സംസ്ഥാന
സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍
ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍
4301.
ശ്രീ.കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
,,
വി. കെ. സി. മമ്മത് കോയ
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന സഹകരണ
എംപ്ലോയീസ് വെല്‍ഫെയര്‍
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍ ഈ
സര്‍ക്കാര്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
പ്രവര്‍ത്തനം
കാര്യക്ഷമമാണോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
സഹകരണ ജീവനക്കാരുടെ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം നടപടികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
കാലോചിതമായി
നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക
വികസനത്തിന് സഹകരണ
പ്രസ്ഥാനത്തിന്റെ സ്വാധീനം
4302.
ശ്രീ.ബി.സത്യന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
കെ. ബാബു
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കര്‍ഷകരുടെയും
ഗ്രാമവാസികളുടെയും
സാമ്പത്തിക വികസനം
സാധ്യമാക്കുന്നതിന്
സഹകരണ പ്രസ്ഥാനം
നടത്തിവരുന്ന
ഇടപെടലുകള്‍
വിശദമാക്കാമോ;
(ബി)
സഹകരണ
മേഖലയുമായി
ബന്ധപ്പെട്ട്
ഐക്യരാഷ്ട്ര സഭ
മുന്നോട്ട് വച്ചിട്ടുളള
വികസന ലക്ഷ്യങ്ങള്‍
കൈവരിക്കുന്നതിന്
സംസ്ഥാനത്തെ സഹകരണ
പ്രസ്ഥാനത്തിന് എത്ര
മാത്രം
സാധ്യമായിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ദുര്‍ബല
ജനവിഭാഗങ്ങളുടെ
ഉന്നമനത്തിലും കൃഷി
വികസനത്തിലും സഹകരണ
മേഖലയുടെ പങ്കിന്റെ
പ്രാധാന്യം
കണക്കിലെടുത്ത്
കാര്‍ഷിക -കാര്‍ഷിക
അനുബന്ധ വായ്പകള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
നടത്തിവരുന്ന
പ്രവര്‍ത്തനം
അറിയിക്കാമോ?
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്ക്
4303.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലാ സഹകരണ ബാങ്കില്‍
നിന്നും വായ്പ എടുത്ത
പലര്‍ക്കും വായ്പ
തിരിച്ചടയ്ക്കാത്തതിന്
വ്യാപകമായി ജപ്തി
നോട്ടീസ് അയയ്ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വായ്പ
കുടുശ്ശിക
വരുത്തിയവര്‍ക്ക്
ഏതെങ്കിലും തരത്തില്‍
ഉള്ള ആശ്വാസ നടപടികള്‍
സ്വീകരിക്കാന്‍ കഴിയുമോ
എന്ന് അറിയിക്കുമോ?
സഹകരണ
മേഖലയിലെ നെല്ല് സംഭരണ
പദ്ധതികള്‍
4304.
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.
ഉണ്ണി
,,
മുരളി പെരുനെല്ലി
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെല്ല്
സംഭരണത്തിനായി സഹകരണ
വകുപ്പ് നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
നെല്ല്
സംഭരണത്തിനായി സഹകരണ
മേഖലയില്‍ ആധുനിക
സൗകര്യങ്ങളോടെ ഗോഡൗണ്‍,
റൈസ് മില്‍ എന്നിവ
നിര്‍മ്മിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
സഹകരണ സംഘങ്ങളുടെ
കണ്‍സോര്‍ഷ്യം
രൂപീകരിച്ച് തുക
കണ്ടെത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
എവിടെയാണ്
റൈസ് മില്ലും ഗോഡൗണും
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി എത്ര തുകയാണ്
വകയിരുത്തിയിരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സഹകരണ
സംഘങ്ങളുടെ ശാക്തീകരണത്തിനായി
മുറ്റത്തെ മുല്ല പദ്ധതി
4305.
ശ്രീ.സി.കൃഷ്ണന്
,,
എ.എം. ആരിഫ്
,,
എം. രാജഗോപാലന്‍
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങളുടെ
ഉന്നമനത്തിനും
ആധുനികവത്കരണത്തിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കമോ;
(ബി)
വട്ടിപ്പലിശക്കാരുടെ
ചൂഷണത്തില്‍ നിന്നും
ജനങ്ങളെ
രക്ഷിക്കുന്നതിനായി
ആരംഭിച്ച മുറ്റത്തെ
മുല്ല പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ,
വിനോദസഞ്ചാര, ആരോഗ്യ
മേഖലകളില്‍
മെച്ചപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍ കഴിയുംവിധം
സഹകരണ സംഘങ്ങളെ
ശാക്തീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
ബാങ്ക് രൂപീകരണം മൂലമുള്ള
തൊഴില്‍ നഷ്ടം
4306.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക്
രൂപീകരിക്കുമ്പോള്‍
ജില്ലാ സഹകരണ
ബാങ്കുകളുടെ എത്ര
ശാഖകള്‍
നിര്‍ത്തലാക്കേണ്ടിവരും;
ഇതുമൂലം എത്ര പേര്‍ക്ക്
തൊഴില്‍ നഷ്ടമുണ്ടാകും;
വിശദമാക്കാമോ?
കേരള
ബാങ്ക് രൂപീകരണത്തിനുള്ള ചെലവ്
4307.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക് രൂപീകരണത്തിനായി
എത്ര കോടി രൂപ
ചെലവാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍
തസ്തികയിലെ നിയമനം
4308.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ല
സഹകരണ ബാങ്കുകളിലെ
നിയമനം കാത്തിരിക്കുന്ന
കാറ്റഗറി നമ്പര്‍
20/2014, 21/2014
റാങ്ക് ലിസ്റ്റുകളിലെ
ഏഴായിരത്തിലധികം വരുന്ന
ഉദ്യോഗാര്‍ത്ഥികളെ കേരള
ബാങ്ക് രൂപീകരിക്കുന്ന
ഘട്ടത്തില്‍ സമാന
തസ്തികയില്‍ സഹകരണ
വകുപ്പില്‍
നിയമിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഒരേ
വിദ്യാഭ്യാസ
യോഗ്യതയുള്ള പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലവിലില്ലാത്ത സഹകരണ
വകുപ്പിലെ ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
തസ്തികയില്‍ ഓപ്ഷന്
അടിസ്ഥാനത്തില്‍
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
എ.സി.എസ്.ടി.ഐ.യുടെ
നിലവിലെ ആസ്തിബാധ്യത
4309.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ്
സ്റ്റാഫ് ട്രയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
നിലവിലെ ആസ്തിബാധ്യത
വിശദമാക്കാമോ;
(ബി)
എ.സി.എസ്.ടി.ഐ.യുടെ
പേരില്‍ കെ.എസ്.സി.ബി.
വാങ്ങിയ വസ്തുവകകളില്‍
നിന്നും ഏതെങ്കിലും
സംഘടനകള്‍ക്കോ
സൊസൈറ്റികള്‍ക്കോ
നേരത്തെ വസ്തു
കൈമാറ്റം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
മേഖലയെ രക്ഷിക്കാന്‍ നടപടി
4310.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടു
നിരോധനത്തിലൂടെ കടുത്ത
പ്രതിസന്ധി നേരിട്ട
സഹകരണ മേഖലയെ
രക്ഷിക്കാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികളുടെ വിശദാംശം
അറിയിക്കുമോ;
(ബി)
കേരളത്തിലെ
സാധാരണക്കാരുടെ
സാമ്പത്തികാടിത്തറയായ
സഹകരണ മേഖലയെ
ശക്തിപ്പെടുത്തുന്നതിന്
പ്രത്യേകമായി
എന്തൊക്കെ പദ്ധതികളാണ്
നടത്താനുദ്ദേശിക്കുന്നത്;
വിശദാംശം
ലഭ്യമാക്കുമോ?
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ് സ്റ്റാഫ്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ
ജീവനക്കാര്‍
4311.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന
എ.സി.എസ്.ടി.ഐ.യില്‍
സഹകരണ ബാങ്കിന്റെ
റിക്രൂട്ട്മെന്റ്
റൂള്‍സ് അനുശാസിക്കും
വിധമാണോ സ്ഥിര നിയമനം
നല്കി വന്നിട്ടുള്ളത്;
(ബി)
ബാങ്കിലെ
ജീവനക്കാരല്ലാത്തവരെ
എ.സി.എസ്.ടി.ഐ.യില്‍
നിയമിച്ചിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിയമനം സംസ്ഥാന സഹകരണ
ബാങ്കിലെ നിയമന
വ്യവസ്ഥകള്‍ പാലിച്ചാണോ
നടത്തിയിടുള്ളത്;
(സി)
എ.സി.എസ്.ടി.ഐ.എന്ന
സ്ഥാപനത്തിന് മാത്രമായി
സ്റ്റാഫ് പാറ്റേണ്‍
അംഗീകരിക്കാന്‍ ബാങ്ക്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
ആര്.സി.എസ്.ന്റെ
അനുമതി
ലഭ്യമായിട്ടുണ്ടോ;
അനുമതി ലഭിച്ച തീയതിയും
ഉത്തരവിന്റെ നമ്പരും
ലഭ്യമാക്കാമോ;
(ഡി)
എ.സി.എസ്.ടി.ഐ.യില്‍
താല്‍ക്കാലിക
ജീവനക്കാര്‍ നിലവില്‍
ഉണ്ടോ; ഉണ്ടെങ്കില്‍
അവരുടെ നിയമന തീയതി,
തസ്തിക എന്നിവ
വിശദമാക്കാമോ;
(ഇ)
താല്‍ക്കാലികമായി
നിയമിച്ചവരില്‍
ആരെയെങ്കിലും
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പേര്,
നിയമനാനുമതി,
സ്ഥിരപ്പെടുത്തിയ തീയതി
എന്നിവ ലഭ്യമാക്കാമോ;
(എഫ്)
ഇത്തരത്തില്‍
നിയമനം നടത്തിയപ്പോള്‍
നിയമനം സംബന്ധിച്ച
പത്രപരസ്യം
നല്കിയിരുന്നുവോ;
പത്രപരസ്യം
നല്കിയിട്ടുണ്ടെങ്കില്
പത്രത്തിന്റെ
പേര്,തീയതി തുടങ്ങിയവ
വിശദമാക്കാമോ?
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ് സ്റ്റാഫ്
ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
വസ്തുവകകള്‍
4312.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.സി.ബി.യുടെ
കീഴിലുള്ള
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ്
സ്റ്റാഫ് ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
(എ.സി.എസ്.ടി.ഐ.)
വസ്തുവകകള്‍
ചാരിറ്റബിള്‍
സൊസൈറ്റി/ട്രസ്റ്റ്
രൂപീകരിച്ച് കൈമാറാനോ
പാട്ടത്തിന് നല്കുവാനോ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
വസ്തുവകകള്‍
കൈമാറാനോ പാട്ടത്തിനോ
നല്കാന്
തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍,
ഈ തീരുമാനം
കൈക്കൊള്ളാന്‍
ബാങ്കിന്റെ പാര്‍ട് ടൈം
അഡ്മിനിസ്ട്രേറ്റിവ്
കമ്മറ്റിക്ക്
അധികാരമുണ്ടോ;
(സി)
വസ്തു
കൈമാറ്റത്തിന്
എന്‍.സി.ഡി.സി.യുടെ
അനുവാദം
ലഭിച്ചിട്ടുണ്ടോ;
(ഡി)
പുതുതായി
രൂപീകരിക്കുന്ന
ചാരിറ്റബിള്‍
സൊസൈറ്റി/ട്രസ്റ്റിന്
എ.സി.എസ്.ടി.ഐ. യുടെ
വസ്തു വകകള്‍ കൂടാതെ
സാമ്പത്തിക സഹായവും
കൂടി നല്കാന് ബാങ്ക്
തീരുമാനമെടുത്തിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
നിലവില്‍ സഞ്ചിത നഷ്ടം
പേറുന്ന ബാങ്കിന് ഈ
തീരുമാനം
ഉചിതമാണോയെന്ന്
അറിയിക്കുമോ ?
പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്ക്അഴിമതി
4313.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊന്‍വിള സര്‍വ്വീസ്
സഹകരണ ബാങ്കിലെ
ക്രമക്കേടുമായി
ബന്ധപ്പെട്ട്
സഹകരണവകുപ്പ് നിലവില്‍
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ ;
(ബി)
പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്ക് അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
പരാതികള്‍
ലഭിച്ചിട്ടുണ്ട്;
(സി)
ഏതൊക്കെ
തരത്തിലുളള അഴിമതികള്‍
ആണ് പൊന്‍വിള
സര്‍വ്വീസ് സഹകരണ
ബാങ്കില്‍
നടന്നിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
ഇൗ ബാങ്ക് ലാഭത്തില്‍
ആണോ
പ്രവര്‍ത്തിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
താമരക്കുടി
സര്‍വ്വീസ് സഹകരണ ബാങ്ക്
പുനരുദ്ധാരണം
4314.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ താമരക്കുടി
സര്‍വ്വീസ് സഹകരണ
ബാങ്കിന്റെ
പുനരുദ്ധാരണവുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബാങ്കിൽ നിന്നും എടുത്ത
വായ്പയില്‍ കുടിശ്ശിക
വരുത്തിയവരില്‍ നിന്നും
തുക തിരിച്ചു
പിടിക്കുന്നതിനുളള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കുമോ?
കോ-ഓപ്പറേറ്റീവ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മാനേജ്മെന്റ് ആന്റ്
ട്രെയിനിംഗ്
4315.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോ-ഓപ്പറേറ്റീവ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മാനേജ്മെന്റ് ആന്റ്
ട്രെയിനിംഗ് എന്ന
സ്ഥാപനത്തിന്
അഗ്രിക്കള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ്
സ്റ്റാഫ് ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
കോമ്പൗണ്ടില്‍
വസ്തുവകകളോ
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍ കരം
ഒടുക്കുന്ന
കെട്ടിടങ്ങളോ ഉണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച കെട്ടിട
നമ്പര്‍, സര്‍വ്വേ
നമ്പര്‍ എന്നിവ
വിശദമാക്കാമോ;
(ബി)
സീമാറ്റ്
(CIMAT) എന്ന സ്ഥാപനം
ആരംഭിച്ചപ്പോള്‍
എം.ബി.എ. കോഴ്സ്
തുടങ്ങാന്‍ സെന്റര്‍
ഫോര്‍ ടെക്നിക്കല്‍
എഡ്യൂക്കേഷന്‍ മുമ്പാകെ
സമര്‍പ്പിച്ച ആസ്തികള്‍
വിശദമാക്കാമോ;
(സി)
സീമാറ്റ്-
ന്റെ പേരില്‍
രജിസ്റ്റര്‍ ചെയ്ത
ചാരിറ്റബിള്‍ സൊസൈറ്റി
നിലവിലുണ്ടോ;
നിലവിലുണ്ടെങ്കില്‍
ആസ്തി ബാദ്ധ്യതകള്‍
വ്യക്തമാക്കുമോ;
ഇല്ലെങ്കില്‍ അതിന്റെ
രജിസ്ട്രേഷന് റദ്ദ്
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഡി)
സീമാറ്റ്
എന്ന സ്ഥാപനം
പ്രവര്‍ത്തിച്ചിരുന്നപ്പോള്‍
ഈ സ്ഥാപനത്തിലെ
ഉദ്യോഗസ്ഥര്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും സംസ്ഥാന
സഹകരണ ബാങ്കാണോ
നല്‍കിയിരുന്നത്;
(ഇ)
സീമാറ്റ്
-ന്റെ പേരിലുള്ള
വസ്തുവകകള്‍
സ്ഥാപനത്തിനുവേണ്ടി
പുതുതായി
രൂപീകരിയ്ക്കുന്ന
സൊസൈറ്റി/ട്രസ്റ്റിന്
കൈമാറാന്‍ സാധിക്കുമോ;
വ്യക്തമാക്കാമോ;
(എഫ്)
പുതുതായി
രൂപീകരിക്കുന്ന
സൊസൈറ്റിയിലെ
നിയമനങ്ങള്‍
പി.എസ്.സി.യ്ക്ക്
വിടുമോ; പി.എസ്.സി. വഴി
റിക്രൂട്ട്മെന്റ്
സാധ്യമാകുന്നതുവരെ
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖാന്തരം
നിയമനം നടത്തുമോയെന്ന്
വ്യക്തമാക്കുമോ?
നോണ്‍
പെര്‍ഫോമിംഗ് അസറ്റ് വിവരം
4316.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ഓരോ ജില്ലാ
ബാങ്കിന്റെയും (എന്‍ പി
എ) നോണ്‍ പെര്‍ഫോമിംഗ്
അസറ്റ് ജില്ല തിരിച്ച്
നല്‍കാമോ; സംസ്ഥാന
സഹകരണ ബാങ്കുകളുടെ എന്‍
പി എ കണക്ക്
ലഭ്യമാക്കാമോ?
1969-ലെ
സഹകരണ നിയമം ഭേദഗതി
4317.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയലവില്‍
1969-ലെ സഹകരണ
നിയമത്തിലെ (ഭേദഗതികള്‍
ഉള്‍പ്പെടെ) എത്ര
വകുപ്പുകള്‍ ഭേദഗതി
ചെയ്തിട്ടുണ്ട്; ഭേദഗതി
ചെയ്ത വകുപ്പുകളും
ഭേദഗതികളും
വിശദമാക്കുമോ;
(ബി)
ഈ
ഭേദഗതികളിന്മേല്
തയ്യാറാക്കിയിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
സംസ്ഥാന
സഹകരണ ബാങ്കിലെ കരാര്‍ നിയമനം
4318.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍
കരാര്‍/ദിവസ വേതന
വ്യവസ്ഥയില്‍ കഴിഞ്ഞ
രണ്ട്
വര്‍ഷത്തിനുള്ളില്‍
നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരെയെല്ലാം; ഏതെല്ലാം
തസ്തികകളില്‍;
(ബി)
വര്‍ക്ക്
അറേഞ്ച്മെന്റ്/ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ഇപ്പോള്‍
ജോലി ചെയുന്നവരുടെ
എണ്ണം, പേര്, തസ്തിക,
മാതൃസ്ഥാപനത്തില്‍
നിന്നാണോ ബാങ്കില്‍
നിന്നാണോ ശമ്പളം
നല്‍കുന്നത് എന്നിവ
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ജീവനക്കാര്‍
മാതൃസ്ഥാപനത്തില്‍
വാങ്ങിവരുന്ന ശമ്പളവും
തസ്തികയും
വ്യക്തമാക്കാമോ;
(ഡി)
ഡെപ്യൂട്ടേഷന്/
വര്‍ക്ക്
അറേഞ്ച്മെന്റ്
വ്യവസ്ഥയില്‍ ജോലി
ചെയ്യുന്നവരെ
നിയമിക്കുന്നതിനുള്ള
ഉത്തരവ് നമ്പരും
തീയതിയും
വ്യക്തമാക്കാമോ?
സംസ്ഥാന
സഹകരണ ബാങ്കിലെ കരാര്‍
ജീവനക്കാര്‍
4319.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍
ദിവസവേതന /കരാര്‍
വ്യവസ്ഥയില്‍ ഏതെല്ലാം
തസ്തികയില്‍ ആരെയെല്ലാം
കഴിഞ്ഞ
രണ്ടുവര്‍ഷത്തിനുളളില്‍
നിയമിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ബാങ്കില്‍
നിലവില്‍ വര്‍ക്കിംഗ്
അറേഞ്ച്മെന്റ്/ഡപ്യൂട്ടേഷന്
വ്യവസ്ഥയില്‍
ജോലിചെയ്യുന്നവരുടെ
എണ്ണം, പേര്, തസ്തിക
എന്നിവ ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
ഈ
ജീവനക്കാരുടെ
മാതൃസ്ഥാപനത്തിലെ
തസ്തികയും ശമ്പളവും
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാരെ
നിയമിക്കുവാനുളള
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
ആവശ്യത്തിലധികം
ജീവനക്കാര്‍ ബാങ്കില്‍
ഉണ്ടായിരിക്കെ
ഡപ്യൂട്ടേഷന്/വര്‍ക്കിംഗ്
അറേഞ്ച്മെന്റ് വഴി
ജീവനക്കാരെ
നിയമിക്കുവാന്‍ ബാങ്ക്
ആവശ്യപ്പെട്ടതിനുള്ള
കാരണം വ്യക്തമാക്കാമോ?
സംസ്ഥാന
സഹകരണ ബാങ്കിലെ പ്രൊമോഷന്
4320.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സഹകരണ ബാങ്കില്‍ ഫീഡര്‍
കാറ്റഗറി നിയമ
പ്രകാരമാണോ ഇപ്പോള്‍
പ്രൊമോഷന്
നല്‍കുന്നത്;
(ബി)
ഇതിനുവിരുദ്ധമായി
ആര്‍ക്കെല്ലാം
പ്രൊമോഷന്
നല്‍കിയിട്ടുണ്ട്;
(സി)
പ്രൊമോഷന്
നല്‍കിയവരുടെ പേരുവിവരം
അറിയിക്കാമോ;
(ഡി)
ഇവര്‍ക്ക്
ഏത് നിയമപ്രകാരമാണ്
പ്രൊമോഷന്
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
കാര്‍ഷിക
സഹകരണ വികസന ബാങ്കിലെ
നിയമനങ്ങള്‍
4321.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കാര്‍ഷിക സഹകരണ വികസന
ബാങ്കിലെ നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടുവാൻ
തീരുമാനിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ ;
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്തുന്നത്
പി.എസ്.സി.ക്ക് വിടുവാൻ
തീരുമാനിച്ച
സാഹചര്യത്തില്‍
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് ഉണ്ടായ
കാലതാമസം വിശദമാക്കാമോ
;
(സി)
നടപടി
ക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പ്രസ്തുത
ഒഴിവുകളിലേക്ക്
എന്നത്തേക്ക് നിയമനം
നടത്താന്‍
സാധിക്കുമെന്നറിയിക്കുമോ
?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
4322.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
സംസ്ഥാനത്തെ സ്കൂളുകള്‍
നവീകരിക്കുന്നതിന്
സഹകരണവകുപ്പ് ഫണ്ട്
ലഭ്യമാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
റാന്നി നിയോജക
മണ്ഡലത്തിലെ എത്ര
സ്കൂളുകള്‍
സഹകരണമേഖലയുടെ
ഭാഗമാക്കി പുനരുദ്ധാരണം
നടത്തുന്നതിനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
ഇവയുടെ പേരുവിവരം
ലഭ്യമാക്കാമോ; ഇവയ്ക്ക്
അനുമതി ലഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ടൂറിസം
മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്
അനുബന്ധപദ്ധതികള്‍
4323.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതി
ദുരന്തങ്ങളും പകര്‍ച്ച
വ്യാധികളുടെ വ്യാപനവും
സാമ്പത്തിക മാന്ദ്യവും
ടൂറിസം മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങളെ
ദോഷകരമായി
ബാധിക്കുമെന്ന വിവരം
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രശ്നങ്ങള്‍ ടൂറിസം
സഹകരണ സംഘങ്ങളുടെ
പ്രവര്‍ത്തനം
നിലച്ചുപോകുന്നതിനോ
നഷ്ടത്തിലാകുന്നതിനോ
ഇടയാക്കുന്നത്
പരിഹരിക്കാന്‍ ടൂറിസം
മേഖലയിലെ സംഘങ്ങള്‍ക്ക്
സ്ഥിരവരുമാനം
ഉണ്ടാകുന്ന
അനുബന്ധപദ്ധതികള്‍
ഏറ്റെടുത്ത്
നടത്തുന്നതിന് അനുമതി
നല്‍കുമോ ;
(സി)
പ്രാദേശികമായി
ഏറ്റെടുത്തുനടത്താന്‍
കഴിയുന്ന പദ്ധതികള്‍
ടൂറിസം പദ്ധതിയോടൊപ്പം
നടത്തുന്നതിന് പ്രത്യേക
അനുമതി നല്കാന്
ബന്ധപ്പെട്ട
രജിസ്ട്രാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
വിശദമാക്കുമോ ?
രജിസ്റ്റര്‍
ചെയ്ത സഹകരണ സ്ഥാപനങ്ങളുടെ
കണക്ക്
4324.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്ത്
2018 ജനുവരി മുതല്‍
നവംബര്‍ 30 വരെ എത്ര
സഹകരണ സ്ഥാപനങ്ങള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന്
കണക്കാക്കിയിട്ടുണ്ടോ ;
ഇവയുടെ ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
പ്രളയാനന്തര
സംസ്ഥാന
പുനര്‍നിര്‍മ്മാണത്തില്‍ സഹകരണ
മേഖലയുടെ പങ്ക്
4325.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
സംസ്ഥാന
പുനര്‍നിര്‍മ്മാണത്തില്‍
സഹകരണ മേഖല ഏതെല്ലാം
വിധത്തില്‍
ഭാഗഭാക്കാകുമെന്നത്
വ്യക്തമാക്കുമോ;
(ബി)
പ്രളയത്തില്‍
വീട്
നഷ്ടപ്പെട്ടവര്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിന് സഹകരണ
വകുപ്പ് സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
വീടുകളുടെ നിര്‍മ്മാണം
സംബന്ധിച്ചും
നിര്‍മ്മാണ ചുമതല
ഏല്‍പ്പിക്കുന്ന
ഏജന്‍സി
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍
ലഭ്യമാക്കുമോ ;
(ഡി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ വഴി
കെയര്‍ലോണ്‍ എന്ന
പേരില്‍ പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
സഹകരണ
മേഖലയിലെ
ആശുപത്രികളെയും
ക്ലിനിക്കുകളെയും
മെഡിക്കല്‍
സ്റ്റോറുകളെയും
കോര്‍ത്തിണക്കി
പ്രളയദുരിതബാധിതരുടെ
ആരോഗ്യസംരക്ഷണം
ഉറപ്പുവരുത്തുന്നതിന്
ഏറ്റവും കുറഞ്ഞ
നിരക്കില്‍ ചികിത്സാ
സൗകര്യങ്ങള്‍
ലഭ്യമാക്കുമോ;
(എഫ്)
ദുരിത
ബാധിത കുടുംബങ്ങളിലെ
കുട്ടികള്‍ക്ക് പഠന
സൗകര്യങ്ങള്‍
നല്‍കുന്നതിനായി
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കുമോ;
(ജി)
സഹകരണ
സ്ഥാപനങ്ങളുമായി
ബന്ധപ്പെട്ട
നഷ്ടപ്പെട്ട രേഖകള്‍
വീണ്ടെടുക്കുന്നതിന്
എന്തെല്ലാം സേവനങ്ങള്‍
ഏര്‍പ്പെടുത്തിയെന്ന്
വ്യക്തമാക്കുമോ?
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റിവ് സ്റ്റാഫ്
ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്
4326.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റിവ്
സ്റ്റാഫ് ട്രെയിനിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ട്
എന്ന സ്ഥാപനം കേരള
സംസ്ഥാന സഹകരണ
ബാങ്കിന്റെ കീഴിലാണോ
പ്രവര്‍ത്തിച്ചുവരുന്നത്;
(ബി)
പ്രസ്തുത
സ്ഥാപനം
തുടങ്ങുന്നതിനായി
വസ്തുവകകള്‍
വാങ്ങുന്നതിനോ കെട്ടിടം
പണിയുന്നതിനോ സംസ്ഥാന
സഹകരണ ബാങ്കിന്
എന്‍.സി.ഡി.സി.യുടെ
സാമ്പത്തിക സഹായം
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കില്‍
സാമ്പത്തിക സഹായം
നല്കുമ്പോള്
എന്‍.സി.ഡി.സി. സംസ്ഥാന
സഹകരണ ബാങ്കിനോട്
നിര്‍ദ്ദേശിച്ച
വ്യവസ്ഥകള്‍
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം
4327.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആറന്മുള
മണ്ഡലത്തില്‍
സഹകരണവകുപ്പ്
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്
ഭാഗമായോ; ആയെങ്കില്‍
ഏത് രീതിയിൽ; വിശദാംശം
നല്‍കാമോ?
ടൂറിസം
മേഖലയില്‍ ഉണ്ടായ നഷ്ടം
4328.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം
മേഖലയില്‍ പ്രളയം മൂലം
ഉണ്ടായ നഷ്ടം
നികത്തുന്നതിനും
കൂടുതല്‍ വിനോദ
സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുമായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ബേക്കല്‍
സൗത്ത് ബീച്ച് പാര്‍ക്കിന്റെ
നവീകരണം
4329.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബി.ആര്.ഡി.സി
(ബേക്കല്‍ റിസോര്‍ട്ട്
ഡെവലപ്മെന്റ്
കോര്പ്പറേഷന്)
ബേക്കല്‍ സൗത്ത് ബീച്ച്
പാര്‍ക്കിന്റെ നവീകരണ
പ്രവൃത്തിക്ക് എത്ര
തുകയാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാര്‍ക്കിനുവേണ്ടി
നാളിതുവരെ എത്ര തുക
ചെലവാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
2017
നവംബറില്‍ ടൂറിസം
സെക്രട്ടറിയുടെ
സാന്നിദ്ധ്യത്തില്‍
കാസര്‍കോട് ജില്ലാ
കളക്ടറുടെ ചേംബറില്‍
ബി.ആര്.ഡി.സി യുടെ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ചേര്‍ന്ന
യോഗതീരുമാനപ്രകാരം ഈ
പാര്‍ക്കിന്റെ നവീകരണ
പ്രവൃത്തി എന്ന്
പൂര്‍ത്തിയാക്കുമെന്നാണ്
അറിയിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഈ
തീരുമാനം
പാലിക്കപ്പെടാന്‍
ബി.ആര്.ഡി.സി ക്ക്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ?
പ്രളയാനന്തര
വിനോദസഞ്ചാര വികസനം
4330.
ശ്രീ.എസ്.രാജേന്ദ്രന്
,,
സജി ചെറിയാന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയംമൂലം
വിനോദസഞ്ചാര മേഖലയില്‍
ഉണ്ടായിട്ടുള്ള
പ്രതിസന്ധികള്‍ തരണം
ചെയ്യുന്നതിന്
എന്തെല്ലാം നൂതന
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രതിസന്ധികൾ
മറികടക്കുന്നതിനായി
നൂതനവും ശക്തവുമായ
മാര്‍ക്കറ്റിംഗ്
ക്യാമ്പയിനുകള്‍
ആസൂത്രണം
ചെയ്യുന്നുണ്ടോ;
(സി)
ദേശീയ/അന്തര്‍ദേശീയ
തലത്തില്‍
സംഘടിപ്പിക്കുന്ന വിവിധ
ടൂറിസം ട്രേഡ്
ഫെയറുകളില്‍
കേരളത്തിന്റെ
പ്രാതിനിധ്യം ഉറപ്പു
വരുത്തുന്നതിനും
ദേശീയ/അന്തര്‍ദേശീയ
മാധ്യമങ്ങളിലൂടെ
ശ്രദ്ധേയമായ
പ്രചാരണങ്ങൾ
നടത്തുന്നതിനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പ്രളയത്തിനുശേഷവും
കേരള ടൂറിസം കരുത്തോടെ
തന്നെ
നിലനില്‍ക്കുന്നുണ്ടെന്ന്
ലോകത്തെ
അറിയിക്കുന്നതിന്
നവമാധ്യമങ്ങളായ ഐ.ടി.,
ഡിജിറ്റല്‍ സാങ്കേതിക
വിദ്യ തുടങ്ങിയവയുടെ
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ടൂറിസം
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാരിന്റെ അനുമതി
4331.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
അനുമതിക്കായി
ഏതെങ്കിലും ടുറിസം
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഈ
പദ്ധതികളില്‍
എന്തെങ്കിലും
തിരുത്തലുകള്‍
വരുത്തുവാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പദ്ധതികളുടെ
അനുമതിക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം പദ്ധതി
4332.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പാക്കിവരുന്ന
ഉത്തരവാദിത്ത ടൂറിസം
പദ്ധതിയുടെ
ഭാഗഭാക്കാകുന്നതിന്
സഹകരണ സംഘങ്ങള്‍ക്ക്
അവസരമൊരുക്കുന്നതിന്
എന്തെങ്കിലും
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്,
പ്രത്യേകിച്ച ടൂറിസം
സഹകരണ സംഘങ്ങള്‍ക്ക്
ഉത്തരവാദ ടൂറിസം
പദ്ധതികള്‍ ഏറ്റെടുത്ത്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
കെ.റ്റി.ഡി.സി,
ഡി.റ്റി.പി.സി.
എന്നിവയുടെ കൈവശമുള്ള
സ്ഥാപനങ്ങളുടെ
പദ്ധതികളുടെ
നടത്തിപ്പിന് പ്രാദേശിക
ടൂറിസം സഹകരണ
സംഘങ്ങള്‍ക്ക് മുന്‍ഗണന
നല്കാന് നടപടി
സ്വീകരിക്കുമോ?
ബേക്കല്‍
റിസോര്‍ട്ട് ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍
നടന്ന ശില്പശാലക്ക് ചെലവഴിച്ച്
തുക
4333.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേക്കല്‍
റിസോര്‍ട്ട്
ഡവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെ
(ബി.ആര്.ഡി.സി.)യുടെ
നേതൃത്വത്തില്‍ 2016
ഡിസംബര്‍ 15, 16, 2017
മെയ് 18, 19, 2017
ജൂലായ് 2, 3
തീയതികളിലായി നടത്തിയ
ശില്പശാലക്ക് ചെലവഴിച്ച
തുകയുമായി
ബന്ധപ്പെട്ടുള്ള
പരാതിയുടെയും
പത്രവാര്‍ത്തയുടെയും
അടിസ്ഥാനത്തില്‍ ടൂറിസം
ഫിനാന്‍സ് വിഭാഗം
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
ഈ
അന്വേഷണത്തില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
അന്വേഷണത്തിന്റെ
അടിസ്ഥാനത്തില്‍ ടൂറിസം
വകുപ്പ് എന്തെങ്കിലും
നടപടിക്ക് ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഡെവലപ്പ്മെന്റ്
ഓഫ് മണപ്പാട്ട് ചിറ എന്ന പദ്ധതി
4334.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പ് അങ്കമാലി
മണ്ഡലത്തില്‍
ഡെവലപ്പ്മെന്റ് ഓഫ്
മണപ്പാട്ട് ചിറ വിത്ത്
സോളാര്‍ സ്ട്രീറ്റ്
ലെെറ്റ് സിസ്റ്റം ആന്റ്
ഹെെ മാസ്സ് ലെെറ്റ്
ഇന്സ്റ്റലേഷന് എന്ന
പദ്ധതിയ്ക്കായി
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
G.O (Rt)
98/2016/ടൂറിസം തീയതി
17.02.2016 പ്രകാരം
നല്കിയ ഭരണാനുമതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
പ്രവൃത്തിയുടെ
ഇപ്പോഴത്തെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി എന്ന്
ആരംഭിച്ചു; പ്രസ്തുത
പ്രവൃത്തിക്കായി എത്ര
രൂപ നാളിതുവരെ
ചെലവഴിച്ചു;
ചെലവഴിക്കാനായി എത്ര
രൂപ ബാക്കിയുണ്ടെന്നും
വിശദമാക്കാമോ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ഡി)
ഭരണാനുമതി
ലഭിച്ച് മൂന്ന് വര്‍ഷം
കഴിഞ്ഞിട്ടും ഇത്
സംബന്ധിച്ച് ടൂറിസം
വകുപ്പ് അന്വേഷണം
നടത്താത്തതും ഫണ്ട്
യഥാസമയം
ചെലവഴിക്കാത്തതും
സംബന്ധിച്ചുള്ള കാരണം
വിശദമാക്കാമോ ;
(ഇ)
ഭരണാനുമതി
ലഭിച്ച തുക
പൂര്‍ണ്ണമായും
വിനിയോഗിച്ചോയെന്നും
പ്രസ്തുത പ്രവൃത്തി
എന്ന്
പൂര്‍ത്തീകരിക്കുമെന്നും
വ്യക്തമാക്കാമോ?
ശബരിമല
സന്നിധാനത്തെ സര്‍ക്കാര്‍
ഗസ്റ്റ് ഹൗസ്
4335.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രണ്ടുവര്‍ഷം
മുമ്പ് ശബരിമല
സന്നിധാനത്ത്
സര്‍ക്കാര്‍ ഗസ്റ്റ്
ഹൗസ്
നിര്‍മ്മാണത്തിനായി
മുഖ്യമന്ത്രി
തറക്കല്ലിട്ട്
നിര്‍മ്മാണം ആരംഭിച്ച
കെട്ടിടത്തിന്റെ
നിര്‍മ്മാണ പ്രവൃത്തികൾ
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
തരത്തിലുള്ള
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കിറ്റ്സിലെ
ജീവനക്കാർ
4336.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാരവകുപ്പിന്റെ
കീഴിലുള്ള കിറ്റ്സില്‍
(കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ടൂറിസം ആന്റ്
ട്രാവല്‍ സ്റ്റഡീസ്)
ല്‍ സേവനമനുഷ്ഠിക്കുന്ന
സ്ഥിരം ജീവനക്കാരുടെ
പേര്, തസ്തിക, ഉദ്യോഗം
നേടിയ വര്‍ഷം എന്നിവ
വിശദമാക്കുമോ;
(ബി)
എല്ലാ
സ്ഥിരം ജീവനക്കാരെയും
നിയമിക്കുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
തസ്തിക
സൃഷ്ടിച്ചുകൊണ്ടുള്ള
ഉത്തരവിന്റെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(സി)
തസ്തിക
സൃഷ്ടിച്ചുകൊണ്ടുള്ള
ഉത്തരവില്ലാതെ എത്ര
സ്ഥിരം/താല്‍ക്കാലിക
ജീവനക്കാര്‍
സേവനമനുഷ്ഠിക്കുന്നുണ്ട്;
തരംതിരിച്ച്
വിശദമാക്കുമോ?
പിറവം
നിയോജക മണ്ഡലത്തിലെ വിനോദ
സഞ്ചാര പദ്ധതികള്‍
4337.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
നിലവില്‍ വിനോദ സഞ്ചാര
വകുപ്പിന്റെ
പരിഗണനയിലുള്ള വിനോദ
സഞ്ചാര പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
അടിയന്തിരമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ?
കാലടിയിലെ
ടൂറിസം പദ്ധതികള്‍
4338.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തില്‍
തീര്‍ത്ഥാടന
ടൂറിസത്തിന്റെ ഭാഗമായോ
അല്ലാതെയോ അന്തര്‍ദേശീയ
തീര്‍ത്ഥാടന കേന്ദ്രമായ
കാലടിയില്‍ ഏതെങ്കിലും
പദ്ധതിക്കായി ഈ
സര്‍ക്കാര്‍ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രളയത്താല്‍
നശിച്ച കാലടിയില്‍
തീര്‍ത്ഥാടകര്‍ക്കായുള്ള
സൗകര്യങ്ങളും
പെരിയാറിന്റെ തീരത്തെ
ബലിക്കടവും കാലടി
മുതലക്കടവും
സംരക്ഷിക്കുന്നതിന്
ആവശ്യമായ പദ്ധതിക്ക്
ഭരണാനുമതി നല്കുന്ന
കാര്യം പരിശോധിക്കുമോ
വിശദാംശം ലഭ്യമാക്കാമോ?
വാടാനപ്പള്ളി
ബീച്ചിന്റെ അടിസ്ഥാന സൗകര്യ
വികസനം
4339.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി
ബീച്ചിലെത്തുന്ന
വിനോദസഞ്ചാരികള്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
ബീച്ചിന്റെ
സൗന്ദര്യവല്‍ക്കരണത്തിനും
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;ഇല്ലെങ്കിൽ
പദ്ധതി രൂപരേഖ
തയ്യാറാക്കുവാൻ വേണ്ട
നടപടി സ്വീകരിക്കുമോ;
(ബി)
എന്തെങ്കിലും
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടെങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
അറിയിക്കാമോ?
ഇന്ദ്രാന്‍ചിറ
ടൂറിസം
4340.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഇന്ദ്രാന്‍ചിറ
ടൂറിസം പ്രോജക്ട്
നടപ്പിലാക്കുന്നതിനായി
2,09,21,389 രൂപയുടെ
ഭരണാനുമതി ലഭിക്കുകയും
പദ്ധതിയുടെ ഒന്നാം
ഘട്ടമായ 99,96,503
രൂപയുടെ പ്രവൃത്തി
പൂര്‍ത്തീകരിക്കുകയും
ചെയ്ത സാഹചര്യത്തിൽ ഒരു
കോടി രൂപയോളം ഇനിയും
ചെലവഴിച്ചാല്‍ മാത്രമേ
പദ്ധതി
യാഥാര്ത്ഥ്യമാകയുള്ളൂ
എന്നതു പരിഗണിച്ച്
ടൂറിസം വകുപ്പില്‍
നിന്നും ആവശ്യമായ ഫണ്ട്
അനുവദിച്ച്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
മണപ്പാട്ടുചിറ
ഡെസ്റ്റിനേഷന്‍ ഡവലപ്പ്മെന്റ്
പ്രോജക്ട്
4341.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അങ്കമാലി
നിയോജക മണ്ഡലത്തിലെ
മണപ്പാട്ടുചിറ
ഡെസ്റ്റിനേഷന്‍
ഡവലപ്പ്മെന്റ്
പ്രോജക്ടിനായി
സ.ഉ.(ആര്.റ്റി.)
നമ്പര്‍.
328/2015/ടൂറിസം തീയതി
06/08/2015 പ്രകാരം
ടൂറിസം വകുപ്പ് എത്ര
രൂപയുടെ ഭരണാനുമതിയാണ്
നല്‍കിയതെന്നും എത്ര
രൂപയാണ് നാളിതുവരെ
ചിലവഴിച്ചതെന്നും ഇനി
എത്ര രൂപയുടെ പ്രവൃത്തി
ചെയ്യാനുണ്ടെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ
നിര്‍വ്വഹണ ചുമതല
ആര്‍ക്കാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ
നടത്തിപ്പിനായി
എറണാകുളം ഡി.ടി.പി.സി
സെക്രട്ടറി ഒരു കോടി
രൂപ
ജില്ലാകളക്ടര്‍/ചെയര്മാന്
ഡി.ടി.പി.സി-യുടെ
പേരില്‍
ഒടുക്കുന്നതിനുള്ള
കത്ത് 3/3/2016-ല്‍
ടൂറിസം ഡയറക്ടര്‍ക്ക്
നല്‍കിയിരുന്നോ
വിശദാംശം
ലഭ്യമാക്കാമോ; ഇൗ
കത്തിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഡി)
മേല്‍
പരാമര്‍ശിച്ചിരുന്ന
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം പ്രോജക്ടിന്റെ
നടത്തിപ്പിനായി
അനുവദിച്ച തുക
പൂര്‍ണ്ണമായും
ഡി.ടി.പി.സി-ക്ക്
കെെമാറുന്നതിനായി
എന്തെങ്കിലും
തടസ്സമുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ അനുവദിച്ച
തുക എന്ന്
കെെമാറുമെന്ന്
അറിയിക്കാമോ; വിശദാംശം
ലഭ്യമാക്കാമോ?
കിറ്റ്സിലെ
ജീവനക്കാരുടെ സേവന വേതന
വിവരങ്ങൾ
4342.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കിറ്റ്സില്‍
2016 ഏപ്രില്‍ 30 വരെ
ദിവസവേതന
അടിസ്ഥാനത്തിലും കരാര്‍
അടിസ്ഥാനത്തിലും
സേവനമനുഷ്ഠിച്ചിരുന്ന
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കുമോ;
ദിവസവേതന
ജീവനക്കാര്‍ക്കും
കരാര്‍
ജീവനക്കാര്‍ക്കുമായി
2016 ഏപ്രില്‍
മാസത്തിലെ
ശമ്പളയിനത്തില്‍ എത്ര
തുക ചെലവഴിച്ചു എന്ന്
തരംതിരിച്ച്
വിശദമാക്കുമോ ;
(ബി)
ഇതില്‍
എത്ര ജീവനക്കാര്‍
സ്ഥാപനത്തില്‍ നിന്നും
സ്വയം
പിരിഞ്ഞുപോയെന്നും
എത്രപേരെ
പുറത്താക്കിയെന്നും
എത്ര പേര് നിലവിലും
സേവനമനുഷ്ഠിക്കുന്നുണ്ടെന്നും
വ്യക്തമാക്കുമോ ;
നിലവിലും
സേവനമനുഷ്ഠിക്കുന്ന
കരാര്‍, ദിവസവേതന
ജീവനക്കാരുടെ പേരും
തസ്തികയും വിശദമാക്കുമോ
;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കരാറടിസ്ഥാനത്തിലും
ദിവസവേതനാടിസ്ഥാനത്തിലും
എത്ര പേരെ വീതം
നിയമിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ; ഇവരുടെ
പേരും തസ്തികയും
വ്യക്തമാക്കുമോ?
ഹര്‍ത്താലുകള്‍
ടൂറിസം മേഖലയ്ക്ക്
ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍
4343.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അപ്രഖ്യാപിത
ഹര്‍ത്താലുകള്‍
സംസ്ഥാനത്തെ ടൂറിസം
മേഖലയ്ക്ക്
ഏല്‍പ്പിക്കുന്ന കടുത്ത
ആഘാതങ്ങളെക്കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഈ
വര്‍ഷം ഇതുവരെ
കേരളത്തില്‍ ഉണ്ടായത്
86
ഹര്ത്താലുകളാണെന്നും
ഇതു പ്രകാരം നാലിലൊന്നു
ദിവസങ്ങളിലും
കേരളത്തില്‍ ഒരിടത്തോ
അല്ലെങ്കില്‍ ഒന്നില്‍
കൂടുതല്‍ സ്ഥലത്തോ
ഹര്‍ത്താലായിരുന്നു
എന്നുമുള്ള
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
പതിനൊന്ന്
ലക്ഷത്തോളം വിദേശികളും
ഒന്നരകോടിയോളം ആഭ്യന്തര
സഞ്ചാരികളും കഴിഞ്ഞ
വര്‍ഷം കേരളത്തിന്റെ
കാഴ്ചാനുഭവങ്ങള്‍ തേടി
എത്തുക ഉണ്ടായോ;
(ഡി)
ഒരു
വര്‍ഷം ടൂറിസം മേഖല
ശരാശരി 34000 കോടി
രൂപയുടെ വരുമാനം
സംസ്ഥാനത്തിന്
നല്കുന്നുണ്ടോ;വിശദമാക്കാമോ;
(ഇ)
സഞ്ചാരികൾക്ക്
ഇത്തരം ഹർത്താലുകൾ
തെറ്റായ സന്ദേശമാണ്
നൽകുന്നതെന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
നിലയ്ക്കല്‍, പമ്പ, എരുമേലി
എന്നിവിടങ്ങളിലെ അന്നദാനം
4344.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലയ്ക്കല്‍,
പമ്പ, എരുമേലി
എന്നിവിടങ്ങളിലെ
അന്നദാനം നടത്തുവാന്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് ആര്.എസ്.എസ്
സംഘടനയായ അയ്യപ്പ സേവാ
സമാജത്തെ
ചുമതലപ്പെടുത്താനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടായ സാഹചര്യമാണോ
പ്രസ്തുത സംഘപരിവാര്‍
സംഘടനയെ അന്നദാനം
ഏല്പിക്കാന്
കാരണമായത് എന്ന്
വെളിപ്പെടുത്താമോ;
(സി)
ദേവസ്വം
ബോര്‍ഡിന്റെ ഈ
തീരുമാനത്തിന് ദേവസ്വം
കമ്മീഷണര്‍ അനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡുകളുടെ വരവുചെലവ്
കണക്കുകള്‍
4345.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ഓരോ ദേവസ്വം
ബോര്‍ഡിന്റെയും
വാര്‍ഷിക വരുമാനം,
മൊത്തം ചെലവ്,
താല്‍ക്കാലികമായും
സ്ഥിരമായും ജോലി
ചെയ്യുന്നവരുടെ എണ്ണം
എന്നിവയുടെ കഴിഞ്ഞ
അഞ്ച് വര്‍ഷ കണക്കുകള്‍
ലഭ്യമാക്കാമോ?
യുവതീ
പ്രവേശവിഷയത്തിലെ
സത്യവാങ്മൂലങ്ങൾ
4346.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
ആചാരാനുഷ്ഠാനങ്ങളില്‍
മാറ്റം
വരുത്തേണ്ടതില്ലായെന്നും
യുവതി പ്രവേശനം
പാടില്ലെന്ന 1991ലെ
ഹൈക്കോടതി ഉത്തരവ്
തുടരണമെന്നും
ആവശ്യപ്പെട്ട് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സമര്‍പ്പിച്ച
സത്യവാങ്മൂലം ഈ
സര്‍ക്കാര്‍
പിന്‍വലിക്കുന്നതിന്
ആസ്പദമായ സാഹചര്യങ്ങളും
കാരണങ്ങളും
വിശദമാക്കുമോ;
(ബി)
യുവതിപ്രവേശ
വിഷയത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡും സംസ്ഥാന
സര്‍ക്കാരും
വ്യത്യസ്തമായ
സത്യവാങ്മൂലം
നല്‍കിയതിന്റെ കാരണം
വിശദമാക്കുമോ?
ശബരിമല
സ്ത്രീ പ്രവേശനത്തിൽ സുപ്രീം
കോടതിയിലെ സര്‍ക്കാര്‍
നിലപാട്
4347.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
സ്ത്രീ പ്രവേശനവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ സ്വീകരിച്ച
നിലപാട്
വിശദീകരിക്കാമോ;
(ബി)
1965
ലെ നിയമത്തിലെ
സുപ്രീംകോടതി
റദ്ദാക്കിയ ചട്ടങ്ങള്‍
സ്ത്രീകളോടുള്ള
വിവേചനത്തിന്റെ ഭാഗമായി
കാണാന്‍ സാധിക്കില്ല
എന്ന നിലപാട്
സര്‍ക്കാര്‍ പ്രസ്തുത
കേസില്‍
സ്വീകരിച്ചിരുന്നോ;
(സി)
ശബരിമല
സ്ത്രീ
പ്രവേശനക്കേസില്‍ മുന്‍
സര്‍ക്കാര്‍ സുപ്രീം
കോടതിയില്‍ നല്കിയ
സത്യവാങ്മൂലത്തില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
മുന്‍ സര്‍ക്കാര്‍
സ്വീകരിച്ച നിലപാടില്‍
നിന്നും വ്യത്യസ്ത
നിലപാട്
സ്വീകരിച്ചിരുന്നോ;
ഇതിനുള്ള കാരണം
വിശദമാക്കാമോ?
ശബരിമല
വരുമാനം
4348.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ശബരിമല
ക്ഷേത്രത്തില്‍
നിന്നുള്ള വരുമാനം ഏത്
രീതിയിലാണ്
ചെലവഴിക്കപ്പെടുന്നതെന്ന്
വിശദമാക്കാമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍ പദ്ധതി
T 4349.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പദ്ധതിക്കുവേണ്ടി
2018-19 സാമ്പത്തിക
വര്‍ഷം എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കാമോ;
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
27.11.2018
വരെ ഈ
പ്രോജക്ടുകള്‍ക്ക് എത്ര
തുക ചെലവായെന്ന്
വ്യക്തമാക്കാമോ;
ഏതെല്ലാം
ഇനങ്ങള്‍ക്കാണ് തുക
ചെലവായതെന്ന്
വിശദമാക്കുമോ?
ശബരിമല
സൗകര്യങ്ങള്‍ സംബന്ധിച്ച
മനുഷ്യാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശം
4350.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഷാഫി പറമ്പില്‍
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
അടിയന്തരമായി അടിസ്ഥാന
സൗകര്യങ്ങള്‍
ഒരുക്കണമെന്ന
മനുഷ്യാവകാശ കമ്മീഷന്റെ
നിര്‍ദ്ദേശം
നടപ്പിലാക്കാന്‍
എന്തൊക്കെ നടപടികളാണ്
ബോര്‍ഡ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
ശബരിമലയിലെ
പൈപ്പുകളിലും
ടോയ്ലറ്റുകളിലും
വെള്ളം ഇല്ലെന്നും
ഇതുകാരണം പമ്പ നദി
മലിനമാകുന്നു
എന്നുമുള്ള കമ്മീഷന്റെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവിടങ്ങളില്‍
വെള്ളം ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(സി)
ശബരിമലയില്‍
ഡ്യൂട്ടിയിലുള്ള
പോലീസുകാര്‍ക്കും മറ്റു
ജീവനക്കാര്‍ക്കും
അടിസ്ഥാന സൗകര്യങ്ങള്‍
പോലും
നിഷേധിച്ചിരിക്കുകയാണ്
എന്ന് കമ്മീഷന്
പരാമര്‍ശിച്ചിട്ടുണ്ടോ;
എങ്കില്‍ അത് ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഒരുക്കാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു;
വിശദമാക്കാമോ?
ശബരിമല
മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച
സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടിലെ പരാമര്‍ശം
4351.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടപ്പിലാക്കുന്നതില്‍
സര്‍ക്കാരും വകുപ്പും
പൂര്‍ണ്ണമായി
പരാജയപ്പെട്ടുവെന്ന
സി.ആന്റ്.എ.ജി.യുടെ
സാമ്പത്തിക മേഖല
സംബന്ധിച്ച ആഡിറ്റ്
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മാസ്റ്റര്‍
പ്ലാനില്‍
ഉള്‍പ്പെടുത്തിയിരുന്ന
ഖരമാലിന്യ സംസ്ക്കരണം,
ഭൂഗര്‍ഭ വെെദ്യുതി
കേബിള്‍ എന്നിവ
സ്ഥാപിക്കുന്നതില്‍
വകുപ്പ് വീഴ്ചവരുത്തി
എന്ന സി.ആന്റ്.എ.ജി.
റിപ്പോര്‍ട്ടിലെ
പരാമര്‍ശം അതീവ
ഗൗരവമുള്ളതല്ലേ എന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
വീഴ്ചകള്‍ ശബരിമലയുടെ
വികസനത്തിനായി
ഭാവിയില്‍ വനഭൂമി
വിട്ടുകിട്ടാനുള്ള
സാധ്യത ഇല്ലാതാക്കും
എന്ന റിപ്പോര്‍ട്ടിലെ
പരാമര്‍ശം ഗൗരവത്തോടെ
കാണുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഈ
വീഴ്ചകള്‍
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ദേവസ്വം
ബോര്‍ഡ് ശബരിമലയില്‍ ഒരുക്കിയ
അടിസ്ഥാന സൗകര്യങ്ങള്‍
4352.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മണ്ഡലകാലത്ത്
ദേവസ്വം ബോര്‍ഡ്
അയ്യപ്പഭക്തര്‍ക്ക്
അടിസ്ഥാന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടില്ലെന്ന
മാധ്യമവാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തിലുള്ള
വസ്തുതാ വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
അടിസ്ഥാന
സൗകര്യങ്ങളുടെ
കാര്യത്തില്‍
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഭക്തര്‍ക്കായി ദേവസ്വം
ബോര്‍ഡ് ശബരിമലയില്‍
ചെയ്തിട്ടുള്ളത്;
(സി)
പ്രളയം
ഏറെ കഷ്ടനഷ്ടങ്ങള്‍
വരുത്തിയിട്ടും
ചുരുങ്ങിയ
സമയത്തിനുള്ളില്‍
സന്നിധാനത്തും പരിസര
പ്രദേശങ്ങളിലും
അടിസ്ഥാന സൗകര്യങ്ങള്‍
യുദ്ധകാലാടിസ്ഥാനത്തില്‍
സര്‍ക്കാര്‍
ഒരുക്കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ?
ദേവസ്വം
ബോര്‍ഡ് ഹൈക്കോടതിയില്‍ നൽകിയ
സത്യവാങ്മൂലം
4353.
ശ്രീ.കെ.സി.ജോസഫ്
,,
കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മഹേന്ദ്രന്
കേസില്‍ തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് കേരള
ഹൈക്കോടതിയില്‍
സത്യവാങ്മൂലം
നൽകിയിരുന്നോ;
പ്രസ്തുത
സത്യവാങ്മൂലത്തിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ശബരിമലയില്‍
പത്ത് മുതല്‍
അന്പതുവരെ പ്രായമുള്ള
യുവതികള്‍ക്ക് പ്രവേശനം
നിഷേധിച്ച നടപടി
കാലാകാലങ്ങളായി
നിലനില്‍ക്കുന്ന
ആചാരമല്ല എന്ന്
സംസ്ഥാനം
ഹൈക്കോടതിയില്‍ നല്കിയ
സത്യവാങ്മൂലത്തില്‍
ബോര്‍ഡ് അഭിപ്രായം
അറിയിച്ചിരുന്നുവോ;
(സി)
ശബരിമലയില്‍
പല സന്ദര്‍ഭങ്ങളിലും
പത്തു മുതല്‍
അന്പതുവരെ പ്രായമുള്ള
യുവതികള്‍
പ്രവേശിച്ചിരുന്നു
എന്ന്
സത്യവാങ്മൂലത്തില്‍
വ്യക്തമാക്കിയിരുന്നോ;
(ഡി)
സുപ്രീംകോടതിയിലെ
ശബരിമല യുവതീ പ്രവേശന
കേസില്‍ പത്തു മുതല്‍
അന്പതുവരെ പ്രായമുള്ള
യവതികള്ക്ക് പ്രവേശനം
അനുവദിക്കാന്‍ പാടില്ല
എന്ന നിലപാട്
സ്വീകരിച്ച ബോര്‍ഡ്
മഹേന്ദ്രന് കേസില്‍
ഹൈക്കോടതി മുമ്പാകെ
നല്കിയ
സത്യവാങ്മൂലത്തിലെ
അവ്യക്തത സുപ്രീംകോടതി
മുമ്പാകെ
ബോധിപ്പിച്ചിട്ടുണ്ടോ;
(ഇ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
മഹേന്ദ്രന് കേസില്‍
നല്കിയ സത്യവാങ്മൂലം
ശബരിമല കേസിലെ
സുപ്രീംകോടതി വിധികളെ
സ്വാധിനിച്ചതായി
കരുതുന്നുണ്ടോ?
ശബരിമലയിൽ
ഹൈക്കോടതി നിരീക്ഷണ സമിതി
4354.
ശ്രീ.അനില്‍
അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കാന്‍
ഹൈക്കോടതി നിരീക്ഷണ
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
ശബരിമല
വിഷയം കൈകാര്യം
ചെയ്യുന്നതില്‍
സര്‍ക്കാരും ബോര്‍ഡും
പൂര്‍ണമായി
പരാജയപ്പെട്ടു എന്നതിന്
തെളിവായി ഹൈക്കോടതിയുടെ
ഈ നടപടി
വിലയിരുത്തുന്നുണ്ടോ;
(സി)
പ്രസ്തുത
നിരീക്ഷണ സമിതിയുടെ
അധികാരങ്ങള്‍
വിശദീകരിക്കാമോ;
(ഡി)
ശബരിമലയിലെ
അമിതമായ പോലീസ്
നിയന്ത്രണം നീക്കണം
എന്ന ഹൈക്കോടതി
വിധിയുടെ
അടിസ്ഥാനത്തില്‍
ദേവസ്വം ബോര്‍ഡ്
പോലീസിന് എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
ശബരിമലയിലെ
യുവതി പ്രവേശനം
4355.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
യുവതി പ്രവേശനവുമായി
ബന്ധപ്പെട്ടുള്ള
പ്രശ്നങ്ങള്‍
പരിഹരിക്കുവാന്‍
ഏതെങ്കിലും
സംഘടനകളുമായോ
വ്യക്തികളുമായോ
രാഷ്ട്രീയ
പാര്‍ട്ടികളുമായോ
ചര്‍ച്ചകള്‍
നടത്തിയിരുന്നോ;വ്യക്തമാക്കാമോ;
(ബി)
ശബരിമലയിലെ
യുവതി പ്രവേശവുമായി
ബന്ധപ്പെട്ട് ദേവസ്വം
ബോര്‍ഡ് നിലവില്‍
സ്വീകരിച്ചിരിക്കുന്ന
നിലപാട്/തീരുമാനം
വ്യക്തമാക്കാമോ?
ശബരിമലയിലെ
പോലീസ് സുരക്ഷയ്ക്ക് നൽകിയ
തുക
4356.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
പോലീസ് സുരക്ഷ
ഏര്‍പ്പെടുത്തിയതുമായി
ബന്ധപ്പെട്ട്
ബോര്‍ഡിനോട് ആഭ്യന്തര
വകുപ്പ് തുക
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ബി)
ഇതില്‍
എത്ര തുക നാളിതുവരെ
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
ശബരിമലയിലെ
അനധികൃത കെട്ടിട നിര്‍മ്മാണം
4357.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുപ്രീംകോടതി
നിയമിച്ച ശബരിമല
ഹൈപവര്‍ കമ്മിറ്റി
ശബരിമലയിലെ അനധികൃത
കെട്ടിട നിര്‍മ്മാണം
ഒഴിവാക്കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാരും ദേവസ്വം
ബോര്‍ഡും എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സുപ്രീംകോടതി
അംഗീകരിച്ച ശബരിമല
മാസ്റ്റര്‍ പ്ലാന്‍
പ്രകാരമല്ലാതെ
പമ്പയിലും
സന്നിധാനത്തും
എന്തൊക്കെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്;
(സി)
ആയത് ഒഴിവാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
അടിസ്ഥാന സൗകര്യങ്ങളുടെ
പുനര്‍നിര്‍മ്മാണം
4358.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനും
തിരക്കുകാരണം
ഭക്തര്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കാനുമായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയം
തകര്‍ത്തെറിഞ്ഞ
പമ്പയിലെ അടിസ്ഥാന
സൗകര്യങ്ങളുടെ
പുനര്‍നിര്‍മ്മിക്കുന്ന
പ്രവൃത്തികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
സുപ്രീംകോടതിയുടെ
പുതിയ വിധിയുടെ
അടിസ്ഥാനത്തില്‍
കൂടുതലായി എന്തൊക്കെ
സൗകര്യങ്ങളാണ്
ശബരിമലയില്‍ ഒരുക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
ശബരിമലയില്‍
യുവതീ പ്രവേശനം
4359.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
യുവതീ പ്രവേശനവുമായി
ബന്ധപ്പെട്ടുള്ള വിധി
നടപ്പിലാക്കുന്നതില്‍
സര്‍ക്കാര്‍ അനാവശ്യ
തിടുക്കം കാണിച്ചു എന്ന
നിലപാട് ദേവസ്വം
ബോര്ഡിനുണ്ടോ
എന്നറിയിക്കാമോ ;
(ബി)
ശബരിമല
സ്ത്രീ പ്രവേശന കേസില്‍
ദേവസ്വം ബോര്‍ഡ്
സൂപ്രീംകോടതിയില്‍
എന്ത് നിലപാടാണ്
എടുത്തിരുന്നത്; ആ
നിലപാടില്‍ മാറ്റം
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണം വിശദമാക്കാമോ ?
ശബരിമലയില്‍
നിന്നുളള വരുമാനം
കുറയാനുണ്ടായ സാഹചര്യം
4360.
ശ്രീ.കെ.മുരളീധരന്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
ശബരിമലയില്‍ നിന്നുളള
വരുമാനം കുറയാനുണ്ടായ
സാഹചര്യം
വിലയിരുത്താമോ;
(ബി)
ശബരിമലയിലെ
വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടായ
സാഹചര്യത്തില്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് സാമ്പത്തിക
പ്രതിസന്ധിയിലാണോ;
ജീവനക്കാരുടെ ശമ്പളവും
പെന്‍ഷനെയും സാമ്പത്തിക
പ്രതിസന്ധി ബാധിക്കുന്ന
സാഹചര്യമുണ്ടോ;
(സി)
ശബരിമലയില്‍
പോലീസ് വിന്യാസം
ഏര്‍പ്പെടുത്തിയത്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ
വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടാകാനുളള ഒരു
കാരണമല്ലേയെന്നറിയിക്കുമോ;
(ഡി)
ശബരിമലയില്‍
പോലീസ്
നിയന്ത്രണമേര്‍പ്പെടുത്താന്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്
സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിച്ചത്
എന്തടിസ്ഥാനത്തിലായിരുന്നു
എന്ന് വ്യക്തമാക്കുമോ?
ശബരിമലയില്‍
വരുമാനത്തിലുള്ള കുറവ്
4361.
ശ്രീ.എം.
വിന്‍സെന്റ്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഹൈക്കോടതി വിധിയുടെ
അടിസ്ഥാനത്തില്‍
പോലീസിന്റെ
നിയന്ത്രണങ്ങൾ
ഭാഗികമായി
പിന്‍വലിച്ചതിന് ശേഷം
ഭക്തന്മാരുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
സംഭവിച്ചിട്ടുണ്ടോ;
(ബി)
ശബരിമലയില്‍
ഭക്തന്മാരുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടും
വരുമാനത്തില്‍
ആനുപാതികമായ
വര്‍ദ്ധനവുണ്ടായിട്ടില്ല
എന്നത് വസ്തുതയാണോ;
(സി)
വാവര്
നടയിലും
മഹാകാണിക്കയ്ക്ക്
മുന്നിലും പോലീസ്
ബാരിക്കേഡുകളും
നിയന്ത്രണങ്ങളും
ഏര്‍പ്പെടുത്തിയതാണോ
വരുമാനം കുറയാന്‍
കാരണമായിട്ടുള്ളത്;വ്യക്തമാക്കാമോ;
(ഡി)
ശബരിമലയില്‍
സ്ഥിതി ശാന്തമായതിനാല്‍
പോലീസ് നിയന്ത്രണം
പിന്‍വലിക്കാന്‍
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഇ)
ഇതര
സംസ്ഥാന ഭക്തന്മാരുടെ
എണ്ണത്തില്‍
വര്‍ദ്ധനവുണ്ടായിട്ടും
മലയാളികളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
കാണാത്തത്
എന്തുകൊണ്ടാണെന്ന്
ബോര്‍ഡ്
വിലയിരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പ്രളയത്തില്‍
തകര്‍ന്ന ശബരിമലയിലെ അടിസ്ഥാന
സൗകര്യങ്ങള്‍
4362.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല,
നിലയ്ക്കല്‍, പമ്പ,
സന്നിധാനം
എന്നിവിടങ്ങളില്‍
പ്രളയത്തില്‍ തകര്‍ന്ന
അടിസ്ഥാന
സൗകര്യങ്ങളില്‍ ഏതൊക്കെ
പുന:സ്ഥാപിച്ചു എന്നും
പരിസ്ഥിതി
സൗഹൃദപരമായാണോ
പുന:സ്ഥാപിച്ചതെന്നും
വ്യക്തമാക്കുമോ;
(ബി)
താത്ക്കാലികമായി
പുന:സ്ഥാപിച്ച
സൗകര്യങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ ക്ഷേത്രങ്ങൾ
4363.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വംബോര്‍ഡിന്റെ
കീഴില്‍
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
എത്ര ക്ഷേത്രങ്ങളുണ്ട്;
അവയുടെ പേരു വിവരം
വ്യക്തമാക്കാമോ ;
(ബി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍
പ്രവര്‍ത്തിക്കുന്ന ഓരോ
ക്ഷേത്രത്തിന്റെയും
പ്രതിമാസവരുമാനം
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ദേവസ്വം
ബോര്‍ഡ് 2018-19
സാമ്പത്തിക
വര്‍ഷത്തില്‍
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ എത്ര
ക്ഷേത്രങ്ങള്‍ക്ക്
ഫണ്ട് അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ ?
ഗുരുവായൂര്‍
ദേവസ്വത്തില്‍ താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്ന നടപടി
4364.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തില്‍
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
31.08.2017-ന്
ഹൈക്കോടതി
പുറപ്പെടുവിച്ച വിധി
പ്രസ്താവത്തില്‍
ഗുരുവായുര്‍
ദേവസ്വത്തില്‍
നിലവിലുള്ള എല്ലാ
ഒഴിവുകളിലേക്കും
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് നേരിട്ട്
നിയമനം നടത്തണമെന്നും
നിലവിലെ താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തരുതെന്നും
പത്ത് വര്‍ഷം സേവനം
പൂര്‍ത്തിയാക്കിയ
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്താന്‍
ദേവസ്വം ഭരണസമിതിക്ക്
അധികാരമില്ലെന്നും
വ്യക്തമാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഹൈക്കോടതി
വിധി സുപ്രീംകോടതി
സ്റ്റേ ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ:
(സി)
പത്ത്
വര്‍ഷം
പൂര്‍ത്തിയാക്കിയ
താല്‍ക്കാലിക
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്ന
കാര്യം ഗുരുവായൂര്‍
ദേവസ്വത്തിന്റെ
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ ;
(ഡി)
സുപ്രീംകോടതി
സ്റ്റേ ഉത്തരവ്
നിലനില്‍ക്കുന്ന
സാഹചര്യത്തില്‍ പത്ത്
വര്‍ഷം സര്‍വ്വീസ്
പൂര്‍ത്തിയാക്കിയ
താല്‍ക്കാലിക
ജിവനക്കാരെ
സ്ഥിരപ്പെടുത്തുവാന്‍
ഗുരുവായൂര്‍
ദേവസ്വത്തിന്
അധികാരമുണ്ടോ ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കാമോ ?
മാടായിക്കാവിലെ
ക്ഷേത്രകലാ അക്കാദമിയുടെ
പ്രവർത്തനം
4365.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
മാടായിക്കാവിൽ മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള ക്ഷേത്രകലാ
അക്കാദമിയില്‍ നിലവിൽ
ഏതെല്ലാം
കോഴ്സുകളിലാണ്
പരിശീലനം
നൽകുന്നതെന്നും
നാളിതുവരെയായി
എത്രപേര്‍ പ്രസ്തുത
കോഴ്സുകള്‍ വിജയകരമായി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രകലാ
അക്കാദമിയുടെ സുഗമമായ
പ്രവര്‍ത്തനത്തിന്
ഫണ്ട്
ലഭ്യമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ആശ്രിത
നിയമനങ്ങൾ
4366.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
ആശ്രിത നിയമനത്തിന്
അപേക്ഷ
സമര്‍പ്പിച്ചവരുടെ
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കിൽ
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
മുന്‍ഗണനാ
പട്ടിക
തയ്യാറാക്കുന്നതിന്
നിലവില്‍
അവലംബിച്ചുവരുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള കോളേജുകളിലെ
നിയമനങ്ങള്‍
4367.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴിലുള്ള എയ്ഡഡ്,
സെല്‍ഫ് ഫിനാന്‍സിംഗ്
കോളേജുകളില്‍ 2017
മുതല്‍ ഇതുവരെ
സ്ഥിരമായും
താല്‍ക്കാലികമായും എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്;
ഏതെല്ലാം തസ്തികകളിലാണ്
നിയമനങ്ങള്‍
നടന്നിട്ടുള്ളത്;
(ബി)
നിയമനം
ലഭിച്ചവരുടെ പേര്,
വിലാസം, യോഗ്യത, നിയമനം
ലഭിച്ച തസ്തിക, നിയമനം
ലഭിച്ച കോളേജ് എന്നിവ
വ്യക്തമാക്കാമോ;
ഇവര്‍ക്ക് നല്കി
വരുന്ന ശമ്പളത്തിന്റെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
നിയമനങ്ങള്‍ക്കായി
അപേക്ഷ ക്ഷണിച്ചുകൊണ്ട്
പരസ്യം
നല്‍കിയിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ; പ്രസ്തുത
നിയമനങ്ങളുടെ മാനദണ്ഡം
എന്തെന്ന്
വിശദമാക്കാമോ;
(ഡി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്
കോളേജുകളിലേക്ക്
ലാസ്റ്റ് ഗ്രേഡ്
നിയമനങ്ങള്‍ക്ക് അപേക്ഷ
ക്ഷണിച്ചിരുന്നോ;
ഉണ്ടെങ്കില്‍ എത്ര
അപേക്ഷകള്‍ ലഭിച്ചു;
അപേക്ഷാ ഫീസിനത്തില്‍
ബോര്‍ഡിന് എത്ര രൂപ
ലഭിച്ചു; പ്രസ്തുത
നിയമനം നടത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ദേവസ്വം
ബോര്‍ഡുകള്‍ ഏറ്റെടുത്ത
ക്ഷേത്രങ്ങള്‍
4368.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെകാലത്ത്
വിവിധ ദേവസ്വം
ബോര്‍ഡുകള്‍ ഏറ്റെടുത്ത
ക്ഷേത്രങ്ങള്‍ ഏതെല്ലാം
എന്ന് ജില്ലതിരിച്ച്
പട്ടികരൂപത്തില്‍
ലഭ്യമാക്കുമോ;
(ബി)
ക്ഷേത്രങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാം എന്ന്
വിശദമാക്കാമോ?
ദേവസ്വം
ക്ഷേത്രങ്ങളിലെ ആനകളുടെ
പരിപാലനം
4369.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നാട്ടാനകളുടെ
പരിപാലനത്തിന് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നിലവില്‍
വന്നിട്ടുണ്ടോ; ആയത്
സംസ്ഥാനത്തെ ദേവസ്വം
ക്ഷേത്രങ്ങളിലെ
ആനകള്‍ക്ക് ബാധകമാണോ;
(ബി)
ഇൗ
നിബന്ധനകള്‍
പാലിക്കുന്നതിനുവേണ്ടി
എന്തെല്ലാം
നര്‍ദ്ദേശങ്ങള്‍
ആനകളുള്ള ദേവസ്വം
ക്ഷേത്രങ്ങള്‍ക്ക്
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;വിശദീകരിക്കുമോ;
(സി)
പ്രസ്തുത
നിബന്ധനകള്‍
പാലിക്കാന്‍ കഴിയാത്ത
ക്ഷേത്രങ്ങളിലെ ആനകളെ
പരിപാലിക്കുന്നതിന്
ദേവസ്വം ബോര്‍ഡ്
പ്രത്യേക സംവിധാനം
ഒരുക്കുമോ;വിശദീകരിക്കുമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ഉടമസ്ഥതയിലുള്ള ആനകള്‍
4370.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ഉടമസ്ഥതയില്‍ നിലവിൽ
എത്ര ആനകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ക്ഷേത്രങ്ങളുമായി
ബന്ധപ്പെടുത്തിയാണ്
പ്രസ്തുത ആനകളെ
പാര്‍പ്പിച്ചു
പരിപാലിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ബോര്‍ഡിന്റെ
കീഴിലുള്ള മറ്റ്
ക്ഷേത്രങ്ങളിലെ
ചടങ്ങുകള്‍ക്ക് ഇൗ
ആനകളെ വിട്ടു
നല്‍കുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ ?