ഉന്നതവിദ്യാഭ്യാസ
മേഖലയുടെ സമഗ്ര വികസനം
*121.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ
രംഗത്തും സാങ്കേതിക
വിദ്യാഭ്യാസ രംഗത്തും
ഗവേഷണ രീതിയുടെ
ഗുണനിലവാരത്തിലും
പിന്നോക്കാവസ്ഥ
നിലനില്‍ക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
നിലവിലുള്ള
ഉന്നതവിദ്യാഭ്യാസ
കേന്ദ്രങ്ങളില്‍
പാഠ്യപദ്ധതിയിലും
അടിസ്ഥാന സൗകര്യ
വികസനത്തിലും
എന്തെല്ലാം
മാറ്റങ്ങളാണ്
അനിവാര്യമെന്ന്
കരുതുന്നത്;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
ധാരാളം എഞ്ചിനീയറിംഗ്
സ്ഥാപനങ്ങള്‍
ഉണ്ടെങ്കിലും
ഒട്ടുമിക്ക
സ്ഥാപനങ്ങളിലും
ബിരുദാനന്തര ബിരുദ
പദ്ധതികളോ
ഗവേഷണത്തിനുള്ള
സൗകര്യങ്ങളോ
ഇല്ലാത്തതാണ് സാങ്കേതിക
വിദ്യാഭ്യാസ മേഖലയുടെ
സമഗ്ര വികസനത്തിന്
തടസ്സമാകുന്നതെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം സൗകര്യങ്ങള്‍
ഒരുക്കുന്നതിനും
സാങ്കേതിക വിദ്യാഭ്യാസ
മേഖലയുടെ സമഗ്ര
വികസനത്തിന് ഇത്തരം
സ്ഥാപനങ്ങളെ
പ്രാപ്തമാക്കുന്നതിനുമായി
എന്തെല്ലാം
മാറ്റങ്ങളാണ് ഈ രംഗത്ത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഇ)
സംസ്ഥാനത്ത്
ഐ.ഐ.റ്റി.
സ്ഥാപിക്കുന്നതിനുള്ള
പദ്ധതി നാളിതുവരെ
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണ്; ആയത്
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്‍കൃഷിയുടെ
വ്യാപ്തി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങൾ
*122.
ശ്രീ.പി.
ഉണ്ണി
ശ്രീമതി
യു. പ്രതിഭ
ശ്രീ.യു.
ആര്. പ്രദീപ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയം
കനത്ത നാശനഷ്ടം
വിതച്ചിട്ടും
നെല്‍കൃഷിയില്‍
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച്
ഉല്പാദനവര്ദ്ധനവ്
സാധ്യമാക്കാനായി
നടത്തിയ ഇടപെടലുകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
നെല്‍കൃഷിയുടെ വ്യാപ്തി
വര്‍ദ്ധിപ്പിക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്നും
അതുവഴി കൈവരിക്കാനായ
നേട്ടം എന്താണെന്നും
വിശദമാക്കാമോ;
(സി)
നെല്‍
സംഭരണരംഗത്ത്
ചെറുകിടകര്‍ഷകര്‍
നേരിടുന്ന പ്രശ്നങ്ങൾ
പരിഹരിക്കുവാനായി മിനി
റൈസ് മില്‍
സ്ഥാപിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ?
പ്രളയാനന്തര
നിര്‍മ്മാണത്തിനായി കെട്ടിട
നിര്‍മ്മാണ ചട്ടങ്ങളുടെ
പരിഷ്കരണം
*123.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളം
കെട്ടിപ്പടുക്കുന്നതിനുള്ള
അവ്യക്തത മൂലം ഇത്
സംബന്ധിച്ച സര്‍ക്കാര്‍
നടപടികള്‍
മെല്ലെപ്പോകുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നഗരപ്രദേശങ്ങള്‍ക്കും
പഞ്ചായത്തുകള്‍ക്കും
പ്രത്യേക കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
രൂപീകരിക്കാതെ
പ്രളയാനന്തര കേരള
നിര്‍മ്മാണം
ഫലപ്രദമാകില്ലെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിനായി
നിയോഗിച്ച ടെക്നിക്കല്‍
കമ്മിറ്റി കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പരിഷ്കരിക്കുന്നതിനുള്ള
നക്കല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നടപടികള്‍
ഏതുഘട്ടത്തിലാണ്;
വ്യക്തമാക്കുമോ;
(ഡി)
പഞ്ചായത്തുകള്‍ക്കും
മുനിസിപ്പാലിറ്റികള്‍ക്കും
കോര്‍പ്പറേഷനും
പ്രത്യേകം പ്രത്യേകം
ചട്ടങ്ങള്‍
ഉണ്ടാക്കുമെന്ന
മുന്‍തീരുമാനം
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കുമോ?
കിസാന്‍
സമ്മാന്‍നിധി പദ്ധതി
*124.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രധാന്
മന്ത്രി കിസാന്‍
സമ്മാന്‍നിധി
(പി.എം.കിസാന്‍) പദ്ധതി
പ്രകാരം
ആദ്യഘട്ടത്തില്‍ തുക
ലഭിച്ച കര്‍ഷകര്‍
രണ്ടാംഘട്ടത്തില്‍
പുറത്തായതായ
വാര്‍ത്തകളുടെ
നിജസ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിധിയില്‍ നിന്ന്
കൃഷിക്കാര്‍ക്ക് തുക
ലഭിക്കുന്നതിന്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
നിലവില്‍ പി.എം.കിസാന്‍
പദ്ധതിയുടെ ഒന്നും
രണ്ടും ഘട്ടത്തില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
കര്‍ഷകരുടെ കണക്ക്
ലഭ്യമാണോ; എങ്കിൽ
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയില്‍
ഇവരെ
ഉള്‍പ്പെടുത്തുന്നതിന്
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്താന്‍ നടപടി
സ്വീകരിയ്ക്കാമോ?
സര്‍വ്വകലാശാലകളുടെ
അടിസ്ഥാനസൗകര്യ വികസനം
*125.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
പി.കെ. ശശി
,,
പി.ടി.എ. റഹീം
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെ
അടിസ്ഥാനസൗകര്യ
വികസനത്തിന്
നടപ്പാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സര്‍വ്വകലാശാലകളിലെ
അക്കാദമിക
ഗവേഷണസൗകര്യങ്ങള്‍
ഐ.ഐ.എസ്.സി.
നിലവാരത്തിലേക്കുയര്‍ത്തുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
എന്‍.ഐ.ആര്.എഫ്.
റാങ്കിംഗില്‍ രാജ്യത്തെ
മികച്ച നൂറ്
സര്‍വ്വകലാശാലകളില്‍
സംസ്ഥാനത്തു നിന്ന്
കേരള സര്‍വ്വകലാശാല
മാത്രം സ്ഥാനം
പിടിച്ചത്
കണക്കിലെടുത്ത്
സര്‍വ്വകലാശാലകളുടെ
നിലവാരം ഉയര്‍ത്താന്‍
പദ്ധതിയുണ്ടോ;
സര്‍വ്വകലാശാലകള്‍
നല്കുന്ന സേവനങ്ങള്‍
എല്ലാം
ഓണ്ലൈനാക്കുന്നതിനും
പരീക്ഷകള്‍ കൃത്യമായി
നടത്തി ഫലപ്രഖ്യാപനം
യഥാസമയം നടത്തുന്നതിനും
വേണ്ട ഇടപെടല്‍
നടത്തുമോ;
(ഡി)
അടിസ്ഥാന
സൗകര്യം, അധ്യാപന
മികവ്, പഠനഫലം
തുടങ്ങിയവ വിലയിരുത്തി
എന്‍.ഐ.ആര്.എഫ്.
നടത്തുന്ന റാങ്കിംഗില്‍
രാജ്യത്ത്
ഇരുപത്തിമൂന്നാമതും
സംസ്ഥാനത്തെ ഏറ്റവും
മികച്ചതുമായ
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിനെ
വിദ്യാര്‍ത്ഥികളുടെ ചില
വ്യക്തിപരമായ
പ്രശ്നങ്ങളുടെയടിസ്ഥാനത്തില്
രാഷ്ട്രീയ ആന്ധ്യം
ബാധിച്ച നിക്ഷിപ്ത
താല്പര്യക്കാര്
തകര്‍ക്കാന്‍
ശ്രമിക്കുന്നത്
പരാജയപ്പെടുത്തി
സ്ഥാപനത്തെ കൂടുതല്‍
മികവുറ്റതാക്കാന്‍
വേണ്ട ഇടപെടല്‍
നടത്തുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്ത് അക്കാദമിക നിലവാരം
ഉയര്‍ത്തുന്നതിന് പദ്ധതി
*126.
ശ്രീ.എം.
സ്വരാജ്
,,
എസ്.ശർമ്മ
,,
കെ. ബാബു
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നയം നടപ്പാക്കാനുള്ള
ഏജന്‍സി മാത്രമായി
ഉന്നതവിദ്യാഭ്യാസ
കേന്ദ്രങ്ങളെ
കേന്ദ്രസര്‍ക്കാര്‍
അധ:പതിപ്പിച്ചതിന്റെ
ഫലമായി സംസ്ഥാനത്തെ
കേന്ദ്ര
സര്‍വ്വകലാശാലയില്‍
സ്വതന്ത്ര ചിന്തയും
അന്വേഷണാത്മകതയും
തടഞ്ഞുകൊണ്ട്
കേന്ദ്രസര്‍ക്കാര്‍
നിശ്ചയിക്കുന്ന
വിഷയങ്ങളില്‍ മാത്രമേ
ഗവേഷണം നടത്താന്‍
അനുവദിക്കുന്നുള്ളുവെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
സംസ്ഥാനത്ത് ഇത്തരം
നടപടികള്‍ക്ക് ബദലായി
വൈജ്ഞാനിക രംഗത്ത്
ഏറ്റവും പുതിയ
അറിവുകള്‍ കൂടി
സ്വാംശീകരിക്കത്തക്കവിധത്തില്
പാഠ്യപദ്ധതിയുടെ
നിരന്തര നവീകരണത്തിന്
പദ്ധതിയുണ്ടോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് അക്കാദമിക
നിലവാരം
ഉയര്‍ത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ് എന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തെ
മുഴുവന്‍
സര്‍വ്വകലാശാലകള്‍ക്കും
സര്‍ക്കാര്‍
കോളേജുകള്‍ക്കും നാക്
അക്രെഡിറ്റേഷന്‍
ലഭിക്കത്തക്ക രീതിയില്‍
ഗ്രേഡ് ഉയര്‍ത്താന്‍
വേണ്ടിയുള്ള
പ്രവര്‍ത്തനം
വിശദമാക്കാമോ?
