സിമന്റ്
വില നിയന്ത്രിക്കാന്‍ നടപടി
5370.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റ് വില
ക്രമാതീതമായി
വര്‍ദ്ധിക്കുന്നുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ ആറ്
മാസത്തിനിടയില്‍
സിമന്റ് വിലയില്‍ വന്ന
വര്‍ദ്ധനവിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സിമന്റ് വലിയ തോതില്‍
ആവശ്യമായി വരുന്ന
സാഹചര്യത്തില്‍ സിമന്റ്
വില
നിയന്ത്രിക്കുന്നതിനും
വിലയില്‍ കുറവ്
വരുത്തുന്നതിനും
സര്‍ക്കാര്‍ എന്തു
നടപടി സ്വീകരിക്കും
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രളയബാധിതര്‍ക്കുള്ള
വീട് നിര്‍മ്മാണത്തിന്
അന്‍പത് ശതമാനം
വിലക്കുറവില്‍ സിമന്റ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
മലബാര്‍
സിമന്റ്സിന്റെ ഉല്പാദനം
വര്‍ദ്ധിപ്പിക്കാനും
വിപണിയില്‍ ഇടപെട്ട്
മിതമായ നിരക്കില്‍
വിപണനം നടത്താനും
വിലക്കയറ്റം
പിടിച്ചുനിര്‍ത്താനും
എന്തു നടപടി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാര്‍ 2016-ല്‍
മലബാര്‍ സിമന്റ്സിന്
വേണ്ടി കൊച്ചി
തുറമുഖത്തിന് സമീപം
ഏറ്റെടുത്തിട്ടുള്ള
6.93 ഏക്കര്‍ ഭൂമിയില്‍
നാളിതുവരെ യാതൊരുവിധ
പ്രവര്‍ത്തനവും
നടത്തിയിട്ടില്ല
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ബൃഹത്തായ രീതിയില്‍
പ്രസ്തുത പദ്ധതി
അടിയന്തിരമായി
നടപ്പാക്കാനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
വ്യവസായ
മേഖലയിലെ പ്രശ്നങ്ങള്‍
5371.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.എസ്.റ്റി.,
നോട്ട് നിരോധനം
തുടങ്ങിയ കേന്ദ്ര
സര്‍ക്കാര്‍ നടപടികള്‍
മൂലം കേരളത്തിലെ
വ്യവസായ മേഖലയില്‍
വന്നു ചേര്‍ന്നിട്ടുള്ള
പരിണതഫലം
എന്തെല്ലാമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കുമോ;
(ബി)
ഇത്തരം
പ്രശ്നങ്ങള്‍
മറികടക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും ഇതിന്റെ ഫലമായി
വന്നിട്ടുള്ള
മാറ്റങ്ങള്‍
എന്തെല്ലാമാണ് എന്നും
വെളിപ്പെടുത്താമോ?
വ്യവസായ
പ്രോത്സാഹന പദ്ധതികള്‍
5372.
ശ്രീ.രാജു
എബ്രഹാം
,,
എം. സ്വരാജ്
,,
എസ്.ശർമ്മ
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
പ്രോത്സാഹനത്തിനായി
കിന്‍ഫ്ര മുഖേന
നടപ്പാക്കുന്ന പ്രധാന
പദ്ധതികള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
പുതിയ വ്യവസായ
നയത്തിനനുസൃതമായി പുതിയ
വ്യവസായ വികസന മേഖലകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
സഹായത്തോടെ
എട്ടിടങ്ങളില്‍ ചെറുകിട
വ്യവസായ പാര്‍ക്കുകള്‍
രൂപീകരിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ഡി)
വിവിധ
മേഖലകളിലെ ഹൈടെക്
വ്യവസായ വികസനത്തിന്
ഉദ്ദേശിച്ചുകൊണ്ടുള്ള
ഹൈടെക് പാര്‍ക്ക്
രൂപീകരണത്തിന്റെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ഇ)
കയറ്റുമതി
പ്രോത്സാഹിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
എറണാകുളത്ത്
വികസിപ്പിക്കാനുദ്ദേശിക്കുന്ന
എക്സ്പോര്‍ട്ട്
പ്രൊമോഷന്
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കിന്റെ പണി
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വ്യവസായ
യൂണിറ്റുകള്‍ വഴി
പ്ലാസ്റ്റിക് മാലിന്യ
സംസ്കരണവും പുനരുപയോഗവും
5373.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൻതോതിലുള്ള
പ്ലാസ്റ്റിക്
മാലിന്യത്തിന്റെ
വെല്ലുവിളി നേരിടാന്‍
പ്ലാസ്റ്റിക് ശേഖരിച്ച്
വൃത്തിയാക്കി
പൊടിക്കുന്ന വന്‍കിട
വ്യവസായ യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്വകാര്യ
മേഖലയില്‍ ആരംഭിക്കുന്ന
ഇത്തരം വ്യവസായ
സംരംഭംങ്ങള്ക്ക്
എന്തെല്ലാം
പ്രോത്സാഹനമാണ് നല്കി
വരുന്നത്;
നല്കുന്നില്ലെങ്കില്
ഇനിമുതല്‍ സഹായങ്ങളും
പ്രോത്സാഹനവും
നല്കുവാന്
തയ്യാറാകുമോ;
(സി)
പ്ലാസ്റ്റിക്
മാലിന്യം
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനു വേണ്ടി
വൃത്തിയാക്കിയ
പ്ലാസ്റ്റിക് ശേഖരിച്ച്
പൊടിക്കുന്ന
യൂണിറ്റുകള്‍ ചില
പഞ്ചായത്തുകളും
സ്വകാര്യവ്യക്തികളും
നിലവില്‍
ആരംഭിച്ചിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം ചെറുകിട വ്യവസായ
യൂണിറ്റുകള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തു വരുന്നത്;
ഭാവിയില്‍ എന്തെല്ലാം
സഹായവും പ്രോത്സാഹനവും
ചെയ്തുകൊടുക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
പരിസ്ഥിതിയെയും
നമ്മുടെ
നിലനില്‍പ്പിനേയും
ദോഷകരമായി ബാധിക്കുന്ന
പ്ലാസ്റ്റിക്
കവറുകളുടെയും
പ്ലാസ്റ്റിക്ക്
കുപ്പികളുടെയും
ഉല്‍പ്പാദനം
നിയന്ത്രിക്കുമോ;
(ഇ)
ഇത്
ഉല്‍പാദിപ്പിക്കുന്നവരില്‍
നിന്നും പ്രത്യേക
നികുതി ഈടാക്കി
അതുപയോഗിച്ച്
നിലവിലുള്ള
പ്ലാസ്റ്റിക്ക്
പൊടിച്ച് റോഡ്
ടാറിംഗിനും ഫ്ലോര്‍
ടൈലിംഗിനും
ഉപയോഗിക്കുന്ന വ്യവസായ
യൂണിറ്റുകള്‍
സ്ഥാപിക്കുകയോ അതിനുള്ള
പ്രോത്സാഹനം നല്‍കുകയോ
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വ്യവസായ
സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍
5374.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
വ്യവസായ
സംരംഭകര്‍ക്കായി
എന്തെല്ലാം
ആനുകൂല്യങ്ങളാണ് ഈ
സര്‍ക്കാര്‍
നല്‍കിവരുന്നത്;
വിശദവിവരം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
പുതിയ വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനുള്ള
വ്യവസ്ഥകള്‍ ഈ
സര്‍ക്കാര്‍
ലഘൂകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
സിമന്റിന്‍െറ
വില വര്‍ദ്ധനവ്
5375.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സിമന്റിന്‍െറ വില
വര്‍ദ്ധനവ്
രൂക്ഷമാകുന്നതുമൂലം
നിര്‍മ്മാണ മേഖലയില്‍
താെഴിലില്ലായ്മ
രൂക്ഷമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
സിമന്റിന്‍െറ
വില വര്‍ദ്ധനവ്
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുള്ളതായി
വ്യവസായ വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
പാെതുമേഖലാ സിമന്റ്
കമ്പനികളുടെ ഉല്പാദനം
വര്‍ദ്ധിപ്പിച്ച്
ന്യായവിലയ്ക്ക് സിമന്റ്
വിപണിയില്‍
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമാേ;
വ്യക്തമാക്കുമോ?
വാണിജ്യമിഷന്റെ
പ്രവര്‍ത്തനം
5376.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാണിജ്യമേഖലയുടെ
ഉന്നമനം
ലക്ഷ്യമാക്കിക്കൊണ്ട്
രൂപീകരിച്ച
വാണിജ്യമിഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇതിന്റെ
പ്രവര്‍ത്തനം
ഫലപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വ്യവസായസംരംഭകരുടെ
എണ്ണത്തില്‍ ഉണ്ടായിട്ടുള്ള
വര്‍ദ്ധന
5377.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
വ്യവസായങ്ങള്‍
തുടങ്ങുന്നതിനുളള
നടപടിക്രമങ്ങള്‍
ലഘൂകരിക്കുക വഴി
സംരംഭകരുടെ എണ്ണത്തില്‍
എത്ര മാത്രം വര്‍ദ്ധന
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളില്‍
വ്യവസായ അഭിരുചി
വളര്‍ത്തുന്നതിന് നടപടി
5378.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
വ്യവസായ അഭിരുചി
വളർത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
(ബി)
വിദ്യാര്‍ത്ഥികളില്‍
വ്യവസായ അഭിരുചി
വളര്‍ത്തുന്നത് വ്യവസായ
ഉന്നമനത്തിന് വന്‍
സാധ്യതകള്‍
സൃഷ്ടിക്കുമെന്ന് പല
പഠനങ്ങളും
തെളിയിച്ചിട്ടുള്ളതിനാല്‍
സാങ്കേതിക
വിദ്യാഭ്യാസത്തില്‍
ഇത്തരം മേഖലകള്‍ കൂടി
സമന്വയിപ്പിച്ച്
വിദ്യാഭ്യാസ
സമ്പ്രദായത്തിൽ മാറ്റം
വരുത്തുന്നതിനുള്ള
നടപടി വ്യവസായ
വകുപ്പിന്
സ്വീകരിക്കുവാന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കുമോ?
