സമഗ്ര
ശിക്ഷാ അഭിയാന് പദ്ധതി
2726.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കെ.ബി.ഗണേഷ് കുമാര്‍
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പ്
നടപ്പിലാക്കുന്ന സമഗ്ര
ശിക്ഷാ അഭിയാന്
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പദ്ധതി
നടപ്പാക്കുന്നതിലൂടെ
എത്ര കോടി രൂപയുടെ
കേന്ദ്ര സഹായമാണ്
സര്‍ക്കാരിന്
ലഭ്യമാകുന്നത്;
വിശദമാക്കുമോ;
(സി)
ഈ
പദ്ധതിയിലൂടെ എന്തൊക്കെ
വിദ്യാഭ്യാസ വികസന
പദ്ധതികളാണ് സര്‍കാര്‍
നടപ്പിലാക്കാന്‍
ഉദേശിക്കുന്നത്
(ഡി)
നിലവിലുള്ള
പൊതു വിദ്യാഭ്യാസ
പദ്ധതികളില്‍ എന്തൊക്കെ
മാറ്റങ്ങളാണ് പുതിയ
പദ്ധതിയിലൂടെ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ?
തീരദേശ സ്കൂളുകള്‍ക്ക്
സാമ്പത്തിക സഹായം
2727.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
പരിധിയിൽ വരുന്ന
സ്കൂളുകള്‍ക്ക്
എന്തെല്ലാം സാമ്പത്തിക
സഹായങ്ങള്‍ ആണ്
ലഭിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ബി)
തലശ്ശേരി
മണ്ഡലത്തിൽ ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഏതെല്ലാം തീരദേശ
സ്കൂളുകള്‍ക്കാണ്
സാമ്പത്തിക സഹായം
അനുവദിച്ചതെന്ന്
തുകയടക്കം
വ്യക്തമാക്കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
2728.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എയ്ഡഡ് സ്ക്കൂളുകള്‍
മെച്ചപ്പെടുത്തുന്നതിനായി
സ്വീകരിച്ച് വരുന്ന
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ;
(ബി)
500
കുട്ടികളെങ്കിലും
പഠിക്കുന്ന സര്‍ക്കാര്‍
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍
ഏത് തരത്തിലുളള
പദ്ധതിയാണ്
നടപ്പിലാക്കുന്നതെന്നറിയിക്കാമോ;
(സി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിനായി
എസ്.പി.വി.യെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ?
പൊതു
വിദ്യാഭ്യാസ മേഖലയുടെ
പെരുമയിൽ സമാന്തര
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പങ്ക്
2729.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ മേഖലയുടെ
വിജയത്തിലും പെരുമയിലും
സമാന്തര വിദ്യാഭ്യാസ
(ട്യൂട്ടോറിയൽ )
സ്ഥാപനങ്ങളുടെ പങ്ക്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സ്കുൂളുകളിലെ
അദ്ധ്യാപക രക്ഷകര്‍തൃ
സംഘടനയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിദ്യാഭ്യാസ
മേഖലയെപ്പറ്റി അറിവുള്ള
വ്യക്തികള്‍ അദ്ധ്യാപക
രക്ഷാകർതൃ
സംഘടനയിലേക്ക്
കടന്നുവരുന്നുണ്ടോ;
(സി)
അദ്ധ്യാപകരുടെ
ഹാജര്‍ നിലവാരം,
അദ്ധ്യാപന നിലവാരം,
ഹൈടെക് സംവിധാനങ്ങളുടെ
ഉപയോഗം തുടങ്ങിയ
വിഷയങ്ങളില്‍
വിലയിരുത്തല്‍
നടത്താറുണ്ടോ; ആയത്
കാര്യക്ഷമമാണോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇരുന്നൂറില്‍
അധികം പ്രവൃത്തി
ദിനങ്ങള്‍ ഉണ്ടാകുമെന്ന
പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പൊതു
വിദ്യാലയങ്ങൾ മികവിന്റെ
കേന്ദ്രങ്ങൾ
2730.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടപ്പിലാക്കി
വരുന്ന 'പൊതു
വിദ്യാഭ്യാസ
യജ്ഞ'ത്തിന്റെ ഫലമായി
സ്വകാര്യ /സ്വാശ്രയ
സ്കൂളുകളില്‍ നിന്നും
സര്‍ക്കാര്‍
സ്കൂളുകളിലേക്ക് ഇതുവരെ
എത്ര കുട്ടികള്‍ വന്നു
ചേര്‍ന്നുവെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനുവേണ്ടി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം
ബധിര
വിദ്യാലയങ്ങള്‍ക്ക്
വേണ്ടി എന്തെങ്കിലും
പ്രത്യേക പദ്ധതി
നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
ബധിര
വിദ്യാലയങ്ങള്‍ക്ക്
വേണ്ടി എസ്. സി. ഇ.
ആര്. ടി. തയ്യാറാക്കിയ
പ്രത്യേക
പാഠപുസ്തകങ്ങള്‍
ഏതെല്ലാം
ക്ലാസ്സുകളിലേക്കുള്ളതാണെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരത്തില്‍
തയ്യാറാക്കപ്പെട്ട
പുസ്തകങ്ങള്‍ ഇൗ
അദ്ധ്യയന വര്‍ഷം തന്നെ
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
കേച്ചേരി
ഗവ:എൽ.പി.എസിന്റെ വികസനത്തിന്
ഫണ്ട്
2731.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി മണലൂര്‍
മണ്ഡലത്തിലെ എളവള്ളി
പഞ്ചായത്തിലെ കേച്ചേരി
ഗവണ്മെന്റ്
എൽ.പി.എസിന്റെ
വികസനത്തിന് ഒരു കോടി
രൂപ
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സ്കൂളിന്റെ
വികസനത്തിനായുള്ള
പദ്ധതിയുടെ രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍ നൽകാമോ?
മലബാറിലെ
മുസ്ലീം സമുദായത്തിന്റെ
വിദ്യാഭ്യാസ പിന്നോക്കാവസ്ഥ
T 2732.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാറിലെ
മുസ്ലീം സമുദായത്തിന്റെ
വിദ്യാഭ്യാസ
പിന്നോക്കാവസ്ഥ
പരിഹരിക്കുന്നതിനായി
ഇറക്കിയ 13-06-2007-ലെ
G.O.(P)No.107/07/G.Edn
നമ്പര്‍ ഉത്തരവ്
പുന:പരിശോധിക്കാനിടയായ
സാഹചര്യം
എന്തായിരുന്നെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുന:സ്ഥാപിച്ച്,
മലബാര്‍ മേഖലയില്‍
മുസ്ലീം സമുദായത്തില്‍
ഇന്ന് അനുഭവപ്പെടുന്ന ഈ
പിന്നോക്കാവസ്ഥ
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഈ
ഉത്തരവനുസരിച്ച് അണ്
എയ്ഡഡ് സ്കൂളുകള്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
നിശ്ചയിച്ച വ്യവസ്ഥകള്‍
എന്തൊക്കെയാണ്;
(ഡി)
ഈ
വ്യവസ്ഥകള്‍
അംഗീകരിക്കുന്ന എത്ര
അണ് എയ്ഡഡ്
സ്കൂളുകളാണുള്ളത്;
(ഇ)
കേന്ദ്ര
ന്യൂനപക്ഷ കമ്മീഷന്റെ
അംഗീകാരമുള്ളതും
സംസ്ഥാന സര്‍ക്കാര്‍
അംഗീകാരമില്ലാത്തതുമായ
എത്ര അണ് എയ്ഡഡ്
സ്കൂളുകളാണ്
സംസ്ഥാനത്തുള്ളത് എന്ന്
അറിയിക്കുമോ ?
വാമനപുരം
മണ്ഡലത്തിലെ അണ് എയ്ഡഡ്
സ്കൂൾ കുട്ടികൾ
2733.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന അംഗീകൃത
അണ് എയ്ഡഡ്
സ്കൂളുകളില്‍ സൗജന്യവും
നിര്‍ബന്ധിതവുമായ
വിദ്യാഭ്യാസത്തിനുള്ള
കുട്ടികളുടെ അവകാശ
ആക്ട് 2009ല്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
പ്രകാരം 25 ശതമാനം
സീറ്റുകളില്‍
സമീപപ്രദേശങ്ങളിലെ
ദുര്‍ബ്ബല വിഭാഗത്തിലും
പ്രതികൂലാവസ്ഥയിലുമുള്ള
ഗണത്തിലും പെടുന്ന
കുട്ടികള്‍ക്ക്
പ്രവേശനം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
2015-16, 2016-17,
2017-18 അദ്ധ്യയന
വര്‍ഷങ്ങളില്‍ അപ്രകാരം
പ്രവേശനം ലഭിച്ച
വിദ്യാര്‍ത്ഥികളുടെ
വിശദവിവരങ്ങള്‍
നല്‍കാമോ?
സ്പെഷ്യല്‍
സ്കൂളുകള്‍ക്ക് വാര്‍ഷിക
ഗ്രാന്റ്
2734.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബുദ്ധിപരമായ
വെല്ലുവിളികള്‍
നേരിടുന്ന
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന സംസ്ഥാനത്തെ
സ്പെഷ്യല്‍ സ്കൂളുകള്‍
ആകെ
എത്രയെണ്ണമുണ്ടെന്നും
അവയില്‍ സര്‍ക്കാര്‍
അംഗീകാരമുള്ളവ
എത്രയെന്നും
അറിയിക്കാമോ; ഇവയിലാകെ
എത്ര കുട്ടികള്‍
പഠിക്കുന്നുണ്ട്;
സര്‍ക്കാര്‍
നേരിട്ടുനടത്തുന്ന
സ്പെഷ്യല്‍ സ്കൂളുകള്‍
ഏതൊക്കെ;
(ബി)
ഈ
സ്കൂളുകളില്‍
വിദ്യാഭ്യാസ അവകാശ
നിയമപ്രകാരമുള്ള
ഉച്ചഭക്ഷണമോ
പാഠപുസ്തുകങ്ങളോ
യൂണിഫോമുകളോ
നല്കുന്നുണ്ടോ;
പ്രസ്തുത
ആവശ്യങ്ങള്‍ക്കായി
ഗ്രാന്റ്
അനുവദിക്കുന്നുണ്ടോ;
എങ്കിൽ ഇപ്രകാരം
നല്കുന്ന വാര്‍ഷിക
ഗ്രാന്റുകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
മറ്റു
സ്കൂളുകളിലെ
അദ്ധ്യാപകരെ
അപേക്ഷിച്ച് ഇവിടെ ജോലി
ചെയ്യുന്നവര്‍ക്ക്
താരതമ്യേന വളരെ കുറഞ്ഞ
ശമ്പളം മാത്രമാണ്
നല്‍കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവയില്‍ പല
സ്കൂളുകളിലും
വിദ്യാര്‍ത്ഥികളെ
സൗജന്യമായാണ്
പഠിപ്പിക്കുന്നതെന്നതിനാല്‍
അടച്ചുപൂട്ടലില്‍
നിന്നും
രക്ഷിക്കുന്നതിന്
മതിയായ ഗ്രാന്റ്
അനുവദിക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ കുട്ടികളെ
സര്‍ക്കാര്‍ സ്കൂളുകളില്‍
പഠിപ്പിക്കാൻ ബോധവത്കരണം
2735.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച് വര്‍ഷങ്ങളില്‍
ഓരോ വര്‍ഷവും
സര്‍ക്കാര്‍, എയ്ഡഡ്,
അണ് എയ്ഡഡ്
വിദ്യാലയങ്ങളില്‍
പഠിച്ച ആകെ കുട്ടികളുടെ
എണ്ണം എത്ര; തരം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നടത്തിയ
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
എയ്ഡഡ് മേഖലയില്‍
2017-18, 2018-19
അധ്യയന വര്‍ഷങ്ങളില്‍
കുട്ടികളുടെ എണ്ണം എത്ര
കണ്ട് വർധിച്ചു;
വിശദമാക്കുമോ;
(സി)
നിലവില്‍
അണ് എയ്ഡഡ്
സ്കൂളുകളോട്
രക്ഷിതാക്കള്‍ക്കും
പഠിതാക്കള്‍ക്കും
താല്പര്യം
കുഞ്ഞുവരുന്നതായി
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
അധ്യാപകര്‍
ഉള്‍പ്പെടെയുള്ള
സര്‍ക്കാര്‍
ജീവനക്കാര്‍ തങ്ങളുടെ
കുട്ടികളെ സര്‍ക്കാര്‍
സ്കൂളുകളില്‍ തന്നെ
പഠിപ്പിക്കണമെന്ന
ബോധവത്കരണം നടത്താന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
പൊതുവിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
2736.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സ്ക്കൂളുകളെ
ലാഭകരമല്ലാത്ത
ഗണത്തില്‍പെടുത്തുന്നത്
ഏത് മാനദണ്ഡപ്രകാരമാണ്;
(ബി)
നിലവില്‍
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ എല്‍.പി,
യു.പി, ഹെെസ്കൂള്
വിഭാഗത്തില്‍
ലാഭകരമല്ലാത്ത
ഗണത്തില്‍പെടുന്ന എത്ര
വിദ്യാലയങ്ങള്‍
വീതമുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
നടപ്പിലാക്കിയത് മൂലം
പൊതുവിദ്യാലയങ്ങളില്‍
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തില്‍ എത്ര
വര്‍ദ്ധനവാണ് ഓരോ
ക്ലാസ്സിലും
ഉണ്ടായിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ലാഭകരമല്ലാത്ത
ഗണത്തില്‍
ഉള്‍പ്പെട്ടിട്ടുളള
ഏതെങ്കിലും വിദ്യാലയം
ഇൗ യജ്ഞത്തിന്റെ
അടിസ്ഥാനത്തില്‍
ലാഭകരമായ ഗണത്തിലേക്ക്
മാറ്റുവാന്‍
കഴിഞ്ഞിട്ടുണ്ടോ?
പൊതുവിദ്യാലയങ്ങളിലേക്ക്
വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2737.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളിലേക്ക്
കൂടുതല്‍
വിദ്യാര്‍ത്ഥികളെ
ആകര്‍ഷിക്കുന്നതിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദാംശം നല്‍കാമോ;
(ബി)
ഈ
അദ്ധ്യയന വര്‍ഷം,
സംസ്ഥാനത്ത് ,ഒന്നാം
ക്ലാസ്സില്‍
എയ്ഡഡ്-സര്‍ക്കാര്‍
സ്കൂളുകളില്‍ ചേര്‍ന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണം
ജില്ലാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
എസ്.പി.സി.അധ്യാപകരെ
നിലനിർത്താൻ നടപടി
2738.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളില്‍
എസ്.പി.സി.,
എന്‍.സി.സി. ,സ്കൗട്ട്
ആന്റ് ഗൈഡ്സ് തുടങ്ങിയ
വിഭാഗങ്ങളുടെ
ചുമതലയുള്ള
അധ്യാപകര്‍ക്ക് ക്ലാസ്
ചാര്‍ജ്ജ്
നല്‍കാറുണ്ടോ; എങ്കില്‍
വിശദീകരിക്കുമോ;
(ബി)
ഡിവിഷന്
കുറയുന്നതുമൂലം
ബന്ധപ്പെട്ട
വിഷയത്തില്‍ പ്രസ്തുത
അധ്യാപകരുടെ വേക്കന്‍സി
നഷ്ടപ്പെടുമ്പോള്‍ ഇവരെ
നിലനിര്‍ത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ഡോ.എം.എ
ഖാദര്‍ കമ്മിറ്റി
ശിപാര്‍ശകള്‍
2739.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സെക്കണ്ടറി, ഹയര്‍
സെക്കണ്ടറി തലങ്ങളെ
ലയിപ്പിക്കുന്നതിന്
തീരുമാനമടുത്തിട്ടുണ്ടോ;
എങ്കില്‍ എങ്ങനെ
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്; ലയനം
സംബന്ധമായി ഡോ.എം.എ
ഖാദര്‍ കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
എന്തെല്ലാമാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാക്കുമ്പോള്‍
സെക്കണ്ടറി, ഹയര്‍
സെക്കണ്ടറി മേഖലയില്‍
ഉണ്ടാകുന്ന വിവിധങ്ങളായ
പ്രശ്നങ്ങള്‍ എങ്ങനെ
പരിഹരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്
വിശദമാക്കുമോ;
(സി)
നിലവില്‍
നല്ല നിലയില്‍
നടന്നുവരുന്ന
സെക്കണ്ടറി ഹയര്‍
സെക്കണ്ടറി തലങ്ങളെ
ലയിപ്പിക്കുന്നത്
കൊണ്ട് ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്; ഇതു
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
സെക്കണ്ടറി
ഹയര്‍ സെക്കണ്ടറി
തലങ്ങളെ
ലയിപ്പിക്കണമെന്ന
ശിപാര്‍ശ ആരുടേതാണ് ;
ഇക്കാര്യത്തില്‍
വിദ്യാഭ്യാസ രംഗത്ത്
പ്രവര്‍ത്തിച്ച് വരുന്ന
വിവിധ സംഘടനകളുമായി
യോഗം കൂടിയിരുന്നോ;
എങ്കിൽ മീറ്റിങ്ങിന്റെ
മിനുറ്റ്സ് പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
ലയനം
നടന്ന് കഴിഞ്ഞാല്‍ ഓരോ
തലത്തിലും പുതുതായി
അധ്യാപക തസ്തികകള്‍
ഉണ്ടാവില്ല എന്നതും
നിലവില്‍ ഉള്ളവരെ
സാരമായി ബാധിക്കും
എന്നതും
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ സ്ക്കൂളുകളുടെ
അംഗീകാരം
2740.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സി.ബി.എസ്.ഇ,
ഐ.സി.എസ്.ഇ
സ്ക്കൂളുകള്‍ക്ക്
അംഗീകാരം
ലഭിക്കുന്നതിന്
സര്‍ക്കാര്‍ കൊണ്ടു
വന്ന മാനദണ്ഡങ്ങള്‍
എന്തൊക്കയായിരുന്നു;
(ബി)
പ്രസ്തുത
മാനദണ്ഡങ്ങള്‍
പാലിക്കാത്ത
സ്ക്കൂളുകള്‍ അടച്ച്
പൂട്ടുമെന്ന്
പ്രഖ്യാപിച്ചിരുന്നോ; ഈ
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
മാനദണ്ഡങ്ങള്‍
അപ്രായോഗികവും
അശാസ്ത്രീയവുമായ
നിര്‍ദ്ദേശങ്ങള്‍
ഉള്ക്കൊളളുന്നതാണെന്ന്
സുപ്രീം കോടതി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
പൊതുവിദ്യാഭ്യാസത്തിന്
നിലവാരം ഇല്ലാത്തത്
കൊണ്ടാണ് സി.ബി.എസ്.ഇ.
സിലബസ്സിലുളള
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
വര്‍ദ്ധിച്ചു
വരുന്നതെന്നും അതിന്
സര്‍ക്കാര്‍ തന്നെയാണ്
ഉത്തരവാദിയെന്നുമുള്ള
ആക്ഷേപം വസ്തുതാപരമാണോ;
(ഇ)
എങ്കില്‍
അതിന്റെ
അടിസ്ഥാനത്തില്‍
പൊതുവിദ്യാഭ്യാസ
നിലവാരം
ഉയര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഡാേ.
എം.എ.ഖാദര്‍ സമിതി
റിപ്പാേര്‍ട്ട്
2741.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാെതുവിദ്യാഭ്യാസ
മേഖലയിലെ പ്രെെമറി തലം
മുതല്‍ ഹയര്‍
സെക്കന്ററി തലം
വരെയുള്ള വിഭാഗങ്ങളെ
ഏകാേപിപ്പിക്കുന്നതിനെക്കുറിച്ച്
പഠിച്ച് റിപ്പാേര്‍ട്ട്
സമര്‍പ്പിക്കുവാന്‍
ഡാേ. എം.എ. ഖാദര്‍
അദ്ധ്യക്ഷനായി
രൂപീകരിച്ച വിദഗ്ധ
സമിതിയുടെ
റിപ്പാേര്‍ട്ട്
ലഭിച്ചിട്ടുണ്ടാേ ;
(ബി)
റിപ്പാേര്‍ട്ട്
ലഭിച്ചിട്ടുണ്ടെങ്കില്‍
ആയത് എന്ന് മുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
റിപ്പാേര്ട്ടിലെ
പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്; ആയത്
ലഭ്യമാക്കാമാേ?
അപകട
മരണം സംഭവിച്ച രക്ഷിതാക്കളുടെ
മക്കളുടെ തുടര്‍പഠനം
2742.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയ്ഡഡ്
സ്കൂളുകളിലെ
കുട്ടികളുടെ
രക്ഷിതാക്കള്‍ക്ക് അപകട
മരണം സംഭവിച്ചാല്‍
കുട്ടികള്‍ക്ക്
തുടര്‍പഠനത്തിന്
50,000/- രൂപ ട്രഷറി
നിക്ഷേപമായി നല്കുന്ന
പദ്ധതി
ആരംഭിച്ചിട്ടുണ്ടാേ;
(ബി)
ഇൗ
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നാളിതുവരെ
നടത്തിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമാേ;
(സി)
ഇൗ
പദ്ധതി പ്രകാരം എത്ര
പേര്‍ക്ക്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുണ്ട്?
എന്‍.സി.ഇ.ആര്.ടി
നടത്തിയ ദേശീയ പഠന- നേട്ട
സര്‍വ്വേ
2743.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍ വിദ്യാഭ്യാസ
രംഗത്തെ ഗുണനിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
എന്‍.സി.ഇ.ആര്.ടി
നടത്തിയ ദേശീയ പഠന
നേട്ട സര്‍വ്വേയില്‍
ദേശീയ ശരാശരിയേക്കാളും
രാജ്യത്തെ മറ്റു
സംസ്ഥാനങ്ങളിലെ
ശരാശരിയേക്കാളും
കേരളത്തിലെ പൊതു
വിദ്യാലയങ്ങളിലെ പഠന
നിലവാരം വളരെയേറെ
മുന്നിലാണെന്ന സര്‍വ്വെ
ഫലം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തെ
95% കുട്ടികളും
സ്കൂളില്‍ വരാന്‍
ഇഷ്ടപ്പെടുന്നുവെന്ന
സര്‍വേ ഫലം
വിലയിരുത്തിയിട്ടുണ്ടോ;
ആയതിന്റെ പ്രധാന
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
സര്‍വ്വേയിലെ മറ്റ്
കണ്ടെത്തലുകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ രംഗത്തെ
നിലവാരത്തകര്‍ച്ച
2744.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസരംഗം
ഗുണപരമായി
നിലവാരത്തകര്‍ച്ച
നേരിടുകയാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
2016
-ലെ ദേശീയ വിദ്യാഭ്യാസ
നയ പ്രകാരം ഉന്നത
വിദ്യാഭ്യാസവുമായി
പ്രത്യേകിച്ച്
സാങ്കേതിക
വിദ്യാഭ്യാസവുമായി
ബന്ധപ്പെടുത്തി
പ്രവൃത്തി പരിചയം
(ഇന്റേണ്‍ഷിപ്പ്)
വിദ്യാഭ്യാസത്തിന്റെ
ഭാഗമാക്കുന്നതില്‍
സംസ്ഥാനം പിന്നിലാണെന്ന
റിപ്പോര്‍ട്ട്
പരിശോധിക്കുകയുണ്ടായോ;
(സി)
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പാഠ്യപദ്ധതികള്‍
കാലോചിതമായി
പരിഷ്കരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഡി)
സാങ്കേതികരംഗത്തിന്റെ
കുതിച്ചുചാട്ടം
മുന്നില്‍ കണ്ടുകൊണ്ട്
മേല്‍ത്തരം
അന്താരാഷ്ട്ര
സ്ഥാപനങ്ങളുടെ
അത്യാധുനിക
പാഠ്യപദ്ധതികളുമായി
കിടപിടിക്കുന്ന
തരത്തിലുളള
പാഠ്യപദ്ധതികള്‍
തയ്യാറാക്കി ഉന്നത
വിദ്യാഭ്യാസ രംഗം
നവീകരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വിദൂര
വിദ്യാഭ്യാസത്തിലൂടെ നേടുന്ന
യോഗ്യതകളുടെ അംഗീകാരം
2745.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദൂര
വിദ്യാഭ്യാസത്തിലൂടെ
ശാസ്ത്ര വിഷയങ്ങളില്‍
നേടുന്ന ബിരുദാനന്തര
ബിരുദ യോഗ്യതകള്‍
കേരളത്തിലെ
സര്‍വ്വകലാശാലകള്‍
അംഗീകരിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
:എങ്കില്‍ ഇത്
സംബന്ധിച്ച് വിശദാംശം
നല്‍കുമോ;
(ബി)
യു.ജി.സി
യുടെ 23/2/2018 -ലെ
1-9/2018 (ഡി.ഇ.ബി-1)
നംബര് നോട്ടീസ്
അനുസരിച്ച് വിദൂര
വിദ്യാഭ്യാസത്തിലൂടെ
നേടിയ യു.ജി.സി
അംഗീകൃതമായ എല്ലാ
ഡിഗ്രികള്‍ക്കും
ഇക്വലന്‍സി
നല്‍കണമെന്ന്
നിര്ദ്ദേശിച്ചിട്ടുളളതിന്റെ
അടിസ്ഥാനത്തില്‍
നടപടികള്‍
സ്വീകരിക്കുവാന്‍
സര്‍വ്വകലാശാലകള്‍ക്ക്
നിര്‍ദ്ദേശം നല്‍കുമോ?
മാതൃഭാഷ
പഠനം നിര്‍ബന്ധമാക്കാൻ
സ്വീകരിച്ച നടപടി
2746.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-പ്രൈമറിതലം
മുതല്‍ ഹയര്‍
സെക്കന്ററി തലം വരെ
മാതൃഭാഷ പഠനം
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
ലക്ഷ്യം
നിറവേറ്റുന്നതിനായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
നിയമ നിര്‍മ്മാണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ഏത് അധ്യയന
വര്‍ഷം മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ?
സ്കൂള്‍
യൂണിഫോം വിതരണം
2747.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
കുട്ടിക്ക് എത്ര
സ്കൂള്‍ യൂണിഫോം വീതം
കണക്കാക്കിയാണ് അളവ്
നിശ്ചയിച്ച് തുണി
വിതരണം ചെയ്തത്; വിശദ
വിവരങ്ങള്‍ നല്‍കാമോ;
(ബി)
വിതരണം
ചെയ്ത തുണി സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
പ്രകാരമുള്ള എണ്ണം
യൂണിഫോം
തയ്ക്കുന്നതിന്
തികയുന്നില്ലെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദ
വിവരങ്ങള്‍ നല്‍കാമോ?
സ്കൂള്‍
വിദ്യാഭ്യാസ രംഗത്തെ ഏകീകരണ
പദ്ധതി
2748.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-സ്കൂള്‍
മുതല്‍ പ്ലസ് ടു വരെ
ഒരു കുടക്കീഴിലാക്കി
സ്കൂള്‍ വിദ്യാഭ്യാസ
രംഗത്ത് സമഗ്രമാറ്റം
വരുത്തുന്ന ഏകീകരണ
പദ്ധതിക്ക് സംസ്ഥാനത്ത്
തുടക്കം
കുറിച്ചിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരില്‍
നിന്നും എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പ്രീ-സ്കൂള്‍
മുതല്‍ പ്ലസ് ടു വരെ
ഏകീകൃത
സംവിധാനത്തിലാക്കുമ്പോഴുളള
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രൈമറി, സെക്കണ്ടറി,
ഹയര്‍ സെക്കണ്ടറി
തലത്തില്‍ അവ
പരിഹരിക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
പരിഗണനയിലുളളതെന്ന്
വിശദമാക്കാമോ?
സ്കൂള്‍
പാചകപ്പുരയുടെ വൃത്തിയും
സ്ഥലസൗകര്യങ്ങളും
2749.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂള്‍
പാചകപ്പുരകള്‍ക്ക്
ഭക്ഷ്യസുരക്ഷാ
നിയമമനുസരിച്ചുള്ള
രജിസ്ട്രേഷന്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ
; വിശദമാക്കാമോ;
(ബി)
പാചകപ്പുരകളുടെ
വൃത്തിയും മറ്റു
സ്ഥലസൗകര്യങ്ങളും
ഭക്ഷ്യധാന്യങ്ങളുടെയും
പച്ചക്കറികളുടെയും
മേന്മയും
പാചകത്തൊഴിലാളികളുടെ
ആരോഗ്യസ്ഥിതിയും
ശുചിത്വവും
പരിശോധിക്കുന്നതിന്
നിലവില്‍ എന്തു
സംവിധാനമാണുള്ളതെന്നു
അറിയിക്കുമോ;
(സി)
ഇപ്രകാരമുള്ള
വിവിധ കാര്യങ്ങളില്‍
കൃത്യമായ
നിരീക്ഷണമില്ലായ്മ
കാരണം വിവിധ
സ്കൂളുകളില്‍
ഭക്ഷ്യവിഷബാധ
ഉണ്ടാകുന്ന
സാഹചര്യത്തില്‍
ഇക്കാര്യങ്ങളിൽ കര്‍ശന
സുരക്ഷാ നടപടികള്‍
സ്വീകരിക്കാമോ?
കായംകുളം
മണ്ഡലത്തില്‍ കേന്ദ്രീയ
വിദ്യാലയം
2750.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തില്‍
തദ്ദേശസ്വയം ഭരണ
സ്ഥാപനങ്ങള്‍ മതിയായ
സ്ഥലം
വിട്ടുനല്‍കിയാല്‍
സിവിലിയന്‍ സെക്ടറില്‍
കേന്ദ്രീയ വിദ്യാലയം
ആരംഭിക്കുന്നതിന്
വേണ്ടി സർക്കാർ
ആവശ്യമായ ഇടപെടലുകള്‍
നടത്തുമോ;വിശദാക്കാമോ?
പേരാവൂര്‍
ആസ്ഥാനമാക്കി പുതിയ
വിദ്യാഭ്യാസ ഉപജില്ല
2751.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിട്ടി
വിദ്യാഭ്യാസ ഉപജില്ല
വിഭജിച്ച് പേരാവൂര്‍
ആസ്ഥാനമാക്കി പുതിയ
വിദ്യാഭ്യാസ ഉപജില്ല
രൂപീകരിക്കുന്നതിന്റെ
ആവശ്യകത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ആയത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിലവിലുള്ള
52593/N1/09/G.Edn.
എന്ന ഫയലിന്റെ നിലവിലെ
സ്ഥിതി എന്താണ്;
(സി)
പേരാവൂര്‍
ആസ്ഥാനമായി പുതിയ
വിദ്യാഭ്യാസ ഉപജില്ല
രൂപീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഏകാധ്യാപക
വിദ്യാലയങ്ങള്‍
2752.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴില്‍
സംസ്ഥാനത്ത് എത്ര
ഏകാധ്യാപക
വിദ്യാലയങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തിലുള്ള
സ്ഥാപനങ്ങളെ അപ്ഗ്രേഡ്
ചെയ്യാനുദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഒറ്റപ്പെട്ട
സ്ഥലങ്ങളിലെ ഏകാധ്യാപക
വിദ്യാലയങ്ങളില്‍ വളരെ
ബുദ്ധിമുട്ടി
ജോലിചെയ്യുന്ന
അധ്യാപകരുടെ ജോലി
സ്ഥിരത സംബന്ധിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
വിദ്യാഭ്യാസ
അവകാശ സംരക്ഷണ നിയമം
നടപ്പിലാക്കുന്നതിന് നടപടി
2753.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ സംരക്ഷണ നിയമം
നടപ്പിലാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വിദ്യാഭ്യാസ
ആവശ്യകതയുള്ള
പ്രദേശങ്ങള്‍
ഏതൊക്കെയെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
ഇറക്കിയിട്ടുള്ള
സര്‍ക്കാര്‍
വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇത്തരം
പ്രദേശങ്ങളില്‍
നിലവിലുള്ള സ്കുളുകള്‍
അപ്ഗ്രേഡ്
ചെയ്യുന്നതിനോ പുതുതായി
സ്കുളുകള്‍
ആരംഭിക്കുന്നതിനോ
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് തീരുമാനം
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
എന്നത്തേക്ക് ഇവ
യാഥാര്‍ത്ഥ്യമാക്കാനാണ്
ഉദ്ദേശിക്കുന്നത്
:വ്യക്തമാക്കാമോ?
പ്രീപ്രൈമറി
സ്കൂളിലെ അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും അംഗീകാരം
2754.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2012നുശേഷം
നിലവിൽവന്ന
പൊതുവിദ്യാലയങ്ങളിലെ
പ്രീപ്രൈമറി സ്കൂളുകളിൽ
പഠിപ്പിക്കുന്ന
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും അംഗീകാരം
നൽകി ഹോണറേറിയം
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശം
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
സംരക്ഷിത അധ്യാപകരുടെ എണ്ണം
2755.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മൊത്തം എത്ര സംരക്ഷിത
അധ്യാപകര്‍ ഉണ്ട്
;അവര്‍ എത്ര പേര്
ഗവണ്മെന്റ്/എയ്ഡഡ്
പോസ്റ്റുകളില്‍
വര്‍ക്ക് ചെയ്യുന്നു
എന്ന് തരം തിരിച്ച
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
സംരക്ഷിത
അധ്യാപകരുടെ നിയമനം
മൂലം എത്ര എസ്.സി
,എസ്.ടി, ഒ.ബി .സി, ഒ
.ഇ സി. തസ്തികകള്‍
നഷ്ടമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
കുട്ടികളുടെ
ഭാഷാശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
പദ്ധതി
2756.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണനിലവാരവും
തുല്യതയും
ഉറപ്പാക്കുന്ന
പൊതുവിദ്യാഭ്യാസത്തിന്റെ
സാക്ഷാത്കരണത്തിനായി
തുടങ്ങിവച്ച പദ്ധതികള്‍
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
കുട്ടികളുടെ
ഭാഷാശേഷി
വര്‍ദ്ധിപ്പിക്കുന്നതിനായി
ആവിഷ്കരിച്ച പദ്ധതികള്‍
ഏതൊക്കെയാണ്; അതിലൂടെ
ഇംഗ്ലീഷ്
ഭാഷാപരിജ്ഞാനത്തിലും
ആശയവിനിമയത്തിലും
വിദ്യാര്‍ത്ഥികള്‍ക്ക്
എത്രമാത്രം മുന്നോട്ട്
പോകുവാന്‍
കഴിഞ്ഞിട്ടുണ്ട്;
(സി)
പഠനനിലവാരത്തില്‍
പിന്നോക്കം
നില്‍ക്കുന്നവരെ മറ്റ്
കുട്ടികളോടൊപ്പം
കൊണ്ടുവരുന്നതിനായി
ആവിഷ്കരിച്ചിട്ടുള്ള
;ശ്രദ്ധ
പദ്ധതി വിജയകരമാണോ;
വിശദമാക്കുമോ;
(ഡി)
പൊതു
വിദ്യാഭ്യാസ മേഖലയില്‍
നിലവിലുള്ള
പാഠ്യപദ്ധതിയില്‍
എന്തെങ്കിലും മാറ്റം
വേണമെന്ന വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ ഓഫീസുകളുടെ
പ്രവര്‍ത്തന മികവ്
2757.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സേവനം
നല്‍കുന്നതിലെ
വേഗതയുടെയും ഫയല്‍
തീര്‍പ്പാക്കുന്നതിന്റെ
കാര്യക്ഷമതയുടെയും
അടിസ്ഥാനത്തില്‍
വിദ്യാഭ്യാസ വകുപ്പിന്
കീഴിലുള്ള വിവിധ
ഓഫീസുകളുടെ പ്രവര്‍ത്തന
മികവ്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതിനായി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ് ;
(ബി)
വിവിധ
തലത്തിലുള്ള ഓഫീസുകളുടെ
പ്രവര്‍ത്തനമികവ്
പരിശോധിക്കുന്നതിന്
നിലവിലുള്ള
സംവിധാനങ്ങള്‍
എന്തെല്ലാമാണ്; ഇതിലെ
പോരായ്മകള്‍
എന്തൊക്കെയാണ്;
(സി)
പൊതുവിദ്യാഭ്യാസ
ഡയറക്ടറേറ്റില്‍
നിന്നുള്ള സേവനങ്ങള്‍
സമയബന്ധിതമായി
ലഭിയ്ക്കാത്തത്
അന്യജില്ലകളില്‍
നിന്നുള്ള
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
വളരെയേറെ
ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
കൃത്യമായ
ഇടവേളകളില്‍
പ്രവര്‍ത്തന മികവ്
പരിശോധിക്കുന്നതിന്
സംവിധാനമേര്പ്പെടുത്തുമോ;
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
അവകാശനിയമം നടപ്പിലാക്കുന്നത്
പഠിക്കാൻ കമ്മിറ്റി
2758.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009-
ലെ വിദ്യാഭ്യാസ
അവകാശനിയമം സംസ്ഥാനത്ത്
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇത് നടപ്പിലാക്കുന്നത്
സംബന്ധിച്ച് പഠനം
നടത്തുവാന്‍ ഏതെങ്കിലും
കമ്മിറ്റിയെ
നിയമിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെ
ശുപാര്‍ശകളാണ് അവര്‍
നല്‍കിയിട്ടുളളത്;വിശദമാക്കാമോ;
(സി)
ഇൗ
നിയമത്തിന്റെ
അടിസ്ഥാനത്തില്‍ കേരള
വിദ്യാഭ്യാസ
ചട്ടങ്ങളില്‍
എന്തെങ്കിലും മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അത്
സംബന്ധിച്ച നടപടികള്‍
ഏത് ഘട്ടത്തിലാണ്?
സര്‍ക്കാര്‍
സ്കൂളുകളാേട് ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന പ്രീ
പ്രെെമറി സ്കൂളുകള്‍
2759.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളാേട് ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
എത്ര പ്രീ പ്രെെമറി
സ്കൂളുകള്‍ക്ക് 2011
വരെയുള്ളവയ്ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
(ബി)
2012
മുതല്‍
പ്രവര്‍ത്തിക്കുന്നവയ്ക്ക്
അംഗീകാരം ലഭിക്കാത്തത്
കാരണം
പ്രവര്‍ത്തിക്കുന്നതിന്
വളരെ സാമ്പത്തിക
ബുദ്ധിമുട്ട്
അനുഭവപ്പെടുന്നത്
പരിശാേധിച്ച് അനുകൂല
നടപടി
സ്വീകരിക്കുന്നതിനുള്ള
നടപടികള്‍
കെെക്കാെള്ളുമാേ?
വള്ളിക്കുന്ന്
മണ്ഡലത്തിലെ സ്കൂളുകൾ
2760.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മലപ്പുറം
ജില്ലയിലെ
വള്ളിക്കുന്ന് നിയാേജക
മണ്ഡലത്തില്‍ അടിസ്ഥാന
സൗകര്യ വികസനത്തിന്
ഭരണാനുമതി ലഭിച്ച
സ്കൂളുകളുടെ പേരും
ഭരണാനുമതിയുടെ
പകര്‍പ്പും
ലഭ്യമാക്കുമാേ ?
നിയമനാംഗീകാരം
നേടിയ അദ്ധ്യാപകരുടെ മുന്‍കാല
സര്‍വ്വീസ്
2761.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
2011 -ല്‍
നടപ്പിലാക്കിയ
അദ്ധ്യാപക പാക്കേജിന്റെ
ഭാഗമായി നിയമനാംഗീകാരം
നേടിയ അദ്ധ്യാപകരുടെ
2006 മുതലുള്ള മുന്‍കാല
സര്‍വ്വീസ്
അംഗീകരിച്ചുകൊണ്ട്
ഉത്തരവിറക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച്
നിയമനാംഗീകാരം
നല്കാന് തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പാക്കേജിന്റെ
ഭാഗമായി അംഗീകാരം
ലഭിച്ച സ്പെഷ്യലിസ്റ്റ്
അദ്ധ്യാപകരുടെയും
ക്ലസ്റ്റര്‍ കോ
ഒാര്ഡിനേറ്റര്മാരായവരുടെയും
മുന്‍കാല സര്‍വ്വീസ്
പരിഗണിച്ച് പ്രോബേഷന്‍,
ഇന്‍ക്രിമെന്റ് എന്നിവ
അനുവദിക്കുമോ ?
സ്കൂളുകള്‍ക്ക്
ബസുകള്‍ വാങ്ങാന്‍ ഭരണാനുമതി
2762.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എം.എല്‍.എ
ഫണ്ട് ഉപയോഗിച്ച്
സ്കൂളുകള്‍ക്ക് ബസുകള്‍
വാങ്ങാന്‍ വളരെ
മുമ്പുതന്നെ ഭരണാനുമതി
ലഭിച്ചിട്ടും ഇൗ
അദ്ധ്യയനവര്‍ഷം
ആരംഭിച്ചപ്പോള്‍
സ്കൂള്‍ ബസുകള്‍ വാങ്ങി
നല്കാനാവാത്തത്
എന്തുകൊണ്ടാണ്
;വിശദമാക്കുമോ;
(ബി)
സ്കൂള്‍
ബസുകള്‍ വാങ്ങുന്നതിലെ
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കാന്‍
വിദ്യാഭ്യാസ വകുപ്പ്
ഡെപ്യൂട്ടി
ഡയറക്ടര്‍മാരെ
ചുമതലപ്പെടുത്തിയിട്ടും
പഴയതുപോലെ
പൊതുവിദ്യാഭ്യാസ
ഡയറക്ടര്‍
നടപടിക്രമങ്ങള്‍
സ്വീകരിച്ചതിനാലാണ്
സ്കൂള്‍ ബസുകള്‍
വാങ്ങുന്നതില്‍
കാലതാമസം ഉണ്ടായത്
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
മുനമ്പ്
ചെയ്തിരുന്ന പോലെ
എം.എല്‍.എ.ഫണ്ടും
ബാക്കിത്തുകയും
കണ്ടെത്തി
പി.ടി.എ.കമ്മിറ്റികള്‍ക്ക്
തന്നെ ബസുകള്‍ നേരിട്ട്
വാങ്ങുന്നതിന് അനുമതി
നല്‍കുമോ?
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിതത്വം ഉറപ്പാക്കുവാൻ
മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍
2763.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
വിദ്യാര്‍ത്ഥികളുടെ
സുരക്ഷിതത്വം
ഉറപ്പാക്കുവാന്‍
ഉതകുന്ന മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്തൊക്കെയാണ്
അതിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍;
വിശദമാക്കാമോ;
(ബി)
സ്കൂള്‍
അദ്ധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും
ചെയ്യാവുന്നതും ചെയ്തു
കൂടാത്തതുമായ
കാര്യങ്ങളുടെ പട്ടിക
ഇതിന്റെ ഭാഗമായി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
സ്കൂളുകളില്‍
സുരക്ഷാ ക്ലബ്ബ്
ആരംഭിക്കണമെന്ന
നിര്‍ദ്ദേശം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഡി)
സ്കൂള്‍
ബസ്സുകളില്‍
നിയുക്തരാകുന്ന
ഡ്രൈവര്‍മാരെയും
സഹായികളെയും കുറിച്ച്
അന്വേഷിക്കുന്നതിനും
അവരുടെ പൂര്‍വ്വകാല
ചരിത്രം മനസ്സിലാക്കിയ
ശേഷം നിയമനം
നല്‍കുന്നതിനും
ശുപാര്‍ശ ചെയ്യുമോ ?
2018-19
അദ്ധ്യയനവര്‍ഷം അഡ്മിഷന്
നേടിയ കുട്ടികള്‍
2764.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
അദ്ധ്യയനവര്‍ഷാരംഭത്തില്‍
സംസ്ഥാനത്ത്
സര്‍ക്കാര്‍
സ്കൂളുകളിലും എയിഡഡ്
സ്കൂളുകളിലും ആയി എത്ര
കുട്ടികള്‍ പുതിയതായി
അഡ്മിഷന്
നേടിയിട്ടുണ്ട്;
(ബി)
ഓരോ
ജില്ലയിലെയും എണ്ണം
പ്രത്യേകം
വ്യക്തമാക്കുമോ;
(സി)
1-ാം
ക്ലാസ് മുതല്‍ 9-ാം
ക്ലാസ് വരെ പുതിയതായി
അഡ്മിഷന് നേടിയ
കുട്ടികളുടെ എണ്ണം
ക്ലാസ് തിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തില്
ഉള്‍പ്പെടുത്തി
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രമായി
മാറുന്നതാണ് കുട്ടികള്‍
കൂട്ടത്തോടെ
പൊതുവിദ്യാലയങ്ങളില്‍
എത്താന്‍ കാരണം എന്ന
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ?
ഹരിപ്പാട്
മണ്ഡലത്തില്‍ ഹൈടെക്
സ്ക്കൂള് പദ്ധതി
2765.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം
സ്ക്കുളുകളെയാണ്
സംസ്ഥാന വിദ്യാഭ്യാസ
വകുപ്പിന്റെ ഹൈടെക്
സ്ക്കൂള് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്.
(ബി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ്;
എന്തെല്ലാം വികസന,
നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത
സ്ക്കുളുകളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(സി)
ഏത്
ഏജന്‍സിയെയാണ് ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ?
മികവിന്റെ
കേന്ദ്രങ്ങളാകുന്ന എറണാകുളം
ജില്ലയിലെ വിദ്യാലയങ്ങള്‍
2766.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രങ്ങളാകുന്ന
എറണാകുളം ജില്ലയിലെ
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ നാളിതുവരെ
സ്വീകരിച്ച നടപടികളും
അവയുടെ നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
അങ്കമാലിയിലെ
സ്കൂളുകളില്‍ സ്മാര്‍ട്ട്
ക്ലാസ് സംവിധാനം
2767.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
അങ്കമാലി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളിലാണ്
സ്മാര്‍ട്ട് ക്ലാസ്
സംവിധാനം
ഏര്‍പ്പെടുത്തിയതെന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
സ്കൂളിലും എത്ര ക്ലാസ്
മുറികളാണ് സ്മാര്‍ട്ട്
ആക്കിയത് ; സ്കൂളുകളുടെ
പേര് ഉള്‍പ്പെടെയുളള
വിവരം ലഭ്യമാക്കാമോ?
ആഗോള
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന കണ്ണൂര്‍
ജില്ലയിലെ സ്കൂളുകള്‍
2768.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഗോള
നിലവാരത്തിലേക്ക്
ഉയര്‍ത്തുവാനായി
കണ്ണൂര്‍ ജില്ലയിലെ
ഏതെല്ലാം ഹയര്‍
സെക്കന്ററി സ്കൂളുകളാണ്
തെരഞ്ഞെടുത്തതെന്നും
ഓരോന്നിനും ഇതിനോടകം
സാമ്പത്തിക സഹായം
ഉള്‍പ്പെടെ എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇൗ
വിഭാഗത്തില്‍ ഏതെല്ലാം
സ്കൂളുകള്‍
ലക്ഷ്യത്തിലെത്തിയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
വരവൂര്‍
ഗവണ്മെന്റ് എല്‍.പി. സ്കൂള്‍
കെട്ടിടം
2769.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
മണ്ഡലത്തിലെ
വടക്കാഞ്ചേരി
വിദ്യാഭ്യാസ
ഉപജില്ലയിലെ വരവൂര്‍
ഗവണ്മെന്റ് എല്‍.പി.
സ്കൂളില്‍ 2018-19
അദ്ധ്യയനവര്‍ഷം എത്ര
കട്ടികള്‍ പുതിയതായി
അഡ്മിഷന്
നേടിയിട്ടുണ്ട്;
(ബി)
നിലവില്‍
ഈ സ്കൂളില്‍ ആകെ എത്ര
കുട്ടികള്‍
പഠിക്കുന്നുണ്ട്;
(സി)
ഇത്രയും
കുട്ടികള്‍ക്ക്
സുരക്ഷിതമായി ഇരുന്നു
പഠിക്കുന്നതിന്
ആവശ്യമായ ക്ലാസ്
മുറികള്‍ ഈ സ്കൂളില്‍
ലഭ്യമല്ല എന്നുള്ളത്
കണക്കിലെടുത്ത്
ആവശ്യമായ കെട്ടിട
സൗകര്യം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.ന്റെ
കെട്ടിട നിര്‍മ്മാണം
2770.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിലെ
കലഞ്ഞൂര്‍
ജി.എച്ച്.എസ്.എസ്.-ന്റെ
കെട്ടിടനിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവിലുള്ള
കെട്ടിടത്തിന്റെ
ഫിറ്റ്നസ്സ്
സര്‍ട്ടിഫിക്കറ്റ്
ലഭിച്ചുവോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്; ആയത്
ലഭിക്കുന്നതില്‍
എന്തെല്ലാം തുടര്‍
നടപടികള്‍ നാളിതുവരെ
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പ്രവൃത്തിക്ക്
കിഫ്ബിയില്‍ നിന്നും
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ലഭിക്കുവാനുള്ള
കാലതാമസം
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
തടസ്സങ്ങള്‍ ഒഴിവാക്കി
എന്നത്തേക്ക്
കെട്ടിടനിര്‍മ്മാണം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
ഹൈടെക്ക്സ്കൂളുകള്
2771.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
ഏതെല്ലാം സ്കൂളുകളെയാണ്
വിദ്യാഭ്യാസ
വകുപ്പിന്റെ
ഹൈടെക്ക്സ്കൂള്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(ബി)
ഈ
പദ്ധതിയുടെ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണ് ;
ഏതെല്ലാം
വികസന/നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയുടെ ഭാഗമായി
പ്രസ്തുത സ്കൂളുകളില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏത്
ഏജന്‍സിയെയാണ് ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
സ്കൂള്‍
കുട്ടികളുടെ ഉച്ചഭക്ഷണ വിതരണം
2772.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കുട്ടികൾക്ക് വിതരണം
ചെയ്യുന്ന
ഉച്ചഭക്ഷണത്തിൽ
എന്തെല്ലാം ഇനങ്ങള്‍
ഉള്‍പ്പെടുത്തുന്നതിനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉച്ചഭക്ഷണ
വിതരണം കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഉച്ചഭക്ഷണ
വിതരണത്തിനായി ഒരു
കുട്ടിക്ക് എത്ര
തുകയാണ് നിലവില്‍
അനുവദിച്ചിട്ടുള്ളത്;
തുക
പര്യാപ്തമല്ലാത്തപക്ഷം
ആയത്
വര്‍ദ്ധിപ്പിക്കുവാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍
2773.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുണമേന്മയുള്ള
വിദ്യാഭ്യാസത്തിനുള്ള
ആസൂത്രണവും
നിര്‍വ്വഹണവും നടത്തുക
എന്നത് അക്കാദമിക്
മാസ്റ്റര്‍ പ്ലാന്‍
ലക്ഷ്യം
വയ്ക്കുന്നുണ്ടോ;
എങ്കില്‍
തദനുസൃതമായിട്ടാണോ അവ
തയ്യാറാക്കിയിട്ടുള്ളത്;വിശദമാക്കാമോ;
(ബി)
ജനകീയമായ
അക്കാദമിക് മാസ്റ്റര്‍
പ്ലാന്‍ മുഖേന
അദ്ധ്യയനം കൂടുതല്‍
ശിശു
കേന്ദ്രീകൃതമാക്കുന്നതിന്
സാധിക്കുമെന്ന്
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
ഇതിലൂടെ
വിദ്യാര്‍ത്ഥികളുടെ
നിത്യജീവിതവുമായി
പാഠപുസ്തകങ്ങളെ
ബന്ധിപ്പിക്കുന്നതിനും
അതിലൂടെ പൊതു
സമൂഹവുമായി
സംവദിക്കുവാനുള്ള അവസരം
കെെവരുന്നതായും
കണ്ടെത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഇൗ
അദ്ധ്യയന വര്‍ഷം
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ചുള്ള
വിദ്യാഭ്യാസം, പൊതു
വിദ്യാലയങ്ങളിലെ
കുട്ടികളില്‍
എന്തൊക്കെ മാറ്റം
ഉണ്ടാക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
കുട്ടികളുടെ
പഠന മികവ്
പങ്കുവയ്ക്കുന്നതിന് പരിപാടി
2774.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
പഠന മികവ്
രക്ഷകര്‍ത്താക്കളുമായും
പൊതു സമൂഹവുമായും
പങ്ക് വയ്ക്കുന്നതിന്
സര്‍ഗ്ഗോത്സവം എന്ന
പരിപാടി
സംഘടിപ്പിച്ചിരുന്നോ;പ്രസ്തുത
പരിപാടിക്ക് ലഭിച്ച
സ്വീകാര്യത
വെളിപ്പെടുത്തുമോ;
(ബി)
സ്കൂളുകളെ
ആര്‍ട്സ്,
സ്പോര്‍ട്സ്,
പ്രവൃത്തി പരിചയം
എന്നിവയുടെ ഹബ്ബായി
മാറ്റുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;വിശദീകരിക്കുമോ;
(സി)
ഇൗ
പദ്ധതി ഹയര്‍
സെക്കണ്ടറി തലത്തില്‍
നിന്നും ഹെെസ്കൂള്
തലത്തിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
അക്കാദമിക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയ സ്കൂളുകൾ
2775.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അക്കാദമിക്ക്
മികവ്
ഉറപ്പുവരുത്തുന്നതിനായി
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ച
രീതിയില്‍ അക്കാദമിക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുള്ള
പാലക്കാട് ജില്ലയിലെ
സ്കൂളുകളുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി
മണ്ഡലത്തില്‍പെട്ട
ഏതെല്ലാം സ്കൂളുകളില്‍
അക്കാദമിക്ക്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
വിദ്യാലയങ്ങളില്‍
ജെെവ വെെവിധ്യ ഉദ്യാനങ്ങള്‍
നിര്‍മ്മിക്കുന്ന പദ്ധതി
2776.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞത്തിന്റെ
ഭാഗമായി ജെെവ വെെവിധ്യ
ഉദ്യാനങ്ങള്‍
നിര്‍മ്മിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മലപ്പുറം മണ്ഡലത്തില്‍
നിന്നും പ്രപ്പോസല്‍
നല്കിയ ഏഴ്
വിദ്യാലയങ്ങളില്‍
എന്തെങ്കിലും
നിര്‍മ്മാണ
പ്രവര്‍ത്തികള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളില്‍ ഇൗ
അധ്യയനവര്‍ഷം ഉദ്യാനം
നിര്‍മ്മിക്കുവാന്‍
സാധിക്കുമോ;
ഇക്കാര്യത്തില്‍
പൊതുവിദ്യാഭ്യാസ
വകുപ്പ് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
വിദ്യാര്‍ത്ഥികളിലെ
വായനാ ശീലം വളര്‍ത്തുന്നതിന്
പദ്ധതി
2777.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികളില്‍
വായനാ ശീലം
വളര്‍ത്തുന്നതിനായി
സര്‍ക്കാര്‍
സ്കൂളുകളില്‍ പുതിയ
പദ്ധതി എന്തെങ്കിലും
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ക്ലാസ്സ്
മുറികളില്‍ ഒരുക്കുന്ന
വായനശാലയിലേക്ക്
പുസ്തകങ്ങള്‍
തെരഞ്ഞെടുക്കുന്നതിന്
കമ്മിറ്റികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്?
എല്ലാ
ഹൈസ്കൂളുകളിലും ഇംഗ്ലീഷ്
അദ്ധ്യാപകരെ നിയമിക്കാൻ നടപടി
2778.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹൈസ്കൂളുകളില്‍
ഇംഗ്ലീഷ് ഭാഷയെ കോര്‍
സബ്ജക്ട് വിഭാഗത്തില്‍
നിന്നും മാറ്റി ഭാഷാ
വിഷയമായി പരിഗണിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയതിന് കെ.ഇ.ആര്.
ഭേദഗതിയും സ്റ്റാഫ്
ഫിക്സേഷനും വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
എല്ലാ
ഹൈസ്കൂളുകളിലും
ഇംഗ്ലീഷ് അദ്ധ്യാപകരെ
നിയമിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഒന്ന്, രണ്ട് ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക് ഗൃഹപാഠം
നൽകാതിരിക്കാൻ നടപടി
2779.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
രാജ്യത്തെ
ഒരു സ്ക്കൂളിലും ഒന്ന്,
രണ്ട് ക്ലാസ്സുകളിലെ
കുട്ടികള്‍ക്ക്
അദ്ധ്യാപകര്‍ ഗൃഹപാഠം
നല്‍കുന്നില്ലായെന്ന്
ഉറപ്പ് വരുത്തണമെന്ന
മദ്രാസ് ഹൈക്കോടതിയുടെ
വിധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പല സ്ക്കൂളുകളിലും
പിഞ്ചു
കുഞ്ഞുങ്ങള്‍ക്ക്
കനത്ത ഗൃഹപാഠം
നല്‍കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് കുട്ടികളില്‍ കനത്ത
മാനസിക ബുദ്ധിമുട്ട്
സൃഷ്ടിക്കുന്ന
സാഹചര്യത്തില്‍ മദ്രാസ്
ഹൈക്കോടതിയുടെ
വിധിയിലെ
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തെ
സ്ക്കൂളുകളിലും
നടപ്പിലാക്കുന്ന കാര്യം
പരിഗണിക്കുമോ;വിശദമാക്കാമോ?
പ്രെെമറി
- അപ്പര്‍ പ്രെെമറി
വിഭാഗത്തിലെ അധ്യാപക നിയമനം
2780.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ - എയ്ഡഡ്
സ്കൂളുകളില്‍ അപ്പര്‍
പ്രെെമറി - പ്രെെമറി
വിഭാഗത്തിലായി നിലവില്‍
എത്ര അധ്യാപകരുടെ
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
2014
ല്‍ അപേക്ഷ ക്ഷണിച്ച
എല്‍.പി.എസ്.എ.
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്‍.പി.എസ്.എ.
തസ്തികയില്‍ പി.എസ്.സി.
മുഖേനയുളള നിയമനം
നടക്കാത്തതിനാലുള്ള
പ്രശ്നങ്ങള്‍ സ്ഥലം
മാറ്റ ഉത്തരവിലൂടെയാണ്
പരിഹരിക്കുന്നതെന്ന
ആക്ഷേപം ശരിയാണോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എയ്ഡഡ്
സ്കൂളുകളില്‍ പ്രെെമറി
- അപ്പര്‍ പ്രെെമറി
വിഭാഗത്തില്‍ നിലവില്‍
എത്ര അധ്യാപകരുടെ
നിയമനത്തിന് അംഗീകാരം
നല്കാന്
ബാക്കിയുണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
അംഗീകാരം വെെകാനുളള
കാരണവും
വ്യക്തമാക്കാമോ;
(ഇ)
എയ്ഡഡ്
സ്കൂളുകളില്‍ ഡിവിഷന്
വര്‍ദ്ധനയും
സ്ഥലസൗകര്യവും
ഉണ്ടെങ്കില്‍ പോലും
നിയമനം പാടില്ലെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്തരം
സ്കൂളുകളില്‍ പുതിയ
നിയമനം നടത്തിയാല്‍
അംഗീകാരം നല്‍കുമോ;
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി മേഖലയില്‍ പുതിയ
ബാച്ചുകളും അദ്ധ്യാപക
തസ്തികയും
2781.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയിഡഡ്
ഹയര്‍ സെക്കണ്ടറി
വിദ്യാഭ്യാസ മേഖലയില്‍
2014-15, 2015-16
അക്കാദമിക
വര്‍ഷങ്ങളില്‍
പുതിയതായി സ്കൂളുകളും
ബാച്ചുകളും അനുവദിച്ച
ഇടങ്ങളില്‍ 2015-16
വര്‍ഷത്തെ ബാച്ചുകളില്‍
അദ്ധ്യാപക തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
എന്താണ് ഇക്കാര്യത്തിലെ
തടസ്സമെന്നും അദ്ധ്യാപക
തസ്തിക സൃഷ്ടിച്ച്
2018-19 അധ്യയന
വര്‍ഷത്തിന്റെ
തുടക്കത്തില്‍
അദ്ധ്യാപക നിയമനം
നടത്തുന്നതിനു നടപടി
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കുമോ;
(സി)
2015-16
അക്കാദമിക വര്‍ഷത്തില്‍
അനുവദിക്കപ്പെട്ട എത്ര
സര്‍ക്കാര്‍ എയിഡഡ്
സ്കൂളുകള്‍ ഉണ്ട്;
അവയുടെ തസ്തിക
സൃഷ്ടിക്കലുമായി
ബന്ധപ്പെട്ടു എല്ലാ
ആര്.ഡി.ഡി.കളില്‍
നിന്നും
പ്രൊപോസലുകള്
എത്തിയിട്ടുണ്ടോ;.
ഇല്ലെങ്കില്‍ ഇനിയും
ഏതെല്ലാം
ആര്.ഡി.ഡി.കളില്‍
നിന്നാണ്
പ്രൊപോസലുകള്
ലഭിക്കാനുളളത്;
വിശദാംശം നല്‍കുമോ?
എയിഡഡ്
സ്കൂളിലെ ജീവനക്കാരുടെ
നിയമനാംഗീകാരം
2782.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജൂണില്‍ എയിഡഡ്
സ്കൂളില്‍ ജോയിന്‍
ചെയ്ത ജീവനക്കാരുടെ
നിയമനാംഗീകാരം
സംബന്ധിച്ച്
എന്തെങ്കിലും
തീരുമാനമെടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കെ.ഇ.ആര്
ഭേദഗതിയ്ക്ക് മുന്‍കാല
പ്രാബല്യം നല്കിയ
29/2016-ലെ ഉത്തരവില്‍
എവിടെയെങ്കിലും പുതിയ
സ്കൂളിലെ എല്ലാ
തസ്തികയിലും
സംരക്ഷിതക്കാരെ
നിയമിക്കണമെന്ന്
പറയുന്നുണ്ടോ;
വ്യക്തമാക്കാമോ?
പ്ലസ്ടു
തുല്യതാ പരീക്ഷ
സര്‍ട്ടിഫിക്കറ്റ്
2783.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോസ്ദുര്‍ഗ്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
2017 ഒക്ടോബറില്‍
പ്ലസ്ടു തുല്യതാ പരീക്ഷ
എഴുതിയ
മുപ്പത്തിയഞ്ചോളം
പേര്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
ലഭിച്ചിട്ടില്ല എന്നത്
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇവര്‍ക്ക്
എന്നത്തേക്ക്
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ
വിഷയങ്ങള്‍ക്കും എ പ്ലസ്
നേടുന്നതിന് പരിശീലനം
2784.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത
എസ്.എസ്.എല്‍. സി
പരീക്ഷയെഴുതുന്ന
മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
എല്ലാ വിഷയങ്ങള്‍ക്കും
എ പ്ലസ് നേടുന്നതിന്
ഉതകുന്ന ശാസ്ത്രീയ
ഇടപെടല്‍ നടത്തുവാന്‍
വിദ്യാഭ്യാസ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തില്‍
എന്തൊക്കെ തരത്തിലുളള
ഇടപെടലുകളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
എല്ലാ
വിഷയങ്ങള്‍ക്കും എ
പ്ലസ് നേടുന്നതിന് ഈ
വിദ്യാർഥികളെ
സഹായിക്കുന്നതിനോടൊപ്പം
മത്സരപ്പരീക്ഷകളിലും
ഇന്റര്‍വ്യൂകളിലും
മികവ് കാണിക്കുന്നതിന്
അടിസ്ഥാന പരിശീലനം കൂടി
നല്കുന്ന കാര്യം
പരിഗണിക്കുമോ?
സ്കൂളുകളില്‍ കൂടുതല്‍ ഹയര്‍
സെക്കണ്ടറി ബാച്ചുകള്‍
2785.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എസ്.
എസ്. എല്‍. സി.
വിദ്യാര്‍ത്ഥികളുടെ
മികച്ച വിജയം
കണക്കിലെടുത്ത്
സര്‍ക്കാര്‍
സ്കൂളുകളില്‍ കൂടുതല്‍
ഹയര്‍ സെക്കണ്ടറി
ബാച്ചുകള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
വി.എച്ച്.എസ്.ഇ.
സ്കൂളുകളില്‍ ദേശീയ നെെപുണ്യ
കോഴ്സുകള്‍
2786.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വി.എച്ച്.എസ്.ഇ.
സ്കൂളുകളില്‍ പരമ്പരാഗത
കോഴ്സുകള്‍ക്ക് പകരം
ദേശീയ നെെപുണ്യ
കോഴ്സുകള്‍
തുടങ്ങുന്നതിന് പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
അദ്ധ്യയനവര്‍ഷം
ഏതൊക്കെ കോഴ്സുകളാണ്
ആരംഭിക്കുന്നതെന്നും
എത്ര സ്കൂളുകളിലാണ്
പ്രസ്തുത കോഴ്സുകള്‍
ആരംഭിക്കുന്നതെന്നും
വ്യക്തമാക്കുമോ?
എല്‍.ബി.എസ്.
സെന്റർ നടത്തിയ സ്റ്റേറ്റ്
എലിജിബിലിറ്റി ടെസ്റ്റ്
2787.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്‍.ബി.എസ്.
സെന്ററിന്റെ
മേല്‍നോട്ടത്തില്‍,
ഹയര്‍ സെക്കന്ററി
വിദ്യാഭ്യാസ
ഡയറക്ടറേറ്റ് 2015
ജൂണ്‍ മാസം സുവോളജി
വിഷയത്തില്‍ നടത്തിയ
സ്റ്റേറ്റ്
എലിജിബിലിറ്റി
ടെസ്റ്റില്‍
പങ്കെടുക്കാന്‍ ഏതൊക്കെ
വിഷയത്തിലുളള
അക്കാദമിക് യോഗ്യതയാണ്
നിശ്ചയിച്ചിരുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പരീക്ഷയില്‍, സുവോളജി
വിഷയത്തില്‍ എത്ര
കുട്ടികള്‍
പരീക്ഷയെഴുതി; എത്ര
പേര് വിജയിച്ചു;
വിജയിച്ച എത്ര
പേര്‍ക്ക്
സര്‍ട്ടിഫിക്കറ്റ്
നല്കി;
(സി)
വിജയിച്ച
ആര്‍ക്കെങ്കിലും ഇനി
സര്‍ട്ടിഫിക്കറ്റ്
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍
ആര്‍ക്കൊക്കെ
സര്‍ട്ടിഫിക്കറ്റ്
നല്‍കാനുണ്ടെന്നും
നല്‍കാത്തതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കുമോ?
സ്കോള്‍
കേരള ഫീസ് വര്‍ദ്ധന
പുന:പരിശോധിക്കാൻ നടപടി
2788.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലസ് വണ്‍ പഠനത്തിന്
അവസരം കുറവായ
സാഹചര്യത്തില്‍
വടക്കന്‍ ജില്ലകളിലുളള
എസ്.എസ്.എല്‍.സി.
പാസ്സായ കുട്ടികള്‍
സ്കോള്‍ കേരള വഴിയാണ്
ഉപരിപഠനം നടത്തുന്നത്
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം എത്ര കുട്ടികള്‍
സ്കോള്‍ കേരള വഴി
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
സ്കോള്‍
കേരളയില്‍ ഫീസ്
വര്‍ദ്ധനവ് ഇൗ വര്‍ഷം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പുതുക്കിയ
ഫീസ് നിരക്ക്
എത്രയാണെന്ന്
അറിയിക്കുമോ;
വര്‍ദ്ധനവ്
പുന:പരിശോധിക്കുമോ?
സ്വയംഭരണ
കോളേജുകളുടെ പ്രവര്‍ത്തനം
2789.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്വയംഭരണ കോളേജുകളുടെ
പ്രവര്‍ത്തനം
വിലയിരുത്തുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
എച്ച്.ഇ.സി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സര്‍ക്കാര്‍ കാലാവധി
നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ;
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍
എച്ച്.ഇ.സി
നിഷ്കര്‍ഷിച്ചിട്ടുള്ള
പഠന മേഖലകള്‍ ഏതൊക്കെ;
വിശദവിവരം
ലഭ്യമാക്കുമോ?
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന് ആനുപാതികമായി
പ്ലസ് വണ്‍ സീറ്റുകള്‍
2790.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പല ജില്ലകളിലും
എസ്.എസ്.എല്‍.സി.
പാസ്സാകുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി പ്ലസ്
വണ്‍ സീറ്റുകള്‍
ഇല്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താണ്; എത്ര ശതമാനം
സീറ്റ് വര്‍ദ്ധനവാണ്
വരുത്തുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(സി)
ഈ
വര്‍ദ്ധനയ്ക്ക്
ആനുപാതികമായി
അദ്ധ്യാപകരെ
താല്ക്കാലികാടിസ്ഥാനത്തില്
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കരയിലെ
പ്ലസ് ടു സ്കൂളുകള്‍
2791.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
ടു അനുവദിച്ചു
നല്‍കണമെന്ന്
ആവശ്യപ്പെട്ട് കൊണ്ട്
നെയ്യാറ്റിന്‍കര നിയോജക
മണ്ഡലത്തിലെ
സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
2016 മുതല്‍ 2018 മേയ്
മാസം വരെ എത്ര
അപേക്ഷകള്‍
ലഭ്യമായിട്ടുണ്ട്;
അപേക്ഷ നല്കിയ
സ്കൂളുകള്‍ ഏതൊക്കെയാണ്
എന്ന് വിശദമാക്കാമോ;
(ബി)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ പ്ലസ് ടു
സ്കൂളുകള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങൾ
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
എസ്.എസ്.എല്‍.സി.
പരീക്ഷയ്ക്ക് ഗ്രേസ്
മാര്‍ക്ക്
2792.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സിലബസ്സില്‍ 8, 9
ക്ലാസ്സുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികളില്‍
സംസ്ഥാന, ദേശീയ തല
കായിക മത്സരങ്ങളില്‍
പങ്കെടുത്ത്
വിജയിച്ചവര്‍ക്ക്
എസ്.എസ്.എല്‍.സി.
പരീക്ഷയില്‍ ഗ്രേസ്
മാര്‍ക്ക്
നല്കുന്നുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ ഏതെല്ലാം
മത്സരങ്ങള്‍ക്കാണ്
ഇപ്രകാരം ഗ്രേസ്
മാര്‍ക്ക് നല്കി
വരുന്നത്;
(സി)
കായിക
മത്സരങ്ങളില്‍ ഗ്രേസ്
മാര്‍ക്ക്
അനുവദിക്കുന്നതിന്
നിലവിലുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
ഹയര്‍
സെക്കണ്ടറി സ്ഥാപനങ്ങളില്‍
കായിക അധ്യാപകര്‍
2793.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
നിലവില്‍ കായിക
അധ്യാപകര്‍ ജോലി
ചെയ്യുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രീഡിഗ്രി
നിലവിലുണ്ടായിരുന്നപ്പോൾ
കുട്ടികള്‍ക്ക്
ലഭ്യമായിരുന്ന കായിക
വിദ്യാഭ്യാസം ഹയര്‍
സെക്കണ്ടറി
രൂപീകരിച്ചപ്പോള്‍
നഷ്ടപ്പെടുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
എല്ലാ
ഹയര്‍ സെക്കണ്ടറി
സ്കൂളുകളിലും കായിക
അധ്യാപകരുടെ തസ്തിക
പുതുതായി സൃഷ്ടിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
'കൈറ്റി'
ന്റെ പ്രവര്‍ത്തനങ്ങള്‍
2794.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഇന്ഫ്രാസ്ട്രക്ചചര്
ആന്‍ഡ് ടെക്നോളജി ഫോര്‍
എഡ്യൂക്കേഷന്‍ (കൈറ്റ്
) ന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഏതെങ്കിലും രീതിയിലുള്ള
തടസ്സങ്ങള്‍
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൈറ്റ്
ഏത് വകുപ്പിന് കീഴിലാണ്
പ്രവര്‍ത്തിക്കുന്നത്;
പ്രവര്‍ത്തന ഫണ്ടിന്റെ
ലഭ്യത തുടങ്ങിയ
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
കൈറ്റിന്റെ
ഭരണസമിതി അംഗങ്ങള്‍,
അവരുടെ തെരഞ്ഞെടുപ്പ്
/നാമനിര്‍ദ്ദേശം,
കാലാവധി തുടങ്ങിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
(ഡി)
കൈറ്റിന്റെ
പ്രധാന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സമഗ്ര
ശിക്ഷ പദ്ധതി
2795.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-പ്രൈമറി
മുതല്‍ ഹയര്‍
സെക്കന്ററി വരെ ഒറ്റ
സംവിധാനം
ഒരുക്കുന്നതിന്റെ
ഭാഗമായി അഞ്ച്
കുട്ടികളില്‍ കൂടുതലുളള
സ്ക്കൂളുകളില്‍ ഒരു
അദ്ധ്യാപകന്റെ സേവനം
എസ്.എസ്.എയും
ആര്.എം.എസ്.എയും
ലയിപ്പിച്ച് സമഗ്ര
ശിക്ഷ പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
ഇതില്‍ എത്ര കോടി
രൂപയുടെ പദ്ധതികള്‍ക്ക്
കേന്ദ്രം അംഗീകാരം
നല്‍കിയിട്ടുണ്ട്;
(സി)
കഴിഞ്ഞ
വര്‍ഷം എസ്.എസ്.എ.യിലും
ആര്.എം.എസ്.എ.യിലുമായി
അനുവദിച്ചിരുന്ന
തുകയില്‍ നിന്നും
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
മാനസികമായി
വെല്ലുവിളി നേരിടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
വേണ്ടിയുളള
അദ്ധ്യാപകരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഈ വിഭാഗത്തില്‍പ്പെട്ട
അഞ്ച് കുട്ടികളില്‍
കൂടുതലുളള
സ്ക്കൂളുകളില്‍ ഒരു
അദ്ധ്യാപകന്റെ സേവനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചാലക്കുടി
ഗവണ്മെന്റ് ഹയര്‍ സെക്കന്ററി
സ്കൂളില്‍ ആധുനിക ലാബ്
നിര്‍മ്മാണം
2796.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍
ആര്.എം.എസ്.എ.
ഫണ്ടുപയോഗിച്ച്
നിര്‍മ്മിക്കുന്നതിന്
അനുമതി ലഭിച്ച
ചാലക്കുടി ഗവണ്മെന്റ്
ഹയര്‍ സെക്കന്ററി
സ്കൂളില്‍ ആധുനിക ലാബ്,
ചാലക്കുടി ഗവണ്മെന്റെ
ഗേള്‍സ് എച്ച്.എസ്
കോമ്പൗണ്ടില്‍
പ്രീ-മെട്രിക ഗേള്‍സ്
ഹോസ്റ്റല്‍ എന്നിവയുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്
എന്നറിയിക്കാമോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അവ നീക്കി നിര്‍മ്മാണം
ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിക്കുമോ?
വളപട്ടണം സി.എച്ച്.
മുഹമ്മദ്കോയ ഹൈസ്കൂള്‍
2797.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍,
വളപട്ടണം ഗവണ്മെന്റ്
ഹൈസ്കൂളിന്റെ പേര്,
1994-ല്‍ സി.എച്ച്.
മുഹമ്മദ്കോയ ഹൈസ്കൂള്‍
എന്ന് നാമകരണം ചെയ്ത്
പൊതുവിദ്യാഭ്യാസ
വകുപ്പ്
ഉത്തരവിറക്കിയിരുന്നോ;
ഈ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
ഉത്തരവ് പ്രകാരം
സ്കൂളിന്റെ പേരില്‍
വന്ന
മാറ്റത്തിനനുസരിച്ചു്
പല സര്‍ക്കാര്‍
രേഖകളിലും മാറ്റം
വരുത്തിയിട്ടില്ലായെന്ന
കാര്യം പരിശോധിക്കുമോ;
എങ്കിൽ രേഖകളിൽ
ആവശ്യമായ മാറ്റം
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
കാട്ടാക്കട മണ്ഡലത്തിലെ എല്‍
പി സ്കൂളിന് കെട്ടിടം
2798.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
കുളത്തുമ്മല്‍ എല്‍ പി
സ്കൂളിന് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി (Go.91/2018/
പാെ.വി.വ തീയതി
01.03.2018 ) ലഭ്യമായ
പ്രവൃത്തിയുടെ
തുടര്‍നടപടി
എന്തായെന്ന്
വിശദമാക്കാമാേ ;
(ബി)
പള്ളിച്ചല്‍
പഞ്ചായത്തിലെ കുഴിവിള
പി വി എല്‍ പി എസ്-
ന്റെ ഭൗതിക സംവിധാനം
മെച്ചപ്പെടുത്തുന്നതിനുള്ള
എന്തെങ്കിലും
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടാേ ;
ഇല്ലെങ്കില്‍ ഇതിനായി
നടപടി സ്വീകരിക്കുമോ?
ശിവപുരം
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി
സ്കൂളിന് കമ്പ്യൂട്ടര്‍ ലാബ്
2799.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാലുശ്ശേരി
മണ്ഡലത്തിലെ ശിവപുരം
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂളിന്
എം.എല്‍.എ ആസ്തി വികസന
ഫണ്ടില്‍ നിന്നും
കമ്പ്യൂട്ടര്‍ ലാബ്
അനുവദിച്ചിട്ടും അത്
സ്ഥാപിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ശിവപുരം
ഹയര്‍ സെക്കണ്ടറി
സ്കൂളിന് കമ്പ്യൂട്ടര്‍
ലാബ്
സ്ഥാപിക്കുന്നതിനുള്ള
തടസ്സം
എന്താണെന്നറിയിക്കാമോ;
ഇത് സംബന്ധിച്ച്
കയ്റ്റ് (കെ.ഐ.റ്റി.ഇ)
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
അറിയിക്കാമോ?
ഫറോക്ക്
ജി.ജി.യു.പി.എസ്-ല്‍
നിലവിലുളള വേക്കന്‍സി
2800.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയിലെ ഫറോക്ക് സബ്
ജില്ലയില്‍ ഉള്‍പ്പെട്ട
ജി.ജി.യു.പി.എസ്-ല്‍
നിലവിലുളള
എല്‍.പി.എസ്.എ./യു.പി.എസ്.എ.
വേക്കന്‍സി ജില്ലാന്തര
ഓണ്‍ലൈന്‍
ട്രാന്‍സ്ഫറിനായി
(2018-19) അപ്ലോഡ്
ചെയ്യാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളിലെ
എല്‍.പി.എസ്.എ. (5),
യു.പി.എസ്.എ. (3)
വേക്കന്‍സികള്‍
അപ്ലോഡ്
ചെയ്യാത്തതുമൂലം
ഓണ്‍ലൈന്‍
അപേക്ഷകര്‍ക്ക്
ട്രാന്‍സ്ഫര്‍
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഓണ്‍ലൈന്‍
അപേക്ഷകര്‍ക്ക്
ട്രാന്‍സ്ഫര്‍ നല്‍കാതെ
കഴിഞ്ഞ കുറച്ചു
വര്‍ഷങ്ങളായി ഈ
സ്കൂളില്‍
ദിവസവേതനാടിസ്ഥാനത്തില്‍
അധ്യാപകരെ
നിയമിക്കുകയും, ഈ
വര്‍ഷം 26-5-2018-ല്‍
വീണ്ടും ഇന്റര്‍വ്യൂ
നടത്തിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഓണ്‍ലൈന്‍
അപേക്ഷ സമയത്ത്
വേക്കന്‍സി
ഉണ്ടായിരുന്നിട്ടും
ബോധപൂര്‍വ്വം
വേക്കന്‍സി അപ്ലോഡ്
ചെയ്യാത്ത കോഴിക്കോട്
ഡി.ഡി.ഇ.യ്ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുമോ;
(ഇ)
പ്രസ്തുത
സ്കൂളില്‍ ഓണ്‍ലൈന്‍
അപേക്ഷകനായ അരുണ്‍
ജി.യ്ക്ക് നിയമാനുസൃതം
ലഭിക്കേണ്ട
ട്രാന്‍സ്ഫര്‍
ലഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ചാവക്കാട്
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി
സ്കൂള്‍
2801.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഗുരുവായൂര്‍
സഗരസഭ പരിധിയിൽ സ്ഥിതി
ചെയ്യുന്ന ചാവക്കാട്
സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
പഴയ കെട്ടിടം അതിന്റെ
തനിമ
നിലനിര്‍ത്തിക്കൊണ്ട്
സംരക്ഷിക്കുന്നതിന് ഒരു
കോടി രൂപ
വകയിരുത്തുമെന്ന
പ്രഖ്യാപനത്തിന്മേലുള്ള
നടപടി ക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ് ;
വിശദീകരിക്കാമോ?
സ്പെഷ്യല്‍
സ്ക്കുളുകള്ക്ക് എയ്ഡഡ് പദവി
2802.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ 33
സ്പെഷ്യല്‍ സ്ക്കുളുകളെ
എയ്ഡഡ്
സ്ക്കുളുകളാക്കിയ
ഉത്തരവ് ഇതുവരെ
പ്രാവര്ത്തികമാക്കിയിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ക്യാബിനറ്റ്
സബ് കമ്മിറ്റിയുടെ
ഇതിന്മേലുള്ള തീരുമാനം
എന്തായിരുന്നു;
വിശദമാക്കുമോ;
(സി)
പ്രസ്തുത
സ്പെഷ്യല്‍
സ്ക്കുളുകള്ക്ക്
എയ്ഡഡ് പദവി നല്കുന്ന
കാര്യത്തില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
നങ്ങ്യാര്‍കുളങ്ങര
സര്‍ക്കാര്‍ യു.പി.എസ്
ശതാബ്ദി കെട്ടിട നിര്‍മ്മാണം
2803.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
നങ്ങ്യാര്‍കുളങ്ങര
സര്‍ക്കാര്‍ യു.പി.എസ്
ശതാബ്ദി കെട്ടിട
നിര്‍മ്മാണത്തിനുള്ള
എസ്റ്റിമേറ്റ് ആലപ്പുഴ
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറുടെ ഓഫീസില്‍
നിന്നും ഡി.പി.ഐ.യ്ക്ക്
കൈമാറിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഈ തുക കൈമാറുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ?
അധ്യാപികയുടെ എല്‍.ഡബ്ലിയു.എ
ഫയൽ
2804.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
എന്‍.എസ്.എസ്.എച്ച്.എസ്.
അകത്തേത്തറയിലെ
എച്ച്.എസ്.എ.ആയി ജോലി
നോക്കിയിരുന്ന
ബിന്ദു.ആര് നായർ
എന്നയാളുടെ
എല്‍.ഡബ്ലിയു.എ.
ലീവുമായി ബന്ധപ്പെട്ട്
സര്‍ക്കാരില്‍ നില
നില്ക്കുന്ന
GED/M2/82/2018 E FILE
NO.766729 ഫയലില്‍
തീരുമാനമെടുക്കുന്നതിന്
ഉണ്ടായിരിക്കുന്ന
കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
ധനകാര്യ വകുപ്പില്‍
ഇപ്പോള്‍
എത്തിയിരിക്കുന്ന
ബിന്ദുവിന്റെ ലീവ്
സാംഗ്ഷനും തുടര്‍ന്ന്
തിരികെ സര്‍വ്വീസില്‍
പ്രവേശിക്കുവാനുള്ള
അവസരവും എത്രയും വേഗം
നടപ്പാക്കുന്നതിന്
സത്വര നടപടി
സ്വീകരിക്കുമോ;
(സി)
അപേക്ഷ
നല്കി വിവിധ
ഓഫീസുകളില്‍ കഴിഞ്ഞ 7
മാസമായി കയറിയിറങ്ങുന്ന
അധ്യാപികയുടെ ലീവ്
സംബന്ധമായ വിഷയം
എന്നേക്ക്
പരിഹരിക്കപ്പെടും
എന്നറിയിക്കാമോ;
ഇവര്‍ക്ക് എന്നേക്ക്
സര്‍വ്വീസില്‍ തിരികെ
പ്രവേശിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
കെ.ഇ.ആര്.
ഭേദഗതിക്ക് മുന്‍കാല
പ്രാബല്യം
2805.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഇ.ആര്.
ഭേദഗതി ശരിവെച്ചുകൊണ്ട്
ഹെെക്കോടതി നടത്തിയ
2016 ഡിസംബര്‍ 3-ലെ
വിധി പ്രസ്താവനയില്‍
29-1-2016 മുതല്‍
കെ.ഇ.ആര് ഭേദഗതിക്ക്
മുന്‍കാല പ്രാബല്യം
നല്‍കിയത്
റദ്ദാക്കിയിട്ടുണ്ടോ
എന്ന് വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
2016
ഡിസംബറിനുമുമ്പ്
സ്കൂളുകളില്‍
നിലനിന്നിരുന്ന
തസ്തികകളില്‍
പ്രൊട്ടക്ടഡ്
ജീവനക്കാരെ മാത്രമേ
നിയമിക്കാവൂ എന്ന
കര്‍ശന നിബന്ധന ഉളളതായി
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കെ.ഇ.ആര്.
ഭേദഗതി പ്രകാരം
ഡിസംബര്‍ 2016ന് മുമ്പ്
നിയമിതരായിട്ടുളള
സ്കൂള്‍ ജീവനക്കാരുടെ
നിയമനത്തെ
അംഗീകരിക്കുന്നതിന്
തടസങ്ങള്‍
നിലനില്‍ക്കുന്നുവെന്നത്
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രീ
- പ്രെെമറി സ്കൂള്‍
ജീവനക്കാരുടെ വേതനം
2806.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയിഡഡ് സ്കൂളുകളാേട്
ചേര്‍ന്ന്
പ്രവര്‍ത്തിക്കുന്ന
പ്രീ - പ്രെെമറി
സ്കൂളുകള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
ലഭ്യമല്ലാത്തതിനാല്‍,
അവിടെ ജാേലി ചെയ്യുന്ന
ജീവനക്കാര്‍ക്ക്
പി.ടി.എ നല്കുന്ന വളരെ
തുച്ഛമായ വേതനമാണ്
ലഭിക്കുന്നത് എന്നും
അതു കൃത്യമായി
ലഭിക്കാറുമില്ല എന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇക്കാര്യം പരിശാേധിച്ച്
സർക്കാർ അനുകൂല
നടപടികള്‍
കെെക്കാെള്ളുമോ ?
പ്രീ-പ്രെെമറി
അധ്യാപകരുടേയും ആയമാരുടേയും
മാസവേതനം
2807.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വിദ്യാലയങ്ങളില്‍
പി.ടി.എ. യുടെ കീഴില്‍
ആരംഭിച്ച പ്രീ
-പ്രെെമറി
ക്ലാസ്സുകളില്‍
പഠിപ്പിക്കുന്ന
പ്രീ-പ്രെെമറി കോഴ്സ്
പാസ്സായ
അധ്യാപകര്‍ക്കും
ആയമാര്‍ക്കും യഥാക്രമം
എത്ര രൂപയാണ് മാസവേതനം
നല്കിവരുന്നതെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
മാസവേതനം സംസ്ഥാനത്തെ
എയ്ഡഡ് വിദ്യാലയങ്ങളിലെ
അധ്യാപകര്‍ക്കും
ആയമാര്‍ക്കും
നല്കുന്നുണ്ടോ എന്ന്
വ്യക്താക്കുമോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
അറിയിക്കുമോ;
(സി)
HRMP
3616/2015 നമ്പര്‍
പരാതിയിന്മേല്
പൊതുവിദ്യാഭ്യാസ
വകുപ്പ് സെക്രട്ടറിയെ
എതിര്‍കക്ഷിയാക്കി 2016
ജൂണ്‍ 27-ാം തീയതി
സംസ്ഥാന മനുഷ്യാവകാശ
കമ്മീഷന് പാസ്സാക്കിയ
ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നറിയിക്കുമോ?
ഹയര്‍
സെക്കണ്ടറി പ്രിന്‍സിപ്പല്‍
നിയമനം
2808.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍ ഹയര്‍
സെക്കണ്ടറി സ്കൂളുകള്‍
നിലവിലുണ്ട്;
(ബി)
സര്‍ക്കാര്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍
പ്രിന്‍സിപ്പല്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(സി)
പ്രിന്‍സിപ്പല്‍മാരായി
പ്രൊമോഷന്
നല്‍കുന്നതിന്
അര്‍ഹരായവരുടെ
ഡി.പി.സി. ലിസ്റ്റ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അര്‍ഹരായവര്‍ക്ക് ഉടന്‍
പ്രൊമോഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ
തസ്തിക നിര്‍ണ്ണയം
2809.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16
കാലയളവില്‍ എയ്ഡഡ്
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍
അനുവദിച്ചിട്ടുള്ള
ബാച്ചുകളിലെ തസ്തിക
നിര്‍ണയ നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
പ്രസ്തുത തസ്തിക
നിര്‍ണയ നടപടികള്‍
പൂര്‍ത്തീകരിച്ച്
അധ്യാപകര്‍ക്ക് ശമ്പളം
നല്‍കാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
നോണ്‍
വെക്കേഷണല്‍ ടീച്ചര്‍ ജനറല്‍
ഫൗണ്ടേഷന് കോഴ്സ് തസ്തിക
2810.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവ.വോക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ നോണ്‍
വോക്കേഷണല്‍ ടീച്ചര്‍
ജനറല്‍ ഫൗണ്ടേഷന്
കോഴ്സ് (ജൂനിയര്‍)
ന്റെ എത്ര തസ്തികകള്‍
നിലവിലുണ്ട്; അവ
ഏതൊക്കെ
സ്കൂളുകളിലാണെന്ന്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
ഏതൊക്കെ
സ്കൂളുകളിലെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
എത്ര
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇല്ലെങ്കില്‍ അതിനുളള
കാരണം വ്യക്തമാക്കാമോ;
(ഡി)
രണ്ട്
കോഴ്സുകള്‍ മാത്രമുളള
സ്കൂളുകളില്‍
ജി.എഫ്.സി.
അദ്ധ്യാപകരുടെ തസ്തിക
ജൂനിയര്‍ ആയി
പരിഗണിക്കുന്നുണ്ടോ;
(ഇ)
ഇല്ലെങ്കില്‍
പ്രസ്തുത സ്കൂളുകളിലെ
ജി.എഫ്.സി. അദ്ധ്യാപക
തസ്തിക ഏതു രീതിയിലാണ്
പരിഗണിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ പ്രീപ്രൈമറി
അദ്ധ്യാപകരുടെ ശമ്പളം
2811.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളില്‍
പ്രീപ്രൈമറി വിഭാഗം
തുടങ്ങുന്നതിന്
സര്‍ക്കാര്‍
ഉത്തരവുകള്‍
എന്തെങ്കിലും
ഇറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
എയ്ഡഡ്
സ്കൂളുകളില്‍
നിയമിച്ചിട്ടുളള
പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക്
നാമമാത്രമായ ശമ്പളമാണ്
മാനേജ്മെന്റ്
നല്‍കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
സ്കൂളുകളിലെ
പ്രീപ്രൈമറി
അദ്ധ്യാപകര്‍ക്ക്
നല്കുന്ന മിനിമം
ശമ്പളം എയ്ഡഡ് മേഖലയിലെ
പ്രീപ്രൈമറി
സ്ക്കൂളുകളില്‍ ജോലി
നോക്കുന്ന
അദ്ധ്യാപകര്‍ക്ക്
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകളില്‍ ദിവസവേതനക്കാരെ
നിയമിക്കാന്‍ നടപടി
2812.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മന്ത്രിമാരുടെയും
എം.എല്‍.എ.മാരുടെയും
പേഴ്സണല്‍
സ്റ്റാഫിലേക്ക്
ഡെപ്യൂട്ടേഷനില്‍
പോകുന്ന എയ്ഡഡ്
സ്കൂളിലെ അദ്ധ്യാപക-
അനദ്ധ്യാപക
ജീവനക്കാരുടെ
ഒഴിവിലേക്ക്
ദിവസവേതനക്കാരെ
നിയമിക്കാന്‍
തടസ്സങ്ങള്‍ ഉണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത ഒഴിവിലേക്ക്
ദിവസവേതനക്കാരെ
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോ?
ആലപ്പുഴ
ജില്ലയിലെ ഹൈസ്കൂള്‍
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
2813.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയിലെ ഹൈസ്കൂള്‍
അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകള്‍
പി. എസ്. സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം വിഷയങ്ങളില്‍
എത്ര ഒഴിവുകള്‍
വീതമെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
പി. എസ്. സി. റാങ്ക്
ലിസ്റ്റില്‍ നിന്നും
പ്രസ്തുത ഒഴിവുകളില്‍
എത്ര നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വിശദമാക്കുമോ?
മലപ്പുറം
ജില്ലയിലെ എച്ച്.എസ്.എ
നാച്വറല്‍ സയന്‍സ് ഒഴിവുകള്‍
2814.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ എച്ച്.എസ്.എ
നാച്വറല്‍ സയന്‍സില്‍
എത്ര ഒഴിവുകളാണ്
നിലവിലുള്ളത്; ഇതില്‍
എത്ര ഒഴിവുകളാണ്
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;വ്യക്തമാക്കുമോ;
(ബി)
ഒഴിവുകള്‍
അടിയന്തരമായി
നികത്തുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദാംശം
വെളിപ്പെടുത്തുമോ?
അദ്ധ്യാപക
പാക്കേജ് അനോമലി പരിഹരിക്കാൻ
നടപടി
2815.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകള്കളില് ഏത്
തീയതിക്ക് മുന്‍പ്
നിയമനം നേടിയ
അദ്ധ്യാപകര്‍ക്കാണ്
അദ്ധ്യാപക പാക്കേജ്
പ്രകാരം സംരക്ഷണം
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
അദ്ധ്യാപക
പാക്കേജ് നിലവില്‍
വന്നതിനുശേഷം
തസ്തികയില്ലാതെ പുറത്തു
പോയവര്‍ക്ക് പുനര്‍
നിയമനം നല്കുന്ന രീതി
എങ്ങനെയെന്ന്
വ്യക്തമാക്കുമോ;
(സി)
സീനിയര്‍
ആയ അദ്ധ്യാപകര്‍
സംരക്ഷണത്തിന്റെ
പേരില്‍ പുറത്തുപോയി
ബി.ആര്.സി.കളില്‍
ട്രെയിനര്‍ ആയി നിയമനം
ലഭിക്കുമ്പോള്‍
മുഴുവന്‍ ശമ്പളവും
ലഭിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഒരു
സ്കൂളില്‍ നിന്നും
14.7.1997-ന് മുന്‍പ്
നിയമനം ലഭിച്ചവര്‍
പുറത്തുപോയി അദ്ധ്യാപക
പാക്കേജ് പ്രകാരം
സംരക്ഷണം
ലഭിക്കുമ്പാേള്
മുഴുവന്‍ ശമ്പളവും
ലഭിക്കുകയും ഈ
തീയതിയ്ക്ക് ശേഷം
അദ്ധ്യാപക പാക്കേജിന്റെ
ആനുകൂല്യം ലഭിച്ച്
ബി.ആര്.സി.,
സി.ആര്.സി.കളില്‍
കോര്‍ഡിനേറ്റര്‍
തസ്തികയില്‍ നിയമനം
ലഭിക്കുമ്പോള്‍ ശമ്പള
നഷ്ടം സംഭവിക്കുകയും
ചെയ്യുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഈ അനോമലി പരിശോധിച്ച്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
2816.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം 1:30, 1:35,
1:40 എന്നിങ്ങനെ മാറ്റം
വരുത്തിയതിന് സമാനമായി
ജോലി നഷ്ടപ്പെടുന്ന
അനദ്ധ്യാപകരെ
സംരക്ഷിക്കുന്നതിനായി
അനദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
വ്യത്യാസപ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എല്‍.പി.
സെക്ഷന്‍ അറ്റാച്ച്
ചെയ്തിട്ടുള്ള
ഹൈസ്ക്കൂളുകളില്‍
സ്പെഷ്യലിസ്റ്റ്
അദ്ധ്യാപക തസ്തികകള്‍
നിലനിര്‍ത്തുവാന്‍
എല്‍.പി. വിഭാഗം
കുട്ടികളുടെ എണ്ണം
കണക്കാക്കിയതുപോലെ
അനദ്ധ്യാപകരെ
സംരക്ഷിക്കുന്നതിനും
എല്‍.പി. വിഭാഗം
കുട്ടികളുടെ എണ്ണം കൂടി
ചേര്‍ക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കേരള
വിദ്യാഭ്യാസ ചട്ടം
അനുസരിച്ച് ഹയര്‍
സെക്കന്ററി
സ്ക്കൂളുകളില്‍
അനദ്ധ്യാപക തസ്തിക
സൃഷ്ടിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമം
വ്യക്തമാക്കുമോ?
അധ്യാപകരുടെ
മിനിമം വേതനം
2817.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരായ
കുട്ടികളെ
പഠിപ്പിക്കുന്ന
സംസ്ഥാനത്തെ പല
സ്കൂളുകളിലെയും
അധ്യാപകര്‍ക്ക്
തുച്ഛമായ വേതനമാണ്
ലഭിക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
അധ്യാപകര്‍ക്ക് മിനിമം
വേതനം
ഏര്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ തസ്തികമാറ്റ
ഉത്തരവ്
2818.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പില്‍ അനധ്യാപക
തസ്തികകളായ
ക്ലാര്‍ക്ക്,
ടൈപ്പിസ്റ്റ്,
അറ്റന്‍ഡന്റ് എന്നീ
തസ്തിയിലുള്ളവര്ക്ക്
അധ്യാപക തസ്തികയിലേക്ക്
തസ്തികമാറ്റത്തിന്
നിലവിലുള്ള വ്യവസ്ഥകളും
യോഗ്യതകളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗ്യതകളും വ്യവസ്ഥകളും
നിശ്ചയിച്ചത് ഏത്
സര്‍ക്കാര്‍ ഉത്തരവ്
അഥവാ സ്പെഷ്യല്‍ റൂള്‍
മുഖേനയാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സര്‍ക്കാര്‍ ഉത്തരവ്
അഥവാ സ്പെഷ്യല്‍ റൂള്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ?
വിദ്യാഭ്യാസ
വകുപ്പിലെ ബൈട്രാന്‍സ്ഫര്‍
നിയമനം
2819.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ ജോലി
ചെയ്യുന്ന
മിനിസ്റ്റീരിയല്‍
ജീവനക്കാര്‍ക്കും
ലാസ്റ്റ് ഗ്രേഡ്
ജീവനക്കാര്‍ക്കും
ബൈട്രാന്‍സ്ഫര്‍ വഴി
എച്ച്.എസ്.എ.ആയി നിയമനം
ലഭിക്കുന്നതിന് 2017
നവംബറിൽ തന്നെ
സര്‍ട്ടിഫിക്കറ്റ്
പരിശോധന കഴിഞ്ഞിട്ടും
ഇന്റര്‍വ്യൂവിന്
കാലതാമസം
നേരിടുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
നിയമനങ്ങള്‍ക്കുളള
കൂടികാഴ്ചാതീയതി
നിശ്ചയിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ?
അധ്യാപകരുടെ
പ്രൊബേഷന്‍ പൂർത്തിയാക്കാൻ
കമ്പ്യൂട്ടര്‍ പരിശീലനം
2820.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അധ്യാപകരുടെ
പ്രൊബേഷന്‍ ഡിക്ലയര്‍
ചെയ്യുന്നതിന് 45
മണിക്കൂര്‍
കമ്പ്യൂട്ടര്‍ പരിശീലനം
വേണമെന്ന നിബന്ധന
നിലവില്‍ ഡിഗ്രി
തലത്തിലോ
പി.ജി.തലത്തിലോ
കമ്പ്യൂട്ടര്‍ പ്രധാന
വിഷയമായോ സബ്സിഡറി
വിഷയമായോ ബിരുദം
നേടിയവര്‍ക്ക്
നിര്‍ബന്ധമാണോ;
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
കമ്പ്യൂട്ടര്‍
പരിജ്ഞാനമുള്ളവരെ 45
മണിക്കൂര്‍
ദൈര്‍ഘ്യമുള്ള
കമ്പ്യൂട്ടര്‍
പരിശീലനത്തില്‍ നിന്നും
ഇളവ് അനുവദിക്കണമെന്ന
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(സി)
എങ്കിൽ
ഇത്തരത്തില്‍
കമ്പ്യൂട്ടര്‍
പരിജ്ഞാനമുള്ളവരെ 45
മണിക്കൂര്‍
ദൈര്‍ഘ്യമുള്ള
കമ്പ്യൂട്ടര്‍ പരിശീലനം
വേണമെന്ന നിബന്ധനയിൽ
നിന്ന് ഒഴിവാക്കാൻ
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളിലെ പ്രിന്‍സിപ്പാള്‍
തസ്തികകള്‍
2821.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍ ഹയര്‍
സെക്കന്ററി
സ്കൂളുകളില്‍
പ്രിന്‍സിപ്പാള്‍
തസ്തികയില്‍ എത്ര
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വൊക്കേഷണല്‍
ഇൻസ്ട്രക്ടർമാരുടെ പ്രൊമോഷന്
2822.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊഴിലധിഷ്ഠിത
ഹയര്‍ സെക്കണ്ടറി
വകുപ്പില്‍ എട്ട്
വര്‍ഷം
പൂര്‍ത്തിയാക്കിയ
വൊക്കേഷണല്‍
ഇൻസ്ട്രക്ടർമാരുടെ
പ്രൊമോഷന് സംബന്ധിച്ച
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത വിഷയത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
ആയതിന്റെ നിലവിലെ
സ്ഥിതി എന്താണെന്നും
അറിയിക്കാമോ?
കോഴിക്കാേട്
ജില്ലയിലെ എല്‍.പി.എസ്.ടി./
യു.പി.എസ്.ടി. ഒഴിവുകള്‍
T 2823.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കാേട്
ജില്ലയില്‍ സര്‍ക്കാര്‍
സ്കൂളുകളില്‍ പി.എസ്.സി
നിയമനം വൈകുന്നതിനാല്‍
അദ്ധ്യാപക ക്ഷാമം
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോഴിക്കാേട്
ജില്ലയില്‍
എല്‍.പി.എസ്.ടി./
യു.പി.എസ്.ടി.
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നു
വിശദമാക്കുമോ;
(സി)
പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്നും ഈ
ഒഴിവുകളിലേക്ക് സ്ഥിരം
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
പ്രീപ്രെെമറി
സ്ക്കൂളിലെ അദ്ധ്യാപകര്‍
2824.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുട്ടികളുടെ
സ്വഭാവരൂപീകരണത്തിലും
പഠനത്തിലും
പ്രീപ്രെെമറി
സ്ക്കൂളിലെ
അദ്ധ്യാപകര്‍
വഹിക്കുന്ന പങ്ക്
പ്രശംസനീയമാണെന്ന്
കരുതുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളില്‍
07.12.2012 വരെ
നിയമിതരായിട്ടുളള
പ്രീപ്രെെമറി
അദ്ധ്യാപകര്‍ക്ക്
തുച്ഛമായ ഓണറേറിയമാണ്
നല്‍കുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
ഓണറേറിയത്തിന് പകരം
ശമ്പള സ്കെയില്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
അതിന്മേലുളള നിലപാട്
എന്താണെന്ന്
വ്യക്തമാക്കുമോ ?
പ്രീപ്രെെമറി
അധ്യാപകരുടെ ശമ്പളം
2825.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളോടനുബന്ധിച്ച്
പ്രവര്‍ത്തിച്ചുവരുന്ന
പ്രീപ്രെെമറി
അധ്യാപകര്‍ക്ക്
തുച്ഛമായ ശമ്പളമാണ്
ലഭിക്കുന്നത് എന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രീ പ്രെെമറി സ്കൂളിലെ
അധ്യാപകര്‍ക്ക്
സര്‍ക്കാര്‍ നല്കുന്ന
ആനുകൂല്യം ഇവര്‍ക്കും
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
വര്‍ഷങ്ങളായി
ഇൗ മേഖലയില്‍ ജോലി
ചെയ്യുന്നവര്‍ക്ക്
മിനിമം വേതനവും
ആനുകൂല്യവും തൊഴില്‍
സംരക്ഷണവും നല്കുവാന്
ആവശ്യമായ നിയമ
നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
തിരുവനന്തപുരം
ജില്ല എച്ച്.എസ്.റ്റി
ഇംഗ്ലീഷ് തസ്തികയിലെ ഒഴിവുകൾ
2826.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍
എച്ച്.എസ്.റ്റി
ഇംഗ്ലീഷ് തസ്തികയില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
തസ്തികമാറ്റം
മുഖേന എച്ച്.എസ്.റ്റി
ഇംഗ്ലീഷ് തസ്തികയില്‍
നിയമനം നടത്തുന്നതിന്
എത്ര ഒഴിവുകള്‍ നീക്കി
വച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ഡി)
തിരുവനന്തപുരം
ജില്ലയിലെ എല്ലാ
ഒഴിവുകളും
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
ലൈബ്രേറിയന്മാരുടെ
തസ്തിക അനുവദിക്കാൻ നടപടി
2827.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം നടപ്പാക്കുന്ന
സര്‍ക്കാര്‍
ഹയര്‍സെക്കന്ററി
രംഗത്ത് അത്യാവശ്യം
ഉണ്ടാകേണ്ട ആധുനിക
ലൈബ്രറിയും പരിശീലനം
ലഭിച്ച
ലൈബ്രേറിയന്മാരും ഇല്ല
എന്ന വസ്തുത
ഉള്‍ക്കൊള്ളുന്നുണ്ടോ;
(ബി)
ലൈബ്രറി
സംവിധാനം
മെച്ചപ്പെടുത്തുകയും
അവിടെ പരിശീലനം ലഭിച്ച
ലൈബ്രേറിയന്മാരുടെ
തസ്തികള്‍
അനുവദിക്കുകയും
ചെയ്യുമോ?
സ്ഥിരാദ്ധ്യാപകരില്ലാത്ത
സ്കൂളുകളിലെ വിദ്യാഭ്യാസം
2828.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ഥിരാദ്ധ്യാപകരില്ലാത്ത
എത്ര സ്കൂളുകളാണ്
നിലവിലുളളതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
സ്കൂളുകളില്‍
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉത്തമ വിദ്യാഭ്യാസം
ലഭ്യമാക്കുന്നതിനും
പാഠ്യേതര
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പുതിയ
അദ്ധ്യയന വര്‍ഷം
ആരംഭിക്കുന്ന
അവസരത്തില്‍
സ്ഥിരാദ്ധ്യാപകരില്ലാത്തത്
സ്കൂളുകളുടെ ദെെനംദിന
പ്രവര്‍ത്തനങ്ങളെയും
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരത്തെയും
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
ഇത്തരം സ്കൂളുകളില്‍
സ്ഥിരാദ്ധ്യാപകരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കന്ററി അദ്ധ്യാപക
തസ്തികകള്‍
2829.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15ൽ
ആരംഭിച്ചതും ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
അദ്ധ്യാപക തസ്തികകള്‍
സൃഷ്ടിച്ചതുമായ എത്ര
ഹയര്‍ സെക്കന്ററി
സ്കൂളുകള്‍ ഉണ്ട് ;
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(ബി)
തസ്തികകള്‍
സൃഷ്ടിച്ചിട്ടും
റീജണല്‍ ഡെപ്യൂട്ടി
ഡയറക്ടരുടെ സ്കൂള്‍
സന്ദര്‍ശന
റിപ്പോര്‍ട്ടും
ഫിക്സേഷൻ ഉത്തരവും
വൈകുന്നതിനാൽ
ഇന്റര്‍വ്യൂ പോലും
നടത്താൻ കഴിയാത്ത
ഏതൊക്കെ സ്കൂളുകളാണ്
കൊല്ലം
ജില്ലയിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്കൂളുകളിൽ ഫിക്സേഷൻ
ഉത്തരവുകള്‍
ലഭ്യമാക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
കൊമേഴ്സ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യാൻ നടപടി
2830.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
30.06.2017 ല്‍
നിലവിലുണ്ടായിരുന്ന
എച്ച്.എസ്.എസ്.റ്റി
കൊമേഴ്സ് (ജൂനിയര്‍)
അദ്ധ്യാപകരുടെ
ഒഴിവുകള്‍ പി.എസ്.സി
-യ്ക്ക് റിപ്പോര്‍ട്ട്
ചെയ്യണമെന്നും ഇൗ
പ്രക്രിയ രണ്ടു
മാസത്തിനുളളില്‍
പൂര്‍ത്തിയാക്കണമെന്നും
എറണാകുളം ട്രിബ്യൂണല്‍
കോടതി ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പി.എസ്.സി റാങ്ക്
ലിസ്റ്റിലുളളവരെ
(കാറ്റഗറി നമ്പര്‍
459/2010 ,
എച്ച്.എസ്.എസ്.റ്റി,
കൊമേഴ്സ് ജൂനിയര്‍)
ഹിയറിംഗിനു
വിളിക്കുമെന്ന്
അറിയിച്ചിരുന്നോ;
(സി)
എങ്കില്‍
ഇവരുടെ ഹിയറിംഗ്
നടത്തിയിരുന്നോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
30.06.2017
ല്‍ നിലവിലുണ്ടായിരുന്ന
എച്ച്.എസ്.എസ്.റ്റി
കൊമേഴ്സ്
അദ്ധ്യാപകരുടെ
ഒഴിവുകള്‍ പി.എസ്.സി.
ക്ക് റിപ്പോര്‍ട്ട്
ചെയ്യുവാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ ?
പ്രൊട്ടക്ടഡ്
അദ്ധ്യാപകര്‍ക്കായി
നീക്കിവച്ച തസ്തികകള്‍
2831.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷിഫ്റ്റ്
സമ്പ്രദായം
നിര്‍ത്തലാക്കിയ
സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകര്‍ക്കായി
നീക്കിവച്ച
തസ്തികകളില്‍
പ്രൊട്ടക്ടഡ്
അദ്ധ്യാപകര്‍ ഇല്ലാത്ത
സാഹചര്യത്തില്‍
പി.എസ്.സി.ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
താല്കാലികാടിസ്ഥാനത്തില്
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
ഏതെങ്കിലും തരത്തില്‍
തടസ്സങ്ങളുണ്ടോ;
വ്യക്തമാക്കുമോ?
എച്ചിപ്പാറ ട്രെെബല്‍
സ്കൂളിലെ എട്ടാം ക്ലാസിന്റെ
അംഗീകാരം
2832.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കാട്
എച്ചിപ്പാറ ഗവണ്മെന്റ്
ട്രെെബല്‍ സ്കൂളിലെ
എട്ടാം ക്ലാസിന്റെ
അംഗീകാരം സര്‍ക്കാര്‍
നിര്‍ദ്ദേശ പ്രകാരം
റദ്ദാക്കിയിട്ടുണ്ടാേ;
എങ്കിൽ പ്രസ്തുത
ഉത്തരവ് കേരള
ഹെെക്കാേടതി വിധിയുടെ
ലംഘനമാകുകയില്ലേ ;
വ്യക്തമാക്കുമാേ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
എച്ചിപ്പാറ ഗവണ്മെന്റ്
ട്രെെബല്‍ സ്കൂളില്‍
യു.പി ക്ലാസുകള്‍
അനുവദിക്കുന്നതിനായി
സ്ഥലം എം.എല്‍.എ
അന്നത്തെ വിദ്യാഭ്യാസ
മന്ത്രിക്ക് കത്ത്
നല്കിയിരുന്നാേ;
വിശദീകരിക്കുമാേ;
(സി)
പ്രസ്തുത
സ്കൂളിലെ എട്ടാം
ക്ലാസിന്‍െറ അംഗീകാരം
റദ്ദാക്കാനുണ്ടായ കാരണം
വിശദീകരിക്കുമാേ?
ഡി.പി.എെ
ഓഫീസ് പുതുക്കിപ്പണിയാൻ
ആര്‍ക്കിയോളജി വകുപ്പിന്റെ
സഹായം
2833.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വളരെ പുരാതനമായതും
പൈതൃകമന്ദിരങ്ങളുടെകൂട്ടത്തില്പ്പെടുത്തിയിട്ടുള്ളതുമായ
ഡി.പി.എെ ഓഫീസിന്റെ
പുതുക്കിപ്പണിയല്‍
നടന്നിട്ടുണ്ടോ;
എങ്കില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
ആര്‍ക്കിയോളജി
വകുപ്പിന്റെ സഹായം
തേടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്പോള്‍
നടത്തിയ
വര്‍ക്കുകള്‍ക്കായി
ചെലവഴിച്ച
തുകയെത്രയെന്നും
എന്തെല്ലാം
പ്രവൃത്തികളാണ്
ചെയ്തതെന്നും
വര്‍ക്കുകള്‍ നടത്താന്‍
അനുമതി നല്‍കിയത്
ആരാണെന്നും
വ്യക്തമാക്കുമോ;
(സി)
പൈതൃക
മന്ദിരമായതിനാല്‍
ഡി.പി.എെ ഓഫീസില്‍
നടത്തുന്ന
പുതുക്കിപ്പണിയലിന്
ആര്‍ട്ട് ആന്റ്
ഹെറിട്ടേജ് കമ്മീഷന്,
പുരാവസ്തു വകുപ്പ്
എന്നിവയുടെ
നിര്‍ദ്ദേശങ്ങളും
സാന്നിദ്ധ്യവും
ഉറപ്പാക്കണം എന്ന്
കാണിച്ച് സംസ്ഥാന
പുരാവസ്തു ഡയറക്ടറുടെ
17.7.17ലെ
A2-3663/2017/DA
നമ്പര്‍ കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കെ.കെ.കൃഷ്ണന്
നായരുടെ ശമ്പള പരിഷ്കരണ അപാകത
2834.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലായിലെ
ജില്ല പാഠപുസ്തക
ഡിപ്പോയില്‍ പാര്‍ടൈം
സ്വീപ്പറായി ജോലി
ചെയ്തിരുന്ന കെ.കെ.
കൃഷ്ണന് നായരുടെ
2008ലെ ശമ്പള പരിഷ്കരണ
അപാകത പരിഹരിക്കുന്നത്
സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പിനും
മുഖ്യമന്ത്രിക്കും
നല്‍കിയിരുന്ന Docket
No.G160800136
R6/11100/2018/ ഡിപിഐ
നമ്പർ നിവേദനത്തിൻ മേൽ
വിദ്യാഭ്യാസ വകുപ്പ്
ഇതുവരെ
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കൃഷ്ണന്
നായരുടെ അപേക്ഷ പ്രകാരം
ശമ്പള പരിഷ്കരണ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഈ
ഫയലില്‍
തീരുമാനമുണ്ടാകാന്‍
എടുക്കുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?
കേരള
ശാസ്ത്ര സാങ്കേതിക
മ്യൂസിയത്തില്‍
സ്ഥാപിച്ചിട്ടുള്ള
ആസ്ട്രോണമി ഗ്യാലറി
2835.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
കേരള സംസ്ഥാന ശാസ്ത്ര
സാങ്കേതിക
മ്യൂസിയത്തില്‍
സ്ഥാപിച്ചിട്ടുള്ള
ആസ്ട്രോണമി
ഗ്യാലറിക്ക് വേണ്ടി
എത്ര തുകയാണ്
ചെലവാക്കിയതെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഗ്യാലറിയിലെ
ഓരോ
എക്സിബിറ്റുകള്ക്ക്
എത്ര തുക
ചെലവാക്കിയെന്നും അവ
സ്ഥാപിച്ച കമ്പനിയുടെ
പേര്, അഡ്രസ്സ്
എന്നിവയും
വ്യക്തമാക്കാമോ;
(സി)
ആസ്ട്രോണമി
ഗ്യാലറിയിലെ
എക്സിബിറ്റുകള്ക്കും
അനുബന്ധ
പ്രവൃത്തികള്‍ക്കും
ടെണ്ടര്‍
ക്ഷണിച്ചിരുന്നോ;
എങ്കില്‍ ടെണ്ടറില്‍
പങ്കെടുത്ത കമ്പനികളുടെ
പേരും ക്വാട്ട് ചെയ്ത
തുകയും
വ്യക്തമാക്കുമോ;
(ഡി)
ആസ്ട്രോണമി
ഗ്യാലറിയിലെ
എക്സിബിറ്റുകളുടെയും
മറ്റ് അനുബന്ധ
പ്രവൃത്തികളുടെയും
കരാറുകാര്‍ക്ക് പി.
ഡബ്ല്യു. ഡി. ലെെസന്‍സ്
ഉണ്ടോ; ഇല്ലെങ്കില്‍
പി. ഡബ്ല്യു. ഡി.
ലെെസന്‍സ്
ഇല്ലാത്തവര്‍ക്ക്
കരാര്‍ നല്‍കാനുണ്ടായ
സാഹചര്യവും കാരണവും
വ്യക്തമാക്കുമോ?
കേരള
വിദ്യാഭ്യാസ നിയമ പരിഷ്ക്കരണ
കമ്മീഷന്
2836.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വിദ്യാഭ്യാസ നിയമം
പരിഷ്ക്കരിക്കുന്നതിനും
കേന്ദ്ര വിദ്യാഭ്യാസ
അവകാശ നിയമം
നടപ്പാക്കുന്നതിനും
വേണ്ടി നിയമിച്ച
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
എം.എ.ഖാദറിന്റെ
നേതൃത്വത്തിലുള്ള
കമ്മിറ്റിക്ക് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഹയര്‍
സെക്കണ്ടറി രംഗത്ത്
നിലവിലുള്ള ചട്ടങ്ങള്‍
പര്യാപ്തമല്ലാത്തതിനാല്‍
എം.എ.ഖാദറിന്റെ
അധ്യക്ഷതയിലുള്ള
കമ്മിറ്റിയോട് അത്
സംബന്ധിച്ച
പ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുവാന്‍
നിര്‍ദ്ദേശിക്കുമോ;
(ഡി)
പൊതു
വിദ്യാഭ്യാസ രംഗത്തു്
വിവിധ ഏജന്‍സികളായ
എസ്.എസ്.എ.,എസ്.സി.ഇ.
ആര്.ടി.,സീമാറ്റ്,എെ.ടി.അറ്റ്
സ്കൂള്‍, ആര്.എം.
എസ്.എ.,പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞം എന്നിവയുടെ
ഏകോപനമില്ലെന്ന കാര്യം
പരിശോധിച്ചു നടപടി
സ്വീകരിക്കുമോ;
(ഇ)
ഭരണ
രംഗത്ത്
ഉദ്യോഗസ്ഥര്‍ക്ക്
പരിശീലനം നല്കുന്ന
സീമാറ്റില്‍ വിദഗ്ധരായ
പരിശീലകരുടെ
നേതൃത്വത്തില്‍
പരിശീലനം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
അക്കാദമിക മികവ്
പുലര്‍ത്തുന്നവരെ
ഉള്‍ക്കൊള്ളിച്ച് ഭരണ
രംഗത്തിനു് ആവശ്യമായ
പരിശീലനം
ലഭ്യമാക്കുമോ;
വ്യക്തമാക്കുമോ?
അഞ്ജു
പി.എ യുടെ ഡ്യൂപ്ലിക്കേറ്റ്
എസ്.എസ്.എല്‍.സി. ബുക്ക്
2837.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.എസ്.എല്‍.സി.
ബുക്കിന്റെ
ഡ്യൂപ്ലിക്കേറ്റ്
ലഭിക്കുന്നതിനായി അഞ്ജു
പി.എ. 3.11.2017 ലെ
B4/46242/2017 നമ്പര്‍
പ്രകാരം പരീക്ഷ ഭവനില്‍
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
ഡ്യൂപ്ലിക്കേറ്റ്
ബുക്ക്
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ന്
നല്കി; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
അപേക്ഷപ്രകാരം
ഡ്യൂപ്ലിക്കേറ്റ്
ബുക്ക് ഇതുവരെ
അനുവദിച്ചിട്ടില്ലെങ്കില്‍
അപേക്ഷകയുടെ
തുടര്‍വിദ്യാഭ്യാസം
ഉള്‍പ്പെടെയുളളവയ്ക്ക്
തടസ്സം ഉണ്ടാകുമെന്ന
വസ്തുതകൂടി പരിഗണിച്ച്
അടിയന്തരമായി
എസ്.എസ്.എല്‍.സി
ഡ്യൂപ്ലിക്കേറ്റ്
ബുക്ക് നല്കുവാന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ശാസ്ത്ര
സാങ്കേതിക മ്യൂസിയം ടിക്കറ്റ്
കൗണ്ടര്‍ അസിസ്റ്റന്റ് തസ്തിക
2838.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക മ്യൂസിയം
നോട്ടിഫിക്കേഷന്‍
No.E/240/09 തീയതി
9/2/2009 പ്രകാരം
ടിക്കറ്റ് കൗണ്ടര്‍
അസിസ്റ്റന്റ്
തസ്തികയ്ക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷിച്ചു; അതില്‍
എത്ര പേര് എഴുത്ത്
പരീക്ഷയില്‍
പങ്കെടുത്തു :എഴുത്ത്
പരീക്ഷയുടെ റാങ്ക്
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
ഇന്റര്‍വ്യൂവിന്
മുമ്പ്
സര്‍ട്ടിഫിക്കറ്റ്
വെരിഫിക്കേഷന്
നടത്തിയപ്പോള്‍
നോട്ടിഫിക്കേഷനില്‍
പറഞ്ഞ വിദ്യാഭ്യാസ
യോഗ്യതയും തൊഴില്‍
പരിചയവും തെളിയിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍
ഹാജരാക്കിയ
സര്‍ട്ടിഫിക്കറ്റുകളുടെ
പകര്‍പ്പ്,
സര്ട്ടിഫിക്കേഷന്
നടത്തിയതിന്റെ
ലിസ്റ്റിന്റെ
പകര്‍പ്പ്,
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തവരുടെ
ലിസ്റ്റ്, റാങ്ക്
ലിസ്റ്റ്, നിയമന
ഉത്തരവിന്റെ പകര്‍പ്പ്
എന്നിവ ലഭ്യമാക്കാമോ;
(സി)
നിയമനം
ലഭിച്ച
ഉദ്യോഗാര്‍ത്ഥിക്കു
മതിയായ യോഗ്യത
ഉണ്ടായിരുന്നോ?
ചേലക്കര
മണ്ഡലത്തിലെ സ്കൂളുകളില്‍
പ്രവേശനം നേടിയ കുട്ടികള്‍
2839.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളിലായി 2018-19
അദ്ധ്യയന വര്‍ഷം എത്ര
കുട്ടികള്‍ പുതിയതായി
പ്രവേശനം
നേടിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
സ്കൂളിലും പുതിയതായി
പ്രവേശനം നേടിയ
കുട്ടികളുടെ എണ്ണം
ക്ലാസ്സ് തിരിച്ച്
പ്രത്യേകം
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ല സോഷ്യല്‍ സയന്‍സ്
എച്.എസ്.എസ്.ടി. തസ്തിക
2840.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍ സോഷ്യല്‍
സയന്‍സ് വിഷയത്തില്‍
എച്.എസ്.എസ്.ടി.
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി. യില്‍
റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്;
(സി)
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളിലേക്ക് നിയമനം
നടത്തിയിട്ടുണ്ടോ;വിശദമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിൽ അധ്യാപക
തസ്തികയിലെ ഒഴിവുകള്‍
2841.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
പൊതു വിദ്യാലയങ്ങളില്‍
എത്ര അധ്യാപക
തസ്തികകള്‍ ഒഴിഞ്ഞു
കിടപ്പുണ്ടെന്നുള്ള
വിവരം സ്കൂള്‍ തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികകളില്‍
ഏതിലൊക്കെയാണ്
താത്ക്കാലികാടിസ്ഥാനത്തില്‍
നിയമനം
നടത്തിയിട്ടുള്ളത്; ഈ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി. എസ്. സി. ക്ക്
റിപ്പോര്‍ട്ട് ചെയ്തു
നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍
പ്രെെമറി സ്കൂളുകളിലെ
പ്രധാനധ്യാപകര്‍
2842.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
ഭരണച്ചുമതല,
വിദ്യാഭ്യാസവകുപ്പുതല
യോഗങ്ങള്‍,
എസ്.എസ്.എ.യുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
സഹാധ്യാപകരുടെ
ക്ലാസുപരിശോധന
തുടങ്ങിയ
പ്രവര്‍ത്തനങ്ങള്‍
ചെയ്തുതീര്‍ക്കേണ്ട
ഉത്തരവാദിത്വമുളള
സര്‍ക്കാര്‍ പ്രെെമറി
സ്കൂളുകളിലെ
പ്രധാനധ്യാപകരെ ഒരു
ക്ലാസ്സിന്റെ
പൂര്‍ണ്ണചുമതല
ഏല്‍പ്പിക്കുകവഴി
പ്രസ്തുത ക്ലാസ്സിലെ
കുട്ടികളുടെ പഠനത്തെ
അത് പ്രതികൂലമായി
ബാധിക്കുന്നു എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാരിന്
സാമ്പത്തിക ബാധ്യത
ഇല്ലെന്നിരിക്കെ
സര്‍ക്കാര്‍ പ്രെെമറി
പ്രധാനാധ്യാപകര്‍ക്ക്
ഗസറ്റഡ് റാങ്ക്
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഹെെസ്കൂള്
അദ്ധ്യാപകന് ഹെെസ്കൂള്
എച്ച്.എം., ഡി.ഇ.ഒ,
ഡി.ഡി.ഇ, എ.ഡി.പി.എെ
എന്നിങ്ങനെ
സ്ഥാനക്കയറ്റത്തിനുളള
ഒട്ടേറെ തസ്തികകള്‍
നിലവിലിരിക്കെ,
പ്രെെമറി അദ്ധ്യാപകന്
പ്രധാനാദ്ധ്യാപകന്
എന്ന ഏക
പ്രമോഷനോടുകൂടി
സേവനത്തില്‍ നിന്ന്
വിരമിക്കേണ്ടിവരുന്ന
സാഹചര്യത്തില്‍ ഇൗ
അനീതി ഒഴിവാക്കുന്നതിന്
ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍ തസ്തിക
സര്‍ക്കാര്‍ പ്രെെമറി
പ്രധാനാദ്ധ്യാപകരുടെ
പ്രമോഷന്
തസ്തികയാക്കി മാറ്റാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക് കെട്ടിട
നിര്‍മ്മാണം
2843.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൂടുതല്‍
കുട്ടികള്‍ പഠിക്കുന്ന
സര്‍ക്കാര്‍
സ്കൂളുകള്‍ക്ക്
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാന്‍
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവയ്ക്കു
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
അഞ്ഞൂറിലധികം
കുട്ടികളുള്ള
സ്കൂളുകള്‍ക്കും
ആയിരത്തിലധികം
കുട്ടികളുള്ള
സ്കൂളുകള്‍ക്കും എത്ര
തുക വീതമാണ് കെട്ടിട
നിര്‍മ്മാണത്തിനായി
നല്‍കുന്നത്; വിശദാംശം
വെളിപ്പെടുത്തുമോ?
പിരിച്ചുവിട്ട
ജീവനക്കാരനെ സര്‍വ്വീസില്‍
തിരിച്ച് എടുക്കാൻ നടപടി
2844.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തില്‍
എസ്.സി./എസ്.ടി
വിഭാഗത്തിലെ എത്ര
ജീവനക്കാര്‍ സ്ഥിരം
തസ്തികയില്‍ ജോലി
ചെയ്യുന്നുണ്ട്; അവര്‍
ഏതൊക്കെ തസ്തികയില്‍
ആണ് ജോലി നോക്കി
വരുന്നത് ; അവരുടെ പേര്
,തസ്തിക എന്നിവ
വ്യക്തമാക്കാമോ;
(ബി)
കേരള
സ്റ്റേറ്റ് സയന്‍സ്
ആന്റ് ടെക്നോളജി
മ്യൂസിയത്തില്‍ ജോലി
നോക്കി വന്നിരുന്ന
എല്‍.ഡി. ക്ലാര്‍ക്കായ
ദളിത് ജീവനക്കാരനെ
അന്വേഷണം കൂടാതെ
പിരിച്ച് വിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
സ്ഥാപനത്തിലെ സ്ത്രീ
ജീവനക്കാരിയോട്
അതിക്രമം
കാണിച്ചെങ്കില്‍
സ്ഥാപനത്തിന്റെ
ഡയറക്ടര്‍ പോലീസിൽ
പരാതി കൊടുത്ത് കേസ്
എടുത്ത ശേഷമാണോ ഈ
ജീവനക്കാരനെ
സര്‍വീസില്‍ നിന്നും
പിരിച്ചു വിട്ടത്
;വ്യക്തമാക്കാമോ;
(ഡി)
വനിത
ജീവനക്കാരിയോട്
അതിക്രമം
കാണിച്ചിട്ടുണ്ടെങ്കില്‍
ടിയാനെ
പിരിചുവിടുന്നതിന്
മുന്‍പ് നിയമപ്രകാരമുളള
നടപടിക്രമം ഈ കേസില്‍
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഇ)
നിയമപ്രകാരമുള്ള
ഒരു നടപടിക്രമങ്ങളും
പാലിക്കാതെ
ജീവനക്കാരന്റെ ഭാഗത്ത്
നിന്നും അഭിപ്രായം
പോലും കേള്‍ക്കാതെ
പിരിച്ചുവിട്ട നടപടി
പുന:പരിശോധിച്ച് ടിയാനെ
സര്‍വ്വീസില്‍ തിരിച്ച്
എടുക്കാനുള്ള നടപടി
സ്വീകരിക്കുമോ?
സ്ക്കൂളുകളില്‍
ഉച്ചക്കഞ്ഞി പാചകം ചെയ്യുന്ന
തൊഴിലാളികള്‍
2845.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,എയ്ഡഡ്
സ്ക്കൂളുകളില്‍
ഉച്ചക്കഞ്ഞി പാചകം
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
റിട്ടയര്‍മെന്റ് പ്രായം
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
അറിയിക്കാമോ;
(ബി)
പാചകത്തൊഴിലാളികളുടെ
പ്രായം ഏത് രേഖ
പ്രകാരമാണ്
കണക്കാക്കുന്നത്
എന്നറിയിക്കാമോ;
(സി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
മുനിസിപ്പാലിറ്റി,
പൂക്കോട്ടൂര്‍
ഗ്രാമപഞ്ചായത്ത്
എന്നിവിടങ്ങളിലെ
സര്‍ക്കാര്‍ പ്രൈമറി
സ്കൂളുകളിലെ
പാചകത്തൊഴിലാളികളുടെ
പേര്, വയസ്സ്,
റിട്ടയര്‍മെന്റ് തീയതി
എന്നിവ അറിയിക്കാമോ;
(ഡി)
സ്കൂള്‍
പാചകത്തൊഴിലാളികള്‍ക്ക്
ഏതെങ്കിലും തരത്തിലുളള
മെഡിക്കല്‍ പരിശോധന,
ഇന്‍ഷുറന്‍സ് എന്നിവ
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
അധ്യാപകര്‍ക്ക്
നിയമനാംഗീകാരവും ശമ്പളവും
ലഭ്യമാക്കുന്നതിന് നടപടി
2846.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഇ.ആര്.
ഭേദഗതിയെ തുടര്‍ന്ന്
നിയമനാംഗീകാരം
ലഭിക്കാതെ
ജോലിചെയ്യുന്ന
അധ്യാപകര്‍ക്ക്
അംഗീകാരവും ശമ്പളവും
ലഭ്യമാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2018-19
അധ്യയന വര്‍ഷം ഓള്‍ഡ്
സ്കൂളുകളില്‍
അധികമുണ്ടാകുന്ന
തസ്തികകളിലും ന്യൂലി
ഒാപ്പണ്ഡ്
സ്കൂളുകളില്‍ രാജി,
മരണം, റിട്ടയര്‍മെന്റ്
തസ്തികകളിലും നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(സി)
അധ്യാപകരുടെ
തസ്തിക നിര്‍ണ്ണയ
നടപടികള്‍ എത്രയും വേഗം
പൂര്‍ത്തിയാക്കുവാനും
നിയമനാംഗീകാരം
നല്കുവാനും സത്വര
നടപടികള്‍
സ്വീകരിക്കുമോ?
അര്‍ഹരായവര്‍ക്ക്
സ്കോളര്‍ഷിപ്പ്
2847.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്ലസ്
ടു കഴിഞ്ഞ്
ഉപരിപഠനയോഗ്യത നേടിയ
ഒന്നരലക്ഷം
വിദ്യാര്‍ത്ഥികള്‍
റഗുലര്‍ കോളേജുകളില്‍
പ്രവേശനം
ലഭിക്കാത്തതുകൊണ്ട്
പാരലല്‍ കോളേജുകളിലാണ്
പഠിക്കുന്നത് എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇവരുടെ
രജിസ്ട്രേഷന് ഫീസ്
പൂര്‍ണ്ണമായി
ഒഴിവാക്കുന്നതിനും
അര്‍ഹരായവര്‍ക്ക്
സ്കോളര്‍ഷിപ്പ്
നൽകുവാനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(സി)
കേരളത്തിലെ
സര്‍വ്വകലാശാലകളില്‍
1971 മുതല്‍
നടപ്പിലാക്കിയിട്ടുളള
റെഗുലര്‍ മോഡിന്
തുല്യമായി പ്രൈവറ്റ്
രജിസ്ട്രേഷന് സംവിധാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പട്ടികജാതി-വര്‍ഗ്ഗ-പിന്നാക്ക
വിഭാഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ബന്ധപ്പെട്ട വകുപ്പില്‍
നിന്നും 2016-17,
2017-18 വര്‍ഷങ്ങളില്‍
സാമ്പത്തിക
ആനുകൂല്യങ്ങള്‍
ലഭ്യമായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ഇ)
പ്രസ്തുത
ആനുകൂല്യങ്ങള്‍
കുടിശ്ശിക സഹിതം ഉടന്‍
വിതരണം ചെയ്യുന്നതിനും
മുന്‍കാലങ്ങളിലെ പോലെ
ആനുകൂല്യം അതത് വര്‍ഷം
രണ്ടു ഗഡുക്കളായി
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
സാങ്കേതിക സർവകലാശാലയുടെ
ആസ്ഥാനം
T 2848.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ
പി ജെ അബ്ദൂള്കലാം
സാങ്കേതിക
സർവകലാശാലയുടെ ആസ്ഥാനം
വിളപ്പില്‍ശാലയില്‍
നിര്‍മ്മിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതിലേക്ക്
സ്ഥലം
ഏറ്റെടുക്കുന്നതിന്
സ്പെഷ്യല്‍ ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ദേശീയ
തൊഴില്‍ നെെപുണ്യ
വിദ്യാഭ്യാസത്തിന്റെ ഭാഗമായ
കോഴ്സുകള്‍
2849.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
തൊഴില്‍ നെെപുണ്യ
വിദ്യാഭ്യാസത്തിന്റെ
ഭാഗമായ കോഴ്സുകള്‍ ഇൗ
അദ്ധ്യയന വര്‍ഷം
ആരംഭിക്കുമോ;വിശദമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ ഭാഗമായി
ഏതെല്ലാം കോഴ്സുകളാണ്
നടപ്പിലാക്കുന്നത്;
പ്രസ്തുത കോഴ്സുകളുടെ
നടത്തിപ്പ് ചുമതല
നിക്ഷിപ്തമായിരിക്കുന്നത്
ആരിലാണെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
സംവിധാനം
നടപ്പിലാക്കുന്നതിനായി
ഏതെല്ലാം
സ്രോതസുകളില്‍
നിന്നുമാണ് ധനസമാഹരണം
നടത്തുന്നതെന്ന്
വിശദമാക്കുമോ?
വിദൂര
വിദ്യാഭ്യാസ കോഴ്സുകളുടെ
അംഗീകാരം
2850.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ജി.സി
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തിയതിനാല്‍
കേരളത്തിലെ
സര്‍വ്വകലാശാലകള്‍ക്ക്
വിദൂരവിദ്യാഭ്യാസ
കോഴ്സുകള്‍ നടത്താന്‍
യോഗ്യത നഷ്ടപ്പെടും
എന്ന വാര്‍ത്ത
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരമൊരു സ്ഥിതി
നിലനില്‍ക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സുകളുടെ അംഗീകാരം
നഷ്ടപ്പെടാതിരിക്കാന്‍
വകുപ്പ്
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
വിദൂര
വിദ്യാഭ്യാസ
കോഴ്സുകളുടെ
അംഗീകാരവുമായി
ബന്ധപ്പെട്ട്
വിദ്യാര്‍ത്ഥികളുടെ
ആശങ്ക
ദൂരീകരിക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
2851.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ പദ്ധതികള്‍
തയ്യാറാക്കുന്നതിനും
അവയുടെ
പ്രവര്‍ത്തനങ്ങളെ
ഏകോപിപ്പിക്കുന്നതിനും
നിരീക്ഷിക്കുന്നതിനും
വിശകലനം ചെയ്യുന്നതിനും
ഉന്നത വിദ്യാഭ്യാസ
രംഗത്ത് സാമൂഹ്യനീതി,
ഗുണമേന്മ എന്നിവ
ഉറപ്പാക്കുന്നതിനും
എന്തെല്ലാം
പരിപാടികളാണ് ഉന്നത
വിദ്യാഭ്യാസ കൗണ്‍സില്‍
ആവിഷ്ക്കരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍ ഫലപ്രദവും
കാര്യക്ഷമവുമാക്കുന്നതിനായി
കൗണ്‍സില്‍
പുനഃസംഘടിപ്പിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വിശദാംശം ലഭ്യമാക്കുമോ?
ആര്‍ട്സ്
ആൻഡ് സയന്‍സ് കോളേജുകളുടെ
സൗകര്യവും വിദ്യാഭ്യാസ
നിലവാരവും
2852.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളുടെ
സൗകര്യവും വിദ്യാഭ്യാസ
നിലവാരവും
ഉയര്‍ത്തുന്നതിന്
പ്രഖ്യാപിച്ച പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഭാഗമായി തിരുവനന്തപുരം
ജില്ലയില്‍ ഏതൊക്കെ
കോളജുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
ഓരോ കോളേജിനും ഏതൊക്കെ
പ്രവൃത്തികൾക്ക്, എത്ര
തുക അനുവദിച്ചു എന്ന്
വ്യക്തമാക്കുമോ?
കാഞ്ഞിരംകുളം
കെ.എന്‍.എം ഗവണ്മെന്റ്
ആര്‍ട്ട്സ് ആന്റ് സയന്‍സ്
കോളേജ്
2853.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിൽ
കാഞ്ഞിരംകുളം
കെ.എന്‍.എം ഗവണ്മെന്റ്
ആര്‍ട്ട്സ് ആന്റ്
സയന്‍സ് കോളേജിന് അഞ്ച്
ഏക്കര്‍ ഭൂമിയില്ല എന്ന
കാരണത്താൽ അഫിലിയേഷന്
നഷ്ടപ്പെടുവാൻ
ഇടയാകുന്ന നടപടികള്‍
നടന്നുവരുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ആയതിലേയ്ക്ക്
ഭൂമി
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ; ഭൂമി
ഏറ്റെടുക്കൽ നടപടി
എപ്പോള്‍
പൂര്‍ത്തിയാകും എന്ന്
അറിയിക്കുമോ?
ദേശീയാടിസ്ഥാനത്തില്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ റാങ്കിംഗ്
2854.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയാടിസ്ഥാനത്തില്‍
ആര്‍ട്സ് & സയന്‍സ്
കോളേജുകളുടെ റാങ്കിംഗ്
നടത്താനുള്ള തീരുമാനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഈ റാങ്കിംഗ് കേരളത്തിലെ
വിദ്യാഭ്യാസ രംഗത്ത്
എന്തൊക്കെ മാറ്റങ്ങളാണ്
വരുത്താന്‍
പോകുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരളത്തിലെ
ആര്‍ട്സ് ആന്‍ഡ്
സയന്‍സ് കോളേജുകളുടെ
നിലവാരം
ഉയര്‍ത്തുന്നതിനെപ്പറ്റി
എന്തെങ്കിലും പഠനങ്ങള്‍
നടത്തുകയോ
സര്‍വകലാശാലകളുമായി
ചര്‍ച്ചകള്‍ നടത്തുകയോ
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ദേശീയതലത്തില്‍
രൂപവല്‍ക്കരിക്കപ്പെട്ട
റാങ്കിംഗ്
ഫ്രെയിംവര്‍ക്ക്
അടിസ്ഥാനമാക്കി
കേരളത്തിലെ ആര്‍ട്സ്
& സയന്‍സ്
കോളേജുകളെ ദേശീയ
നിലവാരത്തിലേയ്ക്കുയര്‍ത്താന്‍
എന്തൊക്കെ നടപടികൾ
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ഉന്നത
വിദ്യാഭ്യാസ മേഖലയിലെ
പദ്ധതികള്‍
2855.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ മേഖലയില്‍
പുതിയ ഉന്നത
വിദ്യാഭ്യാസ പീഠങ്ങളും
ഗവേഷണ ശാലകളും
സ്ഥാപിച്ച് സംസ്ഥാനത്തെ
അറിവിന്റെ
കേന്ദ്രമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കിരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ സാമൂഹ്യ
പ്രവര്‍ത്തനങ്ങളുടെ
കേന്ദ്രം കൂടിയായി
വികസിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
സമൂഹ
നന്മയ്ക്ക് ഉതകുന്ന
ഗവേഷണ ഫലങ്ങള്‍
സാധാരണക്കാരുമായി പങ്ക്
വയ്ക്കുന്നതിന്
ആവിഷ്ക്കരിച്ച
ശാസ്ത്രയാന്‍ പദ്ധതി
പ്രകാരം എന്തൊക്കെ
ഗവേഷണ ഫലങ്ങളാണ്
സാധാരണക്കാര്‍ക്ക് കൂടി
പ്രയോജനപ്പെടുന്ന
രീതിയില്‍
ആവിഷ്ക്കിരിക്കുവാന്
കഴിഞ്ഞത് വിശദമാക്കുമോ;
(ഡി)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
അക്കാഡമിക മികവ്
ഉയര്‍ത്തുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതികളുടെ അവലോകനം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാലാകാലങ്ങളില്‍ ഈ
പദ്ധതികള്‍ അവലോകനം
ചെയ്യുന്നതിനും
വേണ്ടത്ര മാറ്റങ്ങള്‍
ഉള്‍ക്കൊള്ളിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കോളേജുകളില്‍ അദ്ധ്യാപകരെ
നിയമിക്കുന്നതിനുളള
നിയന്ത്രണങ്ങള്‍
2856.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയിഡഡ് കോളേജുകളില്‍
അദ്ധ്യാപകരെ
നിയമിക്കുന്നതിന്
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ;
വിശദീകരിക്കുമോ;
(ബി)
സിംഗിള്‍
ഫാക്കല്‍റ്റി
വകുപ്പുകളില്‍
ആഴ്ചയില്‍ 16
മണിക്കൂര്‍ അദ്ധ്യയനം
വേണമെന്ന നിബന്ധന
നിലവിലുണ്ടോ; ഇത്
സംബന്ധിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
എയിഡഡ്
കോളേജുകളിലെ നിയമനം,
വെയിറ്റേജ് എന്നിവ
സംബന്ധിച്ച്
ഉത്തരവിറങ്ങിയിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
എട്ട്
പീരിയഡുണ്ടെങ്കില്‍
സിംഗിള്‍ ഫാക്കല്‍റ്റി
വകുപ്പില്‍
ഒരദ്ധ്യാപകനെ
നിയമിക്കാമെന്നത്
കോളേജ് വിദ്യാഭ്യാസ
വകുപ്പിന്
പൂര്‍ണ്ണമായും
ബാധകമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഗസ്റ്റ്
അദ്ധ്യാപകരുടെ വേതനം
2857.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സര്‍ക്കാര്‍/എയ്ഡഡ്
ആര്‍ട്ട്സ് ആന്റ്
സയന്‍സ് കാേളേജുകളില്
എത്ര ഗസ്റ്റ്
അദ്ധ്യാപകരുണ്ടെന്ന്
വ്യക്തമാക്കാമാേ ;
(ബി)
കാസര്കാേഡ്
ഗവണ്മെന്റ് കാേളേജില്‍
എത്ര
അദ്ധ്യാപകരുണ്ടെന്നും
ഇവരില്‍ എത്രപേര്‍
ഗസ്റ്റ്
അദ്ധ്യാപകരാണെന്നും
വ്യക്തമാക്കാമാേ;
(സി)
ആര്‍ട്സ്
ആന്റ് സയന്‍സ്
കാേളേജുകളിലെ വിവിധ പഠന
വകുപ്പുകളില്‍
ആഴ്ചയില്‍ എത്ര
മണിക്കൂര്‍ വരുന്ന
ഒഴിവുകളിലാണു ഗസ്റ്റ്
അദ്ധ്യാപകര്‍ ജാേലി
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമാേ ;
(ഡി)
താരതമ്യേന
കുറഞ്ഞ സമയം ജോലി
ചെയ്യുന്ന സ്ഥിരം
അദ്ധ്യാപകര്‍ക്കും വളരെ
കൂടുതല്‍ സമയം ജോലി
ചെയ്യുന്ന ഗസ്റ്റ്
അദ്ധ്യാപകര്‍ക്കും ഒരേ
വേതനമാണു
ലഭിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ഇ)
നെറ്റ്/പി.എച്ഛ്.ഡി.
യാേഗ്യതനേടിയിട്ടുള്ള
സര്‍ക്കാര്‍/എയ്ഡഡ്
ആര്‍ട്സ് ആന്റ് സയന്‍സ്
കാേളേജുകളിലെ ഗസ്റ്റ്
അദ്ധ്യാപകരുടെ വേതനം
ഹയര്‍ സെക്കന്ററി
മേഖലയില്‍ ജാേലി
ചെയ്യുന്നവരേക്കാള്‍
കുറവാണ് എന്നത്
ശരിയാണാേ;
(എഫ്)
സമാന
തസ്തികകളില്‍ ജാേലി
ചെയ്യുന്ന
എഞ്ചിനീയറിംഗ്
കാേളേജുകളിലെ
അദ്ധ്യാപകര്‍ക്ക്
42000/- രൂപ മാസവേതനം
ലഭിക്കുമ്പാേള്
ആര്‍ട്സ് ആന്റ് സയന്‍സ്
കാേളേജുകളിലെ ഗസ്റ്റ്
അദ്ധ്യാപകര്‍ക്ക്
അതിന്റെ പകുതിയാേളം
മാത്രമാണ് വേതനം
ലഭിക്കുന്നതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇൗ
അസന്തുലിതാവസ്ഥ
പരിഹരിക്കാന്‍ എന്ത്
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
ഡയറ്റുകളിലെ
അദ്ധ്യാപക നിയമനം
2858.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡയറ്റുകളില്‍
അദ്ധ്യാപകരെ പുതുതായി
നിയമിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ; എത്ര
അദ്ധ്യാപകരുടെ
ഒഴിവുകള്‍ നിലവിലുണ്ട്;
വ്യക്തമാക്കുമോ;
(ബി)
അദ്ധ്യാപക
തസ്തികകളിലേക്ക് നിയമനം
നടത്തുന്നതിനുവേണ്ടി
സ്പെഷല്‍ റൂളില്‍
ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പ്ലാനറ്റോറിയം
ഓപ്പറേറ്റര്‍ തസ്തികയിലെ
നിയമനം
2859.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക മ്യൂസിയം
നോട്ടിഫിക്കേഷന്‍
നമ്പര്‍ B/1153/2003/
Dated 02.06.2003 ലും
B/176/06/ Dated
20.01.2006 പ്രകാരം
പ്ലാനറ്റോറിയം
ഓപ്പറേറ്റര്‍
തസ്തികയില്‍ അപേക്ഷ
ക്ഷണിച്ചപ്പോള്‍ ഓരോ
പ്രാവശ്യവും എത്ര
ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷ
സമര്‍പ്പിച്ചിരുന്നു;
അവരുടെ പേരും
മേല്‍വിലാസവും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ അപേക്ഷ
സമര്‍പ്പിച്ചപ്പോള്‍
മതിയായ യോഗ്യത
ഉണ്ടായിരുന്ന എത്ര
ഉദ്യോഗാര്‍ത്ഥികള്‍
ഉണ്ടായിരുന്നു; ആയതില്‍
അറ്റിങ്ങല്‍ കരവാരം
തോട്ടില്‍ ആര്. ബിജു
അപേക്ഷ
സമര്‍പ്പിച്ചപ്പോള്‍
മതിയായ യോഗ്യതകൾ
ഉണ്ടായിരുന്നോ;
വ്യക്തമാക്കാമോ;
യോഗ്യതയില്ലായിരുന്നുവെങ്കില്
ഏത് മാനദണ്ഡം
അനുസരിച്ച് നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ദിവസവേതന
ജിവനക്കാരനെ
സ്ഥിരപ്പെടുത്താന്‍
പാടില്ലായെന്ന്
ഹൈക്കോടതിയുടെ OP No.
16964/1995 Dated
02.04.1996 ലെ
വിധിയുണ്ടായിരുന്നോ;
(ഡി)
പ്രസ്തുത
വിധി നിലനില്‍ക്കെ
ദിവസവേതന ജീവനക്കാരനായ
ബിജുവിനെ ഏത് ഉത്തരവ്
പ്രകാരം
സ്ഥിരപ്പെടുത്തിയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവ്
ഹൈക്കോടതി ഉത്തരവിന്റെ
ലംഘനമാണെന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
ഇന്റഗ്രേറ്റഡ്
ബി.എഡ് .
2860.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
അധ്യാപക നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനായി
ഇന്റഗ്രേറ്റഡ് ബി.എഡ്.
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ബിരുദപഠനത്തോടൊപ്പം
ബി.എഡും
പൂര്‍ത്തിയാക്കുന്ന
ഇന്റഗ്രേറ്റഡ് ബി.എഡ്
കോഴ്സ്
നടപ്പിലാക്കേണ്ടതിന്റെ
ആവശ്യകത സംബന്ധിച്ച്
നാഷണല്‍ കൗണ്‍സില്‍
ഫോര്‍ ടീച്ചര്‍
എഡ്യൂക്കേഷന്‍
(എന്‍.സി.ടി.ഇ)
സംസ്ഥാനത്തിന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;എങ്കില്‍
ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(സി)
ഏത്
അധ്യയനവര്‍ഷം മുതലാണ്
ഇന്റഗ്രേറ്റഡ് ബി.എഡ്
കേരളത്തില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
സയൻസ് വിഷയത്തിൽ ഉപരിപഠനം
2861.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റ്യാടി
നിയോജക മണ്ഡലത്തിലെ
വിവിധ സ്കൂളുകളിലായി
പ്ലസ് ടു സയൻസ്
ഗ്രൂപ്പിൽ
അനുവദിച്ചിട്ടുള്ള
സീറ്റുകളുടെ എണ്ണം
വ്യക്തമാക്കുമോ;
(ബി)
ഈ
സീറ്റുകളിൽ നിന്നാകെ
ഓരോ വര്‍ഷവും
പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സയൻസ് വിഷയത്തിൽ തന്നെ
ഉപരിപഠനം
നടത്തുന്നതിനായി
മണ്ഡലത്തിലുള്ള
കോളേജുകളുടെ എണ്ണവും
ഓരോ വിഷയത്തിനും
ലഭ്യമായ സീറ്റുകളുടെ
എണ്ണവും എത്രയാണെന്ന്
പറയാമോ;
(സി)
മണ്ഡലത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
സയൻസ് വിഷയങ്ങളിൽ
ഉപരിപഠനം നടത്തുന്നതിന്
ഇപ്പോഴുള്ള
സൗകര്യങ്ങള്‍
അപര്യാപ്തമാണെന്ന്
ബോധ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
കൂടുതൽ കോഴ്സുകള്‍
നടത്തുന്നതിന് ആവശ്യമായ
കെട്ടിട സൗകര്യങ്ങള്‍
ഉള്ള മൊകേരി
ഗവണ്മെന്റ് കോളേജിൽ
ഫിസിക്സ്, കെമിസ്ട്രി,
ബയോളജി വിഷയങ്ങളിൽ
പുതിയ ബാച്ചുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കേരള
ടെക്നോളജിക്കല്‍
യൂണിവേഴ്സിറ്റി
2862.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.ജെ.അബ്ദുൽകലാം
ടെക്നോളജിക്കല്‍
യൂണിവേഴ്സിറ്റിയുടെ
നിലവിലുള്ള പരിമിതികളും
പോരായ്മകളും
എന്തെല്ലാമാണ്;
വിശദവിവരം നല്‍കുമോ;
(ബി)
സമയബന്ധിതമായി
കെ. ടി. യു. വിന്റെ
പ്രതിസന്ധികള്‍
പരിഹരിച്ച് സ്റ്റുഡന്റ്
ഫ്രണ്ട്ലി
സര്‍വ്വകലാശാലയാക്കി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാലയുടെ ഫസ്റ്റ്
സ്റ്റാറ്റ്യൂട്ട്സ്
2863.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലയ്ക്ക്
സ്വന്തമായി ആസ്ഥാനം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ;
(ബി)
സ്ഥലം
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ;
(സി)
സര്‍വ്വകലാശാലയുടെ
ഫസ്റ്റ്
സ്റ്റാറ്റ്യൂട്ട്സ്
പുറത്തിറക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;വിശദമാക്കാമോ;
(ഡി)
സര്‍വ്വകലാശാലയില്‍
ഡിപ്പാര്‍ട്ട്മെന്റുകള്‍
രൂപീകരിക്കുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാല പരീക്ഷാഫലം
2864.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലക്ക്
പരീക്ഷാഫലം
സമയബന്ധിതമായി
പ്രസിദ്ധീകരിക്കുവാന്‍
സാധിക്കാത്തത് മൂലം
വിദ്യാര്‍ത്ഥികള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
സാങ്കേതിക
സര്‍വ്വകലാശാലയില്‍
നിലവില്‍ എത്ര സ്ഥിരം
ജീവനക്കാരുണ്ട്;
താല്‍ക്കാലികമായും
കോണ്‍ട്രാക്ട്
അടിസ്ഥാനത്തിലും എത്ര
പേര് ജോലി
നോക്കിവരുന്നു;
(സി)
നിലവിലുളള
ജീവനക്കാരുടെ എണ്ണം
പര്യാപ്തമാണോ;
അല്ലെങ്കില്‍ ആവശ്യമായ
ജീവനക്കാരുടെ
തസ്തികകള്‍
സൃഷ്ടിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
സ്കില്‍
പാര്‍ക്കുകള്‍
2865.
ശ്രീ.റ്റി.വി.രാജേഷ്
,,
എ.എം. ആരിഫ്
,,
ഒ. ആര്. കേളു
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോളിടെക്നിക്ക്
കോളേജുകളിലും
എഞ്ചിനീയറിംഗ്
കോളേജുകളിലും നിന്ന്
പഠിച്ചിറങ്ങുന്ന
വിദ്യാര്‍ത്ഥികള്‍,
രാജ്യത്തെ തൊഴില്‍ മേഖല
കാലാനുസൃതമായി
ആവശ്യപ്പെടുന്ന
വൈദഗ്ദ്ധ്യം
നേടുന്നില്ലെന്ന
പോരായ്മ പരിഹരിക്കാനായി
നടത്തി വരുന്ന
ഇടപെടലുകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
വിദ്യാര്‍ത്ഥികളെ
തൊഴില്‍
പ്രാപ്തിയുള്ളവരാക്കുകയെന്ന
ലക്ഷ്യത്തോടെ അഡീഷണല്‍
സ്കില്‍ അക്വിസിഷന്‍
പ്രോഗ്രാമിന്റെ ഭാഗമായി
സ്കില്‍ പാര്‍ക്കുകള്‍
സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
നിലവില്‍
തൊഴില്‍ വൈദഗ്ദ്ധ്യ
ആര്‍ജ്ജനത്തില്‍
ഉണ്ടായിട്ടുള്ള
അപര്യാപ്തത
പരിഹരിക്കാനായി
എഞ്ചിനീയറിംഗ്
കോളേജുകളില്‍ നൈപുണ്യ
പരിശീലന കേന്ദ്രങ്ങള്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
കാസര്‍ഗോഡ്
എല്‍. ബി. എസ്. എഞ്ചിനീയറിംഗ്
കോളേജ് ഹോസ്റ്റല്‍
2866.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
എല്‍. ബി. എസ്.
എഞ്ചിനീയറിംഗ്
കോളേജിന്റെ
ഹോസ്റ്റലുകള്‍ കോളേജ്
കാമ്പസ്സിന് പുറത്ത്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
കുട്ടികള്‍ക്കുള്ള
ഹോസ്റ്റല്‍, കാമ്പസിന്
പുറത്ത്
പ്രവര്‍ത്തിക്കുന്ന
സ്ഥിതിയില്‍ ഭാരിച്ച
തുക ഉപയോഗിച്ച്
കോളേജിന്
അത്യാവശ്യമല്ലാത്ത
ആഡിറ്റോറിയത്തിന്റെ
നിര്‍മ്മാണം
ഒഴിവാക്കണമെന്ന പി. ടി.
എ. യുടെ ഹര്‍ജിയില്‍
എന്തെങ്കിലും തീരുമാനം
കെെക്കൊണ്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
ആഡിറ്റോറിയത്തിന്റെ
നിര്‍മ്മാണം ഒഴിവാക്കി
കാമ്പസ്സിനകത്ത്
ഹോസ്റ്റല്‍ കെട്ടിടം
നിര്‍മ്മിക്കണമെന്ന പി.
ടി. എ. യുടെ
ഹര്‍ജിയില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
എഞ്ചിനീയറിംഗ്
കോളേജുകളിലെ അധ്യാപക പരിശീലനം
2867.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എഞ്ചിനീയറിംഗ്
കോളേജുകളിലെ
അധ്യാപകരുടെ
വിദ്യാഭ്യാസ
യോഗ്യതയോടൊപ്പം അധ്യാപക
പരിശീലനം
നടപ്പിലാക്കാന്‍
ഉദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
നിലവിലെ രീതിയില്‍
ഏതാനും ദിവസത്തെ
പരിശീലനം മാറ്റി
അഡ്വാന്‍സ്ഡ്
ടെക്നോളജിയും ടീച്ചിംഗ്
മെത്തേഡും
സ്വായത്തമാക്കുന്ന
രീതിയിലുള്ള അധ്യാപക
പരിശീലനം നല്‍കുമോ;
(സി)
നിലവാരം
മെച്ചപ്പെടുത്തുന്നതിന്
മറ്റ് അധ്യാപകര്‍ക്ക്
നല്കുന്ന രീതിയിലുള്ള
പരിശീലനം
മുന്‍കാലങ്ങളില്‍
നടപ്പിലാക്കിയത് പോലെ
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ ?
എഞ്ചിനീയറിംഗ്
കാേളേജുകള്‍ക്ക് സ്ഥിരം
അഫിലിയേഷന്
2868.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കാേളേജുകള്‍ക്ക് സ്ഥിരം
അഫിലിയേഷന്
നല്കുവാന് സാങ്കേതിക
സര്‍വ്വകലാശാല
എന്തെങ്കിലും പുതിയ
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടാേ
; വിശദാംശം നല്കുമാേ ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
പലതും
അപ്രായാേഗികമാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; ഇത് സംബന്ധിച്ച്
സ്വാശ്രയ എഞ്ചിനീയറിംഗ്
കാേളേജുകള്‍
എന്തെങ്കിലും പരാതി
നല്‍കിയിട്ടുണ്ടാേ ;
എങ്കില്‍ ഇതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കായംകുളം
വനിതാ പോളിടെക്നിക്കിന്
ബസ്സ്
T 2869.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
ഡിസംബര്‍ മാസം ഡി.
സി./എ. എല്‍.
പി./1003/2017/എഫ് 4
എന്ന ഉത്തരവ് പ്രകാരം
ഭരണാനുമതി ലഭിച്ചതും
എം. എല്‍. എ. യുടെ
പ്രത്യേക വികസന നിധി
വിനിയോഗിച്ച്
നടപ്പാക്കുന്നതുമായ
കായംകുളം ഗവണ്മെന്റ്
വനിതാ
പൊളിടെക്നിക്കിന്
ബസ്സ് വാങ്ങുന്ന പദ്ധതി
ഇതുവരെ നടപ്പാക്കാന്‍
കഴിയാത്തതിന്റെ കാരണം
എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഈ അദ്ധ്യയന
വര്‍ഷാരംഭത്തില്‍ തന്നെ
ബസ്സ്
വാങ്ങുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പെരിന്തൽമണ്ണ
പോളിടെക്നിക്ക് കോളേജിലെ
വൊക്കേഷണൽ ഡിപ്ലോമ കോഴ്സ്
2870.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
മാനവ വിഭവശേഷി വികസന
മന്ത്രാലയത്തിന്റെ
കീഴിൽ എ.ഐ.സി.ടി.ഇ.യുടെ
നിയന്ത്രണത്തിൽ
പെരിന്തൽമണ്ണ
സര്‍ക്കാര്‍
പോളിടെക്നിക് കോളേജിൽ
ആരംഭിച്ച വൊക്കേഷണൽ
ഡിപ്ലോമ കോഴ്സ് (ഓട്ടോ
ഇലക്ട്രിക്കൽ
&
ഇലക്ട്രോണിക്സ് )
പൂര്‍ത്തിയാക്കിയ
2014-17 ബാച്ചിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
നാളിതുവരെയായിട്ടും
ഗ്രേസ് കാര്‍ഡ്, ലെവൽ,
ഡിപ്ലോമ
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം നടത്താത്ത
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ നാളിതുവരെയായി ഈ
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം നടത്താത്തത്
എന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
സര്‍ട്ടിഫിക്കറ്റുകള്‍
നൽകുന്നതിന് ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളത്;
എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
ഇനിയും
സര്‍ട്ടിഫിക്കറ്റ്
നൽകാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
യഥാസമയം
സര്‍ട്ടിഫിക്കറ്റുകള്‍
ലഭിയ്ക്കാത്തത് കാരണം
കോഴ്സ്
പൂര്‍ത്തിയാക്കിയ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനത്തിനോ ജോലിക്ക്
അപേക്ഷ
സമര്‍പ്പിക്കുന്നതിനോ
കഴിയാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
കോഴ്സ്
പൂര്‍ത്തിയാക്കിയ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
സര്‍ട്ടിഫിക്കറ്റുകള്‍
അടിയന്തരമായി
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
കോഴ്സിന്
പി.എസ്.സി.യുടെ
അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അംഗീകാരം
ലഭിയ്ക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ?
കരുനാഗപ്പള്ളി
മോഡല്‍ പോളിടെക്നിക്കിലെ
ജീവനക്കാരുടെ പരാതി
2871.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.
യുടെ
നിയന്ത്രണത്തിലുള്ള
കരുനാഗപ്പള്ളി മോഡല്‍
പോളിടെക്നിക്കിലെ
പ്രിന്‍സിപ്പാള്‍
വി.ജെ.മണികണ്ഠകുമാറിന്
2011 ജനുവരി 1 മുതല്‍
2014 ഡിസംബര്‍ 31 വരെ
കാലയളവില്‍ എത്ര
ദിവസത്തെ ഡ്യൂട്ടിലീവ്
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
2016
ജൂണ്‍ 28 ന്
കരുനാഗപ്പള്ളി മോഡല്‍
പോളിടെക്നിക്കിലെ
ജീവനക്കാര്‍ പ്രസ്തുത
കോളേജിലെ
പ്രിന്‍സിപ്പാള്‍
വി.ജെ.
മണികണ്ഠകുമാറിനെതിരെ
ഐ.എച്ച്.ആര്.ഡി.
ഡയറക്ടര്‍ക്ക് നല്കിയ
പരാതിയുടെ
അടിസ്ഥാനത്തില്‍
നടത്തിയിട്ടുള്ള
അന്വേഷണ
റിപ്പോര്‍ട്ടിന്റെയും
അനുബന്ധരേഖകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;വിശദമാക്കുമോ;
(സി)
പ്രസ്തുത
വ്യക്തിക്കെതിരെയുള്ള
അന്വേഷണത്തില്‍ എന്ത്
വസ്തുതയാണ്
കണ്ടെത്തിയത്;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
സി-ആപ്റ്റ്
നടത്തി വരുന്ന കോഴ്സുകള്‍
2872.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സി-ആപ്റ്റ് നടത്തി
വരുന്ന കോഴ്സുകള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
സര്‍ക്കാര്‍
ജോലികള്‍ക്കുള്ള
അടിസ്ഥാനയോഗ്യതയായി
പി.എസ്.സി.
പരിഗണിക്കുന്ന
സര്‍ട്ടിഫിക്കറ്റുകളാണ്
സി-ആപ്റ്റ് -ല്‍
നിന്നും
ലഭ്യമാക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
സി-ആപ്റ്റില്‍
നിന്നും വിവിധ
കോഴ്സുകള്‍
പഠിച്ചിറങ്ങുന്നവര്‍ക്ക്
ജോലി ഉറപ്പുവരുത്താന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
ഐ.എച്ച്.ആര്.ഡി.യില്‍
പേ റിവിഷന്‍
2873.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഐ.എച്ച്.ആര്.ഡി.യില്‍
2009-ലെ പേ റിവിഷന്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
ആനുകൂല്യം ഇനിയും
ലഭിച്ചിട്ടില്ലാത്ത
ഏതൊക്കെ വിഭാഗം
ജീവനക്കാര്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഐ.എച്ച്.ആര്.ഡി.യില്‍
2014-ലെ പേ റിവിഷന്‍
എന്ന്
നടപ്പാക്കുമെന്നും
അതിനായി
ഐ.എച്ച്.ആര്.ഡി.
സര്‍ക്കാരിന് അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
കേരള
ഹൈക്കോടതിയുടെ
6.12.17-ലെ W.P.(C) No.
31752/17 നമ്പര്‍
ഉത്തരവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉത്തരവില്‍
എന്ത്തീരുമാനം
എടുത്തുവെന്ന്
വിശദമാക്കുമോ;
(ഡി)
കേരള
ഹൈക്കോടതിയുടെ
23.3.18-ലെ W.P.(C)
No.10598/17 നമ്പര്‍
ഉത്തരവ്
ഐ.എച്ച്.ആര്.ഡി.യില്‍
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ശാസ്ത്ര
സാങ്കേതിക മ്യൂസിയം
പ്ലാനറ്റോറിയം ഓപ്പറേറ്റര്‍
തസ്തിക
2874.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന ശാസ്ത്ര
സാങ്കേതിക മ്യൂസിയം
നോട്ടിഫിക്കേഷന്‍
No.E/240/09 തീയതി
9/12/2009 പ്രകാരം
പ്ലാനറ്റോറിയം
ഓപ്പറേറ്റര്‍
തസ്തികയ്ക്ക് എത്ര
ഉദ്യോഗാര്‍ത്ഥികള്‍
അപേക്ഷിച്ചിരുന്നു;
അവരുടെ പേര്,
വിദ്യാഭ്യാസ യോഗ്യത,
തൊഴില്‍ പരിചയം
എന്നിവയുടെ വിശദാംശം
നല്‍കാമോ; എത്രപേര്‍
എഴുത്ത് പരീക്ഷയ്ക്ക്
ഹാജരായി; എഴുത്ത്
പരീക്ഷയുടെ റാങ്ക്
ലിസ്റ്റ് ലഭ്യമാക്കുമോ;
(ബി)
ഇന്റര്‍വ്യൂവിന്
മുമ്പ്
സര്‍ട്ടിഫിക്കറ്റ്
വെരിഫിക്കേഷന് നടത്തിയ
ലിസ്റ്റിന്റെ
പകര്‍പ്പും വിദ്യാഭ്യാസ
യോഗ്യതയും തൊഴില്‍
പരിചയ
സര്‍ട്ടിഫിക്കറ്റിന്റെ
പകര്‍പ്പുകളും
ലഭ്യമാക്കാമോ;
(സി)
ഇന്റര്‍വ്യൂവില്‍
എത്ര
ഉദ്യോഗാര്‍ത്ഥികള്‍
പങ്കെടുത്തു; റാങ്ക്
ലിസ്റ്റിന്റെ
പകര്‍പ്പ്, നിയമന
ഉത്തരവിന്റെ പകര്‍പ്പ്
എന്നിവ ലഭ്യമാക്കാമോ;
(ഡി)
നിയമനം
ലഭിച്ച
ഉദ്യോഗാര്‍ത്ഥിക്ക്
മതിയായ യോഗ്യത
ഉണ്ടായിരുന്നോ?
സര്‍വ്വകലാശാലകളെ
ലോകോത്തര നിലവാരത്തില്‍
എത്തിക്കാൻ നടപടി
2875.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
സര്‍വ്വകലാശാലകളെ
ലോകോത്തര നിലവാരത്തില്‍
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;വിശദവിവരം
നല്‍കുമോ;
(ബി)
ഇതിനായി
എന്തെല്ലാം നടപടികളാണ്
ഇതിനോടകം
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍തന്നെ
ഇക്കാര്യത്തില്‍ നടപടി
സ്വീകരിക്കുമോ;എങ്കിൽ
വിശദവിവരം നൽകുമോ ?
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന് നടപടി
2876.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വകലാശാലകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
പരീക്ഷാ
ഫലം വന്ന് വര്‍ഷങ്ങള്‍
പിന്നിട്ട ശേഷം
മാത്രമാണ് ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
, വിദേശപഠനത്തിനും
ജോലിക്കും ആവശ്യമായ
ട്രാന്‍സ്ക്രിപ്റ്റുകള്‍
എന്നിവ
സര്‍വ്വകലാശാലകള്‍
ലഭ്യമാക്കുന്നുള്ളു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍വ്വകലാശാല
പരീക്ഷകള്‍ യഥാസമയം
നടത്തുന്നതിനും
പരീക്ഷാഫലം വന്ന്
കാലവിളംബം കൂടാതെ തന്നെ
ഒറിജിനല്‍
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണം
ചെയ്യുന്നതിനുമാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
കേരള
സര്‍വ്വകലാശാലയിലെ
ലൈബ്രേറിയന്‍ തസ്തിക
2877.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍ യു.
ജി. സി. ഓപ്റ്റ് ചെയ്ത
അസിസ്റ്റന്റ്
ലൈബ്രേറിയന്മാര്ക്ക്
ഉദ്യോഗക്കയറ്റം
ലഭിക്കുമ്പോള്‍ യു.
ജി. സി. കരിയര്‍
അഡ്വാന്‍സ് സ്കീമില്‍
നല്‍കേണ്ട അധിക
ഇന്‍ക്രിമെന്റുകള്‍
നല്കിയാണോ ശമ്പളം
ഫിക്സ് ചെയ്യുന്നത്;
(ബി)
പ്രസ്തുത
നടപടിക്ക് സംസ്ഥാന
ധനകാര്യ വകുപ്പിന്റെ
അനുമതിയുണ്ടോ;
(സി)
കേരള
സര്‍വ്വകലാശാലയിലെ ഈ
തസ്തികയില്‍ 2008-ന്
ശേഷം സ്ഥിര നിയമനം
നടന്നിട്ടില്ലാത്തതിനാല്‍
നിയമനത്തിന് നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
സുപ്രധാന തസ്തികയായ
ലൈബ്രേറിയന്‍ തസ്തിക
കഴിഞ്ഞ മുപ്പത്
വര്‍ഷമായി ഒഴിഞ്ഞ്
കിടക്കുന്നത് മൂലം
ഉളവായിട്ടുളള
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മഹാത്മാഗാന്ധി
സർവകലാശാലയിലെ തസ്തികമാറ്റ
നിയമനം
2878.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഹാത്മാഗാന്ധി
സർവകലാശാലയ്ക്ക്
നിയമചട്ടങ്ങള്‍
രൂപീകരിച്ചിട്ടില്ലാത്ത
സാഹചര്യത്തില്‍ താഴ്ന്ന
വിഭാഗം ജീവനക്കാരെ
തസ്തികമാറ്റം മുഖേന
അസിസ്റ്റന്റ്
തസ്തികയിലേക്കുളള
നിയമനത്തിനു
ഡിപ്പാര്‍ട്ട്മെന്റ്
ടെസ്റ്റ്
ക്വാളിഫിക്കേഷന്‍
നിര്‍ബന്ധമാക്കി
പൊതുഭരണവകുപ്പ്
പുറപ്പെടുവിച്ചിട്ടുളള
24.10.2017 ലെ സ.ഉ.നം.
27/2017/പൊ.ഭ.വ .,
മഹാത്മാഗാന്ധി
സർവകലാശാലക്ക്
ബാധകമാണോ;വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉത്തരവ്
ബാധകമാണെങ്കില്‍,
മഹാത്മാഗാന്ധി
സർവകലാശാലയിൽ
അസിസ്റ്റന്റ്
തസ്തികയിലേക്ക്
തസ്തികമാറ്റം മുഖേന
2018-ല്‍ നിയമനം
നടത്തിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(സി)
മെയ്
2018-ല്‍ മഹാത്മാഗാന്ധി
സർവകലാശാലയിൽ ചേര്‍ന്ന
സിന്‍ഡിക്കേറ്റ് യോഗം
ക്ലറിക്കല്‍
അസിസ്റ്റന്റുമാര്‍ക്ക്
തസ്തികമാറ്റം മുഖേന
അസിസ്റ്റന്റ്
തസ്തികയിലേക്ക് നിയമനം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതില്‍ പ്രസ്തുത
ഉത്തരവ് ഇവിടെ
ബാധകമല്ലേ ;വിശദാംശം
വ്യക്തമാക്കുമോ?
സർവകലാശാലകളിലെ
അദ്ധ്യാപക നിയമനങ്ങള്‍
2879.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സർവകലാശാലകളിൽ
നിലവിലുള്ള അദ്ധ്യാപക
നിയമനങ്ങളുടെ
മാനദണ്ഡങ്ങൾ
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
യു. ജി. സി. നല്കിയ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുമ്പോള്‍
സംവരണം
അട്ടിമറിക്കപ്പെടുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സർവകലാശാലകളിലെ സംവരണ
തത്വം സംബന്ധിച്ച്
നിലവിലെ മാര്‍ഗ്ഗ
രേഖകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രൊഫസര്‍,
അസോസ്സിയേറ്റ്
പ്രൊഫസര്‍
,അസിസ്റ്റന്റ്
പ്രൊഫസര്‍ എന്നീ
തസ്തികകള്‍ ഒരു
യൂണിറ്റാക്കി പി. എസ്.
സി. അനുശാസിക്കുന്ന
വ്യവസ്ഥകള്‍ അനുസരിച്ച്
നിയമിക്കണമെന്ന്
തീരുമാനിച്ചിട്ടുണ്ടോ ;
(ഇ)
നിലവില്‍
അദ്ധ്യാപക
നിയമനങ്ങള്‍ക്ക് സംവരണം
ഏർപ്പെടുത്തിയിട്ടില്ലെന്ന
പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്മേൽ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു ?
സിവില്‍
സര്‍വ്വീസ് അക്കാദമികള്‍
2880.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാരിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
സിവില്‍ സര്‍വ്വീസ്
അക്കാദമികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
അഞ്ച് വര്‍ഷം
ഇവിടങ്ങളില്‍ പഠിച്ച
എത്രപേര്‍ക്ക് സിവില്‍
സര്‍വ്വീസില്‍ പ്രവേശനം
കിട്ടിയെന്ന് വര്‍ഷം
തിരിച്ച് അറിയിക്കാമോ;
(സി)
സംസ്ഥാനത്ത്
സര്‍ക്കാരിനു കീഴില്‍
പുതുതായി സിവില്‍
സര്‍വ്വീസ്
അക്കാദമികള്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന്
വെളിപ്പെടുത്താമോ?
കൊട്ടാരക്കര
മണ്ഡലത്തിലെ കുളക്കടയിലെ
സ്കില്‍ പാർക്ക്
2881.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സ്കില്‍
പാര്‍ക്കുകളുടെ
നിര്‍മ്മാണമാണ്
പുരോഗമിക്കുന്നത് എന്ന്
വിശദമാക്കുമോ;
(ബി)
സ്കില്‍
പാര്‍ക്കുകളുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
വിശദമാക്കുമോ;
(സി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കുളക്കടയിലെ സ്കില്‍
പാര്‍ക്കിന്റെ
നിര്‍മ്മാണം
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്നും
അടങ്കല്‍ തുക
എത്രയാണെന്നും
അറിയിക്കുമോ;
(ഡി)
കുളക്കടയിലെ
സ്കില്‍ പാര്‍ക്ക്
നിർമ്മിക്കുന്നത് വഴി
എന്തെല്ലാം പദ്ധതികള്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കുമോ?
അമരവിളയില്‍
അസാപ്പിന്റെ സ്കില്‍
പാര്‍ക്ക് നിര്‍മ്മാണം
2882.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിളയില്‍
സ്ഥാപിക്കുന്ന
അസാപ്പിന്റെ സ്കില്‍
പാര്‍ക്കിന്റെ
നിര്‍മ്മാണത്തിന്
നല്കിയ ടെണ്ടര്‍
നിലവില്‍
റദ്ദാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്കില്‍
പാര്‍ക്ക്
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്,
സിഡ്കോയുടെ ഭൂമിയില്‍
ഉണ്ടായിരുന്ന
ജീര്‍ണ്ണാവസ്ഥയിലായ
കെട്ടിടങ്ങള്‍ ലേലം
ചെയ്യാന്‍ അസാപ്പ്
അധികൃതര്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(സി)
അസാപ്പിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
തറക്കല്‍ സ്ഥാപിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വിശദീകരിക്കാമോ;
(ഡി)
സ്കില്‍
പാര്‍ക്കിന്റെ
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
എപ്പോള്‍ ആരംഭിക്കാന്‍
കഴിയും എന്ന്
വ്യക്തമാക്കാമോ?