ശാസ്ത്ര
സാങ്കേതിക സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
*511.
ശ്രീ.വി.പി.സജീന്ദ്രന്
,,
വി.ടി.ബല്‍റാം
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എ.പി.ജെ.അബ്ദുള്‍കലാം
ശാസ്ത്ര സാങ്കേതിക
സര്‍വ്വകലാശാലയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സര്‍വ്വകലാശാലയില്‍
എഞ്ചിനീയറിംഗ്
കോളേജുകള്‍ക്ക്
അഫിലിയേഷന്
നല്‍കുന്നതിനുളള
മാനദണ്ഡം എന്താണ്;
(സി)
അഫിലിയേഷന്
നല്‍കുന്നതിന് മുമ്പ്
സാങ്കേതിക
വിദ്യാഭ്യാസരംഗത്തെ
വിദഗ്ദ്ധര്‍ ഏതെങ്കിലും
തരത്തിലുളള പരിശോധന
നടത്താറുണ്ടോ;
(ഡി)
നിലവില്‍
എത്ര കോളേജുകള്‍ക്കാണ്
അഫിലിയേഷന്
നല്‍കിയിട്ടുളളത്;
(ഇ)
അഫിലിയേറ്റ്
ചെയ്തിട്ടുളള
കോളേജുകളില്‍
ഏതെങ്കിലും ഈ വര്‍ഷം
അടച്ചുപൂട്ടുന്നതിനുളള
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(എഫ്)
എഞ്ചിനീയറിംഗ്
വിദ്യാഭ്യാസ നിലവാരം
ഉയര്‍ത്തുന്നതിനും
ഇന്ത്യയിലെ മറ്റ് ഉന്നത
വിദ്യാഭ്യാസ
സ്ഥാപനങ്ങളോട്
കിടപിടിക്കുന്ന
രീതിയില്‍ എ.പി.ജെ.
അബ്ദുള്‍ കലാം ശാസ്ത്ര
സാങ്കേതിക
സര്‍വ്വകലാശാലയെ
മാറ്റിയെടുക്കുന്നതിനും
എന്തൊക്കെ
പരിഷ്ക്കാരങ്ങളാണ്
പ്രസ്തുത
സര്‍വ്വകലാശാലയില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ലാന്‍ഡ്
ട്രിബ്യൂണലിലുള്ള കേസുകള്‍
*512.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കാരാട്ട് റസാഖ്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അര്‍ഹരായവര്‍ക്ക്
കൈവശഭൂമിക്ക് ഉപാധിരഹിത
പട്ടയം നല്‍കാനായി
സ്വീകരിച്ച നടപടികളുടെ
പുരോഗതി അറിയിക്കാമോ;
(ബി)
ലാന്‍ഡ്
ട്രിബ്യൂണല്‍
മുമ്പാകെയുള്ള കേസുകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
സംയുക്ത പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
(സി)
ഇടുക്കി
ജില്ലയില്‍ പട്ടയ
ഭൂമിയില്‍
വച്ചുപിടിപ്പിക്കുന്ന
മരങ്ങള്‍
മുറിക്കുന്നതിന്
ഏര്‍പ്പെടുത്തിയിരുന്ന
വിലക്ക് മാറ്റാന്‍
നടപടി
സ്വീകരിക്കുമോയെന്നറിയിക്കുമോ?
നഗരങ്ങളില്‍ ബെെപാസ് റോഡ്
നിര്‍മ്മാണ പദ്ധതി
*513.
ശ്രീ.സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
എന്‍. വിജയന് പിള്ള
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വാഹന സാന്ദ്രത
അധികമായതിനാല്‍
നഗരങ്ങളിലെ
ഗതാഗതക്കുരുക്കും
അപകടങ്ങളും
കുറയ്ക്കാനായി
ആവിഷ്കരിച്ച ബെെപാസ്
റോഡ് നിര്‍മ്മാണ
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഏതൊക്കെ
നഗരപ്രദേശങ്ങളിലാണ്
ബെെപാസ്
ഉദ്ദേശിക്കുന്നത്;
(ബി)
റോഡപകടങ്ങളുടെ
മുഖ്യകാരണങ്ങളായ റോഡ്
ഉപരിതലത്തിന്റെ മോശം
സ്ഥിതി,
നിര്‍മ്മാണത്തിലെ
അപാകത, ഡിസെെനിംഗിലെ
പാകപ്പിഴ, വഴിയോര
കയ്യേറ്റം തുടങ്ങിയ
പ്രശ്നങ്ങള്‍
പരിഹരിക്കാനായി
കെെക്കൊണ്ടിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
നഗരങ്ങളിലെ
റോഡുകളില്‍
കാല്‍നടക്കാര്‍ക്കും
സെെക്കിള്‍
യാത്രക്കാര്‍ക്കും
സഞ്ചാര സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്
എന്ന് വ്യക്തമാക്കാമോ?
