പാെതുവിദ്യാലയങ്ങള്
കെെവരിച്ച മികവ്
*91.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വിദ്യാലയങ്ങളെ ആദായകരം
അനാദായകരം എന്ന്
വേർതിരിച്ച് സ്വകാര്യ
മേഖലയുടെ താല്പര്യ
സംരക്ഷണാര്‍ത്ഥം
വിദ്യാഭ്യാസ
വാണിജ്യവല്‍ക്കരണം
പ്രാേത്സാഹിച്ചതില്
നിന്ന് വിഭിന്നമായി
പാെതു
വിദ്യാലയങ്ങളിലേക്ക്
മൂന്നര ലക്ഷത്താേളം
പുതിയ വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കും വിധം
നടത്തിയ ഇടപെടല്‍
വിശദമാക്കാമാേ;
(ബി)
ഇൗ
വര്‍ഷത്തെ അധ്യയന
ദിനങ്ങളും
പരീക്ഷകള്‍ക്കും
കലാ-കായികാേത്സവങ്ങള്ക്കായുള്ള
ദിവസങ്ങളും
മുന്കൂട്ടിപ്രഖ്യാപിച്ചുകാെണ്ട്
വിദ്യാഭ്യാസ കലണ്ടര്‍
തയ്യാറാക്കി
വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
ദിശാബാേധം നല്കുന്ന
തരത്തില്‍ ആസൂത്രണം
ചെയ്തിട്ടുണ്ടാേ;
(സി)
അക്കാദമിക
വര്‍ഷം പകുതിയായാലും
പാഠപുസ്തകങ്ങള്‍
ലഭ്യമാകാതിരുന്ന സ്ഥിതി
പരിഹരിച്ചു് സ്കൂള്‍
അടയ്ക്കുന്നതിന്
മുമ്പുതന്നെ വരും
വര്‍ഷത്തേക്കുള്ള
പാഠപുസ്തകങ്ങള്‍
ലഭ്യമാക്കാന്‍
സാധ്യമായിട്ടുണ്ടാേ;
വിശദാംശം നല്‍കുമോ;
(ഡി)
പാെതുവിദ്യാലയങ്ങള്
കെെവരിച്ച മികവ്
ബാേധ്യപ്പെടുത്തി
കൂടുതല്‍ കുട്ടികളെ
ആകര്‍ഷിക്കുന്നതിനായി
അധ്യാപകര്‍ വിദ്യാലയ
പരിധികളില്‍
ഭവനസന്ദര്‍ശനം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടാേ;
വ്യക്തമാക്കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി നിർമാർജ്ജനം
*92.
ശ്രീ.കെ.ജെ.
മാക്സി
,,
എസ്.ശർമ്മ
,,
എം. സ്വരാജ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് നിർമ്മിച്ച
കൊച്ചി പാലാരിവട്ടം
മേല്‍പ്പാലം
നിര്‍മ്മാണം
പൂര്‍ത്തിയായി
ചുരുങ്ങിയ
കാലത്തിനിടയില്‍
തകര്‍ന്നതിന്റെ
പശ്ചാത്തലത്തില്‍
സംഭവത്തെക്കുറിച്ച്
സമഗ്രമായ അന്വേഷണം
നടത്തി
അഴിമതിക്കാര്‍ക്കെതിരെ
മാതൃകാപരമായ ശിക്ഷ
ഉറപ്പാക്കാന്‍
നടപടിയാരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സർക്കാരിന്റെ
കാലയളവില്‍
പൊതുമരാമത്ത് വകുപ്പിലെ
അഴിമതി സംബന്ധിച്ച്
വിജിലന്‍സ് വകുപ്പ്
നടത്തിയ പഠനത്തിന്റെ
റിപ്പോര്‍ട്ടിലെ പ്രധാന
നിഗമനങ്ങള്‍
എന്തെല്ലാമായിരുന്നു;
(സി)
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തില്‍ സമഗ്ര
അന്വേഷണം നടത്തുന്ന
കാര്യം പരിശോധിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
വകുപ്പിലെ അഴിമതിക്ക്
അറുതി വരുത്തുന്നതിനും
കാര്യക്ഷമത
ഉറപ്പാക്കുന്നതിനും
നിര്‍മ്മാണ
പ്രക്രിയയില്‍ ആധുനിക
സാങ്കേതിക വിദ്യകളുടെ
പ്രയോഗം
വിപുലപ്പെടുത്തുന്നതിനും
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
ഭവനനിര്‍മ്മാണ പദ്ധതി
*93.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
കെ. ദാസന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിത
ഭവനരഹിത
മത്സ്യത്തൊഴിലാളികള്‍ക്ക്
വീട് നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമോ;
(ബി)
കടല്‍ക്ഷോഭത്തില്‍
വീട് തകര്‍ന്നവരെ
പുനരധിവസിപ്പിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കടല്‍ത്തീരത്ത്
നിന്ന് അന്‍പത്
മീറ്ററിനുള്ളില്‍
താമസിക്കുന്നവരെ
മാറ്റിപ്പാര്‍പ്പിക്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ഡി)
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
തീരസംരക്ഷണത്തിന്
വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ വിശദാംശം
നല്‍കാമോ;
പദ്ധതികള്‍ക്ക് തുടക്കം
കുറിക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കാമോ?
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിന്
ധനസഹായം
*94.
ശ്രീ.റോജി
എം. ജോണ്‍
,,
എം. വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എത്ര ശതമാനം റോഡുകള്‍
ഇതിനകം
പുനര്‍നിര്‍മ്മിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
പുനര്‍നിര്‍മ്മാണത്തിന്
വിദേശബാങ്കുകള്‍
ധനസഹായം വാഗ്ദാനം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ഇക്കാര്യത്തിനായി
ലഭിച്ച സഹായങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
നവകേരള
നിര്‍മ്മാണത്തിന്
നേതൃത്വം നല്കുന്ന റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവ് വേറെ
ഏതെങ്കിലും ധനകാര്യ
ഏജന്‍സിയില്‍ നിന്നും
പുനര്‍നിര്‍മ്മാണത്തിന്
ധനസഹായം
തേടിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഓഖി
ദുരന്തബാധിതരുടെ പുനരധിവാസം
*95.
ശ്രീ.സി.കൃഷ്ണന്
,,
ബി.സത്യന്
,,
കെ. ആന്‍സലന്‍
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരമായും അവരുടെ
പുനരധിവാസത്തിനായും
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ഓഖി
ദുരന്തബാധിതര്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്ന്എന്തു സഹായമാണ്
ലഭിച്ചതെന്ന്
അറിയിക്കാമോ; സമഗ്ര
പുനരധിവാസത്തിന്
സംസ്ഥാനം തയ്യാറാക്കിയ
7000 കോടി രൂപയുടെ
പദ്ധതിക്ക്
കേന്ദ്രത്തില്‍ നിന്ന്
എന്തെങ്കിലും
സഹായവാഗ്ദാനം
ലഭിച്ചിട്ടുണ്ടോ;
(സി)
തീരദേശസംരക്ഷണത്തിനായി
പ്രഖ്യാപിച്ച പ്രത്യേക
പാക്കേജ് പ്രകാരമുള്ള
പദ്ധതികള്‍ക്ക്
പ്രാരംഭം കുറിയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
(ഡി)
തീരദേശത്ത്
റോഡുകള്‍,
മത്സ്യമാര്‍ക്കറ്റുകള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന
സൗകര്യവികസനത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
റെയില്‍വേയുടെ
വിവേചനപരമായ നിലപാട്
*96.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ജെയിംസ് മാത്യു
,,
പി.വി. അന്‍വര്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആവശ്യത്തിന്
ട്രെയിനുകള്‍
അനുവദിക്കാതിരിക്കുകയും
നിലവിലുള്ളവ
സമയക്ലിപ്തത
പാലിക്കാതെയും
വൃത്തിഹീനവും പഴയതുമായ
കോച്ചുകള്‍
ഉപയോഗിക്കുക വഴിയും
സംസ്ഥാനത്തെ ട്രെയിന്‍
യാത്ര ദുഷ്കരമാക്കുന്ന
റെയില്‍വേയുടെ നിലപാട്
തിരുത്തിക്കാന്‍
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണ്;
(ബി)
രാജ്യത്താകെ
പതിനെട്ട് റെയില്‍വേ
സോണുകള്‍
ആരംഭിച്ചിട്ടും
പെനിന്‍സുലാര്‍ സോണ്‍
എന്ന സംസ്ഥാനത്തിന്റെ
ദീര്‍ഘകാല ആവശ്യം
നിഷേധിച്ച വിവേചനപരമായ
കേന്ദ്രനിലപാട്
തിരുത്തിക്കാന്‍
വീണ്ടും സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
കേരള
സര്‍ക്കാര്‍-റെയില്‍വേ
സംയുക്ത സംരംഭമായ കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
തിരുവനന്തപുരം-കാസര്‍കോട്
സെമി ഹെെസ്പീഡ്
റെയില്‍പാതയുടെ
സാധ്യതാപഠനം
പൂര്‍ത്തിയാക്കിയോ;
എങ്കിൽ വിശദാംശം
അറിയിക്കാമോ?
ഹൈടെക്
സ്കൂള്‍ പദ്ധതി
*97.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍,എയ്ഡഡ്
സ്കൂളുകളിലെല്ലാം
ഹൈടെക് സ്കൂള്‍ പദ്ധതി
പ്രകാരമുള്ള
സജ്ജീകരണങ്ങള്‍
ഇതിനോടകം
ചെയ്തുകഴിഞ്ഞുവോ എന്ന്
വിശദമാക്കുമോ;
(ബി)
പുതിയ
അധ്യയന വര്‍ഷം ആരംഭിച്ച
സാഹചര്യത്തില്‍
ഗ്രാമീണമേഖലയിലെ
സ്കൂളുകളില്‍
ഡിജിറ്റല്‍
റിസോഴ്സുകള്‍
ഫലപ്രദമായി
ഉപയോഗിക്കുന്നത്
ഉറപ്പുവരുത്താന്‍
ഇതിനോടകം എന്തെല്ലാം
കാര്യങ്ങള്‍
ചെയ്തുവെന്ന്
വ്യക്തമാക്കുമോ?
