വ്യവസായ
സംരംഭകരോടുളള സമീപനം
*481.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ്സ്
മെച്ചപ്പെടുത്തുന്നതിന്
നടത്തിയ നിയമ
നിര്‍മ്മാണങ്ങള്‍
ഫലപ്രദമായി
നടപ്പിലാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പുതിയ
വ്യവസായങ്ങള്‍
തുടങ്ങാനുള്ള
നിയമങ്ങളിലും
ചട്ടങ്ങളിലും
ഇളവുനൽകിയെന്ന്
അവകാശപ്പെടുമ്പോഴും
പുതിയ സംരംഭങ്ങൾ
ആരംഭിക്കുന്നതിന്
അനുമതി നൽകേണ്ട
അധികാരികൾ തന്നെ
വിലങ്ങുതടിയാകുന്നത്
കാരണം
പ്രവാസികളടക്കമുള്ള
സംരംഭകർ ആത്മഹത്യ
ചെയ്യുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പുതുതായി
വ്യവസായ സംരംഭങ്ങൾ
തുടങ്ങുന്നതിന് ചില
പഞ്ചായത്തുകള്‍/മുനിസിപ്പാലിറ്റികള്‍
തടസമായി നില്ക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
അധികാരികളുടെ
സമീപനം കാരണം വ്യവസായ
സംരംഭകർ ആത്മഹത്യ
ചെയ്യുന്നത്
സംസ്ഥാനത്തിന്റെ ഈസ്
ഓഫ് ഡൂയിംഗ്
ബിസിനസ്സിനെ സാരമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
സമ്പദ്
വ്യവസ്ഥയെ
ഉത്തേജിപ്പിക്കാനുളള
പരിപാടികള്‍
*482.
ശ്രീ.എ.
എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങള്‍ കൊണ്ട്
സമ്പദ്
വ്യവസ്ഥയ്ക്കുണ്ടായ
തിരിച്ചടി
മറികടക്കുന്നതിന് മൂലധന
ചെലവില്‍ വര്‍ദ്ധന
വരുത്തിക്കൊണ്ടും
ഉപഭോക്തൃ ചരക്കുകളുടെ
ഡിമാന്റ്
വര്‍ദ്ധിപ്പിച്ച്
കമ്പോള ശാക്തീകരണം
വഴിയും സമ്പദ്
വ്യവസ്ഥയെ
ഉത്തേജിപ്പിക്കാനായി
ആവിഷ്കരിച്ചിട്ടുള്ള
പരിപാടിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
നിക്ഷേപകരില്‍
ആശങ്ക സൃഷ്ടിക്കാന്‍
ചിലര്‍ നടത്തുന്ന
ദുരുപദിഷ്ട നീക്കം
മറികടന്നുകൊണ്ട്
പ്രവാസിചിട്ടി യൂറോപ്പ്
ഉള്‍പ്പെടെ കൂടുതല്‍
മേഖലകളിലേക്ക്
വിപുലീകരിച്ചിട്ടുണ്ടോ;
ഇതിനായി
കെ.എസ്.എഫ്.ഇ.യുടെ
സ്ഥാപന ശാക്തീകരണത്തിന്
പദ്ധതിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക
വളര്‍ച്ചയ്ക്ക് ത്വരണം
നല്കുന്ന രീതിയില്‍
കെ.എഫ്.സി.യെ
പുനഃസംഘടിപ്പിക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ?
സഹകരണമേഖലയില്‍
ആദായ നികുതി വകുപ്പിന്റെ
ഇടപെടല്‍
*483.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ബാങ്കിംഗ് രംഗത്ത്
സഹകരണ മേഖലയുടെ പങ്ക്
വിശദമാക്കുമോ;
(ബി)
സഹകരണമേഖല
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
ഏജന്‍സികള്‍ സഹകരണ
സ്ഥാപനങ്ങളില്‍
അനാവശ്യമായ ഇടപെടലുകള്‍
നടത്തുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
വിവരശേഖരണത്തിന്റെ
പേരില്‍
സഹകരണസംഘങ്ങളില്‍
കടന്നുകയറി ഈ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം താളം
തെറ്റിക്കുന്നതിനുള്ള
ശ്രമങ്ങള്‍
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
കാര്‍ഷിക
വായ്പാസംഘങ്ങള്‍ക്ക്
ആദായനികുതി നിയമത്തില്‍
ഇളവിന് അര്‍ഹതയുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഇപ്രകാരമുള്ള
ഇളവ് അനുവദിക്കുന്നതിന്
ആദായ നികുതി വകുപ്പ്
വിമുഖത
കാണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ജി)
സഹകരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
എന്തൊക്കെ
നിയന്ത്രണങ്ങള്‍
കൊണ്ടുവരാനാണ് ആദായ
നികുതി വകുപ്പും മറ്റ്
കേന്ദ്ര ഏജന്‍സികളും
ശ്രമിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ വികസനം
*484.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
വി. ജോയി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
സാധ്യതയുള്ള സ്ഥലങ്ങള്‍
വികസിപ്പിക്കുന്നതിനും
ആവശ്യമായ
സൗകര്യങ്ങളൊരുക്കി
പ്രസ്തുത
കേന്ദ്രങ്ങളിലേക്ക്
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനും
ജില്ലാ വിനോദസഞ്ചാര
വികസനസമിതികളും
മാനേജ്മെന്റ് സമിതികളും
നടത്തുന്ന പ്രവര്‍ത്തനം
കൂടുതല്‍
ഫലപ്രദമാക്കുന്നതിന്
പരിപാടിയുണ്ടോ;
(ബി)
പങ്കാളിത്ത
മാതൃകയിലൂടെ
വിനോദസഞ്ചാര മേഖലയിലെ
അടിസ്ഥാനസൗകര്യ
വികസനത്തിന് കേരള
ടൂറിസം
ഇന്‍ഫ്രാസ്ട്രക്ചര്‍
ലിമിറ്റഡ് നടത്തുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
വിനോദസഞ്ചാര
കേന്ദ്രങ്ങളില്‍
ഉന്നതനിലവാരമുള്ള
താമസസൗകര്യം ഒരുക്കി
വിനോദസഞ്ചാരത്തിന്
പ്രോത്സാഹനം
നല്‍കുന്നതോടൊപ്പം
പ്രസ്തുത
കേന്ദ്രങ്ങളുടെ
വികസനത്തിൽ കൂടി
ഫലപ്രദമായി ഇടപെടാന്‍
കെ.റ്റി.ഡി.സി.യെ
പ്രാപ്തമാക്കാന്‍
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വിദേശ
രാജ്യങ്ങളില്‍
കെ.എസ്.എഫ്.ഇ.ചിട്ടികള്‍
*485.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടികൾ
നിലവിൽ ഏതെല്ലാം വിദേശ
രാജ്യങ്ങളില്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പലിശ
ഇടപാടുകള്‍ക്ക് കടുത്ത
നിയന്ത്രണങ്ങള്‍
ഉള്ളതും നിരവധി പ്രവാസി
മലയാളികള്‍ ജോലി
ചെയ്യുന്നതുമായ സൗദി
അറേബ്യ പോലുള്ള
രാജ്യങ്ങളില്‍ ചിട്ടി
നടത്തിപ്പിന്
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
(സി)
അത്
പരിഹരിക്കുവാന്‍
ശരി-അത്ത്
നിയമങ്ങളനുസരിച്ചുള്ള
ഹലാല്‍ ചിട്ടികള്‍
തുടങ്ങുവാൻ
കെ.എസ്.എഫ്.ഇ.യ്ക്ക്
പദ്ധതിയുണ്ടോ
എന്നറിയിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കയര്‍
വ്യവസായമേഖലയുടെ
സംരക്ഷണത്തിന് നടപടി
*486.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എന്‍.
വിജയന് പിള്ള
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഉല്പാദനപ്രക്രിയയിലെ
യന്ത്രവല്‍ക്കരണത്തിലൂടെയും
ആധുനീകരണത്തിലൂടെയും
കയറുല്പന്നങ്ങളുടെ വില
മത്സരാധിഷ്ഠിതമാക്കി
സപ്ലൈ രംഗവും തല്‍സമയം
വിദേശ, ആഭ്യന്തര
കമ്പോളം വിപുലീകരിച്ച്
ഡിമാന്റ് രംഗവും
ശാക്തീകരിക്കുന്നതിന്
ചെയ്തു വരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ദേശീയ
കയര്‍ ഗവേഷണവും
മാനേജുമെന്റും
ഇന്‍സ്റ്റിറ്റ്യൂട്ട് ഈ
രംഗത്ത് നടത്തി വരുന്ന
പ്രവര്‍ത്തനം
എത്രമാത്രം
ഫലപ്രദമാകുന്നുണ്ടെന്ന്
അവലോകനം
ചെയ്തിട്ടുണ്ടോ;
(സി)
ഉല്പാദന,വിപണന
രംഗങ്ങളില്‍ ചെറുകിട
ഉല്പാദകരുടെ താല്പര്യം
സംരക്ഷിക്കുന്നതിന്
കേരള സ്റ്റേറ്റ് കയര്‍
കോര്പ്പറേഷന്
ചെയ്തുവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
കയര്‍
വ്യവസായത്തിന്റെ
പുനരുദ്ധാരണത്തിന്
പ്രധാന പങ്കുവഹിക്കേണ്ട
കയര്‍ഫെഡിനെ
പുന:സംഘടിപ്പിച്ച്
ശാക്തീകരിക്കാനായി
നടത്തിയ പ്രവര്‍ത്തനം
അറിയിക്കാമോ?
ചെറുകിട
വ്യവസായ മേഖലയുടെ
പ്രോത്സാഹനം
*487.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
,,
എസ്.രാജേന്ദ്രന്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തി
ഹ്രസ്വകാലം കൊണ്ട്
ഒന്നരലക്ഷത്തിലധികം
പേര്‍ക്ക് തൊഴില്‍
ലഭ്യമാക്കാന്‍
സാധ്യമാകും വിധം
ചെറുകിട വ്യവസായ മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
സംസ്ഥാനത്ത്
സൃഷ്ടിക്കാനായ വ്യവസായ
സൗഹൃദാന്തരീക്ഷം പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിലേക്ക്
നയിക്കാനായി
ബോധവല്‍ക്കരണ
പരിപാടികള്‍
നടത്തിവരുന്നുണ്ടോ;
അതിന്റെ ഫലം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ചെറുകിട
ഇടത്തരം മേഖലകളിലെ
ഉല്പന്നങ്ങള്ക്ക്
അന്തര്‍ദേശീയ തലത്തില്‍
വിപണി കണ്ടെത്തുന്നതിന്
കേരള ബ്യൂറോ ഓഫ്
ഇന്‍ഡസ്ട്രിയല്‍
പ്രൊമോഷന്
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ?
കൈത്തറി
വികസനത്തിനുള്ള കേന്ദ്ര സഹായം
*488.