മത്സ്യഗ്രാമം
പദ്ധതി
*514.
ശ്രീ.എം.ഉമ്മര്‍
,,
കെ.എന്‍.എ ഖാദര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നടപ്പിലാക്കിയ
മത്സ്യഗ്രാമം
പദ്ധതിയുടെ നിലവിലെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നടത്താന്‍
ഉദ്ദേശിച്ചിരുന്നത്
എന്തൊക്കെയാണെന്നും
ഇതിലൂടെ
പൂര്‍ത്തീകരിച്ച
കാര്യങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
പ്രീപ്രൈമറി വിദ്യാഭ്യാസ
സമ്പ്രദായം
ശാസ്ത്രീയമാക്കുന്നതിന് നടപടി
*515.
ശ്രീ.ഡി.കെ.
മുരളി
,,
പുരുഷന് കടലുണ്ടി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കളികളിലൂടെയും
മറ്റുപ്രവര്ത്തനങ്ങളിലുടെയും
ചിന്താശേഷിയും
ഭാഷാശേഷിയും സാമൂഹ്യ
ഇടപെടലിനുള്ള കഴിവും
ആര്‍ജ്ജിക്കുന്നതിന്
അനുഗുണമായ തരത്തിലാണോ
സംസ്ഥാനത്തെ പ്രീ
-പ്രൈമറി വിദ്യാഭ്യാസ
സമ്പ്രദായമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മാതൃഭാഷയില്‍
ആശയവിനിമയം നടത്തുവാനും
കാര്യഗ്രഹണ ശേഷി
നേടുവാനുമുള്ള
ശിശുക്കളുടെ
അവകാശങ്ങള്‍ ഹനിക്കുന്ന
പ്രീ.കെ.ജി
,എല്‍.കെ.ജി., യു.കെ.ജി
തുടങ്ങിയ അശാസ്ത്രീയ
സമ്പ്രദായം
നിരുത്സാഹപ്പെടുത്തുന്നതിനായി
പൊതു വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി പ്രീ-പ്രൈമറി
വിദ്യാഭ്യാസ പദ്ധതി
മെച്ചപ്പെടുത്തുന്നതിനും
ശാസ്ത്രീയമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(സി)
പി..ടി.എ.
യുടെ ആഭിമുഖ്യത്തില്‍
പ്രവര്ത്തിക്കുന്നവയുള്പ്പെടെ
പ്രീ-പ്രൈമറി
സ്കൂളുകള്‍ക്ക് അനുമതി
നല്‍കാനും
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം നല്‍കാനും
കളിയുപകരണങ്ങള്‍ വാങ്ങി
നല്‍കാനും
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
റെയില്‍വേ
സ്വകാര്യവല്‍ക്കരണം
*516.
ശ്രീ.കെ.
ദാസന്
,,
ഇ.പി.ജയരാജന്
,,
പി.കെ. ശശി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റെയില്‍വേ
സ്വകാര്യവല്‍ക്കരണം
തീവ്രമാക്കുന്നതിന്റെ
ഭാഗമായി സ്റ്റേഷനുകള്‍
സ്വകാര്യവല്‍ക്കരിക്കാനും
അവയോട് ചേര്‍ന്നുള്ള
സ്ഥലങ്ങള്‍ തുച്ഛ
നിരക്കില്‍ ദീര്‍ഘകാല
പാട്ടത്തിന്
നല്‍കാനുമുള്ള
തീരുമാനത്തിന്റെ
ഭാഗമായി
ആദ്യഘട്ടത്തില്‍ത്തന്നെ
സംസ്ഥാനത്തെ പ്രധാന
സ്റ്റേഷനുകളായ
കോഴിക്കോട്, പാലക്കാട്,
ഷൊര്‍ണ്ണൂര്‍
സ്റ്റേഷനുകള്‍
സ്വകാര്യവല്ക്കരിക്കാന്
നടത്തുന്ന നീക്കത്തില്‍
നിന്ന് പിന്മാറാന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
ട്രാക്കുകള്ക്ക്സമീപത്തെ
ഭൂമി പൊതു വികസന
പദ്ധതികള്‍ക്കായി
വിട്ടുനല്‍കാന്‍
റെയില്‍വേയോട്
ആവശ്യപ്പെടുമോ;
(സി)
പാളം
പരിശോധന, മെയിന്റനന്‍സ്
തുടങ്ങിയവയ്ക്കായി
പര്യാപ്തമായ എണ്ണം
ജീവനക്കാരെയും ആവശ്യമായ
ലോക്കോ പൈലറ്റുമാരെയും
നിയമിക്കാതെ
യാത്രക്കാരുടെ ജീവന്
വിലകല്‍പ്പിക്കാത്ത നയം
തിരുത്താന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഡി)
കേരള
റെയില്‍ ഡെവലപ്മെന്റ്
കോര്പ്പറേഷന്
സംസ്ഥാനത്തെ റെയില്‍വേ
വികസനം കാര്യക്ഷമമായി
നടത്താന്‍
കഴിയുമെന്നതിനാല്‍
വേണ്ട പദ്ധതികള്‍
അനുവദിക്കാന്‍ കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ എന്ന്
വ്യക്തമാക്കുമോ?
ഭിന്നശേഷിക്കാരായ
കുട്ടികള്‍ക്കുള്ള പരീക്ഷ
ആനുകൂല്യത്തിന്റെ ദുരുപയോഗം
*517.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭിന്നശേഷിക്കാരല്ലാത്ത
കുട്ടികളെ
ഭിന്നശേഷിക്കാര്‍ എന്ന
പേരില്‍ പരീക്ഷ
എഴുതിച്ച്
ഭിന്നശേഷിക്കാരുടെ
പരീക്ഷ ആനുകൂല്യം
ദുരുപയോഗം ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മെന്റലി
റിട്ടാര്‍ഡഡ്,ലേണിംഗ്
ഡിസബിലിറ്റി എന്നിങ്ങനെ
കുട്ടികളെ
തരംതിരിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(സി)
വര്‍ഷം
തോറും ഇത്തരം
കുട്ടികളുടെ
എണ്ണത്തിലുണ്ടാകുന്ന
വര്‍ദ്ധനവ് കൃത്രിമമായി
ഉണ്ടാക്കുന്നതാണ് എന്ന
ആക്ഷേപം ശരിയാണോ;
വ്യക്തമാക്കുമോ;
(ഡി)
ഭിന്നശേഷി
ആനുകൂല്യം പറ്റി പരീക്ഷ
എഴുതുന്ന കുട്ടികളുടെ
എസ്.എസ്.എല്‍.സി.
സര്‍ട്ടിഫിക്കറ്റില്‍
അത്
രേഖപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ഭിന്നശേഷിക്കാരുടെ
ആനുകൂല്യം ദുരുപയോഗം
ചെയ്യുന്നില്ലായെന്ന്
ഉറപ്പുവരുത്തുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(എഫ്)
ഇത്തരത്തിലുള്ള
പരീക്ഷാതട്ടിപ്പ്
ഏതെങ്കിലും സംഘടനകള്‍
ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ;വ്യക്തമാക്കുമോ?
കേരള
റോഡ് ഫണ്ട്
ബോര്ഡ്ഏറ്റെടുത്ത്
നടത്തിവരുന്ന പ്രവൃത്തികള്‍
*518.
ശ്രീ.രാജു
എബ്രഹാം
,,
കെ. ആന്‍സലന്‍
,,
വി. കെ. സി. മമ്മത് കോയ
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട് ബോര്‍ഡ്
ഏറ്റെടുത്ത്
നടത്തിവരുന്ന
പ്രവൃത്തികളുടെ പുരോഗതി
അവലോകനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
ബോര്‍ഡിന്റെ
സാമ്പത്തിക
സ്രോതസ്സുകള്‍
ഏതെല്ലാമെന്നും ബോര്‍ഡ്
പൊതു സ്വകാര്യ
പങ്കാളിത്താടിസ്ഥാനത്തില്‍
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്താനുദ്ദേശിക്കുന്നുണ്ടോയെന്നും
അറിയിക്കാമോ;
പി.പി.പി.പദ്ധതിയുടെ
ധനകാര്യ സ്കീം
വിശദമാക്കാമോ;
(സി)
ബോര്‍ഡ്
ഏതെങ്കിലും കിഫ്ബി
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തുന്നുണ്ടോ;
(ഡി)
സംസ്ഥാന
പാത മെച്ചപ്പെടുത്തല്‍
പദ്ധതി (എസ്.ആര്.ഐ.പി)
പ്രകാരമുള്ള
പ്രവൃത്തികള്‍ റോഡ്
ഫണ്ട് ബോര്‍ഡ്
ഏറ്റെടുത്ത് നടത്തി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
ലെെറ്റ്നിംഗ്
ഡിറ്റക്ഷന്‍ സെന്ററുകള്‍
*519.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടിമിന്നല്‍
ദുരന്തം
ഒഴിവാക്കുന്നതിനുള്ള
ലെെറ്റ്നിംഗ്
ഡിറ്റക്ഷന്‍
സെന്ററുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍
എവിടെയെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഇതിന്റെ
ചുമതല ആരെ
ഏല്‍പ്പിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
ഇവയുടെ
പ്രവര്‍ത്തനത്തിന്റെ
വിശദാംശം നല്‍കുമോ?
മത്സ്യ
ഗ്രാമം പദ്ധതി
*520.
ശ്രീ.കെ.കുഞ്ഞിരാമന്
,,
വി. ജോയി
,,
കെ.ഡി. പ്രസേനന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടല്‍ത്തീരത്ത്
നിന്ന് അമ്പതുമീറ്ററിന്
ഉള്ളിലുള്ള അതീവ
അപകടമേഖലയില്‍
താമസിക്കുന്ന
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായി
പ്രഖ്യാപിച്ച
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മത്സ്യഗ്രാമം
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എവിടെയെല്ലാമാണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
എന്തെല്ലാം
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമെന്നും
അറിയിക്കാമോ;
(സി)
തീരദേശത്തെ
ശുചിത്വപരിപാലനത്തിനായി
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തി വരുന്നെന്ന്
അറിയിക്കാമോ?
നവീന
അധ്യാപന രീതി വികസനം
*521.
ശ്രീ.എം.
സ്വരാജ്
,,
കെ.സുരേഷ് കുറുപ്പ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ വൈജ്ഞാനിക
രംഗത്തെ
മുന്നേറ്റത്തിനായി
ആവിഷ്കരിച്ചിട്ടുള്ളതും
ഗവേഷണവുമായി
ബന്ധിപ്പിക്കുന്നതുമായ
'നവീന അധ്യാപന രീതി
വികസന
പരിപാടി'(ഫ്ളെയര്‍)
യുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഫ്ളെയര്‍
വിഭാവനം ചെയ്യുന്ന
ഗുണപരമായ മാറ്റങ്ങള്‍
എന്തെല്ലാമെന്നും
അതിനായുള്ള
പ്രവര്‍ത്തനങ്ങളും
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
വിവിധ
സര്‍വ്വകലാശാലകളുടെ
ഗ്രേഡിംഗും
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ള
പോരായ്മകളും അവ
നികത്താന്‍
ഉദ്ദേശിക്കുന്ന
നടപടികളും
എന്തെല്ലാമെന്ന്
അറിയിക്കാമോ?
ഭുനിയമങ്ങളുടെ
ഭേദഗതി
*522.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലോചിതമായ
മാറ്റങ്ങള്‍
കൊണ്ടുവരുന്നതിന്റെ
ഭാഗമായി ഭൂമിയുമായി
ബന്ധപ്പെട്ട ഏതൊക്കെ
നിയമങ്ങളിലാണ് ഭേദഗതി
ആവശ്യമായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
അടിയന്തരമായി ഭേദഗതി
വരുത്തുന്നതിനായി
പരിഗണിക്കുന്ന
നിയമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
ലാന്റ്
ഗ്രാബിംഗ് പ്രിവന്‍ഷന്‍
നിയമം
പാസ്സാക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി
വ്യക്തമാക്കുമോ;
(ഡി)
ഭൂമിയുടെ
ഉപരിതലത്തിലുള്ള
ധാതുക്കളുടെ
ഉടമസ്ഥാവകാശം
സംസ്ഥാനത്താകെ
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കുന്നതിന്
നിയമനിര്‍മ്മാണം
നടത്തുമോ;
വ്യക്തമാക്കുമോ?
ഏകാധ്യാപക
വിദ്യാലയങ്ങളുടെ സ്ഥിതി
മെച്ചപ്പെടുത്തുന്നതിന് നടപടി
*523.
ശ്രീ.യു.
ആര്. പ്രദീപ്
,,
ഒ. ആര്. കേളു
,,
പി.വി. അന്‍വര്‍
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
അവകാശ നിയമം
ഫലപ്രദമാക്കുന്നതിനും
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതിനും
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍
ആശ്രയിക്കുന്ന
ഏകാധ്യാപക
വിദ്യാലയങ്ങളുടെ സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ചെയ്തു വരുന്ന
കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
കെട്ടിടങ്ങള്‍
ഉള്‍പ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ഇവയെ എല്‍.പി./യു.പി
സ്കൂളുകളാക്കി
ഉയര്‍ത്തുന്നതിനും
പദ്ധതിയുണ്ടോ;
(സി)
ഇത്തരം
വിദ്യാലയങ്ങളിലെ
അധ്യാപകര്‍
താല്ക്കാലികാടിസ്ഥാനത്തില്
ജോലി
ചെയ്യുന്നവരാണെന്നും
ഇവര്‍ക്കുള്ള
നാമമാത്രമായ
ആനുകൂല്യങ്ങള്‍ പോലും
കൃത്യമായി
ലഭിക്കുന്നില്ലെന്നും
ഉള്ള പരാതി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
മൽസ്യത്തിലെ
മായം പരിശോധിക്കുന്നതിന്
നടപടി
*524.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തില്‍
മായമോ വിഷാംശമോ
കലര്ന്നുവോയെന്ന്
കണ്ടെത്തുന്നതിനുള്ള
പരിശോധന ഫിഷറീസ്
വകുപ്പ്
ശക്തമാക്കിയിട്ടുണ്ടോ;
(ബി)
ഈ
പരിശോധന മത്സ്യ
വില്പനക്കാരുടെ ഇടയില്‍
മാത്രം നടത്തുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും മത്സ്യം കയറ്റി
വരുന്ന വാഹനങ്ങള്‍
പരിശോധിക്കാതെ
നിര്‍ദ്ധനരായ
മത്സ്യവില്പനക്കാരെ
ഇതിന്റെ പേരില്‍
കുറ്റക്കാരായി
ചിത്രീകരിക്കുന്ന നടപടി
പുനപരിശോധിക്കുമോ;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുളള
സമ്പാദ്യ സമാശ്വാസ പദ്ധതി
*525.
