ചെലവ്
നിയന്ത്രിക്കാനായി നടത്തുന്ന
ഇടപെടലുകള്‍
*181.
ശ്രീ.പി.കെ.
ശശി
,,
എസ്.ശർമ്മ
,,
ജോര്‍ജ് എം. തോമസ്
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ചെലവ് വര്‍ദ്ധനവിന്റെ
നിരക്ക് റവന്യൂ
വര്‍ദ്ധനവിന്റെ
നിരക്കിനെ
അധികരിച്ചിട്ടുണ്ടോ;
എങ്കില്‍ വികസന-ക്ഷേമ
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി
ബാധിക്കാതെ സര്‍ക്കാര്‍
ചെലവ്
നിയന്ത്രിക്കാനായി
നടത്തുന്ന ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ജി.എസ്.ടി
രജിസ്ട്രേഷന്
എടുക്കേണ്ട വിറ്റുവരവ്
പരിധി 40 ലക്ഷം വരെ
സംസ്ഥാനങ്ങള്‍ക്ക്
ഇഛാനുസരണം
ഉയര്‍ത്താമെന്ന
ജി.എസ്.ടി കൗണ്‍സില്‍
തീരുമാനം അന്തര്‍
സംസ്ഥാന വ്യാപാരത്തെയും
ഐ.ജി.എസ്.ടി സംസ്ഥാന
വിഹിതത്തെയും എങ്ങനെ
ബാധിക്കുാനിടയുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
നികുതിയേതര
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
മൂലധന നിക്ഷേപം
വര്‍ദ്ധിപ്പിച്ച്
സമ്പദ് വ്യവസ്ഥയെ
ഊര്‍ജ്ജസ്വലമാക്കുന്നതിന്
കിഫ്ബി വഴിയുള്ള പദ്ധതി
നിര്‍വ്വഹണം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
കിഫ്ബി വഴിയുള്ള
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളുടെ നിര്‍വഹണ
പുരോഗതി വിശദമാക്കാമോ?
സഹകരണ
മേഖലയെ സംരക്ഷിച്ച്
ജനകീയമാക്കുന്നതിന് നടപടി
*182.
ശ്രീ.ഇ.കെ.വിജയന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
മേഖലയെ
സംരക്ഷിക്കുന്നതിനും
കൂടുതല്‍
ജനകീയമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
സ്ത്രീകളുടെ
ശാക്തീകരണവും
സാമ്പത്തിക ഉന്നമനവും
ലക്ഷ്യമിട്ട്
രൂപീകരിച്ചിട്ടുള്ള
വനിതാ സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തന പുരോഗതി
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
അവ നേരിടുന്ന പ്രധാന
വെല്ലുവിളികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഭവന
നിര്‍മ്മാണ രംഗത്തെ
സഹകരണ സംഘങ്ങള്‍
പ്രതിസന്ധി
നേരിടുന്നതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ; ആയത്
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
വ്യവസായ
രംഗത്തെ അടിസ്ഥാന സൗകര്യ
വികസനം
*183.
ശ്രീ.എന്‍.
വിജയന് പിള്ള
,,
റ്റി.വി.രാജേഷ്
,,
ആന്റണി ജോണ്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
എത്ര സൂക്ഷ്മ, ചെറുകിട,
ഇടത്തരം വ്യവസായ
യൂണിറ്റുകള്‍
ആരംഭിച്ചുവെന്നതിന്റെയും
അവയിലെല്ലാം കൂടി എത്ര
പേര്‍ക്ക് തൊഴില്‍
ലഭിച്ചിട്ടുണ്ടെന്നതിന്റെയും
കണക്ക് ലഭ്യമാണോ;
(ബി)
ബൃഹത്
വിവിധോദ്ദേശ്യ വ്യവസായ
സോണുകള്‍ ആരംഭിക്കാന്‍
പദ്ധതിയുണ്ടോ; എങ്കില്‍
അതിന്റെ ലക്ഷ്യവും
പുരോഗതിയും
അറിയിക്കുമോ;
(സി)
നിലവിലുള്ള
വ്യവസായ വികസന പ്രദേശം,
വ്യവസായ എസ്റ്റേറ്റ്,
വ്യവസായ വികസന പ്ലോട്ട്
എന്നിവയുടെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
സഹകരണ പ്രസ്ഥാനവും വില
നിയന്ത്രണവും
*184.
ശ്രീ.പി.വി.
അന്‍വര്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉപഭോക്തൃ
പ്രധാനമായ സംസ്ഥാനത്ത്
നിത്യോപയോഗ
സാധനങ്ങളുടെ വില
നിയന്ത്രിച്ച്
നിര്‍ത്താനായി സഹകരണ
പ്രസ്ഥാനം നടത്തിവരുന്ന
ഇടപെടല്‍
വിശദമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
അപേക്ഷിച്ച്
കണ്‍സ്യൂമര്‍ഫെഡിനെ
തകര്‍ച്ചയില്‍ നിന്ന്
കരകയറ്റുന്നതിനും
ജനകീയമാക്കുന്നതിനും
സഹകരണ വകുപ്പ് നടത്തിയ
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
പ്രതിസന്ധി
നേരിട്ടിരുന്ന വിവിധ
ക്രെഡിറ്റിതര സഹകരണ
സംഘങ്ങളെ കരകയറ്റാനായി
ഇൗ സര്‍ക്കാര്‍
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ?
വൈദ്യുതി
നയത്തില്‍ മാറ്റങ്ങള്‍
*185.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജം,
കാറ്റ് എന്നിവയില്‍
നിന്നുള്ള വൈദ്യുതി
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്ന
തരത്തില്‍ വൈദ്യുതി
നയത്തില്‍ മാറ്റങ്ങള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ സംസ്ഥാനത്ത്
ഇതിനുള്ള സാദ്ധ്യതകള്‍
പഠനവിധേയമാക്കിയതിന്
ശേഷമാണോ കരട് നയം
രൂപീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പുനരുപയോഗ
ഊര്‍ജ്ജ മേഖലയില്‍
സ്വകാര്യ പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വൈദ്യുതോല്പാദന
രംഗത്ത് എന്ത് തരം
മാറ്റമാണ് സ്വകാര്യ
പങ്കാളിത്തം വഴി
പ്രതീക്ഷിക്കുന്നതെന്ന്
വിശദമാക്കാമോ?
വ്യവസായ
പ്രോത്സാഹന പദ്ധതികള്‍
*186.
ശ്രീ.ജെയിംസ്
മാത്യു
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വ്യവസായ വികസന
കോര്പ്പറേഷന്
മുഖേനയും കിന്‍ഫ്ര
വഴിയും നടപ്പിലാക്കി
വരുന്ന വ്യവസായ
പ്രോത്സാഹന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പെട്രോ
കെമിക്കല്‍ പാര്‍ക്ക്
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
കേന്ദ്ര
സര്‍ക്കാര്‍
സഹായത്തോടെ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
ഒറ്റപ്പാലം ഡിഫന്‍സ്
പാര്‍ക്ക്, പാലക്കാട്
മെഗാ ഫുഡ് പാര്‍ക്ക്
എന്നിവയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ഡി)
പ്രളയബാധിത
വ്യവസായങ്ങളെ
പുനരുദ്ധരിക്കാനായി
കെ.എസ്.എെ.ഡി.സി.
ആവിഷ്കരിച്ചിട്ടുള്ള
പുനര്‍ജ്ജനി
പദ്ധതിയെക്കുറിച്ചുള്ള
വിവരങ്ങള്‍ നല്‍കാമോ?
വ്യാപാരികള്‍ക്കുണ്ടായ
നഷ്ടം നികത്തുന്നതിന്
പ്രത്യേക പാക്കേജ്
*187.
ശ്രീ.വി.ഡി.സതീശന്
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
മൂലം നാശനഷ്ടം സംഭവിച്ച
വ്യാപാരികള്‍ക്കുണ്ടായ
നഷ്ടം നികത്തുന്നതിന്
പ്രത്യേക പാക്കേജ്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പ്രളയ
സെസ്സില്‍ നിന്നും
ലഭിക്കുന്ന അധിക
വരുമാനം
വിനിയോഗിക്കുമ്പോള്‍
വ്യാപാരികള്‍ക്കുണ്ടായ
നഷ്ടം നികത്തുന്നതിന്
മുന്‍ഗണന നല്‍കുമോ;
(സി)
പ്രളയത്തില്‍
വ്യാപാരികളുടെ സര്‍വ്വ
രേഖകളും നഷ്ടപ്പെട്ട
സാഹചര്യത്തില്‍
ജി.എസ്.ടി.
റിട്ടേണുകള്‍
സമര്‍പ്പിക്കുവാന്‍
പ്രത്യേക മാനദണ്ഡം
ഉണ്ടാക്കുമോ എന്ന്
അറിയിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുവാന്‍ നടപടി
*188.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
വ്യവസായ പുന:സംഘടനാ
ബോര്‍ഡ് നടത്തുന്ന
അവലോകനം എത്രമാത്രം
സഹായകമായി എന്ന്
വിശദമാക്കുമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
മികവുറ്റ ഉല്പാദന
സംവിധാനങ്ങളും
കാലാനുസൃതമായ സാങ്കേതിക
വിദ്യയും
നടപ്പിലാക്കുന്നതിനും
ഉല്പാദനം
കൂട്ടുന്നതിനുമുള്ള
നടപടികള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ റിയാബ്
മുഖാന്തിരം മാനേജിംഗ്
ഡയറക്ടര്‍മാരെ
നിയമിക്കുന്നതിനുള്ള
തീരുമാനം
പൂര്‍ണ്ണതോതില്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
കമ്പനികളുടെ
ഡയറക്ടര്‍ ബോര്‍ഡുകള്‍
ഓരോ മേഖലയിലും
വൈദഗ്ദ്ധ്യമുള്ളവരെ
ഉള്‍പ്പെടുത്തി
ശക്തിപ്പെടുത്തുമെന്ന
തീരുമാനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതുമൂലം
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
നടത്തിപ്പില്‍ ഉണ്ടായ
ഗുണകരമായ മാറ്റം
എന്താണെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടി
*189.
ശ്രീ.കെ.വി.വിജയദാസ്
,,
എ. എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
വാണിജ്യ ബാങ്കുകള്‍
സംസ്ഥാന
വികസനത്തിനുതകുന്ന
തരത്തില്‍ നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
താല്പര്യമെടുക്കാതെ ഇതര
സംസ്ഥാനങ്ങളിലെ
ധനമൂലധനശക്തികളുടെയും
കുത്തക
വ്യവസായികളുടെയും
താല്പര്യ
സംരക്ഷണത്തിനുള്ള
ധനസമാഹരണത്തിന്
മുന്‍ഗണന നല്കുന്ന
സാഹചര്യത്തില്‍
മൂന്നുകോടിയില്‍പ്പരം
സഹകാരികളുള്ള സഹകരണമേഖല
സംസ്ഥാനത്തിന്റെ സമഗ്ര
വികസനത്തിന്
അനുയോജ്യമായ നയപരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ജനകീയത
കെെമുതലായുള്ള സഹകരണ
സംഘങ്ങള്‍ ആധുനിക
ഇലക്ട്രോണിക്
സംവിധാനങ്ങള്‍
ഉപയോഗിച്ച് കാര്യക്ഷമത
ഉയര്‍ത്താനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
ക്രെഡിറ്റ്
മേഖലയില്‍
വന്‍കുതിപ്പുണ്ടാക്കാന്‍
ഉദ്ദേശിച്ചുള്ള കേരള
ബാങ്ക് രൂപീകരണം
അട്ടിമറിക്കാന്‍
നടത്തുന്ന നീക്കം
അതിജീവിച്ചുകൊണ്ട്
ആയത്
യാഥാര്‍ത്ഥ്യമാക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ?
വേനല്‍ക്കാലത്തേക്ക്
ആവശ്യമായ അധിക വൈദ്യുതി
*190.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
വേനല്‍ക്കാലത്തേക്ക്
ആവശ്യമായി വരുന്ന അധിക
വൈദ്യുതിയുടെ ആവശ്യകത
നിറവേറ്റുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി നമ്മുടെ
ഉപഭോഗത്തിന് അനുസൃതമായി
ഉയരാത്ത സാഹചര്യത്തില്‍
ഇതിനായി കേന്ദ്ര
വൈദ്യുതി നിലയങ്ങളില്‍
നിന്നോ പുറത്ത്
നിന്നുള്ള ജനറേറ്റിംഗ്
കമ്പനികളില്‍ നിന്നോ
വൈദ്യുതി വാങ്ങേണ്ട
സാഹചര്യമുണ്ടോ;
എങ്കില്‍ എന്ത്
നിരക്കിലാണ് പ്രസ്തുത
വൈദ്യുതി വാങ്ങുന്നത്;
വെളിപ്പെടുത്താമോ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഉണ്ടാക്കിയ പവര്‍
പര്‍ച്ചേസിംഗ്
എഗ്രിമെന്റുകള്‍,
കുറഞ്ഞ നിരക്കില്‍
സംസ്ഥാനത്തിന് പുറത്ത്
നിന്ന് വൈദ്യുതി
ലഭിക്കുവാനുള്ള
സാഹചര്യം
ഉണ്ടാക്കിയിട്ടില്ലേ
എന്നറിയിക്കാമോ;
(ഡി)
വൈദ്യുതി
ബോര്‍ഡിന്റെ അധീനതയില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്ന ജലവൈദ്യുത
പദ്ധതികളുടെ
നിര്‍മ്മാണം
ത്വരിതപ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
കഴിഞ്ഞ
വര്‍ഷകാലത്ത്
സംസ്ഥാനത്തെ
ഡാമുകളില്‍ അധികമായി
എത്തിയ ജലമുപയോഗിച്ച്
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിലൂടെ
പുറത്ത് നിന്ന്
വിലയ്ക്ക് വാങ്ങേണ്ടി
വരുന്ന വൈദ്യുതിയുടെ
അളവ് കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനം
വ്യവസായ സൗഹൃദമാക്കുന്നതിനായി
നടപടി
*191.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
,,
എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വ്യവസായ
സൗഹൃദമാക്കുന്നതിനായി
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമാേ;
(ബി)
പുതിയ
സംരംഭം തുടങ്ങാനുള്ള
നടപടിക്രമങ്ങള്‍
സത്വരമായി
പൂര്‍ത്തിയാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനത്തെക്കുറിച്ച്
വിശദമാക്കാമാേ ;
(സി)
സംസ്ഥാനതലത്തിലും
ജില്ലാതലത്തിലും
രൂപീകരിച്ചിട്ടുള്ള
ഇന്‍വെസ്റ്റ്മെന്റ്
പ്രമാേഷന് ആന്റ്
ഫെസിലിറ്റേഷന്‍
സെല്ലിന്റെ
പ്രവര്‍ത്തനം
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തിന്
ഏറ്റവും
അനുയാേജ്യമെന്ന്
വിലയിരുത്തുന്ന ചെറുകിട
വ്യവസായ മേഖലയുടെ
പ്രാേത്സാഹനത്തിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
വിശദമാക്കാമാേ?
ടൂറിസം
റെഗുലേറ്ററി അതോറിറ്റി
*192.
ഡോ.എം.
കെ. മുനീര്‍
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലയിലെ ചൂഷണം
അവസാനിപ്പിക്കുന്നതിനും
മെച്ചപ്പെട്ട സേവനം
ഉറപ്പ് വരുത്തുന്നതിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സേവന ദാതാക്കളുടെ
ഗുണനിലവാരം
പരിശോധിക്കുവാനും
നിയമവിരുദ്ധ
നടപടികളില്‍
ഏര്‍പ്പെടുന്നവര്‍ക്ക്
പിഴ
ഏര്‍പ്പെടുത്തുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
വ്യക്തികളെയും
സ്ഥാപനങ്ങളെയും
നിയന്ത്രിക്കുന്നതിന്
ടൂറിസം റെഗുലേറ്ററി
അതോറിറ്റി
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ?
ചരക്ക്
സേവന നികുതി സംവിധാനത്തിന്റെ
പ്രവര്‍ത്തനം
*193.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
സംവിധാനത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
സംസ്ഥാന
താല്പര്യങ്ങള്ക്ക്
അനുഗുണമാകുന്ന
രീതിയിലാണോ ചരക്ക് സേവന
നികുതി സംവിധാനമെന്ന്
വ്യക്തമാക്കുമോ;
(ബി)
ചരക്ക്
സേവന നികുതിയില്‍
രജിസ്റ്റര്‍
ചെയ്യാനുള്ള വിറ്റുവരവ്
പരിധി നാല്പത്
ലക്ഷമാക്കുന്നതിന്
ജി.എസ്.ടി കൗണ്‍സില്‍
തീരുമാനിച്ചിട്ടുണ്ടോ;
ഇതിനനുസൃതമായി
സംസ്ഥാനത്ത് വിറ്റുവരവ്
പരിധി ഉയര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വിറ്റുവരവ്
പരിധി നാല്പത്
ലക്ഷമാക്കുന്നത്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ ബാധിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
ഒന്നരകോടി
രൂപവരെ
വിറ്റുവരവുള്ളവര്‍ക്ക്
കോംപോസിഷന്‍ നിരക്ക്
ബാധകമാക്കണമെന്ന
തീരുമാനം സംസ്ഥാനം
അംഗീകരിച്ചിട്ടുണ്ടോ;
(ഇ)
സേവന
മേഖലയിലെ കോംപോസിഷന്‍
നിരക്കും അതിന്റെ
പരിധിയും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ?
കായിക
മേഖലയുടെ സുസ്ഥിര വികസനം
*194.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കായിക മേഖലയെ
പരിപോഷിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ;
(ബി)
കായിക
രംഗത്തിന്റെ സുസ്ഥിര
വികസനത്തിനായി
സ്പോര്‍ട്സ്
ഇന്‍ഫ്രാസ്ട്രക്ചര്‍
മാനേജുമെന്റ് സര്‍വീസസ്
കമ്പനി എന്ന പേരില്‍
ഒരു സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ നിലവിലെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
സംസ്ഥാനത്തിന്റെ
വ്യവസായ വളര്‍ച്ച
*195.
ശ്രീമതി
സി.കെ. ആശ
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
വിപണിയില്‍ മത്സര
ക്ഷമതയുള്ളതും മികച്ച
ഗുണമേന്മയുള്ളതുമായ
ഉല്പന്നങ്ങള്
ഉണ്ടാകുന്ന തരത്തില്‍
കേരളത്തിലെ ചെറുകിട
വ്യവസായ മേഖലയെ
കൈപിടിച്ചുയര്‍ത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഒരു
വ്യക്തിയുടെ
ആവശ്യമെന്നതിലുപരി ഒരു
സമൂഹത്തിന്റെ ആവശ്യമാണ്
വ്യവസായങ്ങള്‍ എന്ന
തിരിച്ചറിവിലൂടെ ഒരു
മികച്ച വ്യവസായ
സംസ്ക്കാരം
ഉണ്ടാക്കിയെടുക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മികച്ച
സംരംഭകരെ
വളര്‍ത്തിയെടുക്കാന്‍
അന്താരാഷ്ട്ര
നിലവാരത്തിലുള്ള
പരിശീലനങ്ങളും ലോക
വിപണിയിലെ മാറ്റങ്ങള്‍
ഉള്‍ക്കൊണ്ടുകൊണ്ട്
പ്രവര്‍ത്തിക്കുന്ന
ഗവേഷണ സംവിധാനങ്ങളും
ലഭ്യമാക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
വ്യവസായ
വളര്‍ച്ചയ്ക്കാവശ്യമായ
മൂലധനത്തിന്റെ സുഗമമായ
ലഭ്യത ഉറപ്പുവരുത്തുന്ന
തരത്തിലുള്ള
കാഴ്ചപ്പാട് സാമ്പത്തിക
സ്ഥാപനങ്ങള്‍ക്ക്
പകര്‍ന്ന്
നല്‍കുന്നതിന്
മുന്‍കയ്യെടുക്കുമോ;
(ഇ)
കേരളത്തിന്റെ
തനതായ ഉല്പന്നങ്ങള്
ബ്രാന്റ് ചെയ്ത്
ലോകവിപണിയില്‍
എത്തിക്കുന്നതില്‍
വ്യവസായ വകുപ്പ്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ?
പവര്‍
ഹൈവേ
*196.
ശ്രീ.സി.മമ്മൂട്ടി
,,
ടി.എ.അഹമ്മദ് കബീര്‍
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തെ
വൈദ്യുതി വിതരണം
സുഗമമാക്കാന്‍ പവര്‍
ഹൈവേ സ്ഥാപിക്കുന്ന
പദ്ധതിക്ക് കെ.എസ്.ഇ.ബി
രൂപം നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ സര്‍വ്വേ
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
പദ്ധതിയുടെ വിശദാംശം
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളങ്ങള്‍
*197.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളങ്ങള്‍
സ്ഥാപിച്ച് അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഇടത്താവളങ്ങളില്‍
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ശബരിമലയിലെ
വരുമാനത്തില്‍
ഉണ്ടായിട്ടുള്ള കുറവ്
ഇടത്താവളങ്ങളുടെ
അടിസ്ഥാനസൗകര്യങ്ങള്‍
ഒരുക്കുന്ന പദ്ധതിയെ
ദോഷകരമായി
ബാധിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
സാമ്പത്തികാഘാതം
അതിജീവിക്കാനുള്ള ധനസമാഹരണ
മാര്‍ഗങ്ങള്‍
*198.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ്
,,
സി.കെ. ഹരീന്ദ്രന്‍
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം,
ജി.എസ്.ടി.
നടപ്പാക്കിയതിലെ
അനവധാനത, കേന്ദ്ര
സര്‍ക്കാരിന്റെ
സാമ്പത്തിക നയങ്ങള്‍
തുടങ്ങിയ കാരണങ്ങളാല്‍
രാജ്യത്തെ ഗ്രസിച്ച
സാമ്പത്തിക മാന്ദ്യം
സംസ്ഥാനത്തുണ്ടാക്കിയ
പ്രതിസന്ധി
മറികടക്കാനുള്ള
പ്രയത്നത്തിനിടയില്‍
പ്രളയദുരന്തം സൃഷ്ടിച്ച
സാമ്പത്തികാഘാതം
അതിജീവിക്കാനായുള്ള
ധനസമാഹരണമാര്ഗങ്ങള്
ഏതെല്ലാമാണ്;
(ബി)
സമഗ്ര
പുനഃസൃഷ്ടിക്കായി എത്ര
തുക വേണ്ടി വരുമെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(സി)
ജി.എസ്.ടി.യുടെ
മേല്‍ ഒരു ശതമാനം
മാത്രം സെസ് ചുമത്താന്‍
അനുമതി ലഭിച്ചത്
പ്രശ്നപരിഹാരത്തിന്
തീര്‍ത്തും
അപര്യാപ്തമായതിനാല്‍
വായ്പാ പരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യത്തോടുള്ള
കേന്ദ്രസര്‍ക്കാര്‍
തീരുമാനം അറിയിക്കാമോ;
(ഡി)
സാലറിചലഞ്ച്
ഉള്‍പ്പെടെയുള്ള
ആഭ്യന്തര ധനസമാഹരണ
മാര്‍ഗവും വിദേശ
സാമ്പത്തിക സഹായവും
രാഷ്ട്രീയ സങ്കുചിത
താല്പര്യത്തോടെ
അട്ടിമറിക്കാന്‍ നീക്കം
നടത്തിയവര്‍ തന്നെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേഗത പോരെന്ന്
ആക്ഷേപിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ഊര്‍ജ്ജ
സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
*199.
ശ്രീ.കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
,,
കാരാട്ട് റസാഖ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
സംരക്ഷണ
പ്രവര്‍ത്തനത്തിന്
കേന്ദ്ര സര്‍ക്കാര്‍
ഏര്‍പ്പെടുത്തിയ
അവാര്‍ഡ്
കരസ്ഥമാക്കാന്‍
സംസ്ഥാനത്തെ
പ്രാപ്തമാക്കിയ ജനകീയ
ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമായിരുന്നു;
പ്രവര്‍ത്തനം കൂടുതല്‍
വിപുലീകരിക്കാന്‍
പദ്ധതിയുണ്ടോ;
ഫിലമെന്റ് രഹിത കേരളം
പദ്ധതിയെക്കുറിച്ച്
വിവരം നല്‍കാമോ;
(ബി)
സംസ്ഥാനത്തിനാവശ്യമായ
വൈദ്യുതിയുടെ എഴുപത്
ശതമാനം സംസ്ഥാനത്തിന്
പുറത്ത്
നിന്നെത്തിക്കേണ്ടതായതിനാല്
പ്രസരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ; പ്രസരണ
വിതരണ നഷ്ടം പതിമൂന്ന്
ശതമാനമെന്ന റെക്കോഡ്
നിലവാരത്തിലേക്ക്
കുറച്ചുകൊണ്ടുവരാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(സി)
കേരളത്തില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് എനര്‍ജി സ്റ്റഡീസ്
കേരള, പുനരുപയോഗ
ഊര്‍ജ്ജമേഖലയില്‍
ലക്ഷ്യമിടുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
ക്വാറികളുടെ
പ്രവർത്തനം
*200.
ശ്രീ.റോജി
എം. ജോണ്‍
,,
പി.ടി. തോമസ്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുരക്ഷാ
മാനദണ്ഡങ്ങള്‍
പാലിക്കാതെ ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്
ജനങ്ങളുടെ ജീവനും
സ്വത്തിനും
ഭീഷണിയാണെന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
മെെനിംഗ് ആന്റ്
ജിയോളജി വകുപ്പ്
നടത്തുന്ന പരിശോധനകള്‍
എന്തൊക്കെയാണ് എന്ന്
വെളിപ്പെടുത്താമോ;
(സി)
സുപ്രീംകോടതി
ഉത്തരവ് പ്രകാരം
ക്വാറികളുടെ
പ്രവര്‍ത്തനത്തിന്
പാരിസ്ഥിതികാനുമതി
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്
വിരുദ്ധമായി
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍ അടച്ച്
പൂട്ടുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
2015ല്‍
പുറത്തിറക്കിയ മെെനര്‍
മിനറല്‍
കണ്‍സ്ട്രക്ഷന്‍സ്
ചട്ടപ്രകാരം സ്ഫോടക
വസ്തുക്കള്‍
ഉപയോഗിച്ച് ഖനനം
നടത്തുന്ന ക്വാറികൾക്ക്
ജനവാസ മേഖലയില്‍ നിന്ന്
50 മീറ്റര്‍ ദൂരപരിധി
എന്നത് 100 മീറ്റര്‍
ആയി
ഉയര്ത്തിയിരുന്നോ;
എങ്കില്‍ പ്രസ്തുത
ദൂരപരിധി 50 മീറ്ററായി
പുന:സ്ഥാപിച്ച് 2017
ല്‍ വിജ്ഞാപനം ചെയ്തത്
എന്തടിസ്ഥാനത്തിലാണ്
എന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
വിജ്ഞാപന പ്രകാരം എത്ര
പുതിയ ക്വാറികള്‍ക്ക്
അനുമതി നല്കി എന്ന്
വ്യക്തമാക്കാമോ?
പുതിയ
വൈദ്യുതി നയം
*201.
ശ്രീ.ആര്.
രാജേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ പുതിയ
വൈദ്യുതി നയം, ഊര്‍ജ്ജ
മേഖലയെ
സ്വകാര്യവല്‍ക്കരിക്കുന്ന
കേന്ദ്ര സര്‍ക്കാര്‍
നയത്തിന് ബദലായി
ജനങ്ങള്‍ക്ക് ആഗോള
നിലവാരത്തില്‍
ഗുണമേന്മയുള്ള വൈദ്യുതി
കുറഞ്ഞ ചെലവിലും
തടസ്സരഹിതമായും
ലഭ്യമാക്കുന്നതിന്
ഉള്‍ച്ചേര്‍ത്തിട്ടുള്ള
കാഴ്ചപ്പാട്
വിശദമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി
ലിമിറ്റഡിനെ സാമ്പത്തിക
സുസ്ഥിരതയുള്ള
സ്ഥാപനമായി
പൊതുമേഖലയില്‍ തന്നെ
നിലനിര്‍ത്താന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
പ്രവര്‍ത്തനം
അറിയിക്കാമോ;
(സി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
വൈദ്യുതിയുടെ ലഭ്യത
ഉറപ്പുവരുത്താന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്; ഉല്പാദന
മേഖലയില്‍ എത്ര ശേഷി
വര്‍ദ്ധിപ്പിച്ചു;
പ്രസരണ-വിതരണ മേഖല
കാര്യക്ഷമമാക്കാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;വ്യക്തമാക്കാമോ?
മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
*202.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാരികള്‍ക്ക്
നിലവാരമുള്ള സേവനങ്ങള്‍
ഉറപ്പുവരുത്തുന്നതിനും
ഈ മേഖലയിലെ അനാരോഗ്യ
പ്രവണതകള്‍
നിരോധിക്കുന്നതിനും
ടൂറിസം റഗുലേറ്ററി
അതോറിറ്റി കേരള
രൂപീകരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(ബി)
മലബാര്‍
മേഖലയിലെ ടൂറിസം
വികസനത്തിനായി മലബാര്‍
റിവര്‍ ക്രൂയിസ് പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി കേന്ദ്ര
സര്‍ക്കാരിന്റെ
സഹായങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ഇടമണ്‍-കൊച്ചി
വെെദ്യുതി ലെെന്‍ പദ്ധതി
*203.
ശ്രീ.കെ.
രാജന്
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രതിസന്ധിയിലായിരുന്ന
ഇടമണ്‍-കൊച്ചി
വെെദ്യുതി ലെെനിന്റെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്
പുറത്തുനിന്ന് കൂടുതല്‍
വെെദ്യുതി
എത്തിക്കുന്നതിന് ഈ
പദ്ധതി എത്രത്തോളം
സഹായകരമാകുമെന്ന്
അറിയിക്കാമോ;
(സി)
വെെദ്യുതി
മേഖലയിലെ പ്രസരണ നഷ്ടം
കുറയ്ക്കുന്നതിന് ഈ
പദ്ധതി എങ്ങനെ
സഹായകരമാകുമെന്ന്
വ്യക്തമാക്കാമോ?
കെയര്‍
ഹോം പദ്ധതി
*204.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
,,
പി.വി. അന്‍വര്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പ് ഭവന നിര്‍മ്മാണ
മേഖലയില്‍ നടപ്പിലാക്കി
വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രളയബാധിതര്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്കുന്ന കെയര്‍ ഹോം
പദ്ധതിയുടെ
കാര്യക്ഷമമായ
നടത്തിപ്പിനായി
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
പങ്കാളിത്തം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കാന്‍
സ്വീകരിച്ച നടപടികള്‍
*205.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഇതിനായി
നിയമനിര്‍മ്മാണം വരെ
നടത്തിയിട്ടും ഇതുവരെ
ഓണ്‍ലൈന്‍ ഏകജാലക
സംവിധാനം പോലും
ഫലവത്തായിട്ടില്ല എന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
എന്നത്തേക്ക് നടപ്പില്‍
വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
രണ്ടര
വര്‍ഷത്തിനുള്ളില്‍
നൂറ് കോടിയിലേറെ
മുടക്കുള്ളതും
കെ.എസ്.ഐ.ഡി.സി.
ഓഹരിയോടുകൂടി
നടപ്പാക്കിയതുമായ എത്ര
വ്യവസായ പദ്ധതികള്‍
ഉണ്ട്; വിശദമാക്കുമോ?
കായികമേഖലയുടെ
ഉന്നമനം
*206.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
സജി ചെറിയാന്
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായികമേഖലയുടെ
ഉന്നമനത്തിനായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കായികാഭിരുചി
ഉളളവര്‍ക്ക് മികച്ച
കായിക പരിശീലനം
നല്‍കുന്നതിനായി
പഞ്ചായത്ത് തലത്തില്‍
സ്പോര്‍ട്സ്
കൗണ്‍സിലുകള്‍
രൂപീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
കായികരംഗം അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുക എന്ന
ലക്ഷ്യത്തോടെ കായിക
ഭവന് രൂപീകരിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇൗ
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
വിവിധ അസോസിയേഷനുകളുടെ
പ്രവര്‍ത്തനങ്ങള്‍
കായിക രംഗത്തിന്
ഗുണകരമാകുന്ന വിധം
മാതൃകാപരമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
നികുതിയേതര
വരുമാന മാര്‍ഗ്ഗങ്ങള്‍
*207.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരസ്യത്തിനായി
കോടികള്‍
ചെലവഴിച്ചിട്ടും
പ്രവാസി ചിട്ടി വന്‍
പരാജയമാകാനുള്ള കാരണം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രവാസി
ചിട്ടി പോലുള്ള
നികുതിയേതര വരുമാന
മാര്‍ഗ്ഗങ്ങള്‍
പരീക്ഷിക്കുന്നതിന്
മുന്‍പായി പഠനങ്ങള്‍
നടത്തിയിരുന്നോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
നടത്തിപ്പിനായി
കോടികള്‍ ചെലവഴിച്ചത്
ഇത്തരം പഠനങ്ങളുടെ
അടിസ്ഥാനത്തിലാണോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
സംസ്ഥാനത്ത്
പുതുതായി ഏതെങ്കിലും
നികുതിയേതര വരുമാന
മാര്‍ഗ്ഗങ്ങള്‍
പരീക്ഷിക്കാന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കേരള
ബാങ്ക്
രൂപീകരണത്തോടനുബന്ധിച്ച
പുനര്‍വിന്യാസം
*208.
ശ്രീ.വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരണത്തോടനുബന്ധിച്ച്
ജീവനക്കാരെ
പുനര്‍വിന്യസിക്കുന്നതിനായി
വകുപ്പ് റിപ്പാേര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
അത് പ്രകാരം ഏതാെക്കെ
തസ്തികകളാണ് കേരള
ബാങ്കിന്
ആവശ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
ജീവനക്കാരിലെ നിശ്ചിത
ശതമാനത്തിന്
സ്ഥാനക്കയറ്റം
നല്കുമ്പാേള് സംസ്ഥാന
സഹകരണ ബാങ്കിലെ
മുഴുവന്‍ ജീവനക്കാരെയും
അതില്‍
ഉള്‍പ്പെടുത്തുമെന്നും
ശേഷിക്കുന്ന തസ്തികകള്‍
മാത്രമേ പതിനാല് ജില്ലാ
ബാങ്കുകള്‍ക്കും കൂടി
ലഭിക്കുവെന്നതും
വസ്തുതയാണാേ;
വിശദമാക്കാമോ;
(സി)
ഇക്കാര്യത്തില്‍
ജില്ലാബാങ്ക്
ജീവനക്കാരുടെ ആശങ്ക
ദൂരീകരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആലപ്പാട്ടെ
സമരം ഒത്തു
തീര്‍പ്പാക്കുവാന്‍ നടപടി
*209.
ശ്രീ.സണ്ണി
ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പാട്
പ്രദേശത്ത് ഖനനം
തുടരുന്നത് പ്രസ്തുത
മണ്ണില്‍
ജനിച്ചവര്‍ക്ക്
ജീവിക്കാനുള്ള
അവകാശത്തെ
നിഷേധിക്കുകയാണെന്നത്
വസ്തുതയല്ലേ എന്ന്
അറിയിക്കാമോ;
(ബി)
ഖനനം
നിര്‍ത്തി വയ്ക്കുന്നത്
ഐ.ആര്.ഇ യിലെയും
കെ.എം.എം.എല്‍ ലെയും
ജീവനക്കാരെ സാരമായി
ബാധിക്കുമെന്നതിനാല്‍
ഖനനം നിര്‍ത്തുവാന്‍
സാധ്യമല്ലായെന്ന
നിലപാട് സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
സമരം
ചെയ്യുന്നവരുമായി
മന്ത്രിതലത്തില്‍
നടത്തിയ ചര്‍ച്ചയില്‍
എന്തൊക്കെ കാര്യങ്ങള്‍
നടപ്പിലാക്കുവാനാണ്
തത്വത്തില്‍
തീരുമാനിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
സമരം
അനിശ്ചിതമായി തുടരുന്ന
സാഹചര്യത്തില്‍ നിയമസഭാ
പരിസ്ഥിതി സമിതിയുടെ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
അടിയന്തരമായി
നടപ്പിലാക്കി
ആലപ്പാട്ടെ സമരം
ഒത്തുതീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
*210.
ശ്രീ.കെ.
ആന്‍സലന്‍
,,
ജെയിംസ് മാത്യു
,,
എ.എം. ആരിഫ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരവാദിത്ത
ടൂറിസം മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
തദ്ദേശ
ഗ്രാമവികസനം, ദാരിദ്ര്യ
ലഘൂകരണം, സ്ത്രീ
ശാക്തീകരണം എന്നീ
ലക്ഷ്യങ്ങൾ
മുന്‍നിര്‍ത്തിക്കൊണ്ട്
പ്രസ്തുത മേഖലകളുടെ
വികസനത്തിന് പ്രധാന
ഉപാധിയായി വിനോദ സഞ്ചാര
പ്രവര്‍ത്തനങ്ങളെ
മാറ്റുന്നതിന്
ഉത്തരവാദിത്ത ടൂറിസം
മിഷന് ഇതിനകം
കഴിഞ്ഞിട്ടുണ്ടോ;
(സി)
പ്രസ്തുത
മിഷന്റെ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായ യൂണിറ്റുകള്‍
രൂപീകരിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍, അവയുടെ
ഘടന എന്നിവ
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
യൂണിറ്റുകള്‍
രൂപീകരിച്ച്
പ്രവര്‍ത്തിച്ചത് മൂലം
ഇതുവരെ കൈവരിക്കാന്‍
കഴിഞ്ഞ നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ?