തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതി
മുക്തമാക്കുന്നതിന് നടപടി
3134.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍ നിന്നും
പൊതുജനങ്ങള്‍ക്ക്
ലഭ്യമാകേണ്ട സേവനങ്ങള്‍
സുതാര്യവും അഴിമതി
മുക്തവുമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സേവനങ്ങള്‍
പൂര്‍ണ്ണമായും ഓണ്‍
ലൈന്‍ ആക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവിലെ
ഓണ്‍ ലൈന്‍ സേവനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
(ഡി)
ഓണ്‍
ലൈന്‍ സേവനങ്ങള്‍
നിര്‍ബന്ധമാക്കിക്കൊണ്ടുള്ള
നിയമ നിര്‍മ്മാണം
പരിഗണനയിലുണ്ടോ;എങ്കിൽ
വിശദാംശം
വെളിപ്പെടുത്തുമോ?
ഏകീകൃത
തദ്ദേശഭരണ സര്‍വ്വീസ്
3135.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഗ്രാമവികസനം,
നഗരവികസനം, പഞ്ചായത്ത്
തുടങ്ങിയ വകുപ്പുകള്‍
സംയോജിപ്പിച്ച് ഏകീകൃത
തദ്ദേശഭരണ സര്‍വ്വീസ്
രൂപീകരിക്കുന്നതിനുളള
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ?
ലേബര്‍
ബാങ്കിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍ നടപടി
3136.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
എം.കെ.എസ്.പി. യുടെ
ഭാഗമായി, ലേബര്‍
ബാങ്കിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായുള്ള
യന്ത്രങ്ങള്‍ യഥാവിധി
സൂക്ഷിക്കുന്നതിനും
അറ്റകുറ്റപ്പണികള്‍
യഥാസമയം നടത്തി
ഉപയോഗക്ഷമമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(സി)
ലേബര്‍
ബാങ്കിലെ അംഗങ്ങളായ
തൊഴിലാളികള്‍ക്ക് കൂലി
കാലാനുസൃതമായി
വര്‍ദ്ധിപ്പിച്ച്
നല്‍കുന്നതിനും
ഇവര്‍ക്കായി
ഇന്‍ഷ്വറന്‍സ്
അടക്കമുള്ള പദ്ധതികള്‍
അനുവദിക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ ?
ഭക്ഷ്യ
വസ്തുക്കളിൽ മായം/വിഷാംശം
കലര്‍ന്നതുമായി ബന്ധപ്പെട്ട
കേസ്സുകള്‍
3137.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷണങ്ങളിലും
ഭക്ഷ്യവസ്തുക്കളിലും
മായം കലര്‍ന്നതും
വിഷാംശം കലര്‍ന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ 2016 ജനുവരി
മുതല്‍ തദ്ദേശ സ്വയം
ഭരണ വകുപ്പിലെ
(പഞ്ചായത്തുകള്‍,
നഗരസഭകള്‍,
കോര്‍പ്പറേഷനുകള്‍)ഹെല്‍ത്ത്
വിഭാഗം റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(ബി)
ഓരോ
സ്ഥാപനത്തിന്റെയും പേര്
വിവരം ലഭ്യമാക്കുമോ;
ഇതില്‍ എത്ര
കേസ്സുകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
ഹോട്ടലുകള്‍,
റസ്റ്റോറന്റുകള്‍,
ബേക്കറികള്‍, സ്നാക്സ്
പാര്‍ലറുകള്‍
എന്നിവയില്‍ മായം
കലര്‍ന്ന ഭക്ഷ്യ
വസ്തുക്കള്‍
കണ്ടെത്തുവാന്‍ തദ്ദേശ
സ്വയം ഭരണ വകുപ്പിലെ
ഹെല്‍ത്ത് വിഭാഗത്തിന്
എന്തൊക്കെ സംവിധാനം
നിലവിലുണ്ട്;
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങളില്‍
നിന്നുള്ള ട്രേഡ് ലൈസന്‍സ്
3138.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടുകളിലിരുന്ന്
കരകൗശല വസ്തുക്കളും
പലഹാരങ്ങളും ഉണ്ടാക്കി
വിറ്റ് ഉപജീവനം
നടത്തുന്ന സ്ത്രീകള്‍
ഉള്‍പ്പെടെയുള്ള
പാവങ്ങള്‍ക്ക് തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ട്രേഡ് ലൈസന്‍സ്
ലഭിക്കാത്തത്
ഇത്തരക്കാരുടെ
ഉപജീവനത്തെ
ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
കേന്ദ്ര
റിയല്‍ എസ്റ്റേറ്റ്
റഗുലേറ്ററി നിയമത്തിന്റെ
ചട്ടങ്ങൾ
3139.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍
പുറപ്പെടുവിച്ച കേന്ദ്ര
റിയല്‍ എസ്റ്റേറ്റ്
റഗുലേറ്ററി
നിയന്ത്രണവും വികസനവും
നിയമം ,2016 അനുസരിച്ച്
ചട്ടങ്ങള്‍
നിര്‍മ്മിയ്ക്കുന്നതിന്
കേന്ദ്രസര്‍ക്കാര്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
അന്തിമ സമയപരിധി ഏത്
തീയിതിവരെയാണ്;
(ബി)
ചട്ടങ്ങള്‍
നിര്‍മ്മിച്ച്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍
സമയപരിധിയ്ക്കകം ഇതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
സ്കൂള്‍
ബസ്സുകളുടെ സംരക്ഷണം തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്
നൽകാൻ നടപടി
3140.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്റെ
ഭാഗമായി
വിദ്യാര്‍ത്ഥികളുടെ
യാത്രാസൗകര്യത്തിന്
സ്കൂള്‍ ബസ്സുകള്‍
അനിവാര്യമായ
സാഹചര്യത്തിൽ എം.എല്‍.എ
ഫണ്ട് / നിയോജകമണ്ഡലം
ആസ്തിവികസന ഫണ്ട്
എന്നിവ വിനിയോഗിച്ച്
സ്കൂളുകള്‍ക്ക്
ബസ്സുകള്‍ വാങ്ങി
നൽകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബസ്സുകള്‍ സംരക്ഷിച്ച്
പരിപാലിക്കുന്നതിന്
പി.റ്റി.എ കള്‍
ബുദ്ധിമുട്ടുന്നതിനാൽ
അവയുടെ സംരക്ഷണ ചെലവുകൾ
ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണസ്ഥാപനങ്ങള്‍
മുഖേന വഹിക്കുന്നതിന്
യഥേഷ്ടാനുമതി
നൽകുന്നതിന് തീരുമാനം
എടുക്കണമെന്നുള്ള
ആവശ്യം പരിഗണിക്കാമോ;
(സി)
പൊതു
വിദ്യാഭ്യാസ മേഖലയെ
പരമാവധി
ശുദ്ധീകരിക്കുവാൻ
ശ്രദ്ധിക്കുന്ന ഈ
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും ഇക്കാര്യത്തിൽ
സമയബന്ധിത നടപടി
സ്വീകരിക്കുമോ?
എടച്ചേരി
ഗ്രാമപഞ്ചായത്ത് കോംപ്ലക്സ്
3141.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നാദാപുരം
മണ്ഡലത്തിലെ എടച്ചേരി
ഗ്രാമ പഞ്ചായത്തിലെ
കാലപ്പഴക്കം ചെന്ന
പഞ്ചായത്ത് കോംപ്ലക്സ്
പൊളിച്ചുമാറ്റുന്നത്
സംബന്ധിച്ച ഫയലിന്റെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ?
പുതുതായി
നിലവില്‍ വന്ന തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങള്‍
3142.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
സംസ്ഥാനത്ത് പുതുതായി
നിലവില്‍ വന്ന
പഞ്ചായത്ത്, നഗരസഭ,
കോര്പ്പറേഷന്
സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
വിഭജനത്തിനും
പുതിയവയുടെ
രൂപീകരണത്തിനും
അടിസ്ഥാനമാക്കിയത്
എന്താെക്കെ
ഘടകങ്ങളാണെന്ന്
വിശദമാക്കാമോ;
(സി)
പുതുതായി
രൂപീകരിക്കപ്പെട്ട
പ്രസ്തുത
സ്ഥാപനങ്ങളില്‍
അടിസ്ഥാന സൗകര്യങ്ങള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
ഇതിനായി സംസ്ഥാന
സര്‍ക്കാര്‍ എത്ര
രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരളത്തിലെ
ഏതെങ്കിലും നഗരസഭയ്ക്ക്
മെട്രോപോളിറ്റന്‍
സിറ്റി പദവിയ്ക്ക്
അര്‍ഹതയുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
പുതിയ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ രൂപീകരണം
സര്‍ക്കാരിന്റ ഭാവി
കര്‍മ്മപദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പാലക്കാട്
ജില്ലയിലെ പൊതുകുളങ്ങളുടെ
പുനരുദ്ധാരണം
3143.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍
പൊതുകുളങ്ങളുടെ
പുനരുദ്ധാരണ
പദ്ധതിയിലേക്ക്
തെരഞ്ഞെടുത്ത
കുളങ്ങളുടെ എണ്ണം ഗ്രാമ
പഞ്ചായത്തുകള്‍,
മുനിസിപ്പാലിറ്റികള്‍
എന്നിങ്ങനെ
വേര്‍തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി മൊത്തം
എത്ര തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം പൊതു
കുളങ്ങളാണ് ഇൗ
പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
ഓരോ കുളങ്ങള്‍ക്കും
വകയിരുത്തിയിട്ടുള്ള
തുകയും
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
ഭിക്ഷാടനം നിരോധിക്കാന്‍
നടപടി
3144.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭിക്ഷാടന മാഫിയ
വ്യാപകമാണെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഭിക്ഷാടനം
നിരോധിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
എങ്കില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തച്ചപ്പള്ളി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണം
3145.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
പോത്തന്‍കോട്
ഗ്രാമപഞ്ചായത്തിലെ
തച്ചപ്പള്ളി
ഗവണ്മെന്റ് എല്‍.പി.
സ്കൂളിന്റെ
കെട്ടിടനിര്‍മ്മാണത്തിന്
എ.കെ.ആന്റണി എം.പി.യുടെ
ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
എന്നാണ്
ഇതിന് തുക
അനുവദിച്ചതെന്നും
ഇതിന്റെ
നിര്‍മ്മാണത്തിന് വന്ന
കാലതാമസം എന്തെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണച്ചുമതലയുള്ള
കരാറുകാരന്റെ വിശദവിവരം
വെളിപ്പെടുത്തുമോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണം എന്ന്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മുര്‍ക്കനാട്
പഞ്ചായത്തിൽ മിൽമയുടെ പാൽ
സംസ്ക്കരണ ശാല
3146.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
മുര്‍ക്കനാട്
ഗ്രാമപഞ്ചായത്തിൽ
മിൽമയുടെ പാൽ സംസ്ക്കരണ
ശാല സ്ഥാപിക്കുന്നതിന്
അനുമതി നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇതിനായി
കുന്തിപ്പുഴയുടെ
തീരത്തുള്ള സര്‍വ്വേ
നമ്പര്‍ 123/2ൽ
ഉള്‍പ്പെട്ട 5.6 സെന്റ്
പുറമ്പോക്ക് ഭൂമി
മിൽമയുടെ പാൽ സംസ്ക്കരണ
ശാലയ്ക്ക് വിട്ട്
നൽകുവാൻ അനുമതി
നൽകിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കിൽ
പ്രസ്തുത ഫയലിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്
3147.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്ഥാപനങ്ങളുടെ
പദ്ധതി ചെലവ് കഴിഞ്ഞ
വര്‍ഷം വരെ
കണക്കാക്കിയിരുന്നത്
നടപ്പുവര്‍ഷത്തെ ബജറ്റ്
വിഹിതത്തോടൊപ്പം
സ്പില്‍ ഓവര്‍ തുക
ഉള്‍പ്പെടെയുള്ളവയില്‍
നിന്നുള്ള ചെലവും ലോക
ബാങ്ക് വിഹിതവും
ഉള്പ്പെടെയായിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
വര്‍ഷം വരെ കണക്കാക്കിയ
രീതിയില്‍
കണക്കാക്കിയാല്‍,
2017-18 സാമ്പത്തിക
വര്‍ഷം സംസ്ഥാനത്തെ
തദ്ദേശ സ്ഥാപനങ്ങള്‍
ചെലവഴിച്ച തുക എത്ര
ശതമാനമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
രീതിയില്‍
കണക്കാക്കിയാല്‍ ത്രിതല
പഞ്ചായത്തുകള്‍,
മുന്‍സിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നീ തദ്ദേശ
സ്ഥാപനങ്ങള്‍
2017-18ല്‍ ചെലവഴിച്ചത്
എത്ര ശതമാനമാണെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ; ഈ
രീതിയില്‍
കണക്കാക്കിയാല്‍,
2017-18ല്‍ എത്ര തദ്ദേശ
സ്ഥാപനങ്ങള്‍ 100
ശതമാനം തുക
ചെലവഴിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഉദ്ഘാടന
പരിപാടികൾ നിയമസഭാംഗങ്ങളെ
അറിയിക്കാൻ നിര്‍ദ്ദേശം
3148.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ ഉദ്ഘാടന
പരിപാടികൾ
നിയമസഭാംഗങ്ങളെ
അറിയിക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
സര്‍ക്കുലര്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
പ്രാദേശിക
വികസനത്തിന് തൊഴിലുറപ്പു
പദ്ധതി വഹിക്കുന്ന പങ്ക്
3149.
ശ്രീ.കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
,,
സി.കെ. ഹരീന്ദ്രന്‍
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൊഴിലുറപ്പു
പദ്ധതികള്‍ തൊഴില്‍
ദാനമെന്നതിനുപരി
പ്രാദേശിക വികസനത്തിന്
വഹിക്കുന്ന പങ്കിനെ
കുറിച്ച് അവലോകനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇൗ
വര്‍ഷം ജല
സ്വയംപര്യാപ്തത നേടുക
എന്നത് ലക്ഷ്യമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനായി
തൊഴിലുറപ്പു പദ്ധതി
വഴി നടത്തുന്ന
പ്രവര്‍ത്തനങ്ങളും
അവയുടെ പുരോഗതിയും
അറിയിക്കാമോ;
(സി)
അയ്യങ്കാളി
നഗര തൊഴിലുറപ്പു
പദ്ധതി, നഗരങ്ങളിലെ
തൊഴില്‍ രഹിതര്‍ക്ക്
തൊഴില്‍
നല്‍കുന്നതിനും നഗര
അടിസ്ഥാന സൗകര്യ
വികസനത്തിനും ഏതു
രീതിയില്‍
പ്രയോജനപ്രദമാകുന്നുവെന്ന്
വിശദമാക്കാമോ?
ലൈഫ് ഭവന പദ്ധതി
ഗുണഭോക്താക്കള്‍ക്ക് വീട്ട്
നമ്പര്‍
3150.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ലൈഫ്
ഭവന പദ്ധതിയില്‍
ഉള്‍പ്പെട്ട സ്പില്‍
ഓവര്‍
ഗുണഭോക്താക്കള്‍ക്ക്
സി. ആര്. ഇസ്സഡ്.
പരിധി, ഡാറ്റാ
ബാങ്കില്‍ ഉള്‍പ്പെട്ടു
എന്നീ കാരണങ്ങളാല്‍
വീട്ട് നമ്പര്‍
ലഭിയ്ക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പി.എം.എ.വൈ.പദ്ധതിയുടെ
യൂണിറ്റ് കോസ്റ്റും ലെെഫ്
മിഷന് പദ്ധതിയും
3151.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷം കരാര്‍ വച്ച്
ഭവനനിര്‍മ്മാണം
പുരോഗമിച്ച്
കൊണ്ടിരിയ്ക്കുന്ന
ഗുണഭോക്താക്കളെ ലെെഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആനുപാതിക വര്‍ദ്ധനവ്
നല്കുമ്പോള്
അടിസ്ഥാനമാക്കേണ്ട
തീയതി ഏതാണ്
എന്നറിയിക്കുമോ;
(ബി)
പി.എം.എ.വൈ.പദ്ധതിയുടെ
യൂണിറ്റ് കോസ്റ്റ്
ലെെഫ് മിഷന്
പദ്ധതിയുടേതിന്
തുല്യമാക്കിയ
ഉത്തരവിന്റെ തീയതി
മുതല്‍ ആണോ അതോ 2016-17
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
തീയതി ആണോ ആനുപാതിക
വര്‍ദ്ധനവ്
കണക്കാക്കുന്നതിന്
അടിസ്ഥാനമാക്കേണ്ടത്
എന്ന് അറിയിക്കാമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍ വഴി
ധനസഹായം ലഭിച്ചിട്ടുള്ളവർ
3152.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
ഭവന പദ്ധതിയിലേയ്ക്ക്
സംസ്ഥാനത്ത് അപേക്ഷ
സമര്‍പ്പിച്ച ഭൂരഹിത
ഭവനരഹിതര്‍ എത്രയെന്നും
ഭൂമിയുള്ള ഭവന രഹിതര്‍
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയില്‍ മാനദണ്ഡ
പ്രകാരം
തെരഞ്ഞെടുത്തവരുടെ
എണ്ണം എത്ര;
എഗ്രിമെന്റ് ചെയ്തവരുടെ
എണ്ണം, പണി
പൂര്‍ത്തിയാക്കിയവരുടെ
എണ്ണം എന്നിവ
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
2011
മുതല്‍ 2016 വരെ
കാലയളവില്‍ സംസ്ഥാനത്ത്
തദ്ദേശ സ്ഥാപനങ്ങളില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികള്‍ പ്രകാരം
സംസ്ഥാനത്ത് വീട്
നിര്‍മ്മാണത്തിനായി
ധനസഹായം ലഭിച്ചവരുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കാലയളവില്‍ എെ.എ.വൈ.
പദ്ധതി പ്രകാരം ഭവന
നിര്‍മ്മാണത്തിന് എത്ര
പേര്‍ക്ക് ധനസഹായം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന്
T 3153.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി
നടപ്പിലാക്കുന്ന ഭവന
നിര്‍മ്മാണ
പദ്ധതിയ്ക്ക്
വായ്പയെടുക്കുന്ന
തുകയ്ക്ക് പുറമെ
സര്‍ക്കാരിന്റെ വിവിധ
ഭവന നിര്‍മ്മാണ
പദ്ധതികളില്‍
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
തുകയും
നീക്കിവയ്ക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
വായ്പയെടുക്കുന്ന
തുകയുടെ തിരിച്ചടവ്
എപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി വിഹിതത്തിന്റെ
ഇരുപത് ശതമാനം ലൈഫ്
പദ്ധതിക്ക് വേണ്ടി
നീക്കിവെയ്ക്കുവാന്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ഡി)
ലൈഫ്
പദ്ധതിയുടെ കീഴില്‍
ഭൂരഹിതര്‍ക്കായുള്ള
ഫ്ളാറ്റ് നിര്‍മ്മാണ
കരാര്‍ നല്‍കുന്നതിനെ
സംബന്ധിച്ച് ഉന്നത
ഉദ്യോഗസ്ഥര്‍ക്കിടയില്‍
അഭിപ്രായ ഭിന്നത
ഉണ്ടായിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ലൈഫ് മിഷന്
പദ്ധതിയുടെ
പ്രവര്‍ത്തനത്തെ ഇത്
എപ്രകാരമാണ്
ബാധിച്ചതെന്ന്
വെളിപ്പെടുത്തുമോ?
ലൈഫ്
മിഷന് പദ്ധതി പ്രകാരം
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ
വീടുകള്‍
3154.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതി പ്രകാരം
പൂര്‍ത്തിയാക്കാന്‍
അവശേഷിച്ചിട്ടുളളത്
എത്ര വീടുകളാണെന്നും
ഇതിനോടകം എത്ര
വീടിന്‍െറ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
പുതിയതായി
വീടുകള്‍
നിര്‍മ്മിക്കാന്‍ എത്ര
വീടുകള്‍ക്ക് ഒന്നാം
ഗഡു അനുവദിച്ചുവെന്നും
പുതിയ വീടിന്റെ പട്ടിക
ഏതെല്ലാം ജില്ലകളില്‍
അംഗീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പി.എം.എ.വൈ.പദ്ധതിയില്‍
അനുവദിച്ച വീടുകളും
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ ചുമതലയില്‍
ഉള്ള വീടുകളും ലൈഫ്
മിഷന്റെ ഭാഗമായി
മാറ്റിയിട്ടുണ്ടോയെന്നും
2017-18 സാമ്പത്തിക
വര്‍ഷം ഈ വിഭാഗത്തില്‍
എത്ര വീടുകള്‍
നിര്‍മ്മിച്ചുവെന്നും
വെളിപ്പെടുത്തുമോ?
ലൈഫ്
മിഷന് പദ്ധതി- ഭവനരഹിതരുടെ
കണക്ക്
3155.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഗവണ്മെന്റിന്റെ ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭവനരഹിതര്‍ക്ക് വീടു
നല്കുവാനുള്ള
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
ഭവനരഹിതരുടെ പട്ടിക
എല്ലാ
ഗ്രാമപഞ്ചായത്തുകളും
തയ്യാറാക്കുകയും
അംഗീകാരം നല്‍കുകയും
ചെയ്തു കഴിഞ്ഞോയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇതു
പ്രകാരം ഓരോ ജില്ലയിലും
എത്ര വീതം ഭവനരഹിതര്‍,
ഭൂരഹിതരായ ഭവനരഹിതര്‍
ഉണ്ടെന്നുള്ളതിന്റെ
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇപ്പോള്‍
തയ്യാറാക്കിയിരിക്കുന്ന
പട്ടിക പ്രകാരം
ഓരോജില്ലയിലും എത്ര
വീടുകളുടെ നിര്‍മ്മാണം
നടപ്പു സാമ്പത്തിക
വര്‍ഷം ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ലൈഫ്
മിഷന് പദ്ധതിയുടെ ഭാഗമായി
അപ്പാര്‍ട്ട്മെന്റുകള്‍
3156.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് എന്ന
സമ്പൂര്‍ണ്ണ പാര്‍പ്പിട
സുരക്ഷ പദ്ധതിയുടെ
ഭാഗമായി
അപ്പാര്‍ട്ട്മെന്റുകള്‍
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണ്
അപ്പാര്‍ട്ട്മെന്റ്
കോംപ്ലക്സുകള്‍
നിര്‍മ്മിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്;
(ബി)
പദ്ധതിയുടെ
ഭാഗമായുള്ള ടെന്‍ഡര്‍
നടപടികള്‍ കേന്ദ്ര
വിജിലന്‍സ് കമ്മീഷന്റെ
മാനദണ്ഡങ്ങളും ധനകാര്യ
വകുപ്പിന്റെ
മാനദണ്ഡങ്ങളും
പൂര്‍ണ്ണമായും
പാലിച്ചുകൊണ്ടാണോ
ആരംഭിച്ചിട്ടുള്ളത്;
നടപടിക്രമങ്ങള്‍
ലംഘിച്ച് ടെന്‍ഡര്‍
നടപടികള്‍
ആരംഭിച്ചിട്ടുള്ളതായി
ഏതെങ്കിലും തരത്തിലുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
നടപടിക്രമങ്ങള്‍
പാലിച്ചുകൊണ്ട് പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ലെെഫ്
ഭവനപദ്ധതി
മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ
അനീതി
3157.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഷീറ്റിനാല്‍
മറച്ച ഷെഡ്ഡുകളില്‍
താമസിക്കുന്നവരെ
വീടില്ലാത്തവരെന്നും
വീട് പൂര്‍ണ്ണമായും
നിര്‍മ്മിക്കാന്‍
യഥാര്‍ത്ഥത്തില്‍
സാമ്പത്തികശേഷി ഇല്ലാതെ
ഒറ്റമുറിയില്‍ കിടപ്പും
പാചകവും ചെയ്ത്
കഴിയുന്നവരെ മേല്‍പ്പുര
ഓട്/വാര്‍പ്പ്
ആയതിനാല്‍ വീടുളളവരായും
പരിഗണിക്കുന്ന ലെെഫ്
പദ്ധതി
മാര്‍ഗ്ഗനിര്‍ദ്ദേശത്തിലെ
അനീതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
ആലോചിക്കുമോ;
(ബി)
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണിച്ച്
നിലംപൊത്താറായ ഓടിട്ട
വീട്ടില്‍ താമസിക്കുന്ന
പാവപ്പെട്ടവരെ ലെെഫ്
ഭവന പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീട്
നവീകരിക്കാന്‍ ഉളള
സഹായം നല്കുന്ന കാര്യം
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ലെെഫ്
ഭവന പദ്ധതിയിലെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിലുളള
മാനദണ്ഡങ്ങള്‍
സമഗ്രമായി
പരിഷ്കരിക്കാന്‍
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ലെെഫ്
പദ്ധതിയിലെ ഗുണഭോക്താക്കള്‍
3158.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്വന്തം
പേരില്‍ റേഷന്‍ കാര്‍ഡ്
ഇല്ലാത്തതിനാല്‍
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്ക്
ലെെഫ് പദ്ധതിയില്‍ വീട്
ലഭ്യമാക്കാന്‍
തടസ്സമുണ്ടാക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ നല്‍കാത്ത
സാഹചര്യത്തില്‍ ഇത്തരം
നിബന്ധനകള്‍ കാരണം
അര്‍ഹരായ
ഗുണഭോക്താക്കള്‍
ഒഴിവാക്കപ്പെടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
ബന്ധപ്പെട്ടവര്‍ക്ക്
അടിയന്തര നിര്‍ദ്ദേശം
നല്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പിറവം
മണ്ഡലത്തില്‍ ലൈഫ് മിഷന്
പദ്ധതി
3159.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പിറവം
നിയോജകമണ്ഡലത്തില്‍
ലൈഫ് മിഷന് പദ്ധതി
പ്രകാരം എത്ര
വീടുകള്‍ക്ക് അപേക്ഷ
ലഭിച്ചു
എന്നറിയിക്കാമോ;
(ബി)
ലഭിച്ച
അപേക്ഷകളില്‍
പഞ്ചായത്ത്/മുനിസിപ്പാലിറ്റി
തലങ്ങളില്‍ നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണം
വേര്‍തിരിച്ച്
ലഭ്യമാക്കുമോ?
വികലാംഗ
കോളനി നിവാസികളുടെ
പുനരധിവാസം
3160.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം നിയമസഭാ
മണ്ഡലത്തിലെ
മുട്ടത്തറയില്‍ വികലാംഗ
കോളനി നിവാസികളുടെ
പുനരധിവാസത്തിനായി
നഗരകാര്യ വകുപ്പിന്
കെെമാറിയ രണ്ടേക്കര്‍
ഭൂമിയില്‍ വീടുകള്‍
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
'ലെെഫ്
മിഷന്'
പദ്ധതിയിലുള്‍പ്പെടുത്തി
ഭവനരഹിതരായ വികലാംഗ
കോളനി നിവാസികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ;
(സി)
തിരുവനന്തപുരം
നഗരത്തില്‍ ഭവനരഹിതരായ
വികലാംഗകോളനി
നിവാസികളുടെ പുനരധിവാസം
സാധ്യമാക്കുന്നതിന്
അടിയന്തര പ്രാധാന്യം
നൽകി നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
നിയമസഭ മണ്ഡലത്തില്‍ ലെെഫ്
മിഷന് പദ്ധതി
3161.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നിയമസഭ മണ്ഡലത്തില്‍
എത്ര ഭൂരഹിത-
ഭവനരഹിതരായ
വ്യക്തികളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്കാണ് ലെെഫ്
പദ്ധതിയിലൂടെ ഭവന
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുള്ളത്;
(സി)
ഇതില്‍
എത്ര വീടുകള്‍ക്കാണ്
2017 - 18 ല്‍
നിര്‍മ്മാണത്തിന്
അനുമതി
നല്‍കിയിട്ടുള്ളത്;
(ഡി)
ഇൗ
പദ്ധതിയില്‍ ഇതിനകം
ഉള്‍പ്പെടാത്ത എത്ര
ഭൂരഹിത
-ഭവനരഹിതരുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇൗ
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര
പരാതികളാണ്
ലഭിച്ചിട്ടുള്ളത്?
കൊക്കറപ്പറമ്പില്
ലീലയുടെ വീട് ലൈഫ്
പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ
നടപടി
3162.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ 2017-18
കാലഘട്ടത്തിലെ ലൈഫ്
മിഷന് പദ്ധതിയുടെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
നഗരസഭയുടെ
ബി.എസ്.യു.പി പദ്ധതി
പ്രകാരം വീടുപണി
നടത്തിക്കൊണ്ടിരിക്കുന്ന
ഗുണഭോക്താക്കള്‍ക്ക്
ലൈഫ് മിഷന് പദ്ധതി
പ്രകാരമുള്ള തുക
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
ബി.എസ്.യു.പി
പദ്ധതിയില്‍ പണി പകുതി
പൂര്‍ത്തീകരിച്ച,
താമസയോഗ്യമല്ലാത്ത
വീടുകള്‍ക്ക്, ലൈഫ്
മിഷന് പദ്ധതിയിലൂടെ
അധിക തുക നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
നഗരസഭയുടെ
കാട്ടായിക്കോണം
വാര്‍ഡില്‍ ലീല,
കൊക്കറപ്പറമ്പില്
വീട്, തുണ്ടത്തില്‍,
കാര്യവട്ടം എന്ന
വ്യക്തിക്ക് ലൈഫ്
മിഷന് പദ്ധതിയില്‍
ഉള്‍പ്പെടുത്തി വീടു
പണിക്ക് സഹായം
നല്‍കണമെന്നു കാണിച്ച്
നല്‍കിയിരുന്ന അപ്പീല്‍
പെറ്റീഷനില്‍ നഗരസഭ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ഇ)
ലീലയുടെ
വീടിന് ലൈഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അധിക
തുക നല്കുന്ന കാര്യം
പരിശോധിക്കുമോ?
