പ്രളയം
കാരണം നികുതി
വരുമാനത്തിലുണ്ടായ കുറവ്
*331.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
മഞ്ഞളാംകുഴി അലി
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
കാരണം സംസ്ഥാനത്തിന്റെ
നികുതി വരുമാനത്തില്‍
കുറവ് സംഭവിച്ചതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
വരുമാന നഷ്ടം എങ്ങനെ
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കായിക
താരങ്ങള്‍ക്ക് പ്രോത്സാഹനം
*332.
ശ്രീ.എം.
സ്വരാജ്
,,
എ.എം. ആരിഫ്
,,
ഐ.ബി. സതീഷ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒളിമ്പിക്സില്‍
മെഡല്‍ ലക്ഷ്യമാക്കി
ആരംഭിച്ചിട്ടുള്ള
ഓപ്പറേഷന്
ഒളിമ്പ്യയില്‍ ഏതൊക്കെ
കായിക ഇനങ്ങളെയാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും
കഴിവുള്ളവരെ കണ്ടെത്തി
വിദഗ്ദ്ധ പരിശീലനം
നല്‍കുന്നതിനായി
സ്പോര്‍ട്സ് കൗണ്‍സില്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(ബി)
മികച്ച
താരങ്ങള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിനായി
സ്കോളര്‍ഷിപ്പ് സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തിനുവേണ്ടി
മികച്ച നേട്ടം
കരസ്ഥമാക്കുന്ന
കായികതാരങ്ങള്‍ക്ക്
ആകര്‍ഷകമായ പാരിതോഷികം
നല്കുന്നുണ്ടോ;
(ഡി)
ദേശീയ
സ്കൂള്‍, കോളേജ്
ഗെയിംസില്‍ പങ്കെടുത്ത്
സമ്മാനം
നേടുന്നവര്‍ക്ക് നല്കി
വരുന്ന സമ്മാനത്തുക
പരിമിതവും അത് യഥാസമയം
ലഭിക്കുന്നില്ലെന്നുമുള്ള
പ്രശ്നം പരിഹരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
സ്പോര്‍ട്സ്
കൗണ്‍സിലുകളുടെ ഘടനയും
പ്രവര്‍ത്തനവും
ജനാധിപത്യവല്ക്കരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
കേന്ദ്ര
വൈദ്യുതി ഭേദഗതി ബില്‍ 2018
*333.
ശ്രീ.കെ.
രാജന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
ക്ഷേമത്തില്‍ നിന്നും
വൈദ്യുതിയെ വാണിജ്യ
വസ്തുവായി മാറ്റി ലാഭം
നേടുക എന്നതാണ് കേന്ദ്ര
വൈദ്യുതി (ഭേദഗതി)
ബില്‍ 2018
നിയമഭേദഗതിയിലൂടെ
കേന്ദ്ര സര്‍ക്കാര്‍
ലക്ഷ്യമിടുന്നതെന്ന്
അഭിപ്രായമുണ്ടോ;
(ബി)
സപ്ലൈ
ലൈസന്‍സി വഴി വൈദ്യുതി
വില്ക്കുമ്പോള്
ഗാര്‍ഹിക-കാര്‍ഷിക-വ്യാവസായിക
വിഭാഗങ്ങള്‍ക്ക്
ഇപ്പോള്‍ നല്‍കിവരുന്ന
ക്രോസ് സബ്സിഡി
വെട്ടിച്ചുരുക്കുന്നത്
ദുര്‍ബല വിഭാഗങ്ങളെ
ദോഷകരമായി ബാധിക്കുമോ
എന്ന് വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
വിതരണ മേഖലയെ സ്വകാര്യ
മേഖലയുടെ കരങ്ങളില്‍
എത്തിക്കുന്നതിന്
പ്രസ്തുത വൈദ്യുതി
ബില്ലില്‍
വ്യവസ്ഥയുണ്ടോ;
വ്യക്തമാക്കുമോ?
ആരാധനാലയങ്ങളുടെ
പരിസരത്ത് ആയുധ പരിശീലനം
*334.
ശ്രീ.റ്റി.വി.രാജേഷ്
,,
പുരുഷന് കടലുണ്ടി
,,
പി. ഉണ്ണി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാജ്യവ്യാപകമായി
ആരാധനാലയങ്ങളുടെ
പേരിലും മതത്തിന്റെ
പേരിലും ചേരിതിരിവ്
സൃഷ്ടിക്കാനുള്ള നീക്കം
ചില വിധ്വംസക ശക്തികള്‍
ഊര്ജ്ജിതപ്പെടുത്തിയിരിക്കുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്ത്
ആരാധനാലയങ്ങള്‍
ഉപയോഗിച്ചു കൊണ്ട്
സങ്കുചിത രാഷ്ട്രീയം
വളര്‍ത്തുന്നത് തടയാന്‍
ദേവസ്വം ബോര്‍ഡുകള്‍
ജാഗ്രത പുലര്‍ത്താന്‍
നിര്‍ദ്ദേശം നല്‍കുമോ;
(ബി)
ദേവസ്വം
ബോര്‍ഡുകളുടെ കീഴിലുള്ള
ആരാധനാലയങ്ങളുടെ പരിസരം
വിശ്വാസത്തെ മറയാക്കി
ആയുധ പരിശീലനത്തിനായി
ഉപയോഗിക്കുന്നത്
തടയാന്‍ കര്‍ശന നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സമ്പദ്വ്യവസ്ഥയില്
നോട്ട് നിരോധനം ഏല്പിച്ച
ആഘാതം
*335.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
ജെയിംസ് മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
നടപ്പാക്കിയ നോട്ട്
നിരോധനം സംസ്ഥാനത്തെ
കൃഷി, പരമ്പരാഗത
വ്യവസായം, ചെറുകിട
ഉല്പാദന-വാണിജ്യ
മേഖലകള്‍, തൊഴില്‍
എന്നീ രംഗങ്ങളില്‍
സൃഷ്ടിച്ച ആഘാതം
വിലയിരുത്തിയിരുന്നോ;
(ബി)
വാണിജ്യ
നികുതി, സ്റ്റാമ്പ്
ആന്റ് രജിസ്ട്രേഷന്
നികുതി തുടങ്ങിയ പ്രധാന
നികുതിയിനങ്ങളില്‍ എത്ര
വരുമാന നഷ്ടം
ഉണ്ടായെന്ന്
കണക്കാക്കാന്‍
സാധ്യമായിട്ടുണ്ടോ;
(സി)
മന്ദീഭവിച്ച
സമ്പദ്വ്യവസ്ഥയെ
ചലനാത്മകമാക്കാന്‍
കേന്ദ്ര സര്‍ക്കാര്‍
എന്തെങ്കിലും
നഷ്ടപരിഹാരം
നല്‍കിയിരുന്നോ;
(ഡി)
ഈ
പ്രതിസന്ധിയിലും
സംസ്ഥാനത്തെ വികസന,
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമായി
നടപ്പാക്കാന്‍ ധനകാര്യ
വകുപ്പ് ചെയ്ത
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഇ)
ധനപ്രതിസന്ധിയിലും
പദ്ധതി ചെലവില്‍
കൈവരിക്കാനായ നേട്ടം
വിശദമാക്കാമോ?
വ്യവസായ
സൗഹൃദ നടപടികള്‍
*336.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
സി. ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സൗഹൃദ പട്ടികയില്‍
കേരളത്തിന്റെ സ്ഥാനം
മെച്ചപ്പെടുത്തുന്നതിന്
ലക്ഷ്യമിട്ട്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംരംഭം
ലാഭകരമല്ലാതെ വരുമ്പോഴോ
അനന്തരാവകാശികള്‍
ഇല്ലാതെ വരുമ്പോഴോ
ട്രാന്‍സ്ഫര്‍
ചെയ്തുകിട്ടിയ വ്യവസായ
യൂണിറ്റുകള്‍ വീണ്ടും
ട്രാന്‍സ്ഫര്‍
ചെയ്യേണ്ടി വന്നാലുള്ള
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വ്യവസായ
സ്ഥാപനങ്ങളിലെ ബിസിനസ്
മാറ്റങ്ങള്‍
അംഗീകരിക്കുന്നതിനുള്ള
നടപടികള്‍
ലഘൂകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
വ്യവസായ
ആവശ്യങ്ങള്‍ക്കുള്ള
ഭൂമി കൈമാറ്റം
എളുപ്പമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഇറക്കുമതി
ചെയ്ത മണല്‍
*337.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എന്‍.എ ഖാദര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദേശ
രാജ്യങ്ങളിൽ നിന്നും
ഇറക്കുമതി ചെയ്ത മണല്‍
വിതരണം ചെയ്യുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(ബി)
ആവശ്യക്കാര്‍ക്ക്
ന്യായമായ വിലയ്ക്ക്
മണല്‍ ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുടെ
സ്വകാര്യവല്‍ക്കരണം
*338.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
കാരാട്ട് റസാഖ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
നഷ്ടത്തില്‍ നിന്ന്
കരകയറ്റുവാൻ ഇൗ
സര്‍ക്കാര്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
ഫലമായി സൃഷ്ടിക്കാനായ
നേട്ടം വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പുതിയ കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങള്‍
തുടങ്ങാതിരിക്കുകയും
ഉളളവ വിറ്റഴിക്കുകയും
ചെയ്യുന്ന കേന്ദ്ര
സര്‍ക്കാര്‍ നയം
സംസ്ഥാനത്തെ വ്യാവസായിക
അന്തരീക്ഷത്തെ
ദുര്ബലപ്പെടുത്താതിരിക്കുവാനായി,
കേന്ദ്ര സര്‍ക്കാര്‍
വിറ്റഴിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളേതെങ്കിലും
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്തിട്ടുണ്ടോ;
(സി)
ഹിന്ദുസ്ഥാന്‍
ന്യൂസ് പ്രിന്റ്
ഏറ്റെടുക്കുവാൻ
സര്‍ക്കാര്‍ താല്പര്യം
പ്രകടിപ്പിച്ചിരുന്നോ;
എങ്കിൽ
ഇക്കാര്യത്തിലുള്ള
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം
അറിയിക്കാമോ;
(ഡി)
സംസ്ഥാന
സര്‍ക്കാര്‍ വിട്ടു
നല്കിയ ഭൂമിയില്‍
സ്ഥാപിച്ച് 1250 കോടി
രൂപയുടെ വിറ്റുവരവോടെ
മിനിരത്നാ കമ്പനിയായി
മാറിയ എച്ച്.എല്‍.എല്‍.
ലെെഫ് കെയര്‍ ലിമിറ്റഡ്
സ്വകാര്യവല്‍ക്കരിച്ച്
അയ്യായിരത്തിലധികം
വരുന്ന തൊഴിലാളികളെ
പ്രതിസന്ധിയിലാക്കുന്ന
നീക്കത്തില്‍ നിന്ന്
പിന്മാറുവാൻ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ?
ശബരിമലയിലെ
നിയന്ത്രണങ്ങള്‍
*339.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
,,
അടൂര്‍ പ്രകാശ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
പോലീസിന്റെ
നിയന്ത്രണങ്ങള്‍
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ വരുമാനത്തെ
ബാധിക്കുന്നതായി
ബോര്‍ഡ്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വാവർ
നടയിലും
മഹാകാണിക്കയ്ക്ക്
മുന്നിലും പോലീസ്
ബാരിക്കേഡുകള്‍
തീര്‍ത്തത് ദേവസ്വം
ബോര്‍ഡിന്റെ
അനുവാദത്തോടെയാണോ;
(സി)
ബാരിക്കേഡുകള്‍
പൂര്‍ണമായും നീക്കം
ചെയ്യണമെന്ന്
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ് പോലീസിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
ബാരിക്കേഡുകള്‍
ഭക്തര്‍ക്ക്
അസൗകര്യമുണ്ടാക്കുന്നു
എന്ന വസ്തുത, നട
തുറന്ന് പതിനാലു ദിവസം
പിന്നിട്ടിട്ടും
ബോര്‍ഡിന്റെ
ശ്രദ്ധയില്പെടാത്തത്
എന്തുകൊണ്ടായിരുന്നു
എന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ക്രൗഡ് ഫണ്ടിംഗ്
*340.
ശ്രീ.അനൂപ്
ജേക്കബ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയം
തകര്‍ത്ത
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ക്രൗഡ് ഫണ്ടിംഗ്
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
തകര്‍ന്ന
മേഖലകളുടെ
പുനര്‍നിര്‍മ്മാണത്തിനും
പുനരധിവാസ
പദ്ധതികള്‍ക്ക് സംഭാവന
നല്കുന്നതിനുമുള്ള
വെബ് പോര്‍ട്ടല്‍
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
(സി)
വിവിധ
വകുപ്പുകളും
ഏജന്‍സികളും
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
പോര്‍ട്ടലില്‍
നല്‍കിയിട്ടുണ്ടോ;
(ഡി)
വിവിധ
പുനര്‍നിര്‍മ്മാണ
പദ്ധതികളുടെ നടത്തിപ്പ്
ചുമതല ഏതൊക്കെ
ഏജന്‍സികളെയാണ്
ഏല്‍പ്പിക്കുന്നത്;
പ്രസ്തുത ഏജന്‍സികളുടെ
വിശ്വാസ്യത
ഉറപ്പാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ?
ജി.
എസ്. ടി. നിരക്കുകള്‍
കുറച്ചതനുസരിച്ചുള്ള
വിലക്കുറവ്
*341.
ശ്രീ.എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.
എസ്. ടി. നിരക്കുകള്‍
കുറച്ചതനുസരിച്ചുള്ള
വിലക്കുറവ്
ഉപഭോക്താക്കള്‍ക്ക്
ലഭിക്കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
നികുതി
കുറയ്ക്കുമ്പോള്‍
അടിസ്ഥാന വില ഉയര്‍ത്തി
അമിത ലാഭം എടുക്കുന്നതു
തടയാന്‍ എന്തു നടപടി
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
നികുതി
ഇളവിന്റെ പ്രയോജനം
സാധാരണക്കാര്‍ക്ക്
ലഭിക്കുന്നതിന്
ആവശ്യമായ എന്തെല്ലാം
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
പ്രളയത്തിന്
മുന്‍പ് സംഭരണശേഷിയിലെത്തിയ
ഡാമുകള്‍
*342.
ശ്രീ.വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
ആദ്യ പ്രളയം ഉണ്ടായ
2018 ആഗസ്റ്റ്എട്ടാം
തീയതിക്ക് മുമ്പ്
സംസ്ഥാനത്തു
തീവ്രമഴയ്ക്ക് സാധ്യത
പ്രവചിച്ചുകൊണ്ട്
കാലാവസ്ഥ നിരീക്ഷണ
കേന്ദ്രത്തില്‍ നിന്നും
മുന്നറിയിപ്പ്
ലഭിച്ചിരുന്നോ;
(ബി)
സംസ്ഥാനത്ത്
കെ.എസ്.ഇ.ബി.യുടെ
കീഴിലുള്ള
പ്രധാനപ്പെട്ട
ഡാമുകളെല്ലാം 2018
ജൂലെെ മാസം അവസാനം
തന്നെ ഉയര്‍ന്ന
സംഭരണശേഷിയില്‍
എത്തുവാനുണ്ടായ
സാഹചര്യം
വിശദമാക്കാമോ;
(സി)
ഇടമലയാര്‍,
ഷോളയാര്‍, കക്കി
തുടങ്ങിയ ഡാമുകള്‍
തീവ്ര മഴയ്ക്ക് മുന്‍പേ
തന്നെ നിറഞ്ഞതാണ്
പ്രളയമുണ്ടാകാനുള്ള
കാരണങ്ങളിലൊന്ന് എന്ന
കേന്ദ്ര ജല കമ്മീഷന്റെ
റിപ്പോര്‍ട്ടിലെ
പരാമര്‍ശം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
2018
ഓഗസ്റ്റ് മാസം മുഴുവനും
ഷോളയാര്‍ അതിന്റെ
പൂര്‍ണ ശേഷിയിലും
ഇടമലയാര്‍ സംഭരണ
ശേഷിയുടെ 95
ശതമാനത്തിന്റെയും
മുകളില്‍
നിര്‍ത്താനുണ്ടായ
സാഹചര്യം
വിശദമാക്കാമോ?
മലബാര്‍
മേഖലയിലെ ടൂറിസം പദ്ധതികള്‍
*343.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ.കുഞ്ഞിരാമന്
,,
സി.കൃഷ്ണന്
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
രംഗത്തുള്ള മലബാര്‍
മേഖലയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍ ടൂറിസം
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
കാസര്‍ഗോഡ്,
കണ്ണൂര്‍ ജില്ലകളിലെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങളുടെ
വികസനവുമായി
ബന്ധപ്പെട്ട്
ആവിഷ്കരിച്ചിട്ടുള്ള
നോര്‍ത്ത് മലബാര്‍
ടൂറിസം ഡെവലപ്മെന്റ്
ഇനിഷ്യേറ്റീവ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
ഉത്തര
മലബാറിന്റെ ടൂറിസം
മേഖലകളെ
ഉള്പ്പെടുത്തിക്കാെണ്ടുള്ള
മലനാട് മലബാര്‍
റിവര്‍ക്രൂയിസ്
പദ്ധതിക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഏതെല്ലാം നദികളെയാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഇ)
പദ്ധതിയുടെ
ആകെ ചെലവ്
എത്രയായിരിക്കുമെന്നും
എത്ര തൊഴില്‍
അവസരങ്ങളാണ് ഇതിലൂടെ
സൃഷ്ടിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
നദികളെ
ബന്ധപ്പെടുത്തിക്കാെണ്ട്
പദ്ധതി
നടപ്പിലാക്കുമ്പോള്‍
പരിസ്ഥിതി സൗഹൃദ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
പ്രാധാന്യം നല്കാന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ലോകബാങ്ക്
സഹായം
*344.
ശ്രീ.ഹൈബി
ഈഡന്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പുനര്‍
നിര്‍മ്മാണത്തിനായി
ലോകബാങ്ക് സഹായം
ലഭ്യമാക്കുന്നത്
ഏതെങ്കിലും പ്രത്യേക
പദ്ധതികള്‍ക്കാണോ;
(ബി)
സംസ്ഥാനത്തിന്
പുറത്തുള്ള കേരളീയരില്‍
നിന്നും ബോണ്ട് വഴി പണം
സ്വീകരിക്കുന്ന
കാര്യത്തില്‍ സാങ്കേതിക
സഹായം നല്കുവാന്
ലോകബാങ്ക് മുന്നോട്ട്
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ?
ഉൗര്‍ജ്ജ
സംരക്ഷണവും സൗരോര്‍ജ്ജ
ഉല്പാദനവും
*345.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
രാജു എബ്രഹാം
,,
കെ. ബാബു
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉൗര്‍ജ്ജ
സംരക്ഷണത്തിനായി
സര്‍ക്കാര്‍
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉൗര്‍ജ്ജ
കേരള മിഷന്റെ ഭാഗമായി
കെട്ടിടങ്ങളുടെ
മേല്‍ക്കൂരയില്‍ സോളാർ
പാനലുകള്‍ സ്ഥാപിച്ച്
സൗരോര്‍ജ്ജത്തില്‍
നിന്ന് പരമാവധി
വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിന്
സൗര പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
സോളാര്‍ പാനല്‍
സ്ഥാപിക്കുന്നതിന്
വായ്പ ലഭ്യമാക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ഡി)
സൗരോര്‍ജ്ജ
പദ്ധതികളുടെ
പ്രാധാന്യത്തെ
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
അവബോധം നല്‍കുന്നതിനും
ഇവയുടെ നിര്‍മ്മാണ
ചെലവ് പരമാവധി
കുറച്ചുകൊണ്ടുവരുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഐ.ഡി.സി.
നടത്തുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
*346.
ശ്രീ.കെ.
ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. രാജഗോപാലന്‍
,,
സജി ചെറിയാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വികസനം
ത്വരിതപ്പെടുത്തുന്നതിന്
കേരള സംസ്ഥാന വ്യവസായ
വികസന കോര്പ്പറേഷന്
നടത്തി വരുന്ന
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
കെ.എസ്.ഐ.ഡി.സി.
നടത്തി വരുന്ന ബൃഹദ്
പദ്ധതികള്‍
ഏതൊക്കെയെന്നും അവയുടെ
നിലവിലെ പുരോഗതിയും
അറിയിക്കാമോ;
(സി)
നവവ്യവസായ
സംരംഭകരെ
പ്രോത്സാഹിപ്പിക്കാനായി
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
കെ.എസ്.ഐ.ഡി.സി.
യുടെ ഇന്‍ഡസ്ട്രിയല്‍
ഗ്രോത്ത് സെന്ററുകള്‍
എവിടെയൊക്കെയാണ്
ഉള്ളതെന്നും പുതുതായി
എവിടെയൊക്കെയാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ;
(ഇ)
ഇത്തരം
സെന്ററുകളില്‍
കെ.എസ്.ഐ.ഡി.സി. നടത്തി
വരുന്ന അടിസ്ഥാന സൗകര്യ
വികസന
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*347.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലക്കയറ്റം
തടയുന്നതിനും
ഗുണമേന്മയുള്ള
സാധനങ്ങള്‍
ന്യായവിലയ്ക്ക്
ലഭ്യമാക്കുന്നതിനും
കണ്‍സ്യൂമര്‍ഫെഡ്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
(ബി)
കണ്‍സ്യൂമര്‍ഫെഡ്
വഴി വിതരണം ചെയ്യുന്ന
സാധനങ്ങളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
മരുന്ന്
വ്യാപാര രംഗത്ത്
ഇടപെടല്‍
കാര്യക്ഷമമാക്കുന്നതിനായി
നീതി മെഡിക്കല്‍ ശൃംഖല
വ്യാപിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
പാചകവാതക
വിതരണ മേഖലയില്‍
കണ്‍സ്യൂമര്‍ഫെഡ്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നതെന്ന്
വിശദമാക്കാമോ?
പ്രളയക്കെടുതി
കാരണം നികുതി
വരുമാനത്തിലുണ്ടായ കുറവ്
*348.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയക്കെടുതികാരണം
സംസ്ഥാന നികുതി
വരുമാനത്തില്‍
കുറവുണ്ടായത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം
കുറവാണ് ഉണ്ടായത്;
(ബി)
ഇത്
എപ്രകാരം
മറികടക്കാമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം
*349.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ആന്‍സലന്‍
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കിയതുമൂലമുള്ള
നേട്ടങ്ങള്‍ അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
ഉത്തരവാദിത്ത
ടൂറിസത്തിന്റെ ഭാഗമായി
സംസ്ഥാനത്ത് എത്തുന്ന
സ്വദേശികളും
വിദേശികളുമായ
വിനോദസഞ്ചാരികളുടെ
സുരക്ഷ ഉറപ്പാക്കാനും
ടൂറിസം അനുബന്ധ
കുറ്റകൃത്യങ്ങള്‍
തടയാനും ഉന്നതതല
കര്‍മ്മസേനയ്ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി ടൂറിസം
പോലീസിനെ
ശാക്തീകരിക്കുന്നതിനും
അംഗീകൃത ടൂറിസ്റ്റ്
ഗൈഡുകള്‍ക്ക് ശാസ്ത്രീയ
പരിശീലനം
നല്‍കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
സംസ്ഥാനത്ത്
നടപ്പിലാക്കിയ വിവിധ
ഉത്തരവാദിത്ത ടൂറിസം
പ്രവര്‍ത്തനങ്ങളുടെ
പേരില്‍ ഇന്റര്‍നാഷണല്‍
ട്രാവല്‍ ടൂറിസം
ഗോള്‍ഡ് അവാര്‍ഡ്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഡാമുകളിലെ
പ്രവര്‍ത്തനത്തിനായി റൂള്‍
കേര്വുകള്
*350.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
കീഴിലുളള പ്രധാനപ്പെട്ട
ഡാമുകള്‍
അവധാനതയില്ലാതെ
തുറന്നത് സംസ്ഥാനത്ത്
പ്രളയമുണ്ടാവാനുള്ള
പ്രധാന കാരണങ്ങളില്‍
ഒന്നാണെന്ന ആക്ഷേപം
ശരിയാണോ;
വ്യക്തമാക്കുമോ;
(ബി)
ഡാമുകളിലെ
പ്രവര്‍ത്തനത്തിനായി
റൂള്‍ കേര്വുകള്
പാലിക്കുന്നുണ്ടോ;
(സി)
മഴയുടെ
തോതിലുണ്ടാകുന്ന
മാറ്റങ്ങള്‍, കാലാവസ്ഥ
വ്യതിയാനം,
എക്കല്‍മണ്ണ് നിക്ഷേപം
എന്നീ വസ്തുതകള്‍
കണക്കിലെടുത്തുകൊണ്ട്
കേരളത്തിലെ എല്ലാ
ഡാമുകളും റൂള്‍
കേര്വുകള്
പുനര്‍നിര്‍ണയിക്കണം
എന്ന കേന്ദ്ര
ജലകമ്മീഷന്
റിപ്പോര്‍ട്ടിലെ
പരാമര്‍ശം കെ.എസ്.ഇ.ബി.
ഗൗരവത്തോടെ
കാണുന്നുണ്ടോ;
(ഡി)
പ്രളയത്തില്‍
നിന്നും പാഠം
ഉള്‍ക്കൊണ്ടുകൊണ്ട്
കെ.എസ്.ഇ.ബി. യുടെ
ഡാമുകളുടെ
പ്രവര്‍ത്തനങ്ങളിലും
റൂള്‍ കേര്വുകളിലും
എന്തെല്ലാം മാറ്റം
വരുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
T *351.
ശ്രീ.അന്‍വര്‍
സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
റവന്യൂ വകുപ്പിന്റെ
പ്ലാന്‍ ഫണ്ടിന്റെ
ഭാഗമായി നീക്കിവച്ച
തുകയുടെ ഇരുപത് ശതമാനം
മാത്രം 28.11.2018 വരെ
ചെലവഴിക്കാനുണ്ടായ
സാഹചര്യം
വിലയിരുത്തുമോ;
(ബി)
ശബരിമല
മാസ്റ്റര്‍ പ്ലാനിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ് നാളിതുവരെ
നടത്തിയിരിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
ശബരിമല
മാസ്റ്റര്‍ പ്ലാന്‍
നടത്തിപ്പ്
വേഗത്തിലാക്കുവാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ഊര്‍ജ്ജ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
*352.
ശ്രീ.ജെയിംസ്
മാത്യു
,,
പി.ടി.എ. റഹീം
,,
വി. ജോയി
,,
കെ.സുരേഷ് കുറുപ്പ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഊര്ജ്ജോല്പാദന,
സംരക്ഷണ മേഖലകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രധാന ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായി
വിവരസാങ്കേതിക
വിദ്യയുടെ സാധ്യതകള്‍
പ്രയോജനപ്പെടുത്തി,
ഉപഭോക്താക്കള്‍ക്ക്
മെച്ചപ്പെട്ട
സേവനങ്ങള്‍ നൽകുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
അക്ഷയ
ഊര്‍ജ്ജ പ്രചരണ-വ്യാപന
രംഗങ്ങളില്‍ അനെര്‍ട്ട്
നടപ്പിലാക്കി വരുന്ന
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എനര്‍ജി മാനേജ്മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനം കൂടുതല്‍
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വ്യാവസായിക
ക്ലസ്റ്ററുകള്‍
*353.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എ. പ്രദീപ്കുമാര്‍
,,
ആര്. രാജേഷ്
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
വിദ്യാഭ്യാസം
പൂര്‍ത്തിയാക്കി
പുറത്തിറങ്ങുന്ന
യുവജനങ്ങളിൽ ഇരുപത്
ശതമാനം പേരെയെങ്കിലും
തൊഴില്ദായകരായ
സംരംഭകരാക്കിത്തീര്ക്കാന്
സാധ്യമാകും വിധം നല്കി
വരുന്ന സംരംഭക
പ്രോത്സാഹന പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
സൂക്ഷ്മ,
ചെറുകിട, ഇടത്തരം
സംരംഭകര്‍ക്ക്
വിപണിയിലെ മത്സരം
നേരിടുന്നതിന്
വ്യാവസായിക
ക്ലസ്റ്ററുകള്‍
രൂപീകരിക്കാന്‍ നല്കി
വരുന്ന സഹായം
എന്തെല്ലാമാണ്; ഇത്തരം
വ്യവസായങ്ങളുടെ
പ്രോത്സാഹനത്തിനായി
കെ.എഫ്.സി.ക്ക്
ഫലപ്രദമായി ഇടപെടാന്‍
സാധ്യമാകുന്നുണ്ടോ;
(സി)
പീഡിത
വ്യവസായങ്ങളെ
പുനരുദ്ധരിക്കാന്‍
പ്രത്യേക പദ്ധതി ഉണ്ടോ;
(ഡി)
നിക്ഷേപ
പ്രോത്സാഹനത്തിന്
അനിവാര്യമായ പശ്ചാത്തല
സൗകര്യവികസനത്തിനായുള്ള
പദ്ധതികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
വര്‍ദ്ധിച്ചുവരുന്ന
ഇന്ധനവില
*354.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അനുദിനം
വര്‍ദ്ധിച്ചുവരുന്ന
ഇന്ധനവില സംസ്ഥാനത്തെ
സമസ്ത മേഖലകളിലെയും
ഉല്പന്നങ്ങളുടെയും
സേവനങ്ങളുടെയും വില
വര്‍ദ്ധനവിന്
കാരണമാവുകയും തന്മൂലം
ജീവിത നിലവാരം താഴാന്‍
ഇടയാക്കുന്നതും
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഇന്ധന
വില വര്‍ദ്ധന
സംസ്ഥാനത്തിന്റെ വികസന
പ്രവര്‍ത്തനങ്ങളെയും
മൊത്തം സംസ്ഥാന സമ്പദ്
വ്യവസ്ഥയെയും ഏതൊക്കെ
തരത്തില്‍ പ്രതികൂലമായി
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
ക്രൂഡ്
ഓയിലിന്റെ അന്താരാഷ്ട്ര
വില
വര്‍ദ്ധിക്കുമ്പോള്‍
പെട്രോള്‍, ഡീസല്‍,
പാചകവാതക വില ഉയരുകയും
ക്രൂഡ് ഓയിലിന്റെ
അന്താരാഷ്ട്ര വില
താഴുമ്പോള്‍ പ്രസ്തുത
വിലകള്‍
താഴാതിരിക്കുകയും
ചെയ്യുന്നത്
എന്തുകൊണ്ടാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഇന്ധന
വില വര്‍ദ്ധനമൂലം
സംസ്ഥാന സര്‍ക്കാരിന്റെ
ഭരണച്ചെലവുകള്‍
ഉള്‍പ്പെടെയുള്ള
ചെലവുകള്‍
വര്‍ദ്ധിച്ചതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
ഇന്ധനവില
ക്രമാതീതമായി
വര്‍ദ്ധിക്കുമ്പോള്‍
ഇക്കാര്യത്തില്‍
ഇടപെടുന്നതിന് സംസ്ഥാന
സര്‍ക്കാര്‍
കേന്ദ്രത്തില്‍
സമ്മര്‍ദ്ദം
ചെലുത്തിയിരുന്നോ;
വ്യക്തമാക്കുമോ?
സ്റ്റാര്‍ട്ടപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടികള്‍
*355.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പു മന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ കീഴില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള വ്യവസായ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാരിന്റെ
കീഴിലുള്ള വ്യവസായ
എെ.ടി. പാര്‍ക്കുകളില്‍
50% സബ്സിഡി
നിരക്കില്‍ സ്ഥലം
വാടകയ്ക്ക്
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്റ്റാര്‍ട്ടപ്പുകളുടെ
സോഫ്റ്റ് വെയര്‍
ഉൽപ്പന്നങ്ങളും
സേവനങ്ങളും മൊബൈല്‍
ആപ്ലിക്കേഷനുകളും വിവിധ
സര്‍ക്കാര്‍
സ്ഥാപനങ്ങള്‍ നേരിട്ട്
വാങ്ങുന്നതിനുള്ള പരിധി
ഉയര്‍ത്തിയിട്ടുണ്ടോ;
(സി)
സ്റ്റാര്‍ട്ടപ്പ്
സംരംഭങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി
സ്റ്റാര്‍ട്ടപ്പുകളുടെ
ബാദ്ധ്യത
കുറയ്ക്കുന്നതിനായി
ജി.എസ്.ടി.
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
കേരളാ
സ്റ്റാര്‍ട്ടപ്പ്
മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
വ്യാപിപ്പിക്കുന്നതിനും
സ്റ്റാര്‍ട്ടപ്പുകളെ
പ്രോത്സാഹിപ്പിക്കുന്നതിനും
സ്വീകരിക്കുന്ന മറ്റു
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാനത്തിന്റെ
വികസനത്തിനും
പുനര്‍നിര്‍മ്മാണത്തിനും
പുതിയ ആശയങ്ങള്‍
സമര്‍പ്പിക്കുന്നതിനും
സ്റ്റാര്‍ട്ടപ്പുകൾക്ക്
പ്രോത്സാഹനം
നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
ബാരിയര്‍
ഫ്രീ കേരള ടൂറിസം പദ്ധതി
*356.
ശ്രീ.എസ്.ശർമ്മ
,,
ഐ.ബി. സതീഷ്
,,
എന്‍. വിജയന് പിള്ള
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
വികസനത്തില്‍ പ്രധാന
പങ്ക് വഹിക്കുന്ന
വിനോദസഞ്ചാരമേഖല
ഭിന്നശേഷി
സൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെത്തുന്ന
ടൂറിസ്റ്റുകളില്‍ വിവിധ
ശാരീരിക
ബുദ്ധിമുട്ടുകള്‍
അനുഭവിക്കുന്നവര്‍ക്കും
വയോജനങ്ങള്‍ക്കും
പ്രയോജനകരമായ 'ബാരിയര്‍
ഫ്രീ കേരള ടൂറിസം'
പദ്ധതിയ്ക്ക് തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ടൂറിസം
മേഖലയിലെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്ത്
ടൂറിസ്റ്റ് സുരക്ഷ
സഹായക കേന്ദ്രങ്ങള്‍
രൂപീകരിക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ശബരിമലയിലെ
നിരോധനാജ്ഞ മൂലമുള്ള
അസൗകര്യങ്ങള്‍
*357.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയിലെ
നിരോധനാജ്ഞ 2018
ഡിസംബര്‍ നാലുവരെ
നീട്ടിയത് ദേവസ്വം
ബോര്‍ഡിന്റെ
അനുമതിയോടെയായിരുന്നോ;
(ബി)
ശബരിമലയിലെ
സ്ഥിതി ശാന്തമായിട്ടും
നിരോധനാജ്ഞ തുടരുന്നത്
ഭക്തര്‍ക്ക്
അസൗകര്യങ്ങള്‍
സൃഷ്ടിക്കുന്നു എന്ന
ആക്ഷേപം
വസ്തുതാപരമാണോയെന്നറിയിക്കുമോ;
(സി)
ശബരിമലയെ
പ്രത്യേക സുരക്ഷാ
മേഖലയായി
പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഭക്തന്മാര്ക്ക്
അസൗകര്യങ്ങള്‍
സൃഷ്ടിക്കുന്ന
നടപടികളില്‍ നിന്നും
പിന്തിരിയണമെന്ന്
പോലീസിനോട് ദേവസ്വം
ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതോല്‍പ്പാദനവും
വിതരണവും
കാര്യക്ഷമമാക്കുന്നതിനുള്ള
നടപടികള്‍
*358.
ശ്രീ.കെ.ജെ.
മാക്സി
,,
ബി.ഡി. ദേവസ്സി
,,
യു. ആര്. പ്രദീപ്
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങളുടെ
ജീവിത നിലവാരം
ഉയര്‍ത്തുന്നതിനുള്ള
മുഖ്യ ഉപാധികളില്‍
ഒന്നായ
വൈദ്യുതോര്‍ജ്ജത്തിന്റെ
ലഭ്യത താങ്ങാവുന്ന
വിലയ്ക്ക്
എല്ലാവര്ക്കും
എല്ലായ്പോഴും എന്ന
ലക്ഷ്യം
നിറവേറ്റുന്നതിനായി
സംസ്ഥാനത്ത്
നടത്തിവരുന്ന
പ്രവര്‍ത്തനം
വിശദമാക്കാമോ;
(ബി)
ഉത്പാദന,
പ്രസരണ, വിതരണ
പ്രക്രിയകള്‍
കാര്യക്ഷമമായി
നിറവേറ്റുന്നതിന്
കെ.എസ്.ഇ.ബി - യുടെ
സാമ്പത്തിക സുസ്ഥിരത,
പ്രത്യേകിച്ച്
വന്‍തോതിലുണ്ടായ
പ്രളയകാലനഷ്ടം കൂടി
കണക്കിലെടുത്ത്,
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ;
(സി)
പണി
ആരംഭിച്ചതും എന്നാല്‍
പൂര്ത്തീകരിക്കാനാകാത്തതുമായ
ജല വൈദ്യുത പദ്ധതികളുടെ
ആകെ പ്രതീക്ഷിത ഉല്പാദന
ശേഷി എത്രയാണ്;
ദ്രുതഗതിയില്‍ ഇവ
പൂര്‍ത്തിയാക്കി
ഉല്പാദനം
ആരംഭിക്കുന്നതിന്
പ്രത്യേക
ശ്രദ്ധപതിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
വിനോദസഞ്ചാര
മേഖലയിലെ പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍
*359.
ശ്രീ.ഇ.കെ.വിജയന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തിന്റെ
കെടുതികളില്‍ നിന്നും
ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്
വിനോദസഞ്ചാര മേഖലയില്‍
എന്തൊക്കെ പദ്ധതികളും
പ്രവര്‍ത്തനങ്ങളും
നടപ്പാക്കുമെന്ന്
വിശദമാക്കുമോ;
(ബി)
കൊച്ചിയില്‍
നടന്ന കേരളാ ട്രാവല്‍
മാര്‍ട്ടിന്റെ
വിശദാംശങ്ങളും സംസ്ഥാനം
നേരിടുന്ന പ്രതിസന്ധിയെ
അതിജീവിക്കുന്നതിന്
ഏതൊക്കെ തരത്തില്‍ ഇത്
സഹായകരമാകുമെന്നും
വ്യക്തമാക്കുമോ;
(സി)
പെരുമഴയും
ഉരുള്‍പൊട്ടലും
മണ്ണിടിച്ചിലും കൊണ്ട്
തകര്‍ന്നുപോയ
ഇടുക്കിയിലെ
വിനോദസഞ്ചാര മേഖല
തിരിച്ചടികളെ
അതിജീവിച്ചതിന്റെ
വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്ത്
വലിയ തോതില്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്ന
വിനോദസഞ്ചാര മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിനും
ഉണര്‍വേകുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ഇ)
'കേരളാ
ടൂറിസം' വിദേശങ്ങളില്‍
പ്രചരിപ്പിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികളും
മാര്‍ഗ്ഗങ്ങളും
വിശദമാക്കുമോ?
ലോട്ടറി
വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
*360.
ശ്രീ.വി.
അബ്ദുറഹിമാന്
,,
എ. പ്രദീപ്കുമാര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ലോട്ടറിയുടെ
വിറ്റുവരവ്
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള ലോട്ടറികള്‍
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ അറിയിക്കാമോ;
(ഡി)
ലോട്ടറിയുടെ
സമ്മാനഘടനയിലും
ടിക്കറ്റ് വിലയിലും ഈ
സര്‍ക്കാര്‍ വരുത്തിയ
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(ഇ)
കേരളത്തിന്റെ
പുനര്‍ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
ധനസമാഹരണത്തിനായി
പ്രത്യേക ലോട്ടറി
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?