കേരള
ഭൂനികുതി നിയമപ്രകാരം നികുതി
സ്വീകരിക്കുന്നതിലെ പരാതി
3924.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1961
ലെ കേരള ഭൂനികുതി
നിയമത്തിന്
വിരുദ്ധമല്ലാത്ത എല്ലാ
കേസുകളിലും ഭൂനികുതി
വാങ്ങണമെന്ന
നിര്‍ദ്ദേശം
ഉദ്യോഗസ്ഥര്‍ക്ക്
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി പല
വില്ലേജാഫീസര്മാരും
ഭൂനികുതി
സ്വീകരിക്കുന്നില്ലായെന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വ്യക്തമാക്കാമോ;
(സി)
ഭൂനികുതി
സ്വീകരിക്കുന്നതിലെ
പരാതികള്‍ എല്ലാ മാസവും
ഡെപ്യൂട്ടി കളക്ടര്‍
(എല്‍.ആര്) അവലോകനയോഗം
നടത്തി ജില്ലാ
കളക്ടര്‍മാര്‍ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്ന നടപടിക്രമം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ?
കേരള
നെല്‍വയല്‍ തണ്ണീര്‍ത്തട
സംരക്ഷണ (ഭേദഗതി) നിയമം
3925.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാര്‍ കൊണ്ടുവന്ന
കേരള നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
(ഭേദഗതി) നിയമം
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
ഈ സര്‍ക്കാര്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
വരുത്തിയ ഭേദഗതികള്‍
വ്യക്തമാക്കുമോ; ഭേദഗതി
വരുത്തിയതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഈ
ഭേദഗതി കൊണ്ട്
ജനങ്ങള്‍ക്ക്
എന്തെല്ലാം പ്രയോജനം
ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
ഇതുമായി ബന്ധപ്പെട്ട
സര്‍ക്കാര്‍
വിജ്ഞാപനങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
ജാതി
സര്‍ട്ടിഫിക്കറ്റിനായി
ഹാജരാക്കേണ്ട രേഖകള്‍
3926.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍
വിവിധ വില്ലേജ്
ഓഫീസുകളില്‍ പട്ടിക
ജാതി
വിഭാഗത്തില്‍പെട്ടവര്‍
ജാതി സര്‍ട്ടിഫിക്കറ്റ്
(ഹിന്ദു) വാങ്ങുന്നതിന്
പോകുമ്പോള്‍
ക്ഷേത്രങ്ങളില്‍
നിന്നും സ്ഥിരമായി
ദര്‍ശനം നടത്തുന്നു
എന്ന സര്‍ട്ടിഫിക്കറ്റ്
ഹാജരാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിരിക്കുന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
നിയമപരമായി
പട്ടിക ജാതി ഹിന്ദു
സര്‍ട്ടിഫിക്കറ്റ്
വില്ലേജില്‍ നിന്നും
വാങ്ങുമ്പോള്‍ ക്ഷേത്ര
ദര്‍ശനം നടത്തുന്നതായി
ക്ഷേത്രഭാരവാഹികളില്‍
നിന്നും
സര്‍ട്ടിഫിക്കറ്റ്
വാങ്ങണം എന്ന്
സര്‍ക്കാര്‍ ഉത്തരവ്
വഴിയോ അല്ലാതെയോ
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ ജി.ഒ.
നമ്പരും തീയതിയും
വ്യക്തമാക്കാമോ;
(സി)
പട്ടിക
ജാതി ഹിന്ദു
സര്‍ട്ടിഫിക്കറ്റിന്
താലൂക്ക്/വില്ലേജുകളില്‍
അപേക്ഷ നല്കുമ്പോള്
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്
എന്തൊക്കെ രേഖകള്‍ ആണ്
ഹാജരാക്കേണ്ടത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പട്ടിക
ജാതി ഹിന്ദു
സര്‍ട്ടിഫിക്കറ്റ്
നല്കുമ്പോള്
അപേക്ഷകന്
അയല്‍വാസികള്‍ ആയ
ക്ഷേത്ര ദര്‍ശനം
നടത്തുന്ന
രണ്ട്ഹിന്ദുക്കളെ
സാക്ഷി ആക്കി
സമ്മതപത്രം നല്‍കേണ്ട
ആവശ്യമുണ്ടോ;
ഇതിനുവേണ്ടി
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
അതിന്റെ തീയതിയും
നമ്പരും
വ്യക്തമാക്കാമോ?
വന്‍കിട
ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ
നടപടി
3927.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വന്‍കിട
കയ്യേറ്റക്കാര്‍ ഭൂമി
കയ്യേറി കെെവശം
വച്ചിരിക്കുന്നതിനെതിരെ
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
കാലാവധി
കഴിഞ്ഞതും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ചതുമായ
പാട്ടഭൂമിയില്‍ ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതിനുശേഷം
തിരിച്ചെടുത്ത ഭൂമിയുടെ
വിശദാംശം ലഭ്യമാക്കുമോ;
(സി)
ആരാധനാലയങ്ങള്‍,
വായനശാലകള്‍,
ക്ലബ്ബുകള്‍,ശ്മശാനങ്ങള്‍
തുടങ്ങിയവ കാലങ്ങളായി
കെെവശം വച്ചിട്ടുളള
ഭൂമി അതേ
ആവശ്യങ്ങള്‍ക്ക്
പതിച്ച് നല്‍കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന സൗകര്യ
വികസനം
3928.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
ശോചനീയാവസ്ഥ
പരിഹരിക്കാന്‍
എന്തൊക്കെ നടപടികളാണ്
കെെക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പൊതുജനങ്ങള്‍
വിവിധ
ആവശ്യങ്ങള്‍ക്കായി
നിത്യേന എത്തിച്ചേരുന്ന
വില്ലേജ് ഓഫീസുകളുടെ
അടിസ്ഥാന
സൗകര്യവികസനത്തിനായി
അടിയന്തര നടപടികള്‍
കെെക്കൊളളുമോയെന്ന്
വ്യക്തമാക്കുമോ?
വില്ലേജ്
ഓഫീസുകളിലെ സ്റ്റാഫ്
പാറ്റേണ്‍
3929.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
വില്ലേജുകളിലെ
ജീവനക്കാരുടെ അംഗീകൃത
അംഗബലം ഏറ്റവും
ഒടുവിലായി നിശ്ചയിച്ചത്
എന്നാണെന്ന്
വിശദമാക്കുമോ;
വില്ലേജ്
ഓഫീസുകളിലെ നികുതിപിരിവ്
3930.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നികുതി
സ്വീകരിക്കുന്നതിന്
നിശ്ചയിച്ചിട്ടുളള സമയം
അറിയിക്കാമോ;
(ബി)
പിരിച്ചെടുക്കുന്ന
നികുതി അതത് ദിവസം
തന്നെ ബാങ്കില്‍
/ട്രഷറിയില്‍ അടക്കണം
എന്ന കാരണം പറഞ്ഞ് പല
വില്ലേജ് ഓഫീസുകളിലും
ഉച്ചക്ക്ഒരു മണിക്ക്
ശേഷം ഭൂനികുതി
സ്വീകരിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഓണ്‍ലൈന്‍
നികുതി
സമ്പ്രദായത്തിന്റെ
നിലവിലെ പുരോഗതി
വിശദമാക്കാമോ;
വില്ലേജ്
ഒാഫീസുകളില്‍ ഓണ്‍ലൈനായി
നികുതി ഒടുക്കുന്നതിനുള്ള
സംവിധാനം
3931.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഒാഫീസുകളില്‍
ഓണ്‍ലൈനായി നികുതി
ഒടുക്കുന്നതിനുള്ള
സംവിധാനവും ഹൈടെക്
നികുതി രസീത്
സംവിധാനവും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
പോക്കുവരവും
നികുതി അടവും
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തില്‍
ആക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിലേക്കായി
കമ്പ്യൂട്ടര്‍ തുടങ്ങിയ
ഉപകരണങ്ങള്‍ ആവശ്യമായ
അളവില്‍ വില്ലേജ്
ഓഫീസുകള്‍ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണചട്ടം
T 3932.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെല്‍വയല്‍
തണ്ണീര്‍ത്തട
സംരക്ഷണചട്ടങ്ങളില്
ഭേദഗതി ഉത്തരവ് പ്രകാരം
ഡാറ്റാബാങ്കില്‍
തിരുത്തലുകള്‍
വരുത്താന്‍ ലഭിച്ച
അപേക്ഷകളില്‍
തീര്‍പ്പുകല്‍പ്പിക്കാന്‍
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ഡാറ്റാ
ബാങ്കില്‍ ആവശ്യമായ
തിരുത്തലുകള്‍
വരുത്തുന്നതിനുളള ചുമതല
നല്‍കിയിരിക്കുന്നത്
ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ?
ഭൂപരിഷ്ക്കരണ
നിയമം
3933.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്ക്കരണ
നിയമം നിലവില്‍
വന്നശേഷം എത്ര ഏക്കര്‍
ഭൂമിയാണ് സര്‍ക്കാര്‍
ഏറ്റെടുത്തത്;
(ബി)
ഇതില്‍
എത്ര ഏക്കര്‍ ഭൂമി
ഇതുവരെ ഭൂരഹിതര്‍ക്ക്
വിതരണം ചെയ്തു;
വ്യക്തമാക്കുമോ?
ദേശീയ
കുടുംബ സഹായ നിധി പദ്ധതി
3934.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കുടുംബ സഹായ നിധി
പദ്ധതി പ്രകാരം റവന്യൂ
വകുപ്പ് മുഖേന വിതരണം
ചെയ്തു വരുന്ന
ആനുകൂല്യം മൂന്ന്
വര്‍ഷത്തോളമായി
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കേന്ദ്ര വിഹിതം
ലഭ്യമാകാത്തതിനാല്‍ ഈ
സ്കീമില്‍ അനേകം
അപേക്ഷകള്‍ കേരളത്തിലെ
വിവിധ താലൂക്കുകളില്‍
തീര്‍പ്പാവാതെ
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കൊയിലാണ്ടി
താലൂക്കില്‍
ഈയിനത്തില്‍
തീര്‍പ്പാക്കാത്ത എത്ര
അപേക്ഷകള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ; ഇത്
എപ്പോള്‍
തീര്‍പ്പാക്കുമെന്ന്
വ്യക്തമാക്കാമോ?
