പുതിയ
വ്യവസായങ്ങള്‍ കൊണ്ടുവരുവാൻ
നടപടി
4705.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
കെ.മുരളീധരന്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനും
ഈസ് ഓഫ് ഡൂയിംഗ്
ബിസിനസ് റാങ്കിങ്ങില്‍
കേരളത്തെ മുന്നിലേക്ക്
കൊണ്ടുവരുന്നതിനും
സ്വീകരിച്ച നടപടികള്‍
ഫലവത്തായി എന്ന്
കരുതുന്നുണ്ടോ;
(ബി)
ലൈറ്റ്
മെട്രോ പ്രോജക്ടുകളുടെ
ചുമതലയില്‍ നിന്നും
ഡി.എം.ആര്.സി,യെയും
ഇ.ശ്രീധരനെയും
ഒഴിവാക്കുന്നത് നമ്മുടെ
സംസ്ഥാനത്തേക്ക് പുതിയ
വ്യവസായങ്ങള്‍
വരുന്നതിന്
തടസ്സമാകുമെന്ന്
കരുതുന്നുണ്ടോ;
(സി)
നോക്കുകൂലി
ഭരണഘടനാ
വിരുദ്ധമാണെന്ന്
ഹൈക്കോടതി വിധി
ഉണ്ടായിരുന്നിട്ടും
ആയത് തുടരുന്നത്
സംസ്ഥാനത്തേക്ക് പുതിയ
വ്യവസായ സംരംഭകര്‍
വരുന്നതിനെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
വ്യാവസായികാവശ്യത്തിന്
ഭൂമി
4706.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യാവസായികാവശ്യത്തിന്
ഭൂമി നല്‍കുന്നത്
എന്തെല്ലാം
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വ്യാവസായികാവശ്യത്തിനുള്ള
ഭൂമി ലീസ്
അടിസ്ഥാനത്തില്‍
നല്‍കുന്നത്
സംരംഭകര്‍ക്ക്
ധനസമാഹരണത്തിനും
വ്യവസായങ്ങള്‍ സുഗമമായി
നടത്തുന്നതിനും
തടസ്സമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
മറ്റ്
സംസ്ഥാനങ്ങളിലെപ്പോലെ,
വ്യവസായ ആവശ്യത്തിന്
ഭൂമി നല്കുമ്പോള്
Outright Purchase ആയി
നല്കാന് നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പുതിയ
വ്യവസായ നയം
4707.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ വ്യവസായ നയം
പ്രഖ്യാപിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നയത്തിന്റെ
അടിസ്ഥാനത്തില്‍
വ്യവസായങ്ങള്‍
ആരംഭിക്കുവാന്‍ അതിവേഗ
അനുമതി നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഇപ്പോള്‍
ഉളള ഏകജാലക സംവിധാനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
സംസ്ഥാനത്തെ വ്യവസായിക
അന്തരീക്ഷം
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ചിട്ടുളള
നടപടികള്‍
വ്യക്തമാക്കുമോ?
വ്യവസായ
രംഗത്ത് കേന്ദ്ര സഹായവും
നിർദ്ദേശങ്ങളും
4708.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
മാനുഫാക്ചറിങ്ങ്
പോളിസിക്ക് അനുസൃതമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി നടപ്പിലാക്കുന്ന
കാര്യത്തില്‍
കേന്ദ്രത്തില്‍ നിന്നും
ലഭ്യമായ
നിര്‍ദ്ദേശങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ;
(സി)
കൊച്ചി-കോയമ്പത്തൂര്‍
വ്യാവസായിക ഇടനാഴി
സ്ഥാപിക്കുന്നതില്‍
കേന്ദ്ര സര്‍ക്കാരിന്റെ
സഹായസഹകരണങ്ങള്‍
ലഭ്യമായിട്ടുണ്ടോ;
പദ്ധതിയുടെ സാധ്യതാപഠനം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വ്യവസായ
രംഗത്തെ നിക്ഷേപങ്ങൾ
4709.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ രംഗത്ത് ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം വിദേശ നിക്ഷേപം
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്നും ഏതെല്ലാം
സ്ഥാപനത്തിനെന്നും
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
വ്യവസായ രംഗത്ത്
സംസ്ഥാനത്തിന് പുറത്ത്
നിന്നുള്ള സ്വകാര്യ
നിക്ഷേപം
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ദേശീയ,
വിദേശ നിക്ഷേപങ്ങള്‍
ലഭിക്കുന്നതിന് വേണ്ടി
സര്‍ക്കാര്‍ സ്വീകരിച്ച
നയപരിപാടികളും
നടപടിക്രമങ്ങളും
വിശദമാക്കാമോ?
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് കമ്പനി യൂണിറ്റ്
ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
നടപടി
T 4710.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ സ്ഥാപനമായ
പാലക്കാട്
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് കമ്പനി
യൂണിറ്റ് സംസ്ഥാന
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത സ്ഥാപനം
സംസ്ഥാന സര്‍ക്കാര്‍
ഏറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട സാമ്പത്തിക
കാര്യങ്ങളിലെ തീരുമാനം
അറിയിക്കാമോ;
(സി)
പൂര്‍ണ്ണമായും
സംസ്ഥാന സര്‍ക്കാര്‍
സംരംഭമായാണോ
ഇന്‍സ്ട്രുമെന്റേഷന്‍
ലിമിറ്റഡ് കമ്പനി
യൂണിറ്റിനെ
നിലനിര്‍ത്താന്‍
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച്
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.
എസ്. ഡി. പി യിലെ
മരുന്ന്നിര്മ്മാണം
T 4711.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഡി.പി
യില്‍ നിലവില്‍
ഏതെല്ലാം തരത്തിലുള്ള
ഔഷധങ്ങളാണ്
ഉത്പാദിപ്പിച്ചു
വരുന്നത്;
(ബി)
കെ.എസ്.ഡി.പി.
കാന്‍സര്‍
മരുന്ന്നിര്മ്മാണം
എന്നേയ്ക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഡി.പി.യുടെ
പുനഃസംഘടന
4712.
ശ്രീ.കെ.സി.ജോസഫ്
,,
അടൂര്‍ പ്രകാശ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഡി.പി.യുടെ
പുനഃസംഘടന മറ്റ്
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
മാതൃകയാണെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ക്യാപ്സൂളും
സിറപ്പും
ഉല്പാദിപ്പിക്കുന്നതിനുളള
ബീറ്റാലാക്ടം പ്ലാന്റ്
പ്രവര്‍ത്തന
ക്ഷമമായിട്ടുണ്ടോ;
അറിയിക്കാമോ;
(സി)
സംസ്ഥാനത്തിന്
ആവശ്യമായ മരുന്നുകളുടെ
എത്ര ശതമാനമാണ്
കെ.എസ്.ഡി.പി.
ഉല്പാദിപ്പിക്കുവാന്
ലക്ഷ്യമിടുന്നത്;
വ്യക്തമാക്കാമോ;
(ഡി)
കെ.എസ്.ഡി.പി.യുടെ
പ്രൊഫഷണല്‍ നിലവാരം
മറ്റ് പ്രമുഖ
മള്‍ട്ടിനാഷണല്‍
മരുന്ന് കമ്പനികളുടെ
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ഇ)
കെ.എസ്.ഡി.പി.
ഉല്പാദിപ്പിക്കുന്ന
മരുന്നുകള്‍ കേരള
ജനറിക് എന്ന പേരില്‍
കുറഞ്ഞ വിലയ്ക്ക്
വില്‍ക്കുന്നത്
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ ?
സെന്റര്‍
ഫോര്‍ മാനേജ് മെന്റ്
ഡെവലപ്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
4713.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ മാനേജ് മെന്റ്
ഡെവലപ്മെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍ പ്രസ്തുത
സ്ഥാപനത്തിനായി
വകയിരുത്തിയ തുകയുടെ
ഭൂരിഭാഗവും
ചെലവഴിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വിശദീകരിക്കാമോ?
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളുടെ
പുനരുദ്ധാരണം
4714.
ശ്രീ.വി.
ജോയി
,,
എന്‍. വിജയന് പിള്ള
,,
രാജു എബ്രഹാം
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖല
വ്യവസായ സ്ഥാപനങ്ങളെ
പുനരുദ്ധരിച്ച്
ലാഭകരമാക്കുകയെന്ന
നയത്തിന്റെ ഭാഗമായി
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച് 270ശതമാനം
തുക അധികം
വകയിരുത്തികൊണ്ട്
വിപുലീകരണത്തിനും
നവീകരണത്തിനും ഉല്പാദന
ശേഷി വര്‍ദ്ധനവിലും
നടപ്പിലാക്കി വരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
ധാതു
മണല്‍ അധിഷ്ഠിത
വ്യവസായങ്ങള്‍ വഴി
സംസ്ഥാനത്തെ വികസന
കുതിപ്പിന് സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ;
(സി)
കെ.എം.എം.എല്‍.,
മലബാര്‍
സിമെന്റ്സ്,ട്രാവന്‍കൂര്‍
ടൈറ്റാനിയം തുടങ്ങിയ
പ്രമുഖ പൊതുമേഖല
സ്ഥാപനങ്ങളെ
നവീകരിക്കുന്നതിനും
വിപുലീകരിക്കുന്നതിനും
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങള്‍
4715.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളാണ് അടച്ച്
പൂട്ടിയിട്ടുള്ളത്;
(ബി)
ഇതില്‍
ഈ സര്‍ക്കാര്‍ ഏതൊക്കെ
സ്ഥാപനങ്ങളാണ് തുറന്ന്
പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങൾ
മെച്ചപ്പെടുത്താൻ നടപടി
4716.
ശ്രീ.എസ്.ശർമ്മ
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി. ഉണ്ണി
,,
കെ. ആന്‍സലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പൊതുമേഖലാ
സ്ഥാപനങ്ങളുടെ മുന്‍കാല
പ്രവര്‍ത്തനങ്ങളും
അവയുടെ നിലവിലുള്ള
അവസ്ഥയും സംബന്ധിച്ച്
വിശദമായ അവലോകനം
നടത്തിയതിന്റെ ഫലമായി
എന്തെല്ലാം
നേട്ടങ്ങളാണ് ഈ
മേഖലയില്‍ കൈവരിക്കാന്‍
സാധിച്ചത്;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍
ഉല്പാദന
സംവിധാനങ്ങളുടെയും
സാങ്കേതിക വിദ്യയുടെയും
കാലാനുസൃതമായ നവീകരണം,
കാര്യക്ഷമമായ
മാനേജ്മെന്റ് സംവിധാനം,
ധനപരമായ പുനരുദ്ധാരണം
എന്നിവയ്ക്കായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ വിപണന
പ്രവര്‍ത്തനങ്ങള്‍
വിപുലീകരിക്കുന്നതിന്റെയും
കാര്യക്ഷമമാക്കുന്നതിന്റെയും
ഭാഗമായി സ്ഥാപനങ്ങള്‍
തമ്മിലുള്ള സഹകരണം
മെച്ചപ്പെടുത്തി
വിറ്റുവരവ്
ഉയര്‍ത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ഡി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
മോണിട്ടര്‍
ചെയ്യുന്നതിനുള്ള
സംവിധാനം
ശക്തിപ്പെടുത്തി
പൊതുമേഖലയെ
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു
എന്നറിയിക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
4717.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
മാനേജിംഗ്
ഡയറക്ടര്‍മാരുടെ നിയമനം
സംബന്ധിച്ച് 2003-ലെ
ഭരണ പരിഷ്ക്കാര
കമ്മീഷന് എന്തെങ്കിലും
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ വിശദ
വിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ശിപാര്‍ശ
നടപ്പിലാക്കിയിട്ടുണ്ടോ;
ഇതില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
എം.ഡി.മാരുടെ നിയമനം
സംബന്ധിച്ച്
13.10.2016-ലെ
മന്ത്രിസഭാ യോഗം എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്;
ഇതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
ക്യാബിനറ്റ്
തീരുമാനമനുസരിച്ചിട്ടുള്ള
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;എങ്കില്‍
ഈ ഉത്തരവിനനുസരിച്ച്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
റിയാബിന്റെ
പ്രവര്‍ത്തനം
4718.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിയാബിന്റെ
പ്രവര്‍ത്തനം
വിശദീകരിക്കാമോ;
(ബി)
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
നിയമനങ്ങള്‍
സുതാര്യമാക്കാന്‍
റിയാബ് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;വിശദമാക്കുമോ;
(സി)
റിയാബിന്റെ
നിര്‍ദ്ദേശങ്ങള്‍
മറികടന്ന് സംസ്ഥാനത്തെ
പൊതുമേഖലാ
സ്ഥാപനങ്ങളില്‍
നിയമനങ്ങള്‍
നടന്നിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതുമേഖലാ
സ്ഥാപനങ്ങളിലെ
തൊഴിലവസരങ്ങള്‍
4719.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വ്യവസായ
വകുപ്പിന് കീഴില്‍
പൊതുമേഖലയില്‍
പുതിയതായി എത്ര
പേര്‍ക്ക് തൊഴില്‍
നല്‍കിയിട്ടുണ്ട്?
ഇന്റഗ്രേറ്റഡ്
ടൈറ്റാനിയം കോംപ്ലക്സ്
4720.
ശ്രീ.ഇ.പി.ജയരാജന്
,,
എം. നൗഷാദ്
,,
എന്‍. വിജയന് പിള്ള
,,
രാജു എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എം.എം.എല്‍(കേരള
മിനറല്‍സ് ആന്റ്
മെറ്റല്‍സ് ലിമിറ്റഡ്)
ന്റെ വികസനത്തിനായി
ഇന്റഗ്രേറ്റഡ്
ടൈറ്റാനിയം കോംപ്ലക്സ്
ആരംഭിക്കുന്നതിന് ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ധാതുമണല്‍
വ്യവസായത്തില്‍
വന്‍കുതിപ്പിന്
വഴിയൊരുക്കുന്ന
പ്രസ്തുത പദ്ധതിക്കായി
ആവശ്യമായി വരുന്ന
നിക്ഷേപങ്ങള്‍
സമാഹരിക്കുന്നത്
ഏതെല്ലാം
മാര്‍ഗ്ഗത്തിലൂടെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ധാതുമണലില്‍
നിന്നും എന്തെല്ലാം
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങളാണ്
കെ.എം.എം.എല്‍.
