കെ.എസ്.ഇ.ബി.യ്ക്ക്കുടിശ്ശിക
ഇനത്തില്‍ ലഭിക്കാനുള്ള തുക
3596.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.ക്ക്
2018 ഫെബ്രുവരി മാസം
വരെ എത്ര കോടി രൂപ
കുടിശ്ശിക ഇനത്തില്‍
പിരിഞ്ഞു
കിട്ടാനുണ്ടെന്ന്
വ്യക്തമാക്കുമോ; ഇത്
പിരിച്ചെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിചു ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍
കെ.എസ്.ഇ.ബി.യ്ക്ക്
എത്ര കോടി രൂപയുടെ
കുടിശ്ശികയാണ് പിരിഞ്ഞു
കിട്ടാനുണ്ടായിരുന്നതെന്ന്
വ്യക്തമാക്കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
3597.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈദ്യുതി
വകുപ്പ്പട്ടാമ്പി
മണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടാമ്പി
മണ്ഡലത്തില്‍ പുതുതായി
ഏതെല്ലാം പദ്ധതികളാണ്
സര്‍ക്കാരിന്റെ
പരിഗണനയില്ഉള്ളത്
;വ്യക്തമാക്കാമോ?
പ്രീപെയ്ഡ്
വൈദ്യുതി മീറ്റര്‍
3598.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീപെയ്ഡ്
വൈദ്യുതി മീറ്റര്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
ഏത് മേഖലയിലാണ് ആദ്യം
നടപ്പിലാക്കുകയെന്നും
എന്നത്തേക്ക് ഇതിന്റെ
സേവനം ലഭ്യമാകുമെന്നും
അറിയിക്കുമോ?
വര്‍ദ്ധിച്ച
വൈദ്യുതി ആവശ്യം നേരിടാന്‍
നടപടി
3599.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര പേര്‍ക്ക്
ഗാര്‍ഹിക കണക്ഷന്
നല്‍കിയിട്ടുണ്ട്;എത്ര
പേര്‍ക്ക് കാര്‍ഷിക
ആവശ്യത്തിനുള്ള
കണക്ഷന്
നല്‍കിയിട്ടുണ്ട് ;
(ബി)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
വൈദ്യുതി ആവശ്യം
നേരിടുന്നതിന്
എന്തൊക്കെ പദ്ധതികളും
പരിപാടികളും ആണ്
ഊര്‍ജ്ജ വകുപ്പ്
ആവിഷ്ക്കരിച്ചു
നടപ്പിലാക്കുന്നത്
വിശദാശം വ്യക്തമാക്കുമോ
?
കുടപ്പനക്കുന്ന്കന്നുകാലി
ഫാം അധികൃതരും കെ.എസ്.ഇ.ബി
അധികൃതരും തമ്മിലുളള തര്‍ക്കം
3600.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ദൂരദര്ശന്
കേന്ദ്രത്തിലേക്കുളള
11കെ.വി. വൈദ്യുതി
ലൈന്‍
അറ്റകുറ്റപ്പണിയുമായി
ബന്ധപ്പെട്ട്
കുടപ്പനക്കുന്ന് ജില്ലാ
കന്നുകാലി വളര്‍ത്തല്‍
ഫാം അധികൃതരും
കെ.എസ്.ഇ.ബി അധികൃതരും
തമ്മില്‍ തര്‍ക്കം
നിലവിലുണ്ടോ;
(ബി)
പ്രസ്തുത
ഫാമിന്റെ പ്രവര്‍ത്തനം
കെ.എസ്.ഇ.ബിയുടെ നടപടി
മൂലം
തടസ്സപ്പെടുന്നുണ്ടോ;വിശദീകരിക്കുമോ;
(സി)
മൃഗസംരക്ഷണ
ഡയറക്ടറുടെ
അനുമതിയില്ലാതെ
ഫാമിനകത്ത് യാതൊരു വിധ
പ്രവര്‍ത്തനവും
അനുവദിക്കില്ലെന്ന ഫാം
അധികൃതരുടെ നിലപാട്
ദൂരദര്ശന്
കേന്ദ്രത്തിലേക്കുളള
വൈദ്യുതി ലൈന്‍
നന്നാക്കുന്നതിന്
തടസ്സമാകുമെന്നതിനാല്‍
ഇക്കാര്യത്തില്‍
ഉണ്ടായിട്ടുളള പ്രശ്നം
ചര്‍ച്ചയിലൂടെ
പരിഹരിക്കുമോ?
ഭൂഗര്‍ഭ
കേബിള്‍ സ്ഥാപിച്ച്
പ്രശ്നപരിഹാരം
3601.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
അസംബ്ലിമണ്ഡലത്തില്‍
കണ്ടല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
സ്ഥിതി ചെയ്യുന്ന
വടക്കന്‍ കോയിക്കല്‍
ക്ഷേത്രത്തിലെ ഉത്സവം,
പ്രസിദ്ധമായ ഓച്ചിറ
പരബ്രഹ്മ ക്ഷേത്രത്തിലെ
ഉത്സവം
എന്നിവയോടനുബന്ധിച്ച്
കെട്ടുകാഴ്ചകള്‍ കടന്നു
വരുമ്പോള്‍ വൈദ്യുതി
ലൈനുകള്‍
അഴിച്ചുമാറ്റുന്നതു
മൂലം ഉത്സവദിനങ്ങളില്‍
പ്രസ്തുത പ്രദേശം
മുഴുവന്‍
ഇരുട്ടിലാകുന്നതിനാല്
ഈ പ്രദേശങ്ങളില്‍
ഭൂഗര്‍ഭ കേബിള്‍
സ്ഥാപിച്ച്
പ്രശ്നത്തിനു പരിഹാരം
കാണുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
വൈദ്യുതി
ബോര്‍ഡിലെ തസ്തികകള്‍
3602.
ശ്രീ.വി.ഡി.സതീശന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിലെ തസ്തികകള്‍
കുറയ്ക്കുന്നതിനും,
അധികമുള്ളവ
പുനര്‍വിന്യസിക്കുന്നതിനുമുള്ള
പദ്ധതി
തയ്യാറായിട്ടുണ്ടോ;
(ബി)
ബോര്‍ഡിന്റെ
ഭരണം
കാര്യക്ഷമമാക്കുന്നതിനും
അധികമുള്ള തസ്തികകള്‍
പുനര്വ്യന്യസിക്കുന്നതിനും
നിര്‍ദ്ദേശങ്ങള്‍
സമര്‍പ്പിച്ച
കോഴിക്കോട്
ഐ.ഐ.എമ്മിന്റെ
ശുപാര്‍ശകള്‍
എന്തൊക്കെയാണ്;
(സി)
പ്രസ്തുത
നിര്‍ദ്ദേശങ്ങള്‍
പഠിക്കുന്നതിന് ബോര്‍ഡ്
ഉന്നതതല സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സമിതി ഐ.ഐ.എമ്മിന്റെ
ശുപാര്‍ശകള്‍
അംഗീകരിച്ചിട്ടുണ്ടോ;
(ഇ)
കെ.എസ്.ഇ.
ബി.യിലെ മീറ്റര്‍
റീഡര്‍, സ്പോട്ട്
ബില്ലര്‍ തസ്തികകളിലെ
799 ഒഴിവുകള്‍
കെ.എസ്.ഇ.ബി
റദ്ദാക്കിയിട്ടുണ്ടോ;
(എഫ്)
ആറുവര്‍ഷമായി
നിയമനം കാത്തിരിക്കുന്ന
കെ.എസ്.സി.ബി. മീറ്റര്‍
റീഡര്‍, സ്പോര്‍ട്ട്
ബില്ലര്മാര്ക്ക്
ഉടനടി നിയമനം
നല്‍കണമെന്ന് കേരള
ഹൈക്കോടതി സിംഗിള്‍
ബഞ്ച് ഉത്തരവായത്
ഡിവിഷന് ബഞ്ചിനെ
സമീപിച്ച് സ്റ്റേ
വാങ്ങിയ ശേഷം ഒഴിവുകള്‍
റദ്ദാക്കിയത്
സര്‍ക്കാര്‍
സ്ഥാപനങ്ങളിലെ
ഒഴിവുകള്‍ വെട്ടി
കുറയിക്കില്ലായെന്ന
ഇടതുമുന്നണിയുടെ
തെരഞ്ഞെടുപ്പ്
വാഗ്ദാനത്തിന്റെ
ലംഘനമാണെന്ന
ആക്ഷേപത്തിൽ നിലപാട്
വ്യക്തമാക്കുമോ ?
വൈദ്യുതി
ബോര്‍ഡിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച കോഴിക്കോട്
ഐ.ഐ.എമ്മിന്റെ റിപ്പോര്‍ട്ട്
3603.
ശ്രീ.പി.ടി.
തോമസ്
,,
എം. വിന്‍സെന്റ്
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
സംബന്ധിച്ച കോഴിക്കോട്
ഐ.ഐ.എമ്മിന്റെ
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകളുടെ
അടിസ്ഥാനത്തില്‍
ബോര്‍ഡിന്റെ വിവിധ
ഓഫീസുകള്‍
പുന:സംഘടിപ്പിക്കുന്ന
കാര്യം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ബോര്‍ഡിന്റെ
റവന്യൂ ചെലവ്
കുറയ്ക്കുവാന്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
ഐ.ഐ.എം.
നല്‍കിയിട്ടുള്ളത്;
അതിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍ മീറ്റര്‍
റീഡര്‍മാരുടെ എഴുനൂറ്റി
തൊണ്ണൂറ്റി ഒന്‍പത്
തസ്തികകള്‍ റദ്ദ്
ചെയ്തതും നിയമന നിരോധനം
നടപ്പിലാക്കിയതായുള്ള
ആക്ഷേപവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ നടപടികള്‍
റവന്യൂ ചെലവ്
കുറയ്ക്കുന്നതിന്റെ
ഭാഗമായിട്ടാണോയെന്ന്
അറിയിക്കുമോ?
കുടിശ്ശികയിൽ
ഇളവ്
3604.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കെ.എസ്.ഇ.ബി
ക്ക്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു കിട്ടാനുളള
തുകയിൽ ഇളവുകള്‍
നല്കിയിട്ടുണ്ടെങ്കില്
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ?
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി അതോറിറ്റി
സേഫ്റ്റി റെഗുലേഷന്(2010)
3605.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന്(2010)
സംസ്ഥാനത്തെ
ട്രാന്സ്മിഷന്
യൂട്ടിലിറ്റിയും
ഡിസ്ട്രിബ്യൂഷന്‍
ലെെസന്സിയുമായ
കെ.എസ്.ഇ.ബി.
ലിമിറ്റഡിനു ബാധകമാണോ;
(ബി)
ടി
റെഗുലേഷന്(2010)
കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ
നടപ്പിലാക്കുവാന്‍
സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ച സമയ പരിധി
2017 ഏപ്രിലില്‍
അവസാനിച്ചതിനാൽ
എന്തെല്ലാം
നടപടിക്രമങ്ങള്‍ ആണ്
ഇതുവരെ എടുത്തത്
അതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ടി
റെഗുലേഷന്(2010)
കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
കേന്ദ്ര സര്‍ക്കാര്‍
കേരള സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
എന്നിവര്‍ എന്തെങ്കിലും
താക്കീതു
നല്‍കിയിട്ടുണ്ടോ.
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ടി
റെഗു
ലേഷന്(2010)കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ
സമയബന്ധിതമായി
നടപ്പിലാക്കിയില്ലെങ്കില്‍
അതിന്റെ ഭവിഷ്യത്തുകള്‍
എന്തൊക്കെയാണ്;
അതിന്റെ വിശദാംശംങ്ങള്‍
നല്‍കുമോ;
(ഇ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ എന്‍ട്രി
കേഡര്‍ തസ്തികയായ
അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
തസ്തികയില്‍
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന്(2010)
നടപ്പിലാക്കുന്നത്
സംബന്ധിച്ച് എന്തൊക്കെ
തീരുമാനങ്ങളും
നടപടിക്രമങ്ങളുമാണ്
ഇതുവരെ
എടുത്തിട്ടുള്ളത്;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
മുടങ്ങിക്കിടക്കുന്ന വെെദ്യുത
പദ്ധതികള്‍
3606.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങിക്കിടക്കുന്ന
വെെദ്യുത പദ്ധതികള്‍
ഏതെല്ലാം; ഇവയുടെ
ഓരോന്നിന്റെയും നിലവിലെ
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
മുടങ്ങിക്കിടക്കുന്ന
പദ്ധതികള്‍ക്ക്
ഓരോന്നിനും നാളിതുവരെ
ചെലവഴിച്ച തുക
എത്രയാണ്;
(സി)
വെെദ്യുത പദ്ധതികള്‍
മുടങ്ങിക്കിടക്കുന്നതിന്
കാരണക്കാരായ എത്ര
ഉദ്യാേഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
അവര്‍ ആരെല്ലാമെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
പദ്ധതികള്‍
പൂര്‍ത്തീകരിച്ചാല്‍ ഇവ
ഓരോന്നില്‍ നിന്നും
എത്ര മെഗാവാട്ട്
വെെദ്യുതി പ്രതിമാസം
ലഭ്യമാക്കുവാന്‍
സാധിക്കും;നിലവിലെ
പ്രതിമാസ വെെദ്യുതി
ഉപഭോഗം എത്രയെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഓരോന്നിനും ഇനി എത്ര
തുകയുടെ ചെലവ്
പ്രതീക്ഷിക്കുന്നു;
ഇതില്‍ എന്തെങ്കിലും
കേന്ദ്രസഹായം
ലഭ്യമാണോ;വിശദമാക്കുമോ;
(എഫ്)
ഇത്തരം
പദ്ധതികള്‍
പൂര്‍ത്തീകരിക്കുവാന്‍
കര്‍ശന നടപടികള്‍
സ്വീകരിക്കുമോ;വിശദാംശം
വ്യക്തമാക്കുമോ?
ബി.എസ്.ഇ.എസ്.
താപ വൈദ്യുതനിലയം
ഏറ്റെടുക്കാന്‍ നടപടി
3607.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലൂരില്‍
സ്ഥിതി ചെയ്യുന്ന
ബി.എസ്.ഇ.എസ്. താപ
വൈദ്യുതനിലയം
ഇലക്ട്രിസിറ്റി
ബോര്‍ഡ്
ഏറ്റെടുക്കുന്നതു
സംബന്ധിച്ച് 2017
നവംബറില്‍ കൂടിയ
ഉന്നതലയോഗത്തില്‍
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതുസംബന്ധിച്ച്
എന്തെല്ലാം തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
വിവിധ
സ്രോതസ്സുകള്‍ വഴി
ഉല്പാദിപ്പിക്കേണ്ട വെെദ്യുതി
3608.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന
കടുത്ത വേനല്‍
വെെദ്യുതി ഉല്പാദന
രംഗത്തെ എങ്ങനെ
ബാധിയ്ക്കുന്നു എന്നു
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
സംസ്ഥാനത്ത് വിവിധ
സ്രോതസ്സുകള്‍ വഴി
ഉല്പാദിപ്പിക്കേണ്ട
വെെദ്യുതി എത്ര; എത്ര
ഉല്പാദനം നടത്തുന്നു;
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
വെെദ്യുതി
ഉല്പാദനത്തില്
കുറവുണ്ടാകുന്നുണ്ടോ
എങ്കില്‍
എത്ര;വ്യക്തമാക്കുമോ;
(ഡി)
ആയതു
പരിഹരിക്കാന്‍ വകുപ്പും
സര്‍ക്കാരും എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
ഉത്പാദിപ്പിക്കുന്നതിനുള്ള
പുതിയ പദ്ധതി
3609.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
മെഗാവാട്ട് വൈദ്യുതി
പുതുതായി
ഉത്പാദിപ്പിച്ചു എന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം
വ്യക്തമാക്കുമോ;
(സി)
പുതുതായി
എത്ര വൈദ്യതി
ഉത്പാദിപ്പിക്കുന്നതിനുള്ള
പദ്ധതികള്‍
നടന്നുവരുന്നു എന്ന്
അറിയിക്കുമോ;
(ഡി)
അവയുടെ
വിശദാംശം അറിയിക്കുമോ?
നദികളില്‍
നിന്നു വെെദ്യുതി
3610.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറിയ
നദികളില്‍ നിന്നു
വെെദ്യുതി
ഉത്പാദിപ്പിക്കുന്നതിനായുള്ള
പുതിയ പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഇൗ
പദ്ധതിയുടെ വിശദാംശം
അറിയിക്കുമോ;
(സി)
ഇത്തരത്തില്‍
കൂടുതല്‍ നദികളില്‍
നിന്നും വെെദ്യുതി
ഉത്പാദിപ്പിക്കുന്നത്തിനു
നടപടി
സ്വീകരിക്കുമോ;വിശദാക്കാമോ?
ഉൗടുപോക്കിരിയില് 33 കെ വി
പവ്വര്‍ സ്റ്റേഷന്
3611.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ
ഉൗടുപോക്കിരിയില്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്ന 33 കെ
വി പവ്വര്‍ സ്റ്റേഷന്റെ
നടപടിക്രമങ്ങള്‍
എന്തായി എന്ന്
വിശദീകരിക്കാമോ ;
(ബി)
ഉൗടുപോക്കിരിയില്
സ്ഥാപിക്കുന്ന 33 കെ വി
പവ്വര്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
തുടങ്ങിയാല്‍ ഏതൊക്കെ
പഞ്ചായത്ത് പ്രദേശത്ത്
ഇതിന്റെ നേട്ടം
ഉണ്ടാകുമെന്ന്
വ്യക്തമാക്കാമോ ;
(സി)
പവ്വര്‍
സ്റ്റേഷന്
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട് ഡി പി
ആര് തയ്യാറാക്കാന്‍
ആരെയാണ് നിയമിച്ചതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
ഡി
പി ആര്
തയ്യാറാക്കിയാല്‍ എത്ര
വര്‍ഷം കൊണ്ട് ഇതിന്റെ
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
സുരക്ഷിതവും കാര്യക്ഷമവുമായ
വെെദ്യുതി വിതരണ ശൃംഖല
3612.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വിതരണ ശൃംഖല
സുരക്ഷിതവും
കാര്യക്ഷമവും
ആക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഓവര്‍ഹെഡ്
ലെെനുകള്‍
മൂലമുണ്ടാകുന്ന അപകട
സാധ്യതകള്‍
കണക്കിലെടുത്ത്
വെെദ്യുതി ബോര്‍ഡ്
നടപ്പാക്കുന്ന അണ്ടര്‍
ഗ്രൗണ്ട് കേബിള്‍
സംവിധാനത്തിന്റെ
പുരോഗതി
വിശദീകരിക്കാമോ;
(സി)
കേബിള്‍
കടത്തികൊണ്ട്
പോകുന്നതിന്
ഹൊറിസോണ്ടല്‍
ഡയറക്ഷണല്‍ ട്രില്ലിംഗ്
സാങ്കേതിക വിദ്യ
വെെദ്യുതി ബോര്‍ഡില്‍
പരിപൂര്‍ണ്ണമായും
നടപ്പാക്കിയിട്ടുണ്ടോ;എങ്കില്‍
അതിന്റെ പുരോഗതി
വിശദീകരിക്കാമോ?
ഭൂഗര്‍ഭ
കേബിള്‍
3613.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂഗര്‍ഭ
കേബിളിംഗ്
പ്രവൃത്തികള്‍ക്കായി
2017-18 വര്‍ഷത്തില്‍
എറണാകുളം ജില്ലയില്‍
ഏതെങ്കിലും
പ്രവൃത്തികള്‍
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
പ്രവൃത്തി
നടപ്പാക്കുന്നതിന്
വൈപ്പിന്‍ മണ്ഡലത്തിലെ
പ്രദേശങ്ങള്‍
ഏതെങ്കിലും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വൈദ്യുതി
വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
3614.
ശ്രീ.കെ.സി.ജോസഫ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി വിതരണ ശൃംഖല
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ക്കുള്ള തുക
എങ്ങനെ കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
പദ്ധതികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
ഡാമുകളിലെ
ജലനിരപ്പ്
3615.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലെ ജലനിരപ്പ്
കഴിഞ്ഞ വര്‍ഷം ഈ സമയം
ഉണ്ടായിരുന്നതിനേക്കാള്‍
അധികമാണോയെന്നും
എങ്കില്‍ സംഭരണശേഷിയുടെ
എത്ര
ശതമാനമാണുള്ളതെന്നും
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇതുമൂലം ജലവൈദ്യുതി
ഉല്‍പ്പാദനം
വേനല്‍ക്കാലത്ത്
വര്‍ദ്ധിപ്പിക്കാനാകുമോ;
(സി)
ജലവൈദ്യുതി
ഉല്‍പ്പാദനത്തിന്
താരതമ്യേന
ഉല്‍പ്പാദനചെലവ്
കുറവായതിനാല്‍
ബോര്‍ഡിന് ഇത്
സാമ്പത്തിക
നേട്ടമുണ്ടാക്കുമോ
എന്ന് വ്യക്തമാക്കുമോ ?
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍ പദ്ധതി
3616.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ഊര്‍ജ്ജ ഉല്പാദനത്തില്
വലിയ കമ്മി
നേരിടുന്നുവെന്നത്
വസ്തുതയാണോ; എങ്കില്‍
പ്രസ്തുത കമ്മി
നികത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(ബി)
നിര്‍മ്മാണത്തിലിരിക്കുന്ന
വിവിധ പദ്ധതികളുടെ
സമയബന്ധിതമായ
പൂര്‍ത്തീകരണത്തിനും,
അതിന്റെ പുരോഗതി
വിലയിരുത്തുന്നതിനുമുള്ള
നിലവിലെ
സംവിധാനമെന്താണ്;
വിശദീകരിക്കുമോ;
(സി)
2017-ല്‍
ചെറുകിട സ്വകാര്യ
സംരംഭകര്‍ക്ക്
അനുവദിച്ച് നല്കിയ 20
ചെറുകിട ജല വൈദ്യുത
പദ്ധതികളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്;
(ഡി)
മുടങ്ങിക്കിടന്ന
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍
പദ്ധതിയുടെ നിര്‍മ്മാണം
പുനരാരംഭിച്ചിട്ടുണ്ടോ;
എന്നത്തേക്ക് പദ്ധതി
പൂര്‍ത്തിയാക്കുവാനാണ്
ലക്ഷ്യമിട്ടിട്ടുള്ളത്;
എത്ര മെഗാവാട്ട്
വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിയുമെന്നാണ്
കരുതുന്നത്;
വിശദമാക്കാമോ?
താരിഫ്
പോളിസി
3617.
ശ്രീ.എസ്.ശർമ്മ
,,
എ.എം. ആരിഫ്
,,
യു. ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍ദ്ദിഷ്ട
കേന്ദ്ര വൈദ്യുതി നിയമ
ഭേദഗതിയിലൂടെ
സമവര്‍ത്തി
പട്ടികയിലുള്ള വൈദ്യുതി
വിഷയത്തില്‍ കേന്ദ്ര
സര്‍ക്കാരിന്റെ
വൈദ്യുതി പോളിസി,
താരിഫ് പോളിസി
തുടങ്ങിയവ
സംസ്ഥാനങ്ങള്‍ക്കു
ബാധകമാക്കിയതു വഴി
സംസ്ഥാനങ്ങളുടെ അധികാരം
ചോര്‍ത്താന്‍
ഉദ്ദേശിക്കുന്നത്
സംബന്ധിച്ച് പ്രതിഷേധം
അറിയിച്ചിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
വിതരണ
മേഖലയെ തന്നെ രണ്ടായി
വിഭജിച്ചുകൊണ്ടും
ഒന്നിലധികം വൈദ്യുതി
സപ്ലൈ കമ്പനികള്‍ക്ക്
പ്രവര്‍ത്തിക്കാന്‍
അനുമതി നല്കി കൊണ്ടും
വൈദ്യുതി വാങ്ങല്‍
വില്പനരംഗം
സ്വകാര്യവല്ക്കരിക്കാന്
വഴിയൊരുക്കുന്നത്
വൈദ്യുതി ബോര്‍ഡിന്റെ
നിലനില്‍പ്പിന് തന്നെ
ഭീഷണിയായി മാറാനിടയുള്ള
കാര്യം
പരിശോധിച്ചിട്ടുണ്ടോ;വിശദാക്കാമോ;
(സി)
വിതരണ
ശൃംഖലയുടെ
നിര്‍മ്മാണവും പരിപാലന
ചുമതലയും സര്‍ക്കാര്‍
വഹിക്കുകയും വൈദ്യുതി
വില്പനയിലൂടെ
ലാഭമുണ്ടാക്കാന്‍
സ്വകാര്യ കമ്പനികളും
എന്ന രീതിയിലേക്ക്
വൈദ്യുതി മേഖല
മാറാനിടയുള്ള സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വൈദ്യുതി
നിരക്ക് വര്‍ദ്ധനവ്
3618.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നിരക്ക് വര്‍ദ്ധന
ചട്ടങ്ങളുടെ കാലാവധി
മൂന്ന് വര്‍ഷത്തില്‍
നിന്നും നാലുവര്‍ഷമായി
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശമുണ്ടോ;
(ബി)
നാലുവര്‍ഷത്തെ
വൈദ്യുതി താരിഫ്
മുന്‍കൂട്ടി
പ്രഖ്യാപിക്കുന്ന
സംവിധാനം നിലവില്‍
വരുമോ എന്നറിയിക്കാമോ;
(സി)
വൈദ്യുതി
വാങ്ങുന്നതിനുള്ള
ചെലവ്,ജീവനക്കാരുടെ
വേതനം
എന്നിവയുള്‍പ്പെടെയുള്ള
ചെലവുകളുടെ വര്‍ദ്ധനവ്
വൈദ്യുതി നിരക്ക്
വര്‍ദ്ധനവില്‍ ഏതൊക്കെ
തരത്തില്‍
പ്രതിഫലിക്കുമെന്ന്
വ്യക്തമാക്കുമോ?
പറമ്പിക്കുളത്തെ
ആദിവാസി കോളനികളില്‍
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
T 3619.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പറമ്പിക്കുളത്തെ
ഏതെല്ലാം ആദിവാസി
കോളനികളിലാണ് നിലവില്‍
വൈദ്യുതി ഇല്ലാത്തത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
കോളനികളില്‍ വൈദ്യുതി
എത്തിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വൈദ്യുതി
ഇല്ലാത്ത മുഴുവന്‍
കോളനികളിലും വൈദ്യുതി
എത്തിക്കാന്‍ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
വൈദ്യുത
ഉല്പാദനശേഷി
3620.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിദിനമുള്ള വൈദ്യുത
ഉല്പാദനശേഷി എത്രയാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തിന്
കേന്ദ്ര ഗ്രിഡില്‍
നിന്നും ദിനം പ്രതി
ലഭിക്കേണ്ട വൈദ്യുതി
എത്ര; ഇപ്പോള്‍
ലഭിക്കുന്നത് എത്ര
ഇതിനായി ദിനം പ്രതി
ശരാശരി എത്ര തുക
കേന്ദ്ര സര്‍ക്കാരിന്
നല്കുന്നു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനം
അനുഭവിക്കുന്ന കടുത്ത
വേനല്‍ മുഖാന്തിരം
ഉല്പാദനത്തില്
ദിനംപ്രതി കുറവുണ്ടായത്
എത്ര മെഗാവാട്ട്;
(ഡി)
ഇക്കാരണങ്ങള്‍
ചൂണ്ടി കാണിച്ച്
(ജലലഭ്യത
പ്രത്യേകിച്ച്) കേന്ദ്ര
ഗ്രിഡില്‍ നിന്നും
കൂടുതല്‍ വൈദ്യുതി ദിനം
പ്രതി ലഭിക്കാനായി
സര്‍ക്കാര്‍ കേന്ദ്ര
സര്‍ക്കാരിനെ
സമീപിച്ചുവോ; വിശദാംശം
ലഭ്യമാക്കുമോ?
വൈദ്യുതി
ഉപഭോഗം
3621.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി ഉപഭോഗവും,
ഉത്പാദനവും തമ്മിലുള്ള
വ്യത്യാസം എത്ര
യൂണിറ്റാണ് എന്നതിന്റെ
കണക്ക് ലഭ്യമാക്കുമോ ;
(ബി)
ഇവ
തമ്മിലുള്ള കുറവ്
പരിഹരിക്കുന്നതിനും,
സംസ്ഥാനത്തിന് പുറത്തു
നിന്ന് വൈദ്യുതി
വാങ്ങുന്നത്
ഒഴിവാക്കുവാനും
വൈദ്യുതി വകുപ്പ്
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ
; വിശദാംശം
ലഭ്യമാക്കുമോ ?
വൈദ്യുതി
ഉപയോഗം
3622.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിലവിലെ പ്രതിദിന
വൈദ്യുതി ഉപയോഗം ശരാശരി
എത്ര കോടി
യൂണിറ്റാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉപയോഗം
ഏഴുകോടി യൂണിറ്റില്‍
കൂടുന്നത് ബോര്‍ഡിന്
സാമ്പത്തിക
നേട്ടമുണ്ടാക്കുമെന്ന
വിദഗ്ധാഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഈ വര്‍ഷം ഉപയോഗം എത്ര
കോടി യൂണിറ്റായി
ഉയരുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ഡി)
2016ലെ
വൈദ്യുതി ഉപയോഗം എത്ര
യൂണിറ്റായിരുന്നു എന്ന്
വ്യക്തമാക്കാമോ?
വേനല്‍ക്കാലത്തെ
വൈദ്യുതി ഉപഭോഗം
3623.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റ്
സീസണുകളെ അപേക്ഷിച്ച്
വേനല്‍ക്കാലത്ത്
വൈദ്യുതിയുടെ
ഉപഭോഗത്തില്‍ എത്ര
ശതമാനം
വര്‍ദ്ധനവുണ്ടാകുമെന്നാണ്
പ്രതീക്ഷിക്കപ്പെടുന്നത്;
(ബി)
വൈദ്യുതി
ഉപഭോഗത്തിലെ ഈ
വര്‍ദ്ധനവ് സംസ്ഥാനത്ത്
ഏതെങ്കിലും തരത്തിലുള്ള
വൈദ്യുതി
പ്രതിസന്ധിക്ക്
കാരണമാകുമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തെല്ലാം
മുന്‍കരുതലുകളാണ് ഈ
സാഹചര്യം തരണം
ചെയ്യുന്നതിന്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
വേനല്‍ക്കാലത്തെ
വൈദ്യുതി ഉപഭോഗം
കുറയ്ക്കുന്നതുമായി
ബന്ധപ്പെട്ട്
ഉപഭോക്താക്കള്‍ക്ക്
ആവശ്യമായ ബോധവത്കരണം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാനത്തിലുള്ള
പുരോഗതി പരിശോധിക്കുമോ?
കെ എസ് ഇ ബി ഓഫീസ്
സമുച്ചയങ്ങളില്‍ സൗരോര്‍ജ്ജ
പാനലുകള്‍
3624.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെ എസ് ഇ ബി ഓഫീസ്
സമുച്ചയങ്ങളില്‍
സൗരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് വെെദ്യുതി
ഉത്പാദിപ്പിക്കുന്ന
കാര്യം പരിഗണിക്കുമോ ;
(ബി)
എങ്കില്‍
വിശദാംശം അറിയിക്കുമോ
;
കാസര്‍കോട് സോളാര്‍ പാര്‍ക്ക്
3625.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
200 മെഗാവാട്ടിന്റെ
സോളാര്‍ പാര്‍ക്ക്
യാഥാര്‍ത്ഥ്യമാക്കുവാന്‍
കേന്ദ്ര സര്‍ക്കാരുമായി
ധാരണാപത്രം ഒപ്പ്
വച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
എന്നാണെന്നു
വ്യക്തമാക്കുമോ
(ബി)
ഇതിനായി
എത്ര ഏക്കര്‍ സ്ഥലമാണ്
ഏറ്റെടുത്ത്
നല്‍കിയിട്ടുള്ളത്;
(സി)
സോളാര്‍
പാര്‍ക്കിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണ്?
വീടുകളില്‍
സോളാര്‍ വൈദ്യുതി
ഉപയോഗിക്കുന്നതിന് പദ്ധതി
3626.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
സോളാര്‍ വൈദ്യുതി
ഉപയോഗിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സബ്സിഡി
നിരക്കില്‍ സോളാര്‍
പാനലുകള്‍ വീടുകളില്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സൗരോര്‍ജ്ജ
പദ്ധതികള്‍
3627.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജ
പദ്ധതികള്‍
എവിടെയെല്ലാം
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
തീരുമാനിച്ച
സ്ഥലങ്ങളിലെല്ലാം
പദ്ധതി
നടപ്പിലാക്കണമെങ്കില്‍
ആവശ്യമായി വരുന്ന തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
സ്ഥലങ്ങളില്‍ പദ്ധതി
നടപ്പിലാക്കിക്കഴിഞ്ഞുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതി
നടപ്പിലാക്കാന്‍
തീരുമാനിച്ചതിന് ശേഷം
ഏതെങ്കിലും ജില്ലയില്‍
പദ്ധതി വേണ്ടെന്ന്
വച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഓഫീസുകളില്‍ സോളാര്‍
പാനലുകള്‍ ഉപയോഗിച്ച്
വൈദ്യുതി
3628.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഓഫീസുകളില്‍ സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
സര്‍ക്കാര്‍
ഓഫീസുകള്‍ക്ക്/കെട്ടിടങ്ങള്‍ക്ക്
മുകളില്‍ സോളാര്‍
പാനലുകള്‍ സ്ഥാപിച്ചത്
വഴി 2017 വര്‍ഷത്തില്‍
ലഭ്യമായ ആകെ
വൈദ്യുതിയുടെ അളവ്
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഇത്തരം
പദ്ധതികള്‍ക്ക്
വൈദ്യുതിവകുപ്പ്
പ്രത്യേക സബ്സിഡികള്‍
നല്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പുന്നോല്പെട്ടിപാലത്തെ
പുനര്‍ജനി ആള്‍ട്ടര്‍നേറ്റിവ്
എനര്‍ജി പാര്‍ക്ക്
3629.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
പുന്നോല്പെട്ടിപാലത്ത്
സ്ഥാപിക്കുന്ന
പുനര്‍ജനി
ആള്‍ട്ടര്‍നേറ്റിവ്
എനര്‍ജി പാര്‍ക്കിന്റെ
നിര്‍മ്മാണപ്രവൃത്തിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
എന്ന്
പൂര്‍ത്തികരിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
വൈദ്യുതി
മോഷണവും നടപടികളും
3630.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
മോഷണം തടയാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കെ.എസ്.ഇ.ബി.
യുടെ നേതൃത്വത്തില്‍
വൈദ്യുതി മോഷണ വിരുദ്ധ
സ്ക്വാഡ്
പ്രവര്‍ത്തിക്കുന്നുണ്ടോ;
(സി)
വൈദ്യുതി
മോഷണവും ദുരുപയോഗവും
മൂലമുണ്ടാകുന്ന നഷ്ടം
കണക്കാക്കിയിട്ടുണ്ടോ ;
(ഡി)
ഇതിനെതിരെ
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
കെ.എസ്.ഇ.ബി
യിലെ . തസ്തികകള്‍
3631.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഇ.ബി. യില്‍
നിലവിലുണ്ടായിരുന്ന
തസ്തികകളോ തസ്തികയിലെ
എണ്ണമോ കുറവ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ?
കെ.എസ്.ഇ.ബി.യിലെ
എഞ്ചിനീയര്‍ തസ്തികകള്‍
3632.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
നിലവില്‍ എത്ര ചീഫ്
എഞ്ചിനീയര്‍
തസ്തികകളുണ്ട്;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പുതുതായി ചീഫ്
എഞ്ചിനീയര്‍ തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വിഭാഗത്തിലെന്ന്
വെളിപ്പെടുത്തുമോ;
(സി)
വൈദ്യുതി
ബോര്‍ഡില്‍ ഡെപ്യൂട്ടി
ചീഫ് എഞ്ചിനീയര്‍,
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍,
അസിസ്റ്റന്റ്
എഞ്ചിനീയര്‍
എന്നിവയില്‍ ഓരോന്നിലും
എത്ര തസ്തികകള്‍
നിലവിലുണ്ട്;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇവയില്‍
ഓരോന്നിലും എത്ര
തസ്തികകള്‍ പുതുതായി
സൃഷ്ടിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)മാരുടെ
റഗുലറൈസേഷൻ
3633.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജി.ഒ.(എം.എസ്)4/2014/പി.ഡി
തീയതി 13.02.2014
സര്‍ക്കാര്‍ ഉത്തരവ്
പ്രകാരം 124
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)മാരെ
റഗുലറൈസ്
ചെയ്യുന്നതിനും
അതുമൂലമുണ്ടാകുന്ന
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുമുള്ള
കാലതാമസം എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ നിലവില്‍
എത്ര അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)മാരാണ്
ഉള്ളത് എന്ന്
പി.എസ്.സി.ഓപ്പണ്‍
ക്വാട്ട, പി.എസ്.സി.
ഇന്‍ സര്‍വ്വീസ്
ക്വാട്ട, ഡിപ്ലോമ
പ്രമോഷന് ക്വാട്ട,
ഐ.റ്റി.ഐ. പ്രമോഷന്
ക്വാട്ട എന്നിങ്ങനെ
തരംതിരിച്ച്
വിശദമാക്കാമോ;
(സി)
KSEB
ലിമിറ്റഡില്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)തസ്തികയില്‍
ലീവ് വേക്കന്‍സിയിലും,
ശൂന്യ വേതനാവധിയിലും
ഓരോ ക്വാട്ടയിലും ഉള്ള
ഒഴിവുകള്‍ തരംതിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
അവധിയിലുള്ള
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)മാരെ
ഇപ്പോള്‍ ജോലി
ചെയ്യുന്ന അസിസ്റ്റന്റ്
എന്‍ജിനീയര്‍
(ഇലക്ട്രിക്കല്‍)ന്റെ
വര്‍ക്കിംഗ്
സ്ട്രെങ്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഇലക്ട്രിസിറ്റി റഗുലേറ്ററി
കമ്മീഷനിലെ അംഗങ്ങളെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
3634.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷനില്‍
(കെ.എസ്.ഇ.ആര്.സി.)
ചെയര്മാന്
ഉള്‍പ്പെടെയുള്ള
അംഗങ്ങളെ
നിയമിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കെ.എസ്.ഇ.ആര്.സി.
നിയന്ത്രിക്കുന്ന എത്ര
ഇലക്ട്രിസിറ്റി
ലൈസന്‍സികളാണ്
കേരളത്തില്‍
പ്രവര്‍ത്തിക്കുന്നത്;
അവ ഏതെല്ലാമാണ്;
(സി)
കെ.എസ്.ഇ.ആര്.സി.
അംഗങ്ങളായി ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നവരില്‍
ആരെങ്കിലും ഏതെങ്കിലും
ലൈസന്‍സികളില്‍
ഔദ്യോഗിക സ്ഥാനം
വഹിച്ചിരുന്നവരാണോ;
ആണെങ്കില്‍ അവരുടെ
പേരുവിവരം,
ലൈസന്‍സിയുടെ പേര്,
ഏതൊക്കെ
കാലയളവിലാണ്ഔദ്യോഗിക
സ്ഥാനങ്ങള്‍
വഹിച്ചിരുന്നത്,വഹിച്ചിരുന്ന
പദവികള്‍ ഏതൊക്കെയാണ്
എന്നുള്ള വിവരങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
ലൈസന്‍സികളില്‍
ഔദ്യോഗിക സ്ഥാനം
വഹിച്ചിരുന്നവരെ
ഇലക്ടിസിറ്റി സപ്ലൈ
ആക്ട് 2003 സെക്ഷന്‍
85(5), സുപ്രീംകോടതി
സി.എ.നം 7600/2012
നമ്പര്‍ വിധിന്യായം
എന്നിവ ലംഘിച്ച്
മുന്‍സര്‍ക്കാര്‍
കെ.എസ്.ഇ.ആര്.സി.
യില്‍ അംഗമായി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിയമനം റദ്ദാക്കുവാനും
പുതിയ അംഗങ്ങളെ
നിയമിക്കാനുമുള്ള നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
യിലെ ലൈന്‍ വര്‍ക്കര്‍മാരെ
സ്ഥിരപ്പെടുത്തൽ
3635.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യില്‍
ലൈന്‍ വര്‍ക്കര്‍മാരെ
സ്ഥിരപ്പെടുത്തണമെന്ന്
2016 ല്‍ ഹൈക്കോടതി
വിധി
പ്രസ്താവിക്കുകയുണ്ടായോ;
(ബി)
എങ്കില്‍
വിധിയുടെ
അടിസ്ഥാനത്തില്‍
കെ.എസ്.ഇ.ബി. ഇതിനോടകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(സി)
വിധിയുടെ
അടിസ്ഥാനത്തില്‍
ആരെയെങ്കിലും
സ്ഥിരപ്പെടുത്തിയിട്ടുണ്ടോയെന്നും
എങ്കില്‍
എത്രപേരെയെന്നും
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
സ്ഥിരപ്പെടുത്താതിരിക്കുന്നതിന്റെ
കാരണമെന്താണ്;
(ഇ)
വിധിക്കെതിരെ
കെ.എസ്.ഇ.ബി അപ്പീല്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിധി
നടപ്പാക്കുന്നതിനുള്ള
തടസ്സം എന്താണ്;
വ്യക്തമാക്കാമോ?
ബാണാസുര
സാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി
3636.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബാണാസുര
സാഗര്‍ ഹൈഡല്‍ ടൂറിസം
പദ്ധതി പ്രതിദിനം എത്ര
വിനോദസഞ്ചാരികളാണ്
സന്ദര്‍ശിക്കുന്നതെന്ന്
കണക്കായിട്ടുണ്ടോ;
എങ്കില്‍ ഏകദേശം എത്ര
പേരാണ് പ്രതിദിനം ഈ
കേന്ദ്രം
സന്ദര്‍ശിക്കുന്നത്;
(ബി)
ഈ
ടൂറിസം പദ്ധതിയുടെ
സാധ്യതകള്‍ പരമാവധി
പ്രയോജനപ്പെടുത്തുന്നില്ലെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
സന്ദര്‍ശകര്‍ക്ക്
മതിയായ സൗകര്യങ്ങള്‍
ഒരുക്കുന്നതിന്
അധികൃതര്‍ വൈമനസ്യം
കാണിക്കുന്നതായുള്ള
അക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവിടെയെത്തുന്ന
സഞ്ചാരികള്‍ക്ക്
ആവശ്യമായ സൗകര്യം
ലഭ്യമാക്കുന്നതിന്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ;
(ഡി)
എത്ര
ബോട്ടുകളാണ് ഇവിടെ
സര്‍വ്വീസ്
നടത്തുന്നത്; ആവശ്യമായ
എണ്ണം ബോട്ടുകള്‍
സര്‍വ്വീസ് നടത്താത്തത്
വിനോദസഞ്ചാരികള്‍ക്ക്
ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന
കാര്യം പരിശോധിക്കുമോ;
എങ്കില്‍ കൂടുതല്‍
ബോട്ടുകള്‍
ഏര്‍പ്പെടുത്തുന്ന
കാര്യം
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
അസിസ്റ്റന്റ് എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍) തസ്തിക
3637.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ 20%
ഐ.റ്റി.ഐ പ്രൊമോഷന്
ക്വാട്ടയുടെ കേഡര്‍
സ്ട്രെംഗ്ത് , നിലവിലെ
വര്‍ക്കിംഗ്
സ്ട്രെംഗ്ത് എന്നിവ
എത്രയാണ്;പ്രസ്തുത
വര്‍ക്കിംഗ്
സ്ട്രെംഗ്ത് ഏത് തീയതി
പ്രകാരം ഉള്ളതാണ്;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
കെ.എസ്.ഇ.ബി
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ നിലവില്‍
ജോലി നോക്കുന്നവരില്‍
എത്ര പേര്‍ക്കാണ്
ഐ.റ്റി.ഐ വിദ്യാഭ്യാസ
യോഗ്യതയുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ ജോലി
നോക്കി വരുന്നവരില്‍
എത്ര പേര്‍ക്കാണ്
ഐ.ടി.ഐ, ഡിപ്ലോമ എന്നീ
രണ്ട്
യോഗ്യതകളുമുള്ളതെന്ന്
വിശദമാക്കാമോ;
കൃഷി
ആവശ്യത്തിന് സൗജന്യമായി
നല്കി വരുന്ന വൈദ്യുതിയുടെ
പരിധി
3638.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി
ബോര്‍ഡ് കൃഷി
ആവശ്യത്തിന് സൗജന്യമായി
നല്കി വരുന്ന വൈദ്യുതി
കണക്ഷനുകളുടെ
കാര്യത്തിലും, വൈദ്യുതി
ഉപഭോഗത്തിന്റെ
കാര്യത്തിലും പരിധി
നിശ്ചയിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഇതു സംമ്പന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെറുകിട
കേബിള്‍ ഓപ്പറേറ്റര്‍മാരിൽ
നിന്ന് ഈടാക്കുന്ന നിരക്ക്
3639.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ഇ.ബി. യുടെ
110/220 കെ.വി.
ടവറില്കൂടി
വലിച്ചിട്ടുള്ള
ഒപ്റ്റിക്കല്‍ ഫൈബര്‍
കേബിള്‍
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന
ചെറുകിട കേബിള്‍ ടി.വി.
ഓപ്പറേറ്റര്‍മാര്‍ക്ക്
കരാര്‍ പുതുക്കി
നല്‍കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ;;
(ബി)
ഇത് പുതുക്കി നല്‍കേണ്ട
എന്ന്
തീരുമാനിക്കുവാന്‍
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ഇ.ബി.
യുടെ പോസ്റ്റുകളില്‍
കൂടി കേബിള്‍
വലിയ്ക്കുന്നതിന്
ചെറുകിട കേബിള്‍
ഓപ്പറേറ്റര്മാ രിൽ
നിന്ന് ഈടാക്കുന്ന
നിരക്ക്
കുറയ്ക്കുന്നകാര്യം
പരിഗ ണിക്കുമോ;
(ഡി)
നിലവില്‍
ചെറുകിട കേബിള്‍ ടി.വി.
ഓപ്പറേറ്റര്‍മാരെ ഇ.എഫ്
താരിഫിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്
എന്നതിനാൽ ചെറുകിട
വ്യവസായ മേഖലയ്ക്ക്
അനുവദിയ്ക്കുന്ന ഇളവ് ഈ
മേഖലയ്ക്കും
അനുവദിയ്ക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
കുടിശ്ശിക ഈടാക്കുന്നതിനുളള
തടസ്സങ്ങള്‍
3640.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വൈദ്യുതി കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
എങ്കില്‍ എന്തെന്ന്
വിശദീകരിക്കാമോ?
പവര്‍കട്ട്
ഒഴിവാക്കാനുള്ള മുന്‍കരുതല്‍
3641.
ശ്രീ.കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
ഹൈബി ഈഡന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം ലോഡ്
ഷെഡ്ഡിംഗും പവര്‍കട്ടും
ഒഴിവാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിനായി നടപ്പാക്കുന്ന
ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ഉല്പാദിപ്പിക്കുന്ന
വൈദ്യുതി മാത്രം
ഉപയോഗിക്കുകയും,
വൈദ്യുതി ഉപഭോഗം
ദിനംപ്രതി വര്‍ദ്ധിച്ച്
വരികയും ലോഡ്
ഷെഡ്ഡിംഗും പവര്‍കട്ടും
ഒഴിവാക്കുവാന്‍
നിർവ്വാഹമില്ലാതിരിക്കുകയും
ചെയ്യുന്ന സാഹചര്യത്തിൽ
വൈദ്യുതി ബോര്‍ഡ്
ഇക്കാര്യത്തിനായി
സ്വീകരിച്ചിട്ടുള്ള
മുന്‍കരുതല്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ഫ്ലോട്ടിങ്ങ്
സോളാര്‍ പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതി ഉല്‍പ്പാദനം
3642.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ അധീനതയിലുള്ള
ഡാമുകളിലും
ജലാശയങ്ങളിലും
ഫ്ലോട്ടിങ്ങ് സോളാര്‍
പാനലുകള്‍ സ്ഥാപിച്ച്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ച്
വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ;
(ബി)
ഈ
പദ്ധതി കൂടുതല്‍
മേഖലകളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
തയ്യാറാകുമോയെന്ന്
വ്യക്തമാക്കുമോ?
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതി
3643.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ഉപയോഗം
കുറയ്ക്കുന്നതിന്
സഹായകമായി കെ.എസ്.ഇ.ബി.
ഓഫീസുകള്‍ മുഖേന
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി ബള്‍ബുകള്‍
നല്കുന്ന പ്രവൃത്തി
ഏതുവരെയായി എന്ന്
അറിയിക്കുമോ;
(ബി)
എത്ര
ശതമാനം
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബുകള്‍
വിതരണം
നടത്തിയിട്ടുണ്ട് എന്ന്
അറിയിക്കുമോ;
(സി)
ഏതെങ്കിലും
സെക്ഷനുകളില്‍
എല്‍.ഇ.ഡി. ബള്‍ബുകള്‍
സ്റ്റോക്കില്ല എന്ന
കാരണത്താല്‍ വിതരണം
നടത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആ ഓഫീസുകള്‍
ഏതെല്ലാമെന്ന്
അറിയിക്കുമോ;
(ഡി)
ടി
ബള്‍ബുകളുടെ വിതരണം
എന്ന് പൂര്‍ത്തിയാകും
എന്ന് അറിയിക്കുമോ?