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്
സമര്‍പ്പിച്ച അമ്മവീട് പദ്ധതി
3163.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്
2017-18 വര്‍ഷത്തിൽ
ആദിവാസി മേഖലയിലെ
സ്ത്രീകളുടെ ഉന്നമനം
ലക്ഷ്യമാക്കി
സമര്‍പ്പിച്ച അമ്മവീട്,
ഷീടോയ്ലറ്റ് എന്നീ
പദ്ധതികള്‍ സ്പിൽഓവര്‍
പ്രവൃത്തിയായി
അംഗീകരിക്കുന്നതിനും
പ്രത്യേക സ്പിൽ ഓവര്‍
തുക
അനുവദിക്കുന്നതിനുമായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷകളിൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
കോ-ഓര്‍ഡിനേഷൻ
കമ്മിറ്റിയുടെ
അനുമതിയും നിര്‍മ്മാണം
വന സംരക്ഷണ സമിതി മുഖേന
നടപ്പാക്കുന്നതിന്
അനുമതിയും നൽകുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഭവനനിര്‍മ്മാണത്തിന്
ശേഷിക്കുന്ന ഗഡുക്കള്‍
ലഭ്യമാക്കാന്‍ നടപടി
3164.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
ബ്ലോക്ക്
പഞ്ചായത്തിന്റെ 2015ലെ
ഐ.എ.വൈ പദ്ധതിയില്‍
ഭവനനിര്‍മ്മാണത്തിന്
അര്‍ഹയായ ശ്രീമതി,
കണ്ണോറ വീട്,
കുന്ദമംഗലം
എന്നയാള്‍ക്ക് വീട്
നിര്‍മ്മാണത്തിന് എത്ര
തുകയാണ് ധനസഹായമായി
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
വീട്
പൂര്‍ത്തീകരണത്തിന്
ബാക്കി തുക
ലഭ്യമാക്കാതിരിക്കാനുളള
കാരണം വിശദമാക്കാമോ;
(സി)
കുടുംബത്തിന്റെ
ദയനീയ സ്ഥിതി
പരിഗണിച്ച് ഇവര്‍ക്ക്
ശേഷിക്കുന്ന ഗഡുക്കള്‍
ലഭ്യമാക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
തൃക്കാക്കര
മുന്‍സിപ്പാലിയിലെ തോടുകളും
കായലുകളും
T 3165.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
മുന്‍സിപ്പാലിറ്റിയില്‍
എത്ര തോടുകളും
കായലുകളും ഉണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
ജലസ്രോതസ്സുകളില്‍
എവിടെയെല്ലാമാണ്
കയ്യേറ്റം
നടന്നിട്ടുള്ളത്;
എങ്കില്‍ ആരെല്ലാമാണ്
കയ്യേറിയതെന്നും
ഇതിന്മേല് എന്ത് നടപടി
സ്വീകരിച്ചു എന്നും
വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍
ബ്ലോക്ക് പഞ്ചായത്തിന് പുതിയ
കെട്ടിടം
3166.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
ബ്ലോക്ക് പഞ്ചായത്തിന്
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പുതിയ
കെട്ടിടത്തിന്‍െറ പണി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഗ്രാമവികസന
വകുപ്പ് പ്രസ്തുത
മണ്ഡലത്തില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം
ആണ്; ഓരോന്നിന്റേയും
പുരോഗതി വിശദമാക്കാമോ?
കുടുംബശ്രീ
ബ്ലാേക്ക്
കോ-ഓര്‍ഡിനേറ്റര്‍മാരുടെ
ഹോണറേറിയം
3167.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
കുടുംബശ്രീ ബ്ലോക്ക്
കോ-ഓര്‍ഡിനേറ്റര്‍മാരായി
പ്രവര്‍ത്തിക്കുന്നവര്‍ക്ക്
എത്ര രൂപയാണ്
ഹോണറേറിയവും ടി.എ.
ആയും നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
വര്‍ദ്ധിപ്പിക്കുന്നതിനായി
സര്‍ക്കാരിന്
ഏതെങ്കിലും നിവേദനം
ലഭ്യമായിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ജീവിതച്ചെലവ്
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യത്തില്‍,
ഭാരിച്ച
ഉത്തരവാദിത്തത്തോടെ
സേവനം നടത്തുന്ന ഇവരുടെ
ഹോണറേറിയം
ഉയര്‍ത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം
ലഭ്യമാക്കാമോ?
ഗോത്രവര്‍ഗ്ഗ
മേഖലകളില്‍ കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
3168.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
പി. ഉണ്ണി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
പ്രസ്ഥാനം ഇരുപതാം
വര്‍ഷത്തിലേയ്ക്ക്
കടന്ന വേളയില്‍ ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ പുതിയ
മേഖലകളിലേയ്ക്ക്
വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പട്ടിക-ഗോത്ര
വര്‍ഗ്ഗക്കാരുടെ
ഉന്നമനത്തിനായി
ഗോത്രവര്‍ഗ്ഗ
മേഖലകളില്‍ കുടുംബശ്രീ
പ്രത്യേക ഇടപെടലുകള്‍
നടത്തുന്നുണ്ടോ;
(സി)
ഇവരുടെ
സാമൂഹികവും
വിദ്യാഭ്യാസപരവുമായ
വികസനത്തിനും ഇവരുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കുടുംബശ്രീ നടത്തി
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കുടുംബശ്രീ
മുഖേന നടത്തിവരുന്ന
ദാരിദ്ര്യ
നിര്‍മ്മാര്‍ജ്ജന
പരിപാടികളില്‍
പട്ടിക-ഗോത്രവര്‍ഗ്ഗ
മേഖലകള്‍ക്ക് കൂടുതല്‍
പ്രാധാന്യം നല്കുന്ന
കാര്യം പരിഗണിക്കുമോ?
നെല്‍കൃഷിക്ക്
കൂലിച്ചെലവ് സബ്സിഡി
ഇനത്തില്‍ ആനുകൂല്യം നൽകാൻ
നടപടി
3169.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനകീയാസൂത്രണപദ്ധതി
പ്രകാരം 2017 -18
വര്‍ഷത്തെ
നെല്‍കൃഷിക്കുള്ള
കൂലിച്ചെലവ് സബ്സിഡി
ഹെക്ടറിന് 1,70,000 രൂപ
എന്ന നിരക്കില്‍
ലഭ്യമാക്കുന്നത്
സംബന്ധമായ ഉത്തരവില്‍
ഗ്രാമ-ബ്ലോക്ക്
പഞ്ചായത്തുകള്‍
വേണ്ടത്ര തുക
വകയിരുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈയിനത്തില്‍ പാലക്കാട്
ജില്ലയിലെ
ഗ്രാമപഞ്ചായത്തുകള്‍,
ബ്ലോക്ക്
പഞ്ചായത്തുകള്‍ എന്നിവ
2017 -18
വര്‍ഷക്കാലയളവില്‍
വകയിരുത്തിയ തുക, ഓരോ
ഗ്രാമപഞ്ചായത്തിലെയും
രണ്ട് വിളകളിലെയും
കൃഷിഭൂമിയുടെ വിസ്തൃതി
എന്നിവ വ്യക്തമാക്കാമോ;
(ബി)
കൂലിച്ചെലവ്
സബ്സിഡി ഇനത്തില്‍
പാലക്കാട് ജില്ലയിലെ
ഗ്രാമപഞ്ചായത്തുകള്‍
ഓരോന്നും ശരാശരി
ഹെക്ടറിനു നല്കിയ
ആനുകൂല്യം എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
ജനകീയാസൂത്രണപദ്ധതി
പ്രകാരം 2018-19 വര്‍ഷം
നെല്‍കൃഷിക്കുള്ള
ആനുകൂല്യം ഹെക്ടറിനു
1,70,000 രൂപ എന്ന
നിരക്കില്‍ എല്ലാ
ഗ്രാമപഞ്ചായത്തുകളും
നടപ്പില്‍ വരുത്തുന്നു
എന്നുറപ്പ് വരുത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നത്;
(ഡി)
ജനകീയാസൂത്രണപദ്ധതി
പ്രകാരം 2018-19 വര്‍ഷം
നെല്‍കൃഷിക്കുള്ള
ആനുകൂല്യം ഹെക്ടറിനു
1,70,000 രൂപ എന്ന
നിരക്കില്‍ എല്ലാ
ഗ്രാമപഞ്ചായത്തുകളും
നടപ്പില്‍ വരുത്താന്‍
ഉത്തരവിറക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
വിവിധ
ക്ഷേമ പെന്‍ഷനുകള്‍ക്ക്
അപേക്ഷ നല്‍കിയവരുടെ എണ്ണം
3170.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശ സ്ഥാപനങ്ങളില്‍
2017 ഫെബ്രുവരി ഒന്നിന്
ശേഷം വാര്‍ദ്ധക്യകാല
പെന്ഷന്,വിധവ
പെന്ഷന്,വികലാംഗ
പെന്ഷന്, കര്‍ഷക
താെഴിലാളി പെന്ഷന്,
50 കഴിഞ്ഞ അവിവാഹിതരായ
വനിതകള്‍ക്കുള്ള
പെന്ഷന് എന്നീ
പെന്‍ഷനുകള്‍ക്ക്
അപേക്ഷ നല്‍കിയവരുടെ
എണ്ണം വ്യക്തമാക്കുമാേ;
(ബി)
ഇവയില്‍
അന്വേഷണം നടത്തി
പെന്ഷന്
പാസാക്കിയവരുടെ എണ്ണം
എത്രയാണെന്ന്
അറിയിക്കുമാേ; ഇവരില്‍
എത്ര പേര്‍ക്ക്
പെന്ഷന് തുക
ലഭ്യമാക്കിയിട്ടുണ്ടെന്നും
എത്ര മാസത്തെ തുക
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കാമാേ?
ക്ഷേമ
പെന്ഷന് കുടിശ്ശിക
ഒറ്റഗഡുവായി നൽകുവാന് നടപടി
3171.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നല്‍കിവരുന്ന
ക്ഷേമപെന്‍ഷനുകളില്‍
ഏതെല്ലാം പെന്‍ഷനുകള്‍
ആണ് ഇപ്പോള്‍
കുടിശ്ശികയായിട്ടുള്ളത്
എന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
ഓരോ പെന്‍ഷനും എന്ന്
മുതലാണ്
കുടിശ്ശികയായതെന്നും
ഇതിനുള്ള കാരണം
എന്തെന്നും
വ്യക്തമാക്കാമോ;
(സി)
കുടിശ്ശിക
ഒറ്റ ഗഡുവായി നൽകുവാന്
നടപടി സ്വീകരിക്കാമോ;
എങ്കില്‍ എന്നത്തേക്ക്
കൊടുത്തുതീര്‍ക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്ഥാപനങ്ങളില്‍
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
3172.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
റോഷി അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
ക്ഷേമ പെന്‍ഷനുകള്‍ക്ക്
അപേക്ഷ
സ്വീകരിക്കുന്നത്
നിര്‍ത്തിവെച്ചിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രശ്നം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;വിശദമാക്കാമോ;
(ബി)
തദ്ദേശ
സ്ഥാപനങ്ങളില്‍
ലക്ഷക്കണക്കിന്
അപേക്ഷകള്‍
കെട്ടിക്കിടക്കുന്ന
സാഹചര്യം പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിച്ചു
എന്നറിയിക്കാമോ;
(സി)
ഇപ്പോള്‍
പെന്ഷന് വാങ്ങുന്ന
നല്ലൊരു വിഭാഗത്തെ
ഒഴിവാക്കാന്‍
സര്‍ക്കാര്‍
ശ്രമിക്കുന്നതായ
പരാതിക്ക് എങ്ങനെ
പരിഹാരം കാണും എന്ന്
വ്യക്തമാക്കാമോ;
(ഡി)
വെബ്
സൈറ്റ് തകരാറിലാണെന്ന
പ്രശ്നം
പരിഹരിച്ചിട്ടുണ്ടോ;
അനര്‍ഹരെ
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
കൈപ്പറ്റുന്ന അനര്‍ഹരെ
കണ്ടെത്തുന്നതിന് നടപടി
3173.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിലുമായി
സാമൂഹ്യ
സുരക്ഷാപെന്ഷന്
കൈപ്പറ്റുന്ന അനര്‍ഹരെ
കണ്ടെത്തുന്നതിന്
പ്രാഥമിക പരിശോധന
നടന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
എത്ര
അനര്‍ഹര്‍ പെന്ഷന്
കൈപ്പറ്റുന്നുണ്ടെന്നാണ്
കണ്ടെത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍പ്പെട്ട
അനര്‍ഹരെ പെന്ഷന്
പദ്ധതിയില്‍ നിന്ന്
ഒഴിവാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നും
അനര്‍ഹരെ ഒഴിവാക്കി
പുതിയ പട്ടിക എപ്പോള്‍
പ്രസിദ്ധീകരിക്കുമെന്നും
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
എത്ര ഗുണഭോക്താക്കളാണ്
സാമൂഹ്യസുരക്ഷാ
പെന്ഷന് പദ്ധതിയില്‍
ഉള്ളതെന്ന്
അറിയിക്കാമോ;
(ഇ)
സാമൂഹ്യ സുരക്ഷാ
പെന്ഷന്
അര്‍ഹതയില്ലാത്ത
വിഭാഗങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(എഫ്)
പഞ്ചായത്ത്,
നഗരസഭ, കോര്പ്പറേഷന്
തുടങ്ങിയ
സ്ഥാപനങ്ങളിലൂടെ എത്ര
ധനസഹായ പദ്ധതികളാണ്
സാമൂഹ്യ സുരക്ഷാ
പെന്ഷന് പദ്ധതി വഴി
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ സാമൂഹ്യ
ക്ഷേമപെന്‍ഷൻകാരുടെ എണ്ണം
3174.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പത്
പഞ്ചായത്തുകളിലായി
വിവിധ
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്നവരുടെ എണ്ണം
പഞ്ചായത്ത്തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
വിവിധ
സാമൂഹ്യ
ക്ഷേമപെന്‍ഷനുകള്‍ക്കുള്ള
അപേക്ഷ ലഭിച്ചാല്‍ എത്ര
ദിവസത്തിനകം
അപേക്ഷയിന്മേല്
തീരുമാനമെടുക്കണമെന്ന്
നിഷ്ക്കര്‍ഷിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ?
വാര്‍ദ്ധക്യകാല
പെന്‍ഷനും വിധവ പെന്‍ഷനും
3175.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ രണ്ട് വര്‍ഷമായി
വാര്‍ദ്ധക്യ പെന്‍ഷനും
വിധവ പെന്‍ഷനും
പുതിയതായി വെബ്
സൈറ്റില്‍ രജിസ്റ്റര്‍
ചെയ്യുവാന്‍
കഴിയുന്നില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ രജിസ്റ്റര്‍
ചെയ്യുവാന്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
വാര്‍ദ്ധക്യ
പെന്ഷന്, വിധവ
പെന്ഷന് തുടങ്ങിയ
വിഷയങ്ങളുമായി
ബന്ധപ്പെട്ട്
ഗിഫ്റ്റ്(ഗുലാത്തി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് ഫിനാന്‍സ് ആന്റ്
ടാക്സേഷന്‍ )-ന്റെപഠന
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഈ
വിഷയത്തില്‍
എന്തെങ്കിലും കോടതി
ഉത്തരവുകള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ഉത്തരവിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
തെരുവ്
നായ ആക്രമണം തടയുന്നതിന്
നടപടി
3176.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുജനങ്ങള്‍ക്ക്
തെരുവ് നായ്ക്കളില്‍
നിന്നുണ്ടാകുന്ന
ആക്രമണം
ചെറുക്കുന്നതിനോ
നിയന്ത്രിക്കുന്നതിനോ
ഈ സര്‍ക്കാരിന്റെ
ഭാഗത്തുനിന്നും
ഫലവത്തായ ഒരു നടപടിയും
ഉണ്ടാകുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തെരുവുനായ്ക്കളുടെ
വന്ധ്യംകരണത്തിനായി
നടപ്പിലാക്കുന്ന
എ.ബി.സി. പദ്ധതി ഏതു
ഘട്ടത്തിലാണ്; ഈ
സര്‍ക്കാര്‍ ഇതിനായി
വകയിരുത്തിയ ഫണ്ട്
എത്രയെന്നും ഇതുവരെ
ചെലവാക്കിയത്
എത്രയെന്നും
അറിയിക്കാമോ;
(സി)
വന്ധ്യംകരണ
നടപടികള്‍ മുടങ്ങിയതായ
റിപ്പോര്‍ട്ടുകളുണ്ടോ;
ഇതിനായി അനുവദിച്ച
ഫണ്ട് വകമാറ്റി
ചെലവഴിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
വന്ധ്യംകരണത്തിനും
ചിപ്പുകള്‍
ഘടിപ്പിക്കുന്നതിനുമായി
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
ഇൗ വന്ധ്യംകരണ
കേന്ദ്രങ്ങള്‍
എവിടെയൊക്കെയാണെന്ന്
വിശദമാക്കുമോ?
തെരുവ്
നായ്ക്കളുടെ പുനരധിവാസത്തിന്
പദ്ധതികൾ
3177.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവ്
നായ്ക്കളുടെ ശല്യം
ഇല്ലാതാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമാേ ;
(ബി)
തെരുവ്
നായ്ക്കളുടെ
പുനരധിവാസം, പേവിഷബാധ,
പ്രതിരാേധം
എന്നിവയ്ക്കായി
പദ്ധതികളെന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടാേ
;
(സി)
സംസ്ഥാനത്ത്
തെരുവ് നായ്ക്കളുടെ
എണ്ണത്തില്‍
വര്ദ്ധനവുണ്ടായിട്ടുണ്ടാേ;
(ഡി)
എങ്കില്‍
ആയത്
നിയന്ത്രിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കുമോ?
മാലിന്യ
സംസ്കരണയൂണിറ്റ്
നിര്‍ബന്ധമാക്കുന്നതിന് നിയമം
3178.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യം
ഒരു സാമൂഹിക പ്രശ്നമായി
വളരുന്ന സാഹചര്യത്തില്‍
ഇത് നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
പഞ്ചായത്തുകള്‍
കേന്ദ്രീകരിച്ച്
എന്തെങ്കിലും നടപടി
ആസൂത്രണം
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്തൊക്കെ പദ്ധതികളാണ്
ഇതിനായി ആസൂത്രണം
ചെയ്തിട്ടുളളത്;
(ബി)
പുതുതായി
നിര്‍മ്മിക്കുന്ന
ഓഡിറ്റോറിയങ്ങള്‍ക്കും
വലിയ ഷോപ്പിംഗ്
കോംപ്ലക്സുകള്‍ക്കും
മാലിന്യ
സംസ്കരണയൂണിറ്റ്
നിര്‍ബന്ധമാക്കുന്നതിന്
നിയമം കൊണ്ടുവരാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പൊതുമാര്‍ക്കറ്റുകളില്‍
മാലിന്യസംസ്കരണ
യൂണിറ്റ്
കര്‍ശനമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
പൊതുമാര്‍ക്കറ്റുകള്‍
ഉളള എല്ലാ
പഞ്ചായത്തുകള്‍ക്കും
മാലിന്യ
നിര്‍മ്മാര്‍ജ്ജന
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ സഹായ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തിരുവനന്തപുരം
നഗരത്തിലെ മാലിന്യ പ്രശ്നം
പരിഹരിക്കുന്നതിന് പുതിയ
പദ്ധതി
3179.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ മാലിന്യ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെങ്കിലും പുതിയ
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(ബി)
കോടിക്കണക്കിന്
രൂപ ചെലവഴിച്ചിട്ടും
നഗരം അഭിമുഖീകരിക്കുന്ന
മാലിന്യപ്രശ്നത്തിന്
ശാശ്വത പരിഹാരം
കണ്ടെത്തുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ പുതിയ
സര്‍വ്വേ നടത്തി
പരിഹാരം കാണുന്നതിന്
കോര്പ്പറേഷന്
തീരുമാനിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
ഇത്തരം
ഒരു സര്‍വ്വേ
നടത്തുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
ഇതിനായി എന്ത് തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഹരിതകര്‍മ്മസേന
ശേഖരിക്കുന്ന യൂസര്‍ ഫീ
3180.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹരിതകര്‍മ്മസേന
പ്രവര്‍ത്തകര്‍
മാലിന്യം
ശേഖരിക്കുന്നതിന്
വേണ്ടി യൂസര്‍ ഫീ
ഈടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
ഏതെങ്കിലും ഉത്തരവ്
പ്രകാരം മാലിന്യം
ശേഖരിക്കുന്നതിന്
വേണ്ടി ജനങ്ങളില്‍
നിന്നും യൂസര്‍ ഫീ
ഈടാക്കാം എന്ന്
വ്യക്തമാക്കിയിട്ടുണ്ടോ;
പ്രസ്തുത ഓര്‍ഡറിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
(സി)
ഹരിതകര്‍മ്മസേന
പ്രവര്‍ത്തകര്‍
മാലിന്യം
ശേഖരിക്കുന്നതിന്
വേണ്ടി യൂസര്‍ ഫീ
ഈടാക്കുന്നതിനെതിരെ നാം
മുന്നോട്ട് എന്ന
പരിപാടിയില്‍
മുഖ്യമന്ത്രി നിലപാട്
സ്വീകരിച്ചിരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിരുന്നോ;
വെളിപ്പെടുത്തുമോ;
(ഡി)
ഈ നിലപാട് മൂലം
സംസ്ഥാനത്തെ
ഹരിതകര്‍മ്മസേനയുടെ
പ്രവര്‍ത്തനം
നിലച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
സ്ഥാപിച്ച പ്ലാസ്റ്റിക്
ഷ്രഡിംഗ് മെഷീനുകള്‍
3181.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
വി.ടി.ബല്‍റാം
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
സ്ഥാപിച്ച പ്ലാസ്റ്റിക്
ഷ്രഡിംഗ് മെഷീനുകള്‍ അവ
സ്ഥാപിച്ച് ഒരു
വര്‍ഷത്തിനകം
ഉപയോഗശൂന്യമാകുന്നു
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ശേഖരിച്ച
പ്ലാസ്റ്റിക്കുകള്‍
റോഡ്
നിര്‍മ്മാണത്തിനായി
ഉപയോഗപ്പെടുത്തുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
പ്രമുഖ റോഡുകളില്‍
ഉപയോഗിക്കുന്ന
ടാറുകളുടെ മെല്‍റ്റിംഗ്
പോയിന്റ്
പ്ലാസ്റ്റിക്കിന്റെ
മെല്‍റ്റിംഗ്
പോയിന്റിനേക്കാള്‍
ഉയര്ന്നതായത് കൊണ്ട്
അവ റോഡുകളുടെ
നിര്‍മ്മാണത്തിന്
ഉപയോഗിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍ ക്ലീന്‍
കേരള കമ്പനി
ശേഖരിക്കുന്ന
പ്ലാസ്റ്റിക്കുകള്‍
എപ്രകാരമാണ്
ഉപയോഗപ്പെടുത്തുന്നത്;
(ഡി)
ഈ
സാഹചര്യത്തില്‍
സംസ്ഥാനത്തെ റോഡുകളുടെ
നിര്‍മ്മാണത്തിന്
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
ഉപയോഗപ്പെടുത്തുന്നു
എന്ന പ്രചരണം
വാസ്തവവിരുദ്ധമാണോ;
വ്യക്തമാക്കാമോ?
പ്ലാസ്റ്റിക്
സഞ്ചിയുടെ ഉപയോഗം
നിര്‍ത്തലാക്കാൻ നടപടി
3182.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്താകമാനം
പ്ലാസ്റ്റിക് സഞ്ചിയുടെ
ഉപയോഗം
നിര്‍ത്തലാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്
വേണ്ടി എന്തെല്ലാം
നടപടിക്രമങ്ങളാണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
പ്ലാസ്റ്റിക്
മാലിന്യത്തിന് പുന:ചംക്രമണം
3183.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷിത
മാലിന്യ സംസ്ക്കരണം
ഉറപ്പാക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഓരോ
പദ്ധതിയുടെയും
ഫീസിബിലിറ്റിയും
വയബിലിറ്റിയും
പരിശോധിച്ച ശേഷമാണോ
ഇത്തരം പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നത്;
അതിനുള്ള നടപടിക്രമം
എന്താണ്;
(സി)
പ്ലാസ്റ്റിക്
മാലിന്യത്തിന്
പുന:ചംക്രമണം
ഉറപ്പാക്കുന്നതിന്
എല്ലാ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
പ്ലാസ്റ്റിക് ഷ്രഡിംഗ്
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനും
മെറ്റീരിയല്‍
റീസൈക്ലിംഗ് ഫെസിലിറ്റി
യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിനും
സാധിച്ചിട്ടുണ്ടോ;
(ഡി)
50
മൈക്രോണില്‍ കുറയാത്ത
പ്ലാസ്റ്റിക്
ക്യാരിബാഗുകളില്‍
മാത്രമെ സാധനങ്ങള്‍
വിതരണം ചെയ്യാവു എന്ന
നിര്‍ദ്ദേശം പല
സ്ഥാപനങ്ങളും
പാലിക്കുന്നില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
സ്വീകരിക്കുന്ന
നടപടികള്‍
ഫലപ്രദമാകാത്തത്
എന്തുകൊണ്ടാണ്;
(എഫ്)
പ്ലാസ്റ്റിക്
കൊണ്ടുള്ള ദോഷഫലങ്ങളെ
കുറിച്ചും അതിന്റെ
സുരക്ഷിതമായ സംസ്ക്കരണം
സംബന്ധിച്ചും ആവശ്യമായ
വിവര വിജ്ഞാനവ്യാപന
പ്രവര്‍ത്തനങ്ങള്‍
സ്വീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യനിര്‍മ്മാര്‍ജ്ജന
നടപടി
3184.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇത്തവണത്തെ
ലോക
പരിസ്ഥിതിദിനത്തോടനുബന്ധിച്ച്
സംസ്ഥാനത്ത് നടത്തിയ
ദിനാചരണങ്ങളില്‍
കൂടുതലായി
ഉയര്‍ന്നുവന്ന
ചര്‍ച്ചകള്‍
സംസ്ഥാനത്തെ
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
സംബന്ധിച്ചായിരുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്ലാസ്റ്റിക്
മാലിന്യശേഖരണവും
സംസ്കരണവും സംബന്ധിച്ച
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
സര്‍ക്കാര്‍ രൂപീകരിച്ച
ക്ലീന്‍ കേരള
കമ്പനിയുടെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
പ്ലാസ്റ്റിക്ക്
മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്
പ്ലാസ്റ്റിക്ക്
ഉപയോഗിച്ചുള്ള റോഡുകള്‍
ഒരു
മുതല്‍ക്കൂട്ടാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ ക്ലീന്‍ കേരള
കമ്പനി വഴി ഇതുവരെ എത്ര
ടണ്‍ പ്ലാസ്റ്റിക് റോഡ്
നിര്‍മ്മാണത്തിനായി
നല്കാന് കഴിഞ്ഞെന്നും
തുടര്‍ന്ന്
നടന്നുവരുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ?
പൊതുശ്മശാനങ്ങള്‍
3185.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍ എത്ര
പൊതുശ്മശാനങ്ങള്‍
നിലവിലുണ്ട്;
(ബി)
ആധുനിക
രീതിയിലുളള
വൈദ്യുത,ഗ്യാസ്
ശ്മശാനങ്ങള്‍
എത്രയെണ്ണമുണ്ട് ;
വിശദമാക്കുമോ;
(സി)
എത്ര
ചുറ്റളവില്‍ ആധുനീകൃത
ശ്മശാനങ്ങള്‍
നിലവിലുണ്ട് എന്നത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; ഈ
സൗകര്യം ലഭ്യമല്ലാതെ
കുടുംബങ്ങള്‍
ബുദ്ധിമുട്ട്
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കെ.എസ്.ആര്.ആര്.ഡി.എ
യുടെ കൊല്ലം ജില്ലയിലെ
നിയമനം
3186.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
കെ.എസ്.ആര്.ആര്.
ഡി.എ.(കേരള സ്റ്റേറ്റ്
റൂറല്‍ റോഡ്
ഡവലപ്മെന്റ് ഏജന്‍സി)-
യുടെ ജില്ലാ
വിഭാഗത്തിലേക്കുളള
നിയമനം സംബന്ധിച്ച്
നടത്തിയ കൂടിക്കാഴ്ച
ആരെങ്കിലും
തടസ്സപ്പെടുത്തുകയുണ്ടായോ;
(ബി)
കൊല്ലം
ജില്ലയില്‍ എത്ര
അപേക്ഷകര്‍ പരീക്ഷ
എഴുതിയിരുന്നുവെന്നും
ഇതില്‍ ഏറ്റവും
കൂടുതല്‍ മാര്‍ക്ക്
ലഭിച്ച അപേക്ഷക
ആരായിരുന്നുവെന്നും
വ്യക്തമാക്കാമോ ;
(സി)
ചോദ്യപേപ്പര്‍
ചോര്‍ത്തി നല്‍കിയാണ്
പ്രസ്തുത അപേക്ഷകയ്ക്ക്
കൂടുതല്‍ മാര്‍ക്ക്
ലഭിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതിന്
കൂട്ടുനിന്ന
കെ.എസ്.ആര്.ആര്.ഡി.എ-യിലെ
ഉന്നത
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഗ്രാമീണ
റോഡുകളുടെ അറ്റകുറ്റപ്പണി
സംബന്ധിച്ച നയം
3187.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
അറ്റകുറ്റപ്പണി
സമയബന്ധിതമായി
നടത്താത്തത് മൂലം
പ്രസ്തുത റോഡുകളില്‍
പലതും സഞ്ചാരയോഗ്യമല്ല
എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമീണ
റോഡുകളുടെ
അറ്റകുറ്റപ്പണി
സംബന്ധിച്ച നയം
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
റോഡുകളുടെ
പാര്‍ശ്വഭാഗങ്ങളിലെ
അറ്റകുറ്റപ്പണി വനിത
സ്വാശ്രയസംഘങ്ങളെ
ഏല്പിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;വിശദമാക്കുമോ?
ടെലികോം
കമ്പനികളിൽ നിന്ന് ഈടാക്കുന്ന
തറവാടക
3188.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടെലികോം
കമ്പനികള്‍ റോഡിലൂടെ
കേബിള്‍ വലിക്കുന്നതിന്
തദ്ദേശ സ്ഥാപനങ്ങള്‍
തറവാടക
ഇൗടാക്കിയിരുന്നോ;
എങ്കില്‍ എന്ത്
നിരക്കിലാണ് തറവാടക
ഇൗടാക്കിയിരുന്നത്;
(ബി)
പ്രസ്തുത
തറവാടക ഇൗടാക്കരുത്
എന്ന് സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണ്;
(സി)
ഇതുമൂലം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ തനത്
വരുമാനത്തിലുണ്ടാകുന്ന
നഷ്ടം സര്‍ക്കാര്‍
മടക്കി നല്‍കുമോ;
വ്യക്തമാക്കുമോ?
തൊഴിലുറപ്പ്
പദ്ധതിക്ക്
വകയിരുത്തിയിട്ടുളള തുക
3189.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത്
തൊഴിലുറപ്പ് പദ്ധതി
പ്രകാരം എത്ര
തൊഴില്‍ദിനങ്ങള്‍
സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്കായി
വകയിരുത്തിയിട്ടുളള തുക
എത്രയെന്നും
കുടിശ്ശികയായിട്ടുളളതെത്രയെന്നും
വിശദമാക്കാമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരുന്ന
തൊഴിലിനങ്ങളില്‍
വരുത്തിയ മാറ്റങ്ങള്‍
മൂലം തൊഴില്‍ ദിനങ്ങള്‍
സൃഷ്ടിക്കുന്നതില്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കാമോ?
പി.എം.ജി.എസ്.വൈ
പ്രവൃത്തികള്‍ക്ക് പുതുക്കിയ
എസ്റ്റിമേറ്റ്
3190.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ
പ്രവൃത്തികള്‍ക്ക്
പുതുക്കിയ
എസ്റ്റിമേറ്റ്
നല്‍കിയത് വഴി
സര്‍ക്കാരിനുണ്ടായ അധിക
ബാധ്യതയെത്രയെന്ന്
വ്യക്തമാക്കാമോ ;
(ബി)
എസ്റ്റിമേറ്റ്
പുതുക്കുന്നതിന് എത്ര
ഫയലുകള്‍
കെ.എസ്.ആര്.ആര്.ഡി.എ
യുടെ പരിഗണനയിലുണ്ട്;
(സി)
എസ്റ്റിമേറ്റ്
പുതുക്കുന്നതിലൂടെയുളള
അധിക ബാധ്യത
സര്‍ക്കാരിന്
വഹിക്കുവാന്‍ കഴിയുമോ
;
(ഡി)
ഇൗ
വിഷയത്തില്‍ ഒരു സമഗ്ര
അന്വേഷണം നടത്തുന്നതിന്
സി.ടി.ഇ യെ
ചുമതലപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ ?
തെരൂര്‍
- വെളിയാംപറമ്പ് പി. എം. ജി.
എസ്. വെെ റോഡ്
3191.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെട്ട പി. എം.
ജി. എസ്. വെെ. റോഡായ
തെരൂര്‍ -
വെളിയാംപറമ്പ് റോഡ്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചത്
എപ്പോഴാണ്;
(ബി)
കരാറുകാരനുമായുള്ള
എഗ്രിമെന്റ് പ്രകാരം
പ്രസ്തുത റോഡിന്റെ
മെയിന്റനന്‍സ്
ഗ്യാരന്റി കാലാവധി
തീരുന്നതെപ്പോഴാണെന്ന്
വ്യക്തമാക്കുമോ;
(സി)
ഇപ്പോള്‍
തകര്‍ന്ന് ഗതാഗത
യോഗ്യമല്ലാതായ
പ്രസ്തുത റോഡ്
മെയിന്റനന്‍സ്
ഗ്യാരന്റി പ്രകാരം
പുനരുദ്ധാരണം
നടത്തുവാന്‍ എന്തു
നടപടി
സ്വീകരിച്ചുവെന്നു
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റോഡ്
പുരരുദ്ധാരണത്തിന്
ആവശ്യമായ ഫണ്ട്
ഉള്‍പ്പെടെ ജില്ലാ
പഞ്ചായത്തിനു കെെമാറി
നല്കുവാൻ
ആവശ്യപ്പെട്ട് കണ്ണൂര്‍
ജില്ലാ പഞ്ചായത്തിന്റെ
കത്ത്
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്മേല്
കെെക്കൊണ്ട നടപടി
എതുവരെയായെന്ന്
വ്യക്തമാക്കുമോ;?
മട്ടന്നൂര്‍
മണ്ഡലത്തിലെ പി.എം.ജി.എസ്.വൈ
റോഡ് നിര്‍മ്മാണം
3192.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മട്ടന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെട്ടിട്ടുളളതും
ഭരണാനുമതി ലഭിച്ചിട്ടും
പ്രവൃത്തിപൂര്ത്തീകരിച്ചിട്ടില്ലാത്തതുമായ
പി.എം.ജി.എസ്.വൈ
പ്രകാരമുളള റോഡ്
നിര്‍മ്മാണ പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളിൽ ഓരോന്നും
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കേന്ദ്രഫണ്ട് ലഭ്യമായ
പദ്ധതികള്‍
3193.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കേന്ദ്രത്തില്‍ നിന്ന്
ഫണ്ട് ലഭ്യമായിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
ഓരോ
പദ്ധതിയിലുമായി എത്ര
തുകയാണ് അനുവദിച്ച്
കിട്ടിയിട്ടുള്ളത്;
(സി)
പ്രസ്തുത
പദ്ധതികള്‍ യഥാസമയം
പൂര്‍ത്തിയായിട്ടുണ്ടോ
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കായിക
താരങ്ങള്‍ക്ക് ഭവനനികുതി
ഒഴിവാക്കാൻ നടപടി
3194.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
തലത്തില്‍
വിജയിക്കുകയും മെഡല്‍
നേടുകയും ചെയ്ത കായിക
താരങ്ങള്‍ക്ക്
ഭവനനികുതി
ഒഴിവാക്കിക്കൊടുക്കുന്നതിന്
നടപടി
സ്വീകരിക്കാറുണ്ടോ;
(ബി)
ദേശീയ
ഫുട്ബോള്‍ ടീമംഗവും
മെഡല്‍ ജേതാവുമായ
സി.കെ.പോളിന്
(ചെങ്ങിനിമറ്റം വീട്,
നമ്പര്‍ 23/380A,
ചാലക്കുടി) ഭവനനികുതി
ഒഴിവാക്കിക്കിട്ടുന്നതിനായി
198/90/LSGD തീയതി
8/8/1990 പ്രകാരം
സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സി.കെ.പോളിന്റെ
അപേക്ഷയില്‍ ഭവനനികുതി
ഒഴിവാക്കി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
തൊഴില്‍ക്കരം
കൂട്ടുന്നതിന് ഭരണഘടനാ ഭേദഗതി
3195.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
തനത് വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
തനത്
വരുമാനം
വര്‍ദ്ധിപ്പിക്കുവാന്‍
തൊഴില്‍ക്കരം
കൂട്ടണമെന്ന് 15-ാം
ധനകാര്യ കമ്മീഷനോട്
പഞ്ചായത്ത്
പ്രതിനിധികള്‍
ആവശ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിലുള്ള
സര്‍ക്കാര്‍ നിലപാട്
എന്താണ് ; തൊഴില്‍ക്കരം
കൂട്ടുന്നതിന് ആവശ്യമായ
ഭരണഘടനാ ഭേദഗതി
വരുത്തണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
വ്യക്തമാക്കുമോ?
അനധികൃത
നിര്‍മ്മാണങ്ങളുടെ
ക്രമപ്പെടുത്തലിന് പിഴ
3196.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അനധികൃത
നിര്‍മ്മാണങ്ങളുടെ
ക്രമപ്പെടുത്തലിന്
പിഴയീടാക്കുന്ന ഇനത്തിൽ
മുന്‍വര്‍ഷത്തെക്കാള്‍
കൂടുതലായി ലഭിച്ച
വരുമാനം എത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനധികൃത
നിര്‍മ്മാണം
ക്രമപ്പെടുത്തുന്നതിനായി
നിലവില്‍ പാലിക്കുന്ന
നടപടിക്രമം
വിശദമാക്കുമോ;
(സി)
ക്രമപ്പെടുത്തലിന്റെ
മറവില്‍ അനധികൃത
നിര്‍മ്മാണങ്ങള്‍
ഏറുകയാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടോ;
അനധികൃത നിര്‍മ്മാണം
തടയുന്നതിന് ഇപ്പോള്‍
സ്വീകരിക്കുന്ന
സംവിധാനം എന്താണ്?
നികത്തപ്പെട്ട
സ്ഥലത്ത് വീട് വയ്ക്കാന്‍
ഇളവുകള്‍
3197.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഗ്രാമപഞ്ചായത്തുകളില്‍
10 സെന്റിലും താഴെ
ഭൂമിയുള്ള 2008ന്
മുമ്പെ
നികത്തപ്പെട്ടതും
എന്നാല്‍ ഇപ്പോഴും
വെറ്റ് ലാന്റായി
കിടക്കുന്ന സ്ഥലത്ത്
വീട് വയ്ക്കാന്‍
ഇളവുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഈ ഉത്തരവ്
നടപ്പിലാക്കാന്‍
പഞ്ചായത്ത്
സെക്രട്ടറിമാര്‍ക്ക്
മറ്റ് എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഭവനനിര്‍മ്മാണ
പെര്‍മിറ്റിനുള്ള അപേക്ഷകള്‍
3198.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
പലേടത്തും
വില്ലേജുകളിലെ അടിസ്ഥാന
നികുതി രജിസ്റ്ററില്‍
നിലമായി
രേഖപ്പെടുത്തിയിട്ടുളളതും
എന്നാല്‍
വര്‍ഷങ്ങള്‍ക്കു
മുന്‍പ്
നികത്തിയിട്ടുള്ളതുമായ
ഭൂമിയില്‍,
പഞ്ചായത്തുപരിധിയിൽ
പത്തു സെന്റിലും
മുന്‍സിപ്പാലിറ്റി/കോപ്പറേഷൻ
പരിധികളിൽ അഞ്ചു
സെന്റിലുമായി
ഭവനനിര്‍മ്മാണത്തിനുള്ള
പെര്‍മിറ്റിനുവേണ്ടി
സമര്‍പ്പിച്ചിട്ടുളള
അപേക്ഷകള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വിശദമാക്കാമോ?
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
നിയമവ്യവസ്ഥ
3199.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മതപരമായ
ആവശ്യത്തിനും
ആരാധനയ്ക്കും പുതിയ
കെട്ടിടം പണിയുന്നതിനും
പഴയത്
പുതുക്കിപ്പണിയുന്നതിനും
ഇപ്പോള്‍ നിലവിലുള്ള
നിയമവ്യവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
മതപരമായ
ആവശ്യത്തിനുള്ള
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
24.11.2009ലെ 11034/18
എ/2016-N11 (Pt)
നമ്പര്‍ കത്തില്‍
സംസ്ഥാന സര്‍ക്കാരിന്
കേന്ദ്രസര്‍ക്കാരില്‍
നിന്ന് ലഭിച്ച
നിര്‍ദ്ദേശം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
ആരാധനാലയങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഇപ്പോള്‍ ജനങ്ങള്‍
വളരെയധികം
ബുദ്ധിമുട്ടുകള്‍
സഹിക്കേണ്ടി
വരുന്നുണ്ടെന്നതും
കടമ്പകള്‍ ഏറെ തരണം
ചെയ്യേണ്ടതുണ്ടെന്നും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇപ്രകാരമുള്ള
പ്രയാസങ്ങള്‍
ദൂരീകരിക്കുന്നതിന്
നിലവിലുള്ള നിയമത്തില്‍
ഭേദഗതി കൊണ്ടുവരാന്‍
തയ്യാറാകുമോ;
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ ആസ്തിവികസന
പദ്ധതി
3200.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍
എം.എല്‍.എ. യുടെ
ആസ്തിവികസന പദ്ധതി
പ്രകാരം 2017-18 ല്‍
ഭരണാനുമതി ലഭിച്ചതും
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന
പ്രാവര്‍ത്തികമാക്കേണ്ടതുമായ
പ്രവൃത്തികളില്‍ ഇനിയും
ടെണ്ടര്‍ നടപടി
സ്വീകരിച്ചിട്ടില്ലാത്തവ
ഏതെല്ലാമാണെന്ന്
അറിയിക്കാമാേ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍
ടെണ്ടര്‍ നടപടികള്‍
സ്വീകരിച്ചവ
ഏതെല്ലാമാണെന്ന്
അറിയിക്കാമാേ?
രണ്ടാം തരം ഓവര്‍സിയര്‍മാരുടെ
നിയമനം
3201.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ രണ്ടാം തരം
ഓവര്‍സിയര്‍മാരുടെ
നിയമനം സ്പെഷ്യല്‍
റുളിന് അനുസൃതമായാണോ
നടത്തിയത്;
അങ്ങനെയാണെങ്കില്‍
പി.എസ്.സി. മുഖേന
നടത്തേണ്ട നിയമനം
എത്രയാണ്; പ്രൊമോഷന്
മൂലം നികത്തേണ്ട നിയമനം
എത്രയാണ്;
(ബി)
തദ്ദേസശ്വയംഭരണ
വകുപ്പില്‍ രണ്ടാം തരം
ഓവര്‍സിയര്‍മാരുടെ എത്ര
തസ്തികള്‍ നിലവില്‍
ഉണ്ട്;അതില്‍ എത്ര
ഒഴിവുകളുണ്ട്;
(സി)
പ്രൊമോഷന്
മൂലം വന്ന തസ്തികകളില്‍
എത്ര ഒഴിവുകളില്‍
പി.എസ്.സി.മുഖേന നിയമനം
നടത്തിയിട്ടുണ്ട്;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണം വ്യക്തമാക്കാമോ?
തദ്ദേശ
ഭരണ സ്ഥാപനങ്ങളില്‍
എഞ്ചിനീയര്‍മാരുടെ കുറവ്
3202.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ആവശ്യത്തിന്
എഞ്ചിനീയര്‍മാരും
ഓവര്‍സീയര്‍മാരും
ഇല്ലെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
ഇത് പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
നികത്തുന്നതിന് നടപടി
3203.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ല്യാശ്ശേരി
മണ്ഡലത്തില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ കീഴിലുള്ള
വിവിധ സ്ഥാപനങ്ങളില്‍
എത്ര തസ്തികകള്‍ ഉണ്ട്;
ഏതൊക്കെ തസ്തികകള്‍
ഒഴിഞ്ഞു
കിടക്കുന്നുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
3204.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഴക്കാല
രോഗങ്ങള്‍
വ്യാപിക്കാനിരിക്കെ
നിരവധി ജൂനിയര്‍
ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍മാരുടെ
സ്ഥിരം തസ്തികകള്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിയമനം
നടക്കാതെ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
തസ്തികകളിലേക്ക് അധിക
യോഗ്യതയുള്ള ഡിപ്ലോമ
ഇന്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍ കോഴ്സ്
പാസ്സായവരെ
ഉള്‍പ്പെടുത്തി
നിയമിക്കാന്‍ കോടതി
ഉത്തരവ്
ലഭിച്ചിട്ടുണ്ടോ; അധിക
യോഗ്യതയുള്ള
ഡി.എച്ച്.ഐ.സി.
പാസായവരെ കൂടി ഇൗ
പോസ്റ്റിലേക്ക്
നിയമിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങളുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(സി)
ഈ
തസ്തികകളിലേക്കുള്ള
നിയമന നടപടികള്‍
വേഗത്തിലാക്കാന്‍
നിര്‍ദ്ദേശം നല്‍കാമോ?
ഫുള്‍ടൈം
സ്വീപ്പര്‍മാര്‍ക്ക്
തസ്തികമാറ്റം
3205.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
ആഫീസുകളില്‍ ഫുള്‍ടൈം
സ്വീപ്പര്‍മാരായി ജോലി
ചെയ്യുന്നവര്‍ക്ക്
ഓഫീസ് അറ്റന്‍ഡന്റ്,
ജൂനിയര്‍ ക്ലാര്‍ക്ക്
എന്നീ
തസ്തികകളിലേയ്ക്ക്
തസ്തികമാറ്റം
മുന്‍കാലങ്ങളില്‍
അനുവദിച്ചിരുന്നുവോ;
(ബി)
പ്രസ്തുത
തസ്തികമാറ്റം ഇപ്പോള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡങ്ങള്‍
വിശദീകരിക്കാമോ;
(സി)
ഇല്ലായെങ്കില്‍
അതവസാനിപ്പിക്കാനുളള
കാരണം എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
തസ്തികമാറ്റം ഇപ്പോള്‍
നിലവിലില്ലായെങ്കില്‍
ആയത്
പുന:സ്ഥാപിയ്ക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തദ്ദേശമിത്രം
പദ്ധതി
3206.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിൽ ആസ്തി
വര്‍ദ്ധനവിലൂടെ
ജനോപകാരപ്രദമായ നൂതന
പദ്ധതികള്‍
നടപ്പിലാക്കുന്നതിനായി
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴില്‍
നടപ്പാക്കുന്ന
തദ്ദേശമിത്രം
പദ്ധതിയില്‍ (കേരള
ലോക്കല്‍ ഗവണ്മെന്റ്
സര്‍വ്വീസ് ഡെലിവറി
പ്രോജക്റ്റ്)
നിയമിച്ചിട്ടുള്ള
ജീവനക്കാരുടെ സേവനം
തുടര്‍ന്നും
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എട്ട്
വര്‍ഷക്കാലമായി
പ്രസ്തുത പദ്ധതിയുടെ
കോര്‍ഡിനേറ്റര്‍മാരായി
പ്രവര്‍ത്തിച്ചു വരുന്ന
ജീവനക്കാര്‍ ഇതു
സംബന്ധിച്ച്
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അനുകൂല
നടപടികള്‍
സ്വീകരിക്കുമോ?
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസ് -
റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള
ഒഴിവുകള്‍
3207.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനിസിപ്പല്‍
കോമണ്‍ സര്‍വ്വീസില്‍
ആലപ്പുഴ ,എറണാകുളം
ജില്ലകളില്‍ നിന്നും
എല്‍.ഡി.ക്ലാര്‍ക്ക്
ഒഴിവുകള്‍ 2018
ഏപ്രില്‍ 1 ൦൦.05
മണിക്ക് ന് ഇ-മെയില്‍
വഴി പി.എസ്.സിയ്ക്കു
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എത്ര
ഒഴിവുകളാണ് ഇപ്രകാരം
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരം
ഇ-മെയില്‍ വഴി
എല്‍.ഡി.ക്ലാര്‍ക്ക്
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാന്‍ ഉണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(സി)
ഈ
ഒഴിവുകള്‍ ബന്ധപ്പെട്ട
വകുപ്പില്‍ നിന്നും
2018 മാര്‍ച്ച് 31 നാണ്
ഇ-മെയില്‍ വഴി
പി.എസ്.സി.യെ
അറിയിച്ചത് എന്ന വസ്തുത
പരിശോധിക്കുമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ സെക്കന്റ് ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ നിയമനം
3208.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ സെക്കന്റ്
ഗ്രേഡ്
ഓവര്‍സിയര്‍മാരുടെ
നിയമനം സ്പെഷ്യല്‍
റൂളിന് അനുസൃതമായാണോ
നടത്തുന്നത്; എങ്കില്‍
പി.എസ്.സി. മുഖേന
നടത്തേണ്ട നിയമനം
എത്രയാണ്; പ്രമോഷന്
മൂലം നികത്തേണ്ട നിയമനം
എത്രയാണ്;
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
പ്രമോഷന് മൂലം
സെക്കന്റ് ഓവര്‍സിയര്‍
ഗ്രേഡില്‍ വന്ന 157
ഒഴിവുകളില്‍ എത്ര
ഒഴിവുകളിലേക്ക്
പി.എസ്.സി. മുഖേന
നിയമനം
നടത്തിയിട്ടുണ്ട്;
നടത്തിയിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കാമോ;
(സി)
സെക്കന്റ്
ഗ്രേഡ് ഓവര്‍സിയര്‍
തസ്തികയില്‍ നിലവില്‍
ജോലി ചെയ്യുന്ന ആകെ
ജീവനക്കാരില്‍ എത്ര
പേര് പ്രമോഷന്
അടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്നു; എത്ര പേര്
നേരിട്ട് പി.എസ്.സി.
നിയമനം കിട്ടിയവരായി
ജോലി ചെയ്യുന്നു; ആകെ
എത്ര പേര് ജോലി
ചെയ്യുന്നു;വ്യക്തമാക്കാമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളില്‍
താല്‍ക്കാലിക നിയമനം
3209.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അസിസ്റ്റന്റ്
എഞ്ചിനീയര്‍, ഫസ്റ്റ്
ഗ്രേഡ് ഓവര്‍സിയര്‍,
സെക്കന്റ് ഗ്രേഡ്
ഓവര്‍സിയര്‍, തേര്‍ഡ്
ഗ്രേഡ് ഓവര്‍സിയര്‍
എന്നീ തസ്തികകളുടെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ്
നിലവിലുളളപ്പോള്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍ കരാര്‍
അടിസ്ഥാനത്തില്‍
നിയമനങ്ങള്‍
നടത്തുന്നത്
സര്‍ക്കാര്‍
അനുമതിയോടെയാണോ;
അല്ലെങ്കില്‍ ഇപ്രകാരം
നിയമനം
നടത്തുന്നവര്‍ക്കെതിരെ
നടപടി സ്വീകരിയ്ക്കുമോ;
(ബി)
തദ്ദേശ
സ്വയംഭരണ വകുപ്പില്‍
പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നത്
പരിഗണിയ്ക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ പുതിയ
തസ്തികകള്‍
3210.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
പുതിയതായി എത്ര
തസ്തികകള്‍
സൃഷ്ടിച്ചുവെന്നും അവ
ഏതൊക്കെയെന്നും ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ എത്ര
ഒഴിവുകള്‍ പി.എസ്.സി.
-ക്ക് റിപ്പോര്‍ട്ട്
ചെയ്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
പി.എസ്.സി.
-ക്ക് റിപ്പോര്‍ട്ട്
ചെയ്യാത്ത
ഒഴിവുകളുണ്ടോ; എങ്കില്‍
എവിടെയൊക്കെയെന്നും
ഏതെല്ലാം
തസ്തികകളിലെന്നും
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്തതിനുള്ള
കാരണവും
വ്യക്തമാക്കുമോ?
ഗ്രാമപഞ്ചായത്തുകളിലെ
എല്‍.ഡി.വി. ഡ്രൈവര്‍ നിയമനം
3211.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി
ലിസ്റ്റ്
നിലവിലുള്ളപ്പോള്‍
ഗ്രാമപഞ്ചായത്തുകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
എല്‍.ഡി.വി. ഡ്രൈവര്‍
നിയമനം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കൊച്ചി
നഗരസഭയുടെ കോക്കേഴ്സ്
തിയേറ്റര്‍ കെട്ടിടം
3212.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
നഗരസഭ ഏറ്റെടുത്ത
ഫോര്‍ട്ട് കൊച്ചിയിലെ
കോക്കേഴ്സ്
തിയേറ്ററിന്‍െറ
കെട്ടിടം എന്തെങ്കിലും
പദ്ധതികള്‍ക്കായി
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
തിരുവനന്തപുരം
നഗരസഭയിലെ അമൃത് പദ്ധതികൾ
3213.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭ പരിധിയില്‍ അമൃത്
പദ്ധതിയില്‍പ്പെടുത്തി
എത്ര കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
അനുമതി
ലഭിച്ചിട്ടുള്ളത്; ഈ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
അടിസ്ഥാനത്തില്‍ ഇവയുടെ
പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഇതില്‍
ചില പദ്ധതികള്‍
ആരംഭിക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ; ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
തൃക്കാക്കര
മുനിസിപ്പാലിറ്റിയിലെ നികുതി
കുടിശ്ശിക
3214.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കാക്കര
മുനിസിപ്പാലിറ്റിയില്‍
വിവിധ നികുതി ഇനത്തില്‍
എത്ര തുക
പിരിഞ്ഞുകിട്ടാനുണ്ടെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കുടിശ്ശിക തുക ഇതുവരെ
പിരിച്ചെടുക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
ഏറ്റവും കൂടുതല്‍
കുടിശ്ശിക
നല്കാനുള്ളവര്
ആരെല്ലാമെന്ന്
വിശദമാക്കാമോ;
(സി)
തൃക്കാക്കര
മുനിസിപ്പാലിറ്റി ഏത്
ഗ്രേഡിലുള്ള
മുനിസിപ്പാലിറ്റിയാണ്;
വരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഗ്രേഡ്
പുനര്‍നിര്‍ണ്ണയിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
പട്ടാമ്പിയിൽ
ഇതര സംസ്ഥാന തൊഴിലാളികൾക്ക്
അനധികൃത താമസസ്ഥലങ്ങള്‍
3215.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മുനിസിപ്പാലിറ്റിയുടെ
അധീനതയില്‍ ഉള്ള
സ്ഥലങ്ങളില്‍ തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളുടെ നിയമ
പ്രകാരമുള്ള അനുമതി
ലഭിക്കാതെ ഇതര സംസ്ഥാന
തൊഴിലാളികള്‍ക്ക് താമസ
സൗകര്യങ്ങള്‍
ഒരുക്കുന്നുണ്ടെന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
താമസ സൗകര്യം
ഒരുക്കുന്നവര്‍ക്കെതിരെ
എന്ത് നടപടികള്‍ ആണ്
മുനിസിപ്പാലിറ്റി
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
താമസക്കാരെ
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികള്‍
ആണ് മുനിസിപ്പാലിറ്റി
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്ക്
പ്രാഥമിക ആവശ്യങ്ങള്‍
പോലും നിറവേറ്റാനുള്ള
സൗകര്യങ്ങള്‍
ഇല്ലാത്തത് ഒട്ടേറെ
പാരിസ്ഥിതിക
പ്രശ്നങ്ങള്‍
സൃഷ്ടിക്കുന്നു
എന്നുള്ളത് ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഇ)
അനധികൃത
താമസസ്ഥലങ്ങള്‍ എത്രയും
പെട്ടെന്ന്
നിര്‍ത്തലാക്കുകയും
ഇത്തരം അനധികൃത താമസം
ഒരുക്കുന്നവര്‍ക്കെതിരെ
കര്‍ശന നടപടികള്‍
എടുക്കുകയും ചെയ്യുമോ?
കൊച്ചുപള്ളി - അമ്പലത്തുംമൂല
പാലം നിര്‍മ്മാണം
T 3216.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോവളം
നിയോജക മണ്ഡലത്തിലെ
കൊച്ചുപള്ളി -
അമ്പലത്തുംമൂല
പ്രദേശങ്ങളെ
യോജിപ്പിയ്ക്കുന്ന പാലം
നിര്‍മ്മാണം
തടസ്സപ്പെട്ടിരിയ്ക്കുന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തടസ്സപ്പെടുവാനുള്ള
കാരണം വിശദമാക്കാമോ;
തടസ്സങ്ങള്‍ നീക്കി
എത്രയും വേഗം പണി
പൂര്‍ത്തിയാക്കുവാനുള്ള
നടപടി സ്വീകരിയ്ക്കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ എല്‍.എസ്.ജി.ഡി.
പ്രവൃത്തികള്‍
3217.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിയോജക
മണ്ഡലം ആസ്തി വികസന
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റപ്പാലം നിയമസഭ
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
എല്‍.എസ്.ജി.ഡി.
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍ പാലക്കാട്
മുഖേന നടപടി
പുരോഗമിച്ചുവരുന്നത്;വിശദാംശം
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയും ഏതേത്
ഗ്രാമപഞ്ചായത്ത്/ബ്ലോക്ക്
പഞ്ചായത്ത് മുഖേനയാണ്
പ്രവൃത്തി പുരോഗമിച്ച്
വരുന്നതെന്ന്
വിശദമാക്കാമോ; ഓരോ
പ്രവൃത്തിയുടേയും
കാലികസ്ഥിതി
വ്യക്തമാക്കാമോ?
കൊട്ടയങ്കാട്
- അടിപ്പാറ നെല്ലിക്കോട്
റോഡിലെ കൈയ്യേറ്റം
3218.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ എലവഞ്ചേരി
ഗ്രാമപഞ്ചായത്തിലുള്ള
കൊട്ടയങ്കാട് -
അടിപ്പാറ നെല്ലിക്കോട്
റോഡില്‍ കൈയ്യേറ്റം
നടന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഈ
റോഡിലെ കൈയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
പഞ്ചായത്ത്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
നിയമപരമായ
നടപടികളിലൂടെ
കൈയ്യേറ്റക്കാരെ
ഒഴിപ്പിച്ച് റോഡ്
നിര്‍മ്മാണം എന്ന്
നടത്താന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
കല്ല്യാശ്ശേരി
ബ്ലോക്ക് പഞ്ചായത്തിന്
സ്വന്തം കെട്ടിടം
3219.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
രൂപീകരിച്ച കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി ബ്ലോക്ക്
പഞ്ചായത്തിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ ;
(ബി)
ബ്ലോക്ക്
പഞ്ചായത്ത്
സമര്‍പ്പിച്ച
പ്രൊപ്പോസൽ അംഗീകരിച്ച്
എത്രയും വേഗം കെട്ടിടം
പണിയാനുള്ള അനുമതി
ലഭ്യമാക്കാമോ?
പൂക്കോട്ടുകാവ്
ഗ്രാമപഞ്ചായത്തില്‍
സാംസ്കാരിക നിലയം
3220.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ശ്രീകൃഷ്ണപുരം ബ്ലോക്ക്
പഞ്ചായത്തതിര്ത്തിയില്പ്പെട്ട
പൂക്കോട്ടുകാവ്
ഗ്രാമപഞ്ചായത്തില്‍
സാംസ്കാരിക നിലയം
നിര്‍മ്മിക്കുന്നതിനായി
എന്നാണ് ഫണ്ട്
അനുവദിച്ചത്; പ്രസ്തുത
സാംസ്കാരിക
നിലയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിച്ചോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സാംസ്കാരിക നിലയം
നിര്‍മ്മിച്ചിരിക്കുന്നത്
എവിടെയാണ്
;എന്താവശ്യത്തിന്
ഉപയോഗിക്കുവാനാണ്
ഇപ്പോള്‍
തീരുമാനിച്ചിരിക്കുന്നത്
; വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
സാംസ്കാരിക
നിലയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുന്നതിന്
ഏതെല്ലാം ഫണ്ടുകള്‍
ഉപയോഗിക്കുവാനാണ്
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ?
എറണാകളം
ജില്ലയിലെ ഇടപ്പള്ളി
മാര്‍ക്കറ്റ്
3221.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകളം
ജില്ലയിലെ ഇടപ്പള്ളി
മാര്‍ക്കറ്റ്
മാലിന്യങ്ങള്‍
കുമിഞ്ഞുകൂടി തികച്ചും
വൃത്തിഹീനമായ
അവസ്ഥയിലാണെന്നുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തികച്ചും
വൃത്തിഹീനമായ ഇടപ്പള്ളി
മാര്‍ക്കറ്റ്
വൃത്തിയാക്കുന്നതിനു
എന്തെല്ലാം നടപടികള്‍
സീകരിക്കുമെന്ന്
വിശദമാക്കാമോ;
(സി)
ഈ
മാര്‍ക്കറ്റില്‍ എത്ര
കടകള്‍
പ്രവർത്തിക്കുന്നുണ്ടെന്നും
ഈ കടകളില്‍ നിന്നും
പ്രതിമാസം എത്ര രൂപ
വാടക ഇനത്തില്‍
ലഭിക്കുന്നുണ്ട് എന്നും
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയിലെ ബജറ്റ് വിഹിതവും
ചെലവും
3222.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തിലെ 2016 മെയ്
മുതല്‍ 2017 മാര്‍ച്ച്
31 വരെയുള്ള
കാലയളവിലേയും 2017-18
വര്‍ഷത്തെയും 2018-19
വര്‍ഷത്തിലെ 01.04.2018
മുതല്‍ 31.05.2018
വരെയുള്ള കാലയളവിലെയും
പാലക്കാട് ജില്ലയിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പ്ലാന്‍
, നോണ്‍പ്ലാന്‍
എന്നിവയിലുള്ള ബജറ്റ്
വിഹിതത്തിന്റെയും
ചെലവിന്റെയും വിശദാംശം
പഞ്ചായത്തടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഓരോ
ഗ്രാമപഞ്ചായത്തിലെയും
പ്രസ്തുത കാലയളവുകളിലെ
തനത് വരുമാനവും ചെലവും
സംബന്ധിച്ച വിശദാംശം
നല്‍കാമോ?
ഇറച്ചി വിൽപ്പന നടത്തുന്നതിന്
ലൈസൻസ്
3223.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണവകുപ്പിന്റെ
ചുമതലയിൽ എല്ലാ
നഗരസഭയിലും അറവുശാലകള്‍
നിര്‍മ്മിച്ചിട്ടുണ്ടോ;
അനധികൃത അറവുകളും
അനാരോഗ്യകരമായ
ചുറ്റുപാടുകളിൽ അറവ്
നടത്തുന്നതും
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
മാംസാവശിഷ്ടവും
മറ്റും അലക്ഷ്യമായി
റോഡ് സൈഡിലും
പറമ്പുകളിലും
നിക്ഷേപിക്കുന്നത്
തടയുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(സി)
ആടുമാടുകളെ
വെട്ടുന്നതിനും ഇറച്ചി
വിൽപ്പന നടത്തുന്നതിനും
ലൈസൻസ്
അനുവദിക്കാറുണ്ടോ;ലൈസൻസ്
ലഭിക്കുന്നതിനുള്ള
നിബന്ധനകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
ഡി
ആന്റ് ഒ ലൈസന്‍സ് കാലാവധി
3224.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ലൈസന്‍സ്
നല്കുന്ന ഇനങ്ങളില്‍
നിന്ന് ഏതെങ്കിലും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഡി
ആന്റ് ഒ ലൈസന്‍സിന്റെ
കാലാവധി ഒരു
വര്‍ഷത്തില്‍ നിന്നും
അഞ്ച് വര്‍ഷമാക്കി
വര്‍ദ്ധിപ്പിക്കുവാനുള്ള
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ അഞ്ച്
വര്‍ഷ കാലാവധിയുള്ള
ലൈസന്‍സുകള്‍ എന്ന്
മുതല്‍ നല്കി
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ആര്.ഡി.എ.
യിലെ ബന്ധുനിയമന വിവാദം
3225.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ആര്.ഡി.എ.-യിലെ
ബന്ധുനിയമന വിവാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് കൊല്ലം
ജില്ലാ വിജിലന്‍സ്
സൂപ്രണ്ടിന് നല്കിയ
പരാതിയില്‍ അന്വേഷണം
ഏത് ഘട്ടം വരെയായെന്ന്
അറിയിക്കുമോ;
(സി)
ബന്ധു
നിയമനത്തിന്
കൂട്ടുനിന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
അടൽ
മിഷൻ ഫോര്‍ റിജുവനേഷൻ ആന്റ്
അര്‍ബൻ ട്രാൻസ്ഫോര്മേഷൻ
3226.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ഐ.ബി. സതീഷ്
,,
റ്റി.വി.രാജേഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗര പ്രദേശങ്ങളുടെ
ആധുനികവത്കരണത്തിന്
സാമ്പത്തിക സഹായം
നൽകുന്ന അടൽ മിഷൻ ഫോര്‍
റിജുവനേഷൻ ആന്റ് അര്‍ബൻ
ട്രാൻസ്ഫോര്മേഷൻ
(അമൃത്) പദ്ധതി പ്രകാരം
എത്ര കോടി രൂപയുടെ
പ്രവൃത്തികളാണ്
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ഏതെല്ലാം നഗരങ്ങളെയും
പട്ടണങ്ങളെയുമാണ്
തെരഞ്ഞെടുത്തിട്ടുള്ളതെന്നും
ഏതെല്ലാം വികസന
പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
മറ്റു
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ നടപടി
ക്രമങ്ങളിൽ നിന്നും
എപ്രകാരമെല്ലാം
വ്യത്യസ്തമാണ് അമൃത്
പദ്ധതിയുടെ നടപടി
ക്രമങ്ങള്‍ എന്ന്
വിശദമാക്കാമോ;
(ഡി)
പദ്ധതി
പ്രകാരം ഭരണാനുമതി നൽകി
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനും
പദ്ധതിയുടെ പുരോഗതി
വിലയിരുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഭൂമി
റീ-ലിങ്ക്വിഷ് ചെയ്ത്
നല്‍കുന്നത് സംബന്ധിച്ച്
3227.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമപഞ്ചായത്ത്
വിലക്കെടുത്ത് കൈവശം
വെയ്ക്കുന്ന ഭൂമി
സര്‍ക്കാര്‍
ആവശ്യത്തിന് വേണ്ടി
വിട്ടു നല്‍കുന്നതിന്
സര്‍ക്കാരില്‍ നിന്ന്
പ്രത്യേക അനുമതി
വാങ്ങേണ്ടതുണ്ടോ;
(ബി)
ഗ്രാമപഞ്ചായത്ത്
ഭരണസമിതി
തീരുമാനപ്രകാരം ഭൂമി
വിട്ടു നല്കുന്നതില്
എന്തെങ്കിലും തടസം
നിലവിലുണ്ടോ;വിശദമാക്കുമോ?
വികസന
അതോറിറ്റികളുടെ പ്രവര്‍ത്തനം
കുറച്ചുകൊണ്ട് വരുന്നതിന്
നടപടി
3228.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
പരിധിയിലുളള വികസന
അതോറിറ്റികളുടെ
പ്രവര്‍ത്തനം
കാര്യക്ഷമല്ലായെന്ന്
വിലയിരുത്തുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വികസന അതോറിറ്റികള്‍
അധികാര
വികേന്ദ്രീകരണത്തിന്റെയും
പ്രാദേശിക ഭരണ
സംവിധാനത്തിന്റെയും
സത്തയ്ക്ക് എതിരാണെന്ന്
കരുതുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍ ഇത്തരം
വികസന അതോറിറ്റികളുടെ
പ്രവര്‍ത്തനം
കുറച്ചുകൊണ്ട്
വരുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
സ്വകാര്യ
കേബിള്‍ കമ്പനികളില്‍ നിന്ന്
ഫീസ് ഇൗടാക്കുന്നതിന് വിലക്ക്
3229.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
കുഴിച്ച് കേബിള്‍
സ്ഥാപിക്കുന്നതിന്
സ്വകാര്യ കമ്പനികളില്‍
നിന്ന് ഒരു തദ്ദേശ
സ്വയംഭരണ സ്ഥാപനത്തിന്
ഇൗടാക്കാന്‍ കഴിയുന്ന
ഫീസുകളുടെയും
വാടകകളുടെയും
നിരക്കുകള്‍
വിശദമാക്കാമോ;
(ബി)
റോഡു
കുഴിച്ച് ഓപ്റ്റിക്കല്‍
കേബിള്‍
സ്ഥാപിക്കുന്നതിന്
റിലയന്‍സ് കമ്പനിയില്‍
നിന്നും ട്രാക്ക്
റെന്റ്, യൂസര്‍ഫീ,
തറവാടക തുടങ്ങിയ
ഇനങ്ങളില്‍ ഒരു ഫീസും
ഇൗടാക്കാന്‍ പാടില്ല
എന്ന് സര്‍ക്കാര്‍
തീരുമാനിക്കുകയുണ്ടായോ;
(സി)
മുന്‍പ്
കേബിളുകള്‍ സ്ഥാപിച്ച
ഇനത്തില്‍ വന്‍തുക
അടയ്ക്കാനുളളതിനാല്
പിഴ
ആവശ്യപ്പെട്ടുകൊണ്ട്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
റിലയന്‍സിന് നോട്ടീസ്
അയയ്ക്കുകയുണ്ടായോ;
(ഡി)
എങ്കില്‍
പുതിയ സര്‍ക്കാര്‍
തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ ഇൗ
തുകകള്‍ ഇൗടാക്കുവാന്
കഴിയാത്ത
സാഹചര്യമുണ്ടാകുമോ;
(ഇ)
എങ്കില്‍
ഇവ മൂലം തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക് കനത്ത
വരുമാന
നഷ്ടമുണ്ടാകുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
തലശ്ശേരി
മണ്ഡലത്തില്‍ വകുപ്പ്
നടപ്പിലാക്കുന്ന പദ്ധതികള്‍
3230.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തില്‍
2016-17 വര്‍ഷത്തെ
എം.എല്‍.എയുടെ
ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് തദ്ദേശ
സ്വയംഭരണ വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളില്‍ ഇനി
ഏതെല്ലാം നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തി ഇതുവരെയും
ആരംഭിക്കാത്തിന്റെ
കാരണം എന്താണെന്നും ഇത്
എന്ന് ആരംഭിക്കുമെന്നും
വ്യക്തമാക്കുമോ?
പാതയോരങ്ങളിൽ
പൊതുശൗചാലയങ്ങള്‍
3231.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
നഗരങ്ങളിലും
ഗ്രാമപ്രദേശങ്ങളിലുമായി
പൊതുജനങ്ങള്‍ക്ക്
അടിസ്ഥാന ആവശ്യം
സൗജന്യമായി
നിര്‍വ്വഹിക്കുന്നതിന്
നിര്‍മ്മിച്ചു നല്കിയ
പൊതുശൗചാലയങ്ങളുടെ
കണക്ക് ലഭ്യമാക്കാമോ;
(ബി)
പൊതു
ഇടങ്ങളിലും
പാതയോരങ്ങളിലും
ജനങ്ങള്‍ക്ക്
സൗജന്യമായി
ഉപയോഗിക്കാന്‍ കഴിയും
വിധം ശൗചാലയങ്ങള്‍
നിര്‍മ്മിക്കേണ്ടത്
ജനതയുടെ അവകാശമായി
കണ്ട് ഇതിന് വേണ്ട
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിന്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിയില്‍
നിർബന്ധമായും പ്രത്യേകം
തുക നീക്കിവെക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ ശമ്പള പരിഷ്കരണം
3232.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31.08.2018ലെ
176/2017/ത.സ്വ.ഭ.വ.
നമ്പര്‍ സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
ഇന്‍ഫര്‍മേഷന്‍ കേരള
മിഷനിലെ ജീവനക്കാരുടെ
ശമ്പള പരിഷ്ക്കരണം
നടപ്പാക്കിയതുമായി
ബന്ധപ്പെട്ട അപാകതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
അപാകതകള്‍ ഇതിനകം
പരിഹരിച്ചു
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
ഈ
ഉത്തരവ് പ്രകാരം
അഡ്മിനിസ്ട്രേഷന്
വിഭാഗത്തിലെ
ജീവനക്കാരുടെ ശമ്പളം
പൊതു മരാമത്ത്
വകുപ്പിലെ ക്ലീനിംഗ്
ജീവനക്കാരുടെ
ശമ്പളത്തിന്
തുല്യമായാണ്
നിശ്ചയിച്ചിരിക്കുന്നത്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് അടിയന്തരമായി
തിരുത്തി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ഇന്‍ഫര്‍മേഷന്‍
കേരള മിഷനിലെ
ജീവനക്കാര്‍ക്ക് പേ
സ്കെയില്‍
നിശ്ചയിക്കുമോ;
(ഡി)
ഇന്‍ഫര്‍മേഷന്‍
കേരള മിഷനില്‍ നിലവില്‍
ഏതു സര്‍വീസ് ചട്ടമാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
അറിയിക്കുമോ?
2020
- ലെ പഞ്ചായത്ത്
തെരഞ്ഞെടുപ്പിന്റെ
മുന്നൊരുക്കങ്ങള്‍
3233.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2020
ലെ തദ്ദേശ സ്വയം ഭരണ
സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പിന്റെ
ഭാഗമായി സര്‍ക്കാര്‍
ചെയ്തു വരുന്ന
മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നിലവിലുള്ള
ഗ്രാമ പഞ്ചായത്തുകള്‍
വിഭജിച്ച് പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
മാനദണ്ഡം, നടപടിക്രമം,
പ്രൊപ്പോസല്‍
സമര്‍പ്പിക്കേണ്ട രീതി
എന്നിവ അറിയിക്കാമോ;
(സി)
മുനിസിപ്പാലിറ്റി
/ ഗ്രാമ പഞ്ചായത്ത്
വാര്‍ഡുകള്‍ വിഭജിച്ച്
വാര്‍ഡുകളുടെ എണ്ണം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
എങ്കില്‍
അതിനുള്ള മാനദണ്ഡം,
നടപടിക്രമം,
പ്രൊപ്പോസല്‍
സമര്‍പ്പിക്കേണ്ട രീതി
എന്നിവ
വെളിപ്പെടുത്തുമോ?
എറണാകുളം
ജില്ലയില്‍ വികസന പരിശീലന
കേന്ദ്രം
3234.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയംഭരണ വകുപ്പിന്
കീഴില്‍ എറണാകുളം
ജില്ലയില്‍ വികസന
പരിശീലന കേന്ദ്രം
ആരംഭിക്കുന്നതിനുളള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാര്‍
ധനസഹായത്തോടെ
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത പരിശീലന
കേന്ദ്രം
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കെ.എസ്.ആര്.ആര്.ഡി.എ
ജീവനക്കാരുടെ പുതുക്കിയ വേതനം
3235.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് റൂറല്‍
റോഡ്സ് ഡെവലപ്മെന്റ്
ഏജന്‍സി
(കെ.എസ്.ആര്.ആര്.ഡി.എ.)
യിലെ ജീവനക്കാര്‍ക്കുളള
വേതനം
വര്‍ദ്ധിപ്പിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
ആയതിനുളള ചെലവ് സംസ്ഥാന
സര്‍ക്കാര്‍
വഹിക്കേണ്ടതുണ്ടോ;
(ബി)
ഏതു
വര്‍ഷം മുതല്‍
പുതുക്കിയ വേതനം നല്കി
തുടങ്ങുമെന്ന്
വ്യക്തമാക്കുമോ?
കേരള
സംസ്ഥാന ഗ്രാമീണ റോഡ് വികസന
ഏജന്‍സിയിലെ നിയമനം
3236.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സംസ്ഥാന ഗ്രാമീണ റോഡ്
വികസന ഏജന്‍സിയില്‍
2018 ല്‍ നടത്തിയ
വിജ്ഞാപനം വഴി ഏത്
തസ്തികയിലേക്കുള്ള
നിയമനമാണ് നടത്തിയത്;
(ബി)
തസ്തികകളുടെ
അടിസ്ഥാന യോഗ്യത
എന്തായിരുന്നു;
(സി)
ഏത്
സ്വതന്ത്ര ഏജന്‍സിയാണ്
ഉദ്യോഗാര്‍ത്ഥികളെ
തെരഞ്ഞെടുത്തത്;
(ഡി)
എത്ര
പേര്‍ക്ക് നിയമനം
നല്കി;
(ഇ)
പ്രസ്തുത
നിയമനത്തില്‍ ബന്ധു
നിയമനങ്ങൾ
ഉണ്ടായിട്ടുണ്ടെന്ന
വിവാദം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കേരള
സ്റ്റേറ്റ് റൂറല്‍ റോഡ്സ്
ഡെവലപ്മെന്റ് ഏജന്‍സിയിലെ
കരാര്‍ ജീവനക്കാര്‍
3237.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് റൂറല്‍
റോഡ്സ് ഡെവലപ്മെന്റ്
ഏജന്‍സി
(കെ.എസ്.ആര്.ആര്.ഡി.എ.)യില്‍
എത്ര കരാര്‍
ജീവനക്കാരാണുള്ളത്;
തസ്തിക തിരിച്ച് വിവരം
ലഭ്യമാക്കാമോ;
(ബി)
ജീവനക്കാരുടെ
കരാര്‍ അവസാനമായി
പുതുക്കിയ തീയതി
എന്നാണ്;
(സി)
കരാര്‍
പുതുക്കാതെ
ജീവനക്കാര്‍ക്ക് വേതനം
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ വിധി
3238.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിന്റെ വിധി
ന്യായത്തിന്റെ
അടിസ്ഥാനത്തില്‍
പുറപ്പെടുവിച്ചിട്ടുളള
19.06.15 ലെ സ.ഉ
(സാധാ)നം.1828/15/തസ്വഭവ
ഉത്തരവ് ഗ്രാമവികസന
വകുപ്പ് നാളിതുവരെ
നടപ്പിലാക്കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവ്
അനുസരിച്ചിട്ടുളള നടപടി
സ്വീകരിക്കുവാന്‍
ബന്ധപ്പെട്ടവര്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
വില്ലേജ്
എക്സ്റ്റന്‍ഷന്‍ ഓഫീസര്‍
തസ്തിക
3239.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്,
തിരുവനന്തപുരം
ജില്ലകളില്‍ വില്ലേജ്
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍ തസ്തികയില്‍
റാങ്ക് ലിസ്റ്റ്
നിലവിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇൗ റാങ്ക് ലിസ്റ്റിന്റെ
കാലാവധി ഏത് വര്‍ഷം
വരെയാ ; ഇൗ റാങ്ക്
ലിസ്റ്റില്‍ നിന്നുളള
നിയമന വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പാലക്കാട്,
തിരുവനന്തപുരം
ജില്ലകളിലെ
വി.ഇ.ഒ.മാരുടെ
തസ്തികയില്‍
ഡെപ്യൂട്ടേഷന്
മുഖേനയോ വര്‍ക്കിംഗ്
അറേഞ്ച്മെന്റിലോ
വേക്കന്‍സി
നികത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്‍പ്രകാരം എത്ര
പേര് ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ)
ഇൗ
ഒഴിവുകളിലേക്ക്
പി.എസ്.സി. റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നടത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
ഒഴിവുളള
തസ്തികകളില്‍
അടിയന്തരമായി നിയമനം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഗ്രാമവികസന
വകുപ്പിലെ വി.ഇ.ഒ. മാരുടെ
ബെെട്രാന്സ്ഫര് നിയമനം
3240.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പില്‍ വി.ഇ.ഒ.
മാരായി ജോലി
ചെയ്യുന്നവരില്‍
നിന്നും സഹകരണ
വകുപ്പിലേക്ക്
ഓഡിറ്റര്‍
തസ്തികയിലേക്ക്
ബെെട്രാന്സ്ഫര് മുഖേന
നിയമനം
ലഭിക്കുന്നതിനായി എത്ര
വര്‍ഷം സര്‍വ്വീസ്
കഴിഞ്ഞവര്‍ക്കാണ്
അപേക്ഷിക്കാന്‍ കഴിയുക;
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ വി.ഇ.ഒ.
തസ്തികയില്‍ നിന്നും
ബെെട്രാന്സ്ഫര് വഴി
സഹകരണ വകുപ്പില്‍
ഓഡിറ്റര്‍
തസ്തികയിലേക്ക്
പോയതിനെത്തുടര്‍ന്ന്
വി.ഇ.ഒ. മാരുടെ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത്
വിശദമാക്കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ വി.ഇ.ഒ.
മാരുടെ സാംഗ്ഷന്ഡ്
സ്ട്രെംഗ്ത് എത്രയാണ് ;
പ്രസ്തുത തസ്തികയില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
ഒഴിവുകളില്‍ നിയമനം
നടത്തുന്നതിന് അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
നല്‍കുമോ?
ഗ്രാമ
വികസന വകുപ്പിന്റെ വികസന
പരിശീലന കേന്ദ്രം
3241.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ
വികസന വകുപ്പിന്റെ ഒരു
വികസന പരിശീലന കേന്ദ്രം
(ഇ. ടി. സി)
കോതമംഗലത്ത്
ആരംഭിക്കുന്നത്
സംബന്ധിച്ച
പ്രൊപ്പോസല്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച് ഗ്രാമ
വികസന കമ്മീഷണര്‍
എന്തെങ്കിലും
റിപ്പോര്‍ട്ട്
സര്‍ക്കാരില്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഗ്രാമ
വികസന വകുപ്പിലെ അധിക
തസ്തികകള്‍
പുനര്‍വിന്യസിച്ച്
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
വരാത്ത തരത്തില്‍,
ഇടുക്കി, എറണാകുളം,
കോട്ടയം
ജില്ലക്കാര്‍ക്ക്
പ്രയോജനം
ലഭിക്കുന്നതുമായ, വികസന
പരിശീലന കേന്ദ്രം
കോതമംഗലത്ത്
ആരംഭിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
ബാലുശ്ശേരിയിലെ
ഭക്ഷ്യ സംസ്കരണ കേന്ദ്രം
3242.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ
ബാലുശ്ശേരിയില്‍ ഗ്രാമ
വികസന വകുപ്പിന്റെ
കീഴില്‍
പ്രവര്‍ത്തിച്ചു വരുന്ന
ഭക്ഷ്യ സംസ്കരണ
കേന്ദ്രത്തില്‍
നിലവില്‍ എത്ര സ്ഥിരം
ജീവനക്കാരുണ്ടെന്നും
ഇവരുടെ നിലവിലെ വേതനം
എത്രയാണെന്നും
അറിയിക്കാമോ;
(ബി)
ഇവിടെ
താല്കാലിക ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര പേരെ
ഏത് തസ്തികയിലാണ്
നിയമിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ;
(സി)
ഈ
ഭക്ഷ്യ സംസ്കരണ
കേന്ദ്രം
നവീകരിക്കുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികളാണ്
പരിഗണനയിലുള്ളതെന്ന്
അറിയിക്കാമോ?
ഗ്രാമവികസന
വകുപ്പിന്റെ വികസന
പരിശീലനകേന്ദ്രം
3243.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമവികസന
വകുപ്പിന്റെ ഒരു വികസന
പരിശീലനകേന്ദ്രം
(ഇ.ടി.സി) എറണാകുളം
ജില്ലയില്‍
ആരംഭിക്കുന്നതിന്
വേണ്ടിയുളള
പ്രൊപ്പോസല്‍
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പരിശീലന കേന്ദ്രം
കഴിയുന്നത്ര വേഗം
ആരംഭിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
അര്‍ബന്‍
2020 പ്രോജക്ടില്‍
ഡി.പി.ആര്. സമര്‍പ്പിച്ച
ഏജന്‍സികള്‍
3244.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.യു.ഡി.പി.
മുഖേന നടപ്പിലാക്കുന്ന
അര്‍ബന്‍ 2020
പ്രോജക്ടില്‍
ഡി.പി.ആര്.
സമര്‍പ്പിച്ച
ഏജന്‍സികള്‍
എത്രയെന്നും
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്.
സമര്‍പ്പിച്ച എല്ലാ
ഏജന്‍സികള്‍ക്കും
കണ്‍സല്‍ട്ടന്‍സി ഫീസ്
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
കണ്‍സല്‍ട്ടന്‍സി ഫീസ്
ലഭ്യമാക്കിയിട്ടില്ലാത്ത
ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇവര്‍ക്കും
അര്‍ഹമായ
കണ്‍സല്‍ട്ടന്‍സി ഫീസ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കിലയിലെ
താല്‍ക്കാലിക / കരാര്‍
നിയമനങ്ങള്‍
3245.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കിലയില്‍ താല്‍ക്കാലിക
/കരാര്‍
അടിസ്ഥാനത്തില്‍
ഏതെല്ലാം തസ്തികയില്‍
നിയമനം
നല്‍കിയിട്ടുണ്ട് ;
അവരുടെ പേരുവിവരം
വെളിപ്പെടുത്തുമോ;
(ബി)
നിയമനം
നല്കിയിട്ടുണ്ടെങ്കില്
ആയത് എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നല്‍കിയിട്ടുള്ള
ലിസ്റ്റ് പ്രകാരമാണോ;
അല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
ന്യൂനപക്ഷ
പരിശീലന കേന്ദ്രങ്ങള്‍
3246.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമവകുപ്പിന് കീഴില്‍
നിലവില്‍ എത്ര
ന്യൂനപക്ഷ പരിശീലന
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്ന്
അറിയിക്കുമോ; മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ഏതെങ്കിലും
കേന്ദ്രങ്ങള്‍
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടോ;
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി എത്ര
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓരോ
കേന്ദ്രത്തിലും
നിലവില്‍ എത്ര
വിദ്യാര്‍ത്ഥികള്‍ വീതം
പരിശീലനം
നടത്തുന്നുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് പരിശീലനം
നടത്തുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
എന്താണെന്ന്
വ്യക്തമാക്കുമോ?
ന്യൂനപക്ഷ
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്
ചെലവാക്കിയ തുക
3247.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി 2018-19
വര്‍ഷത്തെ സംസ്ഥാന
ബജറ്റിൽ
ഉള്‍പ്പെടുത്തിയ തുക
എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
2017-18
വര്‍ഷം സംസ്ഥാന
സര്‍ക്കാര്‍ ന്യൂനപക്ഷ
ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി നീക്കിവെച്ച
തുക, അതിൽ ചെലവാക്കിയ
തുക എന്നിവ എത്രയെന്ന്
അറിയിക്കാമോ;
(സി)
2017-18
വര്‍ഷം ന്യൂനപക്ഷ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്ക്
വേണ്ടി കേന്ദ്ര ഫണ്ടായി
എത്ര രൂപ
ലഭിച്ചുവെന്നും അതിൽ
എത്ര ചെലവാക്കിയെന്നും
വെളിപ്പെടുത്തുമോ;
(ഡി)
2018-19
വര്‍ഷം ന്യൂനപക്ഷ ക്ഷേമ
വകുപ്പ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
ന്യൂനപക്ഷക്ഷേമ
വകുപ്പ് നടത്തുന്ന പരിശീലന
പരിപാടി
3248.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ന്യൂനപക്ഷ ക്ഷേമ
വകുപ്പ്
ഉദ്യോഗാർഥികളുടെ
നൈപുണ്യ വികസനത്തിനായി
നടത്തുന്ന പരിശീലന
പരിപാടികള്‍
വിശദമാക്കുമോ;
എന്തെല്ലാം
പരിശീലനങ്ങളാണ്
നൽകുന്നത്;
(ബി)
തിരുവനന്തപുരം
ജില്ലയിൽ ഏതെല്ലാം
പരിശീലന കേന്ദ്രങ്ങളാണ്
ഉള്ളതെന്ന്
അറിയിക്കുമോ?
ന്യൂനപക്ഷങ്ങളുടെ
ക്ഷേമത്തിനായി നടപ്പിലാക്കിയ
പദ്ധതികള്‍
3249.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ന്യൂനപക്ഷങ്ങളുടെ
ക്ഷേമത്തിനായി
ഏതെങ്കിലും പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവയുടെ വിശദാംശം
ലഭ്യമാക്കുമോ?
കേരള
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
മൈനോറിറ്റി സ്റ്റഡീസ്
3250.
ശ്രീ.പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വഖഫ് ബോര്‍ഡിന്റെ
സഹകരണത്തോടെ മലപ്പുറം
ജില്ലയില്‍ കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് മൈനോരിറ്റി
സ്റ്റഡീസ്
സ്ഥാപിക്കുന്ന
നടപടികള്‍ ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;വിശദാംശം
നല്‍കുമോ;
(ബി)
കേന്ദ്രം
സ്ഥാപിക്കുന്നതിന്
അനുയോജ്യമായ ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;ഇല്ലെങ്കില്‍
ആനക്കയം വില്ലേജില്‍
വഖഫ് ബോര്‍ഡ്
ഉടമസ്ഥതയിലുള്ള
പുള്ളിയലങ്ങാടി
പ്രദേശത്ത് പ്രസ്തുത
കേന്ദ്രം
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രം വഴി ന്യൂനപക്ഷ
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളും
ആനുകൂല്യങ്ങളുമാണ്
ലഭിക്കുക;വിശദാംശം
വ്യക്തമാക്കുമോ?
കണ്ണോത്ത്
ഗവ:എൽ.പി.സ്കൂളിന്റെ സ്ഥലം
വിട്ടുകൊടുക്കാൻ നടപടി
3251.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
വെങ്കിടങ്ങ്
പഞ്ചായത്തിലെ കണ്ണോത്ത്
വളരെക്കാലമായി
പ്രവര്‍ത്തിച്ചുവരുന്ന
ഗവണ്മെന്റ്
എൽ.പി.സ്കൂളിന്റെ
വികസനത്തിനായി ഒരു
വ്യക്തി വിട്ടുകൊടുത്ത
ഭൂമി വഖഫ് ബോര്‍ഡിന്റെ
കീഴിലേക്ക്
മാറ്റപ്പെട്ടത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
സ്കൂളിനായി
വിട്ടുകൊടുത്ത പ്രസ്തുത
സ്ഥലം വഖഫിന്റെ
കീഴിലേക്ക്
എന്നുമുതലാണ്
വന്നതെന്നും
എപ്രകാരമാണ്
വന്നതെന്നുമുള്ള വിവരം
നൽകാമോ;
(സി)
ഏറെ
അസൗകര്യങ്ങളോടെ
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത സ്കൂളിന്റെ
വികസനത്തിന് പല
തടസ്സങ്ങളും ഉള്ളതിനാൽ
സ്കൂള്‍
സ്ഥിതിചെയ്യുന്ന സ്ഥലം
വഖഫിൽ നിന്നും
സ്കൂളിനായി
വിട്ടുകൊടുക്കാൻ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ഹജ്ജ് വോളന്റിയർമാർ
3252.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഹജ്ജുമായി
ബന്ധപ്പെട്ട് ഹജ്ജ്
വോളന്റിയർമാരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവരെ തെരഞ്ഞെടുത്തത്
എപ്രകാരമാണെന്നും
അതിനുള്ള മാനദണ്ഡം
എന്താണെന്നും
വിശദീകരിക്കുമോ;
(സി)
തെരഞ്ഞെടുക്കപ്പെട്ടവരുടെ
വിശദ വിവരം നല്‍കുമോ?
ഹജ്ജ്
കമ്മിറ്റി ഓഫീസ് ജീവനക്കാരുടെ
ശമ്പള സ്കെയില്‍ പരിഷ്കരണം
3253.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് ഹജ്ജ്
കമ്മിറ്റി ഓഫീസില്‍
സ്ഥിരം ജീവനക്കാരായി
എത്ര പേരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
നിലവില്‍
ലഭിച്ചുകൊണ്ടിരിക്കുന്ന
ശമ്പള സ്കെയില്‍ എത്ര
വീതമാണ്;
(സി)
ഇവരുടെ
ശമ്പള സ്കെയില്‍
പരിഷ്കരിക്കുന്നതിനും
പ്രൊബേഷന്‍ ഡിക്ലെയര്‍
ചെയ്യുന്നതിനും അനുമതി
നല്‍കുന്നതിന് സംസ്ഥാന
ഹജ്ജ് കമ്മിറ്റി
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഈ ആവശ്യം
ഉന്നയിച്ചുകൊണ്ടുള്ള
ഹജ്ജ് കമ്മിറ്റിയുടെ
പ്രൊപ്പോസല്‍
സര്‍ക്കാരിന് ലഭിച്ചത്
എന്നാണ്;
(ഡി)
എഫ്3/385/2017
/ഹോം ഫയലില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഈ
ഫയലില്‍
തീരുമാനമെടുക്കാൻ
കാലതാമസം വരാനിടയാക്കിയ
കാരണം വ്യക്തമാക്കാമോ?