വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
നിര്‍മ്മാണം
5591.
ശ്രീ.എം.
വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
അന്താരാഷ്ട്ര
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഉപയോഗിക്കുന്ന കടല്‍
ഡ്രഡ്ജിംഗിനുള്ള
യന്ത്രങ്ങള്‍ക്ക് ഓഖി
ചുഴലിക്കാറ്റ് മൂലം
കേടുപാടുകള്‍
സംഭവിച്ചിരുന്നോ;എങ്കില്‍
പ്രസ്തുത കേടുപാടുകള്‍
തീര്‍ത്ത് യന്ത്രങ്ങള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
(ബി)
തുറമുഖ
നിര്‍മ്മാണത്തിന്
ആവശ്യമായ പാറ പുറത്ത്
നിന്നും എത്തിക്കുന്ന
കാര്യം
പരിഗണിച്ചിട്ടുണ്ടോ;
ഇതിനായുള്ള ക്ലിയറന്‍സ്
നല്‍കിയിട്ടുണ്ടോ;
(സി)
മേയ്
പകുതിയോട് കൂടി
മണ്‍സൂണ്‍
ആരംഭിക്കുന്നതിനാൽ ഈ
കാലയളവില്‍ പ്രസ്തുത
തുറമുഖ നിര്‍മ്മാണം
നടത്തുവാന്‍
കഴിയുകയില്ലെന്ന
സാഹചര്യം
കണക്കിലെടുത്ത് തുറമുഖ
നിര്‍മ്മാണത്തിന്
ആവശ്യമായ
സാധനസാമഗ്രികള്‍
പുറത്ത് നിന്ന്
എത്തിക്കുന്നതിന്
അടിയന്തര ക്ലിയറന്‍സ്
നല്‍കുമോ;
വ്യക്തമാക്കുമോ?
മാന്വവല്‍
ഡ്രഡ്ജിംഗിലൂടെ തുറമുഖങ്ങളിലെ
മണല്‍ വാരല്‍
5592.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തുറമുഖ വകുപ്പിന്റെ
കീഴിലുള്ള ഏതെല്ലാം
തുറമുഖങ്ങളിലാണ്
നിലവില്‍ മാന്വവല്‍
ഡ്രഡ്ജിംഗിലൂടെ മണല്‍
വാരല്‍ നടത്തുന്നത്;
(ബി)
ഇതുപ്രകാരം
ലഭിക്കുന്ന മണല്‍
വില്പന നടത്തുന്നത്
എപ്രകാരമാണ്; 2017-18
ല്‍ മണല്‍ വില്പനയിലൂടെ
എന്ത് തുക ലഭിച്ചു;
(സി)
മാന്വല്‍
ഡ്രഡ്ജിംഗ്
ആരംഭിക്കാത്ത മറ്റ്
തുറമുഖങ്ങളില്‍ കൂടി
അത് ആരംഭിക്കുന്നതിനും
അപ്രകാരം മണല്‍
ശേഖരിക്കുന്നതിനും
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ചെറുകിട
തുറമുഖങ്ങളിലൂടെയുള്ള ചരക്ക്
നീക്കം ശക്തിപ്പെടുത്തൽ
5593.
ശ്രീ.സണ്ണി
ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
നീക്കം
ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായി ചെറുകിട
തുറമുഖങ്ങളിലേക്കുളള
റെയില്‍ /റോഡ്
കണക്ടിവിറ്റി
മെച്ചപ്പെടുത്തുന്നതിന്
ഇന്ത്യന്‍ പോര്‍ട്ട്
റെയില്‍ കോര്‍പ്പറേഷനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
കൊല്ലം,
അഴീക്കല്‍, ബേപ്പൂര്‍
എന്നീ തുറമുഖങ്ങളെ
ദേശീയ പാതയുമായി
ബന്ധിപ്പിക്കുന്ന
പദ്ധതിക്ക് സാഗര്‍ മാല
പദ്ധതിയില്‍ നിന്നും
ധനസഹായത്തിന് അപേക്ഷ
നല്‍കിയിട്ടുണ്ടോ;
എന്ത് തുകയാണ്
ഈയിനത്തില്‍
ആവശ്യപ്പെട്ടിട്ടുള്ളത്?
