സഹകരണ
സ്ഥാപനങ്ങളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ ഷെയര്‍
6184.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
തലത്തില്‍
പ്രവര്‍ത്തിക്കുന്ന
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്ക്, റെയ്ഡ്കോ,
റെബ്കോ എന്നീ സഹകരണ
സ്ഥാപനങ്ങളില്‍
ഓരോന്നിലും സംസ്ഥാന
സര്‍ക്കാരിന്റെ എത്ര
ശതമാനം ഷെയറാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്റ്റേറ്റ്
കോ-ഓപ്പറേറ്റീവ്
ബാങ്ക്, റെയ്ഡ്കോ,
റെബ്കോ എന്നീ സഹകരണ
സ്ഥാപനങ്ങളില്‍
ഏതെല്ലാം വര്‍ഷത്തിലാണ്
ഷെയര്‍
വര്‍ദ്ധിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
75%
കൂടുതല്‍ സര്‍ക്കാര്‍
ഷെയര്‍ ഉള്ള
സംസ്ഥാനതലത്തില്‍
പ്രവര്‍ത്തിക്കുന്ന
എത്ര സഹകരണ
സ്ഥാപനങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
അതിന്റെ പേരുവിവരം
വ്യക്തമാക്കാമോ?
പ്രാഥമിക
സഹകരണ സംഘങ്ങളുടെ ഡാറ്റ
6185.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക സഹകരണ
സംഘങ്ങള്‍ ഡാറ്റ
സൂക്ഷിക്കുന്നത്
സ്വന്തം സെര്‍വറില്‍
ആണോ എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രാഥമിക
സഹകരണ സംഘങ്ങള്‍ ഡാറ്റ
സൂക്ഷിക്കുന്നത്
ക്ലൗഡിലേക്കു മാറ്റാന്‍
ഉദ്ദേശിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
6186.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേരള
ബാങ്ക്
രൂപീകരിക്കുന്നതിനായി
ആര്.ബി.ഐ., നബാര്‍ഡ്
തുടങ്ങിയ
സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍ അപേക്ഷ
നല്‍കിയിരുന്നോ?
ജില്ലാ
ബാങ്കുകള്‍ സംസ്ഥാന സഹകരണ
ബാങ്കില്‍ ലയിപ്പിക്കല്‍
നടപടി
6187.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ബാങ്കുകള്‍ സംസ്ഥാന
സഹകരണ ബാങ്കില്‍
ലയിപ്പിക്കാന്‍ നിലവിലെ
സഹകരണ നിയമത്തിലെ ചില
വ്യവസ്ഥകള്‍
തടസ്സമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ ഭേദഗതി
ചെയ്യുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സഹകരണ
നിയമത്തിലെ വ്യവസ്ഥകള്‍
പ്രകാരം ലയനത്തിന്
റിസര്‍വ് ബാങ്കിന്റെ
മുന്‍കൂര്‍ അനുമതി
വാങ്ങണം എന്ന
വ്യവസ്ഥയുണ്ടോ;
(ഡി)
ജില്ലാ
ബാങ്കുകള്‍
ലയിപ്പിക്കുന്നതിനെതിരെ
ഹൈക്കോടതിയില്‍
നിലവില്‍ എത്ര
ഹര്‍ജികള്‍ ഉണ്ട്;
ഇതിലുണ്ടാകുന്ന
തീര്‍പ്പ് ബാങ്ക് ലയന
കാര്യത്തില്‍
നിര്‍ണായകമാവുമോ ;
എന്ന് വ്യക്തമാക്കുമോ?
ജില്ലാസഹകരണ
ബാങ്കുകള്‍ സംസ്ഥാനസഹകരണ
ബാങ്കില്‍ ലയിപ്പിക്കുന്ന
നടപടി
6188.
ശ്രീ.പി.ഉബൈദുള്ള
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാസഹകരണ
ബാങ്കുകള്‍
സംസ്ഥാനസഹകരണ ബാങ്കില്‍
ലയിപ്പിക്കുന്നതിന്
എന്തെങ്കിലും നിയമ
തടസ്സം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
റിസര്‍വ് ബാങ്കിന്റെ
മുന്‍കൂര്‍ അനുമതി
ആവശ്യമാണോ; എങ്കില്‍
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കുമോ?
സഹകരണ
ബാങ്ക് ജീവനക്കാര്‍ നടത്തിയ
ക്രമക്കേടുകള്‍
6189.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പണാപഹരണവും
ക്രമക്കേടുകളും
നടത്തിയതുമായി
ബന്ധപ്പെട്ട്സഹകരണ
ബാങ്കുകളിലെ എത്ര
ജീവനക്കാര്‍ക്കെതിരെ
നടപടി എടുത്തിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനോപകാരമാക്കി
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
വകുപ്പിന്റെ കുടിശ്ശിക നിവാരണ
പദ്ധതി
6190.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ വകുപ്പ്
കുടിശ്ശിക നിവാരണ
പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
തിരിച്ചടവ്
മുടങ്ങിയവര്‍ക്ക്
കുടിശ്ശിക തീര്‍ക്കാന്‍
എന്തെല്ലാം
ആനുകൂല്യങ്ങളാണ്
നല്കിവരുന്നതെന്ന്
വിശദമാക്കാമോ;
(സി)
ലോണ്‍
എടുത്ത വ്യക്തി
മരണപ്പെടുന്നപക്ഷം
റിസ്ക് ഫണ്ടില്‍ നിന്ന്
സഹായം ലഭിക്കുന്നതിന്
നിഷ്കര്‍ഷിക്കുന്ന
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ഡി)
ലോണ്‍
എടുത്ത വ്യക്തി
മരണപ്പെട്ട
തീയതിക്കുശേഷം
ലോണിന്മേല് പലിശ
ഇൗടാക്കുന്നുണ്ടോ;
(ഇ)
റിസ്ക്
ഫണ്ടില്‍ നിന്നും
ധനസഹായത്തിന് അപേക്ഷ
നല്കിയാല്
ആയതിന്മേല്
തീരുമാനമുണ്ടാവുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
റിസ്ക് ഫണ്ടില്‍ നിന്ന്
ധനസഹായം ലഭിക്കാന്‍
കാലതാമസം വരുന്നതായ
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
സഹകരണ
ബാങ്കുകളില്‍ സോഫ്റ്റ്
വെയര്‍ ലഭ്യമാക്കുന്നതിന്
ഇഫ്താസ് കമ്പനി
6191.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
സോഫ്റ്റ് വെയര്‍
ലഭ്യമാക്കുന്നതിന്
സര്‍ക്കാരിനെ
സമീപിച്ചിട്ടുളള
ഇഫ്താസ് കമ്പനി ഏത്
ഫ്രണ്ട്എന്‍ഡ്/ബാക്ക്
എന്‍ഡ് സോഫ്റ്റ്
വെയറുകള്‍
ഉപയോഗപ്പെടുത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
(ബി)
ഇഫ്താസ്
കമ്പനി ഉപയോഗിക്കാന്‍
തീരുമാനിച്ചിരിക്കുന്ന
സോഫ്റ്റ് വെയര്‍, ഫ്രീ
സോഫ്റ്റ് വെയര്‍
ആണോയെന്ന്
വെളിപ്പെടുത്താമോ;
(സി)
അല്ലെങ്കില്‍
സോഫ്റ്റ് വെയര്‍
ലെെസന്‍സ് ഫീസ്
സര്‍ക്കാര്‍
വഹിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങളില്‍
കോര്‍ ബാങ്കിംഗ് സിസ്റ്റം
6192.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സ്ഥാപനങ്ങളുടെ കീഴിലെ
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങളില്‍
കോര്‍ ബാങ്കിംഗ്
സിസ്റ്റം
നടപ്പിലാക്കുവാന്‍
IFTAS (ഇന്‍ഡ്യന്‍
ഫിനാന്‍ഷ്യല്‍
ടെക്നോളജി & അലൈഡ്
സര്‍വ്വീസ്) നെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇൗ സ്ഥാപനം റിസര്‍വ്
ബാങ്കിന്റെ സബ്സിഡിയറി
സ്ഥാപനമാണോയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സ്ഥാപനം സ്വന്തമായി ഇൗ
ആവശ്യത്തിലേയ്ക്കായി
സോഫ്റ്റ് വെയര്‍
രൂപപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ പേര്
വെളിപ്പെടുത്തുമോ;
(ഡി)
ഇതിന്
മുമ്പ് ഇൗ സ്ഥാപനം
സംസ്ഥാനത്ത് ഏതെങ്കിലും
സഹകരണ സ്ഥാപനങ്ങളില്‍
പ്രസ്തുത സോഫ്റ്റ്
വെയര്‍ ഇന്‍സ്റ്റാള്‍
ചെയ്തിട്ടുണ്ടോയെന്നറിയിക്കാമോ;
(ഇ)
പ്രസ്തുത
സ്ഥാപനങ്ങളില്‍
ഇന്‍സ്റ്റാള്‍ ചെയ്ത
സോഫ്റ്റ് വെയറിന്റെ
കാര്യക്ഷമത
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കേരളബാങ്ക്
രൂപീകരണം
6193.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളെ
സംസ്ഥാന സഹകരണ
ബാങ്കുമായി
ലയിപ്പിക്കാനുള്ള
അപേക്ഷ ആര്.ബി.എെ.
മുമ്പാകെ
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ അപേക്ഷയില്‍ പുതിയ
കേരള ബാങ്ക്
രൂപീകരണത്തിനായുള്ള
നിര്‍ദ്ദേശവും
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
പ്രസ്തുത
അപേക്ഷയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ജില്ലാസഹകരണ
ബാങ്കുകളിലെ ഭവനവായ്പയുടെ
പലിശ നിരക്ക്
6194.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജില്ലാ സഹകരണ
ബാങ്കുകളില്‍
ഭവനവായ്പയുടെ പലിശ
നിരക്ക് വളരെ
കൂടുതലാണെന്ന കാര്യം
ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉയര്‍ന്ന
പലിശ നിരക്ക്
സാധാരണക്കാരായ
സഹകാരികള്‍ക്ക്
വളരെയേറെ ബുദ്ധിമുട്ട്
സൃഷ്ടിക്കുന്നുണ്ടെന്ന
കാര്യം ഗൗരവമായി
കാണുന്നുണ്ടോ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളിലെ പലിശ
നിരക്കുകള്‍
സഹകാരികള്‍ക്ക്
ആകര്‍ഷകമാകുന്ന
തരത്തിലും
സാധാരണക്കാര്‍ക്ക്
താങ്ങാനാവുന്ന
തരത്തിലും മാറ്റം
വരുത്തുന്ന
കാര്യത്തില്‍ തീരുമാനം
കൈക്കൊള്ളുമോ?
കോര്‍ ബാങ്കിംഗ്
നടപ്പാക്കാനായി തിരഞ്ഞെടുത്ത
കമ്പനി
6195.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
നടപ്പിലാക്കുന്നതിന്
ടെന്‍ഡര്‍ നടപടികള്‍
സ്വീകരിച്ചിരുന്നോ;
(ബി)
എങ്കില്‍
ഏതൊക്കെ കമ്പനികളാണ്
ടെന്‍ഡര്‍ നടപടികളില്‍
പങ്കെടുത്തത് എന്ന്
വിശദമാക്കാമോ;
(സി)
ഈ
പദ്ധതിയുടെ
നടത്തിപ്പിനായി
തെരഞ്ഞെടുത്ത കമ്പനിയെ
ടെന്‍ഡര്‍
നടപടികളിലൂടെയാണോ
തെരഞ്ഞെടുത്തതെന്ന്
വെളിപ്പെടുത്തുമോ?
സഹകരണ ബാങ്കുകളില്‍ കോര്‍
ബാങ്കിങ് നടപ്പിലാക്കുന്ന
കമ്പനി
6196.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പ്രാഥമിക
കാര്‍ഷിക സഹകരണ
ബാങ്കുകളില്‍ കോര്‍
ബാങ്കിങ്
നടപ്പിലാക്കുന്നതിന്
ഇഫ്താസ് കമ്പനിയുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകളില്‍ കോര്‍
ബാങ്കിങ്
ഏര്‍പ്പെടുത്താനുള്ള
സോഫ്റ്റ് വെയര്‍
ഇഫ്താസ് കമ്പനി
വികസിപ്പിച്ചെടുത്തിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത കമ്പനി
ഏതൊക്കെ കമ്പനികളില്‍
നിന്നാണ് സോഫ്റ്റ്
വെയര്‍ ലഭ്യമാക്കുന്നത്
എന്ന് വിശദീകരിക്കാമോ?
സഹകരണ
ബാങ്ക് രജിസ്റ്റര്‍ നടപടികള്‍
6197.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സഹകരണ
ബാങ്ക് രജിസ്ട്രേഷന്
നടപടികള്‍
വിശദമാക്കാമോ;പ്രസ്തുത
ബാങ്കുകള്‍
അനുവദിക്കുന്നതിന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
സഹകരണ
ബാങ്കുകളിലെ റിസ്ക് ഫണ്ട്
6198.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ റിസ്ക്
ഫണ്ട് ആനുകൂല്യം വളരെ
കുറവാണെന്ന് ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ റിസ്ക്
ഫണ്ട്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
സഹകരണ
ബാങ്കുകളില്‍ വായ്പ
കുടിശ്ശികയുള്ളവര്‍ക്ക്
വായ്പ തിരിച്ചടവില്‍
എന്തെല്ലാം ഇളവുകള്‍
അനുവദിക്കാന്‍
വ്യവസ്ഥയുണ്ട് എന്ന്
വ്യക്തമാക്കുമോ?
കാര്‍ഷിക
സഹകരണ സംഘങ്ങളില്‍ കോര്‍
ബാങ്കിംഗ് സിസ്റ്റം
6199.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ സംഘങ്ങളില്‍
കോര്‍ ബാങ്കിംഗ്
സിസ്റ്റം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരുടെ നേതൃത്വത്തില്‍
നടത്തിയ യോഗത്തിന്റെ
അടിസ്ഥാനത്തിലാണ്
ഇത്തരമൊരു തീരുമാനം
എടുത്തതെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത യോഗത്തിന്റെ
മിനിട്ട്സിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ് പദ്ധതി
6200.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
പദ്ധതിയെക്കുറിച്ച്
പഠിക്കാന്‍ ഐ.ടി.
വിദഗ്ധനെ സര്‍ക്കാര്‍
നിയോഗിച്ചിരുന്നോ;
(ബി)
പ്രസ്തുത
വിദഗ്ധന്‍
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
പ്രാഥമിക
കാര്‍ഷിക സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
6201.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കിയിരുന്നോ;
(ബി)
ഏത്
കമ്പനിയെയാണ്
ഇതിലേയ്ക്കായി
ചുമതലപ്പെടുത്തിയതെന്ന്
വിശദമാക്കാമോ;
(സി)
പരീക്ഷണാടിസ്ഥാനത്തില്‍
നടപ്പിലാക്കിയ കോര്‍
ബാങ്കിംഗ് സോഫ്റ്റ്
വെയര്‍
പരാജയമായിരുന്നുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ?
സഹകരണ സംഘങ്ങളിലെ ബാങ്കിങ്
സോഫ്റ്റ് വെയര്‍
6202.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങള്‍ '
ഇഫ്താസ് '-
ല്‍ (ഇന്ത്യന്‍
ഫിനാന്‍ഷ്യല്‍
ടെക്നോളജി ആന്‍ഡ് അലൈഡ്
സര്‍വീസസ്) നിന്നും
നേരിട്ട് ബാങ്കിങ്
സോഫ്റ്റ് വെയര്‍ സേവനം
ലഭ്യമാക്കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്പനി ബാങ്കിങ്
സോഫ്റ്റ് വെയര്‍ സോഴ്സ്
കോഡ്
നിര്‍മ്മിക്കാറുണ്ടോ
എന്ന് അറിയാമോ;
(സി)
പ്രസ്തുത
കമ്പനിയെ കുറിച്ച്
പരാതികള്‍ ഉയര്‍ന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ ?
പ്രാഥമിക
കാര്‍ഷിക സഹകരണ സംഘങ്ങളിലെ
സോഫ്റ്റ്വെയര്
6203.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും പ്രാഥമിക
കാര്‍ഷിക സഹകരണ
സംഘങ്ങളില്‍
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ
ഡെവലപ്മെന്റ് ആൻഡ്
റിസർച്ച് ഇൻ ബാങ്ക്
ടെക്നോളജി വഴി
ഏതെങ്കിലും ഐ.ടി
കമ്പനിയുടെ
സോഫ്റ്റ്വെയര്
ലഭ്യമാക്കിയിട്ടുണ്ടോ;
എങ്കില്‍ ഏതു
കമ്പനിയില്‍ നിന്ന്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സോഫ്റ്റ്വെയര്
ലഭ്യമാക്കുന്നതില്‍
ഇഫ്താസിന്റെ സഹായം
ലഭ്യമാക്കിയിട്ടുണ്ടോ;വ്യക്തമാക്കുമോ?
കാര്ഷികസഹകരണസംഘങ്ങള്ക്ക്
നബാഡിന്റെ സഹായം
6204.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണസംഘങ്ങള്‍ക്ക്
നബാഡിന്റെ സഹായം
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര കോടി രൂപയാണ്
വിവിധ പദ്ധതികളിലായി
ലഭിച്ചിട്ടുള്ളത്;
അറിയിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാന കാര്‍ഷിക
വികസന ബാങ്ക് എത്ര കോടി
രൂപയുടെ കാര്‍ഷികവായ്പ
നല്‍കിയിട്ടുണ്ട്; എത്ര
ശതമാനം പലിശയ്ക്കാണ്
വിവിധ വായ്പകള്‍
നല്‍കിവരുന്നത്;
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍ ഫെഡിലെ ഭരണ
സമിതിയുടെ കാലാവധി
6205.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ നിലവിലെ ഭരണ
സമിതിയുടെ കാലാവധി എത്ര
തവണ ദീര്‍ഘിപ്പിച്ച്
നല്‍കിയിട്ടുണ്ട്;
(ബി)
കണ്‍സ്യൂമര്‍
ഫെഡില്‍ സര്‍ക്കാര്‍
സസ്പെന്‍സ് ചെയ്ത
ഭരണസമിതിയ്ക് ചുമതല
തിരികെ നല്‍കുന്നതിന്
എന്താണ്
നിയമതടസ്സമെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണസമിതി
തിരഞ്ഞെടുപ്പ്
നടത്തുന്നത്
സംബന്ധിച്ച് കോടതി
വിധികളെന്തെങ്കിലും
ഉണ്ടെങ്കില്‍ ആയത്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിലെ ജീവനക്കാരുടെ ശമ്പള
പരിഷ്ക്കരണം
6206.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡിലെ
ജീവനക്കാരുടെ ശമ്പളം
പരിഷ്ക്കരിക്കുന്നതിന്
നിയമിച്ച കമ്മീഷന്റെ
കാലാവധി
കഴിഞ്ഞോ;റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ജീവനക്കാരുടെ
പ്രതിനിധികളുമായി
കമ്മീഷന് ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര തവണ;
(സി)
ശമ്പള
പരിഷ്ക്കരണം
എന്നത്തേയ്ക്ക്
നടത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കണ്‍സോളിഡേറ്റഡ്/ദിവസവേതന/താല്‍ക്കാലിക
ജീവനക്കാരുടെ ശമ്പള
പരിഷ്കരണവും ഈ
കമ്മീഷന്റെ
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ ശാക്തീകരണം
6207.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കണ്‍സ്യൂമര്‍ ഫെഡിന്റെ
പ്രവര്‍ത്തനം
സുതാര്യമാക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍
ഫെഡിന്റെ ബിസിനസ്സ്
വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ
ഏതൊക്കെ ഇടപെടലുകളാണ്
നടത്തിയതെന്ന്
വിശദമാക്കുമോ?
(സി)
ത്രിവേണി
സ്റ്റോറുകള്‍ ഓണ്‍ലൈന്‍
ട്രേഡിംഗ്
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കണ്‍സ്യൂമര്‍ ഫെഡില്‍
നടന്ന അഴിമതി
കേസുകളിന്മേല്
സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(ഇ)
കണ്‍സ്യൂമര്‍
ഫെഡിന്റെ
ശാക്തീകരണത്തിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(എഫ്)
പ്രാഥമിക
സഹകരണസംഘങ്ങളുടെ
നേതൃത്വത്തില്‍ നീതി
സ്റ്റോറുകള്‍
ആരംഭിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ജി)
നന്മ
സ്റ്റോറുകള്‍
നിറുത്തലാക്കിയ
സാഹചര്യം അറിയിക്കുമോ;
പ്രസ്തുത സ്റ്റോറുകളിലെ
ജീവനക്കാരെ
പുനര്വിന്യസിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ നേതൃത്വത്തില്‍
നടപടികള്‍
6208.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
അരിയുടെ ക്ഷാമം
പരിഹരിക്കുന്നതിനും
പൊതുവിപണിയിലെ
വില്‍പ്പന വില പിടിച്ച്
നിര്‍ത്തുന്നതിനും
കണ്‍സ്യൂമര്‍ ഫെഡിന്റെ
നേതൃത്വത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കണ്‍സ്യൂമര്‍ഫെഡില്‍
കണ്‍സോളിഡേറ്റഡ് പേയില്‍ ജോലി
ചെയ്യുന്ന ജീവനക്കാര്‍
6209.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍ഫെഡില്‍
കണ്‍സോളിഡേറ്റഡ്
പേയില്‍ ജോലി ചെയ്യുന്ന
ജീവനക്കാരെ
സ്ഥിരപ്പെടുത്തുന്നതിനോ,
ശമ്പള സ്കെയില്‍
അനുവദിയ്ക്കുന്നതിനോ
ആലോചനയുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്കാണ് ഇതിന്റെ
പ്രയോജനം ലഭിക്കുന്നത്;
ഇതുസംബന്ധമായി
ഹൈക്കോടതിയില്‍
കേസുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
ഹൈക്കോടതിയിലെ
കേസുകള്‍ക്ക്
വിധേയമായിട്ടാണോ ഇത്
നടപ്പിലാക്കുന്നത്;
വിശദമാക്കുമോ;
(ബി)
കണ്‍സ്യൂമര്‍ഫെഡില്‍
2011 -ല്‍ എത്ര
പേര്‍ക്കാണ് സെയില്‍സ്
അസിസ്റ്റന്റ് ഗ്രേഡ് I,
ഗ്രേഡ് II
തസ്തികകളിലേക്ക്
പ്രൊമോഷന്
നല്‍കിയിട്ടുള്ളത്;
മാനദണ്ഡം വിശദമാക്കുമോ;
പ്രൊമോഷന് ലഭിക്കാത്ത
ജീവനക്കാര്‍
എത്രപേരാണ്; പ്രൊമോഷന്
നല്‍കാത്തതിനുള്ള കാരണം
വിശദമാക്കുമോ;
(സി)
പ്രൊമോഷന്
ലഭിക്കുന്നതുമായി
ബന്ധപ്പെട്ട്
എത്രകേസുകള്‍
ഹൈക്കോടതിയില്‍
നിലവിലുണ്ട്; ഇപ്പോള്‍
ആര്‍ക്കെങ്കിലും
പ്രൊമോഷന് നല്കാന്
ആലോചനയുണ്ടോ; എങ്കില്‍
എത്ര പേര്‍ക്ക്;
വിശദമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ദിവസവേതന ജീവനക്കാരെ
പിരിച്ചുവിട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര പേരെ;
പകരം ദിവസവേതന
അടിസ്ഥാനത്തില്‍
ആര്‍ക്കെങ്കിലും നിയമനം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഇ)
ഹൈക്കോടതിവിധിയനുസരിച്ച്
കണ്‍സ്യൂമര്‍ഫെഡില്‍
പുതിയ ഭരണസമിതി
രൂപീകരിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ?
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ് പ്രൊഫഷണല്‍
എഡ്യൂക്കേഷന്‍ (CAPE) - ന്റെ
സ്ഥാപനങ്ങള്‍
6210.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.വി.
ജോയി
,,
പുരുഷന് കടലുണ്ടി
,,
റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ വകുപ്പിന്റെ
കീഴിലുള്ളതും
നിയന്ത്രണത്തിലുള്ളതുമായ
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും
ആരോഗ്യ
സ്ഥാപനങ്ങളുടെയും
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;വിശദമാക്കുമോ;
(ബി)
കോ-ഓപ്പറേറ്റീവ്
അക്കാദമി ഓഫ്
പ്രൊഫഷണല്‍
എഡ്യൂക്കേഷന്‍ (CAPE)-
ന്റെ സ്ഥാപനങ്ങളെ
കാലാനുസൃതമായി
നവീകരിക്കുന്നതിനും,
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുന്നപ്ര-സാഗര സഹകരണ
ആശുപത്രിയുടെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
കേപ്പ്(CAPE)ന്
കീഴിലുള്ള കോളേജുകള്‍
6211.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേപ്പിന്
കീഴിലുള്ള കോളേജുകളെ
സെന്റര്‍ ഓഫ്
എക്സലന്‍സ് ആക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
കേപ്പിന്
കീഴിലുള്ള
കോളേജുകള്‍ക്ക് നാക്ക്
അക്രഡിറ്റേഷന്
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കുമോ;
ഇതിനകം എത്ര
സ്ഥാപനങ്ങള്‍ക്ക്
നാക്ക് അക്രഡിറ്റേഷന്
ലഭിച്ചു;
(സി)
കേപ്പിന്റെ
സാമ്പത്തിക നില
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമായിട്ടുണ്ടോ;
ചെലവ് ചുരുക്കലിന്റെ
ഭാഗമായി എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കിയത്;
(ഡി)
കേപ്പിന്
സര്‍ക്കാര്‍ നല്കുന്ന
ഫണ്ട്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
പരിഗണിക്കുമോ?
തലപ്പിള്ളി
സഹകരണ കാര്‍ഷിക വികസന ബാങ്ക്
6212.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ തലപ്പിള്ളി
സഹകരണ കാര്‍ഷിക വികസന
ബാങ്കില്‍ നിലവില്‍
എത്ര പേര്‍ക്ക് വായ്പാ
കുടിശ്ശികയുണ്ടെന്നറിയിക്കാമോ;
(ബി)
ആകെ
വായ്പാകുടിശ്ശിക എത്ര
കോടി രൂപ വരുമെന്ന്
വ്യക്തമാക്കുമോ;
(സി)
വായ്പാ
കുടിശ്ശികയുടെ ഭാഗമായി
നിലവില്‍ എത്ര പേരുടെ
പുരയിടം
ഉള്‍പ്പെടെയുള്ള
പണയവസ്തു ലേല പരസ്യം
ചെയ്തിട്ടുണ്ട്;
(ഡി)
എത്ര
വായ്പാ
കുടിശ്ശികക്കാരുടെ
പുരയിടം ഉള്‍പ്പെടുന്ന
സ്ഥലം ബാങ്ക്
ലേലത്തിലൂടെ
സ്വന്തമാക്കിയിട്ടുണ്ട്;
(ഇ)
വായ്പാ
കുടിശ്ശിക അടച്ചു
തീര്‍ക്കുന്നതിന്
നല്കുന്ന ഇളവുകള്‍
എന്തൊക്കെയാണെന്നുളള
വിശദാംശം
വ്യക്തമാക്കുമോ;
(എഫ്)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ ഒറ്റതവണ
തീര്‍പ്പാക്കലിലൂടെ
ഇളവുകള്‍ നല്‍കിയത്
എത്ര
പേര്ക്കാണെന്നറിയിക്കാമോ;
(ജി)
ഒാരോരുത്തരുടെയും
കുടിശ്ശിക തുകയും,
നല്കിയ ഇളവുകളും
പ്രത്യേകം
വ്യക്തമാക്കുമോ?
സഹകരണ
സംഘം ജീവനക്കാര്‍ക്കുള്ള
ചികിത്സാ ധനസഹായവും പെന്‍ഷനും
6213.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ സഹകരണ സംഘം
ജീവനക്കാര്‍ക്കുള്ള
ചികിത്സാ ധന സഹായവും
സഹകരണ ബാങ്ക്
ജീവനക്കാരുടെ പെന്‍ഷനും
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ചികിത്സാ ധന സഹായം
ഏതൊക്കെ
രോഗങ്ങള്‍ക്കാണ്
ലഭ്യമാകുകയെന്നും ധന
സഹായത്തിന്റെ നിരക്കും
വ്യക്തമാക്കുമോ;
(സി)
ഡെങ്കിപ്പനി,
എച്ച്1 എന്‍1, എലിപ്പനി
എന്നീ ചികിത്സകള്‍ക്കും
വെരിക്കോസ് വെയിന്‍
ശസ്ത്രക്രിയക്കും
ചികിത്സാ ആനുകൂല്യം
ലഭ്യമാണോ;
(ഡി)
ജീവനക്കാരുടെ
ആശ്രിതര്‍ക്ക് നല്കി
വരുന്ന ചികിത്സാ ധന
സഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(ഇ)
പെന്‍ഷനര്‍
മരിച്ചാല്‍
ആശ്രിതര്‍ക്ക് മുഴുവന്‍
പെന്‍ഷനും
നല്‍കുന്നതിന്റെ
വ്യവസ്ഥകള്‍
അറിയിക്കുമോ;
(എഫ്)
പെന്ഷന്
നിര്‍ണ്ണയത്തിനുള്ള
സേവന കാലാവധി
കണക്കാക്കുമ്പോള്‍
പ്രൊബേഷന്‍ കാലയളവ്
സേവന കാലയളവായി
പരിഗണിക്കുമോ;
വ്യക്തമാക്കുമോ;
(ജി)
കായിക
രംഗത്ത് മികച്ച വിജയം
നേടുന്ന സഹകരണ സംഘം
ജീവനക്കാരുടെ
മക്കള്‍ക്ക് എന്തൊക്കെ
പ്രോത്സാഹനങ്ങളാണ്
നല്കി വരുന്നത്?
സഹകരണ
ബാങ്കുകളിലെ ക്ലറിക്കല്‍
തസ്തികയിലേക്കുളള സ്ഥാനകയറ്റം
6214.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളിലെ
ക്ലറിക്കല്‍
തസ്തികയിലേക്ക്
നിലവിലുളള
ജീവനക്കാര്‍ക്ക്
സ്ഥാനകയറ്റം
നല്‍കുന്നതിന്
നിലവിലുളള നിയമനവ്യവസ്ഥ
എന്താണെന്ന്
വിശദമാക്കുമോ;
(ബി)
സ്ഥാനകയറ്റത്തിന്
4:1 എന്ന അനുപാതം
നടപ്പില്‍ വരുത്തിയോ;
എങ്കില്‍ എന്ന് മുതലാണ്
ഈ അനുപാതം നിലവില്‍
വന്നത് എന്ന്
വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ
ക്ലാര്‍ക്ക് നിയമനം
6215.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളിലെ
ക്ലാര്‍ക്ക്
നിയമനത്തിനായി
പി.എസ്.സി.പ്രസിദ്ധീകരിച്ച
റാങ്ക് ലിസ്റ്റില്‍
നിന്നും (കാറ്റഗറി 20
/2014 ,21 /2014) എത്ര
നിയമനം
നടന്നിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
2018
ചിങ്ങം ഒന്നിന്
ആരംഭിക്കുന്ന കേരള
ബാങ്കില്‍ ജില്ലാ സഹകരണ
ബാങ്കുകളെ
ലയിപ്പിക്കുന്നത് മൂലം
പ്രസ്തുത പട്ടികയില്‍
നിന്നുമുള്ള നിയമനം
തടസ്സമാകുമോ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളുടെ
ക്ലാസിഫിക്കേഷന്‍
പരിഷ്കരിച്ച് പ്രസ്തുത
ലിസ്റ്റില്‍ നിന്നും
പരമാവധി നിയമനം
നടത്താന്‍ നടപടി
സ്വീകരിക്കുമോ?
സഹകരണ
ബാങ്കിങ് മേഖലയില്‍
ആധുനികവത്ക്കരണം
6216.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ ബാങ്കിങ്
മേഖലയില്‍
ആധുനികവത്ക്കരണം
കൊണ്ടുവരാന്‍ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മിറ്റിയിലെ
അംഗങ്ങളുടെ വിവരങ്ങള്‍
നല്‍കാമോ;
(സി)
സംസ്ഥാനത്തെ
പ്രാഥമിക കാര്‍ഷിക
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിങ്
ഇഫ്താസിന് നല്കാന്
പ്രസ്തുത കമ്മിറ്റി
ശുപാര്‍ശ
ചെയ്തിട്ടുണ്ടോ?
സഹകരണ
ബാങ്കുകള്‍ വഴി
കെ.എസ്.ആര്.ടി.സി. പെന്ഷന്
വിതരണം
6217.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
പെന്ഷന് വിതരണം
ചെയ്യുന്നതിനായി
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം സഹകരണ
ബാങ്കുകളെയാണ്
ചുമതലപ്പെടുത്തിയിരുന്നതെന്ന്
അറിയിക്കാമോ;
(ബി)
ഓരോ
ബാങ്കും എത്ര
പെന്‍ഷന്‍കാര്‍ക്ക്
പെന്ഷന്
നല്കുകയുണ്ടായി എന്നും
എത്ര തുക നല്കി
എന്നുമുള്ള വിശദാംശം
നല്‍കാമോ?
സഹകരണ
ബാങ്കുകളിലെ സ്വര്‍ണ്ണപണയ
വായ്പ തട്ടിപ്പുകള്‍
6218.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്നതിനു
ശേഷം എത്ര സഹകരണ
ബാങ്കുകളില്‍
സ്വര്‍ണ്ണപണയ വായ്പ
തട്ടിപ്പുകളും,
ക്രമക്കേടുകളും
കണ്ടെത്തിയിട്ടുണ്ട് ;
സ്വര്‍ണ്ണ പണയ വായ്പ
ക്രമക്കേടുകള്‍
കണ്ടെത്തിയ സഹകരണ
ബാങ്കുകളുടെ പേരുവിവരം
വ്യക്തമാക്കുമോ;
(ബി)
ബാങ്കുകളില്‍
പണയവസ്തുവായി
സൂക്ഷിച്ചിട്ടുള്ള
സ്വര്‍ണ്ണ ഉരുപ്പടികള്‍
യഥാര്‍ത്ഥ
സ്വര്‍ണ്ണമാണെന്ന്
ഉറപ്പു
വരുത്തുന്നതിനായി
പരിശോധനകള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;എങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളില്‍ കോര്‍ ബാങ്കിംഗ്
സിസ്റ്റം
6219.
ശ്രീ.സണ്ണി
ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സഹകരണ ബാങ്കുകളില്‍
കോര്‍ ബാങ്കിംഗ്
സിസ്റ്റം നിലവില്‍
വന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കോര്‍
ബാങ്കിംഗ് സംവിധാനം
ആരംഭിച്ചത്എന്നാണെന്നും,
നിലവില്‍ ഏതെല്ലാം
സഹകരണ സ്ഥാപനങ്ങളിലാണ്
ഇത്
നടപ്പിലാക്കേണ്ടതെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
ആവശ്യത്തിലേക്കായി
മുഖ്യമന്ത്രിയോ
സഹകരണമന്ത്രിയോ
ബന്ധപ്പെട്ടവരുടെ യോഗം
വിളിച്ച്
ചേര്‍ത്തിട്ടുണ്ടോ;
(ഡി)
കോര്‍
ബാങ്കിംഗ് സംബന്ധിച്ച്
ഏതെങ്കിലും ഏജന്‍സികള്‍
സര്‍ക്കാരിന് പദ്ധതി
നിര്‍ദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയില്‍ നിന്ന്
സമര്‍പ്പിച്ച
പദ്ധതിപ്രകാരമാണ്
നടപ്പാക്കുന്നതെന്നും
ആകെ എത്ര കോടി രൂപ
ചെലവ് വരുമെന്നും
അറിയിക്കാമോ?
സോഫ്റ്റ്
വെയര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍
6220.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
സഹകരണ ബാങ്കകളില്‍
സോഫ്റ്റ് വെയര്‍
ലഭ്യമാക്കുന്നതിനായി
സര്‍ക്കാരിനെ
സമീപിച്ചിട്ടുളള
ഇഫ്താസ് കമ്പനി
സോഫ്റ്റ് വെയര്‍
സുരക്ഷാ മാനദണ്ഡങ്ങള്‍
പാലിക്കുന്നതായി
ഉറപ്പുവരുത്തിയിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ?
കാരമുക്ക്
സര്‍വ്വീസ് സഹകരണ ബാങ്കിന്
ധനസഹായം
6221.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി വിഹിതത്തില്‍
ഉള്‍പ്പെടുത്തി
പുനരുദ്ധാരണത്തിനും
വികസനത്തിനുമുള്ള
ധനസഹായ പദ്ധതി പ്രകാരം
മണലൂര്‍ മണ്ഡലത്തിലെ
കാരമുക്ക് സര്‍വ്വീസ്
സഹകരണ ബാങ്ക് ക്ലിപ്തം
നമ്പര്‍ 16- ന്റെ
ധനസഹായത്തിനായി അപേക്ഷ
ലഭിച്ചിരുന്നോ;
പ്രസ്തുത അപേക്ഷ
പ്രകാരം ധനസഹായം
അനുവദിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം
എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ്
ധനസഹായം
അനുവദിച്ചിട്ടുള്ളത്;
(സി)
ഇവ
പൂര്‍ത്തീകരിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാനാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ടൂറിസം
കോഴ്സുകള്‍
6222.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാരിന്റെ
അംഗീകാരമുളളതും
സംസ്ഥാനത്ത് വിവിധ
സ്ഥാപനങ്ങള്‍
നടത്തുന്നതുമായ ടൂറിസം
കോഴ്സുകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കോഴ്സുകള്‍
ഏറ്റെടുത്ത്
നടത്തുന്നതിന്
എന്തെല്ലാം
മാനദണ്ഡങ്ങള്‍
ബാധകമാണെന്ന്
അറിയിക്കുമോ;
(സി)
ഇത്തരം
കോഴ്സുകള്‍ നടത്തുന്ന
സ്വകാര്യ,സഹകരണ
സ്ഥാപനങ്ങള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സഹായമാണ്
നല്കിവരുന്നതെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസം
റെഗുലേറ്ററി അതോറിറ്റി
6223.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ടൂറിസം
റെഗുലേറ്ററി അതോറിറ്റി
രൂപീകരണത്തിലൂടെ ടൂറിസം
രംഗത്ത് എന്തൊക്കെ
മാറ്റങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
സുസ്ഥിര
ടൂറിസം വികസനം
6224.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
കെ.എസ്.ശബരീനാഥന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുസ്ഥിര
ടൂറിസം വികസനത്തിന്
എന്തൊക്കെ
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
മാനവശേഷി
വികസനവും ടൂറിസം
സാക്ഷരതയും
പാഠ്യപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
വിദ്യാഭ്യാസ
വകുപ്പുമായി
ബന്ധപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മാലിന്യ
രഹിതമായ വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
6225.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
സി. കെ. ശശീന്ദ്രന്
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
ഏതെല്ലാം ടൂറിസം
കേന്ദ്രങ്ങളെയാണ്
ഉത്തരവാദിത്ത ടൂറിസം
മിഷന് മാലിന്യ രഹിത
ടൂറിസം കേന്ദ്രങ്ങളായി
പ്രഖ്യാപിച്ചിട്ടുള്ളത്;
(ബി)
വിവിധ
ടൂറിസം സംരംഭകരുമായി
ചേര്‍ന്ന് മാലിന്യ
സംസ്കരണത്തിനായി
സംയുക്ത പരിപാടികള്‍
സംഘടിപ്പിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ടൂറിസം
മേഖലയില്‍ പ്രകൃതി
സൗഹൃദ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ആഭ്യന്തര
/ വിദേശ വിനോദ സഞ്ചാരികള്‍
6226.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
മേഖലാവളര്ച്ചക്കായി
ടൂറിസം വകുപ്പ്
നടത്തിവരുന്ന പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്നും
ആയതിനായി 2016-17,
2017-18 വര്‍ഷങ്ങളില്‍
എത്ര തുകയുടെ
പ്രവര്‍ത്തനങ്ങളാണ്
നടത്തിയതെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
കേരളത്തിലെത്തിയ
ആഭ്യന്തര സഞ്ചാരികള്‍
എത്ര എന്നും
വിനോദസഞ്ചാരികള്‍ എത്ര
എന്നും വ്യക്തമാക്കുമോ;
(സി)
ആഭ്യന്തര/വിദേശ
സഞ്ചാരികളെ
ആകര്‍ഷിക്കാനും അവരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കാനും
അതിലൂടെ സംസ്ഥാന ടൂറിസം
മേഖലാ വളര്‍ച്ചയ്ക്കായി
വകുപ്പ്
നടത്താനുദ്ദേശിക്കുന്ന
തുടര്‍
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
(ഡി)
2016-17,
2017-18 വര്‍ഷങ്ങളില്‍
കേരളത്തിലെത്തിയ
ആഭ്യന്തര/വിദേശ
സഞ്ചാരികളില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന്
ലഭിച്ച തുക എത്ര എന്ന്
തരംതിരിച്ച്
വ്യക്തമാക്കുമോ?
ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍ കച്ചവട
ലോബിയുടെ പിടിയില്‍പെടുന്ന
സാഹചര്യം
6227.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രധാന ടൂറിസ്റ്റ്
കേന്ദ്രങ്ങള്‍ കച്ചവട
ലോബിയുടെ
പിടിയില്‍പെടുന്ന
സാഹചര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍
ഭക്ഷണത്തിന്റെയും മറ്റ്
കച്ചവട സാധനങ്ങളുടെയും
വില്‍പ്പനയില്‍
സഞ്ചാരികളെ ചൂഷണം
ചെയ്യുന്നത് തടയാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും;
വിശദമാക്കുമോ;
(സി)
ടൂറിസം
കേന്ദ്രങ്ങളില്‍
സഞ്ചാരികളെ
അലോസരപ്പെടുത്തുന്ന
തരത്തിലുളള കച്ചവട
രീതികള്‍
അവസാനിപ്പിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കും എന്ന്
വ്യക്തമാക്കാമോ?
തീര്‍ത്ഥാടന
ടൂറിസം പദ്ധതി
6228.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
വിവിധ മതസ്ഥരുടെ
തീര്‍ത്ഥാടന
കേന്ദ്രങ്ങളെയും
സമീപമുള്ള വിനോദ സഞ്ചാര
കേന്ദ്രങ്ങളെയും
ബന്ധപ്പെടുത്തി
തീര്‍ത്ഥാടന ടൂറിസം
പദ്ധതി
നടപ്പിലാക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
വിശദീകരിക്കുമോ;
(ബി)
ഇതര
സംസ്ഥാനക്കാരെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
ഇപ്രകാരമുള്ള
ടൂറിസ്റ്റ്
പാക്കേജുകള്‍ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ജില്ലാ ടൂറിസം
പ്രൊമോഷന്
കൗണ്‍സിലുകള്‍ ഓരോ
ജില്ലയിലെയും ഇത്തരം
പാക്കേജുകള്‍
രാജ്യാന്തര ശ്രദ്ധയില്‍
കൊണ്ടുവരുന്നതിന്
മുന്‍കൈയെടുക്കാന്‍
നടപടി സ്വീകരിക്കുമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
6229.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
മിഷന്റെ നേതൃത്തില്‍
നടപ്പിലാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത മിഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
ഉത്തരവാദിത്ത
ടൂറിസം മേഖലയില്‍ വിദഗ്ദ്ധ
തൊഴില്‍ പരിശീലനം
6230.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഉത്തരവാദിത്ത
ടൂറിസം മേഖലയില്‍
വിദഗ്ദ്ധ തൊഴില്‍
പരിശീലനം നല്‍കുന്നതിന്
ടൂറിസം വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ടൂറിസം
സാധ്യതകളെക്കുറിച്ച്
പഠിക്കുന്നതിന് നടത്തിയ
സന്ദര്‍ശനങ്ങള്‍
6231.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
വന്നതിനുശേഷം ടൂറിസം
സാധ്യതകളെക്കുറിച്ച്
പഠിക്കുന്നതിനും
നിലവിലുളള ടൂറിസം
വികസിപ്പിക്കുന്നതിനുമായി
ഏതെല്ലാം
ഉദ്യോഗസ്ഥര്‍,ഏതെല്ലാം
ജില്ലകളില്‍ സന്ദര്‍ശനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സന്ദര്‍ശനങ്ങള്‍ മൂലം
ഉണ്ടായ മാറ്റങ്ങളും
പ്രവര്‍ത്തനങ്ങളും
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
സന്ദര്‍ശനങ്ങള്‍ക്കായി
എത്ര തുക ചെലവായി ;
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സന്ദര്ശനങ്ങളെത്തുടര്ന്ന്
നടപ്പാക്കാന്‍ പോകുന്ന
പുതിയ ടൂറിസം
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
വിനോദ സഞ്ചാര മേഖലയില്‍
പദ്ധതികള്‍
6232.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആരോഗ്യ
വിനോദ സഞ്ചാര
മേഖലയില്‍ കേരളത്തെ
മുന്‍
നിരയിലെത്തിക്കാന്‍
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
ആയത് എന്താണെന്ന്
വ്യക്തമാക്കാമോ?
മലബാര്‍
മേഖലയിലെ ടൂറിസം വ്യവസായം
6233.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
മേഖലയിലെ ടൂറിസം
വ്യവസായം
ശക്തിപ്പെടുത്തുവാനും
കൂടുതല്‍
വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുവാനും
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദാംശം നല്‍കുമോ;
(ബി)
ബേക്കലിന്റെയും
സമീപപ്രദേശങ്ങളിലേയും
വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
വികസിപ്പിക്കുവാന്‍
ആവിഷ്ക്കരിച്ചു്
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്തുമോ?
ക്ലീന്‍
ഡെസ്റ്റിനേഷന്‍ കാമ്പയിന്
6234.
ശ്രീ.റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ എത്ര ടൂറിസം
ഡെസ്റ്റിനേഷനുകളാണ്
ഉളളതെന്നും ഒരു
പ്രദേശത്തെ ടൂറിസം
ഡെസ്റ്റിനേഷനായി
പ്രഖ്യാപിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
ഡെസ്റ്റിനേഷനുകളുടെ
മേല്‍നോട്ടത്തിനും
നടത്തിപ്പിനുമായി
ഡെസ്റ്റിനേഷന്‍
മാനേജ്മെന്റ്
കൗണ്‍സില്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
ചുമതലകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ടൂറിസം
കേന്ദ്രങ്ങളിലെ മാലിന്യ
നിവാരണത്തിനും
ശുചിത്വത്തിനുമായി
ക്ലീന്‍ ഡെസ്റ്റിനേഷന്‍
കാമ്പയിന് എന്ന പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;വിശദാംശം
നല്‍കുമോ?
ഇക്കോടൂറിസം
പദ്ധതികള്‍
T 6235.
ശ്രീ.കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വനമേഖലയിലെ
ഇക്കോടൂറിസം
പദ്ധതികള്‍ക്കായി ഈ
സര്‍ക്കാര്‍
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പരിസ്ഥിതി
വിദ്യാഭ്യാസത്തിനും,
സന്ദര്‍ശകരുടെ
സുരക്ഷയ്ക്കും പ്രത്യേക
ഊന്നല്‍ നല്കി
പദ്ധതികള്‍
ആവിഷ്ക്കരിക്കുമോ;വിശദാംശം
നല്‍കുമോ;
(സി)
വനാശ്രിത
സമുദായങ്ങളെ
പ്രത്യേകിച്ച് ആദിവാസി
യുവാക്കളെ ഇക്കോടൂറിസം
ഗൈഡുകളായി
പരിശീലിപ്പിക്കുന്ന
പദ്ധതിയുടെ നിലവിലെ
അവസ്ഥ വിശദീകരിക്കുമോ;
(ഡി)
ഇക്കോ
ടൂറിസത്തിന്റെ ഭാഗമായി
വനമേഖലയിലെ നിർമ്മാണ
പുനരുദ്ധാരണ
പ്രവർത്തനങ്ങൾ കൊണ്ട്
പരിസ്ഥിതിക്കുണ്ടാകുന്ന
ആഘാതത്തെക്കുറിച്ച്
ശാസ്ത്രീയ പഠനം
നടത്തിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത പഠനത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയായിരുന്നു;
പ്രസ്തുത
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;വിശദമാക്കാമോ?
അതിരപ്പിള്ളി-വാഴച്ചാല്‍
ഇക്കോടൂറിസം ഗൈഡുകളുടെ വേതന
വര്‍ദ്ധനവ്
T 6236.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അതിരപ്പിള്ളി-വാഴച്ചാല്‍
ഇക്കോ ടൂറിസം ഗൈഡുകളുടെ
വേതന വര്‍ദ്ധനവിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വര്‍ദ്ധിപ്പിച്ച വേതനം
എത്രയാണെന്നും
വര്‍ദ്ധനവ് എന്ന്
മുതലാണ്
പ്രാബല്യത്തില്‍
വരുന്നതെന്നും
അറിയിക്കുമോ;
(സി)
ഇക്കോ
ടൂറിസം ഗൈഡുകളുടെ വേതന
വര്‍ദ്ധനവ് സംബന്ധിച്ച
കൃത്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
സംസ്ഥാനതലത്തില്‍
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
മേഖലയില്‍ ജി.എസ്.ടി.
നടപ്പിലാക്കുന്നതിന്
കേന്ദ്രീകൃത
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ?
കെ.ടി.ഡി.സി.
ഹോട്ടലുകളില്‍നിന്ന്
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക തുക
6237.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.ടി.ഡി.സി.
ഹോട്ടലുകള്‍ക്ക്
പിരിഞ്ഞുകിട്ടാനുള്ള
കുടിശ്ശിക തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
മസ്ക്കറ്റ്
ഹോട്ടലിന് ലഭിക്കാനുള്ള
കുടിശ്ശികയായ 19637623
രൂപ
പിരിച്ചെടുക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ ;
വ്യക്തമാക്കുമോ; ഇതിൽ
പിരിഞ്ഞുകിട്ടിയ തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
മാനദണ്ഡവിരുദ്ധമായ
ഇടപെടലുകളിലൂടെ
കെ.ടി.ഡി.സി.യുടെ
കുടിശ്ശിക തുക
വര്‍ദ്ധിക്കുന്നതിന്
കാരണക്കാരാകുന്ന
ഉദ്യാേഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുവാന്‍
വകുപ്പ് തയ്യാറാകുമോ?
(ഡി)
കെ.ടി.ഡി.സി.യുടെ
കുടിശ്ശിക തുക
വര്‍ദ്ധിക്കുന്നത്
തടയുവാന്‍ പ്രത്യേകം
മാര്‍ഗ്ഗ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ?
വയനാട്
ജില്ലയ്ക്ക് മാത്രമായി വിനോദ
സഞ്ചാര മാസ്റ്റര്‍പ്ലാന്‍
6238.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയ്ക്ക് മാത്രമായി
വിനോദ സഞ്ചാര
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുമോയെന്നറിയിക്കാമോ;
(ബി)
ആദിവാസികള്‍
പെെതൃകമായി
ആരാധിച്ചുവരുന്ന
കാവുകള്‍, പെെതൃക
ഭവനങ്ങള്‍ എന്നിവ
ടൂറിസത്തിന്റെ ഫണ്ട്
ഉപയോഗിച്ച്
സംരക്ഷിക്കാന്‍
തയ്യാറാക്കുമോ;
(സി)
ഡി.റ്റി.പി.സി
-യുടെ നേതൃത്വത്തില്‍
പത്ത് വര്‍ഷത്തില്‍
കൂടുതല്‍
ദിവസക്കൂലിയടിസ്ഥാനത്തില്‍
ടൂറിസം സെന്ററുകളില്‍
ജോലി ചെയ്യുന്ന
പട്ടികവര്‍ഗ്ഗക്കാരെ
സ്ഥിരപ്പെടുത്താനുള്ള
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നെന്മാറ
മണ്ഡലത്തില്‍ ഇക്കോ ടൂറിസം
പദ്ധതി
6239.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
ഇക്കോ ടൂറിസം
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി
എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തിയിട്ടുള്ളത്
എന്ന് വിശദമാക്കാമോ?
ആലപ്പുഴ
കനാല്ക്കരകളിലെ ഹട്ടുകളും
കടമുറികളും
6240.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഡി.ടി.പി.സി
യുടെ
നിയന്ത്രണത്തിലുള്ളതും
ആലപ്പുഴ
കനാല്‍ക്കരകളില്‍
നിര്‍മ്മിച്ചിട്ടുള്ളതുമായ
ഹട്ടുകളുടെയും
കടമുറികളുടെയും
നിലവിലുള്ള കരാര്‍
കാലാവധി എന്ന്
അവസാനിക്കുമെന്നും ഓരോ
സ്ഥാപനത്തിന്റെ നിലവിലെ
വാടകയും അഡ്വാന്‍സ്
തുകയും എത്ര വീതമെന്നും
പ്രത്യേകം
ലഭ്യമാക്കുമോ;
(ബി)
ജില്ലയിലെ
ടൂറിസം സംഘങ്ങള്‍ക്ക്
പ്രസ്തുത സ്ഥാപനങ്ങള്‍
നല്‍കുന്നതിന്
എന്തെല്ലാം ഇളവുകളാണ്
അനുവദിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചതും
വര്‍ഷങ്ങളായി
അടച്ചിട്ടിരിക്കുന്നതുമായ
മുറി ആവശ്യപ്പെട്ട്
ടൂറിസം സഹകരണ സംഘം
നല്കിയ അപേക്ഷയില്‍
(08-VIP (Co-op TSM
& DEV) 2016) എന്തു
തീരുമാനം
കൈക്കൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ടൂറിസം
മേഖലയില്‍
പ്രവര്‍ത്തിക്കുന്ന
സഹകരണ സംഘങ്ങള്‍ക്ക്
ഡി.ടി.പി.സി യുടെ
സ്ഥാപനങ്ങള്‍
സുതാര്യമായ നിലയില്‍
ഇളവുകളോടുകൂടി
നല്‍കുന്നതിന്
സര്‍ക്കാര്‍
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ?
വളന്തുകാട്
ദ്വീപിന്റെ പരിസ്ഥിതി സൗഹൃദ
വിനോദ സഞ്ചാര സാധ്യതകള്‍
6241.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ വളന്തുകാട്
ദ്വീപിന്റെ പരിസ്ഥിതി
സൗഹൃദ വിനോദ സഞ്ചാര
സാധ്യതകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ദ്വീപിനെ ഒരു
വിനോദസഞ്ചാര
കേന്ദ്രമാക്കി
മാറ്റുന്നതിന് പദ്ധതി
നടപ്പിലാക്കുമോ;
എങ്കില്‍ അതിന്റെ
വിശദാംശം അറിയിക്കുമോ?
ആറാട്ടുപുഴ
പഞ്ചായത്തിലെ നാലുമണിക്കാറ്റ്
പ്രോജക്ട്
6242.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ ആറാട്ടുപുഴ
പഞ്ചായത്തില്‍ ടൂറിസം
വകുപ്പിന്റെ
ആഭിമുഖ്യത്തില്‍
നാലുമണിക്കാറ്റ് എന്ന
പ്രോജക്ട്
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും
ശിപാര്‍ശ/പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ?
അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി
ടൂറിസം ഡെസ്റ്റിനേഷന്‍
മാനേജ്മെന്റ് കമ്മറ്റി
6243.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി
ടൂറിസം ഡെസ്റ്റിനേഷന്‍
മാനേജ്മെന്റ് കമ്മറ്റി
പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
നിര്‍ദ്ദേശത്തിന്
അനുമതി
നല്കുന്നതിനാവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിനുളള പദ്ധതി
6244.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
വകുപ്പിന് കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിന്
പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(ബി)
ക്ഷേത്ര
കുളങ്ങള്‍
സംരക്ഷിക്കുന്നതിന്
വേണ്ടി 2017 ജനുവരി
മുതല്‍ ചെലവഴിച്ച
ഫണ്ടുകള്‍
ജില്ലതിരിച്ച്
വിശദീകരിക്കാമോ;
(സി)
ഒരു
ക്ഷേത്രക്കുളം
സംരക്ഷിക്കുന്നതിന്
പരമാവധി എത്ര രൂപ
ചെലവഴിക്കാനാകുമെന്ന്
വെളിപ്പെടുത്തുമോ?
കുളങ്ങളും,കാവുകളും
സംരക്ഷിക്കുന്നതിന് ദേവസ്വം
വകുപ്പ് മുഖേന പദ്ധതി
6245.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ദേവസ്വം
ബോര്‍ഡിന് കീഴില്‍
വരുന്ന അമ്പലങ്ങളിലെ
കുളങ്ങളും കാവുകളും
സംരക്ഷിക്കുന്നതിനും
നവീകരിക്കുന്നതിനും
ദേവസ്വം വകുപ്പ് മുഖേന
എന്തെങ്കിലും
പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
ആചാരസ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും നല്കുന്ന
സാമ്പത്തികസഹായം
6246.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഉത്തരമലബാറിലെ
ക്ഷേത്രങ്ങളിലെ
ആചാരസ്ഥാനികര്‍ക്കും
കോലധാരികള്‍ക്കും
നല്കുന്ന പ്രതിമാസ
സാമ്പത്തികസഹായം
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തെ
മറ്റ്
ക്ഷേമപെന്‍ഷനുകള്‍
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍
ഇവർക്കുള്ള
സാമ്പത്തികസഹായവും
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ആചാര
പ്രകാരം മറ്റ്
തൊഴിലുകള്‍ക്ക് പോകാന്‍
സാധിക്കാത്ത ഈ
വിഭാഗത്തിലുളളവര്‍ക്ക്
നല്കി വരുന്ന
സാമ്പത്തിക സഹായം മറ്റ്
ക്ഷേമ
പെന്ഷനുകളെപ്പോലെ
വര്ദ്ധിപ്പിച്ചുനല്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമാക്കാന്‍ നടപടി
6247.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിക്കണമെന്ന്
മുന്‍ സര്‍ക്കാരിന്റെ
കാലത്ത്
കേന്ദ്രസര്ക്കാരിനോട്ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
കേന്ദ്ര പ്രതികരണം
എന്തായിരുന്നു;
(ബി)
ദേശീയ
തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിച്ചാല്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ;
(സി)
ശബരിമലയില്‍
അന്തര്‍ദ്ദേശീയ
നിലവാരത്തിലുള്ള
എന്തൊക്കെ
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
വര്‍ഷം
തോറും സംസ്ഥാനത്തിന്
പുറത്ത് നിന്നും
ലക്ഷക്കണക്കിന്
തീര്‍ത്ഥാടകര്‍
എത്തുന്ന മണ്ഡല -
മകരവിളക്ക് കാലത്ത്
അവര്‍ക്ക് ആവശ്യമായ
സഹായം നല്‍കുന്നതിന്
സംസ്ഥാനാതിര്‍ത്തിയില്‍
ഇന്‍ഫര്‍മേഷന്‍ കം
ഫെസിലിറ്റേഷന്‍
സെന്ററുകള്‍ തുറക്കുന്ന
കാര്യം പരിഗണിക്കുമോ
എന്നറിയിക്കാമോ?
മേജര്‍
പിരപ്പന്‍കോട്
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍
ക്ഷേത്രകലാപീഠത്തിന്റെ സബ്
സെന്റര്‍
6248.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം
ബോര്‍ഡിനുകീഴിലെ മേജര്‍
പിരപ്പന്‍കോട്
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തില്‍
ക്ഷേത്രകലാപീഠത്തിന്റെ
സബ് സെന്റര്‍
പ്രവര്ത്തിച്ചിരുന്നുവോയെന്നറിയിക്കുമോ;
വിശദവിവരങ്ങള്‍
നല്‍കാമോ;
(ബി)
നിലവില്‍
ഈ സബ് സെന്റര്‍
ക്ഷേത്രത്തില്‍ നിന്ന്
ഒഴിവാക്കാനുള്ള കാരണം
വിശദീകരിക്കാമോ;
(സി)
ഈ
സബ് സെന്റര്‍
ക്ഷേത്രത്തില്‍
പുനഃസ്ഥാപിക്കാന്‍
നടപടികൾ സ്വീകരിക്കുമോ?
ഗുരുവായൂര്‍
ദേവസ്വത്തിന് കീഴിലുളള
ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം
6249.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍
ദേവസ്വത്തിന് കീഴിലുളള
ക്ഷേത്രങ്ങളുടെ
പുനരുദ്ധാരണത്തിനും
അറ്റകുറ്റപ്പണികള്‍ക്കും
ധനസഹായം
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മണലൂര്‍
മണ്ഡലത്തിലെ
ക്ഷേത്രങ്ങള്‍ക്ക്
2017-18 വര്‍ഷം ഇതുവരെ
എത്ര ധനസഹായം നല്കി;
ഓരോ ക്ഷേത്രത്തിനും
അനുവദിച്ച തുക
എത്രയെന്ന്
ക്ഷേത്രങ്ങളുടെ പേര്
സഹിതം അറിയിക്കാമോ;
(സി)
പ്രസ്തുത
ക്ഷേത്രങ്ങളില്‍
എന്തെല്ലാം
പ്രവൃത്തികള്‍
ചെയ്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ദേവസ്വം
റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ
പ്രവര്‍ത്തനം
6250.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡിന്റെ
പ്രവര്‍ത്തനം അവലോകനം
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ബോര്‍ഡ്
രൂപീകരിച്ചതിനുശേഷം
ദേവസ്വം ബോര്‍ഡില്‍
നടത്തിയ നിയമനങ്ങളുടെ
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
റിക്രൂട്ട്മെന്റ്
ബോര്‍ഡിനെ അഴിമതി
മുക്തമാക്കുന്നതിന്
എന്തെങ്കിലും
മോണിട്ടറിംഗ് സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൂജാരിമാരായ
അബ്രാഹ്മണര്‍
6251.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍ എത്ര
അബ്രാഹ്മണര്‍
പൂജാരിമാരായി സേവനം
അനുഷ്ഠിക്കുന്നുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ആലത്തൂര്‍
മണ്ഡലത്തിലെ
ക്ഷേത്രങ്ങള്‍ക്ക് ധനസഹായം
6252.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ എതെല്ലാം
ക്ഷേത്രങ്ങള്‍ക്കാണ്
ദേവസ്വം ബോര്‍ഡ് മുഖേന
ഈ സർക്കാർ ധനസഹായം
അനുവദിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
ആലത്തൂര്‍
മണ്ഡലത്തിലെ
ക്ഷേത്രങ്ങള്‍ ഇതില്‍
ഉള്‍പ്പെടുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ധനസഹായം
അനുവദിച്ചിട്ടുളളതെന്ന്അറിയിക്കാമോ?
കാപ്പില്‍
ക്ഷേത്രത്തിന്റെ നീരാട്ടുകടവ്
6253.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വത്തിന് കീഴില്‍
വര്‍ക്കല
ഗ്രൂപ്പില്‍പ്പെട്ട
കാപ്പില്‍
ശിവക്ഷേത്രത്തിന്റെയും
ഭഗവതി
ക്ഷേത്രത്തിന്റെയും
നീരാട്ടുകടവ് ഇടിഞ്ഞ്
കിടക്കുന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കടവിന്റെ
പടികള്‍ കെട്ടി
സുരക്ഷിതമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ശിവക്ഷേത്രത്തിന്റെ
പടിഞ്ഞാറും വടക്കും
യഥാക്രമം 40, 41
മീറ്റര്‍ നീളത്തിലും
വീതിയിലും ചുമര്
നിര്‍മ്മിക്കുവാന്‍
9.11.2006-ല്‍
റ്റി.173/06-07 പ്രകാരം
ടെണ്ടര്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
(സി)
ദേവസ്വം
കുളവും കാവും
സംരക്ഷിക്കുന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
കാപ്പില്‍
ക്ഷേത്രക്കുളവും കാവും
സംരക്ഷിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ ;
(ഡി)
ക്ഷേത്രത്തിന്റെ
വടക്കുഭാഗം
തുറസ്സായതിനാല്‍ മതില്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും കോടതി
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ ;
(ഇ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ ROC
2526/01/എം തീയതി
14.06.11 നമ്പര്‍
പ്രകാരം സെക്രട്ടറി
ചീഫ് എഞ്ചീനിയര്‍ക്ക്
നല്കിയ കത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ക്ഷേത്രങ്ങളിലെ ആനകളുടെ
ക്ഷേമത്തിനും പരിപാലനത്തിനും
നടപടി
6254.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ്,
കൊച്ചിന് ദേവസ്വം
ബോര്‍ഡ്, മലബാര്‍
ദേവസ്വം ബോര്‍ഡ്
എന്നിവയ്ക്ക് കീഴില്‍
ഉള്ള ക്ഷേത്രങ്ങളില്‍
ആകെ എത്ര ആനകള്‍ ഉണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ഗുരുവായൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴിൽ എത്ര ആനകള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ക്ഷേത്രങ്ങളിലെ
ആനകളുടെ ക്ഷേമത്തിനും
പരിപാലനത്തിനും മതിയായ
സൗകര്യങ്ങള്‍ ലഭ്യമാണോ
എന്നത്
പരിശോധിച്ചിട്ടുണ്ടോ;
അതിന് എന്തെല്ലാം
സൗകര്യങ്ങളാണ് ദേവസ്വം
വകുപ്പിലുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ശാന്തിക്കാര്‍
6255.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡ്, കൊച്ചിന്
ദേവസ്വം ബോര്‍ഡ്,
മലബാര്‍ ദേവസ്വം
ബോര്‍ഡ് എന്നിവക്ക്
കീഴിലുള്ള
ക്ഷേത്രങ്ങളില്‍
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ശാന്തിക്കാര്‍ ആകെ
എത്രപേരുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
ക്ഷേത്രങ്ങളുടെ
പേരും പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ശാന്തിക്കാരുടെ പേരും
പ്രത്യേകം
വ്യക്തമാക്കാമോ?