വിഴിഞ്ഞം
തുറമുഖ പദ്ധതി
1451.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ കരാര്‍ പ്രകാരം
വാണിജ്യാടിസ്ഥാനത്തിലുള്ള
പ്രവ്രത്തനം
തുടങ്ങുവാന്‍
നിശ്ചയിച്ചിട്ടുള്ള
കാലയളവ് എത്രയാണെന്ന്
അറിയിക്കുമോ; പ്രസ്തുത
കാലയളവിനുള്ളില്‍
പദ്ധതിയുടെ
വാണിജ്യാടിസ്ഥാനത്തിലുള്ള
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
സാധിക്കുമോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
വിഴിഞ്ഞം
തുറമുഖ കമ്പനി, പദ്ധതി
പ്രദേശത്ത്
പൂര്‍ത്തിയാക്കേണ്ട
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്; ഇതില്‍
ഏതൊക്കെ കാര്യങ്ങള്‍
നാളിതുവരെ
നടപ്പിലാക്കിയെന്ന്
അറിയിക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ പ്രക്രിയ
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി എത്ര
സ്ഥലം കൂടി
ഏറ്റെടുക്കേണ്ടതുണ്ടെന്നും
ഇതിനായുള്ള നടപടി ക്രമം
ഏത് ഘട്ടത്തിലാണെന്നും
അറിയിക്കുമോ;
(ഡി)
വിഴിഞ്ഞം
പദ്ധതി പ്രവര്‍ത്തനം
നിരീക്ഷിച്ച്
റിപ്പോര്‍ട്ട്
നല്‍കുന്നതിനായി ദേശീയ
ഹരിത ട്രൈബ്യൂണല്‍ രൂപം
നല്കിയ സമിതി അതിന്റെ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിലെ
ശിപാര്‍ശകള്‍
എന്തായിരുന്നുവെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഇ)
വിഴിഞ്ഞം
പദ്ധതി പ്രദേശത്ത്
നിരന്തരമുണ്ടാകുന്ന
സമരങ്ങള്‍ പദ്ധതിയുടെ
മുന്നോട്ടുള്ള
നടത്തിപ്പിന് വിഘാതം
സൃഷ്ടിക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ സമരങ്ങള്‍
രമ്യമായ ചര്‍ച്ചയിലൂടെ
ഒത്തുതീര്‍പ്പാക്കുന്നതിന്
സ്ഥിരം സംവിധാനം
ഒരുക്കുമോയെന്ന്
വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖ നിര്‍മ്മാണത്തിന്റെ
പുരോഗതി
1452.
ശ്രീ.ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിഴിഞ്ഞം
തുറമുഖ
നിര്‍മ്മാണത്തിന്റെ
പുരോഗതി കരാര്‍
പ്രകാരമുള്ള സമയരേഖ
പ്രകാരം
നടക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിനായി,
പ്രോജക്ട്
ഇംപ്ലിമെന്റേഷന്‍
കമ്മിറ്റി നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്താറുണ്ടോ;
(ബി)
കരാര്‍
പ്രകാരം നിര്‍മ്മാണ
വസ്തുക്കള്‍
കണ്ടെത്തേണ്ടത്
കണ്‍സഷണര്‍ കമ്പനി
തന്നെ ആയതിനാല്‍
നിര്‍മ്മാണ
വസ്തുക്കളുടെ
അഭാവത്തിന്റെ പേരില്‍
കമ്പനി
നിര്‍മ്മാണപ്രവര്‍ത്തനം
മന്ദീഭവിപ്പിക്കാതിരിക്കാന്
വേണ്ട മേല്‍നോട്ടം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഉപജീവനാഘാത
വിലയിരുത്തല്‍ സമിതി
(എല്‍.ഐ.എ.സി.) അന്തിമ
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചോ;
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പുനരധിവാസത്തിനായി
ചെയ്ത
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
തീരദേശ
കപ്പല്‍ ഗതാഗതം
1453.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തീരദേശ
കപ്പല്‍
ഗതാഗതത്തെക്കുറിച്ച്
പഠിച്ച മെസേഴ്സ്
ഡിലോയിറ്റ്
സമര്‍പ്പിച്ച
രൂപരേഖയുടെ
അടിസ്ഥാനത്തില്‍,
നിലവില്‍ റോഡ് /
റെയില്‍ മാര്‍ഗ്ഗം
കൊണ്ടുപോകുന്ന
ചരക്കുകളുടെ നാൽപ്പത്
ശതമാനം 2020
വര്‍ഷത്തോടെ തീരദേശ
കപ്പല്‍ ഗതാഗതം വഴി
ആക്കുവാൻ
പദ്ധതിയിട്ടിരുന്നോ;
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിന്
ഇതിനകം നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്;
(സി)
ഏതെല്ലാം
തുറമുഖങ്ങളെ
ഉള്‍പ്പെടുത്തിയാണ്
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നത്;
ഇതിനായി എന്തൊക്കെ
അടിസ്ഥാന സൗകര്യങ്ങളാണ്
പ്രസ്തുത
തുറമുഖങ്ങളില്‍
ഒരുക്കിയിട്ടുളളത്;
ശേഷിക്കുന്ന
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാകും;
(ഡി)
പ്രസ്തുത
പദ്ധതിക്കായി 2018-19
ലെ ബജറ്റില്‍ തുക
വകയിരുത്തിയിട്ടുണ്ടോ;
കിഫ്ബി വഴി
ഇക്കാര്യത്തിനായി
നീക്കിവച്ചിട്ടുളള
തുകയുടെ വിശദാംശം
നല്‍കുമോ?
അഴീക്കല്‍
തുറമുഖ പദ്ധതി
1454.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഴീക്കല്‍
തുറമുഖ പദ്ധതിയുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുറമുഖത്തിന്റെ
വികസനത്തിന്
കിഫ്ബിയില്‍ നിന്നും
തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
തുറമുഖത്തിന്റെ
ചാനല്‍, ബേസിന്
എന്നിവയുടെ ആഴം
കൂട്ടുന്നതിന്
പദ്ധതിയുണ്ടോ;
അതിനായുള്ള
മെക്കാനിക്കല്‍
ഡ്രഡ്ജിംഗ് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
തുറമുഖ
വകുപ്പിന്റെ കടവുകളിലെ മണല്‍
ഖനനം
1455.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിന്റെ
അധീനതയിലുള്ള
കടവുകളില്‍ നിന്നും
മണല്‍ ഖനനവും
വില്പനയും എപ്രകാരമാണ്
നടക്കുന്നത് ;
(ബി)
പ്രസ്തുത
കടവുകളിലെ മണല്‍
ഖനനത്തിനും
വിപണനത്തിനും പുതിയ നയം
രൂപീകരിച്ചിട്ടുണ്ടോ,
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
പുതിയ
നയം രൂപീകരിച്ച ശേഷം
മണല്‍ വില്പനയില്
നിന്നുള്ള വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
തുറമുഖ
വകുപ്പിലെ സര്‍വ്വീസ് റൂള്‍
1456.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തുറമുഖ
വകുപ്പിലെ സര്‍വ്വീസ്
റൂള്‍
പരിഷ്കരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
(ബി)
റൂള്‍
പരിഷ്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
സമര്‍പ്പിച്ച
പ്രൊപ്പോസലിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
ഇതിന്മേലുള്ള
നടപടി ഈ വര്‍ഷം
പൂര്‍ത്തീകരിക്കുമോ
എന്നറിയിക്കാമോ?
തലശ്ശേരി
മണ്ഡലത്തിലെ തുറമുഖ
വകുപ്പിന്റെ പദ്ധതികള്‍
1457.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
തുറമുഖ
വകുപ്പിന്റെ ഏതൊക്കെ
പദ്ധതികള്‍ ആണ് 2018-19
വര്‍ഷത്തെ ബജറ്റില്‍
തലശ്ശേരി
നിയോജകമണ്ഡലത്തിനായുള്ളതെന്ന്
വ്യക്തമാക്കാമോ?
കാസര്‍ഗോഡ്
പോര്‍ട്ട് ഓഫീസിലെ
നിയമനങ്ങള്‍
1458.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാസര്‍ഗോഡ് പോര്‍ട്ട്
ഓഫീസില്‍ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
തസ്തികകളിലാണ് നിയമനം
നടത്തിയതെന്നും
നിയമിക്കപ്പെട്ടവരുടെ
വിദ്യാഭ്യാസ യോഗ്യത
എന്താണെന്നും
അറിയിക്കുമോ;
(സി)
ഏതെല്ലാം
തസ്തികകളിലേക്ക് എത്ര
വീതം
അപേക്ഷകളാണുണ്ടായിരുന്നതെന്ന്
അപേക്ഷകരുടെ വിലാസം
സഹിതം വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
നിയമനങ്ങള്‍
നടത്തിയപ്പോള്‍
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നുവെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രസ്തുത
നിയമനങ്ങള്‍
നടത്തിയപ്പോള്‍
യോഗ്യതയും അര്‍ഹതയും
പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന്
ഉറപ്പുവരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
കോന്നിയിലെ
പൈതൃക മ്യൂസിയം
1459.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോന്നിയിലെ
പൈതൃക മ്യൂസിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേയ്ക്കായി
നാളിതുവരെ എത്ര തുക
അനുവദിച്ചുനല്കിയിട്ടുണ്ടെന്നും
അത് എന്നാണ്
അനുവദിച്ചതെന്നും
വ്യക്തമാക്കുമോ;
(സി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
തുടക്കം കുറിച്ചത്
എന്നാണ്;
(ഡി)
ആയത്
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
നിലവില്‍
മ്യൂസിയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(എഫ്)
ആയത്
പരിഹരിക്കുന്നതിന്
സർക്കാർ തലത്തിൽ
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
പത്തനംതിട്ട
ജില്ലയില്‍ പൈതൃക
മ്യൂസിയങ്ങള്‍
1460.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
എവിടെയെല്ലാം പൈതൃക
മ്യൂസിയങ്ങള്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടെന്നറിയിക്കാമോ;
(ബി)
നിലവില്‍
ജില്ലയിലെ മ്യൂസിയം
പദ്ധതികള്‍
ഏതൊക്കെയാണ്;
(സി)
നിലവിലുള്ള
പദ്ധതികള്‍ ഏതു
കാലഘട്ടത്തില്‍
തീരുമാനിച്ച് അനുമതി
നല്കിയിട്ടുള്ളതാണ്;
(ഡി)
പുതിയ
മ്യൂസിയങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയില്‍ ഉണ്ടോ
എന്നറിയിക്കാമോ?
കോട്ടയ്ക്കല്‍
കുഞ്ഞാലിമരക്കാര്‍ സ്മാരക
മ്യൂസിയത്തിന്റെ വികസനം
1461.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ചരിത്രപ്രാധാന്യമുളളതും
പെെതൃകമായി
നില്ക്കുന്നതുമായ
സ്ഥാപനങ്ങള്‍/വസ്തുക്കള്‍
സംരക്ഷിക്കുന്നതിനും
വികസിപ്പിക്കുന്നതിനും
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കാമോ ;
(ബി)
കോഴിക്കോട്
ജില്ലയില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയത്;
കോട്ടയ്ക്കല്‍
കുഞ്ഞാലിമരക്കാര്‍
സ്മാരക മ്യൂസിയത്തിന്റെ
വികസനത്തിനായി
സര്‍ക്കാരില്‍
സമര്‍പ്പിച്ച
പദ്ധതിയിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ ;
(സി)
ടൂറിസം
വകുപ്പുമായി ചേര്‍ന്ന്
നടപ്പിലാക്കാന്‍
കഴിയുന്ന മാരിടെെം
ടൂറിസം പദ്ധതിയിന്മേല്
കെെക്കൊണ്ട നടപടികള്‍
വിശദമാക്കാമോ ?
കൊല്ലം
ജില്ലയില്‍ പുരാവസ്തു
വകുപ്പിന്റെ പ്രവര്‍ത്തനം
1462.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കൊല്ലം
ജില്ലയില്‍ പുരാവസ്തു
വകുപ്പിന്റെ
നിയന്ത്രണത്തിലോ
സംരക്ഷണയിലോ ഉള്ള
സ്ഥലങ്ങള്‍,
സ്ഥാപനങ്ങള്‍,
വസ്തുക്കള്‍ എന്നിവ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ?
ഗ്രാമീണ
മേഖലയില്‍ പുതിയ
മ്യൂസിയങ്ങള്‍
1463.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഗ്രാമീണ മേഖലയില്‍
പുതിയ മ്യൂസിയങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഒരു
ഗ്രാമപഞ്ചായത്തില്‍ ഒരു
മ്യൂസിയം എന്ന
രീതിയില്‍ പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(സി)
ഗ്രാമപഞ്ചായത്തുകള്‍/സര്‍ക്കാര്‍
സ്ക്കുളുകള്‍ എന്നിവ
മ്യൂസിയം
നിര്‍മ്മിക്കാന്‍
തയ്യാറായാല്‍ അവര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
സഹായം ചെയ്ത്
കൊടുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദീകരിക്കാമോ;
(ഡി)
മലപ്പുറം
ജില്ലയില്‍ സര്‍ക്കാര്‍
ഉടമസ്ഥതയിലുള്ള
മ്യൂസിയങ്ങള്‍
ഏതെല്ലാമാണ്; പട്ടിക
നല്‍കാമോ?
പുരാവസ്തു
വകുപ്പ് ആലപ്പുഴ ജില്ലയിൽ
സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍
1464.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പുരാവസ്തു വകുപ്പ്
ആലപ്പുഴ ജില്ലയില്‍
ഏതൊക്കെ
സ്ഥാപനങ്ങളെയാണ്
സംരക്ഷിച്ച്
പരിപാലിച്ച്
വരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍ വന്നതിനു
ശേഷം ഇതിനായി നാളിതുവരെ
എത്ര തുക ചെലവഴിച്ചു
എന്ന് വിശദമാക്കുമോ?
പള്ളിപ്പുറം
കോട്ടയുടെ പുനരുദ്ധാരണം
1465.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പള്ളിപ്പുറം
കോട്ടയുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്കായി
എത്ര തുകയാണ്
അനുവദിച്ചിട്ടുള്ളതെന്നും,
പ്രസ്തുത പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്നും
വിശദമാക്കാമോ?
അമ്മൂമ്മക്കല്ല്
പാലം പുരാവസ്തു വകുപ്പ്
ഏറ്റെടുക്കുന്നതിന് നടപടി
1466.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളി
താലൂക്കില്‍ പാവുമ്പ
ക്ഷേത്രത്തിനുസമീപമുള്ള
പുരാതനമായ
അമ്മൂമ്മക്കല്ല്
പാലത്തിന്‍െറ
നിര്‍മ്മാണ വൈദഗ്ദ്ധ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആറടിയിലധികം
നീളമുള്ള പാറകള്‍
കൊണ്ട്
നിര്‍മ്മിച്ചിട്ടുള്ള
പ്രസ്തുത പാലം
വരുംതലമുറയുടെ
ശ്രദ്ധയില്‍
കൊണ്ടുവരുന്നതിനായി
പുരാവസ്തു വകുപ്പ്
ഏറ്റെടുത്ത്
അറ്റകുറ്റപണികള്‍
നടത്തി
സംരക്ഷിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പുരാവസ്തുസംരക്ഷണ
വകുപ്പിലെ നിയമനങ്ങള്‍
1467.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തുറമുഖവും
മ്യൂസിയവും പുരാവസ്തു
സംരക്ഷണവും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുരാവസ്തുസംരക്ഷണ
വകുപ്പിന് കീഴിലുള്ള
വിവിധ കൊട്ടാരങ്ങളില്‍
നിന്നും മറ്റ്
പുരാവസ്തു
കേന്ദ്രങ്ങളില്‍
നിന്നും ലഭിക്കുന്ന
പ്രതിമാസ വരുമാനം
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
പുരാവസ്തുസംരക്ഷണവകുപ്പിന്‍
കീഴിലുള്ള പ്രധാന
കേന്ദ്രങ്ങള്‍
ഏതൊക്കെയാണെന്നും;
അവിടെ ജോലി
ചെയ്തുവരുന്ന
സ്ഥിരംജീവനക്കാരും
താല്‍ക്കാലിക
ജീവനക്കാരും എത്ര
വീതമെന്നും
അറിയിക്കാമോ;
(സി)
ആവശ്യത്തില്‍
കൂടുതല്‍ താല്‍ക്കാലിക
ജീവനക്കാരെ ഏതെങ്കിലും
കേന്ദ്രത്തില്‍
നിയമിച്ചതായി പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?