കാസര്‍ഗോഡ്
തുറമുഖം
പുനരുജ്ജീവിപ്പിക്കുവാന്‍
നടപടി
5594.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ഏതെങ്കിലും കാലത്ത്
തുറമുഖമുണ്ടായിരുന്നോ;
എങ്കില്‍ ഏത്
കാലയളവിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തുറമുഖത്തിന്റെ
അന്നത്തെ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
തുറമുഖത്ത് നിന്നും
മറ്റ്
തുറമുഖങ്ങളിലേക്കുണ്ടായിരുന്ന
സര്‍വ്വീസുകള്‍
ഏതൊക്കെയായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഈ
തുറമുഖത്തില്‍നിന്ന്
ഏതെല്ലാം
രാജ്യങ്ങളിലേക്ക്
യാത്ര, ചരക്ക്
സര്‍വ്വീസുകള്‍
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഈ
സര്‍വ്വീസുകള്‍
എപ്പോഴാണ്
നിലച്ചതെന്നും
നിലക്കാനുള്ള
കാരണമെന്തായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(എഫ്)
സര്‍ഗോഡ്
തുറമുഖം വീണ്ടും
പ്രവര്‍ത്തിപ്പിക്കാനുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍ റൂള്‍സ്
പരിഷ്ക്കരണം
5595.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിലെ സ്പെഷ്യല്‍
റൂള്‍സ്
പരിഷ്ക്കരിക്കുന്നതുമായി
ബന്ധപ്പെട്ട് കമ്മിറ്റി
രൂപീകരിച്ചിരുന്നുവോ;
ഉണ്ടെങ്കില്‍
ആരെല്ലാമായിരുന്നു
കമ്മിറ്റി അംഗങ്ങളെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കമ്മിറ്റി യോഗം
ചേര്‍ന്ന തീയതികളും
മിനിറ്റ്സിന്റെ
പകര്‍പ്പും
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കമ്മിറ്റി തയ്യാറാക്കിയ
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ; പ്രസ്തുത
കമ്മിറ്റി അംഗീകരിച്ച
പ്രൊപ്പോസല്‍ തന്നെയാണോ
ഇംഗ്ലീഷിലും
മലയാളത്തിലുമായി
8.01.2016, 20.09.2016
എന്നീ തീയതികളില്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുള്ളത്;
(ഡി)
സ്പെഷ്യല്‍ റൂള്‍സ്
പരിഷ്ക്കരണവുമായി
ബന്ധപ്പെട്ട്
18.11.2017-ന്
സര്‍വ്വീസ് സംഘടനകളുടെ
യോഗം
വിളിച്ചുചേര്‍ത്തിരുന്നുവോ;
എങ്കില്‍ പ്രസ്തുത
യോഗത്തില്‍ ചര്‍ച്ച
ചെയ്യുന്നതിന്
സംഘടനകള്‍ക്ക് നല്കിയ
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;പ്രസ്തുത
യോഗത്തിന്റെ
മിനിറ്റ്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത യോഗത്തില്‍
സര്‍വ്വീസ് സംഘടനകളോ
ഉദ്യോഗസ്ഥ ഭരണ
പരിഷ്ക്കാര വകുപ്പോ
നിയമ വകുപ്പോ
ഏതെങ്കിലും ഭേദഗതികള്‍
നിര്‍ദ്ദേശിച്ചിരുന്നുവോ
എന്ന് വിശദമാക്കാമോ;
(എഫ്)
8.01.2016,
20.09.2016,
15.11.2017- എന്നീ
തീയതികളില്‍
സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ച
പ്രൊപ്പോസലുകളില്‍
ഏതെങ്കിലും ഇനത്തില്‍
വ്യത്യാസപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ആയത് ഏത്
ഇനത്തിലാണെന്ന്
വിശദമാക്കാമോ;
വ്യത്യാസപ്പെടുത്തിയിട്ടുണ്ടെങ്കില്
ആയതിനുള്ള കാരണം
വിശദമാക്കാമോ?
പൈതൃക
മ്യൂസിയങ്ങള്‍
5596.
ശ്രീ.പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നമ്മുടെ
പൈതൃകത്തെ കണ്ടെത്തി
സംരക്ഷിക്കുന്നതിന്റെ
ഭാഗമായി പൈതൃക
മ്യൂസിയങ്ങള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതുസംബന്ധിച്ച്
പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കുമ്പോള്‍
മലബാര്‍ മേഖലയ്ക്ക്
മുന്‍ഗണന നല്കാന്
നടപടി സ്വീകരിക്കുമോ?
കോട്ടക്കല്‍
കേന്ദ്രീകരിച്ച് പൈതൃക
മ്യൂസിയം
5597.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
കേന്ദ്രീകരിച്ച് പൈതൃക
മ്യൂസിയം
സ്ഥാപിക്കുന്നതിനുളള
നടപടികള്‍ ആരംഭിക്കുമോ
എന്നറിയിക്കാമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ; പഠനം
നടത്തുന്നതിന് ഒരു
സമിതിയെ നിശ്ചയിക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ ?
മ്യൂസിയങ്ങളിലെ
ജീവനക്കാര്‍
5598.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര
മ്യൂസിയങ്ങള്‍ ഉണ്ട്;
ഇതില്‍ സ്ഥിരം
ജീവനക്കാര്‍
ഡെപ്യൂട്ടേഷന്‍കാര്‍,
താത്കാലിക ജീവനക്കാര്‍
എന്നിവര്‍
എത്രയുണ്ടെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
മ്യൂസിയങ്ങളുടെ
പുനരുദ്ധാരണത്തിനായി
കഴിഞ്ഞ അഞ്ച് വര്‍ഷം
എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;വിശദീകരിക്കാമോ;
(സി)
തിരുവനന്തപുരത്തെ
മ്യൂസിയത്തില്‍ സ്ഥിരം
ജീവനക്കാരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
വ്യക്തമാക്കുമോ?
ബാസ്റ്റന്
ബംഗ്ലാവിന്റെ നവീകരണം
5599.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൊച്ചിയുടെ
സ്വാതന്ത്ര്യ ചരിത്രവും
വാണിജ്യചരിത്രവും
കണക്കിലെടുത്ത്
ഫോര്‍ട്ട് കൊച്ചിയിലെ
ബാസ്റ്റന് ബംഗ്ലാവ്
കേന്ദ്രീകരിച്ച് ലൈവ്
മ്യൂസിയം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിയ്ക്കുമോ;
(ബി)
ബാസ്റ്റന്
ബംഗ്ലാവിന്റെ
നവീകരണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ?
പുരാവസ്തു സ്ഥാപനങ്ങള്‍
ഏറ്റെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
5600.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തു
സംരക്ഷണവകുപ്പ് ഒരു
സ്ഥാപനം എറ്റെടുത്ത്
സംരക്ഷിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(ബി)
നൂറ്റാണ്ടിലേറെ
പഴക്കമുള്ളതും ചരിത്ര
പ്രാധാന്യമുള്ളതുമായ
കുന്ദമംഗലം കോടതി
കെട്ടിടം, ചാത്തമംഗലം
സബ് രജിസ്ട്രാര്‍ ഓഫീസ്
കെട്ടിടം എന്നിവ
പുരാവസ്തു
സംരക്ഷണവകുപ്പ്
ഏറ്റെടുത്ത്
സംരക്ഷിക്കാന്‍ നടപടി
സ്വീകരിക്കുമോ?
വാമനപുരം
മണ്ഡലത്തിലെ പൈതൃക
സ്ഥലങ്ങള്‍
5601.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും സ്ഥലങ്ങളോ
കെട്ടിടങ്ങളോ പൈതൃക
സ്ഥലങ്ങളും
സ്ഥാപനങ്ങളുമായി
പുരാവസ്തു വകുപ്പ്
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവ ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
പുരാവസ്തു
സംരക്ഷണ ഡയറക്ടറേറ്റിലെ
ജീവനക്കാര്‍
5602.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തിരുവനന്തപുരത്തുള്ള
പുരാവസ്തു സംരക്ഷണ
ഡയറക്ടറേറ്റില്‍ സ്ഥിരം
ജീവനക്കാരുടെ എത്ര
ഒഴിവ് ഉണ്ട്;
വിശദമാക്കാമോ?