ഭൂമി കയ്യേറ്റം തടയുവാന്‍
സ്വീകരിച്ചിട്ടുള്ള നടപടി
3935.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തുടനീളം
നടക്കുന്ന ഭൂമി
കയ്യേറ്റങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
കാലത്ത് എവിടെയെല്ലാം
ഭൂമി കയ്യേറ്റം
നടത്തിയിട്ടുണ്ട്
എന്നതിന്റെ
ജില്ലാടിസ്ഥാനത്തിലുള്ള
വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ഇപ്രകാരം
കയ്യേറിയ ഭൂമി
ഒഴിപ്പിക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
ഇടുക്കി
ജില്ലയിലെ വട്ടവട വില്ലേജില്‍
വ്യാജരേഖയിലൂടെ ഭൂമി
കയ്യേറിയത് സംബന്ധിച്ചുളള
അന്വേഷണ റിപ്പോര്‍ട്ട്
3936.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ വട്ടവട ,
കോട്ടക്കമ്പുർ
വില്ലേജുകളിൽ
വ്യാജരേഖയിലൂടെ ഭൂമി
കയ്യേറിയത് സംബന്ധിച്ച്
റവന്യു വകുപ്പ് എത്ര
അന്വേഷണ
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടെന്നും
ഏതൊക്കെ ഉദ്യോഗസ്ഥരാണ്
പ്രസ്തുത
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചതെന്നും
വ്യക്തമാക്കുമോ ;
(ബി)
മുന്‍
അഡീഷണല്‍ ചീഫ്
സെക്രട്ടറി നിവേദിതാ പി
ഹരന്റെ
നേതൃത്വത്തിലുള്ള
ഉന്നതാധികാര സമിതി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തൊക്കെയായിരുന്നുവെന്നറിയിക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ
ഏതെങ്കിലും
ശുപാര്‍ശകളില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ലെക്കിടി
വില്ലേജിലെ മിച്ചഭൂമി കൈയേററം
3937.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
താലൂക്കിലെ ലെക്കിടി
വില്ലേജില്‍,
മിച്ചഭൂമിയായി
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യേണ്ടതായുളള 78.31
ഏക്കര്‍ ഭൂമി ലെക്കിടി
പോളിഗാര്ഡന് എന്ന
സ്ഥാപനം അനധികൃതമായി
കൈവശം
വച്ചിരിക്കുകയാണെന്നുള്ള
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി സര്‍ക്കാരിലേക്ക്
സറണ്ടര്‍ ചെയ്യണം എന്ന്
പോളിഗാര്ഡന് സ്ഥാപന
ഉടമകളോട് ഒറ്റപ്പാലം
താലൂക്ക് ലാന്റ്
ബോര്‍ഡ്
ആവശ്യപ്പെട്ടിരുന്നതിന്മേല്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കേണ്ട ടി ഭൂമി
അനധികൃത കൈവശത്തില്‍
നിന്ന് എന്ന്
ഒഴിപ്പിച്ചെടുക്കും
എന്ന് വ്യക്തമാക്കാമോ?
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
പാറക്വാറികള്‍
3938.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
വിവിധ
പഞ്ചായത്തുകളിലായി
പ്രവര്‍ത്തിക്കുന്ന
പാറക്വാറികളുടെ ഉടമകള്‍
പുറമ്പോക്ക് ഭൂമി
കൈയ്യേറി ഖനനം
നടത്തുന്നു എന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
ക്വാറിഉടമകള്‍ എത്ര
ഭൂമിയാണ് കൈയ്യേറി
വച്ചിരിക്കുന്നത്
എന്നുള്ള വിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കൈയ്യേറ്റ ഭൂമി
ഒഴിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
മൂന്നാറിലെ
കയ്യേറ്റ ഭൂമി
ഒഴിപ്പിക്കുന്നതിന് നടപടി
3939.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
അനധികൃത കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;പ്രസ്തുത
വിഷയം ചര്‍ച്ച
ചെയ്യുവാന്‍
മുഖ്യമന്ത്രി വിളിച്ച
യോഗത്തിലെ
തീരുമാനങ്ങള്‍
എന്തെല്ലാമായിരുന്നു;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
മൂന്നാറിലെ അനധികൃത
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സഹായകമാണോ എന്ന്
വ്യക്തമാക്കുമോ;
ആയതിന് പ്രകാരം എത്ര
അനധികൃത കയ്യേറ്റങ്ങള്‍
തിരിച്ചു
പിടിച്ചിട്ടുണ്ട്;
തിരിച്ചു പിടിച്ച
വസ്തുവിന്റെ വിശദാംശം
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(സി)
മൂന്നാറില്‍
ചെറുകിട-വന്‍കിട
വ്യക്തികള്‍,
സ്ഥാപനങ്ങള്‍ എന്നിവര്‍
കയ്യേറിയ സര്‍ക്കാര്‍
ഭൂമിയുടെ പൂര്‍ണമായ
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഇവ
തിരിച്ചു
പിടിക്കുന്നതിന് ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(ഇ)
കോടതി
വ്യവഹാരത്തില്‍
കുടുങ്ങി
ഒഴിപ്പിക്കാന്‍
കഴിയാത്ത
കയ്യേറ്റങ്ങള്‍
ഏതെല്ലാമാണ്;
വ്യക്തമാക്കുമോ?
കെ.ഡി.എച്ച്.നിയമപ്രകാരം
ദേവികുളം താലൂക്കിലെ പട്ടയ
വിതരണം
3940.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.ഡി.എച്ച്.
നിയമപ്രകാരം ദേവികുളം
താലൂക്കില്‍ ഏറ്റെടുത്ത
ഭൂമിയില്‍ നാളിതുവരെ
നല്കിയ
പട്ടയങ്ങളുടേയും,
കുടുംബങ്ങളുടേയും
ഭൂവിസ്തൃതിയും വര്‍ഷവും
തിരിച്ചുളള കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
അവസാനം
അനുവദിച്ച
പട്ടയത്തിന്റെ
പകര്‍പ്പും ഇനി പട്ടയം
നല്‍കുന്നതിന്
അവശേഷിക്കുന്ന ഭൂമിയുടെ
വിസ്തീര്‍ണ്ണവും
ലഭ്യമാക്കുമോ;
(സി)
കെ.ഡി.എച്ച്.
നിയമപ്രകാരം മാങ്കുളം
വില്ലേജില്‍ അളന്ന്
തിരിച്ച് 1999 ല്‍
നമ്പരിട്ട 1126,1127
എന്നീ പ്ലോട്ടുകളുടെ
നാല് അതിരുകളും
ലൊക്കേഷന്‍ മാപ്പും,
ബഹു ഹൈക്കോടതിയിലെ WPC
767/04 നമ്പര്‍ കേസില്‍
ടി വില്ലേജാഫീസര്‍
നേരിട്ട് ഹാജരായി
നല്കിയ 50/04 നമ്പര്‍
റിപ്പോര്‍ട്ടിലെ 1126,
1127 എന്നീ
പ്ലോട്ടുകളുടെ
കൈവശക്കാരന്റെ
മേല്‍വിലാസവും
റീസര്‍വ്വേ നമ്പരും
കൃഷിയുടെ വിവരവും
ലഭ്യമാക്കുമോ?
തിമിരി
വില്ലേജിലെ മിച്ച ഭൂമി അകാല
കൈമാറ്റങ്ങള്‍
3941.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ഹോസ്ദുര്‍ഗ്
താലൂക്കില്‍പ്പെട്ട
തിമിരി വില്ലേജില്‍
59/1A യില്‍പ്പെട്ട
മിച്ച ഭൂമി അകാല
കൈമാറ്റങ്ങള്‍
സാധൂകരിച്ച് നികുതി
സ്ഥിരീകരിക്കണമെന്ന്
ആവശ്യപ്പെട്ട്
തദ്ദേശവാസികള്‍ നല്കിയ
നിവേദനത്തെത്തുടര്‍ന്ന്
അനുകൂല നടപടികള്‍
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വനാവകാശ
രേഖ
3942.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം കോതമംഗലം
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
കുടുംബങ്ങള്‍ക്ക്
വനാവകാശരേഖ
കൈമാറിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പന്ന്യപ്ര
ആദിവാസി
കോളനിനിവാസികള്‍ക്ക്
വനാവകാശ രേഖ
കൈമാറുന്നതുമായി
ബന്ധപ്പെട്ട് അവര്‍ക്ക്
വീട് വയ്ക്കുന്നതിനും
മറ്റുമായി എന്തെങ്കിലും
പ്രത്യേക പാക്കേജ്
സംവിധാനം
ഏര്‍പ്പെടുത്തുന്നുണ്ടോ;
വിശദമാക്കാമോ?
ഇടുക്കി
ജില്ലയിലെ കര്‍ഷക
കുടുംബങ്ങള്‍ക്ക് ഉപാധിരഹിത
പട്ടയം
3943.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ കര്‍ഷക
കുടുംബങ്ങള്‍ക്ക്
ഉപാധിരഹിത പട്ടയം
വിതരണം
ചെയ്യുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണ്;
(ബി)
പ്രസ്തുത
ജില്ലയില്‍
കേന്ദ്രസര്‍ക്കാരിന്റെ
അനുമതി ലഭിച്ച എത്ര
ഹെക്ടര്‍ ഭൂമിക്കാണ്
പട്ടയം
നല്‍കിയിട്ടുള്ളത്;
(സി)
ഭൂപതിവ്
ചട്ടപ്രകാരം
എത്രപേര്‍ക്ക് പട്ടയം
നല്കി;
(ഡി)
ഇനി
എത്ര പേര്‍ക്ക് കൂടി ഈ
വര്‍ഷം പട്ടയം
നല്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പടുത്തുമോ?
ലാന്‍ഡ്
അസൈന്മെന്റ് ചട്ടപ്രകാരം
നല്കിയ പട്ടയങ്ങള്‍
3944.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ കേരള
ലാന്‍ഡ് അസൈന്മെന്റ്
റൂള്‍സ് 1964 പ്രകാരം
എത്ര പേര്‍ക്ക്
പട്ടയങ്ങള്‍
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ലാന്‍ഡ്
ട്രിബ്യൂണല്‍ മുഖേന
എത്ര പേര്‍ക്ക്
പട്ടയങ്ങള്‍
അനുവദിച്ചുവെന്നും എത്ര
ആദിവാസി പട്ടയങ്ങള്‍
അനുവദിച്ചുവെന്നും ഇനം
തിരിച്ച്
താലൂക്ക്,ജില്ല
എന്നിവയുടെ
അടിസ്ഥാനത്തില്‍
വിശദമായ പട്ടിക
ലഭ്യമാക്കുമോ;
(സി)
ഇത്
ഓരോ സ്ഥലത്തും വിതരണം
ചെയ്ത തീയതി
വെളിപ്പെടുത്തുമോ?
വര്‍ക്കല
ചെമ്മരുതി വില്ലേജിലെ ഭൂമി
പതിച്ചു നല്കല്
3945.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
ചെമ്മരുതി വില്ലേജിലെ
റീ സര്‍വ്വേ 1/85, 1/84
നമ്പര്‍ ഭുമി സ്വകാര്യ
വ്യക്തികള്‍ക്ക്
പതിച്ച് നല്കിയതും ഇനം
മാറ്റി നല്കിയതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പുറമ്പോക്ക്
ഭൂമി സര്‍ക്കാര്‍
ഭൂമിയാക്കി
മാറ്റുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
നടപടികള്‍
ത്വരിതപ്പെടുത്തുമോ?
വര്‍ക്കല-നാവായിക്കുളം
നൈനാംകോണം കോളനിയിലെ പട്ടയ
പ്രശ്നം
3946.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
നാവായിക്കുളം
പഞ്ചായത്തിലെ നൈനാംകോണം
കോളനിയിലെ പട്ടയ
പ്രശ്നം
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
നൈനാംകോണം
കോളനിയിലെ പട്ടയ
പ്രശ്നം
തീര്‍പ്പാക്കുന്നതിന്
സമയപരിധി നിശ്ചയിച്ച്
നടപടി
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
ഭൂരഹിതര്‍ക്ക്
പട്ടയം നൽകലും നിബന്ധനകളും
3947.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
പതിച്ച് നല്കുന്ന ഭൂമി
,ഈടു നല്കി ബാങ്ക്
വായ്പയെടുക്കുന്നതിനും
12 വര്‍ഷത്തിന് ശേഷം
കൈമാറ്റം
ചെയ്യുന്നതിനും
സാധ്യമാകുന്ന
വിധത്തില്‍ ഭൂപതിവ്
ചട്ടങ്ങളില്‍ ഭേദഗതി
വരുത്തിയിട്ടുണ്ടോ;
(ബി)
കുടിയേറ്റക്കാര്‍ക്കും,
ഭൂരഹിതര്‍ക്കും പട്ടയം
നല്‍കുന്നതിനായി
പ്രത്യേകം, പ്രത്യേകം
ഫോറങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
കുടിയേറ്റ
ഭൂമിക്ക് പട്ടയം
ലഭിക്കുന്നതിനുള്ള
വരുമാന നിബന്ധന
എടുത്തുകളയുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ചാലക്കുടിയില്‍
പുറമ്പോക്ക് ഭൂമിയില്‍
താമസിക്കുന്നവര്‍ക്ക് പട്ടയം
T 3948.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയിലെ പുത്തുപറമ്പ്
ദേശത്ത് പുതുച്ചിറകുളം
പുറമ്പോക്ക് ഭൂമിയില്‍
(സര്‍വ്വേ നമ്പര്‍ 290,
കിഴക്കേ ചാലക്കുടി
വില്ലേജ്) കാലങ്ങളായി
താമസിച്ചു വരുന്ന ശ്രീ.
രാധാകൃഷ്ണന്, പുത്തന്‍
പുരയ്ക്കല്‍
ഹൗസിന്റെയും , കൊരട്ടി
ഗ്രാമ പഞ്ചായത്തിലെ
മുരിങ്ങൂര്‍
തെക്കുംമുറി വില്ലേജിലെ
ഒ. എല്‍. ജോസ്,
ഒലിയപുറം
വീട്,(സര്‍വ്വേ നമ്പര്‍
218/3) പഞ്ചായത്ത്
അധീനതയിലുള്ള ഇടവഴി
പുറമ്പോക്ക്
ഭൂമിയുടേയും പട്ടയം
ലഭ്യമാക്കുന്നതിനായുള്ള
അപേക്ഷകളിന്മേല് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
പട്ടയം
നല്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1993-ലെ ഭൂമി പതിവ്
ചട്ടപ്രകാരം പട്ടയം
നല്‍കുന്നതിനുള്ള ഭൂമി
3949.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1993-ലെ ഭൂമി പതിവ്
ചട്ടപ്രകാരം പട്ടയം
നല്‍കുന്നതിനായി ഇനിയും
എത്ര ഏക്കര്‍
ഭൂമിയുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ്
ഇത്തരത്തില്‍ ഭൂമി
ലഭ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതില്‍
കേന്ദ്രാനുമതി ലഭിച്ച
എത്ര ഏക്കര്‍ സ്ഥലമാണ്
ഇനിയും പതിച്ച്
നല്‍കാനുള്ളതെന്ന്
വിശദീകരിക്കുമോ?
ഓഖി
ദുരന്തവുമായി ബന്ധപ്പെട്ട്
ചെലവഴിച്ച തുക
3950.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തവുമായി
ബന്ധപ്പെട്ട് നാളിതുവരെ
ചെലവഴിച്ച തുക ഇനം
തിരിച്ച് നല്‍കാമോ;
(ബി)
ഇതില്‍
കേന്ദ്ര സഹായമായി
ഇതുവരെ ലഭിച്ചിട്ടുള്ള
തുകയെത്ര;
(സി)
ധനസഹായ വിതരണം
പൂര്‍ത്തിയാക്കാനുണ്ടെങ്കില്‍
അതിനാവശ്യമായ തുകയുടെ
വിശദവിവരം നല്‍കാമോ?
മലപ്പുറം ജില്ലയ്ക്ക്
അനുവദിച്ച വരള്‍ച്ചാ
ദുരിതാശ്വാസ ഫണ്ട്
3951.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ മലപ്പുറം
ജില്ലക്ക് വരള്‍ച്ചാ
ദുരിതാശ്വാസ ഫണ്ടില്‍
നിന്നും എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ട്;
അംഗീകാരം നല്കിയ എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
(സി)
ഈ
സര്‍ക്കാര്‍ കാലയളവിലെ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ജില്ലയ്ക്ക് അനുവദിച്ച
തുക വിനിയോഗിക്കാതെ
സര്‍ക്കാരിലേയ്ക്ക്
തിരികെ
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
ദുരന്ത
നിവാരണ ഏകോപന സമിതി
3952.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
സംസ്ഥാന/ജില്ലാതലങ്ങളില്‍
എന്‍.ജി.ഒ ഏകോപന
സമിതികള്‍
രൂപീകരിക്കുന്നതിനോ,
ദുരന്ത മുന്നറിയിപ്പ്
സംവിധാനങ്ങള്‍
സ്ഥാപിക്കുന്നതിനോ
കഴിഞ്ഞിട്ടില്ലായെന്ന്
2017-ലെ സി. ആന്റ്
എ.ജി.യുടെ
റിപ്പോര്‍ട്ടില്‍
ചൂണ്ടിക്കാണിച്ചിടിട്ടുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ദുരന്ത നിവാരണ
ഏകോപനസമിതികളുടെ
രൂപീകരണത്തിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ദുരന്ത
നിവാരണ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിന് നടപടി
3953.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും
ഈ സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കുമോ;
(ബി)
ജില്ലാ
കളക്ടറേറ്റുകളിലെ
കണ്ട്രോള് റൂമുകള്‍
ആധുനികവല്‍ക്കരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
മാവേലിക്കര
താലൂക്കിലെ ധനസഹായത്തിനുള്ള
അപേക്ഷ
3954.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായത്തിന്
നല്കിയ അപേക്ഷകളില്‍
മാവേലിക്കര താലൂക്കിലെ
എത്ര അപേക്ഷകളാണ്
നിരസിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
നിരസിക്കാനുണ്ടായ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
അപേക്ഷകളുമായി
ബന്ധപ്പെട്ട്
അപേക്ഷകരില്‍ നിന്നും
നേരിട്ട് വിവരശേഖരണം
നടത്തുന്നതിന് വില്ലേജ്
ആഫീസര്‍മാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കുന്നതിന് ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ദുരന്തനിവാരണ
വകുപ്പ്ഭരണാനുമതി നല്കിയ
പുനരുദ്ധാരണ പ്രവൃത്തികള്‍
3955.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
കാലവര്‍ഷക്കെടുതികളുമായി
ബന്ധപ്പെട്ട്സംസ്ഥാന
ദുരന്തനിവാരണ വകുപ്പ്
മുഖേന നാളിതുവരെ എത്ര
തുകക്കുള്ള പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
മന്ത്രിക്കും എം.എല്‍.എ
ക്കും സംസ്ഥാനത്തെ ഓരോ
എം.പി.ക്കും
ഇക്കാലയളവില്‍ പ്രസ്തുത
പ്രവൃത്തികള്‍ക്ക് എത്ര
തുകക്കുള്ള ഭരണാനുമതി
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
റിവര്‍
മാനേജ്മെന്റ് ഫണ്ട്
ഉപയോഗിച്ചുള്ള
പെരിന്തല്‍മണ്ണയിലെ
പ്രവൃത്തികള്‍
3956.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരിന്തല്‍മണ്ണ
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ രണ്ടു
വര്‍ഷങ്ങള്‍ക്കുള്ളില്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്നതിന്
ഏറ്റെടുത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിലവിലുള്ള സ്ഥിതി ഇനം
തിരിച്ച്
വ്യക്തമാക്കുമോ;
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍
ഏതൊക്കെയാണ്;
(സി)
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിയ്ക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിയ്ക്കുമോ?
സംയോജിത
നീര്‍ത്തട പരിപാലന പരിപാടി
3957.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
രൂക്ഷമായ വരള്‍ച്ച
നേരിടുന്നതിന്
നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികള്‍
വ്യക്തമാക്കാമോ;
(ബി)
സംയോജിത
നീര്‍ത്തട പരിപാലന
പരിപാടിയുമായി
ബന്ധപ്പെട്ട്
നടത്തിയതും
നടത്തിക്കൊണ്ടിരിക്കുന്നതുമായ
പ്രവൃത്തികള്‍
വിശദമാക്കാമോ;
(സി)
സംയോജിത
നീര്‍ത്തട പരിപാലന
പരിപാടി
പ്രധാന്‍മന്ത്രി കൃഷി
സിഞ്ചായി യോജന
(പി.എം.കെ.എസ്.വൈ)
യില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
പി.എം.കെ.എസ്.വൈ
യില്‍
ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍
അത് മൂലമുള്ള
നേട്ടങ്ങളും ഗുണങ്ങളും
വ്യക്തമാക്കാമോ;
(ഇ)
കേന്ദ്രത്തില്‍
നിന്ന് ഇതിനായി ഫണ്ട്
അനുവദിച്ചിട്ടുണ്ടെങ്കില്‍
ലഭിച്ച തുക
വ്യക്തമാക്കാമോ;
(എഫ്)
ഈ
ഫണ്ടില്‍ നിന്നുള്ള
വിഹിതം ജില്ലകള്‍ക്ക്
നല്‍കാറുണ്ടെങ്കില്‍
ഓരോ ജില്ലയ്ക്കും
അനുവദിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഡാറ്റാ ബാങ്ക്
പ്രസിദ്ധീകരിക്കുന്നതിനുള്ള
നടപടികള്‍
3958.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ലെ
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമപ്രകാരം
ഡാറ്റാ ബാങ്ക്
പ്രസിദ്ധീകരിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
2008-നു
മുമ്പ് നികത്തിയതും
ഡാറ്റാ ബാങ്കില്‍
ഉള്‍പ്പെട്ടിട്ടില്ലാത്തതുമായ
ഭൂമിയില്‍ വീട്
വയ്ക്കാന്‍ അനുമതി
നല്‍കുന്നതിന് മുന്‍കാല
ഉത്തരവുകളിലുണ്ടായിരുന്ന
അവ്യക്തത ഒഴിവാക്കിയും
നടപടിക്രമങ്ങള്‍
ലഘൂകരിച്ചും പുതിയ
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പകര്‍പ്പ് ഉള്‍പ്പെടെ
വിശദാംശം നല്‍കുമോ;
(സി)
നിശ്ചിത
തുക പിഴ
ഈടാക്കിക്കൊണ്ട്
അനധികൃതമായ നിലം
നികത്തല്‍
ക്രമവല്‍ക്കരിക്കാന്‍
പുതിയ എന്തെങ്കിലും
ഓര്‍ഡിനന്‍സ്/ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
സംസ്ഥാനത്ത് എത്ര
കേസുകള്‍ പിഴ ഈടാക്കി
ക്രമവല്‍ക്കരിച്ചു
നല്‍കിയിട്ടുണ്ട്;
ജില്ല തിരിച്ച്
വിശദാംശം നല്‍കുമോ?
അധിക
ഭൂമി ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യുവാന്‍ നടപടി
3959.
ശ്രീ.വി.പി.സജീന്ദ്രന്
,,
അനൂപ് ജേക്കബ്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യക്തികളും
സ്ഥാപനങ്ങളും കൈവശം
വച്ചിരിക്കുന്ന അധിക
ഭൂമി ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യുവാന്‍
തീരുമാനിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഇതുസംബന്ധിച്ച
നടപടികള്‍
സ്വീകരിക്കുവാന്‍
താലൂക്ക് ലാന്റ്
ബോര്‍ഡുകള്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
എല്ലാവര്ക്കും
വീട് നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുവാന്‍
ആവശ്യമായ ഭൂമി
സര്‍ക്കാരിന്റെ
പക്കലില്ലാത്ത
സാഹചര്യത്തിലാണോ
ഭൂപരിഷ്ക്കരണ നിയമം
കര്‍ശനമാക്കുന്നതിന്
ആലോചിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
ഭൂപരിഷ്ക്കരണ
നിയമത്തില്‍ ഇളവുനേടി
കൂടുതല്‍ ഭൂമി കൈവശം
വയ്ക്കുവാന്‍ അര്‍ഹത
നേടിയവര്‍ നിയമം
ദുരുപയോഗം ചെയ്തതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്?
ഹാരിസണ്‍ പ്ലാന്റേഷന്
ലിമിറ്റഡിന്റെ കൈവശമുള്ള ഭൂമി
3960.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹാരിസണ്‍
പ്ലാന്റേഷന്
ലിമിറ്റഡിന്റെ
2017മാര്‍ച്ച് 31-ന്റെ
വാര്‍ഷിക
റിപ്പോര്‍ട്ടില്‍
അവരുടെ കൈവശം
തോട്ടമല്ലാത്ത
18,322.46 ഏക്കര്‍ ഭൂമി
ഉളളതായി
പ്രസ്താവിച്ചിട്ടുണ്ടോ;
(ബി)
തോട്ടമല്ലാത്ത
ഭൂമി 15 ഏക്കറില്‍
കൂടുതല്‍ കൈവശം
ഉളളവരില്‍ നിന്നും അത്
ഏറ്റെടുത്ത്
ഭൂരഹിതര്‍ക്ക് വിതരണം
ചെയ്യണമെന്ന്
ഭൂപരിഷ്ക്കരണ നിയമം
നിഷ്ക്കര്‍ഷിക്കുന്നുണ്ടോ;
(സി)
മിച്ചഭൂമി
കൈവശം ഉളള ഭൂഉടമകള്‍
ലാന്റ് ബോര്‍ഡില്‍
സീലിങ് റിട്ടേണ്‍ ഫയല്‍
ചെയ്യേണ്ടതുണ്ടോ;
എങ്കില്‍ ഹാരിസണ്‍
പ്ലാൻറ്റേഷൻ ലിമിറ്റഡ്
അപ്രകാരം
ചെയ്തിട്ടുണ്ടോ;
(ഡി)
ഹാരിസണ്‍
പ്ലാൻറ്റേഷൻ
ലിമിറ്റഡിന്റെ വാര്‍ഷിക
റിപ്പോര്‍ട്ടില്‍
കാണിച്ചിട്ടുളള
കണക്കിന്റെ
അടിസ്ഥാനത്തില്‍
സ്വമേധയാ നടപടി
സ്വീകരിക്കുവാന്‍
സംസ്ഥാന ലാന്റ്
ബോര്‍ഡിന് കഴിയുമോ;
എങ്കില്‍ ലാന്റ്
ബോര്‍ഡ്
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചത്?
നിലമ്പൂര്‍
മണ്ഡലത്തിലെ റവന്യൂ
പുറമ്പോക്ക് ഭൂമി
3961.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
നിയോജകമണ്ഡലത്തില്‍
കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍
അന്തര്‍ സംസ്ഥാന
പാതയോട് ചേര്‍ന്ന്
റവന്യൂ ഭൂമിയോ റവന്യൂ
പുറമ്പോക്ക് ഭൂമിയോ
ഉണ്ടോ; എങ്കില്‍
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍
എവിടെയൊക്കെയാണ്
റവന്യൂ പുറമ്പോക്ക്
ഭൂമിയുളളതെന്ന്
വിശദമാക്കാമോ?
പാട്ടതുക
അടയ്ക്കാതെ പാട്ട വ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ട് കൈവശം
വച്ചിരിക്കുന്ന ഭൂമി
3962.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
31.03.2006-ല്‍
പാട്ടക്കാലാവധി
അവസാനിച്ചിട്ടുള്ളതും
പാട്ടതുക അടയ്ക്കാതെ
പാട്ട വ്യവസ്ഥകള്‍
ലംഘിച്ചുകൊണ്ട്
ഫോര്‍ട്ട് കൊച്ചിയിലെ
കൊച്ചിന് ക്ലബിന്റെ
കൈവശം വച്ചിരിക്കുന്ന
4.44.220 ഏക്കര്‍ ഭൂമി
തിരിച്ചെടുക്കാനായി
ശുപാര്‍ശ
സമര്‍പ്പിക്കാന്‍
കളക്ടര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
എന്നാണ് നിര്‍ദ്ദേശം
നല്‍കിയതെന്നും
ശുപാര്‍ശ എന്നത്തേക്ക്
സമര്‍പ്പിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് നേരിടുന്ന
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ?
ലാന്റ്
ട്രൈബ്യൂണലുകളില്‍ കൈവശ
ഭൂമിക്ക് പട്ടയം
ലഭിക്കുന്നതിനായി നടപടി
3963.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലാന്റ്
ട്രൈബ്യൂണലുകളില്‍
കൈവശഭൂമിക്ക് പട്ടയം
ലഭിക്കുന്നതിനായി
നല്കുന്ന
അപേക്ഷകളിന്മേല്
തീരുമാനമെടുക്കുന്നത്
ഏത് നിയമപ്രകാരമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
നിയമം നിലവില്‍
വന്നതെപ്പോഴാണ്;
(സി)
പ്രസ്തുത
നിയമത്തിലെ വ്യവസ്ഥകള്‍
പ്രകാരം
പട്ടയത്തിന്മേലുള്ള
അപേക്ഷകളില്‍
തീര്പ്പുകല്പ്പിക്കുവാന്
നിലവില്‍
നിശ്ചയിച്ചിട്ടുള്ള
നിബന്ധനകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
01.04.1964
ന് മുമ്പുള്ള കൈവശം
തെളിയിക്കണമെന്ന
നിയമത്തിലെ നിബന്ധനയാണ്
അപേക്ഷകര്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും
നിലവിലുള്ള പട്ടയം
അപേക്ഷകരില്‍
ഭൂരിപക്ഷവും അതിനുശേഷം
ജനിച്ചവരാണെന്നതും
കണക്കിലെടുത്ത് ഈ
നിബന്ധനയില്‍ ഇളവു
വരുത്തുവാന്‍
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഇ)
നിലവില്‍
ലാന്റ്
ട്രൈബ്യൂണലുകളിലെ
പട്ടയം അപേക്ഷകള്‍
തീര്‍പ്പാക്കുവാന്‍
കഴിയാത്ത സാഹചര്യം
ഗൗരവമായി പരിഗണിച്ച്
നിലവിലുള്ള നിയമത്തില്‍
കാലാനുസൃതമായ മാറ്റം
വരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
ലാന്‍ഡ്
ട്രൈബ്യൂണലുകള്‍
3964.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ലാന്‍ഡ്
ട്രൈബ്യൂണലുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ
ലാന്‍ഡ്
ട്രൈബ്യൂണലുകളിലും
പട്ടയത്തിനുവേണ്ടിയുള്ള
എത്ര കേസ്സുകള്‍ വീതം
തീര്പ്പാക്കപ്പെടാതെയുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
ലാന്‍ഡ്
ട്രൈബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
പട്ടയം അപേക്ഷകളില്‍
സമയബന്ധിതമായി
തീരുമാനമെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ലാന്‍ഡ്
ട്രൈബ്യൂണലുകളില്‍
കെട്ടിക്കിടക്കുന്ന
പട്ടയം സംബന്ധിച്ച
അപേക്ഷകളിന്മേല്
തീര്പ്പുകല്പ്പിക്കുന്നതുമായി
ബന്ധപ്പെട്ട്
സര്‍ക്കാര്‍ നല്കിയ
നിര്‍ദ്ദേശങ്ങളുടെയും
ഉത്തരവുകളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ദേശീയ
കുടുംബക്ഷേമ പദ്ധതി
T 3965.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
കുടുംബക്ഷേമ പദ്ധതി
(എന്‍.എഫ്.ബി.എസ്)
കേന്ദ്രസര്‍ക്കാര്‍
നിര്‍ത്തലാക്കിയെന്ന
വാര്‍ത്ത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
നിജസ്ഥിതി സംബന്ധിച്ച
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
ടി
പദ്ധതി പ്രകാരം കേന്ദ്ര
സര്‍ക്കാര്‍ ഫണ്ട്
അനുവദിക്കാത്തതിനാല്‍
ഓരോ ജില്ലയിലും
തീര്‍പ്പാക്കാത്ത
അപേക്ഷകളുടെ എണ്ണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം കഴിഞ്ഞ
പത്ത് വര്‍ഷം
സംസ്ഥാനത്തിന് ലഭിച്ച
വിഹിതം ജില്ല തിരിച്ച്
വ്യക്തമാക്കുമോ; ഓരോ
വര്‍ഷവും സഹായം
അനുവദിക്കപ്പെട്ട
ഗുണഭോക്താക്കളുടെ എണ്ണം
ജില്ല തിരിച്ച്
ലഭ്യമാണോ; എങ്കില്‍
ആയത് ലഭ്യമാക്കുമോ?
പ്രകൃതി
ക്ഷോഭ ദുരിതാശ്വാസ
നിധി(ഫ്ലഡ്)
3966.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പ്രകൃതി ക്ഷോഭ
ദുരിതാശ്വാസ നിധിയുടെ
(ഫ്ലഡ്)- വിവിധ ഹെഡ്
ഓഫ് അക്കൗണ്ടുകളില്‍
അനുവദിച്ചതും വിതരണം
നടത്തിയതുമായ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓരോ ശീര്‍ഷകത്തിലും
വിതരണം ചെയ്ത തുക
എത്രയാണെന്ന് ജില്ല
തിരിച്ച് അറിയിക്കാമോ;
(സി)
ഇതില്‍
നിന്നും നാളിതുവരെ
എന്തു തുക
വിനിയോഗിച്ചുവെന്ന്
വിശദീകരിക്കുമോ?
നെടുമങ്ങാട്
താലൂക്കില്‍ അനുവദിച്ച ഫ്ലഡ്
പ്രവൃത്തികള്‍
3967.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18
വരെയുള്ള നാല് വര്‍ഷ
കാലയളവില്‍ നെടുമങ്ങാട്
താലൂക്കില്‍ അനുവദിച്ച
ഫ്ലഡ് പ്രവൃത്തികള്‍
ഏതൊക്കെയാണ്; അവയില്‍
ഏതൊക്കെ പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു;
(ബി)
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയെന്താണ്;
വിശദമാക്കാമോ;
(സി)
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക് തുക
നല്കാനുണ്ടോ;
ഉണ്ടെങ്കില്‍ തുക
നല്‍കുന്നതിന്
തടസ്സമെന്തെന്ന്
വ്യക്തമാക്കാമോ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി
3968.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
മുഴുവന്‍ തുകയും
അനുവദിക്കാത്തതു കാരണം
ഇപ്പോള്‍ അനുവദിച്ച
പ്രവൃത്തികള്‍
തടസ്സപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ഇനി
എത്ര തുക
അനുവദിക്കാനുണ്ട് ; ഈ
തുക എപ്പോള്‍
അനുവദിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ ?
വെള്ളപ്പൊക്ക
ദുരിതാശ്വാസ പദ്ധതി പ്രകാരം
മാവേലിക്കരയിലെ
റോഡുനിര്‍മ്മാണ പ്രവൃത്തികള്‍
3969.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉവെള്ളപ്പൊക്ക
ദുരിതാശ്വാസ
പദ്ധതിയില്‍
ള്‍പ്പെടുത്തി 2015-16,
2016-17 വര്‍ഷങ്ങളില്‍
മാവേലിക്കര
മണ്ഡലത്തില്‍ അനുവദിച്ച
റോഡുനിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്നും
വിശദമാക്കുമോ;
(ബി)
പൂര്‍ത്തീകരിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
വില്ലേജ്
ഓഫീസുകളിലെ ഓണ്‍ലൈന്‍
സേവനങ്ങള്‍
3970.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളിലെ ജോലിഭാരം
കണക്കിലെടുത്ത്കൂടുതല്
സേവനങ്ങള്‍ ഓണ്‍ലൈന്‍
വഴിയാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ അതിനാവശ്യമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
മാത്തുര്‍
വില്ലേജ് ഓഫീസ്
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
3971.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
നിയോജകമണ്ഡലത്തിലുള്ള
മാത്തുര്‍ വില്ലേജ്
ഓഫീസ് കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ വര്‍ഷം കെട്ടിടം
പുതുക്കി പണിയുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
സംസ്ഥാനത്ത്
റവന്യൂ ഡിവിഷനുകള്‍,
താലൂക്കുകള്‍, വില്ലേജുകള്‍
3972.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
റവന്യൂ ഡിവിഷനുകള്‍,
താലൂക്കുകള്‍,
വില്ലേജുകള്‍ എന്നിവ
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എവിടെയൊക്കെയാണ്
റവന്യൂ ഡിവിഷനുകള്‍,
താലൂക്കുകള്‍,
വില്ലേജുകള്‍ എന്നിവ
രൂപീകരിച്ചതെന്നും,
അവയുടെ പ്രവര്‍ത്തനം
തുടങ്ങിയോയെന്നും
വ്യക്തമാക്കുമോ;
(സി)
ഇതിനായി
അനുവദിച്ചിട്ടുള്ള
തസ്തികകള്‍
പര്യാപ്തമാണോ;
വ്യക്തമാക്കുമോ;
അല്ലെങ്കില്‍ കൂടുതല്‍
തസ്തികകള്‍
അനുവദിക്കാനുള്ള നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
പുതുതായി റവന്യൂ
ഡിവിഷനുകള്‍,
താലൂക്കുകള്‍,
വില്ലേജുകള്‍ എന്നിവ
അനുവദിക്കുന്നതിന്
നീക്കമുണ്ടോയെന്ന്
അറിയിക്കുമോ?
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്മാരുടെ
ശമ്പളസ്കെയില്‍
3973.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്,
വില്ലേജ് അസിസ്റ്റന്റ്
തസ്തികകളിലേക്ക് നിയമനം
ലഭിക്കുന്നതിന്
നിലവിലുള്ള യോഗ്യതകള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(ബി)
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്,
വില്ലേജ് അസിസ്റ്റന്റ്
എന്നീ തസ്തികകളിലെ
ജോലികള്‍
നിര്‍വചിച്ചിട്ടുണ്ടോ;
പ്രസ്തുത ജീവനക്കാരുടെ
ചുമതലകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
വില്ലേജ്
ഫീല്‍ഡ്
അസിസ്റ്റന്റുമാര്‍
വിവിധ നോട്ടീസുകളുടെ
നടത്തിപ്പിനായി
വില്ലേജ്
പരിധിക്കുള്ളില്‍
സഞ്ചരിക്കേണ്ടതുണ്ടോ;
ഇപ്രകാരം യാത്ര
ചെയ്യുന്നതിന്
യാത്രാബത്തയോ
കണ്‍വയന്‍സ് /
സ്പെഷ്യല്‍ അലവന്‍സോ
അനുവദിക്കാറുണ്ടോ;
ഇല്ലായെങ്കില്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
ചെയ്യുന്ന ജോലി
വില്ലേജ്
അസിസ്റ്റന്റിന്റെ
ജോലിക്കു തുല്യമോ
കൂടുതലോ ആയ
സാഹചര്യത്തില്‍
എന്തുകൊണ്ടാണ് ശമ്പള
സ്കെയില്‍ തുല്യമാക്കി
നല്‍കാത്തത് എന്നു
വിശദമാക്കാമോ; തുല്യ
ജോലിക്ക് തുല്യ ശമ്പളം
എന്ന നീതി
നടപ്പാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ ഡേറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍ നിയമനം
3974.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ ഡേറ്റാ
എന്‍ട്രി
ഓപ്പറേറ്റര്‍മാരെ
നിയമിക്കുന്നതിന്റെ
ആവശ്യകത സംബന്ധിച്ച്
എന്തെങ്കിലും പഠന
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
വില്ലേജ്
ഓഫീസുകള്‍
കമ്പ്യൂട്ടര്വല്ക്കരിക്കുന്നതോടൊപ്പം
ഡേറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍മാരെ കൂടി
നിയമിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;വ്യക്തമാക്കാമോ;
(സി)
ഓരോ
വില്ലേജ് ഓഫീസിലും ഓരോ
ഡേറ്റാ എന്‍ട്രി
ഓപ്പറേറ്റര്‍ എന്ന
രീതിയില്‍ തസ്തിക
സൃഷ്ടിക്കുന്നതിന്
തയ്യാറാകുമോ;വ്യക്തമാക്കാമോ?
ചെമ്പനോട്
വില്ലേജാഫീസില്‍ കര്ഷകന്
ആത്മഹത്യ ചെയ്ത സംഭവം
3975.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതി
സ്വീകരിക്കാത്തതിനാല്‍
കോഴിക്കോട് ചെമ്പനോട്
വില്ലേജാഫീസില്‍
കര്ഷകന് ആത്മഹത്യ
ചെയ്ത സംഭവുമായി
ബന്ധപ്പെട്ട്
സ്പെഷ്യല്‍
വില്ലേജോഫീസര്‍ സലീഷ്
തോമസിനെതിരെയുളള
അച്ചടക്കനടപടികള്‍ ഏത്
ഘട്ടത്തിലാണ്;വ്യക്തമാക്കാമോ
;
(ബി)
സലീഷ്
തോമസിനെ സര്‍വ്വീസില്‍
തിരികെയെടുത്തിട്ടുണ്ടോ;
(സി)
ആത്മഹത്യചെയ്ത
ജോയിയുടെ അവകാശിക്ക്
നല്‍കാമെന്ന്
പ്രഖ്യാപിച്ചിരുന്ന
ജോലി നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
വില്ലേജ്
ഓഫീസര്‍ കളക്ടര്‍ക്ക്
സമര്‍പ്പിച്ച അന്വേഷണ
റിപ്പോര്‍ട്ട്
3976.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
ഭവന നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തണം
എന്നാവശ്യപ്പെട്ട് ലീല,
കൊക്കറപ്പറമ്പില്
വീട്, അയിരൂപ്പാറ
വില്ലേജ്,
തുണ്ടത്തില്‍,
കാര്യവട്ടം പി.ഒ
നല്കിയ പരാതിയിന്മേല്
വില്ലേജ് ഓഫീസര്‍
അന്വേഷണം നടത്തിയോ;
അന്വേഷണ റിപ്പോര്‍ട്ട്
കളക്ടര്‍ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ട്
തിരുവനന്തപുരം
നഗരസഭയ്ക്ക്
കൈമാറിയിട്ടുണ്ടോ;
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
തിരുവനന്തപുരം
നഗരസഭ ലീലയ്ക്ക്
ഭവനനിര്‍മ്മാണത്തിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ലാന്‍ഡ്
ട്രിബ്യൂണലില്‍ തീര്‍പ്പാകാതെ
കിടക്കുന്ന അപേക്ഷകള്‍
3977.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ലാന്‍ഡ്
ട്രിബ്യൂണലില്‍
തീര്‍പ്പാകാതെ
കിടക്കുന്ന എത്ര
അപേക്ഷകള്‍ ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്നാട്
വില്ലേജില്‍
R.S.No.715/1A
യില്‍പ്പെട്ട
സ്ഥലത്തിന് പട്ടയം
അനുവദിക്കുന്നതിന് S.M.
No. 147/05 ആയി 2008ല്‍
നോട്ടീസ് നല്കിയ
കേസ്സുകളില്‍ ഇതുവരെ
തീര്‍പ്പ്
കല്‍പ്പിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(സി)
എസ്.ടി.
വിഭാഗത്തില്‍പ്പെട്ട
ഇവര്‍ക്ക് പട്ടയം
ലഭിക്കാത്തത് മൂലം
ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
പരിഗണിച്ച് നടപടികള്‍
പൂര്‍ത്തിയാക്കി പട്ടയം
നല്‍കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
തലശ്ശേരിയില്‍
ജലസേചന വകുപ്പിന് ഓഫീസ്
കെട്ടിടം
3978.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരിയില്‍
ജലസേചന വകുപ്പിന് ഓഫീസ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭൂമി
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ലാന്റ്
റവന്യൂ കമ്മീഷണറുടെ
ഓഫീസില്‍ നിന്ന്
സര്‍ക്കാരിന്റെ
തീരുമാനത്തിനായി റവന്യൂ
(എല്‍) വകുപ്പിന്
അയച്ചിട്ടുണ്ടായിരുന്ന
ഫയലിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
തലശ്ശേരിയില്‍
ജലസേചന വകുപ്പിന് ഓഫീസ്
നിര്‍മ്മിക്കുന്നതിനായി
ഭൂമി അനുവദിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം ഉണ്ടോ;
ഉണ്ടെങ്കില്‍ അത്
എന്താണെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് ഫയല്‍
ഇപ്പോള്‍ എവിടെയാണ്
ഉള്ളതെന്നും ആയതിന്റെ
ഫയല്‍ നമ്പര്‍
എത്രയാണെന്നും
വ്യക്തമാക്കാമോ?
അംഗന്‍വാടിയ്ക്ക്
സ്ഥലം അനുവദിക്കാന്‍ നടപടി
3979.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലുവ
മണ്ഡലത്തില്‍
ചെങ്ങാമനാട്
പഞ്ചായത്തിലെ 93-ാം
നമ്പര്‍
അംഗന്‍വാടിയ്ക്ക് സ്ഥലം
അനുവദിക്കുന്നതു
സംബന്ധിച്ച് റവന്യു
വകുപ്പിലെ
14820/16/A3/Rev
നമ്പര്‍ ഫയലില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
അറിയിക്കാമോ?
എണ്ണ സംഭരണ ടാങ്കുകള്‍ കൃഷി
ഭൂമിയിൽ
T 3980.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
റെയില്‍വേ സ്റ്റേഷനും,
പെരുമ്പ പുഴയ്ക്കും
മദ്ധ്യേ നെല്‍വയലും
തണ്ണീര്‍ത്തടവും
ഉള്‍പ്പെട്ട 129.74
ഏക്കര്‍ കൃഷി ഭൂമി
എണ്ണക്കമ്പനികള്‍ക്ക്
സംഭരണ ടാങ്കുകള്‍
നിര്‍മ്മിക്കുവാന്‍
വിട്ട് കൊടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പയ്യന്നൂരിന്റേയും
പരിസരഗ്രാമപ്രദേശങ്ങളുടെയും
ജലസംഭരണികളായ ഈ
പ്രദേശത്തിന്റെ
പരിസ്ഥിതി പ്രാധാന്യം
കണക്കിലെടുക്കാതെ
പ്രസ്തുത പ്രദേശം
നികത്തുന്നത്
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തിന്റെ
ലംഘനമാകില്ലേയെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
; വ്യക്തമാക്കുമോ?
പുതിയ
താലൂക്കുകളുടെ രൂപീകരണം
3981.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര പുതിയ
താലൂക്കുകള്‍
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ട്;
ജില്ല തിരിച്ചുളള
വിശദവിവരം നല്‍കുമോ;
(ബി)
നിലവില്‍
എത്ര താലൂക്ക്
രൂപീകരണത്തിന്റെ
പ്രൊപ്പോസലുകള്‍
സര്‍ക്കാരിന്റെ
പക്കലുണ്ട്; വിശദവിവരം
നല്‍കുമോ;
(സി)
പാലക്കാട്
ജില്ലയില്‍ ഏതെല്ലാം
പുതിയ താലൂക്ക്
രൂപീകരണത്തിന്റെ
പ്രൊപ്പോസലുകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദുരന്ത
പ്രതികരണ നിധി
3982.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ദുരന്ത പ്രതികരണ
നിധിയില്‍ നിന്നും
കാലവര്‍ഷക്കെടുതി,
പ്രകൃതിക്ഷോഭം എന്നിവ
മൂലം തകര്‍ന്ന റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
റവന്യൂ (കെ) വകുപ്പ്
പുറപ്പെടുവിച്ച
29.12.2016 ലെ ജി.ഒ.
(ആര്.റ്റി)
5728/2016/ഡി.എം.ഡി.
പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഓരോ പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
റവന്യൂ
ഓഫീസുകളില്‍ കൈക്കൂലിയും
അഴിമതിയും തടയുന്നതിന്
നടപടികള്‍
3983.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുജനങ്ങള്‍
ഏറ്റവും കൂടുതല്‍
ആശ്രയിക്കുന്ന റവന്യൂ
ഓഫീസുകളില്‍
കൈക്കൂലിയും അഴിമതിയും
നടക്കുന്നുണ്ടെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കൈക്കൂലി കേസില്‍
എത്ര റെവന്യൂ വകുപ്പ്
ജീവനക്കാര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(സി)
റവന്യൂ
വകുപ്പില്‍ അഴിമതിയും
കൈക്കൂലിയും
തടയുന്നതിന് എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
കക്കാടം
പൊയ്കയില്‍ സ്ഥിതിചെയ്യുന്ന
പി.വി.ആര് പാര്‍ക്ക്
3984.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കാടം
പൊയ്കയില്‍
സ്ഥിതിചെയ്യുന്ന
പി.വി.ആര് പാര്‍ക്ക്
മാനദണ്ഡങ്ങള്‍
ലംഘിച്ചാണ്
പ്രവര്‍ത്തിക്കുന്നതെന്ന
പരാതിയിന്മേല്
ആരുടെയൊക്കെ അന്വേഷണ
റിപ്പോര്‍ട്ടുകള്‍
ലഭിച്ചിട്ടുണ്ട്;
(ബി)
തടയണ
പൊളിക്കണമെന്ന ജില്ലാ
കളക്ടറുടെ
ഉത്തരവിന്മേല്
കോടതിയുടെ സ്റ്റേ
നിലവിലുണ്ടോ;
(സി)
ഉണ്ടെങ്കില്‍
സ്റ്റേ വെക്കേറ്റ്
ചെയ്യുന്നതിനും,
നിയമവിരുദ്ധമായി
നിര്‍മ്മിച്ച തടയണ
പൊളിക്കുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ?
ഭൂനികുതി
പിരിവ്
വേഗത്തിലാക്കുന്നതിനുള്ള
നടപടികള്‍
3985.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനികുതിയിനത്തില്‍
സര്‍ക്കാരിന്
ലഭിക്കേണ്ട തുക സമയത്ത്
പിരിച്ചെടുക്കുന്നില്ലെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഭൂനികുതിയിനത്തില്‍
പിരിച്ചെടുക്കേണ്ടത്
എത്ര തുകയാണ്; ഇതില്‍
എത്ര തുകയ്ക്ക് സ്റ്റേ
നിലനില്‍ക്കുന്നുണ്ട്;
വ്യക്തമാക്കുമോ;
(സി)
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നുളള
ജാഗ്രതക്കുറവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ആയത്
പരിശോധിക്കുമോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ കരം
അടയ്ക്കുവാന്‍
വരുന്നവര്‍ക്ക്
പ്രത്യേക കൗണ്ടര്‍
ഏര്‍പ്പെടുത്തി കരം
പിരിവ്
വേഗത്തിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
താലൂക്ക്
തല അവലോകന യോഗങ്ങള്‍
നടക്കാറുണ്ടോ;
വ്യക്തമാക്കുമോ;
(എഫ്)
സംസ്ഥാനത്ത്
2015-16, 2016-17
സാമ്പത്തിക
വര്‍ഷങ്ങളില്‍ വിവിധ
താലൂക്കുകളില്‍ നിന്നും
ലഭിച്ച ഭൂനികുതി
സംബന്ധിച്ച വിവരങ്ങള്‍
താലൂക്ക്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
പുതുതായി
താലൂക്ക്
പ്രഖ്യാപിക്കുമ്പോള്‍
പാലിക്കേണ്ട മാനദണ്ഡങ്ങള്‍
3986.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതുതായി
താലൂക്ക്
പ്രഖ്യാപിക്കുമ്പോള്‍
പാലിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കാവുകളും
കുളങ്ങളും സംരക്ഷിക്കാന്‍
പദ്ധതികള്‍
3987.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ പ്രദേശത്തെയും
ജലസമൃദ്ധി
ഉറപ്പാക്കാന്‍ റവന്യു
വകുപ്പ് മുഖാന്തരം
കാവുകളും കുളങ്ങളും
സംരക്ഷിക്കാന്‍
പദ്ധതികള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിവിധ പദ്ധതികളില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
വില്ലേജ്
ഓഫീസുകളുടെ പ്രവര്‍ത്തനം
3988.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളുടെ
പ്രവര്‍ത്തനം ജോലിഭാരം
മൂലം
പ്രയാസപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തന
സൗകര്യത്തിനായി ഓരോ
വില്ലേജ് ഓഫീസിലും ഓരോ
വാഹനം നല്കുന്ന കാര്യം
പരിഗണനയില്‍
ഉണ്ടോ;ഉണ്ടെങ്കില്‍
ഇതിന് സ്വീകരിച്ച നടപടി
വിശദമാക്കാമോ?
കൊയിലാണ്ടി
സിവില്‍ സ്റ്റേഷനിലെ
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന് പദ്ധതി
3989.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
സിവില്‍ സ്റ്റേഷനിലെ
സൗകര്യങ്ങള്‍
വികസിപ്പിക്കുന്നതിന്
പദ്ധതി
ആവിഷ്കരിക്കണമെന്നാവശ്യപ്പെട്ട്
നല്കിയ നിവേദനത്തിന്
മേല്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മേല്‍
വിഷയവുമായി
ബന്ധപ്പെട്ട്
കോഴിക്കോട് ജില്ലാ
കളക്ടര്‍ക്ക് മുമ്പാകെ
നല്കിയ നിവേദനത്തിന്റെ
മേല്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇക്കാര്യത്തിന്റെ
പ്രധാന്യം
കണക്കിലെടുത്ത്
ഡി.പി.ആര്
തയ്യാറാക്കാന്‍
ബന്ധപ്പെട്ട
അധികാരികള്‍ക്ക്
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
അവകാശികള്‍
ഇല്ലാത്ത ഭൂമി കണ്ടു
കെട്ടാന്‍ നടപടി
3990.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
വില്ലേജുകളിലായി
അവകാശികള്‍ ഇല്ലാതെ
കിടക്കുന്ന ഭൂമികള്‍
കണ്ടെത്തുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
മുന്‍കാലത്ത്
ബിനാമി പേരില്‍ വാങ്ങിയ
ഭൂമി
സ്വന്തമാക്കുന്നതിനോ
നികുതി അടക്കുന്നതിനോ
കഴിയാതെ വരുന്ന
സാഹചര്യത്തില്‍
പ്രസ്തുത ഭൂമി
സര്‍ക്കാരിലേയ്ക്ക്
കണ്ടുകെട്ടുന്നതിന്
കഴിയുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ഭൂമി
ഏറ്റെടുക്കുന്നതിനുളള
സര്‍വ്വേ നടപടി
3991.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമി
ഏറ്റെടുക്കുന്നതിനുളള
സര്‍വ്വേ നടപടികള്‍
അനന്തമായി വെെകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വേ
ജോലികള്‍
നടത്തുന്നതിന് ആവശ്യമായ
ജീവനക്കാരുടെ അഭാവം
നിലവിലുണ്ടോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ക്ക് സര്‍വ്വേ
നടത്തുന്നതിന്
നിലവിലുളള
സംവിധാനങ്ങളില്‍
കാലതാമസം ഉണ്ടാകുന്ന
സാഹചര്യത്തില്‍ മറ്റ്
ഏജന്‍സികളെ ഇതിനായി
ചുമതലപ്പെടുത്തുവാന്‍
സാധിക്കുമോ
എന്നറിയിക്കാമോ?
കാസര്‍കോട്
ജില്ലയില്‍ അടക്കത്തബയല്
വില്ലേജില്‍ പെട്ട മൈതാനം
3992.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
അടക്കത്തബയല്
വില്ലേജില്‍ റീസര്‍വ്വെ
നമ്പര്‍ 63/482 ല്‍
പെട്ട മൈതാനം ഇപ്പോള്‍
ആരുടെ അധീനതയിലും
ഉടമസ്ഥതയിലുമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
മൈതാനം ആര്‍ക്കെങ്കിലും
പാട്ടത്തിനു
നല്‍കിയിട്ടുണ്ടോ
എന്നും, ലീസ് വാടക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഏത്
വര്‍ഷമാണ് പാട്ടത്തിനു
നല്‍കിയതെന്നും,
പാട്ടത്തിനു നല്കിയ
സ്ഥലത്തിന്റെ
വിസ്തീര്‍ണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ?
(ഡി)
പാട്ടത്തിനു
സ്ഥലമെടുത്തവര്
ആരെന്നും പ്രസ്തുത
സ്ഥലത്തു നിന്ന് ഇതുവരെ
ലഭിച്ചതും ഇപ്പോള്‍
ലഭിച്ചുകൊണ്ടിരിക്കുന്നതുമായ
വരുമാനം എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ലീസ്
വാടക
കുറയ്ക്കുണമെന്നാവശ്യപ്പെട്ട്
ആരെങ്കിലും അപേക്ഷ
നല്‍കിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
ആരുടെ അപേക്ഷയാണ്
ലഭിച്ചതെന്നും ഈ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
എന്താണെന്നും
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളി
താലൂക്കിലെ തഴത്തോടുകൾ
3993.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കിലെ വിവിധ
പാടശേഖരങ്ങളെ
ബന്ധിപ്പിച്ച്
കടന്നുപോകുന്ന
തഴത്തോടുകളുടെ
പാര്‍ശ്വഭാഗങ്ങള്‍
സമീപവാസികള്‍
കയ്യേറുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
തഴത്തോടുകളുടെ
റീസര്‍വ്വേ സ്കെച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രദേശങ്ങളിലെ
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ;
(സി)
തഴത്തോടുകള്‍
പുനരുജ്ജീവിപ്പിക്കുന്നതിനും
അവയുടെ വിസ്തൃതി അളന്ന്
തിട്ടപ്പെടുത്തി
കയ്യേറ്റങ്ങളെ
ഒഴിവാക്കുന്നതിനുമുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
കോട്ടയം
ജില്ലയിലെ റീസര്‍വ്വെ
നടപടികള്‍
3994.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
ജില്ലയില്‍ ഏതെല്ലാം
വില്ലേജുകളില്‍
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
(ബി)
റീസര്‍വ്വെ
പൂര്‍ത്തിയാക്കാനുള്ള
വില്ലേജുകള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
റീസര്‍വ്വെ
പൂര്‍ത്തിയാക്കുവാനുള്ള
വില്ലേജുകളില്‍ അവ
പൂര്‍ത്തീകരിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കോട്ടയം
ജില്ലയിലെ മുഴുവന്‍
വില്ലേജുകളിലും എത്ര
വര്‍ഷത്തിനകം
റീസര്‍വ്വെ നടപടികള്‍
പൂര്‍ത്തിയാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
റീസര്‍വ്വെ
സംബന്ധിച്ച പരാതികള്‍
3995.
ശ്രീ.കെ.സി.ജോസഫ്
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റീസര്‍വ്വെ
സംബന്ധിച്ച പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
26.8.2017ല്‍
പുറത്തിറക്കിയ
ഉത്തരവനുസരിച്ചുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
കേരള
സര്‍വ്വേ ആന്റ് ബൗണ്ടറി
റൂള്‍സിലെ ലാന്റ്
റിക്കോര്‍ഡ്സ്
മെയിന്റനന്‍സുമായി
ബന്ധപ്പെട്ട് സര്‍വ്വേ
സൂപ്രണ്ടിന്
ഉണ്ടായിരുന്ന അധികാരം
ഹെഡ് സര്‍വ്വേയര്‍ക്ക്
കൈമാറിയിട്ടുണ്ടോ;
എങ്കില്‍ ഇത് റീ
സര്‍വ്വേ സംബന്ധിച്ച
പരാതികള്‍
എളുപ്പത്തില്‍
തീര്‍ക്കുവാന്‍
എത്രമാത്രം സഹായകമായി
എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
റീ
സര്‍വ്വെ സംബന്ധിച്ച
പരാതികള്‍
പരിഹരിക്കുന്നതിന്
പ്രത്യേക അദാലത്തുകള്‍
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
നെല്‍വയല്‍
തണ്ണീര്‍തട നിയമം ഭേദഗതി
T 3996.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വന്‍കിടപദ്ധതികള്‍ക്കായി
സ്ഥലമെടുപ്പ്
സുഗമമാക്കുന്നതിന്
നെല്‍വയല്‍ തണ്ണീര്‍തട
നിയമം ഭേദഗതി
ചെയ്തിട്ടുണ്ടോ;
(ബി)
നിലം
നികത്തുന്നതിന്
പ്രാദേശിക സമിതികളുടെ
അനുമതി വേണമെന്ന 2008-
ലെ നിയമത്തില്‍ ഭേദഗതി
കൊണ്ടുവരുവാനുള്ള
പ്രത്യേക
സാഹചര്യമെന്തെന്ന്
വിശദമാക്കാമോ;
(സി)
സര്‍ക്കാര്‍
തലത്തില്‍
തീരുമാനമെടുത്ത
പദ്ധതികള്‍ക്ക്
താഴെത്തട്ടിലുള്ള
ഉദ്യാേഗസ്ഥര്‍ വീണ്ടും
അനുമതി നല്‍കണമെന്ന
നെല്‍വയല്‍ തണ്ണീര്‍തട
നിയമത്തിലെ വ്യവസ്ഥ,
വന്‍കിട
പദ്ധതികള്‍ക്കായി വയല്‍
നികത്തി തുടങ്ങുന്നതിന്
വിഘാതം
സൃഷ്ടിക്കുമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
കേരള
നെല്‍വയല്‍ -തണ്ണീര്‍ത്തട
നിയമം 2008
T 3997.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2008-ല്‍
നിലവില്‍ വന്ന
നെല്‍വയല്‍
-തണ്ണീര്‍ത്തട നിയമം
അനുശാസിക്കുന്നത്
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
നിയമത്തില്‍
വരുത്തിയിട്ടുള്ള
ഭേദഗതികള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
ഭവന
നിര്‍മ്മാണ വകുപ്പിലെ
പദ്ധതികള്‍
3998.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭവന
നിര്‍മ്മാണ വകുപ്പിന്
കീഴില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ?
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സ്
3999.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിക്കുന്നതിന്
അപേക്ഷിച്ചിട്ടുള്ളവരുടെ
നിലവിലുള്ള
സീനിയോറിറ്റി
ലിസ്റ്റിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
സീനിയോറിറ്റി
പുതുക്കി
ലഭിക്കുന്നതിന് ഏതൊക്കെ
ഇടവേളകളിലാണ്
അപേക്ഷിക്കേണ്ടതെന്ന്
വ്യക്തമാക്കാമോ?
ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
4000.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
റ്റി.വി.രാജേഷ്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവന നിര്‍മ്മാണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്യാറുണ്ടോ;
(ബി)
ദൂരദേശങ്ങളില്‍
നിന്നും നഗര
പ്രദേശങ്ങളില്‍ വന്ന്
താമസിക്കുന്ന
പാവപ്പെട്ട
തൊഴിലാളികള്‍ക്ക്
വാടകയ്ക്ക് ഫ്ലാറ്റ്
നല്കുന്ന പദ്ധതി ഭവന
നിര്‍മ്മാണ ബോര്‍ഡ്
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കുറഞ്ഞ
വരുമാനക്കാര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിന്
സാമ്പത്തിക സഹായം
നല്‍കുന്നതിനുളള
'ഗൃഹലക്ഷ്മി' ഭവന
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ഡി)
ദാരിദ്ര്യ
രേഖയ്ക്ക്
താഴെയുളളവര്‍ക്ക്
ഫ്ലാറ്റുകള്‍
നിര്‍മ്മിക്കുന്നതിനായി
തദ്ദേശസ്ഥാപനങ്ങളുമായി
ചേര്‍ന്ന് 'സാഫല്യം'
ഭവന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
ഹൗസിംഗ് ബോര്‍ഡിന്റെ ബാധ്യത
4001.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലവില്‍
ഹൗസിംഗ് ബോര്‍ഡിന്റെ
ബാധ്യത എത്ര കോടി
രൂപയാണ്; ഏതെല്ലാം
ഏജന്‍സികള്‍ക്കാണ്
ബാധ്യതയുള്ളത്;
വിശദവിവരം നല്‍കുമോ?
ഹൗസിംഗ്
ബോര്‍ഡ് മുഖേന ഏറ്റെടുത്ത ഭവന
നിര്‍മ്മാണ പദ്ധതികള്‍
4002.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പുതിയ ഭവന
നിര്‍മ്മാണ പദ്ധതികള്‍
ഹൗസിംഗ് ബോര്‍ഡ് മുഖേന
ഏറ്റെടുത്തിട്ടുണ്ട്;
വിശദവിവരം നല്‍കുമോ?
ശാസ്ത്രീയവും
പ്രകൃതി സൗഹൃദവുമായ ഭവന
നിര്‍മ്മാണ രീതികള്‍
4003.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അശാസ്ത്രീയ
നിര്‍മ്മാണ രീതികള്‍
മൂലം പാഴ് ച്ചെലവും
പ്രകൃതിക്ക് നാശവും
സംഭവിക്കുന്ന
സാഹചര്യത്തില്‍
ശാസ്ത്രീയമായ
നിര്‍മ്മാണ രീതികള്‍
പിന്തുടര്ന്നുകൊണ്ട്
ചെലവ് കുറഞ്ഞ വീടുകള്‍
നിര്‍മ്മിക്കുന്നതിന്
ഭവന നിര്‍മ്മാണ
വകുപ്പും സംസ്ഥാന
നിര്‍മ്മിതി കേന്ദ്രവും
നടപ്പാക്കുന്ന
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
സംസ്ഥാന
നിര്‍മ്മിതി
കേന്ദ്രത്തില്‍ ഇതിനായി
പഠനവിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(സി)
കേരളത്തിന്റെ
സവിശേഷ സാഹചര്യങ്ങളും
പ്രകൃതി വിഭവ ലഭ്യതയും
പരിഗണിച്ച് പ്രകൃതി
സൗഹൃദ നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിന്
ഭവന നിര്‍മ്മാണ വകുപ്പ്
സ്വീകരിക്കുന്ന
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇതിനായി
സംസ്ഥാന നിര്‍മ്മിതി
കേന്ദ്രം, ജില്ലാ
നിര്‍മ്മിതി
കേന്ദ്രങ്ങള്‍ എന്നിവ
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ?
ഭവനനിര്‍മ്മാണ
ബോര്‍ഡിന്റെ കടം
4004.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
കാലയളവില്‍ കഴിഞ്ഞ
സര്‍ക്കാര്‍ എത്ര കോടി
രൂപ ഭവനനിര്‍മ്മാണ
ബോര്‍ഡിനായി
കടമെടുത്തിട്ടുണ്ട്;
ഏതെല്ലാം ഏജന്‍സികളില്‍
നിന്ന് എത്ര ശതമാനം
പലിശയ്ക്കാണ്
കടമെടുത്തിട്ടുള്ളത്;
(ബി)
എത്ര
പ്രോജക്ടുകള്‍ ടി
കാലയളവില്‍ കഴിഞ്ഞ
സര്‍ക്കാര്‍
ഭവനനിര്‍മ്മാണ
മേഖലയില്‍
തുടങ്ങിയിട്ടുണ്ട്;
വിശദവിവരം നല്‍കുമോ ?
ഭവനനിര്‍മ്മാണം
പൂര്‍ത്തിയാക്കാന്‍ ധനസഹായം
4005.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍കാല
പദ്ധതികളില്‍
ഭവനനിര്‍മ്മാണത്തിനായി
പണം അനുവദിച്ചതില്‍
വീട്
പൂര്‍ത്തിയാക്കാന്‍
കഴിയാത്തവരെ
സഹായിക്കാന്‍ പ്രത്യേക
കര്‍മ്മപദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
(ബി)
ഏത് കാലയളവുവരെ ധനസഹായം
ലഭിച്ചവര്‍ക്കാണ് ഇൗ
പദ്ധതിയുടെ പ്രയോജനം
ലഭിക്കുകയെന്ന്
അറിയിക്കാമോ;
(സി)
ഗുണഭോക്താക്കളുടെ
സമഗ്രമായ മുന്‍ഗണനാ
ലിസ്റ്റ്
തയ്യാറാക്കിയത്
സംബന്ധിച്ച
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ?
ഭവന
നിര്‍മ്മാണ മേഖല നേരിടുന്ന
പ്രധാന പ്രശ്നങ്ങള്‍
4006.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ബി.ഡി. ദേവസ്സി
,,
ബി.സത്യന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭവന നിര്‍മ്മാണ മേഖല
നേരിടുന്ന പ്രധാന
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വീട്
നിര്‍മ്മാണ
സാമഗ്രികളുടെ വില
വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന
സാഹചര്യത്തില്‍ ചെലവ്
കുറഞ്ഞ വീട് എന്ന ആശയം
പ്രചരിപ്പിക്കുന്നതിനും
പരിസ്ഥിതി സൗഹൃദ വീട്
നിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ഇത്തരം സാങ്കേതിക
വിദ്യയും സാങ്കേതിക
സഹായവും പ്രദാനം
ചെയ്യുന്ന സ്ഥാപനങ്ങള്‍
ഉണ്ടോ; എങ്കില്‍ അവ
ഏതൊക്കെയാണ്;
(ഡി)
ഈ
രംഗത്ത്
പ്രവര്‍ത്തിക്കുന്ന
ഏജന്‍സികളുടെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വീടു
കത്തി നശിച്ചതിനുള്ള
നഷ്ടപരിഹാരം
4007.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടു
കത്തി നശിച്ച
കുടുംബത്തിന് അവ പുനര്‍
നിര്‍മ്മിക്കാനുള്ള
നഷ്ടപരിഹാരം നല്കാന്
നിലവില്‍ വ്യവസ്ഥയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
തൃക്കരിപ്പൂര്‍
നോര്‍ത്ത് വില്ലേജില്‍
നിന്നുള്ള
അപേക്ഷകയ്ക്ക്
നഷ്ടപരിഹാരം നല്കാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ?
റോഡുകളുടെ
പുനരുദ്ധാരണ പ്രവൃത്തികളുടെ
തുക
T 4008.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയില്‍
വെള്ളപ്പൊക്ക
ദുരിതാശ്വാസ നിധിയില്‍
ഉള്‍പ്പെടുത്തി ഫണ്ട്
അനുവദിച്ച വിവിധ
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തികളുടെ തുക
കരാറുകാര്‍ക്ക് ഇനിയും
മാറി നല്കാനുണ്ടോ;
മണ്ഡലം തിരിച്ചുള്ള
കണക്കുകള്‍
വിശദമാക്കുമോ;
(ബി)
എങ്കില്‍
എന്നു മുതലുള്ള തുകയാണ്
മാറി നല്‍കാനുള്ളത്; ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എന്തു തുക
മാറി നല്കി; വിശദാംശം
നല്‍കുമോ?