കുടുംബശ്രീ
നടത്തുന്ന സ്ത്രീശാക്തീകരണ
പ്രവര്‍ത്തനങ്ങള്‍
*127.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ത്രീശാക്തീകരണത്തിനുള്ള
മുന്നുപാധിയായ
സാമ്പത്തിക
സ്വയംപര്യാപ്തത
കൈവരിക്കുന്നതിനായി
അരക്കോടിയോളം
അംഗങ്ങളുള്ള കുടുംബശ്രീ
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ബി)
പ്രകൃതി
ദുരന്തത്തില്‍
ജീവനോപാധി
നഷ്ടപ്പെട്ടവര്‍ക്കായുള്ള
ജീവനോപാധി വികസന
പദ്ധതിയില്‍ കുടുംബശ്രീ
പ്രസ്ഥാനത്തിനുള്ള
പങ്ക് അറിയിക്കാമോ;
(സി)
സ്വകാര്യ
പണമിടപാട്
സ്ഥാപനങ്ങളുടെ
കെണിയില്പ്പെടാതിരിക്കാനായി
അയല്‍ക്കൂട്ടങ്ങള്‍ക്ക്
എത്ര തുകയുടെ ബാങ്ക്
വായ്പ
ലഭ്യമാക്കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ഡി)
കുടുംബശ്രീ
സ്ത്രീ സുരക്ഷാ ബീമാ
യോജനയുടെ വിശദാംശം
നല്‍കാമോ; എത്ര
പേര്‍ക്ക് ഈ പദ്ധതിയുടെ
പ്രയോജനം
ലഭിക്കുന്നുവെന്ന്
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
സമഗ്ര പുനരുദ്ധാരണം
*128.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
പി.വി. അന്‍വര്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നവീകരണത്തിനായുള്ള
സുശീല്‍ ഖന്ന
റിപ്പോര്‍ട്ട് പ്രകാരം
സമഗ്ര
പുനരുദ്ധാരണത്തിനായി
എന്തെല്ലാം ഊര്‍ജ്ജിത
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ജീവനക്കാരുടെ
ജോലി സമയം എപ്രകാരമാണ്
പുന:ക്രമീകരിച്ചിരിക്കുന്നതെന്ന്
അറിയിക്കാമോ;
(സി)
ഇന്ധനത്തിന്റെ
ഉപയോഗക്ഷമത ദേശീയ
ശരാശരിക്കൊപ്പം
എത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുനരുദ്ധാരണ
പദ്ധതികളില്‍
ജീവനക്കാരുടെ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
സ്വയംഭരണ
കോളേജുകളുടെ പ്രവര്‍ത്തനം
പഠിക്കാന്‍ നടപടി
*129.
ശ്രീ.റ്റി.വി.രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
കെ.ഡി. പ്രസേനന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്കാദമിക
സ്വയംഭരണത്തിന്റെ
മറവില്‍
മാനേജ്മെന്റിന്റെ
തന്നിഷ്ടം
നടപ്പാക്കുന്നവയും
വാണിജ്യ
താല്പര്യത്താല്
നയിക്കപ്പെടുന്നവയുമാണ്
സംസ്ഥാനത്തെ മിക്ക
ഓട്ടോണമസ് കോളേജുകളും
എന്ന കാര്യം പരിശോധനാ
വിധേയമാക്കിയിരുന്നോ;
(ബി)
തോന്നുംപടി
സിലബസ് നിശ്ചയിച്ച്
ഇഷ്ടാനുസരണം ഫീസ്
വാങ്ങി സുതാര്യമല്ലാത്ത
രീതിയില്‍ പരീക്ഷ
നടത്തുന്ന സ്വകാര്യ
ഓട്ടോണമസ്
മാനേജ്മെന്റുകള്‍
ശാസ്ത്രബോധവും
അന്വേഷണാത്മകതയും
സ്വതന്ത്രചിന്തയും
നിരുത്സാഹപ്പെടുത്തി
മതേതര ജനാധിപത്യ
സംവിധാനത്തിനു തന്നെ
ഹാനികരമാകുന്ന
രീതിയില്‍
പ്രവര്‍ത്തിക്കുന്നതായുള്ള
അധ്യാപകരുടെയും
ചിന്തകരുടെയും
നിരീക്ഷണത്തിന്റെ
അടിസ്ഥാനത്തില്‍ ഇവയുടെ
പ്രവര്‍ത്തനം
പഠിക്കാന്‍
നടപടിയെടുത്തിരുന്നോ;
വിശദാംശം അറിയിക്കാമോ;
(സി)
സ്വകാര്യവല്‍ക്കരണത്തെ
പ്രോത്സാഹിപ്പിക്കുന്ന
യു.ജി.സി.
മാനദണ്ഡത്തിന്റെ
പേരില്‍ സംസ്ഥാനത്തെ
എയിഡഡ് സ്വകാര്യ
കോളേജുകള്‍ പുതുതായി
ഓട്ടോണമസ് പദവിക്കായി
ആവശ്യപ്പെട്ടിട്ടുണ്ടോ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
രൂപീകരണത്തിന് മാര്‍ഗ്ഗരേഖ
*130.
ശ്രീമതി
യു. പ്രതിഭ
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം കാര്യക്ഷമമായി
വിനിയോഗിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
പദ്ധതി
രൂപീകരണത്തിന്
നഗരസഭകള്‍ക്കും
പഞ്ചായത്തുകള്‍ക്കും
പ്രത്യേകം മാര്‍ഗ്ഗരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
എല്ലാ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലും ആസൂത്രണ
സമിതി
രൂപീകരിച്ചിട്ടുണ്ടോ;
ആനുകൂല്യങ്ങള്‍
ലഭിക്കുവാനുള്ള വരുമാന
പരിധി
ഉയര്‍ത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നടപ്പുസാമ്പത്തിക
വര്‍ഷം ഇതുവരെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
പദ്ധതി തുകയുടെ എത്ര
ശതമാനം
ചെലവഴിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ?
ജലഗതാഗതം
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതികള്‍
*131.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
എം. സ്വരാജ്
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതുഗതാഗത
സംവിധാനം
പ്രോത്സാഹിപ്പിക്കുന്നതിനും
പൊതുനിരത്തുകളിലെ വാഹന
ബാഹുല്യം
കുറയ്ക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ജലഗതാഗതം
കാര്യക്ഷമമാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുളള
നൂതന പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി അതിവേഗ എ.സി.
ബോട്ട്, അത്യാധുനിക
സ്റ്റീല്‍ ബോട്ടുകള്‍
എന്നിവ സര്‍വ്വീസ്
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ജലത്തിലൂടെയും
കരയിലൂടെയും
സഞ്ചരിക്കുന്ന വാട്ടര്‍
ബസ് വാങ്ങുന്നതിനുളള
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഫലാധിഷ്ഠിത
വിദ്യാഭ്യാസ സമ്പ്രദായം
*132.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ജെയിംസ്
മാത്യു
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ഗ്ഗീയവല്‍ക്കരണം
വ്യാപിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
കേന്ദ്രസര്‍ക്കാര്‍
യു.ജി.സി.
ഇല്ലാതാക്കുകയും
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
തലപ്പത്ത് വര്‍ഗ്ഗീയ
പ്രചാരകരെ
നിയമിച്ചുകൊണ്ട്
മിത്തുകളെ
യാഥാര്‍ത്ഥ്യമാക്കി
അവതരിപ്പിക്കുകയും
ദേശത്തിന്റെ
ചരിത്രംതന്നെ
ദുഷ്ടലാക്കോടെ
തിരുത്താന്‍
ശ്രമിക്കുകയും
ചെയ്യുന്ന ഘട്ടത്തില്‍
സംസ്ഥാനത്ത്
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ദിശാബോധം
നല്‍കുന്നതിനും നിലവാര
വര്‍ദ്ധനവിനും നടത്തി
വരുന്ന ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഫലാധിഷ്ഠിത
വിദ്യാഭ്യാസ സമ്പ്രദായം
(ഔട്ട്കം ബേസ്ഡ്
എജ്യൂക്കേഷന്‍)
പ്രാവര്‍ത്തികമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
അധ്യാപകരുടെ
പ്രാഗത്ഭ്യം
ഉയര്‍ത്തുന്നതിനും
എണ്ണത്തിലുള്ള കുറവ്
പരിഹരിക്കുന്നതിനും
പദ്ധതിയുണ്ടോയെന്ന്
അറിയിക്കുമോ?
ശാസ്ത്രീയ
മാലിന്യ സംസ്ക്കരണ സംവിധാനം
*133.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മാലിന്യമുക്തമാക്കുന്നതിനും
ജനപങ്കാളിത്തത്തോടെ
ശാസ്ത്രീയമായ
മാലിന്യസംസ്ക്കരണം
ഉറപ്പാക്കുന്നതിനുമായി
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
എല്ലാ വീടുകളേയും
പൊതുസ്ഥലങ്ങളേയും
മാലിന്യമുക്തമാക്കുകയെന്ന
ലക്ഷ്യം
നേടിയെടുക്കുന്നതിന്
അവലംബിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
വ്യക്തമാക്കുമോ; ആയതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
ഗാര്‍ഹിക
ഉറവിടമാലിന്യസംസ്ക്കരണ
സംവിധാനം
സ്ഥാപിക്കുന്നവര്‍ക്ക്
നല്കുന്ന സബ്സിഡി
സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
അജൈവ
മാലിന്യങ്ങളില്‍ നിന്ന്
വിഭവശേഖരണത്തിനായി
രൂപീകരിച്ച റിസോഴ്സ്
റിക്കവറി സെന്ററുകളുടെ
പ്രവര്‍ത്തനം
വിശദമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന് നടപടി
*134.
ശ്രീ.വി.ഡി.സതീശന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ നിലവാരം
വിലയിരുത്തുന്നതിന്
സംസ്ഥാനതലത്തില്‍
എന്തെങ്കിലും
സംവിധാനമുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളിലെ
യൂണിവേഴ്സിറ്റികളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
നിലവാരം
പരിമിതമാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥി
സംഘടനകളുടെ അനാവശ്യമായ
ഇടപെടലുകളും അതിലൂടെ
അവര്‍ കോളേജ്
കാമ്പസ്സുകളില്‍
സൃഷ്ടിക്കുന്ന
അരാജകത്വവും
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ
നിലവാരത്തകര്‍ച്ചയ്ക്ക്
കാരണമായിട്ടില്ലേ
എന്നറിയിക്കാമോ;
(ഡി)
എങ്കില്‍
ഇത്തരം ഇടപെടലുകള്‍
ഒഴിവാക്കിയും പുതിയ
പരീക്ഷണങ്ങള്‍
നടപ്പിലാക്കിയും
ഉന്നതവിദ്യാഭ്യാസ
മേഖലയുടെ നിലവാരം
മെച്ചപ്പെടുത്തുന്നതിന്
നടപടി കൈക്കൊളളുമോ?
ജെെവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
*135.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജെെവകൃഷി
പ്രോത്സാഹിപ്പിക്കുന്നതിനും
വ്യാപിപ്പിക്കുന്നതിനും
'ഗുഡ് അഗ്രികള്‍ച്ചറല്‍
പ്രാക്ടീസ്'- ന്റെ
പങ്ക് വ്യക്തമാക്കുമോ;
(ബി)
ജി.എ.പി.യിലൂടെ
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന
ജെെവ ഉല്പന്നങ്ങളുടെ
സംഭരണവും വിതരണവും
എങ്ങനെയാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കുട്ടനാട്ടില്‍
ജി.എ.പി. അനുസരണമായി
നെല്‍കൃഷി
പ്രോല്‍സാഹിപ്പിക്കുന്നതിന്
പദ്ധതികള്‍
നടപ്പാക്കുന്നുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(ഡി)
ഇക്കോ
ഷോപ്പുകളുടെ
പ്രവര്‍ത്തനം
വ്യാപകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
തദ്ദേശ
ഭരണ സ്ഥാപനങ്ങളുടെ
തടസ്സപ്പെട്ട ബില്ലുകള്‍
*136.
ശ്രീ.പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
മാര്‍ച്ച് 31നകം പണി
പൂര്‍ത്തിയാക്കി
സമര്‍പ്പിക്കപ്പെട്ട
ബില്ലുകള്‍ ട്രഷറി
നിയന്ത്രണം മൂലം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങൾക്ക് മാറി
ലഭിക്കുന്നതിന് പ്രയാസം
നേരിട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഫലത്തില്‍
2018-19 ലെ പണം
ലാപ്സായിപ്പോയതായി
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇത്തരത്തില്‍
ക്യുവിലായ 2018-19 ലെ
ബില്ലുകള്‍ 2019-20
വര്‍ഷത്തില്‍
പാസാക്കുന്നതിന്
ധനവകുപ്പിന്റെ
നിര്‍ദേശം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പ്രസ്തുത
നിര്‍ദേശത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
2019-ല്‍
തന്നെ ഡിസ്ട്രിക്ട്
പ്ലാനിംഗ് കമ്മിറ്റി
അംഗീകരിച്ച 2019-20 ലെ
പദ്ധതികള്‍ക്ക് തുക
ലഭ്യമല്ലാത്തതിനാല്‍
പ്രസ്തുത പദ്ധതികള്‍
നടപ്പിലാക്കാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
ട്രഷറി
നിയന്ത്രണം മൂലം
തടസ്സപ്പെട്ട
ബില്ലുകള്‍ 2018-19 ലെ
അലോട്ട്മെന്റില്‍
നിന്ന് തന്നെ
സ്പില്‍ഓവറായി
പരിഗണിച്ച്
അനുവദിക്കുന്നതിനുവേണ്ട
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
കെട്ടിട
നിര്‍മ്മാണ ചട്ടങ്ങള്‍
പാലിക്കാന്‍ നടപടി
*137.
ശ്രീ.വി.
ജോയി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റിയല്‍ എസ്റ്റേറ്റ്
റെഗുലേറ്ററി അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
അതോറിറ്റിയുടെ
പ്രവര്‍ത്തന
ലക്ഷ്യങ്ങള്‍
വിശദമാക്കാമോ;
(ബി)
തീരദേശ
നിയമം ലംഘിച്ചുകൊണ്ട്
നിര്‍മ്മിച്ച ഫ്ലാറ്റ്
സമുച്ചയങ്ങള്‍
പൊളിച്ചുകളയണമെന്ന
സുപ്രീംകോടതി വിധിയുടെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ വിവിധ
സ്ഥലങ്ങളില്‍ അനധികൃത
നിര്‍മ്മാണങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ ഒത്താശ
ചെയ്തിരുന്നോ എന്ന്
പരിശോധിക്കാനും
കുറ്റക്കാരായവര്‍ക്കെതിരെ
നടപടിയെടുക്കാനും
ഇടപെടല്‍ നടത്തുമോ;
(സി)
ഫയര്‍
ഓഡിറ്റിംഗിന്
വിധേയമാക്കിയ വലിയൊരു
ഭാഗം ബഹുനില
കെട്ടിടങ്ങളില്‍ അപാകത
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍
നിര്‍മ്മാതാക്കള്‍
കെട്ടിട നിര്‍മ്മാണ
ചട്ടങ്ങള്‍ കര്‍ശനമായും
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം വര്‍ദ്ധിപ്പിക്കാന്‍
നടപടി
*138.
ശ്രീ.ഒ.
ആര്. കേളു
,,
രാജു എബ്രഹാം
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വരുമാനം
വര്‍ദ്ധിപ്പിക്കുക എന്ന
ലക്ഷ്യത്തോടെയുള്ള
പ്രവര്‍ത്തനം
ഫലപ്രദമാകാന്‍
തുടങ്ങിയിട്ടുണ്ടോ;
ഏപ്രില്‍, മേയ്
മാസങ്ങളിലെ പ്രതിമാസ
വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ഥാപനത്തെ
ലാഭനഷ്ടമില്ലാത്ത
സ്ഥിതിയിലേക്ക്
എത്തിക്കുന്നതിനായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
പുനരുദ്ധാരണ പാക്കേജ്
പ്രാവര്‍ത്തികമാക്കാന്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
തൊഴിലാളി
സംഘടനകളുമായി ചര്‍ച്ച
ചെയ്ത് തൊഴിലാളികളുടെ
വിശ്വാസവും സഹകരണവും
ആര്‍ജ്ജിച്ച്
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
വേണ്ട നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
ബാങ്കുകളുടെ
കണ്‍സോര്‍ഷ്യത്തില്‍
നിന്ന് കുറഞ്ഞ
നിരക്കില്‍ ദീര്‍ഘകാല
വായ്പ വാങ്ങി ഉയര്‍ന്ന
നിരക്കിലുള്ള പലിശഭാരം
കുറയ്ക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടിയുടെ പുരോഗതി
അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യുടെ
കോണ്ട്രാക്റ്റ് ക്യാര്യേജ്
സര്‍വ്വീസുകള്‍
*139.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന യാത്രക്കാരുടെ
തിരക്ക്
പരിഹരിക്കുന്നതിന്
സ്വകാര്യ ബസ്സുകളുടെ
മാതൃകയില്‍
കെ.എസ്.ആര്.ടി.സി.
ബംഗളൂരുവിലേക്കടക്കം
കോണ്ട്രാക്റ്റ്
ക്യാര്യേജ്
സര്‍വ്വീസുകള്‍
തുടങ്ങുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കെ.എസ്.ആര്.ടി.സി.,
എല്‍.എ.പി.ടി.
ലൈസന്‍സുകള്‍
എടുത്തിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിന്
എപ്രകാരം ബസ്സുകള്‍
സംഘടിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
പ്രസ്തുത
സര്‍വ്വീസുകളുടെ
വിശദാംശം
വെളിപ്പെടുത്തുമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ സുരക്ഷിത
യാത്ര
*140.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിത യാത്ര
ഉറപ്പാക്കുന്നതിനായി ഈ
വര്‍ഷം സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ വാഹനം
ഓടിക്കുന്ന
ജീവനക്കാരുടെ കൃത്യമായ
വിവരം ശേഖരിച്ച്
സൂക്ഷിക്കുന്നതിനും
അവര്‍ക്ക് ബോധവല്‍ക്കരണ
ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നതിനും
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഗുരുതര
ക്രിമിനല്‍
സ്വഭാവമുള്ളവര്‍
വാഹനങ്ങളിലെ
ജീവനക്കാരായി
വരാതിരിക്കുന്നതിനും
അവര്‍ കുട്ടികളെ
ദ്രോഹിക്കുന്നില്ലെന്ന്
ഉറപ്പ് വരുത്തുന്നതിനും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ;
(ഡി)
സ്കൂള്‍
വാഹനങ്ങളില്‍
ജി.പി.എസ്.
ഘടിപ്പിക്കുമെന്ന
പ്രഖ്യാപനം
നടപ്പിലാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
ആയത് എന്നത്തേക്ക്
നടപ്പിലാക്കുമെന്ന്
അറിയിക്കുമോ?
നഗര-ഗ്രാമ
ആസൂത്രണ നിയമ പരിഷ്കരണം
*141.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
ടി.എ.അഹമ്മദ് കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയവും
പ്രകൃതി ദുരന്തങ്ങളും
കാലാവസ്ഥ
വ്യതിയാനങ്ങളും
കണക്കിലെടുത്ത്
കേരളത്തിലെ നഗര-ഗ്രാമ
ആസൂത്രണ നിയമം
സമഗ്രമായി
പരിഷ്കരിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിനുള്ള
നിര്‍ദ്ദേശങ്ങളും
അഭിപ്രായങ്ങളും
ആരായുന്നതിനായി
പ്രത്യേക സമിതിയെ
നിയോഗിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പുതിയ
നിയമ വ്യവസ്ഥകള്‍
എന്നത്തേക്ക്
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം
വെളിപ്പെടുത്തുമോ?
കോണ്‍ട്രാക്ട്
ക്യാര്യേജ് പെര്‍മിറ്റുള്ള
ബസ്സുകള്‍
*142.
ശ്രീ.ഷാഫി
പറമ്പില്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
സര്‍വ്വീസ് നടത്തുന്ന
കോണ്‍ട്രാക്ട്
ക്യാര്യേജ്
പെര്‍മിറ്റുള്ള
ബസ്സുകളില്‍ ചരക്കുകള്‍
അനധികൃതമായി കടത്തുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുസംബന്ധിച്ച്
കേസുകള്‍ ഈ വർഷം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോയെന്നും
പിഴ
ഈടാക്കിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വ്വീസുകളില്‍
വേഗപരിധി നിയന്ത്രണം,
ജി.പി.എസ്. സംവിധാനം
എന്നിവ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അവ
ഏര്‍പ്പെടുത്തുന്ന
കാര്യം ആലോചിക്കുമോ;
(സി)
ഇത്തരം
സര്‍വ്വീസുകള്‍
യാത്രക്കാരില്‍ നിന്നും
അമിത നിരക്ക്
ഈടാക്കുന്നതിനാല്‍
നിരക്ക് ഏകീകരണം
ഉള്‍പ്പെടെയുള്ള
കാര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
വിശദമാക്കുമോ?
സര്‍വ്വകലാശാലകളുടെ
റാങ്കിംഗ്
മെച്ചപ്പെടുത്തുന്നതിന് നടപടി
*143.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
സൗകര്യങ്ങളിലും മറ്റും
ഏറെ മുന്നിലാണെങ്കിലും
രാജ്യത്തെ ഇതര
സര്‍വ്വകലാശാലകളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെ
സ്ഥാനം വളരെ
പിന്നിലാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
അക്കാഡമിക് മികവും
നല്ല
പഠനാന്തരീക്ഷവുമുള്ള
സംസ്ഥാനം
കേരളമാണെന്നിരിക്കെ
നമ്മുടെ
സര്‍വ്വകലാശാലകള്‍
റാങ്കിംഗില്‍ പുറകോട്ട്
പോകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഉന്നതവിദ്യാഭ്യാസ
മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
ഉതകുന്ന എന്തൊക്കെ
കാര്യങ്ങളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സ്വാശ്രയ
സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ്
പ്രവേശനം
*144.
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വാശ്രയ
സ്ഥാപനങ്ങളിലെ
എഞ്ചിനീയറിംഗ് പ്രവേശനം
പൂര്‍ത്തിയാക്കുന്നതിനു
മുമ്പ് ഒരു കാേളേജില്‍
പ്രവേശനം നേടിയ ശേഷം
താല്പര്യമുള്ള മറ്റു
കാേളേജുകളിലേക്ക്
മാറിപ്പാേകുന്ന
വിദ്യാര്‍ത്ഥികളെയും
അവരുടെ രക്ഷിതാക്കളെയും
സ്ഥാപനങ്ങള്‍ ചൂഷണം
ചെയ്യുന്നത് തടയാന്‍
നിലവില്‍ എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമാേ;
(ബി)
കേന്ദ്രീകൃത
അലാേട്ട്മെന്റിലൂടെ
പ്രവേശനം നേടിയ ശേഷം
താല്പര്യമുള്ള മറ്റു
കാേളേജുകളില്
പ്രവേശനത്തിനായി
രേഖകളും ഫീസും തിരികെ
ആവശ്യപ്പെടുന്ന
വിദ്യാര്‍ത്ഥികളെ ചില
സ്വാശ്രയ സ്ഥാപനങ്ങള്‍
ഫീസ് മുഴുവന്‍
അടയ്ക്കാതെ രേഖകള്‍
നല്‍കില്ലെന്ന നിലയില്‍
വിലപേശലിന്
ഇരയാക്കുന്നതായുള്ള
പരാതികള്‍
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചു വരുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇക്കാര്യത്തില്‍
വിദ്യാര്‍ത്ഥികള്‍
ചൂഷണം
ചെയ്യപ്പെടുന്നതിനുള്ള
സാഹചര്യം
ഇല്ലാതാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കണമെന്ന
ഹെെക്കാേടതി
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടാേ;
ആയതിനെത്തുടര്‍ന്ന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമാേ?
നാളികേരത്തിന്റെ
വിലസ്ഥിരത
*145.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വര്‍ഷം കൊണ്ട് പുതുതായി
ഒന്നരലക്ഷം
ഹെക്ടറിലേക്ക് കൂടി
തെങ്ങ് കൃഷി
വ്യാപിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
ഉൗര്‍ജ്ജിതമായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
നാളികേരവികസന
കൗണ്‍സിലിന്റെ ഘടനയും
പ്രവര്‍ത്തനവും
വിശദമാക്കാമോ;
(ബി)
നാളികേരത്തിന്റെ
വിലസ്ഥിരതയില്ലായ്മയാണ്
കൃഷി വ്യാപനത്തിനുള്ള
മുഖ്യ
പ്രതിബന്ധമെന്നതിനാല്
വിലസ്ഥിരത
ഉറപ്പാക്കാന്‍
പദ്ധതിയുണ്ടോ;
(സി)
ന്യായവില
ഉറപ്പാക്കുന്നതിന്
നാളികേരവികസന
കോര്പ്പറേഷന്
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
തെരുവ്
നായ ശല്യം നേരിടുന്നതിന്
നടപടി
*146.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ ശല്യം
അനുദിനം വര്‍ദ്ധിച്ച്
വരുന്നതിനാല്‍ ജനങ്ങള്‍
ഭീതിയിലാണെന്ന
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
തെരുവുനായ്ക്കളില്‍
പേ വിഷബാധയുളളവയും
ഉള്‍പ്പെട്ടിട്ടുണ്ടെന്ന
കാര്യം
പരിശാേധിച്ചിട്ടുണ്ടാേ;
(സി)
തെരുവുനായ്ക്കളുടെ
ഉപദ്രവം ഫലപ്രദമായി
നേരിടുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമാേ?
അന്തര്‍
സംസ്ഥാന സ്റ്റേജ് കാര്യേജ്
സര്‍വീസ്
*147.
ശ്രീ.പി.വി.
അന്‍വര്‍
,,
സജി ചെറിയാന്
,,
കെ. ആന്‍സലന്‍
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
എെ.ടി.
വ്യവസായ കേന്ദ്രങ്ങളായ
ബംഗളൂരു, ചെന്നെെ
ഉൾപ്പെടെയുള്ള
അയൽസംസ്ഥാന നഗരങ്ങളില്‍
വളരെയധികം കേരളീയര്‍
ഉള്ളതിനാല്‍ അവരുടെ
സൗകര്യാര്‍ത്ഥം
ബന്ധപ്പെട്ട
സംസ്ഥാനങ്ങളുമായി
ചര്‍ച്ചചെയ്ത്
കെ.എസ്.ആര്.ടി.സി.
കൂടുതല്‍ അന്തര്‍
സംസ്ഥാന സ്റ്റേജ്
കാര്യേജ് സര്‍വീസ്
നടത്താന്‍ വേണ്ട നടപടി
സ്വീകരിക്കുമാേ;
വിശദാംശം നല്‍കുമോ;
(ബി)
അന്തര്‍
സംസ്ഥാന യാത്ര
സൗകര്യത്തിന്റെ
അപര്യാപ്തത മുതലെടുത്ത്
വന്‍കിട സ്വകാര്യബസ്
ഓപ്പറേറ്റര്‍മാര്‍
വ്യക്തിഗത കരാറിന്റെ
അടിസ്ഥാനത്തില്‍
യാത്രക്കാരെ
വഹിക്കാനുദ്ദേശിച്ചുകാെണ്ടുള്ള
കാേണ്ട്രാക്റ്റ്
കാര്യേജ് പെര്‍മിറ്റ്
ദുരുപയാേഗം ചെയ്ത്
ഫലത്തില്‍ സ്റ്റേജ്
കാര്യേജുകളായി
ഓടിക്കുന്നത്
നിയന്ത്രിക്കാന്‍
നടപടിയെടുക്കുമാേ;
(സി)
കാേണ്ട്രാക്റ്റ്
കാര്യേജ്
നടത്തിപ്പുകാര്‍
യാത്രക്കാര്‍ക്കുവേണ്ട
പ്രാഥമിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താതിരിക്കുകയും
യാത്രക്കാരെ
ഭീഷണിപ്പെടുത്തുകയും
ആക്രമിക്കുകയും ചെയ്ത
സംഭവങ്ങളുടെ
പശ്ചാത്തലത്തില്‍
ഇത്തരം
ഓപ്പറേറ്റര്‍മാരെ
നിയന്ത്രിക്കാന്‍ വേണ്ട
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
(ഡി)
മാേട്ടാേര്‍
വാഹന നിയമപ്രകാരം
കാേണ്ട്രാക്ട്
കാര്യേജ്
പെര്‍മിറ്റിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്തെ ഗുണമേന്മ
*148.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
പി.ടി.എ. റഹീം
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ ഗുണമേന്മ
വര്‍ദ്ധിപ്പിക്കുന്നതിന്
ഈ സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉന്നതവിദ്യാഭ്യാസ
രംഗത്തിന് വ്യക്തമായ
ദിശാബോധം
നല്‍കുന്നതിനായി
പുനര്‍രൂപീകരിച്ച ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
സര്‍വ്വകലാശാല
ബിരുദങ്ങളുടെ തുല്യതയും
അംഗീകാരവും സംബന്ധിച്ച
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
രൂപീകരിക്കുന്നതിന്
ഡോ.രാജന് ഗുരുക്കള്‍
കമ്മിറ്റി തയ്യാറാക്കിയ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
അന്തര്‍സംസ്ഥാന
കോണ്‍ട്രാക്ട് ക്യാര്യേജ്
ബസ്സുകളിലെ യാത്രാസൗകര്യം
*149.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അന്തര്‍സംസ്ഥാന
കോണ്‍ട്രാക്ട്
ക്യാര്യേജ് ബസ്സുകളില്‍
സുഗമമായ യാത്രാസൗകര്യം
ഏര്‍പ്പെടുത്തുന്നതില്‍
വീഴ്ച വരുത്തുന്നതായ
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
സര്‍വ്വീസുകള്‍
നടത്തുന്ന ബസ്സ്
ഓപ്പറേറ്റര്‍മാര്‍
ലെെസന്സ്ഡ് ഏജന്റ്
ഫോര്‍ പബ്ലിക്
ട്രാന്‍സ്പോര്‍ട്ട്
പദവിയിലാണോ
പ്രവര്‍ത്തിക്കുന്നതെന്നും
ആണെങ്കില്‍
അതനുസരിച്ചുള്ള
സൗകര്യങ്ങള്‍ അവരുടെ
ഓഫീസുകളില്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നും
പരിശോധിച്ചിട്ടുണ്ടോ;
(സി)
കല്ലട
ബസ്സ് യാത്രക്കാര്‍ക്ക്
ക്രൂരമായ
മര്‍ദ്ദനമേറ്റതുപോലുള്ള
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
മോട്ടോര്‍വാഹന
വകുപ്പ് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
ഇപ്രകാരം
സര്‍വ്വീസ് നടത്തുന്ന
വാഹനങ്ങളിലൂടെ
ചരക്കുകള്‍
വന്‍തോതില്‍ കടത്തി
നികുതി വെട്ടിപ്പ്
നടത്തുന്നത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍ ഇതിനകം
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
പച്ചക്കറി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടികള്‍
*150.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.ഡി. ദേവസ്സി
,,
ഡി.കെ. മുരളി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുന്ന
സമയത്ത് അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
കീടനാശിനികളും
രാസവളങ്ങളും ഉപയോഗിച്ച്
ഉല്പാദിപ്പിച്ച
പച്ചക്കറിയെ
ആശ്രയിച്ചിരുന്നതിന്
പരിഹാരമായി
പച്ചക്കറിയുല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപ്പാക്കിയ പദ്ധതികളും
അതുവഴി കൈവരിക്കാനായ
നേട്ടവും വിശദമാക്കാമോ;
(ബി)
ഓണം
പോലുള്ള ഉത്സവ
സീസണുകളില്‍
പച്ചക്കറികളുടെ അധിക
ആവശ്യകത കണക്കിലെടുത്ത്
അധികോല്പാദനത്തിനും
ഉല്പാദകര്ക്കും
ഉപഭോക്താക്കള്‍ക്കും
പ്രയോജനം നല്കുന്ന
തരത്തിലുള്ള
വിപണിയിടപെടലിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
ഗുണമേന്മയും
അധികോല്പാദനശേഷിയുമുള്ള
പച്ചക്കറി വിത്തുകള്‍
ആവശ്യാനുസരണം
ഉല്പാദിപ്പിക്കുന്നതിനും
അവ വാണിജ്യേതര
കൃഷിക്കാര്ക്കുള്പ്പെടെ
ലഭ്യമാക്കാനും
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ?