ഗ്രൂപ്പ്
വില്ലേജുകളുടെ വിഭജനം
1457.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
എത്ര ഗ്രൂപ്പ്
വില്ലേജുകള്‍ ഉണ്ടെന്ന്
നിയോജക മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഗ്രൂപ്പ് വില്ലേജിലും
എത്ര
വില്ലേജുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഗ്രൂപ്പ്
വില്ലേജുകള്‍ എന്നു
മുതലാണ്
പ്രവര്‍ത്തിക്കാന്‍
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഒരേ
മുറിയില്‍ ഒന്നില്‍
കൂടുതല്‍ വില്ലേജുകള്‍
പ്രവര്‍ത്തിക്കുമ്പോള്‍
ജനങ്ങള്‍ക്കും
ഉദ്യോഗസ്ഥര്ക്കുമുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം ഗ്രൂപ്പ്
വില്ലേജുകള്‍
വിഭജിച്ചിട്ടുണ്ടെന്നും
അതിനു ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(എഫ്)
ഇനി
വിഭജിക്കാനുദ്ദേശിക്കുന്ന
ഗ്രൂപ്പ് വില്ലേജുകള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ?
ഭൂമി
യഥാസമയം പോക്കുവരവ്
ചെയ്തുനൽകാൻ നടപടി
1458.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വില്ലേജ് ഓഫീസുകളില്‍
ഭൂമി പോക്കുവരവ്
ചെയ്തു നല്കുവാനുളള
അപേക്ഷകള്‍ യഥാസമയം
തീര്‍പ്പുകല്‍പ്പിക്കാതെ
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഓരോ
വില്ലേജ് ഓഫീസിലും
കെട്ടിക്കിടക്കുന്ന
പോക്കുവരവ്
ചെയ്യുന്നതിനുളള
അപേക്ഷകളുടെ വിവരം
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
കോടതിവിധി
ഉണ്ടായിട്ടും
പോക്കുവരവ് ചെയ്തു
നല്‍കാത്ത
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം നല്‍കുമോ?
റവന്യൂ
ഓഫീസുകളെ ജനസൗഹൃദ
ഓഫീസുകളാക്കുന്ന പദ്ധതി
1459.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
ഓഫീസുകളെ പൂര്‍ണ്ണമായും
ജനസൗഹൃദ ഓഫീസുകളാക്കി
മാറ്റുന്നതിന്
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
റവന്യൂ
വകുപ്പിലെ
അഴിമതിയ്ക്കുള്ള ഒരു
കാരണം
കാലാനുസൃതമല്ലാത്ത
നിയമങ്ങളും
ചട്ടങ്ങളുമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
നിയമങ്ങളും ചട്ടങ്ങളും
പരിഷ്ക്കരിക്കുന്നതിനും
റവന്യൂ ഓഫീസുകളുടെ
പ്രവര്‍ത്തനം
സുതാര്യവും
കാര്യക്ഷമവും
ആക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വില്ലേജ്,
താലൂക്ക് ഓഫീസുകളില്‍
നിന്ന് ഇടനിലക്കാരെ
പൂര്‍ണ്ണമായും
ഒഴിവാക്കുമെന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വില്ലേജാഫീസുകളില്‍
കയറിയിറങ്ങി
ക്ഷമകെടുമ്പോള്‍
ജനങ്ങള്‍ വില്ലേജ്
ഓഫീസുകള്‍
തീവയ്ക്കുന്നതും
വില്ലേജ് ഓഫീസുകളില്‍
തൂങ്ങിമരിക്കുന്നതുമായ
സംഭവങ്ങള്‍
ഒഴിവാക്കുന്നതിന്
ജനങ്ങളുടെ
ക്ഷമകെടുത്തുന്ന
പ്രവര്‍ത്തനങ്ങള്‍
ജീവനക്കാരുടെ ഭാഗത്ത്
നിന്ന്
ഉണ്ടാകുന്നില്ലായെന്ന്
ഉറപ്പ് വരുത്തുന്നതിന്
ഉതകുന്ന പരിശീലന
പരിപാടികള്‍
സംഘടിപ്പിക്കുമോ;
വിശദമാക്കുമോ?
റവന്യു
വകുപ്പിലെ ഓണ്‍ലെെന്‍
സേവനങ്ങള്‍
1460.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതി
സ്വീകരിക്കലും
പോക്കുവരവും ഓണ്‍
ലെെനായി
നിര്‍വ്വഹിക്കുന്നതിന്
റവന്യു വകുപ്പില്‍
നിലവില്‍
സംവിധാനമുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
നിലവില്‍
ഏതൊക്കെ ജില്ലകളിലാണ്
ഈ പദ്ധതി
നടപ്പിലാക്കിയിട്ടുളളതെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
പദ്ധതി
സംസ്ഥാനമൊട്ടാകെ
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റവന്യു
വകുപ്പിനായി ബജറ്റില്‍
വകയിരുത്തിയ തുക
1461.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
റവന്യു വകുപ്പിനായി
ബജറ്റില്‍ വകയിരുത്തിയ
തുക എത്ര; എത്ര തുക
ചെലവഴിക്കാതെ കിടന്നു;
വ്യക്തമാക്കുമോ;
(ബി)
അഡീഷണല്‍
ഓതറൈസേഷന്‍ വഴി പണം
ലഭിക്കുവാന്‍ നല്കിയ
പ്രെപ്പോസല്‍ ഏതെല്ലാം;
ഇത് എത്ര
തുകയ്ക്ക്ആയിരുന്നുവെന്നും
എത്ര തുക ലഭിച്ചു
എന്നും വ്യക്തമാക്കാമോ;
(സി)
സപ്ലിമെന്ററി
ഗ്രാന്റിനുവേണ്ടി
നല്കിയ പ്രെപ്പോസല്‍
ഏതെല്ലാം; ലഭിച്ച തുക
എത്ര; വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളെ
അഴിമതിമുക്തമാക്കുന്നതിന്
നടപടി
1462.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ വില്ലേജ്
ഓഫീസുകളിലും പൗരാവകാശ
രേഖ
പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടാേ
എന്നറിയിക്കാമോ;
(ബി)
കേരളത്തിലെ
എല്ലാ വില്ലേജ്
ഓഫീസുകളെയും അഴിമതി
വിമുക്തമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(സി)
കേരളത്തിലെ
വില്ലേജ് ഓഫീസുകളില്‍
സാേഷ്യല്‍ ഓഡിറ്റ്
സമ്പ്രദായം
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിന് നടപടി
1463.
ശ്രീ.കെ.
ദാസന്
,,
ജെയിംസ് മാത്യു
,,
യു. ആര്. പ്രദീപ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍
ജനസൗഹൃദമാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
വിവിധ
ആവശ്യങ്ങള്‍ക്കായി
വില്ലേജ് ഓഫീസില്‍
എത്തുന്നവര്‍ക്ക്
കാലതാമസം കൂടാതെ സേവനം
ലഭ്യമാക്കുന്നതിനും
നടപടിക്രമങ്ങള്‍
സുതാര്യമാക്കുന്നതിനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(സി)
വില്ലേജാഫീസുകളുടെ
പ്രവര്‍ത്തനങ്ങള്‍
നിരീക്ഷിക്കുന്നതിന്
പ്രത്യേക സംഘത്തെ
നിയോഗിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
വില്ലേജാഫീസുകളിലെ
സേവനം സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
പരിഹരിക്കുന്നതിന്
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയില്‍ എം.പി. ഫണ്ട്
വിനിയോഗിച്ച് നടപ്പിലാക്കിയ
വികസനപ്രവര്‍ത്തനങ്ങള്‍
T 1464.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2009-2014,
2014-2018 സാമ്പത്തിക
വര്‍ഷങ്ങളില്‍ എറണാകുളം
ജില്ലയില്‍ എം.പി.
ഫണ്ട് വിനിയോഗിച്ച്
നടപ്പിലാക്കിയ
വികസനപ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമെന്ന്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിജസ്ഥിതി അറിയിക്കുമോ;
(സി)
എറണാകുളം,
ചാലക്കുടി, കോതമംഗലം,
കോട്ടയം എന്നീ ലോകസഭാ
മണ്ഡലങ്ങളിൽ
നോമിനേറ്റഡ് (ലോകസഭ)
എം.പിമാരുടെ ഫണ്ടും,
രാജ്യസഭ എം.പിമാരുടെ
ഫണ്ടുകളും സംബന്ധിച്ച്
പ്രസ്തുത സാമ്പത്തിക
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയ
വികസനപ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ പ്രവർത്തനം
1465.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വില്ലേജ്
ഓഫീസുകള്‍ അടക്കം
അഴിമതിമുക്തമാക്കുന്നതിന്റെ
ഭാഗമായി എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
വില്ലേജ്
ഓഫീസുകളില്‍ നിന്നും
ഏതെല്ലാം സേവനങ്ങളാണ്
ഇപ്പോള്‍ ഓണ്‍ലൈനായി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
റീസര്‍വ്വെ
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍ പ്രത്യേക
മിഷന്
1466.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
റീസര്‍വ്വെ നടപടികള്‍
രണ്ടുവര്‍ഷത്തിനകം
പൂര്‍ത്തീകരിക്കാനായി
ആരംഭിക്കുന്ന പ്രത്യേക
മിഷന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
റീസര്‍വ്വെ നടപടികള്‍
മന്ദഗതിയിലാകാന്‍
കാരണമായ ഘടകങ്ങള്‍
എന്തൊക്കെയാണ് ; പുതിയ
മിഷനിലൂടെ ഇവയ്ക്ക്
പരിഹാരം
കണ്ടെത്താനാവുമെന്ന്
കരുതുന്നുണ്ടോ;
(സി)
വന്‍കിട
തോട്ടമുടമകളും മറ്റു
സ്വകാര്യ വ്യക്തികളും
അനധികൃതമായി കൈവശം
വച്ചിരിക്കുന്ന
ഭൂമിയുടെ വിവരങ്ങള്‍
ലഭ്യമാക്കാനും ഈ
പദ്ധതിയുടെ സുതാര്യത
പൂര്‍ണമായും ഉറപ്പ്
വരുത്താനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
തങ്കശ്ശേരി
പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്ന
ഭൂമി
1467.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
വെസ്റ്റ് വില്ലേജില്‍
പ്രവര്‍ത്തിച്ചുവരുന്ന
തങ്കശ്ശേരി
പോസ്റ്റോഫീസിന്റെ ഭൂമി
റവന്യൂ വകുപ്പിന്റെ
അധീനതയിലുള്ളതാണോ;
ആണെങ്കില്‍ സര്‍വ്വേ
നമ്പര്‍ സഹിതം വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഭൂമിയില്‍
പ്രവര്‍ത്തിച്ചുവരുന്ന
ടി പോസ്റ്റോഫീസ്
ഉള്‍പ്പെടെയുള്ള
കെട്ടിടത്തിന്റെ
കൈവശാവകാശവും
പരിപാലനവും
മറ്റേതെങ്കിലും
വകുപ്പുകളുടെ
നിയന്ത്രണത്തിന്
കീഴിലാണോ; വിശദാംശം
ലഭ്യമാക്കുമോ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1468.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകള്‍ സ്മാര്‍ട്ട്
ആക്കുന്നത് സംബന്ധിച്ച്
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത പദ്ധതി
പ്രകാരം ഓരോ വില്ലേജ്
ഓഫീസിലും നടപ്പില്‍
വരുത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
സ്മാര്‍ട്ട്
ആക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ
വികസന പ്രവൃത്തി
1469.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്പാടങ്ങളും
തോടുകളും ആറുകളും
കൊണ്ടു നിറഞ്ഞു
നില്ക്കുന്ന
ഭൂപ്രദേശമായ
കുട്ടനാട്ടില്‍, കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
സമിതിയുടെ അനുവാദം
ലഭിക്കാത്തതുമൂലം
പ്രസ്തുത
പ്രദേശത്തിന്റെ
വികസനത്തിന് ആവശ്യമായ
റോഡുകളുടേയും
പാലങ്ങളുടേയും പല
നിര്‍മാണ പ്രവൃത്തികളും
മുടങ്ങിക്കിടക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് അടിയന്തരമായി
പരിഹരിക്കുന്നതിനു്
ഉചിതമായ നടപടി
സ്വീകരിക്കുമോ?
തുടര്‍ച്ചാനുമതി
ആവശ്യമുള്ള സര്‍വ്വേ,റവന്യൂ
ഓഫീസുകള്‍
1470.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുടര്‍ച്ചാനുമതി
ആവശ്യമുള്ള സര്‍വ്വേ,
റവന്യൂ ഓഫീസുകള്‍
ഏതൊക്കെയാണെന്നും അവിടെ
ജോലി ചെയുന്ന
ജീവനക്കാരുടെ എണ്ണം
തസ്തിക സഹിതവും
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍ പുതിയ
സാമ്പത്തിക വര്‍ഷം
മുതല്‍ തുടര്‍ച്ചാനുമതി
ലഭിക്കാത്തത് മൂലം
ഉണ്ടായിട്ടുള്ള
പ്രതിസന്ധികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതി
1471.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരില്ലാത്ത
കേരളം പദ്ധതിയുടെ
നിലവിലെ അവസ്ഥ
വ്യക്തമാക്കുമോ; ഇതിനകം
എത്ര
ഗുണഭോക്താക്കള്‍ക്ക് ഈ
പദ്ധതി പ്രകാരം ഭൂമി
കൈമാറി;
(ബി)
നിലവില്‍
അര്‍ഹതയുളള എത്ര
കുടുംബങ്ങള്‍
ഉണ്ടെന്നാണ്
കണ്ടെത്തിയിട്ടുളളത്;
അവര്‍ക്ക് ഭൂമി
നല്‍കുന്നതിന് എത്ര
ഹെക്ടര്‍ ഭൂമി
ആവശ്യമുണ്ടെന്നും
സര്‍ക്കാരിന്റെ കൈവശം
നിലവില്‍
ഇക്കാര്യത്തിനായി എത്ര
ഭൂമിയുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
വീട്
വയ്ക്കുവാന്‍
അനുയോജ്യമായതും
കുടിവെളളം
ലഭ്യമാകുന്നതും , വഴി
സൗകര്യവുമുളള സ്ഥലമാണോ
ഈ പദ്ധതി പ്രകാരം
അനുവദിക്കുന്നത്;
(ഡി)
സര്‍ക്കാര്‍
ഇതിനകം കണ്ടെത്തിയ
ഭൂരഹിതരില്ലാത്ത കേരളം
പദ്ധതിയുടെ ഭാഗമായുളള
ഭൂമി ,ലൈഫ് പദ്ധതിയുടെ
ഭാഗമായുളള ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിന്
ഉപയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മൂന്നാര്‍
നീലക്കുറിഞ്ഞി സങ്കേതം
1472.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
പി.ടി. തോമസ്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
നീലക്കുറിഞ്ഞി
സങ്കേതത്തിന്റെ
വിസ്തൃതി 3200
ഹെക്ടറായി നില
നിര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇതു സംബന്ധിച്ച ഉത്തരവ്
പുറത്തിറങ്ങിയിട്ടുണ്ടോ;
(ബി)
കുറിഞ്ഞി
സങ്കേതത്തിലെ
പട്ടയപ്രശ്നം എപ്രകാരം
പരിഹരിക്കുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളത്;
ഇതിനായി
സെറ്റില്‍മെന്റ് ഓഫീസറെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
നീലക്കുറിഞ്ഞി
സങ്കേതം സംബന്ധിച്ച്
റവന്യു അഡീഷണല്‍ ചീഫ്
സെക്രട്ടറി നല്കിയ
റിപ്പോര്‍ട്ടിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
(ഡി)
നിവേദിതാ
പി. ഹരന് നേരത്തെ
ഇറക്കിയ ഉത്തരവിലും
ഇപ്പോള്‍ സര്‍ക്കാര്‍
ഇറക്കിയ ഉത്തരവിലും
കാര്യമായ വൈരുദ്ധ്യവും
ആശയകുഴപ്പവും
നിലനില്‍ക്കുന്നുവെന്നത്
വസ്തുതയാണോ;
(ഇ)
കുറിഞ്ഞി
സങ്കേതത്തിലെ പട്ടയ
ഭൂമി ഒഴിവാക്കിയാല്‍
വിസ്തൃതി 3200
ഹെക്ടറായി
നിലനിര്‍ത്തുവാന്‍
റവന്യു ഭൂമി ഇവിടെ
ലഭ്യമാണോ; എങ്കില്‍
എത്ര ഹെക്ടര്‍ റവന്യു
ഭൂമിയാണ് ഇപ്രകാരം
കൂട്ടിച്ചേര്‍ക്കുന്നത്;
(എഫ്)
നീലക്കുറിഞ്ഞി
മേഖലയില്‍ അക്കേഷ്യ,
യൂക്കാലിപ്റ്റ്സ്,
ഗ്രാന്‍ഡിസ് എന്നീ
മരങ്ങള്‍ നട്ട്
വളര്‍ത്തുന്നത്
നിരോധിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ പരിധി
1473.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറിഞ്ഞി
മല നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
പരിധിയില്‍ നിന്നും
കൊട്ടക്കമ്പൂര്‍
വില്ലേജിലെ 58-ാം
ബ്ലാേക്ക്
നമ്പറില്‍പ്പെടുന്ന
സ്ഥലവും വട്ടവട
വില്ലേജിലെ 62-ാം
നമ്പര്‍
ബ്ളോക്കില്‍പ്പെടുന്ന
സ്ഥലവും ഒഴിവാക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ പരിധി
3200 ഹെക്ടറായി
നിലനിര്‍ത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;മേല്പ്പറയും
പ്രകാരം സ്ഥലം
ഒഴിവാക്കുന്ന
സാഹചര്യത്തില്‍
ഉദ്യാനത്തിന്റെ പരിധി
3200 ഹെക്ടറായി
നിലനിര്‍ത്തുന്നതിന്
എപ്രകാരമാണ്
സാധിക്കുകയെന്ന്
വ്യക്തമാക്കുമോ;
(സി)
മന്ത്രിതല
സമിതിയുടെ
ശുപാര്ശപ്രകാരമാണോ
മേല്‍പ്പറഞ്ഞ
സ്ഥലങ്ങള്‍
ഒഴിവാക്കിയത്;
(ഡി)
കൊട്ടക്കമ്പൂര്‍
വില്ലേജിലെ 58-ാം
നമ്പര്‍ ബ്ലാേക്ക്
ഒഴിവാക്കിയത് ജോയിസ്
ജോര്‍ജ്ജ് എം.പിയുടെ
കയ്യേറ്റ ഭൂമി
സംരക്ഷിക്കുന്നതിനായിട്ടാണെന്ന
വിമര്‍ശനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സര്‍ക്കാര്‍ പുറമ്പോക്ക്ഭൂമി
കൈയേറ്റം
1474.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജക മണ്ഡലത്തിലെ
കൊല്ലം വെസ്റ്റ്
വില്ലേജില്‍ തങ്കശ്ശേരി
ഡിവിഷന് പരിധിയില്‍
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സര്‍വ്വേ
നമ്പര്‍ സഹിതം വിശദാംശം
ലഭ്യമാക്കുമോ;
(ബി)
തങ്കശ്ശേരി
പൈതൃക മേഖലയില്‍
സര്‍ക്കാര്‍
പുറമ്പോക്ക് ഭൂമി
കൈയേറി വീടുകള്‍
നിര്‍മ്മിക്കുകയോ
മറ്റ് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങല്‍
നടത്തുകയോ
ചെയ്തിട്ടുണ്ടോ;കൈയേറ്റം
ഒഴിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇതുസംബന്ധിച്ച് കൊല്ലം
കോര്പ്പറേഷന്
നിര്‍ദ്ദേശങ്ങള്‍
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കായല്‍
കൈയ്യേറ്റം
T 1475.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായല്‍
കൈയ്യേറ്റം
കണ്ടുപിടിക്കാന്‍
ഉപഗ്രഹ സഹായത്തോടെ
സര്‍വ്വേ നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
കായലുകളുടെ
വിസ്തൃതി
കുറഞ്ഞുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൈയ്യേറ്റമൊഴിപ്പിച്ച്
സര്‍ക്കാരിലേക്ക്
മുതല്‍കൂട്ടാന്‍ നടപടി
സ്വീകരിക്കുമോ?
അനധികൃത
സാധൂകരിക്കലുകള്
1476.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍വ്വേ
നമ്പറിലെ പിഴവ്
തിരുത്താന്‍
അനുവദിച്ചിട്ടുള്ള
ഉത്തരവിന്റെ മറവില്‍
വന്‍കിടക്കാരും
റിസാേര്‍ട്ട്
ഭൂമാഫിയകളും
പതിച്ചുനല്കുവാന്
കഴിയാത്ത ഭൂമിക്ക്
സാധുതയുള്ള പട്ടയങ്ങള്‍
നേടുന്നതായുള്ള
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇത്തരം
അനധികൃത
സാധൂകരിക്കലുകള്
തടയുന്നതിന് നടപടി
സ്വീകരിക്കുമാേ ;
(സി)
സാധാരണക്കാരായ
കര്‍ഷകര്‍ക്ക്
ഉപകാരപ്രദമായ
ഉത്തരവിന്റെ മറവില്‍
തട്ടിപ്പ്
നടത്തുന്നവര്‍ക്കെതിരെയും
അതിനു
കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും
നിയമനടപടികള്‍
സ്വീകരിക്കുമാേ?
കരിപ്പുഴ
കനാലിന്റെ വശങ്ങളിലെ കൈയേറ്റം
1477.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മെഗാടൂറിസം
പദ്ധതിയുടെ ഭാഗമായി
കായംകുളം കായലോര ടൂറിസം
പദ്ധതികള്‍
അവസാനഘട്ടത്തില്‍
എത്തിയിട്ടുള്ള
സാഹചര്യത്തില്‍
കായംകുളം കായലിന്റെ
അനുബന്ധമായുള്ള
കരിപ്പുഴ കനാലിന്റെ
വശങ്ങളിലുള്ള
സര്‍ക്കാര്‍
പുറമ്പോക്ക് വസ്തു ചില
സ്വകാര്യ വ്യക്തികള്‍
കൈവശം വെച്ചിട്ടുള്ളത്
പരിശോധിച്ച് ആയത്
തിരിച്ചെടുക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
മൂന്നാറിലെ
വ്യാജ പട്ടയങ്ങളും അനധികൃത
കൈയേറ്റങ്ങളും
1478.
ശ്രീ.പി.ടി.
തോമസ്
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
വ്യാജ പട്ടയങ്ങള്‍
കണ്ടെത്തുന്നതിനും
അനധികൃത കൈയേറ്റക്കാരെ
ഒഴിപ്പിക്കുന്നതിനും ഈ
സര്‍ക്കാരിന്
താല്പര്യമില്ലായെന്ന്
ആക്ഷേപമുണ്ടായിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര വ്യാജപട്ടയങ്ങള്‍
റദ്ദ് ചെയ്തുവെന്നും
എത്ര അനധികൃത
കൈയേറ്റക്കാരെ
മൂന്നാറില്‍ നിന്നും
ഒഴിപ്പിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
കെ.ഡി.എച്ച്,
പള്ളിവാസല്‍,
ചിന്നക്കനാല്‍
വില്ലേജുകളില്‍
സര്‍ക്കാര്‍ ഭൂമി
വ്യാപകമായി കൈയേറിയതായി
കണ്ടെത്തിയിട്ടും അത്
ഒഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കാത്തത്
എന്തുകൊണ്ടാണ് ;
(ഡി)
മൂന്നാറില്‍
വന്‍കിട ഭൂമി
കൈയേറ്റക്കാരെ
കണ്ടെത്തി ഭൂമി
തിരിച്ച്
പിടിക്കുന്നതിനും
യഥാര്‍ത്ഥ കുടിയേറ്റ
കര്‍ഷകരെ
സംരക്ഷിക്കുന്നതിനും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
മൂന്നാറില്‍
പട്ടയം നല്കുന്ന നടപടി
പുനരാരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
പേര്‍ക്ക് പുതുതായി
പട്ടയം നല്‍കിയെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ഭൂമിയും തോട്ടഭൂമിയും
സംരക്ഷിക്കുന്നതിനും അനധികൃത
ഭൂമി കൈമാറ്റം
തടയുന്നതിനുമായി
നിയമനിര്‍മ്മാണം
1479.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഭൂമിയും തോട്ടഭൂമിയും
സംരക്ഷിക്കുന്നതിനും
അനധികൃത ഭൂമി കൈമാറ്റം
തടയുന്നതിനുമായി
നിയമനിര്‍മ്മാണം
നടത്തുന്നത്
പരിഗണനയിലുണ്ടോ;എങ്കില്‍
ഇത് ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
നിയമത്തിന്റെ
അഭാവം അനധികൃത
കൈയേറ്റങ്ങള്‍
വര്‍ദ്ധിപ്പിക്കുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ എന്ന്
വ്യക്തമാക്കുമോ ;
(സി)
എങ്കില്‍
നിയമനിര്‍മ്മാണത്തിനായുള്ള
സത്വര നടപടികള്‍
സര്‍ക്കാര്‍
സ്വീകരിക്കുമോ?