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
സി.കൃഷ്ണന്
,,
ബി.സത്യന്
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യത്തൊഴിലാളികളുടെ
സമ്പാദ്യ ശീലം
വര്‍ദ്ധിപ്പിക്കുന്നതിനും
പഞ്ഞമാസ കാലയളവില്‍
തൊഴില്‍ നഷ്ടം
മൂലമുണ്ടാകുന്ന
സാമ്പത്തിക
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിനുമായി
കേന്ദ്ര സഹായത്തോടെ
സമ്പാദ്യ സമാശ്വാസ
പദ്ധതി നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഈ പദ്ധതിയ്ക്കായി
മത്സ്യത്തൊഴിലാളികളില്‍
നിന്നും എത്ര രൂപ
വീതമാണ്
ശേഖരിക്കുന്നത്;
(സി)
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
സമ്പാദ്യ സമാശ്വാസ
പദ്ധതിയുടെ
കേന്ദ്ര-സംസ്ഥാന വിഹിതം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
കൂടുതല്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
ലഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
*526.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ഐ.ബി.
സതീഷ്
,,
ജോര്‍ജ് എം. തോമസ്
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സംസ്ഥാനത്ത്
എത്ര സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
വികസിപ്പിക്കാനാണ്
ലക്ഷ്യമിട്ടിരിക്കുന്നതെന്നും
അതിനായി എത്ര ചെലവ്
പ്രതീക്ഷിക്കുന്നുണ്ടെന്നും
വെളിപ്പെടുത്തുമോ;
(ബി)
ക്ലാസ്
മുറികള്‍ ഹൈടെക്
ആക്കുന്ന പദ്ധതിയ്ക്ക്
പൊതുജനപങ്കാളിത്തം
ഉറപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
അറിയിക്കുമോ?
പൊതുമരാമത്ത്
കരാറുകാരുടെ കുടിശ്ശിക
*527.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
അനൂപ് ജേക്കബ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന സാമ്പത്തിക
പ്രതിസന്ധി
പൊതുമരാമത്ത്
വകുപ്പിന്റെ
പ്രവര്‍ത്തനത്തെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;
(ബി)
കരാറുകാരുടെ
ബില്‍ കുടിശ്ശികയായത്
റോഡ് നവീകരണത്തെയും
അറ്റകുറ്റപ്പണികളേയും
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
നിലവില്‍
കരാറുകാര്‍ക്ക് എന്ത്
തുകയാണ് കുടിശ്ശികയായി
നല്‍കുവാനുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കരാറുകാരുടെ
കുടിശ്ശിക നല്‍കാത്തതും
റോഡ് പണിക്കുള്ള
സാധനങ്ങളുടെ
ദൗര്‍ലഭ്യവും റോഡ്
നവീകരണത്തെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇക്കാര്യം
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
സാമൂഹിക
ജീവിത പാഠങ്ങള്‍ കുട്ടികളെ
പഠിപ്പിക്കുന്നതിനുളള പദ്ധതി
*528.
ശ്രീ.റോജി
എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവുറ്റ
വിദ്യാഭ്യാസത്തോടൊപ്പം
ആരോഗ്യകരമായ സാമൂഹിക
ജീവിത പാഠങ്ങള്‍ കൂടി
കുട്ടികളെ
പഠിപ്പിക്കുന്നതിനുളള
പദ്ധതി വിദ്യാഭ്യാസ
വകുപ്പ്
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
മദ്യത്തിനും
മയക്കുമരുന്നിനും
എതിരായ അവബോധം
കുരുന്നു പ്രായത്തില്‍
തന്നെ കുട്ടികളില്‍
എത്തിക്കുന്നതിനും
അതിന്റെ
ദോഷഫലങ്ങളെക്കുറിച്ച്
അവരെ
ബോധവാന്മാരാക്കുന്നതിനുമുളള
പാഠഭാഗങ്ങള്‍
ആവിഷ്ക്കരിക്കുമോ;
(സി)
കുട്ടികളില്‍
സാമൂഹിക അച്ചടക്കവും
എതിര് ലിംഗക്കാരായ
കുട്ടികളോടുളള ആദരവും
വളര്‍ത്തുന്ന
വിധത്തിലുളള
പാഠ്യപദ്ധതികള്‍
ഹെെസ്കൂള് തലത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തിലുളള പാഠഭാഗം
തയ്യാറാക്കുവാന്‍
എസ്.സി.ഇ.ആര്.റ്റി.
യ്ക്ക് നിര്‍ദ്ദേശം
നല്‍കുമോ?
മത്സ്യബന്ധനത്തിന്
ആധുനിക സൗകര്യങ്ങള്‍
*529.
ശ്രീ.ഹൈബി
ഈഡന്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധനത്തിന്
ആധുനിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇതിന്
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ;
(സി)
ആരുടെയെല്ലാം
സേവനങ്ങളാണ് ഇതിനായി
പ്രയോജനപ്പെടുത്താന്‍
ഉദ്ദേശിക്കുന്നത്;വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
സംസ്ഥാനത്തെ
മത്സ്യ സമ്പത്ത്
*530.
ശ്രീ.കെ.എം.ഷാജി
,,
അബ്ദുല്‍ ഹമീദ് പി.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥാ
വ്യതിയാനവും
മലിനീകരണവും
സംസ്ഥാനത്തെ മത്സ്യ
സമ്പത്തിനെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും പഠനങ്ങള്‍
നടത്തിയിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ?
പൊതുമരാമത്ത്
വകുപ്പില്‍ നടപ്പിലാക്കുന്ന
പരിഷ്ക്കാരങ്ങള്‍
*531.
ശ്രീ.വി.ഡി.സതീശന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത് വകുപ്പ്
അഴിമതിരഹിതമാക്കുവാനും
ഊര്‍ജ്ജസ്വലമാക്കുവാനും
എന്തെല്ലാം
പരിഷ്ക്കാരങ്ങളാണ്
വകുപ്പില്‍
നടപ്പിലാക്കിയത്;
(ബി)
ഇതുമൂലം
വകുപ്പിന്റെ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ള
മാറ്റങ്ങള്‍
എന്തൊക്കെയാണ്;
(സി)
എഞ്ചിനീയർമാരും
കോണ്ട്രാക്ടര്മാരും
തമ്മിലുള്ള അവിഹിത
ഇടപാടുകള്‍ എത്രമാത്രം
കുറയ്ക്കുവാന്‍
സാധിച്ചിട്ടുണ്ട്;
(ഡി)
കോണ്‍ട്രാക്ടര്‍മാര്‍ക്ക്
പരിശീലനം നല്‍കുന്നതിന്
വേണ്ടി
കോണ്‍ട്രാക്ടേഴ്സ്
അക്കാദമി
സ്ഥാപിക്കുവാന്‍
ആലോചിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
സംസ്ഥാനത്തിന്
ഹാനികരമാകുന്ന ദേശീയ
സമുദ്രനയം
*532.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
,,
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
ദേശീയ സമുദ്രനയം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നയം സംസ്ഥാനത്തിന്റെ
താല്പര്യങ്ങള്ക്ക്
ഏതൊക്കെ തരത്തില്‍
ഹാനികരമാകുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇരുനൂറ്
നോട്ടിക്കല്‍ മൈല്‍
വരെയുള്ള പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
മത്സ്യബന്ധനാവകാശം
തടഞ്ഞ് വിദേശ
ട്രോളറുകള്‍ക്ക് തീരം
കയ്യടക്കാന്‍
വഴിയൊരുക്കുന്ന
തരത്തിലുള്ള നയം
സംസ്ഥാനത്തെ
മത്സ്യബന്ധന മേഖലയെ
ഏതുതരത്തില്‍
ബാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
മുപ്പത്
നോട്ടിക്കല്‍ മൈല്‍ വരെ
സംസ്ഥാന
അധികാരപരിധിയാക്കണമെന്ന
സംസ്ഥാനത്തിന്റെ
ആവശ്യത്തോടുള്ള
കേന്ദ്രസമീപനം
വ്യക്തമാക്കുമോ;
(ഇ)
ദേശീയ
സമുദ്ര
മത്സ്യനയത്തോടുള്ള
സംസ്ഥാനത്തിന്റെ
വിയോജിപ്പുകള്‍
കേന്ദ്രത്തെ
ബോദ്ധ്യപ്പെടുത്തുന്നതിനും
സംസ്ഥാനത്തിന്റെ അവകാശം
പരിരക്ഷിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
തീരദേശ
ഹൈവേയുടെ രൂപരേഖ
*533.
ശ്രീ.എം.
രാജഗോപാലന്‍
,,
ഇ.പി.ജയരാജന്
,,
കെ. ആന്‍സലന്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ സ്വപ്ന
പദ്ധതിയായ തീരദേശ
ഹൈവേയുടെ രൂപരേഖ
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പൂവാര്‍
മുതല്‍ തലപ്പാടി വരെ
630 കിലോമീറ്റര്‍
നീളത്തിലുള്ള തീരദേശ
ഹൈവേയുടെ
വികസനത്തിനായുള്ള സ്ഥലം
ഏറ്റെടുക്കുന്ന
പ്രവൃത്തിയുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
തീരദേശ
ഹൈവേ എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
ഇതിനാവശ്യമായി വരുന്ന
ചെലവിന്റെ
വിശദവിവരങ്ങളും
ലഭ്യമാക്കുമോ?
കേരള
റോഡ് ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
*534.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
ആര്. രാജേഷ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡ് നിര്‍മ്മാണ
മേഖലയില്‍ കേരള റോഡ്
ഫണ്ട് ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
കെ.ആര്.എഫ്.ബി.
നിലവില്‍
ഏറ്റെടുത്തിട്ടുള്ള
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
ഗതാഗതക്കുരുക്കിന്
പരിഹാരമാകുന്ന
വിധത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
സ്ഥലങ്ങളില്‍
ഫ്ലൈഓവറുകള്‍,
പാലങ്ങള്‍, റോഡുകള്‍
എന്നിവ
നിര്‍മ്മിക്കുന്നതിനായി
സ്പീഡ് കേരള
പദ്ധതിയ്ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ;
(ഡി)
കെ.ആര്.എഫ്.ബി.യുടെ
മുഖ്യ വരുമാന സ്രോതസ്സ്
ഏതാണെന്നും നിലവില്‍
പ്രസ്തുത ബോര്‍ഡിന്
അനുവദിച്ചിട്ടുള്ള
ബജറ്റ് വിഹിതം
എത്രയാണെന്നും
അറിയിക്കാമോ?
ഭൂവിഷയങ്ങള്‍
പരിഹരിക്കുന്നതിന് ഉന്നതതല
സമിതി രൂപീകരണം
*535.
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ദീര്‍ഘകാലമായി
നിലനില്‍ക്കുന്ന
വ്യത്യസ്ത ഭൂവിഷയങ്ങള്‍
പരിഹരിക്കുന്നതിന്
എന്തെങ്കിലും സംവിധാനം
ആലോചിക്കുന്നുണ്ടോ;
ഇതിനായി ജില്ലാ
താലൂക്ക് തലങ്ങളില്‍
ഉന്നതതല സമിതി
രൂപീകരിക്കുമോ;
വ്യക്തമാക്കുമോ;
(ബി)
സര്‍ട്ടിഫിക്കറ്റ്
വിതരണം
പുനഃക്രമീകരിച്ച്
ഭൂസംരക്ഷണം, ഭൂരേഖാ
പരിപാലനം തുടങ്ങിയ
അടിസ്ഥാന ജോലികളില്‍
കൂടുതല്‍ ശ്രദ്ധ
നല്‍കുന്നതിനായി
വില്ലേജ് ഓഫീസുകളുടെ
പ്രവര്‍ത്തനം
പുനഃസംഘടിപ്പിക്കുന്നതിന്
ശ്രമിക്കുമോ;
(സി)
താലൂക്ക്
ലാന്റ് ബോര്‍ഡുകളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനും
കേസുകള്‍ സമയബന്ധിതമായി
തീര്പ്പുകല്പിക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
വില്ലേജ്
വികസന സമിതികള്‍
പുനഃസംഘടിപ്പിക്കുന്നതിന്
നീക്കമുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
വില്ലേജ്
വികസന സമിതികളുടെ
പ്രവര്‍ത്തനം
സൃഷ്ടിപരമാക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ?
ഭൂനികുതി
പിരിച്ചെടുക്കല്‍
*536.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
കെ.എന്‍.എ ഖാദര്‍
,,
എം.ഉമ്മര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭൂനികുതി
അതതു വര്‍ഷം തന്നെ
പൂര്‍ണ്ണമായി
പിരിച്ചെടുക്കാന്‍
സാധിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭൂനിയമങ്ങളില്‍
ഭേദഗതി
*537.
ശ്രീ.അനൂപ്
ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂനിയമങ്ങളില്‍
എന്തെങ്കിലും ഭേദഗതി
കൊണ്ടുവരുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതെല്ലാം
നിയമങ്ങളില്‍ എന്തൊക്കെ
ഭേദഗതികളാണ്
കൊണ്ടുവരാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കേരള
നെല്‍വയല്‍
തണ്ണീര്‍ത്തട സംരക്ഷണ
നിയമത്തില്‍
നിഷ്കര്‍ഷിക്കുന്ന
ഡാറ്റാബാങ്ക്
പ്രസിദ്ധീകരിക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
പ്രസ്തുത
ഡാറ്റാ ബാങ്ക്
അന്തിമമായി
പ്രസിദ്ധീകരിച്ച്
കഴിഞ്ഞാല്‍ അതിന്മേല്
അപ്പീല്‍ നല്‍കുന്നതിന്
അവസരമുണ്ടാകുമോ;
ഇല്ലെങ്കില്‍
അപ്രകാരമുള്ള ഒരു
അപ്പീല്‍ സാധ്യത
നിയമത്തില്‍
ഉള്‍പ്പെടുത്തുമോ;
(ഡി)
ഭൂമി
ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് 2013-ല്‍
നിലവില്‍ വന്ന പുതിയ
നിയമത്തിന്റെ
അടിസ്ഥാനത്തിലുള്ള
സംസ്ഥാന ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
(ഇ)
കൃഷി
ഭൂമി വ്യാവസായിക
ആവശ്യത്തിന്
ഉപയോഗിക്കുന്നതിന്
ഭൂനിയമത്തില്‍ ആവശ്യമായ
ഭേദഗതി കൊണ്ടുവരുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
സാങ്കേതിക
വിദ്യാഭ്യാസ ഗുണാഭിവൃദ്ധി
പദ്ധതി
*538.
ശ്രീ.ഐ.ബി.
സതീഷ്
,,
ആര്. രാജേഷ്
,,
എ. എന്‍. ഷംസീര്‍
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എഞ്ചിനീയറിംഗ്
കോളേജുകളുടെ മികവിനായി
നടപ്പാക്കി വരുന്ന
സാങ്കേതിക വിദ്യാഭ്യാസ
ഗുണാഭിവൃദ്ധി പദ്ധതി
(TEQUIP) അവലോകനം
ചെയ്തിരുന്നോ;
പ്രസ്തുത പദ്ധതിയിലൂടെ
കെെവരിക്കാനായ
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഇൗ
പദ്ധതി വഴി സംസ്ഥാനത്തെ
സര്‍ക്കാര്‍, എയ്ഡഡ്
എഞ്ചിനീയറിംഗ്
കോളേജുകളുടെ അധ്യാപന,
അധ്യയന നിലവാരം
ഉയര്‍ത്താനായി
ലക്ഷ്യമിടുന്നുണ്ടോ;
എങ്കില്‍ ഇതിനായി
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
ഏതെല്ലാം എഞ്ചിനീയറിംഗ്
കോളേജുകളെയാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(സി)
അക്കാദമിക
അറിവ്
വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം
വ്യവസായ ബന്ധിതമായ
സാങ്കേതിക ശാസ്ത്ര
വിജ്ഞാനത്തിന്റെ
വ്യാപനത്തിനായി
ഏര്‍പ്പെടുത്തിയിട്ടുള്ള
ക്രമീകരണങ്ങള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കാമോ ?
കോളേജുകളേയും
സര്‍വ്വകലാശാലകളെയും
മെച്ചപ്പെടുത്തുന്നതിന്
പദ്ധതി
*539.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
കോളേജുകളേയും
സര്‍വ്വകലാശാലകളെയും
മെച്ചപ്പെടുത്തുന്നതിനുള്ള
ബൃഹത് പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പുതിയ
ഉന്നത വിദ്യാപീഠങ്ങളും
ഗവേഷണശാലകളും
സ്ഥാപിക്കുന്നതിന്
പദ്ധതിയില്‍ പ്രാധാന്യം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ഇതിനായി
കോളേജുകള്‍ക്കും
സര്‍വ്വകലാശാലകള്‍ക്കും
എന്തെല്ലാം സഹായമാണ്
നല്‍കുന്നത്;വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
സാമൂഹ്യ സുരക്ഷാ പദ്ധതികള്‍
*540.
ശ്രീ.ബി.സത്യന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടാകുന്ന
പ്രകൃതിക്ഷോഭം കൊണ്ടും
ആധുനിക രക്ഷാ
ഉപകരണങ്ങളുടെ അഭാവം
കൊണ്ടും ആപല്‍ക്കരമായ
തൊഴിലുകളില്‍ ഒന്നായി
സമുദ്ര മത്സ്യ ബന്ധനം
മാറിയ സാഹചര്യത്തില്‍
കടല്‍ സുരക്ഷയ്ക്കായി
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
സാമൂഹ്യ സുരക്ഷാ
പദ്ധതികള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ?