തീരദേശപാതയുടെയും
മലയോര ഹൈവേയുടെയും
നിര്‍മ്മാണം
*241.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
റ്റി.വി.രാജേഷ്
,,
കെ. ദാസന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാതയ്ക്ക്
സമാന്തരമായി കിഫ്ബി
ഫണ്ടുപയോഗിച്ച്
തീരദേശപാതയും മലയോര
ഹൈവേയും
നിര്‍മ്മിക്കാനുള്ള
പദ്ധതിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
നന്ദാരപ്പടവ്
മുതല്‍ പാറശ്ശാല
വരെയുള്ള 1200
കിലോമീറ്റര്‍
മലയോരഹൈവേയുടെ
അലൈന്‍മെന്റിന്
അംഗീകാരമായോ; എത്ര
കിലോമീറ്റര്‍ റോഡിനാണ്
കിഫ്ബി അംഗീകാരം
ലഭിച്ചത്; റോഡ്
വികസനത്തിനുള്ള ഭൂമി
ലഭ്യമായിട്ടുണ്ടോ;
(സി)
അറുനൂറ്റി
അമ്പത്തിയാറു
കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ള
തീരദേശപാതയ്ക്ക്
സ്ഥലലഭ്യതയുടെ പ്രശ്നം
പരിഹരിക്കാന്‍
പൊതുമരാമത്ത് വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടി അറിയിക്കാമോ;
തീരദേശ പാത വികസനവുമായി
ബന്ധപ്പെട്ട്
നാറ്റ്പാക്
തയ്യാറാക്കിയ
റിപ്പോര്‍ട്ടിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ;
(ഡി)
കിഫ്ബി
പ്രോജക്ടുകള്‍
സമയബന്ധിതമായി
നടപ്പിലാക്കുന്നതിന്
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനം അറിയിക്കാമോ;
ഇതിനായി വകുപ്പിന്
കീഴിലുള്ള
എസ്.പി.വി.കളെ
ശക്തിപ്പെടുത്താന്‍
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ഇ)
ദേശീയപാത
നാലുവരിയാക്കുന്നതിനുള്ള
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
ഉന്നമനം
*242.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എ.
എന്‍. ഷംസീര്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
മത്സ്യത്തൊഴിലാളികളുടെ
അധിവാസത്തിനായി
നടപ്പിലാക്കി വരുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
തിരുവനന്തപുരം
മുട്ടത്തറയില്‍
ചെയ്തതുപോലെ ഫ്ലാറ്റ്
നിര്‍മ്മിച്ച് എല്ലാ
ആധുനിക
സൗകര്യങ്ങളോടെയും ഉള്ള
അധിവാസ പരിപാടി
വ്യാപകമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സ്വന്തമായി
ഭൂമിയുള്ള ഭവനരഹിതരെയും
നാമമാത്ര സൗകര്യമുള്ള
വീടുകളില്‍
താമസിക്കുന്നവരെയും
പുനരധിവസിപ്പിക്കാനുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കായി
നടപ്പാക്കുന്ന വിവിധ
ക്ഷേമ പദ്ധതികളും വികസന
പദ്ധതികളും
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ഡി)
തീരദേശവാസികളുടെ
ഉന്നമനത്തിനായി വനിതാ
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
നല്‍കിവരുന്ന സഹായം
എന്തെല്ലാമാണ്;
വിശദമാക്കാമോ?
കാലവര്‍ഷക്കെടുതി
*243.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷക്കെടുതിമൂലം
സംസ്ഥാനത്തിനുണ്ടായ
നാശനഷ്ടങ്ങളുടെ
കണക്കെടുപ്പ്
പൂര്‍ണ്ണമായോ;
വിശദമാക്കുമോ;
(ബി)
ഈ
കാലയളവില്‍
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും
മരങ്ങള്‍ കടപുഴകിയതും
ഏറെ ജിവനപഹരിച്ചുവെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
വെള്ളം
കയറാന്‍ സാധ്യതയുള്ള
പ്രദേശങ്ങളിലെ ആളുകളെ
ഡാമുകള്‍
തുറന്നുവിടുന്നതിനുമുമ്പ്
മാറ്റിപ്പാര്‍പ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിച്ചിരുന്നോ;
(ഡി)
മണ്ണിടിച്ചിലും
ഉരുള്‍പൊട്ടലും കാരണം
വീടുകള്‍ തകര്‍ന്നവരെ
മാറ്റി
പുനരധിവസിപ്പിക്കുമോ;
(ഇ)
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍
മറ്റ് വകുപ്പുകളുടെ
സഹകരണവും സഹായവും
മുതല്‍ക്കൂട്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കാസര്‍കോട്
മുതല്‍ തിരുവനന്തപുരം
വരെയുള്ള നാലുവരി ദേശീയപാത
*244.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍കോട്
മുതല്‍ തിരുവനന്തപുരം
വരെയുള്ള നാലുവരി
ദേശീയപാത നിര്‍മ്മാണം
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
സ്ഥലമെടുപ്പും
ടെണ്ടര്‍ നടപടികളും
പൂര്‍ത്തിയാക്കിയ
മേഖലകളില്‍ റോഡു
നിര്‍മ്മാണത്തിന്
ആവശ്യമായ തുക കേന്ദ്രം
അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
(സി)
ഈ
പാതയുടെ നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
കുട്ടികളുടെ
ത്രിഭാഷാ ശേഷി
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*245.
ശ്രീ.കെ.വി.വിജയദാസ്
,,
ജെയിംസ് മാത്യു
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതു
വിദ്യാലയങ്ങളിലെ
കുട്ടികളുടെ ത്രിഭാഷാ
ശേഷി
മെച്ചപ്പെടുത്തുന്നതിനു
വേണ്ടിയുള്ള
പരിപാടിയുടെ വിശദാംശം
അറിയിക്കാമോ;
(ബി)
ഒന്നു
മുതല്‍ ഏഴുവരെയുള്ള
ക്ലാസുകളിലെ
വിദ്യാര്‍ത്ഥികള്‍ക്കായുള്ള
'ഹലോ ഇംഗ്ലീഷ്'
പദ്ധതിയുടെ വിശദാംശം
നല്‍കാമോ; പ്രസ്തുത
പദ്ധതി എല്ലാ പൊതു
വിദ്യാലയങ്ങളിലേക്കും
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
ലോകഭാഷയായ
ഇംഗ്ലീഷിന്
ലഭിക്കുന്നത്ര
പ്രാധാന്യം
മാതൃഭാഷയ്ക്കും
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
ഹയര്‍
സെക്കന്ററി തലത്തില്‍
എല്ലാ
വിഷയങ്ങള്‍ക്കുമുള്ള
പാഠപുസ്തകം
മാതൃഭാഷയില്‍ കൂടി
ലഭ്യമാക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ;
(ഇ)
മാതൃഭാഷ
പഠിക്കാതെ
ബിരുദമെടുക്കാന്‍
കഴിയുന്ന സ്ഥിതി
മാറ്റാനായി നടത്തുന്ന
പ്രവര്‍ത്തനം
എന്തൊക്കെയെന്ന്
അറിയിക്കാമോ;
സി.ബി.എസ്.ഇ,
എെ.സി.എസ്.ഇ.
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളും
മാതൃഭാഷ
പഠിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(എഫ്)
നിലവിലെ
അക്കാദമിക വര്‍ഷം
അക്കാദമിക മികവിന്റെ
വര്‍ഷമായി
പ്രഖ്യാപിച്ചു കൊണ്ട്
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണന്ന്
വിശദമാക്കുമോ?
റോഡുകളുടെ
ദയനീയാവസ്ഥയിന്മേല് കോടതി
വിമര്‍ശനം
*246.
ശ്രീ.എം.
വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
ദയനീയാവസ്ഥയെ കേരള
ഹൈക്കോടതി
വിമര്‍ശിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റോഡുകളുടെ
ദയനീയാവസ്ഥയിന്മേല്
ഹൈക്കോടതി സ്വമേധയാ
കേസ് എടുത്തത്
ഗൗരവത്തോടെ
കാണുന്നുണ്ടോ;
(സി)
പ്രസ്തുത
വിമര്‍ശനത്തിന്റെ
പശ്ചാത്തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങളുടെ അവലോകനം
*247.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
മഹാപ്രളയത്തിനുശേഷം
ദുരന്തനിവാരണ
സംവിധാനങ്ങളുടെ
പ്രവര്‍ത്തനം
സംബന്ധിച്ച അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രകൃതിദുരന്തങ്ങള്‍
നേരിടുന്നതിന് സംസ്ഥാനം
എത്രത്തോളം
സജ്ജമാണെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
ദുരന്തപ്രതികരണശേഷിയും
ദുരന്തനിവാരണ
സംവിധാനങ്ങളും
പുനരവലോകനം നടത്തി
കൂടുതല്‍ പ്രതികരണ
ശേഷിയുളളതാക്കി
മാറ്റുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ഡി)
ഫ്ലാറ്റുകളിലും
മറ്റുയര്‍ന്ന
കെട്ടിടങ്ങളിലും
ഉണ്ടാകാന്‍ സാധ്യതയുളള
അഗ്നിബാധ തടയുന്നതിനും
ആളപായം
കുറയ്ക്കുന്നതിനുമുളള
ദുരന്തനിവാരണ
സംവിധാനങ്ങളുടെ
പ്രതികരണശേഷി
പരിശോധിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ഭൂപരിഷ്ക്കരണ
നിയമ പ്രകാരം ഇളവ് ലഭിച്ച
തോട്ടങ്ങള്‍
*248.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമ പ്രകാരം ഇളവ്
ലഭിച്ച തോട്ടങ്ങളില്‍
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നത്
നിയമ വിരുദ്ധമാണെന്നും
ഇത്തരം ഭൂമി
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്നും
ഹൈക്കോടതി വിധി
പ്രസ്താവിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
തോട്ടങ്ങള്‍ കണ്ടെത്തി
മിച്ച ഭൂമിയായി
ഏറ്റെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാംശം
വ്യക്തമാക്കുമോ?
സ്വകാര്യ
മേഖലയിലെ സ്കൂളുകളുടെ വാണിജ്യ
താല്പര്യം
*249.
ശ്രീ.കെ.
ബാബു
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.കാരാട്ട്
റസാഖ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വകാര്യ
മേഖലയിലെ അണ്‍എയ്ഡഡ്
സ്കൂളുകളില്‍ കേരള
ഹൈക്കോടതി
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തില്‍ ഫീസ്
ഘടന നിശ്ചയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത്തരം സ്കൂളുകളിലെ
അധ്യാപകര്‍ക്ക് ന്യായ
വേതനം ഉറപ്പാക്കാനായി
നടപടി സ്വീകരിക്കാന്‍
കഴിയുമോ;
(ബി)
നൂറുശതമാനം
വിജയം ഉറപ്പാക്കാനുള്ള
കുറുക്കുവഴിയായും
അന്യായ നടപടികള്‍
ചോദ്യം ചെയ്യുന്നവരെ
നിശബ്ദരാക്കാനും
അണ്‍എയ്ഡഡ് സ്കൂളുകള്‍
വിദ്യാര്‍ത്ഥികളെ നിയമ
വിരുദ്ധമായി
നിര്‍ബന്ധിത വിടുതല്‍
സര്‍ട്ടിഫിക്കറ്റ്
നല്കി
പുറത്താക്കുന്നതും
വിവിധ ക്ലാസുകളില്‍
തോല്‍പ്പിക്കുന്നതും
അവസാനിപ്പിക്കാന്‍
നടപടിയെടുക്കാന്‍
കഴിയുമോ; വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ.
സ്കൂളുകള്‍ക്ക്
എന്‍.ഒ.സി
നല്‍കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
അംഗീകാരമില്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
അടച്ചുപൂട്ടാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
സ്വകാര്യ
വിദ്യാഭ്യാസ മേഖലയിലെ
വാണിജ്യ താല്പര്യം
ദുര്‍ബലപ്പെടുത്താന്‍
പൊതുവിദ്യാഭ്യാസ
മേഖലയുടെ നവീകരണം വഴി
സാധ്യമായിട്ടുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഓഖി
ദുരന്തബാധിതരുടെ സംരക്ഷണം
*250.
ശ്രീ.എസ്.ശർമ്മ
,,
സി.കെ. ഹരീന്ദ്രന്‍
,,
എം. നൗഷാദ്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍
മരിക്കുകയോ കാണാതെ
പോവുകയോ ചെയ്ത
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങളെ
സംരക്ഷിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഓഖി
പുനരധിവാസം
സംസ്ഥാനത്തിന്റെ
ചുമതലയാണെന്ന്
കേന്ദ്രസര്‍ക്കാര്‍
നിലപാട്
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ആവര്‍ത്തിക്കുന്ന
ഇത്തരം ദുരന്തങ്ങളുടെ
പശ്ചാത്തലത്തില്‍
കടല്‍ത്തീരത്തു നിന്ന്
50 മീറ്ററിനുള്ളില്‍
താമസിക്കുന്നവരെ
സുരക്ഷിതമായി
മാറ്റിപ്പാര്‍പ്പിക്കാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളികള്‍ക്കെല്ലാം
സ്വന്തമായി ജീവനോപാധി
നല്കാന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെ പ്രധാന
പദ്ധതികള്‍
*251.
ശ്രീ.എം.
സ്വരാജ്
,,
വി. ജോയി
,,
സജി ചെറിയാന്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളിലെ അമിത വാഹന
സാന്ദ്രത മൂലം റോഡ്
യാത്ര
ദുഷ്ക്കരമായിത്തീരുകയും
ഇതരസംസ്ഥാനങ്ങളുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ട്രെയിനുകളുടെ വേഗത
വളരെക്കുറവും ആയ
സാഹചര്യത്തില്‍ സുഗമവും
വേഗതയുള്ളതുമായ സഞ്ചാരം
ഒരുക്കുന്നതിനായി കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
ഏറ്റെടുത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
പ്രധാന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
തത്വത്തില്‍ അംഗീകാരം
നല്കിയ തിരുവനന്തപുരം
- ചെങ്ങന്നൂര്‍
സബര്‍ബന്‍ റെയില്‍
പ്രോജക്ടിന്
റെയില്‍വേയുടെ അനുമതി
ലഭ്യമായിട്ടുണ്ടോ;
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
മത്സ്യബന്ധന
മേഖലയിലെ പുരോഗതി
*252.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികളുടെ
സാമൂഹ്യ സാമ്പത്തിക
പുരോഗതിക്കായി
മത്സ്യഫെഡ്
നടത്തിവരുന്ന
ഇടപെടലുകള്‍
എന്തൊക്കെയെന്ന്
അറിയിക്കുമോ;
(ബി)
രാസവസ്തുക്കള്‍
ചേര്‍ക്കാത്ത മത്സ്യം
കേടുകൂടാതെ
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാക്കാന്‍ 'തീരത്തു
നിന്ന് വിപണിയിലേക്ക്'
പദ്ധതി ഫലപ്രദമായി
പ്രാവര്‍ത്തികമായിട്ടുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
കടല്‍ മത്സ്യ നയവും
അതിന്റെ തുടര്‍ച്ചയായി
വന്ന കടല്‍ മത്സ്യ
വളര്‍ത്തല്‍
(മാരികള്‍ച്ചര്‍)
നയത്തിന്റെ കരടും
പരിശോധനാ
വിധേയമാക്കിയിരുന്നോ;
സംസ്ഥാനം മത്സ്യ
നയത്തിന് രൂപം
നല്‍കിയിട്ടുണ്ടോ;
(ഡി)
മത്സ്യബന്ധന
മേഖലയിലെ
പുരോഗതിക്കായി,
ദക്ഷിണേന്ത്യന്‍
ഫിഷറീസ് മന്ത്രിമാരുടെ
സമ്മേളനത്തില്‍
ഉരുത്തിരിഞ്ഞു വന്ന
പ്രധാന
നിര്‍ദ്ദേശങ്ങള്‍
അറിയിക്കാമോ?
നെല്‍വയലുകളുടെയും
തണ്ണീര്‍ത്തടങ്ങളുടെയും
സംരക്ഷണം
*253.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.വി.വിജയദാസ്
,,
യു. ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിനായി
നടപ്പാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കേരള
സംസ്ഥാന തണ്ണീര്‍ത്തട
അതോറിറ്റി
തണ്ണീര്‍ത്തടങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
തണ്ണീര്‍ത്തട
അതോറിറ്റി
തണ്ണീര്‍ത്തടങ്ങളുടെ
സംരക്ഷണത്തിനും
പരിപാലനത്തിനുമുള്ള
അവബോധ
പ്രവര്‍ത്തനങ്ങള്‍ക്കായി
പ്രോജക്ടുകള്‍
തയ്യാറാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിനായി
താലൂക്ക് തലത്തില്‍
രൂപീകരിച്ചിട്ടുള്ള
പ്രത്യേക സ്ക്വാഡുകളുടെ
പ്രവര്‍ത്തനം
വ്യക്തമാക്കാമോ?
ഓഖി
ദുരന്തത്തില്‍ വീട്
നഷ്ടപ്പെട്ടവരുടെ പുനരധിവാസം
*254.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ വീട്
നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിന്
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
വീട്
നഷ്ടപ്പെട്ടവരില്‍
വലിയതുറ പ്രദേശത്തിന്
പുറമെയുള്ളവര്‍ക്ക്
വീട് നല്‍കുന്നതിനുള്ള
നടപടി ഏതു
ഘട്ടത്തിലെത്തിയെന്നറിയിക്കുമോ;
(സി)
വീട്
നഷ്ടപ്പെട്ട മുഴുവന്‍
കുടുംബങ്ങള്‍ക്കും പകരം
വീട് ഉറപ്പുവരുത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്മാര്‍ട്ട്
റവന്യൂ ഓഫീസ് പദ്ധതി
*255.
ശ്രീ.പി.ടി.എ.
റഹീം
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്ഓഫീസുകള്‍
അഴിമതി രഹിതവും
കാര്യക്ഷമവുമാക്കുന്നതിനായി
ആവിഷ്കരിച്ച
സ്മാര്ട്ട്റവന്യൂ
ഓഫീസ് പദ്ധതിയുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ഡിജിറ്റല്‍
ഇന്‍ഡ്യ മോഡേണൈസേഷന്
പ്രോഗ്രാമിന്റെ ഭാഗമായി
ഭൂമി സംബന്ധമായ എല്ലാ
രേഖകളുടെയും
ഡിജിറ്റൈസേഷനിലൂടെയുള്ള
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ
പുരോഗതി അറിയിക്കാമോ;
(സി)
അര്‍ഹരായ
കൈവശക്കാര്‍ക്ക് പട്ടയം
അനുവദിക്കുന്നതിനും
സര്‍ക്കാര്‍ ഭൂമിയുടെ
സംരക്ഷണവും
ഭൂവിനിയോഗവും
കാര്യക്ഷമമാക്കുന്നതിനുമുള്ള
ലാന്‍ഡ് ബാങ്ക് പദ്ധതി
ഫലപ്രദമാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
തീരദേശത്തിന്റെ
സമഗ്ര വികസനത്തിനായുള്ള
പദ്ധതികള്‍
*256.
ശ്രീ.എം.
രാജഗോപാലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എ.എം. ആരിഫ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശത്തിന്റെ
സമഗ്ര വികസനത്തിനായി
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ; ഇതിനായി
കിഫ്ബി വഴി
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്; തീരദേശ
വികസന കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
തീരദേശത്തെ
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിനായി
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
ചെയ്തുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
പരപ്പനങ്ങാടി,
പൊഴിയൂര്‍
ഉള്‍പ്പെടെയുള്ള
സ്ഥലങ്ങളില്‍ പുതുതായി
മത്സ്യബന്ധനതുറമുഖം
നിര്‍മ്മിക്കുന്നതിനും
മറ്റു സ്ഥലങ്ങളില്‍
നിലവിലുള്ളവ
നവീകരിക്കുന്നതിനും
ഉള്ള പ്രവര്‍ത്തനം
അറിയിക്കാമോ;
(ഡി)
വികസന
പദ്ധതികള്‍
മത്സ്യത്തൊഴിലാളികളെ
ദോഷകരമായി
ബാധിക്കാതിരിക്കുന്നതിനും
സുസ്ഥിര മത്സ്യബന്ധന
രീതികള്‍
വ്യാപകമാക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പ്രളയ ദുരിതത്തില്‍ അകപ്പെട്ട
വിദ്യാര്‍ത്ഥികള്‍
*257.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എസ്.രാജേന്ദ്രന്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്കൂളുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ഹൈടെക് സംവിധാനങ്ങളില്‍
പ്രളയം വരുത്തി വച്ച
കേടുപാടുകള്‍
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രളയ
ദുരിതത്തില്‍ അകപ്പെട്ട
വിദ്യാര്‍ത്ഥികളുടെ
പുനരധിവാസത്തിനും
സംരക്ഷണത്തിനുമായി
വിദ്യാഭ്യാസ വകുപ്പ്
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
പാഠപുസ്തകങ്ങള്‍
നഷ്ടപ്പെട്ട
കുട്ടികള്‍ക്ക്
പാഠപുസ്തകങ്ങളും
നോട്ടുബുക്കുകളും
യൂണിഫോമും
നല്‍കുന്നതിനുളള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
പ്രളയം
മൂലം സ്കൂളുകളില്‍
നഷ്ടപ്പട്ട പ്രവൃത്തി
ദിനങ്ങള്‍ എപ്രകാരം
പുനക്രമീകരിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
വിദ്യാര്‍ത്ഥികള്‍ക്കായി
സ്കൂളുകളില്‍
കൗണ്‍സലിംഗ്
ക്യാമ്പുകള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ?
റോഡ്
നിര്‍മ്മാണത്തിനായുള്ള
അസംസ്കൃത വസ്തുക്കളുടെ ക്ഷാമം
*258.
ശ്രീ.ഷാഫി
പറമ്പില്‍
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ്
നിര്‍മ്മാണത്തിനായുള്ള
അസംസ്കൃത വസ്തുക്കളുടെ
രൂക്ഷമായ ക്ഷാമം
അനുഭവപ്പെടുന്നുണ്ടോ;
(ബി)
ഇത്
മൂലം സംസ്ഥാനത്തെ റോഡ്
പണികള്‍
സ്തംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
ടാറിന്റെ
ലഭ്യതക്കുറവും അമിതമായ
വിലയും കാരണം റോഡ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാണോ;
(ഡി)
പ്രസ്തുത
സാഹചര്യത്തില്‍
ടെന്‍ഡറുകളില്‍ നിന്നും
കരാറുകാര്‍
വിട്ടുനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍
നിര്‍മ്മാണത്തിന്
പ്രസ്തുത കാരണങ്ങള്‍
വിഘാതം
സൃഷ്ടിക്കുന്നുണ്ടോ;
വിശദമാക്കാമോ?
തീരദേശ
ഹൈവേ
*259.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
എ.എം. ആരിഫ്
,,
വി. ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പൂവാര്‍ മുതല്‍
കാസര്‍ഗോഡ് തലപ്പാടി
വരെയുള്ള നിര്‍ദ്ദിഷ്ട
തീരദേശ ഹൈവേ പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനായി
പുതുതായി എന്തെല്ലാം
നിര്‍ദ്ദേശങ്ങളും
നടപടികളുമാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
തീരദേശ
പാതയ്ക്കായുള്ള
സ്ഥലമേറ്റെടുക്കല്‍
സംബന്ധിച്ച് എന്തെല്ലാം
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളത്;
(സി)
ജനസാന്ദ്രത
കൂടിയ പ്രദേശങ്ങളില്‍
സ്ഥലമേറ്റെടുപ്പ്
ഒഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പദ്ധതിയ്ക്കായുള്ള
ഒഴിപ്പിക്കല്‍
നടപടികളില്‍
പൊതുജനങ്ങളുടെയും
ജനപ്രതിനിധികളുടെയും
പങ്കാളിത്തവും സഹകരണവും
ഉറപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സാഗര
മൊബെെല്‍ ആപ്ലിക്കേഷന്‍
*260.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യബന്ധന വകുപ്പ്
നടപ്പാക്കിയ സാഗര
മൊബെെല്‍
ആപ്ലിക്കേഷന്‍
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സാഗര
മൊബെെല്‍
ആപ്ലിക്കേഷന്‍
നടപ്പാക്കിയത്
സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സ്മാര്‍ട്ട്ഫോണ്‍
ഉപയോഗിക്കാന്‍
അറിയാത്ത നിരക്ഷരരായ
മത്സ്യത്തൊഴിലാളികള്‍
സാഗര മൊബെെല്‍
ആപ്ലിക്കേഷന്‍
ഉപയോഗിക്കാത്ത
സാഹചര്യം നിലവിലുണ്ടോ;
(ഡി)
മത്സ്യബന്ധനത്തിന്
പോകുന്ന യാനങ്ങളുടെ
വിവരങ്ങള്‍ ഇൗ
ആപ്ലിക്കേഷന്‍
ഉപയോഗിച്ച്
ശേഖരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലയോര
ഹൈവേ നിർമ്മാണം
*261.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജോര്‍ജ് എം. തോമസ്
,,
കെ.കുഞ്ഞിരാമന്
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിന്
മുതല്‍ക്കൂട്ടാകുന്ന
കാസര്‍ഗോഡ് മുതല്‍
പാറശ്ശാല വരെ നീളുന്ന
മലയോര ഹൈവേയുടെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പദ്ധതികളാണ് കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
അതില്‍
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
മലയോര
ഹൈവേയ്ക്കായുള്ള ഭൂമി
ഏറ്റെടുക്കൽ നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
ഹൈവേ നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്ത്തീകരിക്കുവാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കഞ്ചിക്കോട്
കോച്ച് ഫാക്ടറി
T *262.
ശ്രീ.വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
കഞ്ചിക്കോട് കോച്ച്
ഫാക്ടറി
സ്ഥാപിക്കുന്നതില്‍
നിന്നും കേന്ദ്ര
സര്‍ക്കാര്‍
പിന്മാറിയതായി
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
എന്ത് കാരണമാണ്
സൂചിപ്പിച്ചിട്ടുള്ളത്;
(ബി)
റെയില്‍വേയ്ക്ക്
കോച്ച് ഫാക്ടറിയുടെ
കാര്യത്തില്‍ താല്പര്യം
ഇല്ലെങ്കില്‍ സംസ്ഥാന
സര്‍ക്കാര്‍ പദ്ധതി
എറ്റെടുക്കുന്ന കാര്യം
ആലോചിച്ചിട്ടുണ്ടോ;
(സി)
ഈ
പദ്ധതിക്കായി എത്ര
ഏക്കര്‍ സ്ഥലമാണ്
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുത്ത്
റെയില്‍വേയ്ക്ക്
കൈമാറിയത്;
(ഡി)
മെട്രോ
കോച്ചുകള്‍
നിര്‍മ്മിക്കുന്ന
കമ്പനികളുമായി സംയുക്ത
സംരംഭത്തിന് ഈ സ്ഥലം
പ്രയോജനപ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യം
*263.
ശ്രീ.ഡി.കെ.
മുരളി
,,
കെ. ദാസന്
,,
പി. ഉണ്ണി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുരുതരമായ
ആരോഗ്യ
പ്രശ്നങ്ങള്‍ക്കും
മാരക രോഗങ്ങള്‍ക്കും
കാരണമാകുന്ന
ഫോര്‍മാലിന്‍, അമോണിയ
പോലുള്ള
രാസവസ്തുക്കള്‍
ചേര്‍ത്ത മത്സ്യം
സംസ്ഥാനത്ത്
വില്പനയ്ക്ക്
എത്തുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കച്ചവടക്കാരുടെയും
ഇടനിലക്കാരുടെയും അമിത
ലാഭേച്ഛയോടു കൂടിയ
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് ഫിഷറീസ്
വകുപ്പ് എന്തെല്ലാം
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
രാസവസ്തുക്കള്‍
ചേര്‍ത്തുള്ള മത്സ്യ
ഉപയോഗത്തിന്റെ
ദൂഷ്യഫലങ്ങളെക്കുറിച്ച്
മത്സ്യത്തൊഴിലാളികളെയും
മത്സ്യക്കച്ചവടക്കാരെയും
ബോധവത്ക്കരിക്കുന്നതിന്
കടലോര ജാഗ്രത
സമിതികളെക്കൂടി
പങ്കാളികളാക്കിക്കൊണ്ടുള്ള
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നുണ്ടോ;
(ഡി)
ഇത്തരത്തിലുള്ള
രാസവസ്തുക്കുളുടെ
ഉപയോഗം തടയുന്നതിന്
മത്സ്യത്തിന്റെ സംഭരണം,
വിതരണം, വിപണനം
തുടങ്ങിയ വേളകളില്‍
ശീതീകരണ
സംവിധാനത്തിന്റെ
കാര്യക്ഷമമായ ഉപയോഗം
ഉറപ്പ് വരുത്താന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിന്റെ അധീനതയിലുള്ള
ആസ്തികളുടെ പരിപാലനം
*264.
ശ്രീ.എസ്.രാജേന്ദ്രന്
,,
രാജു എബ്രഹാം
,,
ആന്റണി ജോണ്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലങ്ങള്‍,
കലുങ്കുകള്‍, റോഡുകള്‍,
റസ്റ്റ് ഹൗസുകള്‍
തുടങ്ങി പൊതുമരാമത്ത്
വകുപ്പിന്റെ
അധീനതയിലുള്ള
ആസ്തികളുടെ
പരിപാലത്തിനായി
രൂപപ്പെടുത്തിയിട്ടുള്ള
നയം വിശദമാക്കാമോ;
(ബി)
ഈ
കാലവര്‍ഷക്കാലത്തെ
അതിവര്‍ഷത്തിനു
മുമ്പായിത്തന്നെ 162
പാലങ്ങള്‍
പുനര്‍നിര്‍മിക്കണമെന്നും
208 പാലങ്ങള്‍ക്ക് ഹെവി
മെയിന്റനന്‍സ്
ആവശ്യമാണെന്നും
കണ്ടെത്തിയിരുന്നതിനാല്‍
അവ
പുനര്‍നിര്‍മ്മിക്കുന്നതിനും
കേടുപാടുകള്‍
തീര്‍ക്കുന്നതിനും
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(സി)
കുറ്റാലം
വിശ്രമമന്ദിരം
കയ്യേറിയത്
ഒഴിപ്പിക്കാനും ആലുവ,
മൂന്നാര്‍, വൈക്കം
വിശ്രമമന്ദിരങ്ങള്‍
ലീസിനു നല്‍കിയതിന്റെ
അവകാശം വീണ്ടെടുക്കാനും
ഈ സര്‍ക്കാര്‍ നടത്തിയ
ഇടപെടല്‍ അറിയിക്കാമോ;
(ഡി)
നിലവിലുള്ള
വിശ്രമമന്ദിരങ്ങള്‍
നവീകരിക്കാന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
സ്കൂള്‍പഠനം ഉപേക്ഷിക്കുന്ന
വിദ്യാര്‍ത്ഥികള്‍
*265.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
കാരണങ്ങളാല്‍
സ്കൂള്‍പഠനം
ഉപേക്ഷിക്കുന്നവരെ
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പഠനം
പൂര്‍ത്തിയാക്കാതെ
വിദ്യാര്‍ത്ഥികള്‍
കൊഴിഞ്ഞുപോകുന്നതിന്റെ
കാരണങ്ങള്‍
കണ്ടെത്തിയിട്ടുണ്ടോ;
(സി)
വരും
വര്‍ഷങ്ങളില്‍ ഇത്തരം
കൊഴിഞ്ഞുപോക്ക്
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെ
കണക്കുകള്‍ ശേഖരിക്കാന്‍
മൊബൈൽ ആപ്ലിക്കേഷന്‍
*266.
ശ്രീ.കെ.എം.ഷാജി
,,
കെ.എന്‍.എ ഖാദര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
പണിയെടുക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
കൃത്യമായ കണക്കുകള്‍
ശേഖരിക്കാന്‍ കഴിയുന്ന
വിധത്തില്‍ വകുപ്പ്
എന്തെങ്കിലും
ആപ്ലിക്കേഷനുകള്‍
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ആപ്ലിക്കേഷനില്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുവേണ്ട
പരിചയ ക്ലാസുകള്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇതില്‍ എല്ലാ
തൊഴിലാളികള്‍ക്കും
രജിസ്റ്റര്‍ ചെയ്യാന്‍
സാധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഇതിനെക്കുറിച്ച് അവബോധം
ഉണ്ടാക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി പാഠപുസ്തകങ്ങളുടെ
മലയാള പരിഭാഷ
*267.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
സ്വരാജ്
,,
പി.കെ. ശശി
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതു
വിദ്യാഭ്യാസ വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹയര്‍
സെക്കന്ററി
പാഠപുസ്തകങ്ങള്‍
മലയാളത്തിലേക്ക്
പരിഭാഷപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
പാഠപുസ്തകങ്ങളാണ്
മലയാളത്തിലേക്ക്
വിവര്‍ത്തനം
ചെയ്തിട്ടുള്ളതെന്നും
വിദ്യാര്‍ത്ഥികള്‍ക്ക്
ഇത് എപ്രകാരമെല്ലാം
പ്രയോജനപ്രദമാകുമെന്നും
വ്യക്തമാക്കാമോ;
(സി)
പാഠപുസ്തകങ്ങള്‍
പരിഭാഷപ്പെടുത്തുന്നതോടൊപ്പം
മലയാളത്തില്‍ വിവിധ
വിഷയങ്ങളുമായി
ബന്ധപ്പെട്ട സാങ്കേതിക
ശബ്ദാവലി
തയ്യാറാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്ത്
സി.ബി.എസ്.ഇ.
അടക്കമുള്ള എല്ലാ
സ്കൂളുകളും മലയാള ഭാഷാ
പഠനം
നിര്‍ബന്ധമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
സംഭരണം
*268.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ആര്. രാജേഷ്
,,
എം. മുകേഷ്
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
ഫാക്ടറികളുടെ സുഗമമായ
പ്രവര്‍ത്തനത്തിനാവശ്യമായ
കശുവണ്ടി
സംഭരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ആഭ്യന്തരമായി
ഉത്പാദിപ്പിക്കുന്ന
കശുവണ്ടി പരമാവധി
ശേഖരിക്കുന്നതിനുള്ള
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍
കശുവണ്ടി വികസന
കോര്പ്പറേഷന്,
കാപെക്സ് എന്നിവ ഇൗ
വര്‍ഷം കൂടുതല്‍
കശുവണ്ടി
സംഭരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
ഇടനിലക്കാരെ
ഒഴിവാക്കി വിദേശ
രാജ്യങ്ങളില്‍ നിന്നും
കശുവണ്ടി
സംഭരിക്കുന്നതിന്
കാഷ്യൂ ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
മത്സ്യ
ലേലത്തിൽ ഇടനിലക്കാര്‍
ഈടാക്കി വരുന്ന കമ്മീഷന്
*269.
ശ്രീ.മഞ്ഞളാംകുഴി
അലി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷ്ലാന്റിംഗ്
സെന്ററുകളിലും ഫിഷിംഗ്
ഹാര്‍ബറിലും മത്സ്യ
ലേലം നടക്കുമ്പോള്‍
ഇടനിലക്കാര്‍
മത്സ്യത്തൊഴിലാളികളില്‍
നിന്നും ഭീമമായ
കമ്മീഷന് ഈടാക്കി
വരുന്നതായ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
നിയന്ത്രിക്കുന്നതിനും
മത്സ്യത്തൊഴിലാളികളെ
ചൂഷണത്തില്‍ നിന്നും
രക്ഷിക്കുന്നതിനും
നിയമനിര്‍മ്മാണം
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ ?
റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
നൂതനമായ സാങ്കേതിക വിദ്യകള്‍
*270.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളുടെ
ചെരിവുകളില്‍
മണ്ണിടിച്ചില്‍ തടയാന്‍
എന്തൊക്കെ സോയില്‍
സ്റ്റെബിലെെസേഷന്
ടെക്നോളജികളാണ്
സംസ്ഥാനത്ത് നിലവില്‍
ഉപയോഗിക്കുന്നത്;
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
വിദേശരാജ്യങ്ങളില്‍ ഈ
രംഗത്ത് ഉപയോഗിക്കുന്ന
നൂതനമായ ടെക്നോളജികള്‍
കേരളത്തില്‍
പരീക്ഷിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പ്രളയത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണത്തിനായി
നാഷണല്‍ ഹെെവേ
അതോറിറ്റിയുടെ
ഉപദേശങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
വടക്കു കിഴക്കന്‍
സംസ്ഥാനങ്ങളിലെയും
ജമ്മു കാശ്മീരിലെയും
റോഡുകളുടെ
നിര്‍മ്മാണത്തില്‍
മികവു തെളിയിച്ച
നാഷണല്‍ ഹെെവേ
അതോറിറ്റിയുടെ
സേവനങ്ങള്‍
സംസ്ഥാനത്തിന്
ഗുണകരമാവുമെന്ന്
കരുതുന്നുണ്ടോ; ഈ സേവനം
ഉപയോഗപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മണ്ണിടിച്ചില്‍
വ്യാപകമായ ഇടുക്കി,
പാലക്കാട്, വയനാട്
എന്നീ ജില്ലകളിലെ
റോഡുകളുടെ
നവീകരണത്തിനായി
പ്രത്യേക പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?