ദേശീയപാതയുടെ
വികസനം
T *98.
ശ്രീ.ബി.സത്യന്
,,
ജെയിംസ് മാത്യു
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയപാത ഉൾപ്പെടെയുള്ള
അടിസ്ഥാന സൗകര്യവികസനം
ത്വരിതപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സർക്കാർ
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഭൂമി
ഏറ്റെടുത്ത്
നല്‍കുന്നതിലുള്‍പ്പെടെ
സംസ്ഥാന സര്‍ക്കാര്‍
വേണ്ട ഇടപെടല്‍
നടത്തിയിട്ടും
കാസര്‍കോട്-തിരുവനന്തപുരം
ദേശീയപാതയുടെ വികസനം
കേന്ദ്രഭരണ കക്ഷിയുടെ
സംസ്ഥാന നേതാക്കളുടെ
ഇടപെടലിനെ തുടര്‍ന്ന്
രാഷ്ട്രീയ വൈരം മൂലം
വൈകിപ്പിക്കുന്നത്
അവസാനിപ്പിക്കാന്‍
കേന്ദ്രസര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുന്നുണ്ടോ;
(സി)
പ്രസ്തുത
ദേശീയപാതയ്ക്കായി എത്ര
സ്ഥലം
ഏറ്റെടുക്കേണ്ടിവരുമെന്നും
ഇതിനായി നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളുടെ
പുരോഗതിയും
അറിയിക്കുമോ?
കശുവണ്ടി
വ്യവസായ പുനരുദ്ധാരണത്തിന്
പാക്കേജ്
*99.
ശ്രീ.എന്‍.
വിജയന് പിള്ള
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സജി
ചെറിയാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
നയങ്ങളും ബാങ്കുകളുടെ
നിഷേധാത്മക നിലപാടും
മുന്‍ സര്‍ക്കാരിന്റെ
നിസ്സംഗതയും കൊണ്ട്
പ്രതിസന്ധിയിലായിരുന്ന
കശുവണ്ടി വ്യവസായം
പുനരുദ്ധരിക്കാനായി
പ്രാവര്‍ത്തികമാക്കിയ
പാക്കേജിന്റെ വിശദാംശം
അറിയിക്കാമോ;
(ബി)
അടഞ്ഞുകിടന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍ തുറന്ന്
പ്രവർത്തിപ്പിക്കുന്നതിന്
സർക്കാരിന്റെ ഭാഗത്ത്
നിന്നും ആവശ്യമായ
ഇടപെടല്‍ ഉണ്ടായിട്ടും
അതിനെതിരായ നിലപാട്
തുടരുന്ന മുതലാളിമാരുടെ
ഫാക്ടറികള്‍
ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള
നടപടികള്‍
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സ്വകാര്യ
മേഖലയിലുള്‍പ്പെടെയുള്ള
ഫാക്ടറികള്‍ക്ക്
ആവശ്യാനുസരണം തോട്ടണ്ടി
യഥാസമയം ലഭ്യമാക്കാനായി
രൂപീകരിച്ച കാഷ്യൂ
ബോര്‍ഡിനെ
നിര്‍വീര്യമാക്കി
തകർക്കുവാൻ, കശുവണ്ടി
പരിപ്പ് ഇറക്കുമതി
ചെയ്ത് മറിച്ചുവിറ്റ്
വന്‍ ലാഭമുണ്ടാക്കുന്ന
സംഘം നടത്തുന്ന ശ്രമം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
സ്കൂള്‍
വിദ്യാഭ്യാസ ഘടനയില്‍ സമഗ്ര
മാറ്റങ്ങള്‍
*100.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ ഘടനയില്‍
സമഗ്ര മാറ്റങ്ങള്‍
കൊണ്ടുവരുന്നതിനായി
ഡോ.എം.എ.ഖാദര്‍
അദ്ധ്യക്ഷനായ സമിതി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ശിപാര്‍ശകളില്‍ ഏതൊക്കെ
ഇതിനകം
നടപ്പിലാക്കിയെന്നും
ഇല്ലെങ്കിൽ അത്
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(സി)
റിപ്പോര്‍ട്ടിലെ
പല ശിപാര്‍ശകളും
അദ്ധ്യാപക സംഘടനയായ
കെ.എസ്.ടി.എ.യുടെ
റിപ്പോര്‍ട്ടില്‍
ഉള്പ്പെട്ടിരുന്നതാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആക്ഷേപം
വസ്തുതാപരമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
സമിതിയുടെ ശിപാര്‍ശകള്‍
നടപ്പിലാക്കുന്നത്
വ്യാപകമായ പ്രതിഷേധം
ഉണ്ടാക്കിയിട്ടുള്ള
സാഹചര്യത്തില്‍ ഇത്
സംബന്ധിച്ച് അദ്ധ്യാപക
സംഘടനകളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കിൽ
ചര്‍ച്ചയിലുണ്ടായ
തീരുമാനം എന്താണെന്ന്
അറിയിക്കുമോ?
മത്സ്യസമ്പത്തിലുണ്ടാകുന്ന
കുറവ്
*101.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
മത്സ്യസമ്പത്ത് അനുദിനം
കുറഞ്ഞുവരുന്നതായി
വിലയിരുത്തപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
കാരണങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതരസംസ്ഥാന
ബോട്ടുകള്‍ വന്‍തോതില്‍
ചെറുമത്സ്യങ്ങളെ
പിടികൂടുന്നതുമൂലം
മത്സ്യത്തിന്റെ
മൊത്തലഭ്യത,
ഉല്പാദനം,പ്രജനനം
എന്നിവ പൂര്‍ണ്ണമായും
താളം തെറ്റുന്നതായുള്ള
സി.എം.എഫ്.ആർ.ഐ.യുടെ
പഠനറിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതരസംസ്ഥാന
ബോട്ടുകള്‍
നിരോധിക്കപ്പെട്ട
പെലാജിക് ട്രോളിംഗും
പേഴ്സെയ്ന് പെലാജിക്
ആന്‍ഡ് മിഡ് വാട്ടര്‍
ട്രോള്‍ നെറ്റുകളും
ഉപയോഗിച്ച് കടലിന്റെ
അടിത്തട്ടില്‍ നിന്നും
മത്സ്യക്കുഞ്ഞുങ്ങളെ
വാരുന്നത് തടയുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
കടലില്‍
നിന്നുള്ള മത്സ്യലഭ്യത
കുറഞ്ഞതിനെത്തുടർന്ന്
ബുദ്ധിമുട്ടനുഭവിക്കുന്ന
മത്സ്യത്തൊഴിലാളികളെ
സംരക്ഷിക്കുന്നതിനും
മത്സ്യത്തിന്റെ
വിലവർദ്ധനവ്
തടയുന്നതിനും സർക്കാർ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
വിദ്യാഭ്യാസ
സമിതിയുടെ ശിപാര്‍ശ
*102.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സമിതിയുടെ
ശിപാര്‍ശയനുസരിച്ച്
പ്രൈമറി, സെക്കന്ററി,
ഹയര്‍സെക്കന്ററി,
വി.എച്ച്. എസ്. ഇ.
വിഭാഗങ്ങള്‍ ഭരണപരമായി
ഏകീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതു
കൊണ്ടുണ്ടാകാനിടയുള്ള
നേട്ടങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് അധ്യാപക
സംഘടനകളുമായി ചര്‍ച്ച
നടത്തിയിരുന്നോ;
അധ്യാപകരുടെ
സേവന-വേതനവ്യവസ്ഥകളില്‍
പ്രതികൂലമായ
എന്തെങ്കിലും മാറ്റം
ഉദ്ദേശിക്കുന്നുണ്ടോ;
അധ്യാപനം കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനായി
പരിശീലന പരിപാടികള്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
വഴി സ്കൂളുകളുടെ മേല്‍
ജനകീയ നിയന്ത്രണം
വിഭാവനം
ചെയ്യുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഭവന
സാക്ഷരതാ പരിപാടി
*103.
ശ്രീ.സജി
ചെറിയാന്
,,
കെ. ബാബു
,,
കാരാട്ട് റസാഖ്
,,
ജെയിംസ് മാത്യു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍ ഭവന
നിര്‍മ്മാണമേഖലയുമായി
ബന്ധപ്പെട്ട് നിലവിലെ
ഭവന നയം കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
നവകേരള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ചെലവ്
കുറഞ്ഞ വീട്,പ്രകൃതി
സൗഹൃദ ഭവനങ്ങള്‍,
ഹരിതഭവനങ്ങള്‍ തുടങ്ങിയ
നൂതന ആശയങ്ങള്‍
പൊതുജനങ്ങളിലേയ്ക്ക്
എത്തിക്കുന്നതിനായി
എല്ലാ ജില്ലകളിലും ഭവന
സാക്ഷരതാ പരിപാടി
നടത്തി വരുന്നുണ്ടോ;
(സി)
ഭവന
നിര്‍മ്മാണത്തിലെ ബദല്‍
മാര്‍ഗ്ഗങ്ങള്‍,
ഊര്ജ്ജസംരക്ഷിത
ഭവനങ്ങള്‍ എന്നിവ
സംബന്ധിച്ച് എന്തെല്ലാം
കാര്യങ്ങളാണ് ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി സ്വീകരിച്ച
നടപടികൾ
*104.
ശ്രീ.പുരുഷന്
കടലുണ്ടി
,,
സി. കെ. ശശീന്ദ്രന്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിനായി
സര്‍ക്കാര്‍ നടത്തിയ
ശക്തമായ ഇടപെടലിനെ
തുടര്‍ന്ന് പത്ത്,
പന്ത്രണ്ട്
ക്ലാസ്സുകളിലെ പൊതു
പരീക്ഷയില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് ഗ്രാമ,നഗര
ഭേദമില്ലാതെ മികച്ച ഫലം
സൃഷ്ടിക്കാനായിട്ടുണ്ടോ;
പത്താം ക്ലാസ്
പാസായവര്‍ക്കെല്ലാം
തുടര്‍പഠനത്തിന് അവസരം
സൃഷ്ടിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്വകാര്യ
വിദ്യാഭ്യാസ
മേഖലയിലുള്ളതിനേക്കാള്‍
മികച്ച അടിസ്ഥാന
സൗകര്യങ്ങള്‍
പൊതുവിദ്യാഭ്യാസ
മേഖലയില്‍
സൃഷ്ടിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(സി)
ഭൗതിക
സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനോടൊപ്പം
അദ്ധ്യയന നിലവാരം
ഉയര്‍ത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
അശാസ്ത്രീയ
മത്സ്യബന്ധനം
നിര്‍ത്തലാക്കുന്നതിന് നടപടി
*105.
ശ്രീ.വി.
അബ്ദുറഹിമാന്
,,
കെ.കുഞ്ഞിരാമന്
,,
എ. എന്‍. ഷംസീര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അശാസ്ത്രീയമായ
മത്സ്യബന്ധനത്തിന്
അറുതി വരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി ഫിഷറീസ്
സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
പ്രത്യേക സ്ക്വാഡുകൾ
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പിടിച്ചെടുക്കാവുന്ന
മത്സ്യയിനങ്ങളുടെ
വലിപ്പം നിശ്ചയിച്ച്
വിജ്ഞാപനം
ഇറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ ഫലമായി
സംസ്ഥാനത്തിന്റെ
സമുദ്രമത്സ്യോല്പാദനത്തില്
കഴിഞ്ഞ
വര്‍ഷത്തേക്കാള്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
പ്ലസ്
വണ്‍ അധിക ബാച്ചുകൾ
അനുവദിക്കുന്നതിന് നടപടി
*106.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
വര്‍ഷം
എസ്.എസ്.എല്‍.സി,
വി.എച്ച്.എസ്.ഇ.
പരീക്ഷകളിലെ വിജയശതമാനം
ഉയര്‍ന്നതിനെ
തുടര്‍ന്ന്
സര്‍ക്കാര്‍, എയ്ഡഡ്
ഹയര്‍സെക്കണ്ടറി
സ്കൂളുകളില്‍ കൂടുതല്‍
പ്ലസ് വണ്‍ ബാച്ചുകള്‍
ആരംഭിക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
മലബാര്‍
മേഖലയില്‍ പൊതുവായും
മലപ്പുറം ജില്ലയില്‍
പ്രത്യേകിച്ചും
പതിനായിരക്കണക്കിന്
വിദ്യാര്‍ത്ഥികള്‍
പ്ലസ് ടൂ പ്രവേശനത്തിന്
സീറ്റ് കിട്ടാതെ
കഷ്ടപ്പെടുന്നു എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അധികബാച്ചുകളും
സീറ്റുവര്ദ്ധനവും
അഡ്മിഷന് നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിന്
മുമ്പായി തന്നെ
അനുവദിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സ്കൂളുകളിലാണ്
ഇവ അനുവദിക്കാന്‍
പോകുന്നതെന്നും
വ്യക്തമാക്കുമോ?
കശുവണ്ടി
വ്യവസായമേഖലയുടെ ഉന്നമനം
*107.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.രാജു
എബ്രഹാം
,,
എം. നൗഷാദ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി
വ്യവസായമേഖലയുടെ
ഉന്നമനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതനപദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സത്വരനടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അസംസ്കൃത
വസ്തുക്കളുടെ
ദൗര്‍ലഭ്യം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
അടഞ്ഞുകിടക്കുന്ന
സ്വകാര്യ കശുവണ്ടി
ഫാക്ടറികള്‍
തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
റോഡുകളുടെ നിലവാരം ഉയർത്താൻ
പദ്ധതി
*108.
ശ്രീ.എസ്.രാജേന്ദ്രന്
,,
കെ.വി.വിജയദാസ്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
റോഡുകളുടെ
പകുതിയിലധികവും
പ്രളയത്തില്‍
കേടുപറ്റിയ
സാഹചര്യത്തില്‍ അവ
മികവുറ്റ രീതിയില്‍
പുനര്‍നിര്‍മ്മിക്കുന്നതിനായി
കൈക്കൊണ്ട നടപടികൾ
വിശദമാക്കാമോ;
(ബി)
ഇന്‍ഡ്യന്‍
റോഡ്സ് കോണ്‍ഗ്രസ്
അംഗീകരിച്ച
നിലവാരത്തിലേയ്ക്ക്
സംസ്ഥാനത്തെ പാതകളെ
ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടെ കിഫ്ബി
സഹായത്തോടെയും
അല്ലാതെയുമായി
നടത്തുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ; കിഫ്ബി
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
പ്രോജക്ട് മാനേജ്മെന്റ്
യൂണിറ്റ്
രൂപീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
ഭൂപ്രകൃതിയും
കാലാവസ്ഥയിലെ
പ്രത്യേകതയും
കണക്കിലെടുത്ത്
ദീര്‍ഘകാലം
നിലനില്‍ക്കുന്ന
ഗുണനിലവാരമുള്ള റോഡ്
നിര്‍മ്മാണ രീതിയും
അതിനുതകുന്ന സാങ്കേതിക
വിദ്യയും
അനുവര്‍ത്തിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
മത്സ്യമേഖലയിലെ
സാമ്പത്തിക ചൂഷണം
അവസാനിപ്പിക്കുന്നതിന് നടപടി
*109.
ശ്രീ.എം.
വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തില്‍
ഏര്‍പ്പെടുന്നവര്‍
സ്വകാര്യ ഇടപാടുകാരില്‍
നിന്നും
വായ്പയെടുക്കുന്നതിലൂടെ
വമ്പിച്ച സാമ്പത്തിക
ചൂഷണത്തിന്
വിധേയരാകുന്നുവെന്നും
വന്‍ ബാധ്യതകള്‍
വരുത്തിവയ്ക്കുന്നുവെന്നുമുളള
കേന്ദ്ര സമുദ്രമത്സ്യ
ഗവേഷണസ്ഥാപനത്തിന്റെ
പുതിയ പഠനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മത്സ്യമേഖലയിലെ
സാമ്പത്തിക ചൂഷണം
അവസാനിപ്പിക്കുന്നതിന്
മത്സ്യ ലേലസമ്പ്രദായം
പരിഷ്ക്കരിക്കുവാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
മത്സ്യത്തൊഴിലാളികളെ
ഔദ്യോഗിക
ധനകാര്യസ്ഥാപനങ്ങളിലേക്ക്
ആകര്‍ഷിക്കുന്നതിനായി
മത്സ്യബന്ധനയാനങ്ങളെ
വായ്പ ഈടായി
പരിഗണിക്കണമെന്നുള്ള
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
മത്സ്യത്തൊഴിലാളികൾ
എടുക്കുന്ന വായ്പയെ
ഇന്‍ഷുറന്‍സുമായി
ബന്ധിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ?
തോട്ടം
തൊഴിലാളികള്‍ക്കുള്ള
ഭവനപദ്ധതി
*110.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ ലയങ്ങള്‍
ശോചനീയമായ
അവസ്ഥയിലാണെന്നത്
കണക്കിലെടുത്ത്
മെച്ചപ്പെട്ട
താമസസൗകര്യം ഒരുക്കി
നല്‍കുന്നതിന്
ഭവനനിര്‍മ്മാണ
വകുപ്പിന്
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
എവിടെയൊക്കെയാണ്
നടപ്പാക്കാന്‍
പോകുന്നതെന്ന്
അറിയിക്കുമോ;
(സി)
പ്രീ-ഫാബ്
സാങ്കേതികവിദ്യ
ഉപയോഗിച്ചുള്ള
നിര്‍മ്മാണമാണോ
പ്രസ്തുത
ഭവനപദ്ധതിയില്‍
ഒരുക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിക്ക് 2018-19
സാമ്പത്തിക വര്‍ഷം എത്ര
തുക വകയിരുത്തിയെന്ന്
അറിയിക്കുമോ?
ഖാദര്‍
കമ്മീഷന് റിപ്പോര്‍ട്ട്
*111.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എന്‍. ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒന്നുമുതല്‍
പന്ത്രണ്ടാം ക്ലാസ്
വരെയുള്ള വിദ്യാഭ്യാസം
ഒരു ഡയറക്ടറുടെ
കീഴിലാക്കുവാനും
എം.എ.ഖാദര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുവാനും ഈ
സര്‍ക്കാര്‍
തീരുമാനിച്ച
സാഹചര്യത്തില്‍ ഈ
നിര്‍ദ്ദേശങ്ങള്‍
നടപ്പാക്കുന്നതുമൂലം
ഹെഡ്മാസ്റ്റര്‍മാരും
മറ്റ് അദ്ധ്യാപകരും
വിദ്യാര്തഥികളും
അനുഭവിക്കേണ്ടി വരുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലയനം കാരണം എന്ത്
ഗുണപരമായ മാറ്റമാണ്
സംസ്ഥാനത്തെ
വിദ്യാഭ്യാസരംഗത്ത്
വരാന്‍ പോകുന്നതെന്ന്
വിശദമാക്കാമോ;
(സി)
വേണ്ടത്ര
ആലോചനയില്ലാതെയും
അദ്ധ്യാപകരുടെയും
വിദ്യാഭ്യാസ
വിചക്ഷണരുടെയും
അഭിപ്രായങ്ങള്‍
തേടാതെയും
നടപ്പിലാക്കാന്‍
പോകുന്ന ഈ പദ്ധതി
സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ
നിലവാരം കുറയ്ക്കുമെന്ന
പരാതികളുടെ നിജസ്ഥിതി
പരിശോധിക്കപ്പെട്ടിട്ടുണ്ടോ;
ഈ കാര്യങ്ങള്‍
തിരക്കിട്ട്
നടപ്പിലാക്കുന്നതില്‍
നിന്നും
പിന്മാറുമോയെന്ന്
വ്യക്തമാക്കുമോ?
ഖാദര്‍
കമ്മീഷന് റിപ്പോര്‍ട്ട്
സംബന്ധിച്ച ആശങ്കകള്‍
*112.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഖാദര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തീരുമാനങ്ങള്‍
കെെക്കൊണ്ടിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
വിദ്യാഭ്യാസരംഗത്ത്
സമൂലമായ മാറ്റങ്ങള്‍
കൊണ്ടുവരുന്ന
റിപ്പോര്‍ട്ട്
ആയിരുന്നിട്ടും
ശിപാര്ശകളിന്മേല്
മതിയായ പഠനം
നടത്താതെയും ആശങ്കകള്‍
പരിഹരിക്കാതെയുമാണ്
റിപ്പോര്‍ട്ട്
നടപ്പിലാക്കാന്‍
പോകുന്നത് എന്ന
തരത്തിലുളള ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
അദ്ധ്യാപകരും
അദ്ധ്യാപകസംഘടനകളും
വിദ്യാഭ്യാസവിചക്ഷണരും
ഉന്നയിച്ചിട്ടുളള
ആശങ്കകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
മത്സ്യമേഖലയിലെ
ചൂഷണങ്ങള്‍
*113.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍
സ്വകാര്യപണമിടപാടുകാരില്
നിന്നും വായ്പ
എടുക്കുന്നതിലൂടെ വന്‍
സാമ്പത്തിക ചൂഷണത്തിന്
വിധേയരാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
മത്സ്യത്തൊഴിലാളികള്‍
വായ്പയ്ക്കായി
പ്രധാനമായും
ആശ്രയിക്കുന്ന
മൽസ്യലേലക്കാരായ
ഇടനിലക്കാര്‍,
തൊഴിലാളികൾ പിടിക്കുന്ന
മത്സ്യത്തിന്റെ വിലയുടെ
5 മുതല്‍ 10 ശതമാനം വരെ
കമ്മീഷന് പലിശയായി
ഈടാക്കി വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മത്സ്യമേഖലയിലെ
ഇത്തരം ചൂഷണങ്ങള്‍
തടയുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
'സമഗ്ര'
പോര്‍ട്ടല്‍
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
*114.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
'സമഗ്ര' പോര്‍ട്ടല്‍
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പോര്‍ട്ടല്‍
നവീകരിയ്ക്കുക വഴി
പൊതുവിദ്യാഭ്യാസരംഗത്ത്
കാതലായ എന്തുമാറ്റമാണ്
പ്രതീക്ഷിക്കുന്നത്;
പരിഷ്ക്കരണത്തിനായി
ചെലവഴിയ്ക്കപ്പെടുന്ന
തുകയെത്രയാണെന്ന്
വെളിപ്പെടുത്തുമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
*115.
ശ്രീ.കെ.കുഞ്ഞിരാമന്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാവ്യതിയാനത്തിന്റെ
ഫലമായി ചുഴലിക്കാറ്റ്
ഉള്‍പ്പെടെയുള്ള
കാരണങ്ങള്‍ കൊണ്ട്
അതിശക്തമായ
കടല്‍ക്ഷോഭവും മറ്റു
പ്രകൃതിദുരന്തങ്ങളും
അടിക്കടിയുണ്ടാകുന്നത്
പരിഗണിച്ച്
മത്സ്യബന്ധനത്തിനുപോകുന്നവരുടെ
വിവരശേഖരണത്തിനും
അവശ്യഘട്ടങ്ങളിൽ
മുന്നറിയിപ്പ്
നല്‍കുന്നതിനും വേണ്ട
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
അവരുടെ ജീവരക്ഷക്കായി
എന്തെല്ലാം സുരക്ഷാ
ഉപകരണങ്ങള്‍ ആണ് നല്കി
വരുന്നത്;
(ബി)
കടലില്‍
അപകടത്തില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
അടിയന്തര വൈദ്യസഹായം
എത്തിക്കുന്നതിനും
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനും ചെയ്തു
വരുന്ന കാര്യങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതോടൊപ്പം
മത്സ്യബന്ധന
യാനങ്ങളുടെയും
ഉപകരണങ്ങളുടെയും
സംരക്ഷണത്തിനായി
പുതുതായി ഇന്‍ഷുറന്‍സ്
പദ്ധതി നടപ്പിലാക്കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ?
ഡോ.എം.എ.ഖാദർ
കമ്മിറ്റി റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
*116.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാഭ്യാസ നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
ഭരണ നിര്‍വ്വഹണ
ഘടനയില്‍ മാറ്റം
വരുത്തുന്നതിന്
ശിപാര്‍ശ ചെയ്യുന്ന
ഡോ.എം.എ.ഖാദർ കമ്മിറ്റി
റിപ്പോര്‍ട്ട്
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(സി)
പന്ത്രണ്ടാം
ക്ലാസ്സ് വരെയുളള
സ്കൂള്‍
വിദ്യാഭ്യാസത്തിന്റെ
നിയന്ത്രണവും ഏകോപനവും
ഒറ്റ ഡയറക്ടറേറ്റിന്
കീഴിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇതിനെതിരെ
ഹയര്‍ സെക്കണ്ടറി
അദ്ധ്യാപക സംഘടനകളുടെ
പ്രതിഷേധം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
മുമ്പ് വിവിധ
സംഘടനകളുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അദ്ധ്യാപകരുടെ ആശങ്ക
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
തണ്ണീര്‍ത്തടങ്ങളും
വയലുകളും സംരക്ഷിക്കുന്നതിന്
നടപടി
*117.
ശ്രീ.ബി.ഡി.
ദേവസ്സി
,,
എം. സ്വരാജ്
,,
യു. ആര്. പ്രദീപ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തടസംരക്ഷണനിയമം
മറികടന്നുകൊണ്ട് ആലുവ
ചൂര്‍ണിക്കരയില്‍ നിലം
നികത്താന്‍
മുന്മന്ത്രിസഭയിലെ ഒരു
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫംഗം ചില
രാഷ്ട്രീയ
നേതാക്കള്‍ക്കായി
കൃത്രിമരേഖ
ചമച്ചുവെന്ന്
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്ത് നടന്ന നിലം
നികത്തലുകളെക്കുറിച്ച്
റവന്യൂ വകുപ്പ് പരിശോധന
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ;
(ബി)
കാലാവസ്ഥാവ്യതിയാനത്തിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തെ
തണ്ണീര്‍ത്തടങ്ങളും
വയലുകളും
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
ഡാറ്റാ
ബാങ്ക്
തയ്യാറാക്കുന്നത്
പൂര്‍ത്തിയായോ;
സമഗ്രവിവരങ്ങള്‍
ഉള്‍പ്പെടുത്തി ഭൂരേഖ
ഡിജിറ്റൈസ് ചെയ്യാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
റിയ
എസ്റ്റേറ്റില്‍ നിന്നും
ഭൂനികുതി സ്വീകരിച്ച നടപടി
*118.
ശ്രീ.പാറക്കല്‍
അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം ലിമിറ്റഡ്
വിറ്റതും തെന്മലയിലെ
റിയ എസ്റ്റേറ്റിന്റെ
കൈവശമുള്ളതുമായ 206
ഏക്കര്‍ ഭൂമിയുടെ
നികുതി
സ്വീകരിക്കുന്നതിന്
വില്ലേജ് ഓഫീസര്‍ക്ക്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്കിയിരുന്നുവോ;
(ബി)
നിര്‍ദ്ദേശം
നല്കിയിരുന്നില്ലെങ്കില്
നികുതി
സ്വീകരിക്കുവാനുണ്ടായ
സാഹചര്യത്തെപ്പറ്റി
അന്വേഷണം നടത്തുമാേ;
(സി)
നികുതി
സ്വീകരിച്ചതുവഴി
പ്രസ്തുത ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിന്
എന്തെങ്കിലും തടസ്സം
ഉണ്ടായിട്ടുണ്ടാേ;
വിശദമാക്കുമാേ?
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യം
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*119.
ശ്രീ.പി.കെ.
ശശി
,,
എ. എന്‍. ഷംസീര്‍
,,
ആര്. രാജേഷ്
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യം
മെച്ചപ്പെടുത്തുന്നതിനായുള്ള
പദ്ധതികളുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
കിഫ്ബിയില്‍ നിന്ന്
ഇതിനായി എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഓരോ
മണ്ഡലത്തിലും ഓരോ
സ്കൂളിനെ ഉല്‍കൃഷ്ട
സ്ഥാപനം (സെന്റര്‍ ഓഫ്
എക്സലന്‍സ്) ആക്കി
ഉയര്‍ത്താനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
ആയിരം
വിദ്യാര്ത്ഥികളിലധികമുള്ള
വിദ്യാലയങ്ങളുടെ
അടിസ്ഥാന സൗകര്യ
വികസനത്തിനായുള്ള
പദ്ധതി എത്ര
വിദ്യാലയങ്ങളില്‍
പ്രാവര്ത്തികമാക്കാനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
സഹായം ലഭിക്കാത്ത
സ്കൂളുകളുടെ അടിസ്ഥാന
സൗകര്യ
വികസനത്തിനായുള്ള
പദ്ധതിയില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
എയ്ഡഡ്
സ്കൂളുകള്‍ക്കുള്ള
മാച്ചിംഗ് ഗ്രാന്റ്
പദ്ധതി പ്രകാരം എത്ര
സ്കൂളുകളാണ് കരടുപദ്ധതി
സമര്‍പ്പിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
നെല്‍വയല്‍
നികത്തുന്നതിനായി വ്യാജ
ഉത്തരവുകള്‍
*120.
ശ്രീ.എം.ഉമ്മര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ഉബൈദുള്ള
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തടനിയമം
പാസ്സാക്കിയതുമൂലമുണ്ടായ
പ്രായോഗികബുദ്ധിമുട്ട്
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആക്റ്റും ചട്ടവും
നിലവില്‍ വന്നതിനുശേഷം
നെല്‍വയല്‍
നികത്തുന്നതിനായി വ്യാജ
ഉത്തരവുകള്‍
വ്യാപകമാകുന്ന സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നെല്‍വയല്‍
നികത്തുന്നതുമായി
ബന്ധപ്പെട്ട
പരിശോധനയില്‍ റവന്യൂ
വകുപ്പിന്റെ
ആഭ്യന്തരഭരണസംവിധാനത്തില്
ഉണ്ടായ വീഴ്ച
പരിഹരിക്കുന്നതിന്
പോലീസ് അന്വേഷണം
ഏര്‍പ്പെടുത്താന്‍
ഉണ്ടായ സാഹചര്യം
വിശദമാക്കാമോ?