ഥിതി ചെയ്യുന്ന ഭൂമി
റവന്യൂ വകുപ്പിന്റെ
ഉടമസ്ഥതയിലുള്ളതാണോ;ആണെങ്കില്‍
എത്ര ഹെക്ടര്‍
ഭൂമിയെന്നും, ഏതെല്ലാം
സര്‍വ്വേ
നമ്പരുകളിലാണുള്ളതെന്നതിന്റെയും
വിശദാംശം ലഭ്യമാക്കുമോ?
ബോട്ട്-ഇന്‍-ലാന്റ്
1365.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നികുതി
കുടിശ്ശിക
വരുത്തിയതിനാല്‍
ബോട്ട്-ഇന്‍-ലാന്റ്
ആക്കി മാറ്റിയ ഭൂമി
പ്രസ്തുത കുടിശ്ശിക തുക
പലിശ സഹിതം
തിരിച്ചടച്ചാല്‍ തിരികെ
വിട്ടുനല്‍കാന്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടി ക്രമങ്ങള്‍
എന്താണ്;വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഭൂമി തിരികെ നല്കാന്
സമര്‍പ്പിച്ച
അപേക്ഷകള്‍
വര്‍ഷങ്ങളോളം
നടപടിയെടുക്കാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പരാതികള്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഭൂനികുതി
1366.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതി
കണക്കാക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഭൂനികുതിയുടെ
നിരക്ക്
നിശ്ചയിക്കുന്നത്
ഭൂമിയുടെ സ്വഭാവം,
വിസ്തൃതി എന്നിവ
അനുസരിച്ചാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇപ്പോള്‍
നിലവിലുള്ള
ഭൂനികുതിയുടെ
നിരക്കുകള്‍
എന്നുമുതല്‍
പ്രാബല്യത്തില്‍
ഉള്ളതാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഭൂനികുതി
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
താലൂക്ക്
പുന:സംഘടന
1367.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ താലൂക്കുകള്‍
രൂപീകരിക്കേണ്ടത്
സംബന്ധിച്ച്
കളക്ടര്‍മാരുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
താലൂക്ക്
പുന:സംഘടന സംബന്ധിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
ലാന്റ് റവന്യൂ
കമ്മീഷണറേറ്റ്
തലത്തില്‍ രൂപീകരിച്ച
ടീമിന്റെ
നാളിതുവരെയുള്ള
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(സി)
പുതിയ
താലൂക്കുകള്‍
രൂപീകരിക്കുന്നതിലെ
കാലതാമസം
ഒഴിവാക്കുന്നതിന്
പ്രത്യേകം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
സംബന്ധിച്ച
വിശദാംശങ്ങള്‍ നൽകുമോ ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ
ശമ്പളം
1368.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിലെ വില്ലേജ്
അസിസ്റ്റന്റ്
തസ്തികയുടെ
വിദ്യാഭ്യാസയാേഗ്യത
ലാേവര്‍ ഡിവിഷന്
ക്ലാര്‍ക്കിന്
തുല്യമായതിനാലും
വില്ലേജ് ഓഫീസിലെ
എല്ലാവിധ നികുതിയും
പിരിച്ചെടുക്കുന്നതിന്
അധികാരം
നല്‍കിയിരിക്കുന്നതിനാലും
വില്ലേജ് ഫീല്‍ഡ്
അസിസ്റ്റന്റുമാരുടെ
ശമ്പളത്തില്‍ മാറ്റം
വരുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമാേ;
(ബി)
ഇൗ
വിഭാഗം ജീവനക്കാര്‍ക്ക്
ആവശ്യമായ പ്രമാേഷന്
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ?
ഭൂമിയുടെ
ന്യായവില
1369.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമിയുടെ ന്യായവില
എന്നാണ് നടപ്പില്‍
വന്നത് ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഭൂമിയുടെ
ന്യായവില
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ
; എങ്കില്‍ ഏതൊക്കെ
വര്‍ഷങ്ങളില്‍ എത്ര
ശതമാനം വീതം വര്‍ദ്ധനവ്
വരുത്തി ;
(സി)
ബഡ്ജറ്റ്
പ്രഖ്യാപനത്തിന്‍െറ
അടിസ്ഥാനത്തില്‍ 2019
ഏപ്രില്‍ ഒന്നിന്
നിലവില്‍ വരേണ്ട
ഭൂമിയുടെ ന്യായവില
നടപ്പിലാക്കുന്നത്
നീട്ടിവച്ചിരുന്നോ ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ് ;
(ഡി)
ന്യായവില
വര്‍ദ്ധനവ്
നടപ്പിലാക്കുന്നതിന്
ഉണ്ടായ കാലതാമസംമൂലം
എത്ര ലക്ഷം രൂപയുടെ
വരുമാന
നഷ്ടമുണ്ടായിയെന്നറിയിക്കുമോ?
വില്ലേജ്
മാനുവലിന്റെ പരിഷ്ക്കരിച്ച
പതിപ്പ്
1370.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
വില്ലേജ് മാനുവലിന്റെ
പരിഷ്ക്കരിച്ച പതിപ്പ്
പുറത്തിറക്കിയിട്ടുണ്ടോ;
(ബി)
ഇതുപ്രകാരം
ഏതൊക്കെ
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിനാണ്
വില്ലേജ് ഓഫീസര്‍ക്ക്
അധികാരമുളളത്;
(സി)
പുറമ്പോക്ക്
ഉള്‍പ്പെടെയുളള
സര്‍ക്കാര്‍ ഭൂമി
സംരക്ഷിക്കുന്നതിന്
വില്ലേജ് ഓഫീസര്‍
കണ്‍വീനറായി ജനകീയസമിതി
രൂപീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായുളള
നപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ?
നീലകുറിഞ്ഞി
ഉദ്യാനത്തിന്റെ അതിര്‍ത്തി
നിര്‍ണയം
1371.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
മണ്ഡലത്തിലെ
നീലകുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
നിര്‍ണയവുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പോ റവന്യൂ-വനം
വകുപ്പുകള്‍
സംയുക്തമായോ
സ്വീകരിച്ചുവരുന്ന
നടപടികള്‍/പരിശോധനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
നിയോഗിക്കപ്പെട്ടിട്ടുള്ള
സ്പെഷ്യല്‍ ഓഫീസറുടെ
അധികാരങ്ങള്‍,
ചുമതലകള്‍ എന്നിവ
വ്യക്തമാക്കാമോ?
ഒഴിപ്പിച്ചെടുത്ത കയ്യേറ്റ
ഭൂമി
1372.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂമി കയ്യേറ്റം
വ്യാപകമായി
നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എത്ര
ഹെക്ടര്‍ സ്ഥലമാണ്
കയ്യേറിയതായി
കണ്ടെത്തിയിട്ടുള്ളതെന്നും
ഏത് ജില്ലയിലാണ്
ഏറ്റവുമധികം കയ്യേറ്റം
നടന്നിട്ടുള്ളതെന്നും
വെളിപ്പെടുത്താമോ;
(സി)
ഭൂമി
കയ്യേറ്റത്തിന്റെ
പേരില്‍ നിലവില്‍ എത്ര
കേസുകളുണ്ടെന്നും
കയ്യേറിയ ഭൂമിയില്‍
എത്ര ഭൂമി ഈ
സര്‍ക്കാര്‍
നിലവില്‍വന്നശേഷം
ഒഴിപ്പിച്ചെടുത്തിട്ടുണ്ടെന്നും
അറിയിക്കാമോ?
കയ്യേറ്റ
ഭൂമി തിരിച്ചുപിടിക്കുവാന്‍
നടപടി
1373.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കാതെ
കിടക്കുന്ന സര്‍ക്കാര്‍
ഭൂമി , സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി ,
വ്യക്തികളും സ്വകാര്യ
സ്ഥാപനങ്ങളും
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന ഭൂമി ,
ഉടമസ്ഥരില്ലാതെ
അന്യാധീനപ്പെട്ട ഭൂമി
എന്നിവയുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനായുള്ള നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
കയ്യേറ്റ
ഭൂമി
തിരിച്ചുപിടിക്കുവാന്‍
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത നടപടികൾ
വിജയപ്രദമാണോയെന്ന്
വ്യക്തമാക്കുമോ ?
സര്‍ക്കാര്‍
ഭൂമി, കയ്യേറ്റഭൂമി എന്നിവ
സംബന്ധിച്ച രജിസ്റ്റര്‍
1374.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമി, കയ്യേറിയ ഭൂമി
എന്നിവ സംബന്ധിച്ച
രജിസ്റ്റര്‍ ജില്ല,
താലൂക്ക്, വില്ലേജ്
തലത്തില്‍
തയ്യാറാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍പ്
ഇത്തരം ഒരു രജിസ്റ്റര്‍
തയ്യാറാക്കുന്നതിന്
സര്‍ക്കാര്‍തലത്തില്‍
നടത്തിയ ശ്രമം
പരാജയപ്പെട്ടിരുന്നോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ഭൂമിയിലെ കയ്യേറ്റം
1375.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയിലെ കയ്യേറ്റം
ഒഴിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട് കൈക്കൊണ്ട
നടപടികള്‍ ഭൂമിയുടെ
കണക്കെടുപ്പിലും
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിലും
മാത്രം ഒതുങ്ങുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു
പരിശോധിക്കുകയുണ്ടായോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(സി)
കുറിഞ്ഞി
വന്യജീവി സംരക്ഷണ
മേഖലയിലേതടക്കമുള്ള
സര്‍ക്കാര്‍ ഭൂമി,
കയ്യേറ്റക്കാരില്‍
നിന്നും
ഒഴിപ്പിക്കുന്നതിന്
ഇതിനകം കൈക്കൊണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ചൂര്‍ണിക്കര
വില്ലേജിലെ തണ്ണീര്‍ത്തടം
1376.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചൂര്‍ണിക്കര
വില്ലേജില്‍
തണ്ണീര്‍ത്തടമായി എത്ര
നിലമുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വില്ലേജില്‍
എപ്പോഴെങ്കിലും
തണ്ണീര്‍ത്തടമായിരുന്ന
നിലം പുരയിടമാക്കി
മാറ്റിയിട്ടുണ്ടോ;എങ്കില്‍
എത്ര നിലം എപ്പോഴാണ്
മാറ്റിയതെന്നും ആരാണ്
ഇത് സംബന്ധിച്ച
ഉത്തരവിറക്കിയതെന്നും
ആരുടെ
പേരിലുണ്ടായിരുന്ന
നിലമാണ് ഇത്തരത്തില്‍
മാറ്റിയതെന്നും
വ്യക്തമാക്കാമോ;
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഈ
വില്ലേജിലെ 25 സെന്റ്
സ്ഥലം നികത്താനായി
ഈയടുത്തകാലത്ത്
കമ്മീഷണറുടെയും
ആര്.ഡി.ഒയുടെയും
പേരില്‍ വ്യാജ ഉത്തരവ്
ഇറക്കിയിട്ടുണ്ടോയെന്നും
ആരൊക്കെയാണ് ഈ വ്യാജ
ഉത്തരവുണ്ടാക്കുന്നതിന്
പിന്നില്‍
പ്രവര്‍ത്തിച്ചതെന്നും
വ്യക്തമാക്കാമോ;
(ഡി)
വ്യാജരേഖ
നിര്‍മ്മിക്കുന്ന
സംഘത്തിന് റവന്യു
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ ഒത്താശ
ഉണ്ടെന്നതിന്
തെളിവുകളുണ്ടോയെന്നും
ഉണ്ടെങ്കില്‍ ഇതിനകം
സ്വീകരിച്ചതും ഇനി
സ്വീകരിക്കാനുദ്ദേശിക്കുന്നതുമായ
ശിക്ഷാ നടപടികള്‍
എന്താണെന്നും
വ്യക്തമാക്കാമോ;
(ഇ)
ചൂര്‍ണിക്കര
വില്ലേജിലെ
അനുഭവത്തിന്റെ
വെളിച്ചത്തില്‍
കേരളത്തിലെ
മറ്റേതെങ്കിലും
വില്ലേജില്‍ വ്യാജരേഖ
നിര്‍മ്മിച്ചു
തണ്ണീര്ത്തടമായിട്ടുളള
നിലം
പുരയിടമാക്കിയിട്ടുണ്ടോയെന്ന്
സമഗ്രമായ പരിശോധന
നടത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ?
ചിന്നക്കനാല്‍
വില്ലേജിലെ ഭൂമികയ്യേറ്റം
1377.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
ചിന്നക്കനാല്‍
വില്ലേജില്‍ 2000-ന്
ശേഷം എത്ര ഏക്കര്‍
സര്‍ക്കാര്‍ഭൂമി
സ്വകാര്യവ്യക്തികളും
സ്വകാര്യകമ്പനികളും
സ്വകാര്യസ്ഥാപനങ്ങളും
കയ്യേറിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
കയ്യേറ്റക്കാരുടെ
പട്ടികയും കയ്യേറിയ
ഭൂമിയുടെ വിസ്തൃതിയും
ലഭ്യമാക്കുമോ;
(ബി)
ഇതില്‍
എത്ര കയ്യേറ്റങ്ങള്‍
ഒഴിപ്പിച്ച് ഭൂമി
തിരിച്ചെടുത്തുവെന്ന്
അറിയിക്കാമോ;
ഒഴിപ്പിച്ച
കയ്യേറ്റക്കാരുടെ
പട്ടികയും ഭൂമിയുടെ
വിസ്തൃതിയും
വിശദമാക്കുമോ;
(സി)
പ്രസ്തുത
വില്ലേജില്‍
കയ്യേറ്റങ്ങള്‍ക്ക്
ഒത്താശ ചെയ്ത റവന്യൂ
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണെന്നും
ഇവര്‍ക്കെതിരെ ഈ
സര്‍ക്കാര്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ;
(ഡി)
ഭൂമികയ്യേറ്റം
സംബന്ധിച്ച് 2019 മേയ്
മാസം ദേവികുളം
സബ്കളക്ടര്‍ റവന്യൂ
വകുപ്പുമന്ത്രിക്ക്
നല്കിയ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ഭൂരഹിതരായ മുഴുവന്‍
പേര്‍ക്കും ഭൂമി
1378.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര പേര്‍ക്കാണ്
പട്ടയം
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
പട്ടയത്തിനായി
എത്ര അപേക്ഷകള്‍
അവശേഷിക്കുന്നുണ്ട് ;
(സി)
സംസ്ഥാനത്ത്
എത്ര
ഭൂരഹിതരുണ്ടെന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
എത്ര ഹെക്ടര്‍ ഭൂമിയാണ്
കയ്യേറിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;കയ്യേറ്റ
ഭൂമി തിരിച്ച് പിടിച്ച്
ഭൂരഹിതരായവര്‍ക്ക്
നല്കാന് ആവശ്യമായ
നടപടി സ്വീകരിക്കുമോ ;
വിശദാംശം
വ്യക്തമാക്കുമോ ;
(ഇ)
ഈ
സര്‍ക്കാറിന്റെ
കാലാവധിക്കുള്ളില്‍ത്തന്നെ
ഭൂരഹിതരായ മുഴുവന്‍
പേര്‍ക്കും ഭൂമി
നല്കാന് എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ?
പയ്യന്നൂര്‍ മണ്ഡലത്തിലെ
പട്ടയ വിതരണം
1379.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പയ്യന്നൂര്‍
മണ്ഡലത്തിലെ പട്ടയ
വിതരണവുമായി
ബന്ധപ്പെട്ട
ഭൂമിപ്രശ്നം
പരിഹരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പരാതികള്‍
പരിഹരിച്ച് എത്ര
പേര്‍ക്ക് പട്ടയം
വിതരണം ചെയ്യാന്‍
കഴിഞ്ഞു;
(സി)
ഇനി
എത്ര കേസുകളാണ്
നിലനില്‍ക്കുന്നത്; ഇവ
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടയ
വിതരണത്തിന്റെ പുരോഗതി
1380.
ശ്രീ.ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടയ വിതരണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
1964
- ലെ ഭൂമി പതിവ്
ചട്ടങ്ങളില്‍ എന്തൊക്കെ
ഭേദഗതികളാണ്
വരുത്തിയതെന്ന്
വിശദമാക്കുമോ;
(സി)
കൈവശത്തിലില്ലാത്ത
ഭൂമി പതിച്ചുകിട്ടുന്ന
സംഗതിയില്‍
കൈമാറ്റത്തിനുള്ള
കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ
;
(ഡി)
പട്ടയ
ഭൂമിയില്‍ ഉടമസ്ഥർ
നട്ടുവളർത്തുന്ന
മരങ്ങളുടെ അവകാശം
അവര്‍ക്കു തന്നെ
ലഭ്യമാക്കുമോ;
(ഇ)
പെരിഞ്ചാം
മൂടിയിലെ ആദിവാസികളുടെ
ദീര്‍ഘകാലമായുള്ള
ഭൂപ്രശ്നം
പരിഹരിച്ചോയെന്ന്
വ്യക്തമാക്കുമോ?
കോവളം
നിയോജകമണ്ഡലത്തിലെ തീരദേശ
പട്ടയങ്ങള്‍
1381.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിലെ
തീരദേശ വില്ലേജുകളായ
പൂവ്വാര്‍, കരുങ്കുളം,
കോട്ടുകാല്‍, വിഴിഞ്ഞം
എന്നിവിടങ്ങളില്‍
തീരദേശ
പട്ടയങ്ങള്‍ക്കായി ഓരോ
വില്ലേജുകളില്‍ നിന്നും
കിട്ടിയ അപേക്ഷകള്‍
എത്ര; ഇതില്‍
സര്‍വ്വെയര്‍മാര്‍ അളവ്
കഴിഞ്ഞ് റിപ്പോര്‍ട്ട്
നല്കിയവ എത്രയെന്നും
സര്‍വ്വെ കഴിഞ്ഞ്
വില്ലേജ് ഓഫീസര്‍
റിപ്പോര്‍ട്ട് നല്കിയവ
എത്രയെന്നും വില്ലേജ്
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
എത്ര
അപേക്ഷകരുടെ ലിസ്റ്റ്
പട്ടയം
നല്‍കുന്നതിനുള്ള
പ്രത്യേക
അനുമതിയ്ക്കായി
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ട്;
പ്രത്യേക ഉത്തരവിനായി
ഓരോ ഫയലും സര്‍ക്കാരിനു
സമര്‍പ്പിച്ച തീയതി
വ്യക്തമാക്കാമോ; ഈ
തീരദേശ പട്ടയങ്ങള്‍
നല്‍കുന്നതിന് കാലതാമസം
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കോവളം
നിയോജക മണ്ഡലത്തില്‍
ഒരു തീരദേശ പട്ടയത്തിനു
പോലും അനുമതി
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത തീരദേശ
പട്ടയങ്ങള്‍
സമയബന്ധിതമായി
നല്കുവാന് നടപടി
എടുക്കുമോ;
(ഡി)
എങ്കില്‍
കോവളം നിയോജക
മണ്ഡലത്തിലെ തീരദേശ
പട്ടയങ്ങള്‍
എന്നത്തേയ്ക്ക്
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
ഹാരിസണ്‍
പ്ലാന്റേഷന് കൈമാറിയ
തോട്ടങ്ങളുടെ കരം
1382.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന് കൈമാറിയ
തോട്ടങ്ങളുടെ കരം
സര്‍ക്കാര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
മാത്രമേ സ്വീകരിക്കാവൂ
എന്ന നിര്‍ദ്ദേശം
നല്‍കിയിരുന്നോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി
തെന്മലയില് ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
റിയാ എസ്റ്റേറ്റിന്
കൈമാറിയ 200 ഏക്കര്‍
ഭൂമിയുടെ കരം
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
ഉത്തരവാദികള്‍
ആരൊക്കെയാണ്;
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റിയാ
എസ്റ്റേറ്റ്
സംബന്ധിച്ച് കോടതി
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
;വിശദാംശം ന്ലകുമോ;
(ഡി)
പ്രസ്തുത
ഭൂമിയില്‍ നിന്നും മരം
മുറിച്ച്
കടത്തിയതായുള്ള
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
അറിയിക്കാമോ ?
കാേതമംഗലം
മണ്ഡലത്തിലെ കര്‍ഷകരുടെ പട്ടയ
അപേക്ഷകള്‍
1383.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തിലെ വിവിധ
പ്രദേശങ്ങളിലായി 1977
നു മുന്‍പ് വനഭൂമിയും,
റവന്യൂ ഭൂമിയും കെെവശം
വച്ച് കൃഷി ചെയ്ത്
ജീവിച്ചു വരുന്ന
കര്‍ഷകരുടെ പട്ടയ
അപേക്ഷകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇത്തരത്തില്‍
പട്ടയം ലഭിക്കുന്നതിനു
വേണ്ടിയുള്ള എത്ര
അപേക്ഷകളാണ്
സര്‍ക്കാരില്‍
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
ഇതില്‍ എത്ര പേര്‍ക്ക്
പട്ടയം ലഭ്യമാക്കി
എന്ന് വ്യക്തമാക്കാമാേ;
(സി)
നിയമപരമായി
പട്ടയം ലഭിക്കുവാന്‍
അര്‍ഹതയുള്ള ഇവര്‍ക്ക്
പട്ടയം നല്കുന്നതില്
കാലതാമസം ഉണ്ടാകുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടാേ;
(ഡി)
കാലതാമസമാെഴിവാക്കി
പട്ടയം വേഗത്തില്‍
ലഭ്യമാക്കുന്നതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമാേ;വിശദമാക്കാമോ?
മാനന്തവാടി
മണ്ഡലത്തില്‍ പട്ടയ വിതരണം
1384.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം മാനന്തവാടി
മണ്ഡലത്തില്‍ എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇനി
എത്ര കുടുംബങ്ങള്‍ക്ക്
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി പട്ടയം
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ?
പൊഴിയൂരില്‍
പട്ടയ വിതരണം
1385.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
കുളത്തൂര്‍
പഞ്ചായത്തിലെ
തീരപ്രദേശമായ
പൊഴിയൂരില്‍ 2016നു
ശേഷം എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
പൊഴിയൂരില്‍
ഇനി എത്ര
കുടുംബങ്ങള്‍ക്ക്
പട്ടയം
നല്‍കാനുണ്ടെന്ന്
അറിയിക്കാമോ; അവരുടെ
പേരുവിവരം
വെളിപ്പെടുത്തുമോ;
(സി)
പട്ടയവിതരണത്തിന്
ഇനി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
ഏതൊക്കെയെന്ന്
വിശദീകരിക്കാമോ?
പട്ടയഭൂമിയിൽ
നിന്നും മരം മുറിക്കാനുള്ള
അവകാശം
1386.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഭൂമിയിൽ പട്ടയങ്ങൾ
നൽകുമ്പോൾ പട്ടികയിൽ
രേഖപ്പെടുത്തിയിട്ടുള്ള
മരങ്ങൾ ഒഴികെ പ്രസ്തുത
പട്ടയ ഭൂമിയിൽ പിന്നീട്
വളരുന്നതോ അല്ലെകിൽ
നട്ടുപിടിപ്പിച്ചതോ ആയ
മരങ്ങൾ പട്ടയ ഉടമയ്ക്ക്
മുറിക്കുന്നതിന് റവന്യൂ
വകുപ്പിന്റെ കൂടാതെ
വനംവകുപ്പിന്റെയും
അനുമതി
ആവശ്യമാണോ;ആണെങ്കിൽ
ഇത്തരം മരങ്ങൾ
മുറിക്കുന്നതിന്
വനംവകുപ്പിന്റെ അനുമതി
ആവശ്യമാണെന്ന് ഏതു
നിയമത്തിലാണ്/ചട്ടത്തിലാണ്
പാരാമശിച്ചിരിക്കുന്നത്;
(ബി)
പട്ടികയിൽ
രേഖപ്പെടുത്തിയിട്ടുള്ള
മരങ്ങൾ ഒഴികെ റവന്യൂ
പട്ടയ ഭൂമിയിൽ വളരുന്ന
മരങ്ങൾ സ്വയം വളർന്നതോ
അല്ലെങ്കിൽ
നട്ടുവളർത്തിയതോ ആയ
മരങ്ങളാണെന്ന
സ്ഥിരീകരണം നൽകാൻ
ചുമതലപ്പെട്ട റവന്യു
ഉദ്യോഗസ്ഥൻ ആരാണെന്ന്
വ്യക്തമാക്കാമോ ;
(സി)
റവന്യൂ
പട്ടയ ഭൂമിയിൽനിന്നും
ഉടമസ്ഥന് ഇത്തരം മരങ്ങൾ
മുറിക്കാൻ
അനുമതിനൽകാനുള്ള പൂർണ്ണ
അധികാരം റവന്യൂ
വകുപ്പിന്
ഉണ്ടോ;ഇല്ലെങ്കിൽ
പ്രസ്തുത അനുമതി
ലഭിക്കാൻ ഏത്
വകുപ്പിനെയാണ്
സമീപിക്കേണ്ടത് ?
പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളിലെ വീഴ്ച
1387.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റ്, സെപ്തംബര്‍
മാസങ്ങളിലായി
സംസ്ഥാനത്തുണ്ടായ
പ്രളയവുമായി
ബന്ധപ്പെട്ട
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍
നിരുത്തരവാദപരമായി
പ്രവര്‍ത്തിച്ച കൊല്ലം
താലൂക്കിലുള്‍പ്പെട്ട
പാരിപ്പള്ളി വില്ലേജ്
ആഫീസിലെ റവന്യൂ
ഉദ്യോഗസ്ഥനെ
സംബന്ധിച്ച്
ജനപ്രതിനിധിയുടെ പരാതി
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങളോട്
അപമര്യാദയായി
പെരുമാറുകയും
ജനപ്രതിനിധികളെ
ആക്ഷേപിക്കുകയും ചെയ്ത
പ്രസ്തുത ഉദ്യോഗസ്ഥന്റെ
പ്രവൃത്തികളെ
സംബന്ധിച്ച്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഈ രണ്ട് വിഷയങ്ങള്‍
സംബന്ധിച്ച്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്നും
പ്രസ്തുത ഫയലുകള്‍
തീര്‍പ്പാക്കിയോ എന്നും
തീര്‍പ്പാക്കിയെങ്കില്‍
അന്തിമ നടപടി
എന്തായിരുന്നു എന്നും
വിശദമാക്കാമോ?
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതി
1388.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവര്‍ത്തികളുടെ
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അനുവദിക്കുന്ന
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റിവർ
മാനേജ്മെന്റ് ഫണ്ട്
പ്രവൃത്തികള്‍
1389.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തില്‍
നിന്നും 2017-18,
2018-19 വര്‍ഷങ്ങളില്‍
ഏതെല്ലാം പദ്ധതികള്‍
റിവർ മാനേജ്മെന്റ്
ഫണ്ടിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ട്;
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
അംഗീകരിച്ചിട്ടുണ്ട്;
അംഗീകരിച്ച
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(ബി)
ഭാരതപ്പുഴയുമായി
ബന്ധപ്പെട്ട് എത്ര
പ്രവൃത്തികൾക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ ;
(സി)
റിവർ
മാനേജ്മെന്റ് ഫണ്ടിൽ
ഉള്‍പ്പെട്ട
പ്രവൃത്തികളുടെ
സാങ്കേതികപരിശോധനാ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ ;
പ്രസ്തുത പ്രവൃത്തികൾ
അടിയന്തരമായി
നടപ്പിലാക്കേണ്ടതാണെങ്കില്
ആയതിനുള്ള അനുമതി
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ ;
(ഡി)
പൊന്മള
ഗ്രാമപഞ്ചായത്തിലെ
തെമ്പരമ്പ്
വടക്കേകുണ്ട് കടലുണ്ടി
പുഴയുടെ ഇടതുകര
സംരക്ഷണം എന്ന പദ്ധതി
റിവർ മാനേജ്മെന്റ്
ഫണ്ടിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; വ്യക്തമാക്കുമോ ;
(ഇ)
ശ്രീദുർഗ്ഗാ
ഭഗവതി ക്ഷേത്രം
സ്ഥിതിചെയ്യുന്ന
ഭാരതപ്പുഴയുടെ വലതുകര
ഇടിഞ്ഞുപോകുന്നത്
തടയുന്നതിനുള്ള നിർദേശം
റിവർ മാനേജ്മെന്റ്
ഫണ്ടിൽ
ഉൾപ്പെടുത്തിയിട്ടും
പ്രസ്തുത വിഷയം
കമ്മിറ്റി
പരിഗണിച്ചിട്ടില്ലെന്ന
കാര്യം പരിശോധിക്കുമോ ;
ആയതിനുള്ള ഭരണാനുമതി
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവൃത്തികള്‍
1390.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
2016-17, 2017-18,
2018-19 വര്‍ഷങ്ങളില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
നടത്തിയ
പ്രവൃത്തികളില്‍
എത്രയെണ്ണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്
; ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കാന്‍
ബാക്കിയുണ്ട് ;
വിശദമാക്കുമോ ;
(ബി)
പ്രസ്തുത
നിയോജകമണ്ഡലത്തില്‍
പ്രസ്തുത ഫണ്ട് മുഖേന
2019-20 വര്‍ഷത്തില്‍
നടപ്പിലാക്കുന്നതിന്
ഉദ്ദേശിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം
; വിശദാമാക്കുമോ ?
ഏറനാട്
നിയാേജകമണ്ഡലത്തിലെ
മാെടവണ്ണക്കടവ് നടപ്പാലം
1391.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയാേഗിച്ച് ഏറനാട്
നിയാേജകമണ്ഡലത്തില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
നാളിതുവരെയായി
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമാേ;
(ബി)
മണ്ഡലത്തിലെ
മാെടവണ്ണക്കടവ്
നടപ്പാലം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി നല്‍കിയിട്ട്
നാളിതുവരെയായി
പ്രവൃത്തി
ആരംഭിക്കാത്തതിന്റെ
കാരണം എന്താണെന്നും
ഇക്കാര്യത്തില്‍
എന്താണ് തടസ്സമെന്നും
വ്യക്തമാക്കുമാേ;
(സി)
മൂന്നു
വര്‍ഷത്തിലധികമായി പല
തടസ്സങ്ങള്‍ ഉന്നയിച്ച്
പ്രവൃത്തി ആരംഭിക്കാത്ത
പ്രസ്തുത പാലം
നടപടിക്രമങ്ങള്‍
അടിയന്തരമായി
പൂര്‍ത്തിയാക്കി
നിര്‍മ്മാണം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമാേ;
(ഡി)
ടി
പാലത്തിനാേടാെപ്പം
ഭരണാനുമതി നല്കിയ
ഏതെല്ലാം പാലങ്ങളുടെ
പ്രവൃത്തി
പൂര്‍ത്തിയായി;
വിശദാംശം നല്കുമാേ;
(ഇ)
ഇതിന്
ശേഷം റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയാേഗിച്ച് പാലങ്ങള്‍
നിര്‍മ്മിക്കുന്നതിന്
വിവിധ മണ്ഡലങ്ങളില്‍
ഭരണാനുമതി
നല്‍കിയിട്ടുണ്ടാേ;
വിശദമാക്കുമാേ;
(എഫ്)
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
മറ്റ് ജില്ലകളിലെ
പ്രവൃത്തികള്‍ക്കായി
കെെമാറിയിട്ടുണ്ടാേ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമാേ?
പാലക്കാേട്
പുഴയുടെ അഴിമുഖം ഡ്രഡ്ജ്
ചെയ്യുന്നതിന് നടപടി
1392.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പാലക്കാേട്
പുഴയുടെ അഴിമുഖത്ത്
മണല്‍ അടിയുന്നത് കാരണം
മണല്‍ തിട്ടയില്‍ തട്ടി
വള്ളങ്ങളും ബാേട്ടുകളും
മറിയുന്നതും
അപകടമരണങ്ങളും
കണക്കിലെടുത്ത് മണല്‍
ഡ്രഡ്ജ് ചെയ്യുന്നതിന്
റവന്യൂ വകുപ്പ് മുഖേന,
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടാേ?
ഭൂമി
നികത്തുന്നതിന് അനുമതി
1393.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം.ഉമ്മര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
കുന്നത്തുനാട്
വില്ലേജിലെ സ്പീക്സ്
പ്രോപ്പര്‍ട്ടീസ്
പ്രൈവറ്റ് ലിമിറ്റഡ്
എന്ന റിയല്‍
എസ്റ്റേറ്റ് കമ്പനിയുടെ
പതിനഞ്ച് ഏക്കര്‍ ഭൂമി
നികത്തുന്നതിന്
കളക്ടറുടെ ഉത്തരവ്
റദ്ദാക്കി റവന്യൂ
വകുപ്പ് അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
നെല്‍വയല്‍
തണ്ണീര്‍ത്തട
നിയമപ്രകാരം
തയ്യാറാക്കിയ ഡേറ്റാ
ബാങ്കില്‍ ഈ ഭൂമി
നിലമായിട്ടാണോ
രേഖപ്പെടുത്തിയിരിക്കുന്നത്;
(സി)
ഇക്കാര്യങ്ങളില്‍
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശം
നിരാകരിച്ചിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ?
അനധികൃത
നിലം നികത്തല്‍
1394.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്നത്ത്
നാട്ടില്‍ 15 ഏക്കര്‍
നിലം നികത്താന്‍
ഭൂമാഫിയക്ക് അനുവാദം
നല്‍കിയത് ഏത്
സാഹചര്യത്തിലാണ് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഡേറ്റാ
ബാങ്കില്‍ പ്രസ്തുത
ഭൂമി നിലമായിട്ടാണോ
രേഖപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(സി)
ഇതു
സംബന്ധിച്ച്
അഡ്വക്കേറ്റ് ജനറലിന്റെ
ഉപദേശം തേടിയശേഷമാണോ
എറണാകുളം ജില്ലാ
കളക്ടര്‍ ഭൂമിയുടെ തരം
മാറ്റുന്നതിനുള്ള
അനുമതി നിഷേധിച്ചത്;
(ഡി)
റവന്യു
മന്ത്രി അറിയാതെ റവന്യു
അഡീഷണല്‍ സെക്രട്ടറി
സര്‍വ്വീസില്‍ നിന്നും
വിരമിക്കുന്നതിന്
തൊട്ട് മുമ്പ് ജില്ലാ
കളക്ടറുടെ പ്രസ്തുത
ഉത്തരവ് റദ്ദ്
ചെയ്തിട്ടുണ്ടോ;
(ഇ)
ഈ
ഉത്തരവ് റദ്ദ്
ചെയ്യുന്നതിന് മുമ്പ്
നിയമവകുപ്പിന്റെ
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
ചൂര്‍ണ്ണിക്കര
ഭൂമി തട്ടിപ്പ് കേസിലെ
അന്വേഷണ തീവ്രത
കുന്നത്ത് നാട്ടിലെ
ഭൂമി സംബന്ധിച്ച
വകുപ്പുതല
അന്വേഷണത്തില്‍
കാണിക്കുന്നില്ല എന്ന
ആക്ഷേപം വസ്തുതാപരമാണോ;
വ്യക്തമാക്കുമോ?
വ്യാജരേഖ
ഉപയോഗിച്ച് നിലം നികത്തല്‍
1395.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജരേഖ ഉപയോഗിച്ച്
വ്യാപകമായ രീതിയില്‍
നിലം നികത്തല്‍
നടക്കുന്നതായി
വിജിലന്‍സ് നടത്തിയ
പ്രാഥമിക പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ?
(ബി)
ഇത്തരം
വ്യാജ രേഖകള്‍ റവന്യു
ഉദ്യോഗസ്ഥരുടെ സഹായവും
ഒത്താശയോടും കൂടിയാണ്
ഉണ്ടാക്കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
സംബന്ധിച്ച് സമഗ്രമായ
അന്വേഷണം സമയബന്ധിതമായി
നടത്തി കുറ്റക്കാരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ചൂര്‍ണ്ണിക്കരയിലെ
തണ്ണീര്‍ത്തടം
പുരയിടമാക്കുവാനുള്ള വ്യാജ
ഉത്തരവ്
1396.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചൂര്‍ണ്ണിക്കരയില്‍
തണ്ണീര്‍ത്തടം
പുരയിടമാക്കുവാന്
ലാന്റ് റവന്യു
കമ്മീഷണറുടെ വ്യാജ
ഉത്തരവ് തയ്യാറാക്കിയ
കേസിന്റെ അന്വേഷണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
തണ്ണീര്‍ത്തട
സംരക്ഷണ നിയമത്തില്‍
വരുത്തിയ ഭേദഗതിയുടെ
മറവില്‍ നടത്തുന്ന
ഇത്തരം തട്ടിപ്പുകള്‍
സംസ്ഥാനത്ത്
മറ്റെവിടെയെങ്കിലും
നടന്നിട്ടുണ്ടോ
എന്നുള്ള പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
തട്ടിപ്പുകളിൽ റവന്യു
വകുപ്പിലെ
ഉദ്യോഗസ്ഥരുടെ
പങ്കാളിത്തം
സംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തി
കുറ്റക്കാര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
നെല്‍വയല്‍
തണ്ണീര്‍ത്തടസംരക്ഷണ നിയമം
1397.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്ത്തടനിയമപ്രകാരം
ഡേറ്റാ ബാങ്ക്
തയ്യാറാക്കുന്നതിനുള്ള
പ്രവര്‍ത്തനം നിലവില്‍
ഏത് ഘട്ടത്തിലാണ്;
സംസ്ഥാനത്ത് എല്ലാ
പ്രദേശത്തെയും ഡേറ്റാ
ബാങ്ക്
തയാറാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
സംസ്ഥാനത്തെ
എത്ര കൃഷിഭവനുകളില്‍
നാളിതുവരെ ഡേറ്റാ
ബാങ്ക്
പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
ഡേറ്റാ
ബാങ്കില്‍ തെറ്റായ
വിവരങ്ങള്‍
ഉള്ക്കൊള്ളിച്ചിരിക്കുന്നുവെന്ന
പരാതിയുടെ
അടിസ്ഥാനത്തില്‍ അത്
തിരുത്തുന്നതിനായി
ലഭിച്ച അപേക്ഷകളില്‍
വ്യക്തമായി തീര്‍പ്പ്
കല്പിക്കുവാന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വെളിപ്പെടുത്തുമോ ;
(ഡി)
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണനിയമത്തില്‍ ഈ
സര്‍ക്കാര്‍ കൊണ്ടുവന്ന
ഭേദഗതിപ്രകാരം 2008ന്
മുമ്പ് നികത്തിയ
നെല്‍വയലുകള്‍ ഫീസ്
ഒടുക്കി
ക്രമവല്‍ക്കരിക്കാമെന്ന
നിബന്ധന പ്രകാരം എത്ര
ഹെക്ടര്‍/ ഏക്കര്‍
നെല്‍വയലുകള്‍/തണ്ണീര്‍ത്തടങ്ങള്‍
നികത്തുന്നതിനാണ്
അനുമതി നല്‍കിയത്; ജില്ല
തിരിച്ച് വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
2008ന്
മുമ്പ് നികത്തിയ
നെല്‍വയലുകള്‍ ഫീസ്
ഒടുക്കി
ക്രമവല്‍ക്കരിക്കാമെന്ന
ഭേദഗതി
ദുരുപയോഗപ്പെടുത്തുന്നില്ലായെന്ന്
ഉറപ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ ?
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
1398.
ശ്രീ.ആര്.
രാജേഷ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമം
കര്‍ശനമായി
നടപ്പിലാക്കുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ഇതു
സംബന്ധിച്ച ഡേറ്റാ
ബാങ്കുകള്‍
തയ്യാറാക്കുന്നതിനുളള
അപേക്ഷകള്‍
സമയബന്ധിതമായി
പരിശോധിച്ച്
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
നിയമാനുസൃതമല്ലാത്ത
നിലംനികത്തലിനെതിരെ
പൊതുജനങ്ങള്‍ക്ക്
പരാതി നല്കാന്
എന്തെല്ലാം സൗകര്യമാണ്
ഒരുക്കിയിട്ടുളളത്;
(ഡി)
ഒരു
ദശകത്തിലധികം കാലമായി
കൃഷിചെയ്യാത്ത ഭൂമിയുടെ
തരംമാറ്റം ഫീസ്
ഇൗടാക്കി
ക്രമവത്ക്കരിക്കുന്ന
കേസുകളില്‍ ഇപ്രകാരം
ക്രമവത്ക്കരിക്കപ്പെടുന്ന
ഭൂമി 50 സെന്റില്‍
കൂടുതലെങ്കില്‍ 10
ശതമാനം ജലസംഭരണത്തിന്
മാറ്റി വയ്ക്കണമന്ന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
ദേശീയ
പാത വികസനത്തിനായുള്ള ഭൂമി
ഏറ്റെടുക്കൽ
1399.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാത 66 നാലുവരി
പാതയാക്കുന്നതിന്
കാസര്‍കോഡ്, കണ്ണൂര്‍
എന്നീ ജില്ലകളിലെ
സ്വകാര്യ വ്യക്തികളില്‍
നിന്നും എത്ര ഹെക്ടര്‍
ഭൂമി ഏറ്റെടുത്തുവെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഇതില്‍
എത്ര ഹെക്ടര്‍
ഭൂമിയ്ക്ക് വില നല്കി
ഏറ്റെടുക്കല്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
അറിയിക്കുമോ ?
വൈക്കം
- വെച്ചൂര്‍ റോഡ്
1400.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈക്കം
നിയോജകമണ്ഡലത്തിലെ
വൈക്കം - വെച്ചൂര്‍
റോഡ് വീതികൂട്ടി പുനര്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ ഭൂമി
ഏറ്റെടുക്കുന്നത്
സംബന്ധിച്ച്
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
റിക്വിസിഷന്‍
ലഭ്യമായിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡിന്റെ ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലെന്ന്
വ്യക്തമാക്കുമോ?
റാന്നി
വലിയപാലം നിര്‍മ്മാണത്തിനായി
വസ്തു ഏറ്റെടുക്കല്‍
1401.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
വലിയപാലം
നിര്‍മ്മാണത്തോട്
അനുബന്ധിച്ച്
അപ്രോച്ച് റോഡ്
നിര്‍മ്മാണത്തിനായി
വസ്തു ഏറ്റെടുക്കല്‍
നടപടികള്‍ ഏത് ഘട്ടം
വരെയായി; വിശദാംശങ്ങള്‍
ലഭ്യമാക്കാമാ;
(ബി)
ഏറ്റെടുക്കേണ്ട
വസ്തു അളന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വില്ലേജുകളിലെ
വസ്തുവാണ്
ഏറ്റെടുക്കേണ്ടത്; ഓരോ
വില്ലേജിലും
ഏറ്റെടുക്കേണ്ട
വസ്തുക്കളുടെ സര്‍വേ
നമ്പരും അളവും ഉടമയുടെ
പേരും ലഭ്യമാക്കാമോ;
(സി)
വസ്തു
ഏറ്റെടുക്കല്‍
നടപടികള്‍
നടന്നിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
പ്രശ്നങ്ങള്‍
പരിഹരിച്ച്
എന്നത്തേക്ക് വസ്തു
ഏറ്റെടുത്ത്
പൊതുമരാമത്ത്
വകുപ്പിന് നല്‍കാനാകും
; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കൂളിമാട്
പാലം
1402.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കൂളിമാട്
പാലം
നിര്‍മ്മിക്കുന്നതിന്
കോഴിക്കോട്
ജില്ലയില്‍പ്പെട്ട
സ്ഥലം ഏറ്റെടുത്ത്
നഷ്ടപരിഹാരം
പൂര്‍ണ്ണമായി
നല്‍കിയിട്ടുണ്ടോ;
(ബി)
സ്ഥല
ഉടമകള്‍ നഷ്ടപരിഹാരം
വര്‍ദ്ധിപ്പിക്കുന്നതിന്
കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
പാലത്തിന്റെ
മലപ്പുറം ജില്ലയിലെ
ഭൂമിയ്ക്ക് കളക്ടര്‍
നിശ്ചയിച്ച വിലക്ക്
സ്ഥലം നല്‍കാമെന്ന് ഭൂ
ഉടമകള്‍ സമ്മതപത്രം
നല്‍കിയിട്ടുണ്ടോ;
(ഡി)
ഒരിക്കല്‍
സ്റ്റേറ്റ് ലവല്‍
കമ്മിറ്റി വില
അംഗീകരിച്ചു നല്‍കുകയും
ആയത് ഭൂ ഉടമകള്‍
സമ്മതിക്കുകയും ചെയ്ത
സ്ഥിതിക്ക് അത്
പുനപരിശോധിക്കാനും
പുനപരിശോധിച്ച്
നഷ്ടപരിഹാര തുക
കുറയ്ക്കാനും
കളക്ടര്‍ക്ക്
അധികാരമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കിഴുമുറി
പാലം അപ്രോച്ച് റോഡിനായുള്ള
സ്ഥലമെടുപ്പ്
1403.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തിലെ
കിഴുമുറി പാലത്തിന്റെ
അപ്രോച്ച് റോഡിനായുള്ള
സ്ഥലമെടുപ്പ് ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
സ്ഥലമെടുപ്പ്
നടപടിക്രമങ്ങള്‍
നീണ്ടുപോകുന്നതു മൂലം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
തടസ്സപ്പെട്ടതുവഴി
പ്രദേശവാസികള്‍ക്കും
നാട്ടുകാര്‍ക്കുമുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനായി
സ്ഥലമെടുപ്പ്
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ?
പെരുമണ്‍
കയര്‍ പാര്‍ക്ക്
1404.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെരുമണില്‍
എന്‍.സി.ആര്.എം.ഐ.യുടെ
ആഭിമുഖ്യത്തില്‍ കയര്‍
പാര്‍ക്കിനായി
അനുവദിച്ചിരുന്ന ഭൂമി
സര്‍ക്കാര്‍ തിരികെ
ഏറ്റെടുക്കണമെന്ന്
അഭ്യര്‍ത്ഥിച്ച്
എന്‍.സി.ആര്.എം.ഐ.
ഡയറക്ടർ സമര്‍പ്പിച്ച
പ്രൊപ്പോസലിന്മേലുള്ള
ലാന്റ് റവന്യൂ
കമ്മീഷണറുടെ
റിപ്പോര്‍ട്ട്
23-12-2017-ലെ
157/റവന്യൂ-യു2/2017
നമ്പര്‍ കത്ത് മുഖേന
ആവശ്യപ്പെട്ടിരുന്നിട്ടും
നാളിതുവരെ ടി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാത്തതിന്റെ
കാരണം എന്താണെന്ന്
അറിയിക്കുമോ?
മുഴുവന്‍
ഭൂരഹിത കുടുംബങ്ങള്‍ക്കും
ഭൂമി നല്കാന് നടപടി
1405.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കാതെ
കിടക്കുന്ന
സര്‍ക്കാര്‍ഭൂമിയുടെ
അളവെത്രയാണ്; എത്ര
ഹെക്ടര്‍ ഭൂമിയാണ്
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമിയായി
വിലയിരുത്തിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്ത്
വ്യക്തികളും സ്വകാര്യ
സ്ഥാപനങ്ങളും
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന
ഭൂമിയുടെ അളവെത്രയാണ്;
സംസ്ഥാനത്ത്
ഉടമസ്ഥരില്ലാത്ത
ഭൂമിയുടെ അളവെത്രയാണ്;
(സി)
കാലങ്ങളായി
കാട് കയറിക്കിടക്കുന്ന
ഭൂമിയുടെ അളവെത്ര; എത്ര
ഹെക്ടര്‍ ഭൂമിയില്‍
കയ്യേറ്റം
നടന്നിട്ടുണ്ട്;
(ഡി)
പാട്ടക്കാലാവധി
കഴിഞ്ഞ സര്‍ക്കാര്‍ഭൂമി
എത്ര; നിലവില്‍ ഭൂമി
ഇല്ലാത്ത കുടുംബങ്ങളുടെ
എണ്ണം എത്ര;
(ഇ)
ഇത്തരത്തില്‍
അന്യാധീനമായി
കിടക്കുന്ന മുഴുവന്‍
ഭൂമിയും അടിയന്തരമായി
പിടിച്ചെടുത്ത്
ഭൂരഹിതരായ മുഴുവന്‍
കുടുംബങ്ങള്‍ക്കും ഭൂമി
നല്കാന് എന്തൊക്കെ
സത്വരനടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
തിരുവാഭരണ
പാതയിലെ പേങ്ങാട്ട് കടവ് പാലം
അപ്രോച്ച് റോഡിന്റെ വികസനം
1406.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവാഭരണ
പാതയിലെ പേങ്ങാട്ട്
കടവ് പാലം അപ്രോച്ച്
റോഡിന്റെ വികസനത്തിന്
വസ്തു ഏറ്റെടുക്കല്‍
നടപടികള്‍ ഏത് ഘട്ടം
വരെയായി; എത്ര സെന്റ്
വസ്തുവാണ് അപ്രോച്ച്
റോഡിനായി
ഏറ്റെടുക്കേണ്ടത്;
(ബി)
ഏറ്റെടുക്കേണ്ട
വസ്തുവിന്റെ സര്‍വ്വേ
നമ്പരും അളവും ഉടമകളുടെ
പേരും ലഭ്യമാക്കാമോ;
(സി)
വസ്തു
ഏറ്റെടുക്കല്‍
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകും
എന്ന് വ്യക്തമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തിലെ ഭൂമി
ഏറ്റെടുക്കല്‍
1407.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അബ്ദുള്‍കലാം
ശാസ്ത്രസാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
ഭൂമി
ഏറ്റെടുക്കലിനായുള്ള
നടപടി എന്തായെന്ന്
വിശദമാക്കാമോ;
അവശേഷിക്കുന്ന നടപടി
എന്തെന്ന്
വിശദമാക്കാമോ;
(ബി)
കാട്ടാക്കട
മണ്ഡലത്തിലെ
പുന്നാവൂര്‍ പാലം
നിര്‍മ്മാണത്തിനുള്ള
സ്ഥലം ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
എസ് .ഐ .എ സ്റ്റഡി
പൂര്‍ത്തിയായോ;
തുടര്‍നടപടികള്‍
വിശദമാക്കാമോ;
(സി)
കരമന-വെള്ളറട
റോഡിനായുള്ള സ്ഥലം
ഏറ്റെടുക്കല്‍
നടപടിയുടെ നിലവിലെ
സ്ഥിതി
വിശദമാക്കാമോ;ഏറ്റെടുക്കുന്ന
ഭൂമിയുടെ വില
നിര്‍ണ്ണയത്തെ
സംബന്ധിച്ചും,
തുടര്നടപടിയെക്കുറിച്ചും
വിശദമാക്കാമോ?
ഈരാറ്റുപേട്ട
ബൈപ്പാസ് റോഡിന്റെ ലാന്‍ഡ്
അക്വിസിഷന്‍
1408.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈരാറ്റുപേട്ട
ബൈപ്പാസ് റോഡിന്റെ
ലാന്‍ഡ് അക്വിസിഷന്‍
നടപടി ഇതുവരെ
പൂര്‍ത്തിയാക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
എന്തെങ്കിലും
നിയമതടസ്സം ഉണ്ടോ;
വിശദമാക്കുമോ;
(ബി)
റോഡുവികസനം
നടക്കാത്തതിനാല്‍
ഉണ്ടാകുന്ന
ഗതാഗതപ്രശ്നങ്ങള്‍
മനസ്സിലാക്കി പ്രസ്തുത
നടപടി അടിയന്തരമായി
പൂര്ത്തീകരിയ്ക്കാന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
ലാന്‍ഡ് അക്വിസിഷന്‍
നടപടി
സ്വീകരിച്ചുവരുന്നത്
ഏത് ഏജന്‍സിയാണ്;
വിശദമാക്കുമോ?
നെഗോഷ്യബിള്‍
അക്വിസിഷന്‍ രീതി
1409.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
റോഡ്, പാലം തുടങ്ങിയ
വിവിധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി
ഏറ്റേടുക്കേണ്ടിവരുമ്പോള്
നെഗോഷ്യബിള്‍
അക്വിസിഷന്‍ രീതി
അവലംബിക്കുന്നത്
നയപരമായി സര്‍ക്കാര്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ
;
(ബി)
ഇത്തരത്തില്‍
നിര്‍ബന്ധിത ഭൂമി
ഏറ്റെടുക്കല്‍ ഉത്തരവ്
2013 പ്രകാരം ഭൂമി
ഏറ്റെടുക്കുമ്പോള്‍
നടപടിക്രമങ്ങള്‍
വേഗത്തിലാക്കി ആയത്
പൂര്‍ത്തീകരിക്കാന്‍
അവലംബിക്കേണ്ട
മാര്‍ഗ്ഗങ്ങള്‍
വിശദമാക്കാമോ;
(സി)
ഉഭയകക്ഷി
അടിസ്ഥാനത്തിലുള്ള ഭൂമി
ഏറ്റെടുക്കല്‍
അസാനിപ്പിച്ചുകൊണ്ടുള്ള
ഏതെങ്കിലും ഉത്തരവ്
പുറത്തിറങ്ങിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലം
1410.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലത്തിന്റെ
അപ്രോച്ച് റോഡിനായി
സ്ഥലം
വിട്ടുനല്‍കിയവരില്‍
ആര്‍ക്കെല്ലാമാണ്
നഷ്ടപരിഹാരത്തുക
നല്‍കിയിട്ടുള്ളതെന്നും
ആര്‍ക്കെല്ലാമാണ് തുക
നല്‍കുവാനുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരത്തുക
നല്കുന്നതില്
നേരിടുന്ന
കാലതാമസത്തിന് കാരണം
എന്തെന്ന്
വ്യക്തമാക്കാമോ?
കാേട്ടയ്ക്കല്
വില്ലേജിലെ പുത്തൂര്‍
-ചെനയ്ക്കല് ബെെപ്പാസ്
1411.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേട്ടയ്ക്കല്
വില്ലേജിലെ പുത്തൂര്‍
-ചെനയ്ക്കല് ബെെപ്പാസ്
റാേഡിന്റെ മുന്നാം
ഘട്ടവുമായി ബന്ധപ്പെട്ട
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ എന്തെന്ന്
വിശദീകരിക്കുമാേ;
(ബി)
സാമൂഹ്യ
പ്രത്യാഘാതപഠനം
നടത്തണമെന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമാേ;
(സി)
മൂന്നാംഘട്ട
ഭൂമി ഏറ്റെടുക്കുന്നത്
സംബന്ധിച്ച് റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമാേ?
മാതൃകാ അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന് ഭൂമി
1412.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മാതൃകാ അങ്കണവാടി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ ഭാഗമായി
തിരുവനന്തപുരം
നിയോജകമണ്ഡത്തിലെ
വലിയതുറ, ശംഖുമുഖം
എന്നിവിടങ്ങളില്‍
അങ്കണവാടികള്‍
സ്ഥാപിക്കുന്നതിനായി
സ്ഥലം
നിര്ദ്ദേശിച്ചതിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
അങ്കണവാടികള്‍
എത്രയും വേഗം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
വലിയതുറ സെന്റ്
സേവ്യേഴ്സ് നഗറിലെ
ഡെയറി ഡെവലപ്മെന്റ്
വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി,
ശംഖുമുഖം പോലീസ്
സ്റ്റേഷന് സമീപമുള്ള
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള ഭൂമി
എന്നിവ സാമൂഹ്യനീതി
വകുപ്പിന്
കൈമാറുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
(സി)
പ്രൊപ്പോസല്‍
സമര്‍പ്പിച്ച് രണ്ടു
വര്‍ഷം പിന്നിട്ടിട്ടും
യാതൊരു
നടപടിയുമുണ്ടാകാത്തതിനാല്
കാലതാമസം
ഒഴിവാക്കുന്നതിന്
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
കുമാരമംഗലം
മഞ്ഞള്ളൂര്‍ ഭാഗത്തെ ജില്ലാ
അതിര്‍ത്തി പുനര്‍നിര്‍ണ്ണയം
1413.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ഇടുക്കി ജില്ലകളുടെ
അതിര്‍ത്തി പ്രദേശമായ
മൂവാറ്റുപുഴ താലൂക്കിലെ
കുമാരമംഗലം മഞ്ഞള്ളൂര്‍
ഭാഗത്തെ ജില്ലാ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കണമെന്ന
ആവശ്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
അറിയിക്കാമോ;
(സി)
പ്രസ്തുത
പ്രദേശത്തെ ജനങ്ങളുടെ
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിനുള്ള
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടിമറ്റം
കെ.എസ്.ഇ.ബി.സെക്ഷന്‍
ആഫീസിനായി റവന്യൂ പുറമ്പോക്ക്
ഭൂമി
1414.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിമറ്റം
കെ.എസ്.ഇ.ബി.സെക്ഷന്‍
ആഫിസ്
പ്രവര്‍ത്തിക്കുന്നതിന്
സ്വന്തം സ്ഥലം
ഇല്ലാത്തതിനാല്‍
പട്ടിമറ്റം വില്ലേജ്
പരിധിയില്‍
കണ്ടെത്തിയിട്ടുള്ള
റവന്യൂ പുറമ്പോക്ക്
ഭൂമി കെ.എസ്.ഇ.ബി.
-ക്ക് കൈമാറുന്നതിന്
തടസമുണ്ടോ;വ്യക്തമാക്കുമോ;
(ബി)
തടസമില്ലെങ്കില്‍
എന്നത്തേക്ക് സ്ഥലം
കൈമാറ്റം നടപടി
പൂര്‍ത്തിയാക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ ?
പ്രളയത്തില്‍
തകര്‍ന്ന പുറമ്പോക്ക്
ഭൂമിയിലെ വീടുകള്‍
1415.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
പ്രളയത്തില്‍
സംസ്ഥാനത്തൊട്ടാകെ
പുറമ്പോക്ക് ഭൂമിയില്‍
നിര്‍മ്മിച്ച എത്ര
വീടുകള്‍
തകര്‍ന്നുവെന്നും
ഇപ്രകാരം വീടു തകര്‍ന്ന
എത്ര പേര്‍ക്ക് പകരം
ഭൂമി നല്‍കിയിട്ടുണ്ട്
എന്നുമുള്ള വിവരം
താലൂക്കടിസ്ഥാനത്തില്‍
അറിയിക്കുമോ;
(ബി)
ഇപ്രകാരം
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
നല്കിയിട്ടില്ലെങ്കില്
എന്തുകൊണ്ടാണെന്നും
വ്യക്തമാക്കുമോ?
ഹരിസണ്‍
മലയാളം പ്ലാന്റേഷന് കെെമാറിയ
താേട്ടങ്ങളുടെ കരം
1416.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന് കെെമാറിയ
താേട്ടങ്ങളുടെ കരം
സര്‍ക്കാര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
മാത്രമേ സ്വീകരിക്കാവൂ
എന്ന നിര്‍ദ്ദേശം
നല്കിയിരുന്നാേ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി
തെന്മലയില് ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
റിയ എസ്റ്റേറ്റിന്
കെെമാറിയ 200 ഏക്കര്‍
ഭൂമിയുടെ കരം
സ്വീകരിച്ചിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ അതിന്
ഉത്തരവാദികള്‍
ആരാണെന്ന് അറിയിക്കുമോ;
അവര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റിയ
എസ്റ്റേറ്റില്‍ നിന്നും
കരം സ്വീകരിക്കുന്നത്
സംബന്ധിച്ച് ഹൈക്കോടതി
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ഡി)
പ്രസ്തുത
ഭൂമിയില്‍ നിന്നും മരം
മുറിച്ച്
കടത്തിയതായുള്ള
പരാതിയില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
എന്താണെന്ന്
വ്യക്തമാക്കുമോ?
പാട്ടവ്യവസ്ഥ
ലംഘിച്ച് കൈവശം
വച്ചിരിക്കുന്ന സര്‍ക്കാര്‍
ഭൂമി തിരിച്ചെടുക്കുവാന്‍
നടപടി
1417.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂഭൂമി
പാട്ടത്തിന് നല്കിയ
വകയില്‍ ഓരോ വര്‍ഷവും
സർക്കാരിന് ലഭിക്കേണ്ട
പാട്ടത്തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
നല്കിയ ഭൂമിയില്‍
കുടിശ്ശികയിനത്തില്‍
എത്ര തുക
പിരിച്ചെടുക്കാനുണ്ട്;
വ്യക്തമാക്കുമോ;
(സി)
പാട്ടവ്യവസ്ഥ
ലംഘിച്ച് കൈവശം
വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമിയുടെ
അളവ് ഉള്‍പ്പെടെയുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
പാട്ടവ്യവസ്ഥ
ലംഘിച്ച് സര്‍ക്കാര്‍
ഭൂമി കൈവശം
വച്ചിരിക്കുന്ന വിവിധ
സ്ഥാപനങ്ങളില്‍ നിന്നും
വ്യക്തികളില്‍ നിന്നും
പിരിഞ്ഞുകിട്ടാനുള്ള
പാട്ടക്കുടിശ്ശിക
എത്രയാണ്; ഇത്
പിരിച്ചെടുക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവരുന്നു;
വിശദമാക്കുമോ;
(ഇ)
പാട്ടവ്യവസ്ഥ
ലംഘിച്ച് കൈവശം
വച്ചിരിക്കുന്ന
സര്‍ക്കാര്‍ ഭൂമി
തിരിച്ചെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പാട്ടക്കുടിശ്ശിക
ഈടാക്കാന്‍ നടപടി
1418.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടവ്യവസ്ഥ
ലംഘിച്ച് കോടികള്‍
വിലമതിക്കുന്ന
സര്‍ക്കാര്‍ഭൂമി കെെവശം
വച്ചിരിക്കുന്ന
വ്യക്തികളുടെയും
സംഘടനകളുടെയും വിവരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
നിന്നും ഈടാക്കേണ്ട
പാട്ടക്കുടിശ്ശിക
കണക്കാക്കിയിട്ടുണ്ടോ;
(സി)
നിയമാനുസൃതം
ലഭിക്കേണ്ട
പാട്ടക്കുടിശ്ശിക
ഈടാക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
1419.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
കഴിഞ്ഞിട്ടും സ്വകാര്യ
വ്യക്തികള്‍ കൈവശം
വച്ചിരിക്കുന്ന
കോടികള്‍ വിലമതിക്കുന്ന
റവന്യു ഭൂമി
തിരിച്ചെടുക്കുന്നതിനും
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതിനും
നടപടി സ്വീകരിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ബി)
പാട്ടക്കുടിശ്ശിക
ഇനത്തില്‍
പിരിഞ്ഞുകിട്ടേണ്ട തുക
എത്രയാണെന്ന്
അറിയിക്കാമോ;
(സി)
പാട്ടക്കുടിശ്ശിക
ഈടാക്കുവാന്‍
സ്വീകരിക്കേണ്ട
നടപടികള്‍
നിര്‍ദ്ദേശിക്കുവാന്‍
ജോയിന്റ് ലാന്റ് റവന്യു
കമ്മീഷണര്‍ കൺവീനറായി
ഒരു സമിതി
രൂപീകരിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
സമിതിയുടെ ശുപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; ഇവ
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ?
ചാലക്കുടിയിലെ പ്രളയാനന്തര
ധനസഹായം
1420.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍
മഹാപ്രളയത്തില്‍
വീടുകള്‍ക്കും
വീട്ടുപകരണങ്ങള്‍ക്കും
നാശം സംഭവിച്ചതും
യഥാസമയം അപേക്ഷ
സമര്‍പ്പിക്കാന്‍
സാധിക്കാത്തതുമായവര്
തൃശൂര്‍ കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകള്‍
പരിശോധിച്ച് അര്‍ഹരായ
മുഴുവന്‍പേര്‍ക്കും
ധനസഹായം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
വെെകി
സമര്‍പ്പിച്ച
അപേക്ഷകള്‍
പരിഗണിക്കുന്നതിന്
തൃശൂര്‍ ജില്ല
കളക്ടര്‍ക്ക് പ്രത്യേക
അനുമതിയും
നിര്‍ദ്ദേശവും
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
പ്രളയം
മൂലമുണ്ടായ നാശനഷ്ടം
1421.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
മൂലം പൂഞ്ഞാര്‍
നിയോജകമണ്ഡലത്തില്‍
ഉണ്ടായ നാശനഷ്ടത്തിന്റെ
കണക്കുകള്‍
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
നാശനഷ്ടങ്ങള്‍ക്കുള്ള
നഷ്ടപരിഹാരം എത്ര
പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
ആര്‍ക്കൊക്കെ;
കണക്കുകള്‍
ലഭ്യമാക്കാമോ;
(സി)
എത്ര
പേര്‍ക്ക് ഇനിയും
നഷ്ടപരിഹാരം
നല്കുവാനുണ്ടെന്ന
കണക്കുകള്‍
ലഭ്യമാക്കുമോ?
പതിനായിരം
രൂപ ധനസഹായം
1422.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018ലെ
വെള്ളപ്പൊക്കത്തില്‍
വീടുകള്‍ക്ക് നാശനഷ്ടം
ഉണ്ടായിട്ടുള്ളവര്‍ക്ക്
പതിനായിരം രൂപ വീതം
നല്കുന്ന ധനസഹായം എത്ര
പേര്‍ക്ക് നല്‍കിയെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കാമോ ;
(ബി)
പത്തനംതിട്ട
ജില്ലയിലെ തിരുവല്ല,
മല്ലപ്പള്ളി
താലൂക്കുകളിലെ വില്ലേജ്
തിരിച്ചുള്ള കണക്കുകള്‍
വ്യക്തമാക്കാമോ?
പ്രളയത്തില്‍
വീടുകള്‍ക്ക് നാശനഷ്ടം
1423.
ശ്രീ.മാത്യു
റ്റി.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ലെ പ്രളയത്തില്‍
വീടുകള്‍ക്ക് നാശനഷ്ടം
സംഭവിച്ചതിന്
നഷ്ടപരിഹാരത്തിനായി
തിരുവല്ല താലൂക്കില്‍
നിന്ന് എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയബാധിതര്‍ക്കുള്ള
സഹായം എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
നിരണം
ഗ്രാമപഞ്ചായത്തില്‍
നിന്ന് സമര്‍പ്പിച്ച
350 ഓളം അപ്പീലുകള്‍
കാണാതായി എന്നുളള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്ത് നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
ചങ്ങനാശ്ശേരിയില്‍
പ്രളയം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍ക്ക് സഹായം
1424.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
താലൂക്കില്‍ ഈ കഴിഞ്ഞ
പ്രളയം മൂലമുണ്ടായ
നാശനഷ്ടങ്ങള്‍ക്ക്
സഹായത്തിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
അപേക്ഷയില്‍
എത്രയെണ്ണത്തിന്
തീര്‍പ്പ്
കല്പിച്ചിട്ടുണ്ട്;
(സി)
വീടുകള്‍
പൂര്‍ണ്ണമായും
ഭാഗികമായും നശിച്ചത്
സംബന്ധിച്ച അപേക്ഷകളുടെ
എണ്ണം വ്യക്തമാക്കുമോ;
(ഡി)
ഇതില്‍
എത്രയെണ്ണത്തിന് സഹായം
അനുവദിച്ചിട്ടുണ്ട്;
(ഇ)
ചങ്ങനാശ്ശേരി-
ആലപ്പുഴ റോഡ്
പുറമ്പോക്കിലും
മറ്റുപുറമ്പോക്കുകളിലും
താമസിക്കുന്ന
പ്രളയക്കെടുതി
അനുഭവിച്ച ആളുകള്‍ക്ക്
പുതിയ ഭവനം
നിര്‍മ്മിക്കുന്നതിന്
പ്രളയാനന്തര
പദ്ധതിയില്‍ എന്ത്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(എഫ്)
ഇക്കാര്യത്തില്‍
ഉണ്ടായിരിക്കുന്ന
കാലതാമസം ഒഴിവാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മാതൃക
വില്ലേജ്
1425.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ
കാര്‍ത്തികപ്പള്ളി
താലൂക്കിന്റെ
പരിധിയിലുള്ള
പത്തിയൂര്‍ വില്ലേജ്
മാതൃക വില്ലേജായി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ
വകുപ്പിന്റെ ആധുനിക വൽക്കരണം
1426.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കാരാട്ട് റസാഖ്
,,
ഒ. ആര്. കേളു
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ
ആധുനികവൽക്കരണത്തിനായി
നടത്തുന്ന പ്രവര്‍ത്തനം
അറിയിക്കാമോ; ആധാര്‍
അധിഷ്ഠിത സവിശേഷ
തണ്ടപ്പേര് സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇതുകൊണ്ട്
ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
(ബി)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമവും അഴിമതി
രഹിതവുമാക്കുന്നതിനായി
ഇ -ഡിസ്ട്രിക്റ്റ്, ഇ
-ഓഫീസ്, ഇ -പോസ്
മെഷീന് തുടങ്ങി
എന്തെല്ലാം ആധുനിക
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(സി)
സ്മാര്‍ട്ട്
ഓഫീസ് പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
വില്ലേജ് ഓഫീസുകള്‍ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനും
അടിസ്ഥാന സൗകര്യം
വര്‍ദ്ധിപ്പിക്കുന്നതിനും
ഉള്ള പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ?
വില്ലേജ്
ഓഫീസ് നിര്‍മ്മാണം
1427.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
മേല്‍മുറി വില്ലേജ്
ഓഫീസ്, ഇരിമ്പിളികം
വില്ലേജ് ഓഫീസ്
എന്നിവയുടെ നിര്‍മ്മാണം
സംബന്ധിച്ച് റവന്യൂ
വകുപ്പ് അധികൃതര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
എസ്റ്റിമേറ്റ്,
പ്ലാന്‍ എന്നിവ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
സര്‍ക്കാരിലേക്ക്
അയച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് മലപ്പുറം
റവന്യൂ വകുപ്പ്
അധികൃതര്‍ സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ?
തിക്കോടി
വില്ലേജ് ഓഫീസ്
1428.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നിയോജകമണ്ഡലത്തിലെ
തിക്കോടി വില്ലേജ്
ഓഫീസിനെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസാക്കി
മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ ;
(ബി)
എങ്കില്‍
അതുമായി ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ ?
വില്ലേജ്
ഓഫീസുകളിലെ വൈദ്യുതി
ബില്ലുകള്‍
1429.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളിലെ
വൈദ്യുതി ബില്ലുകള്‍
കേന്ദ്രീകൃത രീതിയില്‍
അടയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ബില്‍തുക
കെ.എസ്.ഇ.ബി.
ഏകോപിപ്പിച്ച്
വിവരങ്ങള്‍ റവന്യൂ
വകുപ്പിന് കൈമാറുന്ന
നടപടിയാണോ
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
ചാലക്കുടി
റവന്യൂ ടവറിന്റെ നിര്‍മ്മാണം
1430.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍വര്‍ഷത്തെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിരുന്ന
ചാലക്കുടി റവന്യൂ ടവര്‍
നിര്‍മ്മാണം ഇനിയും
ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ചാലക്കുടി
നഗരസഭയുടെ ഉടമസ്ഥതയില്‍
പോട്ടയിലുള്ള സ്ഥലത്ത്
റവന്യൂ ടവര്‍
നിര്‍മ്മിക്കുന്നതിനായി
നഗരസഭ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുമതി
നല്‍കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
കാേലഞ്ചേരി
മിനി സിവില്സ്റ്റേഷന്
1431.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഒന്നാംഘട്ടം
പൂര്‍ത്തിയായി വരുന്ന
കാേലഞ്ചേരി മിനി
സിവില്‍ സ്റ്റേഷന്റെ
രണ്ടാംഘട്ടം
നിര്‍മ്മാണത്തിന്
ആവശ്യമായ ഫണ്ട്
അനുവദിച്ച് നല്കുമാേ;
വ്യക്തമാക്കുമോ?
ഒതുക്കുങ്ങല്‍
വില്ലേജ് ഓഫീസ്
1432.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒതുക്കുങ്ങല്‍
വില്ലേജ് ഓഫീസിനെ മോഡൽ
വില്ലേജ് ഓഫീസ്ആക്കി
ഉയര്‍ത്തണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വില്ലേജ് ഓഫീസിനെ
സ്മാര്‍ട്ട് വില്ലേജ്
ഓഫീസ് ആക്കി
ഉയര്‍ത്തുന്നതിന്
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍ എന്താണെന്നും
സ്മാര്‍ട്ട് വില്ലേജ്
ഓഫീസാക്കി മാറ്റുന്ന
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
ജില്ലയിലെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1433.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയിലെ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളാക്കി
മാറ്റുന്നതിനുളള
നടപടികള്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം ഓരോ
വില്ലേജ് ഓഫീസുകളിലും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പില്‍
വരുത്തുന്നതെന്ന്
വ്യക്തമാക്കുമോ?
വില്ലേജാഫീസുകളിലെ
സ്വൈപ്പിംഗ് യന്ത്രങ്ങള്‍
1434.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജാഫീസുകളില്‍
നികുതിയും ഫീസും
അടയ്ക്കുന്നതിന് പുതിയ
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതിനായി
എത്ര
വില്ലേജാഫീസുകളിലാണ്
സ്വൈപ്പിംഗ് യന്ത്രം
അനുവദിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഏതൊക്കെ
ഏജന്‍സികളുടെ
സഹകരണത്തോടെയാണ് ഈ
പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ?
വ്യാജരേഖ
ചമയ്ക്കല്‍
1435.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചൂര്‍ണിക്കരയിലുള്ള 25
സെന്റ് നിലം നികത്താന്‍
ലാന്റ് റവന്യൂ
കമ്മീഷണറുടെ പേരില്‍
വ്യാജരേഖ ചമച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വ്യാജരേഖ
നിര്‍മ്മിച്ചത് ലാന്റ്
റവന്യൂ കമ്മീഷണറേറ്റിലെ
ഉദ്യോഗസ്ഥരുടെ
അറിവോടെയാണോ എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതുസംബന്ധിച്ച്
സര്‍ക്കാര്‍ അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
കിഴക്കേകോട്ടയിലെ കയ്യേറ്റം
ഒഴിപ്പിക്കാന്‍ നടപടി
1436.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഴക്കേകോട്ടയിലെ
സംരക്ഷണമതിലിനുചുറ്റുമുള്ള
കെ.എസ്.ആര്.ടി.സി.യുടെ
ഉടമസ്ഥതയിലുള്ള 72.250
സെന്റ് സ്ഥലവും
കോട്ടമതിലിന്
ചുറ്റുമുള്ള അനധികൃത
കെട്ടിടങ്ങളും പൊളിച്ച്
മാറ്റി ഒഴിപ്പിച്ച്
പൈതൃകസ്മാരകത്തെയും
തലസ്ഥാനനഗരിയുടെ
മനോഹാരിതയെയും
സംരക്ഷിക്കുന്ന നടപടി
റവന്യൂ വകുപ്പ്
വൈകിപ്പിക്കുന്നതിന്റെ
കാരണം അറിയിക്കുമോ;
(ബി)
സര്‍ക്കാര്‍
സ്ഥലം കൈയേറി
കച്ചവടസ്ഥാപനങ്ങളും
താമസസൗകര്യവും
ഒരുക്കുന്നവര്‍ക്ക്
സര്‍ക്കാര്‍ ചെലവില്‍
പുനരധിവാസനടപടികള്‍
പൂര്‍ത്തീകരിച്ചശേഷമേ
കൈയേറ്റം
ഒഴിപ്പിക്കുന്നതിനുള്ള
നടപടി തുടങ്ങൂ എന്നതാണോ
സര്‍ക്കാര്‍ നയമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇവിടത്തെ
പാട്ടങ്ങള്‍
സര്‍ക്കാര്‍
റദ്ദാക്കിയിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
ഭൂമി അനധികൃതമായി
കൈയടക്കി
കച്ചവടസ്ഥാപനങ്ങള്‍
നടത്തിവരുന്നവര്‍ക്ക്
സര്‍ക്കാര്‍
ഉത്തരവാദിത്തത്തോടെ
തിരിച്ചടവുള്ള ലോണ്‍
മുഖേന സഹായം ഒരുക്കി
സ്വമേധയാ കച്ചവടസ്ഥലം
കണ്ടെത്താന്‍
അവസരമൊരുക്കുമോ?
വളാഞ്ചേരി
നഗരസഭയ്ക്ക് കൈമാറിയിട്ടുള്ള
ടൂറിസ്റ്റ് ബംഗ്ളാവ്
1437.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളാഞ്ചേരി
നഗരസഭയ്ക്ക്
കൈമാറിയിട്ടുള്ള
ടൂറിസ്റ്റ് ബംഗ്ളാവ്
ഉപയോഗിക്കുന്നതിലെ
വ്യവസ്ഥകള്‍ ഇളവ്
ചെയ്യുന്നതിനുവേണ്ടി
നഗരസഭ അധികൃതര്‍ റവന്യൂ
വകുപ്പിന് നല്കിയ
നിവേദനത്തില്‍ റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
150/P3/2017/റവന്യൂ
എന്ന ഫയലില്‍
കമ്മീഷണര്‍ ഓഫ് ലാന്റ്
റവന്യൂ, മലപ്പുറം
കളക്ടര്‍ എന്നിവര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ; ഫയല്‍
കോപ്പികള്‍
ലഭ്യമാക്കുമോ;
(സി)
ഇത്
സംബന്ധിച്ച നിവേദനം
എന്നാണ് റവന്യൂ
വകുപ്പിന് ലഭിച്ചത്;
റവന്യൂ വകുപ്പ്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
പ്രളയാനന്തര
ധനസഹായം
1438.
ശ്രീ.കാരാട്ട്
റസാഖ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
കിണര്‍
നഷ്ടപ്പെട്ടവര്‍ക്ക്
പരമാവധി ധനസഹായമായി
ലഭിക്കുന്ന
ആയിരത്തി അഞ്ഞൂറ് രൂപ
വളരെ
അപര്യാപ്തമായതിനാല്‍ ഈ
തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
വീടിന്റെ
സംരക്ഷണ ഭിത്തി
തകര്‍ന്നവര്‍ക്ക്
നിലവില്‍ ധനസഹായത്തിന്
അര്‍ഹതയില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കോഴിക്കോട്
ജില്ലയില്‍ പ്രളയം
ഏറ്റവും കൂടുതല്‍
ബാധിച്ച താമരശ്ശേരി
താലൂക്ക് പരിധിയില്‍
ഇപ്പോഴും ഭീഷണി
നിലനില്ക്കുന്നു എന്ന്
റവന്യൂ അധികാരികള്‍
റിപ്പോര്‍ട്ട്
ചെയ്തിരുന്ന 54
വീടുകള്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും പാക്കേജ്
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇതിന്
നടപടികള്‍
സ്വീകരിക്കുമോ?
കരുനാഗപ്പള്ളി
മണ്ഡലത്തിലെ തരിശുഭൂമി
1439.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
നിയാേജകമണ്ഡലത്തില്‍
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ള തരിശായി
കിടക്കുന്ന ഭൂമിയുടെ
വിശദവിവരം
ലഭ്യമാക്കുമാേ;
(ബി)
പ്രസ്തുത
ഭൂമി ഏതെല്ലാം
വകുപ്പുകള്‍
ആവശ്യപ്പെട്ടിരിക്കുന്നുവെന്ന്
വിശദീകരിക്കുമാേ;
(സി)
ജലവിഭവ
വകുപ്പിന്റെ
അധീനതയിലുള്ള കെ.എെ.പി.
കാേംപ്ലക്സ്
സ്ഥാപിച്ചിരുന്ന സ്ഥലം
റവന്യു വകുപ്പിന്റെ
അധീനതയിലേക്ക്
മാറ്റിയിട്ടുണ്ടാേ;
വിശദീകരിക്കുമാേ;
(ഡി)
ഇവിടെ
മിനി സിവില്‍
സ്റ്റേഷന് അനക്സ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ?
കെ.എല്‍.യു. ലഭിക്കുന്നതിനുളള
അപേക്ഷകള്‍
1440.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആര്.ഡി.ഒാ.
ഓഫീസുകളില്‍
കെ.എല്‍.യു.
ലഭിക്കുന്നതിനുളള എത്ര
അപേക്ഷകളാണ്
തീര്‍പ്പാക്കാനുളളത്;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
അടിയന്തരമായി
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദമാക്കുമോ?
"ഒപ്പരം"
പുതുവര്‍ഷം ആഘോഷം
1441.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇത്തവണ
പുതുവര്‍ഷം
ആഘോഷിക്കാന്‍
സര്‍ക്കാര്‍
തീരുമാനമെടുത്തിരുന്നോവെന്നും
എങ്കില്‍ പ്രസ്തുത
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് നടന്ന
പുതുവര്‍ഷാഘോഷ
പരിപാടിയുടെ സംഘാടനം
എങ്ങനെയായിരുന്നുവെന്നും
ജില്ലതിരിച്ചു
വ്യക്തമാക്കാമോ?
(ബി)
ജില്ലാഭരണകൂടത്തിന്റെ
ആഭിമുഖ്യത്തില്‍ 2018
ഡിസംബര്‍ 31ന്
കാസര്‍ഗോഡ്
സംഘടിപ്പിച്ച
പുതുവര്‍ഷാഘോഷത്തിനു
"ഒപ്പരം" എന്ന പേരു
നല്‍കിയത് പോലെ മറ്റു
ജില്ലകളില്‍ നല്കിയ
പേരുകള്‍
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഒപ്പരത്തിനു
സംഘാടക സമിതി
രൂപീകരിച്ചിരുന്നോയെന്നും
എങ്കില്‍ ഭാരവാഹികള്‍
ആരൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ഒപ്പരത്തില്
എന്തെല്ലാം പരിപാടികള്‍
ഉണ്ടായിരുന്നുവെന്നും
ആരൊക്കെയാണു
പരിപാടികള്‍
അവതരിപ്പിച്ചതെന്നും
വ്യക്തമാക്കാമോ;
(ഇ)
ഒപ്പരം
സംഘടിപ്പിക്കുന്നതിനു
സംഭാവനയായി കിട്ടിയ തുക
വ്യക്തികളും സംഘടനകളും
തിരിച്ചു
വ്യക്തമാക്കാമോ;
ഏതെങ്കിലും ഗ്രാമ
പഞ്ചായത്തുകള്‍ സംഭാവന
നല്‍കിയിരുന്നോ എന്നും
എങ്കില്‍ ഏത് ഫണ്ടില്‍
നിന്ന് എത്ര തുകയാണ്
നല്‍കിയതെന്നും ഏത്
സര്‍ക്കാര്‍
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണു
സംഭാവന നല്‍കിയതെന്നും
വ്യക്തമാക്കാമോ;
പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(എഫ്)
പരിപാടിക്കു
ശേഷം ഒപ്പരത്തിന്റെ
സംഘാടക സമിതി ചേര്‍ന്ന്
വരവ്- ചെലവ് കണക്ക്
അവതരിപ്പിച്ചോയെന്നും
മിച്ചമാണെങ്കില്‍ ആ തുക
എന്ത് ചെയ്തെന്നും
നഷ്ടമാണെങ്കില്‍ എങ്ങനെ
നികത്തിയെന്നും
വ്യക്തമാക്കാമോ?
റവന്യൂ
കമ്മീഷണറുടെ സീലോടുകൂടിയ
വ്യാജ ഉത്തരവ്
1442.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ചൂര്‍ണ്ണിക്കരയില്‍
ഭൂമി തരം മാറ്റുന്നതിന്
ലാന്‍ഡ് റവന്യൂ
കമ്മീഷണറുടെ
സീലോടുകൂടിയ വ്യാജ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ആരാണ് ഇതിന്
പിന്നിലുള്ളതെന്നും
ഇത്തരത്തില്‍ വേറെയും
ഉത്തരവുകള്‍
ഇറങ്ങിയിട്ടുണ്ടോയെന്നും
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഉത്തരവിന് പിന്നില്‍
വകുപ്പിലെ
ഉദ്യോഗസ്ഥര്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
അവര്‍ ആരെല്ലാമാണെന്നും
അവരുടെ തസ്തിക
ഏതാണെന്നും
അവര്‍ക്കെതിരെ എന്ത്
നടപടി സ്വീകരിച്ചെന്നും
വ്യക്തമാക്കുമോ;
(ഡി)
വ്യാജ
ഉത്തരവ് പ്രകാരം തരം
മാറ്റിയ
ചൂര്‍ണ്ണിക്കരയിലെ ഭൂമി
പൂർവസ്ഥിതിയിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്
വെളിപ്പെടുത്തുമോ?
കുറ്റാലം
കൊട്ടാരം
1443.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റാലം
കൊട്ടാരവും
അതിനോടനുബന്ധിച്ചുള്ള
ഭൂമിയും കൃത്രിമ
രേഖയുണ്ടാക്കി
കൈക്കലാക്കുവാനുള്ള
ശ്രമം ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കൊട്ടാരത്തിന്റെയും
അനുബന്ധ ഭൂമിയുടെയും
അവകാശം പൂര്‍ണ്ണമായും
സംസ്ഥാന സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
കൊട്ടാരത്തിന്റെ
സംരക്ഷണത്തിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊള്ളുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
ലോ അക്കാദമിയുടെ ഭൂമി
1444.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലോ അക്കാദമി ഭൂമി
വിഷയവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(ബി)
ലോ
അക്കാദമിയിൽ
വിദ്യാഭ്യാസ
ആവശ്യത്തിനല്ലാതെ
ഉപയോഗിച്ചിട്ടുള്ള
ബാങ്ക്, റസ്റ്റോറന്റ്
എന്നിവ
ഒഴിപ്പിക്കുന്നതിനായി
നിയമവകുപ്പിന്റെ
അഭിപ്രായം
തേടിയിട്ടുണ്ടോ;
(സി)
എങ്കില്‍
എന്നാണ്
നിയമവകുപ്പിന്റെ
അഭിപ്രായം തേടിയതെന്നും
ഇതില്‍ നിയമവകുപ്പ്
എന്തഭിപ്രായമാണ്
നല്‍കിയിട്ടുള്ളതെന്നും
വിശദമാക്കുമോ?
ആലുവ
വെള്ളാരപ്പിള്ളി തെക്കേ
കാേവിലകം
1445.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലുവ
താലൂക്ക് കിഴക്കുംഭാഗം
വില്ലേജിലെ ബ്ലാേക്ക്
29-ല്‍ റീസര്‍വ്വെ
59-ലെ 5 ഏക്കര്‍ 4
സെന്റ് സ്ഥലമുള്ള
വെള്ളാരപ്പിള്ളി തെക്കേ
കാേവിലകം സംരക്ഷിത
സ്മാരകം ആക്കുവാനുള്ള
19/01/2017-ലെ
19/17/സി.എ,ഡി. നമ്പര്‍
സര്‍ക്കാര്‍ ഉത്തരവ്
മേല്‍ നടപടികള്‍ക്കായി
എറണാകുളം ജില്ലാ
കളക്ടര്‍ക്ക്
നല്കിയതിനുശേഷം ടി
വസ്തു ക്രയവിക്രയം
ചെയ്യുവാന്‍
വില്ലേജില്‍ നിന്ന്
ആര്.ഒ.ആര്
നല്‍കിയിട്ടുണ്ടാേ;
(ബി)
പ്രസ്തുത
ആര്.ഒ.ആര് പ്രകാരം ടി
ഭൂമി കെെമാറ്റം
ചെയ്തിട്ടുണ്ടാേ;
(സി)
ടി
വസ്തുവിന്റെ നിലവിലെ
ബി.റ്റി.ആര്.ന്റെ
പകര്‍പ്പ്,
തണ്ടപ്പേരിന്റെ
പകര്‍പ്പ് എന്നിവ
ലഭ്യമാക്കാമാേ;
(ഡി)
നിലവില്‍
ഇൗ ഭൂമിയ്ക്ക് ഭൂനികുതി
സ്വീകരിക്കുന്നുണ്ടാേ;
ആരുടെ പേരിലാണ് നികുതി
സ്വീകരിക്കുന്നത്;
(ഇ)
വെള്ളാരപ്പിള്ളി
തെക്കേ കാേവിലകത്തിന്റെ
ചുറ്റുമതില്‍ സംരക്ഷിത
സ്മാരകമാക്കുവാന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടാേ?
പൂവ്വാര്‍,
കോട്ടുകാല്‍, കരുങ്കുളം
വില്ലേജുകളിലെ സർവ്വേ
1446.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരപ്രദേശത്ത്
30 വ്രഷത്തിലധികമായി
താമസിക്കുന്ന
മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക്
പട്ടയം
അനുവദിക്കുന്നതിനായി
പൂവ്വാര്‍,
കോട്ടുകാല്‍, കരുങ്കുളം
വില്ലേജുകളിലെ
അണ്സർവ്വേഡ് ലാൻഡ്
അളക്കുന്നതിന് ആവശ്യമായ
സർവ്വേ ടീമിനെ
നിയോഗിച്ചിട്ടുണ്ടെങ്കിലും
നാളിതുവരെ പ്രസ്തുത
സര്‍വ്വേ ടീമിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തതിനാല്‍ ഈ
പ്രദേശങ്ങളില്‍
സര്‍വ്വേ നടന്നിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
എങ്കില്‍ പ്രവൃത്തി
എന്നത്തേക്കു
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
റീസര്‍വേ
നടപടികളുടെ പുരോഗതി
1447.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടക്കുന്ന റീസര്‍വേ
നടപടികളുടെ പുരോഗതി
അറിയിക്കുമോ; നിലവിലെ
സ്ഥിതിയനുസരിച്ച്
എന്നേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
കേരള
ഭൂരേഖ നവീകരണമിഷന്റെ
സ്ഥാപന ഉദ്ദേശ്യം
വിശദമാക്കുമോ;
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
ഇതിനോടനുബന്ധിച്ച്
നടക്കുന്നു
എന്നറിയിക്കുമോ;
(സി)
റീസര്‍വ്വേ
സംബന്ധിച്ച പരാതികള്‍
തീര്‍പ്പാക്കുന്നതിന്
ബന്ധപ്പെട്ട
ചട്ടത്തില്‍ വരുത്തിയ
ഭേദഗതികള്‍ അറിയിക്കുമോ
;
(ഡി)
റീസര്‍വ്വേ
സംബന്ധിച്ച പരാതികള്‍
തീര്‍പ്പാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഇ)
റീസര്‍വ്വേ
പ്രവൃത്തികളുടെ
ഏകോപനത്തിനും
കാര്യക്ഷമമായ
നടത്തിപ്പിനുമായി
സര്‍വ്വേ
ഡയറക്ടറേറ്റില്‍
എന്തൊക്കെ
സംവിധാനങ്ങള്‍
ഒരുക്കിയെന്ന്
വ്യക്തമാക്കുമോ?
കണ്ണൂര്‍
സൈബര്‍ പാര്‍ക്ക്
T 1448.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിലെ കണ്ണൂര്‍
സൈബര്‍ പാര്ക്കിന്
കണ്ടെത്തിയ ഐ.ടി.
വകുപ്പിന് കീഴിലുള്ള
സ്ഥലം (എരമം പുല്ലുപാറ)
കിന്‍ഫ്രക്ക് കൈമാറുന്ന
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ?
വില്ലേജ്
ഓഫീസര്‍/തഹസില്‍ദാര്‍ വിതരണം
ചെയ്യുന്ന വിവിധ
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി
1449.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസര്‍/തഹസില്‍ദാര്‍
വിതരണം ചെയ്യുന്ന വിവിധ
സര്‍ട്ടിഫിക്കറ്റുകളുടെ
കാലാവധി വിദ്യാഭ്യാസ
ആവശ്യങ്ങള്‍, ഇതര
ആവശ്യങ്ങള്‍
എന്നിവയ്ക്ക് വ്യത്യസ്ത
കാലയളവാണോ ഉള്ളത്;
(ബി)
വ്യത്യസ്ത
ആവശ്യങ്ങള്‍ക്ക്
വ്യത്യസ്ത
കാലാവധിയാണെങ്കില്‍
ജാതി
സര്‍ട്ടിഫിക്കറ്റ്,
നേറ്റിവിറ്റി, വരുമാനം
എന്നീ
സര്‍ട്ടിഫിക്കറ്റുകളുടെ
വിവിധ ആവശ്യങ്ങളുടെ
കാലാവധി എത്രയെന്ന്
പട്ടികരൂപത്തില്‍
വ്യക്തമാക്കാമോ?
കലവറ
വിപണന കേന്ദ്രങ്ങള്‍
T 1450.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കലവറ
വിപണന കേന്ദ്രങ്ങള്‍
നിലവില്‍ എവിടെയെല്ലാം
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രങ്ങളില്‍
നിന്നും ലഭ്യമാകുന്ന
സാധനങ്ങള്‍
ഏതെല്ലാമാണെന്നും അത്
ലഭ്യമാകുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
പ്രളയത്തില്‍
വീട് നഷ്ടപ്പെട്ടവര്‍ക്ക്
സഹായം
1451.
ശ്രീ.ജി.എസ്.ജയലാല്‍
,,
ചിറ്റയം ഗോപകുമാര്‍
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷമുണ്ടായ
മഹാപ്രളയത്തില്‍ വീട്
നഷ്ടപ്പെട്ടവര്‍ക്കെല്ലാം
ആവശ്യമായ ആശ്വാസം
പ്രദാനം ചെയ്താേ;
ആയതിന്റെ വിശദവിവരങ്ങൾ
അറിയിക്കുമാേ;
(ബി)
ആശ്വാസധനസഹായമായി
പതിനായിരം രൂപ വിതരണം
ചെയ്തതിന്റെ
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമാേ;
(സി)
വെള്ളപ്പാെക്കത്തില്
വിവിധ
സര്‍ട്ടിഫിക്കറ്റുകളും
രേഖകളും
നഷ്ടമായവര്‍ക്ക് അവ
വിതരണം ചെയ്യുന്ന നടപടി
പൂര്ത്തിയായാേ;
വിശദമാക്കുമാേ;
(ഡി)
പ്രളയാശ്വാസം
ലഭിക്കുന്നതിനായുള്ള
അപ്പീല്‍ അപേക്ഷകള്‍
സമയബന്ധിതമായി
കെെകാര്യം ചെയ്ത്
ആശ്വാസസഹായം
ലഭ്യമാക്കുമാേ;
വ്യക്തമാക്കുമാേ?
ഭവനരഹിതര്‍ക്കുള്ള
ഭവനനിര്‍മ്മാണ പദ്ധതികള്‍
1452.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
,,
എം. രാജഗോപാലന്‍
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവനരഹിതര്‍ക്കായി
ആവിഷ്ക്കരിച്ച
ഭവനനിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുമായി
ബന്ധപ്പെട്ട് കേരള
സംസ്ഥാന ഭവനനിര്‍മ്മാണ
ബോര്‍ഡ് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തി വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
ദുര്‍ബ്ബല
വിഭാഗങ്ങള്‍ക്കും
താഴ്ന്ന
വരുമാനക്കാര്‍ക്കും
വീട്
നിര്‍മ്മിക്കുന്നതിന്
സാമ്പത്തിക സഹായം
നല്‍കുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
ഗൃഹശ്രീ പദ്ധതി പ്രകാരം
2017-2018 സാമ്പത്തിക
വര്‍ഷം എത്ര വീടുകള്‍
നിര്‍മ്മിച്ചുവെന്നതും
അതിനായി എത്ര തുക
ചെലവഴിച്ചുവെന്നതും
സംബന്ധിച്ച കണക്ക്
ലഭ്യമാണോ; എങ്കില്‍
വ്യക്തമാക്കുമോ;
(ഡി)
ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുള്ളവര്‍ക്ക്
ഫ്ലാറ്റുകള്‍
നിര്‍മ്മിച്ചുനല്‍കുന്ന
സാഫല്യം ഭവന പദ്ധതിയുടെ
വിശദാംശം നല്‍കുമോ?
ഒറ്റത്തവണ തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ ഇളവ്
1453.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഭവന നിര്‍മ്മാണ
ബോര്‍ഡില്‍ നിന്നും
വായ്പയെടുത്ത, വയനാട്
ജില്ലക്കാരായ എത്ര
പേര്‍ക്ക് ഒറ്റത്തവണ
തീര്‍പ്പാക്കല്‍
പദ്ധതിയിലൂടെ ഇളവ്
നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
വയനാട്
ജില്ലയിൽ നിന്നും
ഭവനനിര്‍മ്മാണ
ബോര്‍ഡിന്
കിട്ടുവാനുള്ള വായ്പാ
കുടിശ്ശിക എത്രയാണെന്ന്
വ്യക്തമാക്കുമോ?
കാട്ടാക്കട പഞ്ചായത്തില്‍
ലൈഫ് പദ്ധതി
1454.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
പഞ്ചായത്തില്‍ സംസ്ഥാന
നിര്‍മ്മിതികേന്ദ്രം
വഴി നിര്‍മ്മിക്കുന്ന
ലൈഫ് ഭവന പദ്ധതിയുടെ
ഭാഗമായുള്ള ഭവന
സമുച്ചയത്തിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ശിലാസ്ഥാപനം
കഴിഞ്ഞ പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ?
ഭവനനിര്‍മ്മാണ
സാമഗ്രികള്‍
1455.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെലവ്
കുറഞ്ഞതും സുലഭവുമായ
ഭവനനിര്‍മ്മാണ
സാമഗ്രികള്‍
കണ്ടെത്തുന്നതിന്
ഭവനനിര്‍മ്മാണ ബോര്‍ഡ്
ഏതെങ്കിലും തരത്തിലുള്ള
ഗവേഷണങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ ഒരു
പദ്ധതി ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
ഭവനനിര്‍മ്മാണ
രംഗത്ത് മണല്‍
ഉള്‍പ്പെടെയുള്ള
അസംസ്കൃത
വസ്തുക്കള്‍ക്ക്
ദൗര്‍ലഭ്യം
അനുഭവപ്പെടുന്നതിനാല്‍
പകരം ഉപയോഗിക്കാവുന്ന
മറ്റു വസ്തുക്കള്‍
കണ്ടെത്തുന്നതിന്
വകുപ്പ് എന്തെങ്കിലും
ശ്രമങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
വാഴക്കുളം
സെക്ഷന്‍ ആഫീസ്
1456.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാഴക്കുളം
സെക്ഷന്‍ ആഫീസിന്
കെട്ടിടം
നിര്‍മിക്കുന്നതിനായി
സ്വകാര്യ വ്യക്തി
നല്‍കിയിട്ടുള്ള നിലം
എന്ന്
രേഖപെടുത്തിയിരിക്കുന്ന
സ്ഥലം പരിവര്‍ത്തനം
നടത്തുന്നതിന്
എന്തെങ്കിലും തടസം
ഉണ്ടോയെന്നറിയിക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന വീടുകളുടെ
പുനര്‍നിര്‍മ്മാണം
T 1457.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്നുപോയ എത്ര
വീടുകളാണ്
പൂര്‍ണ്ണമായും പുനര്‍
നിര്‍മ്മിക്കേണ്ടത്;
ഇതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര വീടുകളുടെ
നിർമ്മാണം
പൂര്‍ത്തിയായി, എത്ര
എണ്ണത്തിന്റെ നിർമ്മാണം
ആരംഭിച്ചു എന്നിവയുടെ
ജില്ലാടിസ്ഥാനത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ ;
(സി)
പ്രളയദുരിതാശ്വാസത്തിന്റെ
ഭാഗമായി എത്ര പേര്‍ക്ക്
ധനസഹായം വിതരണം ചെയ്തു;
ജില്ലാ തലത്തിലുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ ?
പ്രളയബാധിതര്‍ക്ക്
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
ധനസഹായം
1458.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജകമണ്ഡലത്തില്‍
പ്രളയത്തെത്തുടര്‍ന്ന്
വീടുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
സഹായം എത്രപേര്‍ക്ക്
നല്കാന്
കഴിഞ്ഞിട്ടുണ്ടെന്നും
ഇനി എത്രപേര്‍ക്ക്
ധനസഹായം നല്കാന്
ബാക്കിയുണ്ടെന്നും
അറിയിക്കാമോ;
(ബി)
നാളിതുവരെയായിട്ടും
മുഴുവന്‍ പേര്‍ക്കും
ധനസഹായം നല്കാന്
കഴിയാത്തതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
നിയോജക മണ്ഡലത്തിലെ
പൂര്‍ണ്ണമായോ ഭാഗികമായോ
വീടുകള്‍ നഷ്ടപ്പെട്ട
എല്ലാവര്ക്കും
അടിയന്തരമായി ധനസഹായം
പൂര്‍ണ്ണമായും വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രളയക്കെടുതിയില്‍
പാലക്കാട് ജില്ലയില്‍
തകര്‍ന്ന വീടുകള്‍
T 1459.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രളയക്കെടുതിയില്‍
പാലക്കാട് ജില്ലയില്‍
പൂര്‍ണ്ണമായും
ഭാഗികമായും തകര്‍ന്ന
വീടുകള്‍
എത്രയാണെന്നും, അതില്‍
എത്രപേര്‍ക്ക് വീട്
നിര്‍മ്മാണത്തിന്
ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
താലൂക്ക് തിരിച്ച്
വിശദമാക്കാമോ?