ശ്രീ.സി.എഫ്.തോമസ്
,,
റോഷി അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈത്തറി
മേഖലയുടെ വികസനത്തിനായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സംസ്ഥാനത്തിന്
ലഭിക്കേണ്ട
കോടിക്കണക്കിന് രൂപയുടെ
ധനസഹായം അനാസ്ഥ മൂലം
നഷ്ടമാകുന്നുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച്
വിശദീകരണം നല്‍കാമോ;
(ബി)
കടം
തിരിച്ചടയ്ക്കാന്‍
നിര്‍വ്വാഹമില്ലാത്ത
നെയ്ത്തുകാരുടെയും
സംഘടനകളുടെയും ദുരിതം
അവസാനിപ്പിക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
ഏതെങ്കിലും പദ്ധതി
ആരംഭിച്ചിരുന്നോ; ഈ
പദ്ധതി സംസ്ഥാനത്ത്
നടപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അര്‍ഹരായ
ആളുകള്‍ക്ക് പദ്ധതിയുടെ
പ്രയോജനം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
ഹാന്‍ഡ്
ലൂം ആന്റ്
ടെക്സ്റ്റൈൽസ്
ഡയറക്ടര്‍ പദ്ധതി
നിര്‍വ്വഹണ
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിക്കാന്‍
വൈകിയതിന്‍െറ കാരണം
വ്യക്തമാക്കാമോ;
(ഡി)
കൈത്തറി
കയറ്റുമതി പ്രോത്സാഹന
പദ്ധതിയെക്കുറിച്ച്
ഹാന്‍ഡ് ലൂം ആന്റ്
ടെക്സ്റ്റൈൽസ്
ഡയറക്ടര്‍ യഥാസമയം
അറിയിപ്പ്
നല്കാത്തതുമൂലം
സംസ്ഥാനത്തിന്
കേന്ദ്രസഹായം
ലഭ്യമാകാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
ധനപരമായ
നടപടിക്രമങ്ങള്‍
ലഘൂകരിക്കാന്‍ നടപടി
*489.
ശ്രീ.റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
,,
കെ.ഡി. പ്രസേനന്‍
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പദ്ധതിചെലവ്
കാര്യക്ഷമമാക്കുകയെന്ന
ലക്ഷ്യത്തോടെ ധനപരമായ
നടപടിക്രമങ്ങള്‍
ലഘൂകരിക്കാനും
സാങ്കേതികവിദ്യാധിഷ്ഠിത
സമ്പ്രദായം
ആവിഷ്ക്കരിച്ചുകൊണ്ട്
പദ്ധതികള്‍ക്ക് അനുമതി
നല്‍കുന്നതിനുളള
കാലതാമസം കുറയ്ക്കാനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
പദ്ധതി വിഹിതത്തിലും
വിനിയോഗത്തിലും ഉണ്ടായ
വര്‍ദ്ധനവ്
അറിയിക്കാമോ;
(ബി)
മണ്ഡലം
ആസ്തിവികസന നിധി,
എം.എല്‍.എ. മാരുടെ
പ്രത്യേക നിധി എന്നിവ
ഉപയോഗിച്ചുളള വികസന
പ്രവര്‍ത്തനങ്ങള്‍
തടസ്സരഹിതമായും
സമയബന്ധിതമായും
നടപ്പാക്കാന്‍
ഏര്‍പ്പെടുത്തിയിട്ടുളള
ക്രമീകരണം അറിയിക്കാമോ;
(സി)
നികുതി
ഭരണം കാര്യക്ഷമവും
അഴിമതിരഹിതവുമാക്കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
ഇന്റേണല്‍ ഓഡിറ്റിംഗ്
ശാക്തീകരിക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
നൈപുണ്യ
സംരംഭകത്വം
*490.
ശ്രീ.ആര്.
രാജേഷ്
,,
എം. രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരുപത്തയ്യായിരം
പേര്‍ക്ക് തൊഴില്‍
നല്‍കുക എന്ന
ലക്ഷ്യത്തോടെ വ്യവസായ
വകുപ്പ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന നൈപുണ്യ
സംരംഭകത്വം സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭങ്ങള്‍
തുടങ്ങുന്നതിനുവേണ്ട
പ്രോത്സാഹനം
നല്‍കുന്നതിനായി
ചെയ്തുവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ;
ഇ.ഡി.ക്ലബുകള്‍,
ബിസിനസ് ഇന്‍കുബേഷന്‍
സെന്ററുകള്‍ എന്നിവ
ഫലപ്രദമായി
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
ഇത്തരം
മേഖലകളിലെ നൂതന
ആശയങ്ങളും ആധുനിക
സാങ്കേതിക വിദ്യയും
ഉപകരണങ്ങളും
തല്പ്പരര്ക്ക്
പരിചയപ്പെടുത്തുന്നതിന്
പദ്ധതിയുണ്ടോ;
(ഡി)
വളരെക്കുറഞ്ഞ
മുതല്‍മുടക്കുള്ളതും
പരിസ്ഥിതി മലിനീകരണം
ഇല്ലാത്തതുമായ ഗാര്‍ഹിക
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില
*491.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ദൈനംദിന
ചെലവുകള്‍ക്ക് പോലും
പണമില്ലാതെ
സംസ്ഥാനത്തിന്‍െറ
സാമ്പത്തിക നില അനുദിനം
ഗുരുതരമായ
സ്ഥിതിവിശേഷത്തിലേക്ക്
നീങ്ങുന്നു എന്ന
ആക്ഷേപം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
സാമ്പത്തികനില
സുസ്ഥിരമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നിത്യനിദാന
ചെലവുകള്‍ക്കായി
കടപ്പത്രങ്ങളിലൂടെ
കോടികള്‍ കടമെടുക്കുന്ന
സാഹചര്യത്തിലും