തുറന്ന്
പ്രവര്‍ത്തിപ്പിച്ച വ്യവസായ
സ്ഥാപനങ്ങള്‍
5379.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
മുന്‍സര്‍ക്കാരിന്റെ
കാലത്ത് പൂട്ടിക്കിടന്ന
എത്ര വ്യവസായ
സ്ഥാപനങ്ങള്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
സാധിച്ചു;
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍ കൈവരിച്ച
നേട്ടങ്ങള്‍
5380.
ശ്രീ.വി.
ജോയി
,,
വി. അബ്ദുറഹിമാന്
,,
പി.കെ. ശശി
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെ
തുടര്‍ന്നുണ്ടായ
കഷ്ടനഷ്ടങ്ങള്‍
അതിജീവിച്ച്
സംസ്ഥാനത്തെ പൊതുമേഖലാ
സ്ഥാപനങ്ങളെ
ചരിത്രത്തിലെ ഏറ്റവും
വലിയ പ്രവര്‍ത്തന
ലാഭത്തിലേക്ക്
എത്തിക്കുന്നതില്‍
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
മുൻ
സര്‍ക്കാരിന്റെ
അവസാനവര്‍ഷം പ്രസ്തുത
സ്ഥാപനങ്ങളുടെ അവസ്ഥ
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കഴിഞ്ഞ ഓരോ
വര്‍ഷവും പൊതുമേഖലാ
സ്ഥാപനങ്ങള്‍ കൈവരിച്ച
നേട്ടങ്ങള്‍
പ്രത്യേകമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിവരിക്കുമോ;
(ഡി)
2018-19
ലെ ഏറ്റവും കൂടുതല്‍
വിറ്റുവരവ് നേടിയ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
അവയുടെ
വളര്‍ച്ചാനിരക്ക്
എത്രശതമാനം ആണെന്നും
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ലാഭ നഷ്ടങ്ങൾ
5381.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
കാലഘട്ടത്തില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
വ്യവസായ വകുപ്പിന്റെ
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളെ നിലവില്‍
ലാഭത്തിലാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഈ
നടപടികളിലൂടെ ലാഭകരമായ
സ്ഥാപനങ്ങളുടെ വിശദാംശം
നല്‍കുമോ; ഇവയുടെ
2018-19 ലെ ലാഭത്തിന്റെ
വിശദാംശം നല്‍കുമോ;
(സി)
2015-16
ല്‍ ലാഭത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
ഏതെങ്കിലും പൊതുമേഖലാ
സ്ഥാപനം നിലവില്‍
നഷ്ടത്തിലായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രസ്തുത
സ്ഥാപനങ്ങള്‍
നഷ്ടത്തിലാകുന്നതിനുള്ള
കാരണം
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ഏതാനും
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഒഴികെ പൊതുമേഖലയിലെ
ഭൂരിപക്ഷം സ്ഥാപനങ്ങളും
നഷ്ടത്തിലേക്ക്
കുപ്പൂകുത്തുന്ന അവസ്ഥ
ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനനുസൃതമായി
സ്വീകരിച്ച തിരുത്തല്‍
നടപടികള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
കിറ്റ്കോയെ
സ്വകാര്യ ഏജന്‍സി
ഏറ്റെടുക്കാനുള്ള സിഡ്ബിയുടെ
തീരുമാനം
5382.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
ടെക്നിക്കല്‍
കണ്‍സള്‍ട്ടന്‍സി
ഓർഗനൈസേഷനായ കിറ്റ്കോയെ
സ്വകാര്യ ഏജന്‍സി
ഏറ്റെടുക്കുന്നതിന്
സ്മാൾ ഇൻഡസ്ട്രീസ്
ഡെവലപ്മെന്റ് ബാങ്ക്
ഒാഫ് ഇന്ത്യ (സിഡ്ബി)
തീരുമാനിച്ച വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഏതെല്ലാം
മേഖലകളില്‍
കിറ്റ്കോയ്ക്ക്
നിലവില്‍ സര്‍ക്കാര്‍
പ്രോജക്ടുകൾ
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(സി)
ഓരോ
മേഖലയിലും എത്ര രൂപയുടെ
കരാറുകള്‍ നിലവില്‍
നല്‍കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ഡി)
സിഡ്ബിയുടെ
തീരുമാനം നടപ്പാക്കുന്ന
പക്ഷം പ്രസ്തുത
കരാറുകളുടെ ഭാവി
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
പട്ടുനൂല്‍
വ്യവസായം
5383.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടുനൂല്‍ വ്യവസായത്തെ
പുനരുജ്ജീവിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമാേ?
റൈസ്
പാര്‍ക്ക്,റബ്ബര്‍ പാര്‍ക്ക്
എന്നിവ ആരംഭിക്കാൻ നടപടി
5384.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്,
വ്യവസായ വകുപ്പിന്റെ
കീഴില്‍ റൈസ്
പാര്‍ക്ക്,റബ്ബര്‍
പാര്‍ക്ക് എന്നിവ
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
തനത്
ഉല്പന്നങ്ങളുടെ വ്യാവസായിക
മാര്‍ക്കറ്റ്
5385.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
തനത് ഉല്പന്നങ്ങള്ക്ക്
സ്വദേശത്തും വിദേശത്തും
വ്യാവസായികമായി
മാര്‍ക്കറ്റ്
കണ്ടെത്തുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കാമോ;
(ബി)
വിവിധതരം
ചെറുകിട വ്യവസായങ്ങളെ
ഒരു കൂരയ്ക്കുകീഴില്‍
കൊണ്ടുവന്ന് വ്യവസായ
വികസനം
സാധ്യമാക്കുന്നതിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
വ്യവസായികള്‍ക്കായി
തയ്യാറാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
സംരംഭക
സഹായ പദ്ധതി
5386.
ശ്രീ.സി.കൃഷ്ണന്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ. ദാസന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സൂക്ഷ്മ, ചെറുകിട
വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനും
പുനരുദ്ധരിക്കുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍ക്ക് മൂലധന
സഹായം നല്‍കുന്നതിനും
കൂടുതല്‍ വിറ്റുവരവ്
സാധ്യമാക്കുന്നതിനുമായി
സംരംഭക സഹായ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
ഈ
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംരംഭക
സഹായ പദ്ധതിയുടെ
നിശ്ചിത ശതമാനം
ഗുണഭോക്താക്കള്‍
സ്ത്രീകള്‍
ആയിരിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍,
ഏജന്‍സികള്‍,
സര്‍ക്കാര്‍ ഇതര
സ്ഥാപനങ്ങള്‍ എന്നിവ
വഴി സംരംഭകരെ കണ്ടെത്തി
അവരുടെ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ചെറുകിട
വ്യവസായ സഹകരണ സ്ഥാപനങ്ങള്‍
5387.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
വ്യവസായ സഹകരണ
സ്ഥാപനങ്ങള്‍
ആരംഭിക്കുവാന്‍
സ്വീകരിക്കേണ്ട
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ; ഇത്
സംബന്ധിച്ച സര്‍ക്കാര്‍
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ബി)
ചെറുകിട
വ്യവസായങ്ങള്‍ക്ക്
നിലവില്‍ എന്തൊക്കെ
ആനുകൂല്യങ്ങള്‍ നല്കി
വരുന്നുണ്ടെന്ന്
വിശദമാക്കാമോ;
(സി)
വനിതാ
സംരംഭകര്‍ക്ക് പ്രത്യേക
ആനുകൂല്യങ്ങള്‍ നല്കി
വരുന്നുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
അത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെറുകിട
വ്യവസായ സംരംഭങ്ങള്‍
5388.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രാദേശിക
വിഭവങ്ങള്‍ പരമാവധി
പ്രയോജനപ്പെടുത്തിക്കൊണ്ട്
ഗ്രാമപ്രദേശങ്ങളില്‍
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
തുടങ്ങുന്നതിനും അതുവഴി
തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
വ്യവസായവകുപ്പിന്
കീഴില്‍ ഏതെങ്കിലും
പദ്ധതി ഉണ്ടോ;
വിശദമാക്കാമോ;
(ബി)
ചെറുകിട
വ്യവസായ മേഖലയില്‍ വനിത
സംരംഭകരെ ഉള്‍പ്പെടെ
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചെറുകിട
വ്യവസായ സംരംഭങ്ങളുടെ
പുനരുദ്ധാരണം
5389.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശം നേരിട്ട
സംസ്ഥാനത്തെ ചെറുകിട
വ്യവസായ സംരംഭങ്ങളെ
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ബി)
അസിസ്റ്റന്‍സ്
ടു റീബില്‍ഡ് ഫ്ളഡ്
അഫക്ടഡ് M.S.M.Es
എന്നൊരു പദ്ധതി
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ; പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
അറിയിക്കുമോ;
(സി)
നാശം
സംഭവിച്ച
കെട്ടിടങ്ങള്‍,
മെഷിനറികള്‍,
ഉപകരണങ്ങള്‍ എന്നിവയുടെ
പുനരുദ്ധാരണത്തിനുള്ള
നിക്ഷേപത്തിനാണോ ഈ
സഹായം
ലഭ്യമാക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിക്കുള്ള അപേക്ഷ
സമര്‍പ്പിക്കുന്നതും
ആയതിന്റെ
തുടര്‍നടപടികളും
സംബന്ധിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(ഇ)
സ്ത്രീകള്‍,
യുവസംരംഭകര്‍,
പട്ടകജാതി/പട്ടികവർഗ്ഗം
എന്നീ വിഭാഗങ്ങള്‍ക്ക്
ഇന്‍വെസ്റ്റ്മെന്റ്
സപ്പോര്‍ട്ടില്‍
പ്രത്യേക സബ്സിഡി
ലഭ്യമാക്കുന്നുണ്ടോ;
(എഫ്)
വ്യവസായ
വകുപ്പ് ശുപാര്‍ശ ചെയ്ത
പ്രോജക്ട്
റിപ്പോര്‍ട്ടിലെ,
ധനകാര്യ സ്ഥാപനങ്ങള്‍
നല്കുന്ന വായ്പയുടെ
ഒരുഭാഗം
സ്റ്റാര്‍ട്ട്അപ്പ്
സപ്പോര്‍ട്ട് എന്ന
നിലയില്‍ സബ്സിഡിയായി
അനുവദിക്കുമോ;
വ്യക്തമാക്കുമോ?