നിലവില്‍
ഉത്പാദിപ്പിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
ഇന്റഗ്രേറ്റഡ്
ടൈറ്റാനിയം കോംപ്ലക്സ്
വരുന്നതോടുകൂടി
എന്തെല്ലാം
മൂല്യവര്‍ദ്ധിത
ഉത്പന്നങ്ങള്‍
ഉത്പാദിപ്പിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ജില്ലാ
വ്യവസായ കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
4721.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജില്ലാ
വ്യവസായ കേന്ദ്രങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഓഫീസ്
സംവിധാനം
ഉള്‍പ്പെടെയുള്ളവ
കാലാനുസൃതമായി
നവീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ?
വ്യവസായ
മേഖലയ്ക്ക് ഉണര്‍വ്
4722.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ മേഖലയ്ക്ക്
പുതിയ ഉണര്‍വ്
നല്കുന്ന തരത്തില്‍
എന്തെല്ലാം പദ്ധതികള്‍
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നടപ്പിലാക്കി
എന്ന് അറിയിക്കുമോ;
(ബി)
അവയുടെ
വിശദാംശം അറിയിക്കുമോ ?
അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
വ്യാവസായിക പ്രവര്‍ത്തനങ്ങള്‍
താഴെത്തലത്തില്‍
പ്രോത്സാഹിപ്പിക്കുന്നതിനുമായി
പദ്ധതികള്‍
4723.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനും
വ്യാവസായിക
പ്രവര്‍ത്തനങ്ങള്‍
താഴെത്തലത്തില്‍
പ്രോത്സാഹിപ്പിക്കുന്നതിനുമായി
ആവിഷ്കരിച്ച പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ കൈവശം
ഉപയോഗിക്കപ്പെടാതെയുള്ള
ഭൂമി ഉപയോഗപ്പെടുത്തി
വ്യവസായ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിനുള്ള
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഇപ്രകാരം
എത്ര ഭൂമി
ലഭ്യമാക്കിയെന്നും
വ്യവസായ മേഖലയില്‍ ഇത്
ഉണ്ടാക്കിയ നേട്ടം
എന്തെന്നും
വിശദമാക്കുമോ?
ഓട്ടുകമ്പനി
മേഖല നേരിടുന്ന പ്രതിസന്ധി
4724.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
അസംസ്കൃത വസ്തുക്കളുടെ
ക്ഷാമം സംസ്ഥാനത്തെ
വ്യവസായ മേഖലയെ
പ്രതികൂലമായി
ബാധിക്കുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിര്‍മ്മാണ
മേഖലയില്‍ കരിങ്കല്ല്,
മണല്‍ എന്ന പോലെ ഓട്ടു
കമ്പനി മേഖലയില്‍
കളിമണ്ണിന്റെ ക്ഷാമം
സൃഷ്ടിക്കുന്ന
പ്രയാസങ്ങള്‍
പരിശോധിക്കുകയുണ്ടായോ;
(സി)
എങ്കിൽ
1878 - ല്‍ സ്ഥാപിതമായ
കോഴിക്കോട് ജില്ലയിലെ
കാലിക്കറ്റ് ടെെല്‍
കമ്പനി കളിമണ്‍ ക്ഷാമം
കാരണം ഇപ്പോള്‍
അടച്ചുപൂട്ടുകയുണ്ടായോ;
(ഡി)
എങ്കില്‍
ധാരാളം ഓട്ടുകമ്പനികള്‍
പ്രവര്‍ത്തിക്കുന്ന ഇൗ
മേഖലയില്‍ കളിമണ്‍
ക്ഷാമം മറ്റു
കമ്പനികളുടെ
ഉത്പാദനത്തെയും
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
ഇത്
ഒഴിവാക്കാന്‍ ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
കളിമണ്ണ് ഇറക്കുമതി
ചെയ്യുന്ന കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
തൊഴിലാളികള്‍ക്ക്
വ്യവസായ മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍
4725.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തൊഴിലാളികള്‍ക്ക്
വ്യവസായ മേഖലയില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
എന്തെല്ലാം
പുതിയ സംരംഭങ്ങളാണ്
ഇതിനായി
ആരംഭിക്കാനുദ്ദേശിക്കുന്നത്
; വിവരിക്കുമോ;
(സി)
ഏതൊക്കെ
മേഖലകളാണ് ഇതിനു വേണ്ടി
തെരഞ്ഞെടുത്തിരിക്കുന്നത്;
വിശദമാക്കാമോ?
കൃഷി
അധിഷ്ഠിത വ്യവസായ സംരംഭങ്ങൾ
4726.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം കൃഷി
അധിഷ്ഠിത വ്യവസായ
സംരംഭങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഈ
മേഖലയില്‍ എത്ര പുതിയ
സംരംഭങ്ങൾ ആരംഭിച്ചു
എന്ന്
അറിയിക്കുമോ;ഇവയുടെ
വിശദാംശം അറിയിക്കുമോ?
ഭക്ഷ്യ
സംസ്കരണ മേഖലയില്‍ പുതിയ
സംരംഭങ്ങള്‍
4727.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഭക്ഷ്യ
സംസ്കരണ മേഖലയില്‍
പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഏതെങ്കിലും
പുതിയ സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
അറിയിക്കുമോ?
വ്യവസായ
വകുപ്പിന്റെ പദ്ധതികള്‍ക്കായി
സ്ഥലം ഏറ്റെടുക്കല്‍
4728.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പ്
പദ്ധതികള്‍ക്കായി സ്ഥലം
ഏറ്റെടുക്കുന്നതിന്
മുന്നോടിയായി സാധ്യതാ
പഠനം നടത്താറുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏത് ഏജന്‍സി
മുഖാന്തരമാണ് സാധ്യതാ
പഠനം നടത്തി വരുന്നത്;
അംഗീകൃത ഏജന്‍സികള്‍
ഏതെല്ലാം എന്ന്
വെളിപ്പെടുത്തുമോ;
(സി)
തലപ്പിള്ളി
താലൂക്കില്‍ ഫയര്‍
ക്രാക്കേഴ്സ് പ്രോഡക്ട്
ക്ലസ്റ്റര്‍
സ്ഥാപിക്കുന്നതിനും
വടക്കാഞ്ചേരി
വില്ലേജില്‍ വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിനും
നിലവില്‍ സാധ്യതാ പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഏജന്‍സിയുടെ
പേരുവിവരവും പഠന
റിപ്പോര്‍ട്ടും
ലഭ്യമാക്കുമോ;
(ഇ)
തലപ്പിള്ളി
താലൂക്കില്‍ ഫയര്‍
ക്രാക്കേഴ്സ് പ്രോഡക്ട്
ക്ലസ്റ്റര്‍
സ്ഥാപിക്കുന്നതിനും
വടക്കാഞ്ചേരി
വില്ലേജില്‍ വ്യവസായ
പാര്‍ക്ക്
സ്ഥാപിക്കുന്നതിനും
ഏതെങ്കിലും ഏജന്‍സിയോ
സ്ഥാപനങ്ങളോ വ്യക്തികളോ
ആവശ്യം
ഉന്നയിച്ചിട്ടുണ്ടോ;
പകര്‍പ്പ്
ലഭ്യമാക്കുമോ?
വ്യവസായിക
രംഗത്ത് നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കര്‍മ്മ പദ്ധതി
4729.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യാവസായിക രംഗത്ത്
നിക്ഷേപങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനായി
പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിന്
എന്തെല്ലാം
പ്രോത്സാഹനങ്ങളും
സഹായങ്ങളുമാണ്
നല്കാനുദ്ദേശിക്കുന്നത്;
വിശദീകരിക്കുമോ;
(ബി)
പുതിയ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിന്
നേരിടുന്ന കാലതാമസം
ഒഴിവാക്കാന്‍
ഭരണതലത്തില്‍
എന്തെല്ലാം നടപടികളാണ്
കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ചെറുകിട
ഇടത്തരം വ്യവസായ പുരോഗതി
4730.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെറുകിട
ഇടത്തരം വ്യവസായ
സംരംഭകരുടെ
സംരംഭങ്ങളുടെ
പുരോഗതിക്കായി
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
മുള വ്യവസായം
4731.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത വ്യവസായ
മേഖലകളിലൊന്നായ മുള
കൊണ്ട് വിവിധ
ഉത്പന്നങ്ങള്‍
നിര്‍മ്മിക്കുന്ന
മേഖലയെ
പ്രോത്സാഹിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
ഉത്പന്നങ്ങൾ
വിറ്റഴിക്കുന്നതിന്
പ്രത്യേകമായ വില്‍പ്പന
മേളകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തകര്‍ച്ച നേരിടുന്ന പരമ്പരാഗത
വ്യവസായ മേഖലകള്‍
4732.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തകര്‍ച്ച
നേരിടുന്ന പരമ്പരാഗത
വ്യവസായ മേഖലകള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കരകൗശല
വികസന കോര്പ്പറേഷന് കേന്ദ്രം
അനുവദിച്ച തുക
4733.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2001ഏപ്രില്‍
1 മുതല്‍ 2018
ഫെബ്രുവരി വരെ കരകൗശല
വികസന കോര്പ്പറേഷന്
കേന്ദ്ര കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നും ഓരോ വര്‍ഷവും
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവുകളില്‍ കേന്ദ്ര
കരകൗശല വികസന
കമ്മീഷണറേറ്റില്‍
നിന്നും തുക
അനുവദിച്ചുകൊണ്ടുള്ള
സാങ്ഷന് ഓര്‍ഡറുകളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വര്‍ഷങ്ങളില്‍
വിനിയോഗിച്ച തുകയുടെയും
വിനിയോഗിക്കാതെ
പലിശയടക്കം തിരിച്ചയച്ച
തുകയുടെയും വിശദവിവരം
വ്യക്തമാക്കുമോ;
(ഡി)
ഈ
കാലയളവില്‍ ഓരോ
വര്‍ഷവും എത്ര
തുകയ്ക്കുള്ള ധനവിനിയോഗ
സര്‍ട്ടിഫിക്കറ്റ്
നല്‍കിയിട്ടുണ്ട്
എന്നതിന്റെ വിശദാംശം
നല്‍കുമോ?
എക്സ്സര്വ്വീസ്
മെന്‍
സഹകരണ
കോളനി
സംഘം
വക സ്ഥലത്ത് അഗ്രോ
ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്
4734.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
പ്രവര്‍ത്തിച്ചു വരുന്ന
എക്സ്സര്വ്വീസ് മെന്‍
സഹകരണ കോളനി സംഘം വക
സ്ഥലത്ത് അഗ്രോ
ഇന്‍ഡസ്ട്രിയല്‍
പാര്‍ക്ക്
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സംഘം സെക്രട്ടറി
സമര്‍പ്പിച്ച
അപേക്ഷയില്‍ എന്ത്
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
സഹകരണ
സ്പിന്നിങ്ങ് മില്ലുകളിലെ
തൊഴിലാളികള്‍ക്ക് ശമ്പളം
4735.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
സ്പിന്നിങ്ങ്
മില്ലുകളിലെ
തൊഴിലാളികള്‍ക്ക്
നിലവില്‍ ശമ്പളം
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
കേരള
കോ-ഓപ്പറേറ്റീവ് ആക്ട്
(1969) സെക്ഷന്‍
80-യുടെ ആനുകൂല്യം
പ്രസ്തുത മേഖലയിലെ
തൊഴിലാളികള്‍ക്ക്
നല്കാന് 2015-16-ല്‍
തത്വത്തില്‍ തീരുമാനം
എടുത്തിരുന്നുവോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
സെക്ഷന്‍
80-യുടെ ആനുകൂല്യം
പ്രസ്തുത മേഖലയിലെ
തൊഴിലാളികള്‍ക്ക്
നല്കാന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെല്‍ട്രോണ്‍
കംപോണന്റ് കോപ്ലക്സ്
ലിമിറ്റഡ് ലെ എഞ്ചിനീയറിംഗ്
തസ്തികയിലെ റാങ്ക് ലിസ്റ്റ്
4736.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെല്‍ട്രോണ്‍
കംപോണന്റ് കോപ്ലക്സ്
ലിമിറ്റഡ് (KCCL)
എഞ്ചിനീയറിംഗ്
തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
എന്നാണ്
പ്രസിദ്ധീകരിച്ചതെന്നും
അതില്‍ നിന്ന് എത്ര
പേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്നും
വിശദമാക്കാമോ;
(സി)
പ്രസ്തുത തസ്തികയില്‍
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഒഴിവുള്ള
തസ്തികയിലേയ്ക്ക്
റാങ്ക് ലിസ്റ്റില്‍
നിന്നല്ലാതെ നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
വൈഗൈ
ത്രഡ്സ്
4737.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
ഭൂമിയില്‍
പ്രവര്‍ത്തിച്ചിരുന്ന
കൊരട്ടി വൈഗൈ ത്രഡ്സ്
കമ്പനിയിലെ തൊഴില്‍
നഷ്ടപ്പെട്ട
തൊഴിലാളികള്‍ക്ക്
കര്‍ണ്ണാടക
ഹൈക്കോടതിയില്‍
നിലനില്‍ക്കുന്ന കേസ്
അവസാനിക്കുന്നതോടെ
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കുമെന്നും, സ്ഥലം
സര്‍ക്കാര്‍
തിരിച്ചുപിടിക്കുമെന്നും
മുന്‍
മുഖ്യമന്ത്രിയുടെയും,
മന്ത്രിമാരുടെയും
സാന്നിദ്ധ്യത്തില്‍
എടുത്ത തീരുമാനം
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ ;
(ബി)
അങ്ങനെ
തിരിച്ചുപിടിക്കുന്ന
സ്ഥലവും കമ്പനിവക
കെട്ടിടവും വ്യവസായ
ആവശ്യങ്ങള്‍ക്കും,
മറ്റു വികസന
ആവശ്യങ്ങള്‍ക്കും
പ്രയോജനപ്പെടുത്തുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
അരൂര്‍
മണ്ഡലത്തിലെ സ്ഥാപനങ്ങളുടെ
വികസന പ്രവർത്തനങ്ങൾ
4738.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം അരൂര്‍
മണ്ഡലത്തിലെ അരൂര്‍
കെല്‍ട്രോണ്‍
കണ്ട്രോള്സ്,
പള്ളിപ്പുറം ഇന്‍ഫോ
പാര്‍ക്ക്, തുറവൂര്‍
സില്‍ക്ക്
എന്നിവിടങ്ങളില്‍
നടത്തിയ വികസന
പ്രവർത്തനങ്ങൾ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഭാവിയില്‍ എന്തൊക്കെ
വികസന പ്രവർത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
മലപ്പുറം
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തില്‍ വനിതാ
കോളേജിനായി സ്ഥലം
4739.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
വ്യവസായ വളര്‍ച്ചാ
കേന്ദ്രത്തില്‍
ഗവണ്മെന്റ് വനിതാ
കോളേജിനായി
അനുവദിച്ചിട്ടുള്ള 5
ഏക്കര്‍ ഭൂമി വിട്ട്
കൊടുക്കുന്നതിനുള്ള
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണ്;
വിശദാംശം നല്‍കുമോ;
(ബി)
താത്ക്കാലികമായി
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
കോളേജിന് സ്വന്തം
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എത്രയും വേഗം സ്ഥലം
വിട്ട് കൊടുത്ത്
ഉത്തരവിറക്കുമോ എന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ സ്പിന്നിംഗ്
മില്‍
4740.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ
സ്പിന്നിംഗ് മില്‍
തുറക്കാന്‍
കഴിയാത്തതിന്
കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനാവശ്യമായ
പണം കാസര്‍ഗോഡ് വികസന
പാക്കേജില്‍നിന്നും
അനുവദിച്ചിട്ടും
പ്രവൃത്തികള്‍
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
തലപ്പിള്ളി
താലൂക്കില്‍ ഫയര്‍
ക്രാക്കേഴ്സ് പ്രോഡക്ട്
ക്ലസ്റ്റര്‍
4741.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ തലപ്പിള്ളി
താലൂക്കില്‍ ഫയര്‍
ക്രാക്കേഴ്സ് പ്രോഡക്ട്
ക്ലസ്റ്റര്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനാവശ്യമായ സ്ഥലം
സര്‍ക്കാര്‍
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ സര്‍വ്വേ
നമ്പരും
വിസ്തീര്‍ണ്ണവും
വെളിപ്പെടുത്തുമോ?
വടക്കാഞ്ചേരി
വില്ലേജില്‍ വ്യവസായ
പാര്‍ക്ക്
4742.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വടക്കാഞ്ചേരി
വില്ലേജില്‍ പുതിയ
വ്യവസായ പാര്‍ക്ക്
ആരംഭിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ?
(ബി)
ഉണ്ടെങ്കില്‍
വടക്കാഞ്ചേരി
വില്ലേജില്‍
ഇതിനാവശ്യമായ സ്ഥലം
കണ്ടെത്തിയിട്ടുണ്ടോെയന്ന്
അറിയിക്കാമോ?
(സി)
ഉണ്ടെങ്കില്‍
ആയതിന്റെ സര്‍വ്വെ
നമ്പരും
വിസ്തീര്‍ണ്ണവും
വെളിപ്പെടുത്താമോ?
വാണിജ്യ
പ്രവര്‍ത്തനങ്ങള്‍ക്ക്
കോമേഴ്സ് മിഷന്
4743.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാണിജ്യ സംബന്ധമായ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
കോമേഴ്സ് മിഷന്
ആരംഭിക്കുവാന്‍
പദ്ധതിയുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ ഭാഗമായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
ചെയ്യാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയില്‍
പ്രവര്‍ത്തിക്കുന്ന
ക്വാറികള്‍
4744.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍
നിയമവിധേയമായി
പ്രവര്‍ത്തിക്കുന്ന
ക്വാറികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ചെറുകിട
ക്വാറികള്‍
പ്രവര്‍ത്തിക്കുന്നതിനുള്ള
അനുമതിക്ക് ആവശ്യമായ
നിബന്ധനകളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ക്വാറി
ഉല്പന്നങ്ങളുടെ കുറവ്
പരിഹരിക്കാൻ ഇറക്കുമതി
4745.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്വാറി ഉല്പന്നങ്ങളായ
കരിങ്കല്ല്, എം.സാന്റ്,
പി.സാന്റ് എന്നിവയുടെ
ലഭ്യതയിലുള്ള കുറവ്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇത് നിര്‍മാണ
മേഖലയിലുണ്ടാക്കുന്ന
പ്രതിസന്ധി
പരിശോധിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
കേരളത്തില്‍ കരിങ്കല്ല്
ഇറക്കുമതി
ചെയ്യുന്നതിനുള്ള
സന്നദ്ധത അറിയിച്ച്
മലേഷ്യന്‍ കമ്പനി
സര്‍ക്കാരിനെ
സമീപിക്കുകയുണ്ടായോ;വ്യക്തമാക്കാമോ;
(ഡി)
നേരത്തെ
മണല്‍ ക്ഷാമം
പരിഹരിക്കാന്‍ വിവിധ
തുറമുഖങ്ങള്‍ വഴി വിദേശ
മണല്‍ സംസ്ഥാനത്ത്
എത്തിക്കുകയുണ്ടായോ;വെളിപ്പെടുത്തുമോ;
(ഇ)
എങ്കില്‍
സമാന രീതിയില്‍
കരിങ്കല്ല് ഇറക്കുമതി
ചെയ്യുന്നതിന്
തടസ്സമുണ്ടോ;വിശദവിവരം
നല്‍കുമോ;
(എഫ്)
എങ്കില്‍
ഇതിനായി നിലവിലെ
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തേണ്ടിവരുമോ;
വ്യക്തമാക്കുമോ?
കുട്ടനാട് മണ്ഡലത്തിലെ
ധാതുപര്യവേക്ഷണങ്ങള്
4746.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പ്
കുട്ടനാട് നിയോജക
മണ്ഡലത്തില്‍
ഏതെങ്കിലും
ധാതുപര്യവേക്ഷണങ്ങള്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
നിക്ഷേപത്തിന്റെ അളവ്,
ഗുണനിവാരം എന്നിവ
വ്യക്തമാക്കാമോ?
മൈനിംഗ്
& ജിയോളജി വകുപ്പ്
ഡയറക്ടര്‍ക്കെതിരെയുള്ള കേസ്
4747.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൈനിംഗ്
& ജിയോളജി
വകുപ്പിലെ ഡയറക്ടറുടെ
ചാര്‍ജ് വഹിക്കുന്ന
സി.കെ.ബൈജു എന്ന
വ്യക്തിയ്ക്കെതിരെ
നിലവില്‍ വിജിലന്‍സ്
കേസ് ഉള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എത്ര കേസുകള്‍ ഉണ്ട്;
ഇതിന്റെ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ടിയാനെ
ഡയറക്ടര്‍ ഇന്‍ ചാര്‍ജ്
സ്ഥാനത്ത് നിന്നും
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്
എന്നറിയിക്കാമോ;
(സി)
വിജിലന്‍സ്
കേസില്‍ ഉള്‍പ്പെട്ട
പ്രസ്തുത വ്യക്തിയെ ഏതു
മാനദണ്ഡത്തിന്റെ
അടിസ്ഥാനത്തിലാണ്
ഡയറക്ടര്‍ ഇന്‍
ചാര്‍ജിന്റെ ചുമതല
നല്കി
നിയമിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ; ടിയാനെ
പ്രസ്തുത
സ്ഥാനത്തുനിന്നും
മാറ്റുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
മൈനിംഗ്
& ജിയോളജി
വകുപ്പില്‍ ഡയറക്ടര്‍
സ്ഥാനത്തേയ്ക്ക്
യോഗ്യതയുള്ള എത്ര പേര്
നിലവിലുണ്ട്; അവരുടെ
പേരും തസ്തികയും
വ്യക്തമാക്കാമോ; ഇവരെ
ഡയറക്ടറായി
നിയമിക്കാത്തത്
എന്ത്കൊണ്ടാണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഇ)
QV-NO-VE06/2009
EKM Vig Special Cell ,
No.V.C.11/2016/ SCE,
TVM എന്നിങ്ങനെ 2
വിജിലൻസ് കേസ്സുകള്‍
ഉള്ളതിന്റെ ഇപ്പോഴത്തെ
അവസ്ഥ എന്താണ്;
വിശദമാക്കാമോ?
മൈനിംഗ്
ആന്റ് ജിയോളജി വകുപ്പിന്റെ
രാസപരിശോധനകള്‍
4748.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മൈനിംഗ്
ആന്റ് ജിയോളജി
വകുപ്പിന്റെ കീഴിലുള്ള
രാസപരിശോധനശാലയില്
കുട്ടനാട് നിയോജക
മണ്ഡലത്തിലെ മണ്ണ്,
മണല്‍,
ചീനിക്കളിമണ്ണ്,വിവിധതരം
പാറകള്‍,
ലോഹസങ്കരങ്ങള്‍,
അയിരുകള്‍
തുടങ്ങിയവയുടെ
രാസപരിശോധന ആധുനിക
ഉപകരണങ്ങള്‍ ഉപയോഗിച്ച്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദവിവരം
ലഭ്യമാക്കുമോ?
നിര്‍മ്മാണ
സാമഗ്രികളുടെ വിലവര്‍ദ്ധന
T 4749.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
സാമഗ്രികള്‍ക്ക്
സംസ്ഥാനത്ത് അടിക്കടി
വിലവര്‍ദ്ധിക്കുന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
നിര്‍മ്മാണ മേഖലയില്‍
ഉപയോഗിക്കുന്ന സിമന്റ്,
മണല്‍, കമ്പി, പാറ
ഉല്‍പ്പന്നങ്ങള്‍
എന്നിവയുടെ വില
സ്ഥിരമായി
നിശ്ചയിക്കാന്‍
എന്തെങ്കിലും സംവിധാനം
സര്‍ക്കാരിനുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത് നിരീക്ഷിക്കാനും
നിശ്ചിത വില
തീരുമാനിച്ച് ഈ
വിലയില്‍ സാധനങ്ങള്‍
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാകുന്നു എന്ന്
ഉറപ്പുവരുത്താനും നടപടി
സ്വീകരിക്കുമോ;വിശദീകരിക്കുമോ;
(സി)
നിര്‍മ്മാണ
സാമഗ്രികളുടെ കൃത്രിമ
ക്ഷാമം സൃഷ്ടിച്ച്
ബോധപൂര്‍വ്വം
വിലക്കയറ്റം
സൃഷ്ടിക്കാന്‍
ഏതെങ്കിലും തരത്തിലുള്ള
ശ്രമം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സര്‍ക്കാര്‍
സംവിധാനങ്ങളിലൂടെ
ഭവനനിര്‍മ്മാണത്തിന്
സഹായം ലഭിക്കുന്ന
മുഴുവന്‍ ആളുകള്‍ക്കും
പ്രയോജനപ്പെടും വിധം
സര്‍ക്കാരിന്റെ
നേതൃത്വത്തില്‍
താലൂക്ക്
കേന്ദ്രങ്ങളിലെങ്കിലും
കുറഞ്ഞ വിലയില്‍
നിര്‍മ്മാണ സാമഗ്രികള്‍
നല്‍കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഇല്ലെങ്കില്‍ താലൂക്ക്
കേന്ദ്രങ്ങളില്‍ ഇവ
ആരംഭിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മണലിന്റെയും
കരിങ്കല്‍ക്വാറി
ഉത്പന്നങ്ങളുടെയും ഇറക്കുമതി
4750.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണ
മേഖലയില്‍ മണലിന്റെയും
കരിങ്കല്‍ക്വാറി
ഉത്പന്നങ്ങളുടെയും
ക്ഷാമം കണക്കിലെടുത്ത്
വിദേശത്തുനിന്നും ഇവ
ഇറക്കുമതി
ചെയ്യുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വിദേശ
മണല്‍ ഇറക്കുമതി
ചെയ്യുന്നതിന്
സര്‍ക്കാര്‍
എന്തെങ്കിലും ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകർപ്പ്
ലഭ്യമാക്കുമോ?
കൈത്തറി
സ്കൂള്‍ യൂണിഫോം
4751.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
യൂണിഫോം കൈത്തറി
ഉത്പന്നമാക്കുന്നതിന്
വ്യവസായ വകുപ്പ്
വിദ്യാഭ്യാസ
വകുപ്പുമായി
കൂടിയാലോചിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പദ്ധതിയുടെ
വിജയത്തിനായി കൂടുതല്‍
കൈത്തറികള്‍
ഒരുക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
മറ്റെന്തെല്ലാം
സഹായമാണ് ഈ രംഗത്തെ
തൊഴിലാളികള്‍ക്കായി
നല്‍കുന്നതിന്
സര്‍ക്കാരിന്റെ
പരിഗണനയിലുള്ളതെന്ന്
അറിയിക്കുമോ?
കേരള
സ്റ്റേറ്റ് ടെക്സ്റ്റൈല്‍
കോര്പ്പറേഷന് ലിമിറ്റഡ്
4752.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
വകുപ്പിന് കീഴിലെ കേരള
സ്റ്റേറ്റ്
ടെക്സ്റ്റൈല്‍
കോര്പ്പറേഷന്
ലിമിറ്റഡിന്(കെ.എസ്.ടി.സി)
എത്ര സ്പിന്നിങ്
മില്ലുകളാണ് ഉള്ളത്;
ഇവയില്‍ സാമ്പത്തിക
പ്രതിസന്ധി രൂക്ഷമായി
പ്രവര്‍ത്തനം തുടരാന്‍
നിവൃത്തിയില്ലാത്തവ
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
കോട്ടണ്‍
കോര്പ്പറേഷന് ഓഫ്
ഇന്ത്യയില്‍ നിന്ന്
ഗുണമേന്മയുള്ള കോട്ടണ്‍
കുറഞ്ഞ വിലയ്ക്ക്
ലഭിച്ചിട്ടും ഈ
സ്പിന്നിങ് മില്ലുകള്‍
സാമ്പത്തിക
പ്രതിസന്ധിയിലായതിന്
കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
തകര്‍ച്ചയിലായ
സ്പിന്നിങ് മില്ലുകളെ
അടച്ചു പൂട്ടലിന്റെ
വക്കില്‍ നിന്നും
കരകയറ്റുന്നതിന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
പവര്‍ലൂം
മേഖലയും ചെറുകിട
ടെക്സ്റ്റൈല്‍ മേഖലയും
4753.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പവര്‍ലൂം മേഖലയും
ചെറുകിട ടെക്സ്റ്റൈല്‍
മേഖലയും
പ്രതിസന്ധിയിലാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
മേഖലയെ
സംരക്ഷിക്കുന്നത്തിന്
നിലവില്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കൈത്തറി
മേഖലയ്ക്ക് നല്കുന്ന
ആനുകൂല്യങ്ങള്‍
പ്രസ്തുത മേഖലയ്ക്കും
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പവര്‍ലൂം
മേഖലയെ
ശക്തിപ്പെടുത്തുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ
എന്നറിയിക്കാമോ?
ടെക്സ്റ്റൈല്‍
മേഖലയിലെ തൊഴിലാളികളുമായുള്ള
ദീര്‍ഘകാല ഉടമ്പടി
4754.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സഹകരണ
ടെക്സ്റ്റൈല്‍
മേഖലയിലെ
തൊഴിലാളികളുമായുള്ള
ദീര്‍ഘകാല ഉടമ്പടി
അവസാനമായി പുതുക്കിയത്
എന്നാണ്; വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഉടമ്പടി
പുതുക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ഉടമ്പടി എന്നത്തേക്ക്
പുതുക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
ഖാദി
ഗ്രാമങ്ങള്‍
4755.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതൊക്കെ ജില്ലകളില്‍
ഏതെല്ലാം
ഗ്രാമങ്ങളിലാണ് ഖാദി
ഗ്രാമങ്ങള്‍
സ്ഥാപിക്കുന്നത്;
(ബി)
ഖാദി
ഗ്രാമങ്ങള്‍ വഴി എത്ര
തൊഴിലവസരങ്ങള്‍
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഗ്രാമങ്ങള്‍ വഴി
ഉല്പാദിപ്പിക്കുന്ന
ഉല്പന്നങ്ങള്ക്കുള്ള
വിപണി എങ്ങനെ
കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
പല്ലാരിമംഗലം
ഖാദി സൗഭാഗ്യക്ക് പുതിയ
കെട്ടിടം
4756.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
പല്ലാരിമംഗലം ഖാദി
സൗഭാഗ്യക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
പൊതുമരാമത്ത്( കെട്ടിട
വിഭാഗം )
വകുപ്പ്എസ്റ്റിമേറ്റ്
തയ്യാറാക്കി നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി വ്യവസായ
വകുപ്പിന്റെ
പദ്ധതികളിലുള്‍പ്പെടുത്തി
ഭരണാനുമതി നല്കി തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
കെട്ടിടനിര്‍മ്മാണം എം.
എല്‍. എ. ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി വ്യവസായ
(കെ) വകുപ്പ് ഭരണാനുമതി
നല്‍കിയിരുന്നെങ്കിലും
പ്രവൃത്തി
നടപ്പിലാക്കാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പ്രവൃത്തി 2018 - 19
സാമ്പത്തിക വര്‍ഷം തുക
അനുവദിച്ച് നിര്‍മ്മാണം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ഗ്രാമീണ
കായിക രംഗത്തിന് ഉണര്‍വേകുന്ന
പദ്ധതികള്‍
4757.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗ്രാമീണ
തലത്തില്‍ കായിക
രംഗത്തിന് ഉണര്‍വേകുന്ന
ഏതെങ്കിലും
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിലേക്കായി
എത്ര രൂപയാണ്
നീക്കിവെച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ഫുട്ബോളില്‍
തല്പരരായ കുട്ടികള്‍ക്ക്
വിദഗ്ദ്ധ പലിശീലനം
4758.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗര-ഗ്രാമീണ
മേഖലയിലെ ഫുട്ബോളില്‍
തല്പരരായ കുട്ടികളെ
ചെറിയ പ്രായത്തില്‍
തന്നെ കണ്ടെത്തി
വിദഗ്ദ്ധ പലിശീലനം
ലഭ്യമാക്കി മികച്ച
ഫുട്ബോള്‍ താരങ്ങളെ
വളര്‍ത്തിയെടുക്കാനായി
ആവിഷ്കരിച്ച ഫുട്ബോള്‍
പരിശീലന പദ്ധതി
നടപ്പിലാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
പദ്ധതി പ്രകാരം
കുട്ടികളെ
തെരഞ്ഞെടുത്തിട്ടുണ്ടോ
;
(സി)
പ്രസ്തുത
തെരഞ്ഞെടുപ്പിനായി
സ്വീകരിച്ച
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കാമോ?
സ്ക്കൂള്
കുട്ടികളില്‍ കായിക അഭിരുചി
വളര്‍ത്തുന്നതിന് പദ്ധതികൾ
4759.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്ക്കൂള്
കുട്ടികളില്‍ കായിക
അഭിരുചി
വളര്‍ത്തുന്നതിനും
വിവിധ കായിക ഇനങ്ങളെ
പരിചയപ്പെടുത്തുന്നതിനും
എന്തെല്ലാം പരിപാടികള്‍
കായിക വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുണ്ട്;
(ബി)
എന്തെല്ലാം
പദ്ധതികളാണ് വകുപ്പ്
ഇതിനായി തുടക്കം
കുറിച്ചിട്ടുള്ളതെന്ന്
വിവരിക്കുമോ;
(സി)
എതെല്ലാം
സ്ക്കുളുകളിലാണ് ഇവ
നടപ്പാക്കിവരുന്നത്;
വിശദമാക്കുമോ?
മിനി
സ്റ്റേഡിയങ്ങൾ
4760.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബജറ്റില്‍ പ്രഖ്യാപിച്ച
ഒരു പഞ്ചായത്തില്‍ ഒരു
സ്റ്റേഡിയം എന്ന പദ്ധതി
പ്രകാരം എത്ര മിനി
സ്റ്റേഡിയങ്ങളാണ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ബി)
ഇത്
എവിടെയെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
കായികരംഗത്ത്
ഉന്നതനിലവാരം
പുലര്‍ത്തുന്ന എറണാകുളം
ജില്ലയിലെ ചെല്ലാനം
ഗ്രാമപഞ്ചായത്തിലെ
പുത്തന്‍തോട്
ഗവണ്മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂളില്‍
സ്റ്റേഡിയം
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
എല്ലാ
പഞ്ചായത്തുകളിലും കളിസ്ഥലം
പദ്ധതി
4761.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
പഞ്ചായത്തുകളിലും
കളിസ്ഥലം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ വിശദമായ
റിപ്പോര്‍ട്ട് കായിക
വകുപ്പ്
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
മാവേലിക്കര
നിയോജകമണ്ഡലത്തില്‍
കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
വകുപ്പ് തെരഞ്ഞെടുത്ത
സ്ഥലങ്ങളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കളിസ്ഥലം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതികള്‍
4762.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ മേഖലയില്‍
കളിസ്ഥലം
നിര്‍മ്മിക്കുന്നതിന്
ഏതെല്ലാം പദ്ധതികളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കളിസ്ഥലങ്ങളുടെ
നിര്‍മ്മാണത്തിന് ഗ്രാമ
- ബ്ലോക്ക്
പഞ്ചായത്തുകള്ക്കു്
ധനസഹായം നല്‍കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(സി)
പഞ്ചായത്ത്-
മുന്‍സിപ്പല്‍
സ്റ്റേഡിയങ്ങള്‍ ആധുനിക
രീതിയില്‍
നവീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
മേലാറ്റൂര്‍
മിനി സ്റ്റേഡിയം
4763.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19-
ലെ ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തിലെ
മേലാറ്റൂര്‍ മിനി
സ്റ്റേഡിയം
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ വിശദമായ
എസ്റ്റിമേറ്റ്
തയ്യാറാക്കി
സമര്‍പ്പിക്കുന്നതിന്
കായിക വകുപ്പ്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ;
(ബി)
പ്രസ്തുത
പ്രവൃത്തിയ്ക്ക്
അടിയന്തരമായി ഭരണാനുമതി
നല്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുന്നതിന്
കായിക വകുപ്പ് നടപടി
സ്വീകരിക്കുമോ ?
ചാലക്കുടിയിലെ
ഇന്‍ഡോര്‍ സ്റ്റേഡിയം
4764.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ അനുവദിച്ച
ഇന്‍ഡോര്‍
സ്റ്റേഡിയത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണ്;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നേയ്ക്ക്
ആരംഭിക്കുമെന്നും
എന്തെല്ലാം
സൗകര്യങ്ങളാണ് പ്രസ്തുത
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
സര്‍ക്കാര്‍ സര്‍വീസിലേക്ക്
കായികതാരങ്ങളുടെ
തെരഞ്ഞെടുപ്പ്
4765.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വീസിലേക്ക്
കായികതാരങ്ങളെ
തെരഞ്ഞെടുക്കുന്നതിന്
അവസാനമായി അപേക്ഷ
സ്വീകരിച്ചതെപ്പോഴാണെന്ന്
വെളിപ്പെടുത്താമോ ;
(ബി)
അതു
പ്രകാരം എത്ര പേര്‍ക്ക്
നിയമന ഉത്തരവ്
നല്‍കിയെന്നും
എപ്പോഴാണ് നിയമനം
നല്‍കിയതെന്നും
വ്യക്തമാക്കുമോ;?
(സി)
ഏത്
കാലഘട്ടം വരെയുളള
ഒഴിവുകളിലേക്കാണ്
നിയമനം നല്‍കിയത്;
വിശദമാക്കാമോ;
(ഡി)
അതിനുശേഷം
2017 ഡിസംബര്‍ വരെയുളള
കാലഘട്ടത്തിലെ
ഒഴിവുകളിലേക്ക് നിയമനം
നല്‍കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
കായികതാരങ്ങള്‍ക്ക്
സര്‍ക്കാര്‍ സര്‍വീസില്‍
നിയമനം
4766.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
സര്‍വീസില്‍ കായിക
താരങ്ങള്‍ക്ക് നിയമനം
നല്കുന്ന
പദ്ധതിപ്രകാരം ഏതെല്ലാം
കായിക ഇനങ്ങളില്‍ മികവ്
തെളിയിച്ചവര്‍ക്കാണ്
അവസരം നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
കലണ്ടര്‍ വര്‍ഷത്തില്‍
ആകെ എത്ര ഒഴിവുകളാണ്
കായിക താരങ്ങള്‍ക്ക്
നിയമനം നല്‍കുന്നതിനായി
മാറ്റിവച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇങ്ങനെ
മാറ്റി വയ്ക്കപ്പെട്ട
ഒഴിവുകള്‍ ഓരോ കായിക
ഇനത്തിനും എത്ര വീതം
നല്‍കുമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ഡി)
ഒരു
കായിക ഇനത്തിലെ കായിക
താരത്തിന് വേണ്ടി
മാറ്റി വയ്ക്കപ്പെട്ട
ഒഴിവിലേക്ക്
നിശ്ചയിക്കപ്പെട്ട
കലണ്ടര്‍ വര്‍ഷം മികവു
തെളിയിച്ച
അപേക്ഷകരില്ലെങ്കില്‍ ആ
ഒഴിവുകൂടി അടുത്ത
കലണ്ടര്‍
വര്‍ഷത്തിലേക്ക് അതേ
കായിക ഇനത്തില്‍ത്തന്നെ
നല്കുവാന്
വ്യവസ്ഥയുണ്ടോ;
(ഇ)
ഒരോ
കായിക ഇനത്തിനും
നിലവില്‍
നിശ്ചയിക്കപ്പെട്ട
തസ്തികകളുടെ എണ്ണം
നിജപ്പെടുത്തിക്കൊണ്ടുള്ള
സര്‍ക്കാര്‍
ഉത്തരവുകള്‍
ലഭ്യമാക്കുമോ;
(എഫ്)
ഉത്തരവുകള്‍
ലംഘിച്ച് ചില പ്രത്യേക
ഇനങ്ങളില്‍ കൂടുതല്‍
പേര്‍ക്ക് നിയമനം
നല്‍കുകയും ചില കായിക
ഇനങ്ങളിലുള്ളവരെ
ഒഴിവാക്കുകയും
ചെയ്യുന്ന പ്രവണത
തടയുവാന്‍ നിലവില്‍
എന്ത്
സംവിധാനമാണുള്ളത്;വിശദമാക്കമോ?
കബഡി
അസോസിയേഷനില്‍ നടന്ന
അഴിമതികളെ സംബന്ധിച്ച്
വിജിലന്‍സ് അന്വേഷണം
4767.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന കബഡി
അസോസിയേഷനില്‍ നടന്ന
അഴിമതികളെ സംബന്ധിച്ച്
നടത്തിയ അന്വേഷണത്തിലെ
കണ്ടെത്തലുകളെന്താണെന്നും
സ്വീകരിച്ച തുടര്‍
നടപടികളെന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
ആരോപണ
വിധേയരായ മുന്‍
സെക്രട്ടറി, കോച്ച്
എന്നിവര്‍ക്കെതിരെയുള്ള
പരാതികള്‍ വിജിലന്‍സ്
ഡിപ്പാര്‍ട്ട്മെന്റിന്
കൈമാറിയിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇത്തരം ഗുരുതരമായ
ക്രമക്കേടുകളെ
സംബന്ധിച്ച് വിജിലന്‍സ്
അന്വേഷണം
നടത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
കായികരംഗത്ത്
കോഴിക്കോട് ജില്ലയിലെ പദ്ധതി
പ്രവര്‍ത്തനങ്ങള്‍
4768.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായികരംഗത്ത്
കോഴിക്കോട് ജില്ലയില്‍
ഏതെല്ലാം പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കാണ്
ഈ സര്‍ക്കാര്‍ തുടക്കം
കുറിച്ചത്; അവ
എതൊക്കെയെന്ന്
വ്യക്തമാക്കാമോ?
യുവജനക്ഷേമ
ബോര്‍ഡിന്റെ വാമനപുരം
നിയോജകമണ്ഡലത്തിലെ പദ്ധതികള്‍
4769.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുവജനക്ഷേമ
ബോര്‍ഡിന്റെ കീഴില്‍
എന്തൊക്കെ പദ്ധതികളാണ്
ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയതെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
പദ്ധതിക്കും ചെലവായ
തുകയെത്രയെന്ന്
അറിയിക്കാമോ?