ഭരണഭാഷ
മലയാളമാക്കുന്ന നടപടി
3779.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഭാഷ
മലയാളമാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
ഏതെല്ലാം
വകുപ്പുകളിലാണ് ഭരണഭാഷ
മലയാളത്തില്‍
ആക്കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ?
സിവില്‍
സര്‍വ്വീസ് മേഖലയെ
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികൾ
3780.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുണനിലവാരമുള്ള
സിവില്‍ സര്‍വ്വീസ്
എന്ന ലക്ഷ്യം
സഫലീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കാര്യക്ഷമതയോടെ
പ്രവര്‍ത്തിക്കാത്തതിന്റെ
പേരിൽ നാളിതുവരെ എത്ര
ജീവനക്കാരെ
സര്‍വ്വീസില്‍ നിന്നും
പുറത്താക്കി ; എത്ര
പേരെ സസ്പെന്റ് ചെയ്തു;
വിശദാംശം നൽകുമോ?
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിനുള്ള
പദ്ധതികള്‍
3781.
ശ്രീ.ഐ.ബി.
സതീഷ്
,,
എം. സ്വരാജ്
,,
സി. കെ. ശശീന്ദ്രന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സര്‍വ്വീസ്
കാര്യക്ഷമമാക്കുന്നതിനും
ആധുനികവത്ക്കരിക്കുന്നതിനും
കൂടുതല്‍
ജനോപകാരപ്രദമായ
മാറ്റങ്ങള്‍
ആവിഷ്ക്കരിക്കുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സര്‍ക്കാര്‍ ഓഫീസുകളും
പൊതുജന
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
(സി)
വിവര
സാങ്കേതികവിദ്യയുടെ
പ്രയോജനം സാധാരണ
ജനങ്ങള്‍ക്ക്
ലഭ്യമാക്കുക എന്ന
ലക്ഷ്യത്തോടെ ആരംഭിച്ച
ഏകജാലക സംവിധാനമായ
ഫ്രണ്ട്സ് ജനസേവന
കേന്ദ്രങ്ങള്‍ കൂടുതല്‍
തൃപ്തികരമായ രീതിയില്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
പ്രസ്തുത
സംവിധാനം കൂടുതല്‍
കേന്ദ്രങ്ങളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മലയാളത്തിന്
ശ്രേഷ്ഠഭാഷാ പദവി
3782.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലയാളത്തിന്
ശ്രേഷ്ഠഭാഷാ പദവി
ലഭിച്ചതിനോടനുബന്ധിച്ച്
കേന്ദ്ര സര്‍ക്കാര്‍
തുടര്‍
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ വര്‍ഷവും ധനസഹായം
അനുവദിച്ചിരുന്നുവോ ;
(ബി)
ഓരോ
വര്‍ഷവും അനുവദിച്ച തുക
അറിയിയ്ക്കുമോ;
(സി)
ഈ
തുക എങ്ങനെ
വിനിയോഗിച്ചുവെന്ന്
വിശദീകരിക്കുമോ ?
മാധ്യമപ്രവര്‍ത്തകര്‍ക്കുളള
നിയന്ത്രണം
3783.
ശ്രീ.ഷാഫി
പറമ്പില്‍
,,
അനില്‍ അക്കര
,,
വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിന്
അകത്തും പുറത്തും
മാധ്യമപ്രവര്‍ത്തകര്‍ക്ക്
മന്ത്രിമാരോടുള്ള
ഇടപെടലുകളില്‍ കര്‍ശന
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയോടും
മന്ത്രിമാരോടും
നിര്‍ബന്ധമായി വിവരം
തേടാന്‍ പാടില്ല എന്ന്
അഡീഷണല്‍ ചീഫ്
സെക്രട്ടറി ഇറക്കിയ
ഉത്തരവ്
എന്തടിസ്ഥാനത്തിലാണ്
എന്ന് വ്യക്തമാക്കാമോ;
(സി)
വിവരാവകാശം
മൗലിക അവകാശം
ആണെന്നിരിക്കെ പ്രസ്തുത
നിബന്ധനകള്‍ അറിയാനുള്ള
അവകാശങ്ങളുടെ ലംഘനമല്ലേ
എന്ന്
വെളിപ്പെടുത്താമോ;
ജില്ലാതലത്തില്‍ ഒരു
വകുപ്പും നേരിട്ട്
വാര്‍ത്താക്കുറിപ്പ്
നല്‍കരുത് എന്നും
നിബന്ധനയിലുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ശബരിമലയിലെ
സംഭവവികാസങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ മാധ്യമ
പ്രവര്‍ത്തകരെ
അനുവദിക്കാതിരുന്ന
സര്‍ക്കാര്‍ നടപടി കേരള
ഹൈക്കോടതി നിശിതമായി
വിമര്‍ശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ശബരിമല
യുവതീ പ്രവേശന വിഷയത്തില്‍
സര്‍വ്വകക്ഷിയോഗം
3784.
ശ്രീ.അടൂര്‍
പ്രകാശ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശനവുമായി
ബന്ധപ്പെട്ട വിഷയങ്ങള്‍
ചര്‍ച്ച ചെയ്യാന്‍
സര്‍വ്വകക്ഷിയോഗം
വിളിച്ചിരുന്നോ;
(ബി)
ക്രമസമാധാന
നിലയെ സാരമായി
ബാധിക്കാന്‍
സാധ്യതയുള്ള ഒരു
സുപ്രധാന വിഷയത്തില്‍
സുപ്രീംകോടതിയുടെ വിധി
വന്നയുടന്‍ സംസ്ഥാനത്തെ
എല്ലാ
പാര്‍ട്ടികളുടെയും
അഭിപ്രായങ്ങള്‍
ആരായാന്‍ സര്‍വ്വ
കക്ഷിയോഗം
വിളിക്കണമായിരുന്നുവെന്ന്
വിലയിരുത്തുന്നുണ്ടോ ;
(സി)
സുപ്രീംകോടതി
വിധി ഏതു വിധേനയും
നടപ്പിലാക്കും എന്ന
നിലപാടില്‍
ആക്ടിവിസ്റ്റുകളെ
ശബരിമലയില്‍ കയറ്റാന്‍
സര്‍ക്കാര്‍ ശ്രമം
നടത്തിയതായി
ആക്ഷേപമുയര്‍ന്നത്
എന്തുകൊണ്ടായിരുന്നു; ഈ
ശ്രമങ്ങള്‍
പിന്നീടുപേക്ഷിക്കാനുണ്ടായ
സാഹചര്യം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാരിന്റെ
നടപടികള്‍ക്കെതിരെ
ജനവികാരം
ഉയര്‍ന്നതുകൊണ്ടാണോ
സര്‍വ്വ കക്ഷിയോഗം
വിളിക്കാന്‍
തീരുമാനിച്ചതെന്ന്
അറിയിക്കുമോ?
വനം
വകുപ്പ് മന്ത്രിയുടെ
വിദേശയാത്ര
T 3785.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളം
പ്രളയത്തെ
അഭിമുഖീകരിക്കുന്ന
സമയത്ത് സംസ്ഥാനത്തെ
ഏതൊക്കെ ജില്ലകളുടെ
ചുമതല ഏതൊക്കെ
മന്ത്രിമാര്‍ക്ക്
നല്‍കിയിരുന്നു;
(ബി)
പ്രളയസമയത്ത്
വനം വകുപ്പ് മന്ത്രി
വിദേശയാത്ര നടത്തിയത്
മുഖ്യമന്ത്രിയുടെ
അനുവാദത്തോടെയായിരുന്നോ;
(സി)
വനം
വകുപ്പ് മന്ത്രി
വിദേശയാത്രയ്ക്ക്
പോകുമ്പോള്‍
വകുപ്പിന്റെ ചുതമല
ഏതെങ്കിലും മന്ത്രിയെ
ഏല്പിച്ചിരുന്നോ;
(ഡി)
മന്ത്രിമാര്‍
വിദേശയാത്രയ്ക്ക്
പോകുമ്പോള്‍
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ടാണോ വനം
വകുപ്പ് മന്ത്രി
വിദേശയാത്ര
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
ഫണ്ട്
സമാഹരണത്തിനായി
വിദേശസന്ദര്‍ശനം
3786.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിനുള്ള
ഫണ്ട്
സ്വരൂപിക്കുന്നതിനായി
മുഖ്യമന്ത്രി നടത്തിയ
ഗള്‍ഫ് രാജ്യ
സന്ദര്‍ശനങ്ങളില്‍ എത്ര
അംഗങ്ങള്‍
അദ്ദേഹത്തിന്റെ
സംഘത്തിലുണ്ടായിരുന്നു;
(ബി)
വിമാന
ടിക്കറ്റ്, താമസ ചെലവ്,
യാത്രാബത്ത തുടങ്ങിയ
വിവിധ ഇനങ്ങളില്‍
മുഖ്യമന്ത്രിയുടേയും
സംഘത്തിന്റേയും ചെലവിന്
സര്‍ക്കാരില്‍ നിന്ന്
എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
(സി)
മുഖ്യമന്ത്രിയുടേയും
സംഘത്തിന്റെയും ഗള്‍ഫ്
പര്യടനത്തെ തുടര്‍ന്ന്
കേരളത്തിന്റെ
പ്രളയാനന്തര
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുകയുടെ വാഗ്ദാനം
ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
തുക
കൈമാറിയ വ്യക്തികള്‍ /
സ്ഥാപനങ്ങള്‍ ആരൊക്കെ
എന്ന് അറിയിക്കാമോ;
വാഗ്ദാനം
നല്‍കിയിട്ടുള്ള
സംഘടനകള്‍ /
വ്യക്തികള്‍ ആരൊക്കെ
എന്ന് വിശദമാക്കാമോ?
രാജിവച്ച
മന്ത്രിമാര്‍
3787.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര മന്ത്രിമാര്‍
രാജിവച്ചു എന്ന്
വ്യക്തമാക്കാമോ;
ഏതൊക്കെ വകുപ്പുകള്‍
ആണ് അവര്‍ കൈകാര്യം
ചെയ്തത് എന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
മന്ത്രിയും ഏതെല്ലാം
വിഷയങ്ങളുടെ പേരിലാണ്
രാജിവച്ചതെന്ന്
വിശദമാക്കുമോ?
ജോലി
ലഭ്യമാക്കുന്നതിനുള്ള നടപടി
3788.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014
നവംബര്‍ 12ന് പോലീസിനെ
കണ്ട് ഓടി
രക്ഷപ്പെടുവാന്‍
ശ്രമിക്കുന്നതിനിടെ
കായലില്‍ വീണ്
മരണപ്പെട്ട ടി.കെ.രവി,
വടേക്കുറ്റ് തറ,
ചേന്നംപള്ളിപ്പുറം
പഞ്ചായത്ത്, ചേര്‍ത്തല
എന്നയാളുടെ മകന് ജോലി
നല്‍കാം എന്ന കളക്ടറുടെ
ഉറപ്പ് പാലിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
കുടുംബനാഥന്റെ
പെട്ടെന്നുണ്ടായ
മരണത്തെ തുടര്‍ന്ന്
അനാഥമായ ഈ കുടുംബത്തെ
രക്ഷിക്കുന്നതിന്
വാഗ്ദാനം ചെയ്ത ജോലി
ലഭ്യമാക്കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആശ്രിത
നിയമനം
3789.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ 5
വ്രഷത്തിനുള്ളില്
ആശ്രിത നിയമനം
ലഭിച്ചവര്‍ എത്ര
ആണെന്ന് ജില്ല, വകുപ്പ്
എന്നിവ തിരിച്ച്
അറിയിക്കാമോ;
(ബി)
പ്രസ്തുത
നിയമനത്തില്‍ ശുചീകരണ
തൊഴിലാളികള്‍,
കണ്ടിജന്റ്
തൊഴിലാളികള്‍ എന്നിവര്‍
മരണപ്പെട്ടതിലൂടെ
തൊഴില്‍ ലഭിച്ചവര്‍
എത്രയെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ?
കെ.എസ്.ആര്.ടി.സി
വനിത കണ്ടക്ടര്‍മാരുടെ
പരാതി
3790.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാത്രികാല
ഡ്യൂട്ടി സംബന്ധിച്ച്
മുഖ്യമന്ത്രിക്ക്
കെ.എസ്.ആര്.ടി.സി വനിത
കണ്ടക്ടര്‍മാരുടെ പരാതി
ലഭിച്ചിട്ടുണ്ടോ;ആയതില്‍
എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
രാത്രികാല
ഡ്യൂട്ടിയില്‍ നിന്ന്
എന്തെങ്കിലും ഇളവുകള്‍
നല്കാന് മന്ത്രിസഭ
തീരുമാനം
എടുത്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ തീരുമാനം
എടുക്കുമോ;
വിശദമാക്കുമോ?
കേരള
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ് അസോസിയേഷന്
T 3791.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ്
അസോസിയേഷന് എന്നാണ്
രൂപീകൃതമായത്;1-1-2000
നു ശേഷം ഔദ്യോഗിക
ഭാരവാഹികളായി ഇരുന്ന
ഉദ്യോഗസ്ഥരുടെ പേരും
ഔദ്യോഗിക മേല്‍വിലാസവും
ലഭ്യമാക്കുമോ;
(ബി)
കേരള
സെക്രട്ടേറിയറ്റ്
സ്പോര്‍ട്സ്
അസോസിയേഷന് ബൈലോയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നാളിതുവരെ എത്ര
പ്രാവശ്യം
പൊതുയോഗങ്ങള്‍
വിളിച്ചിട്ടുണ്ട്;
പ്രസ്തുത യോഗങ്ങളുടെ
മിനിറ്റ്സ്
ലഭ്യമാക്കുമോ;
(ഡി)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
നിലവില്‍ സ്പോര്‍ട്സ്
ഓഫീസര്‍ ഉണ്ടോ;എങ്കില്‍
അദ്ദേഹത്തെ നിയമിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
2015,2016,2017
വര്‍ഷങ്ങളില്‍ സംസ്ഥാന
സിവില്‍ സര്‍വ്വീസ്
കായിക മേളയില്‍ ഏതൊക്കെ
ഇനങ്ങളില്‍ ഗവണ്മെന്റ്
സെക്രട്ടേറിയറ്റ്
ചാമ്പ്യന്മാരായി;ഏതൊക്കെ
കായിക താരങ്ങള്‍ വിവിധ
ഇനങ്ങളിലായി
ചാമ്പ്യന്മാരായി;
വിശദമായ വിവരങ്ങള്‍
ലഭ്യമാക്കുമോ?
ബയോ-മെട്രിക്
പഞ്ചിംഗ് സംവിധാനം
3792.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ഹാജര്‍
നിരീക്ഷിക്കുവാന്‍
ബയോ-മെട്രിക് പഞ്ചിംഗ്
സംവിധാനം ഏതെല്ലാം
വകുപ്പുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ സര്‍ക്കാര്‍
വകുപ്പുകളിലും
ഒാഫീസുകളിലും
ബയോ-മെട്രിക് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുമോ; ഈ
സംവിധാനം എന്ന് മുതല്‍
പ്രാബല്യത്തില്‍
വരുത്തുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍ക്കാര്‍ സര്‍വ്വീസിലെ
കാലഹരണപ്പെട്ട തസ്തികകള്‍
3793.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസിലെ
കാലഹരണപ്പെട്ട
തസ്തികകള്‍ സംബന്ധിച്ച്
പഠനമോ പരിശോധനകളോ
നടത്തിയിട്ടുണ്ടോ;
(ബി)
അത്തരം
തസ്തികകളുടെ പട്ടിക
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
പ്രസ്തുത
വിഭാഗം തസ്തികകളെ
പുനര്വിന്യസിപ്പിക്കുന്നതിന്
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
പൊതുജന
സമ്പര്‍ക്കമുളള ഓഫീസുകളില്‍
ഫ്രണ്ട് ഓഫീസ് സംവിധാനം
3794.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജന
സമ്പര്‍ക്കമുളള എല്ലാ
ഓഫീസുകളിലും ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്താനുളള
ഒന്‍പതാം ശമ്പള
പരിഷ്ക്കരണ കമ്മീഷന്റെ
ശിപാര്‍ശ ഏതെല്ലാം
ഓഫീസുകളില്‍
നടപ്പിലാക്കി;
വ്യക്തമാക്കാമോ;
(ബി)
പൊതുജന
സമ്പര്‍ക്കമുളള എല്ലാ
ഓഫീസുകളിലും ഫ്രണ്ട്
ഓഫീസ് സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുളള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
ഓഫീസുകളുടെ നടപടിക്രമങ്ങള്‍
നിരീക്ഷിക്കാന്‍ നടപടി
3795.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസ് നടപടിക്രമങ്ങള്‍
നിരീക്ഷിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനിയും
പഞ്ചിംഗ്
ഏര്‍പ്പെടുത്താന്‍
അവശേഷിക്കുന്ന എല്ലാ
വകുപ്പുകളിലും പ്രസ്തുത
സമ്പ്രദായം
ഏര്‍പ്പെടുത്തി
സംസ്ഥാനത്തെ എല്ലാ
സര്‍ക്കാര്‍
ഓഫീസുകളുടെയും
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
സത്വര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
3796.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
മുഖേന നിയമനം
ലഭിക്കുന്ന താഴ്ന്ന
വിഭാഗം ജിവനക്കാരെ
ഉള്‍പ്പെടുത്തി
രൂപീകരിച്ച
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍ നിലവില്‍
എംപ്ലോയ്മെന്റ് വഴി
നിയമനം ലഭിച്ച ഫുള്‍ടൈം
ജീവനക്കാരെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
; വിശദമാക്കാമോ ;
(ബി)
നിലവില്‍
ഏതെല്ലാം
വിഭാഗക്കാരെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(സി)
ഇപ്രകാരം
ഉള്‍പ്പെടുത്തിയ
എല്ലാവിഭാഗം
ജീവനക്കാരും പി.എസ്.സി.
മുഖേന നിയമനം
ലഭിച്ചവര്‍ ആണോയെന്ന്
വ്യക്തമാക്കാമോ?
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ പഞ്ചിംഗ്
സംവിധാനം
3797.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റില്‍
നടപ്പിലാക്കിയ പഞ്ചിംഗ്
സംവിധാന പ്രകാരം പൊതുവെ
എത്ര ഉദ്യോഗസ്ഥരാണ്
കൃത്യസമയത്ത് ഹാജര്‍
രേഖപ്പെടുത്താത്തത്;
(ബി)
തുടര്‍ച്ചയായി
വെെകി വരുന്ന
ജീവനക്കാരുടെ ശമ്പളം
കുറവ് ചെയ്തിട്ടുണ്ടോ;
(സി)
വെെകി
വന്ന ജീവനക്കാരുടെ
പേരില്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
പഞ്ചിംഗും ശമ്പളവും
ബന്ധിപ്പിച്ചിട്ടുള്ള
നൂതന ആശയം ജീവനക്കാരുടെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
സഹായിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
കേന്ദ്ര
സര്‍ക്കാര്‍ പരിഗണിക്കാത്ത
സംസ്ഥാനത്തിന്റെ
ആവശ്യങ്ങള്‍
3798.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്തിന്റെ
വികസനത്തിനായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതില്‍
ഉണ്ടായ വീഴ്ചകള്‍
സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യങ്ങള്‍
നേടിയെടുക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
സംബന്ധിച്ച സുപ്രധാനമായ
ഏതെല്ലാം ആവശ്യങ്ങളാണ്
കേന്ദ്രം
പരിഗണിച്ചിട്ടില്ലാത്തതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്
അര്‍ഹമായ കാര്യങ്ങള്‍
നേടിയെടുക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
ഫര്‍ണീച്ചര്‍ വാങ്ങിയ
വകയില്‍ ചെലവായ തുക
3799.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍ ഈ
സാമ്പത്തിക വര്‍ഷം
ഫര്‍ണിച്ചര്‍ വാങ്ങിയ
വകയിലും നന്നാക്കിയ
വകയിലും എത്ര തുക
ചെലവായെന്ന്
വിശദമാക്കാമോ;
(ബി)
2016-17,
2017-18 സാമ്പത്തിക
വര്‍ഷം മേല്‍
ഇനങ്ങളില്‍ എത്ര തുക
ചെലവായെന്ന്
വിശദമാക്കാമോ?
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച അപേക്ഷ
3800.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
രേഷ്മ
ആര്.എസ്.,എന്‍.ആര്.ഹൗസ്,മാറാത്തല,
പാലച്ചിറ പി.ഒ,വര്‍ക്കല
മുഖ്യമന്ത്രിക്ക്
സമര്‍പ്പിച്ച അപേക്ഷ G
180702583 നമ്പര്‍
പ്രകാരം രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്
25.07.2018 ന് വര്‍ക്കല
മുനിസിപ്പാലിറ്റി
എസ്.സി.ഡി.ഒ.ക്ക്
അയച്ച്
കൊടുത്തിട്ടുള്ളതിന്മേല്
സ്വീകരിച്ച നടപടി
സംബന്ധിച്ച വിവരം
വിശദമാക്കാമോ?
ഐ.
എ. എസ്., ഐ. പി. എസ്.
കേഡറിലുള്ള തസ്തികകള്‍
3801.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഐ.എ.എസ്.,ഐ.പി.എസ്.
കേഡറിലുള്ള എത്ര
തസ്തികകള്‍
നിലവിലുണ്ട്; ഇതില്‍
എത്ര തസ്തികകള്‍
ഒഴിഞ്ഞു കിടക്കുന്നു;
(ബി)
സംസ്ഥാന
കേഡറിലുള്ള എത്ര
ഐ.എ.എസ്.,ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍
സംസ്ഥാനത്തിന് പുറത്ത്
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍ ജോലി
നോക്കുന്നു; അവര്‍
ആരെല്ലാം;
(സി)
സംസ്ഥാനത്തിന്
പുറത്തുള്ള എത്ര
ഐ.എ.എസ്., ഐ.പി.എസ്.
ഉദ്യോഗസ്ഥര്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
സംസ്ഥാനത്ത് ജോലി
നോക്കുന്നു; അവര്‍
ആരെല്ലാം;
(ഡി)
ഒന്നിലേറെ
വകുപ്പുകളുടെ
ചുമതലയുള്ള എത്ര
വകുപ്പ് മേധാവികളാണ്
നിലവില്‍
സംസ്ഥാനത്തുള്ളത്;
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
സാഹചര്യമുള്ളതിനാല്‍
ഫയലുകള്‍
തീര്‍പ്പാക്കുന്നതില്‍
കാലതാമസം നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ
സ്ഥിതിവിശേഷം
ഒഴിവാക്കുവാനുള്ള സത്വര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ വാഹന
ദുരുപയോഗം
3802.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മുന്‍ കളക്ടര്‍
ആയിരുന്ന ശ്രീ.
എന്‍.പ്രശാന്തിനെതിരെ
19 ലക്ഷം രൂപ പിഴ
ചുമത്തി ധനവകുപ്പിന്റെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
മേല്‍
റിപ്പോര്ട്ടിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ ഇത്തരം
റിപ്പോര്ട്ടിന്മേലുള്ള
തുടര്‍നടപടികള്‍
അട്ടിമറിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ധനവകുപ്പ്
നല്കുന്ന ഇത്തരം
റിപ്പോര്‍ട്ടുകള്‍
പതിനാല്
ദിവസങ്ങള്‍ക്കകം
നടപ്പാക്കണമെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ മേല്‍
റിപ്പോര്‍ട്ട്
നടപ്പിലാക്കാതിരിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ഇ)
ഐ.എ.എസ്.
ഉദ്യോഗസ്ഥരുടെ വാഹന
ദുരുപയോഗവും മറ്റും
തടയുന്നതിന് ഇത്തരം
കാര്യങ്ങളില്‍
ധനവകുപ്പ് നല്കുന്ന
റിപ്പോര്‍ട്ടുകള്‍
മന്ത്രിമാര്‍ നേരിട്ട്
പരിശോധിക്കുന്ന
തരത്തില്‍ ചട്ടങ്ങള്‍
രൂപീകരിക്കുമോ;
(എഫ്)
ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ ഗൂഡാലോചന
നടത്തി പിഴ
പൂര്‍ണ്ണമായും
ഒഴിവാക്കുന്ന രീതിയില്‍
ഉത്തരവുകള്‍
പുറപ്പെടുവിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ആയത്അവസാനിപ്പിക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
എെ.എ.എസ്
ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ്
അസിസ്റ്റന്റ് അലവന്‍സ്
3803.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എെ.എ.എസ്
ഉദ്യോഗസ്ഥര്‍ക്ക്
ഓഫീസ് അസിസ്റ്റന്റിനെ
വയ്ക്കുവാന്‍ അലവന്‍സ്
നല്‍കാറുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അവധിയിലുളള
സമയത്തും പ്രസ്തുത
അലവന്‍സിന് ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്ക്
അര്‍ഹതയുണ്ടോ;
(സി)
അവധി
സമയത്ത് ഏതെങ്കിലും
ഐ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്ക്
പ്രസ്തുത അലവന്‍സ്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
നിലവിലുളള
നിരക്ക്
പരിഷ്കരിക്കുവാന്‍
പ്രപ്പോസല്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
പഞ്ചവത്സര
പദ്ധതികള്‍
3804.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പഞ്ചവത്സര പദ്ധതികള്‍
നിര്‍ത്തലാക്കിയ
സാഹചര്യത്തില്‍ ഇവ
സംസ്ഥാനത്ത് തുടരാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അതിന് നിയമപരമായ
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ ആയത്
ഒഴിവാക്കാന്‍ സംസ്ഥാനം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
കാസര്‍ഗോഡ്
പാക്കേജ്
3805.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡിന്റെ
പിന്നോക്കാവസ്ഥ
പഠിക്കാന്‍ നിയോഗിച്ച
പ്രഭാകരന് കമ്മീഷന്
നിലവില്‍
വന്നതെപ്പോഴാണെന്നും
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
സമര്പ്പിച്ചതെപ്പോഴാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രഭാകരന്
കമ്മീഷന്റെ കാലാവധി
എത്രയായിരുന്നു എന്നും
ഇതിന് വേണ്ടിവന്ന ചെലവ്
എന്തായിരുന്നു എന്നും
കമ്മീഷന്റെയും
സ്റ്റാഫിന്റെയും
ശമ്പളമടക്കം തരം
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
കാസര്‍ഗോഡ്
ജില്ലയുടെ
പിന്നോക്കാവസ്ഥ
ഇല്ലാതാക്കാന്‍ എത്ര
കോടി രൂപയുടെ
പദ്ധതിയാണ് കമ്മീഷന്
നിര്‍ദ്ദേശിച്ചതെന്നും
ഈ തുക എങ്ങനെ
കണ്ടെത്തുമെന്നും
വ്യക്തമാക്കാമോ;
(ഡി)
കാസര്‍ഗോഡ്
പാക്കേജ് കൊണ്ട്
എന്താണ്
ഉദ്ദേശിക്കുന്നതെന്നും
പ്രഭാകരന് കമ്മീഷന്
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
നടപ്പാക്കാനാണിതെങ്കില്
കാസര്‍ഗോഡ് പാക്കേജിന്
ഇതുവരെ എത്ര പണം
അനുവദിച്ചുവെന്നും
പാക്കേജില്‍
ഉള്‍പ്പെടുത്തി എത്ര
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കിയെന്നും
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
പ്രഭാകരന്
കമ്മീഷന്
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
മാത്രമാണോ കാസര്‍ഗോഡ്
പാക്കേജില്‍
ഉള്‍പ്പെടുത്തി ചെയ്യുക
എന്ന്
വ്യക്തമാക്കാമോ;റിപ്പോര്‍ട്ടില്‍
ഉള്‍പ്പെട്ടിട്ടില്ലാത്ത
ഏതെങ്കിലും
പ്രവൃത്തികള്‍
കാസര്‍ഗോഡ് പാക്കേജില്‍
ഉള്‍പ്പെടുത്തി
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ആ
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ;
(എഫ്)
പ്രഭാകരന്
കമ്മീഷന്
റിപ്പോര്‍ട്ടില്‍
പറയാത്ത പ്രവൃത്തികള്‍
കാസര്‍ഗോഡ് പാക്കേജില്‍
ഉള്‍പ്പെടുത്തി
ചെയ്യരുതെന്ന്
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത
തീരുമാനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; അങ്ങനെ
തീരുമാനമുണ്ടെങ്കില്‍
കമ്മീഷന്
റിപ്പോര്‍ട്ടില്‍
നിര്‍ദ്ദേശിക്കാത്ത
പ്രവൃത്തികള്‍
കാസര്‍ഗോഡ് പാക്കേജില്‍
ഉള്‍പ്പെടുത്തി മുമ്പ്
ചെയ്തതത് ഏത്
സാഹചര്യത്തിലായിരുന്നു
എന്ന് വ്യക്തമാക്കാമോ?
കടലിലെ
പ്ലാസ്റ്റിക് മാലിന്യങ്ങള്‍
3806.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഴിമുഖത്തും
പൊഴിമുഖത്തും
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
വര്‍ദ്ധിച്ചത് കാരണം
കായലില്‍ നിന്നും
സുഗമമായ രീതിയില്‍
അഴിമുഖം വഴി കടലിലേക്ക്
ജലം കടന്ന്
പോകുന്നില്ലെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കടലിലെ
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
തടയുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
തോടുകളിലും
പുഴകളിലും നദികളിലും
കായലുകളിലും
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
തടയുവാന്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ശംഖുംമുഖം
പോലുള്ള
കടല്‍ത്തീരങ്ങള്‍
കടലെടുക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;ഇത്തരത്തില്‍
കടലെടുത്ത തീരങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഇ)
കടല്‍ത്തീരങ്ങള്‍
സംരക്ഷിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;ഇതിനാവശ്യമായ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുമോ;വിശദവിവരം
ലഭ്യമാക്കുമോ;
(എഫ്)
പ്രസ്തുത
നടപടികള്‍ക്ക്
ചുമതലപ്പെട്ട വകുപ്പ്
ഏതാണെന്നുള്ള വിവരം
ലഭ്യമാക്കുമോ?
ജസ്റ്റിസ്
കൃഷ്ണന്‍നായര്‍ കമ്മീഷന്
റിപ്പോര്‍ട്ട്
3807.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹാരിസണ്‍
മലയാളം
പ്ലാന്റേഷന്റെയും
പെരുമ്പാവൂര്‍
കുന്നത്താന്‍
ഇന്‍ഡസ്ട്രീസ്
കമ്പനിയുടെയും
കൈവശമുള്ള ഭൂമിയിലെ
റബ്ബര്‍ മരങ്ങള്‍
മുറിച്ചുമാറ്റുന്നതുമായി
ബന്ധപ്പെട്ട്
22.10.2018ല്‍
മുഖ്യമന്ത്രി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ ഒരു യോഗം
വിളിച്ചിരുന്നുവോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ജസ്റ്റിസ്
കൃഷ്ണന്‍നായര്‍
കമ്മീഷന്
റിപ്പോര്‍ട്ട്
നടപ്പിലാക്കുന്നത്
സംബന്ധിച്ച് ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായി
രൂപീകരിച്ച കമ്മിറ്റി,
റബ്ബര്‍ മരങ്ങള്‍
മുറിച്ചുമാറ്റുമ്പോള്‍
വനംവകുപ്പ് ഈടാക്കുന്ന
സീനിയറേജ് 2500
രൂപയില്‍ നിന്നും 1000
രൂപയായി
കുറയ്ക്കുന്നതിന്
ശിപാര്‍ശ
ചെയ്തിരുന്നെങ്കിലും
സീനിയറേജ്
പൂര്‍ണ്ണമായും
ഒഴിവാക്കി സര്‍ക്കാര്‍
ഉത്തരവ്
പുറപ്പെടുവിക്കാനുണ്ടായ
കാരണം വ്യക്തമാക്കാമോ;
ഇതുമൂലം
സര്‍ക്കാരിനുണ്ടാകുന്ന
സാമ്പത്തിക നഷ്ടം
എത്രയെന്ന്
വിശദമാക്കാമോ?
കസ്തൂരിരംഗന്‍,ഗാഡ്ഗില്‍
റിപ്പോര്‍ട്ടുകൾ
3808.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കസ്തൂരിരംഗന്‍,
ഗാഡ്ഗില്‍
റിപ്പോര്‍ട്ടുകൾ
പ്രകാരം സംസ്ഥാനത്ത്
പരിസ്ഥിതിലോല മേഖലയായി
പ്രഖ്യാപിച്ചിരിക്കുന്ന
എത്ര വില്ലേജുകളാണ്
ഉള്ളത്; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ചുള്ള അന്തിമ
വിജ്ഞാപനം കേന്ദ്ര
വനം-പരിസ്ഥിതി
മന്ത്രാലയം
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാന
സര്‍ക്കാര്‍ ഇത്
സംബന്ധിച്ച് നല്കിയ
ശിപാര്‍ശകള്‍
അംഗീകരിക്കപ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
ജനവാസ മേഖലകള്‍
ഉള്‍പ്പെടുന്ന
വില്ലേജുകള്‍ പരിസ്ഥിതി
ലോല മേഖലയില്‍
ഉള്പ്പെട്ടിരിക്കുന്നതുമൂലം
ഭാവിയില്‍ ഇവിടെ
നിന്നും ജനങ്ങള്‍
കുടിയൊഴിഞ്ഞ് പോകേണ്ട
സാഹചര്യം നിലവിലുണ്ടോ;
(ഇ)
ഇ.എസ്.എ.
പരിധി എത്ര ആയിട്ടാണ് ഈ
റിപ്പോര്‍ട്ടുകള്‍
പ്രകാരം
നിശ്ചയിക്കപ്പെട്ടിട്ടുള്ളത്;
ഇത് കൂടാതെ ബഫര്‍
സോണുകള്‍ എന്നിവ കൂടി
ഇതില്‍
ഉള്‍പ്പെടുത്തുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കക്കാടംപൊയില്‍
ചീങ്കണ്ണിപ്പാറയിലെ വാട്ടര്‍
തീം പാര്‍ക്ക്
T 3809.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കക്കാടംപൊയില്‍
ചീങ്കണ്ണിപ്പാറ
വാട്ടര്‍
തീംപാര്‍ക്കിലെ
തടയണയില്‍ നിന്നും
വെള്ളം ഒഴുക്കി കളയാന്‍
സർക്കാർ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(ബി)
പ്രസ്തുത
വാട്ടര്‍
തീംപാര്‍ക്കിലെ തടയണ
അപകട ഭീഷണി
ഉയര്‍ത്തുന്നതായി
സർക്കാർ കേരള
ഹൈക്കോടതിയെ
അറിയിച്ചിരുന്നോ എന്ന്
വെളിപ്പെടുത്താമോ?
കാലാവസ്ഥ
വ്യതിയാനത്തില്‍
നഗരവല്ക്കരണത്തിനുളള പങ്ക്
3810.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
100 വര്‍ഷത്തിനിടയിലെ
ഏറ്റവും വലിയ അളവിലുള്ള
വൃഷ്ടിക്കും
തുടര്‍ന്നുണ്ടായ
പ്രളയത്തിനുശേഷം
സംസ്ഥാനത്ത്
വരള്‍ച്ചക്ക് സമാനമായ
അവസ്ഥ സംജാതമായത്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
നഗരവല്‍ക്കരണം
മൂലം പ്രദേശങ്ങളുടെ
പാരിസ്ഥിതിക
സന്തുലിതാവസ്ഥ
താറുമാറായതും
തണ്ണീര്‍ത്തടങ്ങളും
നെല്‍പ്പാടങ്ങളും
നികത്തി കോണ്‍ക്രീറ്റ്
കെട്ടിടങ്ങളും റോഡുകളും
ഉയര്‍ത്തിയതും മണ്ണിന്
പകരം ടൈലുകള്‍
പാകുന്നതും തന്മൂലം
സ്വാഭാവിക
പരിസ്ഥിതിക്ക്
വ്യതിയാനം വരുന്നതും
വിലയിരുത്തിയിട്ടുണ്ടോ;
(സി)
കേരളത്തിലെ
കാലാവസ്ഥ
വ്യതിയാനത്തിന്റെ
പ്രത്യാഘാതങ്ങളെക്കുറിച്ച്
ഒരു സമഗ്ര പഠനം
നടത്തുന്നതിന്
തയ്യാറാകുമോ;
വ്യക്തമാക്കുമോ;
(ഡി)
കാലാവസ്ഥ
വ്യതിയാനത്തിന്റെ
പ്രത്യാഘാതങ്ങള്‍
ലഘൂകരിക്കാന്‍ കഴിയുന്ന
ഏതൊക്കെ പദ്ധതികളും
സംവിധാനങ്ങളുമാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സി.ആര്.ഇസെഡ്
ചട്ടങ്ങളില്‍ ഇളവുകള്‍
3811.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.ആര്.ഇസെഡ്
ചട്ടങ്ങളില്‍ ഇളവുകള്‍
വരുത്തിക്കൊണ്ടുള്ള
ഏതെങ്കിലും ഭേദഗതി
ഉത്തരവുകള്‍ കേന്ദ്ര
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും സംസ്ഥാന
സര്‍ക്കാരിന്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
ചട്ടങ്ങളില്‍
വരുത്തുന്ന
ഭേദഗതികളെക്കുറിച്ച്
സംസ്ഥാന സര്‍ക്കാരിനോട്
കേന്ദ്ര സര്‍ക്കാര്‍
അഭിപ്രായം /
നിര്‍ദ്ദേശം
ആവശ്യപ്പെട്ടിരുന്നോ;
(സി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാര്‍ നല്‍കിയത്
എന്ന് വിശദമാക്കാമോ?
തീരദേശ
പരിപാലന അതോറിറ്റിയില്‍
സമര്‍പ്പിക്കപ്പെട്ട
അപേക്ഷകള്‍
3812.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊല്ലം
ജില്ലയിലെ ഇരവിപുരം
നിയോജകമണ്ഡലത്തില്‍,
പുതിയ വീട്
നിര്‍മ്മിക്കുന്നതിനും
പഴയ വീട് പുതുക്കി
പണിയുന്നതിനുമായി
തീരദേശ പരിപാലന
അതോറിറ്റിയില്‍
സമര്‍പ്പിക്കപ്പെട്ട
എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാതെ
അവശേഷിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കെ.എ.എസ്സിന്റെ
എല്ലാ സ്ട്രീമുകളിലും
സംവരണം
3813.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിലേക്ക്
സര്‍ക്കാര്‍ അംഗീകരിച്ച
നിയമന വ്യവസ്ഥകള്‍
പ്രകാരം രണ്ട് മൂന്ന്
വിഭാഗങ്ങളില്‍ സംവരണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇതു മൂലം
പൊതുവിഭാഗത്തില്‍ 83.5
ശതമാനം പേര്‍ക്ക്
നിയമനം ലഭിക്കുമ്പോള്‍
മറ്റു പിന്നാക്ക
വിഭാഗങ്ങള്‍ക്കെല്ലാം
കൂടി 16.5 ശതമാനം
നിയമനം മാത്രമേ
ലഭിക്കുകയുള്ളൂവെന്ന
സ്ഥിതി
സംജാതമായേക്കാമെന്ന്
കരുതുന്നുണ്ടോ;
(സി)
ഒരു
പുതിയ
തസ്തികയിലേക്കുള്ള
നിയമനമെന്ന നിലയ്ക്ക്
ഇതര സര്‍ക്കാര്‍
നിയമനങ്ങളിലെന്നത് പോലെ
കെ.എ.എസി.ന്‍െറ
കാര്യത്തിലും എല്ലാ
പിന്നാക്കസമുദായങ്ങള്ക്കും
ജാതി തിരിച്ചുള്ള
സംവരണം ഉറപ്പ്
വരുത്തേണ്ടത്
ഭരണഘടനാപരമായി
സര്‍ക്കാരിന്റെ
ഉത്തരവാദിത്തവും
ബാധ്യതയുമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിനായി
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
ഭരണപരിഷ്കാര
കമ്മീഷന്
3814.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ രൂപീകരിച്ച
ഭരണപരിഷ്കാര കമ്മീഷന്റെ
ഇതുവരെയുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
കമ്മീഷന് ഇതുവരെ
ഏതൊക്കെ ശിപാര്‍ശകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചു;
പ്രസ്തുത
ശിപാര്ശകളിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ?
പി.എസ്.സി.
അംഗീകൃത കമ്പ്യൂട്ടര്‍
കോഴ്സുകളും സ്ഥാപനങ്ങളും
3815.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളിലെയും
പൊതുമേഖലാ
സ്ഥാപനങ്ങളിലെയും
കമ്പ്യൂട്ടര്‍ യോഗ്യത
നിര്‍ബന്ധമാക്കിയ
തസ്തികകള്‍ക്ക് ഏതൊക്കെ
സ്ഥാപനങ്ങളുടെ ഏതൊക്കെ
കോഴ്സുകളാണ് പി.എസ്.സി.
അംഗീകരിച്ചിട്ടുളളത്;
(ബി)
ഇതിനായി
ഒരു പ്രത്യേക
കമ്പ്യൂട്ടര്‍ സിലബസ്
തയ്യാറാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദാംശം
ലഭ്യമാക്കാമോ?
പി.എസ്.സി.
വഴിയുള്ള നിയമനം
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
3816.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒഴിവുള്ള
തസ്തികളില്‍ പലതിലും
പി.എസ്.സി. വഴിയുള്ള
നിയമനം വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാറ്റഗറി
നം.387/2014 പ്രകാരം
എല്‍.പി.എസ്.എ
തസ്തികയില്‍ നിയമന
നടപടികള്‍ 4 വര്‍ഷം
പിന്നിട്ടിട്ടും
വൈകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മേല്‍
സൂചിപ്പിച്ച തസ്തികയിലെ
നിയമന നടപടികള്‍
വേഗത്തിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വ്യക്തമാക്കുമോ?
പി.എസ്.സി.പരീക്ഷകളുടെ
റാങ്ക് ലിസ്റ്റ്
3817.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
27/1/2018
ന് നടന്ന
എച്ച്.എസ്.എസ്.ടി.
(മാത്തമാറ്റിക്സ്)
തസ്തികയിലേക്കുള്ള
പരീക്ഷയുടെ മൂല്യ
നിര്‍ണ്ണയം
പൂര്‍ത്തിയായിട്ടുണ്ടോ;ഷോര്‍ട്ട്
ലിസ്റ്റ് എന്നത്തേക്ക്
പ്രസിദ്ധീകരിക്കും
എന്ന് വ്യക്തമാക്കാമോ;
പി.എസ്.സി.പരീക്ഷകളുടെ
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നത്
വേഗത്തിലാക്കാന്‍
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(ബി)
എച്ച്.എസ്.എസ്.ടി.ജൂനിയര്‍
മലയാളം റാങ്ക് ലിസ്റ്റ്
നിലവിലില്ലാത്തതിനാല്‍
മിക്ക സ്ക്കൂളുകളിലും
ഗസ്റ്റ് അധ്യാപകരാണ്
ജോലി ചെയ്യുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എച്ച്.എസ്.എസ്.ടി.ജൂനിയര്‍
മലയാളം പുതിയ റാങ്ക്
പട്ടിക
പുറപ്പെടുവിക്കുവാന്‍
പി.എസ്.സി.യോട്
നിര്‍ദ്ദേശം
നല്‍കുമോ;വിശദമാക്കാമോ?
കേരള
പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന വകുപ്പിലെ
തസ്തികകളിലേയ്ക്കുള്ള
നിയമനം
3818.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പരിസ്ഥിതി കാലാവസ്ഥ
വ്യതിയാന വകുപ്പിലെ
എന്‍വയോണ്‍മെന്റ്
സയന്റിസ്റ്റ്,
എന്‍വയോണ്‍മെന്റല്‍
ഓഫീസര്‍,
എന്‍വയോണ്‍മെന്റല്‍
പ്രോഗ്രാം മാനേജര്‍
എന്നീ
തസ്തികകളിലേയ്ക്ക്
പി.എസ്.സി. എന്നാണ്
അപേക്ഷ ക്ഷണിച്ചതെന്നും
എന്നാണ് പരീക്ഷ
നടത്തിയതെന്നും തസ്തിക
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളിലേതിലെങ്കിലും
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
പ്രസിദ്ധീകരിച്ചത്;
തസ്തിക തിരിച്ച്
അറിയിക്കാമോ;
(സി)
ഈ
തസ്തികകളില്‍
എത്രപേര്‍ക്ക്
ഇതിനോടകം നിയമനം
നല്‍കിയിട്ടുണ്ട്;
തസ്തിക തിരിച്ച്
വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍
പി.എസ്.സി.വഴിയുള്ള നിയമനം
3819.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വയനാട്
ജില്ലയില്‍ വിവിധ
വകുപ്പുകള്‍ക്ക്
കീഴില്‍ എത്ര പേര്‍ക്ക്
പി.എസ്.സി.വഴി വിവിധ
തസ്തികകളില്‍ നിയമനം
നല്കി;
(ബി)
വകുപ്പ്,
തസ്തിക എന്നിവ
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍ വിവിധ
വകുപ്പുകള്‍ക്ക്
കീഴില്‍ വിവിധ
തസ്തികകളില്‍
പി.എസ്.സി.വഴി നിയമനം
നല്കിയ പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ?
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
അദ്ധ്യാപകരുടെ നിയമനം
3820.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പിലെ
അദ്ധ്യാപകരുടെ നിയമനം
സംബന്ധിച്ച വിജ്ഞാപനം
പുറപ്പെടുവിക്കുന്നതില്‍
അനാവശ്യമായ കാലതാമസം
ഉണ്ടാകുന്നതായുള്ള
മാധ്യമ വാര്‍ത്തകള്‍
പരിശോധിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
കോമേഴ്സ്
അദ്ധ്യാപക
തസ്തികയിലേയ്ക്ക്
2012-ന് ശേഷം
ഏതെങ്കിലും വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
നാളിതുവരെ എത്ര
ഒഴിവുകള്‍
പി.എസ്.സി.യിൽ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;വിശദമാക്കാമോ;
(ഡി)
ഈ
വര്‍ഷം യോഗ്യത കാലാവധി
കഴിയുന്നവര്‍ക്കു കൂടി
അപേക്ഷിക്കാന്‍
സാഹചര്യം ഒരുക്കുന്ന
തരത്തില്‍ വിജ്ഞാപനം
അടിയന്തരമായി
പുറപ്പെടുവിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഉയര്‍ന്ന
യോഗ്യതകള്‍ ഉള്ള
തസ്തികകളില്‍ പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ നിയമനങ്ങള്‍
3821.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉയര്‍ന്ന
ഡിഗ്രി യോഗ്യതകള്‍
ആവശ്യമായുള്ള
തസ്തികകളിലെ പി.എസ്.സി.
നിയമനങ്ങളില്‍
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ സംവരണം
കാര്യക്ഷമമായി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
പി.എസ്.സി.യില്‍
സംവരണ തത്ത്വം
ഉണ്ടെങ്കിലും, ഉയര്‍ന്ന
യോഗ്യതകള്‍
ആവശ്യമായുള്ള
നിയമനങ്ങളില്‍ വയനാട്
പോലുള്ള പിന്നോക്ക
ജില്ലയില്‍ നിന്നുള്ള
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികളുടെ
നിയമനങ്ങള്‍
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
ഇത്തരക്കാര്‍ക്കായുള്ള
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
കാര്യക്ഷമമായി
നടക്കുന്നുണ്ടോ;
(സി)
അസിസ്റ്റന്റ്
ഗ്രേഡ് II, കാഷ്യര്‍
(കമ്പനി,
കോര്പ്പറേഷന്,
ബോര്‍ഡുകള്‍),
യൂണിവേഴ്സിറ്റി
അസിസ്റ്റന്റ് തുടങ്ങിയ
നിയമനങ്ങളില്‍
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികളുടെ
പ്രാതിനിധ്യം എത്ര
ശതമാനമെന്ന്
അറിയിക്കാമോ?
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാന്‍
നടപടി
3822.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര
വകുപ്പിന്റെ വിജിലന്‍സ്
സെല്‍ സംസ്ഥാന
വ്യാപകമായി നടത്തിയ
പരിശോധനയില്‍ വിവിധ
സര്‍ക്കാര്‍
ഓഫീസുകളില്‍ ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്യാതെ
പൂഴ്ത്തിവച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതില്‍ വീഴ്ച
വരുത്തിയ വകുപ്പ്
മേധാവികള്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
ഒഴിവുകള്‍
ഓണ്‍ലൈനില്‍
അറിയിക്കുവാനുള്ള വരം
എന്ന സോഫ്റ്റ് വെയര്‍
വികസിപ്പിച്ചിട്ടുണ്ടോ;
അതിലൂടെ ഒഴിവുകള്‍
പി.എസ്.സി.ക്ക്
കാലവിളംബം കൂടാതെ
റിപ്പോര്‍ട്ട്
ചെയ്യുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ?
യോഗ്യതയില്‍
പി.എസ്.സി.വരുത്തിയ മാറ്റം
3823.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോട്ടിഫിക്കേഷനില്‍
നിന്നും വ്യത്യസ്തമായി
ഹൈസ്കൂള്‍
അസിസ്റ്റന്റ്
(ഫിസിക്കല്‍ സയന്‍സ്)
തസ്തികയുടെ
യോഗ്യതയില്‍ പി.എസ്.സി.
വരുത്തിയ മാറ്റം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
മറ്റു
വിഷയങ്ങള്ക്കില്ലാത്ത
സബ്സിഡിയറി യോഗ്യത
മാനദണ്ഡം ഫിസിക്കല്‍
സയന്‍സ്
വിദ്യാര്‍ത്ഥികള്‍ക്ക്
മാത്രം ബാധകമാക്കിയതിന്
പി.എസ്.സി. നല്കുന്ന
വിശദീകരണം എന്താണ്;
(സി)
സബ്സിഡിയറി
വിഷയം നോക്കാതെ തന്നെ
ഫിസിക്കല്‍ സയന്‍സ്
വിദ്യാര്‍ത്ഥികള്‍ക്ക്
എച്ച്.എസ്.എ.
തസ്തികയില്‍ നിയമനം
നല്‍കുന്നതിനും
പി.എസ്.സി. യുടെ
തീരുമാനം
പുനഃപരിശോധിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളിലെ
പി.എസ്.സി. മുഖേനയുള്ള
നിയമനം
3824.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളിലെ
വിവിധ തസ്തികകളില്‍
ഏതെല്ലാം തസ്തികകളിലാണ്
പി.എസ്.സി. മുഖേന
നിയമനം
നടത്തിവരുന്നത്;ഏതെല്ലാം
തസ്തികകളിലാണ്
പി.എസ്.സി. വഴി ഇനിയും
നിയമനം നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടില്ലാത്തത്;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
സര്‍വ്വകലാശാലകളിലെ
നിയമനം പി.എസ്.സി. വഴി
നടത്തുന്നതിന്
തീരുമാനമെടുത്തിട്ടും
ബഹുപൂരിപക്ഷം
തസ്തികകളിലും ഇനിയും
ഇതിന് നടപടി
സ്വീകരിക്കാത്തതിന്
കാരണമെന്താണ്; എല്ലാ
തസ്തികകളിലും പി.എസ്.സി
മുഖേന നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാരുദ്യോഗത്തിന്
അപേക്ഷിക്കുന്നതിനുള്ള
ഉയര്‍ന്ന പ്രായപരിധി
3825.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാരുദ്യോഗത്തിന്
അപേക്ഷിക്കുവാനുളള
ഉയര്‍ന്ന പ്രായപരിധി 40
വയസ്സാക്കി
ഉയര്‍ത്താന്‍
തയ്യാറാകുമോ;
(ബി)
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ ഏറ്റവും
കൂടുതലുളള സംസ്ഥാനത്ത്
പ്രായപരിധി
ഉയര്‍ത്തേണ്ടത്
അത്യന്താപേക്ഷിതമായ
ഒന്നാണെന്ന്
കാണുന്നുണ്ടോ;
എങ്കില്‍ ഇതു
സംബന്ധിച്ചുളള
സര്‍ക്കാര്‍ നയം
വ്യക്തമാക്കാമോ?
സര്‍ട്ടിഫിക്കറ്റുകള്‍ക്ക്
പി.എസ്.സി. അംഗീകാരം
3826.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരും യു.ജി.സി.
യും അംഗീകരിച്ചിട്ടുള്ള
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
സര്‍ട്ടിഫിക്കറ്റ്,
തുല്യതാ
സര്‍ട്ടിഫിക്കറ്റ്
ഇല്ലാതെ അംഗീകരിക്കാന്‍
പി.എസ്.സി.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പി.എസ്.സി.
തീരുമാനം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
കൃഷി
ഓഫീസര്‍ തസ്തികയിലേക്കുള്ള
പി.എസ്.സി ലിസ്റ്റ്
3827.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പില്‍ കൃഷി
ഓഫീസര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ
;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമനനില
വിശദമാക്കാമോ ;
(സി)
റിപ്പോര്‍ട്ട്
ചെയ്ത എല്ലാ
ഒഴിവുകളിലേക്കും നിയമന
ശിപാര്‍ശ
അയച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കാമോ?
സിദ്ധ
അറ്റന്റര്‍ തസ്തിക റാങ്ക്
ലിസ്റ്റ്
3828.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിദ്ധ
അറ്റന്റര്‍ തസ്തികയില്‍
നിലവില്‍ പാലക്കാട്,
തിരുവനന്തപുരം എന്നീ
ജില്ലകളില്‍ മാത്രമേ
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുളളൂ
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ബാക്കി
ജില്ലകളില്‍ പ്രസ്തുത
തസ്തികകളില്‍ പി.എസ്.സി
നോട്ടിഫിക്കേഷന്‍
നടത്തി റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് തസ്തികയിൽ
പി.എസ്.സി. പരീക്ഷ
3829.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എച്ച്.എസ്.എസ്.ടി.
കോമേഴ്സ് (ജൂനിയര്‍)
തസ്തികയില്‍ കാറ്റഗറി
339/17 പ്രകാരം എന്നാണ്
പി.എസ്.സി. എഴുത്ത്
പരീക്ഷ നടത്തിയത്;
(ബി)
സിലബസ്സില്‍
ഇല്ലാത്ത ചോദ്യങ്ങള്‍
കാരണം ഈ പരീക്ഷയുടെ
റിസള്‍ട്ട് നാളിതുവരെ
പ്രസിദ്ധീകരിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
റിസൽട്ട്
പ്രസിദ്ധീകരിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഈ
പരീക്ഷയുടെ റിസള്‍ട്ട്
എന്ന്
പ്രസിദ്ധീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നും
കട്ട്ഒാഫ് മാര്‍ക്ക്
എത്രയായി
പരിമിതപ്പെടുത്തുവാന്‍
ആണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍ തസ്തിക
3830.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജൂനിയര്‍
കോ-ഓപ്പറേറ്റീവ്
ഇന്‍സ്പെക്ടര്‍
തസ്തികയിൽ
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളുടെ വിശദാംശം
നല്‍കുമോ;
(സി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
തീര്‍ന്നിട്ടുണ്ടെങ്കില്‍
പുതിയ
വിജ്ഞാപനമിറക്കുവാന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കണ്ണൂര്‍
ജില്ലയിലെ എല്‍.
പി.എസ്.ടി., യു.പി.എസ്.ടി.
റാങ്ക് ലിസ്റ്റ്
3831.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എഴുത്ത്
പരീക്ഷയും
ഇന്റര്‍വ്യൂവും
പൂര്‍ത്തിയായിട്ടും
കണ്ണൂര്‍ ജില്ലയിലെ
എല്‍.പി.എസ്.ടി.,
യു.പി.എസ്.ടി.
നിയമനത്തിനുള്ള
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനുള്ള
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കണ്ണൂര്‍
ജില്ലയില്‍
എല്‍.പി.എസ്.ടി.,
യു.പി.എസ്.ടി.
നിയമനത്തിനുള്ള എത്ര
ഒഴിവുകള്‍ ഇതുവരെയായി
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
റാങ്ക്
ലിസ്റ്റ് എത്രയും വേഗം
പ്രസിദ്ധീകരിക്കുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ ഒഴിവുകള്‍
3832.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലേക്കുള്ള
30/06/2018ല്‍ നിലവില്‍
വന്ന ലാസ്റ്റ്ഗ്രേഡ്
(വിവിധം) തസ്തികയില്‍
നാളിതുവരെ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
പ്രസ്തുത
ഒഴിവുകളിലേക്ക് എത്ര
പേരെ
നിയമിച്ചിട്ടുണ്ട്;
(ബി)
ജില്ലയില്‍
വിദ്യാഭ്യാസം,കൃഷി
എന്നീ വകുപ്പുകളില്‍
പ്രസ്തുത തസ്തികയില്‍
കൂടുതല്‍
ഒഴിവുകളുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതും നിയമനം
നടത്തുന്നതും മറ്റു
ജില്ലകളെ അപേക്ഷിച്ച്
മലപ്പുറം ജില്ലയില്‍
വളരെ കുറവാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തരനടപടി
സ്വീകരിക്കുമോ ?
ഹൈസ്കൂള്‍
അസിസ്റ്റന്റ് (സോഷ്യല്‍
സയന്‍സ്) നിയമനം
3833.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
എച്ച്.എസ്.എ.(സോഷ്യല്‍
സയന്‍സ്) കാറ്റഗറി
നമ്പര്‍ 660/2012
റാങ്ക് ലിസ്റ്റില്‍
നിന്നും നിലവില്‍ എത്ര
നിയമനം നടന്നു;
(ബി)
എറണാകുളം
ജില്ലയില്‍
എച്ച്.എസ്.എ. സോഷ്യല്‍
സയന്‍സ് (660/2012)
റാങ്ക് ലിസ്റ്റില്‍
നിന്നും എസ്.ഐ.യു.സി..
ക്രിസ്റ്റ്യന്‍ നാടാര്‍
വിഭാഗത്തിലെ ആദ്യ
വ്യക്തിക്ക് നിയമനം
ലഭിക്കാന്‍ എത്ര
നിയമനങ്ങള്‍
നടക്കണം;വ്യക്തമാക്കുമോ?
ഹയര്‍സെക്കന്ററി
ജൂനിയര്‍ ഇംഗ്ലീഷ്
അധ്യാപകരുടെ പി.എസ്.സി.
ലിസ്റ്റ്
3834.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍സെക്കന്ററി
അധ്യാപകരുടെ( ജൂനിയര്‍
ഇംഗ്ലീഷ് )പി.എസ്.സി.
ലിസ്റ്റ് നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
എന്ന്
പ്രസിദ്ധീകരിക്കാന്‍
സാധിക്കും എന്നാണ്
കരുതുന്നത്;
(ബി)
നിലവില്‍
ഇപ്പോള്‍ ഹയര്‍
സെക്കന്‍ഡറി ജൂനിയര്‍
ഇംഗ്ലീഷ് അധ്യാപകരുടെ
എത്ര ഒഴിവുകള്‍
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് തസ്തികയുടെ
റാങ്ക് ലിസ്റ്റ്
3835.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷ
നടത്തി
ദീര്‍ഘനാളായിട്ടും
അഗ്രികള്‍ച്ചര്‍
അസിസ്റ്റന്റ് (കാറ്റഗറി
നം. 444/16) തസ്തികയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ലിസ്റ്റ് എപ്പോള്‍
പ്രസിദ്ധീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ലീഗല്‍
അസിസ്റ്റന്റ് ഗ്രേഡ് -II
പി.എസ്.സി.നിയമനം
3836.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയമവകുപ്പില്‍
ലീഗല്‍ അസിസ്റ്റന്റ്
ഗ്രേഡ് -II
പി.എസ്.സി.റാങ്ക്
ലിസ്റ്റ് നിലവില്‍
വന്നതെപ്പോഴെന്നും എത്ര
ഒഴിവുകള്‍ ഇതുവരെ
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്നും
അറിയിക്കാമോ;
(ബി)
ജില്ലകളിലെയും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെയും
പ്രധാന ഓഫീസുകളില്‍
നിയമവകുപ്പില്‍ നിന്നും
ലോ ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും
കൂടുതല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയിലെ ഡ്രെെവര്‍ ഗ്രേഡ്
II തസ്തിക റാങ്ക് ലിസ്റ്റ്
3837.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ വിവിധ
സര്‍ക്കാര്‍
വകുപ്പുകളിലേക്കായി
ഹെവി ഡ്യൂട്ടി
വെഹിക്കിള്‍
ഡ്രെെവര്‍മാരുടെ
നിയമനത്തിനായി
പി.എസ്.സിയില്‍
നിലവില്‍ റാങ്ക്
ലിസ്റ്റ് ഉണ്ടോ;
ഉണ്ടെങ്കില്‍
എത്രപേരുടെ റാങ്ക്
ലിസ്റ്റാണുളളത്;ഇത്
എന്ന് നിലവില്‍
വന്നു;ഇതില്‍
എത്രപേര്‍ക്ക്
നിയമനോപദേശം
നല്കി;നിലവില്‍
നിയമനത്തിനായി ഇനി എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഡ്രെെവര്‍ ഗ്രേഡ് II
തസ്തികയിലേക്ക്
ഏറ്റവുമധികം
ഒഴിവുണ്ടാകുന്ന ആരോഗ്യ
വകുപ്പില്‍ മറ്റ്
തസ്തികയിലുളളവരും
പുറത്ത് നിന്നുളള
താത്ക്കാലികമായി
നിയമിച്ച
ആള്‍ക്കാരുമാണ്
സേവനമനുഷ്ഠിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
പി.എസ്.സി. വഴി
നിയമനത്തിനായി റാങ്ക്
ലിസ്റ്റ്
നിലവിലുളളപ്പോള്
താത്ക്കാലിക ജീവനക്കാരെ
നിലനിര്‍ത്താറുണ്ടോ;ഇല്ലെങ്കില്‍
താല്‍ക്കാലികമായി ജോലി
ചെയ്യുന്നവരെ ഒഴിവാക്കി
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍
നിന്നുളളവരെ തുടര്‍ന്ന്
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളിലായി
നിലവിലുളള സര്‍ക്കാര്‍
വാഹനങ്ങള്‍ക്ക്
ആനുപാതികമായി ഡ്രെെവര്‍
തസ്തിക ഇല്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്ത് നടപടി
സ്വീകരിക്കും
എന്നറിയിക്കാമോ;
(ഡി)
സംസ്ഥാന
ആരോഗ്യ വകുപ്പിന്
കീഴിലെ വിവിധ
ആതുരാലയങ്ങളിലുളള
ആംബുലന്സുകള്ക്കെങ്കിലും
സ്ഥിരം ഡ്രെവര്‍ തസ്തിക
അനുവദിക്കാനുളള നടപടി
സ്വീകരിക്കുമോ;ആംബുലന്‍സ്
സര്‍വ്വീസ് 24
മണിക്കൂര്‍ സേവനം
ചെയ്യേണ്ടതിനാല്‍ ഒരു
ആംബുലന്‍സിന് 2
ഡ്രെെവര്‍ തസ്തിക
പരിഗണിക്കുമോ;പ്രളയ
ദുരിതത്തോടനുബന്ധിച്ച്
പുതിയ തസ്തിക
സൃഷ്ടിക്കുന്നതിലും
പുതിയ നിയമനങ്ങള്‍
നടത്തുന്നതിലും
നിയന്ത്രണം
ഉണ്ടെങ്കില്‍ ഡ്രെെവര്‍
ഗ്രേഡ് II എച്ച്.ഡി.വി
റാങ്ക് ലിസ്റ്റില്‍
നിന്നുളളവരെ ദിവസ
വേതനാടിസ്ഥാനത്തിലെങ്കിലും
ജോലിക്കായി
പരിഗണിക്കുമോ;
(ഇ)
തിരുവനന്തപുരം
ജില്ലയിലെ വേരിയസ്
എച്ച്.ഡി.വി. ഡ്രെെവര്‍
ഗ്രേഡ് II തസ്തികയില്‍
കഴിഞ്ഞ റാങ്ക്
ലിസ്റ്റില്‍ എത്ര പേര്
ഉള്‍പ്പെട്ടിരുന്നു;ഇതില്‍
എത്ര പേര്‍ക്ക് നിയമന
ശിപാര്‍ശ നല്കി;ഇൗ
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എത്ര
നാളായിരുന്നു;വിശദമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്II
3838.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നം. 130/2012
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ് II
റാങ്ക് പട്ടികയില്‍
നിന്നും ഇതുവരെ നാമ
മാത്രമായ നിയമനങ്ങള്‍
മാത്രം നടത്തിയ
സ്ഥിതിക്ക് പ്രസ്തുത
റാങ്ക് പട്ടികയുടെ
കാലാവധി
നീട്ടുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
(ബി)
പോലീസ്
വകുപ്പില്‍
അനുവദിക്കപ്പെട്ട സി. എ
തസ്തികകളില്‍
താല്കാലികാടിസ്ഥാനത്തില്
ആരെങ്കിലും ജോലി
ചെയ്യുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
പോസ്റ്റുകളില്‍ റാങ്ക്
പട്ടികയില്‍ ഉള്ളവരെ
നിയമിക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
മാനന്തവാടി
ഡി.എം.ഒ. ഓഫീസില്‍ സി.
എ തസ്തിക
അനുവദിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
വാട്ടര്‍
അതോറിറ്റിയിലെ ഓവര്‍സിയര്‍
ഗ്രേഡ് III റാങ്ക് ലിസ്റ്റ്
3839.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
ഓവര്‍സിയര്‍ ഗ്രേഡ് III
തസ്തികയിലേയ്ക്കുളള
പി.എസ്.സി റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാലാവധി എപ്പോഴാണ്
അവസാനിക്കുന്നത് എന്ന്
അറിയിക്കാമോ;
(ബി)
റാങ്ക്
ലിസ്റ്റ്
നിലവിലില്ലെങ്കില്‍,
പ്രസ്തുത
തസ്തികയിലേയ്ക്ക് പുതിയ
വിജ്ഞാപനം
പുറപ്പെടുവിക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലേയ്ക്കുളള
മുന്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോഴാണ്
അവസാനിച്ചതെന്നും
പ്രസ്തുത റാങ്ക്
ലിസ്റ്റില്‍ നിന്നും
എപ്പോഴാണ് അവസാനമായി
അഡ്വെെസ് അയച്ചതെന്നും
അറിയിക്കാമോ?
വാട്ടര്‍
അതോറിറ്റിയില്‍ ഓവര്‍സിയര്‍
ഗ്രേഡ് III തസ്തികയുടെ
റാങ്ക് ലിസ്റ്റ്
3840.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഓവര്‍സിയര്‍ ഗ്രേഡ് III
തസ്തികയില്‍ പി.എസ്.സി.
യുടെ റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത
തസ്തികയിലേക്കുള്ള
പുതിയ വിജ്ഞാപനം ഉടനെ
ഉണ്ടാകുമോ
എന്നറിയിക്കാമോ;
(സി)
റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടെങ്കില്‍
ആയതിന്റെ കാലാവധി
എപ്പോഴാണ്
അവസാനിക്കുന്നത്;
(ഡി)
റാങ്ക്
ലിസ്റ്റ്
നിലവിലില്ലെങ്കില്‍
മുന്‍ റാങ്ക്
ലിസ്റ്റിന്റെ കാലാവധി
എപ്പോഴാണ് അവസാനിച്ചത്;
ആയതില്‍ നിന്നുള്ള
അവസാന അഡ്വൈസ്
എപ്പോഴായിരുന്നു;
(ഇ)
പ്രസ്തുത
തസ്തികയില്‍ അഡ്വൈസ്
ചെയ്യപ്പെടുന്നതിനുവേണ്ടി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്
എന്നറിയിക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ് II,
ഗ്രേഡ് I തസ്തികയിലെ
ഒഴിവുകള്‍
3841.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്
II, ഗ്രേഡ് I
തസ്തികകളില്‍
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ഒഴിവുകള്‍ വിവിധ
വകുപ്പുകളിലായി
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍
ഏതെല്ലാം
വകുപ്പുകളിലെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍
ആയത് കെ.പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജിലും
പോലീസ് വകുപ്പിലും
നിലവില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ് II
തസ്തികയില്‍ ഒഴിവുകള്‍
നിലവിലുണ്ടോയെന്നും
ഉണ്ടെങ്കില്‍
കെ.പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്തവ
എത്രയെന്നും
വ്യക്തമാക്കാമോ;
(ഇ)
2019,
2020 കാലയളവില്‍
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ് I,
ഗ്രേഡ് II തസ്തികകളില്‍
നിന്നും
വിരമിക്കുന്നവര്‍ എത്ര
പേര് എന്ന്
വ്യക്തമാക്കാമോ;
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
3842.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
താഴ്ന്ന വിഭാഗം
ജീവനക്കാരെ
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തുവാനുള്ള
നടപടികള്‍ ഏതുവരെയായി;
ഇത് സംബന്ധിച്ച ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;
(ബി)
ഈ
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
എല്ലാ തസ്തികകളുടെയും
സ്കെയില്‍ ഓഫ് പേ
ഫിക്സേഷന്
പൂര്‍ത്തിയായോ; ഇത്
സംബന്ധിച്ച ഉത്തരവ്
എന്നത്തേക്ക്
ഇറങ്ങുമെന്ന്
അറിയിക്കുമോ;
(സി)
സെക്രട്ടേറിയറ്റ്
ഓഫീസ് അറ്റന്‍ഡന്റ്
തസ്തികയിലെ
നിയമനത്തിനുള്ള
നോട്ടിഫിക്കേഷന്‍ 2018
ഡിസംബര്‍ 31 നു് മുമ്പ്
പ്രസിദ്ധീകരിയ്ക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷനിലെ ജനറല്‍
മാനേജര്‍ തസ്തിക
3843.
ശ്രീ.വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ വികസന
ധനകാര്യ കോര്‍പറേഷനിലെ
ജനറല്‍ മാനേജര്‍
തസ്തികയില്‍
നിയമിക്കുവാന്‍
വിദ്യാഭ്യാസ
യോഗ്യതയില്‍ ഇളവ്
വരുത്തിയത്
മുഖ്യമന്ത്രി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ആക്ഷേപം
ഉയര്‍ന്നതിനെ
തുടര്‍ന്ന് ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പറേഷനിലെ ജനറല്‍
മാനേജര്‍ കെ.ടി. അദീബ്
രാജിവച്ച
സാഹചര്യത്തില്‍
പ്രസ്തുത നിയമനവുമായി
ബന്ധപ്പെട്ട
ക്രമക്കേടുകള്‍
കുറ്റകരമല്ലാതാകുമോ
എന്ന് വിശദമാക്കാമോ?
സമാശ്വാസ
തൊഴില്‍ദാന പദ്ധതിയിലെ
വരുമാന പരിധി
3844.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
ലഭിക്കുന്നതിന്
നിലവില്‍ കുടുംബ
വാര്‍ഷിക വരുമാനം
എത്രയാണ്
നിശ്ചയിച്ചിരിക്കുന്നത്;
ഇതില്‍ കുടുംബത്തിലെ
മറ്റംഗങ്ങള്‍ക്ക്
ലഭിക്കുന്ന ശമ്പളവും
മറ്റ് ആനുകൂല്യങ്ങളും
കണക്കാക്കുമോ;
(ബി)
സമാശ്വാസ
തൊഴില്‍ദാന പദ്ധതി
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട് കുടുംബ
വാര്‍ഷിക വരുമാനം
കണക്കാക്കുമ്പോള്‍ ആ
കുടുംബത്തിലെ
മറ്റംഗങ്ങള്‍ക്ക്
ലഭിച്ചുകൊണ്ടിരിക്കുന്ന
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
ഒഴിവാക്കിക്കൊണ്ട്
കുടുംബ വാര്‍ഷിക
വരുമാനം
കണക്കാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്രോസിക്യൂഷന്
അനുമതി
3845.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
പൊതുമേഖല/സ്വയംഭരണ
സ്ഥാപന
മേധാവികള്‍/വകുപ്പ്
അദ്ധ്യക്ഷന്മാര്
എന്നിവരെ
പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി
നല്‍കിയിട്ടുണ്ട്;
ഇവരുടെ പേര്,സ്ഥാപനം,
പ്രോസിക്യൂട്ട്
ചെയ്യാന്‍ അനുമതി
നല്കിയ തീയതി എന്നിവ
വ്യക്തമാക്കാമോ;
(ബി)
പ്രോസിക്യൂഷന്
അനുമതി തേടി എത്ര
ഫയലുകളാണ്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ;
(സി)
പ്രോസിക്യൂഷന്
അനുമതി നല്കപ്പെട്ട
ഉദ്യോഗസ്ഥരുടെ മേല്‍
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കിര്‍ത്താഡ്സില്‍
സ്ഥിരനിയമനം
3846.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കിര്‍ത്താഡ്സില്‍ ഉന്നത
ഉദ്യോഗസ്ഥരായ
ആര്‍ക്കെങ്കിലും
സ്ഥിരനിയമനം
നല്‍കിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക്;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിയമനങ്ങളുമായി
ബന്ധപ്പെട്ട്
പി.ആന്റ്.എ.ആര്.ഡി.യുടെ
അഭിപ്രായം
തേടിയിരുന്നോ; എങ്കില്‍
ഇക്കാര്യത്തില്‍
നല്കിയ നിര്‍ദ്ദേശം
എന്തായിരുന്നു;
റിമാര്‍ക്സ് ഫയലിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഇപ്രകാരം
സ്ഥിരനിയമനം
ലഭിച്ചവരില്‍
ആരെങ്കിലും ഏതെങ്കിലും
മന്ത്രിയുടെ പേഴ്സണല്‍
സ്റ്റാഫില്‍ ജോലി
ചെയ്യുന്നുണ്ടോ
എന്നറിയാമോ; എങ്കില്‍
വിശദമാക്കുമോ?
അക്ഷയകേന്ദ്രങ്ങള്‍
3847.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
പുതിയ
അക്ഷയകേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്കുന്നുണ്ടോ;
(ബി)
പുതിയ
അക്ഷയ കേന്ദ്രങ്ങള്‍
തുടങ്ങുന്നതിന്
സ്വീകരിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
നവകേരള
നിര്‍മ്മാണത്തിന് ബദല്‍
മാര്‍ഗ്ഗങ്ങള്‍
3848.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
മഹാപ്രളയത്തില്‍
തകര്‍ന്ന കേരളത്തെ
പുനര്‍നിര്‍മ്മിക്കുന്നതിന്
പരിശ്രമിക്കുന്ന
സംസ്ഥാനത്തിന് കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
അര്‍ഹമായ സഹായം
ലഭിക്കാത്ത
സാഹചര്യത്തില്‍
കേരളത്തിലെ മുഴുവന്‍
ജനങ്ങളുടെയും
സഹകരണത്തോടെ ബദല്‍
മാര്‍ഗ്ഗങ്ങള്‍
ആവിഷ്ക്കരിച്ച് നവകേരള
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര
സഹായത്തിന് പ്രതിഫലം
3849.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പ്രളയസമയത്ത് നല്കിയ
സഹായത്തിന് പ്രതിഫലം
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
ആവശ്യത്തിന് സംസ്ഥാന
സര്‍ക്കാര്‍ നല്കിയ
മറുപടി വിശദമാക്കാമോ;
(സി)
പ്രതിഫല
തുക
കേന്ദ്രസര്‍ക്കാരിന്
നല്‍കേണ്ടതിന്റെ
നിയമപരമായ സാധ്യത
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിയമപരമായി അത്
നല്‍കേണ്ടതുണ്ടോ;
വിശദമാക്കാമോ?
കേരളത്തിലെ
പ്രളയ ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
3850.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
നടത്തിയ പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കായി
കേന്ദ്ര സര്‍ക്കാരിന്റെ
വിവിധ വിഭാഗങ്ങള്‍ പണം
ആവശ്യപ്പെട്ടതായുള്ള
മാദ്ധ്യമ വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കേരളത്തില്‍
നടത്തിയ പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്ക്
കേന്ദ്ര സര്‍ക്കാര്‍
വീവീധ പദ്ധതികള്‍ക്കായി
എത്ര കോടി രൂപയാണ്
കേന്ദ്രസര്‍ക്കാര്‍
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
പ്രളയാനന്തര
പുനര്‍സൃഷ്ടിക്കായി
സംസ്ഥാന സര്‍ക്കാര്‍
സമര്‍പ്പിച്ച
പ്രൊപ്പോസലില്‍
കേന്ദ്രം എന്തെങ്കിലും
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദവിവരങ്ങള്‍
നല്‍കുമോ;
(ഡി)
കേന്ദ്രത്തില്‍
നിന്നും അര്‍ഹതപ്പെട്ട
ധനസഹായം
നേടിയെടുക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നിലപാടുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
മന്ത്രിമാരുടെ
വിദേശരാജ്യ സന്ദര്‍ശനം
3851.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
കേരളത്തിന്റെ പുനര്‍
നിര്‍മ്മിതിക്കായുള്ള
ധനസമാഹരണത്തിന്
സംസ്ഥാനത്തെ
മന്ത്രിമാരെ വിവിധ
രാജ്യങ്ങളിലേക്ക്
അയയ്ക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള
മന്ത്രിമാര്‍
പ്രളയാന്തര
കേരളത്തിന്റെ
പുനര്‍നിര്‍മ്മിതിക്കായുള്ള
ധനസമാഹരണത്തിന്
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിച്ചിരുന്നുവോ;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
സന്ദര്‍ശനം വഴി ഓരോ
രാജ്യത്തില്‍ നിന്നും
പ്രളയദുരിതാശ്വാസ
ഫണ്ടിലേക്ക് ലഭിച്ച
തുകയുടെ കണക്ക്
വിശദമാക്കുമോ?
പ്രളയബാധിതരുടെ
ബാങ്ക് വായ്പകള്‍ക്ക്
സര്‍ക്കാര്‍ മൊറട്ടോറിയം
T 3852.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴയിലും
വെളളപ്പൊക്കത്തിലും
കാലവര്‍ഷക്കെടുതിയിലും
ദുരിതമനുഭവിക്കുന്ന
ആളുകള്‍ ബാങ്കുകളില്‍
നിന്നും എടുത്തിട്ടുളള
വായ്പകള്‍ക്ക്
സര്‍ക്കാര്‍
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എത്ര
തുകവരെ വായ്പ
ഉളളവര്‍ക്കാണ്
മൊറട്ടോറിയം
ബാധകമായിട്ടുളളത്; എത്ര
കാലത്തേക്കാണ് ഉളളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പ്രളയദുരിതാശ്വാസ
ഫണ്ടിനായുള്ള വിദേശയാത്ര
3853.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയദുരന്തവുമായി
ബന്ധപ്പെട്ട് ഫണ്ട്
ശേഖരണത്തിനായുള്ള
വിദേശസന്ദര്‍ശനത്തില്‍
മുഖ്യമന്ത്രി എത്ര
രൂപയുടെ
ചെക്ക്/ഡ്രാഫ്റ്റ്
നേരിട്ട്
കൈപ്പറ്റിയെന്ന്
അറിയിക്കുമോ;
(ബി)
വിദേശമലയാളികളില്‍
നിന്നും അക്കൗണ്ട്
ട്രാന്‍സ്ഫര്‍ മുഖേന
എത്ര രൂപ ദുരിതാശ്വാസ
ഫണ്ടിലേക്ക് ലഭിച്ചു;
വിശദമാക്കുമോ;
(സി)
മുഖ്യമന്ത്രിയും
സംഘവും വിദേശയാത്ര
നടത്തിയതിന്റെ ചെലവ്
ഏത് ഹെഡ് ഓഫ്
അക്കൗണ്ടില്‍ നിന്നാണ്
നടത്തിയതെന്ന്
വ്യക്തമാക്കുമോ?
പ്രളയബാധിതര്‍ക്ക്
ധനസഹായം
3854.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയബാധിതര്‍ക്കായി
പ്രഖ്യാപിച്ച
ധനസഹായത്തിന്റെ
ആദ്യഗഡുവായ
പതിനായിരംരൂപ പ്രളയം
ബാധിച്ച എല്ലാ
കുടുംബങ്ങള്‍ക്കും
നല്കാന്
കഴിഞ്ഞിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രളയ
സമയത്ത് ദുരിതാശ്വാസ
ക്യാമ്പുകളിലും,
കുടുംബങ്ങളിലും വിതരണം
ചെയ്യുന്നതിനായി വിവിധ
സ്ഥലങ്ങളില്‍ നിന്നും
ലഭിച്ച
ഭക്ഷ്യധാന്യങ്ങളും
മറ്റ് വസ്തുക്കളും
കൃത്യമായി വിതരണം
ചെയ്യുവാന്‍
സാധിച്ചിട്ടുണ്ടോ;
അതില്‍ ഇനി
നീക്കിയിരിപ്പുണ്ടോ
എന്ന് വ്യക്തമാക്കുമോ?
കാട്ടാക്കട
മണ്ഡലത്തില്‍ ചികിത്സ സഹായം
3855.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ആകെ എത്ര തുകയാണ്
ചികിത്സ സഹായ ഇനത്തില്‍
വിതരണം ചെയ്തിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
ചികിത്സ
സഹായം ലഭ്യമായവരുടെ
എണ്ണം വില്ലേജ്
തിരിച്ച് ലഭ്യമാക്കാമോ?
ദുരിതാശ്വാസ
നിധി
3856.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
കണ്ട ഏറ്റവും വലിയ
പ്രളയ
ദുരിത-പുനരധിവാസത്തിനായി
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സര്‍ക്കാര്‍-അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാര്‍ ഇതുവരെ
നല്കിയ തുകയുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രളയ
ദുരിതത്തിന്റെ
പശ്ചാത്തലത്തില്‍
ജീവനക്കാര്‍ക്ക്
ലഭിച്ചുകൊണ്ടിരുന്ന
ഏതെങ്കിലും
ആനുകൂല്യങ്ങള്‍ തടയുകയോ
കുറവുവരുത്തുകയോ
ചെയ്തിട്ടുണ്ടോ ;
(സി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേയ്ക്കുള്ള
ധനസമാഹരണത്തില്‍ ഇതുവരെ
എത്രശതമാനം ജീവനക്കാര്‍
സഹകരിച്ചിട്ടുണ്ട് ;
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്നും
അനുവദിച്ച ധനസഹായം
3857.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഇതുവരെ എത്ര
പേര്‍ക്ക് ധനസഹായം
അനുവദിച്ചു; ധനസഹായമായി
എന്ത് തുക
എത്രപേര്‍ക്ക് വിതരണം
ചെയ്തു;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സഹായം അനുവദിച്ചവരില്‍
എത്ര പേര്‍ക്ക് ഇനിയും
തുക നല്‍കാനുണ്ട് ;
വിശദാംശങ്ങള്‍
എന്തെല്ലാം?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3858.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ഇതുവരെ എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധി
3859.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമ്മയുടെ
ചികിത്സക്കുവേണ്ടി
ശ്രീമതി സിന്ധു.ഡി,
വടക്കുംകര മേലേപുത്തന്‍
വീട്, നെയ്യാറ്റിന്‍കര
കുന്നത്തുകാല്‍
വില്ലേജ് സമര്‍പ്പിച്ച
അപേക്ഷ പ്രകാരം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയില്‍നിന്ന് തുക
അനുവദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ ;
(ബി)
D.181104300
എന്ന നമ്പരിലുള്ള
പ്രസ്തുത
അപേക്ഷയിന്മേല് എത്ര
തുക
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ആയതിന്റെ
ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ;ഇറങ്ങിയിട്ടുണ്ടെങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ ;
(ഡി)
ഇതു
സംബന്ധിച്ചുള്ള
അറിയിപ്പ്
അപേക്ഷകയ്ക്ക്
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ട്
വിനിയോഗത്തിലെ സുതാര്യത
3860.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയ
ദുരിതാശ്വാസനിധിയില്‍
ലഭിക്കുന്ന പണം
പ്രത്യേക അക്കൗണ്ടില്‍
സൂക്ഷിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ട്
വിനിയോഗത്തില്‍
സുതാര്യത കൊണ്ടുവരാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
പ്രളയ
ദുരിതാശ്വാസ
നിധിയിലേക്കെന്ന
പേരില്‍ പണം വാങ്ങിയ
ശേഷം വ്യാജ രസീത്
നല്കുന്ന സംഘം
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
വ്യക്തമാക്കാമോ;
(ഇ)
ഓഖി
ദുരിതാശ്വാസ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ട്
വിനിയോഗത്തിലുണ്ടായതായി
ആക്ഷേപിക്കപ്പെടുന്ന
പാളിച്ചകള്‍ പ്രളയ
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍
ഉണ്ടാകാതിരിക്കാന്‍
എന്തൊക്കെ
മുന്‍കരുതലുകളാണ്
സ്വീകരിച്ചിരിക്കുന്നത്;
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നുള്ള ധനസഹായം
3861.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ധനസഹായത്തിനായി
ഒറ്റപ്പാലം നിയോജക
മണ്ഡലത്തില്‍ നിന്നും
ലഭിച്ച
അപേക്ഷകളിന്മേല് ആകെ
എത്ര തുക
അനുവദിച്ചു;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
01.05.2016
മുതല്‍ 31.10.2018 വരെ
എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന് വില്ലേജ്
അടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കുമോ;
(സി)
01.05.2016
മുതല്‍ 31.10.2018 വരെ
അനുവദിച്ച തുകയുടെ
വിശദാംശം വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ?
ശബരിമല
വിമാനത്താവള സാധ്യതാപഠനം
3862.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
വിമാനത്താവളം
തുടങ്ങുന്നതിന്
സാധ്യതാപഠനം
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന് ആരെയാണ്
ചുമതലപ്പെടുത്തിയത്;
(ബി)
ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ; ഇവിടെ
പാരിസ്ഥിതിക ആഘാത പഠനം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ശബരിമല
വിമാനത്താവളം ഏത്
തരത്തിലാണ് നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
ഇതിനായി നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കയെന്നും
വിശദമാക്കുമോ?
കൊച്ചി
മെട്രോ
T 3863.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരത്തിലെ
ഗതാഗതക്കുരുക്ക്
ഒഴിവാക്കാനായി ആരംഭിച്ച
കൊച്ചി മെട്രോ
പദ്ധതിയുടെ നടത്തിപ്പ്
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി ലാഭകരമാണോ
അല്ലയോ; വിശദാംശം
ലഭ്യമാക്കുമോ;
ലാഭകരമാക്കാന്‍
സ്വീകരിച്ചുവരുന്ന
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
മെട്രോ പദ്ധതിയ്ക്ക്
ഇരുവശവുമായി എന്തെല്ലാം
വികസന
പ്രവര്‍ത്തനങ്ങള്‍
തുടങ്ങി എന്നും
പ്രസ്തുത പദ്ധതി
നടത്തിപ്പിനായി
നാളിതുവരെ ചെലവാക്കിയ
തുക എത്ര എന്നും
വ്യക്തമാക്കുമോ?
ഡാമുകള്‍
സംബന്ധിച്ച് കേരളവും
തമിഴ്നാടും തമ്മിലുള്ള
ഏകോപനം
T 3864.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
ഡാമുകളുടെ കാര്യത്തില്‍
കേരളവും തമിഴ്നാടും
തമ്മിലുള്ള ഏകോപനം
ഉറപ്പ് വരുത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്?
കേരള
- തമിഴ്നാട് സംയുക്ത ജല
റെഗുലേറ്ററി ബോര്‍ഡിന്റെ
അദ്ധ്യക്ഷസ്ഥാനം
T 3865.
ശ്രീ.വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018-ല്‍
കേരള - തമിഴ്നാട്
സംയുക്ത ജല റെഗുലേറ്ററി
ബോര്‍ഡിന്റെ
അദ്ധ്യക്ഷസ്ഥാനം ഏത്
സംസ്ഥാനത്തിനാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബോര്‍ഡിന്റെ
അദ്ധ്യക്ഷസ്ഥാനം
കേരളത്തിനായിട്ടും
തമിഴ്നാട് ഷോളയാറില്‍
നിന്നും വെള്ളം
തുറന്നുവിടുന്നതിനാല്‍
ഏകോപനം ഉണ്ടാക്കാന്‍
സാധിക്കാതെ പോയത് എന്ത്
കൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
തമിഴ്നാട്
ഷോളയാറില്‍ നിന്നും
അപ്രതീക്ഷതമായി വെള്ളം
തുറന്നുവിട്ടത്
ചാലക്കുടി പുഴയിലെ
പ്രളയത്തിന്
ആക്കംകൂട്ടിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സുപ്രീം
കോടതി മുമ്പാകെ കേരളം
നല്കിയ സത്യവാങ്മൂലം
T 3866.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുല്ലപ്പെരിയാറില്‍
നിന്നും
അനിയന്ത്രിതമായി വെള്ളം
തുറന്നുവിട്ടതാണ്
കേരളത്തില്‍ പ്രളയം
രൂക്ഷമാവാനുണ്ടായ ഒരു
പ്രധാന കാരണം എന്ന്
സുപ്രീം കോടതി മുമ്പാകെ
സര്‍ക്കാര്‍
സത്യവാങ്മൂലം
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
സത്യവാങ്മൂലത്തിലെ
വാദങ്ങള്‍ മഴ കാരണമാണ്
സംസ്ഥാനത്ത്
പ്രളയമുണ്ടായത് എന്ന
സര്‍ക്കാരിന്റെ
നിലപാടിന്
വിപരീതമാകുകയില്ലേ;
(സി)
പ്രസ്തുത
സത്യവാങ്മൂലത്തില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നിലപാട് എന്ത്
അടിസ്ഥാനത്തിലായിരുന്നു;
വ്യക്തമാക്കുമോ?
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി (പി.എ.പി.)
3867.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പറമ്പിക്കുളം-ആളിയാര്‍
പദ്ധതി
(പി.എ.പി.)കരാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന് നിലവില്‍
വന്നെന്നും പദ്ധതിയുടെ
കാലാവധിയും കരാര്‍
വ്യവസ്ഥകള്‍
പുന:പരിശോധിക്കുന്നതിനുള്ള
കാലയളവും
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
അറുപത് വര്‍ഷക്കാലമായി
ഈ കരാര്‍ കൊണ്ട്
നേട്ടമുണ്ടാക്കുന്നത്
തമിഴ്നാട്
ആണെന്നുള്ളത്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
മുപ്പത്
വര്‍ഷത്തിലൊരിക്കല്‍
കരാര്‍ വ്യവസ്ഥകള്‍
സംബന്ധിച്ച പുനരാലോചന
നടത്താമെന്ന ഉഭയകക്ഷി
കരാര്‍ പ്രകാരം
2018-ല്‍ പുനരാലോചന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
സംസ്ഥാനത്തിന്റെ
പ്രശ്നങ്ങള്‍
ഉന്നയിച്ച് കരാര്‍
പുതുക്കിയെഴുതുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഇന്‍ഫര്‍മേഷന്‍
& പബ്ലിക് റിലേഷന്‍സ്
വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ്
നിയമനം
3868.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇന്‍ഫര്‍മേഷന്‍
& പബ്ലിക്
റിലേഷന്‍സ് വകുപ്പില്‍
ലാസ്റ്റ് ഗ്രേഡ്
നിയമനങ്ങള്‍
നടക്കുന്നത് പി.എസ്.സി.
മുഖേനയാണോ; വിവിധ
വകുപ്പുകളിലേക്ക്
തയ്യാറാക്കുന്ന പൊതു
റാങ്ക് ലിസ്റ്റില്‍
നിന്ന് തന്നെയാണോ ഇവരെ
നിയമിക്കുന്നത്;
(ബി)
സെക്രട്ടേറിയറ്റില്‍
പ്രവര്‍ത്തിക്കുന്ന
പി.ആര്.ഡി
ഡയറക്ടറേറ്റില്‍ നിയമനം
ലഭിക്കുന്ന ലാസ്റ്റ്
ഗ്രേഡ് ജീവനക്കാര്‍ക്ക്
മറ്റു വകുപ്പുകളിലെ
സമാന തസ്തികക്കാർക്ക്
ലഭിക്കുന്ന 10%
സ്ഥാനകയറ്റം
ലഭിക്കുന്നുണ്ടോ;
അവരുടേതല്ലാത്ത
കുറ്റത്താല്‍
സ്ഥനകയറ്റം
നിഷേധിക്കപ്പെടുന്നു
എന്ന പരാതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
ഉചിതമായ പ്രൊമോഷന്
നല്കാന് നടപടി
സ്വീകരിക്കുമോ?
മാധ്യമങ്ങള്‍ക്കുളള
നിയന്ത്രണങ്ങൾ
3869.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനാധിപത്യത്തിന്റെ
നാലാം തൂണായി
വിശേഷിപ്പിക്കപ്പെടുന്ന
മാധ്യമങ്ങള്‍ക്ക്
സംസ്ഥാനത്ത് ചില പുതിയ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിക്കൊണ്ട്
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കുകയുണ്ടായോ;
എങ്കില്‍ ഉത്തരവിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
ഇത്
ജനങ്ങളുടെ അറിയാനുള്ള
അവകാശത്തിന്റെ നിഷേധവും
മാധ്യമ
സ്വാതന്ത്ര്യത്തിനു
മേലുള്ള കടന്നു
കയറ്റവുമാണെന്ന്
കരുതുന്നുണ്ടോ;
(സി)
മന്ത്രിമാര്‍
പി.ആര്.ഡി മുഖേന
മാത്രമേ മാധ്യമങ്ങളോട്
സംവദിക്കാവൂ എന്ന്
ഉത്തരവില്‍
നിര്‍ദ്ദേശമുണ്ടോ;
(ഡി)
എങ്കില്‍
മന്ത്രിമാര്‍
ദൃശ്യമാധ്യമങ്ങളില്‍
നടക്കുന്ന
ചര്‍ച്ചകളില്‍
പങ്കെടുക്കുന്നതിനും
ഫേസ് ബുക്ക് പോലുള്ള
സാമൂഹ്യമാധ്യമങ്ങളിലൂടെ
വിവരങ്ങള്‍
പങ്കുൂവയ്ക്കുന്നതിനും
പ്രസ്തുത ഉത്തരവ്
പ്രകാരം ഏർപ്പെടുത്തിയ
വിലക്കുകൾ ബാധകമാകുമോ;
വിശദാംശങ്ങള്‍
നല്‍കുമോ?
യു.എ.ഇ.യിലെ
പാെതുമാപ്പ്
3870.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യു.എ.ഇ.യിലെ
പാെതുമാപ്പിനെത്തുടര്ന്ന്
നാട്ടിലേക്ക് മടങ്ങിയ
മലയാളികള്‍ക്ക്
നോര്‍ക്ക റൂട്ട്സ്
എന്തെല്ലാം സഹായങ്ങള്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
യു.എ.ഇ
യിലെ മലയാളികളെ
സഹായിക്കാനായി
ഏതെങ്കിലും സംഘത്തെ
നിയോഗിച്ചിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഇൗ സംഘത്തില്‍ എത്ര
പേരുണ്ടായിരുന്നുവെന്നും
അവര്‍
ആരൊക്കെയായിരുന്നുവെന്നും
നേതൃത്വം വഹിച്ചത്
ആരായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സംഘം യു.എ.ഇ. യില്‍
എത്ര ദിവസം
ഉണ്ടായിരുന്നുവെന്നും
മലയാളികള്‍ക്കു ഇവര്‍
ചെയ്ത് കൊടുത്ത
സഹായങ്ങള്‍
എന്താെക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇൗ
സംഘത്തിന്റെ യു.എ.ഇ
യാത്രയ്ക്കും
താമസത്തിനും മറ്റു
പ്രവര്‍ത്തനങ്ങള്‍ക്കും
ചെലവായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
നോര്‍ക്കയുടെ
വെബ് പോര്‍ട്ടല്‍
3871.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
വെബ് പോര്‍ട്ടല്‍ റീ
ഡിസൈന്‍ ചെയ്യാനുള്ള
കരാര്‍
കെ.പി.എം.ജി.യ്ക്ക്
നല്‍കിയത് എത്ര
തുകയ്ക്കാണെന്ന്
വ്യക്തമാക്കുമോ;
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും
ഔദ്യോഗിക വെബ്സൈറ്റ്
ഡിസൈന്‍ ചെയ്തത് ഏത്
ഏജന്‍സിയാണെന്ന്
അറിയിക്കുമോ;
(സി)
കെല്‍ട്രോണ്‍,
സി-ഡിറ്റ് തുടങ്ങിയ
സര്‍ക്കാര്‍ ഏജന്‍സികളെ
ഒഴിവാക്കി
കെ.പി.എം.ജി.യെ ഇതിനായി
ചുമതലപ്പെടുത്തിയതിന്റെ
കാരണം വിശദമാക്കുമോ?
ഗള്‍ഫ്
നാടുകളില്‍ നിന്ന് തൊഴില്‍
നഷ്ടപ്പെട്ട്
മടങ്ങിയെത്തുന്നവര്‍ക്ക്
പദ്ധതി
3872.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗള്‍ഫ്
നാടുകളില്‍ നിന്ന്
തൊഴില്‍ നഷ്ടപ്പെട്ട്
നാട്ടിലേക്ക്
മടങ്ങേണ്ടിവരുന്നവര്‍ക്ക്
പുതിയ ജോലി
കണ്ടെത്തുന്നതുവരെ
ആറുമാസമെങ്കിലും ശമ്പളം
നല്കുന്ന പദ്ധതി
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടികള്‍ ഉടന്‍
കെെകൊള്ളുമോ ?
പ്രവാസി
ക്ഷേമനിധിയുടെ പ്രവര്‍ത്തനം
3873.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
ക്ഷേമനിധിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എത്ര പ്രവാസികള്‍
ഇതിനകം ക്ഷേമനിധിയില്‍
അംഗത്വമെടുത്തു;
(ബി)
പ്രവാസി
ക്ഷേമനിധിയില്‍ അംഗമായി
ചേരുന്നവര്‍ക്ക്
ഇപ്പോള്‍ എന്ത് തുകയാണ്
പെന്‍ഷനായി
അനുവദിക്കുന്നത്;
(സി)
എല്ലാ
ക്ഷേമപെന്‍ഷനുകളും 1000
രൂപയായി
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ പ്രവാസി
ക്ഷേമനിധിയില്‍നിന്നുള്ള
പെന്‍ഷനും കാലോചിതമായി
പുതുക്കുന്നതിന്
നിലവിലുള്ള നിയമത്തില്‍
ഭേദഗതി വരുത്തുമോ;
(ഡി)
പ്രവാസികള്‍ക്ക്
ഭവനനിര്‍മ്മാണത്തിന്
പ്രത്യേക പദ്ധതി
പരിഗണിക്കുമോ;
(ഇ)
പ്രവാസികളുടെ
ക്ഷേമത്തിനായി
നോര്‍ക്ക-റൂട്ട്സ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
പ്രവാസികള്‍ക്ക്
ഗുണകരമല്ല എന്ന പരാതി
പരിഹരിക്കുവാന്‍ എന്ത്
നടപടിയാണ്
കൈക്കൊള്ളുവാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ?
ടാക്സി
മേഖലയിലെ ക്രമസമാധാന
പ്രശ്നങ്ങള്‍
3874.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഊബര്‍,
ഒല തുടങ്ങിയ ഓണ്‍ലൈന്‍
ടാക്സി ഡ്രൈവര്‍മാരും
പരമ്പരാഗത ടാക്സി
ഡ്രൈവര്‍മാരും തമ്മില്‍
ക്രമസമാധാന
പ്രശ്നങ്ങള്‍
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇവ
തമ്മിലുള്ള ക്രമസമാധാന
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച കോടതി
പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഓണ്‍ലൈന്‍
ടാക്സികള്‍ക്കും
പരമ്പരാഗത ടാക്സികളുടെ
അതേ നിയമം തന്നെയാണോ
ബാധകമായിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ഇ)
ഓണ്‍ലൈന്‍
ടാക്സി ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ?
പോലീസ്
സേനയിലെ തീവ്രവാദി
സാന്നിധ്യം
3875.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്
സേനയില്‍ തീവ്രവാദികളായ
പോലീസുകാരുടെ
വാട്സ്ആപ്പ് ഗ്രൂപ്പ്
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇക്കാര്യത്തിൽ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാന
പോലീസിലെ തീവ്രവാദി
സാന്നിധ്യം സംബന്ധിച്ച്
കേന്ദ്ര ഇന്റലിജന്‍സ്
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച അന്വേഷണ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ട്രാഫിക്
പോലീസുകാരുടെ ആരോഗ്യം
3876.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വായു
മലീനികരണത്തിന്റെ
ദൂഷ്യഫലം അനുഭവിക്കുന്ന
ട്രാഫിക് പോലീസുകാരുടെ
ആരോഗ്യം
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അത്യാവശ്യ
ഘട്ടത്തില്‍ ഒഴികെ
പ്രത്യേകിച്ച്
വേനല്‍കാലത്ത് കൂടുതല്‍
ട്രാഫിക്ക് ലൈറ്റുകള്‍
സ്ഥാപിച്ച് അവയുടെ
സഹായത്തോടുകൂടി ഗതാഗതം
ക്രമീകരിച്ച് ട്രാഫിക്
ഉദ്യോഗസ്ഥര്‍ക്ക്
ആശ്വാസം
നല്കുമോയെന്നറിയിക്കുമോ?
ഫോറന്‍സിക്
ലാബുകള്‍
3877.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഫോറന്‍സിക്
ലാബുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
2014-ല്‍
എറണാകുളത്ത്
പണിപൂര്‍ത്തിയാക്കിയ
ഫോറന്‍സിക് ലാബിന്റെ
പ്രവര്‍ത്തനം നാളിതുവരെ
ആരംഭിക്കാതിരിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(സി)
ഇത്
എന്നത്തേക്ക്
പ്രവര്‍ത്തനം
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
വര്‍ഷങ്ങള്‍ പഴക്കമുള്ള
പല കേസുകളും ഫോറന്‍സിക്
ലാബുകളില്‍ പരിശോധന
തീര്‍പ്പാക്കാതെ
കിടക്കുന്നത് കാരണം
വിചാരണയ്ക്ക് കാലതാമസം
വരുന്നതും പല
കേസ്സുകളിലും അട്ടിമറി
നടക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ബയോളജി,
ന്യൂറോളജി, കെമിസ്ട്രി,
ഫിസിക്സ്, സൈബര്‍,
ഡി.എന്‍.എ.,
ഡോക്യുമെന്റേഷന്,
എക്സ്പ്ലോഷന് തുടങ്ങി
വിവിധ ഡിവിഷനുകളില്‍
ഓരോന്നിലും എത്ര കേസ്
വീതം
കെട്ടിക്കിടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ; ഇതില്‍
ഒരു വര്‍ഷത്തിലേറെ
പഴക്കമുള്ള കേസ്സുകള്‍
എത്രയെന്ന്
വിശദമാക്കുമോ;
(ഇ)
പ്രവര്‍ത്തനം
തുടങ്ങേണ്ട പ്രസ്തുത
ലാബിലേയ്ക്ക് എത്ര
ജീവനക്കാരെയാണ്
നിയമിച്ചിട്ടുള്ളത്
എന്ന് തസ്തിക തിരിച്ച്
വിശദമാക്കുമോ; ഇവര്‍
ഓരോത്തരും ഇപ്പോള്‍
എവിടെയാണ് ജോലി
നോക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും
ഫോറന്‍സിക് പരിശോധന
നടത്തേണ്ട എത്ര
കേസ്സുകളാണ്
ക്രൈംബ്രാഞ്ച് മുഖേന
ഫോറന്‍സിക് ലാബില്‍
എത്തിയതെന്ന്
വ്യക്തമാക്കുമോ?
പോലീസിന്റെ
ജനസൗഹൃദപരമായ പ്രവര്‍ത്തനം
3878.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസ് ജനസൗഹൃദപരമായ
പ്രവര്‍ത്തനങ്ങളല്ല
നടത്തുന്നതെന്ന
അഭിപ്രായം
നിലനില്‍ക്കുന്നുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പോലീസിന്
കൂടുതല്‍ പ്രൊഫഷണല്‍
മികവ് നല്‍കുന്നതിനുള്ള
സാങ്കതിക വിദ്യ
ഉപയോഗപ്പെടുത്തിയുള്ള
ഏതൊക്കെ പദ്ധതികളാണ്
വിഭാവനം ചെയ്യുന്നത്;
വിശദാംശം നല്‍കുമോ?
കേസന്വേഷണം
കാര്യക്ഷമമാക്കുന്നതിന്
നടപടി
3879.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേസന്വേഷണം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
അന്വേഷണം സംബന്ധിച്ച
പുരോഗതി റിപ്പോര്‍ട്ട്
തയ്യാറാക്കണമെന്ന്
പോലീസിന് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ സംവിധാനം പോലീസിലെ
ഏതൊക്കെ
ബ്രാഞ്ചുകളിലാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
വിവാദമായതും
പ്രധാനപ്പെട്ടതുമായ
ക്രൈംബ്രാഞ്ച് കേസുകൾ
ഡി.ജി.പി.യ്ക്ക്
പരിശോധനയ്ക്ക്
നല്‍കണമെന്ന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നാമജപ
ഘോഷയാത്ര
3880.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ആചാര സംരക്ഷണത്തിനായി
സംസ്ഥാനത്ത് ഉടനീളം
നടത്തിയ നാമജപ
ഘോഷയാത്രകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
നാമജപ
ഘോഷയാത്രയുമായി
ബന്ധപ്പെട്ട്
വിശ്വാസികള്‍ക്കെതിരെ
കേസ്
എടുത്തിട്ടുണ്ടെങ്കില്‍
കേസ് നമ്പര്‍
ഉള്‍പ്പെടെയുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ അങ്കമാലി
നിയോജകമണ്ഡല പരിധിയില്‍
നാമജപ ഘോഷയാത്രയുടെ
പേരിലോ വിശ്വാസ സംരക്ഷണ
യാത്രയുടെ പേരിലോ
ഏതെങ്കിലും
സ്റ്റേഷനില്‍ കേസ്
എടുത്തിട്ടുണ്ടോ എന്നും
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച വിശദാംശവും
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
വിഷയത്തില്‍
വിശ്വാസികള്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത
കേസുകള്‍
റദ്ദാക്കുന്നതിന് നടപടി
സ്വീകരിക്കാമോ;വിശദാംശം
ലഭ്യമാക്കാമോ?
ശബരിമല
യുവതി പ്രവേശവുമായി
ബന്ധപ്പെട്ട അറസ്റ്റുകള്‍
3881.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശവുമായി
ബന്ധപ്പെട്ട
സുപ്രീംകോടതി
വിധിയെത്തുടര്‍ന്ന്
ആചാര ലംഘനം
നടക്കുന്നുവെന്ന്
പറഞ്ഞ് നിലയ്ക്കലും
പമ്പയിലും
സന്നിധാനത്തുമൊക്കെ
നടന്ന
പ്രതിഷേധങ്ങളുമായി
ബന്ധപ്പെട്ട് എത്ര
ആര്.എസ്.എസ്.,
ബി.ജെ.പി., വിശ്വഹിന്ദു
പരിഷത്ത്
പ്രവര്‍ത്തകര്‍
നാളിതുവരെ
അറസ്റ്റിലായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഈ
സംഘടനകളുടെ പ്രതിഷേധ
സമരങ്ങള്‍
അവസാനിപ്പിക്കുന്നു
എന്ന രീതിയിലുള്ള
വാര്‍ത്തകള്‍ പുറത്തു
വരുന്നതിന്റെ
പശ്ചാത്തലത്തില്‍
ഭക്തര്‍ക്ക് സുഗമമായ
ദര്‍ശന സൗകര്യം
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ ശരിയാണെന്നും
അവ വിജയിച്ചുവെന്നും
വിലയിരുത്തുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ശബരിമലയെ
കലാപഭൂമി ആക്കാൻ നീക്കം
3882.
ശ്രീ.ഹൈബി
ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമിതമായ
പോലീസ്
നിയന്ത്രണങ്ങളിലൂടെ
പുണ്യഭൂമിയായ ശബരിമലയെ
കലാപഭൂമിയാക്കുന്ന
തരത്തിലുള്ള പോലീസ്
നടപടികള്‍ വര്‍ഗീയ
ശക്തികള്‍ക്ക്
ഗുണകരമാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
സര്‍ക്കാരിന്റെ
അഭ്യർത്ഥന മാനിച്ച്
ഏതെങ്കിലും പാര്‍ട്ടി
ശബരിമലയിലെ സമരം
തിരുവനന്തപുരത്തേക്ക്
മാറ്റിയിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയിലെ
കര്‍ശന നിയന്ത്രണം
3883.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
കര്‍ശന
നിയന്ത്രണത്തിന്റെ
ഭാഗമായി 2018 നവംബര്‍
16-ന് സന്നിധാനത്തെ
മുറികള്‍ പൂട്ടി
താക്കോല്‍ കൈമാറാനും
അന്നദാന കൗണ്ടറും
പ്രസാദം കൗണ്ടറും
രാത്രി പത്തുമണിയോടെ
അടയ്ക്കാനും ഉളള
പോലീസിന്റെ
സര്‍ക്കുലര്‍ ആരുടെ
നിര്‍ദ്ദേശപ്രകാരമായിരുന്നു
എന്ന് വിശദമാക്കാമോ;
(ബി)
പോലീസ്
സ്വീകരിച്ച നടപടികള്‍
ബോധിപ്പിക്കാനായി
ഹൈക്കോടതിയില്‍
സര്‍ക്കാര്‍ നല്കിയ
സത്യവാങ്മൂലത്തില്‍ ഈ
ഉത്തരവുകളെക്കുറിച്ച്
സംസ്ഥാന പോലീസ്
മേധാവിയോ അഡ്വക്കേറ്റ്
ജനറലോ
പരാമര്ശിക്കുകയുണ്ടായോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
രാജ് ഏര്‍പ്പെടുത്തി
ഭക്തന്മാര്ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതായി
ആക്ഷേപമുളള നടപടികള്‍
പോലീസ്
സ്വീകരിച്ചിരിക്കുന്നത്
ആരുടെ നിര്‍ദ്ദേശ
പ്രകാരമാണ്
എന്നറിയിക്കാമോ?
ശബരിമലയിലെ
നിരോധനാജ്ഞ
3884.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
പൂര്‍ണ്ണ നിയന്ത്രണം
പോലീസ്
ഏറ്റെടുക്കാനുണ്ടായ
സാഹചര്യം
വിശദീകരിക്കാമോ;
ദേവസ്വം ബോര്‍ഡിന്റെ
അഭ്യര്‍ത്ഥന മാനിച്ചാണോ
പോലീസിന്റെ ഈ നടപടി
എന്ന് വ്യക്തമാക്കാമോ;
(ബി)
ശബരിമല
ക്ഷേത്രത്തില്‍ പോലിസ്
വ്യാപകമായ മനുഷ്യാവകാശ
ലംഘനങ്ങള്‍ നടത്തുന്നു
എന്ന മനുഷ്യാവകാശ
കമ്മീഷന്റെ വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ശബരിമലയില്‍
സ്ഥിതി ശാന്തമായിട്ടും
നിരോധനാജ്ഞ
നീട്ടിക്കൊണ്ടുപോകാനുള്ള
തീരുമാനം എന്ത്
അടിസ്ഥാനത്തിലാണ് എന്ന്
വ്യക്തമാക്കുമോ?
ശബരിമലയില്‍
പോലീസിന്റെ ജാഗ്രതക്കുറവ്
3885.
ശ്രീ.അനില്‍
അക്കര
,,
വി.എസ്.ശിവകുമാര്‍
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടനം
സുഗമമാക്കാനും
ശബരിമലയില്‍ നിയമവാഴ്ച
ഉറപ്പാക്കാനും മൂന്നംഗ
സമിതിയെ ഹൈക്കോടതി
നിയോഗിച്ചത്
ക്രമസമാധാനം
നിയന്ത്രിക്കുന്നതില്‍
പോലീസ് പരാജയമായിരുന്നു
എന്നതിന്റെ സൂചനയായി
കാണാനാകുമോ;
(ബി)
നടപ്പന്തലില്‍
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
വിരിവയ്ക്കാനും
നാമജപവും പാടില്ലയെന്ന
പോലിസ് ഉത്തരവ്
റദ്ദാക്കാനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(സി)
ശബരിമലയില്‍
കേരള ഹൈക്കോടതി ജഡ്ജിയെ
പോലീസ് അപമാനിച്ചത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത സംഭവത്തില്‍
പോലീസ് കേസ്
രജിസ്റ്റര്‍
ചെയ്തിരുന്നോ
എന്നറിയിക്കാമോ?
ശബരിമലയില്‍
ക്രമസമാധാന പാലനം
3886.
ശ്രീ.കെ.മുരളീധരന്
,,
അടൂര്‍ പ്രകാശ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
പതിനയ്യായിരത്തിലധികം
പോലീസുകാരെ
ക്രമസമാധാനപാലനത്തിനായി
വിന്യസിച്ചിട്ടും
സ്ഥിതി ശാന്തമാക്കാന്‍
നിരവധി കേസുകളില്‍
പ്രതിയായ ആര്.എസ്.എസ്.
നേതാവിനെ ഏല്‍പ്പിച്ചത്
മുഖ്യമന്ത്രിയുടേയോ
പോലീസ് മേധാവിയുടേയോ
അറിവോടെ ആയിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ക്രമസമാധാന
പാലനത്തിന് പോലീസ്
ഏല്‍പ്പിച്ചയാള്‍
കൊലക്കേസില്‍ മുഖ്യ
പ്രതിയായി വിചാരണ
നേരിടുന്ന വ്യക്തിയാണോ;
(സി)
കണ്ണൂര്‍
ജില്ലയുടെ വിവിധ
ഭാഗങ്ങളില്‍ നിന്നുള്ള
അക്രമ പരിശീലനം
നേടിയവരും സ്വാമി
വേഷധാരികളായി
എത്തിയവരുമായ
ഇരുന്നുറോളം പേരുടെ
നേതാവാണ് ഈ വ്യക്തി
എന്ന് രഹസ്യാന്വേഷണ
വിഭാഗം റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ഡി)
ഭരണകക്ഷി
പാര്‍ട്ടിയുടെ
മുഖപത്രത്തില്‍
ഇപ്രകാരം പരാമര്‍ശം
വന്നത്
ശ്രദ്ധയില്‍പ്പെട്ടിരുന്നോയെന്ന്
വ്യക്തമാക്കുമോ?
ഡി.എെ.ജി.
നിയമനം
3887.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വരാപ്പുഴ
കസ്റ്റഡി മരണക്കേസുമായി
ബന്ധപ്പെട്ട്
സസ്പെന്‍ഷനിലായിരുന്ന
പോലീസ് സൂപ്രണ്ട് എ.
വി. ജോര്‍ജ്ജിന്
ഡി.എെ.ജി. ആയി
സ്ഥാനക്കയറ്റം
നല്‍കുന്നതിന് വകുപ്പു
തലത്തില്‍ ശിപാര്‍ശ
നല്‍കിയിരുന്നോ;
(ബി)
പ്രസ്തുത
ശിപാര്‍ശ നല്‍കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പിന്റെ
ആധുനികവത്ക്കരണം
3888.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പോലീസ് വകുപ്പിന്റെ
ആധുനികവത്ക്കരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ?
ആര്‍മര്‍
വിഭാഗത്തിലെ സ്റ്റാഫ്
സ്ട്രെങ്ത്
3889.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പോലീസിലെ ആര്‍മര്‍
വിഭാഗത്തിലെ സ്റ്റാഫ്
സ്ട്രെങ്ത്
നിര്‍ണ്ണയിച്ചത്
എന്നാണ്; നിലവില്‍
സ്റ്റാഫ് സ്ട്രെങ്ത്
നിര്‍ണ്ണയിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ആര്‍മര്‍
വിഭാഗത്തിലെ സ്റ്റാഫ്
സ്ട്രെങ്ത്
വര്‍ദ്ധിപ്പിച്ച്
പോസ്റ്റ് അപ്ഗ്രഡേഷന്
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ജനമെെത്രി
പോലീസ്
3890.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനമെെത്രി
പോലീസിന്റെ
ഉദ്ദേശ്യങ്ങളും
ലക്ഷ്യങ്ങളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ജനമെെത്രി
പോലീസിന്റെ ഭാഗമായി
റസിഡന്റ്സ്
അസോസിയേഷനുകള്‍
കേന്ദ്രീകരിച്ച് ഭവന
സന്ദര്‍ശനം,
ബോധവല്‍ക്കരണം എന്നിവ
നടത്താറുണ്ടോ;
(സി)
ഇത്തരത്തില്‍
ജനസൗഹൃദം
നിലനിര്‍ത്തുന്നതിന്
പോലീസ് സ്റ്റേഷനുകള്‍
കേന്ദ്രീകരിച്ച്
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തപ്പെടാറുണ്ടോ
എന്ന് വ്യക്തമാക്കുമോ?
എസ്.പി.സി
പദ്ധതി
3891.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍
നടപ്പിലാക്കിയിട്ടുള്ള
എസ്.പി.സി പദ്ധതിയുടെ
പ്രവര്‍ത്തനം
സംബന്ധിച്ച് സോഷ്യല്‍
ഓഡിറ്റിംഗ്
നടത്തിയിട്ടുണ്ടോ
എന്നും ഇത്
വിദ്യാർത്ഥികളുടെ
പ്രവർത്തനങ്ങളിൽ
എന്തെല്ലാം ഗുണപരമായ
മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും
വിശദീകരിക്കുമോ;
(ബി)
ഈ
അദ്ധ്യയനവര്‍ഷത്തില്‍
ഏതെല്ലാം
സ്കൂളുകള്‍ക്ക്
പുതിയതായി എസ്.പി.സി
അനുവദിച്ചുവെന്ന്
വിശദീകരിക്കുമോ;
(സി)
ഗവ.സ്കൂളുകളിലെ
എസ്.പി.സി
പദ്ധതികള്‍ക്ക്
തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങളുടെ സഹായം
നല്‍കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ?
എന്‍.എസ്.എസ്.,
എസ്.എന്‍.ഡി.പി.
മന്ദിരങ്ങൾക്കു നേരെ
ആക്രമണം
3892.
ശ്രീ.അന്‍വര്‍
സാദത്ത്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
എന്‍.എസ്.എസ്.,
എസ്.എന്‍.ഡി.പി.
മന്ദിരങ്ങൾക്കു നേരെ
ആക്രമണങ്ങൾ
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയെല്ലാം;
(ബി)
ആയതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കേസ്സുകളിൽ
ആരെയെങ്കിലും അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
രാഷ്ട്രീയ
കൊലപാതകങ്ങള്‍
3893.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സി.പി.ഐ.
(എം), ഡി.വൈ.എഫ്.ഐ.,
എസ്.എഫ്.ഐ. എന്നീ
സംഘടനകളുടെ എത്ര
പ്രവര്‍ത്തകരും
നേതാക്കന്മാരുമാണ്
സംസ്ഥാനത്ത് കൊല
ചെയ്യപ്പെട്ടിട്ടുളളത്;
ഇവരുടെ പേരു വിവരം
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ആര്.എസ്.എസ്.,
ബി.ജെ.പി. എന്നീ
സംഘടനകളുടെ
പ്രവര്‍ത്തകര്‍
പ്രതിസ്ഥാനത്ത് വന്ന
എത്ര കേസ്സുകള്‍ ഉണ്ട്;
ഇതില്‍ എല്ലാം കൂടി
എത്രപേര്‍
പ്രതികളായിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
എസ്.ഡി.പി.ഐ.
പ്രവര്‍ത്തകര്‍
പ്രതിസ്ഥാനത്ത് വന്ന
കേസ്സുകള്‍ എത്ര
എണ്ണമുണ്ട്; ഇതില്‍
എല്ലാം കൂടി എത്ര
പ്രതികള്‍ ഉണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട്
മാവുങ്കാലില്‍ വെച്ച് നടന്ന
ആക്രമണം
3894.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഞ്ഞങ്ങാട്
നിയമസഭാ അംഗവും
നിലവില്‍ റവന്യൂ
മന്ത്രിയുമായ ശ്രീ .ഇ.
ചന്ദ്രശേഖരനെ
കാസര്‍ഗോഡ്
മാവുങ്കാലില്‍ വെച്ച്
ആക്രമിച്ച്
പരുക്കേല്‍പ്പിച്ച
കേസ്സില്‍ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
നൽകുമോ;
(ബി)
പ്രസ്തുത
കേസ്സിലെ പ്രതികള്‍
മറ്റേതെങ്കിലും
കേസ്സില്‍
ഉൾപ്പെട്ടവരാണോ;
എങ്കില്‍ അവരുടെ
പേരിലുള്ള മറ്റ്
കേസ്സുകള്‍
ഏതെല്ലാമാണെന്നും
അവയിലെല്ലാം കുറ്റപത്രം
സമർപ്പിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
നിര്‍ഭയ
കേരളം സുരക്ഷിത കേരളം
പദ്ധതി
3895.
പ്രൊഫ.കെ.യു.
അരുണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.പുരുഷന്
കടലുണ്ടി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
നടക്കുന്ന
കുറ്റകൃത്യങ്ങള്‍
തടയുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
പുതിയ സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്ത്രീ
സുരക്ഷ
ഉറപ്പാക്കുന്നതിനുവേണ്ടി
ആവിഷ്ക്കരിച്ചിട്ടുള്ള
പിങ്ക് പട്രോളിംഗ്
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സംസ്ഥാനത്ത്
കാണാതാകുന്ന കുട്ടികളെ
കണ്ടെത്തുന്നതിനായി
സാമൂഹ്യനീതി
വകുപ്പിന്റെ
സഹകരണത്തോടെ
'ഓപ്പറേഷന് വാത്സല്യ
പദ്ധതി'
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെയുള്ള
അതിക്രമങ്ങള്‍
തടയുന്നതിന്റെ ഭാഗമായി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കി വരുന്ന
നിര്‍ഭയ കേരളം സുരക്ഷിത
കേരളം -പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
തൊഴിലിടങ്ങളില്‍
സ്ത്രീ സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
3896.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രാഷ്ട്രീയപാര്‍ട്ടി
പ്രവര്‍ത്തകരും
നേതാക്കളും നടത്തുന്ന
കുറ്റകൃത്യങ്ങള്‍
പാര്‍ട്ടിതല
അന്വേഷണത്തിലും
നടപടിയിലും
ഒതുക്കുന്നതായുളള
ആക്ഷേപം ആഭ്യന്തര
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംസ്ഥാനത്തു
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
പാര്‍ട്ടി
നേതാക്കന്മാര്ക്കും
സാധാരണ ജനങ്ങള്‍ക്കും
വ്യത്യസ്ത നീതി
നല്‍കുന്നത് മൂലം
അതിക്രമങ്ങള്‍
വര്‍ദ്ധിക്കാന്‍
ഇടയാകില്ലേയെന്ന്
വ്യക്തമാക്കുമോ?
പോക്സോ
കേസ്സുകള്‍
3897.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ കാലയളവില്‍
നാളിതുവരെ സംസ്ഥാനത്ത്
പോക്സോ പ്രകാരം എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ഇതില്‍
എത്ര പ്രതികള്‍
ഉള്‍പ്പെട്ടിട്ടുണ്ട്;
ആണ്/പെണ് എന്നിവ
തിരിച്ചും ജില്ല
തിരിച്ചും
വ്യക്തമാക്കുമോ ;
(ബി)
ഇത്തരത്തില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കേസ്സുകളില്‍
എത്രയെണ്ണത്തില്‍
കോടതി മുമ്പാകെ
ചാര്‍ജ്ജ് ഷീറ്റുകള്‍
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)
ഇതില്‍
എത്ര കേസ്സുകളില്‍
പ്രതികള്‍ക്ക് ശിക്ഷ
ഉറപ്പാക്കാന്‍
സാധിച്ചു; വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
സംസ്ഥാനത്തെ വിവിധ
കോടതികളില്‍
കെട്ടിക്കിടക്കുന്ന
പോക്സോ കേസ്സുകളുടെ
എണ്ണം എത്രയാണ്;
(ഇ)
ചുരുങ്ങിയ
സമയംകൊണ്ട് പോക്സോ
കേസ്സുകളിലെ പ്രതികളെ
നിയമത്തിന് മുന്നില്‍
എത്തിച്ച് കര്‍ശന ശിക്ഷ
ഉറപ്പുവരുത്താന്‍ ഇൗ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
ഉള്‍പ്പെടുന്ന
കുറ്റകൃത്യങ്ങള്‍
3898.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇതരസംസ്ഥാന
തൊഴിലാളികള്‍
ഉള്‍പ്പെടുന്ന
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ആയത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സി.എം.
അബ്ദുല്ല മൗലവിയുടെ
ദുരൂഹമരണം
3899.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2010
ഫെബ്രുവരി 15നു ദുരൂഹ
സാഹചര്യത്തില്‍
മരണപ്പെട്ട
മംഗലാപുരം-ചെമ്പിരിക്ക
സംയുക്ത ഖാസിയും പ്രമുഖ
വാഗ്മിയുമായിരുന്ന
സി.എം. അബ്ദുല്ല
മൗലവിയുടെ
കുടുംബാംഗങ്ങളും
ആക്ഷന്‍ കമ്മിറ്റി
അംഗങ്ങളും കാസര്‍കോട്
പുതിയ ബസ് സ്റ്റാൻഡ്
പരിസരത്ത് നടത്തിവരുന്ന
അനിശ്ചിതകാല സത്യാഗ്രഹം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സത്യാഗ്രഹത്തിന്റെ
ലക്ഷ്യമെന്താണെന്നും
തുടങ്ങിയത് മുതല്‍
നാളിതുവരെ
സമരപ്പന്തലില്‍
അഭിവാദ്യം
അര്‍പ്പിക്കാന്‍ വന്ന
വ്യക്തികളും സംഘടനകളും
ആരെല്ലാം/ഏതെല്ലാമാണെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സത്യഗ്രഹം
രണ്ട് മാസം
പിന്നിടാറാകുമ്പോള്‍
ഇക്കാര്യത്തില്‍
സര്‍ക്കാറിന്റെ ഭാഗത്ത്
നിന്ന് എന്തെങ്കിലും
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ;
ഇല്ലെങ്കില്‍ ജില്ലാ
ആസ്ഥാനത്തിന്റെ ഹൃദയ
ഭാഗത്ത് വിവിധ തുറകളിലെ
ജനങ്ങളുടെ
സഹകരണത്തോടെയും
പിന്തുണയോടെയും
നടത്തുന്ന സമരവുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ അനുരഞ്ജന
നിലപാട്
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഖാസിയുടെ
ദുരൂഹ
മരണത്തെക്കുറിച്ച്
സംസ്ഥാന പോലീസിന്റെ
ഏതെല്ലാം ഏജന്‍സികള്‍
അന്വേഷിച്ചിരുന്നുവെന്നും
അന്വേഷണത്തിന് ഓരോ
ഏജന്‍സിയും എടുത്ത
കാലാവധി എത്രയാണെന്നും
റിപ്പോര്‍ട്ടുകള്‍
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ഇ)
കേസ്സ്
സി.ബി.ഐ.
പുനരന്വേഷിക്കണമെന്ന
കോടതി വിധിയുടെ
പശ്ചാത്തലത്തില്‍
സര്‍ക്കാരിന്
ചെയ്യാനുള്ള
കാര്യങ്ങള്‍
എന്താണെന്നും ഇപ്പോള്‍
നടന്നുവരുന്ന സത്യഗ്രഹം
അവസാനിപ്പിക്കാന്‍
അവശ്യമായ ഇടപെടലുകള്‍
നടത്തുമോയെന്നും
വ്യക്തമാക്കാമോ?
സിവില്‍
തര്‍ക്കങ്ങളില്‍ പോലീസ്
ഇടപെടല്‍
3900.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് പീഡനപരാതികള്‍
വര്‍ദ്ധിച്ചു
വരുന്നതായി ഹൈക്കോടതി
ഡിവിഷന് ബഞ്ച്
അഭിപ്രായപ്പെട്ടതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സിവില്‍
തര്‍ക്കങ്ങളില്‍ പോലീസ്
ഇടപെടരുതെന്ന്
വ്യക്തമാക്കി പോലീസ്
മേധാവി സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
സര്‍ക്കുലര്‍
നിലനില്ക്കുമ്പോള്
തൊടുപുഴ സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ എന്‍.
ജി. ശ്രീമോന്, സബ്
ഇന്‍സ്പെക്ടര്‍ അജയന്
എന്നിവര്‍ സിവില്‍
തര്‍ക്കത്തില്‍
ഇടപെട്ട് കക്ഷികളെ
മര്‍ദ്ദിച്ചതായി കോടതി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
അറിയിക്കുമോ?
നിരപരാധിയെ
കേസില്‍ കുടുക്കിയ സംഭവം
3901.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വെള്ളറടയില്‍
നടന്ന മോഷണത്തിന്റെ
പേരില്‍ കുന്നത്തുകാല്‍
സ്വദേശിയായ റെജി എന്ന
യുവാവിനെ പോലീസ്
അറസ്റ്റ് ചെയ്ത് 21
ദിവസം ജയിലില്‍
അടച്ചിരുന്നോ;
(ബി)
ഇത്
സംബന്ധിച്ച്
തിരുവനന്തപുരം റൂറല്‍
ജില്ല പോലീസ് മേധാവി
എന്തെങ്കിലും
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
സ്രക്കാര്‍
അധികാരത്തില്‍ വന്നശേഷം
നിരപരാധികളെ കേസില്‍
കുടുക്കി
പീഢിപ്പിക്കുകയും
ജയിലിലടയ്ക്കുകയും
ചെയ്യുന്ന സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;എങ്കില്‍
കുറ്റക്കാരായ
പോലീസുദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്?
പോലീസുകാര്‍ക്കെതിരെയുള്ള
അച്ചടക്ക നടപടികള്‍
3902.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ക്രിമിനല്‍
കേസുകളിലും മറ്റു
ഗുരുതരമായ സ്വഭാവ
ദൂഷ്യങ്ങളിലും
ഏര്‍പ്പെട്ട
പോലീസുകാര്‍ക്കെതിരെ
അച്ചടക്ക നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
മേജര്‍
പണിഷ്മെന്റ് നേരിട്ട
പോലീസുകാരുടെ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ നല്‍കാമോ?
അനധികൃത
വാഹന പാര്‍ക്കിംഗ്
3903.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
അട്ടക്കുളങ്ങര,
കമലേശ്വരം, ആറ്റുകാല്‍
അമ്പലം വരെയുളള
ഇടുങ്ങിയ റോഡിന്റെ
ഇരുവശത്തും ടൂവീലര്‍,
കാര്‍ എന്നീ
വാഹനങ്ങളുടെ
പാര്‍ക്കിംഗിന് അനുമതി
ഇല്ലെങ്കിലും
ഹോട്ടലുകള്‍, ജ്യൂസ്
പാര്‍ലറുകള്‍
എന്നിവയ്ക്ക് മുന്നില്‍
യാതൊരു ട്രാഫിക്
നിയമങ്ങളും
ബാധകമല്ലാത്ത രീതിയില്‍
വ്യാപകമായി പ്രസ്തുത
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെയും,
കസ്റ്റമേഴ്സിന്റെയും
വാഹനങ്ങള്‍ സ്ഥിരമായി
പാര്‍ക്ക് ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്തരം പാര്‍ക്കിംഗ്
കര്‍ശനമായി തടയുന്നതിന്
നടപടി
സ്വീകരിക്കാതിരിക്കുന്നതിനുളള
കാരണം അറിയിക്കുമോ;
(സി)
ജ്യൂസ്
പാര്‍ലറുകള്‍,
ഹോട്ടലുകള്‍
എന്നിവയ്ക്ക് മുന്നില്‍
പാര്‍ക്ക് ചെയ്തിട്ടുളള
വാഹനങ്ങള്‍ ഒഴികെ
മറ്റിടങ്ങളിലുളള വളരെ
കുറച്ച് വാഹനങ്ങള്‍ക്കു
മാത്രമാണ് ട്രാഫിക്
പോലീസുകാര്‍ പിഴ
ഇടുന്നതെന്ന ആക്ഷേപം
ശ്രദ്ധിച്ചിട്ടുണ്ടോ;
(ഡി)
ഈ
ഇടങ്ങളില്‍
സ്ഥാപിച്ചിട്ടുളള
നിരീക്ഷണ ക്യാമറ
ഉള്‍പ്പെടെയുളള
ക്യാമറകള്‍
പരിശോധിച്ചാല്‍ ഇത്
വ്യക്തമാകുമെന്ന കാര്യം
ഗൗരവമായി കണ്ട് നടപടി
സ്വീകരിയ്ക്കുമോ;
(ഇ)
ഈ
ഇടങ്ങളിലെ ഇത്തരം
കച്ചവടസ്ഥാപനങ്ങള്‍ക്ക്
മാത്രം നിയമലംഘനം
അനുവദിച്ച് നല്കുന്ന
നടപടി പോലീസ്
അവസാനിപ്പിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍
3904.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
മഞ്ഞളാംകുഴി അലി
,,
എം.ഉമ്മര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സമൂഹ
മാധ്യമങ്ങള്‍ വഴിയുള്ള
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സൈബര്‍
പോലീസിന്റെ
പ്രവര്‍ത്തനം
ശക്തിപ്പെടുത്തുന്നതിനും
ഏകോപിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
തഴവ
കേന്ദ്രീകരിച്ച് പുതിയ
പോലീസ് സ്റ്റേഷന്
3905.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
പോലീസ് സ്റ്റേഷന്റെ
പരിധിയില്‍ എത്ര
വില്ലേജുകളുണ്ടെന്ന്
വ്യക്തമാക്കുമോ ;
(ബി)
ഈ
പ്രദേശത്തെ
ക്രമസമാധാനനിലയും
ഗതാഗതവുമായി
ബന്ധപ്പെട്ട വിഷയങ്ങളും
കൈകാര്യം
ചെയ്യുന്നതിനാവശ്യമായ
പോലീസ് ഉദ്യോഗസ്ഥരെ
പ്രസ്തുത സ്റ്റേഷനില്‍
നിലവില്‍
നിയമിച്ചിട്ടുണ്ടോ;
പ്രസ്തുത സ്റ്റേഷനിലെ
സ്റ്റാഫ് പാറ്റേണും
വിവിധ വിഭാഗങ്ങളിലുള്ള
ഉദ്യോഗസ്ഥരുടെ എണ്ണവും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്റ്റേഷന്റെ
പരിധിയിലുള്ള
പ്രദേശങ്ങൾ വിഭജിച്ച്
തഴവ കേന്ദ്രീകരിച്ച്
ഒരു പോലീസ് സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മുക്കം
പോലീസ് സ്റ്റേഷന് കെട്ടിടം
3906.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുക്കം
പോലീസ് സ്റ്റേഷന്
കെട്ടിട
നിര്‍മ്മാണത്തിനായി
2018-19 സ്റ്റേറ്റ്
പ്ലാനില്‍ എത്ര തുകയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതു
പ്രകാരം എന്തൊക്കെ
സൗകര്യങ്ങളാണ്
എസ്റ്റിമേറ്റില്‍
വിഭാവനം ചെയ്തതെന്ന്
വിശദമാക്കുമോ;
(സി)
നിര്‍മ്മാണത്തിനും
നിര്‍വ്വഹണത്തിനും
പ്രത്യേക ഏജന്‍സിയെ
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;
(ഡി)
നിർമ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പോലീസ്
സ്റ്റേഷന് കെട്ടിട
സമുച്ചയം
3907.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ടൗണിലെ വ്യത്യസ്ത
സ്ഥലങ്ങളില്‍ വിവിധ
കെട്ടിടങ്ങളിലായി
പ്രവര്‍ത്തിച്ചു വരുന്ന
പോലീസ് സ്റ്റേഷനുകള്‍
ഒരു കുടക്കീഴില്
പ്രവര്‍ത്തിക്കുന്നതിനായി
പഴയ പോലീസ് സ്റ്റേഷന്
കോമ്പൗണ്ടില്‍ പുതിയ
ഒരു കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷ പരിഗണിച്ച്,
ചാലക്കുടിയില്‍ പുതിയ
പോലീസ് സ്റ്റേഷന്
കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഐ.എം.പി
ഫിനാന്‍സിനെതിരെയുള്ള കേസ്
3908.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പാറശ്ശാല തോട്ടപ്പുവിള
വീട്ടില്‍ എം.നസീമ,
വിളവന്‍കോട്
താലൂക്കില്‍
(തമിഴ്നാട്)
പടന്താലുംമൂട് ഉണ്ണി
എന്നറിയപ്പെടുന്ന
ഐ.എം.പി ഭവനില്‍ വിശ്വം
എന്ന വ്യക്തി നടത്തുന്ന
ഐ.എം.പി ഫിനാന്‍സില്‍
നിന്നും കേരള
സംസ്ഥാനത്ത്
പാറശ്ശാലയിലെ ഗാന്ധി
പാര്ക്കിന് സമീപമുള്ള
എന്‍.എം ബില്‍ഡിംഗ്
പ്രമാണം ചെയ്തു
കൊടുത്ത് 7 ലക്ഷം രൂപ
വാങ്ങിയത്
സംബന്ധിച്ചുള്ള
പരാതിയില്‍ കേരള
ഹൈക്കോടതി
വിധിയിന്മേല് സംസ്ഥാന
പോലീസ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
ഈ
വിഷയത്തില്‍ അന്വേഷണം
നടത്തിയ ഉദ്യോഗസ്ഥന്റെ
പേര് വിവരം
വെളിപ്പെടുത്തുമോ;
(സി)
പടന്താലുംമൂട്
ഉണ്ണി എന്നറിയപ്പെടുന്ന
ഐ.എം.പി ഭവനില്‍ വിശ്വം
എന്ന വ്യക്തിക്കെതിരെ
സംസ്ഥാനത്ത് എത്ര
കേസ്സുകളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്നും
പ്രസ്തുത കേസ്സുകളും
നിലവിലെ സ്ഥിതിയും
ലഭ്യമാക്കുമോ?
പിറവം
മുനിസിപ്പാലിറ്റി
കൗണ്‍സിലര്‍ക്കെതിരായ കേസ്
3909.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
താലൂക്ക് ആശുപത്രിയില്‍
അതിക്രമിച്ച് കയറി,
ചികിത്സയിലായിരുന്ന
ലാലു മത്തായി എന്ന
കോണ്‍ഗ്രസ്
പ്രവര്‍ത്തകനെ
24.11.2018-ന് പിറവം
മുനിസിപ്പാലിറ്റിയിലെ
സി.പി.എം. കൗണ്‍സിലറായ
അജേഷ് മനോഹര്‍
ആക്രമിക്കുയും
കൈയ്യേറ്റം ചെയ്തു്
ഗുരുതരമായി
പരിക്കേല്പിക്കുകയും
ചെയ്ത സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഭവ ദിവസംതന്നെ
പ്രസ്തുത കൗണ്‍സിലര്‍
പോലീസ് ജീപ്പില്‍
നിന്ന് എല്‍.ഡി.എഫ്.
അനുഭാവികളായ
കൂട്ടുപ്രതികളെ ബലമായി
മോചിപ്പിച്ച സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സംഭവങ്ങള്‍ സംബന്ധിച്ച്
പോലീസ്
കേസെടുത്തിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏത് വകുപ്പുകള്‍
പ്രകാരമാണ്
കേസെടുത്തത്;ആരെയെങ്കിലും
അറസ്റ്റ്
ചെയ്തിട്ടുണ്ടോ;
(ഡി)
കേസന്വേഷണത്തില്‍
പ്രസ്തുത സംഭവത്തിന്റെ
സി.സി.ടി.വി.ദൃശ്യങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
ആശുപത്രിയില്‍
അതിക്രമിച്ച് കയറി
ചികിത്സയിലിരിക്കുന്ന
ഒരാളെ ആക്രമിക്കുകയും
പോലീസ് ജീപ്പില്‍നിന്ന്
കൂട്ടു പ്രതികളെ ബലമായി
മോചിപ്പിക്കുയും ചെയ്ത
ദൃശ്യങ്ങള്‍
തെളിവായുള്ള കേസ്,
സ്റ്റേഷന് ജാമ്യം
നല്കാവുന്ന
ഒന്നാണോയെന്ന്
വ്യക്തമാക്കുമോ;
(എഫ്)
അല്ലെങ്കില്‍
എന്തുകൊണ്ടാണ്
ജാമ്യമില്ലാവകുപ്പു
പ്രകാരം ആദ്യം
കേസെടുക്കാതിരുന്നതെന്ന്
വ്യക്തമാക്കുമോ;
(ജി)
സംഭവം
കഴിഞ്ഞ് ഇത്ര
ദിവസമായിട്ടും പ്രതിയെ
അറസ്റ്റ്
ചെയ്യാത്തതിന്റ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
പട്ടിക
സമുദായത്തിൽപ്പെട്ട
വിദ്യാര്‍ത്ഥിയെ
മര്‍ദ്ദിച്ച സംഭവം
3910.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
ഗ്രാമപഞ്ചായത്തംഗം
കൊണ്ടപ്പുറത്ത്
അനില്‍കുമാറിന്റെ മകനും
പട്ടിക
സമുദായത്തിൽപ്പെട്ട
വിദ്യാര്‍ത്ഥിയുമായ
യദുകൃഷ്ണനെ
മര്‍ദ്ദിച്ച്
അവശനാക്കിയ
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ
പോലീസ് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(ബി)
യദുകൃഷ്ണനെ
മര്‍ദ്ദിച്ചതുമായി
ബന്ധപ്പെട്ട് ലഭിച്ച
പരാതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പട്ടിക
സമുദായത്തിൽപ്പെട്ട
വിദ്യാര്‍ത്ഥിയെ
മര്‍ദ്ദിച്ചവര്‍ക്കെതിരെ
നിയമപരമായ ശിക്ഷാ
നടപടികള്‍
കൈക്കൊള്ളുമോ;
വ്യക്തമാക്കാമോ?
ബേക്കല്‍
പോലീസ് സ്റ്റേഷനിലെ കേസ്
3911.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ബേക്കല്‍
പോലീസ് ക്രെെം
നം:341/16 u/s.171F.
r/w 116 IPC പ്രകാരം
ചെയ്ത കേസ് ഏത്
വിഷയത്തിന്റെ
പേരിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കേസിൽ കുറ്റപത്രം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആശുപത്രി
സെല്ലില്‍ തൂങ്ങിമരിച്ച
പ്രതികള്‍
3912.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അമരവിള
എക്സൈസ് പിടികൂടിയ
വിളവന്‍കോട് മീനച്ചല്‍
ആര്.സി.സ്ട്രീറ്റില്‍
പരേതനായ സൈമണ്‍ ന്റെ
മകന് അനീഷ് 24.7.2018
ല്‍ തിരുവനന്തപുരം
മെഡിക്കല്‍ കോളേജ്
സെല്ലില്‍
തൂങ്ങിമരിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
മരണത്തില്‍ ദുരൂഹത
ആരോപിച്ച് ബന്ധുക്കള്‍
പരാതി
നല്‍കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതുസംബന്ധിച്ച അന്വേഷണം
നടത്തിയോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എക്സൈസ് /പോലീസ്
അറസ്റ്റ് ചെയ്ത എത്ര
പ്രതികള്‍ ആശുപത്രി
സെല്ലില്‍
തൂങ്ങിമരിച്ചതായി
കണ്ടെത്തിയിട്ടുണ്ട്;വിശദാംശം
നല്‍കുമോ?
നെയ്യാറ്റിന്‍കര
പോലീസ് എ.ആര്.ക്യാമ്പ്
3913.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
പോലീസ് എ.ആര്.ക്യാമ്പ്
മാറ്റി
സ്ഥാപിക്കുന്നതിന്
എടുത്ത നടപടികളുടെ
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ;നെയ്യാറ്റിന്‍കര
എ.ആര്.ക്യാമ്പ്
മാറ്റുന്നതില്‍
എത്രപേര്‍ അടങ്ങുന്ന
സംഘത്തിനുളള അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
നെയ്യാറ്റിന്‍കര,കാട്ടാക്കട
താലൂക്കുകളില്‍ എറെ
പ്രയോജനം ചെയ്യുന്ന
പോലീസ് എ.ആര്.ക്യാമ്പ്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തിക്കാത്തതുമൂലം
നെയ്യാറ്റിന്‍കര
പട്ടണപ്രദേശത്തും
തീരദേശമേഖലയിലും
ഉണ്ടാകുന്ന വിവിധങ്ങളായ
വിഷയങ്ങളില്‍
ക്രമസമാധാന
പരിപാലനത്തിന് ആവശ്യമായ
പോലീസ് സേനയെ സമയത്തിന്
ലഭിക്കാത്തതു കാരണം
നിരവധി പ്രശ്നങ്ങള്‍
ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പരിഹരിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
പോലീസ് ക്വാര്‍ട്ടേഴ്സ്
3914.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കരയില്‍
പണിത പോലീസ്
ക്വാര്‍ട്ടേഴ്സ്
ജീവനക്കാര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിച്ചോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ക്വാര്‍ട്ടേഴ്സ്
ആവശ്യപ്പെട്ടുകൊണ്ട്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
പോലീസ്
ക്വാര്‍ട്ടേഴ്സില്‍
സിവില്‍ വര്‍ക്കുകള്‍
എപ്പോള്‍ ആണ്
പൂര്‍ത്തീകരിച്ചത്;ഇനി
ഏതെങ്കിലും തരത്തിലുളള
നിര്‍മ്മാണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
ക്രൈം
ബ്രാഞ്ചിന്റെ കേസന്വേഷണം
3915.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഹൈക്കോടതിയിലെ WP(C)
40321/17 ലെ 2/7/18 ലെ
വിധി ന്യായത്തിന്റെ
അടിസ്ഥാനത്തില്‍
ശ്രീമതി .ശ്രീകല
രമേഷ്,ജ്യോതിസ് വനം,
കലൂര്‍,എറണാകുളം
എന്നയാളുടെ ഹര്‍ജിയിലെ
അന്വേഷണ ചുമതല
ക്രൈംബ്രാഞ്ചിന്
കെെമാറിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ക്രൈം
ബ്രാഞ്ചിന്റെ ഏത്
യൂണിറ്റാണ് ഈ അന്വേഷണം
നടത്തുന്നത്;
അന്വേഷണത്തിന്റെ
ഇപ്പോഴത്തെ
അവസ്ഥയെന്താണ് എന്ന്
വ്യക്തമാക്കാമോ?
ഫിംഗര്‍
പ്രിന്റ് സെർച്ചർ
തസ്തികയിലെ ഒഴിവുകള്‍
3916.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോലീസ്(ഫിംഗര്‍
പ്രിന്റ് ബ്യൂറോ)
വകുപ്പിലെ ഫിംഗര്‍
പ്രിന്റ് സെർച്ചർ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍
കെ.പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ എത്ര
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
സോളാര്‍
കമ്മീഷന് റിപ്പോര്‍ട്ട്
3917.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം കേസ്സുകളാണ്
ഫയല്‍ ചെയ്തിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
ഇക്കാര്യത്തില്‍
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുള്ളതും
അന്വേഷണം
നടന്നുവരുന്നതുമായിട്ടുള്ളവരുടെ
വിശദവിവരങ്ങള്‍
നല്‍കുമോ; പ്രസ്തുത
കേസ്സുകളുടെ പുരോഗതി
വിവരം നല്‍കുമോ?
ടെക്നോപാര്‍ക്കില്‍
ജോലിക്ക് പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
3918.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെക്നോപാര്‍ക്കിലും
അവിടെ സ്ഥിതി ചെയ്യുന്ന
സ്വകാര്യ
സ്ഥാപനങ്ങളിലും
ജോലിക്കുവേണ്ടി പോലീസ്
ക്ലിയറന്‍സ്
സര്‍ട്ടിഫിക്കറ്റ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പി.സി.സി.
നല്‍കുന്നതിന് ഫീസായി
എന്തെങ്കിലും തുക
ഈടാക്കുന്നുണ്ടോ;
എങ്കില്‍ 6 മാസത്തെ
കാലാവധിയുള്ള പി.സി.സി.
സര്‍ട്ടിഫിക്കറ്റിന്
ഈടാക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
തുക ഈടാക്കുന്നത് ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്;
വിശദാംശം നല്‍കുമോ;
(ഡി)
തുച്ഛ
വരുമാനത്തില്‍ ജോലി
ചെയ്യുന്ന ജീവനക്കാരെ
പി.സി.സി. ക്ക്
ഈടാക്കുന്ന ഫീസില്‍
നിന്നും ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
മുന്‍
സര്‍ക്കാരിന്റെ കാലത്തെ
അഴിമതികള്‍
3919.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലത്തുള്ള അഴിമതികള്‍
സംബന്ധിച്ച്
രജിസ്റ്റര്‍
ചെയ്യപ്പെട്ട
കേസുകളിൻമേലുള്ള
നടപടികളുടെ പുരോഗതി
ഉള്‍പ്പെടെ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
കേസുകളില്‍ എത്ര
കേസുകളുടെ അന്വേഷണം
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
കേസുകളില്‍ അന്വേഷണം
പൂര്‍ത്തിയാക്കി തുടര്‍
നടപടികളിലേക്ക്
കടന്നിട്ടുള്ള
കേസുകളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
റസിഡന്റ്സ്
അസോസിയേഷന് ആന്റി കറപ്ഷന്‍
മൂവ്മെന്റ്
3920.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിജിലന്‍സ്
സെന്‍ട്രല്‍ റെയിഞ്ച്
ആവിഷ്ക്കരിച്ച
റസിഡന്റ്സ് അസോസിയേഷന്
ആന്റി കറപ്ഷന്‍
മൂവ്മെന്റിന്റെ (റാം)
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
റസിഡന്റ്സ്
അസോസിയേഷനുകളുമായി
സഹകരിച്ച് അഴിമതി
തടയുന്ന പദ്ധതി സംസ്ഥാന
വ്യാപകമായി
നടപ്പിലാക്കുന്നതിന്
ഉദ്ദേശ്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അതിവേഗ
കോടതികള്‍
3921.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ അതിവേഗ
കോടതികള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
ഇപ്പോള്‍ എത്ര അതിവേഗ
കോടതികള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ?
ആറ്റിങ്ങല്‍
ആസ്ഥാനമായി അഡീഷണല്‍
സെഷന്‍സ് കോടതി
T 3922.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
ആസ്ഥാനമായി അഡീഷണല്‍
സെഷന്‍സ് കോടതി
ആരംഭിക്കാനുള്ള നീക്കം
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കിളിമാനൂരില്‍
മുന്‍സിഫ് മജിസ്ട്രേറ്റ്
കോടതി
T 3923.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
കിളിമാനൂരില്‍
മുന്‍സിഫ്
മജിസ്ട്രേറ്റ് കോടതി
ആരംഭിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
കുടുംബകോടതികളില്
വിചാരണയിലുള്ള കേസ്സുകള്‍
3924.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കുടുംബകോടതികളില്
നിലവില്‍ എത്ര
കേസ്സുകള്‍
വിചാരണയിലുണ്ടെന്ന്
വ്യക്തമാക്കാമോ?
(ബി)
2016,
2017 എന്നീ
വര്‍ഷങ്ങളിലേയും 2018
നവംബര്‍ വരെയുമുള്ള
കണക്കുകള്‍ പ്രത്യേകം
നല്‍കുമോ?
സ്റ്റേറ്റ്
ലിറ്റിഗേഷന്‍ നയം
3925.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്റ്റേറ്റ്
ലിറ്റിഗേഷന്‍
നയത്തിന്റെ ഭാഗമായി
നിയമ പരിശോധന വിഭാഗം,
നിയമ (നോഡല്‍)
ഓഫിസര്‍മാരെ പല
വകുപ്പുകളിലും
നിയമിക്കപ്പെട്ടിട്ടില്ല
എന്ന കാര്യം
ശ്രദ്ധയിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
വിവിധ
വകുപ്പുകളില്‍ നിയമ
(നോഡല്‍) ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
ജുഡീഷ്യല്‍
കമ്മീഷനുകളുടെ പ്രവര്‍ത്തനം
3926.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിലിരിക്കുന്ന
ജുഡീഷ്യല്‍
കമ്മീഷനുകളുടെ
പ്രവര്‍ത്തന പുരോഗതിയും
റിപ്പോര്‍ട്ട്
സമര്‍പ്പണവും
സംബന്ധിച്ച വസ്തുതകള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പൊതുപ്രാധാന്യമുള്ള
വിഷയങ്ങളിന്മേല്
ലഭ്യമാക്കിയിട്ടുള്ള
ജുഡീഷ്യല്‍ കമ്മീഷന്
റിപ്പോര്‍ട്ടുകളിലെ
ശിപാര്‍ശകള്‍,
നടപ്പിലാക്കാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടോ; വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര ജുഡീഷ്യല്‍
കമ്മീഷനുകളുടെ
റിപ്പോര്‍ട്ടുകള്‍
മന്ത്രിസഭായോഗത്തില്‍
ചര്‍ച്ചചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസ്
3927.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ ലീഡിംഗ്
ഫയര്മാന്, ഡ്രെെവര്‍,
മെക്കാനിക്ക് വിഭാഗം
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
തസ്തികയിലേക്ക്
പ്രമോഷന്
നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
അനുപാതം എന്ത്;
(ബി)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ 9:1 എന്ന
അനുപാതത്തില്‍
ജീവനക്കാര്‍ക്ക്
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
തസ്തികയിലേക്ക്
പ്രമോഷന് നല്‍കുന്നത്
ജീവനക്കാരുടെ എണ്ണം
മാനദണ്ഡമാക്കിയാണോ;
(സി)
കേരള
ഫയര്‍ ആന്റ് റസ്ക്യൂ
സര്‍വ്വീസില്‍ യഥാസമയം
അസിസ്റ്റന്റ്
സ്റ്റേഷന് ഓഫീസര്‍
കോഴ്സ്
ലഭിക്കാത്തതിനാല്‍
ലെസര്‍ സ്കെയില്‍
ബാധിച്ച
ജീവനക്കാര്‍ക്ക് ലെസര്‍
സ്കെയില്‍
പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു;
(ഡി)
ആഭ്യന്തര
വകുപ്പിന്റെ ഉത്തരവ്
നം. GO(Rt)1574 തീയതി
16.06.2017
നിലനില്‍ക്കേ അഗ്നിരക്ഷ
നിലയങ്ങളില്‍
ഫയര്മാന് ഡ്രെെവര്‍
കം പംപ് ഓപ്പറേറ്ററെ
മറികടന്ന് ഫയര്മാന്
ജനറല്‍ ഡയറി
ഉള്‍പ്പെടെയുള്ള
അധികാരങ്ങള്‍
നല്‍കിയിട്ടുണ്ടോ?
കേരള
ഫയര്‍ സര്‍വ്വീസിലെ
ഡ്രൈവര്‍മാര്‍
3928.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
ഫയര്‍ സര്‍വ്വീസില്‍
ആവശ്യത്തിന്
ഡ്രൈവര്‍മാര്‍
ഇല്ലാത്തതിനാല്‍
വകുപ്പിന് കീഴിലുള്ള
ആംബുലന്‍സ്
ഉള്‍പ്പെടെയുള്ള
വാഹനങ്ങള്‍
അത്യാവശ്യഘട്ടങ്ങളില്‍
ഉപയോഗിക്കാന്‍
സാധിക്കാതിരിക്കുന്നത്
ഒഴിവാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രെയിനിംഗ്
സമയത്ത് ഡ്രൈവിംഗ്
ലൈസന്‍സ്
എടുത്തിട്ടുള്ള
ഫയര്മാന്
തസ്തികയിലുള്ളവര്‍ക്ക്
ഫയര്‍ഫോഴ്സിന്റെ ലൈറ്റ്
ഡ്യൂട്ടി വാഹനങ്ങള്‍
ഓടിക്കുന്നതിന് അനുമതി
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ?
അഗ്നി
സുരക്ഷാ സേനയുടെ
പ്രവര്‍ത്തനം
ആധുനികീകരിക്കാനും
ശാക്തീകരിക്കാനുമുള്ള
നടപടിക ള്‍
3929.
ശ്രീ.ബി.സത്യന്
,,
വി. അബ്ദുറഹിമാന്
,,
കെ.ജെ. മാക്സി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബഹുനിലക്കെട്ടിടങ്ങളുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധനവും
കെട്ടിടങ്ങള്‍ തിങ്ങി
നിര്‍മ്മിക്കുന്നതു
കൊണ്ടും തീപിടിത്തവും
മറ്റ് അപകടങ്ങളും
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ അഗ്നി
സുരക്ഷാ സേനയുടെ
പ്രവര്‍ത്തനം
ആധുനികീകരിക്കാനും
ശാക്തീകരിക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ബി)
മണ്‍വിളയിലെ
ഫാക്ടറിയിലുണ്ടായ
തീപിടിത്തം
വെളിവാക്കിയതു പോലെ
ഫാക്ടറികള്‍
ഉള്‍പ്പെടെയുള്ള
സ്ഥാപനങ്ങളില്‍
അത്യാവശ്യ അഗ്നി
സുരക്ഷാ സൗകര്യം പോലും
ഏര്പ്പെടുത്തിയിട്ടില്ലെന്നതിനാല്
അപകട സാധ്യത കൂടിയതരം
കെട്ടിടങ്ങളുടെയെങ്കിലും
സുരക്ഷാ പരിശോധന
കർശനമാക്കുമോ ;
(സി)
വസ്ത്രശാലയുള്പ്പെടെയുള്ള
തിരക്കേറിയ വലിയ
ഷോപ്പിംഗ് മാളുകള്‍
കസ്റ്റമേഴ്സിന്റെയും
ജീവനക്കാരുടെയും
ബാഹുല്യം കൊണ്ട് അപകട
സാധ്യത കൂടിയത്
ആയതിനാല്‍ പ്രത്യേക
പരിശോധന സംവിധാനവും
ഫയര്‍ സേഫ്റ്റി
ഓഫീസര്‍മാരെ
നിയമിക്കാന്‍ വേണ്ട
നടപടികളും
സ്വീകരിക്കാന്‍
സാധ്യമാകുമോ;
വ്യക്തമാക്കുമോ?
ഫയര്‍
സ്റ്റേഷനുകള്‍
T 3930.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശ്രീപത്മനാഭ
സ്വാമി ക്ഷേത്ര പരിസരം,
ചാല, സെക്രട്ടേറിയറ്റ്
എന്നിവിടങ്ങളില്‍ ഫയര്‍
സ്റ്റേഷനുകള്‍
സ്ഥാപിക്കുന്നതിന്റെ
പുരോഗതി വിശദമാക്കുമോ;
(ബി)
അനുയോജ്യമായ
സ്ഥലം
കണ്ടെത്തിയെങ്കിലും
പദ്ധതി
നടപ്പിലാക്കുന്നതിലെ
കാലതാമസം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
ഫയര്‍
സ്റ്റേഷനുകള്‍ എത്രയും
വേഗം സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മുക്കം
ഫയര്‍ സ്റ്റേഷന് സ്കൂബ
വെഹിക്കിള്‍
3931.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയം
ഉള്‍പ്പെടെയുള്ള
പ്രകൃതി ദുരന്തങ്ങള്‍
വന്‍തോതിലുണ്ടാകുന്ന
മലയോര മേഖലയില്‍ മുക്കം
ഫയര്‍ സ്റ്റേഷനില്‍
സ്കൂബ വെഹിക്കിള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മുക്കം
ഫയര്‍ സ്റ്റേഷന് സ്കൂബ
വെഹിക്കിള്‍
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചാരുംമൂട്
കേന്ദ്രീകരിച്ച് ഫയര്‍
സ്റ്റേഷന്
3932.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാരുംമൂട്
കേന്ദ്രീകരിച്ച് ഫയര്‍
സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇതിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
അടിയന്തിര
പ്രധാന്യത്തോടു കൂടി
ഫയര്‍ സ്റ്റേഷന്
ആരംഭിക്കുന്നതിന്റെ
പട്ടികയില്‍
ചാരുംമൂടിനെയും
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കാസര്‍ഗോഡ്
ഫയര്‍ സ്റ്റേഷന്
കെട്ടിടവും ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സും
3933.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഫയര്‍ സ്റ്റേഷന്
കെട്ടിടവും
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സും
എപ്പോള്‍
നിര്‍മ്മിച്ചതാണെന്ന്
വ്യക്തമാക്കാമോ; ഇതിന്
ചെലവായ തുക എത്ര;
കെട്ടിടങ്ങളുടെ
കാലപ്പഴക്കം
വ്യക്തമാക്കാമോ;
(ബി)
ഇൗ
കെട്ടിടങ്ങളുടെ
ഇപ്പോഴത്തെ അവസ്ഥ
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(സി)
വാഹനങ്ങള്‍
പാര്‍ക്ക് ചെയ്യാനും
ഉപകരണങ്ങള്‍
സൂക്ഷിക്കാനും
ജീവനക്കാര്‍ക്ക് ജോലി
ചെയ്യാനും താമസിക്കാനും
ഇൗ കെട്ടിടങ്ങള്‍
ഇപ്പോള്‍
പര്യാപ്തമാണോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
അല്ലെങ്കില്‍
എത്രകാലമായി ഇൗ
അപര്യാപ്തത
തുടരുന്നുവെന്നും
പരിഹാര നടപടികള്‍
സ്വീകരിച്ചിരുന്നോ
എന്നും
വ്യക്തമാക്കാമോ;
(ഇ)
ഫയര്‍
സ്റ്റേഷനും
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സിനും
പുതിയ കെട്ടിടങ്ങള്‍
പണിയാന്‍ ആലോചനയുണ്ടോ
എന്നും എങ്കില്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്നും എത്രയാണ്
എസ്റ്റിമേറ്റ്
തുകയെന്നും ഭരണാനുമതി
എപ്പോള്‍
നല്‍കുമെന്നും
വ്യക്തമാക്കാമോ?
ഫയര്‍ഫോഴ്സിന്
പുതിയ കെട്ടിടം
3934.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടിയില്‍
ഫയര്‍ഫോഴ്സിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
അറിയിക്കാമോ?
വനിത
വിചാരണ തടവുകാര്‍
3935.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ജയിലുകളില്‍ എത്ര
വനിതകള്‍
ശിക്ഷിക്കപ്പെട്ടു
കഴിയുന്നുണ്ടെന്നും,
എത്ര വനിതകള്‍ വിചാരണ
തടവുകാരായി
പാര്പ്പിക്കപ്പെട്ടിരിക്കുന്നുവെന്നും
വ്യക്തമാക്കാമോ?
തടവുകാരെ
പുനരധിവസിപ്പിക്കാന്‍
പദ്ധതി
3936.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശിക്ഷാകാലയളവ്
കഴിഞ്ഞ് മോചിതരാകുന്ന
തടവുകാരെ
പുനരധിവസിപ്പിക്കുന്നതിന്
ജയില്‍ വകുപ്പിന്
പദ്ധതിയുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയനുസരിച്ച് ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെങ്കിലും തടവുകാരെ
പുനരധിവസിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രൊബേഷന്‍
ഓഫ് ഒഫന്റേര്‍സ് ആക്ട്
കേരളത്തില്‍
3937.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രൊബേഷന്‍
ഓഫ് ഒഫന്റേര്‍സ് ആക്ട്
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതനുസരിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതില്‍
പരിഗണിക്കപ്പെടുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
നിഷ്കര്ഷിക്കപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
നിയമം വിചാരണ
തടവുകാര്‍ക്ക്
ബാധകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ശിക്ഷിക്കപ്പെട്ടവര്‍ക്ക്
ഇതിന്റെ ആനുകൂല്യം
ബാധകമാക്കുമോ;
വിശദമാക്കുമോ?
അച്ചടി
വകുപ്പില്‍ നിന്നും
അന്യത്രസേവനമനുഷ്ഠിക്കുന്നവര്
3938.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അച്ചടി
വകുപ്പില്‍ നിന്നും
അന്യത്ര സേവന
വ്യവസ്ഥയില്‍ മറ്റ്
സ്ഥാപനങ്ങളില്‍ സേവനം
അനുഷ്ഠിക്കുന്ന എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജീവനക്കാരുടെ പരിവീക്ഷ
യഥാസമയം വിജയകരമായി
പൂര്‍ത്തിയാക്കിയതായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
പരിവീക്ഷ
വിജയകരമായി
പൂര്‍ത്തിയാക്കിയതായി
പ്രഖ്യാപിക്കാത്ത എത്ര
ജീവനക്കാര്‍ക്ക്
വാര്‍ഷിക വേതന
വര്‍ദ്ധനവ്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
അത്തരത്തില്‍
വാര്‍ഷിക വേതന
വര്‍ദ്ധനവ് അനുവദിച്ചത്
മുഖേന സര്‍ക്കാരിന്
സാമ്പത്തിക നഷ്ടം
ഉണ്ടായിട്ടുള്ളതായി
മനസ്സിലാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ
നഷ്ടമുണ്ടായെന്ന്
വ്യക്തമാക്കാമോ?
സ്റ്റേഷനറി
സാധനങ്ങളുടെ വിതരണം
3939.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിനുകീഴിലുള്ള
വിദ്യാലയങ്ങളിലേക്ക്
ആവശ്യമായ സ്റ്റേഷനറി
സാധനങ്ങള്‍ സ്റ്റേഷനറി
വകുപ്പ് വിതരണം
ചെയ്യാറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇവ വിദ്യാലയങ്ങളില്‍
ലഭിക്കുന്നുണ്ടോ എന്ന്
സ്റ്റേഷനറി വകുപ്പ്
പരിശോധിക്കാറുണ്ടോ;
(സി)
പരിശോധന
നടത്താറുണ്ടെങ്കില്‍
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പരിശോധന
നടത്താറില്ലെങ്കില്
പരിശോധന
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ദേശീയ
ജലപാത യാഥാർത്ഥ്യമാക്കാൻ
നടപടി
3940.
ശ്രീ.സി.മമ്മൂട്ടി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
-കാസര്‍ഗോഡ് ദേശീയ
ജലപാത
ഗതാഗതയോഗ്യമാക്കുന്നതിനായി
ഈ സർക്കാർ എന്തെല്ലാം
നടപടി സ്വീകരിച്ചു;
എത്ര തുക ചെലവഴിച്ചു;
നിശ്ചിത ജലപാതയുടെ ഓരോ
ഭാഗത്തെയും ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
ഈ
ജലപാതയിലെ ഗതാഗതം
പൂര്‍ണ്ണമായി അടഞ്ഞതു
മുതല്‍ നാളിതുവരെ വിവിധ
ഗവണ്മെന്റുകള്
കോടിക്കണക്കിന് തുക
ജലപാത
ഗതാഗതയോഗ്യമാക്കുന്നതിനായി
ചെലവഴിച്ചതായി അറിയുമോ;
എങ്കില്‍ വിശദമായ
കണക്ക് ലഭ്യമാക്കുമോ;
(സി)
പാത
സഞ്ചാരയോഗ്യമായാല്‍
സംസ്ഥാനത്തിന് ഏതെല്ലാം
മേഖലകളില്‍ എന്തെല്ലാം
നേട്ടങ്ങള്‍
കൈവരിക്കാനുതകുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പാത
യാഥാര്‍ത്ഥ്യമാക്കാതിരിക്കാന്‍
ചില ഉന്നത സ്വകാര്യ
ലോബികള്‍ നടത്തുന്ന ഗൂഢ
നീക്കം
തിരിച്ചറിയാനായിട്ടുണ്ടോ;
(ഇ)
പാത
യാഥാര്ത്ഥ്യമാക്കുന്നത്തിനുള്ള
തടസ്സങ്ങൾ നീക്കി
പദ്ധതി നടപ്പിലാക്കാൻ
നടപടി സ്വീകരിക്കുമോ?
തിരുവനന്തപുരം-കാസര്‍ഗോഡ്
ജലപാതയുടെ ഭാഗമായ വടകര-മാഹി
കനാല്‍
3941.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം-കാസര്‍ഗോഡ്
ജലപാതയുടെ ഭാഗമായ
വടകര-മാഹി കനാലിന്റെ
പ്രവൃത്തി ഇപ്പോള്‍
എത്ര റീച്ചുകളായാണ്
നടന്നുവരുന്നത്;
(ബി)
ഓരോ
റീച്ചിലെയും
പ്രവൃത്തികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
കനാല്‍
നിര്‍മ്മാണത്തിന്റെ
ഭാഗമായി കുഴിച്ചെടുത്ത
മണ്ണ് വഴിയോരങ്ങളിലും
വീടുകള്‍ക്കുമുന്നിലും
കൂട്ടിയിട്ട സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത് സ്ഥലവാസികള്‍ക്ക്
സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന
കടുത്ത പ്രയാസങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
(ഇ)
ഈ
മണ്ണ് അവിടെനിന്നും
നീക്കം ചെയ്യാന്‍
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍ ഈ മണ്ണ്
നിക്ഷേിക്കുന്നതിനുള്ള
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
(എഫ്)
ഇല്ലെങ്കില്‍
സ്ഥലം കണ്ടെത്തുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ജി)
ഈ
കനാലിന്റെ പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാവുമെന്നാണ്
കരുതുന്നത്?
ഗെയ്ല്
വാതക പദ്ധതി
3942.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗെയ്ല്
വാതക കുഴൽ പദ്ധതിയുടെ
പ്രവൃത്തികളില്‍
പെെപ്പിടല്‍
പ്രവൃത്തിയുടെ എത്ര
ശതമാനം
പൂര്‍ത്തീകരിച്ചു;
അനുബന്ധമായ മറ്റ്
പ്രവൃത്തികള്‍
നടന്നുവരുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
പദ്ധതി
പൂര്‍ണ്ണതോതില്‍ എന്ന്
പ്രവര്‍ത്തനം
ആരംഭിക്കാമെന്നാണ്
കരുതുന്നത്;
(സി)
പദ്ധതിയുടെ
ഭാഗമായി വീടുകളിലേക്ക്
നേരിട്ട് പാചകവാതകം
എത്തിക്കുന്ന പദ്ധതി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആദ്യഘട്ടത്തില്‍
ഏതെല്ലാം ജില്ലകളില്‍
ആണ് ആരംഭിക്കുന്നത്;
വിശദമാക്കാമോ?
പി.എസ്.സി
വഴി നിയമനം
T 3943.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
വിവിധ വകുപ്പുകളിലായി
പി.എസ്.സി. വഴി
എത്രപേര്‍ക്ക് നിയമനം
ലഭിച്ചിട്ടുണ്ട്
എന്നുള്ളതിന്റെ
വകുപ്പടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
ഭാഷാന്യൂനപക്ഷങ്ങളുടെ
പ്രശ്നങ്ങള്‍ പഠിക്കാന്‍
കമ്മീഷന്
3944.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭാഷാന്യൂനപക്ഷങ്ങളുടെ
വിവിധ പ്രശ്നങ്ങള്‍
പഠിക്കുന്നതിനായി
കമ്മീഷനെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ കമ്മീഷന്റെ
ചെയര്മാന് ആരാണ്;
എവിടെയാണ് ഇതിന്റെ
ഓഫീസ്
പ്രവര്‍ത്തിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ഈ
കമ്മീഷന്റെ ടേംസ് ഓഫ്
റഫറന്‍സ്
എന്തൊക്കെയാണെന്ന്
വിശദീകരിക്കുമോ;
കമ്മീഷന്റെ തുടര്‍
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കുമോ?