ഭൂമി
കൈമാറുന്നതിന്
ജില്ലാകളക്ടര്‍ക്ക് അനുമതി
6073.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വകുപ്പിന്റെ
അധീനതയിലുള്ള അന്‍പത്
സെന്റില്‍ താഴെയുള്ള
ഭൂമി മറ്റൊരു വകുപ്പിന്
കൈമാറുന്നതിന്
ജില്ലാകളക്ടര്‍ക്ക്
അനുമതി നല്‍കികൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ഈ
അധികാരം
ജില്ലാകളക്ടര്‍മാര്‍ക്ക്
നല്കിയ ശേഷം
കോഴിക്കോട് ജില്ലയില്‍
ഏതെങ്കിലും സ്ഥലം
കൈമാറ്റം
ചെയ്തിട്ടുണ്ടോ;
(സി)
മാവൂര്‍
സബ് രജിസ്ട്രാര്‍
ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കാന്‍
പൊതുമരാമത്ത്
വകുപ്പിന്റെ സ്ഥലം
വിട്ടുകിട്ടുന്നത്
സംബന്ധിച്ച ഫയലിന്മേല്
ജില്ലാകളക്ടര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഫയല്‍
തീര്‍പ്പ്
6074.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
താലൂക്കാഫീസിലെ അഡീ.
തഹസില്‍ദാറിന്റെ
20/11/2011-ലെ
എച്ച്.10/20299/10
നമ്പര്‍ ഫയലിലെ
കക്ഷികള്‍
ആരൊക്കെയെന്ന് പേര്
സഹിതം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഫയലിലെ
കുറിപ്പുകളുടെയും
കൈക്കൊണ്ടിട്ടുള്ള
നടപടികളുടെയും
ഉത്തരവുകളുടെയും
മുഴുവന്‍ രേഖകളുടെയും
പകർപ്പുകൾ
ലഭ്യമാക്കാമോ;
(സി)
എന്ത്
നടപടി എടുത്താണ്
പ്രസ്തുത ഫയല്‍
തീർപ്പുകല്പിച്ചത്
എന്ന് വിശദമാക്കാമോ?
ബോട്ട്-ഇന്‍-ലാന്‍ഡായ
ഭൂമി സംബന്ധിച്ച കേസുകള്‍
6075.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റ
ജനോപകാരപ്രദമായ
പദ്ധതികള്‍
നടപ്പിലാക്കാനായി ഭൂമി
ആവശ്യമാണെന്നിരിക്കെ
വര്‍ഷങ്ങളായി കോടതിയുടെ
പരിഗണനയിലിക്കുന്ന
ബോട്ട്-ഇന്‍-ലാന്‍ഡായ
ഭൂമി സംബന്ധിച്ച
കേസുകള്‍
തീര്‍പ്പാക്കുന്നതിനും
തീര്പ്പായിട്ടുള്ള
കേസുകളില്‍പ്പെട്ട ഭൂമി
ഉപയോഗപ്രദമാക്കുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ളതും
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
എറണാകുളം
ജില്ലയിലെ ഇടക്കൊച്ചി
വില്ലേജില്‍ സര്‍വ്വെ
നമ്പര്‍ 349/12, 350/1,
2, 4, 5
എന്നിവയില്‍പ്പെട്ട 1
ഏക്കര്‍ 23 സെന്റ്
ഭൂമിയും സര്‍വ്വെ
നമ്പര്‍ 287/2, 289/1,
2, 3, 4, 8 ല്‍പ്പെട്ട
1.69420 ഏക്കര്‍
ഭൂമിയും സംബന്ധിച്ച്
സുപ്രീം കോടതിയുടെ
പരിഗണനയിലുള്ള
ബോട്ട്-ഇന്‍-ലാന്‍ഡ്
കേസുകളുടെ നിജസ്ഥിതി
വിശദമാക്കാമോ;
(ഡി)
ഈ
കേസുകള്‍
തീര്‍പ്പാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വിശദമാക്കാമോ?
ഭൂമിയുടെ
ഉടമസ്ഥാവകാശം
6076.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ രാമേശ്വരം
വില്ലേജില്‍
തോപ്പുംപടി, പ്യാരി
ജംഗ്ഷനില്‍
പള്ളിച്ചാല്‍ റോഡിന്
വടക്കുവശം സര്‍വ്വേ
നമ്പര്‍ 1743
ല്‍പ്പെട്ട 8 സെന്റ്
ഭൂമിയുടെ ഉടമസ്ഥാവകാശം
ആര്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഭൂമി, നിലവില്‍
വാടകയ്ക്ക്
പ്രവര്‍ത്തിക്കുന്ന
114-ാം നമ്പര്‍
അംഗനവാടിക്കുള്ള
കെട്ടിടവും
വനിതകള്‍ക്കായുള്ള
മുറിയും
നിര്‍മ്മിക്കുന്നതിനായി
നൽകുവാൻ നടപടി
സ്വീകരിക്കുമോ?
നിലമ്പൂര്‍
റവന്യൂ ടവര്‍ നിര്‍മ്മാണം
6077.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
റവന്യൂ ടവറിന്റെ
നിര്‍മ്മാണ ഏജന്‍സി
ഏതെന്നും തുക
എത്രയെന്നും
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
ടവര്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരാേഗതി
അറിയിക്കുമാേ;
(സി)
ഇതിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
ഉദ്ഘാടനം
ചെയ്യുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമാേ;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമാേ?
കാസര്‍ഗോഡ്
സംഘടിപ്പിച്ച ഒപ്പരം എന്ന
പുതുവര്‍ഷാഘോഷം
6078.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ഡിസംബര്‍ 31-ന് ജില്ലാ
ഭരണകൂടത്തിന്റെ
ആഭിമുഖ്യത്തില്‍
കാസര്‍കോട്
സംഘടിപ്പിച്ച ഒപ്പരം
എന്ന
പുതുവര്‍ഷാഘോഷത്തിന്
ക്ഷണക്കത്തോ നോട്ടീസോ
മറ്റ്
പ്രസിദ്ധീകരണങ്ങളോ
തയ്യാറാക്കിയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഒപ്പരം
എന്ന് പേരു നല്കിയ
പുതുവര്‍ഷാഘോഷത്തില്‍
കലാ-കായിക-സാംസ്കാരിക
മത്സ ദാരങ്ങളും
വിനോദപരിപാടികളും
സംഘടിപ്പിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍
മത്സരങ്ങള്‍
ഏതൊക്കെയായിരുന്നുവെന്നും
ഇതില്‍ പങ്കെടുത്ത
ടീമുകളും വ്യക്തികളും
ഏതൊക്കെ/ആരൊക്കെയായിരുന്നു
എന്നും വിജയികള്‍ക്ക്
നല്കിയ സമ്മാനങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ?
തണ്ടപ്പേര്
രജിസ്റ്ററുകളിലെ മേല്‍വിലാസം
6079.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ആഫീസുകളില്‍ ഉള്ള
തണ്ടപ്പേര്
രജിസ്റ്ററുകളില്‍ വസ്തു
ഉടമ പ്രമാണം
ചമയ്ക്കുന്ന സമയത്ത്
പ്രമാണത്തില്‍
വിവരിച്ചിരിക്കുന്ന
മേല്‍ വിലാസം
രേഖപ്പെടുത്തിയിരിക്കുന്നത്
മാറ്റി വസ്തു ഉടമയുടെ
നിലവിലെ പുതിയ
മേല്‍വിലാസം തിരുത്തി
രേഖപ്പെടുത്തുന്നതിന്
നിലവില്‍
വ്യവസ്ഥയുണ്ടോ;
അറിയിക്കുമോ;
(ബി)
മേല്‍പ്രകാരം
തിരുത്ത്
വരുത്തുന്നതിന്
സഹായകരമായ
നടപടിക്രമങ്ങള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
സംരംഭം ആരംഭിക്കുന്നതിനായി
ബി.ടി.ആർ.-ല്‍ മാറ്റം
വരുത്താൻ നടപടി
6080.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ റബ്ബര്‍
അധിഷ്ഠിത വ്യവസായ
പാര്‍ക്ക് തുടങ്ങുവാന്‍
പ്രാഥമിക പരിശോധന
പൂര്‍ത്തിയാക്കിയ
റബ്ബര്‍ തോട്ടം, റവന്യൂ
റിക്കാര്‍ഡ് പ്രകാരം
"തോട്ടം"എന്ന്
രേഖപ്പെടുത്തിയിട്ടുള്ളതിനാൽ
ഈ സര്‍ക്കാര്‍
സംരംഭത്തിന് പ്രത്യേക
ഇളവ് വരുത്തി വ്യവസായ
പാര്‍ക്ക്
തുടങ്ങുന്നതിന്
ആവശ്യമായ അനുകൂലനടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(ബി)
സമാനമായി
ഏതെങ്കിലും സര്‍ക്കാര്‍
സംരംഭം
ആരംഭിക്കുന്നതിനായി
റവന്യൂ റിക്കാര്‍ഡില്‍
തോട്ടം എന്ന്
രേഖപ്പെടുത്തിയിരിക്കുന്ന
സ്ഥലം കരഭൂമിയാക്കി
മാറ്റുന്നതിന് അനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സര്‍ക്കാര്‍
സംരംഭങ്ങള്‍
തുടങ്ങുവാന്‍ ഇപ്രകാരം
പ്രത്യേക ഇളവുകള്‍
ലഭ്യമാക്കുവാന്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തഹസില്‍ദാര്‍മാര്‍ക്ക്
എക്സിക്യൂട്ടീവ്
മജിസ്ട്രേട്ടിന്റെ പദവി
6081.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എത്ര
തഹസില്‍ദാര്‍മാര്‍ക്ക്
എക്സിക്യൂട്ടീവ്
മജിസ്ട്രേട്ടിന്റെ
പദവിയുണ്ട്; അവര്‍
ആരെല്ലാമാണെന്നതിന്റെ
വിശദവിവരം നല്കുമാേ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ ഏതെങ്കിലും
എല്‍.എ.
തഹസില്‍ദാര്‍ക്ക്
എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റിന്റെ പദവി
നല്‍കിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(സി)
എല്‍.എ.
തഹസില്‍ദാര്‍മാരായ പല
ഉദ്യാേഗസ്ഥരും
എക്സിക്യൂട്ടീവ്
മജിസ്ട്രേറ്റിന്റെ
ബാേര്‍ഡ് ഉപയാേഗിച്ച്
സര്‍ക്കാര്‍
വാഹനത്തില്‍
സഞ്ചരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ഡി)
എങ്കില്‍
ഇൗ
ഉദ്യാേഗസ്ഥര്‍ക്കെതിരെ
വകുപ്പുതലനടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വിശദവിവരം നല്കുമാേ?
പ്രളയക്കെടുതി
സംബന്ധിച്ച നാശനഷ്ടം
6082.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018 ആഗസ്റ്റ് മാസം
ഉണ്ടായ കാലവര്‍ഷ
പ്രളയക്കെടുതി
സംബന്ധിച്ച നാശനഷ്ടം
റവന്യുവകുപ്പ്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കാമോ ;
(ബി)
നാശനഷ്ടം
സംഭവിച്ച
കുടുംബങ്ങള്‍ക്ക്
റവന്യുവകുപ്പ് മുഖേന
എത്ര തുക ധനസഹായം
അനുവദിച്ചു ;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ
;
(സി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
വില്ലേജുകളില്‍പ്പെട്ടവര്‍ക്കാണ്
ധനസഹായം ലഭ്യമാക്കിയത്;
വിശദാംശം നല്‍കാമോ ?
ഭൂമി
കയ്യേറ്റവുമായി ബന്ധപ്പെട്ട
കേസുകള്‍
6083.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ ശക്തികുളങ്ങര
വില്ലേജില്‍
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
അനധികൃതമായി
കയ്യേറിയതും കയ്യേറ്റ
ഭൂമിയ്ക്ക്
നിയമവിരുദ്ധമായി പട്ടയം
ലഭിച്ചതുമായി
ബന്ധപ്പെട്ട് കേസുകള്‍
എടുത്തിട്ടുണ്ടോ;
(ബി)
കേസുകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ ;
കേസുകളുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ?
കാേതമംഗലം
വില്ലേജില്‍ ഭൂമി കയ്യേറിയ
പരാതി
6084.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്റെ
നാട് കാേതമംഗലം
കൂട്ടായ്മയുടെ
ചെയര്മാന് ഷിബു
തെക്കുമ്പുറം കാേതമംഗലം
വില്ലേജില്‍ ഭൂമി
കയ്യേറിയതുമായി
ബന്ധപ്പെട്ട പരാതി
വകുപ്പിന്
ലഭിച്ചിട്ടുണ്ടാേ;
(ബി)
പ്രസ്തുത
പരാതിയില്‍ സ്വീകരിച്ച
തുടര്‍നടപടികൾ
വിശദമാക്കാമാേ?
വനം-റവന്യൂ
വകുപ്പുകളുടെ സംയുക്ത
പരിശോധന
6085.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
01.01.1977നു മുന്‍പായി
വനഭൂമി കൈവശം വച്ച്
കൃഷിചെയ്തു ജീവിച്ചു
വരുന്ന 5000ത്തോളം
കര്‍ഷകര്‍ അവരുടെ
ഭൂമിക്ക് പട്ടയം
ലഭ്യമാകുന്നതിനു വേണ്ടി
അപേക്ഷ നല്കി
കാത്തിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വനം-റവന്യൂ
വകുപ്പുകളുടെ സംയുക്ത
പരിശോധന
പൂര്‍ത്തിയാകാത്തതിനാല്‍
ഇവര്‍ക്ക് യഥാസമയം
പട്ടയം ലഭിക്കുന്നതിന്
ബുദ്ധിമുട്ട് നേരിടുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
റവന്യൂ
(എല്‍) വകുപ്പില്‍
നിന്നുള്ള ജി.ഒ.നമ്പർ
478/റവന്യൂ പ്രകാരം
01.01.1977നു മുന്‍പ്
ഭൂമി കെെവശം
വച്ചിരിക്കുന്ന
കൃഷിക്കാര്‍ക്ക് പട്ടയം
നല്കുന്നതിനുവേണ്ടി
അടിയന്തിരമായി
ജോയിന്റ്
വേരിഫിക്കേഷന്
നടത്തുന്നതിന്
തീരുമാനമായിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഇൗ ഉത്തരവ് പ്രകാരം
കോതമംഗലം മണ്ഡലത്തില്‍
ജോയിന്റ്
വേരിഫിക്കേഷനുവേണ്ടി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കോതമംഗലം മണ്ഡലത്തില്‍
അടിയന്തിരമായി
ജോയിന്റ്
വേരിഫിക്കേഷന്
പൂര്‍ത്തിയാക്കി പട്ടയം
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
പട്ടയവും
കെ.എല്‍.യു.വും
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച അപേക്ഷകൾ
6086.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയം
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളും കെ. എല്‍.
യു. (കേരള ലാൻഡ്
യൂട്ടിലൈസേഷൻ)
ലഭിക്കുന്നതിനായി
സമര്‍പ്പിച്ച
അപേക്ഷകളും
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
മാസവും അദാലത്ത് നടത്തി
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മിച്ചഭൂമി
വാങ്ങി കൃഷി
ചെയ്യുന്നവര്‍ക്ക് പട്ടയം
6087.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തിമിരി
വില്ലേജില്‍ മിച്ചഭൂമി
ലഭിച്ചവരില്‍ നിന്നും
ഭൂമി വാങ്ങി 40
വര്‍ഷത്തിലധികമായി കൃഷി
ചെയ്തു
ജീവിക്കുന്നവരില്‍
പട്ടയം ലഭിക്കാത്തവര്‍
എത്രയെന്ന്
വ്യക്തമാക്കാമാേ;
(ബി)
ഇവര്‍ക്ക്
എപ്പാേള്‍ പട്ടയം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമാേ?
എണ്ണായിരം
ഹെക്ടറില്‍ പരം വനഭൂമിക്ക്
സംസ്ഥാന സര്‍ക്കാര്‍ പട്ടയം
നല്കിയ നടപടി
6088.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരത്തോടെ
എണ്ണായിരം ഹെക്ടറില്‍
പരം വനഭൂമിക്ക് സംസ്ഥാന
സര്‍ക്കാര്‍ പട്ടയം
നല്കിയ നടപടി
ഹൈക്കോടതിയുടെ
മാര്‍ച്ച് 18-ലെ
വിധിയെത്തുടര്‍ന്ന്
അസാധു ആകുമോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സംരക്ഷിതവനം,
നിക്ഷിപ്ത വനഭൂമി,
പരിസ്ഥിതി
ദുര്‍ബ്ബലപ്രദേശം
എന്നിവയിലെ കൈവശങ്ങള്‍
ഭൂമിയുടെ
നിര്‍വ്വചനത്തില്‍
വരില്ലെന്ന് വിധിയില്‍
വ്യക്തമാക്കുന്നുണ്ടോ;
(സി)
മറിച്ച്
പട്ടയം അസാധുവാകുന്ന
സാഹചര്യം വന്നാല്‍
പതിനായിരത്തില്പരം
കര്‍ഷക കുടുംബങ്ങളെ ഇത്
പ്രതികൂലമായി
ബാധിക്കുമോ;
(ഡി)
ഇത്തരം
വനഭൂമികളിലും പരിസ്ഥിതി
ദുര്‍ബ്ബല
പ്രദേശങ്ങളിലും 1977ന്
മുമ്പുള്ള കൈവശം
കണ്ടെത്തി റവന്യൂ, വനം
വകുപ്പുകള്‍
സംയുക്തമായി
കേന്ദ്രാനുമതിക്കായി
നല്കിയ അപേക്ഷകളും
ഹൈക്കോടതി
വിധിയെത്തുടര്‍ന്ന്
അനിശ്ചിതത്വത്തിലാവുമോയെന്ന്
വിശദമാക്കുമോ?
പുതിയങ്ങാടി
വില്ലേജിലെ പട്ടയവിതരണം
6089.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയങ്ങാടി
വില്ലേജ് ഓഫീസ്
പരിധിയില്‍ പട്ടയം
ലഭിക്കുന്നതിനായി
എത്രപേര്‍ അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
ഇവര്‍ക്ക് പട്ടയം
നല്കുന്നതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
എന്നുമുതല്‍ പട്ടയം
നല്‍കുമെന്ന്
വിശദമാക്കുമോ?
കാേഴിക്കാേട്
ജില്ലയിലെ
കാേട്ടക്കടപ്പുറത്തെ
കുടുംബങ്ങളുടെ പട്ടയം
6090.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേഴിക്കാേട്
ജില്ലയിലെ പയ്യാേളി
നഗരസഭയിലെ 36-ാം
വാര്‍ഡിലെ
കാേട്ടക്കടപ്പുറം
ഭാഗത്തെ പതിമൂന്നോളം
കുടുംബങ്ങളുടെ
പട്ടയത്തിനുവേണ്ടിയുള്ള
അപേക്ഷയിന്മേല് ഉള്ള
ഫയല്‍ കാേഴിക്കാേട്
കളക്ട്രേറ്റില്‍
നിലവിലുണ്ടോ ;
(ബി)
ആയത്
റവന്യു വകുപ്പിലേക്ക്
അനന്തരനടപടികള്‍ക്കായി
കെെമാറിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഫയല്‍ അയച്ചതിന്റെ
ഉപരിപത്രത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ;
(സി)
പ്രസ്തുത
ഫയല്‍ റവന്യൂ വകുപ്പിലെ
ഏത് ഓഫീസിലാണ്
ഉള്ളതെന്നും
ഫയലിന്മേലുള്ള
തല്‍സ്ഥിതി
എന്താണെന്നും
വിശദമാക്കാമാേ?
പത്തുചെയിന്‍
പ്രദേശങ്ങളില്‍ പട്ടയം
നല്‍കുന്നത്
T 6091.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജലവൈദ്യുത
പദ്ധതിയോട്
ചേര്‍ന്നുള്ള
പത്തുചെയിന്‍
പ്രദേശങ്ങളായ
കാഞ്ചിയാർ,
അയ്യപ്പൻകോവിൽ,
ഇരട്ടയാർ, ഉപ്പുതറ
എന്നീ മേഖലകളിൽ പട്ടയം
നല്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിനുള്ള
നടപടിക്രമങ്ങൾ
ഏതുഘട്ടംവരെയായി;
വിശദാംശങ്ങള്‍
നല്‍കുമോ?
പുറമ്പോക്കില്‍
താമസിക്കുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
6092.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
നിയോജകമണ്ഡലത്തില്‍
പുറമ്പോക്കില്‍
താമസിക്കുന്ന എത്ര
കുടുംബങ്ങള്‍ പട്ടയം
ലഭിക്കുന്നതിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
പട്ടയം
ലഭ്യമാക്കുന്നതിന്
വകുപ്പ് തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പത്തനംതിട്ടയില്‍
'ഗ്രോ മോര് ഫുഡ്' പദ്ധതി
പ്രകാരം അനുവദിച്ച ഭൂമിയ്ക്ക്
പട്ടയം
6093.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ 'ഗ്രോ മോര്
ഫുഡ്' പദ്ധതി പ്രകാരം
അനുവദിച്ച എത്ര ഏക്കര്‍
ഭൂമിക്കാണ് ഇനിയും
പട്ടയം വിതരണം
ചെയ്യാനുള്ളതെന്ന്
കര്‍ഷകരുടെ എണ്ണം,
വില്ലേജ് എന്നിവ
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
1.1.77-ന്
മുമ്പുള്ള ഇത്തരം കൃഷി
ഭൂമിയില്‍ വനം - റവന്യൂ
വകുപ്പുകളുടെ സംയുക്ത
സര്‍വ്വേ നടത്തി
അതിരുകല്ലുകള്‍
സ്ഥാപിച്ചത് എത്ര
ഭൂമിക്കാണ്; ഇവര്‍ക്ക്
പട്ടയം നല്കാന്
കഴിയാത്തതിന്റെ കാരണവും
പട്ടയം നല്കാന്
സ്വീകരിച്ച നടപടികളും
വിശദമാക്കാമോ;
എന്നത്തേക്ക് ഇവര്‍ക്ക്
പട്ടയം നല്കാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പ്രളയവുമായി ബന്ധപ്പെട്ട്
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്കുള്ള ധനസഹായം
6094.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കില്‍
പ്രളയവുമായി
ബന്ധപ്പെട്ട്
നാശനഷ്ടങ്ങള്‍ സംഭവിച്ച
എത്രപേരില്‍ നിന്നും
ധനസഹായം
ലഭിക്കുന്നതിനായി
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് ധനസഹായം
നല്‍കിയെന്ന് പേരും
മേല്‍വിലാസവും സഹിതം
വിശദമാക്കുമോ;
(സി)
ധനസഹായം
നല്കാത്തവരുടെ
പേരുവിവരവും ഇവര്‍ക്ക്
ഇതുവരെ ധനസഹായം
നല്‍കാത്തതിന്റെ
കാരണവും വിശദമാക്കുമോ?
ദേശീയ
ദുരന്ത പ്രതികരണ സേനയുടെ
പ്രാദേശിക കേന്ദ്രം
6095.
ശ്രീ.എസ്.ശർമ്മ
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
ദുരന്ത പ്രതികരണ
സേനയുടെ പ്രാദേശിക
കേന്ദ്രം സംസ്ഥാനത്ത്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്തുന്നതിനായി
എന്തെല്ലാം
തീരുമാനങ്ങളാണ് ഇതിനകം
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇതു
സംബന്ധിച്ച നിയമസഭാ
സമിതിയുടെ
റിപ്പോര്‍ട്ട് വിശദമായ
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(സി)
നിലവിലുള്ള
ദുരന്തനിവാരണ
അതോറിറ്റിയുടെ ഘടന
പരിഷ്ക്കരിക്കണമെന്നും,
ഓരോ സ്ഥലത്തിന്റെയും
ഭൂപ്രകൃതിയനുസരിച്ച്
ദുരന്തസാധ്യതകളെ
പ്രതിരോധിക്കുന്നതിന്
അനുയോജ്യമായ നിര്‍മ്മാണ
രീതികള്‍
അവലംബിക്കണമെന്നും
പ്രസ്തുത
റിപ്പോര്‍ട്ടില്‍
നിഷ്ക്കര്ഷിച്ചുണ്ടോ;
(ഡി)
എല്ലാ
മുനിസിപ്പാലിറ്റി,
പഞ്ചായത്ത്
വാര്‍ഡുകളിലും ഒന്നില്‍
കുറയാത്ത എണ്ണമെന്ന
നിലയില്‍ സിവില്‍
ഡിഫന്‍സ് സന്നദ്ധ സേന
രൂപീകരിക്കണമെന്ന
സമിതിയുടെ ശിപാര്‍ശ
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകമണ്ഡല പരിധിയില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
6096.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായുള്ള
പൂനരുദ്ധാരണത്തിന്
വാമനപുരം നിയോജകമണ്ഡല
പരിധിയില്‍ 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതാെക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ഏതൊക്കെ
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുന്ന
പുരോഗതി
റിപ്പോര്‍ട്ട്
നല്‍കുമോ?
സൂര്യാഘാതം
6097.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൂര്യാഘാതത്തെ
തുടര്‍ന്ന് ആകെ
എത്രപേര്‍ കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളില്‍
മരണമടഞ്ഞിട്ടുണ്ട്;
(ബി)
ഇത്തരത്തില്‍
മരണമടഞ്ഞവര്‍ക്ക്
സര്‍ക്കാര്‍
എന്തെങ്കിലും
തരത്തിലുള്ള സഹായം
നല്‍കിയിട്ടുണ്ടോ;
(സി)
സൂര്യാഘാതത്തെ പ്രകൃതി
ദുരന്തമായി
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
ഇതിനനുസരിച്ചുള്ള
സഹായമാണോ ഇത്തരത്തില്‍
അപകടത്തില്‍
പെടുന്നവര്‍ക്ക്
നല്‍കിവരുന്നത്;
വിശദമാക്കുമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ കാലവര്‍ഷ
കെടുതിയില്‍പ്പെട്ട
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
പുനരുദ്ധാരണം
6098.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ വകുപ്പിന്
കീഴില്‍ കാലവര്‍ഷ
കെടുതിയില്‍പ്പെട്ട
റോഡുകളുടെയും
കെട്ടിടങ്ങളുടെയും
പുനരുദ്ധാരണത്തിനായി
കല്‍പ്പറ്റ
മണ്ഡലത്തില്‍ 2015-16
മുതല്‍ നാളിതുവരെ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുകയുണ്ടായി; ഓരോ
പ്രവൃത്തിയുടെയും
ഭരണാനുമതി നല്കിയ
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കല്‍പ്പറ്റ
മണ്ഡലത്തില്‍ 2015-16
മുതല്‍ ഭരണാനുമതി
നല്കിയ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്ത്തീകരിക്കുവാനുണ്ടെന്നുമുളള
വിശദാംശങ്ങള്‍ പട്ടിക
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കല്‍പ്പറ്റ
മണ്ഡലത്തില്‍
ഇത്തരത്തില്‍
പൂര്‍ത്തീകരിക്കാനുള്ള
പ്രവൃത്തികള്‍
എന്തുകൊണ്ടാണ്
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതെന്ന്
കാര്യകാരണ സഹിതം
വിശദമാക്കുമോ;
(ഇ)
ഭരണാനുമതി
നല്കിയ തീയതി മുതല്‍
ഒന്നര വ്രഷത്തിനകം
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ
ഭരണാനുമതി
റദ്ദാക്കാമെന്നിരിക്കെ
ഏതെങ്കിലും കാരണത്താല്‍
ഒന്നര
വര്‍ഷത്തിനുള്ളില്‍
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി പുതുക്കി
നല്‍കുമോ;
വ്യക്തമാക്കുമോ?
പ്രളയബാധിത
പ്രദേശങ്ങള്‍
രേഖപ്പെടുത്തുന്നതിന് നടപടി
6099.
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിന്റെ
പാഠങ്ങള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
ഭാവിയിലേക്ക് എന്തൊക്കെ
കരുതല്‍ നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ;
(ബി)
വെള്ളപ്പൊക്കം
ബാധിച്ച പ്രദേശങ്ങളുടെ
കൃത്യമായ ഭൂപടം, വെള്ളം
കയറിയ ഉയരം എന്നിവ
രേഖപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഏതൊക്കെ ഏജന്‍സികളെയാണ്
ഈ വിവരങ്ങള്‍
ക്രോഡീകരിക്കുന്നതിന്
ചുമതലപ്പെടുത്തിയത്
എന്നറിയിക്കുമോ;
(സി)
ദുരന്തത്തെ
സംബന്ധിച്ച്
ഭാവിയിലേക്ക്
വിവരങ്ങള്‍
നല്‍കുന്നതിന് പ്രളയം
ബാധിച്ച, സര്‍ക്കാര്‍,
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ വെള്ളം
കയറിയ ഉയരം
അടയാളപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
പ്രളയം
സംബന്ധിച്ച വിവര
ശേഖരണത്തില്‍
പൊതുജനങ്ങള്‍ക്ക്
പങ്കെടുക്കുന്നതിനായി
മൊബൈല്‍ ആപ്പ്
തയ്യാറാക്കിയിട്ടുണ്ടോ
; വ്യക്തമാക്കുമോ;
(ഇ)
ഇത്തരത്തില്‍
ശേഖരിക്കുന്ന
വിവരങ്ങള്‍ ഭാവിയില്‍
ഏതൊക്കെ തരത്തില്‍
ഉപയോഗപ്പെടുത്താമെന്ന്
വ്യക്തമാക്കുമോ?
കടലാക്രമണം
പ്രതിരോധിക്കുന്നതിന്
സ്വീകരിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
6100.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കടലാക്രമണം മൂലമുളള
നാശനഷ്ടം
വര്‍ദ്ധിക്കുന്ന
സാഹചര്യം സര്‍ക്കാര്‍
ഗൗരവമായി
കണക്കിലെടുത്തിട്ടുണ്ടോ;
ഇൗ വര്‍ഷം ഉണ്ടായ
കടലാക്രമണത്തില്‍ എത്ര
കോടി രൂപയുടെ
നാശനഷ്ടമാണ്
ഉണ്ടായിട്ടുളളത്;
വെളിപ്പെടുത്തുമോ;
(ബി)
കടല്‍ക്ഷോഭം
കൂടുതലുളള സ്ഥലങ്ങളില്‍
സംരക്ഷണഭിത്തി
കെട്ടുന്ന കാര്യം
പ്രായോഗികമാണോ;
അല്ലെങ്കില്‍ ഇതിനുപകരം
എന്ത് പുതിയ പദ്ധതിയാണ്
ആവിഷ്ക്കരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
മറ്റ്
രാജ്യങ്ങളില്‍
കടലാക്രമണം
നേരിടുന്നതിന്
നടപ്പിലാക്കുന്ന
മാര്‍ഗ്ഗങ്ങള്‍ ഇവിടെ
പ്രായോഗികമാണോ എന്ന
കാര്യം
പരിശോധിക്കുമോ;
(ഡി)
മത്സ്യത്തൊഴിലാളികളുടെ
ജീവിതം
ദുരിതപൂര്‍ണ്ണമാക്കുന്ന
ഈ സാഹചര്യം
മറികടക്കുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ?
വീടുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചവര്‍ക്കുള്ള ധനസഹായ
പദ്ധതി
6101.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയദുരിതബാധിതരില്‍
വീടുകള്‍ക്ക്
കേടുപാടുകള്‍
സംഭവിച്ചവര്‍ക്കുള്ള
ധനസഹായ പദ്ധതിയില്‍
ആറന്മുള മണ്ഡലത്തില്‍
എത്ര പേര്
ഉള്‍പ്പെട്ടിട്ടുണ്ട്;
താലൂക്ക് തിരിച്ച്
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തുക വീടുകള്‍ക്ക്
പറ്റിയ കേടുപാടുകളുടെ
ശതമാനമനുസരിച്ച് എത്ര
പേര്‍ക്ക് വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ; തുക
പൂർണ്ണമായി വിതരണം
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മലപ്പുറം
ജില്ലയിലെ ആര്.എം.എഫ്.
പ്രവൃത്തികള്‍
6102.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷം മലപ്പുറം
ജില്ലയില്‍
ആര്.എം.എഫ്.
ഉപയോഗിച്ച് ഭരണാനുമതി
നല്കിയ പ്രവൃത്തികളും
അവയുടെ വിശദാംശങ്ങളും
മണ്ഡലംതിരിച്ച്
അറിയിക്കാമോ;
(ബി)
പ്രളയത്തിനുശേഷവും
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിക്കുന്ന
പ്രവൃത്തികള്‍ പലതും
ആര്.എം.എഫ്.ല്‍
ഉള്‍പ്പെടുന്നില്ലെന്ന
യാഥാര്‍ത്ഥ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജില്ലയില്‍ സിവില്‍
സ്റ്റേഷന് സമീപം
നമ്രാണി കടവില്‍
റെഗുലേറ്റര്‍
നിര്‍മ്മിക്കുന്നതിന്
ആര്.എം.എഫ്.ല്‍
നിന്നും ഫണ്ട്
അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
ചാലക്കുടിപ്പുഴയുടെ
സംരക്ഷണം
6103.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊടും
പ്രളയത്തെ തുടര്‍ന്ന്
ചാലക്കുടിപ്പുഴയുടെ
വിവിധ ഭാഗങ്ങളില്‍
പാലങ്ങളോടു ചേര്‍ന്ന്
വലിയ മുളകളും, മരങ്ങളും
തടഞ്ഞ് നില്‍ക്കുന്നത്
ഇനിയും നീക്കം
ചെയ്യാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മുളങ്കാടുകളും,
മരങ്ങളും പുഴയില്‍
വിവിധ ഭാഗങ്ങളില്‍
തടഞ്ഞ് കിടക്കുന്നത്
മാറ്റുന്നതിനും പുഴയുടെ
ഒഴുക്ക്
സുഗമമാക്കുന്നതിനും
പാലങ്ങള്‍, റെയില്‍വേ
പാലങ്ങള്‍
ഉൾപ്പെടെയുള്ളവയുടെ
സംരക്ഷണം
ഉറപ്പുവരുത്തുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കുന്നത്തുനാട് വില്ലേജിലെ
ഭൂമി നികത്തുന്ന കാര്യത്തില്‍
നിയമോപദേശം
6104.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട നിയമം
ലംഘിച്ചു കൊണ്ടും
കലക്ടറുടെ ഉത്തരവ്
റദ്ദ് ചെയ്തുകൊണ്ടും
എറണാകുളം കുന്നത്തുനാട്
വില്ലേജിലെ
പതിനഞ്ച്ഏക്കര് ഭൂമി
നികത്തുന്ന
കാര്യത്തില്‍
അഡ്വക്കേറ്റ് ജനറലിന്റെ
ഉപദേശം എന്തായിരുന്നു;
അഡ്വക്കറ്റ് ജനറലിന്റെ
ഉപദേശം മറി
കടന്നിട്ടുണ്ട്
എങ്കില്‍ പ്രസ്തുത
സാഹചര്യം വിശദമാക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വെളളായണി
കായലില്‍ ഉള്‍പ്പെട്ട
കൃഷിഭൂമി
6105.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെളളായണി
കായല്‍ പ്രദേശത്ത്
87.19 ഹെക്ടര്‍
കൃഷിഭൂമി വെളളം കയറി
ഉപയോഗയോഗ്യമല്ലാതായതുമായി
ബന്ധപ്പെട്ട്
10.5.2017-ല്‍
മുഖ്യമന്ത്രിയുടെ
അദ്ധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍
626 കുടുംബങ്ങളുടെ
കൈവശമുളള ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തീരുമാനത്തിന്മേല്
റവന്യൂവകുപ്പ് എടുത്ത
നടപടി എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
റവന്യൂ
വകുപ്പിന്റെ B3/9458/16
Date.13.06.2017
പ്രകാരം കൂടിയ
യോഗത്തിന്റെ
അടിസ്ഥാനത്തില്‍
വെളളായണി കായലില്‍
ഉള്‍പ്പെട്ട
കൃഷിഭൂമിയുടെ
സര്വ്വേനമ്പരുകള്
ലഭ്യമായിട്ടുണ്ടോ;
(സി)
കര്‍ഷകരുടെ
കൈവശം ഉളള ഭൂമിയുടെ
പട്ടയം
നല്‍കിയിട്ടുണ്ടോ;
എത്രപേര്‍ക്ക് ആണ്
കായല്ഭൂമിയില് പട്ടയം
നല്‍കിയത്; എത്ര
ഏക്കര്‍ സ്ഥലം ഉണ്ട്;
വ്യക്തമാക്കുമോ;
(ഡി)
കായല്‍ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് ആവശ്യമായ
ഫണ്ട് നല്കാന്വേണ്ടി
ധനകാര്യ വകുപ്പിന്
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ഇ)
എങ്കില്‍
അതിന്റെ ഫയല്‍ നമ്പരും
തീയതിയും
വ്യക്തമാക്കാമോ?
കുന്നത്തുനാട്
വില്ലേജില്‍ സ്ഥലം
നികത്തുന്നതിന് അനുമതി
6106.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
കുന്നത്തുനാട്
വില്ലേജില്‍ 15 ഏക്കര്‍
സ്ഥലം നികത്തുന്നതിന്
അനുമതി നല്കിയ
സര്‍ക്കാര്‍ ഉത്തരവ്
വകുപ്പ്മന്ത്രി
മരവിപ്പിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നടപടിയില്‍
അഡ്വക്കേറ്റ് ജനറലിന്റെ
നിയമോപദേശം
തേടിയിരുന്നോ;
(സി)
അഡ്വക്കേറ്റ്
ജനറലിന്റെ
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തില്‍
കളക്ടര്‍ സ്വീകരിച്ച
നടപടി വീണ്ടും
നിയമോപദേശത്തിനയക്കാനുണ്ടായ
സാഹചര്യം
വെളിപ്പെടുത്തുമോ;
(ഡി)
പ്രസ്തുത
നിയമോപദേശത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
നിര്‍മ്മാണ
പ്രവൃത്തികള്‍ക്കായി ഭൂമി
ഏറ്റെടുക്കുന്നതിനുള്ള നടപടി
6107.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
കിഫ്ബി പ്രോജക്ടുകളായ
കുടുവീട്ടുകടവ്
പാലം,അമരവിള-ഒറ്റശേഖരമംഗലം
റോഡ് എന്നിവയുടെ
നിര്‍മ്മാണ
പ്രവൃത്തികളുടെ ഭാഗമായി
ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
പൊതുമരാമത്ത് വകുപ്പ്
കണ്ടിജന്‍സി ചാര്‍ജ്
ഒടുക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികൾക്കായുള്ള
സ്ഥലമേറ്റെടുപ്പ്
നടപടികൾ എന്നേയ്ക്ക്
പൂര്‍ത്തിയാക്കാനാകും;
(ഡി)
ഓരോ
പ്രവൃത്തിക്കും എത്ര
വീതം സ്ഥലമാണ്
ഏറ്റെടുക്കേണ്ടത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മങ്കടയില്‍
എെ.ടി.എെ. ക്ക് ഭൂമി
6108.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കടയില്‍
പുഴക്കാട്ടിരിയില്‍
എെ.ടി.എെ.ക്കുവേണ്ടി
3.82 ഏക്കര്‍ ഭൂമി
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട ഫയല്‍
പരിഗണനയിലുണ്ടോ;
(ബി)
പ്രസ്തുത
ഫയലിന്റെ പുരോഗതി
വ്യക്തമാക്കാമോ;
(സി)
പെരിന്തല്‍മണ്ണയിലെ
ഫുഡ് ക്രാഫ്റ്റ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്
ഭൂമി അനുവദിക്കുന്ന
വിഷയം പരിഗണിക്കുമോ;
വിശദമാക്കാമോ?
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന് വികസനം
6109.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മിച്ചല്‍ ജംഗ്ഷന്
നവീകരണവുമായി
ബന്ധപ്പെട്ട് സ്ഥലം
ഏറ്റെടുക്കുന്ന
പ്രവൃത്തികള്‍ക്ക്
റവന്യൂവകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
സ്ഥലം
ഏറ്റെടുത്ത് പ്രസ്തുത
ജംഗ്ഷന് വികസനം
അടിയന്തരമായി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഒറ്റപ്പാലം
ബൈപ്പാസിനുവേണ്ടി
സ്ഥലംഏറ്റെടുക്കല്‍
6110.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസിനു വേണ്ടി
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
റിക്വിസിഷന്‍
ആര്.ബി.ഡി.സി. യില്‍
നിന്നും പാലക്കാട്
ജില്ലാ കളക്ടര്‍ക്ക്
ലഭിച്ചിട്ടുണ്ടോ;
എന്നാണ് ലഭിച്ചത്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ബൈപ്പാസിനുവേണ്ടി സ്ഥലം
ഏറ്റെടുക്കുന്നതിനായി
ആര്.ബി.ഡി.സി. നല്കിയ
പ്രൊപ്പോസലിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികളാണ്
ജില്ലാകളക്ടര്‍
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഒറ്റപ്പാലം
ബൈപ്പാസിനുവേണ്ടി
ഏറ്റെടുക്കപ്പെടേണ്ട
ഭൂമിയുടെ വിശദാംശം
നല്‍കാമോ?
വെള്ളരിക്കുണ്ട്
താലൂക്കില്‍ സര്‍ക്കാര്‍ ഭൂമി
6111.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
വെള്ളരിക്കുണ്ട്
താലൂക്കില്‍ സര്‍വ്വേ
നമ്പര്‍ 155/P4
-ല്‍പ്പെട്ട നാല്
ഏക്കര്‍ സ്ഥലം
സര്‍ക്കാര്‍ ഭൂമിയാണോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഈ സ്ഥലം ഏതെങ്കിലും
ട്രസ്റ്റിനോ സംഘത്തിനോ
പതിച്ചുനല്കാന്
റവന്യൂ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
എപ്പോഴാണ്
തീരുമാനിച്ചതെന്നും
സ്ഥലം പതിച്ചുനല്കിയോ
എന്നും വ്യക്തമാക്കാമോ;
പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സര്‍വ്വേ
നമ്പറില്‍പ്പെട്ട
സ്ഥലത്ത് ഏതെങ്കിലും
സ്കൂള്‍ സ്ഥിതി
ചെയ്യുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ;
ഉണ്ടെങ്കില്‍ ഏത്
സ്കൂളാണെന്നും അത്
സര്‍ക്കാര്‍ തലത്തിലോ
എയ്ഡഡ് തലത്തിലോ
സ്വകാര്യ മാനേജ്മെന്റ്
തലത്തിലോ
ഉള്ളതാണോയെന്നും
വ്യക്തമാക്കാമോ;
(ഇ)
ഈ
സ്കൂള്‍ സർക്കാരിന്
ഏറ്റെടുക്കാവുന്നതാണെന്ന്
ജില്ലാ കളക്ടര്‍
ഏതെങ്കിലും കാലത്ത്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍ പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കോഴിക്കോട്
കല്പൂര് വയലിലെ മിച്ചഭൂമി
വിതരണം
6112.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്കിലെ
കുമാരനല്ലൂര്‍
വില്ലേജില്‍ ഭൂരഹിത
കര്‍ഷര്‍ക്ക് വിതരണം
ചെയ്യാനായി സര്‍ക്കാര്‍
ഏറ്റെടുത്ത കല്പൂര്
വയലിലെ മിച്ചഭൂമി
അധികൃതമായി
കൈയേറിയവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
നീര്ത്തടമായിരുന്ന
പ്രസ്തുത മിച്ചഭൂമി
മണ്ണിട്ട് നികത്തിയതിന്
കാരണക്കാരായവര്‍ക്കെതിരെ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
അവശേഷിക്കുന്ന
മിച്ചഭൂമി കൈയ്യേറ്റം
ഒഴിപ്പിച്ച് അളന്നു
തിട്ടപ്പെടുത്തി
അര്‍ഹരായവര്‍ക്ക്
വിതരണം ചെയ്യുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെട്രോള്‍
പമ്പിനായി പാട്ടത്തിന്
സര്‍ക്കാര്‍ ഭൂമി
6113.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസ്രഗോഡ്
ജില്ല കളക്ട്രേറ്റില്‍
നിന്നും D3/34389/17
നമ്പർ ആയി 17-3-2018
ല്‍ കാസര്‍ഗോഡ്
കാഞ്ഞങ്ങാട്
എസ്.എച്ച്.ല്‍
ഗുരുപുരത്തിനടുത്ത്
പെട്രോള്‍ പമ്പ്
സ്ഥാപിക്കുന്നതിന്
സ്വകാര്യ ഭൂമിയോട്
ചേര്‍ന്ന് കിടക്കുന്ന
സര്‍ക്കാര്‍ ഭൂമിക്ക്
പാട്ടം
അനുവദിച്ചതിനുശേഷം
മാത്രം പമ്പിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
ആരംഭിക്കണമെന്ന
വ്യവസ്ഥയില്‍ നിരാക്ഷേപ
പത്രം
നല്‍കിയിട്ടുണ്ടോ;
(ബി)
പെട്രോള്‍
പമ്പ്
സ്ഥാപിക്കുന്നവര്‍ ഈ
വ്യവസ്ഥ ഒട്ടും
പാലിക്കാതെ പെട്രോള്‍
പമ്പിന്റെ പ്രവര്‍ത്തനം
പൂര്‍ണ്ണമായി
തുടങ്ങത്തക്കവിധം പണി
പൂര്‍ത്തികരിച്ച വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഗുരുതരമായ
ഈ ചട്ടലംഘനം
ശ്രദ്ധയില്‍പ്പെട്ടിട്ടും
നാളിതുവരെയായി
പെട്രോള്‍ പമ്പ്
തുടങ്ങാന്‍ നല്കിയ
കണ്ടീഷണല്‍
എന്‍.ഒ.സി.റദ്ദ്
ചെയ്യുന്നതിന്
എന്തെങ്കിലും നടപടി
ബന്ധപ്പെട്ടവരുടെ
ഭാഗത്തുനിന്നും
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
സംസ്ഥാനത്ത്
കേട്ട് കേള്‍വി പോലും
ഇല്ലാത്ത കണ്ടിഷണല്‍
എന്‍.ഒ.സി.യെ
സംബന്ധിച്ചുള്ള
പരാതിയുടെ
അടിസ്ഥാനത്തില്‍ ഉത്തര
മേഖല റവന്യൂ വിജിലന്‍സ്
ഡെപ്യൂട്ടി കളക്ടര്‍
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ട് എത്ര
മാസമായി; വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കണ്ടീഷണല്‍
എന്‍.ഒ.സി.ക്യാന്‍സല്‍
ചെയ്യുകയോ ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ പേരില്‍
നാളിതുവരെയായി
എന്തെങ്കിലും നടപടി
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോ;പ്രസ്തുത
ഉദ്യോഗസ്ഥര്‍
എന്‍.ഒ.സി. യെ
സാധൂകരിക്കുന്ന
നടപടികളുമായി
മുന്നോട്ട് പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ ;
(എഫ്)
ഇതേ
വിഷയത്തില്‍ ധനകാര്യ
പരിശോധന വിഭാഗം നടത്തിയ
അന്വേഷണ റിപ്പോര്‍ട്ട്
(1762
PW1/asst1kgd/2018
/Fin) റവന്യു വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ജി)
റവന്യു
(എല്‍) സെഷനില്‍
(L4/44/2019) ഉള്ള ഈ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ബ്രൈമൂര്‍
എസ്റ്റേറ്റ്
6114.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
പെരിങ്ങമല
ഗ്രാമപഞ്ചായത്തില്‍
ബ്രൈമൂര്‍ എസ്റ്റേറ്റ്
പാട്ടഭൂമിയിലാണോ
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
എസ്റ്റേറ്റില്‍
സ്വകാര്യ റിസോര്‍ട്ട്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
റിസോര്‍ട്ട്
പ്രവര്‍ത്തിക്കുന്നതിന്
നല്കിയ അനുമതിയുടെ
വിവരങ്ങള്‍ നല്‍കാമോ;
(ഡി)
പ്രസ്തുത
എസ്റ്റേറ്റില്‍
റോഡിലൂടെ
പ്രവേശിക്കുന്നതിന്
ഫീസ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
അനധികൃതമായി
അനുവദിച്ചു നല്കിയ
റവന്യൂഭൂമി
6115.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ മുൻ
സര്‍ക്കാര്‍
അനധികൃതമായി അനുവദിച്ചു
നല്‍കിയിട്ടുള്ള റവന്യൂ
ഭൂമിയുടെ
വിശദവിവരങ്ങള്‍
നല്‍കുമോ ;
(ബി)
ഇപ്രകാരം
നല്‍കിയിട്ടുള്ള ഭൂമി ഈ
സര്‍ക്കാര്‍
അധികാരത്തില്‍വന്നശേഷം
തിരികെ
സര്‍ക്കാരിലേക്ക്
കണ്ടുകെട്ടിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
വേങ്ങരയിലെ
പ്രളയ നഷ്ടങ്ങളുമായി
ബന്ധപ്പെട്ട നിവേദനം
6116.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വേങ്ങര
നിയാേജകമണ്ഡലത്തിലെ
വേങ്ങര, ഒതുക്കുങ്ങല്‍,
ഉൗരകം, കണ്ണമംഗലം,
എ.ആര്.നഗര്‍,
പറപ്പൂര് തുടങ്ങിയ
പഞ്ചായത്തുകളില്‍ 2018
ആഗസ്റ്റിലെ പ്രളയത്തിൽ
സംഭവിച്ച നാശനഷ്ടങ്ങള്‍
പരിഹരിച്ചുകിട്ടുന്നതിനായി
സമഗ്രമായി തയ്യാറാക്കിയ
ഒരു നിവേദനം മലപ്പുറം
ജില്ലയുടെ ചുമതല
വഹിച്ചിരുന്ന
മന്ത്രിയ്ക്ക്
സമര്പ്പിച്ചിരുന്നാേ;
വിശദമാക്കുമാേ;
(ബി)
പ്രളയക്കെടുതിയില്‍
ഉള്‍പ്പെട്ട എല്ലാ
വിഷയങ്ങളും സമാഹരിച്ച്
നല്കിയ ഇൗ
നിവേദനത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമാേ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകളുടെ നവീകരണം
6117.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകളുടെ നവീകരണത്തിന്
എത്ര തുക അനുവദിച്ചു ;
വിശദാംശം
വാര്‍ഷികാടിസ്ഥാനത്തില്‍
നല്‍കാമോ ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം
ഗ്രാമപഞ്ചായത്തുകളിലെ
റോഡുകളുടെ
പുനരുദ്ധാരണത്തിനാണ്
ഫണ്ട് അനുവദിച്ചത് ;
ഓരോ റോഡിന്റെയും പേരും
അനുവദിച്ച തുകയും
സംബന്ധിച്ച വിശദാംശം
നല്‍കാമോ ?
കരം
അടയ്ക്കുന്നതിന് ഓണ്‍ലൈന്‍
സംവിധാനം
6118.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ ഭൂമിയുടെ
കരം അടയ്ക്കുന്നതിന്
ഓണ്‍ലൈന്‍ സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഓണ്‍ലൈന്‍
സംവിധാനം മുഴുവന്‍
വില്ലേജ് ഓഫീസുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പൊതുജനങ്ങള്‍ക്ക്
എപ്രകാരമാണ് ഓണ്‍ലൈന്‍
സംവിധാനം ഉപയോഗിക്കാന്‍
സാധിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ഓണ്‍ലൈന്‍
സംവിധാനം നടപ്പാക്കാത്ത
വില്ലേജ് ഓഫീസുകളില്‍
രസീത് ബുക്കുകള്‍
ലഭിക്കാത്തതു മൂലം
ബുദ്ധിമുട്ടുകള്‍
നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വേങ്ങര
കേന്ദ്രമായി താലൂക്ക്
രൂപീകരണം
6119.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം ജില്ലയില്‍
താലൂക്കുകളുടേയും
വില്ലേജുകളുടേയും എണ്ണം
ജനസംഖ്യാനുപാതികമായി
വളരെ പരിമിതമാണെന്ന
കാര്യം കണക്കിലെടുത്ത്
കൂടുതല്‍ താലൂക്കുകളും
വില്ലേജുകളും
രൂപീകരിക്കുന്നതിന്
ഉദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
വേങ്ങര
കേന്ദ്രമായി ഒരു
താലൂക്ക്
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
താലൂക്ക്
ഓഫീസിലെ തിരക്ക്
ഒഴിവാക്കുന്നതിനും
ജനങ്ങള്‍ക്ക് കൂടുതല്‍
സൗകര്യപ്രദമാക്കുന്നതിനുമായി
എന്ത് നടപടിയാണ്
കൈക്കൊള്ളുന്നത്;
വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
6120.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
പൊതുജന
സൗഹൃദമാക്കുന്നതിനും
ഏതെങ്കിലും സംഘടനകളോ
ഏജന്‍സികളോ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
ജില്ല/താലൂക്ക്/സംഘടന
എന്ന് തരംതിരിച്ച്
അറിയിക്കുമോ?
വിളപ്പില്‍
വില്ലേജ് ഓഫീസ്
6121.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
വിളപ്പില്‍ വില്ലേജ്
ഓഫീസിന്റെ ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസ് സ്മാര്‍ട്ട്
വില്ലേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുന്നത്തുകാല്‍,
വെള്ളറട വില്ലേജാഫീസുകള്‍ക്ക്
കെട്ടിടം
6122.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
സ്വന്തമായി കെട്ടിടം
ഇല്ലാത്ത വെളളറട
വില്ലേജാഫീസിന്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വെള്ളറട
വില്ലേജാഫീസ്
പ്രവര്‍ത്തിച്ചുവന്നിരുന്ന
സ്ഥലം റവന്യൂ വകുപ്പിന്
കെെമാറി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പൂര്‍ണമായ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
കുന്നത്തുകാല്‍
വില്ലേജാഫീസ് കെട്ടിടം
തകര്‍ന്നുവീണതിനാല്‍
നിലവില്‍ വില്ലേജാഫീസ്
വാടകക്കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നത്
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കുന്നത്തുകാല്‍,
വെള്ളറട എന്നീ
വില്ലേജാഫീസുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഫണ്ട് അനുവദിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അന്തര്‍
വകുപ്പുസ്ഥലംമാറ്റം
6123.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലാ റവന്യൂ
എസ്റ്റാബ്ലിഷ് മെന്റിന്
കീഴില്‍ തൃശൂര്‍
താലൂക്കാഫീസിലെ ഓഫീസ്
അറ്റന്റന്റായി ജോലി
ചെയ്തു വരുന്ന
സ്മിത.വി.എസ്. -ന്
തൃശൂര്‍ ജില്ലാ ജലസേചന
വകുപ്പിലേയ്ക്ക്
അന്തര്‍ വകുപ്പു സ്ഥലം
മാറ്റത്തിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
നടപടികള്‍
ഏത് ഘട്ടത്തിലാണ്
എന്നറിയിക്കാമോ?
വില്ലേജ്
ഓഫീസുകളില്‍ നിലവിലുള്ള
സ്റ്റാഫ് പാറ്റേണ്‍
6124.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ പദ്ധതികളും
സേവനങ്ങളും
ജനങ്ങളിലെത്തിക്കുന്നതിലും
സര്‍ക്കാര്‍
ഖജനാവിലേക്ക് വിവിധ ഇനം
നികുതികള്‍ ഉള്‍പ്പെടെ
സമാഹരിച്ച്
എത്തിക്കുന്നതിലും
സുപ്രധാന പങ്ക്
വഹിക്കുന്ന വില്ലേജ്
ഓഫീസുകളില്‍
സമയബന്ധിതമായി സേവന
പ്രവര്‍ത്തനം
നടത്തുന്നതിന്
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍
പര്യാപ്തമാണോ;
(ബി)
ഇതേപ്പറ്റി
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
വില്ലേജ്
ഓഫീസുകളില്‍ അധിക
തസ്തിക
സൃഷ്ടിക്കണമെന്ന്
ഏതെങ്കിലും ധനകാര്യ
കമ്മീഷന്
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
നടപ്പിലാക്കാനുള്ള
നടപടി
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
വില്ലേജ്
ഓഫീസര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടി
6125.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസര്‍മാര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടികള്‍
നിയമപരമായി
തീര്‍പ്പാക്കുന്നതിന്
ഉണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മാവേലിക്കര
വെട്ടിയാര്‍ വില്ലേജ്
ഓഫീസറായ ശ്രീമതി
സിന്ധുകുമാരി കെ.
യ്ക്ക് എതിരെയുള്ള
ശിക്ഷാനടപടി രണ്ട്
വര്‍ഷത്തിലധികമായിട്ടും
തീര്‍പ്പാക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
വില്ലേജ്
ഓഫീസര്‍ തസ്തികയിലെ
പ്രൊബേഷന്‍
പൂര്‍ത്തീകരിച്ചില്ല
എന്ന കാരണത്താല്‍
ഡെപ്യൂട്ടി
തഹസില്‍ദാര്‍/ജൂനിയര്‍
സൂപ്രണ്ട്
സ്ഥാനക്കയറ്റം
ലഭിക്കാത്ത 8973
സീനിയോറിറ്റി
നമ്പരിലുള്ള
വെട്ടിയാര്‍ വില്ലേജ്
ആഫീസറുടെ അപേക്ഷയില്‍
ലാന്റ് റവന്യൂ
കമ്മീഷണറുടെ തീര്‍പ്പ്
താമസിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
കാടാമ്പുഴ
കെ.എസ്.ഇ.ബി. ഓഫീസിനായുള്ള
ഭൂമി
6126.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യങ്ങള്‍ക്കായി
മാറ്റിവെച്ച ഭൂമിയില്‍
നിന്നും കാടാമ്പുഴ
കെ.എസ്.ഇ.ബി. ഓഫീസിന്
ഭൂമി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
ജില്ലാ കളക്ടറും ലാൻഡ്
റവന്യൂ കമ്മീഷണറും
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;പ്രസ്തുത
റിപ്പോർട്ടുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിഷയവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
കടയ്ക്കല്‍
ടൗണ്‍ ജനകീയ സംരക്ഷണ സമിതി
ചെയര്മാന് നല്കിയ നിവേദനം
6127.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചടയമംഗലം
നിയോജകമണ്ഡലത്തിലെ
കടയ്ക്കല്‍ ടൗണ്‍ ജനകീയ
സംരക്ഷണ സമിതി
ചെയര്മാന് ചടയമംഗലം
എം.എൽ .എ. യുടെ ഉപരി
കത്തോടുകൂടി നല്കിയ
നിവേദനം (സി ഡി എൽ എം
24/2018 )
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിന്മേൽ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(സി)
പരാതിക്കാരന്
ഉന്നയിച്ച രീതിയിൽ
പുറമ്പോക്കു
കയ്യേറ്റവും പാറഖനനവും
നടന്നിട്ടുണ്ടോ
എന്നറിയിക്കുമോ;
(ഡി)
പ്രസ്തുത
പരാതിയിന്മേല് നടപടി
സ്വീകരിക്കുന്നതിന്
കാലതാമസം വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; എങ്കിൽ വീഴ്ചവരുത്തിയ
ഉദ്യോഗസ്ഥന്മാര്ക്കെതിരെ
നടപടി കൈക്കൊള്ളുമോ
എന്ന് വ്യക്തമാക്കുമോ?
കാന്‍സര്‍
രോഗികള്‍ക്ക് നല്കുന്ന
പെന്ഷന്
6128.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കാന്‍സര്‍ രോഗികള്‍ക്ക്
നല്കുന്ന പെന്ഷന്
ലഭിക്കുന്നതിനായി ഓരോ
ആറ് മാസം കൂടുന്തോറും
ഓങ്കോളജിസ്റ്റിന്റെ
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിക്കൊണ്ടുള്ള
നിലവിലെ സര്‍ക്കാര്‍
ഉത്തരവ് കാന്‍സര്‍
രോഗികള്ക്കുണ്ടാക്കിയിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എല്ലാ
താലൂക്ക്
ആശുപത്രികളിലും
ഓങ്കോളജിസ്റ്റിന്റെ
സേവനം
ലഭ്യമല്ലാത്തതിനാല്‍ ഈ
നിബന്ധന
ഒഴിവാക്കുന്നതിനും
ആദ്യം ഓങ്കോളജിസ്റ്റ്
നല്കിയ
സര്‍ട്ടിഫിക്കറ്റിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും ഒരു
സര്‍ക്കാര്‍ ഡോക്ടര്‍
നല്കുന്ന
സാക്ഷ്യപത്രത്തിനുമേല്‍
കാന്‍സര്‍ പെന്ഷന്
ലഭിയ്ക്കുന്നതിനും,
പ്രസ്തുത തുക
വര്‍ദ്ധിപ്പിക്കുന്നതിനും,
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
മുന്നോക്ക
വിഭാഗങ്ങളിലെ സാമ്പത്തിക
സംവരണം
6129.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്നോക്ക
വിഭാഗങ്ങള്‍ക്കായി
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവരണത്തിനുള്ള
മാനദണ്ഡം എന്താണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംവരണത്തിന്റെ
മാനദണ്ഡത്തില്‍ മറ്റ്
സംസ്ഥാനങ്ങളില്‍
നിന്നും വ്യത്യസ്തമായി
എന്തെങ്കിലും
വ്യത്യാസങ്ങള്‍ കേരള
സര്‍ക്കാര്‍
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(സി)
കേരളത്തിന്റെ
നിലവിലുള്ള സാഹചര്യം
അനുസരിച്ച് ഇതിലെ
നിബന്ധനകള്‍ പ്രകാരം
ഭൂരിഭാഗം വരുന്ന
ജനങ്ങള്‍ക്കും
സംവരണത്തിന്റെ
ആനുകൂല്യം ലഭിക്കാത്ത
സാഹചര്യം ആണുള്ളത്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്
പരിഹരിക്കുന്നതിനുള്ള
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്?
താലൂക്കുകളും
വില്ലേജുകളും വിഭജിക്കുന്ന
നടപടി
6130.
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താലൂക്കുകളും
വില്ലേജുകളും
വിഭജിക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണനയിലുണ്ടോ;
(ബി)
ജനസംഖ്യാനുപാതികമായി
ഓരോ ജില്ലയിലും
ആവശ്യമായിട്ടുള്ള
വില്ലേജുകളുടെയും
താലൂക്കുകളുടെയും
എണ്ണമെത്രയാണ്; ഇത്
സംബന്ധിച്ച
കണക്കെടുപ്പുകള്‍
നടത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
മലപ്പുറം ജില്ലയില്‍
മാത്രം എത്ര
വില്ലേജുകള്‍ അധികമായി
വേണ്ടി വരും;
അറിയിക്കുമോ;
(ഡി)
മലപ്പുറം
ജില്ലയില്‍
വിഭജിക്കുവാന്‍
ഉദ്ദേശിക്കുന്ന
വില്ലേജുകളുടെ പട്ടിക
തയ്യാറാക്കിയിക്കുണ്ടോ;
ഇക്കാര്യത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
കരുനാഗപ്പളളിയിലെ
പ്രളയബാധിതര്‍ക്ക് ധനസഹായം
6131.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തിലെ എത്ര
പ്രളയബാധിതര്‍ക്ക്
പതിനായിരം രൂപ ആശ്വാസ
ധനസഹായം വിതരണം
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രളയത്തില്‍
ഇവിടെ എത്ര
കുടുംബങ്ങളുടെ വീട്
തകര്‍ന്നുവെന്നും
എത്രപേര്‍ക്ക് വീട്
വയ്ക്കുന്നതിന് ധനസഹായം
നല്‍കിയെന്നും
വിശദമാക്കുമോ;
(സി)
ഭാഗികമായി
തകര്‍ന്ന വീടുകളുടെ
അറ്റകുറ്റപണികള്‍
പൂര്‍ത്തീകരിക്കുന്നതിനുളള
ധനസഹായം എത്രപേര്‍ക്ക്
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
കാസര്‍ഗോഡ്
ബേഡഡുക്ക വില്ലേജിലെ സര്‍വ്വേ
82/9 ല്‍പെട്ട സ്ഥലം
6132.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേഡഡുക്ക
വില്ലേജില്‍ എല്‍.എ.
214/85 പ്രകാരം
സര്‍വ്വേ നമ്പര്‍ 82/9
ല്‍ പ്പെടുന്ന 51
സെന്റ് സ്ഥലം ആരുടെ
ഉടമസ്ഥതയിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
പതിച്ചു കൊടുത്ത
സ്ഥലമാണോ; ആണെങ്കില്‍
എപ്പോഴാണ്
പതിച്ചുകൊടുത്തതെന്നും
ആര്‍ക്കാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ;
(സി)
പതിച്ചുകൊടുത്ത
ആള്‍ക്ക് രേഖ
കെെമാറിയിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സ്ഥലം ഇപ്പോള്‍
ഏതെങ്കിലും
വ്യക്തിയുടെയോ
സ്ഥാപനത്തിന്റെയോ
അധീനതയിലാണോ എന്ന്
വ്യക്തമാക്കാമോ;
ആണെങ്കില്‍ പ്രസ്തുത
വ്യക്തിയുടെ/സ്ഥാപനത്തിന്റെ
പേരുവിവരം
വിശദമാക്കാമോ;
എത്രവര്‍ഷമായി ഈ സ്ഥലം
ഇവരുടെ അധീനതയിലെന്ന്
വ്യക്തമാക്കാമോ;
(ഇ)
അര്‍ഹരായ
അവകാശികള്‍ക്ക്
സ്ഥലത്തിന്റെ രേഖ
കെെമാറാന്‍
തയ്യാറാകുമോ എന്നും
ഇത് സംബന്ധിച്ച്
സ്വീകരിച്ചുവരുന്ന
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്നും
രേഖ എപ്പോള്‍
കെെമാറുമെന്നും
വ്യക്തമാക്കാമോ?
ഈസ്മെന്റ്
അവകാശം
6133.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ലാന്റ്
ട്രെെബ്യൂണലിന്റെ
OA-2450/70-ാം നമ്പര്‍
കുടികിടപ്പ്
സര്‍ട്ടിഫിക്കറ്റ്,
13.02.1974-ലെ
തീര്‍പ്പ് പ്രകാരം
23/09/1978-ലെ ഉത്തരവ്
അനുസരിച്ച് കടകംപളളി
വില്ലേജ് സര്‍വ്വേ
നമ്പര്‍ 1781-ല്‍ പെട്ട
10 സെന്റ് വസ്തുവിലെ
T.C. No.79/459(1)
വീട്ടിലേക്ക്
പോകുവാന്‍ 3 ലിംഗ്സ്
(മൂന്ന്) 33 മീറ്റര്‍
നടപ്പു വഴി
ഉണ്ടായിരുന്ന സ്ഥാനത്ത്
ഇപ്പോള്‍ പ്രസ്തുത
വസ്തുവിന് ചുറ്റും
സ്ഥലം വാങ്ങിയ ആള്
/കമ്പനി ഈ നടപ്പ്
വഴിയുടെ രണ്ട് സെെഡിലും
വളരെ ഉയരത്തില്‍ മതില്
നിര്‍മ്മിച്ചതിനാല്‍
പ്രസ്തുത വഴിയില്‍ (33
മീറ്റര്‍ നീളം) കൂടി
ഇപ്പോള്‍ സാധാരണ
നിലയില്‍ നടക്കാന്‍
സാധിക്കാതെ, ചെരിഞ്ഞ്
നടന്ന് കഷ്ടത
അനുഭവിയ്ക്കുന്നതിന്
പരിഹാരം കാണാന്‍
എന്തെങ്കിലും
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ;
വിശദമാക്കുമോ; കോപ്പി
ലഭ്യമാക്കുമോ;
(ബി)
ഈസ്മെന്റ്
അവകാശപ്രകാരം
നടപ്പുവഴിക്ക് 1
മീറ്റര്‍ വീതി
വിട്ടുകിട്ടണമെന്ന്
സര്‍ക്കാര്‍ ഉത്തരവ്
ഉണ്ടോ; വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
ഉത്തരവ് ഉണ്ടെങ്കില്‍
കോപ്പി ലഭ്യമാക്കാമോ?
റാന്നി
താലൂക്കില്‍ റീ-സര്‍വ്വെ
നടപടികള്‍
6134.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി
താലൂക്കില്‍ എത്ര
വില്ലേജുകളിലാണ്
ഭൂമിയുടെ റീ-സര്‍വ്വെ
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനി എത്ര
വില്ലേജുകളില്‍
പൂര്‍ത്തീകരിക്കാനുണ്ട്;
ഏതെങ്കിലും വില്ലേജില്‍
ഇനി റീ-സര്‍വ്വെ
നടപടികള്‍
ആരംഭിക്കാനുണ്ടോ
എന്നറിയിക്കാമോ;
(ബി)
റാന്നി
വില്ലേജില്‍ നേരത്തെ
നടത്തിയ
റീ-സര്‍വ്വേയില്‍
നിരവധി തെറ്റുകള്‍
കടന്നുകയറിയത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
വ്യാപകമായ രീതിയില്‍
റീ-സര്‍വ്വെയില്‍
തെറ്റ് സംഭവിച്ചതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
തെറ്റായ
റീ-സര്‍വ്വെ
നടപടികള്‍ക്കെതിരെ എത്ര
പരാതികളാണ്
ലഭിച്ചിട്ടുള്ളത്;
ഇവയില്‍ എത്ര പരാതികള്‍
ഇതിനോടകം
പരിഹരിച്ചിട്ടുണ്ട്;
ബാക്കിയുള്ളവ
എന്നത്തേക്ക്
പരിഹരിച്ച് നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആറന്മുള
മണ്ഡലത്തില്‍ റീ-സര്‍വ്വേയിലെ
കാലതാമസം
6135.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറന്മുള
നിയോജകമണ്ഡലത്തില്‍
റീ-സര്‍വ്വേ
നടത്താനുള്ള
വില്ലേജുകള്‍
ഏതെല്ലാമാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
റീസര്‍വ്വേ
നടപടികള്‍ വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പത്തനംതിട്ട
വില്ലേജിലെ റീസര്‍വെ
6136.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
വില്ലേജിലെ റീസര്‍വെ
എന്തു കൊണ്ടാണ്
വൈകുന്നതെന്ന്
വിശദമാക്കാമോ;
(ബി)
റീസര്വെയ്ക്കുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(സി)
റീസര്‍വെ
എന്ന് ആരംഭിക്കുമെന്നും
എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
വില്ലേജുകളിലെ
റീസർവ്വേ
6137.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തു
റീസർവ്വേ
നടത്തിയിട്ടില്ലാത്ത
എത്ര വില്ലേജുകൾ
ഉണ്ട്;വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(ബി)
റീസർവ്വേ
നടപടികൾ ആരംഭിക്കാത്ത
വില്ലേജുകളിൽ ആയതു
ആരംഭിക്കുന്നതിനുവേണ്ട
സത്വര നടപടികൾ
സ്വീകരിക്കുമോ?
കാലഹരണപ്പെട്ട
ജന്മി-കുടിയാന് വ്യവസ്ഥ
6138.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1964-ലെ
ഭൂപരിഷ്കരണ നിയമത്തിലെ
ജന്മി-കുടിയാന്
വ്യവസ്ഥ അവസാനിപ്പിച്ച്
കുടിയാന് ഭൂമിയില്‍
ജന്മാവകാശം
നല്‍കുന്നതിന്
നിലവിലുള്ള വ്യവസ്ഥയുടെ
അപ്രായോഗികത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യവസ്ഥ പ്രകാരം
ജന്മിമാരില് നിന്നും
പട്ടയം
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
പ്രസ്തുത
വ്യവസ്ഥ
കാലഹരണപ്പെട്ടതാകയാല്‍
പുതിയ വ്യവസ്ഥകള്‍
ഉള്‍പ്പെടുത്തി നിയമം
പരിഷ്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഭവന
നിര്‍മ്മാണ ബോര്‍ഡിന്റെ
ഗോത്രവര്‍ഗ്ഗ ഭവന പദ്ധതികള്‍
6139.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ ബോര്‍ഡ്
ഏറ്റെടുത്തിട്ടുള്ള
ഗോത്രവര്‍ഗ്ഗ ഭവന
പദ്ധതികള്‍ ഏതെല്ലാം;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണ്; എത്ര
വീടുകള്‍ ഈ പദ്ധതികള്‍
പ്രകാരം നിര്‍മ്മാണം
പൂര്‍ത്തിയാക്കിയിട്ടുണ്ട്;
ഇനി എത്ര വീടുകള്‍
നിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍
ബാക്കിയുണ്ട്; വിശദാംശം
ലഭ്യമാക്കുമോ?
ഭവന
ബാേര്‍ഡില്‍ നിന്നുള്ള
വായ്പകുടിശ്ശിക
ഒഴിവാക്കുന്നതിന് അദാലത്ത്
6140.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവന ബാേര്‍ഡില്‍
നിന്നും
വായ്പയെടുത്തവരുടെ
കുടിശ്ശിക
ഒഴിവാക്കുന്നതിന്
നടത്തിയ അദാലത്തില്‍
കല്‍പ്പറ്റ
മണ്ഡലത്തില്‍പ്പെട്ട
എത്രപേര്‍ക്ക്
പ്രയാേജനം
ലഭിച്ചിട്ടുണ്ട്;
എത്രകാേടി രൂപയുടെ
ആശ്വാസം
ലഭ്യമാക്കിയെന്ന്
വിശദമാക്കാമാേ?
ഹൗസിംഗ്
ബോര്‍ഡ് മുഖേനയുളള പുതിയ
പദ്ധതികള്‍
6141.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഹൗസിംഗ് ബോര്‍ഡ്
മുഖേന ഏതെല്ലാം പുതിയ
പദ്ധതികള്‍
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ;
(ബി)
ഹൗസിംഗ്
ബോര്‍ഡ് മുഖേന പുതുതായി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാന്‍
ആലോചിക്കുന്നുവെന്ന്
അറിയിക്കുമോ?
കോട്ടയം
ജില്ലയിലെ ഉഴവൂര്‍ കോളനിയിലെ
ശോചനീയാവസ്ഥ
6142.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
നിര്‍മ്മാണ ബോർഡ്
കോട്ടയം ജില്ലയിലെ
ഉഴവൂര്‍ വില്ലേജില്‍
1994 -ല്‍ നിർമ്മിച്ച
കോളനിയിലെ ശോചനീയാവസ്ഥ
പരിഹരിക്കുന്നതിന്
ബോര്‍ഡ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
25 വര്‍ഷത്തിനിടയ്ക്ക്
ഇവിടെ ഏതെങ്കിലും
അറ്റകുറ്റപ്പണികൾ
നടത്തിയിട്ടുണ്ടോ;
(സി)
ഈ
ഭൂമിയും വീടുകളും
ഗുണഭോക്താക്കള്‍ക്ക്
പതിച്ച്
നല്‍കിയിട്ടുണ്ടോ;ഇല്ലെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
കെട്ടിടങ്ങളുടെ
അറ്റകുറ്റ പണിക്കുള്ള
തുകയും പട്ടയത്തിനുള്ള
രജിസ്ട്രേഷന് ഫീസും
കോളനി നിവാസികൾ
വഹിക്കണമെന്ന വ്യവസ്ഥ
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ
സ്ഥലം ഉടമകള്‍ക്ക് തീറാധാരം
6143.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
30
വര്‍ഷങ്ങള്‍ക്ക്
മുന്‍പ് ഭൂമി ലഭിച്ച
ചാലക്കുടി ഹൗസിംഗ്
ബോര്‍ഡ് കോളനിയിലെ
അക്കോമഡേഷന്‍ സ്കീമില്‍
ഉള്‍പ്പെട്ട സ്ഥലം
ഉടമകള്‍ക്ക് തീറാധാരം
നല്‍കുന്നതിന് ഇനിയും
നടപടി സ്വീകരിക്കാത്തത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിലുണ്ടായ
കാലതാമസത്തിന് അറുതി
വരുത്തി പ്രസ്തുത
സ്കീമിലെ
അലോട്ടികള്‍ക്ക്
തീറാധാരം നല്‍കുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?