ധൂര്‍ത്തും
അനാവശ്യചെലവുകളും
ഒഴിവാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
സര്‍ക്കാരിന്റെ
ആയിരം ദിനാഘോഷങ്ങളുടെ
ഭാഗമായി ഒന്‍പതര കോടി
രൂപ ചെലവഴിച്ചിട്ട്
മൂന്ന് മാസം
കഴിയുന്നതിന് മുമ്പ് ഈ
സര്‍ക്കാര്‍ നാലാം
വര്‍ഷത്തിലേക്ക്
കടന്നതിന്റെ ആഘോഷങ്ങള്‍
സംഘടിപ്പിച്ച്
ലക്ഷങ്ങള്‍ ചെലവഴിച്ചത്
ന്യായീകരിക്കാവുന്നതാണോ
എന്ന് അറിയിക്കാമോ;
(ഇ)
സാമ്പത്തിക
പ്രതിസന്ധി രൂക്ഷമായ
സാഹചര്യത്തില്‍ മേല്‍
സൂചിപ്പിച്ച ചെലവുകള്‍
വികസന പ്രവര്‍ത്തനങ്ങളെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വ്യാപാരസ്ഥാപനങ്ങളില്‍
എന്‍ഫോഴ്സ്മെന്റ് വിഭാഗം
റെയ്ഡ്
*492.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എം.ഷാജി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയശേഷം
നികുതി വരുമാനം
കുറഞ്ഞതിനെത്തുടര്‍ന്ന്
വ്യാപാരസ്ഥാപനങ്ങളില്‍
എന്‍ഫോഴ്സ്മെന്റ്
വിഭാഗം റെയ്ഡ്
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
റെയ്ഡില്‍ നികുതി
വെട്ടിപ്പ് നടന്നതായി
കണ്ടുപിടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഉപഭോക്താക്കളില്‍
നിന്നും നികുതി
ഇൗടാക്കിയ ശേഷം മൂന്ന്
മാസത്തിനുളളില്‍
റിട്ടേണ്‍
സമര്‍പ്പിക്കാത്തവരെ
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്തുമോ?
ശബരിമലയിലെ
വികസന പ്രവര്‍ത്തനങ്ങള്‍
*493.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയെ
ദേശീയ നിലവാരത്തിലുളള
തീര്‍ത്ഥാടന
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്റെ
ഭാഗമായി അവിടെ
നടപ്പിലാക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ശബരിമലയിലെ
യുവതീ പ്രവേശനം
സംബന്ധിച്ച
സുപ്രീംകോടതി വിധിയുടെ
മറവില്‍ അവിടെ
ക്രമസമാധാന
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതിനും
അതിലൂടെ രാഷ്ട്രീയ
മുതലെടുപ്പ്
നടത്തുന്നതിനും ചില
രാഷ്ട്രീയ സംഘടനകള്‍
നടത്തിയ ശ്രമങ്ങള്‍
ശബരിമലയിലെ വികസന
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
(സി)
ഹെെക്കോടതി
ഉന്നതാധികാര സമിതിയുടെ
നേതൃത്വത്തില്‍
നടക്കുന്ന
പ്രവര്‍ത്തനങ്ങള്‍ ഒരു
അതോറിറ്റി രൂപീകരിച്ച്
കെെമാറുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഇക്കാര്യത്തിനായി
നിയമഭേദഗതി
കൊണ്ടുവരുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കേരള
ബാങ്ക് രൂപീകരണത്തിന്
ലഭിക്കേണ്ട അനുമതി
*494.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്കിന്റെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട്
റിസര്‍വ്വ് ബാങ്കില്‍
നിന്നും
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
എല്ലാ അനുമതിയും
ലഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇനി എന്തെല്ലാം
തരത്തിലുള്ള അനുമതിയാണ്
ലഭിക്കേണ്ടതെന്ന്
വ്യക്തമാക്കുമോ?
അധിക
വരുമാനം കണ്ടെത്തുവാന്‍
മാര്‍ഗ്ഗങ്ങള്‍
*495.
ശ്രീ.വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിത്യനിദാന
ചെലവുകള്ക്കാെപ്പം
പ്രളയ പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
തുക കണ്ടെത്തുവാന്‍
നിലവിലെ സാഹചര്യത്തില്‍
സര്‍ക്കാരിന്
സാധിക്കുന്നുണ്ടാേ;
(ബി)
അധിക
വരുമാനം കണ്ടെത്തുവാന്‍
2019-20 ലെ ബജറ്റിലൂടെ
സര്‍ക്കാര്‍ കണ്ടെത്തിയ
മാര്‍ഗ്ഗങ്ങള്‍
എന്താെക്കെയാണ്;
(സി)
ചെലവ്
ചുരുക്കി വികസനത്തിന്
പണം കണ്ടെത്തുക എന്ന
കാര്യം
പൂര്ണ്ണതാേതില്
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടാേ;
ഇല്ലെങ്കില്‍
എന്തുകാെണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ചെലവ്
ചുരുക്കലിന്റെ ഭാഗമായി
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
കാര്യങ്ങള്‍
പൂര്ണ്ണതാേതില്
നടപ്പിലാക്കാത്തത് മൂലം
ഉദ്ദേശിച്ച ഫലം
ലഭിക്കാതെ
വന്നിട്ടുണ്ടാേ;
വിശദമാക്കുമാേ?
സഹകരണ
പ്രസ്ഥാനം നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
*496.
ശ്രീ.കെ.ജെ.
മാക്സി
,,
സജി ചെറിയാന്
,,
കെ. ബാബു
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പ്രസ്ഥാനം കാര്‍ഷിക
മേഖലയിലും പട്ടികജാതി
പട്ടികവര്‍ഗ്ഗ
മേഖലയിലും ചെറുകിട
വ്യവസായ
രംഗത്തുമുള്‍പ്പെടെ
നടത്തി വരുന്ന
മുഖ്യപ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കാര്‍ഷിക
വായ്പയുടെ തോത് അമ്പത്
ശതമാനമാക്കുകയെന്ന
ലക്ഷ്യത്തോടെ നടത്തുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(സി)
സഹകരണ
സംഘങ്ങളുടെ ഇടപെടലിലൂടെ
കൊള്ള പലിശക്കാരുടെ
ഇടപാടുകള്‍
നിരുത്സാഹപ്പെടുത്തുന്നതിന്
എത്രമാത്രം
സാധ്യമായിട്ടുണ്ട്;
(ഡി)
അത്യപൂര്‍വ്വം
ചില സംഘങ്ങളെങ്കിലും
വന്‍കിട ഫ്ലാറ്റ്,
ആഡംബര ഹോട്ടലുകള്‍
തുടങ്ങിയവയുടെ
നിര്‍മ്മാണ രംഗത്ത്
വ്യാപരിക്കുന്നത് സഹകരണ
തത്വങ്ങള്‍ക്കോ സഹകരണ
നയത്തിനോ അനുഗുണമാണോ
എന്ന്
വിലയിരുത്തിയിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
സാമ്പത്തിക
ഭദ്രത സംബന്ധിച്ച അവലോകനം
*497.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ആര്. രാമചന്ദ്രന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക ഭദ്രത
സംബന്ധിച്ച അവലോകനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമാേ;
(ബി)
കടം
എടുക്കുന്ന തുകയില്‍
വലിയാെരു ഭാഗം റവന്യൂ
ചെലവിന്
വിനിയാേഗിക്കേണ്ടിവരുമ്പാേഴുള്ള
ഉത്കണ്ഠാജനകമായ അവസ്ഥ
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമാേ;
(സി)
സംസ്ഥാനത്തിന്
എടുക്കാന്‍ പറ്റുന്ന
വായ്പകള്‍ സംബന്ധിച്ചും
വായ്പാപരിധി
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമാേ;
(ഡി)
വായ്പാപരിധി
ഉയര്‍ത്തുന്നതിനെക്കുറിച്ച്
കേന്ദ്രസര്‍ക്കാരുമായി
ആശയവിനിമയം
നടത്തിയിട്ടുണ്ടാേ;
ഇക്കാര്യത്തിലെ
കേന്ദ്രസമീപനം
വ്യക്തമാക്കുമാേ;
(ഇ)
നിരന്തരം
വര്ദ്ധിച്ചുകാെണ്ടിരിക്കുന്ന
കടബാധ്യത എങ്ങനെയാണ്
നേരിടുന്നതെന്നും
വരുംവര്‍ഷങ്ങളില്‍ ഇത്
എങ്ങനെ
പരിണമിക്കുമെന്നും
വ്യക്തമാക്കുമാേ?
സൗര
പദ്ധതി പ്രവര്‍ത്തനങ്ങള്‍
*498.
ശ്രീമതി
യു. പ്രതിഭ
ശ്രീ.ഐ.ബി.
സതീഷ്
,,
മുരളി പെരുനെല്ലി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗര
പദ്ധതിയുടെ ഭാഗമായി
പുരപ്പുറ സൗരോര്‍ജ്ജ
നിലയങ്ങള്‍, സോളാര്‍
പാര്‍ക്ക്, മറ്റു
സൗരോര്‍ജ്ജ നിലയങ്ങള്‍
എന്നിവിടങ്ങളില്‍
നിന്നും എത്ര
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
പുരപ്പുറ
സോളാര്‍ പദ്ധതിയില്‍
ഏതെല്ലാം
കെട്ടിടങ്ങളെയും
സര്‍ക്കാര്‍
സ്ഥാപനങ്ങളെയുമാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സൗര
പദ്ധതി
നടപ്പാക്കുന്നതിന്റെ
ഭാഗമായി
കെ.എസ്.ഇ.ബി.യും
അനെര്‍ട്ടുമായി
ചേര്‍ന്ന് സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
പദ്ധതിയുമായി ചേര്‍ന്ന്
സോളാര്‍ നിലയങ്ങള്‍
സ്ഥാപിക്കുന്നതിനായി
ഉപഭോക്താക്കളില്‍
നിന്നും അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
പദ്ധതിയുടെ ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നികുതി
ഭരണത്തിലെ കാര്യക്ഷമതാ
വര്‍ദ്ധനവിനുള്ള നടപടികള്‍
*499.
ശ്രീ.എം.
നൗഷാദ്
,,
എം. സ്വരാജ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
ചെലവ്
വ്രദ്ധിക്കുന്നതിനെക്കാള്
ഉയര്‍ന്ന നിരക്കില്‍
സംസ്ഥാനത്തിന്റെ തനത്
നികുതി വരുമാനം
വര്‍ദ്ധിക്കുന്ന
ഗുണകരമായ സ്ഥിതി
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിനായി
നികുതി ഭരണത്തിലെ
കാര്യക്ഷമതാ
വര്‍ദ്ധനവിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
നികുതി
കുടിശ്ശിക
പ്രത്യേകിച്ച്
തടസവാദത്തില്പ്പെട്ടിട്ടില്ലാത്ത
തുക
വസൂലാക്കുന്നതിനുള്ള
പ്രവര്‍ത്തനം
ഊര്‍ജ്ജിതമാക്കാന്‍
നടപടിയെടുത്തിട്ടുണ്ടോ;
(സി)
സമ്പദ്വ്യവസ്ഥയുടെ
വളര്‍ച്ചയ്ക്ക്
ജി.എസ്.ഡി.പി.യുടെ
വളര്‍ച്ചാനിരക്കും
പൊതുകടത്തിന്റെ
പലിശനിരക്കും
തമ്മിലുള്ള അന്തരം
വര്ദ്ധിച്ചുവരേണ്ടതിനാല്
കുറഞ്ഞ നിരക്കില്‍
കമ്പോളാധിഷ്ഠിത
പൊതുനിക്ഷേപം
ആകര്‍ഷിക്കുന്നതിന്
ട്രഷറികളുടെ ഭൗതിക സേവന
സാഹചര്യം
മെച്ചപ്പെടുത്താന്‍
പദ്ധതിയുണ്ടോ എന്ന്
അറിയിക്കുമോ?
ടൂറിസം
മേഖലയെ ദോഷകരമായി ബാധിക്കുന്ന
സാഹചര്യങ്ങൾ
*500.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയെ ഹര്‍ത്താലില്‍
നിന്നും
ഒഴിവാക്കുന്നതിനുള്ള
തീരുമാനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലൂടെ
ടൂറിസം മേഖലയ്ക്കുണ്ടായ
ഉത്തേജനം
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
എത്തുന്ന
വിനോദസഞ്ചാരികളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്
സാധിക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
പ്രത്യേക സംവിധാനം
ഒരുക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
നിപ
പോലുള്ള മാരകരോഗങ്ങളുടെ
തിരിച്ചുവരവ്
സംസ്ഥാനത്തെ ടൂറിസം
മേഖലയെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ; ഇത്
വിദേശരാജ്യങ്ങളില്‍
നിന്നുള്ള
ടൂറിസ്റ്റുകളുടെ വരവിനെ
എപ്രകാരമാണ് ബാധിച്ചത്
എന്ന് വ്യക്തമാക്കുമോ?
കൈത്തറി
വസ്ത്രങ്ങള്‍ക്ക് വിപണി
ഉറപ്പാക്കാന്‍ നടപടി
*501.
ശ്രീ.സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കൈത്തറി
വസ്ത്രങ്ങള്‍ക്ക് വിപണി
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രാഥമിക
കൈത്തറി
ഉല്‍പ്പന്നങ്ങളുടെ
കയറ്റുമതിക്ക്
പ്രോത്സാഹനം
നല്കുന്നതിനായുള്ള
എക്സ്പോര്‍ട്ട്
മാര്‍ക്കറ്റിംഗ്
ഇന്‍സെന്റീവിന്റെ
നിലവിലെ പുരോഗതി
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഇന്‍സെന്റീവ് നല്കുന്ന
കാര്യത്തില്‍
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
യന്ത്രത്തറി
വ്യവസായത്തെ കരകയറ്റുന്നതിന്
പദ്ധതി
*502.
ശ്രീ.പി.
ഉണ്ണി
,,
കെ.സുരേഷ് കുറുപ്പ്
,,
സി.കൃഷ്ണന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കിയ ആഗോള
വാണിജ്യ കരാറുകള്‍
സംസ്ഥാനത്തെ സ്വകാര്യ
ടെക്സ്റ്റൈല്‍ മേഖലയെ
എപ്രകാരം
ബാധിച്ചുവെന്ന്
പരിശോധനാ
വിധേയമാക്കിയിരുന്നോ;
(ബി)
കേരള
ടെക്സ്റ്റൈല്‍
കോര്പ്പറേഷന്
കീഴിലുള്ളതും സഹകരണ
മേഖലയിലുള്ളതുമായ
യന്ത്രത്തറി
വ്യവസായത്തെ
കരകയറ്റുന്നതിന്
നടത്തിയ
പ്രവര്‍ത്തനങ്ങൾ
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
ടെക്സ്
ഫെഡിന്റെ കീഴിലുള്ള
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്പിന്നിംഗ്
മില്ലുകളുടെ
പുനരുദ്ധാരണത്തിനായി
എന്‍.സി.ഡി.സി.
സഹായത്തോടെ നടത്തുന്ന
ആധുനീകരണ
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.
നല്‍കിവരുന്ന സേവനങ്ങള്‍
*503.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
സജി ചെറിയാന്
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
ചൂഷണങ്ങള്‍ക്കെതിരെ
ബദല്‍ ധനകാര്യ
സ്ഥാപനമായി ഇ.എം.എസ്.
സര്‍ക്കാരിന്റെ
കാലത്താരംഭിച്ച
കെ.എസ്.എഫ്.ഇ.
നല്‍കിവരുന്ന
സേവനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിവരിക്കുമോ;
(ബി)
കഴിഞ്ഞ
അഞ്ച് പതിറ്റാണ്ടിലെ
പ്രവര്‍ത്തന
മികവുകൊണ്ടും
വിശ്വാസ്യത കൊണ്ടും
സംസ്ഥാന ധനകാര്യ
മേഖലയില്‍ ശക്തമായ
സാന്നിദ്ധ്യം ഉറപ്പിച്ച
കെ.എസ്.എഫ്.ഇ. സാമൂഹ്യ
സുരക്ഷയ്ക്കായി
ആവിഷ്കരിച്ച്
നടപ്പാക്കിയ പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
ഇപ്പോള്‍ ഇത്തരത്തില്‍
ഏതെല്ലാം പദ്ധതികളാണ്
നടപ്പില്‍
വരുത്തുന്നതെന്നും
അതിന്റെ പുരോഗതിയും
വെളിപ്പെടുത്തുമോ;
(സി)
കുടുംബശ്രീ
യൂണിറ്റുകളിലെ
സമ്പാദ്യശീലം
വര്‍ദ്ധിപ്പിക്കുന്നതിനും
അവര്‍ക്ക്
സാമൂഹ്യസുരക്ഷ
ഒരുക്കുന്നതിനുമായി
കുടുംബശ്രീ ചിട്ടികള്‍
ആരംഭിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
*504.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
റോജി എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2021-
ഓടുകൂടി അന്തര്‍ദേശീയ
നിലവാരമുള്ളതും
ഗുണമേന്മയുള്ളതും
അപകടരഹിതവുമായ
വെെദ്യുതി
ഉപഭാേക്താക്കള്‍ക്ക്
ലഭ്യമാക്കുന്നതിന്
വെെദ്യുതി ബാേര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്താെക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
വെെദ്യുതി
വിതരണ രംഗത്തുള്ള
തടസ്സങ്ങള്‍
ഒഴിവാക്കുന്നതിന്
നിലവിലുള്ള 110 കെ.വി
സബ് സ്റ്റേഷനുകളും
അനുബന്ധ ലെെനുകളും 220
കെ.വി സബ് സ്റ്റേഷനായി
ഉയര്‍ത്തുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
(സി)
വെെദ്യുതി
മേഖലയിലെ സമഗ്ര വികസനം
ലക്ഷ്യമാക്കിയിട്ടുള്ള
ട്രാന്‍സ് ഗ്രിഡ് 2.0
എന്ന പദ്ധതിയുടെ
നിലവിലുള്ള സ്ഥിതി
വ്യക്തമാക്കുമാേ;
(ഡി)
ഉപഭാേക്തൃ
സേവനം
മെച്ചപ്പെടുത്തുന്നതിനായി
കെ.എസ്.ഇ.ബി.
ആവിഷ്ക്കരിച്ച പുതിയ
പദ്ധതികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജ
സംരക്ഷണ പദ്ധതികള്‍
*505.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. പ്രദീപ്കുമാര്‍
,,
പി. ഉണ്ണി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഊര്‍ജ്ജ
മന്ത്രാലയത്തിനുകീഴിലുള്ള
ബ്യൂറോ ഓഫ് എനര്‍ജി
എഫിഷ്യന്‍സി ഊര്‍ജ്ജ
സംരക്ഷണത്തിനായി
തയ്യാറാക്കിയിട്ടുള്ള
ഏതെല്ലാം പദ്ധതികളാണ്
സംസ്ഥാനത്ത്
നടപ്പിലാക്കി
വരുന്നതെന്ന്
വിവരിക്കുമോ;
(ബി)
ഊര്‍ജ്ജ
പ്രസരണ-വിതരണ
സംവിധാനങ്ങളുടെ
കാര്യക്ഷമതാ പഠനങ്ങള്‍
നടത്താറുണ്ടോ; എങ്കില്‍
പ്രസ്തുത പഠനങ്ങളിലെ
കണ്ടെത്തലുകള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കാര്യക്ഷമത
കൂടിയ
വൈദ്യുതോപകരണങ്ങളുടെ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍ക്കാര്‍
ഓഫീസുകളിലും
സ്ഥാപനങ്ങളിലും
എല്‍.ഇ.ഡി. ലൈറ്റുകള്‍
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
വൈദ്യുതോപയോഗം
ക്രമീകരിക്കുന്നതിനായി
കാര്യക്ഷമത കൂടിയ
വൈദ്യുതോപകരണങ്ങള്‍
വ്യാപിപ്പിക്കുന്ന
പദ്ധതി നടപ്പാക്കുന്ന
സ്വകാര്യ,സ്വാശ്രയ,സഹകരണ
സ്ഥാപനങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
കാര്‍ഷിക
വായ്പാ സംഘങ്ങളുടെ
പ്രവര്‍ത്തനം
*506.
ശ്രീ.വി.
അബ്ദുറഹിമാന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക വായ്പാ
സംഘങ്ങളില്‍ നിന്നുളള
കാര്‍ഷിക വായ്പാ തോത്
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
നെല്‍കൃഷിക്ക്
വായ്പ നല്കുന്ന
സംഘങ്ങള്‍ക്കും
പട്ടികജാതി-പട്ടികവര്‍ഗ്ഗ
സംഘങ്ങള്‍ക്കും വനിതാ
സംഘങ്ങള്‍ക്കും നല്കി
വരുന്ന പ്രത്യേക സഹായം
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സഹകരണ
സംഘങ്ങള്‍ കുറഞ്ഞ
നിരക്കില്‍ കുടുംബശ്രീ
വഴി വായ്പ
ലഭ്യമാക്കുന്നതിനുള്ള
പദ്ധതി എല്ലാ
ജില്ലകളിലും
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(ഡി)
കാര്‍ഷിക
ഉല്പന്നങ്ങളുടെ വിപണനം
ശക്തിപ്പെടുത്തുന്നതിന്
വിപണന സഹകരണ
സംഘങ്ങള്‍ക്ക്
സര്‍ക്കാര്‍ സഹായം
നല്കി വരുന്നുണ്ടോ;
(ഇ)
ചെറുകിട
കാര്‍ഷിക
വായ്പയെടുക്കുന്നവരില്‍
എണ്‍പത് ശതമാനത്തോളം
പേര് ആശ്രയിക്കുന്ന
സഹകരണ സംഘങ്ങളെ കേന്ദ്ര
സര്‍ക്കാര്‍ കൊണ്ടുവന്ന
സര്‍ഫാസി എന്ന
കരിനിയമത്തിന്റെ
പരിധിയില്‍ നിന്നും
ഒഴിവാക്കി
കര്ഷകതാല്പര്യം
സംരക്ഷിക്കാന്‍
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ഭൂമിക്കടിയിലൂടെ
വൈദ്യുതി ലൈൻ
*507.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
കമ്പി പൊട്ടി വീണ്
ജനങ്ങളുടെ ജീവനും
സ്വത്തിനും നാശം
സംഭവിക്കുന്നത്
തടയുവാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ;
(ബി)
വൈദ്യുതി
ലൈന്‍ ഭൂമിക്കടിയിലൂടെ
കടന്നുപോകുന്ന
രീതിയിലുള്ള സംവിധാനം
ചെയ്യുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുക്കുമോ; എങ്കില്‍
വിശദമാക്കുമോ;
(സി)
സ്വകാര്യ
വ്യക്തികള്‍ തന്റെ
പുരയിടത്തിലേക്കും
കൃഷിസ്ഥലങ്ങളിലേക്കും
ഭൂമിക്കടിയിലൂടെ
വൈദ്യുതി ലൈന്‍
വലിക്കുന്നതിന് അവര്‍
തന്നെ ചെലവ് വഹിച്ചാല്‍
അതിന് സര്‍ക്കാര്‍
അനുമതി നല്‍കുമോ;
വ്യക്തമാക്കാമോ;
(ഡി)
ഭൂമിക്കടിയിലൂടെ
വൈദ്യുതി ലൈന്‍
വലിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ പഠന
റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ഇ)
ഗാര്‍ഹിക,
വ്യാവസായിക
ആവശ്യങ്ങള്‍ക്ക്
ഭൂമിക്കടിയിലൂടെ
വൈദ്യുതി ലൈന്‍
വലിക്കുന്നതിന്
ചെലവാകുന്ന തുക
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
*508.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
സി. ദിവാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
സംബന്ധിച്ച
വിശദവിവരങ്ങള്‍
അറിയിക്കുമോ;
മാസ്റ്റര്‍ പ്ലാന്‍
പ്രകാരം
പൂര്‍ത്തിയാക്കിയ
ജോലികളുടെയും ഇനി
പൂര്‍ത്തീകരിക്കേണ്ട
ജോലികളുടെയും
വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
ശബരിമല
തീര്‍ത്ഥാടനത്തോടനുബന്ധിച്ചും
ശബരിമല മാസ്റ്റര്‍
പ്ലാന്‍
നടപ്പാക്കുന്നതിനും
സര്‍ക്കാരിന്റെ
സാമ്പത്തിക വിഹിതം
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
അമ്പത് കിലോ മീറ്റര്‍
ഇടവിട്ട് ഇടത്താവള
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(ഡി)
ശബരിമല
വികസന
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനും
ഒരുക്കിയിട്ടുള്ള
സംവിധാനം സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ; ഇതിനായി
ഒരു സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
രൂപീകരിക്കുമോ;
വ്യക്തമാക്കുമോ?
മുള
വ്യവസായത്തിന്റെ സംരക്ഷണം
*509.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ജെയിംസ് മാത്യു
,,
ഒ. ആര്. കേളു
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായത്തിൽപ്പെട്ട
ഈറ്റ, പനമ്പ്
നെയ്ത്തുതൊഴിലാളികളെ
സംരക്ഷിക്കുന്നതിന്
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വലിയ നഷ്ടത്തിലായിരുന്ന
ബാംബൂ കോര്‍പ്പറേഷനെ
കരകയറ്റാനായി നടത്തി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
മുള
വ്യവസായത്തിന്റെ
സംരക്ഷണത്തിനായി ബാംബൂ
കോര്‍പ്പറേഷനോടൊപ്പം
സുരഭി, കാഡ്കോ,
ഹാന്റിക്രാഫ്റ്റ്
ഡവലപ്പ്മെന്റ്
കോര്പ്പറേഷന്
തുടങ്ങിയ
ഏജന്‍സികളെക്കൂടി
ഉൾപ്പെടുത്തി ബാംബൂ
മിഷന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കരകൗശല
മേഖലയില്‍ പരിശീലനം
നല്‍കുന്നതിനും
പൊതു,സ്വകാര്യ സേവന
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
*510.
ശ്രീ.എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പോള്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ പൊതുകടം
എത്രയായിരുന്നു;
നിലവിലെ പൊതുകടം
എത്രയാണ്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനം
അന്താരാഷ്ട്ര
ബോണ്ടുകള്‍വഴി കടം
വാങ്ങുമ്പോള്‍ അത്
പൊതുകടത്തിന്റെ ഭാഗമായി
ഉള്‍പ്പെടുത്തുമോ;
വിശദമാക്കാമോ;
(സി)
കേന്ദ്രം
നിശ്ചയിച്ച പരിധിയില്‍
കൂടുതല്‍ സംസ്ഥാനം കടം
വാങ്ങിയാല്‍ കേന്ദ്ര
സര്‍ക്കാരില്‍നിന്നും
ഗ്രാന്റ്-ഇന്‍-എയ്ഡ്
ലഭിക്കുന്നതിന്
നിയമതടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
വിശദമാക്കാമോ?