സാമൂഹ്യ
സുരക്ഷാ പെന്ഷന്- അനർഹരെ
ഒഴിവാക്കാൻ നടപടി
2277.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
കെെപ്പറ്റുന്നവരില്
അനര്‍ഹര്‍ ഉണ്ടെന്ന്
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
അവരെ
ഒഴിവാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നിലവില്‍
എത്ര പേര്‍ക്കാണ്
സാമൂഹ്യ സുരക്ഷാ
പെന്ഷന് നല്‍കുന്നത്;
അതിനായി പ്രതിമാസം എത്ര
തുകയാണ്
ചെലവഴിക്കുന്നത്;
(സി)
നിലവില്‍
സാമൂഹ്യ സുരക്ഷാ
പെന്‍ഷനില്‍
എത്രമാസത്തെ
കുടിശ്ശികയുണ്ട്;
(ഡി)
ഒന്നില്‍
കൂടുതല്‍ പെന്ഷന്
കൈപ്പറ്റുന്നവരെ
ഒഴിവാക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്: എത്ര
പേരെ ഒഴിവാക്കിയെന്ന്
അറിയിക്കുമോ?
നോട്ട്
നിരോധനം
2278.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേന്ദ്ര
സര്‍ക്കാരിന്റെ നോട്ടു
നിരോധനം മൂലം
എന്തെല്ലാം കെടുതികളാണ്
സംസ്ഥാനം ഇപ്പോഴും
അനുഭവിച്ചുകൊണ്ടിരിക്കുന്നത്
; വിശദവിവരം നല്‍കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2279.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പാലക്കാട് ജില്ലയിലെ
സ്വകാര്യ ആശുപത്രികള്‍
ഏതെല്ലാമാണെന്ന്
അറിയിക്കാമോ?
പൊതുകടം
കൂടുന്നതില്‍ ധനകാര്യകമ്മീഷന്
ആശങ്ക
2280.
ശ്രീ.കെ.മുരളീധരന്
,,
ഹൈബി ഈഡന്
,,
അന്‍വര്‍ സാദത്ത്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ പൊതുകടം
കൂടുന്നതില്‍
ധനകാര്യകമ്മീഷന് ആശങ്ക
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
2018-19
വര്‍ഷം പൊതുവിപണിയില്‍
നിന്നും എന്ത് തുക
വായ്പയെടുക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതിനകം എത്ര കോടി രൂപ
വായ്പയെടുത്തുവെന്ന്
വ്യക്തമാക്കുമോ;
വായ്പയെടുത്ത തുക
പ്രത്യുല്പാദനപരമല്ലാത്ത
പദ്ധതികളില്‍
വിനിയോഗിക്കേണ്ട
അവസ്ഥയുണ്ടായിട്ടുണ്ടോ;
(ഡി)
ലോക
ബാങ്കില്‍ നിന്നും
2017-18 ല്‍ എത്ര കോടി
രൂപ ധനസഹായം
ലഭിച്ചുവെന്നും
ഏതെല്ലാം പദ്ധതികളിലാണ്
നിലവില്‍ ലോകബാങ്കിന്റെ
സഹായം
ലഭിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(ഇ)
സംസ്ഥാന
സര്‍ക്കാരിന്റെ
കടബാധ്യത
അനിയന്ത്രിതമായി
വര്‍ദ്ധിക്കുന്നത്
തടയുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുത്തൂര്‍
ചെനയ്ക്ക്ല ബൈപാസ് റോഡ്
2281.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുത്തൂര്‍
ചെനയ്ക്ക്ല ബൈപാസ്
റോഡിനുവേണ്ടി സ്ഥലം
ഏറ്റെടുക്കുവാനുള്ള
പ്രൊപ്പോസലില്‍
ധനകാര്യവകുപ്പ്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
റോഡ്
നിര്‍മ്മാണത്തിനുവേണ്ടി
എത്ര രൂപയുടെ
പ്രൊപ്പോസലാണ്
അനുവദിച്ചത്;
(സി)
ഇതു
സംബന്ധിച്ച് ധനകാര്യ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
കണ്‍വെയന്‍സ്
ഇനത്തില്‍ തുക അനുവദിക്കാത്ത
നടപടി
2282.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്‍വെയന്‍സ്
ഇനത്തില്‍ തുക
അനുവദിക്കുന്നില്ലായെന്ന
കാരണത്താല്‍ വൈപ്പിന്‍
നിയോജക മണ്ഡലത്തിലെ
എം.എല്‍.എ. ആസ്തി വികസന
സ്കീമീല്‍ ഉള്‍പ്പെട്ട
നിരവധി പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടപ്പാക്കുന്നതിന്
കരാറുകാര്‍
തയ്യാറാകാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിയ്ക്കാനുദ്ദേശിക്കുന്ന
നടപടി വിശദമാക്കാമോ?
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന്
T 2283.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2012-2013
അദ്ധ്യയന വര്‍ഷത്തില്‍
ലീവ് വേക്കന്‍സിയില്‍
എയിഡഡ് സ്കൂളില്‍
സര്‍വീസില്‍
പ്രവേശിക്കുകയും
സര്‍വീസ് ബ്രേക്ക്
ഇല്ലാതെ തുടര്‍ച്ചയായി
സര്‍വീസുമുള്ള
ജീവനക്കാര്‍ക്ക്
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് ആണോ
കോണ്‍ട്രിബ്യൂട്ടറി
പെന്ഷന് ആണോ
ബാധകമാകുക എന്ന്
വിശദമാക്കാമോ?
നവകേരള
നിധി
2284.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ മിഷനുകളെ
ഏകോപിപ്പിക്കുന്നതിന്
നവകേരള നിധി എന്ന
പേരില്‍ ഒരു പൊതുഫണ്ട്
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ടോ;
എങ്കില്‍ ഈ ഫണ്ട് ഏത്
രീതിയില്‍ ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
ഫണ്ടിലേക്ക് ഏതെല്ലാം
തരത്തിലാണ് തുക
സമാഹരിക്കാന്‍
ഉദ്ദേശിക്കുന്നത്;
ഫണ്ടില്‍ നിന്നുള്ള
ധനസഹായം
അനുവദിച്ചുനല്‍കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
നാളിതുവരെ
ഫണ്ടിലേക്ക് എത്ര തുക
സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
എവിടെനിന്നെല്ലാമാണ്
തുക
സമാഹരിച്ചിട്ടുള്ളത്;
തുകയെന്തെങ്കിലും
ചെലവഴിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ദേശീയ
പെന്ഷന് പദ്ധതി
2285.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നാളിതുവരെ
സംസ്ഥാനത്ത് എത്ര
യൂണിവേഴ്സിറ്റികള്‍,
ബോര്‍ഡുകള്‍,
കോര്‍പ്പറേഷനുകള്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍,
പൊതുമേഖലാ സ്ഥാപനങ്ങള്‍
എന്നിവ ദേശീയ പെന്ഷന്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്
വ്യക്തമാക്കാമോ;
പ്രസ്തുത സ്ഥാപനങ്ങളിലെ
എത്ര ജീവനക്കാര്‍ ദേശീയ
പെന്ഷന് പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; എത്ര
തുക
നിക്ഷേപിച്ചിട്ടുണ്ട്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിലെ ദേശീയ
പെന്ഷന് പദ്ധതി നല്ല
രീതിയില്‍
നടപ്പിലാക്കിയതിന്
സംസ്ഥാന സര്‍ക്കാരിന്
എന്തെങ്കിലും ദേശീയ
ബഹുമതികള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ നിന്നും
പ്രത്യേക വികസന നിധി പ്രകാരം
ശിപാര്‍ശ ചെയ്യപ്പെട്ട
പ്രവൃത്തികള്‍
2286.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രത്യേക
വികസന നിധി പ്രകാരം
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍ വാമനപുരം
നിയോജകമണ്ഡലത്തില്‍
നിന്നും ശിപാര്‍ശ
ചെയ്യപ്പെട്ട
പ്രവൃത്തികള്‍
ഏതെല്ലാം;വിശദമാക്കാമോ;
(ബി)
ശിപാര്‍ശ
ചെയ്യപ്പെട്ട
പ്രവൃത്തികളില്‍ ഇനിയും
പൂര്ത്തീകരിക്കാനുളളവ
ഏതെല്ലാം; അവയുടെ
പ്രവര്‍ത്തനപുരോഗതി
വിശദമാക്കുമോ?
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ
കര്‍മ്മ സമിതികളുടെ
പ്രവര്‍ത്തന പുരോഗതി
2287.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിമൂന്നാം
പഞ്ചവത്സര പദ്ധതിയുടെ
ഭാഗമായി ആസൂത്രണബോര്‍ഡ്
രൂപം കൊടുത്ത 43
കര്‍മ്മ സമിതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സുസ്ഥിരമായ
നേട്ടം
കൈവരിക്കാനുതകുന്ന
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
നാലാമത്
കേരള പൊതുചെലവ്
പുന:പരിശോധന
കമ്മിറ്റിയുടെ
ശിപാര്‍ശപ്രകാരം
പൊതുചെലവ്
കുറയ്ക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ഒറ്റപ്പാലം
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് പദ്ധതി
2288.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ട്
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് ഈ
സര്‍ക്കാര്‍ അംഗീകാരം
നൽകി ഫണ്ട് അനുവദിച്ചത്
;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭിച്ചിരുന്ന എത്ര
പ്രവൃത്തികളുടെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചു; ഇനി
പൂര്‍ത്തീകരിക്കാനുള്ളവ
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
2289.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
കടപ്പത്രങ്ങള്‍
മുഖേനയും മറ്റ്
മാര്‍ഗ്ഗങ്ങളിലൂടെയും
എത്ര തുക കടമെടുത്തു
എന്ന് വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
ട്രഷറി നിയന്ത്രണം എത്ര
കാലം ഉണ്ടായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(സി)
നിലവിലെ
സര്‍ക്കാരിന്റെ
കാലയളവില്‍
നാളിതുവരെയുള്ള
കടബാധ്യത എത്ര എന്നും
വ്യക്തമാക്കുമോ?
ഇ-വേ
ബില്‍ സമ്പ്രദായം
2290.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അന്തര്‍
സംസ്ഥാന
ചരക്കുഗതാഗതവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കുന്ന ഇ-വേ
ബില്‍ സമ്പ്രദായം
സംസ്ഥാനത്ത്
നടപ്പിലാക്കിയത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ബില്‍
ഇല്ലാതെ അന്തര്‍
സംസ്ഥാന ചരക്കുഗതാഗതം
നടത്തുന്ന വാഹനങ്ങളെ
ട്രാക്ക്
ചെയ്തുപിടിക്കുന്നതിന്
കെെക്കൊണ്ടിട്ടുളള
നടപടികള്‍
വിശദമാക്കുമോ;
(സി)
ഇ-വേ
ബില്‍ സമ്പ്രദായം
നടപ്പിലാക്കിയതിനുശേഷം
സംസ്ഥാനത്തെ ഏതെല്ലാം
ചെക്ക്പോസ്റ്റുകളില്‍
ഇത്തരം വാഹനങ്ങളെ
ട്രാക്ക് ചെയ്തു
പിടിച്ചുവെന്നും എത്ര
തുകയുടെ നികുതി
വെട്ടിപ്പ്
കണ്ടെത്തുവാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ?
റവന്യൂ
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2291.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്തിന്റെ
റവന്യൂ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
അതിലൂടെ എന്ത്
വര്‍ദ്ധനവ്
ഉണ്ടാക്കുവാന്‍
കഴിഞ്ഞിട്ടുണ്ട് ;
വ്യക്തമാക്കുമോ;
(ബി)
അനാവശ്യ
ചെലവുകള്‍
ഒഴിവാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
ഇതുകൊണ്ട്
മെച്ചമുണ്ടായിട്ടുണ്ടോ;
ഈ നടപടികൾ
വിലയിരുത്തിയിട്ടുണ്ടോ?
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ
2292.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്റെ
ശിപാര്‍ശകള്‍
കേരളത്തിന്റെ
നികുതിവരുമാനത്തെ
പ്രതികൂലമായി
ബാധിക്കുമെന്നുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ഏതെല്ലാം
മേഖലയിലുള്ള
ശിപാര്ശകളായിരിക്കും
പ്രതികൂലമായേക്കുമെന്ന്
വിലയിരുത്തുന്നത്;
വ്യക്തമാക്കുമോ;
(ബി)
എങ്കിൽ
എത്ര കാേടിരൂപയുടെ
വരുമാന നഷ്ടമാണ്
സംസ്ഥാനത്തിന്
ഉണ്ടാവുക;
ഇതാെഴിവാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പെട്രോള്‍-ഡീസല്‍
വില വര്‍ദ്ധനവ്
2293.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
മെയ് 31ലെ
കണക്കുപ്രകാരം ഒരു
ലിറ്റര്‍
പെട്രോളിന്റെയും
ഡീസലിന്റെയും വില
തിരുവനന്തപുരത്ത് എത്ര
രൂപയാണെന്നും ഈ
വിലയില്‍ സംസ്ഥാന
നികുതിയും കേന്ദ്ര
നികുതിയും എത്ര
വീതമാണെന്നും
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്തിനുള്ള
നികുതി വിഹിതകണക്കില്
2016 ജൂണ്‍ ഒന്നിന്
ശേഷം എന്തെങ്കിലും
കുറവ്
വരുത്തിയിട്ടുണ്ടോ
എന്നും ഇനി കുറവ്
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കുമോ;
(സി)
2016
ജൂണ്‍ 1നും 2018 ജൂണ്‍
ഒന്നിനും
പെട്രോള്‍/ഡീസല്‍
വിലയില്‍ സംസ്ഥാനത്തിന്
എത്ര കോടി രൂപ നികുതി
വരുമാനം ലഭിച്ചെന്ന്
അറിയിക്കുമോ?
പെട്രോളിയം
വിലവര്‍ദ്ധനവ് മൂലം അധിക
നികുതി
2294.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
പെട്രോളിയം കമ്പനികൾ
ഡീസൽ, പെട്രോള്‍
വിലകളിൽ എത്ര രൂപയുടെ
വര്‍ദ്ധനവാണ്
വരുത്തിയിട്ടുള്ളത്;
(ബി)
ഈ
വില വര്‍ദ്ധനവ് മൂലം
സംസ്ഥാനത്തിന് അധിക
വില്പന നികുതിയിനത്തിൽ
എന്ത് തുക ഇതുവരെ
ലഭിച്ചിട്ടുണ്ട്;
(സി)
ഓരോ
പ്രാവശ്യവും വര്‍ദ്ധനവ്
വരുത്തിയപ്പോള്‍
സംസ്ഥാനത്തിന് ലഭിച്ച
അധിക വില്പന നികുതി
എത്രയായിരുന്നു;വിശദമാക്കുമോ?
പെട്രോളിയം
ഉല്പന്നങ്ങളുടെ വില
വര്‍ദ്ധനവിലൂടെയുള്ള അധിക
നികുതി വരുമാനം
2295.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പെട്രോളിയം
ഉല്പന്നങ്ങളുടെ വില
വര്‍ദ്ധനവ് കൊണ്ട്
സംസ്ഥാനത്തിന് ലഭിച്ച
അധിക നികുതി വരുമാനം
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച അധിക നികുതി
എതെല്ലാം മേഖലയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കാണ്
വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
അധീനതയിലുള്ള റോഡുകളുടെ
അറ്റകുറ്റപ്പണികൾക്കുവേണ്ടി
ഈ അധികവരുമാനത്തില്‍
നിന്നും ഒരു നിശ്ചിത
ശതമാനം തുക
വിനിയോഗിക്കാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പെട്രോളിനും
ഡീസലിനും സംസ്ഥാന സര്‍ക്കാര്‍
ഇൗടാക്കുന്ന നികുതി
2296.
ശ്രീ.കെ.എം.ഷാജി
,,
പാറക്കല്‍ അബ്ദുല്ല
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിനും
ഡീസലിനും സംസ്ഥാന
സര്‍ക്കാര്‍
ഇൗടാക്കുന്ന നികുതി
എന്തെല്ലാമാണെന്നും അത്
എത്ര ശതമാനം
വീതമാണെന്നും
വ്യക്തമാക്കുമാേ;
(ബി)
ഇന്ധന
നികുതി ഇനത്തില്‍
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം ലഭിച്ച തുക
എത്രയാണ്;
(സി)
ഈ
സാമ്പത്തിക വര്‍ഷം
പ്രതീക്ഷിക്കുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
പെട്രോളിന്റെയും
ഡീസലിന്റെയും വിലകുറച്ച നടപടി
2297.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെട്രോളിനും ഡീസലിനും
2018 ജൂണ്‍ 1 മുതല്‍ 1
രൂപ കുറച്ച്
ജനങ്ങള്‍ക്ക്
ആശ്വാസമെത്തിക്കുന്നതിനായി
സര്‍ക്കാര്‍ സ്വീകരിച്ച
നടപടിയുടെ ഭാഗമായി
സംസ്ഥാനത്തിന്
പ്രതിമാസം എത്ര കോടി
രൂപയുടെ നഷ്ടമാണ്
വന്നുചേരുന്നത്;
(ബി)
സംസ്ഥാന
സര്‍ക്കാര്‍
പീരിയോഡിക്കലായി വില
നിലവാരം
പരിഗണിക്കുന്നതിന്
സ്ഥിരം സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
റവന്യു
ചെലവിൽ ധനകാര്യ കമ്മീഷന്
ആശങ്ക
2298.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
എം. വിന്‍സെന്റ്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
വര്‍ദ്ധിച്ചുവരുന്ന
പലിശബാധ്യത , ശമ്പളം,
പെന്ഷന്,
എന്നിവയ്ക്ക് റവന്യു
വരവിന്റെ പ്രധാന ഭാഗം
ചെലവഴിക്കുന്നതിൽ 15 ാം
ധനകാര്യ കമ്മീഷന്
ആശങ്ക
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
മേല്പറഞ്ഞ
കാര്യങ്ങള്‍ക്കായി
സംസ്ഥാന റവന്യു
വരുമാനത്തിന്റെ എത്ര
ശതമാനം വീതമാണ്
നിലവില്‍
ചിലവഴിക്കുന്നത്;
(സി)
ഇതുമൂലം
റവന്യു
കമ്മിയിലുണ്ടാകുന്ന
വര്‍ദ്ധന എത്ര
ശതമാനമാണ്; റവന്യു
കമ്മി 3 ശതമാനമായി
നിലനിര്‍ത്തുവാന്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
കെ.എസ്.ഇ.ബി.,
കെ.എസ്.ആര്.ടി.സി
എന്നീ സ്ഥാപനങ്ങള്‍ക്ക്
പണം നല്‍കുന്നത്
സര്‍ക്കാരിന് കൂടുതല്‍
സാമ്പത്തിക ഭാരം
ഉണ്ടാക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
വികസിത
രാജ്യങ്ങള്‍ക്ക്
സമാനമായ മാനവവികസന
ശേഷിയും വിനോദ സഞ്ചാര
സാധ്യതകളും പരമാവധി
പ്രയോജനപ്പെടുത്തി
സംസ്ഥാന വരുമാനം
വര്‍ദ്ധിപ്പിക്കണമെന്ന
ധനകാര്യ കമ്മീഷന്റെ
അഭിപ്രായത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിന്
ഉതകുന്ന പദ്ധതികള്‍
ആസുത്രണം ചെയ്യുമോ?
സാമ്പത്തിക
പ്രതിസന്ധി
2299.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ സാമ്പത്തിക
പ്രതിസന്ധി ഉണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
സാമ്പത്തിക
സുസ്ഥിരത
കൈവരിക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലത്തുണ്ടായിരുന്ന
വിവിധ കുടിശ്ശികകള്‍
തീര്‍ക്കുന്നതിനായി ഈ
സര്‍ക്കാര്‍ എത്ര രൂപ
ചെലവഴിച്ചു; വിശദമായ
സ്റ്റേറ്റ് മെന്റ്
നല്‍കുമോ?
സംസ്ഥാനത്തിന്റെ
പൊതു ധനകാര്യസ്ഥിതി
2300.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതു ധനകാര്യസ്ഥിതി
എന്തെന്ന് വിശദാംശം
സഹിതം
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര ദിവസം ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നു
എന്ന്
വെളിപ്പെടുത്തുമോ;
(സി)
സംസ്ഥാനത്തിന്റെ
വരവും ചെലവും തമ്മിലുളള
നിലവിലെ അന്തരം
എത്രയാണ്;
(ഡി)
സംസ്ഥാനത്തിന്റെ
പ്രതിദിന ചെലവ്
എത്രയാണ്; വിശദാംശം
വെളിപ്പെടുത്തുമോ;
(ഇ)
ഭരണനിര്വ്വഹണത്തിനുളള
ചെലവും വരവും തമ്മിലുളള
നിലവിലെ അനുപാതം
എത്രയാണെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മുഖേനയുള്ള പ്രവൃത്തികള്‍
2301.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബി മുഖേന ഇതുവരെ
എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയതെന്നും
ഇവയ്ക്കായി
വേണ്ടിവരുന്ന ആകെ തുക
എത്രയെന്നും
വെളിപ്പെടുത്താമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികളുടെ
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയാക്കിയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തികള്‍
ആരംഭിച്ചുവെന്നും
എത്രയെണ്ണം
പൂര്‍ത്തീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
കിഫ്ബിയിലെ
ജീവനക്കാര്‍
2302.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിലവില്‍ എത്ര
ജീവനക്കാര്‍ സേവനം
അനുഷ്ഠിക്കുന്നുണ്ട്;
ഇവരുടെ നിയമനരീതി
വിശദമാക്കുമോ;
(ബി)
ഇൗ
ജീവനക്കാരുടെ തസ്തിക,
ശമ്പളം എന്നിവ തരം
തിരിച്ച്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
നിന്നും കോളേജുകള്‍ക്ക്
ധനസഹായം
2303.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ധനസഹായത്തോടെ
സര്‍ക്കാര്‍
കോളജുകള്‍ക്ക് സ്ഥലം
വാങ്ങുന്നതിനും
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
തുക
അനുവദിച്ചിട്ടുണ്ടോ;എങ്കില്‍
ആയത് സംബന്ധിച്ച
ഉത്തരവ് ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കാവശ്യമായ
ഡി.പി.ആര്.
തയ്യാറാക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
തഴവ
ഗവ.കോളജിനുവേണ്ടി സ്ഥലം
വാങ്ങി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഇത്തരത്തില്‍
ഉത്തരവായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഇതിന്റെ
ഡി.പി.ആര്.
കിഫ്ബിയില്‍
സമര്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കിഫ്ബിയില്‍
സമാഹരിച്ച തുക
2304.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ടില്‍ നിലവില്‍
എന്ത് തുക
ലഭ്യമാക്കിയിട്ടുണ്ട് ;
(ബി)
മാേട്ടാേര്‍
വാഹന നികുതി,
പെട്രാേളിയം സെസ്
ഇനങ്ങളില്‍ ഇതുവരെ
എന്ത് തുക പ്രസ്തുത
ഫണ്ടിലേക്ക് ലഭിച്ചു ;
(സി)
മേജര്‍
ഇന്‍ഫ്രാസ്ട്രക്ചര്‍
പ്രാേജക്ട് എന്ന
ശീര്‍ഷകത്തില്‍ 2015-16
മുതല്‍
നിക്കിയിരിപ്പുണ്ടായിരുന്ന
തുക കിഫ്ബി ഫണ്ടിലേക്ക്
മാറ്റിയിട്ടുണ്ടാേ;
എങ്കില്‍ ഇൗയിനത്തില്‍
ഓരാേ വര്‍ഷവും ലഭിച്ച
തുകയെത്രയാണ് ;
(ഡി)
നബാര്‍ഡില്‍
നിന്നും എത്ര കാേടി രൂപ
കിഫ്ബി ഫണ്ടിലേക്ക്
വായ്പയായി
എടുത്തിട്ടുണ്ട്;
(ഇ)
കെ.എസ്.എഫ്.ഇ
യുടെ പ്രവാസി
ചിട്ടിയിലൂടെ ഇൗ
പദ്ധതിയിലേക്ക് ഫണ്ട്
സ്വീകരിക്കുന്നതിനുള്ള
പദ്ധതി
പ്രാവര്‍ത്തികമാക്കാത്തത്
എന്തുകാെണ്ടാണ്;
(എഫ്)
ജനറല്‍
ഒബ്ലിഗേഷന്‍ ബാേണ്ട്,
മസാല ബാേണ്ട് എന്നിവ
വഴി എന്ത് തുക ഇതുവരെ
സമാഹരിച്ചു?
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്ന പദ്ധതികള്‍
2305.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
എത്ര കോടി രൂപയുടെ,
എത്ര പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഈ
പദ്ധതികളുടെ നിലവിലെ
പുരോഗതി വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഇപ്പോള്‍ എത്ര കോടി
രൂപയുടെ ഫണ്ട്
നിലവിലുണ്ട്;
(സി)
ഈ
തുക ഏത്
ബാങ്ക്/ട്രഷറിയിലാണ്
നിക്ഷേപിച്ചിരിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഈ
തുക സ്വകാര്യ
ബാങ്കുകളില്‍
നിക്ഷേപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
മങ്കട
മണ്ഡലത്തില്‍ കിഫ്ബി മുഖേന
പ്രഖ്യാപിച്ച പദ്ധതികള്‍
2306.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ മങ്കട
നിയോജകമണ്ഡലത്തില്‍
കിഫ്ബി മുഖേന
പ്രഖ്യാപിച്ച
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദീകരിക്കാമോ;
(ബി)
പദ്ധതിയുടെ
പ്രഖ്യാപനവും
ഇന്‍-പ്രിന്‍സിപ്പല്‍
എ.എസ്. എന്നിവ
നല്‍കിയിട്ടും
നാളിതുവരെ പദ്ധതികളുടെ
ധനാനുമതി കിഫ്ബി
അനുവദിക്കാത്തത്
എന്താണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്തരം
കാര്യങ്ങള്‍
പരിശോധിക്കുന്നതിന്
കിഫ്ബി ബോര്‍ഡില്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിച്ചു വരുന്നത്?
കിഫ്ബി
മുഖേന കോതമംഗലം മണ്ഡലത്തിലെ
പ്രവൃത്തികൾ
2307.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുവാന്‍
പോകുന്ന പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
നിലവില്‍ കിഫ്ബി
അംഗീകാരം/ ഭരണാനുമതി
ലഭ്യമായി എന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
അംഗീകാരം ലഭ്യമായ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
ഓരോ
പ്രവൃത്തിയും എന്നു
മുതല്‍ ആരംഭിക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ കിഫ്ബി വഴിയുള്ള
പ്രവൃത്തികള്‍
2308.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
കിഫ്ബി വഴി അംഗീകാരം
നല്കിയ പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ; അവയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലവുമായി
ബന്ധപ്പെട്ട് നിലവില്‍
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ളത്;
അവയുടെ വിശദാംശങ്ങള്‍
നല്‍കുമോ?
കിഫ്ബിയും
ആസ്തി വികസനനിധിയും
2309.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സര്‍ക്കാര്‍
തലത്തില്‍ ഭരണാനുമതി
നല്കി നടപ്പിലാക്കുന്ന
സ്കൂള്‍കെട്ടിട
നിര്‍മാണങ്ങള്‍ക്ക്
കിഫ്ബിയില്‍ നിന്നും
അനുവദിക്കുന്ന
തുകയ്ക്ക് പുറമെ
അധികമായി തുക ആവശ്യമായി
വരുമ്പോള്‍ പ്രസ്തുത
തുക ആസ്തി വികസന
നിധിയില്‍ നിന്നും
അനുവദിക്കുകയാണെങ്കില്‍
ആയതിന് ജില്ലകളക്ടറില്‍
നിന്നും വീണ്ടും
ഭരണാനുമതി ഉത്തരവ്
ലഭ്യമാക്കേണ്ടതുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
എങ്കിൽ
ആയതിനുള്ള
എസ്റ്റിമേറ്റും അനുബന്ധ
രേഖകളും എപ്രകാരമാണ്
സമര്‍പ്പിക്കേണ്ടത്;
സര്‍ക്കാരില്‍
നിന്നുള്ള ഭരണാനുമതി
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ തുടര്‍
നടപടി സ്വീകരിക്കാന്‍
കഴിയുമോ; വിശദാംശം
ലഭ്യമാക്കുമോ?
നേമം
മണ്ഡലത്തിലെ ആസ്തിവികസന
പദ്ധതികള്‍
2310.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15,
2015-16, 2016-17,
2017-18 എന്നീ
വര്‍ഷങ്ങളില്‍ നേമം
നിയോജക മണ്ഡലത്തില്‍
എം.എല്‍.എ.-എസ്.ഡി.എഫ്.,
എ.ഡി.എഫ്. സ്കീമുകള്‍
പ്രകാരം ഭരണാനുമതി
ലഭിച്ച പദ്ധതികളും ഓരോ
പദ്ധതിയുടെ തുകയും
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
പദ്ധതികളില്‍
സാങ്കേതികാനുമതി
ലഭിക്കാത്തവയുടെയും
ഇതുവരെ കമ്മീഷന്
ചെയ്യാത്തവയുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
എം
എല്‍ എ ആസ്തി വികസന സ്കീമില്‍
ഉള്‍പ്പെട്ട വൈപ്പിനിലെ
പ്രവൃത്തികള്‍
2311.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം
എല്‍ എ ആസ്തി വികസന
സ്കീമില്‍
ഉള്‍പ്പെട്ടതും
ടെണ്ടര്‍ ചെയ്തതുമായ
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ എത്ര
പ്രവൃത്തികളാണ് ഇനിയും
ഏറ്റെടുക്കാന്‍
ബാക്കിയുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി വ്യക്തമാക്കാമോ?
എം.
എല്‍. എ. ആസ്തി വികസന സ്കീം
2312.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.
എല്‍. എല്‍. ആസ്തി
വികസന സ്കീമില്‍
ഉള്‍പ്പെട്ട
പ്രവൃത്തികളില്‍
ഭരണാനുമതി
ലഭിച്ചുകഴിഞ്ഞ
പ്രവൃത്തിക്ക്
റിവെെസ്ഡ്
എസ്റ്റിമേറ്റ്
സമര്‍പ്പിക്കുന്നതിന്
അനുമതിയുണ്ടോ;
(ബി)
ഗ്രാമ
പഞ്ചായത്തുകളുടെ
അധീനതയിലുള്ള റോഡ്
പ്രവൃത്തികളുടെ ഡി. പി.
ആര്.
സമര്‍പ്പിക്കുന്നതിന്
ബന്ധപ്പെട്ട തദ്ദേശ
സ്വയം ഭരണ വിഭാഗം
എഞ്ചിനീയറിംഗ്
വിഭാഗത്തിനെ മാത്രമാണോ
ചുമതലപ്പെടുത്തിയിരിക്കുന്നത്;
(സി)
അല്ലെങ്കില്‍
ഇതര ഏജന്‍സികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
നേമം
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട് പ്രവൃത്തികൾ
2313.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-13
മുതല്‍ 2016-17
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍ നേമം
നിയോജകമണ്ഡലത്തില്‍
ആസ്തിവികസന
ഫണ്ടുപയോഗിച്ച്
നടത്താന്‍ എത്ര
പ്രൊപ്പോസലുകള്‍
ഉണ്ടായിരുന്നുവെന്നും
വര്‍ഷം തിരിച്ചും
പ്രവൃത്തികളുടെ
പേരുകളും അനുവദിച്ച
തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്ക്കെല്ലാം
ഭരണാനുമതി
നല്‍കിയിരുന്നോ;
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി ലഭിക്കാത്ത
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രോപ്പോസലുകള്ക്ക്
ഭരണാനുമതി ലഭിക്കാതെ
പോയതിന്റെ കാരണവും ഇനി
ഇതിന് ഭരണാനുമതി
നല്‍കുമോ എന്നും
വ്യക്തമാക്കുമോ?
ആസ്തി
വികസന പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍ ഭേദഗതി
2314.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍
എന്തങ്കിലും മാറ്റം
വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ലൈഫ്
മിഷന് പദ്ധതിയുടെ
കീഴില്‍ ഭൂരഹിതരും
ഭവനരഹിതരുമായ
കുടുംബങ്ങള്‍ക്ക് ഭവന
സമുച്ചയം നിര്‍മ്മിച്ച്
കൊടുക്കുന്ന
പദ്ധതിയില്‍
സര്‍ക്കാര്‍/തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
വിഹിതത്തോടൊപ്പം ആസ്തി
വികസന ഫണ്ടില്‍ നിന്നും
തുക
വിനിയോഗിക്കുന്നതിന്
സഹായകമാകുന്ന
വിധത്തില്‍
മാനദണ്ഡങ്ങളില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
2315.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മങ്കട
നിയോജക മണ്ഡലത്തിലെ
2017-18 ലെ
,എം.എല്‍.എ.യുടെ വികസന
ഫണ്ട്(എല്‍.എ.സി.
എ.ഡി.എഫ്, എസ്.ഡി.എഫ്
എന്നിവ )മുഖേന
ചേയ്യേണ്ട
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
നിലവിലെ അവസ്ഥയും
ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികളുടെ അവസ്ഥയും
വ്യക്തമാക്കാമോ;
(സി)
നാളിതുവരെ
ഭരണാനുമതി നല്‍കാത്ത
മേല്‍ സ്കീമുകളിലെ
പദ്ധതികള്‍ക്ക് നിശ്ചിത
സമയത്തിനുള്ളില്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
2316.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍
ആസ്തി വികസന പദ്ധതി
പ്രകാരം 2017-18
വര്‍ഷത്തില്‍ ശിപാര്‍ശ
ചെയ്യപ്പെട്ട
പ്രവൃത്തികള്‍
ഏതൊക്കെ;
(ബി)
ഈ
പ്രവൃത്തികളില്‍
ഏതൊക്കെ നടപ്പിലാക്കി;
പുരോഗതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
വാമനപുരം
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
2317.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ആസ്തി വികസന പദ്ധതി
പ്രകാരം 2016-17
വര്‍ഷത്തില്‍ ശിപാര്‍ശ
ചെയ്യപ്പെട്ട
പ്രവൃത്തികളില്‍ ഇനിയും
പൂര്‍ത്തീകരിക്കാത്തവ
ഏതൊക്കയാണെന്ന്
അറിയിക്കാമോ;
(ബി)
പൂര്‍ത്തീകരിക്കാത്തവ
ഉണ്ടെങ്കില്‍ അവയുടെ
നിലവിലെ സ്ഥിതി
വിശദമാക്കുമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട്
2318.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
2017-18 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
നിന്നും തുക
അനുവദിയ്ക്കാന്‍
വേണ്ടിയുള്ള
പ്രൊപ്പോസല്‍ എന്നാണ്
സര്‍ക്കാരിന് ലഭിച്ചത്;
(ബി)
ഏതെല്ലാം
പ്രൊപ്പോസലുകള്‍ക്ക്
ഭരണാനുമതി നല്കി;
വിശദാംശം നല്‍കാമോ;
(സി)
ഭരണാനുമതി
നല്കിയ
പ്രൊപ്പോസലുകളുടെ
കാലികസ്ഥിതി
വിശദമാക്കാമോ?
നിയോജകമണ്ഡല
ആസ്തി വികസന നിധി
2319.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയിന്‍
കീഴില്‍ ഭൂരഹിത-ഭവന
രഹിത കുടുംബങ്ങള്‍ക്ക്
ഭവന സമുച്ചയങ്ങള്‍
നിര്‍മ്മിച്ചുനല്‍കുന്ന
പദ്ധതിയില്‍
സര്‍ക്കാരിന്റേയും
തദ്ദേശസ്ഥാപനങ്ങളുടേയും
വിഹിതത്തിനൊപ്പം
എം.എല്‍ എ ആസ്തി വികസന
നിധിയില്‍ നിന്നും തുക
വിനിയോഗിക്കുന്നതിന്
സാധിക്കുമോ;
(ബി)
ഇല്ലെങ്കില്‍
നിലവിലുള്ള
ചട്ടങ്ങളില്‍ ഇളവ്
നല്കി ഉത്തരവ് ഭേദഗതി
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
സര്‍ക്കാര്‍
സ്കൂളുകളില്‍ ഓപ്പണ്‍ എയര്‍
സ്റ്റേജ്
2320.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ
- എസ്.ഡി.എഫ്
ഉപയോഗിച്ച് സര്‍ക്കാര്‍
സ്കൂളുകളില്‍ ഓപ്പണ്‍
എയര്‍ സ്റ്റേജ്,
ചുറ്റുമതില്‍ തുടങ്ങിയവ
അനുവദിക്കുവാന്‍
വ്യവസ്ഥയുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സര്‍ക്കാര്‍ സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിന്റെ
ഭാഗമായി ഇത്തരം
പ്രവൃത്തികൾക്ക്
എം.എല്‍.എ. എസ്.ഡി.എഫ്
അനുവദിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
നിയമന
നിരോധനം
2321.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അവശ്യ
സര്‍വ്വീസ് ഒഴികെയുള്ള
മേഖലകളില്‍ നിയമന
നിരോധനം
ഏര്‍പ്പെടുത്തണമെന്ന
തരത്തിലുള്ള
റിപ്പോര്‍ട്ടുകള്‍
എന്തെങ്കിലും നീതി
ആയോഗില്‍ നിന്നും
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെങ്കിലും മേഖലകളില്‍
നിയമന
നിരോധനമേര്പ്പെടുത്തുന്നതിനോ
പുറംകരാറുകളും
പൊതു-സ്വകാര്യ
പങ്കാളിത്തവും
പ്രോത്സാഹിപ്പിക്കുന്നതിനോ
സർക്കാർ
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
ധനകാര്യ
കമ്മീഷനു മുന്നിൽ സംസ്ഥാനം
സമര്‍പ്പിച്ച
നിര്‍ദ്ദേശങ്ങള്‍
2322.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പതിനഞ്ചാം
ധനകാര്യ കമ്മീഷന്
മുന്നിൽ സംസ്ഥാനം
സമര്‍പ്പിച്ച പ്രധാന
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
(ബി)
പതിനാലാം
ധനകാര്യകമ്മീഷൻ
ശിപാര്‍ശയനുസരിച്ച്
രാജ്യത്തിന് ലഭിക്കേണ്ട
വരുമാന സ്രോതസ്സിൽ
പുതിയ തീരുമാനങ്ങള്‍
മൂലം എന്തെല്ലാം
കുറവുകളാണ്
ഉണ്ടാവുകയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിൽ
ദക്ഷിണേന്ത്യൻ
ധനമന്ത്രിമാര്‍ തമ്മിൽ
പൊതുവായ എന്തെങ്കിലും
ധാരണ ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
സംസ്ഥാനങ്ങളുടെ
സാമ്പത്തികവിഭവങ്ങളും നികുതി
അധികാരങ്ങളും
2323.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനങ്ങളുടെ
സാമ്പത്തികവിഭവങ്ങളും
നികുതി അധികാരങ്ങളും
ഏതൊക്കെ
മാര്‍ഗ്ഗങ്ങളിലൂടെയാണ്
കേന്ദ്ര സര്‍ക്കാര്‍
കവര്‍ന്നെടുക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനങ്ങളുടെ
ധനകമ്മി പരിധി ഗണ്യമായി
കുറയ്ക്കണമെന്ന്
ധനഉത്തരവാദിത്വ നിയമ
അവലോകന സമിതി ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
എങ്കില്‍ ഇത് സംസ്ഥാന
താല്പര്യങ്ങളെ എങ്ങനെ
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനങ്ങള്‍ക്ക്
കേന്ദ്രസര്‍ക്കാര്‍
നല്കുന്ന ഗ്രാന്റുകളെ
ഇന്‍സെന്റീവ്
ആക്കുന്നതിന് കേന്ദ്രം
നീക്കം നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ധനകമ്മീഷന്
എന്ന ഭരണഘടന സ്ഥാപനത്തെ
കേന്ദ്രസര്‍ക്കാരിന്റെ
വരുതിയില്‍
നിറുത്തുന്നതിനുളള
ശ്രമങ്ങളെ ഏതൊക്കെ
തരത്തില്‍
പ്രതിരോധിക്കുമെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
കോളേജിലേക്കാവശ്യമായ
തസ്തികകള്‍
2324.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
മണ്ഡലത്തിലെ തഴവയില്‍
ആരംഭിച്ചിട്ടുള്ള
സര്‍ക്കാര്‍
കോളേജിലേക്കാവശ്യമായ
അധ്യാപക അനധ്യാപക
തസ്തികകള്‍ നാളിതുവരെ
അനുവദിച്ചിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കോളേജ്
ആരംഭിച്ച് 3 വര്‍ഷം
പൂര്‍ത്തീകരിച്ചിട്ടും
പ്രിന്‍സിപ്പാളിന്റെ
തസ്തിക
അനുവദിച്ചിട്ടില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
എത്രയും
വേഗം ആവശ്യമായ
തസ്തികകള്‍ അനുവദിച്ച്
കോളേജിന്റെ
പ്രവര്‍ത്തനം
സുഗമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
ക്ഷാമബത്ത
കുടിശ്ശിക
2325.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാരുടേയും
അധ്യാപകരുടേയും
ക്ഷാമബത്ത കുടിശ്ശിക
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതുമൂലം
സര്‍ക്കാരിന്
ഉണ്ടാകുന്ന അധിക
ബാദ്ധ്യത എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
ചരക്ക്
സേവന നികുതി വകുപ്പിലെ
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍
തസ്തിക
2326.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ചരക്ക് സേവന നികുതി
വകുപ്പിലെ സ്റ്റേറ്റ്
ടാക്സ് ഓഫീസര്‍
തസ്തികയിലേക്കുള്ള
നേരിട്ടുള്ള
നിയമനത്തിനുളള
ക്വാട്ടയില്‍, ചട്ടം
17A പ്രകാരമുളള
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
മുഖേനയോ ആശ്രിത സേവനം
മുഖേനയോ സ്പോര്‍ട്സ്
ക്വാട്ട മുഖേനയോ
നിയമനം ലഭിച്ചവരെ
പരിഗണിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
നേരിട്ടുളള
നിയമനത്തിനുളള
ക്വാട്ടയില്‍
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമനം ലഭിച്ചവരെ
ഉള്‍പ്പെടുത്താന്‍
കഴിയില്ല എന്ന് നികുതി
വകുപ്പ് സെക്രട്ടറിയുടെ
3.4.18-ലെ
റ്റാക്സസ്-ഡി3/4/2018
-ാം നമ്പര്‍
കത്തിന്മേല്
സ്വീകരിച്ച
തുടര്‍നടപടികള്‍
അറിയിക്കാമോ?
കോളേജ്
അധ്യാപകരുടെ പെന്ഷന്
2327.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസില്‍
നിന്നും വിരമിച്ച
കോളേജ് അധ്യാപകരുടെ
പെന്ഷന്
പരിഷ്ക്കരിക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കോളേജ്
അധ്യാപകരുടെ ശമ്പളം
2016 മുതല്‍
പ്രാബല്യത്തില്‍
യു.ജി.സി. പരിഷ്കരിച്ച
നടപടിയ്ക്ക്
പിന്തുടര്ച്ചയായി
സര്‍വ്വീസില്‍ നിന്നും
വിരമിച്ച കോളേജ്
അധ്യാപകരുടെ പെന്ഷന്
പരിഷ്ക്കരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2328.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുമെന്ന
ഉറപ്പിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇത്
സംബന്ധിച്ച്
പഠിക്കുവാന്‍
നിയോഗിച്ച
എക്സ്പേര്‍ട്സ്
കമ്മിറ്റിയുടെ
ശിപാര്‍ശകള്‍
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
01.04.2013
മുതല്‍ സംസ്ഥാന
സര്‍ക്കാര്‍
സര്‍വ്വീസില്‍ പുതുതായി
പ്രവേശിച്ച
ജീവനക്കാരില്‍ എത്ര
പേരാണ് പ്രസ്തുത
പെന്ഷന് പദ്ധതിയുടെ
കീഴില്‍ വരുന്നത്;
(ഡി)
ഇൗ
പദ്ധതിയിൽ അംഗങ്ങളായ
ജീവനക്കാരുടെ
വിഹിതമായും സര്‍ക്കാര്‍
വിഹിതമായും ഇതുവരെ എത്ര
കോടി രൂപ
അടച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
ഇന്‍ഷ്വറന്‍സ്
വകുപ്പ് വ്യക്തമായ കണക്ക്
സൂക്ഷിച്ചിട്ടില്ലെന്ന പരാതി
2329.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ എസ്.എല്‍.
ഐ., ജി.ഐ.എസ്.
പദ്ധതികളുടെ വ്യക്തമായ
കണക്ക് വകുപ്പ്
സൂക്ഷിച്ചിട്ടില്ലെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
നടപടി സ്വീകരിക്കുമോ;
(ബി)
ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
ഇക്കാര്യത്തിലുള്ള
പോരായ്മ
പരിശോധിച്ചിട്ടുണ്ടോ;
(സി)
ജീവനക്കാരുടെ
ക്ലെയിമിനുവേണ്ടി
ഓഫീസുകള്‍
കയറിയിറങ്ങേണ്ട
അവസ്ഥയ്ക്ക് പരിഹാരം
ഉണ്ടാക്കുമോ;
(ഡി)
ജീവനക്കാരുടെ
പാസ്സ് ബുക്കുകള്‍
അപ്ഡേറ്റ് ചെയ്ത്
ഏല്‍പ്പിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
ഇന്‍ഷ്വറന്‍സ്
വകുപ്പിലെ ജീവനക്കാരുടെ
ജോലിയെ സംബന്ധിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ; വ്യക്തത
ഇല്ലാത്ത കണക്കുകള്‍
ശരിയാക്കുവാന്‍ വേണ്ടി
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
ഇതിനു
ചെലവായ തുക
എത്രയെന്നറിയിക്കുമോ?
വിദ്യാഭ്യാസ
വായ്പ എഴുതിത്തള്ളുന്നതിനുള്ള
പദ്ധതി
T 2330.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ
എഴുതിത്തള്ളുന്നതിനുള്ള
പദ്ധതി പ്രകാരം
നാളിതുവരെ
അപേക്ഷിച്ചവരുടെ എണ്ണം
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുവരെ
എത്രപേരുടെ വായ്പ എഴുതി
തള്ളി എന്നും ഇതിനായി
എത്രകോടി രൂപ
ചെലവഴിച്ചെന്നും
വ്യക്തമാക്കാമോ;
(സി)
അപേക്ഷിച്ചവരില്‍
എത്രപേരുടെ അപേക്ഷ
നിരസിച്ചുവെന്നും
അതിനുള്ള
കാരണമെന്തെന്നും
വിശദമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
2331.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി പ്രകാരം ഇതിനകം
എത്ര അപേക്ഷകള്‍
ലഭിച്ചു; എത്ര
അപേക്ഷകള്‍ക്ക് ഇതിനകം
ആനുകൂല്യം നല്കി;
(ബി)
എസ്.
ബി. റ്റി. യില്‍
നിന്നും വായ്പ
എടുത്തിട്ടുള്ളവര്ക്കുണ്ടായ
ബുദ്ധിമുട്ട്
പരിഹരിച്ചിട്ടുണ്ടോ ; ഈ
പ്രശ്നം
എസ്.എല്‍.ബി.സി.യില്‍
ഉന്നയിക്കുകയുണ്ടായോ ;
എങ്കില്‍
എസ്.എല്‍.ബി.സിയുടെ
തീരുമാനം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കാമോ ;
(സി)
എസ്.ബി.റ്റിയില്‍
നിന്നും വിദ്യാഭ്യാസ
വായ്പയെടുത്ത
എത്രപേര്‍ക്ക് ഇതിനകം ഈ
പദ്ധതി പ്രകാരം
ആനുകൂല്യം ലഭ്യമാക്കി
എന്ന് അറിയിക്കുമോ ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവ് പദ്ധതി
T 2332.
ശ്രീ.അനില്‍
അക്കര
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ എടുത്ത്
കടക്കെണിയിലായവരെ
സംരക്ഷിക്കുന്നതിന്
ആവിഷ്ക്കരിച്ച
വിദ്യാഭ്യാസ വായ്പ
തിരിച്ചടവ് പദ്ധതി
വായ്പ എടുത്തവര്‍ക്ക്
ഗുണകരമായില്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
പരാജയപ്പെടുവാനുണ്ടായ
കാരണം അറിയിക്കുമോ;
(ബി)
നിഷ്ക്രിയ
അക്കൗണ്ടുകളായി
മാറിയിട്ടില്ലാത്ത
തിരിച്ചടവുള്ള
സ്റ്റാന്റേര്‍ഡ്
അക്കൗണ്ട്
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
എന്ത് ആനുകൂല്യമാണ്
പ്രഖ്യാപിച്ചത്; ഇതിനകം
എത്ര പേര്‍ക്ക് ഇൗ
ആനുകൂല്യം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
31.03.2016-ന്
മുമ്പ് തിരിച്ചടവ്
മുടങ്ങി നിഷ്ക്രിയ
അക്കൗണ്ടുകളായി മാറിയ
വിഭാഗത്തില്‍പ്പെട്ടവരുടെ
പലിശ മുഴുവന്‍ എഴുതി
തള്ളുന്നതിന്
ബാങ്കുകള്‍
തയ്യാറായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
സ്റ്റേറ്റ്
ബാങ്ക് ഓഫ്
ട്രാവന്‍കൂറില്‍
നിന്നും വിദ്യാഭ്യാസ
വായ്പ എടുത്തവര്‍ക്ക്
ഇൗ പദ്ധതിയുടെ
ആനുകൂല്യം
ലഭിച്ചില്ലായെന്നത്
വസ്തുതയാണോ;
(ഇ)
ഇൗ
പദ്ധതിയില്‍ ആനുകൂല്യം
ലഭിക്കുവാന്‍
ഒറ്റത്തവണയായി ലോണ്‍
തുകയുടെ 40 ശതമാനം
മുന്‍കൂറായി
അടയ്ക്കണമെന്ന നിബന്ധന
വിദ്യാഭ്യാസ വായ്പ
എടുത്ത്
കടക്കെണിയിലായിരുന്നവര്ക്ക്
പ്രതിബന്ധം
സൃഷ്ടിച്ചിരുന്നോ;
(എഫ്)
വിദ്യാഭ്യാസ
വായ്പ എടുത്ത
വിദ്യാര്‍ത്ഥിക്ക്
സ്ഥിരമായി മാനസികമോ
ശാരീരികമോ ആയ വെെകല്യം
ബാധിച്ചാല്‍ മുഴുവന്‍
തുകയും സര്‍ക്കാര്‍
അടയ്ക്കുമെന്ന
പ്രഖ്യാപനത്തിന്റെ
ആനുകൂല്യം ഇതിനകം എത്ര
പേര്‍ക്ക്
ലഭ്യമായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
വിദ്യാഭ്യാസ
വായ്പാ തിരിച്ചടവില്‍
കുടിശ്ശികയുളളവര്ക്കായി
സഹായനിധി
2333.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ വായ്പാ
തിരിച്ചടവില്‍
കുടിശ്ശികയുളളവര്ക്കായി
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സഹായനിധിയിലേയ്ക്ക്
എത്ര തുകയാണ്
വകയിരുത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
മേല്‍പ്പറഞ്ഞ
പ്രകാരം എത്രപേര്‍
അപേക്ഷ നല്‍കിയെന്നും
എത്രപേര്‍ക്ക്
ആനുകൂല്യം
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഇപ്രകാരം
സഹായധനം നല്‍കിയത്
കുടിശ്ശിക
വരുത്തിയവരുടെ
ക്രെഡിറ്റ് സ്കോറിനെ
ബാധിക്കുമോ എന്ന്
അറിയിക്കാമോ?
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയിലായവരെ
സഹായിക്കുന്നതിന് നടപടികള്‍
2334.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിദ്യാഭ്യാസ
വായ്പയെടുത്ത്
കടക്കെണിയില്‍ ആയവരെ
സഹായിക്കുന്നതിന്
നടപ്പിലാക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമാേ ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എസ്. സി /
എസ്.ടി
വിദ്യാര്‍ത്ഥികള്‍
സംസ്ഥാനത്തിന് പുറത്തും
രാജ്യത്തിനു പുറത്തും
പഠിക്കുന്നതിനായി
എടുത്തിട്ടുള്ള
വിദ്യാഭ്യാസ വായ്പകളെ
ഉള്പ്പെടുത്തിയിട്ടുണ്ടാേയെന്ന്
വിശദമാക്കുമാേ ;
(സി)
പ്രസ്തുത
പദ്ധതിയില്‍ എത്രപേര്‍
ഇതുവരെ അപേക്ഷ
നല്‍കിയിട്ടുണ്ടെന്നും
ഇൗ അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
എന്തെന്നും
വിശദമാക്കാമാേ ?
പബ്ലിക്
അക്കൗണ്ടുകളില്‍ നിന്ന്
തിരിച്ചെടുത്ത തുക
2335.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകള്‍, പൊതുമേഖലാ
സ്ഥാപനങ്ങള്‍, സ്വയംഭരണ
സ്ഥാപനങ്ങൾ ഇവയുടെ
പബ്ലിക്
അക്കൗണ്ടുകളില്‍
പാര്‍ക്ക്
ചെയ്തിരിയ്ക്കുന്ന തുക
സംസ്ഥാനത്തിന്റെ
കണ്‍സോളിഡേറ്റഡ്
ഫണ്ടിലേക്ക്
14.12.2017-ലെ ജി.ഒ(പി)
നം. 156/17 / ഫിന്
പ്രകാരം
തിരിച്ചെടുത്തിട്ടുണ്ടോ;
എങ്കില്‍ എത്ര കോടി രൂപ
തിരിച്ചെടുത്തു;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇപ്രകാരം
തിരിച്ചെടുത്ത തുകയില്‍
എത്ര കോടി രൂപ 2018
ഫെബ്രുവരിയിലെ
ഉപധനാഭ്യര്‍ത്ഥന വഴി
വിവിധ വകുപ്പുകള്‍ക്ക്
തിരിച്ച് നല്കി;
(സി)
2017
ഡിസംബര്‍ 14 -ലെ
ഉത്തരവിന് ശേഷം
31.03.2018 വരെ എത്ര
കോടി രൂപ വിവിധ
വകുപ്പുകളില്‍ നിന്നും
പൊതുമേഖലാ
സ്ഥാപനങ്ങളില്‍ നിന്നും
സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
തിരിച്ചെടുത്തു;
വിശദാംശം നല്‍കുമോ;
(ഡി)
ഇപ്രകാരം
തിരിച്ചെടുത്ത തുക
ബന്ധപ്പെട്ട
സ്ഥാപനങ്ങള്‍ക്ക്
തിരിച്ച്
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്താണ്; 2018-19
സാമ്പത്തിക വര്‍ഷം
ഇതുവരെ എത്ര കോടി രൂപ
തിരികെ നല്കി;
(ഇ)
തിരിച്ചെടുത്ത
തുക ലഭിക്കാത്തത് മൂലം
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വകുപ്പ് ഉള്‍പ്പെടെ
വിവിധ വകുപ്പുകളുടെ
പ്രവര്‍ത്തനം
സ്തംഭനാവസ്ഥയിലായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാനുദ്ദേശിയ്ക്കുന്നത്?
ബജറ്റിലെ
മുന്‍ഗണനാക്രമം
2336.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ശിപാര്‍ശ പ്രകാരം
2018-19 വര്‍ഷത്തെ
ബജറ്റില്‍
മുന്‍ഗണനാക്രമത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
മണലൂര്‍
എം.എല്‍.എ. 2018-ലെ
ബജറ്റില്‍
ഉള്‍പ്പെടുത്തുന്നതിനായി
ശിപാര്‍ശ ചെയ്തിട്ടുളള
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
2017-18
ലെ ബജറ്റ് പ്രസംഗത്തില്‍
പ്രഖ്യാപിച്ച പദ്ധതികള്‍
2337.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
ലെ ബജറ്റ്
പ്രസംഗത്തില്‍ പുതുതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
അവയില്‍
നാളിതുവരെ ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയ പദ്ധതികള്‍,
ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഇവ
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
നിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഓരോ
വര്‍ഷത്തെയും ബജറ്റില്‍
പ്രഖ്യാപിക്കുന്ന
പദ്ധതികള്‍ കൃത്യമായി
നടപ്പില്‍ വരുത്തുന്നു
എന്ന് ഉറപ്പ്
വരുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കേരള
വീല്‍ചെയര്‍ റൈറ്റ്സ്
ഫെഡറേഷന് സമര്‍പ്പിച്ച
നിവേദനം
2338.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-2019
ബജറ്റില്‍
ക്ഷേമപെന്ഷന്
വാങ്ങുന്നതില്‍ നിന്നും
അനര്‍ഹരെ
ഒഴിവാക്കുന്നതിനായി
പ്രഖ്യാപിച്ച
മാനദണ്ഡങ്ങള്‍ മൂലം
ഭിന്നശേഷിക്കാരായവര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച ഓള് കേരള
വീല്‍ചെയര്‍ റൈറ്റ്സ്
ഫെഡറേഷന് സമര്‍പ്പിച്ച
നിവേദനത്തിൻ മേൽ
സ്വീകരിച്ച നടപടി
എന്തെന്ന്
വ്യക്തമാക്കുമോ?
വികസന
ക്ഷേമ പരിപാടികള്‍
2339.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ബി.ഡി.
ദേവസ്സി
,,
പി.ടി.എ. റഹീം
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ നയം
കൊണ്ടും
മുന്‍സര്‍ക്കാരിന്റെ
കാലത്തെ സാമ്പത്തിക
അരാജകത്വം കൊണ്ടും
ഭദ്രമല്ലാതായ
സാമ്പത്തിക സ്ഥിതിയിലും
കേരളത്തെ
ദാരിദ്ര്യമില്ലാത്ത
സംസ്ഥാനമാക്കി
മാറ്റുന്നതിന് വിഭാവനം
ചെയ്തിട്ടുളള വികസന
ക്ഷേമ പരിപാടികള്‍
വിശദമാക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
സാമൂഹിക സുരക്ഷ എന്ന
ലക്ഷ്യം നേടാനായുളള
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി അറിയിക്കാമോ;
(സി)
സര്‍വീസ്
പെന്‍ഷനോ
രണ്ടേക്കറിലധികം ഭൂമിയോ
ഇല്ലാത്തവരോ ആദായ
നികുതി
പരിധിയില്പ്പെടാത്തവരോ
ആയ 60 വയസ്സ് കഴിഞ്ഞ
എല്ലാവര്ക്കും സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കുന്ന പദ്ധതി
പ്രകാരം എത്ര പേര്‍ക്ക്
പെന്ഷന് നല്കി
വരുന്നുണ്ട് ;
(ഡി)
പ്രസ്തുത
പദ്ധതിയില്‍ അര്‍ഹതയുളള
എത്ര പേരുണ്ടെന്നാണ്
മതിപ്പുകണക്ക്;
(ഇ)
വ്യാജ
പെന്‍ഷന്‍കാരെ
കണ്ടെത്തി ഒഴിവാക്കാന്‍
സ്വീകരിച്ച നടപടി
അറിയിക്കാമോ?
സാമൂഹ്യ
സുരക്ഷാ പെൻഷൻകാരുടെ
സാമ്പത്തിക സ്ഥിതി
മനസ്സിലാക്കാൻ സര്‍വ്വേ
2340.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെൻഷൻ
എല്ലാവര്‍ഷവും നൂറ് രൂപ
വച്ച്
വര്‍ദ്ധിപ്പിക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ
എന്തുകൊണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഈ
പെൻഷൻ വാങ്ങുന്നവരിൽ
1500 ചതുരശ്ര അടിക്ക്
മുകളിൽ വിസ്തൃതിയുള്ള
വീട്ടിൽ
താമസിക്കുന്നവരെയും
1200 സി.സി.യിൽ കൂടുതൽ
യന്ത്രശേഷിയുള്ള വാഹനം
ഉള്ളവരെയും ആദായനികുതി
നൽകുന്നവരോടൊപ്പം
താമസിക്കുന്നവരെയും
ഒഴിവാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്രപേരെ
ഇപ്രകാരം ഒഴിവാക്കി;
അറിയിക്കുമോ;
(സി)
സാമൂഹ്യ
സുരക്ഷാ പെൻഷൻ
വാങ്ങുന്നവരുടെ
സാമ്പത്തിക സ്ഥിതി
മനസ്സിലാക്കുന്നതിനായി
സര്‍വ്വേ നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
ആരെയാണ് പ്രസ്തുത
സര്‍വ്വേക്ക്
നിയോഗിച്ചിട്ടുള്ളതെന്നും;
എന്താണ് അവരുടെ
കണ്ടെത്തലുകളെന്നും
വിശദമാക്കുമോ?
ചെലവ് ചുരുക്കല്‍ നടപടികൾ
2341.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയുടെ
അടിസ്ഥാനത്തില്‍ ചെലവ്
ചുരുക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ചെലവ് ചുരുക്കല്‍ നടപടി
പ്രാവര്ത്തികമാക്കിയശേഷം,
ഗവണ്മെന്റ്
സെക്രട്ടറിമാര്‍ക്ക്
മൊബെെല്‍ ഫോണ്‍
വാങ്ങുന്നതിന്
നിലവിലുണ്ടായിരുന്ന
20000 രൂപ 30000
രൂപയാക്കി
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുളള
കാരണമെന്താണ്?
ദേശീയ
പെന്ഷന് പദ്ധതി
2342.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെ എത്ര
ജീവനക്കാര്‍ ദേശീയ
പെന്ഷന് പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും
എത്ര തുക ഇതുവരെ
പെന്ഷന് പദ്ധതിയില്‍
നിക്ഷേപിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ദേശീയ
പെന്ഷന് പദ്ധതിയിലെ
ട്രസ്റ്റി ബാങ്കായ
ആക്സിസ് ബാങ്കിന്റെ
കാലാവധി എന്നു വരെയാണ്;
ആക്സിസ് ബാങ്കിന്
മുമ്പ് ഏത്
ബാങ്കായിരുന്നു
ട്രസ്റ്റി ബാങ്ക്
;വിശദമാക്കാമോ;
(സി)
ദേശീയ
പെന്ഷന് പദ്ധതിയിലെ
പെന്ഷന് ഫണ്ട്
മാനേജര്‍മാരായ
പൊതുമേഖലാ
സ്ഥാപനങ്ങള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ദേശീയ
പെന്ഷന് പദ്ധതിയ്ക്ക്
വേണ്ടി
കേന്ദ്രസര്‍ക്കാര്‍
പുറപ്പെടുവിച്ച
ഇന്‍വെസ്റ്റ്മെന്റ്
പാറ്റേണ്‍ എന്താണെന്ന്
അറിയിക്കാമോ ; പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
ചലഞ്ച്
ഫണ്ട് മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
2343.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എയ്ഡഡ്
സ്ക്കൂളുകളില്‍
സര്‍ക്കാര്‍ ഫണ്ടും
സ്ക്കൂള് ഫണ്ടും
ഉപയോഗിച്ച് ചലഞ്ച്
ഫണ്ട് എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇൗ
പദ്ധതിക്കായി
എം.എല്‍.എ. യുടെ
അടിസ്ഥാന സൗകര്യ വികസന
ഫണ്ട്
വിനിയോഗിക്കുവാന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
(സി)
ചലഞ്ച്
ഫണ്ട് പദ്ധതി
നടപ്പിലാക്കുന്നതിനുളള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ധനകാര്യ
വകുപ്പിലെ ഫയല്‍ നീക്കം
2344.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയറ്റിലെ
ധനകാര്യ വകുപ്പിലെ എത്ര
ഫയലുകളാണ്
തീര്പ്പാക്കാനായിട്ടുള്ളത്;
ഇതില്‍ ഒരു മാസത്തില്‍
കൂടുതല്‍
കാലതാമസമുണ്ടായിട്ടുള്ള
എത്ര
ഫയലുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
കാലതാമസം പല
പദ്ധതികളുടെയും
നടത്തിപ്പിന് തടസ്സം
സൃഷ്ടിക്കുന്നതായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
പ്രശ്നം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
വിശ്വാസ്
സോഫ്റ്റ് വെയറിന്റെ
പ്രവര്‍ത്തനം
2345.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ
എസ്.എല്‍.ഐ, ജി.ഐ.എസ്
എന്നിവ നിലവില്‍
ഓണ്‍ലെെന്‍
സംവിധാനത്തിലൂടെ
ഏകീകരിച്ചത്
പൂര്‍ണ്ണമായും
നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടാേ ;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലെ
ജിവനക്കാരുടെ
എസ്.എല്‍.ഐ, ജി.ഐ.എസ്
തിരിച്ചടവ്
നടത്തുന്നതിന് വിശ്വാസ്
സോഫ്റ്റ് വെയറിന്റെ
പ്രവര്‍ത്തനം
തൃപ്തികരമാണാേയെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
ജീവനക്കാര്‍ നാളിതുവരെ
അടച്ച പ്രീമിയം തുക
സംബന്ധിച്ച് വിവരം
അറിയുന്നതിന്
എന്തെല്ലാം
സംവിധാനങ്ങള്‍
ഉണ്ടെന്ന്
വിശദമാക്കാമാേ?
ഫൈനാന്‍സ്
ഇന്സ്പെക്ഷന് മാനേജ്മെന്റ്
സിസ്റ്റം
2346.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
ഇന്സ്പെക്ഷന്
വിംഗിന്റെ കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
ആരംഭിച്ച ഫൈനാന്‍സ്
ഇന്സ്പെക്ഷന്
മാനേജ്മെന്റ്
സിസ്റ്റത്തില്‍
31.5.2018 വരെ എത്ര
ഇന്സ്പെക്ഷന്
റിപ്പോര്‍ട്ടുകള്‍
തീരുമാനമാകാതെയുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(ബി)
ധനകാര്യ
സെക്രട്ടറിയുടെ പക്കല്‍
എത്ര ഇന്സ്പെക്ഷന്
റിപ്പോര്‍ട്ടുകള്‍
പെന്റിംഗുണ്ട്;
ഏതെല്ലാം
റിപ്പോര്‍ട്ടുകള്‍;
എന്നുമുതലാണ് ഓരോ
റിപ്പോര്‍ട്ടുകളും
പെന്റിംഗ്
ആയിട്ടുള്ളത്;
(സി)
റിപ്പോര്‍ട്ടുകള്‍
പെന്റിംഗ് ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി പ്രകാരമുളള
സര്‍ക്കാര്‍വിഹിതം
2347.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പങ്കാളിത്ത
പെന്ഷന് പദ്ധതി
പ്രകാരമുളള
സര്‍ക്കാര്‍വിഹിതം
യഥാസമയം സര്‍ക്കാര്‍
ഒടുക്കുന്നുണ്ടോ;
വിശദമാക്കുമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്
2348.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന മേഖലയിലെ
പരിജ്ഞാനവും
മുന്‍പരിചയവും
കണക്കിലെടുത്ത്
അക്രഡിറ്റേഷന്
നല്കുന്ന സമ്പ്രദായം
പരിശോധിക്കുമോ;
(ബി)
നിലവില്‍
പ്രവൃത്തികള്‍ ചെയ്ത്
വരുന്ന പൊതുമേഖലാ
സ്ഥാപനങ്ങളെ അവരുടെ
പരിചയ മേഖലയില്‍
ഉള്‍പ്പെടുത്താതെ
ഇറക്കിയ അക്രഡിറ്റേഷന്
സംബന്ധിച്ച ഉത്തരവുകള്‍
മൂലം സ്ഥാപനങ്ങള്‍ക്ക്
പ്രവൃത്തികള്‍
ഏറ്റെടുക്കാന്‍
സാധിക്കാതെ വരുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
സ്ഥാപനങ്ങള്‍ക്ക്
വേണ്ടി ഉത്തരവ്
പരിഷ്കരിക്കുമോ?
ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ് വെയര്‍
പാര്‍ക്ക്
2349.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ ആമ്പല്ലൂര്‍
ഇലക്ട്രോണിക് ഹാര്‍ഡ്
വെയര്‍ പാര്‍ക്കിനായി
സ്ഥലമേറ്റെടുക്കുന്നതിനായുള്ള
ഫണ്ട് ജില്ലാ
കളക്ടര്‍ക്ക്
ലഭ്യമാക്കുന്നത്
സംബന്ധിച്ച് ധനകാര്യ
എക്സ്പെന്‍ഡിച്ചര്‍
എ-വകുപ്പിലാരംഭിച്ച
ഫയല്‍ നടപടി ഏതു
ഘട്ടത്തിലാണെന്നറിയിയ്ക്കുമോ;
(ബി)
പ്രസ്തുത
ഫണ്ട് എത്രയും വേഗം
ജില്ലാ കളക്ടര്‍ക്ക്
ലഭ്യമാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
ദേശീയ
സമ്പാദ്യ പദ്ധതി
ഏജന്റുമാര്‍ക്ക് പെന്ഷന്
2350.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ദേശീയ
സമ്പാദ്യ പദ്ധതി
ഏജന്റുമാര്‍ ഉണ്ട്;
ജില്ല തിരിച്ച് എണ്ണം
വിശദമാക്കുമോ;
(ബി)
ദേശീയ
സമ്പാദ്യ പദ്ധതി
ഏജന്റുമാര്‍ക്കുളള
പെന്ഷന് പദ്ധതി
നിലവില്‍ വന്നിട്ടുണ്ടോ
; എങ്കില്വിശദാംശം
വ്യക്തമാക്കുമോ;
(സി)
ദേശീയ
സമ്പാദ്യ പദ്ധതിയുടെ
കീഴില്‍ നിലവിലുളള
സ്കീമുകള്‍
എന്തൊക്കെയാണ്;
പ്രസ്തുത
സ്കീമുകള്‍ക്ക് കേന്ദ്ര
സഹായം ലഭ്യമാണോ
എങ്കില്‍
വിശദമാക്കുമോ?
സര്‍ക്കാരിന്
സാധനങ്ങൾ ഓണ്‍ലെെനില്‍
വാങ്ങുന്നതിന് അംഗീകാരം
2351.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്
ആവശ്യമുള്ള സാധനങ്ങളും
സേവനങ്ങളും
ഓണ്‍ലെെനില്‍
വാങ്ങുന്നതിന് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇക്കാര്യത്തിനായി
സ്റ്റോര്‍
പര്‍ച്ചേയ്സ്
മാനുവലില്‍ വേണ്ട
മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ;
(സി)
കേന്ദ്രസര്‍ക്കാരിന്റെ
ജെം എന്ന ഓണ്‍ലെെന്‍
പ്ലാറ്റ്ഫോമിലൂടെ
സാധനങ്ങള്‍
വാങ്ങുന്നതിനുള്ള
അനുമതി ഉപയോഗിച്ച്
സ്വകാര്യ ഇ-കൊമേഴ്സ്
സെെറ്റുകളില്‍ നിന്ന്
സാധനങ്ങള്‍ വാങ്ങാന്‍
സാധിക്കുമോ;
(ഡി)
ക്വട്ടേഷനോ
ടെന്‍ഡറോ
ക്ഷണിക്കുന്നതിന് ഈ
സംവിധാനം
ഉപയോഗിക്കുമ്പോള്‍
സാധ്യമാകുമോ;
വ്യക്തമാക്കുമോ?
ജി.എസ്.ടി
.രജിസ്ട്രേഷന്
2352.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
വാണിജ്യ നികുതി
വകുപ്പില്‍
രജിസ്ട്രേഷന് ഉള്ള
എല്ലാ വ്യാപാരികളും
ജി.എസ്.ടി
സംവിധാനത്തിലേക്ക്
മാറിയിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
രജിസ്ട്രേഷന്
ചെയ്യാത്ത
വ്യാപാരികളുടെമേല്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുമോ
;വിശദമാക്കുമോ ?
ജി.എസ്.ടി
നിലവില്‍ വന്നശേഷമുള്ള വരുമാന
വര്‍ദ്ധനവ്
2353.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിലവില്‍ വന്നശേഷം
സംസ്ഥാനത്തിന് ലഭ്യമായ
വരുമാന വര്‍ദ്ധനവ്
എത്രയെന്നും
എന്തെങ്കിലും
വരുമാനചോര്‍ച്ച
ഏതെങ്കിലും
വിഭാഗത്തില്‍
നിന്നുണ്ടായിട്ടുണ്ടെങ്കില്‍
അവ സംബന്ധിച്ച്
നാളിതുവരെയുളള
സര്‍ക്കാര്‍ അവലോകനം
എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാന
ധനകാര്യ വകുപ്പ്
കണക്കുപ്രകാരം
ജി.എസ്.ടി
രജിസ്ട്രേഷന്
എടുക്കേണ്ട
കച്ചവടക്കാര്‍
എത്രയെന്നും അവരില്‍
എത്ര പേര് നാളിതുവരെ
രജിസ്ട്രേഷന്
നേടിയെന്നും അപേക്ഷകര്‍
എത്രയെന്നുമുള്ള
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഇവരില്‍
കോമ്പോസിഷൻ സ്കീമില്‍
ഉള്‍പ്പെട്ട
വ്യാപാരികള്‍ എത്ര;
അവര്‍
ഉപഭോക്താക്കളില്‍
നിന്നും നികുതി
ഇൗടാക്കുന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കിൽ എത്രപേരെ
ഇപ്രകാരം കണ്ടെത്തി
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി.
നടപ്പാക്കിയശേഷം
നാളിതുവരെ
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭ്യമാകേണ്ട
തുക എത്രയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
2354.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവിലെ
സാഹചര്യത്തില്‍
ജി.എസ്.ടി.
സംസ്ഥാനത്തിന്
ഗുണകരമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇ-വേ
ബില്‍
നടപ്പിലാക്കിയതോടു
കൂടി ചരക്ക്
നീക്കവിവരങ്ങള്
ഓണ്‍ലെെനായി
റിക്കാര്‍ഡ്
ചെയ്യുന്നതിനും നികുതി
വെട്ടിപ്പ്
പൂര്‍ണ്ണമായി
തടയുന്നതിനും
സാധിച്ചിട്ടുണ്ടോ;
ജി.എസ്.ടി.
നടപ്പിലാക്കിയത് മൂലം
2017-18-ല്‍
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ദ്വെെമാസ
തുകയായി നിശ്ചയിച്ച
നഷ്ടപരിഹാര തുക
കേന്ദ്രത്തില്‍ നിന്നും
കൃത്യമായി
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജി.എസ്.ടി.
നെറ്റ് വര്‍ക്ക്
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിലവില്‍
ഇതുമൂലം റിട്ടേണുകള്‍
പൂര്‍ണ്ണമായും ഫയല്‍
ചെയ്യാത്ത
സാഹചര്യമുണ്ടായിട്ടുണ്ടോ;
(ഡി)
ഇന്‍പുട്ട്
ടാക്സിന്റെ പൂര്‍ണ്ണ
ആനുകൂല്യം
ഉപഭോക്താവിന്
കെെമാറാത്ത അവസ്ഥ
ജി.എസ്.ടി.
നടപ്പിലാക്കി ഒരു
വര്‍ഷം കഴിഞ്ഞിട്ടും
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വ്യാപാരികള്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഇ)
സംസ്ഥാനത്തിന്
എെ.ജി.എസ്.ടി.
ക്രെഡിറ്റിന്റെ
വിഹിതമായി
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ട തുക
ലഭ്യമായിട്ടുണ്ടോ;
ഇൗയിനത്തില്‍ ഇതുവരെ
എന്ത് തുക
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
നെറ്റ് വര്‍ക്ക് സോഫ്റ്റ്
വെയര്‍
2355.
ശ്രീ.ജെയിംസ്
മാത്യു
,,
എം. രാജഗോപാലന്‍
,,
എ. പ്രദീപ്കുമാര്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനമായതിനാല്‍
റിട്ടേണ്‍ ഫയലിംഗിനും
അതിന്റെയടിസ്ഥാനത്തിലുളള
സൂക്ഷ്മ
പരിശോധനയ്ക്കും
ഏര്‍പ്പെടുത്തിയിട്ടുളള
ജി.എസ്.ടി. നെറ്റ്
വര്‍ക്ക് എന്ന
സോഫ്റ്റ് വെയര്‍
കാര്യക്ഷമമല്ലാത്തതിനാല്‍
37 ശതമാനത്തോളം
വരുമാനചോര്ച്ചയുണ്ടാകുന്നുവെന്ന
നിഗമനത്തിന്റെയടിസ്ഥാനത്തില്‍
നടത്താന്‍
നിശ്ചയിച്ചിട്ടുളള
പരിഷ്കാരങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
നിലവില്‍
51 ശതമാനം സ്വകാര്യ
കമ്പനികളുടെ
ഉടമസ്ഥതയിലുള്ള
ജി.എസ്.ടി. നെറ്റ്
വര്‍ക്ക് പൂര്‍ണ്ണമായും
സര്‍ക്കാര്‍
സംരംഭമാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതുവഴി ലക്ഷ്യമിടുന്ന
നേട്ടം എന്താണ്;
(സി)
ഡിജിറ്റല്‍
ഇടപാടുകള്‍ക്ക്
നികുതിയിളവ് നല്‍കാനും
അതേ സമയം
ഉല്പന്നങ്ങളുടെ മേല്‍
സംസ്ഥാനങ്ങളുമായി
പങ്കുവയ്ക്കേണ്ടതില്ലാത്ത
സെസ് ചുമത്താനുമുളള
കേന്ദ്ര സര്‍ക്കാര്‍
നിര്‍ദ്ദേശത്തോടുളള
സംസ്ഥാനത്തിന്റെ
നിലപാട്
വ്യക്തമാക്കിയിരുന്നോ;
വിശദാംശം അറിയിക്കാമോ?
ആന്റി
പ്രോഫിറ്റീറിംഗ് കമ്മിറ്റി
2356.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിലവില്‍ വന്നതിനുശേഷം
ജി.എസ്.ടി.യുടെ പേരില്‍
അമിതവിലയും അമിത ലാഭവും
ഇൗടാക്കുന്ന വ്യാപാര
സ്ഥാപനങ്ങള്‍ക്കും
കമ്പനികള്‍ക്കുമെതിരെ
നടപടി എടുക്കുന്നതിനായി
സംസ്ഥാനത്ത് ആന്റി
പ്രോഫിറ്റീറിംഗ്
കമ്മിറ്റി രൂപീകരിച്ച്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മിറ്റിയുടെ ഘടനയും
പ്രവര്‍ത്തന രീതിയും
വ്യക്തമാക്കുമോ;
(സി)
അമിത
വിലയും അമിത ലാഭവും
സംബന്ധിച്ച്
ഉപഭോക്താവിനുള്ള
പരാതികള്‍ ആന്റി
പ്രോഫിറ്റീറിംഗ്
കമ്മിറ്റിയെ
ധരിപ്പിക്കുവാന്‍
വ്യവസ്ഥയുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ചരക്ക്
സേവന നികുതി
2357.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പാക്കിയ ശേഷം
കേരളത്തിലെ നികുതി
വരുമാനത്തിലുണ്ടായിട്ടുള്ള
വര്‍ദ്ധനവ് സംസ്ഥാനം
പ്രതീക്ഷിച്ചിരുന്നതിനെക്കാളും
കുറവാണാേ ;
(ബി)
എങ്കില്‍
ഈ കുറവിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്നാണ്
കരുതുന്നത്;
(സി)
മുന്നൊരുക്കങ്ങളില്ലാതെ
ചെക്പാേസ്റ്റുകള്
ഇല്ലാതാക്കിയത് നികുതി
വെട്ടിപ്പിന്
കാരണമായെന്ന്
കരുതുന്നുണ്ടാേ ;
(ഡി)
ചെക്പാേസ്റ്റുകള്ക്ക്
പകരമുള്ള ഇ-വേ ബില്‍
സമ്പ്രദായം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമാേ ?
ചരക്ക്
സേവന നികുതി
2358.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ )
ചരക്കു സേവന നികുതിയുടെ വരവോടെ പ്രത്യക്ഷനികുതിയിലും പരോക്ഷനികുതിയിലും എത്ര ശതമാനത്തിന്റെ വര്ധനവുണ്ടായിട്ടുണ്ടെന്നു വ്യക്തമാക്കാമോ?
ചരക്ക്
സേവന നികുതി (ജി.എസ്.ടി.)
2359.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി.) നിലവില്‍
വന്നശേഷം സേവനമേഖലയില്‍
നിന്നും സംസ്ഥാനത്തിന്
ലഭിച്ച നികുതിയുടെ
വ്യക്തമായ കണക്ക്
ലഭ്യമാക്കുമോ;
(ബി)
ജി.എസ്.ടി.
കോമ്പന്‍സേഷന്‍ ആക്റ്റ്
പ്രകാരം പ്രസ്തുത
നികുതി
നടപ്പിലാക്കുമ്പോള്‍
ഉണ്ടാകുന്ന വരുമാന
നഷ്ടം 2015-16 -ലെ
നികുതി പിരിവിന്റെ
അടിസ്ഥാനത്തില്‍
2016-17, 2017-18 എന്നീ
വര്‍ഷങ്ങളില്‍
നഷ്ടപരിഹാരമായി ലഭിച്ച
തുക എത്രയാണെന്ന്
വിശദമാക്കുമോ?
നികുതി
ചോര്‍ച്ച
2360.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എന്‍.എ ഖാദര്‍
,,
സി.മമ്മൂട്ടി
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
നികുതി ചോര്‍ച്ച
ഉണ്ടായതായി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നികുതി
ചോര്‍ച്ച തടയുന്നതിനായി
നികുതി വകുപ്പിന്റെ
ഇന്റലിജൻസ് വിഭാഗത്തെ
കാര്യക്ഷമമാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കിൽ
വിശദാംശം
വ്യക്തമാക്കുമോ?
നികുതി
കുടിശ്ശിക
2361.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി
സമ്പ്രദായം നിലവിൽ
വരുന്നതിനുമുമ്പ്
നിലവിലുണ്ടായിരുന്ന
വാറ്റ് നികുതി
സമ്പ്രദായത്തിൽ
പലകാരണങ്ങളാൽ നികുതി
കുടിശ്ശിക വരുത്തിയ
വ്യാപാര
സ്ഥാപനങ്ങള്‍ക്ക്
എര്‍പ്പെടുത്തിയ
ആംനസ്റ്റിയിലൂടെ
2016-17, 2017-18
സാമ്പത്തിക വര്‍ഷങ്ങളിൽ
എത്ര തുക
പിരിച്ചെടുക്കുവാൻ
കഴിഞ്ഞിട്ടുണ്ടെന്നു
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ആംനസ്റ്റിയുടെ
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ആംനസ്റ്റി പ്രകാരം
ഇളവുകള്‍
ലഭിക്കുന്നതിന്
ഇപ്പോള്‍ നൽകിയിട്ടുള്ള
കാലാവധി ഏതുവരെയാണെന്ന്
അറിയിക്കുമോ;
(ഡി)
കാലാവധി
ദീര്ഘിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പെട്രോളിനും
ഡീസലിനും
ചുമത്തപ്പെട്ടിട്ടുള്ള നികുതി
2362.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അയല്‍
സംസ്ഥാനങ്ങളായ തമിഴ്
നാട്ടിലും
കര്‍ണ്ണാടകയിലും
പെട്രോളിനും ഡീസലിനും
സംസ്ഥാനത്തേക്കാൾ
നികുതി കുറവാണ് എന്ന
കാര്യം
ശ്രദ്ധയില്പ്പെടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
2017 ഫെബ്രുവരി,
മാര്‍ച്ച്, 2018
ഏപ്രില്‍, മേയ് എന്നീ
മാസങ്ങളില്‍
പെട്രോളിന്റെയും
ഡീസലിന്റെയും
നികുതിയിനത്തില്‍
സംസ്ഥാനത്തിന് ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
കേന്ദ്രസര്‍ക്കാര്‍
എണ്ണ വില
വര്‍ദ്ധിപ്പിക്കുന്നതനുസരിച്ച്
കേരളത്തിന് ലഭിക്കുന്ന
അധികവരുമാനം വേണ്ടെന്ന്
വെച്ച് ജനങ്ങളെ
സഹായിക്കുവാന്‍
തയ്യാറാകുമോ; എങ്കില്‍
പെട്രോളിനെയും
ഡീസലിനെയും
ജി.എസ്.ടി.യില്‍
ഉള്‍പ്പെടുത്തുവാന്‍
ആവശ്യപ്പെടുമോ
എന്നറിയിക്കാമോ ?
നികുതിയിനത്തില്‍
ലഭിച്ച തുക
2363.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
കാലവളവില്‍
നികുതിയിനത്തില്‍
ലഭിച്ച തുകയുടെ
വിശദാംശങ്ങള്‍
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയ ശേഷം
നികുതി
വരുമാനത്തിലുണ്ടായ
വര്‍ദ്ധനയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
സര്‍ക്കാര്‍
വകുപ്പുകളുമായി ബന്ധപ്പെട്ട
സേവനനിരക്കുകൾ
2364.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളുമായി
ബന്ധപ്പെട്ട
സേവനനിരക്കുകളില്‍
വര്‍ദ്ധനവ്
വരുത്തുമെന്ന് 2018-19
ലെ ബജറ്റ്
പ്രസംഗത്തില്‍
വ്യക്തമാക്കിയിരുന്നോ;
(ബി)
എന്നുമുതലാണ്
വര്‍ദ്ധനവ്
വരുത്തിയിരിക്കുന്നത്
എന്നറിയിക്കുമോ;;
(സി)
സര്‍ക്കാര്‍
വകുപ്പുകളുടെയും
പൊതുമേഖലാ
സ്ഥാപനങ്ങളുടെയും
ഗ്രാന്റ് ഇന്‍ എയ്ഡ്
സ്ഥാപനങ്ങളുടെയും
പുതുക്കിയ സേവന
നിരക്കുകള്‍
വിശദമാക്കുമോ;
(ഡി)
സേവനനിരക്കുകളില്‍
വര്‍ദ്ധനവ് വരുത്തിയ
ശേഷം ഇൗയിനത്തില്‍
സര്‍ക്കാരിന് കിട്ടിയ
വരുമാനം ഇനം തിരിച്ച്
വ്യക്തമാക്കുമോ?
ട്രഷറി
സേവിംഗ്സ് ബാങ്ക്
ഇടപാടുകാര്‍ക്ക് എ.ടി.എം.
കാര്‍ഡ്
2365.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ട്രഷറി സേവിംഗ്സ്
ബാങ്ക്
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ട്രഷറി
സേവിംഗ്സ് ബാങ്ക്
ഇടപാടുകാര്‍ക്ക്
എ.ടി.എം. കാര്‍ഡ്
നല്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(സി)
എങ്കിൽ
എ.ടി.എം. കാര്‍ഡ്
നല്‍കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
മുന്‍മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫിന്റെ
പെന്ഷന് ആനുകൂല്യം
2366.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
ചെക്കും മറ്റ്
ബില്ലുകളും
സമര്‍പ്പിക്കുമ്പോള്‍
സര്‍ക്കാര്‍ നിയന്ത്രണം
ഇല്ലാതെ ട്രഷറി
ഉദ്യോഗസ്ഥര്‍ ബിൽ
മടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
അനൗദ്യോഗിക നിയന്ത്രണം
ഏര്‍പ്പെടുത്തുവാന്‍
ട്രഷറി
ഉദ്ദ്യോഗസ്ഥര്‍ക്ക്
ട്രഷറി ഡയറക്ടര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ; ഇക്കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
അനൗദ്യോഗിക ട്രഷറി
നിയന്ത്രണം സംബന്ധിച്ച്
ധനകാര്യ വകുപ്പിന്റെ
വ്യക്തമായ അഭിപ്രായം
ലഭ്യമാക്കുമോ;
(സി)
മുന്‍
മന്ത്രിമാരുടെ
സ്റ്റാഫുകളുടെ
പെന്ഷന് സംബന്ധിച്ച്
അവ്യക്തതയുണ്ടെന്ന
കാരണത്താല്‍
സര്‍ക്കാരിനും
അക്കൗണ്ടന്റ് ജനറലിനും
ഏതെങ്കിലും ട്രഷറി
ഓഫീസര്‍
കത്തെഴുതിയിട്ടുണ്ടോ ;
(ഡി)
ഏതെല്ലാം
ട്രഷറികളിൽ
മുന്‍മന്ത്രിമാരുടെ
സ്റ്റാഫിന്റെ പെന്‍ഷനും
കമ്മ്യൂട്ടേഷനും
തടഞ്ഞുവച്ചിട്ടുണ്ടെന്ന്
ട്രഷറി തിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
മുന്‍മന്ത്രിമാരുടെ
സ്റ്റാഫിന്റെ പെന്ഷന്
സംബന്ധിച്ച് ഏതെങ്കിലും
ട്രഷറി ഓഫീസര്‍ ട്രഷറി
ഡയറക്ടറോട് രേഖാമൂലമോ
അല്ലാതെയോ അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ ട്രഷറി
ഡയറക്ടര്‍ നല്കിയ
നിര്‍ദ്ദേശം
വ്യക്തമാക്കുമോ;
(എഫ്)
മുന്‍മന്ത്രിമാരുടെ
പേഴ്സണല്‍ സ്റ്റാഫിന്റെ
പെന്ഷന് ആനുകൂല്യം
കാരണമില്ലാതെ
തടഞ്ഞുവെച്ച
ഉദ്യോഗസ്ഥരുടെ പേരില്‍
നടപടി സ്വീകരിക്കുമോ?
പഴയങ്ങാടി
ട്രഷറിയുടെ
കെട്ടിടനിര്‍മ്മാണം
2367.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
അടിസ്ഥാന സൗകര്യവികസന
പദ്ധതിയിൽ
ഉള്‍പ്പെടുത്തി ഇൻകെൽ
മുഖേന കെട്ടിടം
നിര്‍മ്മിക്കുന്നതിന്
16.07.2017ന് ഭരണാനുമതി
ലഭിച്ച കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
ട്രഷറിയുടെ കെട്ടിട
നിര്‍മ്മാണത്തിന്
ന്യൂനതകള്‍
പരിഹരിച്ചുകൊണ്ടുള്ള
പുതിയ എസ്റ്റിമേറ്റ്,
ഇൻകെൽ തയ്യാറാക്കി
ടെക്നിക്കൽ
കമ്മിറ്റിയുടെ
അനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ട്രഷറിയുടെ
കെട്ടിടനിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാൻ
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ട്രഷറി
നിക്ഷേപം ആകര്‍ഷകമാക്കാൻ
നടപടി
2368.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജീവനക്കാരും
പെന്ഷന്കാരുമല്ലാതെ
ഏകദേശം എത്രപേര്‍ക്ക്
ട്രഷറി സേവിംഗ്സ്
അക്കൗണ്ട് ഉളളതായാണ്
കണക്കാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങളില്‍
നിന്നുളള ട്രഷറി
നിക്ഷേപം
പ്രോത്സാഹിപ്പിക്കുന്നതിനും
ട്രഷറി നിക്ഷേപം
കൂടുതല്‍
ആകര്‍ഷകമാക്കുന്നതിനും
ഇൗ സര്‍ക്കാര്‍
എന്തെങ്കിലും
കര്‍മ്മപദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
സംസ്ഥാനത്തെ
പൊതുമേഖലാ ബാങ്കുകൾ
ഉപഭോക്താക്കളില്‍
നിന്നും വിവിധ
ഇടപാടുകള്‍ക്ക് പുതിയ
ചാര്‍ജ്ജുകള്‍
ഇൗടാക്കുകയും നിലവിലെ
നിരക്കുകള്‍
വര്‍ദ്ധിപ്പിക്കുകയും
ചെയ്തത് മൂലം
പിന്തിരിയുന്ന
നിക്ഷേപകരെയും
പൊതുജനങ്ങളെയും
ആകര്‍ഷിക്കത്തക്ക
വിധത്തില്‍ ട്രഷറി
നിക്ഷേപം മാറ്റുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ട്രഷറി
ക്യൂവിലേക്കു മാറ്റിയ
ബില്ലുകള്‍
2369.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷാവസാനം
കൊടുത്തു തീര്‍ക്കാന്‍
കഴിയാതെ ട്രഷറി
ക്യൂവിലേക്കു മാറ്റിയ
ബില്ലുകളുടെ തുക
വകുപ്പ് തിരിച്ച്
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
നാളിതുവരെ കൊടുത്തു
തീര്‍ത്തതും ഇനി
കൊടുക്കാനുള്ളതുമായ
തുക എത്രയാണ്;
(സി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
നീക്കിയിരുപ്പുണ്ടായ
തുക തിരിച്ച്
പിടിച്ചത് മുഴുവന്‍
കൊടുത്ത്
തീര്‍ത്തിട്ടുണ്ടോ;
ആയതിന്റെ കണക്കുകള്‍
നല്‍കാമോ?
കേരള
ലോട്ടറി ടിക്കറ്റുകളുടെ
വിൽപ്പന
2370.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ലോട്ടറിയുടെ
സമ്മാനങ്ങള്‍
ഈയടുത്തകാലത്ത്
പരിഷ്കരിച്ചിട്ടുണ്ടോ;
എങ്കിൽ പരിഷ്കാരം ഏത്
വിധത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സമ്മാനങ്ങള്‍
പരിഷ്കരിച്ച ശേഷം
ലോട്ടറിയുടെ വിൽപ്പനയിൽ
ഇടിവാണോ വര്‍ദ്ധനവാണോ
ഉണ്ടായിട്ടുള്ളത് ;
വ്യക്തമാക്കാമോ;
(സി)
മൊത്തവ്യാപാര
സ്ഥാപനങ്ങളിൽ
ലോട്ടറികള്‍
കെട്ടിക്കിടക്കുന്നു
എന്നതും ഏജന്റുമാര്‍
മുൻകൂര്‍ പണം
അടച്ചുവാങ്ങുന്നതിനാലും
വിൽപ്പനയിലെ കുറവ്
ശ്രദ്ധയിൽ പെടുന്നില്ല
എന്നത് വസ്തുതയാണോ;
(ഡി)
അനുവദിച്ച
ക്വാട്ട
നഷ്ടപ്പെടുമെന്നതിനാൽ
ലോട്ടറി ഓഫീസുകളിൽ
നിന്ന് ടിക്കറ്റുകള്‍
കുറച്ചെടുക്കാൻ
എജന്റുമാര്‍
തയ്യാറാകുന്നില്ല
എന്നും തത്കാലത്തേക്ക്
ടിക്കറ്റുകള്‍ കുറച്ചാൽ
പിന്നീട് അത്
കൂട്ടണമെന്ന് കരുതിയാൽ
ബുദ്ധിമുട്ടാണെന്നും
അതിനാൽ കെട്ടുകണക്കിന്
ടിക്കറ്റുകള്‍
ബാക്കിയായിട്ടും
മൊത്തവിതരണ ഏജന്റുമാര്‍
നഷ്ടം സഹിക്കുന്നു
എന്നത് വസ്തുതയാണോ ;
(ഇ)
മുൻനിര
സമ്മാനങ്ങളുടെ എണ്ണം
കുറച്ചത്
ലോട്ടറിവിൽപ്പന
ഗണ്യമായി കുറയാൻ
കാരണമായിട്ടുണ്ടോ;
(എഫ്)
എങ്കിൽ
വിൽപ്പന
വര്‍ദ്ധിപ്പിക്കാൻ
എന്ത് നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വ്യാജ
ലോട്ടറികള്‍ തടയുന്നതിന്
നടപടി
2371.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാജ ലോട്ടറികള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
അന്യസംസ്ഥാന
ലോട്ടറികള്‍
സംസ്ഥാനത്ത്
വില്‍പ്പനയ്ക്ക്
എത്തുന്നത്
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
എഴുത്ത്
ലാേട്ടറി ഇടപാട്
2372.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സര്‍ക്കാര്‍
ഭാഗ്യക്കുറി
ഏജന്‍സികള്‍ എഴുത്ത്
ലാേട്ടറി ഇടപാട്
നടത്തിവരുന്ന വിവരം
ലോട്ടറി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
; ഇത്തരം നടപടികള്‍
കര്‍ശനമായി തടയാന്‍
എന്താെക്കെ നടപടികളാണ്
വകുപ്പ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമാേ?
ലോട്ടറി
ടിക്കറ്റുകളുടെ സമ്മാനങ്ങളിലെ
പരിഷ്കാരങ്ങള്‍
2373.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
ടിക്കറ്റുകളുടെ
സമ്മാനങ്ങളില്‍
നടപ്പാക്കിയ
പരിഷ്കാരങ്ങള്‍മൂലം
ടിക്കറ്റുകളുടെ
വില്പനയിലും അതുമൂലം
സര്‍ക്കാരിന്റെ
വരുമാനത്തിലും കുറവ്
വന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതുമൂലം
ഏജന്റുമാര്‍ക്ക്
നഷ്ടമുണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നു
വിശദമാക്കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
2374.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളുടെ പട്ടിക
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതി മുഖേന
ഓരോ
സര്‍ക്കാര്‍,സ്വകാര്യ
ആശുപത്രിയിലും ഏതൊക്കെ
രോഗങ്ങള്‍ക്കാണ്
ചികിത്സാ സൗകര്യങ്ങള്‍
ലഭിക്കുന്നതെന്ന
വിശദാംശം ആശുപത്രികള്‍
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പാവപ്പെട്ട
രോഗികള്‍ക്ക്
ആശ്വാസകരമായ ഈ പദ്ധതി
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് സ്കീം
പ്രകാരമുള്ള സേവനം
ഉറപ്പാക്കാന്‍ നടപടി
2375.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയില്‍
ഉള്‍പ്പെട്ട ചില
സ്വകാര്യ ആശുപത്രികള്‍
രോഗികള്‍ക്ക് ഈ പദ്ധതി
പ്രകാരമുള്ള ചികിത്സ
നിഷേധിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
ആശുപത്രികള്‍ക്കെതിരെ
എന്ത് നിയമ നടപടികളാണ്
സ്വീകരിച്ചിട്ടുളളത് ;
(ബി)
ചികിത്സയിനത്തില്‍
ആശുപത്രികള്‍ക്ക് തുക
കൊടുത്തുതീര്‍ക്കാനുണ്ടെങ്കില്‍
പ്രശ്നം
പരിഹരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ട്
സ്കീമില്‍
ഉള്‍പ്പെട്ടിട്ടുളള
എല്ലാ ആശുപത്രികളിലും
കര്‍ശനമായി ഇതിന്റെ
സേവനം ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കെ.എഫ്.സി.യെ
മികച്ച ധനകാര്യ സ്ഥാപനമായി
ഉയര്‍ത്തിക്കൊണ്ടുവരാന്‍
നടപടി
2376.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എഫ്.സി.യെ
കേരളത്തിലെ മികച്ച
ധനകാര്യ സ്ഥാപനമായി
ഉയര്‍ത്തിക്കൊണ്ടുവരാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എഫ്.സി.
പ്രഖ്യാപിച്ച പുതിയ
വായ്പാനയം സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സ്റ്റാര്‍ട്ട്
അപ് സംരംഭങ്ങളെ
പ്രോല്‍സാഹിപ്പിക്കാന്‍
കെ.എഫ്.സി.യുടെ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കെ.എഫ്.സി.യെ
ചെറു ബാങ്കായി
ഉയര്‍ത്തുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ പെന്ഷന്
പ്രായം
2377.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.എഫ്.ഇ.
ജീവനക്കാരുടെ പെന്ഷന്
പ്രായം
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
നിലവിലുണ്ടോ; എങ്കിൽ
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ നിലപാട്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ
യുടെ ലാഭം
2378.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കെ.എസ്.എഫ്.ഇ.യുടെ
ലാഭം
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ ഓരോ
വര്‍ഷവും ലഭിച്ച
വരുമാനവും ലാഭവും
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം
കെ.എസ്.എഫ്.ഇ.യില്‍
എത്ര പേര്‍ക്ക്
പി.എസ്.സി. മുഖാന്തിരം
നിയമനം നല്‍കിയെന്നും
ഏതെല്ലാം
തസ്തികയിലെന്നും
വ്യക്തമാക്കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2379.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
കേരള സ്റ്റേറ്റ്
ഇന്‍ഷുറന്‍സ് വകുപ്പ്
വഴിയാണോ ഈ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
സര്‍ക്കാര്‍ വിഹിതം
ഉണ്ടാകുമോ;
ഉണ്ടെങ്കില്‍ എത്ര;
വിശദാംശം നല്‍കുമോ;
(ഡി)
ഇക്കഴിഞ്ഞ
ബഡ്ജറ്റില്‍ മെഡിക്കല്‍
റീ ഇമ്പേഴ്സ്മെന്റ്,
പലിശ രഹിത ചികിത്സാ
വായ്പാ പദ്ധതി, വിവിധ
വകുപ്പുകളിലെ
മെഡിക്കല്‍ അലവന്‍സ്
എന്നീ ഇനങ്ങള്‍ക്ക്
എത്ര വീതമാണ് പണം
നീക്കിവെച്ചിട്ടുള്ളത്?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2380.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
മെച്ചപ്പെട്ട ചികിത്സ
ലഭ്യമാക്കുന്നതിന്
ആവിഷ്ക്കരിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി എപ്പോള്‍
ആരംഭിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
2381.
ശ്രീ.കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ആരോഗ്യ ഇന്‍ഷ്വറന്‍സ്
നടപ്പിലാക്കുന്നതിന്
ആവിഷ്ക്കരിച്ച പദ്ധതി
ഇതുവരെ
പ്രാവര്‍ത്തികമാക്കുവാന്‍
സാധിക്കാതെ വന്നത്
എന്തുകൊണ്ടാണ്;
(ബി)
ഇതിനായി
ടെന്‍ഡര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഏത് കമ്പനിക്കാണ്
ടെന്‍ഡര്‍ നല്‍കിയത്;
ഇതിനായുള്ള കരാറില്‍
ഒപ്പ് വച്ചിട്ടുണ്ടോ;
(സി)
പദ്ധതി
അടിയന്തരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സംസ്ഥാന
ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ
കമ്പ്യൂട്ടര്‍വത്കരണം
2382.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
കമ്പ്യൂട്ടര്‍വത്കരണം,
സോഫ്റ്റ് വെയര്‍
നിര്‍മ്മിക്കുന്ന
കെല്‍ട്രോണുമായുള്ള
തര്‍ക്കം കാരണം
തടസ്സപ്പെട്ടിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കെല്‍ട്രോണുമായി
ഉണ്ടാക്കിയ കരാര്‍
പ്രകാരം എത്ര കാലം
കൊണ്ട് സോഫ്റ്റ്
വെയര്‍ തയ്യാറാക്കി
നല്‍കണമെന്നും,
ഇതിലേയ്ക്കായി എത്ര തുക
അനുവദിക്കുമെന്നും,
അതിന്റെ വിതരണം എത്ര
വീതം ഏതെല്ലാം
ഘട്ടത്തില്‍
നടത്തുമെന്നുമാണ്
വ്യക്തമാക്കിയിരിക്കുന്നത്
എന്ന് അറിയിക്കുമോ;
(സി)
എന്നാണ്
കെല്‍ട്രോണുമായി
കരാറിലേര്‍പ്പെട്ടതെന്ന്
അറിയിക്കുമോ;
(ഡി)
എന്താണ്
നിലവില്‍
കമ്പ്യൂട്ടര്‍വത്കരണത്തിന്
തടസ്സം വരാനുള്ള
കാരണമെന്ന്
അറിയിക്കുമോ;
(ഇ)
അടിയന്തരമായി
കമ്പ്യൂട്ടര്‍വത്കരണം
പൂര്‍ത്തീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റവന്യൂ/കോര്‍ട്ട്ഫീ
സ്റ്റാമ്പുകള്‍ക്ക് ക്ഷാമം
T 2383.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ/കോര്‍ട്ട്ഫീ
സ്റ്റാമ്പുകള്‍ക്ക്
കടുത്ത ക്ഷാമം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
ക്ഷാമം നേരിടാനുണ്ടായ
സാഹചര്യം വിശദമാക്കുമോ;
(സി)
ഈ
ക്ഷാമം മുതലെടുത്ത്
ഓണ്‍ലൈന്‍ വ്യാപാര
സൈറ്റുകളില്‍ ഇവയ്ക്ക്
മൂന്നിരട്ടി അധിക വില
ഈടാക്കി വില്പന
നടത്തുന്ന
സാഹചര്യത്തില്‍ റവന്യൂ,
കോര്‍ട്ട് ഫീ
സ്റ്റാമ്പുകളുടെ ക്ഷാമം
നേരിടാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
അറിയിക്കാമോ?
സ്റ്റാമ്പ്
പേപ്പറുകൾ / മുദ്രപത്രങ്ങള്‍
ലഭ്യമാക്കുന്നതിന് നടപടി
2384.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലടക്കം
സംസ്ഥാനത്ത് വിവിധ
സ്ഥലങ്ങളില്‍ ചെറിയ
തുകകള്‍ക്കുളള
സ്റ്റാമ്പ് പേപ്പറുകള്‍
മാസങ്ങളായി
ആവശ്യാനുസരണം
ലഭ്യമല്ലാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
10,
50, 100 തുടങ്ങിയ
തുകകള്‍ക്കുളള
മുദ്രപത്രങ്ങള്‍
മാസങ്ങളായി
ലഭ്യമല്ലാത്തതിനാലുളള
ബുദ്ധിമുട്ടുകള്‍
അവസാനിപ്പിക്കുന്നതിനും
ആവശ്യത്തിന്
മുദ്രപത്രങ്ങള്‍
ലഭ്യമാക്കുന്നതിനും
ആവശ്യമായ നടപടികൾ
സർക്കാർ സ്വീകരിക്കുമോ?
മുദ്രപത്രങ്ങള്‍ക്കും
റവന്യു
സ്റ്റാമ്പുകള്ക്കുമുള്ള
ക്ഷാമം
2385.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറിയ
വിലയുടെ
മുദ്രപത്രങ്ങള്‍ക്കും
റവന്യു
സ്റ്റാമ്പുകള്‍ക്കും
കടുത്ത ക്ഷാമം
അനുഭവപ്പെടുന്നതു മൂലം
ജനന-മരണ
സര്‍ട്ടിഫിക്കറ്റുകള്‍
മുതല്‍ വിവിധ
ഉടമ്പടികള്വരെയുള്ളവയ്ക്കായി
സാധാരണക്കാര്‍
ബുദ്ധിമുട്ടനുഭവിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കുന്നതിനായി
സര്‍ക്കാര്‍ തലത്തില്‍
നടപടികളെന്തെങ്കിലും
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കയര്‍
മേഖലയുടെ സമഗ്ര വികസനം
2386.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
മേഖലയുടെ സമഗ്ര
വികസനത്തിനായി തൊണ്ട്
സംഭരണം
ശക്തമാക്കുന്നതിനും
പൂര്‍ണ്ണമായും
യന്ത്രവല്‍ക്കരണം
നടപ്പിലാക്കി പരമാവധി
ചകിരി
ഉത്പാദിപ്പിക്കുന്നതിനുമുള്ള
ശ്രമങ്ങള്‍
വിജയിച്ചിട്ടുണ്ടോ;
(ബി)
കയര്‍
സഹകരണ സംഘങ്ങളുടെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച നടപടികള്‍
അവലോകനം
ചെയ്തിട്ടുണ്ടോ; അത്
വിജയപ്രദമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
നടപ്പിലാക്കുമെന്ന്
പ്രഖ്യാപിച്ച
ഡീഫൈബറേഷന് മില്ലുകള്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര മില്ലുകള്‍
സ്ഥാപിച്ചു;
(ഡി)
കയര്‍
മേഖലയില്‍
നടപ്പിലാക്കിയ
യന്ത്രവല്‍ക്കരണം
പ്രസ്തുത മേഖലയ്ക്ക്
ഉണര്‍വ്
നല്‍കിയിട്ടുണ്ടോ ;
ഇത്തരം നടപടികള്‍
സ്വീകരിക്കുന്നതിലുണ്ടായ
കാലവിളംബം ഈ മേഖലയുടെ
വികസനത്തിന്
തടസ്സമായെന്ന്
കണ്ടെത്തിയിട്ടുണ്ടോ?
കയര്‍
സൊസെെറ്റികള്‍ക്ക്
മെഷിനറികള്‍
2387.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സൊസെെറ്റികള്‍ക്ക്
ഓട്ടോമാറ്റിക്ക്
സ്പിന്നിംഗ് മെഷീനും
ഇതര മെഷീനുകളും
നല്‍കാറുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
ഏതെല്ലാം മെഷീനുകള്‍
നല്‍കിയെന്ന് ഇനം
തിരിച്ച്
വെളിപ്പെടുത്തുമോ;
(സി)
ഓരോ
സ്ഥാപനങ്ങള്‍ക്കും
നല്കിയ മെഷീനുകളുടെ
വില എത്രയെന്ന്
വെളിപ്പെടുത്തുമോ?
പരമ്പരാഗത
കയര്‍ വ്യവസായം
2388.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ വ്യവസായത്തിന്റെ
വികസനത്തിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കയറിന്
വിപണന സാദ്ധ്യത
വര്‍ദ്ധിപ്പിക്കാനും ഇൗ
രംഗത്ത് തൊഴില്‍
ചെയ്യുന്നവര്‍ക്ക്
സ്ഥിര ജോലിയും
മാന്യമായ വേതനവും
ലഭിക്കത്തക്ക രീതിയിലും
ഇൗ വ്യവസായം
പുന:സംഘടിപ്പിക്കാന്‍
തയ്യാറാകുമോ?
ചെറുകിട
കയര്‍ ഉത്പാദക സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
2389.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
കയര്‍ ഉത്പാദക സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിനുവേണ്ടി
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
സംഘങ്ങള്‍
കയര്‍ ഫെഡിന് നല്കുന്ന
കയറിന്റെ വില
കൃത്യസമയത്ത് വിതരണം
ചെയ്യുന്നുണ്ടോ;
വിശദീകരിക്കുമോ;
(സി)
കയര്‍
തൊഴിലാളികള്‍ക്ക്
നല്കി വരുന്ന ഇന്‍കം
സപ്പോര്‍ട്ട് തുക
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
കയറുല്‍പ്പന്നങ്ങളുടെ
വിപണനം
2390.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2011 മുതല്‍ നാളിതുവരെ
എത്രമാത്രം
കയറുല്‍പ്പന്നങ്ങള്‍
ശേഖരിച്ച് വിപണനം
നടത്തിയിട്ടുണ്ട്
എന്നതിന്റെ
ജില്ലതിരിച്ചും വര്‍ഷം
തിരിച്ചുമുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?