പരമ്പരാഗത
പീഡിത വ്യവസായങ്ങളുടെ
സംരക്ഷണം
5390.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത പീഡിത
വ്യവസായങ്ങളായ
മണ്‍പാത്ര നിര്‍മ്മാണം,
കരകൗശല വസ്തുക്കളുടെ
നിര്‍മ്മാണം, തഴപ്പായ്
വ്യവസായം,
സ്വര്‍ണ്ണം-വെള്ളി ആഭരണ
നിര്‍മ്മാണ വ്യവസായം
തുടങ്ങിയവയുടെ
ഉന്നമനത്തിനായി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇഷ്ടിക,
ഓട് നിര്‍മ്മാണ
വ്യവസായങ്ങൾ നേരിടുന്ന
പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പീഡിത
വ്യവസായങ്ങളെ
സംരക്ഷിക്കുന്നതിന്
വേണ്ടി ഒരു പ്രത്യേക
വകുപ്പ്
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഗെയില്‍
പ്രകൃതിവാതക പൈപ്പ് ലൈന്‍
5391.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗെയില്‍ പ്രകൃതി വാതക
പൈപ്പ് ലൈന്‍
പദ്ധതിക്കായി എത്ര
കിലോമീറ്റര്‍ പൈപ്പ്
ലൈനാണ് ഇതുവരെ
സ്ഥാപിച്ചിട്ടുളളത്;
(ബി)
കണ്ണൂര്‍
ജില്ലയില്‍ ഇതുമായി
ബന്ധപ്പെട്ട് എന്തൊക്കെ
പ്രവൃത്തികളാണ് ഇതുവരെ
നടപ്പിലാക്കിയിട്ടുളളത്;
വിശദാംശം നല്‍കുമോ?
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളിലെ
എം.ഡി. നിയമനം
5392.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളിലെ എം.ഡി.
മാരുടെ നിയമനത്തിനായി
യോഗ്യതകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ എം.ഡി.
മാരുടെ നിയമനം
പി.എസ്.സി. നിയമനങ്ങള്‍
പോലെ
സുതാര്യമാക്കുന്നതിനും
പ്രസ്തുത
തസ്തികയിലേക്ക്
യോഗ്യതയും
കഴിവുമുള്ളവരെ
കണ്ടെത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
വിരമിച്ചവര്‍ക്ക്
പുനര്‍നിയമനം
5393.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന്റെ കീഴിലുള്ള
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
എക്സിക്യുട്ടീവ്
തസ്തികയില്‍ നിന്നും
വിരമിച്ചവര്‍ക്ക് ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം അതേ
തസ്തികയിലോ
മറ്റേതെങ്കിലും
തസ്തികയിലോ കരാര്‍
നിയമനമോ മറ്റേതെങ്കിലും
തരത്തിലുള്ള നിയമനമോ
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ സ്ഥാപനങ്ങളില്‍
ആര്‍ക്കെല്ലാമാണ്
നിയമനം നല്‍കിയതെന്ന്
തസ്തികസഹിതം
വ്യക്തമാക്കുമോ?
കിന്‍ഫ്ര
പാര്‍ക്കുകള്‍
5394.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിന്‍ഫ്ര പാര്‍ക്കുകള്‍
എവിടെയാെക്കെയുണ്ട്;
ജില്ല തിരിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ;
(ബി)
ഓരോ
പാര്‍ക്കിലും എത്ര
ചതുരശ്ര അടി വീതം
വിസ്തീര്‍ണ്ണമുള്ള
കെട്ടിടങ്ങള്‍
നിര്‍മ്മിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
നിര്‍മ്മിച്ചവ
പൂര്‍ണ്ണമായും വ്യവസായ
യൂണിറ്റുകള്‍ക്ക്
അലോട്ട് ചെയ്തു
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സിഡ്കോ
ഉദ്യോഗസ്ഥർക്കെതിരെയുള്ള
നടപടികൾ
T 5395.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോയിൽ
2012 ഫെബ്രുവരി 22 മുതൽ
കരാർ അടിസ്ഥാനത്തിൽ
ജോലി നോക്കി വന്ന ആശ
ലോറൻസിന്റെ കരാർ
31/08/2016 ൽ പുതുക്കി
നൽകിയതിനു ശേഷം
01/12/2016 ൽ ദിവസവേതന
അടിസ്ഥാനത്തിലേക്ക്
മാറ്റിയത് എന്ത്
കാരണത്താലാണ്;
വ്യക്തമാക്കാമോ;
(ബി)
ആശ
ലോറൻസ് 28/10/2018 ൽ
മുഖ്യമന്ത്രിക്ക്
നല്കിയ പരാതിയിൽ
പറയുന്ന എതിർകക്ഷികളായ
പത്മ, ലില്ലി, ഷാഹിന,
ഷിബിന, ഫയാസ്
എന്നിവർക്കെതിരെ എടുത്ത
നടപടികൾ എന്തൊക്കെയാണ്;
ആശ ലോറൻസിന് യാത്രാബത്ത
എത്ര കാലം
നല്‍കിയിട്ടുണ്ട്;
ടിയാള്‍ സേവനം
അനുഷ്ഠിച്ച കാലയളവില്‍
എന്തൊക്കെ
അലവന്‍സുകളാണ്
നല്‍കിയിട്ടുള്ളത്;
നല്കിയ അലവന്‍സുകളുടെ
രേഖകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഈ
വ്യക്തിക്ക് 2018 ജൂണ്‍
4 മുതല്‍ ടി.എ.
നിര്‍ത്തലാക്കിയത് ഏത്
ഉത്തരവിന്‍െറ
അടിസ്ഥാനത്തിലാണ്;
പകർപ്പ് ലഭ്യമാക്കാമോ;
ആശ ലോറൻസിനെ സിഡ്കോയിൽ
ദിവസവേതന
അടിസ്ഥാനത്തില്‍ ജോലി
ചെയ്തുവരവേ
പിരിച്ചുവിടാനുണ്ടായ
കാരണം എന്തെന്ന്
വ്യക്തമാക്കാമോ ;
(സി)
സിഡ്കോയിൽ
ഇപ്പോൾ ദിവസവേതന
അടിസ്ഥാനത്തിൽ ജോലി
ചെയ്യുന്നവരുടെ
വിശദവിവരം
വ്യക്തമാക്കാമോ;
പ്രസ്തുത ജീവനക്കാർ
ഏതൊക്കെ ഓഫീസുകളിൽ എത്ര
നാളായി ജോലി
ചെയ്യുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
ആശ
ലോറൻസിന്റെ പേരില്‍
2016 മേയ് 21 വരെ
എന്തെങ്കിലും പരാതി
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്‍െറ
പകര്‍പ്പ് നല്‍കാമോ;
ടിയാളിനെതിരായി പരാതി
ലഭിച്ചത് എപ്പോഴാണ്;
സിഡ്കോയിലെ അൺസ്കില്‍ഡ്
വർക്കർ ആയ പത്മ, ആശ
ലോറൻസിനെതിരെ പരാതി
നൽകിയിട്ടുണ്ടോ;
എങ്കില്‍ പരാതിയുടെ
പകർപ്പും അതിന്മേലുള്ള
പോലീസ് റിപ്പോർട്ടിന്റെ
പകർപ്പും ലഭ്യമാക്കാമോ;
(ഇ)
സിഡ്കോ
എം.ഡി.
ശ്രീ.ജയകുമാറിനെതിരെയും
മാർക്കറ്റിങ് ഹെഡ്
ശ്രീ.എബിനെതിരെയും
പാലക്കാട് ടൗൺ പോലീസ്
സ്റ്റേഷനിൽ എഫ്.ഐ.ആർ.
രജിസ്റ്റര്‍
ചെയ്തിട്ടുള്ളത് ഏത്
പരാതിയിലാണ്; ടി
കേസിന്‍െറ ഇപ്പോഴത്തെ
സ്ഥിതി വ്യക്തമാക്കാമോ;
(എഫ്)
സിഡ്കോയിലെ
അൺസ്കില്‍ഡ് വർക്കേഴ്സ്
നിയമനത്തിനെതിരായി
ഹൈക്കോടതിയിലുള്ള
കേസില്‍
സര്‍ക്കാരിന്‍െറയും
സിഡ്കോയുടെയും
അഭിപ്രായം എന്താണെന്ന്
വ്യക്തമാക്കാമോ;
(ജി)
സിഡ്കോ
മുൻ എം.ഡി. സജി
ബഷീറിനെയും മുൻ
എ.ജി.എം.
അനിൽകുമാറിനെയും
പ്രോസിക്യൂട്ട് ചെയ്യാൻ
അനുമതി നൽകിയ വിജിലൻസ്
കേസിൽ പ്രതികളായ മറ്റു
ഉദ്യോഗസ്ഥർ
ആരൊക്കെയാണ്; വിശദവിവരം
നൽകാമോ; അവരെ
പ്രോസിക്യൂട്ട്
ചെയ്യാനുള്ള അനുമതി
നല്‍കാത്തതിനുള്ള കാരണം
വ്യക്തമാക്കാമോ?
സിഡ്കോയിലെ
നിയമനങ്ങള്‍
5396.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സിഡ്കോയില്‍ 2012
ഫെബ്രുവരി മുതല്‍
കരാര്‍
ജീവനക്കാരിയായിരുന്ന ആശ
ലോറന്‍സിനെ ദിവസവേതന
വിഭാഗത്തിലേക്ക്
മാറ്റുവാനുളള
കാരണമെന്തെന്ന്
അറിയിക്കുമോ;
(ബി)
ആശ
ലോറന്‍സിനെ പ്രസ്തുത
ദിവസവേതന ജോലിയില്‍
നിന്നും
പിരിച്ചുവിടാനുളള
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
2011
മുതല്‍ 2019 മേയ് വരെ
സിഡ്കോയില്‍ എത്ര പേരെ
ദിവസവേതന/കരാര്‍
അടിസ്ഥാനത്തില്‍
നിയമിച്ചിട്ടുണ്ട്;
ഇതില്‍ എത്ര പേരെ
സ്ഥിരപ്പെടുത്തി; അവര്‍
ആരൊക്കെയാണെന്നും
ഏതെല്ലാം
തസ്തികകളിലാണെന്നും
സ്ഥിരപ്പെടുത്തുവാനുളള
മാനദണ്ഡം എന്താണെന്നും
വ്യക്തമാക്കുമോ;
(ഡി)
സിഡ്കോയിലെ
അഴിമതിയുമായി
ബന്ധപ്പെട്ട് 2011ന്
ശേഷം എത്ര
പേര്‍ക്കെതിരെ
വിജിലന്‍സ് അന്വേഷണം
നടന്നുവെന്നും അവര്‍
ആരൊക്കെയാണെന്നും ഈ
കേസുകളുടെ ഇപ്പോഴത്തെ
അവസ്ഥയെന്താണെന്നും
അറിയിക്കുമോ?
സിഡ്കോയിലെ
നിയമനം
5397.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിഡ്കോ
കമ്പനി
സെക്രട്ടറിയായിരുന്ന
ജയശ്രീ ഏത് കാലയളവിലാണ്
ഈ തസ്തികയിൽ
സേവനമനുഷ്ഠിച്ചിരുന്നതെന്നും
എന്ത് കാരണം കൊണ്ടാണ്
ജോലിയിൽനിന്നും
ഒഴിഞ്ഞതെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വ്യക്തി ഇപ്പോഴും ബോർഡ്
യോഗങ്ങളിൽ
പങ്കെടുക്കാറുണ്ടോ,
ഉണ്ടെങ്കിൽ
എന്തടിസ്ഥാനത്തിലാണ്
ഇപ്രകാരം
പങ്കെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ; കഴിഞ്ഞ
രണ്ട് വർഷത്തെ ബോർഡ്
യോഗങ്ങളുടെ
മിനിട്സിന്റെയും
അറ്റൻഡൻസിന്റെയും
പകർപ്പ് ലഭ്യമാക്കാമോ;
(സി)
സിഡ്കോയിലെ
മാർക്കറ്റിങ് ഹെഡ് ആയ
എബിന്റെ നിയമനം
എങ്ങനെയായിരുന്നുവെന്നും
ടിയാൻ ജോലിയിൽ
പ്രവേശിച്ച തീയതി
എന്നാണെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഉദ്യോഗസ്ഥന്റെ പേരിൽ
ക്രിമിനൽ കേസ്
എന്തെങ്കിലും
നിലവിലുണ്ടോ; എങ്കിൽ
ക്രിമിനൽ കേസ്
നിലനിൽക്കേ പ്രൊബേഷൻ
ഡിക്ലയർ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ;
(ഇ)
സിഡ്കോയിൽ
അൺസ്കിൽഡ്
വർക്കേഴ്സിന്റെ നിയമനം
നടത്തിയതിന്റെ റാങ്ക്
ലിസ്റ്റ്, മാർക്ക്
ലിസ്റ്റ് എന്നിവയുടെ
മുഴുവൻ പകർപ്പും
ലഭ്യമാക്കാമോ?
ട്രാക്കോ
കേബിള്‍
കമ്പനിത്തൊഴിലാളികളുടെ
പി.എഫ്.വിഹിതം
5398.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
സ്ഥാപനമായ ട്രാക്കോ
കേബിള്‍ കമ്പനിയില്‍
തൊഴിലാളികളുടെ
ശമ്പളത്തില്‍ നിന്നും
12% തുക പി.എഫ്.-ല്‍
അടച്ചുകൊണ്ടിരുന്നത്,
2019 ജനുവരി മുതല്‍
ഉയര്‍ന്ന ശമ്പളം
ലഭിക്കുന്നവര്‍
ആണെങ്കിലും 15000/-
രൂപയുടെ 12% മാത്രം
മാനേജ്മെന്റ് അടച്ചാല്‍
മതിയെന്ന് സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
മേല്‍
ഉത്തരവ് തൊഴിലാളി
വിരുദ്ധവും
തൊഴിലാളികള്‍ക്ക് കനത്ത
സാമ്പത്തിക നഷ്ടം
ഉണ്ടാക്കുന്നതാണെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉത്തരവ്
ഭേദഗതി ചെയ്ത് ശമ്പള
പരിധി എടുത്ത്
കളയുന്നതിനുള്ള നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ടി.ടി.പി.എൽ.
-ല്‍ മലിനീകരണ നിവാരണ
പ്ലാന്റ്
5399.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ടി.ടി.പി.എൽ. -ല്‍
മലിനീകരണ നിവാരണ
പ്ലാന്റ് പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
(ബി)
ഇതുവഴി
പ്രതിദിനം എത്ര ടണ്‍
ടൈറ്റാനിയം ഡയോക്സൈഡ്
ഉല്പ്പാദിപ്പിക്കുവാന്
സാധിക്കും; മലിനീകരണ
നിയന്ത്രണ ബോര്‍ഡില്‍
നിന്നും ഇതിന് അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കഴിഞ്ഞ
രണ്ടുമാസമായി
ഉല്‍പ്പാദനം ഗണ്യമായി
കുറഞ്ഞ സാഹചര്യം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ?
കരകൗശല
വികസന കോര്പ്പറേഷന്
എം.ഡി.യെ പ്രോസിക്യൂട്ട്
ചെയ്യുന്നതിന് അനുമതി
5400.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരകൗശല
വികസന കോര്പ്പറേഷന്
മാനേജിംഗ് ഡയറക്ടറായി
നിലവില്‍ ജോലി
ചെയ്യുന്ന വ്യക്തിയെ
പ്രോസിക്യൂട്ട്
ചെയ്യുന്നതിന് അനുമതി
തേടി എന്തെങ്കിലും
നിവേദനം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ലഭിച്ചത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദമാക്കുമോ?
കോട്ടയം
ജില്ലയിലെ റബ്ബര്‍ അധിഷ്ഠിത
വ്യവസായപാര്‍ക്ക്
5401.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ പാറത്തോട്
ഗ്രാമപഞ്ചായത്തില്‍
ചിറ്റടി എന്ന സ്ഥലത്ത്
റബ്ബര്‍ അധിഷ്ഠിത
വ്യവസായപാര്‍ക്ക്
സ്ഥാപിക്കാനുദ്ദേശിക്കുന്ന
സ്ഥലം ബി.ടി.ആർ.(ബേസിക്
ടാക്സ് രജിസ്റ്റർ )-ല്‍
തോട്ടം എന്ന്
രേഖപ്പെടുത്തിയതിനാല്‍
വ്യവസായപാര്‍ക്കിന്റെ
നിര്‍മ്മാണത്തിന് സ്ഥലം
ഉപയോഗിക്കാൻ
കഴിയുന്നില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യവസായ പാര്‍ക്ക്
സ്ഥാപിക്കുന്നതിനായി
ബി.ടി.ആർ.-ൽ ആവശ്യമായ
മാറ്റം വരുത്തി
സഹായിക്കണമെന്ന്
ആവശ്യപ്പെട്ട് ബഹു.
വ്യവസായ
വകുപ്പ്മന്ത്രിക്ക്
നൽകിയ 21.02.2019 ലെ
MLA-PNJR/GP/47/2019-20
നമ്പർ കത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കത്തിന്റെ
അടിസ്ഥാനത്തിൽ,റവന്യൂ
റെക്കോർഡിൽ (ബേസിക്
ടാക്സ് രജിസ്റ്റർ)
പ്രസ്തുത സ്ഥലം തോട്ടം
എന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്
മാറ്റാന്‍ റവന്യൂ
അധികാരികള്‍ക്ക് വേണ്ട
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത സംരംഭം
തുടങ്ങുന്നതിനാവശ്യമായ
അനുകൂല നടപടികൾ
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മഞ്ചേരി
മണ്ഡലത്തിലെ പുതിയ വ്യവസായ
സംരംഭങ്ങള്‍
5402.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മഞ്ചേരി
നിയോജകമണ്ഡലത്തില്‍
പുതുതായി എത്ര ചെറുകിട
വ്യവസായ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാം മേഖലയിലാണ്
ആരംഭിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയോജക മണ്ഡലത്തില്‍
പുതിയ വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം സഹായങ്ങള്‍
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
പട്ടാമ്പി
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്ക്
5403.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തില്‍ വ്യവസായ
പാര്‍ക്കിനായി കിന്‍ഫ്ര
മുഖേന സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
എന്തെങ്കിലും നടപടി
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്
പഞ്ചായത്തിലാണ് സ്ഥലം
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ സംരംഭക സഹായ
പദ്ധതി
5404.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംരംഭക സഹായ
പദ്ധതിയില്‍ കല്‍പ്പറ്റ
മണ്ഡലത്തിലെ എത്ര
യൂണിറ്റുകള്‍ക്ക് എത്ര
രൂപ വീതം
അനുവദിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ?
നിലമ്പൂരില്‍
വ്യവസായ പാര്‍ക്ക്
5405.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരില്‍
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നത്
സംബന്ധിച്ച് റിയാബ്
പ്രതിനിധികളെയും റവന്യൂ
വകുപ്പ് ഉദ്യോഗസ്ഥരെയും
പങ്കെടുപ്പിച്ചുകൊണ്ടുള്ള
ഒരു യോഗം 2016-ല്‍
നടന്നിരുന്നോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യോഗത്തില്‍ വ്യവസായ
വകുപ്പ് തന്നെ പണം
നല്കി സ്ഥലം
ഏറ്റെടുക്കുവാന്‍
സന്നദ്ധമാണെന്ന്
അറിയിച്ചിരുന്നോ;
(സി)
പ്രെെവറ്റ്
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ് പദ്ധതി
പ്രകാരം സ്വകാര്യ
ഉടമസ്ഥര്‍ ഭൂമി
നല്കാന് തയ്യാറായാല്‍
വില നല്കി ഭൂമി
ഏറ്റെടുത്ത് വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കാമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ വ്യവസായ സാധ്യതകൾ
5406.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍പ്പെടുന്ന
തദ്ദേശസ്ഥാപനങ്ങളില്‍
മിനി ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റ്
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
സാധ്യതാപഠനം
നടത്തിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സാധ്യതാപഠനം
നടത്തിയിട്ടില്ലെങ്കില്‍
അടിയന്തരമായി
സാധ്യതാപഠനം
നടത്തുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(സി)
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍പ്പെടുന്ന
പഞ്ചായത്തുകളില്‍
വിജയകരമായി നടത്താന്‍
കഴിയുന്ന ചെറുകിട
വ്യവസായ സംരംഭങ്ങള്‍
ഏതെല്ലാമാണ് എന്നത്
സംബന്ധിച്ച് കൊല്ലം
ജില്ലാ വ്യവസായ
കേന്ദ്രം സാധ്യതാപഠനം
നടത്തിയിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
അങ്കമാലിയിലെ
വ്യവസായകേന്ദ്രങ്ങളിലെ
റോഡുകള്‍
5407.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അങ്കമാലി
നിയോജകമണ്ഡലത്തിലെ
വ്യവസായകേന്ദ്രങ്ങളിലെ
റോഡുകളില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കഴിഞ്ഞ
പ്രളയത്തില്‍ അങ്കമാലി
നിയോജകമണ്ഡലത്തിലെ
വ്യവസായ
കേന്ദ്രങ്ങളില്‍
തകര്‍ന്ന റോഡുകള്‍
പുനരുദ്ധരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിയോജകമണ്ഡലത്തിലെ
വ്യവസായകേന്ദ്രങ്ങളിലെ
റോഡ് നവീകരണത്തിനായി
11.04.2019-ല്‍ ബി
8/1953 നമ്പരായി
എറണാകുളം ജില്ലാ
വ്യവസായ കേന്ദ്രം
മാനേജര്‍ നല്കിയ
ശിപാർശയില്‍ ഭരണാനുമതി
നല്‍കുമോ; വിശദാംശം
ലഭ്യമാക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വ്യവസായ വികസനം
5408.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ വകുപ്പ്
മുഖേന ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
നടത്തിയിട്ടുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വിശദമാക്കാമോ?
വ്യാപാരി
വ്യവസായികള്‍ക്ക് സാമ്പത്തിക
സഹായം
5409.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാപ്രളയത്തില്‍
ഏറ്റവും ദുരിതം
അനുഭവിച്ച വ്യാപാരി
വ്യവസായികളുടെ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രളയത്തില്‍
സര്‍വ്വതും
നഷ്ടപ്പെട്ട് വ്യാപാര
സ്ഥാപനങ്ങള്‍
പൂട്ടിയിടേണ്ടി വന്ന
വ്യാപാരി
വ്യവസായികള്‍ക്ക്
സാമ്പത്തിക സഹായമായി
എത്ര രൂപ വീതമാണ്
അവരുടെ അക്കൗണ്ടിലോ
നേരിട്ടോ നല്‍കിയതെന്ന്
വിശദമാക്കാമോ;
(സി)
വീടുകളില്‍
വെളളം കയറി
വന്‍നാശനഷ്ടം
ഉണ്ടായവര്‍ക്ക് 10000/-
രൂപ അടിയന്തര സഹായം
നല്കിയ സര്‍ക്കാര്‍
ജീവനോപാധികള്‍
സര്‍വ്വതും നഷ്ടപ്പെട്ട
വ്യാപാരി
വ്യവസായികള്‍ക്ക്
ആശ്വാസമായി സാമ്പത്തിക
സഹായം നല്‍കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
കടക്കെണിയില്‍
നിന്നും
ആത്മഹത്യയിലേക്ക്
പോകുന്ന ഇവര്‍ക്ക്
ധനസഹായം നല്‍കുന്നതിന്
നടപടി സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
പ്രളയത്തില്‍
നഷ്ടം നേരിട്ട
വ്യാപാരികള്‍ക്ക് വായ്പ
5410.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റില്‍ ഉണ്ടായ
മഹാപ്രളയത്തില്‍ കടകള്‍
മുങ്ങി നാശനഷ്ടം
നേരിട്ട
വ്യാപാരികള്‍ക്ക്
പലിശരഹിത വായ്പ
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എത്ര
രൂപ വീതമാണ് ഓരോ
കച്ചവടക്കാരനും
നല്കാന്
ഉദ്ദേശിക്കുന്നത്;
വായ്പ നല്‍കുന്നതിലെ
വ്യവസ്ഥകള്‍
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
വായ്പയ്ക്കായി എത്ര
കച്ചവടക്കാര്‍ അപേക്ഷ
നല്കി എന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; ഇതുവരെ
എത്ര പേർക്ക് വായ്പ
നല്കി എന്ന്
അറിയിക്കാമോ;
(ഡി)
വായ്പ
നല്‍കുന്നത്
വൈകുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
എന്നത്തേയ്ക്ക്
കച്ചവടക്കാര്‍ക്ക്
വായ്പ നല്‍കാനാകും
എന്ന് വിശദമാക്കാമോ?
ജില്ലാതല
പാരിസ്ഥിതികാഘാത നിർണ്ണയ
അതോറിറ്റി
5411.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതിന്
ജില്ലാതല
പാരിസ്ഥിതികാനുമതി
നല്‍കാനുളള സംവിധാനം
നിലവിലില്ലാത്തതുകാരണം
ഉണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാരിസ്ഥിതികാനുമതി
നല്‍കാനുളള ജില്ലാതല
പാരിസ്ഥിതികാഘാത
നിർണ്ണയ അതോറിറ്റി
പിരിച്ചുവിട്ടതുമൂലം
ഇതിനായുള്ള അപേക്ഷകള്‍
കെട്ടിക്കിടക്കുകയും
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
കരിങ്കല്ല്
ലഭിക്കാത്തതുമായ
ഗുരുതരമായ സ്ഥിതി
വിശേഷം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ജില്ലാതല
പാരിസ്ഥിതികാനുമതി
നല്‍കാനുളള അതോറിറ്റി
സംബന്ധിച്ച് കേന്ദ്ര
സര്‍ക്കാര്‍ അടുത്ത
കാലത്ത് എന്തെങ്കിലും
നോട്ടിഫിക്കേഷന്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാന സര്‍ക്കാര്‍ ഈ
സമിതി
പുന:സ്ഥാപിക്കുന്നതിലേയ്ക്കായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഉദുമ
മെെലാട്ടി സില്‍ക്ക് റീലിംഗ്
യൂണിറ്റ്
5412.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ സെറിഫെഡിന്റെ
കീഴിലുളള ഉദുമ
മെെലാട്ടി സില്‍ക്ക്
റീലിംഗ് യൂണിറ്റിലെ
സ്ത്രീ
തൊഴിലാളികള്‍ക്ക് എത്ര
മാസത്തെ വേതനമാണ്
കുടിശ്ശികയായിട്ടുളളത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ ജോലി
സംരക്ഷണം ഉറപ്പ്
വരുത്തുന്നതിനും
അവര്‍ക്ക് ശമ്പള
കുടിശ്ശിക
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
തുണിമില്ല്
വ്യവസായം നേരിടുന്ന
പ്രതിസന്ധി
5413.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
യു.പി.എ. സർക്കാർ
ആസിയാന്‍ കരാര്‍
ഒപ്പുവെച്ചതിനെത്തുടര്‍ന്ന്
തീരുവയില്ലാതെ
നൂല്,വസ്ത്രം തുടങ്ങിയവ
രാജ്യത്ത് ഇറക്കുമതി
ചെയ്യുന്നതുമൂലം
സംസ്ഥാനത്തെ
തുണിമില്ലുകളുടെ
പ്രവര്‍ത്തനത്തിലുണ്ടായ
പ്രതിസന്ധിയും പ്രസ്തുത
മേഖലയിലുണ്ടായ
പ്രത്യാഘാതങ്ങളും
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പ്രവര്‍ത്തിച്ചിരുന്ന
തുണിമില്ലുകളെക്കുറിച്ചും
അവയുടെ നിലവിലെ
അവസ്ഥയെക്കുറിച്ചും
വിശദമാക്കാമോ;
(സി)
തുണിമില്ല്
തൊഴിലാളികളുടെ തൊഴില്‍
സുരക്ഷയും പുനരധിവാസവും
ഉറപ്പാക്കുന്നതിനായി
സര്‍ക്കാര്‍
നടത്തിവരുന്ന ഇടപെടല്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(ഡി)
തുണിമില്ലുകൾ
കാലാനുസൃതമായി
നവീകരിക്കുന്നതിനും
ആധുനിക സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
ശാക്തീകരിക്കുന്നതിനും
വേണ്ട നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പട്ടുവസ്ത്ര
ഉല്പാദനത്തിനായി സെറിഫെഡ്
പദ്ധതി
5414.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടുവസ്ത്ര
ഉല്പാദനത്തിനായി
സെറിഫെഡ് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതിയ്ക്ക്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളുടെ അനുമതി
എന്ന് ലഭിച്ചു;
കേന്ദ്ര, സംസ്ഥാന
മുതല്‍മുടക്ക് എത്ര
ശതമാനം വീതമാണ്എന്ന്
വെളിപ്പെടുത്താമോ;
(സി)
കേന്ദ്ര
വിഹിതം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
ലഭിച്ചുവെന്നറിയിക്കുമോ;
(ഡി)
സംസ്ഥാന
വിഹിതം ലഭിക്കാന്‍
കോടതി ഇടപെടല്‍
വേണ്ടിവരാനുണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കാമോ?
ഖാദി
ബാേര്ഡിന്െറ തേന്‍ സംഭരണം
5415.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രധാന തേന്‍ സംഭരണ
ഏജന്‍സിയായ ഖാദി
ബാേര്‍ഡ്, തേന്‍
സംഭരിക്കാത്തതിനെത്തുടര്ന്ന്
വിപണി കണ്ടെത്താനാകാതെ
തേനീച്ച കര്‍ഷകര്‍
പ്രതിസന്ധി നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഖാദി
ബാേര്‍ഡിന്റെ തേന്‍
സംഭരണ കേന്ദ്രങ്ങള്‍
എവിടെയെല്ലാമാണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
കര്‍ഷകരുമായി
ചര്‍ച്ച ചെയ്ത് തേന്‍
വില നിശ്ചയിക്കാനും
സംഭരണം ഉറപ്പാക്കാനും
ആവശ്യമായ നിര്‍ദ്ദേശം
ബാേര്ഡിന് നല്കുമാേ
എന്നറിയിക്കാമോ?
കഞ്ഞിക്കുഴി
ഖാദി നെയ്ത്ത് കേന്ദ്രത്തില്‍
അടിസ്ഥാന സൗകര്യങ്ങള്‍
5416.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ കഞ്ഞിക്കുഴി
ഖാദി നെയ്ത്ത്
കേന്ദ്രത്തില്‍
നിലവില്‍ എത്ര
തൊഴിലാളികളാണ് ജോലി
ചെയ്യുന്നത്;
(ബി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
കുടിവെള്ളം അടക്കമുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമല്ലെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനത്തില്‍
തൊഴിലാളികള്‍ക്ക്
ആവശ്യമായ അടിസ്ഥാന
സൗകര്യങ്ങള്‍ ഉറപ്പ്
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പ്രാദേശിക
സ്പാേര്‍ട്സ് ക്ലബുകള്‍ക്ക്
പരിപാേഷണം
5417.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
മേഖലയിലെ കായിക മികവ്
വര്‍ദ്ധിപ്പിക്കുന്നതിന്
എന്താെക്കെ പദ്ധതികളാണ്
നിലവിലുള്ളത്; അതിലെ
ഗുണഭാേക്താക്കളെ
എങ്ങനെയാണ്
തെരഞ്ഞെടുക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികളായ
കായിക താരങ്ങള്‍ക്ക്
പരിശീലനം
ലഭ്യമാക്കുന്നതിന്
എന്താെക്കെ നടപടികളാണ്
കായിക വകുപ്പിനു
കീഴില്‍ സ്വീകരിച്ചു
വരുന്നത്;
വിശദാംശങ്ങള്‍
നല്‍കാമാേ;
(സി)
പ്രാദേശികമായി
പ്രവര്‍ത്തിക്കുന്ന
സ്പാേര്‍ട്സ്
ക്ലബുകള്‍ക്ക്
പരിപാേഷണം
നല്‍കുന്നതിനായി
പ്രത്യേക പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടാേ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായികക്ഷമത
വര്‍ദ്ധിപ്പിക്കാന്‍ നടപടി
5418.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജീവിതനിലവാരത്തിലും
ജീവിതസൗകര്യങ്ങളിലും
ഉണ്ടായ ഉയര്‍ച്ചയുടെ
ഭാഗമായി ദൈനംദിന
ജീവിതത്തിലെ
വ്യായാമമില്ലായ്മ കാരണം
കുട്ടികളിലും
യുവതീയുവാക്കളിലും
കായികക്ഷമതയുടെ കുറവ്
അനുഭവപ്പെടുന്നുണ്ട്
എന്ന
മാധ്യമവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
കായികരംഗത്ത്
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
5419.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കായികരംഗത്ത്
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പരിഷ്കാരങ്ങളിലൂടെ
എന്തൊക്കെ സേവനങ്ങള്‍
കായികതാരങ്ങള്‍ക്ക്
ലഭ്യമാക്കി എന്ന്
വിശദമാക്കാമോ?
കിക്കോഫ്
പദ്ധതി നടപ്പിലാക്കുന്ന
കേന്ദ്രങ്ങൾ
5420.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിക്കോഫ്
പദ്ധതി
നടപ്പിലാക്കുന്നത് എത്ര
കേന്ദ്രങ്ങളിലാണെന്നും
അവ
എവിടെയെല്ലാമാണെന്നും
വിശദമാക്കാമോ;
(ബി)
മാവൂർ
ഗവണ്മെന്റ്
ഹയര്‍സെക്കന്ററി
സ്കൂളില്‍ ഈ പദ്ധതി
അനുവദിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഓപ്പറേഷന്
ഒളിമ്പ്യ
5421.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പില്‍
ഏതെങ്കിലും തരത്തിലുള്ള
വീഴ്ചകള്‍
ഉണ്ടായിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
പരിഹരിക്കുവാനായി
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലേക്ക് എത്ര
കായികതാരങ്ങളെ
തിരഞ്ഞെടുത്തിട്ടുണ്ടെന്നും
ഏതൊക്കെ കായിക
ഇനങ്ങളില്‍ ഏതൊക്കെ
സ്ഥലങ്ങളില്‍ കായിക
പരിശീലനം
നടത്തുന്നുണ്ടെന്നും
വിശദമാക്കാമോ?
അഡ്വഞ്ചര്‍
സ്പോര്‍ട്സ് പദ്ധതികള്‍
5422.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഡ്വഞ്ചര്‍
സ്പോര്‍ട്സ് പദ്ധതികള്‍
പ്രോല്‍സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ നടത്തിയ
പ്രവർത്തനങ്ങൾ
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിൽ
അഡ്വഞ്ചര്‍ സ്പോര്‍ട്സ്
പദ്ധതി നടപ്പിലാക്കുന്ന
കാര്യം പരിഗണിക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയ്ക്കായി
പരിഗണിക്കുന്നതിന്
പ്രത്യേക
മാനദണ്ഡങ്ങളുണ്ടോ;
വിശദമാക്കാമോ?
സ്കൂള്മൈതാന
നവീകരണത്തിനുള്ള നടപടി
5423.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
ഗ്രാമപ്രദേശങ്ങളിലെ
സ്കൂള്‍ കുട്ടികളുടെ
കായിക മികവ്
പരിപോഷിപ്പിക്കുന്നതിനായി
സ്കൂളുകളിലെ
മൈതാനങ്ങള്‍
നവീകരിക്കുന്നതിന്
കായിക വകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതി
5424.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓപ്പറേഷന്
ഒളിമ്പ്യ പദ്ധതിയുടെ
ഭാഗമായി തിരുവനന്തപുരം
ജില്ലയില്‍ പരിശീലനം
നടത്തുന്ന കായിക
താരങ്ങള്‍ക്ക്
ലഭ്യമാക്കുന്ന ആഹാരം,
പരിശീലനം, താമസം എന്നിവ
സംബന്ധിച്ച വിശദമായ
മറുപടി ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കായികതാരങ്ങള്‍ക്ക്
ആവശ്യമായ കായിക
ഉപകരണങ്ങള്‍ എല്ലാം
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇനം
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കായികതാരങ്ങളെ
തെരഞ്ഞെടുത്തതിനുശേഷം
അവർക്ക് അടിസ്ഥാന
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതില്‍
വീഴ്ച പറ്റിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
ഓപ്പറേഷന്
ഒളിമ്പ്യയില്‍ പരിശീലനം
നടത്തുന്ന
വിദ്യാര്‍ത്ഥികളായ
കായികതാരങ്ങള്‍ക്ക്
നിബന്ധനകളില്‍
ഇളവുവരുത്തി
സ്കൂളുകളിലും
കോളേജുകളിലും
അനുയോജ്യമായ കോഴ്സുകള്‍
പഠിക്കുന്നതിനുവേണ്ട
അഡ്മിഷന്
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ഇ)
ഓപ്പറേഷന്
ഒളിമ്പ്യയില്‍ പരിശീലനം
നടത്തുന്ന
കായികതാരങ്ങളുടെ
മാതാപിതാക്കളുടെ/രക്ഷകര്‍ത്താക്കളുടെ
യോഗം എത്ര പ്രാവശ്യം
വിളിച്ചിട്ടുണ്ട്;
പ്രസ്തുത യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോയെന്ന്
അറിയിക്കാമോ?
തായ്കൊണ്ടോ
അസോസിയേഷന് ഓഫ് കേരളയ്ക്ക്
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരം
5425.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
കായിക നിയമം അനുസരിച്ച്
ഒരു കായിക അസോസിയേഷന്
അഫിലിയേഷന്
നല്‍കുന്നത് കേന്ദ്ര
കായിക
മന്ത്രാലയത്തിന്റെയും
ഇന്ത്യന്‍ ഒളിമ്പിക്
അസോസിയേഷന്റെയും
അംഗീകാരം
ലഭിച്ചിട്ടുണ്ടെങ്കിലാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
തായ്കൊണ്ടോ
അസോസിയേഷന് ഓഫ്
കേരളയ്ക്ക് സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(സി)
തായ്കൊണ്ടോ
എന്ന കായിക ഇനത്തിന്
കേന്ദ്ര കായിക
മന്ത്രാലയത്തിന്റെയോ
ഇന്ത്യന്‍ ഒളിമ്പിക്
അസോസിയേഷന്റെയോ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ സംസ്ഥാന
സ്പോര്‍ട്സ് കൗണ്‍സില്‍
എപ്രകാരമാണ് ഇതിന്
അംഗീകാരം നല്‍കിയതെന്ന്
വ്യക്തമാക്കുമോ?
സ്പോര്‍ട്സ്
കൗണ്‍സില്‍ അംഗീകരിച്ച
അസോസിയേഷനുകള്‍
5426.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സില്‍ 2018-19 ല്‍
അംഗീകാരം
നല്കിയിട്ടുളള കായിക
അസോസിയേഷനുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കായിക അസോസിയേഷനുകളുടെ
പ്രസിഡന്റ്,
സെക്രട്ടറി, ട്രഷറര്‍
എന്നിവരുടെ
പേരുവിവരങ്ങള്‍
വിശദമാക്കാമോ;
(സി)
നിലവില്‍
അംഗീകാരം നല്‍കാത്ത
കായിക അസോസിയേഷനുകള്‍
ഏതൊക്കെ എന്ന്
വ്യക്തമാക്കാമോ?
കായികരംഗത്ത്
നടപ്പിലാക്കിയ പദ്ധതികൾ
5427.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2020
ഒളിമ്പിക്സ്
ലക്ഷ്യമാക്കി സംസ്ഥാന
സര്‍ക്കാര്‍ ഏതെങ്കിലും
കായിക ഇനത്തിന്
പ്രത്യേക പരിശീലനം
നല്കി വരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കായികരംഗത്ത്
നടപ്പിലാക്കിയ
പദ്ധതികളും
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
5428.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍ മെസ്
നടത്തുന്നതിന്
സ്പോര്‍ട്സ് കൗണ്‍സില്‍
മുഖേന തുക
അനുവദിക്കുന്നതിന്
നിലവിലുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ; ഓരോ
വിദ്യാര്‍ത്ഥിക്കും
പ്രതിദിനം എത്ര രൂപ
നിരക്കിലാണ് മെസ് ചെലവ്
അനുവദിക്കുന്നത്; ഈ
ഇനത്തില്‍
സര്‍ക്കാരിന്റെ
പ്രതിമാസ ചെലവ്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
തുക അനുവദിക്കുന്നത്
ഇപ്പോള്‍ കുടിശ്ശിക
ആയിട്ടുണ്ടോ; എങ്കില്‍
എന്നുമുതലാണ് കുടിശ്ശിക
ആയതെന്നും ഇതിന്
കാരണമെന്തെന്നും
വ്യക്തമാക്കുമോ;
(സി)
കരാര്‍
ജീവനക്കാരെ നിയോഗിച്ച്
ഭക്ഷണം തയ്യാറാക്കി
വിദ്യാര്‍ത്ഥികള്‍ക്ക്
വിതരണം ചെയ്യേണ്ട ചുമതല
സീനിയര്‍ കോച്ചുമാരില്‍
നിക്ഷിപ്തമായിരിക്കെ,
സര്‍ക്കാര്‍ തുക
അനുവദിച്ചില്ലെങ്കിലും
മാനുഷിക പരിഗണനയില്‍
സ്വന്തം നിലക്ക് വായ്പ
വാങ്ങിയും മറ്റും
ഇത്രയും കാലം
ഹോസ്റ്റലുകള്‍
നടത്തിക്കൊണ്ടുപോയത്
കാരണം കോച്ചുമാര്‍
കടക്കെണിയിലായതും
ഹോസ്റ്റലുകള്‍
അടച്ചുപൂട്ടലിന്റെ
വക്കിലെത്തിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് അടിയന്തരമായി
പരിഹരിക്കുന്നതിന്
വേണ്ട നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
പ്രവര്‍ത്തിക്കുന്ന
മെസ്സുകള്‍
5429.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്പോര്‍ട്സ്
ഹോസ്റ്റലുകളില്‍
പ്രവര്‍ത്തിക്കുന്ന
മെസ്സുകള്‍
അടച്ചുപൂട്ടുന്ന
അവസ്ഥയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യത്തിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
സ്പോര്‍ട്സ്
ഹോസ്റ്റലുകളുടെ
മെസ്സിന്റെ നടത്തിപ്പ്
ചുമതല ഏത്
ഏജന്‍സിക്കാണെന്ന്
വിശദമാക്കാമോ?
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
സ്റ്റേഡിയം പദ്ധതി
5430.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
ഗ്രാമപഞ്ചായത്തുകളിലും
ഒരു ഗ്രാമീണ
സ്റ്റേഡിയം എന്ന
പദ്ധതി കായിക വകുപ്പിന്
കീഴില്‍ നടപ്പിലാക്കി
വരുന്നുണ്ടോ എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഉണ്ടെങ്കില്‍
കോഴിക്കോട് ജില്ലയിലെ
ഏതെല്ലാം
സ്റ്റേഡിയങ്ങളെയാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
പുതിയ
ഗ്രാമീണ
സ്റ്റേഡിയങ്ങള്‍ക്കായി
പ്ലാനും എസ്റ്റിമേറ്റും
സഹിതം അപേക്ഷ
സമര്‍പ്പിച്ചാല്‍ കായിക
വകുപ്പില്‍ നിന്നും
അംഗീകാരം ലഭ്യമാകുമോ
എന്നറിയിക്കാമോ?
ഭിന്നശേഷി
കായികതാരം ശ്രീജിഷ്ണക്ക് ജോലി
നൽകുന്നതിന് നടപടി
5431.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011
മുതല്‍ തുടര്‍ച്ചയായി
നാഷണല്‍ ഗെയിംസിലും
2015-ല്‍ തായ്വാനില്
നടന്ന ഏഷ്യാ പസഫിക്
സ്പെഷ്യൽ ഒളിംപിക്സിലും
2016-ൽ ബള്‍ഗേറിയയിൽ
നടന്ന വേള്‍ഡ് ഡെഫ്
ഒളിംപിക്സിലും
പങ്കെടുത്ത് സ്വര്‍ണ്ണം
ഉള്‍പ്പെടെയുള്ള നിരവധി
മെഡലുകള്‍ കരസ്ഥമാക്കിയ
തൃശൂര്‍ ജില്ലയിലെ
മുല്ലശ്ശേരി
പഞ്ചായത്തിലെ
പെരുവല്ലൂര്‍ കളാശ്ശേരി
വീട്ടില്‍ ശ്രീജിഷ്ണ
എന്ന ഭിന്നശേഷിയുള്ള
കായികതാരത്തിന്
സര്‍ക്കാരില്‍ നിന്നും
സ്പോര്‍ട്സ്
കൗണ്‍സിലില്‍ നിന്നും
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഈ
കായികതാരത്തിന്
സര്‍ക്കാര്‍ ജോലി
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇക്കാര്യം സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടിയുടെ
വിശദാംശം ലഭ്യമാക്കാമോ?
സ്പോര്‍ട്സ്
ക്വാട്ടയിൽ നേരിട്ട് നിയമനം
5432.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്സ്
ക്വോട്ടയില്‍ എത്ര
പേര്‍ക്ക് നേരിട്ട്
നിയമനം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
സ്പോര്‍ട്സ്
ക്വോട്ടയില്‍ ജോലി
നല്കാന് അപേക്ഷ
സ്വീകരിച്ചതിന്മേൽ
നിയമന നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; ഈ
തരത്തില്‍ എത്ര
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
ബാക്കിയുണ്ട് എന്ന്
വ്യക്തമാക്കാമോ?
കായികതാരങ്ങൾക്ക്
പ്രോത്സാഹനവും നിയമനവും
5433.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികതാരങ്ങളെ
പ്രോല്‍സാഹിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എത്ര
കായികതാരങ്ങള്‍ക്ക്
ഏതെല്ലാം തസ്തികകളില്‍
സ്ഥിരനിയമനം
നല്‍കിയെന്ന്
അറിയിക്കാമോ; ഇതിന്റെ
പട്ടിക നല്‍കാമോ;
(സി)
സര്‍ക്കാര്‍
സര്‍വ്വീസില്‍
സ്ഥിരനിയമനം
നല്‍കുന്നതിന് കായിക
താരങ്ങളുടെ
ലിസ്റ്റ്/വെയിറ്റിങ്
ലിസ്റ്റ്
നിലവിലുണ്ടെങ്കില്‍
അതിന്റെ പകര്‍പ്പ്
നല്‍കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സ്ഥിരനിയമനം ലഭിച്ച
കായികതാരങ്ങളില്‍
ആരെങ്കിലും ജോലിയില്‍
നിന്ന് വിടുതല്‍ ചെയ്ത്
പോയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
മാവൂര്‍
വില്ലേജില്‍ സ്പോര്‍ട്സ്
കോംപ്ലക്സ് നിര്‍മ്മാണം
5434.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
താലൂക്ക് മാവൂര്‍
വില്ലേജില്‍
പൊതുമരാമത്ത്
വകുപ്പിന്റെ
കൈവശത്തിലുള്ള 7.8
ഏക്കര്‍ സ്ഥലം
സ്പോര്‍ട്സ് കോംപ്ലക്സ്
നിര്‍മ്മാണത്തിന്
വിട്ടുനല്‍കാന്‍
പ്രസ്തുത വകുപ്പിനോട്
ആവശ്യപ്പെട്ടിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
പൊതുമരാമത്ത് വകുപ്പ്
എന്ത് മറുപടിയാണ്
നല്‍കിയിട്ടുള്ളത്;
(സി)
അന്യാധീനപ്പെട്ടുകിടക്കുന്ന
പ്രസ്തുത സ്ഥലം
ഉപയോഗപ്പെടുത്തുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കോതമംഗലം
എം.എ. കോളേജില്‍ ഖേലോ ഇന്ത്യ
പദ്ധതി
5435.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഖേലോ
ഇന്ത്യ പദ്ധതിയുടെ
കീഴില്‍ കളിസ്ഥലങ്ങള്‍
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട് കോതമംഗലം
എം.എ. കോളേജ്
സമര്‍പ്പിച്ച
അപേക്ഷയില്‍ സീരിയല്‍
നമ്പര്‍ 9 പ്രകാരം
നല്‍കേണ്ട വിവരങ്ങളില്‍
പദ്ധതിയുമായി
ബന്ധപ്പെട്ട
സ്ഥലത്തിന്റെ പൊസഷന്‍
കായിക വകുപ്പിന്
കൈമാറണമെന്ന
വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ;
(ബി)
ഖേലോ
ഇന്ത്യയുമായി
ബന്ധപ്പെട്ട
മാര്‍ഗ്ഗരേഖകളില്‍
ഇപ്രകാരം സ്ഥലത്തിന്റെ
പൊസഷന്‍ കായിക
വകുപ്പിന് കൈമാറണമെന്ന
വ്യവസ്ഥ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ; പ്രസ്തുത
മാര്‍ഗ്ഗരേഖയുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
എയ്ഡഡ് കോളേജുകളിലാണ്
ഇതിനുമുന്‍പ് ഖേലോ
ഇന്ത്യ പദ്ധതി
നടപ്പിലാക്കിയിട്ടുള്ളതെന്നും
ഇവിടെ ഈ പദ്ധതി
നടപ്പാക്കിയപ്പോള്‍
ഇത്തരത്തില്‍
സ്ഥലത്തിന്റെ പൊസഷന്‍
കായിക വകുപ്പിന്
കൈമാറിയിട്ടുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
ഖേലോ
ഇന്ത്യ ബൈലോ പ്രകാരം
കോളേജിനും
സര്‍ക്കാരിനും
ബന്ധപ്പെട്ട സ്ഥലം
ഉപയോഗപ്പെടുത്തുന്നതിലേയ്ക്കായി
ഒരു എം.ഒ.യു.
തയ്യാറാക്കി പദ്ധതി
നടപ്പിലാക്കുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
നിരവധി
ദേശീയ അന്തര്‍ദേശീയ
ഒളിമ്പ്യന്‍ താരങ്ങളെ
സൃഷ്ടിച്ചിട്ടുള്ളതും
സ്കൂള്‍ കായികമേളകളില്‍
തുടര്‍ച്ചയായി
മുന്നിലെത്തുന്നതുമായ
കോതമംഗലത്തെ
സ്കൂളുകള്‍ക്കുള്‍പ്പെടെ
നിലവാരമുള്ള പരിശീലനം
ഒരുക്കുന്നതിന്
സഹായകരമാകും വിധം
കോതമംഗലം എം.എ
കോളേജില്‍, കോളേജും
സര്‍ക്കാരും തമ്മില്‍
ധാരണ പത്രം (എം.ഒ.യു.)
തയ്യാറാക്കി ഒപ്പ്
വച്ച്, ഖേലോ ഇന്ത്യ
പദ്ധതി
നടപ്പിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചാലക്കുടി
സേക്രട്ട്ഹാര്‍ട്ട് കോളേജില്‍
ഇന്‍ഡോര്‍ സ്റ്റേഡിയം
5436.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
സേക്രട്ട്ഹാര്‍ട്ട്
കോളേജില്‍ ഖേലോ ഇന്ത്യ
പ്രോജക്ടിന്റെ ഭാഗമായി
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുകൂലമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
മാനന്തവാടി
സര്‍ക്കാര്‍ വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി സ്കൂള്‍
ഗ്രൗണ്ട്
5437.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
സര്‍ക്കാര്‍
വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിലെ
ഗ്രൗണ്ട് നവീകരണത്തിന്
എന്തെങ്കിലും
പദ്ധതികള്‍ കായിക
വകുപ്പ്
ആവിഷ്കരിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
നിലമ്പൂര്‍
മിനിസ്റ്റേഡിയത്തില്‍
സിന്തറ്റിക് ട്രാക്ക്
5438.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂരില്‍
പ്രവൃത്തി
പുരോഗമിച്ചുകൊണ്ടിരിക്കുന്ന
നിലമ്പൂര്‍ മിനി
സ്റ്റേഡിയം
കോംപ്ലക്സില്‍ നാനൂറ്
മീറ്റര്‍ സിന്തറ്റിക്
ട്രാക്ക് എട്ട്
ലൈനുകളാക്കി
നിര്‍മ്മിക്കണമെന്ന്
അഭ്യര്‍ത്ഥിച്ചുകൊണ്ട്
നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ; എത്ര
ലൈനോടുകൂടിയാണ്
ട്രാക്ക്
നിര്‍മ്മിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാതലം
മുതലുള്ള മത്സരങ്ങള്‍
സംഘടിപ്പിക്കുന്നതിന്
എട്ട് ലൈന്‍
ട്രാക്കുകള്‍
വേണമെന്നിരിക്കെ,
നിലമ്പൂര്‍
മിനിസ്റ്റേഡിയത്തില്‍
സിന്തറ്റിക് ട്രാക്ക്
എട്ട് ലൈനായി
നിര്‍മ്മിക്കുന്നതിന്
സ്പോര്‍ട്സ്
ഡയറക്ടറേറ്റിനും
നിര്‍മ്മാണ ചുമതലയുള്ള
കിറ്റ്കോ-ക്കും
നിര്‍ദ്ദേശം നല്‍കുമോ;
(സി)
മലപ്പുറം
ജില്ലയില്‍ നാനൂറ്
മീറ്റര്‍ സിന്തറ്റിക്
ട്രാക്കോടുകൂടിയ എത്ര
സ്റ്റേഡിയങ്ങള്‍
ഉണ്ടെന്നും അവ
ഏതൊക്കെയെന്നും
വിശദമാക്കാമോ?
പയ്യന്നൂരിൽ
നീന്തല്‍കുളം
5439.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
നിയോജകമണ്ഡലങ്ങളിലും
നീന്തല്‍കുളം
നിർമ്മിക്കുവാൻ
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
നീന്തല്‍കുളം
നിർമ്മിക്കുവാൻ
അനുയോജ്യമായ സ്ഥലം
നല്കിയാല് ഫണ്ട്
അനുവദിക്കുവാൻ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കാമോ?
കുളത്തൂരില്‍
കിക്കോഫ് പദ്ധതി
5440.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂരില്‍ അനുവദിച്ച
കിക്കോഫ് പദ്ധതിയില്‍
കോച്ചിംഗ് ക്യാമ്പ്
നടത്തുന്നതിന്
പ്രതിമാസം
അനുവദിക്കുന്ന തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സെന്ററിന്റെ സാമ്പത്തിക
ഇടപാട് നടത്തുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഓരോ
കുട്ടിക്കും പ്രതിദിന
ചെലവ് എത്ര രൂപയാണെന്ന്
വ്യക്തമാക്കാമോ; എത്ര
കുട്ടികള്‍ക്കാണ് തുക
വിനിയോഗിക്കുന്നത്
എന്ന് വിശദമാക്കാമോ?
കൊയിലാണ്ടിയിലെ
സ്റ്റേഡിയം നവീകരണം
5441.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
നഗരത്തിൽ സ്പോര്‍ട്ട്സ്
കൗണ്‍സിലിന്റെ
ഉടമസ്ഥതയിലുള്ള
സ്റ്റേഡിയത്തിന്റെ
നവീകരണത്തിനായി
സ്പോര്‍ട്ട്സ്
കൗണ്‍സില്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ;
(ബി)
ഉണ്ടെങ്കിൽ
എത്ര രൂപയുടെ
പദ്ധതിയാണ്
ആവിഷ്കരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
യുവജനങ്ങൾക്ക്
വ്യവസായ പ്രോത്സാഹനം
5442.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
സർക്കാർ
നല്‍കിവരുന്നത്;
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
യുവജനങ്ങള്‍ക്ക്
ചെറുകിടസംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം തരത്തിലുള്ള
വായ്പകള്‍ സര്‍ക്കാര്‍
തലത്തില്‍
നല്‍കിവരുന്നുണ്ട്;
ഇത്തരം വായ്പകള്‍ക്ക്
സബ്സിഡി നല്കി
വരുന്നുണ്ടോ; എങ്കില്‍
വിശദവിവരം
ലഭ്യമാക്കാമോ?
യുവജനങ്ങള്‍ക്ക്
തൊഴില്‍സംരംഭങ്ങള്‍
5443.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനങ്ങള്‍ക്ക്
തൊഴില്‍സംരംഭങ്ങള്‍
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
സംരഭങ്ങള്‍
വിപുലീകരിക്കുന്നതിനായി
എന്തെല്ലാം സഹായങ്ങള്‍
നല്‍കിവരുന്നുണ്ടെന്ന്
വിശദീകരിക്കാമോ?
യുവജന
ശാക്തീകരണ പ്രവര്‍ത്തനങ്ങൾ
5444.
ശ്രീ.ആന്റണി
ജോണ്‍
,,
ആര്. രാജേഷ്
,,
കെ. ബാബു
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജന
ശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിനും
ഏകോപിപ്പിക്കുന്നതിനുമായി
യുവജനക്ഷേമ ബോര്‍ഡ്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
യുവജനങ്ങളുടെ
ഭൗതികവും സാംസ്കാരികവും
സാഹിത്യപരവും
കലാ-കായികപരവുമായ
സര്വ്വതോന്മുഖ
വികസനത്തിനായി ബോര്‍ഡ്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
യുവജനങ്ങളുടെ
തൊഴില്‍പരമായ
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
തൊഴില്‍രഹിതരായ
യുവജനങ്ങള്‍ക്ക്
സ്വയംതൊഴില്‍
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
ബോര്‍ഡ് എന്തെല്ലാം
ധനസഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വ്യക്തമാക്കാമോ?
കലാഭവന്‍
മണിയുടെ ഓര്‍മ്മയ്ക്കായി
നാടന്‍പാട്ട് മത്സരം
5445.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
അന്തരിച്ച
അനശ്വര കലാകാരന്
കലാഭവന്‍ മണിയുടെ
ഓര്‍മ്മയ്ക്കായി
സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡിന്റെ
നേതൃത്വത്തില്‍
സംസ്ഥാനതല നാടന്‍പാട്ട്
മത്സരം ചാലക്കുടിയില്‍
ഈ വര്‍ഷവും
സംഘടിപ്പിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
യുവജന
കമ്മീഷന്
5446.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജന കമ്മീഷന്റെ
രൂപവല്ക്കരണലക്ഷ്യം
നിറവേറ്റപ്പെടുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
കമ്മീഷന്
സർക്കാർ അനുവദിച്ച
തുകയുടെ പകുതിപാേലും
കഴിഞ്ഞ വര്‍ഷം
ഉപയാേഗപ്പെടുത്തിയില്ല
എന്നത്
പരിശാേധിക്കുമാേ;
(സി)
കമ്മീഷന്റെ
പ്രവര്‍ത്തനം
യുവജനങ്ങള്‍ക്ക്
പ്രയാേജനപ്പെടത്തക്ക
രീതിയില്‍
ക്രമീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്കുമാേ
എന്നറിയിക്കാമോ?