സര്‍ക്കാര്‍ഭൂമി
കൈയ്യേറ്റം
1480.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ഭൂമി
കൈയ്യേറ്റം ഓരോ
ജില്ലയിലും
എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇതില്‍
ഓരോ ജില്ലയിലും
സര്‍ക്കാര്‍
തിരിച്ചുപിടിച്ച ഭൂമി
എത്രയാണെന്ന്
വിശദമാക്കാമോ;
(സി)
ബാക്കിയുള്ള
ഭൂമി
തിരിച്ചുപിടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
റീസര്‍വ്വേ രേഖകളില്‍ പട്ടയ
ഭൂമി തെറ്റായി
രേഖപ്പെടുത്തിയിരിക്കുന്നത്
തിരുത്തുന്നതിന് നടപടി
1481.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തില്‍
ഒറ്റശേഖരമംഗലം
ഗ്രാമപഞ്ചായത്തില്‍
ആലച്ചല്‍ക്കോണം
വാര്‍ഡിലെ റീസര്‍വ്വേ
രേഖകളില്‍ പട്ടയ ഭൂമി
'വിറകുവനം' എന്ന്
തെറ്റായി
രേഖപ്പെടുത്തിയിരിക്കുന്നു
എന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
(ബി)
ഇത്തരത്തില്‍
'വിറകുവനം' എന്ന
ഗണത്തില്‍ വരുന്ന എത്ര
ഭൂമി പ്രസ്തുത
പഞ്ചായത്തില്‍ ഉണ്ട് ;
വിശദവിവരം
ലഭ്യമാക്കാമോ?
(സി)
ഈ
തെറ്റായ
രേഖപ്പെടുത്തല്‍ കാരണം
പൊതുജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
പട്ടയ
വിതരണം
1482.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പട്ടയങ്ങള്‍
വിതരണം ചെയ്തുവെന്ന്
വിശദമാക്കുമോ:
(ബി)
പുതുതായി
എത്ര പട്ടയങ്ങള്‍
വിതരണം ചെയ്യുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
നിലവില്‍
വിതരണം ചെയ്തതും
പുതുതായി വിതരണത്തിന്
തയ്യാറാക്കിയതുമായ
പട്ടയങ്ങള്‍ ഏതൊക്കെ
വില്ലേജുകളില്‍
ഉള്‍പ്പെടുന്നതാണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
കോട്ടയം,
പത്തനംതിട്ട, മലപ്പുറം
ജില്ലകളില്‍ ഏതെല്ലാം
വില്ലേജുകളിലെ
പട്ടയവിതരണമാണ് കേസില്‍
ഉള്‍പ്പെട്ടതുമൂലം
തടസ്സപ്പെട്ടിരിക്കുന്നത്;
(ഇ)
കോട്ടയം
ജില്ലയിലെ ആലപ്രയിലെയും
പത്തനംതിട്ട ജില്ലയിലെ
പെരുംപെട്ടി
പ്രദേശത്തെയും 1977ന്
മുമ്പുള്ള
കൈവശക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
പ്രസ്തുത
തടസ്സം നീക്കി പട്ടയം
വിതരണം ചെയ്യുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
പട്ടയ
ഭൂമിയിലെ വാണിജ്യസ്ഥാപനങ്ങള്‍
1483.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൃഷിക്കും
വീട് വയ്ക്കുന്നതിനും
നല്കിയ പട്ടയ
ഭൂമിയില്‍ നിര്‍മ്മിച്ച
വാണിജ്യ സ്ഥാപനങ്ങളെ
ക്രമവല്‍ക്കരിക്കുന്നതിനായി
ഭൂമി പതിവ് ചട്ടം
ഭേദഗതി ചെയ്യുന്നതിനായി
തീരുമാനിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ;
(ബി)
പട്ടയ
ഭൂമിയിലെ
വാണിജ്യസ്ഥാപനങ്ങളുടെ
നിര്‍മ്മാണം
ക്രമപ്പെടുത്തുന്നതിനുള്ള
തീരുമാനത്തിന്റെ
ആനുകൂല്യം
പട്ടയഭൂമിയില്‍
നിര്‍മ്മിച്ച
റിസാേര്ട്ടുകള്ക്കും
ലഭ്യമാകുമാേ; എങ്കില്‍
അത് അനധികൃത
നിര്‍മ്മാണങ്ങള്‍
ക്രമവല്‍ക്കരിക്കുന്നതിനുള്ള
സാഹചര്യമുണ്ടാക്കുമോ
എന്ന് പരിശോധിക്കുമോ ;
(സി)
പാട്ടത്തിന്
നല്കിയ ഭൂമിയെ
സംബന്ധിച്ച് തീരുമാനം
എടുക്കുന്നതിന് ഒരു
സമിതിയെ
നിയാേഗിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ ?
പട്ടയ
വിതരണത്തിലെ പുരോഗതി
1484.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
പട്ടയവിതരണത്തിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഇടുക്കി,
വയനാട് എന്നീ
ജില്ലകളിലെ
പട്ടയവിതരണത്തില്‍
ഉണ്ടായിട്ടുള്ള
കാലതാമസം
പരിഹരിക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്റെ
മറവില്‍ വര്‍ഷങ്ങളായി
താമസിച്ചുവരുന്ന
കുടിയേറ്റ കര്‍ഷകരെ
കുടിയിറക്കുവാന്‍
റവന്യൂ അധികൃതര്‍
ശ്രമിക്കുന്നതായുള്ള
പരാതിക്ക് പരിഹാരം
കാണുവാന്‍ ശ്രമം
നടത്തുമോ;
വ്യക്തമാക്കാമോ?
പട്ടയം
1485.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിലെ
തീരദേശ വില്ലേജുകളായ
പൂവാര്‍, കരുങ്കുളം,
കോട്ടുകാല്‍, വിഴിഞ്ഞം
എന്നിവിടങ്ങളില്‍
തീരദേശവാസികളായ
മൽസ്യത്തൊഴിലാളികൾ
മുപ്പത്
വര്‍ഷത്തിലധികമായി
സമുദ്രതീര
പുറമ്പോക്കില്‍
താമസിക്കുകയും
അവര്‍ക്ക് പട്ടയം
കിട്ടുന്നതിലേക്ക്
അപേക്ഷിച്ച് നടപടികള്‍
പൂർത്തിയാക്കി രണ്ട്
വര്‍ഷമായി റവന്യൂ
വകുപ്പില്‍ സര്‍ക്കാര്‍
ഉത്തരവിനായി
നല്‍കിയിട്ടുള്ള വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ആയിരത്തോളം
വരുന്ന ഇവര്‍ക്ക്
എന്നത്തേക്ക് പട്ടയം
ലഭിയ്ക്കുമെന്ന്
വ്യക്തമാക്കാമോ?
കൊച്ചി
താലൂക്കില്‍ ഇനാം
പ്രോപ്പര്‍ട്ടിക്ക് പട്ടയം
1486.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പശ്ചിമ
കൊച്ചിയിലെ ഇടക്കൊച്ചി,
പള്ളുരുത്തി,
തോപ്പുംപടി, രാമേശ്വരം
വില്ലേജുകളില്‍ ഇനാം
പ്രോപ്പര്‍ട്ടിക്ക്
പട്ടയം
ലഭിക്കാത്തതിനാല്‍
ജനങ്ങള്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കൊച്ചി
താലൂക്കില്‍ ഇനാം
പ്രോപ്പര്‍ട്ടിക്ക്
പട്ടയം
ലഭിക്കുന്നതിനായുള്ള
എത്ര അപേക്ഷകള്‍
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇനാം
പ്രോപര്‍ട്ടി
പോക്കുവരവ്
ചെയ്യുന്നതിനുള്ള
വിജ്ഞാപനത്തിന്റെ
കാലാവധി 2018
ഡിസംബറില്‍
അവസാനിക്കുമെന്നുള്ളത്
കണക്കിലെടുത്ത് ഇനാം
പ്രോപ്പര്‍ട്ടിക്ക്
പട്ടയം നല്കുവാന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഡി)
വിജ്ഞാപനത്തിന്റെ
കാലാവധി
ദീര്‍ഘിപ്പിച്ചു
നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പട്ടയവും
കൈവശാവകാശ രേഖയും
1487.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
പട്ടയം, കൈവശാവകാശ രേഖ
എന്നിവ എത്ര പേര്‍ക്ക്
നൽകിയെന്ന് ജില്ല,
താലൂക്ക് എന്നിങ്ങനെ
തരം തിരിച്ച്
വ്യക്തമാക്കുമോ;
കോതമംഗലം
മണ്ഡലത്തിലെ ഭൂമി
കൈവശക്കാര്‍ക്ക് പട്ടയം
1488.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
നിയമസഭ മണ്ഡലത്തിലെ
കുട്ടമ്പുഴ,കല്ലേയിമേട്,
മണികണ്ടംചാൽ,
മാമലക്കണ്ടം,
നേര്യമംഗലം, കീറുപ്പാറ,
കവളങ്ങാട്
പ്രദേശങ്ങളിലെ വനം ഭൂമി
കൈവശക്കാര്‍ക്കും
റവന്യൂ ഭൂമി
കൈവശക്കാര്‍ക്കും
പട്ടയം നല്കുന്ന
നടപടിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
കുട്ടമ്പുഴ
വില്ലേജിലെ
കല്ലേലിമേട്-
മണികണ്ടംചാൽ പ്രദേശത്ത്
1970 നു മുമ്പായി ഭൂമി
കൈവശപ്പെടുത്തി കൃഷി
ചെയ്ത് ജീവിക്കുന്നവരും
കൈവശ രേഖ
നല്‍കിയിട്ടുള്ളവരുമായ
കൃഷിക്കാര്‍ക്ക്
സര്‍വ്വേ രേഖയിൽ ഹിൽമെൻ
സെറ്റിൽമെന്റ് എന്ന്
രേഖപ്പെടുത്തിയുട്ടുള്ളതു
മൂലം പട്ടയം
കിട്ടാതിരിക്കുന്ന
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
ആദിവാസികളാരും
താമസിക്കാത്ത മേഖലയിൽ
തെറ്റായി ഹിൽമെൻ
സെറ്റിൽമെന്റ് എന്ന്
രേഖപ്പെടുത്തിയ നടപടി
പുനപരിശോധിച്ച് ഇടുക്കി
പാക്കേജിന്റെ ഭാഗമായി
പട്ടയം നല്കിയതുപോലെ
കോതമംഗലം താലൂക്കിലെ
പട്ടയ വിതരണ നടപടി
ആരംഭിക്കുമോ;
വിശദമാക്കാമോ?
നാദാപുരം
മണ്ഡലത്തിലെ പട്ടയവിതരണം
1489.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തിലെ ചെക്കിയാട്
പ്രദേശത്തെ അരീക്കര
കുന്നില്‍
ബി.എസ്.എഫ്.കേന്ദ്രത്തിനും
,സര്‍ക്കാര്‍ വ്യവസായ
പാര്‍ക്കിനും വേണ്ടി
പൊതു ജനങ്ങളില്‍
നിന്നും മിച്ച ഭൂമിയായി
ലാന്‍ഡ് ബോര്‍ഡ്
ഏറ്റെടുത്ത ഭൂമി
തിരിച്ച് നല്‍കേണ്ട
പട്ടയവിതരണം എന്ന്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പട്ടയവിതരണം
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ പട്ടയം
ലഭിക്കാനുള്ള അപേക്ഷകള്‍
1490.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിയിലുള്ള
പുറമ്പോക്ക് ഭൂമിയില്‍
താമസിച്ചിരുന്നവര്‍
പട്ടയം ലഭിക്കാനായി
സമ൪പ്പിച്ച എത്ര
അപേക്ഷകള്‍ നിലവില്‍
പരിഗണനയിലുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷകളുടെ നിലവിലെ
സ്ഥിതി എന്താണ്;
(സി)
അപേക്ഷകരുടെ
വിശദവിവരങ്ങള്‍
നല്‍കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പട്ടയ വിതരണം
1491.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ആലത്തൂര്‍ മണ്ഡലത്തില്‍
എത്ര പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടയം
ലഭിച്ചവരുടെ വിവരങ്ങള്‍
വില്ലേജ് തിരിച്ച്
ലഭ്യമാക്കാമോ?
അഞ്ചുചങ്ങല
പ്രദേശത്ത് പട്ടയ വിതരണം
1492.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചുചങ്ങല
പ്രദേശത്ത്
താമസിക്കുന്ന
പട്ടയരഹിതരായവര്ക്ക്
പട്ടയം വിതരണം
ചെയ്യുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇവര്‍ക്ക്
പട്ടയം
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ?
പട്ടയവിതരണത്തിന്റെ
പുരോഗതി
1493.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്റ്
ട്രൈബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
കേസുകള്‍
തീര്‍പ്പാക്കുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
പട്ടയവിതരണത്തിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(സി)
കേന്ദ്ര
ഗവണ്മെന്റിന്റെയും
സൂപ്രീം കോടതിയുടെയും
അനുമതി ലഭിച്ച
വനഭൂമിയില്‍
അവശേഷിക്കുന്നവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വെെപ്പിന്‍
മണ്ഡലത്തിലെ ഓഖി
നാശനഷ്ടങ്ങള്‍
1494.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
വെെപ്പിന്‍
നിയോജകമണ്ഡലത്തില്‍
എത്ര രൂപയുടെ
നാശനഷ്ടങ്ങള്‍
സംഭവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
വെെപ്പിന്‍
നിയോജകമണ്ഡലത്തിലെ ഓഖി
ദുരന്തബാധിത മേഖലയില്‍
നാളിതുവരെ ചെലവഴിച്ച
തുക എത്രയെന്നും
ഏതൊക്കെ
പ്രവൃത്തികള്‍ക്കാണെന്നും
വിശദമാക്കാമോ?
സൈക്ലോൺ
ഷെൽറ്ററുകളുടെ നിര്‍മ്മാണം
1495.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ചുഴലിക്കാറ്റ് പ്രതിരോധ
പ്രവര്‍ത്തനം
പ്രാവര്ത്തികമാക്കിയിട്ടുണ്ടോയെന്നും
വിവിധോദ്ദേശ സൈക്ലോൺ
ഷെൽറ്ററുകളുടെ
നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോയെന്നും
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
പുനരധിവാസ
കേന്ദ്രങ്ങള്‍ ഏതൊക്കെ
ജില്ലകളിലാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രകൃതിക്ഷോഭം
ഉണ്ടാകുമ്പോള്‍
അഭയകേന്ദ്രങ്ങളായി
ഉപയോഗിക്കുന്ന
സ്ക്കൂളുകള്‍ക്ക് സമീപം
പ്രസ്തുത
പുനരധിവാസകേന്ദ്രങ്ങള്‍
നിര്‍മ്മിക്കുന്നതിന്
മുൻഗണന നൽകുമോ;
വ്യക്തമാക്കാമോ?
ദുരന്തനിവാരണ
വിഭാഗം മുഖേന നടപ്പാക്കുന്ന
ഫ്ലഡ് പ്രവൃത്തികള്‍
1496.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യു
വകുപ്പിന് കീഴിലുളള
ഡിസാസ്റ്റര്‍
മാനേജ്മെന്റ് വിഭാഗം
വഴി നടപ്പാക്കുന്ന
ഫ്ലഡ് പ്രവൃത്തികള്‍
ഏറ്റെടുത്ത് നടത്താന്‍
ചെറുകിട കരാറുകാര്‍
വിമുഖത കാണിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രവൃത്തികള്‍
കഴിഞ്ഞ് ബില്ല്
മാറിക്കിട്ടാന്‍
എന്തെങ്കിലും കാലതാമസം
നിലനില്‍ക്കുന്നുണ്ടോ;
(സി)
പണം
ലഭ്യമാക്കി
നല്കുന്നതില്
കാലതാമസം വരുന്നില്ല
എന്ന്
ഉറപ്പുവരുത്താനുളള
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്നും നല്‍കുമോ?
കോന്നി
മണ്ഡലത്തിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട് പാലങ്ങള്‍
1497.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ച് കോന്നി
മണ്ഡലത്തില്‍ പാലങ്ങള്‍
നിർമ്മിക്കുന്നതിനെടുത്ത
തീരുമാനപ്രകാരം
പ്രവർത്തനങ്ങളുടെ
നിലവിലെ അവസ്ഥ
എന്തെന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഏതെങ്കിലും
പാലത്തിന്റെ
പണിപൂര്ത്തികരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(സി)
നിലവിലുള്ള
തടസ്സങ്ങള്‍ നീക്കി
അടിയന്തരമായി
പാലങ്ങളുടെ നിര്‍മ്മാണം
പൂർത്തീകരിക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(ഡി)
ഓരോ
പാലത്തിന്റെയും
നിർമ്മാണത്തിൽ
നിലനിൽക്കുന്ന
തടസ്സങ്ങളും ആയതു
പരിഹരിക്കുവാന്‍
സര്‍ക്കാര്‍ നാളിതുവരെ
കൈക്കൊണ്ടിട്ടുള്ള
പ്രവര്‍ത്തനങ്ങളും
വ്യക്തമാക്കുമോ;
(ഇ)
എന്നത്തേയ്ക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്തുമോ?
ഭാരതപ്പുഴയുടെ
വലതുകര നിര്‍മ്മാണം
1498.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
ഗ്രാമപഞ്ചായത്തിലെ
പിഷാരാക്കല് ദുര്‍ഗ്ഗ
ഭഗവതി ക്ഷേത്രത്തിനു
സമീപം ഭാരതപ്പുഴയുടെ
വലതുകര
നിര്‍മ്മാണത്തിനു
വേണ്ടി ആര്.എം.എഫ്.
പദ്ധതിയില്‍പ്പെടുത്തിയ
പ്രൊപ്പോസല്‍ സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇതു
സംബന്ധിച്ച് റവന്യൂ
വകുപ്പിലുളള ഫയലിന്റെ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
കൃഷിഭൂമി
കാര്‍ഷികേതര
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്താന്‍ ഇളവുകള്‍
1499.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ലെ തണ്ണീര്‍ത്തട
സംരക്ഷണ നിയമപ്രകാരം
കൃഷിഭൂമി കാര്‍ഷികേതര
ആവശ്യങ്ങള്‍ക്കായി
ഉപയോഗപ്പെടുത്താന്‍
ഏതെങ്കിലും വിധത്തിലുളള
ഇളവുകള്‍
അനുവദിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ബേസിക്ക്
തണ്ടപ്പേര്
രജിസ്റ്ററില്‍
(ബി.റ്റി.ആര്.) നിലം
എന്ന്
രേഖപ്പെടുത്തിയതും
പ്രത്യക്ഷത്തില്‍
കൃഷിഭൂമി അല്ലാത്തതുമായ
ഭൂമി കാര്‍ഷികേതര
ആവശ്യങ്ങള്‍ക്ക്
(ഭവനനിര്‍മ്മാണം
ഉള്‍പ്പെടെ)
ഉപയോഗിക്കാന്‍ അനുവാദം
നല്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ബിടിആറില്‍
കൃഷിഭൂമി എന്ന്
രേഖപ്പെടുത്തിയിട്ടുളളതും
എന്നാല്‍ ഡേറ്റാ
ബാങ്കില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ
ഭൂമിയില്‍
ഭവനനിര്‍മ്മാണത്തിന്
അനുമതി
നല്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
തണ്ണീര്‍തട
സംരക്ഷണ നിയമം
1500.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വയലുകളുടെ വിസ്തൃതി
കഴിഞ്ഞ നാല്പത്
വര്‍ഷത്തിനിടയില്‍ 7.54
ലക്ഷം ഹെക്ടറില്‍
നിന്നും 1.9 ലക്ഷം
ഹെക്ടറായി
ചുരുങ്ങിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
കാലയളവില്‍
തണ്ണീര്‍തടങ്ങള്‍ 49
ശതമാനം കുറഞ്ഞുവെന്നത്
ഗൗരവമായി
എടുത്തിട്ടുണ്ടോ;
(സി)
നിലവിലുള്ള
വയലുകളും
തണ്ണീര്‍തടങ്ങളും
സംരക്ഷിക്കുന്നതിന്
എന്ത് കര്‍മ്മ
പദ്ധതികളാണ്
സര്‍ക്കാര്‍
ആലോചിക്കുന്നത്;
(ഡി)
തണ്ണീര്‍തട
സംരക്ഷണ നിയമത്തില്‍
കൂടുതല്‍ ഇളവ്
നല്‍കുന്നത് സ്ഥിതി
സങ്കീര്ണ്ണമാക്കുമെന്നതിനാല്
ഇത് പുന:പരിശോധിക്കുമോ?
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കാൻ നടപടി
1501.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവശേഷിക്കുന്ന
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
സംരക്ഷിക്കുന്നതിന് ഇൗ
സര്‍ക്കാര്‍ നടത്തി
വരുന്ന ശ്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
ഡേറ്റാ
ബാങ്ക് സംബന്ധിച്ച
ആക്ഷേപങ്ങള്‍
പരിശോധിക്കുന്നതിന്
നെല്‍വയല്‍ -
തണ്ണീര്‍ത്തട സംരക്ഷണ
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
2008
-ന് മുന്‍പ്
നികത്തപ്പെട്ടതും
ഡേറ്റാ ബാങ്കില്‍
ഉള്‍പ്പെടാത്തതും
നിലവില്‍
കൃഷിയില്ലാത്തതുമായ
ഭൂമി തരംമാറ്റുന്നതിന്
വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഭൂമി തരംമാറ്റുന്നതിന്
ചുമത്തുന്ന ചാര്‍ജ്ജ്
നെല്‍കൃഷി
പ്രോത്സാഹനത്തിനുളള
ഫണ്ടായി
നീക്കിവക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
ഭൂമി ഏറ്റെടുക്കല്‍ നടപടി
1502.
ശ്രീ.പി.ജെ.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൊടുപുഴ
നിയോജക മണ്ഡലത്തിലെ
തൊടുപുഴ സ്റ്റേഡിയം,
മുട്ടം ബൈപ്പാസ്,
പുറപ്പുഴ- വഴിത്തല റോഡ്
എന്നിവയുടെ ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഏതുഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
കാലതാമസം
ഒഴിവാക്കി ഭൂമി
ഏറ്റെടുക്കല്‍ നടപടി
ഊര്ജ്ജിതമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
കുട്ടിക്കാനത്തെ
അമ്മച്ചിക്കൊട്ടാരം
1503.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
മഹാരാജാവിന്റെ
വേനല്‍ക്കാല
വസതിയായിരുന്ന ഇടുക്കി
കുട്ടിക്കാനത്തെ
അമ്മച്ചിക്കൊട്ടാരവും,
ഭൂമിയും
അന്യാധീനപ്പെട്ടുവെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;ഇതുസംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമിയും കൊട്ടാരവും
ഇപ്പോള്‍ ആരുടെ
കൈവശമാണെന്നും നിലവിലെ
കൈവശക്കാര്‍ക്ക് അത്
ലഭിച്ചത്
എപ്രകാരമാണെന്നും
വിശദമാക്കുമോ;
(സി)
കൈമാറ്റത്തിന്റെ
നിയമസാധുതയെപ്പറ്റി
ഉന്നതതല അന്വേഷണം
വേണമെന്ന് ആര്.ഡി.ഒ.
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത ശുപാര്‍ശയുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
പൊതു
ആവശ്യങ്ങള്‍ക്കായി കൃഷിയ്ക്ക്
ആഘാതം സംഭവിക്കാത്ത
സ്ഥലങ്ങളിലെ നിര്‍മ്മാണ
അനുമതി
1504.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
ആവശ്യങ്ങളുടെ
വിഭാഗത്തില്‍ റോഡ്,
പാലം, ആശുപത്രികള്‍
എന്നിവയുടെ നിര്‍മ്മാണ
അനുമതിയ്ക്കായ് ലഭിച്ച
അപേക്ഷകളില്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
നിലവില്‍
കൃഷി ഭൂമിയല്ലാത്ത
സ്ഥലങ്ങളിലും
കൃഷിയ്ക്ക് ആഘാതം
സംഭവിക്കാത്ത
സ്ഥലങ്ങളിലും ജനങ്ങളുടെ
അടിസ്ഥാന ആവശ്യങ്ങളുടെ
ഗണത്തില്‍പ്പെടുന്ന
റോഡിനുവേണ്ടി
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ ഇല്ലാത്ത
കാരണങ്ങള്‍ പറഞ്ഞ്
നിരസിക്കുന്ന കാര്യം
പരിശോധിക്കുമോ;
(സി)
മലപ്പുറം
ജില്ലയില്‍
ഇത്തരത്തില്‍ പൊതു
ആവശ്യത്തിനായി ലഭിച്ച
അപേക്ഷകള്‍ എത്ര;
ഇതില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പരിശോധനയ്ക്കായി
എത്തുന്ന ഉദ്യോഗസ്ഥര്‍
പ്രദേശത്തിന്റെ
അവസ്ഥയോ സാഹചര്യമോ
പഠിക്കാതെ അപേക്ഷകള്‍
നിരുപാധികം
നിരസിക്കുന്ന കാര്യം
പരിശോധിക്കുമോ;
(ഇ)
ഇരിമ്പിളിയം
പഞ്ചായത്തിലെ തിരുനിലം
- വെണ്ടല്ലൂര്‍
റോഡിന്റെ ആവശ്യം
റവന്യു വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദമായ വിവരം
ലഭ്യമാക്കുമോ;
(എഫ്)
റോഡ്
നിര്‍മ്മാണത്തിന് വേണ്ട
അനുമതി ലഭ്യമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
ഐരവണ്‍
വില്ലേജില്‍ സിവില്‍
സര്‍വ്വീസ് അക്കാദമിക്ക്
സ്ഥലം
1505.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍ കോന്നി
താലൂക്കില്‍ ഐരവണ്‍
വില്ലേജില്‍പ്പെട്ട
സ്ഥലം സിവില്‍
സര്‍വ്വീസ് അക്കാദമി
നിര്‍മ്മിക്കുന്നതിന്
ലഭ്യമാക്കണമെന്ന്
കാണിച്ച് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എങ്കിൽ എന്നാണ്
നല്‍കിയത് ; ഇതിന്മേൽ
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ എന്തെല്ലാം
തുടര്‍നടപടികളാണ്
കൈക്കൊളളാനുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എന്നത്തേയ്ക്ക് സ്ഥലം
വിട്ടുനല്‍കുമെന്ന്
വെളിപ്പെടുത്തുമോ?
മലപ്പുറം
ഗവ. വനിതാ കോളേജിനുളള
സ്ഥലമെടുപ്പ്
1506.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ഗവ. വനിതാ കോളേജിനുളള
സ്ഥലമെടുപ്പ് നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
വ്യവസായ
വളര്‍ച്ചാ
കേന്ദ്രത്തില്‍
കോളേജിന് സ്വന്തമായി
അനുവദിച്ച 5 ഏക്കര്‍
ഭൂമി കെെമാറുന്നതിനുളള
നടപടികള്‍
വെെകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ഭൂമി
കെെമാറ്റത്തില്‍ ഇനിയും
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാനുളളത്;
എന്നത്തേക്ക്
കെെമാറാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
കോഴിക്കോട്
ജില്ലയിലെ കിഫ്ബി
പ്രവൃത്തികള്‍ക്കുള്ള
ഭൂമിയേറ്റെടുക്കൽ
1507.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ റോഡ്
വികസന പ്രവൃത്തികളുടെ
ലാന്റ് അക്വിസിഷന്‍
പ്രവൃത്തികള്‍ റവന്യൂ
ലാന്റ് അക്വിസിഷന്‍
വിഭാഗത്തില്‍ നിലവിലുളള
ജീവനക്കാരെ ഉപയോഗിച്ച്
പൂര്‍ത്തിയാക്കുന്നതിന്
വര്‍ഷങ്ങളോളം
കാത്തിരിക്കേണ്ടി വരും
എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കിഫ്ബി
വഴിയുള്ള പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
ലാന്റ് അക്വിസിഷന്‍
പ്രവൃത്തികള്‍ക്കായി
ഒരു സ്പെഷ്യല്‍ ഓഫീസ്
സംവിധാനം
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പാട്ടക്കാലാവധി
അവസാനിച്ച ഭൂമി
1508.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാട്ടക്കാലാവധി
31.03.2006-ല്‍
അവസാനിച്ചിട്ടുള്ളതും
പാട്ടത്തുക അടയ്ക്കാതെ
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചുകാെണ്ട്
ഫാേര്‍ട്ട് കാെച്ചിയിലെ
കാെച്ചിന്‍ ക്ലബ്ബിന്റെ
കെെവശം
വച്ചിരിക്കുന്നതുമായ
4.44.220 ഏക്കര്‍ ഭൂമി
തിരിച്ചെടുക്കുന്നത്
സംബന്ധിച്ച വിഷയം
മന്ത്രിസഭാ യാേഗത്തില്‍
പരിഗണനയ്ക്ക്
സമര്‍പ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടാേ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമാേ?
കേരള
ലോ അക്കഡമിക്ക് സര്‍ക്കാര്‍
പതിച്ച് നല്കിയ സ്ഥലം
1509.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
കേരള ലോ അക്കാഡമിക്ക്
സര്‍ക്കാര്‍ പതിച്ച്
നല്കിയ സ്ഥലത്ത്
വാണിജ്യാവശ്യത്തിനായി
കെട്ടിടം
നിര്‍മ്മിച്ചതായി
തിരുവനന്തപുരം ജില്ലാ
കളക്ടര്‍ നടത്തിയ
പരിശോധനയില്‍
കണ്ടെത്തിയിരുന്നോ;
(ബി)
കേരള
ലോ അക്കാഡമിക്ക് എത്ര
ഏക്കര്‍ സ്ഥലമാണ്
പതിച്ച്
നല്‍കിയിരുന്നതെന്ന്
വെളിപ്പെടുത്തുമോ;അതില്‍
ഉപയോഗ ശൂന്യമായി
കിടക്കുന്ന 3.5 ഏക്കര്‍
സ്ഥലവും
വാണിജ്യാവശ്യത്തിനായി
ഉപയോഗിക്കുന്ന സ്ഥലവും
തിരിച്ചെടുക്കണമെന്ന്
റവന്യു വകുപ്പ്
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(സി)
ഇക്കാര്യത്തില്‍
നിയമവകുപ്പിന്റെ ഉപദേശം
തേടിയിരുന്നോ; എങ്കില്‍
അവരുടെ ഉപദേശം
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഡി)
റവന്യു
വകുപ്പിന്റെ ശിപാര്‍ശ
അടങ്ങിയ ഫയലില്‍
മുഖ്യമന്ത്രി തീരുമാനം
എടുത്തിട്ടുണ്ടോ;എങ്കില്‍
എന്ത് തീരുമാനമാണ്
കൈകൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
മാനന്തവാടി
താലൂക്കിലെ മിച്ച ഭൂമി
1510.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാനന്തവാടി
താലൂക്കില്‍ ഉള്ള മിച്ച
ഭൂമിയുടെ കണക്ക്
വില്ലേജ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(ബി)
മാനന്തവാടി
താലൂക്കിലെ മിച്ച ഭൂമി
അവസാനമായി അളന്ന്
തിട്ടപ്പെടുത്തിയത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(സി)
മാനന്തവാടി
താലൂക്കിലെ മിച്ച ഭൂമി
അന്യാധീനപ്പെട്ടു
പോയിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി തിരിച്ചെടുക്കല്‍
1511.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എളങ്കുന്നപ്പുഴ
വില്ലേജിലെ സര്‍വ്വേ
നമ്പര്‍
1404(റീസര്‍വ്വേ
595)-ല്‍ ഉള്‍പ്പെട്ട 2
ഏക്കര്‍ 84 സെന്റ് ഭൂമി
സര്‍ക്കാര്‍
പാട്ടത്തിനു
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
എങ്കില്‍
ഏതുവര്ഷമെന്നും,
ആര്‍ക്കെന്നും, എത്ര
കാലത്തേക്കെന്നും
വിശദമാക്കാമോ;
(ബി)
പാട്ടക്കാലാവധി
കഴിഞ്ഞിട്ടുണ്ടെങ്കില്‍
ഭൂമി
തിരിച്ചെടുക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
പാട്ടക്കാലാവധിക്കു
ശേഷവും സര്‍ക്കാര്‍
പാട്ടം
കെെപ്പറ്റിയിട്ടുണ്ടോ;
എങ്കില്‍ എത്ര
തവണയെന്നും, ഏതു
കാലയളവിലെന്നും,
കെെപ്പറ്റിയ
ഉദ്യാേഗസ്ഥന് ആരെന്നും
വ്യക്തമാക്കാമോ;
(ഡി)
പാട്ടക്കാലാവധിക്കു
ശേഷവും പാട്ടം
സ്വീകരിച്ച നടപടി
നിയമവിധേയമാണോയെന്ന്
വ്യക്തമാക്കാമോ?
പാട്ടക്കാലാവധി
കഴിഞ്ഞ ഭൂമി
തിരിച്ചുപിടിക്കാന്‍ നടപടി
1512.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളിതുവരെയായി എത്ര
ഹെക്ടര്‍ സ്ഥലം വിവിധ
കമ്പനികള്‍ക്കായി
കൃഷി/തോട്ടം
ആവശ്യത്തിനായി
പാട്ടത്തിന്
നല്‍കിയിട്ടുണ്ട്;
ഓരോന്നിനും അനുവദിച്ച
പാട്ടക്കാലാവധി,
പാട്ടത്തുക ഇവ
എത്രയാണ്; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പാട്ടക്കാലാവധി
കഴിഞ്ഞ ഏതെല്ലാം
ഭൂമികള്‍ തിരികെ
സര്‍ക്കാരിലേക്ക് വന്നു
ചേര്‍ന്നിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(സി)
പാട്ട
ഭൂമി കൈവശം
വച്ചിരുന്നവര്‍ക്ക് അവ
വില്‍ക്കുന്നതിന്
അനുമതിയുണ്ടോ;
(ഡി)
പാട്ടഭൂമി
കൈവശം വച്ച് വരുന്നവര്‍
പാട്ടഭൂമി
വിറ്റിട്ടുണ്ടെങ്കില്‍
അവ തിരിച്ച്
പിടിക്കുന്നതിനും
പാട്ടക്കാലാവധി കഴിഞ്ഞ
ഭൂമി അടിയന്തരമായി
തിരിച്ച് പിടിച്ച്
സര്‍ക്കാരിലേയ്ക്ക്
മുതല്‍ കൂട്ടുന്നതിനും
നടപടി സ്വീകരിക്കുമോ?
നാേട്ടിഫിക്കേഷനിലൂടെ
വനം വകുപ്പ് പട്ടയഭൂമി
ഏറ്റെടുത്ത നടപടി
1513.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ വെെത്തിരി
താലൂക്കിലെ വെള്ളരിമല
വില്ലേജില്‍
വ്യക്തികള്‍ കരമടച്ച്
കെെവശം വെച്ചിരുന്ന
പട്ടയം ലഭിച്ച ഭൂമി
നാേട്ടിഫിക്കേഷനിലൂടെ
വനം വകുപ്പ്
ഏറ്റെടുത്തതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
ഉണ്ടെങ്കില്‍
അത്തരം പരാതികളില്‍
സംയുക്തപരിശാേധന
നടത്തണമെന്ന
നിര്‍ദ്ദേശം നടപ്പില്‍
വരുത്തിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
ഇല്ലെങ്കില്‍
ഇപ്രകാരം വീഴ്ച
വരുത്തുന്ന
ഉദ്യാേഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമാേ ;
(ഡി)
സംയുക്ത
പരിശാേധന
പൂര്‍ത്തീകരിച്ചശേഷം 4
ഏക്കര്‍ വരെ ഭൂമി കൈവശം
വച്ചിട്ടുള്ള
കര്‍ഷകര്‍ക്ക്
എന്നത്തേയ്ക്ക് പട്ടയം
നല്‍കാനാകും;
വിശദമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന പദ്ധതികള്‍
1514.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ലാന്‍ഡ് ഡെവലപ്മെന്റ്
കോര്പ്പറേഷന് 2016-18
കാലയളവില്‍ പട്ടാമ്പി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
റോഡുകളെ
ഫ്ലഡ് പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തുന്നതിനുളള
മാനദണ്ഡങ്ങള്‍
1515.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫ്ലഡ്
പ്രവൃത്തികളില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
ലഭ്യമാക്കുന്ന
റോഡുകളുടെ പ്രവൃത്തി
നടത്തുന്നത് സംബന്ധിച്ച
മാനദണ്ഡങ്ങള്‍ ഇടക്കിടെ
മാറ്റുന്നത് പ്രയാസം
സൃഷ്ടിക്കുന്നതായ പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മണ്ണ്
റോഡുകള്‍
സംരക്ഷിക്കപ്പെടണമെങ്കില്‍
അവയുടെ സെെഡ് കെട്ടി
സംരക്ഷിക്കണമെന്നത്
പരിഗണിക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(സി)
തൊഴിലുറപ്പ്
പദ്ധതിയില്‍ സോളിംഗ്
ചെയ്ത റോഡുകളില്‍
ടാര്‍ ചെയ്യുന്നതിന്
അനുവദിക്കാതിരിക്കാനുളള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാര്‍
ഇക്കാര്യത്തില്‍
പുനരാലോചന നടത്തുമോ
എന്ന് വ്യക്തമാക്കാമോ?
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ പദ്ധതി
1516.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പ്രകൃതിക്ഷോഭ
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ആലപ്പുഴ
ജില്ലയില്‍ എത്ര
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
ലഭിച്ചുവെന്നും ഇൗ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്തെന്നും
വിശദമാക്കാമോ;
ഭരണാനുമതി ലഭിച്ച്
ആറുമാസത്തിനു ശേഷവും
ആരംഭിക്കാത്ത
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
എന്തുകൊണ്ടാണ്
ഇൗ പ്രവൃത്തികള്‍
ആരംഭിക്കാത്തതെന്ന്
വിശദമാക്കാമോ?
കൊല്ലം
ജില്ലയില്‍ പ്രഖ്യാപിച്ച
റവന്യു ഡിവിഷന് ഓഫീസിന്റെ
പ്രവര്‍ത്തനം
1517.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
പ്രഖ്യാപിച്ച റവന്യു
ഡിവിഷന് ഓഫീസിന്റെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
സംസ്ഥാനത്ത് ഇതോടൊപ്പം
പ്രഖ്യാപിച്ച പല റവന്യു
ഡിവിഷന് ഓഫീസുകളുടെയും
ഉദ്ഘാടനം കഴിഞ്ഞിട്ടും
കൊല്ലം ജില്ലയില്‍
പ്രഖ്യാപിച്ച റവന്യു
ഡിവിഷന് ഓഫീസിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാത്തത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(സി)
പ്രസ്തുത
ഓഫീസിന്റെ ആസ്ഥാനം
സംബന്ധിച്ച്
എന്തെങ്കിലും തര്‍ക്കം
നിലവിലുണ്ടോ എന്ന്
വിശദമാക്കുമോ?
റവന്യൂ
വകുപ്പിന്റെ ഭരണസംവിധാനം
1518.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ വകുപ്പിന്റെ
ഭരണസംവിധാനം
ശക്തിപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം വില്ലേജ്
ഓഫീസുകള്‍
നവീകരിക്കുന്നതിനും
സ്മാര്‍ട്ട്
ആക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
വില്ലേജ്
ഓഫീസുകളിലെ ജോലിഭാരം
കണക്കിലെടുത്ത്
ജീവനക്കാര്‍ക്ക്
ഓഫീസുകളോടനുബന്ധിച്ചു
ക്വാര്‍ട്ടേഴ്സ്
പണികഴിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചാലക്കുടി
റവന്യൂ ടവര്നിര്മ്മാണം
1519.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
ആദ്യബജറ്റില്‍
പ്രഖ്യാപിച്ച ചാലക്കുടി
റവന്യൂ
ടവര്നിര്മ്മാണം
ഇനിയും ആരംഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
ടവറിനുവേണ്ടി ചാലക്കുടി
നഗരസഭ നിര്‍ദ്ദേശിച്ച
പോട്ടയിലെ സ്ഥലത്ത്
നിര്‍മ്മാണം
നടത്തുന്നതിന് പ്രത്യേക
അനുമതി നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
ചാലക്കുടി നഗരസഭ
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍
അടിയന്തരമായി
തീര്‍പ്പുണ്ടാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വിളപ്പില്‍
വില്ലേജ് ഓഫീസ് നവീകരണം
1520.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ വിളപ്പില്‍
വില്ലേജ് ഓഫീസിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
ഇൗ
വര്‍ഷം പ്രസ്തുത
വില്ലേജ് ഓഫീസിനെ
സ്മാര്‍ട്ട് വില്ലേജ്
പട്ടികയില്‍
ഉള്‍പ്പെടുത്തി
നവീകരിക്കുന്നതിനുളള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുളള
നടപടി
സ്വികരിയ്ക്കാമോ?
സ്മാര്‍ട്ട്
വില്ലേജ്
1521.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം വില്ലേജ്
ഓഫീസുകളാണ് സ്മാര്‍ട്ട്
വില്ലേജാക്കി
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകളില്‍
വരുത്താനുദ്ദേശിക്കുന്ന
മാറ്റങ്ങള്‍
എന്തൊക്കെയാണ്?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1522.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വില്ലേജ് ആഫീസുകളെ
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകള്‍ ആക്കുന്നതിന്
ഈ സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
പേരുകള്‍
ഉള്‍പ്പെടെയുള്ള
വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
മാവേലിക്കര
താലൂക്കിലെ വള്ളികുന്നം
വില്ലേജാഫീസിനെ
സ്മാര്‍ട്ട് വില്ലേജ്
ഒാഫീസ് ആക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
വില്ലേജാഫീസുകളിൽ
എെ.ടി. മിഷന്റെ സേവനം
1523.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍
ജനങ്ങള്‍ക്ക്
എെ.ടി.യുമായി
ബന്ധപ്പെട്ട സേവനങ്ങള്‍
കൂടുതല്‍
ലഭ്യമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമാേ ;
(ബി)
നിലവില്‍
വില്ലേജ് ഓഫീസ് വഴി
നല്കുന്ന സേവനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
എെ.ടി.
വഴിയുള്ള സേവനങ്ങള്‍
ലഭ്യമാക്കുവാന്‍ എെ.ടി.
വിദഗ്ദ്ധരെ വില്ലേജ്
ഓഫീസുകളില്‍
നിയമിക്കുന്നകാര്യം
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടാേ;
ഇതിനായി തസ്തിക
സൃഷ്ടിച്ചിട്ടുണ്ടാേ;
(ഡി)
എെ.ടി.
മിഷന്റെ ജീവനക്കാർ എത്ര
വില്ലേജ് ഓഫീസുകളില്‍
ജാേലി ചെയ്യുന്നു; ഇവരെ
എല്ലാ വില്ലേജ്
ഓഫീസുകളിലും
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമാേ :
(ഇ)
ജനങ്ങള്‍ക്ക്
മുന്‍പ്
ലഭിച്ചുകാെണ്ടിരിക്കുന്ന
സൗജന്യസേവനങ്ങള്‍ക്ക്
ഇപ്പാേള്‍ അക്ഷയ മുതലായ
സേവന കേന്ദ്രങ്ങള്‍ വഴി
ഫീസ് നൽകേണ്ടിവരുന്ന
കാര്യം
പരിശാേധിച്ചിട്ടുണ്ടാേ;
ഇതിനായി ഫീസ്
പരിമിതപ്പെടുത്തുവാന്‍
നടപടി
സ്വീകരിക്കുമാേ;വ്യക്തമാക്കുമാേ?
വില്ലേജോഫീസുകള്‍
സ്മാര്‍ട്ട് ആക്കുന്നതിനുള്ള
പദ്ധതി
1524.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജോഫീസുകള്‍
സ്മാര്‍ട്ട്
ആക്കുന്നതിനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
എന്തൊക്കെ
ആധുനിക സൗകര്യങ്ങളാണ്
ഓരോ ഓഫീസിലും
ഒരുക്കുന്നത്; വിശദാംശം
നല്‍കുമോ;
(സി)
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലെെന്‍ വഴി
നല്കുന്ന പദ്ധതി
ഇതിനകം എല്ലാ
വില്ലേജോഫീസുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
(ഡി)
വില്ലേജ്
രേഖകള്‍ ഡിജിറ്റലെെസ്
ചെയ്യുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
റവന്യൂ
വകുപ്പു
ജീവനക്കാര്‍ക്കെതിരെയുള്ള
വകുപ്പുതല നടപടികള്‍
1525.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം റവന്യൂ വകുപ്പിലെ
ജീവനക്കാരില്‍
അഴിമതിയുമായി
ബന്ധപ്പെട്ട് എത്ര
പേര്‍ക്കെതിരെ
വകുപ്പുതല നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
റവന്യൂ
ഉദ്യോഗസ്ഥന്മാരുടെ പേരില്‍
വിജിലന്‍സ് കേസ്
1526.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എത്ര റവന്യൂ
ഉദ്യോഗസ്ഥന്മാരുടെ
പേരില്‍ വിജിലന്‍സ്
കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട് എന്ന
കാര്യം വ്യക്തമാക്കാമോ;
(ബി)
വിജിലന്‍സ്
കേസ് രജിസ്റ്റര്‍ ചെയ്ത
എത്ര റവന്യൂ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
പുതുതായി
അനുവദിച്ച റവന്യു ഓഫീസുകള്‍
1527.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് പുതുതായി
അനുവദിച്ച റവന്യു
ഓഫീസുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളില്‍
അനുവദിച്ചിട്ടുള്ള
തസ്തികകളും എണ്ണവും
ഓഫീസ് തിരിച്ച്
അറിയിക്കാമോ?
കോടതി
ഉത്തരവിലൂടെ പോക്കു വരവ്
1528.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍
മേഖലയില്‍ കോടതി
ഉത്തരവിലൂടെ 2000-ന്
ശേഷം എത്ര പോക്കു വരവ്
നടത്തി
നല്‍കിയിട്ടുണ്ട്;
(ബി)
കോടതി
ഉത്തരവ് പ്രകാരം പോക്കു
വരവ് നടത്തി നല്കിയതു
പോലെ ഈ മേഖലയില്‍
പോക്കു വരവ് നടത്തി
നല്‍കിയിട്ടില്ലാത്തവര്‍ക്ക്
പോക്കു വരവ് നടത്തി
നല്കാന്
സാധിയ്ക്കുമോ;
വ്യക്തമാക്കാമോ?
ഇടുക്കി
ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ക്ക്
പരിഹാരം
T 1529.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ
ഭൂപ്രശ്നങ്ങള്‍ക്ക്
പരിഹാരം കാണുന്നതിനായി
24.04.2018-ന് റവന്യു
വകുപ്പ് മന്ത്രിയുടെ
ചേമ്പറില്‍ കൂടിയ
യോഗത്തിന്റെ
നടപടിക്കുറിപ്പിന്മേല്
വനം വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
യോഗനടപടിക്കുറിപ്പിലെ
ഒന്നും രണ്ടും
തീരുമാനങ്ങളിന്മേല്
ഉത്തരവുകളോ
സര്‍ക്കുലറുകളോ വനം
വകുപ്പ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
ഉത്തരവുകളോ
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിട്ടില്ലെങ്കില്‍
ആയതിനുള്ള കാലതാമസം
ഒഴിവാക്കുന്നതിനുള്ള
നടപടി സ്വീകരിക്കാമോ?
പൂഞ്ഞാര്‍
മണ്ഡലത്തിലെ വില്ലേജുകളിലെ
സ്ഥലം കൈമാറ്റം
1530.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൂഞ്ഞാര്‍
നിയോജകമണ്ഡലത്തിലെ
വിവിധ വില്ലേജുകളിലെ
പുരയിടമായ വസ്തു
വില്ലേജ് രേഖകളില്‍
തോട്ടം എന്ന്
രേഖപ്പെടുത്തിയിരിക്കുന്നത്
മൂലം സ്ഥലം
കൈമാറ്റങ്ങള്‍
നടക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം
പരിഹരിക്കുവാന്‍ എന്ത്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
രാഷ്ട്രീയ
പാര്‍ട്ടികളുടെ
സര്‍വ്വകക്ഷി യോഗം
വിളിക്കുവാന്‍
സന്നദ്ധമാണോ; എങ്കില്‍
എന്നാണെന്ന്
വ്യക്തമാക്കുമോ?
പുഷ്കരന്റെ
പരാതി പരിഹരിക്കുവാന്‍ നടപടി
1531.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുഷ്കരന്
എം.ഡിവൈന്‍ ഹൗസ്,മലയം
പി.ഒ, കൊല്ലഭാഗം,
തിരുവനന്തപുരം
എന്നയാളുടെ പരാതി
റവന്യൂ വകുപ്പില്‍
നിലവിലുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പരാതിയിന്മേല് റവന്യൂ
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ;
(സി)
വിവിധ
ഉന്നത ഓഫീസുകളില്‍
നിന്നും പ്രസ്തുത പരാതി
സംബന്ധിച്ച്
വില്ലേജിലും
താലൂക്കിലും
കളക്ടറേറ്റിലും ലഭിച്ച
കത്തുകളുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(ഡി)
പ്രസ്തുത പരാതി
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
നെടുമങ്ങാട്
റവന്യു ഡിവിഷന് ഓഫീസ്
T 1532.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
കേന്ദ്രമായി പുതിയ
റവന്യു ഡിവിഷന് ഓഫീസ്
നിലവില്‍ വന്നതിനെ
തുടര്‍ന്ന്
നെയ്യാറ്റിന്‍കര
താലൂക്കിലെ
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിന്
പരിഹാരം കാണാന്‍ എന്ത്
നടപടി
സ്വീകരിയ്ക്കാനാകുമെന്ന്
വിശദമാക്കാമോ;
(സി)
കാട്ടാക്കട
താലൂക്ക് കേന്ദ്രമായി
നിശ്ചിതദിവസങ്ങളില്‍
ആര്.ഡി.ഒ. സിറ്റിംഗ്
അനുവദിയ്ക്കാനാകുമോ
എന്ന് അറിയിക്കുമോ?
നെയ്യാറ്റിന്‍കര
താലൂക്കിനെ നെടുമങ്ങാട്
ആര്.ഡി.ഒ.യുടെ പരിധിയില്‍
ഉള്‍പ്പെടുത്തിയത്
1533.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
താലൂക്കിനെ നെടുമങ്ങാട്
ആര്.ഡി.ഒ.യുടെ കീഴില്‍
ഉള്‍പ്പെടുത്തിയതുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിന്‍കര
എം.എല്‍.എ. ഏപ്രില്‍
മാസത്തില്‍ നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തീരദേശം
ഉള്‍പ്പെടുന്ന
നെയ്യാറ്റിന്‍കര
താലൂക്കിനെ നെടുമങ്ങാട്
ആര്.ഡി.ഒ.യുടെ കീഴില്‍
ഉള്‍പ്പെടുത്തിയതുമായി
ബന്ധപ്പെട്ട്
പ്രതിഷേധങ്ങള്‍
ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നെടുമങ്ങാട്
ആര്.ഡി.ഒ.യുടെ കീഴില്‍
നെയ്യാറ്റിന്‍കര
താലൂക്കിനെ
ഉള്‍പ്പെടുത്തിയതിന്റെ
പുന:ക്രമീകരണം എപ്പോള്‍
നടത്താന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നെടുമങ്ങാട്
ആര്.ഡി.ഒ.യുടെ കീഴില്‍
നെയ്യാറ്റിന്‍കര
താലൂക്കിനെ
ഉള്‍പ്പെടുത്തിയ
തീരുമാനം
പുന:പരിശോധിക്കണമെന്ന്
ആവശ്യപ്പെട്ട് റവന്യൂ
മന്ത്രിയ്ക്ക് എത്ര
നിവേദനം ലഭിച്ചുവെന്ന്
അറിയിക്കാമോ?
കിഴക്കേകോട്ടയിലെ
അനധികൃത കെെയ്യേറ്റ
കച്ചവടസ്ഥാപനങ്ങള്‍
ഒഴിപ്പിക്കാൻ നടപടി
1534.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗവണ്മെന്റ്
ഉടമസ്ഥതയിലുളള ഭൂമി
അനധികൃതമായി
കെെയ്യേറ്റം നടത്തി
കെെവശം
വച്ചനുഭവിക്കുന്നത്
ഒഴിപ്പിച്ചെടുക്കേണ്ട
ഉത്തരവാദിത്വം റവന്യു
വകുപ്പിനു മാത്രമാണോ;
അല്ലെങ്കില്‍ മറ്റു്
ഏത്
വകുപ്പുകള്ക്കുകൂടിയാണ്;വിശദമാക്കുമോ;
(ബി)
തിരുവനന്തപുരം
കിഴക്കേകോട്ടയിലെ
സംരക്ഷണ
മതിലിനുചുറ്റുമുളള
കച്ചവടസ്ഥാപനങ്ങള്‍
അനധികൃത
കെെയ്യേറ്റമാണെന്ന്
വ്യക്തമായിട്ടുണ്ടൊ;വിശദമാക്കുമോ;
(സി)
എങ്കില്‍
ഇത്
ഒഴിപ്പിച്ചെടുക്കുന്നതിന്
റവന്യു ഉള്‍പ്പെടെയുളള
അധികാരികള്‍ വിവിധ
തീയതികളില്‍ സ്വീകരിച്ച
കര്‍മ്മ നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കുമോ; ഇതിന്റെ
ഫലമായി കെെയ്യേറ്റം
എത്ര സ്ഥലം
കെെയ്യേറ്റക്കാരില്
നിന്ന്
ഒഴിപ്പിക്കാനായി;
വ്യക്തമാക്കുമോ;
(ഡി)
ഇൗ
ഗവണ്മെന്റ് കാലാവധി
തീരും മുമ്പേ
കെെയ്യേറ്റം
ഒഴിപ്പിക്കല്‍
സാധ്യമാവുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
അനധികൃത
കെെയ്യേറ്റം
ഒഴിപ്പിക്കുമെന്ന
പ്രഖ്യാപനത്തില്‍
മാത്രം ഒതുങ്ങാതെ സ്ഥലം
ഒഴിപ്പിച്ച് എടുക്കാന്‍
ആത്മാര്‍ത്ഥമായ നടപടി
സ്വീകരിക്കുമോ;
(എഫ്)
ആദ്യം
അനധികൃതമായി
കച്ചവടസ്ഥാപനങ്ങള്‍
കെട്ടുകയും പിന്നീട്
അത് ഉദ്യോഗസ്ഥരുടെ
പിന്‍ബലത്തില്‍
നിലനിര്‍ത്തുകയും
ചെയ്യുന്നവര്‍ക്ക്
ഗവണ്മെന്റ് പകരം സ്ഥലം
വിട്ട് നല്‍കുകയോ
അല്ലെങ്കില്‍
ഗവണ്മെന്റ് സ്ഥലത്ത്
കെട്ടിടം കെട്ടി
അനധികൃത
കെെയ്യേറ്റക്കാരെ
പുനരധിവസിപ്പിക്കുന്ന
പ്രവണത നിലവിലുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നിലപാട്
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ മണ്ണിട്ട് നികത്തിയ
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
1535.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ തിരുവാങ്കുളം
വില്ലേജില്‍
ഇരുമ്പനത്ത്
സംഗീതപരിപാടിക്കുവേണ്ടി
ഏക്കര്‍ കണക്കിന്
നെല്‍വയലുകളും
തണ്ണീര്‍ത്തടങ്ങളും
മണ്ണിട്ട് നികത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇങ്ങനെ
നികത്തുവാന്‍ ആവശ്യമായ
അനുമതി വാങ്ങിയിട്ടാണോ
പ്രസ്തുത സ്ഥലം
നികത്തിയിട്ടുളളത് ;
എങ്കില്‍ അനുമതി
നല്കിയ ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അനുമതി
ലഭിക്കാതെയാണ് പ്രസ്തുത
സ്ഥലം
നികത്തിയതെങ്കില്‍ ഇത്
പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ
നടപടിക്രമങ്ങള്‍
എന്തായി എന്നതിന്റെ
വിശദവിവരം നല്‍കുമോ?
ഇന്‍ഡ്യന്‍
ഓയില്‍ കോര്‍പ്പറേഷന്റെ
ഗ്യാസ് പൈപ്പ് ലൈന്‍
1536.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിറവം
നിയോജക മണ്ഡലത്തില്‍
ചിത്രപ്പുഴ മുതല്‍
മന്മല വരെയുളള ഭാഗത്ത്,
തിരുവാങ്കുളം
ബൈപാസിനായി പ്രദേശ
വാസികള്‍ നല്കിയ
സ്ഥലത്തും റവന്യൂ
പുറംമ്പോക്കിലും
ഇന്‍ഡ്യന്‍ ഓയില്‍
കോര്‍പ്പറേഷന്റെ
ഗ്യാസ് പൈപ്പ് ലൈന്‍
സ്ഥാപിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
ഈ
ഇനത്തില്‍ സര്‍ക്കാരിന്
റോയല്‍റ്റി
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ആമ്പല്ലൂര്‍
വില്ലേജാഫീസിലെ ഫയലുകള്‍
പെട്രോളൊഴിച്ച് തീവെച്ച സംഭവം
1537.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ആമ്പല്ലൂര്‍
വില്ലേജാഫീസിലെ
ഫയലുകള്‍
പെട്രോളൊഴിച്ച് തീവെച്ച
സംഭവത്തിന് ഇടയാക്കിയ
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കാഞ്ഞിരമറ്റം
പാലക്കുന്ന് മല രവിയുടെ
ഉടമസ്ഥതയിലുള്ള സ്ഥലം
അളന്ന്
തിട്ടപ്പെടുന്നതിന്
2017 ല്‍ ഹൈക്കോടതി
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
(സി)
കോടതി
ഉത്തരവ് നല്കി പത്ത്
മാസം കഴിഞ്ഞിട്ടും
പ്രസ്തുത സ്ഥലം അളന്ന്
തിരിക്കാതിരുന്നതിനുള്ള
ഉത്തരവാദി ആരാണെന്ന്
കണ്ടെത്തിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
തിരുവനന്തപുരം
ജില്ലയിലെ സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
1538.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
ഏതെല്ലാം
വില്ലേജോഫീസുകള്‍
സ്മാര്‍ട്ട്
വില്ലേജാഫീസുകള്‍
ആക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;വിശദാംശം
നൽകാമോ ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ ഏതെല്ലാം
വില്ലേജ് ഓഫീസുകളാണ്
സ്മാര്‍ട്ട്
വില്ലേജോഫീസുകള്‍
ആക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കാലവര്‍ഷക്കെടുതിയില്‍
തകരാറിലായ റോഡുകളുടെ
നിര്‍മ്മാണം
1539.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയില്‍ ഫ്ലഡ് ഫണ്ട്
ഉപയോഗിച്ച് 2016 മുതല്‍
കാലവര്‍ഷക്കെടുതിയില്‍
തകരാറിലായ എത്ര
റോഡുകളുടെ പണി
പൂര്‍ത്തീകരിച്ചു; അവ
ഏതെല്ലാം; എത്ര
വര്‍ക്കുകള്‍ ടെണ്ടര്‍
ചെയ്തു; ടെണ്ടര്‍
ചെയ്തിട്ടും വര്‍ക്ക്
നടക്കാത്ത എത്ര
റോഡുകള്‍ നിലവിലുണ്ട്;
അവ ഏതെല്ലാം; പ്രസ്തത
വര്‍ക്കുകള്‍ ഇനി ഏതു
രീതിയില്‍ നടത്തുവാന്‍
ഉദ്ദേശിക്കുന്നു
എന്നറിയിക്കാമോ;
(ബി)
തിരുവനന്തപുരം
നഗര സഭയില്‍ ഫ്ലഡ്
വര്‍ക്ക് ചെയ്ത വകയില്‍
2016 മുതല്‍ എത്ര
വര്‍ക്കുകളുടെ ബില്ല്
മാറി നല്കി; ഇനി എത്ര
വര്ക്കുകളുടേത്
പെന്‍ഡിംഗില്‍ ഉണ്ട്;
അവ ഏതെല്ലാം;
വിശദമാക്കുമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ കഴക്കൂട്ടം
മണ്ഡലത്തില്‍ ഫ്ലഡ്
വര്‍ക്കുകള്‍
നടപ്പിലാക്കുന്നതിന്
പോത്തന്‍കോട് ബ്ലോക്ക്
പഞ്ചായത്തിനെ
ചുമതലപ്പെടുത്തിക്കൊണ്ടുള്ള
ഉത്തരവ്
നിലവിലുണ്ടോ;എങ്കില്‍
കോപ്പി ലഭ്യമാക്കാമോ;
(ഡി)
പ്രകൃതിക്ഷോഭ
ദുരിതാശ്വാസ റോഡ്
പണിയുടെ കാലാവധി
ദീര്‍ഘിപ്പിക്കുന്നതു
സംബന്ധിച്ച്
ഡി.എം.2/179/2018
ഡി.എം.ഡി തീയതി
02/05/2018 ല്‍
തിരുവനന്തപുരം
ജില്ലാകളക്ടര്‍ക്ക്
നല്കിയ കത്തിന് മറുപടി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ കോപ്പി
ലഭ്യമാക്കുമോ; പ്രസ്തുത
കാലാവധി
ദീര്‍ഘിപ്പിച്ച്
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
സര്‍വ്വേ
ചെയ്യാത്ത ഭൂമിയിലെ
താമസക്കാര്‍ക്ക് പട്ടയം
1540.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോവളം
നിയോജകമണ്ഡലത്തിലെ
തീരദേശത്ത് സര്‍വ്വേ
ചെയ്യാത്ത ഭൂമിയിലെ
താമസക്കാര്‍ക്ക് പട്ടയം
ലഭിയ്ക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സ്ഥലത്ത്
താമസിക്കുന്നവര്‍
പട്ടയത്തിന്
അപേക്ഷിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; ഇവര്‍ക്ക് പട്ടയം
നല്‍കുന്നതിന് പ്രസ്തുത
ഭൂമി സര്‍വ്വേ ചെയ്ത്
വില്ലേജ് രേഖകളില്‍
ഉള്‍പ്പെടുത്തുന്നതിന്
അടിയന്തര നടപടി
സ്വീകരിയ്ക്കുവാന്‍
തയ്യാറാകുമോ;
(സി)
ആയതിലേയ്ക്ക്
ഒരു സര്‍വ്വേ ടീമിനെ
നിയോഗിയ്ക്കുമോ;
വ്യക്തമാക്കുമോ?
ആലത്തൂര്‍
താലൂക്കാഫീസില്‍ സര്‍വ്വെയര്‍
നിയമനം
1541.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്കാഫീസില്‍
ആവശ്യത്തിന്
സര്വ്വെയര്മാരില്ലാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വെയര്‍മാരുടെ
കുറവ് കാരണം സര്‍വ്വെ
നടപടികള്‍ വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒഴിഞ്ഞു
കിടക്കുന്ന
സര്‍വ്വെയര്‍
തസ്തികകളില്‍ നിയമനം
നടത്തി സര്‍വ്വെ
നടപടികള്‍
ത്വരിതഗതിയിലാക്കുന്നതിന്
അടിയന്തിര നടപടി
സ്വീകരിക്കുമോ?
സ്വകാര്യ
ഏജന്‍സികള്‍ മുഖേനയുള്ള
റീ-സര്‍വ്വെ നടപടികള്‍
1542.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീ-സര്‍വ്വെ നടപടികള്‍
സ്വകാര്യ ഏജന്‍സികളെ
ഏല്‍പ്പിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
ആലാേചനകള്
നടക്കുന്നുണ്ടാേ;
എങ്കില്‍ ഏത്
രീതിയിലാണ് ഇൗ
മേഖലയില്‍
സ്വകാര്യവത്കരണം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമാേ
;
(ബി)
സ്വകാര്യ
ഏജന്‍സികള്‍ നടത്തുന്ന
സര്‍വ്വെ
നടപടികളിന്മേല്
സര്‍വ്വെ വകുപ്പ്
കൃത്യത പരിശാേധിച്ച്
ഉറപ്പുവരുത്തുന്നതിന്
ഏത് തരത്തിലുള്ള
ചുമതലകളാണ് വകുപ്പിന്
നല്കുവാന്
തീരുമാനിച്ചിട്ടുള്ളത്
;
(സി)
സംസ്ഥാനത്തെ
റീ-സര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കുന്നതിന്
മറ്റെന്തെല്ലാം
തീരുമാനങ്ങള്‍
കെെക്കാെണ്ടിട്ടുണ്ട്;
ഏത് രീതിയില്‍
നടപടികള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വാമനപുരം
നിയോജകമണ്ഡലത്തിലെ
റീ-സര്‍വ്വേ ജോലികള്‍
1543.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിന്റെ
പരിധിക്കുളളില്‍ വരുന്ന
വില്ലേജുകളില്‍
റീ-സര്‍വ്വേ ജോലികള്‍
ഏതുവരെയായി;
വിശദമാക്കാമോ;
(ബി)
നെടുമങ്ങാട്
താലൂക്കിന്റെ
പരിധിയില്‍
സര്‍വ്വേയര്‍മാരുടെ
കുറവുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ?
റീസര്‍വ്വെ
നടപടികള്‍
1544.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭൂമി റീസര്‍വ്വെ നടത്തി
ഡിജിറ്റൽ ലാൻഡ്
റെക്കോര്‍ഡ്
തയ്യാറാക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിനാവശ്യമായ സര്‍വ്വെ
ജോലികള്‍ ഏത് ഏജൻസി
മുഖേനയാണ് നടപ്പാക്കുക;
(സി)
ഇതിനാവശ്യമായ
ചെലവ് ജനങ്ങളിൽനിന്നും
നേരിട്ട് ഈടാക്കുമോ;
(ഡി)
റീസര്‍വ്വെ
നടത്തി നൽകണമെന്ന്
ആവശ്യപ്പെടാത്തവരുടെ
ഭൂമിയും ഇതിലേക്കായി
ഫീസീടാക്കി റീസര്‍വ്വെ
ചെയ്യുന്നുണ്ടോ;
(ഇ)
എങ്കിൽ
സാമ്പത്തികമായി
പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക്
ഇത്
ബുദ്ധിമുട്ടുണ്ടാക്കുമെന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കുമോ?
കാസര്‍കോഡ്
ജില്ലയിലെ റീസര്‍വ്വെ
ജോലികള്‍
1545.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ റവന്യൂ
റീസര്‍വ്വെ ജോലികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
ഇതുവരെയായി എത്രശതമാനം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(ബി)
സംസ്ഥാനത്ത്
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തീകരിച്ച എത്ര
ജില്ലകളുണ്ടെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍ റീസര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
1546.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തിയാക്കിയ
വില്ലേജുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉദ്യോഗസ്ഥന്മാരുടെ
കുറവു മൂലം റീസര്‍വ്വേ
നടപടികള്‍
മുടങ്ങിക്കിടക്കുന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കാമോ;
(സി)
കൂടുതല്‍
ഉദ്യോഗസ്ഥന്മാരെ
നിയമിച്ച് റീസര്‍വ്വേ
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
1547.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള സ്ഥിതിയും,
ജില്ല തിരിച്ചുള്ള
വിശദാംശങ്ങളും
അറിയിക്കുമോ;
(ബി)
റീ
സര്‍വ്വേ രേഖകളുടെ
ഡിജിറ്റൈസേഷന്
എത്രത്തോളം
പൂര്‍ത്തിയായി എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വില്ലേജുകള്‍
ഏതെല്ലാമെന്ന് ജില്ല
തിരിച്ച് അറിയിക്കുമോ?
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍ നടപടി
1548.
ശ്രീ.ഇ.പി.ജയരാജന്
,,
കാരാട്ട് റസാഖ്
,,
സി. കെ. ശശീന്ദ്രന്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുനരാരംഭിച്ച
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനപങ്കാളിത്തം
ഉറപ്പുവരുത്തി
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍
സുഗമമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
റീസര്‍വ്വേ
നടപടികള്‍
പൂര്‍ത്തീകരിച്ച
വില്ലേജുകളില്‍
വിവരങ്ങള്‍
ഡിജിറ്റൈസേഷന് നടത്തി
ഇ-രേഖാ വെബ്
പോര്‍ട്ടലില്‍ അപ് ലോഡ്
ചെയ്തിട്ടുണ്ടോ;
(ഡി)
റീസര്‍വ്വേയുമായി
ബന്ധപ്പെട്ട
പരാതികളില്‍
ദ്രുതഗതിയില്‍
തീര്‍പ്പ്
കല്‍പ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
റീസര്‍വ്വേ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്കു
കീഴിലുള്ള അംഗീകൃത
ഏജന്‍സികളെ
ഏല്‍പ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
വട്ടിയൂര്‍ക്കാവ്
നിയോജകമണ്ഡലത്തില്‍
റീസര്‍വ്വെ
1549.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വട്ടിയൂര്‍ക്കാവ്
നിയോജകമണ്ഡലത്തിലെ
ഏതൊക്കെ
വില്ലേജുകളിലാണ്
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
റീസര്‍വ്വെ
നടപടികള്‍
പൂര്ത്തീകരിക്കാത്തതുകാരണം
ഉടമസ്ഥര്‍ക്ക് കരം
ഒടുക്കുന്നതിന്
കഴിയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
സർക്കാർ നടപടി
സ്വീകരിക്കുമോ?
നദികളില്‍
നിന്നുള്ള മണല്‍വാരല്‍
നിരോധനം
T 1550.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണല്‍
വാരല്‍ നിരോധനം മൂലം
കേരളത്തിലെ നദികളില്‍
മണല്‍ അടിഞ്ഞുകൂടി
നീരൊഴുക്ക് ഇല്ലാതായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ വിഷയത്തില്‍
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
പുഴയുടെ
നാശത്തിന് പലപ്പോഴും
കാരണമാകുന്ന
മണ്ണൊലിപ്പും അതിന്
കാരണമാകുന്ന വന
നശീകരണവും ശ്രദ്ധയില്‍
കൊണ്ടുവരുന്നതിനും
തടയുന്നതിനും ഫലപ്രദമായ
മാര്‍ഗ്ഗങ്ങള്‍
സ്വീകരിക്കാതെ മണല്‍
വാരല്‍ മാത്രം
നിയന്ത്രിക്കുന്നത്
നീരൊഴുക്കുകള്‍ക്ക്
വിപരീത ഫലം ചെയ്യും
എന്നത് സംബന്ധിച്ച്
ആവശ്യമായ പഠനം
നടത്തുവാന്‍
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
ചാലിയാര്‍
പുഴയില്‍ മണല്‍ വാരല്‍
നിരോധിച്ചിട്ടുണ്ടോ;
ഇൗ പുഴയിലെ സാന്റ്
ഓഡിറ്റ് ആരാണ്
നടത്തുന്നത്; നിലവില്‍
സാന്റ് ഓഡിറ്റ്
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
ഭവന നിര്‍മ്മാണ പദ്ധതി
1551.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പുതിയതായി എത്ര ഭവന
നിര്‍മ്മാണ പദ്ധതികള്‍
ഏറ്റെടുത്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
കുറഞ്ഞ
ചെലവില്‍ സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
വില്ലകളും ഫ്ലാറ്റുകളും
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതി
നടപ്പിലാക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ഭവന
നിര്‍മ്മാണ വകുപ്പിന്റെ
പദ്ധതികള്‍
1552.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവര്‍ക്ക്
വീട് നിര്‍മ്മിച്ചു
നല്‍കുന്നതിന് ഭവന
നിര്‍മ്മാണ വകുപ്പിന്റെ
പദ്ധതികള്‍
എന്താെക്കെയാണ്; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പേര്‍ക്ക് ഇൗ
പദ്ധതി പ്രകാരം വീട്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഭവന
വായ്പാ പദ്ധതികളില്‍
വായ്പ അടച്ചുതീര്‍ത്ത
പലതിന്റെയും
ഗുണഭോക്താക്കള്‍ക്ക്
അവരുടെ വസ്തുവിന്റെ
പ്രമാണം തിരികെ
നല്‍കിയിട്ടില്ല എന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് തിരികെ
നല്‍കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഗൃഹശ്രീ
പദ്ധതി
1553.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഗൃഹശ്രീ
പദ്ധതിയിന്‍ കീഴില്‍
എത്ര ഭവനങ്ങള്‍
അനുവദിച്ചു; ജില്ല
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ഓരോ
വീടിനും അനുവദിച്ച തുക,
പൂര്‍ത്തിയാക്കിയ
വീടുകളുടെ എണ്ണം ഇവ
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
ഇനിയും
പൂര്‍ത്തീകരിക്കാനുള്ള
വീടുകളുടെ എണ്ണം
എത്രയാണെന്ന്
വിശദമാക്കാമോ;
(ഡി)
നടപ്പു
സാമ്പത്തിക വര്‍ഷം എത്ര
വീടുകള്‍ക്ക് ഭരണാനുമതി
നല്‍കിയിട്ടുണ്ട് ;
വിശദാംശം
വെളിപ്പടുത്തുമോ?
ഇടുക്കി
നിയോജകമണ്ഡലത്തിലെ ഭൂ -ഭവന
രഹിതരുടെ വിവരങ്ങള്‍
1554.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇടുക്കി
നിയോജകമണ്ഡലത്തില്‍
സ്വന്തമായി ഭൂമിയോ
ഭവനമോ ഇല്ലാത്ത
കുടുംബങ്ങളുടെ
വിവരങ്ങള്‍
ലഭ്യമാക്കുമോ; എങ്കില്‍
ആയതിന്റെ പഞ്ചായത്ത്
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ?