വ്യവസായ
മിത്ര പദ്ധതി
2391.
ശ്രീ.എം.ഉമ്മര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തകര്‍ച്ച
നേരിടുന്ന ചെറുകിട
വ്യവസായങ്ങളെ
രക്ഷിക്കുന്നതിനായി
വ്യവസായ മിത്ര എന്ന
പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
വ്യവസായ
വികസനത്തിന് നടപ്പിലാക്കിയ
പരിപാടികള്‍
2392.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ വികസനം
സാധ്യമാക്കുന്നതിനും
നിക്ഷേപ സാധ്യതകള്‍
ഉയര്‍ത്തികൊണ്ടുവരുന്നതിനും
നടപ്പിലാക്കിയ
പരിപാടികള്‍
എന്തൊക്കെയായിരുന്നു;
(ബി)
എമര്‍ജിംഗ്
കേരള 2012 -ല്‍ എത്ര
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചിരുന്നുവെന്നും
അതില്‍ എത്ര
തുകയ്ക്കുള്ള
പദ്ധതികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(സി)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ വകുപ്പിന്റെ
കീഴില്‍ ആരംഭിച്ച
പദ്ധതികളിലൂടെ എത്ര
കോടി രൂപയുടെ നിക്ഷേപം
കൊണ്ടുവരുവാന്‍
സാധിച്ചു?
വ്യവസായ
സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ
സുരക്ഷാസംവിധാനം
2393.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
സ്ഥാപനങ്ങളിലെ
തൊഴിലാളികളുടെ
സുരക്ഷാസംവിധാനം
ഒരുക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്
നിലവിലുള്ളത്;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാനത്ത്
വ്യവസായ മേഖലയില്‍
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതില്‍
എത്ര തൊഴിലാളികള്‍ക്ക്
ജീവഹാനി
സംഭവിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
വ്യവസായ
സ്ഥാപനങ്ങളിലെ
തൊഴിലാളികള്‍ക്ക്
മതിയായ സുരക്ഷ
ഉറപ്പുവരുത്തുന്നതിനും
നിലവിലുള്ള നിയമങ്ങള്‍
കര്‍ശനമായി
നടപ്പിലാക്കുന്നതിനും
സുരക്ഷാ സംവിധാനങ്ങള്‍
കാലാകാലങ്ങളില്‍
അവലോകനം ചെയ്യുന്നതിനും
നടപടി സ്വീകരിക്കുമോ?
താലൂക്ക്
വ്യവസായ ഓഫീസ്
2394.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
താലൂക്ക് കേന്ദ്രമാക്കി
താലൂക്ക് വ്യവസായ ഓഫീസ്
തുടങ്ങുന്നത്
സംബന്ധിച്ച് വ്യവസായ
വകുപ്പ് ഡയറക്ടറുടെ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുമേഖല
സ്ഥാപനങ്ങളുടെ ലാഭ നഷ്ട
കണക്കുകള്‍
2395.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തേയും ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നതിന് ശേഷമുള്ളതുമായ
കേരളത്തിലെ പൊതു മേഖല
സ്ഥാപനങ്ങളുടെ ലാഭ നഷ്ട
കണക്കുകളെ
സംബന്ധിച്ചുള്ള
വിവരങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
സംസ്ഥാനത്തെ
നിക്ഷേപ സൗഹൃദമാക്കാന്‍ നടപടി
2396.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
കെ.എസ്.ശബരീനാഥന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിക്ഷേപ
സൗഹൃദമാക്കുന്നതിനും
അതുവഴി തൊഴിലവസരവും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിനുമായി
ഒരു വ്യാവസായിക
പാരിസ്ഥിതികാവസ്ഥ
സൃഷ്ടിക്കേണ്ടത്
അനിവാര്യമാണെന്ന്
ബോധ്യമായത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
നിരന്തരം
നടക്കുന്ന ഹര്‍ത്താലും
തൊഴില്‍ സമരങ്ങളും
വ്യാവസായിക
വളര്‍ച്ചയ്ക്ക്
വിഘാതമാണെന്നും അത്
സംസ്ഥാന
താത്പര്യങ്ങള്‍ക്ക്
എതിരാണെന്നും
കണ്ടെത്തിയിട്ടുണ്ടോ;
(സി)
നിസ്സാര
കാര്യങ്ങള്‍ക്ക് പോലും
തൊഴില്‍ സമരം
ഉണ്ടാക്കുകയും ഉള്ള
വ്യവസായങ്ങള്‍ കൂടി
അടച്ച് പൂട്ടുന്നതിന്
ഇടയാക്കുകയുംചെയ്ത
സാഹചര്യം സംസ്ഥാന
താത്പര്യങ്ങള്‍ക്ക്
എതിരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
വ്യവസായ
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കുവാനായി
വ്യവസായ
പാര്‍ക്കുകളിലും കെ.
എസ്. എെ. ഡി. സി. ,
കിന്‍ഫ്രാ
പാര്‍ക്കുകളിലും
എന്തൊക്കെ അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
നിക്ഷേപ
സൗഹൃദ സംസ്ഥാന പട്ടിക
2397.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
ഡിപ്പാര്‍ട്ട്മെന്റ്
ഓഫ് ഇൻഡസ്ട്രിയൽ
പോളിസി ആന്റ്
പ്രൊമോഷന്
തയ്യാറാക്കിയ നിക്ഷേപ
സൗഹൃദ സംസ്ഥാന
പട്ടികയില്‍
കേരളത്തിന്റെ സ്ഥാനം
നിലവില്‍ എത്രയാണ്;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
ചെറുകിട വ്യവസായ
ആവശ്യത്തിനായി പുതിയ
വ്യവസായ വികസന
പ്ലോട്ടുകള്‍
ആരംഭിച്ചിട്ടുണ്ടോ;
ഭൂമി ഏറ്റെടുത്ത്
വികസിപ്പിക്കുന്നതിനും,
പുതിയ വ്യവസായ
ക്ലസ്റ്ററുകള്‍
ആരംഭിക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ;
(സി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വനിതാ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
ആവിഷ്കരിച്ച പദ്ധതികള്‍
എന്തെല്ലാമായിരുന്നു ;
(ഡി)
അക്കാലത്ത്
രൂപീകരിച്ച
ഇന്‍വെസ്റ്റ്മെന്റ്
പ്രമോഷന് കൗണ്‍സില്‍,
ഇന്‍വെസ്റ്റ്മെന്റ്
ക്ലിയറന്‍സ് ബോര്‍ഡ്
എന്നിവയുടെ രൂപീകരണം
സംസ്ഥാനത്ത് നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിന്
എന്ത് മാത്രം സഹായകമായി
എന്ന് വ്യക്തമാക്കാമോ?
ചെറുകിട
വ്യവസായ പദ്ധതികള്‍
2398.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
സമൃദ്ധമായി ലഭിക്കുന്ന
കാര്‍ഷിക വിഭവങ്ങളില്‍
നിന്നും മൂല്യവര്‍ദ്ധിത
ഉല്പന്നങ്ങള്
നിർമ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംരംഭകർക്കു
ജില്ലാതലത്തില്‍
പരിശീലനം നല്കുവാന്
വ്യവസായ വകുപ്പ്
തീരുമാനിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ
;
(സി)
ചെറുകിട
വ്യവസായ പദ്ധതികള്‍
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ഇടക്കൊച്ചി
സുസ്ഥിര വികസന മേഖല
2399.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇടക്കൊച്ചിയെ സുസ്ഥിര
വികസന
മേഖലയാക്കുന്നതിനായി
2010 -ല്‍ ഇന്‍കെല്‍
തയ്യാറാക്കിയ പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി
കെ.എസ്.എെ.ഡി.സി. യും
കിന്‍ഫ്രയും
സംയുക്തമായി നടത്തി
വരുന്ന പഠനം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പഠനം
പൂര്‍ത്തീകരിക്കുന്നതിലെ
കാലതാമസത്തിന് കാരണം
വ്യക്തമാക്കാമോ?
വ്യവസായരംഗത്തെ
യന്ത്രവത്കരണം
2400.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായരംഗത്തെ
യന്ത്രവത്കരണം തൊഴില്‍
നഷ്ടത്തിന്
കാരണമാകുന്നുണ്ടോ;വ്യക്തമാക്കുമോ
;
(ബി)
ഇക്കാര്യത്തിൽ
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ചെറുകിട
വ്യവസായ രംഗത്തെ
യന്ത്രവത്കരണം തൊഴില്‍
നഷ്ടത്തെ എത്രത്തോളം
സ്വാധീനിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പൊതുമേഖലാ സ്ഥാപനങ്ങള്‍
2401.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന്
കീഴില്‍ എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ പൊതുമേഖലാ
സ്ഥാപനങ്ങളുടെ നഷ്ടം
എത്ര കോടി
രൂപയായിരുന്നുവെന്ന്
അറിയിക്കാമോ?
കെ.എം.എം.എല്‍.
സിര്‍ക്കോണ്‍ ഉല്പാദനം കുറച്ച
നടപടി
2402.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ടൈല്‍,
സാനിട്ടറി സാധനങ്ങള്‍ ,
കളിമണ്പാത്രങ്ങള്
തുടങ്ങിയവയുടെ
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്ന
സിര്‍ക്കോണിന്റെ
ഉല്പാദനം
കെ.എം.എം.എല്‍.
കുറച്ചതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
(സി)
ലോകമാര്‍ക്കറ്റില്‍
സിര്‍ക്കോണിന്റെ ആവശ്യം
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍ ഇതിന്റെ
ഉല്പാദനം
വർധിപ്പിക്കുന്നതിന്
പകരം കുറച്ച നടപടി
സ്വകാര്യ ലോബികള്‍ക്ക്
ഗുണകരമാവുമെന്നത്
പരിഗണിച്ച് തീരുമാനം
അടിയന്തരമായി
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
2403.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ച ഏതൊക്കെ
പൊതുമേഖലാ സ്ഥാപനങ്ങള്‍
ലാഭത്തിലാക്കാന്‍ ഈ
സര്‍ക്കാരിന്
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ?
(ബി)
വ്യവസായ
വകുപ്പിന് കീഴിലുള്ള
എത്ര പൊതുമേഖലാ
സ്ഥാപനങ്ങള്‍ ഇപ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നുണ്ട്?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പുനരുദ്ധാരണം
2404.
ശ്രീ.എസ്.ശർമ്മ
,,
വി. കെ. സി. മമ്മത് കോയ
,,
എം. നൗഷാദ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
വന്നഷ്ടത്തിലായിരുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
2017-18 വര്‍ഷം 107
കോടിയോളം രൂപ
ലാഭത്തിലാക്കാന്‍
സാധ്യമാകും വിധം
നടത്തിയ ഇടപെടല്‍
വിശദമാക്കാമോ;
(ബി)
ഇപ്പോഴും
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ
കൂടി ലാഭത്തിലാക്കാന്‍
നടപ്പാക്കാനുദ്ദേശിക്കുന്ന
പുന:സംഘടനാ-പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
കഴിഞ്ഞ
വര്‍ഷം പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണത്തിനും
നവീകരണത്തിനുമായി
വകയിരുത്തിയിരുന്ന
സാമ്പത്തിക സഹായം
എത്രയായിരുന്നെന്ന്
അറിയിക്കാമോ?
ലാഭത്തിലായ
പൊതുമേഖലാ സ്ഥാപനങ്ങള്‍
2405.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷം എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളെക്കൂടി
ലാഭത്തിലേക്ക്
കൊണ്ടുവരുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്; വിശദ
വിവരം നല്‍കുമോ;
(ബി)
ആകെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്ന്
നിലവില്‍ എത്ര
സ്ഥാപനങ്ങളാണ്
ലാഭത്തില്‍
പ്രവര്‍ത്തിച്ചുവരുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
2011-16
കാലയളവില്‍ ഈ
സ്ഥാപനങ്ങളുടെ
പ്രോഗ്രസ്
റിപ്പോര്‍ട്ട്
എന്തായിരുന്നു എന്ന്
വിശദമാക്കാമോ ;
(ഡി)
മേല്‍പ്പറഞ്ഞ
കാലയളവില്‍ ഏതെങ്കിലും
സ്ഥാപനം
അടച്ചുപൂട്ടുന്നതിന്
നടപടി
സ്വീകരിച്ചിരുന്നോ?
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചിരുന്ന
പൊതുമേഖല സ്ഥാപനങ്ങള്‍
2406.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നപ്പാേള്‍ എത്ര
പൊതുമേഖല വ്യവസായ
സ്ഥാപനങ്ങളാണ്
നഷ്ടത്തില്‍
പ്രവര്‍ത്തിച്ചു
വന്നിരുന്നതെന്ന്
വ്യക്തമാക്കാമാേ ?
ഇൗസ്
ഓഫ് ഡൂയിംഗ് ബിസിനസ്സ് പദ്ധതി
2407.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
കൊണ്ടു വന്ന ഇൗസ് ഓഫ്
ഡൂയിംഗ് ബിസിനസ്സ്
പദ്ധതിയുടെ ഉദ്ദേശ്യ
ലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
സംസ്ഥാനത്തെ വ്യവസായ
സൗഹൃദമാക്കാന്‍ ഇതിനകം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
വ്യവസായ
രംഗത്ത് പ്രസ്തുത
പദ്ധതികൊണ്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വ്യവസായ
രംഗത്ത് വിദേശനിക്ഷേപം
ആകർഷിക്കുന്നതിന് നടപടി
2408.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം വ്യവസായ രംഗത്ത്
പുതുതായി എത്ര നിക്ഷേപം
ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വ്യവസായ
രംഗത്ത് വിദേശ
നിക്ഷേപങ്ങള്‍
ആകര്‍ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പുതുതായി
ഉണ്ടായ
നിക്ഷേപങ്ങളിലൂടെ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കപ്പെട്ടു
എന്ന്
വെളിപ്പെടുത്താമോ?
ചെറുകിട
സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്നതിന്
പദ്ധതി
2409.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
സംരംഭങ്ങളെയും
സംരംഭകരെയും
പ്രോത്സാഹിപ്പിക്കുന്നതിന്
നിലവില്‍ വ്യവസായ
വകുപ്പിന് കീഴില്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പുതിയ പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
2410.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
നാല് വര്‍ഷങ്ങളിലായി
കേന്ദ്രപൊതുമേഖലാ
വ്യവസായ
സ്ഥാപനങ്ങളിലൂടെ
സംസ്ഥാനത്ത് ലഭിച്ച
നിക്ഷേപത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മുന്‍വര്‍ഷങ്ങളില്‍
നഷ്ടമുണ്ടായ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
ഏതെങ്കിലും ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
ലാഭത്തില്‍
എത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനത്തില്‍
കാലാനുസൃതമായ നവീകരണം,
ഉല്പന്നവൈവിദ്ധ്യവല്കരണം,
മത്സരക്ഷമത എന്നീ
മേഖലകളില്‍ കാര്യമായ
പുരോഗതി
കൈവരിക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ?
സ്റ്റാര്‍ട്ടപ്പ്
നയം
T 2411.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
മുഹമ്മദ് മുഹസിന് പി.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവാക്കളില്‍
സംരംഭകശേഷി
വളര്‍ത്തുന്നതിന്
രാജ്യത്താദ്യമായി
സംസ്ഥാന സര്‍ക്കാര്‍
സ്റ്റാര്‍ട്ടപ്പ് നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
രാജ്യത്തെ
സ്റ്റാര്‍ട്ടപ്പ്
ഹബ്ബായി കേരളത്തെ
വികസിപ്പിക്കുന്നതിന്
നടത്തിവരുന്ന
ശ്രമങ്ങള്‍
വിശദമാക്കുമോ;
(സി)
കേരള
സ്റ്റാര്‍ട്ടപ്പ്
മിഷന് നടത്തിയ 'ഹഡില്‍
കേരള' സമ്മേളനത്തിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
സമ്മേളനത്തിന്റെ പ്രധാന
നിര്‍ദ്ദേശങ്ങളും
തീരുമാനങ്ങളും
അറിയിക്കുമോ?
വയനാട്
ജില്ലയില്‍ കൃഷി അധിഷ്ഠിത
വ്യവസായ സ്ഥാപനങ്ങള്‍
2412.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വയനാട്
ജില്ലയില്‍ കൃഷി
അധിഷ്ഠിത വ്യവസായ
സ്ഥാപനങ്ങള്‍
ആരംഭിക്കുന്നതിന്
വ്യവസായവകുപ്പ് നടപടി
സ്വീകരിക്കുമാേ?
വ്യവസായ
മിത്ര പദ്ധതി
2413.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ മിത്ര
പദ്ധതിയുടെ വിശദ വിവരം
നൽകാമോ ;
(ബി)
പ്രസ്തുത
പദ്ധതി മുഖേന
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
വ്യവസായ
സംരംഭങ്ങള്‍ക്ക്
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ ;
(സി)
സംസ്ഥാനത്തെ എത്ര
വ്യവസായ സംരംഭങ്ങളാണ്
പദ്ധതിയുടെ കീഴില്‍
വരുന്നതെന്ന്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ ?
മണലൂര്‍
മണ്ഡലത്തിലെ വ്യവസായ
വകുപ്പിന്റെ പദ്ധതികള്‍
2414.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017
- 18 വര്‍ഷത്തില്‍
വ്യവസായ വകുപ്പിന്റെ
കീഴില്‍ മണലൂര്‍
മണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രധാനപ്പെട്ട
പദ്ധതികള്‍,
പ്രവൃത്തികള്‍
എന്തെല്ലാമാണെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചിറ്റൂര്‍
ഷുഗര്‍ ലിമിറ്റഡ്-ന്റെ
സ്ഥലത്ത് വൈന്‍ ഫാക്ടറി
2415.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ഷുഗര്‍ ലിമിറ്റഡ്-ന്റെ
സ്ഥലത്ത് വൈന്‍ ഫാക്ടറി
സ്ഥാപിക്കുന്നത്
സംബന്ധിച്ച് ഇതുവരെ
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും
ഫീസിബിലിറ്റി സ്റ്റഡി
നടത്തുകയുണ്ടായോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കുട്ടനാട്
മണ്ഡലത്തിലെ സംരംഭകര്‍ക്ക്
പ്രോത്സാഹനം
2416.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുട്ടനാട്
മണ്ഡലത്തില്‍
കൃഷിയധിഷ്ഠിത
വ്യാപാര/വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്ന
സംരംഭകര്‍ക്ക് ആവശ്യമായ
പ്രോത്സാഹനം
നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വ്യവസായ മിത്ര പദ്ധതി
2417.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിരവധി സൂക്ഷമ ചെറുകിട
വ്യവസായ സംരംഭങ്ങള്‍
തകര്‍ച്ചയെ
നേരിടുന്നുവെന്നത്
വസ്തുതയാണോ; എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളെ
പുന:രുദ്ധരിക്കുവാന്
വ്യവസായ മിത്ര എന്ന
പദ്ധതി
നടപ്പിലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഈ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
(സി)
എന്തെല്ലാം
സഹായങ്ങളാണ് ഈ പദ്ധതി
വിഭാവനം ചെയ്യുന്നത്;
ആനുകൂല്യം
ലഭിക്കുന്നതിന്
അപേക്ഷകര്‍ക്ക് വേണ്ട
അര്‍ഹത എന്തൊക്കെയാണ്;
(ഡി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
ബഡ്ജറ്റില്‍ എന്ത് തുക
വകയിരുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
പീഡിത
ചെറുകിട വ്യവസായ
സ്ഥാപനങ്ങളുടെ പുന:രുദ്ധാരണം
2418.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പീഡിത
ചെറുകിട വ്യവസായ
സ്ഥാപനങ്ങളുടെ
പുന:രുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ലക്ഷ്യം
നിറവേറ്റുന്നതിനായി
എം.എസ്.എം.ഇ.
പുനരുജ്ജീവന ട്രസ്റ്റ്
ഫണ്ട്
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(സി)
ചെറുകിട
വ്യവസായ മേഖലയെ
പരിപോഷിപ്പിക്കുന്നതിനായി
2017-18 വര്‍ഷത്തെ
ബഡ്ജറ്റില്‍
വകയിരുത്തിയ തുകയുടെ
എത്ര ശതമാനം
ചെലവഴിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സൂക്ഷ്മ
ചെറുകിട അതി സൂക്ഷ്മ നാനോ
വ്യവസായങ്ങള്‍
2419.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രത്യേക സാഹചര്യം
കണക്കിലെടുത്ത് സൂക്ഷ്മ
ചെറുകിട
വ്യവസായങ്ങള്‍ക്കും അതി
സൂക്ഷ്മ നാനോ
വ്യവസായങ്ങള്‍ക്കും
ഉള്ള പ്രാധാന്യം
മനസ്സിലാക്കി വിഭാവനം
ചെയ്തിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ഇത്തരം
പദ്ധതികള്‍ക്കായി
വായ്പയെടുക്കുന്ന
സംരംഭകര്‍ക്ക് വാര്‍ഷിക
പലിശയിൽ സബ്സിഡി
അനുവദിക്കാറുണ്ടോ;
(സി)
വനിതകള്‍ക്കും
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കും
എന്തൊക്കെ ഇളവുകളാണ്
നൽകുന്നത്;
(ഡി)
പരിസ്ഥിതിക്ക്
ദോഷകരമല്ലാത്ത ഇത്തരം
ഗാര്‍ഹിക യൂണിറ്റുകളെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
ലൈസൻസിംഗിൽ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കിൽ അത് ഇത്തരം
സ്ഥാപനങ്ങളുടെ
വളര്‍ച്ചയിൽ എന്ത്
മാത്രം
സഹായകമായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
ഈ
പദ്ധതിയിൻ കീഴിൽ
നിര്‍മ്മിക്കുന്ന
ഉല്പന്നങ്ങള്ക്ക്
ദേശീയ, അന്തര്‍ദ്ദേശീയ
തലത്തിൽ വിപണി
കണ്ടെത്തുന്നതിന്
ഇ-പോര്‍ട്ടൽ
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
ചെറുകിട
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്ന
നടപടികള്‍
2420.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെറുകിട
വ്യവസായ സംരംഭകരെ
പ്രോത്സാഹിപ്പിക്കുന്ന
എന്തെല്ലാം നടപടികളാണ്
കഴിഞ്ഞ ഒരു
വര്‍ഷത്തിനുള്ളിൽ ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
വ്യവസായ
രംഗത്തെ പദ്ധതികള്‍
2421.
ശ്രീ.എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
കെ.വി.വിജയദാസ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
ക്ലസ്റ്ററുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെ
ആയിരിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍
സ്ഥാപിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
കെെത്തറി
മേഖല
2422.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെെത്തറി
മേഖലയെ
പരിപോഷിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
വ്യവസായ
വകുപ്പിനുകീഴില്‍
സംസ്ഥാനത്ത് എത്ര
കെെത്തറി നെയ്ത്ത്
സഹകരണ സംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ജില്ലാടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(സി)
പാലക്കാട്
ജില്ലയില്‍
പ്രവര്‍ത്തനക്ഷമമായ
എത്ര കെെത്തറി നെയ്ത്ത്
സഹകരണ സംഘങ്ങള്‍ ഉണ്ട്;
താലൂക്കടിസ്ഥാനത്തില്‍
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
കെെത്തറി നെയ്തു
സഹകരണസംഘങ്ങള്‍
പാലക്കാട് ജില്ലയില്‍
എത്രയുണ്ടെന്ന്
താലൂക്കടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ഇ)
പ്രവര്‍ത്തനക്ഷമമല്ലാത്ത
കെെത്തറി നെയ്തു സഹകരണ
സംഘങ്ങളെ
പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുവാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ?
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
2423.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊച്ചി-പാലക്കാട്
വ്യവസായ ഇടനാഴി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
വ്യവസായ ഇടനാഴിക്കായി
എറണാകുളം, തൃശ്ശൂര്‍
ജില്ലകളില്‍ ഭൂമി
ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണ്;
(സി)
എന്‍.എച്ച്
47 ന്റെ
പ്രാന്തപ്രദേശങ്ങളില്‍
ചെറുതും വലുതുമായ
വ്യവസായ
പാര്‍ക്കുകളുടെയും
വ്യവസായ ശാലകളുടെയും
ശൃംഖല സൃഷ്ടിക്കുമെന്ന്
സര്‍ക്കാര്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ
പ്രവർത്തനം ഏത്
ഘട്ടത്തിലാണ്;
(ഡി)
ഫാക്ടിന്റെ
അധീനതയിലുളളതും
ഉപയോഗിക്കാതെ
സൂക്ഷിക്കുന്നതുമായ
അധിക ഭൂമി
കെ.എസ്.ഐ.ഡി.സി.
ഏറ്റെടുത്തിട്ടുണ്ടോ;
(ഇ)
പെരുമ്പാവൂര്‍
ട്രാവന്‍കൂര്‍
റയോണ്‍സിന്റെ ഭൂമി
ഏറ്റെടുക്കുമെന്ന്
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കിൽ ആയത്
നടപ്പിലാക്കിയിട്ടുണ്ടോ?
തൃശ്ശൂര്‍-പാലക്കാട്
വ്യവസായ ഇടനാഴി
2424.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍-പാലക്കാട്
വ്യവസായ ഇടനാഴിയുടെ
പ്രവര്‍ത്തന പുരോഗതി
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി ഏതെല്ലാം
തരത്തില്‍
പ്രാവര്‍ത്തികമാക്കുന്നതിനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതി എന്ന്
യാഥാര്‍ത്ഥ്യമാകുമെന്ന്
വ്യക്തമാക്കുമോ; ഈ
പദ്ധതി
നടപ്പിലാക്കുന്നതുമൂലം
എന്തെല്ലാം
നേട്ടങ്ങളാണ്
സംസ്ഥാനത്ത് വന്നുചേരുക
എന്ന് വ്യക്തമാക്കാമോ?
ബൃഹത്
വിവിധോദ്ദേശ വ്യവസായ സോണുകള്‍
2425.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-ലെ
ബജറ്റില്‍ പ്രഖ്യാപിച്ച
അഞ്ച് ബൃഹത്
വിവിധോദ്ദേശ വ്യവസായ
സോണുകള്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി
പട്ടന്നൂര്‍-പനയത്തുപറമ്പിലും
തൊടുപുഴയിലും
മങ്കടയിലും
വിഴിഞ്ഞത്തും
കാസര്‍ഗോഡും ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
മേല്പറഞ്ഞ
പദ്ധതികളില്‍
ഏതെങ്കിലും പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ്?
ലെെഫ്
സയന്‍സ് പാര്‍ക്കിന്റെ
പ്രവര്‍ത്തനം
2426.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
തോന്നയ്ക്കലിലെ ലെെഫ്
സയന്‍സ് പാര്‍ക്കിന്റെ
പ്രവര്‍ത്തനം ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;വ്യക്തമാക്കാമോ
;
(ബി)
ലെെഫ്
സയന്‍സ് പാര്‍ക്കിനായി
സ്ഥലം വിട്ടു
നല്‍കിയവര്‍ക്ക്
നല്‍കാനുള്ള തുക
നല്‍കിയോ;വിശദമാക്കാമോ
;
(സി)
പ്രസ്തുത
സ്ഥാപനം പ്രവർത്തനം
ആരംഭിക്കുമ്പോൾ എത്ര
പേര്‍ക്ക് തൊഴില്‍
നല്കാൻ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;വിശദാംശം
വെളിപ്പെടുത്താമോ ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
2427.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്കിനായി
സ്ഥലമേറ്റെടുക്കുന്നതിലേക്ക്
കെ എസ് എെ ഡി സി-യ്ക്ക്
സ്റ്റാംപ് ഡ്യൂട്ടി
ഇളവ് അനുവദിക്കുന്നത്
സംബന്ധിച്ച ഫയല്‍
മന്ത്രിസഭാ യോഗത്തിന്റെ
പരിഗണനയ്ക്ക്
വന്നിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത വിഷയം
സംബന്ധിച്ച ഫയല്‍
മന്ത്രിസഭായോഗത്തിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ?
നെല്ലിക്കുഴി
ഫര്‍ണിച്ചര്‍ പാര്‍ക്ക് /ഹൗസ്
2428.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം മണ്ഡലത്തിലെ
നെല്ലിക്കുഴി ഗ്രാമ
പഞ്ചായത്തു പ്രദേശത്ത്
ഒരു ഫര്‍ണിച്ചര്‍
പാര്‍ക്ക് /ഹൗസ്
സ്ഥാപിക്കുമെന്ന
2016-17 ലെ ബഡ്ജറ്റു
പ്രസംഗത്തിലെ
പ്രഖ്യാപനത്തിന്റെയും
ആയതു സംബന്ധിച്ചു
നല്കിയ
നിവേദനത്തിന്റെയും
അടിസ്ഥാനത്തില്‍
ഫര്‍ണിച്ചര്‍ ഹൗസ്
സ്ഥാപിക്കുവാനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ആയത്
സംബന്ധിച്ച് വ്യവസായ
വകുപ്പ് നടത്തിയ
പ്രാഥമിക സര്‍വ്വേ
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(സി)
നെല്ലിക്കുഴി
ഫര്‍ണിച്ചര്‍
പാര്‍ക്ക്/ഹൗസ്
സ്ഥാപിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
കുറ്റിപ്പുറം
മാൽകോടെക്സ് സ്പിന്നിംഗ്
മില്ലിലെ എം.ഡി. നിയമനം
2429.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലുള്ള
സഹകരണ സ്പിന്നിംഗ്
മില്ലുകളിൽ 01.01.2018
മുതൽ മാനേജിംഗ്
ഡയറക്ടര്‍ നിയമനത്തിന്
എത്ര പേരാണ് അപേക്ഷ
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുറ്റിപ്പുറം
മാൽകോടെക്സ്
സ്പിന്നിംഗ് മില്ലിലെ
എം.ഡി. നിയമനത്തിനായി
പ്രസ്തുത മില്ലില്‍
ജോലിചെയ്യുന്ന സീനിയറായ
ഉദ്യോഗസ്ഥര്‍
സമര്‍പ്പിച്ച അപേക്ഷ
പരിഗണിക്കാതെ കണ്ണൂര്‍
സഹകരണ സ്പിന്നിംഗ്
മില്ലിലെ ജൂനിയറായ
ഉദ്യോഗസ്ഥന് എം.ഡി.യുടെ
അധിക ചുമതല
നൽകുവാനുണ്ടായ കാരണം
വ്യക്തമാക്കുമോ?
ഗെയില്‍
പെെപ്പ് ലെെന്‍ സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍ നടപടി
2430.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
കെ.മുരളീധരന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയിൽ
പെെപ്പ് ലെെനിനെതിരെ
ചില സ്ഥലങ്ങളില്‍
ഉണ്ടായിട്ടുള്ള
എതിര്‍പ്പ് മറി
കടക്കുന്നതിന്
ബന്ധപ്പെട്ടവരുമായി
ചര്‍ച്ച നടത്തുന്നതിന്
തയ്യാറായിട്ടുണ്ടോ;
(ബി)
നഷ്ടപരിഹാര
തുക സംബന്ധിച്ച്
ഉണ്ടായിരുന്ന
തര്‍ക്കങ്ങള്‍ രമ്യമായി
പരിഹരിക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
(സി)
ചില
തല്പര കക്ഷികള്‍ ഇൗ
പദ്ധതിയെ
അട്ടിമറിക്കുവാന്‍
നടത്തുന്ന ശ്രമങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്;
(ഡി)
പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുവാന്‍
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ?
തലശ്ശേരി
കിന്‍ഫ്രാ പാര്‍ക്കിന്റെ
വികസനം
2431.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി കിന്‍ഫ്രാ
പാര്‍ക്കിന്റെ
വികസനത്തിനായി 50 ലക്ഷം
രൂപ അനുവദിച്ചതിന്റെ
അടിസ്ഥാനത്തിൽ ഇതിനായി
എന്തെങ്കിലും
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നു
വ്യക്തമാക്കുമോ?
ഒറ്റപ്പാലം
കിന്‍ഫ്ര വ്യവസായ പാർക്ക്
2432.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
കിന്‍ഫ്ര വ്യവസായ
പാര്‍ക്കിലേക്ക്
വ്യവസായങ്ങള്‍
ആകര്‍ഷിക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു;
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍
നിലവില്‍ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
കിന്‍ഫ്രയുടെ
വ്യവസായ പാര്‍ക്കുകള്‍
2433.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ പുതുക്കിയ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച
കിന്‍ഫ്രയുടെ വ്യവസായ
പാര്‍ക്കുകള്‍ ഇതിനകം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ബി)
പുനലൂര്‍,
മട്ടന്നൂര്‍, തൃശൂര്‍,
തൊടുപുഴ, കളമശ്ശേരി,
കഴക്കൂട്ടം,കൊരട്ടി,
കൊല്ലം, ഒറ്റപ്പാലം,
പാലക്കാട്, രാമനാട്ടുകര
എന്നീ വ്യവസായ
പാര്‍ക്കുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
പ്രഖ്യാപിച്ച
ഏതെങ്കിലും പദ്ധതി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ?
മാര്‍ജിന്‍
മണി ലോണ്‍
2434.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
സംരംഭകര്‍ക്ക്
നല്കിക്കൊണ്ടിരുന്ന
മാര്‍ജിന്‍ മണി ലോണ്‍
സമ്പ്രദായം ഇപ്പോള്‍
നിലവിലുണ്ടോ;
ഇല്ലെങ്കില്‍ അത് ഏതു
വര്‍ഷം വരെ
നിലവിലുണ്ടായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
മാര്‍ജിന്‍
മണി ലോണ്‍ എടുത്ത്
സംരംഭങ്ങള്‍ തുടങ്ങി
പിന്നീട് നഷ്ടത്തിലായി
സംരംഭം
നിര്‍ത്തിയവരില്‍
നിന്നും തുക തിരിച്ചു
പിടിക്കുന്നതിന്
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
കൊണ്ടുവരാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
വ്യവസായം നടത്തി നഷ്ടം
വന്ന് കടത്തില്‍ ആയി
ദുരിതം പേറുന്ന
സംരംഭകന് പരമാവധി
ആശ്വാസം നല്‍കുന്നതിനും
സര്‍ക്കാരിന്
മുടക്കുമുതലെങ്കിലും
തിരികെ ലഭിക്കുന്നതിനും
ആവശ്യമായ രീതിയില്‍
നിലവിലുള്ള
മാനദണ്ഡങ്ങളില്‍ മാറ്റം
വരുത്തുന്ന കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ?
കുന്നത്തറ
ടെക്സ്റ്റൈല്‍സിന്റെ ബാദ്ധ്യത
2435.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കുന്നത്തറ
ടെക്സ്റ്റൈല്‍സിന്റെ
ഭൂമിയും അനുബന്ധ
വസ്തുക്കളും
അന്യാധീനപ്പെട്ടു
പോകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കുന്നത്തറ
ടെക്സ്റ്റൈല്‍സിന്റെ
ഇപ്പോഴത്തെ ബാദ്ധ്യത
കണക്കാക്കിയിട്ടുണ്ടോ;ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍
സ്വീകരിക്കാമോ;
(സി)
വ്യവസായ
ആവശ്യത്തിനായി ഈ ഭൂമി
ഏറ്റെടുക്കുന്നതിനെക്കുറിച്ച്
ആലോചിച്ചിട്ടുണ്ടോ;
ഇതിനുള്ള നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
നാദാപുരം
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന ക്വാറികൾ
2436.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ നിലവില്‍
പ്രവര്‍ത്തിക്കുന്ന
ലൈസന്‍സുള്ള
ക്വാറികളുടെ ലിസ്റ്റ്
ലഭ്യമാക്കാമോ;
(ബി)
മണ്ഡലത്തില്‍
അനധികൃതമായി ഏതെങ്കിലും
ക്വാറികൾ
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
അത്തരം പാറമടകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ
?
നിര്‍മ്മാണ
മേഖലയിലെ ബുദ്ധിമുട്ടുകള്‍
2437.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട ക്വാറികള്‍
അടച്ചു പൂട്ടിയതു കാരണം
പാറ, മണല്‍
എന്നിവയ്ക്ക് ക്ഷാമവും
വിലവര്‍ദ്ധനവും
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
മൂലം സര്‍ക്കാരിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
പൂര്ത്തിയാക്കുവാനുണ്ടാകുന്ന
കാലതാമസം
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
ബുദ്ധിമുട്ടുകള്‍
ഒഴിവാക്കുവാന്‍ ചെറുകിട
ക്വാറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
കേരള
മൈനര്‍ മിനറല്‍ കണ്സഷന്
ചട്ടങ്ങള്‍
2438.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015
ലെ കേരള മൈനര്‍ മിനറല്‍
കണ്സഷന് ചട്ടങ്ങള്‍
പ്രകാരം ശ്രീ. എം.എസ്.
മോഹനന്, പൂഴിക്കോല്‍
പി.ഒ, കടുത്തുരുത്തി
സമര്‍പ്പിച്ച
161/A4/2016 /IND
അപ്പീല്‍ പെറ്റീഷനില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(ബി)
ഈ
പരാതി സംബന്ധിച്ച്
മൈനിംഗ്ആൻഡ് ജിയോളജി
വകുപ്പ് ഡയറക്ടരുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പരാതിക്കാരന്റെ
പരാതിക്ക്പരിഹാരമുണ്ടാക്കാന്
ശ്രമിക്കുമോ;
(ഡി)
പ്രസ്തുത
പെറ്റീഷന്റെ
അടിസ്ഥാനത്തില്‍
ഹീയറിംഗ്
നടത്തിയിട്ടുണ്ടോ;
പ്രസ്തുത ഹീയറിംഗിന്റെ
തുടര്‍ നടപടി ശ്രീ
മോഹനനെ
അറിയിച്ചിട്ടുണ്ടോ;
നിയമത്തിന്റെ
നൂലാമാലകളെക്കുറിച്ച്
അറിയാത്ത ആ
തൊഴിലാളിയുടെ
അറിവില്ലായ്മ
മാപ്പാക്കി തുടര്‍
നടപടികളില്‍ നിന്നും
ശ്രീ മോഹനനെ
ഒഴിവാക്കുന്നതിന്
ശ്രമിക്കുമോ?
കൈത്തറി
സ്ഥാപനങ്ങളുടെ
ഉന്നമനത്തിനുള്ള പദ്ധതികള്‍
2439.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കൈത്തറി സ്ഥാപനങ്ങളുടെ
ഉന്നമനത്തിന് എന്തൊക്കെ
ആശ്വാസ നടപടികള്‍
നല്കി വരുന്നു എന്ന്
വിശദമാക്കാമോ;
(ബി)
കോഴിക്കോട്
ജില്ലയില്‍ മികച്ച
രീതിയില്‍
പ്രവര്‍ത്തിക്കുന്ന
കൈത്തറി സ്ഥാപനങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(സി)
ഈ
മേഖലയുടെ
വളര്‍ച്ചയ്ക്ക്
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആലോചനയിലുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
അമ്പലത്തില്‍കാല ഖാദി
ഉല്‍പ്പാദന കേന്ദ്രം
2440.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ഖാദി ഗ്രാമവ്യവസായ
ബോര്‍ഡിന്റെ കീഴില്‍
കാട്ടാക്കട
അമ്പലത്തില്കാലയില്
ഖാദി ഉല്‍പ്പാദന
കേന്ദ്രത്തില്‍ പുതിയ
കെട്ടിടത്തിനും
സില്ക്ക്നെയ്ത്ത്
ആരംഭിക്കുന്നതിനും
വേണ്ടി എസ്റ്റിമേറ്റ്
തയ്യാറാക്കപ്പെട്ടിട്ടുണ്ടോ;എങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇതിനായുള്ള തുടര്‍
നടപടികള്‍
വേഗത്തിലാക്കുമോ?
ദക്ഷിണ
റെയില്‍വേയില്‍ സ്പോര്‍ട്സ്
ക്വാട്ടാ നിയമനം
2441.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദക്ഷിണ
റെയില്‍വേയില്‍ കഴിഞ്ഞ
അഞ്ച് വര്‍ഷമായി
സ്പോര്‍ട്സ് ക്വാട്ടാ
നിയമനം നടക്കാത്തതുമൂലം
കേരളത്തിലെ നിരവധി യുവ
കായിക താരങ്ങള്‍ക്ക്
റെയില്‍വേയില്‍ ജോലി
ലഭിക്കുന്നതിനുള്ള
അവസരം നഷ്ടപ്പെടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
ജോലി ലഭിക്കുന്നതിനുള്ള
അവസരം നഷ്ടപ്പെടുന്നത്
കേരളത്തിലെ സ്പോര്‍ട്സ്
വികസനത്തെ പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(സി)
ദക്ഷിണ
റെയില്‍വേയുമായി
ബന്ധപ്പെട്ട്
കേരളത്തില്‍നിന്നും
പരമാവധി യുവ കായിക
താരങ്ങള്‍ക്ക്
സ്പോര്‍ട്സ് ക്വാട്ടാ
നിയമനം ലഭിക്കുന്നതിന്
വകുപ്പ് അടിയന്തര നടപടി
സ്വീകരിക്കുമോ?
സ്പോര്‍ട്ട്സ്
താരങ്ങള്‍ക്ക് സര്‍ക്കാര്‍
ജോലി
2442.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്പോര്‍ട്ട്സ്
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കിയതിന്റെ ജില്ല
തിരിച്ചുളള കണക്ക്
വിശദമാക്കാമോ?
നേമം
മണ്ഡലത്തിലെ പുതിയ പദ്ധതികള്‍
2443.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നേമം
നിയോജകമണ്ഡലത്തില്‍
സ്പോര്‍ട്സുമായി
ബന്ധപ്പെട്ട് പുതുതായി
നടപ്പാക്കിയ പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ഓപ്പറേഷന്
ഒളിമ്പിയ
2444.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്പോര്‍ട്ട്സ്
കൗണ്‍സിലിന് കീഴില്‍
ഓപ്പറേഷന് ഒളിമ്പിയ
എന്ന പദ്ധതി
നിലവിലുണ്ടോ;
(ബി)
ഈ
പദ്ധതിക്കായി 2016-17,
2017-18 വർഷങ്ങളിലെ
ബജറ്റില്‍ എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ കീഴില്‍
നാളിതുവരെയായി എത്ര
കായിക താരങ്ങള്‍ക്ക്
ഏതൊക്കെ ഇനത്തില്‍
പരിശീലനം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പുതിയ
കായികനയം
2445.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പുതിയ കായിക നയം
രൂപീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത് ;
വിശദമാക്കുമോ?
പാലക്കാട്
ജില്ലയിലെ കോച്ചുമാർ
2446.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയില്‍
സ്പോര്‍ട്സ്
കൗണ്‍സിലിന് കീഴില്‍
എത്ര കോച്ചുമാരും
ഹോസ്റ്റലുകളും
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
എറണാകുളം
പനമ്പള്ളി നഗറിലെ സ്പോര്‍ട്സ്
സ്കൂള്‍
2447.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
പനമ്പള്ളി നഗറിലുള്ള
സ്പോര്‍ട്സ് സ്കൂളില്‍
വോളിബോള്‍ കോര്‍ട്ട് ,
ആധുനിക രീതിയിലുള്ള
ആഡിറ്റോറിയം, ഡൈനിങ്ങ്
ഹാള്‍ തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
ഇല്ലെന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇവ
നിര്‍മ്മിക്കുന്നതിനും
കൂടുതല്‍ മെച്ചപ്പെട്ട
പരിശീലന സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ ജിംനേഷ്യം
2448.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ സര്‍ക്കാര്‍
ഹൈസ്കൂള്‍,
ഹയര്‍സെക്കന്ററി
സ്കൂള്‍
എന്നിവിടങ്ങളില്‍
ജിംനേഷ്യം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കാമോ;
(ബി)
തെരഞ്ഞെടുക്കപ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ നീന്തല്‍
പരിശീലനം നല്‍കുന്നതിന്
നടപടി സ്വീകരിയ്ക്കാമോ?
സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
2449.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര സ്പോര്‍ട്സ്
ഹോസ്റ്റലുകളുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഹോസ്റ്റലിലുമുളള
അന്തേവാസികളുടെ എണ്ണം,
സ്റ്റാഫിന്റെ എണ്ണം,
ഒരു മാസം അവര്‍ക്കു
വേണ്ട ചെലവ്, ഇതിനകം
അന്തേവാസികള്‍ വിവിധ
സ്പോര്‍ട്സ്
മേഖലകളില്‍ തെളിയിച്ച
എടുത്തുപറയാവുന്ന
കഴിവുകള്‍ എന്നിവ
വിശദമാക്കാമോ;
(സി)
18
വയസ്സില്‍ താഴെയുളളവരെ
മാത്രം
പരിപാലിക്കുന്നതിന്
എത്ര സ്പോര്‍ട്സ്
ഹോസ്റ്റലുകള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഏതെങ്കിലും
ഹോസ്റ്റലില്‍ നിന്നും
ഭക്ഷ്യവിഷബാധയേറ്റ
വിദ്യാര്‍ത്ഥികളെ
ആശുപത്രിയില്‍
പ്രവേശിപ്പിക്കേണ്ടിവന്നിരുന്നോ
എന്ന് വ്യക്തമാക്കാമോ;
(ഇ)
എങ്കില്‍
ഇതേത്തുടര്‍ന്ന്
ബാലാവകാശ കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നും അതിനനുസൃതമായി
പുതിയ ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ
എന്നും
വ്യക്തമാക്കാമോ?
സെന്‍ട്രലെെസ്ഡ്
സ്പോര്‍ട്സ് ഹോസ്റ്റല്‍
2450.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
സെന്‍ട്രലെെസ്ഡ്
സ്പോര്‍ട്സ്
ഹോസ്റ്റല്‍
പയ്യന്നൂരില്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏത് വര്‍ഷമാണ് ഇത്
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
അധ്യയന വര്‍ഷം മുതല്‍
കുട്ടികൾക്ക് പ്രവേശനം
നൽകാതെ പ്രസ്തുത
ഹോസ്റ്റല്‍ അടച്ചു
പൂട്ടാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
അപ്രകാരം
തീരുമാനമെടുത്തതിനുള്ള
കാരണമെന്തെന്നു
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
ഹോസ്റ്റലില്‍ എത്ര
സ്ഥിരം/ താത്കാലിക
ജീവനക്കാര്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ ?
ചിറ്റൂര്‍
ഗവണ്മെന്റ് കോളേജ് കായിക
സമുച്ചയം
2451.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ഗവണ്മെന്റ്
കോളേജിനോടനുബന്ധിച്ച്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന കായിക
സമുച്ചയത്തിന്റെ
മാസ്റ്റര്‍ പ്ലാന്‍
കായിക വകുപ്പ് അംഗീകാരം
നല്കി കിഫ്ബിയിലേക്ക്
സമര്‍പ്പിക്കുകയുണ്ടായോ;
ഇതിന്റെ ഏറ്റവും പുതിയ
ഭരണാനുമതിയുടെ കോപ്പി
ലഭ്യമാക്കാമോ;
(ബി)
ഇതിന്റെ
സാങ്കേതിക അനുമതി കായിക
വകുപ്പ്
നല്കുകയുണ്ടായോ;
ഉണ്ടെങ്കില്‍ അതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(സി)
ഈ
പദ്ധതിക്ക് കിഫ്ബി
ഫണ്ട്
അനുവദിക്കുകയുണ്ടായോ;
എത്ര രൂപയാണ്
അനുവദിച്ചിട്ടുള്ളത്;
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കാമോ;
മാസ്റ്റര്‍ പ്ലാന്‍
അനുസരിച്ചുള്ള ബാക്കി
തുക എങ്ങനെ
കണ്ടെത്താനാണ്
സര്‍ക്കാര്‍
ഉദേശിക്കുന്നത്?
ഹൈ
ആള്‍റ്റിറ്റ്യൂഡ് സ്പോര്‍ട്സ്
കോച്ചിംഗ് സെന്റര്‍
2452.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തിലെ കക്കാടം
പൊയിലില്‍ ഹൈ
ആള്‍റ്റിറ്റ്യൂഡ്
സ്പോര്‍ട്സ് കോച്ചിംഗ്
സെന്റര്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ
നിലവിലുളള അവസ്ഥ
വ്യക്തമാക്കുമോ?
കൊല്ലം
ഹോക്കി സ്റ്റേഡിയം
2453.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
ഹോക്കി
സ്റ്റേഡിയത്തിന്റെ
അടിസ്ഥാന സൗകര്യ
വികസനത്തിനായി
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണ് ;
വിശദാംശം
ലഭ്യമാക്കുമോ?
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍ കളിസ്ഥലം
2454.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തിലെ
കുലശേഖരപുരം
ഗ്രാമപഞ്ചായത്തില്‍
ദേശീയ പാതയോടു
ചേര്‍ന്നുളള പഞ്ചായത്തു
കളിസ്ഥലം വിവിധ
വകുപ്പുകളുടെ
സ്ഥാപനങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
വിനിയോഗിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം
അറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
ആധുനികസൗകര്യങ്ങളോടുകൂടിയ
ഇന്‍ഡോര്‍ സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കായിക
താരങ്ങള്‍ക്ക് സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
2455.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവു
തെളിയിച്ച കായിക
താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിയമനം
നല്‍കുന്നതിനും
കൂടുതല്‍ കായിക
താരങ്ങളെ പൊതുമേഖലാ
സ്ഥാപനങ്ങളിലടക്കം
നിയമിച്ച് കായിക
രംഗത്ത്
ഉണര്‍വ്വേകുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എത്ര
കായിക താരങ്ങള്‍ക്ക്
സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
നല്‍കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചു എന്ന്
അറിയിക്കാമോ?
ആകാശപാത
T 2456.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തില്‍ ആകാശപാത
പണിയുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(ബി)
ആരെയാണ്
പ്രസ്തുത പ്രോജക്ടിന്റെ
കണ്‍സള്‍ട്ടന്റായി
തെരഞ്ഞെടുത്തിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി എത്ര തുക
ആവശ്യമായി വരുമെന്നും
ഇതിനായി ഫണ്ട്
എപ്രകാരമാണ്
കണ്ടെത്തുന്നതെന്നും
വിശദമാക്കാമോ?
യുവജന
സംഘനടനാ ഭാരവാഹികളുടെ യാേഗം
2457.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
15.05.2018-ല്‍
തിരുവനന്തപുരം
തെെയ്ക്കാട്
ഗവണ്മെന്റ് റസ്റ്റ്
ഹൗസില്‍ വച്ച് നടത്തിയ
യുവജന സംഘനടകളുടെ
ഭാരവാഹികളുടെ
യാേഗത്തില്‍ എത്ര
സംഘടനകള്‍ പങ്കെടുത്തു;
വിശദമാക്കുമാേ ;
(ബി)
പ്രസ്തുത
യോഗനടപടിക്കുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമാേ ;
(സി)
പ്രസ്തുത
യാേഗത്തില്‍ എടുത്ത
തീരുമാനങ്ങള്‍ എന്ന്
മുതല്‍ സര്‍ക്കാര്‍
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കുമാേ ;
(ഡി)
യുവജന
ക്ഷേമ വകുപ്പിന്റെ
നേതൃത്വത്തില്‍
സംസ്ഥാനത്ത് ഒരു
അന്താരാഷ്ട്ര /ദേശീയ
യൂത്ത് പാര്‍ലമെന്റ്
സംഘടിപ്പിക്കുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടാ ;
എങ്കില്‍ വിശദമാക്കുമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
2458.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
യുവജനക്ഷേമ ബോര്‍ഡിന്റെ
പ്രവർത്തനങ്ങൾ
എന്തൊക്കെയാണ്;
വിശദാംശം
വെളിപ്പെടുത്തുമോ ;
(ബി)
പ്രസ്തുത
ബോർഡിന്റെ
പ്രവർത്തനത്തിന് ഒരു
വര്‍ഷം എത്ര രൂപ ചെലവ്
വരുന്നുണ്ടെന്നു
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ബോര്‍ഡിന്റെ ചെയര്മാൻ
ഉള്‍പ്പെടെയുള്ള
അംഗങ്ങള്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
ശമ്പളം, യാത്രാബത്ത ,
മറ്റിനങ്ങള്‍
എന്നിവയായി എത്ര രൂപ
കൈപ്പറ്റിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?